Acts (Malayalam)

Acts (Malayalam)

1

1:1b.ACT.001.001 തെയോഫിലൊസേ, ഞാന്‍ എഴുതിയ ഒന്നാമത്തെ ചരിത്രം യേശു തിരഞ്ഞെടുത്ത അപ്പൊസ്തലന്മാര്‍ക്കും പരിശുദ്ധാത്മാവിനാല്‍ കല്പന കൊടുത്തിട്ടു ആരോഹണം ചെയ്തനാള്‍വരെ അവന്‍ ചെയ്തും ഉപദേശിച്ചും തുടങ്ങിയ സകലത്തെയും കുറിച്ചു ആയിരുന്നുവല്ലോ.

1:2b.ACT.001.002 അവന്‍ കഷ്ടം അനുഭവിച്ചശേഷം നാല്പതു നാളോളം അവര്‍ക്കും പ്രത്യക്ഷനായി ദൈവരാജ്യം സംബന്ധിച്ച കാര്യങ്ങള്‍

1:3b.ACT.001.003 പറഞ്ഞുകൊണ്ടു താന്‍ ജീവിച്ചിരിക്കുന്നു എന്നു അനേകം ദൃഷ്ടാന്തങ്ങളാല്‍ അവര്‍ക്കും കാണിച്ചു കൊടുത്തു.

1:4b.ACT.001.004 അങ്ങനെ അവന്‍ അവരുമായി കൂടിയിരിക്കുമ്പോള്‍ അവരോടുനിങ്ങള്‍ യെരൂശലേമില്‍നിന്നു വാങ്ങിപ്പോകാതെ എന്നോടു കേട്ട പിതാവിന്റെ വാഗ്ദത്തത്തിനായി കാത്തിരിക്കേണം;

1:5b.ACT.001.005 യോഹന്നാന്‍ വെള്ളംകൊണ്ടു സ്നാനം കഴിപ്പിച്ചു. നിങ്ങള്‍ക്കോ ഇനി ഏറെനാള്‍ കഴിയുംമുമ്പെ പരിശുദ്ധാത്മാവുകൊണ്ടു സ്നാനം ലഭിക്കും എന്നു കല്പിച്ചു.

1:6b.ACT.001.006 ഒരുമിച്ചു കൂടിയിരുന്നപ്പോള്‍ അവര്‍ അവനോടുകര്‍ത്താവേ, നീ യിസ്രായേലിന്നു ഈ കാലത്തിലോ രാജ്യം യഥാസ്ഥാനത്താക്കിക്കൊടുക്കുന്നതു എന്നു ചോദിച്ചു.

1:7b.ACT.001.007 അവന്‍ അവരോടുപിതാവു തന്റെ സ്വന്ത അധികാരത്തില്‍ വെച്ചിട്ടുള്ള കാലങ്ങളെയോ സമയങ്ങളേയോ അറിയുന്നതു നിങ്ങള്‍ക്കുള്ളതല്ല.

1:8b.ACT.001.008 എന്നാല്‍ പരിശുദ്ധാത്മാവു നിങ്ങളുടെ മേല്‍ വരുമ്പോള്‍ നിങ്ങള്‍ ശക്തി ലഭിച്ചിട്ടു യെരൂശലേമിലും യെഹൂദ്യയില്‍ എല്ലാടത്തും ശമര്യയിലും ഭൂമിയുടെ അറ്റത്തോളവും എന്റെ സാക്ഷികള്‍ ആകും എന്നു പറഞ്ഞു.

1:9b.ACT.001.009 ഇതു പറഞ്ഞശേഷം അവര്‍ കാണ്‍കെ അവന്‍ ആരോഹണം ചെയ്തു; ഒരു മേഘം അവനെ മൂടീട്ടു അവന്‍ അവരുടെ കാഴ്ചെക്കു മറഞ്ഞു.

1:10b.ACT.001.010 അവന്‍ പോകുന്നേരം അവര്‍ ആകാശത്തിലേക്കു ഉറ്റുനോക്കുമ്പോള്‍ വെള്ള വസ്ത്രം ധരിച്ച രണ്ടു പുരുഷന്മാര്‍ അവരുടെ അടുക്കല്‍നിന്നു

1:11b.ACT.001.011 ഗലീലാപുരുഷന്മാരേ, നിങ്ങള്‍ ആകാശത്തിലേക്കു നോക്കിനിലക്കുന്നതു എന്തു? നിങ്ങളെ വിട്ടു സ്വര്‍ഗ്ഗാരോഹണം ചെയ്ത ഈ യേശുവിനെ സ്വര്‍ഗ്ഗത്തിലേക്കു പോകുന്നവനായി നിങ്ങള്‍ കണ്ടതുപോലെ തന്നേ അവന്‍ വീണ്ടും വരും എന്നു പറഞ്ഞു.

1:12b.ACT.001.012 അവര്‍ യെരൂശലേമിന്നു സമീപത്തു ഒരു ശബ്ബത്ത് ദിവസത്തെ വഴിദൂരമുള്ള ഒലീവ് മലവിട്ടു യെരൂശലേമിലേക്കു മടങ്ങിപ്പോന്നു.

1:13b.ACT.001.013 അവിടെ എത്തിയപ്പോള്‍ അവര്‍ പാര്‍ത്ത മാളികമുറിയില്‍ കയറിപ്പോയി, പത്രൊസ്, യോഹന്നാന്‍ , യാക്കോബ്, അന്ത്രെയാസ്, ഫിലിപ്പൊസ്, തോമസ്, ബര്‍ത്തൊലൊമായി, മത്തായി, അല്‍ഫായുടെ മകനായ യക്കോബ്, എരിവുകരനായ ശിമോന്‍ , യാക്കോബിന്റെ മകനായ യൂദാ ഇവര്‍ എല്ലാവരും

1:14b.ACT.001.014 സ്ത്രീകളോടും യേശുവിന്റെ അമ്മയായ മറിയയോടും അവന്റേ സഹോദരന്മാരോടും കൂടെ ഒരുമനപ്പെട്ടു പ്രാര്‍ത്ഥന കഴിച്ചു പോന്നു.

1:15b.ACT.001.015 ആ കാലത്തു ഏകദേശം നൂറ്റിരുപതു പേരുള്ള ഒരു സംഘം കൂടിയിരിക്കുമ്പോള്‍ പത്രൊസ് സഹോദരന്മാരുടെ നടുവില്‍ എഴുന്നേറ്റുനിന്നു പറഞ്ഞതു

1:16b.ACT.001.016 സഹോദരന്മാരായ പുരുഷന്മാരേ, യേശുവിനെ പിടിച്ചവര്‍ക്കും വഴികാട്ടിയായിത്തീര്‍ന്ന യൂദയെക്കുറിച്ചു പരിശുദ്ധാത്മാവു ദാവീദ് മുഖാന്തരം മുന്‍ പറഞ്ഞ തിരുവെഴുത്തിന്ന്‍ നിവൃത്തിവരുവാന്‍ ആവശ്യമായിരുന്നു.

1:17b.ACT.001.017 അവന്‍ ഞങ്ങളുടെ എണ്ണത്തില്‍ ഉള്‍പ്പെട്ടവനായി ഈ ശുശ്രൂഷയില്‍ പങ്കുലഭിച്ചിരുന്നുവല്ലോ.

1:18b.ACT.001.018 അവന്‍ അനീതിയുടെ കൂലികൊണ്ടു ഒരു നിലം മേടിച്ചു തലകീഴായി വീണു നടുവെ പിളര്‍ന്നു അവന്റെ കുടലെല്ലാം തുറിച്ചുപോയി.

1:19b.ACT.001.019 അതു യെരൂശലേമില്‍ പാര്‍ക്കുംന്ന എല്ലാവരും അറിഞ്ഞതാകകൊണ്ടു ആ നിലത്തിന്നു അവരുടെ ഭാഷയില്‍ രക്തനിലം എന്നര്‍ത്ഥമുള്ള അക്കല്‍ദാമാ എന്നു പേര്‍ ആയി.

1:20b.ACT.001.020 സങ്കീര്‍ത്തനപുസ്തകത്തില്‍“അവന്റെ വാസസ്ഥലം ശുന്യമായിപ്പോകട്ടെ; അതില്‍ ആരും പാര്‍ക്കാതിരിക്കട്ടെ” എന്നും “അവന്റെ അദ്ധ്യക്ഷസ്ഥാനം മാറ്റൊരുത്തന്നു ലഭിക്കട്ടെ” എന്നും എഴുതിയിരിക്കുന്നു.

1:21b.ACT.001.021 ആകയാല്‍ കര്‍ത്താവായ യേശു യോഹന്നാന്റെ സ്നാനം മുതല്‍ നമ്മെ വിട്ടു ആരോഹണം ചെയ്ത നാള്‍ വരെ നമ്മുടെ ഇടയില്‍ സഞ്ചരിച്ചുപോന്ന

1:22b.ACT.001.022 കാലത്തെല്ലൊം ഞങ്ങളോടു കൂടെ നടന്ന പുരുഷന്മാരില്‍ ഒരുത്തന്‍ ഞങ്ങളോടു കൂടെ അവന്റെ പുനരുത്ഥാനത്തിനു സാക്ഷിയായിത്തീരേണം.

1:23b.ACT.001.023 അങ്ങനെ അവര്‍ യുസ്തൊസ് എന്നു മറുപേരുള്ള ബര്‍ശബാ എന്ന യോസേഫ്, മത്ഥിയാസ് എന്നീ രണ്ടുപേരെ നിറുത്തി

1:24b.ACT.001.024 സകല ഹൃദയങ്ങളെയും അറിയുന്ന കര്‍ത്താവേ, തന്റെ സ്ഥലത്തേക്കു പോകേണ്ടതിന്നു യൂദാ ഒഴിഞ്ഞുപോയ ഈ ശുശ്രൂഷയുടെയും അപ്പൊസ്തലത്വത്തിന്റെയും സ്ഥാനം ലഭിക്കേണ്ടതിന്നു

1:25b.ACT.001.025 ഈ ഇരുവരില്‍ ഏവനെ നീ തിരഞ്ഞെടുത്തിരിക്കുന്നു എന്നു കാണിച്ചുതരേണമേ എന്നു പ്രാര്‍ത്ഥിച്ചു അവരുടെ പേര്‍ക്കും ചീട്ടിട്ടു

1:26b.ACT.001.026 ചീട്ടു മത്ഥിയാസിന്നു വീഴുകയും അവനെ പതിനൊന്നു അപ്പൊസ്തലന്മാരുടെ കൂട്ടത്തില്‍ എണ്ണുകയും ചെയ്തു.

2

2:1b.ACT.002.001 പെന്തെക്കൊസ്തനാള്‍ വന്നപ്പോള്‍ എല്ലാവരും ഒരു സ്ഥലത്തു ഒന്നിച്ചു കൂടിയിരുന്നു.

2:2b.ACT.002.002 പെട്ടെന്നു കൊടിയ കാറ്റടിക്കുന്നതുപോലെ ആകാശത്തനിന്നു ഒരു മുഴക്കം ഉണ്ടായി, അവര്‍ ഇരുന്നിരുന്ന വീടു മുഴുവനും നിറെച്ചു.

2:3b.ACT.002.003 അഗ്നി ജ്വാലപോലെ പിളര്‍ന്നിരിക്കുന്ന നാവുകള്‍ അവര്‍ക്കും പ്രത്യക്ഷമായി അവരില്‍ ഔരോരുത്തന്റെ മേല്‍ പതിഞ്ഞു.

2:4b.ACT.002.004 എല്ലാവരുംപരിശുദ്ധാത്മാവു നിറഞ്ഞവരായി ആത്മാവു അവര്‍ക്കും ഉച്ചരിപ്പാന്‍ നല്കിയതുപോലെ അന്യഭാഷകളില്‍ സംസാരിച്ചു തുടങ്ങി.

2:5b.ACT.002.005 അന്നു ആകാശത്തിന്‍ കീഴുള്ള സകല ജാതികളില്‍ നിന്നും യെരൂശലേമില്‍ വന്നു പാര്‍ക്കുംന്ന യെഹൂദന്മാരായ ഭക്തിയുള്ള പുരുഷന്മാര്‍ ഉണ്ടായിരുന്നു.

2:6b.ACT.002.006 ഈ മുഴക്കം ഉണ്ടായപ്പോള്‍ പുരുഷാരം വന്നു കൂടി, ഔരോരുത്തന്‍ താന്താന്റെ ഭാഷയില്‍ അവര്‍ സംസാരിക്കുന്നതു കേട്ടു അമ്പരന്നു പോയി.

2:7b.ACT.002.007 എല്ലാവരും ഭ്രമിച്ചു ആശ്ചര്യപ്പെട്ടുഈ സംസാരിക്കുന്നവര്‍ എല്ലാം ഗലീലക്കാര്‍ അല്ലയോ?

2:8b.ACT.002.008 പിന്നെ നാം ഔരോരുത്തന്‍ ജനിച്ച നമ്മുടെ സ്വന്ത ഭാഷയില്‍ അവര്‍ സംസാരിച്ചു കേള്‍ക്കുന്നതു എങ്ങനെ?

2:9b.ACT.002.009 പര്‍ത്ഥരും മേദ്യരും ഏലാമ്യരും മെസപ്പൊത്താമ്യയിലും യെഹൂദ്യയിലും കപ്പദോക്യയിലും

2:10b.ACT.002.010 പൊന്തൊസിലും ആസ്യയിലും പ്രുഗ്യയിലും പംഫുല്യയിലും മിസ്രയീമിലും കുറേനെക്കു ചേര്‍ന്ന ലിബ്യാപ്രദേശങ്ങളിലും പാര്‍ക്കുംന്നവരും റോമയില്‍ നിന്നു വന്നു പാര്‍ക്കുംന്നവരും യെഹൂദന്മാരും യെഹൂദ മതാനുസാരികളും ക്രേത്യരും അറബിക്കാരുമായ നാം

2:11b.ACT.002.011 ഈ നമ്മുടെ ഭാഷകളില്‍ അവര്‍ ദൈവത്തിന്റെ വന്‍ കാര്യങ്ങളെ പ്രസ്താവിക്കുന്നതു കേള്‍ക്കുന്നുവല്ലോ എന്നു പറഞ്ഞു.

2:12b.ACT.002.012 എല്ലാവരും ഭ്രമിച്ചു ചഞ്ചലിച്ചു; ഇതു എന്തായിരിക്കും എന്നു തമ്മില്‍ തമ്മില്‍ പറഞ്ഞു.

2:13b.ACT.002.013 ഇവര്‍ പുതു വീഞ്ഞു കുടിച്ചിരിക്കുന്നു എന്നു മറ്റു ചിലര്‍ പരിഹസിച്ചു പറഞ്ഞു.

2:14b.ACT.002.014 അപ്പോള്‍ പത്രൊസ് പതിനൊന്നുപേരോടുകൂടെ നിന്നുകൊണ്ടു ഉറക്കെ അവരോടു പറഞ്ഞതുയെഹൂദാപുരുഷന്മാരും യെരൂശലേമില്‍ പാര്‍ക്കുംന്ന എല്ലാവരുമായുള്ളോരേ, ഇതു നിങ്ങള്‍ അറിഞ്ഞിരിക്കട്ടെ; എന്റെ വാക്കു ശ്രദ്ധിച്ചുകൊള്‍വിന്‍ .

2:15b.ACT.002.015 നിങ്ങള്‍ ഊഹിക്കുന്നതുപോലെ ഇവര്‍ ലഹരി പിടിച്ചവരല്ല; പകല്‍ മൂന്നാംമണിനേരമേ ആയിട്ടുള്ളുവല്ലോ.

2:16b.ACT.002.016 ഇതു യോവേല്‍ പ്രവാചകന്‍ മുഖാന്തരം അരുളിച്ചെയ്തതത്രേ; അതെന്തെന്നാല്‍

2:17b.ACT.002.017 “അന്ത്യകാലത്തു ഞാന്‍ സകല ജഡത്തിന്മേലും എന്റെ ആത്മാവിനെ പകരും; നിങ്ങളുടെ പുത്രന്മാരും പുത്രിമാരും പ്രവചിക്കും; നിങ്ങളുടെ യൌവ്വനക്കാര്‍ ദര്‍ശനങ്ങള്‍ ദര്‍ശിക്കും; നിങ്ങളുടെ വൃദ്ധന്മാര്‍ സ്വപ്നങ്ങള്‍ കാണും.”

2:18b.ACT.002.018 എന്റെ ദാസന്മാരുടെമേലും ദാസിമാരുടെമേലും കൂടെ ഞാന്‍ ആ നാളുകളില്‍ എന്റെ ആത്മാവിനെ പകരും; അവരും പ്രവചിക്കും.

2:19b.ACT.002.019 ഞാന്‍ മീതെ ആകാശത്തില്‍ അത്ഭുതങ്ങളും താഴെ ഭൂമിയില്‍ അടയാളങ്ങളും കാണിക്കും; രക്തവും തീയും പുകയാവിയും തന്നേ.

2:20b.ACT.002.020 കര്‍ത്താവിന്റെ വലുതും പ്രസിദ്ധവുമായ നാള്‍ വരുംമുമ്പേ സൂര്യന്‍ ഇരുളായും ചന്ദ്രന്‍ രക്തമായും മാറിപ്പോകും.

2:21b.ACT.002.021 എന്നാല്‍ കര്‍ത്താവിന്റെ നാമം വിളിച്ചപേക്ഷിക്കുന്നവന്‍ ഏവനും രക്ഷിക്കപ്പെടും എന്നു ദൈവം അരുളിച്ചെയ്യുന്നു.”

2:22b.ACT.002.022 യിസ്രായേല്‍ പുരുഷന്മാരേ, ഈ വചനം കേട്ടു കൊള്‍വിന്‍ . നിങ്ങള്‍ തന്നേ അറിയുംപോലെ ദൈവം അവനെക്കൊണ്ടു നിങ്ങളുടെ നടുവില്‍ ചെയ്യിച്ച ശക്തികളും അത്ഭുതങ്ങളും അടയാളങ്ങളും കൊണ്ടു

2:23b.ACT.002.023 ദൈവം നിങ്ങള്‍ക്കു കാണിച്ചു തന്ന പുരുഷനായി നസറായനായ യേശുവിനെ ദൈവം തന്റെ സ്ഥിര നിര്‍ണ്ണയത്താലും മുന്നറിവിനാലും ഏല്പിച്ചിട്ടു, നിങ്ങള്‍ അവനെ അധര്‍മ്മികളുടെ കയ്യാല്‍ തറെപ്പിച്ചു കൊന്നു;

2:24b.ACT.002.024 ദൈവമോ മരണപാശങ്ങളെ അഴിച്ചിട്ടു അവനെ ഉയിര്‍ത്തെഴുന്നേല്പിച്ചു. മരണം അവനെ പിടിച്ചു വെക്കുന്നതു അസാദ്ധ്യമായിരുന്നു.

2:25b.ACT.002.025 “ഞാന്‍ കര്‍ത്താവിനെ എപ്പോഴും എന്റെ മുമ്പില്‍ കണ്ടിരിക്കുന്നു; അവന്‍ എന്റെ വലഭാഗത്തു ഇരിക്കയാല്‍ ഞാന്‍ കുലുങ്ങിപോകയില്ല. അതു കൊണ്ട് എന്റെ ഹൃദയം സന്തോഷിച്ചു, എന്റെ നാവു ആനന്ദിച്ചു, എന്റെ ജഡവും പ്രത്യാശയോടെ വസിക്കും.”

2:26b.ACT.002.026 നീ എന്റെ പ്രാണനെ പാതാളത്തില്‍ വിടുകയില്ല; നിന്റെ പരിശുദ്ധനെ ദ്രവത്വം കാണ്മാന്‍ സമ്മതിക്കയുമില്ല.

2:27b.ACT.002.027 നീ ജീവമാര്‍ഗ്ഗങ്ങളെ എന്നോടു അറിയിച്ചു; നിന്റെ സന്നിധിയില്‍ എന്നെ സന്തോഷ പൂര്‍ണ്ണനാക്കും” എന്നു ദാവീദ് അവനെക്കുറിച്ചു പറയുന്നുവല്ലോ.

2:28b.ACT.002.028 സഹോദരന്മാരായ പുരുഷന്മാരേ, ഗോത്രപിതാവായ ദാവീദിനെക്കുറിച്ച് അവന്‍ മരിച്ചു അടക്കപ്പെട്ടു എന്നു എനിക്കു നിങ്ങളോടു ധൈര്യമായി പറയാം; അവന്റെ കല്ലറ ഇന്നുവരെ നമ്മുടെ ഇടയില്‍ ഉണ്ടല്ലോ.

2:29b.ACT.002.029 എന്നാല്‍ അവന്‍ പ്രവാചകന്‍ ആകയാല്‍ ദൈവം അവന്റെ കടിപ്രദേശത്തിന്റെ ഫലത്തില്‍ നിന്ന്‍ ഒരുത്തനെ അവന്റെ സിംഹാസനത്തില്‍ ഇരുത്തും എന്നു തന്നോടു സത്യം ചെയ്ത് ഉറപ്പിച്ചു എന്നു അറഞ്ഞിട്ടു

2:30b.ACT.002.030 അവനെ പാതാളത്തില്‍ വിട്ടുകളഞ്ഞില്ലഅവന്റെ ജഡം ദ്രവത്വം കണ്ടതുമില്ല എന്നു ക്രിസ്തുവിന്റെ പുനരുത്ഥാനം മുമ്പുകൂട്ടി കണ്ടു പ്രസ്താവിച്ചു. ഈ യേശുവിനെ ദൈവം ഉയിര്‍ത്തെഴുന്നേല്പിച്ചു

2:31b.ACT.002.031 അതിന്നു ഞങ്ങള്‍ എല്ലാവരും സാക്ഷികള്‍ ആകുന്നു.

2:32b.ACT.002.032 അവന്‍ ദൈവത്തിന്റെ വല ഭാഗത്തേക്കു ആരോഹണം ചെയ്തു പരിശുദ്ധാത്മാവു എന്ന വാഗ്ദത്തം പിതാവിനോടു വാങ്ങി, നിങ്ങള്‍ ഈ കാണുകയും കേള്‍ക്കുകയും ചെയ്യുന്നത് പകര്‍ന്നുതന്നു,

2:33b.ACT.002.033 ദാവീദ് സ്വര്‍ഗ്ഗാരോഹണം ചെയ്തില്ലല്ലോ. എന്നാല്‍ അവന്‍

2:34b.ACT.002.034 “ഞാന്‍ നിന്റെ ശത്രുക്കളെ നിന്റെ പാദപീഠം ആക്കുവോളം നീ എന്റെ വലത്തുഭാഗത്തു ഇരിക്ക എന്നു കര്‍ത്താവു എന്റെ കാര്‍ത്താവിനോടു അരുളിച്ചെയ്തു” എന്നു പറയുന്നു.

2:35b.ACT.002.035 ആകയാല്‍ നിങ്ങള്‍ ക്രൂശിച്ച ഈ യേശുവിനെ തന്നേ ദൈവം കര്‍ത്താവും ക്രിസ്തുവുമാക്കിവെച്ചു എന്നു യിസ്രായേല്‍ ഗൃഹം ഒക്കെയും നിശ്ചയമായി അറിഞ്ഞുകൊള്ളട്ടെ.

2:36b.ACT.002.036 ഇതു കേട്ടിട്ടു അവര്‍ ഹൃദയത്തില്‍ കുത്തുകൊണ്ടു പത്രൊസിനോടും ശേഷം അപ്പൊസ്തലന്മാരോടുംസഹോദരന്മാരായ പുരുഷന്മാരേ, ഞങ്ങള്‍ എന്തു ചെയ്യേണ്ടു എന്നു ചോദിച്ചു.

2:37b.ACT.002.037 പത്രൊസ് അവരോടുനിങ്ങള്‍ മാനസാന്തരപ്പെട്ടു നിങ്ങളുടെ പാപങ്ങളുടെ മോചനത്തിന്നായി ഔരോരുത്തന്‍ യേശുക്രിസ്തുവിന്റെ നാമത്തില്‍ സ്നാനം ഏല്പിന്‍ ; എന്നാല്‍ പരിശുദ്ധാത്മാവു എന്ന ദാനം ലഭിക്കും.

2:38b.ACT.002.038 വാഗ്ദത്തം നിങ്ങള്‍ക്കും നിങ്ങളുടെ മക്കള്‍ക്കും നമ്മുടെ ദൈവമായ കര്‍ത്താവു വിളിച്ചു വരുത്തുന്ന ദൂരസ്ഥന്മാരായ ഏവര്‍ക്കും ഉള്ളതല്ലോ എന്നു പറഞ്ഞു.

2:39b.ACT.002.039 മറ്റു പല വാക്കുകളാലും അവന്‍ സാക്ഷ്യം പറഞ്ഞു അവരെ പ്രബോധിപ്പിച്ചു; ഈ വക്രതയുള്ള തലമുറയില്‍നിന്നു രക്ഷിക്കപ്പെടുവിന്‍ എന്നു പറഞ്ഞു.

2:40b.ACT.002.040 അവന്റെ വാക്കു കൈക്കൊണ്ടവര്‍ സ്നാനം ഏറ്റു; അന്നു മുവായിരത്തോളം പേര്‍ അവരോടു ചേര്‍ന്നു.

2:41b.ACT.002.041 അവര്‍ അപ്പൊസ്തലന്മാരുടെ ഉപദേശം കേട്ടും കൂട്ടായ്മ ആചരിച്ചും അപ്പം നുറക്കിയും പ്രാര്‍ത്ഥന കഴിച്ചും പോന്നു.

2:42b.ACT.002.042 എല്ലാവര്‍ക്കും ഭയമായി; അപ്പൊസ്തലന്മാരാല്‍ ഏറിയ അത്ഭുതങ്ങളും അടയാളങ്ങളും നടന്നു.

2:43b.ACT.002.043 വിശ്വസിച്ചവര്‍ എല്ലാവരും ഒരുമിച്ചിരുന്നു

2:44b.ACT.002.044 സകലവും പൊതുവക എന്നു എണ്ണുകയും ജന്മഭൂമികളും വസ്തുക്കളും വിറ്റു അവനവന്നു ആവശ്യം ഉള്ളതുപോലെ എല്ലാവര്‍ക്കും പങ്കിടുകയും,

2:45b.ACT.002.045 ഒരുമനപ്പെട്ടു ദിനംപ്രതി ദൈവാലയത്തില്‍ കൂടിവരികയും വീട്ടില്‍ അപ്പം നുറുക്കിക്കൊണ്ടു ഉല്ലാസവും ഹൃദയപരമാര്‍ത്ഥതയും പൂണ്ടു ഭക്ഷണം കഴിക്കയും ദൈവത്തെ സ്തുതിക്കയും സകല ജനത്തിന്റെയും കൃപ അനുഭവിക്കയും ചെയ്തു. കര്‍ത്താവു രക്ഷിക്കപ്പെടുന്നവരെ ദിനംപ്രതി സഭയോടു ചേര്‍ത്തുകൊണ്ടിരുന്നു.

3

3:1b.ACT.003.001 ഒരിക്കല്‍ പത്രൊസും യോഹന്നാനും ഒമ്പതാം മണിനേരം പ്രാര്‍ത്ഥനാസമയത്തു ദൈവാലയത്തിലേകു ചെല്ലുമ്പോള്‍

3:2b.ACT.003.002 അമ്മയുടെ ഗര്‍ഭം മുതല്‍ മുടന്തനായ ഒരാളെ ചിലര്‍ ചുമന്നു കൊണ്ടു വന്നു; അവനെ ദൈവാലയത്തില്‍ ചെല്ലുന്നവരോടു ഭിക്ഷ യാചിപ്പാന്‍ സുന്ദരം എന്ന ദൈവാലയഗോപുരത്തിങ്കല്‍ ദിനംപ്രതി ഇരുത്തുമാറുണ്ടു.

3:3b.ACT.003.003 അവന്‍ പത്രൊസും യോഹന്നാനും ദൈവാലയത്തില്‍ കടപ്പാന്‍ പോകുന്നതു കണ്ടിട്ടു ഭിക്ഷ ചോദിച്ചു.

3:4b.ACT.003.004 പത്രൊസ് യോഹന്നാനോടുകൂടെ അവനെ ഉറ്റുനോക്കിഞങ്ങളെ നോകൂ എന്നു പറഞ്ഞു.

3:5b.ACT.003.005 അവന്‍ വല്ലതും കിട്ടും എന്നു കരുതി അവരെ സൂക്ഷിച്ചു നോക്കി.

3:6b.ACT.003.006 അപ്പോള്‍ പത്രൊസ്വെള്ളിയും പൊന്നും എനിക്കില്ല; എനിക്കുള്ളതു നിനക്കു തരുന്നുനസറായനായ യേശുക്രിസ്തുവിന്റെ നാമത്തില്‍ നടക്ക എന്നു പറഞ്ഞു

3:7b.ACT.003.007 അവനെ വലങ്കൈകൂ പിടിച്ചു എഴുന്നേല്പിച്ചു; ക്ഷണത്തില്‍ അവന്റെ കാലും നരിയാണിയും ഉറെച്ചു അവന്‍ കുതിച്ചെഴുന്നേറ്റു നടന്നു;

3:8b.ACT.003.008 നടന്നും തുള്ളിയും ദൈവത്തെ പുകഴ്ത്തിയും കൊണ്ടു അവരോടുകൂടെ ദൈവാലയത്തില്‍ കടന്നു.

3:9b.ACT.003.009 അവന്‍ നടക്കുന്നതും ദൈവത്ത പുകഴ്ത്തുന്നതും ജനം ഒക്കെയും കണ്ടു,

3:10b.ACT.003.010 ഇവന്‍ സുന്ദരം എന്ന ദൈവാലയഗോപുരത്തിങ്കല്‍ ഭിക്ഷ യാചിച്ചുകൊണ്ടു ഇരുന്നവന്‍ എന്നു അറിഞ്ഞു അവന്നു സംഭവിച്ചതിനെകുറിച്ചു വിസ്മയവും പരിഭ്രമവും നിറഞ്ഞവരായീതീര്‍ന്നു.

3:11b.ACT.003.011 അവന്‍ പത്രൊസിനോടും യോഹന്നാനോടും ചേര്‍ന്നു നിലക്കുമ്പോള്‍ ജനം എല്ലാം വിസ്മയംപൂണ്ടു ശലോമോന്റേതു എന്നു പേരുള്ള മണ്ഡപത്തില്‍ അവരുടെ അടുക്കല്‍ ഔടിക്കൂടി.

3:12b.ACT.003.012 അതു കണ്ടിട്ടു പത്രൊസ് ജനങ്ങളോടു പറഞ്ഞതുയിസ്രായേല്‍ പുരുഷന്മാരേ, ഇതിങ്കല്‍ ആശ്ചര്യപ്പെടുന്നത് എന്തു? ഞങ്ങളുടെ സ്വന്ത ശക്തികൊണ്ടോ ഭക്തികൊണ്ടോ ഇവനെ നടക്കുമാറാക്കി എന്നപോലെ ഞങ്ങളെ ഉറ്റു നോക്കുന്നതും എന്തു?

3:13b.ACT.003.013 അബ്രാഹാമിന്റെയും യിസ്ഹാക്കിന്റെയും യാക്കോബിന്റെയും ദൈവമായ നമ്മുടെ പിതാക്കന്മാരുടെ ദൈവം തന്റെ ദാസനായ യേശുവിനെ മഹത്വപ്പെടുത്തി; അവനെ നിങ്ങള്‍ ഏല്പിച്ചുകൊടുക്കയും അവനെ വിട്ടയപ്പാന്‍ വിധിച്ച പീലാത്തൊസിന്റെ മുമ്പില്‍വെച്ചു തള്ളിപ്പറയുകയും ചെയ്തു.

3:14b.ACT.003.014 പരിശുദ്ധനും നീതിമാനുമായവനെ നിങ്ങള്‍ തള്ളിപ്പറഞ്ഞു, കുലപാതകനായവനെ വിട്ടുതരേണം എന്നു ചോദിച്ചു, ജീവനായകനെ കൊന്നുകളഞ്ഞു.

3:15b.ACT.003.015 അവനെ ദൈവം മരിച്ചവരില്‍നിന്നു, എഴുന്നേല്പിച്ചു; അതിന്നു ഞങ്ങള്‍ സാക്ഷികള്‍ ആകുന്നു.

3:16b.ACT.003.016 അവന്റെ നാമത്തിലെ വിശ്വാസത്താല്‍ അവന്റെ നാമം തന്നേ നിങ്ങള്‍ കാണ്‍കയും അറികയും ചെയ്യുന്ന ഇവന്‍ ബലം പ്രാപിപ്പാന്‍ കാരണമായി തീര്‍ന്നു; അവന്‍ മുഖാന്തരമുള്ള വിശ്വാസം ഇന്നു നിങ്ങള്‍ എല്ലാവരും കാണ്‍കെ ഈ ആരോഗ്യം വരുവാന്‍ ഹേതുവായി തീര്‍ന്നു.

3:17b.ACT.003.017 സഹോദരന്മാരേ, നിങ്ങളുടെ പ്രമാണികളെപ്പോലെ നിങ്ങളും അറിയായ്മകൊണ്ടു പ്രവര്‍ത്തിച്ചു എന്നു ഞാന്‍ അറിയുന്നു.

3:18b.ACT.003.018 ദൈവമോ തന്റെ ക്രിസ്തു കഷ്ടം അനുഭവിക്കും എന്നു സകല പ്രവാചകന്മാരും മുഖാന്തരം മുന്നറിയിച്ചതു ഇങ്ങനെ നിവര്‍ത്തിച്ചു.

3:19b.ACT.003.019 ആകയാല്‍ നിങ്ങളുടെ പാപങ്ങള്‍ മാഞ്ഞുകിട്ടേണ്ടതിന്നു മാനസാന്തരപ്പെട്ടു തിരിഞ്ഞുകൊള്‍വിന്‍ ; എന്നാല്‍ കര്‍ത്താവിന്റെ സമ്മുഖത്തുനിന്നു

3:20b.ACT.003.020 ആശ്വാസകാലങ്ങള്‍ വരികയും നിങ്ങള്‍ക്കു മുന്‍ നിയമിക്കപ്പെട്ട ക്രിസ്തുവായ യേശുവിനെ അവന്‍ അയക്കയും ചെയ്യും.

3:21b.ACT.003.021 ദൈവം ലോകാരംഭം മുതല്‍ തന്റെ വിശുദ്ധപ്രവാചകന്മാര്‍ മുഖാന്തരം അരുളിചെയ്തതു ഒക്കെയും യഥാസ്ഥാനത്താകുന്ന കാലം വരുവോളം സ്വര്‍ഗ്ഗം അവനെ കൈക്കൊള്ളേണ്ടതാകുന്നു.

3:22b.ACT.003.022 “ദൈവമായ കര്‍ത്താവു നിങ്ങളുടെ സഹോദരന്മാരില്‍നിന്നു എന്നെപ്പോലെ ഒരു പ്രവാചകനെ നിങ്ങള്‍ക്കു എഴുന്നേല്പിച്ചുതരും; അവന്‍ നിങ്ങളോടു സംസാരിക്കുന്ന സകലത്തിലും നിങ്ങള്‍ അവന്റെ വാക്കു കേള്‍ക്കേണം.”

3:23b.ACT.003.023 ആ പ്രവാചകന്റെ വാക്കു കേള്‍ക്കാത്ത ഏവനും ജനത്തിന്റെ ഇടയില്‍ നിന്നു ഛേദിക്കപ്പെടും.” എന്നു മോശെ പറഞ്ഞു വല്ലോ.

3:24b.ACT.003.024 അത്രയുമല്ല ശമൂവേല്‍ ആദിയായി സംസാരിച്ച പ്രവാചകന്മാര്‍ ഒക്കെയും ഈ കാലത്തെക്കുറിച്ചു പ്രസ്താവിച്ചു.

3:25b.ACT.003.025 “ഭൂമിയിലെ സകലവംശങ്ങളും നിന്റെ സന്തതിയില്‍ അനുഗ്രഹിക്കപ്പെടും.” എന്നു ദൈവം അബ്രാഹാമിനോടു അരുളി നിങ്ങളുടെ പിതാക്കന്മാരോടു ചെയ്ത നിയമത്തിന്റെയും പ്രവാചകന്മാരുടെയും മക്കള്‍ നിങ്ങള്‍ തന്നേ.

3:26b.ACT.003.026 നിങ്ങള്‍ക്കു ആദ്യമേ ദൈവം തന്റെ ദാസനായ യേശുവിനെ എഴുന്നേല്പിച്ചു ഔരോരുത്തനെ അവനവന്റെ അകൃത്യങ്ങളില്‍ നിന്നു തിരിക്കുന്നതിനാല്‍ നിങ്ങളെ അനുഗ്രഹിക്കേണ്ടതിന്നു അവനെ അയച്ചിരിക്കുന്നു.

4

4:1b.ACT.004.001 അവര്‍ ജനത്തോടു സംസാരിച്ചുകൊണ്ടിരിക്കുമ്പോള്‍ തന്നേ പുരോഹിതന്മാരും ദൈവാലയത്തിലെ പടനായകനും സദൂക്യരും

4:2b.ACT.004.002 അവരുടെ നേരെ വന്നു, അവര്‍ ജനത്തെ ഉപദേശിക്കയാലും മരിച്ചവരില്‍ നിന്നുള്ള പുനരുത്ഥാനത്തെ യേശുവിന്റെ ദൃഷ്ടാന്തത്താല്‍ അറിയിക്കയാലും നീരസപ്പെട്ടു.

4:3b.ACT.004.003 അവരെ പിടിച്ചു വൈകുന്നേരം ആകകൊണ്ടു പിറ്റെന്നാള്‍വരെ കാവലിലാക്കി.

4:4b.ACT.004.004 എന്നാല്‍ വചനം കേട്ടവരില്‍ പലരും വിശ്വസിച്ചു; പുരുഷന്മാരുടെ എണ്ണംതന്നേ അയ്യായിരത്തോളം ആയി.

4:5b.ACT.004.005 പിറ്റെന്നാള്‍ അവരുടെ പ്രമാണികളും മൂപ്പന്മാരും ശാസ്ത്രിമാരും യെരൂശലേമില്‍ ഒന്നിച്ചുകൂടി;

4:6b.ACT.004.006 മഹാപുരോഹിതനായ ഹന്നാവും കയ്യഫാവും യോഹന്നാനും അലെക്സന്തരും മഹാപുരോഹിതവംശത്തിലുള്ളവര്‍ ഒക്കെയും ഉണ്ടായിരുന്നു.

4:7b.ACT.004.007 ഇവര്‍ അവരെ നടുവില്‍ നിറുത്തിഏതു ശക്തികൊണ്ടോ ഏതു നാമത്തിലോ നിങ്ങള്‍ ഇതു ചെയ്തു എന്നു ചോദിച്ചു.

4:8b.ACT.004.008 പത്രൊസ് പരിശുദ്ധാത്മാവു നിറഞ്ഞവനായി അവരോടു പറഞ്ഞതുജനത്തിന്റെ പ്രമാണികളും മൂപ്പന്മാരും ആയുള്ളോരേ,

4:9b.ACT.004.009 ഈ ബലഹീനമനുഷ്യന്നു ഉണ്ടായ ഉപകാരം നിമിത്തം ഇവന്‍ എന്തൊന്നിനാല്‍ സൌഖ്യമായി എന്നു ഞങ്ങളെ ഇന്നു വിസ്തരിക്കുന്നു എങ്കില്‍ നിങ്ങള്‍ ക്രൂശിച്ചവനും.

4:10b.ACT.004.010 ദൈവം മരിച്ചവരില്‍ നിന്നു ഉയിര്‍പ്പിച്ചവനുമായി നസറായനായ യേശുക്രിസ്തുവിന്റെ നാമത്തില്‍ തന്നേ ഇവന്‍ സൌഖ്യമുള്ളവനായി നിങ്ങളുടെ മുമ്പില്‍ നിലക്കുന്നു എന്നു നിങ്ങള്‍ എല്ലാവരും യിസ്രായേല്‍ ജനം ഒക്കെയും അറിഞ്ഞുകൊള്‍വിന്‍ .

4:11b.ACT.004.011 വീടുപണിയുന്നവരായ നിങ്ങള്‍ തള്ളിക്കളഞ്ഞിട്ടു കോണിന്റെ മൂലക്കല്ലായിത്തീര്‍ന്ന കല്ലു ഇവന്‍ തന്നേ.

4:12b.ACT.004.012 മറ്റൊരുത്തനിലും രക്ഷ ഇല്ല; നാം രക്ഷിക്കപ്പെടുവാന്‍ ആകാശത്തിന്‍ കീഴില്‍ മനുഷ്യരുടെ ഇടയില്‍ നല്കപ്പെട്ട വേറൊരു നാമവും ഇല്ല.

4:13b.ACT.004.013 അവര്‍ പത്രൊസിന്റെയും യോഹന്നാന്റെയും ധൈര്യം കാണ്കയാലും ഇവര്‍ പഠിപ്പില്ലാത്തവരും സാമാന്യരുമായ മനുഷ്യര്‍ എന്നു ഗ്രഹിക്കയാലും ആശ്ചര്യപ്പെട്ടു; അവര്‍ യേശുവിനോടുകൂടെ ആയിരുന്നവര്‍ എന്നും അറിഞ്ഞു.

4:14b.ACT.004.014 സൌഖ്യം പ്രാപിച്ച മനുഷ്യന്‍ അവരോടുകൂടെ നിലക്കുന്നതു കണ്ടതുകൊണ്ടു അവര്‍ക്കും എതിര്‍ പറവാന്‍ വകയില്ലായിരുന്നു.

4:15b.ACT.004.015 അവരോടു ന്യായാധിപസംഘത്തില്‍നിന്നു പുറത്തുപോകുവാന്‍ കല്പിച്ചിട്ടു അവര്‍ തമ്മില്‍ ആലോചിച്ചു

4:16b.ACT.004.016 ഈ മനുഷ്യരെ എന്തു ചെയ്യേണ്ടു? പ്രത്യക്ഷമായോരു അടയാളം അവര്‍ ചെയ്തിരിക്കുന്നു എന്നു യെരൂശലേമില്‍ പാര്‍ക്കുംന്ന എല്ലാവര്‍ക്കും പ്രസിദ്ധമല്ലോ; നിഷേധിപ്പാന്‍ നമുക്കു കഴിവില്ല.

4:17b.ACT.004.017 എങ്കിലും അതു ജനത്തില്‍ അധികം പരക്കാതിരിപ്പാന്‍ അവര്‍ യാതൊരു മനുഷ്യനോടും ഈ നാമത്തില്‍ ഇനി സംസാരിക്കരുതെന്നു നാം അവരെ തര്‍ജ്ജനം ചെയ്യേണം എന്നു പറഞ്ഞു.

4:18b.ACT.004.018 പിന്നെ അവരെ വിളിച്ചിട്ടുയേശുവിന്റെ നാമത്തില്‍ അശേഷം സംസാരിക്കരുതു, ഉപദേശിക്കയും അരുതു എന്നു കല്പിച്ചു.

4:19b.ACT.004.019 അതിന്നു പത്രൊസും യോഹന്നാനുംദൈവത്തെക്കാള്‍ അധികം നിങ്ങളെ അനുസരിക്കുന്നതു ദൈവത്തിന്റേ മുമ്പാകെ ന്യായമോ എന്നു വിധിപ്പിന്‍ .

4:20b.ACT.004.020 ഞങ്ങള്‍ക്കോ ഞങ്ങള്‍ കണ്ടും കേട്ടുമിരിക്കുന്നതു പ്രസ്താവിക്കാതിരിപ്പാന്‍ കഴിയുന്നതല്ല എന്നു ഉത്തരം പറഞ്ഞു.

4:21b.ACT.004.021 എന്നാല്‍ ഈ സംഭവിച്ച കാര്യംകൊണ്ടു എല്ലാം ദൈവത്തെ മഹത്വപ്പെടുത്തുകയാല്‍ അവരെ ശിക്ഷിക്കുന്നതിനു ജനംനിമിത്തം വഴി ഒന്നും കാണായ്കകൊണ്ടു അവര്‍ പിന്നെയും തര്‍ജ്ജനം ചെയ്തു അവരെ വിട്ടയച്ചു.

4:22b.ACT.004.022 ഈ അത്ഭുതത്താല്‍ സൌഖ്യം പ്രാപിച്ച മനുഷ്യന്‍ നാല്പതില്‍ അധികം വയസ്സുള്ളവനായിരുന്നു.

4:23b.ACT.004.023 വിട്ടയച്ചശേഷം അവര്‍ കൂട്ടാളികളുടെ അടുക്കല്‍ ചെന്നു മഹാപുരോഹിതന്മാരും മൂപ്പന്മാരും തങ്ങളോടു പറഞ്ഞതു എല്ലാം അറിയിച്ചു.

4:24b.ACT.004.024 അതു കേട്ടിട്ടു അവര്‍ ഒരുമനപ്പെട്ടു ദൈവത്തോടു നിലവിളിച്ചു പറഞ്ഞതുആകശവും ഭൂമിയും സമുദ്രവും അവയിലുള്ള സകലവും ഉണ്ടാക്കിയ നാഥനേ,

4:25b.ACT.004.025 “ജാതികള്‍ കലഹിക്കുന്നതും വംശങ്ങള്‍ വ്യര്‍ത്ഥമായതു നിരൂപിക്കുന്നതും എന്തു?

4:26b.ACT.004.026 ഭൂമിയിലെ രാജാക്കന്മാര്‍അണിനിരക്കുകയും അധിപതികള്‍ കര്‍ത്താവിന്നു വിരോധമായും അവന്റെ അഭിഷിക്തന്നു വിരോധമായും ഒന്നിച്ചുകൂടുകയും ചെയ്തിരിക്കുന്നു” എന്നു നിന്റെ ദാസനായ ദാവീദ് മുഖാന്തരം പരിശുദ്ധാത്മാവിനാല്‍ അരുളിച്ചെയ്തവനേ,

4:27b.ACT.004.027 നീ അഭിഷേകം ചെയ്ത യേശു എന്ന നിന്റെ പരിശുദ്ധദാസനു വിരോധമായി ഹെരോദാവും പൊന്തിയൊസ് പീലാത്തൊസും ജാതികളും യിസ്രായേല്‍ ജനവുമായി ഈ നഗരത്തില്‍ ഒന്നിച്ചുകൂടി,

4:28b.ACT.004.028 സംഭവിക്കേണം എന്നു നിന്റെ കയ്യും നിന്റെ ആലോചനയും മുന്നിയമിച്ചതു ഒക്കെയും ചെയ്തിരിക്കുന്നു സത്യം.

4:29b.ACT.004.029 ഇപ്പോഴോ കര്‍ത്താവേ, അവരുടെ ഭീഷണികളെ നോക്കേണമേ.

4:30b.ACT.004.030 സൌഖ്യമാക്കുവാന്‍ നിന്റെ കൈ നീട്ടുന്നതിനാലും നിന്റെ പരിശുദ്ധദാസനായ യേശുവിന്റെ നാമത്താല്‍ അടയാളങ്ങളും അത്ഭുതങ്ങളും ഉണ്ടാകുന്നതിനാലും നിന്റെ വചനം പൂര്‍ണ്ണധൈര്യത്തോടും കൂടെ പ്രസ്താവിപ്പാന്‍ നിന്റെ ദാസന്മാര്‍ക്കും കൃപ നല്കേണമേ.

4:31b.ACT.004.031 ഇങ്ങനെ പ്രാര്‍ത്ഥിച്ചപ്പോള്‍ അവര്‍ കൂടിയിരുന്ന സ്ഥലം കുലുങ്ങി; എല്ലാവരും പരിശുദ്ധാത്മാവു നിറഞ്ഞവരായി ദൈവവചനം ധൈര്യത്തോടെ പ്രസ്താവിച്ചു.

4:32b.ACT.004.032 വിശ്വസിച്ചവരുടെ കൂട്ടം ഏകഹൃദയവും ഏകമനസ്സും ഉള്ളവരായിരുന്നു; തനിക്കുള്ളതു ഒന്നും സ്വന്തം എന്നു ആരും പറഞ്ഞില്ല;

4:33b.ACT.004.033 സകലവും അവര്‍ക്കും പൊതുവായിരുന്നു. അപ്പൊസ്തലന്മാര്‍ മഹാശക്തിയോടെ കര്‍ത്താവായ യേശുവിന്റെ പുനരുത്ഥാനത്തിനു സാക്ഷ്യം പറഞ്ഞുവന്നു; എല്ലാവര്‍ക്കും ധാരാളം കൃപ ലഭിച്ചിരുന്നു.

4:34b.ACT.004.034 മുട്ടുള്ളവര്‍ ആരും അവരില്‍ ഉണ്ടായിരുന്നില്ല; നിലങ്ങളുടെയോ വീടുകളുടെയോ ഉടമസ്ഥന്മാരായവര്‍ ഒക്കെയും അവയെ വിറ്റു വില കൊണ്ടു വന്നു

4:35b.ACT.004.035 അപ്പൊസ്തലന്മാരുടെ കാല്‍ക്കല്‍ വേക്കും; പിന്നെ ഔരോരുത്തന്നു അവനവന്റെ ആവശ്യംപോലെ വിഭാഗിച്ചുകൊടുക്കും.

4:36b.ACT.004.036 പ്രബോധനപുത്രന്‍ എന്നു അര്‍ത്ഥമുള്ള ബര്‍ന്നബാസ് എന്നു അപ്പൊസ്തലന്മാര്‍ മറുപേര്‍ വിളിച്ച കുപ്രദ്വീപുകാരനായ യോസേഫ്

4:37b.ACT.004.037 എന്നൊരു ലേവ്യന്‍ തനിക്കുണ്ടായിരുന്ന നിലം വിറ്റു പണം കൊണ്ടുവന്നു അപ്പൊസ്തലന്മാരുടെ കാല്‍ക്കല്‍ വെച്ചു.

5

5:1b.ACT.005.001 എന്നാല്‍ അനന്യാസ് എന്നു പേരുള്ള ഒരു പുരുഷന്‍ തന്റെ ഭാര്യയായ സഫീരയോടു കൂടെ ഒരു നിലം വിറ്റു.

5:2b.ACT.005.002 ഭാര്യയുടെ അറിവോടെ വിലയില്‍ കുറെ എടുത്തുവെച്ചു ഒരംശം കൊണ്ടുവന്നു അപ്പൊസ്തലന്മാരുടെ കാല്കല്‍ വെച്ചു.

5:3b.ACT.005.003 അപ്പോള്‍ പത്രൊസ്അനന്യാസേ, പരിശുദ്ധാത്മാവിനോടു വ്യാജം കാണിപ്പാനും നിലത്തിന്റെ വിലയില്‍ കുറെ എടുത്തുവെപ്പാനും സാത്താന്‍ നിന്റെ ഹൃദയം കൈവശമാക്കിയതു എന്തു?

5:4b.ACT.005.004 അതു വിലക്കും മുമ്പെ നിന്റേതായിരുന്നില്ലെയോ? വിറ്റശേഷവും നിന്റെ കൈവശം അല്ലാഞ്ഞുവോ? ഈ കാര്യത്തിനു നീ മനസ്സുവെച്ചതു എന്തു? മനുഷ്യരോടല്ല ദൈവത്തോടത്രേ നീ വ്യാജം കാണിച്ചതു എന്നു പറഞ്ഞു.

5:5b.ACT.005.005 ഈ വാക്കു കേട്ടിട്ടു അനന്യാസ് വീണു പ്രാണനെ വിട്ടു; ഇതു കേട്ടവര്‍ക്കും എല്ലാവര്‍ക്കും മഹാഭയം ഉണ്ടായി.

5:6b.ACT.005.006 ബാല്യക്കാര്‍ എഴുന്നേറ്റു അവനെ ശീലപൊതിഞ്ഞു പുറത്തു കൊണ്ടുപോയി കുഴിച്ചിട്ടു.

5:7b.ACT.005.007 ഏകദേശം മൂന്നു മണിനേരം കഴിഞ്ഞപ്പോള്‍ അവന്റെ ഭാര്യ ഈ സംഭവിച്ചതു ഒന്നും അറിയാതെ അകത്തുവന്നു.

5:8b.ACT.005.008 പത്രൊസ് അവളോടുഇത്രെക്കോ നിങ്ങള്‍ നിലം വിറ്റതു? പറക എന്നു പറഞ്ഞു; അതേ, ഇത്രെക്കു തന്നെ എന്നു അവള്‍ പറഞ്ഞു.

5:9b.ACT.005.009 പത്രൊസ് അവളോടുകര്‍ത്താവിന്റെ ആത്മാവിനെ പരീക്ഷിപ്പാന്‍ നിങ്ങള്‍ തമ്മില്‍ ഒത്തതു എന്തു? ഇതാ, നിന്റെ ഭര്‍ത്താവിനെ കുഴിച്ചിട്ടവരുടെ കാല്‍ വാതില്‍ക്കല്‍ ഉണ്ടു; അവര്‍ നിന്നെയും പുറത്തു കൊണ്ടുപോകും എന്നു പറഞ്ഞു.

5:10b.ACT.005.010 ഉടനെ അവള്‍ അവന്റെ കാല്‍ക്കല്‍ വീണു പ്രാണനെ വിട്ടു; ബാല്യക്കാര്‍ അകത്തു വന്നു അവള്‍ മരിച്ചു എന്നു കണ്ടു പുറത്തു കൊണ്ടുപോയി ഭര്‍ത്താവിന്റെ അരികെ കുഴിച്ചിട്ടു.

5:11b.ACT.005.011 സര്‍വസഭെക്കും ഇതു കേട്ടവര്‍ക്കും എല്ലാവര്‍ക്കും മഹാഭയം ഉണ്ടായി.

5:12b.ACT.005.012 അപ്പൊസ്തലന്മാരുടെ കയ്യാല്‍ ജനത്തിന്റെ ഇടയില്‍ പല അടയാളങ്ങളും അത്ഭുതങ്ങളും നടന്നു; അവര്‍ എല്ലാവരും ഏകമനസ്സോടെ ശലോമോന്റെ മണ്ഡപത്തില്‍ കൂടിവരിക പതിവായിരുന്നു.

5:13b.ACT.005.013 മറ്റുള്ളവരില്‍ ആരും അവരോടു ചേരുവാന്‍ തുനിഞ്ഞില്ല; ജനമോ അവരെ പുകഴ്ത്തിപ്പോന്നു.

5:14b.ACT.005.014 മേലക്കുമേല്‍ അനവധി പുരുഷന്മാരും സ്ത്രീകളും കര്‍ത്താവില്‍ വിശ്വസിച്ചു ചേര്‍ന്നുവന്നു.

5:15b.ACT.005.015 രോഗികളെ പുറത്തുകൊണ്ടുവന്നു, പത്രൊസ് കടന്നുപോകുമ്പോള്‍ അവന്റെ നിഴല്‍ എങ്കിലും അവരില്‍ വല്ലവരുടെയുംമേല്‍ വീഴേണ്ടതിന്നു വീഥികളില്‍ വിരിപ്പിന്മേലും കിടക്കമേലും കിടത്തും.

5:16b.ACT.005.016 അതുകൂടാതെ യെരൂശലേമിന്നു ചുറ്റുമുള്ള പട്ടണങ്ങളില്‍നിന്നു പുരുഷാരം വന്നുകൂടി രോഗികളെയും അശുദ്ധാത്മാക്കള്‍ ബാധിച്ചവരെയും കൊണ്ടുവരികയും അവര്‍ എല്ലാവരും സൌഖ്യം പ്രാപിക്കയും ചെയ്യും.

5:17b.ACT.005.017 പിന്നെ മഹാപുരോഹിതനും സദൂക്യരുടെ മതക്കാരായ അവന്റെ പക്ഷക്കാരൊക്കെയും

5:18b.ACT.005.018 അസൂയ നിറഞ്ഞു എഴുന്നേറ്റു അപ്പൊസ്തലന്മാരെ പിടിച്ചു പൊതു തടവില്‍ ആക്കി.

5:19b.ACT.005.019 രാത്രിയിലോ കര്‍ത്താവിന്റെ ദൂതന്‍ കാരാഗൃഹവാതില്‍ തുറന്നു അവരെ പുറത്തു കൊണ്ടു വന്നു

5:20b.ACT.005.020 നിങ്ങള്‍ ദൈവാലയത്തില്‍ ചെന്നു ഈ ജീവന്റെ വചനം എല്ലാം ജനത്തോടു പ്രസ്താവിപ്പിന്‍ എന്നു പറഞ്ഞു.

5:21b.ACT.005.021 അവര്‍ കേട്ടു പുലര്‍ച്ചെക്കു ദൈവാലയത്തില്‍ ചെന്നു ഉപദേശിച്ചുകൊണ്ടിരുന്നു; മഹാപുരോഹിതനും കൂടെയുള്ളവരും വന്നു ന്യായാധിപസംഘത്തെയും യിസ്രയേല്‍മക്കളുടെ മൂപ്പ്ന്മാരെയും എല്ലാം വിളിച്ചുകൂട്ടി, അവരെ കൊണ്ടുവരുവാന്‍ തടവിലേക്കു ആളയച്ചു.

5:22b.ACT.005.022 ചേവകര്‍ ചെന്നപ്പോള്‍ അവരെ കാരാഗൃഹത്തില്‍ കാണാതെ മടങ്ങിവന്നുകാരാഗൃഹം നല്ല സൂക്ഷമത്തോടെ പൂട്ടിയിരിക്കുന്നതും കാവല്‍ക്കാര്‍ വാതില്‍ക്കല്‍ നിലക്കുന്നതും ഞങ്ങള്‍ കണ്ടു;

5:23b.ACT.005.023 തുറന്നപ്പോഴോ അകത്തു ആരെയും കണ്ടില്ല എന്നു അറിയിച്ചു.

5:24b.ACT.005.024 ഈ വാക്കു കേട്ടിട്ടു ദൈവാലയത്തിലെ പടനായകനും മഹാപുരോഹിതന്മാരും ഇതു എന്തായിത്തീരും എന്നു അവരെക്കുറിച്ചു ചഞ്ചലിച്ചു.

5:25b.ACT.005.025 അപ്പോള്‍ ഒരുത്തന്‍ വന്നുനിങ്ങള്‍ തടവില്‍ ആക്കിയ പുരുഷന്മാര്‍ ദൈവാലയത്തില്‍ നിന്നുകൊണ്ടു ജനത്തെ ഉപദേശിക്കുന്നു എന്നു ബോധിപ്പിച്ചു.

5:26b.ACT.005.026 പടനായകന്‍ ചേവകരുമായി ചെന്നു, ജനം കല്ലെറിയും എന്നു ഭയപ്പെടുകയാല്‍ ബലാല്‍ക്കാരം ചെയ്യാതെ അവരെ കൂട്ടിക്കൊണ്ടുവന്നു.

5:27b.ACT.005.027 അങ്ങനെ അവരെ കൊണ്ടുവന്നു ന്യായാധിപസംഘത്തിന്മുമ്പാകെ നിറുത്തി; മഹാപുരോഹിതന്‍ അവരോടു

5:28b.ACT.005.028 ഈ നാമത്തില്‍ ഉപദേശിക്കരുതു എന്നു ഞങ്ങള്‍ നിങ്ങളോടു അമര്‍ച്ചയായി കല്പിച്ചുവല്ലോ; നിങ്ങളോ യെരൂശലേമിനെ നിങ്ങളുടെ ഉപദേശംകൊണ്ടു നിറെച്ചിരിക്കുന്നു; ആ മനുഷ്യന്റെ രക്തം ഞങ്ങളുടെ മേല്‍ വരുത്തുവാന്‍ ഇച്ഛിക്കുന്നു. എന്നു പറഞ്ഞു.

5:29b.ACT.005.029 അതിന്നു പത്രൊസും ശേഷം അപ്പൊസ്തലന്മാരുംമനുഷ്യരെക്കാള്‍ ദൈവത്തെ അനുസരിക്കേണ്ടതാകുന്നു.

5:30b.ACT.005.030 നിങ്ങള്‍ മരത്തില്‍ തൂക്കിക്കൊന്ന യേശുവിനെ നമ്മുടെ പിതാക്കന്മാരുടെ ദൈവം ഉയിര്‍പ്പിച്ചു;

5:31b.ACT.005.031 യിസ്രായേലിന്നു മാനസാന്തരവും പാപമോചനവും നലകുവാന്‍ ദൈവം അവനെ പ്രഭുവായും രക്ഷിതാവായും തന്റെ വലങ്കയ്യാല്‍ ഉയര്‍ത്തിയിരിക്കുന്നു.

5:32b.ACT.005.032 ഈ വസ്തുതെക്കു ഞങ്ങളും ദൈവം തന്നെ അനുസരിക്കുന്നവര്‍ക്കും നല്കിയ പരിശുദ്ധാത്മാവും സാക്ഷികള്‍ ആകുന്നു എന്നു ഉത്തരം പറഞ്ഞു.

5:33b.ACT.005.033 ഇതു കേട്ടപ്പോള്‍ അവര്‍ കോപപരവശരായി അവരെ ഒടുക്കിക്കളവാന്‍ ഭാവിച്ചു.

5:34b.ACT.005.034 അപ്പോള്‍ സര്‍വ്വ ജനത്തിനും ബഹുമാനമുള്ള ധര്‍മ്മോപദേഷ്ടാവായ ഗമാലീയേല്‍ എന്നൊരു പരീശന്‍ ന്യായധിപസംഘത്തില്‍ എഴുന്നേറ്റു, അവരെ കുറെ നേരം പുറത്താക്കുവാന്‍ കല്പിച്ചു.

5:35b.ACT.005.035 പിന്നെ അവന്‍ അവരോടുയിസ്രായേല്‍ പുരുഷന്മാരെ, ഈ മനുഷ്യരുടെ കാര്യത്തില്‍ നിങ്ങള്‍ എന്തു ചെയ്യാന്‍ പോകുന്നു എന്നു സൂക്ഷിച്ചുകൊള്‍വിന്‍ .

5:36b.ACT.005.036 ഈ നാളുകള്‍ക്കു മുമ്പെ തദാസ് എന്നവന്‍ എഴുന്നേറ്റു താന്‍ മഹാന്‍ എന്നു നടിച്ചു; ഏകദേശം നാനൂറു പുരുഷന്മാര്‍ അവനോടു ചേന്നുകൂടി; എങ്കിലും അവന്‍ നശിക്കയും അവനെ അനുസരിച്ചവര്‍ എല്ലാവരും ചിന്നി ഒന്നുമില്ലാതാകയും ചെയ്തു.

5:37b.ACT.005.037 അവന്റെ ശേഷം ഗലീലക്കാരനായ യൂദാ ചാര്‍ത്തലിന്റെ കാലത്തു എഴുന്നേറ്റു ജനത്തേ തന്റെ പക്ഷം ചേരുവാന്‍ വശീകരിച്ചു; അവനും നശിച്ചു, അവനെ അനുസരിച്ചവര്‍ ഒക്കെയും ചിതറിപ്പോയി.

5:38b.ACT.005.038 ആകയാല്‍ ഈ മനുഷ്യരെ വിട്ടു ഒഴിഞ്ഞുകൊള്‍വിന്‍ എന്നു ഞാന്‍ നിങ്ങളോടു പറയുന്നു; ഈ ആലോചനയോ പ്രവൃത്തിയോ മാനുഷം എന്നു വരികില്‍ അതു നശിച്ചുപോകും;

5:39b.ACT.005.039 ദൈവികം എങ്കിലോ നിങ്ങള്‍ക്കു അതു നശിപ്പിപ്പാന്‍ കഴികയില്ല; നിങ്ങള്‍ ദൈവത്തോടു പോരാടുന്നു എന്നു വരരുതല്ലോ എന്നു പറഞ്ഞു.

5:40b.ACT.005.040 അവര്‍ അവനെ അനുസരിച്ചുഅപ്പൊസ്തലന്മാരെ വരുത്തി അടിപ്പിച്ചു, ഇനി യേശുവിന്റെ നാമത്തില്‍ സംസാരിക്കരുതു എന്നു കല്പിച്ചു അവരെ വിട്ടയച്ചു.

5:41b.ACT.005.041 തിരുനാമത്തിന്നു വേണ്ടി അപമാനം സഹിപ്പാന്‍ യോഗ്യരായി എണ്ണപ്പെടുകയാല്‍ അവര്‍ സന്തോഷിച്ചുകൊണ്ടു ന്യായാധിപസംഘത്തിന്റെ മുമ്പില്‍ നിന്നു പുറപ്പെട്ടുപോയി.

5:42b.ACT.005.042 പിന്നെ അവര്‍ ദിനംപ്രതി ദൈവാലയത്തിലും വീടുതോറും വിടാതെ ഉപദേശിക്കയും യേശുവിനെ ക്രിസ്തു എന്നു സുവിശേഷിക്കയും ചെയ്തുകൊണ്ടിരുന്നു.

6

6:1b.ACT.006.001 ആ കാലത്തു ശിഷ്യന്മാര്‍ പെരുകിവരുമ്പോള്‍ തങ്ങളുടെ വിധവമാരെ ദിനംപ്രതിയുള്ള ശുശ്രുഷയില്‍ ഉപേക്ഷയായി വിചാരിച്ചു എന്നു യവനഭാഷക്കാര്‍ എബ്രായഭാഷക്കാരുടെ നേരെ പിറുപിറുത്തു.

6:2b.ACT.006.002 പന്തിരുവര്‍ ശിഷ്യന്മാരുടെ കൂട്ടത്തെ വിളിച്ചുവരുത്തിഞങ്ങള്‍ ദൈവവചനം ഉപേക്ഷിച്ചു മേശകളില്‍ ശുശ്രൂഷ ചെയ്യുന്നതു യോഗ്യമല്ല.

6:3b.ACT.006.003 ആകയാല്‍ സഹോദരന്മാരേ, ആത്മാവും ജ്ഞാനവും നിറഞ്ഞു നല്ല സാക്ഷ്യമുള്ള ഏഴു പുരുഷന്മാരെ നിങ്ങളില്‍ തന്നേ തിരഞ്ഞുകൊള്‍വിന്‍ ; അവരെ ഈ വേലെക്കു ആക്കാം.

6:4b.ACT.006.004 ഞങ്ങളോ പ്രാര്‍ത്ഥനയിലും വചനശുശ്രൂഷയിലും ഉറ്റിരിക്കും എന്നു പറഞ്ഞു.

6:5b.ACT.006.005 ഈ വാക്കു കൂട്ടത്തിന്നു ഒക്കെയും ബോദ്ധ്യമായി; വിശ്വാസവും പരിശുദ്ധാത്മാവും നിറഞ്ഞ പുരുഷനായ സ്തെഫാനൊസ്, ഫിലിപ്പൊസ്, പ്രൊഖൊരൊസ്, നിക്കാനോര്‍, തിമോന്‍ , പര്‍മ്മെനാസ്, യെഹൂദമതാനുസാരിയായ അന്ത്യോക്യക്കാരന്‍ നിക്കൊലാവൊസ് എന്നിവരെ തിരഞ്ഞെടുത്തു,

6:6b.ACT.006.006 അപ്പൊസ്തലന്മാരുടെ മുമ്പാകെ നിറുത്തി; അവര്‍ പ്രാര്‍ത്ഥിച്ചു അവരുടെ മേല്‍ കൈവെച്ചു.

6:7b.ACT.006.007 ദൈവവചനം പരന്നു, യെരൂശലേമില്‍ ശിഷ്യന്മാരുടെ എണ്ണം ഏറ്റവും പെരുകി, പുരോഹിതന്മാരിലും വലിയോരു കൂട്ടം വിശ്വാസത്തിന്നു അധീനരായിത്തിര്‍ന്നു.

6:8b.ACT.006.008 അനന്തരം സ്തെഫാനൊസ് കൃപയും ശക്തിയും നിറഞ്ഞവനായി ജനത്തില്‍ വലിയ അത്ഭുതങ്ങളും അടയാളങ്ങളും ചെയ്തു.

6:9b.ACT.006.009 ലിബര്‍ത്തീനര്‍ എന്നു പേരുള്ള പള്ളിക്കാരിലും കുറേ നക്കാരിലും അലെക്സന്ത്രിയക്കാരിലും കിലിക്യ ആസ്യ എന്ന ദേശക്കാരിലും ചിലര്‍ എഴുന്നേറ്റു സ്തെഫനൊസിനോടു തര്‍ക്കിച്ചു.

6:10b.ACT.006.010 എന്നാല്‍ അവന്‍ സംസാരിച്ച ജ്ഞാനത്തോടും ആത്മാവോടും എതിര്‍ത്തുനില്പാന്‍ അവര്‍ക്കും കഴിഞ്ഞില്ല.

6:11b.ACT.006.011 അപ്പോള്‍ അവര്‍ ചില പുരുഷന്മാരെ വശത്താക്കിഇവന്‍ മോശെക്കും ദൈവത്തിന്നും വിരോധമായി ദൂഷണം പറയുന്നതു ഞങ്ങള്‍ കേട്ടു എന്നു പറയിച്ചു,

6:12b.ACT.006.012 ജനത്തേയും മൂപ്പന്മാരെയും ശാസ്ത്രിമാരെയും ഇളക്കി, അവന്റെ നേരെ ചെന്നു അവനെ പിടിച്ചു ന്യായാധിപസംഘത്തില്‍ കൊണ്ടു പോയി

6:13b.ACT.006.013 കള്ളസ്സാക്ഷികളെ നിറുത്തിഈ മനുഷ്യന്‍ വിശുദ്ധസ്ഥലത്തിന്നും ന്യായപ്രമാണത്തിന്നും വിരോധമായി ഇടവിടാതെ സംസാരിച്ചുവരുന്നു;

6:14b.ACT.006.014 ആ നസറായനായ യേശു ഈ സ്ഥലം നശിപ്പിച്ചു മോശെ നമുക്കു ഏല്പിച്ച മാര്യാദകളെ മാറ്റിക്കളയും എന്നു അവന്‍ പറയുന്നതു ഞങ്ങള്‍ കേട്ടു എന്നു പറയിച്ചു.

6:15b.ACT.006.015 ന്യായധിപസംഘത്തില്‍ ഇരുന്നവര്‍ എല്ലാവരും അവനെ ഉറ്റുനോക്കി അവന്റെ മുഖം ഒരു ദൈവദൂതന്റെ മുഖം പോലെ കണ്ടു.

7

7:1b.ACT.007.001 ഇതു ഉള്ളതു തന്നേയോ എന്നു മഹാപുരോഹിതന്‍ ചോദിച്ചതിന്നു അവന്‍ പറഞ്ഞതു

7:2b.ACT.007.002 സഹോദരന്മാരും പിതാക്കന്മാരുമായ പുരുഷന്മാരേ, കേള്‍പ്പിന്‍ . നമ്മുടെ പിതാവായ അബ്രാഹാം ഹാരനില്‍ വന്നു പാര്‍ക്കും മുമ്പെ മെസൊപ്പൊത്താമ്യയില്‍ ഇരിക്കുമ്പോള്‍, തന്നേ തേജോമയനായ ദൈവം അവന്നു പ്രത്യക്ഷനായി

7:3b.ACT.007.003 നിന്റെ ദേശത്തെയും നിന്റെ ചാര്‍ച്ചക്കാരെയും വിട്ടു ഞാന്‍ നിനക്കു കാണിച്ചു തരുന്ന ദേശത്തിലേക്കു ചെല്ലുക എന്നു പറഞ്ഞു. അങ്ങനെ അവന്‍ കല്ദായരുടെ ദേശം വിട്ടു ഹാരാനില്‍ വന്നു പാര്‍ത്തു.

7:4b.ACT.007.004 അവന്റെ അപ്പന്‍ മരിച്ചശേഷം ദൈവം അവനെ അവിടെനിന്നു നിങ്ങള്‍ ഇപ്പോള്‍ പാര്‍ക്കുംന്ന ഈ ദേശത്തില്‍ കൊണ്ടുവന്നു പാര്‍പ്പിച്ചു.

7:5b.ACT.007.005 അവന്നു അതില്‍ ഒരു കാലടി നിലംപോലും അവകാശം കൊടുത്തില്ല; അവന്നു സന്തതിയില്ലാതിരിക്കെ അവന്നും അവന്റെ ശേഷം അവന്റെ സന്തതിക്കും അതിനെ കൈവശമായി നലകുമെന്നു അവനോടു വാഗ്ദത്തം ചെയ്തു.

7:6b.ACT.007.006 അവന്റെ സന്തതി അന്യദേശത്തു ചെന്നു പാര്‍ക്കും; ആ ദേശക്കാര്‍ അവരെ അടിമയാക്കി നാനൂറു സംവത്സരം പീഡീപ്പിക്കും എന്നു ദൈവം കല്പിച്ചു.

7:7b.ACT.007.007 അവര്‍ സേവിക്കുന്ന ജാതിയെ ഞാന്‍ ന്യായം വിധിക്കും; അതിന്റെ ശേഷം അവര്‍ പുറപ്പെട്ടുവന്നു ഈ സ്ഥലത്തു എന്നെ സേവിക്കും എന്നു ദൈവം അരുളിചെയ്തു.

7:8b.ACT.007.008 പിന്നെ അവന്നു പരിച്ഛേദനയെന്ന നിയമം കൊടുത്തു; അങ്ങനെ അവന്‍ യിസ്ഹാക്കിനെ ജനിപ്പിച്ചു, എട്ടാം നാള്‍ പരിച്ഛേദന ചെയ്തു. യിസ്ഹാക്ക്‍ യാക്കോബിനെയും യാക്കോബ് പന്ത്രണ്ടു ഗോത്രപിതാക്കന്മാരെയും ജനിപ്പിച്ചു.

7:9b.ACT.007.009 ഗോത്രപിതാക്കന്മാര്‍ യോസേഫിനോടു അസൂയപ്പെട്ടു അവനെ മിസ്രയീമിലേക്കു വിറ്റുകളഞ്ഞു.

7:10b.ACT.007.010 എന്നാല്‍ ദൈവം അവനോടുകൂടെ ഇരുന്നു സകലസങ്കടങ്ങളില്‍നിന്നും അവനെ വിടുവിച്ചു മിസ്രയീംരാജാവായ ഫറവോന്റെ മുമ്പാകെ അവന്നു കൃപയും ജ്ഞാനവും കൊടുത്തുഅവന്‍ അവനെ മിസ്രയീമിന്നും തന്റെ സര്‍വ്വഗൃഹത്തിന്നും അധിപതിയാക്കിവെച്ചു.

7:11b.ACT.007.011 മിസ്രയീം ദേശത്തിലും കനാനിലും എല്ലാം ക്ഷാമവും മഹാകഷ്ടവും വന്നാറെ നമ്മുടെ പിതാക്കന്മാര്‍ക്കും ആഹാരം കിട്ടാതെയായി.

7:12b.ACT.007.012 മിസ്രായീമില്‍ ധാന്യം ഉണ്ടു എന്നു കേട്ടിട്ടു യാക്കോബ് നമ്മുടെ പിതാക്കന്മാരെ ഒന്നാം പ്രാവശ്യം അയച്ചു.

7:13b.ACT.007.013 രണ്ടാം പ്രാവശ്യം യോസേഫ് തന്റെ സഹോദരന്മാരോടു തന്നെത്താന്‍ അറിയിച്ചു യോസേഫിന്റെ വംശം ഫറവോന്നു വെളിവായ്‍വന്നു.

7:14b.ACT.007.014 യോസേഫ് ആളയച്ചു തന്റെ പിതാവായ യാക്കോബിനെയും കുടുംബത്തെ ഒക്കെയും വരുത്തി; അവര്‍ ആകെ എഴുപത്തഞ്ചുപേരായിരുന്നു.

7:15b.ACT.007.015 യാക്കോബ്, മിസ്രയീമിലേക്കു പോയി; അവനും നമ്മുടെ പിതാക്കന്മാരും മരിച്ചു.

7:16b.ACT.007.016 അവരെ ശെഖേമില്‍ കൊണ്ടുവന്നു ശെഖേമില്‍ എമ്മോരിന്റെ മക്കളോടു അബ്രഹാം വിലകൊടുത്തു വാങ്ങിയ കല്ലറയില്‍ അടക്കം ചെയ്തു.

7:17b.ACT.007.017 ദൈവം അബ്രാഹാമിനോടു അരുളിച്ചെയ്ത വാഗ്ദത്ത കാലം അടുത്തപ്പോള്‍ ജനം മിസ്രയീമില്‍ വര്‍ദ്ധിച്ചു പെരുകി.

7:18b.ACT.007.018 ഒടുവില്‍ യോസേഫിനെ അറിയാത്ത വേറൊരു രാജാവു മിസ്രയീമില്‍ വാണു.

7:19b.ACT.007.019 അവന്‍ നമ്മുടെ വംശത്തോടു ഉപായം പ്രയോഗിച്ചു നമ്മുടെ പിതാക്കന്മാരെ പീഡിപ്പിച്ചു, അവരുടെ ശിശുക്കള്‍ ജീവനോടെ ഇരിക്കരുതു എന്നുവെച്ച അവരെ പുറത്തിടുവിച്ചു.

7:20b.ACT.007.020 ആ കാലത്തു മോശെ ജനിച്ചു, ദിവ്യസുന്ദരനായിരുന്നു; അവനെ മൂന്നു മാസം അപ്പന്റെ വീട്ടില്‍ പോറ്റി.

7:21b.ACT.007.021 പിന്നെ അവനെ പുറത്തിട്ടപ്പോള്‍ ഫറവോന്റെ മകള്‍ അവനെ എടുത്തു തന്റെ മകനായി വളര്‍ത്തി.

7:22b.ACT.007.022 മോശെ മിസ്രയീമ്യരുടെ സകല ജ്ഞാനവും അഭ്യസിച്ചു വാക്കിലും പ്രവൃത്തിയിലും സമര്‍ത്ഥനായിത്തീര്‍ന്നു.

7:23b.ACT.007.023 അവന്നു നാല്പതു വയസ്സു തികയാറായപ്പോള്‍ യിസ്രായേല്‍ മക്കളായ തന്റെ സഹോദരന്മാരെ ചെന്നു കാണേണം എന്നു മനസ്സില്‍ തോന്നി.

7:24b.ACT.007.024 അവരില്‍ ഒരുത്തന്‍ അന്യായം ഏലക്കുന്നതു കണ്ടിട്ടു അവന്നു തുണ നിന്നു, മിസ്രയീമ്യനെ അടിച്ചു കൊന്നു, പീഡിതന്നു വേണ്ടി പ്രതിക്രിയ ചെയ്തു.

7:25b.ACT.007.025 ദൈവം താന്‍ മുഖാന്തരം അവര്‍ക്കും രക്ഷ നലകും എന്നു സഹോദരന്മാര്‍ ഗ്രഹിക്കും എന്നു അവന്‍ നിരൂപിച്ചു; എങ്കിലും അവര്‍ ഗ്രഹിച്ചില്ല.

7:26b.ACT.007.026 പിറ്റെന്നാള്‍ അവര്‍ കലഹിച്ചുകൊണ്ടിരിക്കുമ്പോള്‍ അവന്‍ അവരുടെ അടുക്കല്‍ വന്നുപുരുഷന്മാരെ, നിങ്ങള്‍ സഹോദരന്മാരല്ലോ; തമ്മില്‍ അന്യായം ചെയ്യുന്നതു എന്തു എന്നു പറഞ്ഞു അവരെ സമാധാനപ്പെടുത്തുവാന്‍ നോക്കി.

7:27b.ACT.007.027 എന്നാല്‍ കൂട്ടുകാരനോടു അന്യായം ചെയ്യുന്നവന്‍ അവനെ ഉന്തിക്കളഞ്ഞുനിന്നെ ഞങ്ങള്‍ക്കു അധികാരിയും ന്യായകര്‍ത്താവും ആക്കിയതു ആര്‍?

7:28b.ACT.007.028 ഇന്നലെ മിസ്രയീമ്യനെ കൊന്നതുപോലെ എന്നെയും കൊല്ലുവാന്‍ ഭാവിക്കുന്നുവോ എന്നു പറഞ്ഞു.

7:29b.ACT.007.029 ഈ വാക്കു കേട്ടിട്ടു മോശെ ഔടിപ്പോയി മിദ്യാന്‍ ദേശത്തു ചെന്നു പാര്‍ത്തു, അവിടെ രണ്ടു പുത്രന്മാരെ ജനിപ്പിച്ചു.

7:30b.ACT.007.030 നാല്പതാണ്ടു കഴിഞ്ഞപ്പോള്‍ സീനായ്മലയുടെ മരുഭൂമിയില്‍ ഒരു ദൈവദൂതന്‍ മുള്‍പടര്‍പ്പിലെ അഗ്നിജ്വാലയില്‍ അവന്നു പ്രത്യക്ഷനായി.

7:31b.ACT.007.031 മോശെ ആ ദര്‍ശനം കണ്ടു ആശ്ചര്യപ്പെട്ടു, സൂക്ഷിച്ചുനോക്കുവാന്‍ അടുത്തുചെല്ലുമ്പോള്‍

7:32b.ACT.007.032 ഞാന്‍ നിന്റെ പിതാക്കന്മാരുടെ ദൈവമായി അബ്രാഹാമിന്റെയും യിസ്ഹാക്കിന്റെയും യാക്കോബിന്റെയും ദൈവം ആകുന്നു എന്നു കര്‍ത്താവിന്റെ ശബ്ദം കേട്ടു. മോശെ വിറെച്ചിട്ടു നോക്കുവാന്‍ തുനിഞ്ഞില്ല.

7:33b.ACT.007.033 കര്‍ത്താവു അവനോടുനീ നിലക്കുന്ന സ്ഥലം വിശുദ്ധ ഭൂമിയാകയാല്‍ കാലില്‍നിന്നു ചെരിപ്പു ഊരിക്കളക.

7:34b.ACT.007.034 മിസ്രയീമില്‍ എന്റെ ജനത്തിന്റെ പീഡ ഞാന്‍ കണ്ടു കണ്ടു, അവരുടെ ഞരക്കവും കേട്ടു, അവരെ വിടുവിപ്പാന്‍ ഇറങ്ങിവന്നിരിക്കുന്നു; ഇപ്പോള്‍ വരിക; ഞാന്‍ നിന്നെ മിസ്രയീമിലേക്കു അയക്കും എന്നു പറഞ്ഞു.

7:35b.ACT.007.035 നിന്നെ അധികാരിയും ന്യായകര്‍ത്താവും ആക്കിയതാര്‍ എന്നിങ്ങനെ അവര്‍ തള്ളിപ്പറഞ്ഞ ഈ മോശെയെ ദൈവം മുള്‍പടര്‍പ്പില്‍ പ്രത്യക്ഷനായ ദൂതന്‍ മുഖാന്തരം അധികാരിയും വീണ്ടെടുപ്പുകാരനും ആക്കി അയച്ചു.

7:36b.ACT.007.036 അവന്‍ മിസ്രയീമിലും ചെങ്കടലിലും നാല്പതു സംവത്സരം മരുഭൂമിയിലും അതിശയങ്ങളും അടയാളങ്ങളും ചെയ്തു അവരെ നടത്തിക്കൊണ്ടുവന്നു.

7:37b.ACT.007.037 ദൈവം നിങ്ങളുടെ സഹോദരന്മാരില്‍ നിന്നു എന്നെപ്പോലെ ഒരു പ്രവാചകനെ നിങ്ങള്‍ക്കു എഴന്നേല്പിച്ചുതരും എന്നു യിസ്രായേല്‍ മക്കളോടു പറഞ്ഞ മോശെ അവന്‍ തന്നേ.

7:38b.ACT.007.038 സീനായ്മലയില്‍ തന്നോടു സംസാരിച്ച ദൂതനോടും നമ്മുടെ പിതാക്കന്മാരോടും കൂടെ മരുഭൂമിയിലെ സഭയില്‍ ഇരുന്നവനും നമുക്കു തരുവാന്‍ ജീവനുള്ള അരുളപ്പാടു ലഭിച്ചവനും അവന്‍ തന്നേ.

7:39b.ACT.007.039 നമ്മുടെ പിതാക്കന്മാര്‍ അവന്നു കീഴ്പെടുവാന്‍ മനസ്സില്ലാതെ അവനെ തള്ളിക്കളഞ്ഞു ഹൃദയംകെണ്ടു മിസ്രയീമിലേക്കു പിന്തിരിഞ്ഞു, അഹരോനോടു

7:40b.ACT.007.040 ഞങ്ങള്‍ക്കു മുമ്പായി നടപ്പാന്‍ ദൈവങ്ങളെ ഉണ്ടാക്കിത്തരിക; ഞങ്ങളെ മിസ്രയീമില്‍നിന്നു നടത്തിക്കൊണ്ടുവന്ന ആ മോശെക്കു എന്തു സംഭവിച്ചു എന്നു ഞങ്ങള്‍ അറിയുന്നില്ലല്ലോ എന്നു പറഞ്ഞു.

7:41b.ACT.007.041 അന്നേരം അവര്‍ ഒരു കാളകൂട്ടിയെ ഉണ്ടാക്കി, ആ ബിംബത്തിന്നു ബലി കഴിച്ചു തങ്ങളുടെ കൈപ്പണിയില്‍ ഉല്ലസിച്ചുകൊണ്ടിരുന്നു.

7:42b.ACT.007.042 ദൈവവും പിന്തിരിഞ്ഞു. ആകാശത്തിലെ സൈന്യത്തെ ആരാധിപ്പാന്‍ അവരെ കൈവിട്ടു.

7:43b.ACT.007.043 “യിസ്രായേല്‍ ഗൃഹമേ, നിങ്ങള്‍ മരുഭൂമിയില്‍ എനിക്കു നാല്പതു സംവത്സരം ഹനനയാഗങ്ങളും ഭോജനയാഗങ്ങളും അര്‍പ്പിച്ചുവോ? നിങ്ങള്‍ നമസ്കരിപ്പാന്‍ ഉണ്ടാക്കിയ സ്വരൂപങ്ങളായ മൊലോക്കിന്റെ കൂടാരവും രേഫാന്‍ ദേവന്റെ നക്ഷത്രവും നിങ്ങള്‍ എടുത്തു നടന്നുവല്ലോ; എന്നാല്‍ ഞാന്‍ നിങ്ങളെ ബാബിലോന്നപ്പുറം പ്രവസിപ്പിക്കും” എന്നു പ്രവാചകന്മാരുടെ പുസ്തകത്തില്‍ എഴുതിയിരിക്കുന്നുവല്ലോ.

7:44b.ACT.007.044 നീ കണ്ട മാതിരിക്കൊത്തവണ്ണം അതിനെ തീര്‍ക്കേണം എന്നു മോശെയോടു അരുളിച്ചെയ്തവന്‍ കല്പിച്ചതു പോലെ നമ്മുടെ പിതാക്കന്മാര്‍ക്കും മരുഭൂമിയില്‍ സാക്ഷ്യകൂടാരം ഉണ്ടായിരുന്നു.

7:45b.ACT.007.045 നമ്മുടെ പിതാക്കന്മാര്‍ അതു ഏറ്റു വാങ്ങി ദൈവം നമ്മുടെ പിതാക്കന്മാരുടെ മുമ്പില്‍നിന്നു നീക്കിക്കളഞ്ഞ ജാതികളുടെ അവകാശത്തിലേക്കു യോശുവയുമായി കൊണ്ടുവന്നു ദാവീദിന്റെ കാലംവരെ വെച്ചിരുന്നു.

7:46b.ACT.007.046 അവന്‍ ദൈവത്തിന്റെ മുമ്പാകെ കൃപലഭിച്ചു, യാക്കോബിന്റെ ദൈവത്തിന്നു ഒരു വാസസ്ഥലം ഉണ്ടാക്കുവാന്‍ അനുവാദം അപേക്ഷിച്ചു.

7:47b.ACT.007.047 ശലോമോന്‍ അവന്നു ഒരു ആലയം പണിതു.

7:48b.ACT.007.048 അത്യുന്നതന്‍ കൈപ്പണിയായതില്‍ വസിക്കുന്നില്ലതാനും

7:49b.ACT.007.049 “സ്വര്‍ഗ്ഗം എനിക്കു സിംഹാസനവും ഭൂമി എന്റെ പാദപീഠവും ആകുന്നു. നിങ്ങള്‍ എനിക്കു പണിയുന്ന ആലയം ഏതുവിധം?

7:50b.ACT.007.050 എന്റെ വിശ്രമസ്ഥലവും ഏതു? ഇതൊക്കെയും എന്റെ കൈയല്ലയോ ഉണ്ടാക്കിയതു എന്നു കര്‍ത്താവു അരുളിച്ചെയ്യുന്നു” എന്നു പ്രവാചകന്‍ പറയുന്നുവല്ലോ.

7:51b.ACT.007.051 ശാഠ്യക്കാരും ഹൃദയത്തിന്നും ചെവിക്കും പരിച്ഛേദന ഇല്ലാത്തവരുമായുള്ളോരേ, നിങ്ങളുടെ പിതാക്കന്മാരെപ്പോലെ തന്നേ നിങ്ങളും എല്ലായ്പോഴും പരിശുദ്ധാത്മാവിനോടു മറുത്തു നിലക്കുന്നു.

7:52b.ACT.007.052 പ്രവാചകന്മാരില്‍ ഏവനെ നിങ്ങളുടെ പിതാക്കന്മാര്‍ ഉപദ്രവിക്കാതിരുന്നിട്ടുള്ളു? നീതിമാനായവന്റെ വരവിനെക്കുറിച്ചു മുന്‍ അറിയിച്ചവരെ അവര്‍ കൊന്നുകളഞ്ഞു.

7:53b.ACT.007.053 അവന്നു നിങ്ങള്‍ ഇപ്പോള്‍ ദ്രോഹികളും കുലപാതകരും ആയിത്തീര്‍ന്നു; നിങ്ങള്‍ ദൈവദൂതന്മാരുടെ നിയോഗങ്ങളായി ന്യായപ്രമാണം പ്രാപിച്ചു എങ്കിലും അതു പ്രമാണിച്ചിട്ടില്ല.

7:54b.ACT.007.054 ഇതു കേട്ടപ്പോള്‍ അവര്‍ കോപപരവശരായി അവന്റെ നേരെ പല്ലുകടിച്ചു.

7:55b.ACT.007.055 അവനോ പരിശുദ്ധാത്മാവു നിറഞ്ഞവനായി സ്വര്‍ഗ്ഗത്തിലേക്കു ഉറ്റുനോക്കീ, ദൈവമഹത്വവും ദൈവത്തിന്റെ വലത്തുഭാഗത്തു യേശു നിലക്കുന്നതും കണ്ടു

7:56b.ACT.007.056 ഇതാ, സ്വര്‍ഗ്ഗം തുറന്നിരിക്കുന്നതും മനുഷ്യപുത്രന്‍ ദൈവത്തിന്റെ വലത്തു ഭാഗത്തു നിലക്കുന്നതും ഞാന്‍ കാണുന്നു എന്നു പറഞ്ഞു.

7:57b.ACT.007.057 അവര്‍ ഉറക്കെ നിലവിളിച്ചു, ചെവി പൊത്തിക്കൊണ്ടു ഒന്നിച്ചു അവന്റെ നേരെ പാഞ്ഞുചെന്നു,

7:58b.ACT.007.058 അവനെ നഗരത്തില്‍നിന്നു തള്ളി പുറത്താക്കി കല്ലെറിഞ്ഞു. സാക്ഷികള്‍ തങ്ങളുടെ വസ്ത്രം ശൌല്‍ എന്നു പേരുള്ള ഒരു ബാല്യക്കാരന്റെ കാല്‍ക്കല്‍ വെച്ചു.

7:59b.ACT.007.059 കര്‍ത്താവായ യേശുവേ, എന്റെ ആത്മാവിനെ കൈക്കൊള്ളേണമേ എന്നു സ്തെഫാനോസ് വിളിച്ചപേക്ഷിക്കയില്‍ അവര്‍ അവനെ കല്ലെറിഞ്ഞു.

7:60b.ACT.007.060 അവനോ മുട്ടുകുത്തികര്‍ത്താവേ, അവര്‍ക്കും ഈ പാപം നിറുത്തരുതേ എന്നു ഉച്ചത്തില്‍ നിലവിളിച്ചു. ഇതു പറഞ്ഞിട്ടു അവന്‍ നിദ്രപ്രാപിച്ചു.

8

8:1b.ACT.008.001 അവനെ കുലചെയ്തതു ശൌലിന്നു സമ്മതമായിരുന്നു. അന്നു യെരൂശലേമിലെ സഭെക്കു ഒരു വലിയ ഉപദ്രവം നേരിട്ടു; അപ്പൊസ്തലന്മാര്‍ ഒഴികെ എല്ലാവരും യെഹുദ്യ ശമര്യ ദേശങ്ങളില്‍ ചിതറിപ്പോയി.

8:2b.ACT.008.002 ഭക്തിയുള്ള പുരുഷന്മാര്‍ സ്തെഫാനൊസിനെ അടക്കം ചെയ്തു. അവനെക്കുറിച്ചു വലിയൊരു പ്രലാപം കഴിച്ചു.

8:3b.ACT.008.003 എന്നാല്‍ ശൌല്‍ വീടുതോറും ചെന്നു പുരുഷന്മാരെയും സ്ത്രീകളെയും പിടിച്ചിഴച്ചു തടവില്‍ ഏല്പിച്ചുകൊണ്ടു സഭയെ മുടിച്ചു പോന്നു.

8:4b.ACT.008.004 ചിതറിപ്പോയവര്‍ വചനം സുവിശേഷിച്ചുംകൊണ്ടു അവിടവിടെ സഞ്ചരിച്ചു.

8:5b.ACT.008.005 ഫിലിപ്പൊസ് ശമര്യപട്ടണത്തില്‍ ചെന്നു അവരോടു ക്രിസ്തുവിനെ പ്രസംഗിച്ചു.

8:6b.ACT.008.006 ഫിലിപ്പൊസ് ചെയ്ത അടയാളങ്ങളെ പുരുഷാരങ്ങള്‍ കേള്‍ക്കയും കാണ്‍കയും ചെയ്കയാല്‍ അവന്‍ പറയുന്നതു ഏകമനസ്സോടെ ശ്രദ്ധിച്ചുകൊണ്ടിരുന്നു.

8:7b.ACT.008.007 അശുദ്ധാത്മാക്കള്‍ ബാധിച്ച പലരില്‍നിന്നും അവ ഉറക്കെ നിലവിളിച്ചുകൊണ്ടു പുറപ്പെട്ടു; അനേകം പക്ഷവാത ക്കാരും മുടന്തരും സൌഖ്യം പ്രാപിച്ചു.

8:8b.ACT.008.008 അങ്ങനെ ആ പട്ടണത്തില്‍ വളരെ സന്തോഷം ഉണ്ടായി.

8:9b.ACT.008.009 എന്നാല്‍ ശിമോന്‍ എന്നു പേരുള്ളോരു പുരുഷന്‍ ആ പട്ടണത്തില്‍ ആഭിചാരം ചെയ്തു, താന്‍ മഹാന്‍ എന്നു പറഞ്ഞു ശമര്യ ജാതിയെ ഭ്രമിപ്പിച്ചുപോന്നു.

8:10b.ACT.008.010 ഇവന്‍ മഹതി എന്ന ദൈവശക്തി ആകുന്നു എന്നും പറഞ്ഞു ആബാലവൃദ്ധം എല്ലാവരും അവനെ ശ്രദ്ധിച്ചുവന്നു.

8:11b.ACT.008.011 ഇവന്‍ ആഭിചാരംകൊണ്ടു ഏറിയ കാലം അവരെ ഭ്രമിപ്പിക്കയാല്‍ അത്രേ അവര്‍ അവനെ ശ്രദ്ധിച്ചതു.

8:12b.ACT.008.012 എന്നാല്‍ ദൈവരാജ്യത്തെയും യേശുക്രിസ്തുവിന്റെ നാമത്തെയും കുറിച്ചുള്ള സുവിശേഷം അറിയിക്കുന്ന ഫിലിപ്പൊസിനെ അവര്‍ വിശ്വസിച്ചപ്പോള്‍ പുരുഷന്മാരും സ്ത്രീകളും സ്നാനം ഏറ്റു.

8:13b.ACT.008.013 ശിമോന്‍ താനും വിശ്വസിച്ചു സ്നാനം ഏറ്റു ഫിലിപ്പൊസിനോടു ചേര്‍ന്നു നിന്നു, വലിയ വീര്യപ്രവൃത്തികളും അടയാളങ്ങളും നടക്കുന്നതു കണ്ടു ഭ്രമിച്ചു.

8:14b.ACT.008.014 അനന്തരം യെരൂശലേമിലുള്ള അപ്പൊസ്തലന്മാര്‍, ശമര്യര്‍ ദൈവവചനം കൈക്കൊണ്ടു എന്നു കേട്ടു പത്രൊസിനെയും യോഹന്നാനെയും അവരുടെ അടുക്കല്‍ അയച്ചു.

8:15b.ACT.008.015 അവര്‍ ചെന്നു, അവര്‍ക്കും പരിശുദ്ധാത്മാവു ലഭിക്കേണ്ടതിന്നു അവര്‍ക്കായി പ്രാര്‍ത്ഥിച്ചു.

8:16b.ACT.008.016 അന്നുവരെ അവരില്‍ ആരുടെമേലും ആത്മാവു വന്നിരുന്നില്ല; അവര്‍ കര്‍ത്താവായ യേശുവിന്റെ നാമത്തില്‍ സ്നാനം ഏറ്റിരുന്നതേയുള്ളു.

8:17b.ACT.008.017 അവര്‍ അവരുടെമേല്‍ കൈ വെച്ചപ്പോള്‍ അവര്‍ക്കും പരിശുദ്ധാത്മാവു ലഭിച്ചു.

8:18b.ACT.008.018 അപ്പൊസ്തലന്മാര്‍ കൈ വെച്ചതിനാല്‍ പരിശുദ്ധാത്മാവു ലഭിച്ചതു ശിമോന്‍ കണ്ടാറെ അവര്‍ക്കും ദ്രവ്യം കൊണ്ടു വന്നു

8:19b.ACT.008.019 ഞാന്‍ ഒരുത്തന്റെ മേല്‍ കൈ വെച്ചാല്‍ അവന്നു പരിശുദ്ധാത്മാവു ലഭിപ്പാന്‍ തക്കവണ്ണം ഈ അധികാരം എനിക്കും തരേണം എന്നു പറഞ്ഞു.

8:20b.ACT.008.020 പത്രൊസ് അവനോടുദൈവത്തിന്റെ ദാനം പണത്തിന്നു വാങ്ങിക്കൊള്ളാം എന്നു നീ നിരൂപിക്കകൊണ്ടു നിന്റെ പണം നിന്നോടുകൂടെ നശിച്ചുപോകട്ടെ.

8:21b.ACT.008.021 നിന്റെ ഹൃദയം ദൈവ സന്നിധിയില്‍ നേരുള്ളതല്ലായ്കകൊണ്ടു ഈ കാര്യത്തില്‍ നിനക്കു പങ്കും ഔഹരിയുമില്ല.

8:22b.ACT.008.022 നീ ഈ വഷളത്വം വിട്ടു മാനസാന്തരപ്പെട്ടു കര്‍ത്താവിനോടു പ്രാര്‍ത്ഥിക്ക; പക്ഷെ നിന്റെ ഹൃദയത്തിലെ നിരൂപണം ക്ഷമിച്ചുകിട്ടുമായിരിക്കും.

8:23b.ACT.008.023 നീ കൈപ്പുള്ള പകയിലും അനീതിയുടെ ബന്ധനത്തിലും അകപ്പെട്ടിരിക്കുന്നു.

8:24b.ACT.008.024 എന്നു ഞാന്‍ കാണുന്നു എന്നു പറഞ്ഞു. അതിന്നു ശിമോന്‍ നിങ്ങള്‍ പറഞ്ഞതു ഒന്നും എനിക്കു ഭവിക്കാതിരിപ്പാന്‍ കര്‍ത്താവിനോടു എനിക്കുവേണ്ടി പ്രാര്‍ത്ഥിപ്പിന്‍ എന്നു ഉത്തരം പറഞ്ഞു.

8:25b.ACT.008.025 അവര്‍ കര്‍ത്താവിന്റെ വചനം സാക്ഷീകരിച്ചു പ്രസംഗിച്ചശേഷം ശമര്യക്കാരുടെ അനേക ഗ്രാമങ്ങളില്‍ സുവിശേഷം അറിയിച്ചുകൊണ്ടു യെരൂശലേമിലേക്കു മടങ്ങിപ്പോയി.

8:26b.ACT.008.026 അനന്തരം കര്‍ത്താവിന്റെ ദൂതന്‍ ഫിലിപ്പൊസിനോടുനീ എഴുന്നേറ്റു തെക്കോട്ടു യെരൂശലേമില്‍ നിന്നു ഗസെക്കുള്ള നിര്‍ജ്ജനമായ വഴിയിലേക്കു പോക എന്നു പറഞ്ഞു.

8:27b.ACT.008.027 അവന്‍ പുറപ്പെട്ടു ചെന്നപ്പോള്‍ കന്ദക്ക എന്ന ഐത്യോപ്യാ രാജ്ഞിയുടെ ഒരു ഷണ്ഡനും മഹാനും അവളുടെ സകലഭണ്ഡാരത്തിന്നും മേല്‍വിചാരകനുമായ ഒരു ഐത്യോപ്യനെ കണ്ടു. അവന്‍ യെരൂശലേമില്‍ നമസ്കരിപ്പാന്‍ വന്നിട്ടു മടങ്ങിപ്പോകയില്‍

8:28b.ACT.008.028 തേരില്‍ ഇരുന്നു യെശയ്യാപ്രവാചകന്റെ പുസ്തകം വായിക്കയായിരുന്നു.

8:29b.ACT.008.029 ആത്മാവു ഫിലിപ്പൊസിനോടുനീ അടുത്തുചെന്നു തേരിനോടു ചേര്‍ന്നുനടക്ക എന്നു പറഞ്ഞു.

8:30b.ACT.008.030 ഫിലിപ്പൊസ് ഔടിച്ചെല്ലുമ്പോള്‍ യെശയ്യാപ്രവാചകന്റെ പുസ്തകം വായിക്കുന്നതു കേട്ടുനീ വായിക്കുന്നതു ഗ്രഹിക്കുന്നുവോ എന്നു ചോദിച്ചതിന്നു

8:31b.ACT.008.031 ഒരുത്തന്‍ പൊരുള്‍ തിരിച്ചുതരാഞ്ഞാല്‍ എങ്ങനെ ഗ്രഹിക്കും എന്നു അവന്‍ പറഞ്ഞു, ഫിലിപ്പൊസ് കയറി തന്നോടുകൂടെ ഇരിക്കേണം എന്നു അപേക്ഷിച്ചു.

8:32b.ACT.008.032 തിരുവെഴുത്തില്‍ അവന്‍ വായിച്ച ഭാഗമാവിതു

8:33b.ACT.008.033 “അറുക്കുവാനുള്ള ആടിനെപ്പോലെ അവനെ കൊണ്ടുപോയി; രോമം കത്രിക്കുന്നവന്റെ മുമ്പാകെ മിണ്ടാതിരിക്കുന്ന കുഞ്ഞാടിനെപ്പോലെ അവന്‍ വായ് തുറക്കാതിരുന്നു. അവന്റെ താഴ്ചയില്‍ അവന്നു ന്യായം കിട്ടാതെ പോയി; അവന്റെ തലമുറയെ ആര്‍ വിവരിക്കും? ഭൂമിയില്‍ നിന്നു അവന്റെ ജീവനെ എടുത്തുകളയുന്നുവല്ലോ”

8:34b.ACT.008.034 ഷണ്ഡന്‍ ഫിലിപ്പൊസിനോടുഇതു പ്രവാചകന്‍ ആരെക്കുറിച്ചു പറയുന്നു? തന്നെക്കുറിച്ചോ മറ്റൊരുത്തനെക്കുറിച്ചോ.

8:35b.ACT.008.035 ഫിലിപ്പൊസ് ഈ തിരുവെഴുത്തു ആധാരമാക്കി അവനോടു യേശുവിനെക്കുറിച്ചുള്ള സുവിശേഷം അറിയിപ്പാന്‍ തുടങ്ങി.

8:36b.ACT.008.036 അവര്‍ ഇങ്ങനെ വഴിപോകയില്‍ വെള്ളമുള്ളോരു സ്ഥലത്തു എത്തിയപ്പോള്‍ ഷണ്ഡന്‍ ഇതാ വെള്ളം ഞാന്‍ സ്നാനം ഏലക്കുന്നതിന്നു എന്തു വിരോധം എന്നു പറഞ്ഞു.

8:37b.ACT.008.037 (അതിന്നു ഫിലിപ്പൊസ്നീ പൂര്‍ണ്ണ ഹൃദയത്തോടെ വിശ്വസിക്കുന്നു എങ്കില്‍ ആകാം എന്നു പറഞ്ഞു. യേശു ക്രിസ്തു ദൈവപുത്രന്‍ എന്നു ഞാന്‍ വിശ്വസിക്കുന്നു എന്നു അവന്‍ ഉത്തരം പറഞ്ഞു)

8:38b.ACT.008.038 അങ്ങനെ അവന്‍ തേര്‍ നിര്‍ത്തുവാന്‍ കല്പിച്ചു; ഫിലിപ്പൊസും ഷണ്ഡനും ഇരുവരും വെള്ളത്തില്‍ ഇറങ്ങി, അവന്‍ അവനെ സ്നാനം കഴിപ്പിച്ചു;

8:39b.ACT.008.039 അവര്‍ വെള്ളത്തില്‍ നിന്നു കയറിയപ്പോള്‍ കര്‍ത്താവിന്റെ ആത്മാവു ഫിലിപ്പൊസിനെ എടുത്തു കൊണ്ടുപോയി; ഷണ്ഡന്‍ അവനെ പിന്നെ കണ്ടില്ല; അവന്‍ സന്തോഷിച്ചുകൊണ്ടു തന്റെ വഴിക്കു പോയി.

8:40b.ACT.008.040 ഫിലിപ്പൊസിനെ പിന്നെ അസ്തോദില്‍ കണ്ടു; അവന്‍ സഞ്ചരിച്ചു എല്ലാ പട്ടണങ്ങളിലും സുവിശേഷം അറിയിച്ചുകൊണ്ടു കൈസര്യയില്‍ എത്തി.

9

9:1b.ACT.009.001 ശൌല്‍ കര്‍ത്താവിന്റെ ശിഷ്യന്മാരുടെ നേരെ ഭീഷണിയും കുലയും നിശ്വസിച്ചുകൊണ്ടു മഹാപുരോഹിതന്റെ അടുക്കല്‍ ചെന്നു,

9:2b.ACT.009.002 ദമസ്കൊസില്‍ ഈ മാര്‍ഗ്ഗക്കാരായ വല്ല പുരുഷന്മാരെയോ സ്ത്രീകളെയോ കണ്ടാല്‍ അവരെ പിടിച്ചുകെട്ടി യെരൂശലേമിലേക്കു കൊണ്ടുവരുവാന്തക്കവണ്ണം അവിടത്തെ പള്ളികള്‍ക്കു അവനോടു അധികാരപത്രം വാങ്ങി.

9:3b.ACT.009.003 അവന്‍ പ്രയാണം ചെയ്തു ദമസ്കൊസിന്നു സമീപിച്ചപ്പോള്‍ പെട്ടെന്നു ആകാശത്തുനിന്നു ഒരു വെളിച്ചം അവന്റെ ചുറ്റും മിന്നി;

9:4b.ACT.009.004 അവന്‍ നിലത്തു വീണു; ശൌലെ, ശൌലേ, നീ എന്നെ ഉപദ്രവിക്കുന്നതു എന്തു എന്നു തന്നോടു പറയുന്ന ഒരു ശബ്ദം കേട്ടു.

9:5b.ACT.009.005 നീ ആരാകുന്നു, കര്‍ത്താവേ, എന്നു അവന്‍ ചോദിച്ചതിന്നുനീ ഉപദ്രവിക്കുന്ന യേശു ആകുന്നു ഞാന്‍ .

9:6b.ACT.009.006 നീ എഴുന്നേറ്റു പട്ടണത്തില്‍ ചെല്ലുക; നീ ചെയ്യേണ്ടുന്നതു അവിടെ വെച്ചു നിന്നോടു പറയും എന്നു അവന്‍ പറഞ്ഞു.

9:7b.ACT.009.007 അവനോടുകൂടെ പ്രയാണം ചെയ്ത പുരുഷന്മാര്‍ ശബ്ദം കേട്ടു എങ്കിലും ആരെയും കാണാതെ മരവിച്ചു നിന്നു.

9:8b.ACT.009.008 ശൌല്‍ നിലത്തുനിന്നു എഴുന്നേറ്റു കണ്ണു തുറന്നാറെ ഒന്നും കണ്ടില്ല; അവര്‍ അവനെ കൈകൂ പിടിച്ചു ദമസ്കൊസില്‍ കൂട്ടിക്കൊണ്ടുപോയി;

9:9b.ACT.009.009 അവന്‍ മൂന്നു ദിവസം കണ്ണു കാണാതെയും തിന്നുകയോ കുടിക്കയോ ചെയ്യാതെയും ഇരുന്നു.

9:10b.ACT.009.010 എന്നാല്‍ അനന്യാസ് എന്നൊരു ശിഷ്യന്‍ ദമസ്കൊസില്‍ ഉണ്ടായിരുന്നുഅവനെ കര്‍ത്താവു ഒരു ദര്‍ശനത്തില്‍അനന്യാസേ എന്നു വിളിച്ചു. കര്‍ത്താവേ, അടിയന്‍ ഇതാ എന്നു അവന്‍ വിളികേട്ടു.

9:11b.ACT.009.011 കര്‍ത്താവു അവനോടുനീ എഴുന്നേറ്റു നേര്‍വ്വീഥി എന്ന തെരുവില്‍ ചെന്നു, യൂദയുടെ വീട്ടില്‍ തര്‍സൊസുകാരനായ ശൌല്‍ എന്നു പേരുള്ളവനെ അന്വേഷിക്ക;

9:12b.ACT.009.012 അവന്‍ പ്രാര്‍ത്ഥിക്കുന്നു; അനന്യാസ് എന്നൊരു പുരുഷന്‍ അകത്തു വന്നു താന്‍ കാഴ്ച പ്രാപിക്കേണ്ടതിന്നു തന്റെ മേല കൈ വെക്കുന്നതു അവന്‍ കണ്ടിരിക്കുന്നു എന്നു കല്പിച്ചു.

9:13b.ACT.009.013 അതിന്നു അനന്യാസ്കര്‍ത്താവേ, ആ മനുഷ്യന്‍ യെരൂശലേമില്‍ നിന്റെ വിശുദ്ധന്മാര്‍ക്കും എത്ര ദോഷം ചെയ്തു എന്നു പലരും പറഞ്ഞു ഞാന്‍ കേട്ടിരിക്കുന്നു.

9:14b.ACT.009.014 ഇവിടെയും നിന്റെ നാമത്തെ വിളിച്ചപേക്ഷിക്കുന്നവരെ ഒക്കെയും പിടിച്ചുകെട്ടുവാന്‍ അവന്നു മഹാപുരോഹിതന്മാരുടെ അധികാരപത്രം ഉണ്ടു എന്നു ഉത്തരം പറഞ്ഞു.

9:15b.ACT.009.015 കര്‍ത്താവു അവനോടുനീ പോക; അവന്‍ എന്റെ നാമം ജാതികള്‍ക്കും രാജാക്കന്മാര്‍ക്കും യിസ്രായേല്‍മക്കള്‍ക്കും മുമ്പില്‍ വഹിപ്പാന്‍ ഞാന്‍ തിരഞ്ഞെടുത്തിരിക്കുന്നൊരു പാത്രം ആകുന്നു.

9:16b.ACT.009.016 എന്റെ നാമത്തിന്നു വേണ്ടി അവന്‍ എന്തെല്ലാം കഷ്ടം അനുഭവിക്കേണ്ടതാകുന്നു എന്നു ഞാന്‍ അവനെ കാണിക്കും എന്നു പറഞ്ഞു.

9:17b.ACT.009.017 അങ്ങനെ അനന്യാസ് ആ വീട്ടില്‍ ചെന്നു അവന്റെമേല്‍ കൈ വെച്ചുശൌലേ, സഹോദരാ, നീ കാഴ്ച പ്രാപിച്ചു പരിശുദ്ധാത്മപൂര്‍ണ്ണന്‍ ആകേണ്ടതിന്നു നീ വന്ന വഴിയില്‍ നിനക്കു പ്രത്യക്ഷനായ യേശു എന്ന കര്‍ത്താവു എന്നെ അയച്ചിരിക്കുന്നു എന്നു പറഞ്ഞു.

9:18b.ACT.009.018 ഉടനെ അവന്റെ കണ്ണില്‍ നിന്നു ചെതുമ്പല്‍ പോലെ വീണു; കാഴ്ച ലഭിച്ചു അവന്‍ എഴുന്നേറ്റു സ്നാനം ഏല്‍ക്കയും ആഹാരം കൈക്കൊണ്ടു ബലം പ്രാപിക്കയും ചെയ്തു.

9:19b.ACT.009.019 അവന്‍ ദമസ്കൊസിലുള്ള ശിഷ്യന്മാരോടു കൂടെ കുറെനാള്‍ പാര്‍ത്തു,

9:20b.ACT.009.020 യേശു തന്നേ ദൈവപുത്രന്‍ എന്നു പള്ളികളില്‍ പ്രസംഗിച്ചു.

9:21b.ACT.009.021 കേട്ടവര്‍ എല്ലാവരും വിസ്മയിച്ചുയെരൂശലേമില്‍ ഈ നാമം വിളിച്ചപേക്ഷിക്കുന്നവര്‍ക്കും നാശം ചെയ്തവന്‍ ഇവനല്ലയോ? ഇവിടെയും അവരെ പിടിച്ചുകെട്ടി മഹാപുരോഹിതന്മാരുടെ അടുക്കല്‍ കൊണ്ടുപോകുവാനല്ലോ വന്നതു എന്നു പറഞ്ഞു.

9:22b.ACT.009.022 ശൌലോ മേല്‍ക്കുമേല്‍ ശക്തിപ്രാപിച്ചു, യേശു തന്നേ ക്രിസ്തു എന്നു തെളിയിച്ചു ദമസ്കൊസില്‍ പാര്‍ക്കുംന്ന യെഹൂദന്മാരെ മിണ്ടാതാക്കി.

9:23b.ACT.009.023 കുറെനാള്‍ കഴിഞ്ഞപ്പോള്‍ യെഹൂദന്മാര്‍ അവനെ കൊല്ലുവാന്‍ ആലോചിച്ചു.

9:24b.ACT.009.024 ശൌല്‍ അവരുടെ കൂട്ടുകെട്ടു അറിഞ്ഞു; അവനെ കൊല്ലുവാന്‍ അവര്‍ രാവും പകലും നഗര ഗോപുരങ്ങളില്‍ കാവല്‍ വെച്ചു.

9:25b.ACT.009.025 എന്നാല്‍ അവന്റെ ശിഷ്യന്മാര്‍ രാത്രിയില്‍ അവനെ ഒരു കൊട്ടയിലാക്കി മതില്‍വഴിയായി ഇറക്കിവിട്ടു.

9:26b.ACT.009.026 അവന്‍ യെരൂശലേമില്‍ എത്തിയാറെ ശിഷ്യന്മാരോടു ചേരുവാന്‍ ശ്രമിച്ചു; എന്നാല്‍ അവന്‍ ഒരു ശിഷ്യന്‍ എന്നു വിശ്വസിക്കാതെ എല്ലാവരും അവനെ പേടിച്ചു.

9:27b.ACT.009.027 ബര്‍ന്നബാസോ അവനെ കൂട്ടി അപ്പൊസ്തലന്മാരുടെ അടുക്കല്‍ കൊണ്ടു ചെന്നു; അവന്‍ വഴിയില്‍ വെച്ചു കര്‍ത്താവിനെ കണ്ടതും കര്‍ത്താവു അവനോടു സംസാരിച്ചതും ദമസ്കൊസില്‍ അവന്‍ യേശുവിന്റെ നാമത്തില്‍ പ്രാഗത്ഭ്യത്തോടെ പ്രസംഗിച്ചതും എല്ലാം അവരോടു വിവരിച്ചു പറഞ്ഞു.

9:28b.ACT.009.028 പിന്നെ അവന്‍ യെരൂശലേമില്‍ അവരുമായി പെരുമാറുകയും കര്‍ത്താവിന്റെ നാമത്തില്‍ പ്രാഗത്ഭ്യത്തോടെ പ്രസംഗിക്കയും ചെയ്തു പോന്നു.

9:29b.ACT.009.029 യവനഭാഷക്കാരായ യെഹൂദന്മാരോടും അവന്‍ സംഭാഷിച്ചു തര്‍ക്കിച്ചു; അവരോ അവനെ കൊല്ലുവാന്‍ വട്ടംകൂട്ടി.

9:30b.ACT.009.030 സഹോദരന്മാര്‍ അതു അറിഞ്ഞു അവനെ കൈസര്യയിലേക്കു കൂട്ടിക്കൊണ്ടുപോയി, അവിടെനിന്നു തര്‍സൊസിലേക്കു അയച്ചു.

9:31b.ACT.009.031 അങ്ങനെ യെഹൂദ്യാ, ഗലീല, ശമര്യ എന്നീ ദേശങ്ങളില്‍ ഒക്കെയും സഭെക്കു സമാധാനം ഉണ്ടായി, അതു ആത്മികവര്‍ദ്ധന പ്രാപിച്ചും കര്‍ത്താവിനോടുള്ള ഭക്തിയിലും പരിശുദ്ധാത്മാവിന്റെ പ്രബോധനയിലും നടന്നും പെരുകിക്കൊണ്ടിരുന്നു.

9:32b.ACT.009.032 പത്രൊസ് എല്ലാടവും സഞ്ചരിക്കയില്‍ ലുദ്ദയില്‍ പാര്‍ക്കുംന്ന വിശുദ്ധന്മാരുടെ അടുക്കലും ചെന്നു;

9:33b.ACT.009.033 അവിടെ പക്ഷവാതം പിടിച്ചു എട്ടു സംവത്സരമായി കിടപ്പില്‍ ആയിരുന്ന ഐനെയാസ് എന്നു പേരുള്ളോരു മനുഷ്യനെ കണ്ടു.

9:34b.ACT.009.034 പത്രൊസ് അവനോടുഐനെയാസേ, യേശുക്രിസ്തു നിന്നെ സൌഖ്യമാക്കുന്നു; എഴുന്നേറ്റു താനായി തന്നേ കിടക്ക വിരിച്ചുകൊള്‍ക എന്നു പറഞ്ഞു; ഉടനെ അവന്‍ എഴുന്നേറ്റു.

9:35b.ACT.009.035 ലുദ്ദയിലും ശാരോനിലും പാര്‍ക്കുംന്നവര്‍ എല്ലാവരും അവനെ കണ്ടു കര്‍ത്താവിങ്കലേക്കു തിരിഞ്ഞു.

9:36b.ACT.009.036 യോപ്പയില്‍ പേടമാന്‍ എന്നര്‍ത്ഥമുള്ള തബീഥാ എന്നു പേരുള്ളോരു ശിഷ്യ ഉണ്ടായിരുന്നു; അവള്‍ വളരെ സല്‍പ്രവൃത്തികളും ധര്‍മ്മങ്ങളും ചെയ്തുപോന്നവളായിരുന്നു.

9:37b.ACT.009.037 ആ കാലത്ത് അവള്‍ ദീനം പിടിച്ചു മരിച്ചു; അവര്‍ അവളെ കുളിപ്പിച്ചു ഒരു മാളികമുറിയില്‍ കിടത്തി.

9:38b.ACT.009.038 ലുദ്ദ യോപ്പെക്കു സമീപമാകയാല്‍ പത്രൊസ് അവിടെ ഉണ്ടെന്നു ശിഷ്യന്മാര്‍ കേട്ടുനീ താമസിയാതെ ഞങ്ങളുടെ അടുക്കലോളം വരേണം എന്നു അപേക്ഷിപ്പാന്‍ രണ്ടു ആളെ അവന്റെ അടുക്കല്‍ അയച്ചു.

9:39b.ACT.009.039 പത്രൊസ് എഴുന്നേറ്റു അവരോടുകൂടെ ചെന്നു. എത്തിയപ്പോള്‍ അവര്‍ അവനെ മാളികമുറിയില്‍ കൊണ്ടുപോയി; അവിടെ വിധവമാര്‍ എല്ലാവരും കരഞ്ഞുകൊണ്ടും തബീഥാ തങ്ങളോടുകൂടെ ഉള്ളപ്പോള്‍ ഉണ്ടാക്കിയ കുപ്പായങ്ങളും ഉടുപ്പുകളും കാണിച്ചുകൊണ്ടും അവന്റെ ചുറ്റും നിന്നു.

9:40b.ACT.009.040 പത്രൊസ് അവരെ ഒക്കെയും പുറത്തിറക്കി മുട്ടുകുത്തി പ്രാര്‍ത്ഥിച്ചു ശവത്തിന്റെ നേരെ തിരിഞ്ഞുതബീത്ഥയേ, എഴുന്നേല്‍ക്കൂ എന്നു പറഞ്ഞുഅവള്‍ കണ്ണു തുറന്നു പത്രൊസിനെ കണ്ടു എഴുന്നേറ്റു ഇരുന്നു.

9:41b.ACT.009.041 അവന്‍ കൈ കൊടുത്തു അവളെ എഴുന്നേല്പിച്ചു, വിശുദ്ധന്മാരെയും വിധവമാരെയും വിളിച്ചു അവളെ ജീവനുള്ളവളായി അവരുടെ മുമ്പില്‍ നിറുത്തി.

9:42b.ACT.009.042 ഇതു യോപ്പയില്‍ എങ്ങും പ്രസിദ്ധമായി,

9:43b.ACT.009.043 പലരും കര്‍ത്താവില്‍ വിശ്വസിച്ചു. പിന്നെ അവന്‍ തോല്‍ക്കൊല്ലനായ ശിമോന്‍ എന്ന ഒരുത്തനോടുകൂടെ വളരെ നാള്‍ യോപ്പയില്‍ പാര്‍ത്തുഭ

10

10:1b.ACT.010.001 കൈസര്യയില്‍ ഇത്താലിക എന്ന പട്ടാളത്തില്‍ കൊന്നേല്യൊസ് എന്നു പേരുള്ളോരു ശതാധിപന്‍ ഉണ്ടായിരുന്നു.

10:2b.ACT.010.002 അവന്‍ ഭക്തനും തന്റെ സകല ഗൃഹത്തോടും കൂടെ ദൈവത്തെ ഭയപ്പെടുന്നവനുമായി ജനത്തിന്നു വളരെ ധര്‍മ്മം കൊടുത്തും എപ്പോഴും ദൈവത്തോടു പ്രാര്‍ത്ഥിച്ചും പോന്നു.

10:3b.ACT.010.003 അവന്‍ പകല്‍ ഏകദേശം ഒമ്പതാം മണിനേരത്തു ഒരു ദര്‍ശനത്തില്‍ ഒരു ദൈവദൂതന്‍ തന്റെ അടുക്കല്‍ അകത്തു വരുന്നതു സ്പഷ്ടമായി കണ്ടു കൊര്‍ന്നേല്യെസേ, എന്നു തന്നോടു പറയുന്നതും കേട്ടു.

10:4b.ACT.010.004 അവന്‍ അവനെ ഉറ്റു നോക്കി ഭയപരവശനായിഎന്താകുന്നു കര്‍ത്താവേ എന്നു ചോദിച്ചു. അവന്‍ അവനോടുനിന്റെ പ്രാര്‍ത്ഥനയും ധര്‍മ്മവും ദൈവത്തിന്റെ മുമ്പില്‍ എത്തിയിരിക്കുന്നു.

10:5b.ACT.010.005 ഇപ്പോള്‍ യോപ്പയിലേക്കു ആളയച്ചു, പത്രൊസ് എന്നു മറുപേരുള്ള ശിമോനെ വരുത്തുക.

10:6b.ACT.010.006 അവന്‍ തോല്‍ക്കൊല്ലനായ ശിമോന്‍ എന്നൊരുവനോടു കൂടെ പാര്‍ക്കുംന്നു. അവന്റെ വീടു കടല്പുറത്തു ആകുന്നു എന്നു പറഞ്ഞു.

10:7b.ACT.010.007 അവനോടു സംസാരിച്ച ദൂതന്‍ പോയ ശേഷം അവന്‍ തന്റെ വേലക്കാരില്‍ രണ്ടുപേരെയും തന്റെ അടുക്കല്‍ അകമ്പടി നിലക്കുന്നവരില്‍ ദൈവഭക്തനായോരു പടയാളിയേയും

10:8b.ACT.010.008 വിളിച്ചു സകലവും വിവരിച്ചുപറഞ്ഞു യോപ്പയിലേക്കു അയച്ചു

10:9b.ACT.010.009 പിറ്റെന്നാള്‍ അവര്‍ യാത്രചെയ്തു പട്ടണത്തോടു സമീപിക്കുമ്പോള്‍ പത്രൊസ് ആറാം മണിനേരത്തു പ്രാര്‍ത്ഥിപ്പാന്‍ വെണ്മാടത്തില്‍ കയറി.

10:10b.ACT.010.010 അവന്‍ വളരെ വിശന്നിട്ടു ഭക്ഷിപ്പാന്‍ ആഗ്രഹിച്ചു; അവര്‍ ഒരുക്കുമ്പോഴേക്കു അവന്നു ഒരു വിവശത വന്നു.

10:11b.ACT.010.011 ആകാശം തുറന്നിരിക്കുന്നതും വലിയൊരു തൂപ്പട്ടിപോലെ നാലു കോണും കെട്ടീട്ടു ഭൂമിയിലേക്കു ഇറക്കിവിട്ടോരു പാത്രം വരുന്നതും അവന്‍ കണ്ടു.

10:12b.ACT.010.012 അതില്‍ ഭൂമിയിലെ സകലവിധ നാല്‍ക്കാലിയും ഇഴജാതിയും ആകാശത്തിലെ പറവയും ഉണ്ടായിരുന്നു.

10:13b.ACT.010.013 പത്രൊസേ, എഴുന്നേറ്റു അറുത്തു തിന്നുക എന്നു ഒരു ശബ്ദം ഉണ്ടായി.

10:14b.ACT.010.014 അതിന്നു പത്രൊസ്ഒരിക്കലും പാടില്ല, കര്‍ത്താവേ, മലിനമോ അശുദ്ധമോ ആയതൊന്നും ഞാന്‍ ഒരുനാളും തിന്നിട്ടില്ലല്ലോ.

10:15b.ACT.010.015 ആ ശബ്ദം രണ്ടാംപ്രാവശ്യം അവനോടുദൈവം ശുദ്ധീകരിച്ചതു നീ മലിനമെന്നു വിചാരിക്കരുതു എന്നു പറഞ്ഞു.

10:16b.ACT.010.016 ഇങ്ങനെ മൂന്നു പ്രാവശ്യം ഉണ്ടായി; ഉടനെ പാത്രം തിരികെ ആകാശത്തിലേക്കു വലിച്ചെടുത്തു.

10:17b.ACT.010.017 ഈ കണ്ട ദര്‍ശനം എന്തായിരിക്കും എന്നു പത്രൊസ് ഉള്ളില്‍ ചഞ്ചലിച്ചു കൊണ്ടിരിക്കുമ്പോള്‍ കൊര്‍ന്നേല്യൊസ് അയച്ച പുരുഷന്മാര്‍ ശിമോന്റെ വീടു ചോദിച്ചുകൊണ്ടു പടിവാതില്‍ക്കല്‍ നിന്നു

10:18b.ACT.010.018 പത്രൊസ് എന്നു മറു പേരുള്ള ശിമോന്‍ ഇവിടെ പാര്‍ക്കുംന്നുണ്ടോഎന്നു വിളിച്ചു ചോദിച്ചു.

10:19b.ACT.010.019 പത്രൊസ് ദര്‍ശനത്തെക്കുറിച്ചു ചിന്തിച്ചുകൊണ്ടിരിക്കുമ്പോള്‍ ആത്മാവു അവനോടുമൂന്നു പുരുഷന്മാര്‍ നിന്നെ അന്വേഷിക്കുന്നു;

10:20b.ACT.010.020 നീ എഴുന്നേറ്റു ഇറങ്ങിച്ചെല്ലുക; ഞാന്‍ അവരെ അയച്ചതാകകൊണ്ടു ഒന്നും സംശയിക്കാതെ അവരോടു കൂടെ പോക എന്നു പറഞ്ഞു.

10:21b.ACT.010.021 പത്രൊസ് ആ പുരുഷന്മാരുടെ അടുക്കല്‍ ഇറങ്ങിച്ചെന്നുനിങ്ങള്‍ അന്വേഷിക്കുന്നവന്‍ ഞാന്‍ തന്നെ; നിങ്ങള്‍ വന്ന സംഗതി എന്തു എന്നു ചോദിച്ചു.

10:22b.ACT.010.022 അതിന്നു അവര്‍നീതിമാനും ദൈവഭക്തനും യെഹൂദന്മാരുടെ സകലജാതിയാലും നല്ല സാക്ഷ്യംകൊണ്ടവനും ആയ കൊര്‍ന്നേല്യൊസ് എന്ന ശതാധിപന്നു നിന്നെ വീട്ടില്‍ വരുത്തി നിന്റെ പ്രസംഗം കേള്‍ക്കേണം എന്നു ഒരു വിശുദ്ധദൂതനാല്‍ അരുളപ്പാടുണ്ടായിരിക്കുന്നു എന്നു പറഞ്ഞു.

10:23b.ACT.010.023 അവന്‍ അവരെ അകത്തു വിളിച്ചു പാര്‍പ്പിച്ചു; പിറ്റെന്നാള്‍ എഴുന്നേറ്റു അവരോടുകൂടെ പുറപ്പെട്ടു; യോപ്പയിലെ സഹോദരന്മാര്‍ ചിലരും അവനോടുകൂടെ പോയി.

10:24b.ACT.010.024 പിറ്റെന്നാള്‍ കൈസര്യയില്‍ എത്തി; അവിടെ കൊര്‍ന്നേല്യൊസ് ചാര്‍ച്ചക്കാരെയും അടുത്ത സ്നേഹിതന്മാരെയും കൂട്ടിവരുത്തി, അവര്‍ക്കായി കാത്തിരുന്നു.

10:25b.ACT.010.025 പത്രൊസ് അകത്തു കയറിയപ്പോള്‍ കൊര്‍ന്നേല്യൊസ് എതിരേറ്റു അവന്റെ കാല്‍ക്കല്‍ വീണു നമസ്കരിച്ചു.

10:26b.ACT.010.026 പത്രൊസോഎഴുന്നേല്‍ക്ക, ഞാനും ഒരു മനുഷ്യനാത്രെ എന്നു പറഞ്ഞു അവനെ എഴുന്നേല്പിച്ചു.

10:27b.ACT.010.027 അവനോടു സംഭാഷിച്ചും കൊണ്ടു അകത്തു ചെന്നു, അനേകര്‍ വന്നു കൂടിയിരിക്കുന്നതു കണ്ടു അവനോടു

10:28b.ACT.010.028 അന്യജാതിക്കാരന്റെ അടുക്കല്‍ ചെല്ലുന്നതും അവനുമയീ പെരുമാറ്റം ചെയ്യുന്നതും യെഹൂദന്നു നിഷിദ്ധം എന്നു നിങ്ങള്‍ അറിയുന്നുവല്ലോ. എങ്കിലും ഒരു മനുഷ്യനെയും മലിനനോ അശുദ്ധനോ എന്നു പറയരുതെന്നു ദൈവം എനിക്കു കാണിച്ചു തന്നിരിക്കുന്നു.

10:29b.ACT.010.029 അതുകൊണ്ടാകുന്നു നിങ്ങള്‍ ആളയച്ചപ്പോള്‍ ഞാന്‍ എതിര്‍ പറയാതെ വന്നതു; എന്നാല്‍ എന്നെ വിളിപ്പിച്ച സംഗതി എന്തു എന്നു അറിഞ്ഞാല്‍ കൊള്ളാം എന്നു പറഞ്ഞു.

10:30b.ACT.010.030 അതിന്നു കൊര്‍ന്നോല്യൊസ്നാലാകുന്നാള്‍ ഈ നേരത്തു ഞാന്‍ വീട്ടില്‍ ഒമ്പതാം മണിനേരത്തെ പ്രാര്‍ത്ഥന കഴിച്ചുകൊണ്ടിരിക്കുമ്പോള്‍ ശുഭ്രവസ്ത്രം ധരിച്ചോരു പുരുഷന്‍ എന്റെ മുമ്പില്‍ നിന്നു

10:31b.ACT.010.031 കൊര്‍ന്നോല്യസേ, ദൈവം നിന്റെ പ്രാര്‍ത്ഥന കേട്ടു നിന്റെ ധര്‍മ്മം ഔര്‍ത്തിരിക്കുന്നു.

10:32b.ACT.010.032 യോപ്പയിലേക്കു ആളയച്ചു പത്രൊസ് എന്നു മറുപേരുള്ള ശിമോനെ വിളിപ്പിക്ക; അവന്‍ കടല്പുറത്തു തോല്‍ക്കൊല്ലനായ ശീമോന്റെ വീട്ടില്‍ പാര്‍ക്കുംന്നു എന്നു പറഞ്ഞു.

10:33b.ACT.010.033 ക്ഷണത്തില്‍ ഞാന്‍ നിന്റെ അടുക്കല്‍ ആളയച്ചു; നീ വന്നതു ഉപകാരം. കര്‍ത്താവു നിന്നോടു കല്പിച്ചതൊക്കെയും കേള്‍പ്പാന്‍ ഞങ്ങള്‍ എല്ലാവരും ഇവിടെ ദൈവത്തിന്റെ മുമ്പാകെ കൂടിയിരിക്കുന്നു എന്നു പറഞ്ഞു.

10:34b.ACT.010.034 അപ്പോള്‍ പത്രൊസ് വായി തുറന്നു പറഞ്ഞു തുടങ്ങിയതുദൈവത്തിന്നു മുഖപക്ഷമില്ല എന്നും

10:35b.ACT.010.035 ഏതു ജാതിയിലും അവനെ ഭയപ്പെട്ടു നീതി പ്രവര്‍ത്തിക്കുന്നവനെ അവന്‍ അംഗീകരിക്കുന്നു എന്നും ഞാന്‍ ഇപ്പോള്‍ യാഥാര്‍ത്ഥമായി ഗ്രഹിക്കുന്നു.

10:36b.ACT.010.036 അവന്‍ എല്ലാവരുടെയും കര്‍ത്താവായ യേശുക്രിസ്തുമൂലം സമാധാനം സുവിശേഷിച്ചുകൊണ്ടു യിസ്രായേല്‍ മക്കള്‍ക്കു അയച്ച വചനം,

10:37b.ACT.010.037 യോഹന്നാന്‍ പ്രസംഗിച്ച സ്നാനത്തിന്റെശേഷം ഗലീലയില്‍ തുടങ്ങി യെഹൂദ്യയില്‍ ഒക്കെയും ഉണ്ടായ വര്‍ത്തമാനം,

10:38b.ACT.010.038 നസറായനായ യേശുവിനെ ദൈവം പരിശുദ്ധാത്മാവിനാലും ശക്തിയാലും അഭിഷേകം ചെയ്തതും ദൈവം അവനോടുകൂടെ ഇരുന്നതുകൊണ്ടു അവന്‍ നന്മചെയ്തും പിശാചു ബാധിച്ചവരെ ഒക്കെയും സൌഖ്യമാക്കിയുംകൊണ്ടു സഞ്ചരിച്ചതുമായ വിവരം തന്നേ നിങ്ങള്‍ അറിയുന്നുവല്ലോ.

10:39b.ACT.010.039 യെഹൂദ്യദേശത്തിലും യെരൂശലേമിലും അവന്‍ ചെയ്ത സകലത്തിനും ഞങ്ങള്‍ സാക്ഷികള്‍ ആകുന്നു. അവനെ അവര്‍ മരത്തിന്മേല്‍ തൂക്കിക്കൊന്നു;

10:40b.ACT.010.040 ദൈവം അവനെ മൂന്നാം നാള്‍ ഉയിര്‍ത്തെഴുന്നേല്പിച്ചു,

10:41b.ACT.010.041 സകല ജനത്തിന്നുമല്ല, ദൈവം മുമ്പുകൂട്ടി നിയമിച്ച സാക്ഷികളായി, അവന്‍ മരിച്ചവരില്‍നിന്നു ഉയിര്‍ത്തെഴുന്നേറ്റശേഷം അവനോടുകൂടെ തിന്നുകുടിച്ചവരായ ഞങ്ങള്‍ക്കു തന്നേ പ്രത്യക്ഷനാക്കിത്തന്നു.

10:42b.ACT.010.042 ജീവികള്‍ക്കും മരിച്ചവര്‍ക്കും ന്യായാധിപതിയായി ദൈവത്താല്‍ നിയമിക്കപ്പെട്ടവന്‍ അവന്‍ തന്നേ എന്നു ജനത്തോടു പ്രസംഗിച്ചു സാക്ഷീകരിപ്പാന്‍ അവന്‍ ഞങ്ങളോടു കല്പിച്ചു.

10:43b.ACT.010.043 അവനില്‍ വിശ്വസിക്കുന്ന ഏവന്നും അവന്റെ നാമം മൂലം പാപമോചനം ലഭിക്കും എന്നു സകല പ്രവാചകന്മാരും സാക്ഷ്യം പറയുന്നു.

10:44b.ACT.010.044 ഈ വാക്കുകളെ പത്രൊസ് പ്രസ്താവിക്കുമ്പോള്‍ തന്നേ വചനം കേട്ട എല്ലാവരുടെ മേലും പരിശുദ്ധാത്മാവു വന്നു.

10:45b.ACT.010.045 അവര്‍ അന്യഭാഷകളില്‍ സംസാരിക്കുന്നതും ദൈവത്തെ മഹത്വീകരിക്കുന്നതും കേള്‍ക്കയാല്‍

10:46b.ACT.010.046 പത്രൊസിനോടുകൂടെ വന്ന പരിച്ഛേദനക്കാരായ വിശ്വാസികള്‍ പരിശുദ്ധാത്മാവു എന്ന ദാനം ജാതികളുടെ മേലും പകര്‍ന്നതു കണ്ടു വിസ്മയിച്ചു.

10:47b.ACT.010.047 നമ്മെപ്പോലെ പരിശുദ്ധാത്മാവു ലഭിച്ച ഇവരെ സ്നാനം കഴിപ്പിച്ചു കൂടാതവണ്ണം വെള്ളം വിലക്കുവാന്‍ ആര്‍ക്കും കഴിയും എന്നു പറഞ്ഞു.

10:48b.ACT.010.048 പത്രൊസ് അവരെ യേശുക്രിസ്തുവിന്റെ നാമത്തില്‍ സ്നാനം കഴിപ്പിപ്പാന്‍ കല്പിച്ചു. അവന്‍ ചില ദിവസം അവിടെ താമസിക്കേണം എന്നു അവര്‍ അപേക്ഷിച്ചു.

11

11:1b.ACT.011.001 ജാതികളും ദൈവവചനം കൈകൊണ്ടു എന്നു അപ്പൊസ്തലന്മാരും യെഹൂദ്യയിലുള്ള സഹോദരന്മാരും കേട്ടു.

11:2b.ACT.011.002 പത്രൊസ് യെരൂശലേമില്‍ എത്തിയപ്പോള്‍ പരിച്ഛേദനക്കാര്‍ അവനോടു വാദിച്ചു

11:3b.ACT.011.003 നീ അഗ്രചര്‍മ്മികളുടെ അടുക്കല്‍ ചെന്നു അവരോടുകൂടെ ഭക്ഷിച്ചു എന്നു പറഞ്ഞു.

11:4b.ACT.011.004 പത്രൊസ് കാര്യം ആദിമുതല്‍ ക്രമമായി അവരോടു വിവരിച്ചുപറഞ്ഞതു

11:5b.ACT.011.005 ഞാന്‍ യോപ്പാപട്ടണത്തില്‍ പ്രാര്‍ത്ഥിച്ചുകൊണ്ടിരിക്കുമ്പോള്‍ വിവശതയില്‍ ഒരുദര്‍ശനം കണ്ടുആകാശത്തില്‍നിന്നു നാലു കോണും കെട്ടി ഇറക്കിയ വലിയ തുപ്പട്ടിപോലെ ഒരു പാത്രം എന്റെ അടുക്കലോളം വന്നു.

11:6b.ACT.011.006 അതില്‍ ഞാന്‍ സൂക്ഷിച്ചുനോക്കിയപ്പോള്‍ ഭൂമിയിലെ നാല്‍ക്കാലികളെയും കാട്ടുമൃഗങ്ങളെയും ഇഴജാതികളെയും ആകാശത്തിലെ പറവകളെയും കണ്ടു

11:7b.ACT.011.007 പത്രൊസേ, എഴുന്നേറ്റു അറുത്തു തിന്നുക എന്നു എന്നോടു പറയുന്നോരു ശബ്ദവും കേട്ടു.

11:8b.ACT.011.008 അതിന്നു ഞാന്‍ ഒരിക്കലും പാടില്ല, കര്‍ത്താവേ; മലിനമോ അശുദ്ധമോ ആയതൊന്നും ഒരിക്കലും എന്റെ വായില്‍ ചെന്നിട്ടില്ലല്ലോ എന്നു പറഞ്ഞു.

11:9b.ACT.011.009 ആ ശബ്ദം പിന്നെയും ആകാശത്തില്‍ നിന്നുദൈവം ശുദ്ധീകരിച്ചതു നീ മലിനം എന്നു വിചാരിക്കരുതു എന്നു ഉത്തരം പറഞ്ഞു.

11:10b.ACT.011.010 ഇതു മൂന്നു പ്രാവശ്യം ഉണ്ടായി; പിന്നെ എല്ലാം തിരികെ ആകാശത്തിലേക്കു വലിച്ചെടുത്തു.

11:11b.ACT.011.011 അപ്പോള്‍ തന്നേ കൈസര്യയില്‍ നിന്നു എന്റെ അടുക്കല്‍ അയച്ചിരുന്ന മൂന്നു പുരുഷന്മാര്‍ ഞങ്ങള്‍ പാര്‍ത്ത വീട്ടിന്റെ മുമ്പില്‍ നിന്നിരുന്നു;

11:12b.ACT.011.012 ഒന്നും സംശയിക്കാതെ അവരോടുകൂടെ പോകുവാന്‍ ആത്മാവു എന്നോടു കല്പിച്ചു. ഈ ആറു സഹോദരന്മാരും എന്നോടുകൂടെ പോന്നു; ഞങ്ങള്‍ ആ പുരുഷന്റെ വീട്ടില്‍ ചെന്നു.

11:13b.ACT.011.013 അവന്‍ തന്റെ വീട്ടില്‍ ഒരു ദൂതന്‍ നിലക്കുന്നതു കണ്ടു എന്നും നീ യോപ്പയിലേക്കു ആളയച്ചു പത്രൊസ് എന്നു മറുപേരുള്ള ശിമോനെ വരുത്തുക;

11:14b.ACT.011.014 നീയും നിന്റെ ഗൃഹം മുഴുവനും രക്ഷിക്കപ്പെടുവാനുള്ള വാക്കുകളെ അവന്‍ നിന്നോടു സംസാരിക്കും എന്നു ദൂതന്‍ എന്നു പറഞ്ഞു എന്നും ഞങ്ങളോടു അറിയിച്ചു.

11:15b.ACT.011.015 ഞാന്‍ സംസാരിച്ചു തുടങ്ങിയപ്പോഴേക്കു പരിശുദ്ധാത്മാവു ആദിയില്‍ നമ്മുടെമേല്‍ എന്നപോലെ അവരുടെ മേലും വന്നു.

11:16b.ACT.011.016 അപ്പോള്‍ ഞാന്‍ യോഹന്നാന്‍ വെള്ളംകൊണ്ടു സ്നാനം കഴിപ്പിച്ചു; നിങ്ങള്‍ക്കോ പരിശുദ്ധാത്മാവുകൊണ്ടു സ്നാനം ലഭിക്കും എന്നു കര്‍ത്താവു പറഞ്ഞ വാക്കു ഔര്‍ത്തു.

11:17b.ACT.011.017 ആകയാല്‍ കര്‍ത്താവായ യേശുക്രിസ്തുവില്‍ വിശ്വസിച്ചവരായ നമുക്കു തന്നതുപോലെ അതേ ദാനത്തെ അവര്‍ക്കും ദൈവം കൊടുത്തു എങ്കില്‍ ദൈവത്തെ തടുപ്പാന്‍ തക്കവണ്ണം ഞാന്‍ ആര്‍?

11:18b.ACT.011.018 അവര്‍ ഇതു കേട്ടപ്പോള്‍ മിണ്ടാതിരുന്നുഅങ്ങനെ ആയാല്‍ ദൈവം ജാതികള്‍ക്കും ജീവപ്രാപ്തിക്കായി മാനസാന്തരം നല്കിയല്ലോ എന്നു പറഞ്ഞു ദൈവത്തെ മഹത്വപ്പെടുത്തി.

11:19b.ACT.011.019 സ്തെഫാനൊസ് നിമിത്തം ഉണ്ടായ ഉപദ്രവം ഹേതുവാല്‍ ചിതറിപ്പോയവര്‍ യെഹൂദന്മാരോടല്ലാതെ മറ്റാരോടും വചനം സംസാരിക്കാതെ ഫൊയ്നിക്യാ, കുപ്രൊസ്, അന്ത്യൊക്ക്യ എന്നീ പ്രദേശങ്ങളോളം സഞ്ചരിച്ചു.

11:20b.ACT.011.020 അവരില്‍ ചിലര്‍ കുപ്രൊസ്കാരും കുറേനക്കാരും ആയിരുന്നു; അവര്‍ അന്ത്യൊക്ക്യയില്‍എത്തിയശേഷം യവനന്മാരോടും കര്‍ത്താവായ യേശുവിനെക്കുറിച്ചുള്ള സുവിശേഷം അറിയിച്ചു.

11:21b.ACT.011.021 കര്‍ത്താവിന്റെ കൈ അവരോടുകൂടെ ഉണ്ടായിരുന്നു; വലിയൊരു കൂട്ടം വിശ്വസിച്ചു കര്‍ത്താവിങ്കലേക്കു തിരിഞ്ഞു.

11:22b.ACT.011.022 അവരെക്കുറിച്ചുള്ള ഈ വര്‍ത്തമാനം യെരൂശലേമിലെ സഭയുടെ ചെവിയില്‍ എത്തിയപ്പോള്‍ അവര്‍ ബര്‍ന്നബാസിനെ അന്ത്യൊക്ക്യയോളം പറഞ്ഞയച്ചു.

11:23b.ACT.011.023 അവന്‍ ചെന്നു ദൈവകൃപ കണ്ടു സന്തോഷിച്ചു. എല്ലാവരും ഹൃദയനിര്‍ണ്ണയത്തോടെ കര്‍ത്താവിനോടു ചേര്‍ന്നുനില്പാന്തക്കവണ്ണം പ്രബോധിപ്പിച്ചു.

11:24b.ACT.011.024 അവന്‍ നല്ല മനുഷ്യനും പരിശുദ്ധാത്മാവിനാലും വിശ്വാസത്താലും നിറഞ്ഞവനും ആയിരുന്നു; വളരെ പുരുഷന്മാരും കര്‍ത്താവിനോടു ചേര്‍ന്നു.

11:25b.ACT.011.025 അവന്‍ ശൌലിനെ തിരവാന്‍ തര്‍സൊസിലേക്കു പോയി, അവനെ കണ്ടെത്തിയാറെ അന്ത്യൊക്ക്യയിലേക്കു കൂട്ടിക്കൊണ്ടുവന്നു.

11:26b.ACT.011.026 അവര്‍ ഒരു സംവത്സരം മുഴുവനും സഭായോഗങ്ങളില്‍ കൂടുകയും ബഹുജനത്തെ ഉപദേശിക്കയും ചെയ്തു; ആദ്യം അന്ത്യൊക്ക്യയില്‍വെച്ചു ശിഷ്യന്മാര്‍ക്കും ക്രിസ്ത്യാനികള്‍ എന്നു പേര്‍ ഉണ്ടായി.

11:27b.ACT.011.027 ആ കാലത്തു യെരൂശലേമില്‍ നിന്നു പ്രവാചകന്മാര്‍ അന്ത്യൊക്ക്യയിലേക്കു വന്നു.

11:28b.ACT.011.028 അവരില്‍ അഗബൊസ് എന്നു പേരുള്ളൊരുവന്‍ എഴുന്നേറ്റു ലോകത്തില്‍ ഒക്കെയും മഹാക്ഷാമം ഉണ്ടാകും എന്നു ആത്മാവിനാല്‍ പ്രവചിച്ചു; അതു ക്ളൌദ്യൊസിന്റെ കാലത്തു സംഭവിച്ചു.

11:29b.ACT.011.029 അപ്പോള്‍ യെഹൂദ്യയില്‍ പാര്‍ക്കുംന്ന സഹോദരന്മാരുടെ ഉതവിക്കായി ശിഷ്യന്മാരില്‍ ഔരോരുത്തന്‍ പ്രാപ്തിപോലെ കൊടുത്തയപ്പാന്‍ നിശ്ചയിച്ചു.

11:30b.ACT.011.030 അവര്‍ അതു നടത്തി, ബര്‍ന്നബാസിന്റെയും ശൌലിന്റെയും കയ്യില്‍ മൂപ്പന്മാര്‍ക്കും കൊടുത്തയച്ചു.

12

12:1b.ACT.012.001 ആ കാലത്തു ഹെരോദാരാജാവു സഭയില്‍ ചിലരെ പീഡിപ്പിക്കേണ്ടതിന്നു കൈ നീട്ടി.

12:2b.ACT.012.002 യോഹന്നാന്റെ സഹോദരനായ യാക്കോബിനെ അവന്‍ വാള്‍കൊണ്ടു കൊന്നു.

12:3b.ACT.012.003 അതു യെഹൂദന്മാര്‍ക്കും പ്രസാദമായി എന്നു കണ്ടു അവന്‍ പത്രൊസിനെയും പിടിച്ചു. അപ്പോള്‍ പുളിപ്പില്ലാത്ത അപ്പത്തിന്റെ പെരുനാള്‍ ആയിരുന്നു.

12:4b.ACT.012.004 അവനെ പിടിച്ചശേഷം പെസഹ കഴിഞ്ഞിട്ടു ജനത്തിന്റെ മുമ്പില്‍ നിറുത്തുവാന്‍ ഭാവിച്ചു തടവിലാക്കി അവനെ കാപ്പാന്‍ നന്നാലു ചേവകര്‍ ഉള്ള നാലു കൂട്ടത്തിന്നു ഏല്പിച്ചു.

12:5b.ACT.012.005 ഇങ്ങനെ പത്രൊസിനെ തടവില്‍ സൂക്ഷിച്ചുവരുമ്പോള്‍ സഭ ശ്രദ്ധയോടെ അവന്നുവേണ്ടി ദൈവത്തോടു പ്രാര്‍ത്ഥന കഴിച്ചുപോന്നു.

12:6b.ACT.012.006 ഹെരോദാവു അവനെ ജനത്തിന്റെ മുമ്പില്‍ നിറുത്തുവാന്‍ ഭാവിച്ചതിന്റെ തലെരാത്രിയില്‍ പത്രൊസ് രണ്ടു ചങ്ങലയാല്‍ ബന്ധിക്കപ്പെട്ടവനായി രണ്ടു പടയാളികളുടെ നടുവില്‍ ഉറങ്ങുകയായിരുന്നു; വാതിലിന്റെ മുമ്പില്‍ കാവല്‍ക്കാര്‍ കാരാഗൃഹം കാത്തുകൊണ്ടിരുന്നു.

12:7b.ACT.012.007 പെട്ടെന്നു കര്‍ത്താവിന്റെ ദൂതന്‍ അവിടെ പ്രത്യക്ഷനായി, അറയില്‍ ഒരു വെളിച്ചം പ്രകാശിച്ചു. അവന്‍ പത്രൊസിനെ വിലാപ്പുറത്തു തട്ടിവേഗം എഴുന്നേല്‍ക്ക എന്നു പറഞ്ഞു അവനെ ഉണര്‍ത്തി; ഉടനെ അവന്റെ ചങ്ങല കൈമേല്‍ നിന്നു വീണു പോയി.

12:8b.ACT.012.008 ദൂതന്‍ അവനോടുഅര കെട്ടി ചെരിപ്പു ഇട്ടു മുറുക്കുക എന്നു പറഞ്ഞു. അവന്‍ അങ്ങനെ ചെയ്തു; നിന്റെ വസ്ത്രം പുതെച്ചു എന്റെ പിന്നാലെ വരിക എന്നു പറഞ്ഞു.

12:9b.ACT.012.009 അവന്‍ പിന്നാലെ ചെന്നു, ദൂതന്‍ മുഖാന്തരം സംഭവിച്ചതു വാസ്തവം എന്നു അറിയാതെ താന്‍ ഒരു ദര്‍ശനം കാണുന്നു എന്നു നിരൂപിച്ചു.

12:10b.ACT.012.010 അവര്‍ ഒന്നാം കാവലും രണ്ടാമത്തേതും കടന്നു പട്ടണത്തില്‍ ചെല്ലുന്ന ഇരിമ്പു വാതില്‍ക്കല്‍ എത്തി. അതു അവര്‍ക്കും സ്വതവെ തുറന്നു; അവര്‍ പുറത്തിറങ്ങി ഒരു തെരുവു കടന്നു, ഉടനെ ദൂതന്‍ അവനെ വിട്ടുപോയി.

12:11b.ACT.012.011 പത്രൊസിന്നു സുബോധം വന്നിട്ടു കര്‍ത്താവു തന്റെ ദൂതനെ അയച്ചു ഹെരോദാവിന്റെ കയ്യില്‍നിന്നും യെഹൂദജനത്തിന്റെ സകല പ്രതീക്ഷിയില്‍നിന്നും എന്നെ വിടുവിച്ചു എന്നു ഞാന്‍ ഇപ്പോള്‍ വാസ്തവമായി അറിയുന്നു എന്നു അവന്‍ പറഞ്ഞു.

12:12b.ACT.012.012 ഇങ്ങനെ ഗ്രഹിച്ച ശേഷം അവന്‍ മര്‍ക്കൊസ് എന്നു മറുപേരുള്ള യോഹന്നാന്റെ അമ്മ മറിയയുടെ വീട്ടില്‍ ചെന്നു. അവിടെ അനേകര്‍ ഒരുമിച്ചു കൂടി പ്രാര്‍ത്ഥിച്ചുകെണ്ടിരുന്നു.

12:13b.ACT.012.013 അവന്‍ പടിപ്പുരവാതില്‍ക്കല്‍ മുട്ടിയാറെ രോദാ എന്നൊരു ബാല്യക്കാരത്തി വിളികേള്‍പ്പാന്‍ അടുത്തുവന്നു.

12:14b.ACT.012.014 പത്രൊസിന്റെ ശബ്ദം തിരിച്ചറിഞ്ഞു, സന്തോഷത്താല്‍ പടിവാതില്‍ തുറക്കാതെ അകത്തേക്കു ഔടി, പത്രൊസ് പടിപ്പുരെക്കല്‍ നിലക്കുന്നുഎന്നു അറിയിച്ചു.

12:15b.ACT.012.015 അവര്‍ അവളോടുനിനക്കു ഭ്രാന്തുണ്ടു എന്നു പറഞ്ഞു; അവളോഅല്ല, ഉള്ളതു തന്നേ എന്നു ഉറപ്പിച്ചുപറയുമ്പോള്‍ അവന്റെ ദൂതന്‍ ആകുന്നു എന്നു അവര്‍ പറഞ്ഞു.

12:16b.ACT.012.016 പത്രൊസ് മുട്ടിക്കൊണ്ടിരുന്നു; അവര്‍ തുറന്നപ്പോള്‍ അവനെ കണ്ടു വിസ്മയിച്ചു.

12:17b.ACT.012.017 അവര്‍ മിണ്ടാതിരിപ്പാന്‍ അവന്‍ ആംഗ്യം കാട്ടി, കര്‍ത്താവു തന്നെ തടവില്‍നിന്നു പുറപ്പെടുവിച്ച വിവരം പറഞ്ഞു കേള്‍പ്പിച്ചു; ഇതു യാക്കോബിനോടും ശേഷം സഹോദരന്മാരോടും അറിയിപ്പിന്‍ എന്നു പറഞ്ഞു; പിന്നെ അവന്‍ പുറപ്പെട്ടു വേറൊരു സ്ഥലത്തേക്കു പോയി.

12:18b.ACT.012.018 നേരം വെളുത്തപ്പോള്‍ പത്രൊസ് എവിടെ പോയി എന്നു പടയാളികള്‍ക്കു അല്പമല്ലാത്ത പരിഭ്രമം ഉണ്ടായി

12:19b.ACT.012.019 ഹെരോദാവു അവനെ അന്വേഷിച്ചിട്ടു കാണായ്കയാല്‍ കാവല്‍ക്കാരെ വിസ്തരിച്ചു അവരെ കൊല്ലുവാന്‍ കല്പിച്ചു; പിന്നെ അവന്‍ യെഹൂദ്യ വിട്ടു കൈസര്യയിലേക്കു പോയി അവിടെ പാര്‍ത്തു.

12:20b.ACT.012.020 അവന്‍ സോര്യരുടെയും സിദോന്യരുടെയും നേരെ ക്രുദ്ധിച്ചിരിക്കുമ്പോള്‍ രാജാവിന്റെ ദേശത്തുനിന്നു തങ്ങളുടെ ദേശത്തിന്നു ആഹാരം കിട്ടിവരികയാല്‍ അവര്‍ ഏകമനസ്സോടെ അവന്റെ അടുക്കല്‍ ചെന്നു, രാജാവിന്റെ പള്ളിയറക്കാരനായ ബ്ളസ്തൊസിനെ വശത്താക്കി സന്ധിക്കായി അപേക്ഷിച്ചു.

12:21b.ACT.012.021 നിശ്ചയിച്ച ദിവസത്തില്‍ ഹെരോദാവു രാജവസ്ത്രം ധരിച്ചു ഭദ്രാസനത്തില്‍ ഇരുന്നു അവരോടു പ്രസംഗം കഴിച്ചു.

12:22b.ACT.012.022 ഇതു മനുഷ്യന്റെ ശബ്ദമല്ല ഒരു ദേവന്റെ ശബ്ദം അത്രേ എന്നു ജനം ആര്‍ത്തു.

12:23b.ACT.012.023 അവന്‍ ദൈവത്തിന്നു മഹത്വം കൊടുക്കായ്കയാല്‍ കര്‍ത്താവിന്റെ ദൂതന്‍ ഉടനെ അവനെ അടിച്ചു, അവന്‍ കൃമിക്കു ഇരയായി പ്രാണനെ വിട്ടു.

12:24b.ACT.012.024 എന്നാല്‍ ദൈവ വചനം മേലക്കുമേല്‍ പരന്നുകൊണ്ടിരുന്നു.

12:25b.ACT.012.025 ബര്‍ന്നാബാസും ശൌലും ശുശ്രൂഷ നിവര്‍ത്തിച്ച ശേഷം മര്‍ക്കൊസ് എന്നു മറു പേരുള്ള യോഹന്നാനെയും കൂട്ടിക്കൊണ്ടു യെരൂശലേം വിട്ടു മടങ്ങിപ്പോന്നു.

13

13:1b.ACT.013.001 അന്ത്യൊക്ക്യയിലെ സഭയില്‍ ബര്‍ന്നബാസ്, നീഗര്‍ എന്നു പേരുള്ള ശിമോന്‍ , കുറേനക്കാരനായ ലൂക്യൊസ്, ഇട പ്രഭുവമായ ഹെരോദാവോടുകൂടെ വളര്‍ന്ന മനായേന്‍ , ശൌല്‍ എന്നീ പ്രവാചകന്മാരും ഉപദേഷ്ടാക്കന്മാരും ഉണ്ടായിരുന്നു.

13:2b.ACT.013.002 അവര്‍ കര്‍ത്താവിനെ ആരാധിച്ചും ഉപവസിച്ചുംകൊണ്ടിരിക്കുമ്പോള്‍ഞാന്‍ ബര്‍ന്നബാസിനെയും ശെഘിനെയും വിളിച്ചിരിക്കുന്ന വേലെക്കായിട്ടു അവരെ എനിക്കു വേര്‍തിരിപ്പിന്‍ എന്നു പരിശുദ്ധാത്മാവു പറഞ്ഞു.

13:3b.ACT.013.003 അങ്ങനെ അവര്‍ ഉപവസിച്ചു പ്രാര്‍ത്ഥിച്ചു അവരുടെ മേല്‍ കൈവെച്ചു അവരെ പറഞ്ഞയച്ചു.

13:4b.ACT.013.004 പരിശുദ്ധാത്മാവു അവരെ പറഞ്ഞയച്ചിട്ടു അവര്‍ സെലൂക്യയിലേക്കു ചെന്നു; അവിടെ നിന്നു കപ്പല്‍ കയറി കുപ്രൊസ് ദ്വീപിലേക്കുപോയി

13:5b.ACT.013.005 സലമീസില്‍ ചെന്നു യെഹൂദന്മാരുടെ പള്ളിയില്‍ ദൈവവചനം അറിയിച്ചു. യോഹന്നാന്‍ അവര്‍ക്കും ഭൃത്യനായിട്ടു ഉണ്ടായിരുന്നു.

13:6b.ACT.013.006 അവര്‍ ദ്വീപില്‍കൂടി പാഫൊസ്വരെ ചെന്നപ്പോള്‍ ബര്‍യേശു എന്നു പേരുള്ള യെഹൂദനായി കള്ള പ്രവാചകനായോരു വിദ്വാനെ കണ്ടു.

13:7b.ACT.013.007 അവന്‍ ബുദ്ധിമാനായ സെര്‍ഗ്ഗ്യൊസ് പൌലൊസ് എന്ന ദേശാധിപതിയോടു കൂടെ ആയിരുന്നു; അവര്‍ ബര്‍ന്നബാസിനെയും ശൌലിനെയും വരുത്തി ദൈവവചനം കേള്‍പ്പാന്‍ ആഗ്രഹിച്ചു.

13:8b.ACT.013.008 എന്നാല്‍ എലീമാസ് എന്ന വിദ്വാന്‍ -- ഇതാകുന്നു അവന്റെ പേരിന്റെ അര്‍ത്ഥം -- അവരോടു എതിര്‍ത്തുനിന്നു ദേശാധിപതിയുടെ വിശ്വാസം തടുത്തുകളവാന്‍ ശ്രമിച്ചു.

13:9b.ACT.013.009 അപ്പോള്‍ പൌലൊസ് എന്നും പേരുള്ള ശൌല്‍ പരിശുദ്ധാത്മപൂര്‍ണ്ണനായി അവനെ ഉറ്റുനോക്കി

13:10b.ACT.013.010 ഹേ സകലകപടവും സകല ധൂര്‍ത്തും നിറഞ്ഞവനേ, പിശാചിന്റെ മകനേ, സര്‍വ നീതിയുടെയും ശത്രുവേ, കര്‍ത്താവിന്റെ നേര്‍വഴികളെ മറിച്ചുകളയുന്നത് നീ മതിയാക്കുകയില്ലയോ?

13:11b.ACT.013.011 ഇപ്പോള്‍ കര്‍ത്താവിന്റെ കൈ നിന്റെ മേല്‍ വീഴും; നീ ഒരു സമയത്തേക്കു സൂര്യനെ കാണാതെ കുരുടനായിരിക്കും എന്നു പറഞ്ഞു. ഉടനെ ഒരു തിമിരവും ഇരുട്ടും അവന്റെ മേല്‍ വീണു; കൈപിടിച്ചു നടത്തുന്നവരെ തിരഞ്ഞുകൊണ്ടു അവന്‍ തപ്പിനടന്നു.

13:12b.ACT.013.012 ഈ ഉണ്ടായത് ദേശാധിപതി കണ്ടിട്ടു കര്‍ത്താവിന്റെ ഉപദേശത്തില്‍ വിസ്മയിച്ചു വിശ്വസിച്ചു.

13:13b.ACT.013.013 പൌലൊസും കൂടെയുള്ളവരും പാഫൊസില്‍നിന്നു കപ്പല്‍ നീക്കി, പംഫുല്യാദേശത്തിലെ പെര്‍ഗ്ഗെക്കു ചെന്നു. അവിടെവെച്ചു യോഹന്നാന്‍ അവരെ വിട്ടുപിരിഞ്ഞു യെരൂശലേമിലേക്കു മടങ്ങിപ്പോയി.

13:14b.ACT.013.014 അവരോ പെര്‍ഗ്ഗയില്‍നിന്നു പുറപ്പെട്ടു പിസിദ്യാദേശത്തിലെ അന്ത്യൊക്ക്യയില്‍ എത്തി ശബ്ബത്ത് നാളില്‍ പള്ളിയില്‍ ചെന്നു ഇരുന്നു.

13:15b.ACT.013.015 ന്യായ പ്രമാണവും പ്രവാചകങ്ങളും വായിച്ചുതീര്‍ന്നപ്പോള്‍ പള്ളിപ്രമാണികള്‍ അവരുടെ അടുക്കല്‍ ആളയച്ചുസഹോദരന്മാരേ, നിങ്ങകൂ ജനത്തോടു പ്രബോധനം വല്ലതും ഉണ്ടെങ്കില്‍ പറവിന്‍ എന്നു പറയിച്ചു.

13:16b.ACT.013.016 പൌലൊസ് എഴുന്നേറ്റു ആംഗ്യം കാട്ടി പറഞ്ഞതുയിസ്രായേല്‍ പുരുഷന്മാരും ദൈവഭക്തന്മാരും ആയുള്ളോരെ, കേള്‍പ്പിന്‍ .

13:17b.ACT.013.017 യിസ്രായേല്‍ജനത്തിന്റെ ദൈവം നമ്മുടെ പിതാക്കന്മാരെ തിരഞ്ഞെടുത്തു, മിസ്രയീം ദേശത്തിലെ പ്രവാസകാലത്തു ജനത്തെ വര്‍ദ്ധിപ്പിച്ചു, ഭുജവീര്യംകൊണ്ടു അവിടെനിന്നു പുറപ്പെടുവിച്ചു.

13:18b.ACT.013.018 മരുഭൂമിയില്‍ നാല്പതു സംവത്സരകാലത്തോളം അവരുടെ സ്വഭാവം സഹിച്ചു,

13:19b.ACT.013.019 കനാന്‍ ദേശത്തിലെ ഏഴു ജാതികളെ ഒടുക്കി, അവരുടെ ദേശം അവര്‍ക്കും അവകാശമായി വിഭാഗിച്ചുകൊടുത്തു. അങ്ങനെ ഏകദേശം നാനൂറ്റമ്പത് സംവത്സരം കഴിഞ്ഞു.

13:20b.ACT.013.020 അതിന്റെശേഷം അവന്‍ അവര്‍ക്കും ശമൂവേല്‍ പ്രവാചകന്‍ വരെ ന്യായാധിപതിമാരെ കൊടുത്തു,

13:21b.ACT.013.021 അനന്തരം അവര്‍ ഒരു രാജാവിനെ ചോദിച്ചു; ദൈവം അവര്‍ക്കും ബെന്യാമീന്‍ ഗോത്രക്കാരനായ കീശിന്റെ മകന്‍ ശൌലിനെ നാല്പതാണ്ടേക്കു കൊടുത്തു.

13:22b.ACT.013.022 അവനെ നീക്കീട്ടു ദാവീദിനെ അവര്‍ക്കും രാജാവായി വാഴിച്ചുഞാന്‍ യിശ്ശായിയുടെ മകനായ ദാവീദിനെ എനിക്കു ബോധിച്ച പുരുഷനായി കണ്ടു; അവന്‍ എന്റെ ഹിതം എല്ലാം ചെയ്യും എന്നു അവനെക്കുറിച്ചു സാക്ഷ്യം പറഞ്ഞു.

13:23b.ACT.013.023 അവന്റെ സന്തതിയില്‍നിന്നു ദൈവം വാഗ്ദത്തം ചെയ്തതുപോലെ യിസ്രായേലിന്നു യേശു എന്ന രക്ഷിതാവിനെ കൊടുത്തു.

13:24b.ACT.013.024 അവന്റെ വരവിന്നു മുമ്പെ യോഹന്നാന്‍ യിസ്രായേല്‍ജനത്തിന്നു ഒക്കെയും മാനസാന്തരത്തിന്റെ സ്നാനം പ്രസംഗിച്ചു.

13:25b.ACT.013.025 യോഹന്നാന്‍ ജീവകാലം തികവാറായപ്പോള്‍നിങ്ങള്‍ എന്നെ ആര്‍ എന്നു നിരൂപിക്കുന്നു? ഞാന്‍ മശീഹയല്ല; അവന്‍ എന്റെ പിന്നാലെ വരുന്നു; അവന്റെ കാലിലെ ചെരിപ്പു അഴിപ്പാന്‍ ഞാന്‍ യോഗ്യനല്ല എന്നു പറഞ്ഞു.

13:26b.ACT.013.026 സഹോദരന്മാരേ, അബ്രാഹാംവംശത്തിലെ മക്കളും അവരോടു ചേര്‍ന്ന ദൈവഭക്തന്മാരുമായുള്ളാരേ, നമുക്കാകുന്നു ഈ രക്ഷാവചനം അയച്ചിരിക്കുന്നത്.

13:27b.ACT.013.027 യെരൂശലേം നിവാസികളും അവരുടെ പ്രമാണികളും അവനെയോ ശബ്ബത്തുതോറും വായിച്ചുവരുന്ന പ്രവാചകന്മാരുടെ വചനങ്ങളെയോ തിരിച്ചറിയാതെ അവനെ ശിക്ഷകൂ വിധിക്കയാല്‍ അവേക്കു നിവൃത്തിവരുത്തി.

13:28b.ACT.013.028 മരണത്തിന്നു ഒരു ഹേതുവും കാണാഞ്ഞിട്ടും അവനെ കൊല്ലേണം എന്നു അവര്‍ പീലാത്തൊസിനോടു അപേക്ഷിച്ചു.

13:29b.ACT.013.029 അവനെക്കുറിച്ചിു എഴുതിയിരിക്കുന്നത് ഒക്കെയും തികെച്ചശേഷം അവര്‍ അവനെ മരത്തില്‍നിന്നു ഇറക്കി ഒരു കല്ലറയില്‍ വെച്ചു.

13:30b.ACT.013.030 ദൈവമോ അവനെ മരിച്ചവരില്‍ നിന്നു ഉയിര്‍ത്തെഴുന്നേല്പിച്ചു;

13:31b.ACT.013.031 അവന്‍ തന്നോടുകൂടെ ഗലീലയില്‍നിന്നു യെരൂശലേമിലേക്കു വന്നവര്‍ക്കും ഏറിയ ദിവസം പ്രത്യക്ഷനായി; അവര്‍ ഇപ്പോള്‍ ജനത്തിന്റെ മുമ്പാകെ അവന്റെ സാക്ഷികള്‍ ആകുന്നു.

13:32b.ACT.013.032 ദൈവം പിതാക്കന്മാരോടു ചെയ്ത വാഗ്ദത്തം യേശുവിനെ ഉയിര്‍ത്തെഴുന്നേല്പിച്ചതിനാല്‍ മക്കള്‍ക്കു നിവര്‍ത്തിച്ചിരിക്കുന്നു എന്നു ഞങ്ങള്‍ നിങ്ങളോടു സുവിശേഷിക്കുന്നു.

13:33b.ACT.013.033 നീ എന്റെ പുത്രന്‍ ; ഇന്നു ഞാന്‍ നിന്നെ ജനിപ്പിച്ചു എന്നു രണ്ടാം സങ്കീര്‍ത്തനത്തില്‍ എഴുതിയിരിക്കുന്നു വല്ലോ.

13:34b.ACT.013.034 ഇനി ദ്രവത്വത്തിലേക്കു തിരിയാതവണ്ണം അവന്‍ അവനെ മരിച്ചവരിനിന്നു എഴുന്നേല്പിച്ചതിനെക്കുറിച്ചു അവന്‍ ദാവീദിന്റെ സ്ഥിരമായുള്ള വിശുദ്ധ കൃപകെള ഞാന്‍ നിങ്ങള്‍ക്കു നലകും എന്നു പറഞ്ഞിരിക്കുന്നു

13:35b.ACT.013.035 മറ്റൊരു സങ്കിര്‍ത്തനത്തിലുംനിന്റെ പരിശുദ്ധനെ ദ്രവത്വം കാണ്മാന്‍ നീ വിട്ടുകൊടുക്കയില്ല എന്നു പറയുന്നു.

13:36b.ACT.013.036 ദാവീദ് തന്റെ തലമുറയില്‍ ദൈവത്തിന്റെ ആലോചനെക്കു ശുശ്രൂഷ ചെയ്തശേഷം നിദ്ര പ്രാപിച്ചു തന്റെ പിതാക്കന്മാരോടു ചേര്‍ന്നു ദ്രവത്വം കണ്ടു.

13:37b.ACT.013.037 ദൈവം ഉയിര്‍ത്തെഴുന്നേല്പിച്ചവനോ ദ്രവത്വം കണ്ടില്ല. ആകയാല്‍ സഹോദരന്മാരേ,

13:38b.ACT.013.038 ഇവന്‍ മൂലം നിങ്ങളോടു പാപമോചനം അറിയിക്കുന്നു എന്നും

13:39b.ACT.013.039 മോശെയുടെ ന്യായപ്രമാണത്താല്‍ നിങ്ങള്‍ക്കു നീതീകരണം വരുവാന്‍ കഴിയാത്ത സകലത്തില്‍ നിന്നും വിശ്വസിക്കുന്ന ഏവനും ഇവനാല്‍ നീതീകരിക്കപ്പെടുന്നു എന്നും നിങ്ങള്‍ അറിഞ്ഞുകൊള്‍വിന്‍ .

13:40b.ACT.013.040 “ഹേ നിന്ദക്കാരേ, നോക്കുവിന്‍ ആശ്ചര്യപ്പെട്ടു നശിച്ചുപോകുവിന്‍ . നിങ്ങളുടെ കാലത്തു ഞാന്‍ ഒരു പ്രവൃത്തി ചെയ്യുന്നു; നിങ്ങളോടു വിവരിച്ചാല്‍ നിങ്ങള്‍ വിശ്വസിക്കാത്ത പ്രവൃത്തി തന്നേ”

13:41b.ACT.013.041 എന്നു പ്രവാചകപുസ്തകങ്ങളില്‍ അരുളിച്ചെയ്തിരിക്കുന്നത് നിങ്ങള്‍ക്കു ഭവിക്കാതിരിപ്പാന്‍ സൂക്ഷിച്ചുകൊള്‍വിന്‍ .

13:42b.ACT.013.042 അവര്‍ പള്ളിവിട്ടു പോകുമ്പോള്‍ പിറ്റെ ശബ്ബത്തില്‍ ഈ വചനം തങ്ങളോടു പറയേണം എന്നു അവര്‍ അപേക്ഷിച്ചു.

13:43b.ACT.013.043 പള്ളി പിരിഞ്ഞശേഷം യെഹൂദന്മാരിലും ഭക്തിയുള്ള യെഹൂദമതാനുസാരികളിലും പലര്‍ പൌലൊസിനെയും ബര്‍ന്നാബാസിനെയും അനുഗമിച്ചു; അവര്‍ അവരോടു സംസാരിച്ചു ദൈവ കൃപയില്‍ നിലനില്‍ക്കേണ്ടതിന്നു അവരെ ഉത്സാഹിപ്പിച്ചു.

13:44b.ACT.013.044 പിറ്റെ ശബ്ബത്തില്‍ ഏകദേശം പട്ടണം മുഴുവനും ദൈവവചനം കേള്‍പ്പാന്‍ വന്നു കൂടി.

13:45b.ACT.013.045 യെഹൂദന്മാരോ പുരുഷാരത്തെ കണ്ടു അസൂയ നിറഞ്ഞവരായി ദുഷിച്ചുകൊണ്ടു പൌലൊസ് സംസാരിക്കുന്നതിന്നു എതിര്‍ പറഞ്ഞു.

13:46b.ACT.013.046 അപ്പോള്‍ പൌലൊസും ബര്‍ന്നബാസും ധൈര്യംപൂണ്ടുദൈവവചനം ആദ്യം നിങ്ങളോടു പറയുന്നത് ആവശ്യമായിരുന്നു; എന്നാല്‍ നിങ്ങള്‍ അതിനെ തള്ളി നിങ്ങളെത്തന്നെ നിത്യജീവന്നു അയോഗ്യര്‍ എന്നു വിധിച്ചുകളയുന്നതിനാല്‍ ഇതാ, ഞങ്ങള്‍ ജാതികളിലേക്കു തിരിയുന്നു.

13:47b.ACT.013.047 “നീ ഭൂമിയുടെ അറ്റത്തോളവും രക്ഷ ആകേണ്ടതിന്നു ഞാന്‍ നിന്നെ ജാതികളുടെ വെളിച്ചമാക്കി വെച്ചിരിക്കുന്നു” എന്നു കര്‍ത്താവു ഞങ്ങളോടു കല്പിച്ചിട്ടുണ്ടു എന്നു പറഞ്ഞു.

13:48b.ACT.013.048 ജാതികള്‍ ഇതു കേട്ടു സന്തോഷിച്ചു ദൈവവചനത്തെ മഹത്വപ്പെടുത്തി, നിത്യജീവന്നായി നിയമിക്കപ്പെട്ടവര്‍ എല്ലാവരും വിശ്വസിച്ചു.

13:49b.ACT.013.049 കര്‍ത്താവിന്റെ വചനം ആ നാട്ടില്‍ എങ്ങും വ്യാപിച്ചു.

13:50b.ACT.013.050 യെഹൂദന്മാരോ ഭക്തിയുള്ള മാന്യ സ്ത്രീകളെയും പട്ടണത്തിലെ പ്രധാനികളെയും ഇളക്കി പൌലൊസിന്റെയും ബര്‍ന്നബാസിന്റെയും നേരെ ഉപദ്രവമുണ്ടാക്കി അവരെ തങ്ങളുടെ അതിരുകളില്‍ നിന്നു പുറത്താക്കിക്കളഞ്ഞു.

13:51b.ACT.013.051 എന്നാല്‍ അവര്‍ തങ്ങളുടെ കാലിലെ പൊടി അവരുടെ നേരെ തട്ടിക്കളഞ്ഞു ഇക്കോന്യയിലേക്കു പോയി.

13:52b.ACT.013.052 ശിഷ്യന്മാര്‍ സന്തോഷവും പരിശുദ്ധാത്മാവും നിറഞ്ഞവരായിത്തീര്‍ന്നു.

14

14:1b.ACT.014.001 ഇക്കോന്യയില്‍ അവര്‍ ഒരുമിച്ചു യെഹൂദന്മാരുടെ പള്ളിയില്‍ ചെന്നു യെഹൂദന്മാരിലും യവനന്മാരിലും വലിയോരു പുരുഷാരം വിശ്വസിപ്പാന്‍ തക്കവണ്ണം സംസാരിച്ചു.

14:2b.ACT.014.002 വിശ്വസിക്കാത്ത യെഹൂദന്മാരോ ജാതികളുടെ മനസ്സു സഹോദരന്മാരുടെ നേരെ ഇളക്കി വഷളാക്കി.

14:3b.ACT.014.003 എന്നാല്‍ അവര്‍ വളരെക്കാലം അവിടെ പാര്‍ത്തു, കര്‍ത്താവില്‍ ആശ്രയിച്ചു പ്രാഗത്ഭ്യത്തോടെ പ്രസംഗിച്ചുകൊണ്ടിരുന്നു; അവന്‍ തന്റെ കൃപയുടെ വചനത്തിന്നു സാക്ഷിനിന്നു, അവരുടെ കയ്യാല്‍ അടയാളങ്ങളും അത്ഭുതങ്ങളും ഉണ്ടാകുവാന്‍ വരം നല്കി.

14:4b.ACT.014.004 എന്നാല്‍ പട്ടണത്തിലെ ജനസമൂഹം ഭിന്നിച്ചു ചിലര്‍ അപ്പൊസ്തലന്മാരുടെ പക്ഷത്തിലും ആയി.

14:5b.ACT.014.005 അവരെ അവമാനിപ്പാനും കല്ലെറിവാനും ജാതികളും യെഹൂദന്മാരും അവിടത്തെ പ്രമാണികളോടുകൂടി ഒരു ആക്രമം ഭാവിച്ചപ്പോള്‍ അവര്‍ അതു ഗ്രഹിച്ചു ലുസ്ത്ര,

14:6b.ACT.014.006 ദെര്‍ബ്ബ ഇന്ന ലുക്കവോന്യപട്ടണങ്ങളിലേക്കും ചുറ്റുമുള്ള ദേശത്തിലേക്കും

14:7b.ACT.014.007 ഔടിപ്പോയി അവിടെ സുവിശേഷം അറിയിച്ചുപോന്നു.

14:8b.ACT.014.008 ലുസ്ത്രയില്‍ അമ്മയുടെ ഗര്‍ഭംമുതല്‍ മുടന്തനായി ഒരിക്കലും നടന്നിട്ടില്ലാതെയും കാലിന്നു ശക്തിയില്ലാതെയും ഉള്ളോരു പുരുഷന്‍ ഇരുന്നിരുന്നു.

14:9b.ACT.014.009 അവന്‍ പൊലൊസ് സംസാരിക്കുന്നതു കേട്ടു; അവന്‍ അവനെ ഉറ്റു നോക്കി, സൌഖ്യം പ്രാപിപ്പാന്‍ അവന്നു വിശ്വാസമുണ്ടു എന്നു കണ്ടിട്ടു

14:10b.ACT.014.010 നീ എഴുന്നേറ്റു കാലൂന്നി നിവിര്‍ന്നുനില്‍ക്ക എന്നു ഉറക്കെ പറഞ്ഞു; അവന്‍ കുതിച്ചെഴുന്നേറ്റു നടന്നു

14:11b.ACT.014.011 പൌലൊസ് ചെയ്തതു പുരുഷാരം കണ്ടിട്ടുദേവന്മാര്‍ മനുഷ്യരൂപത്തില്‍ നമ്മുടെ അടുക്കല്‍ ഇറങ്ങിവന്നിരിക്കുന്നു എന്നു ലുക്കവോന്യഭാഷയില്‍ നിലവിളിച്ചു പറഞ്ഞു.

14:12b.ACT.014.012 ബര്‍ന്നബാസിന്നു ഇന്ദ്രന്‍ എന്നും പൌലൊസ് മുഖ്യപ്രസംഗിയാകയാല്‍ അവന്നു ബുധന്‍ എന്നു പേര്‍വിളിച്ചു.

14:13b.ACT.014.013 പട്ടണത്തിന്റെ മുമ്പിലുള്ള ഇന്ദ്രക്ഷേത്രത്തിലെ പുരോഹിതന്‍ കാളകളെയും പൂമാലകളെയും ഗോപുരത്തിങ്കല്‍ കൊണ്ടുവന്നു പുരുഷാരത്തോടുകൂടെ യാഗം കഴിപ്പാന്‍ ഭാവിച്ചു.

14:14b.ACT.014.014 ഇതു അപ്പൊസ്തലന്മാരായ ബര്‍ന്നബാസും പൌലൊസും കേട്ടിട്ടു വസ്ത്രം കീറിക്കൊണ്ടു പുരുഷാരത്തിന്റെ ഇടയിലേക്കു ഔടിച്ചെന്നു നിലവിളിച്ചു പറഞ്ഞതു

14:15b.ACT.014.015 പുരുഷന്മാരേ, നിങ്ങള്‍ ഈ ചെയ്യുന്നതു എന്തു? ഞങ്ങള്‍ നിങ്ങളോടു സമസ്വഭാവമുള്ള മനുഷ്യര്‍ അത്രെ; നിങ്ങള്‍ ഈ വ്യര്‍ത്ഥകാര്യങ്ങളെ വിട്ടു, ആകാശവും ഭൂമിയും സമുദ്രവും അവയിലുള്ള സകലവും ഉണ്ടാക്കിയ ജീവനുള്ള ദൈവത്തിങ്കലേക്കു തിരിയേണം എന്നുള്ള സുവിശേഷം ഞങ്ങള്‍ നിങ്ങളോടു അറിയിക്കുന്നു.

14:16b.ACT.014.016 കഴിഞ്ഞ കാലങ്ങളില്‍ അവന്‍ സകലജാതികളെയും സ്വന്ത വഴികളില്‍ നടപ്പാന്‍ സമ്മതിച്ചു.

14:17b.ACT.014.017 എങ്കിലും അവന്‍ നന്മചെയ്കയും ആകാശത്തുനിന്നു മഴയും ഫലപുഷ്ടിയുള്ള കാലങ്ങളും നിങ്ങള്‍ക്കു തരികയും ആഹാരവും സന്തോഷവും നല്കി നിങ്ങളെ തൃപ്തരാക്കുകയും ചെയ്തുപോന്നതിനാല്‍ തന്നെക്കുറിച്ചു സാക്ഷ്യം തരാതിരുന്നിട്ടില്ല.

14:18b.ACT.014.018 അവര്‍ ഇങ്ങനെ പറഞ്ഞു തങ്ങള്‍ക്കു യാഗം കഴിക്കാതവണ്ണം പുരുഷാരത്തെ പ്രയാസത്തോടെ തടുത്തു.

14:19b.ACT.014.019 എന്നാല്‍ അന്ത്യൊക്ക്യയില്‍ നിന്നും ഇക്കോന്യയില്‍ നിന്നും യെഹൂദന്മാര്‍ വന്നു കൂടി പുരുഷാരത്തെ വശത്താക്കി പൌലൊസിനെ കല്ലെറിഞ്ഞു; അവന്‍ മരിച്ചു എന്നു വിചാരിച്ചിട്ടു അവനെ പട്ടണത്തിന്നു പുറത്തേക്കു ഇഴെച്ചു കളഞ്ഞു.

14:20b.ACT.014.020 എന്നാല്‍ ശിഷ്യന്മാര്‍ അവനെ ചുറ്റിനില്‍ക്കയില്‍ അവന്‍ എഴുന്നേറ്റു പട്ടണത്തില്‍ ചെന്നു; പിറ്റെന്നാള്‍ ബര്‍ന്നബാസിനോടു കൂടി ദെര്‍ബ്ബെക്കു പോയി.

14:21b.ACT.014.021 ആ പട്ടണത്തിലും സുവിശേഷം അറിയിച്ചു പലരെയും ശിഷ്യരാക്കിയശേഷം അവര്‍ ലുസ്ത്ര, ഇക്കോന്യ, അന്ത്യോക്യ എന്ന പട്ടണങ്ങളിലേക്കു മടങ്ങിച്ചെന്നു,

14:22b.ACT.014.022 വിശ്വാസത്തില്‍ നില നില്‍ക്കേണം എന്നും നാം അനേകം കഷ്ടങ്ങളില്‍കൂടി ദൈവരാജ്യത്തില്‍ കടക്കേണ്ടതാകുന്നു എന്നും പ്രബോധിപ്പിച്ചു ശിഷ്യന്മാരുടെ മനസ്സു ഉറപ്പിച്ചു പോന്നു.

14:23b.ACT.014.023 അവര്‍ സഭതോറും അവര്‍ക്കും മൂപ്പന്മാരെ നിയമിക്കയും ഉപവസിച്ചും പ്രാര്‍ത്ഥിച്ചുംകൊണ്ടു തങ്ങള്‍ വിശ്വസിച്ച കര്‍ത്താവിങ്കല്‍ അവരെ ഭാരമേല്പിക്കയും ചെയ്തു.

14:24b.ACT.014.024 അവര്‍ പിസിദ്യയില്‍കൂടി കടന്നു പംഫുല്യയില്‍എത്തി,

14:25b.ACT.014.025 പെര്‍ഗ്ഗയില്‍വചനം പ്രസംഗിച്ചശേഷം അത്തല്യെക്കു പോയി

14:26b.ACT.014.026 അവിടെ നിന്നു കപ്പല്‍ കയറി അന്ത്യൊക്ക്യയിലേക്കു പോയി; തങ്ങള്‍ നിവര്‍ത്തിച്ച വേലക്കായി ദൈവകൃപയില്‍ അവരെ ഭരമേല്പിച്ചയച്ചതു അവിടെനിന്നു ആയിരുന്നുവല്ലോ.

14:27b.ACT.014.027 അവിടെ എത്തിയശേഷം സഭയെ ഒരുമിച്ചു കൂട്ടി, ദൈവം തങ്ങളോടുകൂടെ ഇരുന്നു ചെയ്തതൊക്കെയും ജാതികള്‍ക്കു വിശ്വാസത്തിന്റെ വാതില്‍ തുറന്നുകൊടുത്തതും അറിയിച്ചു.

14:28b.ACT.014.028 പിന്നെ അവന്‍ ശിഷ്യന്മാരോടുകൂടെ കുറെക്കാലം അവിടെ പാര്‍ത്തു.

15

15:1b.ACT.015.001 യെഹൂദ്യയില്‍നിന്നു ചിലര്‍ വന്നുനിങ്ങള്‍ മോശെ കല്പിച്ച ആചാരം അനുസരിച്ചു പരിച്ഛേദന ഏല്‍ക്കാഞ്ഞാല്‍ രക്ഷ പ്രാപിപ്പാന്‍ കഴികയില്ല എന്നു സഹോദരന്മാരെ ഉപദേശിച്ചു.

15:2b.ACT.015.002 പൌലൊസിന്നും ബര്‍ന്നബാസിന്നും അവരോടു അല്പമല്ലാത്ത വാദവും തര്‍ക്കവും ഉണ്ടായിട്ടു പൌലൊസും ബര്‍ന്നബാസും അവരില്‍ മറ്റു ചിലരും ഈ തര്‍ക്കസംഗതിയെപ്പറ്റി യെരൂശലേമില്‍ അപ്പൊസ്തലന്മാരുടെയും മൂപ്പന്മാരുടെയും അടുക്കല്‍ പോകേണം എന്നു നിശ്ചയിച്ചു.

15:3b.ACT.015.003 സഭ അവരെ യാത്ര അയച്ചിട്ടു അവര്‍ ഫൊയ്നീക്ക്യയിലും ശമര്യയിലും കൂടി കടന്നു ജാതികളുടെ മാനസാന്തരവിവരം അറിയിച്ചു സഹോദരന്മാര്‍ക്കും മഹാസന്തോഷം വരുത്തി.

15:4b.ACT.015.004 അവര്‍ യെരൂശലേമില്‍ എത്തിയാറെ സഭയും അപ്പൊസ്തലന്മാരും മൂപ്പന്മാരും അവരെ കൈക്കൊണ്ടു; ദൈവം തങ്ങളോടുകൂടെ ഇരുന്നു ചെയ്തതൊക്കയും അവര്‍ അറിയിച്ചു.

15:5b.ACT.015.005 എന്നാല്‍ പരീശപക്ഷത്തില്‍നിന്നു വിശ്വസിച്ചവര്‍ ചിലര്‍ എഴുന്നേറ്റു അവരെ പരിച്ഛേദന കഴിപ്പിക്കയും മോശെയുടെ ന്യായപ്രമാണം ആചരിപ്പാന്‍ കല്പിക്കയും വേണം എന്നു പറഞ്ഞു.

15:6b.ACT.015.006 ഈ സംഗതിയെക്കുറിച്ചു വിചാരിപ്പാന്‍ അപ്പൊസ്തലന്മാരും മൂപ്പന്മാരും വന്നു കൂടി. വളരെ തര്‍ക്കം ഉണ്ടയശേഷം പത്രൊസ് എഴുന്നേറ്റു അവരോടു പറഞ്ഞതു

15:7b.ACT.015.007 സഹോദരന്മാരേ, കുറെ നാള്‍ മുമ്പെ ദൈവം നിങ്ങളില്‍ വെച്ചു ഞാന്‍ മുഖാന്തരം ജാതികള്‍ സുവിശേഷവചനം കേട്ടു വിശ്വസിക്കേണം എന്നു നിശ്ചയിച്ചതു നിങ്ങള്‍ അറിയുന്നു വല്ലോ.

15:8b.ACT.015.008 ഹൃദയങ്ങളെ അറിയുന്ന ദൈവം നമുക്കു തന്നതുപോലെ അവര്‍ക്കും പരിശുദ്ധാത്മാവിനെ കൊടുത്തുകൊണ്ടു സാക്ഷിനിന്നു വിശ്വാസത്താല്‍

15:9b.ACT.015.009 അവരുടെ ഹൃദയങ്ങളെ ശുദ്ധീകരിച്ചതിനാല്‍ നമുക്കും അവര്‍ക്കും തമ്മില്‍ ഒരു വ്യത്യാസവും വെച്ചിട്ടില്ല.

15:10b.ACT.015.010 ആകയാല്‍ നമ്മുടെ പിതാക്കന്മാര്‍ക്കും നമുക്കും ചുമപ്പാന്‍ കിഴിഞ്ഞിട്ടില്ലത്ത നുകം ശിഷ്യന്മാരുടെ കഴുത്തില്‍ വെപ്പാന്‍ നിങ്ങള്‍ ഇപ്പോള്‍ ദൈവത്തെ പരീക്ഷിക്കുന്നതു എന്തു?

15:11b.ACT.015.011 കര്‍ത്താവയ യേശുവിന്റെ കൃപയാല്‍ രക്ഷപ്രാപിക്കും എന്നു നാം വിശ്വസിക്കുന്നതു പോലെ അവരും വിശ്വസിക്കുന്നു

15:12b.ACT.015.012 ജനസമൂഹം എല്ലാം മിണ്ടാതെ ബര്‍ന്നബാസും പൌലൊസും ദൈവം തങ്ങളെക്കൊണ്ടു ജാതികളുടെ ഇടയില്‍ ചെയ്യിച്ച അടയാളങ്ങളും അത്ഭുതങ്ങളും എല്ലാം വിവരിക്കുന്നതു കേട്ടുകൊണ്ടിരുന്നു.

15:13b.ACT.015.013 അവര്‍ പറഞ്ഞു നിറുത്തിയശേഷം യാക്കോബ് ഉത്തരം പറഞ്ഞതു

15:14b.ACT.015.014 സഹോദരന്മാരേ, എന്റെ വാക്കു കേട്ടു കൊള്‍വിന്‍ ; ദൈവം തന്റെ നാമത്തിന്നായി ജാതികളില്‍നിന്നു ഒരു ജനത്തെ എടുത്തുകൊള്‍വാന്‍ ആദ്യമായിട്ടു കടാക്ഷിച്ചതു ശിമോന്‍ വിവരിച്ചുവല്ലോ.

15:15b.ACT.015.015 ഇതിനോടു പ്രവാചകന്മാരുടെ വാക്യങ്ങളും ഒക്കുന്നു.

15:16b.ACT.015.016 “അനന്തരം ഞാന്‍ ദാവീദിന്റെ വീണുപോയ കൂടാരത്തെ വീണ്ടും പണിയും; അതിന്റെ ശൂന്യശിഷ്ടങ്ങളെ വീണ്ടും പണിതു അതിനെ നിവിര്‍ത്തും;

15:17b.ACT.015.017 മനുഷ്യരില്‍ ശേഷിച്ചവരും എന്റെ നാമം വിളിച്ചിരിക്കുന്ന തദസകലജാതികളും കര്‍ത്താവിനെ അന്വേഷിക്കും എന്നു .

15:18b.ACT.015.018 ഇതു പൂര്‍വകാലം മുതല്‍ അറിയിക്കുന്ന കര്‍ത്താവു അരുളിച്ചെയ്യുന്നു” എന്നു എഴുതിയിരിക്കുന്നുവല്ലോ.

15:19b.ACT.015.019 ആകയാല്‍ ജാതികളില്‍നിന്നു ദൈവത്തിങ്കലേക്കു തിരിയുന്നവരെ നാം അസഹ്യപ്പെടുത്താതെ

15:20b.ACT.015.020 അവര്‍ വിഗ്രഹമാലിന്യങ്ങള്‍, പരസംഗം, ശ്വാസംമുട്ടിച്ചത്തതു, രക്തം എന്നിവ വര്‍ജ്ജിച്ചിരിപ്പാന്‍ നാം അവര്‍ക്കും എഴുതേണം എന്നു ഞാന്‍ അഭിപ്രായപ്പെടുന്നു.

15:21b.ACT.015.021 മോശെയുടെ ന്യായപ്രമാണം ശബ്ബത്തുതോറും പള്ളികളില്‍ വായിച്ചുവരുന്നതിനാല്‍ പൂര്‍വകാലംമുതല്‍ പട്ടണം തോറും അതു പ്രസംഗിക്കുന്നവര്‍ ഉണ്ടല്ലോ.

15:22b.ACT.015.022 അപ്പോള്‍ തങ്ങളില്‍ ചില പുരുഷന്മാരെ തിരഞ്ഞെടുത്തു പൌലൊസിനോടും ബര്‍ന്നബാസിനോടും കൂടെ അന്ത്യൊക്ക്യയിലേക്കു അയക്കേണം എന്നു അപ്പൊസ്തലന്മാരും മൂപ്പന്മാരും സര്‍വസഭയും നിര്‍ണ്ണയിച്ചു, സഹോദരന്മാരില്‍ പ്രമാണപ്പെട്ട പുരുഷന്മാരായ ബര്‍ശബാസ് എന്ന യൂദയെയും ശീലാസിനെയും നിയോഗിച്ചു.

15:23b.ACT.015.023 അവരുടെ കൈവശം എഴുതി അയച്ചതെന്തെന്നാല്‍അപ്പൊസ്തലന്മാരും മൂപ്പന്മാരായ സഹോദരന്മാരും അന്ത്യൊക്ക്യയിലും സൂറിയയിലും കിലിക്ക്യയിലും ജാതികളില്‍ നിന്നു ചേര്‍ന്ന സഹോദരന്മാര്‍ക്കും വന്ദനം.

15:24b.ACT.015.024 ഞങ്ങള്‍ കല്പന കൊടുക്കാതെ ചിലര്‍ ഞങ്ങളുടെ ഇടയില്‍നിന്നു പുറപ്പെട്ടു നിങ്ങളെ വാക്കുകളാല്‍ ഭ്രമിപ്പിച്ചു നിങ്ങളുടെ ഹൃദയങ്ങളെ കലക്കിക്കളഞ്ഞു എന്നു കേള്‍ക്കകൊണ്ടു

15:25b.ACT.015.025 ഞങ്ങള്‍ ചില പുരുഷന്മാരെ തിരഞ്ഞെടുത്തു നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവിന്റെ നാമത്തിന്നു വേണ്ടി പ്രാണത്യാഗം ചെയ്തവരായ നമ്മുടെ

15:26b.ACT.015.026 പ്രീയ ബര്‍ന്നബാസോടും പൌലൊസോടും കൂടെ നിങ്ങളുടെ അടുക്കല്‍ അയക്കേണം എന്നു ഞങ്ങള്‍ ഒരുമനപ്പെട്ടു നിശ്ചയിച്ചു.

15:27b.ACT.015.027 ആകയാല്‍ ഞങ്ങള്‍ യൂദയെയും ശീലാസിനെയും അയച്ചിരിക്കുന്നു; അവര്‍ വാമൊഴിയായും ഇതുതന്നേ അറിയിക്കും.

15:28b.ACT.015.028 വിഗ്രഹാര്‍പ്പിതം, രക്തം, ശ്വാസംമുട്ടിച്ചത്തതു, പരസംഗം എന്നിവ വര്‍ജ്ജിക്കുന്നതു ആവശ്യം എന്നല്ലാതെ അധികമായ ഭാരം ഒന്നും നിങ്ങളുടെ മേല്‍ ചുമത്തരുതു എന്നു പരിശുദ്ധാത്മാവിന്നും ഞങ്ങള്‍ക്കും തോന്നിയിരിക്കുന്നു.

15:29b.ACT.015.029 ഇവ വര്‍ജ്ജിച്ചു സൂക്ഷിച്ചുകൊണ്ടാല്‍ നന്നു; ശുഭമായിരിപ്പിന്‍ .

15:30b.ACT.015.030 അങ്ങനെ അവര്‍ വിടവാങ്ങി അന്ത്യൊക്ക്യയില്‍ ചെന്നു ജനസമൂഹത്തെ കൂട്ടിവരുത്തി ലേഖനം കൊടുത്തു.

15:31b.ACT.015.031 അവര്‍ ഈ ആശ്വാസവചനം വായിച്ചു സന്തോഷിച്ചു.

15:32b.ACT.015.032 യൂദയും ശീലാസും പ്രവാചകന്മാര്‍ ആകകൊണ്ടു പല വചനങ്ങളാലും സഹോദരന്മാരെ പ്രബോധിപ്പിച്ചു ഉറപ്പിച്ചു.

15:33b.ACT.015.033 കുറെനാള്‍ താമസിച്ചശേഷം സഹോദരന്മാര്‍ അവരെ അയച്ചവരുടെ അടുക്കലേക്കു സമാധാനത്തോടെ പറഞ്ഞയച്ചു.

15:34b.ACT.015.034 എന്നാല്‍ പൌലൊസും ബര്‍ന്നബാസും അന്ത്യൊക്ക്യയില്‍ പാര്‍ത്തു മറ്റു പലരോടും കൂടി കര്‍ത്താവിന്റെ വചനം ഉപദേശിച്ചും സുവിശേഷിച്ചുംകൊണ്ടിരുന്നു.

15:35b.ACT.015.035 കുറെനാള്‍ കഴിഞ്ഞിട്ടു പൌലൊസ് ബര്‍ന്നബാസിനോടുനാം കര്‍ത്താവിന്റെ വചനം അറിയിച്ച പട്ടണംതോറും പിന്നെയും ചെന്നു സഹോദരന്മാര്‍ എങ്ങനെയിരിക്കുന്നു എന്നു നോക്കുക എന്നു പറഞ്ഞു.

15:36b.ACT.015.036 മര്‍ക്കൊസ് എന്ന യോഹന്നാനെയും കൂട്ടിക്കൊണ്ടു പോകുവാന്‍ ബര്‍ന്നബാസ് ഇച്ഛിച്ചു.

15:37b.ACT.015.037 പൌലൊസോ പംഫുല്യയില്‍നിന്നു തങ്ങളെ വിട്ടു പ്രവൃത്തിക്കു വരാതെ പോയവനെ കൂട്ടിക്കൊണ്ടു പോകുന്നതു യോഗ്യമല്ല എന്നു നിരൂപിച്ചു.

15:38b.ACT.015.038 അങ്ങനെ അവര്‍ തമ്മില്‍ ഉഗ്രവാദമുണ്ടായിട്ടു വേര്‍ പിരിഞ്ഞു. ബര്‍ന്നബാസ് മര്‍ക്കൊസിനെ കൂട്ടി കപ്പല്‍കയറി കുപ്രൊസ് ദ്വീപിലേക്കു പോയി.

15:39b.ACT.015.039 പൌലൊസോ ശീലാസിനെ തിരഞ്ഞെടുത്തു സഹോദരന്മാരാല്‍ കര്‍ത്താവിന്റെ കൃപയില്‍ ഭരമേല്പിക്കപ്പെട്ടിട്ടു

15:40b.ACT.015.040 യാത്ര പുറപ്പെട്ടു സുറിയാ കിലിക്യാ ദേശങ്ങളില്‍ കൂടി സഞ്ചരിച്ചു സഭകളെ ഉറപ്പിച്ചു പോന്നു.

16

16:1b.ACT.016.001 അവന്‍ ദെര്‍ബ്ബെയിലും ലുസ്ത്രയിലും ചെന്നു. അവിടെ വിശ്വാസമുള്ളോരു യെഹൂദ സ്ത്രീയുടെ മകനായി തിമൊഥെയൊസ് എന്നു പേരുള്ള ഒരു ശിഷ്യന്‍ ഉണ്ടായിരുന്നു. അവന്റെ അപ്പന്‍ യവനനായിരുന്നു.

16:2b.ACT.016.002 അവന്‍ ലുസ്ത്രയിലും ഇക്കോന്യയിലുമുള്ള സഹോദരന്മാരാല്‍ നല്ല സാക്ഷ്യം കൊണ്ടവന്‍ ആയിരുന്നു.

16:3b.ACT.016.003 അവന്‍ തന്നോടുകൂടെ പോരേണം എന്നു പൌലൊസ് ഇച്ഛിച്ചു; അവന്റെ അപ്പന്‍ യവനന്‍ എന്നു അവിടങ്ങളിലുള്ള യഹൂദന്മാര്‍ എല്ലാവരും അറിഞ്ഞിരുന്നതിനാല്‍ അവരെ വിചാരിച്ചു അവനെ പരിച്ഛേദന കഴിപ്പിച്ചു.

16:4b.ACT.016.004 അവര്‍ പട്ടണം തോറും ചെന്നു യെരൂശലേമിലെ അപ്പൊസ്തലന്മാരും മൂപ്പന്മാരും വിധിച്ച നിര്‍ണ്ണയങ്ങള്‍ പ്രമാണിക്കേണ്ടതിന്നു അവര്‍ക്കും ഏല്പിച്ചുകൊടുത്തു.

16:5b.ACT.016.005 അങ്ങനെ സഭകള്‍ വിശ്വാസത്തില്‍ ഉറെക്കയും എണ്ണത്തില്‍ ദിവസേന പെരുകുകയും ചെയ്തു.

16:6b.ACT.016.006 അവര്‍ ആസ്യയില്‍ വചനം പ്രസംഗിക്കരുതെന്നു പരിശുദ്ധാത്മാവു വിലക്കുകയാല്‍ ഫ്രുഗ്യയിലും ഗലാത്യദേശത്തിലും കൂടി സഞ്ചരിച്ചു,

16:7b.ACT.016.007 മുസ്യയില്‍ എത്തി ബിഥുന്യെക്കു പോകുവാന്‍ ശ്രമിച്ചു; യേശുവിന്റെ ആത്മാവോ അവരെ സമ്മതിച്ചില്ല.

16:8b.ACT.016.008 അവര്‍ മുസ്യ കടന്നു ത്രോവാസില്‍ എത്തി.

16:9b.ACT.016.009 അവിടെവെച്ചു പൌലൊസ് രാത്രിയില്‍ മക്കെദോന്യക്കാരനായൊരു പുരുഷന്‍ അരികെ നിന്നുനീ മക്കെദോന്യെക്കു കടന്നുവന്നു ഞങ്ങളെ സഹായിക്ക എന്നു തന്നോടു അപേക്ഷിക്കുന്നതായി ഒരു ദര്‍ശനം കണ്ടു.

16:10b.ACT.016.010 ഈ ദര്‍ശനം കണ്ടിട്ടു അവരോടു സുവിശേഷം അറിയിപ്പാന്‍ ദൈവം ഞങ്ങളെ വിളിച്ചിരിക്കുന്നു എന്നു നിശ്ചയിച്ചു, ഞങ്ങള്‍ ഉടനെ മക്കെദോന്യെക്കു പുറപ്പെടുവാന്‍ ശ്രമിച്ചു.

16:11b.ACT.016.011 അങ്ങനെ ഞങ്ങള്‍ ത്രോവാസില്‍നിന്നു കപ്പല്‍ നീക്കി നേരെ സമൊത്രാക്കെയിലേക്കും പിറ്റെന്നാള്‍ നവപൊലിക്കും അവിടെ നിന്നു ഫിലിപ്പിയിലേക്കും ചെന്നു.

16:12b.ACT.016.012 ഇതു മക്കെദോന്യയുടെ ആ ഭാഗത്തെ ഒരു പ്രധാന പട്ടണവും റോമക്കാര്‍ കുടിയേറിപ്പാര്‍ത്തതും ആകുന്നു. ആ പട്ടണത്തില്‍ ഞങ്ങള്‍ ചില ദിവസം പാര്‍ത്തു.

16:13b.ACT.016.013 ശബ്ബത്തുനാളില്‍ ഞങ്ങള്‍ ഗോപുരത്തിന്നു പുറത്തേക്കു പോയി അവിടെ പ്രാര്‍ത്ഥനാസ്ഥലം ഉണ്ടായിരിക്കും എന്നു ഞങ്ങള്‍ വിചാരിച്ചു പുഴവക്കത്തു ഇരുന്നു; അവിടെ കൂടിവന്ന സ്ത്രീകളോടു സംസാരിച്ചു.

16:14b.ACT.016.014 തുയത്തൈരാപട്ടണക്കാരത്തിയും രക്താംബരം വിലക്കുന്നവളുമായി ലുദിയ എന്നു പേരുള്ള ദൈവ ഭക്തയായോരു സ്ത്രീ കേട്ടുകൊണ്ടിരുന്നു. പൌലൊസ് സംസാരിച്ചതു ശ്രദ്ധിക്കേണ്ടതിന്നു കര്‍ത്താവു അവളുടെ ഹൃദയം തുറന്നു

16:15b.ACT.016.015 അവളും കുടുംബവും സ്നാനം ഏറ്റ ശേഷംനിങ്ങള്‍ എന്നെ കര്‍ത്താവില്‍ വിശ്വസ്ത എന്നു എണ്ണിയിരിക്കുന്നുവെങ്കില്‍ എന്റെ വീട്ടില്‍ വന്നു പാര്‍പ്പിന്‍ എന്നു അപേക്ഷിച്ചു ഞങ്ങളെ നിര്‍ബ്ബന്ധിച്ചു.

16:16b.ACT.016.016 ഞങ്ങള്‍ പ്രാര്‍ത്ഥനാസ്ഥലത്തേക്കു ചെല്ലുമ്പോള്‍ വെളിച്ചപ്പാടത്തിയായി ലക്ഷണം പറഞ്ഞു യജമാനന്മാര്‍ക്കും വളരെ ലാഭം വരുത്തുന്ന ഒരു ബാല്യക്കാരത്തി ഞങ്ങളെ എതിരേറ്റു.

16:17b.ACT.016.017 അവള്‍ പൌലൊസിന്റെയും ഞങ്ങളുടെയും പിന്നാലെ വന്നുഈ മനുഷ്യര്‍ അത്യുന്നതനായ ദൈവത്തിന്റെ ദാസന്മാര്‍, രക്ഷാമാര്‍ഗ്ഗം നിങ്ങളോടു അറിയിക്കുന്നവര്‍ എന്നു വിളിച്ചുപറഞ്ഞു.

16:18b.ACT.016.018 ഇങ്ങനെ അവള്‍ പലനാള്‍ ചെയ്തുവന്നു. പൌലൊസ് മുഷിഞ്ഞു തിരിഞ്ഞു നോക്കി അവളിലുള്ള ഭൂതത്തോടുഅവളെ വിട്ടുപോകുവാന്‍ ഞാന്‍ യേശുക്രിസ്തുവിന്റെ നാമത്തില്‍ നിന്നോടു കല്പിക്കുന്നു എന്നു പറഞ്ഞു. ആ നാഴികയില്‍ തന്നേ അതു അവളെ വിട്ടുപോയി.

16:19b.ACT.016.019 അവളുടെ യജമാനാന്മാര്‍ തങ്ങളുടെ ലാഭത്തിന്റെ ആശ പോയ്പോയതു കണ്ടിട്ടു പൌലൊസിനെയും ശീലാസിനെയും പിടിച്ചു, ചന്തസ്ഥലത്തു പ്രമാണികളുടെ അടുക്കലേക്കു വലിച്ചു കൊണ്ടുപോയി

16:20b.ACT.016.020 അധിപതികളുടെ മുമ്പില്‍ നിര്‍ത്തി; യെഹൂദന്മാരായ ഈ മനുഷ്യര്‍ നമ്മുടെ പട്ടണത്തെ കലക്കി,

16:21b.ACT.016.021 റോമാക്കാരായ നമുക്കു അംഗീകരിപ്പാനും അനുസരിപ്പാനും ന്യായമല്ലാത്ത ആചാരങ്ങളെ പ്രസംഗിക്കുന്നു എന്നു പറഞ്ഞു.

16:22b.ACT.016.022 പുരുഷാരവും അവരുടെ നേരെ ഇളകി; അധിപതികള്‍ അവരുടെ വസ്ത്രം പറിച്ചുരിഞ്ഞു കോല്‍കൊണ്ടു അവരെ അടിപ്പാന്‍ കല്പിച്ചു.

16:23b.ACT.016.023 അവരെ വളരെ അടിപ്പിച്ചശേഷം തടവില്‍ ആക്കി കാരാഗൃഹപ്രമാണിയോടു അവരെ സൂക്ഷമത്തോടെ കാപ്പാന്‍ കല്പിച്ചു.

16:24b.ACT.016.024 അവന്‍ ഇങ്ങനെയുള്ള കല്പന കിട്ടുകയാല്‍ അവരെ അകത്തെ തടവില്‍ ആക്കി അവരുടെ കാല്‍ ആമത്തില്‍ ഇട്ടു പൂട്ടി.

16:25b.ACT.016.025 അര്‍ദ്ധരാത്രിക്കു പൌലൊസും ശീലാസും പ്രാര്‍ത്ഥിച്ചു ദൈവത്തെ പാടി സ്തുതിച്ചുതടവുകാര്‍ ശ്രദ്ധിച്ചുകൊണ്ടിരുന്നു.

16:26b.ACT.016.026 പെട്ടെന്നു വലിയോരു ഭൂകമ്പം ഉണ്ടായി, കാരാഗൃഹത്തിന്റെ അടിസ്ഥാനം കുലുങ്ങി വാതില്‍ ഒക്കെയും തുറന്നുപോയി, എല്ലാവരുടെയും ചങ്ങല അഴിഞ്ഞുവീണു -

16:27b.ACT.016.027 കരാഗൃഹ പ്രമാണി ഉറക്കുണര്‍ന്നു കാരാഗൃഹത്തിന്റെ വാതിലുകള്‍ ഉറന്നിരിക്കുന്നതു കണ്ടിട്ടു ചങ്ങലക്കാര്‍ ഔടിപ്പോയ്ക്കളഞ്ഞു. എന്നു ഊഹിച്ചു വാളൂരി തന്നെത്താന്‍ കൊല്ലുവാന്‍ ഭാവിച്ചു.

16:28b.ACT.016.028 അപ്പോള്‍ പൌലൊസ്നിനക്കു ഒരു ദോഷവും ചെയ്യരുത്; ഞങ്ങള്‍ എല്ലാവരും ഇവിടെ ഉണ്ടല്ലോ എന്നു ഉറക്കെ വിളിച്ചു പറഞ്ഞു.

16:29b.ACT.016.029 അവന്‍ വെളിച്ചം ചോദിച്ചു അകത്തേക്കു ചാടി വിറെച്ചുകൊണ്ടു പൌലൊസിന്റെയും ശീലാസിന്റെയും മുമ്പില്‍ വീണു.

16:30b.ACT.016.030 അവരെ പുറത്തു കൊണ്ടുവന്നുയജമാനന്മാരേ, രക്ഷ പ്രാപിപ്പാന്‍ ഞാന്‍ എന്തു ചെയ്യേണം എന്നു ചോദിച്ചു.

16:31b.ACT.016.031 കര്‍ത്താവായ യേശുവില്‍ വിശ്വസിക്ക; എന്നാല്‍ നീയും നിന്റെ കുടുംബവും രക്ഷപ്രാപിക്കും എന്നു അവര്‍ പറഞ്ഞു.

16:32b.ACT.016.032 പിന്നെ അവര്‍ കര്‍ത്താവിന്റെ വചനം അവനോടും അവന്റെ വീട്ടിലുള്ള എല്ലാവരോടും പ്രസംഗിച്ചു.

16:33b.ACT.016.033 അവന്‍ രാത്രിയില്‍, ആ നാഴികയില്‍ തന്നേ, അവരെ കൂട്ടീകൊണ്ടുപോയി അവരുടെ മുറിവുകളെ കഴുകി; താനും തനിക്കുള്ളവരെല്ലാവരും താമസിയാതെ സ്നാനം ഏറ്റു.

16:34b.ACT.016.034 പിന്നെ അവരെ വീട്ടില്‍ കൈക്കൊണ്ടു അവര്‍ക്കും ഭക്ഷണം കൊടുത്തു, ദൈവത്തില്‍ വിശ്വസിച്ചതില്‍ വീടടക്കം ആനന്ദിച്ചു.

16:35b.ACT.016.035 നേരം പുലര്‍ന്നപ്പോള്‍ അധിപതികള്‍ കോല്‍ക്കാരെ അയച്ചുആ മനുഷ്യരെ വീട്ടയക്കേണം എന്നു പറയിച്ചു.

16:36b.ACT.016.036 കാരാഗൃഹപ്രമാണി ഈ വാക്കു പൌലൊസിനോടു അറിയിച്ചുനിങ്ങളെ വിട്ടയപ്പാന്‍ അധിപതികള്‍ ആളയിച്ചിരിക്കുന്നു; ആകയാല്‍ സമാധാനത്തോടെ പോകുവിന്‍ എന്നു പറഞ്ഞു.

16:37b.ACT.016.037 പൌലൊസ് അവരോടുറോമപൌരന്മാരായ ഞങ്ങളെ അവര്‍ വിസ്താരം കൂടാതെ പരസ്യമായി അടിപ്പിച്ചു തടവിലാക്കിയല്ലോ; ഇപ്പോള്‍ രഹസ്യമായി ഞങ്ങളെ പുറത്താക്കുന്നുവോ? അങ്ങനെ അല്ല; അവര്‍ തന്നേ വന്നു ഞങ്ങളെ പുറത്തു കൊണ്ടുപോകട്ടെ എന്നു പറഞ്ഞു.

16:38b.ACT.016.038 കോല്‍ക്കാര്‍ ആ വാക്കു അധിപതികളോടു ബോധിപ്പിച്ചാറെ അവര്‍ റോമ പൌരന്മാര്‍ എന്നു കേട്ടു അവര്‍ ഭയപ്പെട്ടു ചെന്നു അവരോടു നല്ല വാക്കു പറഞ്ഞു.

16:39b.ACT.016.039 അവരെ പുറത്തു കൊണ്ടുവന്നു പട്ടണം വിട്ടുപോകേണം എന്നു അപേക്ഷിച്ചു.

16:40b.ACT.016.040 അവര്‍ തടവു വിട്ടു ലുദിയയുടെ വീട്ടില്‍ ചെന്നു സഹോദരന്മാരെ കണ്ടു ആശ്വസിപ്പിച്ചശേഷം പുറപ്പെട്ടു പോയി.

17

17:1b.ACT.017.001 അവര്‍ അംഫിപൊലിസിലും അപ്പൊലോന്യയിലും കൂടി കടന്നു നെസ്സലൊനീക്കയില്‍ എത്തി; അവിടെ യെഹൂദന്മാരുടെ ഒരു പള്ളി ഉണ്ടായിരുന്നു.

17:2b.ACT.017.002 പൌലൊസ് പതിവു പോലെ അവരുടെ അടുക്കല്‍ ചെന്നു മൂന്നു ശബ്ബത്തില്‍ തിരുവെഴുത്തുകളെ ആധാരമാക്കി അവരോടു വാദിച്ചു.

17:3b.ACT.017.003 ക്രിസ്തു കഷ്ടം അനുഭവിക്കയും മരിച്ചവരില്‍ നിന്നു ഉയിര്‍ത്തെഴുന്നേലക്കുയും ചെയ്യേണ്ടതു എന്നും ഞാന്‍ നിങ്ങളോടു അറിയിക്കുന്ന ഈ യേശുതന്നേ ക്രിസ്തു എന്നു തെളിയിച്ചു വിവരിച്ചുകൊണ്ടിരുന്നു.

17:4b.ACT.017.004 അവരില്‍ ചിലരും ഭക്തിയുള്ള യവനന്മാരില്‍ ഒരു വലിയ കൂട്ടവും മാന്യസ്ത്രീകളില്‍ അനേകരും വിശ്വസിച്ചു പൌലൊസിനോടും ശീലാസിനോടും ചേര്‍ന്നു.

17:5b.ACT.017.005 യെഹൂദന്മാരോ അസൂയപൂണ്ടു, മിനക്കെട്ടുനടക്കുന്ന ചില ദുഷ്ടന്മാരെ ചേര്‍ത്തു പുരുഷാരത്തെ ഇളക്കി പട്ടണത്തില്‍ കലഹം ഉണ്ടാക്കി യാസോന്റെ വീടു വളഞ്ഞു അവരെ ജനസമൂഹത്തില്‍ കൊണ്ടുവരുവാന്‍ ശ്രമിച്ചു.

17:6b.ACT.017.006 അവരെ കാണാഞ്ഞിട്ടു യാസോനെയും ചില സഹോദരന്മാരെയും നഗരാധിപന്മാരുടെ അടുക്കലേക്കു ഇഴെച്ചുകൊണ്ടുഭൂലോകത്തെ കലഹിപ്പിച്ചവര്‍ ഇവിടെയും എത്തി;

17:7b.ACT.017.007 യാസോന്‍ അവരെ കൈക്കൊണ്ടും ഇരിക്കുന്നു; അവര്‍ ഒക്കെയും യേശു എന്ന മറ്റൊരുവന്‍ രാജാവു എന്നു പറഞ്ഞുകൊണ്ടു കൈസരുടെ നിയമങ്ങള്‍ക്കു പ്രതിക്കുലമായി പ്രവര്‍ത്തിക്കുന്നു എന്നു നിലവിളിച്ചു.

17:8b.ACT.017.008 ഇതു കേട്ടിട്ടു പുരുഷാരവും നഗരാധിപന്മാരും ഭ്രമിച്ചു.

17:9b.ACT.017.009 യാസോന്‍ മുതലായവരോടു ജാമ്യം വാങ്ങി അവരെ വിട്ടയച്ചു.

17:10b.ACT.017.010 സഹോദരന്മാര്‍ ഉടനെ, രാത്രിയില്‍ തന്നേ, പൌലൊസിനെയും ശീലാസിനെയും ബെരോവേക്കു പറഞ്ഞയച്ചു. അവിടെ എത്തിയാറെ അവര്‍ യെഹൂദന്മാരുടെ പള്ളിയില്‍ പോയി.

17:11b.ACT.017.011 അവര്‍ തെസ്സലോനീക്കയിലുള്ളവരെക്കാള്‍ ഉത്തമന്മാരായിരുന്നു. അവര്‍ വചനം പൂര്‍ണ്ണജാഗ്രതയോടെ കൈക്കൊണ്ടതല്ലാതെ അതു അങ്ങനെ തന്നെയോ എന്നു ദിനംപ്രതി തിരുവെഴുത്തുകളെ പരിശോധിച്ചു പോന്നു.

17:12b.ACT.017.012 അവരില്‍ പലരും മാന്യരായ യവനസ്ത്രീകളിലും പുരുഷന്മാരിലും അനേകരും വിശ്വസിച്ചു.

17:13b.ACT.017.013 പൌലൊസ് ബെരോവയിലും ദൈവവചനം അറിയച്ചതു തെസ്സലൊനീക്കയിലെ യെഹൂദന്മാര്‍ അറിഞ്ഞു അവിടെയും വന്നു പുരുഷാരത്തെ ഇളക്കി ഭ്രമിപ്പിച്ചു.

17:14b.ACT.017.014 ഉടനെ സഹോദരന്മാര്‍ പൌലൊസിനെ സമുദ്രതീരത്തേക്കു പറഞ്ഞയച്ചു; ശീലാസും തിമൊഥെയോസും അവിടെത്തന്നേ പാര്‍ത്തു.

17:15b.ACT.017.015 പൌലൊസിനോടുകൂടെ വഴിത്തുണ പോയവര്‍ അവനെ അഥേനയോളം കൊണ്ടുപോയി; ശീലാസും തിമൊഥെയോസും കഴിയുന്ന വേഗത്തില്‍ തന്റെ അടുക്കല്‍ വരേണം എന്നുള്ള കല്പന വാങ്ങി മടങ്ങിപ്പോന്നു.

17:16b.ACT.017.016 അഥേനയില്‍ പൌലൊസ് അവര്‍ക്കായി കാത്തിരിക്കുമ്പോള്‍ നഗരത്തില്‍ ബിംബങ്ങള്‍ നിറഞ്ഞിരിക്കുന്നതു കണ്ടു മനസ്സിന്നു ചൂടുപിടിച്ചു.

17:17b.ACT.017.017 അവന്‍ പള്ളിയില്‍വെച്ചു യെഹൂദന്മാരോടും ദൈവഭക്തന്മാരോടും ചന്ത സ്ഥലത്തു ദിവസേന കണ്ടവരോടും സംഭാഷിച്ചുപോന്നു.

17:18b.ACT.017.018 എപ്പിക്കൂര്‍യ്യരും സ്തോയിക്കരും ആയ തത്വജ്ഞാനികളില്‍ ചിലര്‍ അവനോടു വാദിച്ചുഈ വിടുവായന്‍ എന്തു പറവാന്‍ പോകുന്നു എന്നു ചിലരും അവന്‍ യേശുവിനെയും പുനരുത്ഥാനത്തെയും പ്രസംഗിക്ക കൊണ്ടുഇവന്‍ അന്യദേവതകളെ ഘോഷിക്കുന്നവന്‍ എന്നു തോന്നുന്നു മറ്റു ചിലരും പറഞ്ഞു

17:19b.ACT.017.019 പിന്നെ അവനെ പിടിച്ചു അരയോപഗക്കുന്നിന്മേല്‍ കൊണ്ടുചെന്നുനീ പ്രസ്താവിക്കുന്ന ഈ നവീനോപദേശം ഇന്നതു എന്നു ഞങ്ങള്‍ക്കു അറിയാമോ?

17:20b.ACT.017.020 നീ ചില അപൂര്‍വങ്ങളെ ഞങ്ങളുടെ ചെവിയില്‍ കടത്തുന്നുവല്ലോ; അതു എന്തു എന്നു അറിവാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു എന്നു പറഞ്ഞു.

17:21b.ACT.017.021 എന്നാല്‍ അഥേനര്‍ ഒക്കെയും അവിടെ വന്നു പാര്‍ക്കുംന്ന പരദേശികളും വല്ല പുതുമയും പറകയോ കേള്‍ക്കയോ ചെയ്‍വാനല്ലാതെ മറ്റൊന്നിന്നും അവസരമുള്ളവരല്ല.

17:22b.ACT.017.022 പൌലൊസ് അരയോപഗമദ്ധ്യേ നിന്നുകൊണ്ടു പറഞ്ഞതു. അഥേനപുരുഷന്മാരേ, നിങ്ങള്‍ എല്ലാറ്റിലും അതിഭക്തന്മാര്‍ എന്നു ഞാന്‍ കാണുന്നു.

17:23b.ACT.017.023 ഞാന്‍ ചുറ്റിനടന്നു നിങ്ങളുടെ പൂജാസ്ഥാനങ്ങളെ നോക്കുമ്പോള്‍ “അജ്ഞാത ദേവന്നു” എന്നു എഴുത്തുള്ള ഒരു വേദിക്കല്ലു കണ്ടു; എന്നാല്‍ നിങ്ങള്‍ അറിയാതെ പൂജിക്കുന്നതു തന്നേ ഞാന്‍ നിങ്ങളോടു അറിയിക്കുന്നു.

17:24b.ACT.017.024 ലോകവും അതിലുള്ളതു ഒക്കെയും ഉണ്ടാക്കിയ ദൈവം സ്വര്‍ഗ്ഗത്തിന്നും ഭൂമിക്കും നാഥനാകകൊണ്ടു

17:25b.ACT.017.025 കൈപ്പണിയായ ക്ഷേത്രങ്ങളില്‍ വാസം ചെയ്യുന്നില്ല. താന്‍ എല്ലാവര്‍ക്കും ജീവനും ശ്വാസവും സകലവും കൊടുക്കുന്നവന്‍ ആകയാല്‍ വല്ലതിന്നും മുട്ടുള്ളവന്‍ എന്നപോലെ മാനുഷ്യകൈകളാല്‍ ശുശ്രൂഷ ആവശ്യപ്പെടുന്നില്ല.

17:26b.ACT.017.026 ഭൂതലത്തില്‍ എങ്ങു കുടിയിരിപ്പാന്‍ അവന്‍ ഒരുത്തനില്‍നിന്നു മനുഷ്യജാതിയെ ഒക്കെയും ഉളവാക്കി, അവരുടെ നിവാസത്തിന്നു അതിരുകളും കാലങ്ങളും നിശചയിച്ചു.

17:27b.ACT.017.027 അവര്‍ ദൈവത്തെ തപ്പിനോക്കി കണ്ടെത്തുമോ എന്നു വെച്ചു അവനെ അന്വേഷിക്കേണ്ടതിന്നു തന്നേ. അവന്‍ നമ്മില്‍ ആര്‍ക്കും അകന്നിരിക്കുന്നവനല്ലതാനും.

17:28b.ACT.017.028 അവനിലല്ലോ നാം ജീവിക്കയും ചരിക്കയും ഇരിക്കയും ചെയ്യുന്നത്. അങ്ങനെ നിങ്ങളുടെ കവിവരന്മാരിലും ചിലര്‍ “നാം അവന്റെ സന്താനമല്ലോ” എന്നു പറഞ്ഞിരിക്കുന്നു.

17:29b.ACT.017.029 നാം ദൈവത്തിന്റെ സന്താനം എന്നു വരികയാല്‍ ദൈവം മനുഷ്യന്റെ ശില്പവിദ്യയും സങ്കല്പവുംകൊണ്ടു കൊത്തിത്തീര്‍ക്കുംന്ന പൊന്‍ , വെള്ളി, കല്ലു എന്നിവയോടു സദൃശം എന്നു നിരൂപിക്കേണ്ടതല്ല.

17:30b.ACT.017.030 എന്നാല്‍ അറിയായ്മയുടെ കാലങ്ങളെ ദൈവം ലക്ഷ്യമാക്കാതെ ഇപ്പോള്‍ എല്ലായിടത്തും എല്ലാവരും മാനസാന്തരപ്പെടേണമെന്നു മനുഷ്യരോടു കല്പിക്കുന്നു.

17:31b.ACT.017.031 താന്‍ നിയമിച്ച പുരുഷന്‍ മുഖാന്തരം ലോകത്തെ നീതിയില്‍ ന്യായം വിധിപ്പാന്‍ അവന്‍ ഒരു ദിവസത്തെ നിശ്ചയിച്ചു അവനെ മരിച്ചവരില്‍നിന്നു ഉയിര്‍ത്തെഴുന്നേല്പിച്ചതിനാല്‍ എല്ലാവര്‍ക്കും അതിന്റെ ഉറപ്പു നല്കിയുമിരിക്കുന്നു.

17:32b.ACT.017.032 മരിച്ചവരുടെ പുനരുത്ഥാനത്തെക്കുറിച്ചു കേട്ടിട്ടു ചിലര്‍ പരിഹസിച്ചു; മറ്റുചിലര്‍ഞങ്ങള്‍ ഇതിനെപ്പറ്റി പിന്നെയും നിന്റെ പ്രസംഗം കേള്‍ക്കാം എന്നു പറഞ്ഞു.

17:33b.ACT.017.033 അങ്ങനെ പൌലൊസ് അവരുടെ നടുവില്‍ നിന്നു പോയി

17:34b.ACT.017.034 ചില പുരുഷന്മാര്‍ അവനോടു ചേര്‍ന്നു വിശ്വസിച്ചു; അവരില്‍ അരയോപഗസ്ഥാനിയായ ദിയൊനുസ്യോസും ദമരീസ് എന്നു പേരുള്ളോരു സ്ത്രീയും മറ്റു ചിലരും ഉണ്ടായിരുന്നു.

18

18:1b.ACT.018.001 അനന്തരം അവന്‍ അഥേന വിട്ടു കൊരിന്തില്‍ ചെന്നു.

18:2b.ACT.018.002 യെഹൂദന്മാര്‍ എല്ലാവരും റോമനഗരം വിട്ടു പോകണം എന്നു ക്ളൌദ്യൊസ് കല്പിച്ചതു കൊണ്ടു ഇത്തല്യയില്‍ നിന്നു ആ ഇടെക്കു വന്നവനായി പൊന്തൊസ്കാരന്‍ അക്വിലാസ് എന്നു പേരുള്ളോരു യെഹൂദനെയും അവന്റെ ഭാര്യ പ്രിസ്കില്ലയെയും കണ്ടു അവരുടെ അടുക്കല്‍ ചെന്നു.

18:3b.ACT.018.003 തൊഴില്‍ ഒന്നാകകൊണ്ടു അവന്‍ അവരോടുകൂടെ പാര്‍ത്തു വേല ചെയ്തുപോന്നു; തൊഴിലോ കൂടാരപ്പണിയായിരുന്നു.

18:4b.ACT.018.004 എന്നാല്‍ ശബ്ബത്ത് തോറും അവന്‍ പള്ളിയില്‍ സംവാദിച്ചു യെഹൂദന്മാരെയും യവനന്മാരെയും സമ്മതിപ്പിച്ചു.

18:5b.ACT.018.005 ശീലാസും തിമൊഥെയൊസും മക്കെദോന്യയില്‍ നിന്നു വന്നാറെ പൌലൊസ് വചനഘോഷണത്തില്‍ ശുഷ്കാന്തിപൂണ്ടു യേശു തന്നേ ക്രിസ്തു എന്നു യെഹൂദന്മാര്‍ക്കും സാക്ഷീകരിച്ചു.

18:6b.ACT.018.006 അവര്‍ എതിര്‍ പറയുകയും ദുഷിക്കയും ചെയ്കയാല്‍ അവന്‍ വസ്ത്രം കുടഞ്ഞുനിങ്ങളുടെ നാശത്തിന്നു നിങ്ങള്‍ തന്നേ ഉത്തരവാദികള്‍; ഞാന്‍ നിര്‍മ്മലന്‍ ഇനിമേല്‍ ഞാന്‍ ജാതികളുടെ അടുക്കല്‍ പോകും എന്നു അവരോടു പറഞ്ഞു.

18:7b.ACT.018.007 അവന്‍ അവിടം വിട്ടു തീത്തൊസ് യുസ്കൊസ് എന്ന ഒരു ദൈവഭക്തന്റെ വീട്ടില്‍ ചെന്നു; അവന്റെ വീടു പള്ളിയോടു തൊട്ടിരുന്നു.

18:8b.ACT.018.008 പള്ളി പ്രമാണിയായ ക്രിസ്പൊസ് തന്റെ സകല കുടുംബത്തോടുംകൂടെ കര്‍ത്താവില്‍ വിശ്വസിച്ചു; കൊരിന്ത്യരില്‍ അനേകര്‍ വചനം കേട്ടു വിശ്വസിച്ചു സ്നാനം ഏറ്റു.

18:9b.ACT.018.009 രാത്രിയില്‍ കര്‍ത്താവു ദര്‍ശനത്തില്‍ പൌലൊസിനോടുനീ ഭയപ്പെടാതെ പ്രസംഗിക്ക; മിണ്ടാതിരിക്കരുത്; ഞാന്‍ നിന്നോടുകൂടെ ഉണ്ടു; ആരും നിന്നെ കയ്യേറ്റം ചെയ്തു ദോഷപ്പെടുത്തുകയില്ല; ഈ പട്ടണത്തില്‍ എനിക്കു വളരെ ജനം ഉണ്ടു എന്നു അരുളിച്ചെയ്തു.

18:10b.ACT.018.010 അങ്ങനെ അവന്‍ ഒരാണ്ടും ആറുമാസവും അവരുടെ ഇടയില്‍ ദൈവവചനം ഉപദേശിച്ചുകൊണ്ടു താമസിച്ചു.

18:11b.ACT.018.011 ഗല്ലിയോന്‍ അഖായയില്‍ ദേശഅധിപതിയായി വാഴുമ്പോള്‍ യെഹൂദന്മാര്‍ പൌലൊസിന്റെ നേരെ ഒരുമനപ്പെട്ടു എഴുന്നേറ്റു, അവനെ ന്യായാസനത്തിന്റെ മുമ്പാകെ കൊണ്ടു ചെന്നു

18:12b.ACT.018.012 ഇവന്‍ ന്യായപ്രമാണത്തിന്നു വിരോധമായി ദൈവത്തെ ഭജിപ്പാന്‍ മനുഷ്യരെ സമ്മതിപ്പിക്കുന്നു എന്നു പറഞ്ഞു.

18:13b.ACT.018.013 പൌലൊസ് വായ്തുറപ്പാന്‍ ഭാവിക്കുമ്പോള്‍ ഗല്ലിയോന്‍ യെഹൂദന്മാരോടുയെഹൂദന്മാരേ, വല്ല അന്യായമോ വല്ലാത്ത പാതകമോ ആയിരുന്നെങ്കില്‍ ഞാന്‍ ക്ഷമയോടെ നിങ്ങളുടെ സങ്കടം കേള്‍ക്കുമായിരുന്നു.

18:14b.ACT.018.014 വചനത്തെയും നാമങ്ങളെയും നിങ്ങളുടെ ന്യായപ്രമാണത്തെയും സംബന്ധിച്ചുള്ള തര്‍ക്കസംഗതികള്‍ എങ്കിലോ നിങ്ങള്‍ തന്നേ നോക്കിക്കൊള്‍വിന്‍ ; ഈ വകെക്കു ന്യായാധിപതി ആകുവാന്‍ എനിക്കു മനസ്സില്ല എന്നു പറഞ്ഞു

18:15b.ACT.018.015 അവരെ ന്യായാസനത്തിങ്കല്‍നിന്നു പുറത്താക്കി.

18:16b.ACT.018.016 എല്ലാവരും പള്ളിപ്രമാണിയായ സോസ്ഥനേസിനെ പിടിച്ചു ന്യായാസനത്തിന്റെ മുമ്പില്‍ വെച്ചു അടിച്ചു; ഇതു ഒന്നും ഗല്ലിയോന്‍ കൂട്ടാക്കിയില്ല.

18:17b.ACT.018.017 പൌലൊസ് പിന്നെയും കുറെനാള്‍ പാര്‍ത്തശേഷം സഹോദരന്മാരോടു യാത്ര പറഞ്ഞിട്ടു, തനിക്കു ഒരു നേര്‍ച്ച ഉണ്ടായിരുന്നതിനാല്‍ കെംക്രയയില്‍ വെച്ചു തല ക്ഷൌരം ചെയ്യിച്ചിട്ടു പ്രിസ്കില്ലയോടും അക്വിലാസിനോടും കൂടെ കപ്പല്‍ കയറി സുറിയയിലേക്കു പുറപ്പെട്ടു

18:18b.ACT.018.018 എഫെസോസില്‍ എത്തി അവരെ അവിടെ വിട്ടു, അവന്‍ പള്ളിയില്‍ ചെന്നു യെഹൂദന്മാരോടു സംഭാഷിച്ചു.

18:19b.ACT.018.019 കുറെ കൂടെ താമസിക്കേണം എന്നു അവര്‍ അപേക്ഷിച്ചിട്ടു അവന്‍ സമ്മതിക്കാതെ

18:20b.ACT.018.020 ദൈവഹിതമുണ്ടെങ്കില്‍ ഞാന്‍ നിങ്ങളുടെ അടുക്കല്‍ മടങ്ങിവരും എന്നു പറഞ്ഞു വിടവാങ്ങി എഫെസൊസില്‍നിന്നു കപ്പല്‍ നീക്കി,

18:21b.ACT.018.021 കൈസര്യയില്‍ വന്നിറങ്ങി, യെരൂശലേമിലേക്കു ചെന്നു, സഭയെ വന്ദനം ചെയ്തിട്ടു അന്തൊക്ക്യയിലേക്കു പോയി.

18:22b.ACT.018.022 അവിടെ കുറെനാള്‍ താമസിച്ച ശേഷം പുറപ്പെട്ടു, ക്രമത്താലെ ഗലാത്യദേശത്തിലും ഫ്രുഗ്യയിലും സഞ്ചരിച്ചു ശിഷ്യന്മാരെ ഒക്കെയും ഉറപ്പിച്ചു.

18:23b.ACT.018.023 അലക്സാന്ത്രിയക്കാരനായി വാഗ്വൈഭവവും തിരുവെഴുത്തുകളില്‍ സാമര്‍ത്ഥ്യവുമുള്ള അപ്പൊല്ലോസ് എന്നു പേരുള്ളോരു യെഹൂദന്‍ എഫെസോസില്‍ എത്തി.

18:24b.ACT.018.024 അവന്‍ കര്‍ത്താവിന്റെ മാര്‍ഗ്ഗത്തില്‍ ഉപദേശം ലഭിച്ചവന്‍ ആയിരുന്നു; യോഹന്നാന്റെ സ്നാനത്തെക്കുറിച്ചു മാത്രം അറിഞ്ഞിരുന്നു എങ്കിലും ആത്മാവില്‍ എരിവുള്ളവനാകയാല്‍ അവന്‍ യേശുവിന്റെ വസ്തുത സൂക്ഷമമായി പ്രസ്താവിക്കയും ഉപദേശിക്കയും ചെയ്തു.

18:25b.ACT.018.025 അവന്‍ പള്ളിയില്‍ പ്രാഗത്ഭ്യത്തോടെ പ്രസംഗിച്ചുതുടങ്ങി; അക്വിലാസും പ്രിസ്കില്ലയും അവന്റെ പ്രസംഗം കേട്ടാറെ അവനെ ചേര്‍ത്തുകൊണ്ടു ദൈവത്തിന്റെ മാര്‍ഗ്ഗം അധികം സ്പഷ്ടമായി അവന്നു തെളിയിച്ചുകൊടുത്തു.

18:26b.ACT.018.026 അവന്‍ അഖായയിലേക്കു പോകുവാന്‍ ഇച്ഛിച്ചപ്പോള്‍ സഹോദരന്മാര്‍ അവനെ ഉത്സാഹിപ്പിക്കയും അവനെ കൈക്കൊള്ളേണ്ടിതിന്നു ശിഷ്യന്മാര്‍ക്കും എഴുതുകയും ചെയ്തു; അവിടെ എത്തിയാറെ അവന്‍ ദൈവകൃപയാല്‍ വിശ്വസിച്ചവര്‍ക്കും വളരെ പ്രയോജനമായിത്തിര്‍ന്നു.

18:27b.ACT.018.027 യേശു തന്നേ ക്രിസ്തു എന്നു അവന്‍ തിരുവെഴുത്തുകളാല്‍ തെളിയിച്ചു ബലത്തോടെ യെഹൂദന്മാരെ പരസ്യമായി ഖണ്ഡിച്ചുകളഞ്ഞു.

19

19:1b.ACT.019.001 അപ്പൊല്ലോസ് കൊരിന്തില്‍ ഇരിക്കുമ്പോള്‍ പൌലോസ് ഉള്‍പ്രദേശങ്ങളില്‍ കൂടി സഞ്ചരിച്ചു എഫെസോസില്‍ എത്തി ചില ശിഷ്യന്മാരെ കണ്ടു

19:2b.ACT.019.002 നിങ്ങള്‍ വിശ്വസിച്ചിട്ടു പരിശുദ്ധാത്മാവിനെ പ്രാപിച്ചുവോ എന്നു അവരോടു ചോദിച്ചതിന്നുപരിശുദ്ധാത്മാവു ഉണ്ടന്നെുപോലും ഞങ്ങള്‍ കേട്ടിട്ടില്ല എന്നു അവര്‍ പറഞ്ഞു.

19:3b.ACT.019.003 എന്നാല്‍ ഏതായിരുന്നു നിങ്ങളുടെ സ്നാനം എന്നു അവന്‍ അവരോടു ചോദിച്ചതിന്നുയോഹന്നാന്റെ സ്നാനം എന്നു അവര്‍ പറഞ്ഞു.

19:4b.ACT.019.004 അതിന്നു പൌലൊസ്യോഹന്നാന്‍ മനസാന്തരസ്നാനമത്രേ കഴിപ്പിച്ചു തന്റെ പിന്നാലെ വരുന്നവനായ യേശുവില്‍ വിശ്വസിക്കേണം എന്നു ജനത്തോടു പറഞ്ഞു എന്നു പറഞ്ഞു.

19:5b.ACT.019.005 ഇതു കേട്ടാറെ അവര്‍ കര്‍ത്താവായ യേശുവിന്റെ നാമത്തില്‍ സ്നാനം ഏറ്റു.

19:6b.ACT.019.006 പൌലൊസ് അവരുടെ മേല്‍ കൈവെച്ചപ്പോള്‍ പരിശുദ്ധാത്മാവു അവരുടെമേല്‍ വന്നു അവര്‍ അന്യഭാഷകളില്‍ സംസാരിക്കയും പ്രവചിക്കയും ചെയ്തു.

19:7b.ACT.019.007 ആ പുരുഷന്മാര്‍ എല്ലാം കൂടി പന്ത്രണ്ടോളം ആയിരുന്നു.

19:8b.ACT.019.008 പിന്നെ അവന്‍ പള്ളിയില്‍ ചെന്നു ദൈവരാജ്യത്തെക്കുറിച്ചു സംവാദിച്ചും സമ്മതിപ്പിച്ചുംകൊണ്ടു മൂന്നു മാസത്തോളം പ്രാഗത്ഭ്യത്തോടെ പ്രസംഗിച്ചു.

19:9b.ACT.019.009 എന്നാല്‍ ചിലര്‍ കഠിനപ്പെട്ടു അനുസരിക്കാതെ പുരുഷാരത്തിന്റെ മുമ്പാകെ ഈ മാര്‍ഗ്ഗത്തെ ദുഷിച്ചപ്പോള്‍ അവന്‍ അവരെ വിട്ടു ശിഷ്യന്മാരെ വേര്‍തിരിച്ചു, തുറന്നൊസിന്റെ പാഠശാലയില്‍ ദിനംപ്രതി സംവാദിച്ചുപോന്നു.

19:10b.ACT.019.010 അതു രണ്ടു സംവത്സരത്തോളം നടക്കയാല്‍ ആസ്യയില്‍ പാര്‍ക്കുംന്ന യെഹൂദന്മാരും യവനന്മാരും എല്ലാം കര്‍ത്താവിന്റെ വചനം കേള്‍പ്പാന്‍ ഇടയായി.

19:11b.ACT.019.011 ദൈവം പൌലൊസ് മുഖാന്തരം അസാധാരണയായ വീര്യപ്രവൃത്തികളെ ചെയ്യിക്കയാല്‍

19:12b.ACT.019.012 അവന്റെ മെയ്മേല്‍നിന്നു റൂമാലും ഉത്തരീയവും രോഗികളുടെമേല്‍ കൊണ്ടുവന്നിടുകയും വ്യാധികള്‍ അവരെ വിട്ടുമാറുകയും ദുരാത്മാക്കള്‍ പുപ്പെടുകയും ചെയ്തു.

19:13b.ACT.019.013 എന്നാല്‍ ദേശാന്തരികളായി നടക്കുന്ന മന്ത്രവാദികളായ ചില യഹൂദന്മാര്‍പൌലൊസ് പ്രസംഗിക്കുന്ന യേശുവിന്റെ നാമത്തില്‍ ഞാന്‍ നിങ്ങളോടു ആണയിടുന്നു എന്നു പറഞ്ഞു യേശുവിന്റെ നാമം ചൊല്ലുവാന്‍ തുനിഞ്ഞു.

19:14b.ACT.019.014 ഇങ്ങനെ ചെയ്തവര്‍ മഹാപുരോഹിതനായ സ്കേവാ എന്ന ഒരു യേഹൂദന്റെ ഏഴു പുത്രന്മാര്‍ ആയിരുന്നു.

19:15b.ACT.019.015 ദുരാത്മാവു അവരോടുയേശുവിനെ ഞാന്‍ അറിയുന്നു; പൌലൊസിനെയും പരിചയമുണ്ടു; എന്നാല്‍ നിങ്ങള്‍ ആര്‍ എന്നു ചോദിച്ചു.

19:16b.ACT.019.016 പിന്നെ ദുരാത്മാവുള്ള മനുഷ്യന്‍ അവരുടെമേല്‍ ചാടി അവരെ ഇരുവരെയും കീഴടക്കി ജയിക്കയാല്‍ അവര്‍ നഗ്നരും മുറിവേറ്റവരുമായി ആ വീട്ടില്‍നിന്നു ഔടിപ്പോയി.

19:17b.ACT.019.017 ഇതു എഫേസൊസില്‍ പാര്‍ക്കുംന്ന സകല യെഹൂദന്മാരും യവനന്മാരും അറിഞ്ഞു; അവര്‍ക്കും ഒക്കെയും ഭയം തട്ടി, കര്‍ത്താവായ യേശുവിന്റെ നാമം മഹിമപ്പെട്ടു

19:18b.ACT.019.018 വിശ്വസിച്ചവരില്‍ അനേകരും വന്നു തങ്ങളുടെ പ്രവര്‍ത്തികളെ ഏറ്റുപറഞ്ഞു അറിയിച്ചു.

19:19b.ACT.019.019 ക്ഷുദ്രപ്രയോഗം ചെയ്തിരുന്ന പലരും തങ്ങളുടെ പുസ്തകങ്ങളെ കൊണ്ടുവന്നു എല്ലാവരും കാണ്‍കെ ചുട്ടുകളഞ്ഞു; അവയുടെ വില കണകൂ കൂട്ടിയാറെ അമ്പതിനായിരം വെള്ളിക്കാശു എന്നു കണ്ടു.

19:20b.ACT.019.020 ഇങ്ങനെ കര്‍ത്താവിന്റെ വചനം ശക്തിയോടെ പരന്നു പ്രബലപ്പെട്ടു.

19:21b.ACT.019.021 ഇതു കഴിഞ്ഞിട്ടു പൌലൊസ് മക്കെദോന്യയിലും അഖായയിലും കൂടി കടന്നു യെരൂശലേമിലേക്കും പോകേണം എന്നു മനസ്സില്‍ നിശ്ചയിച്ചുഞാന്‍ അവിടെ ചെന്നശേഷം റോമയും കാണേണം എന്നു പറഞ്ഞു.

19:22b.ACT.019.022 തനിക്കു ശുശ്രൂഷ ചെയ്യുന്നവരില്‍ തിമൊഥെയൊസ്, എരസ്തൊസ് എന്ന രണ്ടുപേരെ മക്കെദോന്യയിലേക്കു അയച്ചിട്ടു താന്‍ കുറെക്കാലം ആസ്യയില്‍ താമസിച്ചു.

19:23b.ACT.019.023 ആ കാലത്തു ഈ മാര്‍ഗ്ഗത്തെച്ചൊല്ലി വലിയ കലഹം ഉണ്ടായി.

19:24b.ACT.019.024 വെള്ളികൊണ്ടു അര്‍ത്തെമിസ് ദേവിയുടെ ക്ഷേത്രരൂപങ്ങളെ തീര്‍ക്കുംന്ന ദെമേത്രിയൊസ് എന്ന തട്ടാന്‍ തൊഴില്‍ക്കാര്‍ക്കും വളരെ ലാഭം വരുത്തി വന്നു.

19:25b.ACT.019.025 അവന്‍ അവരെയും ആ വകയില്‍ ഉള്‍പ്പെട്ട വേലക്കാരെയും കൂട്ടിവരുത്തിപുരുഷന്മാരേ, നമ്മുടെ സമ്പാദ്യം ഈ തൊഴില്‍കൊണ്ടു ആകുന്നു എന്നു നിങ്ങള്‍ക്കു ബോദ്ധ്യമല്ലോ.

19:26b.ACT.019.026 എന്നാല്‍ ഈ പൌലൊസ് എന്നവന്‍ കയ്യാല്‍ തീര്‍ത്തതു ദേവന്മാര്‍ അല്ല എന്നു പറഞ്ഞുകൊണ്ടു എഫെസൊസില്‍ മാത്രമല്ല, മിക്കവാറും ആസ്യയില്‍ ഒക്കെയും വളരെ ജനങ്ങളെ സമ്മതിപ്പിച്ചു മറിച്ചുകളഞ്ഞു എന്നു നിങ്ങള്‍ കണ്ടും കേട്ടും ഇരിക്കുന്നുവല്ലോ.

19:27b.ACT.019.027 അതിനാല്‍ നമ്മുടെ ഈ കാര്യം ആക്ഷേപത്തില്‍ ആകുവാന്‍ അടുത്തിരിക്കുന്നതുമല്ലാതെ അര്‍ത്തെമിസ് മഹാദേവിുടെ ക്ഷേത്രം ഏതുമില്ല എന്നു വരികയും ആസ്യമുഴുവനും ഭൂതലവും ഭജിച്ചുപോരുന്നവളുടെ മാഹാത്മ്യം ഒടുങ്ങിപ്പോകയും ചെയ്യും എന്നു പറഞ്ഞു.

19:28b.ACT.019.028 അവര്‍ ഇതു കേട്ടു ക്രോധം നിറഞ്ഞവരായിഎഫെസ്യരുടെ അര്‍ത്തെമിസ് മഹാദേവി എന്നു ആര്‍ത്തു.

19:29b.ACT.019.029 പട്ടണം മുഴുവനും കലഹം കൊണ്ടു നിറഞ്ഞു, അവര്‍ പൌലൊസിന്റെ കൂട്ടുയാത്രക്കാരായ ഗായൊസ് അരിസ്തര്‍ഹോസ് എന്ന മക്കെദോന്യരെ പിടിച്ചുകൊണ്ടു രംഗസ്ഥലത്തേക്കു ഒരുമനപ്പെട്ടു പാഞ്ഞു ചെന്നു.

19:30b.ACT.019.030 പൌലൊസ് ജനസമൂഹത്തില്‍ ചെല്ലുവാന്‍ ഭാവിച്ചാറെ ശിഷ്യന്മാര്‍ അവനെ വിട്ടില്ല.

19:31b.ACT.019.031 ആസ്യധിപന്മാരില്‍ ചിലര്‍ അവന്റെ സ്നേഹിതന്മാര്‍ ആകയാല്‍രംഗസ്ഥലത്തു ചെന്നു പോകരുത് എന്നു അവരും അവന്റെ അടുക്കല്‍ ആളയച്ചു അപേക്ഷിച്ചു.

19:32b.ACT.019.032 ജനസംഘം കലക്കത്തിലായി മിക്കപേരും തങ്ങള്‍ വന്നുകൂടിയ സംഗതി എന്തെന്നു അറിയായ്കയാല്‍ ചിലര്‍ ഇങ്ങനെയും ചിലര്‍ അങ്ങനെയും ആര്‍ത്തു.

19:33b.ACT.019.033 യെഹൂദന്മാര്‍ മുമ്പോട്ടു ഉന്തിക്കൊണ്ടുവന്ന അലക്സന്തരിനെ പുരുഷാരത്തില്‍ ചിലര്‍ സംസാരിപ്പാന്‍ ഉത്സാഹിപ്പിച്ചു; അലക്സാന്തര്‍ ആംഗ്യം കാട്ടി ജനസമൂഹത്തോടു പ്രതിവാദിപ്പാന്‍ ഭാവിച്ചു.

19:34b.ACT.019.034 എന്നാല്‍ അവന്‍ യെഹൂദന്‍ എന്നു അറിഞ്ഞപ്പോള്‍എഫെസ്യരുടെ അര്‍ത്തെമിസ് മഹാദേവി എന്നു എല്ലാവരും കൂടി രണ്ടു മണിനേരത്തോളം ഏകശബ്ദത്തോടെ ആര്‍ത്തുകൊണ്ടിരുന്നു.

19:35b.ACT.019.035 പിന്നെ പട്ടണമേനവന്‍ പുരുഷാരത്തെ അമര്‍ത്തി പറഞ്ഞതുഎഫെസ്യപുരുഷന്മാരേ, എഫെസോസ് പട്ടണം അര്‍ത്തെമിസ് മഹാദേവിക്കും ദ്യോവില്‍നിന്നു വീണ ബിംബത്തിന്നും ക്ഷേത്രപലക എന്നു അറിയാത്ത മനുഷ്യന്‍ ആര്‍?

19:36b.ACT.019.036 ഇതു എതിര്‍മൊഴിയില്ലാത്തതാകയാല്‍ നിങ്ങള്‍ തിടുക്കമായി ഒന്നും ചെയ്യാതെ അടങ്ങിപ്പാര്‍ക്കേണ്ടതാകുന്നു.

19:37b.ACT.019.037 ഈ പുരുഷന്മാരെ നിങ്ങള്‍ കൂട്ടികൊണ്ടുവന്നുവല്ലോ; അവര്‍ ക്ഷേത്രം കവര്‍ച്ച ചെയ്യുന്നവരല്ല, നമ്മുടെ ദേവിയെ ദുഷിക്കുന്നവരുമല്ല.

19:39b.ACT.019.039 വേറെ കാര്യം ചൊല്ലി ആകുന്നു വാദം എങ്കില്‍ ധര്‍മ്മസഭയില തീര്‍ക്കാമല്ലോ.

19:40b.ACT.019.040 ഇന്നത്തെ കലഹത്തിന്നു കാരണമില്ലായ്കയാല്‍ അതു നിമിത്തം നമ്മുടെ പേരില്‍ കുറ്റം ചുമത്തുവാന്‍ ഇടയുണ്ടു സ്പഷ്ടം; ഈ ആള്‍ക്കൂട്ടത്തിന്നു ഉത്തരം പറവാന്‍ നമുക്കു വക ഒന്നുമില്ലല്ലോ.

19:41b.ACT.019.041 ഇങ്ങനെ പറഞ്ഞു അവന്‍ സഭയയെ പിരിച്ചുവിട്ടു.

20

20:1b.ACT.020.001 കലഹം ശമിച്ചശേഷം പൌലൊസ് ശിഷ്യന്മാരെ കൂട്ടിവരുത്തി പ്രബോധിപ്പിച്ചിട്ടു യാത്രപറഞ്ഞു മക്കെദോന്യെക്കു പുറപ്പെട്ടു പോയി.

20:2b.ACT.020.002 ആ പ്രദേശങ്ങളില്‍ കൂടി സഞ്ചരിച്ചു അവരെ ഏറിയോന്നു പ്രബോധിപ്പിച്ചിട്ടു യവനദേശത്തു എത്തി.

20:3b.ACT.020.003 അവിടെ മൂന്നു മാസം കഴിച്ചിട്ടു സുറിയെക്കു കപ്പല്‍ കയറിപ്പോകുവാന്‍ ഭാവിക്കുമ്പോള്‍ യെഹൂദന്മാര്‍ അവന്റെ നേരെ കൂട്ടുകെട്ടു ഉണ്ടാക്കുകയാല്‍ മക്കെദോന്യവഴിയായി മടങ്ങിപ്പോകുവാന്‍ നിശ്ചയിച്ചു.

20:4b.ACT.020.004 ബെരോവയിലെ പുറൊസിന്റെ മകന്‍ സോപത്രൊസും തെസ്സലോനിക്ക്യരായ അരിസ്തര്‍ഹൊസും സെക്കുന്തൊസും ദെര്‍ബ്ബെക്കാരനായ ഗായൊസും തിമൊഥെയൊസും ആസ്യക്കാരായ തുഹിക്കൊസും ത്രൊഫിമൊസും ആസ്യവരെ അവനോടു കൂടെ പോയി.

20:5b.ACT.020.005 അവര്‍ മുമ്പെ പോയി ത്രോവാസില്‍ ഞങ്ങള്‍ക്കായി കാത്തിരുന്നു.

20:6b.ACT.020.006 ഞങ്ങളോ പുളിപ്പില്ലാത്ത അപ്പത്തിന്റെ പെരുനാള്‍ കഴിഞ്ഞിട്ടു ഫിലിപ്പിയില്‍ നിന്നു കപ്പല്‍ കയറി അഞ്ചു ദിവസംകൊണ്ടു ത്രോവാസില്‍ അവരുടെ അടുക്കല്‍ എത്തി, ഏഴു ദിവസം അവിടെ പാര്‍ത്തു.

20:7b.ACT.020.007 ആഴ്ചവട്ടത്തിന്റെ ഒന്നാം ദിവസത്തില്‍ ഞങ്ങള്‍ അപ്പം നുറുക്കുവാന്‍ കൂടിവന്നപ്പോള്‍ പൌലൊസ് പിറ്റെന്നാള്‍ പുറപ്പെടുവാന്‍ ഭാവിച്ചതുകൊണ്ടു അവരോടു സംഭാഷിച്ചു പാതിരവരെയും പ്രസംഗം നീട്ടി.

20:8b.ACT.020.008 ഞങ്ങള്‍ കൂടിയിരുന്ന മാളികയില്‍ വളരെ വിളകൂ ഉണ്ടായിരുന്നു. അവിടെ യൂത്തിക്കൊസ് എന്ന യൌവനക്കാരന്‍ കിളിവാതില്‍ക്കല്‍ ഇരുന്നു ഗാഢനിദ്ര പിടിച്ചു.

20:9b.ACT.020.009 പൌലൊസ് വളരെ നേരം സംഭാഷിക്കയാല്‍ നിദ്രാവശനായി മൂന്നാം തട്ടില്‍ നിന്നു താഴെ വീണു; അവനെ മരിച്ചവനായി എടുത്തു കൊണ്ടുവന്നു.

20:10b.ACT.020.010 പൌലൊസ് ഇറങ്ങിച്ചെന്നു അവന്റെമേല്‍ വീണു തഴുകി ഭ്രമിക്കേണ്ടാ; അവന്റെ പ്രാണന്‍ അവനില്‍ ഉണ്ടു എന്നു പറഞ്ഞു.

20:11b.ACT.020.011 പിന്നെ അവന്‍ കയറിച്ചെന്നു അപ്പം നുറുക്കി തിന്നു പുലരുവോളം സംഭാഷിച്ചു പുറപ്പെട്ടു പോയി.

20:12b.ACT.020.012 അവര്‍ ആ ബാലനെ ജീവനുള്ളവനായി കൊണ്ടുവന്നു അത്യന്തം ആശ്വസിച്ചു.

20:13b.ACT.020.013 ഞങ്ങള്‍ മുമ്പായി കപ്പല്‍ കയറ്റി പൌലൊസിനെ അസ്സൊസില്‍ വെച്ചു കയറ്റിക്കൊള്‍വാന്‍ വിചാരിച്ചു അവിടേക്കു ഔടി; അവന്‍ കാല്‍നടയായി വരുവാന്‍ വിചാരിച്ചു ഇങ്ങനെ ചട്ടംകെട്ടിയിരുന്നു.

20:14b.ACT.020.014 അവന്‍ അസ്സൊസില്‍ ഞങ്ങളോടു ചേര്‍ന്നപ്പോള്‍ അവനെ കയറ്റി മിതുലേനയില്‍ എത്തി;

20:15b.ACT.020.015 അവിടെ നിന്നു നീക്കി, പിറ്റെന്നാള്‍ ഖിയൊസ് ദ്വീപിന്റെ തൂക്കില്‍ എത്തി, മറുനാള്‍ സാമൊസ് ദ്വീപില്‍ അണഞ്ഞു. പിറ്റേന്നു മിലേത്തൊസില്‍ എത്തി.

20:16b.ACT.020.016 കഴിയും എങ്കില്‍ പെന്തകൊസ്ത് നാളേക്കു യെരൂശലേമില്‍ എത്തേണ്ടതിന്നു പൌലൊസ് ബദ്ധപ്പെടുകയാല്‍ ആസ്യയില്‍ കാലതാമസം വരരുതു എന്നുവെച്ചു എഫെസൊസില്‍ അടുക്കാതെ ഔടേണം എന്നു നിശ്ചയിച്ചിരുന്നു.

20:17b.ACT.020.017 മിലേത്തൊസില്‍ നിന്നു അവന്‍ എഫെസൊസിലേക്കു ആളയച്ചു സഭയിലെ മൂപ്പന്മാരെ വരുത്തി.

20:18b.ACT.020.018 അവര്‍ അവന്റെ അടുക്കല്‍ വന്നപ്പോള്‍ അവന്‍ അവരോടു പറഞ്ഞതു

20:19b.ACT.020.019 ഞാന്‍ ആസ്യയില്‍ വന്ന ഒന്നാം നാള്‍ മുതല്‍ എല്ലായ്പോഴും നിങ്ങളോടുകൂടെ എങ്ങനെയിരുന്നു എന്നും വളരെ താഴ്മയോടും കണ്ണുനീരോടും യെഹൂദന്മാരുടെ കൂട്ടുകെട്ടുകളാല്‍ എനിക്കു ഉണ്ടായ കഷ്ടങ്ങളോടും കൂടെ

20:20b.ACT.020.020 കര്‍ത്താവിനെ സേവിച്ചു വന്നു എന്നും പ്രായോജനമുള്ളതു ഒന്നും മറെച്ചുവെക്കാതെ പരസ്യമായും വീടുതോറും നിങ്ങളോടു അറിയക്കയും ഉപദേശിക്കയും ചെയ്തു എന്നും

20:21b.ACT.020.021 ദൈവത്തിങ്കലേക്കുള്ള മാനസാന്തരവും നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവിലുള്ള വിശ്വാസവും യെഹൂദന്മാര്‍ക്കും യവനന്മാര്‍ക്കും സാക്ഷീകരിച്ചു എന്നും നിങ്ങള്‍ അറിയുന്നുവല്ലോ.

20:22b.ACT.020.022 ഇപ്പോള്‍ ഇതാ ഞാന്‍ ആത്മാവിനാല്‍ ബന്ധിക്കപ്പെട്ടവാനയി യേരൂശലേമിലേക്കു പോകുന്നു.

20:23b.ACT.020.023 ബന്ധനങ്ങളും കഷ്ടങ്ങളും എനിക്കായി കാത്തിരിക്കുന്നു എന്നു പരിശുദ്ധാത്മാവു പട്ടണം തോറും സാക്ഷ്യം പറയുന്നതല്ലാതെ അവിടെ എനിക്കു നേരിടുവാനുള്ള ഒന്നും ഞാന്‍ അറിയുന്നില്ല.

20:24b.ACT.020.024 എങ്കിലും ഞാന്‍ എന്റെ പ്രാണനെ വിലയേറിയതായി എണ്ണുന്നില്ല; എന്റെ ഔട്ടവും ദൈവകൃപയുടെ സുവിശേഷത്തിന്നു സാക്ഷ്യം പറയേണ്ടതിന്നു കര്‍ത്താവായ യേശുതന്ന ശുശ്രൂഷയും തികെക്കേണം എന്നേ എനിക്കുള്ളു.

20:25b.ACT.020.025 എന്നാല്‍ നിങ്ങളുടെ ഇടയില്‍ ദൈവരാജ്യം പ്രസംഗിച്ചുകൊണ്ടു നടന്നവനായ എന്റെ മുഖം നിങ്ങള്‍ ആരും ഇനി കാണ്‍കയില്ല എന്നു ഞാന്‍ അറിയുന്നു.

20:26b.ACT.020.026 അതുകൊണ്ടു നിങ്ങളില്‍ ആരെങ്കിലും നശിച്ചുപോയാല്‍ ഞാന്‍ കുറ്റക്കാരനല്ല എന്നു ഞാന്‍ ഇന്നേ ദിവസം നിങ്ങളോടു സാക്ഷ്യം പറയുന്നു.

20:27b.ACT.020.027 ദൈവത്തിന്റെ ആലോചന ഒട്ടും മറെച്ചുവെക്കാതെ ഞാന്‍ മുഴുവനും അറിയിച്ചുതന്നിരിക്കുന്നുവല്ലോ.

20:28b.ACT.020.028 നിങ്ങളെത്തന്നേയും താന്‍ സ്വന്തരക്തത്താല്‍ സമ്പാദിച്ചിരിക്കുന്ന ദൈവത്തിന്റെ സഭയെ മേയ്പാന്‍ പരിശുദ്ധാത്മാവു നിങ്ങളെ അദ്ധ്യക്ഷരാക്കിവെച്ച ആട്ടിന്‍ കൂട്ടം മുഴുവനെയും സൂക്ഷിച്ചുകൊള്‍വിന്‍ .

20:29b.ACT.020.029 ഞാന്‍ പോയ ശേഷം ആട്ടിന്‍ കൂട്ടത്തെ ആദരിക്കാത്ത കൊടിയ ചെന്നായ്ക്കള്‍ നിങ്ങളുടെ ഇടയില്‍ കടക്കും എന്നു ഞാന്‍ അറിയുന്നു.

20:30b.ACT.020.030 ശിഷ്യന്മാരെ തങ്ങളുടെ പിന്നാലെ വലിച്ചുകളവാനായി വിപരീതോപദേശം പ്രസ്താവിക്കുന്ന പുരുഷന്മാര്‍ നിങ്ങളുടെ ഇടയില്‍ നിന്നും എഴുന്നേലക്കും.

20:31b.ACT.020.031 അതു കൊണ്ടു ഉണര്‍ന്നിരിപ്പിന്‍ ; ഞാന്‍ മൂന്നു സംവത്സരം രാപ്പകല്‍ ഇടവിടാതെ കണ്ണുനീര്‍ വാര്‍ത്തുംകൊണ്ടു ഔരോരുത്തന്നു ബുദ്ധിപറഞ്ഞുതന്നതു ഔര്‍ത്തുകൊള്‍വിന്‍ .

20:32b.ACT.020.032 നിങ്ങള്‍ക്കു ആത്മികവര്‍ദ്ധന വരുത്തുവാനും സകല വിശുദ്ധന്മാരോടുംകൂടെ അവകാശം തരുവാനും കഴിയുന്ന ദൈവത്തിലും അവന്റെ കൃപയുടെ വചനത്തിലും ഞാന്‍ ഇപ്പോള്‍ നിങ്ങളെ ഭരമേല്പിക്കുന്നു.

20:33b.ACT.020.033 ആരുടെയും വെള്ളിയോ പൊന്നോ വസ്ത്രമോ ഞാന്‍ മോഹിച്ചിട്ടില്ല.

20:34b.ACT.020.034 എന്റെ മുട്ടിനും എന്നോടുകൂടെയുള്ളവര്‍ക്കും വേണ്ടി ഞാന്‍ ഈ കൈകളാല്‍ അദ്ധ്വാനിച്ചു എന്നു നങ്ങള്‍ തന്നേ അറിയുന്നുവല്ലോ.

20:35b.ACT.020.035 ഇങ്ങനെ പ്രയത്നം ചെയ്തു പ്രാപ്തിയില്ലാത്തവരെ സാഹായിക്കയും, വാങ്ങുന്നതിനെക്കാള്‍ കൊടുക്കുന്നതു ഭാഗ്യം എന്നു കര്‍ത്താവായ യേശുതാന്‍ പറഞ്ഞ വാക്കു ഔര്‍ത്തുകൊള്‍കയും വേണ്ടതു എന്നു ഞാന്‍ എല്ലാം കൊണ്ടും നിങ്ങള്‍ക്കു ദൃഷ്ടാന്തം കാണിച്ചിരിക്കുന്നു.

20:36b.ACT.020.036 ഇങ്ങനെ പറഞ്ഞിട്ടു അവന്‍ മുട്ടുകുത്തി അവരെല്ലാവരോടും കൂടെ പ്രാര്‍ത്ഥിച്ചു.

20:37b.ACT.020.037 എല്ലാവരും വളരെ കരഞ്ഞു.

21

21:1b.ACT.021.001 അവരെ വിട്ടുപിരിഞ്ഞു നീക്കിയശേഷം ഞങ്ങള്‍ നേരെ ഔടി കോസിലും പിറ്റെന്നാള്‍ രൊദൊസിലും അവിടം വിട്ടു പത്തരയിലും എത്തി.

21:2b.ACT.021.002 ഫൊയ്നീക്ക്യയിലേക്കു പോകുന്ന ഒരു കപ്പല്‍ കണ്ടിട്ടു ഞങ്ങള്‍ അതില്‍ കയറി ഔടി.

21:3b.ACT.021.003 കുപ്രോസ് ദ്വീപു കണ്ടു അതിനെ ഇടത്തുപുറം വിട്ടു സുറിയയിലേക്കു ഔടി സോരില്‍ വന്നിറങ്ങി; കപ്പല്‍ അവിടെ ചരകൂ ഇറക്കുവാനുള്ളതായിരുന്നു; ഞങ്ങള്‍ ശിഷ്യന്മാരെ കണ്ടെത്തി, ഏഴുനാള്‍ അവിടെ പാര്‍ത്തു.

21:4b.ACT.021.004 അവര്‍ പൌലൊസിനോടു യെരൂശലേമില്‍ പോകുരുതു എന്നു ആത്മാവിനാല്‍ പറഞ്ഞു.

21:5b.ACT.021.005 അവിടത്തെ താമസം കഴിഞ്ഞിട്ടു ഞങ്ങള്‍ വിട്ടുപോകുമ്പോള്‍ അവര്‍ എല്ലാവരും സ്ത്രീകളും കുട്ടികളുമായി പട്ടണത്തിന്നു പുറത്തോളം ഞങ്ങളോടുകൂടെ വന്നു കടല്‍ക്കരയില്‍ മുട്ടുകുത്തി പ്രാര്‍ത്ഥിച്ചു തമ്മില്‍ യാത്ര പറഞ്ഞിട്ടു ഞങ്ങള്‍ കപ്പല്‍ കയറി; അവര്‍ വീട്ടിലേക്കു മടങ്ങിപ്പോയി.

21:6b.ACT.021.006 ഞങ്ങള്‍ സോര്‍ വിട്ടു കപ്പലോട്ടം തികെച്ചു പ്തൊലെമായിസില്‍ എത്തി സഹോദരന്മാരെ വന്ദനം ചെയ്തു ഒരു ദിവസം അവരോടുകൂടെ പാര്‍ത്തു.

21:7b.ACT.021.007 പിറ്റെന്നാള്‍ ഞങ്ങള്‍ പുറപ്പെട്ടു കൈസര്യയില്‍ എത്തി, ഏഴുവരില്‍ ഒരുവനായ ഫിലപ്പൊസ് എന്ന സുവിശേഷകന്റെ വീട്ടില്‍ ചെന്നു അവനോടുകൂടെ പാര്‍ത്തു.

21:8b.ACT.021.008 അവന്നു കന്യകമാരും പ്രവചിക്കുന്നവരുമായ നാലു പുത്രിമാര്‍ ഉണ്ടായിരുന്നു.

21:9b.ACT.021.009 ഞങ്ങള്‍ അവിടെ വളരെ ദിവസം പാര്‍ത്തിരിക്കുമ്പോള്‍ അഗബൊസ് എന്ന ഒരു പ്രവാചകന്‍ യെഹൂദ്യയില്‍ നിന്നു വന്നു.

21:10b.ACT.021.010 അവന്‍ ഞങ്ങളുടെ അടുക്കല്‍ വന്നു പൌലൊസിന്റെ അരക്കച്ച എടുത്തു തന്റെ കൈകാലുകളെ കെട്ടിഈ അരക്കച്ചയുടെ ഉടമസ്ഥനെ യെഹൂദന്മാര്‍ യെരൂശലേമില്‍ ഇങ്ങനെ കെട്ടി ജാതികളുടെ കയ്യില്‍ ഏല്പിക്കും എന്നു പരിശുദ്ധാത്മാവു പറയുന്നു എന്നു പറഞ്ഞു.

21:11b.ACT.021.011 ഇതു കേട്ടാറെ യെരൂശലേമില്‍ പോകരുതു എന്നു ഞങ്ങളും അവിടത്തുകാരും അവനോടു അപേക്ഷിച്ചു.

21:12b.ACT.021.012 അതിന്നു പൌലൊസ്നിങ്ങള്‍ കരഞ്ഞു എന്റെ ഹൃദയം ഇങ്ങനെ തകര്‍ക്കുംന്നതു എന്തു? കര്‍ത്താവായ യേശുവിന്റെ നാമത്തിന്നു വേണ്ടി ബന്ധിക്കപ്പെടുവാന്‍ മാത്രമല്ല യെരൂശലേമില്‍ മരിപ്പാനും ഞാന്‍ ഒരുങ്ങിയിരിക്കുന്നു എന്നു ഉത്തരം പറഞ്ഞു.

21:13b.ACT.021.013 അവനെ സമ്മതിപ്പിച്ചുകൂടായ്കയാല്‍കര്‍ത്താവിന്റെ ഇഷ്ടം നടക്കട്ടെ എന്നു പറഞ്ഞു ഞങ്ങള്‍ മിണ്ടാതിരുന്നു.

21:14b.ACT.021.014 അവിടത്തെ താമസം കഴിഞ്ഞിട്ടു ഞങ്ങള്‍ യാത്രെക്കു കോപ്പുകൂട്ടി യെരൂശലേമിലേക്കു പോയി.

21:15b.ACT.021.015 കൈസര്യയിലെ ശിഷ്യന്മാരില്‍ ചിലരും ഞങ്ങളോടുകൂടെ പോന്നു, കുപ്രൊസ്കാരനായ മ്നാസോന്‍ എന്ന ഒരു പഴയശിഷ്യനോടുകൂടെ അതിഥികളായ്പാര്‍ക്കേണ്ടതിന്നു ഞങ്ങളെ അവന്റെ അടുക്കല്‍ കൂട്ടിക്കൊണ്ടുപോയി.

21:16b.ACT.021.016 യെരൂശലേമില്‍ എത്തിപ്പോള്‍ സഹോദരന്മാര്‍ ഞങ്ങളെ സന്തോഷത്തോട കൈക്കൊണ്ടു.

21:17b.ACT.021.017 പിറ്റെന്നു പൌലെസും ഞങ്ങളും യാക്കോബിന്റെ അടുക്കല്‍ പോയി; മൂപ്പന്മാരും എല്ലാം അവിടെ വന്നു കൂടി.

21:18b.ACT.021.018 അവന്‍ അവരെ വന്ദനം ചെയ്തു തന്റെ ശുശ്രൂഷയാല്‍ ദൈവം ജാതികളുടെ ഇടയില്‍ ചെയ്യിച്ചതു ഔരോന്നായി വിവരിച്ചു പറഞ്ഞു.

21:19b.ACT.021.019 അവര്‍ കേട്ടു ദൈവത്തെ മഹത്വപ്പെടുത്തി. പിന്നെ അവനോടു പറഞ്ഞതുസഹോദരാ, യെഹൂദന്മാരുടെ ഇടയില്‍ വിശ്വസിച്ചിരിക്കുന്നവര്‍ എത്ര ആയിരം ഉണ്ടു എന്നു നീ കാണുന്നുവല്ലോ; അവര്‍ എല്ലാവരും ന്യായ പ്രമാണതല്പരന്മാര്‍ ആകുന്നു.

21:20b.ACT.021.020 മക്കളെ പരിച്ഛേദന ചെയ്യരുതു എന്നും നീ മര്യാദ അനുസരിച്ചു നടക്കരുതു എന്നും നീ ജാതികളുടെ ഇടയിലുള്ള സകല യെഹൂദന്മാരോടും പറഞ്ഞു മോശെയെ ഉപേക്ഷിച്ചുകളവാന്‍ ഉപദേശിക്കുന്നു എന്നു അവര്‍ നിന്നെക്കുറിച്ചു ധരിച്ചിരിക്കുന്നു.

21:21b.ACT.021.021 ആകയാല്‍ എന്താകുന്നു വേണ്ടതു? നീവന്നിട്ടുണ്ടു എന്നു അവര്‍ കേള്‍ക്കും നിശ്ചയം.

21:22b.ACT.021.022 ഞങ്ങള്‍ നിന്നോടു ഈ പറയുന്നതു ചെയ്ക; നേര്‍ച്ചയുള്ള നാലു പുരുഷന്മാര്‍ ഞങ്ങളുടെ ഇടയില്‍ ഉണ്ടു.

21:23b.ACT.021.023 അവരെ കൂട്ടിക്കൊണ്ടു അവരോടുകൂടെ നിന്നെ ശുദ്ധിവരുത്തി അവരുടെ തല ക്ഷൌരം ചെയ്യേണ്ടതിന്നു അവര്‍ക്കും വേണ്ടി ചെലവു ചെയ്ക; എന്നാല്‍ നിന്നെക്കൊണ്ടു കേട്ടതു ഉള്ളതല്ല എന്നും നീയും ന്യായപ്രമാണത്തെ ആചരിച്ചു ക്രമമായി നടക്കുന്നവന്‍ എന്നും എല്ലാവരും അറിയും.

21:24b.ACT.021.024 വിശ്വസിച്ചിരിക്കുന്ന ജാതികളെ സംബന്ധിച്ചോ അവര്‍ വിഗ്രഹാര്‍പ്പിതവും രക്തവും ശ്വാസംമുട്ടിച്ചത്തതും പരസംഗവും മാത്രം ഒഴിഞ്ഞിരിക്കേണം എന്നു വിധിച്ചു എഴുതി അയച്ചിട്ടുണ്ടല്ലോ.

21:25b.ACT.021.025 അങ്ങനെ പൌലൊസ് ആ പുരുഷന്മാരെ കൂട്ടിക്കൊണ്ടു പിറ്റെന്നാള്‍ അവരോടുകൂടെ തന്നെ ശുദ്ധിവരുത്തി ദൈവാലയത്തില്‍ ചെന്നു; അവരില്‍ ഔരോരുത്തന്നുവേണ്ടി വഴിപാടു കഴിപ്പാനുള്ള ശുദ്ധീകരണകാലം തികഞ്ഞു എന്നു ബോധിപ്പിച്ചു.

21:26b.ACT.021.026 ആ ഏഴു ദിവസം തീരാറായപ്പോള്‍ ആസ്യയില്‍ നിന്നു വന്ന യെഹൂദന്മാര്‍ അവനെ ദൈവാലയത്തില്‍ കണ്ടിട്ടു പുരുഷാരത്തെ ഒക്കെയും ഇളക്കി അവനെ പിടിച്ചു;

21:27b.ACT.021.027 യിസ്രായേല്‍പുരുഷന്മാരേ, സഹായിപ്പിന്‍ ഇവന്‍ ആകുന്നു ജനത്തിന്നും ന്യായപ്രമാണത്തിന്നും ഈ സ്ഥലത്തിന്നും വിരോധമായി എല്ലായിടത്തും എല്ലാവരെയും ഉപദേശിക്കുന്നവന്‍ ; അവന്‍ യവനന്മാരെയും ദൈവാലയത്തില്‍ കൂട്ടിക്കൊണ്ടുവന്നു ഈ വിശുദ്ധ സ്ഥലം തീണ്ടിച്ചുകളഞ്ഞു എന്നു വിളിച്ചുക്കുകി.

21:28b.ACT.021.028 അവര്‍ മുമ്പെ എഫെസ്യനായ ത്രോഫിമോസിനെ അവനോടുകൂടെ നഗരത്തില്‍ കണ്ടതിനാല്‍ പൌലൊസ് അവനെ ദൈവാലത്തില്‍ കൂട്ടിക്കൊണ്ടുവന്നു എന്നു നിരൂപിച്ചു.

21:29b.ACT.021.029 നഗരം എല്ലാം ഇളകി ജനം ഔടിക്കൂടി പൌലൊസിനെ പിടിച്ചു ദൈവാലയത്തിന്നു പുറത്തേക്കു ഇഴെച്ചു കൊണ്ടുപോയി; ഉടനെ വാതിലുകള്‍ അടെച്ചുകളഞ്ഞു.

21:30b.ACT.021.030 അവര്‍ അവനെ കൊല്ലുവാന്‍ ശ്രമിക്കുമ്പോള്‍ യെരൂശലേം ഒക്കെയും കലക്കത്തില്‍ ആയി എന്നു പട്ടാളത്തിന്റെ സഹസ്രാധിപന്നു വര്‍ത്തമാനം എത്തി.

21:31b.ACT.021.031 അവന്‍ ക്ഷണത്തില്‍ പടയാളികളെയും ശതാധിപന്മാരെയും കൂട്ടിക്കൊണ്ടു അവരുടെ നേരെ പാഞ്ഞുവന്നു; അവര്‍ സഹസ്രാധിപനെയും പടയാളികളെയും കണ്ടപ്പോള്‍ പൌലൊസിനെ അടിക്കുന്നത് നിറുത്തി.

21:32b.ACT.021.032 സഹസ്രാധിപന്‍ അടത്തുവന്നു അവനെ പിടിച്ചു രണ്ടു ചങ്ങലവെപ്പാന്‍ കല്പിച്ചു; ആര്‍ എന്നും എന്തു ചെയ്തു എന്നും ചോദിച്ചു.

21:33b.ACT.021.033 പുരുഷാരത്തില്‍ ചിലര്‍ ഇങ്ങനെയും ചിലര്‍ അങ്ങനെയും നിലവിളിച്ചുകൊണ്ടിരുന്നു; ആരവാരം ഹേതുവായി നിശ്ചയം ഒന്നും അറിഞ്ഞുകൂടായ്കയാല്‍ അവനെ കോട്ടയിലേക്കു കൊണ്ടുപോകുവാന്‍ കല്പിച്ചു.

21:34b.ACT.021.034 പടിക്കെട്ടിന്മേല്‍ആയപ്പോള്‍അവനെ കൊന്നുകളക എന്നു ആര്‍ത്തുകൊണ്ടു ജന സമൂഹം പിന്‍ ചെല്ലുകയാല്‍

21:35b.ACT.021.035 പുരുഷാരത്തിന്റെ ബലാല്‍ക്കാരം പേടിച്ചിട്ടു പടയാളികള്‍ അവനെ എടുക്കേണ്ടിവന്നു.

21:36b.ACT.021.036 കോട്ടയില്‍ കടക്കുമാറായപ്പോള്‍ പൌലൊസ് സഹസ്രാധിപനോടുഎനിക്കു നിന്നോടു ഒരു വാക്കു പറയാമോ എന്നു ചോദിച്ചു. അതിന്നു അവന്‍ നിനക്കു യവനഭാഷ അറിയാമോ?

21:37b.ACT.021.037 കുറെ നാള്‍ മുമ്പെ കലഹം ഉണ്ടാക്കി നാലായിരം കട്ടാരക്കാരെ മരുഭൂമിയിലേക്കു കൂട്ടിക്കൊണ്ടുപോയ മിസ്രയീമ്യന്‍ നീ അല്ലയോ എന്നു ചോദിച്ചു.

21:38b.ACT.021.038 അതിന്നു പൌലൊസ്ഞാന്‍ കിലിക്യയില്‍ തര്‍സൊസ് എന്ന പ്രസിദ്ധനഗരത്തിലെ പൌരനായോരു യെഹൂദന്‍ ആകുന്നു. ജനത്തോടു സംസാരിപ്പാന്‍ അനുവദിക്കേണം എന്നു അപേക്ഷിക്കുന്നു എന്നു പറഞ്ഞു.

21:39b.ACT.021.039 അവന്‍ അനുവദിച്ചപ്പോള്‍ പൌലൊസ് പടിക്കെട്ടിന്മേല്‍ നിന്നുകൊണ്ടു ജനത്തോടു ആംഗ്യം കാട്ടി, വളരെ മൌനമായ ശേഷം എബ്രായഭാഷയില്‍ വിളിച്ചുപറഞ്ഞതാവിതു

22

22:1b.ACT.022.001 സഹോദരന്മാരും പിതാക്കന്മാരുമായുള്ളോരേ, എനിക്കു ഇന്നു നിങ്ങളോടുള്ള പ്രതിവാദം കേട്ടുകൊള്‍വിന്‍ .

22:2b.ACT.022.002 എന്നാല്‍ എബ്രായഭാഷയില്‍ സംസാരിക്കുന്നതു കേട്ടിട്ടു അവര്‍ അധികം മൌനമായി നിന്നു. അവന്‍ പറങ്ഞതെന്തെന്നാല്‍

22:3b.ACT.022.003 ഞാന്‍ കിലിക്യയവിലെ തര്‍സൊസില്‍ ജനച്ച യെഹൂദനും ഈ നഗരത്തില്‍ വളര്‍ന്നു ഗമാലിയേലിന്റെ കാല്‍ക്കല്‍ ഇരുന്നു പിതാക്കനാരുടെ ന്യായപ്രമാണം സൂക്ഷ്മതയോടെ അഭ്യസിച്ചവനുമാകയാല്‍ നിങ്ങള്‍ എല്ലാവരും ഇന്നു ഇരിക്കുന്നതുപോലെ ദൈവസ്വേയില്‍ എരിവുള്ളവനായിരുന്നു.

22:4b.ACT.022.004 ഞാന്‍ പുരുഷന്മാരെയും സ്ത്രീകളെയും പിടിച്ചു കെട്ടി തടവില്‍ ഏല്പിച്ചും ഈ മാര്‍ഗ്ഗക്കാരെ കൊല്ലുവാനും മടി.ാതെ ഉപദ്രവിച്ചുംവന്നു.

22:5b.ACT.022.005 അതിന്നു മഹാപുരോഹിതരും മൂപ്പന്മാരുടെ സംഘം ഒക്കെയും എനിക്കു സാക്ഷികള്‍; അവരോടു സഹോദരന്മാര്‍ക്കായി എഴുത്തു വാങ്ങിക്കൊണ്ടു ദമസ്കൊസില്‍ പാര്‍ക്കുംന്നവരെയും പിടിച്ചുകെട്ടി ദണ്ഡനത്തിന്നായി യെരൂശലേമിലേക്കു കൊണ്ടുവരേണ്ടതിന്നു ങാന്‍ അവിടേക്കു യാത്രയായി.

22:6b.ACT.022.006 അങ്ങനെ പ്രയാണം ചെയ്തു ദമസ്കൊസിനോടു അടുത്തപ്പോള്‍ ഏകദേശം ഉച്ചെക്കു പെട്ടെന്നു ആകശത്തുനിന്നു വലിയോരു വെളിച്ചം എന്റെ ചുറ്റും മിന്നി.

22:7b.ACT.022.007 ഞാന്‍ നിലത്തു വീണുശൌലേ, ശൌലെ, നീ എന്നെ ഉപദ്രവിക്കുന്നതു എന്തു എന്നു എന്നോടു പറയുന്ന ഒരു ശബ്ദം കേട്ടു.

22:8b.ACT.022.008 ഖരത്താവോ, നീ ആര്‍ എന്നു ഞാന്‍ ചോദിച്ചതിന്നുനീ ഉപദ്രവിക്കുന്ന നസറായനായ യേശു ആകുന്നു ഞാന്‍ എന്നു അവന്‍ എന്നോടു പറഞ്ഞു.

22:9b.ACT.022.009 എന്നോടു കൂടെയുള്ളവര്‍ വെളിച്ചം കണ്ടു എങ്കിലും എന്നോടു സംസാരിക്കുന്നവന്റെ ശബ്ദം കേട്ടില്ല.

22:10b.ACT.022.010 കര്‍ത്താവേ ഞാന്‍ എന്തു ചെയ്യേണം എന്നു ചോദിച്ചുതിന്നു കര്‍ത്താവു എന്നോടു; എഴുന്നേറ്റു ദമസ്കൊസിലേക്കു പോക; നീ ചെയ്യേണ്ടതിന്നു വിധിച്ചിരിക്കുന്നതെല്ലാം അവിടെ നിന്നോടു പറയും എന്നു കല്പിച്ചു.

22:11b.ACT.022.011 ആ വെളിച്ചത്തിന്റെ തേജസ്സു ഹേതുവായിട്ടു കണ്ണു കാണായ്കയാല്‍ കൂടെയുള്ളവര്‍ എന്നെ കൈകൂ പിടിച്ചു നടത്തി; അങ്ങനെ ഞാന്‍ ദമസ്കൊസില്‍ എത്തി.

22:12b.ACT.022.012 അവിടെ പാര്‍ക്കുംന്ന സകല യെഹൂദന്മാരാലും നല്ല സാക്ഷ്യം കൊണ്ടവനായി ന്യായപ്രമാണപ്രകാരം ഭക്തിയുള്ള പുരുഷനായ അനന്യാസ് എന്നൊരുത്തന്‍ എന്റെ അടുക്കല്‍ വന്നുനിന്നു;

22:13b.ACT.022.013 സഹോദരനായ ശൌലെ, കാഴ്ചപ്രാപിക്ക എന്നു പറഞ്ഞു; ആ നാഴികയില്‍ തന്നേ ഞാന്‍ കാഴ്ച പ്രാപിച്ചു അവനെ കണ്ടു.

22:14b.ACT.022.014 അപ്പോള്‍ അവന്‍ എന്നോടുനമ്മുടെ പിതാക്കന്മാരുടെ ദൈവം നിന്നെ തന്റെ ഇഷ്ടം അറിവാനും നീതിമാനായവനെ കാണ്മാനും അവന്റെ വായില്‍ നിന്നും വചന്‍ കേള്‍പ്പാനും നിയമിച്ചിരിക്കുന്ന.

22:15b.ACT.022.015 നീ കാണ്കയും കേള്‍ക്കയും ചെയ്തതിന്നു സകലമനുഷ്യര്‍ക്കും നീ അവന്റെ സാക്ഷിയായിത്തീരും.

22:16b.ACT.022.016 ഇനി താമസിക്കുന്നതു എന്തു? എഴുന്നേറ്റു അവന്റെ നാം വിളിച്ചു പ്രാര്‍ത്ഥിച്ചു സ്നാനം ഏറ്റു നിന്റെ പാപങ്ങളെ കഴുകിക്കളക എന്നു പറഞഞു.

22:17b.ACT.022.017 പിന്നെ ഞാന്‍ യെരൂശലേമില്‍ മടങ്ങിച്ചെന്നു ദൈവാലയത്തില്‍ പ്രാര്‍ത്ഥിക്കുന്നേരം ഒരു വിവശതയില്‍ ആയി അവനെ കണ്ടു

22:18b.ACT.022.018 ന്‍ ി ബധ്ദപ്പെട്ടു വേഗം യെരൂശലേം വിട്ടുപോക; നീ എന്നെക്കുറിച്ചു പറയുന്ന സാക്ഷ്യം അവര്‍ കൈക്കൊള്‍കയില്ല എന്നു എന്നോടു കല്പിച്ചു

22:19b.ACT.022.019 അതിന്നു ഞാന്‍ കര്‍ത്താവേ, നിന്നില്‍ വിശ്വസിക്കുന്നവരെ ഞാന്‍ നടവില്‍ ആക്കുകയും പള്ളിതോറും അടിപ്പിക്കയും ചെയ്തു എന്നും

22:20b.ACT.022.020 നിന്റെ സാക്ഷിയായ സ്തെഫാനൊസിന്റെ രക്തം ചൊരിഞ്ഞപ്പോള്‍ ഞാനും സമ്മതിച്ചു അരികെ നിന്നു അവനെ കൊല്ലുന്നവരുടെ വസ്ത്രം കാത്തുകൊണ്ടിരുന്നു എന്നും അവന്‍ അറിയുന്നുവല്ലോ എന്നു പറഞ്ഞു.

22:21b.ACT.022.021 അവന്‍ എന്നോടുനീ പോക; ഞാന്‍ നിന്നെ ദൂരത്തു ജാതികളുടെ അടുക്കലേക്കു അയക്കും എന്നു കല്പിച്ചു.

22:22b.ACT.022.022 ഈ വാക്കോളം അവര്‍ അവന്നു ചെവികൊടുത്തു; പിന്നെഇങ്ങനെത്തവനെ ഭൂമിയില്‍നിന്നു നീക്കിക്കളക; അവന്‍ ജീവിച്ചിരിക്കുന്നതു യോഗ്യമല്ല എന്നു നിലവിളിച് പറഞ്ഞു.

22:23b.ACT.022.023 അവര്‍ കൂക്കലിട്ടും വസ്ത്രം കീറിക്കളഞ്ഞും പൂഴി വാരി മേലോട്ടു എറിഞ്ഞും കൊണ്ടിരിക്കുമ്പോള്‍

22:24b.ACT.022.024 അവര്‍ ഇങ്ങനെ അവന്റെ നേരെ ആര്‍ക്കുംവാന്‍ സംഗതി എന്തു എന്നു അറിയേണ്ടതിന്നു ചമ്മട്ടികൊണ്ടു അവനോടു ചോദ്യം ചെയ്യേണം എന്നു സഹസ്രാധിപന്‍ പറഞ്ഞു അവനെ കോട്ടയിലേക്കു കൊണ്ടുപോകുവാന്‍ കല്പിച്ചു.

22:25b.ACT.022.025 തന്നെ വാറു കൊണ്ടു കെട്ടുമ്പോള്‍ പൌലൊസ് അരികെ നിലക്കുന്ന ശതാധിപനോടുറോമപൌരനും വിസ്താരം കഴിയാത്തവനുമായ മനുഷ്യനെ ചമ്മട്ടി കൊണ്ടു അടിക്കുന്നതു വിഹിതമോ എന്നു ചോദിച്ചു.

22:26b.ACT.022.026 ഇതു കേട്ടിട്ടു ശതാധിപന്‍ ചെന്നു സഹസ്രാധിപനോടുനീ എന്തു ചെയ്‍വാന്‍ പോകുന്നു? ഈ മനുഷ്യന്‍ റോമപൌരന്‍ ആകുന്നു എന്നു ബോധിപ്പിച്ചു.

22:27b.ACT.022.027 സഹസ്രാധിപന്‍ വന്നുനീ റോമപൌരന്‍ തന്നേയോ? എന്നോടു പറക എന്നു ചോദിച്ചതിന്നു

22:28b.ACT.022.028 അതെ എന്നു അവന്‍ പറഞ്ഞു. ഞാന്‍ ഏറിയ മുതല്‍ കൊടുത്തു ഈ പൌരത്വം സമ്പാദിച്ചു എന്നു സഹസ്രാധിപന്‍ പറഞ്ഞതിന്നുഞാനോ അങ്ങനെ ജനിച്ചിരിക്കുന്നു എന്നു പൌലൊസ് പറഞ്ഞു.

22:29b.ACT.022.029 ഭേദ്യം ചെയ്‍വാന്‍ ഭാവിച്ചവര്‍ ഉടനെ അവനെ വിട്ടുമാറി; സഹസ്രാധിപനും അവന്‍ റോമപൌരന്‍ എന്നു അറിഞ്ഞപ്പോള്‍ അവനെ ബന്ധിച്ചതുകൊണ്ടു ഭയപ്പെട്ടു.

22:30b.ACT.022.030 പിറ്റെന്നു യെഹൂദന്മാര്‍ പൌലൊസിന്മേല്‍ ചുമത്തുന്ന കുറ്റത്തിന്റെ സൂക്ഷമം അറിവാന്‍ ഇച്ഛിച്ചിട്ടു അവന്‍ മഹാപുരോഹിതന്മാരും ന്യായാധിപ സംഘം ഒക്കെയും കൂടി വരുവാന്‍ കല്പിച്ചു അവനെ കെട്ടഴിച്ചു താഴെ കൊണടുചെന്നു അവരുടെ മുമ്പില്‍ നിറുത്തി.

23

23:1b.ACT.023.001 പൌലൊസ് ന്യായാധിപസംഘത്തെ ഉറ്റുനോക്കിസഹോദരന്മാരേ, ഞാന്‍ ഇന്നേ ദിവസത്തോളവും കേവലം നല്ല മനസ്സാക്ഷിയോടും കൂടെ ദൈവത്തിന്റെ മുമ്പാകെ നടന്നിരിക്കുന്നു എന്നു പറഞ്ഞു.

23:2b.ACT.023.002 അപ്പോള്‍ മഹാപുരോഹിതനായ അനന്യാസ് അരികെ നിലക്കുന്നവരോടു അവന്റെ വായിക്കു അടിപ്പാന്‍ കല്പിച്ചു.

23:3b.ACT.023.003 പൌലൊസ് അവനോടുദൈവം നിന്നെ അടിക്കും വെള്ള തേച്ച ചുവരേ; നീ ന്യായപ്രമാണപ്രകാരം എന്നെ വിസ്തരിപ്പാന്‍ ഇരിക്കയും ന്യായപ്രമാണത്തിന്നു വിരോധമായി എന്നെ അടിപ്പാന്‍ കല്പിക്കയും ചെയ്യുന്നുവോ എന്നു പറഞ്ഞു.

23:4b.ACT.023.004 അരികെ നിലക്കുന്നവര്‍നീ ദൈവത്തിന്റെ മഹാപുരോഹിതനെ ശകാരിക്കുന്നുവോ എന്നു ചോദിച്ചു.

23:5b.ACT.023.005 അതിന്നു പെലൊസ്സഹോദരന്മാരേ, മഹാപുരോഹിതന്‍ എന്നു ഞാന്‍ അറിഞ്ഞില്ല; “നിന്റെ ജനത്തിന്റെ അധിപതിയെ ദുഷിക്കരുതു എന്നു എഴുതിയിരിക്കുന്നുവല്ലോ എന്നു പറഞ്ഞു.

23:6b.ACT.023.006 എന്നാല്‍ ന്യായാധിപസംഘത്തില്‍ ഒരു പക്ഷം സദൂക്യരും ഒരുപക്ഷം പരീശന്മാരും ആകുന്നു എന്നു പൌലൊസ് അറിഞ്ഞുസഹോദരന്മാരേ, ഞാന്‍ ഒരു പരീശനും പരീശന്മാരുടെ മകനും ആകുന്നു; മരിച്ചവരുടെ പ്രത്യാശയെയും പുനരുത്ഥാനത്തെയും കുറിച്ചു ഞാന്‍ വിസ്താരത്തിലായിരിക്കുന്നു എന്നു വിളിച്ചു പറഞ്ഞു.

23:7b.ACT.023.007 അവന്‍ ഇതു പറഞ്ഞപ്പോള്‍ പരീശന്മാരും സദൂക്യരും തമ്മില്‍ ഇടഞ്ഞു സംഘം ഛിദ്രിച്ചു.

23:8b.ACT.023.008 പുനരുത്ഥാനം ഇല്ല ദൂതനും ആത്മാവും ഇല്ല എന്നു സദൂക്യര്‍ പറയുന്നു; പരീശന്മാരോ രണ്ടും ഉണ്ടെന്നു പ്രമാണിക്കുന്നു.

23:9b.ACT.023.009 അങ്ങനെ വലിയോരു നിലവിളി ഉണ്ടായി; പരീശപക്ഷത്തിലെ ശാസ്ത്രിമാരില്‍ ചിലര്‍ എഴുന്നേറ്റു വാദിച്ചുഈ മനുഷ്യനില്‍ ഞങ്ങള്‍ ഒരു കുറ്റവും കാണുന്നില്ല; ഒരാത്മാവോ ഒരു ദൂതനോ അവനോടു സംസാരിച്ചു എന്നു വന്നേക്കാം എന്നു പറഞ്ഞു.

23:10b.ACT.023.010 അങ്ങനെ വലിയ ഇടച്ചല്‍ ആയതുകൊണ്ടു അവര്‍ പൌലൊസിനെ ചീന്തിക്കളയും എന്നു സഹസ്രാധിപന്‍ പേടിച്ചു, പടയാളികള്‍ ഇറങ്ങിവന്നു അവനെ അവരുടെ നടുവില്‍ നിന്നു പിടിച്ചെടുത്തു കോട്ടയില്‍ കൊണ്ടുപോകുവാന്‍ കല്പിച്ചു.

23:11b.ACT.023.011 രാത്രിയില്‍ കര്‍ത്താവു അവന്റെ അടുക്കല്‍ നിന്നുധൈര്യമായിരിക്ക; നീ എന്നെക്കുറിച്ചു യെരൂശലേമില്‍ സാക്ഷീകരിച്ചതുപോലെ റോമിലും സാക്ഷീകരിക്കേണ്ടതാകുന്നു എന്നു അരുളിച്ചെയ്തു.

23:12b.ACT.023.012 നേരം വെളുത്തപ്പോള്‍ ചില യെഹൂദന്മാര്‍ തമ്മില്‍ യോജിച്ചു പൌലൊസിനെ കൊന്നുകളയുവോളം ഒന്നും തിന്നുകയോ കുടിക്കയോ ചെയ്കയില്ല എന്നു ശപഥം ചെയ്തു.

23:13b.ACT.023.013 ഈ ശപഥം ചെയ്തവര്‍ നാല്പതില്‍ അധികംപേര്‍ ആയിരുന്നു.

23:14b.ACT.023.014 അവര്‍ മഹാപുരോഹിതന്മാരുടെയും മൂപ്പന്മാരുടെയും അടുക്കല്‍ ചെന്നുഞങ്ങള്‍ പൌലൊസിനെ കൊന്നുകളയുവോളം ഒന്നും ആസ്വദിക്കയില്ല എന്നൊരു കഠിനശപഥം ചെയ്തിരിക്കുന്നു.

23:15b.ACT.023.015 ആകയാല്‍ നിങ്ങള്‍ അവന്റെ കാര്യം അധികം സൂക്ഷമത്തോടെ പരിശോധിക്കേണം എന്നുള്ള ഭാവത്തില്‍ അവനെ നിങ്ങളുടെ അടുക്കല്‍ താഴെ കൊണ്ടുവരുവാന്‍ ന്യായാധിപസംഘവുമായി സഹസ്രാധിപനോടു അപേക്ഷിപ്പിന്‍ ; എന്നാല്‍ അവന്‍ സമീപിക്കും മുമ്പെ ഞങ്ങള്‍ അവനെ ഒടുക്കിക്കളവാന്‍ ഒരുങ്ങിയിരിക്കുന്നു എന്നു പറഞ്ഞു.

23:16b.ACT.023.016 ഈ പതിയിരിപ്പിനെക്കുറിച്ചു പൌലൊസിന്റെ പെങ്ങളുടെ മകന്‍ കേട്ടിട്ടു ചെന്നു കോട്ടയില്‍ കടന്നു പൌലൊസിനോടു അറിയിച്ചു.

23:17b.ACT.023.017 പൌലൊസ് ശതാധിപന്മാരില്‍ ഒരുത്തനെ വിളിച്ചുഈ യൌവനക്കാരന്നു സഹസ്രാധിപനോടു ഒരു കാര്യം അറിയിപ്പാനുള്ളതിനാല്‍ അവനെ അങ്ങോട്ടു കൊണ്ടു പോകേണം എന്നു പറഞ്ഞു.

23:18b.ACT.023.018 അവന്‍ അവനെ കൂട്ടി സഹസ്രാധിപന്റെ അടുക്കല്‍ കൊണ്ടുചെന്നുതടവുകാരനായ പൌലൊസ് എന്നെ വിളിച്ചു, നിന്നോടു ഒരു കാര്യം പറവാനുള്ള ഈ യൌവനക്കാരനെ നിന്റെ അടുക്കല്‍ കൊണ്ടുവരുവാന്‍ എന്നോടു അപേക്ഷിച്ചു എന്നു പറഞ്ഞു.

23:19b.ACT.023.019 സഹസ്രാധിപന്‍ അവനെ കൈകൂ പിടിച്ചു മാറിനിന്നുഎന്നോടു ബോധിപ്പിപ്പാനുള്ളതു എന്തു എന്നു സ്വകാര്യമായി ചോദിച്ചു.

23:20b.ACT.023.020 അതിന്നു അവന്‍ യെഹൂദന്മാര്‍ പൌലൊസിനെക്കുറിച്ചു അധികം സൂക്ഷമത്തോടെ വിസ്താരം കഴിക്കേണമെന്നുള്ള ഭാവത്തില്‍ വന്നു നാളെ അവനെ ന്യായാധിപസംഘത്തിലേക്കു കൊണ്ടുവരേണ്ടതിന്നു നിന്നോടു അപേക്ഷിപ്പാന്‍ ഒത്തു കൂടിയിരിക്കുന്നു.

23:21b.ACT.023.021 നീ അവരെ വിശ്വസിച്ചു പോകരുതു; അവരില്‍ നാല്പതില്‍ അധികം പേര്‍ അവനെ ഒടുക്കിക്കളയുവോളം ഒന്നും തിന്നുകയോ കുടിക്കയോ ചെയ്കയില്ല എന്നു ശപഥംചെയ്തു അവന്നായി പതിയിരിക്കുന്നു; നിന്റെ വാഗ്ദത്തം കിട്ടും എന്നു ആശിച്ചു അവര്‍ ഇപ്പോള്‍ ഒരുങ്ങി നിലക്കുന്നു എന്നു പറഞ്ഞു.

23:22b.ACT.023.022 നീ ഇതു എന്നോടു അറിയിച്ചു എന്നു ആരോടും മിണ്ടരുതു എന്നു സഹസ്രാധിപന്‍ കല്പിച്ചു യൌവനക്കാരനെ പറഞ്ഞയച്ചു.

23:23b.ACT.023.023 പിന്നെ അവന്‍ ശതാധിപന്മാരില്‍ രണ്ടുപേരെ വരുത്തിഈ രാത്രിയില്‍ മൂന്നാം മണിനേരത്തു കൈസര്യകൂ പോകുവാന്‍ ഇരുനൂറു കാലാളെയും എഴുപതു കുതിരച്ചേവകരെയും ഇരുനൂറു കുന്തക്കാരെയും ഒരുക്കുവിന്‍ .

23:24b.ACT.023.024 പൌലൊസിനെ കയറ്റി ദേശാധിപതിയായ ഫേലിക്സിന്റെ അടുക്കല്‍ ക്ഷേമത്തോട എത്തിപ്പാന്‍ മൃഗവാഹനങ്ങളെയും സംഭരിപ്പിന്‍ എന്നു കല്പിച്ചു.

23:25b.ACT.023.025 താഴെ പറയുന്ന വിധത്തില്‍ ഒരു എഴുത്തു എഴുതി

23:26b.ACT.023.026 ക്ളൌദ്യൊസ് ലുസിയാസ് രാജശ്രീ ഫേലിക്സ് ദേശാധിപതിക്കു വന്ദനം.

23:27b.ACT.023.027 ഈ പുരുഷനെ യെഹൂദന്മാര്‍ പിടിച്ചു കൊല്ലുവാന്‍ ഭാവിച്ചപ്പോള്‍ റോമപൌരന്‍ എന്നു അറിഞ്ഞു ഞാന്‍ പട്ടാളത്തോടും കൂടെ നേരിട്ടു ചെന്നു അവനെ വിടുവിച്ചു.

23:28b.ACT.023.028 അവന്റെമേല്‍ കുറ്റം ചുമത്തുന്ന സംഗതി ഗ്രഹിപ്പാന്‍ ഇച്ഛിച്ചിട്ടു അവരുടെ ന്യായാധിപസംഘത്തിലേക്കു അവനെ കൊണ്ടുചെന്നു.

23:29b.ACT.023.029 എന്നാല്‍ അവരുടെ ന്യായപ്രമാണം സംബന്ധിച്ചുള്ള തര്‍ക്കങ്ങളെക്കുറിച്ചു കുറ്റം ചുമത്തുന്നതല്ലാതെ മരണത്തിന്നോ ചങ്ങലെക്കോ യോഗ്യമായതു ഒന്നും ഇല്ല എന്നു കണ്ടു.

23:30b.ACT.023.030 അനന്തരം ഈ പുരുഷന്റെ നേരെ അവര്‍ കൂട്ടുകെട്ടു ഉണ്ടാക്കുന്നു എന്നു തുമ്പുകിട്ടിയപ്പോള്‍ ഞാന്‍ തല്‍ക്ഷണം അവനെ നിന്റെ അടുക്കലേക്കു അയച്ചിരിക്കുന്നു; അവന്റെ നേരെയുള്ള അന്യായം സന്നിധാനത്തില്‍ ബോധിപ്പിപ്പാന്‍ വാദികളോടു കല്പിച്ചുമിരിക്കുന്നു; ശുഭമായിരിക്കട്ടെ.

23:31b.ACT.023.031 പടയാളികള്‍ കല്പനപ്രകാരം പൌലൊസിനെ കൂട്ടി രാത്രിയില്‍ അന്തിപത്രിസോളം കൊണ്ടുചെന്നു,

23:32b.ACT.023.032 പിറ്റെന്നാള്‍ കുതിരച്ചേവകരെ അവനോടുകൂടെ അയച്ചു കോട്ടയിലേക്കു മടങ്ങിപോന്നു.

23:33b.ACT.023.033 മറ്റവര്‍ കൈസര്യയില്‍ എത്തി ദേശാധിപതിക്കു എഴുത്തു കൊടുത്തു പൌലൊസിനെയും അവന്റെ മുമ്പില്‍ നിര്‍ത്തി.

23:34b.ACT.023.034 അവന്‍ എഴുത്തു വായിച്ചിട്ടു ഏതു സംസ്ഥാനക്കാരന്‍ എന്നു ചോദിച്ചു. കിലിക്യക്കാരന്‍ എന്നു കേട്ടാറെ

23:35b.ACT.023.035 വാദികളും കൂടെ വന്നു ചേരുമ്പോള്‍ നിന്നെ വിസ്തരിക്കാം എന്നു പറഞ്ഞു ഹെരോദാവിന്റെ ആസ്ഥാനത്തില്‍ അവനെ കാത്തു കൊള്‍വാന്‍ കല്പിച്ചു.

24

24:1b.ACT.024.001 അഞ്ചുനാള്‍ കഴിഞ്ഞശേഷം മഹാപുരോഹിതനായ അനന്യാസ് മൂപ്പന്മാരോടും തെര്‍ത്തുല്ലൊസ് എന്ന ഒരു വ്യവഹാരജ്ഞനോടും കൂടി വന്നു. പൌലൊസിന്‍റെ നേരെ ദേശാധിപതിയുടെ മുമ്പാകെ അന്യായം ബോധിപ്പിച്ചു.

24:2b.ACT.024.002 അവനെ വിളിച്ചാറെ തെര്‍ത്തുല്ലൊസ് അന്യായം വിവരിച്ചു പറഞ്ഞതെന്തെന്നാല്‍

24:3b.ACT.024.003 രാജശ്രീ ഫേലിക്സേ, നീമുഖാന്തരം ഞങ്ങള്‍ വളരെ സമാധാനം അനുഭവിക്കുന്നതും നിന്റെ പരിപാലനത്താല്‍ ഈ ജാതിക്കു ഏറിയ ഗുണീകരണങ്ങള്‍ സാധിച്ചിരിക്കുന്നതും ഞങ്ങള്‍ എപ്പോഴും എല്ലായിടത്തും പൂര്‍ണ്ണനന്ദിയോടും കൂടെ അംഗീകരിക്കുന്നു.

24:4b.ACT.024.004 എങ്കിലും നിന്നെ അധികം അസഹ്യപ്പെടുത്തരുത് എന്നുവെച്ചു ക്ഷമയോടെ ചുരുക്കത്തില്‍ ഞങ്ങളുടെ അന്യായം കേള്‍ക്കേണം എന്നു അപേക്ഷിക്കുന്നു.

24:5b.ACT.024.005 ഈ പുരുഷന്‍ ഒരു ബാധയും ലോകത്തിലുള്ള സകല യെഹൂദന്മാരുടെയും ഇടയില്‍ കലഹമുണ്ടാക്കുന്നവനും നസറായമതത്തിന്നു മുമ്പനും എന്നു ഞങ്ങള്‍ കണ്ടിരിക്കുന്നു.

24:6b.ACT.024.006 അവന്‍ ദൈവാലയം തീണ്ടിപ്പാനും ശ്രമിച്ചു. അവനെ ഞങ്ങള്‍ പിടിച്ചു (ഞങ്ങളുടെ ന്യായപ്രമാണപ്രകാരം വിസ്തരിപ്പാന്‍ വിചാരിച്ചു.

24:7b.ACT.024.007 എങ്കിലും സഹസ്രാധിപനായ ലുസിയാസ് വളരെ ബലത്തോടു വന്നു അവനെ ഞങ്ങളുടെ കയ്യില്‍നിന്നു പിടിച്ചുകൊണ്ടുപോയി.

24:8b.ACT.024.008 അവന്റെ വാദികള്‍ നിന്റെ മുമ്പാകെ വരുവാന്‍ കല്പിച്ചു) നീ തന്നേ അവനെ വിസ്തരിച്ചാല്‍ ഞങ്ങള്‍ അന്യായം ബോധിപ്പിക്കുന്ന ഈ സകല സംഗതികളും അറിഞ്ഞുകൊള്‍വാന്‍ ഇടയാകും.

24:9b.ACT.024.009 അതു അങ്ങനെ തന്നേ എന്നു യെഹൂദന്മാരും യോജിച്ചു പറഞ്ഞു.

24:10b.ACT.024.010 സംസാരിക്കാം എന്നു ദേശാധിപതി ആംഗ്യം കാട്ടിയാറെ പൌലൊസ് ഉത്തരം പറഞ്ഞതുഈ ജാതിക്കു നീ അനേകസംവത്സരമായി ന്യായാധിപതി ആയിരിക്കുന്നു എന്നു അറിക കെണ്ടു എന്റെ കാര്യത്തില്‍ ഞാന്‍ ധൈര്യത്തോടെ പ്രതിവാദം ചെയ്യുന്നു.

24:11b.ACT.024.011 ഞാന്‍ യെരൂശലേമില്‍ നമസ്കരിപ്പാന്‍ പോയിട്ടു പന്ത്രണ്ടു നാളില്‍ അധികമായില്ല എന്നു നിനക്കു അറിയാകുന്നതാകുന്നു.

24:12b.ACT.024.012 ദൈവാലയത്തിലോ പള്ളികളിലോ നഗരങ്ങളിലോവെച്ചു ആരോടും വാദിക്കയെങ്കിലും പുരുഷാരത്തില്‍ കലഹം ഉണ്ടാക്കുകയെങ്കിലും ചെയ്യുന്നാതായി അവര്‍ എന്നെ കണ്ടില്ല.

24:13b.ACT.024.013 ഇന്നു എന്റെ നേരെ ബോധിപ്പിക്കുന്ന അന്യായം നിന്റെ മുമ്പാകെ തെളിയിപ്പാന്‍ അവര്‍ക്കും കഴിയുന്നതുമല്ല.

24:14b.ACT.024.014 എന്നാല്‍ ഒന്നു ഞാന്‍ സമ്മതിക്കുന്നുമതഭേദം എന്നു ഇവര്‍ പറയുന്ന മാര്‍ഗ്ഗപ്രകാരം ഞാന്‍ പിതാക്കന്മാരുടെ ദൈവത്തെ ആരാധിക്കയും ന്യായപ്രമാണത്തിലും പ്രവാചകപുസ്തകങ്ങളിലും എഴുതിയിരിക്കുന്നതു ഒക്കെയും വിശ്വസിക്കയും ചെയ്യുന്നു.

24:15b.ACT.024.015 നീതിമാന്മാരുടെയും നീതികെട്ടവരുടെയും പുനരുത്ഥാനം ഉണ്ടാകും എന്നു ഇവര്‍ കാത്തിരിക്കുന്നതുപോലെ ഞാനും ദൈവത്തിങ്കല്‍ ആശവെച്ചിരിക്കുന്നു.

24:16b.ACT.024.016 അതു കൊണ്ടു എനിക്കു ദൈവത്തോടും മനുഷ്യരോടും കുറ്റമില്ലാത്ത മനസ്സാക്ഷി എല്ലായ്പോഴും ഉണ്ടായിരിപ്പാന്‍ ഞാന്‍ ശ്രമിക്കുന്നു.

24:17b.ACT.024.017 പലസംവത്സരം കൂടീട്ടു ഞാന്‍ എന്റെ ജാതിക്കാര്‍ക്കും ധര്‍മ്മം കൊണ്ടുവരുവാനും വഴിപാടു കഴിപ്പാനും വന്നു.

24:18b.ACT.024.018 അതു അനുഷ്ഠിക്കുമ്പോള്‍ അവര്‍ എന്നെ ദൈവാലയത്തില്‍വെച്ചു ശുദ്ധീകരണം കഴിഞ്ഞവനായി കണ്ടു; പുരുഷാരത്തോടു കൂടിയല്ല, കലഹത്തോടുകൂടിയുമല്ല.

24:19b.ACT.024.019 എന്നാല്‍ ആസ്യക്കാരായ ചില യെഹൂദന്മാര്‍ ഉണ്ടായിരുന്നു; അവര്‍ക്കും എന്റെ നേരെ അന്യായം ഉണ്ടെങ്കില്‍ നിന്റെ മുമ്പില്‍ വന്നു ബോധിപ്പിക്കേണ്ടതായിരുന്നു.

24:20b.ACT.024.020 അല്ല, ഞാന്‍ ന്യായാധിപസംഘത്തിന്റെ മുമ്പില്‍ നിലക്കുമ്പോള്‍ മരിച്ചവരുടെ പുനരുത്ഥാനത്തെക്കുറിച്ചു ഇന്നു നിങ്ങള്‍ എന്നെ വിസ്തരിക്കുന്നു എന്നു ഞാന്‍ വിളിച്ചു പറഞ്ഞോരു വാക്കല്ലാതെ

24:21b.ACT.024.021 അവിടെ വെച്ചു എന്റെ പക്കല്‍ വല്ല കുറ്റവും കണ്ടിട്ടുണ്ടങ്കില്‍ ഇവര്‍ തന്നേ പറയട്ടെ

24:22b.ACT.024.022 ഫേലിക്സിന്നു ഈ മാര്‍ഗ്ഗം സംബന്ധിച്ചു സൂക്ഷ്മമായ അറിവു ഉണ്ടായിരുന്നിട്ടുംലുസിയാസ് സഹസ്രാധിപന്‍ വരുമ്പോള്‍ ഞാന്‍ നിങ്ങളുടെ കാര്യം തീര്‍ച്ചപ്പെടുത്തും എന്നു പറഞ്ഞു അവധിവെച്ചു,

24:23b.ACT.024.023 ശതാധിപനോടു അവനെ തടവില്‍ തന്നേ സൂക്ഷിച്ചു ദയകാണിപ്പാനും അവന്റെ സ്നേഹിതന്മാര്‍ അവന്നു ശുശ്രൂഷ ചെയ്യുന്നതു വിരോധിക്കാതിരിപ്പാനും കല്പിച്ചു.

24:24b.ACT.024.024 കുറെനാള്‍ കഴിഞ്ഞിട്ടു ഫേലിക്സ് യെഹൂദ സ്ത്രീയായ തന്റെ ഭാര്യ ദ്രുസില്ലയുമായി വന്നു, പൌലൊസിനെ വരുത്തി ക്രിസ്തുയേശുവിലുള്ള വിശ്വാസത്തെക്കുറിച്ചു അവന്റെ പ്രസംഗം കേട്ടു.

24:25b.ACT.024.025 എന്നാല്‍ അവന്‍ നീതി, ഇന്ദ്രീയജയം, വരുവാനുള്ള ന്യായവിധി എന്നിവയെക്കുറിച്ചു സംസാരിക്കുമ്പോള്‍ ഫേലിക്സ് ഭയപരവശനായിതല്‍ക്കാലം പോകാം; അവസരം ഉള്ളപ്പോള്‍ നിന്നെ വിളിപ്പിക്കാം എന്നു പറഞ്ഞു.

24:26b.ACT.024.026 പൌലൊസ് തനിക്കു ദ്രവ്യം തരും എന്നു ആശിച്ചു പലപ്പോഴും അവനെ വരുത്തി അവനോടു സംഭാഷിച്ചു പോന്നു.

24:27b.ACT.024.027 രണ്ടാണ്ടു കഴിഞ്ഞിട്ടു ഫേലിക്സിന്നു പിന്‍ വാഴിയായി പൊര്‍ക്ക്യൊസ് ഫെസ്തൊസ് വന്നപ്പോള്‍ ഫേലിക്സ് യെഹൂദന്മാരുടെ പ്രീതി സമ്പാദിക്കേണം എന്നു വെച്ചു പൌലൊസിനെ തടവുകാരനായി വിട്ടേച്ചുപോയി.

25

25:1b.ACT.025.001 ഫെസ്തൊസ് സംസ്ഥാനത്തില്‍ വന്നിട്ടു മൂന്നു നാള്‍ കഴിഞ്ഞശേഷം കൈസര്യയില്‍ നിന്നു യെരൂശലേമിലേക്കു പോയി..

25:2b.ACT.025.002 അപ്പോള്‍ മഹാപുരോഹിതന്മാരും യെഹൂദന്മാരുടെ പ്രധാനികളും പൌലൊസിന്റെ നേരെ അവന്റെ സന്നിധിയില്‍ അന്യായം ബോധിപ്പിച്ചു;

25:3b.ACT.025.003 ദയചെയ്തു അവനെ യെരൂശലേമിലേക്കു വരുത്തേണ്ടതിന്നു അവര്‍ പൌലൊസിന്നു പ്രതിക്കുലമായി അവനോടു അപേക്ഷിച്ചു;

25:4b.ACT.025.004 വഴിയില്‍വെച്ചു അവനെ ഒടുക്കിക്കളവാന്‍ അവര്‍ ഒരു പതിയിരിപ്പുനിര്‍ത്തി. അതിന്നു ഫെസ്തൊസ്പൌലൊസിനെ കൈസര്യയില്‍ സൂക്ഷിച്ചിരിക്കുന്നു; ഞാന്‍ വേഗം അവിടേക്കു പോകുന്നുണ്ടു;

25:5b.ACT.025.005 നിങ്ങളില്‍ പ്രാപ്തിയുള്ളവര്‍ കൂടെ വന്നു ആ മനുഷ്യന്റെ നേരെ അന്യായം ഉണ്ടെങ്കില്‍ ബോധിപ്പിക്കട്ടെ എന്നു ഉത്തരം പറഞ്ഞു.

25:6b.ACT.025.006 അവന്‍ ഏകദേശം എട്ടു പത്തു ദിവസം അവരുടെ ഇടയില്‍ താമസിച്ചശേഷം കൈസര്യകൂ മടങ്ങിപ്പോയി; പിറ്റെന്നു ന്യായാസനത്തില്‍ ഇരുന്നു പൌലൊസിനെ വരുത്തുവാന്‍ കല്പിച്ചു.

25:7b.ACT.025.007 അവന്‍ വന്നാറെ യെരൂശലേമില്‍ നിന്നു വന്ന യെഹൂദന്മാര്‍ ചുറ്റും നിന്നു അവന്റെ നേരെ കഠിനകുറ്റം പലതും ബോധിപ്പിച്ചു.

25:8b.ACT.025.008 പൌലൊസോയെഹൂദന്മാരുടെ ന്യായപ്രമാണത്തോടാകട്ടെ ദൈവാലയത്തോടാകട്ടെ കൈസരോടാകട്ടെ ഞാന്‍ ഒരു കുറ്റവും ചെയ്തിട്ടില്ല എന്നു പ്രതിവാദിച്ചാറെ ആ കുറ്റങ്ങളെ തെളിയിപ്പാന്‍ അവര്‍ക്കും കഴിഞ്ഞില്ല.

25:9b.ACT.025.009 എന്നാല്‍ ഫെസ്തൊസ് യെഹൂദന്മാരുടെ പ്രീതി സമ്പാദിപ്പാന്‍ ഇച്ഛിച്ചു പൌലൊസിനോടുയെരൂശലേമിലേക്കു ചെന്നു അവിടെ എന്റെ മുമ്പില്‍വെച്ചു ഈ സംഗതികളെക്കുറിച്ചു വിസ്താരംനടപ്പാന്‍ നിനക്കു സമ്മതമുണ്ടോ എന്നു ചോദിച്ചതിന്നു പൌലൊസ് ഞാന്‍ കൈസരുടെ ന്യായാസനത്തിന്നു മുമ്പാകെ നിലക്കുന്നു;

25:10b.ACT.025.010 അവിടെ എന്നെ വിസ്രിക്കേണ്ടതാകുന്നു; യെഹൂദന്മാരോടു ഞാന്‍ ഒരു അന്യായവും ചെയ്തിട്ടില്ല; അതു നീയും നല്ലവണ്ണം അറിഞ്ഞിരിക്കുന്നു.

25:11b.ACT.025.011 ഞാന്‍ അന്യായം ചെയ്തു മരണയോഗ്യമായതു വല്ലതും പ്രവൃത്തിച്ചിട്ടുണ്ടെങ്കില്‍ മരണശിക്ഷ ഏലക്കുന്നതിന്നു എനിക്കു വിരോധമില്ല. ഇവര്‍ എന്റെനേരെ ബോധിപ്പിക്കുന്ന അന്യായം നേരല്ല എന്നു വരികിലോ എന്നെ അവര്‍ക്കും ഏല്പിച്ചുകൊടുപ്പാന്‍ ആര്‍ക്കും കഴിയുന്നതല്ല;

25:12b.ACT.025.012 ഞാന്‍ കൈസരെ അഭയംചൊല്ലുന്നു എന്നു പറഞ്ഞു. അപ്പോള്‍ ഫെസ്തൊസ് തന്റെ ആലോചന സഭയോടു സംസാരിച്ചിട്ടുകൈസരെ നീ അഭയം ചൊല്ലിയിരിക്കുന്നു; കൈസരുടെ അടുക്കലേക്കു നീ പോകും എന്നു ഉത്തരം പറഞ്ഞു.

25:13b.ACT.025.013 ഒട്ടുനാള്‍ കഴിഞ്ഞശേഷം അഗ്രിപ്പാരാജാവും ബെര്‍ന്നീക്കയും ഫെസ്തോസിനെ വന്ദനം ചെയ്‍വാന്‍ കൈസര്യയില്‍ എത്തി.

25:14b.ACT.025.014 കുറെ നാള്‍ അവിടെ പാര്‍ക്കുംമ്പോള്‍ ഫെസ്തൊസ് പൌലൊസിന്റെ സംഗതി രാജാവിനോടു വിവരിച്ചു പറഞ്ഞതുഫേലിക്സ് വിട്ടേച്ചുപോയോരു തടവുകാരന്‍ ഉണ്ടു.

25:15b.ACT.025.015 ഞാന്‍ യെരൂശലേമില്‍ ചെന്നപ്പോള്‍ യെഹൂദന്മാരുടെ മഹാപുരോഹീതന്മാരും മൂപ്പന്മാരും എന്റെ അടുക്കല്‍ വന്നു അവന്റെ നേരെ അന്യായം ബോധിപ്പിച്ചു. വിധിക്കു അപേക്ഷിച്ചു.

25:16b.ACT.025.016 എന്നാല്‍ പ്രതിവാദികളെ അഭിമുഖമായി കണ്ടു അന്യായത്തെക്കുറിച്ചു പ്രതിവാദിപ്പാന്‍ ഇടകിട്ടുംമുമ്പെ യാതൊരു മനുഷ്യനെയും ഏല്പിച്ചു കൊടുക്കുന്നതു റോമക്കാര്‍ക്കും മര്യാദയല്ല എന്നു ഞാന്‍ അവരോടു ഉത്തരം പറഞ്ഞു.

25:17b.ACT.025.017 ആകയാല്‍ അവര്‍ ഇവിടെ വന്നു കൂടിയാറെ ഞാന്‍ ഒട്ടും താമസിയാതെ പിറ്റെന്നു തന്നേ ന്യായാസനത്തില്‍ ഇരുന്നു ആ പുരുഷനെ കൊണ്ടുവരുവാന്‍ കല്പിച്ചു.

25:18b.ACT.025.018 വാദികള്‍ അവന്റെ ചുറ്റും നിന്നു ഞാന്‍ നിരൂപിച്ചിരുന്ന കുറ്റം

25:19b.ACT.025.019 ഒന്നും ബോധിപ്പിക്കാതെ സ്വന്തമതത്തെക്കുറിച്ചും ജീവിച്ചിരിക്കുന്നു എന്നു പൌലൊസ് പറയുന്ന മരിച്ചുപോയ യേശു എന്നൊരുവനെക്കുറിച്ചും ചില തര്‍ക്കസംഗതികളെ കൊണ്ടുവന്നതേയുള്ളു.

25:20b.ACT.025.020 ഇങ്ങനെയുള്ള വിഷയങ്ങളില്‍ വിചാരണ നടത്തേണ്ടതു എങ്ങനെയെന്നു ഞാന്‍ അറിയായ്കയാല്‍നിനക്കു യെരൂശലേമിലേക്കു പോയി അവിടെ ഈ സംഗതികളെക്കുറിച്ചു വിസ്താരം നടപ്പാന്‍ സമ്മതമുണ്ടോ എന്നു ചോദിച്ചു.

25:21b.ACT.025.021 എന്നാല്‍ പൌലൊസ് ചക്രവര്‍ത്തിതിരുമനസ്സിലെ വിധിക്കായി തന്നെ സൂക്ഷിക്കേണം എന്നു അഭയംചൊല്ലുകയാല്‍ കൈസരുടെ അടുക്കല്‍ അയക്കുവോളം അവനെ സൂക്ഷിപ്പാന്‍ കല്പിച്ചു.

25:22b.ACT.025.022 ആ മനുഷ്യന്റെ പ്രസംഗം കേള്‍പ്പാന്‍ എനിക്കും ആഗ്രഹമുണ്ടായിരുന്നു എന്നു അഗ്രിപ്പാവു ഫെസ്തൊസിനോടു പറഞ്ഞതിന്നുനാളെ കേള്‍ക്കാം എന്നു അവന്‍ പറഞ്ഞു.

25:23b.ACT.025.023 പിറ്റെന്നു അഗ്രിപ്പാവു ബെര്‍ന്നീക്കയുമായി വളരെ ആഡംബരത്തോടെ വന്നു. സഹസ്രാധിപതികളോടും നഗരത്തിലെ പ്രധാനികളോടും കൂടെ വിചാരണമണ്ഡപത്തില്‍ വന്നാറെ ഫെസ്തൊസിന്റെ കല്പനയാല്‍ പൌലൊസിനെ കൊണ്ടുവന്നു.

25:24b.ACT.025.024 അപ്പോള്‍ ഫെസ്തൊസ് പറഞ്ഞതുഅഗ്രിപ്പാരാജാവേ, ഇവിടെ വന്നു കൂടിയിരിക്കുന്ന സകല പുരുഷന്മാരുമായുള്ളോരേ, യെഹൂദന്മാരുടെ സമൂഹം എല്ലാം യെരൂശലേമിലും ഇവിടെയും വെച്ചു എന്നോടു അപേക്ഷിക്കയും അവനെ ജീവനോടെ വെച്ചേക്കരുതു എന്നു നിലവിളിക്കയും ചെയ്തു ഈ മനുഷ്യനെ നിങ്ങള്‍ കാണുന്നുവല്ലോ.

25:25b.ACT.025.025 അവന്‍ മരണയോഗ്യമായതു ഒന്നും ചെയ്തിട്ടില്ല എന്നു ഞാന്‍ ഗ്രഹിച്ചു; അവന്‍ തന്നെയും ചക്രവര്‍ത്തിതിരുമനസ്സിലെ അഭയം ചൊല്ലുകയാല്‍ അവനെ അയക്കേണം എന്നു വിധിച്ചിരിക്കുന്നു.

25:26b.ACT.025.026 അവനെക്കുറിച്ചു തിരുമേനിക്കു എഴുതുവാന്‍ എനിക്കു നിശ്ചയമായതു ഒന്നുമില്ല; അതുകൊണ്ടു വിസ്താരം കഴിഞ്ഞിട്ടു എഴുതുവാന്‍ വല്ലതും ഉണ്ടാകേണ്ടതിന്നു അവനെ നിങ്ങളുടെ മുമ്പിലും വിശേഷാല്‍ അഗ്രിപ്പാരാജാവേ, തിരുമുമ്പിലും വരുത്തിയിരിക്കുന്നു.

25:27b.ACT.025.027 തടവുകാരനെ അയക്കുമ്പോള്‍ അവന്റെ പേരിലുള്ള കുറ്റം കാണിക്കാതിരിക്കുന്നത് യുക്തമല്ല എന്നു തോന്നുന്നു.

26

26:1b.ACT.026.001 അഗ്രിപ്പാവു പൌലൊസിനോടുനീന്റെ കാര്യം പറവാന്‍ അനുവാദം ഉണ്ടു എന്നു പറഞ്ഞപ്പോള്‍ പൌലൊസ് കൈനീട്ടി പ്രതിവാദിച്ചതെന്തെന്നാല്‍

26:2b.ACT.026.002 അഗ്രിപ്പാരാജാവേ, യെഹൂദന്മാര്‍ എന്റെ മേല്‍ ചുമത്തുന്ന എല്ലാ കുറ്റങ്ങളെയും കുറിച്ചു ഇന്നു തിരുമുമ്പാകെ പ്രതിവാദിപ്പാന്‍ ഇടവന്നതുകൊണ്ടു,

26:3b.ACT.026.003 വിശേഷാല്‍ നീ യെഹൂദന്മാരുടെ ഇടയിലെ ആചാരങ്ങളും തര്‍ക്കങ്ങളും എല്ലാം അറിയുന്നവന്‍ ആകയാല്‍ ഞാന്‍ ഭാഗ്യവാന്‍ എന്നു നിരൂപിക്കുന്നു; അതുകൊണ്ടു എന്റെ പ്രതിവാദം ക്ഷമയോടേ കേള്‍ക്കേണമെന്നു അപേക്ഷിക്കുന്നു.

26:4b.ACT.026.004 എന്റെ ജാതിക്കാരുടെ ഇടയിലും യെരൂശലേമിലും ആദിമുതല്‍ ബാല്യംതുടങ്ങിയുള്ള എന്റെ നടപ്പു യെഹൂദന്മാര്‍ എല്ലാവരും അറിയുന്നു.

26:5b.ACT.026.005 ഞാന്‍ നമ്മുടെ മാര്‍ഗ്ഗത്തില്‍ സൂക്ഷ്മത ഏറിയ മതഭേദപ്രകാരം പരീശനായി ജീവിച്ചു എന്നു അവര്‍ ആദിമുതല്‍ അറിയുന്നു; അവര്‍ക്കും മനസ്സുണ്ടെങ്കില്‍ സാക്ഷ്യം പറയാം.

26:6b.ACT.026.006 ദൈവത്താല്‍ നമ്മുടെ പിതാക്കന്മാര്‍ക്കും ലഭിച്ചതും

26:7b.ACT.026.007 നമ്മുടെ പന്ത്രണ്ടു ഗോത്രങ്ങളും രാപ്പകല്‍ ശ്രദ്ധയോടെ ആരാധിച്ചുകൊണ്ടു എത്തിപ്പിടിപ്പാന്‍ ആശിക്കുന്നതും ആയ വാഗ്ദത്തത്തിലുള്ള പ്രത്യാശഹേതുവായിട്ടത്രേ ഞാന്‍ ഇപ്പോള്‍ വിസ്താരത്തില്‍ ആയിരിക്കുന്നതു. ആ പ്രത്യാശയെച്ചൊല്ലി ആകുന്നു രാജാവേ, യെഹൂദന്മാര്‍ എന്റെമേല്‍ കുറ്റം ചുമത്തുന്നതു.

26:8b.ACT.026.008 ദൈവം മരിച്ചവരെ ഉയിര്‍പ്പിക്കുന്നതു വിശ്വാസയോഗ്യമല്ല എന്നു നിങ്ങള്‍ക്കു തോന്നുന്നത് എന്തു?

26:9b.ACT.026.009 നസറായനായ യേശുവിന്റെ നാമത്തിന്നു വിരോധമായി പലതും പ്രവര്‍ത്തിക്കേണം എന്നു ഞാനും വിചാരിച്ചു സത്യം.

26:10b.ACT.026.010 അതു ഞാന്‍ യെരൂശലേമില്‍ ചെയ്തിട്ടുമുണ്ടു; മഹാ പുരോഹിതന്മാരോടു അധികാരപത്രം വാങ്ങി വിശുദ്ധന്മാരില്‍ പലരെയും തടവില്‍ ആക്കി അടെച്ചു; അവരെ നിഗ്രഹിക്കുന്ന സമയം ഞാനും സമ്മതം കൊടുത്തു.

26:11b.ACT.026.011 ഞാന്‍ എല്ലാ പള്ളികളിലും അവരെ പലപ്പോഴും ദണ്ഡിപ്പിച്ചുംകൊണ്ടു ദൂഷണം പറവാന്‍ നിര്‍ബന്ധിക്കയും അവരുടെ നേരെ അത്യന്തം ഭ്രാന്തുപിടിച്ചു അന്യപട്ടണങ്ങളോളവും ചെന്നു അവരെ ഉപദ്രവിക്കയും ചെയ്തു.

26:12b.ACT.026.012 ഇങ്ങനെ ചെയ്തുവരികയില്‍ ഞാന്‍ മഹാപുരോഹിതന്മാരുടെ അധികാരത്തോടും ആജ്ഞയോടും കൂടെ ദമസ്കൊസിലേക്കു യാത്രപോകുമ്പോള്‍,

26:13b.ACT.026.013 രാജാവേ, നട്ടുച്ചെക്കു ഞാന്‍ വഴിയില്‍വെച്ചു സൂര്യന്റെ പ്രകാശത്തെ കവിഞ്ഞൊരു വെളിച്ചം ആകാശത്തില്‍ നിന്നു എന്നെയും എന്നോടു കൂടെ യാത്രചെയ്യുന്നവരെയും ചുറ്റി പ്രകാശിക്കുന്നതു കണ്ടു.

26:14b.ACT.026.014 ഞങ്ങള്‍ എല്ലാവരും നിലത്തു വീണപ്പോള്‍ശൌലെ, ശൌലെ, നീ എന്നെ ഉപദ്രവിക്കുന്നത് എന്തു? മുള്ളിന്റെ നേരെ ഉതെക്കുന്നതു നിനക്കു വിഷമം ആകുന്നു എന്നു എബ്രായഭാഷയില്‍ എന്നോടു പറയുന്നൊരു ശബ്ദം ഞാന്‍ കേട്ടു.

26:15b.ACT.026.015 നീ ആരാകുന്നു കര്‍ത്താവേ, എന്നു ഞാന്‍ ചോദിച്ചതിന്നു കര്‍ത്താവുനീ ഉപദ്രവിക്കുന്ന യേശു തന്നേ ഞാന്‍ ;

26:16b.ACT.026.016 എങ്കിലും എഴുന്നേറ്റു നിവിര്‍ന്നു നില്‍ക്ക; നീ എന്നെ കണ്ടതിന്നും ഇനി ഞാന്‍ നിനക്കു പ്രത്യക്ഷന്‍ ആവാനിരിക്കുന്നതിന്നും നിന്നെ ശുശ്രൂഷകനും സാക്ഷിയുമായി നിയമിപ്പാന്‍ ഞാന്‍ നിനക്കു പ്രത്യക്ഷനായി.

26:17b.ACT.026.017 ജനത്തിന്റെയും ജാതികളുടെയും കയ്യില്‍നിന്നു ഞാന്‍ നിന്നെ രക്ഷിക്കും.

26:18b.ACT.026.018 അവര്‍ക്കും പാപമോചനവും എന്നിലുള്ള വിശ്വാസത്താല്‍ ശുദ്ധീകരിക്കപ്പെട്ടവരുടെ ഇടയില്‍ അവകാശവും ലഭിക്കേണ്ടതിന്നു അവരുടെ കണ്ണു തുറപ്പാനും അവരെ ഇരുളില്‍നിന്നു വെളിച്ചത്തിലേക്കും സാത്താന്റെ അധികാരത്തില്‍ നിന്നു ദൈവത്തിങ്കലേക്കും തിരിപ്പാനും ഞാന്‍ ഇപ്പോള്‍ നിന്നെ അവരുടെ അടുക്കല്‍ അയക്കുന്നു എന്നു കല്പിച്ചു.

26:19b.ACT.026.019 അതുകൊണ്ടു അഗ്രിപ്പാരാജാവേ, ഞാന്‍ സ്വര്‍ഗ്ഗീയദര്‍ശനത്തിന്നു അനുസരണക്കേടു കാണിക്കാതെ

26:20b.ACT.026.020 ആദ്യം ദമസ്കൊസിലും യെരൂശലേമിലും യെഹൂദ്യദേശത്തെങ്ങും ഉള്ളവരോടും പിന്നെ ജാതികളോടും മാനസാന്തരപ്പെട്ടു ദൈവത്തിങ്കലേക്കു തിരിഞ്ഞു മാനസാന്തരത്തിന്നു യോഗ്യമായ പ്രവൃത്തികള്‍ ചെയ്യേണം എന്നു പ്രസംഗിച്ചു.

26:21b.ACT.026.021 ഇതു നിമിത്തം യെഹൂദന്മാര്‍ ദൈവാലയത്തില്‍ വെച്ചു എന്നെ പിടിച്ചു കൊല്ലുവാന്‍ ശ്രമിച്ചു.

26:22b.ACT.026.022 എന്നാല്‍ ദൈവത്തിന്റെ സഹായം ലഭിക്കയാല്‍ ഞാന്‍ ഇന്നുവരെ നില്‍ക്കയും ചെറിയവരോടും വലിയവരോടും സാക്ഷ്യം പറഞ്ഞു പോരുകയും ചെയ്യുന്നു.

26:23b.ACT.026.023 ക്രിസ്തു കഷ്ടം അനുഭവിക്കയും മരിച്ചവരുടെ പുനരുത്ഥാനത്തില്‍ ആദ്യനായി ജനത്തോടും ജാതികളോടും വെളിച്ചം അറിയിക്കയും ചെയ്യും എന്നു പ്രവാചകന്മാരും മോശെയും ഭാവികാലത്തെക്കുറിച്ചു പ്രസ്ഥാവിച്ചതൊഴികെ വേറെയൊന്നും ഞാന്‍ പറയുന്നില്ല.

26:24b.ACT.026.024 ഇങ്ങനെ പ്രതിവാദിക്കയില്‍ ഫെസ്തൊസ്പൌലൊസേ, നിനക്കു ഭ്രാന്തുണ്ടു; വിദ്യാ ബഹുത്വത്താല്‍ നിനക്കു ഭ്രാന്തു പിടിച്ചിരിക്കുന്നു എന്നു ഉറക്കെ പറഞ്ഞു.

26:25b.ACT.026.025 അതിന്നു പൌലൊസ്രാജശ്രീ ഫെസ്തൊസേ, എനിക്കു ഭ്രാന്തില്ല; ഞാന്‍ സത്യവും സുബോധവുമായ വാക്കത്രേ സംസാരിക്കുന്നതു.

26:26b.ACT.026.026 രാജാവിന്നു ഇതിനെക്കുറിച്ചു അറിവുള്ളതുകൊണ്ടു അവനോടു ഞാന്‍ പ്രാഗത്ഭ്യത്തോടെ സംസാരിക്കുന്നു; അവന്നു ഇതു ഒന്നും മറവായിരിക്കുന്നില്ല എന്നു എനിക്കു നിശ്ചയമുണ്ടു; അതു ഒരു കോണില്‍ നടന്നതല്ല.

26:27b.ACT.026.027 അഗ്രിപ്പാരാജാവേ, പ്രവാചകന്മാരെ വിശ്വസിക്കുന്നുവോ? വിശ്വസിക്കുന്നു എന്നു ഞാന്‍ അറിയുന്നു എന്നു പറഞ്ഞു.

26:28b.ACT.026.028 അഗ്രിപ്പാ പൌലൊസിനോടുഞാന്‍ ക്രിസ്ത്യാനിയായിത്തിരുവാന്‍ നീ എന്നെ അല്പം കൊണ്ടു സമ്മതിപ്പിക്കുന്നു എന്നു പറഞ്ഞു. - അതിന്നു പൌലൊസ്;

26:29b.ACT.026.029 നീ മാത്രമല്ല, ഇന്നു എന്റെ പ്രസംഗം കേള്‍ക്കുന്നവര്‍ എല്ലാവരും അല്പംകൊണ്ടാകട്ടെ അധികം കൊണ്ടാകട്ടെ ഈ ചങ്ങല ഒഴികെ എന്നെപ്പോലെ ആകേണം എന്നു ഞാന്‍ ദൈവത്തോടു അപേക്ഷിക്കുന്നു എന്നു പറഞ്ഞു.

26:30b.ACT.026.030 അപ്പോള്‍ രാജാവും ദേശാധിപതിയും ബെര്‍ന്നീക്കയും അവരോടുകൂടെ ഇരുന്നവരും എഴുന്നേറ്റു മാറി നിന്നു

26:31b.ACT.026.031 ഈ മനുഷ്യന്‍ മരണത്തിന്നോ ചങ്ങലെക്കോ യോഗ്യമായതു ഒന്നും ചെയ്തിട്ടില്ല എന്നു തമ്മില്‍ പറഞ്ഞു.

26:32b.ACT.026.032 കൈസരെ അഭയം ചൊല്ലിയിരുന്നില്ലെങ്കില്‍ അവനെ വിട്ടയപ്പാന്‍ കഴിയുമായിരുന്നു എന്നു അഗ്രിപ്പാവു ഫെസ്തൊസിനോടു പറഞ്ഞു.

27

27:1b.ACT.027.001 ഞങ്ങള്‍ കപ്പല്‍ കയറി ഇതല്യെക്കു പോകേണം എന്നു കല്പനയായപ്പോള്‍ പൌലൊസിനെയും മറ്റു ചില തടവുകാരെയും ഔഗുസ്ത്യ പട്ടാളത്തിലെ ശതാധിപനായ യൂലിയൊസിനെ ഏല്പിച്ചു.

27:2b.ACT.027.002 അങ്ങനെ ഞങ്ങള്‍ ആസ്യക്കര പറ്റി ഔടുവാനുള്ള ഒരു അദ്ര മുത്ത്യകപ്പലില്‍ കയറി നീക്കി; തെസ്സലൊനിക്കയില്‍ നിന്നുള്ള മക്കെദോന്യക്കാരനായ അരിസ്തര്‍ഹൊസും ഞങ്ങളുടെക്കുടെ ഉണ്ടായിരുന്നു.

27:3b.ACT.027.003 പിറ്റെന്നു ഞങ്ങള്‍ സീദോനില്‍ എത്തി; യൂലിയൊസ് പൌലൊസിനോടു ദയ കാണിച്ചു, സ്നേഹിതന്മാരുടെ അടുക്കല്‍ പോയി സല്‍ക്കാരം കൈക്കൊള്‍വാന്‍ അനുവദിച്ചു.

27:4b.ACT.027.004 അവിടെ നിന്നു ഞങ്ങള്‍ നീക്കി, കാറ്റു പ്രതിക്കുലമാകയാല്‍ കുപ്രൊസ് ദ്വീപിന്റെ മറപറ്റി ഔടി;

27:5b.ACT.027.005 കിലിക്യ പംഫുല്യ കടല്‍വഴിയായി ചെന്നു ലുക്കിയയിലെ മുറാപ്പട്ടണത്തില്‍ എത്തി.

27:6b.ACT.027.006 അവിടെ ശതാധിപന്‍ ഇതല്യെക്കു പോകുന്ന ഒരു അലെക്സന്ത്രിയക്കപ്പല്‍ കണ്ടു ഞങ്ങളെ അതില്‍ കയറ്റി.

27:7b.ACT.027.007 പിന്നെ ഞങ്ങള്‍ ബഹുദിവസം പതുക്കെ ഔടി, ക്നീദൊസ് തൂക്കില്‍ പ്രയാസത്തോടെ എത്തി, കാറ്റു സമ്മതിക്കായ്കയാല്‍ ക്രേത്തദ്വീപിന്റെ മറപറ്റി ശല്മോനെക്കു നേരെ ഔടി,

27:8b.ACT.027.008 കരപറ്റി പ്രായസത്തോടെ ലസയ്യപട്ടണത്തിന്റെ സമീപത്തു ശുഭതുറമുഖം എന്നു പേരുള്ള സ്ഥലത്തു എത്തി.

27:9b.ACT.027.009 ഇങ്ങനെ വളരെ നാള്‍ ചെന്നശേഷം നോമ്പും കഴിഞ്ഞിരിക്കെ കപ്പലോട്ടം വൈഷമ്യം ആകകൊണ്ടു പൌലൊസ്

27:10b.ACT.027.010 പുരുഷന്മാരേ, ഈ യാത്രയില്‍ ചരക്കിന്നും കപ്പലിന്നും മാത്രമല്ല നമ്മുടെ പ്രാണങ്ങള്‍ക്കും ഏറിയ കഷ്ടനഷ്ടങ്ങള്‍ വരും എന്നു ഞാന്‍ കാണുന്നു എന്നു അവരെ പ്രബോധിപ്പിച്ചു.

27:11b.ACT.027.011 ശതാധിപനോ പൌലൊസ് പറഞ്ഞതിനെക്കാള്‍ മാലുമിയുടെയും കപ്പലുടമസ്ഥന്റെയും വാക്കു അധികം വിശ്വസിച്ചു.

27:12b.ACT.027.012 ആ തുറമുഖം ശീതകാലം കഴിപ്പാന്‍ തക്കതല്ലായ്കയാല്‍ അവിടെ നിന്നു നീക്കി തെക്കുപടിഞ്ഞാറായും വടക്കുപടിഞ്ഞാറായും തുറന്നു കിടക്കുന്ന ഫൊയ്നീക്യ എന്ന ക്രേത്തതുറമുഖത്തു കഴിവുണ്ടെങ്കില്‍ ചെന്നു ശീതകാലം കഴിക്കേണം എന്നു മിക്കപേരും ആലോചന പറഞ്ഞു.

27:13b.ACT.027.013 തെക്കന്‍ കാറ്റു മന്ദമായി ഊതുകയാല്‍ താല്പര്യം സാധിച്ചു എന്നു തോന്നി, അവര്‍ അവിടെ നിന്നു നങ്കൂരം എടുത്തു ക്രേത്ത ദ്വീപിന്റെ മറപറ്റി ഔടി.

27:14b.ACT.027.014 കുറെ കഴിഞ്ഞിട്ടു അതിന്നു വിരോധമായി ഈശാനമൂലന്‍ എന്ന കൊടങ്കാറ്റു അടിച്ചു.

27:15b.ACT.027.015 കപ്പല്‍ കാറ്റിന്റെ നേരെ നില്പാന്‍ കഴിയാതവണ്ണം കുടുങ്ങുകയാല്‍ ഞങ്ങള്‍ കൈവിട്ടു അങ്ങനെ പാറിപ്പോയി.

27:16b.ACT.027.016 ക്ളൌദ എന്ന ചെറിയ ദ്വീപിന്റെ മറപറ്റി ഔടീട്ടു പ്രയാസത്തോടെ തോണി കൈവശമാക്കി.

27:17b.ACT.027.017 അതു വലിച്ചുകയറ്റീട്ടു അവര്‍ കപ്പല്‍ ചുറ്റിക്കെട്ടിയും മറ്റും ഉറപ്പുവരുത്തി; പിന്നെ മണത്തിട്ടമേല്‍ അകപ്പെടും എന്നു പേടിച്ചു പായി ഇറക്കി അങ്ങനെ പാറിപ്പോയി.

27:18b.ACT.027.018 ഞങ്ങള്‍ കൊടുങ്കാറ്റിനാല്‍ അത്യന്തം അലയുകകൊണ്ടു പിറ്റെന്നു അവര്‍ ചരകൂ പുറത്തുകളഞ്ഞു.

27:19b.ACT.027.019 മൂന്നാം നാള്‍ അവര്‍ സ്വന്തകയ്യാല്‍ കപ്പല്‍കോപ്പും കടലില്‍ ഇട്ടുകളഞ്ഞു.

27:20b.ACT.027.020 വളരെ നാളായിട്ടു സൂര്യനെയോ നക്ഷത്രങ്ങളെയോ കാണാതെയും വല്ലാത്ത കൊടുങ്കാറ്റു അടിച്ചുകൊണ്ടും ഇരിക്കയാല്‍ ഞങ്ങള്‍ രക്ഷപ്പെടും എന്നുള്ള ആശ ഒക്കെയും അറ്റുപോയി.

27:21b.ACT.027.021 അവര്‍ വളരെ പട്ടിണി കിടന്നശേഷം പൌലോസ് അവരുടെ നടുവില്‍ നിന്നുകൊണ്ടു പറഞ്ഞതുപുരുഷന്മാരേ, എന്റെ വാക്കു അനുസരിച്ചു ക്രേത്തയില്‍നിന്നു നീക്കാതെയും ഈ കഷ്ട നഷ്ടങ്ങള്‍ സമ്പാദിക്കാതെയും ഇരിക്കേണ്ടതായിരുന്നു.

27:22b.ACT.027.022 എങ്കിലും ഇപ്പോള്‍ ധൈര്യത്തോടിരിപ്പാന്‍ ഞാന്‍ നിങ്ങളോടു അപേക്ഷിക്കുന്നു; കപ്പലിന്നു അല്ലാതെ നിങ്ങളില്‍ ആരുടെയും പ്രാണന്നു ഹാനി വരികയില്ല.

27:23b.ACT.027.023 എന്റെ ഉടയവനും ഞാന്‍ സേവിച്ചുവരുന്നവനുമായ ദൈവത്തിന്റെ ദൂതന്‍ ഈ രാത്രിയില്‍ എന്റെ അടുക്കല്‍നിന്നു

27:24b.ACT.027.024 പൌലൊസേ, ഭയപ്പെടരുതു; നീ കൈസരുടെ മുമ്പില്‍ നില്‍ക്കേണ്ടതാകുന്നു; നിന്നോടുകൂടെ യാത്രചെയ്യുന്നവരെ ഒക്കെയും ദൈവം നിനക്കു ദാനം ചെയ്തിരിക്കുന്നു എന്നു പറഞ്ഞു.

27:25b.ACT.027.025 അതുകൊണ്ടു പുരുഷന്മാരേ, ധൈര്യത്തോടിരിപ്പിന്‍ ; എന്നോടു അരുളിച്ചെയ്തതു പോലെ തന്നേ സംഭവിക്കും എന്നു ഞാന്‍ ദൈവത്തെ വിശ്വസിക്കുന്നു.

27:26b.ACT.027.026 എങ്കിലും നാം ഒരു ദ്വീപിന്മേല്‍ മുട്ടി വീഴേണ്ടതാകുന്നു.

27:27b.ACT.027.027 പതിന്നാലാം രാത്രിയായപ്പോള്‍ ഞങ്ങള്‍ അദ്രിയക്കടലില്‍ അലയുന്നേരം അര്‍ദ്ധരാത്രിയില്‍ ഒരു കരെക്കു സമീപിക്കുന്നു എന്നു കപ്പല്‍ക്കാര്‍ക്കും തോന്നി.

27:28b.ACT.027.028 അവര്‍ ഈയം ഇട്ടു ഇരുപതു മാറെന്നു കണ്ടു കുറയ അപ്പുറം പോയിട്ടു വീണ്ടും ഈയം ഇട്ടു പതിനഞ്ചു മറ്റൊന്നു കണ്ടു.

27:29b.ACT.027.029 പാറ സ്ഥലങ്ങളില്‍ അകപ്പെടും എന്നു പേടിച്ചു അവര്‍ അമരത്തു നിന്നു നാലു നങ്കൂരം ഇട്ടു, നേരം വെളുപ്പാന്‍ ആഗ്രഹിച്ചുകൊണ്ടിരുന്നു.

27:30b.ACT.027.030 എന്നാല്‍ കപ്പല്‍ക്കാര്‍ കപ്പല്‍ വിട്ടു ഔടിപ്പോകുവാന്‍ വിചാരിച്ചു അണിയത്തുനിന്നു നങ്കൂരം ഇടുവാന്‍ പോകുന്നു എന്നുള്ള ഭാവത്തില്‍ തോണി കടലില്‍ ഇറക്കി.

27:31b.ACT.027.031 അപ്പോള്‍ പൌലൊസ് ശതാധിപനോടും പടയാളികളോടുംഇവര്‍ കപ്പലില്‍ താമസിച്ചല്ലാതെ നിങ്ങള്‍ക്കു രക്ഷപ്പെടുവാന്‍ കഴിയുന്നതല്ല എന്നു പറഞ്ഞു.

27:32b.ACT.027.032 പടയാളികള്‍ തോണിയുടെ കയറു അറുത്തു അതു വീഴിച്ചുകളഞ്ഞു.

27:33b.ACT.027.033 നേരം വെളുക്കാറായപ്പോള്‍ പൌലൊസ് എല്ലാവരോടും ഭക്ഷണം കഴിക്കേണ്ടതിന്നു അപേക്ഷിച്ചുനിങ്ങള്‍ ഒന്നും ഭക്ഷിക്കാതെ കാത്തുകൊണ്ടു പട്ടിണി കിടക്കുന്നതു ഇന്നു പതിന്നാലാം ദിവസം ആകുന്നുവല്ലോ.

27:34b.ACT.027.034 അതുകൊണ്ടു ആഹാരം കഴിക്കേണം എന്നു ഞാന്‍ നിങ്ങളോടു അപേക്ഷിക്കുന്നു; അതു നിങ്ങളുടെ രക്ഷെക്കുള്ളതല്ലോ; നിങ്ങളില്‍ ഒരുത്തന്റെയും തലയിലെ ഒരു രോമംപോലും നഷ്ടമാകയില്ല നിശ്ചയം എന്നു പറഞ്ഞു.

27:35b.ACT.027.035 ഇങ്ങനെ പറഞ്ഞിട്ടു അപ്പം എടുത്തു എല്ലാവരും കാണ്‍കെ ദൈവത്തെ വാഴ്ത്തിട്ടു നുറുക്കി തിന്നുതുടങ്ങി.

27:36b.ACT.027.036 അപ്പോള്‍ എല്ലാവരും ധൈര്യപ്പെട്ടു ഭക്ഷണം കഴിച്ചു.

27:37b.ACT.027.037 കപ്പലില്‍ ഞങ്ങള്‍ ആകപ്പാടെ ഇരുനൂറ്റെഴുപത്താറു ആള്‍ ഉണ്ടായിരുന്നു.

27:38b.ACT.027.038 അവര്‍ തിന്നു തൃപ്തിവന്നശേഷം ധാന്യം കടലില്‍ കളഞ്ഞു കപ്പലിന്റെ ഭാരം കുറെച്ചു.

27:39b.ACT.027.039 വെളിച്ചമായപ്പോള്‍ ഇന്ന ദേശം എന്നു അവര്‍ അറിഞ്ഞില്ല എങ്കിലും കരയുള്ളോരു തുറ കണ്ടു, കഴിയും എങ്കില്‍ കപ്പല്‍ അതിലേക്കു ഔടിക്കേണം എന്നു ഭാവിച്ചു.

27:40b.ACT.027.040 നങ്കൂരം അറുത്തു കടലില്‍ വിട്ടു ചുക്കാന്റെ കെട്ടും അഴിച്ചു പെരുമ്പായ് കാറ്റുമുഖമായി കൊടുത്തു കരെക്കു നേരെ ഔടി.

27:41b.ACT.027.041 ഇരുകടല്‍ കൂടിയോരു സ്ഥലത്തിന്മേല്‍ ചെന്നു കയറുകയാല്‍ കപ്പല്‍ അടിഞ്ഞു അണിയം ഉറെച്ചു ഇളക്കമില്ലാതെയായി; അമരം തിരയുടെ കേമത്താല്‍ ഉടഞ്ഞുപോയി.

27:42b.ACT.027.042 തടവുകാരില്‍ ആരും നീന്തി ഔടിപ്പോകാതിരിപ്പാന്‍ അവരെ കൊല്ലേണം എന്നു പടയാളികള്‍ ആലോചിച്ചു.

27:43b.ACT.027.043 ശതാധിപനോ പൌലൊസിനെ രക്ഷിപ്പാന്‍ ഇച്ഛിച്ചിട്ടു അവരുടെ താല്പര്യം തടുത്തു, നീന്തുവാന്‍ കഴിയുന്നവര്‍ ആദ്യം ചാടി കരെക്കു പറ്റുവാനും

27:44b.ACT.027.044 ശേഷമുള്ളവര്‍ പലകമേലും കപ്പലിന്റെ ഖണ്ഡങ്ങളുടെ മേലുമായി എത്തുവാനും കല്പിച്ചു; ഇങ്ങനെ എല്ലാവരും കരയില്‍ എത്തി രക്ഷപ്പെടുവാന്‍ സംഗതിവന്നു.

28

28:1b.ACT.028.001 രക്ഷപ്പെട്ടശേഷം ദ്വീപിന്റെ പേര്‍ മെലിത്ത എന്നു ഞങ്ങള്‍ ഗ്രഹിച്ചു.

28:2b.ACT.028.002 അവിടത്തെ ബര്‍ബരന്മാര്‍ ഞങ്ങള്‍ക്കു അസാധാരണ ദയ കാണിച്ചു മഴയും ശീതവും നിമിത്തം തീ കൂട്ടി ഞങ്ങളെ ഒക്കെയും കൈക്കൊണ്ടു.

28:3b.ACT.028.003 പൌലൊസ് കുറെ വിറകു പെറുക്കി തീയില്‍ ഇട്ടപ്പൊള്‍ ഒരു അണലി ചൂടുനിമിത്തം പുറപ്പെട്ടു അവന്റെ കൈകൂ പറ്റി.

28:4b.ACT.028.004 ആ ജന്തു അവന്റെ കൈമേല്‍ തൂങ്ങുന്നതു ബര്‍ബരന്മാര്‍ കണ്ടപ്പോള്‍ഈ മനുഷ്യന്‍ ഒരു കുലപാതകന്‍ സംശയമില്ല; കടലിലല്‍ നിന്നു രക്ഷപ്പെട്ടിട്ടും നീതിദേവി അവനെ ജീവിച്ചിരിപ്പാന്‍ സമ്മതിക്കുന്നില്ല എന്നു തമ്മില്‍ പറഞ്ഞു.

28:5b.ACT.028.005 അവനോ ആ ജന്തുവിനെ തീയില്‍ കുടഞ്ഞു കളഞ്ഞു, ദോഷം ഒന്നും പറ്റിയില്ല.

28:6b.ACT.028.006 അവന്‍ വീര്‍ക്കുംകയോ പെട്ടെന്നു ചത്തു വീഴുകയോ ചെയ്യും എന്നു വെച്ചു അവര്‍ കാത്തുനിന്നു; വളരെ നേരം കാത്തുനിന്നിട്ടും അവന്നു ആപത്തു ഒന്നും ഭവിക്കുന്നില്ല എന്നു കണ്ടു മനസ്സു മാറി അവന്‍ ഒരു ദേവന്‍ എന്നു പറഞ്ഞു.

28:7b.ACT.028.007 ആ സ്ഥലത്തിന്റെ സമീപത്തു പുബ്ളിയൊസ് എന്ന ദ്വീപുപ്രമാണിക്കു ഒരു ജന്മഭൂമി ഉണ്ടായിരുന്നു; അവന്‍ ഞങ്ങളെ ചേര്‍ത്തു മൂന്നു ദിവസം ആദരവോടെ അതിഥിസല്‍ക്കാരം ചെയ്തു.

28:8b.ACT.028.008 പുബ്ളിയൊസിന്റെ അപ്പന്‍ പനിയും അതിസാരവും പിടിച്ചു കിടപ്പായിരുന്നു. പൌലൊസ് അവന്റെ അടുക്കല്‍ അകത്തു ചെന്നു പ്രാര്‍ത്ഥിച്ചു അവന്റെമേല്‍ കൈവെച്ചു സൌഖ്യം വരുത്തി.

28:9b.ACT.028.009 ഇതു സംഭവിച്ചശേഷം ദ്വീപിലെ മറ്റു ദീനക്കാരും വന്നു സൌഖ്യം പ്രാപിച്ചു.

28:10b.ACT.028.010 അവരും ഏറിയ സമ്മാനം തന്നു ഞങ്ങളെ മാനിച്ചു; ഞങ്ങള്‍ കപ്പല്‍ കയറുന്ന സമയം ആവശ്യമുള്ളതു കയറ്റിത്തന്നു.

28:11b.ACT.028.011 മൂന്നു മാസം കഴിഞ്ഞശേഷം ആ ദ്വീപില്‍ ശീതകാലം കഴിച്ചു കിടന്നിരുന്ന അശ്വനി ചിഹ്നമുള്ളോരു അലെക്സ ന്ത്രിയകപ്പലില്‍ ഞങ്ങള്‍ കയറി പുറപ്പെട്ടു,

28:12b.ACT.028.012 സുറക്കൂസയില്‍ കരെക്കിറിങ്ങി മൂന്നു നാള്‍ പാര്‍ത്തു; അവിടെ നിന്നു ചുറ്റി ഔടി രേഗ്യൊനില്‍ എത്തി.

28:13b.ACT.028.013 ഒരു ദിവസം കഴിഞ്ഞിട്ടു തെക്കങ്കാറ്റു അടിച്ചതിനാല്‍ പിറ്റേന്നു പുത്യൊലിയില്‍ എത്തി.

28:14b.ACT.028.014 അവിടെ സഹോദരന്മാരെ കണ്ടു തങ്ങളോടു കൂടെ ഏഴു നാള്‍ താമസിക്കേണം എന്നു അവന്‍ അപേക്ഷിച്ചു; പിന്നെ ഞങ്ങള്‍ റോമയില്‍ എത്തി.

28:15b.ACT.028.015 അവിടത്തെ സഹോദരന്മാര്‍ ഞങ്ങളുടെ വര്‍ത്തമാനം കേട്ടിട്ടു അപ്യപുരവും ത്രിമണ്ഡപവും വരെ ഞങ്ങളെ എതിരേറ്റു വന്നു; അവരെ കണ്ടിട്ടു പൌലൊസ് ദൈവത്തെ വാഴ്ത്തി ധൈര്യം പ്രാപിച്ചു.

28:16b.ACT.028.016 റോമയില്‍ എത്തിയശേഷം തനിക്കു കാവലായ പടയാളിയോടുകൂടെ വേറിട്ടു പാര്‍പ്പാന്‍ പൌലൊസിന്നു അനുവാദം കിട്ടി.

28:17b.ACT.028.017 മൂന്നു ദിവസം കഴിഞ്ഞിട്ടു അവന്‍ യെഹൂദന്മാരില്‍ പ്രധാനികളായവരെ വിളിപ്പിച്ചു. അവര്‍ വന്നുകൂടിയപ്പോള്‍ അവരോടു പറഞ്ഞതുസഹോദരന്മാരേ, ഞാന്‍ ജനത്തിന്നോ പിതാക്കന്മാരുടെ ആചാരങ്ങള്‍ക്കോ വിരോധം ഒന്നും ചെയ്തിട്ടില്ലാതിരിക്കെ എന്നെ യെരൂശലേമില്‍നിന്നു ബദ്ധനായി റോമക്കാരുടെ കയ്യില്‍ ഏല്പിച്ചു.

28:18b.ACT.028.018 അവര്‍ വിസ്തരിച്ചാറെ മരണയോഗ്യമായതു ഒന്നും എന്നില്‍ കാണായ്കയാല്‍ എന്നെ വിട്ടയപ്പാന്‍ അവര്‍ക്കും മനസുണ്ടായിരുന്നു

28:19b.ACT.028.019 എന്നാല്‍ യെഹൂദന്മാര്‍ എതിര്‍പറകയാല്‍ ഞാന്‍ കൈസരെ അഭയം ചൊല്ലേണ്ടിവന്നു; എന്റെ ജാതിയുടെ നേരെ അന്യായം ബോധിപ്പിപ്പാന്‍ എനിക്കു യാതൊന്നും ഉണ്ടായിട്ടല്ലതാനും.

28:20b.ACT.028.020 ഇതു ഹേതുവായി നിങ്ങളെ കണ്ടു സംസാരിക്കേണം എന്നുവെച്ചു ഞാന്‍ നിങ്ങളെ വിളിപ്പിച്ചു. യിസ്രായേലിന്റെ പ്രത്യാശനിമിത്തം ആകുന്നു ഞാന്‍ ഈ ചങ്ങല ചുമക്കുന്നതു.

28:21b.ACT.028.021 അവര്‍ അവനോടു; നിന്റെ സംഗതിക്കു യെഹൂദ്യയില്‍ നിന്നു ഞങ്ങള്‍ക്കു എഴുത്തു വരികയോ സഹോദരന്മാരില്‍ ആരും വന്നു നിന്നെക്കൊണ്ടു യാതൊരു ദോഷവുംപറകയോ ചെയ്തിട്ടില്ല.

28:22b.ACT.028.022 എങ്കിലും ഈ മതഭേദത്തിന്നു എല്ലായിടത്തും വിരോധം പറയുന്നു എന്നു ഞങ്ങള്‍ അറിയുന്നതിനാല്‍ നിന്റെ മതം ഇന്നതു എന്നു നീ തന്നേ പറഞ്ഞുകേള്‍പ്പാന്‍ ആഗ്രഹിക്കുന്നു എന്നു പറഞ്ഞു.

28:23b.ACT.028.023 ഒരു ദിവസം നിശ്ചയിച്ചിട്ടു പലരും അവന്റെ പാര്‍പ്പിടത്തില്‍ അവന്റെ അടുക്കല്‍ വന്നു; അവരോടു അവന്‍ ദൈവരാജ്യത്തിന്നു സാക്ഷ്യം പറഞ്ഞു മോശെയുടെ ന്യായപ്രമാണവും പ്രവാചകപുസ്തകങ്ങളും ആധാരമാക്കി യേശുവിനെക്കുറിച്ചു അവര്‍ക്കും ബോധം വരുമാറു രാവിലെ തുടങ്ങി സന്ധ്യവരെ വിവരിച്ചു.

28:24b.ACT.028.024 അവന്‍ പറഞ്ഞതു ചിലര്‍ സമ്മതിച്ചു; ചിലര്‍ വിശ്വസിച്ചില്ല.

28:25b.ACT.028.025 അവര്‍ തമ്മില്‍ യോജിക്കാതെ പിരിഞ്ഞുപോകുമ്പോള്‍ പൌലൊസ് അവരോടു ഒരു വാക്കു പറഞ്ഞതെന്തെന്നാല്‍

28:26b.ACT.028.026 “നിങ്ങള്‍ ചെവികൊണ്ടു കേട്ടിട്ടും ഗ്രഹിക്കാതിരിക്കും; കണ്ണുകൊണ്ടു കണ്ടിട്ടും കാണാതിരിക്കും; കണ്ണുകൊണ്ടു കാണാതെയും ചെവികൊണ്ടു കേള്‍ക്കാതെയും ഹൃദയംകൊണ്ടു ഗ്രഹിച്ചു മനന്തിരിയാതെയും .

28:27b.ACT.028.027 ഞാന്‍ അവരെ സൌഖ്യമാക്കാതെയും ഇരിക്കേണ്ടതിന്നു ഈ ജനത്തിന്റെ ഹൃദയം തടിച്ചിരിക്കുന്നു. അവരുടെ ചെവി കേള്‍പ്പാന്‍ മന്ദമായിരിക്കുന്നു; അവരുടെ കണ്ണു അടെച്ചിരിക്കുന്നു എന്നു ഈ ജനത്തിന്റെ അടുക്കല്‍ പോയി പറക” എന്നിങ്ങനെ പരിശുദ്ധാത്മാവു യെശയ്യാപ്രവാചകന്‍ മുഖാന്തരം നിങ്ങളുടെ പിതാക്കന്മാരോടു പറഞ്ഞിരിക്കുന്നതു ശരി തന്നേ.

28:28b.ACT.028.028 ആകയാല്‍ ദൈവം തന്റെ ഈ രക്ഷ ജാതികള്‍ക്കു അയച്ചിരിക്കുന്നു; അവര്‍ കേള്‍ക്കും എന്നു നിങ്ങള്‍ അറിഞ്ഞുകൊള്‍വിന്‍ .

28:29b.ACT.028.029 അവന്‍ കൂലിക്കു വാങ്ങിയ വീട്ടില്‍ രണ്ടു സംവത്സരം മുഴുവന്‍ പാര്‍ത്തു, തന്റെ അടുക്കല്‍ വരുന്നവരെ ഒക്കെയും കൈക്കൊണ്ടു

28:30b.ACT.028.030 പൂര്‍ണ്ണ പ്രാഗത്ഭ്യത്തോടെ വിഘ്നംകൂടാതെ ദൈവരാജ്യം പ്രസംഗിച്ചും കര്‍ത്താവായ യേശുക്രിസ്തുവിനെക്കുറിച്ചു ഉപദേശിച്ചും പോന്നു.


Holder of rights
Multilingual Bible Corpus

Citation Suggestion for this Object
TextGrid Repository (2025). Malayalam Collection. Acts (Malayalam). Acts (Malayalam). Multilingual Parallel Bible Corpus. Multilingual Bible Corpus. https://hdl.handle.net/21.11113/0000-0016-A6C1-2