Matthew (Malayalam)

Matthew (Malayalam)

1

1:1b.MAT.001.001 അബ്രാഹാമിന്റെ പുത്രനായ ദാവീദിന്റെ പുത്രനായ യേശുക്രിസ്തുവിന്റെ വംശാവലി

1:2b.MAT.001.002 അബ്രാഹാം യിസ്ഹാക്കിനെ ജനിപ്പിച്ചു; യിസ്ഹാക്ക്‍ യാക്കോബിനെ ജനിപ്പിച്ചു; യാക്കോബ് യെഹൂദയെയും അവന്റെ സഹോദരന്മാരെയും ജനിപ്പിച്ചു;

1:3b.MAT.001.003 യെഹൂദാ താമാരില്‍ പാരെസിനെയും സാരഹിനെയും ജനിപ്പിച്ചു; പാരെസ് ഹെസ്രോനെ ജനിപ്പിച്ചു;

1:4b.MAT.001.004 ഹെസ്രോന്‍ ആരാമിനെ ജനിപ്പിച്ചു; ആരാം അമ്മീനാദാബിനെ ജനിപ്പിച്ചു; അമ്മീനാ ദാബ് നഹശോനെ ജനിപ്പിച്ചു; നഹശോന്‍ ശല്മോനെ ജനിപ്പിച്ചു;

1:5b.MAT.001.005 ശല്മോന്‍ രഹാബില്‍ ബോവസിനെ ജനിപ്പിച്ചു; ബോവസ് രൂത്തില്‍ ഔബേദിനെ ജനിപ്പിച്ചു; ഔബേദ് യിശ്ശായിയെ ജനിപ്പിച്ചു;

1:6b.MAT.001.006 യിശ്ശായി ദാവീദ് രാജാവിനെ ജനിപ്പിച്ചു; ദാവീദ്, ഊരീയാവിന്റെ ഭാര്യയായിരുന്നവളില്‍ ശലോമോനെ ജനിപ്പിച്ചു;

1:7b.MAT.001.007 ശലോമോന്‍ രെഹബ്യാമെ ജനിപ്പിച്ചു; രെഹബ്യാം അബീയാവെ ജനിപ്പിച്ചു; അബീയാവ് ആസയെ ജനിപ്പിച്ചു;

1:8b.MAT.001.008 ആസാ യോശാഫാത്തിനെ ജനിപ്പിച്ചു; യോശാഫാത്ത് യോരാമിനെ ജനിപ്പിച്ചു; യോരാം ഉസ്സീയാവെ ജനിപ്പിച്ചു;

1:9b.MAT.001.009 ഉസ്സീയാവു യോഥാമിനെ ജനിപ്പിച്ചു; യോഥാം ആഹാസിനെ ജനിപ്പിച്ചു; ആഹാസ് ഹിസ്കീയാവെ ജനിപ്പീച്ചു;

1:10b.MAT.001.010 ഹിസ്കീയാവു മനശ്ശെയെ ജനിപ്പിച്ചു; മനശ്ശെ ആമോസിനെ ജനിപ്പിച്ചു; ആമോസ് യോശിയാവെ ജനിപ്പിച്ചു;

1:11b.MAT.001.011 യോശിയാവു യെഖൊന്യാവെയും അവന്റെ സഹോദരന്മാരെയും ബാബേല്‍പ്രവാസകാലത്തു ജനിപ്പിച്ചു.

1:12b.MAT.001.012 ബാബേല്‍പ്രവാസം കഴിഞ്ഞിട്ടു യെഖൊന്യാവു ശെയല്തീയേലിനെ ജനിപ്പിച്ചു; ശെയല്തീയേല്‍ സെരുബ്ബാബേലിനെ ജനിപ്പിച്ചു;

1:13b.MAT.001.013 സെരുബ്ബാബേല്‍ അബീഹൂദിനെ ജനിപ്പിച്ചു; അബീഹൂദ് എല്യാക്കീമിനെ ജനിപ്പിച്ചു; എല്യാക്കീം ആസോരിനെ ജനിപ്പിച്ചു.

1:14b.MAT.001.014 ആസോര്‍ സാദോക്കിനെ ജനിപ്പിച്ചു; സാദോക്ക്‍ ആഖീമിനെ ജനിപ്പിച്ചു; ആഖീം എലീഹൂദിനെ ജനിപ്പിച്ചു;

1:15b.MAT.001.015 എലീഹൂദ് എലീയാസരെ ജനിപ്പിച്ചു; എലീയാസര്‍ മത്ഥാനെ ജനിപ്പിച്ചു; മത്ഥാന്‍ യാക്കോബിനെ ജനിപ്പിച്ചു.

1:16b.MAT.001.016 യാക്കോബ് മറിയയുടെ ഭര്‍ത്താവായ യോസേഫിനെ ജനപ്പിച്ചു. അവളില്‍ നിന്നു ക്രിസ്തു എന്നു പേരുള്ള യേശു ജനിച്ചു.

1:17b.MAT.001.017 ഇങ്ങനെ തലമുറകള്‍ ആകെ അബ്രാഹാം മുതല്‍ ദാവീദുവരെ പതിന്നാലും ദാവീദു മുതല്‍ ബാബേല്‍പ്രവാസത്തോളം പതിന്നാലും ബാബേല്‍പ്രവാസം മുതല്‍ ക്രിസ്തുവിനോളം പതിന്നാലും ആകുന്നു.

1:18b.MAT.001.018 എന്നാല്‍ യേശുക്രിസ്തുവിന്റെ ജനനം ഈ വണ്ണം ആയിരുന്നു. അവന്റെ അമ്മയായ മറിയ യോസേഫിന്നു വിവാഹം നിശ്ചയിക്കപ്പെട്ടശേഷം അവര്‍ കൂടിവരുമ്മുമ്പെ പരിശുദ്ധാത്മാവിനാല്‍ ഗര്‍ഭിണിയായി എന്നു കണ്ടു.

1:19b.MAT.001.019 അവളുടെ ഭര്‍ത്താവായ യോസേഫ് നീതിമാനാകകൊണ്ടും അവള്‍ക്കു ലോകാപവാദം വരുത്തുവാന്‍ അവന്നു മനസ്സില്ലായ്കകൊണ്ടും അവളെ ഗൂഢമായി ഉപേക്ഷിപ്പാന്‍ ഭാവിച്ചു.

1:20b.MAT.001.020 ഇങ്ങനെ നിനെച്ചിരിക്കുമ്പോള്‍ കര്‍ത്താവിന്റെ ദൂതന്‍ അവന്നു സ്വപ്നത്തില്‍ പ്രത്യക്ഷനായിദാവീദിന്റെ മകനായ യോസേഫേ, നിന്റെ ഭാര്യയായ മറിയയെ ചേര്‍ത്തുകൊള്‍വാന്‍ ശങ്കിക്കേണ്ടാ; അവളില്‍ ഉല്പാദിതമായതു പരിശുദ്ധാത്മാവിനാല്‍ ആകുന്നു.

1:21b.MAT.001.021 അവള്‍ ഒരു മകനനെ പ്രസവിക്കും; അവന്‍ തന്റെ ജനത്തെ അവരുടെ പാപങ്ങളില്‍ നിന്നു രക്ഷിപ്പാനിരിക്കകൊണ്ടു നീ അവന്നു യേശു എന്നു പേര്‍ ഇടേണം എന്നു പറഞ്ഞു.

1:22b.MAT.001.022 “കന്യക ഗര്‍ഭിണിയായി ഒരു മകനെ പ്രസവിക്കും. അവന്നു ദൈവം നമ്മോടു കൂടെ എന്നര്‍ത്ഥമുള്ള ഇമ്മാനൂവേല്‍ എന്നു പേര്‍ വിളിക്കും”

1:23b.MAT.001.023 എന്നു കര്‍ത്താവു പ്രവാചകന്‍ മുഖാന്തരം അരുളിച്ചെയ്തതു നിവൃത്തിയാകുവാന്‍ ഇതൊക്കെയും സംഭവിച്ചു.

1:24b.MAT.001.024 യോസേഫ് ഉറക്കം ഉണര്‍ന്നു. കര്‍ത്താവിന്റെ ദൂതന്‍ കല്പിച്ചതുപോലെ ചെയ്തു, ഭാര്യയെ ചേര്‍ത്തുകൊണ്ടു.

1:25b.MAT.001.025 മകനെ പ്രസവിക്കുംവരെ അവന്‍ അവളെ പരിഗ്രഹിച്ചില്ല. മകന്നു അവന്‍ യേശു എന്നു പേര്‍ വിളിച്ചു.

2

2:1b.MAT.002.001 ഹെരോദാരാജാവിന്റെ കാലത്തു യേശു യെഹൂദ്യയിലെ ബേത്ത്ളേഹെമില്‍ ജനിച്ചശേഷം, കിഴക്കുനിന്നു വിദ്വാന്മാര്‍ യെരൂശലേമില്‍ എത്തി.

2:2b.MAT.002.002 യെഹൂദന്മാരുടെ രാജാവായി പിറന്നവന്‍ എവിടെ? ഞങ്ങള്‍ അവന്റെ നക്ഷത്രം കിഴക്കു കണ്ടു അവനെ നമസ്കരിപ്പാന്‍ വന്നിരിക്കുന്നു എന്നു പറഞ്ഞു.

2:3b.MAT.002.003 ഹെരോദാരാജാവു അതു കേട്ടിട്ടു അവനും യെരൂശലേം ഒക്കെയും ഭ്രമിച്ചു,

2:4b.MAT.002.004 ജനത്തിന്റെ മഹാപുരോഹിതന്മാരെയും ശാസ്ത്രിമാരെയും എല്ലാം കൂട്ടിവരുത്തിക്രിസ്തു എവിടെ ആകുന്നു ജനിക്കുന്നതു എന്നു അവരോടു ചോദിച്ചു.

2:5b.MAT.002.005 അവര്‍ അവനോടുയെഹൂദ്യയിലെ ബേത്ത്ളേഹെമില്‍ തന്നേ

2:6b.MAT.002.006 “യെഹൂദ്യദേശത്തിലെ ബേത്ത്ളേഹെമേ, നീ യെഹൂദ്യപ്രഭുക്കന്മാരില്‍ ഒട്ടും ചെറുതല്ല; എന്റെ ജനമായ യിസ്രായേലിനെ മേയ്പാനുള്ള തലവന്‍ നിന്നില്‍ നിന്നു പുറപ്പെട്ടുവരും” എന്നിങ്ങനെ പ്രവാചകന്‍ മുഖാന്തരം എഴുതിയിരിക്കുന്നു എന്നു പറഞ്ഞു.

2:7b.MAT.002.007 എന്നാറെ ഹെരോദാവു വിദ്വാന്മാരെ രഹസ്യമായി വിളിച്ചു, നക്ഷത്രം വെളിവായ സമയം അവരോടു സൂക്ഷ്മമായി ചോദിച്ചറിഞ്ഞു.

2:8b.MAT.002.008 അവരെ ബേത്ത്ളേഹെമിലേക്കു അയച്ചുനിങ്ങള്‍ ചെന്നു ശിശുവിനെക്കുറിച്ചു സൂക്ഷ്മമായി അന്വേഷിപ്പിന്‍ ; കണ്ടെത്തിയാല്‍ ഞാനും ചെന്നു അവനെ നമസ്ക്കുരിക്കേണ്ടതിന്നു, വന്നു എന്നെ അറിയിപ്പിന്‍ എന്നു പറഞ്ഞു.

2:9b.MAT.002.009 രാജാവു പറഞ്ഞതു കേട്ടു അവര്‍ പുറപ്പെട്ടു; അവര്‍ കിഴക്കു കണ്ട നക്ഷത്രം ശിശു ഇരിക്കുന്ന സ്ഥലത്തിന്നു മീതെ വന്നു നിലക്കുവോളം അവര്‍ക്കുംമുമ്പായി പൊയ്ക്കൊണ്ടിരുന്നു.

2:10b.MAT.002.010 നക്ഷത്രം കണ്ടതുകൊണ്ടു അവര്‍ അത്യന്തം സന്തോഷിച്ചു

2:11b.MAT.002.011 ആ വീട്ടില്‍ ചെന്നു, ശിശുവിനെ അമ്മയായ മറിയയോടുകൂടെ കണ്ടു, വീണു അവനെ നമസ്കരിച്ചു; നിക്ഷേപപാത്രങ്ങളെ തുറന്നു അവന്നു പൊന്നും കുന്തുരുക്കവും മൂരും കാഴ്ചവെച്ചു.

2:12b.MAT.002.012 ഹെരോദാവിന്റെ അടുക്കല്‍ മടങ്ങിപ്പോകരുതു എന്നു സ്വപ്നത്തില്‍ അരുളപ്പാടുണ്ടായിട്ടു അവര്‍ വേറെ വഴിയായി സ്വദേശത്തേക്കു മടങ്ങിപ്പോയി.

2:13b.MAT.002.013 അവര്‍ പോയശേഷം കര്‍ത്താവിന്റെ ദൂതന്‍ യോസേഫിന്നു സ്വപ്നത്തില്‍ പ്രത്യക്ഷനായിനീ എഴുന്നേറ്റു ശിശുവിനെയും അമ്മയെയും കൂട്ടിക്കൊണ്ടു മിസ്രയീമിലേക്കു ഔടിപ്പോയി, ഞാന്‍ നിന്നോടു പറയുംവരെ അവിടെ പാര്‍ക്കുംക. ഹെരോദാവു ശിശുവിനെ നശിപ്പിക്കേണ്ടതിന്നു അവനെ അന്വേഷിപ്പാന്‍ ഭാവിക്കുന്നു എന്നു പറഞ്ഞു.

2:14b.MAT.002.014 അവന്‍ എഴുന്നേറ്റു ശിശുവിനെയും അമ്മയെയും രാത്രിയില്‍ തന്നേ കൂട്ടിക്കൊണ്ടു പുറപ്പെട്ടു മിസ്രയീമിലേക്കു പോയി.

2:15b.MAT.002.015 ഹെരോദാവിന്റെ മരണത്തോളം അവന്‍ അവിടെ പാര്‍ത്തു“മിസ്രയീമില്‍ നിന്നു ഞാന്‍ എന്റെ മകനെ വിളിച്ചുവരുത്തി” എന്നു കര്‍ത്താവു പ്രവാചകന്‍ മുഖാന്തരം അരുളിച്ചെയ്തതു നിവൃത്തിയാകുവാന്‍ സംഗതിവന്നു.

2:16b.MAT.002.016 വിദ്വാന്മാര്‍ തന്നെ കളിയാക്കി എന്നു ഹെരോദാവു കണ്ടു വളരെ കോപിച്ചു, വിദ്വാന്മാരോടു ചോദിച്ചറിഞ്ഞ കാലത്തിന്നു ഒത്തവണ്ണം രണ്ടു വയസ്സും താഴെയുമുള്ള ആണ്‍കുട്ടികളെ ഒക്കെയും ബേത്ത്ളേഹെമിലും അതിന്റെ എല്ലാ അതിരുകളിലും ആളയച്ചു കൊല്ലിച്ചു.

2:17b.MAT.002.017 “റാമയില്‍ ഒരു ശബ്ദം കേട്ടു, കരച്ചിലും വലിയ നിലവിളിയും തന്നേ; റാഹേല്‍ മക്കളെച്ചൊല്ലി കരഞ്ഞു; അവര്‍ ഇല്ലായ്കയാല്‍ ആശ്വാസം കൈക്കൊള്‍വാന്‍ മനസ്സില്ലാതിരുന്നു” എന്നു യിരെമ്യാപ്രവാചകന്‍ മുഖാന്തരം അരുളിച്ചെയ്തതു അന്നു നിവൃത്തിയായി.

2:18b.MAT.002.018 എന്നാല്‍ ഹെരോദാവു കഴിഞ്ഞുപോയശേഷം കര്‍ത്താവിന്റെ ദൂതന്‍ മിസ്രയീമില്‍ വെച്ചു യോസേഫിന്നു സ്വപ്നത്തില്‍ പ്രത്യക്ഷനായി

2:19b.MAT.002.019 ശിശുവിന്നു പ്രാണഹാനി വരുത്തുവാന്‍ നോക്കിയവര്‍ മരിച്ചുപോയതുകൊണ്ടു നീ എഴുന്നേറ്റു ശിശുവിനെയും അമ്മയേയും കൂട്ടിക്കൊണ്ടു യിസ്രായേല്‍ദേശത്തേക്കു പോക എന്നു പറഞ്ഞു.

2:20b.MAT.002.020 അവന്‍ എഴുന്നേറ്റു ശിശുവിനെയും അമ്മയെയും കൂട്ടിക്കൊണ്ടു യിസ്രായേല്‍ദേശത്തു വന്നു.

2:21b.MAT.002.021 എന്നാല്‍ യെഹൂദ്യയില്‍ അര്‍ക്കെലയൊസ് തന്റെ അപ്പനായ ഹെരോദാവിന്നു പകരം വാഴുന്നു എന്നു കേട്ടതുകൊണ്ടു അവിടെ പോകുവാന്‍ ഭയപ്പെട്ടു, സ്വപ്നത്തില്‍ അരുളപ്പാടുണ്ടായിട്ടു ഗലീലപ്രദേശങ്ങളിലേക്കു മാറിപ്പോയി.

2:22b.MAT.002.022 അവന്‍ നസറായന്‍ എന്നു വിളിക്കപ്പെടും എന്നു പ്രവാചകന്മാര്‍മുഖാന്തരം അരുളിച്ചെയ്തതു നിവൃത്തിയാവാന്‍ തക്കവണ്ണം നസറെത്ത് എന്ന ഗ്രാമത്തില്‍ ചെന്നു പാര്‍ത്തു.

3

3:1b.MAT.003.001 ആ കാലത്തു യോഹന്നാന്‍ സ്നാപകന്‍ വന്നു, യെഹൂദ്യമരുഭൂമിയില്‍ പ്രസംഗിച്ചു

3:2b.MAT.003.002 സ്വര്‍ഗ്ഗ രാജ്യം സമീപിച്ചിരിക്കയാല്‍ മാനസാന്തരപ്പെടുവിന്‍ എന്നു പറഞ്ഞു.

3:3b.MAT.003.003 “മരുഭൂമിയില്‍ വിളിച്ചുപറയുന്നവന്റെ വാക്കാവിതുകര്‍ത്താവിന്റെ വഴി ഒരുക്കി അവന്റെ പാത നിരപ്പാക്കുവിന്‍ ” എന്നിങ്ങനെ യെശയ്യാ പ്രവാചകന്‍ പറഞ്ഞവന്‍ ഇവന്‍ തന്നേ.

3:4b.MAT.003.004 യോഹന്നാന്നു ഒട്ടക രോമംകൊണ്ടുള്ള ഉടുപ്പും അരയില്‍ തോല്‍വാറും ഉണ്ടായിരുന്നു; അവന്റെ ആഹാരമോ വെട്ടുക്കിളിയും കാട്ടുതേനും ആയിരുന്നു.

3:5b.MAT.003.005 അന്നു യെരൂശലേമ്യരും യെഹൂദ്യദേശക്കാരൊക്കയും യോര്‍ദ്ദാന്റെ ഇരുകരെയുമുള്ള എല്ലാ നാട്ടുകാരും പുറപ്പെട്ടു അവന്റെ അടുക്കല്‍ ചെന്നു

3:6b.MAT.003.006 തങ്ങളുടെ പാപങ്ങളെ ഏറ്റുപറഞ്ഞുകൊണ്ടു യോര്‍ദ്ദാന്‍ നദിയില്‍ അവനാല്‍ സ്നാനം ഏറ്റു.

3:7b.MAT.003.007 തന്റെ സ്നാനത്തിന്നായി പരീശരിലും സദൂക്യരിലും പലര്‍ വരുന്നതു കണ്ടാറെ അവന്‍ അവരോടു പറഞ്ഞതുസര്‍പ്പസന്തതികളെ, വരുവാനുള്ള കോപത്തെ ഒഴിഞ്ഞു ഔടിപ്പോകുവാന്‍ നിങ്ങള്‍ക്കു ഉപദേശിച്ചുതന്നതു ആര്‍?

3:8b.MAT.003.008 മാനസാന്തരത്തിന്നു യോഗ്യമായ ഫലം കായ്പിന്‍ .

3:9b.MAT.003.009 അബ്രാഹാം ഞങ്ങള്‍ക്കു പിതാവായിട്ടു ഉണ്ടു എന്നു ഉള്ളം കൊണ്ടു പറവാന്‍ തുനിയരുതു; ഈ കല്ലുകളില്‍ നിന്നു അബ്രാഹാമിന്നു മക്കളെ ഉളവാക്കുവാന്‍ ദൈവത്തിന്നു കഴിയും എന്നു ഞാന്‍ നിങ്ങളോടു പറയുന്നു.

3:10b.MAT.003.010 ഇപ്പോള്‍ തന്നേ വൃക്ഷങ്ങളുടെ ചുവട്ടിന്നു കോടാലി വെച്ചിരിക്കുന്നു; നല്ലഫലം കായ്ക്കാത്ത വൃക്ഷം എല്ലാം വെട്ടി തീയില്‍ ഇട്ടുകളയുന്നു.

3:11b.MAT.003.011 ഞാന്‍ നിങ്ങളെ മാനസാന്തരത്തിന്നായി വെള്ളത്തില്‍ സ്നാനം ഏല്പിക്കുന്നതേയുള്ളു; എന്റെ പിന്നാലെ വരുന്നവനോ എന്നെക്കാള്‍ ബലവാന്‍ ആകുന്നു; അവന്റെ ചെരിപ്പു ചുമപ്പാന്‍ ഞാന്‍ മതിയായവനല്ല; അവന്‍ നിങ്ങളെ പരിശുദ്ധാത്മാവിലും തീയിലും സ്നാനം ഏല്പിക്കും.

3:12b.MAT.003.012 വീശുമുറം അവന്റെ കയ്യില്‍ ഉണ്ടു; അവന്‍ കളത്തെ മുറ്റും വെടിപ്പാക്കി കോതമ്പു കളപ്പുരയില്‍ കൂട്ടിവെക്കയും പതിര്‍ കെടാത്ത തീയില്‍ ഇട്ടു ചുട്ടുകളകയും ചെയ്യും.

3:13b.MAT.003.013 അനന്തരം യേശു യോഹന്നാനാല്‍ സ്നാനം ഏലക്കുവാന്‍ ഗലീലയില്‍ നിന്നു യോര്‍ദ്ദാന്‍ കരെ അവന്റെ അടുക്കല്‍ വന്നു.

3:14b.MAT.003.014 യോഹന്നാനോ അവനെ വിലക്കിനിന്നാല്‍ സ്നാനം ഏലക്കുവാന്‍ എനിക്കു ആവശ്യം; പിന്നെ നീ എന്റെ അടുക്കല്‍ വരുന്നുവോ എന്നു പറഞ്ഞു.

3:15b.MAT.003.015 യേശു അവനോടുഇപ്പോള്‍ സമ്മതിക്ക; ഇങ്ങനെ സകലനീതിയും നിവര്‍ത്തിക്കുന്നതു നമുക്കു ഉചിതം എന്നു ഉത്തരം പറഞ്ഞു; എന്നാറെ അവന്‍ അവനെ സമ്മതിച്ചു.

3:16b.MAT.003.016 യേശു സ്നാനം ഏറ്റ ഉടനെ വെള്ളത്തില്‍നിന്നു കയറി അപ്പോള്‍ സ്വര്‍ഗ്ഗം തുറന്നു ദൈവാത്മാവു പ്രാവെന്നപോലെ ഇറങ്ങി തന്റെ മേല്‍ വരുന്നതു അവന്‍ കണ്ടു;

3:17b.MAT.003.017 ഇവന്‍ എന്റെ പ്രിയ പുത്രന്‍ ; ഇവനില്‍ ഞാന്‍ പ്രസാദിച്ചിരിക്കുന്നു എന്നു സ്വര്‍ഗ്ഗത്തില്‍ നിന്നു ഒരു ശബ്ദവും ഉണ്ടായി.

4

4:1b.MAT.004.001 അനന്തരം പിശാചിനാല്‍ പരീക്ഷിക്കപ്പെടുവാന്‍ യേശുവിനെ ആത്മാവു മരുഭൂമിയിലേക്കു നടത്തി.

4:2b.MAT.004.002 അവന്‍ നാല്പതു പകലും നാല്പതു രാവും ഉപവസിച്ച ശേഷം അവന്നു വിശന്നു.

4:3b.MAT.004.003 അപ്പോള്‍ പരീക്ഷകന്‍ അടുത്തു വന്നുനീ ദൈവപുത്രന്‍ എങ്കില്‍ ഈ കല്ലു അപ്പമായ്തീരുവാന്‍ കല്പിക്ക എന്നു പറഞ്ഞു.

4:4b.MAT.004.004 അതിന്നു അവന്‍ “മനുഷ്യന്‍ അപ്പംകൊണ്ടു മാത്രമല്ല, ദൈവത്തിന്റെ വായില്‍കൂടി വരുന്ന സകലവചനംകൊണ്ടും ജീവിക്കുന്നു” എന്നു എഴുതിയിരിക്കുന്നു എന്നു ഉത്തരം പറഞ്ഞു.

4:5b.MAT.004.005 പിന്നെ പിശാചു അവനെ വിശുദ്ധ നഗരത്തില്‍ കൊണ്ടുപോയി ദൈവാലയത്തിന്റെ അഗ്രത്തിന്മേല്‍ നിറുത്തി അവനോടു

4:6b.MAT.004.006 നീ ദൈവപുത്രന്‍ എങ്കില്‍ താഴത്തോട്ടു ചാടുക; “നിന്നെക്കുറിച്ചു അവന്‍ തന്റെ ദൂതന്മാരോടു കല്പിക്കും; അവന്‍ നിന്റെ കാല്‍ കല്ലിനോടു തട്ടാതവണ്ണം നിന്നെ കയ്യില്‍ താങ്ങികൊള്ളും” എന്നു എഴുതിയിരിക്കുന്നുവല്ലോ എന്നു പറഞ്ഞു.

4:7b.MAT.004.007 യേശു അവനോടു“നിന്റെ ദൈവമായ കര്‍ത്താവിനെ പരീക്ഷിക്കരുതു” എന്നും കൂടെ എഴുതിയിരിക്കുന്നു എന്നു പറഞ്ഞു.

4:8b.MAT.004.008 പിന്നെ പിശാചു അവനെ ഏറ്റവും ഉയര്‍ന്നോരു മലമേല്‍ കൂട്ടികൊണ്ടുപോയി ലോകത്തിലുള്ള സകല രാജ്യങ്ങളെയും അവയുടെ മഹത്വത്തെയും കാണിച്ചു

4:9b.MAT.004.009 വീണു എന്നെ നമസ്കരിച്ചാല്‍ ഇതൊക്കെയും നിനക്കു തരാം എന്നു അവനോടു പറഞ്ഞു.

4:10b.MAT.004.010 യേശു അവനോടുസാത്താനേ, എന്നെ വിട്ടുപോ; “നിന്റെ ദൈവമായ കര്‍ത്താവിനെ നമസ്കരിച്ചു അവനെ മാത്രമേ ആരാധിക്കാവു” എന്നു എഴുതിയിരിക്കുന്നുവല്ലോ എന്നു പറഞ്ഞു.

4:11b.MAT.004.011 അപ്പോള്‍ പിശാചു അവനെ വിട്ടുപോയി; ദൂതന്മാര്‍ അടുത്തുവന്നു അവനെ ശുശ്രൂഷിച്ചു.

4:12b.MAT.004.012 യോഹന്നാന്‍ തടവില്‍ ആയി എന്നു കേട്ടാറെ അവന്‍ ഗലീലെക്കു വാങ്ങിപ്പോയി,

4:13b.MAT.004.013 നസറെത്ത് വിട്ടു സെബൂലൂന്റെയും നഫ്താലിയുടെയും അതിരുകളില്‍ കടല്‍ക്കരെയുള്ള കഫര്‍ന്നഹൂമില്‍ ചെന്നു പാര്‍ത്തു;

4:14b.MAT.004.014 “സെബൂലൂന്‍ ദേശവും നഫ്താലിദേശവും കടല്‍ക്കരയിലും യോര്‍ദ്ദാന്നക്കരെയുമുള്ള നാടും ജാതികളുടെ ഗലീലയും .”

4:15b.MAT.004.015 ഇങ്ങനെ ഇരുട്ടില്‍ ഇരിക്കുന്ന ജനം വലിയോരു വെളിച്ചം കണ്ടു; മരണത്തിന്റെ ദേശത്തിലും നിഴലിലും ഇരിക്കുന്നവര്‍ക്കും പ്രകാശം ഉദിച്ചു”

4:16b.MAT.004.016 എന്നു യെശയ്യാപ്രവാചകന്‍ മുഖാന്തരം അരുളിച്ചെയ്തതു നിവൃത്തിയാകുവാന്‍ ഇടവന്നു.

4:17b.MAT.004.017 അന്നുമുതല്‍ യേശു“സ്വര്‍ഗ്ഗരാജ്യം സമീപിച്ചിരിക്കയാല്‍ മാനസാന്തരപ്പെടുവിന്‍ ” എന്നു പ്രസംഗിച്ചു തുടങ്ങി.

4:18b.MAT.004.018 അവന്‍ ഗലീലക്കടല്പുറത്തു നടക്കുമ്പോള്‍ പത്രൊസ് എന്നു പേരുള്ള ശിമോന്‍ , അവന്റെ സഹോദരനായ അന്ത്രെയാസ് എന്നിങ്ങനെ മീന്‍ പിടിക്കാരായ രണ്ടു സഹോദരന്മാര്‍ കടലില്‍ വല വീശുന്നതു കണ്ടു

4:19b.MAT.004.019 “എന്റെ പിന്നാലെ വരുവിന്‍ ; ഞാന്‍ നിങ്ങളെ മനുഷ്യരെ പിടിക്കുന്നവരാക്കും” എന്നു അവരോടു പറഞ്ഞു.

4:20b.MAT.004.020 ഉടനെ അവര്‍ വല വിട്ടേച്ചു അവനെ അനുഗമിച്ചു.

4:21b.MAT.004.021 അവിടെ നിന്നു മുമ്പോട്ടു പോയാറെ സെബെദിയുടെ മകന്‍ യാക്കോബും അവന്റെ സഹോദരന്‍ യോഹന്നാനും എന്ന വേറെ രണ്ടു സഹോദരന്മാര്‍ പടകില്‍ ഇരുന്നു അപ്പനായ സെബദിയുമായി വല നന്നാക്കുന്നതു കണ്ടു അവരെയും വിളിച്ചു.

4:22b.MAT.004.022 അവരും ഉടനെ പടകിനെയും അപ്പനെയും വിട്ടു അവനെ അനുഗമിച്ചു.

4:23b.MAT.004.023 പിന്നെ യേശു ഗലീലയില്‍ ഒക്കെയും ചുറ്റി സഞ്ചരിച്ചുകൊണ്ടു അവരുടെ പള്ളികളില്‍ ഉപദേശിക്കയും രാജ്യത്തിന്റെ സുവിശേഷം പ്രസംഗിക്കയും ജനത്തിലുള്ള സകലദീനത്തെയും വ്യാധിയെയും സൌഖ്യമാക്കുകയും ചെയ്തു.

4:24b.MAT.004.024 അവന്റെ ശ്രുതി സുറിയയില്‍ ഒക്കെയും പരന്നു. നാനാവ്യാധികളാലും ബാധകളാലും വലഞ്ഞവര്‍, ഭൂതഗ്രസ്തര്‍, ചന്ദ്രരോഗികള്‍, പക്ഷവാതക്കാര്‍ ഇങ്ങനെ സകലവിധ ദീനക്കാരെയും അവന്റെ അടുക്കല്‍ കൊണ്ടു വന്നു.

4:25b.MAT.004.025 അവന്‍ അവരെ സൌഖ്യമാക്കി; ഗലീല, ദെക്കപ്പൊലി, യെരൂശലേം, യെഹൂദ്യ, യോര്‍ദ്ദന്നക്കരെ എന്നീ ഇടങ്ങളില്‍ നിന്നു വളരെ പുരുഷാരം അവനെ പിന്‍ തുടര്‍ന്നു.

5

5:1b.MAT.005.001 അവന്‍ പുരുഷാരത്തെ കണ്ടാറെ മലമേല്‍ കയറി. അവന്‍ ഇരുന്നശേഷം ശിഷ്യന്മാര്‍ അടുക്കല്‍ വന്നു.

5:2b.MAT.005.002 അവന്‍ തിരുവായ്മൊഴിഞ്ഞു അവരോടു ഉപദേശിച്ചതെന്തെന്നാല്‍

5:3b.MAT.005.003 “ആത്മാവില്‍ ദരിദ്രരായവര്‍ ഭാഗ്യവാന്മാര്‍; സ്വര്‍ഗ്ഗരാജ്യം അവര്‍ക്കുംള്ളതു.

5:4b.MAT.005.004 ദുഃഖിക്കുന്നവര്‍ ഭാഗ്യവാന്മാര്‍; അവര്‍ക്കും ആശ്വാസം ലഭിക്കും.

5:5b.MAT.005.005 സൌമ്യതയുള്ളവര്‍ ഭാഗ്യവാന്മാര്‍; അവര്‍ ഭൂമിയെ അവകാശമാക്കും.

5:6b.MAT.005.006 നീതിക്കു വിശന്നു ദാഹിക്കുന്നവര്‍ ഭാഗ്യവാന്മാര്‍; അവര്‍ക്കും തൃപ്തിവരും.

5:7b.MAT.005.007 കരുണയുള്ളവര്‍ ഭാഗ്യവാന്മാര്‍; അവര്‍ക്കും കരുണ ലഭിക്കും.

5:8b.MAT.005.008 ഹൃദയ ശുദ്ധിയുള്ളവര്‍ ഭാഗ്യവാന്മാര്‍; അവര്‍ ദൈവത്തെ കാണും.

5:9b.MAT.005.009 സമാധാനം ഉണ്ടാക്കുന്നവര്‍ ഭാഗ്യവാന്മാര്‍; അവര്‍ ദൈവത്തിന്റെ പുത്രന്മാര്‍ എന്നു വിളിക്കപ്പെടും.

5:10b.MAT.005.010 നീതിനിമിത്തം ഉപദ്രവിക്കപ്പെടുന്നവര്‍ ഭാഗ്യവാന്മാര്‍; സ്വര്‍ഗ്ഗരാജ്യം അവര്‍ക്കുംള്ളതു.

5:11b.MAT.005.011 എന്റെ നിമിത്തം നിങ്ങളെ പഴിക്കയും ഉപദ്രവിക്കയും നിങ്ങളെക്കൊണ്ടു എല്ലാ തിന്മയും കളവായി പറകയും ചെയ്യുമ്പോള്‍ നിങ്ങള്‍ ഭാഗ്യവാന്മാര്‍.

5:12b.MAT.005.012 സ്വര്‍ഗ്ഗത്തില്‍ നിങ്ങളുടെ പ്രതിഫലം വലുതാകകൊണ്ടു സന്തോഷിച്ചുല്ലസിപ്പിന്‍ ; നിങ്ങള്‍ക്കു മുമ്പെയുണ്ടായിരുന്ന പ്രവാചകന്മാരെയും അവര്‍ അങ്ങനെതന്നെ ഉപദ്രവിച്ചുവല്ലോ.

5:13b.MAT.005.013 നിങ്ങള്‍ ഭൂമിയുടെ ഉപ്പാകുന്നു; ഉപ്പു കാരമില്ലാതെപോയാല്‍ അതിന്നു എന്തൊന്നുകൊണ്ടു രസം വരുത്താം? പുറത്തു കളഞ്ഞിട്ടു മനുഷ്യര്‍ ചവിട്ടുവാന്‍ അല്ലാതെ മറ്റൊന്നിന്നും പിന്നെ കൊള്ളുന്നതല്ല.

5:14b.MAT.005.014 നിങ്ങള്‍ ലോകത്തിന്റെ വെളിച്ചം ആകുന്നു; മലമേല്‍ ഇരിക്കുന്ന പട്ടണം മറഞ്ഞിരിപ്പാന്‍ പാടില്ല.

5:15b.MAT.005.015 വിളകൂ കത്തിച്ചുപറയിന്‍ കീഴല്ല തണ്ടിന്മേലത്രെ വെക്കുന്നതു; അപ്പോള്‍ അതു വീട്ടിലുള്ള എല്ലാവര്‍ക്കും പ്രകാശിക്കുന്നു.

5:16b.MAT.005.016 അങ്ങനെ തന്നേ മനുഷ്യര്‍ നിങ്ങളുടെ നല്ല പ്രവൃത്തികളെ കണ്ടു, സ്വര്‍ഗ്ഗസ്ഥനായ നിങ്ങളുടെ പിതാവിനെ മഹത്വപ്പെടുത്തേണ്ടതിന്നു നിങ്ങളുടെ വെളിച്ചം അവരുടെ മുമ്പില്‍ പ്രകാശിക്കട്ടെ.

5:17b.MAT.005.017 ഞാന്‍ ന്യായ പ്രമാണത്തെയൊ പ്രവാചകന്മാരെയോ നീക്കേണ്ടതിന്നു വന്നു എന്നു നിരൂപിക്കരുതു; നീക്കുവാനല്ല നിവര്‍ത്തിപ്പാനത്രെ ഞാന്‍ വന്നതു.

5:18b.MAT.005.018 സത്യമായിട്ടു ഞാന്‍ നിങ്ങളോടു പറയുന്നുആകാശവും ഭൂമിയും ഒഴിഞ്ഞുപോകുംവരെ സകലവും നിവൃത്തിയാകുവോളം ന്യായപ്രമാണത്തില്‍നിന്നു ഒരു വള്ളി എങ്കിലും പുള്ളി എങ്കിലും ഒരുനാളും ഒഴിഞ്ഞുപോകയില്ല.

5:19b.MAT.005.019 ആകയാല്‍ ഈ ഏറ്റവും ചെറിയ കല്പനകളില്‍ ഒന്നു അഴിക്കയും മനുഷ്യരെ അങ്ങനെ പഠിപ്പിക്കയും ചെയ്യുന്നവന്‍ സ്വര്‍ഗ്ഗരാജ്യത്തില്‍ ഏറ്റവും ചെറിയവന്‍ എന്നു വിളിക്കപ്പെടും; അവയെ ആചരിക്കയും പഠിപ്പിക്കയും ചെയ്യുന്നവന്നോ സ്വര്‍ഗ്ഗരാജ്യത്തില്‍ വലിയവന്‍ എന്നു വിളിക്കപ്പെടും.

5:20b.MAT.005.020 നിങ്ങളുടെ നീതി ശാസ്ത്രീമാരുടെയും പരീശന്മാരുടെയും നീതിയെ കവിയുന്നില്ലെങ്കില്‍ നിങ്ങള്‍ സ്വര്‍ഗ്ഗരാജ്യത്തില്‍ കടക്കയില്ല എന്നു ഞാന്‍ നിങ്ങളോടു പറയുന്നു.

5:21b.MAT.005.021 കുല ചെയ്യരുതു എന്നു ആരെങ്കിലും കുല ചെയ്താല്‍ ന്യായവിധിക്കു യോഗ്യനാകും എന്നും പൂര്‍വന്മാരോടു അരുളിച്ചെയ്തതു നിങ്ങള്‍ കേട്ടിട്ടുണ്ടല്ലോ.

5:22b.MAT.005.022 ഞാനോ നിങ്ങളോടു പറയുന്നതുസഹോദരനോടു കോപിക്കുന്നവന്‍ എല്ലാം ന്യായവിധിക്കു യോഗ്യനാകുംസഹോദരനോടു നിസ്സാര എന്നും പറഞ്ഞാല്‍ ന്യായാധിപസഭയുടെ മുമ്പില്‍ നില്‍ക്കേണ്ടി വരും; മൂഢാ എന്നു പറഞ്ഞാലോ അഗ്നി നരകത്തിനു യോഗ്യനാകും.

5:23b.MAT.005.023 ആകയാല്‍ നിന്റെ വഴിപാടു യാഗപീഠത്തിങ്കല്‍ കൊണ്ടുവരുമ്പോള്‍ സഹോദരന്നു നിന്റെ നേരെ വല്ലതും ഉണ്ടെന്നു അവിടെവെച്ചു ഔര്‍മ്മവന്നാല്‍

5:24b.MAT.005.024 നിന്റെ വഴിപാടു അവിടെ യാഗപീഠത്തിന്റെ മുമ്പില്‍ വെച്ചേച്ചു, ഒന്നാമതു ചെന്നു സഹോദരനോടു നിരന്നുകൊള്‍ക; പിന്നെ വന്നു നിന്റെ വഴിപാടു കഴിക്ക.

5:25b.MAT.005.025 നിന്റെ പ്രതിയോഗിയോടുകൂടെ വഴിയില്‍ ഉള്ളപ്പോള്‍ തന്നേ വേഗത്തില്‍ അവനോടു ഇണങ്ങിക്കൊള്‍ക; അല്ലാഞ്ഞാല്‍ പ്രതിയോഗി നിന്നെ ന്യായാധിപന്നും ന്യായാധിപന്‍ ചേവകന്നും ഏല്പിച്ചിട്ടു നീ തടവില്‍ ആയ്പോകും.

5:26b.MAT.005.026 ഒടുവിലത്തെ കാശുപോലും കൊടുത്തു തീരുവോളം നീ അവിടെനിന്നു പുറത്തു വരികയില്ല എന്നു ഞാന്‍ സത്യമായിട്ടു നിന്നോടു പറയുന്നു.

5:27b.MAT.005.027 വ്യഭിചാരം ചെയ്യരുതു എന്നു അരുളിച്ചെയ്തതു നിങ്ങള്‍ കേട്ടിട്ടുണ്ടല്ലോ.

5:28b.MAT.005.028 ഞാനോ നിങ്ങളോടു പറയുന്നതുസ്ത്രീയെ മോഹിക്കേണ്ടതിന്നു അവളെ നോക്കുന്നവന്‍ എല്ലാം ഹൃദയംകൊണ്ടു അവളോടു വ്യഭിചാരം ചെയ്തുപോയി.

5:29b.MAT.005.029 എന്നാല്‍ വലങ്കണ്ണു നിനക്കു ഇടര്‍ച്ചവരുത്തുന്നു എങ്കില്‍ അതിനെ ചൂന്നെടുത്തു എറിഞ്ഞുകളക; നിന്റെ ശരീരം മുഴുവനും നരകത്തില്‍ പോകുന്നതിനെക്കാള്‍ അവയവങ്ങളില്‍ ഒന്നു നശിക്കുന്നതു നിനക്കു പ്രയോജനമത്രേ.

5:30b.MAT.005.030 വലങ്കൈ നിനക്കു ഇടര്‍ച്ചവരുത്തുന്നു എങ്കില്‍ അതിനെ വെട്ടി എറിഞ്ഞുകളക; നിന്റെ ശരീരം മുഴുവനും നരകത്തില്‍ പോകുന്നതിനെക്കാള്‍ അവയവങ്ങളില്‍ ഒന്നു നശിക്കുന്നതു നിനക്കു പ്രയോജനമത്രേ.

5:31b.MAT.005.031 ആരെങ്കിലും ഭാര്യയെ ഉപേക്ഷിച്ചാല്‍ അവള്‍ക്കു ഉപേക്ഷണപത്രം കൊടുക്കട്ടെ എന്നും അരുളിച്ചെയ്തിട്ടുണ്ടല്ലോ.

5:32b.MAT.005.032 ഞാനോ നിങ്ങളോടു പറയുന്നതുപരസംഗം ഹേതുവായിട്ടല്ലാതെ ഭാര്യയെ ഉപേക്ഷിക്കുന്നവനെല്ലാം അവളെക്കൊണ്ടു വ്യഭിചാരം ചെയ്യിക്കുന്നു; ഉപേക്ഷിച്ചവളെ ആരെങ്കിലും വിവാഹം കഴിച്ചാല്‍ വ്യഭിചാരം ചെയ്യുന്നു.

5:33b.MAT.005.033 കള്ളസത്യം ചെയ്യരുതു എന്നും സത്യം ചെയ്തതു കര്‍ത്താവിന്നു നിവര്‍ത്തിക്കേണം എന്നും പൂര്‍വന്മാരോടു അരുളിച്ചെയ്തതു നിങ്ങള്‍ കേട്ടിട്ടുണ്ടല്ലോ.

5:34b.MAT.005.034 ഞാനോ നിങ്ങളോടു പറയുന്നതുഅശേഷം സത്യം ചെയ്യരുതു; സ്വര്‍ഗ്ഗത്തെക്കൊണ്ടു അരുതു, അതു ദൈവത്തിന്റെ സിംഹാസനം;

5:35b.MAT.005.035 ഭൂമിയെക്കൊണ്ടു അരുതു, അതു അവന്റെ പാദപീഠം; യെരൂശലേമിനെക്കൊണ്ടു അരുതു, അതു മഹാരാജാവിന്റെ നഗരം

5:36b.MAT.005.036 നിന്റെ തലയെക്കൊണ്ടു സത്യം ചെയ്യരുതു; ഒരു രോമവും വെളുപ്പിപ്പാനോ കറുപ്പിപ്പാനോ നിനക്കു കഴികയില്ലല്ലോ.

5:37b.MAT.005.037 നിങ്ങളുടെ വാക്കു ഉവ്വു, ഉവ്വു എന്നും ഇല്ല, ഇല്ല എന്നും ആയിരിക്കട്ടെ; ഇതില്‍ അധികമായതു ദുഷ്ടനില്‍നിന്നു വരുന്നു.

5:38b.MAT.005.038 കണ്ണിനു പകരം കണ്ണും പല്ലിന്നു പകരം പല്ലും എന്നു അരുളിച്ചെയ്തതു നിങ്ങള്‍ കേട്ടിട്ടുണ്ടല്ലോ.

5:39b.MAT.005.039 ഞാനോ നിങ്ങളോടു പറയുന്നതുദുഷ്ടനോടു എതിര്‍ക്കരുതു; നിന്നെ വലത്തെ ചെകിട്ടത്തു അടിക്കുന്നവന്നു മറ്റേതും തിരിച്ചുകാണിക്ക.

5:40b.MAT.005.040 നിന്നോടു വ്യവഹരിച്ചു നിന്റെ വസ്ത്രം എടുപ്പാന്‍ ഇച്ഛിക്കുന്നവനു നിന്റെ പുതപ്പും വിട്ടുകൊടുക്ക.

5:41b.MAT.005.041 ഒരുത്തന്‍ നിന്നെ ഒരു നാഴിക വഴി പോകുവാന്‍ നിര്‍ബന്ധിച്ചാല്‍ രണ്ടു അവനോടുകൂടെ പോക.

5:42b.MAT.005.042 നിന്നോടു യാചിക്കുന്നവനു കൊടുക്ക; വായിപ്പവാങ്ങുവാന്‍ ഇച്ഛിക്കുന്നവനെ ഒഴിഞ്ഞുകളയരുതു.

5:43b.MAT.005.043 കൂട്ടുകാരനെ സ്നേഹിക്ക എന്നും ശത്രുവിനെ പകെക്ക എന്നും അരുളിച്ചെയ്തതു നിങ്ങള്‍ കേട്ടിട്ടുണ്ടല്ലോ.

5:44b.MAT.005.044 ഞാനോ നിങ്ങളോടു പറയുന്നതുനിങ്ങളുടെ ശത്രുക്കളെ സ്നേഹിപ്പിന്‍ ; നിങ്ങളെ ഉപദ്രവിക്കുന്നവര്‍ക്കും വേണ്ടി പ്രാര്‍ത്ഥിപ്പിന്‍ ;

5:45b.MAT.005.045 സ്വര്‍ഗ്ഗസ്ഥനായ നിങ്ങളുടെ പിതാവിന്നു പുത്രന്മാരായി തീരേണ്ടതിന്നു തന്നേ; അവന്‍ ദുഷ്ടന്മാരുടെമേലും നല്ലവരുടെമേലും തന്റെ സൂര്യനെ ഉദിപ്പിക്കയും നീതിമാന്മാരുടെമേലും നീതികെട്ടവരുടെ മേലും മഴപെയ്യിക്കയും ചെയ്യുന്നുവല്ലോ.

5:46b.MAT.005.046 നിങ്ങളെ സ്നേഹിക്കുന്നവരെ സ്നേഹിച്ചാല്‍ നിങ്ങള്‍ക്കു എന്തു പ്രതിഫലം? ചുങ്കക്കാരും അങ്ങനെ തന്നേ ചെയ്യുന്നില്ലയോ?

5:47b.MAT.005.047 സഹോദരന്മാരെ മാത്രം വന്ദനം ചെയ്താല്‍ നിങ്ങള്‍ എന്തു വിശേഷം ചെയ്യുന്നു? ജാതികളും അങ്ങനെ തന്നേ ചെയ്യുന്നില്ലയോ?

5:48b.MAT.005.048 ആകയാല്‍ നിങ്ങളുടെ സ്വര്‍ഗ്ഗീയപിതാവു സല്‍ഗുണപൂര്‍ണ്ണന്‍ ആയിരിക്കുന്നതുപോലെ നിങ്ങളും സല്‍ഗുണപൂര്‍ണ്ണരാകുവിന്‍ .”

6

6:1b.MAT.006.001 “മനുഷ്യര്‍ കാണേണ്ടതിന്നു നിങ്ങളുടെ നീതിയെ അവരുടെ മുമ്പില്‍ ചെയ്യാതിരിപ്പാന്‍ സൂക്ഷിപ്പിന്‍ ; അല്ലാഞ്ഞാല്‍ സ്വര്‍ഗ്ഗത്തിലുള്ള നിങ്ങളുടെ പിതാവിന്റെ പക്കല്‍ നിങ്ങള്‍ക്കു പ്രതിഫലമില്ല.

6:2b.MAT.006.002 ആകയാല്‍ ഭിക്ഷകൊടുക്കുമ്പോള്‍ മനുഷ്യരാല്‍ മാനം ലഭിപ്പാന്‍ പള്ളികളിലും വീഥികളിലും കപടഭക്തിക്കാര്‍ ചെയ്യുന്നതുപോലെ നിന്റെ മുമ്പില്‍ കാഹളം ഊതിക്കരുതു; അവര്‍ക്കും പ്രതിഫലം കിട്ടിപ്പോയി എന്നു ഞാന്‍ സത്യമായിട്ടു നിങ്ങളോടു പറയുന്നു

6:3b.MAT.006.003 നീയോ ഭിക്ഷകൊടുക്കുമ്പോള്‍ നിന്റെ ഭിക്ഷ രഹസ്യത്തിലായിരിക്കേണ്ടതിന്നു വലങ്കൈ ചെയ്യുന്നതു എന്തു എന്നു ഇടങ്കൈ അറിയരുതു.

6:4b.MAT.006.004 രഹസ്യത്തില്‍ കാണുന്ന നിന്റെ പിതാവു നിനക്കു പ്രതിഫലം തരും.

6:5b.MAT.006.005 നിങ്ങള്‍ പ്രാര്‍ത്ഥിക്കുമ്പോള്‍ കപടഭക്തിക്കാരെപ്പോലെ ആകരുതു; അവര്‍ മനുഷ്യര്‍ക്കും വിളങ്ങേണ്ടതിന്നു പള്ളികളിലും തെരുക്കോണുകളിലും നിന്നുകൊണ്ടു പ്രാര്‍ത്ഥിപ്പാന്‍ ഇഷ്ടപ്പെടുന്നു; അവര്‍ക്കും പ്രതിഫലം കിട്ടിപ്പോയി എന്നു ഞാന്‍ സത്യമായിട്ടു നിങ്ങളോടു പറയുന്നു.

6:6b.MAT.006.006 നീയോ പ്രാര്‍ത്ഥിക്കുമ്പോള്‍ അറയില്‍ കടന്നു വാതില്‍ അടെച്ചു രഹസ്യത്തിലുള്ള നിന്റെ പിതാവിനോടു പ്രാര്‍ത്ഥിക്ക; രഹസ്യത്തില്‍ കാണുന്ന നിന്റെ പിതാവു നിനക്കു പ്രതിഫലം തരും.

6:7b.MAT.006.007 പ്രാര്‍ത്ഥിക്കയില്‍ നിങ്ങള്‍ ജാതികളെപ്പോലെ ജല്പനം ചെയ്രുതു; അതിഭാഷണത്താല്‍ ഉത്തരം കിട്ടും എന്നല്ലോ അവര്‍ക്കും തോന്നുന്നതു.

6:8b.MAT.006.008 അവരോടു തുല്യരാകരുതു; നിങ്ങള്‍ക്കു ആവശ്യമുള്ളതു ഇന്നതെന്നു നിങ്ങള്‍ യാചിക്കുംമുമ്പെ നിങ്ങളുടെ പിതാവു അറിയുന്നുവല്ലോ.

6:9b.MAT.006.009 നിങ്ങള്‍ ഈവണ്ണം പ്രാര്‍ത്ഥിപ്പിന്‍ സ്വര്‍ഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ, നിന്റെ നാമം വിശുദ്ധീകരിക്കപ്പെടേണമേ;

6:10b.MAT.006.010 നിന്റെ രാജ്യം വരേണമേ; നിന്റെ ഇഷ്ടം സ്വര്‍ഗ്ഗത്തിലെപ്പോലെ ഭൂമിയിലും ആകേണമേ;

6:11b.MAT.006.011 ഞങ്ങള്‍ക്കു ആവശ്യമുള്ള ആഹാരം ഇന്നു തരേണമേ;

6:12b.MAT.006.012 ഞങ്ങളുടെ കടക്കാരോടു ഞങ്ങള്‍ ക്ഷിമിച്ചിരിക്കുന്നതുപോലെ ഞങ്ങളുടെ കടങ്ങളെ ഞങ്ങളോടും ക്ഷമിക്കേണമേ;

6:13b.MAT.006.013 ഞങ്ങളെ പരീക്ഷയില്‍ കടത്താതെ ദുഷ്ടങ്കല്‍നിന്നു ഞങ്ങളെ വിടുവിക്കേണമേ. രാജ്യവും ശക്തിയും മഹത്വവും എന്നേക്കും നിനക്കുള്ളതല്ലോ.

6:14b.MAT.006.014 നിങ്ങള്‍ മനുഷ്യരോടു അവരുടെ പിഴകളെ ക്ഷമിച്ചാല്‍, സ്വര്‍ഗ്ഗസ്ഥനായ നിങ്ങളുടെ പിതാവു നിങ്ങളോടും ക്ഷമിക്കും.

6:15b.MAT.006.015 നിങ്ങള്‍ മനുഷ്യരോടു പിഴകളെ ക്ഷമിക്കാഞ്ഞാലോ നിങ്ങളുടെ പിതാവു നിങ്ങളുടെ പിഴകളെയും ക്ഷമിക്കയില്ല.

6:16b.MAT.006.016 ഉപവസിക്കുമ്പോള്‍ നിങ്ങള്‍ കപടഭക്തിക്കാരെപ്പോലെ വാടിയ മുഖം കാണിക്കരുതു; അവര്‍ ഉപവസിക്കുന്നതു മനുഷ്യര്‍ക്കും വിളങ്ങേണ്ടതിന്നു മുഖം വിരൂപമാക്കുന്നു; അവര്‍ക്കും പ്രതിഫലം കിട്ടിപ്പോയി എന്നു ഞാന്‍ സത്യമായിട്ടു നിങ്ങളോടു പറയുന്നു.

6:17b.MAT.006.017 നീയോ ഉപവസിക്കുമ്പോള്‍ നിന്റെ ഉപവാസം മനുഷ്യര്‍ക്കല്ല രഹസ്യത്തിലുള്ള നിന്റെ പിതാവിന്നു വിളങ്ങേണ്ടതിന്നു തലയില്‍ എണ്ണ തേച്ചു മുഖം കഴുകുക.

6:18b.MAT.006.018 രഹസ്യത്തില്‍ കാണുന്ന നിന്റെ പിതാവു നിനക്കു പ്രതിഫലം നലകും.

6:19b.MAT.006.019 പുഴുവും തുരുമ്പും കെടുക്കയും കള്ളന്മാര്‍ തുരന്നു മോഷ്ടിക്കയും ചെയ്യുന്ന ഈ ഭൂമിയില്‍ നിങ്ങള്‍ നിക്ഷേപം സ്വരൂപിക്കരുതു.

6:20b.MAT.006.020 പുഴുവും തുരുമ്പും കെടുക്കാതെയും കള്ളന്മാര്‍ തുരന്നു മോഷ്ടിക്കാതെയുമിരിക്കുന്ന സ്വര്‍ഗ്ഗത്തില്‍ നിക്ഷേപം സ്വരൂപിച്ചുകൊള്‍വിന്‍ .

6:21b.MAT.006.021 നിന്റെ നിക്ഷേപം ഉള്ളേടത്തു നിന്റെ ഹൃദയവും ഇരിക്കും.

6:22b.MAT.006.022 ശരീരത്തിന്റെ വിളകൂ കണ്ണു ആകുന്നു; കണ്ണു ചൊവ്വുള്ളതെങ്കില്‍ നിന്റെ ശരീരം മുഴുവനും പ്രകാശിതമായിരിക്കും.

6:23b.MAT.006.023 കണ്ണു കേടുള്ളതെങ്കിലോ നിന്റെ ശരീരം മുഴുവനും ഇരുണ്ടതായിരിക്കും; എന്നാല്‍ നിന്നിലുള്ള വെളിച്ചം ഇരുട്ടായാല്‍ ഇരുട്ടു എത്ര വലിയതു!

6:24b.MAT.006.024 രണ്ടു യജമാനന്മാരെ സേവിപ്പാന്‍ ആര്‍ക്കുംകഴികയില്ല; അങ്ങനെ ചെയ്താല്‍ ഒരുത്തനെ പകെച്ചു മറ്റവനെ സ്നേഹിക്കും; അല്ലെങ്കില്‍ ഒരുത്തനോടു പറ്റിച്ചേര്‍ന്നു മറ്റവനെ നിരസിക്കും; നിങ്ങള്‍ക്കു ദൈവത്തെയും മാമോനെയും സേവിപ്പാന്‍ കഴികയില്ല.

6:25b.MAT.006.025 അതുകൊണ്ടു ഞാന്‍ നിങ്ങളോടു പറയുന്നതുഎന്തു തിന്നും എന്തു കുടിക്കും എന്നു നിങ്ങളുടെ ജീവന്നായിക്കൊണ്ടും എന്തു ഉടുക്കും എന്നു ശരീരത്തിന്നായിക്കൊണ്ടും വിചാരപ്പെടരുതു; ആഹാരത്തെക്കാള്‍ ജീവനും ഉടുപ്പിനെക്കാള്‍ ശരീരവും വലുതല്ലേയോ?

6:26b.MAT.006.026 ആകാശത്തിലെ പറവകളെ നോക്കുവിന്‍ ; അവ വിതെക്കുന്നില്ല, കൊയ്യുന്നില്ല, കളപ്പുരയില്‍ കൂട്ടിവെക്കുന്നതുമില്ല എങ്കിലും സ്വര്‍ഗ്ഗസ്ഥനായ നിങ്ങളുടെ പിതാവു അവയെ പുലര്‍ത്തുന്നു; അവയെക്കാള്‍ നിങ്ങള്‍ ഏറ്റവും വിശേഷതയുള്ളവരല്ലയോ ?

6:27b.MAT.006.027 വിചാരപ്പെടുന്നതിനാല്‍ തന്റെ നീളത്തോടു ഒരു മുഴം കൂട്ടുവാന്‍ നിങ്ങളില്‍ ആര്‍ക്കും കഴിയും?

6:28b.MAT.006.028 ഉടുപ്പിനെക്കുറിച്ചു വിചാരപ്പെടുന്നതും എന്തു? വയലിലെ താമര എങ്ങനെ വളരുന്നു എന്നു നിരൂപിപ്പിന്‍ ; അവ അദ്ധ്വാനിക്കുന്നില്ല, നൂലക്കുന്നതുമില്ല.

6:29b.MAT.006.029 എന്നാല്‍ ശലോമോന്‍ പോലും തന്റെ സര്‍വ്വ മഹത്വത്തിലും ഇവയില്‍ ഒന്നിനോളം ചമഞ്ഞിരുന്നില്ല എന്നു ഞാന്‍ നിങ്ങളോടു പറയുന്നു.

6:30b.MAT.006.030 ഇന്നുള്ളതും നാളെ അടുപ്പില്‍ ഇടുന്നതുമായ വയലിലെ പുല്ലിനെ ദൈവം ഇങ്ങനെ ചമയിക്കുന്നു എങ്കില്‍, അല്പവിശ്വാസികളേ, നിങ്ങളെ എത്ര അധികം.

6:31b.MAT.006.031 ആകയാല്‍ നാം എന്തു തിന്നും എന്തു കുടിക്കും എന്തു ഉടുക്കും എന്നിങ്ങനെ നിങ്ങള്‍ വിചാരപ്പെടരുതു.

6:32b.MAT.006.032 ഈ വക ഒക്കെയും ജാതികള്‍ അന്വേഷിക്കുന്നു; സ്വര്‍ഗ്ഗസ്ഥനായ നിങ്ങളുടെ പിതാവു ഇതൊക്കെയും നിങ്ങള്‍ക്കു ആവശ്യം എന്നു അറിയുന്നുവല്ലോ.

6:33b.MAT.006.033 മുമ്പെ അവന്റെ രാജ്യവും നീതിയും അന്വേഷിപ്പിന്‍ ; അതോടുകൂടെ ഇതൊക്കെയും നിങ്ങള്‍ക്കു കിട്ടും.

6:34b.MAT.006.034 അതുകൊണ്ടു നാളെക്കായി വിചാരപ്പെടരുതു; നാളത്തെ ദിവസം തനിക്കായി വിചാരപ്പെടുമല്ലോ; അതതു ദിവസത്തിന്നു അന്നന്നത്തെ ദോഷം മതി ”

7

7:1b.MAT.007.001 “നിങ്ങള്‍ വിധിക്കപ്പെടാതിരിക്കേണ്ടതിന്നു വിധിക്കരുതു.

7:2b.MAT.007.002 നിങ്ങള്‍ വിധിക്കുന്ന വിധിയാല്‍ നിങ്ങളെയും വിധിക്കും; നിങ്ങള്‍ അളക്കുന്ന അളവിനാല്‍ നിങ്ങള്‍ക്കും അളന്നു കിട്ടും.

7:3b.MAT.007.003 എന്നാല്‍ സ്വന്തകണ്ണിലെ കോല്‍ ഔര്‍ക്കാതെ സഹോദരന്റെ കണ്ണിലെ കരടു നോക്കുന്നതു എന്തു?

7:4b.MAT.007.004 അല്ല, സ്വന്ത കണ്ണില്‍ കോല്‍ ഇരിക്കെ നീ സഹോദരനോടുനില്ലു, നിന്റെ കണ്ണില്‍ നിന്നു കരടു എടുത്തുകളയട്ടേ, എന്നു പറയുന്നതു എങ്ങനെ?

7:5b.MAT.007.005 കപട ഭക്തിക്കാരാ, മുമ്പെ സ്വന്തകണ്ണില്‍നിന്നു കോല്‍ എടുത്തുകളക; പിന്നെ സഹോദരന്റെ കണ്ണില്‍ കരടു എടുത്തുകളവാന്‍ വെടിപ്പായി കാണും.

7:6b.MAT.007.006 വിശുദ്ധമായതു നായ്ക്കള്‍ക്കു കൊടുക്കരുതു; നിങ്ങളുടെ മുത്തുകളെ പന്നികളുടെ മുമ്പില്‍ ഇടുകയുമരുതു; അവ കാല്‍കൊണ്ടു അവ ചവിട്ടുകയും തിരിഞ്ഞു നിങ്ങളെ ചീന്തിക്കളകയും ചെയ്‍വാന്‍ ഇടവരരുതു.

7:7b.MAT.007.007 യാചിപ്പിന്‍ എന്നാല്‍ നിങ്ങള്‍ക്കു കിട്ടും; അന്വേഷിപ്പിന്‍ എന്നാല്‍ നിങ്ങള്‍ കണ്ടെത്തും; മുട്ടുവിന്‍ എന്നാല്‍ നിങ്ങള്‍ക്കു തുറക്കും.

7:8b.MAT.007.008 യാചിക്കുന്ന ഏവന്നും ലഭിക്കുന്നു; അന്വേഷിക്കുന്നവന്‍ കണ്ടെത്തുന്നു; മുട്ടുന്നവന്നു തുറക്കും.

7:9b.MAT.007.009 മകന്‍ അപ്പം ചോദിച്ചാല്‍ അവന്നു കല്ലു കൊടുക്കുന്ന മനുഷ്യന്‍ നിങ്ങളില്‍ ആരുള്ളൂ?

7:10b.MAT.007.010 മീന്‍ ചോദിച്ചാല്‍ അവന്നു പാമ്പിനെ കൊടുക്കുമോ?

7:11b.MAT.007.011 അങ്ങനെ ദോഷികളായ നിങ്ങള്‍ നിങ്ങളുടെ മക്കള്‍ക്കു നല്ല ദാനങ്ങളെ കൊടുപ്പാന്‍ അറിയുന്നു എങ്കില്‍ സ്വര്‍ഗ്ഗസ്ഥനായ നിങ്ങളുടെ പിതാവു തന്നോടു യാചിക്കുന്നവര്‍ക്കും നന്മ എത്ര അധികം കൊടുക്കും!

7:12b.MAT.007.012 മനുഷ്യര്‍ നിങ്ങള്‍ക്കു ചെയ്യേണം എന്നു നിങ്ങള്‍ ഇച്ഛിക്കന്നതു ഒക്കെയും നിങ്ങള്‍ അവര്‍ക്കും ചെയ്‍വിന്‍ ; ന്യായപ്രമാണവും പ്രവാചകന്മാരും ഇതു തന്നേ.

7:13b.MAT.007.013 ഇടുക്കുവാതിലൂടെ അകത്തു കടപ്പിന്‍ ; നാശത്തിലേക്കു പോകുന്ന വാതില്‍ വീതിയുള്ളതും വഴി വിശാലവും അതില്‍കൂടി കടക്കുന്നവര്‍ അനേകരും ആകുന്നു.

7:14b.MAT.007.014 ജീവങ്കലേക്കു പോകുന്ന വാതില്‍ ഇടുക്കവും വഴി ഞെരുക്കവുമുള്ളതു; അതു കണ്ടെത്തുന്നവര്‍ ചുരുക്കമത്രേ.

7:15b.MAT.007.015 കള്ള പ്രവാചകന്മാരെ സൂക്ഷിച്ചുകൊള്‍വിന്‍ ; അവര്‍ ആടുകളുടെ വേഷം പൂണ്ടു നിങ്ങളുടെ അടുക്കല്‍ വരുന്നു; അകമെയോ കടിച്ചുകീറുന്ന ചെന്നായ്ക്കള്‍ ആകുന്നു.

7:16b.MAT.007.016 അവരുടെ ഫലങ്ങളാല്‍ നിങ്ങള്‍ക്കു അവരെ തിരിച്ചറിയാം; മുള്ളുകളില്‍നിന്നു മുന്തിരിപ്പഴവും ഞെരിഞ്ഞിലുകളില്‍നിന്നു അത്തിപ്പഴവും പറിക്കുമാറുണ്ടോ?

7:17b.MAT.007.017 നല്ല വൃക്ഷം ഒക്കെയും നല്ല ഫലം കായക്കുന്നു; ആകാത്ത വൃക്ഷമോ ആകാത്ത ഫലം കായക്കുന്നു.

7:18b.MAT.007.018 നല്ല വൃക്ഷത്തിന്നു ആകാത്ത ഫലവും ആകാത്ത വൃക്ഷത്തിന്നു നല്ല ഫലവും കായ്പ്ാന്‍ കഴിയില്ല.

7:19b.MAT.007.019 നല്ല ഫലം കായ്ക്കാത്തവൃക്ഷം ഒക്കെയും വെട്ടി തീയില്‍ ഇടുന്നു.

7:20b.MAT.007.020 ആകയാല്‍ അവരുടെ ഫലത്താല്‍ നിങ്ങള്‍ അവരെ തിരിച്ചറിയും.

7:21b.MAT.007.021 എന്നോടു കര്‍ത്താവേ, കര്‍ത്താവേ, എന്നു പറയുന്നവന്‍ ഏവനുമല്ല, സ്വര്‍ഗ്ഗസ്ഥനായ എന്റെ പിതാവിന്റെ ഇഷ്ടം ചെയ്യുന്നവന്‍ അത്രേ സ്വര്‍ഗ്ഗരാജ്യത്തില്‍ കടക്കുന്നതു.

7:22b.MAT.007.022 കര്‍ത്താവേ, കര്‍ത്താവേ, നിന്റെ നാമത്തില്‍ ഞങ്ങള്‍ പ്രവചിക്കയും നിന്റെ നാമത്തില്‍ ഭൂതങ്ങളെ പുറത്താക്കുകയും നിന്റെ നാമത്തില്‍ വളരെ വീര്യപ്രവൃത്തികള്‍ പ്രവര്‍ത്തിക്കയും ചെയ്തില്ലയോ എന്നു പലരും ആ നാളില്‍ എന്നോടു പറയും.

7:23b.MAT.007.023 അന്നു ഞാന്‍ അവരൊടുഞാന്‍ ഒരു നാളും നിങ്ങളെ അറിഞ്ഞിട്ടില്ല; അധര്‍മ്മം പ്രവര്‍ത്തിക്കുന്നവരേ, എന്നെ വിട്ടു പോകുവിന്‍ എന്നു തീര്‍ത്തു പറയും.

7:24b.MAT.007.024 ആകയാല്‍ എന്റെ ഈ വചനങ്ങളെ കേട്ടു ചെയ്യുന്നവന്‍ ഒക്കെയും പാറമേല്‍ വീടു പണിത ബുദ്ധിയുള്ള മനുഷ്യനോടു തുല്യനാകുന്നു.

7:25b.MAT.007.025 വന്മഴ ചൊരിഞ്ഞു നദികള്‍ പൊങ്ങി കാറ്റു അടിച്ചു ആ വീട്ടിന്മേല്‍ അലെച്ചു; അതു പാറമേല്‍ അടിസ്ഥാനമുള്ളതാകയാല്‍ വീണില്ല.

7:26b.MAT.007.026 എന്റെ ഈ വചനങ്ങളെ കേട്ടു ചെയ്യാത്തവന്‍ ഒക്കെയും മണലിന്മേല്‍ വീടുപണിത മനുഷ്യനോടു തുല്യനാകുന്നു.

7:27b.MAT.007.027 വന്മഴ ചൊരിഞ്ഞു നദികള്‍ പൊങ്ങി കാറ്റു അടിച്ചു ആ വീട്ടിന്മേല്‍ അലെച്ചു, അതു വീണു; അതിന്റെ വീഴ്ച വലിയതായിരുന്നു.”

7:28b.MAT.007.028 ഈ വചനങ്ങളെ യേശു പറഞ്ഞു തീര്‍ന്നപ്പോള്‍ പുരുഷാരം അവന്റെ ഉപദേശത്തില്‍ വിസ്മയിച്ചു;

7:29b.MAT.007.029 അവരുടെ ശാസ്ത്രിമാരെപ്പോലെ അല്ല, അധികാരമുള്ളവനായിട്ടത്രേ അവന്‍ അവരോടു ഉപദേശിച്ചതു.

8

8:1b.MAT.008.001 അവന്‍ മലയില്‍നിന്നു ഇറങ്ങിവന്നാറെ വളരെ പുരുഷാരം അവനെ പിന്‍ തുടര്‍ന്നു.

8:2b.MAT.008.002 അപ്പോള്‍ ഒരു കുഷ്ഠരോഗി വന്നു അവനെ നമസ്കരിച്ചു കര്‍ത്താവേ, നിനക്കു മനസ്സുണ്ടെങ്കില്‍ എന്നെ ശുദ്ധമാക്കുവാന്‍ കഴിയും എന്നു പറഞ്ഞു.

8:3b.MAT.008.003 അവന്‍ കൈ നീട്ടി അവനെ തൊട്ടു“എനിക്കു മനസ്സുണ്ടു; നീ ശുദ്ധമാക” എന്നു പറഞ്ഞു; ഉടനെ കുഷ്ഠം മാറി അവന്‍ ശുദ്ധമായി.

8:4b.MAT.008.004 യേശു അവനോടു“നോകൂ, ആരോടും പറയരുതു; അവര്‍ക്കും സാക്ഷ്യത്തിന്നായി നീ ചെന്നു നിന്നെത്തന്നേ പുരോഹിതന്നു കാണിച്ചു, മോശെ കല്പിച്ച വഴിപാടു കഴിക്ക” എന്നു പറഞ്ഞു.

8:5b.MAT.008.005 അവന്‍ കഫര്‍ന്നഹൂമില്‍ എത്തിയപ്പോള്‍ ഒരു ശതാധിപന്‍ വന്നു അവനോടു

8:6b.MAT.008.006 കര്‍ത്താവേ, എന്റെ ബാല്യക്കാരന്‍ പക്ഷവാതം പിടിച്ചു കഠിനമായി വേദനപ്പെട്ടു വീട്ടില്‍ കിടക്കുന്നു എന്നു അപേക്ഷിച്ചു പറഞ്ഞു.

8:7b.MAT.008.007 അവന്‍ അവനോടു“ഞാന്‍ വന്നു അവനെ സൌഖ്യമാക്കും എന്നു പറഞ്ഞു.”

8:8b.MAT.008.008 അതിന്നു ശതാധിപന്‍ കര്‍ത്താവേ, നീ എന്റെ പുരെക്കകത്തു വരുവാന്‍ ഞാന്‍ യോഗ്യനല്ല; ഒരു വാക്കുമാത്രം കല്പിച്ചാല്‍ എന്റെ ബാല്യക്കാരന്നു സൌഖ്യം വരും.

8:9b.MAT.008.009 ഞാനും അധികാരത്തിന്‍ കീഴുള്ള മനുഷ്യന്‍ ആകുന്നു. എന്റെ കീഴില്‍ പടയാളികള്‍ ഉണ്ടു; ഞാന്‍ ഒരുവനോടുപോക എന്നു പറഞ്ഞാല്‍ പോകുന്നു; മറ്റൊരുത്തനോടുവരിക എന്നു പറഞ്ഞാല്‍ വരുന്നു; എന്റെ ദാസനോടുഇതു ചെയ്ക എന്നു പറഞ്ഞാല്‍ അവന്‍ ചെയ്യുന്നു എന്നു ഉത്തരം പറഞ്ഞു.

8:10b.MAT.008.010 അതു കേട്ടിട്ടു യേശു അതിശയിച്ചു, പിന്‍ ചെല്ലുന്നവരോടു പറഞ്ഞതു“യിസ്രായേലില്‍കൂടെ ഇത്ര വലിയ വിശ്വാസം കണ്ടിട്ടില്ല എന്നു ഞാന്‍ സത്യമായിട്ടു നിങ്ങളോടു പറയുന്നു.

8:11b.MAT.008.011 കിഴക്കുനിന്നും പടിഞ്ഞാറുനിന്നും അനേകര്‍ വന്നു അബ്രാഹാമിനോടും യിസ്ഹാക്കിനോടും യാക്കോബിനോടും കൂടെ സ്വര്‍ഗ്ഗരാജ്യത്തില്‍ പന്തിക്കിരിക്കും.

8:12b.MAT.008.012 രാജ്യത്തിന്റെ പുത്രന്മാരേയോ ഏറ്റവും പുറത്തുള്ള ഇരുളിലേക്കു തള്ളിക്കളയും; അവിടെ കരച്ചലും പല്ലുകടിയും ഉണ്ടാകും എന്നു ഞാന്‍ നിങ്ങളോടു പറയുന്നു.”

8:13b.MAT.008.013 പിന്നെ യേശു ശതാധിപനോടു“പോക, നീ വിശ്വസിച്ചതു പോലെ നിനക്കു ഭവിക്കട്ടെ” എന്നു പറഞ്ഞു. അ നാഴികയില്‍ തന്നേ അവന്റെ ബാല്യക്കാരന്നു സൌഖ്യം വന്നു.

8:14b.MAT.008.014 യേശു പത്രോസിന്റെ വീട്ടില്‍ വന്നാറെ അവന്റെ അമ്മാവിയമ്മ പനിപിടിച്ചു കിടക്കുന്നതു കണ്ടു.

8:15b.MAT.008.015 അവന്‍ അവളുടെ കൈതൊട്ടു പനി അവളെ വിട്ടു; അവള്‍ എഴുന്നേറ്റു അവര്‍ക്കും ശുശ്രൂഷ ചെയ്തു.

8:16b.MAT.008.016 വൈകുന്നേരം ആയപ്പോള്‍ പല ഭൂതഗ്രസ്തരെയും അവന്റെ അടുക്കല്‍ കൊണ്ടുവന്നു; അവന്‍ വാക്കുകൊണ്ടു ദുരാത്മാക്കളെ പുറത്താക്കി സകലദീനക്കാര്‍ക്കും സൌഖ്യം വരുത്തി.

8:17b.MAT.008.017 അവന്‍ നമ്മുടെ ബലഹീനതകളെ എടുത്തു വ്യാധികളെ ചുമന്നു എന്നു യെശയ്യാപ്രവാചകന്‍ പറഞ്ഞതു നിവൃത്തിയാകുവാന്‍ തന്നേ.

8:18b.MAT.008.018 എന്നാല്‍ യേശു തന്റെ ചുറ്റും വളരെ പുരുഷാരത്തെ കണ്ടാറെ അക്കരെക്കു പോകുവാന്‍ കല്പിച്ചു.

8:19b.MAT.008.019 അന്നു ഒരു ശാസ്ത്രി അവന്റെ അടുക്കല്‍ വന്നുഗുരോ, നീ എവിടെ പോയാലും ഞാന്‍ നിന്നെ അനുഗമിക്കാം എന്നു പറഞ്ഞു.

8:20b.MAT.008.020 യേശു അവനോടു“കുറുനരികള്‍ക്കു കുഴികളും ആകാശത്തിലെ പറവകള്‍ക്കു കൂടുകളും ഉണ്ടു; മനുഷ്യപുത്രന്നോ തലചായിപ്പാന്‍ ഇടം ഇല്ല എന്നു പറഞ്ഞു.”

8:21b.MAT.008.021 ശിഷ്യന്മാരില്‍ വേറൊരുത്തന്‍ അവനോടുകര്‍ത്താവേ, ഞാന്‍ മുമ്പെപോയി എന്റെ അപ്പനെ അടക്കം ചെയ്‍വാന്‍ അനുവാദം തരേണം എന്നുപറഞ്ഞു.

8:22b.MAT.008.022 യേശു അവനോടു“നീ എന്റെ പിന്നാലെ വരിക; മരിച്ചവര്‍ തങ്ങളുടെ മരിച്ചവരെ അടക്കം ചെയ്യട്ടെ” എന്നു പറഞ്ഞു.

8:23b.MAT.008.023 അവന്‍ ഒരു പടകില്‍ കയറിയപ്പോള്‍ അവന്റെ ശിഷ്യന്മാര്‍ കൂടെ ചെന്നു.

8:24b.MAT.008.024 പിന്നെ കടലില്‍ വലിയ ഔളം ഉണ്ടായിട്ടു പടകു തിരകളാല്‍ മുങ്ങുമാറായി; അവനോ ഉറങ്ങുകയായിരുന്നു.

8:25b.MAT.008.025 അവര്‍ അടുത്തുചെന്നുകര്‍ത്താവേ രക്ഷിക്കേണമേഞങ്ങള്‍ നശിച്ചുപോകുന്നു എന്നു പറഞ്ഞു അവനെ ഉണര്‍ത്തി.

8:26b.MAT.008.026 അവന്‍ അവരോടു“അല്പവിശ്വാസികളെ, നിങ്ങള്‍ ഭീരുക്കള്‍ ആകുവാന്‍ എന്തു” എന്നു പറഞ്ഞശേഷം എഴുന്നേറ്റു കാറ്റിനെയും കടലിനെയും ശാസിച്ചപ്പോള്‍ വലിയ ശാന്തതയുണ്ടായി.

8:27b.MAT.008.027 എന്നാറെ ആ മനുഷ്യര്‍ അതിശയിച്ചുഇവന്‍ എങ്ങനെയുള്ളവന്‍ ? കാറ്റും കടലും കൂടെ ഇവനെ അനുസരിക്കുന്നുവല്ലോ എന്നു പറഞ്ഞു.

8:28b.MAT.008.028 അവന്‍ അക്കരെ ഗദരേനരുടെ ദേശത്തു എത്തിയാറെ രണ്ടു ഭൂതഗ്രസ്തര്‍ ശവക്കല്ലറകളില്‍ നിന്നു പുറപ്പെട്ടു അവന്നു എതിരെ വന്നു; അവര്‍ അത്യുഗ്രന്മാര്‍ ആയിരുന്നതുകൊണ്ടു ആര്‍ക്കും ആ വഴി നടന്നുകൂടാഞ്ഞു.

8:29b.MAT.008.029 അവര്‍ നിലവിളിച്ചുദൈവപുത്രാ, ഞങ്ങള്‍ക്കും നിനക്കും തമ്മില്‍ എന്തു? സമയത്തിന്നു മുമ്പെ ഞങ്ങളെ ദണ്ഡിപ്പിപ്പാന്‍ ഇവിടെ വന്നുവോ എന്നു പറഞ്ഞു.

8:30b.MAT.008.030 അവര്‍ക്കകലെ ഒരു വലിയ പന്നിക്കൂട്ടം മേഞ്ഞുകൊണ്ടിരുന്നു.

8:31b.MAT.008.031 ഭൂതങ്ങള്‍ അവനോടുഞങ്ങളെ പുറത്താക്കുന്നു എങ്കില്‍ പന്നിക്കൂട്ടത്തിലേക്കു അയക്കേണം എന്നു അപേക്ഷിച്ചു

8:32b.MAT.008.032 “പൊയ്ക്കൊള്‍വിന്‍ ” എന്നു അവന്‍ അവരോടു പറഞ്ഞു; അവര്‍ പുറപ്പെട്ടു പന്നികളിലേക്കു ചെന്നു; ആ കൂട്ടം എല്ലാം കടുന്തൂക്കത്തൂടെ കടലിലേക്കു പാഞ്ഞു വെള്ളത്തില്‍ മുങ്ങി ചത്തു.

8:33b.MAT.008.033 മേയക്കുന്നവര്‍ ഔടി പട്ടണത്തില്‍ ചെന്നു സകലവും ഭൂതഗ്രസ്ഥരുടെ വസ്തുതയും അറിയിച്ചു.

8:34b.MAT.008.034 ഉടനെ പട്ടണം എല്ലാം പുറപ്പെട്ടു യേശുവിന്നു എതിരെ ചെന്നു; അവനെ കണ്ടാറെ തങ്ങളുടെ അതിര്‍ വിട്ടു പോകേണമെന്നു അപേക്ഷിച്ചു.

9

9:1b.MAT.009.001 അവന്‍ പടകില്‍ കയറി ഇക്കരെക്കു കടന്നു സ്വന്തപട്ടണത്തില്‍ എത്തി.

9:2b.MAT.009.002 അവിടെ ചിലര്‍ കിടക്കമേല്‍ കിടക്കുന്ന ഒരു പക്ഷവാതക്കാരനെ അവന്റെ അടുക്കല്‍ കൊണ്ടുവന്നു; യേശു അവരുടെ വിശ്വാസം കണ്ടു പക്ഷവാതക്കാരനോടു“മകനേ, ധൈര്യമായിരിക്ക; നിന്റെ പാപങ്ങള്‍ മോചിച്ചു തന്നിരിക്കുന്നു” എന്നു പറഞ്ഞു.

9:3b.MAT.009.003 എന്നാല്‍ ശാസ്ത്രിമാരില്‍ ചിലര്‍ഇവന്‍ ദൈവദൂഷണം പറയുന്നു എന്നു ഉള്ളംകൊണ്ടു പറഞ്ഞു.

9:4b.MAT.009.004 യേശുവോ അവരുടെ നിരൂപണം ഗ്രഹിച്ചു“നിങ്ങള്‍ ഹൃദയത്തില്‍ ദോഷം നിരൂപിക്കുന്നതു എന്തു? നിന്റെ പാപങ്ങള്‍ മോചിച്ചുതന്നിരിക്കുന്നു.

9:5b.MAT.009.005 എന്നു പറയുന്നതോ, എഴുന്നേറ്റു നടക്ക എന്നു പറയുന്നതോ, ഏതാകുന്നു എളുപ്പം” എന്നു ചോദിച്ചു.

9:6b.MAT.009.006 എങ്കിലും ഭൂമിയില്‍ പാപങ്ങളെ മോചിപ്പാന്‍ മനുഷ്യപുത്രന്നു അധികാരം ഉണ്ടു എന്നു നിങ്ങള്‍ അറിയേണ്ടതിന്നു-അവന്‍ പക്ഷവാതക്കാരനോടു“എഴുന്നേറ്റു, കിടക്ക എടുത്തു വീട്ടില്‍ പോക” എന്നു പറഞ്ഞു.

9:7b.MAT.009.007 അവന്‍ എഴുന്നേറ്റു വീട്ടില്‍ പോയി.

9:8b.MAT.009.008 പുരുഷാരം അതു കണ്ടു ഭയപ്പെട്ടു മനുഷ്യര്‍ക്കും ഇങ്ങനെയുള്ള അധികാരം കൊടുത്ത ദൈവത്തെ മഹത്വപ്പെടുത്തി.

9:9b.MAT.009.009 യേശു അവിടെനിന്നു പോകുമ്പോള്‍ മത്തായി എന്നു പേരുള്ള ഒരു മനുഷ്യന്‍ ചുങ്കസ്ഥലത്തു ഇരിക്കുന്നതു കണ്ടു“എന്നെ അനുഗമിക്ക” എന്നു അവനോടു പറഞ്ഞു; അവന്‍ എഴുന്നേറ്റു അവനെ അനുഗമിച്ചു.

9:10b.MAT.009.010 അവന്‍ വീട്ടില്‍ ഭക്ഷണത്തിന്നു ഇരിക്കുമ്പോള്‍ വളരെ ചുങ്കക്കാരും പാപികളും വന്നു യേശുവിനോടും അവന്റെ ശിഷ്യന്മാരോടും കൂടെ പന്തിയില്‍ ഇരുന്നു.

9:11b.MAT.009.011 പരീശന്മാര്‍ അതു കണ്ടു അവന്റെ ശിഷ്യന്മാരോടുനിങ്ങളുടെ ഗുരു ചുങ്കക്കാരോടും പാപികളോടും കൂടെ ഭക്ഷിക്കുന്നതു എന്തു എന്നു ചോദിച്ചു.

9:12b.MAT.009.012 യേശു അതു കേട്ടാറെ“ദീനക്കാര്‍ക്കല്ലാതെ സൌഖ്യമുള്ളവര്‍ക്കും വൈദ്യനെക്കൊണ്ടു ആവശ്യമില്ല.

9:13b.MAT.009.013 യാഗത്തിലല്ല കരുണയില്‍ അത്രേ ഞാന്‍ പ്രസാദിക്കുന്നു എന്നുള്ളതു എന്തു എന്നു പോയി പഠിപ്പിന്‍ . ഞാന്‍ നീതിമാന്മാരെ അല്ല പാപികളെ അത്രേ വിളിപ്പാന്‍ വന്നതു” എന്നു പറഞ്ഞു.

9:14b.MAT.009.014 യോഹന്നാന്റെ ശിഷ്യന്മാര്‍ അവന്റെ അടുക്കല്‍ വന്നുഞങ്ങളും പരീശന്മാരും വളരെ ഉപവസിക്കുന്നു; നിന്റെ ശിഷ്യന്മാര്‍ ഉപവസിക്കാത്തതു എന്തു എന്നു ചോദിച്ചു.

9:15b.MAT.009.015 യേശു അവരോടു പറഞ്ഞതു“മണവാളന്‍ കൂടെയുള്ളപ്പോള്‍ തോഴ്മക്കാര്‍ക്കും ദുഃഖിപ്പാന്‍ കഴികയില്ല; മണവാളന്‍ പിരിഞ്ഞുപോകേണ്ടുന്ന നാള്‍ വരും; അന്നു അവര്‍ ഉപവസിക്കും.

9:16b.MAT.009.016 കോടിത്തുണിക്കണ്ടം ആരും പഴയ വസ്ത്രത്തില്‍ ചേര്‍ത്തു തുന്നുമാറില്ല; തുന്നിച്ചേര്‍ത്താല്‍ അതു കൊണ്ടു വസ്ത്രം കീറും; ചീന്തല്‍ ഏറ്റവും വല്ലാതെയായി തീരും.

9:17b.MAT.009.017 പുതു വീഞ്ഞു പഴയ തുരുത്തിയില്‍ പകരുമാറുമില്ല; പകര്‍ന്നാല്‍ തുരുത്തി പൊളിഞ്ഞു വീഞ്ഞു ഒഴുകിപ്പോകും; തുരുത്തിയും നശിച്ചുപോകും. പുതുവീഞ്ഞു പുതിയ തുരുത്തിയിലേ പകര്‍ന്നു വെക്കയുള്ളു; അങ്ങനെ രണ്ടും ഭദ്രമായിരിക്കും.”

9:18b.MAT.009.018 അവന്‍ ഇങ്ങനെ അവരോടു സംസാരിച്ചു കൊണ്ടിരിക്കുമ്പോള്‍ ഒരു പ്രമാണി വന്നു അവനെ നമസ്കരിച്ചുഎന്റെ മകള്‍ ഇപ്പോള്‍ തന്നേ കഴിഞ്ഞുപോയി; എങ്കിലും നീ വന്നു അവളുടെമേല്‍ കൈ വെച്ചാല്‍ അവള്‍ ജീവിക്കും എന്നു പറഞ്ഞു.

9:19b.MAT.009.019 യേശു എഴുന്നേറ്റു ശിഷ്യന്മാരുമായി അവന്റെ കൂടെ ചെന്നു.

9:20b.MAT.009.020 അന്നു പന്ത്രണ്ടു സംവത്സരമായിട്ടു രക്തസ്രവമുള്ളോരു സ്ത്രീ

9:21b.MAT.009.021 അവന്റെ വസ്ത്രം മാത്രം ഒന്നു തൊട്ടാല്‍ എനിക്കു സൌഖ്യം വരും എന്നു ഉള്ളംകൊണ്ടു പറഞ്ഞു, പിറകില്‍ വന്നു അവന്റെ വസ്ത്രത്തിന്റെ തൊങ്ങല്‍ തൊട്ടു.

9:22b.MAT.009.022 യേശു തിരിഞ്ഞു അവളെ കണ്ടപ്പോള്‍“മകളെ, ധൈര്യപ്പെടുക; നിന്റെ വിശ്വാസം നിന്നെ രക്ഷിച്ചു” എന്നു പറഞ്ഞു; ആ നാഴികമുതല്‍ സ്ത്രീക്കു സൌഖ്യം വന്നു.

9:23b.MAT.009.023 പിന്നെ യേശു പ്രമാണിയുടെ വീട്ടില്‍ കടന്നു, കുഴലൂതുന്നവരെയും ആരവാരക്കൂട്ടത്തെയും കണ്ടിട്ടു

9:24b.MAT.009.024 “മാറിപ്പോകുവിന്‍ ; ബാല മരിച്ചില്ലല്ലോ ഉറങ്ങുന്നത്രേ” എന്നു പറഞ്ഞു; അവരോ അവനെ പരിഹസിച്ചു.

9:25b.MAT.009.025 അവന്‍ പുരുഷാരത്തെ പുറത്താക്കി അകത്തു കടന്നു ബാലയുടെ കൈപിടിച്ചു, ബാല എഴുന്നേറ്റു.

9:26b.MAT.009.026 ഈ വര്‍ത്തമാനം ആ ദേശത്തു ഒക്കെയും പരന്നു.

9:27b.MAT.009.027 യേശു അവിടെനിന്നു പോകുമ്പോള്‍ രണ്ടു കുരുടന്മാര്‍ദാവീദ് പുത്രാ, ഞങ്ങളോടു കരുണ തോന്നേണമേ എന്നു നിലവിളിച്ചുകൊണ്ടു പിന്തുടര്‍ന്നു.

9:28b.MAT.009.028 അവന്‍ വീട്ടില്‍ എത്തിയപ്പോള്‍ കുരുടന്മാര്‍ അവന്റെ അടുക്കല്‍ വന്നു. “ഇതു ചെയ്‍വാന്‍ എനിക്കു കഴിയും എന്നു വിശ്വസിക്കുന്നുവോ” എന്നു യേശു ചോദിച്ചതിന്നുഉവ്വു, കര്‍ത്താവേ എന്നു അവര്‍ പറഞ്ഞു.

9:29b.MAT.009.029 അവന്‍ അവരുടെ കണ്ണു തൊട്ടു“നിങ്ങളുടെ വിശ്വാസം പോലെ നിങ്ങള്‍ക്കു ഭവിക്കട്ടെ” എന്നു പറഞ്ഞു; ഉടനെ അവരുടെ കണ്ണു തുറന്നു.

9:30b.MAT.009.030 പിന്നെ യേശു“നോക്കുവിന്‍ ; ആരും അറിയരുതു എന്നു അമര്‍ച്ചയായി കല്പിച്ചു.”

9:31b.MAT.009.031 അവരോ പുറപ്പെട്ടു ആ ദേശത്തിലൊക്കെയും അവന്റെ ശ്രുതിയെ പരത്തി.

9:32b.MAT.009.032 അവര്‍ പോകുമ്പോള്‍ ചിലര്‍ ഭൂതഗ്രസ്തനായോരു ഊമനെ അവന്റെ അടുക്കല്‍ കൊണ്ടുവന്നു.

9:33b.MAT.009.033 അവന്‍ ഭൂതത്തെ പുറത്താക്കിയ ശേഷം ഊമന്‍ സംസാരിച്ചുയിസ്രായേലില്‍ ഇങ്ങനെ ഒരുനാളും കണ്ടിട്ടില്ല എന്നു പുരുഷാരം അതിശയിച്ചു.

9:34b.MAT.009.034 പരീശന്മാരോഇവന്‍ ഭൂതങ്ങളുടെ തലവനെക്കൊണ്ടു ഭൂതങ്ങളെ പുറത്താക്കുന്നു എന്നു പറഞ്ഞു.

9:35b.MAT.009.035 യേശു പട്ടണംതോറും ഗ്രാമംതോറും സഞ്ചരിച്ചു അവരുടെ പള്ളികളില്‍ ഉപദേശിച്ചു രാജ്യത്തിന്റെ സുവിശേഷം പ്രസംഗിക്കയും സകലവിധദീനവും വ്യാധിയും സൌഖ്യമാക്കുകയും ചെയ്തു.

9:36b.MAT.009.036 അവന്‍ പുരുഷാരത്തെ ഇടയനില്ലാത്ത ആടുകളെപ്പോലെ കുഴഞ്ഞവരും ചിന്നിയവരുമായി കണ്ടിട്ടു അവരെക്കുറിച്ചു മനസ്സലിഞ്ഞു, തന്റെ ശിഷ്യന്മാരോടു

9:37b.MAT.009.037 “കൊയ്ത്തു വളരെ ഉണ്ടു സത്യം, വേലക്കാരോ ചുരുക്കം;

9:38b.MAT.009.038 ആകയാല്‍ കൊയ്ത്തിന്റെ യജമാനനോടു കൊയ്ത്തിലേക്കു വേലക്കാരെ അയക്കേണ്ടതിന്നു യാചിപ്പിന്‍ ” എന്നു പറഞ്ഞു.

10

10:1b.MAT.010.001 അനന്തരം അവന്‍ തന്റെ പന്ത്രണ്ടു ശിഷ്യന്മാരെയും അടുക്കല്‍ വിളിച്ചു, അശുദ്ധാത്മാക്കളെ പുറത്താക്കുവാനും സകലവിധ ദീനവും വ്യാധിയും പൊറുപ്പിപ്പാനും അവര്‍ക്കും അധികാരം കൊടുത്തു.

10:2b.MAT.010.002 പന്ത്രണ്ടു അപ്പൊസ്തലന്മാരുടെ പേരാവിതുഒന്നാമന്‍ പത്രൊസ് എന്നു പേരുള്ള ശിമോന്‍ , അവന്റെ സഹോദരന്‍ അന്ത്രെയാസ്, സെബെദിയുടെ മകന്‍ യാക്കോബ്,

10:3b.MAT.010.003 അവന്റെ സഹോദരന്‍ യോഹന്നാന്‍ , ഫിലിപ്പൊസ്, ബര്‍ത്തൊലൊമായി, തോമസ്, ചുങ്കക്കാരന്‍ മത്തായി, അല്ഫായുടെ മകന്‍ യാക്കോബ്,

10:4b.MAT.010.004 തദ്ദായി, ശിമോന്‍ , യേശുവിനെ കാണിച്ചുകൊടുത്ത ഈസ്കര്യോത്താ യൂദാ.

10:5b.MAT.010.005 ഈ പന്ത്രണ്ടുപേരെയും യേശു അയക്കുമ്പോള്‍ അവരോടു ആജ്ഞാപിച്ചതെന്തെന്നാല്‍“ജാതികളുടെ അടുക്കല്‍ പോകാതെയും ശമര്യരുടെ പട്ടണത്തില്‍ കടക്കാതെയും

10:6b.MAT.010.006 യിസ്രായേല്‍ ഗൃഹത്തിലെ കാണാതെ പോയ ആടുകളുടെ അടുക്കല്‍ തന്നേ ചെല്ലുവിന്‍ .

10:7b.MAT.010.007 നിങ്ങള്‍ പോകുമ്പോള്‍സ്വര്‍ഗ്ഗരാജ്യം സമീപിച്ചിരിക്കുന്നു എന്നു ഘോഷിപ്പിന്‍ .

10:8b.MAT.010.008 രോഗികളെ സൌഖ്യമാക്കുവിന്‍ ; മരിച്ചവരെ ഉയിര്‍പ്പിപ്പിന്‍ ; കുഷ്ഠരോഗികളെ ശുദ്ധമാക്കുവിന്‍ ; ഭൂതങ്ങളെ പുറത്താക്കുവിന്‍ ; സൌജന്യമായി നിങ്ങള്‍ക്കു ലഭിച്ചു സൌജന്യമായി കൊടുപ്പിന്‍ .

10:9b.MAT.010.009 മടിശ്ശീലയില്‍ പൊന്നും വെള്ളിയും ചെമ്പും

10:10b.MAT.010.010 വഴിക്കു പൊക്കണവും രണ്ടു ഉടുപ്പും ചെരിപ്പും വടിയും കരുതരുതു; വേലക്കാരന്‍ തന്റെ ആഹാരത്തിന്നു യോഗ്യനല്ലോ

10:11b.MAT.010.011 ഏതു പട്ടണത്തിലോ ഗ്രാമത്തിലോ കടക്കുമ്പോള്‍ അവിടെ യോഗ്യന്‍ ആര്‍ എന്നു അന്വേഷിപ്പിന്‍ ; പുറപ്പെടുവോളം അവിടത്തന്നേ പാര്‍പ്പിന്‍ .

10:12b.MAT.010.012 ആ വീട്ടില്‍ ചെല്ലുമ്പോള്‍ അതിന്നു വന്ദനം പറവിന്‍ .

10:13b.MAT.010.013 വീട്ടിന്നു യോഗ്യതയുണ്ടെങ്കില്‍ നിങ്ങളുടെ സമാധാനം അതിന്മേല്‍ വരട്ടെ; യോഗ്യതയില്ല എന്നു വരികില്‍ സമാധാനം നിങ്ങളിലേക്കു മടങ്ങിപ്പോരട്ടെ.

10:14b.MAT.010.014 ആരെങ്കിലും നിങ്ങളെ കൈക്കൊള്ളാതെയും നിങ്ങളുടെ വചനങ്ങളെ കേള്‍ക്കാതെയുമിരുന്നാല്‍ ആ വീടോ പട്ടണമോ വിട്ടു പോകുമ്പോള്‍ നിങ്ങളുടെ കാലിലെ പൊടി തട്ടിക്കളവിന്‍ .

10:15b.MAT.010.015 ന്യായവിധിദിവസത്തില്‍ ആ പട്ടണത്തെക്കാള്‍ സൊദോമ്യരുടേയും ഗമോര്യരുടെയും ദേശത്തിന്നു സഹിക്കാവതാകും എന്നു ഞാന്‍ സത്യമായിട്ടു നിങ്ങളോടു പറയുന്നു.

10:16b.MAT.010.016 ചെന്നായ്ക്കളുടെ നടുവില്‍ ആടിനെപ്പോലെ ഞാന്‍ നിങ്ങളെ അയക്കുന്നു. ആകയാല്‍ പാമ്പിനെപ്പോലെ ബുദ്ധിയുള്ളവരും പ്രാവിനെപ്പോലെ കളങ്കമില്ലാത്തവരും ആയിരിപ്പിന്‍ .

10:17b.MAT.010.017 മനുഷ്യരെ സൂക്ഷിച്ചുകൊള്‍വിന്‍ ; അവര്‍ നിങ്ങളെ ന്യായാധിപസഭകളില്‍ ഏല്പിക്കയും തങ്ങളുടെ പള്ളികളില്‍വെച്ചു ചമ്മട്ടികൊണ്ടു അടിക്കയും

10:18b.MAT.010.018 എന്റെ നിമിത്തം നാടുവാഴികള്‍ക്കും രാജാക്കന്മാര്‍ക്കും മുമ്പില്‍ കൊണ്ടുപോകയും ചെയ്യും; അതു അവര്‍ക്കും ജാതികള്‍ക്കും ഒരു സാക്ഷ്യം ആയിരിക്കും.

10:19b.MAT.010.019 എന്നാല്‍ നിങ്ങളെ ഏല്പിക്കുമ്പോള്‍ എങ്ങനെയോ എന്തോ പറയേണ്ടു എന്നു വിചാരപ്പെടേണ്ടാ; പറവാനുള്ളതു ആ നാഴികയില്‍ തന്നേ നിങ്ങള്‍ക്കു ലഭിക്കും.

10:20b.MAT.010.020 പറയുന്നതു നിങ്ങള്‍ അല്ല, നിങ്ങളില്‍ പറയുന്ന നിങ്ങളുടെ പിതാവിന്റെ ആത്മാവത്രേ.

10:21b.MAT.010.021 സഹോദരന്‍ സഹോദരനെയും അപ്പന്‍ മകനെയും മരണത്തിന്നു ഏല്പിക്കും; അമ്മയപ്പന്മാര്‍ക്കും എതിരായി മക്കള്‍ എഴുന്നേറ്റു അവരെ കൊല്ലിക്കും.

10:22b.MAT.010.022 എന്റെ നാമം നിമിത്തം എല്ലാവരും നിങ്ങളെ പകെക്കും; അവസാനത്തോളം സഹിച്ചുനിലക്കുന്നവനോ രക്ഷിക്കപ്പെടും.

10:23b.MAT.010.023 എന്നാല്‍ ഒരു പട്ടണത്തില്‍ നിങ്ങളെ ഉപദ്രവിച്ചാല്‍ മറ്റൊന്നിലേക്കു ഔടിപ്പോകുവിന്‍ . മനുഷ്യപുത്രന്‍ വരുവോളം നിങ്ങള്‍ യിസ്രായേല്‍ പട്ടണങ്ങളെ സഞചരിച്ചു തീരുകയില്ല എന്നു ഞാന്‍ സത്യമായിട്ടു നിങ്ങളോടു പറയുന്നു.

10:24b.MAT.010.024 ശിഷ്യന്‍ ഗുരുവിന്മീതെയല്ല; ദാസന്‍ യജമാനന്നു മീതെയുമല്ല;

10:25b.MAT.010.025 ഗുരുവിനെപ്പോലെയാകുന്നതു ശിഷ്യന്നു മതി; യജമാനനെപ്പോലെയാകുന്നതു ദാസന്നും മതി. അവര്‍ വീട്ടുടയവനെ ബെയെത്സെബൂല്‍ എന്നു വിളിച്ചു എങ്കില്‍ വീട്ടുകാരെ എത്ര അധികം?

10:26b.MAT.010.026 അതു കൊണ്ടു അവരെ ഭയപ്പെടേണ്ടാ; മറെച്ചുവെച്ചതു ഒന്നും വെളിപ്പെടാതെയും ഗൂഢമായതു ഒന്നും അറിയാതെയും ഇരിക്കുകയില്ല.

10:27b.MAT.010.027 ഞാന്‍ ഇരുട്ടത്തു നിങ്ങളോടു പറയുന്നതു വെളിച്ചത്തു പറവിന്‍ ; ചെവിയില്‍ പറഞ്ഞുകേള്‍ക്കുന്നതു പുരമുകളില്‍നിന്നു ഘോഷിപ്പിന്‍ .

10:28b.MAT.010.028 ദേഹിയെ കൊല്ലുവാന്‍ കഴിയാതെ ദേഹത്തെ കൊല്ലുന്നവരെ ഭയപ്പെടേണ്ടാ; ദേഹിയെയും ദേഹത്തെയും നരകത്തില്‍ നശിപ്പിപ്പാന്‍ കഴിയുന്നവനെ തന്നേ ഭയപ്പെടുവിന്‍ .

10:29b.MAT.010.029 കാശിന്നു രണ്ടു കുരികില്‍ വില്‍ക്കുന്നില്ലയോ? അവയില്‍ ഒന്നുപോലും നിങ്ങളുടെ പിതാവു സമ്മതിക്കാതെ നിലത്തു വീഴുകയില്ല.

10:30b.MAT.010.030 എന്നാല്‍ നിങ്ങളുടെ തലയിലെ രോമവും എല്ലാം എണ്ണപ്പെട്ടിരിക്കുന്നു.

10:31b.MAT.010.031 ആകയാല്‍ ഭയപ്പെടേണ്ടാ; ഏറിയ കുരികിലുകളെക്കാളും നിങ്ങള്‍ വിശേഷതയുള്ളവരല്ലോ.

10:32b.MAT.010.032 മനുഷ്യരുടെ മുമ്പില്‍ എന്നെ ഏറ്റുപറയുന്ന ഏവനെയും സ്വര്‍ഗ്ഗസ്ഥനായ എന്റെ പിതാവിന്‍ മുമ്പില്‍ ഞാനും ഏറ്റുപറയും.

10:33b.MAT.010.033 മനുഷ്യരുടെ മുമ്പില്‍ എന്നെ തള്ളിപ്പറയുന്നവനെയോ എന്റെ പിതാവിന്‍ മുമ്പില്‍ ഞാനും തള്ളിപ്പറയും.

10:34b.MAT.010.034 ഞാന്‍ ഭൂമിയില്‍ സമാധാനം വരുത്തുവാന്‍ വന്നു എന്നു നിരൂപിക്കരുതു; സമാധാനം അല്ല വാള്‍ അത്രേ വരുത്തുവാന്‍ ഞാന്‍ വന്നതു.

10:35b.MAT.010.035 മനുഷ്യനെ തന്റെ അപ്പനോടും മകളെ അമ്മയോടും മരുമകളെ അമ്മാവിയമ്മയോടും ഭേദിപ്പിപ്പാനത്രേ ഞാന്‍ വന്നതു.

10:36b.MAT.010.036 മനുഷ്യന്റെ വീട്ടുകാര്‍ തന്നേ അവന്റെ ശത്രുക്കള്‍ ആകും.

10:37b.MAT.010.037 എന്നെക്കാള്‍ അധികം അപ്പനേയോ അമ്മയേയോ പ്രിയപ്പെടുന്നവന്‍ എനിക്കു യോഗ്യനല്ല; എന്നെക്കാള്‍ അധികം മകനെയോ മകളെയോ പ്രിയപ്പെടുന്നവന്‍ എനിക്കു യോഗ്യനല്ല.

10:38b.MAT.010.038 തന്റെ ക്രൂശു എടുത്തു എന്നെ അനുഗമിക്കാത്തവനും എനിക്കു യോഗ്യനല്ല.

10:39b.MAT.010.039 തന്റെ ജീവനെ കണ്ടെത്തിയവന്‍ അതിനെ കളയും; എന്റെ നിമിത്തം തന്റെ ജീവനെ കളഞ്ഞവന്‍ അതിനെ കണ്ടെത്തും.

10:40b.MAT.010.040 നിങ്ങളെ കൈക്കൊള്ളുന്നവന്‍ എന്നെ കൈക്കൊള്ളുന്നു; എന്നെ കൈക്കൊള്ളുന്നവന്‍ എന്നെ അയച്ചവനെ കൈക്കൊള്ളുന്നു.

10:41b.MAT.010.041 പ്രവാചകന്‍ എന്നുവെച്ചു പ്രവാചകനെ കൈക്കൊള്ളുന്നവന്നു പ്രവാചകന്റെ പ്രതിഫലം ലഭിക്കും. നീതിമാന്‍ എന്നുവെച്ചു നീതിമാനെ കൈക്കൊള്ളുന്നവന്നു നീതിമാന്റെ പ്രതിഫലം ലഭിക്കും.

10:42b.MAT.010.042 ശിഷ്യന്‍ എന്നു വെച്ചു ഈ ചെറിയവരില്‍ ഒരുത്തന്നു ഒരു പാനപാത്രം തണ്ണീര്‍ മാത്രം കുടിപ്പാന്‍ കൊടുക്കുന്നവന്നു പ്രതിഫലം കിട്ടാതെ പോകയില്ല എന്നു ഞാന്‍ സത്യമായിട്ടു നിങ്ങളോടു പറയുന്നു.”

11

11:1b.MAT.011.001 യേശു തന്റെ പന്ത്രണ്ടു ശിഷ്യന്മാരോടു കല്പിച്ചു തീര്‍ന്നശേഷം അതതു പട്ടണങ്ങളില്‍ ഉപദേശിപ്പാനും പ്രസംഗിപ്പാനും അവിടെ നിന്നു പുറപ്പെട്ടുപോയി.

11:2b.MAT.011.002 യോഹന്നാന്‍ കാരാഗൃഹത്തില്‍വെച്ചു, ക്രിസ്തുവിന്റെ പ്രവൃത്തികളെക്കുറിച്ചു കേട്ടിട്ടു തന്റെ ശിഷ്യന്മാരെ അയച്ചു;

11:3b.MAT.011.003 വരുവാനുള്ളവന്‍ നീയോ, ഞങ്ങള്‍ മറ്റൊരുവനെ കാത്തിരിക്കയോ എന്നു അവര്‍ മുഖാന്തരം അവനോടു ചോദിച്ചു.

11:4b.MAT.011.004 യേശു അവരോടു“കുരുടര്‍ കാണുന്നു; മുടന്തര്‍ നടക്കുന്നു; കുഷ്ഠരോഗികള്‍ ശുദ്ധരായിത്തീരുന്നു; ചെകിടര്‍ കേള്‍ക്കുന്നു; മരിച്ചവര്‍ ഉയിര്‍ക്കുംന്നു; ദരിദ്രരോടു സുവിശേഷം അറിയിക്കുന്നു

11:5b.MAT.011.005 എന്നിങ്ങനെ നിങ്ങള്‍ കേള്‍ക്കയും കാണുകയും ചെയ്യുന്നതു യോഹന്നാനെ ചെന്നു അറിയിപ്പിന്‍ .

11:6b.MAT.011.006 എന്നാല്‍ എങ്കല്‍ ഇടറിപ്പോകാത്തവന്‍ എല്ലാം ഭാഗ്യവാന്‍ ” എന്നുത്തരം പറഞ്ഞു.

11:7b.MAT.011.007 അവര്‍ പോയ ശേഷം യേശു യോഹന്നാനെക്കുറിച്ചു പുരുഷാരത്തോടു പറഞ്ഞുതുടങ്ങിയതു“നിങ്ങള്‍ എന്തു കാണ്മാന്‍ മരുഭൂമിയിലേക്കു പോയി? കാറ്റിനാല്‍ ഉലയുന്ന ഔടയോ?

11:8b.MAT.011.008 അല്ല, എന്തുകാണ്മാന്‍ പോയി? മാര്‍ദ്ദവവസ്ത്രം ധരിച്ച മനുഷ്യനെയോ? മാര്‍ദ്ദവ വസ്ത്രം ധരിക്കുന്നവര്‍ രാജഗൃഹങ്ങളിലല്ലോ.

11:9b.MAT.011.009 അല്ല, എന്തിന്നു പോയി? ഒരു പ്രവാചകനെ കാണ്മാനോ? അതെ, പ്രവാചകനിലും മികെച്ചവനെ തന്നേ എന്നു ഞാന്‍ നിങ്ങളോടു പറയുന്നു.

11:10b.MAT.011.010 “ഞാന്‍ എന്റെ ദൂതനെ നിനക്കു മുമ്പായി അയക്കുന്നു; അവന്‍ നിന്റെ മുമ്പില്‍ നിനക്കു വഴി ഒരുക്കും” എന്നു എഴുതപ്പെട്ടിരിക്കുന്നവന്‍ അവന്‍ തന്നേ.

11:11b.MAT.011.011 സത്രീകളില്‍ നിന്നു ജനിച്ചവരില്‍ യോഹന്നാന്‍ സ്നാപകനെക്കാള്‍ വലിയവന്‍ ആരും എഴുന്നേറ്റിട്ടില്ല; സ്വര്‍ഗ്ഗരാജ്യത്തില്‍ ഏറ്റവും ചെറിയവനോ അവനിലും വലിയവന്‍ എന്നു ഞാന്‍ സത്യമായിട്ടു നിങ്ങളോടു പറയുന്നു.

11:12b.MAT.011.012 യോഹന്നാന്‍ സ്നാപകന്റെ നാളുകള്‍ മുതല്‍ ഇന്നേവരെ സ്വര്‍ഗ്ഗരാജ്യത്തെ ബലാല്‍ക്കാരം ചെയ്യുന്നു; ബലാല്‍ക്കാരികള്‍ അതിനെ പിടിച്ചടക്കുന്നു.

11:13b.MAT.011.013 സകല പ്രവാചകന്മാരും ന്യായപ്രമാണവും യോഹന്നാന്‍ വരെ പ്രവചിച്ചു.

11:14b.MAT.011.014 നിങ്ങള്‍ക്കു പരിഗ്രഹിപ്പാന്‍ മനസ്സുണ്ടെങ്കില്‍ വരുവാനുള്ള ഏലിയാവു അവന്‍ തന്നേ.

11:15b.MAT.011.015 കേള്‍പ്പാന്‍ ചെവിയുള്ളവര്‍ കേള്‍ക്കട്ടെ.

11:16b.MAT.011.016 എന്നാല്‍ ഈ തലമുറയെ ഏതിനോടു ഉപമിക്കേണ്ടു? ചന്തസ്ഥലങ്ങളില്‍ ഇരുന്നു ചങ്ങാതികളോടു

11:17b.MAT.011.017 ഞങ്ങള്‍ നിങ്ങള്‍ക്കായി കുഴലൂതി, നിങ്ങള്‍ നൃത്തംചെയ്തില്ല; ഞങ്ങള്‍ വിലാപം പാടി, നിങ്ങള്‍ മാറത്തടിച്ചില്ല; എന്നു വിളിച്ചുപറയുന്ന കുട്ടികളോടു അതു തുല്യം.

11:18b.MAT.011.018 യോഹന്നാന്‍ തിന്നുകയും കുടിക്കുകയും ചെയ്യാത്തവനായി വന്നു; അവന്നു ഭൂതമുണ്ടെന്നു അവര്‍ പറയുന്നു.

11:19b.MAT.011.019 മുനഷ്യപുത്രന്‍ തിന്നും കുടിച്ചുംകൊണ്ടു വന്നു; തിന്നിയും കുടിയനുമായ മനുഷ്യന്‍ ; ചുങ്കക്കാരുടെയും പാപികളുടെയും സ്നേഹിതന്‍ എന്നു അവര്‍ പറയുന്നു; ജ്ഞാനമോ തന്റെ പ്രവൃത്തികളാല്‍ നീതീകരിക്കപ്പെട്ടിരിക്കുന്നു.”

11:20b.MAT.011.020 പിന്നെ അവന്‍ തന്റെ വീര്യപ്രവൃത്തികള്‍ മിക്കതും നടന്ന പട്ടണങ്ങള്‍ മാനസാന്തരപ്പെടായ്കയാല്‍ അവയെ ശാസിച്ചുതുടങ്ങി

11:21b.MAT.011.021 “കോരസീനേ, നിനക്കു ഹാ കഷ്ടം; ബേത്ത് സയിദേ, നിനക്കു ഹാ കഷ്ടം; നിങ്ങളില്‍ നടന്ന വീര്യപ്രവൃത്തികള്‍ സോരിലും സീദോനിലും നടന്നിരുന്നു എങ്കില്‍ അവര്‍ പണ്ടുതന്നേ രട്ടിലും വെണ്ണീറിലും മാനസാന്തരപ്പെടുമായിരുന്നു.

11:22b.MAT.011.022 എന്നാല്‍ ന്യായവിധിദിവസത്തില്‍ നിങ്ങളെക്കാള്‍ സോരിന്നും സീദോന്നും സഹിക്കാവതാകും എന്നു ഞാന്‍ നിങ്ങളോടു പറയുന്നു.

11:23b.MAT.011.023 നീയോ കഫര്‍ന്നഹൂമേ, സ്വര്‍ഗ്ഗത്തോളം ഉയര്‍ന്നിരിക്കുമോ? നീ പാതാളംവരെ താണുപോകും; നിന്നില്‍ നടന്ന വീര്യപ്രവൃത്തികള്‍ സൊദോമില്‍ നടന്നിരുന്നു എങ്കില്‍ അതു ഇന്നുവരെ നിലക്കുമായിരുന്നു.

11:24b.MAT.011.024 എന്നാല്‍ ന്യായവിധിദിവസത്തില്‍ നിന്നെക്കാള്‍ സൊദോമ്യരുടെ നാട്ടിന്നു സഹിക്കാവതാകും എന്നു ഞാന്‍ നിങ്ങളോടു പറയുന്നു.

11:25b.MAT.011.025 ആ സമയത്തു തന്നേ യേശു പറഞ്ഞതുപിതാവേ, സ്വര്‍ഗ്ഗത്തിന്നും ഭൂമിക്കും കര്‍ത്താവായുള്ളോവേ, നീ ഇതു ജ്ഞാനികള്‍ക്കും വിവേകികള്‍ക്കും മറെച്ചു ശിശുക്കള്‍ക്കു വെളിപ്പെടുത്തിയതുകൊണ്ടു ഞാന്‍ നിന്നെ വാഴ്ത്തുന്നു.

11:26b.MAT.011.026 അതേ, പിതാവേ, ഇങ്ങനെയല്ലോ നിനക്കു പ്രസാദം തോന്നിയതു.

11:27b.MAT.011.027 എന്റെ പിതാവു സകലവും എങ്കല്‍ ഭരമേല്പിച്ചിരിക്കുന്നു; പിതാവല്ലാതെ ആരും പുത്രനെ അറിയുന്നില്ല; പുത്രനും പുത്രന്‍ വെളിപ്പെടുത്തിക്കൊടുപ്പാന്‍ ഇച്ഛിക്കുന്നവനും അല്ലാതെ ആരും പിതാവിനെ അറിയുന്നതുമില്ല.

11:28b.MAT.011.028 അദ്ധ്വാനിക്കുന്നവരും ഭാരം ചുമക്കുന്നവരും ആയുള്ളോരേ, എല്ലാവരും എന്റെ അടുക്കല്‍ വരുവിന്‍ ; ഞാന്‍ നിങ്ങളെ ആശ്വസിപ്പിക്കും.

11:29b.MAT.011.029 ഞാന്‍ സൌമ്യതയും താഴ്മയും ഉള്ളവന്‍ ആകയാല്‍ എന്റെ നുകം ഏറ്റുകൊണ്ടു എന്നോടു പഠിപ്പിന്‍ ; എന്നാല്‍ നിങ്ങളുടെ ആത്മാക്കള്‍ക്കു ആശ്വാസം കണ്ടത്തും.

11:30b.MAT.011.030 എന്റെ നുകം മൃദുവും എന്റെ ചുമടു ലഘുവും ആകുന്നു.”

12

12:1b.MAT.012.001 ആ കാലത്തു യേശു ശബ്ബത്തില്‍ വിളഭൂമിയില്‍കൂടി കടന്നുപോയി; അവന്റെ ശിഷ്യന്മാര്‍ വിശന്നിട്ടു കതിര്‍ പറിച്ചു തിന്നുതുടങ്ങി

12:2b.MAT.012.002 പരീശര്‍ അതു കണ്ടിട്ടുഇതാ, ശബ്ബത്തില്‍ വിഹിതമല്ലാത്തതു നിന്റെ ശിഷ്യന്മാര്‍ ചെയ്യുന്നു എന്നു അവനോടു പറഞ്ഞു.

12:3b.MAT.012.003 അവന്‍ അവരോടു പറഞ്ഞതു“ദാവീദ് തനിക്കും കൂടെയുള്ളവര്‍ക്കും

12:4b.MAT.012.004 വിശന്നപ്പോള്‍ ചെയ്തതു എന്തു? അവന്‍ ദൈവാലയത്തില്‍ ചെന്നു. പുരോഹിതന്മാര്‍ക്കും മാത്രമല്ലാതെ തനിക്കും കൂടെയുള്ളവര്‍ക്കും തിന്മാന്‍ വിഹിതമല്ലാത്ത കാഴ്ചയപ്പം തിന്നു എന്നു നിങ്ങള്‍ വായിച്ചിട്ടില്ലയോ?

12:5b.MAT.012.005 അല്ല, ശബ്ബത്തില്‍ പുരോഹിതന്മാര്‍ ദൈവാലയത്തില്‍വെച്ചു ശബ്ബത്തിനെ ലംഘിക്കുന്നു എങ്കിലും കുറ്റമില്ലാതെ ഇരിക്കുന്നു എന്നു ന്യായപ്രമാണത്തില്‍ വായിച്ചിട്ടില്ലയോ?

12:6b.MAT.012.006 എന്നാല്‍ ദൈവാലയത്തെക്കാള്‍ വലിയവന്‍ ഇവിടെ ഉണ്ടു എന്നു ഞാന്‍ നിങ്ങളോടു പറയുന്നു.

12:7b.MAT.012.007 യാഗത്തിലല്ല, കരുണയില്‍ അത്രേ, ഞാന്‍ പ്രസാദിക്കുന്നു എന്നുള്ളതു എന്തു എന്നു നിങ്ങള്‍ അറിഞ്ഞിരുന്നു എങ്കില്‍ കുറ്റമില്ലാത്തവരെ കുറ്റം വിധിക്കയില്ലായിരുന്നു.

12:8b.MAT.012.008 മനുഷ്യപുത്രനോ ശബ്ബത്തിന്നു കര്‍ത്താവാകുന്നു.”

12:9b.MAT.012.009 അവന്‍ അവിടം വിട്ടു അവരുടെ പള്ളിയില്‍ ചെന്നപ്പോള്‍, കൈ വരണ്ട ഒരു മനുഷ്യനെ കണ്ടു.

12:10b.MAT.012.010 അവര്‍ അവനില്‍ കുറ്റം ചുമത്തേണ്ടതിന്നു ശബ്ബത്തില്‍ സൌഖ്യമാക്കുന്നതു വിഹിതമോ എന്നു അവനോടു ചോദിച്ചു.

12:11b.MAT.012.011 അവന്‍ അവരോടു“നിങ്ങളില്‍ ഒരുത്തന്നു ഒരു ആടുണ്ടു എന്നിരിക്കട്ടെ; അതു ശബ്ബത്തില്‍ കുഴിയില്‍ വീണാല്‍ അവന്‍ അതിനെ പിടിച്ചു കയറ്റുകയില്ലയോ?

12:12b.MAT.012.012 എന്നാല്‍ മനുഷ്യന്‍ ആടിനെക്കാള്‍ എത്ര വിശേഷതയുള്ളവന്‍ . ആകയാല്‍ ശബ്ബത്തില്‍ നന്മ ചെയ്യുന്നതു വിഹിതം തന്നേ” എന്നു പറഞ്ഞു

12:13b.MAT.012.013 പിന്നെ ആ മനുഷ്യനോടു“കൈ നീട്ടുക” എന്നു പറഞ്ഞു; അവന്‍ നീട്ടി, അതു മറ്റേതുപോലെ സൌഖ്യമായി.

12:14b.MAT.012.014 പരീശന്മാരോ പുറപ്പെട്ടു അവനെ നശിപ്പിപ്പാന്‍ വേണ്ടി അവന്നു വിരോധമായി തമ്മില്‍ ആലോചിച്ചു.

12:15b.MAT.012.015 യേശു അതു അറിഞ്ഞിട്ടു അവിടം വിട്ടുപോയി, വളരെ പേര്‍ അവന്റെ പിന്നാലെ ചെന്നു; അവന്‍ അവരെ ഒക്കെയും സൌഖ്യമാക്കി,

12:16b.MAT.012.016 തന്നെ പ്രസിദ്ധമാക്കരുതു എന്നു അവരോടു ആജ്ഞാപിച്ചു.

12:17b.MAT.012.017 “ഇതാ, ഞാന്‍ തിരഞ്ഞെടുത്ത എന്റെ ദാസന്‍ , എന്റെ ഉള്ളം പ്രസാദിക്കുന്ന എന്റെ പ്രിയന്‍ ; ഞാന്‍ എന്റെ ആത്മാവിനെ അവന്റെമേല്‍ വേക്കും; അവന്‍ ജാതികള്‍ക്കു ന്യായവിധി അറിയിക്കും.”

12:18b.MAT.012.018 അവന്‍ കലഹിക്കയില്ല, നിലവിളിക്കയില്ല; ആരും തെരുക്കളില്‍ അവന്റെ ശബ്ദം കേള്‍ക്കയുമില്ല.

12:19b.MAT.012.019 ചതഞ്ഞ ഔട അവന്‍ ഒടിച്ചുകളകയില്ല; പുകയുന്ന തിരി കെടുത്തുകളകയില്ല; അവന്‍ ന്യായവിധി ജയത്തോളം നടത്തും.

12:20b.MAT.012.020 അവന്റെ നാമത്തില്‍ ജാതികള്‍ പ്രത്യാശവേക്കും”

12:21b.MAT.012.021 എന്നിങ്ങനെ യെശയ്യാപ്രവാചകന്മുഖാന്തരം അരുളിച്ചെയ്തു നിവൃത്തി ആകുവാന്‍ സംഗതിവന്നു.

12:22b.MAT.012.022 അനന്തരം ചിലര്‍ കുരുടനും ഊമനുമായോരു ഭൂതഗ്രസ്തനെ അവന്റെ അടുക്കല്‍ കൊണ്ടുവന്നു; ഊമന്‍ സംസാരിക്കയും കാണ്കയും ചെയ്‍വാന്‍ തക്കവണ്ണം അവന്‍ അവനെ സൌഖ്യമാക്കി.

12:23b.MAT.012.023 പുരുഷാരം ഒക്കെയും വിസ്മയിച്ചുഇവന്‍ ദാവീദ് പുത്രന്‍ തന്നേയോ എന്നു പറഞ്ഞു.

12:24b.MAT.012.024 അതു കേട്ടിട്ടു പരീശന്മാര്‍ഇവന്‍ ഭൂതങ്ങളുടെ തലവനായ ബെയെത്സെബൂലിനെക്കൊണ്ടല്ലാതെ ഭൂതങ്ങളെ പുറത്താക്കുന്നില്ല എന്നു പറഞ്ഞു.

12:25b.MAT.012.025 അവന്‍ അവരുടെ നിരൂപണം അറിഞ്ഞു അവരോടു പറഞ്ഞതു“ഒരു രാജ്യം തന്നില്‍ തന്നേ ഛിദ്രിച്ചു എങ്കില്‍ ശൂന്യമാകും;

12:26b.MAT.012.026 ഒരു പട്ടണമോ ഗൃഹമോ തന്നില്‍ തന്നേ ഛിദ്രിച്ചു എങ്കില്‍ നിലനില്‍ക്കയില്ല. സാത്താന്‍ സാത്താനെ പുറത്താക്കുന്നുവെങ്കില്‍ അവന്‍ തന്നില്‍ തന്നേ ഛിദ്രിച്ചു പോയല്ലോ; പിന്നെ അവന്റെ രാജ്യം എങ്ങനെ നിലനിലക്കും?

12:27b.MAT.012.027 ഞാന്‍ ബെയെത്സെബൂലിനെക്കൊണ്ടു ഭൂതങ്ങളെ പുറത്താക്കുന്നു എങ്കില്‍, നിങ്ങളുടെ മക്കള്‍ ആരെക്കൊണ്ടു പുറത്താക്കുന്നു? അതുകൊണ്ടു അവര്‍ നിങ്ങള്‍ക്കു ന്യായാധിപന്മാര്‍ ആകും.

12:28b.MAT.012.028 ദൈവാത്മാവിനാല്‍ ഞാന്‍ ഭൂതങ്ങളെ പുറത്താക്കുന്നു എങ്കിലോ ദൈവരാജ്യം നിങ്ങളുടെ അടുക്കല്‍ വന്നെത്തിയിരിക്കുന്നു സ്പഷ്ടം.

12:29b.MAT.012.029 ബലവാനെ പിടിച്ചു കെട്ടീട്ടല്ലാതെ ബലവാന്റെ വീട്ടില്‍ കടന്നു അവന്റെ കോപ്പു കവര്‍ന്നുകളവാന്‍ എങ്ങനെ കഴിയും? പിടിച്ചുകെട്ടിയാല്‍ പിന്നെ അവന്റെ വീടു കവര്‍ച്ച ചെയ്യാം.

12:30b.MAT.012.030 എനിക്കു അനുകൂലമല്ലാത്തവന്‍ എനിക്കു പ്രതിക്കുലം ആകുന്നു; എന്നോടുകൂടെ ചേര്‍ക്കാത്തവന്‍ ചിതറിക്കുന്നു.

12:31b.MAT.012.031 അതുകൊണ്ടു ഞാന്‍ നിങ്ങളോടു പറയുന്നതുസകലപാപവും ദൂഷണവും മനുഷ്യരോടു ക്ഷമിക്കും; ആത്മാവിന്നു നേരെയുള്ള ദൂഷണമോ ക്ഷമിക്കയില്ല.

12:32b.MAT.012.032 ആരെങ്കിലും മനുഷ്യ പുത്രന്നു നേരെ ഒരു വാക്കു പറഞ്ഞാല്‍ അതു അവനോടു ക്ഷമിക്കും; പരിശുദ്ധാത്മാവിന്നു നേരെ പറഞ്ഞാലോ ഈ ലോകത്തിലും വരുവാനുള്ളതിലും അവനോടു ക്ഷമിക്കയില്ല.

12:33b.MAT.012.033 ഒന്നുകില്‍ വൃക്ഷം നല്ലതു, ഫലവും നല്ലതു എന്നു വെപ്പിന്‍ ; അല്ലായ്കില്‍ വൃക്ഷം ചീത്ത, ഫലവും ചീത്ത എന്നു വെപ്പിന്‍ ; ഫലം കൊണ്ടല്ലോ വൃക്ഷം അറിയുന്നതു.

12:34b.MAT.012.034 സര്‍പ്പസന്തതികളെ, നിങ്ങള്‍ ദുഷ്ടരായിരിക്കെ നല്ലതു സംസാരിപ്പാന്‍ എങ്ങനെ കഴിയും? ഹൃദയം നിറഞ്ഞു കവിയുന്നതില്‍ നിന്നല്ലോ വായ് സംസാരിക്കുന്നതു.

12:35b.MAT.012.035 നല്ല മനുഷ്യന്‍ തന്റെ നല്ല നിക്ഷേപത്തില്‍നിന്നു നല്ലതു പുറപ്പെടുവിക്കുന്നു; ദുഷ്ടമനുഷ്യന്‍ ദുര്‍ന്നിക്ഷേപത്തില്‍നിന്നു തീയതു പുറപ്പെടുവിക്കുന്നു.

12:36b.MAT.012.036 എന്നാല്‍ മനുഷ്യര്‍ പറയുന്ന ഏതു നിസ്സാരവാക്കിന്നും ന്യായവിധിദിവസത്തില്‍ കണകൂ ബോധിപ്പിക്കേണ്ടിവരും എന്നു ഞാന്‍ നിങ്ങളോടു പറയുന്നു.

12:37b.MAT.012.037 നിന്റെ വാക്കുകളാല്‍ നീതീകരിക്കപ്പെടുകയും നിന്റെ വാക്കുകളാല്‍ കുറ്റം വിധിക്കപ്പെടുകയും ചെയ്യും.”

12:38b.MAT.012.038 അപ്പോള്‍ ശാസ്ത്രിമാരിലും പരീശന്മാരിലും ചിലര്‍ അവനോടുഗുരോ, നീ ഒരു അടയാളം ചെയ്തുകാണ്മാന്‍ ഞങ്ങള്‍ ഇച്ഛിക്കുന്നു എന്നു പറഞ്ഞു. അവന്‍ അവരോടു ഉത്തരം പറഞ്ഞതു

12:39b.MAT.012.039 “ദോഷവും വ്യഭിചാരവുമുള്ള തലമുറ അടയാളം തിരയുന്നു; യോനാപ്രവാചകന്റെ അടയാളമല്ലാതെ അതിന്നു അടയാളം ലഭിക്കയില്ല.

12:40b.MAT.012.040 യോനാ കടലാനയുടെ വയറ്റില്‍ മൂന്നു രാവും മൂന്നു പകലും ഇരുന്നതു പോലെ മനുഷ്യപുത്രന്‍ മൂന്നു രാവും മൂന്നു പകലും ഭൂമിയുടെ ഉള്ളില്‍ ഇരിക്കും.

12:41b.MAT.012.041 നീനെവേക്കാര്‍ ന്യായവിധിയില്‍ ഈ തലമുറയോടു ഒന്നിച്ചു എഴുന്നേറ്റു അതിനെ കുറ്റം വിധിക്കും; അവര്‍ യോനയുടെ പ്രസംഗം കേട്ടു മാനസാന്തരപ്പെട്ടുവല്ലോ; ഇതാ, ഇവിടെ യോനയിലും വലിയവന്‍ .

12:42b.MAT.012.042 തെക്കെ രാജ്ഞി ന്യായവിധിയില്‍ ഈ തലമുറയോടു ഒന്നിച്ചു ഉയിര്‍ത്തെഴുന്നേറ്റു അതിനെ കുറ്റം വിധിക്കും; അവള്‍ ശലോമോന്റെ ജ്ഞാനം കേള്‍പ്പാന്‍ ഭൂമിയുടെ അറുതികളില്‍ നിന്നു വന്നുവല്ലോ; ഇവിടെ ഇതാ, ശലോമോനിലും വലിയവന്‍ .

12:43b.MAT.012.043 അശുദ്ധാത്മാവു ഒരു മനുഷ്യനെ വിട്ടു പുറപ്പെട്ടശേഷം നീരില്ലാത്ത സ്ഥലങ്ങളില്‍ കൂടി തണുപ്പു അന്വേഷിച്ചുകൊണ്ടു സഞ്ചരിക്കുന്നു; കണ്ടെത്തുന്നില്ലതാനും.

12:44b.MAT.012.044 ഞാന്‍ പുറപ്പെട്ടുപോന്ന എന്റെ വീട്ടിലേക്കു മടങ്ങിച്ചെല്ലും എന്നു അവന്‍ പറയുന്നു; ഉടനെ വന്നു, അതു ഒഴിഞ്ഞതും അടിച്ചുവാരി അലങ്കരിച്ചതുമായി കാണുന്നു.

12:45b.MAT.012.045 പിന്നെ അവന്‍ പുറപ്പെട്ടു, തന്നിലും ദുഷ്ടതയേറിയ വേറെ ഏഴു ആത്മാക്കളെ കൂട്ടിക്കൊണ്ടുവരുന്നു; അവരും അവിടെ കയറി പാര്‍ക്കുംന്നു; ആ മനുഷ്യന്റെ പിന്നത്തെ സ്ഥിതി മുമ്പിലത്തേതിലും വല്ലാതെ ആകും; ഈ ദുഷ്ടതലമുറെക്കും അങ്ങനെ ഭവിക്കും.”

12:46b.MAT.012.046 അവന്‍ പുരുഷാരത്തോടു സംസാരിച്ചു കൊണ്ടിരിക്കയില്‍ അവന്റെ അമ്മയും സഹോദരന്മാരും അവനോടു സംസാരിപ്പാന്‍ ആഗ്രഹിച്ചു പുറത്തു നിന്നു.

12:47b.MAT.012.047 ഒരുത്തന്‍ അവനോടുനിന്റെ അമ്മയും സഹോദരന്മാരും നിന്നോടു സംസാരിപ്പാന്‍ ആഗ്രഹിച്ചു പുറത്തുനിലക്കുന്നു എന്നു പറഞ്ഞു.

12:48b.MAT.012.048 അതു പറഞ്ഞവനോടു അവന്‍ “എന്റെ അമ്മ ആര്‍ എന്റെ സഹോദരന്മാര്‍ ആര്‍” എന്നു ചോദിച്ചു.

12:49b.MAT.012.049 ശിഷ്യന്മാരുടെ നേരെ കൈ നീട്ടി“ഇതാ, എന്റെ അമ്മയും എന്റെ സഹോദരന്മാരും.

12:50b.MAT.012.050 സ്വര്‍ഗ്ഗസ്ഥനായ എന്റെ പിതാവിന്റെ ഇഷ്ടം ചെയ്യുന്നവന്‍ എന്റെ സഹോദരനും സഹോദരിയും അമ്മയും ആകുന്നു” എന്നു പറഞ്ഞു.

13

13:1b.MAT.013.001 അന്നു യേശു വീട്ടില്‍ നിന്നു പുറപ്പെട്ടു കടലരികെ ഇരുന്നു.

13:2b.MAT.013.002 വളരെ പുരുഷാരം അവന്റെ അടുക്കല്‍ വന്നുകൂടുകകൊണ്ടു അവന്‍ പടകില്‍ കയറി ഇരുന്നു; പുരുഷാരം എല്ലാം കരയില്‍ ഇരുന്നു.

13:3b.MAT.013.003 അവന്‍ അവരോടു പലതും ഉപമകളായി പ്രസ്താവിച്ചതെന്തന്നാല്‍“വിതെക്കുന്നവന്‍ വിതെപ്പാന്‍ പുറപ്പെട്ടു.

13:4b.MAT.013.004 വിതെക്കുമ്പോള്‍ ചിലതു വഴിയരികെ വിണു; പറവകള്‍ വന്നു അതു തിന്നു കളഞ്ഞു.

13:5b.MAT.013.005 ചിലതു പാറസ്ഥലത്തു ഏറെ മണ്ണില്ലാത്ത ഇടത്തു വീണു; മണ്ണിന്നു താഴ്ചയില്ലായ്കയാല്‍ ക്ഷണത്തില്‍ മുളെച്ചുവന്നു.

13:6b.MAT.013.006 സൂര്യന്‍ ഉദിച്ചാറെ ചൂടുതട്ടി, വേര്‍ ഇല്ലായ്കയാല്‍ അതു ഉണങ്ങിപ്പോയി.

13:7b.MAT.013.007 മറ്റു ചിലതു മുള്ളിന്നിടയില്‍ വീണു; മുള്ളു മുളെച്ചു വളര്‍ന്നു അതിനെ ഞെരുക്കിക്കളഞ്ഞു.

13:8b.MAT.013.008 മറ്റു ചിലതു നല്ല നിലത്തു വീണു, നൂറും അറുപതും മുപ്പതും മേനിയായി വിളഞ്ഞു.

13:9b.MAT.013.009 ചെവിയുള്ളവന്‍ കേള്‍ക്കട്ടെ.”

13:10b.MAT.013.010 പിന്നെ ശിഷ്യന്മാര്‍ അടുക്കെ വന്നുഅവരോടു ഉപമകളായി സംസാരിക്കുന്നതു എന്തു എന്നു അവനോടു ചോദിച്ചു.

13:11b.MAT.013.011 അവന്‍ അവരോടു ഉത്തരം പറഞ്ഞതു“സ്വര്‍ഗ്ഗരാജ്യത്തിന്റെ മര്‍മ്മങ്ങളെ അറിവാന്‍ നിങ്ങള്‍ക്കു വരം ലഭിച്ചിരിക്കുന്നു; അവര്‍ക്കോ ലഭിച്ചിട്ടില്ല.

13:12b.MAT.013.012 ഉള്ളവന്നു കൊടുക്കും; അവന്നു സമൃദ്ധിയുണ്ടാകും; ഇല്ലാത്തവനോടോ അവന്നുള്ളതും കൂടെ എടുത്തുകളയും.

13:13b.MAT.013.013 അതുകൊണ്ടു അവര്‍ കണ്ടിട്ടു കാണാതെയും കേട്ടിട്ടു കേള്‍ക്കാതെയും ഗ്രഹിക്കാതെയും ഇരിക്കയാല്‍ ഞാന്‍ ഉപമകളായി അവരോടു സംസാരിക്കുന്നു.

13:14b.MAT.013.014 നിങ്ങള്‍ ചെവിയാല്‍ കേള്‍ക്കും ഗ്രഹിക്കയില്ലതാനും; കണ്ണാല്‍ കാണും ദര്‍ശിക്കയില്ലതാനും; ഈ ജനത്തിന്റെ ഹൃദയം തടിച്ചിരിക്കുന്നു; അവര്‍ ചെവികൊണ്ടു മന്ദമായി കേള്‍ക്കുന്നു; കണ്ണു അടെച്ചിരിക്കുന്നു; അവര്‍ കണ്ണു കാണാതെയും ചെവി കേള്‍ക്കാതെയും ഹൃദയം കൊണ്ടു ഗ്രഹിക്കാതെയും തിരിഞ്ഞുകൊള്ളാതെയും ഞാന്‍ അവരെ സൌഖ്യമാക്കാതെയും ഇരിക്കേണ്ടതിന്നു തന്നേ

13:15b.MAT.013.015 എന്നു യെശയ്യാവു പറഞ്ഞ പ്രവാചകത്തിന്നു അവരില്‍ നിവൃത്തിവരുന്നു.

13:16b.MAT.013.016 എന്നാല്‍ നിങ്ങളുടെ കണ്ണു കാണുന്നതുകൊണ്ടും നിങ്ങളുടെ ചെവി കേള്‍ക്കുന്നതുകൊണ്ടും ഭാഗ്യമുള്ളവ.

13:17b.MAT.013.017 ഏറിയ പ്രവാചകന്മാരും നീതിമാന്മാരും നിങ്ങള്‍ കാണുന്നതു കാണ്മാന്‍ ആഗ്രഹിച്ചിട്ടു കണ്ടില്ല; നിങ്ങള്‍ കേള്‍ക്കുന്നതു കേള്‍പ്പാന്‍ ആഗ്രഹിച്ചിട്ടും കേട്ടില്ല എന്നു ഞാന്‍ സത്യമായിട്ടു നിങ്ങളോടു പറയുന്നു.

13:18b.MAT.013.018 എന്നാല്‍ വിതെക്കുന്നവന്റെ ഉപമ കേട്ടുകൊള്‍വിന്‍ .

13:19b.MAT.013.019 ഒരുത്തന്‍ രാജ്യത്തിന്റെ വചനം കേട്ടിട്ടു ഗ്രഹിക്കാഞ്ഞാല്‍ ദുഷ്ടന്‍ വന്നു അവന്റെ ഹൃദയത്തില്‍ വിതെക്കപ്പെട്ടതു എടുത്തുകളയുന്നു; ഇതത്രെ വഴിയരികെ വിതെക്കപ്പെട്ടതു.

13:20b.MAT.013.020 പാറസ്ഥലത്തു വിതെക്കപ്പെട്ടതോ, ഒരുത്തന്‍ വചനം കേട്ടിട്ടു ഉടനെ സന്തോഷത്തോടെ കൈകൊള്ളുന്നതു ആകുന്നു എങ്കിലും വേരില്ലാതിരിക്കയാല്‍ അവന്‍ ക്ഷണികനത്രേ.

13:21b.MAT.013.021 വചനംനിമിത്തം ഞെരുക്കമോ ഉപദ്രവമോ നേരിട്ടാല്‍ അവന്‍ ക്ഷണത്തില്‍ ഇടറിപ്പോകുന്നു.

13:22b.MAT.013.022 മുള്ളിന്നിടയില്‍ വിതെക്കപ്പെട്ടതോ, ഒരുത്തന്‍ വചനം കേള്‍ക്കുന്നു എങ്കിലും ഈ ലോകത്തിന്റെ ചിന്തയും ധനത്തിന്റെ വഞ്ചനയും വചനത്തെ ഞെരുക്കീട്ടു നിഷ്ഫലനായി തീരുന്നതാകുന്നു.

13:23b.MAT.013.023 നല്ല നിലത്തു വിതെക്കപ്പെട്ടതോ ഒരുത്തന്‍ വചനം കേട്ടു ഗ്രഹിക്കുന്നതു ആകുന്നു അതു വിളഞ്ഞു നൂറും അറുപതും മുപ്പതും മേനി നലകുന്നു.”

13:24b.MAT.013.024 അവന്‍ മറ്റൊരു ഉപമ അവര്‍ക്കും പറഞ്ഞുകൊടുത്തു“സ്വര്‍ഗ്ഗരാജ്യം ഒരു മനുഷ്യന്‍ തന്റെ നിലത്തു നല്ല വിത്തു വിതെച്ചതിനോടു സദൃശമാകുന്നു.

13:25b.MAT.013.025 മനുഷ്യര്‍ ഉറങ്ങുമ്പോള്‍ അവന്റെ ശത്രു വന്നു, കോതമ്പിന്റെ ഇടയില്‍ കള വിതെച്ചു പൊയ്ക്കളഞ്ഞു.

13:26b.MAT.013.026 ഞാറു വളര്‍ന്നു കതിരായപ്പോള്‍ കളയും കാണായ്‍വന്നു.

13:27b.MAT.013.027 അപ്പോള്‍ വീട്ടുടയവന്റെ ദാസന്മാര്‍ അവന്റെ അടുക്കല്‍ ചെന്നുയജമാനനേ, വയലില്‍ നല്ലവിത്തല്ലയോ വിതെച്ചതു? പിന്നെ കള എവിടെനിന്നു വന്നു എന്നു ചോദിച്ചു.

13:28b.MAT.013.028 ഇതു ശത്രു ചെയ്തതാകുന്നു എന്നു അവന്‍ അവരോടു പറഞ്ഞു. ഞങ്ങള്‍ പോയി അതു പറിച്ചുകൂട്ടുവാന്‍ സമ്മതമുണ്ടോ എന്നു ദാസന്മാര്‍ അവനോടു ചോദിച്ചു.

13:29b.MAT.013.029 അതിന്നു അവന്‍ ഇല്ല, പക്ഷേ കള പറിക്കുമ്പോള്‍ കോതമ്പും കൂടെ പിഴുതുപോകും.

13:30b.MAT.013.030 രണ്ടുംകൂടെ കൊയ്ത്തോളം വളരട്ടെ; കൊയ്ത്തു കാലത്തു ഞാന്‍ കൊയ്യുന്നവരോടു മുമ്പെ കളപറിച്ചു കൂട്ടി ചുട്ടുകളയേണ്ടതിന്നു കെട്ടുകളായി കെട്ടുവാനും കോതമ്പു എന്റെ കളപ്പുരയില്‍ കൂട്ടിവെപ്പാനും കല്പിക്കും എന്നു പറഞ്ഞു.”

13:31b.MAT.013.031 മറ്റൊരു ഉപമ അവന്‍ അവര്‍ക്കും പറഞ്ഞുകൊടുത്തു“സ്വര്‍ഗ്ഗരാജ്യം കടുകുമണിയോടു സദൃശം; അതു ഒരു മനുഷ്യന്‍ എടുത്തു തന്റെ വയലില്‍ ഇട്ടു.

13:32b.MAT.013.032 അതു എല്ലാവിത്തിലും ചെറിയതെങ്കിലും വളര്‍ന്നു സസ്യങ്ങളില്‍ ഏറ്റവും വലുതായി, ആകാശത്തിലെ പറവകള്‍ വന്നു അതിന്റെ കൊമ്പുകളില്‍ വസിപ്പാന്‍ തക്കവണ്ണം വൃക്ഷമായി തീരുന്നു.”

13:33b.MAT.013.033 അവന്‍ മറ്റൊരു ഉപമ അവരോടു പറഞ്ഞു“സ്വര്‍ഗ്ഗരാജ്യം പുളിച്ച മാവിനോടു സദൃശം; അതു ഒരു സ്ത്രീ എടുത്തു മൂന്നുപറ മാവില്‍ എല്ലാം പുളിച്ചുവരുവോളം അടക്കിവെച്ചു.”

13:34b.MAT.013.034 ഇതു ഒക്കെയും യേശു പുരുഷാരത്തോടു ഉപമകളായി പറഞ്ഞു; ഉപമ കൂടാതെ അവരോടു ഒന്നും പറഞ്ഞില്ല

13:35b.MAT.013.035 “ഞാന്‍ ഉപമ പ്രസ്താവിപ്പാന്‍ വായ്തുറക്കും; ലോകസ്ഥാപനം മുതല്‍ ഗൂഢമായതു ഉച്ചരിക്കും” എന്നു പ്രവാചകന്‍ പറഞ്ഞതു നിവൃത്തിയാകുവാന്‍ സംഗതിവന്നു.

13:36b.MAT.013.036 അനന്തരം യേശു പുരുഷാരത്തെ പറഞ്ഞയച്ചിട്ടു വീട്ടില്‍ വന്നു, ശിഷ്യന്മാര്‍ അവന്റെ അടുക്കല്‍ ചെന്നുവയലിലെ കളയുടെ ഉപമ തെളിയിച്ചുതരേണം എന്നു അപേക്ഷിച്ചു. അതിന്നു അവന്‍ ഉത്തരം പറഞ്ഞതു

13:37b.MAT.013.037 “നല്ല വിത്തു വിതെക്കുന്നവന്‍ മനുഷ്യപുത്രന്‍ ;

13:38b.MAT.013.038 വയല്‍ ലോകം; നല്ലവിത്തു രാജ്യത്തിന്റെ പുത്രന്മാര്‍;

13:39b.MAT.013.039 കള ദുഷ്ടന്റെ പുത്രന്മാര്‍; അതു വിതെച്ച ശത്രു പിശാചു; കൊയ്ത്തു ലോകാവസാനം;

13:40b.MAT.013.040 കൊയ്യുന്നവര്‍ ദൂതന്മാര്‍ കള കൂട്ടി തീയില്‍ ഇട്ടു ചുടുംപോലെ ലോകാവസാനത്തില്‍ സംഭവിക്കും.

13:41b.MAT.013.041 മനുഷ്യപുത്രന്‍ തന്റെ ദൂതന്മാരെ അയക്കും; അവര്‍ അവന്റെ രാജ്യത്തില്‍നിന്നു എല്ലാ ഇടര്‍ച്ചകളെയും അധര്‍മ്മം പ്രവര്‍ത്തിക്കുന്നവരെയും കൂട്ടിച്ചേര്‍ത്തു

13:42b.MAT.013.042 തീച്ചൂളയില്‍ ഇട്ടുകളയുകയും, അവിടെ കരച്ചലും പല്ലുകടിയും ഉണ്ടാകും.

13:43b.MAT.013.043 അന്നു നീതിമാന്മാര്‍ തങ്ങളുടെ പിതാവിന്റെ രാജ്യത്തില്‍ സൂര്യനെപ്പോലെ പ്രകാശിക്കും. ചെവിയുള്ളവന്‍ കേള്‍ക്കട്ടെ.

13:44b.MAT.013.044 സ്വര്‍ഗ്ഗരാജ്യം വയലില്‍ ഒളിച്ചുവെച്ച നിധിയോടു സദൃശം. അതു ഒരു മനുഷ്യന്‍ കണ്ടു മറെച്ചിട്ടു, തന്റെ സന്തോഷത്താല്‍ ചെന്നു തനിക്കുള്ളതൊക്കെയും വിറ്റു ആ വയല്‍ വാങ്ങി.

13:45b.MAT.013.045 പിന്നെയും സ്വര്‍ഗ്ഗരാജ്യം നല്ല മുത്തു അന്വേഷിക്കുന്ന ഒരു വ്യാപാരിയോടു സദൃശം.

13:46b.MAT.013.046 അവന്‍ വിലയേറിയ ഒരു മുത്തു കണ്ടെത്തിയാറെ ചെന്നു തനിക്കുള്ളതൊക്കെയും വിറ്റു അതു വാങ്ങി.

13:47b.MAT.013.047 പിന്നെയും സ്വര്‍ഗ്ഗരാജ്യം കടലില്‍ ഇടുന്നതും എല്ലാവക മീനും പിടിക്കുന്നതുമായോരു വലയോടു സദൃശം.

13:48b.MAT.013.048 നിറഞ്ഞപ്പോള്‍ അവര്‍ അതു വലിച്ചു കരെക്കു കയറ്റി, ഇരുന്നുകൊണ്ടു നല്ലതു പാത്രങ്ങളില്‍ കൂട്ടിവെച്ചു, ചീത്ത എറിഞ്ഞുകളഞ്ഞു.

13:49b.MAT.013.049 അങ്ങനെ തന്നേ ലോകാവസാനത്തില്‍ സംഭവിക്കും; ദൂതന്മാര്‍ പുറപ്പെട്ടു നീതിമാന്മാരുടെ ഇടയില്‍നിന്നു ദുഷ്ടന്മാരെ വേര്‍തിരിച്ചു തീച്ചൂളയില്‍ ഇട്ടുകളയും;

13:50b.MAT.013.050 അവിടെ കരച്ചലും പല്ലുകടിയും ഉണ്ടാകും.

13:51b.MAT.013.051 ഇതെല്ലാം ഗ്രഹിച്ചുവോ?” എന്നതിന്നു അവര്‍ ഉവ്വു എന്നു പറഞ്ഞു.

13:52b.MAT.013.052 അവന്‍ അവരോടുഅതുകൊണ്ടു സ്വര്‍ഗ്ഗരാജ്യത്തിന്നു ശിഷ്യനായിത്തീര്‍ന്ന ഏതു ശാസ്ത്രിയും തന്റെ നിക്ഷേപത്തില്‍ നിന്നു പുതിയതും പഴയതും എടുത്തു കൊടുക്കുന്ന ഒരു വീട്ടുടയവനോടു സദൃശനാകുന്നു എന്നു പറഞ്ഞു.

13:53b.MAT.013.053 ഈ ഉപമകളെ പറഞ്ഞു തീര്‍ന്നശേഷം യേശു അവിടം വിട്ടു തന്റെ പിതൃനഗരത്തില്‍ വന്നു, അവരുടെ പള്ളിയില്‍ അവര്‍ക്കും ഉപദേശിച്ചു.

13:54b.MAT.013.054 അവര്‍ വിസ്മയിച്ചുഇവന്നു ഈ ജ്ഞാനവും വീര്യപ്രവൃത്തികളും എവിടെ നിന്നു?

13:55b.MAT.013.055 ഇവന്‍ തച്ചന്റെ മകന്‍ അല്ലയോ ഇവന്റെ അമ്മ മറിയ എന്നവളല്ലയോ? ഇവന്റെ സഹോദരന്മാര്‍ യാക്കോബ്, യോസെ, ശിമോന്‍ , യൂദാ എന്നവര്‍ അല്ലയോ?

13:56b.MAT.013.056 ഇവന്റെ സഹോദരികളും എല്ലാം നമ്മോടുകൂടെയില്ലയോ? ഇവന്നു ഇതു ഒക്കെയും എവിടെ നിന്നു എന്നു പറഞ്ഞു അവങ്കല്‍ ഇടറിപ്പോയി.

13:57b.MAT.013.057 യേശു അവരോടു“ഒരു പ്രവാചകന്‍ തന്റെ പിതൃനഗരത്തിലും സ്വന്തഭവനത്തിലും അല്ലാതെ ബഹുമാനമില്ലാത്തവന്‍ അല്ല” എന്നു പറഞ്ഞു.

13:58b.MAT.013.058 അവരുടെ അവിശ്വാസം നിമിത്തം അവിടെ വളരെ വീര്യപ്രവര്‍ത്തികളെ ചെയ്തില്ല.

14

14:1b.MAT.014.001 ആ കാലത്തു ഇടപ്രഭുവായ ഹെരോദാവു യേശുവിന്റെ ശ്രുതി കേട്ടിട്ടു

14:2b.MAT.014.002 അവന്‍ യോഹന്നാന്‍ സ്നാപകന്‍ ; അവന്‍ മരിച്ചവരുടെ ഇടയില്‍ നിന്നു ഉയിര്‍ത്തു; അതുകൊണ്ടാകുന്നു ഈ ശക്തികള്‍ അവനില്‍ വ്യാപരിക്കുന്നതു എന്നു തന്റെ ഭൃത്യന്മാരോടു പറഞ്ഞു.

14:3b.MAT.014.003 ഹെരോദാവു തന്റെ സഹോദരനായ ഫീലിപ്പൊസിന്റെ ഭാര്യ ഹെരോദ്യ നിമിത്തം, അവള്‍ നിനക്കു ഭാര്യയായിരിക്കുന്നതു വിഹിതമല്ല എന്നു

14:4b.MAT.014.004 യോഹന്നാന്‍ അവനോടു പറഞ്ഞതു കൊണ്ടു തന്നേ, അവനെ പിടിച്ചു കെട്ടി തടവില്‍ ആക്കിയിരുന്നു.

14:5b.MAT.014.005 അവനെ കൊല്ലുവാന്‍ മനസ്സുണ്ടായിട്ടു പുരുഷാരം അവനെ പ്രവാചകന്‍ എന്നു എണ്ണുകയാല്‍ അവരെ ഭയപ്പെട്ടു.

14:6b.MAT.014.006 എന്നാല്‍ ഹെരോദാവിന്റെ ജനനദിവസം ആയപ്പോള്‍ ഹെരോദ്യയുടെ മകള്‍ സഭാമദ്ധ്യേ നൃത്തം ചെയ്തു ഹെരോദാവിനെ പ്രസാദിപ്പിച്ചു.

14:7b.MAT.014.007 അതുകൊണ്ടു എന്തു ചോദിച്ചാലും അവള്‍ക്കു കൊടുക്കും എന്നു അവന്‍ സത്യംചെയ്തു വാക്കുകൊടുത്തു.

14:8b.MAT.014.008 അവള്‍ അമ്മയുടെ ഉപദേശപ്രകാരംയോഹന്നാന്‍ സ്നാപകന്റെ തല ഒരു താലത്തില്‍ തരേണം എന്നു പറഞ്ഞു.

14:9b.MAT.014.009 രാജാവു ദുഃഖിച്ചു എങ്കിലും ചെയ്ത സത്യത്തെയും വിരുന്നുകാരെയും വിചാരിച്ചു അതു കൊടുപ്പാന്‍ കല്പിച്ചു;

14:10b.MAT.014.010 ആളയച്ചു തടവില്‍ യോഹന്നാനെ ശിരഃഛേദം ചെയ്യിച്ചു.

14:11b.MAT.014.011 അവന്റെ തല ഒരു താലത്തില്‍ കൊണ്ടുവന്നു ബാലെക്കു കൊടുത്തു; അവള്‍ അമ്മെക്കു കൊണ്ടുപോയി കൊടുത്തു.

14:12b.MAT.014.012 അവന്റെ ശിഷ്യന്മാര്‍ ചെന്നു ഉടല്‍ എടുത്തു കുഴിച്ചിട്ടുപിന്നെ വന്നു യേശുവിനെ അറിയിച്ചു.

14:13b.MAT.014.013 അതു കേട്ടിട്ടു യേശു അവിടംവിട്ടു പടകില്‍ കയറി നിര്‍ജ്ജനമായോരു സ്ഥലത്തേക്കു വേറിട്ടു വാങ്ങിപ്പോയി; പുരുഷാരം അതു കേട്ടു പട്ടണങ്ങളില്‍ നിന്നു കാല്‍നടയായി അവന്റെ പിന്നാലെ ചെന്നു.

14:14b.MAT.014.014 അവന്‍ വന്നു വലിയ പുരുഷാരത്തെ കണ്ടു അവരില്‍ മനസ്സലിഞ്ഞു അവരുടെ രോഗികളെ സൌഖ്യമാക്കി.

14:15b.MAT.014.015 വൈകുന്നേരമായപ്പോള്‍ ശിഷ്യന്മാര്‍ അവന്റെ അടുക്കല്‍ ചെന്നുഈ സ്ഥലം മരുഭൂമിയല്ലോ; നേരവും വൈകി; പുരുഷാരം ഗ്രാമങ്ങളില്‍ പോയി ഭക്ഷണസാധനങ്ങള്‍ കൊള്ളേണ്ടതിന്നു അവരെ പറഞ്ഞയക്കേണം എന്നു പറഞ്ഞു.

14:16b.MAT.014.016 യേശു അവരോടു“അവര്‍ പോകുവാന്‍ ആവശ്യമില്ല; നിങ്ങള്‍ അവര്‍ക്കും ഭക്ഷിപ്പാന്‍ കൊടുപ്പിന്‍ ” എന്നു പറഞ്ഞു.

14:17b.MAT.014.017 അവര്‍ അവനോടുഅഞ്ചു അപ്പവും രണ്ടു മീനും അല്ലാതെ ഞങ്ങള്‍ക്കു ഇവിടെ ഒന്നു ഇല്ല എന്നു പറഞ്ഞു.

14:18b.MAT.014.018 “അതു ഇങ്ങുകൊണ്ടുവരുവിന്‍ ” എന്നു അവന്‍ പറഞ്ഞു.

14:19b.MAT.014.019 പിന്നെ പുരുഷാരം പുല്ലിന്മേല്‍ ഇരിപ്പാന്‍ കല്പിച്ചു; ആ അഞ്ചു അപ്പവും രണ്ടു മീനും എടുത്തു, സ്വര്‍ഗ്ഗത്തേക്കു നോക്കി വാഴ്ത്തി, അപ്പം നുറുക്കി, ശിഷ്യന്മാരുടെ പക്കലും ശിഷ്യന്മാര്‍ പുരുഷാരത്തിന്നും കൊടുത്തു.

14:20b.MAT.014.020 എല്ലാവരും തിന്നു തൃപ്തരായി; ശേഷിച്ച കഷണം പന്ത്രണ്ടു കൊട്ട നിറച്ചെടുത്തു.

14:21b.MAT.014.021 തിന്നവരോ സ്ത്രീകളെയും പൈതങ്ങളെയും കൂടാതെ ഏകദേശം അയ്യായിരം പുരുഷന്മാര്‍ ആയിരുന്നു.

14:22b.MAT.014.022 ഉടനെ യേശു താന്‍ പുരുഷാരത്തെ പറഞ്ഞയക്കുന്നതിന്നിടയില്‍ ശിഷ്യന്മാര്‍ പടകില്‍ കയറി, തനിക്കുമുമ്പായി അക്കരെക്കു പേകുവാന്‍ അവരെ നിര്‍ബന്ധിച്ചു.

14:23b.MAT.014.023 അവന്‍ പുരുഷാരത്തെ പറഞ്ഞയച്ചിട്ടു പ്രാര്‍ത്ഥിപ്പാന്‍ തനിയെ മലയില്‍ കയറിപ്പോയി; വൈകുന്നേരം ആയപ്പോള്‍ ഏകനായി അവിടെ ഇരുന്നു.

14:24b.MAT.014.024 പടകോ കരവിട്ടു പലനാഴിക ദൂരത്തായി, കാറ്റു പ്രതിക്കുലമാകകൊണ്ടു തിരകളാല്‍ വലഞ്ഞിരുന്നു.

14:25b.MAT.014.025 രാത്രിയിലെ നാലാം യാമത്തില്‍ അവന്‍ കടലിന്മേല്‍ നടന്നു അവരുടെ അടുക്കല്‍ വന്നു.

14:26b.MAT.014.026 അവന്‍ കടലിന്മേല്‍ നടക്കുന്നതു കണ്ടിട്ടു ശിഷ്യന്മാര്‍ ഭ്രമിച്ചുഅതു ഒരു ഭൂതം എന്നു പറഞ്ഞു പേടിച്ചു നിലവിളിച്ചു.

14:27b.MAT.014.027 ഉടനെ യേശു അവരോടു“ധൈര്യപ്പെടുവിന്‍ ; ഞാന്‍ ആകുന്നു; പേടിക്കേണ്ടാ” എന്നു പറഞ്ഞു.

14:28b.MAT.014.028 അതിന്നു പത്രൊസ്കര്‍ത്താവേ, നീ ആകുന്നു എങ്കില്‍ ഞാന്‍ വെള്ളത്തിന്മേല്‍ നിന്റെ അടുക്കെ വരേണ്ടതിന്നു കല്പിക്കേണം എന്നു പറഞ്ഞു.

14:29b.MAT.014.029 “വരിക” എന്നു അവന്‍ പറഞ്ഞു. പത്രൊസ് പടകില്‍ നിന്നു ഇറങ്ങി, യേശുവിന്റെ അടുക്കല്‍ ചെല്ലുവാന്‍ വെള്ളത്തിന്മേല്‍ നടന്നു.

14:30b.MAT.014.030 എന്നാല്‍ അവന്‍ കാറ്റു കണ്ടു പേടിച്ചു മുങ്ങിത്തുടങ്ങുകയാല്‍കര്‍ത്താവേ, എന്നെ രക്ഷിക്കേണമേ എന്നു നിലവിളിച്ചു.

14:31b.MAT.014.031 യേശു ഉടനെ കൈ നീട്ടി അവനെ പിടിച്ചു“അല്പവിശ്വാസിയേ, നീ എന്തിന്നു സംശയിച്ചു” എന്നു പറഞ്ഞു.

14:32b.MAT.014.032 അവര്‍ പടകില്‍ കയറിയപ്പോള്‍ കാറ്റു അമര്‍ന്നു.

14:33b.MAT.014.033 പടകിലുള്ളവര്‍നീ ദൈവപുത്രന്‍ സത്യം എന്നു പറഞ്ഞു അവനെ നമസ്കരിച്ചു.

14:34b.MAT.014.034 അവര്‍ അക്കരയെത്തി, ഗെന്നേസരെത്തു ദേശത്തു ചെന്നു.

14:35b.MAT.014.035 അവിടത്തെ ജനങ്ങള്‍ അവന്‍ ആരെന്നു അറിഞ്ഞു ചുറ്റുമുള്ള നാട്ടില്‍ എല്ലാം ആളയച്ചു ദീനക്കാരെ ഒക്കെയും അവന്റെ അടുക്കല്‍ കൊണ്ടുവന്നു.

14:36b.MAT.014.036 അവന്റെ വസ്ത്രത്തിന്റെ തൊങ്ങല്‍ മാത്രം തൊടുവാന്‍ അനുവാദം ചോദിച്ചു. തൊട്ടവര്‍ക്കും ഒക്കെയും സൌഖ്യം വന്നു.

15

15:1b.MAT.015.001 അനന്തരം യെരൂശലേമില്‍നിന്നു പരീശന്മാരും ശാസ്ത്രിമാരും യേശുവിന്റെ അടുക്കല്‍ വന്നു

15:2b.MAT.015.002 നിന്റെ ശിഷ്യന്മാര്‍ പൂര്‍വന്മാരുടെ സന്പ്രദായം ലംഘിക്കുന്നതു എന്തു? അവര്‍ ഭക്ഷിക്കുമ്പോള്‍ കൈ കഴുകുന്നില്ലല്ലോ എന്നു പറഞ്ഞു

15:3b.MAT.015.003 അവന്‍ അവരോടു ഉത്തരം പറഞ്ഞതു“നിങ്ങളുടെ സന്പ്രദായംകൊണ്ടു നിങ്ങള്‍ ദൈവകല്പന ലംഘിക്കുന്നതു എന്തു?

15:4b.MAT.015.004 അപ്പനെയും അമ്മയെയും ബഹുമാനിക്ക എന്നും അപ്പനെയോ അമ്മയെയോ ദുഷിക്കുന്നവന്‍ മരിക്കേണം എന്നും ദൈവം കല്പിച്ചുവല്ലോ.

15:5b.MAT.015.005 നിങ്ങളോ ഒരുത്തന്‍ അപ്പനോടു എങ്കിലും അമ്മയോടു എങ്കിലുംനിനക്കു എന്നാല്‍ ഉപകാരമായി വരേണ്ടതു വഴിപാടു എന്നു പറഞ്ഞാല്‍

15:6b.MAT.015.006 അവന്‍ അപ്പനെ ബഹുമാനിക്കേണ്ടാ എന്നു പറയുന്നു; ഇങ്ങനെ നിങ്ങളുടെ സന്പ്രദായത്താല്‍ നിങ്ങള്‍ ദൈവവചനത്തെ ദുര്‍ബ്ബലമാക്കിയിരിക്കുന്നു.

15:7b.MAT.015.007 കപടഭക്തിക്കാരേ, നിങ്ങളെക്കുറിച്ചു യെശയ്യാവു:”

15:8b.MAT.015.008 "ഈ ജനം അധരം കൊണ്ടു എന്നെ ബഹുമാനിക്കുന്നു; എങ്കിലും അവരുടെ ഹൃദയം എന്നെ വിട്ടു അകന്നിരിക്കുന്നു.

15:9b.MAT.015.009 മാനുഷകല്പനകളായ ഉപദേശങ്ങളെ അവര്‍ പഠിപ്പിക്കുന്നതുകൊണ്ടു എന്നെ വ്യര്‍ത്ഥമായി ഭജിക്കുന്നു" “എന്നിങ്ങനെ പ്രവചിച്ചതു ഒത്തിരിക്കുന്നു.”

15:10b.MAT.015.010 പിന്നെ അവന്‍ പുരുഷാരത്തെ അരികെ വിളിച്ചു അവരോടു പറഞ്ഞതു“കേട്ടു ഗ്രഹിച്ചു കൊള്‍വിന്‍ .

15:11b.MAT.015.011 മനുഷ്യന്നു അശുദ്ധിവരുത്തുന്നതു വായിക്കകത്തു ചെല്ലുന്നതു അല്ല, വായില്‍ നിന്നു പുറപ്പെടുന്നതത്രേ; അതു മനുഷ്യനെ അശുദ്ധമാക്കുന്നു.”

15:12b.MAT.015.012 അപ്പോള്‍ ശിഷ്യന്മാര്‍ അടുക്കെ വന്നുപരീശന്മാര്‍ ഈ വാക്കു കേട്ടു ഇടറിപ്പോയി എന്നു അറിയുന്നുവോ എന്നു ചോദിച്ചു.

15:13b.MAT.015.013 അതിന്നു അവന്‍ “സ്വര്‍ഗ്ഗസ്ഥനായ എന്റെ പിതാവു നട്ടിട്ടില്ലാത്ത തൈഒക്കെയും വേരോടെ പറിഞ്ഞുപോകും.

15:14b.MAT.015.014 അവരെ വിടുവിന്‍ ; അവര്‍ കുരുടന്മാരായ വഴികാട്ടികള്‍ അത്രേ; കുരുടന്‍ കുരുടനെ വഴിനടത്തിയാല്‍ ഇരുവരും കുഴിയില്‍ വീഴും എന്നു ഉത്തരം പറഞ്ഞു.

15:15b.MAT.015.015 പത്രൊസ് അവനോടുആ ഉപമ ഞങ്ങള്‍ക്കു തെളിയിച്ചുതരേണം എന്നു പറഞ്ഞു.

15:16b.MAT.015.016 അതിന്നു അവന്‍ പറഞ്ഞതു“നിങ്ങളും ഇന്നുവരെ ബോധമില്ലാത്തവരോ?

15:17b.MAT.015.017 വായിക്കകത്തു കടക്കുന്നതു എല്ലാം വയറ്റില്‍ ചെന്നിട്ടു മറപ്പുരയില്‍ പോകുന്നു എന്നു ഗ്രഹിക്കുന്നില്ലയോ?

15:18b.MAT.015.018 വായില്‍ നിന്നു പുറപ്പെടുന്നതോ ഹൃദയത്തില്‍നിന്നു വരുന്നു; അതു മനുഷ്യനെ അശുദ്ധമാക്കുന്നു.

15:19b.MAT.015.019 എങ്ങനെയെന്നാല്‍ ദുശ്ചിന്ത, കുലപാതകം, വ്യഭിചാരം, പരസംഗം, മോഷണം, കള്ളസാക്ഷ്യം, ദൂഷണം എന്നിവ ഹൃദയത്തില്‍ നിന്നു പുറപ്പെട്ടുവരുന്നു.

15:20b.MAT.015.020 മനുഷ്യനെ അശുദ്ധമാക്കുന്നതു ഇതത്രേ; കഴുകാത്ത കൈകൊണ്ടു ഭക്ഷിക്കുന്നതോ മനുഷ്യനെ അശുദ്ധമാക്കുന്നില്ല.”

15:21b.MAT.015.021 യേശു അവിടം വിട്ടു, സോര്‍ സീദോന്‍ എന്ന പ്രദേശങ്ങളിലേക്കു വാങ്ങിപ്പോയി.

15:22b.MAT.015.022 ആ ദേശത്തുനിന്നു ഒരു കനാന്യ സ്ത്രീ വന്നു, അവനോടുകര്‍ത്താവേ, ദാവീദ് പുത്രാ, എന്നോടു കരുണ തോന്നേണമേ; എന്റെ മകള്‍ക്കു ഭൂതോപദ്രവം കഠിനമായിരിക്കുന്നു എന്നു നിലവിളിച്ചു പറഞ്ഞു.

15:23b.MAT.015.023 അവന്‍ അവളോടു ഒരു വാക്കും ഉത്തരം പറഞ്ഞില്ല; അവന്റെ ശിഷ്യന്മാര്‍ അടുക്കെ, വന്നുഅവള്‍ നമ്മുടെ പിന്നാലെ നിലവിളിച്ചുകൊണ്ടു വരുന്നു; അവളെ പറഞ്ഞയക്കേണമേ എന്നു അവനോടു അപേക്ഷിച്ചു.

15:24b.MAT.015.024 അതിന്നു അവന്‍ “യിസ്രായേല്‍ ഗൃഹത്തിലെ കാണാതെപോയ ആടുകളുടെ അടുക്കലേക്കല്ലാതെ എന്നെ അയച്ചിട്ടില്ല” എന്നു ഉത്തരം പറഞ്ഞു.

15:25b.MAT.015.025 എന്നാല്‍ അവള്‍ വന്നുകര്‍ത്താവേ, എന്നെ സഹായിക്കേണമേ എന്നു പറഞ്ഞു അവനെ നമസ്കരിച്ചു.

15:26b.MAT.015.026 അവനോ“മക്കളുടെ അപ്പം എടുത്തു നായകൂട്ടികള്‍ക്കു ഇട്ടുകൊടുക്കുന്നതു നന്നല്ല” എന്നു ഉത്തരം പറഞ്ഞു.

15:27b.MAT.015.027 അതിന്നു അവള്‍അതേ, കര്‍ത്താവേ, നായക്കുട്ടികളും ഉടയവരുടെ മേശയില്‍ നിന്നു വീഴുന്ന നുറുക്കുകള്‍ തിന്നുന്നുണ്ടല്ലോ എന്നു പറഞ്ഞു.

15:28b.MAT.015.028 യേശു അവളോടു“സ്ത്രീയേ, നിന്റെ വിശ്വാസം വലിയതു; നിന്റെ ഇഷ്ടംപോലെ നിനക്കു ഭവിക്കട്ടെ” എന്നു ഉത്തരം പറഞ്ഞു. ആ നാഴികമുതല്‍ അവളുടെ മകള്‍ക്കു സൌഖ്യം വന്നു.

15:29b.MAT.015.029 യേശു അവിടെ നിന്നു യാത്രയായി ഗലീലക്കടലരികെ ചെന്നു മലയില്‍ കയറി അവിടെ ഇരുന്നു.

15:30b.MAT.015.030 വളരെ പുരുഷാരം മുടന്തര്‍, കുരുടര്‍, ഊമര്‍, കൂനര്‍ മുതലായ പലരെയും അവന്റെ അടുക്കല്‍ കൊണ്ടുവന്നു അവന്റെ കാല്‍ക്കല്‍ വെച്ചു; അവന്‍ അവരെ സൌഖ്യമാക്കി;

15:31b.MAT.015.031 ഊമര്‍ സംസാരിക്കുന്നതും കൂനര്‍ സൌഖ്യമാകുന്നതും മുടന്തര്‍ നടക്കുന്നതും കുരുടര്‍ കാണുന്നതും പുരുഷാരം കണ്ടിട്ടു ആശ്ചര്യപ്പെട്ടു, യിസ്രായേലിന്റെ ദൈവത്തെ മഹത്വപ്പെടുത്തി.

15:32b.MAT.015.032 എന്നാല്‍ യേശു തന്റെ ശിഷ്യന്മാരെ അടുക്കെവിളിച്ചു“ഈ പുരുഷാരം ഇപ്പോള്‍ മൂന്നു നാളായി എന്നോടുകൂടെ പാര്‍ക്കുംന്നു; അവര്‍ക്കും ഭക്ഷിപ്പാന്‍ ഒന്നും ഇല്ലായ്കകൊണ്ടു അവരെക്കുറിച്ചു എനിക്കു മനസ്സലിവു തോന്നുന്നു; അവരെ പട്ടിണിയായി വിട്ടയപ്പാന്‍ മനസ്സുമില്ല; അവര്‍ വഴിയില്‍വെച്ചു തളര്‍ന്നുപോയേക്കും” എന്നു പറഞ്ഞു.

15:33b.MAT.015.033 ശിഷ്യന്മാര്‍ അവനോടുഇത്ര വലിയ പുരുഷാരത്തിന്നു തൃപ്തിവരുത്തുവാന്‍ മതിയായ അപ്പം ഈ കാട്ടില്‍ നമുക്കു എവിടെ നിന്നു എന്നു പറഞ്ഞു.

15:34b.MAT.015.034 “നിങ്ങളുടെ പക്കല്‍ എത്ര അപ്പം ഉണ്ടു” എന്നു യേശു ചോദിച്ചു; ഏഴു; കുറെ ചെറുമീനും ഉണ്ടു എന്നു അവര്‍ പറഞ്ഞു.

15:35b.MAT.015.035 അവന്‍ പുരുഷാരത്തോടു നിലത്തു ഇരിപ്പാന്‍ കല്പിച്ചു,

15:36b.MAT.015.036 ആ ഏഴു അപ്പവും മീനും എടുത്തു വാഴ്ത്തി നുറുക്കി ശിഷ്യന്മാരുടെ പക്കലും ശിഷ്യന്മാര്‍ പുരുഷാരത്തിന്നും കൊടുത്തു.

15:37b.MAT.015.037 എല്ലാവരും തിന്നു തൃപ്തരായി; ശേഷിച്ച കഷണം അവര്‍ ഏഴു വട്ടി നിറെച്ചെടുത്തു.

15:38b.MAT.015.038 തിന്നവരോ സ്ത്രീകളെയും പൈതങ്ങളെയും കൂടാതെ നാലായിരം പുരുഷന്മാര്‍ ആയിരുന്നു.

15:39b.MAT.015.039 പിന്നെ പുരുഷാരത്തെ പറഞ്ഞയച്ചിട്ടു പടകില്‍ കയറി മഗദാദേശത്തു എത്തി.

16

16:1b.MAT.016.001 അനന്തരം പരീശന്മാരും സദൂക്യരും അടുക്കെ വന്നുആകാശത്തുനിന്നു ഒരു അടയാളം കാണിച്ചുതരേണമെന്നു അവനെ പരീക്ഷിച്ചു ചോദിച്ചു.

16:2b.MAT.016.002 അവരോടു അവന്‍ ഉത്തരം പറഞ്ഞതു“സന്ധ്യാസമയത്തു ആകാശം ചുവന്നുകണ്ടാല്‍ നല്ല തെളിവാകും എന്നും

16:3b.MAT.016.003 രാവിലെ ആകാശം മൂടി ചുവന്നുകണ്ടാല്‍ ഇന്നു മഴക്കോള്‍ ഉണ്ടാകും എന്നും നിങ്ങള്‍ പറയുന്നു. ആകാശത്തിന്റെ ഭാവം വിവേചിപ്പാന്‍ നിങ്ങള്‍ അറിയുന്നു; എന്നാല്‍ കാല ലക്ഷണങ്ങളെ വിവേചിപ്പാന്‍ കഴികയില്ലയോ?

16:4b.MAT.016.004 ദോഷവും വ്യഭിചാരവുമുള്ള തലമുറ അടയാളം തിരയുന്നു; യോനയുടെ അടയാള മല്ലാതെ അതിന്നു അടയാളം ലഭിക്കയില്ല;” പിന്നെ അവന്‍ അവരെ വിട്ടു പോയി.

16:5b.MAT.016.005 ശിഷ്യന്മാര്‍ അക്കരെ പോകുമ്പോള്‍ അപ്പം എടുപ്പാന്‍ മറന്നുപോയി.

16:6b.MAT.016.006 എന്നാല്‍ യേശു അവരോടു“നോക്കുവിന്‍ പരീശന്മാരുടെയും സദൂക്യരുടെയും പുളിച്ച മാവു സൂക്ഷിച്ചു കൊള്‍വിന്‍ എന്നു പറഞ്ഞു.”

16:7b.MAT.016.007 അപ്പം കൊണ്ടുപോരായ്കയാല്‍ ആയിരിക്കും എന്നു അവര്‍ തമ്മില്‍ തമ്മില്‍ പറഞ്ഞു.

16:8b.MAT.016.008 അതു അറിഞ്ഞിട്ടു യേശു പറഞ്ഞതുഅല്പവിശ്വാസികളേ, അപ്പം കൊണ്ടുവരായ്കയാല്‍ തമ്മില്‍ തമ്മില്‍ പറയുന്നതു എന്തു?

16:9b.MAT.016.009 ഇപ്പോഴും നിങ്ങള്‍ തിരിച്ചറിയുന്നില്ലയോ? അയ്യായിരം പേര്‍ക്കും അഞ്ചു അപ്പം കൊടുത്തിട്ടു എത്ര കൊട്ട എടുത്തു എന്നും

16:10b.MAT.016.010 നാലായിരം പേര്‍ക്കും ഏഴു അപ്പം കൊടുത്തിട്ടു എത്ര വട്ടി എടുത്തു എന്നും ഔര്‍ക്കുംന്നില്ലയോ?

16:11b.MAT.016.011 പരീശന്മാരുടെയും സദൂക്യരുടെയും പുളിച്ച മാവു സൂക്ഷിച്ചുകൊള്ളേണം എന്നു പറഞ്ഞതു അപ്പത്തെക്കുറിച്ചല്ല എന്നു തിരിച്ചറിയാത്തതു എന്തു?

16:12b.MAT.016.012 അങ്ങനെ അപ്പത്തിന്റെ പുളിച്ച മാവല്ല, പരീശന്മാരുടെയും സദൂക്യരുടെയും ഉപദേശമത്രേ സൂക്ഷിച്ചുകൊള്‍വാന്‍ ” അവന്‍ പറഞ്ഞു എന്നു അവര്‍ ഗ്രഹിച്ചു.

16:13b.MAT.016.013 യേശു ഫിലിപ്പിന്റെ കൈസര്യയുടെ പ്രദേശത്തു എത്തിയശേഷം തന്റെ ശിഷ്യന്മാരോടു“ജനങ്ങള്‍ മനുഷ്യപുത്രനെ ആര്‍ എന്നു പറയുന്നു?” എന്നു ചോദിച്ചു.

16:14b.MAT.016.014 ചിലര്‍ യോഹന്നാന്‍ സ്നാപകന്‍ എന്നും മറ്റു ചിലര്‍ ഏലീയാവെന്നും വേറെ ചിലര്‍ യിരെമ്യാവോ പ്രവാചകന്മാരില്‍ ഒരുത്തനോ എന്നും പറയുന്നു എന്നു അവര്‍ പറഞ്ഞു.

16:15b.MAT.016.015 “നിങ്ങളോ എന്നെ ആര്‍ എന്നു പറയുന്നു” എന്നു അവന്‍ ചോദിച്ചതിന്നു ശിമോന്‍ പത്രൊസ്

16:16b.MAT.016.016 നീ ജീവനുള്ള ദൈവത്തിന്റെ പുത്രനായ ക്രിസ്തുഎന്നും ഉത്തരം പറഞ്ഞു.

16:17b.MAT.016.017 യേശു അവനോടു“ബര്‍യോനാശിമോനെ, നീ ഭാഗ്യവാന്‍ ; ജഡരക്തങ്ങള്‍ അല്ല, സ്വര്‍ഗ്ഗസ്ഥനായ എന്റെ പിതാവത്രെ നിനക്കു ഇതു വെളിപ്പെടുത്തിയതു.

16:18b.MAT.016.018 നീ പത്രൊസ് ആകുന്നു; ഈ പാറമേല്‍ ഞാന്‍ എന്റെ സഭയെ പണിയും; പാതാളഗോപുരങ്ങള്‍ അതിനെ ജയിക്കയില്ല എന്നു ഞാന്‍ നിന്നോടു പറയുന്നു.

16:19b.MAT.016.019 സ്വര്‍ഗ്ഗ രാജ്യത്തിന്റെ താക്കോല്‍ ഞാന്‍ നിനക്കു തരുന്നു; നീ ഭൂമിയില്‍ കെട്ടുന്നതു ഒക്കെയും സ്വര്‍ഗ്ഗത്തില്‍ കെട്ടപ്പെട്ടിരിക്കും; നീ ഭൂമിയില്‍ അഴിക്കുന്നതൊക്കെയും സ്വര്‍ഗ്ഗത്തില്‍ അഴിഞ്ഞിരിക്കും” എന്നു ഉത്തരം പറഞ്ഞു.

16:20b.MAT.016.020 പിന്നെ താന്‍ ക്രിസ്തു ആകുന്നു എന്നു ആരോടും പറയാതിരിപ്പാന്‍ ശിഷ്യന്മാരോടു കല്പിച്ചു.

16:21b.MAT.016.021 അന്നു മുതല്‍ യേശു താന്‍ യെരൂശലേമില്‍ ചെന്നിട്ടു, മൂപ്പന്മാര്‍, മഹാപുരോഹിതന്മാര്‍, ശാസ്ത്രിമാര്‍ എന്നിവരാല്‍ പലതും സഹിച്ചു കൊല്ലപ്പെടുകയും മൂന്നാം നാള്‍ ഉയിര്‍ത്തെഴുന്നേല്‍ക്കയും വേണ്ടതു എന്നു ശിഷ്യന്മാരോടു പ്രസ്താവിച്ചു തുടങ്ങി.

16:22b.MAT.016.022 പത്രൊസ് അവനെ വേറിട്ടു കൊണ്ടുപോയികര്‍ത്താവേ, അതു അരുതേ; നിനക്കു അങ്ങനെ ഭവിക്കരുതേ എന്നു ശാസിച്ചുതുടങ്ങി.

16:23b.MAT.016.023 അവനോ തിരിഞ്ഞു പത്രൊസിനോടു; “സാത്താനേ, എന്നെ വിട്ടുപോ; നീ എനിക്കു ഇടര്‍ച്ചയാകുന്നു; നീ ദൈവത്തിന്റേതല്ല മനുഷ്യരുടേതത്രെ കരുതുന്നതു” എന്നു പറഞ്ഞു.

16:24b.MAT.016.024 പിന്നെ യേശു ശിഷ്യന്മാരോടു പറഞ്ഞതു“ഒരുത്തന്‍ എന്റെ പിന്നാലെ വരുവാന്‍ ഇച്ഛിച്ചാല്‍ തന്നെത്താന്‍ ത്യജിച്ചു, തന്റെ ക്രൂശു എടുത്തു എന്നെ അനുഗമിക്കട്ടെ.

16:25b.MAT.016.025 ആരെങ്കിലും തന്റെ ജീവനെ രക്ഷിപ്പാന്‍ ഇച്ഛിച്ചാല്‍ അതിനെ കളയും; എന്റെ നിമിത്തം ആരെങ്കിലും തന്റെ ജീവനെ കളഞ്ഞാല്‍ അതിനെ കണ്ടെത്തും.

16:26b.MAT.016.026 ഒരു മനുഷ്യന്‍ സര്‍വലോകവും നേടീട്ടും തന്റെ ജീവനെ നഷ്ടപ്പെടുത്തിയാല്‍ അവന്നു എന്തു പ്രയോജനം? അല്ല, തന്റെ ജീവനെ വീണ്ടുകൊള്‍വാന്‍ മനുഷ്യന്‍ എന്തു മറുവില കൊടുക്കും?

16:27b.MAT.016.027 മനുഷ്യ പുത്രന്‍ തന്റെ പിതാവിന്റെ മഹത്വത്തില്‍ തന്റെ ദൂതന്മാരുമായി വരും; അപ്പോള്‍ അവന്‍ ഔരോരുത്തന്നും അവനവന്റെ പ്രവൃത്തിക്കു തക്കവണ്ണം പകരം നലകും.

16:28b.MAT.016.028 മനുഷ്യപുത്രന്‍ തന്റെ രാജ്യത്തില്‍ വരുന്നതു കാണുവോളം മരണം ആസ്വദിക്കാത്തവര്‍ ചിലര്‍ ഈ നിലക്കുന്നവരില്‍ ഉണ്ടു എന്നു ഞാന്‍ സത്യമായിട്ടു നിങ്ങളോടു പറയുന്നു.”

17

17:1b.MAT.017.001 ആറു ദിവസം കഴിഞ്ഞശേഷം യേശു പത്രൊസിനെയും യാക്കോബിനെയും അവന്റെ സഹോദരനായ യോഹന്നാനെയും കൂട്ടി തനിച്ചു ഒരു ഉയര്‍ന്ന മലയിലേക്കു കൊണ്ടുപോയി,.

17:2b.MAT.017.002 അവരുടെ മുമ്പാകെ രൂപാന്തരപ്പെട്ടു, അവന്റെ മുഖം സൂര്യനെപ്പോലെ ശോഭിച്ചു അവന്റെ വസ്ത്രം വെളിച്ചം പോലെ വെള്ളയായി തീര്‍ന്നു.

17:3b.MAT.017.003 മോശെയും ഏലിയാവും അവനോടു സംഭാഷിക്കുന്നതായി അവര്‍ കണ്ടു.

17:4b.MAT.017.004 അപ്പോള്‍ പത്രൊസ് യേശുവിനോടുകര്‍ത്താവേ, നാം ഇവിടെ ഇരിക്കുന്നതു നന്നു; നിനക്കു സമ്മതമെങ്കില്‍ ഞാന്‍ ഇവിടെ മൂന്നു കുടില്‍ ഉണ്ടാക്കാം ഒന്നു നിനക്കും ഒന്നു മോശെക്കും ഒന്നു ഏലീയാവിന്നും എന്നു പറഞ്ഞു.

17:5b.MAT.017.005 അവന്‍ പറയുമ്പോള്‍ തന്നേ പ്രകാശമുള്ളോരു മേഘം അവരുടെ മേല്‍ നിഴലിട്ടു; മേഘത്തില്‍ നിന്നുഇവന്‍ എന്റെ പ്രീയ പുത്രന്‍ , ഇവങ്കല്‍ ഞാന്‍ പ്രസാദിക്കുന്നു; ഇവന്നു ചെവികൊടുപ്പിന്‍ എന്നു ഒരു ശബ്ദവും ഉണ്ടായി.

17:6b.MAT.017.006 ശിഷ്യന്മാര്‍ അതു കേട്ടിട്ടു ഏറ്റവും ഭയപ്പെട്ടു കവിണ്ണുവീണു.

17:7b.MAT.017.007 യേശു അടുത്തു ചെന്നു അവരെ തൊട്ടു“എഴുന്നേല്പിന്‍ , ഭയപ്പെടേണ്ടാ” എന്നു പറഞ്ഞു.

17:8b.MAT.017.008 അവര്‍ തലപൊക്കിയാറെ യേശുവിനെ മാത്രമല്ലാതെ ആരെയും കണ്ടില്ല.

17:9b.MAT.017.009 അവന്‍ മലയില്‍ നിന്നു ഇറങ്ങുമ്പോള്‍ യേശു അവരോടു“മനുഷ്യപുത്രന്‍ മരിച്ചവരുടെ ഇടയില്‍ നിന്നു ഉയിര്‍ത്തെഴുന്നേലക്കുംവരെ ഈ ദര്‍ശനം ആരോടും പറയരുതു” എന്നു കല്പിച്ചു.

17:10b.MAT.017.010 ശിഷ്യന്മാര്‍ അവനോടുഎന്നാല്‍ ഏലീയാവു മുമ്പെ വരേണ്ടതു എന്നു ശാസ്ത്രിമാര്‍ പറയുന്നതു എന്തു എന്നു ചോദിച്ചു.

17:11b.MAT.017.011 അതിന്നു അവന്‍ “ഏലീയാവു വന്നു സകലവും യഥാസ്ഥാനത്താക്കും സത്യം.

17:12b.MAT.017.012 എന്നാല്‍ ഏലീയാവു വന്നു കഴിഞ്ഞു എന്നു ഞാന്‍ നിങ്ങളോടു പറയുന്നു; എങ്കിലും അവര്‍ അവനെ അറിഞ്ഞുകൊള്ളാതെ തങ്ങള്‍ക്കു തോന്നിയതു എല്ലാം അവനോടു ചെയ്തു. അവ്വണ്ണം മനുഷ്യപുത്രന്നും അവരാല്‍ കഷ്ടപ്പെടുവാനുണ്ടു” എന്നു ഉത്തരം പറഞ്ഞു.

17:13b.MAT.017.013 അവന്‍ യോഹന്നാന്‍ സ്നാപകനെക്കുറിച്ചു തങ്ങളോടു പറഞ്ഞു എന്നു ശിഷ്യന്മാര്‍ ഗ്രഹിച്ചു.

17:14b.MAT.017.014 അവര്‍ പുരുഷാരത്തിന്റെ അടുക്കല്‍ വന്നാറെ ഒരു മനുഷ്യന്‍ വന്നു അവന്റെ മുമ്പാകെ മുട്ടുകുത്തി

17:15b.MAT.017.015 കര്‍ത്താവേ, എന്റെ മകനോടു കരുണയുണ്ടാകേണമേ; അവന്‍ ചന്ദ്രരോഗം പിടിച്ചു പലപ്പോഴും തീയിലും പലപ്പോഴും വെള്ളത്തിലും വീണു വല്ലാത്ത കഷ്ടത്തിലായ്പോകുന്നു.

17:16b.MAT.017.016 ഞാന്‍ അവനെ നിന്റെ ശീഷ്യന്മാരുടെ അടുക്കല്‍ കൊണ്ടുവന്നു; എന്നാല്‍ സൌഖ്യം വരുത്തുവാന്‍ അവര്‍ക്കും കഴിഞ്ഞില്ല എന്നു പറഞ്ഞു.

17:17b.MAT.017.017 അതിന്നു യേശു“അവിശ്വാസവും കോട്ടവുമുള്ള തലമുറയേ, എത്രത്തോളം ഞാന്‍ നിങ്ങളോടു കൂടെ ഇരിക്കും? എത്രത്തോളം നിങ്ങളെ സഹിക്കും? അവനെ എന്റെ അടുക്കല്‍ കൊണ്ടുവരുവിന്‍ ” എന്നു ഉത്തരം പറഞഞു.

17:18b.MAT.017.018 യേശു ഭൂതത്തെ ശാസിച്ചു, അതു അവനെ വിട്ടുപോയി, ബാലന്നു ആ നാഴികമുതല്‍ സൌഖ്യംവന്നു.

17:19b.MAT.017.019 പിന്നെ ശിഷ്യന്മാര്‍ സ്വകാര്യമായി യേശുവിന്റെ അടുക്കല്‍ വന്നുഞങ്ങള്‍ക്കു അതിനെ പുറത്താക്കിക്കൂടാഞ്ഞതു എന്തു എന്നു ചോദിച്ചു.

17:20b.MAT.017.020 അവന്‍ അവരോടു“നിങ്ങളുടെ അല്പവിശ്വാസം നിമിത്തമത്രേ;

17:21b.MAT.017.021 നിങ്ങള്‍ക്കു കടുകുമണിയോളം വിശ്വാസമുണ്ടെങ്കില്‍ ഈ മലയോടുഇവിടെ നിന്നു അങ്ങോട്ടു നീങ്ങുക എന്നു പറഞ്ഞാല്‍ അതു നീങ്ങും; നിങ്ങള്‍ക്കു ഒന്നും അസാദ്ധ്യമാകയുമില്ല.” (എങ്കിലും പ്രാര്‍ത്ഥനയാലും ഉപവാസത്താലുമല്ലാതെ ഈ ജാതി നീങ്ങിപ്പോകുന്നില്ല) എന്നു ഞാന്‍ സത്യമായിട്ടു നിങ്ങളോടു പറയുന്നു എന്നു പറഞ്ഞു.

17:22b.MAT.017.022 അവര്‍ ഗലീലയില്‍ സഞ്ചരിക്കുമ്പോള്‍ യേശു അവരോടു“മനുഷ്യപുത്രന്‍ മനുഷ്യരുടെ കയ്യില്‍ ഏല്പിക്കപ്പെടുവാറായിരിക്കുന്നു.

17:23b.MAT.017.023 അവര്‍ അവനെ കൊല്ലുകയും മൂന്നാം നാള്‍ അവന്‍ ഉയിര്‍ത്തെഴുന്നേല്‍ക്കയും ചെയ്യും” എന്നു പറഞ്ഞു; അവരോ ഏറ്റവും ദുഃഖിച്ചു.

17:24b.MAT.017.024 അവര്‍ കഫര്‍ന്നഹൂമില്‍ എത്തിയാറെ ദ്വിദ്രഹ്മപ്പണം വാങ്ങുന്നവര്‍ പത്രൊസിന്റെ അടക്കല്‍ വന്നുനിങ്ങളുടെ ഗുരു ദ്വിദ്രഹ്മപ്പണം കൊടുക്കുന്നില്ലയോ എന്നു ചോദിച്ചതിന്നുഉവ്വു എന്നു അവന്‍ പറഞ്ഞു.

17:25b.MAT.017.025 അവന്‍ വീട്ടില്‍ വന്നപ്പോള്‍ യേശു അവനോടു“ശിമോനേ, നിനക്കു എന്തു തോന്നുന്നു? ഭൂമിയിലെ രാജാക്കന്മാര്‍ ചുങ്കമോ കരമോ ആരോടു വാങ്ങുന്നു? പുത്രന്മാരോടോ അന്യരോടോ” എന്നു മുന്നിട്ടു ചോദിച്ചതിന്നുഅന്യരോടു എന്നു അവന്‍ പറഞ്ഞു.

17:26b.MAT.017.026 യേശു അവനോടു“എന്നാല്‍ പുത്രന്മാര്‍ ഒഴിവുള്ളവരല്ലോ.

17:27b.MAT.017.027 എങ്കിലും നാം അവര്‍ക്കും ഇടര്‍ച്ച വരുത്താതിരിക്കേണ്ടതിന്നു നീ കടലീലേക്കു ചെന്നു ചൂണ്ടല്‍ ഇട്ടു ആദ്യം കിട്ടുന്ന മീനിനെ എടുക്ക; അതിന്റെ വായ് തുറക്കുമ്പോള്‍ ഒരു ചതുര്‍ദ്രഹ്മപ്പണം കാണും; അതു എടുത്തു എനിക്കും നിനക്കും വേണ്ടി കൊടുക്ക” എന്നു പറഞ്ഞു.

18

18:1b.MAT.018.001 ആ നാഴികയില്‍ ശിഷ്യന്മാര്‍ യേശുവിന്റെ അടുക്കെ വന്നു. സ്വര്‍ഗ്ഗരാജ്യത്തില്‍ ഏറ്റവും വലിയവന്‍ ആര്‍ എന്നു ചോദിച്ചു.

18:2b.MAT.018.002 അവന്‍ ഒരു ശിശുവിനെ അടുക്കെ വിളിച്ചു അവരുടെ നടുവില്‍ നിറുത്തി;

18:3b.MAT.018.003 “നിങ്ങള്‍ തിരിഞ്ഞു ശിശുക്കളെപ്പോലെ ആയ്‍വരുന്നില്ല എങ്കില്‍ സ്വര്‍ഗ്ഗരാജ്യത്തില്‍ കടക്കയില്ല എന്നു ഞാന്‍ സത്യമായിട്ടു നിങ്ങളോടു പറയുന്നു.

18:4b.MAT.018.004 ആകയാല്‍ ഈ ശിശുവിനെപ്പോലെ തന്നെത്താന്‍ താഴ്ത്തുന്നവന്‍ സ്വര്‍ഗ്ഗരാജ്യത്തില്‍ ഏറ്റവും വലിയവന്‍ ആകുന്നു.

18:5b.MAT.018.005 ഇങ്ങിനെയുള്ള ശിശുവിനെ എന്റെ നാമത്തില്‍ കൈകൊള്ളുന്നവന്‍ എന്നെ കൈക്കൊള്ളുന്നു.

18:6b.MAT.018.006 എന്നില്‍ വിശ്വസിക്കുന്ന ഈ ചെറിയവരില്‍ ഒരുത്തന്നു ആരെങ്കിലും ഇടര്‍ച്ച വരുത്തിയാലോ അവന്റെ കഴുത്തില്‍ വലിയോരു തിരിക്കല്ലു കെട്ടി അവനെ സമുദ്രത്തിന്റെ ആഴത്തില്‍ താഴ്ത്തിക്കളയുന്നതു അവന്നു നന്നു.

18:7b.MAT.018.007 ഇടര്‍ച്ച ഹേതുവായി ലോകത്തിന്നു അയ്യോ കഷ്ടം; ഇടര്‍ച്ച വരുന്നതു ആവശ്യം തന്നേ; എങ്കിലും ഇടര്‍ച്ച വരുത്തുന്ന മനുഷ്യന്നു അയ്യോ കഷ്ടം.

18:8b.MAT.018.008 നിന്റെ കയ്യോ കാലോ നിനക്കു ഇടര്‍ച്ച ആയാല്‍ അതിനെ വെട്ടി എറിഞ്ഞുകളക; രണ്ടു കയ്യും രണ്ടു കാലും ഉള്ളവനായി നിത്യാഗ്നിയില്‍ വീഴുന്നതിനെക്കാള്‍ അംഗഹീനനായിട്ടോ മുടന്തനായിട്ടോ ജീവനില്‍ കടക്കുന്നതു നിനക്കു നന്നു.

18:9b.MAT.018.009 നിന്റെ കണ്ണു നിനക്കു ഇടര്‍ച്ച ആയാല്‍ അതിനെ ചൂന്നെടുത്തു എറിഞ്ഞുകളക; രണ്ടു കണ്ണുള്ളവനായി അഗ്നിനരകത്തില്‍ വീഴുന്നതിനെക്കാള്‍ ഒറ്റക്കണ്ണനായി ജീവനില്‍ കടക്കുന്നതു നിനക്കു നന്നു.

18:10b.MAT.018.010 ഈ ചെറിയവരില്‍ ഒരുത്തനെ തുച്ഛീകരിക്കാതിരിപ്പാന്‍ സൂക്ഷിച്ചുകൊള്‍വിന്‍ .

18:11b.MAT.018.011 സ്വര്‍ഗ്ഗത്തില്‍ അവരുടെ ദൂതന്മാര്‍ സ്വര്‍ഗ്ഗസ്ഥനായ എന്റെ പിതാവിന്റെ മുഖം എപ്പോഴും കാണുന്നു എന്നു ഞാന്‍ നിങ്ങളോടു പറയുന്നു.

18:12b.MAT.018.012 നിങ്ങള്‍ക്കു എന്തു തോന്നുന്നു? ഒരു മനുഷ്യന്നു നൂറു ആടു ഉണ്ടു എന്നിരിക്കട്ടെ; അവയില്‍ ഒന്നു തെറ്റി ഉഴന്നുപോയാല്‍ തൊണ്ണൂറ്റൊമ്പതിനെയും വിട്ടേച്ചു തെറ്റിപ്പോയതിനെ മലകളില്‍ ചെന്നു തിരയുന്നില്ലയോ?

18:13b.MAT.018.013 അതിനെ കണ്ടെത്തിയാല്‍ തെറ്റിപ്പോകാത്ത തൊണ്ണൂറ്റമ്പതിലും അധികം അതിനെക്കുറിച്ചു സന്തോഷിക്കും എന്നു ഞാന്‍ സത്യമായിട്ടു നിങ്ങളോടു പറയുന്നു.

18:14b.MAT.018.014 അങ്ങനെതന്നേ ഈ ചെറിയവരില്‍ ഒരുത്തന്‍ നശിച്ചുപോകുന്നതു സ്വര്‍ഗ്ഗസ്ഥനായ നിങ്ങളുടെ പിതാവിന്നു ഇഷ്ടമല്ല.

18:15b.MAT.018.015 നിന്റെ സഹോദരന്‍ നിന്നോടു പിഴെച്ചാല്‍ നീ ചെന്നു നീയും അവനും മാത്രം ഉള്ളപ്പോള്‍ കുറ്റം അവന്നു ബോധം വരുത്തുക; അവന്‍ നിന്റെ വാക്കു കേട്ടാല്‍ നീ സഹോദരനെ നേടി.

18:16b.MAT.018.016 കേള്‍ക്കാഞ്ഞാലോ രണ്ടു മൂന്നു സാക്ഷികളുടെ വായാല്‍ സകല കാര്യവും ഉറപ്പാകേണ്ടതിന്നു ഒന്നു രണ്ടു പേരെ കൂട്ടിക്കൊണ്ടു ചെല്ലുക.

18:17b.MAT.018.017 അവരെ കൂട്ടാക്കാഞ്ഞാല്‍ സഭയോടു അറിയിക്ക; സഭയെയും കൂട്ടാക്കാഞ്ഞാല്‍ അവന്‍ നിനക്കു പുറജാതിക്കാരനും ചുങ്കക്കാരനും എന്നപോലെ ഇരിക്കട്ടെ.

18:18b.MAT.018.018 നിങ്ങള്‍ ഭൂമിയില്‍ കെട്ടുന്നതെല്ലാം സ്വര്‍ഗ്ഗത്തിലും കെട്ടപ്പെട്ടിരിക്കും; നിങ്ങള്‍ ഭൂമിയില്‍ അഴിക്കുന്നതെല്ലാം സ്വര്‍ഗ്ഗത്തിലും അഴിഞ്ഞിരിക്കും എന്നു ഞാന്‍ സത്യമായിട്ടു നിങ്ങളോടു പറയുന്നു.

18:19b.MAT.018.019 ഭൂമിയില്‍വെച്ചു നിങ്ങളില്‍ രണ്ടുപേര്‍ യാചിക്കുന്ന ഏതു കാര്യത്തിലും ഐകമത്യപ്പെട്ടാല്‍ അതു സ്വര്‍ഗ്ഗസ്ഥനായ എന്റെ പിതാവിങ്കല്‍ നിന്നു അവര്‍ക്കും ലഭിക്കും;

18:20b.MAT.018.020 രണ്ടോ മൂന്നോ പേര്‍ എന്റെ നാമത്തില്‍ കൂടിവരുന്നേടത്തൊക്കയും ഞാന്‍ അവരുടെ നടുവില്‍ ഉണ്ടു എന്നും ഞാന്‍ നിങ്ങളോടു പറയുന്നു.”

18:21b.MAT.018.021 അപ്പോള്‍ പത്രൊസ് അവന്റെ അടുക്കല്‍ വന്നുകര്‍ത്താവേ, സഹോദരന്‍ എത്രവട്ടം എന്നോടു പിഴെച്ചാല്‍ ഞാന്‍ ക്ഷമിക്കേണം?

18:22b.MAT.018.022 ഏഴുവട്ടം മതിയോ എന്നു ചോദിച്ചു. യേശു അവനോടു“ഏഴുവട്ടമല്ല, എഴു എഴുപതു വട്ടം എന്നു ഞാന്‍ നിന്നോടു പറയുന്നു” എന്നു പറഞ്ഞു.

18:23b.MAT.018.023 “സ്വര്‍ഗ്ഗരാജ്യം തന്റെ ദാസന്മാരുമായി കണകൂ തീര്‍പ്പാന്‍ ഭാവിക്കുന്ന ഒരു രാജാവിനോടു സദൃശം.

18:24b.MAT.018.024 അവന്‍ കണകൂ നോക്കിത്തുടങ്ങിയപ്പോള്‍ പതിനായിരം താലന്തു കടമ്പെട്ട ഒരുത്തനെ അവന്റെ അടുക്കല്‍ കൊണ്ടു വന്നു.

18:25b.MAT.018.025 അവന്നു വീട്ടുവാന്‍ വകയില്ലായ്കയാല്‍ അവന്റെ യജമാനന്‍ അവനെയും ഭാര്യയെയും മക്കളെയും അവന്നുള്ളതൊക്കെയും വിറ്റു കടം തീര്‍പ്പാന്‍ കല്പിച്ചു.

18:26b.MAT.018.026 അതു കൊണ്ടു ആ ദാസന്‍ വീണു അവനെ നമസ്കരിച്ചുയജമാനനേ എന്നോടു ക്ഷമ തോന്നേണമേ; ഞാന്‍ സകലവും തന്നു തീര്‍ക്കാം എന്നു പറഞ്ഞു.

18:27b.MAT.018.027 അപ്പോള്‍ ആ ദാസന്റെ യജമാനന്‍ മനസ്സലിഞ്ഞു അവനെ വിട്ടയച്ചു കടവും ഇളെച്ചുകൊടുത്തു.

18:28b.MAT.018.028 ആ ദാസന്‍ പോകുമ്പോള്‍ തനിക്കു നൂറു വെള്ളിക്കാശു കടമ്പെട്ട ഒരു കൂട്ടുദാസനെ കണ്ടു തൊണ്ടെക്കു പിടിച്ചു ഞെക്കിനിന്റെ കടം തീര്‍ക്കുംക എന്നു പറഞ്ഞു.

18:29b.MAT.018.029 അവന്റെ കൂട്ടുദാസന്‍ എന്നോടു ക്ഷമ തോന്നേണമേ; ഞാന്‍ തന്നു തീര്‍ക്കാം എന്നു അവനോടു അപേക്ഷിച്ച.

18:30b.MAT.018.030 എന്നാല്‍ അവന്‍ മനസ്സില്ലാതെ ഉടനെ ചെന്നു കടം വീട്ടുവോളം അവനെ തടവില്‍ ആക്കിച്ചു.

18:31b.MAT.018.031 ഈ സംഭവിച്ചതു അവന്റെ കൂട്ടുദാസന്മാര്‍ കണ്ടിട്ടു വളരെ ദുഃഖിച്ചു, ചെന്നു സംഭവിച്ചതു ഒക്കെയും യജമാനനെ ബോധിപ്പിച്ചു.

18:32b.MAT.018.032 യജമാനന്‍ അവനെ വിളിച്ചുദുഷ്ടദാസനേ, നീ എന്നോടു അപേക്ഷിക്കയാല്‍ ഞാന്‍ ആ കടം ഒക്കെയും ഇളെച്ചുതന്നുവല്ലോ.

18:33b.MAT.018.033 എനിക്കു നിന്നോടു കരുണ തോന്നിയതുപോലെ നിനക്കും കൂട്ടുദാസനോടു കരുണ തോന്നേണ്ടതല്ലയോ എന്നു പറഞ്ഞു

18:34b.MAT.018.034 അങ്ങനെ യജമാനന്‍ കോപിച്ചു, അവന്‍ കടമൊക്കെയും തീര്‍ക്കുംവോളം അവനെ ദണ്ഡിപ്പിക്കുന്നവരുടെ കയ്യില്‍ ഏല്പിച്ചു

18:35b.MAT.018.035 നിങ്ങള്‍ ഔരോരുത്തന്‍ സഹോദരനോടു ഹൃദയപൂര്‍വം ക്ഷമിക്കാഞ്ഞാല്‍ സ്വര്‍ഗ്ഗസ്ഥനായ എന്റെ പിതാവു അങ്ങനെ തന്നേ നിങ്ങളോടും ചെയ്യും.”

19

19:1b.MAT.019.001 ഈ വചനങ്ങളെ പറഞ്ഞു തീര്‍ന്നിട്ടു യേശു ഗലീല വിട്ടു,

19:2b.MAT.019.002 യോര്‍ദ്ദാന്നക്കരെ യെഹൂദ്യദേശത്തിന്റെ അതിരോളം ചെന്നു, വളരെ പുരുഷാരം അവനെ പിന്‍ ചെന്നുഅവന്‍ അവിടെവെച്ചു അവരെ സൌഖ്യമാക്കി.

19:3b.MAT.019.003 പരീശന്മാര്‍ അവന്റെ അടുക്കല്‍ വന്നുഏതു കാരണം ചൊല്ലിയും ഭാര്യയെ ഉപേക്ഷിക്കുന്നതു വിഹിതമോ എന്നു അവനെ പരീക്ഷിച്ചുചോദിച്ചു.

19:4b.MAT.019.004 അതിന്നു അവന്‍ “സൃഷ്ടിച്ചവന്‍ ആദിയില്‍ അവരെ ആണും പെണ്ണുമായി സൃഷ്ടിച്ചു എന്നും

19:5b.MAT.019.005 അതു നിമിത്തം മനുഷ്യന്‍ അപ്പനെയും അമ്മയെയും വിട്ടു ഭാര്യയോടു പറ്റിച്ചേരും; ഇരുവരും ഒരു ദേഹമായി തീരും എന്നു അരുളിച്ചെയ്തു എന്നും നിങ്ങള്‍ വായിച്ചിട്ടില്ലയോ?

19:6b.MAT.019.006 അതുകൊണ്ടു അവര്‍ മേലാല്‍ രണ്ടല്ല, ഒരു ദേഹമത്രേ; ആകയാല്‍ ദൈവം യോജിപ്പിച്ചതിനെ മനുഷ്യന്‍ വേര്‍പിരിക്കരുതു” എന്നു ഉത്തരം പറഞ്ഞു.

19:7b.MAT.019.007 അവര്‍ അവനോടുഎന്നാല്‍ ഉപേക്ഷണപത്രം കൊടുത്തിട്ടു അവളെ ഉപേക്ഷിപ്പാന്‍ മോശെ കല്പിച്ചതു എന്തു എന്നു ചോദിച്ചു.

19:8b.MAT.019.008 അവന്‍ അവരോടു“നിങ്ങളുടെ ഹൃദയകാഠിന്യം നിമിത്തമത്രെ ഭാര്യമാരെ ഉപേക്ഷിപ്പാന്‍ മോശെ അനുവദിച്ചതു; ആദിയില്‍ അങ്ങനെയല്ലായിരുന്നു.

19:9b.MAT.019.009 ഞാനോ നിങ്ങളോടു പറയുന്നതുപരസംഗം നിമിത്തമല്ലാതെ ഭാര്യയെ ഉപേക്ഷിച്ചു മറ്റൊരുത്തിയെ വിവാഹം കഴിക്കുന്നവന്‍ വ്യഭിചാരം ചെയ്യുന്നു; ഉപേക്ഷിക്കപ്പെട്ടവളെ വിവാഹം കഴിക്കുന്നവനും വ്യഭിചാരം ചെയ്യുന്നു.”

19:10b.MAT.019.010 ശിഷ്യന്മാര്‍ അവനോടുസ്ത്രീയെ സംബന്ധിച്ചു മനുഷ്യന്റെ അവസ്ഥ ഇങ്ങനെ എങ്കില്‍ വിവാഹം കഴിക്കുന്നതു നന്നല്ല എന്നു പറഞ്ഞു.

19:11b.MAT.019.011 അവന്‍ അവരോടു“വരം ലഭിച്ചവര്‍ അല്ലാതെ എല്ലാവരും ഈ വചനം ഗ്രഹിക്കുന്നില്ല.

19:12b.MAT.019.012 അമ്മയുടെ ഗര്‍ഭത്തില്‍നിന്നു ഷണ്ഡന്മാരായി ജനിച്ചവര്‍ ഉണ്ടു; മനുഷ്യര്‍ ഷണ്ഡന്മാരാക്കിയ ഷണ്ഡന്മാരും ഉണ്ടു; സ്വര്‍ഗ്ഗരാജ്യംനിമിത്തം തങ്ങളെത്തന്നേ ഷണ്ഡന്മാരാക്കിയ ഷണ്ഡന്മാരും ഉണ്ടു; ഗ്രഹിപ്പാന്‍ കഴിയുന്നവന്‍ ഗ്രഹിക്കട്ടെ” എന്നു പറഞ്ഞു.

19:13b.MAT.019.013 അവന്‍ കൈവെച്ചു പ്രാര്‍ത്ഥിക്കേണ്ടതിന്നു ചിലര്‍ ശിശുക്കളെ അവന്റെ അടുക്കല്‍ കൊണ്ടുവന്നു; ശിഷ്യന്മാര്‍ അവരെ വിലക്കി.

19:14b.MAT.019.014 യേശുവോ“ശിശുക്കളെ എന്റെ അടുക്കല്‍ വരുവാന്‍ വിടുവിന്‍ ; അവരെ തടുക്കരുതു; സ്വര്‍ഗ്ഗരാജ്യം ഇങ്ങനെയുള്ളവരുടേതല്ലോ” എന്നു പറഞ്ഞു.

19:15b.MAT.019.015 അങ്ങനെ അവന്‍ അവരുടെ മേല്‍ കൈവെച്ചു പിന്നെ അവിടെ നിന്നു യാത്രയായി.

19:16b.MAT.019.016 അനന്തരം ഒരുത്തന്‍ വന്നു അവനോടുഗുരോ, നിത്യജീവനെ പ്രാപിപ്പാന്‍ ഞാന്‍ എന്തു നന്മ ചെയ്യേണം എന്നു ചോദിച്ചതിന്നു

19:17b.MAT.019.017 അവന്‍ “എന്നോടു നന്മയെക്കുറിച്ചു ചോദിക്കുന്നതു എന്തു? നല്ലവന്‍ ഒരുത്തനേ ഉള്ളു. ജീവനില്‍ കടപ്പാന്‍ ഇച്ഛിക്കുന്നു എങ്കില്‍ കല്പനകളെ പ്രമാണിക്ക” എന്നു അവനോടു പറഞ്ഞു.

19:18b.MAT.019.018 ഏവ എന്നു അവന്‍ ചോദിച്ചതിന്നു യേശു“കുല ചെയ്യരുതു, വ്യഭിചാരം ചെയ്യരുതു, മോഷ്ടിക്കരുതു, കള്ളസ്സാക്ഷ്യം പറയരുതു;

19:19b.MAT.019.019 അപ്പനെയും അമ്മയെയും ബഹുമാനിക്ക; കൂട്ടുകാരനെ നിന്നെപ്പോലെ തന്നേ സ്നേഹിക്ക എന്നിവ തന്നേ എന്നു പറഞ്ഞു.”

19:20b.MAT.019.020 യൌവനക്കാരന്‍ അവനോടുഇവ ഒക്കെയും ഞാന്‍ പ്രമാണിച്ചു പോരുന്നു; ഇനി കുറവുള്ളതു എന്തു എന്നു പറഞ്ഞു.

19:21b.MAT.019.021 യേശു അവനോടു“സല്‍ഗുണപൂര്‍ണ്ണന്‍ ആകുവാന്‍ ഇച്ഛിക്കുന്നു എങ്കില്‍ നീ ചെന്നു നിനക്കുള്ളതു വിറ്റു ദരിദ്രര്‍ക്കും കൊടുക്ക; എന്നാല്‍ സ്വര്‍ഗ്ഗത്തില്‍ നിനക്കു നിക്ഷേപം ഉണ്ടാകും;” പിന്നെ വന്നു “എന്നെ അനുഗമിക്ക” എന്നു പറഞ്ഞു.

19:22b.MAT.019.022 യൌവനക്കാരന്‍ വളരെ സമ്പത്തുള്ളവനാകയാല്‍ ഈ വചനം കേട്ടിട്ടു ദുഃഖിച്ചു പൊയ്ക്കളഞ്ഞു.

19:23b.MAT.019.023 യേശു തന്റെ ശിഷ്യന്മാരോടുധനവാന്‍ സ്വര്‍ഗ്ഗരാജ്യത്തില്‍ കടക്കുന്നതു പ്രയാസം തന്നേ എന്നു ഞാന്‍ സത്യമായിട്ടു നിങ്ങളോടു പറയുന്നു.

19:24b.MAT.019.024 ധനവാന്‍ ദൈവരാജ്യത്തില്‍ കടക്കുന്നതിനെക്കാള്‍ ഒട്ടകം സൂചിക്കുഴയൂടെ കടക്കുന്നതു എളുപ്പം എന്നും ഞാന്‍ നിങ്ങളോടു പറയുന്നു” എന്നു പറഞ്ഞു.

19:25b.MAT.019.025 അതുകേട്ടു ശിഷ്യന്മാര്‍ ഏറ്റവും വിസ്മയിച്ചുഎന്നാല്‍ രക്ഷിക്കപ്പെടുവാന്‍ ആര്‍ക്കും കഴിയും എന്നു പറഞ്ഞു.

19:26b.MAT.019.026 യേശു അവരെ നോക്കി“അതു മനുഷ്യര്‍ക്കും അസാദ്ധ്യം എങ്കിലും ദൈവത്തിന്നു സകലവും സാദ്ധ്യം” എന്നു പറഞ്ഞു.

19:27b.MAT.019.027 പത്രൊസ് അവനോടുഞങ്ങള്‍ സകലവും വിട്ടു നിന്നെ അനുഗമിച്ചുവല്ലോ; ഞങ്ങള്‍ക്കു എന്തു കിട്ടും എന്നു ചോദിച്ചു.

19:28b.MAT.019.028 യേശു അവരോടു പറഞ്ഞതു“എന്നെ അനുഗമിച്ചിരിക്കുന്ന നിങ്ങള്‍ പുനര്‍ജ്ജനനത്തില്‍ മനുഷ്യപുത്രന്‍ തന്റെ മഹത്വത്തിന്റെ സിംഹാസനത്തില്‍ ഇരിക്കുമ്പോള്‍ നിങ്ങളും പന്ത്രണ്ടു സിംഹാസനത്തില്‍ ഇരുന്നു യിസ്രായേല്‍ ഗോത്രം പന്ത്രണ്ടിന്നും ന്യായം വിധിക്കും എന്നു ഞാന്‍ സത്യമായിട്ടു നിങ്ങളോടു പറയുന്നു

19:29b.MAT.019.029 എന്റെ നാമംനിമിത്തം വീടുകളെയോ സഹോദരന്മാരെയോ സഹോദരികളെയോ അപ്പനെയോ അമ്മയെയോ മക്കളെയോ നിലങ്ങളെയോ വിട്ടു കളഞ്ഞവന്നു എല്ലാം നൂറുമടങ്ങു ലഭിക്കും; അവന്‍ നിത്യജീവനെയും അവകാശമാക്കും.

19:30b.MAT.019.030 എങ്കിലും മുമ്പന്മാര്‍ പലര്‍ പിമ്പന്മാരും പിമ്പന്മാര്‍ മുമ്പന്മാരും ആകും.”

20

20:1b.MAT.020.001 “സ്വര്‍ഗ്ഗരാജ്യം തന്റെ മുന്തിരിത്തോട്ടത്തില്‍ വേലക്കാരെ വിളിച്ചാക്കേണ്ടതിന്നു പുലര്‍ച്ചെക്കു പുറപ്പെട്ട വീട്ടുടയവനോടു സദൃശം.

20:2b.MAT.020.002 വേലക്കാരോടു അവന്‍ ദിവസത്തേക്കു ഔരോ വെള്ളിക്കാശു പറഞ്ഞൊത്തിട്ടു, അവരെ മുന്തിരിത്തോട്ടത്തില്‍ അയച്ചു.

20:3b.MAT.020.003 മൂന്നാം മണിനേരത്തും പുറപ്പെട്ടു, മറ്റു ചിലര്‍ ചന്തയില്‍ മിനക്കെട്ടു നിലക്കുന്നതു കണ്ടു

20:4b.MAT.020.004 നിങ്ങളും മുന്തിരിത്തോട്ടത്തില്‍ പോകുവിന്‍ ; ന്യായമായതു തരാം എന്നു അവരോടു പറഞ്ഞു; അവര്‍ പോയി.

20:5b.MAT.020.005 അവന്‍ ആറാം മണിനേരത്തും ഒമ്പതാം മണി നേരത്തും ചെന്നു അങ്ങനെ തന്നേ ചെയ്തു.

20:6b.MAT.020.006 പതിനൊന്നാം മണി നേരത്തും ചെന്നു, മറ്റു ചിലര്‍ നിലക്കുന്നതു കണ്ടിട്ടു; നിങ്ങള്‍ ഇവിടെ പകല്‍ മുഴുവന്‍ മിനക്കെട്ടു നിലക്കുന്നതു എന്തു എന്നു ചോദിച്ചു.

20:7b.MAT.020.007 ഞങ്ങളെ ആരും കൂലിക്കു വിളിക്കായ്കകൊണ്ടത്രേ എന്നു അവര്‍ പറഞ്ഞപ്പോള്‍നിങ്ങളും മുന്തിരിത്തോട്ടത്തിലേക്കു ചെല്ലുവിന്‍ എന്നു അവരോടു പറഞ്ഞു.

20:8b.MAT.020.008 സന്ധ്യയായപ്പോള്‍ മുന്തിരിത്തോട്ടത്തിന്റെ ഉടയവന്‍ തന്റെ വിചാരകനോടുവേലക്കാരെ വിളിച്ചു, പിമ്പന്മാര്‍ തുടങ്ങി മുമ്പന്മാര്‍വരെ അവര്‍ക്കും കൂലി കൊടുക്ക എന്നു പറഞ്ഞു.

20:9b.MAT.020.009 അങ്ങനെ പതിനൊന്നാം മണിനേരത്തു വന്നവര്‍ ചെന്നു ഔരോ വെള്ളിക്കാശു വാങ്ങി.

20:10b.MAT.020.010 മുമ്പന്മാര്‍ വന്നപ്പോള്‍ തങ്ങള്‍ക്കു അധികം കിട്ടും എന്നു നിരൂപിച്ചു; അവര്‍ക്കും ഔരോ വെള്ളിക്കാശു കിട്ടി.

20:11b.MAT.020.011 അതു വാങ്ങീട്ടു അവര്‍ വീട്ടുടയവന്റെ നേരെ പിറുപിറുത്തു

20:12b.MAT.020.012 ഈ പിമ്പന്മാര്‍ ഒരു മണിനേരം മാത്രം വേല ചെയ്തിട്ടും നീ അവരെ പകലത്തെ ഭാരവും വെയിലും സഹിച്ച ഞങ്ങളോടു സമമാക്കിയല്ലോ എന്നു പറഞ്ഞു.

20:13b.MAT.020.013 അവരില്‍ ഒരുത്തനോടു അവന്‍ ഉത്തരം പറഞ്ഞതുസ്നേഹിതാ, ഞാന്‍ നിന്നോടു അന്യായം ചെയ്യുന്നില്ല; നീ എന്നോടു ഒരു പണം പറഞ്ഞൊത്തില്ലയോ?

20:14b.MAT.020.014 നിന്റേതു വാങ്ങി പൊയ്ക്കൊള്‍ക; നിനക്കു തന്നതുപോലെ ഈ പിമ്പന്നും കൊടുപ്പാന്‍ എനിക്കു മനസ്സു.

20:15b.MAT.020.015 എനിക്കുള്ളതിനെക്കൊണ്ടു മനസ്സുപോലെ ചെയ്‍വാന്‍ എനിക്കു ന്യായമില്ലയോ? ഞാന്‍ നല്ലവന്‍ ആകകൊണ്ടു നിന്റെ കണ്ണു കടിക്കുന്നുവോ?

20:16b.MAT.020.016 ഇങ്ങനെ പിമ്പന്മാര്‍ മുമ്പന്‍ മാരും മുമ്പന്മാര്‍ പിമ്പന്മാരും ആകും.”

20:17b.MAT.020.017 യേശു യെരൂശലേമിലേക്കു യാത്രചെയ്യുമ്പോള്‍ പന്ത്രണ്ടു ശിഷ്യന്മാരെയും വേറിട്ടു കൂട്ടിക്കൊണ്ടു വഴിയില്‍വെച്ചു അവരോടു പറഞ്ഞതു

20:18b.MAT.020.018 “നാം യെരൂശലേമിലേക്കു പോകുന്നുവല്ലോ; അവിടെ മനുഷ്യപുത്രന്‍ മഹാപുരോഹിതന്മാര്‍ക്കും ശാസ്ത്രിമാര്‍ക്കും ഏല്പിക്കപ്പെടും;

20:19b.MAT.020.019 അവര്‍ അവന്നു മരണശിക്ഷ കല്പിച്ചു, പരിഹസിപ്പാനും തല്ലുവാനും ക്രൂശിപ്പാനും അവനെ ജാതികള്‍ക്കു ഏല്പിക്കും; എന്നാല്‍ മൂന്നാം നാള്‍ അവന്‍ ഉയിര്‍ത്തെഴുന്നേലക്കും.”

20:20b.MAT.020.020 അന്നു സെബെദിപുത്രന്മാരുടെ അമ്മ പുത്രന്മാരുമായി അവന്റെ അടുക്കെ വന്നു നമസ്ക്കുരിച്ചു അവനോടു ഒരു അപേക്ഷ കഴിച്ചു.

20:21b.MAT.020.021 “നിനക്കു എന്തു വേണം” എന്നു അവന്‍ അവളോടു ചോദിച്ചു. അവള്‍ അവനോടുഈ എന്റെ പുത്രന്മാര്‍ ഇരുവരും നിന്റെ രാജ്യത്തില്‍ ഒരുത്തന്‍ നിന്റെ വലത്തും ഒരുത്തന്‍ ഇടത്തും ഇരിപ്പാന്‍ അരുളിച്ചെയ്യേണമേ എന്നു പറഞ്ഞു.

20:22b.MAT.020.022 അതിന്നു ഉത്തരമായി യേശു“നിങ്ങള്‍ യാചിക്കുന്നതു ഇന്നതു എന്നു നിങ്ങള്‍ അറിയുന്നില്ല; ഞാന്‍ കുടിപ്പാനിരിക്കുന്ന പാനപാത്രം കുടിപ്പാന്‍ നിങ്ങള്‍ക്കു കഴിയുമോ” എന്നു ചോദിച്ചു. കഴിയും എന്നു അവര്‍ പറഞ്ഞു.

20:23b.MAT.020.023 അവന്‍ അവരോടു“എന്റെ പാനപാത്രം നിങ്ങള്‍ കുടിക്കും നിശ്ചയം; എങ്കിലും എന്റെ വലത്തും ഇടത്തും ഇരിപ്പാന്‍ വരം നലകുന്നതു എന്റേതല്ല; എന്റെ പിതാവു ആര്‍ക്കും ഒരുക്കിയിരിക്കുന്നുവോ അവര്‍ക്കും കിട്ടും” എന്നു പറഞ്ഞു.

20:24b.MAT.020.024 ശേഷം പത്തുപേര്‍ അതു കേട്ടിട്ടു ആ രണ്ടു സഹോദരന്മാരോടു നീരസപ്പെട്ടു.

20:25b.MAT.020.025 യേശുവോ അവരെ അടുക്കെ വിളിച്ചു“ജാതികളുടെ അധിപന്മാര്‍ അവരില്‍ കര്‍ത്തൃത്വം ചെയ്യുന്നു എന്നും മഹത്തുക്കള്‍ അവരുടെമേല്‍ അധികാരം നടത്തുന്നു എന്നും നിങ്ങള്‍ അറിയുന്നു.

20:26b.MAT.020.026 നിങ്ങളില്‍ അങ്ങനെ അരുതുനിങ്ങളില്‍ മഹാന്‍ ആകുവാന്‍ ഇച്ഛിക്കുന്നവനെല്ലാം നിങ്ങളുടെ ശുശ്രൂഷക്കാരന്‍ ആകേണം.

20:27b.MAT.020.027 നിങ്ങളില്‍ ഒന്നാമന്‍ ആകുവാന്‍ ഇചഛിക്കുന്നവനെല്ലാം നിങ്ങളുടെ ദാസന്‍ ആകേണം.

20:28b.MAT.020.028 മനുഷ്യപുത്രന്‍ ശുശ്രൂഷ ചെയ്യിപ്പാനല്ല ശുശ്രൂഷിപ്പാനും അനേകര്‍ക്കും വേണ്ടി തന്റെ ജീവനെ മറുവിലയായി കൊടുപ്പാനും വന്നതുപോലെ തന്നേ” എന്നു പറഞ്ഞു.

20:29b.MAT.020.029 അവര്‍ യെരീഹോവില്‍ നിന്നു പുറപ്പെട്ടപ്പോള്‍ വലിയോരു പുരുഷാരം അവനെ അനുഗമിച്ചു.

20:30b.MAT.020.030 അപ്പോള്‍ വഴിയരികെ ഇരിക്കുന്ന രണ്ടു കുരുടന്മാര്‍ യേശു കടന്നുപോകുന്നതു കേട്ടുകര്‍ത്താവേ, ദാവീദ് പുത്രാ, ഞങ്ങളോടു കുരുണതോന്നേണമേ എന്നു നിലവിളിച്ചു.

20:31b.MAT.020.031 മിണ്ടാതിരിപ്പാന്‍ പുരുഷാരം അവരെ ശാസിച്ചപ്പോള്‍ അവര്‍കര്‍ത്താവേ, ദാവീദ് പുത്രാ, ഞങ്ങളോടു കരുണ തോന്നേണമേ എന്നു അധികം നിലവിളിച്ചു.

20:32b.MAT.020.032 യേശു നിന്നു അവരെ വിളിച്ചു“ഞാന്‍ നിങ്ങള്‍ക്കു എന്തു ചെയ്യേണമെന്നു നിങ്ങള്‍ ഇച്ഛിക്കുന്നു” എന്നു ചോദിച്ചു.

20:33b.MAT.020.033 കര്‍ത്താവേ, ഞങ്ങള്‍ക്കു കണ്ണു തുറന്നുകിട്ടേണം എന്നു അവര്‍ പറഞ്ഞു.

20:34b.MAT.020.034 യേശു മനസ്സലിഞ്ഞു അവരുടെ കണ്ണു തൊട്ടു; ഉടനെ അവര്‍ കാഴ്ച പ്രാപിച്ചു, അവനെ അനുഗമിച്ചു.

21

21:1b.MAT.021.001 അനന്തരം അവര്‍ യെരൂശലേമിനോടു സമീപിച്ചു ഒലിവുമലയരികെ ബേത്ത്ഫഗയില്‍ എത്തിയപ്പോള്‍, യേശു രണ്ടു ശിഷ്യന്മാരെ അയച്ചു

21:2b.MAT.021.002 “നിങ്ങള്‍ക്കു എതിരെയുള്ള ഗ്രാമത്തില്‍ ചെല്ലുവിന്‍ ; അവിടെ കെട്ടിയിരിക്കുന്ന ഒരു പെണ്കഴുതയെയും അതിന്റെ കുട്ടിയെയും നിങ്ങള്‍ ഉടനെ കാണും; അവയെ അഴിച്ചു കൊണ്ടുവരുവിന്‍ .

21:3b.MAT.021.003 നിങ്ങളോടു ആരാനും വല്ലതും പറഞ്ഞാല്‍കര്‍ത്താവിന്നു ഇവയെക്കൊണ്ടു ആവശ്യം ഉണ്ടു എന്നു പറവിന്‍ ; തല്‍ക്ഷണം അവന്‍ അവയെ അയയക്കും” എന്നു പറഞ്ഞു.

21:4b.MAT.021.004 “സീയോന്‍ പുത്രിയോടുഇതാ, നിന്റെ രാജാവു സൌമ്യനായി കഴുതപ്പുറത്തും വാഹനമൃഗത്തിന്റെ കുട്ടിയുടെ പുറത്തും കയറി നിന്റെ അടുക്കല്‍ വരുന്നു എന്നു പറവിന്‍ ”

21:5b.MAT.021.005 എന്നിങ്ങനെ പ്രവാചകന്‍ മുഖാന്തരം അരുളിചെയ്തതിന്നു നിവൃത്തിവരുവാന്‍ ഇതു സംഭവിച്ചു.

21:6b.MAT.021.006 ശിഷ്യന്മാര്‍ പുറപ്പെട്ടു യേശു കല്പിച്ചതുപോലെ ചെയ്തു,

21:7b.MAT.021.007 കഴുതയെയും കുട്ടിയെയും കൊണ്ടുവന്നു തങ്ങളുടെ വസ്ത്രം അവയുടെ മേല്‍ ഇട്ടു; അവന്‍ കയറി ഇരുന്നു.

21:8b.MAT.021.008 പുരുഷാരം മിക്കതും തങ്ങളുടെ വസ്ത്രം വഴിയില്‍ വിരിച്ചുമറ്റു ചിലര്‍ വൃകഷങ്ങളില്‍ നിന്നു കൊമ്പു വെട്ടി വഴിയില്‍ വിതറി.

21:9b.MAT.021.009 മുന്നും പിന്നും നടന്ന പുരുഷാരംദാവീദ് പുത്രന്നു ഹോശന്നാ; കര്‍ത്താവിന്റെ നാമത്തില്‍ വരുന്നവന്‍ വാഴ്ത്തപ്പെട്ടവന്‍ ; അത്യുന്നതങ്ങളില്‍ ഹോശന്നാ എന്നു ആര്‍ത്തുകൊണ്ടിരുന്നു.

21:10b.MAT.021.010 അവന്‍ യെരൂശലേമില്‍ കടന്നപ്പോള്‍ നഗരം മുഴുവനും ഇളകിഇവന്‍ ആര്‍ എന്നു പറഞ്ഞു.

21:11b.MAT.021.011 ഇവന്‍ ഗലീലയിലെ നസറെത്തില്‍നിന്നുള്ള പ്രവാചകനായ യേശു എന്നു പുരുഷാരം പറഞ്ഞു.

21:12b.MAT.021.012 യേശു ദൈവലായത്തില്‍ ചെന്നു, ദൈവാലയത്തില്‍ വില്‍ക്കുന്നവരെയും കൊള്ളുന്നവരെയും എല്ലാം പുറത്താക്കി, പൊന്‍ വാണിഭക്കാരുടെ മേശകളെയും പ്രാവുകളെ വിലക്കുന്നവരുടെ പീഠങ്ങളെയും മറിച്ചു കളഞ്ഞു അവരോടു

21:13b.MAT.021.013 “എന്റെ ആലയം പ്രാര്‍ത്ഥാനാലയം എന്നു വിളിക്കപ്പെടും എന്നു എഴുതിയിരിക്കുന്നു; നിങ്ങളോ അതിനെ കള്ളന്മാരുടെ ഗുഹയാക്കിത്തിര്‍ക്കുംന്നു” എന്നു പറഞ്ഞു.

21:14b.MAT.021.014 കുരുടന്മാരും മുടന്തന്മാരും ദൈവാലയത്തില്‍ അവന്റെ അടുക്കല്‍ വന്നു; അവന്‍ അവരെ സൌഖ്യമാക്കി.

21:15b.MAT.021.015 എന്നാല്‍ മഹാപുരോഹിതന്മാരും ശാസ്ത്രിമാരും അവന്‍ ചെയ്ത അത്ഭുതങ്ങളെയും ദാവീദ് പുത്രന്നു ഹോശന്നാ എന്നു ദൈവാലയത്തില്‍ ആര്‍ക്കുംന്ന ബാലന്മാരെയും കണ്ടിട്ടു നീരസപ്പെട്ടു;

21:16b.MAT.021.016 ഇവന്‍ പറയുന്നതു കേള്‍ക്കുന്നുവോ എന്നു അവനോടു ചോദിച്ചു. യേശു അവരോടു“ഉവ്വുശിശുക്കളുടെയും മുലകുടിക്കുന്നവരുടെയും വായില്‍ നിന്നു നീ പുകഴ്ച ഒരുക്കിയിരിക്കുന്നു എന്നുള്ളതു നിങ്ങള്‍ ഒരിക്കലും വായിച്ചിട്ടല്ലയോ” എന്നു ചോദിച്ചു.

21:17b.MAT.021.017 പിന്നെ അവരെ വിട്ടു നഗരത്തില്‍ നിന്നു പുറപ്പെട്ടു ബെഥാന്യയില്‍ ചെന്നു അവിടെ രാത്രി പാര്‍ത്തു.

21:18b.MAT.021.018 രാവിലെ അവന്‍ നഗരത്തിലേക്കു മടങ്ങിപ്പോകുന്ന സമയം വിശന്നിട്ടു വഴിയരികെ ഒരു അത്തിവൃക്ഷം കണ്ടു

21:19b.MAT.021.019 അടുക്കെ ചെന്നു, അതില്‍ ഇലയല്ലാതെ ഒന്നും കാണായ്കയാല്‍“ഇനി നിന്നില്‍ ഒരുനാളും ഫലം ഉണ്ടാകാതെ പോകട്ടെ” എന്നു അതിനോടു പറഞ്ഞു; ക്ഷണത്തില്‍ അത്തി ഉണങ്ങിപ്പോയി.

21:20b.MAT.021.020 ശിഷ്യന്മാര്‍ അതു കണ്ടാറെഅത്തി ഇത്ര ക്ഷണത്തില്‍ ഉണങ്ങിപ്പോയതു എങ്ങനെ എന്നു പറഞ്ഞു ആശ്ചര്യപ്പെട്ടു.

21:21b.MAT.021.021 അതിന്നു യേശു“നിങ്ങള്‍ സംശയിക്കാതെ വിശ്വാസം ഉള്ളവരായാല്‍ ഈ അത്തിയോടു ചെയ്തതു നിങ്ങളും ചെയ്യും; എന്നു മാത്രമല്ല, ഈ മലയോടുനീങ്ങി കടലിലേക്കു ചാടിപ്പോക എന്നു പറഞ്ഞാല്‍ അതും സംഭവിക്കും എന്നു ഞാന്‍ സത്യമായിട്ടു നിങ്ങളോടു പറയുന്നു.”

21:22b.MAT.021.022 നിങ്ങള്‍ വിശ്വസിച്ചുകൊണ്ടു പ്രാര്‍ത്ഥനയില്‍ എന്തു യാചിച്ചാലും നിങ്ങള്‍ക്കു ലഭിക്കും എന്നു ഉത്തരം പറഞ്ഞു.

21:23b.MAT.021.023 അവന്‍ ദൈവാലയത്തില്‍ ചെന്നു ഉപദേശിക്കുമ്പോള്‍ മഹാപുരോഹിതന്മാരും ജനത്തിന്റെ മൂപ്പന്മാരും അവന്റെ അടുക്കല്‍ വന്നുനീ എന്തു അധികാരം കൊണ്ടു ഇതു ചെയ്യുന്നു? ഈ അധികാരം നിനക്കു തന്നതു ആര്‍ എന്നു ചോദിച്ചു.

21:24b.MAT.021.024 യേശു അവരോടു ഉത്തരം പറഞ്ഞതു“ഞാനും നിങ്ങളോടു ഒരു വാക്കു ചോദിക്കും; അതു നിങ്ങള്‍ എന്നോടു പറഞ്ഞാല്‍ എന്തു അധികാരം കൊണ്ടു ഞാന്‍ ഇതു ചെയ്യുന്നു എന്നുള്ളതു ഞാനും നിങ്ങളോടു പറയും.

21:25b.MAT.021.025 യോഹന്നാന്റെ സ്നാനം എവിടെ നിന്നു? സ്വര്‍ഗ്ഗത്തില്‍നിന്നോ മനുഷ്യരില്‍ നിന്നോ?” അവര്‍ തമ്മില്‍ ആലോചിച്ചുസ്വര്‍ഗ്ഗത്തില്‍ നിന്നു എന്നു പറഞ്ഞാല്‍, പിന്നെ നിങ്ങള്‍ അവനെ വിശ്വസിക്കാഞ്ഞതു എന്തു എന്നു അവന്‍ നമ്മോടു ചോദിക്കും;

21:26b.MAT.021.026 മനുഷ്യരില്‍ നിന്നു എന്നു പറഞ്ഞാലോ, നാം പുരുഷാരത്തെ ഭയപ്പെടുന്നു; എല്ലാവരും യോഹന്നാനെ പ്രവാചകന്‍ എന്നല്ലോ എണ്ണുന്നതു എന്നു പറഞ്ഞു.

21:27b.MAT.021.027 അങ്ങനെ അവര്‍ യേശുവിനോടുഞങ്ങള്‍ക്കു അറിഞ്ഞുകൂടാ എന്നു ഉത്തരം പറഞ്ഞു. അവന്‍ അവരോടു പറഞ്ഞതു“എന്നാല്‍ ഞാന്‍ ഇതു എന്തു അധികാരംകൊണ്ടു ചെയ്യുന്നു എന്നുള്ളതു ഞാനും നിങ്ങളോടു പറയുന്നില്ല.”

21:28b.MAT.021.028 എങ്കിലും നിങ്ങള്‍ക്കു എന്തു തോന്നുന്നു? ഒരു മനുഷ്യന്നു രണ്ടു പുത്രന്മാര്‍ ഉണ്ടായിരുന്നു; അവന്‍ ഒന്നാമത്തവന്റെ അടുക്കല്‍ ചെന്നുമകനേ ഇന്നു എന്റെ മുന്തിരിത്തോട്ടത്തില്‍ പോയി വേല ചെയ്ക എന്നു പറഞ്ഞു.

21:29b.MAT.021.029 എനിക്കു മനസ്സില്ല എന്നു അവന്‍ ഉത്തരം പറഞ്ഞു; എങ്കിലും പിന്നത്തേതില്‍ അനുതപിച്ചു അവന്‍ പോയി.

21:30b.MAT.021.030 രണ്ടാമത്തെവന്റെ അടുക്കല്‍ അവന്‍ ചെന്നു അങ്ങനെ തന്നേ പറഞ്ഞപ്പോള്‍ഞാന്‍ പോകാം അപ്പാ എന്നു അവന്‍ ഉത്തരം പറഞ്ഞു; പോയില്ലതാനും.

21:31b.MAT.021.031 ഈ രണ്ടുപേരില്‍ ആര്‍ ആകുന്നു അപ്പന്റെ ഇഷ്ടം ചെയ്തതു?” ഒന്നാമത്തവന്‍ എന്നു അവര്‍ പറഞ്ഞു. യേശു അവരോടു പറഞ്ഞതു“ചുങ്കക്കാരും വേശ്യമാരും നിങ്ങള്‍ക്കു മുമ്പായി ദൈവരാജ്യത്തില്‍ കടക്കുന്നു എന്നു സത്യമായിട്ടു ഞാന്‍ നിങ്ങളോടു പറയുന്നു.

21:32b.MAT.021.032 യോഹന്നാന്‍ നീതിമാര്‍ഗ്ഗം ഉപദേശിച്ചുകൊണ്ടു നിങ്ങളുടെ അടുക്കല്‍ വന്നുനിങ്ങള്‍ അവനെ വിശ്വസിച്ചില്ല; എന്നാല്‍ ചുങ്കക്കാരും വേശ്യമാരും അവനെ വിശ്വസിച്ചു; അതു കണ്ടിട്ടും നിങ്ങള്‍ അവനെ വിശ്വസിപ്പാന്‍ തക്കവണ്ണം പിന്നത്തേതില്‍ അനുതപിച്ചില്ല.

21:33b.MAT.021.033 മറ്റൊരു ഉപമ കേള്‍പ്പിന്‍ . ഗൃഹസ്ഥനായോരു മനുഷ്യന്‍ ഒരു മുന്തിരിത്തോട്ടം നട്ടുണ്ടാക്കി, അതിന്നു വേലികെട്ടി, അതില്‍ ചകൂ കുഴിച്ചിട്ടു ഗോപുരവും പണിതു; പിന്നെ കുടിയാന്മാരെ പാട്ടത്തിന്നു ഏല്പിച്ചിട്ടു പരദേശത്തുപോയി.

21:34b.MAT.021.034 ഫലകാലം സമീപിച്ചപ്പോള്‍ തനിക്കുള്ള അനുഭവം വാങ്ങേണ്ടതിന്നു അവന്‍ ദാസന്മാരെ കുടിയാന്മാരുടെ അടുക്കല്‍ അയച്ചു.

21:35b.MAT.021.035 കുടിയാന്മാരോ അവന്റെ ദാസന്മാരെ പിടിച്ചു, ഒരുവനെ തല്ലി, ഒരുവനെ കൊന്നു, മറ്റൊരുവനെ കല്ലെറിഞ്ഞു.

21:36b.MAT.021.036 അവന്‍ പിന്നെയും മുമ്പിലത്തേതിലും അധികം ദാസന്മാരെ അയച്ചു; അവരോടും അവര്‍ അങ്ങനെ തന്നേ ചെയ്തു.

21:37b.MAT.021.037 ഒടുവില്‍ അവന്‍ എന്റെ മകനെ അവര്‍ ശങ്കിക്കും എന്നു പറഞ്ഞു, മകനെ അവരുടെ അടുക്കല്‍ അയച്ചു.

21:38b.MAT.021.038 മകനെ കണ്ടിട്ടു കുടിയാന്മാര്‍ഇവന്‍ അവകാശി; വരുവിന്‍ , നാം അവനെ കൊന്നു അവന്റെ അവകാശം കൈവശമാക്കുക എന്നു തമ്മില്‍ പറഞ്ഞു,

21:39b.MAT.021.039 അവനെ പിടിച്ചു തോട്ടത്തില്‍നിന്നു പുറത്താക്കി കൊന്നു കളഞ്ഞു.

21:40b.MAT.021.040 ആകയാല്‍ മുന്തിരിത്തോട്ടത്തിന്റെ ഉടയവന്‍ വരുമ്പോള്‍ ആ കുടിയാന്മാരോടു എന്തു ചെയ്യും?”

21:41b.MAT.021.041 അവന്‍ ആ വല്ലാത്തവരെ വല്ലാതെ നിഗ്രഹിച്ചു തക്കസമയത്തു അനുഭവം കൊടുക്കുന്ന വേറെ കുടിയാന്മാര്‍ക്കും തോട്ടം ഏല്പിക്കും എന്നു അവര്‍ അവനോടു പറഞ്ഞു.

21:42b.MAT.021.042 യേശു അവരോടു“'വീടുപണിയുന്നവര്‍ തള്ളിക്കളഞ്ഞ കല്ലു മൂലക്കല്ലായി തീര്‍ന്നിരിക്കുന്നു; ഇതു കര്‍ത്താവിനാല്‍ സംഭവിച്ചു നമ്മുടെ ദൃഷ്ടിയില്‍ ആശ്ചര്യവുമായിരിക്കുന്നു' എന്നു നിങ്ങള്‍ തിരുവെഴുത്തുകളില്‍ ഒരിക്കലും വായിച്ചിട്ടില്ലയോ?

21:43b.MAT.021.043 അതുകൊണ്ടു ദൈവ രാജ്യം നിങ്ങളുടെ പക്കല്‍നിന്നു എടുത്തു അതിന്റെ ഫലം കൊടുക്കുന്ന ജാതിക്കു കൊടുക്കും എന്നു ഞാന്‍ നിങ്ങളോടു പറയുന്നു.

21:44b.MAT.021.044 ഈ കല്ലിന്മേല്‍ വീഴുന്നവന്‍ തകര്‍ന്നുപോകും; അതു ആരുടെ മേല്‍ എങ്കിലും വീണാല്‍ അവനെ ധൂളിപ്പിക്കും” എന്നു പറഞ്ഞു.

21:45b.MAT.021.045 അവന്റെ ഉപമകളെ മഹാപുരോഹിതന്മാരും പരീശരും കേട്ടിട്ടു, തങ്ങളെക്കൊണ്ടു പറയന്നു എന്നു അറിഞ്ഞു,

21:46b.MAT.021.046 അവനെ പിടിപ്പാന്‍ അന്വേഷിച്ചു; എന്നാല്‍ പുരുഷാരം അവനെ പ്രവാചകന്‍ എന്നു എണ്ണുകകൊണ്ടു അവരെ ഭയപ്പെട്ടു.

22

22:1b.MAT.022.001 യേശു പിന്നെയും അവരോടു ഉപമകളായി പ്രസ്താവിച്ചതെന്തെന്നാല്‍

22:2b.MAT.022.002 “സ്വര്‍ഗ്ഗരാജ്യം തന്റെ പുത്രന്നു വേണ്ടി കല്യാണസദ്യ കഴിച്ച ഒരു രാജാവിനോടു സദൃശം.

22:3b.MAT.022.003 അവന്‍ കല്യാണത്തിന്നു ക്ഷണിച്ചവരെ വിളിക്കേണ്ടതിന്നു ദാസന്മാരെ പറഞ്ഞയച്ചു; അവര്‍ക്കോ വരുവാന്‍ മനസ്സായില്ല.

22:4b.MAT.022.004 പിന്നെയും അവന്‍ മറ്റു ദാസന്മാരെ അയച്ചുഎന്റെ മുത്താഴം ഒരുക്കിത്തീര്‍ന്നു, എന്റെ കാളകളെയും തടിപ്പിച്ച മൃഗങ്ങളെയും അറുത്തു, എല്ലാം ഒരുങ്ങിയിരിക്കുന്നു; കല്യാണത്തിന്നു വരുവിന്‍ എന്നു ക്ഷണിച്ചുവരോടു പറയിച്ചു.

22:5b.MAT.022.005 അവര്‍ അതു കൂട്ടാക്കാതെ ഒരുത്തന്‍ തന്റെ നിലത്തിലേക്കും മറ്റൊരുത്തന്‍ തന്റെ വ്യാപാരത്തിന്നും പൊയ്ക്കളഞ്ഞു.

22:6b.MAT.022.006 ശേഷമുള്ളവര്‍ അവന്റെ ദാസന്മാരെ പിടിച്ചു അപമാനിച്ചു കൊന്നുകളഞ്ഞു.

22:7b.MAT.022.007 രാജാവു കോപിച്ചു സൈന്യങ്ങളെ അയച്ചു ആ കുലപാതകന്മാരെ മുടിച്ചു അവരുടെ പട്ടണം ചുട്ടുകളഞ്ഞു.

22:8b.MAT.022.008 പിന്നെ അവന്‍ ദാസന്മാരോടുകല്യാണം ഒരുങ്ങിയിരിക്കുന്നു; ക്ഷണിക്കപ്പെട്ടവരോ യോഗ്യരായില്ല.

22:9b.MAT.022.009 ആകയാല്‍ വഴിത്തലെക്കല്‍ ചെന്നു കാണുന്നവരെ ഒക്കെയും കല്യാണത്തിന്നു വിളിപ്പിന്‍ എന്നു പറഞ്ഞു.

22:10b.MAT.022.010 ആ ദാസന്മാര്‍ പെരുവഴികളില്‍ പോയി, കണ്ട ദുഷ്ടന്മാരെയും നല്ലവരെയും എല്ലാം കൂട്ടിക്കൊണ്ടുവന്നു; കല്യാണശാല വിരുന്നുകാരെക്കൊണ്ടു നിറഞ്ഞു.

22:11b.MAT.022.011 വിരുന്നുകാരെ നോക്കുവാന്‍ രാജാവു അകത്തു വന്നപ്പോള്‍ കല്യാണവസ്ത്രം ധരിക്കാത്ത ഒരു മനുഷ്യനെ അവിടെ കണ്ടു

22:12b.MAT.022.012 സ്നേഹിതാ നീ കല്യാണവസ്ത്രം ഇല്ലാതെ ഇവിടെ അകത്തു വന്നതു എങ്ങനെ എന്നു ചോദിച്ചു. എന്നാല്‍ അവന്നു വാക്കു മുട്ടിപ്പോയി.

22:13b.MAT.022.013 രാജാവു ശുശ്രൂഷക്കാരോടുഇവനെ കയ്യും കാലും കെട്ടി ഏറ്റവും പുറത്തുള്ള ഇരുട്ടില്‍ തള്ളിക്കളവിന്‍ ; അവിടെ കരച്ചലും പല്ലുകടിയും ഉണ്ടാകും എന്നു പറഞ്ഞു.

22:14b.MAT.022.014 വിളിക്കപ്പെട്ടവര്‍ അനേകര്‍; തിരഞ്ഞെടുക്കപ്പെട്ടവരോ ചുരുക്കം.”

22:15b.MAT.022.015 അനന്തരം പരീശന്മാര്‍ ചെന്നു അവനെ വാക്കില്‍ കുടുക്കേണ്ടതിന്നു ആലോചിച്ചുകൊണ്ടു

22:16b.MAT.022.016 തങ്ങളുടെ ശിഷ്യന്മാരെ ഹെരോദ്യരോടു കൂടെ അവന്റെ അടുക്കല്‍ അയച്ചുഗുരോ, നീ സത്യവാനും ദൈവത്തിന്റെ വഴി നേരായി പഠിപ്പിക്കുന്നവനും മനുഷ്യരുടെ മുഖം നോക്കാത്തവന്‍ ആകയാല്‍ ആരെയും ശങ്കയില്ലാത്തവനും ആകുന്നു എന്നു ഞങ്ങള്‍ അറിയുന്നു.

22:17b.MAT.022.017 നിനക്കു എന്തു തോന്നുന്നു? കൈസര്‍ക്കും കരം കൊടുക്കുന്നതു വിഹിതമോ അല്ലയോ എന്നു പറഞ്ഞുതരേണം എന്നു പറയിച്ചു.

22:18b.MAT.022.018 യേശു അവരുടെ ദുഷ്ടത അറിഞ്ഞു“കപട ഭക്തിക്കാരേ, എന്നെ പരീക്ഷിക്കുന്നതു എന്തു?

22:19b.MAT.022.019 കരത്തിന്നുള്ള നാണയം കാണിപ്പിന്‍” എന്നു പറഞ്ഞു; അവര്‍ അവന്റെ അടുക്കല്‍ ഒരു വെള്ളിക്കാശു കൊണ്ടുവന്നു.

22:20b.MAT.022.020 അവന്‍ അവരോടു“ഈ സ്വരൂപവും മേലെഴുത്തും ആരുടേതു” എന്നു ചോദിച്ചുതിന്നു കൈസരുടേതു എന്നു അവര്‍ പറഞ്ഞു.

22:21b.MAT.022.021 “എന്നാല്‍ കൈസര്‍ക്കുംള്ളതു കൈസര്‍ക്കും ദൈവത്തിനുള്ളതു ദൈവത്തിന്നും കൊടുപ്പിന്‍” എന്നു അവര്‍ അവരോടു പറഞ്ഞു.

22:22b.MAT.022.022 അവര്‍ കേട്ടു ആശ്ചര്യപ്പെട്ടു അവനെ വിട്ടു പൊയ്ക്കളഞ്ഞു.

22:23b.MAT.022.023 പുനരുത്ഥാനം ഇല്ല എന്നു പറയുന്ന സദൂക്യരും അന്നു അവന്റെ അടുക്കല്‍ വന്നു

22:24b.MAT.022.024 ഗുരോ, ഒരുത്തന്‍ മക്കള്‍ ഇല്ലാതെ മരിച്ചാല്‍ അവന്റെ സഹോദരന്‍ അവന്റെ ഭാര്യയെ ദേവരവിവാഹം കഴിച്ചു തന്റെ സഹോദരന്നു സന്തതിയെ ജനിപ്പിക്കേണം എന്നു മോശെ കല്പിച്ചുവല്ലോ.

22:25b.MAT.022.025 എന്നാല്‍ ഞങ്ങളുടെ ഇടയില്‍ ഏഴു സഹോദരന്മാര്‍ ഉണ്ടായിരുന്നു. അവരില്‍ ഒന്നാമത്തവന്‍ വിവാഹം ചെയ്തശേഷം മരിച്ചു, സന്തതി ഇല്ലായ്കയാല്‍ തന്റെ ഭാര്യയെ സഹോദരന്നു വിട്ടേച്ചു.

22:26b.MAT.022.026 രണ്ടാമത്തവനും മൂന്നാമത്തവനും ഏഴാമത്തവന്‍ വരെയും അങ്ങനെ തന്നേ.

22:27b.MAT.022.027 എല്ലാവരും കഴിഞ്ഞിട്ടു ഒടുവില്‍ സ്ത്രീയും മരിച്ചു.

22:28b.MAT.022.028 എന്നാല്‍ പുനരുത്ഥാനത്തില്‍ അവള്‍ ഏഴുവരില്‍ ആര്‍ക്കും ഭാര്യയാകും? എാല്ലവര്‍ക്കും ആയിരുന്നുവല്ലോ എന്നു ചോദിച്ചു.

22:29b.MAT.022.029 അതിന്നു യേശു ഉത്തരം പറഞ്ഞതു“നിങ്ങള്‍ തിരുവെഴുത്തുകളെയും ദൈവശക്തിയെയും അറിയായ്കകൊണ്ടു തെറ്റിപ്പോകുന്നു.

22:30b.MAT.022.030 പുനരുത്ഥാനത്തില്‍ അവര്‍ വിവാഹം കഴിക്കുന്നില്ല, വിവാഹത്തിന്നു കൊടുക്കപ്പെടുന്നതുമില്ല; സ്വര്‍ഗ്ഗത്തിലെ ദൂതന്മാരെപ്പോലെ അത്രേ ആകുന്നു.

22:31b.MAT.022.031 മരിച്ചവരുടെ പുനരുത്ഥാനത്തെക്കുറിച്ചോ ദൈവം അരുളിച്ചെയ്തിരിക്കുന്നതു നിങ്ങള്‍ വായിച്ചിട്ടില്ലയോ?

22:32b.MAT.022.032 ഞാന്‍ അബ്രാഹാമിന്റെ ദൈവവും യിസ്ഹാക്കിന്റെ ദൈവവും യാക്കോബിന്റെ ദൈവവും ആകുന്നു എന്നു അവന്‍ അരുളി ച്ചെയ്യുന്നു; എന്നാല്‍ അവന്‍ മരിച്ചവരുടെ ദൈവമല്ല, ജീവനുള്ളവരുടെ ദൈവമത്രേ.”

22:33b.MAT.022.033 പുരുഷാരം ഇതു കേട്ടിട്ടു അവന്റെ ഉപദേശത്തില്‍ വിസ്മയിച്ചു.

22:34b.MAT.022.034 സദൂക്യരെ അവന്‍ മിണ്ടാതാക്കിയപ്രകാരം കേട്ടിട്ടു പരീശന്മാര്‍ ഒന്നിച്ചു കൂടി,

22:35b.MAT.022.035 അവരില്‍ ഒരു വൈദികന്‍ അവനെ പരീക്ഷിച്ചു

22:36b.MAT.022.036 ഗുരോ, ന്യാപ്രമാണത്തില്‍ ഏതു കല്പന വലിയതു എന്നു ചോദിച്ചു.

22:37b.MAT.022.037 യേശു അവനോടു“നിന്റെ ദൈവമായ കര്‍ത്താവിനെ നീ പൂര്‍ണ്ണഹൃദയത്തോടും പൂര്‍ണ്ണാത്മാവോടും പൂര്‍ണ്ണ മനസ്സോടും കൂടെ സ്നേഹിക്കേണം.

22:38b.MAT.022.038 ഇതാകുന്നു വലിയതും ഒന്നാമത്തേതുമായ കല്പന രണ്ടാമത്തേതു അതിനോടു സമം

22:39b.MAT.022.039 കൂട്ടുകാരനെ നിന്നെപ്പോലെ തന്നേ സ്നേഹിക്കേണം.

22:40b.MAT.022.040 ഈ രണ്ടു കല്പനകളില്‍ സകലന്യായപ്രമാണവും പ്രവാചകന്മാരും അടങ്ങിയിരിക്കുന്നു” എന്നു പറഞ്ഞു.

22:41b.MAT.022.041 പരീശന്മാര്‍ ഒരുമിച്ചു കൂടിയിരിക്കുമ്പോള്‍ യേശു അവരോടു

22:42b.MAT.022.042 “ക്രിസ്തുവിനെക്കുറിച്ചു നിങ്ങള്‍ക്കു എന്തു തോന്നുന്നു?” അവന്‍ ആരുടെ പുത്രന്‍ എന്നി ചോദിച്ചു; ദാവീദിന്റെ പുത്രന്‍ എന്നു അവര്‍ പറഞ്ഞു.

22:43b.MAT.022.043 അവന്‍ അവരോടു“എന്നാല്‍ ദാവീദ് ആത്മാവില്‍ അവനെ 'കര്‍ത്താവു' എന്നു വിളിക്കുന്നതു എങ്ങനെ?”

22:44b.MAT.022.044 “ 'ഞാന്‍ നിന്റെ ശത്രുക്കളെ നിന്റെ പാദപീഠം ആക്കുവോളത്തിന്നു എന്റെ വലത്തുഭാഗത്തു ഇരിക്ക' എന്നു കര്‍ത്താവു എന്റെ കര്‍ത്താവിനോടു അരുളിച്ചെയ്തു” എന്നു അവന്‍ പറയുന്നുവല്ലോ. “ദാവീദ് അവനെ 'കര്‍ത്താവു' എന്നു പറയുന്നുവെങ്കില്‍ അവന്റെ പുത്രന്‍ ആകുന്നതു എങ്ങനെ” എന്നു ചോദിച്ചു.

22:45b.MAT.022.045 അവനോടു ഉത്തരം പറവാന്‍ ആര്‍ക്കും കഴിഞ്ഞില്ല;

22:46b.MAT.022.046 അന്നുമുതല്‍ ആരും അവനോടു ഒന്നും ചോദിപ്പാന്‍ തുനിഞ്ഞതുമില്ല.

23

23:1b.MAT.023.001 അനന്തരം യേശു പുരുഷാരത്തോടും തന്റെ ശിഷ്യന്മാരോടും പറഞ്ഞതു

23:2b.MAT.023.002 “ശാസ്ത്രിമാരും പരീശന്മാരും മോശെയുടെ പീഠത്തില്‍ ഇരിക്കുന്നു.

23:3b.MAT.023.003 ആകയാല്‍ അവര്‍ നിങ്ങളോടു പറയുന്നതു ഒക്കെയും പ്രമാണിച്ചു ചെയ്‍വിന്‍ ; അവരുടെ പ്രവൃത്തികള്‍ പോലെ ചെയ്യരുതു താനും. അവര്‍ പറയുന്നതല്ലാതെ ചെയ്യുന്നില്ലല്ലോ.

23:4b.MAT.023.004 അവര്‍ ഘനമുള്ള ചുമടുകളെ കെട്ടി മനുഷ്യരുടെ തോളില്‍ വെക്കുന്നു; ഒരു വിരല്‍ കെണ്ടുപോലും അവയെ തൊടുവാന്‍ അവര്‍ക്കും മനസ്സില്ല.

23:5b.MAT.023.005 അവര്‍ തങ്ങളുടെ പ്രവൃത്തികള്‍ എല്ലാം മനുഷ്യര്‍ കാണേണ്ടതിന്നത്രേ ചെയ്യുന്നതു; തങ്ങളുടെ മന്ത്രപ്പട്ട വീതിയാക്കി തൊങ്ങല്‍ വലുതാക്കുന്നു.

23:6b.MAT.023.006 അത്താഴത്തില്‍ പ്രധാനസ്ഥലവും പള്ളിയില്‍ മുഖ്യാസനവും

23:7b.MAT.023.007 അങ്ങാടിയില്‍ വന്ദനവും മനുഷ്യര്‍ റബ്ബീ എന്നു വളിക്കുന്നതും അവര്‍ക്കും പ്രിയമാകുന്നു.

23:8b.MAT.023.008 നിങ്ങളോ റബ്ബീ എന്നു പേര്‍ എടുക്കരുതു. ഒരുത്തന്‍ അത്രേ നിങ്ങളുടെ ഗുരു;

23:9b.MAT.023.009 നിങ്ങളോ എല്ലാവരും സഹോദരന്മാര്‍. ഭൂമിയില്‍ ആരെയും പിതാവു എന്നു വിളിക്കരുതു; ഒരുത്തന്‍ അത്രേ നിങ്ങളുടെ പിതാവു, സ്വര്‍ഗ്ഗസ്ഥന്‍ തന്നേ.

23:10b.MAT.023.010 നിങ്ങള്‍ നായകന്മാര്‍ എന്നും പേര്‍ എടുക്കരുതു, ഒരുത്തന്‍ അത്രേ നിങ്ങളുടെ നായകന്‍ , ക്രിസ്തു തന്നെ.

23:11b.MAT.023.011 നിങ്ങളില്‍ ഏറ്റവും വലിയവന്‍ നിങ്ങളുടെ ശുശ്രൂഷക്കാരന്‍ ആകേണം.

23:12b.MAT.023.012 തന്നെത്താന്‍ ഉയര്‍ത്തുന്നവന്‍ എല്ലാം താഴ്ത്തപ്പെടും; തന്നെത്താന്‍ താഴ്ത്തുന്നവന്‍ എല്ലാം ഉയര്‍ത്തപ്പെടും.

23:13b.MAT.023.013 കപടഭക്തിക്കാരായ ശാസ്ത്രിമാരും പരീശന്മാരുമായുള്ളോരേ, നിങ്ങള്‍ക്കു ഹാ കഷ്ടം; നിങ്ങള്‍ മനുഷ്യര്‍ക്കും സ്വര്‍ഗ്ഗരാജ്യം അടെച്ചുകളയുന്നു; നിങ്ങള്‍ കടക്കുന്നില്ല, കടക്കുന്നവരെ കടപ്പാന്‍ സമ്മതിക്കുന്നതുമില്ല. (കപടഭക്തിക്കാരായ ശാസ്ത്രിമാരും പരീശന്മാരുമായുള്ളോരേ, നിങ്ങള്‍ക്കു ഹാ കഷ്ടം; നിങ്ങള്‍ വിധവമാരുടെ വീടുകളെ വിഴുങ്ങുകയും ഉപായരൂപേണ ദീര്‍ഘമായി പ്രാര്‍ത്ഥിക്കയും ചെയ്യുന്നു; ഇതു ഹേതുവായി നിങ്ങള്‍ക്കു കടുമയേറിയ ശിക്ഷാവിധി വരും;)

23:14b.MAT.023.014 കപടഭക്തിക്കാരായ ശാസ്ത്രിമാരും പരീശന്മാരുമായുള്ളോരേ, നിങ്ങള്‍ക്കു ഹാ കഷ്ടം; നിങ്ങള്‍ ഒരുത്തനെ മതത്തില്‍ ചേര്‍ക്കുംവാന്‍ കടലും കരയും ചുറ്റി നടക്കുന്നു; ചേര്‍ന്നശേഷം അവനെ നിങ്ങളെക്കാള്‍ ഇരട്ടിച്ച നരകയോഗ്യന്‍ ആക്കുന്നു.

23:15b.MAT.023.015 ആരെങ്കിലും മന്ദിരത്തെച്ചൊല്ലി സത്യം ചെയ്താല്‍ ഏതുമില്ല എന്നും മന്ദിരത്തിലെ സ്വര്‍ണ്ണത്തെച്ചൊല്ലി സത്യം ചെയ്യുന്നവനോ കടക്കാരന്‍ എന്നും പറയുന്ന കുരുടന്മാരായ വഴികാട്ടികളേ, നിങ്ങള്‍ക്കു ഹാ കഷ്ടം.

23:16b.MAT.023.016 മൂഢന്മാരും കുരുടുന്മാരുമായുള്ളോരേ, ഏതു വലിയതു? സ്വര്‍ണ്ണമോ സ്വര്‍ണ്ണത്തെ ശുദ്ധീകരിക്കുന്ന മന്ദിരമോ?

23:17b.MAT.023.017 യാഗപീഠത്തെച്ചൊല്ലി സത്യം ചെയ്താല്‍ ഏതുമില്ല; അതിന്മേലുള്ള വഴിപാടു ചൊല്ലി സത്യം ചെയ്യുന്നവനോ കടക്കാരന്‍ എന്നു നിങ്ങള്‍ പറയുന്നു.

23:18b.MAT.023.018 കുരുടന്മാരായുള്ളോരേ, ഏതു വലിയതു? വഴിപാടോ വഴിപാടിനെ ശുദ്ധീകരിക്കുന്ന യാഗ പീഠമോ?

23:19b.MAT.023.019 ആകയാല്‍ യാഗപിഠത്തെച്ചൊല്ലി സത്യം ചെയ്യുന്നവന്‍ അതിനെയും അതിന്മേലുള്ള സകലത്തെയും ചൊല്ലി സത്യം ചെയ്യുന്നു.

23:20b.MAT.023.020 മന്ദിരത്തെച്ചൊല്ലി സത്യം ചെയ്യുന്നവന്‍ അതിനെയും അതില്‍ വസിക്കുന്നവനെയും ചൊല്ലി സത്യം ചെയ്യുന്നു.

23:21b.MAT.023.021 സ്വര്‍ഗ്ഗത്തെച്ചൊല്ലി സത്യംചെയ്യുന്നവന്‍ , ദൈവത്തിന്റെ സിംഹാസനത്തെയും അതില്‍ ഇരിക്കുന്നവനെയും ചൊല്ലി സത്യം ചെയ്യുന്നു.

23:22b.MAT.023.022 കപട ഭക്തിക്കാരായ ശാസ്ത്രിമാരും പരീശന്മാരുമായുള്ളോരേ, നിങ്ങള്‍ക്കു ഹാ കഷ്ടം; നിങ്ങള്‍ തുളസി, ചതകുപ്പ, ജീരകം ഇവയില്‍ പതാരം കൊടുക്കയും ന്യായം, കരുണ, വിശ്വസ്തത ഇങ്ങനെ ന്യായപ്രമാണത്തില്‍ ഘനമേറിയവ ത്യജിച്ചുകളകയും ചെയ്യുന്നു. അതു ചെയ്കയും ഇതു ത്യജിക്കാതിരിക്കയും വേണം.

23:23b.MAT.023.023 കുരുടന്മാരായ വഴികാട്ടികളേ, നിങ്ങള്‍ കൊതുകിനെ അരിച്ചെടുക്കയും ഒട്ടകത്തെ വിഴുങ്ങിക്കളകയും ചെയ്യുന്നു.

23:24b.MAT.023.024 കപടഭക്തിക്കാരായ ശാസ്ത്രിമാരും പരീശന്മാരുമായുള്ളോരേ, നിങ്ങള്‍ക്കു ഹാ കഷ്ടം; നിങ്ങള്‍ കിണ്ടികിണ്ണങ്ങളുടെ പുറം വെടിപ്പാക്കുന്നു; അകത്തോ കവര്‍ച്ചയും അതിക്രമവും നിറഞ്ഞിരിക്കുന്നു.

23:25b.MAT.023.025 കുരുടനായ പരീശനെ, കിണ്ടികിണ്ണങ്ങളുടെ പുറം വെടിപ്പാക്കേണ്ടതിന്നു മുമ്പെ അവയുടെ അകം വെടിപ്പാക്കുക.

23:26b.MAT.023.026 കപടഭക്തിക്കാരായ ശാസ്ത്രിമാരും പരീശന്മാരുമായുള്ളോരേ, നിങ്ങള്‍ക്കു ഹാ കഷ്ടം; വെള്ളതേച്ച ശവക്കല്ലറകളോടു നിങ്ങള്‍ ഒത്തിരിക്കുന്നു; അവ പുറമെ അഴകായി ശോഭിക്കുന്നെങ്കിലും അകമെ ചത്തവരുടെ അസ്ഥികളും സകലവിധ അശുദ്ധിയും നിറഞ്ഞിരിക്കുന്നു.

23:27b.MAT.023.027 അങ്ങനെ തന്നേ പുറമെ നിങ്ങള്‍ നീതിമാന്മാര്‍ എന്നു മനുഷ്യര്‍ക്കും തോന്നുന്നു; അകമെയോ കപടഭക്തിയും അധര്‍മ്മവും നിറഞ്ഞവരത്രേ.

23:28b.MAT.023.028 കപടഭക്തിക്കാരായ ശാസ്ത്രിമാരും പരീശന്മാരുമായുള്ളോരേ, നിങ്ങള്‍ക്കു ഹാ കഷ്ടം; നിങ്ങള്‍ പ്രവാചകന്മാരുടെ കല്ലറകളെ പണിതും നീതിമാന്മാരുടെ കല്ലറകളെ അലങ്കരിച്ചുംകൊണ്ടു

23:29b.MAT.023.029 ഞങ്ങള്‍ പിതാക്കന്മാരുടെ കാലത്തു ഉണ്ടായിരുന്നു എങ്കില്‍ പ്രവാചകന്മാരെ കൊല്ലുന്നതില്‍ കൂട്ടാളികള്‍ ആകയില്ലായിരുന്നു എന്നു പറയുന്നു.

23:30b.MAT.023.030 അങ്ങനെ നിങ്ങള്‍ പ്രവാചകന്മാരെ കൊന്നവരുടെ മക്കള്‍ എന്നു നിങ്ങള്‍ തന്നേ സാക്ഷ്യം പറയുന്നുവല്ലോ.

23:31b.MAT.023.031 പിതാക്കന്മാരുടെ അളവു നിങ്ങള്‍ പൂരിച്ചു കൊള്‍വിന്‍ .

23:32b.MAT.023.032 പാമ്പുകളേ, സര്‍പ്പസന്തതികളേ, നിങ്ങള്‍ നരകവിധി എങ്ങനെ ഒഴിഞ്ഞുപോകും?

23:33b.MAT.023.033 അതുകൊണ്ടു ഞാന്‍ പ്രവാചകന്മാരെയും ജ്ഞാനികളെയും ശാസ്ത്രിമാരെയും നിങ്ങളുടെ അടുക്കല്‍ അയക്കുന്നു; അവരില്‍ ചിലരെ നിങ്ങള്‍ ക്രൂശിച്ചു കൊല്ലുകയും ചിലരെ നിങ്ങളുടെ പള്ളികളില്‍ ചമ്മട്ടികൊണ്ടു അടിക്കയും പട്ടണത്തില്‍ നിന്നു പട്ടണത്തിലേക്കു ഔടിക്കയും ചെയ്യും.

23:34b.MAT.023.034 നീതിമാനായ ഹാബേലിന്റെ രക്തംമുതല്‍ നിങ്ങള്‍ മന്ദിരത്തിന്നും യാഗപീഠത്തിന്നും നടുവില്‍വെച്ചു കൊന്നവനായി ബെരെഖ്യാവിന്റെ മകനായ സെഖര്യാവിന്റെ രക്തംവരെ ഭൂമിയില്‍ ചൊരിഞ്ഞ നീതിയുള്ള രക്തം എല്ലാം നിങ്ങളുടെമേല്‍ വരേണ്ടതാകുന്നു.

23:35b.MAT.023.035 ഇതൊക്കെയും ഈ തലമുറമേല്‍ വരും എന്നു ഞാന്‍ സത്യമായിട്ടു നിങ്ങളോടു പറയുന്നു.

23:36b.MAT.023.036 യെരൂശലേമേ, യെരൂശലേമേ, പ്രവാചകന്മാരെ കൊല്ലുകയും നിന്റെ അടുക്കല്‍ അയച്ചിരിക്കുന്നവരെ കല്ലെറികയും ചെയ്യുന്നവളേ, കോഴി തന്റെ കുഞ്ഞുങ്ങളെ ചിറകിന്‍ കീഴില്‍ ചേര്‍ക്കുംപോലെ നിന്റെ മക്കളെ ചേര്‍ത്തുകൊള്‍വാന്‍ എനിക്കു എത്രവട്ടം മനസ്സായിരുന്നു; നിങ്ങള്‍ക്കോ മനസ്സായില്ല.

23:37b.MAT.023.037 നിങ്ങളുടെ ഭവനം ശൂന്യമായ്തീരും.

23:38b.MAT.023.038 'കര്‍ത്താവിന്റെ നാമത്തില്‍ വരുന്നവന്‍ അനുഗ്രഹിക്കപ്പെട്ടവന്‍' എന്നു നിങ്ങള്‍ പറയുവോളം നിങ്ങള്‍ ഇനി എന്നെ കാണുകയില്ല എന്നു ഞാന്‍ നിങ്ങളോടു പറയുന്നു.”

24

24:1b.MAT.024.001 യേശു ദൈവാലയം വിട്ടു പോകുമ്പോള്‍ ശിഷ്യന്മാര്‍ അവന്നു ദൈവാലയത്തിന്റെ പണി കാണിക്കേണ്ടതിന്നു അവന്റെ അടുക്കല്‍ വന്നു.

24:2b.MAT.024.002 അവന്‍ അവരോടു“ഇതെല്ലാം കാണുന്നില്ലയോ? ഇടിഞ്ഞുപോകാതെ കല്ലിന്മേല്‍ കല്ലു ഇവിടെ ശേഷിക്കയില്ല എന്നു ഞാന്‍ സത്യമായിട്ടു നിങ്ങളോടു പറയുന്നു” എന്നു പറഞ്ഞു.

24:3b.MAT.024.003 അവന്‍ ഒലിവുമലയില്‍ ഇരിക്കുമ്പോള്‍ ശിഷ്യന്മാര്‍ തനിച്ചു അവന്റെ അടുക്കല്‍ വന്നുഅതു എപ്പോള്‍ സംഭവിക്കും എന്നു നിന്റെ വരവിന്നും ലോകാവസാനത്തിന്നു അടയാളം എന്തു എന്നും പറഞ്ഞുതരേണം എന്നു അപേക്ഷിച്ചു.

24:4b.MAT.024.004 അതിന്നു യേശു ഉത്തരം പറഞ്ഞതു“ആരും നിങ്ങളെ തെറ്റിക്കാതിരിപ്പാന്‍ സൂക്ഷിച്ചുകൊള്‍വിന്‍ .

24:5b.MAT.024.005 ഞാന്‍ ക്രിസ്തു എന്നു പറഞ്ഞു അനേകര്‍ എന്റെ പേര്‍ എടുത്തു വന്നു പലരെയും തെറ്റിക്കും.

24:6b.MAT.024.006 നിങ്ങള്‍ യുദ്ധങ്ങളെയും യുദ്ധശ്രുതികളെയും കുറിച്ചുകേള്‍ക്കും; ചഞ്ചലപ്പെടാതിരിപ്പാന്‍ സൂക്ഷിച്ചുകൊള്‍വിന്‍ ; അതു സംഭവിക്കേണ്ടതു തന്നേ;

24:7b.MAT.024.007 എന്നാല്‍ അതു അവസാനമല്ല; ജാതി ജാതിയോടും രാജ്യം രാജ്യത്തോടും എതിര്‍ക്കും; ക്ഷാമവും ഭൂകമ്പവും അവിടവിടെ ഉണ്ടാകും.

24:8b.MAT.024.008 എങ്കിലും ഇതു ഒക്കെയും ഈറ്റുനോവിന്റെ ആരംഭമത്രേ.

24:9b.MAT.024.009 അന്നു അവര്‍ നിങ്ങളെ ഉപദ്രവത്തിന്നു ഏല്പിക്കയും കൊല്ലുകയും ചെയ്യും; എന്റെ നാമം നിമിത്തം സകലജാതികളും നിങ്ങളെ പകെക്കും.

24:10b.MAT.024.010 പലരും ഇടറി അന്യോന്യം ഏല്പിച്ചുകൊടുക്കയും അന്യോന്യം പകെക്കയും ചെയ്യും

24:11b.MAT.024.011 കള്ളപ്രവാചകന്മാര്‍ പലരും വന്നു അനേകരെ തെറ്റിക്കും.

24:12b.MAT.024.012 അധര്‍മ്മം പെരുകുന്നതുകൊണ്ടു അനേകരുടെ സ്നേഹം തണുത്തുപോകും.

24:13b.MAT.024.013 എന്നാല്‍ അവസാനത്തോളം സഹിച്ചു നിലക്കുന്നവന്‍ രക്ഷിക്കപ്പെടും.

24:14b.MAT.024.014 രാജ്യത്തിന്റെ ഈ സുവിശേഷം സകലജാതികള്‍ക്കും സാക്ഷ്യമായി ഭൂലോകത്തില്‍ ഒക്കെയും പ്രസംഗിക്കപ്പെടും; അപ്പോള്‍ അവസാനം വരും.

24:15b.MAT.024.015 എന്നാല്‍ ദാനീയേല്‍പ്രവാചകന്‍ മുഖാന്തരം അരുളിച്ചെയ്തതുപോലെ ശൂന്യമാക്കുന്ന മ്ളേച്ഛത വിശുദ്ധസ്ഥലത്തില്‍ നിലക്കുന്നതു നിങ്ങള്‍ കാണുമ്പോള്‍” - വായിക്കുന്നവന്‍ ചിന്തിച്ചു കൊള്ളട്ടെ -

24:16b.MAT.024.016 “അന്നു യെഹൂദ്യയിലുള്ളവര്‍ മലകളിലേക്കു ഔടിപ്പോകട്ടെ.

24:17b.MAT.024.017 വീട്ടിന്മേല്‍ ഇരിക്കുന്നവന്‍ വീട്ടിലുള്ളതു എടുക്കേണ്ടതിന്നു ഇറങ്ങരുതു;

24:18b.MAT.024.018 വയലിലുള്ളവന്‍ വസ്ത്രം എടുപ്പാന്‍ മടങ്ങിപ്പോകരുതു.

24:19b.MAT.024.019 ആ കാലത്തു ഗര്‍ഭിണികള്‍ക്കും മുലകുടിപ്പിക്കുന്നവര്‍ക്കും അയ്യോ കഷ്ടം!

24:20b.MAT.024.020 എന്നാല്‍ നിങ്ങളുടെ ഔടിപ്പോകൂ ശീതകാലത്തോ ശബ്ബത്തിലോ സംഭവിക്കാതിരിപ്പാന്‍ പ്രാര്‍ത്ഥിപ്പിന്‍ .

24:21b.MAT.024.021 ലോകാരംഭംമുതല്‍ ഇന്നുവരെയും സംഭവിച്ചിട്ടില്ലാത്തതും ഇനി മേല്‍ സംഭവിക്കാത്തതും ആയ വലിയ കഷ്ടം അന്നു ഉണ്ടാകും.

24:22b.MAT.024.022 ആ നാളുകള്‍ ചുരുങ്ങാതിരുന്നാല്‍ ഒരു ജഡവും രക്ഷിക്കപ്പെടുകയില്ല; വൃതന്മാര്‍ നിമിത്തമോ ആ നാളുകള്‍ ചുരുങ്ങും.

24:23b.MAT.024.023 അന്നു ആരാനും നിങ്ങളോടുഇതാ, ക്രിസ്തു ഇവിടെ, അല്ല അവിടെ എന്നു പറഞ്ഞാല്‍ വിശ്വസിക്കരുതു.

24:24b.MAT.024.024 കള്ളക്രിസ്തുക്കളും കള്ള പ്രവാചകന്മാരും എഴുന്നേറ്റു കഴിയുമെങ്കില്‍ വൃതന്മാരെയും തെറ്റിപ്പാനായി വലിയ അടയാളങ്ങളും അത്ഭുതങ്ങളും കാണിക്കും.

24:25b.MAT.024.025 ഔര്‍ത്തുകൊള്‍വിന്‍ ; ഞാന്‍ മുമ്പുകൂട്ടി നിങ്ങളോടു പറഞ്ഞിരിക്കുന്നു.

24:26b.MAT.024.026 ആകയാല്‍ നിങ്ങളോടുഅതാ, അവന്‍ മരുഭൂമിയില്‍ എന്നു പറഞ്ഞാല്‍ പുറപ്പെടരുതു; ഇതാ, അറകളില്‍ എന്നു പറഞ്ഞാല്‍ വിശ്വസിക്കരുതു.

24:27b.MAT.024.027 മിന്നല്‍ കിഴക്കു നിന്നു പുറപ്പെട്ടു പടിഞ്ഞാറോളം വിളങ്ങും പോലെ മനുഷ്യപുത്രന്റെ വരുവു ആകും.

24:28b.MAT.024.028 ശവം ഉള്ളേടത്തു കഴുക്കള്‍ കൂടും.

24:29b.MAT.024.029 ആ കാലത്തിലെ കഷ്ടം കഴിഞ്ഞ ഉടനെ സൂര്യന്‍ ഇരുണ്ടുപോകും; ചന്ദ്രന്‍ പ്രകാശം കൊടുക്കാതിരിക്കും; നക്ഷത്രങ്ങള്‍ ആകാശത്തു നിന്നു വീഴും; ആകാശത്തിലെ ശക്തികള്‍ ഇളകിപ്പോകും.

24:30b.MAT.024.030 അപ്പോള്‍ മനുഷ്യപുത്രന്റെ അടയാളം ആകാശത്തു വിളങ്ങും; അന്നു ഭൂമിയിലെ സകലഗോത്രങ്ങളും പ്രലാപിച്ചുംകൊണ്ടു, മനുഷ്യപുത്രന്‍ ആകാശത്തിലെ മേഘങ്ങളിന്മേല്‍ മഹാശക്തിയോടും തേജസ്സോടും കൂടെ വരുന്നതു കാണും.

24:31b.MAT.024.031 അവന്‍ തന്റെ ദൂതന്മാരെ മഹാ കാഹളധ്വനിയോടുംകൂടെ അയക്കും; അവര്‍ അവന്റെ വൃതന്മാരെ ആകാശത്തിന്റെ അറുതിമുതല്‍ അറുതിവരെയും നാലു ദിക്കില്‍നിന്നും കൂട്ടിച്ചേര്‍ക്കും.

24:32b.MAT.024.032 അത്തിയെ നോക്കി ഒരു ഉപമ പഠിപ്പിന്‍ ; അതിന്റെ കൊമ്പു ഇളതായി ഇല തളിര്‍ക്കുംമ്പോള്‍ വേനല്‍ അടുത്തു എന്നു നിങ്ങള്‍ അറിയുന്നുവല്ലോ.

24:33b.MAT.024.033 അങ്ങനെ നിങ്ങള്‍ ഇതു ഒക്കെയും കാണുമ്പോള്‍ അവന്‍ അടുക്കെ വാതില്‍ക്കല്‍ തന്നേ ആയിരിക്കുന്നു എന്നു അറിഞ്ഞുകൊള്‍വിന്‍ .

24:34b.MAT.024.034 ഇതൊക്കെയും സംഭവിക്കുവോളം ഈ തലമുറ ഒഴിഞ്ഞുപോകയില്ല എന്നു ഞാന്‍ സത്യമായിട്ടു നിങ്ങളോടു പറയുന്നു.

24:35b.MAT.024.035 ആകാശവും ഭൂമിയും ഒഴിഞ്ഞുപോകും; എന്റെ വചനങ്ങളോ ഒഴിഞ്ഞുപോകയില്ല.

24:36b.MAT.024.036 ആ നാളും നാഴികയും സംബന്ധിച്ചോ എന്റെ പിതാവു മാത്രമല്ലാതെ ആരും സ്വര്‍ഗ്ഗത്തിലെ ദൂതന്മാരും പുത്രനും കൂടെ അറിയുന്നില്ല.

24:37b.MAT.024.037 നോഹയുടെ കാലംപോലെ തന്നേ മനുഷ്യപുത്രന്റെ വരവും ആകും

24:38b.MAT.024.038 ജലപ്രളയത്തിന്നു മുമ്പുള്ള കാലത്തു നോഹ പെട്ടകത്തില്‍ കയറിയനാള്‍വരെ അവര്‍ തിന്നും കുടിച്ചും വിവാഹം കഴിച്ചും വിവാഹത്തിന്നു കൊടുത്തും പോന്നു;

24:39b.MAT.024.039 ജലപ്രളയം വന്നു എല്ലാവരെയും നീക്കിക്കളയുവോളം അവര്‍ അറിഞ്ഞതുമില്ല; മനുഷ്യപുത്രന്റെ വരവും അങ്ങനെ തന്നേ ആകും.

24:40b.MAT.024.040 അന്നു രണ്ടുപേര്‍ വയലില്‍ ഇരിക്കും; ഒരുത്തനെ കൈക്കൊള്ളും, മറ്റവനെ ഉപേക്ഷിക്കും.

24:41b.MAT.024.041 രണ്ടുപേര്‍ ഒരു തിരിക്കല്ലില്‍ പൊടിച്ചുകൊണ്ടിരിക്കും; ഒരുത്തിയെ കൈക്കൊള്ളും, മറ്റവളെ ഉപേക്ഷിക്കും.

24:42b.MAT.024.042 നിങ്ങളുടെ കര്‍ത്താവു ഏതു ദിവസത്തില്‍ വരുന്നു എന്നു നിങ്ങള്‍ അറിയായ്ക കൊണ്ടു ഉണര്‍ന്നിരിപ്പിന്‍ .

24:43b.MAT.024.043 കള്ളന്‍ വരുന്നയാമം ഇന്നതെന്നു വീട്ടുടയവന്‍ അറിഞ്ഞു എങ്കില്‍ അവന്‍ ഉണര്‍ന്നിരിക്കയും തന്റെ വീടു തുരക്കുവാന്‍ സമ്മതിക്കാതിരിക്കയും ചെയ്യും എന്നു അറിയുന്നുവല്ലോ.

24:44b.MAT.024.044 അങ്ങനെ നിങ്ങള്‍ നിനെക്കാത്ത നാഴികയില്‍ മനുഷ്യപുത്രന്‍ വരുന്നതുകൊണ്ടു നിങ്ങളും ഒരുങ്ങിയിരിപ്പിന്‍ .

24:45b.MAT.024.045 എന്നാല്‍ യജമാനന്‍ തന്റെ വീട്ടുകാര്‍ക്കും തത്സമയത്തു ഭക്ഷണം കൊടുക്കേണ്ടതിന്നു അവരുടെ മേല്‍ ആക്കിവെച്ച വിശ്വസ്തനും ബുദ്ധിമാനും ആയ ദാസന്‍ ആര്‍?

24:46b.MAT.024.046 യജമാനന്‍ വരുമ്പോള്‍ അങ്ങനെ ചെയ്തു കാണുന്ന ദാസന്‍ ഭാഗ്യവാന്‍ .

24:47b.MAT.024.047 അവന്‍ അവനെ തനിക്കുള്ള സകലത്തിന്മേലും യജമാനന്‍ ആക്കിവേക്കും എന്നു ഞാന്‍ സത്യമായിട്ടു നിങ്ങളോടു പറയുന്നു.

24:48b.MAT.024.048 എന്നാല്‍ അവന്‍ ദുഷ്ടദാസനായിയജമാനന്‍ വരുവാന്‍ താമസിക്കുന്നു എന്നു ഹൃദയംകൊണ്ടു പറഞ്ഞു,

24:49b.MAT.024.049 കൂട്ടു ദാസന്മാരെ അടിപ്പാനും കുടിയന്മാരോടുകൂടി തിന്നുകുടിപ്പാനും തുടങ്ങിയാല്‍

24:50b.MAT.024.050 ആ ദാസന്‍ നിരൂപിക്കാത്ത നാളിലും അറിയാത്ത നാഴികയിലും യജമാനന്‍ വന്നു അവനെ ദണ്ഡിപ്പിച്ചു അവന്നു കപടഭക്തിക്കാരോടുകൂടെ പങ്കുകല്പിക്കും; അവിടെ കരച്ചലും പല്ലുകടിയും ഉണ്ടാകും”

25

25:1b.MAT.025.001 “സ്വര്‍ഗ്ഗരാജ്യം മണവാളനെ എതിരേല്പാന്‍ വിളകൂ എടുത്തുകൊണ്ടു പുറപ്പെട്ട പത്തു കന്യകമാരോടു സദൃശം ആകും.

25:2b.MAT.025.002 അവരില്‍ അഞ്ചുപേര്‍ ബുദ്ധിയില്ലാത്തവരും അഞ്ചുപേര്‍ ബുദ്ധിയുള്ളവരും ആയിരുന്നു.

25:3b.MAT.025.003 ബുദ്ധിയില്ലാത്തവര്‍ വിളകൂ എടുത്തപ്പോള്‍ എണ്ണ എടുത്തില്ല.

25:4b.MAT.025.004 ബുദ്ധിയുള്ളവരോ വിളക്കോടുകൂടെ പാത്രത്തില്‍ എണ്ണയും എടുത്തു.

25:5b.MAT.025.005 പിന്നെ മണവാളന്‍ താമസിക്കുമ്പോള്‍ എല്ലാവരും മയക്കംപിടിച്ചു ഉറങ്ങി.

25:6b.MAT.025.006 അര്‍ദ്ധരാത്രിക്കോ മണവാളന്‍ വരുന്നു; അവനെ എതിരേല്പാന്‍ പുറപ്പെടുവിന്‍ എന്നു ആര്‍പ്പുവിളി ഉണ്ടായി.

25:7b.MAT.025.007 അപ്പോള്‍ കന്യകമാര്‍ എല്ലാവരും എഴന്നേറ്റു വിളകൂ തെളിയിച്ചു.

25:8b.MAT.025.008 എന്നാല്‍ ബുദ്ധിയില്ലാത്തവര്‍ ബുദ്ധിയുള്ളവരോടുഞങ്ങളുടെ വിളകൂ കെട്ടുപോകുന്നതു കൊണ്ടു നിങ്ങളുടെ എണ്ണയില്‍ കുറെ ഞങ്ങള്‍ക്കു തരുവിന്‍ എന്നു പറഞ്ഞു.

25:9b.MAT.025.009 ബുദ്ധിയുള്ളവര്‍ഞങ്ങള്‍ക്കും നിങ്ങള്‍ക്കും പോരാ എന്നു വരാതിരിപ്പാന്‍ നിങ്ങള്‍ വിലക്കുന്നവരുടെ അടുക്കല്‍ പോയി വാങ്ങിക്കൊള്‍വിന്‍ എന്നു ഉത്തരം പറഞ്ഞു.

25:10b.MAT.025.010 അവര്‍ വാങ്ങുവാന്‍ പോയപ്പോള്‍ മണവാളന്‍ വന്നു; ഒരുങ്ങിയിരുന്നവര്‍ അവനോടുകൂടെ കല്യാണസദ്യെക്കു ചെന്നു; വാതില്‍ അടെക്കയും ചെയ്തു.

25:11b.MAT.025.011 അതിന്റെ ശേഷം മറ്റെ കന്യകമാരും വന്നുകര്‍ത്താവേ, കര്‍ത്താവേ ഞങ്ങള്‍ക്കു തുറക്കേണമേ എന്നു പറഞ്ഞു.

25:12b.MAT.025.012 അതിന്നു അവന്‍ ഞാന്‍ നിങ്ങളെ അറിയുന്നില്ല എന്നു സത്യമായിട്ടു നിങ്ങളോടു പറയുന്നു എന്നു പറഞ്ഞു.

25:13b.MAT.025.013 ആകയാല്‍ നാളും നാഴികയും നിങ്ങള്‍ അറിയായ്കകൊണ്ടു ഉണര്‍ന്നിരിപ്പിന്‍ .

25:14b.MAT.025.014 ഒരു മനുഷ്യന്‍ പരദേശത്തു പോകുമ്പോള്‍ ദാസന്മാരെ വിളിച്ചു തന്റെ സമ്പത്തു അവരെ ഏല്പിച്ചു.

25:15b.MAT.025.015 ഒരുവന്നു അഞ്ചു താലന്തു, ഒരുവന്നു രണ്ടു, ഒരുവന്നു ഒന്നു ഇങ്ങനെ ഒരോരുത്തന്നു അവനവന്റെ പ്രാപ്തിപോലെ കൊടുത്തു യാത്രപുറപ്പെട്ടു.

25:16b.MAT.025.016 അഞ്ചു താലന്തു ലഭിച്ചവന്‍ ഉടനെ ചെന്നു വ്യാപാരം ചെയ്തു വേറെ അഞ്ചു താലന്തു സമ്പാദിച്ചു.

25:17b.MAT.025.017 അങ്ങനെ തന്നേ രണ്ടു താലന്തു ലഭിച്ചവന്‍ വേറെ രണ്ടു നേടി.

25:18b.MAT.025.018 ഒന്നു ലഭിച്ചവനോ പോയി നിലത്തു ഒരു കുഴി കുഴിച്ചു യജമാനന്റെ ദ്രവ്യം മറെച്ചുവെച്ചു.

25:19b.MAT.025.019 വളരെ കാലം കഴിഞ്ഞശേഷം ആ ദാസന്മാരുടെ യജമാനന്‍ വന്നു അവരുമായി കണകൂ തീര്‍ത്തു.

25:20b.MAT.025.020 അഞ്ചു താലന്തു ലഭിച്ചവന്‍ അടുക്കെ വന്നു വേറെ അഞ്ചു കൂടെ കൊണ്ടുവന്നുയജമാനനേ, അഞ്ചു താലന്തല്ലോ എന്നെ ഏല്പിച്ചതു; ഞാന്‍ അഞ്ചു താലന്തുകൂടെ നേടിയിരിക്കുന്നു എന്നു പറഞ്ഞു.

25:21b.MAT.025.021 അതിന്നു യജമാനന്‍ നന്നു, നല്ലവനും വിശ്വസ്തനുമായ ദാസനേ, നീ അല്പത്തില്‍ വിശ്വസ്തനായിരുന്നു; ഞാന്‍ നിന്നെ അധികത്തിന്നു വിചാരകനാക്കും; നിന്റെ യജമാനന്റെ സന്തോഷത്തിലേക്കു പ്രവേശിക്ക എന്നു അവനോടു പറഞ്ഞു.

25:22b.MAT.025.022 രണ്ടു താലന്തു ലഭിച്ചവനും അടുക്കെ വന്നുയജമാനനേ, രണ്ടു താലന്തല്ലോ എന്നെ ഏല്പിച്ചതു; ഞാന്‍ രണ്ടു താലന്തുകൂടെ നേടിയിരിക്കുന്നു എന്നു പറഞ്ഞു.

25:23b.MAT.025.023 അതിന്നു യജമാനന്‍ നന്നു, നല്ലവനും വിശ്വസ്തനുമായ ദാസനേ, നീ അല്പത്തില്‍ വിശ്വസ്തനായിരുന്നു; ഞാന്‍ നിന്നെ അധികത്തിന്നു വിചാരകനാക്കും; നിന്റെ യജമാനന്റെ സന്തോഷത്തിലേക്കു പ്രവേശിക്ക എന്നു അവനോടു പറഞ്ഞു.

25:24b.MAT.025.024 ഒരു താലന്തു ലഭിച്ചവനും അടുക്കെ വന്നുയജമാനനേ, നീ വിതെക്കാത്തേടുത്തു നിന്നു കൊയ്യുകയും വിതറാത്തേടുത്തു നിന്നു ചേര്‍ക്കുംകയും ചെയ്യുന്ന കഠിനമനുഷ്യന്‍ എന്നു ഞാന്‍ അറിഞ്ഞു

25:25b.MAT.025.025 ഭയപ്പെട്ടു ചെന്നു നിന്റെ താലന്തു നിലത്തു മറെച്ചുവെച്ചു; നിന്റേതു ഇതാ, എടുത്തുകൊള്‍ക എന്നു പറഞ്ഞു.

25:26b.MAT.025.026 അതിന്നു യജമാനന്‍ ഉത്തരം പറഞ്ഞതുദുഷ്ടനും മടിയനും ആയ ദാസനേ, ഞാന്‍ വിതെക്കാത്തേടത്തു നിന്നു കൊയ്യുകയും വിതറാത്തേടത്തുനിന്നു ചേര്‍ക്കുംകയും ചെയ്യുന്നവന്‍ എന്നു നീ അറിഞ്ഞുവല്ലോ.

25:27b.MAT.025.027 നീ എന്റെ ദ്രവ്യം പൊന്‍ വാണിഭക്കാരെ ഏല്പിക്കേണ്ടിയിരുന്നു; എന്നാല്‍ ഞാന്‍ വന്നു എന്റേതു പലിശയോടുകൂടെ വാങ്ങിക്കൊള്ളുമായിരുന്നു.

25:28b.MAT.025.028 ആ താലന്തു അവന്റെ പക്കല്‍നിന്നു എടുത്തു പത്തു താലന്തു ഉള്ളവന്നു കൊടുപ്പിന്‍ .

25:29b.MAT.025.029 അങ്ങനെ ഉള്ളവന്നു ഏവന്നും ലഭിക്കും; അവന്നു സമൃദ്ധിയും ഉണ്ടാകും; ഇല്ലാത്തവനോടോ ഉള്ളതും കൂടെ എടുത്തുകളയും.

25:30b.MAT.025.030 എന്നാല്‍ കൊള്ളരുതാത്ത ദാസനെ ഏറ്റവും പുറത്തുള്ള ഇരുട്ടിലേക്കു തള്ളിക്കളവിന്‍ ; അവിടെ കരച്ചലും പല്ലുകടിയും ഉണ്ടാകും.

25:31b.MAT.025.031 മനുഷ്യപുത്രന്‍ തന്റെ തേജസ്സോടെ സകലവിശുദ്ധദൂതന്മാരുമായി വരുമ്പോള്‍ അവന്‍ തന്റെ തേജസ്സിന്റെ സിംഹാസനത്തില്‍ ഇരിക്കും.

25:32b.MAT.025.032 സകല ജാതികളെയും അവന്റെ മുമ്പില്‍ കൂട്ടും; അവന്‍ അവരെ ഇടയന്‍ ചെമ്മരിയാടുകളെയും കോലാടുകളെയും തമ്മില്‍ വേര്‍തിരിക്കുന്നതുപോലെ വേര്‍തിരിച്ചു,

25:33b.MAT.025.033 ചെമ്മരിയാടുകളെ തന്റെ വലത്തും കോലാടുകളെ ഇടത്തും നിറുത്തും.

25:34b.MAT.025.034 രാജാവു തന്റെ വലത്തുള്ളവരോടു അരുളിച്ചെയ്യുംഎന്റെ പിതാവിനാല്‍ അനുഗ്രഹിക്കപ്പെട്ടവരേ, വരുവിന്‍ ; ലോകസ്ഥാപനംമുതല്‍ നിങ്ങള്‍ക്കായി ഒരുക്കിയിരിക്കുന്ന രാജ്യം അവകാശമാക്കിക്കൊള്‍വിന്‍ .

25:35b.MAT.025.035 എനിക്കു വിശന്നു, നിങ്ങള്‍ ഭക്ഷിപ്പാന്‍ തന്നു, ദാഹിച്ചു നിങ്ങള്‍ കുടിപ്പാന്‍ തന്നു; ഞാന്‍ അതിഥിയായിരുന്നു, നിങ്ങള്‍ എന്നെ ചേര്‍ത്തുകൊണ്ടു;

25:36b.MAT.025.036 നഗ്നനായിരുന്നു, നിങ്ങള്‍ എന്നെ ഉടുപ്പിച്ചു; രോഗിയായിരുന്നു, നിങ്ങള്‍ എന്നെ കാണ്മാന്‍ വന്നു; തടവില്‍ ആയിരുന്നു, നിങ്ങള്‍ എന്റെ അടുക്കല്‍ വന്നു.

25:37b.MAT.025.037 അതിന്നു നീതിമാന്മാര്‍ അവനോടുകര്‍ത്താവേ, ഞങ്ങള്‍ എപ്പോള്‍ നിന്നെ വിശന്നു കണ്ടിട്ടു ഭക്ഷിപ്പാന്‍ തരികയോ ദാഹിച്ചു കണ്ടിട്ടു കുടിപ്പാന്‍ തരികയോ ചെയ്തു?

25:38b.MAT.025.038 ഞങ്ങള്‍ എപ്പോള്‍ നിന്നെ അതിഥിയായി കണ്ടിട്ടു ചേര്‍ത്തുകൊള്‍കയോ നഗ്നനായി കണ്ടിട്ടു ഉടപ്പിക്കയോ ചെയ്തു?

25:39b.MAT.025.039 നിന്നെ രോഗിയായിട്ടോ തടവിലോ എപ്പോള്‍ കണ്ടിട്ടു ഞങ്ങള്‍ നിന്റെ അടുക്കല്‍ വന്നു എന്നു ഉത്തരം പറയും.

25:40b.MAT.025.040 രാജാവു അവരോടുഎന്റെ ഈ ഏറ്റവും ചെറിയ സഹോദരന്മാരില്‍ ഒരുത്തന്നു നിങ്ങള്‍ ചെയ്തേടത്തോളം എല്ലാം എനിക്കു ചെയ്തു എന്നു ഞാന്‍ സത്യമായിട്ടു നിങ്ങളോടു പറയുന്നു എന്നു അരുളിച്ചെയ്യും.

25:41b.MAT.025.041 പിന്നെ അവന്‍ ഇടത്തുള്ളവരോടുശപിക്കപ്പെട്ടവരെ, എന്നെ വിട്ടു പിശാചിന്നും അവന്റെ ദൂതന്മാര്‍ക്കും ഒരുക്കിയിരിക്കുന്ന നിത്യാഗ്നിയിലേക്കു പോകുവിന്‍ .

25:42b.MAT.025.042 എനിക്കു വിശന്നു, നിങ്ങള്‍ ഭക്ഷിപ്പാന്‍ തന്നില്ല; ദാഹിച്ചു, നിങ്ങള്‍ കുടിപ്പാന്‍ തന്നില്ല.

25:43b.MAT.025.043 അതിഥിയായിരുന്നു, നിങ്ങള്‍ എന്നെ ചേര്‍ത്തുകൊണ്ടില്ല; നഗ്നനായിരുന്നു, നിങ്ങള്‍ എന്നെ ഉടുപ്പിച്ചില്ല; രോഗിയും തടവിലും ആയിരുന്നു, നിങ്ങള്‍ എന്നെ കാണ്മാന്‍ വന്നില്ല എന്നു അരുളിച്ചെയ്യും.

25:44b.MAT.025.044 അതിന്നു അവര്‍കര്‍ത്താവേ, ഞങ്ങള്‍ നിന്നെ വിശക്കുന്നവനോ ദാഹിക്കുന്നവനോ അതിഥിയോ നഗ്നനോ രോഗിയോ തടവിലോ ആയി എപ്പോള്‍ കണ്ടു നിനക്കു ശുശ്രൂഷ ചെയ്യാതിരുന്നു എന്നു ഉത്തരം പറയും. അവന്‍ അവരോടു

25:45b.MAT.025.045 ഈ ഏറ്റവും ചെറിവരില്‍ ഒരുത്തന്നു നിങ്ങള്‍ ചെയ്യാഞ്ഞേടത്തോളമെല്ലാം എനിക്കു ആകുന്നു ചെയ്യാഞ്ഞതു എന്നു ഞാന്‍ സത്യമായിട്ടു നിങ്ങളോടു പറയുന്നു എന്നു ഉത്തരം അരുളും.

25:46b.MAT.025.046 ഇവര്‍ നിത്യദണ്ഡനത്തിലേക്കും നീതിമാന്മാര്‍ നിത്യജീവങ്കലേക്കും പോകും.”

26

26:1b.MAT.026.001 ഈ വചനങ്ങള്‍ ഒക്കെയും പറഞ്ഞു തീര്‍ന്നശേഷം യേശു ശിഷ്യന്മാരോടു

26:2b.MAT.026.002 “രണ്ടു ദിവസം കഴിഞ്ഞിട്ടു പെസഹ ആകുന്നു എന്നു നിങ്ങള്‍ അറിയുന്നുവല്ലോ; അന്നു മനുഷ്യ പുത്രനെ ക്രൂശിപ്പാന്‍ ഏല്പിക്കും” എന്നു പറഞ്ഞു.

26:3b.MAT.026.003 അന്നു മഹാപുരോഹിതന്മാരും ജനത്തിന്റെ മൂപ്പന്മാരും കയ്യഫാമഹാപുരോഹിതന്റെ മണ്ഡപത്തില്‍ വന്നു കൂടി.

26:4b.MAT.026.004 യേശുവിനെ ഉപായത്താല്‍ പിടിച്ചു കൊല്ലുവാന്‍ ആലോചിച്ചു;

26:5b.MAT.026.005 എങ്കിലും ജനത്തില്‍ കലഹമുണ്ടാകാതിരിപ്പാന്‍ പെരുനാളില്‍ അരുതു എന്നു പറഞ്ഞു.

26:6b.MAT.026.006 യേശു ബേഥാന്യയില്‍ കുഷ്ഠരോഗിയായിരുന്ന ശീമോന്റെ വീട്ടില്‍ ഇരിക്കുമ്പോള്‍

26:7b.MAT.026.007 ഒരു സ്ത്രീ വിലയേറിയ പരിമളതൈലം നിറഞ്ഞ ഒരു വെണ്കല്‍ഭരണി എടുത്തുംകൊണ്ടു അവന്റെ അടുക്കെ വന്നു, അവന്‍ പന്തിയില്‍ ഇരിക്കുമ്പോള്‍ അതു അവന്റെ തലയില്‍ ഒഴിച്ചു.

26:8b.MAT.026.008 ശിഷ്യന്മാര്‍ അതു കണ്ടിട്ടു മുഷിഞ്ഞുഈ വെറും ചെലവു എന്തിന്നു?

26:9b.MAT.026.009 ഇതു വളരെ വിലെക്കു വിറ്റു ദരിദ്രര്‍ക്കും കൊടുക്കാമായിരുന്നുവല്ലോ എന്നു പറഞ്ഞു.

26:10b.MAT.026.010 യേശു അതു അറിഞ്ഞു അവരോടു“സ്ത്രീയെ അസഹ്യപ്പെടുത്തുന്നതു എന്തു? അവള്‍ എങ്കല്‍ നല്ല പ്രവൃത്തിയല്ലോ ചെയ്തതു.

26:11b.MAT.026.011 ദരിദ്രര്‍ നിങ്ങള്‍ക്കു എല്ലായ്പോഴും അടുക്കെ ഉണ്ടു; ഞാന്‍ നിങ്ങള്‍ക്കു എല്ലായ്പേഴും ഇല്ലതാനും.

26:12b.MAT.026.012 അവള്‍ ഈ തൈലം എന്റെ ദേഹത്തിന്മേല്‍ ഒഴിച്ചതു എന്റെ ശവസംസ്ക്കാരത്തിന്നായി ചെയ്തതാകുന്നു.

26:13b.MAT.026.013 ലോകത്തില്‍ എങ്ങും, ഈ സുവിശേഷം പ്രസംഗിക്കുന്നേടത്തെല്ലാം, അവള്‍ ചെയ്തതും അവളുടെ ഔര്‍മ്മെക്കായി പ്രസ്താവിക്കും എന്നു ഞാന്‍ സത്യമായിട്ടു നിങ്ങളോടു പറയുന്നു” എന്നു പറഞ്ഞു.

26:14b.MAT.026.014 അന്നു പന്തിരുവരില്‍ ഒരുത്തനായ യൂദാ ഈസ്കര്‍യ്യോത്താവു മഹാപുരോഹിതന്മാരുടെ അടുക്കല്‍ ചെന്നു

26:15b.MAT.026.015 നിങ്ങള്‍ എന്തു തരും? ഞാന്‍ അവനെ കാണിച്ചുതരാം എന്നു പറഞ്ഞുഅവര്‍ അവന്നു മുപ്പതു വെള്ളിക്കാശു തൂക്കിക്കൊടുത്തു.

26:16b.MAT.026.016 അന്നു മുതല്‍ അവനെ കാണിച്ചുകൊടുപ്പാന്‍ അവന്‍ തക്കം അന്വേഷിച്ചു പോന്നു.

26:17b.MAT.026.017 പുളിപ്പില്ലാത്ത അപ്പത്തിന്റെ ഒന്നാം നാളില്‍ ശിഷ്യന്മാര്‍ യേശുവിന്റെ അടുക്കല്‍ വന്നുനീ പെസഹ കഴിപ്പാന്‍ ഞങ്ങള്‍ ഒരുക്കേണ്ടതു എവിടെ എന്നു ചോദിച്ചു.

26:18b.MAT.026.018 അതിന്നു അവന്‍ പറഞ്ഞതു“നിങ്ങള്‍ നഗരത്തില്‍ ഇന്നവന്റെ അടുക്കല്‍ ചെന്നുഎന്റെ സമയം അടുത്തിരിക്കുന്നു; ഞാന്‍ എന്റെ ശിഷ്യരുമായി നിന്റെ അടുക്കല്‍ പെസഹ കഴിക്കും എന്നു ഗുരു പറയുന്നു എന്നു പറവിന്‍.”

26:19b.MAT.026.019 ശിഷ്യന്മാര്‍ യേശു കല്പിച്ചതുപോലെ ചെയ്തു പെസഹ ഒരുക്കി.

26:20b.MAT.026.020 സന്ധ്യയായപ്പോള്‍ അവന്‍ പന്ത്രണ്ടു ശിഷ്യന്മാരോടുകൂടെ പന്തിയില്‍ ഇരുന്നു.

26:21b.MAT.026.021 അവര്‍ ഭക്ഷിക്കുമ്പോള്‍ അവന്‍“നിങ്ങളില്‍ ഒരുവന്‍ എന്നെ കാണിച്ചുകൊടുക്കും എന്നു ഞാന്‍ സത്യമായിട്ടു നിങ്ങളോടു പറയുന്നു” എന്നു പറഞ്ഞു.

26:22b.MAT.026.022 അപ്പോള്‍ അവര്‍ അത്യന്തം ദുഃഖിച്ചുഞാനോ, ഞാനോ, കര്‍ത്താവേ, എന്നു ഔരോരുത്തന്‍ പറഞ്ഞുതുടങ്ങി.

26:23b.MAT.026.023 അവന്‍ ഉത്തരം പറഞ്ഞതു“എന്നോടുകൂടെ കൈ താലത്തില്‍ മുക്കുന്നവന്‍ തന്നേ എന്നെ കാണിച്ചുകൊടുക്കും.

26:24b.MAT.026.024 തന്നെക്കുറിച്ചു എഴുതിയിരിക്കുന്നതുപോലെ മനുഷ്യ പുത്രന്‍ പോകുന്നു സത്യം; മനുഷ്യപുത്രനെ കാണിച്ചുകൊടുക്കുന്ന മനുഷ്യന്നോ ഹാ കഷ്ടം; ആ മനുഷ്യന്‍ ജനിക്കാതിരുന്നു എങ്കില്‍ അവന്നു കൊള്ളായിരുന്നു.”

26:25b.MAT.026.025 എന്നാറെ അവനെ കാണിച്ചുകൊടുക്കുന്ന യൂദാഞാനോ, റബ്ബീ, എന്നു പറഞ്ഞതിന്നു“നീ തന്നേ” എന്നു അവന്‍ പറഞ്ഞു.

26:26b.MAT.026.026 അവര്‍ ഭക്ഷിക്കുമ്പോള്‍ യേശു അപ്പം എടുത്തു വാഴ്ത്തി നുറുക്കി ശിഷ്യന്മാര്‍ക്കും കൊടുത്തു“വാങ്ങി ഭക്ഷിപ്പിന്‍; ഇതു എന്റെ ശരീരം” എന്നു പറഞ്ഞു.

26:27b.MAT.026.027 പിന്നെ പാനപാത്രം എടുത്തു സ്തോത്രം ചൊല്ലി അവര്‍ക്കും കൊടുത്തു“എല്ലാവരും ഇതില്‍ നിന്നു കുടിപ്പിന്‍.

26:28b.MAT.026.028 ഇതു അനേകര്‍ക്കുംവേണ്ടി പാപമോചനത്തിന്നായി ചൊരിയുന്ന പുതിയ നിയമത്തിന്നുള്ള എന്റെ രക്തം; എന്റെ പിതാവിന്റെ രാജ്യത്തില്‍ നിങ്ങളോടുകൂടെ പുതുതായി കുടിക്കുംനാള്‍വരെ ഞാന്‍ മുന്തിരിവള്ളിയുടെ ഈ അനുഭവത്തില്‍ നിന്നു ഇനി കുടിക്കയില്ല എന്നു ഞാന്‍ നിങ്ങളോടു പറയുന്നു” എന്നു പറഞ്ഞു.

26:29b.MAT.026.029 പിന്നെ അവര്‍ സ്തോത്രം പാടിയശേഷം ഒലീവ് മലെക്കു പുറപ്പെട്ടുപോയി.

26:30b.MAT.026.030 യേശു അവരോടു“ഈ രാത്രിയില്‍ നിങ്ങള്‍ എല്ലാവരും എങ്കല്‍ ഇടറും; ഞാന്‍ ഇടയനെ വെട്ടും; കൂട്ടത്തിലെ ആടുകള്‍ ചിതറിപ്പോകും എന്നു എഴുതിയിരിക്കുന്നുവല്ലോ.

26:31b.MAT.026.031 എന്നാല്‍ ഞാന്‍ ഉയിര്‍ത്തെഴുന്നേറ്റശേഷം നിങ്ങള്‍ക്കു മുമ്പായി ഗലീലെക്കു പോകും.”

26:32b.MAT.026.032 അതിന്നു പത്രൊസ്; എല്ലാവരും നിങ്കല്‍ ഇടറിയാലും ഞാന്‍ ഒരുനാളും ഇടറുകയില്ല എന്നു ഉത്തരം പറഞ്ഞു.

26:33b.MAT.026.033 യേശു അവനോടു“ഈ രാത്രിയില്‍ കോഴി ക്കുകുംമുമ്പെ നീ മൂന്നുവട്ടം എന്നെ തള്ളിപ്പറയും എന്നു ഞാന്‍ സത്യമായിട്ടു നിന്നോടു പറയുന്നു” എന്നു പറഞ്ഞു.

26:34b.MAT.026.034 നിന്നോടു കൂടെ മരിക്കേണ്ടിവന്നാലും ഞാന്‍ നിന്നെ തള്ളിപ്പറകയില്ല എന്നു പത്രൊസ് അവനോടു പറഞ്ഞു. അതുപോലെ തന്നേ ശിഷ്യന്മാര്‍ എല്ലാവരും പറഞ്ഞു.

26:35b.MAT.026.035 അനന്തരം യേശു അവരുമായി ഗെത്ത് ശെമന എന്ന തോട്ടത്തില്‍ വന്നു ശിഷ്യന്മാരോടു“ഞാന്‍ അവിടെ പോയി പ്രാര്‍ത്ഥിച്ചു വരുവോളം ഇവിടെ ഇരിപ്പിന്‍” എന്നു പറഞ്ഞു,

26:36b.MAT.026.036 പത്രൊസിനെയും സെബെദി പുത്രന്മാര്‍ ഇരുവരെയും കൂട്ടിക്കൊണ്ടു ചെന്നു ദുഃഖിച്ചും വ്യാകുലപ്പെട്ടും തുടങ്ങി

26:37b.MAT.026.037 “എന്റെ ഉള്ളം മരണവേദനപോലെ അതിദുഃഖിതമായിരിക്കുന്നു; ഇവിടെ താമസിച്ചു എന്നോടുകൂടെ ഉണര്‍ന്നിരിപ്പിന്‍” എന്നു അവരോടു പറഞ്ഞു.

26:38b.MAT.026.038 പിന്നെ അവന്‍ അല്പം മുമ്പോട്ടുചെന്നു കവിണ്ണുവീണു“പിതാവേ, കഴിയും എങ്കില്‍ ഈ പാനപാത്രം എങ്കല്‍ നിന്നു നീങ്ങിപ്പോകേണമേ; എങ്കിലും ഞാന്‍ ഇച്ഛിക്കുംപോലെ അല്ല, നീ ഇച്ഛിക്കുംപോലെ ആകട്ടെ” എന്നു പ്രാര്‍ത്ഥിച്ചു.

26:39b.MAT.026.039 പിന്നെ അവന്‍ ശിഷ്യന്മാരുടെ അടുക്കല്‍ വന്നു, അവര്‍ ഉറങ്ങുന്നതു കണ്ടു, പത്രൊസിനോടു“എന്നോടു കൂടെ ഒരു നാഴികപോലും ഉണര്‍ന്നിരിപ്പാന്‍ നിങ്ങള്‍ക്കു കഴിഞ്ഞില്ലയോ?

26:40b.MAT.026.040 പരീക്ഷയില്‍ അകപ്പെടാതിരിപ്പാന്‍ ഉണര്‍ന്നിരുന്നു പ്രാര്‍ത്ഥിപ്പിന്‍ ; ആത്മാവു ഒരുക്കമുള്ളതു, ജഡമോ ബലഹീനമത്രേ” എന്നു പറഞ്ഞു.

26:41b.MAT.026.041 രണ്ടാമതും പോയി“പിതാവേ, ഞാന്‍ കുടിക്കാതെ അതു നീങ്ങിക്കൂടാ എങ്കില്‍, നിന്റെ ഇഷ്ടം ആകട്ടെ” എന്നു പ്രാര്‍ത്ഥിച്ചു.

26:42b.MAT.026.042 അനന്തരം അവന്‍ വന്നു, അവര്‍ കണ്ണിന്നു ഭാരം ഏറുകയാല്‍ പിന്നെയും ഉറങ്ങുന്നതുകണ്ടു.

26:43b.MAT.026.043 അവരെ വിട്ടു മൂന്നാമതും പോയി ആ വചനം തന്നേ ചൊല്ലി പ്രാര്‍ത്ഥിച്ചു.

26:44b.MAT.026.044 പിന്നെ ശിഷ്യന്മാരുടെ അടുക്കല്‍ വന്നു“ഇനി ഉറങ്ങി ആശ്വസിച്ചു കൊള്‍വിന്‍ ; നാഴിക അടുത്തു; മനുഷ്യപുത്രന്‍ പാപികളുടെ കയ്യില്‍ ഏല്പിക്കപ്പെടുന്നു;

26:45b.MAT.026.045 എഴുന്നേല്പിന്‍ , നാം പോക; ഇതാ, എന്നെ കാണിച്ചു കൊടുക്കുന്നവന്‍ അടുത്തിരിക്കുന്നു” എന്നു പറഞ്ഞു.

26:46b.MAT.026.046 അവന്‍ സംസാരിക്കുമ്പോള്‍ തന്നേ പന്തിരുവരില്‍ ഒരുത്തനായ യൂദയും അവനോടു കൂടെ മഹാപുരോഹിതന്മാരും ജനത്തിന്റെ മൂപ്പന്മാരും അയച്ച വലിയോരു പുരുഷാരവും വാളും വടികളുമായി വന്നു.

26:47b.MAT.026.047 അവനെ കാണിച്ചുകൊടുക്കുന്നവന്‍ ; ഞാന്‍ ഏവനെ ചുംബിക്കുമോ അവന്‍ തന്നേ ആകുന്നു; അവനെ പിടിച്ചുകൊള്‍വിന്‍ എന്നു അവര്‍ക്കും ഒരു അടയാളം കൊടുത്തിരുന്നു.

26:48b.MAT.026.048 ഉടനെ അവന്‍ യേശുവിന്റെ അടുക്കല്‍ വന്നുറബ്ബീ, വന്ദനം എന്നു പറഞ്ഞു അവനെ ചുംബിച്ചു.

26:49b.MAT.026.049 യേശു അവനോടു“സ്നേഹിതാ, നീ വന്ന കാര്യം എന്തു” എന്നു പറഞ്ഞപ്പോള്‍ അവര്‍ അടുത്തു യേശുവിന്മേല്‍ കൈ വെച്ചു അവനെ പിടിച്ചു.

26:50b.MAT.026.050 അപ്പോള്‍ യേശുവിനോടുകൂടെയുള്ളവരില്‍ ഒരുവന്‍ കൈ നീട്ടി വാള്‍ ഊരി, മഹാപുരോഹിതന്റെ ദാസനെ വെട്ടി അവന്റെ കാതു അറുത്തു.

26:51b.MAT.026.051 യേശു അവനോടു“വാള്‍ ഉറയില്‍ ഇടുക; വാള്‍ എടുക്കുന്നവര്‍ ഒക്കെയും വാളാല്‍ നശിച്ചുപോകും.

26:52b.MAT.026.052 എന്റെ പിതാവിനോടു ഇപ്പോള്‍ തന്നേ പന്ത്രണ്ടു ലെഗ്യോനിലും അധികം ദൂതന്മാരെ എന്റെ അരികെ നിറുത്തേണ്ടതിന്നു എനിക്കു അപേക്ഷിച്ചുകൂടാ എന്നു തോന്നുന്നുവോ?

26:53b.MAT.026.053 എന്നാല്‍ ഇങ്ങനെ സംഭവിക്കേണം എന്നുള്ള തിരുവെഴുത്തുകള്‍ക്കു എങ്ങനെ നിവൃത്തിവരും” എന്നു പറഞ്ഞു.

26:54b.MAT.026.054 ആ നാഴികയില്‍ യേശു പുരുഷാരത്തോടു“ഒരു കള്ളന്റെ നേരെ എന്നപോലെ നിങ്ങള്‍ എന്നെ പിടിപ്പാന്‍ വാളും വടിയുമായി വന്നിരിക്കുന്നു; ഞാന്‍ ദിവസേന ഉപദേശിച്ചുകൊണ്ടു ദൈവാലയത്തില്‍ ഇരുന്നിട്ടും നിങ്ങള്‍ എന്നെ പിടിച്ചില്ല.

26:55b.MAT.026.055 എന്നാല്‍ ഇതു ഒക്കെയും പ്രവാചകന്മാരുടെ എഴുത്തുകള്‍ നിവൃത്തിയാകേണ്ടതിന്നു സംഭവിച്ചു” എന്നു പറഞ്ഞു. അപ്പോള്‍ ശിഷ്യന്മാര്‍ എല്ലാവരും അവനെ വിട്ടു ഔടിപ്പോയി.

26:56b.MAT.026.056 യേശുവിനെ പിടിച്ചവരോ മഹാപുരോഹിതനായ കയ്യഫായുടെ അടുക്കല്‍ ശാസ്ത്രിമാരും മൂപ്പന്മാരും ഒന്നിച്ചുകൂടിയിരുന്നേടത്തു അവനെ കൊണ്ടുപോയി.

26:57b.MAT.026.057 എന്നാല്‍ പത്രൊസ് ദൂരവെ മഹാപുരോഹിതന്റെ അരമനയോളം പിന്‍ ചെന്നു, അകത്തു കടന്നു അവസാനം കാണ്മാന്‍ സേവകന്മാരോടുകൂടി ഇരുന്നു

26:58b.MAT.026.058 മഹാപുരോഹിതന്മാരും ന്യായാധിപസംഘം ഒക്കെയും യേശുവിനെ കൊല്ലേണ്ടതിന്നു അവന്റെ നേരെ കള്ളസ്സാക്ഷ്യം അന്വേഷിച്ചു;

26:59b.MAT.026.059 കള്ളസ്സാക്ഷികള്‍ പലരും വന്നിട്ടും പറ്റിയില്ല.

26:60b.MAT.026.060 ഒടുവില്‍ രണ്ടുപേര്‍ വന്നുദൈവമന്ദിരം പൊളിച്ചു മൂന്നു ദിവസംകൊണ്ടു വീണ്ടും പണിവാന്‍ എനിക്കു കഴിയും എന്നു ഇവന്‍ പറഞ്ഞു എന്നു ബോധിപ്പിച്ചു.

26:61b.MAT.026.061 മഹാപുരോഹിതന്‍ എഴുന്നേറ്റു അവനോടുനീ ഒരു ഉത്തരവും പറയുന്നില്ലയോ? ഇവര്‍ നിന്റെ നേരെ സാക്ഷ്യം പറയുന്നതു എന്തു എന്നു ചോദിച്ചു.

26:62b.MAT.026.062 യേശുവോ മിണ്ടാതിരുന്നു. മഹാപുരോഹിതന്‍ പിന്നെയും അവനോടുനീ ദൈവപുത്രനായ ക്രിസ്തുതന്നേയോ? പറക എന്നു ഞാന്‍ ജീവനുള്ള ദൈവത്തെക്കൊണ്ടു നിന്നോടു ആണയിട്ടു ചോദിക്കുന്നു എന്നു പറഞ്ഞു.

26:63b.MAT.026.063 യേശു അവനോടു“ഞാന്‍ ആകുന്നു; ഇനി മനുഷ്യപുത്രന്‍ സര്‍വശക്തന്റെ വലത്തുഭാഗത്തു ഇരിക്കുന്നതും ആകാശമേഘങ്ങളെ വാഹനമാക്കി വരുന്നതും നിങ്ങള്‍ കാണും എന്നു ഞാന്‍ പറയുന്നു” എന്നു പറഞ്ഞു.

26:64b.MAT.026.064 ഉടനെ മഹാപുരോഹിതന്‍ വസ്ത്രം കീറിഇവന്‍ ദൈവദൂഷണം പറഞ്ഞു; ഇനി സാക്ഷികളെക്കൊണ്ടു നമുക്കു എന്തു ആവശ്യം? നിങ്ങള്‍ ഇപ്പോള്‍ ദൈവദൂഷണം കേട്ടുവല്ലോ

26:65b.MAT.026.065 നിങ്ങള്‍ക്കു എന്തു തോന്നുന്നു എന്നു ചോദിച്ചതിന്നുഅവന്‍ മരണയോഗ്യന്‍ എന്നു അവര്‍ ഉത്തരം പറഞ്ഞു.

26:66b.MAT.026.066 അപ്പോള്‍ അവര്‍ അവന്റെ മുഖത്തു തുപ്പി, അവനെ മുഷ്ടിചുരുട്ടി കുത്തി, ചിലര്‍ അവനെ കന്നത്തടിച്ചു

26:67b.MAT.026.067 ഹേ, ക്രിസ്തുവേ, നിന്നെ തല്ലിയതു ആര്‍ എന്നു ഞങ്ങളോടു പ്രവചിക്ക എന്നു പറഞ്ഞു.

26:68b.MAT.026.068 എന്നാല്‍ പത്രൊസ് പുറത്തു നടുമുറ്റത്തു ഇരുന്നു. അവന്റെ അടുക്കല്‍ ഒരു വേലക്കാരത്തി വന്നുനീയും ഗലീലക്കാരനായ യേശുവിനോടുകൂടെ ആയിരുന്നുവല്ലോ എന്നു പറഞ്ഞു.

26:69b.MAT.026.069 അതിന്നു അവന്‍ നീ പറയുന്നതു എനിക്കു തിരിയുന്നില്ല എന്നു എല്ലാവരും കേള്‍ക്കെ തള്ളിപ്പറഞ്ഞു.

26:70b.MAT.026.070 പിന്നെ അവന്‍ പടിപ്പുരയിലേക്കു പുറപ്പെടുമ്പോള്‍ മറ്റൊരുത്തി അവനെ കണ്ടു അവിടെയുള്ളവരോടുഇവനും നസറായനായ യേശുവിനോടു കൂടെയായിരുന്നു എന്നു പറഞ്ഞു

26:71b.MAT.026.071 ആ മനുഷ്യനെ ഞാന്‍ അറിയുന്നില്ല എന്നു അവന്‍ രണ്ടാമതും ആണയോടെ തള്ളിപ്പറഞ്ഞു.

26:72b.MAT.026.072 അല്പനേരം കഴിഞ്ഞിട്ടു അവിടെ നിന്നവര്‍ അടുത്തുവന്നു പത്രൊസിനോടുനീയും അവരുടെ കൂട്ടത്തില്‍ ഉള്ളവന്‍ സത്യം; നിന്റെ ഉച്ചാരണവും നിന്നെ വെളിവാക്കുന്നുവല്ലോ എന്നു പറഞ്ഞു.

26:73b.MAT.026.073 അപ്പോള്‍ അവന്‍ ആ മനുഷ്യനെ ഞാന്‍ അറിയുന്നില്ല എന്നു പ്രാകുവാനും ആണയിടുവാനും തുടങ്ങി; ഉടനെ കോഴി ക്കുകി.

26:74b.MAT.026.074 എന്നാറെ“കോഴി ക്കുകുമുമ്പേ നീ മൂന്നു വട്ടം എന്നെ തള്ളിപ്പറയും” എന്നു യേശു പറഞ്ഞ വാക്കു പത്രൊസ് ഔര്‍ത്തു പുറത്തു പോയി അതി ദുഃഖത്തോടെ കരഞ്ഞു.

27

27:1b.MAT.027.001 പുലര്‍ച്ചെക്കു മഹാപുരോഹിതന്മാരും ജനത്തിന്റെ മൂപ്പന്മാരും എല്ലാം യേശുവിനെ കൊല്ലുവാന്‍ കൂടിവിചാരിച്ചു,

27:2b.MAT.027.002 അവനെ ബന്ധിച്ചു കെണ്ടുപോയി നാടുവാഴിയായ പീലാത്തൊസിനെ ഏല്പിച്ചു.

27:3b.MAT.027.003 അവനെ ശിക്ഷെക്കു വിധിച്ചു എന്നു അവനെ കാണിച്ചുകൊടുത്ത യൂദാ കണ്ടു അനുതപിച്ചു, ആ മുപ്പതു വെള്ളിക്കാശ് മഹാപുരോഹിതന്മാരുടെയും മൂപ്പന്മാരുടെയും അടുക്കല്‍ മടക്കി കൊണ്ടുവന്നു

27:4b.MAT.027.004 ഞാന്‍ കുററമില്ലാത്ത രക്തത്തെ കാണിച്ചുകൊടുത്തതിനാല്‍ പാപം ചെയ്തു എന്നു പറഞ്ഞു. അതു ഞങ്ങള്‍ക്കു എന്തു? നീ തന്നേ നോക്കിക്കൊള്‍ക എന്നു അവര്‍ പറഞ്ഞു.

27:5b.MAT.027.005 അവന്‍ ആ വെള്ളിക്കാശ് മന്ദിരത്തില്‍ എറിഞ്ഞു, ചെന്നു കെട്ടിഞാന്നു ചത്തുകളഞ്ഞു.

27:6b.MAT.027.006 മഹാപുരോഹിതന്മാര്‍ ആ വെള്ളിക്കാശ് എടുത്തുഇതു രക്തവിലയാകയാല്‍ ശ്രീഭണ്ഡാരത്തില്‍ ഇടുന്നതു വിഹിതമല്ല എന്നു പറഞ്ഞു കൂടി ആലോചിച്ചു,

27:7b.MAT.027.007 പരദേശികളെ കുഴിച്ചിടുവാന്‍ അതുകൊണ്ടു കുശവന്റെ നിലം വാങ്ങി.

27:8b.MAT.027.008 ആകയാല്‍ ആ നിലത്തിന്നു ഇന്നുവരെ രക്തനിലം എന്നു പേര്‍ പറയുന്നു.

27:9b.MAT.027.009 “യിസ്രായേല്‍മക്കള്‍ വിലമതിച്ചവന്റെ വിലയായ മുപ്പതു വെള്ളിക്കാശു അവര്‍ എടുത്തു,

27:10b.MAT.027.010 കര്‍ത്താവു എന്നോടു അരുളിച്ചെയ്തുപോലെ കുശവന്റെ നിലത്തിന്നു വേണ്ടി കൊടുത്തു.” എന്നു യിരെമ്യാപ്രവാചകന്‍ മുഖാന്തരം അരുളിച്ചെയ്തതിന്നു അന്നു നിവൃത്തിവന്നു..

27:11b.MAT.027.011 എന്നാല്‍ യേശു നാടുവാഴിയുടെ മുമ്പാകെ നിന്നു നീ യെഹൂദന്മാരുടെ രാജാവോ എന്നു നാടുവാഴി ചോദിച്ചു; “ഞാന്‍ ആകുന്നു” എന്നു യേശു അവനോടു പറഞ്ഞു

27:12b.MAT.027.012 മഹാപുരോഹിതന്മാരും മൂപ്പന്മാരും കുറ്റം ചുമത്തുകയില്‍ അവന്‍ ഒന്നും ഉത്തരം പറഞ്ഞില്ല.

27:13b.MAT.027.013 പീലാത്തൊസ് അവനോടുഇവര്‍ നിന്റെ നേരെ എന്തെല്ലാം സാക്ഷ്യം പറയുന്നു എന്നു കേള്‍ക്കുന്നില്ലയോ എന്നു ചോദിച്ചു.

27:14b.MAT.027.014 അവന്‍ ഒരു വാക്കിന്നും ഉത്തരം പറയായ്കയാല്‍ നാടുവാഴി അത്യന്തം ആശ്ചര്യപ്പെട്ടു.

27:15b.MAT.027.015 എന്നാല്‍ ഉത്സവസമയത്തു പുരുഷാരം ഇച്ഛിക്കുന്ന ഒരു തടവുകാരനെ നാടുവാഴി വിട്ടയക്കപതിവായിരുന്നു.

27:16b.MAT.027.016 അന്നു ബറബ്ബാസ് എന്ന ശ്രുതിപ്പെട്ടോരു തടവുകാരന്‍ ഉണ്ടായിരുന്നു.

27:17b.MAT.027.017 അവര്‍ കൂടിവന്നപ്പോള്‍ പീലാത്തൊസ് അവരോടുബറബ്ബാസിനെയോ, ക്രിസ്തു എന്നു പറയുന്ന യേശുവിനെയോ, ആരെ നിങ്ങള്‍ക്കു വിട്ടുതരേണം എന്നു ചോദിച്ചു.

27:18b.MAT.027.018 അവര്‍ അസൂയകൊണ്ടാകുന്നു അവനെ ഏല്പിച്ചതു എന്നു അവന്‍ ഗ്രഹിച്ചിരുന്നു.

27:19b.MAT.027.019 അവന്‍ ന്യായാസനത്തില്‍ ഇരിക്കുമ്പോള്‍ അവന്റെ ഭാര്യ ആളയച്ചുആ നീതിമാന്റെ കാര്യത്തില്‍ ഇടപെടരുതു; അവന്‍ നിമിത്തം ഞാന്‍ ഇന്നു സ്വപ്നത്തില്‍ വളരെ കഷ്ടം സഹിച്ചു എന്നു പറയിച്ചു.

27:20b.MAT.027.020 എന്നാല്‍ ബറബ്ബാസിനെ ചോദിപ്പാനും യേശുവിനെ നശിപ്പിപ്പാനും മഹാപുരോഹിതന്മാരും മൂപ്പന്മാരും പുരുഷാരത്തെ സമ്മതിപ്പിച്ചു.

27:21b.MAT.027.021 നാടുവാഴി അവരോടുഈ ഇരുവരില്‍ ഏവനെ വിട്ടുതരേണമെന്നു നിങ്ങള്‍ ഇച്ഛിക്കുന്നു എന്നു ചോദിച്ചതിന്നു ബറബ്ബാസിനെ എന്നു അവര്‍ പറഞ്ഞു.

27:22b.MAT.027.022 പീലാത്തൊസ് അവരോടുഎന്നാല്‍ ക്രിസ്തു എന്ന യേശുവിനെ എന്തു ചെയ്യേണ്ടു എന്നു ചോദിച്ചതിന്നുഅവനെ ക്രൂശിക്കേണം എന്നു എല്ലാവരും പറഞ്ഞു.

27:23b.MAT.027.023 അവന്‍ ചെയ്ത ദോഷം എന്തു എന്നു അവന്‍ ചോദിച്ചു. അവനെ ക്രൂശിക്കേണം എന്നു അവര്‍ ഏറ്റവും നിലവിളിച്ചു പറഞ്ഞു.

27:24b.MAT.027.024 ആരവാരം അധികമാകുന്നതല്ലാതെ ഒന്നും സാധിക്കുന്നില്ല എന്നു പീലാത്തൊസ് കണ്ടിട്ടുവെള്ളം എടുത്തു പുരുഷാരം കാണ്‍കെ കൈ കഴുകിഈ നീതിമാന്റെ രക്തത്തില്‍ എനിക്കു കുറ്റം ഇല്ല; നിങ്ങള്‍ തന്നേ നോക്കിക്കൊള്‍വിന്‍ എന്നു പറഞ്ഞു.

27:25b.MAT.027.025 അവന്റെ രക്തം ഞങ്ങളുടെമേലും ഞങ്ങളുടെ മക്കളുടെ മേലും വരട്ടെ എന്നു ജനം ഒക്കെയും ഉത്തരം പറഞ്ഞു.

27:26b.MAT.027.026 അങ്ങനെ അവന്‍ ബറബ്ബാസിനെ അവര്‍ക്കും വിട്ടുകൊടുത്തു, യേശുവിനെ ചമ്മട്ടി കൊണ്ടടിപ്പിച്ചു ക്രൂശിക്കേണ്ടതിന്നു ഏല്പിച്ചു.

27:27b.MAT.027.027 അനന്തരം നാടുവാഴിയുടെ പടയാളികള്‍ യേശുവിനെ ആസ്ഥാനത്തിലേക്കു കൊണ്ടുപോയി പട്ടാളത്തെ എല്ലാം അവന്റെ നേരെ വരുത്തി,

27:28b.MAT.027.028 അവന്റെ വസ്ത്രം അഴിച്ചു ഒരു ചുവന്ന മേലങ്കി ധരപ്പിച്ചു.

27:29b.MAT.027.029 മുള്ളുകൊണ്ടു ഒരു കിരീടം മെടഞ്ഞു അവന്റെ തലയില്‍ വെച്ചു, വലങ്കയ്യില്‍ ഒരു കോലും കൊടുത്തു അവന്റെ മുമ്പില്‍ മുട്ടുകുത്തിയെഹൂദന്മാരുടെ രാജാവേ, ജയജയ എന്നു പരിഹസിച്ചു പറഞ്ഞു.

27:30b.MAT.027.030 പിന്നെ അവന്റെമേല്‍ തുപ്പി, കോല്‍ എടുത്തു അവന്റെ തലയില്‍ അടിച്ചു.

27:31b.MAT.027.031 അവനെ പരിഹസിച്ചുതീര്‍ന്നപ്പോള്‍ മേലങ്കി നീക്കി അവന്റെ സ്വന്തവസ്ത്രം ധരിപ്പിച്ചു, ക്രൂശിപ്പാന്‍ കൊണ്ടുപോയി.

27:32b.MAT.027.032 അവര്‍ പോകുമ്പോള്‍ ശീമോന്‍ എന്നു പേരുള്ള കുറേനക്കാരനെ കണ്ടു, അവന്റെ ക്രൂശ് ചുമപ്പാന്‍ നിര്‍ബന്ധിച്ചു.

27:33b.MAT.027.033 തലയോടിടം എന്നര്‍ത്ഥമുള്ള ഗൊല്ഗോഥാ എന്ന സ്ഥലത്തു എത്തിയപ്പോള്‍ അവന്നു കൈപ്പു കലക്കിയ വീഞ്ഞു കുടിപ്പാന്‍ കൊടുത്തു;

27:34b.MAT.027.034 അതു രുചിനോക്കിയാറെ അവന്നു കുടിപ്പാന്‍ മനസ്സായില്ല.

27:35b.MAT.027.035 അവനെ ക്രൂശില്‍ തറെച്ചശേഷം അവര്‍ ചീട്ടിട്ടു അവന്റെ വസ്ത്രം പകുത്തെടുത്തു,

27:36b.MAT.027.036 അവിടെ ഇരുന്നുകൊണ്ടു അവനെ കാത്തു.

27:37b.MAT.027.037 യെഹൂദന്മാരുടെ രാജാവായ യേശു എന്നു അവന്റെ കുറ്റസംഗതി എഴുതി അവന്റെ തലെക്കുമീതെ വെച്ചു.

27:38b.MAT.027.038 വലത്തും ഇടത്തുമായി രണ്ടു കള്ളന്മാരെയും അവനോടു കൂടെ ക്രൂശിച്ചു.

27:39b.MAT.027.039 കടന്നുപോകുന്നുവര്‍ തല കലുക്കി അവനെ ദുഷിച്ചു

27:40b.MAT.027.040 മന്ദിരം പൊളിച്ചു മൂന്നു നാള്‍ കൊണ്ടു പണിയുന്നവനേ, നിന്നെത്തന്നേ രക്ഷിക്ക; ദൈവപുത്രന്‍ എങ്കില്‍ ക്രൂശില്‍ നിന്നു ഇറങ്ങിവാ എന്നു പറഞ്ഞു.

27:41b.MAT.027.041 അങ്ങനെ തന്നേ മഹാപുരോഹിതന്മാരും ശാസ്ത്രിമാരും മൂപ്പന്മാരും പരിഹസിച്ചു

27:42b.MAT.027.042 ഇവന്‍ മറ്റുള്ളവരെ രക്ഷിച്ചു, തന്നെത്താന്‍ രക്ഷിപ്പാന്‍ കഴികയില്ല; അവന്‍ യിസ്രായേലിന്റെ രാജാവു ആകുന്നു എങ്കില്‍ ഇപ്പോള്‍ ക്രൂശില്‍നിന്നു ഇറങ്ങിവരട്ടെ; എന്നാല്‍ ഞങ്ങള്‍ അവനില്‍ വിശ്വസിക്കും.

27:43b.MAT.027.043 അവന്‍ ദൈവത്തില്‍ ആശ്രയിക്കുന്നു; അവന്നു ഇവനില്‍ പ്രസാദമുണ്ടെങ്കില്‍ ഇപ്പോള്‍ വിടുവിക്കട്ടെ; ഞാന്‍ ദൈവപുത്രന്‍ എന്നു അവന്‍ പറഞ്ഞുവല്ലോ എന്നു പറഞ്ഞു.

27:44b.MAT.027.044 അങ്ങനെ തന്നേ അവനോടുകൂടെ ക്രൂശിച്ചിരുന്ന കള്ളന്മാരും അവനെ നിന്ദിച്ചു.

27:45b.MAT.027.045 ആറാംമണി നേരംമുതല്‍ ഒമ്പതാംമണി നേരംവരെ ദേശത്തു എല്ലാം ഇരുട്ടുണ്ടായി.

27:46b.MAT.027.046 ഏകദേശം ഒമ്പതാംമണി നേരത്തു യേശു“ഏലീ, ഏലീ, ലമ്മാ ശബക്താനി” എന്നു ഉറക്കെ നിലവിളിച്ചു; “എന്റെ ദൈവമേ, എന്റെ ദൈവമേ, നീ എന്നെ കൈവിട്ടതു എന്തു” എന്നര്‍ത്ഥം.

27:47b.MAT.027.047 അവിടെ നിന്നിരുന്നവരില്‍ ചിലര്‍ അതു കേട്ടിട്ടു; അവന്‍ ഏലീയാവെ വിളിക്കുന്നു എന്നു പറഞ്ഞു.

27:48b.MAT.027.048 ഉടനെ അവരില്‍ ഒരുത്തന്‍ ഔടി ഒരു സ്പോങ്ങ് എടുത്തു പുളിച്ച വീഞ്ഞു നിറെച്ചു ഔടത്തണ്ടിന്മേല്‍ ആക്കി അവന്നു കുടിപ്പാന്‍ കൊടുത്തു.

27:49b.MAT.027.049 ശേഷമുള്ളവര്‍നില്‍ക്ക; ഏലീയാവു അവനെ രക്ഷിപ്പാന്‍ വരുമോ എന്നു നോക്കാം എന്നു പറഞ്ഞു.

27:50b.MAT.027.050 യേശു പിന്നെയും ഉറക്കെ നിലവിളിച്ചു പ്രാണനെ വിട്ടു.

27:51b.MAT.027.051 അപ്പോള്‍ മന്ദിരത്തിലെ തിരശ്ശില മേല്‍തൊട്ടു അടിയോളം രണ്ടായി ചീന്തിപ്പോയി;

27:52b.MAT.027.052 ഭൂമി കുലുങ്ങി, പാറകള്‍ പിളര്‍ന്നു, കല്ലറകള്‍ തുറന്നു, നിദ്രപ്രാപിച്ച വിശുദ്ധന്മാരുടെ ശരീരങ്ങള്‍ പലതും ഉയിര്‍ത്തെഴുന്നേറ്റു

27:53b.MAT.027.053 അവന്റെ പുനരുത്ഥാനത്തിന്റെ ശേഷം കല്ലറകളെ വിട്ടു, വിശുദ്ധനഗരത്തില്‍ ചെന്നു പലര്‍ക്കും പ്രത്യക്ഷമായി.

27:54b.MAT.027.054 ശതാധിപനും അവനോടുകൂടെ യേശുവിനെ കാത്തുനിന്നവരും ഭൂകമ്പം മുതലായി സംഭവിച്ചതു കണ്ടിട്ടുഅവന്‍ ദൈവ പുത്രന്‍ ആയിരുന്നു സത്യം എന്നു പറഞ്ഞു ഏറ്റവും ഭയപ്പെട്ടു.

27:55b.MAT.027.055 ഗലീലയില്‍ നിന്നു യേശുവിനെ ശുശ്രൂഷിച്ചുകൊണ്ടു അനുഗമിച്ചുവന്ന പല സ്ത്രീകളും ദൂരത്തുനിന്നു നോക്കിക്കൊണ്ടിരുന്നു.

27:56b.MAT.027.056 അവരില്‍ മഗ്ദലക്കാരത്തി മറിയയും യാക്കോബിന്റെയും യോസെയുടെയും അമ്മയായ മറിയയും സെബെദിപുത്രന്മാരുടെ അമ്മയും ഉണ്ടായിരുന്നു.

27:57b.MAT.027.057 സന്ധ്യയായപ്പോള്‍ അരിമഥ്യക്കാരനായ യോസേഫ് എന്ന ധനവാന്‍ താനും യേശുവിന്റെ ശിഷ്യനായിരിക്കയാല്‍ വന്നു,

27:58b.MAT.027.058 പീലാത്തൊസിന്റെ അടുക്കല്‍ ചെന്നു യേശുവിന്റെ ശരീരം ചോദിച്ചു; പീലത്തൊസ് അതു ഏല്പിച്ചുകൊടുപ്പാന്‍ കല്പിച്ചു.

27:59b.MAT.027.059 യോസേഫ് ശരീരം എടുത്തു നിര്‍മ്മലശീലയില്‍ പൊതിഞ്ഞു,

27:60b.MAT.027.060 താന്‍ പാറയില്‍ വെട്ടിച്ചിരുന്ന തന്റെ പുതിയ കല്ലറയില്‍ വെച്ചു കല്ലറയുടെ വാതില്‍ക്കല്‍ ഒരു വലിയ കല്ലു ഉരുട്ടിവെച്ചിട്ടു പോയി.

27:61b.MAT.027.061 കല്ലറെക്കു എതിരെ മഗ്ദലക്കാരത്തി മറിയയും മറ്റെ മറിയയും ഇരുന്നിരുന്നു.

27:62b.MAT.027.062 ഒരുക്കനാളിന്റെ പിറ്റെ ദിവസം മഹാപുരോഹിതന്മാരും പരീശന്മാരും പീലാത്തൊസിന്റെ അടുക്കല്‍ ചെന്നുകൂടി

27:63b.MAT.027.063 യജമാനനേ, ആ ചതിയന്‍ ജീവനോടിരിക്കുമ്പോള്‍മൂന്നുനാള്‍ കഴിഞ്ഞിട്ടു ഞാന്‍ ഉയിര്‍ത്തെഴുന്നേലക്കും എന്നു പറഞ്ഞപ്രകാരം ഞങ്ങള്‍ക്കു ഔര്‍മ്മ വന്നു.

27:64b.MAT.027.064 അതുകൊണ്ടു അവന്റെ ശിഷ്യന്മാര്‍ ചെന്നു അവനെ മോഷ്ടിച്ചിട്ടു, അവന്‍ മരിച്ചവരുടെ ഇടയില്‍ നിന്നു ഉയിര്‍ത്തെഴുന്നേറ്റു എന്നു ജനത്തോടു പറകയും ഒടുവിലത്തെ ചതിവു മുമ്പിലത്തേതിലും വിഷമമായിത്തീരുകയും ചെയ്യാതിരിക്കേണ്ടതിന്നു മൂന്നാം നാള്‍വരെ കല്ലറ ഉറപ്പാക്കുവാന്‍ കല്പിക്ക എന്നു പറഞ്ഞു.

27:65b.MAT.027.065 പീലാത്തൊസ് അവരോടുകാവല്‍ക്കൂട്ടത്തെ തരാം; പോയി നിങ്ങളാല്‍ ആകുന്നെടത്തോളം ഉറപ്പുവരുത്തുവിന്‍ എന്നു പറഞ്ഞു.

27:66b.MAT.027.066 അവര്‍ ചെന്നു കല്ലിന്നു മുദ്രവെച്ചു കാവല്‍ക്കൂട്ടത്തെ നിറുത്തി കല്ലറ ഉറപ്പാക്കി.

28

28:1b.MAT.028.001 ശബ്ബത്തു കഴിഞ്ഞു ആഴ്ചവട്ടത്തിന്റെ ഒന്നാം ദിവസം വെളുക്കുമ്പോള്‍ മഗ്ദലക്കാരത്തി മറിയയും മറ്റെ മറിയയും കല്ലറ കാണ്മാന്‍ ചെന്നു.

28:2b.MAT.028.002 പെട്ടെന്നു വലിയോരു ഭൂകമ്പം ഉണ്ടായി; കര്‍ത്താവിന്റെ ദൂതന്‍ സ്വര്‍ഗ്ഗത്തില്‍ നിന്നു ഇറങ്ങിവന്നു, കല്ലു ഉരുട്ടിനീക്കി അതിന്മേല്‍ ഇരുന്നിരുന്നു.

28:3b.MAT.028.003 അവന്റെ രൂപം മിന്നലിന്നു ഒത്തതും അവന്റെ ഉടുപ്പു ഹിമം പോലെ വെളുത്തതും ആയിരുന്നു.

28:4b.MAT.028.004 കാവല്‍ക്കാര്‍ അവനെ കണ്ടു പേടിച്ചു വിറെച്ചു മരിച്ചവരെപ്പോലെ ആയി.

28:5b.MAT.028.005 ദൂതന്‍ സ്ത്രീകളോടുഭയപ്പെടേണ്ടാ; ക്രൂശിക്കപ്പെട്ട യേശുവിനെ നിങ്ങള്‍ അന്വേഷിക്കുന്നു എന്നു ഞാന്‍ അറിയുന്നു;

28:6b.MAT.028.006 അവന്‍ ഇവിടെ ഇല്ല; താന്‍ പറഞ്ഞതുപോലെ ഉയിര്‍ത്തെഴുന്നേറ്റു; അവന്‍ കിടന്ന സ്ഥലം വന്നുകാണ്മിന്‍

28:7b.MAT.028.007 അവന്‍ മരിച്ചവരുടെ ഇടയില്‍നിന്നു ഉയിര്‍ത്തെഴുന്നേറ്റു എന്നു വേഗം ചെന്നു അവന്റെ ശിഷ്യന്മാരോടു പറവിന്‍ ; അവന്‍ നിങ്ങള്‍ക്കു മുമ്പെ ഗലീലെക്കു പോകുന്നു; അവിടെ നിങ്ങള്‍ അവനെ കാണും; ഞാന്‍ നിങ്ങളോടു പറഞ്ഞിരിക്കുന്നു എന്നു പറഞ്ഞു.

28:8b.MAT.028.008 അങ്ങനെ അവര്‍ വേഗത്തില്‍ ഭയത്തോടും മഹാസന്തോഷത്തോടും കൂടി കല്ലറ വിട്ടു അവന്റെ ശിഷ്യന്മാരോടു അറിയിപ്പാന്‍ ഔടിപ്പോയി. എന്നാല്‍ യേശു അവരെ എതിരെറ്റു

28:9b.MAT.028.009 “നിങ്ങള്‍ക്കു വന്ദനം” എന്നു പറഞ്ഞു; അവര്‍ അടുത്തുചെന്നു അവന്റെ കാല്‍ പിടിച്ചു അവനെ നമസ്കരിച്ചു.

28:10b.MAT.028.010 യേശു അവരോടു“ഭയപ്പെടേണ്ട; നിങ്ങള്‍ പോയി എന്റെ സഹോദരന്മാരോടു ഗലീലെക്കു പോകുവാന്‍ പറവിന്‍ ; അവിടെ അവര്‍ എന്നെ കാണും” എന്നു പറഞ്ഞു.

28:11b.MAT.028.011 അവര്‍ പോകുമ്പോള്‍ കാവല്‍ക്കൂട്ടത്തില്‍ ചിലര്‍ നഗരത്തില്‍ ചെന്നു സംഭവിച്ചതു എല്ലാം മഹാപുരോഹിതന്മാരോടു അറിയിച്ചു.

28:12b.MAT.028.012 അവര്‍ ഒന്നിച്ചുകൂടി മൂപ്പന്മാരുമായി ആലോചനകഴിച്ചിട്ടു പടയാളികള്‍ക്കു വേണ്ടുവോളം പണം കൊടുത്തു;

28:13b.MAT.028.013 അവന്റെ ശിഷ്യന്മാര്‍ രാത്രിയില്‍ വന്നു ഞങ്ങള്‍ ഉറങ്ങുമ്പോള്‍ അവനെ കട്ടുകൊണ്ടുപോയി എന്നു പറവിന്‍ .

28:14b.MAT.028.014 വസ്തുത നാടുവാഴിയുടെ സന്നിധാനത്തില്‍ എത്തി എങ്കിലോ ഞങ്ങള്‍ അവനെ സമ്മതിപ്പിച്ചു നിങ്ങളെ നിര്‍ഭയരാക്കിക്കൊള്ളാം എന്നു പറഞ്ഞു.

28:15b.MAT.028.015 അവര്‍ പണം വാങ്ങി ഉപദേശപ്രകാരം ചെയ്തു; ഈ കഥ ഇന്നുവരെ യെഹൂദന്മാരുടെ ഇടയില്‍ പരക്കെ നടപ്പായിരിക്കുന്നു.

28:16b.MAT.028.016 എന്നാല്‍ പതിനൊന്നു ശിഷ്യന്മാര്‍ ഗലീലയില്‍ യേശു അവരോടു കല്പിച്ചിരുന്ന മലെക്കു പോയി.

28:17b.MAT.028.017 അവനെ കണ്ടപ്പോള്‍ അവര്‍ നമസ്കരിച്ചു; ചിലരോ സംശയിച്ചു.

28:18b.MAT.028.018 യേശു അടുത്തുചെന്നു“സ്വര്‍ഗ്ഗത്തിലും ഭൂമിയിലും സകല അധികാരവും എനിക്കു നല്കപ്പെട്ടിരിക്കുന്നു.

28:19b.MAT.028.019 ആകയാല്‍ നിങ്ങള്‍ പുറപ്പെട്ടു, പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തില്‍ സ്നാനം കഴിപ്പിച്ചും ഞാന്‍ നിങ്ങളോടു കല്പിച്ചതു ഒക്കെയും പ്രമാണിപ്പാന്‍ തക്കവണ്ണം ഉപദേശിച്ചുംകൊണ്ടു” സകലജാതികളെയും ശിഷ്യരാക്കിക്കൊള്‍വിന്‍ ; ഞാനോ ലോകാവസാനത്തോളം എല്ലാനാളും നിങ്ങളോടുകൂടെ ഉണ്ടു എന്നു അരുളിച്ചെയ്തു.


Holder of rights
Multilingual Bible Corpus

Citation Suggestion for this Object
TextGrid Repository (2025). Malayalam Collection. Matthew (Malayalam). Matthew (Malayalam). Multilingual Parallel Bible Corpus. Multilingual Bible Corpus. https://hdl.handle.net/21.11113/0000-0016-A6AC-B