Habakkuk (Malayalam)
1
1:1b.HAB.001.001 ഹബക്കൂക്‍ പ്രവാചകന്‍ ദര്‍ശിച്ച പ്രവാചകം.
1:2b.HAB.001.002 യഹോവേ, എത്രത്തോളം ഞാന്‍ അയ്യം വിളിക്കയും നീ കേള്‍ക്കാതിരിക്കയും ചെയ്യും? സാഹസംനിമിത്തം ഞാന്‍ എത്രത്തോളം നിന്നോടു നിലവിളിക്കയും നീ രക്ഷിക്കാതിരിക്കയും ചെയ്യും?
1:3b.HAB.001.003 നീ എന്നെ നീതികേടു കാണുമാറാക്കുന്നതും പീഡനം വെറുതെ നോക്കുന്നതും എന്തിനു? കവര്‍ച്ചയും സാഹസവും എന്റെ മുമ്പില്‍ ഉണ്ടു; കലഹം നടക്കുന്നു; ശണ്ഠ ഉളവായി വരും.
1:4b.HAB.001.004 അതുകൊണ്ടു ന്യായപ്രമാണം അയഞ്ഞിരിക്കുന്നു; ന്യായം ഒരുനാളും വെളിപ്പെട്ടുവരുന്നതുമില്ല; ദുഷ്ടന്‍ നീതിമാനെ വളഞ്ഞിരിക്കുന്നു; അതുകൊണ്ടു ന്യായം വക്രതയായി വെളിപ്പെട്ടുവരുന്നു.
1:5b.HAB.001.005 ജാതികളുടെ ഇടയില്‍ ദൃഷ്ടിവെച്ചു നോക്കുവിന്‍ ! ആശ്ചര്യപ്പെട്ടു വിസ്മയിപ്പിന്‍ ! ഞാന്‍ നിങ്ങളുടെ കാലത്തു ഒരു പ്രവൃത്തി ചെയ്യും; അതു വിവരിച്ചുകേട്ടാല്‍ നിങ്ങള്‍ വിശ്വസിക്കയില്ല.
1:6b.HAB.001.006 ഞാന്‍ ഉഗ്രതയും വേഗതയുമുള്ള ജാതിയായ കല്ദയരെ ഉണര്‍ത്തും; അവര്‍ തങ്ങളുടേതല്ലാത്ത വാസസ്ഥലങ്ങളെ കൈവശമാക്കേണ്ടതിന്നു ഭൂമണ്ഡലത്തില്‍ നീളെ സഞ്ചരിക്കുന്നു.
1:7b.HAB.001.007 അവര്‍ ഘോരവും ഭയങ്കരവുമായുള്ളവര്‍; അവരുടെ ന്യായവും ശ്രേഷ്ഠതയും അവരില്‍നിന്നു തന്നേ പുറപ്പെടുന്നു.
1:8b.HAB.001.008 അവരുടെ കുതിരകള്‍ പുള്ളിപ്പുലികളെക്കാള്‍ വേഗതയും വൈകുന്നേരത്തെ ചെന്നായ്ക്കളെക്കാള്‍ ഉഗ്രതയുമുള്ളവ; അവരുടെ കുതിരച്ചേവകര്‍ ഗര്‍വ്വിച്ചോടിക്കുന്നു; അവരുടെ കുതിരച്ചേവകര്‍ ദൂരത്തുനിന്നു വരുന്നു; തിന്നുവാന്‍ ബദ്ധപ്പെടുന്ന കഴുകനെപ്പോലെ അവര്‍ പറന്നു വരുന്നു.
1:9b.HAB.001.009 അവര്‍ ഏവരും സംഹാരത്തിന്നായി വരുന്നു; അവരുടെ മുഖം മുമ്പോട്ടു ബദ്ധപ്പെടുന്നു; അവര്‍ മണല്‍പോലെ ബദ്ധന്മാരെ പിടിച്ചുചേര്‍ക്കുംന്നു.
1:10b.HAB.001.010 അവര്‍ രാജാക്കന്മാരെ പരിഹസിക്കുന്നു; പ്രഭുക്കന്മാര്‍ അവര്‍ക്കും ഹാസ്യമായിരിക്കുന്നു; അവര്‍ ഏതു കോട്ടയെയും കുറിച്ചു ചിരിക്കുന്നു; അവര്‍ മണ്ണു കുന്നിച്ചു അതിനെ പിടിക്കും.
1:11b.HAB.001.011 അന്നു അവന്‍ കാറ്റുപോലെ അടിച്ചുകടന്നു അതിക്രമിച്ചു കുറ്റക്കാരനായ്തീരും; സ്വന്തശക്തിയല്ലോ അവന്നു ദൈവം.
1:12b.HAB.001.012 എന്റെ ദൈവമായ യഹോവേ, നീ പുരാതനമേ എന്റെ പരിശുദ്ധനല്ലയോ? ഞങ്ങള്‍ മരിക്കയില്ല; യഹോവേ, നീ അവനെ ന്യായവിധിക്കായി നിയമിച്ചിരിക്കുന്നു; പാറയായുള്ളോവേ, ശിക്ഷെക്കായി നീ അവനെ നിയോഗിച്ചിരിക്കുന്നു.
1:13b.HAB.001.013 ദോഷം കണ്ടുകൂടാതവണ്ണം നിര്‍മ്മലദൃഷ്ടിയുള്ളവനും പീഡനം കാണ്മാന്‍ കഴിയാത്തവനുമായുള്ളോവേ, ദ്രോഹം പ്രവര്‍ത്തിക്കുന്നവരെ നീ വെറുതെ നോക്കുന്നതും ദുഷ്ടന്‍ തന്നിലും നീതിമാനായവനെ വിഴുങ്ങുമ്പോള്‍
1:14b.HAB.001.014 നീ മിണ്ടാതിരിക്കുന്നതും മനുഷ്യരെ സമുദ്രത്തിലെ മത്സ്യങ്ങളെപ്പോലെയും അധിപതിയില്ലാത്ത ഇഴജാതികളെപ്പോലെയും ആക്കുന്നതും എന്തു?
1:15b.HAB.001.015 അവന്‍ അവയെ ഒക്കെയും ചൂണ്ടല്‍കൊണ്ടു പിടിച്ചെടുക്കുന്നു; അവന്‍ വലകൊണ്ടു അവയെ വലിച്ചെടുക്കുന്നു; കോരുവലയില്‍ ചേര്‍ത്തുകൊള്ളുന്നു; അതുകൊണ്ടു അവന്‍ സന്തോഷിച്ചാനന്ദിക്കുന്നു.
1:16b.HAB.001.016 അതു ഹേതുവായി അവന്‍ തന്റെ വലെക്കു ബലികഴിക്കുന്നു; കോരുവലെക്കു ധൂപം കാട്ടുന്നു; അവയാലല്ലോ അവന്റെ ഔഹരി പുഷ്ടിയുള്ളതും അവന്റെ ആഹാരം പൂര്‍ത്തിയുള്ളതുമായ്തീരുന്നതു.
1:17b.HAB.001.017 അതുനിമിത്തം അവന്‍ തന്റെ വല കുടഞ്ഞു, ജാതികളെ ആദരിക്കാതെ നിത്യം കൊല്ലുവാന്‍ പോകുമോ?
2
2:1b.HAB.002.001 ഞാന്‍ കൊത്തളത്തില്‍നിന്നു കാവല്‍കാത്തുകൊണ്ടുഅവന്‍ എന്നോടു എന്തരുളിച്ചെയ്യും എന്നും എന്റെ ആവലാധിസംബന്ധിച്ചു ഞാന്‍ എന്തുത്തരം പറയേണ്ടു എന്നും കാണേണ്ടതിന്നു ദൃഷ്ടിവേക്കും.
2:2b.HAB.002.002 യഹോവ എന്നോടു ഉത്തരം അരുളിയതുനീ ദര്‍ശനം എഴുതുക; ഔടിച്ചു വായിപ്പാന്‍ തക്കവണ്ണം അതു പലകയില്‍ തെളിവായി വരെക്കുക.
2:3b.HAB.002.003 ദര്‍ശനത്തിന്നു ഒരു അവധിവെച്ചിരിക്കുന്നു; അതു സമാപ്തിയിലേക്കു ബദ്ധപ്പെടുന്നു; സമയം തെറ്റുകയുമില്ല; അതു വൈകിയാലും അതിന്നായി കാത്തിരിക്ക; അതു വരും നിശ്ചയം; താമസിക്കയുമില്ല.
2:4b.HAB.002.004 അവന്റെ മനസ്സു അവനില്‍ അഹങ്കരിച്ചിരിക്കുന്നു; അതു നേരുള്ളതല്ല; നീതിമാനോ വിശ്വാസത്താല്‍ ജീവിച്ചിരിക്കും.
2:5b.HAB.002.005 വീഞ്ഞു വിശ്വാസപാതകനാകുന്നു; അഹമ്മതിയുള്ള പുരുഷന്‍ നിലനില്‍ക്കയില്ല; അവന്‍ പാതാളംപോലെ വിസ്താരമായി വായ് പിളര്‍ക്കുംന്നു; മരണംപോലെ തൃപ്തിപ്പെടാതെയുമിരിക്കുന്നു; അവന്‍ സകലജാതികളെയും തന്റെ അടുക്കല്‍ കൂട്ടി, സകലവംശങ്ങളെയും തന്റെ അടുക്കല്‍ ചേര്‍ക്കുംന്നു.
2:6b.HAB.002.006 അവര്‍ ഒക്കെയും അവനെക്കുറിച്ചു ഒരു സദൃശവും അവനെക്കുറിച്ചു പരിഹാസമായുള്ളോരു പഴഞ്ചൊല്ലും ചൊല്ലി; തന്റെതല്ലാത്തതു വര്‍ദ്ധിപ്പിക്കയും--എത്രത്തോളം?--പണയപണ്ടം ചുമന്നു കൂട്ടുകയും ചെയ്യുന്നവന്നു അയ്യോ കഷ്ടം എന്നു പറകയില്ലയോ?
2:7b.HAB.002.007 നിന്റെ കടക്കാര്‍ പെട്ടെന്നു എഴുന്നേല്‍ക്കയും നിന്നെ ബുദ്ധിമുട്ടിക്കുന്നവര്‍ ഉണരുകയും നീ അവര്‍ക്കും കൊള്ളയായ്തീരുകയും ഇല്ലയോ?
2:8b.HAB.002.008 നീ പലജാതികളോടും കവര്‍ച്ച ചെയ്തതുകൊണ്ടു ജാതികളില്‍ ശേഷിപ്പുള്ളവരൊക്കെയും മനുഷ്യരുടെ രക്തംനിമിത്തവും നീ ദേശത്തോടും നഗരത്തോടും അതിന്റെ സകലനിവാസികളോടും ചെയ്ത സാഹസം നിമിത്തവും നിന്നോടും കവര്‍ച്ച ചെയ്യും.
2:9b.HAB.002.009 അനര്‍ത്ഥത്തില്‍നിന്നു വിടുവിക്കപ്പെടുവാന്‍ തക്കവണ്ണം ഉയരത്തില്‍ കൂടുവെക്കേണ്ടതിന്നു തന്റെ വീട്ടിന്നുവേണ്ടി ദുരാദായം ആഗ്രഹിക്കുന്നവന്നു അയ്യോ കഷ്ടം!
2:10b.HAB.002.010 പലജാതികളെയും ഛേദിച്ചുകളഞ്ഞതിനാല്‍ നീ നിന്റെ വീട്ടിന്നു ലജ്ജ നിരൂപിച്ചു നിന്റെ സ്വന്ത പ്രാണനോടു പാപം ചെയ്തിരിക്കുന്നു.
2:11b.HAB.002.011 ചുവരില്‍നിന്നു കല്ലു നിലവിളിക്കയും മരപ്പണിയില്‍നിന്നു തുലാം ഉത്തരം പറകയും ചെയ്യുമല്ലോ.
2:12b.HAB.002.012 രക്തപാതകംകൊണ്ടു പട്ടണം പണിയുകയും നീതികേടുകൊണ്ടു നഗരം സ്ഥാപിക്കയും ചെയ്യുന്നവന്നു അയ്യോ കഷ്ടം!
2:13b.HAB.002.013 ജാതികള്‍ തീക്കു ഇരയാകുവാന്‍ അദ്ധ്വാനിക്കുന്നതും വംശങ്ങള്‍ വെറുതെ തളര്‍ന്നുപോകുന്നതും സൈന്യങ്ങളുടെ യഹോവയുടെ ഹിതത്താല്‍ അല്ലയോ?
2:14b.HAB.002.014 വെള്ളം സമുദ്രത്തില്‍ നിറഞ്ഞിരിക്കുന്നതുപോലെ ഭൂമി യഹോവയുടെ മഹത്വത്തിന്റെ പരിജ്ഞാനത്താല്‍ പൂര്‍ണ്ണമാകും.
2:15b.HAB.002.015 കൂട്ടുകാരുടെ നഗ്നത കാണേണ്ടതിന്നു അവര്‍ക്കും കുടിപ്പാന്‍ കൊടുക്കയും നഞ്ചു കൂട്ടിക്കലര്‍ത്തി ലഹരിപിടിപ്പിക്കയും ചെയ്യുന്നവന്നു അയ്യോ കഷ്ടം!
2:16b.HAB.002.016 നിനക്കു മഹത്വംകൊണ്ടല്ല, ലജ്ജകൊണ്ടു തന്നേ പൂര്‍ത്തിവന്നിരിക്കുന്നു; നീയും കുടിക്ക; നിന്റെ അഗ്രചര്‍മ്മം അനാവൃതമാക്കുക; യഹോവയുടെ വലങ്കയ്യിലെ പാനപാത്രം നിന്റെ അടുക്കല്‍ വരും; മഹത്വത്തിന്നു പകരം നിനക്കു അവമാനം ഭവിക്കും.
2:17b.HAB.002.017 മനുഷ്യരുടെ രക്തവും ദേശത്തോടും നഗരത്തോടും അതിന്റെ സകലനിവാസികളോടും ചെയ്ത സാഹസവും ഹേതുവായി ലെബാനോനോടു ചെയ്ത ദ്രോഹവും മൃഗങ്ങളെ പേടിപ്പിച്ച സംഹാരവും നിന്നെ മൂടും.
2:18b.HAB.002.018 പണിക്കാരന്‍ ഒരു ബിംബത്തെ കൊത്തിയുണ്ടാക്കുവാന്‍ അതിനാലോ, പണിക്കാരന്‍ വ്യാജം ഉപദേശിക്കുന്ന വാര്‍പ്പുവിഗ്രഹത്തില്‍ ആശ്രയിച്ചുകൊണ്ടു ഊമ മിത്ഥ്യാമൂര്‍ത്തികളെ ഉണ്ടാക്കുവാന്‍ അതിനാലോ എന്തു പ്രയോജനം ഉള്ളു?
2:19b.HAB.002.019 മരത്തോടുഉണരുക എന്നും ഊമക്കല്ലിനോടുഎഴുന്നേല്‍ക്ക എന്നും പറയുന്നവന്നു അയ്യോ കഷ്ടം! അതു ഉപദേശിക്കുമോ? അതു പൊന്നും വെള്ളിയും പൊതിഞ്ഞിരിക്കുന്നു; അതിന്റെ ഉള്ളില്‍ ശ്വാസം ഒട്ടും ഇല്ലല്ലോ.
2:20b.HAB.002.020 എന്നാല്‍ യഹോവ തന്റെ വിശുദ്ധമന്ദിരത്തില്‍ ഉണ്ടു; സര്‍വ്വ ഭൂമിയും അവന്റെ സന്നിധിയില്‍ മൌനമായിരിക്കട്ടെ.
3
3:1b.HAB.003.001 വിഭ്രമരാഗത്തില്‍ ഹബക്കൂക്‍ പ്രവാചകന്റെ ഒരു പ്രാര്‍ത്ഥനാഗീതം.
3:2b.HAB.003.002 യഹോവേ, ഞാന്‍ നിന്റെ കേള്‍വി കേട്ടു ഭയപ്പെട്ടുപോയി; യഹോവേ, ആണ്ടുകള്‍ കഴിയുംമുമ്പെ നിന്റെ പ്രവൃത്തിയെ ജീവിപ്പിക്കേണമേ; ആണ്ടുകള്‍ കഴിയുംമുമ്പെ അതിനെ വെളിപ്പെടുത്തേണമേ; ക്രോധത്തിങ്കല്‍ കരുണ ഔര്‍ക്കേണമേ.
3:3b.HAB.003.003 ദൈവം തേമാനില്‍നിന്നും പരിശുദ്ധന്‍ പാറാന്‍ പര്‍വ്വതത്തില്‍നിന്നും വരുന്നു. സേലാ. അവന്റെ പ്രഭ ആകാശത്തെ മൂടുന്നു; അവന്റെ സ്തുതിയാല്‍ ഭൂമി നിറഞ്ഞിരിക്കുന്നു.
3:4b.HAB.003.004 സൂര്യപ്രകാശംപോലെ ഒരു ശോഭ ഉളവായ്‍വരുന്നു; കിരണങ്ങള്‍ അവന്റെ പാര്‍ശ്വത്തുനിന്നു പുറപ്പെടുന്നു; അവിടെ അവന്റെ വല്ലഭത്വം മറഞ്ഞിരിക്കുന്നു.
3:5b.HAB.003.005 മഹാമാരി അവന്റെ മുമ്പില്‍ നടക്കുന്നു; ജ്വരാഗ്നി അവന്റെ പിന്നാലെ ചെല്ലുന്നു.
3:6b.HAB.003.006 അവന്‍ നിന്നു ഭൂമിയെ കുലുക്കുന്നു; അവന്‍ നോക്കി ജാതികളെ ചിതറിക്കുന്നു; ശാശ്വതപര്‍വ്വതങ്ങള്‍ പിളര്‍ന്നുപോകുന്നു; പുരാതനഗിരികള്‍ വണങ്ങി വീഴുന്നു; അവന്‍ പുരാതനപാതകളില്‍ നടക്കുന്നു.
3:7b.HAB.003.007 ഞാന്‍ കൂശാന്റെ കൂടാരങ്ങളെ അനര്‍ത്ഥത്തില്‍ കാണുന്നു; മിദ്യാന്‍ ദേശത്തിലെ തിരശ്ശീലകള്‍ വിറെക്കുന്നു.
3:8b.HAB.003.008 യഹോവ നദികളോടു നീരസപ്പെട്ടിരിക്കുന്നുവോ? നിന്റെ കോപം നദികളുടെ നേരെ വരുന്നുവോ? നീ കുതരിപ്പുറത്തും ജയരഥത്തിലും കയറിയിരിക്കയാല്‍ നിന്റെ ക്രോധം സമുദ്രത്തിന്റെ നേരെ ഉള്ളതോ?
3:9b.HAB.003.009 നിന്റെ വില്ലു മുറ്റും അനാവൃതമായിരിക്കുന്നു; വചനത്തിന്റെ ദണ്ഡനങ്ങള്‍ ആണകളോടുകൂടിയിരിക്കുന്നു. സേലാ. നീ ഭൂമിയെ നദികളാല്‍ പിളര്‍ക്കുംന്നു.
3:10b.HAB.003.010 പര്‍വ്വതങ്ങള്‍ നിന്നെ കണ്ടു വിറെക്കുന്നു; വെള്ളത്തിന്റെ പ്രവാഹം കടന്നുപോകുന്നു; ആഴി മുഴക്കം പുറപ്പെടുവിക്കുന്നു; ഉയരത്തിലേക്കു കൈ ഉയര്‍ത്തുന്നു.
3:11b.HAB.003.011 നിന്റെ അസ്ത്രങ്ങള്‍ പായുന്ന പ്രകാശത്തിങ്കലും മിന്നിച്ചാടുന്ന കുന്തത്തിന്റെ ശോഭയിങ്കലും സൂര്യനും ചന്ദ്രനും സ്വഗൃഹത്തില്‍ നിലക്കുന്നു.
3:12b.HAB.003.012 ക്രോധത്തോടെ നീ ഭൂമിയില്‍ ചവിട്ടുന്നു; കോപത്തോടെ ജാതികളെ മെതിക്കുന്നു.
3:13b.HAB.003.013 നിന്റെ ജനത്തിന്റെ രക്ഷെക്കായിട്ടും നിന്റെ അഭിഷിക്തന്റെ രക്ഷെക്കായിട്ടും നീ പുറപ്പെടുന്നു; നീ ദുഷ്ടന്റെ വീട്ടില്‍നിന്നു മോന്തായം തകര്‍ത്തു, അടിസ്ഥാനത്തെ കഴുത്തോളം അനാവൃതമാക്കുന്നു. സേലാ.
3:14b.HAB.003.014 നീ അവന്റെ കുന്തങ്ങള്‍കൊണ്ടു അവന്റെ യോദ്ധാക്കളുടെ തല കുത്തിത്തുളെക്കുന്നു; എന്നെ ചിതറിക്കേണ്ടതിന്നു അവര്‍ ചുഴലിക്കാറ്റുപോലെ വരുന്നു; എളിയവനെ മറവില്‍വെച്ചു വിഴുങ്ങുവാന്‍ പോകുന്നതുപോലെ അവര്‍ ഉല്ലസിക്കുന്നു.
3:15b.HAB.003.015 നിന്റെ കുതിരകളോടുകൂടെ നീ സമുദ്രത്തില്‍, പെരുവെള്ളക്കൂട്ടത്തില്‍ തന്നേ, നടകൊള്ളുന്നു.
3:16b.HAB.003.016 ഞാന്‍ കേട്ടു എന്റെ ഉദരം കുലുങ്ങിപ്പോയി, മുഴക്കം ഹേതുവായി എന്റെ അധരം വിറെച്ചു; അവന്‍ ജനത്തെ ആക്രമിപ്പാന്‍ പുറപ്പെടുമ്പോള്‍ കഷ്ടദിവസത്തില്‍ ഞാന്‍ വിശ്രമിച്ചിരിക്കേണ്ടതുകൊണ്ടു എന്റെ അസ്ഥികള്‍ക്കു ഉരുക്കം തട്ടി, ഞാന്‍ നിന്ന നിലയില്‍ വിറെച്ചുപോയി.
3:17b.HAB.003.017 അത്തിവൃക്ഷം തളിര്‍ക്കയില്ല; മുന്തിരിവള്ളിയില്‍ അനുഭവം ഉണ്ടാകയില്ല; ഒലിവുമരത്തിന്റെ പ്രയത്നം നിഷ്ഫലമായ്പോകും; നിലങ്ങള്‍ ആഹാരം വിളയിക്കയില്ല; ആട്ടിന്‍ കൂട്ടം തൊഴുത്തില്‍നിന്നു നശിച്ചുപോകും; ഗോശാലകളില്‍ കന്നുകാലി ഉണ്ടായിരിക്കയില്ല.
3:18b.HAB.003.018 എങ്കിലും ഞാന്‍ യഹോവയില്‍ ആനന്ദിക്കും; എന്റെ രക്ഷയുടെ ദൈവത്തില്‍ ഘോഷിച്ചുല്ലസിക്കും.
3:19b.HAB.003.019 യഹോവയായ കര്‍ത്താവു എന്റെ ബലം ആകുന്നു; അവന്‍ എന്റെ കാല്‍ പേടമാന്‍ കാല്‍പോലെ ആക്കുന്നു; ഉന്നതികളിന്മേല്‍ എന്നെ നടക്കുമാറാക്കുന്നു. സംഗീതപ്രമാണിക്കു തന്ത്രിനാദത്തോടെ.
- Holder of rights
- Multilingual Bible Corpus
- Citation Suggestion for this Object
- TextGrid Repository (2025). Malayalam Collection. Habakkuk (Malayalam). Habakkuk (Malayalam). Multilingual Parallel Bible Corpus. Multilingual Bible Corpus. https://hdl.handle.net/21.11113/0000-0016-A69D-C