Daniel (Malayalam)
1
1:1b.DAN.001.001 യെഹൂദാരാജാവായ യെഹോയാക്കീമിന്റെ വാഴ്ചയുടെ മൂന്നാം ആണ്ടില്‍ ബാബേല്‍ രാജാവായ നെബൂഖദ്നേസര്‍ യെരൂശലേമിലേക്കു വന്നു അതിനെ നിരോധിച്ചു.
1:2b.DAN.001.002 കര്‍ത്താവു യെഹൂദാരാജാവായ യെഹോയാക്കീമിനെയും ദൈവത്തിന്റെ ആലയത്തിലെ പാത്രങ്ങളില്‍ ചിലതിനെയും അവന്റെ കയ്യില്‍ ഏല്പിച്ചു; അവന്‍ അവയെ ശിനാര്‍ദേശത്തു തന്റെ ദേവന്റെ ക്ഷേത്രത്തിലേക്കു കൊണ്ടു പോയി; ആ പാത്രങ്ങളെ അവന്‍ തന്റെ ദേവന്റെ ഭണ്ഡാരഗൃഹത്തില്‍ വെച്ചു.
1:3b.DAN.001.003 അനന്തരം രാജാവു തന്റെ ഷണ്ഡന്മാരില്‍ പ്രധാനിയായ അശ്പെനാസിനോടുയിസ്രായേല്‍മക്കളില്‍ രാജസന്തതിയിലും കുലീനന്മാരിലും വെച്ചു
1:4b.DAN.001.004 അംഗഭംഗമില്ലാത്തവരും സുന്തരന്മാരും സകലജ്ഞാനത്തിലും നിപുണന്മാരും അറിവില്‍ സമര്‍ത്ഥന്മാരും വിദ്യാപരിജ്ഞാനികളും രാജധാനിയില്‍ പരിചരിപ്പാന്‍ യോഗ്യന്മാരും ആയ ചില ബാലന്മാരെ വരുത്തുവാനും അവരെ കല്ദയരുടെ വിദ്യയും ഭാഷയും അഭ്യസിപ്പിപ്പാനും കല്പിച്ചു.
1:5b.DAN.001.005 രാജാവു അവര്‍ക്കും രാജഭോജനത്തില്‍നിന്നും താന്‍ കുടിക്കുന്ന വീഞ്ഞില്‍നിന്നും നിത്യവൃത്തി നിയമിച്ചു; ഇങ്ങനെ അവരെ മൂന്നു സംവത്സരം വളര്‍ത്തീട്ടു അവര്‍ രാജസന്നിധിയില്‍ നില്‍ക്കേണം എന്നു കല്പിച്ചു.
1:6b.DAN.001.006 അവരുടെ കൂട്ടത്തില്‍ ദാനീയേല്‍, ഹനന്യാവു, മീശായേല്‍, അസര്‍യ്യാവു എന്നീ യെഹൂദാപുത്രന്മാര്‍ ഉണ്ടായിരുന്നു.
1:7b.DAN.001.007 ഷണ്ഡാധിപന്‍ അവര്‍ക്കും പേരിട്ടു; ദാനീയേലിന്നു അവര്‍ ബേല്‍ത്ത് ശസ്സര്‍ എന്നും ഹനന്യവിന്നു ശദ്രക്‍ എന്നും മീശായേലിന്നു മേശക്‍ എന്നും അസര്‍യ്യാവിന്നു അബേദ്-നെഗോ എന്നും പേരുവിളിച്ചു.
1:8b.DAN.001.008 എന്നാല്‍ രാജാവിന്റെ ഭോജനംകൊണ്ടും അവന്‍ കുടിക്കുന്ന വീഞ്ഞുകൊണ്ടും തന്നെത്താന്‍ അശുദ്ധമാക്കുകയില്ല എന്നു ദാനീയേല്‍ ഹൃദയത്തില്‍ നിശ്ചയിച്ചു, തനിക്കു അശുദ്ധി ഭവിപ്പാന്‍ ഇടവരുത്തരുതെന്നു ഷണ്ഡാധിപനോടു അപേക്ഷിച്ചു.
1:9b.DAN.001.009 ദൈവം ദാനീയേലിന്നു ഷണ്ഡാധിപന്റെ മുമ്പില്‍ ദയയും കരുണയും ലഭിപ്പാന്‍ ഇടവരുത്തി.
1:10b.DAN.001.010 ഷണ്ഡാധിപന്‍ ദാനീയേലിനോടുനിങ്ങളുടെ ഭക്ഷണവും പാനീയവും നിയമിച്ചിട്ടുള്ള എന്റെ യജമാനനായ രാജാവിനെ ഞാന്‍ ഭയപ്പെടുന്നു; അവന്‍ നിങ്ങളുടെ മുഖം നിങ്ങളുടെ സമപ്രായക്കാരായ ബാലന്മാരുടേതിനോടു ഒത്തുനോക്കിയാല്‍ മെലിഞ്ഞുകാണുന്നതു എന്തിന്നു? അങ്ങനെയായാല്‍ നിങ്ങള്‍ രാജസന്നിധിയില്‍ എന്റെ തലെക്കു അപകടം വരുത്തും എന്നു പറഞ്ഞു.
1:11b.DAN.001.011 ദാനീയേലോ ഷണ്ഡാധിപന്‍ ദാനീയേലിന്നും ഹനന്യാവിന്നും മീശായേലിന്നും അസര്‍യ്യാവിന്നും വിചാരകനായി നിയമിച്ചിരുന്ന മെല്‍സറിനോടു
1:12b.DAN.001.012 അടിയങ്ങളെ പത്തു ദിവസം പരീക്ഷിച്ചുനോക്കിയാലും; അവര്‍ ഞങ്ങള്‍ക്കു തിന്മാന്‍ ശാകപദാര്‍ത്ഥവും കുടിപ്പാന്‍ പച്ചവെള്ളവും തന്നു നോക്കട്ടെ.
1:13b.DAN.001.013 അതിന്റെ ശേഷം ഞങ്ങളുടെ മുഖവും രാജഭോജനം കഴിക്കുന്ന ബാലന്മാരുടെ മുഖവും തമ്മില്‍ നീ ഒത്തു നോക്കുക; പിന്നെ കാണുന്നതുപോലെ അടിയങ്ങളോടു ചെയ്തുകൊള്‍ക എന്നു പറഞ്ഞു.
1:14b.DAN.001.014 അവന്‍ ഈ കാര്യത്തില്‍ അവരുടെ അപേക്ഷ കേട്ടു പത്തു ദിവസം അവരെ പരീക്ഷിച്ചു.
1:15b.DAN.001.015 പത്തു ദിവസം കഴിഞ്ഞശേഷം അവരുടെ മുഖം രാജഭോജനം കഴിച്ചുവന്ന സകലബാലന്മാരുടേതിലും അഴകുള്ളതും അവര്‍ മാംസപുഷ്ടിയുള്ളവരും എന്നു കണ്ടു.
1:16b.DAN.001.016 അങ്ങനെ മെല്‍സര്‍ അവരുടെ ഭോജനവും അവര്‍ കുടിക്കേണ്ടുന്ന വീഞ്ഞും നീക്കി അവര്‍ക്കും ശാകപദാര്‍ത്ഥം കൊടുത്തു.
1:17b.DAN.001.017 ഈ നാലു ബാലന്മാര്‍ക്കോ ദൈവം സകലവിദ്യയിലും ജ്ഞാനത്തിലും നീപുണതയും സമാര്‍ത്ഥ്യവും കൊടുത്തു; ദാനീയേല്‍ സകലദര്‍ശനങ്ങളെയും സ്യ്‍വപ്നങ്ങളെയും സംബന്ധിച്ചു വിവേകിയായിരുന്നു.
1:18b.DAN.001.018 അവരെ സന്നിധിയില്‍ കൊണ്ടുവരുവാന്‍ രാജാവു കല്പിച്ചിരുന്ന കാലം തികഞ്ഞപ്പോള്‍ ഷണ്ഡാധിപന്‍ അവരെ നെബൂഖദ് നേസരിന്റെ സന്നിധിയില്‍ കൊണ്ടുചെന്നു.
1:19b.DAN.001.019 രാജാവു അവരോടു സംസാരിച്ചാറെ അവരില്‍ എല്ലാവരിലും വെച്ചു ദാനീയേല്‍, ഹനന്യാവു, മീശായേല്‍, അസര്‍യ്യാവു എന്നിവര്‍ക്കും തുല്യമായി ഒരുത്തനെയും കണ്ടില്ല; അവര്‍ രാജസന്നിധിയില്‍ ശുശ്രൂഷെക്കു നിന്നു.
1:20b.DAN.001.020 രാജാവു അവരോടു ജ്ഞാനവിവേകസംബന്ധമായി ചോദിച്ചതില്‍ ഒക്കെയും അവരെ തന്റെ രാജ്യത്തെല്ലാടവുമുള്ള സകല മന്ത്രവാദികളിലും ആഭിചാരകന്മാരിലും പത്തിരട്ടി വിശിഷ്ടന്മാരെന്നു കണ്ടു.
1:21b.DAN.001.021 ദാനീയേലോ കോരെശ്രാജാവിന്റെ ഒന്നാം ആണ്ടുവരെ ജീവിച്ചിരുന്നു.
2
2:1b.DAN.002.001 നെബൂഖദ് നേസരിന്റെ വാഴ്ചയുടെ രണ്ടാം ആണ്ടില്‍ നെബൂഖദ് നേസര്‍ സ്വപ്നം കണ്ടു; അവന്റെ മനസ്സു വ്യാകുലപ്പെട്ടു; അവന്നു ഉറക്കമില്ലാതെയായി.
2:2b.DAN.002.002 രാജാവിനോടു സ്വപ്നം അറിയിപ്പാന്‍ മന്ത്രവാദികളെയും ആഭിചാരകന്മാരെയും ക്ഷുദ്രക്കാരെയും കല്ദയരെയും വിളിപ്പാന്‍ രാജാവു കല്പിച്ചു; അവര്‍ വന്നു രാജസന്നിധിയില്‍ നിന്നു.
2:3b.DAN.002.003 രാജാവു അവരോടുഞാന്‍ ഒരു സ്വപ്നംകണ്ടു; സ്വപ്നം ഔര്‍ക്കാഞ്ഞിട്ടു എന്റെ മനസ്സു വ്യാകുലപ്പെട്ടിരിക്കുന്നു എന്നു കല്പിച്ചു.
2:4b.DAN.002.004 അതിന്നു കല്ദയര്‍ അരാമ്യഭാഷയില്‍ രാജാവിനോടുരാജാവു ദീര്‍ഘായുസ്സായിരിക്കട്ടെ; സ്വപ്നം അടിയങ്ങളോടു കല്പിച്ചാലും; അര്‍ത്ഥം ബോധിപ്പിക്കാം എന്നുണര്‍ത്തിച്ചു.
2:5b.DAN.002.005 രാജാവു കല്ദയരോടു ഉത്തരം അരുളിയതുവിധി കല്പിച്ചു പോയി; സ്വപ്നവും അര്‍ത്ഥവും അറിയിക്കാഞ്ഞാല്‍ നിങ്ങളെ കഷണംകഷണമായി ശകലിക്കയും വീടുകളെ കുപ്പക്കുന്നാക്കുകയും ചെയ്യും,
2:6b.DAN.002.006 സ്വപ്നവും അര്‍ത്ഥവും അറിയിച്ചാലോ നിങ്ങള്‍ക്കു സമ്മാനവും പ്രതിഫലവും ബഹുമാനവും ലഭിക്കും; അതുകൊണ്ടു സ്വപ്നവും അര്‍ത്ഥവും അറിയിപ്പിന്‍ .
2:7b.DAN.002.007 അവര്‍ പിന്നെയുംരാജാവു സ്വപ്നം അടിയങ്ങളോടു കല്പിച്ചാലും; അര്‍ത്ഥം ബോധിപ്പിക്കാം എന്നു ഉണര്‍ത്തിച്ചു.
2:8b.DAN.002.008 അതിന്നു രാജാവു മറുപടി കല്പിച്ചതുവിധികല്പിച്ചുപോയി എന്നു കണ്ടിട്ടു നിങ്ങള്‍ കാലതാമസം വരുത്തുവാന്‍ നോക്കുന്നു എന്നു എനിക്കു മനസ്സിലായി.
2:9b.DAN.002.009 നിങ്ങള്‍ സ്വപ്നം അറിയിക്കാഞ്ഞാല്‍ നിങ്ങള്‍ക്കു ഒരു വിധി മാത്രമേയുള്ളു; സമയം മാറുവോളം എന്റെ മുമ്പില്‍ വ്യാജവും പൊളിവാക്കും പറവാന്‍ നിങ്ങള്‍ യോജിച്ചിരിക്കുന്നു; സ്വപ്നം പറവിന്‍ ; എന്നാല്‍ അര്‍ത്ഥവും അറിയിപ്പാന്‍ നിങ്ങള്‍ക്കു കഴിയും എന്നു എനിക്കു ബോധ്യമാകും.
2:10b.DAN.002.010 കല്ദയര്‍ രാജസന്നിധിയില്‍ ഉത്തരം ബോധിപ്പിച്ചതുരാജാവിന്റെ കാര്യം അറിയിപ്പാന്‍ കഴിയുന്ന ഒരു മനുഷ്യനും ഭൂമിയില്‍ ഇല്ല; എത്രയും മഹാനും ബലവാനുമായ ഏതൊരു രാജാവും ഇങ്ങിനെയുള്ള കാര്യം ഒരു മന്ത്രവാദിയോടോ ആഭിചാരകനോടോ കല്ദയനോടോ ഒരിക്കലും ചോദിച്ചിട്ടില്ല.
2:11b.DAN.002.011 രാജാവു ചോദിക്കുന്ന കാര്യം പ്രയാസമുള്ളതാകുന്നു; തിരുമുമ്പില്‍ അതു അറിയിപ്പാന്‍ ജഡവാസമില്ലാത്ത ദേവന്മാര്‍ക്കല്ലാതെ മറ്റാര്‍ക്കും കഴികയില്ല.
2:12b.DAN.002.012 ഇതു ഹേതുവായിട്ടു രാജാവു കോപിച്ചു അത്യന്തം ക്രുദ്ധിച്ചു ബാബേലിലെ സകല വിദ്വാന്മരെയും നശിപ്പിപ്പാന്‍ കല്പന കൊടുത്തു .
2:13b.DAN.002.013 അങ്ങനെ വിദ്വാന്മാരെ കൊല്ലുവാനുള്ള തീര്‍പ്പു പുറപ്പെട്ടു; അവര്‍ ദാനീയേലിനെയും കൂട്ടുകാരനെയും കൂടെ കൊല്ലുവാന്‍ അന്വേഷിച്ചു.
2:14b.DAN.002.014 എന്നാല്‍ രാജാവിന്റെ അകമ്പടിനായകനായി ബാബേലിലെ വിദ്വാന്മാരെ കൊന്നുകളവാന്‍ പുറപ്പെട്ടു അര്‍യ്യോക്കിനോടു ദാനീയേല്‍ ബുദ്ധിയോടും വിവേകത്തോടും കൂടെ ഉത്തരം പറഞ്ഞു.
2:15b.DAN.002.015 രാജ സന്നിധിയില്‍നിന്നു ഇത്ര കഠിനകല്പന പുറപ്പെടുവാന്‍ സംഗതി എന്തു എന്നു അവന്‍ രാജാവിന്റെ സേനാപതിയായ അര്‍യ്യോക്കിനോടു ചോദിച്ചു; അര്‍യ്യോക്‍ ദാനീയേലിനോടു കാര്യം അറിയിച്ചു;
2:16b.DAN.002.016 ദാനീയേല്‍ അകത്തു ചെന്നു രാജാവിനോടു തനിക്കു സമയം തരേണം എന്നും താന്‍ രാജാവിനോടു അര്‍ത്ഥം അറിയിക്കാമെന്നും ബോധിപ്പിച്ചു.
2:17b.DAN.002.017 പിന്നെ ദാനീയേല്‍ വീട്ടില്‍ ചെന്നു, താനും കൂട്ടുകാരും ബാബേലിലെ ശേഷം വിദ്വാന്മാരോടുകൂടെ നശിച്ചുപോകാതിരിക്കേണ്ടതിന്നു
2:18b.DAN.002.018 ഈ രഹസ്യത്തെക്കുറിച്ചു സ്വര്‍ഗ്ഗസ്ഥനായ ദൈവത്തിന്റെ കരുണ അപേക്ഷിപ്പാന്‍ തക്കവണ്ണം കൂട്ടുകാരനായ ഹനന്യാവോടും മീശായേലിനോടും അസര്‍യ്യാവോടും കാര്യം അറിയിച്ചു.
2:19b.DAN.002.019 അങ്ങനെ ആ രഹസ്യം ദാനീയേലിന്നു രാത്രിദര്‍ശനത്തില്‍ വെളിപ്പെട്ടു; ദാനീയേല്‍ സ്വര്‍ഗ്ഗസ്ഥനായ ദൈവത്തെ സ്തുതിച്ചുപറഞ്ഞതു
2:20b.DAN.002.020 ദൈവത്തിന്റെ നാമം എന്നും എന്നേക്കും സ്തുതിക്കപ്പെടുമാറാകട്ടെ; ജ്ഞാനവും ബലവും അവന്നുള്ളതല്ലോ.
2:22b.DAN.002.022 അവന്‍ അഗാധവും ഗൂഢവുമായതു വെളിപ്പെടുത്തുന്നു; അവന്‍ ഇരുട്ടില്‍ ഉള്ളതു അറിയുന്നു; വെളിച്ചം അവനോടുകൂടെ വസിക്കുന്നു.
2:23b.DAN.002.023 എന്റെ പിതാക്കന്മാരുടെ ദൈവമായുള്ളോവേ, നീ എനിക്കു ജ്ഞാനവും ബലവും തന്നു, ഞങ്ങള്‍ നിന്നോടു അപേക്ഷിച്ചതു ഇപ്പോള്‍ എന്നെ അറിയിച്ചു രാജാവിന്റെ കാര്യം ഞങ്ങള്‍ക്കു വെളിപ്പെടുത്തിത്തന്നിരിക്കകൊണ്ടു ഞാന്‍ നിന്നെ വാഴ്ത്തി സ്തുതിക്കുന്നു.
2:24b.DAN.002.024 അതുകൊണ്ടു ദാനീയേല്‍, ബാബേലിലെ വിദ്വാന്മാരെ നിശിപ്പിപ്പാന്‍ രാജാവു നിയോഗിച്ചിരുന്ന അര്‍യ്യോക്കിന്റെ അടുക്കല്‍ ചെന്നു അവനോടുബാബേലിലെ വിദ്വാന്മാരെ നശിപ്പിക്കരുതു; എന്നെ രാജസന്നിധിയില്‍ കൊണ്ടുപോകേണം; ഞാന്‍ രാജാവിനെ അര്‍ത്ഥം ബോധിപ്പിക്കാം എന്നു പറഞ്ഞു.
2:25b.DAN.002.025 അര്‍യ്യോക്‍ ദാനീയേലിനെ വേഗം രാജസന്നിധിയില്‍ കൊണ്ടുചെന്നുരാജാവിനെ അര്‍ത്ഥം ബോധിപ്പിക്കേണ്ടതിന്നു യെഹൂദാപ്രവാസികളില്‍ ഒരുത്തനെ ഞാന്‍ കണ്ടെത്തിയിരിക്കുന്നു എന്നു ഉണര്‍ത്തിച്ചു.
2:26b.DAN.002.026 ബേല്‍ത്ത് ശസ്സര്‍ എന്നും പേരുള്ള ദാനീയേലിനോടു രാജാവുഞാന്‍ കണ്ട സ്വപ്നവും അര്‍ത്ഥവും അറിയിപ്പാന്‍ നിനക്കു കഴിയുമോ എന്നു ചോദിച്ചു.
2:27b.DAN.002.027 ദാനീയേല്‍ രാജസാന്നിധിയില്‍ ഉത്തരം ബോധിപ്പിച്ചതുരാജാവു ചോദിച്ച ഗുപ്തകാര്യം വിദ്വാന്മാര്‍ക്കും ആഭിചാരകന്മാര്‍ക്കും മന്ത്രവാദികള്‍ക്കും ശകുനവാദികള്‍ക്കും രാജാവിനെ അറിയിപ്പാന്‍ കഴിയുന്നതല്ല.
2:28b.DAN.002.028 എങ്കിലും രഹസ്യങ്ങളെ വെളിപ്പെടുത്തുന്ന ഒരു ദൈവം സ്വര്‍ഗ്ഗത്തില്‍ ഉണ്ടു; അവന്‍ ഭാവികാലത്തു സംഭവിപ്പാനിരിക്കുന്നതു നെബൂഖദ്നേസര്‍ രാജാവിനെ അറിയിച്ചിരിക്കുന്നു. സ്വപ്നവും പള്ളിമെത്തയില്‍വെച്ചു തിരുമനസ്സില്‍ ഉണ്ടായ ദര്‍ശനങ്ങളും ആവിതു
2:29b.DAN.002.029 രാജാവേ, ഇനിമേല്‍ സംഭവിപ്പാനിരിക്കുന്നതു എന്തെന്നുള്ള വിചാരം പള്ളിമെത്തയില്‍വെച്ചു തിരുമനസ്സില്‍ ഉണ്ടായി; രഹസ്യങ്ങളെ വെളിപ്പെടുത്തുന്നവന്‍ സംഭവിപ്പാനിരിക്കുന്നതു അറിയിച്ചുമിരിക്കുന്നു.
2:30b.DAN.002.030 എനിക്കോ ജീവനോടിരിക്കുന്ന യാതൊരുത്തനെക്കാളും അധികമായ ജ്ഞാനം ഒന്നും ഉണ്ടായിട്ടല്ല, രാജാവിനോടു അര്‍ത്ഥം ബോധിപ്പിക്കേണ്ടതിന്നും തിരുമനസ്സിലെ വിചാരം തിരുമനസ്സുകൊണ്ടു അറിയേണ്ടതിന്നും അത്രേ ഈ രഹസ്യം എനിക്കു വെളിപ്പെട്ടിരിക്കുന്നതു.
2:31b.DAN.002.031 രാജാവു കണ്ട ദര്‍ശനമോവലിയൊരു ബിംബം; വലിപ്പമേറിയതും വിശഷശോഭ യുള്ളതുമായ ആ ബിംബം തിരുമുമ്പില്‍ നിന്നു; അതിന്റെ രൂപം ഭയങ്കരമായിരുന്നു.
2:32b.DAN.002.032 ബിംബത്തിന്റെ തല തങ്കംകൊണ്ടും നെഞ്ചും കയ്യും വെള്ളികൊണ്ടും വയറും അരയും താമ്രംകൊണ്ടും തുട ഇരിമ്പു കൊണ്ടു
2:33b.DAN.002.033 കാല്‍ പാതി ഇരിമ്പുകൊണ്ടും പാതി കളിമണ്ണുകൊണ്ടും ആയയിരുന്നു.
2:34b.DAN.002.034 തിരുമനസ്സുകൊണ്ടു നോക്കിക്കൊണ്ടിരിക്കുമ്പോള്‍ കൈ തൊടാതെ ഒരു കല്ലു പറിഞ്ഞുവന്നു ബിംബത്തെ ഇരിമ്പും കളിമണ്ണുംകൊണ്ടുള്ള കാലില്‍ അടിച്ചു തകര്‍ത്തുകളഞ്ഞു.
2:35b.DAN.002.035 ഇരിമ്പും കളിമണ്ണും താമ്രവും വെള്ളിയും പൊന്നും ഒരുപോലെ തകര്‍ന്നു വേനല്‍ക്കാലത്തു കളത്തിലെ പതിര്‍പോലെ ആയിത്തീര്‍ന്നു; ഒരിടത്തും തങ്ങാതവണ്ണം കാറ്റു അവയെ പറപ്പിച്ചു കൊണ്ടുപോയി; ബിംബത്തെ അടിച്ച കല്ലു ഒരു മഹാപര്‍വ്വതമായിത്തീര്‍ന്നു ഭൂമിയില്‍ ഒക്കെയും നിറഞ്ഞു.
2:36b.DAN.002.036 ഇതത്രേ സ്വപ്നം; അര്‍ത്ഥവും അടിയങ്ങള്‍ തിരുമനസ്സു അറിയിക്കാം.
2:37b.DAN.002.037 രാജാവേ, തിരുമനസ്സുകൊണ്ടു രാജാധിരാജാവാകുന്നു; സ്വര്‍ഗ്ഗസ്ഥനായ ദൈവം തിരുമനസ്സിലേക്കു രാജത്വവും ഐശ്വര്യവും ശക്തിയും മഹത്വവും നല്കിയിരിക്കുന്നു.
2:38b.DAN.002.038 മനുഷ്യര്‍ പാര്‍ക്കുംന്നേടത്തൊക്കെയും അവരെയും കാട്ടിലെ മൃഗങ്ങളെയും ആകാശത്തിലെ പക്ഷികളെയും അവന്‍ തൃക്കയ്യില്‍ തന്നു, എല്ലാറ്റിന്നും തിരുമനസ്സിലെ അധിപതി ആക്കിയിരിക്കുന്നു; പൊന്നുകൊണ്ടുള്ള തല തിരുമനസ്സുകൊണ്ടു തന്നേ.
2:39b.DAN.002.039 തിരുമനസ്സിലെ ശേഷം തിരുമേനിയെക്കാള്‍ താണതായ മറ്റൊരു രാജത്വവും സര്‍വ്വഭൂമിയിലും വാഴുവാനിരിക്കുന്നതായി താമ്രംകൊണ്ടുള്ള മൂന്നാമതൊരു രാജത്വവും ഉത്ഭവിക്കും.
2:40b.DAN.002.040 നാലാമത്തെ രാജത്വം ഇരിമ്പുപോലെ ബലമുള്ളതായിരിക്കും; ഇരിമ്പു സകലത്തെയും തകര്‍ത്തു കീഴടക്കുന്നുവല്ലോ. തകര്‍ക്കുംന്ന ഇരിമ്പുപോലെ അതു അവയെ ഒക്കെയും ഇടിച്ചു തകര്‍ത്തുകളയും.
2:41b.DAN.002.041 കാലും കാല്‍ വിരലും പാതി കളിമണ്ണും പാതി ഇരുമ്പുംകൊണ്ടുള്ളതായി കണ്ടതിന്റെ താല്പര്യമോഅതു ഒരു ഭിന്നരാജത്വം ആയിരിക്കും; എങ്കിലും ഇരിമ്പും കളിമണ്ണും ഇടകലര്‍ന്നതായി കണ്ടതുപോലെ അതില്‍ ഇരിമ്പിന്നുള്ള ബലം കുറെ ഉണ്ടായിരിക്കും.
2:42b.DAN.002.042 കാല്‍വിരല്‍ പാതി ഇരിമ്പും പാതി കളിമണ്ണുംകൊണ്ടു ആയിരുന്നതുപോലെ രാജത്വം ഒട്ടു ബലമുള്ളതും ഒട്ടു ഉടഞ്ഞുപോകുന്നതും ആയിരിക്കും.
2:43b.DAN.002.043 ഇരിമ്പും കളിമണ്ണും ഇടകലര്‍ന്നതായി കണ്ടതിന്റെ താല്പര്യമോഅവര്‍ മനുഷ്യബീജത്താല്‍ തമ്മില്‍ ഇടകലരുമെങ്കിലും ഇരിമ്പും കളിമണ്ണും തമ്മില്‍ ചേരാതിരിക്കുന്നതുപോലെ അവര്‍ തമ്മില്‍ ചേരുകയില്ല.
2:44b.DAN.002.044 ഈ രാജാക്കന്മാരുടെ കാലത്തു സ്വര്‍ഗ്ഗസ്ഥനായ ദൈവം ഒരുനാളും നശിച്ചുപോകാത്ത ഒരു രാജത്വം സ്ഥാപിക്കും; ആ രാജത്വം വേറെ ഒരു ജാതിക്കു ഏല്പിക്കപ്പെടുകയില്ല; അതു ഈ രാജത്വങ്ങളെ ഒക്കെയും തകര്‍ത്തു നശിപ്പിക്കയും എന്നേക്കും നിലനില്‍ക്കയും ചെയ്യും.
2:45b.DAN.002.045 കൈ തൊടാതെ ഒരു കല്ലു പര്‍വ്വതത്തില്‍നിന്നു പറിഞ്ഞുവന്നു ഇരിമ്പും താമ്രവും കളിമണ്ണും വെള്ളിയും പൊന്നും തകര്‍ത്തുകളഞ്ഞതായി കണ്ടതിന്റെ താല്പര്യമോമഹാദൈവം മേലാല്‍ സംഭവിപ്പാനുള്ളതു രാജാവിനെ അറിയിച്ചിരിക്കുന്നു; സ്വപ്നം നിശ്ചയവും അര്‍ത്ഥം സത്യവും ആകുന്നു.
2:46b.DAN.002.046 അപ്പോള്‍ നെബൂഖദ്നേസര്‍രാജാവു സാഷ്ടാംഗം വീണു ദാനീയേലിനെ നമസ്കരിച്ചു, അവന്നു ഒരു വഴിപാടും സൌരഭ്യവാസനയും അര്‍പ്പിക്കേണമെന്നു കല്പിച്ചു. രാജാവു ദാനീയേലിനോടു
2:47b.DAN.002.047 നീ ഈ രഹസ്യം വെളിപ്പെടുത്തുവാന്‍ പ്രാപ്തനായതുകൊണ്ടു നിങ്ങളുടെ ദൈവം ദൈവാധി ദൈവവും രാജാധികര്‍ത്താവും രഹസ്യങ്ങളെ വെളിപ്പെടുത്തുന്നവനും ആകുന്നു സത്യം എന്നു കല്പിച്ചു.
2:48b.DAN.002.048 രാജാവു ദാനീയേലിനെ മഹാനാക്കി, അവന്നു അനേകം വലിയ സമ്മാനങ്ങളും കൊടുത്തു, അവനെ ബാബേല്‍സംസ്ഥാനത്തിന്നൊക്കെയും അധിപതിയും ബാബേലിലെ സകലവിദ്വാന്മാര്‍ക്കും പ്രധാനവിചാരകനും ആക്കിവെച്ചു.
2:49b.DAN.002.049 ദാനീയേലിന്റെ അപേക്ഷപ്രകാരം രാജാവു ശദ്രക്കിനെയും മേശക്കിനെയും അബേദ്നെഗോവെയും ബാബേല്‍ സംസ്ഥാനത്തിലെ കാര്യാദികള്‍ക്കു മേല്‍വിചാരകരാക്കി; ദാനീയേലോ രാജാവിന്റെ കോവിലകത്തു പാര്‍ത്തു.
3
3:1b.DAN.003.001 നെബൂഖദ് നേസര്‍രാജാവു പൊന്നുകൊണ്ടു ഒരു ബിംബം ഉണ്ടാക്കി; അതിന്റെ ഉയരം അറുപതു മുഴവും വണ്ണം ആറു മുഴവും ആയിരുന്നു; അവന്‍ അതിനെ ബാബേല്‍സംസ്ഥാനത്തു ദൂരാസമഭൂമിയില്‍ നിര്‍ത്തി.
3:2b.DAN.003.002 നെബൂഖദ് നേസര്‍രാജാവു പ്രധാനദേശാധിപന്മാരും സ്ഥാനാപതിമാരും ദേശാധിപന്മാരും ന്യായാധിപന്മാരും, ഭണ്ഡാരവിചാരകന്മാരും മന്ത്രിമാരും നഗരാധിപന്മാരും സകലസംസ്ഥാനപാലകന്മാരും നെബൂഖദ്നേസര്‍രാജാവു നിര്‍ത്തിയ ബിംബത്തിന്റെ പ്രതിഷ്ഠെക്കു വന്നുകൂടുവാന്‍ ആളയച്ചു.
3:3b.DAN.003.003 അങ്ങനെ പ്രധാനദേശാധിപന്മാരും സ്ഥാനാപതിമാരും ദേശാധിപന്മാരും ന്യായാധിപന്മാരും ഭണ്ഡാരവിചാരകന്മാരും മന്ത്രിമാരും നഗരാധിപന്മാരും സകലസംസ്ഥാനപാലകന്മാരും നെബൂഖദ്നേസര്‍രാജാവു നിര്‍ത്തിയ ബിംബത്തിന്റെ പ്രതിഷ്ഠെക്കു വന്നുകൂടി, നെബൂഖദ് നേസര്‍ നിര്‍ത്തിയ ബിംബത്തിന്റെ മുമ്പാകെ നിന്നു.
3:4b.DAN.003.004 അപ്പോള്‍ ഘോഷകന്‍ ഉച്ചത്തില്‍ വിളിച്ചുപറഞ്ഞതുവംശങ്ങളും ജാതികളും ഭാഷക്കാരുമായുള്ളോരേ, നിങ്ങളോടു കല്പിക്കുന്നതെന്തെന്നാല്‍
3:5b.DAN.003.005 കാഹളം, കുഴല്‍, തംബുരു, കിന്നരം, വീണ, നാഗസ്വരം മുതലായ സകലവിധവാദ്യനാദവും കേള്‍ക്കുമ്പോള്‍, നിങ്ങള്‍ വീണു, നെബൂഖദ്നേസര്‍രാജാവു നിര്‍ത്തിയിരിക്കുന്ന സ്വര്‍ണ്ണബിംബത്തെ നമസ്കരിക്കേണം
3:6b.DAN.003.006 ആരെങ്കിലും വീണു നമസ്കരിക്കാതെ ഇരുന്നാല്‍, അവനെ ആ നാഴികയില്‍ തന്നേ, എരിയുന്ന തീച്ചൂളയില്‍ ഇട്ടുകളയും.
3:7b.DAN.003.007 അതുകൊണ്ടു സകലവംശങ്ങളും കാഹളം, കുഴല്‍, തംബുരു, കിന്നരം, വീണ മുതലായ സകലവിധ വാദ്യനാദവും കേട്ടപ്പോള്‍ സകലവംശങ്ങളും ജാതികളും ഭാഷക്കാരും വീണു നെബൂഖദ് നേസര്‍രാജാവു നിര്‍ത്തിയ സ്വര്‍ണ്ണബിംബത്തെ നമസ്കരിച്ചു.
3:8b.DAN.003.008 എന്നാല്‍ ആ സമയത്തു ചില കല്ദയര്‍ അടുത്തുവന്നു യെഹൂദന്മാരെ കുറ്റം ചുമത്തി.
3:9b.DAN.003.009 അവര്‍ നെബൂഖദ് നേസര്‍രാജാവിനെ ബോധിപ്പിച്ചതുരാജാവു ദീര്‍ഘായുസ്സായിരിക്കട്ടെ!
3:10b.DAN.003.010 രാജാവേ, കാഹളം കുഴല്‍, തംബുരു, കിന്നരം, വീണ, നാഗസ്വരം മുതലായ സകലവിധ വാദ്യനാദവും കേള്‍ക്കുന്ന ഏവനും വീണു സ്വര്‍ണ്ണബിംബത്തെ നമസ്കരിക്കേണമെന്നും
3:11b.DAN.003.011 ആരെങ്കിലും വീണു നമസ്കരിക്കാതെയിരുന്നാല്‍ അവനെ എരിയുന്ന തീച്ചൂളയില്‍ ഇട്ടുകളയുമെന്നും ഒരു തീര്‍പ്പു കല്പിച്ചുവല്ലോ.
3:12b.DAN.003.012 ബാബേല്‍സംസ്ഥാനത്തിലെ കാര്യാദികള്‍ക്കു മേല്‍വിചാരകന്മാരായി നിയമിച്ച ശദ്രക്, മേശക്, അബേദ്നെഗോ എന്ന ചില യെഹൂദന്മാരുണ്ടല്ലോഈ പുരുഷന്മാര്‍ രാജാവിനെ കൂട്ടാക്കിയില്ല; അവര്‍ തിരുമനസ്സിലെ ദേവന്മാരെ സേവിക്കയോ തിരുമനസ്സുകൊണ്ടു നിര്‍ത്തിയ സ്വര്‍ണ്ണ ബിംബത്തെ നമസ്കരിക്കയോ ചെയ്യുന്നില്ല.
3:13b.DAN.003.013 അപ്പോള്‍ നെബൂഖദ്നേസര്‍ ഉഗ്രകോപവും ക്രോധവും പൂണ്ടു ശദ്രക്കിനെയും മേശക്കിനെയും അബേദ്നെഗോവിനെയും കൊണ്ടുവരുവാന്‍ കല്പിച്ചു; ആ പുരുഷന്മാരെ രാജസന്നിധിയില്‍ കൊണ്ടുവന്നു.
3:14b.DAN.003.014 നെബൂഖദ് നേസര്‍ അവരോടു കല്പിച്ചതുശദ്രക്കേ, മേശക്കേ, അബേദ്നെഗോവേ, നിങ്ങള്‍ എന്റെ ദേവന്മാരെ സേവിക്കയോ ഞാന്‍ നിര്‍ത്തിയ സ്വര്‍ണ്ണബിംബത്തെ നമസ്കരിക്കയോ ചെയ്യുന്നില്ല എന്നുള്ളതു നേര്‍തന്നേയോ?
3:15b.DAN.003.015 ഇപ്പോള്‍ കാഹളം, കുഴല്‍, തംബുരു, കിന്നരം, വീണ, നാഗസ്വരം മുതലായ സകലവിധ വാദ്യനാദവും കേള്‍ക്കുന്ന സമയത്തു നിങ്ങള്‍, ഞാന്‍ പ്രതിഷ്ഠിച്ച ബിംബത്തെ വീണു നമസ്കരിപ്പാന്‍ ഒരുങ്ങിയിരുന്നാല്‍ നന്നു; നമസ്കരിക്കാതെയിരുന്നാലോ ഈ നാഴികയില്‍ തന്നേ നിങ്ങളെ എരിയുന്ന തീച്ചൂളയില്‍ ഇട്ടുകളയും; നിങ്ങളെ എന്റെ കയ്യില്‍നിന്നു വിടുവിക്കാകുന്ന ദേവന്‍ ആര്‍?
3:16b.DAN.003.016 ശദ്രക്കും മേശക്കും അബേദ്നെഗോവും രാജാവിനോടുനെബൂഖദ്നേസരേ, ഈ കാര്യത്തില്‍ ഉത്തരം പറവാന്‍ ആവശ്യമില്ല.
3:17b.DAN.003.017 ഞങ്ങള്‍ സേവിക്കുന്ന ദൈവത്തിന്നു ഞങ്ങളെ വിടുവിപ്പാന്‍ കഴിയുമെങ്കില്‍, അവന്‍ ഞങ്ങളെ എരിയുന്ന തീച്ചൂളയില്‍നിന്നും രാജാവിന്റെ കയ്യില്‍നിന്നും വിടുവിക്കും.
3:18b.DAN.003.018 അല്ലെങ്കിലും ഞങ്ങള്‍ രാജാവിന്റെ ദേവന്മാരെ സേവിക്കയില്ല. രാജാവു നിര്‍ത്തിയ സ്വര്‍ണ്ണബിംബത്തെ നമസ്കരിക്കയുമില്ല എന്നു അറിഞ്ഞാലും എന്നു ഉത്തരം പറഞ്ഞു.
3:19b.DAN.003.019 അപ്പോള്‍ നെബൂഖദ് നേസരിന്നു കോപം മുഴുത്തു ശദ്രക്കിന്റെയും മേശക്കിന്റെയും അബേദ്നെഗോവിന്റെയും നേരെ മുഖഭാവം മാറി; ചൂള പതിവായി ചൂടുപിടിപ്പിച്ചതില്‍ ഏഴുമടങ്ങു ചൂടുപിടിപ്പിപ്പാന്‍ അവന്‍ കല്പിച്ചു.
3:20b.DAN.003.020 അവന്‍ തന്റെ സൈന്യത്തിലെ മഹാബലവാന്മാരായ ചില പുരുഷന്മാരോടു ശദ്രക്കിനെയും മേശക്കിനെയും അബേദ്നെഗോവെയും ബന്ധിച്ചു എരിയുന്ന തീച്ചൂളയില്‍ ഇട്ടുകളവാന്‍ കല്പിച്ചു.
3:21b.DAN.003.021 അങ്ങനെ അവര്‍ ആ പുരുഷന്മാരെ, അവരുടെ കാല്‍ചട്ട, കുപ്പായം, മേലാട മുതലായ വസ്ത്രങ്ങളോടുകൂടെ ബന്ധിച്ചു എരിയുന്ന തീച്ചൂളയില്‍ ഇട്ടുകളഞ്ഞു.
3:22b.DAN.003.022 രാജകല്പന കര്‍ശനമായിരിക്കകൊണ്ടും ചൂള അത്യന്തം ചൂടായിരിക്കകൊണ്ടും ശദ്രക്കിനെയും മേശക്കിനെയും അബേദ്നെഗോവെയും എടുത്തു കൊണ്ടുപോയ പുരുഷന്മാരെ അഗ്നിജ്വാല ദഹിപ്പിച്ചുകളഞ്ഞു.
3:23b.DAN.003.023 ശദ്രക്, മേശക്, അബേദ്നെഗോ എന്നീ മൂന്നു പുരുഷന്മാരോ ബന്ധിക്കപ്പെട്ടവരായി എരിയുന്ന തീച്ചൂളയില്‍ വീണു.
3:24b.DAN.003.024 നെബൂഖദ്നേസര്‍രാജാവു ഭ്രമിച്ചു വേഗത്തില്‍ എഴുന്നേറ്റു മന്ത്രിമാരോടുനാം മൂന്നു പുരുഷന്മാരെ അല്ലയോ ബന്ധിച്ചു തീയില്‍ ഇട്ടതു ഇന്നു ചോദിച്ചതിന്നു അവര്‍സത്യം തന്നേ രാജാവേ എന്നു രാജാവിനോടു ഉണര്‍ത്തിച്ചു.
3:25b.DAN.003.025 അതിന്നു അവന്‍ നാലു പുരുഷന്മാര്‍ കെട്ടഴിഞ്ഞു തീയില്‍ നടക്കുന്നതു ഞാന്‍ കാണുന്നു; അവര്‍ക്കും ഒരു കേടും തട്ടീട്ടില്ല; നാലാമത്തവന്റെ രൂപം ഒരു ദൈവപുത്രനോടു ഒത്തിരിക്കുന്നു എന്നു കല്പിച്ചു.
3:26b.DAN.003.026 നെബൂഖദ് നേസര്‍ എരിയുന്ന തീച്ചൂളയുടെ വാതില്‍ക്കല്‍ അടുത്തു ചെന്നു; അത്യുന്നതദൈവത്തിന്റെ ദാസന്മാരായ ശദ്രക്കേ, മേശക്കേ, അബേദ് നെഗോവേ, പുറത്തുവരുവിന്‍ എന്നു കല്പിച്ചു; അങ്ങനെ ശദ്രക്കും മേശക്കും അബേദ്നെഗോവും തീയില്‍നിന്നു പുറത്തുവന്നു.
3:27b.DAN.003.027 പ്രധാനദേശാധിപതിമാരും സ്ഥാനാപതിമാരും ദേശാധിപതിമാരും രാജമന്ത്രിമാരും വന്നുകൂടി, ആ പുരുഷന്മാരുടെ ദേഹത്തിന്നു തീ പിടിക്കാതെയും അവരുടെ തലമുടി കരിയാതെയും കാല്‍ചട്ടെക്കു കേടു പറ്റാതെയും അവര്‍ക്കും തീയുടെ മണംപോലും തട്ടാതെയും ഇരുന്നതു കണ്ടു.
3:28b.DAN.003.028 അപ്പോള്‍ നെബൂഖദ് നേസര്‍ കല്പിച്ചതുശദ്രക്കിന്റെയും മേശക്കിന്റെയും അബേദ്നെഗോവിന്റെയും ദൈവം വാഴ്ത്തപ്പെട്ടവന്‍ ; തങ്കല്‍ ആശ്രയിക്കയും സ്വന്തദൈവത്തെയല്ലാതെ വേറൊരു ദൈവത്തെയും സേവിക്കയോ നമസ്കരിക്കയോ ചെയ്യാതിരിക്കത്തക്കവണ്ണം രാജകല്പനക്കുടെ മറുത്തു തങ്ങളുടെ ദേഹത്തെ ഏല്പിച്ചുകൊടുക്കയും ചെയ്ത തന്റെ ദാസന്മാരെ അവന്‍ സ്വദൂതനെ അയച്ചു വിടുവിച്ചിരിക്കുന്നുവല്ലോ.
3:29b.DAN.003.029 ഈ വിധത്തില്‍ വിടുവിപ്പാന്‍ കഴിയുന്ന മറ്റൊരു ദൈവവും ഇല്ലായ്കകൊണ്ടു ഏതു ജാതിക്കാരിലും വംശക്കാരിലും ഭാഷക്കാരിലും ആരെങ്കിലും ശദ്രക്കിന്റെയും മേശക്കിന്റെയും അബേദ്നെഗോവിന്റെയും ദൈവത്തിന്നു വിരോധമായി വല്ല തെറ്റും പറഞ്ഞാല്‍ അവനെ കഷണംകഷണമായി ശകലിക്കയും അവന്റെ വീടു കുപ്പക്കുന്നാക്കുകയും ചെയ്യുമെന്നു ഞാന്‍ ഒരു വിധി കല്പിക്കുന്നു.
3:30b.DAN.003.030 പിന്നെ രാജാവു ശദ്രക്കിന്നും മേശക്കിന്നും അബേദ്നെഗോവിന്നും ബാബേല്‍സംസ്ഥാനത്തു സ്ഥാനമാനങ്ങള്‍ കല്പിച്ചുകൊടുത്തു
4
4:1b.DAN.004.001 നെബൂഖദ് നേസര്‍രാജാവു സര്‍വ്വഭൂമിയിലും പാര്‍ക്കുംന്ന സകലവംശങ്ങള്‍ക്കും ജാതികള്‍ക്കും ഭാഷക്കാര്‍ക്കും എഴുതുന്നതുനിങ്ങള്‍ക്കു ശുഭം വര്‍ദ്ധിച്ചുവരട്ടെ.
4:2b.DAN.004.002 അത്യുന്നതനായ ദൈവം എങ്കല്‍ പ്രവര്‍ത്തിച്ച അടയാളങ്ങളും അത്ഭുതങ്ങളും പ്രസിദ്ധമാക്കുന്നതു നന്നെന്നു എനിക്കു തോന്നിയിരിക്കുന്നു.
4:3b.DAN.004.003 അവന്റെ അടയാളങ്ങള്‍ എത്ര വലിയവ! അവന്റെ അത്ഭുതങ്ങള്‍ എത്ര ശ്രേഷ്ഠമായവ! അവന്റെ രാജത്വം എന്നേക്കുമുള്ള രാജത്വവും അവന്റെ ആധിപത്യം തലമുറതലമുറയായുള്ളതും ആകുന്നു.
4:4b.DAN.004.004 നെബൂഖദ് നേസര്‍ എന്ന ഞാന്‍ എന്റെ അരമനയില്‍ സ്വൈരമായും എന്റെ രാജധാനിയില്‍ സുഖമായും വസിച്ചിരിക്കുമ്പോള്‍ ഒരു സ്വപ്നം കണ്ടു,
4:5b.DAN.004.005 അതുനിമിത്തം ഭയപ്പെട്ടു, കിടക്കയില്‍വെച്ചു എനിക്കുണ്ടായ നിരൂപണങ്ങളാലും ദര്‍ശനങ്ങളാലും വ്യാകുലപ്പെട്ടു.
4:6b.DAN.004.006 സ്വപ്നത്തിന്റെ അര്‍ത്ഥം അറിയിക്കേണ്ടതിന്നു ബാബേലിലെ സകലവിദ്വാന്മാരെയും എന്റെ മുമ്പില്‍ കൊണ്ടുവരുവാന്‍ ഞാന്‍ കല്പിച്ചു.
4:7b.DAN.004.007 അങ്ങനെ മന്ത്രവാദികളും ആഭിചാരകന്മാരും കല്ദയരും ശകുനവാദികളും അകത്തു വന്നു; ഞാന്‍ സ്വപ്നം അവരോടു വിവരിച്ചുപറഞ്ഞു; അവര്‍ അര്‍ത്ഥം അറിയിച്ചില്ല താനും.
4:8b.DAN.004.008 ഒടുവില്‍ എന്റെ ദേവന്റെ നാമദേധപ്രകാരം ബേല്‍ത്ത് ശസ്സര്‍ എന്നു പേരുള്ളവനും വിശുദ്ധദേവന്മാരുടെ ആത്മാവുള്ളവനുമായ ദാനീയേല്‍ എന്റെ മുമ്പില്‍ വന്നു; അവനോടു ഞാന്‍ സ്വപ്നം വിവരിച്ചതെന്തെന്നാല്‍
4:9b.DAN.004.009 മന്ത്രവാദിശ്രേഷ്ഠനായ ബേല്‍ത്ത് ശസ്സരേ, വിശുദ്ധദേവന്മാരുടെ ആത്മാവു നിന്നില്‍ ഉണ്ടെന്നും ഒരു രഹസ്യവും നിനക്കു വിഷമമല്ലെന്നും ഞാന്‍ അറിയുന്നതുകൊണ്ടു ഞാന്‍ കണ്ട സ്വപ്നത്തിന്റെ താല്പര്യവും അര്‍ത്ഥവും പറക.
4:10b.DAN.004.010 കിടക്കയില്‍വെച്ചു എനിക്കു ഉണ്ടായ ദര്‍ശനമാവിതുഭൂമിയുടെ നടുവില്‍ ഞാന്‍ ഒരു വൃക്ഷം കണ്ടു; അതു ഏറ്റവും ഉയരമുള്ളതായിരുന്നു.
4:11b.DAN.004.011 ആ വൃക്ഷം വളര്‍ന്നു ബലപ്പെട്ടു; അതു ആകാശത്തോളം ഉയരമുള്ളതും സര്‍വ്വഭൂമിയുടെയും അറ്റത്തോളം കാണാകുന്നതും ആയിരുന്നു.
4:12b.DAN.004.012 അതിന്റെ ഇല ഭംഗിയുള്ളതും ഫലം അനവധിയും ആയിരുന്നു; എല്ലാവര്‍ക്കും അതില്‍ ആഹാരം ഉണ്ടായിരുന്നു; കാട്ടുമൃഗങ്ങള്‍ അതിന്റെ കീഴെ തണലിളെച്ചുവന്നു; ആകാശത്തിലെ പക്ഷികള്‍ അതിന്റെ കൊമ്പുകളില്‍ വസിച്ചു; സകലജഡവും അതുകൊണ്ടു ഉപജീവനം കഴിച്ചുപോന്നു.
4:13b.DAN.004.013 കിടക്കയില്‍വെച്ചു എനിക്കു ഉണ്ടായ ദര്‍ശനത്തില്‍ ഒരു ദൂതന്‍ , ഒരു പരിശുദ്ധന്‍ തന്നേ, സ്വര്‍ഗ്ഗത്തില്‍നിന്നു ഇറങ്ങിവരുന്നതു ഞാന്‍ കണ്ടു.
4:14b.DAN.004.014 അവന്‍ ഉച്ചത്തില്‍ വിളിച്ചുപറഞ്ഞതുവൃക്ഷം വെട്ടിയിട്ടു, അതിന്റെ കൊമ്പു മുറിച്ചു, ഇല കുടഞ്ഞു, കായി ചിതറിച്ചുകളവിന്‍ ; അതിന്റെ കീഴില്‍നിന്നു മൃഗങ്ങളും കൊമ്പുകളില്‍നിന്നു പക്ഷികളും പൊയ്ക്കൊള്ളട്ടെ.
4:15b.DAN.004.015 അതിന്റെ തായ് വേരോ വയലിലെ ഇളമ്പുല്ലില്‍ ഇരിമ്പും താമ്രവുംകൊണ്ടുള്ള ബന്ധനത്തോടെ ഭൂമിയില്‍ വെച്ചേക്കുവിന്‍ ; അവന്‍ ആകാശത്തിലെ മഞ്ഞുകൊണ്ടു നനയട്ടെ; അവന്നു മൃഗങ്ങളോടുകൂടെ നിലത്തെ പുല്ലു ഉപജീവനം ആയിരിക്കട്ടെ.
4:16b.DAN.004.016 അവന്റെ മാനുഷസ്വഭാവം മാറി മൃഗസ്വഭാവമായിത്തീരട്ടെ; അങ്ങനെ അവന്നു ഏഴു കാലം കഴിയട്ടെ.
4:17b.DAN.004.017 അത്യുന്നതനായവന്‍ മനുഷ്യരുടെ രാജത്വത്തിന്മേല്‍ വാഴുകയും അതിനെ തനിക്കു ബോധിച്ചവന്നു കൊടുക്കയും മനുഷ്യരില്‍ അധമനായവനെ അതിന്മേല്‍ വാഴിക്കയും ചെയ്യുന്നു എന്നു ജീവനോടിരിക്കുന്നവര്‍ അറിയേണ്ടതിന്നു ഈ വിധി ദൂതന്മാരുടെ നിര്‍ണ്ണയവും കാര്യം വിശുദ്ധന്മാരുടെ കല്പനയും ആകുന്നു.
4:18b.DAN.004.018 നെബൂഖദ്നേസര്‍രാജാവായ ഞാന്‍ ഈ സ്വപ്നം കണ്ടു; എന്നാല്‍ ബേല്‍ത്ത് ശസ്സരേ, എന്റെ രാജ്യത്തിലെ വിദ്വാന്മാര്‍ക്കും ആര്‍ക്കും അതിന്റെ അര്‍ത്ഥം അറിയിപ്പാന്‍ കഴിയായ്കകൊണ്ടു നീ അതിന്റെ അര്‍ത്ഥം അറിയിച്ചുതരേണം; വിശുദ്ധദേവന്മാരുടെ ആത്മാവു നിന്നില്‍ ഉള്ളതുകൊണ്ടു നീ അതിന്നു പ്രാപ്തനാകുന്നു.
4:19b.DAN.004.019 അപ്പോള്‍ ബേല്‍ത്ത് ശസ്സര്‍ എന്നും പേരുള്ള ദാനീയേല്‍ കുറെ നേരത്തേക്കു സ്തംഭിച്ചിരുന്നു; അവര്‍ വിചാരങ്ങളാല്‍ പരവശനായി. രാജാവു അവനോടുബേല്‍ത്ത് ശസ്സരേ, സ്വപ്നവും അതിന്റെ അര്‍ത്ഥവുംനിമിത്തം നീ പരവശനാകരുതേ എന്നു കല്പിച്ചു. ബേല്‍ത്ത ശസ്സര്‍ ഉത്തരം പറഞ്ഞതുയജമാനനേ, സ്വപ്നം തിരുമനസ്സിലെ ശത്രുക്കള്‍ക്കും അതിന്റെ അര്‍ത്ഥം തിരുമനസ്സിലെ വൈരികള്‍ക്കും ഭവിക്കട്ടെ.
4:20b.DAN.004.020 വളര്‍ന്നു ബലപ്പെട്ടതും ആകാശത്തോളം ഉയരമുള്ളതും ഭൂമിയില്‍ എല്ലാടത്തുനിന്നും കാണാകുന്നതും
4:21b.DAN.004.021 ഭംഗിയുള്ള ഇലയും അനവധി ഫലവും എല്ലാവര്‍ക്കും ആഹാരവും ഉള്ളതും കീഴെ കാട്ടുമൃഗങ്ങള്‍ വസിച്ചതും കൊമ്പുകളില്‍ ആകാശത്തിലെ പക്ഷികള്‍ക്കു പാര്‍പ്പിടം ഉണ്ടായിരുന്നതുമായി കണ്ട വൃക്ഷം,
4:22b.DAN.004.022 രാജാവേ, വര്‍ദ്ധിച്ചു ബലവാനായി തീര്‍ന്നിരിക്കുന്ന തിരുമേനി തന്നേ; തിരുമനസ്സിലെ മഹത്വം വര്‍ദ്ധിച്ചു ആകാശംവരെയും ആധിപത്യം ഭൂമിയുടെ അറുതിവരെയും എത്തിയിരിക്കുന്നു.
4:23b.DAN.004.023 ഒരു ദൂതന്‍ , ഒരു പരിശുദ്ധന്‍ തന്നേ സ്വര്‍ഗ്ഗത്തില്‍നിന്നു ഇറങ്ങിവന്നുവൃക്ഷത്തെ വെട്ടിയിട്ടു നശിപ്പിച്ചുകളവിന്‍ ; എങ്കിലും അതിന്റെ തായ് വേര്‍ വയലിലെ ഇളമ്പുല്ലില്‍ ഇരിമ്പും താമ്രവും കൊണ്ടുള്ള ബന്ധനത്തോടുകൂടെ ഭൂമിയില്‍ വെച്ചേക്കുവിന്‍ ; അവന്‍ ആകാശത്തിലെ മഞ്ഞുകൊണ്ടു നനയട്ടെ; അവന്നു ഏഴുകാലം കഴിയുന്നതുവരെ അവന്റെ ഉപജീവനം കാട്ടുമൃഗങ്ങളോടു കൂടെ ആയിരിക്കട്ടെ എന്നിങ്ങനെ പറയുന്നതു രാജാവു കണ്ടുവല്ലോ.
4:24b.DAN.004.024 രാജാവേ, അതിന്റെ അര്‍ത്ഥം ഇതാകുന്നു; എന്റെ യജമാനനായ രാജാവിന്റെമേല്‍ വരുന്ന അത്യുന്നതനായവന്റെ വിധി ഇതു തന്നേ;
4:25b.DAN.004.025 തിരുമേനിയെ മനുഷ്യരുടെ ഇടയില്‍നിന്നു നീക്കിക്കളയും; തിരുമനസ്സിലെ വാസം കാട്ടുമൃഗങ്ങളോടുകൂടെയാകും. തിരുമേനിയെ കാളയെപ്പോലെ പുല്ലു തീറ്റും; തിരുമേനി ആകാശത്തിലെ മഞ്ഞുകൊണ്ടു നനയും; മനുഷ്യരുടെ രാജത്വത്തിന്മേല്‍ അത്യുന്നതനായവന്‍ വാഴുകയും അതിനെ തനിക്കു ബോധിച്ചവന്നു കൊടുക്കയും ചെയ്യുന്നുവെന്നു തിരുമനസ്സുകൊണ്ടു അറിയുന്നതുവരെ ഏഴു കാലം കഴിയും.
4:26b.DAN.004.026 വൃക്ഷത്തിന്റെ തായ് വേര്‍ വെച്ചേക്കുവാന്‍ അവര്‍ കല്പിച്ചതോവാഴുന്നതു സ്വര്‍ഗ്ഗമാകുന്നു എന്നു തിരുമനസ്സുകൊണ്ടു ഗ്രഹിച്ചശേഷം രാജത്വം തിരുമേനിക്കു സ്ഥിരമാകും എന്നത്രേ.
4:27b.DAN.004.027 ആകയാല്‍ രാജാവേ, എന്റെ ആലോചന തിരുമനസ്സിലേക്കു പ്രസാദമായിരിക്കട്ടെ; നീതിയാല്‍ പാപങ്ങളെയും ദരിദ്രന്മാര്‍ക്കും കൃപകാട്ടുന്നതിനാല്‍ അകൃത്യങ്ങളെയും പരിഹരിച്ചുകൊള്‍ക; അതിനാല്‍ പക്ഷേ തിരുമനസ്സിലെ സുഖകാലം ദീര്‍ഘമായി നിലക്കും.
4:28b.DAN.004.028 ഇതെല്ലാം നെബൂഖദ് നേസര്‍രാജാവിന്നു വന്നു ഭവിച്ചു.
4:29b.DAN.004.029 പന്ത്രണ്ടു മാസം കഴിഞ്ഞിട്ടു അവന്‍ ബാബേലിലെ രാജമന്ദിരത്തിന്മേല്‍ ഉലാവിക്കൊണ്ടിരുന്നു.
4:30b.DAN.004.030 ഇതു ഞാന്‍ എന്റെ ധനമാഹാത്മ്യത്താല്‍ എന്റെ പ്രതാപമഹത്വത്തിന്നായിട്ടു രാജധാനിയായി പണിത മഹതിയാം ബാബേല്‍ അല്ലയോ എന്നു രാജാവു പറഞ്ഞുതുടങ്ങി.
4:31b.DAN.004.031 ഈ വാക്കു രാജാവിന്റെ വായില്‍ ഇരിക്കുമ്പോള്‍ തന്നേ, സ്വര്‍ഗ്ഗത്തില്‍നിന്നു ഒരു ശബ്ദം ഉണ്ടായതെന്തെന്നാല്‍നെബൂഖദ് നേസര്‍രാജാവേ, നിന്നോടു ഇതു കല്പിക്കുന്നുരാജത്വം നിന്നെ വിട്ടു നീങ്ങിയിരിക്കുന്നു.
4:32b.DAN.004.032 നിന്നെ മനുഷ്യരുടെ ഇടയില്‍നിന്നു നീക്കിക്കളയും; നിന്റെ പാര്‍പ്പു കാട്ടിലെ മൃഗങ്ങളോടുകൂടെ ആയിരിക്കും; നിന്നെ കാളയെപ്പോലെ പുല്ലു തീറ്റും; അത്യുന്നതനായവന്‍ മനുഷ്യരുടെ രാജത്വത്തിന്മേല്‍ വാഴുകയും അതിനെ തനിക്കു ബോധിച്ചവന്നു കൊടുക്കയും ചെയ്യുന്നു എന്നു നീ അറിയുന്നതുവരെ നിനക്കു ഏഴു കാലം കഴിയും.
4:33b.DAN.004.033 ഉടന്‍ തന്നേ ആ വാക്കു നെബൂഖദ് നേസരിന്നു നിവൃത്തിയായി; അവനെ മനുഷ്യരുടെ ഇടയില്‍ നിന്നു നീക്കിക്കളഞ്ഞു; അവന്റെ രോമം കഴുകന്റെ തൂവല്‍പോലെയും അവന്റെ നഖം പക്ഷിയുടെ നഖംപോലെയും വളരുന്നതുവരെ, അവന്‍ കാള എന്നപോലെ പുല്ലു തിന്നുകയും അവന്റെ ദേഹം ആകാശത്തിലെ മഞ്ഞുകൊണ്ടു നനയുകയും ചെയ്തു.
4:34b.DAN.004.034 ആ കാലം കഴിഞ്ഞിട്ടു നെബൂഖദ്നേസര്‍ എന്ന ഞാന്‍ സ്വര്‍ഗ്ഗത്തേക്കു കണ്ണുയര്‍ത്തി എന്റെ ബുദ്ധിയും എനിക്കു മടങ്ങിവന്നു; ഞാന്‍ അത്യുന്നതനായവനെ വാഴ്ത്തി, എന്നേക്കും ജീവിച്ചിരിക്കുന്നവനെ സ്മരിച്ചു ബഹുമാനിക്കയും ചെയ്തു; അവന്റെ ആധിപത്യം എന്നേക്കുമുള്ള ആധിപത്യവും അവന്റെ രാജത്വം തലമുറതലമുറയായുള്ളതും അല്ലോ.
4:35b.DAN.004.035 അവന്‍ സര്‍വ്വഭൂവാസികളെയും നാസ്തിയായി എണ്ണുന്നു; സ്വര്‍ഗ്ഗീയ സൈന്യത്തോടും ഭൂവാസികളോടും ഇഷ്ടംപോലെ പ്രവര്‍ത്തിക്കുന്നു; അവന്റെ കൈ തടുപ്പാനോ നീ എന്തു ചെയ്യുന്നു എന്നു അവനാടു ചോദിപ്പാനോ ആര്‍ക്കും കഴികയില്ല.
4:36b.DAN.004.036 ആ നേരത്തു തന്നേ എന്റെ ബുദ്ധി മടങ്ങിവന്നു; എന്റെ രാജത്വത്തിന്റെ മഹത്വത്തിന്നായി എന്റെ മഹിമയും മുഖപ്രകാശവും മടങ്ങിവന്നു; എന്റെ മന്ത്രിമാരും മഹത്തുക്കളും എന്നെ അന്വേഷിച്ചു; ഞാന്‍ എന്റെ രാജത്വത്തില്‍ യഥാസ്ഥാനപ്പെട്ടു, ശ്രേഷ്ഠമഹത്വം എനിക്കു അധികമായി സിദ്ധിച്ചു.
4:37b.DAN.004.037 ഇപ്പോള്‍ നെബൂഖദ്നേസര്‍ എന്ന ഞാന്‍ സ്വര്‍ഗ്ഗസ്ഥനായ രാജാവിനെ സ്തുതിച്ചു പകഴ്ത്തി ബഹുമാനിക്കുന്നു; അവന്റെ പ്രവൃത്തികള്‍ ഒക്കെയും സത്യവും അവന്റെ വഴികള്‍ ന്യായവും ആകുന്നു; നിഗളിച്ചുനടക്കുന്നവരെ താഴ്ത്തുവാനും അവന്‍ പ്രാപ്തന്‍ തന്നേ.
5
5:1b.DAN.005.001 ബേല്‍ശസ്സര്‍രാജാവു തന്റെ മഹത്തുക്കളില്‍ ആയിരം പേര്‍ക്കും ഒരു വലിയ വിരുന്നു ഒരുക്കി അവര്‍ കാണ്‍കെ വീഞ്ഞു കുടിച്ചു.
5:2b.DAN.005.002 ബേല്‍ശസ്സര്‍ വീഞ്ഞു കുടിച്ചു രസിച്ചിരിക്കുമ്പോള്‍, തന്റെ അപ്പനായ നെബൂഖദ്നേസര്‍ യെരൂശലേമിലെ മന്ദിരത്തില്‍നിന്നു എടുത്തുകൊണ്ടുവന്നിരുന്ന പൊന്‍ വെള്ളി പാത്രങ്ങളെ, രാജാവും മഹത്തുക്കളും അവന്റെ ഭാര്യമാരും വെപ്പാട്ടികളും അവയില്‍ കുടിക്കേണ്ടതിന്നായി കൊണ്ടുവരുവാന്‍ കല്പിച്ചു.
5:4b.DAN.005.004 അവര്‍ വീഞ്ഞു കുടിച്ചു പൊന്നും വെള്ളിയും താമ്രവും ഇരിമ്പും മരവും കല്ലും കൊണ്ടുള്ള ദേവന്മാരെ സ്തുതിച്ചു.
5:5b.DAN.005.005 തല്‍ക്ഷണം ഒരു മനുഷ്യന്റെ കൈവിരലുകള്‍ പറുപ്പെട്ടു വിളക്കിന്നു നേരെ രാജധാനിയുടെ ചുവരിന്റെ വെള്ളമേല്‍ എഴുതി; എഴുതി പ്പെത്തി രാജാവു കണ്ടു.
5:6b.DAN.005.006 ഉടനെ രാജാവിന്റെ മുഖഭാവം മാറി; അവന്‍ വിചാരങ്ങളാല്‍ പരവശനായിഅരയുടെ ഏപ്പു അഴിഞ്ഞു കാല്‍മുട്ടുകള്‍ ആടിപ്പോയി.
5:7b.DAN.005.007 രാജാവു ഉറക്കെ വിളിച്ചുആഭിചാരകന്മാരെയും കല്ദയരെയും ശകുനവാദികളെയും കൊണ്ടുവരുവാന്‍ കല്പിച്ചു. രാജാവു ബാബേലിലെ വിദ്വാന്മാരോടുആരെങ്കിലും ഈ എഴുത്തു വായിച്ചു അര്‍ത്ഥം അറിയിച്ചാല്‍, അവന്‍ ധൂമ്രവസ്ത്രവും കഴുത്തില്‍ പൊന്‍ മാലയും ധരിച്ചു, രാജ്യത്തില്‍ മൂന്നാമനായി വാഴും എന്നു കല്പിച്ചു.
5:8b.DAN.005.008 അങ്ങനെ രാജാവിന്റെ വിദ്വാന്മാരൊക്കെയും അകത്തുവന്നു; എങ്കിലും എഴുത്തു വായിപ്പാനും രാജാവിനെ അര്‍ത്ഥം അറിയിപ്പാനും അവര്‍ക്കും കഴിഞ്ഞില്ല.
5:9b.DAN.005.009 അപ്പോള്‍ ബേല്‍ശസ്സര്‍രാജാവു അത്യന്തം വ്യാകുലപ്പെട്ടു, അവന്റെ മുഖഭാവം മാറി, അവന്റെ മഹത്തുക്കള്‍ അമ്പരന്നു പോയി.
5:10b.DAN.005.010 രാജാവിന്റെ മഹത്തുക്കളുടെയും വാക്കു ഹേതുവായി രാജ്ഞി ഭോജനശാലയില്‍ വന്നുരാജാവു ദീര്‍ഘായുസ്സായിരിക്കട്ടെ; തിരുമനസ്സുകൊണ്ടു വിചാരങ്ങളാല്‍ പരവശനാകരുതു; മുഖഭാവം മാറുകയും അരുതു.
5:11b.DAN.005.011 വിശുദ്ധദേവന്മാരുടെ ആത്മാവുള്ള ഒരു പുരുഷന്‍ തിരുമനസ്സിലെ രാജ്യത്തുണ്ടു; തിരുമേനിയുടെ അപ്പന്റെ കാലത്തു പ്രകാശവും ബുദ്ധിയും ദേവന്മാരുടെ ജ്ഞാനംപോലെയുള്ള ജ്ഞാനവും അവനില്‍ കണ്ടിരുന്നു; തിരുമേനിയുടെ അപ്പനായ നെബൂഖദ്നേസര്‍രാജാവു, രാജാവേ, തിരുമേനിയുടെ അപ്പന്‍ തന്നേ,
5:12b.DAN.005.012 ബേല്‍ത്ത് ശസ്സര്‍ എന്നു പേരുവിളിച്ച ദാനീയേലില്‍ ഉല്‍കൃഷ്ടമനസ്സും അറിവും ബുദ്ധിയും സ്വപ്നവ്യാഖ്യാനവും ഗൂഢാര്‍ത്ഥവാക്യ പ്രദര്‍ശനവും സംശയച്ഛേദനവും കണ്ടിരിക്കയാല്‍, രാജാവു അവനെ മന്ത്രവാദികള്‍ക്കും ആഭിചാരകന്മാര്‍ക്കും കല്ദയര്‍ക്കും ശകുനവാദികള്‍ക്കും അധിപതിയാക്കിവെച്ചു; ഇപ്പോള്‍ ദാനീയേലിനെ വിളിക്കട്ടെ; അവന്‍ അര്‍ത്ഥം ബോധിപ്പിക്കും എന്നു ഉണര്‍ത്തിച്ചു.
5:13b.DAN.005.013 അങ്ങനെ അവര്‍ ദാനീയേലിനെ രാജസന്നിധിയില്‍ കൊണ്ടു വന്നു; രാജാവു ദാനീയേലിനോടു കല്പിച്ചതുഎന്റെ അപ്പനായ രാജാവു യെഹൂദയില്‍നിന്നു കൊണ്ടുവന്ന യെഹൂദാപ്രവാസികളില്‍ ഉള്ളവനായ ദാനീയേല്‍ നീ തന്നേയോ?
5:14b.DAN.005.014 ദേവന്മാരുടെ ആത്മാവു നിന്നില്‍ ഉണ്ടെന്നും പ്രകാശവും ബുദ്ധിയും വിശേഷജ്ഞാനവും നിന്നില്‍ കണ്ടിരിക്കുന്നു എന്നും ഞാന്‍ നിന്നെക്കുറിച്ചു കേട്ടിരിക്കുന്നു.
5:15b.DAN.005.015 ഇപ്പോള്‍ ഈ എഴുത്തു വായിച്ചു അര്‍ത്ഥം അറിയിക്കേണ്ടതിന്നു വിദ്വാന്മാരെയും ആഭിചാരകന്മാരെയും എന്റെ മുമ്പാകെ വരുത്തിയിരുന്നു; എങ്കിലും കാര്യത്തിന്റെ അര്‍ത്ഥം അറിയിപ്പാന്‍ അവര്‍ക്കും കഴിഞ്ഞില്ല.
5:16b.DAN.005.016 എന്നാല്‍ അര്‍ത്ഥം പറവാനും സംശയച്ഛേദനം ചെയ്‍വാനും നീ പ്രാപ്തനെന്നു ഞാന്‍ നിന്നെക്കുറിച്ചു കേട്ടിരിക്കുന്നു; ആകയാല്‍ ഈ എഴുത്തു വായിച്ചു, അതിന്റെ അര്‍ത്ഥം അറിയിപ്പാന്‍ നിനക്കു കഴിയുമെങ്കില്‍ നീ ധൂമ്രവസ്ത്രവും കഴുത്തില്‍ പൊന്മാലയും ധരിച്ചു, രാജ്യത്തിലെ മൂന്നാമനായി വാഴും.
5:17b.DAN.005.017 ദാനീയേല്‍ രാജസന്നിധിയില്‍ ഉത്തരം ഉണര്‍ത്തിച്ചതുദാനങ്ങള്‍ തിരുമേനിക്കു തന്നേ ഇരിക്കട്ടെ; സമ്മാനങ്ങള്‍ മറ്റൊരുത്തന്നു കൊടുത്താലും; എഴുത്തു ഞാന്‍ രാജാവിനെ വായിച്ചുകേള്‍പ്പിച്ചു അര്‍ത്ഥം ബോധിപ്പിക്കാം;
5:18b.DAN.005.018 രാജാവേ, അത്യുന്നതനായ ദൈവം തിരുമേനിയുടെ അപ്പനായ നെബൂഖദ് നേസരിന്നു രാജത്വവും മഹത്വവും പ്രതാപവും ബഹുമാനവും നല്കി.
5:19b.DAN.005.019 അവന്നു നല്കിയ മഹത്വം ഹേതുവായി സകലവംശങ്ങളും ജാതികളും ഭാഷക്കാരും അവന്റെ മുമ്പില്‍ ഭയപ്പെട്ടു വിറെച്ചു; തനിക്കു ബോധിച്ചവനെ അവന്‍ കൊല്ലുകയും ബോധിച്ചവനെ ജീവനോടെവെക്കയും ബോധിച്ചവനെ ഉയര്‍ത്തുകയും ബോധിച്ചവനെ താഴ്ത്തുകയും ചെയ്തുവന്നു.
5:20b.DAN.005.020 എന്നാല്‍ അവന്റെ ഹൃദയം ഗര്‍വ്വിച്ചു, അവന്റെ മനസ്സു അഹങ്കാരത്താല്‍ കഠിനമായിപ്പോയ ശേഷം അവന്‍ രാജാസനത്തില്‍നിന്നു നീങ്ങിപ്പോയി; അവര്‍ അവന്റെ മഹത്വം അവങ്കല്‍നിന്നു എടുത്തുകളഞ്ഞു.
5:21b.DAN.005.021 അങ്ങനെ അവന്‍ മനുഷ്യരുടെ ഇടയില്‍നിന്നു നീങ്ങി; അവന്റെ ഹൃദയം മൃഗപ്രായമായ്തീര്‍ന്നു; അവന്റെ പാര്‍പ്പു കാട്ടുകഴുതകളോടുകൂടെ ആയിരുന്നു; അവനെ കാളയെപ്പോലെ പുല്ലു തീറ്റി; മനുഷ്യരുടെ രാജത്വത്തിന്മേല്‍ അത്യുന്നതനായ ദൈവം വാഴുകയും തനിക്കു ബോധിച്ചവനെ അതിന്നു നിയമിക്കയും ചെയ്യുന്നു എന്നു അവന്‍ അറിഞ്ഞതുവരെ അവന്റെ ദേഹം ആകാശത്തിലെ മഞ്ഞുകൊണ്ടു നനഞ്ഞു.
5:22b.DAN.005.022 അവന്റെ മകനായ ബേല്‍ശസ്സരേ, ഇതൊക്കെയും അറിഞ്ഞിട്ടു തിരുമേനിയുടെ ഹൃദയത്തെ താഴ്ത്താതെ
5:23b.DAN.005.023 സ്വര്‍ഗ്ഗസ്ഥനായ കര്‍ത്താവിന്റെ നേരെ തന്നെത്താന്‍ ഉയര്‍ത്തി അവന്റെ ആലയത്തിലെ പാത്രങ്ങളെ അവര്‍ തിരുമുമ്പില്‍ കൊണ്ടുവന്നു; തിരുമേനിയും മഹത്തുക്കളും തിരുമനസ്സിലെ ഭാര്യമാരും വെപ്പാട്ടികളും അവയില്‍ വീഞ്ഞുകടിച്ചു; കാണ്മാനും കേള്‍പ്പാനും അറിവാനും വഹിയാത്ത പൊന്നു, വെള്ളി, താമ്രം, ഇരിമ്പു, മരം, കല്ലു എന്നിവകൊണ്ടുള്ള ദേവന്മാരെ സ്തുതിച്ചു; തിരുമനസ്സിലെ ശ്വാസവും എല്ലാവഴികളും കൈവശമുള്ളവനായ ദൈവത്തെ മഹത്വീകരിച്ചചതുമില്ല.
5:24b.DAN.005.024 ആകയാല്‍ അവന്‍ ആ കൈപ്പത്തി അയച്ചു ഈ എഴുത്തു എഴുതിച്ചു.
5:25b.DAN.005.025 എഴുതിയിരിക്കുന്ന എഴുത്തോമെനേ, മെനേ, തെക്കേല്‍, ഊഫര്‍സീന്‍ .
5:26b.DAN.005.026 കാര്യത്തിന്റെ അര്‍ത്ഥമാവിതുമെനേ എന്നുവെച്ചാല്‍ദൈവം നിന്റെ രാജത്വം എണ്ണി, അതിന്നു അന്തം വരുത്തിയിരിക്കുന്നു.
5:27b.DAN.005.027 തെക്കേല്‍ എന്നുവെച്ചാല്‍തുലാസില്‍ നിന്നെ തൂക്കി, കുറവുള്ളവനായി കണ്ടിരിക്കുന്നു.
5:28b.DAN.005.028 പെറേസ് എന്നുവെച്ചാല്‍നിന്റെ രാജ്യം വിഭാഗിച്ചു മേദ്യര്‍ക്കും പാര്‍സികള്‍ക്കും കൊടുത്തിരിക്കുന്നു.
5:29b.DAN.005.029 അപ്പോള്‍ ബേല്‍ശസ്സരിന്റെ കല്പനയാല്‍ അവര്‍ ദാനീയേലിനെ ധൂമ്രവസ്ത്രവും കഴുത്തില്‍ പൊന്മാലയും ധരിപ്പിച്ചു; അവന്‍ രാജ്യത്തിലെ മൂന്നാമനായി വാഴും എന്നു അവനെക്കുറിച്ചു പ്രസിദ്ധമാക്കി.
5:30b.DAN.005.030 ആ രാത്രിയില്‍ തന്നെ കല്ദയരാജാവായ ബേല്‍ശസ്സര്‍ കൊല്ലപ്പെട്ടു.
5:31b.DAN.005.031 മേദ്യനായ ദാര്‍യ്യാവേശ് അറുപത്തുരണ്ടു വയസ്സുള്ളവനായി രാജത്വം പ്രാപിച്ചു.
6
6:1b.DAN.006.001 രാജ്യം ഒക്കെയും ഭരിക്കേണ്ടതിന്നു രാജ്യത്തിന്മേല്‍ നൂറ്റിരുപതു പ്രധാന ദേശാധിപതികളെയും
6:2b.DAN.006.002 അവരുടെമേല്‍ മൂന്നു അദ്ധ്യക്ഷന്മാരെയും നിയമിപ്പാന്‍ ദാര്‍യ്യാവേശിന്നു ഇഷ്ടം തോന്നി; ഈ മൂവരില്‍ ദാനീയേല്‍ ഒരുവനായിരുന്നു. രാജാവിന്നു നഷ്ടം വരാതിരിക്കേണ്ടതിന്നു പ്രധാനദേശാധിപതികള്‍ ഇവര്‍ക്കും കണകൂ ബോധിപ്പിക്കേണ്ടതായിരുന്നു.
6:3b.DAN.006.003 എന്നാല്‍ ദാനീയേല്‍ ഉള്‍കൃഷ്ടമാനസനായിരുന്നതുകൊണ്ടു അവന്‍ അദ്ധ്യക്ഷന്മാരിലും പ്രധാനദേശാധിപന്മാരിലും വിശിഷ്ടനായ്‍വിളങ്ങി; രാജാവു അവനെ സര്‍വ്വരാജ്യത്തിന്നും അധികാരിയാക്കുവാന്‍ വിചാരിച്ചു.
6:4b.DAN.006.004 ആകയാല്‍ അദ്ധ്യക്ഷന്മാരും പ്രധാന ദേശാധിപന്മാരും രാജ്യം സംബന്ധിച്ചു ദാനീയേലിന്നു വിരോധമായി കാരണം കണ്ടെത്തുവാന്‍ അന്വേഷിച്ചു; എന്നാല്‍ യാതൊരു കാരണവും കുറ്റവും കണ്ടെത്തുവാന്‍ അവര്‍ക്കും കഴിഞ്ഞില്ല; അവന്‍ വിശ്വസ്തനായിരുന്നതുകൊണ്ടു ഒരു തെറ്റും കുറ്റുവും അവനില്‍ കണ്ടെത്തിയില്ല.
6:5b.DAN.006.005 അപ്പോള്‍ ആ പുരുഷന്മാര്‍നാം ഈ ദാനീയേലിന്റെ നേരെ അവന്റെ ദൈവത്തിന്റെ ന്യായപ്രമാണം സംബന്ധിച്ചുള്ളതല്ലാതെ മറ്റൊരു കാരണവും കണ്ടെത്തുകയില്ല എന്നു പറഞ്ഞു.
6:6b.DAN.006.006 അങ്ങനെ അദ്ധ്യക്ഷന്മാരും പ്രധാനദേശാധിപന്മാരും രാജാവിന്റെ അടുക്കല്‍ ബദ്ധപ്പെട്ടു ചെന്നു ഉണര്‍ത്തിച്ചതെന്തെന്നാല്‍ദാര്‍യ്യാവേശ്രാജാവു ദീര്‍ഘായുസ്സായിരിക്കട്ടെ.
6:7b.DAN.006.007 രാജാവേ, മുപ്പതു ദിവസത്തേക്കു തിരുമേനിയോടല്ലാതെ യാതൊരു ദേവനോടോ മനുഷ്യനോടോ ആരെങ്കിലും അപേക്ഷ കഴിച്ചാല്‍, അവനെ സിംഹങ്ങളുടെ ഗുഹയില്‍ ഇട്ടുകളയും എന്നൊരു രാജനിയമം നിശ്ചയിക്കയും ഖണ്ഡതമായോരു വിരോധം കല്പിക്കയും ചെയ്യേണമെന്നു രാജ്യത്തിലെ സകല അദ്ധ്യക്ഷന്മാരും സ്ഥാനാപതികളും പ്രധാനദേശാധിപന്മാരും മന്ത്രിമാരും ദേശാധിപന്മാരും കൂടി ആലേചിച്ചിരിക്കുന്നു.
6:8b.DAN.006.008 ആകയാല്‍ രാജാവേ, മേദ്യരുടെയും പാര്‍സികളുടെയും നീക്കം വരാത്ത നിയമപ്രകാരം മാറ്റം വരാതവണ്ണം ആ വിരോധകല്പന ഉറപ്പിച്ചു രേഖ എഴുതിക്കേണമേ.
6:9b.DAN.006.009 അങ്ങനെ ദാര്‍യ്യാവേശ് രാജാവു രേഖയും വിരോധകല്പനയും എഴുതിച്ചു.
6:10b.DAN.006.010 എന്നാല്‍ രേഖ എഴുതിയിരിക്കുന്നു എന്നു ദാനീയേല്‍ അറിഞ്ഞപ്പോള്‍ അവന്‍ വീട്ടില്‍ ചെന്നു,--അവന്റെ മാളികമുറിയുടെ കിളിവാതില്‍ യെരൂശലേമിന്നു നേരെ തുറന്നിരുന്നു--താന്‍ മുമ്പെ ചെയ്തുവന്നതുപോലെ ദിവസം മൂന്നു പ്രാവശ്യം മുട്ടുകുത്തി തന്റെ ദൈവത്തിന്റെ സന്നിധിയില്‍ പ്രാര്‍ത്ഥിച്ചു സ്തോത്രം ചെയ്തു.
6:11b.DAN.006.011 അപ്പോള്‍ ആ പുരുഷന്മാര്‍ ബദ്ധപ്പെട്ടു വന്നു, ദാനീയേല്‍ തന്റെ ദൈവത്തിന്‍ സന്നിധിയില്‍ പ്രാര്‍ത്ഥിച്ചു അപേക്ഷിക്കുന്നതു കണ്ടു.
6:12b.DAN.006.012 ഉടനെ അവര്‍ രാജസന്നിധിയില്‍ ചെന്നു രാജാവിന്റെ വിരോധകല്പനയെക്കുറിച്ചു സംസാരിച്ചുരാജാവേ, മുപ്പതു ദിവസത്തേക്കു തിരുമേനിയോടല്ലാതെ യാതൊരു ദേവനോടോ മനുഷ്യനോടോ അപേക്ഷ കഴിക്കുന്ന ഏതു മനുഷ്യനെയും സിംഹങ്ങളുടെ ഗുഹയില്‍ ഇട്ടുകളയും എന്നിങ്ങനെ ഒരു കല്പന എഴുതിച്ചിട്ടില്ലയോ എന്നു ചോദിച്ചു; അതിന്നു രാജാവുമേദ്യരുടെയും പാര്‍സികളുടെയും നീക്കം വരാത്ത നിയമപ്രകാരം ആ കാര്യം ഉറപ്പുതന്നേ എന്നുത്തരം കല്പിച്ചു.
6:13b.DAN.006.013 അതിന്നു അവര്‍ രാജസന്നിധിയില്‍ രാജാവേ, യെഹൂദാപ്രവാസികളില്‍ ഒരുത്തനായ ദാനീയേല്‍ തിരുമേനിയെയാകട്ടെ തിരുമനസ്സുകൊണ്ടു എഴുതിച്ച വിരോധകല്പനയാകട്ടെ കൂട്ടാക്കാതെ, ദിവസം മൂന്നു പ്രവാശ്യം അപേക്ഷ കഴിച്ചുവരുന്നു എന്നു ഉണര്‍ത്തിച്ചു.
6:14b.DAN.006.014 രാജാവു ഈ വാക്കു കേട്ടപ്പോള്‍ അത്യന്തം വ്യസനിച്ചു, ദാനീയേലിനെ രക്ഷിപ്പാന്‍ മനസ്സുവെച്ചു അവനെ രക്ഷിപ്പാന്‍ സൂര്യന്‍ അസ്തമിക്കുവോളം പ്രയത്നം ചെയ്തു.
6:15b.DAN.006.015 എന്നാല്‍ ആ പുരുഷന്മാര്‍ രാജാവിന്റെ അടുക്കല്‍ ബദ്ധപ്പെട്ടു ചെന്നുരാജാവേ, രാജാവു ഉറപ്പിക്കുന്ന ഒരു വിരോധകല്പനയോ നിയമമോ മാറ്റിക്കൂടാ എന്നിങ്ങനെയാകുന്നു മേദ്യരുടെയും പാര്‍സികളുടെയും നിയമം എന്നു ബോദ്ധ്യമായിരിക്കേണം എന്നു രാജാവോടു ഉണര്‍ത്തിച്ചു.
6:16b.DAN.006.016 അങ്ങനെ രാജാവിന്‍ കല്പനയാല്‍ അവര്‍ ദാനീയേലിനെ കൊണ്ടുവന്നു സിംഹങ്ങളുടെ ഗുഹയില്‍ ഇട്ടുകളഞ്ഞു; രാജാവു ദാനീയേലിനോടു സംസാരിച്ചുനീ ഇടവിടാതെ സേവിച്ചുവരുന്ന നിന്റെ ദൈവം നിന്നെ രക്ഷിക്കും എന്നു കല്പിച്ചു.
6:17b.DAN.006.017 അവര്‍ ഒരു കല്ലുകൊണ്ടുവന്നു ഗുഹയുടെ വാതില്‍ക്കല്‍ വെച്ചു, ദാനീയേലിനെക്കുറിച്ചുള്ള നിര്‍ണ്ണയത്തിന്നു മാറ്റം വരാതെയിരിക്കേണ്ടതിന്നു രാജാവു തന്റെ മോതിരംകൊണ്ടും മഹത്തുക്കളുടെ മോതിരംകൊണ്ടും അതിന്നു മുദ്രയിട്ടു.
6:18b.DAN.006.018 പിന്നെ രാജാവു രാജധാനിയില്‍ ചെന്നു ഉപവസിച്ചു രാത്രി കഴിച്ചു; അവന്റെ സന്നിധിയില്‍ വെപ്പാട്ടികളെ കൊണ്ടുവന്നില്ല; ഉറക്കം അവനെ വിട്ടുപോയി.
6:19b.DAN.006.019 രാജാവു അതികാലത്തു എഴുന്നേറ്റു ബദ്ധപ്പെട്ടു സിംഹഗുഹയുടെ അരികെ ചെന്നു.
6:20b.DAN.006.020 ഗുഹയുടെ അരികെ എത്തിയപ്പോള്‍ അവന്‍ ദുഃഖശബ്ദത്തോടെ ദാനീയേലിനെ വിളിച്ചു. രാജാവു ദാനീയേലിനോടു സംസാരിച്ചുജീവനുള്ള ദൈവത്തിന്റെ ദാസനായ ദാനീയേലേ, നീ ഇടവിടാതെ സേവിച്ചുവരുന്ന നിന്റെ ദൈവം സിംഹങ്ങളില്‍നിന്നു നിന്നെ രക്ഷിപ്പാന്‍ പ്രാപ്തനായോ എന്നു ചോദിച്ചു.
6:21b.DAN.006.021 ദാനീയേല്‍ രാജാവിനോടുരാജാവു ദീര്‍ഘായുസ്സായിരിക്കട്ടെ.
6:22b.DAN.006.022 സിംഹങ്ങള്‍ എനിക്കു കേടുവരുത്താതിരിക്കേണ്ടതിന്നു എന്റെ ദൈവം തന്റെ ദൂതനെ അയച്ചു അവയുടെ വായടെച്ചുകളഞ്ഞു; അവന്റെ സന്നിധിയില്‍ ഞാന്‍ കുറ്റമില്ലാത്തവന്‍ ; രാജാവേ, തിരുമുമ്പിലും ഞാന്‍ ഒരു ദോഷവും ചെയ്തിട്ടില്ല എന്നു ഉണര്‍ത്തിച്ചു.
6:23b.DAN.006.023 അപ്പോള്‍ രാജാവു അത്യന്തം സന്തോഷിച്ചു, ദാനീയേലിനെ ഗുഹയില്‍നിന്നു കയറ്റുവാന്‍ കല്പിച്ചു; അവര്‍ ദാനീയേലിനെ ഗുഹയില്‍നിന്നു കയറ്റി; അവന്‍ തന്റെ ദൈവത്തില്‍ വിശ്വസിച്ചിരുന്നതുകൊണ്ടു അവന്നു യാതൊരു കേടും പറ്റിയതായി കണ്ടില്ല.
6:24b.DAN.006.024 പിന്നെ രാജാവിന്റെ കല്പനയാല്‍, അവന്‍ ദാനീയേലിനെ കുറ്റം ചുമത്തിയവരെ കൊണ്ടുവന്നു, അവരെയും മക്കളെയും ഭാര്യമാരെയും സിംഹങ്ങളുടെ ഗുഹയില്‍ ഇട്ടുകളഞ്ഞു; അവര്‍ ഗുഹയുടെ അടിയില്‍ എത്തുമ്മുമ്പെ സിംഹങ്ങള്‍ അവരെ പിടിച്ചു, അവരുടെ അസ്ഥികളൊക്കെയും തകര്‍ത്തുകളഞ്ഞു.
6:25b.DAN.006.025 അന്നു ദാര്‍യ്യാവേശ്രാജാവു സര്‍വ്വഭൂമിയിലും വസിക്കുന്ന സകലവംശങ്ങള്‍ക്കും ഭാഷക്കാര്‍ക്കും എഴുതിയതെന്തെന്നാല്‍നിങ്ങള്‍ക്കു ശുഭം വര്‍ദ്ധിച്ചുവരട്ടെ.
6:26b.DAN.006.026 എന്റെ രാജാധിപത്യത്തില്‍ ഉള്‍പ്പെട്ട ഏവരും ദാനീയേലിന്റെ ദൈവത്തിന്റെ മുമ്പാകെ ഭയഭക്തിയോടിരിക്കേണമെന്നു ഞാന്‍ ഒരു തീര്‍പ്പു കല്പിക്കുന്നു; അവന്‍ ജീവനുള്ള ദൈവവും എന്നേക്കും നിലനിലക്കുന്നവനും അവന്റെ രാജത്വം നശിച്ചു പോകാത്തതും അവന്റെ ആധിപത്യം അവസാനംവരാത്തതും ആകുന്നു.
6:27b.DAN.006.027 അവന്‍ രക്ഷിക്കയും വിടുവിക്കയും ചെയ്യുന്നു; അവന്‍ ആകാശത്തിലും ഭൂമിയിലും അടയാളങ്ങളും അത്ഭുതങ്ങളും പ്രവര്‍ത്തിക്കുന്നു; അവന്‍ ദാനീയേലിനെ സിംഹവായില്‍നിന്നു രക്ഷിച്ചിരിക്കുന്നു.
6:28b.DAN.006.028 എന്നാല്‍ ദാനീയേല്‍ ദാര്‍യ്യാവേശിന്റെ വാഴ്ചയിലും പാര്‍സിരാജാവായ കോരെശിന്റെ വാഴ്ചയിലും ശുഭപ്പെട്ടിരുന്നു.
7
7:1b.DAN.007.001 ബാബേല്‍രാജാവായ ബേല്‍ശസ്സരിന്റെ ഒന്നാം ആണ്ടില്‍ ദാനീയേല്‍ ഒരു സ്വപ്നം കണ്ടു, അവന്നു കിടക്കയില്‍വെച്ചു ദര്‍ശനങ്ങള്‍ ഉണ്ടായി; അവന്‍ സ്വപ്നം എഴുതി കാര്യത്തിന്റെ സാരം വിവരിച്ചു.
7:2b.DAN.007.002 ദാനീയേല്‍ വിവരച്ചുപറഞ്ഞതെന്തെന്നാല്‍ഞാന്‍ രാത്രിയില്‍ എന്റെ ദര്‍ശനത്തില്‍ കണ്ടതുആകാശത്തിലെ നാലു കാറ്റും മഹാസമുദ്രത്തിന്റെ നേരെ അടിക്കുന്നതു ഞാന്‍ കണ്ടു.
7:3b.DAN.007.003 അപ്പോള്‍ തമ്മില്‍ ഭേദിച്ചിരിക്കുന്ന നാലു മഹാമൃഗങ്ങള്‍ സമുദ്രത്തില്‍നിന്നു കരേറിവന്നു.
7:4b.DAN.007.004 ഒന്നാമത്തേതു സിംഹത്തോടു സദൃശവും കഴുകിന്‍ ചിറകുള്ളതുമായിരുന്നു; ഞാന്‍ നോക്കിക്കൊണ്ടിരിക്കെ അതിന്റെ ചിറകു പറിഞ്ഞുപോയി; അതിനെ നിലത്തുനിന്നു പൊക്കി, മനുഷ്യനെപ്പോലെ നിവര്‍ത്തുനിര്‍ത്തി, അതിന്നു മാനുഷഹൃദയവും കൊടത്തു.
7:5b.DAN.007.005 രണ്ടാമതു കരടിയോടു സദൃശമായ മറ്റൊരു മൃഗത്തെ കണ്ടു; അതു ഒരു പാര്‍ശ്വം ഉയര്‍ത്തിയും വായില്‍ പല്ലിന്റെ ഇടയില്‍ മൂന്നു വാരിയെല്ലു കടിച്ചുപിടിച്ചുംകൊണ്ടു നിന്നു; അവര്‍ അതിനോടുഎഴുന്നേറ്റു മാംസം ധാരാളം തിന്നുക എന്നു പറഞ്ഞു.
7:6b.DAN.007.006 പിന്നെ പുള്ളിപ്പുലിക്കു സദൃശമായ മറ്റൊന്നിനെ കണ്ടു, അതിന്റെ മുതുകത്തു പക്ഷിയുടെ നാലു ചുറകുണ്ടായിരുന്നു; മൃഗത്തിന്നു നാലു തലയും ഉണ്ടായിരുന്നു; അതിന്നു ആധിപത്യം ലഭിച്ചു.
7:7b.DAN.007.007 രാത്രിദര്‍ശനത്തില്‍ ഞാന്‍ പിന്നെയും ഘോരവും ഭയങ്കരവും അതിബലവും ഉള്ള നാലാമതൊരു മൃഗത്തെ കണ്ടു; അതിന്നു വലിയ ഇരിമ്പുപല്ലു ഉണ്ടായിരുന്നു; അതു തിന്നുകയും തകര്‍ക്കുംകയും ചെയ്തിട്ടു ശേഷമുള്ളതിനെ കാല്‍കൊണ്ടു ചവിട്ടിക്കളഞ്ഞു; മുമ്പെ കണ്ട സകല മൃഗങ്ങളിലുംവെച്ചു ഇതു വ്യത്യാസമുള്ളതായിരുന്നു; അതിന്നു പത്തു കൊമ്പു ഉണ്ടായിരുന്നു.
7:8b.DAN.007.008 ഞാന്‍ ആ കൊമ്പുകളെ നോക്കിക്കൊണ്ടിരിക്കുമ്പോള്‍, അവയുടെ ഇടയില്‍ മറ്റൊരു ചെറിയ കൊമ്പു മുളെച്ചുവന്നു; അതിനാല്‍ മുമ്പിലത്തെ കൊമ്പുകളില്‍ മൂന്നു വേരോടെ പറിഞ്ഞുപോയി; ഈ കൊമ്പില്‍ മനുഷ്യന്റെ കണ്ണുപോലെ കണ്ണും വമ്പു പറയുന്ന വായും ഉണ്ടായിരുന്നു.
7:9b.DAN.007.009 ഞാന്‍ നോക്കിക്കൊണ്ടിരിക്കെ അവര്‍ ന്യായാസനങ്ങളെ വെച്ചു. വയോധികനായ ഒരുത്തന്‍ ഇരുന്നു. അവന്റെ വസ്ത്രം ഹിമംപോലെ വെളുത്തതും അവന്റെ തലമുടി നിര്‍മ്മലമായ ആട്ടുരോമംപോലെയും അവന്റെ സിംഹാസനം അഗ്നിജ്വാലയും അവന്റെ രഥചക്രങ്ങള്‍ കത്തുന്ന തീയും ആയിരുന്നു.
7:10b.DAN.007.010 ഒരു അഗ്നിനദി അവന്റെ മുമ്പില്‍നിന്നു പുറപ്പെട്ടു ഒഴുകി; ആയിരമായിരം പേര്‍ അവന്നു ശുശ്രൂഷചെയ്തു; പതിനായിരം പതിനായിരം പേര്‍ അവന്റെ മുമ്പാകെ നിന്നു; ന്യായവിസ്താരസഭ ഇരുന്നു; പുസ്തകങ്ങള്‍ തുറന്നു.
7:11b.DAN.007.011 കൊമ്പു സംസാരിച്ച വലിലയ വാക്കുകളുടെ ശബ്ദംനിമിത്തം ഞാന്‍ അന്നേരം നോക്കി; അവര്‍ മൃഗത്തെ കൊല്ലുകയും അതിന്റെ ഉടലിനെ നശിപ്പിച്ചു തീയില്‍ ഇട്ടു ചുട്ടുകളകയും ചെയ്യുവോളം ഞാന്‍ നോക്കിക്കൊണ്ടിരുന്നു.
7:12b.DAN.007.012 ശേഷം മൃഗങ്ങളോ--അവയുടെ ആധിപത്യത്തിന്നു നീക്കം ഭവിച്ചു; എന്നിട്ടും അവയുടെ ആയുസ്സു ഒരു സമയത്തേക്കും കാലത്തേക്കും നീണ്ടുനിന്നു.
7:13b.DAN.007.013 രാത്രിദര്‍ശനങ്ങളില്‍ മനുഷ്യപുത്രനോടു സദൃശനായ ഒരുത്തന്‍ ആകാശമേഘങ്ങളോടെ വരുന്നതു കണ്ടു; അവന്‍ വയോധികന്റെ അടുക്കല്‍ ചെന്നു; അവര്‍ അവനെ അവന്റെ മുമ്പില്‍ അടുത്തുവരുമാറാക്കി.
7:14b.DAN.007.014 സകലവംശങ്ങളും ജാതികളും ഭാഷക്കാരും അവനെ സേവിക്കേണ്ടതിന്നു അവന്നു ആധിപത്യവും മഹത്വവും രാജത്വവും ലഭിച്ചു; അവന്റെ ആധിപത്യം നീങ്ങിപ്പോകാത്ത നിത്യാധിപത്യവും അവന്റെ രാജത്വം നശിച്ചുപോകാത്തതും ആകുന്നു.
7:15b.DAN.007.015 ദാനീയേല്‍ എന്ന ഞാനോ എന്റെ ഉള്ളില്‍ എന്റെ മനസ്സു വ്യസനിച്ചുഎനിക്കു ഉണ്ടായ ദര്‍ശനങ്ങളാല്‍ ഞാന്‍ പരവശനായി.
7:16b.DAN.007.016 ഞാന്‍ അരികെ നിലക്കുന്നവരില്‍ ഒരുത്തന്റെ അടുക്കല്‍ ചെന്നു അവനോടു ഈ എല്ലാറ്റിന്റെയും സാരം ചോദിച്ചു; അവന്‍ കാര്യങ്ങളുടെ അര്‍ത്ഥം പറഞ്ഞുതന്നു.
7:17b.DAN.007.017 ആ നാലു മഹാമൃഗങ്ങള്‍ ഭൂമിയില്‍ ഉണ്ടാകുവാനിരിക്കുന്ന നാലു രാജാക്കന്മാരാകുന്നു.
7:18b.DAN.007.018 എന്നാല്‍ അത്യുന്നതനായവന്റെ വിശുദ്ധന്മാര്‍ രാജത്വം പ്രാപിച്ചു എന്നേക്കും സദാകാലത്തേക്കും രാജത്വം അനുഭവിക്കും.
7:19b.DAN.007.019 എന്നാല്‍ മറ്റെ സകലമൃഗങ്ങളിലും വെച്ചു വ്യത്യാസമുള്ളതും ഇരിമ്പുപല്ലും താമ്രനഖങ്ങളും ഉള്ളതായി അതിഭയങ്കരമായതും തിന്നുകയും തകര്‍ക്കയും ശേഷിച്ചതിനെ കാല്‍കൊണ്ടു ചവിട്ടിക്കളകയും ചെയ്തതുമായ നാലാമത്തെ മൃഗത്തെക്കുറിച്ചും
7:20b.DAN.007.020 അതിന്റെ തലയിലുള്ള പത്തു കൊമ്പുകളെക്കുറിച്ചു മുളെച്ചുവന്നതും മൂന്നു കൊമ്പു വീഴിച്ചതും കണ്ണും വമ്പു പറയുന്ന വായും ഉള്ളതും കൂട്ടുകൊമ്പുകളെക്കാള്‍ കാഴ്ചെക്കു വണ്ണമേറിയതുമായ മറ്റെ കൊമ്പിനെക്കുറിച്ചും ഉള്ള വിവരം അറിവാന്‍ ഞാന്‍ ഇച്ഛിച്ചു.
7:21b.DAN.007.021 വയോധികനായവന്‍ വന്നു അത്യുന്നതനായവന്റെ വിശുദ്ധന്മാര്‍ക്കും ന്യായാധിപത്യം നലകുകയും വിശുദ്ധന്മാര്‍ രാജത്വം കൈവശമാക്കുന്ന കാലം വരികയും ചെയ്യുവോളം
7:22b.DAN.007.022 ആ കൊമ്പു വിശുദ്ധന്മാരോടു യുദ്ധം ചെയ്തു അവരെ ജയിക്കുന്നതു ഞാന്‍ കണ്ടു.
7:23b.DAN.007.023 അവന്‍ പറഞ്ഞതോനാലാമത്തെ മൃഗം ഭൂമിയില്‍ നാലാമതായി ഉത്ഭവിപ്പാനുള്ള രാജ്യം തന്നേ; അതു സകലരാജ്യങ്ങളിലുംവെച്ചു വ്യത്യാസമുള്ളതായി സര്‍വ്വഭൂമിയെയും തിന്നു ചവിട്ടിത്തകര്‍ത്തുകളയും.
7:24b.DAN.007.024 ഈ രാജ്യത്തുനിന്നുള്ള പത്തു കൊമ്പുകളോ എഴുന്നേല്പാനിരിക്കുന്ന പത്തു രാജാക്കന്മാരാകുന്നു; അവരുടെ ശേഷം മറ്റൊരുത്തന്‍ എഴുന്നേലക്കും; അവന്‍ മുമ്പിലത്തവരോടു വ്യത്യാസമുള്ളവനായി മൂന്നു രാജാക്കന്മാരെ വീഴിച്ചുകളയും.
7:25b.DAN.007.025 അവന്‍ അത്യുന്നതനായവന്നു വിരോധമായി വമ്പു പറകയും അത്യുന്നതനായവന്റെ വിശുദ്ധന്മാരെ ഒടുക്കിക്കളകയും സമയങ്ങളെയും നിയമങ്ങളെയും മാറ്റുവാന്‍ ശ്രമിക്കയും ചെയ്യും; കാലവും കാലങ്ങളും കാലാംശവും അവര്‍ അവന്റെ കയ്യില്‍ ഏല്പിക്കപ്പെട്ടിരിക്കും.
7:26b.DAN.007.026 എന്നാല്‍ ന്യായവിസ്താരസഭ ഇരുന്നുകൊണ്ടു അവന്റെ ആധിപത്യം എടുത്തുകളഞ്ഞു അന്തംവരെ നശിപ്പിച്ചു മുടിക്കും.
7:27b.DAN.007.027 പിന്നെ രാജത്വവും ആധിപത്യവും ആകാശത്തിന്‍ കീഴെല്ലാടവുമുള്ള രാജ്യങ്ങളുടെ മഹത്വവും അത്യുന്നതന്റെ വിശുദ്ധന്മാരായ ജനത്തിന്നു ലഭിക്കും; അവന്റെ രാജത്വം നിത്യരാജത്വം ആകുന്നു; സകല ആധിപത്യങ്ങളും അവനെ സേവിച്ചനുസരിക്കും.
7:28b.DAN.007.028 ഇങ്ങനെയാകുന്നു കാര്യത്തിന്റെ സമാപ്തി; ദാനീയേല്‍ എന്ന ഞാനോ എന്റെ വിചാരങ്ങളാല്‍ അത്യന്തം പരവശനായി എന്റെ മുഖഭാവവും മാറി; എങ്കിലും ഞാന്‍ ആ കാര്യം എന്റെ ഹൃദയത്തില്‍ സംഗ്രഹിച്ചുവെച്ചു.
8
8:1b.DAN.008.001 ദാനീയേല്‍ എന്ന എനിക്കു ആദിയില്‍ ഉണ്ടായതിന്റെ ശേഷം, ബേല്‍ശസ്സര്‍രാജാവിന്റെ വാഴ്ചയുടെ മൂന്നാം ആണ്ടില്‍ ഒരു ദര്‍ശനം ഉണ്ടായി.
8:2b.DAN.008.002 ഞാന്‍ ഒരു ദര്‍ശനം കണ്ടു, ഏലാം സംസ്ഥാനത്തിലെ ശൂശന്‍ രാജധാനിയില്‍ ആയിരുന്നപ്പോള്‍ അതു കണ്ടു; ഞാന്‍ ഊലായി നദീതീരത്തു നിലക്കുന്നതായി ദര്‍ശനത്തില്‍ കണ്ടു.
8:3b.DAN.008.003 ഞാന്‍ തലപൊക്കിയപ്പോള്‍, രണ്ടു കൊമ്പുള്ള ഒരു ആട്ടുകൊറ്റന്‍ നദീതീരത്തു നിലക്കുന്നതു കണ്ടു; ആ കൊമ്പുകള്‍ നീണ്ടവയായിരുന്നു; ഒന്നു മറ്റേതിനെക്കാള്‍ അധികം നീണ്ടതു; അധികം നീണ്ടതു ഒടുക്കം മുളെച്ചുവന്നതായിരുന്നു.
8:4b.DAN.008.004 ആ ആട്ടുകൊറ്റന്‍ പടിഞ്ഞാറോട്ടും വടക്കോട്ടും തെക്കോട്ടും ഇടിക്കുന്നതു ഞാന്‍ കണ്ടു; ഒരു മൃഗത്തിന്നും അതിന്റെ മുമ്പാകെ നില്പാന്‍ കഴിഞ്ഞില്ല; അതിന്റെ കയ്യില്‍നിന്നു രക്ഷിക്കാകുന്നവനും ആരുമില്ല; അതു ഇഷ്ടംപോലെ ചെയ്തു വമ്പു കാട്ടിപ്പോന്നു.
8:5b.DAN.008.005 ഞാന്‍ നോക്കിക്കൊണ്ടിരിക്കുമ്പോള്‍, ഒരു കോലാട്ടുകൊറ്റന്‍ പടിഞ്ഞാറു നിന്നു നിലം തൊടാതെ സര്‍വ്വ ഭൂതലത്തിലും കൂടിവന്നു; ആ കോലാട്ടുകൊറ്റന്നു കണ്ണുകളുടെ നടുവില്‍ വിശേഷമായൊരു കൊമ്പുണ്ടായിരുന്നു.
8:6b.DAN.008.006 അതു നദീതീരത്തു നിലക്കുന്നതായി ഞാന്‍ കണ്ട രണ്ടു കൊമ്പുള്ള ആട്ടുകൊറ്റന്റെ നേരെ ഉഗ്രക്രോധത്തോടെ പാഞ്ഞു ചെന്നു.
8:7b.DAN.008.007 അതു ആട്ടുകൊറ്റനോടു അടുക്കുന്നതു ഞാന്‍ കണ്ടു; അതു ആട്ടുകൊറ്റനോടു ക്രുദ്ധിച്ചു, അതിനെ ഇടിച്ചു അതിന്റെ കൊമ്പു രണ്ടും തകര്‍ത്തുകളഞ്ഞു; അതിന്റെ മുമ്പില്‍ നില്പാന്‍ ആട്ടുകൊറ്റന്നു ശക്തിയില്ലാതെയിരുന്നു; അതു അതിനെ നിലത്തു തള്ളിയിട്ടു ചവിട്ടിക്കളഞ്ഞു; അതിന്റെ കയ്യില്‍നിന്നു ആട്ടുകൊറ്റനെ രക്ഷിപ്പാന്‍ ആരും ഉണ്ടായിരുന്നില്ല.
8:8b.DAN.008.008 കോലാട്ടുകൊറ്റന്‍ ഏറ്റവും വലുതായിത്തീര്‍ന്നു; എന്നാല്‍ അതു ബലപ്പെട്ടപ്പോള്‍ വലിയ കൊമ്പു തകര്‍ന്നുപോയി; അതിന്നു പകരം ആകാശത്തിലെ നാലു കാറ്റിന്നു നേരെ ഭംഗിയുള്ള നാലു കൊമ്പു മുളെച്ചുവന്നു.
8:9b.DAN.008.009 അവയില്‍ ഒന്നില്‍നിന്നു ഒരു ചെറിയ കൊമ്പു പുറപ്പെട്ടു; അതു തെക്കോട്ടും കിഴക്കോട്ടും മനോഹരദേശത്തിന്നു നേരെയും ഏറ്റവും വലുതായിത്തീര്‍ന്നു.
8:10b.DAN.008.010 അതു ആകാശത്തിലെ സൈന്യത്തോളം വലുതായിത്തീര്‍ന്നു, സൈന്യത്തിലും നക്ഷത്രങ്ങളിലും ചിലതിനെ നിലത്തു തള്ളിയിട്ടു ചവിട്ടിക്കളഞ്ഞു.
8:11b.DAN.008.011 അതു സൈന്യത്തിന്റെ അധിപതിയോളം തന്നെത്താന്‍ വലുതാക്കി, അവന്നുള്ള നിരന്തരഹോമയാഗം അപഹരിക്കയും അവന്റെ വിശുദ്ധമന്ദിരം ഇടിച്ചുകളകയും ചെയ്തു.
8:12b.DAN.008.012 അതിക്രമം ഹേതുവായി നിരന്തരഹോമയാഗത്തിന്നെതിരായി ഒരു സേവ നിയമിക്കപ്പെടും; അതു സത്യത്തെ നിലത്തു തള്ളിയിടുകയും കാര്യം നടത്തി സാധിപ്പിക്കയും ചെയ്യും.
8:13b.DAN.008.013 അനന്തരം ഒരു വിശുദ്ധന്‍ സംസാരിക്കുന്നതു ഞാന്‍ കേട്ടു; സംസാരിച്ചുകൊണ്ടിരുന്ന വിശുദ്ധനോടു മറ്റൊരു വിശുദ്ധന്‍ വിശുദ്ധമന്ദിരത്തെയും സേവയെയും ചവിട്ടിക്കളയേണ്ടതിന്നു ഏല്പിച്ചുകൊടുപ്പാന്‍ തക്കവണ്ണം നിരന്തരഹോമയാഗത്തെയും ശൂന്യമാക്കുന്ന അതിക്രമത്തെയും കുറിച്ചു ദര്‍ശനത്തില്‍ കണ്ടിരിക്കുന്നതു എത്രത്തോളം നിലക്കും എന്നു ചോദിച്ചു.
8:14b.DAN.008.014 അതിന്നു അവന്‍ അവനോടുരണ്ടായിരത്തിമുന്നൂറു സന്ധ്യയും ഉഷസ്സും തികയുവോളം തന്നേ; പിന്നെ വിശുദ്ധമന്ദിരം യഥാസ്ഥാനപ്പെടും.
8:15b.DAN.008.015 എന്നാല്‍ ദാനീയേലെന്ന ഞാന്‍ ഈ ദര്‍ശനം കണ്ടിട്ടു അര്‍ത്ഥം ആലോചിച്ചുകൊണ്ടിരിക്കുമ്പോള്‍ ഒരു പുരുഷരൂപം എന്റെ മുമ്പില്‍ നിലക്കുന്നതു കണ്ടു.
8:16b.DAN.008.016 ഗബ്രീയേലേ, ഇവന്നു ഈ ദര്‍ശനം ഗ്രഹിപ്പിച്ചുകൊടുക്ക എന്നു ഊലായിതീരത്തുനിന്നു വിളിച്ചുപറയുന്ന ഒരു മനഷ്യന്റെ ശബ്ദം ഞാന്‍ കേട്ടു.
8:17b.DAN.008.017 അപ്പോള്‍ ഞാന്‍ നിന്നെടത്തു അവന്‍ അടുത്തുവന്നു; അവന്‍ വന്നപ്പോള്‍ ഞാന്‍ ഭയപ്പെട്ടു സാഷ്ടാംഗം വീണു; എന്നാല്‍ അവന്‍ എന്നോടുമനുഷ്യപുത്രാ, ഗ്രഹിച്ചുകൊള്‍ക; ഈ ദര്‍ശനം അന്ത്യകാലത്തേക്കുള്ളതാകുന്നു എന്നു പറഞ്ഞു.
8:18b.DAN.008.018 അവന്‍ എന്നോടു സംസാരിച്ചുകൊണ്ടിരിക്കുമ്പോള്‍ ഞാന്‍ ബോധംകെട്ടു നിലത്തു കവിണ്ണു വീണു; അവന്‍ എന്നെ തൊട്ടു എഴുന്നേല്പിച്ചു നിര്‍ത്തി.
8:19b.DAN.008.019 പിന്നെ അവന്‍ പറഞ്ഞതുകോപത്തിന്റെ അന്ത്യകാലത്തിങ്കല്‍ സംഭവിപ്പാനിരിക്കുന്നതു ഞാന്‍ നിന്നെ ഗ്രഹിപ്പിക്കും; അതു അന്ത്യകാലത്തേക്കുള്ളതല്ലോ.
8:20b.DAN.008.020 രണ്ടുകൊമ്പുള്ളതായി നീ കണ്ട ആട്ടുകൊറ്റന്‍ പാര്‍സ്യ രാജാക്കന്മാരെ കുറിക്കുന്നു.
8:21b.DAN.008.021 പരുപരുത്ത കോലാട്ടുകൊറ്റന്‍ യവനരാജാവും അതിന്റെ കണ്ണുകളുടെ നടുവിലുള്ള വലിയ കൊമ്പു ഒന്നാമത്തെ രാജാവും ആകുന്നു.
8:22b.DAN.008.022 അതു തകര്‍ന്ന ശേഷം അതിന്നു പകരം നാലു കൊമ്പു മുളെച്ചതോനാലു രാജ്യം ആ ജാതിയില്‍നിന്നുത്ഭവിക്കും; അതിന്റെ ശക്തിയോടെ അല്ലതാനും.
8:23b.DAN.008.023 എന്നാല്‍ അവരുടെ രാജത്വത്തിന്റെ അന്ത്യകാലത്തു അതിക്രമക്കാരുടെ അതിക്രമം തികയുമ്പോള്‍, ഉഗ്രഭാവവും ഉപായബുദ്ധിയും ഉള്ളോരു രാജാവു എഴുന്നേലക്കും.
8:24b.DAN.008.024 അവന്റെ അധികാരം വലുതായിരിക്കും; സ്വന്ത ശക്തിയാല്‍ അല്ലതാനും; അവന്‍ അതിശയമാംവണ്ണം നാശം പ്രവര്‍ത്തിക്കയും കൃതാര്‍ത്ഥനായി അതു അനുഷ്ഠിക്കയും പലരെയും വിശുദ്ധ ജനത്തെയും നശിപ്പിക്കയും ചെയ്യും.
8:25b.DAN.008.025 അവന്‍ നയബുദ്ധിയാല്‍ തന്റെ ഉപായം സാധിപ്പിക്കയും സ്വഹൃദയത്തില്‍ വമ്പു ഭാവിച്ചു, നിശ്ചിന്തയോടെയിരിക്കുന്ന പലരെയും നശിപ്പിക്കയും കര്‍ത്താധികര്‍ത്താവിനോടു എതിര്‍ത്തുനിന്നു കൈ തൊടാതെ തകര്‍ന്നുപോകയും ചെയ്യും.
8:26b.DAN.008.026 സന്ധ്യകളെയും ഉഷസ്സുകളെയും കുറിച്ചു പറഞ്ഞിരിക്കുന്ന ദര്‍ശനം സത്യമാകുന്നു; ദര്‍ശനം ബഹുകാലത്തേക്കുള്ളതാകയാല്‍ അതിനെ അടെച്ചുവെക്ക.
8:27b.DAN.008.027 എന്നാല്‍ ദാനിയേലെന്ന ഞാന്‍ ബോധംകെട്ടു, കുറെ ദിവസം ദീനമായ്ക്കിടന്നു; അതിന്റെ ശേഷം ഞാന്‍ എഴുന്നേറ്റു രാജാവിന്റെ പ്രവൃത്തിനോക്കി; ഞാന്‍ ദര്‍ശനത്തെക്കുറിച്ചു വിസ്മയിച്ചു; ആര്‍ക്കും അതു മനസ്സിലായില്ലതാനും.
9
9:1b.DAN.009.001 കല്ദയ രാജ്യത്തിന്നു രാജാവായിത്തീര്‍ന്നവനും മേദ്യസന്തതിയില്‍ ഉള്ള അഹശ്വേരോശിന്റെ മകനുമായ ദാര്‍യ്യാവേശിന്റെ ഒന്നാം ആണ്ടില്‍,
9:2b.DAN.009.002 അവന്റെ വാഴ്ചയുടെ ഒന്നാം ആണ്ടില്‍ തന്നേ, ദാനീയേല്‍ എന്ന ഞാന്‍ യെരൂശലേമിന്റെ ശൂന്യാവസ്ഥ എഴുപതു സംവത്സരംകൊണ്ടു തീരും എന്നിങ്ങനെ യഹോവയുടെ അരുളപ്പാടു യിരെമ്യാപ്രവാചകന്നുണ്ടായ പ്രകാരം ഒരു കാലസംഖ്യ പുസ്തകങ്ങളില്‍നിന്നു ഗ്രഹിച്ചു.
9:3b.DAN.009.003 അപ്പോള്‍ ഞാന്‍ ഉപവസിച്ചും രട്ടുടുത്തും വെണ്ണീരില്‍ ഇരുന്നും കൊണ്ടു പ്രാര്‍ത്ഥനയോടും യാചനകളോടും കൂടെ അപേക്ഷിക്കേണ്ടതിന്നു ദൈവമായ കര്‍ത്താവിങ്കലേക്കു മുഖം തിരിച്ചു.
9:4b.DAN.009.004 എന്റെ ദൈവമായ യഹോവയോടു ഞാന്‍ പ്രാര്‍ത്ഥിച്ചു ഏറ്റുപറഞ്ഞതെന്തെന്നാല്‍തന്നെ സ്നേഹിക്കുന്നവര്‍ക്കും തന്റെ കല്പനകളെ പ്രമാണിക്കുന്നവര്‍ക്കും നിയമവും ദയയും പരിപാലിക്കുന്നവനായി മഹാനും ഭയങ്കരനുമായ ദൈവമായ കര്‍ത്താവേ,
9:5b.DAN.009.005 ഞങ്ങള്‍ പാപം ചെയ്തു, വികടമായി നടന്നു, ദുഷ്ടത പ്രവര്‍ത്തിച്ചു; ഞങ്ങള്‍ മത്സരിച്ചു നിന്റെ കല്പനകളും വിധികളും വിട്ടുമാറിയിരിക്കുന്നു.
9:6b.DAN.009.006 ഞങ്ങളുടെ രാജാക്കന്മാരോടും പ്രഭുക്കന്മാരോടും പിതാക്കന്മാരോടും ദേശത്തിലെ സകലജനത്തോടും നിന്റെ നാമത്തില്‍ സംസാരിച്ച നിന്റെ ദാസന്മാരായ പ്രവാചകന്മാരുടെ വാക്കു ഞങ്ങള്‍ കേട്ടനുസരിച്ചതുമില്ല.
9:7b.DAN.009.007 കര്‍ത്താവേ, നിന്റെ പക്കല്‍ നീതിയുണ്ടു; ഞങ്ങള്‍ക്കോ ഇന്നുള്ളതു പോലെ ലജ്ജയത്രേ; നിന്നോടു ദ്രോഹിച്ചിരിക്കുന്ന ദ്രോഹം ഹേതുവായി നീ അവരെ നീക്കിക്കളഞ്ഞിരിക്കുന്ന സകലദേശങ്ങളിലും സമീപസ്ഥരും ദൂരസ്ഥരുമായ യെഹൂദാപുരുഷന്മാര്‍ക്കും യെരൂശലേംനിവാസികള്‍ക്കും എല്ലായിസ്രായേലിന്നും തന്നേ.
9:8b.DAN.009.008 കര്‍ത്താവേ, ഞങ്ങള്‍ നിന്നോടു പാപം ചെയ്തിരിക്കയാല്‍ ഞങ്ങളും ഞങ്ങളുടെ രാജാക്കന്മാരും പ്രഭുക്കന്മാരും പിതാക്കന്മാരും ലജ്ജിക്കേണ്ടതു തന്നേ.
9:9b.DAN.009.009 ഞങ്ങുടെ ദൈവമായ കര്‍ത്താവിന്റെ പക്കല്‍ കരുണയും മോചനവും ഉണ്ടു; ഞങ്ങളോ അവനോടു മത്സരിച്ചു.
9:10b.DAN.009.010 അവന്‍ തന്റെ ദാസന്മാരായ പ്രവാചകന്മാര്‍ മുഖാന്തരം ഞങ്ങളുടെ മുമ്പില്‍ വെച്ചിരിക്കുന്ന ന്യായപ്രമാണപ്രകാരം നടപ്പാന്‍ ഞങ്ങള്‍ ഞങ്ങളുടെ ദൈവമായ യഹോവയുടെ വചനം കേട്ടനുസരിച്ചില്ല.
9:11b.DAN.009.011 യിസ്രായേലൊക്കെയും നിന്റെ വചനം കേട്ടനുസരിക്കാതെ വിട്ടുമാറി നിന്റെ ന്യായപ്രമാണം ലംഘിച്ചിരിക്കുന്നു; ഇങ്ങനെ ഞങ്ങള്‍ അവനോടു പാപം ചെയ്തിരിക്കയാല്‍ ദൈവത്തിന്റെ ദാസനായ മോശെയുടെ ന്യായപ്രമാണത്തില്‍ എഴുതിയിരിക്കുന്ന ശാപവും ആണയും ഞങ്ങളുടെമേല്‍ ചൊരിഞ്ഞിരിക്കുന്നു.
9:12b.DAN.009.012 അവന്‍ വലിയ അനര്‍ത്ഥം ഞങ്ങളുടെ മേല്‍ വരുത്തിയതിനാല്‍ ഞങ്ങള്‍ക്കും ഞങ്ങള്‍ക്കു ന്യായപാലനം നടത്തിവന്ന ന്യായാധിപന്മാര്‍ക്കും വിരോധമായി താന്‍ അരുളിച്ചെയ്ത വചനങ്ങളെ നിവര്‍ത്തിച്ചിരിക്കുന്നു; യെരൂശലേമില്‍ സംഭവിച്ചതുപോലെ ആകാശത്തിന്‍ കീഴിലെങ്ങും സംഭവിച്ചിട്ടില്ലല്ലോ.
9:13b.DAN.009.013 മോശെയുടെ ന്യായപ്രമാണത്തില്‍ എഴുതിയിരിക്കുന്നതുപോലെ ഞങ്ങള്‍ക്കു ഈ അനര്‍ത്ഥം ഒക്കെയും വന്നിരിക്കുന്നു; എന്നിട്ടും ഞങ്ങള്‍ ഞങ്ങളുടെ അകൃത്യങ്ങളെ വിട്ടുതിരിഞ്ഞു നിന്റെ സത്യത്താല്‍ ബുദ്ധിപഠിക്കേണ്ടതിന്നു ഞങ്ങളുടെ ദൈവമായ യഹോവയുടെ കൃപെക്കായി യാചിച്ചില്ല.
9:14b.DAN.009.014 അതുകൊണ്ടു യഹോവ അനര്‍ത്ഥത്തിന്നായി ജാഗരിച്ചിരുന്നു അതു ഞങ്ങളുടെമേല്‍ വരുത്തിയിരിക്കുന്നു; ഞങ്ങളുടെ ദൈവമായ യഹോവ താന്‍ ചെയ്യുന്ന സകല പ്രവൃത്തികളിലും നീതിമാനാകുന്നു; ഞങ്ങളോ അവന്റെ വചനം കേട്ടനുസരിച്ചില്ല.
9:15b.DAN.009.015 നിന്റെ ജനത്തെ ബലമുള്ള കൈകൊണ്ടു മിസ്രയീംദേശത്തുനിന്നു കൊണ്ടുവന്നു, ഇന്നുള്ളതുപോലെ നിനക്കു ഒരു നാമം ഉണ്ടാക്കിയവനായി ഞങ്ങളുടെ ദൈവമായ കര്‍ത്താവേ, ഞങ്ങള്‍ പാപം ചെയ്തു ദുഷ്ടത പ്രവര്‍ത്തിച്ചിരിക്കുന്നു.
9:16b.DAN.009.016 കര്‍ത്താവേ, നിന്റെ സര്‍വ്വനീതിക്കും ഒത്തവണ്ണം നിന്റെ കോപവും ക്രോധവും നിന്റെ വിശുദ്ധപര്‍വ്വതമായ യെരൂശലേം നഗരത്തില്‍നിന്നു നീങ്ങിപ്പോകുമാറാകട്ടെ; ഞങ്ങളുടെ പാപങ്ങള്‍നിമിത്തവും ഞങ്ങളുടെ പിതാക്കന്മാരുടെ അകൃത്യങ്ങള്‍നിമിത്തവും യെരൂശലേമും നിന്റെ ജനവും ഞങ്ങള്‍ക്കു ചുറ്റും ഉള്ള എല്ലാവര്‍ക്കും നിന്ദയായി തീര്‍ന്നിരിക്കുന്നുവല്ലോ.
9:17b.DAN.009.017 ആകയാല്‍ ഞങ്ങളുടെ ദൈവമേ, അടിയന്റെ പ്രാര്‍ത്ഥനയും യാചനകളും കേട്ടു ശൂന്യമായിരിക്കുന്ന നിന്റെ വിശുദ്ധമന്ദിരത്തിന്മേല്‍ കര്‍ത്താവിന്‍ നിമിത്തം തിരുമുഖം പ്രകാശിക്കുമാറാക്കേണമേ.
9:18b.DAN.009.018 എന്റെ ദൈവമേ, ചെവി ചായിച്ചു കേള്‍ക്കേണമേ; കണ്ണു തുറന്നു ഞങ്ങളുടെ നാശങ്ങളെയും നിന്റെ നാമം വിളിച്ചിരിക്കുന്ന നഗരത്തെയും കടാക്ഷിക്കേണമേ; ഞങ്ങള്‍ ഞങ്ങളുടെ നീതിപ്രവൃത്തികളില്‍ അല്ല, നിന്റെ മഹാകരുണയില്‍ അത്രേ ആശ്രയിച്ചുകൊണ്ടു ഞങ്ങളുടെ യാചനകളെ തിരുസന്നിധിയില്‍ ബോധിപ്പിക്കുന്നു.
9:19b.DAN.009.019 കര്‍ത്താവേ, കേള്‍ക്കേണമേ; കര്‍ത്താവേ, ക്ഷമിക്കേണമേ; കര്‍ത്താവേ, ചെവിക്കൊണ്ടു പ്രവര്‍ത്തിക്കേണമേ; എന്റെ ദൈവമേ, നിന്നെത്തന്നെ ഔര്‍ത്തു തമാസിക്കരുതേ; നിന്റെ നാമം വിളിച്ചിരിക്കുന്നുവല്ലോ.
9:20b.DAN.009.020 ഇങ്ങനെ ഞാന്‍ പ്രാര്‍ത്ഥിക്കയും എന്റെ പാപവും എന്റെ ജനമായ യിസ്രായേലിന്റെ പാപവും ഏറ്റുപറകയും എന്റെ ദൈവത്തിന്റെ വിശുദ്ധപര്‍വ്വതത്തിന്നു വേണ്ടി എന്റെ ദൈവമായ യഹോവയുടെ സന്നിധിയില്‍ അപേക്ഷ കഴിക്കയും ചെയ്തുകൊണ്ടിരിക്കുമ്പോള്‍,
9:21b.DAN.009.021 ഞാന്‍ എന്റെ പ്രാര്‍ത്ഥന കഴിച്ചുകൊണ്ടിരിക്കുമ്പോള്‍ തന്നേ, ആദിയിങ്കല്‍ ഞാന്‍ അത്യന്തം ക്ഷീണിച്ചിരുന്ന സമയം ദര്‍ശനത്തില്‍ കണ്ട ഗബ്രീയേല്‍ എന്ന പുരുഷന്‍ ഏകദേശം സന്ധ്യായാഗത്തിന്റെ നേരത്തു എന്നോടു അടുത്തുവന്നു.
9:22b.DAN.009.022 അവന്‍ വന്നു എന്നോടു പറഞ്ഞതെന്തെന്നാല്‍ദാനീയേലേ, നിനക്കു ബുദ്ധി ഉപദേശിച്ചുതരേണ്ടതിന്നു ഞാന്‍ ഇപ്പോള്‍ വന്നിരിക്കുന്നു.
9:23b.DAN.009.023 നീ ഏറ്റവും പ്രിയനാകയാല്‍ നിന്റെ യാചനകളുടെ ആരംഭത്തിങ്കല്‍ തന്നേ കല്പന പുറപ്പെട്ടു, നിന്നോടു അറിയിപ്പാന്‍ ഞാന്‍ വന്നുമിരിക്കുന്നു; അതുകൊണ്ടു നീ കാര്യം ചിന്തിച്ചു ദര്‍ശനം ഗ്രഹിച്ചുകൊള്‍ക.
9:24b.DAN.009.024 അതിക്രമത്തെ തടസ്ഥം ചെയ്തു പാപങ്ങളെ മുദ്രയിടുവാനും അകൃത്യത്തിന്നു പ്രായശ്ചിത്തം ചെയ്തു നിത്യനീതി വരുത്തുവാനും ദര്‍ശനവും പ്രവചനവും മുദ്രയിടുവാനും അതിപരിശുദ്ധമായതിനെ അഭിഷേകം ചെയ്‍വാനും തക്കവണ്ണം നിന്റെ ജനത്തിന്നും വിശുദ്ധനഗരത്തിന്നും എഴുപതു ആഴ്ചവട്ടം നിയമിച്ചിരിക്കുന്നു.
9:25b.DAN.009.025 അതുകൊണ്ടു നീ അറിഞ്ഞു ഗ്രഹിച്ചുകൊള്ളേണ്ടതെന്തെന്നാല്‍യെരൂശലേമിനെ യഥാസ്ഥാനപ്പെടുത്തി പണിവാന്‍ കല്പന പുറപ്പെടുന്നതുമുതല്‍ അഭിഷിക്തനായോരു പ്രഭുവരെ ഏഴു ആഴ്ചവട്ടം; അറുപത്തുരണ്ടു ആഴ്ചവട്ടംകൊണ്ടു അതിനെ വീഥിയും കിടങ്ങുമായി കഷ്ടകാലങ്ങളില്‍ തന്നേ വീണ്ടും പണിയും.
9:26b.DAN.009.026 അറുപത്തു രണ്ടു ആഴ്ചവട്ടം കഴിഞ്ഞിട്ടു അഭിഷിക്തന്‍ ഛേദിക്കപ്പെടും; അവന്നു ആരും ഇല്ലെന്നു വരും; പിന്നെ വരുവാനിരിക്കുന്ന പ്രഭുവിന്റെ പടജ്ജനം നഗരത്തെയും വിശുദ്ധമന്ദിരത്തെയും നശിപ്പിക്കും; അവന്റെ അവസാനം ഒരു പ്രളയത്തോടെ ആയിരിക്കും; അവസാനത്തോളം യുദ്ധമുണ്ടാകും; ശൂന്യങ്ങളും നിര്‍ണ്ണയിക്കപ്പെട്ടിരിക്കുന്നു.
9:27b.DAN.009.027 അവന്‍ ഒരു ആഴ്ചവട്ടത്തേക്കു പലരോടും നിയമത്തെ കഠിനമാക്കും; ആഴ്ചവട്ടത്തിന്റെ മദ്ധ്യേ അവന്‍ ഹനനയാഗവും ഭോജനയാഗവും നിര്‍ത്തലാക്കിളക്കയും; മ്ളേച്ഛതകളുടെ ചിറകിന്മേല്‍ ശൂന്യമാക്കുന്നവന്‍ വരും; നിര്‍ണ്ണയിക്കപ്പെട്ടിരിക്കുന്ന സമാപ്തിയോളം ശൂന്യമാക്കുന്നവന്റെ മേല്‍ കോപം ചൊരിയും.
10
10:1b.DAN.010.001 പാര്‍സിരാജാവായ കോരെശിന്റെ മൂന്നാം ആണ്ടില്‍ ബേല്‍ത്ത് ശസ്സര്‍ എന്നു പേരുള്ള ദാനീയേലിന്നു ഒരു കാര്യം വെളിപ്പെട്ടു; ആ കാര്യം സത്യവും മഹാകഷ്ടമുള്ളതും ആയിരുന്നു; അവന്‍ ആ കാര്യം ചിന്തിച്ചു ദര്‍ശനത്തിന്നു ശ്രദ്ധവെച്ചു.
10:2b.DAN.010.002 ആ കാലത്തു ദാനീയേല്‍ എന്ന ഞാന്‍ മൂന്നു ആഴ്ചവട്ടം മുഴുവനും ദുഃഖിച്ചുകൊണ്ടിരുന്നു.
10:3b.DAN.010.003 മൂന്നു ആഴ്ചവട്ടം മുഴവനും കഴിയുവോളം ഞാന്‍ സ്വാദുഭോജനം ഭക്ഷിക്കയോ മാംസവും വീഞ്ഞും ആസ്വദിക്കയോ ചെയ്തിട്ടില്ല; എണ്ണ തേച്ചിട്ടുമില്ല.
10:4b.DAN.010.004 എന്നാല്‍ ഒന്നാം മാസം ഇരുപത്തുനാലാം തിയ്യതി ഞാന്‍ ഹിദ്ദേക്കല്‍ എന്ന മഹാ നദീതീരത്തു ഇരിക്കയില്‍ തലപൊക്കി നോക്കിപ്പോള്‍,
10:5b.DAN.010.005 ശണവസ്ത്രം ധരിച്ചും അരെക്കു ഊഫാസ് തങ്കംകൊണ്ടുള്ള കച്ച കെട്ടിയും ഇരിക്കുന്ന ഒരു പുരുഷനെ കണ്ടു.
10:6b.DAN.010.006 അവന്റെ ദേഹം ഗോമേദകംപോലെയും മുഖം മിന്നല്‍ പ്രകാശംപോലെയും കണ്ണു തീപ്പന്തംപോലെയും ഭുജങ്ങളും കാലുകളും മിനുക്കിയ താമ്രത്തിന്റെ വര്‍ണ്ണംപോലെയും അവന്റെ വാക്കുകളുടെ ശബ്ദം ഒരു പുരുഷാരത്തിന്റെ ആരവംപോലെയും ആയിരുന്നു.
10:7b.DAN.010.007 ദാനീയേല്‍ എന്ന ഞാന്‍ മാത്രം ഈ ദര്‍ശനം കണ്ടു; എന്നോടുകൂടെ ഉണ്ടായിരുന്ന ആളുകള്‍ ദര്‍ശനം കണ്ടില്ല; എങ്കിലും ഒരു മഹാഭ്രമം അവര്‍ക്കും പിടിച്ചിട്ടു അവര്‍ ഔടിയൊളിച്ചു.
10:8b.DAN.010.008 അങ്ങനെ ഞാന്‍ തനിച്ചു ശേഷിച്ചിരുന്നു ഈ മഹാദര്‍ശനം കണ്ടു; എന്നില്‍ ഒട്ടും ബലം ശേഷിച്ചിരുന്നില്ല; എന്റെ മുഖശോഭ ക്ഷയിച്ചുപോയി; എനിക്കു ഒട്ടും ബലം ഇല്ലാതെയും ആയി.
10:9b.DAN.010.009 എന്നാല്‍ ഞാന്‍ അവന്റെ വാക്കുകളുടെ ശബ്ദം കേട്ടു; അവന്റെ വാക്കുകളുടെ ശബ്ദം കേട്ടപ്പോള്‍ ഞാന്‍ ബോധംകെട്ടു നിലത്തു കവിണ്ണുവീണു.
10:10b.DAN.010.010 എന്നാറെ ഒരു കൈ എന്നെ തൊട്ടു, എന്നെ മുഴങ്കാലും ഉള്ളങ്കയ്യും ഊന്നി വിറയലോടെ നിലക്കുമാറാക്കി.
10:11b.DAN.010.011 അവന്‍ എന്നോടുഏറ്റവും പ്രിയപുരുഷനായ ദാനീയേലേ, ഞാന്‍ നിന്നോടു പറയുന്ന വചനങ്ങളെ ശ്രദ്ധിച്ചു നിവിര്‍ന്നുനില്‍ക്ക; ഞാന്‍ ഇപ്പോള്‍ നിന്റെ അടുക്കല്‍ അയക്കപ്പെട്ടിരിക്കുന്നു എന്നു പറഞ്ഞു; അവന്‍ ഈ വാക്കു എന്നോടു സംസാരിച്ചപ്പോള്‍ ഞാന്‍ വിറെച്ചുകൊണ്ടു നിവിര്‍ന്നുനിന്നു.
10:12b.DAN.010.012 അവന്‍ എന്നോടു പറഞ്ഞതുദാനീയേലേ, ഭയപ്പെടേണ്ടാ; നീ തിരിച്ചറിയേണ്ടതിന്നും നിന്റെ ദൈവത്തിന്റെ മുമ്പാകെ നിന്നെത്തന്നേ താഴ്ത്തേണ്ടതിന്നും മനസ്സുവെച്ച ആദ്യദിവസംമുതല്‍ നിന്റെ വാക്കു കേട്ടിരിക്കുന്നു; നിന്റെ വാക്കു ഹേതുവായി തന്നേ ഞാന്‍ വന്നിരിക്കുന്നു.
10:13b.DAN.010.013 പാര്‍സിരാജ്യത്തിന്റെ പ്രഭു ഇരുപത്തൊന്നു ദിവസം എന്നോടു എതിര്‍ത്തുനിന്നു; എങ്കിലും പ്രധാന പ്രഭുക്കന്മാരില്‍ ഒരുത്തനായ മീഖായേല്‍ എന്നെ സഹായിപ്പാന്‍ വന്നുഅവനെ ഞാന്‍ പാര്‍സിരാജാക്കന്മാരോടുകൂടെ അവിടെ വിട്ടേച്ചു,
10:14b.DAN.010.014 നിന്റെ ജനത്തിന്നു ഭാവികാലത്തു സംഭവിപ്പാനുള്ളതു നിന്നെ ഗ്രഹിപ്പിക്കേണ്ടതിന്നു ഇപ്പോള്‍ വന്നിരിക്കുന്നു; ദര്‍ശനം ഇനിയും ബഹുകാലത്തേക്കുള്ളതാകുന്നു.
10:15b.DAN.010.015 അവന്‍ ഈ വാക്കുകളെ എന്നോടു സംസാരിക്കുമ്പോള്‍ ഞാന്‍ മുഖം കുനിച്ചു ഊമനായ്തീര്‍ന്നു.
10:16b.DAN.010.016 അപ്പോള്‍ മനുഷ്യരോടു സദൃശനായ ഒരുത്തന്‍ എന്റെ അധരങ്ങളെ തൊട്ടു; ഉടനെ ഞാന്‍ വായ്തുറന്നു സംസാരിച്ചു; എന്റെ മുമ്പില്‍ നിന്നവനോടുയജമാനനേ, ഈ ദര്‍ശനംനിമിത്തം എനിക്കു അതി വേദന പിടിപെട്ടു ശക്തിയില്ലാതായിരിക്കുന്നു.
10:17b.DAN.010.017 അടിയന്നു യജമാനനോടു സംസാരിപ്പാന്‍ എങ്ങനെ കഴിയും? എനിക്കു പെട്ടെന്നു ശക്തിയില്ലാതായി ശ്വാസം ശേഷിച്ചിരിപ്പില്ല എന്നു പറഞ്ഞു.
10:18b.DAN.010.018 അപ്പോള്‍ മനുഷ്യസാദൃശ്യത്തിലുള്ളവന്‍ പിന്നെയും വന്നു എന്നെ തൊട്ടു ബലപ്പെടുത്തി
10:19b.DAN.010.019 ഏറ്റവും പ്രിയപുരുഷാ, ഭിയപ്പെടേണ്ടാ; നിനക്കു സമാധാനം! ബലപ്പെട്ടിരിക്ക, ബലപ്പെട്ടിരിക്ക എന്നു പറഞ്ഞു; അവന്‍ എന്നോടു സംസാരിച്ചപ്പോള്‍ ഞാന്‍ ബലപ്പെട്ടുയജമാനനേ, സംസാരിക്കേണമേ; നീ എന്നെ ബലപ്പെടുത്തിയിരിക്കുന്നുവല്ലോ എന്നു പറഞ്ഞു.
10:20b.DAN.010.020 അതിന്നു അവന്‍ എന്നോടു പറഞ്ഞതുഞാന്‍ നിന്റെ അടുക്കല്‍ വന്നിരിക്കുന്നതു എന്തിനെന്നു നീ അറിയുന്നുവോ? ഞാന്‍ ഇപ്പോള്‍ പാര്‍സിപ്രഭുവിനോടു യുദ്ധംചെയ്‍വാന്‍ മടങ്ങിപ്പോകും; ഞാന്‍ പുറപ്പെട്ട ശേഷമോ, യവന പ്രഭു വരും.
10:21b.DAN.010.021 എന്നാല്‍ സത്യഗ്രന്ഥത്തില്‍ എഴുതിയിരിക്കുന്നതു ഞാന്‍ നിന്നെ അറിയിക്കാംനിങ്ങളുടെ പ്രഭുവായ മീഖായേല്‍ അല്ലാതെ ഈ കാര്യങ്ങളില്‍ എന്നോടുകൂടെ ഉറെച്ചുനിലക്കുന്നവന്‍ ആരും ഇല്ല.
11
11:1b.DAN.011.001 ഞാനോ മേദ്യനായ ദാര്‍യ്യാവേശിന്റെ ഒന്നാം ആണ്ടില്‍ അവനെ ഉറപ്പിപ്പാനും ബലപ്പെടുത്തുവാനും എഴുന്നേറ്റുനിന്നു.
11:2b.DAN.011.002 ഇപ്പോഴോ, ഞാന്‍ നിന്നോടു സത്യം അറിയിക്കാംപാര്‍സിദേശത്തു ഇനി മൂന്നു രാജാക്കന്മാര്‍ എഴുന്നേലക്കും; നാലാമത്തവന്‍ എല്ലാവരിലും അധികം ധനവാനായിരിക്കും; അവന്‍ ധനംകൊണ്ടു ശക്തിപ്പെട്ടുവരുമ്പോള്‍ എല്ലാവരെയും യവനരാജ്യത്തിന്നു നേരെ ഉദ്യോഗിപ്പിക്കും.
11:3b.DAN.011.003 പിന്നെ വിക്രമനായൊരു രാജാവു എഴുന്നേലക്കും; അവന്‍ വലിയ അധികാരത്തോടെ വാണു ഇഷ്ടംപോലെ പ്രവര്‍ത്തിക്കും.
11:4b.DAN.011.004 അവന്‍ നിലക്കുമ്പോള്‍ തന്നേ, അവന്റെ രാജ്യം തകര്‍ന്നു, ആകാശത്തിലെ നാലു കാറ്റിലേക്കും ഭേദിച്ചു പോകും; അതു അവന്റെ സന്തതിക്കല്ല അവന്‍ വാണിരുന്ന അധികാരംപോലയുമല്ല അവന്റെ രാജത്വം നിര്‍മ്മൂലമായി അവര്‍ക്കല്ല അന്യര്‍ക്കും അധീനമാകും.
11:5b.DAN.011.005 എന്നാല്‍ തെക്കെ ദേശത്തിലെ രാജാവു പ്രാബല്യം പ്രാപിക്കും; അവന്റെ പ്രഭുക്കന്മാരില്‍ ഒരുത്തന്‍ അവനെക്കാള്‍ പ്രബലനായി വാഴും; അവന്റെ ആധിപത്യം മഹാധിപത്യമായ്തീരും.
11:6b.DAN.011.006 കുറെക്കാലം കഴിഞ്ഞിട്ടു അവര്‍ തമ്മില്‍ ഏകോപിക്കും; തെക്കെ ദേശത്തിലെ രാജാവിന്റെ മകള്‍ വടക്കെദേശത്തിലെ രാജാവിന്റെ അടുക്കല്‍ ഉടമ്പടി ചെയ്‍വാന്‍ വരും; എങ്കിലും അതു നില്‍ക്കയില്ല; അവനും അവന്റെ സാഹിത്യവും നിലനില്‍ക്കയുമില്ല; അവളും അവളെ കൊണ്ടുചെന്നവരും അവളുടെ ജനകനും അവളെ തുണെച്ചവനും ഭീതിവിഷയങ്ങളായ്തീരും.
11:7b.DAN.011.007 എന്നാല്‍ അവന്നു പകരം അവളുടെ വേരില്‍നിന്നു മുളെച്ച തൈയായ ഒരുവന്‍ എഴുന്നേലക്കും; അവന്‍ ബലം പ്രാപിച്ചു വടക്കെദേശത്തിലെ രാജാവിന്റെ കോട്ടയില്‍ കടന്നു അവരുടെ നേരെ പ്രവര്‍ത്തിച്ചു ജയിക്കും.
11:8b.DAN.011.008 അവരുടെ ദേവന്മാരെയും ബിംബങ്ങളെയും വെള്ളിയും പൊന്നുംകൊണ്ടുള്ള മനോഹരവസ്തുക്കളെയും അവന്‍ എടുത്തു മിസ്രയീമിലേക്കു കൊണ്ടുപോകും; പിന്നെ അവന്‍ കുറെ സംവത്സരത്തോളം വടക്കെദേശത്തിലെ രാജാവിനോടു പൊരുതാതിരിക്കും.
11:9b.DAN.011.009 അവന്‍ തെക്കെ ദേശത്തിലെ രാജാവിന്റെ രാജ്യത്തേക്കു ചെന്നു സ്വദേശത്തേക്കു മടങ്ങിപ്പോരും.
11:10b.DAN.011.010 അവന്റെ പുത്രന്മാരോ വീണ്ടും യുദ്ധം ആരംഭിക്കയും ബഹുപുരുഷാരം അടങ്ങിയ മഹാസൈന്യങ്ങളെ ശേഖരിക്കയും ചെയ്യും; അതു വന്നു കവിഞ്ഞു കടന്നുപോകും; പിന്നെ അവന്‍ മടങ്ങിച്ചെന്നു അവന്റെ കോട്ടവരെ യുദ്ധം നടത്തും
11:11b.DAN.011.011 അപ്പോള്‍ തെക്കെദേശത്തിലെ രാജാവു ദ്വേഷ്യംപൂണ്ടു പുറപ്പെട്ടു വടക്കെദേശത്തിലെ രാജാവിനോടു യുദ്ധം ചെയ്യും; അവന്‍ വലിയോരു സമൂഹത്തെ അണിനിരത്തും; എന്നാല്‍ ആ സമൂഹം മറ്റവന്റെ കയ്യില്‍ ഏല്പിക്കപ്പെടും.
11:12b.DAN.011.012 ആ ജനസമൂഹം മുടിഞ്ഞുപോകും; അവന്റെ ഹൃദയം ഗര്‍വ്വിച്ചു, അവന്‍ പതിനായിരം പതിനായിരം പേരെ വീഴുമാറാക്കും; എങ്കിലും അവന്‍ പ്രാബല്യം പ്രാപിക്കയില്ല.
11:13b.DAN.011.013 വടക്കെദേശത്തിലെ രാജാവു മടങ്ങിവന്നു, മുമ്പിലത്തേതിനെക്കാള്‍ വലിയോരു ജനസമൂഹത്തെ അണിനിരത്തും; ചില സംവത്സരം കഴിഞ്ഞിട്ടു അവന്‍ വലിയോരു സൈന്യത്തോടും വളരെ സമ്പത്തോടുംകൂടെ പോരും.
11:14b.DAN.011.014 ആ കാലത്തു പലരും തെക്കെദേശത്തിലെ രാജാവിന്റെ നേരെ എഴുന്നേലക്കും; നിന്റെ ജനത്തിലുള്ള അക്രമികള്‍ ദര്‍ശനത്തെ നിവര്‍ത്തിപ്പാന്‍ തക്കവണ്ണം മത്സരിക്കും; എങ്കിലും അവര്‍ ഇടറിവീഴും.
11:15b.DAN.011.015 എന്നാല്‍ വടക്കെദേശത്തിലെ രാജാവു വന്നു വാടകോരി ഉറപ്പുള്ള പട്ടണങ്ങളെ പിടിക്കും; തെക്കെപടക്കൂട്ടങ്ങളും അവന്റെ ശ്രേഷ്ഠജനവും ഉറെച്ചുനില്‍ക്കയില്ല; ഉറെച്ചുനില്പാന്‍ അവര്‍ക്കും ശക്തിയുണ്ടാകയുമില്ല.
11:16b.DAN.011.016 അവന്റെ നേരെ വരുന്നവന്‍ ഇഷ്ടംപോലെ പ്രവര്‍ത്തിക്കും. ആരും അവന്റെ മുമ്പാകെ നില്‍ക്കയില്ല; അവന്‍ മനോഹരദേശത്തുനിലക്കും; അവന്റെ കയ്യില്‍ സംഹാരം ഉണ്ടായിരിക്കും.
11:17b.DAN.011.017 അവന്‍ തന്റെ സര്‍വ്വരാജ്യത്തിന്റെയും ശക്തിയോടുകൂടെ വരുവാന്‍ താല്പര്യം വേക്കും; എന്നാല്‍ അവന്‍ അവനോടു ഒരു ഉടമ്പടി ചെയ്തു, അവന്നു നാശത്തിന്നായി തന്റെ മകളെ ഭാര്യയായി കൊടുക്കും; എങ്കിലും അവള്‍ നില്‍ക്കയില്ല; അവന്നു ഇരിക്കയുമില്ല.
11:18b.DAN.011.018 പിന്നെ അവന്‍ തീരപ്രദേശങ്ങളിലേക്കു മുഖം തിരിച്ചു പലതും പിടിക്കും; എന്നാല്‍ അവന്‍ കാണിച്ച നിന്ദ ഒരു അധിപതി നിര്‍ത്തലാക്കും; അത്രയുമല്ല, അവന്റെ നിന്ദ അവന്റെമേല്‍ തന്നേ വരുത്തും.
11:19b.DAN.011.019 പിന്നെ അവന്‍ സ്വദേശത്തിലെ കോട്ടകളുടെ നേരെ മുഖം തിരിക്കും; എങ്കിലും അവന്‍ ഇടറിവീണു, ഇല്ലാതെയാകും;
11:20b.DAN.011.020 അവന്നു പകരം എഴുന്നേലക്കുന്നവന്‍ തന്റെ രാജ്യത്തിന്റെ മനോഹരഭാഗത്തുകൂടി ഒരു അപഹാരിയെ അയ്യക്കും; എങ്കിലും കുറെ ദിവസത്തിന്നകം അവന്‍ സംഹരിക്കപ്പെടും. കോപത്താലല്ല, യുദ്ധത്താലുമല്ല.
11:21b.DAN.011.021 അവന്നു പകരം നിന്ദ്യനായ ഒരുത്തന്‍ എഴുന്നേലക്കും; അവന്നു അവര്‍ രാജത്വത്തിന്റെ പദവി കൊടുപ്പാന്‍ വിചാരിച്ചിരുന്നില്ല; എങ്കിലും അവന്‍ സമാധാനകാലത്തു വന്നു ഉപായത്തോടെ രാജത്വം കൈവശമാക്കും.
11:22b.DAN.011.022 പ്രാളയതുല്യമായ സൈന്യങ്ങളും നിയമത്തിന്റെ പ്രഭുവും കൂടെ അവന്റെ മുമ്പില്‍ പ്രവഹിക്കപ്പെട്ടു തകര്‍ന്നുപോകും.
11:23b.DAN.011.023 ആരെങ്കിലും അവനോടു സഖ്യത ചെയ്താല്‍ അവന്‍ വഞ്ചന പ്രവര്‍ത്തിക്കും; അവന്‍ പുറപ്പെട്ടു അല്പം പടജ്ജനവുമായി വന്നു ജയം പ്രാപിക്കും.
11:24b.DAN.011.024 അവന്‍ സമാധാനകാലത്തു തന്നേ സംസ്ഥാനത്തിലെ പുഷ്ടിയേറിയ സ്ഥലങ്ങളില്‍ വന്നു, തന്റെ പിതാക്കന്മാരോ പിതാമഹന്മാരോ ഒരുനാളും ചെയ്യാത്തതു ചെയ്യും; അവന്‍ കവര്‍ച്ചയും കൊള്ളയും സമ്പത്തും അവര്‍ക്കും വിതറിക്കൊടുക്കും; അവന്‍ കോട്ടകളുടെ നേരെ ഉപായം പ്രയോഗിക്കും; എന്നാല്‍ കുറെക്കാലത്തേക്കേയുള്ളു.
11:25b.DAN.011.025 അവന്‍ ഒരു മഹാസൈന്യത്തോടു കൂടെ തെക്കെദേശത്തിലെ രാജാവിന്റെ നേരെ തന്റെ ശക്തിയും ധൈര്യവും പ്രയോഗിക്കും; തെക്കെദേശത്തിലെ രാജാവും ഏറ്റവും വലിയതും ശക്തിയേറിയതുമായ സൈന്യത്തോടുകൂടെ യുദ്ധത്തിന്നു പുറപ്പെടും; എങ്കിലും അവര്‍ അവന്റെ നേരെ ഉപായം പ്രയോഗിക്കകൊണ്ടു അവന്‍ ഉറെച്ചു നില്‍ക്കയില്ല.
11:26b.DAN.011.026 അവന്റെ അന്നംകൊണ്ടു ഉപജീവനം കഴിക്കുന്നവന്‍ അവനെ നശിപ്പിക്കും; അവന്റെ സൈന്യം ഒഴുകിപ്പേകും; പലരും നിഹതന്മാരായി വീഴും.
11:27b.DAN.011.027 ഈ രാജാക്കന്മാര്‍ ഇരുവരും ദുഷ്ടത പ്രവര്‍ത്തിപ്പാന്‍ ഭാവിച്ചുംകൊണ്ടു ഒരേ മേശയിങ്കല്‍വെച്ചു ഭോഷകു സംസാരിക്കും; എങ്കിലും അതു സാധിക്കയില്ല; നിയമിക്കപ്പെട്ട സമയത്തു മാത്രമേ അവസാനം വരികയുള്ളു.
11:28b.DAN.011.028 പിന്നെ അവന്‍ വളരെ സമ്പത്തോടുംകൂടെ സ്വദേശത്തേക്കു മടങ്ങിപ്പോകും; അവന്‍ വിശുദ്ധ നിയമത്തിന്നു വിരോധമായി മനോഗതം വെച്ചു, അതു അനുഷ്ഠിച്ചു സ്വദേശത്തേക്കു മടങ്ങിപ്പോകും.
11:29b.DAN.011.029 നിയമിക്കപ്പെട്ട കാലത്തു അവന്‍ വീണ്ടും തെക്കോട്ടു വരും; എങ്കിലും ഈ പ്രാവശ്യം മുമ്പിലത്തെപ്പോലെ സാദ്ധ്യമാകയില്ല.
11:30b.DAN.011.030 കിത്തീംകപ്പലുകള്‍ അവന്റെ നേരെ വരും; അതുകൊണ്ടു അവന്‍ വ്യസനിച്ചു മടങ്ങിച്ചെന്നു, വിശുദ്ധനിയമത്തിന്നു നേരെ ക്രുദ്ധിച്ചു പ്രവര്‍ത്തിക്കും; അവന്‍ മടങ്ങിച്ചെന്നു വിശുദ്ധനിയമത്തെ ഉപേക്ഷിക്കുന്നവരെ ആദരിച്ചുകൊള്ളും.
11:31b.DAN.011.031 അവന്‍ അയച്ച സൈന്യങ്ങള്‍ അണിനിരന്നു, വിശുദ്ധമന്ദിരമായ കോട്ടയെ അശുദ്ധമാക്കി നിരന്തരഹോമം നിര്‍ത്തല്‍ചെയ്തു ശൂന്യമാക്കുന്ന മ്ളേച്ഛ ബിംബത്തെ പ്രതിഷ്ഠിക്കും.
11:32b.DAN.011.032 നിയമത്തിന്നു വിരോധമായി ദുഷ്ടത പ്രവര്‍ത്തിക്കുന്നവരെ അവന്‍ ഉപായംകൊണ്ടു വഷളാക്കും; എങ്കിലും തങ്ങളുടെ ദൈവത്തെ അറിയുന്ന ജനം ഉറെച്ചുനിന്നു വീര്യം പ്രവര്‍ത്തിക്കും.
11:33b.DAN.011.033 ജനത്തില്‍ ബുദ്ധിമാന്മാരായവര്‍ പലര്‍ക്കും ബോധം വരുത്തും; എങ്കിലും കുറെക്കാലത്തേക്കു അവര്‍ വാള്‍ കൊണ്ടും തീകൊണ്ടും പ്രവാസംകൊണ്ടും കവര്‍ച്ചകൊണ്ടും വീണുകൊണ്ടിരിക്കും;
11:34b.DAN.011.034 വീഴുമ്പോള്‍ അവര്‍ അല്പസഹായത്താല്‍ രക്ഷപ്രാപിക്കും; പലരും കപടഭാവത്തോടെ അവരോടു ചേര്‍ന്നുകൊള്ളും.
11:35b.DAN.011.035 എന്നാല്‍ അന്ത്യകാലംവരെ അവരില്‍ പരിശോധനയും ശുദ്ധീകരണവും നിര്‍മ്മലീകരണവും സാധിക്കേണ്ടതിന്നു ബുദ്ധിമാന്മാരില്‍ ചിലര്‍ വീഴും; നിശ്ചയിക്കപ്പെട്ടകാലത്തു മാത്രം അന്തം വരും.
11:36b.DAN.011.036 രാജാവേ, ഇഷ്ടംപോലെ പ്രവര്‍ത്തിക്കും; അവന്‍ തന്നെത്താന്‍ ഉയര്‍ത്തി, ഏതു ദേവന്നും മേലായി മഹത്വീകരിക്കയും ദൈവാധിദൈവത്തിന്റെ നേരെ അപൂര്‍വ്വകാര്യങ്ങളെ സംസാരിക്കയും, കോപം നിവൃത്തിയാകുവോളം അവന്നു സാധിക്കയും ചെയ്യും; നിര്‍ണ്ണയിക്കപ്പെട്ടിരിക്കുന്നതു സംഭവിക്കുമല്ലോ.
11:37b.DAN.011.037 അവന്‍ എല്ലാറ്റിന്നും മേലായി തന്നെത്താല്‍ മഹത്വീകരിക്കയാല്‍ തന്റെ പിതാക്കന്മാരുടെ ദേവന്മാരെയും സ്ത്രീകളുടെ ഇഷ്ടദേവനെയും യാതൊരു ദേവനെയും കൂട്ടാക്കുകയില്ല.
11:38b.DAN.011.038 അതിന്നു പകരം അവന്‍ കോട്ടകളുടെ ദേവനെ ബഹുമാനിക്കും; അവന്റെ പിതാക്കന്മാര്‍ അറിയാത്ത ഒരു ദേവനെ അവന്‍ പൊന്നു കൊണ്ടും വെള്ളികൊണ്ടും രത്നങ്ങള്‍കൊണ്ടും മനോഹരവസ്തുക്കള്‍കൊണ്ടും ബഹുമാനിക്കും.
11:39b.DAN.011.039 അവന്‍ ഒരു അന്യദേവന്റെ ജനത്തെ കോട്ടകളുടെ കൊത്തളങ്ങളിന്മേല്‍ ആക്കിവേക്കും; അവനെ സ്വീകരിക്കുന്നവന്നു അവന്‍ മഹത്വം വര്‍ദ്ധിപ്പിക്കും; അവന്‍ അവരെ പലര്‍ക്കും അധിപതികളാക്കി ദേശത്തെ പ്രതിഫലമായി വിഭാഗിച്ചുകൊടുക്കും.
11:40b.DAN.011.040 പിന്നെ അന്ത്യകാലത്തു തെക്കെദേശത്തിലെ രാജാവു അവനോടു എതിര്‍ത്തുമുട്ടും; വടക്കെ ദേശത്തിലെ രാജാവു രഥങ്ങളോടും കുതിരച്ചേവകരോടും വളരെ കപ്പലുകളോടും കൂടെ ചുഴലിക്കാറ്റുപോലെ അവന്റെ നേരെ വരും; അവന്‍ ദേശങ്ങളിലേക്കു വന്നു കവിഞ്ഞു കടന്നുപോകും;
11:41b.DAN.011.041 അവന്‍ മനോഹരദേശത്തിലേക്കും കടക്കും; പതിനായിരം പതിനായിരം പേര്‍ ഇടറിവീഴും; എങ്കിലും എദോമും മോവാബും അമ്മോന്യശ്രേഷ്ഠന്മാരും അവന്റെ കയ്യില്‍ നിന്നു വഴുതിപ്പോകും.
11:42b.DAN.011.042 അവന്‍ ദേശങ്ങളുടെ നേരെ കൈ നീട്ടും; മിസ്രയീംദേശവും ഒഴിഞ്ഞുപോകയില്ല.
11:43b.DAN.011.043 അവന്‍ പൊന്നും വെള്ളിയുമായ നിക്ഷേപങ്ങളെയും മിസ്രയീമിലെ മനോഹര വസ്തുക്കളെയും കൈവശമാക്കും; ലൂബ്യരും കൂശ്യരും അവന്റെ അനുചാരികള്‍ ആയിരിക്കും.
11:44b.DAN.011.044 എന്നാല്‍ കിഴക്കുനിന്നും വടക്കുനിന്നും ഉള്ള വര്‍ത്തമാനങ്ങളാല്‍ അവന്‍ പരവശനാകും; അങ്ങനെ അവന്‍ പലരെയും നശിപ്പിച്ചു നിര്‍മ്മൂലനാശം വരുത്തേണ്ടതിന്നു മഹാ ക്രോധത്തോടെ പുറപ്പെടും. പിന്നെ അവന്‍ സമുദ്രത്തിന്നും മഹത്വമുള്ള വിശുദ്ധപര്‍വ്വതത്തിന്നും മദ്ധ്യേ മണിപ്പന്തല്‍ ഇടും; അവിടെ അവന്‍ അന്തരിക്കും; ആരും അവനെ രക്ഷിക്കയുമില്ല.
12
12:1b.DAN.012.001 ആ കാലത്തു നിന്റെ സ്വജാതിക്കാര്‍ക്കും തുണനിലക്കുന്ന മഹാപ്രഭുവായ മീഖായേല്‍ എഴുന്നേലക്കും; ഒരു ജാതി ഉണ്ടായതുമുതല്‍ ഈ കാലംവരെ സംഭവിച്ചിട്ടില്ലാത്ത കഷ്ടകാലം ഉണ്ടാകും; അന്നു നിന്റെ ജനം, പുസ്തകത്തില്‍ എഴുതിക്കാണുന്ന ഏവനും തന്നേ, രക്ഷ പ്രാപിക്കും.
12:2b.DAN.012.002 നിലത്തിലെ പൊടിയില്‍ നിദ്ര കൊള്ളുന്നവരില്‍ പലരും ചിലര്‍ നിത്യജീവന്നായും ചിലര്‍ ലജ്ജെക്കും നിത്യനിന്ദെക്കുമായും ഉണരും.
12:3b.DAN.012.003 എന്നാല്‍ ബുദ്ധിമാന്മാര്‍ ആകാശമണ്ഡലത്തിന്റെ പ്രഭുപോലെയും പലരെയും നീതിയിലേക്കു തിരിക്കുന്നവര്‍ നക്ഷത്രങ്ങളെപ്പോലെയും എന്നും എന്നേക്കും പ്രകാശിക്കും.
12:4b.DAN.012.004 നീയോ ദാനീയേലേ, അന്ത്യകാലംവരെ ഈ വചനങ്ങളെ അടെച്ചു പുസ്തകത്തിന്നു മുദ്രയിടുക; പലരും അതിനെ പരിശോധിക്കയും ജ്ഞാനം വര്‍ദ്ധിക്കുകയും ചെയ്യും.
12:5b.DAN.012.005 അനന്തരം ദാനീയേലെന്ന ഞാന്‍ നോക്കിയപ്പോള്‍, മറ്റുരണ്ടാള്‍ ഒരുത്തന്‍ നദീതീരത്തു ഇക്കരെയും മറ്റവന്‍ നദീതീരത്തു അക്കരെയും നിലക്കുന്നതു കണ്ടു.
12:6b.DAN.012.006 എന്നാല്‍ ഒരുവന്‍ ശണവസ്ത്രം ധരിച്ചു നദിയിലെ വെള്ളത്തിന്മീതെ നിലക്കുന്ന പുരുഷനോടുഈ അതിശയകാര്യങ്ങളുടെ അവസാനം എപ്പോള്‍ വരും എന്നു ചോദിച്ചു.
12:7b.DAN.012.007 ശണവസ്ത്രം ധരിച്ചു നദിയിലെ വെള്ളത്തിന്മീതെ നിലക്കുന്ന പുരുഷന്‍ വലങ്കയ്യും ഇടങ്കയ്യും സ്വര്‍ഗ്ഗത്തേക്കുയര്‍ത്തിഎന്നേക്കും ജീവിച്ചിരിക്കുന്നവനാണ, ഇനി കാലവും കാലങ്ങളും കാലാര്‍ദ്ധവും ചെല്ലും; അവര്‍ വിശുദ്ധജനത്തിന്റെ ബലത്തെ തകര്‍ത്തുകളഞ്ഞശേഷം ഈ കാര്യങ്ങള്‍ ഒക്കെയും നിവൃത്തിയാകും എന്നിങ്ങനെ സത്യം ചെയ്യുന്നതു ഞാന്‍ കേട്ടു.
12:8b.DAN.012.008 ഞാന്‍ കേട്ടു എങ്കിലും ഗ്രഹിച്ചില്ല; ആകയാല്‍ ഞാന്‍ യജമാനനേ, ഈ കാര്യങ്ങളുടെ അവസാനം എന്തായിരിക്കും എന്നു ചോദിച്ചു.
12:9b.DAN.012.009 അതിന്നു അവന്‍ ഉത്തരം പറഞ്ഞതുദാനീയേലേ, പൊയ്ക്കൊള്‍ക; ഈ വചനങ്ങള്‍ അന്ത്യകാലത്തേക്കു അടെച്ചും മുദ്രയിട്ടും ഇരിക്കുന്നു.
12:10b.DAN.012.010 പലരും തങ്ങളെ ശുദ്ധീകരിച്ചു നിര്‍മ്മലീകരിച്ചു ശോധനകഴിക്കും; ദുഷ്ടന്മാരോ, ദുഷ്ടതപ്രവര്‍ത്തിക്കും; ദുഷ്ടന്മാരില്‍ ആരും അതു തിരിച്ചറികയില്ല; ബുദ്ധിമാന്മാരോ ഗ്രഹിക്കും.
12:11b.DAN.012.011 നിരിന്തരഹോമയാഗം നിര്‍ത്തലാക്കുകയും ശൂന്യമാക്കുന്ന മ്ളേച്ഛബിംബത്തെ പ്രതിഷ്ഠിക്കയും ചെയ്യുന്ന കാലംമുതല്‍ ആയിരത്തിരുനൂറ്റിത്തൊണ്ണൂറു ദിവസം ചെല്ലും.
12:12b.DAN.012.012 ആയിരത്തി മുന്നൂറ്റിമുപ്പത്തഞ്ചു ദിവസത്തോളം കാത്തു ജീവിച്ചിരിക്കുന്നവന്‍ ഭാഗ്യവാന്‍ .
12:13b.DAN.012.013 നീയോ അവസാനം വരുവോളം പൊയ്ക്കൊള്‍ക; നീ വിശ്രമിച്ചു കാലാവസാനത്തിങ്കല്‍ നിന്റെ ഔഹരി ലഭിപ്പാന്‍ എഴുന്നേറ്റുവരും.
- Holder of rights
- Multilingual Bible Corpus
- Citation Suggestion for this Object
- TextGrid Repository (2025). Malayalam Collection. Daniel (Malayalam). Daniel (Malayalam). Multilingual Parallel Bible Corpus. Multilingual Bible Corpus. https://hdl.handle.net/21.11113/0000-0016-A67B-3