Proverbs (Malayalam)

Proverbs (Malayalam)

1

1:1b.PRO.001.001 യിസ്രായേല്‍രാജാവായി ദാവീദിന്റെ മകനായ ശലോമോന്റെ സദൃശവാക്യങ്ങള്‍.

1:2b.PRO.001.002 ജ്ഞാനവും പ്രബോധനവും പ്രാപിപ്പാനും വിവേകവചനങ്ങളെ ഗ്രഹിപ്പാനും

1:3b.PRO.001.003 പരിജ്ഞാനം, നീതി, ന്യായം, നേര്‍ എന്നിവെക്കായി പ്രബോധനം ലഭിപ്പാനും

1:4b.PRO.001.004 അല്പബുദ്ധികള്‍ക്കു സൂക്ഷ്മബുദ്ധിയും ബാലന്നു പരിജ്ഞാനവും വകതിരിവും നലകുവാനും

1:5b.PRO.001.005 ജ്ഞാനി കേട്ടിട്ടു വിദ്യാഭിവൃദ്ധിപ്രാപിപ്പാനും, ബുദ്ധിമാന്‍ സദുപദേശം സമ്പാദിപ്പാനും

1:6b.PRO.001.006 സദൃശവാക്യങ്ങളും അലങ്കാരവചനങ്ങളും ജ്ഞാനികളുടെ മൊഴികളും കടങ്കഥകളും മനസ്സിലാക്കുവാനും അവ ഉതകുന്നു.

1:7b.PRO.001.007 യഹോവാഭക്തി ജ്ഞാനത്തിന്റെ ആരംഭമാകുന്നു; ഭോഷന്മാരോ ജ്ഞാനവും പ്രബോധനവും നിരസിക്കുന്നു.

1:8b.PRO.001.008 മകനേ, അപ്പന്റെ പ്രബോധനം കേള്‍ക്ക. അമ്മയുടെ ഉപദേശം ഉപേക്ഷിക്കയുമരുതു;

1:9b.PRO.001.009 അവ നിന്റെ ശിരസ്സിന്നു അലങ്കാരമാലയും നിന്റെ കഴുത്തിന്നു സരപ്പളിയും ആയിരിക്കും.

1:10b.PRO.001.010 മകനേ, പാപികള്‍ നിന്നെ വശീകരിച്ചാല്‍ വഴിപ്പെട്ടുപോകരുതു.

1:11b.PRO.001.011 ഞങ്ങളോടുകൂടെ വരിക; നാം രക്തത്തിന്നായി പതിയിരിക്ക; നിര്‍ദ്ദോഷിയെ കാരണം കൂടാതെ പിടിപ്പാന്‍ ഒളിച്ചിരിക്ക.

1:12b.PRO.001.012 പാതാളംപോലെ അവരെ ജീവനോടെയും കുഴിയില്‍ ഇറങ്ങുന്നവരെപ്പോലെ അവരെ സര്‍വ്വാംഗമായും വിഴുങ്ങിക്കളക.

1:13b.PRO.001.013 നമുക്കു വലിയേറിയ സമ്പത്തൊക്കെയും കിട്ടും; നമ്മുടെ വീടുകളെ കൊള്ളകൊണ്ടു നിറെക്കാം.

1:14b.PRO.001.014 നിനക്കു ഞങ്ങളോടുകൂടെ സമാംശം കിട്ടും; നമുക്കു എല്ലാവര്‍ക്കും സഞ്ചി ഒന്നായിരിക്കും; എന്നിങ്ങനെ അവര്‍ പറഞ്ഞാല്‍;

1:15b.PRO.001.015 മകനേ, നീ അവരുടെ വഴിക്കു പോകരുതു; നിന്റെ കാല്‍ അവരുടെ പാതയില്‍ വെക്കയുമരുതു.

1:16b.PRO.001.016 അവരുടെ കാല്‍ ദോഷം ചെയ്‍വാന്‍ ഔടുന്നു; രക്തം ചൊരിയിപ്പാന്‍ അവര്‍ ബദ്ധപ്പെടുന്നു.

1:17b.PRO.001.017 പക്ഷി കാണ്‍കെ വലവിരിക്കുന്നതു വ്യര്‍ത്ഥമല്ലോ.

1:18b.PRO.001.018 അവര്‍ സ്വന്ത രക്തത്തിന്നായി പതിയിരിക്കുന്നു; സ്വന്തപ്രാണഹാനിക്കായി ഒളിച്ചിരിക്കുന്നു.

1:19b.PRO.001.019 ദുരാഗ്രഹികളായ ഏവരുടെയും വഴികള്‍ അങ്ങനെ തന്നേ; അതു അവരുടെ ജീവനെ എടുത്തുകളയുന്നു.

1:20b.PRO.001.020 ജ്ഞാനമായവള്‍ വീഥിയില്‍ ഘോഷിക്കുന്നു; വിശാലസ്ഥലത്തു സ്വരം കേള്‍പ്പിക്കുന്നു.

1:21b.PRO.001.021 അവള്‍ ആരവമുള്ള തെരുക്കളുടെ തലെക്കല്‍ നിന്നു വിളിക്കുന്നു; നഗരദ്വാരങ്ങളിലും നഗരത്തിന്നകത്തും പ്രസ്താവിക്കുന്നതു

1:22b.PRO.001.022 ബുദ്ധിഹീനരേ, നിങ്ങള്‍ ബുദ്ധീഹിനതയില്‍ രസിക്കയും പരിഹാസികളേ, നിങ്ങള്‍ പരിഹാസത്തില്‍ സന്തോഷിക്കയും ഭോഷന്മാരേ, നിങ്ങള്‍ പരിജ്ഞാനത്തെ വെറുക്കയും ചെയ്യുന്നതു എത്രത്തോളം?

1:23b.PRO.001.023 എന്റെ ശാസനെക്കു തിരിഞ്ഞുകൊള്‍വിന്‍ ; ഞാന്‍ എന്റെ മനസ്സു നിങ്ങള്‍ക്കു പൊഴിച്ചു തരും; എന്റെ വചനങ്ങള്‍ നിങ്ങളെ അറിയിക്കും.

1:24b.PRO.001.024 ഞാന്‍ വിളിച്ചിട്ടു നിങ്ങള്‍ ശ്രദ്ധിക്കാതെയും ഞാന്‍ കൈ നീട്ടീട്ടു ആരും കൂട്ടാക്കാതെയും

1:25b.PRO.001.025 നിങ്ങള്‍ എന്റെ ആലോചന ഒക്കെയും ത്യജിച്ചുകളകയും എന്റെ ശാസനയെ ഒട്ടും അനുസരിക്കാതിരിക്കയും ചെയ്തതുകൊണ്ടു

1:26b.PRO.001.026 ഞാനും നിങ്ങളുടെ അനര്‍ത്ഥദിവസത്തില്‍ ചിരിക്കും; നിങ്ങള്‍ ഭയപ്പെടുന്നതു നിങ്ങള്‍ക്കു ഭവിക്കുമ്പോള്‍ പരിഹസിക്കും.

1:27b.PRO.001.027 നിങ്ങള്‍ ഭയപ്പെടുന്നതു നിങ്ങള്‍ക്കു കൊടുങ്കാറ്റുപോലെയും നിങ്ങളുടെ ആപത്തു ചുഴലിക്കാറ്റുപോലെയും വരുമ്പോള്‍, കഷ്ടവും സങ്കടവും നിങ്ങള്‍ക്കു വരുമ്പോള്‍ തന്നേ.

1:28b.PRO.001.028 അപ്പോള്‍ അവര്‍ എന്നെ വിളിക്കും; ഞാന്‍ ഉത്തരം പറകയില്ല. എന്നെ ജാഗ്രതയോടെ അന്വേഷിക്കും; കണ്ടെത്തുകയുമില്ല.

1:29b.PRO.001.029 അവര്‍ പരിജ്ഞാനത്തെ വെറുത്തല്ലോ; യഹോവാഭക്തിയെ തിരഞ്ഞെടുത്തതുമില്ല.

1:30b.PRO.001.030 അവര്‍ എന്റെ ആലോചന അനുസരിക്കാതെ എന്റെ ശാസന ഒക്കെയും നിരസിച്ചുകളഞ്ഞതുകൊണ്ടു

1:31b.PRO.001.031 അവര്‍ സ്വന്തവഴിയുടെ ഫലം അനുഭവിക്കയും തങ്ങളുടെ ആലോചനകളാല്‍ തൃപ്തി പ്രാപിക്കയും ചെയ്യും.

1:32b.PRO.001.032 ബുദ്ധിഹീനരുടെ പിന്മാറ്റം അവരെ കൊല്ലും; ഭോഷന്മാരുടെ നിശ്ചിന്ത അവരെ നശിപ്പിക്കും.

1:33b.PRO.001.033 എന്റെ വാക്കു കേള്‍ക്കുന്നവനോ നിര്‍ഭയം വസിക്കയും ദോഷഭയം കൂടാതെ സ്വൈരമായിരിക്കയും ചെയ്യും.

2

2:1b.PRO.002.001 മകനേ, ജ്ഞാനത്തിന്നു ചെവികൊടുക്കയും ബോധത്തിന്നു നിന്റെ ഹൃദയം ചായിക്കയും ചെയ്യേണ്ടതിന്നു

2:2b.PRO.002.002 എന്റെ വചനങ്ങളെ കൈക്കൊണ്ടു എന്റെ കല്പനകളെ നിന്റെ ഉള്ളില്‍ സംഗ്രഹിച്ചാല്‍,

2:3b.PRO.002.003 നീ ബോധത്തിന്നായി വിളിച്ചു വിവേകത്തിന്നായി ശബ്ദം ഉയര്‍ത്തുന്നു എങ്കില്‍,

2:4b.PRO.002.004 അതിനെ വെള്ളിയെപ്പോലെ അന്വേഷിച്ചു നിക്ഷേപങ്ങളെപ്പോലെ തിരയുന്നു എങ്കില്‍,

2:5b.PRO.002.005 നീ യഹോവാഭക്തി ഗ്രഹിക്കയും ദൈവപരിജ്ഞാനം കണ്ടെത്തുകയും ചെയ്യും.

2:6b.PRO.002.006 യഹോവയല്ലോ ജ്ഞാനം നലകുന്നതു; അവന്റെ വായില്‍നിന്നു പരിജ്ഞാനവും വിവേകവും വരുന്നു.

2:7b.PRO.002.007 അവന്‍ നേരുള്ളവര്‍ക്കും രക്ഷ സംഗ്രഹിച്ചുവെക്കുന്നുനഷ്കളങ്കമായി നടക്കുന്നവര്‍ക്കും അവന്‍ ഒരു പരിച തന്നേ.

2:8b.PRO.002.008 അവന്‍ ന്യായത്തിന്റെ പാതകളെ കാക്കുന്നു; തന്റെ വിശുദ്ധന്മാരുടെ വഴിയെ സൂക്ഷിക്കുന്നു.

2:9b.PRO.002.009 അങ്ങനെ നീ നീതിയും ന്യായവും നേരും സകലസന്മാര്‍ഗ്ഗവും ഗ്രഹിക്കും.

2:10b.PRO.002.010 ജ്ഞാനം നിന്റെ ഹൃദയത്തില്‍ പ്രവേശിക്കും; പരിജ്ഞാനം നിന്റെ മനസ്സിന്നു ഇമ്പമായിരിക്കും.

2:11b.PRO.002.011 വകതിരിവു നിന്നെ കാക്കും; വിവേകം നിന്നെ സൂക്ഷിക്കും.

2:12b.PRO.002.012 അതു നിന്നെ ദുഷ്ടന്റെ വഴിയില്‍നിന്നും വികടം പറയുന്നവരുടെ കൂട്ടത്തില്‍നിന്നും വിടുവിക്കും.

2:13b.PRO.002.013 അവര്‍ ഇരുട്ടുള്ള വഴികളില്‍ നടക്കേണ്ടതിന്നു നേരെയുള്ള പാത വിട്ടുകളകയും

2:14b.PRO.002.014 ദോഷപ്രവൃത്തിയില്‍ സന്തോഷിക്കയും ദുഷ്ടന്റെ വികടങ്ങളില്‍ ആനന്ദിക്കയും ചെയ്യുന്നു.

2:15b.PRO.002.015 അവര്‍ വളഞ്ഞവഴിക്കു പോകുന്നവരും ചൊവ്വല്ലാത്ത പാതയില്‍ നടക്കുന്നവരും ആകുന്നു.

2:16b.PRO.002.016 അതു നിന്നെ പരസ്ത്രീയുടെ കയ്യില്‍നിന്നും ചക്കരവാക്കു പറയുന്ന അന്യസ്ത്രീയുടെ വശത്തുനിന്നും വിടുവിക്കും.

2:17b.PRO.002.017 അവള്‍ തന്റെ യൌവനകാന്തനെ ഉപേക്ഷിച്ചു തന്റെ ദൈവത്തിന്റെ നിയമം മറന്നുകളഞ്ഞിരിക്കുന്നു.

2:18b.PRO.002.018 അവളുടെ വീടു മരണത്തിലേക്കും അവളുടെ പാതകള്‍ പ്രേതന്മാരുടെ അടുക്കലേക്കും ചാഞ്ഞിരിക്കുന്നു.

2:19b.PRO.002.019 അവളുടെ അടുക്കല്‍ ചെല്ലുന്ന ഒരുത്തനും മടങ്ങിവരുന്നില്ല; ജീവന്റെ പാതകളെ പ്രാപിക്കുന്നതുമില്ല.

2:20b.PRO.002.020 അതുകൊണ്ടു നീ സജ്ജനത്തിന്റെ വഴിയില്‍ നടന്നു നീതിമാന്മാരുടെ പാതകളെ പ്രമാണിച്ചുകൊള്‍ക.

2:21b.PRO.002.021 നേരുള്ളവര്‍ ദേശത്തു വസിക്കും; നിഷ്കളങ്കന്മാര്‍ അതില്‍ ശേഷിച്ചിരിക്കും.

2:22b.PRO.002.022 എന്നാല്‍ ദുഷ്ടന്മാര്‍ ദേശത്തുനിന്നു ഛേദിക്കപ്പെടും; ദ്രോഹികള്‍ അതില്‍നിന്നു നിര്‍മ്മൂലമാകും.

3

3:1b.PRO.003.001 മകനേ, എന്റെ ഉപദേശം മറക്കരുതു; നിന്റെ ഹൃദയം എന്റെ കല്പനകളെ കാത്തുകൊള്ളട്ടെ.

3:2b.PRO.003.002 അവ ദീര്‍ഘായുസ്സും ജീവകാലവും സമാധാനവും നിനക്കു വര്‍ദ്ധിപ്പിച്ചുതരും.

3:3b.PRO.003.003 ദയയും വിശ്വസ്തതയും നിന്നെ വിട്ടുപോകരുതു; അവയെ നിന്റെ കഴുത്തില്‍ കെട്ടിക്കൊള്‍ക; നിന്റെ ഹൃദയത്തിന്റെ പലകയില്‍ എഴുതിക്കൊള്‍ക.

3:4b.PRO.003.004 അങ്ങനെ നീ ദൈവത്തിന്നും മനുഷ്യര്‍ക്കും ബോദ്ധ്യമായ ലാവണ്യവും സല്‍ബുദ്ധിയും പ്രാപിക്കും.

3:5b.PRO.003.005 പൂര്‍ണ്ണഹൃദയത്തോടെ യഹോവയില്‍ ആശ്രയിക്ക; സ്വന്ത വിവേകത്തില്‍ ഊന്നരുതു.

3:6b.PRO.003.006 നിന്റെ എല്ലാവഴികളിലും അവനെ നിനെച്ചുകൊള്‍ക; അവന്‍ നിന്റെ പാതകളെ നേരെയാക്കും;

3:7b.PRO.003.007 നിനക്കു തന്നേ നീ ജ്ഞാനിയായ്തോന്നരുതു; യഹോവയെ ഭയപ്പെട്ടു ദോഷം വിട്ടുമാറുക.

3:8b.PRO.003.008 അതു നിന്റെ നാഭിക്കു ആരോഗ്യവും അസ്ഥികള്‍ക്കു തണുപ്പും ആയിരിക്കും.

3:9b.PRO.003.009 യഹോവയെ നിന്റെ ധനംകൊണ്ടും എല്ലാവിളവിന്റെയും ആദ്യഫലംകൊണ്ടും ബഹുമാനിക്ക.

3:10b.PRO.003.010 അങ്ങനെ നിന്റെ കളപ്പുരകള്‍ സമൃദ്ധിയായി നിറയും; നിന്റെ ചക്കുകളില്‍ വീഞ്ഞു കവിഞ്ഞൊഴുകും.

3:11b.PRO.003.011 മകനേ, യഹോവയുടെ ശിക്ഷയെ നിരസിക്കരുതു; അവന്റെ ശാസനയിങ്കല്‍ മുഷികയും അരുതു.

3:12b.PRO.003.012 അപ്പന്‍ ഇഷ്ടപുത്രനോടു ചെയ്യുന്നതുപോലെ യഹോവ താന്‍ സ്നേഹിക്കുന്നവനെ ശിക്ഷിക്കുന്നു.

3:13b.PRO.003.013 ജ്ഞാനം പ്രാപിക്കുന്ന മനുഷ്യനും വിവേകം ലഭിക്കുന്ന നരനും ഭാഗ്യവാന്‍ .

3:14b.PRO.003.014 അതിന്റെ സമ്പാദനം വെള്ളിയുടെ സമ്പാദനത്തിലും അതിന്റെ ലാഭം തങ്കത്തിലും നല്ലതു.

3:15b.PRO.003.015 അതു മുത്തുകളിലും വിലയേറിയതു; നിന്റെ മനോഹരവസ്തുക്കള്‍ ഒന്നും അതിന്നു തുല്യമാകയില്ല.

3:16b.PRO.003.016 അതിന്റെ വലങ്കയ്യില്‍ ദീര്‍ഘായുസ്സും ഇടങ്കയ്യില്‍ ധനവും മാനവും ഇരിക്കുന്നു.

3:17b.PRO.003.017 അതിന്റെ വഴികള്‍ ഇമ്പമുള്ള വഴികളും അതിന്റെ പാതകളെല്ലാം സമാധാനവും ആകുന്നു.

3:18b.PRO.003.018 അതിനെ പിടിച്ചുകൊള്ളുന്നവര്‍ക്കും അതു ജീവ വൃക്ഷം; അതിനെ കരസ്ഥമാക്കുന്നവര്‍ ഭാഗ്യവാന്മാര്‍.

3:19b.PRO.003.019 ജ്ഞാനത്താല്‍ യഹോവ ഭൂമിയെ സ്ഥാപിച്ചു; വിവേകത്താല്‍ അവന്‍ ആകാശത്തെ ഉറപ്പിച്ചു.

3:20b.PRO.003.020 അവന്റെ പരിജ്ഞാനത്താല്‍ ആഴങ്ങള്‍ പിളര്‍ന്നു; മേഘങ്ങള്‍ മഞ്ഞു പൊഴിക്കുന്നു.

3:21b.PRO.003.021 മകനേ, ജ്ഞാനവും വകതിരിവും കാത്തുകൊള്‍ക; അവ നിന്റെ ദൃഷ്ടിയില്‍നിന്നു മാറിപ്പോകരുതു.

3:22b.PRO.003.022 അവ നിനക്കു ജീവനും നിന്റെ കഴുത്തിന്നു അലങ്കാരവും ആയിരിക്കും.

3:23b.PRO.003.023 അങ്ങനെ നീ നിര്‍ഭയമായി വഴിയില്‍ നടക്കും; നിന്റെ കാല്‍ ഇടറുകയുമില്ല.

3:24b.PRO.003.024 നീ കിടപ്പാന്‍ പോകുമ്പോള്‍ നിനക്കു പേടി ഉണ്ടാകയില്ല; കിടക്കുമ്പോള്‍ നിന്റെ ഉറക്കം സുഖകരമായിരിക്കും.

3:25b.PRO.003.025 പെട്ടെന്നുള്ള പേടി ഹേതുവായും ദുഷ്ടന്മാര്‍ക്കും വരുന്ന നാശംനിമിത്തവും നീ ഭയപ്പെടുകയില്ല.

3:26b.PRO.003.026 യഹോവ നിന്റെ ആശ്രയമായിരിക്കും; അവന്‍ നിന്റെ കാല്‍ കുടുങ്ങാതവണ്ണം കാക്കും.

3:27b.PRO.003.027 നന്മ ചെയ്‍വാന്‍ നിനക്കു പ്രാപ്തിയുള്ളപ്പോള്‍ അതിന്നു യോഗ്യന്മാരായിരിക്കുന്നവര്‍ക്കും ചെയ്യാതിരിക്കരുതു.

3:28b.PRO.003.028 നിന്റെ കയ്യില്‍ ഉള്ളപ്പോള്‍ കൂട്ടുകാരനോടുപോയിവരിക, നാളെത്തരാം എന്നു പറയരുതു.

3:29b.PRO.003.029 കൂട്ടുകാരന്‍ സമീപേ നിര്‍ഭയം വസിക്കുമ്പോള്‍, അവന്റെ നേരെ ദോഷം നിരൂപിക്കരുതു.

3:30b.PRO.003.030 നിനക്കു ഒരു ദോഷവും ചെയ്യാത്ത മനുഷ്യനോടു നീ വെറുതെ ശണ്ഠയിടരുതു.

3:31b.PRO.003.031 സാഹസക്കാരനോടു നീ അസൂയപ്പെടരുതു; അവന്റെ വഴികള്‍ ഒന്നും തിരഞ്ഞെടുക്കയുമരുതു.

3:32b.PRO.003.032 വക്രതയുള്ളവന്‍ യഹോവേക്കു വെറുപ്പാകുന്നു; നീതിമാന്മാര്‍ക്കോ അവന്റെ സഖ്യത ഉണ്ടു.

3:33b.PRO.003.033 യഹോവയുടെ ശാപം ദുഷ്ടന്റെ വീട്ടില്‍ ഉണ്ടു; നീതിമാന്മാരുടെ വാസസ്ഥലത്തെയോ അവന്‍ അനുഗ്രഹിക്കുന്നു.

3:34b.PRO.003.034 പരിഹാസികളെ അവന്‍ പരിഹസിക്കുന്നു; എളിയവക്കോ അവന്‍ കൃപ നലകുന്നു.

3:35b.PRO.003.035 ജ്ഞാനികള്‍ ബഹുമാനത്തെ അവകാശമാക്കും; ഭോഷന്മാരുടെ ഉയര്‍ച്ചയോ അപമാനം തന്നേ.

4

4:1b.PRO.004.001 മക്കളേ, അപ്പന്റെ പ്രബോധനം കേട്ടു വിവേകം പ്രാപിക്കേണ്ടതിന്നു ശ്രദ്ധിപ്പിന്‍ .

4:2b.PRO.004.002 ഞാന്‍ നിങ്ങള്‍ക്കു സല്‍ബുദ്ധി ഉപദേശിച്ചുതരുന്നു; എന്റെ ഉപദേശം നിങ്ങള്‍ ഉപേക്ഷിക്കരുതു.

4:3b.PRO.004.003 ഞാന്‍ എന്റെ അപ്പന്നു മകനും എന്റെ അമ്മെക്കു ഔമനയും ഏകപുത്രനും ആയിരുന്നു;

4:4b.PRO.004.004 അവന്‍ എന്നെ പഠിപ്പിച്ചു, എന്നോടു പറഞ്ഞതുഎന്റെ വചനങ്ങളെ ഹൃദയത്തില്‍ സംഗ്രഹിച്ചുകൊള്‍ക; എന്റെ കല്പനകളെ പ്രമാണിച്ചു ജീവിക്ക.

4:5b.PRO.004.005 ജ്ഞാനം സമ്പാദിക്കവിവേകം നേടുക; മറക്കരുതു; എന്റെ വചനങ്ങളെ വിട്ടുമാറുകയുമരുതു.

4:6b.PRO.004.006 അതിനെ ഉപേക്ഷിക്കരുതു; അതു നിന്നെ കാക്കും; അതില്‍ പ്രിയം വെക്കുക; അതു നിന്നെ സൂക്ഷിക്കും;

4:7b.PRO.004.007 ജ്ഞാനംതന്നേ പ്രധാനം; ജ്ഞാനം സമ്പാദിക്ക; നിന്റെ സകലസമ്പാദ്യത്താലും വിവേകം നേടുക.

4:8b.PRO.004.008 അതിനെ ഉയര്‍ത്തുക; അതു നിന്നെ ഉയര്‍ത്തും; അതിനെ ആലിംഗനം ചെയ്താല്‍ അതു നിനക്കു മാനം വരുത്തും.

4:9b.PRO.004.009 അതു നിന്റെ തലയെ അലങ്കാരമാല അണിയിക്കും; അതു നിന്നെ ഒരു മഹത്വകിരീടം ചൂടിക്കും.

4:10b.PRO.004.010 മകനേ കേട്ടു എന്റെ വചനങ്ങളെ കൈക്കൊള്‍ക; എന്നാല്‍ നിനക്കു ദീര്‍ഘായുസ്സുണ്ടാകും.

4:11b.PRO.004.011 ജ്ഞാനത്തിന്റെ മാര്‍ഗ്ഗം ഞാന്‍ നിന്നെ ഉപദേശിക്കുന്നുനേരെയുള്ള പാതയില്‍ ഞാന്‍ നിന്നെ നടത്തുന്നു.

4:12b.PRO.004.012 നടക്കുമ്പോള്‍ നിന്റെ കാലടിക്കു ഇടുക്കം വരികയില്ല; ഔടുമ്പോള്‍ നീ ഇടറുകയുമില്ല.

4:13b.PRO.004.013 പ്രബോധനം മുറുകെ പിടിക്ക; വിട്ടുകളയരുതു; അതിനെ കാത്തുകൊള്‍ക, അതു നിന്റെ ജീവനല്ലോ.

4:14b.PRO.004.014 ദുഷ്ടന്മാരുടെ പാതയില്‍ നീ ചെല്ലരുതു; ദുര്‍ജ്ജനത്തിന്റെ വഴിയില്‍ നടക്കയുമരുതു;

4:15b.PRO.004.015 അതിനോടു അകന്നുനില്‍ക്ക; അതില്‍ നടക്കരുതു; അതു വിട്ടുമാറി കടന്നുപോക.

4:16b.PRO.004.016 അവര്‍ ദോഷം ചെയ്തിട്ടല്ലാതെ ഉറങ്ങുകയില്ല; വല്ലവരെയും വീഴിച്ചിട്ടല്ലാതെ അവര്‍ക്കും ഉറക്കം വരികയില്ല.

4:17b.PRO.004.017 ദുഷ്ടതയുടെ ആഹാരംകൊണ്ടു അവര്‍ ഉപജീവിക്കുന്നു; ബലാല്‍ക്കാരത്തിന്റെ വീഞ്ഞു അവന്‍ പാനം ചെയ്യുന്നു.

4:18b.PRO.004.018 നീതിമാന്മാരുടെ പാതയോ പ്രഭാതത്തിന്റെ വെളിച്ചംപോലെ; അതു നട്ടുച്ചവരെ അധികമധികം ശോഭിച്ചു വരുന്നു.

4:19b.PRO.004.019 ദുഷ്ടന്മാരുടെവഴി അന്ധകാരംപോലെയാകുന്നു; ഏതിങ്കല്‍ തട്ടി വീഴും എന്നു അവര്‍ അറിയുന്നില്ല.

4:20b.PRO.004.020 മകനേ, എന്റെ വചനങ്ങള്‍ക്കു ശ്രദ്ധതരിക; എന്റെ മൊഴികള്‍ക്കു നിന്റെ ചെവി ചായിക്ക.

4:21b.PRO.004.021 അവ നിന്റെ ദൃഷ്ടിയില്‍നിന്നു മാറിപ്പോകരുതു; നിന്റെ ഹൃദയത്തിന്റെ നടുവില്‍ അവയെ സൂക്ഷിച്ചുവെക്കുക.

4:22b.PRO.004.022 അവയെ കിട്ടുന്നവര്‍ക്കും അവ ജീവനും അവരുടെ സര്‍വ്വദേഹത്തിന്നും സൌഖ്യവും ആകുന്നു.

4:23b.PRO.004.023 സകലജാഗ്രതയോടുംകൂടെ നിന്റെ ഹൃദയത്തെ കാത്തുകൊള്‍ക; ജീവന്റെ ഉത്ഭവം അതില്‍നിന്നല്ലോ ആകുന്നതു.

4:24b.PRO.004.024 വായുടെ വക്രത നിങ്കല്‍നിന്നു നീക്കിക്കളക; അധരങ്ങളുടെ വികടം നിങ്കല്‍നിന്നകറ്റുക.

4:25b.PRO.004.025 നിന്റെ കണ്ണു നേരെ നോക്കട്ടെ; നിന്റെ കണ്ണിമ ചൊവ്വെ മുമ്പോട്ടു മിഴിക്കട്ടെ.

4:26b.PRO.004.026 നിന്റെ കാലുകളുടെ പാതയെ നിരപ്പാക്കുക; നിന്റെ വഴികളെല്ലാം സ്ഥിരമായിരിക്കട്ടെ.

4:27b.PRO.004.027 ഇടത്തോട്ടോ വലത്തോട്ടോ തിരിയരുതു; നിന്റെ കാലിനെ ദോഷം വിട്ടകലുമാറാക്കുക.

5

5:1b.PRO.005.001 മകനേ, വകതിരിവിനെ കാത്തുകൊള്ളേണ്ടതിന്നും നിന്റെ അധരങ്ങള്‍ പരിജ്ഞാനത്തെ പാലിക്കേണ്ടതിന്നും

5:2b.PRO.005.002 ജ്ഞാനത്തെ ശ്രദ്ധിച്ചു എന്റെ ബോധത്തിന്നു ചെവി ചായിക്ക.

5:3b.PRO.005.003 പരസ്ത്രീയുടെ അധരങ്ങളില്‍നിന്നു തേന്‍ ഇറ്റിറ്റു വീഴുന്നു; അവളുടെ അണ്ണാക്കു എണ്ണയെക്കാള്‍ മൃദുവാകുന്നു.

5:4b.PRO.005.004 പിന്നത്തേതിലോ അവള്‍ കാഞ്ഞിരംപോലെ കൈപ്പും ഇരുവായ്ത്തലവാള്‍പോലെ മൂര്‍ച്ചയും ഉള്ളവള്‍ തന്നേ.

5:5b.PRO.005.005 അവളുടെ കാലുകള്‍ മരണത്തിലേക്കു ഇറങ്ങിച്ചെല്ലുന്നു; അവളുടെ കാലടികള്‍ പാതാളത്തിലേക്കു ഔടുന്നു.

5:6b.PRO.005.006 ജീവന്റെ മാര്‍ഗ്ഗത്തില്‍ അവള്‍ ചെല്ലാതവണ്ണം അവളുടെ പാതകള്‍ അസ്ഥിരമായിരിക്കുന്നു; അവള്‍ അറിയുന്നതുമില്ല.

5:7b.PRO.005.007 ആകയാല്‍ മക്കളേ, എന്റെ വാക്കു കേള്‍പ്പിന്‍ ; എന്റെ വായിലെ മൊഴികളെ വിട്ടുമാറരുതു.

5:8b.PRO.005.008 നിന്റെ വഴിയെ അവളോടു അകറ്റുക; അവളുടെ വീട്ടിന്റെ വാതിലോടു അടുക്കരുതു.

5:9b.PRO.005.009 നിന്റെ യൌവനശക്തി അന്യന്മാര്‍ക്കും നിന്റെ ആണ്ടുകള്‍ ക്രൂരന്നും കൊടുക്കരുതു.

5:10b.PRO.005.010 കണ്ടവര്‍ നിന്റെ സമ്പത്തു തിന്നുകളയരുതു. നിന്റെ പ്രയത്നഫലം വല്ലവന്റെയും വീട്ടില്‍ ആയ്പോകരുതു.

5:11b.PRO.005.011 നിന്റെ മാംസവും ദേഹവും ക്ഷയിച്ചിട്ടു നീ ഒടുവില്‍ നെടുവീര്‍പ്പിട്ടുകൊണ്ടു

5:12b.PRO.005.012 അയ്യോ! ഞാന്‍ പ്രബോധനം വെറുക്കയും എന്റെ ഹൃദയം ശാസനയെ നിരസിക്കയും ചെയ്തുവല്ലോ.

5:13b.PRO.005.013 എന്റെ ഉപദേഷ്ടാക്കന്മാരുടെ വാക്കു ഞാന്‍ അനുസരിച്ചില്ല; എന്നെ പ്രബോധിപ്പിച്ചവര്‍ക്കും ഞാന്‍ ചെവികൊടുത്തില്ല.

5:14b.PRO.005.014 സഭയുടെയും സംഘത്തിന്റെയും മദ്ധ്യേ ഞാന്‍ ഏകദേശം സകലദോഷത്തിലും അകപ്പെട്ടുപോയല്ലോ എന്നിങ്ങനെ പറവാന്‍ സംഗതിവരരുതു.

5:15b.PRO.005.015 നിന്റെ സ്വന്തജലാശയത്തിലെ തണ്ണീരും സ്വന്തകിണറ്റില്‍നിന്നു ഒഴുകുന്ന വെള്ളവും കുടിക്ക.

5:16b.PRO.005.016 നിന്റെ ഉറവുകള്‍ വെളിയിലേക്കും നിന്റെ നീരൊഴുക്കുകള്‍ വീഥിയിലേക്കും ഒഴുകിപ്പോകേണമോ?

5:17b.PRO.005.017 അവ നിനക്കും അന്യന്മാര്‍ക്കും കൂടെയല്ല നിനക്കു മാത്രമേ ഇരിക്കാവു.

5:18b.PRO.005.018 നിന്റെ ഉറവു അനുഗ്രഹിക്കപ്പെട്ടിരിക്കട്ടെ; നിന്റെ യൌവനത്തിലെ ഭാര്യയില്‍ സന്തോഷിച്ചുകൊള്‍ക.

5:19b.PRO.005.019 കൌതുകമുള്ള പേടമാനും മനോഹരമായ ഇളമാന്‍ പേടയും പോലെ അവളുടെ സ്തനങ്ങള്‍ എല്ലാകാലത്തും നിന്നെ രമിപ്പിക്കട്ടെ; അവളുടെ പ്രേമത്താല്‍ നീ എല്ലായ്പോഴും മത്തനായിരിക്ക.

5:20b.PRO.005.020 മകനേ, നീ പരസ്ത്രീയെ കണ്ടു ഭ്രമിക്കുന്നതും അന്യസ്ത്രീയുടെ മാറിടം തഴുകുന്നതും എന്തു?

5:21b.PRO.005.021 മനുഷ്യന്റെ വഴികള്‍ യഹോവയുടെ ദൃഷ്ടിയില്‍ ഇരിക്കുന്നു; അവന്റെ നടപ്പു ഒക്കെയും അവന്‍ തൂക്കിനോക്കുന്നു.

5:22b.PRO.005.022 ദുഷ്ടന്റെ അകൃത്യങ്ങള്‍ അവനെ പിടിക്കും; തന്റെ പാപപാശങ്ങളാല്‍ അവന്‍ പിടിപെടും.

5:23b.PRO.005.023 പ്രബോധനം കേള്‍ക്കായ്കയാല്‍ അവന്‍ മരിക്കും; മഹാഭോഷത്വത്താല്‍ അവന്‍ വഴിതെറ്റിപ്പോകും.

6

6:1b.PRO.006.001 മകനേ, കൂട്ടുകാരന്നു വേണ്ടി നീ ജാമ്യം നില്‍ക്കയോ അന്യന്നു വേണ്ടി കയ്യടിക്കയോ ചെയ്തിട്ടുണ്ടെങ്കില്‍,

6:2b.PRO.006.002 നിന്റെ വായിലെ വാക്കുകളാല്‍ നീ കുടുങ്ങിപ്പോയി; നിന്റെ വായിലെ മൊഴികളാല്‍ പിടിപ്പെട്ടിരിക്കുന്നു.

6:3b.PRO.006.003 ആകയാല്‍ മകനേ, ഇതു ചെയ്ക; നിന്നെത്തന്നേ വിടുവിക്ക; കൂട്ടുകാരന്റെ കയ്യില്‍ നീ അകപ്പെട്ടുപോയല്ലോ; നീ ചെന്നു, താണുവീണു കൂട്ടുകാരനോടു മുട്ടിച്ചപേക്ഷിക്ക.

6:4b.PRO.006.004 നിന്റെ കണ്ണിന്നു ഉറക്കവും നിന്റെ കണ്ണിമെക്കു നിദ്രയും കൊടുക്കരുതു.

6:5b.PRO.006.005 മാന്‍ നായാട്ടുകാരന്റെ കയ്യില്‍നിന്നും പക്ഷി വേട്ടക്കാരന്റെ കയ്യില്‍നിന്നും എന്നപോലെ നീ നിന്നെത്തന്നേ വിടുവിക്ക,

6:6b.PRO.006.006 മടിയാ, ഉറുമ്പിന്റെ അടുക്കല്‍ ചെല്ലുക; അതിന്റെ വഴികളെ നോക്കി ബുദ്ധിപഠിക്ക.

6:7b.PRO.006.007 അതിന്നു നായകനും മേല്‍വിചാരകനും അധിപതിയും ഇല്ലാതിരുന്നിട്ടും

6:8b.PRO.006.008 വേനല്‍ക്കാലത്തു തന്റെ ആഹാരം ഒരുക്കുന്നു; കൊയ്ത്തുകാലത്തു തന്റെ തീന്‍ ശേഖരിക്കുന്നു.

6:9b.PRO.006.009 മടിയാ, നീ എത്രനേരം കിടന്നുറങ്ങും? എപ്പോള്‍ ഉറക്കത്തില്‍ നിന്നെഴുന്നേലക്കും?

6:10b.PRO.006.010 ക്കുറേക്കൂടെ ഉറക്കം; കുറേക്കൂടെ നിദ്ര; കുറെക്കൂടെ കൈകെട്ടിക്കിടക്ക.

6:11b.PRO.006.011 അങ്ങനെ നിന്റെ ദാരിദ്ര്യം വഴിപോക്കനെപ്പോലെയും നിന്റെ ബുദ്ധിമുട്ടു ആയുധപാണിയെപ്പോലെയും വരും.

6:12b.PRO.006.012 നിസ്സാരനും ദുഷ്കര്‍മ്മിയുമായവന്‍ വായുടെ വക്രതയോടെ നടക്കുന്നു.

6:13b.PRO.006.013 അവന്‍ കണ്ണിമെക്കുന്നു; കാല്‍കൊണ്ടു പരണ്ടുന്നു; വിരല്‍കൊണ്ടു ആംഗ്യം കാണിക്കുന്നു.

6:14b.PRO.006.014 അവന്റെ ഹൃദയത്തില്‍ വക്രതയുണ്ടു; അവന്‍ എല്ലായ്പോഴും ദോഷം നിരൂപിച്ചു വഴക്കുണ്ടാക്കുന്നു.

6:15b.PRO.006.015 അതുകൊണ്ടു അവന്റെ ആപത്തു പെട്ടെന്നു വരും; ക്ഷണത്തില്‍ അവന്‍ തകര്‍ന്നുപോകും; പ്രതിശാന്തിയുണ്ടാകയുമില്ല.

6:16b.PRO.006.016 ആറു കാര്യം യഹോവ വെറുക്കുന്നു; ഏഴു കാര്യം അവന്നു അറെപ്പാകുന്നു

6:17b.PRO.006.017 ഗര്‍വ്വമുള്ള കണ്ണും വ്യാജമുള്ള നാവും കുറ്റമില്ലാത്ത രക്തം ചൊരിയുന്ന കയ്യും

6:18b.PRO.006.018 ദുരുപായം നിരൂപിക്കുന്ന ഹൃദയവും ദോഷത്തിന്നു ബദ്ധപ്പെട്ടു ഔടുന്ന കാലും

6:19b.PRO.006.019 ഭോഷകു പറയുന്ന കള്ളസാക്ഷിയും സഹോദരന്മാരുടെ ഇടയില്‍ വഴക്കുണ്ടാക്കുന്നവനും തന്നേ.

6:20b.PRO.006.020 മകനേ, നിന്റെ അപ്പന്റെ കല്പന പ്രമാണിക്ക; അമ്മയുടെ ഉപദേശം ഉപേക്ഷിക്കയുമരുതു.

6:21b.PRO.006.021 അതു എല്ലായ്പോഴും നിന്റെ ഹൃദയത്തോടു ബന്ധിച്ചുകൊള്‍ക; നിന്റെ കഴുത്തില്‍ അതു കെട്ടിക്കൊള്‍ക.

6:22b.PRO.006.022 നീ നടക്കുമ്പോള്‍ അതു നിനക്കു വഴികാണിക്കും. നീ ഉറങ്ങുമ്പോള്‍ അതു നിന്നെ കാക്കും; നീ ഉണരുമ്പോള്‍ അതു നിന്നോടു സംസാരിക്കും.

6:23b.PRO.006.023 കല്പന ഒരു ദീപവും ഉപദേശം ഒരു വെളിച്ചവും പ്രബോധനത്തിന്റെ ശാസനകള്‍ ജീവന്റെ മാര്‍ഗ്ഗവും ആകുന്നു.

6:24b.PRO.006.024 അവ ദുഷ്ടസ്ത്രീയുടെ വശീകരണത്തില്‍നിന്നും പരസ്ത്രീയുടെ ചക്കരവാക്കുകളില്‍നിന്നും നിന്നെ രക്ഷിക്കും.

6:25b.PRO.006.025 അവളുടെ സൌന്ദര്യത്തെ നിന്റെ ഹൃദയത്തില്‍ മോഹിക്കരുതു; അവള്‍ കണ്ണിമകൊണ്ടു നിന്നെ വശീകരിക്കയുമരുതു.

6:26b.PRO.006.026 വേശ്യാസ്ത്രീനിമിത്തം പെറുക്കിത്തിന്നേണ്ടിവരും; വ്യഭിചാരിണി വിലയേറിയ ജീവനെ വേട്ടയാടുന്നു.

6:27b.PRO.006.027 ഒരു മനുഷ്യന്നു തന്റെ വസ്ത്രം വെന്തു പോകാതെ മടിയില്‍ തീ കൊണ്ടുവരാമോ?

6:28b.PRO.006.028 ഒരുത്തന്നു കാല്‍ പൊള്ളാതെ തീക്കനലിന്മേല്‍ നടക്കാമോ?

6:29b.PRO.006.029 കൂട്ടുകാരന്റെ ഭാര്യയുടെ അടുക്കല്‍ ചെല്ലുന്നവന്‍ ഇങ്ങനെ തന്നേ; അവളെ തൊടുന്ന ഒരുത്തനും ശിക്ഷവരാതെയിരിക്കയില്ല.

6:30b.PRO.006.030 കള്ളന്‍ വിശന്നിട്ടു വിശപ്പടക്കുവാന്‍ മാത്രം കട്ടാല്‍ ആരും അവനെ നിരസിക്കുന്നില്ല.

6:31b.PRO.006.031 അവനെ പിടികിട്ടിയാല്‍ അവന്‍ ഏഴിരട്ടി മടക്കിക്കൊടുക്കാം; തന്റെ വീട്ടിലെ വസ്തുവക ഒക്കെയും കൊടുക്കാം;

6:32b.PRO.006.032 സ്ത്രീയോടു വ്യഭിചാരം ചെയ്യുന്നവനോ, ബുദ്ധിഹീനന്‍ ; അങ്ങനെ ചെയ്യുന്നവന്‍ സ്വന്തപ്രാണനെ നശിപ്പിക്കുന്നു.

6:33b.PRO.006.033 പ്രഹരവും അപമാനവും അവന്നു ലഭിക്കും; അവന്റെ നിന്ദ മാഞ്ഞുപോകയുമില്ല.

6:34b.PRO.006.034 ജാരശങ്ക പുരുഷന്നു ക്രോധഹേതുവാകുന്നു; പ്രതികാരദിവസത്തില്‍ അവന്‍ ഇളെക്കുകയില്ല.

6:35b.PRO.006.035 അവന്‍ യാതൊരു പ്രതിശാന്തിയും കൈക്കൊള്ളുകയില്ല; എത്ര സമ്മാനം കൊടുത്താലും അവന്‍ തൃപ്തിപ്പെടുകയുമില്ല.

7

7:1b.PRO.007.001 മകനേ, എന്റെ വചനങ്ങളെ പ്രമാണിച്ചു എന്റെ കല്പനകളെ നിന്റെ ഉള്ളില്‍ സംഗ്രഹിച്ചുകൊള്‍ക.

7:2b.PRO.007.002 നീ ജീവിച്ചിരിക്കേണ്ടതിന്നു എന്റെ കല്പനകളെയും ഉപദേശത്തെയും നിന്റെ കണ്ണിന്റെ കൃഷ്ണമണിയെപ്പോലെ കാത്തുകൊള്‍ക.

7:3b.PRO.007.003 നിന്റെ വിരലിന്മേല്‍ അവയെ കെട്ടുക; ഹൃദയത്തിന്റെ പലകയില്‍ എഴുതുക.

7:4b.PRO.007.004 ജ്ഞാനത്തോടുനീ എന്റെ സഹോദരി എന്നു പറക; വിവേകത്തിന്നു സഖി എന്നു പേര്‍ വിളിക്ക.

7:5b.PRO.007.005 അവ നിന്നെ പരസ്ത്രീയുടെ കയ്യില്‍നിന്നും ചക്കരവാക്കു പറയുന്ന അന്യസ്ത്രീയുടെ വശത്തുനിന്നും കാക്കും.

7:6b.PRO.007.006 ഞാന്‍ എന്റെ വീട്ടിന്റെ കിളിവാതില്‍ക്കല്‍ അഴിക്കിടയില്‍കൂടി നോക്കിക്കൊണ്ടിരിക്കുമ്പോള്‍

7:7b.PRO.007.007 ഭോഷന്മാരുടെ ഇടയില്‍ ഒരുത്തനെ കണ്ടു; യൌവനക്കാരുടെ കൂട്ടത്തില്‍ ബുദ്ധിഹീനനായോരു യുവാവിനെ കണ്ടറിഞ്ഞു.

7:8b.PRO.007.008 അവന്‍ വൈകുന്നേരം, സന്ധ്യാസമയത്തു, ഇരുട്ടും അന്ധകാരവുമുള്ള ഒരു രാത്രിയില്‍,

7:9b.PRO.007.009 അവളുടെ വീട്ടിന്റെ കോണിന്നരികെ വീഥിയില്‍കൂടി കടന്നു, അവളുടെ വീട്ടിലേക്കുള്ള വഴിയെ നടന്നു ചെല്ലുന്നു.

7:10b.PRO.007.010 പെട്ടെന്നു ഇതാ, വേശ്യാവസ്ത്രം ധരിച്ചും ഹൃദയത്തില്‍ ഉപായം പൂണ്ടും ഉള്ളോരു സ്ത്രീ അവനെ എതിരേറ്റുവരുന്നു.

7:11b.PRO.007.011 അവള്‍ മോഹപരവശയും തന്നിഷ്ടക്കാരത്തിയും ആകുന്നു; അവളുടെ കാല്‍ വീട്ടില്‍ അടങ്ങിയിരിക്കയില്ല.

7:12b.PRO.007.012 ഇപ്പോള്‍ അവളെ വീഥിയിലും പിന്നെ വിശാലസ്ഥലത്തും കാണാം; ഔരോ കോണിലും അവള്‍ പതിയിരിക്കുന്നു.

7:13b.PRO.007.013 അവള്‍ അവനെ പിടിച്ചു ചുംബിച്ചു, ലജ്ജകൂടാതെ അവനോടു പറയുന്നതു

7:14b.PRO.007.014 എനിക്കു സമാധാനയാഗങ്ങള്‍ ഉണ്ടായിരുന്നു; ഇന്നു ഞാന്‍ എന്റെ നേര്‍ച്ചകളെ കഴിച്ചിരിക്കുന്നു.

7:15b.PRO.007.015 അതുകൊണ്ടു ഞാന്‍ നിന്നെ കാണ്മാന്‍ ആഗ്രഹിച്ചു. നിന്നെ എതിരേല്പാന്‍ പുറപ്പെട്ടു നിന്നെ കണ്ടെത്തിയിരിക്കുന്നു.

7:16b.PRO.007.016 ഞാന്‍ എന്റെ കട്ടിലിന്മേല്‍ പരവതാനികളും മിസ്രയീമ്യനൂല്‍കൊണ്ടുള്ള വരിയന്‍ പടങ്ങളും വിരിച്ചിരിക്കുന്നു.

7:17b.PRO.007.017 മൂറും അകിലും ലവംഗവുംകൊണ്ടു ഞാന്‍ എന്റെ മെത്ത സുഗന്ധമാക്കിയിരിക്കുന്നു.

7:18b.PRO.007.018 വരിക; വെളുക്കുംവരെ നമുക്കു പ്രേമത്തില്‍ രമിക്കാം; കാമവിലാസങ്ങളാല്‍ നമുക്കു സുഖിക്കാം.

7:19b.PRO.007.019 പുരുഷന്‍ വീട്ടില്‍ ഇല്ല; ദൂരയാത്ര പോയിരിക്കുന്നു;

7:20b.PRO.007.020 പണമടിശ്ശീല കൂടെ കൊണ്ടുപോയിട്ടുണ്ടു; പൌര്‍ണ്ണമാസിക്കേ വീട്ടില്‍ വന്നെത്തുകയുള്ളു.

7:21b.PRO.007.021 ഇങ്ങനെ ഏറിയോരു ഇമ്പവാക്കുകളാല്‍ അവള്‍ അവനെ വശീകരിച്ചു അധരമാധുര്യംകൊണ്ടു അവനെ നിര്‍ബ്ബന്ധിക്കുന്നു.

7:22b.PRO.007.022 അറുക്കുന്നേടത്തേക്കു കാളയും ചങ്ങലയിലേക്കു ഭോഷനും പോകുന്നതുപോലെയും,

7:23b.PRO.007.023 പക്ഷി ജീവഹാനിക്കുള്ളതെന്നറിയാതെ കണിയിലേക്കു ബദ്ധപ്പെടുന്നതുപോലെയും കരളില്‍ അസ്ത്രം തറെക്കുവോളം അവന്‍ അവളുടെ പിന്നാലെ ചെല്ലുന്നു.

7:24b.PRO.007.024 ആകയാല്‍ മക്കളേ, എന്റെ വാക്കു കേള്‍പ്പിന്‍ ; എന്റെ വായിലെ വചനങ്ങളെ ശ്രദ്ധിപ്പിന്‍ .

7:25b.PRO.007.025 നിന്റെ മനസ്സു അവളുടെ വഴിയിലേക്കു ചായരുതു; അവളുടെ പാതകളിലേക്കു നീ തെറ്റിച്ചെല്ലുകയുമരുതു.

7:26b.PRO.007.026 അവള്‍ വീഴിച്ച ഹതന്മാര്‍ അനേകര്‍; അവള്‍ കൊന്നുകളഞ്ഞവര്‍ ആകെ വലിയോരു കൂട്ടം ആകുന്നു.

7:27b.PRO.007.027 അവളുടെ വീടു പാതാളത്തിലേക്കുള്ള വഴിയാകുന്നു; അതു മരണത്തിന്റെ അറകളിലേക്കു ചെല്ലുന്നു.

8

8:1b.PRO.008.001 ജ്ഞാനമായവള്‍ വിളിച്ചുപറയുന്നില്ലയോ? ബുദ്ധിയായവള്‍ തന്റെ സ്വരം കേള്‍പ്പിക്കുന്നില്ലയോ?

8:2b.PRO.008.002 അവള്‍ വഴിയരികെ മേടുകളുടെ മുകളില്‍ പാതകള്‍ കൂടുന്നേടത്തു നിലക്കുന്നു.

8:3b.PRO.008.003 അവള്‍ പടിവാതിലുകളുടെ അരികത്തും പട്ടണവാതില്‍ക്കലും ഗോപുരദ്വാരത്തിങ്കലും ഘോഷിക്കുന്നതു

8:4b.PRO.008.004 പുരുഷന്മാരേ, ഞാന്‍ നിങ്ങളോടു വിളിച്ചു പറയുന്നു; എന്റെ സ്വരം മനുഷ്യപുത്രന്മാരുടെ അടുക്കലേക്കു വരുന്നു.

8:5b.PRO.008.005 അല്പബുദ്ധികളേ, സൂക്ഷ്മബുദ്ധി ഗ്രഹിച്ചുകൊള്‍വിന്‍ ; മൂഢന്മാരേ, വിവേകഹൃദയന്മാരാകുവിന്‍ .

8:6b.PRO.008.006 കേള്‍പ്പിന്‍ , ഞാന്‍ ഉല്‍കൃഷ്ടമായതു സംസാരിക്കും; എന്റെ അധരങ്ങളെ തുറക്കുന്നതു നേരിന്നു ആയിരിക്കും.

8:7b.PRO.008.007 എന്റെ വായ് സത്യം സംസാരിക്കും; ദുഷ്ടത എന്റെ അധരങ്ങള്‍ക്കു അറെപ്പാകുന്നു.

8:8b.PRO.008.008 എന്റെ വായിലെ മൊഴി ഒക്കെയും നീതിയാകുന്നു; അവയില്‍ വക്രവും വികടവുമായതു ഒന്നുമില്ല.

8:9b.PRO.008.009 അവയെല്ലാം ബുദ്ധിമാന്നു തെളിവും പരിജ്ഞാനം ലഭിച്ചവര്‍ക്കും നേരും ആകുന്നു.

8:10b.PRO.008.010 വെള്ളിയെക്കാള്‍ എന്റെ പ്രബോധനവും മേത്തരമായ പൊന്നിനെക്കാള്‍ പരിജ്ഞാനവും കൈക്കൊള്‍വിന്‍ .

8:11b.PRO.008.011 ജ്ഞാനം മുത്തുകളെക്കാള്‍ നല്ലതാകുന്നു; മനോഹരമായതൊന്നും അതിന്നു തുല്യമാകയില്ല.

8:12b.PRO.008.012 ജ്ഞാനം എന്ന ഞാന്‍ സൂക്ഷ്മബുദ്ധിയെ എന്റെ പാര്‍പ്പിടമാക്കുന്നു; പരിജ്ഞാനവും വകതിരിവും ഞാന്‍ കണ്ടു പിടിക്കുന്നു.

8:13b.PRO.008.013 യഹോവാഭക്തി ദോഷത്തെ വെറുക്കുന്നതാകുന്നു; ഡംഭം, അഹങ്കാരം, ദുര്‍മ്മാര്‍ഗ്ഗം, വക്രതയുള്ള വായ് എന്നിവയെ ഞാന്‍ പകെക്കുന്നു.

8:14b.PRO.008.014 ആലോചനയും പരിജ്ഞാനവും എനിക്കുള്ളതു; ഞാന്‍ തന്നേ വിവേകം; എനിക്കു വീര്യബലം ഉണ്ടു.

8:15b.PRO.008.015 ഞാന്‍ മുഖാന്തരം രാജാക്കന്മാര്‍ വാഴുന്നു; പ്രഭുക്കന്മാര്‍ നീതിയെ നടത്തുന്നു.

8:16b.PRO.008.016 ഞാന്‍ മുഖാന്തരം അധിപതിമാരും പ്രധാനികളും ഭൂമിയിലെ ന്യായാധിപന്മാരൊക്കെയും ആധിപത്യം നടത്തുന്നു.

8:17b.PRO.008.017 എന്നെ സ്നേഹിക്കുന്നവരെ ഞാന്‍ സ്നേഹിക്കുന്നു; എന്നെ ജാഗ്രതയോടെ അന്വേഷിക്കുന്നവര്‍ എന്നെ കണ്ടെത്തും.

8:18b.PRO.008.018 എന്റെ പക്കല്‍ ധനവും മാനവും പുരാതനസമ്പത്തും നീതിയും ഉണ്ടു.

8:19b.PRO.008.019 എന്റെ ഫലം പൊന്നിലും തങ്കത്തിലും എന്റെ ആദായം മേത്തരമായ വെള്ളിയിലും നല്ലതു.

8:20b.PRO.008.020 എന്നെ സ്നേഹിക്കുന്നവര്‍ക്കും വസ്തുവക അവകാശമാക്കിക്കൊടുക്കയും അവരുടെ ഭണ്ഡാരങ്ങളെ നിറെക്കയും ചെയ്യേണ്ടതിന്നു

8:21b.PRO.008.021 ഞാന്‍ നീതിയുടെ മാര്‍ഗ്ഗത്തിലും ന്യായത്തിന്റെ പാതകളിലും നടക്കുന്നു.

8:22b.PRO.008.022 യഹോവ പണ്ടുപണ്ടേ തന്റെ വഴിയുടെ ആരംഭമായി, തന്റെ പ്രവൃത്തികളുടെ ആദ്യമായി എന്നെ ഉളവാക്കി.

8:23b.PRO.008.023 ഞാന്‍ പുരാതനമേ, ആദിയില്‍ തന്നേ, ഭൂമിയുടെ ഉല്‍പത്തിക്കു മുമ്പെ നിയമിക്കപ്പെട്ടിരിക്കുന്നു.

8:24b.PRO.008.024 ആഴങ്ങള്‍ ഇല്ലാതിരുന്നപ്പോള്‍ ഞാന്‍ ജനിച്ചിരിക്കുന്നു; വെള്ളം നിറഞ്ഞ ഉറവുകള്‍ ഇല്ലാതിരുന്നപ്പോള്‍ തന്നേ.

8:25b.PRO.008.025 പര്‍വ്വതങ്ങളെ സ്ഥാപിച്ചതിന്നു മുമ്പെയും കുന്നുകള്‍ക്കു മുമ്പെയും ഞാന്‍ ജനിച്ചിരിക്കുന്നു.

8:26b.PRO.008.026 അവന്‍ ഭൂമിയെയും വയലുകളെയും ഭൂതലത്തിന്റെ പൊടിയുടെ തുകയെയും ഉണ്ടാക്കീട്ടില്ലാത്ത സമയത്തു തന്നേ.

8:27b.PRO.008.027 അവന്‍ ആകാശത്തെ ഉറപ്പിച്ചപ്പോള്‍ ഞാന്‍ അവിടെ ഉണ്ടായിരുന്നു; അവന്‍ ആഴത്തിന്റെ ഉപരിഭാഗത്തു വൃത്തം വരെച്ചപ്പോഴും

8:28b.PRO.008.028 അവന്‍ മീതെ മേഘങ്ങളെ ഉറപ്പിച്ചപ്പോഴും ആഴത്തിന്റെ ഉറവുകള്‍ തടിച്ചപ്പോഴും

8:29b.PRO.008.029 വെള്ളം അവന്റെ കല്പനയെ അതിക്രമിക്കാതവണ്ണം അവന്‍ സമുദ്രത്തിന്നു അതിര്‍ വെച്ചപ്പോഴും ഭൂമിയുടെ അടിസ്ഥാനം ഇട്ടപ്പോഴും

8:30b.PRO.008.030 ഞാന്‍ അവന്റെ അടുക്കല്‍ ശില്പി ആയിരുന്നു; ഇടവിടാതെ അവന്റെ മുമ്പില്‍ വിനോദിച്ചുകൊണ്ടു ദിനംപ്രതി അവന്റെ പ്രമോദമായിരുന്നു.

8:31b.PRO.008.031 അവന്റെ ഭൂതലത്തില്‍ ഞാന്‍ വിനോദിച്ചുകൊണ്ടിരുന്നു; എന്റെ പ്രമോദം മനുഷ്യപുത്രന്മാരോടുകൂടെ ആയിരുന്നു.

8:32b.PRO.008.032 ആകയാല്‍ മക്കളേ, എന്റെ വാക്കു കേട്ടുകൊള്‍വിന്‍ ; എന്റെ വഴികളെ പ്രമാണിക്കുന്നവര്‍ ഭാഗ്യവാന്മാര്‍.

8:33b.PRO.008.033 പ്രബോധനം കേട്ടു ബുദ്ധിമാന്മാരായിരിപ്പിന്‍ ; അതിനെ ത്യജിച്ചുകളയരുതു.

8:34b.PRO.008.034 ദിവസംപ്രതി എന്റെ പടിവാതില്‍ക്കല്‍ ജാഗരിച്ചും എന്റെ വാതില്‍ക്കട്ടളെക്കല്‍ കാത്തുകൊണ്ടും എന്റെ വാക്കു കേട്ടനുസരിക്കുന്ന മനുഷ്യന്‍ ഭാഗ്യവാന്‍ .

8:35b.PRO.008.035 എന്നെ കണ്ടെത്തുന്നവന്‍ ജീവനെ കണ്ടെത്തുന്നു; അവന്‍ യഹോവയുടെ കടാക്ഷം പ്രാപിക്കുന്നു.

8:36b.PRO.008.036 എന്നോടു പിഴെക്കുന്നവനോ തനിക്കു പ്രാണഹാനി വരുത്തുന്നു; എന്നെ ദ്വേഷിക്കുന്നവരൊക്കെയും മരണത്തെ ഇച്ഛിക്കുന്നു.

9

9:1b.PRO.009.001 ജ്ഞാനമായവള്‍ തനിക്കു ഒരു വീടുപണിതു; അതിന്നു ഏഴു തൂണ്‍ തീര്‍ത്തു.

9:2b.PRO.009.002 അവള്‍ മൃഗങ്ങളെ അറുത്തു, വീഞ്ഞു കലക്കി, തന്റെ മേശ ചമയിച്ചുമിരിക്കുന്നു.

9:3b.PRO.009.003 അവള്‍ തന്റെ ദാസികളെ അയച്ചു പട്ടണത്തിലെ മേടകളില്‍നിന്നു വിളിച്ചു പറയിക്കുന്നതു

9:4b.PRO.009.004 അല്പബുദ്ധിയായവന്‍ ഇങ്ങോട്ടു വരട്ടെ; ബുദ്ധിഹീനനോടോ അവള്‍ പറയിക്കുന്നതു;

9:5b.PRO.009.005 വരുവിന്‍ , എന്റെ അപ്പം തിന്നുകയും ഞാന്‍ കലക്കിയ വീഞ്ഞു കുടിക്കയും ചെയ്‍വിന്‍ !

9:6b.PRO.009.006 ബുദ്ധിഹീനരേ, ബുദ്ധിഹീനത വിട്ടു ജീവിപ്പിന്‍ ! വിവേകത്തിന്റെ മാര്‍ഗ്ഗത്തില്‍ നടന്നുകൊള്‍വിന്‍ .

9:7b.PRO.009.007 പരിഹാസിയെ ശാസിക്കുന്നവന്‍ ലജ്ജ സമ്പാദിക്കുന്നു; ദുഷ്ടനെ ഭര്‍ത്സിക്കുന്നവന്നു കറ പറ്റുന്നു.

9:8b.PRO.009.008 പരിഹാസി നിന്നെ പകെക്കാതിരിക്കേണ്ടതിന്നു അവനെ ശാസിക്കരുതു; ജ്ഞാനിയെ ശാസിക്ക; അവന്‍ നിന്നെ സ്നേഹിക്കും.

9:9b.PRO.009.009 ജ്ഞാനിയെ പ്രബോധിപ്പിക്ക, അവന്റെ ജ്ഞാനം വര്‍ദ്ധിക്കും; നീതിമാനെ ഉപദേശിക്ക അവന്‍ വിദ്യാഭിവൃദ്ധി പ്രാപിക്കും.

9:10b.PRO.009.010 യഹോവാഭക്തി ജ്ഞാനത്തിന്റെ ആരംഭവും പരിശുദ്ധനെക്കുറിച്ചുള്ള പരിജ്ഞാനം വിവേകവും ആകുന്നു.

9:11b.PRO.009.011 ഞാന്‍ മുഖാന്തരം നിന്റെ നാളുകള്‍ പെരുകും; നിനക്കു ദീര്‍ഘായുസ്സു ഉണ്ടാകും.

9:12b.PRO.009.012 നീ ജ്ഞാനിയാകുന്നുവെങ്കില്‍ നിനക്കുവേണ്ടി തന്നേ ജ്ഞാനിയായിരിക്കും; പരിഹസിക്കുന്നു എങ്കിലോ, നീ തന്നേ സഹിക്കേണ്ടിവരും.

9:13b.PRO.009.013 ഭോഷത്വമായവള്‍ മോഹപരവശയായിരിക്കുന്നു; അവള്‍ ബുദ്ധിഹീന തന്നേ, ഒന്നും അറിയുന്നതുമില്ല.

9:14b.PRO.009.014 തങ്ങളുടെ പാതയില്‍ നേരെ നടക്കുന്നവരായി കടന്നുപോകുന്നവരെ വിളിക്കേണ്ടതിന്നു

9:15b.PRO.009.015 അവള്‍ പട്ടണത്തിലെ മേടകളില്‍ തന്റെ വീട്ടുവാതില്‍ക്കല്‍ ഒരു പീഠത്തിന്മേല്‍ ഇരിക്കുന്നു.

9:16b.PRO.009.016 അല്പബുദ്ധിയായവന്‍ ഇങ്ങോട്ടു വരട്ടെ; ബുദ്ധിഹീനനോടോ അവള്‍ പറയുന്നതു;

9:17b.PRO.009.017 മോഷ്ടിച്ച വെള്ളം മധുരവും ഒളിച്ചുതിന്നുന്ന അപ്പം രുചികരവും ആകുന്നു.

9:18b.PRO.009.018 എങ്കിലും മൃതന്മാര്‍ അവിടെ ഉണ്ടെന്നും അവളുടെ വിരുന്നുകാര്‍ പാതാളത്തിന്റെ ആഴത്തില്‍ ഇരിക്കുന്നു എന്നും അവന്‍ അറിയുന്നില്ല.

10

10:1b.PRO.010.001 ജ്ഞാനമുള്ള മകന്‍ അപ്പനെ സന്തോഷിപ്പിക്കുന്നു; ഭോഷനായ മകന്‍ അമ്മെക്കു വ്യസനഹേതുവാകുന്നു.

10:2b.PRO.010.002 ദുഷ്ടതയാല്‍ സമ്പാദിച്ച നിക്ഷേപങ്ങള്‍ ഉപകരിക്കുന്നില്ല; നീതിയോ മരണത്തില്‍നിന്നു വിടുവിക്കുന്നു.

10:3b.PRO.010.003 യഹോവ നീതിമാനെ പട്ടിണി കിടത്തുകയില്ല; ദുഷ്ടന്മാരുടെ കൊതിയോ അവന്‍ തള്ളിക്കളയുന്നു.

10:4b.PRO.010.004 മടിയുള്ള കൈകൊണ്ടു പ്രവര്‍ത്തിക്കുന്നവന്‍ ദരിദ്രനായ്തീരുന്നു; ഉത്സാഹിയുടെ കയ്യോ സമ്പത്തുണ്ടാക്കുന്നു.

10:5b.PRO.010.005 വേനല്‍ക്കാലത്തു ശേഖരിച്ചുവെക്കുന്നവന്‍ ബുദ്ധിമാന്‍ ; കൊയ്ത്തുകാലത്തു ഉറങ്ങുന്നവനോ നാണംകെട്ടവന്‍ .

10:6b.PRO.010.006 നീതിമാന്റെ ശിരസ്സിന്മേല്‍ അനുഗ്രഹങ്ങള്‍ വരുന്നു; എന്നാല്‍ ദുഷ്ടന്മാരുടെ വായെ സാഹസംമൂടുന്നു.

10:7b.PRO.010.007 നീതിമാന്റെ ഔര്‍മ്മ അനുഗ്രഹിക്കപ്പെട്ടതു; ദുഷ്ടന്മാരുടെ പേരോ കെട്ടുപോകും.

10:8b.PRO.010.008 ജ്ഞാനഹൃദയന്‍ കല്പനകളെ കൈക്കൊള്ളുന്നു; വിടുവായനായ ഭോഷനോ വീണുപോകും.

10:9b.PRO.010.009 നേരായി നടക്കുന്നവന്‍ നിര്‍ഭയമായി നടക്കുന്നു; നടപ്പില്‍ വക്രതയുള്ളവനോ വെളിപ്പെട്ടുവരും.

10:10b.PRO.010.010 കണ്ണുകൊണ്ടു ആംഗ്യം കാട്ടുന്നവന്‍ ദുഃഖം വരുത്തുന്നു; തുറന്നു ശാസിക്കുന്നവനോ സമാധാനം ഉണ്ടാക്കുന്നു.

10:11b.PRO.010.011 നീതിമാന്റെ വായ് ജീവന്റെ ഉറവാകുന്നു. എന്നാല്‍ ദുഷ്ടന്മാരുടെ വായെ സാഹസംമൂടുന്നു.

10:12b.PRO.010.012 പക വഴക്കുകള്‍ക്കു കാരണം ആകുന്നു; സ്നേഹമോ, സകലലംഘനങ്ങളെയും മൂടുന്നു.

10:13b.PRO.010.013 വിവേകിയുടെ അധരങ്ങളില്‍ ജ്ഞാനം ഉണ്ടു; ബുദ്ധിഹീനന്റെ മുതുകിന്നോ വടികൊള്ളാം.

10:14b.PRO.010.014 ജ്ഞാനികള്‍ പരിജ്ഞാനം അടക്കിവെക്കുന്നു; ഭോഷന്റെ വായോ അടുത്തിരിക്കുന്ന നാശം.

10:15b.PRO.010.015 ധനവാന്റെ സമ്പത്തു, അവന്നു ഉറപ്പുള്ളോരു പട്ടണം; എളിയവരുടെ നാശമോ അവരുടെ ദാരിദ്ര്യം തന്നേ.

10:16b.PRO.010.016 നീതിമാന്റെ സമ്പാദ്യം ജീവഹേതുവും ദുഷ്ടന്റെ ആദായം പാപകാരണവും ആകുന്നു.

10:17b.PRO.010.017 പ്രബോധനം പ്രമാണിക്കുന്നവന്‍ ജീവമാര്‍ഗ്ഗത്തില്‍ ഇരിക്കുന്നു; ശാസന ത്യജിക്കുന്നവനോ ഉഴന്നുനടക്കുന്നു;

10:18b.PRO.010.018 പക മറെച്ചുവെക്കുന്നവന്‍ പൊളിവായന്‍ ; ഏഷണി പറയുന്നവന്‍ ഭോഷന്‍ .

10:19b.PRO.010.019 വാക്കു പെരുകിയാല്‍ ലംഘനം ഇല്ലാതിരിക്കയില്ല; അധരങ്ങളെ അടക്കുന്നവനോ ബുദ്ധിമാന്‍ .

10:20b.PRO.010.020 നീതിമാന്റെ നാവു മേത്തരമായ വെള്ളി; ദുഷ്ടന്മാരുടെ ഹൃദയമോ നിസ്സാരം.

10:21b.PRO.010.021 നീതിമാന്റെ അധരങ്ങള്‍ പലരെയും പോഷിപ്പിക്കും; ഭോഷന്മാരോ ബുദ്ധിഹീനതയാല്‍ മരിക്കുന്നു.

10:22b.PRO.010.022 യഹോവയുടെ അനുഗ്രഹത്താല്‍ സമ്പത്തുണ്ടാകുന്നു; അദ്ധ്വാനത്താല്‍ അതിനോടു ഒന്നും കൂടുന്നില്ല.

10:23b.PRO.010.023 ദോഷം ചെയ്യുന്നതു ഭോഷന്നു കളിയാകുന്നു; ജ്ഞാനം വിവേകിക്കു അങ്ങനെ തന്നേ.

10:24b.PRO.010.024 ദുഷ്ടന്‍ പേടിക്കുന്നതു തന്നേ അവന്നു ഭവിക്കും; നീതിമാന്മാരുടെ ആഗ്രഹമോ സാധിക്കും.

10:25b.PRO.010.025 ചുഴലിക്കാറ്റു കടന്നുപോകുമ്പോള്‍ ദുഷ്ടന്‍ ഇല്ലാതെയായി; നീതിമാനോ ശാശ്വതമായ അടിസ്ഥാനം ഉള്ളവന്‍ .

10:26b.PRO.010.026 ചൊറുക്ക പല്ലിന്നും പുക കണ്ണിന്നും ആകുന്നതുപോലെ മടിയന്‍ തന്നേ അയക്കുന്നവര്‍ക്കും ആകുന്നു.

10:27b.PRO.010.027 യഹോവാഭക്തി ആയുസ്സിനെ ദീര്‍ഘമാക്കുന്നു; ദുഷ്ടന്മാരുടെ സംവത്സരങ്ങളോ കുറഞ്ഞുപോകും.

10:28b.PRO.010.028 നീതിമാന്മാരുടെ പ്രത്യാശ സന്തോഷമാകുന്നു; ദുഷ്ടന്മാരുടെ പ്രതീക്ഷെക്കോ ഭംഗം വരും.

10:29b.PRO.010.029 യഹോവയുടെ വഴി നേരുള്ളവന്നു ഒരു ദുര്‍ഗ്ഗം; ദുഷ്പ്രവൃത്തിക്കാര്‍ക്കോ അതു നാശകരം.

10:30b.PRO.010.030 നീതിമാന്‍ ഒരുനാളും കുലുങ്ങിപ്പോകയില്ല; ദുഷ്ടന്മാരോ ദേശത്തു വസിക്കയില്ല.

10:31b.PRO.010.031 നീതിമാന്റെ വായ് ജ്ഞാനം മുളെപ്പിക്കുന്നു; വക്രതയുള്ള നാവോ ഛേദിക്കപ്പെടും.

10:32b.PRO.010.032 നീതിമാന്റെ അധരങ്ങള്‍ പ്രസാദകരമായതു അറിയുന്നു; ദുഷ്ടന്മാരുടെ വായോ വക്രതയുള്ളതാകുന്നു.

11

11:1b.PRO.011.001 കള്ളത്തുലാസ്സു യഹോവേക്കു വെറുപ്പു; ഒത്ത പടിയോ അവന്നു പ്രസാദം.

11:2b.PRO.011.002 അഹങ്കാരം വരുമ്പോള്‍ ലജ്ജയും വരുന്നു; താഴ്മയുള്ളവരുടെ പക്കലോ ജ്ഞാനമുണ്ടു.

11:3b.PRO.011.003 നേരുള്ളവരുടെ നിഷ്കളങ്കത്വം അവരെ വഴിനടത്തും; ദ്രോഹികളുടെ വികടമോ അവരെ നശിപ്പിക്കും.

11:4b.PRO.011.004 ക്രോധദിവസത്തില്‍ സമ്പത്തു ഉപകരിക്കുന്നില്ല; നീതിയോ മരണത്തില്‍നിന്നു വിടുവിക്കുന്നു.

11:5b.PRO.011.005 നിഷ്കളങ്കന്റെ നീതി അവന്റെ വഴിയെ ചൊവ്വാക്കും; ദുഷ്ടനോ തന്റെ ദുഷ്ടതകൊണ്ടു വീണു പോകും.

11:6b.PRO.011.006 നേരുള്ളവരുടെ നീതി അവരെ വിടുവിക്കും; ദ്രോഹികളോ തങ്ങളുടെ ദ്രോഹത്താല്‍ പിടിപെടും.

11:7b.PRO.011.007 ദുഷ്ടന്‍ മരിക്കുമ്പോള്‍ അവന്റെ പ്രതീക്ഷ നശിക്കുന്നു; നീതികെട്ടവരുടെ ആശെക്കു ഭംഗം വരുന്നു.

11:8b.PRO.011.008 നീതിമാന്‍ കഷ്ടത്തില്‍നിന്നു രക്ഷപ്പെടുന്നു; ദുഷ്ടന്‍ അവന്നു പകരം അകപ്പെടുന്നു.

11:9b.PRO.011.009 വഷളന്‍ വായ്കൊണ്ടു കൂട്ടുകാരനെ നശിപ്പിക്കുന്നു; നീതിമാന്മാരോ പരിജ്ഞാനത്താല്‍ വിടുവിക്കപ്പെടുന്നു.

11:10b.PRO.011.010 നീതിമാന്മാര്‍ ശുഭമായിരിക്കുമ്പോള്‍ പട്ടണം സന്തോഷിക്കുന്നു; ദുഷ്ടന്മാര്‍ നശിക്കുമ്പോള്‍ ആര്‍പ്പുവിളി ഉണ്ടാകുന്നു.

11:11b.PRO.011.011 നേരുള്ളവരുടെ അനുഗ്രഹംകൊണ്ടു പട്ടണം അഭ്യുദയം പ്രാപിക്കുന്നു; ദുഷ്ടന്മാരുടെ വായ്കൊണ്ടോ അതു ഇടിഞ്ഞുപോകുന്നു.

11:12b.PRO.011.012 കൂട്ടുകാരനെ നിന്ദിക്കുന്നവന്‍ ബുദ്ധിഹീനന്‍ ; വിവേകമുള്ളവനോ മിണ്ടാതിരിക്കുന്നു.

11:13b.PRO.011.013 ഏഷണിക്കാരനായി നടക്കുന്നവന്‍ രഹസ്യം വെളിപ്പെടുത്തുന്നു; വിശ്വസ്തമാനസനോ കാര്യം മറെച്ചുവെക്കുന്നു.

11:14b.PRO.011.014 പരിപാലനം ഇല്ലാത്തേടത്തു ജനം അധോഗതി പ്രാപിക്കുന്നു; മന്ത്രിമാരുടെ ബഹുത്വത്തിലോ രക്ഷയുണ്ടു.

11:15b.PRO.011.015 അന്യന്നുവേണ്ടി ജാമ്യം നിലക്കുന്നവന്‍ അത്യന്തം വ്യസനിക്കും! ജാമ്യം നില്പാന്‍ പോകാത്തവനോ നിര്‍ഭയനായിരിക്കും.

11:16b.PRO.011.016 ലാവണ്യമുള്ള സ്ത്രീ മാനം രക്ഷിക്കുന്നു; വിക്രമന്മാര്‍ സമ്പത്തു സൂക്ഷിക്കുന്നു.

11:17b.PRO.011.017 ദയാലുവായവന്‍ സ്വന്തപ്രാണന്നു നന്മ ചെയ്യുന്നു; ക്രൂരനോ സ്വന്തജഡത്തെ ഉപദ്രവിക്കുന്നു.

11:18b.PRO.011.018 ദുഷ്ടന്‍ വൃഥാലാഭം ഉണ്ടാക്കുന്നു; നീതി വിതെക്കുന്നവനോ വാസ്തവമായ പ്രതിഫലം കിട്ടും.

11:19b.PRO.011.019 നീതിയില്‍ സ്ഥിരപ്പെട്ടിരിക്കുന്നവന്‍ ജീവനെ പ്രാപിക്കുന്നു; ദോഷത്തെ പിന്തുടരുന്നവനോ തന്റെ മരണത്തിന്നായി പ്രവര്‍ത്തിക്കുന്നു.

11:20b.PRO.011.020 വക്രബുദ്ധികള്‍ യഹോവേക്കു വെറുപ്പു; നിഷ്കളങ്കമാര്‍ഗ്ഗികളോ അവന്നു പ്രസാദം.

11:21b.PRO.011.021 ദുഷ്ടന്നു ശിക്ഷ വരാതിരിക്കയില്ല എന്നതിന്നു ഞാന്‍ കയ്യടിക്കാം; നീതിമാന്മാരുടെ സന്തതിയോ രക്ഷിക്കപ്പെടും.

11:22b.PRO.011.022 വിവേകമില്ലാത്ത ഒരു സുന്ദരി പന്നിയുടെ മൂക്കില്‍ പൊന്‍ മൂകൂത്തിപോലെ.

11:23b.PRO.011.023 നീതിമാന്മാരുടെ ആഗ്രഹം നന്മ തന്നേ; ദുഷ്ടന്മാരുടെ പ്രതീക്ഷയോ ക്രോധമത്രേ.

11:24b.PRO.011.024 ഒരുത്തന്‍ വാരിവിതറീട്ടും വര്‍ദ്ധിച്ചുവരുന്നു; മറ്റൊരുത്തന്‍ ന്യായവിരുദ്ധമായി ലോഭിച്ചിട്ടും ഞെരുക്കമേയുള്ളു.

11:25b.PRO.011.025 ഔദാര്യമാനസന്‍ പുഷ്ടി പ്രാപിക്കും; തണുപ്പിക്കുന്നവന്നു തണുപ്പു കിട്ടും.

11:26b.PRO.011.026 ധാന്യം പൂട്ടിയിട്ടുകൊണ്ടിരിക്കുന്നവനെ ജനങ്ങള്‍ ശപിക്കും; അതു വിലക്കുന്നവന്റെ തലമേലോ അനുഗ്രഹംവരും.

11:27b.PRO.011.027 നന്മെക്കായി ഉത്സാഹിക്കുന്നവന്‍ രഞ്ജന സമ്പാദിക്കുന്നു; തിന്മയെ തിരയുന്നവന്നോ അതു തന്നേ കിട്ടും.

11:28b.PRO.011.028 തന്റെ സമ്പത്തില്‍ ആശ്രയിക്കുന്നവന്‍ വീഴും; നീതിമാന്മാരോ പച്ചയിലപോലെ തഴെക്കും.

11:29b.PRO.011.029 സ്വഭവനത്തെ വലെക്കുന്നവന്റെ അനുഭവം വായുവത്രെ; ഭോഷന്‍ ജ്ഞാനഹൃദയന്നു ദാസനായ്തീരും.

11:30b.PRO.011.030 നീതിമാന്നു ജീവവൃക്ഷം പ്രതിഫലം; ജ്ഞാനിയായവന്‍ ഹൃദയങ്ങളെ നേടന്നു.

11:31b.PRO.011.031 നീതിമാന്നു ഭൂമിയില്‍ പ്രതിഫലം കിട്ടുന്നു എങ്കില്‍ ദുഷ്ടന്നും പാപിക്കും എത്ര അധികം?

12

12:1b.PRO.012.001 പ്രബോധനം ഇഷ്ടപ്പെടുന്നവന്‍ പരിജ്ഞാനം ഇഷ്ടപ്പെടുന്നു; ശാസന വെറുക്കുന്നവനോ മൃഗപ്രായന്‍ .

12:2b.PRO.012.002 ഉത്തമന്‍ യഹോവയോടു പ്രസാദം പ്രാപിക്കുന്നു; ദുരുപായിക്കോ അവന്‍ ശിക്ഷ വിധിക്കുന്നു.

12:3b.PRO.012.003 ഒരു മനുഷ്യനും ദുഷ്ടതകൊണ്ടു സ്ഥിരപ്പെടുകയില്ല; നീതിമാന്മാരുടെ വേരോ ഇളകിപ്പോകയില്ല.

12:4b.PRO.012.004 സാമര്‍ത്ഥ്യമുള്ള സ്ത്രീ ഭര്‍ത്താവിന്നു ഒരു കിരീടം; നാണംകെട്ടവളോ അവന്റെ അസ്ഥികള്‍ക്കു ദ്രവത്വം.

12:5b.PRO.012.005 നീതിമാന്മാരുടെ വിചാരങ്ങള്‍ ന്യായം, ദുഷ്ടന്മാരുടെ നിരൂപണങ്ങളോ ചതിവത്രെ.

12:6b.PRO.012.006 ദുഷ്ടന്മാര്‍ പ്രാണഹാനി വരുത്തുവാന്‍ പറഞ്ഞൊക്കുന്നു; നേരുള്ളവരുടെ വാക്കോ അവരെ വിടുവിക്കുന്നു.

12:7b.PRO.012.007 ദുഷ്ടന്മാര്‍ മറിഞ്ഞുവീണു ഇല്ലാതെയാകും; നീതിമാന്മാരുടെ ഭവനമോ നിലനിലക്കും.

12:8b.PRO.012.008 മനുഷ്യന്‍ തന്റെ ബുദ്ധിക്കു ഒത്തവണ്ണം ശ്ളാഘിക്കപ്പെടുന്നു; വക്രബുദ്ധിയോ നിന്ദിക്കപ്പെടുന്നു.

12:9b.PRO.012.009 മാന്യഭാവം നടിച്ചിട്ടും ഉപജീവനത്തിന്നു മുട്ടുള്ളവനെക്കാള്‍ ലഘുവായി മതിക്കപ്പെട്ടിട്ടും ഒരു ഭൃത്യനുള്ളവന്‍ ശ്രേഷ്ഠന്‍ ആകുന്നു.

12:10b.PRO.012.010 നീതിമാന്‍ തന്റെ മൃഗത്തിന്റെ പ്രാണാനുഭവം അറിയുന്നു; ദുഷ്ടന്മാരുടെ ഉള്ളമോ ക്രൂരമത്രെ.

12:11b.PRO.012.011 നിലം കൃഷി ചെയ്യുന്നവന്നു ആഹാരം സമൃദ്ധിയായി കിട്ടും; നിസ്സാരന്മാരെ പിന്‍ ചെല്ലുന്നവനോ ബുദ്ധിഹീനന്‍ .

12:12b.PRO.012.012 ദുഷ്ടന്‍ ദോഷികളുടെ കവര്‍ച്ച ആഗ്രഹിക്കുന്നു; നീതിമാന്മാരുടെ വേരോ ഫലം നലകുന്നു.

12:13b.PRO.012.013 അധരങ്ങളുടെ ലംഘനത്തില്‍ വല്ലാത്ത കണിയുണ്ടു; നീതിമാനോ കഷ്ടത്തില്‍നിന്നു ഒഴിഞ്ഞുപോരും.

12:14b.PRO.012.014 തന്റെ വായുടെ ഫലത്താല്‍ മനുഷ്യന്‍ നന്മ അനുഭവിച്ചു തൃപ്തനാകും; തന്റെ കൈകളുടെ പ്രവൃത്തിക്കു തക്കവണ്ണം അവന്നു കിട്ടും.

12:15b.PRO.012.015 ഭോഷന്നു തന്റെ വഴി ചൊവ്വായ്തോന്നുന്നു; ജ്ഞാനിയോ ആലോചന കേട്ടനുസരിക്കുന്നു.

12:16b.PRO.012.016 ഭോഷന്റെ നീരസം തല്‍ക്ഷണം വെളിപ്പെടുന്നു; വിവേകമുള്ളവനോ ലജ്ജ അടക്കിവെക്കുന്നു.

12:17b.PRO.012.017 സത്യം പറയുന്നവന്‍ നീതി അറിയിക്കുന്നു; കള്ളസാക്ഷിയോ വഞ്ചന അറിയിക്കുന്നു.

12:18b.PRO.012.018 വാളുകൊണ്ടു കുത്തുംപോലെ മൂര്‍ച്ചയായി സംസാരിക്കുന്നവര്‍ ഉണ്ടു; ജ്ഞാനികളുടെ നാവോ സുഖപ്രദം.

12:19b.PRO.012.019 സത്യം പറയുന്ന അധരം എന്നേക്കും നിലനിലക്കും; വ്യാജം പറയുന്ന നാവോ മാത്രനേരത്തേക്കേയുള്ളു.

12:20b.PRO.012.020 ദോഷം നിരൂപിക്കുന്നവരുടെ ഹൃദയത്തില്‍ ചതിവു ഉണ്ടു; സമാധാനം ആലോചിക്കുന്നവര്‍ക്കോ സന്തോഷം ഉണ്ടു.

12:21b.PRO.012.021 നീതിമാന്നു ഒരു തിന്മയും ഭവിക്കയില്ല; ദുഷ്ടന്മാരോ അനര്‍ത്ഥംകൊണ്ടു നിറയും.

12:22b.PRO.012.022 വ്യാജമുള്ള അധരങ്ങള്‍ യഹോവേക്കു വെറുപ്പു; സത്യം പ്രവര്‍ത്തിക്കുന്നവരോ അവന്നു പ്രസാദം.

12:23b.PRO.012.023 വിവേകമുള്ള മനുഷ്യന്‍ പരിജ്ഞാനം അടക്കിവെക്കുന്നു; ഭോഷന്മാരുടെ ഹൃദയമോ ഭോഷത്വം പ്രസിദ്ധമാക്കുന്നു.

12:24b.PRO.012.024 ഉത്സാഹികളുടെ കൈ അധികാരം നടത്തും; മടിയനോ ഊഴിയവേലെക്കു പോകേണ്ടിവരും.

12:25b.PRO.012.025 മനോവ്യസനം ഹേതുവായി മനുഷ്യന്റെ മനസ്സിടിയുന്നു; ഒരു നല്ല വാക്കോ അതിനെ സന്തോഷിപ്പിക്കുന്നു.

12:26b.PRO.012.026 നീതിമാന്‍ കൂട്ടുകാരന്നു വഴികാട്ടിയാകുന്നു; ദുഷ്ടന്മാരുടെ വഴിയോ അവരെ തെറ്റി നടക്കുമാറാക്കുന്നു.

12:27b.PRO.012.027 മടിയന്‍ ഒന്നും വേട്ടയാടിപ്പിടിക്കുന്നില്ല; ഉത്സാഹമോ മനുഷ്യന്നു വിലയേറിയ സമ്പത്താകുന്നു.

12:28b.PRO.012.028 നീതിയുടെ മാര്‍ഗ്ഗത്തില്‍ ജീവനുണ്ടു; അതിന്റെ പാതയില്‍ മരണം ഇല്ല.

13

13:1b.PRO.013.001 ജ്ഞാനമുള്ള മകന്‍ അപ്പന്റെ പ്രബോധനഫലം; പരിഹാസിയോ ശാസന കേട്ടനുസരിക്കുന്നില്ല.

13:2b.PRO.013.002 തന്റെ വായുടെ ഫലത്താല്‍ മനുഷ്യന്‍ നന്മ അനുഭവിക്കും; ദ്രോഹികളുടെ ആഗ്രഹമോ സാഹസം തന്നേ.

13:3b.PRO.013.003 വായെ കാത്തുകൊള്ളുന്നവന്‍ പ്രാണനെ സൂക്ഷിക്കുന്നു; അധരങ്ങളെ പിളര്‍ക്കുംന്നവന്നോ നാശം ഭവിക്കും.

13:4b.PRO.013.004 മടിയന്‍ കൊതിച്ചിട്ടും ഒന്നും കിട്ടുന്നില്ല; ഉത്സാഹികളുടെ പ്രാണന്നോ പുഷ്ടിയുണ്ടാകും.

13:5b.PRO.013.005 നീതിമാന്‍ ഭോഷകു വെറുക്കുന്നു; ദുഷ്ടനോ ലജ്ജയും നിന്ദയും വരുത്തുന്നു.

13:6b.PRO.013.006 നീതി സന്മാര്‍ഗ്ഗിയെ കാക്കുന്നു; ദുഷ്ടതയോ പാപിയെ മറിച്ചുകളയുന്നു.

13:7b.PRO.013.007 ഒന്നും ഇല്ലാഞ്ഞിട്ടും ധനികന്‍ എന്നു നടിക്കുന്നവന്‍ ഉണ്ടു; വളരെ ധനം ഉണ്ടായിട്ടും ദരിദ്രന്‍ എന്നു നടിക്കുന്നവനും ഉണ്ടു;

13:8b.PRO.013.008 മനുഷ്യന്റെ ജീവന്നു മറുവില അവന്റെ സമ്പത്തു തന്നേ; ദരിദ്രനോ ഭീഷണിപോലും കേള്‍ക്കേണ്ടിവരുന്നില്ല

13:9b.PRO.013.009 നീതിമാന്റെ വെളിച്ചം പ്രകാശിക്കുന്നു; ദുഷ്ടന്മാരുടെ വിളക്കോ കെട്ടുപോകും.

13:10b.PRO.013.010 അഹങ്കാരംകൊണ്ടു വിവാദംമാത്രം ഉണ്ടാകുന്നു; ആലോചന കേള്‍ക്കുന്നവരുടെ പക്കലോ ജ്ഞാനം ഉണ്ടു;

13:11b.PRO.013.011 അന്യായമായി സമ്പാദിച്ച ധനം കുറഞ്ഞു കുറഞ്ഞു പോകും; അദ്ധ്വാനിച്ചു സമ്പാദിക്കുന്നവനോ വര്‍ദ്ധിച്ചു വര്‍ദ്ധിച്ചു വരും.

13:12b.PRO.013.012 ആശാവിളംബനം ഹൃദയത്തെ ക്ഷീണിപ്പിക്കുന്നു; ഇച്ഛാനിവൃത്തിയോ ജീവവൃക്ഷം തന്നേ.

13:13b.PRO.013.013 വചനത്തെ നിന്ദിക്കുന്നവന്‍ അതിന്നു ഉത്തരവാദി. കല്പനയെ ഭയപ്പെടുന്നവനോ പ്രതിഫലം പ്രാപിക്കുന്നു.

13:14b.PRO.013.014 ജ്ഞാനിയുടെ ഉപദേശം ജീവന്റെ ഉറവാകുന്നു; അതിനാല്‍ മരണത്തിന്റെ കണികളെ ഒഴിഞ്ഞുപോകും.

13:15b.PRO.013.015 സല്‍ബുദ്ധിയാല്‍ രഞ്ജനയുണ്ടാകുന്നു; ദ്രോഹിയുടെ വഴിയോ ദുര്‍ഘടം.

13:16b.PRO.013.016 സൂക്ഷ്മബുദ്ധിയുള്ള ഏവനും പരിജ്ഞാനത്തോടെ പ്രവര്‍ത്തിക്കുന്നു; ഭോഷനോ തന്റെ ഭോഷത്വം വിടര്‍ത്തു കാണിക്കുന്നു.

13:17b.PRO.013.017 ദുഷ്ടദൂതന്‍ ദോഷത്തില്‍ അകപ്പെടുന്നു; വിശ്വസ്തനായ സ്ഥാനാപതിയോ സുഖം നലകുന്നു.

13:18b.PRO.013.018 പ്രബോധനം ത്യജിക്കുന്നവന്നു ദാരിദ്ര്യവും ലജ്ജയും വരും. ശാസനക്കുട്ടാക്കുന്നവനോ ബഹുമാനം ലഭിക്കും.

13:19b.PRO.013.019 ഇച്ഛാനിവൃത്തി മനസ്സിന്നു മധുരമാകുന്നു; ദോഷം വിട്ടകലുന്നതോ ഭോഷന്മാര്‍ക്കും വെറുപ്പു.

13:20b.PRO.013.020 ജ്ഞാനികളോടുകൂടെ നടക്ക; നീയും ജ്ഞാനിയാകും; ഭോഷന്മാര്‍ക്കും കൂട്ടാളിയായവനോ വ്യസനിക്കേണ്ടിവരും.

13:21b.PRO.013.021 ദോഷം പാപികളെ പിന്തുടരുന്നു; നീതിമാന്മാര്‍ക്കോ നന്മ പ്രതിഫലമായി വരും.

13:22b.PRO.013.022 ഗുണവാന്‍ മക്കളുടെ മക്കള്‍ക്കു അവകാശം വെച്ചേക്കുന്നു; പാപിയുടെ സമ്പത്തോ നീതിമാന്നു വേണ്ടി സംഗ്രഹിക്കപ്പെടുന്നു.

13:23b.PRO.013.023 സാധുക്കളുടെ കൃഷി വളരെ ആഹാരം നലകുന്നു; എന്നാല്‍ അന്യായം ചെയ്തിട്ടു നശിച്ചുപോകുന്നവരും ഉണ്ടു.

13:24b.PRO.013.024 വടി ഉപയോഗിക്കാത്തവന്‍ തന്റെ മകനെ പകെക്കുന്നു; അവനെ സ്നേഹിക്കുന്നവനോ ചെറുപ്പത്തിലേ അവനെ ശിക്ഷിക്കുന്നു.

13:25b.PRO.013.025 നീതിമാന്‍ വേണ്ടുവോളം ഭക്ഷിക്കുന്നു; ദുഷ്ടന്മാരുടെ വയറോ വിശന്നുകൊണ്ടിരിക്കും.

14

14:1b.PRO.014.001 സ്ത്രീകളില്‍ ജ്ഞാനമുള്ളവള്‍ തന്റെ വീടു പണിയുന്നു; ഭോഷത്വമുള്ളവളോ അതു സ്വന്തകൈകളാല്‍ പൊളിച്ചുകളയുന്നു.

14:2b.PRO.014.002 നേരായി നടക്കുന്നവന്‍ യഹോവാഭക്തന്‍ ; നടപ്പില്‍ വക്രതയുള്ളവനോ അവനെ നിന്ദിക്കുന്നു.

14:3b.PRO.014.003 ഭോഷന്റെവായില്‍ ഡംഭത്തിന്റെ വടിയുണ്ടു; ജ്ഞാനികളുടെ അധരങ്ങളോ അവരെ കാത്തുകൊള്ളുന്നു.

14:4b.PRO.014.004 കാളകള്‍ ഇല്ലാത്തെടത്തു തൊഴുത്തു വെടിപ്പുള്ളതു; കാളയുടെ ശക്തികൊണ്ടോ വളരെ ആദായം ഉണ്ടു.

14:5b.PRO.014.005 വിശ്വസ്തസാക്ഷി ഭോഷകു പറകയില്ല; കള്ളസ്സാക്ഷിയോ ഭോഷകു നിശ്വസിക്കുന്നു.

14:6b.PRO.014.006 പരിഹാസി ജ്ഞാനം അന്വേഷിച്ചിട്ടും കണ്ടെത്തുന്നില്ല; വിവേകമുള്ളവന്നോ പരിജ്ഞാനം എളുപ്പം.

14:7b.PRO.014.007 മൂഢന്റെ മുമ്പില്‍നിന്നു മാറിപ്പോക; പരിജ്ഞാനമുള്ള അധരങ്ങള്‍ നീ അവനില്‍ കാണുകയില്ല.

14:8b.PRO.014.008 വഴി തിരിച്ചറിയുന്നതു വിവേകിയുടെ ജ്ഞാനം; ചതിക്കുന്നതോ ഭോഷന്മാരുടെ ഭോഷത്വം.

14:9b.PRO.014.009 ഭോഷന്മാരെ അകൃത്യയാഗം പരിഹസിക്കുന്നു. നേരുള്ളവര്‍ക്കോ തമ്മില്‍ പ്രീതി ഉണ്ടു.

14:10b.PRO.014.010 ഹൃദയം സ്വന്തദുഃഖത്തെ അറിയുന്നു; അതിന്റെ സന്തോഷത്തിലും അന്യന്‍ ഇടപെടുന്നില്ല.

14:11b.PRO.014.011 ദുഷ്ടന്മാരുടെ വീടു മുടിഞ്ഞുപോകും; നീതിമാന്റെ കൂടാരമോ തഴെക്കും.

14:12b.PRO.014.012 ചിലപ്പോള്‍ ഒരു വഴി മനുഷ്യന്നു ചൊവ്വായി തോന്നും; അതിന്റെ അവസാനമോ മരണവഴികള്‍ അത്രേ.

14:13b.PRO.014.013 ചിരിക്കുമ്പോള്‍ തന്നേയും ഹൃദയം ദുഃഖിച്ചിരിക്കാം; സന്തോഷത്തിന്റെ അവസാനം ദുഃഖമാകയുമാം.

14:14b.PRO.014.014 ഹൃദയത്തില്‍ വിശ്വാസത്യാഗമുള്ളവന്നു തന്റെ നടപ്പില്‍ മടുപ്പുവരും; നല്ല മനുഷ്യനോ തന്റെ പ്രവൃത്തിയാല്‍ തന്നേ തൃപ്തിവരും.

14:15b.PRO.014.015 അല്പബുദ്ധി ഏതു വാക്കും വിശ്വസിക്കുന്നു; സൂക്ഷ്മബുദ്ധിയോ തന്റെ നടപ്പു സൂക്ഷിച്ചുകൊള്ളുന്നു.

14:16b.PRO.014.016 ജ്ഞാനി ഭയപ്പെട്ടു ദോഷം അകറ്റിനടക്കുന്നു; ഭോഷനോ ധിക്കാരംപൂണ്ടു നിര്‍ഭയനായി നടക്കുന്നു.

14:17b.PRO.014.017 മുന്‍ കോപി ഭോഷത്വം പ്രവര്‍ത്തിക്കുന്നു. ദുരുപായി ദ്വേഷിക്കപ്പെടും.

14:18b.PRO.014.018 അല്പബുദ്ധികള്‍ ഭോഷത്വം അവകാശമാക്കിക്കൊള്ളുന്നു; സൂക്ഷ്മബുദ്ധികളോ പരിജ്ഞാനം അണിയുന്നു.

14:19b.PRO.014.019 ദുര്‍ജ്ജനം സജ്ജനത്തിന്റെ മുമ്പിലും ദുഷ്ടന്മാര്‍ നീതിമാന്മാരുടെ വാതില്‍ക്കലും വണങ്ങിനിലക്കുന്നു.

14:20b.PRO.014.020 ദരിദ്രനെ കൂട്ടുകാരന്‍ പോലും പകെക്കുന്നു; ധനവാന്നോ വളരെ സ്നേഹിതന്മാര്‍ ഉണ്ടു.

14:21b.PRO.014.021 കൂട്ടുകാരനെ നിന്ദിക്കുന്നവന്‍ പാപം ചെയ്യുന്നു; എളിയവരോടു കൃപകാണിക്കുന്നവനോ ഭാഗ്യവാന്‍ .

14:22b.PRO.014.022 ദോഷം നിരൂപിക്കുന്നവര്‍ ഉഴന്നുപോകുന്നില്ലയോ? നന്മ നിരൂപിക്കുന്നവര്‍ക്കോ ദയയും വിശ്വസ്തതയും ലഭിക്കുന്നു.

14:23b.PRO.014.023 എല്ലാ തൊഴിലുംകൊണ്ടു ലാഭം വരും; അധരചര്‍വ്വണംകൊണ്ടോ ഞെരുക്കമേ വരു.

14:24b.PRO.014.024 ജ്ഞാനികളുടെ ധനം അവര്‍ക്കും കിരീടം; മൂഢന്മാരുടെ ഭോഷത്വമോ ഭോഷത്വം തന്നെ.

14:25b.PRO.014.025 സത്യസാക്ഷി പ്രാണരക്ഷ ചെയ്യുന്നു; ഭോഷകു നിശ്വസിക്കുന്നവനോ വഞ്ചന ചെയ്യുന്നു.

14:26b.PRO.014.026 യഹോവാഭക്തന്നു ദൃഢധൈര്യം ഉണ്ടു; അവന്റെ മക്കള്‍ക്കും ശരണം ഉണ്ടാകും.

14:27b.PRO.014.027 യഹോവാഭക്തി ജീവന്റെ ഉറവാകുന്നു; അതിനാല്‍ മരണത്തിന്റെ കണികളെ ഒഴിഞ്ഞുപോകും.

14:28b.PRO.014.028 പ്രജാബാഹുല്യം രാജാവിന്നു ബഹുമാനം; പ്രജാന്യൂനതയോ പ്രഭുവിന്നു നാശം.

14:29b.PRO.014.029 ദീര്‍ഘക്ഷമയുള്ളവന്‍ മഹാബുദ്ധിമാന്‍ ; മുന്‍ കോപിയോ ഭോഷത്വം ഉയര്‍ത്തുന്നു.

14:30b.PRO.014.030 ശാന്തമനസ്സു ദേഹത്തിന്നു ജീവന്‍ ; അസൂയയോ അസ്തികള്‍ക്കു ദ്രവത്വം.

14:31b.PRO.014.031 എളിയവനെ പീഡിപ്പിക്കുന്നവന്‍ അവന്റെ സ്രഷ്ടാവിനെ നിന്ദിക്കുന്നു; ദരിദ്രനോടു കൃപകാണിക്കുന്നവനോ അവനെ ബഹുമാനിക്കുന്നു.

14:32b.PRO.014.032 ദുഷ്ടന്നു തന്റെ ദുഷ്ടതയാല്‍ വീഴ്ച വരുന്നു; നീതിമാന്നോ മരണത്തിലും പ്രത്യാശയുണ്ടു.

14:33b.PRO.014.033 വിവേകമുള്ളവന്റെ ഹൃദയത്തില്‍ ജ്ഞാനം അടങ്ങിപ്പാര്‍ക്കുംന്നു; മൂഢന്മാരുടെ അന്തരംഗത്തില്‍ ഉള്ളതോ വെളിപ്പെട്ടുവരുന്നു.

14:34b.PRO.014.034 നീതി ജാതിയെ ഉയര്‍ത്തുന്നു; പാപമോ വംശങ്ങള്‍ക്കു അപമാനം.

14:35b.PRO.014.035 ബുദ്ധിമാനായ ദാസന്നു രാജാവിന്റെ പ്രീതി ലഭിക്കുന്നു. നാണംകെട്ടവന്നോ അവന്റെ കോപം നേരിടും.

15

15:1b.PRO.015.001 മൃദുവായ ഉത്തരം ക്രോധത്തെ ശമിപ്പിക്കുന്നു; കഠിനവാക്കോ കോപത്തെ ജ്വലിപ്പിക്കുന്നു.

15:2b.PRO.015.002 ജ്ഞാനിയുടെ നാവു നല്ല പരിജ്ഞാനം പ്രസ്താവിക്കുന്നു. മൂഢന്മാരുടെ വായോ ഭോഷത്വം പൊഴിക്കുന്നു.

15:3b.PRO.015.003 യഹോവയുടെ കണ്ണു എല്ലാടവും ഉണ്ടു; ആകാത്തവരെയും നല്ലവരെയും നോക്കിക്കൊണ്ടിരിക്കുന്നു.

15:4b.PRO.015.004 നാവിന്റെ ശാന്തത ജീവവൃക്ഷം; അതിന്റെ വക്രതയോ മനോവ്യസനം.

15:5b.PRO.015.005 ഭോഷന്‍ അപ്പന്റെ പ്രബോധനം നിരസിക്കുന്നു; ശാസനയെ കൂട്ടാക്കുന്നവനോ വിവേകിയായ്തീരും.

15:6b.PRO.015.006 നീതിമാന്റെ വീട്ടില്‍ വളരെ നിക്ഷേപം ഉണ്ടു; ദുഷ്ടന്റെ ആദായത്തിലോ അനര്‍ത്ഥം.

15:7b.PRO.015.007 ജ്ഞാനികളുടെ അധരങ്ങള്‍ പരിജ്ഞാനം വിതറുന്നു; മൂഢന്മാരുടെ ഹൃദയമോ നേരുള്ളതല്ല.

15:8b.PRO.015.008 ദുഷ്ടന്മാരുടെ യാഗം യഹോവേക്കു വെറുപ്പു; നേരുള്ളവരുടെ പ്രാര്‍ത്ഥനയോ അവന്നു പ്രസാദം.

15:9b.PRO.015.009 ദുഷ്ടന്മാരുടെ വഴി യഹോവേക്കു വെറുപ്പു; എന്നാല്‍ നീതിയെ പിന്തുടരുന്നവനെ അവന്‍ സ്നേഹിക്കുന്നു.

15:10b.PRO.015.010 സന്മാര്‍ഗ്ഗം ത്യജിക്കുന്നവന്നു കഠിനശിക്ഷ വരും; ശാസന വെറുക്കുന്നവന്‍ മരിക്കും.

15:11b.PRO.015.011 പാതാളവും നരകവും യഹോവയുടെ ദൃഷ്ടിയില്‍ ഇരിക്കുന്നു; മനുഷ്യപുത്രന്മാരുടെ ഹൃദയങ്ങള്‍ എത്ര അധികം!

15:12b.PRO.015.012 പരിഹാസി ശാസന ഇഷ്ടപ്പെടുന്നില്ല; ജ്ഞാനികളുടെ അടുക്കല്‍ ചെല്ലുന്നതുമില്ല.

15:13b.PRO.015.013 സന്തോഷമുള്ള ഹൃദയം മുഖപ്രസാദമുണ്ടാക്കുന്നു; ഹൃദയത്തിലെ വ്യസനംകൊണ്ടോ ധൈര്യം ക്ഷയിക്കുന്നു.

15:14b.PRO.015.014 വിവേകമുള്ളവന്റെ ഹൃദയം പരിജ്ഞാനം അന്വേഷിക്കുന്നു; മൂഢന്മാരുടെ വായോ ഭോഷത്വം ആചരിക്കുന്നു.

15:15b.PRO.015.015 അരിഷ്ടന്റെ ജീവനാള്‍ ഒക്കെയും കഷ്ടകാലം; സന്തുഷ്ടഹൃദയന്നോ നിത്യം ഉത്സവം.

15:16b.PRO.015.016 ബഹു നിക്ഷേപവും അതിനോടുകൂടെ കഷ്ടതയും ഉള്ളതിനെക്കാള്‍ യഹോവാഭക്തിയോടുകൂടെ അല്പധനം ഉള്ളതു നന്നു.

15:17b.PRO.015.017 ദ്വേഷമുള്ളെടത്തെ തടിപ്പിച്ച കാളയെക്കാള്‍ സ്നേഹമുള്ളെടത്തെ ശാകഭോജനം നല്ലതു.

15:18b.PRO.015.018 ക്രോധമുള്ള കലഹം ഉണ്ടാക്കുന്നു; ദീര്‍ഘക്ഷമയുള്ളവനോ കലഹം ശമിപ്പിക്കുന്നു.

15:19b.PRO.015.019 മടിയന്റെ വഴി മുള്ളുവേലിപോലെയാകുന്നു; നീതിമാന്മാരുടെ പാതയോ പെരുവഴി തന്നേ.

15:20b.PRO.015.020 ജ്ഞാനമുള്ള മകന്‍ അപ്പനെ സന്തോഷിപ്പിക്കുന്നു; മൂഢനോ അമ്മയെ നിന്ദിക്കുന്നു.

15:21b.PRO.015.021 ഭോഷത്വം ബുദ്ധിഹീനന്നു സന്തോഷം; വിവേകിയോ ചൊവ്വായി നടക്കുന്നു.

15:22b.PRO.015.022 ആലോചന ഇല്ലാഞ്ഞാല്‍ ഉദ്ദേശങ്ങള്‍ സാധിക്കാതെ പോകുന്നു; ആലോചനക്കാരുടെ ബഹുത്വത്താലോ അവ സാധിക്കുന്നു.

15:23b.PRO.015.023 താന്‍ പറയുന്ന ഉത്തരം ഹേതുവായി മനുഷ്യന്നു സന്തോഷം വരും; തക്കസമയത്തു പറയുന്ന വാക്കു എത്ര മനോഹരം!

15:24b.PRO.015.024 ബുദ്ധിമാന്റെ ജീവയാത്ര മേലോട്ടാകുന്നു; കീഴെയുള്ള പാതാളത്തെ അവന്‍ ഒഴിഞ്ഞുപോകും.

15:25b.PRO.015.025 അഹങ്കാരിയുടെ വീടു യഹോവ പൊളിച്ചുകളയും; വിധവയുടെ അതിരോ അവന്‍ ഉറപ്പിക്കും.

15:26b.PRO.015.026 ദുരുപായങ്ങള്‍ യഹോവേക്കു വെറുപ്പു; ദയാവാക്കോ നിര്‍മ്മലം.

15:27b.PRO.015.027 ദുരാഗ്രഹി തന്റെ ഭവനത്തെ വലെക്കുന്നു; കോഴ വെറുക്കുന്നവനോ ജീവിച്ചിരിക്കും.

15:28b.PRO.015.028 നീതിമാന്‍ മനസ്സില്‍ ആലോചിച്ചു ഉത്തരം പറയുന്നു; ദുഷ്ടന്മാരുടെ വായോ ദോഷങ്ങളെ പൊഴിക്കുന്നു.

15:29b.PRO.015.029 യഹോവ ദുഷ്ടന്മാരോടു അകന്നിരിക്കുന്നു; നീതിമാന്മാരുടെ പ്രാര്‍ത്ഥനയോ അവന്‍ കേള്‍ക്കുന്നു.

15:30b.PRO.015.030 കണ്ണിന്റെ ശോഭ ഹൃദയത്തെ സന്തോഷിപ്പിക്കുന്നു; നല്ല വര്‍ത്തമാനം അസ്ഥികളെ തണുപ്പിക്കുന്നു.

15:31b.PRO.015.031 ജീവാര്‍ത്ഥമായ ശാസന കേള്‍ക്കുന്ന ചെവിയുള്ളവന്‍ ജ്ഞാനികളുടെ മദ്ധ്യേ വസിക്കും.

15:32b.PRO.015.032 പ്രബോധനം ത്യജിക്കുന്നവന്‍ തന്റെ പ്രാണനെ നിരസിക്കുന്നു; ശാസന കേട്ടനുസരിക്കുന്നവനോ വിവേകം സമ്പാദിക്കുന്നു.

15:33b.PRO.015.033 യഹോവാഭക്തി ജ്ഞാനോപദേശമാകുന്നു; മാനത്തിന്നു വിനയം മുന്നോടിയാകുന്നു.

16

16:1b.PRO.016.001 ഹൃദയത്തിലെ നിരൂപണങ്ങള്‍ മനുഷ്യന്നുള്ളവ; നാവിന്റെ ഉത്തരമോ യഹോവയാല്‍ വരുന്നു.

16:2b.PRO.016.002 മനുഷ്യന്നു തന്റെ വഴികളൊക്കെയും വെടിപ്പായി തോന്നുന്നു; യഹോവയോ ആത്മാക്കളെ തൂക്കിനോക്കുന്നു.

16:3b.PRO.016.003 നിന്റെ പ്രവൃത്തികളെ യഹോവേക്കു സമര്‍പ്പിക്ക; എന്നാല്‍ നിന്റെ ഉദ്ദേശങ്ങള്‍ സാധിക്കും.

16:4b.PRO.016.004 യഹോവ സകലത്തെയും തന്റെ ഉദ്ദേശത്തിന്നായി ഉണ്ടാക്കിയിരിക്കുന്നു; അനര്‍ത്ഥദിവസത്തിന്നായി ദുഷ്ടനെയും കൂടെ.

16:5b.PRO.016.005 ഗര്‍വ്വമുള്ള ഏവനും യഹോവേക്കു വെറുപ്പു; അവന്നു ശിക്ഷ വരാതിരിക്കയില്ല എന്നതിന്നു ഞാന്‍ കയ്യടിക്കുന്നു.

16:6b.PRO.016.006 ദയയും വിശ്വസ്തതയുംകൊണ്ടു അകൃത്യം പരിഹരിക്കപ്പെടുന്നു; യഹോവാഭക്തികൊണ്ടു മനുഷ്യര്‍ ദോഷത്തെ വിട്ടകലുന്നു.

16:7b.PRO.016.007 ഒരുത്തന്റെ വഴികള്‍ യഹോവേക്കു ഇഷ്ടമായിരിക്കുമ്പോള്‍ അവന്‍ അവന്റെ ശത്രുക്കളെയും അവനോടു ഇണക്കുന്നു.

16:8b.PRO.016.008 ന്യായരഹിതമായ വലിയ വരവിനെക്കാള്‍ നീതിയോടെയുള്ള അല്പം നല്ലതു.

16:9b.PRO.016.009 മനുഷ്യന്റെ ഹൃദയം തന്റെ വഴിയെ നിരൂപിക്കുന്നു; അവന്റെ കാലടികളെയോ യഹോവ ക്രമപ്പെടുത്തുന്നു.

16:10b.PRO.016.010 രാജാവിന്റെ അധരങ്ങളില്‍ അരുളപ്പാടുണ്ടു; ന്യായവിധിയില്‍ അവന്റെ വായ് പിഴെക്കുന്നതുമില്ല.

16:11b.PRO.016.011 ഒത്ത വെള്ളിക്കോലും ത്രാസും യഹോവേക്കുള്ളവ; സഞ്ചിയിലെ പടി ഒക്കെയും അവന്റെ പ്രവൃത്തിയാകുന്നു.

16:12b.PRO.016.012 ദുഷ്ടത പ്രവര്‍ത്തിക്കുന്നതു രാജാക്കന്മാര്‍ക്കും വെറുപ്പു; നീതികൊണ്ടല്ലോ സിംഹാസനം സ്ഥിരപ്പെടുന്നതു.

16:13b.PRO.016.013 നീതിയുള്ള അധരങ്ങള്‍ രാജാക്കന്മാര്‍ക്കും പ്രസാദം; നേര്‍ പറയുന്നവനെ അവര്‍ സ്നേഹിക്കുന്നു.

16:14b.PRO.016.014 രാജാവിന്റെ ക്രോധം മരണദൂതന്നു തുല്യം; ജ്ഞാനമുള്ള മനുഷ്യനോ അതിനെ ശമിപ്പിക്കും.

16:15b.PRO.016.015 രാജാവിന്റെ മുഖപ്രകാശത്തില്‍ ജീവന്‍ ഉണ്ടു; അവന്റെ പ്രസാദം പിന്മഴെക്കുള്ള മേഘം പോലെയാകുന്നു.

16:16b.PRO.016.016 തങ്കത്തെക്കാള്‍ ജ്ഞാനത്തെ സമ്പാദിക്കുന്നതു എത്ര നല്ലതു! വെള്ളിയെക്കാള്‍ വിവേകം സമ്പാദിക്കുന്നതു എത്ര ഉത്തമം!

16:17b.PRO.016.017 ദോഷം അകറ്റിനടക്കുന്നതു നേരുള്ളവരുടെ പെരുവഴി; തന്റെ വഴി സൂക്ഷിക്കുന്നവന്‍ തന്റെ പ്രാണനെ കാത്തുകൊള്ളുന്നു.

16:18b.PRO.016.018 നാശത്തിന്നു മുമ്പെ ഗര്‍വ്വം; വീഴ്ചകൂ മുമ്പെ ഉന്നതഭാവം.

16:19b.PRO.016.019 ഗര്‍വ്വികളോടുകൂടെ കവര്‍ച്ച പങ്കിടുന്നതിനെക്കാള്‍ താഴ്മയുള്ളവരോടുകൂടെ താഴ്മയുള്ളവനായിരിക്കുന്നതു നല്ലതു.

16:20b.PRO.016.020 തിരുവചനം പ്രമാണിക്കുന്നവന്‍ നന്മ കണ്ടെത്തും; യഹോവയില്‍ ആശ്രയിക്കുന്നവന്‍ ഭാഗ്യവാന്‍ .

16:21b.PRO.016.021 ജ്ഞാനഹൃദയന്‍ വിവേകി എന്നു വിളിക്കപ്പെടും; അധരമാധുര്യം വിദ്യയെ വര്‍ദ്ധിപ്പിക്കുന്നു.

16:22b.PRO.016.022 വിവേകം വിവേകിക്കു ജീവന്റെ ഉറവാകുന്നു. ഭോഷന്മാരുടെ പ്രബോധനമോ ഭോഷത്വം തന്നേ.

16:23b.PRO.016.023 ജ്ഞാനിയുടെ ഹൃദയം അവന്റെ വായെ പഠിപ്പിക്കുന്നു; അവന്റെ അധരങ്ങള്‍ക്കു വിദ്യ വര്‍ദ്ധിപ്പിക്കുന്നു.

16:24b.PRO.016.024 ഇമ്പമുള്ള വാക്കു തേന്‍ കട്ടയാകുന്നു; മനസ്സിന്നു മധുരവും അസ്ഥികള്‍ക്കു ഔഷധവും തന്നേ;

16:25b.PRO.016.025 ചിലപ്പോള്‍ ഒരു വഴി മനുഷ്യന്നു ചൊവ്വായി തോന്നുന്നു. അതിന്റെ അവസാനമോ മരണവഴികള്‍ അത്രേ.

16:26b.PRO.016.026 പണിക്കാരന്റെ വിശപ്പു അവനെക്കൊണ്ടു പണി ചെയ്യിക്കുന്നു; അവന്റെ വായ് അവനെ അതിന്നായി നിര്‍ബ്ബന്ധിക്കുന്നു.

16:27b.PRO.016.027 നിസ്സാരമനുഷ്യന്‍ പാതകം എന്ന കുഴികുഴിക്കുന്നു; അവന്റെ അധരങ്ങളില്‍ കത്തുന്ന തീ ഉണ്ടു.

16:28b.PRO.016.028 വക്രതയുള്ള മനുഷ്യന്‍ വഴക്കു ഉണ്ടാക്കുന്നു; ഏഷണിക്കാരന്‍ മിത്രങ്ങളെ ഭേദിപ്പിക്കുന്നു.

16:29b.PRO.016.029 സഹാസക്കാരന്‍ കൂട്ടുകാരനെ വശീകരിക്കയും കൊള്ളരുതാത്ത വഴിയില്‍ നടത്തുകയും ചെയ്യുന്നു.

16:30b.PRO.016.030 കണ്ണു അടെക്കുന്നവന്‍ വക്രത നിരൂപിക്കുന്നു; വപ്പു കടിക്കുന്നവന്‍ ദോഷം നിവര്‍ത്തിക്കുന്നു.

16:31b.PRO.016.031 നരച്ച തല ശോഭയുള്ള കിരീടമാകുന്നു; നീതിയുടെ മാര്‍ഗ്ഗത്തില്‍ അതിനെ പ്രാപിക്കാം.

16:32b.PRO.016.032 ദീര്‍ഘക്ഷമയുള്ളവന്‍ യുദ്ധവീരനിലും ജിതമാനസന്‍ പട്ടണം പിടിക്കുന്നവനിലും ശ്രേഷ്ഠന്‍ .

16:33b.PRO.016.033 ചീട്ടു മടിയില്‍ ഇടുന്നു; അതിന്റെ വിധാനമോ യഹോവയാലത്രേ.

17

17:1b.PRO.017.001 കലഹത്തോടുകൂടി ഒരു വീടു നിറയെ യാഗഭോജനത്തിലും സ്വസ്ഥതയോടുകൂടി ഒരു കഷണം ഉണങ്ങിയ അപ്പം ഏറ്റവും നല്ലതു.

17:2b.PRO.017.002 നാണംകെട്ട മകന്റെമേല്‍ ബുദ്ധിമാനായ ദാസന്‍ കര്‍ത്തൃത്വം നടത്തും; സഹോദരന്മാരുടെ ഇടയില്‍ അവകാശം പ്രാപിക്കും.

17:3b.PRO.017.003 വെള്ളിക്കു പുടം, പൊന്നിന്നു മൂശ; ഹൃദയങ്ങളെ ശോധന ചെയ്യുന്നവനോ യഹോവ.

17:4b.PRO.017.004 ദുഷ്കര്‍മ്മി നീതികെട്ട അധരങ്ങള്‍ക്കു ശ്രദ്ധകൊടുക്കുന്നു; വ്യാജം പറയുന്നവന്‍ വഷളത്വമുള്ള നാവിന്നു ചെവികൊടുക്കുന്നു.

17:5b.PRO.017.005 ദരിദ്രനെ പരിഹസിക്കുന്നവന്‍ അവന്റെ സ്രഷ്ടാവിനെ നിന്ദിക്കുന്നു; ആപത്തില്‍ സന്തോഷിക്കുന്നവന്നു ശിക്ഷ വരാതിരിക്കയില്ല.

17:6b.PRO.017.006 മക്കളുടെ മക്കള്‍ വൃദ്ധന്മാര്‍ക്കും കിരീടമാകുന്നു; മക്കളുടെ മഹത്വം അവരുടെ അപ്പന്മാര്‍ തന്നേ.

17:7b.PRO.017.007 സുഭാഷിതം പറയുന്ന അധരം ഭോഷന്നു യോഗ്യമല്ല; വ്യാജമുള്ള അധരം ഒരു പ്രഭുവിന്നു എങ്ങിനെ?

17:8b.PRO.017.008 സമ്മാനം വാങ്ങുന്നവന്നു അതു രത്നമായി തോന്നും; അതു ചെല്ലുന്നെടത്തൊക്കെയും കാര്യം സാധിക്കും.

17:9b.PRO.017.009 സ്നേഹം തേടുന്നവന്‍ ലംഘനം മറെച്ചുവെക്കുന്നു; കാര്യം പാട്ടാക്കുന്നവനോ മിത്രങ്ങളെ ഭേദിപ്പിക്കുന്നു.

17:10b.PRO.017.010 ഭോഷനെ നൂറു അടിക്കുന്നതിനെക്കാള്‍ ബുദ്ധിമാനെ ഒന്നു ശാസിക്കുന്നതു അധികം ഫലിക്കും.

17:11b.PRO.017.011 മത്സരക്കാരന്‍ ദോഷം മാത്രം അന്വേഷിക്കുന്നു; ക്രൂരനായോരു ദൂതനെ അവന്റെ നേരെ അയക്കും.

17:12b.PRO.017.012 മൂഢനെ അവന്റെ ഭോഷത്വത്തില്‍ എതിരിടുന്നതിനെക്കാള്‍ കുട്ടികള്‍ കാണാതെപോയ കരടിയെ എതിരിടുന്നതു ഭേദം.

17:13b.PRO.017.013 ഒരുത്തന്‍ നന്മെക്കു പകരം തിന്മ ചെയ്യുന്നു എങ്കില്‍ അവന്റെ ഭവനത്തെ തിന്മ വിട്ടുമാറുകയില്ല.

17:14b.PRO.017.014 കലഹത്തിന്റെ ആരംഭം മടവെട്ടി വെള്ളം വിടുന്നതുപോലെ; ആകയാല്‍ കലഹമാകുംമുമ്പെ തര്‍ക്കം നിര്‍ത്തിക്കളക.

17:15b.PRO.017.015 ദുഷ്ടനെ നീതീകരിക്കുന്നവനും നീതിമാനെ കുറ്റം വിധിക്കുന്നവനും രണ്ടുപേരും യഹോവേക്കു വെറുപ്പു.

17:16b.PRO.017.016 മൂഢന്നു ബുദ്ധിയില്ലാതിരിക്കെ ജ്ഞാനം സമ്പാദിപ്പാന്‍ അവന്റെ കയ്യില്‍ ദ്രവ്യം എന്തിനു?

17:17b.PRO.017.017 സ്നേഹിതന്‍ എല്ലാകാലത്തും സ്നേഹിക്കുന്നു; അനര്‍ത്ഥകാലത്തു അവന്‍ സഹോദരനായ്തീരുന്നു.

17:18b.PRO.017.018 ബുദ്ധിഹീനനായ മനുഷ്യന്‍ കയ്യടിച്ചു കൂട്ടുകാരന്നു വേണ്ടി ജാമ്യം നിലക്കുന്നു.

17:19b.PRO.017.019 കലഹപ്രിയന്‍ ലംഘനപ്രിയന്‍ ആകുന്നു; പടിവാതില്‍ പൊക്കത്തില്‍ പണിയുന്നവന്‍ ഇടിവു ഇച്ഛിക്കുന്നു.

17:20b.PRO.017.020 വക്രഹൃദയമുള്ളവന്‍ നന്മ കാണുകയില്ല; വികട നാവുള്ളവന്‍ ആപത്തില്‍ അകപ്പെടും.

17:21b.PRO.017.021 ഭോഷനെ ജനിപ്പിച്ചവന്നു അതു ഖേദകാരണമാകും; മൂഢന്റെ അപ്പന്നു സന്തോഷം ഉണ്ടാകയില്ല.

17:22b.PRO.017.022 സന്തുഷ്ടഹൃദയം നല്ലോരു ഔഷധമാകുന്നു; തകര്‍ന്ന മനസ്സോ അസ്ഥികളെ ഉണക്കുന്നു.

17:23b.PRO.017.023 ദുഷ്ടന്‍ ന്യായത്തിന്റെ വഴികളെ മറിക്കേണ്ടതിന്നു ഒളിച്ചുകൊണ്ടുവരുന്ന സമ്മാനം വാങ്ങുന്നു.

17:24b.PRO.017.024 ജ്ഞാനം ബുദ്ധിമാന്റെ മുമ്പില്‍ ഇരിക്കുന്നു; മൂഢന്റെ കണ്ണോ ഭൂമിയുടെ അറുതികളിലേക്കു നോക്കുന്നു.

17:25b.PRO.017.025 മൂഢനായ മകന്‍ അപ്പന്നു വ്യസനവും തന്നെ പ്രസവിച്ചവള്‍ക്കു കൈപ്പും ആകുന്നു.

17:26b.PRO.017.026 നീതിമാന്നു പിഴ കല്പിക്കുന്നതും ശ്രേഷ്ഠന്മാരെ നേര്‍നിമിത്തം അടിക്കുന്നതും നന്നല്ല.

17:27b.PRO.017.027 വാക്കു അടക്കിവെക്കുന്നവന്‍ പരിജ്ഞാനമുള്ളവന്‍ ; ശാന്തമാനസന്‍ ബുദ്ധിമാന്‍ തന്നേ.

17:28b.PRO.017.028 മിണ്ടാതിരുന്നാല്‍ ഭോഷനെപ്പോലും ജ്ഞാനിയായും അധരം അടെച്ചുകൊണ്ടാല്‍ വിവേകിയായും എണ്ണും.

18

18:1b.PRO.018.001 കൂട്ടംവിട്ടു നടക്കുന്നവന്‍ സ്വേച്ഛയെ അന്വേഷിക്കുന്നു; സകലജ്ഞാനത്തോടും അവന്‍ കയര്‍ക്കുംന്നു.

18:2b.PRO.018.002 തന്റെ മനസ്സു വെളിപ്പെടുത്തുന്നതില്‍ അല്ലാതെ മൂഢന്നു ബോധത്തില്‍ ഇഷ്ടമില്ല.

18:3b.PRO.018.003 ദുഷ്ടനോടുകൂടെ അപമാനവും ദുഷ്കീര്‍ത്തിയോടുകൂടെ നിന്ദയും വരുന്നു.

18:4b.PRO.018.004 മനുഷ്യന്റെ വായിലെ വാക്കു ആഴമുള്ള വെള്ളവും ജ്ഞാനത്തിന്റെ ഉറവു ഒഴുകൂള്ള തോടും ആകുന്നു.

18:5b.PRO.018.005 നീതിമാനെ ന്യായവിസ്താരത്തില്‍ തോല്പിക്കേണ്ടതിന്നു ദുഷ്ടന്റെ പക്ഷം പിടിക്കുന്നതു നന്നല്ല.

18:6b.PRO.018.006 മൂഢന്റെ അധരങ്ങള്‍ വഴക്കിന്നു ഇടയാക്കുന്നു; അവന്റെ വായ് തല്ലു വിളിച്ചുവരുത്തുന്നു.

18:7b.PRO.018.007 മൂഢന്റെ വായ് അവന്നു നാശം; അവന്റെ അധരങ്ങള്‍ അവന്റെ പ്രാണന്നു കണി.

18:8b.PRO.018.008 ഏഷണിക്കാരന്റെ വാക്കു സ്വാദുഭോജനംപോലെയിരിക്കുന്നു; അതു വയറ്റിന്റെ അറകളിലേക്കു ചെല്ലുന്നു.

18:9b.PRO.018.009 വേലയില്‍ മടിയനായവന്‍ മുടിയന്റെ സഹോദരന്‍ .

18:10b.PRO.018.010 യഹോവയുടെ നാമം ബലമുള്ള ഗോപുരം; നീതിമാന്‍ അതിലേക്കു ഔടിച്ചെന്നു അഭയം പ്രാപിക്കുന്നു.

18:11b.PRO.018.011 ധനവാന്നു തന്റെ സമ്പത്തു ഉറപ്പുള്ള പട്ടണം; അതു അവന്നു ഉയര്‍ന്ന മതില്‍ ആയിത്തോന്നുന്നു.

18:12b.PRO.018.012 നാശത്തിന്നു മുമ്പെ മനുഷ്യന്റെ ഹൃദയം നിഗളിക്കുന്നു; മാനത്തിന്നു മുമ്പെ താഴ്മ.

18:13b.PRO.018.013 കേള്‍ക്കുംമുമ്പെ ഉത്തരം പറയുന്നവന്നു അതു ഭോഷത്വവും ലജ്ജയും ആയ്തീരുന്നു.

18:14b.PRO.018.014 പുരുഷന്റെ ധീരത അവന്റെ ദീനത്തെ സഹിക്കും; തകര്‍ന്ന മനസ്സിനെയോ ആര്‍ക്കും സഹിക്കാം?

18:15b.PRO.018.015 ബുദ്ധിമാന്റെ ഹൃദയം പരിജ്ഞാനം സമ്പാദിക്കുന്നു; ജ്ഞാനികളുടെ ചെവി പരിജ്ഞാനം അന്വേഷിക്കുന്നു.

18:16b.PRO.018.016 മനുഷ്യന്‍ വെക്കുന്ന കാഴ്ചയാല്‍ അവന്നു പ്രവേശനം കിട്ടും; അവന്‍ മഹാന്മാരുടെ സന്നിധിയില്‍ ചെല്ലുവാന്‍ ഇടയാകും.

18:17b.PRO.018.017 തന്റെ അന്യായം ആദ്യം ബോധിപ്പിക്കുന്നവന്‍ നീതിമാന്‍ എന്നു തോന്നും; എന്നാല്‍ അവന്റെ പ്രതിയോഗി വന്നു അവനെ പരിശോധിക്കും.

18:18b.PRO.018.018 ചീട്ടു തര്‍ക്കങ്ങളെ തീര്‍ക്കയും ബലവാന്മാരെ തമ്മില്‍ വേറുപെടുത്തുകയും ചെയ്യുന്നു.

18:19b.PRO.018.019 ദ്രോഹിക്കപ്പെട്ട സഹോദരന്‍ ഉറപ്പുള്ള പട്ടണത്തെക്കാള്‍ ദുര്‍ജ്ജയനാകുന്നു; അങ്ങനെയുള്ള പിണക്കം അരമനയുടെ ഔടാമ്പല്‍പോലെ തന്നേ.

18:20b.PRO.018.020 വായുടെ ഫലത്താല്‍ മനുഷ്യന്റെ ഉദരം നിറയും; അധരങ്ങളുടെ വിളവുകൊണ്ടു അവന്നു തൃപ്തിവരും;

18:21b.PRO.018.021 മരണവും ജീവനും നാവിന്റെ അധികാരത്തില്‍ ഇരിക്കുന്നു; അതില്‍ ഇഷ്ടപ്പെടുന്നവര്‍ അതിന്റെ ഫലം അനുഭവിക്കും.

18:22b.PRO.018.022 ഭാര്യയെ കിട്ടുന്നവന്നു നന്മ കിട്ടുന്നു; യഹോവയോടു പ്രസാദം ലഭിച്ചുമിരിക്കുന്നു.

18:23b.PRO.018.023 ദരിദ്രന്‍ യാചനാരീതിയില്‍ സംസാരിക്കുന്നു; ധനവാനോ കഠിനമായി ഉത്തരം പറയുന്നു.

18:24b.PRO.018.024 വളരെ സ്നേഹിതന്മാരുള്ള മനുഷ്യന്നു നാശം വരും; എന്നാല്‍ സഹോദരനെക്കാളും പറ്റുള്ള സ്നേഹിതന്മാരും ഉണ്ടു.

19

19:1b.PRO.019.001 വികടാധരം ഉള്ള മൂഢനെക്കാള്‍ പരമാര്‍ത്ഥതയില്‍ നടക്കുന്ന ദരിദ്രന്‍ ഉത്തമന്‍ .

19:2b.PRO.019.002 പരിജ്ഞാനമില്ലാത്ത മനസ്സു നന്നല്ല; തത്രപ്പെട്ടു കാല്‍ വെക്കുന്നവനോ പിഴെച്ചുപോകുന്നു.

19:3b.PRO.019.003 മനുഷ്യന്റെ ഭോഷത്വം അവന്റെ വഴിയെ മറിച്ചുകളയുന്നു; അവന്റെ ഹൃദയമോ യഹോവയോടു മുഷിഞ്ഞുപോകുന്നു.

19:4b.PRO.019.004 സമ്പത്തു സ്നേഹിതന്മാരെ വര്‍ദ്ധിപ്പിക്കുന്നു; എളിയവനോ കൂട്ടുകാരനോടു അകന്നിരിക്കുന്നു.

19:5b.PRO.019.005 കള്ളസ്സാക്ഷിക്കു ശിക്ഷ വരാതിരിക്കയില്ല; ഭോഷകു നിശ്വസിക്കുന്നവന്‍ ഒഴിഞ്ഞുപോകയുമില്ല.

19:6b.PRO.019.006 പ്രഭുവിന്റെ പ്രീതി സമ്പാദിപ്പാന്‍ പലരും നോക്കുന്നു; ദാനം ചെയ്യുന്നവന്നു ഏവനും സ്നേഹിതന്‍ .

19:7b.PRO.019.007 ദരിദ്രന്റെ സഹോദരന്മാരെല്ലാം അവനെ പകെക്കുന്നു; അവന്റെ സ്നേഹിതന്മാര്‍ എത്ര അധികം അകന്നുനിലക്കും? അവന്‍ വാക്കു തിരയുമ്പോഴേക്കു അവരെ കാണ്മാനില്ല.

19:8b.PRO.019.008 ബുദ്ധി സമ്പാദിക്കുന്നവന്‍ തന്റെ പ്രാണനെ സ്നേഹിക്കുന്നു; ബോധം കാത്തുകൊള്ളുന്നവന്‍ നന്മ പ്രാപിക്കും.

19:9b.PRO.019.009 കള്ളസ്സാക്ഷിക്കു ശിക്ഷ വരാതിരിക്കയില്ല; ഭോഷകു നിശ്വസിക്കുന്നവന്‍ നശിച്ചുപോകും.

19:10b.PRO.019.010 സുഖജീവനം ഭോഷന്നു യോഗ്യമല്ല; പ്രഭുക്കന്മാരുടെമേല്‍ കര്‍ത്തൃത്വം നടത്തുന്നതോ ദാസന്നു എങ്ങനെ?

19:11b.PRO.019.011 വിവേകബുദ്ധിയാല്‍ മനുഷ്യന്നു ദീര്‍ഘക്ഷമവരുന്നു; ലംഘനം ക്ഷമിക്കുന്നതു അവന്നു ഭൂഷണം.

19:12b.PRO.019.012 രാജാവിന്റെ ക്രോധം സിംഹഗര്‍ജ്ജനത്തിന്നു തുല്യം; അവന്റെ പ്രസാദമോ പുല്ലിന്മേലുള്ള മഞ്ഞുപോലെ.

19:13b.PRO.019.013 മൂഢനായ മകന്‍ അപ്പന്നു നിര്‍ഭാഗ്യം; ഭാര്യയുടെ കലമ്പല്‍ തീരാത്ത ചോര്‍ച്ചപോലെ.

19:14b.PRO.019.014 ഭവനവും സമ്പത്തും പിതാക്കന്മാര്‍ വെച്ചേക്കുന്ന അവകാശം; ബുദ്ധിയുള്ള ഭാര്യയോ യഹോവയുടെ ദാനം.

19:15b.PRO.019.015 മടി ഗാഢനിദ്രയില്‍ വീഴിക്കുന്നു; അലസചിത്തന്‍ പട്ടണികിടക്കും.

19:16b.PRO.019.016 കല്പന പ്രമാണിക്കുന്നവന്‍ പ്രാണനെ കാക്കുന്നു; നടപ്പു സൂക്ഷിക്കാത്തവനോ മരണശിക്ഷ അനുഭവിക്കും.

19:17b.PRO.019.017 എളിയവനോടു കൃപ കാട്ടുന്നവന്‍ യഹോവേക്കു വായ്പ കൊടുക്കുന്നു; അവന്‍ ചെയ്ത നന്മെക്കു അവന്‍ പകരം കൊടുക്കും.

19:18b.PRO.019.018 പ്രത്യാശയുള്ളേടത്തോളം നിന്റെ മകനെ ശിക്ഷിക്ക; എങ്കിലും അവനെ കൊല്ലുവാന്‍ തക്കവണ്ണം ഭാവിക്കരുതു.

19:19b.PRO.019.019 മുന്‍ കോപി പിഴ കൊടുക്കേണ്ടിവരും; നീ അവനെ വിടുവിച്ചാല്‍ അതു പിന്നെയും ചെയ്യേണ്ടിവരും.

19:20b.PRO.019.020 പിന്നത്തേതില്‍ നീ ജ്ഞാനിയാകേണ്ടതിന്നു ആലോചന കേട്ടു പ്രബോധനം കൈക്കൊള്‍ക.

19:21b.PRO.019.021 മനുഷ്യന്റെ ഹൃദയത്തില്‍ പല വിചാരങ്ങളും ഉണ്ടു; യഹോവയുടെ ആലോചനയോ നിവൃത്തിയാകും.

19:22b.PRO.019.022 മനുഷ്യന്‍ തന്റെ മനസ്സുപോലെ ദയ കാണിക്കും; ഭോഷകു പറയുന്നവനെക്കാള്‍ ദരിദ്രന്‍ ഉത്തമന്‍ .

19:23b.PRO.019.023 യഹോവാഭക്തി ജീവഹേതുകമാകുന്നു; അതുള്ളവന്‍ തൃപ്തനായി വസിക്കും; അനര്‍ത്ഥം അവന്നു നേരിടുകയില്ല.

19:24b.PRO.019.024 മടിയന്‍ തന്റെ കൈ തളികയില്‍ പൂത്തുന്നു; വായിലേക്കു തിരികെ കൊണ്ടുവരികയില്ല.

19:25b.PRO.019.025 പരിഹാസിയെ അടിച്ചാല്‍ അല്പബുദ്ധി വിവേകം പഠിക്കും; ബുദ്ധിമാനെ ശാസിച്ചാല്‍ അവന്‍ പരിജ്ഞാനം പ്രാപിക്കും.

19:26b.PRO.019.026 അപ്പനെ ഹേമിക്കയും അമ്മയെ ഔടിച്ചുകളകയും ചെയ്യുന്നവന്‍ ലജ്ജയും അപമാനവും വരുത്തുന്ന മകനാകുന്നു.

19:27b.PRO.019.027 മകനേ, പരിജ്ഞാനത്തിന്റെ വചനങ്ങളെ വിട്ടുമാറേണ്ടതിന്നുള്ള ഉപദേശം കേള്‍ക്കുന്നതു മതിയാക്കുക.

19:28b.PRO.019.028 നിസ്സാരസാക്ഷി ന്യായത്തെ പരിഹസിക്കുന്നു; ദുഷ്ടന്മാരുടെ വായ് അകൃത്യത്തെ വിഴുങ്ങുന്നു.

19:29b.PRO.019.029 പരിഹാസികള്‍ക്കായി ശിക്ഷാവിധിയും മൂഢന്മാരുടെ മുതുകിന്നു തല്ലും ഒരുങ്ങിയിരിക്കുന്നു.

20

20:1b.PRO.020.001 വീഞ്ഞു പരിഹാസിയും മദ്യം കലഹക്കാരനും ആകുന്നു; അതിനാല്‍ ചാഞ്ചാടി നടക്കുന്ന ആരും ജ്ഞാനിയാകയില്ല.

20:2b.PRO.020.002 രാജാവിന്റെ ഭീഷണം സിംഹഗര്‍ജ്ജനം പോലെ; അവനെ കോപിപ്പിക്കുന്നവന്‍ തന്റെ പ്രാണനോടു ദ്രോഹം ചെയ്യുന്നു.

20:3b.PRO.020.003 വ്യവഹാരം ഒഴിഞ്ഞിരിക്കുന്നതു പുരുഷന്നു മാനം; എന്നാല്‍ ഏതു ഭോഷനും ശണ്ഠകൂടും.

20:4b.PRO.020.004 മടിയന്‍ ശീതംനിമിത്തം ഉഴാതിരിക്കുന്നു; കൊയ്ത്തുകാലത്തു അവന്‍ ഇരക്കും; ഒന്നും കിട്ടുകയുമില്ല.

20:5b.PRO.020.005 മനുഷ്യന്റെ ഹൃദയത്തിലെ ആലോചന ആഴമുള്ള വെള്ളം; വിവേകമുള്ള പുരുഷനോ അതു കോരി എടുക്കും.

20:6b.PRO.020.006 മിക്ക മനുഷ്യരും തങ്ങളോടു ദയാലുവായ ഒരുത്തനെ കാണും; എന്നാല്‍ വിശ്വസ്തനായ ഒരുത്തനെ ആര്‍ കണ്ടെത്തും?

20:7b.PRO.020.007 പരമാര്‍ത്ഥതയില്‍ നടക്കുന്നവന്‍ നീതിമാന്‍ ; അവന്റെ ശേഷം അവന്റെ മക്കളും ഭാഗ്യവാന്മാര്‍.

20:8b.PRO.020.008 ന്യായാസനത്തില്‍ ഇരിക്കുന്ന രാജാവു തന്റെ കണ്ണുകൊണ്ടു സകലദോഷത്തെയും പേറ്റിക്കളയുന്നു.

20:9b.PRO.020.009 ഞാന്‍ എന്റെ ഹൃദയത്തെ ശുദ്ധീകരിച്ചു പാപം ഒഴിഞ്ഞു നിര്‍മ്മലനായിരിക്കുന്നു എന്നു ആര്‍ക്കും പറയാം?

20:10b.PRO.020.010 രണ്ടുതരം തൂക്കവും രണ്ടുതരം അളവും രണ്ടും ഒരുപോലെ യഹോവേക്കു വെറുപ്പു.

20:11b.PRO.020.011 ബാല്യത്തിലെ ക്രിയകളാല്‍ തന്നേ ഒരുത്തന്റെ പ്രവൃത്തി വെടിപ്പും നേരുമുള്ളതാകുമോ എന്നു അറിയാം.

20:12b.PRO.020.012 കേള്‍ക്കുന്ന ചെവി, കാണുന്ന കണ്ണു, ഇവ രണ്ടും യഹോവ ഉണ്ടാക്കി.

20:13b.PRO.020.013 ദരിദ്രനാകാതെയിരിക്കേണ്ടതിന്നു നിദ്രാപ്രിയനാകരുതു; നീ കണ്ണു തുറക്ക; നിനക്കു വേണ്ടുവോളം ആഹാരം ഉണ്ടാകും.

20:14b.PRO.020.014 വിലെക്കു വാങ്ങുന്നവന്‍ ചീത്തചീത്ത എന്നു പറയുന്നു; വാങ്ങി തന്റെ വഴിക്കു പോകുമ്പോഴോ അവന്‍ പ്രശംസിക്കുന്നു.

20:15b.PRO.020.015 പൊന്നും അനവധി മുത്തുകളും ഉണ്ടല്ലോ; പരിജ്ഞാനമുള്ള അധരങ്ങളോ വിലയേറിയ ആഭരണം.

20:16b.PRO.020.016 അന്യന്നു വേണ്ടി ജാമ്യം നിലക്കുന്നവന്റെ വസ്ത്രം എടുത്തുകൊള്‍ക; അന്യജാതിക്കാരന്നു വേണ്ടി ഉത്തരവാദി ആകുന്നവനോടു പണയം വാങ്ങുക.

20:17b.PRO.020.017 വ്യാജത്താല്‍ നേടിയ ആഹാരം മനുഷ്യന്നു മധുരം; പിന്നത്തേതിലോ അവന്റെ വായില്‍ ചരല്‍ നിറയും.

20:18b.PRO.020.018 ഉദ്ദേശങ്ങള്‍ ആലോചനകൊണ്ടു സാധിക്കുന്നു; ആകയാല്‍ ഭരണസാമര്‍ത്ഥ്യത്തോടെ യുദ്ധം ചെയ്ക.

20:19b.PRO.020.019 നുണയനായി നുടക്കുന്നവന്‍ രഹസ്യം വെളിപ്പെടുത്തുന്നു; ആകയാല്‍ വിടുവായനോടു ഇടപെടരുതു.

20:20b.PRO.020.020 ആരെങ്കിലും അപ്പനെയോ അമ്മയെയോ ദുഷിച്ചാല്‍ അവന്റെ വിളകൂ കൂരിരുട്ടില്‍ കെട്ടുപോകും.

20:21b.PRO.020.021 ഒരു അവകാശം ആദിയില്‍ ബദ്ധപ്പെട്ടു കൈവശമാക്കാം; അതിന്റെ അവസാനമോ അനുഗ്രഹിക്കപ്പെട്ടിരിക്കയില്ല.

20:22b.PRO.020.022 ഞാന്‍ ദോഷത്തിന്നു പ്രതികാരം ചെയ്യുമെന്നു നീ പറയരുതു; യഹോവയെ കാത്തിരിക്ക; അവന്‍ നിന്നെ രക്ഷിക്കും.

20:23b.PRO.020.023 രണ്ടുതരം തൂക്കം യഹോവേക്കു വെറുപ്പു; കള്ളത്തുലാസും കൊള്ളരുതു.

20:24b.PRO.020.024 മനുഷ്യന്റെ ഗതികള്‍ യഹോവയാല്‍ നിയമിക്കപ്പെടുന്നു; പിന്നെ മനുഷ്യന്നു തന്റെ വഴി എങ്ങനെ ഗ്രഹിക്കാം?

20:25b.PRO.020.025 “ഇതു നിവേദിതം” എന്നു തത്രപ്പെട്ടു നേരുന്നതും നേര്‍ന്നശേഷം നിരൂപിക്കുന്നതും മനുഷ്യന്നു ഒരു കണി.

20:26b.PRO.020.026 ജ്ഞാനമുള്ള രാജാവു ദുഷ്ടന്മാരെ പേറ്റിക്കളയുന്നു; അവരുടെ മേല്‍ അവന്‍ മെതിവണ്ടി ഉരുട്ടുന്നു.

20:27b.PRO.020.027 മനുഷ്യന്റെ ആത്മാവു യഹോവയുടെ ദീപം; അതു ഉദരത്തിന്റെ അറകളെ ഒക്കെയും ശോധനചെയ്യുന്നു.

20:28b.PRO.020.028 ദയയും വിശ്വസ്തതയും രാജാവിനെ കാക്കുന്നു; ദയകൊണ്ടു അവന്‍ തന്റെ സിംഹാസനത്തെ ഉറപ്പിക്കുന്നു.

20:29b.PRO.020.029 യൌവനക്കാരുടെ ശക്തി അവരുടെ പ്രശംസ; വൃദ്ധന്മാരുടെ നര അവരുടെ ഭൂഷണം.

20:30b.PRO.020.030 ഉദരത്തിന്റെ അറകളിലേക്കു ചെല്ലുന്ന തല്ലും പൊട്ടിപ്പോകത്തക്ക അടിയും ദോഷത്തെ അടിച്ചുവാരിക്കളയുന്നു.

21

21:1b.PRO.021.001 രാജാവിന്റെ ഹൃദയം യഹോവയുടെ കയ്യില്‍ നീര്‍ത്തോടുകണക്കെ ഇരിക്കുന്നു; തനിക്കു ഇഷ്ടമുള്ളേടത്തേക്കൊക്കെയും അവന്‍ അതിനെ തിരിക്കുന്നു.

21:2b.PRO.021.002 മനുഷ്യന്റെ വഴി ഒക്കെയും അവന്നു ചൊവ്വായിത്തോന്നുന്നു; യഹോവയോ ഹൃദയങ്ങളെ തൂക്കിനോക്കുന്നു.

21:3b.PRO.021.003 നീതിയും ന്യായവും പ്രവര്‍ത്തിക്കുന്നതു യഹോവേക്കു ഹനനയാഗത്തെക്കാള്‍ ഇഷ്ടം.

21:4b.PRO.021.004 ഗര്‍വ്വമുള്ള കണ്ണും അഹങ്കാരഹൃദയവും ദുഷ്ടന്മാരുടെ ദീപവും പാപം തന്നേ.

21:5b.PRO.021.005 ഉത്സാഹിയുടെ വിചാരങ്ങള്‍ സമൃദ്ധിഹേതുകങ്ങള്‍ ആകുന്നു; ബദ്ധപ്പാടുകാരൊക്കെയും ബുദ്ധിമുട്ടിലേക്കത്രേ ബദ്ധപ്പെടുന്നതു.

21:6b.PRO.021.006 കള്ളനാവുകൊണ്ടു ധനം സമ്പാദിക്കുന്നതു പാറിപ്പോകുന്ന ആവിയാകുന്നു; അതിനെ അന്വേഷിക്കുന്നവര്‍ മരണത്തെ അന്വേഷിക്കുന്നു.

21:7b.PRO.021.007 ദുഷ്ടന്മാരുടെ സാഹസം അവര്‍ക്കും നാശഹേതുവാകുന്നു; ന്യായം ചെയ്‍വാന്‍ അവര്‍ക്കും മനസ്സില്ലല്ലോ.

21:8b.PRO.021.008 അകൃത്യഭാരം ചുമക്കുന്നവന്റെ വഴി വളഞ്ഞിരിക്കുന്നു; നിര്‍മ്മലന്റെ പ്രവൃത്തിയോ ചൊവ്വുള്ളതു തന്നേ.

21:9b.PRO.021.009 ശണ്ഠകൂടുന്ന സ്ത്രീയോടുകൂടെ പൊതുവീട്ടില്‍ പാര്‍ക്കുംന്നതിനെക്കാള്‍ മേല്‍പുരയുടെ ഒരു കോണില്‍ പാര്‍ക്കുംന്നതു നല്ലതു.

21:10b.PRO.021.010 ദുഷ്ടന്റെ മനസ്സു ദോഷത്തെ ആഗ്രഹിക്കുന്നു; അവന്നു കൂട്ടുകാരനോടു ദയ തോന്നുന്നതുമില്ല.

21:11b.PRO.021.011 പരിഹാസിയെ ശിക്ഷിച്ചാല്‍ അല്പബുദ്ധി ജ്ഞാനിയായ്തീരും; ജ്ഞാനിയെ ഉപദേശിച്ചാല്‍ അവന്‍ പരിജ്ഞാനം പ്രാപിക്കും.

21:12b.PRO.021.012 നീതിമാനായവന്‍ ദുഷ്ടന്റെ ഭവനത്തിന്മേല്‍ ദൃഷ്ടിവെക്കുന്നു; ദുഷ്ടന്മാരെ നാശത്തിലേക്കു മറിച്ചുകളയുന്നു.

21:13b.PRO.021.013 എളിയവന്റെ നിലവിളിക്കു ചെവി പൊത്തിക്കളയുന്നവന്‍ താനും വിളിച്ചപേക്ഷിക്കും; ഉത്തരം ലഭിക്കയില്ല.

21:14b.PRO.021.014 രഹസ്യത്തില്‍ ചെയ്യുന്ന ദാനം കോപത്തെയും മടിയില്‍ കൊണ്ടുവരുന്ന സമ്മാനം ഉഗ്രകോപത്തെയും ശമിപ്പിക്കുന്നു.

21:15b.PRO.021.015 ന്യായം പ്രവര്‍ത്തിക്കുന്നതു നീതിമാന്നു സന്തോഷവും ദുഷ്പ്രവൃത്തിക്കാര്‍ക്കും ഭയങ്കരവും ആകുന്നു.

21:16b.PRO.021.016 വിവേകമാര്‍ഗ്ഗം വിട്ടുനടക്കുന്നവന്‍ മൃതന്മാരുടെ കൂട്ടത്തില്‍ വിശ്രമിക്കും.

21:17b.PRO.021.017 ഉല്ലാസപ്രിയന്‍ ദരിദ്രനായ്തീരും; വീഞ്ഞും തൈലവും പ്രിയപ്പെടുന്നവന്‍ ധനവാനാകയില്ല.

21:18b.PRO.021.018 ദുഷ്ടന്‍ നീതിമാന്നു മറുവിലയാകും; ദ്രോഹി നേരുള്ളവര്‍ക്കും പകരമായ്തീരും.

21:19b.PRO.021.019 ശണ്ഠയും ദുശ്ശീലവുമുള്ള സ്ത്രീയോടുകൂടെ പാര്‍ക്കുംന്നതിലും നിര്‍ജ്ജനപ്രദേശത്തു പോയി പാര്‍ക്കുംന്നതു നല്ലതു.

21:20b.PRO.021.020 ജ്ഞാനിയുടെ പാര്‍പ്പിടത്തില്‍ വിലയേറിയ നിക്ഷേപവും തൈലവും ഉണ്ടു; മൂഢനോ അവയെ ദുര്‍വ്യയം ചെയ്തുകളയുന്നു.

21:21b.PRO.021.021 നീതിയും ദയയും പിന്തുടരുന്നവന്‍ ജീവനും നീതിയും മാനവും കണ്ടെത്തും.

21:22b.PRO.021.022 ജ്ഞാനി വീരന്മാരുടെ പട്ടണത്തില്‍ കയറുകയും അതിന്റെ ആശ്രയമായ കോട്ടയെ ഇടിച്ചുകളകയും ചെയ്യുന്നു.

21:23b.PRO.021.023 വായും നാവും സൂക്ഷിക്കുന്നവന്‍ തന്റെ പ്രാണനെ കഷ്ടങ്ങളില്‍നിന്നു സൂക്ഷിക്കുന്നു.

21:24b.PRO.021.024 നിഗളവും ഗര്‍വ്വവും ഉള്ളവന്നു പരിഹാസി എന്നു പേര്‍; അവന്‍ ഗര്‍വ്വത്തിന്റെ അഹങ്കാരത്തോടെ പ്രവര്‍ത്തിക്കുന്നു.

21:25b.PRO.021.025 മടിയന്റെ കൊതി അവന്നു മരണഹേതു; വേലചെയ്‍വാന്‍ അവന്റെ കൈകള്‍ മടിക്കുന്നുവല്ലോ.

21:26b.PRO.021.026 ചിലര്‍ നിത്യം അത്യാഗ്രഹത്തോടെ ഇരിക്കുന്നു; നീതിമാനോ ലോഭിക്കാതെ കൊടുത്തുകൊണ്ടിരിക്കുന്നു.

21:27b.PRO.021.027 ദുഷ്ടന്മാരുടെ ഹനനയാഗം വെറുപ്പാകുന്നു; അവന്‍ ദുരാന്തരത്തോടെ അതു അര്‍പ്പിച്ചാല്‍ എത്ര അധികം!

21:28b.PRO.021.028 കള്ളസ്സാക്ഷി നശിച്ചുപോകും; ശ്രദ്ധിച്ചുകേള്‍ക്കുന്നവന്നോ എപ്പോഴും സംസാരിക്കാം.

21:29b.PRO.021.029 ദുഷ്ടന്‍ മുഖധാര്‍ഷ്ട്യം കാണിക്കുന്നു; നേരുള്ളവനോ തന്റെ വഴി നന്നാക്കുന്നു.

21:30b.PRO.021.030 യഹോവെക്കെതിരെ ജ്ഞാനവുമില്ല, ബുദ്ധിയുമില്ല, ആലോചനയുമില്ല.

21:31b.PRO.021.031 കുതിരയെ യുദ്ധദിവസത്തേക്കു ചമയിക്കുന്നു; ജയമോ യഹോവയുടെ കൈവശത്തിലിരിക്കുന്നു.

22

22:1b.PRO.022.001 അനവധിസമ്പത്തിലും സല്‍കീര്‍ത്തിയും വെള്ളിയിലും പൊന്നിലും കൃപയും നല്ലതു.

22:2b.PRO.022.002 ധനവാനും ദരിദ്രനും തമ്മില്‍ കാണുന്നു; അവരെ ഒക്കെയും ഉണ്ടാക്കിയവന്‍ യഹോവ തന്നേ.

22:3b.PRO.022.003 വിവേകമുള്ളവന്‍ അനര്‍ത്ഥം കണ്ടു ഒളിച്ചുകൊള്ളുന്നു; അല്പബുദ്ധികളോ നേരെ ചെന്നു ചേതപ്പെടുന്നു.

22:4b.PRO.022.004 താഴ്മെക്കും യഹോവഭക്തിക്കും ഉള്ള പ്രതിഫലം ധനവും മാനവും ജീവനും ആകുന്നു.

22:5b.PRO.022.005 വക്രന്റെ വഴിയില്‍ മുള്ളും കുടുക്കും ഉണ്ടു; തന്റെ പ്രാണനെ സൂക്ഷിക്കുന്നവന്‍ അവയോടു അകന്നിരിക്കട്ടെ.

22:6b.PRO.022.006 ബാലന്‍ നടക്കേണ്ടുന്ന വഴിയില്‍ അവനെ അഭ്യസിപ്പിക്ക; അവന്‍ വൃദ്ധനായാലും അതു വിട്ടുമാറുകയില്ല.

22:7b.PRO.022.007 ധനവാന്‍ ദരിദ്രന്മാരെ ഭരിക്കുന്നു; കടം മേടിക്കുന്നവന്‍ കടം കൊടുക്കുന്നവന്നു ദാസന്‍ .

22:8b.PRO.022.008 നീതികേടു വിതെക്കുന്നവന്‍ ആപത്തു കൊയ്യും; അവന്റെ കോപത്തിന്റെ വടി ഇല്ലാതെയാകും.

22:9b.PRO.022.009 ദയാകടാക്ഷമുള്ളവന്‍ അനുഗ്രഹിക്കപ്പെടും; അവന്‍ തന്റെ ആഹാരത്തില്‍നിന്നു അഗതിക്കു കൊടുക്കുന്നുവല്ലോ.

22:10b.PRO.022.010 പരിഹാസിയെ നീക്കിക്കളക; അപ്പോള്‍ പിണക്കം പോയ്ക്കൊള്ളും; കലഹവും നിന്ദയും നിന്നുപോകും.

22:11b.PRO.022.011 ഹൃദയശുദ്ധി ഇഷ്ടപ്പെടുന്നവന്നു അധരലാവണ്യം ഉണ്ടു; രാജാവു അവന്റെ സ്നേഹിതന്‍ .

22:12b.PRO.022.012 യഹോവയുടെ കണ്ണു പരിജ്ഞാനമുള്ളവനെ കാക്കുന്നു; ദ്രോഹികളുടെ വാക്കോ അവന്‍ മറിച്ചുകളയുന്നു.

22:13b.PRO.022.013 വെളിയില്‍ സിംഹം ഉണ്ടു, വീഥിയില്‍ എനിക്കു ജീവഹാനി വരും എന്നു മടിയന്‍ പറയുന്നു.

22:14b.PRO.022.014 പരസ്ത്രീയുടെ വായ് ആഴമുള്ള കുഴി ആകുന്നു; യഹോവയാല്‍ ത്യജിക്കപ്പെട്ടവന്‍ അതില്‍ വീഴും.

22:15b.PRO.022.015 ബാലന്റെ ഹൃദയത്തോടു ഭോഷത്വം പറ്റിയിരിക്കുന്നു; ശിക്ഷെക്കുള്ള വടി അതിനെ അവനില്‍ നിന്നു അകറ്റിക്കളയും.

22:16b.PRO.022.016 ആദായം ഉണ്ടാക്കേണ്ടതിന്നു എളിയവനെ പീഡിപ്പിക്കുന്നവനും ധനവാന്നു കൊടുക്കുന്നവനും മുട്ടുള്ളവനായ്തീരും.

22:17b.PRO.022.017 ജ്ഞാനികളുടെ വചനങ്ങളെ ചെവിചായിച്ചു കേള്‍ക്കുക; എന്റെ പരിജ്ഞാനത്തിന്നു മനസ്സുവെക്കുക.

22:18b.PRO.022.018 അവയെ നിന്റെ ഉള്ളില്‍ സൂക്ഷിക്കുന്നതും നിന്റെ അധരങ്ങളില്‍ അവ ഒക്കെയും ഉറെച്ചിരിക്കുന്നതും മനോഹരം.

22:19b.PRO.022.019 നിന്റെ ആശ്രയം യഹോവയില്‍ ആയിരിക്കേണ്ടതിന്നു ഞാന്‍ ഇന്നു നിന്നോടു, നിന്നോടു തന്നേ, ഉപദേശിച്ചിരിക്കുന്നു.

22:20b.PRO.022.020 നിന്നെ അയച്ചവര്‍ക്കും നീ നേരുള്ള മറുപടി കൊണ്ടുപോകേണ്ടതിന്നു നിനക്കു നേരുള്ള മറുപടിയുടെ നിശ്ചയം അറിയിച്ചുതരുവാന്‍

22:21b.PRO.022.021 ആലോചനയും പരിജ്ഞാനവും അടങ്ങിയ സാരസംഗതികളെ ഞാന്‍ നിനക്കു എഴുതീട്ടുണ്ടല്ലോ.

22:22b.PRO.022.022 എളിയവനോടു അവന്‍ എളിയവനാകകൊണ്ടു കവര്‍ച്ച ചെയ്യരുതു; അരിഷ്ടനെ പടിവാതില്‍ക്കല്‍വെച്ചു പീഡിപ്പിക്കയും അരുതു.

22:23b.PRO.022.023 യഹോവ അവരുടെ വ്യവഹാരം നടത്തും; അവരെ കൊള്ളയിട്ടവരുടെ ജീവനെ കൊള്ളയിടും.

22:24b.PRO.022.024 കോപശീലനോടു സഖിത്വമരുതു; ക്രോധമുള്ള മനുഷ്യനോടുകൂടെ നടക്കയും അരുതു.

22:25b.PRO.022.025 നീ അവന്റെ വഴികളെ പഠിപ്പാനും നിന്റെ പ്രാണന്‍ കണിയില്‍ അകപ്പെടുവാനും സംഗതി വരരുതു.

22:26b.PRO.022.026 നീ കയ്യടിക്കുന്നവരുടെ കൂട്ടത്തിലും കടത്തിന്നു ജാമ്യം നിലക്കുന്നവരുടെ കൂട്ടത്തിലും ആയ്പോകരുതു.

22:27b.PRO.022.027 വീട്ടുവാന്‍ നിനക്കു വകയില്ലാതെ വന്നിട്ടു നിന്റെ കീഴില്‍നിന്നു നിന്റെ മെത്ത എടുത്തുകളവാന്‍ ഇടവരുത്തുന്നതു എന്തിനു?

22:28b.PRO.022.028 നിന്റെ പിതാക്കന്മാര്‍ ഇട്ടിരിക്കുന്ന പണ്ടത്തെ അതിര്‍ നീ മാറ്റരുതു.

22:29b.PRO.022.029 പ്രവൃത്തിയില്‍ സാമര്‍ത്ഥ്യമുള്ള പുരുഷനെ നീ കാണുന്നുവോ? അവന്‍ രാജാക്കന്മാരുടെ മുമ്പില്‍ നിലക്കും; നീചന്മാരുടെ മുമ്പില്‍ അവന്‍ നില്‍ക്കയില്ല.

23

23:1b.PRO.023.001 നീ അധിപതിയോടുകൂടെ ഭക്ഷണത്തിന്നു ഇരിക്കുമ്പോള്‍ നിന്റെ മുമ്പില്‍ ഇരിക്കുന്നവന്‍ ആരെന്നു കരുതിക്കൊള്‍ക.

23:2b.PRO.023.002 നീ ഭോജനപ്രിയന്‍ ആകുന്നുവെങ്കില്‍ നിന്റെ തൊണ്ടെക്കു ഒരു കത്തി വെച്ചുകൊള്‍ക.

23:3b.PRO.023.003 അവന്റെ സ്വാദുഭോജനങ്ങളെ കൊതിക്കരുതു; അവ വഞ്ചിക്കുന്ന ഭോജനമല്ലോ.

23:4b.PRO.023.004 ധനവാനാകേണ്ടതിന്നു പണിപ്പെടരുതു; അതിന്നായുള്ള ബുദ്ധി വിട്ടുകളക.

23:5b.PRO.023.005 നിന്റെ ദൃഷ്ടി ധനത്തിന്മേല്‍ പതിക്കുന്നതു എന്തിന്നു? അതു ഇല്ലാതെയായ്പോകുമല്ലോ. കഴുകന്‍ ആകാശത്തേക്കു എന്നപോലെ അതു ചിറകെടുത്തു പറന്നുകളയും.

23:6b.PRO.023.006 കണ്ണുകടിയുള്ളവന്റെ അപ്പം തിന്നരുതു; അവന്റെ സ്വാദുഭോജ്യങ്ങളെ ആഗ്രഹിക്കയുമരുതു.

23:7b.PRO.023.007 അവന്‍ തന്റെ മനസ്സില്‍ കണകൂ കൂട്ടുന്നതുപോലെ ആകുന്നു; തിന്നു കുടിച്ചുകൊള്‍ക എന്നു അവന്‍ നിന്നോടു പറയും; അവന്റെ ഹൃദയമോ നിനക്കു അനുകൂലമല്ല.

23:8b.PRO.023.008 നീ തിന്ന കഷണം ഛര്‍ദ്ദിച്ചുപോകും; നിന്റെ മാധുര്യവാക്കു നഷ്ടമായെന്നും വരും.

23:9b.PRO.023.009 ഭോഷന്‍ കേള്‍ക്കെ നീ സംസാരിക്കരുതു; അവന്‍ നിന്റെ വാക്കുകളുടെ ജ്ഞാനത്തെ നിരസിച്ചുകളയും.

23:10b.PRO.023.010 പണ്ടേയുള്ള അതിര്‍ നീക്കരുതു; അനാഥന്മാരുടെ നിലം ആക്രമിക്കയുമരുതു.

23:11b.PRO.023.011 അവരുടെ പ്രതികാരകന്‍ ബലവാനല്ലോ; അവര്‍ക്കും നിന്നോടുള്ള വ്യവഹാരം അവന്‍ നടത്തും.

23:12b.PRO.023.012 നിന്റെ ഹൃദയം പ്രബോധനത്തിന്നും നിന്റെ ചെവി പരിജ്ഞാനവചനങ്ങള്‍ക്കും സമര്‍പ്പിക്ക.

23:13b.PRO.023.013 ബാലന്നു ശിക്ഷ കൊടുക്കാതിരിക്കരുതു; വടികൊണ്ടു അടിച്ചാല്‍ അവന്‍ ചത്തുപോകയില്ല.

23:14b.PRO.023.014 വടികൊണ്ടു അവനെ അടിക്കുന്നതിനാല്‍ നീ അവന്റെ പ്രാണനെ പാതാളത്തില്‍നിന്നു വിടുവിക്കും.

23:15b.PRO.023.015 മകനേ, നിന്റെ ഹൃദയം ജ്ഞാനത്തെ പഠിച്ചാല്‍ എന്റെ ഹൃദയവും സന്തോഷിക്കും.

23:16b.PRO.023.016 നിന്റെ അധരം നേര്‍ സംസാരിച്ചാല്‍ എന്റെ അന്തരംഗങ്ങള്‍ ആനന്ദിക്കും.

23:17b.PRO.023.017 നിന്റെ ഹൃദയം പാപികളോടു അസൂയപ്പെടരുതു; നീ എല്ലായ്പോഴും യഹോവഭക്തിയോടിരിക്ക.

23:18b.PRO.023.018 ഒരു പ്രതിഫലം ഉണ്ടാകും നിശ്ചയം; നിന്റെ പ്രത്യാശെക്കു ഭംഗം വരികയുമില്ല.

23:19b.PRO.023.019 മകനേ, കേട്ടു ജ്ഞാനം പഠിക്ക; നിന്റെ ഹൃദയത്തെ നേര്‍വഴിയില്‍ നടത്തിക്കൊള്‍ക.

23:20b.PRO.023.020 നീ വീഞ്ഞു കുടിക്കുന്നവരുടെ കൂട്ടത്തിലും മാംസഭോജനപ്രിയരുടെ ഇടയിലും ഇരിക്കരുതു.

23:21b.PRO.023.021 കുടിയനും അതിഭക്ഷകനും ദരിദ്രരായ്തീരും; നിദ്രാലുത്വം പഴന്തുണി ഉടുക്കുമാറാക്കും.

23:22b.PRO.023.022 നിന്നെ ജനിപ്പിച്ച അപ്പന്റെ വാക്കു കേള്‍ക്ക; നിന്റെ അമ്മ വൃദ്ധയായിരിക്കുമ്പോള്‍ അവളെ നിന്ദിക്കരുതു.

23:23b.PRO.023.023 നീ സത്യം വില്‍ക്കയല്ല വാങ്ങുയത്രേ വേണ്ടതു; ജ്ഞാനവും പ്രബോധനവും വിവേകവും അങ്ങനെ തന്നേ.

23:24b.PRO.023.024 നീതിമാന്റെ അപ്പന്‍ ഏറ്റവും ആനന്ദിക്കും; ജ്ഞാനിയുടെ ജനകന്‍ അവനില്‍ സന്തോഷിക്കും.

23:25b.PRO.023.025 നിന്റെ അമ്മയപ്പന്മാര്‍ സന്തോഷിക്കട്ടെ; നിന്നെ പ്രസവിച്ചവള്‍ ആനന്ദിക്കട്ടെ.

23:26b.PRO.023.026 മകനേ, നിന്റെ ഹൃദയം എനിക്കു തരിക; എന്റെ വഴി നിന്റെ കണ്ണിന്നു ഇമ്പമായിരിക്കട്ടെ.

23:27b.PRO.023.027 വേശ്യാസ്ത്രീ ആഴമുള്ള കുഴിയും പരസ്ത്രീ ഇടുക്കമുള്ള കിണറും ആകുന്നു.

23:28b.PRO.023.028 അവള്‍ പിടിച്ചുപറിക്കാരനെപ്പോലെ പതിയിരിക്കുന്നു; മനുഷ്യരില്‍ ദ്രോഹികളെ വര്‍ദ്ധിപ്പിക്കുന്നു.

23:29b.PRO.023.029 ആര്‍ക്കും കഷ്ടം, ആര്‍ക്കും സങ്കടം, ആര്‍ക്കും കലഹം? ആര്‍ക്കും ആവലാതി, ആര്‍ക്കും അനാവശ്യമായ മുറിവുകള്‍, ആര്‍ക്കും കണ്‍ചുവപ്പു?

23:30b.PRO.023.030 വീഞ്ഞു കുടിച്ചുകൊണ്ടു നേരം വൈകിക്കുന്നവര്‍ക്കും മദ്യം രുചിനോക്കുവാന്‍ പോകുന്നവര്‍ക്കും തന്നേ.

23:31b.PRO.023.031 വീഞ്ഞു ചുവന്നു പാത്രത്തില്‍ തിളങ്ങുന്നതും രസമായി ഇറക്കുന്നതും നീ നോക്കരുതു.

23:32b.PRO.023.032 ഒടുക്കം അതു സര്‍പ്പംപോലെ കടിക്കും; അണലിപോലെ കൊത്തും.

23:33b.PRO.023.033 നിന്റെ കണ്ണു പരസ്ത്രീകളെ നോക്കും; നിന്റെ ഹൃദയം വക്രത പറയും.

23:34b.PRO.023.034 നീ നടുക്കടലില്‍ ശയിക്കുന്നവനെപ്പോലെയും പാമരത്തിന്റെ മുകളില്‍ ഉറങ്ങുന്നവനെപ്പോലെയും ആകും.

23:35b.PRO.023.035 അവര്‍ എന്നെ അടിച്ചു എനിക്കു നൊന്തില്ല; അവര്‍ എന്നെ തല്ലി, ഞാന്‍ അറിഞ്ഞതുമില്ല. ഞാന്‍ എപ്പോള്‍ ഉണരും? ഞാന്‍ ഇനിയും അതു തന്നേ തേടും എന്നു നീ പറയും.

24

24:1b.PRO.024.001 ദുഷ്ടന്മാരോടു അസൂയപ്പെടരുതു; അവരോടുകൂടെ ഇരിപ്പാന്‍ ആഗ്രഹിക്കയുമരുതു.

24:2b.PRO.024.002 അവരുടെ ഹൃദയം സാഹസം ചിന്തിക്കുന്നു; അവരുടെ അധരം വേണ്ടാതനം പറയുന്നു.

24:3b.PRO.024.003 ജ്ഞാനംകൊണ്ടു ഭവനം പണിയുന്നു; വിവേകംകൊണ്ടു അതു സ്ഥിരമായിവരുന്നു.

24:4b.PRO.024.004 പരിജ്ഞാനംകൊണ്ടു അതിന്റെ മുറികളില്‍ വലിയേറിയതും മനോഹരവുമായ സകല സമ്പത്തും നിറഞ്ഞുവരുന്നു.

24:5b.PRO.024.005 ജ്ഞാനിയായ പുരുഷന്‍ ബലവാനാകുന്നു; പരിജ്ഞാനമുള്ളവന്‍ ബലം വര്‍ദ്ധിപ്പിക്കുന്നു.

24:6b.PRO.024.006 ഭരണസാമര്‍ത്ഥ്യത്തോടെ നീ യുദ്ധം നടത്തി ജയിക്കും; മന്ത്രിമാരുടെ ബഹുത്വത്തില്‍ രക്ഷയുണ്ടു.

24:7b.PRO.024.007 ജ്ഞാനം ഭോഷന്നു അത്യുന്നതമായിരിക്കുന്നു; അവന്‍ പട്ടണവാതില്‍ക്കല്‍ വായ് തുറക്കുന്നില്ല.

24:8b.PRO.024.008 ദോഷം ചെയ്‍വാന്‍ നിരൂപിക്കുന്നവനെ ദുഷ്കര്‍മ്മി എന്നു പറഞ്ഞുവരുന്നു;

24:9b.PRO.024.009 ഭോഷന്റെ നിരൂപണം പാപം തന്നേ; പരിഹാസി മനുഷ്യര്‍ക്കും വെറുപ്പാകുന്നു.

24:10b.PRO.024.010 കഷ്ടകാലത്തു നീ കുഴഞ്ഞുപോയാല്‍ നിന്റെ ബലം നഷ്ടം തന്നേ.

24:11b.PRO.024.011 മരണത്തിന്നു കൊണ്ടുപോകുന്നവരെ വിടുവിക്ക; കുലെക്കായി വിറെച്ചു ചെല്ലുന്നവരെ രക്ഷിപ്പാന്‍ നോക്കുക.

24:12b.PRO.024.012 ഞങ്ങള്‍ അറിഞ്ഞില്ലല്ലോ എന്നു നീ പറഞ്ഞാല്‍ ഹൃദയങ്ങളെ തൂക്കിനോക്കുന്നവന്‍ ഗ്രഹിക്കയില്ലയോ? നിന്റെ പ്രാണനെ കാക്കുന്നവന്‍ അറികയില്ലയോ? അവന്‍ മനുഷ്യന്നു പ്രവൃത്തിക്കു തക്കവണ്ണം പകരം കൊടുക്കയില്ലയോ?

24:13b.PRO.024.013 മകനേ, തേന്‍ തിന്നുക; അതു നല്ലതല്ലോ; തേങ്കട്ട നിന്റെ അണ്ണാക്കിന്നു മധുരമത്രേ.

24:14b.PRO.024.014 ജ്ഞാനവും നിന്റെ ഹൃദയത്തിന്നു അങ്ങനെ തന്നേ എന്നറിക; നീ അതു പ്രാപിച്ചാല്‍ പ്രതിഫലം ഉണ്ടാകും; നിന്റെ പ്രത്യാശെക്കു ഭംഗം വരികയുമില്ല.

24:15b.PRO.024.015 ദുഷ്ടാ, നീ നീതിമാന്റെ പാര്‍പ്പിടത്തിന്നു പതിയിരിക്കരുതു; അവന്റെ വിശ്രാമസ്ഥലത്തെ നശിപ്പിക്കയുമരുതു.

24:16b.PRO.024.016 നീതിമാന്‍ ഏഴുപ്രാവശ്യം വീണാലും എഴുന്നേലക്കും; ദുഷ്ടന്മാരോ അനര്‍ത്ഥത്തില്‍ നശിച്ചുപോകും.

24:17b.PRO.024.017 നിന്റെ ശത്രു വീഴുമ്പോള്‍ സന്തോഷിക്കരുതു; അവന്‍ ഇടറുമ്പോള്‍ നിന്റെ ഹൃദയം ആനന്ദിക്കരുതു.

24:18b.PRO.024.018 യഹോവ കണ്ടിട്ടു അവന്നു ഇഷ്ടക്കേടാകുവാനും തന്റെ കോപം അവങ്കല്‍നിന്നു മാറ്റിക്കളവാനും മതി.

24:19b.PRO.024.019 ദുഷ്പ്രവൃത്തിക്കാര്‍ നിമിത്തം മുഷിയരുതു; ദുഷ്ടന്മാരോടു അസൂയപ്പെടുകയും അരുതു.

24:20b.PRO.024.020 ദോഷിക്കു പ്രതിഫലമുണ്ടാകയില്ല; ദുഷ്ടന്റെ വിളകൂ കെട്ടുപോകും.

24:21b.PRO.024.021 മകനേ, യഹോവയെയും രാജാവിനെയും ഭയപ്പെടുക; മത്സരികളോടു ഇടപെടരുതു.

24:22b.PRO.024.022 അവരുടെ ആപത്തു പെട്ടെന്നു വരും; രണ്ടു കൂട്ടര്‍ക്കും വരുന്ന നാശം ആരറിയുന്നു?

24:23b.PRO.024.023 ഇവയും ജ്ഞാനികളുടെ വാക്യങ്ങള്‍. ന്യായവിസ്താരത്തില്‍ മുഖദാക്ഷിണ്യം നന്നല്ല.

24:24b.PRO.024.024 ദുഷ്ടനോടു നീ നീതിമാന്‍ എന്നു പറയുന്നവനെ ജാതികള്‍ ശപിക്കയും വംശങ്ങള്‍ വെറുക്കുകയും ചെയ്യും.

24:25b.PRO.024.025 അവനെ ശാസിക്കുന്നവര്‍ക്കോ നന്മ ഉണ്ടാകും; നല്ലോരനുഗ്രഹം അവരുടെ മേല്‍ വരും.

24:26b.PRO.024.026 നേരുള്ള ഉത്തരം പറയുന്നവന്‍ അധരങ്ങളെ ചുംബനം ചെയ്യുന്നു.

24:27b.PRO.024.027 വെളിയില്‍ നിന്റെ വേല ചെയ്ക; വയലില്‍ എല്ലാം തീര്‍ക്കുംക; പിന്നെത്തേതില്‍ നിന്റെ വീടു പണിയുക.

24:28b.PRO.024.028 കാരണം കൂടാതെ കൂട്ടുകാരന്നു വിരോധമായി സാക്ഷിനില്‍ക്കരുതു; നിന്റെ അധരംകൊണ്ടു ചതിക്കയും അരുതു.

24:29b.PRO.024.029 അവന്‍ എന്നോടു ചെയ്തതുപോലെ ഞാന്‍ അവനോടു ചെയ്യുമെന്നും ഞാന്‍ അവന്നു അവന്റെ പ്രവൃത്തിക്കു പകരം കൊടുക്കും എന്നും നീ പറയരുതു.

24:30b.PRO.024.030 ഞാന്‍ മടിയന്റെ കണ്ടത്തിന്നരികെയും ബുദ്ധിഹീനന്റെ മുന്തിരിത്തോട്ടത്തിന്നു സമീപെയും കൂടി പോയി.

24:31b.PRO.024.031 അവിടെ മുള്ളു പടര്‍ന്നുപിടിച്ചിരിക്കുന്നതും തൂവ നിറഞ്ഞു നിലം മൂടിയിരിക്കുന്നതും അതിന്റെ കന്മതില്‍ ഇടിഞ്ഞുകിടക്കുന്നതും കണ്ടു.

24:32b.PRO.024.032 ഞാന്‍ അതു നോക്കി വിചാരിക്കയും അതു കണ്ടു ഉപദേശം പ്രാപിക്കയും ചെയ്തു.

24:33b.PRO.024.033 കുറെക്കൂടെ ഉറക്കം, കുറെക്കൂടെ നിദ്ര, കുറെക്കൂടെ കൈ കെട്ടി കിടക്ക.

24:34b.PRO.024.034 അങ്ങനെ നിന്റെ ദാരിദ്ര്യം വഴിപോക്കനെപ്പോലെയും നിന്റെ ബുദ്ധിമുട്ടു ആയുധപാണിയെപ്പോലെയും വരും.

25

25:1b.PRO.025.001 ഇവയും ശലോമോന്റെ സദൃശവാക്യങ്ങള്‍; യെഹൂദാരാജാവായ ഹിസ്കീയാവിന്റെ ആളുകള്‍ അവയെ ശേഖരിച്ചിരിക്കുന്നു.

25:2b.PRO.025.002 കാര്യം മറെച്ചുവെക്കുന്നതു ദൈവത്തിന്റെ മഹത്വം; കാര്യം ആരായുന്നതോ രാജാക്കന്മാരുടെ മഹത്വം.

25:3b.PRO.025.003 ആകാശത്തിന്റെ ഉയരവും ഭൂമിയുടെ ആഴവും രാജാക്കന്മാരുടെ ഹൃദയവും അഗോചരം.

25:4b.PRO.025.004 വെള്ളിയില്‍നിന്നു കീടം നീക്കിക്കളഞ്ഞാല്‍ തട്ടാന്നു ഒരു ഉരുപ്പടി കിട്ടും.

25:5b.PRO.025.005 രാജസന്നിധിയില്‍നിന്നു ദുഷ്ടനെ നീക്കിക്കളഞ്ഞാല്‍ അവന്റെ സിംഹാസനം നീതിയാല്‍ സ്ഥിരപ്പെടും.

25:6b.PRO.025.006 രാജസന്നിധിയില്‍ വമ്പു കാണിക്കരുതു; മഹാന്മാരുടെ സ്ഥാനത്തു നില്‍ക്കയും അരുതു.

25:7b.PRO.025.007 നീ കണ്ടിരുന്ന പ്രഭുവിന്റെ മുമ്പില്‍ നിനക്കു താഴ്ച ഭവിക്കുന്നതിനെക്കാള്‍ ഇവിടെ കയറിവരിക എന്നു നിന്നോടു പറയുന്നതു നല്ലതു.

25:8b.PRO.025.008 ബദ്ധപ്പെട്ടു വ്യവഹാരത്തിന്നു പുറപ്പെടരുതു; അല്ലെങ്കില്‍ ഒടുക്കം കൂട്ടുകാരന്‍ നിന്നെ ലജ്ജിപ്പിച്ചാല്‍ നീ എന്തു ചെയ്യും?

25:9b.PRO.025.009 നിന്റെ വഴക്കു കൂട്ടുകാരനുമായി പറഞ്ഞു തീര്‍ക്ക; എന്നാല്‍ മറ്റൊരുത്തന്റെ രഹസ്യം വെളിപ്പെടുത്തരുതു.

25:10b.PRO.025.010 കേള്‍ക്കുന്നവന്‍ നിന്നെ നിന്ദിപ്പാനും നിനക്കു തീരാത്ത അപമാനം വരുവാനും ഇടവരരുതു.

25:11b.PRO.025.011 തക്കസമയത്തു പറഞ്ഞ വാക്കു വെള്ളിത്താലത്തില്‍ പൊന്‍ നാരങ്ങാപോലെ.

25:12b.PRO.025.012 കേട്ടനുസരിക്കുന്ന കാതിന്നു ജ്ഞാനിയായോരു ശാസകന്‍ പൊന്‍ കടുക്കനും തങ്കം കൊണ്ടുള്ള ആഭരണവും ആകുന്നു.

25:13b.PRO.025.013 വിശ്വസ്തനായ ദൂതന്‍ തന്നെ അയക്കുന്നവര്‍ക്കും കൊയ്ത്തു കാലത്തു ഹിമത്തിന്റെ തണുപ്പുപോലെ; അവന്‍ യജമാനന്മാരുടെ ഉള്ളം തണുപ്പിക്കുന്നു.

25:14b.PRO.025.014 ദാനങ്ങളെച്ചൊല്ലി വെറുതെ പ്രശംസിക്കുന്നവന്‍ മഴയില്ലാത്ത മേഘവും കാറ്റും പോലെയാകുന്നു.

25:15b.PRO.025.015 ദീര്‍ഘക്ഷാന്തികൊണ്ടു ന്യായാധിപന്നു സമ്മതം വരുന്നു; മൃദുവായുള്ള നാവു അസ്ഥിയെ നുറുക്കുന്നു.

25:16b.PRO.025.016 നിനക്കു തേന്‍ കിട്ടിയാല്‍ വേണ്ടുന്നതേ ഭുജിക്കാവു; അധികം നിറഞ്ഞിട്ടു ഛര്‍ദ്ദിപ്പാന്‍ ഇടവരരുതു.

25:17b.PRO.025.017 കൂട്ടുകാരന്‍ നിന്നെക്കൊണ്ടു മടുത്തു നിന്നെ വെറുക്കാതെയിരിക്കേണ്ടതിന്നു അവന്റെ വീട്ടില്‍ കൂടക്കൂടെ ചെല്ലരുതു.

25:18b.PRO.025.018 കൂട്ടുകാരന്നു വിരോധമായി കള്ളസ്സാക്ഷ്യം പറയുന്ന മനുഷ്യന്‍ മുട്ടികയും വാളും കൂര്‍ത്ത അമ്പും ആകുന്നു.

25:19b.PRO.025.019 കഷ്ടകാലത്തു വിശ്വാസപാതകനെ ആശ്രയിക്കുന്നതു മുറിഞ്ഞ പല്ലും ഉളുക്കിയ കാലുംപോലെ ആകുന്നു.

25:20b.PRO.025.020 വിഷാദമുള്ള ഹൃദയത്തിന്നു പാട്ടു പാടുന്നവന്‍ ശീതകാലത്തു വസ്ത്രം കളയുന്നതുപോലെയും യവക്ഷാരത്തിന്മേല്‍ ചൊറുക്ക പകരുന്നതു പോലെയും ആകുന്നു.

25:21b.PRO.025.021 ശത്രുവിന്നു വിശക്കുന്നു എങ്കില്‍ അവന്നു തിന്മാന്‍ കൊടുക്ക; ദാഹിക്കുന്നു എങ്കില്‍ കുടിപ്പാന്‍ കൊടുക്ക.

25:22b.PRO.025.022 അങ്ങനെ നീ അവന്റെ തലമേല്‍ തീക്കനല്‍ കുന്നിക്കും; യഹോവ നിനക്കു പ്രതിഫലം നലകുകയും ചെയ്യും.

25:23b.PRO.025.023 വടതിക്കാറ്റു മഴ കൊണ്ടുവരുന്നു; ഏഷണിവാക്കു കോപഭാവത്തെ ജനിപ്പിക്കുന്നു;

25:24b.PRO.025.024 ശണ്ഠകൂടുന്ന സ്ത്രീയോടുകൂടെ പൊതുവീട്ടില്‍ പാര്‍ക്കുംന്നതിനെക്കാള്‍ മേല്‍പുരയുടെ ഒരു കോണില്‍ പാര്‍ക്കുംന്നതു നല്ലതു.

25:25b.PRO.025.025 ദാഹമുള്ളവന്നു തണ്ണീര്‍ കിട്ടുന്നതും ദൂരദേശത്തുനിന്നു നല്ല വര്‍ത്തമാനം വരുന്നതും ഒരുപോലെ.

25:26b.PRO.025.026 ദുഷ്ടന്റെ മുമ്പില്‍ കുലുങ്ങിപ്പോയ നീതിമാന്‍ കലങ്ങിയ കിണറ്റിന്നും മലിനമായ ഉറവിന്നും സമം.

25:27b.PRO.025.027 തേന്‍ ഏറെ കുടിക്കുന്നതു നന്നല്ല; പ്രയാസമുള്ളതു ആരായുന്നതോ മഹത്വം.

25:28b.PRO.025.028 ആത്മസംയമം ഇല്ലാത്ത പുരുഷന്‍ മതില്‍ ഇല്ലാതെ ഇടിഞ്ഞുകിടക്കുന്ന പട്ടണം പോലെയാകുന്നു.

26

26:1b.PRO.026.001 വേനല്‍കാലത്തു ഹിമവും കൊയ്ത്തുകാലത്തു മഴയും എന്നപോലെ ഭോഷന്നു ബഹുമാനം പൊരുത്തമല്ല.

26:2b.PRO.026.002 കുരികില്‍ പാറിപ്പോകുന്നതും മീവല്‍പക്ഷിപറന്നുപോകുന്നതും പോലെ കാരണം കൂടാതെ ശാപം പറ്റുകയില്ല.

26:3b.PRO.026.003 കുതിരെക്കു ചമ്മട്ടി, കഴുതെക്കു കടിഞ്ഞാണ്‍, മൂഢന്മാരുടെ മുതുകിന്നു വടി.

26:4b.PRO.026.004 നീയും മൂഢനെപ്പോലെ ആകാതിരിക്കേണ്ടതിന്നു അവന്റെ ഭോഷത്വംപോലെ അവനോടു ഉത്തരം പറയരുതു.

26:5b.PRO.026.005 മൂഢന്നു താന്‍ ജ്ഞാനിയെന്നു തോന്നാതിരിക്കേണ്ടതിന്നു അവന്റെ ഭോഷത്വത്തിന്നു ഒത്തവണ്ണം അവനോടു ഉത്തരം പറക.

26:6b.PRO.026.006 മൂഢന്റെ കൈവശം വര്‍ത്തമാനം അയക്കുന്നവന്‍ സ്വന്തകാല്‍ മുറിച്ചുകളകയും അന്യായം കുടിക്കയും ചെയ്യുന്നു.

26:7b.PRO.026.007 മൂഢന്മാരുടെ വായിലെ സദൃശവാക്യം മുടന്തന്റെ കാല്‍ ഞാന്നു കിടക്കുന്നതുപോലെ.

26:8b.PRO.026.008 മൂഢന്നു ബഹുമാനം കൊടുക്കുന്നതു കവിണയില്‍ കല്ലു കെട്ടി മുറുക്കുന്നതുപോലെ.

26:9b.PRO.026.009 മൂഢന്മാരുടെ വായിലെ സദൃശവാക്യം മത്തന്റെ കയ്യിലെ മുള്ളുപോലെ.

26:10b.PRO.026.010 എല്ലാവരെയും മുറിവേല്പിക്കുന്ന വില്ലാളിയും മൂഢനെ കൂലിക്കു നിര്‍ത്തുന്നവനും കണ്ടവരെ കൂലിക്കു നിര്‍ത്തുന്നവനും ഒരുപോലെ.

26:11b.PRO.026.011 നായി ഛര്‍ദ്ദിച്ചതിലേക്കു വീണ്ടും തിരിയുന്നതും മൂഢന്‍ തന്റെ ഭോഷത്വം ആവര്‍ത്തിക്കുന്നതും ഒരുപോലെ.

26:12b.PRO.026.012 തനിക്കുതന്നേ ജ്ഞാനിയെന്നു തോന്നുന്ന മനുഷ്യനെ നീ കാണുന്നുവോ? അവനെക്കുറിച്ചുള്ളതിനെക്കാളും മൂഢനെക്കുറിച്ചു അധികം പ്രത്യാശയുണ്ടു.

26:13b.PRO.026.013 വഴിയില്‍ കേസരി ഉണ്ടു, തെരുക്കളില്‍ സിംഹം ഉണ്ടു എന്നിങ്ങനെ മടിയന്‍ പറയുന്നു.

26:14b.PRO.026.014 കതകു ചുഴിക്കുറ്റിയില്‍ എന്നപോലെ മടിയന്‍ തന്റെ കിടക്കയില്‍ തിരിയുന്നു.

26:15b.PRO.026.015 മടിയന്‍ തന്റെ കൈ തളികയില്‍ പൂത്തുന്നു; വായിലേക്കു തിരികെ കൊണ്ടുവരുന്നതു അവന്നു പ്രയാസം.

26:16b.PRO.026.016 ബുദ്ധിയോടെ പ്രതിവാദിപ്പാന്‍ പ്രാപ്തിയുള്ള ഏഴു പേരിലും താന്‍ ജ്ഞാനി എന്നു മടിയന്നു തോന്നുന്നു.

26:17b.PRO.026.017 തന്നെ സംബന്ധിക്കാത്ത വഴക്കില്‍ ഇടപെടുന്നവന്‍ വഴിയെപോകുന്ന നായുടെ ചെവിക്കു പിടിക്കുന്നവനെപ്പോലെ.

26:18b.PRO.026.018 കൂട്ടുകാരനെ വഞ്ചിച്ചിട്ടു അതു കളി എന്നു പറയുന്ന മനുഷ്യന്‍

26:19b.PRO.026.019 തീക്കൊള്ളികളും അമ്പുകളും മരണവും എറിയുന്ന ഭ്രാന്തനെപ്പോലെയാകുന്നു.

26:20b.PRO.026.020 വിറകു ഇല്ലാഞ്ഞാല്‍ തീ കെട്ടു പോകും; നുണയന്‍ ഇല്ലാഞ്ഞാല്‍ വഴക്കും ഇല്ലാതെയാകും.

26:21b.PRO.026.021 കരി കനലിന്നും വിറകു തീക്കും എന്നപോലെ വഴക്കുകാരന്‍ കലഹം ജ്വലിക്കുന്നതിന്നു കാരണം.

26:22b.PRO.026.022 ഏഷണിക്കാരന്റെ വാക്കു സ്വാദുഭോജനംപോലെ; അതു വയറ്റിന്റെ അറകളിലേക്കു ചെല്ലുന്നു.

26:23b.PRO.026.023 സ്നേഹം ജ്വലിക്കുന്ന അധരവും ദുഷ്ടഹൃദയവും വെള്ളിക്കീടം പൊതിഞ്ഞ മണ്‍കുടംപോലെയാകുന്നു.

26:24b.PRO.026.024 പകെക്കുന്നവന്‍ അധരംകൊണ്ടു വേഷം ധരിക്കുന്നു; ഉള്ളിലോ അവന്‍ ചതിവു സംഗ്രഹിച്ചു വെക്കുന്നു.

26:25b.PRO.026.025 അവന്‍ ഇമ്പമായി സംസാരിക്കുമ്പോള്‍ അവനെ വിശ്വസിക്കരുതു; അവന്റെ ഹൃദയത്തില്‍ ഏഴു വെറുപ്പു ഉണ്ടു.

26:26b.PRO.026.026 അവന്റെ പക കപടംകൊണ്ടു മറെച്ചു വെച്ചാലും അവന്റെ ദുഷ്ടത സഭയുടെ മുമ്പില്‍ വെളിപ്പെട്ടുവരും.

26:27b.PRO.026.027 കുഴി കുഴിക്കുന്നവന്‍ അതില്‍ വീഴും; കല്ലു ഉരുട്ടുന്നവന്റെമേല്‍ അതു തിരിഞ്ഞുരുളും.

26:28b.PRO.026.028 ഭോഷകു പറയുന്ന നാവു അതിനാല്‍ തകര്‍ന്നവരെ ദ്വേഷിക്കുന്നു; മുഖസ്തുതി പറയുന്ന വായി നാശം വരുത്തുന്നു.

27

27:1b.PRO.027.001 നാളത്തെ ദിവസംചൊല്ലി പ്രശംസിക്കരുതു; ഒരു ദിവസത്തില്‍ എന്തെല്ലാം സംഭവിക്കും എന്നു അറിയുന്നില്ലല്ലോ.

27:2b.PRO.027.002 നിന്റെ വായല്ല മറ്റൊരുത്തന്‍ , നിന്റെ അധരമല്ല വേറൊരുത്തന്‍ നിന്നെ സ്തുതിക്കട്ടെ.

27:3b.PRO.027.003 കല്ലു ഘനമുള്ളതും മണല്‍ ഭാരമുള്ളതും ആകുന്നു; ഒരു ഭോഷന്റെ നീരസമോ ഇവ രണ്ടിലും ഘനമേറിയതു.

27:4b.PRO.027.004 ക്രോധം ക്രൂരവും കോപം പ്രളയവും ആകുന്നു; ജാരശങ്കയുടെ മുമ്പിലോ ആര്‍ക്കും നില്‍ക്കാം?

27:5b.PRO.027.005 മറഞ്ഞ സ്നേഹത്തിലും തുറന്ന ശാസന നല്ലൂ.

27:6b.PRO.027.006 സ്നേഹിതന്‍ വരുത്തുന്ന മുറിവുകള്‍ വിശ്വസ്തതയുടെ ഫലം; ശത്രുവിന്റെ ചുംബനങ്ങളോ കണക്കിലധികം.

27:7b.PRO.027.007 തിന്നു തൃപ്തനായവന്‍ തേന്‍ കട്ടയും ചവിട്ടിക്കളയുന്നു; വിശപ്പുള്ളവന്നോ കൈപ്പുള്ളതൊക്കെയും മധുരം.

27:8b.PRO.027.008 കൂടുവിട്ടലയുന്ന പക്ഷിയും നാടു വിട്ടുഴലുന്ന മനുഷ്യനും ഒരുപോലെ.

27:9b.PRO.027.009 തൈലവും ധൂപവും ഹൃദയത്തെ സന്തോഷിപ്പിക്കുന്നു; ഹൃദ്യാലോചനയുള്ള സ്നേഹിതന്റെ മാധുര്യവും അങ്ങനെ തന്നേ.

27:10b.PRO.027.010 നിന്റെ സ്നേഹിതനെയും അപ്പന്റെ സ്നേഹിതനെയും ഉപേക്ഷിക്കരുതു; തന്റെ കഷ്ടകാലത്തു സഹോദരന്റെ വീട്ടില്‍ പോകയും അരുതു; ദൂരത്തെ സഹോദരനിലും സമീപത്തെ അയല്‍ക്കാരന്‍ നല്ലതു.

27:11b.PRO.027.011 മകനേ, എന്നെ നിന്ദിക്കുന്നവനോടു ഞാന്‍ ഉത്തരം പറയേണ്ടതിന്നു നീ ജ്ഞാനിയായി എന്റെ ഹൃദയത്തെ സന്തോഷിപ്പിക്ക.

27:12b.PRO.027.012 വിവേകമുള്ളവന്‍ അനര്‍ത്ഥം കണ്ടു ഒളിച്ചുകൊള്ളുന്നു; അല്പബുദ്ധികളോ നേരെ ചെന്നു ചേതപ്പെടുന്നു.

27:13b.PRO.027.013 അന്യന്നുവേണ്ടി ജാമ്യം നിലക്കുന്നവന്റെ വസ്ത്രം എടുത്തുകൊള്‍ക; പരസ്ത്രീക്കു വേണ്ടി ഉത്തരവാദിയാകുന്നവനോടു പണയം വാങ്ങുക.

27:14b.PRO.027.014 അതികാലത്തു എഴുന്നേറ്റു സ്നേഹിതനെ ഉച്ചത്തില്‍ അനുഗ്രഹിക്കുന്നവന്നു അതു ശാപമായി എണ്ണപ്പെടും.

27:15b.PRO.027.015 പെരുമഴയുള്ള ദിവസത്തില്‍ ഇടവിടാത്ത ചോര്‍ച്ചയും കലഹക്കാരത്തിയായ സ്ത്രീയും ഒരുപോലെ.

27:16b.PRO.027.016 അവളെ ഒതുക്കുവാന്‍ നോക്കുന്നവന്‍ കാറ്റിനെ ഒതുക്കുവാന്‍ നോക്കുന്നു; അവന്റെ വലങ്കൈകൊണ്ടു എണ്ണയെ പിടിപ്പാന്‍ പോകുന്നു.

27:17b.PRO.027.017 ഇരിമ്പു ഇരിമ്പിന്നു മൂര്‍ച്ചകൂട്ടുന്നു; മനുഷ്യന്‍ മനുഷ്യന്നു മൂര്‍ച്ചകൂട്ടുന്നു.

27:18b.PRO.027.018 അത്തികാക്കുന്നവന്‍ അതിന്റെ പഴം തിന്നും; യജമാനനെ സൂക്ഷിക്കുന്നവന്‍ ബഹുമാനിക്കപ്പെടും.

27:19b.PRO.027.019 വെള്ളത്തില്‍ മുഖത്തിന്നൊത്തവണ്ണം മുഖത്തെ കാണുന്നു; മനുഷ്യന്‍ തന്റെ ഹൃദയത്തിന്നൊത്തവണ്ണം മനുഷ്യനെ കാണുന്നു.

27:20b.PRO.027.020 പാതാളത്തിന്നും നരകത്തിന്നും ഒരിക്കലും തൃപ്തി വരുന്നില്ല; മനുഷ്യന്റെ കണ്ണിന്നും ഒരിക്കലും തൃപ്തിവരുന്നില്ല.

27:21b.PRO.027.021 വെള്ളിക്കു പുടവും പൊന്നിന്നു മൂശയും ശോധന; മനുഷ്യന്നോ അവന്റെ പ്രശംസ.

27:22b.PRO.027.022 ഭോഷനെ ഉരലില്‍ ഇട്ടു ഉലക്കകൊണ്ടു അവില്‍പോലെ ഇടിച്ചാലും അവന്റെ ഭോഷത്വം വിട്ടുമാറുകയില്ല.

27:23b.PRO.027.023 നിന്റെ ആടുകളുടെ അവസ്ഥ അറിവാന്‍ ജാഗ്രതയായിരിക്ക; നിന്റെ കന്നുകാലികളില്‍ നന്നായി ദൃഷ്ടിവെക്കുക.

27:24b.PRO.027.024 സമ്പത്തു എന്നേക്കും ഇരിക്കുന്നതല്ലല്ലോ; കിരീടം തലമുറതലമുറയോളം ഇരിക്കുമോ?

27:25b.PRO.027.025 പുല്ലു ചെത്തി കൊണ്ടുപോകുന്നു; ഇളമ്പുല്ലു മുളെച്ചുവരുന്നു; പര്‍വ്വതങ്ങളിലെ സസ്യങ്ങളെ ശേഖരിക്കുന്നു.

27:26b.PRO.027.026 കുഞ്ഞാടുകള്‍ നിനക്കു ഉടുപ്പിന്നും കോലാടുകള്‍ നിലത്തിന്റെ വിലെക്കും ഉതകും.

27:27b.PRO.027.027 കോലാടുകളുടെ പാല്‍ നിന്റെ ആഹാരത്തിന്നും നിന്റെ ഭവനക്കാരുടെ അഹോവൃത്തിക്കും നിന്റെ ദാസിമാരുടെ ഉപജീവനത്തിന്നും മതിയാകും.

28

28:1b.PRO.028.001 ആരും ഔടിക്കാതെ ദുഷ്ടന്മാര്‍ ഔടിപ്പോകുന്നു; നീതിമാന്മാരോ ബാലസിംഹംപോലെ നിര്‍ഭയമായിരിക്കുന്നു.

28:2b.PRO.028.002 ദേശത്തെ അതിക്രമംനിമിത്തം അതിലെ പ്രഭുക്കന്മാര്‍ പലരായിരിക്കുന്നു; ബുദ്ധിയും പരിജ്ഞാനവും ഉള്ളവര്‍ മുഖാന്തരമോ അതിന്റെ വ്യവസ്ഥ ദീര്‍ഘമായി നിലക്കുന്നു.

28:3b.PRO.028.003 അഗതികളെ പീഡിപ്പിക്കുന്ന ദരിദ്രന്‍ വിളവിനെ വെച്ചേക്കാതെ ഒഴുക്കിക്കളയുന്ന മഴപോലെയാകുന്നു.

28:4b.PRO.028.004 ന്യായപ്രമാണത്തെ ഉപേക്ഷിക്കുന്നവര്‍ ദുഷ്ടനെ പ്രശംസിക്കുന്നു; ന്യായപ്രമാണത്തെ കാക്കുന്നവരോ അവരോടു എതിര്‍ക്കുംന്നു.

28:5b.PRO.028.005 ദുഷ്ടന്മാര്‍ ന്യായം തിരിച്ചറിയുന്നില്ല; യഹോവയെ അന്വേഷിക്കുന്നവരോ സകലവും തിരിച്ചറിയുന്നു.

28:6b.PRO.028.006 തന്റെ വഴികളില്‍ വക്രനായി നടക്കുന്ന ധനവാനെക്കാള്‍ പരമാര്‍ത്ഥതയില്‍ നടക്കുന്ന ദരിദ്രന്‍ ഉത്തമന്‍ .

28:7b.PRO.028.007 ന്യായപ്രമാണത്തെ പ്രമാണിക്കുന്നവന്‍ ബുദ്ധിയുള്ള മകന്‍ ; അതിഭക്ഷകന്മാര്‍ക്കും സഖിയായവനോ അപ്പനെ അപമാനിക്കുന്നു.

28:8b.PRO.028.008 പലിശയും ലാഭവും വാങ്ങി സമ്പത്തു വര്‍ദ്ധിപ്പിക്കുന്നവന്‍ അഗതികളോടു കൃപാലുവായവന്നു വേണ്ടി അതു ശേഖരിക്കുന്നു.

28:9b.PRO.028.009 ന്യായപ്രമാണം കേള്‍ക്കാതെ ചെവി തിരിച്ചുകളഞ്ഞാല്‍ അവന്റെ പ്രാര്‍ത്ഥനതന്നെയും വെറുപ്പാകുന്നു.

28:10b.PRO.028.010 നേരുള്ളവരെ ദുര്‍മ്മാര്‍ഗ്ഗത്തിലേക്കു തെറ്റിക്കുന്നവന്‍ താന്‍ കുഴിച്ച കുഴിയില്‍ തന്നേ വീഴും; നിഷ്കളങ്കന്മാരോ നന്മ അവകാശമാക്കും.

28:11b.PRO.028.011 ധനവാന്‍ തനിക്കുതന്നേ ജ്ഞാനിയായി തോന്നുന്നു; ബുദ്ധിയുള്ള അഗതിയോ അവനെ ശോധന ചെയ്യുന്നു.

28:12b.PRO.028.012 നീതിമാന്മാര്‍ ജയഘോഷം കഴിക്കുമ്പോള്‍ മഹോത്സവം; ദുഷ്ടന്മാര്‍ ഉയര്‍ന്നുവരുമ്പോഴോ ആളുകള്‍ ഒളിച്ചുകൊള്ളുന്നു.

28:13b.PRO.028.013 തന്റെ ലംഘനങ്ങളെ മറെക്കുന്നവന്നു ശുഭം വരികയില്ല; അവയെ ഏറ്റുപറഞ്ഞു ഉപേക്ഷിക്കുന്നവന്നോ കരുണലഭിക്കും.

28:14b.PRO.028.014 എപ്പോഴും ഭയത്തോടിരിക്കുന്ന മനുഷ്യന്‍ ഭാഗ്യവാന്‍ ; ഹൃദയത്തെ കഠിനമാക്കുന്നവനോ അനര്‍ത്ഥത്തില്‍ അകപ്പെടും.

28:15b.PRO.028.015 അഗതികളില്‍ കര്‍ത്തൃത്വം നടത്തുന്ന ദുഷ്ടന്‍ ഗര്‍ജ്ജിക്കുന്ന സിംഹത്തിന്നും ഇരതേടി നടക്കുന്ന കരടിക്കും തുല്യന്‍ .

28:16b.PRO.028.016 ബുദ്ധിഹീനനായ പ്രഭു മഹാ പീഡകനും ആകുന്നു; ദ്രവ്യാഗ്രഹം വെറുക്കുന്നവനോ ദീര്‍ഘായുസ്സോടെ ഇരിക്കും.

28:17b.PRO.028.017 രക്തപാതകഭാരം ചുമക്കുന്നവന്‍ കുഴിയിലേക്കു ബദ്ധപ്പെടും; അവനെ ആരും തടുക്കരുതു.

28:18b.PRO.028.018 നിഷ്കളങ്കനായി നടക്കുന്നവന്‍ രക്ഷിക്കപ്പെടും; നടപ്പില്‍ വക്രതയുള്ളവനോ പെട്ടെന്നു വീഴും.

28:19b.PRO.028.019 നിലം കൃഷിചെയ്യുന്നവന്നു ആഹാരം സമൃദ്ധിയായി കിട്ടും; നിസ്സാരന്മാരെ പിന്‍ ചെല്ലുന്നവനോ വേണ്ടുവോളം ദാരിദ്ര്യം അനുഭവിക്കും.

28:20b.PRO.028.020 വിശ്വസ്തപുരുഷന്‍ അനുഗ്രഹസമ്പൂര്‍ണ്ണന്‍ ; ധനവാനാകേണ്ടതിന്നു ബദ്ധപ്പെടുന്നവന്നോ ശിക്ഷ വരാതിരിക്കയില്ല.

28:21b.PRO.028.021 മുഖദാക്ഷിണ്യം കാണിക്കുന്നതു നന്നല്ല; ഒരു കഷണം അപ്പത്തിന്നായും മനുഷ്യന്‍ അന്യായം ചെയ്യും.

28:22b.PRO.028.022 കണ്ണുകടിയുള്ളവന്‍ ധനവാനാകുവാന്‍ ബദ്ധപ്പെടുന്നു; ബുദ്ധിമുട്ടു വരുമെന്നു അവന്‍ അറിയുന്നതുമില്ല.

28:23b.PRO.028.023 ചക്കരവാക്കു പറയുന്നവനെക്കാള്‍ ശാസിക്കുന്നവന്നു പിന്നീടു പ്രീതി ലഭിക്കും.

28:24b.PRO.028.024 അപ്പനോടോ അമ്മയോടോ പിടിച്ചുപറിച്ചിട്ടു അതു അക്രമമല്ല എന്നു പറയുന്നവന്‍ നാശകന്റെ സഖി.

28:25b.PRO.028.025 അത്യാഗ്രഹമുള്ളവന്‍ വഴക്കുണ്ടാക്കുന്നു; യഹോവയില്‍ ആശ്രയിക്കുന്നവനോ പുഷ്ടി പ്രാപിക്കും.

28:26b.PRO.028.026 സ്വന്തഹൃദയത്തില്‍ ആശ്രയിക്കുന്നവന്‍ മൂഢന്‍ ; ജ്ഞാനത്തോടെ നടക്കുന്നവനോ രക്ഷിക്കപ്പെടും.

28:27b.PRO.028.027 ദരിദ്രന്നു കൊടുക്കുന്നവന്നു കുറെച്ചല്‍ ഉണ്ടാകയില്ല; കണ്ണു അടെച്ചുകളയുന്നവന്നോ ഏറിയൊരു ശാപം ഉണ്ടാകും.

28:28b.PRO.028.028 ദുഷ്ടന്മാര്‍ ഉയര്‍ന്നുവരുമ്പോള്‍ ആളുകള്‍ ഒളിച്ചുകൊള്ളുന്നു; അവര്‍ നശിക്കുമ്പോഴോ നീതിമാന്മാര്‍ വര്‍ദ്ധിക്കുന്നു.

29

29:1b.PRO.029.001 കൂടക്കൂടെ ശാസന കേട്ടിട്ടും ശാഠ്യം കാണിക്കുന്നവന്‍ നീക്കുപോക്കില്ലാതെ പെട്ടെന്നു നശിച്ചുപോകും.

29:2b.PRO.029.002 നീതിമാന്മാര്‍ വര്‍ദ്ധിക്കുമ്പോള്‍ ജനം സന്തോഷിക്കുന്നു; ദുഷ്ടന്‍ ആധിപത്യം നടത്തുമ്പോഴോ ജനം നെടുവീര്‍പ്പിടുന്നു.

29:3b.PRO.029.003 ജ്ഞാനത്തില്‍ ഇഷ്ടപ്പെടുന്നവന്‍ തന്റെ അപ്പനെ സന്തോഷിപ്പിക്കുന്നു; വേശ്യകളോടു സഹവാസം ചെയ്യുന്നവനോ തന്റെ സമ്പത്തു നശിപ്പിക്കുന്നു.

29:4b.PRO.029.004 രാജാവു ന്യായപാലനത്താല്‍ രാജ്യത്തെ നിലനിര്‍ത്തുന്നു; നികുതി വര്‍ദ്ധിപ്പിക്കുന്നവനോ അതിനെ നശിപ്പിക്കുന്നു.

29:5b.PRO.029.005 കൂട്ടുകാരനോടു മുഖസ്തുതി പറയുന്നവന്‍ അവന്റെ കാലിന്നു ഒരു വല വിരിക്കുന്നു.

29:6b.PRO.029.006 ദുഷ്കര്‍മ്മി തന്റെ ലംഘനത്തില്‍ കുടുങ്ങുന്നു; നീതിമാനോ ഘോഷിച്ചാനന്ദിക്കുന്നു.

29:7b.PRO.029.007 നീതിമാന്‍ അഗതികളുടെ കാര്യം അറിയുന്നു; ദുഷ്ടനോ പരിജ്ഞാനം ഇന്നതെന്നു അറിയുന്നില്ല.

29:8b.PRO.029.008 പരിഹാസികള്‍ പട്ടണത്തില്‍ കോപാഗ്നി ജ്വലിപ്പിക്കുന്നു. ജ്ഞാനികളോ ക്രോധത്തെ ശമിപ്പിക്കുന്നു.

29:9b.PRO.029.009 ജ്ഞാനിക്കും ഭോഷന്നും തമ്മില്‍ വാഗ്വാദം ഉണ്ടായിട്ടു അവന്‍ കോപിച്ചാലോ ചിരിച്ചാലോ ശമനം വരികയില്ല.

29:10b.PRO.029.010 രക്തപാതകന്മാര്‍ നിഷ്കളങ്കനെ ദ്വേഷിക്കുന്നു; നേരുള്ളവരോ അവന്റെ പ്രാണരക്ഷ അന്വേഷിക്കുന്നു.

29:11b.PRO.029.011 മൂഢന്‍ തന്റെ കോപത്തെ മുഴുവനും വെളിപ്പെടുത്തുന്നു; ജ്ഞാനിയോ അതിനെ അടക്കി ശമിപ്പിക്കുന്നു.

29:12b.PRO.029.012 അധിപതി നുണ കേള്‍പ്പാന്‍ തുടങ്ങിയാല്‍ അവന്റെ ഭൃത്യന്മാരൊക്കെയും ദുഷ്ടന്മാരാകും.

29:13b.PRO.029.013 ദരിദ്രനും പീഡകനും തമ്മില്‍ എതിര്‍പെടുന്നു; ഇരുവരുടെയും കണ്ണു യഹോവ പ്രകാശിപ്പിക്കുന്നു.

29:14b.PRO.029.014 അഗതികള്‍ക്കു വിശ്വസ്തതയോടെ ന്യായപാലനം ചെയ്യുന്ന രാജാവിന്റെ സിംഹാസനം എന്നേക്കും സ്ഥിരമായിരിക്കും.

29:15b.PRO.029.015 വടിയും ശാസനയും ജ്ഞാനത്തെ നലകുന്നു; തന്നിഷ്ടത്തിന്നു വിട്ടിരുന്ന ബാലനോ അമ്മെക്കു ലജ്ജ വരുത്തുന്നു.

29:16b.PRO.029.016 ദുഷ്ടന്മാര്‍ പെരുകുമ്പോള്‍ അതിക്രമം പെരുകുന്നു; നീതിമാന്മാരോ അവരുടെ വീഴ്ച കാണും.

29:17b.PRO.029.017 നിന്റെ മകനെ ശിക്ഷിക്ക; അവന്‍ നിനക്കു ആശ്വാസമായ്തീരും; അവന്‍ നിന്റെ മനസ്സിന്നു പ്രമോദംവരുത്തും.

29:18b.PRO.029.018 വെളിപ്പാടു ഇല്ലാത്തെടത്തു ജനം മര്യാദവിട്ടു നടക്കുന്നു; ന്യായപ്രമാണം കാത്തുകൊള്ളുന്നവനോ ഭാഗ്യവാന്‍ .

29:19b.PRO.029.019 ദാസനെ ഗുണീകരിപ്പാന്‍ വാക്കു മാത്രം പോരാ; അവന്‍ അതു ഗ്രഹിച്ചാലും കൂട്ടാക്കുകയില്ലല്ലോ.

29:20b.PRO.029.020 വാക്കില്‍ ബദ്ധപ്പാടുള്ള മനുഷ്യനെ നീ കാണുന്നുവോ? അവനെക്കാള്‍ മൂഢനെക്കുറിച്ചു അധികം പ്രത്യാശയുണ്ടു.

29:21b.PRO.029.021 ദാസനെ ബാല്യംമുതല്‍ ലാളിച്ചുവളര്‍ത്തുന്നവനോടു അവന്‍ ഒടുക്കം ദുശ്ശാഠ്യം കാണിക്കും.

29:22b.PRO.029.022 കോപമുള്ളവന്‍ വഴക്കുണ്ടാക്കുന്നു; ക്രോധമുള്ളവന്‍ അതിക്രമം വര്‍ദ്ധിപ്പിക്കുന്നു.

29:23b.PRO.029.023 മനുഷ്യന്റെ ഗര്‍വ്വം അവനെ താഴ്ത്തിക്കളയും; മനോവിനയമുള്ളവനോ മാനം പ്രാപിക്കും.

29:24b.PRO.029.024 കള്ളനുമായി പങ്കു കൂടുന്നവന്‍ സ്വന്ത പ്രാണനെ പകെക്കുന്നു; അവന്‍ സത്യവാചകം കേള്‍ക്കുന്നു; ഒന്നും പ്രസ്താവിക്കുന്നില്ലതാനും.

29:25b.PRO.029.025 മാനുഷഭയം ഒരു കണി ആകുന്നു; യഹോവയില്‍ ആശ്രയിക്കുന്നവനോ രക്ഷപ്രാപിക്കും.

29:26b.PRO.029.026 അനേകര്‍ അധിപതിയുടെ മുഖപ്രസാദം അന്വേഷിക്കുന്നു; മനുഷ്യന്റെ ന്യായവിധിയോ യഹോവയാല്‍ വരുന്നു.

29:27b.PRO.029.027 നീതികെട്ടവന്‍ നീതിമാന്മാര്‍ക്കും വെറുപ്പു; സന്മാര്‍ഗ്ഗി ദുഷ്ടന്മാര്‍ക്കും വെറുപ്പു.

30

30:1b.PRO.030.001 യാക്കേയുടെ മകനായ ആഗൂരിന്റെ വചനങ്ങള്‍; ഒരു അരുളപ്പാടു; ആ പുരുഷന്റെ വാക്യമാവിതുദൈവമേ, ഞാന്‍ അദ്ധ്വാനിച്ചു, ദൈവമേ, ഞാന്‍ അദ്ധ്വാനിച്ചു ക്ഷയിച്ചിരിക്കുന്നു.

30:2b.PRO.030.002 ഞാന്‍ സകലമനുഷ്യരിലും മൃഗപ്രായനത്രേ; മാനുഷബുദ്ധി എനിക്കില്ല;

30:3b.PRO.030.003 ഞാന്‍ ജ്ഞാനം അഭ്യസിച്ചിട്ടില്ല; പരിശുദ്ധനായവന്റെ പരിജ്ഞാനം എനിക്കില്ല.

30:4b.PRO.030.004 സ്വര്‍ഗ്ഗത്തില്‍ കയറുകയും ഇറങ്ങിവരികയും ചെയ്തവന്‍ ആര്‍? കാറ്റിനെ തന്റെ മുഷ്ടിയില്‍ പിടിച്ചടക്കിയവന്‍ ആര്‍? വെള്ളങ്ങളെ വസ്ത്രത്തില്‍ കെട്ടിയവന്‍ ആര്‍? ഭൂമിയുടെ അറുതികളെയൊക്കെയും നിയമിച്ചവന്‍ ആര്‍? അവന്റെ പേരെന്തു? അവന്റെ മകന്റെ പേര്‍ എന്തു? നിനക്കറിയാമോ?

30:5b.PRO.030.005 ദൈവത്തിന്റെ സകലവചനവും ശുദ്ധിചെയ്തതാകുന്നു; തന്നില്‍ ആശ്രയിക്കുന്നവര്‍ക്കും അവന്‍ പരിച തന്നേ.

30:6b.PRO.030.006 അവന്റെ വചനങ്ങളോടു നീ ഒന്നും കൂട്ടരുതു; അവന്‍ നിന്നെ വിസ്തരിച്ചിട്ടു നീ കള്ളനാകുവാന്‍ ഇട വരരുതു.

30:7b.PRO.030.007 രണ്ടു കാര്യം ഞാന്‍ നിന്നോടു അപേക്ഷിക്കുന്നു; ജീവപര്യന്തം അവ എനിക്കു നിഷേധിക്കരുതേ;

30:8b.PRO.030.008 വ്യാജവും ഭോഷകും എന്നോടു അകറ്റേണമേ; ദാരിദ്ര്യവും സമ്പത്തും എനിക്കു തരാതെ നിത്യവൃത്തി തന്നു എന്നെ പോഷിപ്പിക്കേണമേ.

30:9b.PRO.030.009 ഞാന്‍ തൃപ്തനായിത്തീര്‍ന്നിട്ടുയഹോവ ആര്‍ എന്നു നിന്നെ നിഷേധിപ്പാനും ദരിദ്രനായിത്തീര്‍ന്നിട്ടു മോഷ്ടിച്ചു എന്റെ ദൈവത്തിന്റെ നാമത്തെ തീണ്ടിപ്പാനും സംഗതി വരരുതേ.

30:10b.PRO.030.010 ദാസനെക്കുറിച്ചു യജമാനനോടു ഏഷണി പറയരുതു; അവന്‍ നിന്നെ ശപിപ്പാനും നീ കുറ്റക്കാരനായിത്തീരുവാനും ഇടവരരുതു.

30:11b.PRO.030.011 അപ്പനെ ശപിക്കയും അമ്മയെ അനുഗ്രഹിക്കാതിരിക്കയും ചെയ്യുന്നോരു തലമുറ!

30:12b.PRO.030.012 തങ്ങള്‍ക്കു തന്നേ നിര്‍മ്മലരായിത്തോന്നുന്നവരും അശുദ്ധി കഴുകിക്കളയാത്തവരുമായോരു തലമുറ!

30:13b.PRO.030.013 അയ്യോ ഈ തലമുറയുടെ കണ്ണുകള്‍ എത്ര ഉയര്‍ന്നിരിക്കുന്നു -- അവരുടെ കണ്ണിമകള്‍ എത്ര പൊങ്ങിയിരിക്കുന്നു --

30:14b.PRO.030.014 എളിയവരെ ഭൂമിയില്‍നിന്നും ദരിദ്രരെ മനുഷ്യരുടെ ഇടയില്‍നിന്നും തിന്നുകളവാന്‍ തക്കവണ്ണം മുമ്പല്ലു വാളായും അണപ്പല്ലു കത്തിയായും ഇരിക്കുന്നോരു തലമുറ!

30:15b.PRO.030.015 കന്നട്ടെക്കുതരിക, തരിക എന്ന രണ്ടു പുത്രിമാര്‍ ഉണ്ടു; ഒരിക്കലും തൃപ്തിവരാത്തതു മൂന്നുണ്ടു; മതി എന്നു പറയാത്തതു നാലുണ്ടു

30:16b.PRO.030.016 പാതാളവും വന്ധ്യയുടെ ഗര്‍ഭപാത്രവും വെള്ളം കുടിച്ചു തൃപ്തിവരാത്ത ഭൂമിയും മതി എന്നു പറയാത്ത തീയും തന്നേ.

30:17b.PRO.030.017 അപ്പനെ പരിഹസിക്കയും അമ്മയെ അനുസരിക്കാതിരിക്കയും ചെയ്യുന്ന കണ്ണിനെ തോട്ടരികത്തെ കാക്ക കൊത്തിപ്പറിക്കയും കഴുകിന്‍ കുഞ്ഞുകള്‍ തിന്നുകയും ചെയ്യും.

30:18b.PRO.030.018 എനിക്കു അതിവിസ്മയമായി തോന്നുന്നതു മൂന്നുണ്ടു; എനിക്കു അറിഞ്ഞുകൂടാത്തതു നാലുണ്ടു

30:19b.PRO.030.019 ആകാശത്തു കഴുകന്റെ വഴിയും പാറമേല്‍ സര്‍പ്പത്തിന്റെ വഴിയും സമുദ്രമദ്ധ്യേ കപ്പലിന്റെ വഴിയും കന്യകയോടുകൂടെ പുരുഷന്റെ വഴിയും തന്നേ.

30:20b.PRO.030.020 വ്യഭിചാരിണിയുടെ വഴിയും അങ്ങനെ തന്നേ. അവള്‍ തിന്നു വായ് തുടെച്ചിട്ടു ഞാന്‍ ഒരു ദോഷവും ചെയ്തിട്ടില്ലെന്നു പറയുന്നു.

30:21b.PRO.030.021 മൂന്നിന്റെ നിമിത്തം ഭൂമി വിറെക്കുന്നു; നാലിന്റെ നിമിത്തം അതിന്നു സഹിച്ചു കൂടാ

30:22b.PRO.030.022 ദാസന്‍ രാജാവായാല്‍ അവന്റെ നിമിത്തവും ഭോഷന്‍ തിന്നു തൃപ്തനായാല്‍ അവന്റെ നിമിത്തവും

30:23b.PRO.030.023 വിലക്ഷണെക്കു വിവാഹം കഴിഞ്ഞാല്‍ അവളുടെ നിമിത്തവും ദാസി യജമാനത്തിയുടെ സ്ഥാനം പ്രാപിച്ചാല്‍ അവളുടെ നിമിത്തവും തന്നേ.

30:24b.PRO.030.024 ഭൂമിയില്‍ എത്രയും ചെറിയവയെങ്കിലും അത്യന്തം ജ്ഞാനമുള്ളവയായിട്ടു നാലുണ്ടു

30:25b.PRO.030.025 ഉറുമ്പു ബലഹീനജാതി എങ്കിലും അതു വേനല്‍ക്കാലത്തു ആഹാരം സമ്പാദിച്ചു വെക്കുന്നു.

30:26b.PRO.030.026 കുഴിമുയല്‍ ശക്തിയില്ലാത്ത ജാതി എങ്കിലും അതു പാറയില്‍ പാര്‍പ്പിടം ഉണ്ടാക്കുന്നു.

30:27b.PRO.030.027 വെട്ടുക്കിളിക്കു രാജാവില്ല എങ്കിലും അതൊക്കെയും അണിയണിയായി പുറപ്പെടുന്നു.

30:28b.PRO.030.028 പല്ലിയെ കൈകൊണ്ടു പിടിക്കാം എങ്കിലും അതു രാജാക്കന്മാരുടെ അരമനകളില്‍ പാര്‍ക്കുംന്നു.

30:29b.PRO.030.029 ചന്തമായി നടകൊള്ളുന്നതു മൂന്നുണ്ടു; ചന്തമായി നടക്കുന്നതു നാലുണ്ടു

30:30b.PRO.030.030 മൃഗങ്ങളില്‍വെച്ചു ശക്തിയേറിയതും ഒന്നിന്നും വഴിമാറാത്തതുമായ സിംഹവും

30:31b.PRO.030.031 നായാട്ടുനായും കോലാട്ടുകൊറ്റനും സൈന്യസമേതനായ രാജാവും തന്നേ.

30:32b.PRO.030.032 നീ നിഗളിച്ചു ഭോഷത്വം പ്രവര്‍ത്തിക്കയോ ദോഷം നിരൂപിക്കയോ ചെയ്തുപോയെങ്കില്‍ കൈകൊണ്ടു വായ് പൊത്തിക്കൊള്‍ക.

30:33b.PRO.030.033 പാല്‍ കടഞ്ഞാല്‍ വെണ്ണയുണ്ടാകും; മൂകൂ ഞെക്കിയാല്‍ ചോര വരും; കോപം ഇളക്കിയാല്‍ വഴക്കുണ്ടാകും.

31

31:1b.PRO.031.001 ലെമൂവേല്‍രാജാവിന്റെ വചനങ്ങള്‍; അവന്റെ അമ്മ അവന്നു ഉപദേശിച്ചു കൊടുത്ത അരുളപ്പാടു.

31:2b.PRO.031.002 മകനേ, എന്തു? ഞാന്‍ പ്രസവിച്ച മകനേ എന്തു? എന്റെ നേര്‍ച്ചകളുടെ മകനേ, എന്തു?

31:3b.PRO.031.003 സ്ത്രീകള്‍ക്കു നിന്റെ ബലത്തെയും രാജാക്കന്മാരെ നശിപ്പിക്കുന്നവര്‍ക്കും നിന്റെ വഴികളെയും കൊടുക്കരുതു.

31:4b.PRO.031.004 വീഞ്ഞു കുടിക്കുന്നതു രാജാക്കന്മാര്‍ക്കും കൊള്ളരുതു; ലെമൂവേലേ, രാജാക്കന്മാര്‍ക്കും അതു കൊള്ളരുതു; മദ്യസക്തി പ്രഭുക്കന്മാര്‍ക്കും കൊള്ളരുതു.

31:5b.PRO.031.005 അവര്‍ കുടിച്ചിട്ടു നിയമം മറന്നുപോകുവാനും അരിഷ്ടന്മാരുടെ ന്യായം മറിച്ചുകളവാനും ഇടവരരുതു.

31:6b.PRO.031.006 നശിക്കുമാറായിരിക്കുന്നവന്നു മദ്യവും മനോവ്യസനമുള്ളവന്നു വീഞ്ഞും കൊടുക്ക.

31:7b.PRO.031.007 അവന്‍ കുടിച്ചിട്ടു തന്റെ ദാരിദ്ര്യം മറക്കയും തന്റെ അരിഷ്ടത ഔര്‍ക്കാതിരിക്കയും ചെയ്യട്ടെ.

31:8b.PRO.031.008 ഊമന്നു വേണ്ടി നിന്റെ വായ് തുറക്ക; ക്ഷയിച്ചുപോകുന്ന ഏവരുടെയും കാര്യത്തില്‍ തന്നേ.

31:9b.PRO.031.009 നിന്റെ വായ് തുറന്നു നീതിയോടെ ന്യായം വിധിക്ക; എളിയവന്നും ദരിദ്രന്നും ന്യായപാലനം ചെയ്തുകൊടുക്ക.

31:10b.PRO.031.010 സാമര്‍ത്ഥ്യമുള്ള ഭാര്യയെ ആര്‍ക്കും കിട്ടും? അവളുടെ വില മുത്തുകളിലും ഏറും.

31:11b.PRO.031.011 ഭര്‍ത്താവിന്റെ ഹൃദയം അവളെ വിശ്വസിക്കുന്നു; അവന്റെ ലാഭത്തിന്നു ഒരു കുറവുമില്ല.

31:12b.PRO.031.012 അവള്‍ തന്റെ ആയുഷ്കാലമൊക്കെയും അവന്നു തിന്മയല്ല നന്മ തന്നേ ചെയ്യുന്നു.

31:13b.PRO.031.013 അവള്‍ ആട്ടുരോമവും ചണവും സമ്പാദിച്ചു താല്പര്യത്തോടെ കൈകൊണ്ടു വേലചെയ്യുന്നു.

31:14b.PRO.031.014 അവള്‍ കച്ചവടക്കപ്പല്‍ പോലെയാകുന്നു; ദൂരത്തുനിന്നു ആഹാരം കൊണ്ടുവരുന്നു.

31:15b.PRO.031.015 അവള്‍ നന്നരാവിലെ എഴുന്നേറ്റു, വീട്ടിലുള്ളവര്‍ക്കും ആഹാരവും വേലക്കാരത്തികള്‍ക്കു ഔഹരിയും കൊടുക്കുന്നു.

31:16b.PRO.031.016 അവള്‍ ഒരു നിലത്തിന്മേല്‍ ദൃഷ്ടിവെച്ചു അതു മേടിക്കുന്നു; കൈനേട്ടംകൊണ്ടു അവള്‍ ഒരു മുന്തിരിത്തോട്ടം ഉണ്ടാക്കുന്നു.

31:17b.PRO.031.017 അവള്‍ ബലംകൊണ്ടു അര മുറക്കുകയും ഭുജങ്ങളെ ശക്തീകരിക്കയും ചെയ്യുന്നു.

31:18b.PRO.031.018 തന്റെ വ്യാപാരം ആദായമുള്ളതെന്നു അവള്‍ ഗ്രഹിക്കുന്നു; അവളുടെ വിളകൂ രാത്രിയില്‍ കെട്ടുപോകുന്നതുമില്ല.

31:19b.PRO.031.019 അവള്‍ വിടുത്തലെക്കു കൈ നീട്ടുന്നു; അവളുടെ വിരല്‍ കതിര്‍ പിടിക്കുന്നു.

31:20b.PRO.031.020 അവള്‍ തന്റെ കൈ എളിയവര്‍ക്കും തുറക്കുന്നു; ദരിദ്രന്മാരുടെ അടുക്കലേക്കു കൈ നീട്ടുന്നു.

31:21b.PRO.031.021 തന്റെ വീട്ടുകാരെച്ചൊല്ലി അവള്‍ ഹിമത്തെ പേടിക്കുന്നില്ല; അവളുടെ വീട്ടിലുള്ളവര്‍ക്കൊക്കെയും ചുവപ്പു കമ്പളി ഉണ്ടല്ലോ.

31:22b.PRO.031.022 അവള്‍ തനിക്കു പരവതാനി ഉണ്ടാക്കുന്നു; ശണപടവും ധൂമ്രവസ്ത്രവും അവളുടെ ഉടുപ്പു.

31:23b.PRO.031.023 ദേശത്തിലെ മൂപ്പന്മാരോടുകൂടെ ഇരിക്കുമ്പോള്‍ അവളുടെ ഭര്‍ത്താവു പട്ടണവാതില്‍ക്കല്‍ പ്രസിദ്ധനാകുന്നു.

31:24b.PRO.031.024 അവള്‍ ശണവസ്ത്രം ഉണ്ടാക്കി വിലക്കുന്നു; അരക്കച്ച ഉണ്ടാക്കി കച്ചവടക്കാരനെ ഏല്പിക്കുന്നു.

31:25b.PRO.031.025 ബലവും മഹിമയും അവളുടെ ഉടുപ്പു; ഭാവികാലം ഔര്‍ത്തു അവള്‍ പുഞ്ചിരിയിടുന്നു.

31:26b.PRO.031.026 അവള്‍ ജ്ഞാനത്തോടെ വായ് തുറക്കുന്നു; ദയയുള്ള ഉപദേശം അവളുടെ നാവിന്മേല്‍ ഉണ്ടു.

31:27b.PRO.031.027 വീട്ടുകാരുടെ പെരുമാറ്റം അവള്‍ സൂക്ഷിച്ചു നോക്കുന്നു; വെറുതെ ഇരുന്നു അഹോവൃത്തി കഴിക്കുന്നില്ല.

31:28b.PRO.031.028 അവളുടെ മക്കള്‍ എഴുന്നേറ്റു അവളെ ഭാഗ്യവതി എന്നു പുകഴ്ത്തുന്നു; അവളുടെ ഭര്‍ത്താവും അവളെ പ്രശംസിക്കുന്നതു

31:29b.PRO.031.029 അനേകം തരുണികള്‍ സാമര്‍ത്ഥ്യം കാണിച്ചിട്ടുണ്ടു; നീയോ അവരെല്ലാവരിലും ശ്രേഷ്ഠയായിരിക്കുന്നു.

31:30b.PRO.031.030 ലാവണ്യം വ്യാജവും സൌന്ദര്യം വ്യര്‍ത്ഥവും ആകുന്നു; യഹോവാഭക്തിയുള്ള സ്ത്രീയോ പ്രശംസിക്കപ്പെടും.

31:31b.PRO.031.031 അവളുടെ കൈകളുടെ ഫലം അവള്‍ക്കു കൊടുപ്പിന്‍ ; അവളുടെ സ്വന്തപ്രവൃത്തികള്‍ പട്ടണവാതില്‍ക്കല്‍ അവളെ പ്രശംസിക്കട്ടെ.


Holder of rights
Multilingual Bible Corpus

Citation Suggestion for this Object
TextGrid Repository (2025). Malayalam Collection. Proverbs (Malayalam). Proverbs (Malayalam). Multilingual Parallel Bible Corpus. Multilingual Bible Corpus. https://hdl.handle.net/21.11113/0000-0016-A643-1