Psalms (Malayalam)
1
1:1b.PSA.001.001 ദുഷ്ടന്മാരുടെ ആലോചനപ്രകാരം നടക്കാതെയും പാപികളുടെ വഴിയില്‍ നില്‍ക്കാതെയും പരിഹാസികളുടെ ഇരിപ്പിടത്തില്‍ ഇരിക്കാതെയും
1:2b.PSA.001.002 യഹോവയുടെ ന്യായപ്രമാണത്തില്‍ സന്തോഷിച്ചു അവന്റെ ന്യായപ്രമാണത്തെ രാപ്പകല്‍ ധ്യാനിക്കുന്നവന്‍ ഭാഗ്യവാന്‍ .
1:3b.PSA.001.003 അവന്‍, ആറ്റരികത്തു നട്ടിരിക്കുന്നതും തക്കകാലത്തു ഫലം കായ്ക്കുന്നതും ഇലവാടാത്തതുമായ വൃക്ഷംപോലെ ഇരിക്കും; അവന്‍ ചെയ്യുന്നതൊക്കെയും സാധിക്കും.
1:4b.PSA.001.004 ദുഷ്ടന്മാര്‍ അങ്ങനെയല്ല; അവര്‍ കാറ്റു പാറ്റുന്ന പതിര്‍പോലെയത്രേ.
1:5b.PSA.001.005 ആകയാല്‍ ദുഷ്ടന്മാര്‍ ന്യായവിസ്താരത്തിലും പാപികള്‍ നീതിമാന്മാരുടെ സഭയിലും നിവര്‍ന്നു നില്‍ക്കുകയില്ല.
1:6b.PSA.001.006 യഹോവ നീതിമാന്മാരുടെ വഴി അറിയുന്നു; ദുഷ്ടന്മാരുടെ വഴിയോ നാശകരം ആകുന്നു.
2
2:1b.PSA.002.001 ജാതികള്‍ കലഹിക്കുന്നതും വംശങ്ങള്‍ വ്യര്‍ത്ഥമായതു നിരൂപിക്കുന്നതും എന്തു?
2:2b.PSA.002.002 യഹോവെക്കും അവന്റെ അഭിഷിക്തന്നും വിരോധമായി ഭൂമിയിലെ രാജാക്കന്മാര്‍ എഴുന്നേല്‍ക്കുയും അധിപതികള്‍ തമ്മില്‍ ആലോചിക്കയും ചെയ്യുന്നതു
2:3b.PSA.002.003 നാം അവരുടെ കെട്ടുകളെ പൊട്ടിച്ചു അവരുടെ കയറുകളെ എറിഞ്ഞുകളക.
2:4b.PSA.002.004 സ്വര്‍ഗ്ഗത്തില്‍ വസിക്കുന്നവന്‍ ചിരിക്കുന്നു; കര്‍ത്താവു അവരെ പരിഹസിക്കുന്നു.
2:5b.PSA.002.005 അന്നു അവന്‍ കോപത്തോടെ അവരോടു അരുളിച്ചെയ്യും; ക്രോധത്തോടെ അവരെ ഭ്രമിപ്പിക്കും.
2:6b.PSA.002.006 എന്റെ വിശുദ്ധപര്‍വ്വതമായ സീയോനില്‍ ഞാന്‍ എന്റെ രാജാവിനെ വാഴിച്ചിരിക്കുന്നു.
2:7b.PSA.002.007 ഞാന്‍ ഒരു നിര്‍ണ്ണയം പ്രസ്താവിക്കുന്നുയഹോവ എന്നോടു അരുളിച്ചെയ്തതുനീ എന്റെ പുത്രന്‍ ; ഇന്നു ഞാന്‍ നിന്നെ ജനിപ്പിച്ചിരിക്കുന്നു.
2:8b.PSA.002.008 എന്നോടു ചോദിച്ചുകൊള്‍ക; ഞാന്‍ നിനക്കു ജാതികളെ അവകാശമായും ഭൂമിയുടെ അറ്റങ്ങളെ കൈവശമായും തരും;
2:9b.PSA.002.009 ഇരിമ്പുകോല്‍കൊണ്ടു നീ അവരെ തകര്‍ക്കും; കുശവന്റെ പാത്രംപോലെ അവരെ ഉടെക്കും.
2:10b.PSA.002.010 ആകയാല്‍ രാജാക്കന്മാരേ, ബുദ്ധി പഠിപ്പിന്‍ ; ഭൂമിയിലെ ന്യായാധിപന്മാരേ, ഉപദേശം കൈക്കൊള്‍വിന്‍ .
2:11b.PSA.002.011 ഭയത്തോടെ യഹോവയെ സേവിപ്പിന്‍ ; വിറയലോടെ ഘോഷിച്ചുല്ലസിപ്പിന്‍ .
2:12b.PSA.002.012 അവന്‍ കോപിച്ചിട്ടു നിങ്ങള്‍ വഴിയില്‍വെച്ചു നശിക്കാതിരിപ്പാന്‍ പുത്രനെ ചുംബിപ്പിന്‍ . അവന്റെ കോപം ക്ഷണത്തില്‍ ജ്വലിക്കും; അവനെ ശരണം പ്രാപിക്കുന്നവരൊക്കെയും ഭാഗ്യവാന്മാര്‍.
3
3:1b.PSA.003.001 യഹോവേ, എന്റെ വൈരികള്‍ എത്ര പെരുകിയിരിക്കുന്നു! എന്നോടു എതിര്‍ക്കുംന്നവര്‍ അനേകര്‍ ആകുന്നു.
3:2b.PSA.003.002 അവന്നു ദൈവത്തിങ്കല്‍ രക്ഷയില്ല എന്നു എന്നെക്കുറിച്ചു പലരും പറയുന്നു. സേലാ.
3:3b.PSA.003.003 നീയോ യഹോവേ, എനിക്കു ചുറ്റും പരിചയും എന്റെ മഹത്വവും എന്റെ തല ഉയര്‍ത്തുന്നവനും ആകുന്നു.
3:4b.PSA.003.004 ഞാന്‍ യഹോവയോടു ഉച്ചത്തില്‍ നിലവിളിക്കുന്നു; അവന്‍ തന്റെ വിശുദ്ധപര്‍വ്വതത്തില്‍നിന്നു ഉത്തരം അരുളുകയും ചെയ്യുന്നു. സേലാ.
3:5b.PSA.003.005 ഞാന്‍ കിടന്നുറങ്ങി; യഹോവ എന്നെ താങ്ങുകയാല്‍ ഉണര്‍ന്നുമിരിക്കുന്നു.
3:6b.PSA.003.006 എനിക്കു വിരോധമായി ചുറ്റും പാളയമിറങ്ങിയിരിക്കുന്ന ആയിരം ആയിരം ജനങ്ങളെ ഞാന്‍ ഭയപ്പെടുകയില്ല.
3:7b.PSA.003.007 യഹോവേ, എഴുന്നേല്‍ക്കേണമേ; എന്റെ ദൈവമേ, എന്നെ രക്ഷിക്കേണമേ. നീ എന്റെ ശത്രുക്കളെ ഒക്കെയും ചെകിട്ടത്തടിച്ചു; നീ ദുഷ്ടന്മാരുടെ പല്ലു തകര്‍ത്തുകളഞ്ഞു.
3:8b.PSA.003.008 രക്ഷ യഹോവെക്കുള്ളതാകുന്നു; നിന്റെ അനുഗ്രഹം നിന്റെ ജനത്തിന്മേല്‍ വരുമാറാകട്ടെ. സേലാ.
4
4:1b.PSA.004.001 എന്റെ നീതിയായ ദൈവമേ, ഞാന്‍ വിളിക്കുമ്പോള്‍ ഉത്തരമരുളേണമേ; ഞാന്‍ ഞെരുക്കത്തില്‍ ഇരുന്നപ്പോള്‍ നീ എനിക്കു വിശാലത വരുത്തി; എന്നോടു കൃപതോന്നി എന്റെ പ്രാര്‍ത്ഥന കേള്‍ക്കേണമേ.
4:2b.PSA.004.002 പുരുഷന്മാരേ, നിങ്ങള്‍ എത്രത്തോളം എന്റെ മാനത്തെ നിന്ദയാക്കി മായയെ ഇച്ഛിച്ചു വ്യാജത്തെ അന്വേഷിക്കും? സേലാ.
4:3b.PSA.004.003 യഹോവ ഭക്തനെ തനിക്കു വേറുതിരിച്ചിരിക്കുന്നു എന്നറിവിന്‍ ; ഞാന്‍ യഹോവയെ വിളിച്ചപേക്ഷിക്കുമ്പോള്‍ അവന്‍ കേള്‍ക്കും.
4:4b.PSA.004.004 നടുങ്ങുവിന്‍ ; പാപം ചെയ്യാതിരിപ്പിന്‍ ; നിങ്ങളുടെ കിടക്കമേല്‍ ഹൃദയത്തില്‍ ധ്യാനിച്ചു മൌനമായിരിപ്പിന്‍ . സേലാ.
4:5b.PSA.004.005 നീതിയാഗങ്ങളെ അര്‍പ്പിപ്പിന്‍ ; യഹോവയില്‍ ആശ്രയം വെപ്പിന്‍ .
4:6b.PSA.004.006 നമുക്കു ആര്‍ നന്മ കാണിക്കും എന്നു പലരും പറയുന്നു; യഹോവേ, നിന്റെ മുഖപ്രകാശം ഞങ്ങളുടെ മേല്‍ ഉദിപ്പിക്കേണമേ.
4:7b.PSA.004.007 ധാന്യവും വീഞ്ഞും വര്‍ദ്ധിച്ചപ്പോള്‍ അവര്‍ക്കുണ്ടായതിലും അധികം സന്തോഷം നീ എന്റെ ഹൃദയത്തില്‍ നല്കിയിരിക്കുന്നു.
4:8b.PSA.004.008 ഞാന്‍ സമാധാനത്തോടെ കിടന്നുറങ്ങും; നീയല്ലോ യഹോവേ, എന്നെ നിര്‍ഭയം വസിക്കുമാറാക്കുന്നതു.
5
5:1b.PSA.005.001 യഹോവേ, എന്റെ വാക്കുകള്‍ക്കു ചെവി തരേണമേ; എന്റെ ധ്യാനത്തെ ശ്രദ്ധിക്കേണമേ;
5:2b.PSA.005.002 എന്റെ രാജാവും എന്റെ ദൈവവുമായുള്ളോവേ, എന്റെ സങ്കടയാചന കേള്‍ക്കേണമേ; നിന്നോടല്ലോ ഞാന്‍ പ്രാര്‍ത്ഥിക്കുന്നതു.
5:3b.PSA.005.003 യഹോവേ, രാവിലെ എന്റെ പ്രാര്‍ത്ഥന കേള്‍ക്കേണമേ; രാവിലെ ഞാന്‍ നിനക്കായി ഒരുക്കി കാത്തിരിക്കുന്നു.
5:4b.PSA.005.004 നീ ദുഷ്ടതയില്‍ പ്രസാദിക്കുന്ന ദൈവമല്ല; ദുഷ്ടന്‍ നിന്നോടുകൂടെ പാര്‍ക്കയില്ല.
5:5b.PSA.005.005 അഹങ്കാരികള്‍ നിന്റെ സന്നിധിയില്‍ നില്‍ക്കയില്ല; നീതികേടു പ്രവര്‍ത്തിക്കുന്നവരെയൊക്കെയും നീ പകെക്കുന്നു.
5:6b.PSA.005.006 ഭോഷ്ക്കുപറയുന്നവരെ നീ നശിപ്പിക്കും; രക്തപാതകവും ചതിവുമുള്ളവന്‍ യഹോവെക്കു അറെപ്പാകുന്നു;
5:7b.PSA.005.007 ഞാനോ, നിന്റെ കൃപയുടെ ബഹുത്വത്താല്‍ നിന്റെ ആലയത്തിലേക്കു ചെന്നു നിന്റെ വിശുദ്ധമന്ദിരത്തിന്നു നേരെ നിങ്കലുള്ള ഭക്തിയോടെ ആരാധിക്കും.
5:8b.PSA.005.008 യഹോവേ, എന്റെ ശത്രുക്കള്‍നിമിത്തം നിന്റെ നീതിയാല്‍ എന്നെ നടത്തേണമേ; എന്റെ മുമ്പില്‍ നിന്റെ വഴിയെ നിരപ്പാക്കേണമേ.
5:9b.PSA.005.009 അവരുടെ വായില്‍ ഒട്ടും നേരില്ല; അവരുടെ അന്തരംഗം നാശകൂപം തന്നേ; അവരുടെ തൊണ്ട തുറന്ന ശവക്കുഴിയാകുന്നു; നാവുകൊണ്ടു അവര്‍ മധുരവാക്കു പറയുന്നു.
5:10b.PSA.005.010 ദൈവമേ അവരെ കുറ്റംവിധിക്കേണമേ; തങ്ങളുടെ ആലോചനകളാല്‍ തന്നേ അവര്‍ വീഴട്ടെ; അവരുടെ അതിക്രമങ്ങളുടെ ബഹുത്വംനിമിത്തം അവരെ തള്ളിക്കളയേണമേ; നിന്നോടല്ലോ അവര്‍ മത്സരിച്ചിരിക്കുന്നതു.
5:11b.PSA.005.011 എന്നാല്‍ നിന്നെ ശരണംപ്രാപിക്കുന്നവരെല്ലാവരും സന്തോഷിക്കും; നീ അവരെ പാലിക്കുന്നതുകൊണ്ടു അവര്‍ എപ്പോഴും ആനന്ദിച്ചാര്‍ക്കും; നിന്റെ നാമത്തെ സ്നേഹിക്കുന്നവര്‍ നിന്നില്‍ ഉല്ലസിക്കും;
5:12b.PSA.005.012 യഹോവേ, നീ നീതിമാനെ അനുഗ്രഹിക്കും; പരിചകൊണ്ടെന്നപോലെ നീ ദയകൊണ്ടു അവനെ മറെക്കും;
6
6:1b.PSA.006.001 യഹോവേ, നിന്റെ കോപത്തില്‍ എന്നെ ശിക്ഷിക്കരുതേ; നിന്റെ ക്രോധത്തില്‍ എന്നെ ദണ്ഡിപ്പിക്കരുതേ.
6:2b.PSA.006.002 യഹോവേ, ഞാന്‍ തളര്‍ന്നിരിക്കുന്നു; എന്നോടു കരുണയുണ്ടാകേണമേ; യഹോവേ, എന്റെ അസ്ഥികള്‍ ഭ്രമിച്ചിരിക്കുന്നു. എന്നെ സൌഖ്യമാക്കേണമേ.
6:3b.PSA.006.003 എന്റെ പ്രാണനും അത്യന്തം ഭ്രമിച്ചിരിക്കുന്നു; നീയോ, യഹോവേ, എത്രത്തോളം?
6:4b.PSA.006.004 യഹോവേ, തിരിഞ്ഞു എന്റെ പ്രാണനെ വിടുവിക്കേണമേ. നിന്റെ കാരുണ്യം നിമിത്തം എന്നെ രക്ഷിക്കേണമേ.
6:5b.PSA.006.005 മരണത്തില്‍ നിന്നെക്കുറിച്ചു ഓര്‍മ്മയില്ലല്ലോ; പാതാളത്തില്‍ ആര്‍ നിനക്കു സ്തോത്രം ചെയ്യും?
6:6b.PSA.006.006 എന്റെ ഞരക്കംകൊണ്ടു ഞാന്‍ തകര്‍ന്നിരിക്കുന്നു; രാത്രിമുഴുവനും എന്റെ കിടക്കയെ ഒഴുക്കുന്നു; കണ്ണുനീര്‍കൊണ്ടു ഞാന്‍ എന്റെ കട്ടിലിനെ നനെക്കുന്നു.
6:7b.PSA.006.007 ദുഃഖംകൊണ്ടു എന്റെ കണ്ണു കുഴിഞ്ഞിരിക്കുന്നു; എന്റെ സകലവൈരികളും ഹേതുവായി ക്ഷീണിച്ചുമിരിക്കുന്നു.
6:8b.PSA.006.008 നീതികേടു പ്രവര്‍ത്തിക്കുന്ന ഏവരുമേ എന്നെ വിട്ടുപോകുവിന്‍ ; യഹോവ എന്റെ കരച്ചലിന്റെ ശബ്ദം കേട്ടിരിക്കുന്നു.
6:9b.PSA.006.009 യഹോവ എന്റെ അപേക്ഷ കേട്ടിരിക്കുന്നു; യഹോവ എന്റെ പ്രാര്‍ത്ഥന കൈക്കൊള്ളും.
6:10b.PSA.006.010 എന്റെ ശത്രുക്കള്‍ എല്ലാവരും ലജ്ജിച്ചു ഭ്രമിക്കും; അവര്‍ പിന്തിരിഞ്ഞു പെട്ടെന്നു നാണിച്ചു പോകും.
7
7:1b.PSA.007.001 എന്റെ ദൈവമായ യഹോവേ, നിന്നെ ഞാന്‍ ശരണം പ്രാപിക്കുന്നു; എന്നെ വേട്ടയാടുന്ന എല്ലാവരുടെയും കയ്യില്‍ നിന്നു എന്നെ രക്ഷിച്ചു വിടുവിക്കേണമേ.
7:2b.PSA.007.002 അവന്‍ സിംഹം എന്നപോലെ എന്നെ കീറിക്കളയരുതേ; വിടുവിപ്പാന്‍ ആരുമില്ലാതിരിക്കുമ്പോള്‍ എന്നെ ചീന്തിക്കളയരുതേ.
7:3b.PSA.007.003 എന്റെ ദൈവമായ യഹോവേ, ഞാന്‍ ഇതു ചെയ്തിട്ടുണ്ടെങ്കില്‍, എന്റെ പക്കല്‍ നീതികേടുണ്ടെങ്കില്‍,
7:4b.PSA.007.004 എനിക്കു ബന്ധുവായിരുന്നവനോടു ഞാന്‍ ദോഷം ചെയ്തിട്ടുണ്ടെങ്കില്‍, - ഹേതുകൂടാതെ എനിക്കു വൈരിയായിരുന്നവനെ ഞാന്‍ വിടുവിച്ചുവല്ലോ -
7:5b.PSA.007.005 ശത്രു എന്റെ പ്രാണനെ പിന്തുടര്‍ന്നു പിടിക്കട്ടെ; അവന്‍ എന്റെ ജീവനെ നിലത്തിട്ടു ചവിട്ടട്ടെ; എന്റെ മാനത്തെ പൂഴിയില്‍ തള്ളിയിടട്ടെ. സേലാ.
7:6b.PSA.007.006 യഹോവേ, കോപത്തോടെ എഴുന്നേല്‍ക്കേണമേ; എന്റെ വൈരികളുടെ ക്രോധത്തോടു എതിര്‍ത്തുനില്‍ക്കേണമേ; എനിക്കു വേണ്ടി ഉണരേണമേ; നീ ന്യായവിധി കല്പിച്ചുവല്ലോ.
7:7b.PSA.007.007 ജാതികളുടെ സംഘം നിന്നെ ചുറ്റിനില്‍ക്കട്ടെ; നീ അവര്‍ക്കും മീതെ കൂടി ഉയരത്തിലേക്കു മടങ്ങേണമേ.
7:8b.PSA.007.008 യഹോവ ജാതികളെ ന്യായംവിധിക്കുന്നു; യഹോവേ, എന്റെ നീതിക്കും പരമാര്‍ത്ഥതെക്കും തക്കവണ്ണം എന്നെ വിധിക്കേണമേ;
7:9b.PSA.007.009 ദുഷ്ടന്റെ ദുഷ്ടത തീര്‍ന്നുപോകട്ടെ; നീതിമാനെ നീ ഉറപ്പിക്കേണമേ. നീതിമാനായ ദൈവം ഹൃദയങ്ങളെയും അന്തരിന്ദ്രിയങ്ങളെയും ശോധനചെയ്യുന്നുവല്ലോ.
7:10b.PSA.007.010 എന്റെ പരിച ദൈവത്തിന്റെ പക്കല്‍ ഉണ്ടു; അവന്‍ ഹൃദയപരമാര്‍ത്ഥികളെ രക്ഷിക്കുന്നു.
7:11b.PSA.007.011 ദൈവം നീതിയുള്ള ന്യായാധിപതിയാകുന്നു; ദൈവം ദിവസംപ്രതി കോപിക്കുന്നു.
7:12b.PSA.007.012 മനം തിരിയുന്നില്ലെങ്കില്‍ അവന്‍ തന്റെ വാളിന്നു മൂര്‍ച്ചകൂട്ടും; അവന്‍ തന്റെ വില്ലു കുലെച്ചു ഒരുക്കിയിരിക്കുന്നു.
7:13b.PSA.007.013 അവന്‍ മരണാസ്ത്രങ്ങളെ അവന്റെ നേരെ തൊടുത്തു. തന്റെ ശരങ്ങളെ തീയമ്പുകളാക്കി തീര്‍ത്തിരിക്കുന്നു.
7:14b.PSA.007.014 ഇതാ, അവന്നു നീതികേടിനെ നോവു കിട്ടുന്നു; അവന്‍ കഷ്ടത്തെ ഗര്‍ഭം ധരിച്ചു വഞ്ചനയെ പ്രസവിക്കുന്നു.
7:15b.PSA.007.015 അവന്‍ ഒരു കുഴി കുഴിച്ചുണ്ടാക്കി, കുഴിച്ച കുഴിയില്‍ താന്‍ തന്നേ വീണു.
7:16b.PSA.007.016 അവന്റെ വേണ്ടാതനം അവന്റെ തലയിലേക്കു തിരിയും; അവന്റെ ബലാല്‍ക്കാരം അവന്റെ നെറുകയില്‍ തന്നേ വീഴും.
7:17b.PSA.007.017 ഞാന്‍ യഹോവയെ അവന്റെ നീതിക്കു തക്കവണ്ണം സ്തുതിക്കും; അത്യുന്നതനായ യഹോവയുടെ നാമത്തിന്നു സ്തോത്രം പാടും.
8
8:1b.PSA.008.001 ഞങ്ങളുടെ കര്‍ത്താവായ യഹോവേ, നിന്റെ നാമം ഭൂമിയിലൊക്കെയും എത്ര ശ്രേഷ്ഠമായിരിക്കുന്നു! നീ ആകാശത്തില്‍ നിന്റെ തേജസ്സു വെച്ചിരിക്കുന്നു.
8:2b.PSA.008.002 നിന്റെ വൈരികള്‍നിമിത്തം, ശത്രുവിനെയും പകയനെയും മിണ്ടാതാക്കുവാന്‍ തന്നേ, നീ ശിശുക്കളുടെയും മുലകുടിക്കുന്നവരുടെയും വായില്‍നിന്നു ബലം നിയമിച്ചിരിക്കുന്നു.
8:3b.PSA.008.003 നിന്റെ വിരലുകളുടെ പണിയായ ആകാശത്തെയും നീ ഉണ്ടാക്കിയ ചന്ദ്രനെയും നക്ഷത്രങ്ങളെയും നോക്കുമ്പോള്‍,
8:4b.PSA.008.004 മര്‍ത്യനെ നീ ഓര്‍ക്കേണ്ടതിന്നു അവന്‍ എന്തു? മനുഷ്യപുത്രനെ സന്ദര്‍ശിക്കേണ്ടതിന്നു അവന്‍ എന്തുമാത്രം?
8:5b.PSA.008.005 നീ അവനെ ദൈവത്തെക്കാള്‍ അല്പം മാത്രം താഴ്ത്തി, തേജസ്സും ബഹുമാനവും അവനെ അണിയിച്ചിരിക്കുന്നു.
8:6b.PSA.008.006 നിന്റെ കൈകളുടെ പ്രവൃത്തികള്‍ക്കു നീ അവനെ അധിപതിയാക്കി, സകലത്തെയും അവന്റെ കാല്‍കീഴെയാക്കിയിരിക്കുന്നു;
8:7b.PSA.008.007 ആടുകളെയും കാളകളെയും എല്ലാം കാട്ടിലെ മൃഗങ്ങളെയൊക്കെയും
8:8b.PSA.008.008 ആകാശത്തിലെ പക്ഷികളെയും സമുദ്രത്തിലെ മത്സ്യങ്ങളെയും സമുദ്രമാര്‍ഗ്ഗങ്ങളില്‍ സഞ്ചരിക്കുന്ന സകലത്തെയും തന്നേ.
8:9b.PSA.008.009 ഞങ്ങളുടെ കര്‍ത്താവായ യഹോവേ, നിന്റെ നാമം ഭൂമിയിലൊക്കെയും എത്ര ശ്രേഷ്ഠമായിരിക്കുന്നു!
9
9:1b.PSA.009.001 ഞാന്‍ പൂര്‍ണ്ണഹൃദയത്തോടെ യഹോവയെ സ്തുതിക്കും; നിന്റെ അത്ഭുതങ്ങളെ ഒക്കെയും ഞാന്‍ വര്‍ണ്ണിക്കും.
9:2b.PSA.009.002 ഞാന്‍ നിന്നില്‍ സന്തോഷിച്ചുല്ലസിക്കും; അത്യുന്നതനായുള്ളോവേ, ഞാന്‍ നിന്റെ നാമത്തെ കീര്‍ത്തിക്കും.
9:3b.PSA.009.003 എന്റെ ശത്രുക്കള്‍ പിന്‍ വാങ്ങുകയില്‍ ഇടറിവീണു, നിന്റെ സന്നിധിയില്‍ നശിച്ചുപോകും.
9:4b.PSA.009.004 നീ എന്റെ കാര്യവും വ്യവഹാരവും നടത്തിയിരിക്കുന്നു; നീ നീതിയോടെ വിധിച്ചുകൊണ്ടു സിംഹാസനത്തില്‍ ഇരിക്കുന്നു;
9:5b.PSA.009.005 നീ ജാതികളെ ശാസിച്ചു ദുഷ്ടനെ നശിപ്പിച്ചു; അവരുടെ നാമത്തെ നീ സദാകാലത്തേക്കും മായിച്ചുകളഞ്ഞു.
9:6b.PSA.009.006 ശത്രുക്കള്‍ മുടിഞ്ഞു സദാകാലത്തേക്കും നശിച്ചിരിക്കുന്നു; അവരുടെ പട്ടണങ്ങളെയും നീ മറിച്ചുകളഞ്ഞിരിക്കുന്നു; അവയുടെ ഓര്‍മ്മകൂടെ ഇല്ലാതെയായിരിക്കുന്നു.
9:7b.PSA.009.007 എന്നാല്‍ യഹോവ എന്നേക്കും വാഴുന്നു; ന്യായവിധിക്കു അവന്‍ സിംഹാസനം ഒരുക്കിയിരിക്കുന്നു.
9:8b.PSA.009.008 അവന്‍ ലോകത്തെ നീതിയോടെ വിധിക്കും; ജാതികള്‍ക്കു നേരോടെ ന്യായപാലനം ചെയ്യും.
9:9b.PSA.009.009 യഹോവ പീഡിതന്നു ഒരു അഭയസ്ഥാനം; കഷ്ടകാലത്തു ഒരഭയസ്ഥാനം തന്നേ.
9:10b.PSA.009.010 നിന്റെ നാമത്തെ അറിയുന്നവര്‍ നിങ്കല്‍ ആശ്രയിക്കും; യഹോവേ, നിന്നെ അന്വേഷിക്കുന്നവരെ നീ ഉപേക്ഷിക്കുന്നില്ലല്ലോ.
9:11b.PSA.009.011 സീയോനില്‍ വസിക്കുന്ന യഹോവേക്കു സ്തോത്രം പാടുവിന്‍ ; അവന്റെ പ്രവൃത്തികളെ ജാതികളുടെ ഇടയില്‍ ഘോഷിപ്പിന്‍ .
9:12b.PSA.009.012 രക്തപാതകത്തിന്നു പ്രതികാരം ചെയ്യുന്നവന്‍ അവരെ ഓര്‍ക്കുന്നു; എളിയവരുടെ നിലവിളിയെ അവന്‍ മറക്കുന്നതുമില്ല.
9:13b.PSA.009.013 യഹോവേ, എന്നോടു കരുണയുണ്ടാകേണമേ; മരണവാതിലുകളില്‍നിന്നു എന്നെ ഉദ്ധരിക്കുന്നവനേ, എന്നെ പകെക്കുന്നവരാല്‍ എനിക്കു നേരിടുന്ന കഷ്ടം നോക്കേണമേ.
9:14b.PSA.009.014 ഞാന്‍ സീയോന്‍പുത്രിയുടെ പടിവാതിലുകളില്‍ നിന്റെ സ്തുതിയെ ഒക്കെയും പ്രസ്താവിച്ചു നിന്റെ രക്ഷയില്‍ സന്തോഷിക്കേണ്ടതിന്നു തന്നേ.
9:15b.PSA.009.015 ജാതികള്‍ തങ്ങള്‍ ഉണ്ടാക്കിയ കുഴിയില്‍ താണു പോയി; അവര്‍ ഒളിച്ചുവെച്ച വലയില്‍ അവരുടെ കാല്‍ തന്നേ അകപ്പെട്ടിരിക്കുന്നു.
9:16b.PSA.009.016 യഹോവ തന്നെത്താന്‍ വെളിപ്പെടുത്തി ന്യായവിധി നടത്തിയിരിക്കുന്നു; ദുഷ്ടന്‍ സ്വന്തകൈകളുടെ പ്രവൃത്തിയില്‍ കുടുങ്ങിയിരിക്കുന്നു. തന്ത്രിനാദം. സേലാ.
9:17b.PSA.009.017 ദുഷ്ടന്മാരും ദൈവത്തെ മറക്കുന്ന സകലജാതികളും പാതാളത്തിലേക്കു തിരിയും.
9:18b.PSA.009.018 ദരിദ്രനെ എന്നേക്കും മറന്നു പോകയില്ല; സാധുക്കളുടെ പ്രത്യാശെക്കു എന്നും ഭംഗം വരികയുമില്ല.
9:19b.PSA.009.019 യഹോവേ, എഴുന്നേല്‍ക്കേണമേ, മര്‍ത്യന്‍ പ്രബലനാകരുതേ; ജാതികള്‍ നിന്റെ സന്നിധിയില്‍ വിധിക്കപ്പെടുമാറാകട്ടെ.
9:20b.PSA.009.020 യഹോവേ, തങ്ങള്‍ മര്‍ത്യരത്രേ എന്നു ജാതികള്‍ അറിയേണ്ടതിന്നു അവര്‍ക്കും ഭയം വരുത്തേണമേ. സേലാ.
10
10:1b.PSA.010.001 യഹോവേ, നീ ദൂരത്തു നില്‍ക്കുന്നതെന്തു? കഷ്ടകാലത്തു നീ മറഞ്ഞുകളയുന്നതുമെന്തു?
10:2b.PSA.010.002 ദുഷ്ടന്റെ അഹങ്കാരത്താല്‍ എളിയവന്‍ തപിക്കുന്നു; അവര്‍ നിരൂപിച്ച ഉപായങ്ങളില്‍ അവര്‍ തന്നേ പിടിപെടട്ടെ.
10:3b.PSA.010.003 ദുഷ്ടന്‍ തന്റെ മനോരഥത്തില്‍ പ്രശംസിക്കുന്നു; ദുരാഗ്രഹി യഹോവയെ ത്യജിച്ചു നിന്ദിക്കുന്നു.
10:4b.PSA.010.004 ദുഷ്ടന്‍ ഉന്നതഭാവത്തോടെഅവന്‍ ചോദിക്കയില്ല എന്നു പറയുന്നു; ദൈവം ഇല്ല എന്നാകുന്നു അവന്റെ നിരൂപണം ഒക്കെയും.
10:5b.PSA.010.005 അവന്റെ വഴികള്‍ എല്ലായ്പോഴും സഫലമാകുന്നു; നിന്റെ ന്യായവിധികള്‍ അവന്‍ കാണാതവണ്ണം ഉയരമുള്ളവ; തന്റെ സകലശത്രുക്കളോടും അവന്‍ ചീറുന്നു.
10:6b.PSA.010.006 ഞാന്‍ കുലുങ്ങുകയില്ല, ഒരുനാളും അനര്‍ത്ഥത്തില്‍ വീഴുകയുമില്ല എന്നു അവന്‍ തന്റെ ഹൃദയത്തില്‍ പറയുന്നു.
10:7b.PSA.010.007 അവന്റെ വായില്‍ ശാപവും വ്യാജവും സാഹസവും നിറഞ്ഞിരിക്കുന്നു; അവന്റെ നാവിന്‍ കീഴില്‍ ദോഷവും അതിക്രമവും ഇരിക്കുന്നു.
10:8b.PSA.010.008 അവന്‍ ഗ്രാമങ്ങളുടെ ഒളിവുകളില്‍ പതിയിരിക്കുന്നു; മറവിടങ്ങളില്‍വെച്ചു അവന്‍ കുറ്റമില്ലാത്തവനെ കൊല്ലുന്നു; അവന്‍ രഹസ്യമായി അഗതിയുടെമേല്‍ കണ്ണു വെച്ചിരിക്കുന്നു.
10:9b.PSA.010.009 സിംഹം മുറ്റുകാട്ടില്‍ എന്നപോലെ അവന്‍ മറവിടത്തില്‍ പതുങ്ങുന്നു; എളിയവനെ പിടിപ്പാന്‍ അവന്‍ പതിയിരിക്കുന്നു; എളിയവനെ തന്റെ വലയില്‍ ചാടിച്ചു പിടിക്കുന്നു.
10:10b.PSA.010.010 അവന്‍ കുനിഞ്ഞു പതുങ്ങിക്കിടക്കുന്നു; അഗതികള്‍ അവന്റെ ബലത്താല്‍ വീണു പോകുന്നു.
10:11b.PSA.010.011 ദൈവം മറന്നിരിക്കുന്നു, അവന്‍ തന്റെ മുഖം മറെച്ചിരിക്കുന്നു; അവന്‍ ഒരുനാളും കാണുകയില്ല എന്നു അവന്‍ ഹൃദയത്തില്‍ പറയുന്നു.
10:12b.PSA.010.012 യഹോവേ, എഴുന്നേല്‍ക്കേണമേ, ദൈവമേ, തൃക്കൈ ഉയര്‍ത്തേണമേ; എളിയവരെ മറക്കരുതേ.
10:13b.PSA.010.013 ദുഷ്ടന്‍ ദൈവത്തെ നിന്ദിക്കുന്നതും നീ ചോദിക്കയില്ല എന്നു തന്റെ ഉള്ളില്‍ പറയുന്നതും എന്തിന്നു?
10:14b.PSA.010.014 നീ അതു കണ്ടിരിക്കുന്നു, തൃക്കൈകൊണ്ടു പകരം ചെയ്‍വാന്‍ ദോഷത്തെയും പകയെയും നീ നോക്കിക്കണ്ടിരിക്കുന്നു; അഗതി തന്നെത്താന്‍ നിങ്കല്‍ ഏല്പിക്കുന്നു; അനാഥന്നു നീ സഹായി ആകുന്നു.
10:15b.PSA.010.015 ദുഷ്ടന്റെ ഭുജത്തെ നീ ഒടിക്കേണമേ; ദോഷിയുടെ ദുഷ്ടത ഇല്ലാതെയാകുവോളം അതിന്നു പ്രതികാരം ചെയ്യേണമേ.
10:16b.PSA.010.016 യഹോവ എന്നെന്നേക്കും രാജാവാകുന്നു; ജാതികള്‍ അവന്റെ ദേശത്തുനിന്നു നശിച്ചു പോയിരിക്കുന്നു.
10:17b.PSA.010.017 ഭൂമിയില്‍നിന്നുള്ള മര്‍ത്യന്‍ ഇനി ഭയപ്പെടുത്താതിരിപ്പാന്‍ നീ അനാഥന്നും പീഡിതന്നും ന്യായപാലനം ചെയ്യേണ്ടതിന്നു
10:18b.PSA.010.018 യഹോവേ, നീ സാധുക്കളുടെ അപേക്ഷ കേട്ടിരിക്കുന്നു; അവരുടെ ഹൃദയത്തെ നീ ഉറപ്പിക്കയും നിന്റെ ചെവി ചായിച്ചു കേള്‍ക്കയും ചെയ്യുന്നു.
11
11:1b.PSA.011.001 ഞാന്‍ യഹോവയെ ശരണമാക്കിയിരിക്കുന്നു; പക്ഷികളേ, നിങ്ങളുടെ പര്‍വ്വതത്തിലേക്കു പറന്നുപോകുവിന്‍ എന്നു നിങ്ങള്‍ എന്നോടു പറയുന്നതു എങ്ങനെ?
11:2b.PSA.011.002 ഇതാ, ദുഷ്ടന്മാര്‍ ഹൃദയപരമാര്‍ത്ഥികളെ ഇരുട്ടത്തു എയ്യേണ്ടതിന്നു വില്ലു കുലെച്ചു അസ്ത്രം ഞാണിന്മേല്‍ തൊടുക്കുന്നു.
11:3b.PSA.011.003 അടിസ്ഥാനങ്ങള്‍ മറിഞ്ഞുപോയാല്‍ നീതിമാന്‍ എന്തുചെയ്യും?
11:4b.PSA.011.004 യഹോവ തന്റെ വിശുദ്ധമന്ദിരത്തില്‍ ഉണ്ടു; യഹോവയുടെ സിംഹാസനം സ്വര്‍ഗ്ഗത്തില്‍ ആകുന്നു; അവന്റെ കണ്ണുകള്‍ ദര്‍ശിക്കുന്നു; അവന്റെ കണ്പോളകള്‍ മനുഷ്യപുത്രന്മാരെ ശോധന ചെയ്യുന്നു.
11:5b.PSA.011.005 യഹോവ നീതിമാനെ ശോധന ചെയ്യുന്നു; ദുഷ്ടനെയും സാഹസപ്രിയനെയും അവന്റെ ഉള്ളം വെറുക്കുന്നു.
11:6b.PSA.011.006 ദുഷ്ടന്മാരുടെമേല്‍ അവന്‍ കണികളെ വര്‍ഷിപ്പിക്കും; തീയും ഗന്ധകവും ഉഷ്ണക്കാറ്റും അവരുടെ പാനപാത്രത്തിലെ ഔഹരിയായിരിക്കും.
11:7b.PSA.011.007 യഹോവ നീതിമാന്‍ ; അവന്‍ നീതിയെ ഇഷ്ടപ്പെടുന്നു; നേരുള്ളവര്‍ അവന്റെ മുഖം കാണും.
12
12:1b.PSA.012.001 യഹോവേ, രക്ഷിക്കേണമേ; ഭക്തന്മാര്‍ ഇല്ലാതെപോകുന്നു; വിശ്വസ്തന്മാര്‍ മനുഷ്യപുത്രന്മാരില്‍ കുറഞ്ഞിരിക്കുന്നു;
12:2b.PSA.012.002 ഔരോരുത്തന്‍ താന്താന്റെ കൂട്ടുകാരനോടു വ്യാജം സംസാരിക്കുന്നു; കപടമുള്ള അധരത്തോടും ഇരുമനസ്സോടും കൂടെ അവര്‍ സംസാരിക്കുന്നു.
12:3b.PSA.012.003 കപടമുള്ള അധരങ്ങളെ ഒക്കെയും വമ്പു പറയുന്ന നാവിനെയും യഹോവ ഛേദിച്ചുകളയും.
12:4b.PSA.012.004 ഞങ്ങളുടെ നാവുകൊണ്ടു ഞങ്ങള്‍ ജയിക്കും; ഞങ്ങളുടെ അധരങ്ങള്‍ ഞങ്ങള്‍ക്കു തുണ; ഞങ്ങള്‍ക്കു യജമാനന്‍ ആര്‍ എന്നു അവര്‍ പറയുന്നു.
12:5b.PSA.012.005 എളിയവരുടെ പീഡയും ദരിദ്രന്മാരുടെ ദീര്‍ഘ ശ്വാസവുംനിമിത്തം ഇപ്പോള്‍ ഞാന്‍ എഴുന്നേലക്കും; രക്ഷെക്കായി കാംക്ഷിക്കുന്നവനെ ഞാന്‍ അതിലാക്കും എന്നു യഹോവ അരുളിച്ചെയ്യുന്നു.
12:6b.PSA.012.006 യഹോവയുടെ വചനങ്ങള്‍ നിര്‍മ്മല വചനങ്ങള്‍ ആകുന്നു; നിലത്തു ഉലയില്‍ ഉരുക്കി ഏഴുപ്രാവശ്യം ശുദ്ധിചെയ്ത വെള്ളിപോലെ തന്നേ.
12:7b.PSA.012.007 യഹോവേ, നീ അവരെ കാത്തുകൊള്ളും; ഈ തലമുറയില്‍നിന്നു നീ അവരെ എന്നും സൂക്ഷിക്കും. മനുഷ്യപുത്രന്മാരുടെ ഇടയില്‍ വഷളത്വം പ്രബലപ്പെടുമ്പോള്‍ ദുഷ്ടന്മാര്‍ എല്ലാടവും സഞ്ചരിക്കുന്നു.
13
13:1b.PSA.013.001 യഹോവേ, എത്രത്തോളം നീ എന്നെ മറന്നുകൊണ്ടിരിക്കും? നീ എത്രത്തോളം നിന്റെ മുഖത്തെ ഞാന്‍ കാണാതവണ്ണം മറെക്കും?
13:2b.PSA.013.002 എത്രത്തോളം ഞാന്‍ എന്റെ ഉള്ളില്‍ വിചാരം പിടിച്ചു എന്റെ ഹൃദയത്തില്‍ ദിവസംപ്രതി ദുഃഖം അനുഭവിക്കേണ്ടിവരും? എത്രത്തോളം എന്റെ ശത്രു എന്റെമേല്‍ ഉയര്‍ന്നിരിക്കും?
13:3b.PSA.013.003 എന്റെ ദൈവമായ യഹോവേ, കടാക്ഷിക്കേണമേ; എനിക്കു ഉത്തരം അരുളേണമേ; ഞാന്‍ മരണനിദ്ര പ്രാപിക്കാതിരിപ്പാന്‍ എന്റെ കണ്ണുകളെ പ്രകാശിപ്പിക്കേണമേ.
13:4b.PSA.013.004 ഞാന്‍ അവനെ തോല്പിച്ചുകളഞ്ഞു എന്നു എന്റെ ശത്രു പറയരുതേ; ഞാന്‍ ഭ്രമിച്ചുപോകുന്നതിനാല്‍ എന്റെ വൈരികള്‍ ഉല്ലസിക്കയുമരുതേ.
13:5b.PSA.013.005 ഞാനോ നിന്റെ കരുണയില്‍ ആശ്രയിക്കുന്നു; എന്റെ ഹൃദയം നിന്റെ രക്ഷയില്‍ ആനന്ദിക്കും.
13:6b.PSA.013.006 യഹോവ എനിക്കു നന്മ ചെയ്തിരിക്കകൊണ്ടു ഞാന്‍ അവന്നു പാട്ടു പാടും.
14
14:1b.PSA.014.001 ദൈവം ഇല്ല എന്നു മൂഢന്‍ തന്റെ ഹൃദയത്തില്‍ പറയുന്നു; അവര്‍ വഷളന്മാരായി മ്ളേച്ഛത പ്രവര്‍ത്തിക്കുന്നു; നന്മചെയ്യുന്നവന്‍ ആരുമില്ല.
14:2b.PSA.014.002 ദൈവത്തെ അന്വേഷിക്കുന്ന ബുദ്ധിമാനുണ്ടോ എന്നു കാണ്മാന്‍ യഹോവ സ്വര്‍ഗ്ഗത്തില്‍നിന്നു മനുഷ്യപുത്രന്മാരെ നോക്കുന്നു.
14:3b.PSA.014.003 എല്ലാവരും വഴിതെറ്റി ഒരുപോലെ കൊള്ളരുതാത്തവരായിത്തീര്‍ന്നു; നന്മ ചെയ്യുന്നവനില്ല; ഒരുത്തന്‍ പോലുമില്ല.
14:4b.PSA.014.004 നീതികേടു പ്രവര്‍ത്തിക്കുന്നവര്‍ ആരും അറിയുന്നില്ലയോ? അപ്പം തിന്നുന്നതുപോലെ അവര്‍ എന്റെ ജനത്തെ തിന്നുകളയുന്നു; യഹോവയോടു അവര്‍ പ്രാര്‍ത്ഥിക്കുന്നില്ല.
14:5b.PSA.014.005 അവര്‍ അവിടെ അത്യന്തം ഭയപ്പെട്ടു; യഹോവ നീതിമാന്മാരുടെ തലമുറയില്‍ ഉണ്ടല്ലോ.
14:6b.PSA.014.006 നിങ്ങള്‍ ദരിദ്രന്റെ ആലോചനെക്കു ഭംഗം വരുത്തുന്നു; എന്നാല്‍ യഹോവ അവന്റെ സങ്കേതമാകുന്നു.
14:7b.PSA.014.007 സീയോനില്‍നിന്നു യിസ്രായേലിന്റെ രക്ഷവന്നെങ്കില്‍! യഹോവ തന്റെ ജനത്തിന്റെ സ്ഥിതി മാറ്റുമ്പോള്‍ യാക്കോബ് സന്തോഷിക്കയും യിസ്രായേല്‍ ആനന്ദിക്കയും ചെയ്യും.
15
15:1b.PSA.015.001 യഹോവേ, നിന്റെ കൂടാരത്തില്‍ ആര്‍ പാര്‍ക്കും? നിന്റെ വിശുദ്ധപര്‍വ്വതത്തില്‍ ആര്‍ വസിക്കും?
15:2b.PSA.015.002 നിഷ്കളങ്കനായി നടന്നു നീതി പ്രവര്‍ത്തിക്കയും ഹൃദയപൂര്‍വ്വം സത്യം സംസാരിക്കയും ചെയ്യുന്നവന്‍ .
15:3b.PSA.015.003 നാവുകൊണ്ടു കരള പറയാതെയും തന്റെ കൂട്ടുകാരനോടു ദോഷം ചെയ്യാതെയും കൂട്ടുകാരന്നു അപമാനം വരുത്താതെയും ഇരിക്കുന്നവന്‍ ;
15:4b.PSA.015.004 വഷളനെ നിന്ദ്യനായി എണ്ണുകയും യഹോവാഭക്തന്മാരെ ബഹുമാനിക്കയും ചെയ്യുന്നവന്‍ ; സത്യംചെയ്തിട്ടു ചേതം വന്നാലും മാറാത്തവന്‍ ;
15:5b.PSA.015.005 തന്റെ ദ്രവ്യം പലിശെക്കു കൊടുക്കാതെയും കുറ്റുമില്ലാത്തവന്നു വിരോധമായി കൈക്കൂലി വാങ്ങാതെയും ഇരിക്കുന്നവന്‍ ; ഇങ്ങനെ ചെയ്യുന്നവന്‍ ഒരുനാളും കുലുങ്ങിപ്പോകയില്ല.
16
16:1b.PSA.016.001 ദൈവമേ, ഞാന്‍ നിന്നെ ശരണം ആക്കിയിരിക്കയാല്‍ എന്നെ കാത്തുകൊള്ളേണമേ,
16:2b.PSA.016.002 ഞാന്‍ യഹോവയോടു പറഞ്ഞതുനീ എന്റെ കര്‍ത്താവാകുന്നു; നീ ഒഴികെ എനിക്കു ഒരു നന്മയും ഇല്ല.
16:3b.PSA.016.003 ഭൂമിയിലെ വിശുദ്ധന്മാരോ അവര്‍ എനിക്കു പ്രസാദമുള്ള ശ്രേഷ്ഠന്മാര്‍ തന്നേ.
16:4b.PSA.016.004 അന്യദേവനെ കൈക്കൊള്ളുന്നവരുടെ വേദനകള്‍ വര്‍ദ്ധിക്കും; അവരുടെ രക്തപാനീയബലികളെ ഞാന്‍ അര്‍പ്പിക്കയില്ല; അവരുടെ നാമങ്ങളെ എന്റെ നാവിന്മേല്‍ എടുക്കയുമില്ല.
16:5b.PSA.016.005 എന്റെ അവകാശത്തിന്റെയും പാനപാത്രത്തിന്റെയും പങ്കു യഹോവ ആകുന്നു; നീ എനിക്കുള്ള ഔഹരിയെ പരിപാലിക്കുന്നു.
16:6b.PSA.016.006 അളവുനൂല്‍ എനിക്കു മനോഹരദേശത്തു വീണിരിക്കുന്നു; അതേ, എനിക്കു നല്ലോരവകാശം ലഭിച്ചിരിക്കുന്നു.
16:7b.PSA.016.007 എനിക്കു ബുദ്ധി ഉപദേശിച്ചുതന്ന യഹോവയെ ഞാന്‍ വാഴ്ത്തും; രാത്രികാലങ്ങളിലും എന്റെ അന്തരംഗം എന്നെ ഉപദേശിക്കുന്നു.
16:8b.PSA.016.008 ഞാന്‍ യഹോവയെ എപ്പോഴും എന്റെ മുമ്പില്‍ വെച്ചിരിക്കുന്നു; അവന്‍ എന്റെ വലത്തുഭാഗത്തുള്ളതുകൊണ്ടു ഞാന്‍ കുലുങ്ങിപ്പോകയില്ല.
16:9b.PSA.016.009 അതുകൊണ്ടു എന്റെ ഹൃദയം സന്തോഷിച്ചു എന്റെ മനസ്സു ആനന്ദിക്കുന്നു; എന്റെ ജഡവും നിര്‍ഭയമായി വസിക്കും.
16:10b.PSA.016.010 നീ എന്റെ പ്രാണനെ പാതാളത്തില്‍ വിടുകയില്ല. നിന്റെ പരിശുദ്ധനെ ദ്രവത്വം കാണ്മാന്‍ സമ്മതിക്കയുമില്ല.
16:11b.PSA.016.011 ജീവന്റെ വഴി നീ എനിക്കു കാണിച്ചുതരും; നിന്റെ സന്നിധിയില്‍ സന്തോഷപരിപൂര്‍ണ്ണതയും നിന്റെ വലത്തുഭാഗത്തു എന്നും പ്രമോദങ്ങളും ഉണ്ടു.
17
17:1b.PSA.017.001 യഹോവേ, ന്യായത്തെ കേള്‍ക്കേണമേ, എന്റെ നിലവിളിയെ ശ്രദ്ധിക്കേണമേ. കപടമില്ലാത്ത അധരങ്ങളില്‍നിന്നുള്ള എന്റെ പ്രാര്‍ത്ഥനയെ ചെവിക്കൊള്ളേണമേ.
17:2b.PSA.017.002 എനിക്കുള്ള വിധി നിന്റെ സന്നിധിയില്‍ നിന്നു പുറപ്പെടട്ടെ; നിന്റെ കണ്ണു നേര്‍ കാണുമാറാകട്ടെ.
17:3b.PSA.017.003 നീ എന്റെ ഹൃദയത്തെ ശോധനചെയ്തു രാത്രിയില്‍ എന്നെ സന്ദര്‍ശിച്ചു; നീ എന്നെ പരീക്ഷിച്ചു ദുരുദ്ദേശമൊന്നും കണ്ടെത്തുന്നില്ല; എന്റെ വായ് ലംഘനം ചെയ്കയില്ല എന്നു ഞാന്‍ ഉറെച്ചിരിക്കുന്നു.
17:4b.PSA.017.004 മനുഷ്യരുടെ പ്രവൃത്തികളെ കണ്ടിട്ടു ഞാന്‍ നിന്റെ അധരങ്ങളുടെ വചനത്താല്‍ നിഷ്ഠൂരന്റെ പാതകളെ സൂക്ഷിച്ചൊഴിഞ്ഞിരിക്കുന്നു.
17:5b.PSA.017.005 എന്റെ നടപ്പു നിന്റെ ചുവടുകളില്‍ തന്നേ ആയിരുന്നു; എന്റെ കാല്‍ വഴുതിയതുമില്ല.
17:6b.PSA.017.006 ദൈവമേ, ഞാന്‍ നിന്നോടു അപേക്ഷിച്ചിരിക്കുന്നു; നീ എനിക്കുത്തരമരുളുമല്ലോ; നിന്റെ ചെവി എങ്കലേക്കു ചായിച്ചു എന്റെ അപേക്ഷ കേള്‍ക്കേണമേ.
17:7b.PSA.017.007 നിന്നെ ശരണമാക്കുന്നവരെ അവരോടു എതിര്‍ക്കുംന്നവരുടെ കയ്യില്‍നിന്നു നിന്റെ വലങ്കയ്യാല്‍ രക്ഷിക്കുന്നവനായുള്ളോവേ, നിന്റെ അത്ഭുതകാരുണ്യം കാണിക്കേണമേ.
17:8b.PSA.017.008 കണ്ണിന്റെ കൃഷ്ണമണിപോലെ എന്നെ കാക്കേണമേ; എന്നെ കൊള്ളയിടുന്ന ദുഷ്ടന്മാരും
17:9b.PSA.017.009 എന്നെ ചുറ്റിവളയുന്ന പ്രാണശത്രുക്കളും എന്നെ പിടിക്കാതവണ്ണം നിന്റെ ചിറകിന്റെ നിഴലില്‍ എന്നെ മറെച്ചുകൊള്ളേണമേ.
17:10b.PSA.017.010 അവര്‍ തങ്ങളുടെ ഹൃദയത്തെ അടെച്ചിരിക്കുന്നു; വായികൊണ്ടു വമ്പു പറയുന്നു.
17:11b.PSA.017.011 അവര്‍ ഇപ്പോള്‍ ഞങ്ങളുടെ കാലടി തുടര്‍ന്നു ഞങ്ങളെ വളഞ്ഞിരിക്കുന്നു; ഞങ്ങളെ നിലത്തു തള്ളിയിടുവാന്‍ ദൃഷ്ടിവെക്കുന്നു.
17:12b.PSA.017.012 കടിച്ചുകീറുവാന്‍ കൊതിക്കുന്ന സിംഹംപോലെയും മറവിടങ്ങളില്‍ പതിയിരിക്കുന്ന ബാലസിംഹംപോലെയും തന്നേ.
17:13b.PSA.017.013 യഹോവേ, എഴുന്നേറ്റു അവനോടെതിര്‍ത്തു അവനെ തള്ളിയിടേണമേ. യഹോവേ, എന്റെ പ്രാണനെ നിന്റെ വാള്‍കൊണ്ടു ദുഷ്ടന്റെ കയ്യില്‍നിന്നും
17:14b.PSA.017.014 തൃക്കൈകൊണ്ടു ലൌകികപുരുഷന്മാരുടെ വശത്തുനിന്നും വിടുവിക്കേണമേ; അവരുടെ ഔഹരി ഈ ആയുസ്സില്‍ അത്രേ; നിന്റെ സമ്പത്തുകൊണ്ടു നീ അവരുടെ വയറു നിറെക്കുന്നു; അവര്‍ക്കും പുത്രസമ്പത്തു ധാരാളം ഉണ്ടു; തങ്ങളുടെ ധനശിഷ്ടം അവര്‍ കുഞ്ഞുങ്ങള്‍ക്കു വെച്ചേക്കുന്നു.
17:15b.PSA.017.015 ഞാനോ, നീതിയില്‍ നിന്റെ മുഖത്തെ കാണും; ഞാന്‍ ഉണരുമ്പോള്‍ നിന്റെ രൂപം കണ്ടു തൃപ്തനാകും.
18
18:1b.PSA.018.001 എന്റെ ബലമായ യഹോവേ, ഞാന്‍ നിന്നെ സ്നേഹിക്കുന്നു.
18:2b.PSA.018.002 യഹോവ എന്റെ ശൈലവും എന്റെ കോട്ടയും എന്റെ രക്ഷകനും എന്റെ ദൈവവും ഞാന്‍ ശരണമാക്കുന്ന എന്റെ പാറയും എന്റെ പരിചയും എന്റെ രക്ഷയായ കൊമ്പും എന്റെ ഗോപുരവും ആകുന്നു.
18:3b.PSA.018.003 സ്തൂത്യനായ യഹോവയെ ഞാന്‍ വിളിച്ചപേക്ഷിക്കയും എന്റെ ശത്രുക്കളുടെ കയ്യില്‍നിന്നു രക്ഷപ്രാപിക്കയും ചെയ്യും.
18:4b.PSA.018.004 മരണപാശങ്ങള്‍ എന്നെ ചുറ്റി; അഗാധപ്രവാഹങ്ങള്‍ എന്നെ ഭ്രമിപ്പിച്ചു.
18:5b.PSA.018.005 പാതാളപാശങ്ങള്‍ എന്നെ വളഞ്ഞു; മരണത്തിന്റെ കണികളും എന്നെ തുടര്‍ന്നു പിടിച്ചു.
18:6b.PSA.018.006 എന്റെ കഷ്ടതയില്‍ ഞാന്‍ യഹോവയെ വിളിച്ചപേക്ഷിച്ചു, എന്റെ ദൈവത്തോടു നിലവിളിച്ചു; അവന്‍ തന്റെ മന്ദിരത്തില്‍നിന്നു എന്റെ അപേക്ഷ കേട്ടു; തിരുമുമ്പില്‍ ഞാന്‍ കഴിച്ച പ്രാര്‍ത്ഥന അവന്റെ ചെവിയില്‍ എത്തി.
18:7b.PSA.018.007 ഭൂമി ഞെട്ടിവിറെച്ചു; മലകളുടെ അടിസ്ഥാനങ്ങള്‍ ഇളകി; അവന്‍ കോപിക്കയാല്‍ അവകുലുങ്ങിപ്പോയി.
18:8b.PSA.018.008 അവന്റെ മൂക്കില്‍നിന്നു പുക പൊങ്ങി; അവന്റെ വായില്‍നിന്നു തീ പുറപ്പെട്ടു ദഹിപ്പിച്ചു. തീക്കനല്‍ അവങ്കല്‍നിന്നു ജ്വലിച്ചു.
18:9b.PSA.018.009 അവന്‍ ആകാശം ചായിച്ചിറങ്ങി; കൂരിരുള്‍ അവന്റെ കാല്‍ക്കീഴുണ്ടായിരുന്നു.
18:10b.PSA.018.010 അവന്‍ കെരൂബിനെ വാഹനമാക്കി പറന്നു; അവന്‍ കാറ്റിന്റെ ചിറകിന്മേലിരുന്നു പറപ്പിച്ചു.
18:11b.PSA.018.011 അവന്‍ അന്ധകാരത്തെ തന്റെ മറവും ജലതമസ്സിനെയും ആകാശമേഘങ്ങളെയും തനിക്കു ചുറ്റും കൂടാരവുമാക്കി.
18:12b.PSA.018.012 അവന്റെ മുമ്പിലുള്ള പ്രകാശത്താല്‍ ആലിപ്പഴവും തീക്കനലും അവന്റെ മേഘങ്ങളില്‍കൂടി പൊഴിഞ്ഞു.
18:13b.PSA.018.013 യഹോവ ആകാശത്തില്‍ ഇടി മുഴക്കി, അത്യുന്നതന്‍ തന്റെ നാദം കേള്‍പ്പിച്ചു, ആലിപ്പഴവും തീക്കനലും പൊഴിഞ്ഞു.
18:14b.PSA.018.014 അവന്‍ അസ്ത്രം എയ്തു അവരെ ചിതറിച്ചു; മിന്നല്‍ അയച്ചു അവരെ തോല്പിച്ചു.
18:15b.PSA.018.015 യഹോവേ, നിന്റെ ഭര്‍ത്സനത്താലും നിന്റെ മൂക്കിലെ ശ്വാസത്തിന്റെ ഊത്തിനാലും നീര്‍ത്തോടുകള്‍ കാണായ്‍വന്നു ഭൂതലത്തിന്റെ അടിസ്ഥാനങ്ങള്‍ വെളിപ്പെട്ടു.
18:16b.PSA.018.016 അവന്‍ ഉയരത്തില്‍നിന്നു കൈ നീട്ടി എന്നെ പിടിച്ചു, പെരുവെള്ളത്തില്‍നിന്നു എന്നെ വലിച്ചെടുത്തു
18:17b.PSA.018.017 ബലമുള്ള ശത്രുവിന്റെ കയ്യില്‍നിന്നും എന്നെ പകെച്ചവരുടെ പക്കല്‍നിന്നും അവന്‍ എന്നെ വിടുവിച്ചു; അവര്‍ എന്നിലും ബലമേറിയവരായിരുന്നു.
18:18b.PSA.018.018 എന്റെ അനര്‍ത്ഥദിവസത്തില്‍ അവര്‍ എന്നെ ആക്രമിച്ചു; എന്നാല്‍ യഹോവ എനിക്കു തുണയായിരുന്നു.
18:19b.PSA.018.019 അവന്‍ എന്നെ വിശാലതയിലേക്കു കൊണ്ടുവന്നു; എന്നില്‍ പ്രസാദിച്ചിരുന്നതുകൊണ്ടു എന്നെ വിടുവിച്ചു.
18:20b.PSA.018.020 യഹോവ എന്റെ നീതിക്കു തക്കവണ്ണം എനിക്കു പ്രതിഫലം നല്കി; എന്റെ കൈകളുടെ വെടിപ്പിന്നൊത്തവണ്ണം എനിക്കു പകരം തന്നു.
18:21b.PSA.018.021 ഞാന്‍ യഹോവയുടെ വഴികളെ പ്രമാണിച്ചു; എന്റെ ദൈവത്തോടു ദ്രോഹം ചെയ്തതുമില്ല.
18:22b.PSA.018.022 അവന്റെ വിധികള്‍ ഒക്കെയും എന്റെ മുമ്പില്‍ ഉണ്ടു; അവന്റെ ചട്ടങ്ങളെ ഞാന്‍ വിട്ടുനടന്നിട്ടുമില്ല.
18:23b.PSA.018.023 ഞാന്‍ അവന്റെ മുമ്പാകെ നിഷ്കളങ്കനായിരുന്നു; അകൃത്യം ചെയ്യാതെ എന്നെത്തന്നേ കാത്തു.
18:24b.PSA.018.024 യഹോവ എന്റെ നീതിപ്രകാരവും അവന്റെ കാഴ്ചയില്‍ എന്റെ കൈകള്‍ക്കുള്ള വെടിപ്പിന്‍ പ്രകാരവും എനിക്കു പകരം നല്കി.
18:25b.PSA.018.025 ദയാലുവോടു നീ ദയാലു ആകുന്നു; നഷ്കളങ്കനോടു നീ നിഷ്കളങ്കന്‍ ;
18:26b.PSA.018.026 നിര്‍മ്മലനോടു നീ നിര്‍മ്മലനാകുന്നു; വക്രനോടു നീ വക്രത കാണിക്കുന്നു.
18:27b.PSA.018.027 എളിയജനത്തെ നീ രക്ഷിക്കും; നിഗളിച്ചു നടക്കുന്നവരെ നീ താഴ്ത്തും.
18:28b.PSA.018.028 നീ എന്റെ ദീപത്തെ കത്തിക്കും; എന്റെ ദൈവമായ യഹോവ എന്റെ അന്ധകാരത്തെ പ്രകാശമാക്കും.
18:29b.PSA.018.029 നിന്നാല്‍ ഞാന്‍ പടക്കൂട്ടത്തിന്റെ നേരെ പാഞ്ഞുചെല്ലും; എന്റെ ദൈവത്താല്‍ ഞാന്‍ മതില്‍ ചാടിക്കടക്കും.
18:30b.PSA.018.030 ദൈവത്തിന്റെ വഴി തികവുള്ളതു; യഹോവയുടെ വചനം ഊതിക്കഴിച്ചതു; തന്നെ ശരണമാക്കുന്ന ഏവര്‍ക്കും അവന്‍ പരിചയാകുന്നു.
18:31b.PSA.018.031 യഹോവയല്ലാതെ ദൈവം ആരുള്ളു? നമ്മുടെ ദൈവം ഒഴികെ പാറയാരുള്ളു?
18:32b.PSA.018.032 എന്നെ ശക്തികൊണ്ടു അരമുറുക്കുകയും എന്റെ വഴി കുറവുതീര്‍ക്കുംകയും ചെയ്യുന്ന ദൈവം തന്നേ.
18:33b.PSA.018.033 അവന്‍ എന്റെ കാലുകളെ മാന്‍ പേടക്കാലക്കു തുല്യമാക്കി, എന്റെ ഗിരികളില്‍ എന്നെ നിലക്കുമാറാക്കുന്നു.
18:34b.PSA.018.034 അവന്‍ എന്റെ കൈകള്‍ക്കു യുദ്ധാഭ്യാസം വരുത്തുന്നു; എന്റെ ഭുജങ്ങള്‍ താമ്രചാപം കുലെക്കുന്നു.
18:35b.PSA.018.035 നിന്റെ രക്ഷ എന്ന പരിചയെ നീ എനിക്കു തന്നിരിക്കുന്നു; നിന്റെ വലങ്കൈ എന്നെ താങ്ങി നിന്റെ സൌമ്യത എന്നെ വലിയവനാക്കിയിരിക്കുന്നു.
18:36b.PSA.018.036 ഞാന്‍ കാലടി വെക്കേണ്ടതിന്നു നീ വിശാലതവരുത്തി; എന്റെ നരിയാണികള്‍ വഴുതിപ്പോയതുമില്ല.
18:37b.PSA.018.037 ഞാന്‍ എന്റെ ശത്രുക്കളെ പിന്തുടര്‍ന്നു പിടിച്ചു; അവരെ മുടിക്കുവോളം ഞാന്‍ പിന്തിരിഞ്ഞില്ല.
18:38b.PSA.018.038 അവര്‍ക്കും എഴുന്നേറ്റുകൂടാതവണ്ണം ഞാന്‍ അവരെ തകര്‍ത്തു; അവര്‍ എന്റെ കാല്‍കീഴില്‍ വീണിരിക്കുന്നു.
18:39b.PSA.018.039 യുദ്ധത്തിന്നായി നീ എന്റെ അരെക്കു ശക്തി കെട്ടിയിരിക്കുന്നു; എന്നോടു എതിര്‍ത്തവരെ എനിക്കു കീഴടക്കിയിരിക്കുന്നു.
18:40b.PSA.018.040 എന്നെ പകെക്കുന്നവരെ ഞാന്‍ സംഹരിക്കേണ്ടതിന്നു നീ എന്റെ ശത്രുക്കളെ എനിക്കു പുറംകാട്ടുമാറാക്കി.
18:41b.PSA.018.041 അവര്‍ നിലവിളിച്ചു; രക്ഷിപ്പാന്‍ ആരുമുണ്ടായിരുന്നില്ല; യഹോവയോടു നിലവിളിച്ചു; അവന്‍ ഉത്തരമരുളിയതുമില്ല.
18:42b.PSA.018.042 ഞാന്‍ അവരെ കാറ്റത്തെ പൊടിപോലെ പൊടിച്ചു; വീഥികളിലെ ചെളിയെപ്പോലെ ഞാന്‍ അവരെ കോരിക്കളഞ്ഞു.
18:43b.PSA.018.043 ജനത്തിന്റെ കലഹങ്ങളില്‍നിന്നു നീ എന്നെ വിടുവിച്ചു; ജാതികള്‍ക്കു എന്നെ തലവനാക്കിയിരിക്കുന്നു; ഞാന്‍ അറിയാത്ത ജനം എന്നെ സേവിക്കുന്നു.
18:44b.PSA.018.044 അവര്‍ കേള്‍ക്കുമ്പോള്‍ തന്നേ എന്നെ അനുസരിക്കും; അന്യജാതിക്കാര്‍ എന്നോടു അനുസരണഭാവം കാണിക്കും.
18:45b.PSA.018.045 അന്യജാതിക്കാര്‍ ക്ഷയിച്ചുപോകുന്നു; തങ്ങളുടെ ദുര്‍ഗ്ഗങ്ങളില്‍നിന്നു അവര്‍ വിറെച്ചും കൊണ്ടു വരുന്നു.
18:46b.PSA.018.046 യഹോവ ജീവിക്കുന്നു; എന്റെ പാറ വാഴ്ത്തപ്പെട്ടവന്‍ ; എന്റെ രക്ഷയുടെ ദൈവം ഉന്നതന്‍ തന്നേ.
18:47b.PSA.018.047 ദൈവം എനിക്കു വേണ്ടി പ്രതികാരം ചെയ്കയും ജാതികളെ എനിക്കു കീഴാക്കുകയും ചെയ്യുന്നു.
18:48b.PSA.018.048 അവന്‍ ശത്രുവശത്തുനിന്നു എന്നെ വിടുവിക്കുന്നു; എന്നോടു എതിര്‍ക്കുംന്നവര്‍ക്കും മീതെ നീ എന്നെ ഉയര്‍ത്തുന്നു; സാഹസക്കാരന്റെ കയ്യില്‍ നിന്നു നീ എന്നെ വിടുവിക്കുന്നു.
18:49b.PSA.018.049 അതുകൊണ്ടു യഹോവേ, ഞാന്‍ ജാതികളുടെ മദ്ധ്യേ നിനക്കു സ്തോത്രം ചെയ്യും; നിന്റെ നാമത്തെ ഞാന്‍ കീര്‍ത്തിക്കും.
18:50b.PSA.018.050 അവന്‍ തന്റെ രാജാവിന്നു മഹാരക്ഷ നലകുന്നു; തന്റെ അഭിഷിക്തന്നു ദയ കാണിക്കുന്നു; ദാവീദിന്നും അവന്റെ സന്തതിക്കും എന്നേക്കും തന്നേ.
19
19:1b.PSA.019.001 ആകാശം ദൈവത്തിന്റെ മഹത്വത്തെ വര്‍ണ്ണിക്കുന്നു; ആകാശവിതാനം അവന്റെ കൈവേലയെ പ്രസിദ്ധമാക്കുന്നു.
19:2b.PSA.019.002 പകല്‍ പകലിന്നു വാക്കു പൊഴിക്കുന്നു; രാത്രി രാത്രിക്കു അറിവു കൊടുക്കുന്നു.
19:3b.PSA.019.003 ഭാഷണമില്ല, വാക്കുകളില്ല, ശബ്ദം കേള്‍പ്പാനുമില്ല.
19:4b.PSA.019.004 ഭൂമിയില്‍ എല്ലാടവും അതിന്റെ അളവുനൂലും ഭൂതലത്തിന്റെ അറ്റത്തോളം അതിന്റെ വചനങ്ങളും ചെല്ലുന്നു; അവിടെ അവന്‍ സൂര്യന്നു ഒരു കൂടാരം അടിച്ചിരിക്കുന്നു.
19:5b.PSA.019.005 അതു മണവറയില്‍നിന്നു പുറപ്പെടുന്ന മണവാളന്നു തുല്യം; വീരനെപ്പോലെ തന്റെ ഔട്ടം ഔടുവാന്‍ സന്തോഷിക്കുന്നു.
19:6b.PSA.019.006 ആകാശത്തിന്റെ അറ്റത്തുനിന്നു അതിന്റെ ഉദയവും അറുതിവരെ അതിന്റെ അയനവും ആകുന്നു; അതിന്റെ ഉഷ്ണം ഏല്‍ക്കാതെ മറഞ്ഞിരിക്കുന്നതു ഒന്നുമില്ല.
19:7b.PSA.019.007 യഹോവയുടെ ന്യായപ്രമാണം തികവുള്ളതു; അതു പ്രാണനെ തണുപ്പിക്കുന്നു. യഹോവയുടെ സാക്ഷ്യം വിശ്വാസ്യമാകുന്നു; അതു അല്പബുദ്ധിയെ ജ്ഞാനിയാക്കുന്നു.
19:8b.PSA.019.008 യഹോവയുടെ ആജ്ഞകള്‍ നേരുള്ളവ; അവ ഹൃദയത്തെ സന്തോഷിപ്പിക്കുന്നു; യഹോവയുടെ കല്പന നിര്‍മ്മലമായതു; അതു കണ്ണുകളെ പ്രകാശിപ്പിക്കുന്നു.
19:9b.PSA.019.009 യഹോവാഭക്തി നിര്‍മ്മലമായതു; അതു എന്നേക്കും നിലനിലക്കുന്നു; യഹോവയുടെ വിധികള്‍ സത്യമായവ; അവ ഒട്ടൊഴിയാതെ നീതിയുള്ളവയാകുന്നു.
19:10b.PSA.019.010 അവ പൊന്നിലും വളരെ തങ്കത്തിലും ആഗ്രഹിക്കത്തക്കവ; തേനിലും തേങ്കട്ടയിലും മധുരമുള്ളവ.
19:11b.PSA.019.011 അടിയനും അവയാല്‍ പ്രബോധനം ലഭിക്കുന്നു; അവയെ പ്രമാണിക്കുന്നതിനാല്‍ വളരെ പ്രതിഫലം ഉണ്ടു.
19:12b.PSA.019.012 തന്റെ തെറ്റുകളെ ഗ്രഹിക്കുന്നവന്‍ ആര്‍? മറഞ്ഞിരിക്കുന്ന തെറ്റുകളെ പോക്കി എന്നെ മോചിക്കേണമേ.
19:13b.PSA.019.013 സ്വമേധാപാപങ്ങളെ അകറ്റി അടിയനെ കാക്കേണമേ; അവ എന്റെമേല്‍ വാഴരുതേ; എന്നാല്‍ ഞാന്‍ നിഷ്കളങ്കനും മഹാപാതകരഹിതനും ആയിരിക്കും.
19:14b.PSA.019.014 എന്റെ പാറയും എന്റെ വീണ്ടെടുപ്പുകാരനുമായ യഹോവേ, എന്റെ വായിലെ വാക്കുകളും എന്റെ ഹൃദയത്തിലെ ധ്യാനവും നിനക്കു പ്രസാദമായിരിക്കുമാറാകട്ടെ.
20
20:1b.PSA.020.001 യഹോവ കഷ്ടകാലത്തില്‍ നിനക്കു ഉത്തരമരുളുമാറാകട്ടെ; യാക്കോബിന്‍ ദൈവത്തിന്റെ നാമം നിന്നെ ഉയര്‍ത്തുമാറാകട്ടെ.
20:2b.PSA.020.002 അവന്‍ വിശുദ്ധമന്ദിരത്തില്‍നിന്നു നിനക്കു സഹായം അയക്കുമാറാകട്ടെ. സീയോനില്‍നിന്നു നിന്നെ താങ്ങുമാറാകട്ടെ.
20:3b.PSA.020.003 നിന്റെ വഴിപാടുകളെ ഒക്കെയും അവന്‍ ഔര്‍ക്കട്ടെ; നിന്റെ ഹോമയാഗം കൈക്കൊള്ളുമാറാകട്ടെ. സേലാ.
20:4b.PSA.020.004 നിന്റെ ഹൃദയത്തിലെ ആഗ്രഹം അവന്‍ നിനക്കു നല്കട്ടെ; നിന്റെ താല്പര്യമൊക്കെയും നിവര്‍ത്തിക്കട്ടെ.
20:5b.PSA.020.005 ഞങ്ങള്‍ നിന്റെ ജയത്തില്‍ ഘോഷിച്ചുല്ലസിക്കും; ഞങ്ങളുടെ ദൈവത്തിന്റെ നാമത്തില്‍ കൊടി ഉയര്‍ത്തും; യഹോവ നിന്റെ അപേക്ഷകളൊക്കെയും നിവര്‍ത്തിക്കുമാറാകട്ടെ.
20:6b.PSA.020.006 യഹോവ തന്റെ അഭിഷിക്തനെ രക്ഷിക്കുന്നു എന്നു ഞാന്‍ ഇപ്പോള്‍ അറിയുന്നു; അവന്‍ തന്റെ വിശുദ്ധസ്വര്‍ഗ്ഗത്തില്‍നിന്നു തന്റെ വലങ്കയ്യുടെ രക്ഷാകരമായ വീര്യപ്രവൃത്തികളാല്‍ അവന്നു ഉത്തരമരുളും.
20:7b.PSA.020.007 ചിലര്‍ രഥങ്ങളിലും ചിലര്‍ കുതിരകളിലും ആശ്രയിക്കുന്നു; ഞങ്ങളോ ഞങ്ങളുടെ ദൈവമായ യഹോവയുടെ നാമത്തെ കീര്‍ത്തിക്കും.
20:8b.PSA.020.008 അവര്‍ കുനിഞ്ഞു വീണുപോയി; എന്നാല്‍ ഞങ്ങള്‍ എഴുന്നേറ്റു നിവിര്‍ന്നു നിലക്കുന്നു.
20:9b.PSA.020.009 യഹോവേ, രാജാവിനെ രക്ഷിക്കേണമേ; ഞങ്ങള്‍ അപേക്ഷിക്കുമ്പോള്‍ ഉത്തരമരുളേണമേ.
21
21:1b.PSA.021.001 യഹോവേ, രാജാവു നിന്റെ ബലത്തില്‍ സന്തോഷിക്കുന്നു; നിന്റെ രക്ഷയില്‍ അവന്‍ ഏറ്റവും ഉല്ലസിക്കുന്നു.
21:2b.PSA.021.002 അവന്റെ ഹൃദയത്തിലെ ആഗ്രഹം നീ അവന്നു നല്കി; അവന്റെ അധരങ്ങളുടെ യാചന നിഷേധിച്ചതുമില്ല. സേലാ.
21:3b.PSA.021.003 നന്മയുടെ അനുഗ്രഹങ്ങളാല്‍ നീ അവനെ എതിരേറ്റു, തങ്കക്കിരീടത്തെ അവന്റെ തലയില്‍ വെക്കുന്നു.
21:4b.PSA.021.004 അവന്‍ നിന്നോടു ജീവനെ അപേക്ഷിച്ചു; നീ അവന്നു കൊടുത്തു; എന്നെന്നേക്കുമുള്ള ദീര്‍ഘായുസ്സിനെ തന്നേ.
21:5b.PSA.021.005 നിന്റെ രക്ഷയാല്‍ അവന്റെ മഹത്വം വലിയതു; മാനവും തേജസ്സും നീ അവനെ അണിയിച്ചു.
21:6b.PSA.021.006 നീ അവനെ എന്നേക്കും അനുഗ്രഹസമൃദ്ധിയാക്കുന്നു; നിന്റെ സന്നിധിയിലെ സന്തോഷംകൊണ്ടു അവനെ ആനന്ദിപ്പിക്കുന്നു.
21:7b.PSA.021.007 രാജാവു യഹോവയില്‍ ആശ്രയിക്കുന്നു; അത്യുന്നതന്റെ കാരുണ്യംകൊണ്ടു അവന്‍ കുലുങ്ങാതിരിക്കും.
21:8b.PSA.021.008 നിന്റെ കൈ നിന്റെ സകലശത്രുക്കളെയും കണ്ടുപിടിക്കും നിന്റെ വലങ്കൈ നിന്നെ പകെക്കുന്നവരെ പിടിക്കുടും.
21:9b.PSA.021.009 നിന്റെ പ്രത്യക്ഷതയുടെ കാലത്തു നീ അവരെ തീച്ചൂളയെപ്പോലെയാക്കും; യഹോവ തന്റെ ക്രോധത്തില്‍ അവരെ വിഴുങ്ങിക്കളയും; തീ അവരെ ദഹിപ്പിക്കും.
21:10b.PSA.021.010 നീ അവരുടെ ഫലത്തെ ഭൂമിയില്‍നിന്നും അവരുടെ സന്തതിയെ മനുഷ്യപുത്രന്മാരുടെ ഇടയില്‍നിന്നും നശിപ്പിക്കും.
21:11b.PSA.021.011 അവര്‍ നിനക്കു വിരോധമായി ദോഷംവിചാരിച്ചു; തങ്ങളാല്‍ സാധിക്കാത്ത ഒരു ഉപായം നിരൂപിച്ചു.
21:12b.PSA.021.012 നീ അവരെ പുറം കാട്ടുമാറാക്കും അവരുടെ മുഖത്തിന്നുനേരെ അസ്ത്രം ഞാണിന്മേല്‍ തൊടുക്കും.
21:13b.PSA.021.013 യഹോവേ, നിന്റെ ശക്തിയില്‍ ഉയര്‍ന്നിരിക്കേണമേ; ഞങ്ങള്‍ പാടി നിന്റെ ബലത്തെ സ്തുതിക്കും.
22
22:1b.PSA.022.001 എന്റെ ദൈവമേ, എന്റെ ദൈവമേ, നീ എന്നെ കൈവിട്ടതെന്തു? എന്നെ രക്ഷിക്കാതെയും എന്റെ ഞരക്കത്തിന്റെ വാക്കുകള്‍ കേള്‍ക്കാതെയും അകന്നു നിലക്കുന്നതെന്തു?
22:2b.PSA.022.002 എന്റെ ദൈവമേ, ഞാന്‍ പകല്‍സമയത്തു വിളിക്കുന്നു; എങ്കിലും നീ ഉത്തരമരുളുന്നില്ല; രാത്രികാലത്തും ഞാന്‍ വിളിക്കുന്നു; എനിക്കു ഒട്ടും മൌനതയില്ല.
22:3b.PSA.022.003 യിസ്രായേലിന്റെ സ്തുതികളിന്മേല്‍ വസിക്കുന്നവനേ, നീ പരിശുദ്ധനാകുന്നുവല്ലോ.
22:4b.PSA.022.004 ഞങ്ങളുടെ പിതാക്കന്മാര്‍ നിങ്കല്‍ ആശ്രയിച്ചു; അവര്‍ ആശ്രയിക്കയും നീ അവരെ വിടുവിക്കയും ചെയ്തു.
22:5b.PSA.022.005 അവര്‍ നിന്നോടു നിലവിളിച്ചു രക്ഷപ്രാപിച്ചു; അവര്‍ നിങ്കല്‍ ആശ്രയിച്ചു, ലജ്ജിച്ചുപോയതുമില്ല.
22:6b.PSA.022.006 ഞാനോ മനുഷ്യനല്ല, ഒരു കൃമിയത്രേ; മനുഷ്യരുടെ ധിക്കാരവും ജനത്താല്‍ നിന്ദിതനും തന്നേ.
22:7b.PSA.022.007 എന്നെ കാണുന്നവരൊക്കെയും എന്നെ പരിഹസിക്കുന്നു; അവര്‍ അധരം മലര്‍ത്തി തല കുലുക്കുന്നു;
22:8b.PSA.022.008 യഹോവയിങ്കല്‍ നിന്നെത്തന്നേ സമര്‍പ്പിക്ക! അവന്‍ അവനെ രക്ഷിക്കട്ടെ! അവന്‍ അവനെ വിടുവിക്കട്ടെ! അവനില്‍ പ്രസാദമുണ്ടല്ലോ.
22:9b.PSA.022.009 നീയല്ലോ എന്നെ ഉദരത്തില്‍നിന്നു പുറപ്പെടുവിച്ചവന്‍ ; എന്റെ അമ്മയുടെ മുല കുടിക്കുമ്പോള്‍ നീ എന്നെ നിര്‍ഭയം വസിക്കുമാറാക്കി.
22:10b.PSA.022.010 ഗര്‍ഭപാത്രത്തില്‍നിന്നു ഞാന്‍ നിങ്കല്‍ ഏല്പിക്കപ്പെട്ടു; എന്റെ അമ്മയുടെ ഉദരംമുതല്‍ നീ എന്റെ ദൈവം.
22:11b.PSA.022.011 കഷ്ടം അടുത്തിരിക്കയാല്‍ എന്നെ വിട്ടകന്നിരിക്കരുതേ; സഹായിപ്പാന്‍ മറ്റാരുമില്ലല്ലോ.
22:12b.PSA.022.012 അനേകം കാളകള്‍ എന്നെ വളഞ്ഞു; ബാശാന്‍ കൂറ്റന്മാര്‍ എന്നെ ചുറ്റിയിരിക്കുന്നു.
22:13b.PSA.022.013 ബുഭുക്ഷയോടെ അലറുന്ന സിംഹംപോലെ അവര്‍ എന്റെ നേരെ വായ് പിളര്‍ക്കുംന്നു.
22:14b.PSA.022.014 ഞാന്‍ വെള്ളംപോലെ തൂകിപ്പോകുന്നു; എന്റെ അസ്ഥികളെല്ലാം ബന്ധം വിട്ടിരിക്കുന്നു; എന്റെ ഹൃദയം മെഴുകുപോലെ ആയി എന്റെ കുടലിന്റെ നടുവെ ഉരുകിയിരിക്കുന്നു.
22:15b.PSA.022.015 എന്റെ ശക്തി ഔട്ടുകഷണംപോലെ ഉണങ്ങിയിരിക്കുന്നു; എന്റെ നാവു അണ്ണാക്കോടു പറ്റിയിരിക്കുന്നു. നീ എന്നെ മരണത്തിന്റെ പൊടിയില്‍ ഇട്ടുമിരിക്കുന്നു.
22:16b.PSA.022.016 നായ്ക്കള്‍ എന്നെ വളഞ്ഞു; ദുഷ്ടന്മാരുടെ കൂട്ടം എന്നെ ചുറ്റിയിരിക്കുന്നു; അവര്‍ എന്റെ കൈകളെയും കാലുകളെയും തുളെച്ചു.
22:17b.PSA.022.017 എന്റെ അസ്ഥികളൊക്കെയും എനിക്കു എണ്ണാം; അവര്‍ എന്നെ ഉറ്റുനോക്കുന്നു.
22:18b.PSA.022.018 എന്റെ വസ്ത്രം അവര്‍ പകുത്തെടുത്തു, എന്റെ അങ്കിക്കായി അവര്‍ ചീട്ടിടുന്നു.
22:19b.PSA.022.019 നീയോ, യഹോവേ, അകന്നിരിക്കരുതേ; എന്റെ തുണയായുള്ളോവേ, എന്നെ സഹായിപ്പാന്‍ വേഗം വരേണമേ.
22:20b.PSA.022.020 വാളിങ്കല്‍നിന്നു എന്റെ പ്രാണനെയും നായുടെ കയ്യില്‍നിന്നു എന്റെ ജീവനെയും വിടുവിക്കേണമേ.
22:21b.PSA.022.021 സിംഹത്തിന്റെ വായില്‍നിന്നു എന്നെ രക്ഷിക്കേണമേ; കാട്ടുപോത്തുകളുടെ കൊമ്പുകള്‍ക്കിടയില്‍ നീ എനിക്കു ഉത്തരമരുളുന്നു.
22:22b.PSA.022.022 ഞാന്‍ നിന്റെ നാമത്തെ എന്റെ സഹോദരന്മാരോടു കീര്‍ത്തിക്കുംസഭാമദ്ധ്യേ ഞാന്‍ നിന്നെ സ്തുതിക്കും.
22:23b.PSA.022.023 യഹോവാഭക്തന്മാരേ, അവനെ സ്തുതിപ്പിന്‍ ; യാക്കോബിന്റെ സകലസന്തതിയുമായുള്ളോരേ, അവനെ മഹത്വപ്പെടുത്തുവിന്‍ ; യിസ്രായേലിന്റെ സര്‍വ്വസന്തതിയുമായുള്ളോരേ, അവനെ ഭയപ്പെടുവിന്‍ .
22:24b.PSA.022.024 അരിഷ്ടന്റെ അരിഷ്ടത അവന്‍ നിരസിച്ചില്ല വെറുത്തതുമില്ല; തന്റെ മുഖം അവന്നു മറെച്ചതുമില്ല; തന്നേ വിളിച്ചപേക്ഷിച്ചപ്പോള്‍ കേള്‍ക്കയത്രേ ചെയ്തതു.
22:25b.PSA.022.025 മഹാസഭയില്‍ എനിക്കു പ്രശംസ നിങ്കല്‍നിന്നു വരുന്നു. അവന്റെ ഭക്തന്മാര്‍ കാണ്‍കെ ഞാന്‍ എന്റെ നേര്‍ച്ചകളെ കഴിക്കും.
22:26b.PSA.022.026 എളിയവര്‍ തിന്നു തൃപ്തന്മാരാകും; യഹോവയെ അന്വേഷിക്കുന്നവര്‍ അവനെ സ്തുതിക്കും. നിങ്ങളുടെ ഹൃദയം എന്നേക്കും സുഖത്തോടിരിക്കട്ടെ.
22:27b.PSA.022.027 ഭൂമിയുടെ അറുതികള്‍ ഒക്കെയും ഔര്‍ത്തു യഹോവയിങ്കലേക്കു തിരിയും; ജാതികളുടെ വംശങ്ങളൊക്കെയും നിന്റെ മുമ്പാകെ നമസ്കരിക്കും.
22:28b.PSA.022.028 രാജത്വം യഹോവേക്കുള്ളതല്ലോ; അവന്‍ ജാതികളെ ഭരിക്കുന്നു.
22:29b.PSA.022.029 ഭൂമിയില്‍ പുഷ്ടിയുള്ളവരൊക്കെയും ഭക്ഷിച്ചാരാധിക്കും; പൊടിയിലേക്കു ഇറങ്ങുന്നവരെല്ലാവരും അവന്റെ മുമ്പാകെ കുമ്പിടും; തന്റെ പ്രാണനെ രക്ഷിപ്പാന്‍ കഴിയാത്തവനും കൂടെ.
22:30b.PSA.022.030 ഒരു സന്തതി അവനെ സേവിക്കും; വരുന്ന തലമുറയോടു യഹോവയെക്കുറിച്ചു കീര്‍ത്തിക്കും.
22:31b.PSA.022.031 അവര്‍ വന്നു, ജനിപ്പാനുള്ള ജനത്തോടു അവന്‍ നിവര്‍ത്തിച്ചിരിക്കുന്നു എന്നു അവന്റെ നീതിയെ വര്‍ണ്ണിക്കും.
23
23:1b.PSA.023.001 യഹോവ എന്റെ ഇടയനാകുന്നു; എനിക്കു മുട്ടുണ്ടാകയില്ല.
23:2b.PSA.023.002 പച്ചയായ പുല്പുറങ്ങളില്‍ അവന്‍ എന്നെ കിടത്തുന്നു; സ്വസ്ഥതയുള്ള വെള്ളത്തിന്നരികത്തേക്കു എന്നെ നടത്തുന്നു.
23:3b.PSA.023.003 എന്റെ പ്രാണനെ അവന്‍ തണുപ്പിക്കുന്നു; തിരുനാമംനിമിത്തം എന്നെ നീതിപാതകളില്‍ നടത്തുന്നു.
23:4b.PSA.023.004 കൂരിരുള്‍താഴ്വരയില്‍ കൂടി നടന്നാലും ഞാന്‍ ഒരു അനര്‍ത്ഥവും ഭയപ്പെടുകയില്ല; നീ എന്നോടുകൂടെ ഇരിക്കുന്നുവല്ലോ; നിന്റെ വടിയും കോലും എന്നെ ആശ്വസിപ്പിക്കുന്നു.
23:5b.PSA.023.005 എന്റെ ശത്രുക്കള്‍ കാണ്‍കെ നീ എനിക്കു വിരുന്നൊരുക്കുന്നു; എന്റെ തലയെ എണ്ണകൊണ്ടു അഭിഷേകംചെയ്യുന്നു; എന്റെ പാനപാത്രവും നിറഞ്ഞു കവിയുന്നു.
23:6b.PSA.023.006 നന്മയും കരുണയും എന്റെ ആയുഷ്കാലമൊക്കെയും എന്നെ പിന്തുടരും; ഞാന്‍ യഹോവയുടെ ആലയത്തില്‍ ദീര്‍ഘകാലം വസിക്കും.
24
24:1b.PSA.024.001 ഭൂമിയും അതിന്റെ പൂര്‍ണ്ണതയും ഭൂതലവും അതിന്റെ നിവാസികളും യഹോവേക്കുള്ളതാകുന്നു.
24:2b.PSA.024.002 സമുദ്രങ്ങളുടെ മേല്‍ അവന്‍ അതിനെ സ്ഥാപിച്ചു; നദികളുടെമേല്‍ അവന്‍ അതിനെ ഉറപ്പിച്ചു.
24:3b.PSA.024.003 യഹോവയുടെ പര്‍വ്വതത്തില്‍ ആര്‍ കയറും? അവന്റെ വിശുദ്ധസ്ഥലത്തു ആര്‍ നിലക്കും?
24:4b.PSA.024.004 വെടിപ്പുള്ള കയ്യും നിര്‍മ്മലഹൃദയവും ഉള്ളവന്‍ . വ്യാജത്തിന്നു മനസ്സുവെക്കാതെയും കള്ളസ്സത്യം ചെയ്യാതെയും ഇരിക്കുന്നവന്‍ .
24:5b.PSA.024.005 അവന്‍ യഹോവയോടു അനുഗ്രഹവും തന്റെ രക്ഷയുടെ ദൈവത്തോടു നീതിയും പ്രാപിക്കും.
24:6b.PSA.024.006 ഇതാകുന്നു അവനെ അന്വേഷിക്കുന്നവരുടെ തലമുറ; യാക്കോബിന്റെ ദൈവമേ, തിരുമുഖം അന്വേഷിക്കുന്നവര്‍ ഇവര്‍ തന്നേ. സേലാ.
24:7b.PSA.024.007 വാതിലുകളേ, നിങ്ങളുടെ തലകളെ ഉയര്‍ത്തുവിന്‍ ; പണ്ടേയുള്ള കതകുകളേ, ഉയര്‍ന്നിരിപ്പിന്‍ ; മഹത്വത്തിന്റെ രാജാവു പ്രവേശിക്കട്ടെ.
24:8b.PSA.024.008 മഹത്വത്തിന്റെ രാജാവു ആര്‍? ബലവാനും വീരനുമായ യഹോവ യുദ്ധവീരനായ യഹോവ തന്നേ.
24:9b.PSA.024.009 വാതിലുകളേ, നിങ്ങളുടെ തലകളെ ഉയര്‍ത്തുവിന്‍ ; പണ്ടേയുള്ള കതകുകളേ, ഉയര്‍ന്നിരിപ്പിന്‍ ; മഹത്വത്തിന്റെ രാജാവു പ്രവേശിക്കട്ടെ.
24:10b.PSA.024.010 മഹത്വത്തിന്റെ രാജാവു ആര്‍? സൈന്യങ്ങളുടെ യഹോവ തന്നേ; അവനാകുന്നു മഹത്വത്തിന്റെ രാജാവു. സേലാ.
25
25:1b.PSA.025.001 യഹോവേ, നിങ്കലേക്കു ഞാന്‍ മനസ്സു ഉയര്‍ത്തുന്നു;
25:2b.PSA.025.002 എന്റെ ദൈവമേ, നിന്നില്‍ ഞാന്‍ ആശ്രയിക്കുന്നു; ഞാന്‍ ലജ്ജിച്ചു പോകരുതേ; എന്റെ ശത്രുക്കള്‍ എന്റെമേല്‍ ജയം ഘോഷിക്കരുതേ.
25:3b.PSA.025.003 നിന്നെ കാത്തിരിക്കുന്ന ഒരുത്തനും ലജ്ജിച്ചു പോകയില്ല; വെറുതെ ദ്രോഹിക്കുന്നവര്‍ ലജ്ജിച്ചുപോകും.
25:4b.PSA.025.004 യഹോവേ, നിന്റെ വഴികളെ എന്നെ അറിയിക്കേണമേ; നിന്റെ പാതകളെ എനിക്കു ഉപദേശിച്ചു തരേണമേ!
25:5b.PSA.025.005 നിന്റെ സത്യത്തില്‍ എന്നെ നടത്തി എന്നെ പഠിപ്പിക്കേണമേ; നീ എന്റെ രക്ഷയുടെ ദൈവമാകുന്നുവല്ലോ; ദിവസം മുഴുവനും ഞാന്‍ നിങ്കല്‍ പ്രത്യാശവെക്കുന്നു.
25:6b.PSA.025.006 യഹോവേ, നിന്റെ കരുണയും ദയയും ഔര്‍ക്കേണമേ; അവ പണ്ടുപണ്ടേയുള്ളവയല്ലോ.
25:7b.PSA.025.007 എന്റെ ബാല്യത്തിലെ പാപങ്ങളെയും എന്റെ ലംഘനങ്ങളെയും ഔര്‍ക്കരുതേ; യഹോവേ, നിന്റെ കൃപപ്രകാരം നിന്റെ ദയനിമിത്തം എന്നെ ഔര്‍ക്കേണമേ.
25:8b.PSA.025.008 യഹോവ നല്ലവനും നേരുള്ളവനും ആകുന്നു. അതുകൊണ്ടു അവന്‍ പാപികളെ നേര്‍വ്വഴികാണിക്കുന്നു.
25:9b.PSA.025.009 സൌമ്യതയുള്ളവരെ അവന്‍ ന്യായത്തില്‍ നടത്തുന്നു; സൌമ്യതയുള്ളവര്‍ക്കും തന്റെ വഴി പഠിപ്പിച്ചു കൊടുക്കുന്നു.
25:10b.PSA.025.010 യഹോവയുടെ നിയമവും സാക്ഷ്യങ്ങളും പ്രമാണിക്കുന്നവര്‍ക്കും അവന്റെ പാതകളൊക്കെയും ദയയും സത്യവും ആകുന്നു.
25:11b.PSA.025.011 യഹോവേ, എന്റെ അകൃത്യം വലിയതു; നിന്റെ നാമംനിമിത്തം അതു ക്ഷമിക്കേണമേ.
25:12b.PSA.025.012 യഹോവാഭക്തനായ പുരുഷന്‍ ആര്‍? അവന്‍ തിരഞ്ഞെടുക്കേണ്ടുന്ന വഴി താന്‍ അവന്നു കാണിച്ചുകൊടുക്കും.
25:13b.PSA.025.013 അവന്‍ സുഖത്തോടെ വസിക്കും; അവന്റെ സന്തതി ദേശത്തെ അവകാശമാക്കും.
25:14b.PSA.025.014 യഹോവയുടെ സഖിത്വം തന്റെ ഭക്തന്മാര്‍ക്കും ഉണ്ടാകും; അവന്‍ തന്റെ നിയമം അവരെ അറിയിക്കുന്നു.
25:15b.PSA.025.015 എന്റെ കണ്ണു എപ്പോഴും യഹോവയിങ്കലേക്കാകുന്നു; അവന്‍ എന്റെ കാലുകളെ വലയില്‍നിന്നു വിടുവിക്കും.
25:16b.PSA.025.016 എങ്കലേക്കു തിരിഞ്ഞു എന്നോടു കരുണയുണ്ടാകേണമേ; ഞാന്‍ ഏകാകിയും അരിഷ്ടനും ആകുന്നു.
25:17b.PSA.025.017 എനിക്കു മന:പീഡകള്‍ വര്‍ദ്ധിച്ചിരിക്കുന്നു; എന്റെ സങ്കടങ്ങളില്‍നിന്നു എന്നെ വിടുവിക്കേണമേ.
25:18b.PSA.025.018 എന്റെ അരിഷ്ടതയും അതിവേദനയും നോക്കേണമേ; എന്റെ സകലപാപങ്ങളും ക്ഷമിക്കേണമേ.
25:19b.PSA.025.019 എന്റെ ശത്രുക്കളെ നോക്കേണമേ; അവര്‍ പെരുകിയിരിക്കുന്നു; അവര്‍ കഠിനദ്വേഷത്തോടെ എന്നെ ദ്വേഷിക്കുന്നു;
25:20b.PSA.025.020 എന്റെ പ്രാണനെ കാത്തു എന്നെ വിടുവിക്കേണമേ; നിന്നെ ശരണമാക്കിയിരിക്കയാല്‍ ഞാന്‍ ലജ്ജിച്ചുപോകരുതേ.
25:21b.PSA.025.021 നിഷ്കളങ്കതയും നേരും എന്നെ പരിപാലിക്കുമാറാകട്ടെ; ഞാന്‍ നിങ്കല്‍ പ്രത്യാശവെച്ചിരിക്കുന്നുവല്ലോ.
25:22b.PSA.025.022 ദൈവമേ, യിസ്രായേലിനെ അവന്റെ സകലകഷ്ടങ്ങളില്‍നിന്നും വീണ്ടെടുക്കേണമേ.
26
26:1b.PSA.026.001 യഹോവേ, എനിക്കു ന്യായം പാലിച്ചു തരേണമേ; ഞാന്‍ എന്റെ നിഷ്കളങ്കതയില്‍ നടക്കുന്നു; ഞാന്‍ ഇളകാതെ യഹോവയില്‍ ആശ്രയിക്കുന്നു.
26:2b.PSA.026.002 യഹോവേ, എന്നെ പരീക്ഷിച്ചു ശോധന ചെയ്യേണമേ; എന്റെ അന്തരംഗവും എന്റെ ഹൃദയവും പരിശോധിക്കേണമേ.
26:3b.PSA.026.003 നിന്റെ ദയ എന്റെ കണ്ണിന്മുമ്പില്‍ ഇരിക്കുന്നു; നിന്റെ സത്യത്തില്‍ ഞാന്‍ നടന്നുമിരിക്കുന്നു.
26:4b.PSA.026.004 വ്യര്‍ത്ഥന്മാരോടുകൂടെ ഞാന്‍ ഇരുന്നിട്ടില്ല; കപടക്കാരുടെ അടുക്കല്‍ ഞാന്‍ ചെന്നിട്ടുമില്ല.
26:5b.PSA.026.005 ദുഷ്പ്രവൃത്തിക്കാരുടെ സംഘത്തെ ഞാന്‍ പകെച്ചിരിക്കുന്നു; ദുഷ്ടന്മാരോടുകൂടെ ഞാന്‍ ഇരിക്കയുമില്ല.
26:6b.PSA.026.006 സ്തോത്രസ്വരം കേള്‍പ്പിക്കേണ്ടതിന്നും നിന്റെ അത്ഭുതപ്രവൃത്തികളൊക്കെയും വര്‍ണ്ണിക്കേണ്ടതിന്നും
26:7b.PSA.026.007 ഞാന്‍ കുറ്റമില്ലായ്മയില്‍ എന്റെ കൈകളെ കഴുകുന്നു; യഹോവേ, ഞാന്‍ നിന്റെ യാഗപീഠത്തെ വലംവെക്കുന്നു.
26:8b.PSA.026.008 യഹോവേ, നിന്റെ ആലയമായ വാസസ്ഥലവും നിന്റെ മഹത്വത്തിന്റെ നിവാസവും എനിക്കു പ്രിയമാകുന്നു.
26:9b.PSA.026.009 പാപികളോടുകൂടെ എന്റെ പ്രാണനെയും രക്തപാതകന്മാരോടുകൂടെ എന്റെ ജീവനെയും സംഹരിച്ചുകളയരുതേ.
26:10b.PSA.026.010 അവരുടെ കൈകളില്‍ ദുഷ്കര്‍മ്മം ഉണ്ടു; അവരുടെ വലങ്കൈ കോഴ നിറഞ്ഞിരിക്കുന്നു.
26:11b.PSA.026.011 ഞാനോ, എന്റെ നിഷ്കളങ്കതയില്‍ നടക്കും; എന്നെ വീണ്ടെടുത്തു എന്നോടു കൃപ ചെയ്യേണമേ.
26:12b.PSA.026.012 എന്റെ കാലടി സമനിലത്തു നിലക്കുന്നു; സഭകളില്‍ ഞാന്‍ യഹോവയെ വാഴ്ത്തും.
27
27:1b.PSA.027.001 യഹോവ എന്റെ വെളിച്ചവും എന്റെ രക്ഷയും ആകുന്നു; ഞാന്‍ ആരെ ഭയപ്പെടും? യഹോവ എന്റെ ജീവന്റെ ബലം; ഞാന്‍ ആരെ പേടിക്കും?
27:2b.PSA.027.002 എന്റെ വൈരികളും ശത്രുക്കളുമായ ദുഷ്കര്‍മ്മികള്‍ എന്റെ മാംസം തിന്നുവാന്‍ എന്നോടു അടുക്കുമ്പോള്‍ ഇടറിവീഴും.
27:3b.PSA.027.003 ഒരു സൈന്യം എന്റെ നേരെ പാളയമിറങ്ങിയാലും എന്റെ ഹൃദയം ഭയപ്പെടുകയില്ല; എനിക്കു യുദ്ധം നേരിട്ടാലും ഞാന്‍ നിര്‍ഭയമായിരിക്കും.
27:4b.PSA.027.004 ഞാന്‍ യഹോവയോടു ഒരു കാര്യം അപേക്ഷിച്ചു; അതു തന്നേ ഞാന്‍ ആഗ്രഹിക്കുന്നു; യഹോവയുടെ മനോഹരത്വം കാണ്മാനും അവന്റെ മന്ദിരത്തില്‍ ധ്യാനിപ്പാനും എന്റെ ആയുഷ്കാലമൊക്കെയും ഞാന്‍ യഹോവയുടെ ആലയത്തില്‍ പാര്‍ക്കേണ്ടതിന്നു തന്നേ.
27:5b.PSA.027.005 അനര്‍ത്ഥദിവസത്തില്‍ അവന്‍ തന്റെ കൂടാരത്തില്‍ എന്നെ ഒളിപ്പിക്കും; തിരുനിവാസത്തിന്റെ മറവില്‍ എന്നെ മറെക്കും; പാറമേല്‍ എന്നെ ഉയര്‍ത്തും.
27:6b.PSA.027.006 ഇപ്പോള്‍ എന്റെ ചുറ്റുമുള്ള ശത്രുക്കളുടെ മേല്‍ എന്റെ തല ഉയരും; ഞാന്‍ അവന്റെ കൂടാരത്തില്‍ ജയഘോഷയാഗങ്ങളെ അര്‍പ്പിക്കും; ഞാന്‍ യഹോവേക്കു പാടി കീര്‍ത്തനം ചെയ്യും.
27:7b.PSA.027.007 യഹോവേ, ഞാന്‍ ഉറക്കെ, വിളിക്കുമ്പോള്‍ കേള്‍ക്കേണമേ; എന്നോടു കൃപചെയ്തു എനിക്കുത്തരമരുളേണമേ.
27:8b.PSA.027.008 “എന്റെ മുഖം അന്വേഷിപ്പിന്” എന്നു നിങ്കല്‍നിന്നു കല്പന വന്നു എന്നു എന്റെ ഹൃദയം പറയുന്നു; യഹോവേ, ഞാന്‍ നിന്റെ മുഖം അന്വേഷിക്കുന്നു.
27:9b.PSA.027.009 നിന്റെ മുഖം എനിക്കു മറെക്കരുതേ; അടിയനെകോപത്തോടെ നീക്കിക്കളയരുതേ; നീ എനിക്കു തുണയായിരിക്കുന്നു; എന്റെ രക്ഷയുടെ ദൈവമേ, എന്നെ തള്ളിക്കളയരുതേ; ഉപേക്ഷിക്കയുമരുതേ.
27:10b.PSA.027.010 എന്റെ അപ്പനും അമ്മയും എന്നെ ഉപേക്ഷിച്ചിരിക്കുന്നു; എങ്കിലും യഹോവ എന്നെ ചേര്‍ത്തുകൊള്ളും.
27:11b.PSA.027.011 യഹോവേ, നിന്റെ വഴി എന്നെ കാണിക്കേണമേ; എന്റെ ശത്രുക്കള്‍നിമിത്തം നേരെയുള്ള പാതയില്‍ എന്നെ നടത്തേണമേ.
27:12b.PSA.027.012 എന്റെ വൈരികളുടെ ഇഷ്ടത്തിന്നു എന്നെ ഏല്പിച്ചുകൊടുക്കരുതേ; കള്ളസാക്ഷികളും ക്രൂരത്വം നിശ്വസിക്കുന്നവരും എന്നോടു എതിര്‍ത്തുനിലക്കുന്നു.
27:13b.PSA.027.013 ഞാന്‍ ജീവനുള്ളവരുടെ ദേശത്തു യഹോവയുടെ നന്മ കാണുമെന്നു വിശ്വസിച്ചില്ലെങ്കില്‍ കഷ്ടം!
27:14b.PSA.027.014 യഹോവയിങ്കല്‍ പ്രത്യാശവെക്കുക; ധൈര്യപ്പെട്ടിരിക്ക; നിന്റെ ഹൃദയം ഉറെച്ചിരിക്കട്ടെ; അതേ, യഹോവയിങ്കല്‍ പ്രത്യാശവെക്കുക.
28
28:1b.PSA.028.001 യഹോവേ, ഞാന്‍ നിന്നെ വിളിച്ചപേക്ഷിക്കുന്നു; എന്റെ പാറയായുള്ളോവേ, നീ കേള്‍ക്കാതിരിക്കരുതേ; നീ മിണ്ടാതിരുന്നിട്ടു ഞാന്‍ കുഴിയില്‍ ഇറങ്ങുന്നവരെപ്പോലെ ആകാതിരിപ്പാന്‍ തന്നേ.
28:2b.PSA.028.002 ഞാന്‍ എന്റെ കൈകളെ വിശുദ്ധാന്തര്‍മ്മന്ദിരത്തിങ്കലേക്കുയര്‍ത്തി നിന്നോടു നിലവിളിക്കുമ്പോള്‍ എന്റെ യാചനകളുടെ ശബ്ദം കേള്‍ക്കേണമേ.
28:3b.PSA.028.003 ദുഷ്ടന്മാരോടും അകൃത്യം ചെയ്യുന്നവരോടും കൂടെ എന്നെ വലിച്ചു കൊണ്ടുപോകരുതേ; അവര്‍ കൂട്ടുകാരോടു സമാധാനം സംസാരിക്കുന്നു; എങ്കിലും അവരുടെ ഹൃദയത്തില്‍ ദുഷ്ടത ഉണ്ടു.
28:4b.PSA.028.004 അവരുടെ ക്രിയെക്കു തക്കവണ്ണവും പ്രവൃത്തികളുടെ ദുഷ്ടതെക്കു തക്കവണ്ണവും അവര്‍ക്കും കൊടുക്കേണമേ; അവരുടെ കൈകളുടെ പ്രവൃത്തിപോലെ അവരോടു ചെയ്യേണമേ; അവര്‍ക്കും തക്കതായ പ്രതിഫലം കൊടുക്കേണമേ;
28:5b.PSA.028.005 യഹോവയുടെ പ്രവൃത്തികളെയും അവന്റെ കൈവേലയെയും അവര്‍ വിവേചിക്കായ്കകൊണ്ടു അവന്‍ അവരെ പണിയാതെ ഇടിച്ചുകളയും.
28:6b.PSA.028.006 യഹോവ വാഴ്ത്തപ്പെട്ടവനാകട്ടെ; അവന്‍ എന്റെ യാചനകളുടെ ശബ്ദം കേട്ടിരിക്കുന്നു.
28:7b.PSA.028.007 യഹോവ എന്റെ ബലവും എന്റെ പരിചയും ആകുന്നു; എന്റെ ഹൃദയം അവങ്കല്‍ ആശ്രയിച്ചു; എനിക്കു സഹായവും ലഭിച്ചു; അതുകൊണ്ടു എന്റെ ഹൃദയം ഉല്ലസിക്കുന്നു; പാട്ടോടെ ഞാന്‍ അവനെ സ്തുതിക്കുന്നു.
28:8b.PSA.028.008 യഹോവ തന്റെ ജനത്തിന്റെ ബലമാകുന്നു; തന്റെ അഭിഷിക്തന്നു അവന്‍ രക്ഷാദുര്‍ഗ്ഗം തന്നേ.
28:9b.PSA.028.009 നിന്റെ ജനത്തെ രക്ഷിച്ചു നിന്റെ അവകാശത്തെ അനുഗ്രഹിക്കേണമേ; അവരെ മേയിച്ചു എന്നേക്കും അവരെ വഹിക്കേണമേ.
29
29:1b.PSA.029.001 ദൈവപുത്രന്മാരേ, യഹോവേക്കു കൊടുപ്പിന്‍ , യഹോവേക്കു മഹത്വവും ശക്തിയും കൊടുപ്പിന്‍ .
29:2b.PSA.029.002 യഹോവേക്കു അവന്റെ നാമത്തിന്റെ മഹത്വം കൊടുപ്പിന്‍ ; വിശുദ്ധാലങ്കാരം ധരിച്ചു യഹോവയെ നമസ്കരിപ്പിന്‍ .
29:3b.PSA.029.003 യഹോവയുടെ ശബ്ദം വെള്ളത്തിന്മീതെ മുഴങ്ങുന്നു; പെരുവെള്ളത്തിന്മീതെ യഹോവ, മഹത്വത്തിന്റെ ദൈവം തന്നേ, ഇടിമുഴക്കുന്നു.
29:4b.PSA.029.004 യഹോവയുടെ ശബ്ദം ശക്തിയോടെ മുഴങ്ങുന്നു; യഹോവയുടെ ശബ്ദം മഹിമയോടെ മുഴങ്ങുന്നു.
29:5b.PSA.029.005 യഹോവയുടെ ശബ്ദം ദേവദാരുക്കളെ തകര്‍ക്കുംന്നു; യഹോവ ലെബാനോനിലെ ദേവദാരുക്കളെ തകര്‍ക്കുംന്നു.
29:6b.PSA.029.006 അവന്‍ അവയെ കാളകൂട്ടിയെപ്പോലെയും ലെബാനോനെയും സിര്‍യ്യോനെയും കാട്ടുപോത്തിന്‍ കുട്ടിയെപ്പോലെയും തുള്ളിക്കുന്നു.
29:7b.PSA.029.007 യഹോവയുടെ ശബ്ദം അഗ്നിജ്വാലകളെ ചിന്നിക്കുന്നു.
29:8b.PSA.029.008 യഹോവയുടെ ശബ്ദം മരുഭൂമിയെ നടുക്കുന്നു; യഹോവ കാദേശ് മരുവിനെ നടുക്കുന്നു.
29:9b.PSA.029.009 യഹോവയുടെ ശബ്ദം മാന്‍ പേടകളെ പ്രസവിക്കുമാറാക്കുന്നു; അതു വനങ്ങളെ തോലുരിക്കുന്നു; അവന്റെ മന്ദിരത്തില്‍ സകലവും മഹത്വം എന്നു ചൊല്ലുന്നു.
29:10b.PSA.029.010 യഹോവ ജലപ്രളയത്തിന്മീതെ ഇരുന്നു; യഹോവ എന്നേക്കും രാജാവായി ഇരിക്കുന്നു.
29:11b.PSA.029.011 യഹോവ തന്റെ ജനത്തിന്നു ശക്തി നലകും; യഹോവ തന്റെ ജനത്തെ സമാധാനം നല്കി അനുഗ്രഹിക്കും.
30
30:1b.PSA.030.001 യഹോവേ, ഞാന്‍ നിന്നെ പുകഴ്ത്തുന്നു; നീ എന്നെ ഉദ്ധരിച്ചിരിക്കുന്നു; എന്റെ ശത്രുക്കള്‍ എന്നെക്കുറിച്ചു സന്തോഷിപ്പാന്‍ നീ ഇടയാക്കിയതുമില്ല.
30:2b.PSA.030.002 എന്റെ ദൈവമായ യഹോവേ, ഞാന്‍ നിന്നോടു നിലവിളിച്ചു; നീ എന്നെ സൌഖ്യമാക്കുകയും ചെയ്തു.
30:3b.PSA.030.003 യഹോവേ, നീ എന്റെ പ്രാണനെ പാതാളത്തില്‍നിന്നു കരേറ്റിയിരിക്കുന്നു; ഞാന്‍ കുഴിയില്‍ ഇറങ്ങിപ്പോകാതിരിക്കേണ്ടതിന്നു നീ എനിക്കു ജീവരക്ഷ വരുത്തിയിരിക്കുന്നു.
30:4b.PSA.030.004 യഹോവയുടെ വിശുദ്ധന്മാരേ, അവന്നു സ്തുതിപാടുവിന്‍ ; അവന്റെ വിശുദ്ധനാമത്തിന്നു സ്തോത്രം ചെയ്‍വിന്‍ .
30:5b.PSA.030.005 അവന്റെ കോപം ക്ഷണനേരത്തേക്കേയുള്ളു; അവന്റെ പ്രസാദമോ ജീവപര്യന്തമുള്ളതു; സന്ധ്യയിങ്കല്‍ കരച്ചല്‍ വന്നു രാപാര്‍ക്കും; ഉഷസ്സിലോ ആനന്ദഘോഷം വരുന്നു.
30:6b.PSA.030.006 ഞാന്‍ ഒരുനാളും കുലുങ്ങിപ്പോകയില്ല എന്നു എന്റെ സുഖകാലത്തു ഞാന്‍ പറഞ്ഞു.
30:7b.PSA.030.007 യഹോവേ, നിന്റെ പ്രസാദത്താല്‍ നീ എന്റെ പര്‍വ്വതത്തെ ഉറെച്ചു നിലക്കുമാറാക്കി; നീ നിന്റെ മുഖത്തെ മറെച്ചു, ഞാന്‍ ഭ്രമിച്ചുപോയി.
30:8b.PSA.030.008 യഹോവേ, ഞാന്‍ നിന്നോടു നിലവിളിച്ചു; യഹോവയോടു ഞാന്‍ യാചിച്ചു.
30:9b.PSA.030.009 ഞാന്‍ കുഴിയില്‍ ഇറങ്ങിപ്പോയാല്‍ എന്റെ രക്തംകൊണ്ടു എന്തു ലാഭമുള്ളു? ധൂളി നിന്നെ സ്തുതിക്കുമോ? അതു നിന്റെ സത്യത്തെ പ്രസ്താവിക്കുമോ?
30:10b.PSA.030.010 യഹോവേ, കേള്‍ക്കേണമേ; എന്നോടു കരുണയുണ്ടാകേണമേ; യഹോവേ, എന്റെ രക്ഷകനായിരിക്കേണമേ.
30:11b.PSA.030.011 നീ എന്റെ വിലാപത്തെ എനിക്കു നൃത്തമാക്കിത്തീര്‍ത്തു; എന്റെ രട്ടു നീ അഴിച്ചു എന്നെ സന്തോഷം ഉടുപ്പിച്ചിരിക്കുന്നു.
30:12b.PSA.030.012 ഞാന്‍ മൌനമായിരിക്കാതെ നിനക്കു സ്തുതി പാടേണ്ടതിന്നു തന്നേ. എന്റെ ദൈവമായ യഹോവേ, ഞാന്‍ എന്നേക്കും നിനക്കു സ്തോത്രം ചെയ്യും.
31
31:1b.PSA.031.001 യഹോവേ, ഞാന്‍ നിന്നെ ശരണം പ്രാപിക്കുന്നു; ഞാന്‍ ഒരുനാളും ലജ്ജിച്ചുപോകരുതേ; നിന്റെ നീതിനിമിത്തം എന്നെ വിടുവിക്കേണമേ.
31:2b.PSA.031.002 നിന്റെ ചെവി എങ്കലേക്കു ചായിച്ചു എന്നെ വേഗം വിടുവിക്കേണമേ. നീ എനിക്കു ഉറപ്പുള്ള പാറയായും എന്നെ രക്ഷിക്കേണ്ടതിന്നു കോട്ടയായും ഇരിക്കേണമേ;
31:3b.PSA.031.003 നീ എന്റെ പാറയും എന്റെ കോട്ടയുമല്ലോ. നിന്റെ നാമംനിമിത്തം എന്നെ നടത്തി പാലിക്കേണമേ;
31:4b.PSA.031.004 അവര്‍ എനിക്കായി ഒളിച്ചുവെച്ചിരിക്കുന്ന വലയില്‍നിന്നു എന്നെ വിടുവിക്കേണമേ; നീ എന്റെ ദുര്‍ഗ്ഗമാകുന്നുവല്ലോ.
31:5b.PSA.031.005 നിന്റെ കയ്യില്‍ ഞാന്‍ എന്റെ ആത്മാവിനെ ഭരമേല്പിക്കുന്നു; വിശ്വസ്തദൈവമായ യഹോവേ, നീ എന്നെ വീണ്ടെടുത്തിരിക്കുന്നു.
31:6b.PSA.031.006 മിത്ഥ്യാമൂര്‍ത്തികളെ സേവിക്കുന്നവരെ ഞാന്‍ പകെക്കുന്നു; ഞാനോ യഹോവയില്‍ ആശ്രയിക്കുന്നു.
31:7b.PSA.031.007 ഞാന്‍ നിന്റെ ദയയില്‍ ആനന്ദിച്ചു സന്തോഷിക്കുന്നു; നീ എന്റെ അരിഷ്ടതയെ കണ്ടു എന്റെ പ്രാണസങ്കടങ്ങളെ അറിഞ്ഞിരിക്കുന്നു.
31:8b.PSA.031.008 ശത്രുവിന്റെ കയ്യില്‍ നീ എന്നെ ഏല്പിച്ചിട്ടില്ല; എന്റെ കാലുകളെ നീ വിശാലസ്ഥലത്തു നിര്‍ത്തിയിരിക്കുന്നു.
31:9b.PSA.031.009 യഹോവേ, എന്നോടു കൃപയുണ്ടാകേണമേ; ഞാന്‍ കഷ്ടത്തിലായിരിക്കുന്നു; വ്യസനംകൊണ്ടു എന്റെ കണ്ണും പ്രാണനും ഉദരവും ക്ഷയിച്ചിരിക്കുന്നു.
31:10b.PSA.031.010 എന്റെ ആയുസ്സു ദുഃഖംകൊണ്ടും എന്റെ സംവത്സരങ്ങള്‍ നെടുവീര്‍പ്പുകൊണ്ടും കഴിഞ്ഞുപോയിരിക്കുന്നു; എന്റെ അകൃത്യംനിമിത്തം എന്റെ ബലം ക്ഷീണിച്ചും എന്റെ അസ്ഥികള്‍ ക്ഷയിച്ചും ഇരിക്കുന്നു.
31:11b.PSA.031.011 എന്റെ സകലവൈരികളാലും ഞാന്‍ നിന്ദിതനായിത്തീര്‍ന്നു; എന്റെ അയല്‍ക്കാര്‍ക്കും അതിനിന്ദിതന്‍ തന്നേ; എന്റെ മുഖപരിചയക്കാര്‍ക്കും ഞാന്‍ ഭയഹേതു വായ്ഭവിച്ചു; എന്നെ വെളിയില്‍ കാണുന്നവര്‍ എന്നെ വിട്ടു ഔടിപ്പോകുന്നു.
31:12b.PSA.031.012 മരിച്ചുപോയവനെപ്പോലെ എന്നെ മറന്നുകളഞ്ഞിരിക്കുന്നു; ഞാന്‍ ഒരു ഉടഞ്ഞ പാത്രംപോലെ ആയിരിക്കുന്നു.
31:13b.PSA.031.013 ചുറ്റും ഭീതി എന്ന അപശ്രുതി ഞാന്‍ പലരുടെയും വായില്‍നിന്നു കേട്ടിരിക്കുന്നു; അവര്‍ എനിക്കു വിരോധമായി കൂടി ആലോചനചെയ്തു, എന്റെ ജീവനെ എടുത്തുകളവാന്‍ നിരൂപിച്ചു.
31:14b.PSA.031.014 എങ്കിലും യഹോവേ, ഞാന്‍ നിന്നില്‍ ആശ്രയിച്ചു; നീ എന്റെ ദൈവം എന്നു ഞാന്‍ പറഞ്ഞു.
31:15b.PSA.031.015 എന്റെ കാലഗതികള്‍ നിന്റെ കയ്യില്‍ ഇരിക്കുന്നു; എന്റെ ശത്രുക്കളുടെയും എന്നെ പീഡിപ്പിക്കുന്നവരുടെയും കയ്യില്‍നിന്നു എന്നെ വിടുവിക്കേണമേ.
31:16b.PSA.031.016 അടിയന്റെമേല്‍ തിരുമുഖം പ്രകാശിപ്പിക്കേണമേ; നിന്റെ ദയയാല്‍ എന്നെ രക്ഷിക്കേണമേ.
31:17b.PSA.031.017 യഹോവേ, നിന്നെ വിളിച്ചപേക്ഷിച്ചിരിക്കകൊണ്ടു ഞാന്‍ ലജ്ജിച്ചുപോകരുതേ; ദുഷ്ടന്മാര്‍ ലജ്ജിച്ചു പാതാളത്തില്‍ മൌനമായിരിക്കട്ടെ.
31:18b.PSA.031.018 നീതിമാന്നു വിരോധമായി ഡംഭത്തോടും നിന്ദയോടും കൂടെ ധാര്‍ഷ്ട്യം സംസാരിക്കുന്ന വ്യാജമുള്ള അധരങ്ങള്‍ മിണ്ടാതെയായ്പോകട്ടെ.
31:19b.PSA.031.019 നിന്റെ ഭക്തന്മാര്‍ക്കും വേണ്ടി നീ സംഗ്രഹിച്ചതും നിന്നില്‍ ആശ്രയിക്കുന്നവര്‍ക്കും വേണ്ടി മനുഷ്യ പുത്രന്മാര്‍ കാണ്‍കെ നീ പ്രവര്‍ത്തിച്ചതുമായ നിന്റെ നന്മ എത്ര വലിയതാകുന്നു.
31:20b.PSA.031.020 നീ അവരെ മനുഷ്യരുടെ കൂട്ടുകെട്ടില്‍നിന്നു വിടുവിച്ചു നിന്റെ സാന്നിധ്യത്തിന്റെ മറവില്‍ മറെക്കും. നീ അവരെ നാവുകളുടെ വക്കാണത്തില്‍നിന്നു രക്ഷിച്ചു ഒരു കൂടാരത്തിന്നകത്തു ഒളിപ്പിക്കും.
31:21b.PSA.031.021 യഹോവ വാഴ്ത്തപ്പെട്ടവന്‍ ; അവന്‍ ഉറപ്പുള്ള പട്ടണത്തില്‍ തന്റെ ദയ എനിക്കു അത്ഭുതമായി കാണിച്ചിരിക്കുന്നു.
31:22b.PSA.031.022 ഞാന്‍ നിന്റെ ദൃഷ്ടിയില്‍നിന്നു ഛേദിക്കപ്പെട്ടുപോയി എന്നു ഞാന്‍ എന്റെ പരിഭ്രമത്തില്‍ പറഞ്ഞു. എങ്കിലും ഞാന്‍ നിന്നെ വിളിച്ചപേക്ഷിച്ചപ്പോള്‍ എന്റെ യാചനയുടെ ശബ്ദം നീ കേട്ടു.
31:23b.PSA.031.023 യഹോവയുടെ സകലവിശുദ്ധന്മാരുമായുള്ളോരേ, അവനെ സ്നേഹിപ്പിന്‍ ; യഹോവ വിശ്വസ്തന്മാരെ കാക്കുന്നു; അഹങ്കാരം പ്രവര്‍ത്തിക്കുന്നവന്നു ധാരാളം പകരം കൊടുക്കുന്നു.
31:24b.PSA.031.024 യഹോവയില്‍ പ്രത്യാശയുള്ള ഏവരുമേ, ധൈര്യപ്പെട്ടിരിപ്പിന്‍ ; നിങ്ങളുടെ ഹൃദയം ഉറെച്ചിരിക്കട്ടെ.
32
32:1b.PSA.032.001 ലംഘനം ക്ഷമിച്ചും പാപം മറെച്ചും കിട്ടിയവന്‍ ഭാഗ്യവാന്‍ .
32:2b.PSA.032.002 യഹോവ അകൃത്യം കണക്കിടാതെയും ആത്മാവില്‍ കപടം ഇല്ലാതെയും ഇരിക്കുന്ന മനുഷ്യന്‍ ഭാഗ്യവാന്‍ .
32:3b.PSA.032.003 ഞാന്‍ മിണ്ടാതെയിരുന്നപ്പോള്‍ നിത്യമായ ഞരക്കത്താല്‍ എന്റെ അസ്ഥികള്‍ ക്ഷയിച്ചുപോയി;
32:4b.PSA.032.004 രാവും പകലും നിന്റെ കൈ എന്റെമേല്‍ ഭാരമായിരുന്നു; എന്റെ മജ്ജ വേനല്‍ക്കാലത്തിലെ ഉഷ്ണത്താല്‍ എന്നപോലെ വറ്റിപ്പോയി. സേലാ.
32:5b.PSA.032.005 ഞാന്‍ എന്റെ പാപം നിന്നോടറിയിച്ചു; എന്റെ അകൃത്യം മറെച്ചതുമില്ല എന്റെ ലംഘനങ്ങളെ യഹോവയോടു ഏറ്റു പറയും എന്നു ഞാന്‍ പറഞ്ഞു; അപ്പോള്‍ നീ എന്റെ പാപത്തിന്റെ കുറ്റം ക്ഷമിച്ചുതന്നു. സേലാ.
32:6b.PSA.032.006 ഇതുനിമിത്തം ഔരോ ഭക്തനും കണ്ടെത്താകുന്ന കാലത്തു നിന്നോടു പ്രാര്‍ത്ഥിക്കും; പെരുവെള്ളം കവിഞ്ഞുവരുമ്പോള്‍ അതു അവന്റെ അടുക്കലോളം എത്തുകയില്ല.
32:7b.PSA.032.007 നീ എനിക്കു മറവിടമാകുന്നു; നീ എന്നെ കഷ്ടത്തില്‍നിന്നു സൂക്ഷിക്കും; രക്ഷയുടെ ഉല്ലാസഘോഷം കൊണ്ടു നീ എന്നെ ചുറ്റിക്കൊള്ളും. സേലാ.
32:8b.PSA.032.008 ഞാന്‍ നിന്നെ ഉപദേശിച്ചു, നടക്കേണ്ടുന്ന വഴി നിനക്കു കാണിച്ചുതരും; ഞാന്‍ നിന്റെമേല്‍ ദൃഷ്ടിവെച്ചു നിനക്കു ആലോചന പറഞ്ഞുതരും.
32:9b.PSA.032.009 നിങ്ങള്‍ ബുദ്ധിയില്ലാത്ത കുതിരയെയും കോവര്‍കഴുതയെയുംപോലെ ആകരുതു; അവയുടെ ചമയങ്ങളായ കടിഞ്ഞാണും മുഖപ്പട്ടയും കൊണ്ടു അവയെ അടക്കിവരുന്നു; അല്ലെങ്കില്‍ അവ നിനക്കു സ്വാധീനമാകയില്ല.
32:10b.PSA.032.010 ദുഷ്ടന്നു വളരെ വേദനകള്‍ ഉണ്ടു; യഹോവയില്‍ ആശ്രയിക്കുന്നവനെയോ ദയ ചുറ്റിക്കൊള്ളും.
32:11b.PSA.032.011 നീതിമാന്മാരേ, യഹോവയില്‍ സന്തോഷിച്ചാനന്ദിപ്പിന്‍ ; ഹൃദയപരമാര്‍ത്ഥികള്‍ എല്ലാവരുമായുള്ളോരേ, ഘോഷിച്ചുല്ലസിപ്പിന്‍ .
33
33:1b.PSA.033.001 നീതിമാന്മാരേ, യഹോവില്‍ ഘോഷിച്ചുല്ലസിപ്പിന്‍ ; സ്തുതിക്കുന്നതു നേരുള്ളവര്‍ക്കും ഉചിതമല്ലോ.
33:2b.PSA.033.002 കിന്നരംകൊണ്ടു യഹോവേക്കു സ്തോത്രം ചെയ്‍വിന്‍ ; പത്തു കമ്പിയുള്ള വീണകൊണ്ടു അവന്നു സ്തുതി പാടുവിന്‍ .
33:3b.PSA.033.003 അവന്നു പുതിയ പാട്ടു പാടുവിന്‍ ; ഘോഷസ്വരത്തോടെ നന്നായി വാദ്യം വായിപ്പിന്‍ .
33:4b.PSA.033.004 യഹോവയുടെ വചനം നേരുള്ളതു; അവന്റെ സകലപ്രവൃത്തിയും വിശ്വസ്തതയുള്ളതു.
33:5b.PSA.033.005 അവന്‍ നീതിയും ന്യായവും ഇഷ്ടപ്പെടുന്നു; യഹോവയുടെ ദയകൊണ്ടു ഭൂമി നിറഞ്ഞിരിക്കുന്നു.
33:6b.PSA.033.006 യഹോവയുടെ വചനത്താല്‍ ആകാശവും അവന്റെ വായിലെ ശ്വാസത്താല്‍ അതിലെ സകലസൈന്യവും ഉളവായി;
33:7b.PSA.033.007 അവന്‍ സമുദ്രത്തിലെ വെള്ളത്തെ കൂമ്പാരമായി കൂട്ടുന്നു; അവന്‍ ആഴികളെ ഭണ്ഡാരഗൃഹങ്ങളില്‍ സംഗ്രഹിക്കുന്നു.
33:8b.PSA.033.008 സകലഭൂവാസികളും യഹോവയെ ഭയപ്പെടട്ടെ; ഭൂതലത്തില്‍ പാര്‍ക്കുംന്നവരൊക്കെയും അവനെ ശങ്കിക്കട്ടെ.
33:9b.PSA.033.009 അവന്‍ അരുളിച്ചെയ്തു; അങ്ങനെ സംഭവിച്ചു; അവന്‍ കല്പിച്ചു; അങ്ങനെ സ്ഥാപിതമായി.
33:10b.PSA.033.010 യഹോവ ജാതികളുടെ ആലോചനയെ വ്യര്‍ത്ഥമാക്കുന്നു; വംശങ്ങളുടെ നിരൂപണങ്ങളെ നിഷ്ഫലമാക്കുന്നു.
33:11b.PSA.033.011 യഹോവയുടെ ആലോചന ശാശ്വതമായും അവന്റെ ഹൃദയവിചാരങ്ങള്‍ തലമുറതലമുറയായും നിലക്കുന്നു.
33:12b.PSA.033.012 യഹോവ ദൈവമായിരിക്കുന്ന ജാതിയും അവന്‍ തനിക്കു അവകാശമായി തിരഞ്ഞെടുത്ത ജനവും ഭാഗ്യമുള്ളതു.
33:13b.PSA.033.013 യഹോവ സ്വര്‍ഗ്ഗത്തില്‍നിന്നു നോക്കുന്നു; മനുഷ്യപുത്രന്മാരെ ഒക്കെയും കാണുന്നു.
33:14b.PSA.033.014 അവന്‍ തന്റെ വാസസ്ഥലത്തുനിന്നു സര്‍വ്വഭൂവാസികളെയും നോക്കുന്നു.
33:15b.PSA.033.015 അവന്‍ അവരുടെ ഹൃദയങ്ങളെ ഒരുപോലെ മനഞ്ഞിരിക്കുന്നു; അവരുടെ പ്രവൃത്തികളെ ഒക്കെയും അവന്‍ ഗ്രഹിക്കുന്നു.
33:16b.PSA.033.016 സൈന്യബഹുത്വത്താല്‍ രാജാവു ജയം പ്രാപിക്കുന്നില്ല; ബലാധിക്യംകൊണ്ടു വീരന്‍ രക്ഷപ്പെടുന്നതുമില്ല.
33:17b.PSA.033.017 ജായത്തിന്നു കുതിര വ്യര്‍ത്ഥമാകുന്നു; തന്റെ ബലാധിക്യംമെകാണ്ടു അതു വിടുവിക്കുന്നതുമില്ല.
33:18b.PSA.033.018 യഹോവയുടെ ദൃഷ്ടി തന്റെ ഭക്തന്മാരുടെമേലും തന്റെ ദയെക്കായി പ്രത്യാശിക്കുന്നവരുടെമേലും ഇരിക്കുന്നു;
33:19b.PSA.033.019 അവരുടെ പ്രാണനെ മരണത്തില്‍നിന്നു വിടുവിപ്പാനും ക്ഷാമത്തില്‍ അവരെ ജീവനോടെ രക്ഷിപ്പാനും തന്നേ.
33:20b.PSA.033.020 നമ്മുടെ ഉള്ളം യഹോവെക്കായി കാത്തിരിക്കുന്നു; അവന്‍ നമ്മുടെ സഹായവും പരിചയും ആകുന്നു.
33:21b.PSA.033.021 അവന്റെ വിശുദ്ധനാമത്തില്‍ നാം ആശ്രയിക്കയാല്‍ നമ്മുടെ ഹൃദയം അവനില്‍ സന്തോഷിക്കും.
33:22b.PSA.033.022 യഹോവേ, ഞങ്ങള്‍ നിങ്കല്‍ പ്രത്യാശവെക്കുന്നതുപോലെ നിന്റെ ദയ ഞങ്ങളുടെമേല്‍ ഉണ്ടാകുമാറാകട്ടെ.
34
34:1b.PSA.034.001 ഞാന്‍ യഹോവയെ എല്ലാകാലത്തും വാഴ്ത്തും; അവന്റെ സ്തുതി എപ്പോഴും എന്റെ നാവിന്മേല്‍ ഇരിക്കും.
34:2b.PSA.034.002 എന്റെ ഉള്ളം യഹോവയില്‍ പ്രശംസിക്കുന്നു; എളിയവര്‍ അതു കേട്ടു സന്തോഷിക്കും.
34:3b.PSA.034.003 എന്നോടു ചേര്‍ന്നു യഹോവയെ മഹിമപ്പെടുത്തുവിന്‍ ; നാം ഒന്നിച്ചു അവന്റെ നാമത്തെ ഉയര്‍ത്തുക.
34:4b.PSA.034.004 ഞാന്‍ യഹോവയോടു അപേക്ഷിച്ചു; അവന്‍ എനിക്കു ഉത്തരമരുളി എന്റെ സകലഭയങ്ങളില്‍നിന്നും എന്നെ വിടുവിച്ചു.
34:5b.PSA.034.005 അവങ്കലേക്കു നോക്കിയവര്‍ പ്രകാശിതരായി; അവരുടെ മുഖം ലജ്ജിച്ചുപോയതുമില്ല.
34:6b.PSA.034.006 ഈ എളിയവന്‍ നിലവിളിച്ചു; യഹോവ കേട്ടു; അവന്റെ സകലകഷ്ടങ്ങളില്‍നിന്നും അവനെ രക്ഷിച്ചു.
34:7b.PSA.034.007 യഹോവയുടെ ദൂതന്‍ അവന്റെ ഭക്തന്മാരുടെ ചുറ്റും പാളയമിറങ്ങി അവരെ വിടുവിക്കുന്നു.
34:8b.PSA.034.008 യഹോവ നല്ലവന്‍ എന്നു രുചിച്ചറിവിന്‍ ; അവനെ ശരണംപ്രാപിക്കുന്ന പുരുഷന്‍ ഭാഗ്യവാന്‍ .
34:9b.PSA.034.009 യഹോവയുടെ വിശുദ്ധന്മാരേ, അവനെ ഭയപ്പെടുവിന്‍ ; അവന്റെ ഭക്തന്മാര്‍ക്കും ഒന്നിന്നും മുട്ടില്ലല്ലോ.
34:10b.PSA.034.010 ബാലസിംഹങ്ങളും ഇരകിട്ടാതെ വിശന്നിരിക്കും; യഹോവയെ അന്വേഷിക്കുന്നവര്‍ക്കോ ഒരു നന്മെക്കും കുറവില്ല.
34:11b.PSA.034.011 മക്കളേ, വന്നു എനിക്കു ചെവിതരുവിന്‍ ; യഹോവയോടുള്ള ഭക്തിയെ ഞാന്‍ ഉപദേശിച്ചുതരാം.
34:12b.PSA.034.012 ജീവനെ ആഗ്രഹിക്കയും നന്മ കാണേണ്ടതിന്നു ദീര്‍ഘായുസ്സ് ഇച്ഛിക്കയും ചെയ്യുന്നവന്‍ ആര്‍?
34:13b.PSA.034.013 ദോഷം ചെയ്യാതെ നിന്റെ നാവിനെയും വ്യാജം പറയാതെ നിന്റെ അധരത്തെയും കാത്തുകൊള്‍ക;
34:14b.PSA.034.014 ദോഷം വിട്ടകന്നു ഗുണം ചെയ്ക; സമാധാനം അന്വേഷിച്ചു പിന്തുടരുക.
34:15b.PSA.034.015 യഹോവയുടെ കണ്ണു നീതിമാന്മാരുടെ മേലും അവന്റെ ചെവി അവരുടെ നിലവിളിക്കും തുറന്നിരിക്കുന്നു.
34:16b.PSA.034.016 ദുഷ്പ്രവൃത്തിക്കാരുടെ ഔര്‍മ്മയെ ഭൂമിയില്‍നിന്നു ഛേദിച്ചുകളയേണ്ടതിന്നു യഹോവയുടെ മുഖം അവര്‍ക്കും പ്രതിക്കുലമായിരിക്കുന്നു.
34:17b.PSA.034.017 നീതിമാന്മാര്‍ നിലവിളിച്ചു; യഹോവ കേട്ടു. സകലകഷ്ടങ്ങളില്‍നിന്നും അവരെ വിടുവിച്ചു.
34:18b.PSA.034.018 ഹൃദയം നുറുങ്ങിയവര്‍ക്കും യഹോവ സമീപസ്ഥന്‍ ; മനസ്സു തകര്‍ന്നവരെ അവന്‍ രക്ഷിക്കുന്നു.
34:19b.PSA.034.019 നീതിമാന്റെ അനര്‍ത്ഥങ്ങള്‍ അസംഖ്യമാകുന്നു; അവ എല്ലാറ്റില്‍നിന്നും യഹോവ അവനെ വിടുവിക്കുന്നു.
34:20b.PSA.034.020 അവന്റെ അസ്ഥികളെ എല്ലാം അവന്‍ സൂക്ഷിക്കുന്നു; അവയില്‍ ഒന്നും ഒടിഞ്ഞുപോകയുമില്ല.
34:21b.PSA.034.021 അനര്‍ത്ഥം ദുഷ്ടനെ കൊല്ലുന്നു; നീതിമാനെ പകെക്കുന്നവര്‍ ശിക്ഷ അനുഭവിക്കും.
34:22b.PSA.034.022 യഹോവ തന്റെ ദാസന്മാരുടെ പ്രാണനെ വീണ്ടുകൊള്ളുന്നു; അവനെ ശരണമാക്കുന്നവരാരും ശിക്ഷ അനുഭവിക്കയില്ല.
35
35:1b.PSA.035.001 യഹോവേ, എന്നോടു വാദിക്കുന്നവരോടു വാദിക്കേണമേ; എന്നോടു പൊരുതുന്നവരോടു പെരുതേണമേ.
35:2b.PSA.035.002 നീ പലകയും പരിചയും പിടിച്ചു എനിക്കു സഹായത്തിന്നായി എഴുന്നേല്‍ക്കേണമേ.
35:3b.PSA.035.003 നീ കുന്തം ഊരി എന്നെ പിന്തുടരുന്നവരുടെ വഴി അടെച്ചുകളയേണമേ; ഞാന്‍ നിന്റെ രക്ഷയാകുന്നു എന്നു എന്റെ പ്രാണനോടു പറയേണമേ.
35:4b.PSA.035.004 എനിക്കു ജീവഹാനി വരുത്തുവാന്‍ നോക്കുന്നവര്‍ക്കും ലജ്ജയും അപമാനവും വരട്ടെ; എനിക്കു അനര്‍ത്ഥം ചിന്തിക്കുന്നവര്‍ പിന്തിരിഞ്ഞു നാണിച്ചു പോകട്ടെ.
35:5b.PSA.035.005 അവര്‍ കാറ്റിന്നു മുമ്പിലെ പതിര്‍പോലെ ആകട്ടെ; യഹോവയുടെ ദൂതന്‍ അവരെ ഔടിക്കട്ടെ.
35:6b.PSA.035.006 അവരുടെ വഴി ഇരുട്ടും വഴുവഴുപ്പും ആകട്ടെ; യഹോവയുടെ ദൂതന്‍ അവരെ പിന്തുടരട്ടെ.
35:7b.PSA.035.007 കാരണം കൂടാതെ അവര്‍ എനിക്കായി വല ഒളിച്ചുവെച്ചു; കാരണം കൂടാതെ അവര്‍ എന്റെ പ്രാണന്നായി കുഴി കുഴിച്ചിരിക്കുന്നു.
35:8b.PSA.035.008 അവന്‍ വിചാരിയാതെ അവന്നു അപായം ഭവിക്കട്ടെ; അവന്‍ ഒളിച്ചുവെച്ച വലയില്‍ അവന്‍ തന്നേ കുടുങ്ങട്ടെ; അവന്‍ അപായത്തില്‍ അകപ്പെട്ടുപോകട്ടെ.
35:9b.PSA.035.009 എന്റെ ഉള്ളം യഹോവയില്‍ ആനന്ദിക്കും; അവന്റെ രക്ഷയില്‍ സന്തോഷിക്കും;
35:10b.PSA.035.010 യഹോവേ, നിനക്കു തുല്യന്‍ ആര്‍? എളിയവനെ തന്നിലും ബലമേറിയവന്റെ കയ്യില്‍നിന്നും എളിയവനും ദരിദ്രനുമായവനെ കവര്‍ച്ചക്കാരന്റെ കയ്യില്‍നിന്നും നീ രക്ഷിക്കുന്നു എന്നു എന്റെ അസ്ഥികള്‍ ഒക്കെയും പറയും.
35:11b.PSA.035.011 കള്ളസ്സാക്ഷികള്‍ എഴുന്നേറ്റു ഞാന്‍ അറിയാത്ത കാര്യം എന്നോടു ചോദിക്കുന്നു.
35:12b.PSA.035.012 അവര്‍ എനിക്കു നന്മെക്കു പകരം തിന്മചെയ്തു എന്റെ പ്രാണന്നു അനാഥത്വം വരുത്തുന്നു.
35:13b.PSA.035.013 ഞാനോ, അവര്‍ ദീനമായ്ക്കിടന്നപ്പോള്‍ രട്ടുടുത്തു; ഉപവാസംകൊണ്ടു ഞാന്‍ ആത്മതപനം ചെയ്തു; എന്റെ പ്രാര്‍ത്ഥന എന്റെ മാര്‍വ്വിടത്തിലേക്കു മടങ്ങിവന്നു.
35:14b.PSA.035.014 അവന്‍ എനിക്കു സ്നേഹിതനോ സഹോദരനോ എന്നപോലെ ഞാന്‍ പെരുമാറി; അമ്മയെക്കുറിച്ചു ദുഃഖിക്കുന്നവനെപ്പോലെ ഞാന്‍ ദുഃഖിച്ചു കുനിഞ്ഞുനടന്നു.
35:15b.PSA.035.015 അവരോ എന്റെ വീഴ്ചയിങ്കല്‍ സന്തോഷിച്ചു കൂട്ടംകൂടി; ഞാന്‍ അറിയാത്ത അധമന്മാര്‍ എനിക്കു വിരോധമായി കൂടിവന്നു. അവര്‍ ഇടവിടാതെ എന്നെ പഴിച്ചുപറഞ്ഞു.
35:16b.PSA.035.016 അടിയന്തരങ്ങളില്‍ കോമാളികളായ വഷളന്മാരെപ്പോലെ അവര്‍ എന്റെ നേരെ പല്ലു കടിക്കുന്നു.
35:17b.PSA.035.017 കര്‍ത്താവേ, നീ എത്രത്തോളം നോക്കിക്കൊണ്ടിരിക്കും? അവരുടെ നാശത്തില്‍നിന്നു എന്റെ പ്രാണനെയും ബാലസിംഹങ്ങളുടെ വശത്തുനിന്നു എന്റെ ജിവനെയും വിടുവിക്കേണമേ.
35:18b.PSA.035.018 ഞാന്‍ മഹാസഭയില്‍ നിനക്കു സ്തോത്രം ചെയ്യും; ബഹുജനത്തിന്റെ മദ്ധ്യേ നിന്നെ സ്തുതിക്കും.
35:19b.PSA.035.019 വെറുതെ എനിക്കു ശത്രുക്കളായവര്‍ എന്നെക്കുറിച്ചു സന്തോഷിക്കരുതേ; കാരണംകൂടാതെ എന്നെ പകെക്കുന്നവര്‍ കണ്ണിമെക്കയുമരുതേ.
35:20b.PSA.035.020 അവര്‍ സമാധാനവാക്കു സംസാരിക്കാതെ ദേശത്തിലെ സാധുക്കളുടെ നേരെ വ്യാജകാര്യങ്ങളെ നിരൂപിക്കുന്നു.
35:21b.PSA.035.021 അവര്‍ എന്റെ നേരെ വായ്പിളര്‍ന്നുനന്നായി, ഞങ്ങള്‍ സ്വന്തകണ്ണാല്‍ കണ്ടു എന്നു പറഞ്ഞു.
35:22b.PSA.035.022 യഹോവേ, നീ കണ്ടുവല്ലോ; മൌനമായിരിക്കരുതേ; കര്‍ത്താവേ, എന്നോടകന്നിരിക്കരുതേ,
35:23b.PSA.035.023 എന്റെ ദൈവവും എന്റെ കര്‍ത്താവുമായുള്ളോവേ, ഉണര്‍ന്നു എന്റെ ന്യായത്തിന്നും വ്യവഹാരത്തിന്നും ജാഗരിക്കേണമേ.
35:24b.PSA.035.024 എന്റെ ദൈവമായ യഹോവേ, നിന്റെ നീതിപ്രകാരം എനിക്കു ന്യായം പാലിച്ചു തരേണമേ; അവര്‍ എന്നെക്കുറിച്ചു സന്തോഷിക്കരുതേ.
35:25b.PSA.035.025 അവര്‍ തങ്ങളുടെ ഹൃദയത്തില്‍നന്നായി, ഞങ്ങളുടെ ആഗ്രഹം സാധിച്ചു എന്നു പറയരുതേ; ഞങ്ങള്‍ അവനെ വിഴുങ്ങിക്കളഞ്ഞു എന്നും പറയരുതേ.
35:26b.PSA.035.026 എന്റെ അനര്‍ത്ഥത്തില്‍ സന്തോഷിയക്കുന്നവര്‍ ഒരുപോലെ ലജ്ജിച്ചു ഭ്രമിച്ചുപോകട്ടെ, എന്റെ നേരെ വമ്പുപറയുന്നവര്‍ ലജ്ജയും അപമാനവും ധരിക്കട്ടെ.
35:27b.PSA.035.027 എന്റെ നീതിയില്‍ പ്രസാദിക്കുന്നവര്‍ ഘോഷിച്ചാനന്ദിക്കട്ടെ. തന്റെ ദാസന്റെ ശ്രേയസ്സില്‍ പ്രസാദിക്കുന്ന യഹോവ മഹത്വമുള്ളവന്‍ എന്നിങ്ങനെ അവര്‍ എപ്പോഴും പറയട്ടെ.
35:28b.PSA.035.028 എന്റെ നാവു നിന്റെ നീതിയെയും നാളെല്ലാം നിന്റെ സ്തുതിയെയും വര്‍ണ്ണിക്കും.
36
36:1b.PSA.036.001 ദുഷ്ടന്നു തന്റെ ഹൃദയത്തില്‍ പാപാദേശമുണ്ടു; അവന്റെ ദൃഷ്ടിയില്‍ ദൈവഭയമില്ല.
36:2b.PSA.036.002 തന്റെ കുറ്റം തെളിഞ്ഞു വെറുപ്പായ്തീരുകയില്ല എന്നിങ്ങനെ അവ തന്നോടു തന്നേ മധുരവാക്കു പറയുന്നു.
36:3b.PSA.036.003 അവന്റെ വായിലെ വാക്കുകള്‍ അകൃത്യവും വഞ്ചനയും ആകുന്നു; ബുദ്ധിമാനായിരിക്കുന്നതും നന്മചെയ്യുന്നതും അവന്‍ വിട്ടുകളഞ്ഞിരിക്കുന്നു.
36:4b.PSA.036.004 അവന്‍ തന്റെ കിടക്കമേല്‍ അകൃത്യം ചിന്തിക്കുന്നു; കൊള്ളരുതാത്ത വഴിയില്‍ അവന്‍ നിലക്കുന്നു; ദോഷത്തെ വെറുക്കുന്നതുമില്ല.
36:5b.PSA.036.005 യഹോവേ, നിന്റെ ദയ ആകാശത്തോളവും നിന്റെ വിശ്വസ്തത മേഘങ്ങളോളവും എത്തുന്നു.
36:6b.PSA.036.006 നിന്റെ നീതി ദിവ്യപര്‍വ്വതങ്ങളെപ്പോലെയും നിന്റെ ന്യായവിധികള്‍ വലിയ ആഴിയെപ്പോലെയും ആകുന്നു; യഹോവേ, നീ മനുഷ്യരെയും മൃഗങ്ങളെയും രക്ഷിക്കുന്നു.
36:7b.PSA.036.007 ദൈവമേ, നിന്റെ ദയ എത്ര വിലയേറിയതു! മനുഷ്യപുത്രന്മാര്‍ നിന്റെ ചിറകിന്‍ നിഴലില്‍ ശരണം പ്രാപിക്കുന്നു.
36:8b.PSA.036.008 നിന്റെ ആലയത്തിലെ പുഷ്ടി അവര്‍ അനുഭവിച്ചു തൃപ്തി പ്രാപിക്കുന്നു; നിന്റെ ആനന്ദനദി നീ അവരെ കുടിപ്പിക്കുന്നു.
36:9b.PSA.036.009 നിന്റെ പക്കല്‍ ജീവന്റെ ഉറവുണ്ടല്ലോ; നിന്റെ പ്രകാശത്തില്‍ ഞങ്ങള്‍ പ്രകാശം കാണുന്നു.
36:10b.PSA.036.010 നിന്നെ അറിയുന്നവര്‍ക്കും നിന്റെ ദയയും ഹൃദയപരമാര്‍ത്ഥികള്‍ക്കു നിന്റെ നീതിയും ദീര്‍ഘമാക്കേണമേ.
36:11b.PSA.036.011 ഡംഭികളുടെ കാല്‍ എന്റെ നേരെ വരരുതേ; ദുഷ്ടന്മാരുടെ കൈ എന്നെ ആട്ടിക്കളയരുതേ.
36:12b.PSA.036.012 ദുഷ്പ്രവൃത്തിക്കാര്‍ അവിടെത്തന്നേ വീഴുന്നുഅവര്‍ മറിഞ്ഞു വീഴുന്നു; എഴുന്നേല്പാന്‍ കഴിയുന്നതുമില്ല.
37
37:1b.PSA.037.001 ദുഷ്പ്രവൃത്തിക്കാരുടെ നിമിത്തം നീ മുഷിയരുതു; നീതികേടു ചെയ്യുന്നവരോടു അസൂയപ്പെടുകയുമരുതു.
37:2b.PSA.037.002 അവര്‍ പുല്ലുപോലെ വേഗത്തില്‍ ഉണങ്ങി പച്ചച്ചെടിപോലെ വാടിപ്പോകുന്നു.
37:3b.PSA.037.003 യഹോവയില്‍ ആശ്രയിച്ചു നന്മചെയ്ക; ദേശത്തു പാര്‍ത്തു വിശ്വസ്തത ആചരിക്ക. യഹോവയില്‍ തന്നേ രസിച്ചുകൊള്‍ക; അവന്‍ നിന്റെ ഹൃദയത്തിലെ ആഗ്രഹങ്ങളെ നിനക്കു തരും.
37:4b.PSA.037.004 നിന്റെ വഴി യഹോവയെ ഭരമേല്പിക്ക; അവനില്‍ തന്നേ ആശ്രയിക്ക; അവന്‍ അതു നിര്‍വ്വഹിക്കും.
37:5b.PSA.037.005 അവന്‍ നിന്റെ നീതിയെ പ്രഭാതംപോലെയും നിന്റെ ന്യായത്തെ മദ്ധ്യാഹ്നംപോലെയും പ്രകാശിപ്പിക്കും.
37:6b.PSA.037.006 യഹോവയുടെ മുമ്പാകെ മിണ്ടാതെയിരുന്നു അവന്നായി പ്രത്യാശിക്ക; കാര്യസാധ്യം പ്രാപിക്കുന്നവനെയും ദുരുപായം പ്രയോഗിക്കുന്നവനെയും കുറിച്ചു നീ മുഷിയരുതു.
37:7b.PSA.037.007 കോപം കളഞ്ഞു ക്രോധം ഉപേക്ഷിക്ക; മുഷിഞ്ഞു പോകരുതു; അതു ദോഷത്തിന്നു ഹേതുവാകേയുള്ളു.
37:8b.PSA.037.008 ദുഷ്പ്രവൃത്തിക്കാര്‍ ഛേദിക്കപ്പെടും; യഹോവയെ പ്രത്യാശിക്കുന്നവരോ ഭൂമിയെ കൈവശമാക്കും.
37:9b.PSA.037.009 കുറഞ്ഞോന്നു കഴിഞ്ഞിട്ടു ദുഷ്ടന്‍ ഇല്ല; നീ അവന്റെ ഇടം സൂക്ഷിച്ചുനോക്കും; അവനെ കാണുകയില്ല.
37:10b.PSA.037.010 എന്നാല്‍ സൌമ്യതയുള്ളവര്‍ ഭൂമിയെ കൈവശമാക്കും; സമാധാനസമൃദ്ധിയില്‍ അവര്‍ ആനന്ദിക്കും.
37:11b.PSA.037.011 ദുഷ്ടന്‍ നീതിമാന്നു ദോഷം നിരൂപിക്കുന്നു; അവന്റെ നേരെ അവന്‍ പല്ലു കടിക്കുന്നു.
37:12b.PSA.037.012 കര്‍ത്താവു അവനെ നോക്കി ചിരിക്കും; അവന്റെ ദിവസം വരുന്നു എന്നു അവന്‍ കാണുന്നു. എളിയവനെയും ദരിദ്രനെയും വീഴിപ്പാനും സന്മാര്‍ഗ്ഗികളെ കൊല്ലുവാനും ദുഷ്ടന്മാര്‍ വാളൂരി വില്ലു കുലെച്ചിരിക്കുന്നു.
37:13b.PSA.037.013 അവരുടെ വാള്‍ അവരുടെ ഹൃദയത്തില്‍ തന്നേ കടക്കും; അവരുടെ വില്ലുകള്‍ ഒടിഞ്ഞുപോകും.
37:14b.PSA.037.014 അനേകദുഷ്ടന്മാര്‍ക്കുംള്ള സമൃദ്ധിയെക്കാള്‍ നീതിമാന്നുള്ള അല്പം ഏറ്റവും നല്ലതു.
37:15b.PSA.037.015 ദുഷ്ടന്മാരുടെ ഭുജങ്ങള്‍ ഒടിഞ്ഞുപോകും; എന്നാല്‍ നീതിമാന്മാരെ യഹോവ താങ്ങും.
37:16b.PSA.037.016 യഹോവ നിഷ്കളങ്കന്മാരുടെ നാളുകളെ അറിയുന്നു; അവരുടെ അവകാശം ശാശ്വതമായിരിക്കും.
37:17b.PSA.037.017 ദുഷ്കാലത്തു അവര്‍ ലജ്ജിച്ചു പോകയില്ല; ക്ഷാമകാലത്തു അവര്‍ തൃപ്തരായിരിക്കും,
37:18b.PSA.037.018 എന്നാല്‍ ദുഷ്ടന്മാര്‍ നശിച്ചുപോകും; യഹോവയുടെ ശത്രുക്കള്‍ പുല്പുറത്തിന്റെ ഭംഗിപോലേയുള്ളു; അവര്‍ ക്ഷയിച്ചുപോകും; പുകപോലെ ക്ഷയിച്ചുപോകും.
37:19b.PSA.037.019 ദുഷ്ടന്‍ വായ്പ വാങ്ങുന്നു തിരികെ കൊടുക്കുന്നില്ല; നീതിമാനോ കൃപാലുവായി ദാനം ചെയ്യുന്നു.
37:20b.PSA.037.020 അവനാല്‍ അനുഗ്രഹിക്കപ്പെട്ടവര്‍ ഭൂമിയെ കൈവശമാക്കും. അവനാല്‍ ശപിക്കപ്പെട്ടവരോ ഛേദിക്കപ്പെടും.
37:21b.PSA.037.021 ഒരു മനുഷ്യന്റെ വഴിയില്‍ പ്രസാദം തോന്നിയാല്‍ യഹോവ അവന്റെ ഗമനം സ്ഥിരമാക്കുന്നു.
37:22b.PSA.037.022 അവന്‍ വീണാലും നിലംപരിചാകയില്ല; യഹോവ അവനെ കൈ പിടിച്ചു താങ്ങുന്നു.
37:23b.PSA.037.023 ഞാന്‍ ബാലനായിരുന്നു, വൃദ്ധനായിത്തീര്‍ന്നു; നീതിമാന്‍ തുണയില്ലാതിരിക്കുന്നതും അവന്റെ സന്തതി ആഹാരം ഇരക്കുന്നതും ഞാന്‍ കണ്ടിട്ടില്ല.
37:24b.PSA.037.024 അവന്‍ നിത്യം കൃപാലുവായി വായ്പ കൊടുക്കുന്നു; അവന്റെ സന്തതി അനുഗ്രഹിക്കപ്പെടുന്നു.
37:25b.PSA.037.025 ദോഷം വിട്ടൊഴിഞ്ഞു ഗുണം ചെയ്ക; എന്നാല്‍ നീ സദാകാലം സുഖമായി വസിക്കും.
37:26b.PSA.037.026 യഹോവ ന്യായപ്രിയനാകുന്നു; തന്റെ വിശുദ്ധന്മാരെ ഉപേക്ഷിക്കുന്നതുമില്ല; അവര്‍ എന്നേക്കും പരിപാലിക്കപ്പെടുന്നു; ദുഷ്ടന്മാരുടെ സന്തതിയോ ഛേദിക്കപ്പെടും.
37:27b.PSA.037.027 നീതിമാന്മാര്‍ ഭൂമിയെ അവകാശമാക്കി എന്നേക്കും അതില്‍ വസിക്കും;
37:28b.PSA.037.028 നീതിമാന്റെ വായ് ജ്ഞാനം പ്രസ്താവിക്കുന്നു; അവന്റെ നാവു ന്യായം സംസാരിക്കുന്നു.
37:29b.PSA.037.029 തന്റെ ദൈവത്തിന്റെ ന്യായപ്രമാണം അവന്റെ ഹൃദയത്തില്‍ ഉണ്ടു; അവന്റെ കാലടികള്‍ വഴുതുകയില്ല.
37:30b.PSA.037.030 ദുഷ്ടന്‍ നീതിമാന്നായി പതിയിരുന്നു, അവനെ കൊല്ലുവാന്‍ നോക്കുന്നു.
37:31b.PSA.037.031 യഹോവ അവനെ അവന്റെ കയ്യില്‍ വിട്ടുകൊടുക്കയില്ല; ന്യായവിസ്താരത്തില്‍ അവനെ കുറ്റംവിധിക്കയുമില്ല.
37:32b.PSA.037.032 യഹോവെക്കായി പ്രത്യാശിച്ചു അവന്റെ വഴി പ്രമാണിച്ചു നടക്ക; എന്നാല്‍ ഭൂമിയെ അവകാശമാക്കുവാന്‍ അവന്‍ നിന്നെ ഉയര്‍ത്തും; ദുഷ്ടന്മാര്‍ ഛേദിക്കപ്പെടുന്നതു നീ കാണും.
37:33b.PSA.037.033 ദുഷ്ടന്‍ പ്രബലനായിരിക്കുന്നതും; സ്വദേശികമായ പച്ചവൃക്ഷംപോലെ തഴെക്കുന്നതും ഞാന്‍ കണ്ടിട്ടുണ്ടു.
37:34b.PSA.037.034 ഞാന്‍ പിന്നെ അതിലെ പോയപ്പോള്‍ അവന്‍ ഇല്ല; ഞാന്‍ അന്വേഷിച്ചു, അവനെ കണ്ടതുമില്ല.
37:35b.PSA.037.035 നിഷ്കളങ്കനെ കുറിക്കൊള്ളുക; നേരുള്ളവനെ നോക്കിക്കൊള്‍ക; സമാധാനപുരുഷന്നു സന്തതി ഉണ്ടാകും.
37:36b.PSA.037.036 എന്നാല്‍ അതിക്രമക്കാര്‍ ഒരുപോലെ മുടിഞ്ഞുപോകും; ദുഷ്ടന്മാരുടെ സന്താനം ഛേദിക്കപ്പെടും.
37:37b.PSA.037.037 നീതിമാന്മാരുടെ രക്ഷ യഹോവയിങ്കല്‍നിന്നു വരുന്നു; കഷ്ടകാലത്തു അവന്‍ അവരുടെ ദുര്‍ഗ്ഗം ആകുന്നു.
37:38b.PSA.037.038 യഹോവ അവരെ സഹായിച്ചു വിടുവിക്കുന്നു; അവര്‍ അവനില്‍ ആശ്രയിക്കകൊണ്ടു അവന്‍ അവരെ ദുഷ്ടന്മാരുടെ കയ്യില്‍നിന്നു വിടുവിച്ചു രക്ഷിക്കുന്നു.
38
38:1b.PSA.038.001 യഹോവേ, ക്രോധത്തോടെ എന്നെ ശിക്ഷിക്കരുതേ. ഉഗ്രനീരസത്തോടെ എന്നെ ദണ്ഡിപ്പിക്കയുമരുതേ.
38:2b.PSA.038.002 നിന്റെ അസ്ത്രങ്ങള്‍ എന്നില്‍ തറെച്ചിരിക്കുന്നു; നിന്റെ കൈ എന്റെ മേല്‍ ഭാരമായിരിക്കുന്നു.
38:3b.PSA.038.003 നിന്റെ നീരസം ഹേതുവായി എന്റെ ദേഹത്തില്‍ സൌഖ്യമില്ല; എന്റെ പാപം ഹേതുവായി എന്റെ അസ്ഥികളില്‍ സ്വസ്ഥതയുമില്ല.
38:4b.PSA.038.004 എന്റെ അകൃത്യങ്ങള്‍ എന്റെ തലെക്കുമീതെ കവിഞ്ഞിരിക്കുന്നു; ഭാരമുള്ള ചുമടുപോലെ അവ എനിക്കു അതിഘനമായിരിക്കുന്നു.
38:5b.PSA.038.005 എന്റെ ഭോഷത്വംഹേതുവായി എന്റെ വ്രണങ്ങള്‍ ചീഞ്ഞുനാറുന്നു.
38:6b.PSA.038.006 ഞാന്‍ കുനിഞ്ഞു ഏറ്റവും കൂനിയിരിക്കുന്നു; ഞാന്‍ ഇടവിടാതെ ദുഃഖിച്ചുനടക്കുന്നു.
38:7b.PSA.038.007 എന്റെ അരയില്‍ വരള്‍ച നിറഞ്ഞിരിക്കുന്നു; എന്റെ ദേഹത്തില്‍ സൌഖ്യമില്ല.
38:8b.PSA.038.008 ഞാന്‍ ക്ഷീണിച്ചു അത്യന്തം തകര്‍ന്നിരിക്കുന്നു; എന്റെ ഹൃദയത്തിലെ ഞരക്കംനിമിത്തം ഞാന്‍ അലറുന്നു. കര്‍ത്താവേ, എന്റെ ആഗ്രഹം ഒക്കെയും നിന്റെ മുമ്പില്‍ ഇരിക്കുന്നു. എന്റെ ഞരക്കം നിനക്കു മറഞ്ഞിരിക്കുന്നതുമില്ല.
38:9b.PSA.038.009 എന്റെ നെഞ്ചിടിക്കുന്നു; ഞാന്‍ വശംകെട്ടിരിക്കുന്നു; എന്റെ കണ്ണിന്റെ വെളിച്ചവും എനിക്കില്ലാതെയായി.
38:10b.PSA.038.010 എന്റെ സ്നേഹിതന്മാരും കൂട്ടുകാരും എന്റെ ബാധ കണ്ടു മാറിനിലക്കുന്നു; എന്റെ ചാര്‍ച്ചക്കാരും അകന്നുനിലക്കുന്നു.
38:11b.PSA.038.011 എനിക്കു പ്രാണഹാനി വരുത്തുവാന്‍ നോക്കുന്നവര്‍ കണിവെക്കുന്നു; എനിക്കു അനര്‍ത്ഥം അന്വേഷിക്കുന്നവര്‍ വേണ്ടാതനം സംസാരിക്കുന്നു; അവര്‍ ഇടവിടാതെ ചതിവു ചിന്തിക്കുന്നു.
38:12b.PSA.038.012 എങ്കിലും ഞാന്‍ ചെകിടനെപ്പോലെ കേള്‍ക്കാതെ ഇരുന്നു; വായ്തുറക്കാതെ ഊമനെപ്പോലെ ആയിരുന്നു.
38:13b.PSA.038.013 ഞാന്‍ , കേള്‍ക്കാത്ത മനുഷ്യനെപ്പോലെയും വായില്‍ പ്രതിവാദമില്ലാത്തവനെപ്പോലെയും ആയിരുന്നു.
38:14b.PSA.038.014 യഹോവേ, നിങ്കല്‍ ഞാന്‍ പ്രത്യാശ വെച്ചിരിക്കുന്നു; എന്റെ ദൈവമായ കര്‍ത്താവേ, നീ ഉത്തരം അരുളും.
38:15b.PSA.038.015 അവര്‍ എന്നെച്ചൊല്ലി സന്തോഷിക്കരുതേ എന്നു ഞാന്‍ പറഞ്ഞു; എന്റെ കാല്‍ വഴുതുമ്പോള്‍ അവര്‍ എന്റെ നേരെ വമ്പു പറയുമല്ലോ.
38:16b.PSA.038.016 ഞാന്‍ ഇടറി വീഴുമാറായിരിക്കുന്നു; എന്റെ ദുഃഖം എപ്പോഴും എന്റെ മുമ്പില്‍ ഇരിക്കുന്നു.
38:17b.PSA.038.017 ഞാന്‍ എന്റെ അകൃത്യത്തെ ഏറ്റുപറയുന്നു; എന്റെ പാപത്തെക്കുറിച്ചു ദുഃഖിക്കുന്നു.
38:18b.PSA.038.018 എന്റെ ശത്രുക്കളോ ജീവനും ബലവുമുള്ളവര്‍. എന്നെ വെറുതെ പകെക്കുന്നവര്‍ പെരുകിയിരിക്കുന്നു.
38:19b.PSA.038.019 ഞാന്‍ നന്മ പിന്തുടരുകയാല്‍ അവര്‍ എനിക്കു വിരോധികളായി നന്മെക്കു പകരം തിന്മ ചെയ്യുന്നു.
38:20b.PSA.038.020 യഹോവേ, എന്നെ കൈവിടരുതേ; എന്റെ ദൈവമേ, എന്നോടകന്നിരിക്കരുതേ.
38:21b.PSA.038.021 എന്റെ രക്ഷയാകുന്ന കര്‍ത്താവേ, എന്റെ സഹായത്തിന്നു വേഗം വരേണമേ.
39
39:1b.PSA.039.001 നാവുകൊണ്ടു പാപം ചെയ്യാതിരിപ്പാന്‍ ഞാന്‍ എന്റെ വഴികളെ സൂക്ഷിക്കുമെന്നും ദുഷ്ടന്‍ എന്റെ മുമ്പില്‍ ഇരിക്കുമ്പോള്‍ എന്റെ വായ് കടിഞ്ഞാണിട്ടു കാക്കുമെന്നും ഞാന്‍ പറഞ്ഞു.
39:2b.PSA.039.002 ഞാന്‍ ഉരിയാടാതെ ഊമനായിരുന്നു; നന്മയെ ഗണ്യമാക്കാതെ മൌനമായിരുന്നു; എന്റെ സങ്കടം പൊങ്ങിവന്നു.
39:3b.PSA.039.003 എന്റെ ഉള്ളില്‍ ഹൃദയത്തിന്നു ചൂടു പിടിച്ചു, എന്റെ ധ്യാനത്തിങ്കല്‍ തീ കത്തി; അപ്പോള്‍ ഞാന്‍ നാവെടുത്തു സംസാരിച്ചു.
39:4b.PSA.039.004 യഹോവേ, എന്റെ അവസാനത്തെയും എന്റെ ആയുസ്സു എത്ര എന്നതിനെയും എന്നെ അറിയിക്കേണമേ; ഞാന്‍ എത്ര ക്ഷണികന്‍ എന്നു ഞാന്‍ അറിയുമാറാകട്ടെ.
39:5b.PSA.039.005 ഇതാ, നീ എന്റെ നാളുകളെ നാലുവിരല്‍ നീളമാക്കിയിരിക്കുന്നു; എന്റെ ആയുസ്സു നിന്റെ മുമ്പാകെ ഏതുമില്ലാത്തതുപോലെയിരിക്കുന്നു; ഏതു മനുഷ്യനും ഉറെച്ചുനിന്നാലും ഒരു ശ്വാസമത്രേ. സേലാ.
39:6b.PSA.039.006 മനുഷ്യരൊക്കെയും വെറും നിഴലായി നടക്കുന്നു നിശ്ചയം; അവര്‍ വ്യര്‍ത്ഥമായി പരിശ്രമിക്കുന്നു നിശ്ചയം; അവന്‍ ധനം സമ്പാദിക്കുന്നു; ആര്‍ അനുഭവിക്കും എന്നറിയുന്നില്ല.
39:7b.PSA.039.007 എന്നാല്‍ കര്‍ത്താവേ, ഞാന്‍ ഏതിന്നായി കാത്തിരിക്കുന്നു? എന്റെ പ്രത്യാശ നിങ്കല്‍ വെച്ചിരിക്കുന്നു.
39:8b.PSA.039.008 എന്റെ സകലലംഘനങ്ങളില്‍നിന്നും എന്നെ വിടുവിക്കേണമേ; എന്നെ ഭോഷന്റെ നിന്ദയാക്കി വെക്കരുതേ.
39:9b.PSA.039.009 ഞാന്‍ വായ് തുറക്കാതെ ഊമനായിരുന്നു; നീയല്ലോ അങ്ങനെ വരുത്തിയതു.
39:10b.PSA.039.010 നിന്റെ ബാധ എങ്കല്‍നിന്നു നീക്കേണമേ; നിന്റെ കയ്യുടെ അടിയാല്‍ ഞാന്‍ ക്ഷയിച്ചിരിക്കുന്നു.
39:11b.PSA.039.011 അകൃത്യംനിമിത്തം നീ മനുഷ്യനെ ദണ്ഡനങ്ങളാല്‍ ശിക്ഷിക്കുമ്പോള്‍ നീ അവന്റെ സൌന്ദര്യത്തെ പുഴുപോലെ ക്ഷയിപ്പിക്കുന്നു; ഏതു മനുഷ്യനും ഒരു ശ്വാസമത്രേ ആകുന്നു. സേലാ.
39:12b.PSA.039.012 യഹോവേ, എന്റെ പ്രാര്‍ത്ഥന കേട്ടു എന്റെ അപേക്ഷ ചെവിക്കൊള്ളേണമേ. എന്റെ കണ്ണുനീര്‍ കണ്ടു മിണ്ടാതിരിക്കരുതേ; ഞാന്‍ എന്റെ സകലപിതാക്കന്മാരെയും പോലെ നിന്റെ സന്നിധിയില്‍ അന്യനും പരദേശിയും ആകുന്നുവല്ലോ.
39:13b.PSA.039.013 ഞാന്‍ ഇവിടെനിന്നു പോയി ഇല്ലാതെയാകുന്നതിന്നു മുമ്പെ ഉന്മേഷം പ്രാപിക്കേണ്ടതിന്നു നിന്റെ നോട്ടം എങ്കല്‍നിന്നു മാറ്റേണമേ.
40
40:1b.PSA.040.001 ഞാന്‍ യഹോവെക്കായി കാത്തുകാത്തിരുന്നു; അവന്‍ എങ്കലേക്കു ചാഞ്ഞു എന്റെ നിലവിളി കേട്ടു.
40:2b.PSA.040.002 നാശകരമായ കുഴിയില്‍നിന്നും കുഴഞ്ഞ ചേറ്റില്‍നിന്നും അവന്‍ എന്നെ കയറ്റി; എന്റെ കാലുകളെ ഒരു പാറമേല്‍ നിര്‍ത്തി, എന്റെ ഗമനത്തെ സ്ഥീരമാക്കി.
40:3b.PSA.040.003 അവന്‍ എന്റെ വായില്‍ പുതിയോരു പാട്ടുതന്നു, നമ്മുടെ ദൈവത്തിന്നു സ്തുതി തന്നേ; പലരും അതു കണ്ടു ഭയപ്പെട്ടു യഹോവയില്‍ ആശ്രയിക്കും.
40:4b.PSA.040.004 യഹോവയെ തന്റെ ആശ്രയമാക്കിക്കൊള്ളുകയും നിഗളികളെയും വ്യാജത്തിലേക്കു തിരിയുന്നവരെയും ആദരിക്കാതിരിക്കയും ചെയ്യുന്ന മനുഷ്യന്‍ ഭാഗ്യവാന്‍ .
40:5b.PSA.040.005 എന്റെ ദൈവമായ യഹോവേ, നീ ചെയ്ത അത്ഭുതപ്രവൃത്തികളും ഞങ്ങള്‍ക്കു വേണ്ടിയുള്ള നിന്റെ വിചാരങ്ങളും വളരെയാകുന്നു; നിന്നോടു സദൃശന്‍ ആരുമില്ല; ഞാന്‍ അവയെ വിവരിച്ചു പ്രസ്താവിക്കുമായിരുന്നു; എന്നാല്‍ അവ എണ്ണിക്കൂടാതവണ്ണം അധികമാകുന്നു.
40:6b.PSA.040.006 ഹനനയാഗവും ഭോജനയാഗവും നീ ഇച്ഛിച്ചില്ല; നീ ചെവികളെ എനിക്കു തുളെച്ചിരിക്കുന്നു. ഹോമയാഗവും പാപയാഗവും നീ ചോദിച്ചില്ല.
40:7b.PSA.040.007 അപ്പോള്‍ ഞാന്‍ പറഞ്ഞു; ഇതാ, ഞാന്‍ വരുന്നു; പുസ്തകച്ചുരുളില്‍ എന്നെക്കുറിച്ചു എഴുതിയിരിക്കുന്നു;
40:8b.PSA.040.008 എന്റെ ദൈവമേ, നിന്റെ ഇഷ്ടം ചെയ്‍വാന്‍ ഞാന്‍ പ്രിയപ്പെടുന്നു; നിന്റെ ന്യായപ്രമാണം എന്റെ ഉള്ളില്‍ ഇരിക്കുന്നു.
40:9b.PSA.040.009 ഞാന്‍ മഹാസഭയില്‍ നീതിയെ പ്രസംഗിച്ചു; അധരങ്ങളെ ഞാന്‍ അടക്കീട്ടില്ല; യഹോവേ, നീ അറിയുന്നു.
40:10b.PSA.040.010 ഞാന്‍ നിന്റെ നീതിയെ എന്റെ ഹൃദയത്തില്‍ മറച്ചുവെച്ചില്ല; നിന്റെ വിശ്വസ്തതയും രക്ഷയും ഞാന്‍ പ്രസ്താവിച്ചു; നിന്റെ ദയയും സത്യവും ഞാന്‍ മഹാസഭെക്കു മറെച്ചതുമില്ല.
40:11b.PSA.040.011 യഹോവേ, നിന്റെ കരുണ നീ എനിക്കു അടെച്ചുകളയില്ല; നിന്റെ ദയയും സത്യവും എന്നെ നിത്യം പരിപാലിക്കും.
40:12b.PSA.040.012 സംഖ്യയില്ലാത്ത അനര്‍ത്ഥങ്ങള്‍ എന്നെ ചുറ്റിയിരിക്കുന്നു; മേല്പെട്ടു നോക്കുവാന്‍ കഴിയാതവണ്ണം എന്റെ അകൃത്യങ്ങള്‍ എന്നെ എത്തിപ്പിടിച്ചിരിക്കുന്നു; അവ എന്റെ തലയിലെ രോമങ്ങളിലും അധികം; ഞാന്‍ ധൈര്യഹീനനായിത്തീര്‍ന്നിരിക്കുന്നു.
40:13b.PSA.040.013 യഹോവേ, എന്നെ വിടുവിപ്പാന്‍ ഇഷ്ടം തോന്നേണമേ; യഹോവേ, എന്നെ സഹായിപ്പാന്‍ വേഗം വരേണമേ.
40:14b.PSA.040.014 എനിക്കു ജീവഹാനി വരുത്തുവാന്‍ നോക്കുന്നവര്‍ ലജ്ജിച്ചു ഭ്രമിച്ചുപോകട്ടെ; എന്റെ അനര്‍ത്ഥത്തില്‍ സന്തോഷിക്കുന്നവര്‍ പിന്തിരിഞ്ഞു അപമാനം ഏല്‍ക്കട്ടെ.
40:15b.PSA.040.015 നന്നായി, നന്നായി എന്നു എന്നോടു പറയുന്നവര്‍ തങ്ങളുടെ നാണംനിമിത്തം സ്തംഭിച്ചുപോകട്ടെ.
40:16b.PSA.040.016 നിന്നെ അന്വേഷിക്കുന്ന എല്ലാവരും നിന്നില്‍ ആനന്ദിച്ചു സന്തോഷിക്കട്ടെ; നിന്റെ രക്ഷയെ ഇച്ഛിക്കുന്നവര്‍ യഹോവ മഹത്വമുള്ളവന്‍ എന്നു എപ്പോഴും പറയട്ടെ.
40:17b.PSA.040.017 ഞാനോ എളിയവനും ദരിദ്രനും ആകുന്നു; എങ്കിലും കര്‍ത്താവു എന്നെ വിചാരിക്കുന്നു; നീ തന്നേ എന്റെ സഹായവും എന്നെ വിടുവിക്കുന്നവനും ആകുന്നു; എന്റെ ദൈവമേ, താമസിക്കരുതേ.
41
41:1b.PSA.041.001 എളിയവനെ ആദരിക്കുന്നവന്‍ ഭാഗ്യവാന്‍ ; അനര്‍ത്ഥദിവസത്തില്‍ യഹോവ അവനെ വിടുവിക്കും.
41:2b.PSA.041.002 യഹോവ അവനെ കാത്തു ജീവനോടെ പാലിക്കും; അവന്‍ ഭൂമിയില്‍ ഭാഗ്യവാനായിരിക്കും; അവന്റെ ശത്രുക്കളുടെ ഇഷ്ടത്തിന്നു നീ അവനെ ഏല്പിക്കയില്ല;
41:3b.PSA.041.003 യഹോവ അവനെ രോഗശയ്യയില്‍ താങ്ങും. ദീനത്തില്‍ നീ അവന്റെ കിടക്ക എല്ലാം മാറ്റിവിരിക്കുന്നു.
41:4b.PSA.041.004 യഹോവേ, എന്നോടു കൃപ തോന്നി എന്നെ സൌഖ്യമാക്കേണമേ; നിന്നോടല്ലോ ഞാന്‍ പാപം ചെയ്തതു എന്നു ഞാന്‍ പറഞ്ഞു.
41:5b.PSA.041.005 അവന്‍ എപ്പോള്‍ മരിച്ചു അവന്റെ പേര്‍ നശിക്കും എന്നു എന്റെ ശത്രുക്കള്‍ എന്നെക്കുറിച്ചു ദോഷം പറയുന്നു.
41:6b.PSA.041.006 ഒരുത്തന്‍ എന്നെ കാണ്മാന്‍ വന്നാല്‍ അവന്‍ കപടവാക്കു പറയുന്നു; അവന്റെ ഹൃദയം നീതികേടു സംഗ്രഹിക്കന്നു; അവന്‍ പുറത്തുപോയി അതു പ്രസ്താവിക്കുന്നു.
41:7b.PSA.041.007 എന്നെ പകെക്കുന്നവരൊക്കെയും എനിക്കു വിരോധമായി തമ്മില്‍ മന്ത്രിക്കുന്നു; അവര്‍ എനിക്കു ദോഷം ചിന്തിക്കുന്നു.
41:8b.PSA.041.008 ഒരു ദുര്‍വ്യാധി അവന്നു പിടിച്ചിരിക്കുന്നു; അവന്‍ കിടപ്പിലായി; ഇനി അവന്‍ എഴുന്നേല്‍ക്കയില്ല എന്നു അവര്‍ പറയുന്നു.
41:9b.PSA.041.009 ഞാന്‍ വിശ്വസിച്ചവനും എന്റെ അപ്പം തിന്നവനുമായ എന്റെ പ്രാണസ്നേഹിതന്‍ പോലും എന്റെ നേരെ കുതികാല്‍ ഉയര്‍ത്തിയിരിക്കുന്നു.
41:10b.PSA.041.010 ഞാന്‍ അവര്‍ക്കും പകരം ചെയ്യേണ്ടതിന്നു യഹോവേ, കൃപ തോന്നി എന്നെ എഴുന്നേല്പിക്കേണമേ.
41:11b.PSA.041.011 എന്റെ ശത്രു എന്നെച്ചൊല്ലി ജയഘോഷം കൊള്ളാതിരിക്കുന്നതിനാല്‍ നിനക്കു എന്നില്‍ പ്രസാദമായിരിക്കുന്നു എന്നു ഞാന്‍ അറിയുന്നു.
41:12b.PSA.041.012 നീ എന്റെ നഷ്കളങ്കത്വംനിമിത്തം എന്നെ താങ്ങുന്നു, നിന്റെ മുമ്പില്‍ എന്നേക്കും എന്നെ നിര്‍ത്തിക്കൊള്ളുന്നു.
41:13b.PSA.041.013 യിസ്രായേലിന്റെ ദൈവമായ യഹോവ എന്നും എന്നേക്കും വാഴ്ത്തപ്പെടുമാറാകട്ടെ. ആമേന്‍ , ആമേന്‍ .
42
42:1b.PSA.042.001 മാന്‍ നീര്‍ത്തോടുകളിലേക്കു ചെല്ലുവാന്‍ കാംക്ഷിക്കുന്നതുപോലെ ദൈവമേ, എന്റെ ആത്മാവു നിന്നോടു ചേരുവാന്‍ കാംക്ഷിക്കുന്നു.
42:2b.PSA.042.002 എന്റെ ആത്മാവു ദൈവത്തിന്നായി, ജീവനുള്ള ദൈവത്തിന്നായി തന്നേ, ദാഹിക്കുന്നു; ഞാന്‍ എപ്പോള്‍ ദൈവസന്നിധിയില്‍ ചെല്ലുവാനിടയാകും.
42:3b.PSA.042.003 നിന്റെ ദൈവം എവിടെ എന്നു അവര്‍ എന്നോടു നിത്യം പറയുന്നതുകൊണ്ടു എന്റെ കണ്ണുനീര്‍ രാവും പകലും എന്റെ ആഹാരമായ്തീര്‍ന്നിരിക്കുന്നു.
42:4b.PSA.042.004 ഉത്സവം ആചരിക്കുന്ന പുരുഷാരത്തിന്റെ സന്തോഷവും സ്തോത്രവുമായ സ്വരത്തോടുകൂടെ സമൂഹമദ്ധ്യേ ഞാന്‍ ദൈവാലയത്തിലേക്കു ചെന്നതു ഔര്‍ത്തു എന്റെ ഉള്ളം എന്നില്‍ പകരുന്നു.
42:5b.PSA.042.005 എന്റെ ആത്മാവേ, നീ വിഷാദിച്ചു ഉള്ളില്‍ ഞരങ്ങുന്നതെന്തു? ദൈവത്തില്‍ പ്രത്യാശ വെക്കുക; അവന്‍ എന്റെ മുഖപ്രകാശകരക്ഷയും എന്റെ ദൈവവുമാകുന്നു എന്നിങ്ങനെ ഞാന്‍ ഇനിയും അവനെ സ്തുതിക്കും.
42:6b.PSA.042.006 എന്റെ ദൈവമേ, എന്റെ ആത്മാവു എന്നില്‍ വിഷാദിച്ചിരിക്കുന്നു; അതുകൊണ്ടു യോര്‍ദ്ദാന്‍ പ്രദേശത്തും ഹെര്‍മ്മോന്‍ പര്‍വ്വതങ്ങളിലും മിസാര്‍മലയിലുംവെച്ചു ഞാന്‍ നിന്നെ ഔര്‍ക്കുംന്നു;
42:7b.PSA.042.007 നിന്റെ നീര്‍ച്ചാട്ടങ്ങളുടെ ഇരെച്ചലാല്‍ ആഴി ആഴിയെ വിളിക്കുന്നു; നിന്റെ ഔളങ്ങളും തിരമാലകളുമെല്ലാം എന്റെ മീതെ കടന്നുപോകുന്നു.
42:8b.PSA.042.008 യഹോവ പകല്‍നേരത്തു തന്റെ ദയ കല്പിക്കും; രാത്രിസമയത്തു ഞാന്‍ അവന്നു പാട്ടു പാടിക്കൊണ്ടിരിക്കും; എന്റെ ജീവന്റെ ദൈവത്തോടുള്ള പ്രാര്‍ത്ഥന തന്നേ.
42:9b.PSA.042.009 നീ എന്നെ മറന്നതു എന്തു? ശത്രുവിന്റെ ഉപദ്രവംഹേതുവായി ഞാന്‍ ദുഃഖിച്ചുനടക്കേണ്ടിവന്നതുമെന്തു? എന്നു ഞാന്‍ എന്റെ പാറയായ ദൈവത്തോടു പറയും.
42:10b.PSA.042.010 നിന്റെ ദൈവം എവിടെ എന്നു എന്റെ ശത്രുക്കള്‍ ഇടവിടാതെ എന്നോടു പറഞ്ഞുകൊണ്ടു എന്റെ അസ്ഥികളെ തകര്‍ക്കുംവണ്ണം എന്നെ നിന്ദിക്കുന്നു.
42:11b.PSA.042.011 എന്റെ ആത്മാവേ, നീ വിഷാദിച്ചു ഉള്ളില്‍ ഞരങ്ങുന്നതു എന്തു? ദൈവത്തില്‍ പ്രത്യാശവെക്കുക; അവന്‍ എന്റെ മുഖപ്രകാശകരക്ഷയും എന്റെ ദൈവവുമാകുന്നു എന്നിങ്ങനെ ഞാന്‍ ഇനിയും അവനെ സ്തുതിക്കും.
43
43:1b.PSA.043.001 ദൈവമേ, എനിക്കു ന്യായം പാലിച്ചു തരേണമേ; ഭക്തികെട്ട ജാതിയോടു എന്റെ വ്യവഹാരം നടത്തേണമേ; വഞ്ചനയും അനീതിയുമുള്ള മനുഷ്യങ്കല്‍നിന്നു എന്നെ വിടുവിക്കേണമേ.
43:2b.PSA.043.002 നീ എന്റെ ശരണമായ ദൈവമല്ലോ; നീ എന്നെ തള്ളിക്കളഞ്ഞിരിക്കുന്നതെന്തു? ശത്രുവിന്റെ ഉപദ്രവംഹേതുവായി ഞാന്‍ ദുഃഖിച്ചു നടക്കേണ്ടിവന്നതുമെന്തു?
43:3b.PSA.043.003 നിന്റെ പ്രകാശവും സത്യവും അയച്ചുതരേണമേ; അവ എന്നെ നടത്തുമാറാകട്ടെ; നിന്റെ വിശുദ്ധപര്‍വ്വതത്തിലേക്കും തിരുനിവാസത്തിലേക്കും അവ എന്നെ എത്തിക്കുമാറാകട്ടെ.
43:4b.PSA.043.004 ഞാന്‍ ദൈവത്തിന്റെ പീഠത്തിങ്കലേക്കു, എന്റെ പരമാനന്ദമായ ദൈവത്തിങ്കലേക്കു ചെല്ലും; ദൈവമേ, എന്റെ ദൈവമേ, കിന്നരംകെണ്ടു ഞാന്‍ നിന്നെ സ്തുതിക്കും.
43:5b.PSA.043.005 എന്റെ ആത്മാവേ, നീ വിഷാദിച്ചു ഉള്ളില്‍ ഞരങ്ങുന്നതു എന്തു? ദൈവത്തില്‍ പ്രത്യാശ വെക്കുക; അവന്‍ എന്റെ മുഖപ്രകാശകരക്ഷയും എന്റെ ദൈവവുമാകുന്നു എന്നിങ്ങനെ ഞാന്‍ ഇനിയും അവനെ സ്തുതിക്കും.
44
44:1b.PSA.044.001 ദൈവമേ, പൂര്‍വ്വകാലത്തു ഞങ്ങളുടെ പിതാക്കന്മാരുടെ നാളുകളില്‍ നീ ചെയ്ത പ്രവൃത്തി അവര്‍ ഞങ്ങളോടു വിവരിച്ചിരിക്കുന്നു; ഞങ്ങളുടെ ചെവികൊണ്ടു ഞങ്ങള്‍ കേട്ടുമിരിക്കുന്നു;
44:2b.PSA.044.002 നിന്റെ കൈകൊണ്ടു നീ ജാതികളെ പുറത്താക്കി ഇവരെ നട്ടു; നീ വംശങ്ങളെ നശിപ്പിച്ചു, ഇവരെ പരക്കുമാറാക്കി.
44:3b.PSA.044.003 തങ്ങളുടെ വാളുകൊണ്ടല്ല അവര്‍ ദേശത്തെ കൈവശമാക്കിയതു; സ്വന്തഭുജംകൊണ്ടല്ല അവര്‍ ജയം നേടിയതു; നിന്റെ വലങ്കയ്യും നിന്റെ ഭുജവും നിന്റെ മുഖപ്രകാശവും കൊണ്ടത്രേ; നിനക്കു അവരോടു പ്രീതിയുണ്ടായിരുന്നുവല്ലോ.
44:4b.PSA.044.004 ദൈവമേ, നീ എന്റെ രാജാവാകുന്നു; യാക്കോബിന്നു രക്ഷ കല്പിക്കേണമേ.
44:5b.PSA.044.005 നിന്നാല്‍ ഞങ്ങള്‍ വൈരികളെ തള്ളിയിടും; ഞങ്ങളോടു എതിര്‍ക്കുംന്നവരെ നിന്റെ നാമത്തില്‍ ചവിട്ടിക്കളയും.
44:6b.PSA.044.006 ഞാന്‍ എന്റെ വില്ലില്‍ ആശ്രയിക്കയില്ല; എന്റെ വാള്‍ എന്നെ രക്ഷിക്കയുമില്ല.
44:7b.PSA.044.007 നീയത്രേ ഞങ്ങളെ വൈരികളുടെ കയ്യില്‍ നിന്നു രക്ഷിച്ചതു; ഞങ്ങളെ പകെച്ചവരെ നീ ലജ്ജിപ്പിച്ചുമിരിക്കുന്നു;
44:8b.PSA.044.008 ദൈവത്തില്‍ ഞങ്ങള്‍ നിത്യം പ്രശംസിക്കുന്നു; നിന്റെ നാമത്തിന്നു എന്നും സ്തോത്രം ചെയ്യുന്നു. സേലാ.
44:9b.PSA.044.009 ഇപ്പോഴോ, നീ ഞങ്ങളെ തള്ളിക്കളഞ്ഞു ലജ്ജിപ്പിച്ചിരിക്കുന്നു; ഞങ്ങളുടെ സൈന്യങ്ങളോടുകൂടെ പുറപ്പെടുന്നതുമില്ല.
44:10b.PSA.044.010 വൈരിയുടെ മുമ്പില്‍ നീ ഞങ്ങളെ പുറം കാട്ടുമാറാക്കുന്നു; ഞങ്ങളെ പകെക്കുന്നവര്‍ ഞങ്ങളെ കൊള്ളയിടുന്നു.
44:11b.PSA.044.011 ഭക്ഷണത്തിന്നുള്ള ആടുകളെപ്പോലെ നീ ഞങ്ങളെ ഏല്പിച്ചുകൊടുത്തു; ജാതികളുടെ ഇടയില്‍ ഞങ്ങളെ ചിന്നിച്ചിരിക്കുന്നു.
44:12b.PSA.044.012 നീ നിന്റെ ജനത്തെ വിലവാങ്ങാതെ വിലക്കുന്നു. അവരുടെ വിലകൊണ്ടു സമ്പത്തു വര്‍ദ്ധിപ്പിക്കുന്നതുമില്ല.
44:13b.PSA.044.013 നീ ഞങ്ങളെ അയല്‍ക്കാര്‍ക്കും അപമാനവിഷയവും ചുറ്റുമുള്ളവര്‍ക്കും നിന്ദയും പരിഹാസവും ആക്കുന്നു.
44:14b.PSA.044.014 നീ ജാതികളുടെ ഇടയില്‍ ഞങ്ങളെ പഴഞ്ചൊല്ലിന്നും വംശങ്ങളുടെ നടുവില്‍ തലകുലുക്കത്തിന്നും വിഷയം ആക്കുന്നു.
44:15b.PSA.044.015 നിന്ദിച്ചു ദുഷിക്കുന്നവന്റെ വാക്കു ഹേതുവായും ശത്രുവിന്റെയും പ്രതികാരകന്റെയും നിമിത്തമായും
44:16b.PSA.044.016 എന്റെ അപമാനം ഇടവിടാതെ എന്റെ മുമ്പില്‍ ഇരിക്കുന്നു; എന്റെ മുഖത്തെ ലജ്ജ എന്നെ മൂടിയിരിക്കുന്നു.
44:17b.PSA.044.017 ഇതൊക്കെയും ഞങ്ങള്‍ക്കു ഭവിച്ചു; ഞങ്ങളോ നിന്നെ മറന്നിട്ടില്ല; നിന്റെ നിയമത്തോടു അവിശ്വസ്തത കാണിച്ചിട്ടുമില്ല.
44:18b.PSA.044.018 നീ ഞങ്ങളെ കുറുക്കന്മാരുടെ സ്ഥലത്തുവെച്ചു തകര്‍ത്തുകളവാനും കൂരിരുട്ടുകൊണ്ടു ഞങ്ങളെ മൂടുവാനും തക്കവണ്ണം
44:19b.PSA.044.019 ഞങ്ങളുടെ ഹൃദയം പിന്തിരികയോ ഞങ്ങളുടെ കാലടികള്‍ നിന്റെ വഴി വിട്ടു മാറുകയോ ചെയ്തിട്ടില്ല.
44:20b.PSA.044.020 ഞങ്ങളുടെ ദൈവത്തിന്റെ നാമത്തെ ഞങ്ങള്‍ മറക്കയോ ഞങ്ങളുടെ കൈകളെ അന്യദൈവത്തിങ്കലേക്കു മലര്‍ത്തുകയോ ചെയ്തിട്ടുണ്ടെങ്കില്‍
44:21b.PSA.044.021 ദൈവം അതു ശോധന ചെയ്യാതിരിക്കുമോ? അവന്‍ ഹൃദയത്തിലെ രഹസ്യങ്ങളെ അറിയുന്നുവല്ലോ.
44:22b.PSA.044.022 നിന്റെ നിമിത്തം ഞങ്ങളെ ദിവസംപ്രതി കൊല്ലുന്നു; അറുപ്പാനുള്ള ആടുകളെപ്പോലെ ഞങ്ങളെ എണ്ണുന്നു.
44:23b.PSA.044.023 കര്‍ത്താവേ, ഉണരേണമേ; നീ ഉറങ്ങുന്നതു എന്തു? എഴുന്നേല്‍ക്കേണമേ; ഞങ്ങളെ എന്നേക്കും തള്ളിക്കളയരുതേ.
44:24b.PSA.044.024 നീ നിന്റെ മുഖത്തെ മറെക്കുന്നതും ഞങ്ങളുടെ കഷ്ടവും പീഡയും മറന്നുകളയുന്നതും എന്തു?
44:25b.PSA.044.025 ഞങ്ങള്‍ നിലത്തോളം കുനിഞ്ഞിരിക്കുന്നു; ഞങ്ങളുടെ വയറു ഭൂമിയോടു പറ്റിയിരിക്കുന്നു.
44:26b.PSA.044.026 ഞങ്ങളുടെ സഹായത്തിന്നായി എഴുന്നേല്‍ക്കേണമേ; നിന്റെ ദയനിമിത്തം ഞങ്ങളെ വീണ്ടെടുക്കേണമേ;
45
45:1b.PSA.045.001 എന്റെ ഹൃദയം ശുഭവചനത്താല്‍ കവിയുന്നു; എന്റെ കൃതി രാജാവിന്നു വേണ്ടിയുള്ളതു എന്നു ഞാന്‍ പറയുന്നു. എന്റെ നാവു സമര്‍ത്ഥനായ ലേഖകന്റെ എഴുത്തുകോല്‍ ആകുന്നു.
45:2b.PSA.045.002 നീ മനുഷ്യപുത്രന്മാരില്‍ അതിസുന്ദരന്‍ ; ലാവണ്യം നിന്റെ അധരങ്ങളിന്മേല്‍ പകര്‍ന്നിരിക്കുന്നു; അതുകൊണ്ടു ദൈവം നിന്നെ എന്നേക്കും അനുഗ്രഹിച്ചിരിക്കുന്നു.
45:3b.PSA.045.003 വീരനായുള്ളോവേ, നിന്റെ വാള്‍ അരെക്കു കെട്ടുക; നിന്റെ തേജസ്സും നിന്റെ മഹിമയും തന്നേ.
45:4b.PSA.045.004 സത്യവും സൌമ്യതയും നീതിയും പാലിക്കേണ്ടതിന്നു നീ മഹിമയോടെ കൃതാര്‍ത്ഥനായി വാഹനമേറി എഴുന്നെള്ളുക; നിന്റെ വലങ്കൈ ഭയങ്കരകാര്യങ്ങളെ നിനക്കുപദേശിച്ചുതരുമാറാകട്ടെ.
45:5b.PSA.045.005 നിന്റെ അസ്ത്രങ്ങള്‍ മൂര്‍ച്ചയുള്ളവയാകുന്നു; ജാതികള്‍ നിന്റെ കീഴില്‍ വീഴുന്നു; രാജാവിന്റെ ശത്രുക്കളുടെ നെഞ്ചത്തു അവ തറെക്കുന്നു.
45:6b.PSA.045.006 ദൈവമേ, നിന്റെ സിംഹാസനം എന്നും എന്നേക്കും ഉള്ളതാകുന്നു; നിന്റെ രാജത്വത്തിന്റെ ചെങ്കോല്‍ നീതിയുള്ള ചെങ്കോലാകുന്നു.
45:7b.PSA.045.007 നീ നീതിയെ ഇഷ്ടപ്പെട്ടു ദുഷ്ടതയെ ദ്വേഷിക്കുന്നു; അതുകൊണ്ടു ദൈവം, നിന്റെ ദൈവം തന്നെ, നിന്റെ കൂട്ടുകാരില്‍ പരമായി നിന്നെ ആനന്ദതൈലംകൊണ്ടു അഭിഷേകം ചെയ്തിരിക്കുന്നു.
45:8b.PSA.045.008 നിന്റെ വസ്ത്രമെല്ലാം മൂറും ചന്ദനവും ലവംഗവുംകൊണ്ടു സുഗന്ധമായിരിക്കുന്നു; ദന്തമന്ദിരങ്ങളില്‍നിന്നു കമ്പിനാദം നിന്നെ സന്തോഷിപ്പിക്കുന്നു.
45:9b.PSA.045.009 നിന്റെ സ്ത്രിരത്നങ്ങളുടെ കൂട്ടത്തില്‍ രാജകുമാരികള്‍ ഉണ്ടു; നിന്റെ വലത്തുഭാഗത്തു രാജ്ഞി ഔഫീര്‍ തങ്കം അണിഞ്ഞു നിലക്കുന്നു.
45:10b.PSA.045.010 അല്ലയോ കുമാരീ, കേള്‍ക്ക; നോക്കുക; ചെവി ചായ്ക്ക. സ്വജനത്തെയും നിന്റെ പിതൃഭവനത്തെയും മറക്ക.
45:11b.PSA.045.011 അപ്പോള്‍ രാജാവു നിന്റെ സൌന്ദര്യത്തെ ആഗ്രഹിക്കും; അവന്‍ നിന്റെ നാഥനല്ലോ; നീ അവനെ നമസ്കരിച്ചുകൊള്‍ക.
45:12b.PSA.045.012 സോര്‍നിവാസികള്‍, ജനത്തിലെ ധനവാന്മാര്‍ തന്നേ, കാഴ്ചവെച്ചു നിന്റെ മുഖപ്രസാദം തേടും.
45:13b.PSA.045.013 അ:ന്തപുരത്തിലെ രാജകുമാരി ശോഭാപരിപൂര്‍ണ്ണയാകുന്നു; അവളുടെ വസ്ത്രം പൊന്‍ കസവുകൊണ്ടുള്ളതു.
45:14b.PSA.045.014 അവളെ ചിത്രത്തയ്യലുള്ള വസ്ത്രം ധരിപ്പിച്ചു രാജസന്നിധിയില്‍ കൊണ്ടുവരും; അവളുടെ തോഴിമാരായി കൂടെ നടക്കുന്ന കന്യകമാരെയും നിന്റെ അടുക്കല്‍ കൊണ്ടുവരും.
45:15b.PSA.045.015 സന്തോഷത്തോടും ഉല്ലാസത്തോടും കൂടെ അവരെ കൊണ്ടുവരും; അവര്‍ രാജമന്ദിരത്തില്‍ പ്രവേശിക്കും.
45:16b.PSA.045.016 നിന്റെ പുത്രന്മാര്‍ നിന്റെ പിതാക്കന്മാര്‍ക്കും പകരം ഇരിക്കും; സര്‍വ്വഭൂമിയിലും നീ അവരെ പ്രഭുക്കന്മാരാക്കും.
45:17b.PSA.045.017 ഞാന്‍ നിന്റെ നാമത്തെ എല്ലാ തലമുറകളിലും ഔര്‍ക്കുംമാറാക്കും. അതു കൊണ്ടു ജാതികള്‍ എന്നും എന്നേക്കും നിനക്കു സ്തോത്രം ചെയ്യും.
46
46:1b.PSA.046.001 ദൈവം നമ്മുടെ സങ്കേതവും ബലവും ആകുന്നു; കഷ്ടങ്ങളില്‍ അവന്‍ ഏറ്റവും അടുത്ത തുണയായിരിക്കുന്നു.
46:2b.PSA.046.002 അതുകൊണ്ടു ഭൂമി മാറിപ്പോയാലും പര്‍വ്വതങ്ങള്‍ കുലുങ്ങി സമുദ്രമദ്ധ്യേ വീണാലും,
46:3b.PSA.046.003 അതിലെ വെള്ളം ഇരെച്ചു കലങ്ങിയാലും അതിന്റെ കോപംകൊണ്ടു പര്‍വ്വതങ്ങള്‍ കുലുങ്ങിയാലും നാം ഭയപ്പെടുകയില്ല.
46:4b.PSA.046.004 ഒരു നദി ഉണ്ടു; അതിന്റെ തോടുകള്‍ ദൈവനഗരത്തെ, അത്യുന്നതന്റെ വിശുദ്ധനിവാസത്തെ തന്നേ, സന്തോഷിപ്പിക്കുന്നു.
46:5b.PSA.046.005 ദൈവം അതിന്റെ മദ്ധ്യേ ഉണ്ടു; അതു കുലുങ്ങിപ്പോകയില്ല; ദൈവം അതികാലത്തു തന്നേ അതിനെ സഹായിക്കും.
46:6b.PSA.046.006 ജാതികള്‍ ക്രുദ്ധിച്ചു; രാജ്യങ്ങള്‍ കുലുങ്ങി; അവന്‍ തന്റെ ശബ്ദം കേള്‍പ്പിച്ചു; ഭൂമി ഉരുകിപ്പോയി.
46:7b.PSA.046.007 സൈന്യങ്ങളുടെ യഹോവ നമ്മോടുകൂടെ ഉണ്ടു; യാക്കോബിന്റെ ദൈവം നമ്മുടെ ദുര്‍ഗ്ഗം ആകുന്നു. സേലാ.
46:8b.PSA.046.008 വരുവിന്‍ യഹോവയുടെ പ്രവൃത്തികളെ നോക്കുവിന്‍ ; അവന്‍ ഭൂമിയില്‍ എത്ര ശൂന്യത വരുത്തിയിരിക്കുന്നു!
46:9b.PSA.046.009 അവന്‍ ഭൂമിയുടെ അറ്റംവരെയും യുദ്ധങ്ങളെ നിര്‍ത്തല്‍ചെയ്യുന്നു; അവന്‍ വില്ലൊടിച്ചു കുന്തം മുറിച്ചു രഥങ്ങളെ തീയില്‍ ഇട്ടു ചുട്ടുകളയുന്നു.
46:10b.PSA.046.010 മിണ്ടാതിരുന്നു, ഞാന്‍ ദൈവമെന്നു അറിഞ്ഞു കൊള്‍വിന്‍ ; ഞാന്‍ ജാതികളുടെ ഇടയില്‍ ഉന്നതന്‍ ആകും; ഞാന്‍ ഭൂമിയില്‍ ഉന്നതന്‍ ആകും.
46:11b.PSA.046.011 സൈന്യങ്ങളുടെ യഹോവ നമ്മോടുകൂടെ ഉണ്ടു; യാക്കോബിന്റെ ദൈവം നമ്മുടെ ദുര്‍ഗ്ഗം ആകുന്നു. സേലാ.
47
47:1b.PSA.047.001 സകലജാതികളുമായുള്ളോരേ, കൈകൊട്ടുവിന്‍ ; ജയഘോഷത്തോടെ ദൈവസന്നിധിയില്‍ ആര്‍ക്കുംവിന്‍ .
47:2b.PSA.047.002 അത്യുന്നതനായ യഹോവ ഭയങ്കരന്‍ ; അവന്‍ സര്‍വ്വഭൂമിക്കും മഹാരാജാവാകുന്നു.
47:3b.PSA.047.003 അവന്‍ ജാതികളെ നമ്മുടെ കീഴിലും വംശങ്ങളെ നമ്മുടെ കാല്‍കീഴിലും ആക്കുന്നു.
47:4b.PSA.047.004 അവന്‍ നമുക്കു നമ്മുടെ അവകാശത്തെ തിരഞ്ഞെടുത്തു തന്നു; താന്‍ സ്നേഹിച്ച യാക്കോബിന്റെ ശ്ളാഘ്യഭൂമിയെ തന്നേ.
47:5b.PSA.047.005 ദൈവം ജയഘോഷത്തോടും യഹോവ കാഹളനാദത്തോടും കൂടെ ആരോഹണം ചെയ്യുന്നു.
47:6b.PSA.047.006 ദൈവത്തിന്നു സ്തുതി പാടുവിന്‍ , സ്തുതി പാടുവിന്‍ ; നമ്മുടെ രാജാവിന്നു സ്തുതി പാടുവിന്‍ , സ്തുതി പാടുവിന്‍ .
47:7b.PSA.047.007 ദൈവം സര്‍വ്വഭൂമിക്കും രാജാവാകുന്നു; ഒരു ചാതുര്യകീര്‍ത്തനം പാടുവിന്‍ .
47:8b.PSA.047.008 ദൈവം ജാതികളെ ഭരിക്കുന്നു; ദൈവം തന്റെ വിശുദ്ധസിംഹാസനത്തില്‍ ഇരിക്കുന്നു.
47:9b.PSA.047.009 വംശങ്ങളുടെ പ്രഭുക്കന്മാര്‍ അബ്രാഹാമിന്‍ ദൈവത്തിന്റെ ജനമായി ഒന്നിച്ചുകൂടുന്നു; ഭൂമിയിലെ പരിചകള്‍ ദൈവത്തിന്നുള്ളവയല്ലോ; അവന്‍ ഏറ്റവും ഉന്നതനായിരിക്കുന്നു.
48
48:1b.PSA.048.001 നമ്മുടെ ദൈവത്തിന്റെ നഗരത്തില്‍, അവന്റെ വിശുദ്ധപര്‍വ്വതത്തില്‍ യഹോവ വലിയവനും അത്യന്തം സ്തുത്യനും ആകുന്നു.
48:2b.PSA.048.002 മഹാരാജാവിന്റെ നഗരമായി ഉത്തരഗിരിയായ സീയോന്‍ പര്‍വ്വതം ഉയരംകൊണ്ടു മനോഹരവും സര്‍വ്വഭൂമിയുടെയും ആനന്ദവുമാകുന്നു.
48:3b.PSA.048.003 അതിന്റെ അരമനകളില്‍ ദൈവം ഒരു ദുര്‍ഗ്ഗമായി വെളിപ്പെട്ടുവന്നിരിക്കുന്നു.
48:4b.PSA.048.004 ഇതാ, രാജാക്കന്മാര്‍ കൂട്ടം കൂടി; അവര്‍ ഒന്നിച്ചു കടന്നുപോയി.
48:5b.PSA.048.005 അവര്‍ അതു കണ്ടു അമ്പരന്നു, അവര്‍ പരിഭ്രമിച്ചു ഔടിപ്പോയി.
48:6b.PSA.048.006 അവര്‍ക്കും അവിടെ വിറയല്‍ പിടിച്ചു; നോവു കിട്ടിയവള്‍ക്കെന്നപോലെ വേദന പിടിച്ചു.
48:7b.PSA.048.007 നീ കിഴക്കന്‍ കാറ്റുകൊണ്ടു തര്‍ശീശ് കപ്പലുകളെ ഉടെച്ചുകളയുന്നു. നാം കേട്ടതുപോലെ തന്നേ സൈന്യങ്ങളുടെ യഹോവയുടെ നഗരത്തില്‍, നമ്മുടെ ദൈവത്തിന്റെ നഗരത്തില്‍ കണ്ടിരിക്കുന്നു; ദൈവം അതിനെ സദാകാലത്തേക്കും സ്ഥിരമാക്കുന്നു. സേലാ.
48:8b.PSA.048.008 [Not a part of this translation]
48:9b.PSA.048.009 ദൈവമേ, നിന്റെ മന്ദിരത്തിന്റെ മദ്ധ്യേ ഞങ്ങള്‍ നിന്റെ ദയയെക്കുറിച്ചു ചിന്തിക്കുന്നു.
48:10b.PSA.048.010 ദൈവമേ, നിന്റെ നാമംപോലെ തന്നേ നിന്റെ സ്തുതിയും ഭൂമിയുടെ അറ്റങ്ങളോളം എത്തുന്നു; നിന്റെ വലങ്കയ്യില്‍ നീതി നിറഞ്ഞിരിക്കുന്നു.
48:11b.PSA.048.011 നിന്റെ ന്യായവിധികള്‍നിമിത്തം സീയോന്‍ പര്‍വ്വതം സന്തോഷിക്കയും യെഹൂദാപുത്രിമാര്‍ ആനന്ദിക്കയും ചെയ്യുന്നു.
48:12b.PSA.048.012 സീയോനെ ചുറ്റിനടന്നു പ്രദക്ഷിണം ചെയ്‍വിന്‍ ; അതിന്റെ ഗോപുരങ്ങളെ എണ്ണുവിന്‍ .
48:13b.PSA.048.013 വരുവാനുള്ള തലമുറയോടു അറിയിക്കേണ്ടതിന്നു അതിന്റെ കൊത്തളങ്ങളെ സൂക്ഷിച്ചു അരമനകളെ നടന്നു നോക്കുവിന്‍ .
48:14b.PSA.048.014 ഈ ദൈവം എന്നും എന്നേക്കും നമ്മുടെ ദൈവമാകുന്നു; അവന്‍ നമ്മെ ജീവപര്യന്തം വഴിനടത്തും.
49
49:1b.PSA.049.001 സകല ജാതികളുമായുള്ളോരേ, ഇതു കേള്‍പ്പിന്‍ ; സകലഭൂവാസികളുമായുള്ളോരേ, ചെവിക്കൊള്‍വിന്‍ .
49:2b.PSA.049.002 സാമാന്യജനവും ശ്രേഷ്ഠജനവും ധനവാന്മാരും ദരിദ്രന്മാരും തന്നേ.
49:3b.PSA.049.003 എന്റെ വായ് ജ്ഞാനം പ്രസ്താവിക്കും; എന്റെ ഹൃദയത്തിലെ ധ്യാനം വിവേകം തന്നേ ആയിരിക്കും.
49:4b.PSA.049.004 ഞാന്‍ സദൃശവാക്യത്തിന്നു എന്റെ ചെവിചായക്കും; കിന്നരനാദത്തോടെ എന്റെ കടങ്കഥ കേള്‍പ്പിക്കും.
49:5b.PSA.049.005 അകൃത്യം എന്റെ കുതികാലിനെ പിന്തുടര്‍ന്നു എന്നെ വളയുന്ന ദുഷ്കാലത്തു ഞാന്‍ ഭയപ്പെടുന്നതു എന്തിന്നു?
49:6b.PSA.049.006 അവര്‍ തങ്ങളുടെ സമ്പത്തില്‍ ആശ്രയിക്കയും ധനസമൃദ്ധിയില്‍ പ്രശംസിക്കയും ചെയ്യുന്നു.
49:7b.PSA.049.007 സഹോദരന്‍ ശവകൂഴി കാണാതെ എന്നെന്നേക്കും ജീവിച്ചിരിക്കേണ്ടതിന്നു
49:8b.PSA.049.008 അവനെ വീണ്ടെടുപ്പാനോ ദൈവത്തിന്നു വീണ്ടെടുപ്പുവില കൊടുപ്പാനോ ആര്‍ക്കും കഴികയില്ല.
49:9b.PSA.049.009 അവരുടെ പ്രാണന്റെ വീണ്ടെടുപ്പു വിലയേറിയതു; അതു ഒരുനാളും സാധിക്കയില്ല.
49:10b.PSA.049.010 ജ്ഞാനികള്‍ മരിക്കയും മൂഢനും മൃഗപ്രായനും ഒരുപോലെ നശിക്കയും തങ്ങളുടെ സമ്പാദ്യം മറ്റുള്ളവര്‍ക്കും വിട്ടേച്ചു പോകയും ചെയ്യുന്നതു കാണുന്നുവല്ലോ.
49:11b.PSA.049.011 തങ്ങളുടെ ഭവനങ്ങള്‍ ശാശ്വതമായും തങ്ങളുടെ വാസസ്ഥലങ്ങള്‍ തലമുറതലമുറയായും നിലക്കും. എന്നിങ്ങനെയാകുന്നു അവരുടെ അന്തര്‍ഗ്ഗതം; തങ്ങളുടെ നിലങ്ങള്‍ക്കു അവര്‍ തങ്ങളുടെ പേരിടുന്നു.
49:12b.PSA.049.012 എന്നാല്‍ മനുഷ്യന്‍ ബഹുമാനത്തില്‍ നിലനില്‍ക്കയില്ല. അവന്‍ നശിച്ചുപോകുന്ന മൃഗങ്ങള്‍ക്കു തുല്യന്‍ .
49:13b.PSA.049.013 ഇതു സ്വയാശ്രയക്കാരുടെ ഗതിയാകുന്നു; അവരുടെ അനന്തരവരോ അവരുടെ വാക്കുകളില്‍ ഇഷ്ടപ്പെടുന്നു. സേലാ
49:14b.PSA.049.014 അവരെ പാതാളത്തിന്നു ആടുകളായി ഏല്പിച്ചിരിക്കുന്നു; മൃത്യു അവരെ മേയിക്കുന്നു; നേരുള്ളവര്‍ പുലര്‍ച്ചെക്കു അവരുടെമേല്‍ വാഴും; അവരുടെ രൂപം ഇല്ലാതെയാകും; പാതാളം അവരുടെ പാര്‍പ്പിടം.
49:15b.PSA.049.015 എങ്കിലും എന്റെ പ്രാണനെ ദൈവം പാതാളത്തിന്റെ അധികാരത്തില്‍നിന്നു വീണ്ടെടുക്കും; അവന്‍ എന്നെ കൈക്കൊള്ളും. സേലാ.
49:16b.PSA.049.016 ഒരുത്തന്‍ ധനവാനായിത്തീര്‍ന്നാലും അവന്റെ ഭവനത്തിന്റെ മഹത്വം വര്‍ദ്ധിച്ചാലും നീ ഭയപ്പെടരുതു.
49:17b.PSA.049.017 അവന്‍ മരിക്കുമ്പോള്‍ യാതൊന്നും കൊണ്ടുപോകയില്ല; അവന്റെ മഹത്വം അവനെ പിന്‍ ചെല്ലുകയുമില്ല.
49:18b.PSA.049.018 അവന്‍ ജീവനോടിരുന്നപ്പോള്‍ താന്‍ ഭാഗ്യവാന്‍ എന്നു പറഞ്ഞു; നീ നിനക്കു തന്നേ നന്മ ചെയ്യുമ്പോള്‍ മനുഷ്യര്‍ നിന്നെ പുകഴ്ത്തും.
49:19b.PSA.049.019 അവന്‍ തന്റെ പിതാക്കന്മാരുടെ തലമുറയോടു ചെന്നു ചേരും; അവര്‍ ഒരുനാളും വെളിച്ചം കാണുകയില്ല.
49:20b.PSA.049.020 മാനത്തോടിരിക്കുന്ന മനുഷ്യന്‍ വിവേകഹീനനായാല്‍ നശിച്ചുപോകുന്ന മൃഗങ്ങള്‍ക്കു തുല്യനത്രേ.
50
50:1b.PSA.050.001 ദൈവം, യഹോവയായ ദൈവം അരുളിച്ചെയ്തു, സൂര്യന്റെ ഉദയംമുതല്‍ അസ്തമയംവരെ ഭൂമിയെ വിളിക്കുന്നു.
50:2b.PSA.050.002 സൌന്ദര്യത്തിന്റെ പൂര്‍ണ്ണതയായ സീയോനില്‍നിന്നു ദൈവം പ്രകാശിക്കുന്നു.
50:3b.PSA.050.003 നമ്മുടെ ദൈവം വരുന്നു; മൌനമായിരിക്കയില്ല; അവന്റെ മുമ്പില്‍ തീ ദഹിപ്പിക്കുന്നു; അവന്റെ ചുറ്റും വലിയോരു കൊടുങ്കാറ്റടിക്കുന്നു.
50:4b.PSA.050.004 തന്റെ ജനത്തെ ന്യായം വിധിക്കേണ്ടതിന്നു അവന്‍ മേലില്‍നിന്നു ആകാശത്തെയും ഭൂമിയെയും വിളിക്കുന്നു.
50:5b.PSA.050.005 യാഗം കഴിച്ചു എന്നോടു നിയമം ചെയ്തവരായ എന്റെ വിശുദ്ധന്മാരെ എന്റെ അടുക്കല്‍ കൂട്ടുവിന്‍ .
50:6b.PSA.050.006 ദൈവം തന്നേ ന്യായാധിപതി ആയിരിക്കയാല്‍ ആകാശം അവന്റെ നീതിയെ ഘോഷിക്കും. സേലാ.
50:7b.PSA.050.007 എന്റെ ജനമേ, കേള്‍ക്ക; ഞാന്‍ സംസാരിക്കും. യിസ്രായേലേ, ഞാന്‍ നിന്നോടു സാക്ഷീകരിക്കുംദൈവമായ ഞാന്‍ നിന്റെ ദൈവമാകുന്നു.
50:8b.PSA.050.008 നിന്റെ ഹനനയാഗങ്ങളെക്കുറിച്ചു ഞാന്‍ നിന്നെ ശാസിക്കുന്നില്ല; നിന്റെ ഹോമയാഗങ്ങള്‍ എപ്പോഴും എന്റെ മുമ്പാകെ ഇരിക്കുന്നു.
50:9b.PSA.050.009 നിന്റെ വീട്ടില്‍നിന്നു കാളയെയോ നിന്റെ തൊഴുത്തുകളില്‍നിന്നു കോലാട്ടുകൊറ്റന്മാരെയോ ഞാന്‍ എടുക്കയില്ല.
50:10b.PSA.050.010 കാട്ടിലെ സകലമൃഗവും പര്‍വ്വതങ്ങളിലെ ആയിരമായിരം ജന്തുക്കളും എനിക്കുള്ളവയാകുന്നു.
50:11b.PSA.050.011 മലകളിലെ പക്ഷികളെ ഒക്കെയും ഞാന്‍ അറിയുന്നു; വയലിലെ ജന്തുക്കളും എനിക്കുള്ളവ തന്നേ.
50:12b.PSA.050.012 എനിക്കു വിശന്നാല്‍ ഞാന്‍ നിന്നോടു പറകയില്ല; ഭൂലോകവും അതിന്റെ നിറവും എന്റേതത്രേ.
50:13b.PSA.050.013 ഞാന്‍ കാളകളുടെ മാംസം തിന്നുമോ? കോലാട്ടുകൊറ്റന്മാരുടെ രക്തം കുടിക്കുമോ?
50:14b.PSA.050.014 ദൈവത്തിന്നു സ്തോത്രയാഗം അര്‍പ്പിക്ക; അത്യുന്നതന്നു നിന്റെ നേര്‍ച്ചകളെ കഴിക്ക.
50:15b.PSA.050.015 കഷ്ടകാലത്തു എന്നെ വിളിച്ചപേക്ഷിക്ക; ഞാന്‍ നിന്നെ വിടുവിക്കയും നീ എന്നെ മഹത്വപ്പെടുത്തുകയും ചെയ്യും.
50:16b.PSA.050.016 എന്നാല്‍ ദുഷ്ടനോടു ദൈവം അരുളിച്ചെയ്യുന്നുനീ എന്റെ ചട്ടങ്ങളെ അറിയിപ്പാനും എന്റെ നിയമത്തെ നിന്റെ വായില്‍ എടുപ്പാനും നിനക്കെന്തു കാര്യം?
50:17b.PSA.050.017 നീ ശാസനയെ വെറുത്തു എന്റെ വചനങ്ങളെ നിന്റെ പുറകില്‍ എറിഞ്ഞുകളയുന്നുവല്ലോ.
50:18b.PSA.050.018 കള്ളനെ കണ്ടാല്‍ നീ അവന്നു അനുകൂലപ്പെടുന്നു; വ്യഭിചാരികളോടു നീ പങ്കു കൂടുന്നു.
50:19b.PSA.050.019 നിന്റെ വായ് നീ ദോഷത്തിന്നു വിട്ടുകൊടുക്കുന്നു; നിന്റെ നാവു വഞ്ചന പിണെക്കുന്നു.
50:20b.PSA.050.020 നീ ഇരുന്നു നിന്റെ സഹോദരന്നു വിരോധമായി സംസാരിക്കുന്നു; നിന്റെ അമ്മയുടെ മകനെക്കുറിച്ചു അപവാദം പറയുന്നു.
50:21b.PSA.050.021 ഇവ നീ ചെയ്തു ഞാന്‍ മിണ്ടാതിരിക്കയാല്‍ ഞാന്‍ നിന്നെപ്പോലെയുള്ളവനെന്നു നീ നിരൂപിച്ചു; എന്നാല്‍ ഞാന്‍ നിന്നെ ശാസിച്ചു നിന്റെ കണ്ണിന്‍ മുമ്പില്‍ അവയെ നിരത്തിവേക്കും.
50:22b.PSA.050.022 ദൈവത്തെ മറക്കുന്നവരേ, ഇതു ഔര്‍ത്തുകൊള്‍വിന്‍ ; അല്ലെങ്കില്‍ ഞാന്‍ നിങ്ങളെ കീറിക്കളയും; വിടുവിപ്പാന്‍ ആരുമുണ്ടാകയുമില്ല.
50:23b.PSA.050.023 സ്തോത്രമെന്ന യാഗം അര്‍പ്പിക്കുന്നവന്‍ എന്നെ മഹത്വപ്പെടുത്തുന്നു; തന്റെ നടപ്പിനെ ക്രമപ്പെടുത്തുന്നവന്നു ഞാന്‍ ദൈവത്തിന്റെ രക്ഷയെ കാണിക്കും.
51
51:1b.PSA.051.001 ദൈവമേ, നിന്റെ ദയെക്കു തക്കവണ്ണം എന്നോടു കൃപയുണ്ടാകേണമേ; നിന്റെ കരുണയുടെ ബഹുത്വപ്രകാരം എന്റെ ലംഘനങ്ങളെ മായിച്ചുകളയേണമേ.
51:2b.PSA.051.002 എന്നെ നന്നായി കഴുകി എന്റെ അകൃത്യം പോക്കേണമേ; എന്റെ പാപം നീക്കി എന്നെ വെടിപ്പാക്കേണമേ.
51:3b.PSA.051.003 എന്റെ ലംഘനങ്ങളെ ഞാന്‍ അറിയുന്നു; എന്റെ പാപം എപ്പോഴും എന്റെ മുമ്പില്‍ ഇരിക്കുന്നു.
51:4b.PSA.051.004 നിന്നോടു തന്നേ ഞാന്‍ പാപം ചെയ്തു; നിനക്കു അനിഷ്ടമായുള്ളതു ഞാന്‍ ചെയ്തിരിക്കുന്നു. സംസാരിക്കുമ്പോള്‍ നീ നീതിമാനായും വിധിക്കുമ്പോള്‍ നിര്‍മ്മലനായും ഇരിക്കേണ്ടതിന്നു തന്നേ.
51:5b.PSA.051.005 ഇതാ, ഞാന്‍ അകൃത്യത്തില്‍ ഉരുവായി; പാപത്തില്‍ എന്റെ അമ്മ എന്നെ ഗര്‍ഭം ധരിച്ചു.
51:6b.PSA.051.006 അന്തര്‍ഭാഗത്തിലെ സത്യമല്ലോ നീ ഇച്ഛിക്കുന്നതു; അന്തരംഗത്തില്‍ എന്നെ ജ്ഞാനം ഗ്രഹിപ്പിക്കേണമേ.
51:7b.PSA.051.007 ഞാന്‍ നിര്‍മ്മലനാകേണ്ടതിന്നു ഈസോപ്പുകൊണ്ടു എന്നെ ശുദ്ധീകരിക്കേണമേ; ഞാന്‍ ഹിമത്തെക്കാള്‍ വെളുക്കേണ്ടതിന്നു എന്നെ കഴുകേണമേ.
51:8b.PSA.051.008 സന്തോഷവും ആനന്ദവും എന്നെ കേള്‍ക്കുമാറാക്കേണമേ; നീ ഒടിച്ച അസ്ഥികള്‍ ഉല്ലസിക്കട്ടെ.
51:9b.PSA.051.009 എന്റെ പാപങ്ങളെ കാണാതവണ്ണം നിന്റെ മുഖം മറെക്കേണമേ. എന്റെ അകൃത്യങ്ങളെ ഒക്കെയും മായിച്ചു കളയേണമേ.
51:10b.PSA.051.010 ദൈവമേ, നിര്‍മ്മലമായോരു ഹൃദയം എന്നില്‍ സൃഷ്ടിച്ചു സ്ഥിരമായോരാത്മാവിനെ എന്നില്‍ പുതുക്കേണമേ.
51:11b.PSA.051.011 നിന്റെ സന്നിധിയില്‍നിന്നു എന്നെ തള്ളിക്കളയരുതേ; നിന്റെ പരിശുദ്ധാത്മാവിനെ എന്നില്‍നിന്നു എടുക്കയുമരുതേ.
51:12b.PSA.051.012 നിന്റെ രക്ഷയുടെ സന്തോഷം എനിക്കു തിരികെ തരേണമേ; മനസ്സൊരുക്കമുള്ള ആത്മാവിനാല്‍ എന്നെ താങ്ങേണമേ.
51:13b.PSA.051.013 അപ്പോള്‍ ഞാന്‍ അതിക്രമക്കാരോടു നിന്റെ വഴികളെ ഉപദേശിക്കും; പാപികള്‍ നിങ്കലേക്കു മനംതിരിയും.
51:14b.PSA.051.014 എന്റെ രക്ഷയുടെ ദൈവമായ ദൈവമേ, രക്തപാതകത്തില്‍നിന്നു എന്നെ വിടുവിക്കേണമേ; എന്നാല്‍ എന്റെ നാവു നിന്റെ നീതിയെ ഘോഷിക്കും.
51:15b.PSA.051.015 കര്‍ത്താവേ, എന്റെ അധരങ്ങളെ തുറക്കേണമേ; എന്നാല്‍ എന്റെ വായ് നിന്റെ സ്തുതിയെ വര്‍ണ്ണിക്കും.
51:16b.PSA.051.016 ഹനനയാഗം നീ ഇച്ഛിക്കുന്നില്ല; അല്ലെങ്കില്‍ ഞാന്‍ അര്‍പ്പിക്കുമായിരുന്നു; ഹോമയാഗത്തില്‍ നിനക്കു പ്രസാദവുമില്ല.
51:17b.PSA.051.017 ദൈവത്തിന്റെ ഹനനയാഗങ്ങള്‍ തകര്‍ന്നിരിക്കുന്ന മനസ്സു; തകര്‍ന്നും നുറുങ്ങിയുമിരിക്കുന്ന ഹൃദയത്തെ, ദൈവമേ, നീ നിരസിക്കയില്ല.
51:18b.PSA.051.018 നിന്റെ പ്രസാദപ്രകാരം സീയോനോടു നന്മ ചെയ്യേണമേ; യെരൂശലേമിന്റെ മതിലുകളെ പണിയേണമേ;
51:19b.PSA.051.019 അപ്പോള്‍ നീ നീതിയാഗങ്ങളിലും ഹോമയാഗങ്ങളിലും സര്‍വ്വാംഗഹോമങ്ങളിലും പ്രസാദിക്കും; അപ്പോള്‍ നിന്റെ യാഗപീഠത്തിന്മേല്‍ കാളകളെ അര്‍പ്പിക്കും. (സംഗീതപ്രമാണിക്കു; ദാവീദിന്റെ ഒരു ധ്യാനം. എദോമ്യനായ ദോവേഗ് ചെന്നു ശൌലിനോടുദാവീദ് അഹീമേലെക്കിന്റെ വീട്ടില്‍ വന്നിരുന്നു എന്നറിയിച്ചപ്പോള്‍ ചമെച്ചതു.)
52
52:1b.PSA.052.001 വീരാ, നീ ദുഷ്ടതയില്‍ പ്രശംസിക്കുന്നതെന്തു? ദൈവത്തിന്റെ ദയ നിരന്തരമാകുന്നു.
52:2b.PSA.052.002 ചതിവു ചെയ്യുന്നവനെ, മൂര്‍ച്ചയുള്ള ക്ഷൌരക്കത്തിപോലെ നിന്റെ നാവു ദുഷ്ടത വകഞ്ഞുണ്ടാക്കുന്നു.
52:3b.PSA.052.003 നീ നന്മയെക്കാള്‍ തിന്മയെയും നീതിയെ സംസാരിക്കുന്നതിനെക്കാള്‍ വ്യാജത്തെയും ഇഷ്ടപ്പെടുന്നു. സേലാ.
52:4b.PSA.052.004 നീ വഞ്ചനനാവും നാശകരമായ വാക്കുകളൊക്കെയും ഇഷ്ടപ്പെടുന്നു.
52:5b.PSA.052.005 ദൈവം നിന്നെയും എന്നേക്കും നശിപ്പിക്കും; നിന്റെ കൂടാരത്തില്‍നിന്നു അവന്‍ നിന്നെ പറിച്ചുകളയും. ജീവനുള്ളവരുടെ ദേശത്തുനിന്നു നിന്നെ നിര്‍മ്മൂലമാക്കും. സേലാ.
52:6b.PSA.052.006 നീതിമാന്മാര്‍ കണ്ടു ഭയപ്പെടും; അവര്‍ അവനെച്ചൊല്ലി ചിരിക്കും.
52:7b.PSA.052.007 ദൈവത്തെ തന്റെ ശരണമാക്കാതെ തന്റെ ദ്രവ്യസമൃദ്ധിയില്‍ ആശ്രയിക്കയും ദുഷ്ടതയില്‍ തന്നെത്താന്‍ ഉറപ്പിക്കയും ചെയ്ത മനുഷ്യന്‍ അതാ എന്നു പറയും,
52:8b.PSA.052.008 ഞാനോ, ദൈവത്തിന്റെ ആലയത്തിങ്കല്‍ തഴെച്ചിരിക്കുന്ന ഒലിവുവൃക്ഷംപോലെ ആകുന്നു; ഞാന്‍ ദൈവത്തിന്റെ ദയയില്‍ എന്നും എന്നേക്കും ആശ്രയിക്കുന്നു.
52:9b.PSA.052.009 നീ അതു ചെയ്തിരിക്കകൊണ്ടു ഞാന്‍ നിനക്കു എന്നും സ്തോത്രം ചെയ്യും; ഞാന്‍ നിന്റെ നാമത്തില്‍ പ്രത്യാശവേക്കും; നിന്റെ ഭക്തന്മാരുടെ മുമ്പാകെ അതു നല്ലതല്ലോ. (സംഗീതപ്രമാണിക്കു; മഹലത്ത് എന്ന രാഗത്തില്‍ ദാവീദിന്റെ ധ്യാനം.)
53
53:1b.PSA.053.001 ദൈവം ഇല്ല എന്നു മൂഢന്‍ തന്റെ ഹൃദയത്തില്‍ പറയന്നു; അവര്‍ വഷളന്മാരായി, മ്ളേച്ഛമായ നീതികേടു പ്രവര്‍ത്തിക്കുന്നു; നന്മ ചെയ്യുന്നവന്‍ ആരുമില്ല.
53:2b.PSA.053.002 ദൈവത്തെ അന്വേഷിക്കുന്ന ബുദ്ധിമാന്‍ ഉണ്ടോ എന്നു കാണ്മാന്‍ ദൈവം സ്വര്‍ഗ്ഗത്തില്‍നിന്നു മനുഷ്യപുത്രന്മാരെ നോക്കുന്നു.
53:3b.PSA.053.003 എല്ലാവരും പിന്‍ വാങ്ങി ഒരുപോലെ കൊള്ളരുതാത്തവരായിത്തീര്‍ന്നു; നന്മചെയ്യുന്നവനില്ല; ഒരുത്തന്‍ പോലും ഇല്ല.
53:4b.PSA.053.004 നീതികേടു പ്രവര്‍ത്തിക്കുന്നവര്‍ അറിയുന്നില്ലയോ? അപ്പം തിന്നുന്നതുപോലെ അവര്‍ എന്റെ ജനത്തെ തിന്നുകളയുന്നു; ദൈവത്തോടു അവര്‍ പ്രാര്‍ത്ഥിക്കുന്നില്ല.
53:5b.PSA.053.005 ഭയമില്ലാതിരുന്നേടത്തു അവര്‍ക്കും മഹാഭയമുണ്ടായി; നിന്റെ നേരെ പാളയമിറങ്ങിയവന്റെ അസ്ഥികളെ ദൈവം ചിതറിച്ചുവല്ലോ. ദൈവം അവരെ തള്ളിക്കളഞ്ഞതുകൊണ്ടു നീ അവരെ ലജ്ജിപ്പിച്ചു.
53:6b.PSA.053.006 സീയോനില്‍നിന്നു യിസ്രായേലിന്റെ രക്ഷവന്നെങ്കില്‍! ദൈവം തന്റെ ജനത്തിന്റെ സ്ഥിതി മാറ്റുമ്പോള്‍ യാക്കോബ് സന്തോഷിക്കയും യിസ്രായേല്‍ ആനന്ദിക്കയും ചെയ്യും. (സംഗീതപ്രമാണിക്കു; തന്ത്രിനാദത്തോടെ ദാവീദിന്റെ ഒരു ധ്യാനം. സീഫ്യര്‍ ചെന്നു ശൌലിനോടുദാവീദ് ഞങ്ങളുടെ അടുക്കെ ഒളിച്ചിരിക്കുന്നു എന്നു പറഞ്ഞപ്പോള്‍ ചമെച്ചതു.)
54
54:1b.PSA.054.001 ദൈവമേ, നിന്റെ നാമത്താല്‍ എന്നെ രക്ഷിക്കേണമേ; നിന്റെ ശക്തിയാല്‍ എനിക്കു ന്യായം പാലിച്ചുതരേണമേ.
54:2b.PSA.054.002 ദൈവമേ, എന്റെ പ്രാര്‍ത്ഥന കേള്‍ക്കേണമേ; എന്റെ വായിലെ വാക്കുകളെ ശ്രദ്ധിക്കേണമേ.
54:3b.PSA.054.003 അന്യജാതിക്കാര്‍ എന്നോടു എതിര്‍ത്തിരിക്കുന്നു; ഘോരന്മാര്‍ എനിക്കു ജീവഹാനി വരുത്തുവാന്‍ നോക്കുന്നു; അവര്‍ ദൈവത്തെ തങ്ങളുടെ മുമ്പാകെ വെച്ചിട്ടുമില്ല.
54:4b.PSA.054.004 ഇതാ, ദൈവം എന്റെ സഹായകനാകുന്നു; കര്‍ത്താവു എന്റെ പ്രാണനെ താങ്ങുന്നവരോടു കൂടെ ഉണ്ടു.
54:5b.PSA.054.005 അവന്‍ എന്റെ ശത്രുക്കള്‍ക്കു തിന്മ പകരം ചെയ്യും; നിന്റെ വിശ്വസ്തതയാല്‍ അവരെ സംഹരിച്ചുകളയേണമേ.
54:6b.PSA.054.006 സ്വമേധാദാനത്തോടെ ഞാന്‍ നിനക്കു ഹനനയാഗം കഴിക്കും; യഹോവേ, നിന്റെ നാമം നല്ലതു എന്നു ചൊല്ലി ഞാന്‍ അതിന്നു സ്തോത്രം ചെയ്യും.
54:7b.PSA.054.007 അവന്‍ എന്നെ സകലകഷ്ടത്തില്‍നിന്നും വിടുവിച്ചിരിക്കുന്നു; എന്റെ കണ്ണു എന്റെ ശത്രുക്കളെ കണ്ടു രസിക്കും. സംഗീതപ്രമാണിക്കു; തന്ത്രിനാദത്തോടെ ദാവീദിന്റെ ഒരു ധ്യാനം.
55
55:1b.PSA.055.001 ദൈവമേ, എന്റെ പ്രാര്‍ത്ഥന ശ്രദ്ധിക്കേണമേ; എന്റെ യാചനെക്കു മറഞ്ഞിരിക്കരുതേ.
55:2b.PSA.055.002 എനിക്കു ചെവിതന്നു ഉത്തരമരുളേണമേ; ശത്രുവിന്റെ ആരവംനിമിത്തവും ദുഷ്ടന്റെ പീഡനിമിത്തവും ഞാന്‍ എന്റെ സങ്കടത്തില്‍ പൊറുതിയില്ലാതെ ഞരങ്ങുന്നു.
55:3b.PSA.055.003 അവര്‍ എന്റെ മേല്‍ നീതികേടു ചുമത്തുന്നു; കോപത്തോടെ എന്നെ ഉപദ്രവിക്കുന്നു.
55:4b.PSA.055.004 എന്റെ ഹൃദയം എന്റെ ഉള്ളില്‍ വേദനപ്പെട്ടിരിക്കുന്നു; മരണഭീതിയും എന്റെമേല്‍ വീണിരിക്കുന്നു.
55:5b.PSA.055.005 ഭയവും വിറയലും എന്നെ പിടിച്ചിരിക്കുന്നു; പരിഭ്രമം എന്നെ മൂടിയിരിക്കുന്നു.
55:6b.PSA.055.006 പ്രാവിന്നുള്ളതുപോലെ എനിക്കു ചിറകുണ്ടായിരുന്നുവെങ്കില്‍! എന്നാല്‍ ഞാന്‍ പറന്നുപോയി വിശ്രമിക്കുമായിരുന്നു എന്നു ഞാന്‍ പറഞ്ഞു.
55:7b.PSA.055.007 അതേ, ഞാന്‍ ദൂരത്തു സഞ്ചരിച്ചു, മരുഭൂമിയില്‍ പാര്‍ക്കുംമായിരുന്നു! സേലാ.
55:8b.PSA.055.008 കൊടുങ്കാറ്റില്‍നിന്നും പെരുങ്കാറ്റില്‍നിന്നും ബദ്ധപ്പെട്ടു ഞാന്‍ ഒരു സങ്കേതത്തിലേക്കു ഔടിപ്പോകുമായിരുന്നു!
55:9b.PSA.055.009 കര്‍ത്താവേ, സംഹരിച്ചു അവരുടെ നാവുകളെ ചീന്തിക്കളയേണമേ. ഞാന്‍ നഗരത്തില്‍ അതിക്രമവും കലഹവും കണ്ടിരിക്കുന്നു.
55:10b.PSA.055.010 രാവും പകലും അവര്‍ അതിന്റെ മതിലുകളിന്മേല്‍ ചുറ്റി സഞ്ചരിക്കുന്നു; നീതികേടും കഷ്ടവും അതിന്റെ അകത്തുണ്ടു.
55:11b.PSA.055.011 ദുഷ്ടത അതിന്റെ നടുവില്‍ ഉണ്ടു; ചതിവും വഞ്ചനയും അതിന്റെ വീഥികളെ വിട്ടുമാറുന്നതുമില്ല.
55:12b.PSA.055.012 എന്നെ നിന്ദിച്ചതു ഒരു ശത്രുവല്ല; അങ്ങനെയെങ്കില്‍ ഞാന്‍ സഹിക്കുമായിരുന്നു; എന്റെ നേരെ വമ്പു പറഞ്ഞതു എന്നെ പകെക്കുന്നവനല്ല; അങ്ങനെയെങ്കില്‍ ഞാന്‍ മറഞ്ഞുകൊള്ളുമായിരുന്നു.
55:13b.PSA.055.013 നീയോ എന്നോടു സമനായ മനുഷ്യനും എന്റെ സഖിയും എന്റെ പ്രാണസ്നേഹിതനുമായിരുന്നു.
55:14b.PSA.055.014 നാം തമ്മില്‍ മധുരസമ്പര്‍ക്കം ചെയ്തു പുരുഷാരവുമായി ദൈവാലയത്തിലേക്കു പോയല്ലോ.
55:15b.PSA.055.015 മരണം പെട്ടെന്നു അവരെ പിടിക്കട്ടെ; അവര്‍ ജീവനോടെ പാതാളത്തിലേക്കു ഇറങ്ങട്ടെ; ദുഷ്ടത അവരുടെ വാസസ്ഥലത്തും അവരുടെ ഉള്ളിലും ഉണ്ടു.
55:16b.PSA.055.016 ഞാനോ ദൈവത്തെ വിളിച്ചപേക്ഷിക്കും; യഹോവ എന്നെ രക്ഷിക്കും.
55:17b.PSA.055.017 ഞാന്‍ വൈകുന്നേരത്തും കാലത്തും ഉച്ചെക്കും സങ്കടം ബോധിപ്പിച്ചു കരയും; അവന്‍ എന്റെ പ്രാര്‍ത്ഥന കേള്‍ക്കും.
55:18b.PSA.055.018 എന്നോടു കയര്‍ത്തുനിന്നവര്‍ അനേകരായിരിക്കെ ആരും എന്നോടു അടുക്കാതവണ്ണം അവന്‍ എന്റെ പ്രാണനെ വീണ്ടെടുത്തു സമാധാനത്തിലാക്കി;
55:19b.PSA.055.019 ദൈവം കേട്ടു അവര്‍ക്കും ഉത്തരം അരുളും; പുരാതനമേ സിംഹാസനസ്ഥനായവന്‍ തന്നേ. സേലാ. അവര്‍ക്കും മാനസാന്തരമില്ല; അവര്‍ ദൈവത്തെ ഭയപ്പെടുന്നതുമില്ല.
55:20b.PSA.055.020 തന്നോടു സമാധാനമായിരിക്കുന്നവരെ കയ്യേറ്റം ചെയ്തു തന്റെ സഖ്യത അവന്‍ ലംഘിച്ചുമിരിക്കുന്നു.
55:21b.PSA.055.021 അവന്റെ വായ് വെണ്ണപോലെ മൃദുവായതു; ഹൃദയത്തിലോ യുദ്ധമത്രേ. അവന്റെ വാക്കുകള്‍ എണ്ണയെക്കാള്‍ മയമുള്ളവ; എങ്കിലും അവ ഊരിയ വാളുകള്‍ ആയിരുന്നു.
55:22b.PSA.055.022 നിന്റെ ഭാരം യഹോവയുടെമേല്‍ വെച്ചുകൊള്‍ക; അവന്‍ നിന്നെ പുലര്‍ത്തും; നീതിമാന്‍ കുലുങ്ങിപ്പോകുവാന്‍ അവന്‍ ഒരു നാളും സമ്മതിക്കയില്ല.
55:23b.PSA.055.023 ദൈവമേ, നീ അവരെ നാശത്തിന്റെ കുഴിയിലേക്കു ഇറക്കും; രക്തപ്രിയവും വഞ്ചനയും ഉള്ളവര്‍ ആയുസ്സിന്റെ പകുതിയോളം ജീവിക്കയില്ല; ഞാനോ നിന്നില്‍ ആശ്രയിക്കും. (സംഗീതപ്രമാണിക്കു; ദൂരസ്ഥന്മാരുടെ ഇടയില്‍ മിണ്ടാത്ത പ്രാവു എന്ന രാഗത്തില്‍; ദാവീദിന്റെ ഒരു സ്വര്‍ണ്ണഗീതം; ഫെലിസ്ത്യര്‍ അവനെ ഗത്തില്‍ വെച്ചു പിടിച്ചപ്പോള്‍ ചമെച്ചതു.)
56
56:1b.PSA.056.001 ദൈവമേ, എന്നോടു കൃപയുണ്ടാകേണമേ; മനുഷ്യര്‍ എന്നെ വിഴുങ്ങുവാന്‍ പോകുന്നു; അവര്‍ ഇടവിടാതെ പൊരുതു എന്നെ ഞെരുക്കുന്നു.
56:2b.PSA.056.002 എന്റെ ശത്രുക്കള്‍ ഇടവിടാതെ എന്നെ വിഴുങ്ങുവാന്‍ ഭാവിക്കുന്നു; ഗര്‍വ്വത്തോടെ എന്നോടു പൊരുതുന്നവര്‍ അനേകരല്ലോ.
56:3b.PSA.056.003 ഞാന്‍ ഭയപ്പെടുന്ന നാളില്‍ നിന്നില്‍ ആശ്രയിക്കും.
56:4b.PSA.056.004 ഞാന്‍ ദൈവത്തില്‍ അവന്റെ വചനത്തെ പുകഴും; ഞാന്‍ ദൈവത്തില്‍ ആശ്രയിക്കുന്നു; ഞാന്‍ ഭയപ്പെടുകയില്ല. ജഡത്തിന്നു എന്നോടു എന്തു ചെയ്‍വാന്‍ കഴിയും?
56:5b.PSA.056.005 ഇടവിടാതെ അവര്‍ എന്റെ വാക്കുകളെ കോട്ടിക്കളയുന്നു; അവരുടെ വിചാരങ്ങളൊക്കെയും എന്റെ നേരെ തിന്മെക്കായിട്ടാകുന്നു.
56:6b.PSA.056.006 അവര്‍ കൂട്ടംകൂടി ഒളിച്ചിരിക്കുന്നു; എന്റെ പ്രാണന്നായി പതിയിരിക്കുമ്പോലെ അവര്‍ എന്റെ കാലടികളെ നോക്കിക്കൊണ്ടിരിക്കുന്നു.
56:7b.PSA.056.007 നീതികേടിനാല്‍ അവര്‍ ഒഴിഞ്ഞുപോകുമോ? ദൈവമേ, നിന്റെ കോപത്തില്‍ ജാതികളെ തള്ളിയിടേണമേ.
56:8b.PSA.056.008 നീ എന്റെ ഉഴല്‍ചകളെ എണ്ണുന്നു; എന്റെ കണ്ണുനീര്‍ നിന്റെ തുരുത്തിയില്‍ ആക്കിവെക്കേണമേ; അതു നിന്റെ പുസ്തകത്തില്‍ ഇല്ലയോ?
56:9b.PSA.056.009 ഞാന്‍ വിളിച്ചപേക്ഷിക്കുമ്പോള്‍ തന്നേ എന്റെ ശത്രുക്കള്‍ പിന്‍ തിരിയുന്നു; ദൈവം എനിക്കു അനുകൂലമെന്നു ഞാന്‍ അറിയുന്നു.
56:10b.PSA.056.010 ഞാന്‍ ദൈവത്തില്‍ അവന്റെ വചനത്തെ പുകഴും; ഞാന്‍ യഹോവയില്‍ അവന്റെ വചനത്തെ പുകഴും.
56:11b.PSA.056.011 ഞാന്‍ ദൈവത്തില്‍ ആശ്രയിക്കുന്നു; ഞാന്‍ ഭയപ്പെടുകയില്ല. മനുഷ്യന്നു എന്നോടു എന്തു ചെയ്‍വാന്‍ കഴിയും?
56:12b.PSA.056.012 ദൈവമേ, നിനക്കുള്ള നേര്‍ച്ചകള്‍ക്കു ഞാന്‍ കടമ്പെട്ടിരിക്കുന്നു; ഞാന്‍ നിനക്കു സ്തോത്രയാഗങ്ങളെ അര്‍പ്പിക്കും.
56:13b.PSA.056.013 ഞാന്‍ ദൈവത്തിന്റെ മുമ്പാകെ ജീവന്റെ പ്രകാശത്തില്‍ നടക്കേണ്ടതിന്നു നീ എന്റെ പ്രാണനെ മരണത്തില്‍നിന്നും എന്റെ കാലുകളെ ഇടര്‍ച്ചയില്‍നിന്നും വിടുവിച്ചുവല്ലോ. (സംഗീതപ്രമാണിക്കു; നശിപ്പിക്കരുതേ എന്ന രാഗത്തില്‍; ദാവീദിന്റെ ഒരു സ്വര്‍ണ്ണഗീതം; അവന്‍ ശൌലിന്റെ മുമ്പില്‍നിന്നു ഗുഹയിലേക്കു ഔടിപ്പോയ കാലത്തു ചമെച്ചതു.)
57
57:1b.PSA.057.001 ദൈവമേ, എന്നോടു കൃപയുണ്ടാകേണമേ; എന്നോടു കൃപയുണ്ടാകേണമേ; ഞാന്‍ നിന്നെ ശരണംപ്രാപിക്കുന്നു; അതേ, ഈ ആപത്തുകള്‍ ഒഴിഞ്ഞുപോകുവോളം ഞാന്‍ നിന്റെ ചിറകിന്‍ നിഴലില്‍ ശരണം പ്രാപിക്കുന്നു.
57:2b.PSA.057.002 അത്യുന്നതനായ ദൈവത്തെ ഞാന്‍ വിളിച്ചപേക്ഷിക്കുന്നു; എനിക്കുവേണ്ടി സകലവും നിര്‍വ്വഹിക്കുന്ന ദൈവത്തെ തന്നേ.
57:3b.PSA.057.003 എന്നെ വിഴുങ്ങുവാന്‍ ഭാവിക്കുന്നവര്‍ ധിക്കാരം കാട്ടുമ്പോള്‍ അവന്‍ സ്വര്‍ഗ്ഗത്തില്‍നിന്നു കൈനീട്ടി എന്നെ രക്ഷിക്കും. സേലാ. ദൈവം തന്റെ ദയയും വിശ്വസ്തതയും അയക്കുന്നു.
57:4b.PSA.057.004 എന്റെ പ്രാണന്‍ സിംഹങ്ങളുടെ ഇടയില്‍ ഇരിക്കുന്നു; അഗ്നിജ്വലിക്കുന്നവരുടെ നടുവില്‍ ഞാന്‍ കിടക്കുന്നു; പല്ലുകള്‍ കുന്തങ്ങളും അസ്ത്രങ്ങളും നാവു മൂര്‍ച്ചയുള്ള വാളും ആയിരിക്കുന്ന മനുഷ്യപുത്രന്മാരുടെ ഇടയില്‍ തന്നെ.
57:5b.PSA.057.005 ദൈവമേ, നീ ആകാശത്തിന്നു മീതെ ഉയര്‍ന്നിരിക്കേണമേ; നിന്റെ മഹത്വം സര്‍വ്വഭൂമിയിലും പരക്കട്ടെ.
57:6b.PSA.057.006 അവര്‍ എന്റെ കാലടികള്‍ക്കു ഒരു വലവിരിച്ചു, എന്റെ മനസ്സു ഇടിഞ്ഞിരിക്കുന്നു; അവര്‍ എന്റെ മുമ്പില്‍ ഒരു കുഴി കുഴിച്ചു; അതില്‍ അവര്‍ തന്നെ വീണു. സേലാ.
57:7b.PSA.057.007 എന്റെ മനസ്സു ഉറെച്ചിരിക്കുന്നു; ദൈവമേ, എന്റെ മനസ്സു ഉറെച്ചിരിക്കുന്നു; ഞാന്‍ പാടും; ഞാന്‍ കീര്‍ത്തനം ചെയ്യും.
57:8b.PSA.057.008 എന്‍ മനമേ, ഉണരുക; വീണയും കിന്നരവുമായുള്ളോവേ ഉണരുവിന്‍ ! ഞാന്‍ അതികാലത്തെ ഉണരും.
57:9b.PSA.057.009 കര്‍ത്താവേ, വംശങ്ങളുടെ ഇടയില്‍ ഞാന്‍ നിനക്കു സ്തോത്രം ചെയ്യും; ജാതികളുടെ മദ്ധ്യേ ഞാന്‍ നിനക്കു കീര്‍ത്തനം ചെയ്യും.
57:10b.PSA.057.010 നിന്റെ ദയ ആകാശത്തോളവും നിന്റെ വിശ്വസ്തത മേഘങ്ങളോളവും വലിയതല്ലോ.
57:11b.PSA.057.011 ദൈവമേ, നീ ആകാശത്തിന്നു മീതെ ഉയര്‍ന്നിരിക്കേണമേ; നിന്റെ മഹത്വം സര്‍വ്വഭൂമിയിലും പരക്കട്ടെ. (സംഗീതപ്രമാണിക്കു; നശിപ്പിക്കരുതേ എന്ന രാഗത്തില്‍; ദാവീദിന്റെ ഒരു സ്വര്‍ണ്ണഗീതം.)
58
58:1b.PSA.058.001 ദേവന്മാരേ, നിങ്ങള്‍ വാസ്തവമായി നീതി പ്രസ്താവിക്കുന്നുവോ? മനുഷ്യപുത്രന്മാരേ, നിങ്ങള്‍ പരമാര്‍ത്ഥമായി വിധിക്കുന്നുവോ?
58:2b.PSA.058.002 നിങ്ങള്‍ ഹൃദയത്തില്‍ ദുഷ്ടത പ്രവര്‍ത്തിക്കുന്നു; ഭൂമിയില്‍ നിങ്ങളുടെ കൈകളുടെ നിഷ്ഠുരത തൂക്കിക്കൊടുക്കുന്നു.
58:3b.PSA.058.003 ദുഷ്ടന്മാര്‍ ഗര്‍ഭംമുതല്‍ ഭ്രഷ്ടന്മാരായിരിക്കുന്നു; അവര്‍ ജനനംമുതല്‍ ഭോഷകു പറഞ്ഞു തെറ്റി നടക്കുന്നു.
58:4b.PSA.058.004 അവരുടെ വിഷം സര്‍പ്പവിഷംപോലെ; അവര്‍ ചെവിയടഞ്ഞ പൊട്ടയണലിപോലെയാകുന്നു.
58:5b.PSA.058.005 എത്ര സാമര്‍ത്ഥ്യത്തോടെ മന്ത്രം ചൊല്ലിയാലും മന്ത്രവാദികളുടെ വാക്കു അതു കേള്‍ക്കയില്ല.
58:6b.PSA.058.006 ദൈവമേ, അവരുടെ വായിലെ പല്ലുകളെ തകര്‍ക്കേണമേ; യഹോവേ, ബാലസിംഹങ്ങളുടെ അണപ്പല്ലുകളെ തകര്‍ത്തുകളയേണമേ.
58:7b.PSA.058.007 ഒഴുകിപ്പോകുന്ന വെള്ളംപോലെ അവര്‍ ഉരുകിപ്പോകട്ടെ. അവന്‍ തന്റെ അമ്പുകളെ തൊടുക്കുമ്പോള്‍ അവ ഒടിഞ്ഞുപോയതുപോലെ ആകട്ടെ.
58:8b.PSA.058.008 അലിഞ്ഞു പോയ്പോകുന്ന അച്ചുപോലെ അവര്‍ ആകട്ടെ; ഗര്‍ഭം അലസിപ്പോയ സ്ത്രീയുടെ പ്രജപോലെ അവര്‍ സൂര്യനെ കാണാതിരിക്കട്ടെ.
58:9b.PSA.058.009 നിങ്ങളുടെ കലങ്ങള്‍ക്കു മുള്‍തീ തട്ടുമ്മുമ്പെ പച്ചയും വെന്തതുമെല്ലാം ഒരുപോലെ അവന്‍ ചുഴലിക്കാറ്റിനാല്‍ പാറ്റിക്കളയും
58:10b.PSA.058.010 നീതിമാന്‍ പ്രതിക്രിയ കണ്ടു ആനന്ദിക്കും; അവന്‍ തന്റെ കാലുകളെ ദുഷ്ടന്മാരുടെ രക്തത്തില്‍ കഴുകും.
58:11b.PSA.058.011 ആകയാല്‍നീതിമാന്നു പ്രതിഫലം ഉണ്ടു നിശ്ചയം; ഭൂമിയില്‍ ന്യായംവിധിക്കുന്ന ഒരു ദൈവം ഉണ്ടു നിശ്ചയം എന്നു മനുഷ്യര്‍ പറയും. (സംഗീതപ്രമാണിക്കു; നശിപ്പിക്കരുതേ എന്ന രാഗത്തില്‍; ദാവീദിന്റെ ഒരു സ്വര്‍ണ്ണഗീതം. അവനെ കൊല്ലേണ്ടതിന്നു ശൌല്‍ അയച്ചു ആളുകള്‍ വീടു കാത്തിരുന്ന കാലത്തു ചമെച്ചതു.)
59
59:1b.PSA.059.001 എന്റെ ദൈവമേ, എന്റെ ശത്രുക്കളുടെ കയ്യില്‍നിന്നു എന്നെ വിടുവിക്കേണമേ; എന്നോടു എതിര്‍ക്കുംന്നവരുടെ വശത്തുനിന്നു എന്നെ ഉദ്ധരിക്കേണമേ.
59:2b.PSA.059.002 നീതികേടു പ്രവര്‍ത്തിക്കുന്നവരുടെ കയ്യില്‍ നിന്നു എന്നെ വിടുവിച്ചു രക്തപാതകന്മാരുടെ പക്കല്‍നിന്നു എന്നെ രക്ഷിക്കേണമേ.
59:3b.PSA.059.003 ഇതാ, അവര്‍ എന്റെ പ്രാണന്നായി പതിയിരിക്കുന്നു; യഹോവേ, ബലവാന്മാര്‍ എന്റെ നേരെ കൂട്ടം കൂടുന്നതു എന്റെ അതിക്രമം ഹേതുവായിട്ടല്ല, എന്റെ പാപം ഹേതുവായിട്ടുമല്ല.
59:4b.PSA.059.004 എന്റെ പക്കല്‍ അകൃത്യം ഇല്ലാതെ അവര്‍ ഔടി ഒരുങ്ങുന്നു; എന്നെ സഹായിപ്പാന്‍ ഉണര്‍ന്നു കടാക്ഷിക്കേണമേ.
59:5b.PSA.059.005 സൈന്യങ്ങളുടെ ദൈവമായ യഹോവേ, യിസ്രായേലിന്റെ ദൈവമേ, സകലജാതികളെയും സന്ദര്‍ശിക്കേണ്ടതിന്നു നീ ഉണരേണമേ; നീതികെട്ട ദ്രോഹികളില്‍ ആരോടും കൃപ ഉണ്ടാകരുതേ. സേലാ.
59:6b.PSA.059.006 സന്ധ്യാസമയത്തു അവര്‍ മടങ്ങിവരുന്നു; നായെപ്പോലെ കുരച്ചുംകൊണ്ടു അവര്‍ പട്ടണത്തിന്നു ചുറ്റും നടക്കുന്നു.
59:7b.PSA.059.007 അവര്‍ തങ്ങളുടെ വായ്കൊണ്ടു ശകാരിക്കുന്നു; വാളുകള്‍ അവരുടെ അധരങ്ങളില്‍ ഉണ്ടു; ആര്‍ കേള്‍ക്കും എന്നു അവര്‍ പറയുന്നു.
59:8b.PSA.059.008 എങ്കിലും യഹോവേ, നീ അവരെച്ചൊല്ലി ചിരിക്കും; നീ സകലജാതികളെയും പരിഹസിക്കും.
59:9b.PSA.059.009 എന്റെ ബലമായുള്ളോവേ, ഞാന്‍ നിന്നെ കാത്തിരിക്കും; ദൈവം എന്റെ ഗോപുരമാകുന്നു.
59:10b.PSA.059.010 എന്റെ ദൈവം തന്റെ ദയയാല്‍ എന്നെ എതിരേലക്കും; ദൈവം എന്നെ എന്റെ ശത്രുക്കളെ കണ്ടു രസിക്കുമാറാക്കും.
59:11b.PSA.059.011 അവരെ കൊന്നുകളയരുതേ; എന്റെ ജനം മറക്കാതിരിക്കേണ്ടതിന്നു തന്നേ; ഞങ്ങളുടെ പരിചയാകുന്ന കര്‍ത്താവേ, നിന്റെ ശക്തികൊണ്ടു അവരെ ഉഴലുമാറാക്കി താഴ്ത്തേണമേ.
59:12b.PSA.059.012 അവരുടെ വായിലെ പാപവും അധരങ്ങളിലെ വാക്കുകളും നിമിത്തവും അവര്‍ പറയുന്ന ശാപവും ഭോഷകുംനിമിത്തവും അവര്‍ തങ്ങളുടെ അഹങ്കാരത്തില്‍ പിടിപ്പെട്ടുപോകട്ടെ.
59:13b.PSA.059.013 കോപത്തോടെ അവരെ സംഹരിക്കേണമേ; അവര്‍ ഇല്ലാതെയാകുംവണ്ണം അവരെ സംഹരിച്ചുകളയേണമേ; ദൈവം യാക്കോബില്‍ വാഴുന്നു എന്നു ഭൂമിയുടെ അറ്റംവരെ അറിയുമാറാകട്ടെ. സേലാ.
59:14b.PSA.059.014 സന്ധ്യാസമയത്തു അവര്‍ മടങ്ങിവരുന്നു; നായെപ്പോലെ കുരെച്ചുംകൊണ്ടു അവര്‍ നഗരത്തിന്നു ചുറ്റും നടക്കുന്നു.
59:15b.PSA.059.015 അവര്‍ ആഹാരത്തിന്നായി ഉഴന്നുനടക്കുന്നു, തൃപ്തിയായില്ലെങ്കില്‍ അവര്‍ രാത്രിമുഴുവനും താമസിക്കുന്നു.
59:16b.PSA.059.016 ഞാനോ നിന്റെ ബലത്തെക്കുറിച്ചു പാടും; അതികാലത്തു ഞാന്‍ നിന്റെ ദയയെക്കുറിച്ചു ഘോഷിച്ചാനന്ദിക്കും. കഷ്ടകാലത്തു നീ എന്റെ ഗോപുരവും അഭയസ്ഥാനവും ആയിരുന്നു.
59:17b.PSA.059.017 എന്റെ ബലമായുള്ളോവേ, ഞാന്‍ നിനക്കു സ്തുതിപാടും; ദൈവം എന്റെ ഗോപുരവും എന്നോടു ദയയുള്ള ദൈവവും അല്ലോ. (സംഗീതപ്രമാണിക്കു; സാക്ഷ്യസാരസം എന്ന രാഗത്തില്‍; അഭ്യസിപ്പിപ്പാനുള്ള ദാവീദിന്റെ ഒരു സ്വര്‍ണ്ണഗീതം. യോവാബ് മെസൊപൊത്താമ്യയിലെ അരാമ്യരോടും സോബയിലെ അരാമ്യരോടും യുദ്ധം ചെയ്തു മടങ്ങിവന്ന ശേഷം ഉപ്പുതാഴ്വരയില്‍ പന്തീരായിരം എദോമ്യരെ സംഹരിച്ചുകളഞ്ഞ സമയത്തു ചമെച്ചതു.)
60
60:1b.PSA.060.001 ദൈവമേ, നീ ഞങ്ങളെ തള്ളിക്കളഞ്ഞു ചിതറിച്ചിരിക്കുന്നു; നീ കോപിച്ചിരിക്കുന്നു; ഞങ്ങളെ യഥാസ്ഥാനത്താക്കേണമേ.
60:2b.PSA.060.002 നീ ദേശത്തെ നടുക്കി ഭിന്നിപ്പിച്ചിരിക്കുന്നു; അതു കുലുങ്ങുകയാല്‍ അതിന്റെ ഭിന്നങ്ങളെ നന്നാക്കേണമേ.
60:3b.PSA.060.003 നീ നിന്റെ ജനത്തെ കാഠിന്യം അനുഭവിപ്പിച്ചു; പരിഭ്രമത്തിന്റെ വീഞ്ഞു നീ ഞങ്ങളെ കുടിപ്പിച്ചിരിക്കുന്നു.
60:4b.PSA.060.004 സത്യം നിമിത്തം ഉയര്‍ത്തേണ്ടതിന്നു നീ നിന്റെ ഭക്തന്മാര്‍ക്കും ഒരു കൊടി നല്കിയിരിക്കുന്നു. സേലാ.
60:5b.PSA.060.005 നിനക്കു പ്രിയമുള്ളവര്‍ വിടുവിക്കപ്പെടേണ്ടതിന്നു നിന്റെ വലങ്കൈകൊണ്ടു രക്ഷിച്ചു ഞങ്ങള്‍ക്കു ഉത്തരമരുളേണമേ.
60:6b.PSA.060.006 ദൈവം തന്റെ വിശുദ്ധിയില്‍ അരുളിച്ചെയ്തതുകൊണ്ടു ഞാന്‍ ആനന്ദിക്കും; ഞാന്‍ ശെഖേമിനെ വിഭാഗിച്ചു സുക്കോത്ത് താഴ്വരയെ അളക്കും.
60:7b.PSA.060.007 ഗിലെയാദ് എനിക്കുള്ളതു; മനശ്ശെയും എനിക്കുള്ളതു; എഫ്രയീം എന്റെ തലക്കോരികയും യെഹൂദാ എന്റെ ചെങ്കോലും ആകുന്നു.
60:8b.PSA.060.008 മോവാബ് എനിക്കു കഴുകുവാനുള്ള വട്ടക; ഏദോമിന്മേല്‍ ഞാന്‍ എന്റെ ചെരിപ്പു എറിയും; ഫെലിസ്ത്യദേശമേ, നീ എന്റെനിമിത്തം ജയഘോഷം കൊള്ളുക!
60:9b.PSA.060.009 ഉറപ്പുള്ള നഗരത്തിലേക്കു എന്നെ ആര്‍ കൊണ്ടുപോകും? ഏദോമിലേക്കു എന്നെ ആര്‍ വഴി നടത്തും?
60:10b.PSA.060.010 ദൈവമേ, നീ ഞങ്ങളെ തള്ളിക്കളഞ്ഞില്ലയോ? ദൈവമേ നീ ഞങ്ങളുടെ സൈന്യങ്ങളോടു കൂടെ പുറപ്പെടുന്നതുമില്ല.
60:11b.PSA.060.011 വൈരിയുടെനേരെ ഞങ്ങള്‍ക്കു സഹായം ചെയ്യേണമേ; മനുഷ്യന്റെ സഹായം വ്യര്‍ത്ഥമല്ലോ.
60:12b.PSA.060.012 ദൈവത്താല്‍ നാം വീര്യം പ്രവര്‍ത്തിക്കും; അവന്‍ തന്നേ നമ്മുടെ വൈരികളെ മെതിച്ചുകളയും. (സംഗീതപ്രമാണിക്കു; തന്ത്രിനാദത്തോടെ; ദാവീദിന്റെ ഒരു സങ്കീര്‍ത്തനം.)
61
61:1b.PSA.061.001 ദൈവമേ, എന്റെ നിലവിളി കേള്‍ക്കേണമേ. എന്റെ പ്രാര്‍ത്ഥന ശ്രദ്ധിക്കേണമേ.
61:2b.PSA.061.002 എന്റെ ഹൃദയം ക്ഷീണിക്കുമ്പോള്‍ ഞാന്‍ ഭൂമിയുടെ അറ്റത്തുനിന്നു നിന്നെ വിളിച്ചപേക്ഷിക്കും; എനിക്കു അത്യുന്നതമായ പാറയിങ്കലേക്കു എന്നെ നടത്തേണമേ.
61:3b.PSA.061.003 നീ എനിക്കൊരു സങ്കേതവും ശത്രുവിന്റെ നേരെ ഉറപ്പുള്ള ഗോപുരവും ആയിരിക്കുന്നുവല്ലോ.
61:4b.PSA.061.004 ഞാന്‍ നിന്റെ കൂടാരത്തില്‍ എന്നേക്കും വസിക്കും; നിന്റെ ചിറകിന്‍ മറവില്‍ ഞാന്‍ ശരണം പ്രാപിക്കും. സേലാ.
61:5b.PSA.061.005 ദൈവമേ, നീ എന്റെ നേര്‍ച്ചകളെ കേട്ടു, നിന്റെ നാമത്തെ ഭയപ്പെടുന്നവരുടെ അവകാശം എനിക്കു തന്നുമിരിക്കുന്നു.
61:6b.PSA.061.006 നീ രാജാവിന്റെ ആയുസ്സിനെ ദീര്‍ഘമാക്കും; അവന്റെ സംവത്സരങ്ങള്‍ തലമുറതലമുറയോളം ഇരിക്കും.
61:7b.PSA.061.007 അവന്‍ എന്നേക്കും ദൈവസന്നിധിയില്‍ വസിക്കും; അവനെ പരിപാലിക്കേണ്ടതിന്നു ദയയും വിശ്വസ്തതയും കല്പിക്കേണമേ,
61:8b.PSA.061.008 അങ്ങനെ ഞാന്‍ തിരുനാമത്തെ എന്നേക്കും കീര്‍ത്തിക്കയും എന്റെ നേര്‍ച്ചകളെ നാള്‍തോറും കഴിക്കയും ചെയ്യും. (സംഗീതപ്രമാണിക്കു; യെദൂഥൂന്യരാഗത്തില്‍; ദാവീദിന്റെ ഒരു സങ്കീര്‍ത്തനം.)
62
62:1b.PSA.062.001 എന്റെ ഉള്ളം ദൈവത്തെ നോക്കി മൌനമായിരിക്കുന്നു; എന്റെ രക്ഷ അവങ്കല്‍നിന്നു വരുന്നു.
62:2b.PSA.062.002 അവന്‍ തന്നേ എന്റെ പാറയും എന്റെ രക്ഷയും ആകുന്നു; എന്റെ ഗോപുരം അവന്‍ തന്നേ; ഞാന്‍ ഏറെ കുലുങ്ങുകയില്ല.
62:3b.PSA.062.003 നിങ്ങള്‍ എല്ലാവരും ചാഞ്ഞ മതിലും ആടുന്ന വേലിയുംപോലെ ഒരു മനുഷ്യനെ കൊല്ലേണ്ടതിന്നു എത്രത്തോളം അവനെ ആക്രമിക്കും?
62:4b.PSA.062.004 അവന്റെ പദവിയില്‍നിന്നു അവനെ തള്ളിയിടുവാനത്രേ അവര്‍ നിരൂപിക്കുന്നതു; അവര്‍ ഭോഷ്കില്‍ ഇഷ്ടപ്പെടുന്നു; വായ്കൊണ്ടു അവര്‍ അനുഗ്രഹിക്കുന്നു; എങ്കിലും ഉള്ളംകൊണ്ടു അവര്‍ ശപിക്കുന്നു. സേലാ.
62:5b.PSA.062.005 എന്റെ ഉള്ളമേ, ദൈവത്തെ നോക്കി മൌനമായിരിക്ക; എന്റെ പ്രത്യാശ അവങ്കല്‍നിന്നു വരുന്നു.
62:6b.PSA.062.006 അവന്‍ തന്നേ എന്റെ പാറയും എന്റെ രക്ഷയും ആകുന്നു; എന്റെ ഗോപുരം അവന്‍ തന്നേ; ഞാന്‍ കുലുങ്ങുകയില്ല.
62:7b.PSA.062.007 എന്റെ രക്ഷയും എന്റെ മഹിമയും ദൈവത്തിന്റെ പക്കല്‍ ആകുന്നു; എന്റെ ഉറപ്പുള്ള പാറയും എന്റെ സങ്കേതവും ദൈവത്തിങ്കലാകുന്നു.
62:8b.PSA.062.008 ജനമേ, എല്ലാകാലത്തും അവനില്‍ ആശ്രയിപ്പിന്‍ ; നിങ്ങളുടെ ഹൃദയം അവന്റെ മുമ്പില്‍ പകരുവിന്‍ ; ദൈവം നമുക്കു സങ്കേതമാകുന്നു. സേലാ.
62:9b.PSA.062.009 സാമാന്യജനം ഒരു ശ്വാസവും ശ്രേഷ്ഠജനം ഭോഷകുമത്രേ; തുലാസിന്റെ തട്ടില്‍ അവര്‍ പൊങ്ങിപ്പോകും; അവര്‍ ആകപ്പാടെ ഒരു ശ്വാസത്തേക്കാള്‍ ലഘുവാകുന്നു.
62:10b.PSA.062.010 പീഡനത്തില്‍ ആശ്രയിക്കരുതു; കവര്‍ച്ചയില്‍ മയങ്ങിപ്പോകരുതു; സമ്പത്തു വര്‍ദ്ധിച്ചാല്‍ അതില്‍ മനസ്സു വെക്കരുതു;
62:11b.PSA.062.011 ബലം ദൈവത്തിന്നുള്ളതെന്നു ദൈവം ഒരിക്കല്‍ അരുളിച്ചെയ്തു. ഞാന്‍ രണ്ടുപ്രാവശ്യം കേട്ടുമിരിക്കുന്നു.
62:12b.PSA.062.012 കര്‍ത്താവേ, ദയയും നിനക്കുള്ളതാകുന്നു. നീ ഔരോരുത്തന്നു അവനവന്റെ പ്രവൃത്തിക്കു തക്കവണ്ണം പകരം നലകുന്നു. (ദാവീദിന്റെ ഒരു സങ്കീര്‍ത്തനം; അവന്‍ യെഹൂദാമരുഭൂമിയില്‍ ഇരിക്കും കാലത്തു ചമെച്ചതു.)
63
63:1b.PSA.063.001 ദൈവമേ, നീ എന്റെ ദൈവം; അതികാലത്തേ ഞാന്‍ നിന്നെ അന്വേഷിക്കും; വെള്ളമില്ലാതെ ഉണങ്ങി വരണ്ട ദേശത്തു എന്റെ ഉള്ളം നിനക്കായി ദാഹിക്കുന്നു; എന്റെ ദേഹം നിനക്കായി കാംക്ഷിക്കുന്നു.
63:2b.PSA.063.002 അങ്ങനെ നിന്റെ ബലവും മഹത്വവും കാണേണ്ടതിന്നു ഞാന്‍ വിശുദ്ധമന്ദിരത്തില്‍ നിന്നെ നോക്കിയിരിക്കുന്നു.
63:3b.PSA.063.003 നിന്റെ ദയ ജീവനെക്കാള്‍ നല്ലതാകുന്നു; എന്റെ അധരങ്ങള്‍ നിന്നെ സ്തുതിക്കും.
63:4b.PSA.063.004 എന്റെ ജീവകാലം ഒക്കെയും ഞാന്‍ അങ്ങനെ നിന്നെ വാഴ്ത്തും; നിന്റെ നാമത്തില്‍ ഞാന്‍ എന്റെ കൈകളെ മലര്‍ത്തും.
63:5b.PSA.063.005 എന്റെ കിടക്കയില്‍ നിന്നെ ഔര്‍ക്കയും ഞാന്‍ രാത്രിയാമങ്ങളില്‍ നിന്നെ ധ്യാനിക്കയും ചെയ്യുമ്പോള്‍
63:6b.PSA.063.006 എന്റെ പ്രാണന്നു മജ്ജയും മേദസ്സുംകൊണ്ടു എന്നപോലെ തൃപ്തിവരുന്നു; എന്റെ വായ് സന്തോഷമുള്ള അധരങ്ങളാല്‍ നിന്നെ സ്തുതിക്കുന്നു.
63:7b.PSA.063.007 നീ എനിക്കു സഹായമായിത്തീര്‍ന്നുവല്ലോ; നിന്റെ ചിറകിന്‍ നിഴലില്‍ ഞാന്‍ ഘോഷിച്ചാനന്ദിക്കുന്നു.
63:8b.PSA.063.008 എന്റെ ഉള്ളം നിന്നോടു പറ്റിയിരിക്കുന്നു; നിന്റെ വലങ്കൈ എന്നെ താങ്ങുന്നു.
63:9b.PSA.063.009 എന്നാല്‍ അവര്‍ സ്വന്തനാശത്തിന്നായി എനിക്കു പ്രാണഹാനി വരുത്തുവാന്‍ നോക്കുന്നു; അവര്‍ ഭൂമിയുടെ അധോഭാഗങ്ങളിലേക്കു ഇറങ്ങിപ്പോകും.
63:10b.PSA.063.010 അവരെ വാളിന്റെ ശക്തിക്കു ഏല്പിക്കും; കുറുനരികള്‍ക്കു അവര്‍ ഇരയായ്തീരും.
63:11b.PSA.063.011 എന്നാല്‍ രാജാവു ദൈവത്തില്‍ സന്തോഷിക്കും അവന്റെ നാമത്തില്‍ സത്യം ചെയ്യുന്നവനെല്ലാം പുകഴും; എങ്കിലും ഭോഷകു പറയുന്നവരുടെ വായ് അടഞ്ഞുപോകും. (സംഗീതപ്രമാണിക്കു; ദാവീദിന്റെ ഒരു സങ്കീര്‍ത്തനം.)
64
64:1b.PSA.064.001 ദൈവമേ, എന്റെ സങ്കടത്തില്‍ ഞാന്‍ കഴിക്കുന്ന അപേക്ഷ കേള്‍ക്കേണമേ; ശത്രുഭയത്തില്‍നിന്നു എന്റെ ജീവനെ പാലിക്കേണമേ;
64:2b.PSA.064.002 ദുഷ്കര്‍മ്മികളുടെ ഗൂഢാലോചനയിലും നീതികേടു പ്രവര്‍ത്തിക്കുന്നവരുടെ കലഹത്തിലും ഞാന്‍ അകപ്പെടാതവണ്ണം എന്നെ മറെച്ചു കൊള്ളേണമേ.
64:3b.PSA.064.003 അവര്‍ തങ്ങളുടെ നാവിനെ വാള്‍പോലെ മൂര്‍ച്ചയാക്കുന്നു; നിഷ്കളങ്കനെ ഒളിച്ചിരുന്നു എയ്യേണ്ടതിന്നു
64:4b.PSA.064.004 അവര്‍ കൈപ്പുള്ള വാക്കായ അസ്ത്രം തൊടുക്കയും ശങ്കിക്കാതെ പെട്ടെന്നു അവനെ എയ്തുകളകയും ചെയ്യുന്നു.
64:5b.PSA.064.005 ദുഷ്കാര്യത്തില്‍ അവര്‍ തങ്ങളെ തന്നേ ഉറപ്പിക്കുന്നു; ഒളിച്ചു കണിവേക്കുവാന്‍ തമ്മില്‍ പറഞ്ഞൊക്കുന്നു; നമ്മെ ആര്‍ കാണും എന്നു അവര്‍ പറയുന്നു.
64:6b.PSA.064.006 അവര്‍ ദ്രോഹസൂത്രങ്ങളെ കണ്ടുപിടിക്കുന്നു; നമുക്കു ഒരു സൂക്ഷ്മസൂത്രം സാധിച്ചുപോയി എന്നു പറയുന്നു; ഔരോരുത്തന്റെ അന്തരംഗവും ഹൃദയവും അഗാധം തന്നേ.
64:7b.PSA.064.007 എന്നാല്‍ ദൈവം അവരെ എയ്യും; അമ്പുകൊണ്ടു അവര്‍ പെട്ടന്നു മുറിവേലക്കും.
64:8b.PSA.064.008 അങ്ങനെ സ്വന്തനാവു അവര്‍ക്കും വിരോധമായിരിക്കയാല്‍ അവര്‍ ഇടറിവീഴുവാന്‍ ഇടയാകും; അവരെ കാണുന്നവരൊക്കെയും തല കുലുക്കുന്നു.
64:9b.PSA.064.009 അങ്ങനെ സകലമനുഷ്യരും ഭയപ്പെട്ടു ദൈവത്തിന്റെ പ്രവൃത്തിയെ പ്രസ്താവിക്കും; അവന്റെ പ്രവൃത്തിയെ അവര്‍ ചിന്തിക്കും.
64:10b.PSA.064.010 നീതിമാന്‍ യഹോവയില്‍ ആനന്ദിച്ചു അവനെ ശരണമാക്കും; ഹൃദയപരമാര്‍ത്ഥികള്‍ എല്ലാവരും പുകഴും. (സംഗീതപ്രമാണിക്കു ഒരു സങ്കീര്‍ത്തനം; ദാവീദിന്റെ ഒരു ഗീതം.)
65
65:1b.PSA.065.001 ദൈവമേ, സീയോനില്‍ സ്തുതി നിനക്കു യോഗ്യം; നിനക്കു തന്നേ നേര്‍ച്ച കഴിക്കുന്നു.
65:2b.PSA.065.002 പ്രാര്‍ത്ഥന കേള്‍ക്കുന്നവനായുള്ളോവേ, സകലജഡവും നിന്റെ അടുക്കലേക്കു വരുന്നു.
65:3b.PSA.065.003 എന്റെ അകൃത്യങ്ങള്‍ എന്റെ നേരെ അതിബലമായിരിക്കുന്നു; നീയോ ഞങ്ങളുടെ അതിക്രമങ്ങള്‍ക്കു പരിഹാരം വരുത്തും.
65:4b.PSA.065.004 നിന്റെ പ്രാകാരങ്ങളില്‍ പാര്‍ക്കേണ്ടതിന്നു നീ തിരഞ്ഞെടുത്തു അടുപ്പിക്കുന്ന മനുഷ്യന്‍ ഭാഗ്യവാന്‍ ; ഞങ്ങള്‍ നിന്റെ വിശുദ്ധമന്ദിരമായ നിന്റെ ആലയത്തിലെ നന്മകൊണ്ടു തൃപ്തന്മാരാകും.
65:5b.PSA.065.005 ഭൂമിയുടെ എല്ലാഅറുതികള്‍ക്കും ദൂരത്തുള്ള സമുദ്രത്തിന്നും ആശ്രയമായിരിക്കുന്ന ഞങ്ങളുടെ രക്ഷയാം ദൈവമേ, നീ ഭയങ്കരകാര്യങ്ങളാല്‍ നീതിയോടെ ഞങ്ങള്‍ക്കു ഉത്തരമരുളുന്നു.
65:6b.PSA.065.006 അവന്‍ ബലം അരെക്കു കെട്ടിക്കൊണ്ടു തന്റെ ശക്തിയാല്‍ പര്‍വ്വതങ്ങളെ ഉറപ്പിക്കുന്നു.
65:7b.PSA.065.007 അവന്‍ സമുദ്രങ്ങളുടെ മുഴക്കവും തിരമാലകളുടെ കോപവും ജാതികളുടെ കലഹവും ശമിപ്പിക്കുന്നു.
65:8b.PSA.065.008 ഭൂസീമാവാസികളും നിന്റെ ലക്ഷ്യങ്ങള്‍ നിമിത്തം ഭയപ്പെടുന്നു; ഉദയത്തിന്റെയും അസ്തമനത്തിന്റെയും ദിക്കുകളെ നീ ഘോഷിച്ചുല്ലസിക്കുമാറാക്കുന്നു.
65:9b.PSA.065.009 നീ ഭൂമിയെ സന്ദര്‍ശിച്ചു നനെക്കുന്നു; നീ അതിനെ അത്യന്തം പുഷ്ടിയുള്ളതാക്കുന്നു; ദൈവത്തിന്റെ നദിയില്‍ വെള്ളം നിറെഞ്ഞിരിക്കുന്നു; ഇങ്ങനെ നീ ഭൂമിയെ ഒരുക്കി അവര്‍ക്കും ധാന്യം കൊടുക്കുന്നു.
65:10b.PSA.065.010 നീ അതിന്റെ ഉഴവുചാലുകളെ നനെക്കുന്നു; നീ അതിന്റെ കട്ട ഉടെച്ചുനിരത്തുന്നു; മഴയാല്‍ നീ അതിനെ കുതിര്‍ക്കുംന്നു; അതിലെ മുളയെ നീ അനുഗ്രഹിക്കുന്നു.
65:11b.PSA.065.011 നീ സംവത്സരത്തെ നിന്റെ നന്മകൊണ്ടു അലങ്കരിക്കുന്നു; നിന്റെ പാതകള്‍ പുഷ്ടിപൊഴിക്കുന്നു.
65:12b.PSA.065.012 മരുഭൂമിയിലെ പുല്പുറങ്ങള്‍ പുഷ്ടിപൊഴിക്കുന്നു; കുന്നുകള്‍ ഉല്ലാസം ധരിക്കുന്നു.
65:13b.PSA.065.013 മേച്ചല്പുറങ്ങള്‍ ആട്ടിന്‍ കൂട്ടങ്ങള്‍കൊണ്ടു നിറെഞ്ഞിരിക്കുന്നു; താഴ്വരകള്‍ ധാന്യംകൊണ്ടു മൂടിയിരിക്കുന്നു; അവര്‍ ആര്‍ക്കുംകയും പാടുകയും ചെയ്യുന്നു. (സംഗീതപ്രമാണിക്കു; ഒരു ഗീതം; ഒരു സങ്കീര്‍ത്തനം.)
66
66:1b.PSA.066.001 സര്‍വ്വഭൂമിയുമായുള്ളോവേ, ദൈവത്തിന്നു ഘോഷിപ്പിന്‍ ;
66:2b.PSA.066.002 അവന്റെ നാമത്തിന്റെ മഹത്വം കീര്‍ത്തിപ്പിന്‍ ; അവന്റെ സ്തുതി മഹത്വീകരിപ്പിന്‍ .
66:3b.PSA.066.003 നിന്റെ പ്രവൃത്തികള്‍ എത്ര ഭയങ്കരം. നിന്റെ ശക്തിയുടെ വലിപ്പത്താല്‍ ശത്രുക്കള്‍ നിനക്കു കീഴടങ്ങും;
66:4b.PSA.066.004 സര്‍വ്വഭൂമിയും നിന്നെ നമസ്കരിച്ചു പാടും; അവര്‍ നിന്റെ നാമത്തിന്നു കീര്‍ത്തനം പാടും എന്നിങ്ങനെ ദൈവത്തോടു പറവിന്‍ . സേലാ.
66:5b.PSA.066.005 വന്നു ദൈവത്തിന്റെ പ്രവൃത്തികളെ നോക്കുവിന്‍ ; അവന്‍ മനുഷ്യപുത്രന്മാരോടുള്ള തന്റെ പ്രവൃത്തിയില്‍ ഭയങ്കരന്‍ .
66:6b.PSA.066.006 അവന്‍ സമുദ്രത്തെ ഉണങ്ങിയ നിലമാക്കി; അവര്‍ കാല്‍നടയായി നദി കടന്നുപോയി; അവിടെ നാം അവനില്‍ സന്തോഷിച്ചു.
66:7b.PSA.066.007 അവന്‍ തന്റെ ശക്തിയാല്‍ എന്നേക്കും വാഴുന്നു. അവന്റെ കണ്ണു ജാതികളെ നോക്കുന്നു; മത്സരക്കാര്‍ തങ്ങളെ തന്നേ ഉയര്‍ത്തരുതേ. സേലാ.
66:8b.PSA.066.008 വംശങ്ങളേ, നമ്മുടെ ദൈവത്തെ വാഴ്ത്തുവിന്‍ ; അവന്റെ സ്തുതിയെ ഉച്ചത്തില്‍ കേള്‍പ്പിപ്പിന്‍ .
66:9b.PSA.066.009 അവന്‍ നമ്മെ ജീവനോടെ കാക്കുന്നു; നമ്മുടെ കാലടികള്‍ വഴുതുവാന്‍ സമ്മതിക്കുന്നതുമില്ല.
66:10b.PSA.066.010 ദൈവമേ, നീ ഞങ്ങളെ പരിശോധിച്ചിരിക്കുന്നു; വെള്ളി ഊതിക്കഴിക്കുമ്പോലെ നീ ഞങ്ങളെ ഊതിക്കഴിച്ചിരിക്കുന്നു.
66:11b.PSA.066.011 നീ ഞങ്ങളെ വലയില്‍ അകപ്പെടുത്തി; ഞങ്ങളുടെ മുതുകത്തു ഒരു വലിയ ഭാരം വെച്ചിരിക്കുന്നു.
66:12b.PSA.066.012 നീ മനുഷ്യരെ ഞങ്ങളുടെ തലമേല്‍ കയറി ഔടിക്കുമാറാക്കി; ഞങ്ങള്‍ തീയിലും വെള്ളത്തിലും കൂടി കടക്കേണ്ടിവന്നു; എങ്കിലും നീ ഞങ്ങളെ സമൃദ്ധിയിലേക്കു കൊണ്ടുവന്നിരിക്കുന്നു.
66:13b.PSA.066.013 ഞാന്‍ ഹോമയാഗങ്ങളുംകൊണ്ടു നിന്റെ ആലയത്തിലേക്കു വരും; എന്റെ നേര്‍ച്ചകളെ ഞാന്‍ നിനക്കു കഴിക്കും.
66:14b.PSA.066.014 ഞാന്‍ കഷ്ടത്തില്‍ ആയിരുന്നപ്പോള്‍ അവയെ എന്റെ അധരങ്ങളാല്‍ ഉച്ചരിച്ചു, എന്റെ വായാല്‍ നേര്‍ന്നു.
66:15b.PSA.066.015 ഞാന്‍ ആട്ടുകൊറ്റന്മാരുടെ സൌരഭ്യവാസനയോടു കൂടെ തടിപ്പിച്ച മൃഗങ്ങളെ നിനക്കു ഹോമയാഗം കഴിക്കും; ഞാന്‍ കാളകളെയും കോലാട്ടുകൊറ്റന്മാരെയും അര്‍പ്പിക്കും. സേലാ.
66:16b.PSA.066.016 സകലഭക്തന്മാരുമായുള്ളോരേ, വന്നു കേള്‍പ്പിന്‍ ; അവന്‍ എന്റെ പ്രാണന്നു വേണ്ടി ചെയ്തതു ഞാന്‍ വിവരിക്കാം.
66:17b.PSA.066.017 ഞാന്‍ എന്റെ വായ് കൊണ്ടു അവനോടു നിലവിളിച്ചു; എന്റെ നാവിന്മേല്‍ അവന്റെ പുകഴ്ച ഉണ്ടായിരുന്നു.
66:18b.PSA.066.018 ഞാന്‍ എന്റെ ഹൃദയത്തില്‍ അകൃത്യം കരുതിയിരുന്നുവെങ്കില്‍ കര്‍ത്താവു കേള്‍ക്കയില്ലായിരുന്നു.
66:19b.PSA.066.019 എന്നാല്‍ ദൈവം കേട്ടിരിക്കുന്നു; എന്റെ പ്രാര്‍ത്ഥനാശബ്ദം ശ്രദ്ധിച്ചിരിക്കുന്നു;
66:20b.PSA.066.020 എന്റെ പ്രാര്‍ത്ഥന തള്ളിക്കളയാതെയും തന്റെ ദയ എങ്കല്‍നിന്നു എടുത്തുകളയാതെയും ഇരിക്കുന്ന ദൈവം വാഴ്ത്തപ്പെടുമാറാകട്ടെ. (സംഗീതപ്രമാണിക്കു; തന്ത്രിനാദത്തോടെ; ഒരു സങ്കീര്‍ത്തനം; ഒരു ഗീതം.)
67
67:1b.PSA.067.001 ദൈവം നമ്മോടു കൃപ ചെയ്തു നമ്മെ അനുഗ്രഹിക്കുമാറാകട്ടെ; അവന്‍ തന്റെ മുഖത്തെ നമ്മുടെമേല്‍ പ്രകാശിപ്പിക്കുമാറാകട്ടെ. സേലാ.
67:2b.PSA.067.002 നിന്റെ വഴി ഭൂമിയിലും നിന്റെ രക്ഷ സകലജാതികളുടെ ഇടയിലും അറിയേണ്ടതിന്നു തന്നേ.
67:3b.PSA.067.003 ദൈവമേ, ജാതികള്‍ നിന്നെ സ്തുതിക്കും; സകലജാതികളും നിന്നെ സ്തുതിക്കും.
67:4b.PSA.067.004 ജാതികള്‍ സന്തോഷിച്ചു ഘോഷിച്ചുല്ലസിക്കും; നീ വംശങ്ങളെ നേരോടെ വിധിച്ചു ഭൂമിയിലെ ജാതികളെ ഭരിക്കുന്നുവല്ലോ. സേലാ.
67:5b.PSA.067.005 ദൈവമേ ജാതികള്‍ നിന്നെ സ്തുതിക്കും; സകല ജാതികളും നിന്നെ സ്തുതിക്കും.
67:6b.PSA.067.006 ഭൂമി അതിന്റെ അനുഭവം തന്നിരിക്കുന്നു; ദൈവം, നമ്മുടെ ദൈവം തന്നേ, നമ്മെ അനുഗ്രഹിക്കും.
67:7b.PSA.067.007 ദൈവം നമ്മെ അനുഗ്രഹിക്കും; ഭൂമിയുടെ അറുതികള്‍ ഒക്കെയും അവനെ ഭയപ്പെടും. (സംഗീതപ്രമാണിക്കു; ദാവീദിന്റെ ഒരു സങ്കീര്‍ത്തനം; ഒരു ഗീതം.)
68
68:1b.PSA.068.001 ദൈവം എഴുന്നേലക്കുന്നു; അവന്റെ ശത്രുക്കള്‍ ചിതറിപ്പോകുന്നു; അവനെ പകെക്കുന്നവരും അവന്റെ മുമ്പില്‍ നിന്നു ഔടിപ്പോകുന്നു.
68:2b.PSA.068.002 പുക പതറിപ്പോകുന്നതുപോലെ നീ അവരെ പതറിക്കുന്നു; തീയിങ്കല്‍ മെഴുകു ഉരുകുന്നതുപോലെ ദുഷ്ടന്മാര്‍ ദൈവസന്നിധിയില്‍ നശിക്കുന്നു.
68:3b.PSA.068.003 എങ്കിലും നീതിമാന്മാര്‍ സന്തോഷിച്ചു ദൈവ സന്നിധിയില്‍ ഉല്ലസിക്കും; അതേ, അവര്‍ സന്തോഷത്തോടെ ആനന്ദിക്കും.
68:4b.PSA.068.004 ദൈവത്തിന്നു പാടുവിന്‍ , അവന്റെ നാമത്തിന്നു സ്തുതി പാടുവിന്‍ ; മരുഭൂമിയില്‍കൂടി വാഹനമേറി വരുന്നവന്നു വഴി നിരത്തുവിന്‍ ; യാഹ് എന്നാകുന്നു അവന്റെ നാമം; അവന്റെ മുമ്പില്‍ ഉല്ലസിപ്പിന്‍ .
68:5b.PSA.068.005 ദൈവം തന്റെ വിശുദ്ധനിവാസത്തില്‍ അനാഥന്മാര്‍ക്കും പിതാവും വിധവമാര്‍ക്കും ന്യായപാലകനും ആകുന്നു.
68:6b.PSA.068.006 ദൈവം ഏകാകികളെ കുടുംബത്തില്‍ വസിക്കുമാറാക്കുന്നു; അവന്‍ ബദ്ധന്മാരെ വിടുവിച്ചു സൌഭാഗ്യത്തിലാക്കുന്നു; എന്നാല്‍ മത്സരികള്‍ വരണ്ട ദേശത്തു പാര്‍ക്കും.
68:7b.PSA.068.007 ദൈവമേ, നീ നിന്റെ ജനത്തിന്നു മുമ്പായി പുറപ്പെട്ടു മരുഭൂമിയില്‍കൂടി നടകൊണ്ടപ്പോള്‍ - സേലാ -
68:8b.PSA.068.008 ഭൂമി കുലുങ്ങി, ആകാശം ദൈവസന്നിധിയില്‍ പൊഴിഞ്ഞു; ഈ സീനായി യിസ്രായേലിന്റെ ദൈവമായ ദൈവത്തിന്റെ മുമ്പില്‍ കുലുങ്ങിപ്പോയി.
68:9b.PSA.068.009 ദൈവമേ, നീ ധാരാളം മഴ പെയ്യിച്ചു ക്ഷീണിച്ചിരുന്ന നിന്റെ അവകാശത്തെ തണുപ്പിച്ചു.
68:10b.PSA.068.010 നിന്റെ കൂട്ടം അതില്‍ പാര്‍ത്തു; ദൈവമേ, നിന്റെ ദയയാല്‍ നീ അതു എളിയവര്‍ക്കുംവേണ്ടി ഒരുക്കിവെച്ചു.
68:11b.PSA.068.011 കര്‍ത്താവു ആജ്ഞ കൊടുക്കുന്നു; സുവാര്‍ത്താദൂതികള്‍ വലിയോരു ഗണമാകുന്നു.
68:12b.PSA.068.012 സൈന്യങ്ങളുടെ രാജാക്കന്മാര്‍ ഔടുന്നു, ഔടുന്നു; വീട്ടില്‍ പാര്‍ക്കുംന്നവള്‍ കവര്‍ച്ച പങ്കിടുന്നു.
68:13b.PSA.068.013 നിങ്ങള്‍ തൊഴുത്തുകളുടെ ഇടയില്‍ കിടക്കുമ്പോള്‍ പ്രാവിന്റെ ചിറകു വെള്ളികൊണ്ടും അതിന്റെ തൂവലുകള്‍ പൈമ്പൊന്നുകൊണ്ടും പൊതിഞ്ഞിരിക്കുന്നതുപോലെ ആകുന്നു.
68:14b.PSA.068.014 സര്‍വ്വശക്തന്‍ അവിടെ രാജാക്കന്മാരെ ചിതറിച്ചപ്പോള്‍ സല്മോനില്‍ ഹിമം പെയ്യുകയായിരുന്നു.
68:15b.PSA.068.015 ബാശാന്‍ പര്‍വ്വതം ദൈവത്തിന്റെ പര്‍വ്വതം ആകുന്നു. ബാശാന്‍ പര്‍വ്വതം കൊടുമുടികളേറിയ പര്‍വ്വതമാകുന്നു.
68:16b.PSA.068.016 കൊടുമുടികളേറിയ പര്‍വ്വതങ്ങളേ, ദൈവം വസിപ്പാന്‍ ഇച്ഛിച്ചിരിക്കുന്ന പര്‍വ്വതത്തെ നിങ്ങള്‍ സ്പര്‍ദ്ധിച്ചുനോക്കുന്നതു എന്തു? യഹോവ അതില്‍ എന്നേക്കും വസിക്കും.
68:17b.PSA.068.017 ദൈവത്തിന്റെ രഥങ്ങള്‍ ആയിരമായിരവും കോടികോടിയുമാകുന്നു; കര്‍ത്താവു അവരുടെ ഇടയില്‍, സീനായില്‍, വിശുദ്ധമന്ദിരത്തില്‍ തന്നേ.
68:18b.PSA.068.018 നീ ഉയരത്തിലേക്കു കയറി, ബദ്ധന്മാരെ പിടിച്ചു കൊണ്ടുപോയി; യാഹ് എന്ന ദൈവം അവിടെ വസിക്കേണ്ടതിന്നു നീ മനുഷ്യരോടു, മത്സരികളോടു തന്നേ, കാഴ്ച വാങ്ങിയിരിക്കുന്നു.
68:19b.PSA.068.019 നമ്മുടെ രക്ഷയാകുന്ന ദൈവമായി, നാള്‍തോറും നമ്മുടെ ഭാരങ്ങളെ ചുമക്കുന്ന കര്‍ത്താവു വാഴ്ത്തപ്പെടുമാറാകട്ടെ. സേലാ.
68:20b.PSA.068.020 ദൈവം നമുക്കു ഉദ്ധാരണങ്ങളുടെ ദൈവം ആകുന്നു; മരണത്തില്‍നിന്നുള്ള നീക്കുപോക്കുകള്‍ കര്‍ത്താവായ യഹോവേക്കുള്ളവ തന്നേ.
68:21b.PSA.068.021 അതേ, ദൈവം തന്റെ ശത്രുക്കളുടെ തലയും തന്റെ അകൃത്യത്തില്‍ നടക്കുന്നവന്റെ രോമമുള്ള നെറുകയും തകര്‍ത്തുകളയും.
68:22b.PSA.068.022 നീ നിന്റെ ശത്രുക്കളുടെ രക്തത്തില്‍ കാല്‍ മുക്കേണ്ടതിന്നും അവരുടെ മാംസത്തില്‍ നിന്റെ നായ്ക്കളുടെ നാവിന്നു ഔഹരി കിട്ടേണ്ടതിന്നും
68:23b.PSA.068.023 ഞാന്‍ അവരെ ബാശാനില്‍നിന്നു മടക്കിവരുത്തും; സമുദ്രത്തിന്റെ ആഴങ്ങളില്‍നിന്നു അവരെ മടക്കിവരുത്തും.
68:24b.PSA.068.024 ദൈവമേ, അവര്‍ നിന്റെ എഴുന്നെള്ളത്തുകണ്ടു; എന്റെ ദൈവവും രാജാവുമായവന്റെ വിശുദ്ധമന്ദിരത്തേക്കുള്ള എഴുന്നെള്ളത്തു തന്നേ.
68:25b.PSA.068.025 സംഗീതക്കാര്‍ മുമ്പില്‍ നടന്നു; വീണക്കാര്‍ പിമ്പില്‍ നടന്നു; തപ്പുകൊട്ടുന്ന കന്യകമാര്‍ ഇരുപുറവും നടന്നു.
68:26b.PSA.068.026 യിസ്രായേലിന്റെ ഉറവില്‍നിന്നുള്ളോരേ, സഭായോഗങ്ങളില്‍ നിങ്ങള്‍ കര്‍ത്താവായ ദൈവത്തെ വാഴ്ത്തുവിന്‍ .
68:27b.PSA.068.027 അവിടെ അവരുടെ നായകനായ ചെറിയ ബെന്യാമീനും യെഹൂദാപ്രഭുക്കന്മാരും അവരുടെ സംഘവും സെബൂലൂന്‍ പ്രഭുക്കന്മാരും നഫ്താലിപ്രഭുക്കന്മാരും ഉണ്ടു.
68:28b.PSA.068.028 നിന്റെ ദൈവം നിനക്കു ബലം കല്പിച്ചിരിക്കുന്നു; ദൈവമേ, നീ ഞങ്ങള്‍ക്കു വേണ്ടി പ്രവര്‍ത്തിച്ചതു സ്ഥിരപ്പെടുത്തേണമേ.
68:29b.PSA.068.029 യെരൂശലേമിലുള്ള നിന്റെ മന്ദിരംനിമിത്തം രാജാക്കന്മാര്‍ നിനക്കു കാഴ്ച കൊണ്ടുവരും.
68:30b.PSA.068.030 ഞാങ്ങണയുടെ ഇടയിലെ ദുഷ്ടജന്തുവിനെയും ജാതികള്‍ വെള്ളിവാളങ്ങളോടുകൂടെ വന്നു കീഴടങ്ങുംവരെ അവരുടെ കാളക്കൂട്ടത്തെയും പശുക്കിടാക്കളെയും ശാസിക്കേണമേ; യുദ്ധതല്പരന്മാരായ ജാതികളെ ചിതറിക്കേണമേ.
68:31b.PSA.068.031 മിസ്രയീമില്‍നിന്നു മഹത്തുക്കള്‍ വരും; കൂശ് വേഗത്തില്‍ തന്റെ കൈകളെ ദൈവത്തിങ്കലേക്കു നീട്ടും.
68:32b.PSA.068.032 ഭൂമിയിലെ രാജ്യങ്ങളെ ദൈവത്തിന്നു പാട്ടുപാടുവിന്‍ ; കര്‍ത്താവിന്നു കീര്‍ത്തനം ചെയ്‍വിന്‍ . സേലാ.
68:33b.PSA.068.033 പുരാതനസ്വര്‍ഗ്ഗാധിസ്വര്‍ഗ്ഗങ്ങളില്‍ വാഹനമേറുന്നവന്നു പാടുവിന്‍ ! ഇതാ, അവന്‍ തന്റെ ശബ്ദത്തെ, ബലമേറിയോരു ശബ്ദത്തെ കേള്‍പ്പിക്കുന്നു.
68:34b.PSA.068.034 ദൈവത്തിന്നു ശക്തി കൊടുപ്പിന്‍ ; അവന്റെ മഹിമ യിസ്രായേലിന്മേലും അവന്റെ ബലം മേഘങ്ങളിലും വിളങ്ങുന്നു.
68:35b.PSA.068.035 ദൈവമേ, നിന്റെ വിശുദ്ധമന്ദിരത്തില്‍ നിന്നു നീ ഭയങ്കരനായ്‍വിളങ്ങുന്നു; യിസ്രായേലിന്റെ ദൈവം തന്റെ ജനത്തിന്നു ശക്തിയും ബലവും കൊടുക്കുന്നു. ദൈവം വാഴ്ത്തപ്പെടുമാറാകട്ടെ. (സംഗീതപ്രമാണിക്കു; സാരസരാഗത്തില്‍; ദാവീദിന്റെ ഒരു സങ്കീര്‍ത്തനം.)
69
69:1b.PSA.069.001 ദൈവമേ, എന്നെ രക്ഷിക്കേണമേ; വെള്ളം എന്റെ പ്രാണനോളം എത്തിയിരിക്കുന്നു.
69:2b.PSA.069.002 ഞാന്‍ നിലയില്ലാത്ത ആഴമുള്ള ചേറ്റില്‍ താഴുന്നു; ആഴമുള്ള വെള്ളത്തില്‍ ഞാന്‍ മുങ്ങിപ്പോകുന്നു; പ്രവാഹങ്ങള്‍ എന്നെ കവിഞ്ഞൊഴുകുന്നു.
69:3b.PSA.069.003 എന്റെ നിലവിളിയാല്‍ ഞാന്‍ തളര്‍ന്നിരിക്കുന്നു; എന്റെ തൊണ്ട ഉണങ്ങിയിരിക്കുന്നു; ഞാന്‍ എന്റെ ദൈവത്തെ പ്രതീക്ഷിച്ചു എന്റെ കണ്ണു മങ്ങിപ്പോകുന്നു.
69:4b.PSA.069.004 കാരണംകൂടാതെ എന്നെ പകെക്കുന്നവര്‍ എന്റെ തലയിലെ രോമത്തിലും അധികമാകുന്നു; വൃഥാ എനിക്കു ശത്രുക്കളായി എന്നെ സംഹരിപ്പാന്‍ ഭാവിക്കുന്നവര്‍ പെരുകിയിരിക്കുന്നു; ഞാന്‍ കവര്‍ച്ചചെയ്യാത്തതു തിരികെ കൊടുക്കേണ്ടിവരുന്നു.
69:5b.PSA.069.005 ദൈവമേ, നീ എന്റെ ഭോഷത്വം അറിയുന്നു; എന്റെ അകൃത്യങ്ങള്‍ നിനക്കു മറവായിരിക്കുന്നില്ല.
69:6b.PSA.069.006 സൈന്യങ്ങളുടെ യഹോവയായ കര്‍ത്താവേ, നിങ്കല്‍ പ്രത്യാശവെക്കുന്നവര്‍ എന്റെ നിമിത്തം ലജ്ജിച്ചുപോകരുതേ; യിസ്രായേലിന്റെ ദൈവമേ, നിന്നെ അന്വേഷിക്കുന്നവര്‍ എന്റെ നിമിത്തം നാണിച്ചുപോകരുതേ.
69:7b.PSA.069.007 നിന്റെ നിമിത്തം ഞാന്‍ നിന്ദ വഹിച്ചു; ലജ്ജ എന്റെ മുഖത്തെ മൂടിയിരിക്കുന്നു.
69:8b.PSA.069.008 എന്റെ സഹോദരന്മാര്‍ക്കും ഞാന്‍ പരദേശിയും എന്റെ അമ്മയുടെ മക്കള്‍ക്കു അന്യനും ആയി തീര്‍ന്നിരിക്കുന്നു.
69:9b.PSA.069.009 നിന്റെ ആലയത്തെക്കുറിച്ചുള്ള എരിവു എന്നെ തിന്നുകളഞ്ഞു; നിന്നെ നിന്ദിക്കുന്നവരുടെ നിന്ദ എന്റെ മേല്‍ വീണിരിക്കുന്നു.
69:10b.PSA.069.010 ഞാന്‍ കരഞ്ഞു ഉപവാസത്താല്‍ ആത്മതപനം ചെയ്തു. അതും എനിക്കു നിന്ദയായ്തീര്‍ന്നു;
69:11b.PSA.069.011 ഞാന്‍ രട്ടുശീല എന്റെ ഉടുപ്പാക്കി; ഞാന്‍ അവര്‍ക്കും പഴഞ്ചൊല്ലായ്തീര്‍ന്നു.
69:12b.PSA.069.012 പട്ടണവാതില്‍ക്കല്‍ ഇരിക്കുന്നവര്‍ എന്നെക്കുറിച്ചു സല്ലാപിക്കുന്നു; ഞാന്‍ മദ്യപന്മാരുടെ പാട്ടായിരിക്കുന്നു.
69:13b.PSA.069.013 ഞാനോ യഹോവേ, പ്രസാദകാലത്തു നിന്നോടു പ്രാര്‍ത്ഥിക്കുന്നു; ദൈവമേ, നിന്റെ ദയയുടെ ബഹുത്വത്താല്‍, നിന്റെ രക്ഷാവിശ്വസ്തതയാല്‍ തന്നേ, എനിക്കുത്തരമരുളേണമേ.
69:14b.PSA.069.014 ചേറ്റില്‍നിന്നു എന്നെ കയറ്റേണമേ; ഞാന്‍ താണുപോകരുതേ; എന്നെ പകെക്കുന്നവരുടെ കയ്യില്‍നിന്നും ആഴമുള്ള വെള്ളത്തില്‍നിന്നും എന്നെ വിടുവിക്കേണമേ.
69:15b.PSA.069.015 ജലപ്രവാഹം എന്റെ മീതെ കവിയരുതേ; ആഴം എന്നെ വിഴുങ്ങരുതേ; കുഴി എന്നെ അടെച്ചുകൊള്ളുകയുമരുതേ.
69:16b.PSA.069.016 യഹോവേ, എനിക്കുത്തരമരുളേണമേ; നിന്റെ ദയ നല്ലതല്ലോ; നിന്റെ കരുണയുടെ ബഹുത്വപ്രകാരം എങ്കലേക്കു തിരിയേണമേ;
69:17b.PSA.069.017 അടിയന്നു തിരുമുഖം മറെക്കരുതേ; ഞാന്‍ കഷ്ടത്തില്‍ ഇരിക്കയാല്‍ വേഗത്തില്‍ എനിക്കു ഉത്തരമരുളേണമേ.
69:18b.PSA.069.018 എന്റെ പ്രാണനോടു അടുത്തുവന്നു അതിനെ വീണ്ടുകൊള്ളേണമേ; എന്റെ ശത്രുക്കള്‍നിമിത്തം എന്നെ വീണ്ടെടുക്കേണമേ.
69:19b.PSA.069.019 എനിക്കുള്ള നിന്ദയും ലജ്ജയും അപമാനവും നീ അറിയുന്നു; എന്റെ വൈരികള്‍ എല്ലാവരും നിന്റെ ദൃഷ്ടിയില്‍ ഇരിക്കുന്നു.
69:20b.PSA.069.020 നിന്ദ എന്റെ ഹൃദയത്തെ തകര്‍ത്തു, ഞാന്‍ ഏറ്റവും വിഷാദിച്ചിരിക്കുന്നു; വല്ലവന്നും സഹതാപം തോന്നുമോ എന്നു ഞാന്‍ നോക്കിക്കൊണ്ടിരുന്നു; ആര്‍ക്കും തോന്നിയില്ല; ആശ്വസിപ്പിക്കുന്നവരുണ്ടോ എന്നും നോക്കിക്കൊണ്ടിരുന്നു; ആരെയും കണ്ടില്ലതാനും.
69:21b.PSA.069.021 അവര്‍ എനിക്കു തിന്നുവാന്‍ കൈപ്പു തന്നു; എന്റെ ദാഹത്തിന്നു അവര്‍ എനിക്കു ചൊറുക്ക കുടിപ്പാന്‍ തന്നു.
69:22b.PSA.069.022 അവരുടെ മേശ അവരുടെ മുമ്പില്‍ കണിയായും അവര്‍ സുഖത്തോടിരിക്കുമ്പോള്‍ കുടുക്കായും തീരട്ടെ.
69:23b.PSA.069.023 അവരുടെ കണ്ണു കാണാതവണ്ണം ഇരുണ്ടുപോകട്ടെ; അവരുടെ അര എപ്പോഴും ആടുമാറാക്കേണമേ.
69:24b.PSA.069.024 നിന്റെ ക്രോധം അവരുടെമേല്‍ പകരേണമേ. നിന്റെ ഉഗ്രകോപം അവരെ പിടിക്കുമാറാകട്ടെ.
69:25b.PSA.069.025 അവരുടെ വാസസ്ഥലം ശൂന്യമായിപ്പോകട്ടെ; അവരുടെ കൂടാരങ്ങളില്‍ ആരും പാര്‍ക്കാതിരിക്കട്ടെ.
69:26b.PSA.069.026 നീ ദണ്ഡിപ്പിച്ചവനെ അവര്‍ ഉപദ്രവിക്കുന്നു; നീ മുറിവേല്പിച്ചവരുടെ വേദനയെ അവര്‍ വിവിരക്കുന്നു.
69:27b.PSA.069.027 അവരുടെ അകൃത്യത്തോടു അകൃത്യം കൂട്ടേണമേ; നിന്റെ നീതിയെ അവര്‍ പ്രാപിക്കരുതേ.
69:28b.PSA.069.028 ജീവന്റെ പുസ്തകത്തില്‍നിന്നു അവരെ മായിച്ചുകളയേണമേ; നീതിമാന്മാരോടുകൂടെ അവരെ എഴുതരുതേ.
69:29b.PSA.069.029 ഞാനോ എളിയവനും ദുഃഖിതനും ആകുന്നു; ദൈവമേ, നിന്റെ രക്ഷ എന്നെ ഉയര്‍ത്തുമാറാകട്ടെ.
69:30b.PSA.069.030 ഞാന്‍ പാട്ടോടെ ദൈവത്തിന്റെ നാമത്തെ സ്തുതിക്കും; സ്തോത്രത്തോടെ അവനെ മഹത്വപ്പെടുത്തും.
69:31b.PSA.069.031 അതു യഹോവേക്കു കാളയെക്കാളും കൊമ്പും കുളമ്പും ഉള്ള മൂരിയെക്കാളും പ്രസാദകരമാകും.
69:32b.PSA.069.032 സൌമ്യതയുള്ളവര്‍ അതു കണ്ടു സന്തോഷിക്കും; ദൈവത്തെ അന്വേഷിക്കുന്നവരേ, നിങ്ങളുടെ ഹൃദയം ജീവിക്കട്ടെ.
69:33b.PSA.069.033 യഹോവ ദരിദ്രന്മാരുടെ പ്രാര്‍ത്ഥന കേള്‍ക്കുന്നു; തന്റെ ബദ്ധന്മാരെ നിന്ദിക്കുന്നതുമില്ല;
69:34b.PSA.069.034 ആകാശവും ഭൂമിയും സമുദ്രങ്ങളും അവയില്‍ ചരിക്കുന്ന സകലവും അവനെ സ്തുതിക്കട്ടെ.
69:35b.PSA.069.035 ദൈവം സീയോനെ രക്ഷിക്കും; അവന്‍ യെഹൂദാനഗരങ്ങളെ പണിയും; അവര്‍ അവിടെ പാര്‍ത്തു അതിനെ കൈവശമാക്കും.
69:36b.PSA.069.036 അവന്റെ ദാസന്മാരുടെ സന്തതി അതിനെ അവകാശമാക്കും; അവന്റെ നാമത്തെ സ്നേഹിക്കുന്നവര്‍ അതില്‍ വസിക്കും. (സംഗീതപ്രമാണിക്കു; ദാവീദിന്റെ ഒരു ജ്ഞാപകസങ്കീര്‍ത്തനം.)
70
70:1b.PSA.070.001 ദൈവമേ, എന്നെ വിടുവിപ്പാന്‍ , യഹോവേ, എന്നെ സഹായിപ്പാന്‍ വേഗം വരേണമേ.
70:2b.PSA.070.002 എനിക്കു പ്രാണഹാനി വരുത്തുവാന്‍ നോക്കുന്നവര്‍ ലജ്ജിച്ചു ഭ്രമിച്ചുപോകട്ടെ; എന്റെ അനര്‍ത്ഥത്തില്‍ സന്തോഷിക്കുന്നവര്‍ പിന്തിരിഞ്ഞു അപമാനം ഏല്‍ക്കട്ടെ.
70:3b.PSA.070.003 നന്നായി നന്നായി എന്നു പറയുന്നവര്‍ തങ്ങളുടെ നാണംനിമിത്തം പിന്തിരിഞ്ഞു പോകട്ടെ.
70:4b.PSA.070.004 നിന്നെ അന്വേഷിക്കുന്നവരൊക്കെയും നിന്നില്‍ ആനന്ദിച്ചു സന്തോഷിക്കട്ടെ; നിന്റെ രക്ഷയെ ഇച്ഛിക്കുന്നവര്‍ദൈവം മഹത്വമുള്ളവനെന്നു എപ്പോഴും പറയട്ടെ.
70:5b.PSA.070.005 ഞാനോ എളിയവനും ദരിദ്രനും ആകുന്നു; ദൈവമേ, എന്റെ അടുക്കല്‍ വേഗം വരേണമേ; നീ തന്നേ എന്റെ സഹായവും എന്നെ വിടുവിക്കുന്നവനും ആകുന്നു; യഹോവേ, താമസിക്കരുതേ,
71
71:1b.PSA.071.001 യഹോവ, ഞാന്‍ നിന്നില്‍ ആശ്രയിക്കുന്നു; ഞാന്‍ ഒരുനാളും ലജ്ജിച്ചുപോകരുതേ.
71:2b.PSA.071.002 നിന്റെ നീതിനിമിത്തം എന്നെ ഉദ്ധരിച്ചു വിടുവിക്കേണമേ; നിന്റെ ചെവി എങ്കലേക്കു ചായിച്ചു എന്നെ രക്ഷിക്കേണമേ.
71:3b.PSA.071.003 ഞാന്‍ എപ്പോഴും വന്നു പാര്‍ക്കേണ്ടതിന്നു നീ എനിക്കു ഉറപ്പുള്ള പാറയായിരിക്കേണമേ; എന്നെ രക്ഷിപ്പാന്‍ നീ കല്പിച്ചിരിക്കുന്നു; നീ എന്റെ പാറയും എന്റെ കോട്ടയും ആകുന്നുവല്ലോ.
71:4b.PSA.071.004 എന്റെ ദൈവമേ, ദുഷ്ടന്റെ കയ്യില്‍നിന്നും നീതികേടും ക്രൂരതയും ഉള്ളവന്റെ കയ്യില്‍ നിന്നും എന്നെ വിടുവിക്കേണമേ.
71:5b.PSA.071.005 യഹോവയായ കര്‍ത്താവേ, നീ എന്റെ പ്രത്യാശയാകുന്നു; ബാല്യംമുതല്‍ നീ എന്റെ ആശ്രയം തന്നേ.
71:6b.PSA.071.006 ഗര്‍ഭംമുതല്‍ നീ എന്നെ താങ്ങിയിരിക്കുന്നു; എന്റെ അമ്മയുടെ ഉദരത്തില്‍നിന്നു എന്നെ എടുത്തവന്‍ നീ തന്നെ; എന്റെ സ്തുതി എപ്പോഴും നിന്നെക്കുറിച്ചാകുന്നു;
71:7b.PSA.071.007 ഞാന്‍ പലര്‍ക്കും ഒരത്ഭുതം ആയിരിക്കുന്നു; നീ എന്റെ ബലമുള്ള സങ്കേതമാകുന്നു.
71:8b.PSA.071.008 എന്റെ വായ് നിന്റെ സ്തുതികൊണ്ടും ഇടവിടാതെ നിന്റെ പ്രശംസകൊണ്ടും നിറഞ്ഞിരിക്കുന്നു.
71:9b.PSA.071.009 വാര്‍ദ്ധക്യകാലത്തു നീ എന്നെ തള്ളിക്കളയരുതേ; ബലം ക്ഷയിക്കുമ്പോള്‍ എന്നെ ഉപേക്ഷിക്കയുമരുതേ.
71:10b.PSA.071.010 എന്റെ ശത്രുക്കള്‍ എന്നെക്കുറിച്ചു സംസാരിക്കുന്നു; എന്റെ പ്രാണഹാനിക്കായി കാത്തിരിക്കുന്നവര്‍ കൂടിയാലോചിക്കുന്നു.
71:11b.PSA.071.011 ദൈവം അവനെ ഉപേക്ഷിച്ചിരിക്കുന്നു; പിന്തുടര്‍ന്നു പിടിപ്പിന്‍ ; വിടുവിപ്പാന്‍ ആരുമില്ല എന്നു അവര്‍ പറയുന്നു.
71:12b.PSA.071.012 ദൈവമേ, എന്നോടു അകന്നിരിക്കരുതേ; എന്റെ ദൈവമേ, എന്നെ സഹായിപ്പാന്‍ വേഗം വരേണമേ.
71:13b.PSA.071.013 എന്റെ പ്രാണന്നു വിരോധികളായവര്‍ ലജ്ജിച്ചു നശിച്ചുപോകട്ടെ; എനിക്കു അനര്‍ത്ഥം അന്വേഷിക്കുന്നവര്‍ നിന്ദകൊണ്ടും ലജ്ജകൊണ്ടും മൂടിപ്പോകട്ടെ.
71:14b.PSA.071.014 ഞാനോ എപ്പോഴും പ്രത്യാശിക്കും; ഞാന്‍ മേലക്കുമേല്‍ നിന്നെ സ്തുതിക്കും.
71:15b.PSA.071.015 എന്റെ വായ് ഇടവിടാതെ നിന്റെ നീതിയെയും രക്ഷയെയും വര്‍ണ്ണിക്കും; അവയുടെ സംഖ്യ എനിക്കു അറിഞ്ഞുകൂടാ.
71:16b.PSA.071.016 ഞാന്‍ യഹോവയായ കര്‍ത്താവിന്റെ വീര്യപ്രവൃത്തികളോടുകൂടെ വരും; നിന്റെ നീതിയെ മാത്രം ഞാന്‍ കീര്‍ത്തിക്കും.
71:17b.PSA.071.017 ദൈവമേ, എന്റെ ബാല്യംമുതല്‍ നീ എന്നെ ഉപദേശിച്ചിരിക്കുന്നു; ഇന്നുവരെ ഞാന്‍ നിന്റെ അത്ഭുതപ്രവൃത്തികളെ അറിയിച്ചുമിരിക്കുന്നു.
71:18b.PSA.071.018 ദൈവമേ, അടുത്ത തലമുറയോടു ഞാന്‍ നിന്റെ ഭുജത്തെയും വരുവാനുള്ള എല്ലാവരോടും നിന്റെ വീര്യപ്രവൃത്തിയെയും അറിയിക്കുവോളം വാര്‍ദ്ധക്യവും നരയും ഉള്ള കാലത്തും എന്നെ ഉപേക്ഷിക്കരുതേ.
71:19b.PSA.071.019 ദൈവമേ, നിന്റെ നീതിയും അത്യുന്നതമായിരിക്കുന്നു; മഹാകാര്യങ്ങളെ പ്രവര്‍ത്തിച്ചിട്ടുള്ള ദൈവമേ, നിന്നോടു തുല്യന്‍ ആരുള്ളു?
71:20b.PSA.071.020 അനവധി കഷ്ടങ്ങളും അനര്‍ത്ഥങ്ങളും ഞങ്ങളെ കാണുമാറാക്കിയവനേ, നീ ഞങ്ങളെ വീണ്ടും ജീവിപ്പിക്കും; ഭൂമിയുടെ ആഴങ്ങളില്‍നിന്നു ഞങ്ങളെ തിരികെ കയറ്റും.
71:21b.PSA.071.021 നീ എന്റെ മഹത്വം വര്‍ദ്ധിപ്പിച്ചു എന്നെ വീണ്ടും ആശ്വസിപ്പിക്കേണമേ.
71:22b.PSA.071.022 എന്റെ ദൈവമേ, ഞാനും വീണകൊണ്ടു നിന്നെയും നിന്റെ വിശ്വസ്തതയെയും സ്തുതിക്കും; യിസ്രായേലിന്റെ പരിശുദ്ധനായുള്ളോവേ, ഞാന്‍ കിന്നരംകൊണ്ടു നിനക്കു സ്തുതിപാടും.
71:23b.PSA.071.023 ഞാന്‍ നിനക്കു സ്തുതിപാടുമ്പോള്‍ എന്റെ അധരങ്ങളും നീ വീണ്ടെടുത്ത എന്റെ പ്രാണനും ഘോഷിച്ചാനന്ദിക്കും.
71:24b.PSA.071.024 എന്റെ നാവും ഇടവിടാതെ നിന്റെ നീതിയെക്കുറിച്ചു സംസാരിക്കും; എനിക്കു അനര്‍ത്ഥം അന്വേഷിക്കുന്നവര്‍ ലജ്ജിച്ചു ഭ്രമിച്ചുപോയിരിക്കുന്നു. (ശലോമോന്റെ ഒരു സങ്കീര്‍ത്തനം.)
72
72:1b.PSA.072.001 ദൈവമേ, രാജാവിന്നു നിന്റെ ന്യായവും രാജകുമാരന്നു നിന്റെ നീതയും നല്കേണമേ.
72:2b.PSA.072.002 അവന്‍ നിന്റെ ജനത്തെ നീതിയോടും നിന്റെ എളിയവരെ ന്യായത്തോടും കൂടെ പരിപാലിക്കട്ടെ.
72:3b.PSA.072.003 നീതിയാല്‍ പര്‍വ്വതങ്ങളിലും കുന്നുകളിലും ജനത്തിന്നു സമാധാനം വിളയട്ടെ.
72:4b.PSA.072.004 ജനത്തില്‍ എളിയവര്‍ക്കും അവന്‍ ന്യായം പാലിച്ചുകൊടുക്കട്ടെ; ദരിദ്രജനത്തെ അവന്‍ രക്ഷിക്കയും പീഡിപ്പിക്കുന്നവനെ തകര്‍ത്തുകളകയും ചെയ്യട്ടെ;
72:5b.PSA.072.005 സൂര്യചന്ദ്രന്മാരുള്ള കാലത്തോളവും അവര്‍ തലമുറതലമുറയായി നിന്നെ ഭയപ്പെടട്ടെ.
72:6b.PSA.072.006 അരിഞ്ഞ പുല്പുറത്തു പെയ്യുന്ന മഴപോലെയും ഭൂമിയെ നനെക്കുന്ന വന്മഴപോലെയും അവന്‍ ഇറങ്ങിവരട്ടെ.
72:7b.PSA.072.007 അവന്റെ കാലത്തു നീതിമാന്മാര്‍ തഴെക്കട്ടെ; ചന്ദ്രനുള്ളേടത്തോളം സമാധാനസമൃദ്ധി ഉണ്ടാകട്ടെ.
72:8b.PSA.072.008 അവന്‍ സമുദ്രംമുതല്‍ സമുദ്രംവരെയും നദിമുതല്‍ ഭൂമിയുടെ അറ്റങ്ങള്‍വരെയും ഭരിക്കട്ടെ.
72:9b.PSA.072.009 മരുഭൂമിയില്‍ വസിക്കുന്നവര്‍ അവന്റെ മുമ്പില്‍ വണങ്ങട്ടെ; അവന്റെ ശത്രുക്കള്‍ പൊടിമണ്ണു നക്കട്ടെ.
72:10b.PSA.072.010 തര്‍ശീശിലെയും ദ്വീപുകളിലെയും രാജാക്കന്മാര്‍ കാഴ്ച കൊണ്ടുവരട്ടെ; ശെബയിലെയും സെബയിലെയും രാജാക്കന്മാര്‍ കപ്പം കൊടുക്കട്ടെ.
72:11b.PSA.072.011 സകലരാജാക്കന്മാരും അവനെ നമസ്കരിക്കട്ടെ; സകലജാതികളും അവനെ സേവിക്കട്ടെ.
72:12b.PSA.072.012 അവന്‍ നിലവിളിക്കുന്ന ദരിദ്രനെയും സഹായമില്ലാത്ത എളിയവനെയും വിടുവിക്കുമല്ലോ.
72:13b.PSA.072.013 എളിയവനെയും ദരിദ്രനെയും അവന്‍ ആദരിക്കും; ദരിദ്രന്മാരുടെ ജീവനെ അവന്‍ രക്ഷിക്കും.
72:14b.PSA.072.014 അവരുടെ പ്രാണനെ അവന്‍ പീഡയില്‍ നിന്നും സാഹസത്തില്‍നിന്നും വീണ്ടെടുക്കും; അവരുടെ രക്തം അവന്നു വിലയേറിയതായിരിക്കും.
72:15b.PSA.072.015 അവന്‍ ജീവിച്ചിരിക്കും; ശെബപൊന്നു അവന്നു കാഴ്ചവരും; അവന്നുവേണ്ടി എപ്പോഴും പ്രാര്‍ത്ഥന കഴിക്കും; ഇടവിടാതെ അവനെ അനുഗ്രഹിക്കും.
72:16b.PSA.072.016 ദേശത്തു പര്‍വ്വതങ്ങളുടെ മുകളില്‍ ധാന്യസമൃദ്ധിയുണ്ടാകും; അതിന്റെ വിളവു ലെബാനോനെപ്പോലെ ഉലയും; നഗരവാസികള്‍ ഭൂമിയിലെ സസ്യംപോലെ തഴെക്കും.
72:17b.PSA.072.017 അവന്റെ നാമം എന്നേക്കും ഇരിക്കും; അവന്റെ നാമം സൂര്യന്‍ ഉള്ളേടത്തോളം നിലനിലക്കും; മനുഷ്യര്‍ അവന്റെ പേര്‍ ചൊല്ലി അന്യോന്യം അനുഗ്രഹിക്കും; സകലജാതികളും അവനെ ഭാഗ്യവാന്‍ എന്നു പറയും.
72:18b.PSA.072.018 താന്‍ മാത്രം അത്ഭുതങ്ങളെ ചെയ്യുന്നവനായി യിസ്രായേലിന്റെ ദൈവമായി യഹോവയായ ദൈവം വാഴ്ത്തപ്പെടുമാറാകട്ടെ.
72:19b.PSA.072.019 അവന്റെ മഹത്വമുള്ള നാമം എന്നേക്കും വാഴ്ത്തപ്പെടുമാറാകട്ടെ. ഭൂമി മുഴുവനും അവന്റെ മഹത്വംകൊണ്ടു നിറയുമാറാകട്ടെ. ആമേന്‍ , ആമേന്‍ .
72:20b.PSA.072.020 യിശ്ശായിപുത്രനായ ദാവീദിന്റെ പ്രാര്‍ത്ഥനകള്‍, അവസാനിച്ചിരിക്കുന്നു.
73
73:1b.PSA.073.001 ദൈവം യിസ്രായേലിന്നു, നിര്‍മ്മലഹൃദയമുള്ളവര്‍ക്കും തന്നേ, നല്ലവന്‍ ആകുന്നു നിശ്ചയം.
73:2b.PSA.073.002 എന്നാല്‍ എന്റെ കാലുകള്‍ ഏകദേശം ഇടറി; എന്റെ കാലടികള്‍ ഏറക്കുറെ വഴുതിപ്പോയി.
73:3b.PSA.073.003 ദുഷ്ടന്മാരുടെ സൌഖ്യം കണ്ടിട്ടു എനിക്കു അഹങ്കാരികളോടു അസൂയ തോന്നി.
73:4b.PSA.073.004 അവര്‍ക്കും വേദന ഒട്ടുമില്ലല്ലോ; അവരുടെ ദേഹം തടിച്ചുരുണ്ടിരിക്കുന്നു.
73:5b.PSA.073.005 അവര്‍ മര്‍ത്യരെപ്പോലെ കഷ്ടത്തില്‍ ആകുന്നില്ല; മറ്റു മനുഷ്യരെപ്പോലെ ബാധിക്കപ്പെടുന്നതുമില്ല.
73:6b.PSA.073.006 ആകയാല്‍ ഡംഭം അവര്‍ക്കും മാലയായിരിക്കുന്നു; ബലാല്‍ക്കാരം വസ്ത്രംപോലെ അവരെ ചുറ്റിയിരിക്കുന്നു.
73:7b.PSA.073.007 അവരുടെ കണ്ണുകള്‍ പുഷ്ടികൊണ്ടു ഉന്തിനിലക്കുന്നു. അവരുടെ ഹൃദയത്തിലെ നിരൂപണങ്ങള്‍ കവിഞ്ഞൊഴുകുന്നു.
73:8b.PSA.073.008 അവര്‍ പരിഹസിച്ചു ദുഷ്ടതയോടെ ഭീഷണി പറയുന്നു; ഉന്നതഭാവത്തോടെ സംസാരിക്കുന്നു.
73:9b.PSA.073.009 അവര്‍ വായ് ആകാശത്തോളം ഉയര്‍ത്തുന്നു; അവരുടെ നാവു ഭൂമിയില്‍ സഞ്ചരിക്കുന്നു.
73:10b.PSA.073.010 അതുകൊണ്ടു അവര്‍ തന്റെ ജനത്തെ ഇതിലേക്കു തിരിക്കുന്നു; അവര്‍ ധാരാളം വെള്ളം വലിച്ചു കുടിക്കുന്നു.
73:11b.PSA.073.011 ദൈവം എങ്ങനെ അറിയുന്നു? അത്യുന്നതന്നു അറിവുണ്ടോ? എന്നു അവര്‍ പറയുന്നു.
73:12b.PSA.073.012 ഇങ്ങനെ ആകുന്നു ദുഷ്ടന്മാര്‍; അവര്‍ നിത്യം സ്വസ്ഥത അനുഭവിച്ചു സമ്പത്തു വര്‍ദ്ധിപ്പിക്കുന്നു.
73:13b.PSA.073.013 എന്നാല്‍ ഞാന്‍ എന്റെ ഹൃദയത്തെ ശുദ്ധീകരിച്ചതും എന്റെ കൈകളെ കുറ്റമില്ലായ്മയില്‍ കഴുകിയതും വ്യര്‍ത്ഥമത്രേ.
73:14b.PSA.073.014 ഞാന്‍ ഇടവിടാതെ ബാധിതനായിരുന്നു; ഉഷസ്സുതോറും ദണ്ഡിക്കപ്പെട്ടും ഇരുന്നു.
73:15b.PSA.073.015 ഞാന്‍ ഇങ്ങനെ സംസാരിപ്പാന്‍ വിചാരിച്ചെങ്കില്‍ ഇതാ, ഞാന്‍ നിന്റെ മക്കളുടെ തലമുറയോടു ദ്രോഹം ചെയ്യുമായിരുന്നു.
73:16b.PSA.073.016 ഞാന്‍ ഇതു ഗ്രഹിപ്പാന്‍ നിരൂപിച്ചപ്പോള്‍ എനിക്കു പ്രയാസമായി തോന്നി;
73:17b.PSA.073.017 ഒടുവില്‍ ഞാന്‍ ദൈവത്തിന്റെ വിശുദ്ധ മന്ദിരത്തില്‍ ചെന്നു അവരുടെ അന്തം എന്താകും എന്നു ചിന്തിച്ചു.
73:18b.PSA.073.018 നിശ്ചയമായി നീ അവരെ വഴുവഴുപ്പില്‍ നിര്‍ത്തുന്നു; നീ അവരെ നാശത്തില്‍ തള്ളിയിടുന്നു.
73:19b.PSA.073.019 എത്ര ക്ഷണത്തില്‍ അവര്‍ ശൂന്യമായ്പോയി! അവര്‍ മെരുള്‍ചകളാല്‍ അശേഷം മുടിഞ്ഞുപോയിരിക്കുന്നു.
73:20b.PSA.073.020 ഉണരുമ്പോള്‍ ഒരു സ്വപ്നത്തെപ്പോലെ കര്‍ത്താവേ, നീ ഉണരുമ്പോള്‍ അവരുടെ രൂപത്തെ തുച്ഛീകരിക്കും.
73:21b.PSA.073.021 ഇങ്ങനെ എന്റെ ഹൃദയം വ്യസനിക്കയും എന്റെ അന്തരംഗത്തില്‍ കുത്തുകൊള്ളുകയും ചെയ്തപ്പോള്‍
73:22b.PSA.073.022 ഞാന്‍ പൊട്ടനും ഒന്നും അറിയാത്തവനും ആയിരുന്നു; നിന്റെ മുമ്പില്‍ മൃഗംപോലെ ആയിരുന്നു.
73:23b.PSA.073.023 എന്നിട്ടും ഞാന്‍ എപ്പോഴും നിന്റെ അടുക്കല്‍ ഇരിക്കുന്നു; നീ എന്നെ വലങ്കൈകൂ പിടിച്ചിരിക്കുന്നു.
73:24b.PSA.073.024 നിന്റെ ആലോചനയാല്‍ നീ എന്നെ നടത്തും; പിന്നെത്തേതില്‍ മഹത്വത്തിലേക്കു എന്നെ കൈക്കൊള്ളും.
73:25b.PSA.073.025 സ്വര്‍ഗ്ഗത്തില്‍ എനിക്കു ആരുള്ളു? ഭൂമിയിലും നിന്നെയല്ലാതെ ഞാന്‍ ഒന്നും ആഗ്രഹിക്കുന്നില്ല.
73:26b.PSA.073.026 എന്റെ മാംസവും ഹൃദയവും ക്ഷയിച്ചുപോകുന്നു; ദൈവം എന്നേക്കും എന്റെ ഹൃദയത്തിന്റെ പാറയും എന്റെ ഔഹരിയും ആകുന്നു.
73:27b.PSA.073.027 ഇതാ, നിന്നോടു അകന്നിരിക്കുന്നവര്‍ നശിച്ചുപോകും; നിന്നെ വിട്ടു പരസംഗം ചെയ്യുന്ന എല്ലാവരെയും നീ സംഹരിക്കും.
73:28b.PSA.073.028 എന്നാല്‍ ദൈവത്തോടു അടുത്തിരിക്കുന്നതു എനിക്കു നല്ലതു; നിന്റെ സകലപ്രവൃത്തികളെയും വര്‍ണ്ണിക്കേണ്ടതിന്നു ഞാന്‍ യഹോവയായ കര്‍ത്താവിനെ എന്റെ സങ്കേതമാക്കിയിരിക്കുന്നു. ആസാഫിന്റെ ധ്യാനം.
74
74:1b.PSA.074.001 ദൈവമേ, നീ ഞങ്ങളെ സദാകാലത്തേക്കും തള്ളിക്കളഞ്ഞതു എന്തു? നിന്റെ മേച്ചല്പുറത്തെ ആടുകളുടെ നേരെ നിന്റെ കോപം പുകയുന്നതു എന്തു?
74:2b.PSA.074.002 നീ പണ്ടുപണ്ടേ സമ്പാദിച്ച നിന്റെ സഭയെയും നീ വീണ്ടെടുത്ത നിന്റെ അവകാശഗോത്രത്തെയും നീ വസിച്ചുപോന്ന സീയോന്‍ പര്‍വ്വതത്തെയും ഔര്‍ക്കേണമേ.
74:3b.PSA.074.003 നിത്യശൂന്യങ്ങളിലേക്കു നിന്റെ കാലടി വെക്കേണമേ; ശത്രു വിശുദ്ധമന്ദിരത്തില്‍ സകലവും നശിപ്പിച്ചിരിക്കുന്നു.
74:4b.PSA.074.004 നിന്റെ വൈരികള്‍ നിന്റെ സമാഗമന സ്ഥലത്തിന്റെ നടുവില്‍ അലറുന്നു; തങ്ങളുടെ കൊടികളെ അവര്‍ അടയാളങ്ങളായി നാട്ടിയിരിക്കുന്നു.
74:5b.PSA.074.005 അവര്‍ മരക്കൂട്ടത്തിന്മേല്‍ കോടാലി ഔങ്ങുന്നതുപോലെ തോന്നി.
74:6b.PSA.074.006 ഇതാ, അവര്‍ മഴുകൊണ്ടും ചുറ്റികകൊണ്ടും അതിന്റെ ചിത്രപ്പണികളെ ആകപ്പാടെ തകര്‍ത്തുകളയുന്നു.
74:7b.PSA.074.007 അവര്‍ നിന്റെ വിശുദ്ധമന്ദിരത്തിന്നു തീവെച്ചു; തിരുനാമത്തിന്റെ നിവാസത്തെ അവര്‍ ഇടിച്ചുനിരത്തി അശുദ്ധമാക്കി.
74:8b.PSA.074.008 നാം അവരെ നശിപ്പിച്ചുകളക എന്നു അവര്‍ ഉള്ളംകൊണ്ടു പറഞ്ഞു. ദേശത്തില്‍ ദൈവത്തിന്റെ എല്ലാപള്ളികളെയും ചുട്ടുകളഞ്ഞു.
74:9b.PSA.074.009 ഞങ്ങള്‍ ഞങ്ങളുടെ അടയാളങ്ങളെ കാണുന്നില്ല; യാതൊരു പ്രവാചകനും ശേഷിച്ചിട്ടില്ല; ഇതു എത്രത്തോളം എന്നറിയുന്നവന്‍ ആരും ഞങ്ങളുടെ ഇടയില്‍ ഇല്ല.
74:10b.PSA.074.010 ദൈവമേ, വൈരി എത്രത്തോളം നിന്ദിക്കും? ശത്രു നിന്റെ നാമത്തെ എന്നേക്കും ദുഷിക്കുമോ?
74:11b.PSA.074.011 നിന്റെ കൈ, നിന്റെ വലങ്കൈ നീ വലിച്ചുകളയുന്നതു എന്തു? നിന്റെ മടിയില്‍നിന്നു അതു എടുത്തു അവരെ മുടിക്കേണമേ.
74:12b.PSA.074.012 ദൈവം പുരാതനമേ എന്റെ രാജാവാകുന്നു; ഭൂമിയുടെ മദ്ധ്യേ അവന്‍ രക്ഷ പ്രവര്‍ത്തിക്കുന്നു.
74:13b.PSA.074.013 നിന്റെ ശക്തികൊണ്ടു നീ സമുദ്രത്തെ വിഭാഗിച്ചു; വെള്ളത്തിലുള്ള തിമിംഗലങ്ങളുടെ തലകളെ ഉടെച്ചുകളഞ്ഞു.
74:14b.PSA.074.014 ലിവ്യാഥാന്റെ തലകളെ നീ തകര്‍ത്തു; മരുവാസികളായ ജനത്തിന്നു അതിനെ ആഹാരമായി കൊടുത്തു.
74:15b.PSA.074.015 നീ ഉറവും ഒഴുക്കും തുറന്നുവിട്ടു, മഹാനദികളെ നീ വറ്റിച്ചുകളഞ്ഞു.
74:16b.PSA.074.016 പകല്‍ നിനക്കുള്ളതു; രാവും നിനക്കുള്ളതു; വെളിച്ചത്തെയും സൂര്യനെയും നീ ചമെച്ചിരിക്കുന്നു.
74:17b.PSA.074.017 ഭൂസീമകളെ ഒക്കെയും നീ സ്ഥാപിച്ചു; നീ ഉഷ്ണകാലവും ശീതകാലവും നിയമിച്ചു.
74:18b.PSA.074.018 യഹോവേ, ശത്രു നിന്ദിച്ചിരിക്കുന്നതും മൂഢജാതി തിരുനാമത്തെ ദുഷിച്ചിരിക്കുന്നതും ഔര്‍ക്കേണമേ.
74:19b.PSA.074.019 നിന്റെ കുറുപ്രാവിനെ ദുഷ്ടമൃഗത്തിന്നു ഏല്പിക്കരുതേ; നിന്റെ എളിയവരുടെ ജീവനെ എന്നേക്കും മറക്കരുതേ.
74:20b.PSA.074.020 നിന്റെ നിയമത്തെ കടാക്ഷിക്കേണമേ; ഭൂമിയിലെ അന്ധകാരസ്ഥലങ്ങള്‍ സാഹസനിവാസങ്ങള്‍കൊണ്ടു നിറഞ്ഞിരിക്കുന്നു.
74:21b.PSA.074.021 പീഡിതന്‍ ലജ്ജിച്ചു പിന്തിരിയരുതേ; എളിയവനും ദരിദ്രനും നിന്റെ നാമത്തെ സ്തുതിക്കട്ടെ.
74:22b.PSA.074.022 ദൈവമേ, എഴുന്നേറ്റു നിന്റെ വ്യവഹാരം നടത്തേണമേ; മൂഢന്‍ ഇടവിടാതെ നിന്നെ നിന്ദിക്കുന്നതു ഔക്കേണമേ.
74:23b.PSA.074.023 നിന്റെ വൈരികളുടെ ആരവം മറക്കരുതേ; നിന്റെ എതിരാളികളുടെ കലഹം എപ്പോഴും പൊങ്ങിക്കൊണ്ടിരിക്കുന്നു. (സംഗീതപ്രമാണിക്കു; നശിപ്പിക്കരുതേ എന്ന രാഗത്തില്‍; ആസാഫിന്റെ ഒരു സങ്കീര്‍ത്തനം; ഒരു ഗീതം.)
75
75:1b.PSA.075.001 ദൈവമേ, ഞങ്ങള്‍ നിനക്കു സ്തോത്രം ചെയ്യുന്നു; ഞങ്ങള്‍ നിനക്കു സ്തോത്രം ചെയ്യുന്നു; നിന്റെ നാമം അടുത്തിരിക്കുന്നു. ഞങ്ങള്‍ നിന്റെ അതിശയപ്രവൃത്തികളെ ഘോഷിക്കുന്നു.
75:2b.PSA.075.002 സമയം വരുമ്പോള്‍ ഞാന്‍ നേരോടെ വിധിക്കും.
75:3b.PSA.075.003 ഭൂമിയും അതിലെ സകല നിവാസികളും ഉരുകിപ്പോകുമ്പോള്‍ ഞാന്‍ അതിന്റെ തൂണുകളെ ഉറപ്പിക്കുന്നു. സേലാ.
75:4b.PSA.075.004 ഡംഭം കാട്ടരുതെന്നു ഡംഭികളോടും കൊമ്പുയര്‍ത്തരുതെന്നു ദുഷ്ടന്മാരോടും ഞാന്‍ പറയുന്നു.
75:5b.PSA.075.005 നിങ്ങളുടെ കൊമ്പു മേലോട്ടു ഉയര്‍ത്തരുതു; ശാഠ്യത്തോടെ സംസാരിക്കയുമരുതു.
75:6b.PSA.075.006 കിഴക്കുനിന്നല്ല, പടിഞ്ഞാറുനിന്നല്ല, തെക്കുനിന്നുമല്ല ഉയര്‍ച്ചവരുന്നതു.
75:7b.PSA.075.007 ദൈവം ന്യായാധിപതിയാകുന്നു; അവന്‍ ഒരുത്തനെ താഴ്ത്തുകയും മറ്റൊരുത്തനെ ഉയര്‍ത്തുകയും ചെയ്യുന്നു.
75:8b.PSA.075.008 യഹോവയുടെ കയ്യില്‍ ഒരു പാനപാത്രം ഉണ്ടു; വീഞ്ഞു നുരെക്കുന്നു; അതു മദ്യംകൊണ്ടു നിറെഞ്ഞിരിക്കുന്നു; അവന്‍ അതില്‍നിന്നു പകരുന്നു; ഭൂമിയിലെ സകലദുഷ്ടന്മാരും അതിന്റെ മട്ടു വലിച്ചുകുടിക്കും.
75:9b.PSA.075.009 ഞാനോ എന്നേക്കും പ്രസ്താവിക്കും; യാക്കോബിന്റെ ദൈവത്തിന്നു സ്തുതിപാടും.
75:10b.PSA.075.010 ദുഷ്ടന്മാരുടെ കൊമ്പുകളൊക്കെയും ഞാന്‍ മുറിച്ചു കളയും; നീതിമാന്മാരുടെ കൊമ്പുകളോ ഉയര്‍ന്നിരിക്കും. (സംഗീതപ്രമാണിക്കു; തന്ത്രിനാദത്തോടെ; ആസാഫിന്റെ ഒരു സങ്കീര്‍ത്തനം; ഒരു ഗീതം.)
76
76:1b.PSA.076.001 ദൈവം യെഹൂദയില്‍ പ്രസിദ്ധനാകുന്നു; അവന്റെ നാമം യിസ്രായേലില്‍ വലിയതാകുന്നു.
76:2b.PSA.076.002 അവന്റെ കൂടാരം ശാലേമിലും അവന്റെ വാസസ്ഥലം സീയോനിലും ഇരിക്കുന്നു.
76:3b.PSA.076.003 അവിടെവെച്ചു അവന്‍ വില്ലിന്റെ മിന്നുന്ന അമ്പുകളും പരിചയും വാളും യുദ്ധവും തകര്‍ത്തുകളഞ്ഞു. സേലാ.
76:4b.PSA.076.004 ശാശ്വതപര്‍വ്വതങ്ങളെക്കാള്‍ നീ തേജസ്സും മഹിമയും ഉള്ളവനാകുന്നു.
76:5b.PSA.076.005 ധൈര്യശാലികളെ കൊള്ളയിട്ടു അവര്‍ നിദ്രപ്രാപിച്ചു; പരാക്രമശാലികള്‍ക്കു ആര്‍ക്കും കൈക്കരുത്തില്ലാതെപോയി.
76:6b.PSA.076.006 യാക്കോബിന്റെ ദൈവമേ, നിന്റെ ശാസനയാല്‍ തേരും കുതിരയും ഗാഢനിദ്രയില്‍ വീണു.
76:7b.PSA.076.007 നീ ഭയങ്കരനാകുന്നു; നീ ഒന്നു കോപിച്ചാല്‍ തിരുമുമ്പാകെ നില്‍ക്കാകുന്നവന്‍ ആര്‍?
76:8b.PSA.076.008 സ്വര്‍ഗ്ഗത്തില്‍നിന്നു നീ വിധി കേള്‍പ്പിച്ചു; ഭൂമിയിലെ സാധുക്കളെയൊക്കെയും രക്ഷിപ്പാന്‍
76:9b.PSA.076.009 ദൈവം ന്യായവിസ്താരത്തിന്നു എഴുന്നേറ്റപ്പോള്‍ ഭൂമി ഭയപ്പെട്ടു അമര്‍ന്നിരുന്നു. സേലാ.
76:10b.PSA.076.010 മനുഷ്യന്റെ ക്രോധം നിന്നെ സ്തുതിക്കും നിശ്ചയം; ക്രോധശിഷ്ടത്തെ നീ അരെക്കു കെട്ടിക്കൊള്ളും.
76:11b.PSA.076.011 നിങ്ങളുടെ ദൈവമായ യഹോവേക്കു നേരുകയും നിവര്‍ത്തിക്കയും ചെയ്‍വിന്‍ ; അവന്റെ ചുറ്റുമുള്ള എല്ലാവരും ഭയങ്കരനായവന്നു കാഴ്ചകൊണ്ടുവരട്ടെ.
76:12b.PSA.076.012 അവന്‍ പ്രഭുക്കന്മാരുടെ പ്രാണനെ ഛേദിച്ചുകളയും; ഭൂമിയിലെ രാജാക്കന്മാര്‍ക്കും അവന്‍ ഭയങ്കരനാകുന്നു. സംഗീതപ്രമാണിക്കു; യെദൂഥൂന്യരാഗത്തില്‍; ആസാഫിന്റെ ഒരു സങ്കീര്‍ത്തനം.
77
77:1b.PSA.077.001 ഞാന്‍ എന്റെ ശബ്ദം ഉയര്‍ത്തി ദൈവത്തോടു, എന്റെ ശബ്ദം ഉയര്‍ത്തി ദൈവത്തോടു തന്നേ നിലവിളിക്കും; അവന്‍ എനിക്കു ചെവിതരും.
77:2b.PSA.077.002 കഷ്ടദിവസത്തില്‍ ഞാന്‍ യഹോവയെ അന്വേഷിച്ചു. രാത്രിയില്‍ എന്റെ കൈ തളരാതെ മലര്‍ത്തിയിരുന്നു; എന്റെ ഉള്ളം ആശ്വാസം നിരസിച്ചു.
77:3b.PSA.077.003 ഞാന്‍ ദൈവത്തെ ഔര്‍ത്തു വ്യാകുലപ്പെടുന്നു; ഞാന്‍ ധ്യാനിച്ചു, എന്റെ ആത്മാവു വിഷാദിക്കുന്നു. സേലാ.
77:4b.PSA.077.004 നീ എന്റെ കണ്ണിന്നു ഉറക്കം തടുത്തിരിക്കുന്നു; സംസാരിപ്പാന്‍ കഴിയാതവണ്ണം ഞാന്‍ വ്യാകുലപ്പെട്ടിരിക്കുന്നു.
77:5b.PSA.077.005 ഞാന്‍ പൂര്‍വ്വദിവസങ്ങളെയും പണ്ടത്തെ സംവത്സരങ്ങളെയും വിചാരിക്കുന്നു.
77:6b.PSA.077.006 രാത്രിയില്‍ ഞാന്‍ എന്റെ സംഗീതം ഔര്‍ക്കുംന്നു; എന്റെ ഹൃദയംകൊണ്ടു ഞാന്‍ ധ്യാനിക്കുന്നു; എന്റെ ആത്മാവും ശോധന കഴിക്കുന്നു.
77:7b.PSA.077.007 കര്‍ത്താവു എന്നേക്കും തള്ളിക്കളയുമോ? അവന്‍ ഇനി ഒരിക്കലും അനുകൂലമായിരിക്കയില്ലയോ?
77:8b.PSA.077.008 അവന്റെ ദയ സദാകാലത്തേക്കും പൊയ്പോയോ? അവന്റെ വാഗ്ദാനം തലമുറതലമുറയോളം ഇല്ലാതെയായ്പോയോ?
77:9b.PSA.077.009 ദൈവം കൃപ കാണിപ്പാന്‍ മറന്നിരിക്കുന്നുവോ? അവന്‍ കോപത്തില്‍ തന്റെ കരുണ അടെച്ചുകളഞ്ഞിരിക്കുന്നുവോ? സേലാ.
77:10b.PSA.077.010 എന്നാല്‍ അതു എന്റെ കഷ്ടതയാകുന്നു; അത്യുന്നതന്റെ വലങ്കൈ വരുത്തിയ സംവത്സരങ്ങള്‍ തന്നേ എന്നു ഞാന്‍ പറഞ്ഞു.
77:11b.PSA.077.011 ഞാന്‍ യഹോവയുടെ പ്രവൃത്തികളെ വര്‍ണ്ണിക്കും; നിന്റെ പണ്ടത്തെ അത്ഭുതങ്ങളെ ഞാന്‍ ഔര്‍ക്കും.
77:12b.PSA.077.012 ഞാന്‍ നിന്റെ സകലപ്രവൃത്തിയെയും കുറിച്ചു ധ്യാനിക്കും; നിന്റെ ക്രിയകളെക്കുറിച്ചു ഞാന്‍ ചിന്തിക്കും.
77:13b.PSA.077.013 ദൈവമേ, നിന്റെ വഴി വിശുദ്ധമാകുന്നു; നമ്മുടെ ദൈവത്തെപ്പോലെ വലിയ ദൈവം ആരുള്ളു?
77:14b.PSA.077.014 നീ അത്ഭുതം പ്രവര്‍ത്തിക്കുന്ന ദൈവം ആകുന്നു; നിന്റെ ബലത്തെ നീ ജാതികളുടെ ഇടയില്‍ വെളിപ്പെടുത്തിയിരിക്കുന്നു.
77:15b.PSA.077.015 തൃക്കൈകൊണ്ടു നീ നിന്റെ ജനത്തെ വീണ്ടെടുത്തിരിക്കുന്നു; യാക്കോബിന്റെയും യോസേഫിന്റെയും മക്കളെ തന്നേ. സേലാ.
77:16b.PSA.077.016 ദൈവമേ, വെള്ളങ്ങള്‍ നിന്നെ കണ്ടു, വെള്ളങ്ങള്‍ നിന്നെ കണ്ടു ഭ്രമിച്ചു, ആഴികളും വിറെച്ചുപോയി.
77:17b.PSA.077.017 മേഘങ്ങള്‍ വെള്ളം ചൊരിഞ്ഞു; ആകാശം നാദം മുഴക്കി; നിന്റെ അസ്ത്രങ്ങള്‍ പരക്കെ പറന്നു.
77:18b.PSA.077.018 നിന്റെ ഇടിമുഴക്കം ചുഴലിക്കാറ്റില്‍ മുഴങ്ങി; മിന്നലുകള്‍ ഭൂതലത്തെ പ്രകാശിപ്പിച്ചു; ഭൂമി കുലുങ്ങി നടുങ്ങിപ്പോയി.
77:19b.PSA.077.019 നിന്റെ വഴി സമുദ്രത്തിലും നിന്റെ പാതകള്‍ പെരുവെള്ളത്തിലും ആയിരുന്നു; നിന്റെ കാല്‍ചുവടുകളെ അറിയാതെയുമിരുന്നു.
77:20b.PSA.077.020 മോശെയുടെയും അഹരോന്റെയും കയ്യാല്‍ നീ നിന്റെ ജനത്തെ ഒരു ആട്ടിന്‍ കൂട്ടത്തെ പോലെ നടത്തി. (ആസാഫിന്റെ ധ്യാനം.)
78
78:1b.PSA.078.001 എന്റെ ജനമേ, എന്റെ ഉപദേശം ശ്രദ്ധിപ്പിന്‍ ; എന്റെ വായ്മൊഴികള്‍ക്കു നിങ്ങളുടെ ചെവി ചായിപ്പിന്‍ .
78:2b.PSA.078.002 ഞാന്‍ ഉപമ പ്രസ്താവിപ്പാന്‍ വായ് തുറക്കും; പുരാതനകടങ്കഥകളെ ഞാന്‍ പറയും.
78:3b.PSA.078.003 നാം അവയെ കേട്ടറിഞ്ഞിരിക്കുന്നു; നമ്മുടെ പിതാക്കന്മാര്‍ നമ്മോടു പറഞ്ഞിരിക്കുന്നു.
78:4b.PSA.078.004 നാം അവരുടെ മക്കളോടു അവയെ മറെച്ചുവെക്കാതെ വരുവാനുള്ള തലമുറയോടു യഹോവയുടെ സ്തുതിയും ബലവും അവന്‍ ചെയ്ത അത്ഭുതപ്രവൃത്തികളും വിവരിച്ചുപറയും.
78:5b.PSA.078.005 അവന്‍ യാക്കോബില്‍ ഒരു സാക്ഷ്യം സ്ഥാപിച്ചു; യിസ്രായേലില്‍ ഒരു ന്യായപ്രമാണം നിയമിച്ചു; നമ്മുടെ പിതാക്കന്മാരോടു അവയെ തങ്ങളുടെ മക്കളെ അറിയിപ്പാന്‍ കല്പിച്ചു.
78:6b.PSA.078.006 വരുവാനുള്ള തലമുറ, ജനിപ്പാനിരിക്കുന്ന മക്കള്‍ തന്നേ, അവയെ ഗ്രഹിച്ചു എഴുന്നേറ്റു തങ്ങളുടെ മക്കളോടറിയിക്കയും
78:7b.PSA.078.007 അവര്‍ തങ്ങളുടെ ആശ്രയം ദൈവത്തില്‍ വെക്കുകയും ദൈവത്തിന്റെ പ്രവൃത്തികളെ മറന്നുകളയാതെ അവന്റെ കല്പനകളെ പ്രമാണിച്ചുനടക്കയും
78:8b.PSA.078.008 തങ്ങളുടെ പിതാക്കന്മാരെപോലെ ശാഠ്യവും മത്സരവും ഉള്ള തലമുറയായി ഹൃദയത്തെ സ്ഥിരമാക്കാതെ ദൈവത്തോടു അവിശ്വസ്തമനസ്സുള്ളോരു തലമുറയായി തീരാതിരിക്കയും ചെയ്യേണ്ടതിന്നു തന്നേ.
78:9b.PSA.078.009 ആയുധം ധരിച്ച വില്ലാളികളായ എഫ്രയീമ്യര്‍ യുദ്ധദിവസത്തില്‍ പിന്തിരിഞ്ഞുപോയി.
78:10b.PSA.078.010 അവര്‍ ദൈവത്തിന്റെ നിയമം പ്രമാണിച്ചില്ല. അവന്റെ ന്യായപ്രമാണത്തെ ഉപേക്ഷിച്ചു നടന്നു.
78:11b.PSA.078.011 അവര്‍ അവന്റെ പ്രവൃത്തികളെയും അവരെ കാണിച്ച അത്ഭുതങ്ങളെയും മറന്നു കളഞ്ഞു.
78:12b.PSA.078.012 അവന്‍ മിസ്രയീംദേശത്തു, സോവാന്‍ വയലില്‍വെച്ചു അവരുടെ പിതാക്കന്മാര്‍ കാണ്‍കെ, അത്ഭുതം പ്രവര്‍ത്തിച്ചു.
78:13b.PSA.078.013 അവന്‍ സമുദ്രത്തെ വിഭാഗിച്ചു, അതില്‍കൂടി അവരെ കടത്തി; അവന്‍ വെള്ളത്തെ ചിറപോലെ നിലക്കുമാറാക്കി.
78:14b.PSA.078.014 പകല്‍സമയത്തു അവന്‍ മേഘംകൊണ്ടും രാത്രി മുഴുവനും അഗ്നിപ്രകാശംകൊണ്ടും അവരെ നടത്തി.
78:15b.PSA.078.015 അവന്‍ മരുഭൂമിയില്‍ പാറകളെ പിളര്‍ന്നു ആഴികളാല്‍ എന്നപോലെ അവര്‍ക്കും ധാരാളം കുടിപ്പാന്‍ കൊടുത്തു.
78:16b.PSA.078.016 പാറയില്‍നിന്നു അവന്‍ ഒഴുക്കുകളെ പുറപ്പെടുവിച്ചു; വെള്ളം നദികളെപ്പോലെ ഒഴുകുമാറാക്കി.
78:17b.PSA.078.017 എങ്കിലും അവര്‍ അവനോടു പാപം ചെയ്തു; അത്യുന്നതനോടു മരുഭൂമിയില്‍വെച്ചു മത്സരിച്ചുകൊണ്ടിരുന്നു.
78:18b.PSA.078.018 തങ്ങളുടെ കൊതിക്കു ഭക്ഷണം ചോദിച്ചു കൊണ്ടു അവര്‍ ഹൃദയത്തില്‍ ദൈവത്തെ പരീക്ഷിച്ചു.
78:19b.PSA.078.019 അവര്‍ ദൈവത്തിന്നു വിരോധമായി സംസാരിച്ചുമരുഭൂമിയില്‍ മേശ ഒരുക്കുവാന്‍ ദൈവത്തിന്നു കഴിയുമോ?
78:20b.PSA.078.020 അവന്‍ പാറയെ അടിച്ചു, വെള്ളം പുറപ്പെട്ടു, തോടുകളും കവിഞ്ഞൊഴുകി സത്യം; എന്നാല്‍ അപ്പംകൂടെ തരുവാന്‍ അവന്നു കഴിയുമോ? തന്റെ ജനത്തിന്നു അവന്‍ മാംസം വരുത്തി കൊടുക്കുമോ എന്നു പറഞ്ഞു.
78:21b.PSA.078.021 ആകയാല്‍ യഹോവ അതു കേട്ടു കോപിച്ചു; യാക്കോബിന്റെ നേരെ തീ ജ്വലിച്ചു; യിസ്രായേലിന്റെ നേരെ കോപവും പൊങ്ങി.
78:22b.PSA.078.022 അവര്‍ ദൈവത്തില്‍ വിശ്വസിക്കയും അവന്റെ രക്ഷയില്‍ ആശ്രയിക്കയും ചെയ്യായ്കയാല്‍ തന്നേ.
78:23b.PSA.078.023 അവന്‍ മീതെ മേഘങ്ങളോടു കല്പിച്ചു; ആകാശത്തിന്റെ വാതിലുകളെ തുറന്നു.
78:24b.PSA.078.024 അവര്‍ക്കും തിന്മാന്‍ മന്ന വര്‍ഷിപ്പിച്ചു; സ്വര്‍ഗ്ഗീയധാന്യം അവര്‍ക്കും കൊടുത്തു.
78:25b.PSA.078.025 മനുഷ്യര്‍ ശക്തിമാന്മാരുടെ അപ്പം തിന്നു; അവന്‍ അവര്‍ക്കും തൃപ്തിയാകുംവണ്ണം ആഹാരം അയച്ചു.
78:26b.PSA.078.026 അവന്‍ ആകാശത്തില്‍ കിഴക്കന്‍ കാറ്റു അടിപ്പിച്ചു; തന്റെ ശക്തിയാല്‍ കിഴക്കന്‍ കാറ്റു വരുത്തി.
78:27b.PSA.078.027 അവന്‍ അവര്‍ക്കും പൊടിപോലെ മാംസത്തെയും കടല്‍പുറത്തെ മണല്‍പോലെ പക്ഷികളെയും വര്‍ഷിപ്പിച്ചു;
78:28b.PSA.078.028 അവരുടെ പാളയത്തിന്റെ നടുവിലും പാര്‍പ്പിടങ്ങളുടെ ചുറ്റിലും അവയെ പൊഴിച്ചു.
78:29b.PSA.078.029 അങ്ങനെ അവര്‍ തിന്നു തൃപ്തരായ്തീര്‍ന്നു; അവര്‍ ആഗ്രഹിച്ചതു അവന്‍ അവര്‍ക്കും കൊടുത്തു.
78:30b.PSA.078.030 അവരുടെ കൊതിക്കു മതിവന്നില്ല; ഭക്ഷണം അവരുടെ വായില്‍ ഇരിക്കുമ്പോള്‍ തന്നേ,
78:31b.PSA.078.031 ദൈവത്തിന്റെ കോപം അവരുടെമേല്‍ വന്നു; അവരുടെ അതിപുഷ്ടന്മാരില്‍ ചിലരെ കൊന്നു യിസ്രായേലിലെ യൌവനക്കാരെ സംഹരിച്ചു.
78:32b.PSA.078.032 ഇതെല്ലാമായിട്ടും അവര്‍ പിന്നെയും പാപം ചെയ്തു; അവന്റെ അത്ഭുതപ്രവൃത്തികളെ വിശ്വസിച്ചതുമില്ല.
78:33b.PSA.078.033 അതുകൊണ്ടു അവന്‍ അവരുടെ നാളുകളെ ശ്വാസംപോലെയും അവരുടെ സംവത്സരങ്ങളെ അതിവേഗത്തിലും കഴിയുമാറാക്കി.
78:34b.PSA.078.034 അവന്‍ അവരെ കൊല്ലുമ്പോള്‍ അവര്‍ അവനെ അന്വേഷിക്കും; അവര്‍ തിരിഞ്ഞു ജാഗ്രതയോടെ ദൈവത്തെ തിരയും.
78:35b.PSA.078.035 ദൈവം തങ്ങളുടെ പാറ എന്നും അത്യുന്നതനായ ദൈവം തങ്ങളുടെ വീണ്ടെടുപ്പുകാരന്‍ എന്നും അവര്‍ ഔര്‍ക്കും.
78:36b.PSA.078.036 എങ്കിലും അവര്‍ വായ്കൊണ്ടു അവനോടു കപടം സംസാരിക്കും നാവുകൊണ്ടു അവനോടു ഭോഷകു പറയും.
78:37b.PSA.078.037 അവരുടെ ഹൃദയം അവങ്കല്‍ സ്ഥിരമായിരുന്നില്ല, അവന്റെ നിയമത്തോടു അവര്‍ വിശ്വസ്തത കാണിച്ചതുമില്ല.
78:38b.PSA.078.038 എങ്കിലും അവന്‍ കരുണയുള്ളവനാകകൊണ്ടു അവരെ നശിപ്പിക്കാതെ അവരുടെ അകൃത്യം ക്ഷമിച്ചു; തന്റെ ക്രോധത്തെ മുഴുവനും ജ്വലിപ്പിക്കാതെ തന്റെ കോപത്തെ പലപ്പോഴും അടക്കിക്കളഞ്ഞു.
78:39b.PSA.078.039 അവര്‍ ജഡമത്രേ എന്നും മടങ്ങിവരാതെ കടന്നുപോകുന്ന കാറ്റു എന്നും അവന്‍ ഔര്‍ത്തു.
78:40b.PSA.078.040 മരുഭൂമിയില്‍ അവര്‍ എത്ര പ്രാവശ്യം അവനോടു മത്സരിച്ചു! ശൂന്യപ്രദേശത്തു എത്രപ്രാവശ്യം അവനെ ദുഃഖിപ്പിച്ചു!
78:41b.PSA.078.041 അവര്‍ പിന്നെയും പിന്നെയും ദൈവത്തെ പരീക്ഷിച്ചു; യിസ്രായേലിന്റെ പരിശുദ്ധനെ മുഷിപ്പിച്ചു.
78:42b.PSA.078.042 മിസ്രയീമില്‍ അടയാളങ്ങളെയും സോവാന്‍ വയലില്‍ അത്ഭുതങ്ങളെയും ചെയ്ത അവന്റെ കയ്യും
78:43b.PSA.078.043 അവന്‍ ശത്രുവിന്‍ വശത്തുനിന്നു അവരെ വിടുവിച്ച ദിവസവും അവര്‍ ഔര്‍ത്തില്ല.
78:44b.PSA.078.044 അവന്‍ അവരുടെ നദികളെയും തോടുകളെയും അവര്‍ക്കും കുടിപ്പാന്‍ വഹിയാതവണ്ണം രക്തമാക്കി തീര്‍ത്തു.
78:45b.PSA.078.045 അവന്‍ അവരുടെ ഇടയില്‍ ഈച്ചയെ അയച്ചു; അവ അവരെ അരിച്ചുകളഞ്ഞുതവളയെയും അയച്ചു അവ അവര്‍ക്കും നാശം ചെയ്തു.
78:46b.PSA.078.046 അവരുടെ വിള അവന്‍ തുള്ളന്നും അവരുടെ പ്രയത്നം വെട്ടുക്കിളിക്കും കൊടുത്തു.
78:47b.PSA.078.047 അവന്‍ അവരുടെ മുന്തിരിവള്ളികളെ കല്‍മഴകൊണ്ടും അവരുടെ കാട്ടത്തിവൃക്ഷങ്ങളെ ആലിപ്പഴം കൊണ്ടും നശിപ്പിച്ചു.
78:48b.PSA.078.048 അവന്‍ അവരുടെ കന്നുകാലികളെ കല്‍മഴെക്കും അവരുടെ ആട്ടിന്‍ കൂട്ടങ്ങളെ ഇടിത്തീക്കും ഏല്പിച്ചു.
78:49b.PSA.078.049 അവന്‍ അവരുടെ ഇടയില്‍ തന്റെ കോപാഗ്നിയും ക്രോധവും രോഷവും കഷ്ടവും അയച്ചു; അനര്‍ത്ഥദൂതന്മാരുടെ ഒരു ഗണത്തെ തന്നേ.
78:50b.PSA.078.050 അവന്‍ തന്റെ കോപത്തിന്നു ഒരു പാത ഒരുക്കി, അവരുടെ പ്രാണനെ മരണത്തില്‍നിന്നു വിടുവിക്കാതെ അവരുടെ ജീവനെ മഹാമാരിക്കു ഏല്പിച്ചുകളഞ്ഞു.
78:51b.PSA.078.051 അവന്‍ മിസ്രയീമിലെ എല്ലാ കടിഞ്ഞൂലിനെയും ഹാംകൂടാരങ്ങളിലുള്ളവരുടെ വീര്യത്തിന്റെ പ്രഥമഫലത്തെയും സംഹരിച്ചു.
78:52b.PSA.078.052 എന്നാല്‍ തന്റെ ജനത്തെ അവന്‍ ആടുകളെപ്പോലെ പുറപ്പെടുവിച്ചു; മരുഭൂമിയില്‍ ആട്ടിന്‍ കൂട്ടത്തെപ്പോലെ അവരെ നടത്തി.
78:53b.PSA.078.053 അവന്‍ അവരെ നിര്‍ഭയമായി നടത്തുകയാല്‍ അവര്‍ക്കും പേടിയുണ്ടായില്ല; അവരുടെ ശത്രുക്കളെ സമുദ്രം മൂടിക്കളഞ്ഞു.
78:54b.PSA.078.054 അവന്‍ അവരെ തന്റെ വിശുദ്ധദേശത്തിലേക്കും തന്റെ വലങ്കൈ സമ്പാദിച്ച ഈ പര്‍വ്വതത്തിലേക്കും കൊണ്ടുവന്നു.
78:55b.PSA.078.055 അവരുടെ മുമ്പില്‍നിന്നു അവന്‍ ജാതികളെ നീക്കിക്കളഞ്ഞു; ചരടുകൊണ്ടു അളന്നു അവര്‍ക്കും അവകാശം പകുത്തുകൊടുത്തു; യിസ്രായേലിന്റെ ഗോത്രങ്ങളെ അവരവരുടെ കൂടാരങ്ങളില്‍ പാര്‍പ്പിച്ചു.
78:56b.PSA.078.056 എങ്കിലും അവര്‍ അത്യുന്നതനായ ദൈവത്തെ പരീക്ഷിച്ചു മത്സരിച്ചു; അവന്റെ സാക്ഷ്യങ്ങളെ പ്രമാണിച്ചതുമില്ല.
78:57b.PSA.078.057 അവര്‍ തങ്ങളുടെ പിതാക്കന്മാരെപ്പോലെ പിന്തിരിഞ്ഞു ദ്രോഹം ചെയ്തു; വഞ്ചനയുള്ള വില്ലുപോലെ അവര്‍ മാറിക്കളഞ്ഞു.
78:58b.PSA.078.058 അവര്‍ തങ്ങളുടെ പൂജാഗിരികളെക്കൊണ്ടു അവനെ കോപിപ്പിച്ചു; വിഗ്രഹങ്ങളെക്കൊണ്ടു അവന്നു തീക്ഷണതജനിപ്പിച്ചു.
78:59b.PSA.078.059 ദൈവം കേട്ടു ക്രുദ്ധിച്ചു; യിസ്രായേലിനെ ഏറ്റവും വെറുത്തു.
78:60b.PSA.078.060 ആകയാല്‍ അവന്‍ ശീലോവിലെ തിരുനിവാസവും താന്‍ മനുഷ്യരുടെ ഇടയില്‍ അടിച്ചിരുന്ന കൂടാരവും ഉപേക്ഷിച്ചു.
78:61b.PSA.078.061 തന്റെ ബലത്തെ പ്രവാസത്തിലും തന്റെ മഹത്വത്തെ ശത്രുവിന്റെ കയ്യിലും ഏല്പിച്ചുകൊടുത്തു.
78:62b.PSA.078.062 അവന്‍ തന്റെ അവകാശത്തോടു കോപിച്ചു; തന്റെ ജനത്തെ വാളിന്നു വിട്ടുകൊടുത്തു.
78:63b.PSA.078.063 അവരുടെ യൌവനക്കാര്‍ തീക്കു ഇരയായിതീര്‍ന്നു; അവരുടെ കന്യകമാര്‍ക്കും വിവാഹഗീതം ഉണ്ടായതുമില്ല.
78:64b.PSA.078.064 അവരുടെ പുരോഹിതന്മാര്‍ വാള്‍കൊണ്ടു വീണു; അവരുടെ വിധവമാര്‍ വിലാപം കഴിച്ചതുമില്ല.
78:65b.PSA.078.065 അപ്പോള്‍ കര്‍ത്താവു ഉറക്കുണര്‍ന്നുവരുന്നവനെപ്പോലെയും വീഞ്ഞുകുടിച്ചു അട്ടഹസിക്കുന്ന വീരനെപ്പോലെയും ഉണര്‍ന്നു.
78:66b.PSA.078.066 അവന്‍ തന്റെ ശത്രുക്കളെ പുറകോട്ടു അടിച്ചുകളഞ്ഞു; അവര്‍ക്കും നിത്യനിന്ദവരുത്തുകയും ചെയ്തു.
78:67b.PSA.078.067 എന്നാല്‍ അവന്‍ യോസേഫിന്റെ കൂടാരത്തെ ത്യജിച്ചു; എഫ്രയീംഗോത്രത്തെ തിരഞ്ഞെടുത്തതുമില്ല.
78:68b.PSA.078.068 അവന്‍ യെഹൂദാഗോത്രത്തെയും താന്‍ പ്രിയപ്പെട്ട സീയോന്‍ പര്‍വ്വതത്തെയും തിരഞ്ഞെടുത്തു.
78:69b.PSA.078.069 താന്‍ സദാകാലത്തേക്കും സ്ഥാപിച്ചിരിക്കുന്ന ഭൂമിയെപ്പോലെയും സ്വര്ഗ്ഗോന്നതികളെപ്പോലെയും അവന്‍ തന്റെ വിശുദ്ധമന്ദിരത്തെ പണിതു.
78:70b.PSA.078.070 അവന്‍ തന്റെ ദാസനായ ദാവീദിനെ തിരഞ്ഞെടുത്തു; ആട്ടിന്‍ തൊഴുത്തുകളില്‍നിന്നു അവനെ വരുത്തി.
78:71b.PSA.078.071 തന്റെ ജനമായ യാക്കോബിനെയും തന്റെ അവകാശമായ യിസ്രായേലിനെയും മേയിക്കേണ്ടതിന്നു അവന്‍ അവനെ തള്ളയാടുകളെ നോക്കുന്ന വേലയില്‍നിന്നു കൊണ്ടുവന്നു.
78:72b.PSA.078.072 അങ്ങനെ അവന്‍ പരമാര്‍ത്ഥഹൃദയത്തോടെ അവരെ മേയിച്ചു; കൈമിടുക്കോടെ അവരെ നടത്തി. (ആസാഫിന്റെ ഒരു സങ്കീര്‍ത്തനം.)
79
79:1b.PSA.079.001 ദൈവമേ, ജാതികള്‍ നിന്റെ അവകാശത്തിലേക്കു കടന്നിരിക്കുന്നു; അവര്‍ നിന്റെ വിശുദ്ധമന്ദിരത്തെ അശുദ്ധമാക്കുകയും യെരൂശലേമിനെ കല്‍കുന്നുകളാക്കുകയും ചെയ്തിരിക്കുന്നു.
79:2b.PSA.079.002 അവര്‍ നിന്റെ ദാസന്മാരുടെ ശവങ്ങളെ ആകാശത്തിലെ പക്ഷികള്‍ക്കും നിന്റെ വിശുദ്ധന്മാരുടെ മാംസത്തെ കാട്ടുമൃഗങ്ങള്‍ക്കും ഇരയായി കൊടുത്തിരിക്കുന്നു.
79:3b.PSA.079.003 അവരുടെ രക്തത്തെ വെള്ളംപോലെ അവര്‍ യെരൂശലേമിന്നു ചുറ്റും ചിന്തിക്കളഞ്ഞു; അവരെ കുഴിച്ചിടുവാന്‍ ആരും ഉണ്ടായിരുന്നതുമില്ല.
79:4b.PSA.079.004 ഞങ്ങള്‍ ഞങ്ങളുടെ അയല്‍ക്കാര്‍ക്കും അപമാനവും ചുറ്റുമുള്ളവര്‍ക്കും നിന്ദയും പരിഹാസവും ആയി തീര്‍ന്നിരിക്കുന്നു.
79:5b.PSA.079.005 യഹോവേ, നീ നിത്യം കോപിക്കുന്നതും നിന്റെ തീക്ഷണത തീപോലെ ജ്വലിക്കുന്നതും എത്രത്തോളം?
79:6b.PSA.079.006 നിന്നെ അറിയാത്ത ജാതികളുടെമോലും നിന്റെ നാമം വിളിച്ചപേക്ഷിക്കാത്ത രാജ്യങ്ങളുടെമേലും നിന്റെ ക്രോധത്തെ പകരേണമേ.
79:7b.PSA.079.007 അവര്‍ യാക്കോബിനെ വിഴുങ്ങിക്കളകയും അവന്റെ പുല്പുറത്തെ ശൂന്യമാക്കുകയും ചെയ്തുവല്ലോ.
79:8b.PSA.079.008 ഞങ്ങളുടെ പൂര്‍വ്വന്മാരുടെ അകൃത്യങ്ങളെ ഞങ്ങള്‍ക്കു കണക്കിടരുതേ; നിന്റെ കരുണ വേഗത്തില്‍ ഞങ്ങളെ എതിരേലക്കുമാറാകട്ടെ; ഞങ്ങള്‍ ഏറ്റവും എളിമപ്പെട്ടിരിക്കുന്നു.
79:9b.PSA.079.009 ഞങ്ങളുടെ രക്ഷയായ ദൈവമേ, നിന്റെ നാമമഹത്വത്തിന്നായി ഞങ്ങളെ സഹായിക്കേണമേ; നിന്റെ നാമംനിമിത്തം ഞങ്ങളെ വിടുവിച്ചു, ഞങ്ങളുടെ പാപങ്ങളെ പരിഹരിക്കേണമേ.
79:10b.PSA.079.010 അവരുടെ ദൈവം എവിടെ എന്നു ജാതികള്‍ പറയുന്നതു എന്തിന്നു? നിന്റെ ദാസന്മാരുടെ രക്തം ചിന്നിയതിന്റെ പ്രതികാരം ഞങ്ങള്‍ കാണ്‍കെ ജാതികളുടെ ഇടയില്‍ വെളിപ്പെടുമാറാകട്ടെ.
79:11b.PSA.079.011 ബദ്ധന്മാരുടെ ദീര്‍ഘശ്വാസം നിന്റെ മുമ്പാകെ വരുമാറാകട്ടെ; മരണത്തിന്നു വിധിക്കപ്പെട്ടിരിക്കുന്നവരെ നീ നിന്റെ മഹാശക്തിയാല്‍ രക്ഷിക്കേണമേ.
79:12b.PSA.079.012 കര്‍ത്താവേ, ഞങ്ങളുടെ അയല്‍ക്കാര്‍ നിന്നെ നിന്ദിച്ച നിന്ദയെ ഏഴിരട്ടിയായി അവരുടെ മാര്‍വ്വിടത്തിലേക്കു പകരം കൊടുക്കേണമേ.
79:13b.PSA.079.013 എന്നാല്‍ നിന്റെ ജനവും നിന്റെ മേച്ചല്പുറത്തെ ആടുകളുമായ ഞങ്ങള്‍ എന്നേക്കും നിനക്കു സ്തോത്രം ചെയ്യും. തലമുറതലമുറയോളം ഞങ്ങള്‍ നിന്റെ സ്തുതിയെ പ്രസ്താവിക്കും. (സംഗീതപ്രമാണിക്കു; സാരസസാക്ഷ്യം എന്ന രാഗത്തില്‍; ആസാഫിന്റെ ഒരു സങ്കീര്‍ത്തനം.)
80
80:1b.PSA.080.001 ആട്ടിന്‍ കൂട്ടത്തെപ്പോലെ യോസേഫിനെ നടത്തുന്നവനായി യിസ്രായേലിന്റെ ഇടയനായുള്ളോവേ, ചെവിക്കൊള്ളേണമേ; കെരൂബുകളിന്മേല്‍ അധിവസിക്കുന്നവനേ, പ്രകാശിക്കേണമേ.
80:2b.PSA.080.002 എഫ്രയീമും ബെന്യാമീനും മനശ്ശെയും കാണ്‍കെ നിന്റെ വീര്യബലം ഉണര്‍ത്തി ഞങ്ങളുടെ രക്ഷെക്കായി വരേണമേ.
80:3b.PSA.080.003 ദൈവമേ, ഞങ്ങളെ യഥാസ്ഥാനപ്പെടുത്തേണമേ; ഞങ്ങള്‍ രക്ഷപ്പെടേണ്ടതിന്നു തിരുമുഖം പ്രകാശിപ്പിക്കേണമേ.
80:4b.PSA.080.004 സൈന്യങ്ങളുടെ ദൈവമായ യഹോവേ, നീ നിന്റെ ജനത്തിന്റെ പ്രാര്‍ത്ഥനെക്കു നേരെ എത്രത്തോളം കോപിക്കും?
80:5b.PSA.080.005 നീ അവര്‍ക്കും കണ്ണുനീരിന്റെ അപ്പം തിന്മാന്‍ കൊടുത്തിരിക്കുന്നു; അനവധി കണ്ണുനീര്‍ അവര്‍ക്കും കുടിപ്പാനും കൊടുത്തിരിക്കുന്നു.
80:6b.PSA.080.006 നീ ഞങ്ങളെ ഞങ്ങളുടെ അയല്‍ക്കാര്‍ക്കും വഴക്കാക്കിതീര്‍ക്കുംന്നു; ഞങ്ങളുടെ ശത്രുക്കള്‍ തമ്മില്‍ പറഞ്ഞു പരിഹസിക്കുന്നു.
80:7b.PSA.080.007 സൈന്യങ്ങളുടെ ദൈവമേ, ഞങ്ങളെ യഥാസ്ഥാനപ്പെടുത്തേണമേ; ഞങ്ങള്‍ രക്ഷപ്പെടേണ്ടതിന്നു തിരുമുഖം പ്രകാശിപ്പിക്കേണമേ.
80:8b.PSA.080.008 നീ മിസ്രയീമില്‍നിന്നു ഒരു മുന്തിരവള്ളികൊണ്ടുവന്നു; ജാതികളെ നീക്കിക്കളഞ്ഞു അതിനെ നട്ടു.
80:9b.PSA.080.009 നീ അതിന്നു തടം എടുത്തു അതു വേരൂന്നി ദേശത്തു പടര്‍ന്നു.
80:10b.PSA.080.010 അതിന്റെ നിഴല്‍കൊണ്ടു പര്‍വ്വതങ്ങള്‍ മൂടിയിരുന്നു; അതിന്റെ കൊമ്പുകള്‍ ദിവ്യദേവദാരുക്കള്‍ പോലെയും ആയിരുന്നു.
80:11b.PSA.080.011 അതു കൊമ്പുകളെ സമുദ്രംവരെയും ചില്ലികളെ നദിവരെയും നീട്ടിയിരുന്നു.
80:12b.PSA.080.012 വഴിപോകുന്നവരൊക്കെയും അതിനെ പറിപ്പാന്‍ തക്കവണ്ണം നീ അതിന്റെ വേലികളെ പൊളിച്ചുകളഞ്ഞതു എന്തു?
80:13b.PSA.080.013 കാട്ടുപന്നി അതിനെ മാന്തിക്കളയുന്നു; വയലിലെ മൃഗങ്ങള്‍ അതു തിന്നുകളയുന്നു.
80:14b.PSA.080.014 സൈന്യങ്ങളുടെ ദൈവമേ, തിരിഞ്ഞുവരേണമേ; സ്വര്‍ഗ്ഗത്തില്‍നിന്നു നോക്കി കടാക്ഷിച്ചു ഈ മുന്തിരിവള്ളിയെ സന്ദര്‍ശിക്കേണമേ.
80:15b.PSA.080.015 നിന്റെ വലങ്കൈ നട്ടിട്ടുള്ളതിനെയും നീ നിനക്കായി വളര്‍ത്തിയ തയ്യെയും പാലിക്കേണമേ.
80:16b.PSA.080.016 അതിനെ തീ വെച്ചു ചുടുകയും വെട്ടിക്കളകയും ചെയ്തിരിക്കുന്നു; നിന്റെ മുഖത്തിന്റെ ഭര്‍ത്സനത്താല്‍ അവര്‍ നശിച്ചുപോകുന്നു.
80:17b.PSA.080.017 നിന്റെ കൈ നിന്റെ വലത്തുഭാഗത്തെ പുരുഷന്റെമേല്‍ നീ നിനക്കായി വളര്‍ത്തിയ മനുഷ്യപുത്രന്റെ മേല്‍തന്നേ ഇരിക്കട്ടെ.
80:18b.PSA.080.018 എന്നാല്‍ ഞങ്ങള്‍ നിന്നെ വിട്ടു പിന്മാറുകയില്ല; ഞങ്ങളെ ജീവിപ്പിക്കേണമേ, എന്നാല്‍ ഞങ്ങള്‍ നിന്റെ നാമത്തെ വിളിച്ചപേക്ഷിക്കും.
80:19b.PSA.080.019 സൈന്യങ്ങളുടെ ദൈവമായ യഹോവേ, ഞങ്ങളെ യഥാസ്ഥാനപ്പെടുത്തേണമേ; ഞങ്ങള്‍ രക്ഷപ്പെടേണ്ടതിന്നു തിരുമുഖം പ്രകാശിപ്പിക്കേണമേ. (സംഗീതപ്രമാണിക്കു; ഗഥ്യരാഗത്തില്‍; ആസാഫിന്റെ ഒരു സങ്കീര്‍ത്തനം.)
81
81:1b.PSA.081.001 നമ്മുടെ ബലമായ ദൈവത്തിന്നു ഘോഷിപ്പിന്‍ ; യാക്കോബിന്റെ ദൈവത്തിന്നു ആര്‍പ്പിടുവിന്‍ .
81:2b.PSA.081.002 തപ്പും ഇമ്പമായുള്ള കിന്നരവു വീണയും എടുത്തു സംഗീതം തുടങ്ങുവിന്‍ .
81:3b.PSA.081.003 അമാവാസ്യയിലും നമ്മുടെ ഉത്സവദിവസമായ പൌര്‍ണ്ണമാസിയിലും കാഹളം ഊതുവിന്‍ .
81:4b.PSA.081.004 ഇതു യിസ്രായേലിന്നു ഒരു ചട്ടവും യാക്കോബിന്‍ ദൈവത്തിന്റെ ഒരു പ്രമാണവും ആകുന്നു.
81:5b.PSA.081.005 മിസ്രയീംദേശത്തിന്റെ നേരെ പുറപ്പെട്ടപ്പോള്‍ ദൈവം അതു യോസേഫിന്നു ഒരു സാക്ഷ്യമായി നിയമിച്ചു; അവിടെ ഞാന്‍ അറിയാത്ത ഒരു ഭാഷ കേട്ടു.
81:6b.PSA.081.006 ഞാന്‍ അവന്റെ തോളില്‍നിന്നു ചുമടുനീക്കി; അവന്റെ കൈകള്‍ കൊട്ട വിട്ടു ഒഴിഞ്ഞു.
81:7b.PSA.081.007 കഷ്ടകാലത്തു നീ വിളിച്ചു, ഞാന്‍ നിന്നെ വിടുവിച്ചു; ഇടിമുഴക്കത്തിന്റെ മറവില്‍നിന്നു ഞാന്‍ നിനക്കു ഉത്തരമരുളി; മെരീബാവെള്ളത്തിങ്കല്‍ ഞാന്‍ നിന്നെ പരീക്ഷിച്ചു. സേലാ.
81:8b.PSA.081.008 എന്റെ ജനമേ, കേള്‍ക്ക, ഞാന്‍ നിന്നോടു സാക്ഷ്യം പറയും. യിസ്രായേലേ, നീ എന്റെ വാക്കു കേട്ടെങ്കില്‍ കൊള്ളായിരുന്നു.
81:9b.PSA.081.009 അന്യദൈവം നിനക്കു ഉണ്ടാകരുതു; യാതൊരു അന്യദൈവത്തെയും നീ നമസ്കരിക്കരുതു.
81:10b.PSA.081.010 മിസ്രയീംദേശത്തുനിന്നു നിന്നെ കൊണ്ടുവന്ന യഹോവയായ ഞാന്‍ നിന്റെ ദൈവം ആകുന്നു; നിന്റെ വായ് വിസ്താരത്തില്‍ തുറക്ക; ഞാന്‍ അതിനെ നിറെക്കും.
81:11b.PSA.081.011 എന്നാല്‍ എന്റെ ജനം എന്റെ വാക്കു കേട്ടനുസരിച്ചില്ല. യിസ്രായേല്‍ എന്നെ കൂട്ടാക്കിയതുമില്ല.
81:12b.PSA.081.012 അതുകൊണ്ടു അവര്‍ സ്വന്ത ആലോചനപ്രകാരം നടക്കേണ്ടതിന്നു ഞാന്‍ അവരെ ഹൃദയകാഠിന്യത്തിന്നു ഏല്പിച്ചുകളഞ്ഞു.
81:13b.PSA.081.013 അയ്യോ എന്റെ ജനം എന്റെ വാക്കു കേള്‍ക്കയും യിസ്രായേല്‍ എന്റെ വഴികളില്‍ നടക്കയും ചെയ്തുവെങ്കില്‍ കൊള്ളായിരുന്നു.
81:14b.PSA.081.014 എന്നാല്‍ ഞാന്‍ വേഗത്തില്‍ അവരുടെ ശത്രുക്കളെ കീഴടക്കുമായിരുന്നു; അവരുടെ വൈരികളുടെ നേരെ എന്റെ കൈ തിരിക്കുമായിരുന്നു.
81:15b.PSA.081.015 യഹോവയെ പകെക്കുന്നവര്‍ അവന്നു കീഴടങ്ങുമായിരുന്നു; എന്നാല്‍ ഇവരുടെ ശുഭകാലം എന്നേക്കും നിലക്കുമായിരുന്നു.
81:16b.PSA.081.016 അവന്‍ മേത്തരമായ കോതമ്പുകൊണ്ടു അവരെ പോഷിപ്പിക്കുമായിരുന്നു; ഞാന്‍ പാറയില്‍നിന്നുള്ള തേന്‍ കൊണ്ടു നിനക്കു തൃപ്തിവരുത്തുമായിരുന്നു. (ആസാഫിന്റെ ഒരു സങ്കീര്‍ത്തനം.)
82
82:1b.PSA.082.001 ദൈവം ദേവസഭയില്‍ നിലക്കുന്നു; അവന്‍ ദേവന്മാരുടെ ഇടയില്‍ ന്യായം വിധിക്കുന്നു.
82:2b.PSA.082.002 നിങ്ങള്‍ എത്രത്തോളം നീതികേടായി വിധിക്കയും ദുഷ്ടന്മാരുടെ മുഖപക്ഷം പിടിക്കയും ചെയ്യും? സേലാ.
82:3b.PSA.082.003 എളിയവന്നും അനാഥന്നും ന്യായം പാലിച്ചുകൊടുപ്പിന്‍ ; പീഡിതന്നും അഗതിക്കും നീതി നടത്തിക്കൊടുപ്പിന്‍ .
82:4b.PSA.082.004 എളിയവനെയും ദരിദ്രനെയും രക്ഷിപ്പിന്‍ ; ദുഷ്ടന്മാരുടെ കയ്യില്‍നിന്നു അവരെ വിടുവിപ്പിന്‍ .
82:5b.PSA.082.005 അവര്‍ക്കും അറിവില്ല, ബോധവുമില്ല; അവര്‍ ഇരുട്ടില്‍ നടക്കുന്നു; ഭൂമിയുടെ അടിസ്ഥാനങ്ങള്‍ ഒക്കെയും ഇളകിയിരിക്കുന്നു.
82:6b.PSA.082.006 നിങ്ങള്‍ ദേവന്മാര്‍ ആകുന്നു എന്നും നിങ്ങള്‍ ഒക്കെയും അത്യുന്നതന്റെ പുത്രന്മാര്‍ എന്നും ഞാന്‍ പറഞ്ഞു.
82:7b.PSA.082.007 എങ്കിലും നിങ്ങള്‍ മനുഷ്യരെപ്പോലെ മരിക്കും; പ്രഭുക്കന്മാരില്‍ ഒരുത്തനെപ്പോലെ പട്ടുപോകും.
82:8b.PSA.082.008 ദൈവമേ, എഴുന്നേറ്റു ഭൂമിയെ വിധിക്കേണമേ; നീ സകലജാതികളെയും അവകാശമാക്കികൊള്ളുമല്ലോ. (ആസാഫിന്റെ ഒരു സങ്കീര്‍ത്തനം; ഒരു ഗീതം.)
83
83:1b.PSA.083.001 ദൈവമേ, മിണ്ടാതെയിരിക്കരുതേ; ദൈവമേ, മൌനമായും സ്വസ്ഥമായും ഇരിക്കരുതേ.
83:2b.PSA.083.002 ഇതാ, നിന്റെ ശത്രുക്കള്‍ കലഹിക്കുന്നു; നിന്നെ പകെക്കുന്നവര്‍ തല ഉയര്‍ത്തുന്നു.
83:3b.PSA.083.003 അവര്‍ നിന്റെ ജനത്തിന്റെ നേരെ ഉപായം വിചാരിക്കയും നിന്റെ ഗുപ്തന്മാരുടെ നേരെ ദുരാലോചന കഴിക്കയും ചെയ്യുന്നു.
83:4b.PSA.083.004 വരുവിന്‍ , യിസ്രായേല്‍ ഒരു ജാതിയായിരിക്കാതവണ്ണം നാം അവരെ മുടിച്ചുകളക. അവരുടെ പേര്‍ ഇനി ആരും ഔര്‍ക്കരുതു എന്നു അവര്‍ പറഞ്ഞു.
83:5b.PSA.083.005 അവര്‍ ഇങ്ങനെ ഐകമത്യത്തോടെ ആലോചിച്ചു, നിനക്കു വിരോധമായി സഖ്യത ചെയ്യുന്നു.
83:6b.PSA.083.006 ഏദോമ്യരുടെയും യിശ്മായേല്യരുടെയും കൂടാരങ്ങളും മോവാബ്യരും ഹഗര്‍യ്യരും കൂടെ,
83:7b.PSA.083.007 ഗെബാലും അമ്മോനും അമാലേക്കും, ഫെലിസ്ത്യദേശവും സോര്‍നിവാസികളും;
83:8b.PSA.083.008 അശ്ശൂരും അവരോടു യോജിച്ചു; അവര്‍ ലോത്തിന്റെ മക്കള്‍ക്കു സഹായമായിരുന്നു സേലാ.
83:9b.PSA.083.009 മിദ്യാന്യരോടു ചെയ്തതുപോലെ അവരോടു ചെയ്യേണമേ; കീശോന്‍ തോട്ടിങ്കല്‍വെച്ചു സീസരയോടും യാബീനോടും ചെയ്തതുപോലെ തന്നേ.
83:10b.PSA.083.010 അവര്‍ എന്‍ ദോരില്‍വെച്ചു നശിച്ചുപോയി; അവര്‍ നിലത്തിന്നു വളമായി തീര്‍ന്നു.
83:11b.PSA.083.011 അവരുടെ കുലീനന്മാരെ ഔരേബ്, സേബ് എന്നവരെപ്പോലെയും അവരുടെ സകലപ്രഭുക്കന്മാരെയും സേബഹ്, സല്മൂന്നാ എന്നവരെപ്പോലെയും ആക്കേണമേ.
83:12b.PSA.083.012 നാം ദൈവത്തിന്റെ നിവാസങ്ങളെ നമുക്കു അവകാശമാക്കിക്കൊള്ളുക എന്നു അവര്‍ പറഞ്ഞുവല്ലോ.
83:13b.PSA.083.013 എന്റെ ദൈവമേ, അവരെ ചുഴലിക്കാറ്റത്തെ പൊടിപോലെയും കാറ്റത്തു പാറുന്ന പതിര്‍പോലെയും ആക്കേണമേ.
83:14b.PSA.083.014 വനത്തെ ദഹിപ്പിക്കുന്ന തീപോലെയും പര്‍വ്വതങ്ങളെ ചുട്ടുകളയുന്ന അഗ്നിജ്വാലപോലെയും
83:15b.PSA.083.015 നിന്റെ കൊടുങ്കാറ്റുകൊണ്ടു അവരെ പിന്തുടരേണമേ; നിന്റെ ചുഴലിക്കാറ്റുകൊണ്ടു അവരെ ഭ്രമിപ്പിക്കേണമേ.
83:16b.PSA.083.016 യഹോവേ, അവര്‍ തിരുനാമത്തെ അന്വേഷിക്കേണ്ടതിന്നു നീ അവരുടെ മുഖത്തെ ലജ്ജാപൂര്‍ണ്ണമാക്കേണമേ.
83:17b.PSA.083.017 അവര്‍ എന്നേക്കും ലജ്ജിച്ചു ഭ്രമിക്കയും നാണിച്ചു നശിച്ചുപോകയും ചെയ്യട്ടെ.
83:18b.PSA.083.018 അങ്ങനെ അവര്‍ യഹോവ എന്നു നാമമുള്ള നീ മാത്രം സര്‍വ്വഭൂമിക്കുംമീതെ അത്യുന്നതന്‍ എന്നു അറിയും. (സംഗീതപ്രമാണിക്കു; ഗഥ്യരാഗത്തില്‍; കോരഹ് പുത്രന്മാരുടെ ഒരു സങ്കീര്‍ത്തനം.)
84
84:1b.PSA.084.001 സൈന്യങ്ങളുടെ യഹോവേ, തിരുനിവാസം എത്ര മനോഹരം!
84:2b.PSA.084.002 എന്റെ ഉള്ളം യഹോവയുടെ പ്രാകാരങ്ങളെ വാഞ്ഛിച്ചു മോഹിച്ചുപോകുന്നു. എന്റെ ഹൃദയവും എന്റെ മാംസവും ജീവനുള്ള ദൈവത്തെ നോക്കി ഘോഷിക്കുന്നു.
84:3b.PSA.084.003 കുരികില്‍ ഒരു വീടും, മീവല്‍പക്ഷി കുഞ്ഞുങ്ങള്‍ക്കു ഒരു കൂടും കണ്ടെത്തിയിരിക്കുന്നു; എന്റെ രാജാവും എന്റെ ദൈവവുമായ സൈന്യങ്ങളുടെ യഹോവേ, നിന്റെ യാഗ പീഠങ്ങളെ തന്നേ.
84:4b.PSA.084.004 നിന്റെ ആലയത്തില്‍ വസിക്കുന്നവര്‍ ഭാഗ്യവാന്മാര്‍; അവര്‍ നിന്നെ നിത്യം സ്തുതിച്ചുകൊണ്ടിരിക്കും. സേലാ.
84:5b.PSA.084.005 ബലം നിന്നില്‍ ഉള്ള മനുഷ്യന്‍ ഭാഗ്യവാന്‍ ; ഇങ്ങിനെയുള്ളവരുടെ മനസ്സില്‍ സീയോനിലേക്കുള്ള പെരുവഴികള്‍ ഉണ്ടു.
84:6b.PSA.084.006 കണ്ണുനീര്‍ താഴ്വരയില്‍കൂടി കടക്കുമ്പോള്‍ അവര്‍ അതിനെ ജലാശയമാക്കിത്തീര്‍ക്കുംന്നു. മുന്മഴയാല്‍ അതു അനുഗ്രഹപൂര്‍ണ്ണമായ്തീരുന്നു.
84:7b.PSA.084.007 അവര്‍ മേലക്കുമേല്‍ ബലം പ്രാപിക്കുന്നു; എല്ലാവരും സീയോനില്‍ ദൈവസന്നിധിയില്‍ ചെന്നെത്തുന്നു.
84:8b.PSA.084.008 സൈന്യങ്ങളുടെ ദൈവമായ യഹോവേ, എന്റെ പ്രാര്‍ത്ഥന കേള്‍ക്കേണമേ; യാക്കോബിന്റെ ദൈവമേ, ചെവിക്കൊള്ളേണമേ. സേലാ.
84:9b.PSA.084.009 ഞങ്ങളുടെ പരിചയായ ദൈവമേ, നോക്കേണമേ; നിന്റെ അഭിഷിക്തന്റെ മുഖത്തെ കടാക്ഷിക്കേണമേ;
84:10b.PSA.084.010 നിന്റെ പ്രാകാരങ്ങളില്‍ കഴിക്കുന്ന ഒരു ദിവസം വേറെ ആയിരം ദിവസത്തെക്കാള്‍ ഉത്തമമല്ലോ; ദുഷ്ടന്മാരുടെ കൂടാരങ്ങളില്‍ പാര്‍ക്കുംന്നതിനെക്കാള്‍ എന്റെ ദൈവത്തിന്റെ ആലയത്തില്‍ വാതില്‍ കാവല്‍ക്കാരനായിരിക്കുന്നതു എനിക്കു ഏറെ ഇഷ്ടം.
84:11b.PSA.084.011 യഹോവയായ ദൈവം സൂര്യനും പരിചയും ആകുന്നു; യഹോവ കൃപയും മഹത്വവും നലകുന്നു; നേരോടെ നടക്കുന്നവര്‍ക്കും അവന്‍ ഒരു നന്മയും മുടക്കുകയില്ല.
84:12b.PSA.084.012 സൈന്യങ്ങളുടെ യഹോവേ, നിന്നില്‍ ആശ്രയിക്കുന്ന മനുഷ്യന്‍ ഭാഗ്യവാന്‍ . (സംഗീതപ്രമാണിക്കു; കോരഹ് പുത്രന്മാരുടെ ഒരു സങ്കീര്‍ത്തനം.)
85
85:1b.PSA.085.001 യഹോവേ, നീ നിന്റെ ദേശത്തെ കടാക്ഷിച്ചിരിക്കുന്നു; യാക്കോബിന്റെ പ്രവാസികളെ തിരിച്ചുവരുത്തിയിരിക്കുന്നു.
85:2b.PSA.085.002 നിന്റെ ജനത്തിന്റെ അകൃത്യം നീ മോചിച്ചു; അവരുടെ പാപം ഒക്കെയും നീ മൂടിക്കളഞ്ഞു. സേലാ.
85:3b.PSA.085.003 നിന്റെ ക്രോധം മുഴുവനും നീ അടക്കിക്കളഞ്ഞു; നിന്റെ ഉഗ്രകോപം നീ വിട്ടുതിരിഞ്ഞിരിക്കുന്നു.
85:4b.PSA.085.004 ഞങ്ങളുടെ രക്ഷയുടെ ദൈവമേ, ഞങ്ങളെ യഥാസ്ഥാനപ്പെടുത്തേണമേ; ഞങ്ങളോടുള്ള നിന്റെ നീരസം മതിയാക്കേണമേ.
85:5b.PSA.085.005 നീ എന്നും ഞങ്ങളോടു കോപിക്കുമോ? തലമുറതലമുറയോളം നിന്റെ കോപം ദീര്‍ഘിച്ചിരിക്കുമോ?
85:6b.PSA.085.006 നിന്റെ ജനം നിന്നില്‍ ആനന്ദിക്കേണ്ടതിന്നു നീ ഞങ്ങളെ വീണ്ടും ജീവിപ്പിക്കയില്ലയോ?
85:7b.PSA.085.007 യഹോവേ, നിന്റെ ദയ ഞങ്ങളെ കാണിക്കേണമേ; നിന്റെ രക്ഷ ഞങ്ങള്‍ക്കു നല്കേണമേ.
85:8b.PSA.085.008 യഹോവയായ ദൈവം അരുളിച്ചെയ്യുന്നതു ഞാന്‍ കേള്‍ക്കും; അവര്‍ ഭോഷത്വത്തിലേക്കു വീണ്ടും തിരിയാതിരിക്കേണ്ടതിന്നു അവന്‍ തന്റെ ജനത്തോടും തന്റെ ഭക്തന്മാരോടും സമാധാനം അരുളും.
85:9b.PSA.085.009 തിരുമഹത്വം നമ്മുടെ ദേശത്തില്‍ വസിക്കേണ്ടതിന്നു അവന്റെ രക്ഷ അവന്റെ ഭക്തന്മാരോടു അടുത്തിരിക്കുന്നു നിശ്ചയം.
85:10b.PSA.085.010 ദയയും വിശ്വസ്തതയും തമ്മില്‍ എതിരേറ്റിരിക്കുന്നു. നീതിയും സമാധാനവും തമ്മില്‍ ചുംബിച്ചിരിക്കുന്നു.
85:11b.PSA.085.011 വിശ്വസ്തത ഭൂമിയില്‍നിന്നു മുളെക്കുന്നു; നീതി സ്വര്‍ഗ്ഗത്തില്‍നിന്നു നോക്കുന്നു.
85:12b.PSA.085.012 യഹോവ നന്മ നലകുകയും നമ്മുടെ ദേശം വിളതരികയും ചെയ്യും.
85:13b.PSA.085.013 നീതി അവന്നു മുമ്പായി നടക്കയും അവന്റെ കാല്‍ചുവടുകളുടെ വഴി നോക്കുകയും ചെയ്യും. (ദാവീദിന്റെ ഒരു പ്രാര്‍ത്ഥന.)
86
86:1b.PSA.086.001 യഹോവേ, ചെവി ചായിക്കേണമേ; എനിക്കുത്തരമരുളേണമേ; ഞാന്‍ എളിയവനും ദരിദ്രനും ആകുന്നു.
86:2b.PSA.086.002 എന്റെ പ്രാണനെ കാക്കേണമേ; ഞാന്‍ നിന്റെ ഭക്തനാകുന്നു; എന്റെ ദൈവമേ, നിന്നില്‍ ആശ്രയിക്കുന്ന അടിയനെ രക്ഷിക്കേണമേ.
86:3b.PSA.086.003 കര്‍ത്താവേ, എന്നോടു കൃപയുണ്ടാകേണമേ; ഇടവിടാതെ ഞാന്‍ നിന്നോടു നിലവിളിക്കുന്നു.
86:4b.PSA.086.004 അടിയന്റെ ഉള്ളത്തെ സന്തോഷിപ്പിക്കേണമേ; യഹോവേ, നിങ്കലേക്കു ഞാന്‍ എന്റെ ഉള്ളം ഉയര്‍ത്തുന്നു.
86:5b.PSA.086.005 കര്‍ത്താവേ, നീ നല്ലവനും ക്ഷമിക്കുന്നവനും നിന്നോടു അപേക്ഷിക്കുന്നവരോടൊക്കെയും മഹാദയാലുവും ആകുന്നു.
86:6b.PSA.086.006 യഹോവേ, എന്റെ പ്രാര്‍ത്ഥനയെ ചെവിക്കൊള്ളേണമേ. എന്റെ യാചനകളെ ശ്രദ്ധിക്കേണമേ.
86:7b.PSA.086.007 നീ എനിക്കുത്തരമരുളുകയാല്‍ എന്റെ കഷ്ടദിവസത്തില്‍ ഞാന്‍ നിന്നെ വിളിച്ചപേക്ഷിക്കുന്നു.
86:8b.PSA.086.008 കര്‍ത്താവേ, ദേവന്മാരില്‍ നിനക്കു തുല്യനായവനില്ല; നിന്റെ പ്രവൃത്തികള്‍ക്കു തുല്യമായ ഒരു പ്രവൃത്തിയുമില്ല.
86:9b.PSA.086.009 കര്‍ത്താവേ, നീ ഉണ്ടാക്കിയ സകലജാതികളും തിരുമുമ്പില്‍ വന്നു നമസ്കരിക്കും; അവര്‍ നിന്റെ നാമത്തെ മഹത്വപ്പെടുത്തും.
86:10b.PSA.086.010 നീ വലിയവനും അത്ഭുതങ്ങളെ പ്രവര്‍ത്തിക്കുന്നവനുമല്ലോ; നീ മാത്രം ദൈവമാകുന്നു.
86:11b.PSA.086.011 യഹോവേ, നിന്റെ വഴി എനിക്കു കാണിച്ചുതരേണമേ; എന്നാല്‍ ഞാന്‍ നിന്റെ സത്യത്തില്‍ നടക്കും; നിന്റെ നാമത്തെ ഭയപ്പെടുവാന്‍ എന്റെ ഹൃദയത്തെ ഏകാഗ്രമാക്കേണമേ.
86:12b.PSA.086.012 എന്റെ ദൈവമായ കര്‍ത്താവേ, ഞാന്‍ പൂര്‍ണ്ണഹൃദയത്തോടെ നിന്നെ സ്തുതിക്കും; നിന്റെ നാമത്തെ എന്നേക്കും മഹത്വപ്പെടുത്തും.
86:13b.PSA.086.013 എന്നോടുള്ള നിന്റെ ദയ വലിയതല്ലോ; നീ എന്റെ പ്രാണനെ അധമപാതാളത്തില്‍ നിന്നു രക്ഷിച്ചിരിക്കുന്നു.
86:14b.PSA.086.014 ദൈവമേ, അഹങ്കാരികള്‍ എന്നോടു എതിര്‍ത്തിരിക്കുന്നു. ഘോരന്മാരുടെ കൂട്ടം എനിക്കു പ്രാണഹാനി വരുത്തുവാന്‍ നോക്കുന്നു. അവര്‍ നിന്നെ ലക്ഷ്യമാക്കുന്നതുമില്ല.
86:15b.PSA.086.015 നീയോ കര്‍ത്താവേ, കരുണയും കൃപയും നിറഞ്ഞ ദൈവമാകുന്നു; ദീര്‍ഘക്ഷമയും മഹാദയയും വിശ്വസ്തതയുമുള്ളവന്‍ തന്നേ.
86:16b.PSA.086.016 എങ്കലേക്കു തിരിഞ്ഞു എന്നോടു കൃപയുണ്ടാകേണമേ; നിന്റെ ദാസന്നു നിന്റെ ശക്തി തന്നു, നിന്റെ ദാസിയുടെ പുത്രനെ രക്ഷിക്കേണമേ.
86:17b.PSA.086.017 എന്നെ പകെക്കുന്നവര്‍ കണ്ടു ലജ്ജിക്കേണ്ടതിന്നു നന്മെക്കായി ഒരു അടയാളം എനിക്കു തരേണമേ; യഹോവേ, നീ എന്നെ സഹായിച്ചു ആശ്വസിപ്പിച്ചിരിക്കുന്നുവല്ലോ. (കോരഹ് പുത്രന്മാരുടെ ഒരു സങ്കീര്‍ത്തനം; ഒരു ഗീതം.)
87
87:1b.PSA.087.001 യഹോവ വിശുദ്ധപര്‍വ്വതത്തില്‍ സ്ഥാപിച്ച നഗരത്തെ,
87:2b.PSA.087.002 സീയോന്റെ പടിവാതിലുകളെ തന്നേ, യാക്കോബിന്റെ സകലനിവാസങ്ങളെക്കാളും അധികം സ്നേഹിക്കുന്നു.
87:3b.PSA.087.003 ദൈവത്തിന്റെ നഗരമേ, നിന്നെക്കുറിച്ചു മഹത്വമുള്ള കാര്യങ്ങള്‍ അരുളിച്ചെയ്തിരിക്കുന്നു. സേലാ.
87:4b.PSA.087.004 ഞാന്‍ എന്റെ പരിചയക്കാരുടെ കൂട്ടത്തില്‍ രഹബിനെയും ബാബേലിനെയും ഫെലിസ്ത്യര്‍, സോര്‍, കൂശ് എന്നിവരെയും പ്രസ്താവിക്കും; ഇവന്‍ അവിടെ ജനിച്ചു.
87:5b.PSA.087.005 ഇവനും അവനും അവിടെ ജനിച്ചു എന്നും സീയോനെക്കുറിച്ചു പറയും; അത്യുന്നതന്‍ തന്നേ അതിനെ സ്ഥാപിച്ചിരിക്കുന്നു.
87:6b.PSA.087.006 യഹോവ വംശങ്ങളെ എഴുതുമ്പോള്‍ഇവന്‍ അവിടെ ജനിച്ചു എന്നിങ്ങനെ എണ്ണും സേലാ.
87:7b.PSA.087.007 എന്റെ ഉറവുകള്‍ ഒക്കെയും നിന്നില്‍ ആകുന്നു എന്നു സംഗീതക്കാരും നൃത്തം ചെയ്യുന്നവരും ഒരുപോലെ പറയും. (ഒരു ഗീതം; കോരഹ് പുത്രന്മാരുടെ ഒരു സങ്കീര്‍ത്തനം; സംഗീതപ്രമാണിക്കു; മഹലത്ത് രാഗത്തില്‍ പ്രതിഗാനത്തിന്നായി; എസ്രാഹ്യനായ ഹേമാന്റെ ഒരു ധ്യാനം.)
88
88:1b.PSA.088.001 എന്റെ രക്ഷയുടെ ദൈവമായ യഹോവേ, ഞാന്‍ രാവും പകലും തിരുസന്നിധിയില്‍ നിലവിളിക്കുന്നു;
88:2b.PSA.088.002 എന്റെ പ്രാര്‍ത്ഥന നിന്റെ മുമ്പില്‍ വരുമാറാകട്ടെ; എന്റെ നിലവിളിക്കു ചെവി ചായിക്കേണമേ.
88:3b.PSA.088.003 എന്റെ പ്രാണന്‍ കഷ്ടതകൊണ്ടു നിറെഞ്ഞിരിക്കുന്നു; എന്റെ ജീവന്‍ പാതാളത്തോടു സമീപിക്കുന്നു.
88:4b.PSA.088.004 കുഴിയില്‍ ഇറങ്ങുന്നവരുടെ കൂട്ടത്തില്‍ എന്നെ എണ്ണിയിരിക്കുന്നു; ഞാന്‍ തുണയില്ലാത്ത മനുഷ്യനെപ്പോലെയാകുന്നു.
88:5b.PSA.088.005 ശവകൂഴിയില്‍ കിടക്കുന്ന ഹതന്മാരെപ്പോലെ എന്നെ മരിച്ചവരുടെ കൂട്ടത്തില്‍ ഉപേക്ഷിച്ചിരിക്കുന്നു; അവരെ നീ പിന്നെ ഔര്‍ക്കുംന്നില്ല; അവര്‍ നിന്റെ കയ്യില്‍നിന്നു അറ്റുപോയിരിക്കുന്നു.
88:6b.PSA.088.006 നീ എന്നെ ഏറ്റവും താണ കുഴിയിലും ഇരുട്ടിലും ആഴങ്ങളിലും ഇട്ടിരിക്കുന്നു.
88:7b.PSA.088.007 നിന്റെ ക്രോധം എന്റെമേല്‍ ഭാരമായിരിക്കുന്നു. നിന്റെ എല്ലാതിരകളുംകൊണ്ടു നീ എന്നെ വലെച്ചിരിക്കുന്നു. സേലാ.
88:8b.PSA.088.008 എന്റെ പരിചയക്കാരെ നീ എന്നോടു അകറ്റി, എന്നെ അവര്‍ക്കും വെറുപ്പാക്കിയിരിക്കുന്നു; പുറത്തിറങ്ങുവാന്‍ കഴിയാതവണ്ണം എന്നെ അടെച്ചിരിക്കുന്നു.
88:9b.PSA.088.009 എന്റെ കണ്ണു കഷ്ടതഹേതുവായി ക്ഷയിച്ചുപോകുന്നു; യഹോവേ, ഞാന്‍ ദിവസംപ്രതിയും നിന്നെ വിളിച്ചപേക്ഷിക്കയും എന്റെ കൈകളെ നിങ്കലേക്കു മലര്‍ത്തുകയും ചെയ്യുന്നു.
88:10b.PSA.088.010 നീ മരിച്ചവര്‍ക്കും അത്ഭുതങ്ങള്‍ കാണിച്ചുകൊടുക്കുമോ? മൃതന്മാര്‍ എഴുന്നേറ്റു നിന്നെ സ്തുതിക്കുമോ? സേലാ.
88:11b.PSA.088.011 ശവകൂഴിയില്‍ നിന്റെ ദയയെയും വിനാശത്തില്‍ നിന്റെ വിശ്വസ്തതയെയും വര്‍ണ്ണിക്കുമോ?
88:12b.PSA.088.012 അന്ധകാരത്തില്‍ നിന്റെ അത്ഭുതങ്ങളും വിസ്മൃതിയുള്ള ദേശത്തു നിന്റെ നീതയും വെളിപ്പെടുമോ?
88:13b.PSA.088.013 എന്നാല്‍ യഹോവേ, ഞാന്‍ നിന്നോടു നിലവിളിക്കുന്നു; രാവിലെ എന്റെ പ്രാര്‍ത്ഥന തിരുസന്നിധിയില്‍ വരുന്നു.
88:14b.PSA.088.014 യഹോവേ, നീ എന്റെ പ്രാണനെ തള്ളിക്കളയുന്നതെന്തിന്നു? നിന്റെ മുഖത്തെ എനിക്കു മറെച്ചുവെക്കുന്നതും എന്തിന്നു?
88:15b.PSA.088.015 ബാല്യംമുതല്‍ ഞാന്‍ അരിഷ്ടനും മരിപ്പാറായവനും ആകുന്നു; ഞാന്‍ നിന്റെ ഘോരത്വങ്ങളെ സഹിച്ചു വലഞ്ഞിരിക്കുന്നു.
88:16b.PSA.088.016 നിന്റെ ഉഗ്രകോപം എന്റെ മീതെ കവിഞ്ഞിരിക്കുന്നു; നിന്റെ ഘോരത്വങ്ങള്‍ എന്നെ സംഹരിച്ചിരിക്കുന്നു.
88:17b.PSA.088.017 അവ ഇടവിടാതെ വെള്ളംപോലെ എന്നെ ചുറ്റുന്നു; അവ ഒരുപോലെ എന്നെ വളയുന്നു.
88:18b.PSA.088.018 സ്നേഹിതനെയും കൂട്ടാളിയെയും നീ എന്നോടകറ്റിയിരിക്കുന്നു; എന്റെ പരിചയക്കാര്‍ അന്ധകാരമത്രേ. (എസ്രാഹ്യനായ ഏഥാന്റെ ഒരു ധ്യാനം.)
89
89:1b.PSA.089.001 യഹോവയുടെ കൃപകളെക്കുറിച്ചു ഞാന്‍ എന്നേക്കും പാടും; തലമുറതലമുറയോളം എന്റെ വായ് കൊണ്ടു നിന്റെ വിശ്വസ്തതയെ അറിയിക്കും.
89:2b.PSA.089.002 ദയ എന്നേക്കും ഉറച്ചുനിലക്കും എന്നു ഞാന്‍ പറയുന്നു; നിന്റെ വിശ്വസ്തതയെ നീ സ്വര്‍ഗ്ഗത്തില്‍ സ്ഥിരമാക്കിയിരിക്കുന്നു.
89:3b.PSA.089.003 എന്റെ വൃതനോടു ഞാന്‍ ഒരു നിയമവും എന്റെ ദാസനായ ദാവീദിനോടു സത്യവും ചെയ്തിരിക്കുന്നു.
89:4b.PSA.089.004 നിന്റെ സന്തതിയെ ഞാന്‍ എന്നേക്കും സ്ഥിരപ്പെടുത്തും; നിന്റെ സിംഹാസനത്തെ തലമുറതലമുറയോളം ഉറപ്പിക്കും. സേലാ.
89:5b.PSA.089.005 യഹോവേ, സ്വര്‍ഗ്ഗം നിന്റെ അത്ഭുതങ്ങളെയും വിശുദ്ധന്മാരുടെ സഭയില്‍ നിന്റെ വിശ്വസ്തതയെയും സ്തുതിക്കും.
89:6b.PSA.089.006 സ്വര്‍ഗ്ഗത്തില്‍ യഹോവയോടു സദൃശനായവന്‍ ആര്‍? ദേവപുത്രന്മാരില്‍ യഹോവേക്കു തുല്യനായവന്‍ ആര്‍?
89:7b.PSA.089.007 ദൈവം വിശുദ്ധന്മാരുടെ സംഘത്തില്‍ ഏറ്റവും ഭയങ്കരനും അവന്റെ ചുറ്റുമുള്ള എല്ലാവര്‍ക്കും മീതെ ഭയപ്പെടുവാന്‍ യോഗ്യനും ആകുന്നു.
89:8b.PSA.089.008 സൈന്യങ്ങളുടെ ദൈവമായ യഹോവേ, നിന്നെപ്പോലെ ബലവാന്‍ ആരുള്ളു? യഹോവേ, നിന്റെ വിശ്വസ്തത നിന്നെ ചുറ്റിയിരിക്കുന്നു.
89:9b.PSA.089.009 നീ സമുദ്രത്തിന്റെ ഗര്‍വ്വത്തെ അടക്കിവാഴുന്നു. അതിലെ തിരകള്‍ പൊങ്ങുമ്പോള്‍ നീ അവയെ അമര്‍ത്തുന്നു.
89:10b.PSA.089.010 നീ രഹബിനെ ഒരു ഹതനെപ്പോലെ തകര്‍ത്തു; നിന്റെ ബലമുള്ള ഭുജംകൊണ്ടു നിന്റെ ശത്രുക്കളെ ചിതറിച്ചുകളഞ്ഞു.
89:11b.PSA.089.011 ആകാശം നിനക്കുള്ളതു, ഭൂമിയും നിനക്കുള്ളതു; ഭൂതലവും അതിന്റെ പൂര്‍ണ്ണതയും നീ സ്ഥാപിച്ചിരിക്കുന്നു.
89:12b.PSA.089.012 ദക്ഷിണോത്തരദിക്കുകളെ നീ സൃഷ്ടിച്ചിരിക്കുന്നു; താബോരും ഹെര്‍മ്മോനും നിന്റെ നാമത്തില്‍ ആനന്ദിക്കുന്നു;
89:13b.PSA.089.013 നിനക്കു വീര്യമുള്ളോരു ഭുജം ഉണ്ടു; നിന്റെ കൈ ബലമുള്ളതും നിന്റെ വലങ്കൈ ഉന്നതവും ആകുന്നു.
89:14b.PSA.089.014 നീതിയും ന്യായവും നിന്റെ സിംഹാസനത്തിന്റെ അടിസ്ഥാനമാകുന്നു; ദയയും വിശ്വസ്തതയും നിനക്കു മുമ്പായി നടക്കുന്നു.
89:15b.PSA.089.015 ജയഘോഷം അറിയുന്ന ജനത്തിന്നു ഭാഗ്യം; യഹോവേ, അവര്‍ നിന്റെ മുഖപ്രകാശത്തില്‍ നടക്കും.
89:16b.PSA.089.016 അവര്‍ ഇടവിടാതെ നിന്റെ നാമത്തില്‍ ഘോഷിച്ചുല്ലസിക്കുന്നു. നിന്റെ നീതിയില്‍ അവര്‍ ഉയര്‍ന്നിരിക്കുന്നു.
89:17b.PSA.089.017 നീ അവരുടെ ബലത്തിന്റെ മഹത്വമാകുന്നു; നിന്റെ പ്രസാദത്താല്‍ ഞങ്ങളുടെ കൊമ്പു ഉയര്‍ന്നിരിക്കുന്നു.
89:18b.PSA.089.018 നമ്മുടെ പരിച യഹോവേക്കുള്ളതും നമ്മുടെ രാജാവു യിസ്രായേലിന്റെ പരിശുദ്ധന്നുള്ളവന്നും ആകുന്നു.
89:19b.PSA.089.019 അന്നു നീ ദര്‍ശനത്തില്‍ നിന്റെ ഭക്തന്മാരോടു അരുളിച്ചെയ്തതു; ഞാന്‍ വീരനായ ഒരുത്തന്നു സഹായം നലകുകയും ജനത്തില്‍നിന്നു ഒരു വൃതനെ ഉയര്‍ത്തുകയും ചെയ്തു.
89:20b.PSA.089.020 ഞാന്‍ എന്റെ ദാസനായ ദാവീദിനെ കണ്ടെത്തി; എന്റെ വിശുദ്ധതൈലംകൊണ്ടു അവനെ അഭിഷേകം ചെയ്തു.
89:21b.PSA.089.021 എന്റെ കൈ അവനോടുകൂടെ സ്ഥിരമായിരിക്കും; എന്റെ ഭുജം അവനെ ബലപ്പെടുത്തും.
89:22b.PSA.089.022 ശത്രു അവനെ തോല്പിക്കയില്ല; വഷളന്‍ അവനെ പീഡിപ്പിക്കയും ഇല്ല.
89:23b.PSA.089.023 ഞാന്‍ അവന്റെ വൈരികളെ അവന്റെ മുമ്പില്‍ തകര്‍ക്കും; അവനെ പകെക്കുന്നവരെ സംഹരിക്കും,
89:24b.PSA.089.024 എന്നാല്‍ എന്റെ വിശ്വസ്തതയും ദയയും അവനോടുകൂടെ ഇരിക്കും; എന്റെ നാമത്തില്‍ അവന്റെ കൊമ്പു ഉയര്‍ന്നിരിക്കും.
89:25b.PSA.089.025 അവന്റെ കയ്യെ ഞാന്‍ സമുദ്രത്തിന്മേലും അവന്റെ വലങ്കയ്യെ നദികളുടെമേലും നീട്ടുമാറാക്കും.
89:26b.PSA.089.026 അവന്‍ എന്നോടുനീ എന്റെ പിതാവു, എന്റെ ദൈവം, എന്റെ രക്ഷയുടെ പാറ എന്നിങ്ങനെ വിളിച്ചുപറയും.
89:27b.PSA.089.027 ഞാന്‍ അവനെ ആദ്യജാതനും ഭൂരാജാക്കന്മാരില്‍ ശ്രേഷ്ഠനുമാക്കും.
89:28b.PSA.089.028 ഞാന്‍ അവന്നു എന്റെ ദയയെ എന്നേക്കും കാണിക്കും; എന്റെ നിയമം അവന്നു സ്ഥിരമായി നിലക്കും.
89:29b.PSA.089.029 ഞാന്‍ അവന്റെ സന്തതിയെ ശാശ്വതമായും അവന്റെ സിംഹാസനത്തെ ആകാശമുള്ള കാലത്തോളവും നിലനിര്‍ത്തും.
89:30b.PSA.089.030 അവന്റെ പുത്രന്മാര്‍ എന്റെ ന്യായപ്രമാണം ഉപേക്ഷിക്കയും എന്റെ വിധികളെ അനുസരിച്ചുനടക്കാതിരിക്കയും
89:31b.PSA.089.031 എന്റെ ചട്ടങ്ങളെ ലംഘിക്കയും എന്റെ കല്പനകളെ പ്രമാണിക്കാതിരിക്കയും ചെയ്താല്‍
89:32b.PSA.089.032 ഞാന്‍ അവരുടെ ലംഘനത്തെ വടികൊണ്ടും അവരുടെ അകൃത്യത്തെ ദണ്ഡനംകൊണ്ടും സന്ദര്‍ശിക്കും.
89:33b.PSA.089.033 എങ്കിലും എന്റെ ദയയെ ഞാന്‍ അവങ്കല്‍ നിന്നു നീക്കിക്കളകയില്ല; എന്റെ വിശ്വസ്തതെക്കു ഭംഗം വരുത്തുകയുമില്ല.
89:34b.PSA.089.034 ഞാന്‍ എന്റെ നിയമത്തെ ലംഘിക്കയോ എന്റെ അധരങ്ങളില്‍നിന്നു പുറപ്പെട്ടതിന്നു ഭേദം വരുത്തുകയോ ചെയ്കയില്ല.
89:35b.PSA.089.035 ഞാന്‍ ഒരിക്കല്‍ എന്റെ വിശുദ്ധിയെക്കൊണ്ടു സത്യം ചെയ്തിരിക്കുന്നു; ദാവീദിനോടു ഞാന്‍ ഭോഷകു പറകയില്ല.
89:36b.PSA.089.036 അവന്റെ സന്തതി ശാശ്വതമായും അവന്റെ സിംഹാസനം എന്റെ മുമ്പില്‍ സൂര്യനെപ്പോലെയും ഇരിക്കും.
89:37b.PSA.089.037 അതു ചന്ദ്രനെപ്പോലെയും ആകാശത്തിലെ വിശ്വസ്തസാക്ഷിയെപ്പോലെയും എന്നേക്കും സ്ഥിരമായിരിക്കും. സേലാ.
89:38b.PSA.089.038 എങ്കിലും നീ ഉപേക്ഷിച്ചു തള്ളിക്കളകയും നിന്റെ അഭിഷിക്തനോടു കോപിക്കയും ചെയ്തു.
89:39b.PSA.089.039 നിന്റെ ദാസനോടുള്ള നിയമത്തെ നീ വെറുത്തുകളഞ്ഞു; അവന്റെ കിരീടത്തെ നീ നിലത്തിട്ടു അശുദ്ധമാക്കിയിരിക്കുന്നു.
89:40b.PSA.089.040 നീ അവന്റെ വേലി ഒക്കെയും പൊളിച്ചു; അവന്റെ കോട്ടകളെയും ഇടിച്ചുകളഞ്ഞു.
89:41b.PSA.089.041 വഴിപോകുന്ന എല്ലാവരും അവനെ കൊള്ളയിടുന്നു; തന്റെ അയല്‍ക്കാര്‍ക്കും അവന്‍ നിന്ദ ആയിത്തീര്‍ന്നിരിക്കുന്നു.
89:42b.PSA.089.042 നീ അവന്റെ വൈരികളുടെ വലങ്കയ്യെ ഉയര്‍ത്തി; അവന്റെ സകലശത്രുക്കളെയും സന്തോഷിപ്പിച്ചു.
89:43b.PSA.089.043 അവന്റെ വാളിന്‍ വായ്ത്തലയെ നീ മടക്കി; യുദ്ധത്തില്‍ അവനെ നിലക്കുമാറാക്കിയതുമില്ല.
89:44b.PSA.089.044 അവന്റെ തേജസ്സിനെ നീ ഇല്ലാതാക്കി; അവന്റെ സിംഹാസനത്തെ നിലത്തു തള്ളിയിട്ടു.
89:45b.PSA.089.045 അവന്റെ യൌവനകാലത്തെ നീ ചുരുക്കി; നീ അവനെ ലജ്ജകൊണ്ടു മൂടിയിരിക്കുന്നു. സേലാ.
89:46b.PSA.089.046 യഹോവേ, നീ നിത്യം മറഞ്ഞുകളയുന്നതും നിന്റെ ക്രോധം തീപോലെ ജ്വലിക്കുന്നതും എത്രത്തോളം?
89:47b.PSA.089.047 എന്റെ ആയുസ്സു എത്രചുരുക്കം എന്നു ഔര്‍ക്കേണമേ; എന്തു മിത്ഥ്യാത്വത്തിന്നായി നീ മനുഷ്യപുത്രന്മാരെ ഒക്കെയും സൃഷ്ടിച്ചു?
89:48b.PSA.089.048 ജീവിച്ചിരുന്നു മരണം കാണാതെയിരിക്കുന്ന മനുഷ്യന്‍ ആര്‍? തന്റെ പ്രാണനെ പാതാളത്തിന്റെ കയ്യില്‍ നിന്നു വിടുവിക്കുന്നവനും ആരുള്ളു? സേലാ.
89:49b.PSA.089.049 കര്‍ത്താവേ, നിന്റെ വിശ്വസ്തതയില്‍ നി ദാവീദിനോടു സത്യംചെയ്ത നിന്റെ പണ്ടത്തെ കൃപകള്‍ എവിടെ?
89:50b.PSA.089.050 കര്‍ത്താവേ, അടിയങ്ങളുടെ നിന്ദ ഔര്‍ക്കേണമേ; എന്റെ മാര്‍വ്വിടത്തില്‍ ഞാന്‍ സകലമഹാജാതികളുടെയും നിന്ദ വഹിക്കുന്നതു തന്നേ.
89:51b.PSA.089.051 യഹോവേ, നിന്റെ ശത്രുക്കള്‍ നിന്ദിക്കുന്നുവല്ലോ. അവര്‍ നിന്റെ അഭിഷിക്തന്റെ കാലടികളെ നിന്ദിക്കുന്നു.
89:52b.PSA.089.052 യഹോവ എന്നെന്നേക്കും വാഴ്ത്തപ്പെടുമാറാകട്ടെ. ആമേന്‍ , ആമേന്‍ .
90
90:1b.PSA.090.001 കര്‍ത്താവേ, നീ തലമുറതലമുറയായി ഞങ്ങളുടെ സങ്കേതമായിരിക്കുന്നു;
90:2b.PSA.090.002 പര്‍വ്വതങ്ങള്‍ ഉണ്ടായതിന്നും നീ ഭൂമിയെയും ഭൂമണ്ഡലത്തെയും നിര്‍മ്മിച്ചതിന്നും മുമ്പെ നീ അനാദിയായും ശാശ്വതമായും ദൈവം ആകുന്നു.
90:3b.PSA.090.003 നീ മര്‍ത്യനെ പൊടിയിലേക്കു മടങ്ങിച്ചേരുമാറാക്കുന്നു; മനുഷ്യപുത്രന്മാരെ, തിരികെ വരുവിന്‍ എന്നും അരുളിച്ചെയ്യുന്നു.
90:4b.PSA.090.004 ആയിരം സംവത്സരം നിന്റെ ഭൃഷ്ടിയില്‍ ഇന്നലെ കഴിഞ്ഞുപോയ ദിവസംപോലെയും രാത്രിയിലെ ഒരു യാമംപോലെയും മാത്രം ഇരിക്കുന്നു.
90:5b.PSA.090.005 നീ അവരെ ഒഴുക്കിക്കളയുന്നു; അവര്‍ ഉറക്കംപോലെ അത്രേ; അവര്‍ രാവിലെ മുളെച്ചുവരുന്ന പുല്ലുപോലെ ആകുന്നു.
90:6b.PSA.090.006 അതു രാവിലെ തഴെച്ചുവളരുന്നു; വൈകുന്നേരം അതു അരിഞ്ഞു വാടിപ്പോകുന്നു.
90:7b.PSA.090.007 ഞങ്ങള്‍ നിന്റെ കോപത്താല്‍ ക്ഷയിച്ചും നിന്റെ ക്രോധത്താല്‍ ഭ്രമിച്ചും പോകുന്നു.
90:8b.PSA.090.008 നീ ഞങ്ങളുടെ അകൃത്യങ്ങളെ നിന്റെ മുമ്പിലും ഞങ്ങളുടെ രഹസ്യപാപങ്ങളെ നിന്റെ മുഖപ്രകാശത്തിലും വെച്ചിരിക്കുന്നു.
90:9b.PSA.090.009 ഞങ്ങളുടെ നാളുകളൊക്കയും നിന്റെ ക്രോധത്തില്‍ കഴിഞ്ഞുപോയി; ഞങ്ങളുടെ സംവത്സരങ്ങളെ ഞങ്ങള്‍ ഒരു നെടുവീര്‍പ്പുപോലെ കഴിക്കുന്നു.
90:10b.PSA.090.010 ഞങ്ങളുടെ ആയുഷ്കാലം എഴുപതു സംവത്സരം; ഏറെ ആയാല്‍ എണ്പതു സംവത്സരം; അതിന്റെ പ്രതാപം പ്രയാസവും ദുഃഖവുമത്രേ; അതു വേഗം തീരുകയും ഞങ്ങള്‍ പറന്നു പോകയും ചെയ്യുന്നു.
90:11b.PSA.090.011 നിന്റെ കോപത്തിന്റെ ശക്തിയെയും നിന്നെ ഭയപ്പെടുവാന്തക്കവണ്ണം നിന്റെ ക്രോധത്തെയും ഗ്രഹിക്കുന്നവന്‍ ആര്‍?
90:12b.PSA.090.012 ഞങ്ങള്‍ ജ്ഞാനമുള്ളോരു ഹൃദയം പ്രാപിക്കത്തക്കവണ്ണം ഞങ്ങളുടെ നാളുകളെ എണ്ണുവാന്‍ ഞങ്ങളെ ഉപദേശിക്കേണമേ.
90:13b.PSA.090.013 യഹോവേ, മടങ്ങിവരേണമേ; എത്രത്തോളം താമസം? അടിയങ്ങളോടു സഹതാപം തോന്നേണമേ.
90:14b.PSA.090.014 കാലത്തു തന്നേ ഞങ്ങളെ നിന്റെ ദയകൊണ്ടു തൃപ്തരാക്കേണമേ; എന്നാല്‍ ഞങ്ങളുടെ ആയുഷ്കാലമൊക്കെയും ഞങ്ങള്‍ ഘോഷിച്ചാനന്ദിക്കും.
90:15b.PSA.090.015 നീ ഞങ്ങളെ ക്ളേശിപ്പിച്ച ദിവസങ്ങള്‍ക്കും ഞങ്ങള്‍ അനര്‍ത്ഥം അനുഭവിച്ച സംവത്സരങ്ങള്‍ക്കും തക്കവണ്ണം ഞങ്ങളെ സന്തോഷിപ്പിക്കേണമേ.
90:16b.PSA.090.016 നിന്റെ ദാസന്മാര്‍ക്കും നിന്റെ പ്രവൃത്തിയും അവരുടെ മക്കള്‍ക്കു നിന്റെ മഹത്വവും വെളിപ്പെടുമാറാകട്ടെ.
90:17b.PSA.090.017 ഞങ്ങളുടെ ദൈവമായ യഹോവയുടെ പ്രസാദം ഞങ്ങളുടെമേല്‍ ഇരിക്കുമാറാകട്ടെ; ഞങ്ങളുടെ കൈകളുടെ പ്രവൃത്തിയെ സാദ്ധ്യമാക്കി തരേണമേ; അതേ, ഞങ്ങളുടെ കൈകളുടെ പ്രവൃത്തിയെ സാദ്ധ്യമാക്കി തരേണമേ.
91
91:1b.PSA.091.001 അത്യുന്നതന്റെ മറവില്‍ വസിക്കയും സര്‍വ്വശക്തന്റെ നിഴലിന്‍ കീഴില്‍ പാര്‍ക്കയും ചെയ്യുന്നവന്‍
91:2b.PSA.091.002 യഹോവയെക്കുറിച്ചുഅവന്‍ എന്റെ സങ്കേതവും കോട്ടയും ഞാന്‍ ആശ്രയിക്കുന്ന എന്റെ ദൈവവും എന്നു പറയുന്നു.
91:3b.PSA.091.003 അവന്‍ നിന്നെ വേട്ടക്കാരന്റെ കണിയില്‍ നിന്നും നാശകരമായ മഹാമാരിയില്‍നിന്നും വിടുവിക്കും.
91:4b.PSA.091.004 തന്റെ തൂവലുകള്‍കൊണ്ടു അവന്‍ നിന്നെ മറെക്കും; അവന്റെ ചിറകിന്‍ കീഴില്‍ നീ ശരണം പ്രാപിക്കും; അവന്റെ വിശ്വസ്തത നിനക്കു പരിചയും പലകയും ആകുന്നു.
91:5b.PSA.091.005 രാത്രിയിലെ ഭയത്തെയും പകല്‍ പറക്കുന്ന അസ്ത്രത്തെയും
91:6b.PSA.091.006 ഇരുട്ടില്‍ സഞ്ചരിക്കുന്ന മഹാമാരിയെയും ഉച്ചെക്കു നശിപ്പിക്കുന്ന സംഹാരത്തെയും നിനക്കു പേടിപ്പാനില്ല.
91:7b.PSA.091.007 നിന്റെ വശത്തു ആയിരം പേരും നിന്റെ വലത്തുവശത്തു പതിനായിരം പേരും വീഴും, എങ്കിലും അതു നിന്നോടു അടുത്തുവരികയില്ല.
91:8b.PSA.091.008 നിന്റെ കണ്ണുകൊണ്ടു തന്നേ നീ നോക്കി ദുഷ്ടന്മാര്‍ക്കും വരുന്ന പ്രതിഫലം കാണും.
91:9b.PSA.091.009 യഹോവേ, നീ എന്റെ സങ്കേതമാകുന്നു; നീ അത്യുന്നതനെ നിന്റെ വാസസ്ഥലമാക്കി ഇരിക്കുന്നു.
91:10b.PSA.091.010 ഒരു അനര്‍ത്ഥവും നിനക്കു ഭവിക്കയില്ല; ഒരു ബാധയും നിന്റെ കൂടാരത്തിന്നു അടുക്കയില്ല.
91:11b.PSA.091.011 നിന്റെ എല്ലാവഴികളിലും നിന്നെ കാക്കേണ്ടതിന്നു അവന്‍ നിന്നെക്കുറിച്ചു തന്റെ ദൂതന്മാരോടു കല്പിക്കും;
91:12b.PSA.091.012 നിന്റെ കാല്‍ കല്ലില്‍ തട്ടിപ്പോകാതിരിക്കേണ്ടതിന്നു അവര്‍ നിന്നെ കൈകളില്‍ വഹിച്ചുകൊള്ളും.
91:13b.PSA.091.013 സിംഹത്തിന്മേലും അണലിമേലും നീ ചവിട്ടും; ബാലസിംഹത്തെയും പെരുമ്പാമ്പിനെയും നീ മെതിച്ചുകളയും.
91:14b.PSA.091.014 അവന്‍ എന്നോടു പറ്റിയിരിക്കയാല്‍ ഞാന്‍ അവനെ വിടുവിക്കും; അവന്‍ എന്റെ നാമത്തെ അറികയാല്‍ ഞാന്‍ അവനെ ഉയര്‍ത്തും.
91:15b.PSA.091.015 അവന്‍ എന്നെ വിളിച്ചപേക്ഷിക്കും; ഞാന്‍ അവന്നു ഉത്തരമരുളും; കഷ്ടകാലത്തു ഞാന്‍ അവനോടുകൂടെ ഇരിക്കും; ഞാന്‍ അവനെ വിടുവിച്ചു മഹത്വപ്പെടുത്തും.
91:16b.PSA.091.016 ദീര്‍ഘായുസ്സുകൊണ്ടു ഞാന്‍ അവന്നു തൃപ്തിവരുത്തും; എന്റെ രക്ഷയെ അവന്നു കാണിച്ചുകൊടുക്കും. (ശബ്ബത്ത് നാള്‍ക്കുള്ള ഒരു ഗീതം; ഒരു സങ്കീര്‍ത്തനം.)
92
92:1b.PSA.092.001 യഹോവേക്കു സ്തോത്രം ചെയ്യുന്നതും അത്യുന്നതനായുള്ളോവേ, നിന്റെ നാമത്തെ കീര്‍ത്തിക്കുന്നതും
92:2b.PSA.092.002 പത്തു കമ്പിയുള്ള വാദിത്രംകൊണ്ടും വീണകൊണ്ടും ഗംഭീരസ്വരമുള്ള കിന്നരംകൊണ്ടും
92:3b.PSA.092.003 രാവിലെ നിന്റെ ദയയേയും രാത്രിതോറും നിന്റെ വിശ്വസ്തതയേയും വര്‍ണ്ണിക്കുന്നതും നല്ലതു.
92:4b.PSA.092.004 യഹോവേ, നിന്റെ പ്രവൃത്തികൊണ്ടു നീ എന്നെ സന്തോഷിപ്പിക്കുന്നു; ഞാന്‍ നിന്റെ കൈകളുടെ പ്രവൃത്തികളെ കുറിച്ചു ഘോഷിച്ചുല്ലസിക്കുന്നു.
92:5b.PSA.092.005 യഹോവേ, നിന്റെ പ്രവൃത്തികള്‍ എത്ര വലിയവയാകുന്നു; നിന്റെ വിചാരങ്ങള്‍ അത്യന്തം അഗാധമായവ തന്നേ.
92:6b.PSA.092.006 മൃഗപ്രായനായ മനുഷ്യന്‍ അതു അറിയുന്നില്ല; മൂഢന്‍ അതു ഗ്രഹിക്കുന്നതുമില്ല.
92:7b.PSA.092.007 ദുഷ്ടന്മാര്‍ പുല്ലുപോലെ മുളെക്കുന്നതും നീതികേടു പ്രവര്‍ത്തിക്കുന്നവരൊക്കെയും തഴെക്കുന്നതും എന്നേക്കും നശിച്ചുപോകേണ്ടതിന്നാകുന്നു.
92:8b.PSA.092.008 നീയോ, യഹോവേ, എന്നേക്കും അത്യുന്നതനാകുന്നു.
92:9b.PSA.092.009 യഹോവേ, ഇതാ, നിന്റെ ശത്രുക്കള്‍, ഇതാ, നിന്റെ ശത്രുക്കള്‍ നശിച്ചുപോകുന്നു; നീതികേടു പ്രവര്‍ത്തിക്കുന്ന ഏവരും ചിതറിപ്പോകും.
92:10b.PSA.092.010 എങ്കിലും എന്റെ കൊമ്പു നീ കാട്ടുപോത്തിന്റെ കൊമ്പുപോലെ ഉയര്‍ത്തും; പുതിയ എണ്ണ എന്നെ തേപ്പിക്കുന്നു.
92:11b.PSA.092.011 എന്റെ കണ്ണു എന്റെ ശത്രുക്കളെ കണ്ടും എന്റെ ചെവി എന്നോടു എതിര്‍ക്കുംന്ന ദുഷ്കര്‍മ്മികളെക്കുറിച്ചു കേട്ടും രസിക്കും.
92:12b.PSA.092.012 നീതിമാന്‍ പനപോലെ തഴെക്കും; ലെബാനോനിലെ ദേവദാരുപോലെ വളരും.
92:13b.PSA.092.013 യഹോവയുടെ ആലയത്തില്‍ നടുതലയായവര്‍ നമ്മുടെ ദൈവത്തിന്റെ പ്രാകാരങ്ങളില്‍ തഴെക്കും.
92:14b.PSA.092.014 വാര്‍ദ്ധക്യത്തിലും അവര്‍ ഫലം കായിച്ചുകൊണ്ടിരിക്കും; അവര്‍ പുഷ്ടിവെച്ചും പച്ചപിടിച്ചും ഇരിക്കും.
92:15b.PSA.092.015 യഹോവ നേരുള്ളവന്‍ , അവന്‍ എന്റെ പാറ, അവനില്‍ നീതികേടില്ല എന്നു കാണിക്കേണ്ടതിന്നു തന്നെ.
93
93:1b.PSA.093.001 യഹോവ വാഴുന്നു; അവന്‍ മഹിമ ധരിച്ചിരിക്കുന്നു; യഹോവ ബലം ധരിച്ചു അരെക്കു കെട്ടിയിരിക്കുന്നു. ഭൂലോകം ഇളകാതെ ഉറെച്ചുനിലക്കുന്നു.
93:2b.PSA.093.002 നിന്റെ സിംഹാസനം പുരാതനമേ സ്ഥിരമായിരിക്കുന്നു. നീ അനാദിയായുള്ളവന്‍ തന്നേ.
93:3b.PSA.093.003 യഹോവേ, പ്രവാഹങ്ങള്‍ ഉയര്‍ത്തുന്നു; പ്രവാഹങ്ങള്‍ ശബ്ദം ഉയര്‍ത്തുന്നു; പ്രവാഹങ്ങള്‍ തിരമാലകളെ ഉയര്‍ത്തുന്നു.
93:4b.PSA.093.004 സമുദ്രത്തിലെ വന്‍ തിരകളായ പെരുവെള്ളങ്ങളുടെ മുഴക്കത്തെക്കാളും ഉയരത്തില്‍ യഹോവ മഹിമയുള്ളവന്‍ .
93:5b.PSA.093.005 നിന്റെ സാക്ഷ്യങ്ങള്‍ എത്രയും നിശ്ചയമുള്ളവ; യഹോവേ, വിശുദ്ധി നിന്റെ ആലയത്തിന്നു എന്നേക്കും ഉചിതം തന്നേ.
94
94:1b.PSA.094.001 പ്രതികാരത്തിന്റെ ദൈവമായ യഹോവേ, പ്രതികാരത്തിന്റെ ദൈവമേ, പ്രകാശിക്കേണമേ.
94:2b.PSA.094.002 ഭൂമിയുടെ ന്യായാധിപതിയേ എഴുന്നേല്‍ക്കേണമേ; ഡംഭികള്‍ക്കു നീ പ്രതികാരം ചെയ്യേണമേ.
94:3b.PSA.094.003 യഹോവേ, ദുഷ്ടന്മാര്‍ എത്രത്തോളം, ദുഷ്ടന്മാര്‍ എത്രത്തോളം ഘോഷിച്ചുല്ലസിക്കും?
94:4b.PSA.094.004 അവര്‍ ശകാരിച്ചു ധാര്‍ഷ്ട്യം സംസാരിക്കുന്നു; നീതികേടു പ്രവര്‍ത്തിക്കുന്ന ഏവരും വമ്പു പറയുന്നു.
94:5b.PSA.094.005 യഹോവേ, അവര്‍ നിന്റെ ജനത്തെ തകര്‍ത്തുകളയുന്നു; നിന്റെ അവകാശത്തെ പീഡിപ്പിക്കുന്നു.
94:6b.PSA.094.006 അവര്‍ വിധവയെയും പരദേശിയെയും കൊല്ലുന്നു; അനാഥന്മാരെ അവര്‍ ഹിംസിക്കുന്നു.
94:7b.PSA.094.007 യഹോവ കാണുകയില്ല എന്നും യാക്കോബിന്റെ ദൈവം ഗ്രഹിക്കയില്ലെന്നും അവര്‍ പറയുന്നു.
94:8b.PSA.094.008 ജനത്തില്‍ മൃഗപ്രായരായവരേ, ചിന്തിച്ചുകൊള്‍വിന്‍ ; ഭോഷന്മാരേ, നിങ്ങള്‍ക്കു എപ്പോള്‍ ബുദ്ധിവരും?
94:9b.PSA.094.009 ചെവിയെ നട്ടവന്‍ കേള്‍ക്കയില്ലയോ? കണ്ണിനെ നിര്‍മ്മിച്ചവന്‍ കാണുകയില്ലയോ?
94:10b.PSA.094.010 ജാതികളെ ശിക്ഷിക്കുന്നവന്‍ ശാസിക്കയില്ലയോ? അവന്‍ മനുഷ്യര്‍ക്കും ജ്ഞാനം ഉപദേശിച്ചുകൊടുക്കുന്നില്ലയോ?
94:11b.PSA.094.011 മനുഷ്യരുടെ വിചാരങ്ങളെ മായ എന്നു യഹോവ അറിയുന്നു.
94:12b.PSA.094.012 യഹോവേ, ദുഷ്ടന്നു കുഴി കുഴിക്കുവോളം അനര്‍ത്ഥദിവസത്തില്‍ നീ അവനെ വിശ്രമിപ്പിക്കേണ്ടതിന്നു
94:13b.PSA.094.013 നീ ശിക്ഷിക്കയും നിന്റെ ന്യായപ്രമാണം നീ ഉപദേശിക്കയും ചെയ്യുന്ന മനുഷ്യന്‍ ഭാഗ്യവാന്‍ .
94:14b.PSA.094.014 യഹോവ തന്റെ ജനത്തെ തള്ളിക്കളകയില്ല; തന്റെ അവകാശത്തെ കൈവിടുകയുമില്ല.
94:15b.PSA.094.015 ന്യായവിധി നീതിയിലേക്കു തിരിഞ്ഞുവരും; പരമാര്‍ത്ഥഹൃദയമുള്ളവരൊക്കെയും അതിനോടു യോജിക്കും.
94:16b.PSA.094.016 ദുഷ്കര്‍മ്മികളുടെ നേരെ ആര്‍ എനിക്കു വേണ്ടി എഴുന്നേലക്കും? നീതികേടു പ്രവര്‍ത്തിക്കുന്നവരോടു ആര്‍ എനിക്കു വേണ്ടി എതിര്‍ത്തുനിലക്കും?
94:17b.PSA.094.017 യഹോവ എനിക്കു സഹായമായിരുന്നില്ലെങ്കില്‍ എന്റെ പ്രാണന്‍ വേഗം മൌനവാസം ചെയ്യുമായിരുന്നു.
94:18b.PSA.094.018 എന്റെ കാല്‍ വഴുതുന്നു എന്നു ഞാന്‍ പറഞ്ഞപ്പോള്‍ യഹോവേ, നിന്റെ ദയ എന്നെ താങ്ങി.
94:19b.PSA.094.019 എന്റെ ഉള്ളിലെ വിചാരങ്ങളുടെ ബഹുത്വത്തില്‍ നിന്റെ ആശ്വാസങ്ങള്‍ എന്റെ പ്രാണനെ തണുപ്പിക്കുന്നു.
94:20b.PSA.094.020 നിയമത്തിന്നു വിരോധമായി കഷ്ടത നിര്‍മ്മിക്കുന്ന ദുഷ്ടസിംഹാസനത്തിന്നു നിന്നോടു സഖ്യത ഉണ്ടാകുമോ?
94:21b.PSA.094.021 നീതിമാന്റെ പ്രാണന്നു വിരോധമായി അവര്‍ കൂട്ടംകൂടുന്നു; കുറ്റമില്ലാത്ത രക്തത്തെ അവര്‍ ശിക്ഷെക്കു വിധിക്കുന്നു.
94:22b.PSA.094.022 എങ്കിലും യഹോവ എനിക്കു ഗോപുരവും എന്റെ ശരണശൈലമായ എന്റെ ദൈവവും ആകുന്നു.
94:23b.PSA.094.023 അവന്‍ അവരുടെ നീതികേടു അവരുടെമേല്‍ തന്നേ വരുത്തും; അവരുടെ ദുഷ്ടതയില്‍ തന്നേ അവരെ സംഹരിക്കും; നമ്മുടെ ദൈവമായ യഹോവ അവരെ സംഹരിച്ചുകളയും.
95
95:1b.PSA.095.001 വരുവിന്‍ , നാം യഹോവേക്കു ഉല്ലസിച്ചു ഘോഷിക്ക; നമ്മുടെ രക്ഷയുടെ പാറെക്കു ആര്‍പ്പിടുക.
95:2b.PSA.095.002 നാം സ്തോത്രത്തോടെ അവന്റെ സന്നിധിയില്‍ ചെല്ലുക; സങ്കീര്‍ത്തനങ്ങളോടെ അവന്നു ഘോഷിക്ക.
95:3b.PSA.095.003 യഹോവ മഹാദൈവമല്ലോ; അവന്‍ സകലദേവന്മാര്‍ക്കും മീതെ മഹാരാജാവു തന്നേ.
95:4b.PSA.095.004 ഭൂമിയുടെ അധോഭാഗങ്ങള്‍ അവന്റെ കയ്യില്‍ ആകുന്നു; പര്‍വ്വതങ്ങളുടെ ശിഖരങ്ങളും അവന്നുള്ളവ.
95:5b.PSA.095.005 സമുദ്രം അവന്നുള്ളതു; അവന്‍ അതിനെ ഉണ്ടാക്കി; കരയെയും അവന്റെ കൈകള്‍ മനെഞ്ഞിരിക്കുന്നു.
95:6b.PSA.095.006 വരുവിന്‍ , നാം വണങ്ങി നമസ്കരിക്ക; നമ്മെ നിര്‍മ്മിച്ച യഹോവയുടെ മുമ്പില്‍ മുട്ടുകുത്തുക.
95:7b.PSA.095.007 അവന്‍ നമ്മുടെ ദൈവമാകുന്നു; നാമോ അവന്‍ മേയിക്കുന്ന ജനവും അവന്റെ കൈക്കലെ ആടുകളും തന്നേ.
95:8b.PSA.095.008 ഇന്നു നിങ്ങള്‍ അവന്റെ ശബ്ദം കേള്‍ക്കുന്നു എങ്കില്‍, മെരീബയിലെപ്പോലെയും മരുഭൂമിയില്‍ മസ്സാനാളിനെപ്പോലെയും നിങ്ങളുടെ ഹൃദയത്തെ കഠിനമാക്കരുതു.
95:9b.PSA.095.009 അവിടെവെച്ചു നിങ്ങളുടെ പിതാക്കന്മാര്‍ എന്നെ പരീക്ഷിച്ചു; എന്റെ പ്രവൃത്തി അവര്‍ കണ്ടിട്ടും എന്നെ ശോധനചെയ്തു.
95:10b.PSA.095.010 നാല്പതു ആണ്ടു എനിക്കു ആ തലമുറയോടു നീരസം ഉണ്ടായിരുന്നു; അവര്‍ തെറ്റിപ്പോകുന്ന ഹൃദയമുള്ളോരു ജനം എന്നും എന്റെ വഴികളെ അറിഞ്ഞിട്ടില്ലാത്തവരെന്നും ഞാന്‍ പറഞ്ഞു.
95:11b.PSA.095.011 ആകയാല്‍ അവര്‍ എന്റെ സ്വസ്ഥതയില്‍ പ്രവേശിക്കയില്ലെന്നു ഞാന്‍ എന്റെ ക്രോധത്തില്‍ സത്യം ചെയ്തു.
96
96:1b.PSA.096.001 യഹോവേക്കു ഒരു പുതിയ പാട്ടു പാടുവിന്‍ ; സകലഭൂവാസികളുമായുള്ളോരേ, യഹോവേക്കു പാടുവിന്‍ .
96:2b.PSA.096.002 യഹോവേക്കു പാടു അവന്റെ നാമത്തെ വാഴ്ത്തുവിന്‍ ; നാള്‍തോറും അവന്റെ രക്ഷയെ പ്രസിദ്ധമാക്കുവിന്‍ .
96:3b.PSA.096.003 ജാതികളുടെ ഇടയില്‍ അവന്റെ മഹത്വവും സകലവംശങ്ങളുടെയും ഇടയില്‍ അവന്റെ അത്ഭുതങ്ങളും വിവരിപ്പിന്‍ .
96:4b.PSA.096.004 യഹോവ വലിയവനും ഏറ്റവും സ്തുത്യനും ആകുന്നു; അവന്‍ സകലദേവന്മാരെക്കാളും ഭയപ്പെടുവാന്‍ യോഗ്യന്‍ .
96:5b.PSA.096.005 ജാതികളുടെ ദേവന്മാരൊക്കെയും മിത്ഥ്യാമൂര്‍ത്തികളത്രേ; യഹോവയോ ആകാശത്തെ ഉണ്ടാക്കിയിരിക്കുന്നു.
96:6b.PSA.096.006 ബഹുമാനവും തേജസ്സും അവന്റെ മുമ്പിലും ബലവും ശോഭയും അവന്റെ വിശുദ്ധമന്ദിരത്തിലും ഉണ്ടു.
96:7b.PSA.096.007 ജാതികളുടെ കുലങ്ങളേ, യഹോവേക്കു കൊടുപ്പിന്‍ ; മഹത്വവും ബലവും യഹോവേക്കു കൊടുപ്പിന്‍ .
96:8b.PSA.096.008 യഹോവേക്കു അവന്റെ നാമത്തിന്നു തക്കമഹത്വം കൊടുപ്പിന്‍ ; തിരുമുല്‍കാഴ്ചയുമായി അവന്റെ പ്രാകാരങ്ങളില്‍ ചെല്ലുവിന്‍ .
96:9b.PSA.096.009 വിശുദ്ധ വസ്ത്രാലങ്കാരത്തോടെ യഹോവയെ നമസ്കരിപ്പിന്‍ ; സകല ഭൂവാസികളുമായുള്ളോരേ, അവന്റെ മുമ്പില്‍ നടുങ്ങുവിന്‍ .
96:10b.PSA.096.010 യഹോവ വാഴുന്നു എന്നു ജാതികളുടെ ഇടയില്‍ പറവിന്‍ ; ഭൂലോകവും ഇളകാതെ ഉറെച്ചുനിലക്കുന്നു; അവന്‍ ജാതികളെ നേരോടെ വിധിക്കും.
96:11b.PSA.096.011 ആകാശം സന്തോഷിക്കയും ഭൂമി ആനന്ദിക്കയും സമുദ്രവും അതിന്റെ നിറെവും മുഴങ്ങുകയും ചെയ്യട്ടെ.
96:12b.PSA.096.012 വയലും അതിലുള്ളതൊക്കെയും ആഹ്ളാദിക്കട്ടെ; അപ്പോള്‍ കാട്ടിലെ സകലവൃക്ഷങ്ങളും ഉല്ലസിച്ചുഘോഷിക്കും.
96:13b.PSA.096.013 യഹോവയുടെ സന്നിധിയില്‍ തന്നേ; അവന്‍ വരുന്നുവല്ലോ; അവന്‍ ഭൂമിയെ വിധിപ്പാന്‍ വരുന്നു; അവന്‍ ഭൂലോകത്തെ നീതിയോടും ജാതികളെ വിശ്വസ്തതയോടുംകൂടെ വിധിക്കും.
97
97:1b.PSA.097.001 യഹോവ വാഴുന്നു; ഭൂമി ഘോഷിച്ചാനന്ദിക്കട്ടെ; ബഹുദ്വീപുകളും സന്തോഷിക്കട്ടെ.
97:2b.PSA.097.002 മേഘവും അന്ധകാരവും അവന്റെ ചുറ്റും ഇരിക്കുന്നു; നീതിയും ന്യായവും അവന്റെ സിംഹാസനത്തിന്റെ അടിസ്ഥാനമാകുന്നു.
97:3b.PSA.097.003 തീ അവന്നു മുമ്പായി പോകുന്നു; ചുറ്റുമുള്ള അവന്റെ വൈരികളെ ദഹിപ്പിക്കുന്നു.
97:4b.PSA.097.004 അവന്റെ മിന്നലുകള്‍ ഭൂതലത്തെ പ്രകാശിപ്പിക്കുന്നു; ഭൂമി കണ്ടു വിറെക്കുന്നു.
97:5b.PSA.097.005 യഹോവയുടെ സന്നിധിയില്‍, സര്‍വ്വഭൂമിയുടെയും കര്‍ത്താവിന്റെ സന്നിധിയില്‍, പര്‍വ്വതങ്ങള്‍ മെഴുകുപോലെ ഉരുകുന്നു.
97:6b.PSA.097.006 ആകാശം അവന്റെ നീതിയെ പ്രസിദ്ധമാക്കുന്നു; സകലജാതികളും അവന്റെ മഹത്വത്തെ കാണുന്നു.
97:7b.PSA.097.007 കാഹളങ്ങളോടും തൂര്‍യ്യനാദത്തോടുംകൂടെ രാജാവായ യഹോവയുടെ സന്നിധിയില്‍ ഘോഷിപ്പിന്‍ !
97:8b.PSA.097.008 സീയോന്‍ കേട്ടു സന്തോഷിക്കുന്നു; യഹോവേ, നിന്റെ ന്യായവിധികള്‍ ഹേതുവായി യെഹൂദാപുത്രിമാര്‍ ഘോഷിച്ചാനന്ദിക്കുന്നു.
97:9b.PSA.097.009 യഹോവേ, നീ സര്‍വ്വഭൂമിക്കും മീതെ അത്യുന്നതന്‍ , സകലദേവന്മാര്‍ക്കും മീതെ ഉയര്‍ന്നവന്‍ തന്നേ.
97:10b.PSA.097.010 യഹോവയെ സ്നേഹിക്കുന്നവരേ, ദോഷത്തെ വെറുപ്പിന്‍ ; അവന്‍ തന്റെ ഭക്തന്മാരുടെ പ്രാണങ്ങളെ കാക്കുന്നു; ദുഷ്ടന്മാരുടെ കയ്യില്‍നിന്നു അവരെ വിടുവിക്കുന്നു.
97:11b.PSA.097.011 നീതിമാന്നു പ്രകാശവും പരമാര്‍ത്ഥഹൃദയമുള്ളവര്‍ക്കും സന്തോഷവും ഉദിക്കും.
97:12b.PSA.097.012 നീതിമാന്മാരേ, യഹോവയില്‍ സന്തോഷിപ്പിന്‍ ; അവന്റെ വിശുദ്ധനാമത്തിന്നു സ്തോത്രം ചെയ്‍വിന്‍ . (ഒരു സങ്കീര്‍ത്തനം.)
98
98:1b.PSA.098.001 യഹോവേക്കു ഒരു പുതിയ പാട്ടു പാടുവിന്‍ ; അവന്‍ അത്ഭുതങ്ങളെ പ്രവര്‍ത്തിച്ചിരിക്കുന്നു; അവന്റെ വലങ്കയ്യും അവന്റെ വിശുദ്ധഭുജവും അവന്നു ജയം നേടിയിരിക്കുന്നു.
98:2b.PSA.098.002 യഹോവ തന്റെ രക്ഷയെ അറിയിച്ചും ജാതികള്‍ കാണ്‍കെ തന്റെ നീതിയെ വെളിപ്പെടുത്തിയുമിരിക്കുന്നു.
98:3b.PSA.098.003 അവന്‍ യിസ്രായേല്‍ഗൃഹത്തിന്നു തന്റെ ദയയും വിശ്വസ്തതയും ഔര്‍ത്തിരിക്കുന്നു; ഭൂമിയുടെ അറുതികളൊക്കെയും നമ്മുടെ ദൈവത്തിന്റെ രക്ഷ കണ്ടിരിക്കുന്നു.
98:4b.PSA.098.004 സകല ഭൂവാസികളുമായുള്ളോരേ, യഹോവേക്കു ആര്‍പ്പിടുവിന്‍ ; പൊട്ടിഘോഷിച്ചു കീര്‍ത്തനം ചെയ്‍വിന്‍ .
98:5b.PSA.098.005 കിന്നരത്തോടെ യഹോവേക്കു കീര്‍ത്തനം ചെയ്‍വിന്‍ ; കിന്നരത്തോടും സംഗീതസ്വരത്തോടും കൂടെ തന്നേ.
98:6b.PSA.098.006 കാഹളങ്ങളോടും തൂര്‍യ്യനാദത്തോടുംകൂടെ രാജാവായ യഹോവയുടെ സന്നിധിയില്‍ ഘോഷിപ്പിന്‍ !
98:7b.PSA.098.007 സമുദ്രവും അതിന്റെ നിറെവും ഭൂതലവും അതില്‍ വസിക്കുന്നവരും മുഴങ്ങട്ടെ.
98:8b.PSA.098.008 പ്രവാഹങ്ങള്‍ കൈകൊട്ടട്ടെ; പര്‍വ്വതങ്ങള്‍ ഒരുപോലെ യഹോവയുടെ മുമ്പാകെ ഉല്ലസിച്ചു ഘോഷിക്കട്ടെ.
98:9b.PSA.098.009 അവന്‍ ഭൂമിയെ വിധിപ്പാന്‍ വരുന്നു; ഭൂലോകത്തെ നീതിയോടും ജാതികളെ നേരോടുംകൂടെ വിധിക്കും.
99
99:1b.PSA.099.001 യഹോവ വാഴുന്നു; ജാതികള്‍ വിറെക്കട്ടെ; അവന്‍ കെരൂബുകളുടെ മീതെ വസിക്കുന്നു; ഭൂമി കുലുങ്ങട്ടെ.
99:2b.PSA.099.002 യഹോവ സീയോനില്‍ വലിയവനും സകലജാതികള്‍ക്കും മീതെ ഉന്നതനും ആകുന്നു.
99:3b.PSA.099.003 അവന്‍ പരിശുദ്ധന്‍ എന്നിങ്ങനെ അവര്‍ നിന്റെ മഹത്തും ഭയങ്കരവുമായ നാമത്തെ സ്തുതിക്കട്ടെ.
99:4b.PSA.099.004 ന്യായതല്പരനായ രാജാവിന്റെ ബലത്തെ നീ നേരോടെ സ്ഥിരമാക്കിയിരിക്കുന്നു. നീ യാക്കോബില്‍ നീതിയും ന്യായവും നടത്തിയിരിക്കുന്നു.
99:5b.PSA.099.005 നമ്മുടെ ദൈവമായ യഹോവയെ പുകഴ്ത്തുവിന്‍ ; അവന്റെ പാദപീഠത്തിങ്കല്‍ നമസ്കരിപ്പിന്‍ ; അവന്‍ പരിശുദ്ധന്‍ ആകുന്നു.
99:6b.PSA.099.006 അവന്റെ പുരോഹിതന്മാരില്‍ മോശെയും അഹരോനും, അവന്റെ നാമത്തെ വിളിച്ചപേക്ഷിക്കുന്നവരില്‍ ശമൂവേലും; ഇവര്‍ യഹോവയോടു അപേക്ഷിച്ചു; അവന്‍ അവര്‍ക്കും ഉത്തരമരുളി.
99:7b.PSA.099.007 മേഘസ്തംഭത്തില്‍നിന്നു അവന്‍ അവരോടു സംസാരിച്ചു; അവര്‍ അവന്റെ സാക്ഷ്യങ്ങളും അവന്‍ കൊടുത്ത ചട്ടവും പ്രമാണിച്ചു.
99:8b.PSA.099.008 ഞങ്ങളുടെ ദൈവമായ യഹോവേ, നീ അവര്‍ക്കുംത്തരമരുളി; നീ അവര്‍ക്കും ക്ഷമ കാണിക്കുന്ന ദൈവവും അവരുടെ പ്രവൃത്തികള്‍ക്കു പ്രതികാരകനും ആയിരുന്നു.
99:9b.PSA.099.009 നമ്മുടെ ദൈവമായ യഹോവയെ പുകഴ്ത്തുവിന്‍ ; അവന്റെ വിശുദ്ധപര്‍വ്വതത്തില്‍ നമസ്കരിപ്പിന്‍ ; നമ്മുടെ ദൈവമായ യഹോവ പരിശുദ്ധനല്ലോ. (ഒരു സ്തോത്രസങ്കീര്‍ത്തനം.)
100
100:1b.PSA.100.001 സകല ഭൂവാസികളുമായുള്ളോരേ, യഹോവേക്കു ആര്‍പ്പിടുവിന്‍ .
100:2b.PSA.100.002 സന്തോഷത്തോടെ യഹോവയെ സേവിപ്പിന്‍ ; സംഗീതത്തോടെ അവന്റെ സന്നിധിയില്‍ വരുവിന്‍ .
100:3b.PSA.100.003 യഹോവ തന്നേ ദൈവം എന്നറിവിന്‍ ; അവന്‍ നമ്മെ ഉണ്ടാക്കി, നാം അവന്നുള്ളവര്‍ ആകുന്നു; അവന്റെ ജനവും അവന്‍ മേയിക്കുന്ന ആടുകളും തന്നേ.
100:4b.PSA.100.004 അവന്റെ വാതിലുകളില്‍ സ്തോത്രത്തോടും അവന്റെ പ്രാകാരങ്ങളില്‍ സ്തുതിയോടും കൂടെ വരുവിന്‍ ; അവന്നു സ്തോത്രം ചെയ്തു അവന്റെ നാമത്തെ വാഴ്ത്തുവിന്‍ .
100:5b.PSA.100.005 യഹോവ നല്ലവനല്ലോ, അവന്റെ ദയ എന്നേക്കുമുള്ളതു; അവന്റെ വിശ്വസ്തത തലമുറതലമുറയായും ഇരിക്കുന്നു.
101
101:1b.PSA.101.001 ദാവീദിന്റെ ഒരു സങ്കീര്‍ത്തനം
101:2b.PSA.101.002 ഞാന്‍ ദയയെയും ന്യായത്തെയും കുറിച്ചു പാടും; യഹോവേ, ഞാന്‍ നിനക്കു കീര്‍ത്തനം പാടും.
101:3b.PSA.101.003 ഞാന്‍ നിഷ്കളങ്കമാര്‍ഗ്ഗത്തില്‍ ശ്രദ്ധവേക്കും; എപ്പോള്‍ നീ എന്റെ അടുക്കല്‍ വരും? ഞാന്‍ എന്റെ വീട്ടില്‍ നിഷ്കളങ്കഹൃദയത്തോടെ പെരുമാറും.
101:4b.PSA.101.004 ഞാന്‍ ഒരു നീചകാര്യം എന്റെ കണ്ണിന്നു മുമ്പില്‍ വെക്കുകയില്ല; ക്രമം കെട്ടവരുടെ പ്രവൃത്തിയെ ഞാന്‍ വെറുക്കുന്നു; അതു എന്നോടു ചേര്‍ന്നു പറ്റുകയില്ല.
101:5b.PSA.101.005 വക്രഹൃദയം എന്നോടു അകന്നിരിക്കും; ദുഷ്ടതയെ ഞാന്‍ അറികയില്ല.
101:6b.PSA.101.006 കൂട്ടുകാരനെക്കുറിച്ചു ഏഷണി പറയുന്നവനെ ഞാന്‍ നശിപ്പിക്കും; ഉന്നതഭാവവും നിഗളഹൃദയവും ഉള്ളവനെ ഞാന്‍ സഹായിക്കയില്ല.
101:7b.PSA.101.007 ദേശത്തിലെ വിശ്വസ്തന്മാര്‍ എന്നോടുകൂടെ വസിക്കേണ്ടതിന്നു എന്റെ ദൃഷ്ടി അവരുടെമേല്‍ ഇരിക്കുന്നു; നിഷ്കളങ്കമാര്‍ഗ്ഗത്തില്‍ നടക്കുന്നവന്‍ എന്നെ ശുശ്രൂഷിക്കും.
101:8b.PSA.101.008 വഞ്ചനചെയ്യുന്നവന്‍ എന്റെ വീട്ടില്‍ വസിക്കയില്ല; ഭോഷകു പറയുന്നവന്‍ എന്റെ മുമ്പില്‍ ഉറെച്ചുനില്‍ക്കയില്ല.
101:9b.PSA.101.009 യഹോവയുടെ നഗരത്തില്‍നിന്നു സകല ദുഷ്പ്രവൃത്തിക്കാരെയും ഛേദിച്ചുകളയേണ്ടതിന്നു ദേശത്തിലെ ദുഷ്ടന്മാരെ ഒക്കെയും ഞാന്‍ രാവിലെതോറും നശിപ്പിക്കും.
102
102:1b.PSA.102.001 അരിഷ്ടന്റെ പ്രാര്‍ത്ഥന; അവന്‍ ക്ഷീണിച്ചു യഹോവയുടെ മുമ്പാകെ തന്റെ സങ്കടത്തെ പകരുമ്പോള്‍ കഴിച്ചതു.
102:2b.PSA.102.002 യഹോവേ, എന്റെ പ്രാര്‍ത്ഥന കേള്‍ക്കേണമേ; എന്റെ നിലവിളി തിരുസന്നിധിയില്‍ വരുമാറാകട്ടെ.
102:3b.PSA.102.003 കഷ്ടദിവസത്തില്‍ നിന്റെ മുഖം എനിക്കു മറെക്കരുതേ; നിന്റെ ചെവി എങ്കലേക്കു ചായിക്കേണമേ; ഞാന്‍ വിളിക്കുന്ന നാളില്‍ വേഗത്തില്‍ എനിക്കു ഉത്തരമരുളേണമേ.
102:4b.PSA.102.004 എന്റെ നാളുകള്‍ പുകപോലെ കഴിഞ്ഞുപോകുന്നു; എന്റെ അസ്ഥികള്‍ തീക്കൊള്ളിപോല വെന്തിരിക്കുന്നു.
102:5b.PSA.102.005 എന്റെ ഹൃദയം അരിഞ്ഞ പുല്ലുപോലെ ഉണങ്ങിയിരിക്കുന്നു; ഞാന്‍ ഭക്ഷണംകഴിപ്പാന്‍ മറന്നുപോകുന്നു.
102:6b.PSA.102.006 എന്റെ ഞരക്കത്തിന്റെ ഒച്ചനിമിത്തം എന്റെ അസ്ഥികള്‍ മാംസത്തോടു പറ്റുന്നു.
102:7b.PSA.102.007 ഞാന്‍ മരുഭൂമിയിലെ വേഴാമ്പല്‍പോലെ ആകുന്നു; ശൂന്യസ്ഥലത്തെ മൂങ്ങാപോലെ തന്നേ.
102:8b.PSA.102.008 ഞാന്‍ ഉറക്കിളെച്ചിരിക്കുന്നു; വീട്ടിന്മുകളില്‍ തനിച്ചിരിക്കുന്ന കുരികില്‍ പോലെ ആകുന്നു.
102:9b.PSA.102.009 എന്റെ ശത്രുക്കള്‍ ഇടവിടാതെ എന്നെ നിന്ദിക്കുന്നു; എന്നോടു ചീറുന്നവര്‍ എന്റെ പേര്‍ ചൊല്ലി ശപിക്കുന്നു.
102:10b.PSA.102.010 ഞാന്‍ അപ്പംപോലെ ചാരം തിന്നുന്നു; എന്റെ പാനീയത്തില്‍ കണ്ണുനീര്‍ കലക്കുന്നു;
102:11b.PSA.102.011 നിന്റെ കോപവും ക്രോധവും ഹേതുവായിട്ടു തന്നേ; നീ എന്നെ എടുത്തു എറിഞ്ഞുകളഞ്ഞുവല്ലോ.
102:12b.PSA.102.012 എന്റെ ആയുസ്സു ചാഞ്ഞുപോകുന്ന നിഴല്‍ പോലെയാകുന്നു; ഞാന്‍ പുല്ലുപോലെ ഉണങ്ങിപ്പോകുന്നു.
102:13b.PSA.102.013 നീയോ, യഹോവേ, എന്നേക്കുമുള്ളവന്‍ ; നിന്റെ നാമം തലമുറതലമുറയായി നിലനിലക്കുന്നു.
102:14b.PSA.102.014 നീ എഴുന്നേറ്റു സീയോനോടു കരുണ കാണിക്കും; അവളോടു കൃപ കാണിപ്പാനുള്ള കാലം, അതേ, അതിന്നു സമയം വന്നിരിക്കുന്നു.
102:15b.PSA.102.015 നിന്റെ ദാസന്മാര്‍ക്കും അവളുടെ കല്ലുകളോടു താല്പര്യവും അവളുടെ പൂഴിയോടു അലിവും തോന്നുന്നു.
102:16b.PSA.102.016 യഹോവ സീയോനെ പണികയും തന്റെ മഹത്വത്തില്‍ പ്രത്യക്ഷനാകയും
102:17b.PSA.102.017 അവന്‍ അഗതികളുടെ പ്രാര്‍ത്ഥന കടാക്ഷിക്കയും അവരുടെ പ്രാര്‍ത്ഥന നിരസിക്കാതെയിരിക്കയും ചെയ്തതുകൊണ്ടു
102:18b.PSA.102.018 ജാതികള്‍ യഹോവയുടെ നാമത്തെയും ഭൂമിയിലെ സകലരാജാക്കന്മാരും നിന്റെ മഹത്വത്തെയും ഭയപ്പെടും.
102:19b.PSA.102.019 വരുവാനിരിക്കുന്ന തലമുറെക്കു വേണ്ടി ഇതു എഴുതിവേക്കും; സൃഷ്ടിക്കപ്പെടുവാനുള്ള ജനം യഹോവയെ സ്തുതിക്കും.
102:20b.PSA.102.020 യഹോവയെ സേവിപ്പാന്‍ ജാതികളും രാജ്യങ്ങളും കൂടി വന്നപ്പോള്‍
102:21b.PSA.102.021 സീയോനില്‍ യഹോവയുടെ നാമത്തെയും യെരൂശലേമില്‍ അവന്റെ സ്തുതിയെയും പ്രസ്താവിക്കേണ്ടതിന്നു
102:22b.PSA.102.022 ബദ്ധന്മാരുടെ ഞരക്കം കേള്‍പ്പാനും മരണത്തിന്നു നിയമിക്കപ്പെട്ടവരെ വിടുവിപ്പാനും
102:23b.PSA.102.023 യഹോവ തന്റെ വിശുദ്ധമായ ഉയരത്തില്‍നിന്നു നോക്കി സ്വര്‍ഗ്ഗത്തില്‍നിന്നു ഭൂമിയെ തൃക്കണ്‍പാര്‍ത്തുവല്ലോ.
102:24b.PSA.102.024 അവന്‍ വഴിയില്‍വെച്ചു എന്റെ ബലം ക്ഷയിപ്പിച്ചു; അവന്‍ എന്റെ നാളുകളെ ചുരുക്കിയിരിക്കുന്നു.
102:25b.PSA.102.025 എന്റെ ദൈവമേ, ആയുസ്സിന്റെ മദ്ധ്യത്തില്‍ എന്നെ എടുത്തുകളയരുതേ എന്നു ഞാന്‍ പറഞ്ഞു; നിന്റെ സംവത്സരങ്ങള്‍ തലമുറതലമുറയായി ഇരിക്കുന്നു.
102:26b.PSA.102.026 പൂര്‍വ്വകാലത്തു നീ ഭൂമിക്കു അടിസ്ഥാനമായിട്ടു; ആകാശം നിന്റെ കൈകളുടെ പ്രവൃത്തി ആകുന്നു.
102:27b.PSA.102.027 അവ നശിക്കും നീയോ നിലനിലക്കും; അവയെല്ലാം വസ്ത്രംപോലെ പഴകിപ്പോകും; ഉടുപ്പുപോലെ നീ അവയെ മാറ്റും; അവ മാറിപ്പോകയും ചെയ്യും.
102:28b.PSA.102.028 നീയോ അനന്യനാകുന്നു; നിന്റെ സംവത്സരങ്ങള്‍ അവസാനിക്കയുമില്ല.
102:29b.PSA.102.029 നിന്റെ ദാസന്മാരുടെ മക്കള്‍ നിര്‍ഭയം വസിക്കും; അവരുടെ സന്തതി നിന്റെ സന്നിധിയില്‍ നിലനിലക്കും.
103
103:1b.PSA.103.001 ദാവീദിന്റെ ഒരു സങ്കീര്‍ത്തനം.
103:2b.PSA.103.002 എന്‍ മനമേ, യഹോവയെ വാഴ്ത്തുക; എന്റെ സര്‍വ്വാന്തരംഗവുമേ, അവന്റെ വിശുദ്ധനാമത്തെ വാഴ്ത്തുക.
103:3b.PSA.103.003 എന്‍ മനമേ, യഹോവയെ വാഴ്ത്തുക; അവന്റെ ഉപകാരങ്ങള്‍ ഒന്നും മറക്കരുതു.
103:4b.PSA.103.004 അവന്‍ നിന്റെ അകൃത്യം ഒക്കെയും മോചിക്കുന്നു; നിന്റെ സകലരോഗങ്ങളെയും സൌഖ്യമാക്കുന്നു;
103:5b.PSA.103.005 അവന്‍ നിന്റെ ജീവനെ നാശത്തില്‍നിന്നു വീണ്ടെടുക്കുന്നു; അവന്‍ ദയയും കരുണയും നിന്നെ അണിയിക്കുന്നു.
103:6b.PSA.103.006 നിന്റെ യൌവനം കഴുകനെപ്പോലെ പുതുകിവരത്തക്കവണ്ണം അവന്‍ നിന്റെ വായക്കു നന്മകൊണ്ടു തൃപ്തിവരുത്തുന്നു.
103:7b.PSA.103.007 യഹോവ സകലപീഡിതന്മാര്‍ക്കും വേണ്ടി നീതിയും ന്യായവും നടത്തുന്നു.
103:8b.PSA.103.008 അവന്‍ തന്റെ വഴികളെ മോശെയെയും തന്റെ പ്രവൃത്തികളെ യിസ്രായേല്‍മക്കളെയും അറിയിച്ചു.
103:9b.PSA.103.009 യഹോവ കരുണയും കൃപയും നിറഞ്ഞവന്‍ ആകുന്നു; ദീര്‍ഘക്ഷമയും മഹാദയയും ഉള്ളവന്‍ തന്നേ.
103:10b.PSA.103.010 അവന്‍ എല്ലായ്പോഴും ഭര്‍ത്സിക്കയില്ല; എന്നേക്കും കോപം സംഗ്രഹിക്കയുമില്ല.
103:11b.PSA.103.011 അവന്‍ നമ്മുടെ പാപങ്ങള്‍ക്കു ഒത്തവണ്ണം നമ്മോടു ചെയ്യുന്നില്ല; നമ്മുടെ അകൃത്യങ്ങള്‍ക്കു ഒത്തവണ്ണം നമ്മോടു പകരം ചെയ്യുന്നതുമില്ല.
103:12b.PSA.103.012 ആകാശം ഭൂമിക്കുമീതെ ഉയര്‍ന്നിരിക്കുന്നതുപോലെ അവന്റെ ദയ അവന്റെ ഭക്തന്മാരോടു വലുതായിരിക്കുന്നു.
103:13b.PSA.103.013 ഉദയം അസ്തമയത്തോടു അകന്നിരിക്കുന്നതുപോലെ അവന്‍ നമ്മുടെ ലംഘനങ്ങളെ നമ്മോടു അകറ്റിയിരിക്കുന്നു.
103:14b.PSA.103.014 അപ്പന്നു മക്കളോടു കരുണ തോന്നുന്നതുപോലെ യഹോവേക്കു തന്റെ ഭക്തന്മാരോടു കരുണ തോന്നുന്നു.
103:15b.PSA.103.015 അവന്‍ നമ്മുടെ പ്രകൃതി അറിയുന്നുവല്ലോ; നാം പൊടി എന്നു അവന്‍ ഔര്‍ക്കുംന്നു.
103:16b.PSA.103.016 മനുഷ്യന്റെ ആയുസ്സു പുല്ലുപോലെയാകുന്നു; വയലിലെ പൂപോലെ അവന്‍ പൂക്കുന്നു.
103:17b.PSA.103.017 കാറ്റു അതിന്മേല്‍ അടിക്കുമ്പോള്‍ അതു ഇല്ലാതെപോകുന്നു; അതിന്റെ സ്ഥലം പിന്നെ അതിനെ അറികയുമില്ല.
103:18b.PSA.103.018 യഹോവയുടെ ദയയോ എന്നും എന്നേക്കും അവന്റെ ഭക്തന്മാര്‍ക്കും അവന്റെ നീതി മക്കളുടെ മക്കള്‍ക്കും ഉണ്ടാകും.
103:19b.PSA.103.019 അവന്റെ നിയമത്തെ പ്രാണിക്കുന്നവര്‍ക്കും അവന്റെ കല്പനകളെ ഔര്‍ത്തു ആചരിക്കുന്നവര്‍ക്കും തന്നേ.
103:20b.PSA.103.020 യഹോവ തന്റെ സിംഹാസനത്തെ സ്വര്‍ഗ്ഗത്തില്‍ സ്ഥാപിച്ചിരിക്കുന്നു; അവന്റെ രാജത്വം സകലത്തെയും ഭരിക്കുന്നു.
103:21b.PSA.103.021 അവന്റെ വചനത്തിന്റെ ശബ്ദം കേട്ടു അവന്റെ ആജ്ഞ അനുസരിക്കുന്ന വീരന്മാരായി അവന്റെ ദൂതന്മാരായുള്ളോരേ, യഹോവയെ വാഴ്ത്തുവിന്‍ .
103:22b.PSA.103.022 അവന്റെ ഇഷ്ടം ചെയ്യുന്ന ശുശ്രൂഷക്കാരായി അവന്റെ സകലസൈന്യങ്ങളുമായുള്ളോരേ, യഹോവയെ വാഴ്ത്തുവിന്‍ ;
103:23b.PSA.103.023 അവന്റെ ആധിപത്യത്തിലെ സകലസ്ഥലങ്ങളിലുമുള്ള അവന്റെ സകലപ്രവൃത്തികളുമേ, യഹോവയെ വാഴ്ത്തുവിന്‍ ; എന്‍ മനമേ, യഹോവയെ വാഴ്ത്തുക.
104
104:1b.PSA.104.001 എന്‍ മനമേ, യഹോവയെ വാഴ്ത്തുക; എന്റെ ദൈവമായ യഹോവേ, നീ ഏറ്റവും വലിയവന്‍ ; മഹത്വവും തേജസ്സും നീ ധരിച്ചിരിക്കുന്നു;
104:2b.PSA.104.002 വസ്ത്രം ധരിക്കുമ്പോലെ നീ പ്രകാശത്തെ ധരിക്കുന്നു; തിരശ്ശീലപോലെ നീ ആകാശത്തെ വിരിക്കുന്നു.
104:3b.PSA.104.003 അവന്‍ തന്റെ മാളികകളുടെ തുലാങ്ങളെ വെള്ളത്തിന്മേല്‍ നിരത്തുന്നു; മേഘങ്ങളെ തന്റെ തേരാക്കി, കാറ്റിന്‍ ചിറകിന്മേല്‍ സഞ്ചരിക്കുന്നു.
104:4b.PSA.104.004 അവന്‍ കാറ്റുകളെ തന്റെ ദൂതന്മാരും അഗ്നിജ്വാലയെ തന്റെ ശുശ്രൂഷകന്മാരും ആക്കുന്നു.
104:5b.PSA.104.005 അവന്‍ ഭൂമിയെ അതൊരിക്കലും ഇളകിപ്പോകാതവണ്ണം അതിന്റെ അടിസ്ഥാനത്തിന്മേല്‍ സ്ഥാപിച്ചരിക്കുന്നു.
104:6b.PSA.104.006 നീ അതിനെ വസ്ത്രംകൊണ്ടെന്നപോലെ ആഴികൊണ്ടു മൂടി; വെള്ളം പര്‍വ്വതങ്ങള്‍ക്കു മീതെ നിന്നു.
104:7b.PSA.104.007 അവ നിന്റെ ശാസനയാല്‍ ഔടിപ്പോയി; നിന്റെ ഇടിമുഴക്കത്താല്‍ അവ ബദ്ധപ്പെട്ടു -
104:8b.PSA.104.008 മലകള്‍ പൊങ്ങി, താഴ്വരകള്‍ താണു - നീ അവേക്കു നിശ്ചയിച്ച സ്ഥലത്തേക്കു വാങ്ങിപ്പോയി;
104:9b.PSA.104.009 ഭൂമിയെ മൂടുവാന്‍ മടങ്ങിവരാതിരിക്കേണ്ടതിന്നു നീ അവേക്കു കടന്നുകൂടാത്ത ഒരു അതിര്‍ ഇട്ടു.
104:10b.PSA.104.010 അവന്‍ ഉറവുകളെ താഴ്വരകളിലേക്കു ഒഴുക്കുന്നു; അവ മലകളുടെ ഇടയില്‍കൂടി ഒലിക്കുന്നു.
104:11b.PSA.104.011 അവയില്‍നിന്നു വയലിലെ സകലമൃഗങ്ങളും കുടിക്കുന്നു; കാട്ടുകഴുതകളും തങ്ങളുടെ ദാഹം തീര്‍ക്കുംന്നു;
104:12b.PSA.104.012 അവയുടെ തീരങ്ങളില്‍ ആകാശത്തിലെ പറവകള്‍ വസിക്കയും കൊമ്പുകളുടെ ഇടയില്‍ പാടുകയും ചെയ്യുന്നു.
104:13b.PSA.104.013 അവന്‍ തന്റെ മാളികകളില്‍ നിന്നു മലകളെ നനെക്കുന്നു; ഭൂമിക്കു നിന്റെ പ്രവൃത്തികളുടെ ഫലത്താല്‍ തൃപ്തിവരുന്നു.
104:14b.PSA.104.014 അവന്‍ മൃഗങ്ങള്‍ക്കു പുല്ലും മനുഷ്യന്റെ ഉപയോഗത്തിന്നായി സസ്യവും മുളെപ്പിക്കുന്നു;
104:15b.PSA.104.015 അവന്‍ ഭൂമിയില്‍നിന്നു ആഹാരവും മനുഷ്യന്റെ ഹൃദയത്തെ സന്തോഷിപ്പിക്കുന്ന വീഞ്ഞും അവന്റെ മുഖത്തെ മിനുക്കുവാന്‍ എണ്ണയും മനുഷ്യന്റെ ഹൃദയത്തെ ബലപ്പെടുത്തുന്ന അപ്പവും ഉത്ഭവിപ്പിക്കുന്നു.
104:16b.PSA.104.016 യഹോവയുടെ വൃക്ഷങ്ങള്‍ക്കു തൃപ്തിവരുന്നു; അവന്‍ നട്ടിട്ടുള്ള ലെബാനോനിലെ ദേവദാരുക്കള്‍ക്കു തന്നേ.
104:17b.PSA.104.017 അവിടെ പക്ഷികള്‍ കൂടുണ്ടാക്കുന്നു; പെരുഞാറെക്കു സരളവൃക്ഷങ്ങള്‍ പാര്‍പ്പിടമാകുന്നു.
104:18b.PSA.104.018 ഉയര്‍ന്നമലകള്‍ കാട്ടാടുകള്‍ക്കും പാറകള്‍ കുഴിമുയലുകള്‍ക്കും സങ്കേതമാകുന്നു.
104:19b.PSA.104.019 അവന്‍ കാലനിര്‍ണ്ണയത്തിന്നായി ചന്ദ്രനെ നിയമിച്ചു; സൂര്യന്‍ തന്റെ അസ്തമാനത്തെ അറിയുന്നു.
104:20b.PSA.104.020 നീ ഇരുട്ടു വരുത്തുന്നു; രാത്രി ഉണ്ടാകുന്നു; അപ്പോള്‍ കാട്ടുമൃഗങ്ങളൊക്കെയും സഞ്ചാരം തുടങ്ങുന്നു.
104:21b.PSA.104.021 ബാലസിംഹങ്ങള്‍ ഇരെക്കായി അലറുന്നു; അവ ദൈവത്തോടു തങ്ങളുടെ ആഹാരം ചോദിക്കുന്നു.
104:22b.PSA.104.022 സൂര്യന്‍ ഉദിക്കുമ്പോള്‍ അവ മടങ്ങുന്നു; തങ്ങളുടെ ഗുഹകളില്‍ ചെന്നു കിടക്കുന്നു.
104:23b.PSA.104.023 മനുഷ്യന്‍ തന്റെ പണിക്കു പുറപ്പെടുന്നു; സന്ധ്യവരെയുള്ള തന്റെ വേലെക്കായി തന്നേ.
104:24b.PSA.104.024 യഹോവേ, നിന്റെ പ്രവൃത്തികള്‍ എത്ര പെരുകിയിരിക്കുന്നു! ജ്ഞാനത്തോടെ നീ അവയെ ഒക്കെയും ഉണ്ടാക്കിയിരിക്കുന്നു; ഭൂമി നിന്റെ സൃഷ്ടികളാല്‍ നിറെഞ്ഞിരിക്കുന്നു.
104:25b.PSA.104.025 വലിപ്പവും വിസ്താരവും ഉള്ള സമുദ്രം അതാ കിടക്കുന്നു! അതില്‍ സഞ്ചരിക്കുന്ന ചെറിയതും വലിയതുമായ അസംഖ്യജന്തുക്കള്‍ ഉണ്ടു.
104:26b.PSA.104.026 അതില്‍ കപ്പലുകള്‍ ഔടുന്നു; അതില്‍ കളിപ്പാന്‍ നീ ഉണ്ടാക്കിയ ലിവ്യാഥാന്‍ ഉണ്ടു.
104:27b.PSA.104.027 തക്കസമയത്തു തീന്‍ കിട്ടേണ്ടതിന്നു ഇവ ഒക്കെയും നിന്നെ കാത്തിരിക്കുന്നു.
104:28b.PSA.104.028 നീ കൊടുക്കുന്നതിനെ അവ പെറുക്കുന്നു തൃക്കൈ തുറക്കുമ്പോള്‍ അവേക്കു നന്മകൊണ്ടു തൃപ്തിവരുന്നു.
104:29b.PSA.104.029 തിരുമുഖത്തെ മറെക്കുമ്പോള്‍ അവ ഭ്രമിച്ചു പോകുന്നു; നീ അവയുടെ ശ്വാസം എടുക്കുമ്പോള്‍ അവ ചത്തു പൊടിയിലേക്കു തിരികെ ചേരുന്നു;
104:30b.PSA.104.030 നീ നിന്റെ ശ്വാസം അയക്കുമ്പോള്‍ അവ സൃഷ്ടിക്കപ്പെടുന്നു; നീ ഭൂമിയുടെ മുഖത്തെ പുതുക്കുന്നു.
104:31b.PSA.104.031 യഹോവയുടെ മഹത്വം എന്നേക്കും നിലക്കുമാറാകട്ടെ; യഹോവ തന്റെ പ്രവൃത്തികളില്‍ സന്തോഷിക്കട്ടെ.
104:32b.PSA.104.032 അവന്‍ ഭൂമിയെ നോക്കുന്നു, അതു വിറെക്കുന്നു; അവന്‍ മലകളെ തൊടുന്നു, അവ പുകയുന്നു.
104:33b.PSA.104.033 എന്റെ ആയുഷ്കാലത്തൊക്കെയും ഞാന്‍ യഹോവേക്കു പാടും; ഞാന്‍ ഉള്ളേടത്തോളം എന്റെ ദൈവത്തിന്നു കിര്‍ത്തനം പാടും.
104:34b.PSA.104.034 എന്റെ ധ്യാനം അവന്നു പ്രസാദകരമായിരിക്കട്ടെ; ഞാന്‍ യഹോവയില്‍ സന്തോഷിക്കും.
104:35b.PSA.104.035 പാപികള്‍ ഭൂമിയില്‍നിന്നു മുടിഞ്ഞുപോകട്ടെ; ദുഷ്ടന്മാര്‍ ഇല്ലാതെയാകട്ടെ; എന്‍ മനമേ, യഹോവയെ വാഴ്ത്തുക; യഹോവയെ സ്തുതിപ്പിന്‍ .
105
105:1b.PSA.105.001 യഹോവേക്കു സ്തോത്രംചെയ്‍വിന്‍ ; തന്‍ നാമത്തെ വിളിച്ചപേക്ഷിപ്പിന്‍ ; അവന്റെ പ്രവൃത്തികളെ ജാതികളുടെ ഇടയില്‍ അറിയിപ്പിന്‍ .
105:2b.PSA.105.002 അവന്നു പാടുവിന്‍ ; അവന്നു കീര്‍ത്തനം പാടുവിന്‍ ; അവന്റെ സകലഅത്ഭുതങ്ങളെയും കുറിച്ചു സംസാരിപ്പിന്‍ .
105:3b.PSA.105.003 അവന്റെ വിശുദ്ധനാമത്തില്‍ പ്രശംസിപ്പിന്‍ ; യഹോവയെ അന്വേഷിക്കുന്നവരുടെ ഹൃദയം സന്തോഷിക്കട്ടെ.
105:4b.PSA.105.004 യഹോവയെയും അവന്റെ ബലത്തെയും തിരവിന്‍ ; അവന്റെ മുഖത്തെ ഇടവിടാതെ അന്വേഷിപ്പിന്‍ .
105:5b.PSA.105.005 അവന്റെ ദാസനായ അബ്രാഹാമിന്റെ സന്തതിയും അവന്‍ തിരഞ്ഞെടുത്ത യാക്കോബിന്‍ മക്കളുമായുള്ളോരേ,
105:6b.PSA.105.006 അവന്‍ ചെയ്ത അത്ഭുതങ്ങളും അവന്റെ അടയാളങ്ങളും അവന്റെ വായുടെ ന്യായവിധികളും ഔര്‍ത്തുകൊള്‍വിന്‍ .
105:7b.PSA.105.007 അവന്‍ നമ്മുടെ ദൈവമായ യഹോവയാകുന്നു; അവന്റെ ന്യായവിധികള്‍ സര്‍വ്വഭൂമിയിലും ഉണ്ടു.
105:8b.PSA.105.008 അവന്‍ തന്റെ നിയമത്തെ എന്നേക്കും താന്‍ കല്പിച്ച വചനത്തെ ആയിരം തലമുറയോളവും ഔര്‍ക്കുംന്നു.
105:9b.PSA.105.009 അവന്‍ അബ്രാഹാമിനോടു ചെയ്ത നിയമവും യിസ്ഹാക്കിനോടു ചെയ്ത സത്യവും തന്നേ.
105:10b.PSA.105.010 അതിനെ അവന്‍ യാക്കോബിന്നു ഒരു ചട്ടമായും യിസ്രായേലിന്നു ഒരു നിത്യനിയമമായും നിയമിച്ചു.
105:11b.PSA.105.011 നിന്റെ അവകാശത്തിന്റെ ഔഹരിയായി ഞാന്‍ നിനക്കു കനാന്‍ ദേശം തരും എന്നരുളിച്ചെയ്തു.
105:12b.PSA.105.012 അവര്‍ അന്നു എണ്ണത്തില്‍ കുറഞ്ഞവരും ആള്‍ ചുരുങ്ങിയവരും അവിടെ പരദേശികളും ആയിരുന്നു.
105:13b.PSA.105.013 അവര്‍ ഒരു ജാതിയെ വിട്ടു മറ്റൊരു ജാതിയുടെ അടുക്കലേക്കും ഒരു രാജ്യത്തെ വിട്ടു മറ്റൊരു ജനത്തിന്റെ അടുക്കലേക്കും പോകും.
105:14b.PSA.105.014 അവരെ പീഡിപ്പിപ്പാന്‍ അവന്‍ ആരെയും സമ്മതിച്ചില്ല; അവരുടെ നിമിത്തം അവന്‍ രാജാക്കന്മാരെ ശാസിച്ചു
105:15b.PSA.105.015 എന്റെ അഭിഷിക്തന്മാരെ തൊടരുതു, എന്റെ പ്രവാചകന്മാര്‍ക്കും ഒരു ദോഷവും ചെയ്യരുതു എന്നു പറഞ്ഞു.
105:16b.PSA.105.016 അവന്‍ ദേശത്തു ഒരു ക്ഷാമം വരുത്തി. അപ്പമെന്ന കോലിനെ അശേഷം ഒടിച്ചുകളഞ്ഞു.
105:17b.PSA.105.017 അവര്‍ക്കും മുമ്പായി അവന്‍ ഒരാളെ അയച്ചു; യോസേഫിനെ അവര്‍ ദാസനായി വിറ്റുവല്ലോ.
105:18b.PSA.105.018 യഹോവയുടെ വചനം നിവൃത്തിയാകയും അവന്റെ അരുളപ്പാടിനാല്‍ അവന്നു ശോധന വരികയും ചെയ്യുവോളം
105:19b.PSA.105.019 അവര്‍ അവന്റെ കാലുകളെ വിലങ്ങുകൊണ്ടു ബന്ധിക്കയും അവന്‍ ഇരിമ്പു ചങ്ങലയില്‍ കുടുങ്ങുകയും ചെയ്തു.
105:20b.PSA.105.020 രാജാവു ആളയച്ചു അവനെ വിടുവിച്ചു; ജാതികളുടെ അധിപതി അവനെ സ്വതന്ത്രനാക്കി.
105:21b.PSA.105.021 അവന്റെ പ്രഭുക്കന്മാരെ ഇഷ്ടപ്രകാരം ബന്ധിച്ചുകൊള്‍വാനും അവന്റെ മന്ത്രിമാര്‍ക്കും ജ്ഞാനം ഉപദേശിച്ചുകൊടുപ്പാനും
105:22b.PSA.105.022 തന്റെ ഭവനത്തിന്നു അവനെ കര്‍ത്താവായും തന്റെ സര്‍വ്വസമ്പത്തിന്നും അധിപതിയായും നിയമിച്ചു.
105:23b.PSA.105.023 അപ്പോള്‍ യിസ്രായേല്‍ മിസ്രയീമിലേക്കു ചെന്നു; യാക്കോബ് ഹാമിന്റെ ദേശത്തു വന്നു പാര്‍ത്തു.
105:24b.PSA.105.024 ദൈവം തന്റെ ജനത്തെ ഏറ്റവും വര്‍ദ്ധിപ്പിക്കയും അവരുടെ വൈരികളെക്കാള്‍ അവരെ ബലവാന്മാരാക്കുകയും ചെയ്തു.
105:25b.PSA.105.025 തന്റെ ജനത്തെ പകെപ്പാനും തന്റെ ദാസന്മാരോടു ഉപായം പ്രയോഗിപ്പാനും അവന്‍ അവരുടെ ഹൃദയത്തെ മറിച്ചുകളഞ്ഞു.
105:26b.PSA.105.026 അവന്‍ തന്റെ ദാസനായ മോശെയെയും താന്‍ തിരഞ്ഞെടുത്ത അഹരോനെയും അയച്ചു.
105:27b.PSA.105.027 ഇവര്‍ അവരുടെ ഇടയില്‍ അവന്റെ അടയാളങ്ങളും ഹാമിന്റെ ദേശത്തു അത്ഭുതങ്ങളും കാണിച്ചു.
105:28b.PSA.105.028 അവന്‍ ഇരുള്‍ അയച്ചു ദേശത്തെ ഇരുട്ടാക്കി; അവര്‍ അവന്റെ വചനത്തോടു മറുത്തതുമില്ല;
105:29b.PSA.105.029 അവന്‍ അവരുടെ വെള്ളത്തെ രക്തമാക്കി, അവരുടെ മത്സ്യങ്ങളെ കൊന്നുകളഞ്ഞു.
105:30b.PSA.105.030 അവരുടെ ദേശത്തു തവള വ്യാപിച്ചു രാജാക്കന്മാരുടെ പള്ളിയറകളില്‍പോലും നിറഞ്ഞു.
105:31b.PSA.105.031 അവന്‍ കല്പിച്ചപ്പോള്‍ നായീച്ചയും അവരുടെ ദേശത്തെല്ലാം പേനും വന്നു;
105:32b.PSA.105.032 അവന്‍ അവര്‍ക്കും മഴെക്കു പകരം കല്‍മഴയും അവരുടെ ദേശത്തില്‍ അഗ്നിജ്വാലയും അയച്ചു.
105:33b.PSA.105.033 അവന്‍ അവരുടെ മുന്തിരിവള്ളികളും അത്തി വൃക്ഷങ്ങളും തകര്‍ത്തു; അവരുടെ ദേശത്തിലെ വൃക്ഷങ്ങളും നശിപ്പിച്ചു.
105:34b.PSA.105.034 അവന്‍ കല്പിച്ചപ്പോള്‍ വെട്ടുക്കിളിയും തുള്ളനും അനവധിയായി വന്നു,
105:35b.PSA.105.035 അവരുടെ ദേശത്തിലെ സസ്യം ഒക്കെയും അവരുടെ വയലിലെ വിളയും തിന്നുകളഞ്ഞു.
105:36b.PSA.105.036 അവന്‍ അവരുടെ ദേശത്തിലെ എല്ലാകടിഞ്ഞൂലിനെയും അവരുടെ സര്‍വ്വവീര്യത്തിന്‍ ആദ്യഫലത്തെയും സംഹരിച്ചു.
105:37b.PSA.105.037 അവന്‍ അവരെ വെള്ളിയോടും പൊന്നിനോടും കൂടെ പുറപ്പെടുവിച്ചു; അവരുടെ ഗോത്രങ്ങളില്‍ ഒരു ബലഹീനനും ഉണ്ടായിരുന്നില്ല.
105:38b.PSA.105.038 അവര്‍ പുറപ്പെട്ടപ്പോള്‍ മിസ്രയീം സന്തോഷിച്ചു; അവരെയുള്ള പേടി അവരുടെമേല്‍ വീണിരുന്നു.
105:39b.PSA.105.039 അവന്‍ തണലിന്നായി ഒരു മേഘം വിരിച്ചു; രാത്രിയില്‍ വെളിച്ചത്തിന്നായി തീ നിറുത്തി.
105:40b.PSA.105.040 അവര്‍ ചോദിച്ചപ്പോള്‍ അവന്‍ കാടകളെ കൊടുത്തു; സ്വര്‍ഗ്ഗീയഭോജനംകൊണ്ടും അവര്‍ക്കും തൃപ്തിവരുത്തി.
105:41b.PSA.105.041 അവന്‍ പാറയെ പിളര്‍ന്നു, വെള്ളം ചാടി പുറപ്പെട്ടു; അതു ഉണങ്ങിയ നിലത്തുകൂടി നദിയായി ഒഴുകി.
105:42b.PSA.105.042 അവന്‍ തന്റെ വിശുദ്ധവചനത്തെയും തന്റെ ദാസനായ അബ്രാഹാമിനെയും ഔര്‍ത്തു.
105:43b.PSA.105.043 അവന്‍ തന്റെ ജനത്തെ സന്തോഷത്തോടും താന്‍ തിരഞ്ഞെടുത്തവരെ ഘോഷത്തോടും കൂടെ പുറപ്പെടുവിച്ചു.
105:44b.PSA.105.044 അവര്‍ തന്റെ ചട്ടങ്ങളെ പ്രമാണിക്കയും തന്റെ ന്യായപ്രമാണങ്ങളെ ആചരിക്കയും ചെയ്യേണ്ടതിന്നു
105:45b.PSA.105.045 അവന്‍ ജാതികളുടെ ദേശങ്ങളെ അവര്‍ക്കും കൊടുത്തു; അവര്‍ വംശങ്ങളുടെ അദ്ധ്വാനഫലം കൈവശമാക്കുകയും ചെയ്തു. യഹോവയെ സ്തുതിപ്പിന്‍ .
106
106:1b.PSA.106.001 യഹോവയെ സ്തുതിപ്പിന്‍ ; യഹോവേക്കു സ്തോത്രം ചെയ്‍വിന്‍ ; അവന്‍ നല്ലവനല്ലോ; അവന്റെ ദയ എന്നേക്കും ഉള്ളതു.
106:2b.PSA.106.002 യഹോവയുടെ വീര്യപ്രവൃത്തികളെ ആര്‍ വര്‍ണ്ണിക്കും? അവന്റെ സ്തുതിയെ ഒക്കെയും ആര്‍ വിവരിക്കും?
106:3b.PSA.106.003 ന്യായത്തെ പ്രമാണിക്കുന്നവരും എല്ലായ്പോഴും നീതി പ്രവര്‍ത്തിക്കുന്നവനും ഭാഗ്യവാന്മാര്‍.
106:4b.PSA.106.004 യഹോവേ, നീ തിരഞ്ഞെടുത്തവരുടെ നന്മ ഞാന്‍ കാണേണ്ടതിന്നും നിന്റെ ജനത്തിന്റെ സന്തോഷത്തില്‍ സന്തോഷിക്കേണ്ടതിന്നും നിന്റെ അവകാശത്തോടുകൂടെ പുകഴേണ്ടതിന്നും
106:5b.PSA.106.005 നിന്റെ ജനത്തോടുള്ള കടാക്ഷപ്രകാരം എന്നെ ഔര്‍ത്തു, നിന്റെ രക്ഷകൊണ്ടു എന്നെ സന്ദര്‍ശിക്കേണമേ.
106:6b.PSA.106.006 ഞങ്ങള്‍ ഞങ്ങളുടെ പിതാക്കന്മാരെപ്പോലെ പാപം ചെയ്തു; ഞങ്ങള്‍ അകൃത്യവും ദുഷ്ടതയും പ്രവര്‍ത്തിച്ചു.
106:7b.PSA.106.007 ഞങ്ങളുടെ പിതാക്കന്മാര്‍ മിസ്രയീമില്‍വെച്ചു നിന്റെ അത്ഭുതങ്ങളെ ഗ്രഹിക്കാതെയും നിന്റെ മഹാദയയെ ഔര്‍ക്കാതെയും കടല്‍ക്കരയില്‍, ചെങ്കടല്‍ക്കരയില്‍വെച്ചു തന്നേ മത്സരിച്ചു.
106:8b.PSA.106.008 എന്നിട്ടും അവന്‍ തന്റെ മഹാശക്തി വെളിപ്പെടുത്തേണ്ടതിന്നു തന്റെ നാമംനിമിത്തം അവരെ രക്ഷിച്ചു.
106:9b.PSA.106.009 അവന്‍ ചെങ്കടലിനെ ശാസിച്ചു, അതു ഉണങ്ങിപ്പോയി; അവന്‍ അവരെ മരുഭൂമിയില്‍കൂടി എന്നപോലെ ആഴിയില്‍കൂടി നടത്തി.
106:10b.PSA.106.010 അവന്‍ പകയന്റെ കയ്യില്‍നിന്നു അവരെ രക്ഷിച്ചു; ശത്രുവിന്റെ കയ്യില്‍നിന്നു അവരെ വീണ്ടെടുത്തു.
106:11b.PSA.106.011 വെള്ളം അവരുടെ വൈരികളെ മൂടിക്കളഞ്ഞു; അവരില്‍ ഒരുത്തനും ശേഷിച്ചില്ല.
106:12b.PSA.106.012 അവര്‍ അവന്റെ വചനങ്ങളെ വിശ്വസിച്ചു; അവന്നു സ്തുതിപാടുകയും ചെയ്തു.
106:13b.PSA.106.013 എങ്കിലും അവര്‍ വേഗത്തില്‍ അവന്റെ പ്രവൃത്തികളെ മറന്നു; അവന്റെ ആലോചനെക്കു കാത്തിരുന്നതുമില്ല.
106:14b.PSA.106.014 മരുഭൂമിയില്‍വെച്ചു അവര്‍ ഏറ്റവും മോഹിച്ചു; നിര്‍ജ്ജനപ്രദേശത്തു അവര്‍ ദൈവത്തെ പരീക്ഷിച്ചു.
106:15b.PSA.106.015 അവര്‍ അപേക്ഷിച്ചതു അവന്‍ അവര്‍ക്കുംകൊടുത്തു; എങ്കിലും അവരുടെ പ്രാണന്നു ക്ഷയം അയച്ചു.
106:16b.PSA.106.016 പാളയത്തില്‍വെച്ചു അവര്‍ മോശെയോടും യഹോവയുടെ വിശുദ്ധനായ അഹരോനോടും അസൂയപ്പെട്ടു.
106:17b.PSA.106.017 ഭൂമി പിളര്‍ന്നു ദാഥാനെ വിഴുങ്ങി; അബീരാമിന്റെ കൂട്ടത്തെയും മൂടിക്കളഞ്ഞു.
106:18b.PSA.106.018 അവരുടെ കൂട്ടത്തില്‍ തീ കത്തി; അഗ്നിജ്വാല ദുഷ്ടന്മാരെ ദഹിപ്പിച്ചുകളഞ്ഞു.
106:19b.PSA.106.019 അവര്‍ ഹോരേബില്‍വെച്ചു ഒരു കാളകൂട്ടിയെ ഉണ്ടാക്കി; വാര്‍ത്തുണ്ടാക്കിയ വിഗ്രഹത്തെ നമസ്കരിച്ചു.
106:20b.PSA.106.020 ഇങ്ങനെ അവര്‍ തങ്ങളുടെ മഹത്വമായവനെ പുല്ലു തിന്നുന്ന കാളയോടു സദ്രശനാക്കി തീര്‍ത്തു.
106:21b.PSA.106.021 മിസ്രയീമില്‍ വലിയ കാര്യങ്ങളും ഹാമിന്റെ ദേശത്തു അത്ഭുതപ്രവൃത്തികളും
106:22b.PSA.106.022 ചെങ്കടലിങ്കല്‍ ഭയങ്കരകാര്യങ്ങളും ചെയ്തവനായി തങ്ങളുടെ രക്ഷിതാവായ ദൈവത്തെ അവര്‍ മറന്നുകളഞ്ഞു.
106:23b.PSA.106.023 ആകയാല്‍ അവരെ നശിപ്പിക്കുമെന്നു അവന്‍ അരുളിച്ചെയ്തു; അവന്റെ വൃതനായ മോശെ കോപത്തെ ശമിപ്പിപ്പാന്‍ അവന്റെ സന്നിധിയില്‍ പിളര്‍പ്പില്‍ നിന്നില്ലെങ്കില്‍ അവന്‍ അവരെ നശിപ്പിച്ചുകളയുമായിരുന്നു.
106:24b.PSA.106.024 അവര്‍ മനോഹരദേശത്തെ നിരസിച്ചു; അവന്റെ വചനത്തെ വിശ്വസിച്ചതുമില്ല.
106:25b.PSA.106.025 അവര്‍ തങ്ങളുടെ കൂടാരങ്ങളില്‍വെച്ചു പിറുപിറുത്തു; യഹോവയുടെ വചനം കേള്‍ക്കാതെയിരുന്നു.
106:26b.PSA.106.026 അതുകൊണ്ടു അവന്‍ മരുഭൂമിയില്‍ അവരെ വീഴിക്കുമെന്നും അവരുടെ സന്തതിയെ ജാതികളുടെ ഇടയില്‍ നശിപ്പിക്കുമെന്നും
106:27b.PSA.106.027 അവരെ ദേശങ്ങളില്‍ ചിതറിച്ചുകളയുമെന്നും അവര്‍ക്കും വിരോധമായി തന്റെ കൈ ഉയര്‍ത്തി സത്യംചെയ്തു.
106:28b.PSA.106.028 അനന്തരം അവര്‍ ബാല്‍പെയോരിനോടു ചേര്‍ന്നു; പ്രേതങ്ങള്‍ക്കുള്ള ബലികളെ തിന്നു.
106:29b.PSA.106.029 ഇങ്ങനെ അവര്‍ തങ്ങളുടെ ക്രിയകളാല്‍ അവനെ കോപിപ്പിച്ചു; പെട്ടെന്നു ഒരു ബാധ അവര്‍ക്കും തട്ടി.
106:30b.PSA.106.030 അപ്പോള്‍ ഫീനെഹാസ് എഴുന്നേറ്റു ശിക്ഷ നടത്തി; ബാധ നിര്‍ത്തലാകയും ചെയ്തു.
106:31b.PSA.106.031 അതു എന്നേക്കും തലമുറതലമുറയായി അവന്നു നീതിയായിഎണ്ണിയിരിക്കുന്നു.
106:32b.PSA.106.032 മെരീബാവെള്ളത്തിങ്കലും അവര്‍ അവനെ കോപിപ്പിച്ചു; അവരുടെനിമിത്തം മോശെക്കും ദോഷം ഭവിച്ചു.
106:33b.PSA.106.033 അവര്‍ അവന്റെ മനസ്സിനെ കോപിപ്പിച്ചതുകൊണ്ടു അവന്‍ അധരങ്ങളാല്‍ അവിവേകം സംസാരിച്ചുപോയി.
106:34b.PSA.106.034 യഹോവ തങ്ങളോടു നശിപ്പിപ്പാന്‍ കല്പിച്ചതുപോലെ അവര്‍ ജാതികളെ നശിപ്പിച്ചില്ല.
106:35b.PSA.106.035 അവര്‍ ജാതികളോടു ഇടകലര്‍ന്നു അവരുടെ പ്രവൃത്തികളെ പഠിച്ചു.
106:36b.PSA.106.036 അവരുടെ വിഗ്രഹങ്ങളെയും സേവിച്ചു; അവ അവര്‍ക്കൊരു കണിയായി തീര്‍ന്നു.
106:37b.PSA.106.037 തങ്ങളുടെ പുത്രന്മാരെയും പുത്രിമാരെയും അവര്‍ ഭൂതങ്ങള്‍ക്കു ബലികഴിച്ചു.
106:38b.PSA.106.038 അവര്‍ കുറ്റമില്ലാത്ത രക്തം, പുത്രീപുത്രന്മാരുടെ രക്തം തന്നേ ചൊരിഞ്ഞു; അവരെ അവര്‍ കനാന്യവിഗ്രഹങ്ങള്‍ക്കു ബലികഴിച്ചു, ദേശം രക്തപാതകംകൊണ്ടു അശുദ്ധമായ്തീര്‍ന്നു.
106:39b.PSA.106.039 ഇങ്ങനെ അവര്‍ തങ്ങളുടെ ക്രിയകളാല്‍ മലിനപ്പെട്ടു, തങ്ങളുടെ കര്‍മ്മങ്ങളാല്‍ പരസംഗം ചെയ്തു.
106:40b.PSA.106.040 അതുകൊണ്ടു യഹോവയുടെ കോപം തന്റെ ജനത്തിന്റെ നേരെ ജ്വലിച്ചു; അവന്‍ തന്റെ അവകാശത്തെ വെറുത്തു.
106:41b.PSA.106.041 അവന്‍ അവരെ ജാതികളുടെ കയ്യില്‍ ഏല്പിച്ചു; അവരെ പകെച്ചവര്‍ അവരെ ഭരിച്ചു.
106:42b.PSA.106.042 അവരുടെ ശത്രുക്കള്‍ അവരെ ഞെരുക്കി; അവര്‍ അവര്‍ക്കും കീഴടങ്ങേണ്ടിവന്നു.
106:43b.PSA.106.043 പലപ്പോഴും അവന്‍ അവരെ വിടുവിച്ചു; എങ്കിലും അവര്‍ തങ്ങളുടെ ആലോചനയാല്‍ അവനോടു മത്സരിച്ചു; തങ്ങളുടെ അകൃത്യംനിമിത്തം അധോഗതിപ്രാപിച്ചു.
106:44b.PSA.106.044 എന്നാല്‍ അവരുടെ നിലവിളി കേട്ടപ്പോള്‍ അവന്‍ അവരുടെ കഷ്ടതയെ കടാക്ഷിച്ചു.
106:45b.PSA.106.045 അവന്‍ അവര്‍ക്കായി തന്റെ നിയമത്തെ ഔര്‍ത്തു; തന്റെ മഹാദയപ്രകാരം അനുതപിച്ചു.
106:46b.PSA.106.046 അവരെ ബദ്ധരാക്കി കൊണ്ടുപോയവര്‍ക്കെല്ലാം അവരോടു കനിവു തോന്നുമാറാക്കി.
106:47b.PSA.106.047 ഞങ്ങളുടെ ദൈവമായ യഹോവേ, ഞങ്ങളെ രക്ഷിക്കേണമേ; നിന്റെ വിശുദ്ധനാമത്തിന്നു സ്തോത്രം ചെയ്‍വാനും നിന്റെ സ്തുതിയില്‍ പ്രശംസിപ്പാനും ജാതികളുടെ ഇടയില്‍നിന്നു ഞങ്ങളെ ശേഖരിക്കേണമേ.
106:48b.PSA.106.048 യിസ്രായേലിന്റെ ദൈവമായ യഹോവ എന്നും എന്നേക്കും വാഴ്ത്തപ്പെടുമാറാകട്ടെ; ജനമെല്ലാം ആമേന്‍ എന്നു പറയട്ടെ. യഹോവയെ സ്തുതിപ്പിന്‍ .
107
107:1b.PSA.107.001 അഞ്ചാം പുസ്തകം
107:2b.PSA.107.002 യഹോവേക്കു സ്തോത്രം ചെയ്‍വിന്‍ ; അവന്‍ നല്ലവനല്ലോ അവന്റെ ദയ എന്നേക്കുമുള്ളതു!
107:3b.PSA.107.003 യഹോവ വൈരിയുടെ കയ്യില്‍നിന്നു വീണ്ടെടുക്കയും കിഴക്കും പടിഞ്ഞാറും വടക്കും കടലിലും ഉള്ള
107:4b.PSA.107.004 ദേശങ്ങളില്‍നിന്നു കൂട്ടിച്ചേര്‍ക്കയും ചെയ്തവരായ അവന്റെ വിമുക്തന്മാര്‍ അങ്ങനെ പറയട്ടെ.
107:5b.PSA.107.005 അവര്‍ മരുഭൂമിയില്‍ ജനസഞ്ചാരമില്ലാത്ത വഴിയില്‍ ഉഴന്നുനടന്നു; പാര്‍പ്പാന്‍ ഒരു പട്ടണവും അവര്‍ കണ്ടെത്തിയില്ല.
107:6b.PSA.107.006 അവര്‍ വിശന്നും ദാഹിച്ചും ഇരുന്നു; അവരുടെ പ്രാണന്‍ അവരുടെ ഉള്ളില്‍ തളര്‍ന്നു.
107:7b.PSA.107.007 അവര്‍ തങ്ങളുടെ കഷ്ടതയില്‍ യഹോവയോടു നിലവിളിച്ചു; അവന്‍ അവരെ അവരുടെ ഞെരുക്കങ്ങളില്‍ നിന്നു വിടുവിച്ചു.
107:8b.PSA.107.008 അവര്‍ പാര്‍പ്പാന്‍ തക്ക പട്ടണത്തില്‍ ചെല്ലേണ്ടതിന്നു അവന്‍ അവരെ ചൊവ്വെയുള്ള വഴിയില്‍ നടത്തി.
107:9b.PSA.107.009 അവര്‍ യഹോവയെ അവന്റെ നന്മയെ ചൊല്ലിയും മനുഷ്യപുത്രന്മാരില്‍ ചെയ്ത അത്ഭുതങ്ങളെ ചൊല്ലിയും സ്തുതിക്കട്ടെ.
107:10b.PSA.107.010 അവന്‍ ആര്‍ത്തിയുള്ളവന്നു തൃപ്തിവരുത്തുകയും വിശപ്പുള്ളവനെ നന്മകൊണ്ടു നിറെക്കുകയും ചെയ്യുന്നു.
107:11b.PSA.107.011 ദൈവത്തിന്റെ വചനങ്ങളോടു മത്സരിക്കയും അത്യുന്നതന്റെ ആലോചനയെ നിരസിക്കയും ചെയ്തിട്ടു ഇരുളിലും അന്ധതമസ്സിലും ഇരുന്നു
107:12b.PSA.107.012 അരിഷ്ടതയാലും ഇരുമ്പുചങ്ങലയാലും ബന്ധിക്കപ്പെട്ടവര്‍ -
107:13b.PSA.107.013 അവരുടെ ഹൃദയത്തെ അവന്‍ കഷ്ടതകൊണ്ടു താഴ്ത്തി; അവര്‍ ഇടറിവീണു; സഹായിപ്പാന്‍ ആരുമുണ്ടായിരുന്നില്ല.
107:14b.PSA.107.014 അവര്‍ തങ്ങളുടെ കഷ്ടതയില്‍ യഹോവയോടു നിലവിളിച്ചു; അവന്‍ അവരുടെ ഞെരുക്കങ്ങളില്‍നിന്നു അവരെ രക്ഷിച്ചു.
107:15b.PSA.107.015 അവന്‍ അവരെ ഇരുട്ടില്‍നിന്നും അന്ധതമസ്സില്‍നിന്നും പുറപ്പെടുവിച്ചു; അവരുടെ ബന്ധനങ്ങളെ അറുത്തുകളഞ്ഞു.
107:16b.PSA.107.016 അവര്‍ യഹോവയെ, അവന്റെ നന്മയെ ചൊല്ലിയും മനുഷ്യപുത്രന്മാരില്‍ ചെയ്ത അത്ഭുതങ്ങളെ ചൊല്ലിയും സ്തുതിക്കട്ടെ.
107:17b.PSA.107.017 അവന്‍ താമ്രകതകുകളെ തകര്‍ത്തു, ഇരിമ്പോടാമ്പലുകളെ മുറിച്ചുകളഞ്ഞിരിക്കുന്നു.
107:18b.PSA.107.018 ഭോഷന്മാര്‍ തങ്ങളുടെ ലംഘനങ്ങള്‍ ഹേതുവായും തങ്ങളുടെ അകൃത്യങ്ങള്‍നിമിത്തവും കഷ്ടപ്പെട്ടു.
107:19b.PSA.107.019 അവര്‍ക്കും സകലവിധ ഭക്ഷണത്തോടും വെറുപ്പുതോന്നി; അവര്‍ മരണവാതിലുകളോടു സമീപിച്ചിരുന്നു.
107:20b.PSA.107.020 അവര്‍ തങ്ങളുടെ കഷ്ടതയില്‍ യഹോവയോടു നിലവിളിച്ചു; അവന്‍ അവരെ അവരുടെ ഞെരുക്കങ്ങളില്‍നിന്നു രക്ഷിച്ചു.
107:21b.PSA.107.021 അവന്‍ തന്റെ വചനത്തെ അയച്ചു അവരെ സൌഖ്യമാക്കി; അവരുടെ കുഴികളില്‍നിന്നു അവരെ വിടുവിച്ചു.
107:22b.PSA.107.022 അവര്‍ യഹോവയെ അവന്റെ നന്മയെചൊല്ലിയും മനുഷ്യപുത്രന്മാരില്‍ ചെയ്ത അത്ഭുതങ്ങളെ ചൊല്ലിയും സ്തുതിക്കട്ടെ.
107:23b.PSA.107.023 അവര്‍ സ്തോത്രയാഗങ്ങളെ കഴിക്കയും സംഗീതത്തോടുകൂടെ അവന്റെ പ്രവൃത്തികളെ വര്‍ണ്ണിക്കയും ചെയ്യട്ടെ.
107:24b.PSA.107.024 കപ്പല്‍ കയറി സമുദ്രത്തില്‍ ഔടിയവര്‍, പെരുവെള്ളങ്ങളില്‍ വ്യാപാരം ചെയ്തവര്‍,
107:25b.PSA.107.025 അവര്‍ യഹോവയുടെ പ്രവൃത്തികളെയും ആഴിയില്‍ അവന്റെ അത്ഭുതങ്ങളെയും കണ്ടു.
107:26b.PSA.107.026 അവന്‍ കല്പിച്ചു കൊടുങ്കാറ്റു അടിപ്പിച്ചു, അതു അതിലെ തിരകളെ പൊങ്ങുമാറാക്കി.
107:27b.PSA.107.027 അവര്‍ ആകാശത്തിലേക്കു ഉയര്‍ന്നു, വീണ്ടും ആഴത്തിലേക്കു താണു, അവരുടെ പ്രാണന്‍ കഷ്ടത്താല്‍ ഉരുകിപ്പോയി.
107:28b.PSA.107.028 അവര്‍ മത്തനെപ്പോലെ തുള്ളി ചാഞ്ചാടിനടന്നു; അവരുടെ ബുദ്ധി പൊയ്പോയിരുന്നു.
107:29b.PSA.107.029 അവര്‍ തങ്ങളുടെ കഷ്ടതയില്‍ യഹോവയോടു നിലവിളിച്ചു; അവന്‍ അവരെ അവരുടെ ഞെരുക്കങ്ങളില്‍ നിന്നു വിടുവിച്ചു.
107:30b.PSA.107.030 അവന്‍ കൊടുങ്കാറ്റിനെ ശാന്തമാക്കി; തിരമാലകള്‍ അടങ്ങി.
107:31b.PSA.107.031 ശാന്തത വന്നതുകൊണ്ടു അവര്‍ സന്തോഷിച്ചു; അവര്‍ ആഗ്രഹിച്ച തുറമുഖത്തു അവന്‍ അവരെ എത്തിച്ചു.
107:32b.PSA.107.032 അവര്‍ യഹോവയെ അവന്റെ നന്മയെ ചൊല്ലിയും മനുഷ്യപുത്രന്മാരില്‍ ചെയ്ത അത്ഭുതങ്ങളെ ചൊല്ലിയും സ്തുതിക്കട്ടെ.
107:33b.PSA.107.033 അവര്‍ ജനത്തിന്റെ സഭയില്‍ അവനെ പുകഴ്ത്തുകയും മൂപ്പന്മാരുടെ സംഘത്തില്‍ അവനെ സ്തുതിക്കയും ചെയ്യട്ടേ.
107:34b.PSA.107.034 നിവാസികളുടെ ദുഷ്ടതനിമിത്തം അവന്‍ നദികളെ മരുഭൂമിയും
107:35b.PSA.107.035 നീരുറവുകളെ വരണ്ട നിലവും ഫലപ്രദമായ ഭൂമിയെ ഉവര്‍ന്നിലവും ആക്കി.
107:36b.PSA.107.036 അവന്‍ മരുഭൂമിയെ ജലതടാകവും വരണ്ട നിലത്തെ നീരുറവുകളും ആക്കി.
107:37b.PSA.107.037 വിശന്നവരെ അവന്‍ അവിടെ പാര്‍പ്പിച്ചു; അവര്‍ പാര്‍പ്പാന്‍ പട്ടണം ഉണ്ടാക്കുകയും നിലം വിതെക്കയും
107:38b.PSA.107.038 മുന്തിരിത്തോട്ടം നട്ടുണ്ടാക്കുകയും നമൃദ്ധിയായി ഫലങ്ങളെ അനുഭവിക്കയും ചെയ്തു.
107:39b.PSA.107.039 അവന്‍ അനുഗ്രഹിച്ചിട്ടു അവര്‍ അത്യന്തം പെരുകി; അവരുടെ കന്നുകാലികള്‍ കുറഞ്ഞുപോകുവാന്‍ അവന്‍ ഇടവരുത്തിയില്ല.
107:40b.PSA.107.040 പീഡനവും കഷ്ടതയും സങ്കടവും ഹേതുവായി അവര്‍ പിന്നെയും കുറഞ്ഞു താണുപോയി.
107:41b.PSA.107.041 അവന്‍ പ്രഭുക്കന്മാരുടെമേല്‍ നിന്ദപകരുകയും വഴിയില്ലാത്ത ശൂന്യപ്രദേശത്തു അവരെ ഉഴലുമാറാക്കുകയും ചെയ്യുന്നു.
107:42b.PSA.107.042 അവന്‍ ദരിദ്രനെ പീഡയില്‍നിന്നു ഉയര്‍ത്തി അവന്റെ കുലങ്ങളെ ആട്ടിന്‍ കൂട്ടംപോലെ ആക്കി.
107:43b.PSA.107.043 നേരുള്ളവര്‍ ഇതു കണ്ടു സന്തോഷിക്കും; നീതികെട്ടവര്‍ ഒക്കെയും വായ്പൊത്തും.
107:44b.PSA.107.044 ജ്ഞാനമുള്ളവര്‍ ഇവയെ ശ്രദ്ധിക്കും; അവര്‍ യഹോവയുടെ കൃപകളെ ചിന്തിക്കും.
108
108:1b.PSA.108.001 ഒരു ഗീതം; ദാവീദിന്റെ ഒരു സങ്കീര്‍ത്തനം.
108:2b.PSA.108.002 ദൈവമേ, എന്റെ മനസ്സു ഉറെച്ചിരിക്കുന്നു; ഞാന്‍ പാടും; എന്റെ മനംകൊണ്ടു ഞാന്‍ കീര്‍ത്തനം പാടും.
108:3b.PSA.108.003 വീണയും കിന്നരവുമായുള്ളോവേ, ഉണരുവിന്‍ ; ഞാന്‍ അതികാലത്തെ ഉണരും.
108:4b.PSA.108.004 യഹോവേ, വംശങ്ങളുടെ ഇടയില്‍ ഞാന്‍ നിനക്കു സ്തോത്രം ചെയ്യും; ജാതികളുടെ മദ്ധ്യേ ഞാന്‍ നിനക്കു കീര്‍ത്തനം പാടും.
108:5b.PSA.108.005 നിന്റെ ദയ ആകാശത്തിന്നു മീതെ വലുതാകുന്നു; നിന്റെ വിശ്വസ്തത മേഘങ്ങളോളം എത്തുന്നു.
108:6b.PSA.108.006 ദൈവമേ, നീ ആകാശത്തിന്നു മീതെ ഉയര്‍ന്നിരിക്കേണമേ; നിന്റെ മഹത്വം സര്‍വ്വഭൂമിക്കും മീതെ തന്നേ.
108:7b.PSA.108.007 നിനക്കു പ്രിയമുള്ളവര്‍ വിടുവിക്കപ്പെടേണ്ടതിന്നു നിന്റെ വലങ്കൈകൊണ്ടു രക്ഷിച്ചു ഞങ്ങള്‍ക്കു ഉത്തരമരുളേണമേ.
108:8b.PSA.108.008 ദൈവം തന്റെ വിശുദ്ധിയില്‍ അരുളിച്ചെയ്തതുകൊണ്ടു ഞാന്‍ ആനന്ദിക്കും; ഞാന്‍ ശെഖേമിനെ വിഭാഗിച്ചു സുക്കോത്ത് താഴ്വരയെ അളക്കും.
108:9b.PSA.108.009 ഗിലെയാദ് എനിക്കുള്ളതു; മനശ്ശെയും എനിക്കുള്ളതു; എഫ്രയീം എന്റെ തലക്കോരികയും യെഹൂദാ എന്റെ ചെങ്കോലും ആകുന്നു.
108:10b.PSA.108.010 മോവാബ് എനിക്കു കഴുകുവാനുള്ള വട്ടക; ഏദോമിന്മേല്‍ ഞാന്‍ എന്റെ ചെരിപ്പു എറിയും; ഫെലിസ്ത ദേശത്തിന്മേല്‍ ഞാന്‍ ജയഘോഷംകൊള്ളും.
108:11b.PSA.108.011 ഉറപ്പുള്ള നഗരത്തിലേക്കു എന്നെ ആര്‍ കൊണ്ടുപോകും? ഏദോമിലേക്കു എന്നെ ആര്‍ വഴിനടത്തും?
108:12b.PSA.108.012 ദൈവമേ, നീ ഞങ്ങളെ തള്ളിക്കളഞ്ഞില്ലയോ? ദൈവമേ, നീ ഞങ്ങളുടെ സൈന്യങ്ങളോടു കൂടെ പുറപ്പെടുന്നതുമില്ല.
108:13b.PSA.108.013 വൈരിയുടെ നേരെ ഞങ്ങള്‍ക്കു സഹായം ചെയ്യേണമേ; മനുഷ്യന്റെ സഹായം വ്യര്‍ത്ഥമല്ലോ.
108:14b.PSA.108.014 ദൈവത്താല്‍ നാം വീര്യം പ്രവര്‍ത്തിക്കും; അവന്‍ തന്നേ നമ്മുടെ വൈരികളെ മെതിച്ചുകളയും.
109
109:1b.PSA.109.001 സംഗീതപ്രമാണിക്കു; ദാവീദിന്റെ ഒരു സങ്കീര്‍ത്തനം.
109:2b.PSA.109.002 എന്റെ പുകഴ്ചയായ ദൈവമേ, മൌനമായിരിക്കരുതേ.
109:3b.PSA.109.003 ദുഷ്ടന്റെ വായും വഞ്ചകന്റെ വായും എന്റെ നേരെ തുറന്നിരിക്കുന്നു; ഭോഷകുള്ള നാവുകൊണ്ടു അവര്‍ എന്നോടു സംസാരിച്ചിരിക്കുന്നു.
109:4b.PSA.109.004 അവര്‍ ദ്വേഷവാക്കുകള്‍കൊണ്ടു എന്നെ വളഞ്ഞു കാരണംകൂടാതെ എന്നോടു പൊരുതിയിരിക്കുന്നു.
109:5b.PSA.109.005 എന്റെ സ്നേഹത്തിന്നു പകരം അവര്‍ വൈരം കാണിക്കുന്നു; ഞാനോ പ്രാര്‍ത്ഥന ചെയ്തുകൊണ്ടിരിക്കുന്നു.
109:6b.PSA.109.006 നന്മെക്കു പകരം തിന്മയും സ്നേഹത്തിന്നു പകരം ദ്വേഷവും അവര്‍ എന്നോടു കാണിച്ചിരിക്കുന്നു.
109:7b.PSA.109.007 നീ അവന്റെമേല്‍ ഒരു ദുഷ്ടനെ നിയമിക്കേണമേ; എതിരാളി അവന്റെ വലത്തുഭാഗത്തു നില്‍ക്കട്ടെ.
109:8b.PSA.109.008 അവനെ വിസ്തരിക്കുമ്പോള്‍ അവന്‍ കുറ്റക്കാരനെന്നു തെളിയട്ടെ; അവന്റെ പ്രാര്‍ത്ഥന പാപമായി തീരട്ടെ.
109:9b.PSA.109.009 അവന്റെ നാളുകള്‍ ചുരുങ്ങിപ്പോകട്ടെ; അവന്റെ സ്ഥാനം മറ്റൊരുത്തന്‍ ഏല്‍ക്കട്ടെ.
109:10b.PSA.109.010 അവന്റെ മക്കള്‍ അനാഥരും അവന്റെ ഭാര്യ വിധവയും ആയി തീരട്ടെ.
109:11b.PSA.109.011 അവന്റെ മക്കള്‍ അലഞ്ഞു തെണ്ടിനടക്കട്ടെ. തങ്ങളുടെ ശൂന്യഭവനങ്ങളെ വിട്ടു ഇരന്നു നടക്കട്ടെ;
109:12b.PSA.109.012 കടക്കാരന്‍ അവന്നുള്ളതൊക്കെയും കൊണ്ടു പോകട്ടെ; അന്യജാതിക്കാര്‍ അവന്റെ പ്രയത്നഫലം കൊള്ളയിടട്ടെ.
109:13b.PSA.109.013 അവന്നു ദയ കാണിപ്പാന്‍ ആരും ഉണ്ടാകരുതേ; അവന്റെ അനാഥരോടു ആര്‍ക്കും കൃപ തോന്നരുതേ.
109:14b.PSA.109.014 അവന്റെ സന്തതി മുടിഞ്ഞുപോകട്ടെ; അടുത്ത തലമുറയില്‍ തന്നേ അവരുടെ പേര്‍ മാഞ്ഞു പോകട്ടെ;
109:15b.PSA.109.015 അവന്റെ പിതാക്കന്മാരുടെ അകൃത്യം യഹോവ ഔര്‍ക്കുംമാറാകട്ടെ; അവന്റെ അമ്മയുടെ പാപം മാഞ്ഞുപോകയുമരുതേ.
109:16b.PSA.109.016 അവ എല്ലായ്പോഴും യഹോവയുടെ മുമ്പാകെ ഇരിക്കട്ടെ; അവരുടെ ഔര്‍മ്മ അവന്‍ ഭൂമിയില്‍നിന്നു ഛേദിച്ചുകളയേണ്ടതിന്നു തന്നേ.
109:17b.PSA.109.017 അവന്‍ ദയ കാണിപ്പാന്‍ മറന്നുകളഞ്ഞുവല്ലോ; എളിയവനെയും ദരിദ്രനെയും മനംതകര്‍ന്നവനെയും മരണപര്യന്തം ഉപദ്രവിച്ചു.
109:18b.PSA.109.018 ശാപം അവന്നു പ്രിയമായിരുന്നു; അതു അവന്നു ഭവിച്ചു; അനുഗ്രഹം അവന്നു അപ്രിയമായിരുന്നു; അതു അവനെ വിട്ടകന്നു പോയി.
109:19b.PSA.109.019 അവന്‍ വസ്ത്രംപോലെ ശാപം ധരിച്ചു; അതു വെള്ളംപോലെ അവന്റെ ഉള്ളിലും എണ്ണപോലെ അവന്റെ അസ്ഥികളിലും ചെന്നു.
109:20b.PSA.109.020 അതു അവന്നു പുതെക്കുന്ന വസ്ത്രംപോലെയും നിത്യം അരെക്കു കെട്ടുന്ന കച്ചപോലെയും ഇരിക്കട്ടെ.
109:21b.PSA.109.021 ഇതു എന്റെ എതിരാളികള്‍ക്കും എനിക്കു വിരോധമായി ദോഷം പറയുന്നവര്‍ക്കും യഹോവ കൊടുക്കുന്ന പ്രതിഫലം ആകുന്നു.
109:22b.PSA.109.022 നീയോ കര്‍ത്താവായ യഹോവേ, നിന്റെ നാമത്തിന്നടുത്തവണ്ണം എന്നോടു ചെയ്യേണമേ; നിന്റെ ദയ നല്ലതാകകൊണ്ടു എന്നെ വിടുവിക്കേണമേ.
109:23b.PSA.109.023 ഞാന്‍ അരിഷ്ടനും ദരിദ്രനും ആകുന്നു; എന്റെ ഹൃദയം എന്റെ ഉള്ളില്‍ മുറിഞ്ഞിരിക്കുന്നു.
109:24b.PSA.109.024 ചാഞ്ഞുപോകുന്ന നിഴല്‍പോലെ ഞാന്‍ കടന്നുപോകുന്നു; ഒരു വെട്ടുക്കിളിയെപ്പോലെ എന്നെ ചാടിക്കുന്നു.
109:25b.PSA.109.025 എന്റെ മുഴങ്കാലുകള്‍ ഉപവാസംകൊണ്ടു വിറെക്കുന്നു. എന്റെ ദേഹം പുഷ്ടിവിട്ടു ക്ഷയിച്ചിരിക്കുന്നു.
109:26b.PSA.109.026 ഞാന്‍ അവര്‍ക്കും ഒരു നിന്ദയായ്തീര്‍ന്നിരിക്കുന്നു; എന്നെ കാണുമ്പോള്‍ അവര്‍ തല കുലുക്കുന്നു.
109:27b.PSA.109.027 എന്റെ ദൈവമായ യഹോവേ, എന്നെ സഹായിക്കേണമേ; നിന്റെ ദയെക്കു തക്കവണ്ണം എന്നെ രക്ഷിക്കേണമേ.
109:28b.PSA.109.028 യഹോവേ, ഇതു നിന്റെ കൈ എന്നും നീ ഇതു ചെയ്തു എന്നും അവര്‍ അറിയേണ്ടതിന്നു തന്നേ.
109:29b.PSA.109.029 അവര്‍ ശപിക്കട്ടെ; നീയോ അനുഗ്രഹിക്കേണമേ; അവര്‍ എതിര്‍ക്കുംമ്പോള്‍ ലജ്ജിച്ചുപോകട്ടെ; അടിയനോ സന്തോഷിക്കും;
109:30b.PSA.109.030 എന്റെ എതിരാളികള്‍ നിന്ദ ധരിക്കും; പുതെപ്പു പുതെക്കുംപോലെ അവര്‍ ലജ്ജ പുതെക്കും.
109:31b.PSA.109.031 ഞാന്‍ എന്റെ വായ്കൊണ്ടു യഹോവയെ അത്യന്തം സ്തുതിക്കും; അതേ, ഞാന്‍ പുരുഷാരത്തിന്റെ നടുവില്‍ അവനെ പുകഴ്ത്തും.
109:32b.PSA.109.032 അവന്‍ എളിയവനെ ശിക്ഷെക്കു വിധിക്കുന്നവരുടെ കയ്യില്‍നിന്നു രക്ഷിപ്പാന്‍ അവന്റെ വലത്തുഭാഗത്തു നിലക്കുന്നു.
110
110:1b.PSA.110.001 ദാവീദിന്റെ ഒരു സങ്കീര്‍ത്തനം.
110:2b.PSA.110.002 യഹോവ എന്റെ കര്‍ത്താവിനോടു അരുളിച്ചെയ്യുന്നതുഞാന്‍ നിന്റെ ശത്രുക്കളെ നിന്റെ പാദപീഠമാക്കുവോളം നീ എന്റെ വലത്തുഭാഗത്തിരിക്ക.
110:3b.PSA.110.003 നിന്റെ ബലമുള്ള ചെങ്കോല്‍ യഹോവ സീയോനില്‍നിന്നു നീട്ടും; നീ നിന്റെ ശത്രുക്കളുടെ മദ്ധ്യേ വാഴുക.
110:4b.PSA.110.004 നിന്റെ സേനാദിവസത്തില്‍ നിന്റെ ജനം നിനക്കു സ്വമേധാദാനമായിരിക്കുന്നു; വിശുദ്ധ വസ്ത്രാലങ്കാരത്തോടുകൂടെ ഉഷസ്സിന്റെ ഉദരത്തില്‍നിന്നു യുവാക്കളായ മഞ്ഞു നിനക്കു വരുന്നു.
110:5b.PSA.110.005 നീ മല്‍ക്കീസേദെക്കിന്റെ വിധത്തില്‍ എന്നേക്കും ഒരു പുരോഹിതന്‍ എന്നു യഹോവ സത്യം ചെയ്തു, അനുതപിക്കയുമില്ല.
110:6b.PSA.110.006 നിന്റെ വലത്തുഭാഗത്തിരിക്കുന്ന കര്‍ത്താവു തന്റെ ക്രോധദിവസത്തില്‍ രാജാക്കന്മാരെ തകര്‍ത്തുകളയും.
110:7b.PSA.110.007 അവന്‍ ജാതികളുടെ ഇടയില്‍ ന്യായംവിധിക്കും; അവന്‍ എല്ലാടവും ശവങ്ങള്‍കൊണ്ടു നിറെക്കും; അവന്‍ വിസ്താരമായ ദേശത്തിന്റെ തലവനെ തകര്‍ത്തുകളയും.
110:8b.PSA.110.008 അവന്‍ വഴിയരികെയുള്ള തോട്ടില്‍നിന്നു കുടിക്കും; അതുകൊണ്ടു അവന്‍ തല ഉയര്‍ത്തും.
111
111:1b.PSA.111.001 യഹോവയെ സ്തുതിപ്പിന്‍ . ഞാന്‍ നേരുള്ളവരുടെ സംഘത്തിലും സഭയിലും പൂര്‍ണ്ണഹൃദയത്തോടെ യഹോവേക്കു സ്തോത്രം ചെയ്യും.
111:2b.PSA.111.002 യഹോവയുടെ പ്രവൃത്തികള്‍ വലിയവയും അവയില്‍ ഇഷ്ടമുള്ളവരൊക്കെയും ശോധന ചെയ്യേണ്ടിയവയും ആകുന്നു.
111:3b.PSA.111.003 അവന്റെ പ്രവൃത്തി മഹത്വവും തേജസ്സും ഉള്ളതു; അവന്റെ നീതി എന്നേക്കും നിലനിലക്കുന്നു.
111:4b.PSA.111.004 അവന്‍ തന്റെ അത്ഭുതങ്ങള്‍ക്കു ഒരു ജ്ഞാപകം ഉണ്ടാക്കിയിരിക്കുന്നു; യഹോവ കൃപയും കരുണയും ഉള്ളവന്‍ തന്നേ.
111:5b.PSA.111.005 തന്റെ ഭക്തന്മാര്‍ക്കും അവന്‍ ആഹാരം കൊടുക്കുന്നു; അവന്‍ തന്റെ നിയമത്തെ എന്നേക്കും ഔര്‍ക്കുംന്നു.
111:6b.PSA.111.006 ജാതികളുടെ അവകാശം അവന്‍ സ്വജനത്തിന്നു കൊടുത്തതില്‍ തന്റെ പ്രവൃത്തികളുടെ ശക്തി അവര്‍ക്കും പ്രസിദ്ധമാക്കിയിരിക്കുന്നു.
111:7b.PSA.111.007 അവന്റെ കൈകളുടെ പ്രവൃത്തികള്‍ സത്യവും ന്യായവും ആകുന്നു;
111:8b.PSA.111.008 അവന്റെ പ്രമാണങ്ങള്‍ എല്ലാം വിശ്വാസ്യം തന്നേ.
111:9b.PSA.111.009 അവ എന്നെന്നേക്കും സ്ഥിരമായിരിക്കുന്നു; അവ വിശ്വസ്തതയോടും നേരോടുംകൂടെ അനുഷ്ഠിക്കപ്പെടുന്നു.
111:10b.PSA.111.010 അവന്‍ തന്റെ ജനത്തിന്നു വീണ്ടെടുപ്പു അയച്ചു, തന്റെ നിയമത്തെ എന്നേക്കുമായി കല്പിച്ചിരിക്കുന്നു; അവന്റെ നാമം വിശുദ്ധവും ഭയങ്കരവും ആകുന്നു.
111:11b.PSA.111.011 യഹോവാഭക്തി ജ്ഞാനത്തിന്റെ ആരംഭമാകുന്നു. അവയെ ആചരിക്കുന്ന എല്ലാവര്‍ക്കും നല്ല ബുദ്ധി ഉണ്ടു; അവന്റെ സ്തുതി എന്നേക്കും നിലനിലക്കുന്നു.
112
112:1b.PSA.112.001 യഹോവയെ സ്തുതിപ്പിന്‍ . യഹോവയെ ഭയപ്പെട്ടു, അവന്റെ കല്പനകളില്‍ ഏറ്റവും ഇഷ്ടപ്പെടുന്ന മനുഷ്യന്‍ ഭാഗ്യവാന്‍ .
112:2b.PSA.112.002 അവന്റെ സന്തതി ഭൂമിയില്‍ ബലപ്പെട്ടിരിക്കും; നേരുള്ളവരുടെ തലമുറ അനുഗ്രഹിക്കപ്പെടും.
112:3b.PSA.112.003 ഐശ്വര്യവും സമ്പത്തും അവന്റെ വീട്ടില്‍ ഉണ്ടാകും; അവന്റെ നീതി എന്നേക്കും നിലനിലക്കുന്നു.
112:4b.PSA.112.004 നേരുള്ളവര്‍ക്കും ഇരുട്ടില്‍ വെളിച്ചം ഉദിക്കുന്നു; അവന്‍ കൃപയും കരുണയും നീതിയും ഉള്ളവനാകുന്നു.
112:5b.PSA.112.005 കൃപതോന്നി വായ്പകൊടുക്കുന്നവന്‍ ശുഭമായിരിക്കും; വ്യവഹാരത്തില്‍ അവന്‍ തന്റെ കാര്യം നേടും.
112:6b.PSA.112.006 അവന്‍ ഒരു നാളും കുലുങ്ങിപ്പോകയില്ല; നീതിമാന്‍ എന്നേക്കും ഔര്‍മ്മയില്‍ ഇരിക്കും.
112:7b.PSA.112.007 ദുര്‍വ്വര്‍ത്തമാനംനിമിത്തം അവന്‍ ഭയപ്പെടുകയില്ല; അവന്റെ ഹൃദയം യഹോവയില്‍ ആശ്രയിച്ചു ഉറെച്ചിരിക്കും.
112:8b.PSA.112.008 അവന്റെ ഹൃദയം ഭയപ്പെടാതെ സ്ഥിരമായിരിക്കുന്നു; അവന്‍ ശത്രുക്കളില്‍ തന്റെ ആഗ്രഹം നിവര്‍ത്തിച്ചുകാണും.
112:9b.PSA.112.009 അവന്‍ വാരി വിതറി ദരിദ്രന്മാര്‍ക്കും കൊടുക്കുന്നു; അവന്റെ നീതി എന്നേക്കും നിലനിലക്കുന്നു; അവന്റെ കൊമ്പു ബഹുമാനത്തോടെ ഉയര്‍ന്നിരിക്കും.
112:10b.PSA.112.010 ദുഷ്ടന്‍ അതു കണ്ടു വ്യസനിക്കും; അവന്‍ പല്ലുകടിച്ചു ഉരുകിപ്പോകും; ദുഷ്ടന്റെ ആശ നശിച്ചുപോകും.
113
113:1b.PSA.113.001 യഹോവയെ സ്തുതിപ്പിന്‍ ; യഹോവയുടെ ദാസന്മാരെ സ്തുതിപ്പിന്‍ ; യഹോവയുടെ നാമത്തെ സ്തുതിപ്പിന്‍ .
113:2b.PSA.113.002 യഹോവയുടെ നാമം വാഴ്ത്തപ്പെടുമാറാകട്ടെ; ഇന്നുമുതല്‍ എന്നെന്നേക്കും തന്നേ.
113:3b.PSA.113.003 സൂര്യന്റെ ഉദയംമുതല്‍ അസ്തമാനംവരെ യഹോവയുടെ നാമം സ്തുതിക്കപ്പെടുമാറാകട്ടെ.
113:4b.PSA.113.004 യഹോവ സകലജാതികള്‍ക്കും മീതെയും അവന്റെ മഹത്വം ആകാശത്തിന്നു മീതെയും ഉയര്‍ന്നിരിക്കുന്നു.
113:5b.PSA.113.005 ഉന്നതത്തില്‍ അധിവസിക്കുന്നവനായി നമ്മുടെ ദൈവമായ യഹോവേക്കു സദൃശന്‍ ആരുള്ളു?
113:6b.PSA.113.006 ആകാശത്തിലും ഭൂമിയിലും ഉള്ളവ അവന്‍ കുനിഞ്ഞുനോക്കുന്നു.
113:7b.PSA.113.007 അവന്‍ എളിയവനെ പൊടിയില്‍നിന്നു എഴുന്നേല്പിക്കയും ദരിദ്രനെ കുപ്പയില്‍നിന്നു ഉയര്‍ത്തുകയും ചെയ്തു;
113:8b.PSA.113.008 പ്രഭുക്കന്മാരോടുകൂടെ, തന്റെ ജനത്തിന്റെ പ്രഭുക്കന്മാരോടുകൂടെ തന്നേ ഇരുത്തുന്നു.
113:9b.PSA.113.009 അവന്‍ വീട്ടില്‍ മച്ചിയായവളെ മക്കളുടെ അമ്മയായി സന്തോഷത്തോടെ വസിക്കുമാറാക്കുന്നു.
114
114:1b.PSA.114.001 യഹോവയെ സ്തുതിപ്പിന്‍ . യിസ്രായേല്‍ മിസ്രയീമില്‍നിന്നും യാക്കോബിന്‍ ഗൃഹം അന്യഭാഷയുള്ള ജാതിയുടെ ഇടയില്‍നിന്നും പുറപ്പെട്ടപ്പോള്‍
114:2b.PSA.114.002 യെഹൂദാ അവന്റെ വിശുദ്ധമന്ദിരവും യിസ്രായേല്‍ അവന്റെ ആധിപത്യവുമായി തീര്‍ന്നു.
114:3b.PSA.114.003 സമുദ്രം കണ്ടു ഔടി; യോര്‍ദ്ദാന്‍ പിന്‍ വാങ്ങിപ്പോയി.
114:4b.PSA.114.004 പര്‍വ്വതങ്ങള്‍ മുട്ടാടുകളെപ്പോലെയും കുന്നുകള്‍ കുഞ്ഞാടുകളെപ്പോലെയും തുള്ളി.
114:5b.PSA.114.005 സമുദ്രമേ, നീ ഔടുന്നതെന്തു? യോര്‍ദ്ദാനേ, നീ പിന്‍ വാങ്ങുന്നതെന്തു?
114:6b.PSA.114.006 പര്‍വ്വതങ്ങളേ; നിങ്ങള്‍ മുട്ടാടുകളെപ്പോലെയും കുന്നുകളേ, നിങ്ങള്‍ കുഞ്ഞാടുകളെപ്പോലെയും തുള്ളുന്നതു എന്തു.
114:7b.PSA.114.007 ഭൂമിയേ, നീ കര്‍ത്താവിന്റെ സന്നിധിയില്‍, യാക്കോബിന്‍ ദൈവത്തിന്റെ സന്നിധിയില്‍ വിറെക്ക.
114:8b.PSA.114.008 അവന്‍ പാറയെ ജലതടാകവും തീക്കല്ലിനെ നീരുറവും ആക്കിയിരിക്കുന്നു.
115
115:1b.PSA.115.001 ഞങ്ങള്‍ക്കല്ല, യഹോവേ, ഞങ്ങള്‍ക്കല്ല, നിന്റെ ദയയും വിശ്വസ്തതയും നിമിത്തം നിന്റെ നാമത്തിന്നു തന്നേ മഹത്വം വരുത്തേണമേ.
115:2b.PSA.115.002 അവരുടെ ദൈവം ഇപ്പോള്‍ എവിടെ എന്നു ജാതികള്‍ പറയുന്നതെന്തിന്നു?
115:3b.PSA.115.003 നമ്മുടെ ദൈവമോ സ്വര്‍ഗ്ഗത്തില്‍ ഉണ്ടു; തനിക്കു ഇഷ്ടമുള്ളതൊക്കെയും അവന്‍ ചെയ്യുന്നു.
115:4b.PSA.115.004 അവരുടെ വിഗ്രഹങ്ങള്‍ പൊന്നും വെള്ളിയും ആകുന്നു; മനുഷ്യരുടെ കൈവേല തന്നേ.
115:5b.PSA.115.005 അവേക്കു വായുണ്ടെങ്കിലും സംസാരിക്കുന്നില്ല; കണ്ണുണ്ടെങ്കിലും കാണുന്നില്ല.
115:6b.PSA.115.006 അവേക്കു ചെവിയുണ്ടെങ്കിലും കേള്‍ക്കുന്നില്ല; മൂകൂണ്ടെങ്കിലും മണക്കുന്നില്ല.
115:7b.PSA.115.007 അവേക്കു കയ്യുണ്ടെങ്കിലും സ്പര്‍ശിക്കുന്നില്ല; കാലുണ്ടെങ്കിലും നടക്കുന്നില്ല; തൊണ്ടകൊണ്ടു സംസാരിക്കുന്നതുമില്ല.
115:8b.PSA.115.008 അവയെ ഉണ്ടാക്കുന്നവര്‍ അവയെപ്പോലെ ആകുന്നു; അവയില്‍ ആശ്രയിക്കുന്ന ഏവനും അങ്ങനെ തന്നേ.
115:9b.PSA.115.009 യിസ്രായേലേ, യഹോവയില്‍ ആശ്രയിക്ക; അവന്‍ അവരുടെ സഹായവും പരിചയും ആകുന്നു;
115:10b.PSA.115.010 അഹരോന്‍ ഗൃഹമേ, യഹോവയില്‍ ആശ്രയിക്ക. അവന്‍ അവരുടെ സഹായവും പരിചയും ആകുന്നു.
115:11b.PSA.115.011 യഹോവാഭക്തന്മാരേ, യഹോവയില്‍ ആശ്രയിപ്പിന്‍ ; അവന്‍ അവരുടെ സഹായവും പരിചയും ആകുന്നു.
115:12b.PSA.115.012 യഹോവ നമ്മെ ഔര്‍ത്തിരിക്കുന്നു; അവന്‍ അനുഗ്രഹിക്കും; അവന്‍ യിസ്രായേല്‍ഗൃഹത്തെ അനുഗ്രഹിക്കും; അവന്‍ അഹരോന്‍ ഗൃഹത്തെ അനുഗ്രഹിക്കും.
115:13b.PSA.115.013 അവന്‍ യഹോവാഭക്തന്മാരായ ചെറിയവരെയും വലിയവരെയും അനുഗ്രഹിക്കും.
115:14b.PSA.115.014 യഹോവ നിങ്ങളെ മേലക്കുമേല്‍ വര്‍ദ്ധിപ്പിക്കട്ടെ; നിങ്ങളെയും നിങ്ങളുടെ മക്കളെയും തന്നേ.
115:15b.PSA.115.015 ആകാശത്തെയും ഭൂമിയെയും ഉണ്ടാക്കിയ യഹോവയാല്‍ നിങ്ങള്‍ അനുഗ്രഹിക്കപ്പെട്ടവര്‍ ആകുന്നു.
115:16b.PSA.115.016 സ്വര്‍ഗ്ഗം യഹോവയുടെ സ്വര്‍ഗ്ഗമാകുന്നു; ഭൂമിയെ അവന്‍ മനുഷ്യര്‍ക്കും കൊടുത്തിരിക്കുന്നു.
115:17b.PSA.115.017 മരിച്ചവരും മൌനതയില്‍ ഇറങ്ങിയവര്‍ ആരും യഹോവയെ സ്തുതിക്കുന്നില്ല,
115:18b.PSA.115.018 നാമോ, ഇന്നുമുതല്‍ എന്നേക്കും യഹോവയെ വാഴ്ത്തും. യഹോവയെ സ്തുതിപ്പിന്‍ .
116
116:1b.PSA.116.001 യഹോവ എന്റെ പ്രാര്‍ത്ഥനയും യാചനകളും കേട്ടതുകൊണ്ടു ഞാന്‍ അവനെ സ്നേഹിക്കുന്നു.
116:2b.PSA.116.002 അവന്‍ തന്റെ ചെവി എങ്കലേക്കു ചായിച്ചതുകൊണ്ടു ഞാന്‍ ജീവകാലമൊക്കെയും അവനെ വിളിച്ചപേക്ഷിക്കും
116:3b.PSA.116.003 മരണപാശങ്ങള്‍ എന്നെ ചുറ്റി, പാതാള വേദനകള്‍ എന്നെ പിടിച്ചു; ഞാന്‍ കഷ്ടവും സങ്കടവും അനുഭവിച്ചു.
116:4b.PSA.116.004 അയ്യോ, യഹോവേ, എന്റെ പ്രാണനെ രക്ഷിക്കേണമേ എന്നു ഞാന്‍ യഹോവയുടെ നാമം വിളിച്ചപേക്ഷിച്ചു.
116:5b.PSA.116.005 യഹോവ കൃപയും നീതിയും ഉള്ളവന്‍ ; നമ്മുടെ ദൈവം കരുണയുള്ളവന്‍ തന്നേ.
116:6b.PSA.116.006 യഹോവ അല്പബുദ്ധികളെ പാലിക്കുന്നു; ഞാന്‍ എളിമപ്പെട്ടു, അവന്‍ എന്നെ രക്ഷിച്ചു.
116:7b.PSA.116.007 എന്‍ മനമേ, നീ വീണ്ടും സ്വസ്ഥമായിരിക്ക; യഹോവ നിനക്കു ഉപകാരം ചെയ്തിരിക്കുന്നു.
116:8b.PSA.116.008 നീ എന്റെ പ്രാണനെ മരണത്തില്‍നിന്നും എന്റെ കണ്ണിനെ കണ്ണുനീരില്‍നിന്നും എന്റെ കാലിനെ വീഴ്ചയില്‍നിന്നും രക്ഷിച്ചിരിക്കുന്നു.
116:9b.PSA.116.009 ഞാന്‍ ജീവനുള്ളവരുടെ ദേശത്തു യഹോവയുടെ മുമ്പാകെ നടക്കും.
116:10b.PSA.116.010 ഞാന്‍ വലിയ കഷ്ടതയില്‍ ആയി എന്നു പറഞ്ഞപ്പോള്‍ ഞാന്‍ വിശ്വസിച്ചു.
116:11b.PSA.116.011 സകലമനുഷ്യരും ഭോഷകു പറയുന്നു എന്നു ഞാന്‍ എന്റെ പരിഭ്രമത്തില്‍ പറഞ്ഞു.
116:12b.PSA.116.012 യഹോവ എനിക്കു ചെയ്ത സകലഉപകാരങ്ങള്‍ക്കും ഞാന്‍ അവന്നു എന്തു പകരം കൊടുക്കും?
116:13b.PSA.116.013 ഞാന്‍ രക്ഷയുടെ പാനപാത്രം എടുത്തു യഹോവയുടെ നാമം വിളിച്ചപേക്ഷിക്കും.
116:14b.PSA.116.014 യഹോവേക്കു ഞാന്‍ എന്റെ നേര്‍ച്ചകളെ അവന്റെ സകലജനവും കാണ്‍കെ കഴിക്കും.
116:15b.PSA.116.015 തന്റെ ഭക്തന്മാരുടെ മരണം യഹോവേക്കു വിലയേറിയതാകുന്നു.
116:16b.PSA.116.016 യഹോവേ, ഞാന്‍ നിന്റെ ദാസന്‍ ആകുന്നു; നിന്റെ ദാസനും നിന്റെ ദാസിയുടെ മകനും തന്നേ; നീ എന്റെ ബന്ധനങ്ങളെ അഴിച്ചിരിക്കുന്നു.
116:17b.PSA.116.017 ഞാന്‍ നിനക്കു സ്തോത്രയാഗം കഴിച്ചു യഹോവയുടെ നാമം വിളിച്ചപേക്ഷിക്കും.
116:18b.PSA.116.018 യഹോവയുടെ ആലയത്തിന്റെ പ്രാകാരങ്ങളിലും യെരൂശലേമേ, നിന്റെ നടുവിലും
116:19b.PSA.116.019 ഞാന്‍ യഹോവേക്കു എന്റെ നേര്‍ച്ചകളെ അവന്റെ സകലജനവും കാണ്‍കെ കഴിക്കും. യഹോവയെ സ്തുതിപ്പിന്‍ .
117
117:1b.PSA.117.001 സകലജാതികളുമായുള്ളോരേ, യഹോവയെ സ്തുതിപ്പിന്‍ ; സകല വംശങ്ങളുമായുള്ളോരേ, അവനെ പുകഴ്ത്തുവിന്‍ .
117:2b.PSA.117.002 നമ്മോടുള്ള അവന്റെ ദയ വലുതായിരിക്കുന്നു; യഹോവയുടെ വിശ്വസ്തത എന്നേക്കും ഉള്ളതു. യഹോവയെ സ്തുതിപ്പിന്‍ .
118
118:1b.PSA.118.001 യഹോവേക്കു സ്തോത്രം ചെയ്‍വിന്‍ ; അവന്‍ നല്ലവനല്ലോ; അവന്റെ ദയ എന്നേക്കുമുള്ളതു.
118:2b.PSA.118.002 അവന്റെ ദയ എന്നേക്കുമുള്ളതു എന്നു യിസ്രായേല്‍ പറയട്ടെ.
118:3b.PSA.118.003 അവന്റെ ദയ എന്നേക്കുമുള്ളതു എന്നു അഹരോന്‍ ഗൃഹം പറയട്ടെ.
118:4b.PSA.118.004 അവന്റെ ദയ എന്നേക്കുമുള്ളതു എന്നു യഹോവാഭക്തര്‍ പറയട്ടെ.
118:5b.PSA.118.005 ഞെരുക്കത്തില്‍ ഞാന്‍ യഹോവയെ വിളിച്ചപേക്ഷിച്ചു, യഹോവ ഉത്തരമരുളി എന്നെ വിശാലസ്ഥലത്താക്കി.
118:6b.PSA.118.006 യഹോവ എന്റെ പക്ഷത്തുണ്ടു; ഞാന്‍ പേടിക്കയില്ല; മനുഷ്യന്‍ എന്നോടു എന്തു ചെയ്യും?
118:7b.PSA.118.007 എന്നെ സഹായിക്കുന്നവരോടുകൂടെ യഹോവ എന്റെ പക്ഷത്തുണ്ടു; ഞാന്‍ എന്നെ പകെക്കുന്നവരെ കണ്ടു രസിക്കും.
118:8b.PSA.118.008 മനുഷ്യനില്‍ ആശ്രയിക്കുന്നതിനെക്കാള്‍ യഹോവയില്‍ ആശ്രയിക്കുന്നതു നല്ലതു.
118:9b.PSA.118.009 പ്രഭുക്കന്മാരില്‍ ആശ്രയിക്കുന്നതിനേക്കാള്‍ യഹോവയില്‍ ആശ്രയിക്കുന്നതു നല്ലതു.
118:10b.PSA.118.010 സകലജാതികളും എന്നെ ചുറ്റിവളഞ്ഞു; യഹോവയുടെ നാമത്തില്‍ ഞാന്‍ അവരെ ഛേദിച്ചുകളയും.
118:11b.PSA.118.011 അവര്‍ എന്നെ വളഞ്ഞു; അതേ, അവര്‍ എന്നെ വളഞ്ഞു; യഹോവയുടെ നാമത്തില്‍ ഞാന്‍ അവരെ ഛേദിച്ചുകളയും.
118:12b.PSA.118.012 അവര്‍ തേനീച്ചപോലെ എന്നെ ചുറ്റിവളഞ്ഞു; മുള്‍തീപോലെ അവര്‍ കെട്ടുപോയി; യഹോവയുടെ നാമത്തില്‍ ഞാന്‍ അവരെ ഛേദിച്ചുകളയും.
118:13b.PSA.118.013 ഞാന്‍ വീഴുവാന്‍ തക്കവണ്ണം നീ എന്നെ തള്ളി; എങ്കിലും യഹോവ എന്നെ സഹായിച്ചു.
118:14b.PSA.118.014 യഹോവ എന്റെ ബലവും എന്റെ കീര്‍ത്തനവും ആകുന്നു; അവന്‍ എനിക്കു രക്ഷയായും തീര്‍ന്നു.
118:15b.PSA.118.015 ഉല്ലാസത്തിന്റെയും ജയത്തിന്റെയും ഘോഷം നീതിമാന്മാരുടെ കൂടാരങ്ങളില്‍ ഉണ്ടു; യഹോവയുടെ വലങ്കൈ വീര്യം പ്രവര്‍ത്തിക്കുന്നു.
118:16b.PSA.118.016 യഹോവയുടെ വലങ്കൈ ഉയര്‍ന്നിരിക്കുന്നു; യഹോവയുടെ വലങ്കൈ വീര്യം പ്രവര്‍ത്തിക്കുന്നു.
118:17b.PSA.118.017 ഞാന്‍ മരിക്കയില്ല; ഞാന്‍ ജീവനോടെയിരുന്നു യഹോവയുടെ പ്രവൃത്തികളെ വര്‍ണ്ണിക്കും.
118:18b.PSA.118.018 യഹോവ എന്നെ കഠിനമായി ശിക്ഷിച്ചു; എന്നാലും അവന്‍ എന്നെ മരണത്തിന്നു ഏല്പിച്ചിട്ടില്ല.
118:19b.PSA.118.019 നീതിയുടെ വാതിലുകള്‍ എനിക്കു തുറന്നു തരുവിന്‍ ; ഞാന്‍ അവയില്‍കൂടി കടന്നു യഹോവേക്കു സ്തോത്രം ചെയ്യും.
118:20b.PSA.118.020 യഹോവയുടെ വാതില്‍ ഇതു തന്നേ; നീതിമാന്മാര്‍ അതില്‍കൂടി കടക്കും.
118:21b.PSA.118.021 നീ എനിക്കു ഉത്തരമരുളി എന്റെ രക്ഷയായി തീര്‍ന്നിരിക്കയാല്‍ ഞാന്‍ നിനക്കു സ്തോത്രം ചെയ്യും.
118:22b.PSA.118.022 വീടുപണിയുന്നവര്‍ തള്ളിക്കളഞ്ഞ കല്ലു മൂലക്കല്ലായി തീര്‍ന്നിരിക്കുന്നു.
118:23b.PSA.118.023 ഇതു യഹോവയാല്‍ സംഭവിച്ചു നമ്മുടെ ദൃഷ്ടിയില്‍ ആശ്ചര്യം ആയിരിക്കുന്നു.
118:24b.PSA.118.024 ഇതു യഹോവ ഉണ്ടാക്കിയ ദിവസം; ഇന്നു നാം സന്തോഷിച്ചു ആനന്ദിക്ക.
118:25b.PSA.118.025 യഹോവേ, ഞങ്ങളെ രക്ഷിക്കേണമേ; യഹോവേ, ഞങ്ങള്‍ക്കു ശുഭത നല്കേണമേ.
118:26b.PSA.118.026 യഹോവയുടെ നാമത്തില്‍ വരുന്നവന്‍ വാഴ്ത്തപ്പെട്ടവന്‍ ; ഞങ്ങള്‍ യഹോവയുടെ ആലയത്തില്‍നിന്നു നിങ്ങളെ അനുഗ്രഹിക്കുന്നു.
118:27b.PSA.118.027 യഹോവ തന്നേ ദൈവം; അവന്‍ നമുക്കു പ്രകാശം തന്നിരിക്കുന്നു; യാഗപീഠത്തിന്റെ കൊമ്പുകളോളം യാഗപശുവിനെ കയറുകൊണ്ടു കെട്ടുവിന്‍ .
118:28b.PSA.118.028 നീ എന്റെ ദൈവമാകുന്നു; ഞാന്‍ നിനക്കു സ്തോത്രം ചെയ്യും; നീ എന്റെ ദൈവമാകുന്നു; ഞാന്‍ നിന്നെ പുകഴ്ത്തും.
118:29b.PSA.118.029 യഹോവേക്കു സ്തോത്രം ചെയ്‍വിന്‍ ; അവന്‍ നല്ലവനല്ലോ; അവന്റെ ദയ എന്നേക്കും ഉള്ളതാകുന്നു.
119
119:1b.PSA.119.001 ആലേഫ്
119:2b.PSA.119.002 യഹോവയുടെ ന്യായപ്രമാണം അനുസരിച്ചു നടപ്പില്‍ നിഷ്കളങ്കരായവര്‍ ഭാഗ്യവാന്മാര്‍.
119:3b.PSA.119.003 അവന്റെ സാക്ഷ്യങ്ങളെ പ്രമാണിച്ചു പൂര്‍ണ്ണഹൃദയത്തോടെ അവനെ അന്വേഷിക്കുന്നവര്‍ ഭാഗ്യവാന്മാര്‍.
119:4b.PSA.119.004 അവര്‍ നീതികേടു പ്രവര്‍ത്തിക്കാതെ അവന്റെ വഴികളില്‍തന്നേ നടക്കുന്നു.
119:5b.PSA.119.005 നിന്റെ പ്രമാണങ്ങളെ കൃത്യമായി ആചരിക്കേണ്ടതിന്നു നീ അവയെ കല്പിച്ചുതന്നിരിക്കുന്നു.
119:6b.PSA.119.006 നിന്റെ ചട്ടങ്ങളെ ആചരിക്കേണ്ടതിന്നു എന്റെ നടപ്പു സ്ഥിരമായെങ്കില്‍ കൊള്ളായിരുന്നു.
119:7b.PSA.119.007 നിന്റെ സകലകല്പനകളെയും സൂക്ഷിക്കുന്നേടത്തോളം ഞാന്‍ ലജ്ജിച്ചുപോകയില്ല.
119:8b.PSA.119.008 നിന്റെ നീതിയുള്ള വിധികളെ പഠിച്ചിട്ടു ഞാന്‍ പരമാര്‍ത്ഥഹൃദയത്തോടെ നിനക്കു സ്തോത്രം ചെയ്യും.
119:9b.PSA.119.009 ഞാന്‍ നിന്റെ ചട്ടങ്ങളെ ആചരിക്കും; എന്നെ അശേഷം ഉപേക്ഷിക്കരുതേ.ബേത്ത്.
119:10b.PSA.119.010 ബാലന്‍ തന്റെ നടപ്പിനെ നിര്‍മ്മലമാക്കുന്നതു എങ്ങനെ? നിന്റെ വചനപ്രകാരം അതിനെ സൂക്ഷിക്കുന്നതിനാല്‍ തന്നേ.
119:11b.PSA.119.011 ഞാന്‍ പൂര്‍ണ്ണഹൃദയത്തോടെ നിന്നെ അന്വേഷിക്കുന്നു; നിന്റെ കല്പനകള്‍ വിട്ടുനടപ്പാന്‍ എനിക്കു ഇടവരരുതേ.
119:12b.PSA.119.012 ഞാന്‍ നിന്നോടു പാപം ചെയ്യാതിരിക്കേണ്ടതിന്നു നിന്റെ വചനത്തെ ഹൃദയത്തില്‍ സംഗ്രഹിക്കുന്നു.
119:13b.PSA.119.013 യഹോവേ, നീ വാഴ്ത്തപ്പെട്ടവന്‍ ; നിന്റെ ചട്ടങ്ങളെ എനിക്കു ഉപദേശിച്ചു തരേണമേ.
119:14b.PSA.119.014 ഞാന്‍ എന്റെ അധരങ്ങള്‍കൊണ്ടു നിന്റെ വായുടെ വിധികളെ ഒക്കെയും വര്‍ണ്ണിക്കുന്നു.
119:15b.PSA.119.015 ഞാന്‍ സര്‍വ്വസമ്പത്തിലും എന്നപോലെ നിന്റെ സാക്ഷ്യങ്ങളുടെ വഴിയില്‍ ആനന്ദിക്കുന്നു.
119:16b.PSA.119.016 ഞാന്‍ നിന്റെ പ്രമാണങ്ങളെ ധ്യാനിക്കയും നിന്റെ വഴികളെ സൂക്ഷിക്കയും ചെയ്യുന്നു.
119:17b.PSA.119.017 ഞാന്‍ നിന്റെ ചട്ടങ്ങളില്‍ രസിക്കും; നിന്റെ വചനത്തെ മറക്കയുമില്ല. ഗീമെല്‍.
119:18b.PSA.119.018 ജീവച്ചിരിക്കേണ്ടതിന്നു അടിയന്നു നന്മ ചെയ്യേണമേ; എന്നാല്‍ ഞാന്‍ നിന്റെ വചനം പ്രാമണിക്കും.
119:19b.PSA.119.019 നിന്റെ ന്യായപ്രമാണത്തിലെ അത്ഭുതങ്ങളെ കാണേണ്ടതിന്നു എന്റെ കണ്ണുകളെ തുറക്കേണമേ.
119:20b.PSA.119.020 ഞാന്‍ ഭൂമിയില്‍ പരദേശിയാകുന്നു; നിന്റെ കല്പനകളെ എനിക്കു മറെച്ചുവെക്കരുതേ.
119:21b.PSA.119.021 നിന്റെ വിധികള്‍ക്കായുള്ള നിത്യവാഞ്ഛകൊണ്ടു എന്റെ മനസ്സു തകര്‍ന്നിരിക്കുന്നു.
119:22b.PSA.119.022 നിന്റെ കല്പനകളെ വിട്ടുനടക്കുന്നവരായി ശപിക്കപ്പെട്ട അഹങ്കാരികളെ നീ ഭര്‍ത്സിക്കുന്നു.
119:23b.PSA.119.023 നിന്ദയും അപമാനവും എന്നോടു അകറ്റേണമേ; ഞാന്‍ നിന്റെ സാക്ഷ്യങ്ങളെ പ്രമാണിക്കുന്നു.
119:24b.PSA.119.024 പ്രഭുക്കന്മാരും ഇരുന്നു എനിക്കു വിരോധമായി സംഭാഷിക്കുന്നു; എങ്കിലും അടിയന്‍ നിന്റെ ചട്ടങ്ങളെ ധ്യാനിക്കുന്നു.
119:25b.PSA.119.025 നിന്റെ സാക്ഷ്യങ്ങള്‍ എന്റെ പ്രമോദവും എന്റെ ആലോചനക്കാരും ആകുന്നു. ദാലെത്ത്.
119:26b.PSA.119.026 എന്റെ പ്രാണന്‍ പൊടിയോടു പറ്റിയിരിക്കുന്നു; തിരുവചനപ്രകാരം എന്നെ ജീവിപ്പിക്കേണമേ.
119:27b.PSA.119.027 എന്റെ വഴികളെ ഞാന്‍ വിവരിച്ചപ്പോള്‍ നീ എനിക്കു ഉത്തരമരുളി; നിന്റെ ചട്ടങ്ങളെ എനിക്കു ഉപദേശിച്ചുതരേണമേ.
119:28b.PSA.119.028 നിന്റെ പ്രമാണങ്ങളുടെ വഴി എന്നെ ഗ്രഹിപ്പിക്കേണമേ; എന്നാല്‍ ഞാന്‍ നിന്റെ അത്ഭുതങ്ങളെ ധ്യാനിക്കും.
119:29b.PSA.119.029 എന്റെ പ്രാണന്‍ വിഷാദംകൊണ്ടു ഉരുകുന്നു; നിന്റെ വചനപ്രകാരം എന്നെ നിവിര്‍ത്തേണമേ.
119:30b.PSA.119.030 ഭോഷ്കിന്റെ വഴി എന്നോടു അകറ്റേണമേ; നിന്റെ ന്യായപ്രമാണം എനിക്കു കൃപയോടെ നല്കേണമേ.
119:31b.PSA.119.031 വിശ്വസ്തതയുടെ മാര്‍ഗ്ഗം ഞാന്‍ തിരഞ്ഞെടുത്തിരിക്കുന്നു; നിന്റെ വിധികളെ എന്റെ മുമ്പില്‍ വെച്ചിരിക്കുന്നു.
119:32b.PSA.119.032 ഞാന്‍ നിന്റെ സാക്ഷ്യങ്ങളോടു പറ്റിയിരിക്കുന്നു; യഹോവേ, എന്നെ ലജ്ജിപ്പിക്കരുതേ.
119:33b.PSA.119.033 നീ എന്റെ ഹൃദയത്തെ വിശാലമാക്കുമ്പോള്‍ ഞാന്‍ നിന്റെ കല്പനകളുടെ വഴിയില്‍ ഔടും.ഹേ.
119:34b.PSA.119.034 യഹോവേ, നിന്റെ ചട്ടങ്ങളുടെ വഴി എന്നെ ഉപദേശിക്കേണമേ; ഞാന്‍ അതിനെ അവസാനത്തോളം പ്രമാണിക്കും.
119:35b.PSA.119.035 ഞാന്‍ നിന്റെ ന്യായപ്രമാണം കാക്കേണ്ടതിന്നും അതിനെ പൂര്‍ണ്ണഹൃദയത്തോടെ പ്രമാണിക്കേണ്ടതിന്നും എനിക്കു ബുദ്ധി നല്കേണമേ.
119:36b.PSA.119.036 നിന്റെ കല്പനകളുടെ പാതയില്‍ എന്നെ നടത്തേണമേ; ഞാന്‍ അതില്‍ ഇഷ്ടപ്പെടുന്നുവല്ലോ.
119:37b.PSA.119.037 ദുരാദായത്തിലേക്കല്ല, നിന്റെ സാക്ഷ്യങ്ങളിലേക്കു തന്നേ. എന്റെ ഹൃദയം ചായുമാറാക്കേണമേ.
119:38b.PSA.119.038 വ്യാജത്തെ നോക്കാതവണ്ണം എന്റെ കണ്ണുകളെ തിരിച്ചു നിന്റെ വഴികളില്‍ എന്നെ ജീവിപ്പിക്കേണമേ.
119:39b.PSA.119.039 നിന്നോടുള്ള ഭക്തിയെ വര്‍ദ്ധിപ്പിക്കുന്നതായ നിന്റെ വചനത്തെ അടിയന്നു നിവര്‍ത്തിക്കേണമേ.
119:40b.PSA.119.040 ഞാന്‍ പേടിക്കുന്ന നിന്ദയെ അകറ്റിക്കളയേണമേ; നിന്റെ വിധികള്‍ നല്ലവയല്ലോ.
119:41b.PSA.119.041 ഇതാ, ഞാന്‍ നിന്റെ പ്രമാണങ്ങളെ വാഞ്ഛിക്കുന്നു; നിന്റെ നീതിയാല്‍ എന്നെ ജീവിപ്പിക്കേണമേ.വൌ.
119:42b.PSA.119.042 യഹോവേ, നിന്റെ വചനപ്രകാരം നിന്റെ ദയയും നിന്റെ രക്ഷയും എങ്കലേക്കു വരുമാറാകട്ടെ.
119:43b.PSA.119.043 ഞാന്‍ നിന്റെ വചനത്തില്‍ ആശ്രയിക്കുന്നതുകൊണ്ടു എന്നെ നിന്ദിക്കുന്നവനോടു ഉത്തരം പറവാന്‍ ഞാന്‍ പ്രാപ്തനാകും.
119:44b.PSA.119.044 ഞാന്‍ നിന്റെ വിധികള്‍ക്കായി കാത്തിരിക്കയാല്‍ സത്യത്തിന്റെ വചനം എന്റെ വായില്‍ നിന്നു നീക്കിക്കളയരുതേ.
119:45b.PSA.119.045 അങ്ങനെ ഞാന്‍ നിന്റെ ന്യായപ്രമാണം ഇടവിടാതെ എന്നേക്കും പ്രമാണിക്കും.
119:46b.PSA.119.046 നിന്റെ പ്രമാണങ്ങളെ ആരായുന്നതുകൊണ്ടു ഞാന്‍ വിശാലതയില്‍ നടക്കും.
119:47b.PSA.119.047 ഞാന്‍ ലജ്ജിക്കാതെ രാജാക്കന്മാരുടെ മുമ്പിലും നിന്റെ സാക്ഷ്യങ്ങളെക്കുറിച്ചു സംസാരിക്കും.
119:48b.PSA.119.048 ഞാന്‍ നിന്റെ കല്പനകളില്‍ പ്രമോദിക്കുന്നു; അവ എനിക്കു പ്രിയമായിരിക്കുന്നു.
119:49b.PSA.119.049 എനിക്കു പ്രിയമായിരിക്കുന്ന നിന്റെ കല്പനകളിലേക്കു ഞാന്‍ കൈകളെ ഉയര്‍ത്തുന്നു; നിന്റെ ചട്ടങ്ങളെ ഞാന്‍ ധ്യാനിക്കുന്നു.സയിന്‍ .
119:50b.PSA.119.050 നീ എന്നെ പ്രത്യാശിക്കുമാറാക്കിയതുകൊണ്ടു അടിയനോടുള്ള വചനത്തെ ഔര്‍ക്കേണമേ.
119:51b.PSA.119.051 നിന്റെ വചനം എന്നെ ജീവിപ്പിച്ചിരിക്കുന്നതു എന്റെ കഷ്ടതയില്‍ എനിക്കു ആശ്വാസമാകുന്നു.
119:52b.PSA.119.052 അഹങ്കാരികള്‍ എന്നെ അത്യന്തം പരിഹസിച്ചു; ഞാനോ നിന്റെ ന്യായപ്രമാണത്തെ വിട്ടുമാറീട്ടില്ല.
119:53b.PSA.119.053 യഹോവേ, പണ്ടേയുള്ള നിന്റെ വിധികളെ ഔര്‍ത്തു ഞാന്‍ എന്നെതന്നെ ആശ്വസിപ്പിക്കുന്നു.
119:54b.PSA.119.054 നിന്റെ ന്യായപ്രമാണം ഉപേക്ഷിക്കുന്ന ദുഷ്ടന്മാര്‍ നിമിത്തം എനിക്കു ഉഗ്രകോപം പിടിച്ചിരിക്കുന്നു.
119:55b.PSA.119.055 ഞാന്‍ പരദേശിയായി പാര്‍ക്കുംന്ന വീട്ടില്‍ നിന്റെ ചട്ടങ്ങള്‍ എന്റെ കീര്‍ത്തനം ആകുന്നു.
119:56b.PSA.119.056 യഹോവേ, രാത്രിയില്‍ ഞാന്‍ തിരുനാമം ഔര്‍ക്കുംന്നു; നിന്റെ ന്യായപ്രമാണം ഞാന്‍ ആചരിക്കുന്നു.
119:57b.PSA.119.057 ഞാന്‍ നിന്റെ പ്രമാണങ്ങളെ അനുസരിക്കുന്നതു എനിക്കു വിഹിതമായിരിക്കുന്നു.ഹേത്ത്.
119:58b.PSA.119.058 യഹോവേ, നീ എന്റെ ഔഹരിയാകുന്നു; ഞാന്‍ നിന്റെ വചനങ്ങളെ പ്രമാണിക്കും എന്നു ഞാന്‍ പറഞ്ഞു.
119:59b.PSA.119.059 പൂര്‍ണ്ണഹൃദയത്തോടേ ഞാന്‍ നിന്റെ കൃപെക്കായി യാചിക്കുന്നു; നിന്റെ വാഗ്ദാനപ്രകാരം എന്നോടു കൃപയുണ്ടാകേണമേ.
119:60b.PSA.119.060 ഞാന്‍ എന്റെ വഴികളെ വിചാരിച്ചു, എന്റെ കാലുകളെ നിന്റെ സാക്ഷ്യങ്ങളിലേക്കു തിരിക്കുന്നു.
119:61b.PSA.119.061 നിന്റെ കല്പനകളെ പ്രമാണിക്കേണ്ടതിന്നു ഞാന്‍ താമസിയാതെ ബദ്ധപ്പെടുന്നു;
119:62b.PSA.119.062 ദുഷ്ടന്മാരുടെ പാശങ്ങള്‍ എന്നെ ചുറ്റിയിരിക്കുന്നു; ഞാന്‍ നിന്റെ ന്യായപ്രമാണത്തെ മറക്കുന്നില്ലതാനും.
119:63b.PSA.119.063 നിന്റെ നീതിയുള്ള ന്യായവിധികള്‍ ഹേതുവായി നിനക്കു സ്തോത്രം ചെയ്‍വാന്‍ ഞാന്‍ അര്‍ദ്ധരാത്രിയില്‍ എഴുന്നേലക്കും.
119:64b.PSA.119.064 നിന്നെ ഭയപ്പെടുകയും നിന്റെ പ്രമാണങ്ങളെ അനുസരിക്കയും ചെയ്യുന്ന എല്ലാവര്‍ക്കും ഞാന്‍ കൂട്ടാളിയാകുന്നു.
119:65b.PSA.119.065 യഹോവേ, ഭൂമി നിന്റെ ദയകൊണ്ടു നിറെഞ്ഞിരിക്കുന്നു; നിന്റെ ചട്ടങ്ങളെ എനിക്കു ഉപദേശിച്ചുതരേണമേ.തേത്ത്.
119:66b.PSA.119.066 യഹോവേ, തിരുവചനപ്രകാരം നീ അടിയന്നു നന്മ ചെയ്തിരിക്കുന്നു.
119:67b.PSA.119.067 നിന്റെ കല്പനകളെ ഞാന്‍ വിശ്വസിച്ചിരിക്കയാല്‍ എനിക്കു നല്ല ബുദ്ധിയും പരിജ്ഞാനവും ഉപദേശിച്ചുതരേണമേ.
119:68b.PSA.119.068 കഷ്ടതയില്‍ ആകുന്നതിന്നു മുമ്പെ ഞാന്‍ തെറ്റിപ്പോയി; ഇപ്പോഴോ ഞാന്‍ നിന്റെ വചനത്തെ പ്രമാണിക്കുന്നു.
119:69b.PSA.119.069 നീ നല്ലവനും നന്മ ചെയ്യുന്നവനും ആകുന്നു; നിന്റെ ചട്ടങ്ങളെ എനിക്കു ഉപദേശിച്ചുതരേണമേ.
119:70b.PSA.119.070 അഹങ്കാരികള്‍ എന്നെക്കൊണ്ടു നുണപറഞ്ഞുണ്ടാക്കി; ഞാനോ പൂര്‍ണ്ണഹൃദയത്തോടെ നിന്റെ പ്രമാണങ്ങളെ അനുസരിക്കും.
119:71b.PSA.119.071 അവരുടെ ഹൃദയം കൊഴുപ്പുപോലെ തടിച്ചിരിക്കുന്നു. ഞാനോ നിന്റെ ന്യായപ്രമാണത്തില്‍ രസിക്കുന്നു.
119:72b.PSA.119.072 നിന്റെ ചട്ടങ്ങള്‍ പഠിപ്പാന്‍ തക്കവണ്ണം ഞാന്‍ കഷ്ടതയില്‍ ആയിരുന്നതു എനിക്കു ഗുണമായി.
119:73b.PSA.119.073 ആയിരം ആയിരം പൊന്‍ വെള്ളി നാണ്യത്തെക്കാള്‍ നിന്റെ വായില്‍നിന്നുള്ള ന്യായപ്രമാണം എനിക്കുത്തമം.യോദ്.
119:74b.PSA.119.074 തൃക്കൈകള്‍ എന്നെ സൃഷ്ടിച്ചുണ്ടാക്കിയിരിക്കുന്നു; നിന്റെ കല്പനകളെ പഠിപ്പാന്‍ എനിക്കു ബുദ്ധി നല്കേണമേ.
119:75b.PSA.119.075 തിരുവചനത്തില്‍ ഞാന്‍ പ്രത്യാശ വെച്ചിരിക്കയാല്‍ നിന്റെ ഭക്തന്മാര്‍ എന്നെ കണ്ടു സന്തോഷിക്കുന്നു.
119:76b.PSA.119.076 യഹോവേ, നിന്റെ വിധികള്‍ നീതിയുള്ളവയെന്നും വിശ്വസ്തതയോടെ നീ എന്നെ താഴ്ത്തിയിരിക്കുന്നു എന്നും ഞാന്‍ അറിയുന്നു.
119:77b.PSA.119.077 അടിയനോടുള്ള നിന്റെ വാഗ്ദാനപ്രകാരം നിന്റെ ദയ എന്റെ ആശ്വാസത്തിന്നായി ഭവിക്കുമാറാകട്ടെ.
119:78b.PSA.119.078 ഞാന്‍ ജീവിച്ചിരിക്കേണ്ടതിന്നു നിന്റെ കരുണ എനിക്കു വരുമാറാകട്ടെ; നിന്റെ ന്യായപ്രമാണത്തില്‍ ഞാന്‍ രസിക്കുന്നു.
119:79b.PSA.119.079 അഹങ്കാരികള്‍ എന്നെ വെറുതെ മറിച്ചിട്ടിരിക്കയാല്‍ ലജ്ജിച്ചുപോകട്ടെ; ഞാനോ നിന്റെ കല്പനകളെ ധ്യാനിക്കുന്നു.
119:80b.PSA.119.080 നിന്റെ ഭക്തന്മാരും നിന്റെ സാക്ഷ്യങ്ങളെ അറിയുന്നവരും എന്റെ അടുക്കല്‍ വരട്ടെ.
119:81b.PSA.119.081 ഞാന്‍ ലജ്ജിച്ചു പോകാതിരിക്കേണ്ടതിന്നു എന്റെ ഹൃദയം നിന്റെ ചട്ടങ്ങളില്‍ നിഷ്കളങ്കമായിരിക്കട്ടെ.കഫ്.
119:82b.PSA.119.082 ഞാന്‍ നിന്റെ രക്ഷയെ കാത്തു മൂര്‍ച്ഛിക്കുന്നു; നിന്റെ വാഗ്ദാനം ഞാന്‍ പ്രതീക്ഷിച്ചുകൊണ്ടിരിക്കുന്നു.
119:83b.PSA.119.083 എപ്പോള്‍ നീ എന്നെ ആശ്വസിപ്പിക്കും എന്നുവെച്ചു എന്റെ കണ്ണു നിന്റെ വാഗ്ദാനം കാത്തു ക്ഷീണിക്കുന്നു.
119:84b.PSA.119.084 പുകയത്തു വെച്ച തുരുത്തിപോലെ ഞാന്‍ ആകുന്നു. എങ്കിലും നിന്റെ ചട്ടങ്ങളെ മറക്കുന്നില്ല.
119:85b.PSA.119.085 അടിയന്റെ ജീവകാലം എന്തുള്ളു? എന്നെ ഉപദ്രവിക്കുന്നവരോടു നീ എപ്പോള്‍ ന്യായവിധി നടത്തും?
119:86b.PSA.119.086 നിന്റെ ന്യായപ്രമാണത്തെ അനുസരിക്കാത്ത അഹങ്കാരികള്‍ എനിക്കായി കുഴി കുഴിച്ചിരിക്കുന്നു.
119:87b.PSA.119.087 നിന്റെ കല്പനകളെല്ലം വിശ്വാസ്യമാകുന്നു; അവര്‍ എന്നെ വെറുതെ ഉപദ്രവിക്കുന്നു. എന്നെ സഹായിക്കേണമേ.
119:88b.PSA.119.088 അവര്‍ ഭൂമിയില്‍ എന്നെ മിക്കവാറും മുടിച്ചിരിക്കുന്നു; നിന്റെ പ്രമാണങ്ങളെ ഞാന്‍ ഉപേക്ഷിച്ചില്ലതാനും.
119:89b.PSA.119.089 നിന്റെ ദയെക്കു തക്കവണ്ണം എന്നെ ജീവിപ്പിക്കേണമേ; ഞാന്‍ നിന്റെ വായില്‍നിന്നുള്ള സാക്ഷ്യങ്ങളെ പ്രമാണിക്കും.ലാമെദ്.
119:90b.PSA.119.090 യഹോവേ, നിന്റെ വചനം സ്വര്‍ഗ്ഗത്തില്‍ എന്നേക്കും സ്ഥിരമായിരിക്കുന്നു.
119:91b.PSA.119.091 നിന്റെ വിശ്വസ്തത തലമുറതലമുറയോളം ഇരിക്കുന്നു; നീ ഭൂമിയെ സ്ഥാപിച്ചു, അതു നിലനിലക്കുന്നു.
119:92b.PSA.119.092 അവ ഇന്നുവരെ നിന്റെ നിയമപ്രകാരം നിലനിലക്കുന്നു; സര്‍വ്വസൃഷ്ടികളും നിന്റെ ദാസന്മാരല്ലോ.
119:93b.PSA.119.093 നിന്റെ ന്യായപ്രമാണം എന്റെ പ്രമോദം ആയിരുന്നില്ലെങ്കില്‍ ഞാന്‍ എന്റെ കഷ്ടതയില്‍ നശിച്ചുപോകുമായിരുന്നു.
119:94b.PSA.119.094 ഞാന്‍ ഒരുനാളും നിന്റെ പ്രമാണങ്ങളെ മറക്കയില്ല; അവയെക്കൊണ്ടല്ലോ നീ എന്നെ ജീവിപ്പിച്ചിരിക്കുന്നതു.
119:95b.PSA.119.095 ഞാന്‍ നിനക്കുള്ളവനത്രെ; എന്നെ രക്ഷിക്കേണമേ; ഞാന്‍ നിന്റെ പ്രമാണങ്ങളെ അന്വേഷിക്കുന്നു.
119:96b.PSA.119.096 ദുഷ്ടന്മാര്‍ എന്നെ നശിപ്പിപ്പാന്‍ പതിയിരിക്കുന്നു; ഞാനോ നിന്റെ സാക്ഷ്യങ്ങളെ ചിന്തിച്ചുകൊള്ളും.
119:97b.PSA.119.097 സകലസമ്പൂര്‍ത്തിക്കും ഞാന്‍ അവസാനം കണ്ടിരിക്കുന്നു; നിന്റെ കല്പനയോ അത്യന്തം വിസ്തീര്‍ണ്ണമായിരിക്കുന്നു.മേം.
119:98b.PSA.119.098 നിന്റെ ന്യായപ്രമാണം എനിക്കു എത്രയോ പ്രിയം; ഇടവിടാതെ അതു എന്റെ ധ്യാനമാകുന്നു.
119:99b.PSA.119.099 നിന്റെ കല്പനകള്‍ എന്നെ എന്റെ ശത്രുക്കളെക്കാള്‍ ബുദ്ധിമാനാക്കുന്നു; അവ എപ്പോഴും എന്റെ പക്കല്‍ ഉണ്ടു.
119:100b.PSA.119.100 നിന്റെ സാക്ഷ്യങ്ങള്‍ എന്റെ ധ്യാനമായിരിക്കകൊണ്ടു എന്റെ സകലഗുരുക്കന്മാരിലും ഞാന്‍ ബുദ്ധിമാനാകുന്നു.
119:101b.PSA.119.101 നിന്റെ പ്രമാണങ്ങളെ അനുസരിക്കയാല്‍ ഞാന്‍ വയോധികന്മാരിലും വിവേകമേറിയവനാകുന്നു.
119:102b.PSA.119.102 നിന്റെ വചനം പ്രമാണിക്കേണ്ടതിന്നു ഞാന്‍ സകലദുര്‍മ്മാര്‍ഗ്ഗത്തില്‍നിന്നും കാല്‍ വിലക്കുന്നു.
119:103b.PSA.119.103 നീ എന്നെ ഉപദേശിച്ചിരിക്കയാല്‍ ഞാന്‍ നിന്റെ വിധികളെ വിട്ടുമാറീട്ടില്ല.
119:104b.PSA.119.104 തിരുവചനം എന്റെ അണ്ണാക്കിന്നു എത്ര മധുരം! അവ എന്റെ വായിക്കു തേനിലും നല്ലതു.
119:105b.PSA.119.105 നിന്റെ പ്രമാണങ്ങളാല്‍ ഞാന്‍ വിവേകമുള്ളവനാകുന്നു. അതുകൊണ്ടു ഞാന്‍ സകലവ്യാജമാര്‍ഗ്ഗവും വെറുക്കുന്നു.നൂന്‍
119:106b.PSA.119.106 നിന്റെ വചനം എന്റെ കാലിന്നു ദീപവും എന്റെ പാതെക്കു പ്രകാശവും ആകുന്നു.
119:107b.PSA.119.107 നിന്റെ നീതിയുള്ള വിധികളെ പ്രമാണിക്കുമെന്നു ഞാന്‍ സത്യം ചെയ്തു; അതു ഞാന്‍ നിവര്‍ത്തിക്കും.
119:108b.PSA.119.108 ഞാന്‍ മഹാകഷ്ടത്തിലായിരിക്കുന്നു; യഹോവേ, നിന്റെ വാഗ്ദാനപ്രകാരം എന്നെ ജീവിപ്പിക്കേണമേ.
119:109b.PSA.119.109 യഹോവേ, എന്റെ വായുടെ സ്വമേധാദാനങ്ങളില്‍ പ്രസാദിക്കേണമേ; നിന്റെ വിധികളെ എനിക്കു ഉപദേശിച്ചു തരേണമേ.
119:110b.PSA.119.110 ഞാന്‍ പ്രാണത്യാഗം ചെയ്‍വാന്‍ എല്ലായ്പോഴും ഒരുങ്ങിയിരിക്കുന്നു; എങ്കിലും നിന്റെ ന്യായപ്രമാണം ഞാന്‍ മറക്കുന്നില്ല.
119:111b.PSA.119.111 ദുഷ്ടന്മാര്‍ എനിക്കു കണി വെച്ചിരിക്കുന്നു; എന്നാലും ഞാന്‍ നിന്റെ പ്രമാണങ്ങളെ ഉപേക്ഷിക്കുന്നില്ല.
119:112b.PSA.119.112 ഞാന്‍ നിന്റെ സാക്ഷ്യങ്ങളെ ശാശ്വതാവകാശമാക്കിയിരിക്കുന്നു; അവ എന്റെ ഹൃദയത്തിന്റെ ആനന്ദമാകുന്നു.
119:113b.PSA.119.113 നിന്റെ ചട്ടങ്ങളെ ഇടവിടാതെ എന്നേക്കും ആചരിപ്പാന്‍ ഞാന്‍ എന്റെ ഹൃദയത്തെ ചായിച്ചിരിക്കുന്നു.സാമെക്
119:114b.PSA.119.114 ഇരുമനസ്സുള്ളവരെ ഞാന്‍ വെറുക്കുന്നു; എന്നാല്‍ നിന്റെ ന്യായപ്രമാണം എനിക്കു പ്രിയമാകുന്നു.
119:115b.PSA.119.115 നീ എന്റെ മറവിടവും എന്റെ പരിചയും ആകുന്നു; ഞാന്‍ തിരുവചനത്തില്‍ പ്രത്യാശ വെച്ചിരിക്കുന്നു.
119:116b.PSA.119.116 എന്റെ ദൈവത്തിന്റെ കല്പനകളെ ഞാന്‍ പ്രമാണിക്കേണ്ടതിന്നു ദുഷ്കര്‍മ്മികളേ, എന്നെ വിട്ടകന്നു പോകുവിന്‍ .
119:117b.PSA.119.117 ഞാന്‍ ജീവിച്ചിരിക്കേണ്ടതിന്നു നിന്റെ വചനപ്രകാരം എന്നെ താങ്ങേണമേ; എന്റെ പ്രത്യാശയില്‍ ഞാന്‍ ലജ്ജിച്ചുപോകരുതേ.
119:118b.PSA.119.118 ഞാന്‍ രക്ഷപ്പെടേണ്ടതിന്നു എന്നെ താങ്ങേണമേ; നിന്റെ ചട്ടങ്ങളില്‍ ഞാന്‍ നിരന്തരം രസിക്കും.
119:119b.PSA.119.119 നിന്റെ ചട്ടങ്ങളെ വിട്ടുപോകുന്നവരെ ഒക്കെയും നീ നിരസിക്കുന്നു; അവരുടെ വഞ്ചന വ്യര്‍ത്ഥമാകുന്നു.
119:120b.PSA.119.120 ഭൂമിയിലെ സകലദുഷ്ടന്മാരെയും നീ കീടത്തെപ്പോലെ നീക്കിക്കളയുന്നു; അതുകൊണ്ടു നിന്റെ സാക്ഷ്യങ്ങള്‍ എനിക്കു പ്രിയമാകുന്നു.
119:121b.PSA.119.121 നിങ്കലുള്ള ഭയംനിമിത്തം എന്റെ ദേഹം രോമാഞ്ചംകൊള്ളുന്നു; നിന്റെ വിധികള്‍നിമിത്തം ഞാന്‍ ഭയപ്പെടുന്നു.അയിന്‍ .
119:122b.PSA.119.122 ഞാന്‍ നീതിയും ന്യായവും പ്രവര്‍ത്തിക്കുന്നു; എന്റെ പീഡകന്മാര്‍ക്കും എന്നെ ഏല്പിച്ചുകൊടുക്കരുതേ.
119:123b.PSA.119.123 അടിയന്റെ നന്മെക്കുവേണ്ടി ഉത്തരവാദി ആയിരിക്കേണമേ; അഹങ്കാരികള്‍ എന്നെ പീഡിപ്പിക്കരുതേ.
119:124b.PSA.119.124 എന്റെ കണ്ണു നിന്റെ രക്ഷയെയും നിന്റെ നീതിയുടെ വചനത്തെയും കാത്തിരുന്നു ക്ഷീണിക്കുന്നു.
119:125b.PSA.119.125 നിന്റെ ദയകൂ തക്കവണ്ണം അടിയനോടു പ്രവര്‍ത്തിച്ചു നിന്റെ ചട്ടങ്ങളെ എനിക്കു ഉപദേശിച്ചുതരേണമേ.
119:126b.PSA.119.126 ഞാന്‍ നിന്റെ ദാസന്‍ ആകുന്നു; നിന്റെ സാക്ഷ്യങ്ങളെ ഗ്രഹിപ്പാന്‍ എനിക്കു ബുദ്ധി നല്കേണമേ.
119:127b.PSA.119.127 യഹോവേ, ഇതു നിനക്കു പ്രവര്‍ത്തിപ്പാനുള്ള സമയമാകുന്നു; അവര്‍ നിന്റെ ന്യായപ്രമാണം ദുര്‍ബ്ബലമാക്കിയിരിക്കുന്നു.
119:128b.PSA.119.128 അതുകൊണ്ടു നിന്റെ കല്പനകള്‍ എനിക്കു പൊന്നിലും തങ്കത്തിലും അധികം പ്രിയമാകുന്നു.
119:129b.PSA.119.129 ആകയാല്‍ നിന്റെ സകലപ്രമാണങ്ങളും ഒത്തതെന്നു എണ്ണി, ഞാന്‍ സകല വ്യാജമാര്‍ഗ്ഗത്തേയും വെറുക്കുന്നു.പേ.
119:130b.PSA.119.130 നിന്റെ സാക്ഷ്യങ്ങള്‍ അതിശയകരമാകയാല്‍ എന്റെ മനസ്സു അവയെ പ്രമാണിക്കുന്നു.
119:131b.PSA.119.131 നിന്റെ വചനങ്ങളുടെ വികാശനം പ്രകാശപ്രദം ആകുന്നു; അതു അല്പബുദ്ധികളെ ബുദ്ധിമാന്മാരാക്കുന്നു.
119:132b.PSA.119.132 നിന്റെ കല്പനകള്‍ക്കായി വാഞ്ഛിക്കയാല്‍ ഞാന്‍ എന്റെ വായ് തുറന്നു കിഴെക്കുന്നു.
119:133b.PSA.119.133 തിരുനാമത്തെ സ്നേഹിക്കുന്നവര്‍ക്കും ചെയ്യുന്നതുപോലെ നീ എങ്കലേക്കു തിരിഞ്ഞു എന്നോടു കൃപ ചെയ്യേണമേ.
119:134b.PSA.119.134 എന്റെ കാലടികളെ നിന്റെ വചനത്തില്‍ സ്ഥിരമാക്കേണമേ; യാതൊരു നീതികേടും എന്നെ ഭരിക്കരുതേ.
119:135b.PSA.119.135 മനുഷ്യന്റെ പീഡനത്തില്‍നിന്നു എന്നെ വിടുവിക്കേണമേ; എന്നാല്‍ ഞാന്‍ നിന്റെ പ്രമാണങ്ങളെ അനുസരിക്കും.
119:136b.PSA.119.136 അടിയന്റെമേല്‍ നിന്റെ മുഖം പ്രകാശിപ്പിച്ചു നിന്റെ ചട്ടങ്ങളെ എനിക്കു ഉപദേശിച്ചുതരേണമേ.
119:137b.PSA.119.137 അവര്‍ നിന്റെ ന്യായപ്രമാണത്തെ അനുസരിക്കായ്കകൊണ്ടു എന്റെ കണ്ണില്‍നിന്നു ജലനദികള്‍ ഒഴുകുന്നു.സാദെ.
119:138b.PSA.119.138 യഹോവേ, നീ നീതിമാനാകുന്നു; നിന്റെ വിധികള്‍ നേരുള്ളവ തന്നേ.
119:139b.PSA.119.139 നീ നീതിയോടും അത്യന്തവിശ്വസ്തതയോടും കൂടെ നിന്റെ സാക്ഷ്യങ്ങളെ കല്പിച്ചിരിക്കുന്നു.
119:140b.PSA.119.140 എന്റെ വൈരികള്‍ തിരുവചനങ്ങളെ മറക്കുന്നതുകൊണ്ടു എന്റെ എരിവു എന്നെ സംഹരിക്കുന്നു.
119:141b.PSA.119.141 നിന്റെ വചനം അതിവിശുദ്ധമാകുന്നു; അതുകൊണ്ടു അടിയന്നു അതു പ്രിയമാകുന്നു.
119:142b.PSA.119.142 ഞാന്‍ അല്പനും നിന്ദിതനും ആകുന്നു; എങ്കിലും ഞാന്‍ നിന്റെ പ്രമാണങ്ങളെ മറക്കുന്നില്ല.
119:143b.PSA.119.143 നിന്റെ നീതി ശാശ്വതനീതിയും നിന്റെ ന്യായപ്രമാണം സത്യവുമാകുന്നു.
119:144b.PSA.119.144 കഷ്ടവും സങ്കടവും എന്നെ പിടിച്ചിരിക്കുന്നു; എങ്കിലും നിന്റെ കല്പനകള്‍ എന്റെ പ്രമോദമാകുന്നു.
119:145b.PSA.119.145 നിന്റെ സാക്ഷ്യങ്ങള്‍ എന്നേക്കും നീതിയുള്ളവ; ഞാന്‍ ജീവിച്ചിരിക്കേണ്ടതിന്നു എനിക്കു ബുദ്ധി നല്കേണമേ.കോഫ്.
119:146b.PSA.119.146 ഞാന്‍ പൂര്‍ണ്ണഹൃദയത്തോടെ വിളിച്ചപേക്ഷിക്കുന്നു; എനിക്കു ഉത്തരം അരുളേണമേ; യഹോവേ, ഞാന്‍ നിന്റെ ചട്ടങ്ങളെ പ്രമാണിക്കും.
119:147b.PSA.119.147 ഞാന്‍ നിന്നെ വിളിച്ചപേക്ഷിക്കുന്നു; എന്നെ രക്ഷിക്കേണമേ; ഞാന്‍ നിന്റെ സാക്ഷ്യങ്ങളെ പ്രമാണിക്കും.
119:148b.PSA.119.148 ഞാന്‍ ഉദയത്തിന്നു മുമ്പെ എഴുന്നേറ്റു പ്രാര്‍ത്ഥിക്കുന്നു; നിന്റെ വചനത്തില്‍ ഞാന്‍ പ്രത്യാശവെക്കുന്നു.
119:149b.PSA.119.149 തിരുവചനം ധ്യാനിക്കേണ്ടതിന്നു എന്റെ കണ്ണു യാമങ്ങളെ നോക്കിക്കൊണ്ടിരിക്കുന്നു.
119:150b.PSA.119.150 നിന്റെ ദയകൂ തക്കവണ്ണം എന്റെ അപേക്ഷ കേള്‍ക്കേണമേ; യഹോവേ, നിന്റെ ന്യായപ്രകാരം എന്നെ ജീവിപ്പിക്കേണമേ.
119:151b.PSA.119.151 ദുഷ്ടതയെ പിന്തുടരുന്നവര്‍ സമീപിച്ചിരിക്കുന്നു; നിന്റെ ന്യായപ്രമാണത്തോടു അവര്‍ അകന്നിരിക്കുന്നു.
119:152b.PSA.119.152 യഹോവേ, നീ സമീപസ്ഥനാകുന്നു; നിന്റെ കല്പനകള്‍ ഒക്കെയും സത്യം തന്നേ.
119:153b.PSA.119.153 നിന്റെ സാക്ഷ്യങ്ങളെ നീ എന്നേക്കും സ്ഥാപിച്ചിരിക്കുന്നു എന്നു ഞാന്‍ പണ്ടുതന്നേ അറിഞ്ഞിരിക്കുന്നു.രേശ്.
119:154b.PSA.119.154 എന്റെ അരിഷ്ടത കടാക്ഷിച്ചു എന്നെ വിടുവിക്കേണമേ; ഞാന്‍ നിന്റെ ന്യായപ്രമാണത്തെ മറക്കുന്നില്ല.
119:155b.PSA.119.155 എന്റെ വ്യവഹാരം നടത്തി എന്നെ വീണ്ടെടുക്കേണമേ; നിന്റെ വാഗ്ദാനപ്രകാരം എന്നെ ജീവിപ്പിക്കേണമേ.
119:156b.PSA.119.156 രക്ഷ ദുഷ്ടന്മാരോടു അകന്നിരിക്കുന്നു; അവര്‍ നിന്റെ ചട്ടങ്ങളെ അന്വേഷിക്കുന്നില്ലല്ലോ.
119:157b.PSA.119.157 യഹോവേ, നിന്റെ കരുണ വലിയതാകുന്നു; നിന്റെ ന്യായപ്രകാരം എന്നെ ജീവിപ്പിക്കേണമേ.
119:158b.PSA.119.158 എന്നെ ഉപദ്രവിക്കുന്നവരും എന്റെ വൈരികളും വളരെയാകുന്നു; എങ്കിലും ഞാന്‍ നിന്റെ സാക്ഷ്യങ്ങളെ വിട്ടുമാറുന്നില്ല.
119:159b.PSA.119.159 ഞാന്‍ ദ്രോഹികളെ കണ്ടു വ്യസനിച്ചു; അവര്‍ നിന്റെ വചനം പ്രമാണിക്കുന്നില്ലല്ലോ.
119:160b.PSA.119.160 നിന്റെ പ്രമാണങ്ങള്‍ എനിക്കു എത്ര പ്രിയം എന്നു കണ്ടു, യഹോവേ, നിന്റെ ദയെക്കു തക്കവണ്ണം എന്നെ ജീവപ്പിക്കേണമേ.
119:161b.PSA.119.161 നിന്റെ വചനത്തിന്റെ സാരം സത്യം തന്നേ; നിന്റെ നീതിയുള്ള വിധികള്‍ ഒക്കെയും എന്നേക്കുമുള്ളവ.ശീന്‍ .
119:162b.PSA.119.162 പ്രഭുക്കന്മാര്‍ വെറുതെ എന്നെ ഉപദ്രവിക്കുന്നു; എങ്കിലും നിന്റെ വചനംനിമിത്തം എന്റെ ഹൃദയം പേടിക്കുന്നു.
119:163b.PSA.119.163 വലിയ കൊള്ള കണ്ടുകിട്ടിയവനെപ്പോലെ ഞാന്‍ നിന്റെ വചനത്തില്‍ ആനന്ദിക്കുന്നു.
119:164b.PSA.119.164 ഞാന്‍ ഭോഷകു പകെച്ചു വെറുക്കുന്നു; നിന്റെ ന്യായപ്രമാണമോ എനിക്കു പ്രിയമാകുന്നു.
119:165b.PSA.119.165 നിന്റെ നീതിയുള്ള വിധികള്‍നിമിത്തം ഞാന്‍ ദിവസം ഏഴു പ്രാവശ്യം നിന്നെ സ്തുതിക്കുന്നു.
119:166b.PSA.119.166 നിന്റെ ന്യായപ്രമാണത്തോടു പ്രിയം ഉള്ളവര്‍ക്കും മഹാസമാധാനം ഉണ്ടു; അവര്‍ക്കും വീഴ്ചെക്കു സംഗതി ഏതുമില്ല.
119:167b.PSA.119.167 യഹോവേ, ഞാന്‍ നിന്റെ രക്ഷയില്‍ പ്രത്യാശ വെക്കുന്നു; നിന്റെ കല്പനകളെ ഞാന്‍ ആചരിക്കുന്നു.
119:168b.PSA.119.168 എന്റെ മനസ്സു നിന്റെ സാക്ഷ്യങ്ങളെ പ്രമാണിക്കുന്നു; അവ എനിക്കു അത്യന്തം പ്രിയമാകുന്നു.
119:169b.PSA.119.169 ഞാന്‍ നിന്റെ പ്രമാണങ്ങളെയും സാക്ഷ്യങ്ങളെയും പ്രമാണിക്കുന്നു; എന്റെ വഴികളെല്ലാം നിന്റെ മുമ്പാകെ ഇരിക്കുന്നു.തൌ.
119:170b.PSA.119.170 യഹോവേ, എന്റെ നിലവിളി തിരുസന്നിധിയില്‍ വരുമാറാകട്ടെ; നിന്റെ വചനപ്രകാരം എനിക്കു ബുദ്ധി നല്കേണമേ.
119:171b.PSA.119.171 എന്റെ യാചന തിരുസന്നിധിയില്‍ വരുമാറാകട്ടെ; നിന്റെ വാഗ്ദാനപ്രകാരം എന്നെ വിടുവിക്കേണമേ.
119:172b.PSA.119.172 നിന്റെ ചട്ടങ്ങളെ എനിക്കു ഉപദേശിച്ചുതരുന്നതുകൊണ്ടു എന്റെ അധരങ്ങള്‍ സ്തുതി പൊഴിക്കട്ടെ.
119:173b.PSA.119.173 നിന്റെ കല്പനകള്‍ ഒക്കെയും നീതിയായിരിക്കയാല്‍ എന്റെ നാവു നിന്റെ വാഗ്ദാനത്തെക്കുറിച്ചു പാടട്ടെ.
119:174b.PSA.119.174 നിന്റെ കല്പനകളെ ഞാന്‍ തിരഞ്ഞെടുത്തിരിക്കയാല്‍ നിന്റെ കൈ എനിക്കു തുണയായിരിക്കട്ടെ.
119:175b.PSA.119.175 യഹോവേ, ഞാന്‍ നിന്റെ രക്ഷെക്കായി വാഞ്ഛിക്കുന്നു; നിന്റെ ന്യായപ്രമാണം എന്റെ പ്രമോദം ആകുന്നു.
119:176b.PSA.119.176 നിന്നെ സ്തുിക്കേണ്ടതിന്നു എന്റെ പ്രാണന്‍ ജീവിച്ചിരിക്കട്ടെ; നിന്റെ വിധികള്‍ എനിക്കു തുണയായിരിക്കട്ടെ.
119:177b.PSA.119.177 കാണാതെപോയ ആടുപോലെ ഞാന്‍ തെറ്റിപ്പോയിരിക്കുന്നു; അടിയനെ അന്വേഷിക്കേണമേ; നിന്റെ കല്പനകളെ ഞാന്‍ മറക്കുന്നില്ല.
120
120:1b.PSA.120.001 ആരോഹണഗീതം
120:2b.PSA.120.002 എന്റെ കഷ്ടതയില്‍ ഞാന്‍ യഹോവയോടു നിലവിളിച്ചു; അവന്‍ എനിക്കു ഉത്തരം അരുളുകയും ചെയ്തു.
120:3b.PSA.120.003 യഹോവേ, വ്യാജമുള്ള അധരങ്ങളെയും വഞ്ചനയുള്ള നാവിനെയും തടുത്തു എന്റെ പ്രാണനെ രക്ഷിക്കേണമേ.
120:4b.PSA.120.004 വഞ്ചനയുള്ള നാവേ, നിനക്കു എന്തു വരും? നിനക്കു ഇനി എന്തു കിട്ടും?
120:5b.PSA.120.005 വീരന്റെ മൂര്‍ച്ചയുള്ള അസ്ത്രങ്ങളും പൂവത്തിന്‍ കനലും തന്നേ.
120:6b.PSA.120.006 ഞാന്‍ മേശെക്കില്‍ പ്രവാസം ചെയ്യുന്നതുകൊണ്ടും കേദാര്‍ക്കുംടാരങ്ങളില്‍ പാര്‍ക്കുംന്നതുകൊണ്ടും എനിക്കു അയ്യോ കഷ്ടം!
120:7b.PSA.120.007 സമാധാനദ്വേഷിയോടുകൂടെ പാര്‍ക്കുംന്നതു എനിക്കു മതിമതിയായി.
120:8b.PSA.120.008 ഞാന്‍ സമാധാനപ്രിയനാകുന്നു; ഞാന്‍ സംസാരിക്കുമ്പോഴോ അവര്‍ കലശല്‍ തുടങ്ങുന്നു.
121
121:1b.PSA.121.001 ആരോഹണഗീതം
121:2b.PSA.121.002 ഞാന്‍ എന്റെ കണ്ണു പര്‍വ്വതങ്ങളിലേക്കു ഉയര്‍ത്തുന്നു; എനിക്കു സഹായം എവിടെനിന്നു വരും?
121:3b.PSA.121.003 എന്റെ സഹായം ആകാശത്തെയും ഭൂമിയെയും ഉണ്ടാക്കിയ യഹോവയിങ്കല്‍നിന്നു വരുന്നു.
121:4b.PSA.121.004 നിന്റെ കാല്‍ വഴുതുവാന്‍ അവന്‍ സമ്മതിക്കയില്ല; നിന്നെ കാക്കുന്നവന്‍ മയങ്ങുകയുമില്ല.
121:5b.PSA.121.005 യിസ്രായേലിന്റെ പരിപാലകന്‍ മയങ്ങുകയില്ല, ഉറങ്ങുകയുമില്ല.
121:6b.PSA.121.006 യഹോവ നിന്റെ പരിപാലകന്‍ ; യഹോവ നിന്റെ വലത്തുഭാഗത്തു നിനക്കു തണല്‍.
121:7b.PSA.121.007 പകല്‍ സൂര്യനെങ്കിലും രാത്രി ചന്ദ്രനെങ്കിലും നിന്നെ ബാധിക്കയില്ല.
121:8b.PSA.121.008 യഹോവ ഒരു ദോഷവും തട്ടാതവണ്ണം നിന്നെ പരിപാലിക്കും. അവന്‍ നിന്റെ പ്രാണനെ പരിപാലിക്കും.
121:9b.PSA.121.009 യഹോവ നിന്റെ ഗമനത്തെയും ആഗമനത്തെയും ഇന്നുമുതല്‍ എന്നേക്കും പരിപാലിക്കും.
122
122:1b.PSA.122.001 ദാവീദിന്റെ ഒരു ആരോഹണഗീതം.
122:2b.PSA.122.002 യഹോവയുടെ ആലയത്തിലേക്കു നമുക്കു പോകാം എന്നു അവര്‍ എന്നോടു പറഞ്ഞപ്പോള്‍ ഞാന്‍ സന്തോഷിച്ചു.
122:3b.PSA.122.003 യെരൂശലേമേ, ഞങ്ങളുടെ കാലുകള്‍ നിന്റെ വാതിലുകള്‍ക്കകത്തു നിലക്കുന്നു.
122:4b.PSA.122.004 തമ്മില്‍ ഇണക്കിയ നഗരമായി പണിതിരിക്കുന്ന യെരൂശലേമേ!
122:5b.PSA.122.005 അവിടേക്കു ഗോത്രങ്ങള്‍, യഹോവയുടെ ഗോത്രങ്ങള്‍ തന്നേ, യിസ്രായേലിന്നു സാക്ഷ്യത്തിന്നായി യഹോവയുടെ നാമത്തിന്നു സ്തോത്രം ചെയ്‍വാന്‍ കയറിച്ചെല്ലുന്നു.
122:6b.PSA.122.006 അവിടെ ന്യായാസനങ്ങള്‍, ദാവീദ്ഗൃഹത്തിന്റെ ന്യായാസനങ്ങള്‍ തന്നേ ഇരിക്കുന്നു.
122:7b.PSA.122.007 യെരൂശലേമിന്റെ സമാധാനത്തിന്നായി പ്രാര്‍ത്ഥിപ്പിന്‍ ; നിന്നെ സ്നേഹിക്കുന്നവര്‍ സ്വൈരമായിരിക്കട്ടെ.
122:8b.PSA.122.008 നിന്റെ കൊത്തളങ്ങളില്‍ സമാധാനവും നിന്റെ അരമനകളില്‍ സ്വൈരവും ഉണ്ടാകട്ടെ.
122:9b.PSA.122.009 എന്റെ സഹോദരന്മാരും കൂട്ടാളികളും നിമിത്തം നിന്നില്‍ സമാധാനം ഉണ്ടാകട്ടെ എന്നു ഞാന്‍ പറയും.
122:10b.PSA.122.010 നമ്മുടെ ദൈവമായ യഹോവയുടെ ആലയം നിമിത്തം ഞാന്‍ നിന്റെ നന്മ അന്വേഷിക്കും.
123
123:1b.PSA.123.001 ആരോഹണഗീതം
123:2b.PSA.123.002 സ്വര്‍ഗ്ഗത്തില്‍ വസിക്കുന്നവനായുള്ളോവേ, നിങ്കലേക്കു ഞാന്‍ എന്റെ കണ്ണു ഉയര്‍ത്തുന്നു.
123:3b.PSA.123.003 ദാസന്മാരുടെ കണ്ണു യജമാനന്റെ കയ്യിലേക്കും ദാസിയുടെ കണ്ണു യജമാനത്തിയുടെ കയ്യിലേക്കും എന്നപോലെ ഞങ്ങളുടെ കണ്ണു ഞങ്ങളുടെ ദൈവമായ യഹോവയിങ്കലേക്കു, അവന്‍ ഞങ്ങളോടു കൃപചെയ്യുവോളം നോക്കിക്കൊണ്ടിരിക്കുന്നു.
123:4b.PSA.123.004 യഹോവേ, ഞങ്ങളോടു കൃപ ചെയ്യേണമേ, ഞങ്ങളോടു കൃപ ചെയ്യേണമേ; ഞങ്ങള്‍ നിന്ദ സഹിച്ചു മടുത്തിരിക്കുന്നു.
123:5b.PSA.123.005 സുഖിയന്മാരുടെ പരിഹാസവും അഹങ്കാരികളുടെ നിന്ദയും സഹിച്ചു ഞങ്ങളുടെ മനം ഏറ്റവും മടുത്തിരിക്കുന്നു.
124
124:1b.PSA.124.001 ദാവീദിന്റെ ഒരു ആരോഹണഗീതം. യിസ്രായേല്‍ പറയേണ്ടതെന്തെന്നാല്‍ യഹോവ നമ്മുടെ പക്ഷത്തില്ലായിരുന്നുവെങ്കില്‍,
124:2b.PSA.124.002 മനുഷ്യര്‍ നമ്മോടു എതിര്‍ത്തപ്പോള്‍, യഹോവ നമ്മുടെ പക്ഷത്തില്ലായിരുന്നുവെങ്കില്‍,
124:3b.PSA.124.003 അവരുടെ കോപം നമ്മുടെനേരെ ജ്വലിച്ചപ്പോള്‍, അവര്‍ നമ്മെ ജീവനോടെ വിഴുങ്ങിക്കളയുമായിരുന്നു;
124:4b.PSA.124.004 വെള്ളം നമ്മെ ഒഴുക്കിക്കളയുമായിരുന്നു, നദി നമ്മുടെ പ്രാണന്നു മീതെ കവിയുമായിരുന്നു;
124:5b.PSA.124.005 പൊങ്ങിയിരുന്ന വെള്ളം നമ്മുടെ പ്രാണന്നു മീതെ കവിയുമായിരുന്നു.
124:6b.PSA.124.006 നമ്മെ അവരുടെ പല്ലിന്നു ഇരയായി കൊടുക്കായ്കയാല്‍ യഹോവ വാഴ്ത്തപ്പെടുമാറാകട്ടെ.
124:7b.PSA.124.007 വേട്ടക്കാരുടെ കണിയില്‍നിന്നു പക്ഷിയെന്നപോലെ നമ്മുടെ പ്രാണന്‍ വഴുതിപ്പോന്നിരിക്കുന്നു; കണി പൊട്ടി നാം വഴുതിപ്പോന്നിരിക്കുന്നു.
124:8b.PSA.124.008 നമ്മുടെ സഹായം ആകാശത്തെയും ഭൂമിയെയും ഉണ്ടാക്കിയ യഹോവയുടെ നാമത്തില്‍ ഇരിക്കുന്നു.
125
125:1b.PSA.125.001 ആരോഹണഗീതം
125:2b.PSA.125.002 യഹോവയില്‍ ആശ്രയിക്കുന്നവര്‍ കുലുങ്ങാതെ എന്നേക്കും നിലക്കുന്ന സീയോന്‍ പര്‍വ്വതം പോലെയാകുന്നു.
125:3b.PSA.125.003 പര്‍വ്വതങ്ങള്‍ യെരൂശലേമിനെ ചുറ്റിയിരിക്കുന്നു. യഹോവ ഇന്നുമുതല്‍ എന്നേക്കും തന്റെ ജനത്തെ ചുറ്റിയിരിക്കുന്നു.
125:4b.PSA.125.004 നീതിമാന്മാര്‍ നീതികേടിലേക്കു കൈ നീട്ടാതിരിക്കേണ്ടതിന്നു ദുഷ്ടന്മാരുടെ ചെങ്കോല്‍ നീതിമാന്മാരുടെ അവകാശത്തിന്മേല്‍ ഇരിക്കയില്ല.
125:5b.PSA.125.005 യഹോവേ, ഗുണവാന്മാര്‍ക്കും ഹൃദയപരമാര്‍ത്ഥികള്‍ക്കും നന്മ ചെയ്യേണമേ.
125:6b.PSA.125.006 എന്നാല്‍ വളഞ്ഞവഴികളിലേക്കു തിരിയുന്നവരെ യഹോവ ദുഷ്പ്രവൃത്തിക്കാരോടുകൂടെ പോകുമാറാക്കട്ടെ. യിസ്രായേലിന്മേല്‍ സമാധാനം വരുമാറാകട്ടെ.
126
126:1b.PSA.126.001 ആരോഹണഗീതം
126:2b.PSA.126.002 യഹോവ സീയോന്റെ പ്രവാസികളെ മടക്കിവരുത്തിയപ്പോള്‍ ഞങ്ങള്‍ സ്വപ്നം കാണുന്നവരെപ്പോലെ ആയിരുന്നു.
126:3b.PSA.126.003 അന്നു ഞങ്ങളുടെ വായില്‍ ചിരിയും ഞങ്ങളുടെ നാവിന്മേല്‍ ആര്‍പ്പും നിറഞ്ഞിരുന്നു. യഹോവ അവരില്‍ വങ്കാര്യങ്ങളെ ചെയ്തിരിക്കുന്നു എന്നു ജാതികളുടെ ഇടയില്‍ അന്നു പറഞ്ഞു.
126:4b.PSA.126.004 യഹോവ ഞങ്ങളില്‍ വങ്കാര്യങ്ങളെ ചെയ്തിരിക്കുന്നു; അതുകൊണ്ടു ഞങ്ങള്‍ സന്തോഷിക്കുന്നു.
126:5b.PSA.126.005 യഹോവേ, തെക്കെനാട്ടിലെ തോടുകളെപ്പോലെ ഞങ്ങളുടെ പ്രവാസികളെ മടക്കിവരുത്തേണമേ.
126:6b.PSA.126.006 കണ്ണുനീരോടെ വിതെക്കുന്നവര്‍ ആര്‍പ്പോടെ കൊയ്യും.
126:7b.PSA.126.007 വിത്തു ചുമന്നു കരഞ്ഞും വിതെച്ചുംകൊണ്ടു നടക്കുന്നു; കറ്റ ചുമന്നും ആര്‍ത്തുംകൊണ്ടു വരുന്നു.
127
127:1b.PSA.127.001 ശലോമോന്റെ ഒരു ആരോഹണഗീതം
127:2b.PSA.127.002 യഹോവ വീടു പണിയാതിരുന്നാല്‍ പണിയുന്നവര്‍ വൃഥാ അദ്ധ്വാനിക്കുന്നു; യഹോവ പട്ടണം കാക്കാതിരുന്നാല്‍ കാവല്‍ക്കാരന്‍ വൃഥാ ജാഗരിക്കുന്നു.
127:3b.PSA.127.003 നിങ്ങള്‍ അതികാലത്തു എഴുന്നേലക്കുന്നതും നന്നാ താമസിച്ചു കിടപ്പാന്‍ പോകുന്നതും കഠിനപ്രയത്നം ചെയ്തു ഉപജീവിക്കുന്നതും വ്യര്‍ത്ഥമത്രേ; തന്റെ പ്രിയന്നോ, അവന്‍ അതു ഉറക്കത്തില്‍ കൊടുക്കുന്നു.
127:4b.PSA.127.004 മക്കള്‍, യഹോവ നലകുന്ന അവകാശവും ഉദര ഫലം, അവന്‍ തരുന്ന പ്രതിഫലവും തന്നേ.
127:5b.PSA.127.005 വീരന്റെ കയ്യിലെ അസ്ത്രങ്ങള്‍ എങ്ങനെയോ അങ്ങനെയാകുന്നു യൌവനത്തിലെ മക്കള്‍.
127:6b.PSA.127.006 അവയെക്കൊണ്ടു തന്റെ ആവനാഴിക നിറെച്ചിരിക്കുന്ന പുരുഷന്‍ ഭാഗ്യവാന്‍ ; നഗരവാതില്‍ക്കല്‍വെച്ചു ശത്രുക്കളോടു സംസാരിക്കുമ്പോള്‍ അങ്ങനെയുള്ളവര്‍ ലജ്ജിച്ചുപോകയില്ല.
128
128:1b.PSA.128.001 ആരോഹണഗീതം
128:2b.PSA.128.002 യഹോവയെ ഭയപ്പെട്ടു, അവന്റെ വഴികളില്‍ നടക്കുന്ന ഏവനും ഭാഗ്യവാന്‍ ;
128:3b.PSA.128.003 നിന്റെ കൈകളുടെ അദ്ധ്വാനഫലം നീ തിന്നും; നീ ഭാഗ്യവാന്‍ ; നിനക്കു നന്മ വരും.
128:4b.PSA.128.004 നിന്റെ ഭാര്യ നിന്റെ വീട്ടിന്നകത്തു ഫലപ്രദമായ മുന്തിരിവള്ളിപോലെയും നിന്റെ മക്കള്‍ നിന്റെ മേശെക്കു ചുറ്റും ഒലിവുതൈകള്‍പോലെയും ഇരിക്കും.
128:5b.PSA.128.005 യഹോവാഭക്തനായ പുരുഷന്‍ ഇങ്ങനെ അനുഗ്രഹിക്കപ്പെട്ടവനാകും.
128:6b.PSA.128.006 യഹോവ സീയോനില്‍നിന്നു നിന്നെ അനുഗ്രഹിക്കും; നിന്റെ ആയുഷ്കാലമൊക്കെയും നീ യെരൂശലേമിന്റെ നന്മയെ കാണും.
128:7b.PSA.128.007 നിന്റെ മക്കളുടെ മക്കളെയും നീ കാണും. യിസ്രായേലിന്മേല്‍ സമാധാനം ഉണ്ടാകട്ടെ.
129
129:1b.PSA.129.001 ആരോഹണഗീതം.
129:2b.PSA.129.002 യിസ്രായേല്‍ പറയേണ്ടതെന്തെന്നാല്‍അവര്‍ എന്റെ ബാല്യംമുതല്‍ പലപ്പോഴും എന്നെ ഉപദ്രവിച്ചു;
129:3b.PSA.129.003 അവര്‍ എന്റെ ബാല്യംമുതല്‍ പലപ്പോഴും എന്നെ ഉപദ്രവിച്ചു; എങ്കിലും അവര്‍ എന്നെ ജയിച്ചില്ല.
129:4b.PSA.129.004 ഉഴവുകാര്‍ എന്റെ മുതുകിന്മേല്‍ ഉഴുതു; ഉഴവു ചാലുകളെ അവര്‍ നീളത്തില്‍ കീറി.
129:5b.PSA.129.005 യഹോവ നീതിമാനാകുന്നു; അവന്‍ ദുഷ്ടന്മാരുടെ കയറുകളെ അറുത്തുകളഞ്ഞിരിക്കുന്നു.
129:6b.PSA.129.006 സീയോനെ പകെക്കുന്നവരൊക്കെയും ലജ്ജിച്ചു പിന്‍ തിരിഞ്ഞുപോകട്ടെ.
129:7b.PSA.129.007 വളരുന്നതിന്നുമുമ്പെ ഉണങ്ങിപ്പോകുന്ന പുരപ്പുറത്തെ പുല്ലുപോലെ അവര്‍ ആകട്ടെ.
129:8b.PSA.129.008 കൊയ്യുന്നവന്‍ അതുകൊണ്ടു തന്റെ കൈയാകട്ടെ കറ്റ കെട്ടുന്നവന്‍ തന്റെ മാര്‍വ്വിടം ആകട്ടെ നിറെക്കയില്ല.
129:9b.PSA.129.009 യഹോവയുടെ അനുഗ്രഹം നിങ്ങള്‍ക്കുണ്ടാകട്ടെ; യഹോവയുടെ നാമത്തില്‍ ഞങ്ങള്‍ നിങ്ങളെ അനുഗ്രഹിക്കുന്നു എന്നിങ്ങനെ വഴിപോകുന്നവര്‍ പറയുന്നതുമില്ല.
130
130:1b.PSA.130.001 ആരോഹണ ഗീതം
130:2b.PSA.130.002 യഹോവേ, ആഴത്തില്‍നിന്നു ഞാന്‍ നിന്നോടു നിലവിളിക്കുന്നു;
130:3b.PSA.130.003 കര്‍ത്താവേ, എന്റെ പ്രാര്‍ത്ഥന കേള്‍ക്കേണമേ; നിന്റെ ചെവി എന്റെ യാചനകള്‍ക്കു ശ്രദ്ധിച്ചിരിക്കേണമേ.
130:4b.PSA.130.004 യഹോവേ, നീ അകൃത്യങ്ങളെ ഔര്‍മ്മവെച്ചാല്‍ കര്‍ത്താവേ, ആര്‍ നിലനിലക്കും?
130:5b.PSA.130.005 എങ്കിലും നിന്നെ ഭയപ്പെടുവാന്‍ തക്കവണ്ണം നിന്റെ പക്കല്‍ വിമോചനം ഉണ്ടു.
130:6b.PSA.130.006 ഞാന്‍ യഹോവെക്കായി കാത്തിരിക്കുന്നു; എന്റെ ഉള്ളം കാത്തിരിക്കുന്നു; അവന്റെ വചനത്തില്‍ ഞാന്‍ പ്രത്യാശവെച്ചിരിക്കുന്നു.
130:7b.PSA.130.007 ഉഷസ്സിന്നായി കാത്തിരിക്കുന്നവരെക്കാള്‍, ഉഷസ്സിന്നായി കാത്തിരിക്കുന്നവരെക്കാള്‍ എന്റെ ഉള്ളം യഹോവെക്കായി കാത്തിരിക്കുന്നു.
130:8b.PSA.130.008 യിസ്രായേലേ, യഹോവയില്‍ പ്രത്യാശവെച്ചുകൊള്‍ക; യഹോവേക്കു കൃപയും അവന്റെപക്കല്‍ ധാരാളം വീണ്ടെടുപ്പും ഉണ്ടു.
130:9b.PSA.130.009 അവന്‍ യിസ്രായേലിനെ അവന്റെ അകൃത്യങ്ങളില്‍നിന്നൊക്കെയും വീണ്ടെടുക്കും.
131
131:1b.PSA.131.001 ദാവീദിന്റെ ഒരു ആരോഹണ ഗീതം
131:2b.PSA.131.002 യഹോവേ, എന്റെ ഹൃദയം ഗര്‍വ്വിച്ചരിക്കുന്നില്ല; ഞാന്‍ നിഗളിച്ചുനടക്കുന്നില്ല; എന്റെ ബുദ്ധിക്കെത്താത്ത വങ്കാര്യങ്ങളിലും അത്ഭുതവിഷയങ്ങളിലും ഞാന്‍ ഇടപെടുന്നതുമില്ല.
131:3b.PSA.131.003 ഞാന്‍ എന്റെ പ്രാണനെ താലോലിച്ചു മിണ്ടാതാക്കിയിരിക്കുന്നു; തന്റെ അമ്മയുടെ അടുക്കല്‍ മുലകുടി മാറിയ പൈതല്‍ എന്നപോലെ എന്റെ പ്രാണന്‍ എന്റെ അടുക്കല്‍ മുലകുടി മാറിയതുപോലെ ആകുന്നു.
131:4b.PSA.131.004 യിസ്രായേലേ, ഇന്നുമുതല്‍ എന്നേക്കും യഹോവയില്‍ പ്രത്യാശ വെച്ചുകൊള്‍ക.
132
132:1b.PSA.132.001 ആരോഹണ ഗീതം
132:2b.PSA.132.002 യഹോവേ, ദാവീദിനെയും അവന്റെ സകലകഷ്ടതയെയും ഔര്‍ക്കേണമേ.
132:3b.PSA.132.003 അവന്‍ യഹോവയോടു സത്യം ചെയ്തു യാക്കോബിന്റെ വല്ലഭന്നു നേര്‍ന്നതു എന്തെന്നാല്‍
132:4b.PSA.132.004 ഞാന്‍ യഹോവേക്കു ഒരു സ്ഥലം, യാക്കോബിന്റെ വല്ലഭന്നു ഒരു നിവാസം കണ്ടെത്തുംവരെ
132:5b.PSA.132.005 ഞാന്‍ എന്റെ കൂടാരവീട്ടില്‍ കടക്കയില്ല; എന്റെ ശയ്യമേല്‍ കയറി കിടക്കുകയുമില്ല.
132:6b.PSA.132.006 ഞാന്‍ എന്റെ കണ്ണിന്നു ഉറക്കവും എന്റെ കണ്‍പോളെക്കു മയക്കവും കൊടുക്കയില്ല.
132:7b.PSA.132.007 നാം എഫ്രാത്തയില്‍ അതിനെക്കുറിച്ചു കേട്ടു വനപ്രദേശത്തു അതിനെ കണ്ടെത്തിയല്ലോ.
132:8b.PSA.132.008 നാം അവന്റെ തിരുനിവാസത്തിലേക്കുചെന്നു അവന്റെ പാദപീഠത്തിങ്കല്‍ നമസ്കരിക്കുക.
132:9b.PSA.132.009 യഹോവേ, നീ നിന്റെ ബലത്തിന്റെ പെട്ടകവുമായി നിന്റെ വിശ്രാമത്തിലേക്കു എഴുന്നെള്ളേണമേ.
132:10b.PSA.132.010 നിന്റെ പുരോഹിതന്മാര്‍ നീതി ധരിക്കയും നിന്റെ ഭക്തന്മാര്‍ ഘോഷിച്ചുല്ലസിക്കയും ചെയ്യട്ടെ.
132:11b.PSA.132.011 നിന്റെ ദാസനായ ദാവീദിന്‍ നിമിത്തം നിന്റെ അഭിഷിക്തന്റെ മുഖത്തെ തിരിച്ചു കളയരുതേ.
132:12b.PSA.132.012 ഞാന്‍ നിന്റെ ഉദരഫലത്തെ നിന്റെ സിംഹാസനത്തില്‍ ഇരുത്തുമെന്നും
132:13b.PSA.132.013 നിന്റെ മക്കള്‍ എന്റെ നിയമത്തെയും ഞാന്‍ അവര്‍ക്കും ഉപദേശിച്ച സാക്ഷ്യത്തെയും പ്രമാണിക്കുമെങ്കില്‍ അവരുടെ മക്കളും എന്നേക്കും നിന്റെ സിംഹാസനത്തില്‍ ഇരിക്കും എന്നും യഹോവ ദാവീദിനോടു ആണയിട്ടു സത്യം; അവന്‍ അതില്‍നിന്നു മാറുകയില്ല.
132:14b.PSA.132.014 യഹോവ സീയോനെ തിരഞ്ഞെടുക്കയും അതിനെ തന്റെ വാസസ്ഥലമായി ഇച്ഛിക്കയും ചെയ്തു.
132:15b.PSA.132.015 അതു എന്നേക്കും എന്റെ വിശ്രാമം ആകുന്നു; ഞാന്‍ അതിനെ ഇച്ഛിച്ചിരിക്കയാല്‍ ഞാന്‍ അവിടെ വസിക്കും;
132:16b.PSA.132.016 അതിലെ ആഹാരം ഞാന്‍ സമൃദ്ധിയായി അനുഗ്രഹിക്കും; അതിലെ ദരിദ്രന്മാര്‍ക്കും അപ്പംകൊണ്ടു തൃപ്തി വരുത്തും.
132:17b.PSA.132.017 അതിലെ പുരോഹിതന്മാരെയും രക്ഷ ധരിപ്പിക്കും; അതിലെ ഭക്തന്മാര്‍ ഘോഷിച്ചുല്ലസിക്കും.
132:18b.PSA.132.018 അവിടെ ഞാന്‍ ദാവീദിന്നു ഒരു കൊമ്പു മുളെപ്പിക്കും; എന്റെ അഭിഷിക്തന്നു ഒരു ദീപം ഒരുക്കീട്ടുമുണ്ടു.
132:19b.PSA.132.019 ഞാന്‍ അവന്റെ ശത്രുക്കളെ ലജ്ജ ധരിപ്പിക്കും; അവന്റെ തലയിലോ കിരീടം ശോഭിക്കും.
133
133:1b.PSA.133.001 ദാവീദിന്റെ ഒരു ആരോഹണ ഗീതം
133:2b.PSA.133.002 ഇതാ, സഹോദരന്മാര്‍ ഒത്തൊരുമിച്ചു വസിക്കുന്നതു എത്ര ശുഭവും എത്ര മനോഹരവും ആകുന്നു!
133:3b.PSA.133.003 അതു വസ്ത്രത്തിന്റെ വിളുമ്പിലേക്കു നീണ്ടു കിടക്കുന്ന താടിയിലേക്കു, അഹരോന്റെ താടിയിലേക്കു തന്നേ, ഒഴുകുന്നതായി അവന്റെ തലയിലെ വിശേഷതൈലം പോലെയും
133:4b.PSA.133.004 സീയോന്‍ പര്‍വ്വതത്തില്‍ പെയ്യുന്ന ഹെര്‍മ്മോന്യ മഞ്ഞു പോലെയും ആകുന്നു; അവിടെയല്ലോ യഹോവ അനുഗ്രഹവും ശാശ്വതമായുള്ള ജീവനും കല്പിച്ചിരിക്കുന്നതു.
134
134:1b.PSA.134.001 ആരോഹണഗീതം
134:2b.PSA.134.002 അല്ലയോ, രാത്രികാലങ്ങളില്‍ യഹോവയുടെ ആലയത്തില്‍ നിലക്കുന്നവരായി യഹോവയുടെ സകലദാസന്മാരുമായുള്ളോരേ, യഹോവയെ വാഴ്ത്തുവിന്‍ .
134:3b.PSA.134.003 വിശുദ്ധമന്ദിരത്തിങ്കലേക്കു കൈ ഉയര്‍ത്തി യഹോവയെ വാഴ്ത്തുവിന്‍ .
134:4b.PSA.134.004 ആകാശവും ഭൂമിയും ഉണ്ടാക്കിയ യഹോവ സീയോനില്‍നിന്നു നിന്നെ അനുഗ്രഹിക്കുമാറാകട്ടെ.
135
135:1b.PSA.135.001 യഹോവയെ സ്തുതിപ്പിന്‍ ; യഹോവയുടെ നാമത്തെ സ്തുതിപ്പിന്‍ ; യഹോവയുടെ ദാസന്മാരേ, അവനെ സ്തുതിപ്പിന്‍ .
135:2b.PSA.135.002 യഹോവയുടെ ആലയത്തിലും നമ്മുടെ ദൈവത്തിന്റെ ആലയത്തിന്‍ പ്രാകാരങ്ങളിലും നിലക്കുന്നവരേ,
135:3b.PSA.135.003 യഹോവയെ സ്തുതിപ്പിന്‍ ; യഹോവ നല്ലവന്‍ അല്ലോ; അവന്റെ നാമത്തിന്നു കീര്‍ത്തനം ചെയ്‍വിന്‍ ; അതു മനോഹരമല്ലോ.
135:4b.PSA.135.004 യഹോവ യാക്കോബിനെ തനിക്കായിട്ടും യിസ്രായേലിനെ തന്റെ നിക്ഷേപമായിട്ടും തിരഞ്ഞെടുത്തിരിക്കുന്നു.
135:5b.PSA.135.005 യഹോവ വലിയവന്‍ എന്നും നമ്മുടെ കര്‍ത്താവു സകലദേവന്മാരിലും ശ്രേഷ്ഠന്‍ എന്നും ഞാന്‍ അറിയുന്നു.
135:6b.PSA.135.006 ആകാശത്തിലും ഭൂമിയിലും സമുദ്രങ്ങളിലും എല്ലാ ആഴങ്ങളിലും യഹോവ തനിക്കിഷ്ടമുള്ളതൊക്കെയും ചെയ്യുന്നു.
135:7b.PSA.135.007 അവന്‍ ഭൂമിയുടെ അറ്റത്തുനിന്നു നീരാവി പൊങ്ങുമാറാക്കുന്നു; അവന്‍ മഴെക്കായി മിന്നലുകളെ ഉണ്ടാക്കുന്നു; തന്റെ ഭണ്ഡാരങ്ങളില്‍ നിന്നു കാറ്റു പുറപ്പെടുവിക്കുന്നു.
135:8b.PSA.135.008 അവന്‍ മിസ്രയീമിലെ കടിഞ്ഞൂലുകളെ മനുഷ്യരെയും മൃഗങ്ങളെയും ഒരുപോലെ സംഹരിച്ചു.
135:9b.PSA.135.009 മിസ്രയീമേ, നിന്റെ മദ്ധ്യേ അവന്‍ ഫറവോന്റെ മേലും അവന്റെ സകലഭൃത്യന്മാരുടെമേലും അടയാളങ്ങളും അത്ഭുതങ്ങളും അയച്ചു.
135:10b.PSA.135.010 അവന്‍ വലിയ ജാതികളെ സംഹരിച്ചു; ബലമുള്ള രാജാക്കന്മാരെ നിഗ്രഹിച്ചു.
135:11b.PSA.135.011 അമോര്‍യ്യരുടെ രാജാവായ സീഹോനെയും ബാശാന്‍ രാജാവായ ഔഗിനെയും സകല കനാന്യരാജ്യങ്ങളെയും തന്നേ.
135:12b.PSA.135.012 അവരുടെ ദേശത്തെ അവന്‍ അവകാശമായിട്ടു, തന്റെ ജനമായ യിസ്രായേലിന്നു അവകാശമായിട്ടു കൊടുത്തു.
135:13b.PSA.135.013 യഹോവേ, നിന്റെ നാമം ശാശ്വതമായും യഹോവേ, നിന്റെ ജ്ഞാപകം തലമുറതലമുറയായും ഇരിക്കുന്നു.
135:14b.PSA.135.014 യഹോവ തന്റെ ജനത്തിന്നു ന്യായപാലനം ചെയ്യും; അവന്‍ തന്റെ ദാസന്മാരോടു സഹതപിക്കും.
135:15b.PSA.135.015 ജാതികളുടെ വിഗ്രഹങ്ങള്‍ പൊന്നും വെള്ളിയും മനുഷ്യരുടെ കൈവേലയും ആകുന്നു.
135:16b.PSA.135.016 അവേക്കു വായുണ്ടെങ്കിലും സംസാരിക്കുന്നില്ല; കണ്ണുണ്ടെങ്കിലും കാണുന്നില്ല;
135:17b.PSA.135.017 അവേക്കു ചെവിയുണ്ടെങ്കിലും കേള്‍ക്കുന്നില്ല; അവയുടെ വായില്‍ ശ്വാസവുമില്ല.
135:18b.PSA.135.018 അവയെ ഉണ്ടാക്കുന്നവര്‍ അവയെപ്പോലെയാകുന്നു; അവയില്‍ ആശ്രയിക്കുന്ന ഏവനും അങ്ങനെ തന്നേ.
135:19b.PSA.135.019 യിസ്രായേല്‍ഗൃഹമേ, യഹോവയെ വാഴ്ത്തുക; അഹരോന്റെ ഗൃഹമേ, യഹോവയെ വാഴ്ത്തുക.
135:20b.PSA.135.020 ലേവിഗൃഹമേ, യഹോവയെ വാഴ്ത്തുക; യഹോവാഭക്തന്മാരേ, യഹോവയെ വാഴ്ത്തുവിന്‍ .
135:21b.PSA.135.021 യെരൂശലേമില്‍ അധിവസിക്കുന്ന യഹോവ സിയോനില്‍നിന്നു വാഴ്ത്തപ്പെടുമാറാകട്ടെ. യഹോവയെ സ്തുതിപ്പിന്‍ .
136
136:1b.PSA.136.001 യഹോവേക്കു സ്തോത്രം ചെയ്‍വിന്‍ ; അവന്‍ നല്ലവനല്ലോ; അവന്റെ ദയ എന്നേക്കുമുള്ളതു.
136:2b.PSA.136.002 ദൈവാധിദൈവത്തിന്നു സ്തോത്രം ചെയ്‍വിന്‍ ; അവന്റെ ദയ എന്നേക്കുമുള്ളതു.
136:3b.PSA.136.003 കര്‍ത്താധികര്‍ത്താവിന്നു സ്തോത്രം ചെയ്‍വിന്‍ ; അവന്റെ ദയ എന്നേക്കുമുള്ളതു.
136:4b.PSA.136.004 ഏകനായി മഹാത്ഭുതങ്ങളെ പ്രവര്‍ത്തിക്കുന്നവന്നു -- അവന്റെ ദയ എന്നേക്കുമുള്ളതു.
136:5b.PSA.136.005 ജ്ഞാനത്തോടെ ആകാശങ്ങളെ ഉണ്ടാക്കിയവന്നു -- അവന്റെ ദയ എന്നേക്കുമുള്ളതു.
136:6b.PSA.136.006 ഭൂമിയെ വെള്ളത്തിന്മേല്‍ വിരിച്ചവന്നു -- അവന്റെ ദയ എന്നേക്കുമുള്ളതു.
136:7b.PSA.136.007 വലിയ വെളിച്ചങ്ങളെ ഉണ്ടാക്കിയവന്നു -- അവന്റെ ദയ എന്നേക്കുമുള്ളതു.
136:8b.PSA.136.008 പകല്‍ വാഴുവാന്‍ സൂര്യനെയും -- അവന്റെ ദയ എന്നേക്കുമുള്ളതു.
136:9b.PSA.136.009 രാത്രി വാഴുവാന്‍ ചന്ദ്രനെയും നക്ഷത്രങ്ങളെയും ഉണ്ടാക്കിയവന്നു -- അവന്റെ ദയ എന്നേക്കുമുള്ളതു.
136:10b.PSA.136.010 മിസ്രയീമിലെ കടിഞ്ഞൂലുകളെ സംഹരിച്ചവന്നു -- അവന്റെ ദയ എന്നേക്കുമുള്ളതു.
136:11b.PSA.136.011 അവരുടെ ഇടയില്‍നിന്നു യിസ്രായേലിനെ പുറപ്പെടുവിച്ചവന്നു -- അവന്റെ ദയ എന്നേക്കുമുള്ളതു.
136:12b.PSA.136.012 ബലമുള്ള കൈകൊണ്ടും നീട്ടിയ ഭുജംകൊണ്ടും തന്നേ -- അവന്റെ ദയ എന്നേക്കുമുള്ളതു.
136:13b.PSA.136.013 ചെങ്കടലിനെ രണ്ടായി വിഭാഗിച്ചവന്നു -- അവന്റെ ദയ എന്നേക്കുമുള്ളതു.
136:14b.PSA.136.014 അതിന്റെ നടുവില്‍കൂടി യിസ്രായേലിനെ കടത്തിയവന്നു -- അവന്റെ ദയ എന്നേക്കുമുള്ളതു.
136:15b.PSA.136.015 ഫറവോനെയും സൈന്യത്തെയും ചെങ്കടലില്‍ തള്ളിയിട്ടവന്നു -- അവന്റെ ദയ എന്നേക്കുമുള്ളതു.
136:16b.PSA.136.016 തന്റെ ജനത്തെ മരുഭൂമിയില്‍കൂടി നടത്തിയവന്നു -- അവന്റെ ദയ എന്നേക്കുമുള്ളതു.
136:17b.PSA.136.017 മഹാരാജാക്കന്മാരെ സംഹരിച്ചവന്നു -- അവന്റെ ദയ എന്നേക്കുമുള്ളതു.
136:18b.PSA.136.018 ശ്രേഷ്ഠരാജാക്കന്മാരെ നിഗ്രഹിച്ചവന്നു -- അവന്റെ ദയ എന്നേക്കുമുള്ളതു.
136:19b.PSA.136.019 അമോര്‍യ്യരുടെ രാജാവായ സീഹോനെയും -- അവന്റെ ദയ എന്നേക്കുമുള്ളതു.
136:20b.PSA.136.020 ബാശാന്‍ രാജാവായ ഔഗിനെയും -- അവന്റെ ദയ എന്നേക്കുമുള്ളതു.
136:21b.PSA.136.021 അവരുടെ ദേശത്തെ അവകാശമായി കൊടുത്തു -- അവന്റെ ദയ എന്നേക്കുമുള്ളതു.
136:22b.PSA.136.022 തന്റെ ദാസനായ യിസ്രായേലിന്നു അവകാശമായി തന്നേ -- അവന്റെ ദയ എന്നേക്കുമുള്ളതു .
136:23b.PSA.136.023 നമ്മുടെ താഴ്ചയില്‍ നമ്മെ ഔര്‍ത്തവന്നു -- അവന്റെ ദയ എന്നേക്കുമുള്ളതു.
136:24b.PSA.136.024 നമ്മുടെ വൈരികളുടെ കയ്യില്‍നിന്നു നമ്മെ വിടുവിച്ചവന്നു -- അവന്റെ ദയ എന്നേക്കുമുള്ളതു.
136:25b.PSA.136.025 സകലജഡത്തിന്നും ആഹാരം കൊടുക്കുന്നവന്നു -- അവന്റെ ദയ എന്നേക്കുമുള്ളതു.
136:26b.PSA.136.026 സ്വര്‍ഗ്ഗസ്ഥനായ ദൈവത്തിന്നു സ്തോത്രം ചെയ്‍വിന്‍ ; അവന്റെ ദയ എന്നേക്കുമുള്ളതു.
137
137:1b.PSA.137.001 ബാബേല്‍ നദികളുടെ തീരത്തു ഞങ്ങള്‍ ഇരുന്നു, സീയോനെ ഔര്‍ത്തപ്പോള്‍ ഞങ്ങള്‍ കരഞ്ഞു.
137:2b.PSA.137.002 അതിന്റെ നടുവിലെ അലരിവൃക്ഷങ്ങളിന്മേല്‍ ഞങ്ങള്‍ ഞങ്ങളുടെ കിന്നരങ്ങളെ തൂക്കിയിട്ടു.
137:3b.PSA.137.003 ഞങ്ങളെ ബദ്ധരാക്കിക്കൊണ്ടുപോയവര്‍സീയോന്‍ ഗീതങ്ങളില്‍ ഒന്നു ചൊല്ലുവിന്‍ എന്നു പറഞ്ഞു ഗീതങ്ങളെയും ഞങ്ങളെ പീഡിപ്പിച്ചവര്‍ സന്തോഷത്തെയും ഞങ്ങളോടു ചോദിച്ചു.
137:4b.PSA.137.004 ഞങ്ങള്‍ യഹോവയുടെ ഗീതം അന്യദേശത്തു പാടുന്നതെങ്ങനെ?
137:5b.PSA.137.005 യെരൂശലേമേ, നിന്നെ ഞാന്‍ മറക്കുന്നു എങ്കില്‍ എന്റെ വലങ്കൈ മറന്നു പോകട്ടെ.
137:6b.PSA.137.006 നിന്നെ ഞാന്‍ ഔര്‍ക്കാതെ പോയാല്‍, യെരൂശലേമിനെ എന്റെ മുഖ്യസന്തോഷത്തെക്കാള്‍ വിലമതിക്കാതെ പോയാല്‍, എന്റെ നാവു അണ്ണാക്കിനോടു പറ്റിപ്പോകട്ടെ.
137:7b.PSA.137.007 ഇടിച്ചുകളവിന്‍ , അടിസ്ഥാനംവരെ അതിനെ ഇടിച്ചുകളവിന്‍ ! എന്നിങ്ങനെ പറഞ്ഞ ഏദോമ്യര്‍ക്കായി യഹോവേ, യെരൂശലേമിന്റെ നാള്‍ ഔര്‍ക്കേണമേ.
137:8b.PSA.137.008 നാശം അടുത്തിരിക്കുന്ന ബാബേല്‍പുത്രിയേ, നീ ഞങ്ങളോടു ചെയ്തതുപോലെ നിന്നോടു ചെയ്യുന്നവന്‍ ഭാഗ്യവാന്‍ . നിന്റെ കുഞ്ഞുങ്ങളെ പിടിച്ചു പാറമേല്‍ അടിച്ചുകളയുന്നവന്‍ ഭാഗ്യവാന്‍ .
138
138:1b.PSA.138.001 ദാവീദിന്റെ ഒരു സങ്കീര്‍ത്തനം. ഞാന്‍ പൂര്‍ണ്ണഹൃദയത്തോടെ നിനക്കു സ്തോത്രം ചെയ്യും; ദേവന്മാരുടെ മുമ്പാകെ ഞാന്‍ നിന്നെ കീര്‍ത്തിക്കും.
138:2b.PSA.138.002 ഞാന്‍ നിന്റെ വിശുദ്ധമന്ദിരത്തെ നോക്കി നമസ്കരിച്ചു, നിന്റെ ദയയും വിശ്വസ്തതയും നിമിത്തം തിരുനാമത്തിന്നു സ്തോത്രം ചെയ്യും. നിന്റെ നാമത്തിന്നു മീതെ ഒക്കെയും നീ നിന്റെ വാഗ്ദാനം മഹിമപ്പെടുത്തിയിരിക്കുന്നു.
138:3b.PSA.138.003 ഞാന്‍ വിളിച്ചപേക്ഷിച്ച നാളില്‍ നീ എനിക്കുത്തരം അരുളി; എന്റെ ഉള്ളില്‍ ബലം നല്കി എന്നെ ധൈര്യപ്പെടുത്തിയിരിക്കുന്നു.
138:4b.PSA.138.004 യഹോവേ, ഭൂമിയിലെ സകലരാജാക്കന്മാരും നിന്റെ വായിന്‍ വചനങ്ങളെ കേട്ടിട്ടു നിനക്കു സ്തോത്രം ചെയ്യും.
138:5b.PSA.138.005 അതേ, അവര്‍ യഹോവയുടെ വഴികളെക്കുറിച്ചു പാടും; യഹോവയുടെ മഹത്വം വലിയതാകുന്നുവല്ലോ.
138:6b.PSA.138.006 യഹോവ ഉന്നതനെങ്കിലും താഴ്മയുള്ളവനെ കടാക്ഷിക്കുന്നു; ഗര്‍വ്വിയെയോ അവന്‍ ദൂരത്തുനിന്നു അറിയുന്നു.
138:7b.PSA.138.007 ഞാന്‍ കഷ്ടതയുടെ നടുവില്‍ നടന്നാലും നീ എന്നെ ജീവിപ്പിക്കും; എന്റെ ശത്രുക്കളുടെ ക്രോധത്തിന്നു നേരെ നീ കൈ നീട്ടും; നിന്റെ വലങ്കൈ എന്നെ രക്ഷിക്കും.
138:8b.PSA.138.008 യഹോവ എനിക്കുവേണ്ടി സമാപ്തിവരുത്തും; യഹോവേ, നിന്റെ ദയ എന്നേക്കുമുള്ളതു; തൃക്കൈകളുടെ പ്രവൃത്തിയെ ഉപേക്ഷിക്കരുതേ.
139
139:1b.PSA.139.001 സംഗീതപ്രമാണിക്കു; ദാവീദിന്റെ ഒരു സങ്കീര്‍ത്തനം.
139:2b.PSA.139.002 യഹോവേ, നീ എന്നെ ശോധന ചെയ്തു അറിഞ്ഞിരിക്കുന്നു;
139:3b.PSA.139.003 ഞാന്‍ ഇരിക്കുന്നതും എഴുന്നേലക്കുന്നതും നീ അറിയുന്നു. എന്റെ നിരൂപണം നീ ദൂരത്തുനിന്നു ഗ്രഹിക്കുന്നു.
139:4b.PSA.139.004 എന്റെ നടപ്പും കിടപ്പും നീ ശോധന ചെയ്യുന്നു; എന്റെ വഴികളൊക്കെയും നിനക്കു മനസ്സിലായിരിക്കുന്നു.
139:5b.PSA.139.005 യഹോവേ, നീ മുഴുവനും അറിയാതെ ഒരു വാക്കും എന്റെ നാവിന്മേല്‍ ഇല്ല.
139:6b.PSA.139.006 നീ മുമ്പും പിമ്പും എന്നെ അടെച്ചു നിന്റെ കൈ എന്റെമേല്‍ വെച്ചിരിക്കുന്നു.
139:7b.PSA.139.007 ഈ പരിജ്ഞാനം എനിക്കു അത്യത്ഭുതമാകുന്നു; അതു എനിക്കു ഗ്രഹിച്ചുകൂടാതവണ്ണം ഉന്നതമായിരിക്കുന്നു.
139:8b.PSA.139.008 നിന്റെ ആത്മാവിനെ ഒളിച്ചു ഞാന്‍ എവിടേക്കു പോകും? തിരുസന്നിധി വിട്ടു ഞാന്‍ എവിടേക്കു ഔടും?
139:9b.PSA.139.009 ഞാന്‍ സ്വര്‍ഗ്ഗത്തില്‍ കയറിയാല്‍ നീ അവിടെ ഉണ്ടു; പാതാളത്തില്‍ എന്റെ കിടക്ക വിരിച്ചാല്‍ നീ അവിടെ ഉണ്ടു.
139:10b.PSA.139.010 ഞാന്‍ ഉഷസ്സിന്‍ ചിറകു ധരിച്ചു, സമുദ്രത്തിന്റെ അറ്റത്തു ചെന്നു പാര്‍ത്താല്‍
139:11b.PSA.139.011 അവിടെയും നിന്റെ കൈ എന്നെ നടത്തും; നിന്റെ വലങ്കൈ എന്നെ പിടിക്കും.
139:12b.PSA.139.012 ഇരുട്ടു എന്നെ മൂടിക്കളയട്ടെ; വെളിച്ചം എന്റെ ചുറ്റും രാത്രിയായ്തീരട്ടെ എന്നു ഞാന്‍ പറഞ്ഞാല്‍
139:13b.PSA.139.013 ഇരുട്ടുപോലും നിനക്കു മറവായിരിക്കയില്ല; രാത്രി പകല്‍പോലെ പ്രകാശിക്കും; ഇരുട്ടും വെളിച്ചവും നിനക്കു ഒരുപോലെ തന്നേ.
139:14b.PSA.139.014 നീയല്ലോ എന്റെ അന്തരംഗങ്ങളെ നിര്‍മ്മിച്ചതു, എന്റെ അമ്മയുടെ ഉദരത്തില്‍ നീ എന്നെ മെടഞ്ഞു.
139:15b.PSA.139.015 ഭയങ്കരവും അതിശയവുമായി എന്നെ സൃഷ്ടിച്ചിരിക്കയാല്‍ ഞാന്‍ നിനക്കു സ്തോത്രം ചെയ്യുന്നു; നിന്റെ പ്രവൃത്തികള്‍ അത്ഭുതകരമാകുന്നു; അതു എന്റെ ഉള്ളം നല്ലവണ്ണം അറിയുന്നു.
139:16b.PSA.139.016 ഞാന്‍ രഹസ്യത്തില്‍ ഉണ്ടാക്കപ്പെടുകയും ഭൂമിയുടെ അധോഭാഗങ്ങളില്‍ നിര്‍മ്മിക്കപ്പെടുകയും ചെയ്തപ്പോള്‍ എന്റെ അസ്ഥിക്കുടം നിനക്കു മറവായിരുന്നില്ല.
139:17b.PSA.139.017 ഞാന്‍ പിണ്ഡാകാരമായിരുന്നപ്പോള്‍ നിന്റെ കണ്ണു എന്നെ കണ്ടു; നിയമിക്കപ്പെട്ട നാളുകളില്‍ ഒന്നും ഇല്ലാതിരുന്നപ്പോള്‍ അവയെല്ലാം നിന്റെ പുസ്തകത്തില്‍ എഴുതിയിരുന്നു;
139:18b.PSA.139.018 ദൈവമേ, നിന്റെ വിചാരങ്ങള്‍ എനിക്കു എത്ര ഘനമായവ! അവയുടെ ആകത്തുകയും എത്ര വലിയതു!
139:19b.PSA.139.019 അവയെ എണ്ണിയാല്‍ മണലിനെക്കാള്‍ അധികം; ഞാന്‍ ഉണരുമ്പോള്‍ ഇനിയും ഞാന്‍ നിന്റെ അടുക്കല്‍ ഇരിക്കുന്നു.
139:20b.PSA.139.020 ദൈവമേ, നീ ദുഷ്ടനെ നിഗ്രഹിച്ചെങ്കില്‍ കൊള്ളായിരുന്നു; രക്തപാതകന്മാരേ, എന്നെ വിട്ടുപോകുവിന്‍ .
139:21b.PSA.139.021 അവര്‍ ദ്രോഹമായി നിന്നെക്കുറിച്ചു സംസാരിക്കുന്നു; നിന്റെ ശത്രുക്കള്‍ നിന്റെ നാമം വൃഥാ എടുക്കുന്നു.
139:22b.PSA.139.022 യഹോവേ, നിന്നെ പകെക്കുന്നവരെ ഞാന്‍ പകക്കേണ്ടതല്ലയോ? നിന്നോടു എതിര്‍ത്തുനിലക്കുന്നവരെ ഞാന്‍ വെറുക്കേണ്ടതല്ലയോ?
139:23b.PSA.139.023 ഞാന്‍ പൂര്‍ണ്ണദ്വേഷത്തോടെ അവരെ ദ്വേഷിക്കുന്നു; അവരെ എന്റെ ശത്രുക്കളായി എണ്ണുന്നു.
139:24b.PSA.139.024 ദൈവമേ, എന്നെ ശോധന ചെയ്തു എന്റെ ഹൃദയത്തെ അറിയേണമേ; എന്നെ പരീക്ഷിച്ചു എന്റെ നിനവുകളെ അറിയേണമേ.
139:25b.PSA.139.025 വ്യസനത്തിന്നുള്ള മാര്‍ഗ്ഗം എന്നില്‍ ഉണ്ടോ എന്നു നോക്കി, ശാശ്വതമാര്‍ഗ്ഗത്തില്‍ എന്നെ നടത്തേണമേ.
140
140:1b.PSA.140.001 സംഗീതപ്രമാണിക്കു; ദാവീദിന്റെ ഒരു സങ്കീര്‍ത്തനം.
140:2b.PSA.140.002 യഹോവേ, ദുഷ്ടമനുഷ്യന്റെ കയ്യില്‍ നിന്നു എന്നെ വിടുവിച്ചു സാഹസക്കാരന്റെ പക്കല്‍നിന്നു എന്നെ പാലിക്കേണമേ.
140:3b.PSA.140.003 അവര്‍ ഹൃദയത്തില്‍ അനര്‍ത്ഥങ്ങള്‍ നിരൂപിക്കുന്നു; അവര്‍ ഇടവിടാതെ യുദ്ധത്തിന്നു കൂട്ടം കൂടുന്നു;
140:4b.PSA.140.004 അവര്‍ സര്‍പ്പംപോലെ തങ്ങളുടെ നാവുകളെ കൂര്‍പ്പിക്കുന്നു; അവരുടെ അധരങ്ങള്‍ക്കു കീഴെ അണലിവിഷം ഉണ്ടു. സേലാ.
140:5b.PSA.140.005 യഹോവേ, ദുഷ്ടന്റെ കയ്യില്‍നിന്നു എന്നെ കാക്കേണമേ; സാഹസക്കാരന്റെ പക്കല്‍നിന്നു എന്നെ പാലിക്കേണമേ; അവര്‍ എന്റെ കാലടികളെ മറിച്ചുകളവാന്‍ ഭാവിക്കുന്നു.
140:6b.PSA.140.006 ഗര്‍വ്വികള്‍ എനിക്കായി കണിയും കയറും മറെച്ചുവെച്ചിരിക്കുന്നു; വഴിയരികെ അവര്‍ വല വിരിച്ചിരിക്കുന്നു; അവര്‍ എനിക്കായി കുടുക്കുകള്‍ വെച്ചിരിക്കുന്നു. സേലാ.
140:7b.PSA.140.007 നീ എന്റെ ദൈവം എന്നു ഞാന്‍ യഹോവയോടു പറഞ്ഞു; യഹോവേ, എന്റെ യാചനകളെ കേള്‍ക്കേണമേ.
140:8b.PSA.140.008 എന്റെ രക്ഷയുടെ ബലമായി കര്‍ത്താവായ യഹോവേ, യുദ്ധദിവസത്തില്‍ നീ എന്റെ തലയില്‍ ശിരസ്ത്രം ഇടുന്നു.
140:9b.PSA.140.009 യഹോവേ, ദുഷ്ടന്റെ ആഗ്രഹങ്ങളെ നല്കരുതേ; നിഗളിച്ചുപോകാതിരിക്കേണ്ടതിന്നു അവന്റെ ദുരുപായം സാധിപ്പിക്കയും അരുതേ. സേലാ.
140:10b.PSA.140.010 എന്നെ വളഞ്ഞിരിക്കുന്നവരുടെ തലയോ,--അവരുടെ അധരങ്ങളുടെ ദ്രോഹം അവരെ മൂടിക്കളയട്ടെ.
140:11b.PSA.140.011 തീക്കനല്‍ അവരുടെ മേല്‍ വീഴട്ടെ; അവന്‍ അവരെ തീയിലും എഴുന്നേല്‍ക്കാതവണ്ണം കുഴിയിലും ഇട്ടുകളയട്ടെ.
140:12b.PSA.140.012 വാവിഷ്ഠാണക്കാരന്‍ ഭൂമിയില്‍ നിലനില്‍ക്കയില്ല; സാഹസക്കാരനെ അനര്‍ത്ഥം നായാടി ഉന്മൂലനാശം വരുത്തും.
140:13b.PSA.140.013 യഹോവ പീഡിതന്റെ വ്യവഹാരവും ദരിദ്രന്മാരുടെ ന്യായവും നടത്തും എന്നു ഞാന്‍ അറിയുന്നു.
140:14b.PSA.140.014 അതേ, നീതിമാന്മാര്‍ നിന്റെ നാമത്തിന്നു സ്തോത്രം ചെയ്യും; നേരുള്ളവര്‍ നിന്റെ സന്നിധിയില്‍ വസിക്കും.
141
141:1b.PSA.141.001 ദാവീദിന്റെ ഒരു സങ്കീര്‍ത്തനം.
141:2b.PSA.141.002 യഹോവേ, ഞാന്‍ നിന്നെ വിളിച്ചപേക്ഷിക്കുന്നു; എന്റെ അടുക്കലേക്കു വേഗം വരേണമേ; ഞാന്‍ നിന്നോടു അപേക്ഷിക്കുമ്പോള്‍ എന്റെ അപേക്ഷ കേള്‍ക്കേണമേ.
141:3b.PSA.141.003 എന്റെ പ്രാര്‍ത്ഥന തിരുസന്നിധിയില്‍ ധൂപമായും എന്റെ കൈകളെ മലര്‍ത്തുന്നതു സന്ധ്യായാഗമായും തീരട്ടെ.
141:4b.PSA.141.004 യഹോവേ, എന്റെ വായക്കു ഒരു കാവല്‍ നിര്‍ത്തി, എന്റെ അധരദ്വാരം കാക്കേണമേ.
141:5b.PSA.141.005 ദുഷ്പ്രവൃത്തിക്കാരോടുകൂടെ ദുഷ്പ്രവൃത്തികളില്‍ ഇടപെടുവാന്‍ എന്റെ ഹൃദയത്തെ ദുഷ്കാര്യത്തിന്നു ചായ്ക്കരുതേ; അവരുടെ സ്വാദുഭോജനം ഞാന്‍ കഴിക്കയുമരുതേ.
141:6b.PSA.141.006 നീതിമാന്‍ എന്നെ അടിക്കുന്നതു ദയ; അവന്‍ എന്നെ ശാസിക്കുന്നതു തലെക്കു എണ്ണ; എന്റെ തല അതിനെ വിലക്കാതിരിക്കട്ടെ; ഇനി അവര്‍ ചെയ്യുന്ന ദോഷങ്ങള്‍ക്കെതിരെ എനിക്കു പ്രാര്‍ത്ഥനയേയുള്ളു.
141:7b.PSA.141.007 അവരുടെ ന്യായാധിപന്മാരെ പാറമേല്‍ നിന്നു തള്ളിയിടും; എന്റെ വാക്കുകള്‍ ഇമ്പമുള്ളവയാകയാല്‍ അവര്‍ അവയെ കേള്‍ക്കും.
141:8b.PSA.141.008 നിലം ഉഴുതു മറിച്ചിട്ടിരിക്കുന്നതുപോലെ ഞങ്ങളുടെ അസ്ഥികള്‍ പാതാളത്തിന്റെ വാതില്‍ക്കല്‍ ചിതറിക്കിടക്കുന്നു.
141:9b.PSA.141.009 കര്‍ത്താവായ യഹോവേ, എന്റെ കണ്ണു നിങ്കലേക്കു ആകുന്നു; ഞാന്‍ നിന്നെ ശരണമാക്കുന്നു; എന്റെ പ്രാണനെ തൂകിക്കളയരുതേ.
141:10b.PSA.141.010 അവര്‍ എനിക്കു വെച്ചിരിക്കുന്ന കണിയിലും ദുഷ്പ്രവൃത്തിക്കാരുടെ കുടുക്കുകളിലും അകപ്പെടാതവണ്ണം എന്നെ കാക്കേണമേ.
141:11b.PSA.141.011 ഞാന്‍ ഒഴിഞ്ഞുപോകുമ്പോഴേക്കു ദുഷ്ടന്മാര്‍ സ്വന്തവലകളില്‍ അകപ്പെടട്ടെ.
142
142:1b.PSA.142.001 ദാവീദിന്റെ ഒരു ധ്യാനം; അവന്‍ ഗുഹയില്‍ ആയിരുന്നപ്പോള്‍ കഴിച്ച പ്രാര്‍ത്ഥന.
142:2b.PSA.142.002 ഞാന്‍ യഹോവയോടു ഉറക്കെ നിലവിളിക്കുന്നു; ഞാന്‍ ഉച്ചത്തില്‍ യഹോവയോടു യാചിക്കുന്നു.
142:3b.PSA.142.003 അവന്റെ സന്നിധിയില്‍ ഞാന്‍ എന്റെ സങ്കടം പകരുന്നു; എന്റെ കഷ്ടത ഞാന്‍ അവനെ ബോധിപ്പിക്കുന്നു.
142:4b.PSA.142.004 എന്റെ ആത്മാവു എന്റെ ഉള്ളില്‍ വിഷാദിച്ചിരിക്കുമ്പോള്‍ നീ എന്റെ പാതയെ അറിയുന്നു. ഞാന്‍ നടക്കുന്ന പാതയില്‍ അവര്‍ എനിക്കു ഒരു കണി ഒളിച്ചുവെച്ചിരിക്കുന്നു.
142:5b.PSA.142.005 വലത്തോട്ടു നോക്കി കാണേണമേ; എന്നെ അറിയുന്നവന്‍ ആരുമില്ലല്ലോ. ശരണം എനിക്കു പോയ്പോയിരിക്കുന്നു; എന്റെ പ്രാണന്നു വേണ്ടി ആരും കരുതുന്നില്ല.
142:6b.PSA.142.006 യഹോവേ, ഞാന്‍ നിന്നോടു നിലവിളിച്ചു; നീ എന്റെ സങ്കേതവും ജീവനുള്ളവരുടെ ദേശത്തു എന്റെ ഔഹരിയും ആകുന്നു എന്നു ഞാന്‍ പറഞ്ഞു.
142:7b.PSA.142.007 എന്റെ നിലവിളിക്കു ചെവി തരേണമേ. ഞാന്‍ ഏറ്റവും എളിമപ്പെട്ടിരിക്കുന്നു; എന്നെ ഉപദ്രവിക്കുന്നവര്‍ എന്നിലും ബലവാന്മാരാകയാല്‍ അവരുടെ കയ്യില്‍നിന്നു എന്നെ വിടുവിക്കേണമേ.
142:8b.PSA.142.008 ഞാന്‍ നിന്റെ നാമത്തിന്നു സ്തോത്രം ചെയ്യേണ്ടതിന്നു എന്റെ പ്രാണനെ കാരാഗൃഹത്തില്‍നിന്നു പുറപ്പെടുവിക്കേണമേ; നീ എന്നോടു ഉപകാരം ചെയ്തിരിക്കയാല്‍ നീതിമാന്മാര്‍ എന്റെ ചുറ്റം വന്നുകൂടും.
143
143:1b.PSA.143.001 ദാവീദിന്റെ ഒരു സങ്കീര്‍ത്തനം.
143:2b.PSA.143.002 യഹോവേ, എന്റെ പ്രാര്‍ത്ഥന കേട്ടു, എന്റെ യാചനകള്‍ക്കു ചെവിതരേണമേ; നിന്റെ വിശ്വസ്തതയാലും നീതിയാലും എനിക്കുത്തരമരുളേണമേ.
143:3b.PSA.143.003 അടിയനെ ന്യായവിസ്താരത്തില്‍ പ്രവേശിപ്പിക്കരുതെ; ജീവനുള്ളവന്‍ ആരും തിരുസന്നിധിയില്‍ നീതിമാനാകയില്ലല്ലോ.
143:4b.PSA.143.004 ശത്രു എന്റെ പ്രാണനെ ഉപദ്രവിച്ചിരിക്കുന്നു; അവന്‍ എന്നെ നിലത്തിട്ടു തകര്‍ത്തിരിക്കുന്നു; പണ്ടേ മരിച്ചവരെപ്പോലെ അവന്‍ എന്നെ ഇരുട്ടില്‍ പാര്‍പ്പിച്ചിരിക്കുന്നു.
143:5b.PSA.143.005 ആകയാല്‍ എന്റെ മനം എന്റെ ഉള്ളില്‍ വിഷാദിച്ചിരിക്കുന്നു; എന്റെ ഹൃദയം എന്റെ ഉള്ളില്‍ സ്തംഭിച്ചിരിക്കുന്നു.
143:6b.PSA.143.006 ഞാന്‍ പണ്ടത്തെ നാളുകളെ ഔര്‍ക്കുംന്നു; നിന്റെ സകലപ്രവൃത്തികളെയും ഞാന്‍ ധ്യാനിക്കുന്നു; നിന്റെ കൈകളുടെ പ്രവൃത്തിയെ ഞാന്‍ ചിന്തിക്കുന്നു.
143:7b.PSA.143.007 ഞാന്‍ എന്റെ കൈകളെ നിങ്കലേക്കു മലര്‍ത്തുന്നു; വരണ്ട നിലംപോലെ എന്റെ പ്രാണന്‍ നിനക്കായി ദാഹിക്കുന്നു. സേലാ.
143:8b.PSA.143.008 യഹോവേ, വേഗം എനിക്കു ഉത്തരമരുളേണമേ; എന്റെ ആത്മാവു കാംക്ഷിക്കുന്നു. ഞാന്‍ കുഴിയില്‍ ഇറങ്ങുന്നവരെപ്പോലെ ആകാതിരിപ്പാന്‍ നിന്റെ മുഖത്തെ എനിക്കു മറെക്കരുതേ.
143:9b.PSA.143.009 രാവിലെ നിന്റെ ദയ എന്നെ കേള്‍ക്കുമാറാക്കേണമേ; ഞാന്‍ നിന്നില്‍ ആശ്രയിക്കുന്നുവല്ലോ; ഞാന്‍ നടക്കേണ്ടുന്ന വഴി എന്നെ അറിയിക്കേണമേ; ഞാന്‍ എന്റെ ഉള്ളം നിങ്കലേക്കു ഉയര്‍ത്തുന്നുവല്ലോ.
143:10b.PSA.143.010 യഹോവേ, എന്റെ ശത്രുക്കളുടെ കയ്യില്‍നിന്നു എന്നെ വിടുവിക്കേണമേ; നിന്റെ അടുക്കല്‍ ഞാന്‍ മറവിന്നായി വരുന്നു.
143:11b.PSA.143.011 നിന്റെ ഇഷ്ടം ചെയ്‍വാന്‍ എന്നെ പഠിപ്പിക്കേണമേ. നീ എന്റെ ദൈവമാകുന്നുവല്ലോ; നിന്റെ നല്ല ആത്മാവു നേര്‍ന്നിലത്തില്‍ എന്നെ നടത്തുമാറാകട്ടെ.
143:12b.PSA.143.012 യഹോവേ, നിന്റെ നാമംനിമിത്തം എന്നെ ജീവിപ്പിക്കേണമേ; നിന്റെ നീതിയാല്‍ എന്റെ പ്രാണനെ കഷ്ടതയില്‍നിന്നു ഉദ്ധരിക്കേണമേ.
143:13b.PSA.143.013 നിന്റെ ദയയാല്‍ എന്റെ ശത്രുക്കളെ സംഹരിക്കേണമേ; എന്റെ പ്രാണനെ പീഡിപ്പിക്കുന്നവരെ ഒക്കെയും നശിപ്പിക്കേണമേ; ഞാന്‍ നിന്റെ ദാസന്‍ ആകുന്നുവല്ലോ.
144
144:1b.PSA.144.001 ദാവീദിന്റെ ഒരു സങ്കീര്‍ത്തനം.
144:2b.PSA.144.002 എന്റെ പാറയാകുന്ന യഹോവ വാഴ്ത്തപ്പെട്ടവന്‍ ; അവന്‍ യുദ്ധത്തിന്നു എന്റെ കൈകളെയും പോരിന്നു എന്റെ വിരലുകളെയും അഭ്യസിപ്പിക്കുന്നു.
144:3b.PSA.144.003 എന്റെ ദയയും എന്റെ കോട്ടയും എന്റെ ഗോപുരവും എന്റെ രക്ഷകനും എന്റെ പരിചയും ഞാന്‍ ശരണമാക്കിയവനും എന്റെ ജനത്തെ എനിക്കു കീഴാക്കിത്തരുന്നവനും അവന്‍ തന്നേ.
144:4b.PSA.144.004 യഹോവേ, മനുഷ്യനെ നീ ഗണ്യമാക്കുവാന്‍ അവന്‍ എന്തു? മര്‍ത്യപുത്രനെ നീ വിചാരിപ്പാന്‍ അവന്‍ എന്തുമാത്രം?
144:5b.PSA.144.005 മനുഷ്യന്‍ ഒരു ശ്വാസത്തിന്നു തുല്യമത്രെ. അവന്റെ ആയുഷ്കാലം കടന്നുപോകുന്ന നിഴല്‍പോലെയാകുന്നു.
144:6b.PSA.144.006 യഹോവേ, ആകാശം ചായിച്ചു ഇറങ്ങിവരേണമേ; പര്‍വ്വതങ്ങള്‍ പുകയുവാന്‍ തക്കവണ്ണം അവയെ തൊടേണമേ.
144:7b.PSA.144.007 മിന്നലിനെ അയച്ചു അവരെ ചിതറിക്കേണമേ; നിന്റെ അസ്ത്രങ്ങള്‍ എയ്തു അവരെ തോല്പിക്കേണമേ.
144:8b.PSA.144.008 ഉയരത്തില്‍നിന്നു തൃക്കൈ നീട്ടി എന്നെ വിടുവിക്കേണമേ; പെരുവെള്ളത്തില്‍നിന്നും അന്യജാതിക്കാരുടെ കയ്യില്‍നിന്നും എന്നെ രക്ഷിക്കേണമേ!
144:9b.PSA.144.009 അവരുടെ വായ് ഭോഷകു സംസാരിക്കുന്നു; അവരുടെ വലങ്കൈ വ്യാജമുള്ള വലങ്കയ്യാകുന്നു.
144:10b.PSA.144.010 ദൈവമേ, ഞാന്‍ നിനക്കു പുതിയോരു പാട്ടുപാടും; പത്തു കമ്പിയുള്ള വീണകൊണ്ടു ഞാന്‍ നിനക്കു കീര്‍ത്തനം ചെയ്യും.
144:11b.PSA.144.011 നീ രാജാക്കന്മാര്‍ക്കും ജയം നലകുകയും നിന്റെ ദാസനായ ദാവീദിനെ ദോഷകരമായ വാളിങ്കല്‍നിന്നു രക്ഷിക്കയും ചെയ്യുന്നുവല്ലോ.
144:12b.PSA.144.012 അന്യജാതിക്കാരുടെ കയ്യില്‍നിന്നു എന്നെ വിടുവിച്ചു രക്ഷിക്കേണമേ; അവരുടെ വായ് ഭോഷകു സംസാരിക്കുന്നു; അവരുടെ വലങ്കൈ വ്യാജമുള്ള വലങ്കയ്യാകുന്നു.
144:13b.PSA.144.013 ഞങ്ങളുടെ പുത്രന്മാര്‍ ബാല്യത്തില്‍ തഴെച്ചു വളരുന്ന തൈകള്‍പോലെയും ഞങ്ങളുടെ പുത്രിമാര്‍ അരമനയുടെ മാതിരിയായി കൊത്തിയ മൂലത്തൂണുകള്‍പോലെയും ഇരിക്കട്ടെ.
144:14b.PSA.144.014 ഞങ്ങളുടെ കളപ്പുരകള്‍ വിവിധധാന്യം നലകുവാന്തക്കവണ്ണം നിറഞ്ഞിരിക്കട്ടെ. ഞങ്ങളുടെ ആടുകള്‍ ഞങ്ങളുടെ പുല്പുറങ്ങളില്‍ ആയിരമായും പതിനായിരമായും പെറ്റുപെരുകട്ടെ.
144:15b.PSA.144.015 ഞങ്ങളുടെ കാളകള്‍ ചുമടു ചുമക്കട്ടെ; മതില്‍ തകര്‍ക്കുംന്നതും പടെക്കു പുറപ്പെടുന്നതും ഞങ്ങളുടെ വീഥികളില്‍ നിലവിളിയും ഇല്ലാതിരിക്കട്ടെ.
144:16b.PSA.144.016 ഈ സ്ഥിതിയില്‍ ഇരിക്കുന്ന ജനം ഭാഗ്യമുള്ളതു; യഹോവ ദൈവമായിരിക്കുന്ന ജനം ഭാഗ്യമുള്ളതു തന്നെ.
145
145:1b.PSA.145.001 ദാവീദിന്റെ ഒരു സങ്കീര്‍ത്തനം.
145:2b.PSA.145.002 എന്റെ ദൈവമായ രാജാവേ, ഞാന്‍ നിന്നെ പുകഴ്ത്തും; ഞാന്‍ നിന്റെ നാമത്തെ എന്നെന്നേക്കും വാഴ്ത്തും.
145:3b.PSA.145.003 നാള്‍തോറും ഞാന്‍ നിന്നെ വാഴ്ത്തും; ഞാന്‍ നിന്റെ നാമത്തെ എന്നെന്നേക്കും സ്തുതിക്കും.
145:4b.PSA.145.004 യഹോവ വലിയവനും അത്യന്തം സ്തുത്യനും ആകുന്നു; അവന്റെ മഹിമ അഗോചരമത്രേ.
145:5b.PSA.145.005 തലമുറതലമുറയോടു നിന്റെ ക്രിയകളെ പുകഴ്ത്തി നിന്റെ വീര്യപ്രവൃത്തികളെ പ്രസ്താവിക്കും.
145:6b.PSA.145.006 നിന്റെ പ്രതാപത്തിന്റെ തേജസ്സുള്ള മഹത്വത്തെയും നിന്റെ അത്ഭുതകാര്യങ്ങളെയും ഞാന്‍ ധ്യാനിക്കും.
145:7b.PSA.145.007 മനുഷ്യര്‍ നിന്റെ ഭയങ്കരപ്രവൃത്തികളുടെ ബലം പ്രസ്താവിക്കും; ഞാന്‍ നിന്റെ മഹിമയെ വര്‍ണ്ണിക്കും.
145:8b.PSA.145.008 അവര്‍ നിന്റെ വലിയ നന്മയുടെ ഔര്‍മ്മയെ പ്രസിദ്ധമാക്കും; നിന്റെ നീതിയെക്കുറിച്ചു ഘോഷിച്ചുല്ലസിക്കും.
145:9b.PSA.145.009 യഹോവ കൃപയും കരുണയും ദീര്‍ഘക്ഷമയും മഹാദയയും ഉള്ളവന്‍ .
145:10b.PSA.145.010 യഹോവ എല്ലാവര്‍ക്കും നല്ലവന്‍ ; തന്റെ സകലപ്രവൃത്തികളോടും അവന്നു കരുണ തോന്നുന്നു.
145:11b.PSA.145.011 യഹോവേ, നിന്റെ സകലപ്രവൃത്തികളും നിനക്കു സ്തോത്രം ചെയ്യും; നിന്റെ ഭക്തന്മാര്‍ നിന്നെ വാഴ്ത്തും.
145:12b.PSA.145.012 മനുഷ്യപുത്രന്മാരോടു അവന്റെ വീര്യപ്രവൃത്തികളും അവന്റെ രാജത്വത്തിന്‍ തേജസ്സുള്ള മഹത്വവും പ്രസ്താവിക്കേണ്ടതിന്നു
145:13b.PSA.145.013 അവര്‍ നിന്റെ രാജത്വത്തിന്റെ മഹത്വം പ്രസിദ്ധമാക്കി നിന്റെ ശക്തിയെക്കുറിച്ചു സംസാരിക്കും.
145:14b.PSA.145.014 നിന്റെ രാജത്വം നിത്യരാജത്വം ആകുന്നു; നിന്റെ ആധിപത്യം തലമുറതലമുറയായി ഇരിക്കുന്നു.
145:15b.PSA.145.015 വീഴുന്നവരെ ഒക്കെയും യഹോവ താങ്ങുന്നു; കുനിഞ്ഞിരിക്കുന്നവരെ ഒക്കെയും അവന്‍ നിവിര്‍ത്തുന്നു.
145:16b.PSA.145.016 എല്ലാവരുടെയും കണ്ണു നിന്നെ നോക്കി കാത്തിരിക്കുന്നു; നീ തത്സമയത്തു അവര്‍ക്കും ഭക്ഷണം കൊടുക്കുന്നു.
145:17b.PSA.145.017 നീ തൃക്കൈ തുറന്നു ജീവനുള്ളതിന്നൊക്കെയും പ്രസാദംകൊണ്ടു തൃപ്തിവരുത്തുന്നു.
145:18b.PSA.145.018 യഹോവ തന്റെ സകലവഴികളിലും നീതിമാനും തന്റെ സകലപ്രവൃത്തികളിലും ദയാലുവും ആകുന്നു.
145:19b.PSA.145.019 യഹോവ, തന്നെ വിളിച്ചപേക്ഷിക്കുന്ന ഏവര്‍ക്കും, സത്യമായി തന്നെ വിളിച്ചപേക്ഷിക്കുന്ന ഏവര്‍ക്കും സമീപസ്ഥനാകുന്നു.
145:20b.PSA.145.020 തന്റെ ഭക്തന്മാരുടെ ആഗ്രഹം അവന്‍ സാധിപ്പിക്കും; അവരുടെ നിലവിളി കേട്ടു അവരെ രക്ഷിക്കും.
145:21b.PSA.145.021 യഹോവ തന്നെ സ്നേഹിക്കുന്ന ഏവരേയും പരിപാലിക്കുന്നു; എന്നാല്‍ സകലദുഷ്ടന്മാരെയും അവന്‍ നശിപ്പിക്കും;
145:22b.PSA.145.022 എന്റെ വായ് യഹോവയുടെ സ്തുതിയെ പ്രസ്താവിക്കും; സകലജഡവും അവന്റെ വിശുദ്ധനാമത്തെ എന്നെന്നേക്കും വാഴ്ത്തട്ടെ.
146
146:1b.PSA.146.001 യഹോവയെ സ്തുതിപ്പിന്‍ ; എന്‍ മനമേ, യഹോവയെ സ്തുതിക്ക.
146:2b.PSA.146.002 ജീവനുള്ളന്നും ഞാന്‍ യഹോവയെ സ്തുതിക്കും; ഞാന്‍ ഉള്ള കാലത്തോളം എന്റെ ദൈവത്തിന്നു കീര്‍ത്തനം ചെയ്യും.
146:3b.PSA.146.003 നിങ്ങള്‍ പ്രഭുക്കന്മാരില്‍ ആശ്രയിക്കരുതു, സഹായിപ്പാന്‍ കഴിയാത്ത മനുഷ്യപുത്രനിലും അരുതു.
146:4b.PSA.146.004 അവന്റെ ശ്വാസം പോകുന്നു; അവന്‍ മണ്ണിലേക്കു തിരിയുന്നു; അന്നു തന്നേ അവന്റെ നിരൂപണങ്ങള്‍ നശിക്കുന്നു.
146:5b.PSA.146.005 യാക്കോബിന്റെ ദൈവം സഹായമായി തന്റെ ദൈവമായ യഹോവയില്‍ പ്രത്യാശയുള്ളവന്‍ ഭാഗ്യവാന്‍ .
146:6b.PSA.146.006 അവന്‍ ആകാശവും ഭൂമിയും സമുദ്രവും അവയിലുള്ള സകലവും ഉണ്ടാക്കി; അവന്‍ എന്നേക്കും വിശ്വസ്തത കാക്കുന്നു.
146:7b.PSA.146.007 പീഡിതന്മാര്‍ക്കും അവന്‍ ന്യായം പാലിച്ചു കൊടുക്കുന്നു; വിശപ്പുള്ളവര്‍ക്കും അവന്‍ ആഹാരം നലകുന്നു; യഹോവ ബദ്ധന്മാരെ അഴിച്ചു വിടുന്നു.
146:8b.PSA.146.008 യഹോവ കുരുടന്മാര്‍ക്കും കാഴ്ച കൊടുക്കുന്നു; യഹോവ കുനിഞ്ഞിരിക്കുന്നവരെ നിവിര്‍ത്തുന്നു; യഹോവ നീതിമാന്മാരെ സ്നേഹിക്കുന്നു.
146:9b.PSA.146.009 യഹോവ പരദേശികളെ പരിപാലിക്കുന്നു; അവന്‍ അനാഥനെയും വിധവയെയും സംരക്ഷണ ചെയ്യുന്നു; എന്നാല്‍ ദുഷ്ന്മാരുടെ വഴി അവന്‍ മറിച്ചുകളയുന്നു.
146:10b.PSA.146.010 യഹോവ എന്നേക്കും വാഴും; സീയോനേ, നിന്റെ ദൈവം തലമുറതലമുറയോളം തന്നേ.
147
147:1b.PSA.147.001 യഹോവയെ സ്തുതിപ്പിന്‍ . യഹോവയെ സ്തുതിപ്പിന്‍ ; നമ്മുടെ ദൈവത്തിന്നു കീര്‍ത്തനം പാടുന്നതു നല്ലതു; അതു മനോഹരവും സ്തുതി ഉചിതവും തന്നേ.
147:2b.PSA.147.002 യഹോവ യെരൂശലേമിനെ പണിയുന്നു; അവന്‍ യിസ്രായേലിന്റെ ഭ്രഷ്ടന്മാരെ കൂട്ടിച്ചേര്‍ക്കുംന്നു.
147:3b.PSA.147.003 മനംതകര്‍ന്നവരെ അവന്‍ സൌഖ്യമാക്കുകയും അവരുടെ മുറിവുകളെ കെട്ടുകയും ചെയ്യുന്നു.
147:4b.PSA.147.004 അവന്‍ നക്ഷത്രങ്ങളുടെ എണ്ണം നോക്കുന്നു; അവേക്കു ഒക്കെയും പേര്‍ വിളിക്കുന്നു.
147:5b.PSA.147.005 നമ്മുടെ കര്‍ത്താവു വലിയവനും ശക്തിയേറിയവനും ആകുന്നു. അവന്റെ വിവേകത്തിന്നു അന്തമില്ല.
147:6b.PSA.147.006 യഹോവ താഴ്മയുള്ളവനെ ഉയര്‍ത്തുന്നു; അവന്‍ ദുഷ്ടന്മാരെ നിലത്തോളം താഴ്ത്തുന്നു.
147:7b.PSA.147.007 സ്തോത്രത്തോടെ യഹോവേക്കു പാടുവിന്‍ ; കിന്നരത്തോടെ നമ്മുടെ ദൈവത്തിന്നു കീര്‍ത്തനം ചെയ്‍വിന്‍ ;
147:8b.PSA.147.008 അവന്‍ ആകാശത്തെ മേഘംകൊണ്ടു മൂടുന്നു ഭൂമിക്കായി മഴ ഒരുക്കുന്നു; അവന്‍ പര്‍വ്വതങ്ങളില്‍ പുല്ലു മുളപ്പിക്കുന്നു.
147:9b.PSA.147.009 അവന്‍ മൃഗങ്ങള്‍ക്കും കരയുന്ന കാക്കകൂഞ്ഞുങ്ങള്‍ക്കും അതതിന്റെ ആഹാരം കൊടുക്കുന്നു.
147:10b.PSA.147.010 അശ്വബലത്തില്‍ അവന്നു ഇഷ്ടം തോന്നുന്നില്ല; പുരുഷന്റെ ഊരുക്കളില്‍ പ്രസാദിക്കുന്നതുമില്ല.
147:11b.PSA.147.011 തന്നെ ഭയപ്പെടുകയും തന്റെ ദയയില്‍ പ്രത്യാശ വെക്കുകയും ചെയ്യുന്നവരില്‍ യഹോവ പ്രസാദിക്കുന്നു.
147:12b.PSA.147.012 യെരൂശലേമേ, യഹോവയെ പുകഴ്ത്തുക; സീയോനേ, നിന്റെ ദൈവത്തെ സ്തുതിക്ക;
147:13b.PSA.147.013 അവന്‍ നിന്റെ വാതിലുകളുടെ ഔടാമ്പലുകളെ ഉറപ്പിച്ചു നിന്റെ അകത്തു നിന്റെ മക്കളെ അനുഗ്രഹിച്ചിരിക്കുന്നു.
147:14b.PSA.147.014 അവന്‍ നിന്റെ ദേശത്തു സമാധാനം വരുത്തുന്നു; വിശേഷമായ കോതമ്പുകൊണ്ടു നിനക്കു തൃപ്തിവരുത്തുന്നു.
147:15b.PSA.147.015 അവന്‍ തന്റെ ആജ്ഞ ഭൂമിയിലേക്കു അയക്കുന്നു; അവന്റെ വചനം അതിവേഗം ഔടുന്നു.
147:16b.PSA.147.016 അവന്‍ പഞ്ഞിപോലെ മഞ്ഞു പെയ്യിക്കുന്നു; ചാരംപോലെ നീഹാരം വിതറുന്നു.
147:17b.PSA.147.017 അവന്‍ നീര്‍ക്കട്ട കഷണംകഷണമായി എറിയുന്നു; അവന്റെ കുളിര്‍ സഹിച്ചു നിലക്കുന്നവനാര്‍?
147:18b.PSA.147.018 അവന്‍ തന്റെ വചനം അയച്ചു അവയെ ഉരുക്കുന്നു; കാറ്റു അടിപ്പിച്ചു വെള്ളത്തെ ഒഴുക്കുന്നു.
147:19b.PSA.147.019 അവന്‍ യാക്കോബിന്നു തന്റെ വചനവും യിസ്രായേലിന്നു തന്റെ ചട്ടങ്ങളും വിധികളും വെളിപ്പെടുത്തുന്നു.
147:20b.PSA.147.020 അങ്ങനെ യാതൊരു ജാതിക്കും അവന്‍ ചെയ്തിട്ടില്ല; അവന്റെ വിധികളെ അവര്‍ അറിഞ്ഞിട്ടുമില്ല.
148
148:1b.PSA.148.001 യഹോവയെ സ്തുതിപ്പിന്‍ . യഹോവയെ സ്തുതിപ്പിന്‍ ; സ്വര്‍ഗ്ഗത്തില്‍നിന്നു യഹോവയെ സ്തുതിപ്പിന്‍ ; ഉന്നതങ്ങളില്‍ അവനെ സ്തുതിപ്പിന്‍ .
148:2b.PSA.148.002 അവന്റെ സകലദൂതന്മാരുമായുള്ളോരേ, അവനെ സ്തുതിപ്പിന്‍ ; അവന്റെ സര്‍വ്വസൈന്യവുമേ, അവനെ സ്തുതിപ്പിന്‍ ;
148:3b.PSA.148.003 സൂര്യചന്ദ്രന്മാരേ, അവനെ സ്തുതിപ്പിന്‍ ; പ്രകാശമുള്ള സകലനക്ഷത്രങ്ങളുമായുള്ളോവേ, അവനെ സ്തുതിപ്പിന്‍ .
148:4b.PSA.148.004 സ്വര്‍ഗ്ഗാധിസ്വര്‍ഗ്ഗവും ആകാശത്തിന്നു മീതെയുള്ള വെള്ളവും ആയുള്ളോവേ, അവനെ സ്തുതിപ്പിന്‍ .
148:5b.PSA.148.005 അവന്‍ കല്പിച്ചിട്ടു അവ സൃഷ്ടിക്കപ്പെട്ടിരിക്കയാല്‍ അവ യഹോവയുടെ നാമത്തെ സ്തുതിക്കട്ടെ.
148:6b.PSA.148.006 അവന്‍ അവയെ സദാകാലത്തേക്കും സ്ഥിരമാക്കി; ലംഘിക്കരുതാത്ത ഒരു നിയമം വെച്ചുമിരിക്കുന്നു.
148:7b.PSA.148.007 തിമിംഗലങ്ങളും എല്ലാ ആഴികളുമായുള്ളോവേ, ഭൂമിയില്‍നിന്നു യഹോവയെ സ്തുതിപ്പിന്‍ .
148:8b.PSA.148.008 തീയും കല്മഴയും ഹിമവും ആവിയും, അവന്റെ വചനം അനുഷ്ഠിക്കുന്ന കൊടുങ്കാറ്റും,
148:9b.PSA.148.009 പര്‍വ്വതങ്ങളും സകലകുന്നുകളും, ഫലവൃക്ഷങ്ങളും സകലദേവദാരുക്കളും,
148:10b.PSA.148.010 മൃഗങ്ങളും സകലകന്നുകാലികളും, ഇഴജന്തുക്കളും പറവജാതികളും,
148:11b.PSA.148.011 ഭൂമിയിലെ രാജാക്കന്മാരും സകലവംശങ്ങളും, ഭൂമിയിലെ പ്രഭുക്കന്മാരും സകലന്യായാധിപന്മാരും,
148:12b.PSA.148.012 യുവാക്കളും യുവതികളും, വൃദ്ധന്മാരും ബാലന്മാരും,
148:13b.PSA.148.013 ഇവരൊക്കയും യഹോവയുടെ നാമത്തെ സ്തുതിക്കട്ടെ; അവന്റെ നാമം മാത്രം ഉയര്‍ന്നിരിക്കുന്നതു. അവന്റെ മഹത്വം ഭൂമിക്കും ആകാശത്തിന്നും മേലായിരിക്കുന്നു.
148:14b.PSA.148.014 തന്നോടു അടുത്തിരിക്കുന്ന ജനമായി യിസ്രായേല്‍മക്കളായ തന്റെ സകലഭക്തന്മാര്‍ക്കും പുകഴ്ചയായി അവന്‍ സ്വജനത്തിന്നു ഒരു കൊമ്പിനെ ഉയര്‍ത്തിയിരിക്കുന്നു.
149
149:1b.PSA.149.001 യഹോവയെ സ്തുതിപ്പിന്‍ . യഹോവയെ സ്തുതിപ്പിന്‍ ; യഹോവേക്കു പുതിയോരു പാട്ടും ഭക്തന്മാരുടെ സഭയില്‍ അവന്റെ സ്തുതിയും പാടുവിന്‍ .
149:2b.PSA.149.002 യിസ്രായേല്‍ തന്നെ ഉണ്ടാക്കിയവനില്‍ സന്തോഷിക്കട്ടെ; സീയോന്റെ മക്കള്‍ തങ്ങളുടെ രാജാവില്‍ ആനന്ദിക്കട്ടെ.
149:3b.PSA.149.003 അവര്‍ നൃത്തം ചെയ്തുകൊണ്ടു അവന്റെ നാമത്തെ സ്തുതിക്കട്ടെ; തപ്പിനോടും കിന്നരത്തോടും കൂടെ അവന്നു കീര്‍ത്തനം ചെയ്യട്ടെ.
149:4b.PSA.149.004 യഹോവ തന്റെ ജനത്തില്‍ പ്രസാദിക്കുന്നു; താഴ്മയുള്ളവരെ അവന്‍ രക്ഷകൊണ്ടു അലങ്കരിക്കും.
149:5b.PSA.149.005 ഭക്തന്മാര്‍ മഹത്വത്തില്‍ ആനന്ദിക്കട്ടെ; അവര്‍ തങ്ങളുടെ ശയ്യകളില്‍ ഘോഷിച്ചുല്ലസിക്കട്ടെ.
149:6b.PSA.149.006 അവരുടെ വായില്‍ ദൈവത്തിന്റെ പുകഴ്ചകളും അവരുടെ കയ്യില്‍ ഇരുവായ്ത്തലയുള്ള വാളും ഉണ്ടായിരിക്കട്ടെ. ജാതികള്‍ക്കു പ്രതികാരവും വംശങ്ങള്‍ക്കു ശിക്ഷയും നടത്തേണ്ടതിന്നും
149:7b.PSA.149.007 അവരുടെ രാജാക്കന്മാരെ ചങ്ങലകളാലും അവരുടെ പ്രഭുക്കന്മാരെ ഇരിമ്പുവിലങ്ങുകളാലും ബന്ധിക്കേണ്ടതിന്നും
149:8b.PSA.149.008 എഴുതിയിരിക്കുന്ന വിധി അവരുടെമേല്‍ നടത്തേണ്ടതിന്നും തന്നേ.
149:9b.PSA.149.009 അതു അവന്റെ സര്‍വ്വഭക്തന്മാര്‍ക്കും ബഹുമാനം ആകുന്നു.
150
150:1b.PSA.150.001 യഹോവയെ സ്തുതിപ്പിന്‍ . യഹോവയെ സ്തുതിപ്പിന്‍ ; ദൈവത്തെ അവന്റെ വിശുദ്ധമന്ദിരത്തില്‍ സ്തുതിപ്പിന്‍ ; അവന്റെ ബലമുള്ള ആകാശവിതാനത്തില്‍ അവനെ സ്തുതിപ്പിന്‍ .
150:2b.PSA.150.002 അവന്റെ വീര്യപ്രവൃത്തികള്‍ നിമിത്തം അവനെ സ്തുതിപ്പിന്‍ ; അവന്റെ മഹിമാധിക്യത്തിന്നു തക്കവണ്ണം അവനെ സ്തുതിപ്പിന്‍ .
150:3b.PSA.150.003 കാഹളനാദത്തോടെ അവനെ സ്തുതിപ്പിന്‍ ; വീണയോടും കിന്നരത്തോടും കൂടെ അവനെ സ്തുതിപ്പിന്‍ .
150:4b.PSA.150.004 തപ്പിനോടും നൃത്തത്തോടും കൂടെ അവനെ സ്തുതിപ്പിന്‍ ; തന്ത്രിനാദത്തോടും കുഴലിനോടും കൂടെ അവനെ സ്തുതിപ്പിന്‍ .
150:5b.PSA.150.005 ഉച്ചനാദമുള്ള കൈത്താളങ്ങളോടെ അവനെ സ്തുതിപ്പിന്‍ ; അത്യുച്ചനാദമുള്ള കൈത്താളങ്ങളോടെ അവനെ സ്തുതിപ്പിന്‍ .
150:6b.PSA.150.006 ജീവനുള്ളതൊക്കെയും യഹോവയെ സ്തുതിക്കട്ടെ; യഹോവയെ സ്തുതിപ്പിന്‍ .
- Holder of rights
- Multilingual Bible Corpus
- Citation Suggestion for this Object
- TextGrid Repository (2025). Malayalam Collection. Psalms (Malayalam). Psalms (Malayalam). Multilingual Parallel Bible Corpus. Multilingual Bible Corpus. https://hdl.handle.net/21.11113/0000-0016-A63A-C