Job (Malayalam)

Job (Malayalam)

1

1:1b.JOB.001.001 ഊസ് ദേശത്തു ഇയ്യോബ് എന്നു പേരുള്ളോരു പുരുഷന്‍ ഉണ്ടായിരുന്നു; അവന്‍ നിഷ്കളങ്കനും നേരുള്ളവനും ദൈവഭക്തനും ദോഷം വിട്ടകലുന്നവനും ആയിരുന്നു.

1:2b.JOB.001.002 അവന്നു ഏഴു പുത്രന്മാരും മൂന്നു പുത്രിമാരും ജനിച്ചു.

1:3b.JOB.001.003 അവന്നു ഏഴായിരം ആടും മൂവായിരം ഒട്ടകവും അഞ്ഞൂറു ഏര്‍ കാളയും അഞ്ഞൂറു പെണ്‍ കഴുതയുമായ മൃഗസമ്പത്തും ഏറ്റവും വളരെ ദാസജനവും ഉണ്ടായിരുന്നു; അങ്ങനെ അവന്‍ സകലപൂര്‍വ്വദിഗ്വാസികളിലും മഹാനായിരുന്നു.

1:4b.JOB.001.004 അവന്റെ പുത്രന്മാര്‍ ഔരോരുത്തന്‍ താന്താന്റെ ദിവസത്തില്‍ താന്താന്റെ വീട്ടില്‍ വിരുന്നു കഴിക്കയും തങ്ങളോടുകൂടെ ഭക്ഷിച്ചു പാനം ചെയ്‍വാന്‍ തങ്ങളുടെ മൂന്നു സഹോദരിമാരെയും ആളയച്ചു വിളിപ്പിക്കയും ചെയ്ക പതിവായിരുന്നു.

1:5b.JOB.001.005 എന്നാല്‍ വിരുന്നുനാളുകള്‍ വട്ടംതികയുമ്പോള്‍ ഇയ്യോബ് പക്ഷെ എന്റെ പുത്രന്മാര്‍ പാപം ചെയ്തു ദൈവത്തെ ഹൃദയംകൊണ്ടു ത്യജിച്ചുപോയിരിക്കും എന്നു പറഞ്ഞു ആളയച്ചു അവരെ വരുത്തി ശുദ്ധീകരിക്കയും നന്നാ രാവിലെ എഴുന്നേറ്റു അവരുടെ സംഖ്യകൂ ഒത്തവണ്ണം ഹോമയാഗങ്ങളെ കഴിക്കയും ചെയ്യും. ഇങ്ങനെ ഇയ്യോബ് എല്ലായ്പോഴും ചെയ്തുപോന്നു.

1:6b.JOB.001.006 ഒരു ദിവസം ദൈവപുത്രന്മാര്‍ യഹോവയുടെ സന്നിധിയില്‍ നില്പാന്‍ ചെന്നു; അവരുടെ കൂട്ടത്തില്‍ സാത്താനും ചെന്നു.

1:7b.JOB.001.007 യഹോവ സാത്താനോടുനീ എവിടെനിന്നു വരുന്നു എന്നു ചോദിച്ചതിന്നു സാത്താന്‍ യഹോവയോടുഞാന്‍ ഭൂമിയില്‍ ഊടാടി സഞ്ചരിച്ചിട്ടു വരുന്നു എന്നുത്തരം പറഞ്ഞു.

1:8b.JOB.001.008 യഹോവ സാത്താനോടുഎന്റെ ദാസനായ ഇയ്യോബിന്മേല്‍ നീ ദൃഷ്ടിവെച്ചുവോ? അവനെപ്പോലെ നിഷ്കളങ്കനും നേരുള്ളവനും ദൈവഭക്തനും ദോഷം വിട്ടകലുന്നവനും ഭൂമിയില്‍ ആരും ഇല്ലല്ലോ എന്നു അരുളിച്ചെയ്തു.

1:9b.JOB.001.009 അതിന്നു സാത്താന്‍ യഹോവയോടുവെറുതെയോ ഇയ്യോബ് ദൈവഭക്തനായിരിക്കുന്നതു?

1:10b.JOB.001.010 നീ അവന്നും അവന്റെ വീട്ടിന്നും അവന്നുള്ള സകലത്തിന്നും ചുറ്റും വേലികെട്ടീട്ടില്ലയോ? നീ അവന്റെ പ്രവൃത്തിയെ അനുഗ്രഹിച്ചിരിക്കുന്നു; അവന്റെ മൃഗസമ്പത്തു ദേശത്തു പെരുകിയിരിക്കുന്നു.

1:11b.JOB.001.011 തൃക്കൈ നീട്ടി അവന്നുള്ളതൊക്കെയും ഒന്നു തൊടുക; അവന്‍ നിന്നെ മുഖത്തു നോക്കി ത്യജിച്ചുപറയും എന്നു ഉത്തരം പറഞ്ഞു.

1:12b.JOB.001.012 ദൈവം സാത്താനോടുഇതാ, അവന്നുള്ളതൊക്കെയും നിന്റെ കയ്യില്‍ ഇരിക്കുന്നു; അവന്റെ മേല്‍ മാത്രം കയ്യേറ്റം ചെയ്യരുതു എന്നു കല്പിച്ചു. അങ്ങനെ സാത്താന്‍ യഹോവയുടെ സന്നിധി വിട്ടു പുറപ്പെട്ടുപോയി.

1:13b.JOB.001.013 ഒരു ദിവസം ഇയ്യോബിന്റെ പുത്രന്മാരും പുത്രിമാരും മൂത്ത ജ്യേഷ്ഠന്റെ വീട്ടില്‍ തിന്നുകയും വീഞ്ഞു കുടിക്കയും ചെയ്തുകൊണ്ടിരിക്കുമ്പോള്‍

1:14b.JOB.001.014 ഒരു ദൂതന്‍ അവന്റെ അടുക്കല്‍വന്നുകാളകളെ പൂട്ടുകയും പെണ്‍കഴുതകള്‍ അരികെ മേഞ്ഞുകൊണ്ടിരിക്കയും ആയിരുന്നു;

1:15b.JOB.001.015 പെട്ടെന്നു ശെബായര്‍ വന്നു അവയെ പിടിച്ചു കൊണ്ടുപോകയും വേലക്കാരെ വാളിന്റെ വായ്ത്തലയാല്‍ വെട്ടിക്കൊല്ലുകയും ചെയ്തു; വിവരം നിന്നെ അറിയിപ്പാന്‍ ഞാന്‍ ഒരുത്തന്‍ മാത്രം വഴുതിപ്പോന്നു എന്നു പറഞ്ഞു.

1:16b.JOB.001.016 അവന്‍ സംസാരിച്ചുകൊണ്ടിരിക്കുമ്പോള്‍ തന്നേ വേറൊരുത്തന്‍ വന്നു; ദൈവത്തിന്റെ തീ ആകാശത്തുനിന്നു വീണു കത്തി, ആടുകളും വേലക്കാരും അതിന്നു ഇരയായ്പോയി; വിവരം നിന്നെ അറിയിപ്പാന്‍ ഞാന്‍ ഒരുത്തന്‍ മാത്രം വഴുതിപ്പോന്നു എന്നു പറഞ്ഞു.

1:17b.JOB.001.017 അവന്‍ സംസാരിച്ചുകൊണ്ടിരിക്കുമ്പോള്‍ തന്നേ മറ്റൊരുത്തന്‍ വന്നുപെട്ടെന്നു കല്ദയര്‍ മൂന്നു കൂട്ടമായി വന്നു ഒട്ടകങ്ങളെ പിടിച്ചുകൊണ്ടു പോകയും വേലക്കാരെ വാളിന്റെ വായ്ത്തലയാല്‍ വെട്ടിക്കൊല്ലുകയും ചെയ്തു; വിവരം നിന്നെ അറിയിപ്പാന്‍ ഞാന്‍ ഒരുത്തന്‍ മാത്രം വഴുതിപ്പോന്നു എന്നു പറഞ്ഞു.

1:18b.JOB.001.018 അവന്‍ സംസാരിച്ചുകൊണ്ടിരിക്കുമ്പോള്‍ മറ്റൊരുത്തന്‍ വന്നു; നിന്റെ പുത്രന്മാരും പുത്രിമാരും മൂത്ത ജ്യേഷ്ഠന്റെ വീട്ടില്‍ തിന്നുകയും വീഞ്ഞു കുടിക്കയും ചെയ്തുകൊണ്ടിരുന്നു.

1:19b.JOB.001.019 പെട്ടെന്നു മരുഭൂമിയില്‍നിന്നു ഒരു കൊടുങ്കാറ്റു വന്നു വീട്ടിന്റെ നാലു മൂലെക്കും അടിച്ചുഅതു യൌവനക്കാരുടെമേല്‍ വീണു; അവര്‍ മരിച്ചുപോയി; വിവരം നിന്നെ അറിയിപ്പാന്‍ ഞാനൊരുത്തന്‍ മാത്രം വഴുതിപ്പോന്നു എന്നു പറഞ്ഞു.

1:20b.JOB.001.020 അപ്പോള്‍ ഇയ്യോബ് എഴുന്നേറ്റു വസ്ത്രം കീറി തല ചിരെച്ചു സാഷ്ടാംഗം വീണു നമസ്കരിച്ചു

1:21b.JOB.001.021 നഗ്നനായി ഞാന്‍ എന്റെ അമ്മയുടെ ഗര്‍ഭത്തില്‍നിന്നു പുറപ്പെട്ടുവന്നു, നഗ്നനായി തന്നേ മടങ്ങിപ്പോകും, യഹോവ തന്നു, യഹോവ എടുത്തു, യഹോവയുടെ നാമം വാഴ്ത്തപ്പെടുമാറാകട്ടെ എന്നു പറഞ്ഞു.

1:22b.JOB.001.022 ഇതിലൊന്നിലും ഇയ്യോബ് പാപം ചെയ്കയോ ദൈവത്തിന്നു ഭോഷത്വം ആരോപിക്കയോ ചെയ്തില്ല.

2

2:1b.JOB.002.001 പിന്നെയും ഒരു ദിവസം ദൈവപുത്രന്മാര്‍ യഹോവയുടെ സന്നിധിയില്‍ നില്പാന്‍ ചെന്നു; സാത്താനും അവരുടെ കൂട്ടത്തില്‍ യഹോവയുടെ സന്നിധിയില്‍ നില്പാന്‍ ചെന്നു.

2:2b.JOB.002.002 യഹോവ സാത്താനോടുനീ എവിടെനിന്നു വരുന്നു എന്നു ചോദിച്ചതിന്നു സാത്താന്‍ യഹോവയോടുഞാന്‍ ഭൂമിയില്‍ ഊടാടി സഞ്ചരിച്ചിട്ടു വരുന്നു എന്നുത്തരം പറഞ്ഞു.

2:3b.JOB.002.003 യഹോവ സാത്താനോടുഎന്റെ ദാസനായ ഇയ്യോബിന്റെമേല്‍ നീ ദൃഷ്ടിവെച്ചുവോ? അവനെപ്പോലെ നിഷ്കളങ്കനും നേരുള്ളവനും ദൈവഭക്തനും ദോഷം വിട്ടകലുന്നവനും ഭൂമിയില്‍ ആരും ഇല്ലല്ലോ; അവന്‍ തന്റെ ഭക്തിമുറുകെ പിടിച്ചുകൊണ്ടിരിക്കുന്നു; വെറുതെ അവനെ നശിപ്പിക്കേണ്ടതിന്നു നീ എന്നെ സമ്മതിപ്പിച്ചു എന്നു അരുളിച്ചെയ്തു.

2:4b.JOB.002.004 സാത്താന്‍ യഹോവയോടുത്വക്കിന്നു പകരം ത്വക്; മനുഷ്യന്‍ തനിക്കുള്ളതൊക്കെയും തന്റെ ജീവന്നു പകരം കൊടുത്തുകളയും.

2:5b.JOB.002.005 നിന്റെ കൈ നീട്ടി അവന്റെ അസ്ഥിയും മാംസവും ഒന്നു തൊടുക; അവന്‍ നിന്നെ മുഖത്തു നോക്കി ത്യജിച്ചുപറയും എന്നുത്തരം പറഞ്ഞു.

2:6b.JOB.002.006 യഹോവ സാത്താനോടുഇതാ, അവന്‍ നിന്റെ കയ്യില്‍ ഇരിക്കുന്നു; അവന്റെ പ്രാണനെമാത്രം തൊടരുതു എന്നു കല്പിച്ചു.

2:7b.JOB.002.007 അങ്ങനെ സാത്താന്‍ യഹോവയുടെ സന്നിധി വിട്ടു പുറപ്പെട്ടു ഇയ്യോബിനെ ഉള്ളങ്കാല്‍മുതല്‍ നെറുകവരെ വല്ലാത്ത പരുക്കളാല്‍ ബാധിച്ചു.

2:8b.JOB.002.008 അവന്‍ ഒരു ഔട്ടിന്‍ കഷണം എടുത്തു തന്നെത്താന്‍ ചുരണ്ടിക്കൊണ്ടു ചാരത്തില്‍ ഇരുന്നു.

2:9b.JOB.002.009 അവന്റെ ഭാര്യ അവനോടുനീ ഇനിയും നിന്റെ ഭക്തി മുറുകെ പിടിച്ചുകൊണ്ടിരിക്കുന്നുവോ? ദൈവത്തെ ത്യജിച്ചുപറഞ്ഞു മരിച്ചുകളക എന്നു പറഞ്ഞു.

2:10b.JOB.002.010 അവന്‍ അവളോടുഒരു പൊട്ടി സംസാരിക്കുന്നതുപോലെ നീ സംസാരിക്കുന്നു; നാം ദൈവത്തിന്റെ കയ്യില്‍നിന്നു നന്മ കൈക്കൊള്ളുന്നു; തിന്മയും കൈക്കൊള്ളരുതോ എന്നു പറഞ്ഞു. ഇതില്‍ ഒന്നിലും ഇയ്യോബ് അധരങ്ങളാല്‍ പാപം ചെയ്തില്ല.

2:11b.JOB.002.011 അനന്തരം തേമാന്യനായ എലീഫസ്, ശൂഹ്യനായ ബില്‍ദാദ്, നയമാത്യനായ സോഫര്‍ എന്നിങ്ങിനെ ഇയ്യോബിന്റെ മൂന്നു സ്നേഹിതന്മാര്‍ ഈ അനര്‍ത്ഥമൊക്കെയും അവന്നു ഭവിച്ചതു കേട്ടപ്പോള്‍ അവര്‍ ഔരോരുത്തന്‍ താന്താന്റെ സ്ഥലത്തുനിന്നു പുറപ്പെട്ടു അവനോടു സഹതപിപ്പാനും അവനെ ആശ്വസിപ്പിപ്പാനും പോകേണമെന്നു തമ്മില്‍ പറഞ്ഞൊത്തു.

2:12b.JOB.002.012 അവര്‍ അകലെവെച്ചു നോക്കിയാറെ അവനെ തിരിച്ചറിഞ്ഞില്ല; അവര്‍ ഉറക്കെ കരഞ്ഞു വസ്ത്രം കീറി പൊടി വാരി മേലോട്ടു തലയില്‍ വിതറി.

2:13b.JOB.002.013 അവന്റെ വ്യസനം അതികഠിനമെന്നു കണ്ടിട്ടു അവര്‍ ആരും ഒരു വാക്കും മിണ്ടാതെ ഏഴു രാപ്പകല്‍ അവനോടുകൂടെ നിലത്തിരുന്നു.

3

3:1b.JOB.003.001 അനന്തരം ഇയ്യോബ് വായി തുറന്നു തന്റെ ജന്മദിവസത്തെ ശപിച്ചു.

3:2b.JOB.003.002 ഇയ്യോബ് പറഞ്ഞതെന്തെന്നാല്‍

3:3b.JOB.003.003 ഞാന്‍ ജനിച്ച ദിവസവും ഒരു ആണ്‍ ഉല്പാദിച്ചു എന്നു പറഞ്ഞ രാത്രിയും നശിച്ചുപോകട്ടെ.

3:4b.JOB.003.004 ആ നാള്‍ ഇരുണ്ടുപോകട്ടെ; മേലില്‍നിന്നു ദൈവം അതിനെ കടാക്ഷിക്കരുതേ; പ്രകാശം അതിന്മേല്‍ ശോഭിക്കയുമരുതേ.

3:5b.JOB.003.005 ഇരുളും അന്ധതമസ്സും അതിനെ സ്വാധീനമാക്കട്ടെ; ഒരു മേഘം അതിന്മേല്‍ അമരട്ടെ; പകലിനെ ഇരുട്ടുന്നതൊക്കെയും അതിനെ പേടിപ്പിക്കട്ടെ.

3:6b.JOB.003.006 ആ രാത്രിയെ കൂരിരുള്‍ പിടിക്കട്ടെ; അതു ആണ്ടിന്റെ നാളുകളുടെ കൂട്ടത്തില്‍ സന്തോഷിക്കരുതു; മാസങ്ങളുടെ എണ്ണത്തില്‍ വരികയും അരുതു.

3:7b.JOB.003.007 അതേ, ആ രാത്രി മച്ചിയായിരിക്കട്ടെ; ഉല്ലാസഘോഷം അതിലുണ്ടാകരുതു.

3:8b.JOB.003.008 മഹാസര്‍പ്പത്തെ ഇളക്കുവാന്‍ സമര്‍ത്ഥരായി ദിവസത്തെ ശപിക്കുന്നവര്‍ അതിനെ ശപിക്കട്ടെ.

3:9b.JOB.003.009 അതിന്റെ സന്ധ്യാനക്ഷത്രങ്ങള്‍ ഇരുണ്ടു പോകട്ടെ. അതു വെളിച്ചത്തിന്നു കാത്തിരുന്നു കിട്ടാതെ പോകട്ടെ; അതു ഉഷസ്സിന്റെ കണ്ണിമ ഒരിക്കലും കാണരുതു.

3:10b.JOB.003.010 അതു എനിക്കു ഗര്‍ഭദ്വാരം അടെച്ചില്ലല്ലോ; എന്റെ കണ്ണിന്നു കഷ്ടം മറെച്ചില്ലല്ലോ.

3:11b.JOB.003.011 ഞാന്‍ ഗര്‍ഭപാത്രത്തില്‍വെച്ചു മരിക്കാഞ്ഞതെന്തു? ഉദരത്തില്‍നിന്നു പുറപ്പെട്ടപ്പോള്‍ തന്നേ പ്രാണന്‍ പോകാതിരുന്നതെന്തു?

3:12b.JOB.003.012 മുഴങ്കാല്‍ എന്നെ ഏറ്റുകൊണ്ടതു എന്തിനു? എനിക്കു കുടിപ്പാന്‍ മുല ഉണ്ടായിരുന്നതെന്തിന്നു?

3:13b.JOB.003.013 ഞാന്‍ ഇപ്പോള്‍ കിടന്നു വിശ്രമിക്കുമായിരുന്നു; ഞാന്‍ ഉറങ്ങി വിശ്രാന്തി പ്രാപിക്കുമായിരുന്നു.

3:14b.JOB.003.014 തങ്ങള്‍ക്കു ഏകാന്തനിവാസങ്ങള്‍ പണിത ഭൂരാജാക്കന്മാരോടും മന്ത്രിമാരോടും അഥവാ,

3:15b.JOB.003.015 കനകസമ്പന്നരായി സ്വഭവനങ്ങള്‍ വെള്ളികൊണ്ടു നിറെച്ചുവെച്ച പ്രഭുക്കന്മാരോടും കൂടെ തന്നേ.

3:16b.JOB.003.016 അല്ലെങ്കില്‍, ഗര്‍ഭം അലസിപ്പോയിട്ടു കുഴിച്ചിട്ടുകളഞ്ഞ പിണ്ഡംപോലെയും വെളിച്ചം കണ്ടിട്ടില്ലാത്ത പിള്ളകളെപ്പോലെയും ഞാന്‍ ഇല്ലാതെ പോകുമായിരുന്നു.

3:17b.JOB.003.017 അവിടെ ദുര്‍ജ്ജനം ഉപദ്രവിക്കാതെയിരിക്കുന്നു; അവിടെ ക്ഷീണിച്ചു പോയവര്‍ വിശ്രമിക്കുന്നു.

3:18b.JOB.003.018 അവിടെ ബദ്ധന്മാര്‍ ഒരുപോലെ സുഖമായിരിക്കുന്നു; പീഡകന്റെ ശബ്ദം അവര്‍ കേള്‍ക്കാതിരിക്കുന്നു.

3:19b.JOB.003.019 ചെറിയവനും വലിയവനും അവിടെ ഒരുപോലെ; ദാസന്നു യജമാനന്റെ കീഴില്‍നിന്നു വിടുതല്‍ കിട്ടിയിരിക്കുന്നു.

3:20b.JOB.003.020 അരിഷ്ടനു പ്രകാശവും ദുഃഖിതന്മാര്‍ക്കും ജീവനും കൊടുക്കുന്നതെന്തിനു?

3:21b.JOB.003.021 അവര്‍ മരണത്തിന്നായി കാത്തിരിക്കുന്നു, അതു വരുന്നില്ലതാനും; നിധിക്കായി ചെയ്യുന്നതിലുമധികം അവര്‍ അതിന്നായി കുഴിക്കുന്നു.

3:22b.JOB.003.022 അവര്‍ ശവകൂഴി കണ്ടാല്‍ സന്തോഷിച്ചു ഘോഷിച്ചുല്ലസിക്കും

3:23b.JOB.003.023 വഴി മറഞ്ഞിരിക്കുന്ന പുരുഷന്നും ദൈവം നിരോധിച്ചിരിക്കുന്നവന്നും ജീവനെ കൊടുക്കുന്നതെന്തിനു?

3:24b.JOB.003.024 ഭക്ഷണത്തിന്നു മുമ്പെ എനിക്കു നെടുവീര്‍പ്പു വരുന്നു; എന്റെ ഞരക്കം വെള്ളംപോലെ ഒഴുകുന്നു.

3:25b.JOB.003.025 ഞാന്‍ പേടിച്ചതു തന്നേ എനിക്കു നേരിട്ടു; ഞാന്‍ ഭയപ്പെട്ടിരുന്നതു എനിക്കു ഭവിച്ചു.

3:26b.JOB.003.026 ഞാന്‍ സ്വസ്ഥനായില്ല, വിശ്രമിച്ചില്ല, ആശ്വസിച്ചതുമില്ല; പിന്നെയും അതിവേദന എടുക്കുന്നു.

4

4:1b.JOB.004.001 അതിന്നു തേമാന്യനായ എലീഫസ് ഉത്തരം പറഞ്ഞതെന്തെന്നാല്‍

4:2b.JOB.004.002 നിന്നോടു സംസാരിപ്പാന്‍ തുനിഞ്ഞാല്‍ നീ മുഷിയുമോ? എന്നാല്‍ വാക്കടക്കുവാന്‍ ആര്‍ക്കും കഴിയും?

4:3b.JOB.004.003 നീ പലരേയും ഉപദേശിച്ചു തളര്‍ന്ന കൈകളെ ശക്തീകരിച്ചിരിക്കുന്നു.

4:4b.JOB.004.004 വീഴുന്നവനെ നിന്റെ വാക്കു താങ്ങി കുഴയുന്ന മുഴങ്കാല്‍ നീ ഉറപ്പിച്ചിരിക്കുന്നു.

4:5b.JOB.004.005 ഇപ്പോള്‍ നിനക്കതു ഭവിച്ചിട്ടു നീ വിഷാദിക്കുന്നു; നിനക്കതു തട്ടീട്ടു നീ ഭ്രമിച്ചുപോകുന്നു.

4:6b.JOB.004.006 നിന്റെ ഭക്തി നിന്റെ ആശ്രയമല്ലയോ? നിന്റെ നടപ്പിന്റെ നിര്‍മ്മലത നിന്റെ പ്രത്യാശയല്ലയോ?

4:7b.JOB.004.007 ഔര്‍ത്തു നോക്കുകനിര്‍ദ്ദോഷിയായി നശിച്ചവന്‍ ആര്‍? നേരുള്ളവര്‍ എവിടെ മുടിഞ്ഞുപോയിട്ടുള്ളു?

4:8b.JOB.004.008 ഞാന്‍ കണ്ടേടത്തോളം അന്യായം ഉഴുതു കഷ്ടത വിതെക്കുന്നവര്‍ അതു തന്നേ കൊയ്യുന്നു.

4:9b.JOB.004.009 ദൈവത്തിന്റെ ശ്വാസത്താല്‍ അവര്‍ നശിക്കുന്നു; അവന്റെ കോപത്തിന്റെ ഊത്തിനാല്‍ മുടിഞ്ഞുപോകുന്നു.

4:10b.JOB.004.010 സിംഹത്തിന്റെ ഗര്‍ജ്ജനവും കേസരിയുടെ നാദവും ബാലസിംഹങ്ങളുടെ ദന്തങ്ങളും അറ്റുപോയി.

4:11b.JOB.004.011 സിംഹം ഇരയില്ലായ്കയാല്‍ നശിക്കുന്നു; സിംഹിയുടെ കുട്ടികള്‍ ചിതറിപ്പോകുന്നു;

4:12b.JOB.004.012 എന്റെ അടുക്കല്‍ ഒരു ഗൂഢവചനം എത്തി; അതിന്റെ മന്ദസ്വരം എന്റെ ചെവിയില്‍ കടന്നു.

4:13b.JOB.004.013 മനുഷ്യര്‍ക്കും ഗാഢനിദ്ര പിടിക്കുന്നേരം രാത്രിദര്‍ശനങ്ങളാലുള്ള മനോഭാവനകളില്‍ ഭയവും നടുക്കവും എന്നെ പിടിച്ചു.

4:14b.JOB.004.014 എന്റെ അസ്ഥികള്‍ ഒക്കെയും കുലുങ്ങിപ്പോയി.

4:15b.JOB.004.015 ഒരാത്മാവു എന്റെ മുഖത്തിന്നെതിരെ കടന്നു എന്റെ ദേഹത്തിന്നു രോമഹര്‍ഷം ഭവിച്ചു.

4:16b.JOB.004.016 ഒരു പ്രതിമ എന്റെ കണ്ണിന്നെതിരെ നിന്നു; എങ്കിലും അതിന്റെ രൂപം ഞാന്‍ തിരിച്ചറിഞ്ഞില്ല; മന്ദമായോരു സ്വരം ഞാന്‍ കേട്ടതെന്തെന്നാല്‍

4:17b.JOB.004.017 മര്‍ത്യന്‍ ദൈവത്തിലും നീതിമാന്‍ ആകുമോ? നരന്‍ സ്രഷ്ടാവിലും നിര്‍മ്മലനാകുമോ?

4:18b.JOB.004.018 ഇതാ, സ്വദാസന്മാരിലും അവന്നു വിശ്വാസമില്ല; തന്റെ ദൂതന്മാരിലും അവന്‍ കുറ്റം ആരോപിക്കുന്നു.

4:19b.JOB.004.019 പൊടിയില്‍നിന്നുത്ഭവിച്ചു മണ്പുരകളില്‍ പാര്‍ത്തു പുഴുപോലെ ചതെഞ്ഞു പോകുന്നവരില്‍ എത്ര അധികം!

4:20b.JOB.004.020 ഉഷസ്സിന്നും സന്ധ്യെക്കും മദ്ധ്യേ അവര്‍ തകര്‍ന്നു പോകുന്നു; ആരും ഗണ്യമാക്കാതെ അവര്‍ എന്നേക്കും നശിക്കുന്നു.

4:21b.JOB.004.021 അവരുടെ കൂടാരക്കയറു അറ്റുപോയിട്ടു അവര്‍ ജ്ഞാനഹീനരായി മരിക്കുന്നില്ലയോ?

5

5:1b.JOB.005.001 വിളിച്ചുനോക്കുക; ഉത്തരം പറയുന്നവനുണ്ടോ? നീ വിശുദ്ധന്മാരില്‍ ആരെ ശരണം പ്രാപിക്കും?

5:2b.JOB.005.002 നീരസം ഭോഷനെ കൊല്ലുന്നു; ഈര്‍ഷ്യ മൂഢനെ ഹിംസിക്കുന്നു.

5:3b.JOB.005.003 മൂഢന്‍ വേരൂന്നുന്നതു ഞാന്‍ കണ്ടു ക്ഷണത്തില്‍ അവന്റെ പാര്‍പ്പിടത്തെ ശപിച്ചു.

5:4b.JOB.005.004 അവന്റെ മക്കള്‍ രക്ഷയോടകന്നിരിക്കുന്നു; അവര്‍ രക്ഷകനില്ലാതെ വാതില്‍ക്കല്‍വെച്ചു തകര്‍ന്നുപോകുന്നു.

5:5b.JOB.005.005 അവന്റെ വിളവു വിശപ്പുള്ളവന്‍ തിന്നുകളയും; മുള്ളുകളില്‍നിന്നും അതിനെ പറിച്ചെടുക്കും; അവരുടെ സമ്പത്തു ദാഹമുള്ളവര്‍ കപ്പിക്കളയും.

5:6b.JOB.005.006 അനര്‍ത്ഥം ഉത്ഭവിക്കുന്നതു പൂഴിയില്‍നിന്നല്ല; കഷ്ടത മുളെക്കുന്നതു നിലത്തുനിന്നുമല്ല;

5:7b.JOB.005.007 തീപ്പൊരി ഉയരെ പറക്കുംപോലെ മനുഷ്യന്‍ കഷ്ടതെക്കായി ജനിച്ചിരിക്കുന്നു.

5:8b.JOB.005.008 ഞാനോ ദൈവത്തിങ്കലേക്കു നോക്കുമായിരുന്നു; എന്റെ കാര്യം ദൈവത്തിങ്കല്‍ ഏല്പിക്കുമായിരുന്നു;

5:9b.JOB.005.009 അവന്‍ , ആരാഞ്ഞുകൂടാത്ത വങ്കാര്യങ്ങളും അസംഖ്യമായ അത്ഭുതങ്ങളും ചെയ്യുന്നു.

5:10b.JOB.005.010 അവന്‍ ഭൂതലത്തില്‍ മഴപെയ്യിക്കുന്നു; വയലുകളിലേക്കു വെള്ളം വിടുന്നു.

5:11b.JOB.005.011 അവന്‍ താണവരെ ഉയര്‍ത്തുന്നു; ദുഃഖിക്കുന്നവരെ രക്ഷയിലേക്കു കയറ്റുന്നു.

5:12b.JOB.005.012 അവന്‍ ഉപായികളുടെ സൂത്രങ്ങളെ അബദ്ധമാക്കുന്നു; അവരുടെ കൈകള്‍ കാര്യം സാധിപ്പിക്കയുമില്ല.

5:13b.JOB.005.013 അവന്‍ ജ്ഞാനികളെ അവരുടെ കൌശലത്തില്‍ പിടിക്കുന്നു; വക്രബുദ്ധികളുടെ ആലോചന മറിഞ്ഞുപോകുന്നു.

5:14b.JOB.005.014 പകല്‍സമയത്തു അവര്‍ക്കും ഇരുള്‍ നേരിടുന്നു; ഉച്ചസമയത്തു അവര്‍ രാത്രിയിലെന്നപോലെ തപ്പിനടക്കുന്നു.

5:15b.JOB.005.015 അവന്‍ ദരിദ്രനെ അവരുടെ വായെന്ന വാളിങ്കല്‍നിന്നും ബലവാന്റെ കയ്യില്‍നിന്നും രക്ഷിക്കുന്നു.

5:16b.JOB.005.016 അങ്ങനെ എളിയവന്നു പ്രത്യാശയുണ്ടു; നീതികെട്ടവനോ വായ്പൊത്തുന്നു.

5:17b.JOB.005.017 ദൈവം ശാസിക്കുന്ന മനുഷ്യന്‍ ഭാഗ്യവാന്‍ ; സര്‍വ്വശക്തന്റെ ശിക്ഷ നീ നിരസിക്കരുതു.

5:18b.JOB.005.018 അവന്‍ മുറിവേല്പക്കിയും മുറി കെട്ടുകയും ചെയ്യുന്നു; അവന്‍ ചതെക്കയും തൃക്കൈ പൊറുപ്പിക്കയും ചെയ്യുന്നു.

5:19b.JOB.005.019 ആറു കഷ്ടത്തില്‍നിന്നു അവന്‍ നിന്നെ വിടുവിക്കും; ഏഴാമത്തേതിലും തിന്മ നിന്നെ തൊടുകയില്ല.

5:20b.JOB.005.020 ക്ഷാമകാലത്തു അവന്‍ നിന്നെ മരണത്തില്‍നിന്നും യുദ്ധത്തില്‍ വാളിന്റെ വെട്ടില്‍നിന്നും വിടുവിക്കും.

5:21b.JOB.005.021 നാവെന്ന ചമ്മട്ടിക്കു നീ ഗുപ്തനാകും; നാശം വരുമ്പോള്‍ നീ ഭയപ്പെടുകയില്ല.

5:22b.JOB.005.022 നാശവും ക്ഷാമവും കണ്ടു നീ ചിരിക്കും; കാട്ടുമൃഗങ്ങളെ നീ പേടിക്കയില്ല.

5:23b.JOB.005.023 വയലിലെ കല്ലുകളോടു നിനക്കു സഖ്യതയുണ്ടാകും; കാട്ടിലെ മൃഗങ്ങള്‍ നിന്നോടു ഇണങ്ങിയിരിക്കും.

5:24b.JOB.005.024 നിന്റെ കൂടാരം നിര്‍ഭയം എന്നു നീ അറിയും; നിന്റെ പാര്‍പ്പിടം നീ പരിശോധിക്കും, ഒന്നും കാണാതെയിരിക്കയില്ല.

5:25b.JOB.005.025 നിന്റെ സന്താനം അസംഖ്യമെന്നും നിന്റെ പ്രജ നിലത്തെ പുല്ലുപോലെയെന്നും നീ അറിയും.

5:26b.JOB.005.026 തക്ക സമയത്തു കറ്റക്കൂമ്പാരം അടുക്കിവെക്കുന്നതുപോലെ നീ പൂര്‍ണ്ണവാര്‍ദ്ധക്യത്തില്‍ കല്ലറയില്‍ കടക്കും.

5:27b.JOB.005.027 ഞങ്ങള്‍ അതു ആരാഞ്ഞുനോക്കി, അതു അങ്ങനെതന്നേ ആകുന്നു; നീ അതു കേട്ടു ഗ്രഹിച്ചുകൊള്‍ക.

6

6:1b.JOB.006.001 അതിന്നു ഇയ്യോബ് ഉത്തരം പറഞ്ഞതെന്തെന്നാല്‍

6:2b.JOB.006.002 അയ്യോ എന്റെ വ്യസനം ഒന്നു തൂക്കിനോക്കിയെങ്കില്‍! എന്റെ വിപത്തു സ്വരൂപിച്ചു തുലാസില്‍ വെച്ചെങ്കില്‍!

6:3b.JOB.006.003 അതു കടല്പുറത്തെ മണലിനെക്കാള്‍ ഭാരമേറുന്നതു. അതുകൊണ്ടു എന്റെ വാക്കു തെറ്റിപ്പോകുന്നു.

6:4b.JOB.006.004 സര്‍വ്വശക്തന്റെ അസ്ത്രങ്ങള്‍ എന്നില്‍ തറെച്ചിരിക്കുന്നു; അവയുടെ വിഷം എന്റെ ആത്മാവു കുടിക്കുന്നു; ദൈവത്തിന്റെ ഘോരത്വങ്ങള്‍ എന്റെ നേരെ അണിനിരന്നിരിക്കുന്നു.

6:5b.JOB.006.005 പുല്ലുള്ളേടത്തു കാട്ടുകഴുത ചിനെക്കുമോ? തീറ്റി തിന്നുമ്പോള്‍ കാള മുക്കുറയിടുമോ?

6:6b.JOB.006.006 രുചിയില്ലാത്തതു ഉപ്പുകൂടാതെ തിന്നാമോ? മുട്ടയുടെ വെള്ളെക്കു രുചിയുണ്ടോ?

6:7b.JOB.006.007 തൊടുവാന്‍ എനിക്കു വെറുപ്പു തോന്നുന്നതു എനിക്കു അറെപ്പുള്ള ഭക്ഷണമായിരിക്കുന്നു.

6:8b.JOB.006.008 അയ്യോ, എന്റെ അപേക്ഷ സാധിച്ചെങ്കില്‍! എന്റെ വാഞ്ഛ ദൈവം എനിക്കു നല്കിയെങ്കില്‍!

6:9b.JOB.006.009 എന്നെ തകര്‍ക്കുംവാന്‍ ദൈവം പ്രസാദിച്ചെങ്കില്‍! തൃക്കൈ നീട്ടി എന്നെ ഖണ്ഡിച്ചുകളഞ്ഞെങ്കില്‍!

6:10b.JOB.006.010 അങ്ങനെ എനിക്കു ആശ്വാസം ലഭിക്കുമായിരുന്നു; കനിവറ്റ വേദനയില്‍ ഞാന്‍ ഉല്ലസിക്കുമായിരുന്നു. പരിശുദ്ധന്റെ വചനങ്ങളെ ഞാന്‍ നിഷേധിച്ചിട്ടില്ലല്ലോ;

6:11b.JOB.006.011 ഞാന്‍ കാത്തിരിക്കേണ്ടതിന്നു എന്റെ ശക്തി എന്തുള്ളു? ദീര്‍ഘക്ഷമ കാണിക്കേണ്ടതിന്നു എന്റെ അന്തം എന്തു?

6:12b.JOB.006.012 എന്റെ ബലം കല്ലിന്റെ ബലമോ? എന്റെ മാംസം താമ്രമാകുന്നുവോ?

6:13b.JOB.006.013 ഞാന്‍ കേവലം തുണയില്ലാത്തവനല്ലയോ? രക്ഷ എന്നെ വിട്ടുപോയില്ലയോ?

6:14b.JOB.006.014 ദുഃഖിതനോടു സ്നേഹിതന്‍ ദയ കാണിക്കേണ്ടതാകുന്നു; അല്ലാഞ്ഞാല്‍ അവന്‍ സര്‍വ്വശക്തന്റെ ഭയം ത്യജിക്കും.

6:15b.JOB.006.015 എന്റെ സഹോദരന്മാര്‍ ഒരു തോടുപോലെ എന്നെ ചതിച്ചു; വറ്റിപ്പോകുന്ന തോടുകളുടെ ചാല്‍പോലെ തന്നേ.

6:16b.JOB.006.016 നീര്‍ക്കട്ടകൊണ്ടു അവ കലങ്ങിപ്പോകുന്നു; ഹിമം അവയില്‍ ഉരുകി കാണാതെപോകുന്നു.

6:17b.JOB.006.017 ചൂടുപിടിക്കുന്നേരം അവ വറ്റിപ്പോകുന്നു; ഉഷ്ണം ആകുമ്പോള്‍ അവ അവിടെനിന്നു പൊയ്പോകുന്നു.

6:18b.JOB.006.018 സ്വാര്‍ത്ഥങ്ങള്‍ വഴി വിട്ടുതിരിഞ്ഞു ചെല്ലുന്നു; അവ മരുഭൂമിയില്‍ ചെന്നു നശിച്ചുപോകുന്നു.

6:19b.JOB.006.019 തേമയുടെ സ്വാര്‍ത്ഥങ്ങള്‍ തിരിഞ്ഞുനോക്കുന്നു; ശെബയുടെ യാത്രാഗണം അവെക്കായി പ്രതീക്ഷിക്കുന്നു.

6:20b.JOB.006.020 പ്രതീക്ഷിച്ചതുകൊണ്ടു അവര്‍ ലജ്ജിക്കുന്നു; അവിടത്തോളം ചെന്നു നാണിച്ചു പോകുന്നു.

6:21b.JOB.006.021 നിങ്ങളും ഇപ്പോള്‍ അതുപോലെ ആയി വിപത്തു കണ്ടിട്ടു നിങ്ങള്‍ പേടിക്കുന്നു.

6:22b.JOB.006.022 എനിക്കു കൊണ്ടുവന്നു തരുവിന്‍ ; നിങ്ങളുടെ സമ്പത്തില്‍നിന്നു എനിക്കുവേണ്ടി കൈക്കൂലി കൊടുപ്പിന്‍ ;

6:23b.JOB.006.023 വൈരിയുടെ കയ്യില്‍നിന്നു എന്നെ വിടുവിപ്പിന്‍ ; നിഷ്ഠൂരന്മാരുടെ കയ്യില്‍നിന്നു എന്നെ വീണ്ടെടുപ്പിന്‍ എന്നിങ്ങനെ ഞാന്‍ പറഞ്ഞിട്ടുണ്ടോ?

6:24b.JOB.006.024 എന്നെ ഉപദേശിപ്പിന്‍ ; ഞാന്‍ മിണ്ടാതെയിരിക്കാം; ഏതില്‍ തെറ്റിപ്പോയെന്നു എനിക്കു ബോധം വരുത്തുവിന്‍ .

6:25b.JOB.006.025 നേരുള്ള വാക്കുകള്‍ക്കു എത്ര ബലം! നിങ്ങളുടെ ശാസനെക്കോ എന്തു ഫലം?

6:26b.JOB.006.026 വാക്കുകളെ ആക്ഷേപിപ്പാന്‍ വിചാരിക്കുന്നുവോ? ആശയറ്റവന്റെ വാക്കുകള്‍ കാറ്റിന്നു തുല്യമത്രേ.

6:27b.JOB.006.027 അനാഥന്നു നിങ്ങള്‍ ചീട്ടിടുന്നു; സ്നേഹിതനെക്കൊണ്ടു കച്ചവടം ചെയ്യുന്നു.

6:28b.JOB.006.028 ഇപ്പോള്‍ ദയ ചെയ്തു എന്നെ ഒന്നു നോക്കുവിന്‍ ; ഞാന്‍ നിങ്ങളുടെ മുഖത്തു നോക്കി ഭോഷകുപറയുമോ?

6:29b.JOB.006.029 ഒന്നുകൂടെ നോക്കുവിന്‍ ; നീതികേടു ഭവിക്കരുതു. ഒന്നുകൂടെ നോക്കുവിന്‍ ; എന്റെ കാര്യം നീതിയുള്ളതു തന്നേ.

6:30b.JOB.006.030 എന്റെ നാവില്‍ അനീതിയുണ്ടോ? എന്റെവായി അനര്‍ത്ഥം തിരിച്ചറികയില്ലയോ?

7

7:1b.JOB.007.001 മര്‍ത്യന്നു ഭൂമിയില്‍ യുദ്ധസേവയില്ലയോ? അവന്റെ ജീവകാലം കൂലിക്കാരന്റെ ജീവകാലംപോലെ തന്നേ.

7:2b.JOB.007.002 വേലക്കാരന്‍ നിഴല്‍ വാഞ്ഛിക്കുന്നതുപോലെയും കൂലിക്കാരന്‍ കൂലിക്കു കാത്തിരിക്കുന്നതുപോലെയും

7:3b.JOB.007.003 വ്യര്‍ത്ഥമാസങ്ങള്‍ എനിക്കു അവകാശമായ്‍വന്നു, കഷ്ടരാത്രികള്‍ എനിക്കു ഔഹരിയായ്തീര്‍ന്നു.

7:4b.JOB.007.004 കിടക്കുന്നേരംഞാന്‍ എപ്പോള്‍ എഴുന്നേലക്കും എന്നു പറയുന്നു; രാത്രിയോ ദീര്‍ഘിച്ചുകൊണ്ടിരിക്കുന്നു; വെളുക്കുവോളം എനിക്കുരുളുക തന്നേ പണി.

7:5b.JOB.007.005 എന്റെ ദേഹം പുഴുവും മണ്‍കട്ടയും ഉടുത്തിരിക്കുന്നു. എന്റെ ത്വക്കില്‍ പുണ്‍വായ്കള്‍ അടഞ്ഞു വീണ്ടും പഴുത്തുപൊട്ടുന്നു.

7:6b.JOB.007.006 എന്റെ നാളുകള്‍ നെയ്ത്തോടത്തിലും വേഗതയുള്ളതു; പ്രത്യാശകൂടാതെ അവ കഴിഞ്ഞുപോകുന്നു.

7:7b.JOB.007.007 എന്റെ ജീവന്‍ ഒരു ശ്വാസം മാത്രം എന്നോര്‍ക്കേണമേ; എന്റെ കണ്ണു ഇനി നന്മയെ കാണുകയില്ല.

7:8b.JOB.007.008 എന്നെ കാണുന്നവന്റെ കണ്ണു ഇനി എന്നെ കാണുകയില്ല; നിന്റെ കണ്ണു എന്നെ നോക്കും; ഞാനോ, ഇല്ലാതിരിക്കും.

7:9b.JOB.007.009 മേഘം ക്ഷയിച്ചു മാഞ്ഞുപോകുന്നതുപോലെ പാതാളത്തിലിറങ്ങുന്നവന്‍ വീണ്ടും കയറിവരുന്നില്ല.

7:10b.JOB.007.010 അവന്‍ തന്റെ വീട്ടിലേക്കു മടങ്ങിവരികയില്ല; അവന്റെ ഇടം ഇനി അവനെ അറികയുമില്ല.

7:11b.JOB.007.011 ആകയാല്‍ ഞാന്‍ എന്റെ വായടെക്കയില്ല; എന്റെ മന:പീഡയില്‍ ഞാന്‍ സംസാരിക്കും; എന്റെ മനോവ്യസനത്തില്‍ ഞാന്‍ സങ്കടം പറയും.

7:12b.JOB.007.012 നീ എനിക്കു കാവലാക്കേണ്ടതിന്നു ഞാന്‍ കടലോ കടലാനയോ ആകുന്നുവോ?

7:13b.JOB.007.013 എന്റെ കട്ടില്‍ എന്നെ ആശ്വസിപ്പിക്കും; എന്റെ മെത്ത എന്റെ വ്യസനം ശമിപ്പിക്കും എന്നു ഞാന്‍ പറഞ്ഞാല്‍

7:14b.JOB.007.014 നീ സ്വപ്നംകൊണ്ടു എന്നെ അരട്ടുന്നു; ദര്‍ശനംകൊണ്ടും എന്നെ ഭയപ്പെടുത്തുന്നു.

7:15b.JOB.007.015 ആകയാല്‍ ഞാന്‍ ഞെക്കിക്കുലയും ഈ അസ്ഥിക്കൂടത്തെക്കാള്‍ മരണവും തിരഞ്ഞെടുക്കുന്നു.

7:16b.JOB.007.016 ഞാന്‍ അഴിഞ്ഞിരിക്കുന്നു; എന്നേക്കും ജീവിച്ചിരിക്കയില്ല; എന്നെ വിടേണമേ; എന്റെ ജീവകാലം ഒരു ശ്വാസം മാത്രമല്ലോ.

7:17b.JOB.007.017 മര്‍ത്യനെ നീ ഗണ്യമാക്കേണ്ടതിന്നും അവന്റെമേല്‍ ദൃഷ്ടിവെക്കേണ്ടതിന്നും

7:18b.JOB.007.018 അവനെ രാവിലെതോറും സന്ദര്‍ശിച്ചു മാത്രതോറും പരീക്ഷിക്കേണ്ടതിന്നും അവന്‍ എന്തുള്ളു?

7:19b.JOB.007.019 നീ എത്രത്തോളം നിന്റെ നോട്ടം എങ്കല്‍ നിന്നു മാറ്റാതിരിക്കും? ഞാന്‍ ഉമിനീര്‍ ഇറക്കുവോളം എന്നെ വിടാതെയുമിരിക്കും?

7:20b.JOB.007.020 ഞാന്‍ പാപം ചെയ്തുവെങ്കില്‍, മനുഷ്യപാലകനേ, ഞാന്‍ നിനക്കെന്തു ചെയ്യുന്നു? ഞാന്‍ എനിക്കു തന്നേ ഭാരമായിരിക്കത്തക്കവണ്ണം നീ എന്നെ നിനക്കു ലക്ഷ്യമായി വെച്ചിരിക്കുന്നതെന്തു?

7:21b.JOB.007.021 എന്റെ അതിക്രമം നീ ക്ഷമിക്കാതെയും അകൃത്യം മോചിക്കാതെയും ഇരിക്കുന്നതെന്തു? ഇപ്പോള്‍ ഞാന്‍ പൊടിയില്‍ കിടക്കും; നീ എന്നെ അന്വേഷിച്ചാല്‍ ഞാന്‍ ഇല്ലാതിരിക്കും.

8

8:1b.JOB.008.001 അതിന്നു ശൂഹ്യനായ ബില്‍ദാദ് ഉത്തരം പറഞ്ഞതെന്തെന്നാല്‍

8:2b.JOB.008.002 എത്രത്തോളം നീ ഇങ്ങനെ സംസാരിക്കും? നിന്റെ വായിലെ വാക്കുകള്‍ വങ്കാറ്റുപോലെ ഇരിക്കും?

8:3b.JOB.008.003 ദൈവം ന്യായം മറിച്ചുകളയുമോ? സര്‍വ്വശക്തന്‍ നീതിയെ മറിച്ചുകളയുമോ?

8:4b.JOB.008.004 നിന്റെ മക്കള്‍ അവനോടു പാപം ചെയ്തെങ്കില്‍ അവന്‍ അവരെ അവരുടെ അതിക്രമങ്ങള്‍ക്കു ഏല്പിച്ചുകളഞ്ഞു.

8:5b.JOB.008.005 നീ ദൈവത്തെ ശ്രദ്ധയോടെ അന്വേഷിക്കയും സര്‍വ്വശക്തനോടപേക്ഷിക്കയും ചെയ്താല്‍,

8:6b.JOB.008.006 നീ നിര്‍മ്മലനും നേരുള്ളവനുമെങ്കില്‍ അവന്‍ ഇപ്പോള്‍ നിനക്കു വേണ്ടി ഉണര്‍ന്നുവരും; നിന്റെ നീതിയുള്ള വാസസ്ഥലത്തെ യഥാസ്ഥാനത്താക്കും.

8:7b.JOB.008.007 നിന്റെ പൂര്‍വ്വസ്ഥിതി അല്പമായ്തോന്നും; നിന്റെ അന്ത്യസ്ഥിതി അതിമഹത്തായിരിക്കും.

8:8b.JOB.008.008 നീ പണ്ടത്തെ തലമുറയോടു ചോദിക്ക; അവരുടെ പിതാക്കന്മാരുടെ അന്വേഷണ ഫലം ഗ്രഹിച്ചുകൊള്‍ക.

8:9b.JOB.008.009 നാം ഇന്നലെ ഉണ്ടായവരും ഒന്നുമറിയാത്തവരുമല്ലോ; ഭൂമിയില്‍ നമ്മുടെ ജീവകാലം ഒരു നിഴലത്രെ.

8:10b.JOB.008.010 അവര്‍ നിനക്കു ഉപദേശിച്ചുപറഞ്ഞുതരും; തങ്ങളുടെ ഹൃദയത്തില്‍നിന്നു വാക്കുകളെ പുറപ്പെടുവിക്കും.

8:11b.JOB.008.011 ചെളിയില്ലാതെ ഞാങ്ങണ വളരുമോ? വെള്ളമില്ലാതെ പോട്ടപ്പുല്ലു വളരുമോ?

8:12b.JOB.008.012 അതു അരിയാതെ പച്ചയായിരിക്കുമ്പോള്‍ തന്നേ മറ്റു എല്ലാ പുല്ലിന്നും മുമ്പെ വാടിപ്പോകുന്നു.

8:13b.JOB.008.013 ദൈവത്തെ മറക്കുന്ന എല്ലാവരുടെയും പാത അങ്ങനെ തന്നേ; വഷളന്റെ ആശ നശിച്ചുപോകും;

8:14b.JOB.008.014 അവന്റെ ആശ്രയം അറ്റുപോകും; അവന്റെ ശരണം ചിലന്തിവലയത്രെ.

8:15b.JOB.008.015 അവന്‍ തന്റെ വീട്ടിനെ ആശ്രയിക്കും; അതോ നില്‍ക്കയില്ല; അവന്‍ അതിനെ മുറുകെ പിടിക്കും; അതോ നിലനില്‍ക്കയില്ല.

8:16b.JOB.008.016 വെയിലത്തു അവന്‍ പച്ചയായിരിക്കുന്നു; അവന്റെ ചില്ലികള്‍ അവന്റെ തോട്ടത്തില്‍ പടരുന്നു.

8:17b.JOB.008.017 അവന്റെ വേര്‍ കല്‍ക്കുന്നില്‍ പിണയുന്നു; അതു കല്ലടുക്കില്‍ ചെന്നു പിടിക്കുന്നു.

8:18b.JOB.008.018 അവന്റെ സ്ഥലത്തുനിന്നു അവനെ നശിപ്പിച്ചാല്‍ ഞാന്‍ നിന്നെ കണ്ടിട്ടില്ല എന്നു അതു അവനെ നിഷേധിക്കും.

8:19b.JOB.008.019 ഇതാ, ഇതു അവന്റെ വഴിയുടെ സന്തോഷം; പൊടിയില്‍നിന്നു മറ്റൊന്നു മുളെച്ചുവരും.

8:20b.JOB.008.020 ദൈവം നിഷ്കളങ്കനെ നിരസിക്കയില്ല; ദുഷ്പ്രവൃത്തിക്കാരെ താങ്ങുകയുമില്ല.

8:21b.JOB.008.021 അവന്‍ ഇനിയും നിന്റെ വായില്‍ ചിരിയും നിന്റെ അധരങ്ങളില്‍ ഉല്ലാസഘോഷവും നിറെക്കും.

8:22b.JOB.008.022 നിന്നെ പകക്കുന്നവര്‍ ലജ്ജ ധരിക്കും; ദുഷ്ടന്മാരുടെ കൂടാരം ഇല്ലാതെയാകും.

9

9:1b.JOB.009.001 അതിന്നു ഇയ്യോബ് ഉത്തരം പറഞ്ഞതെന്തെന്നാല്‍

9:2b.JOB.009.002 അതു അങ്ങനെ തന്നേ എന്നു എനിക്കും അറിയാം നിശ്ചയം; ദൈവസന്നിധിയില്‍ മര്‍ത്യന്‍ നീതിമാനാകുന്നതെങ്ങിനെ?

9:3b.JOB.009.003 അവന്നു അവനോടു വ്യവഹരിപ്പാന്‍ ഇഷ്ടം തോന്നിയാല്‍ ആയിരത്തില്‍ ഒന്നിന്നു ഉത്തരം പറവാന്‍ കഴികയില്ല.

9:4b.JOB.009.004 അവന്‍ ജ്ഞാനിയും മഹാശക്തനുമാകുന്നു; അവനോടു, ശഠിച്ചിട്ടു ഹാനിവരാത്തവന്‍ ആര്‍?

9:5b.JOB.009.005 അവന്‍ പര്‍വ്വതങ്ങളെ അവ അറിയാതെ നീക്കിക്കളയുന്നു; തന്റെ കോപത്തില്‍ അവയെ മറിച്ചുകളയുന്നു.

9:6b.JOB.009.006 അവന്‍ ഭൂമിയെ സ്വസ്ഥാനത്തുനിന്നു ഇളക്കുന്നു; അതിന്റെ തൂണുകള്‍ കുലുങ്ങിപ്പോകുന്നു.

9:7b.JOB.009.007 അവന്‍ സൂര്യനോടു കല്പിക്കുന്നു; അതു ഉദിക്കാതിരിക്കുന്നു; അവന്‍ നക്ഷത്രങ്ങളെ പൊതിഞ്ഞു മുദ്രയിടുന്നു.

9:8b.JOB.009.008 അവന്‍ തനിച്ചു ആകാശത്തെ വിരിക്കുന്നു; സമുദ്രത്തിലെ തിരമാലകളിന്മേല്‍ അവന്‍ നടക്കുന്നു.

9:9b.JOB.009.009 അവന്‍ സപ്തര്‍ഷി, മകയിരം, കാര്‍ത്തിക, ഇവയെയും തെക്കെ നക്ഷത്രമണ്ഡലത്തെയും ഉണ്ടാക്കുന്നു.

9:10b.JOB.009.010 അവന്‍ ആരാഞ്ഞുകൂടാത്ത വങ്കാര്യങ്ങളെയും എണ്ണമില്ലാത്ത അത്ഭുതങ്ങളെയും ചെയ്യുന്നു.

9:11b.JOB.009.011 അവന്‍ എന്റെ അരികെ കൂടി കടക്കുന്നു; ഞാന്‍ അവനെ കാണുന്നില്ല; അവന്‍ കടന്നുപോകുന്നു; ഞാന്‍ അവനെ അറിയുന്നതുമില്ല.

9:12b.JOB.009.012 അവന്‍ പറിച്ചെടുക്കുന്നു; ആര്‍ അവനെ തടുക്കും? നീ എന്തു ചെയ്യുന്നു എന്നു ആര്‍ ചോദിക്കും?

9:13b.JOB.009.013 ദൈവം തന്റെ കോപത്തെ പിന്‍ വലിക്കുന്നില്ല; രഹബിന്റെ തുണയാളികള്‍ അവന്നു വഴങ്ങുന്നു.

9:14b.JOB.009.014 പിന്നെ ഞാന്‍ അവനോടു ഉത്തരം പറയുന്നതും അവനോടു വാദിപ്പാന്‍ വാക്കു തിരഞ്ഞെടുക്കുന്നതും എങ്ങനെ?

9:15b.JOB.009.015 ഞാന്‍ നീതിമാനായിരുന്നാലും അവനോടു ഉത്തരം പറഞ്ഞുകൂടാ; എന്റെ പ്രതിയോഗിയോടു ഞാന്‍ യാചിക്കേണ്ടിവരും.

9:16b.JOB.009.016 ഞാന്‍ വിളിച്ചിട്ടു അവന്‍ ഉത്തരം അരുളിയാലും എന്റെ അപേക്ഷ കേള്‍ക്കും എന്നു ഞാന്‍ വിശ്വസിക്കയില്ല.

9:17b.JOB.009.017 കൊടുങ്കാറ്റുകൊണ്ടു അവന്‍ എന്നെ തകര്‍ക്കുംന്നുവല്ലോ; കാരണംകൂടാതെ എന്റെ മുറിവുകളെ പെരുക്കുന്നു.

9:18b.JOB.009.018 ശ്വാസംകഴിപ്പാന്‍ എന്നെ സമ്മതിക്കുന്നില്ല; കൈപ്പുകൊണ്ടു എന്റെ വയറു നിറെക്കുന്നു.

9:19b.JOB.009.019 ബലം വിചാരിച്ചാല്‍അവന്‍ തന്നേ ബലവാന്‍ ; ന്യായവിധി വിചാരിച്ചാല്‍ആര്‍ എനിക്കു അവധി നിശ്ചയിക്കും?

9:20b.JOB.009.020 ഞാന്‍ നീതിമാനായാലും എന്റെ സ്വന്ത വായ് എന്നെ കുറ്റം വിധിക്കും; ഞാന്‍ നിഷ്കളങ്കനായാലും അവന്‍ എനിക്കു വക്രത ആരോപിക്കും.

9:21b.JOB.009.021 ഞാന്‍ നിഷ്കളങ്കന്‍ ; ഞാന്‍ എന്റെ പ്രാണനെ കരുതുന്നില്ല; എന്റെ ജീവനെ ഞാന്‍ നിരസിക്കുന്നു.

9:22b.JOB.009.022 അതെല്ലാം ഒരുപോലെ; അതുകൊണ്ടു ഞാന്‍ പറയുന്നതുഅവന്‍ നിഷ്കളങ്കനെയും ദുഷ്ടനെയും നശിപ്പിക്കുന്നു.

9:23b.JOB.009.023 ബാധ പെട്ടെന്നു കൊല്ലുന്നുവെങ്കില്‍ നിര്‍ദ്ദോഷികളുടെ നിരാശ കണ്ടു അവന്‍ ചിരിക്കുന്നു.

9:24b.JOB.009.024 ഭൂമി ദുഷ്ടന്മാരുടെ കയ്യില്‍ ഏല്പിച്ചിരിക്കുന്നു; അതിലെ ന്യായാധിപന്മാരുടെ മുഖം അവന്‍ മൂടിക്കളയുന്നു; അതു അവനല്ലെങ്കില്‍ പിന്നെ ആര്‍?

9:25b.JOB.009.025 എന്റെ ആയുഷ്കാലം ഔട്ടാളനെക്കാള്‍ വേഗം പോകുന്നു; അതു നന്മ കാണാതെ ഔടിപ്പോകുന്നു.

9:26b.JOB.009.026 അതു ഔടകൊണ്ടുള്ള വള്ളംപോലെയും ഇരയെ റാഞ്ചുന്ന കഴുകനെപ്പോലെയും കടന്നു പോകുന്നു.

9:27b.JOB.009.027 ഞാന്‍ എന്റെ സങ്കടം മറുന്നു മുഖവിഷാദം കളഞ്ഞു. പ്രസന്നതയോടെ ഇരിക്കുമെന്നു പറഞ്ഞാല്‍,

9:28b.JOB.009.028 ഞാന്‍ എന്റെ വ്യസനം ഒക്കെയും ഔര്‍ത്തു ഭയപ്പെടുന്നു; നീ എന്നെ നിര്‍ദ്ദോഷിയായി എണ്ണുകയില്ലെന്നു ഞാന്‍ അറിയുന്നു.

9:29b.JOB.009.029 എന്നെ കുറ്റം വിധിക്കുകയേയുള്ളു; പിന്നെ ഞാന്‍ വൃഥാ പ്രയത്നിക്കുന്നതെന്തിന്നു?

9:30b.JOB.009.030 ഞാന്‍ ഹിമംകൊണ്ടു എന്നെ കഴുകിയാലും ക്ഷാരജലംകൊണ്ടു എന്റെ കൈ വെടിപ്പാക്കിയാലും

9:31b.JOB.009.031 നീ എന്നെ ചേറ്റുകുഴിയില്‍ മുക്കിക്കളയും; എന്റെ വസ്ത്രംപോലും എന്നെ വെറുക്കും.

9:32b.JOB.009.032 ഞാന്‍ അവനോടു പ്രതിവാദിക്കേണ്ടതിന്നും ഞങ്ങളൊരുമിച്ചു ന്യായവിസ്താരത്തിന്നു ചെല്ലേണ്ടതിന്നും അവന്‍ എന്നെപ്പോലെ മനുഷ്യനല്ലല്ലോ.

9:33b.JOB.009.033 ഞങ്ങളെ ഇരുവരെയും പറഞ്ഞു നിര്‍ത്തേണ്ടതിന്നു ഞങ്ങളുടെ നടുവില്‍ ഒരു മദ്ധ്യസ്ഥനുമില്ല.

9:34b.JOB.009.034 അവന്‍ തന്റെ വടി എങ്കല്‍നിന്നു നീക്കട്ടെ; അവന്റെ ഘോരത്വം എന്നെ പേടിപ്പിക്കാതിരിക്കട്ടെ;

9:35b.JOB.009.035 അപ്പോള്‍ ഞാന്‍ അവനെ പേടിക്കാതെ സംസാരിക്കും; ഇപ്പോള്‍ എന്റെ സ്ഥിതി അങ്ങനെയല്ലല്ലോ.

10

10:1b.JOB.010.001 എന്റെ ജീവന്‍ എനിക്കു വെറുപ്പായ്തോന്നുന്നു; ഞാന്‍ എന്റെ സങ്കടം തുറന്നുപറയും; എന്റെ മനോവ്യസനത്തില്‍ ഞാന്‍ സംസാരിക്കും.

10:2b.JOB.010.002 ഞാന്‍ ദൈവത്തോടു പറയുംഎന്നെ കുറ്റം വിധിക്കരുതേ; എന്നോടു വ്യവഹരിപ്പാന്‍ സംഗതി എന്തു? എന്നെ അറിയിക്കേണമേ.

10:3b.JOB.010.003 പീഡിപ്പിക്കുന്നതും നിന്റെ കൈപ്പണിയെ തുച്ഛീകരിക്കുന്നതും ദുഷ്ടന്മാരുടെ ആലോചനയില്‍ പ്രസാദിക്കുന്നതും നിനക്കു യോഗ്യമോ?

10:4b.JOB.010.004 മാംസനേത്രങ്ങളോ നിനക്കുള്ളതു? മനുഷ്യന്‍ കാണുന്നതുപോലെയോ നീ കാണുന്നതു?

10:5b.JOB.010.005 നീ എന്റെ അകൃത്യം അന്വേഷിപ്പാനും എന്റെ പാപത്തെ ശോധന ചെയ്‍വാനും

10:6b.JOB.010.006 നിന്റെ നാളുകള്‍ മനുഷ്യന്റെ നാളുകള്‍ പോലെയോ? നിന്നാണ്ടുകള്‍ മര്‍ത്യന്റെ ജീവകാലം പോലെയോ?

10:7b.JOB.010.007 ഞാന്‍ കുറ്റക്കാരനല്ല എന്നു നീ അറിയുന്നു; നിന്റെ കയ്യില്‍നിന്നു വിടുവിക്കുന്നവന്‍ ആരുമില്ല.

10:8b.JOB.010.008 നിന്റെ കൈ എന്നെ ഉരുവാക്കി എന്നെ മുഴുവനും ചമെച്ചു; എന്നിട്ടും നീ എന്നെ നശിപ്പിച്ചുകളയുന്നു.

10:9b.JOB.010.009 നീ എന്നെ കളിമണ്ണുകൊണ്ടെന്നപോലെ മനഞ്ഞു എന്നോര്‍ക്കേണമേ; നീ എന്നെ വീണ്ടും പൊടിയാക്കിക്കളയുമോ?

10:10b.JOB.010.010 നീ എന്നെ പാലുപോലെ പകര്‍ന്നു തൈര്‍പോലെ ഉറകൂടുമാറാക്കിയല്ലോ.

10:11b.JOB.010.011 ത്വക്കും മാംസവും നീ എന്നെ ധരിപ്പിച്ചു; അസ്ഥിയും ഞരമ്പുംകൊണ്ടു എന്നെ മടഞ്ഞിരിക്കുന്നു.

10:12b.JOB.010.012 ജീവനും കൃപയും നീ എനിക്കു നല്കി; നിന്റെ കടാക്ഷം എന്റെ ശ്വാസത്തെ പരിപാലിക്കുന്നു.

10:13b.JOB.010.013 എന്നാല്‍ നീ ഇതു നിന്റെ ഹൃദയത്തില്‍ ഒളിച്ചുവെച്ചു; ഇതായിരുന്നു നിന്റെ താല്പര്യം എന്നു ഞാന്‍ അറിയുന്നു.

10:14b.JOB.010.014 ഞാന്‍ പാപം ചെയ്താല്‍ നീ കണ്ടു വെക്കുന്നു; എന്റെ അകൃത്യം നീ ശിക്ഷിക്കാതെ വിടുന്നതുമില്ല.

10:15b.JOB.010.015 ഞാന്‍ ദുഷ്ടനെങ്കില്‍ എനിക്കു അയ്യോ കഷ്ടം; നീതിമാനായിരുന്നാലും ഞാന്‍ തല ഉയര്‍ത്തേണ്ടതല്ല; ലജ്ജാപൂര്‍ണ്ണനായി ഞാന്‍ എന്റെ കഷ്ടത കാണുന്നു.

10:16b.JOB.010.016 തല ഉയര്‍ത്തിയാല്‍ നീ ഒരു സിംഹംപോലെ എന്നെ നായാടും. പിന്നെയും എങ്കല്‍ നിന്റെ അത്ഭുതശക്തി കാണിക്കുന്നു.

10:17b.JOB.010.017 നിന്റെ സാക്ഷികളെ നീ വീണ്ടും വീണ്ടും എന്റെ നേരെ നിര്‍ത്തുന്നു; നിന്റെ ക്രോധം എന്റെമേല്‍ വര്‍ദ്ധിപ്പിക്കുന്നു; അവ ഗണംഗണമായി വന്നു പൊരുതുന്നു.

10:18b.JOB.010.018 നീ എന്നെ ഗര്‍ഭപാത്രത്തില്‍നിന്നു പുറപ്പെടുവിച്ചതെന്തിന്നു? ഒരു കണ്ണും എന്നെ കാണാതെ എന്റെ പ്രാണന്‍ പോകുമായിരുന്നു.

10:19b.JOB.010.019 ഞാന്‍ ജനിക്കാത്തതുപോലെ ഇരിക്കുമായിരുന്നു; ഗര്‍ഭപാത്രത്തില്‍നിന്നു എന്നെ ശവകൂഴിയിലേക്കു കൊണ്ടുപോകുമായിരുന്നു;

10:20b.JOB.010.020 എന്റെ ജീവകാലം ചുരുക്കമല്ലയോ? ഇരുളും അന്ധതമസ്സും ഉള്ള ദേശത്തേക്കു അര്‍ദ്ധരാത്രിപോലെ കൂരിരുളും ക്രമമില്ലാതെ അന്ധതമസ്സും

10:21b.JOB.010.021 വെളിച്ചം അര്‍ദ്ധരാത്രിപോലെയും ഉള്ള ദേശത്തേക്കു തന്നേ, മടങ്ങിവരാതവണ്ണം പോകുന്നതിന്നുമുമ്പെ

10:22b.JOB.010.022 ഞാന്‍ അല്പം ആശ്വസിക്കേണ്ടതിന്നു നീ മതിയാക്കി എന്നെ വിട്ടുമാറേണമേ.

11

11:1b.JOB.011.001 അതിന്നു നയമാത്യനായ സോഫര്‍ ഉത്തരം പറഞ്ഞതെന്തെന്നാല്‍

11:2b.JOB.011.002 വാഗ്ബാഹുല്യത്തിന്നു ഉത്തരം പറയേണ്ടയോ? വിടുവായന്‍ നീതിമാനായിരിക്കുമോ?

11:3b.JOB.011.003 നിന്റെ വായ്പട കേട്ടിട്ടു പുരുഷന്മാര്‍ മിണ്ടാതിരിക്കുമോ? നീ പരിഹസിക്കുമ്പോള്‍ നിന്നെ ലജ്ജിപ്പിപ്പാന്‍ ആരുമില്ലയോ?

11:4b.JOB.011.004 എന്റെ ഉപദേശം നിര്‍മ്മലം എന്നും തൃക്കണ്ണിന്നു ഞാന്‍ വെടിപ്പുള്ളവന്‍ എന്നും നീ പറഞ്ഞുവല്ലോ.

11:5b.JOB.011.005 അയ്യോ ദൈവം അരുളിച്ചെയ്കയും നിന്റെ നേരെ അധരം തുറക്കയും

11:6b.JOB.011.006 ജ്ഞാനമര്‍മ്മങ്ങള്‍ വിവിധ സാഫല്യമുള്ളവ എന്നു നിന്നെ ഗ്രഹിപ്പിക്കയും ചെയ്തു എങ്കില്‍! അപ്പോള്‍ നിന്റെ അകൃത്യം ഔരോന്നും ദൈവം ക്ഷമിച്ചിരിക്കുന്നു എന്നു നീ അറിയുമായിരുന്നു.

11:7b.JOB.011.007 ദൈവത്തിന്റെ ആഗാധതത്വം നിനക്കു ഗ്രഹിക്കാമോ? സര്‍വ്വശക്തന്റെ സമ്പൂര്‍ത്തി നിനക്കു മനസ്സിലാകുമോ?

11:8b.JOB.011.008 അതു ആകാശത്തോളം ഉയരമുള്ളതു; നീ എന്തു ചെയ്യും; അതു പാതാളത്തെക്കാള്‍ അഗാധമായതു; നിനക്കെന്തറിയാം?

11:9b.JOB.011.009 അതിന്റെ പരിമാണം ഭൂമിയെക്കാള്‍ നീളവും സമുദ്രത്തെക്കാള്‍ വീതിയും ഉള്ളതു.

11:10b.JOB.011.010 അവന്‍ കടന്നുവന്നു ബന്ധിക്കയും വിസ്താരസഭയെ കൂട്ടുകയും ചെയ്താല്‍ അവനെ തടുക്കുന്നതു ആര്‍?

11:11b.JOB.011.011 അവന്‍ നിസ്സാരന്മാരെ അറിയുന്നുവല്ലോ; ദൃഷ്ടിവെക്കാതെ തന്നേ അവന്‍ ദ്രോഹം കാണുന്നു.

11:12b.JOB.011.012 പൊണ്ണനായവനും ബുദ്ധിപ്രാപിക്കും; കാട്ടുകഴുതകൂട്ടി മനുഷ്യനായി ജനിക്കും;

11:13b.JOB.011.013 നീ നിന്റെ ഹൃദയത്തെ സ്ഥിരമാക്കി അവങ്കലേക്കു കൈമലര്‍ത്തുമ്പോള്‍

11:14b.JOB.011.014 നിന്റെ കയ്യില്‍ ദ്രോഹം ഉണ്ടെങ്കില്‍ അതിനെ അകറ്റുക; നീതികേടു നിന്റെ കൂടാരങ്ങളില്‍ പാര്‍പ്പിക്കരുതു.

11:15b.JOB.011.015 അപ്പോള്‍ നീ കളങ്കംകൂടാതെ മുഖം ഉയര്‍ത്തും; നീ ഉറെച്ചുനിലക്കും; ഭയപ്പെടുകയുമില്ല.

11:16b.JOB.011.016 അതേ, നീ കഷ്ടത മറക്കും; ഒഴുകിപ്പോയ വെള്ളംപോലെ അതിനെ ഔര്‍ക്കും.

11:17b.JOB.011.017 നിന്റെ ആയുസ്സു മദ്ധ്യാഹ്നത്തെക്കാള്‍ പ്രകാശിക്കും; ഇരുള്‍ പ്രഭാതംപോലെയാകും.

11:18b.JOB.011.018 പ്രത്യാശയുള്ളതുകൊണ്ടു നീ നിര്‍ഭയനായിരിക്കും; നീ ചുറ്റും നോക്കി സ്വൈരമായി വസിക്കും;

11:19b.JOB.011.019 നീ കിടക്കും; ആരും നിന്നെ ഭയപ്പെടുത്തുകയില്ല; പലരും നിന്റെ മമത അന്വേഷിക്കും.

11:20b.JOB.011.020 എന്നാല്‍ ദുഷ്ടന്മാരുടെ കണ്ണു മങ്ങിപ്പോകും; ശരണം അവര്‍ക്കും പോയ്പോകും; പ്രാണനെ വിടുന്നതത്രേ അവര്‍ക്കുംള്ള പ്രത്യാശ.

12

12:1b.JOB.012.001 അതിന്നു ഇയ്യോബ് ഉത്തരം പറഞ്ഞതെന്തെന്നാല്‍

12:2b.JOB.012.002 ഔഹോ, നിങ്ങള്‍ ആകുന്നു വിദ്വജ്ജനം! നിങ്ങള്‍ മരിച്ചാല്‍ ജ്ഞാനം മരിക്കും.

12:3b.JOB.012.003 നിങ്ങളെപ്പോലെ എനിക്കും ബുദ്ധി ഉണ്ടു; നിങ്ങളെക്കാള്‍ ഞാന്‍ അധമനല്ല; ആര്‍ക്കാകുന്നു ഈവക അറിഞ്ഞുകൂടാത്തതു?

12:4b.JOB.012.004 ദൈവത്തെ വിളിച്ചു ഉത്തരം ലഭിച്ച ഞാന്‍ എന്റെ സഖിക്കു പരിഹാസവിഷയമായിത്തീര്‍ന്നു; നീതിമാനും നഷ്കളങ്കനുമായവന്‍ തന്നേ പരിഹാസവിഷയമായിത്തീര്‍ന്നു.

12:5b.JOB.012.005 വിപത്തു നിന്ദ്യം എന്നു സുഖിയന്റെ വിചാരം; കാല്‍ ഇടറുന്നവര്‍ക്കും അതു ഒരുങ്ങിയിരിക്കുന്നു.

12:6b.JOB.012.006 പിടിച്ചുപറിക്കാരുടെ കൂടാരങ്ങള്‍ ശുഭമായിരിക്കുന്നു; ദൈവത്തെ കോപിപ്പിക്കുന്നവര്‍ നിര്‍ഭയമായ്‍വസിക്കുന്നു; അവരുടെ കയ്യില്‍ ദൈവം എത്തിച്ചുകൊടുക്കുന്നു.

12:7b.JOB.012.007 മൃഗങ്ങളോടു ചോദിക്ക; അവ നിന്നെ ഉപദേശിക്കും; ആകാശത്തിലെ പക്ഷികളോടു ചോദിക്ക; അവ പറഞ്ഞുതരും;

12:8b.JOB.012.008 അല്ല, ഭൂമിയോടു സംഭാഷിക്ക; അതു നിന്നെ ഉപദേശിക്കും; സമുദ്രത്തിലെ മത്സ്യം നിന്നോടു വിവരിക്കും.

12:9b.JOB.012.009 യഹോവയുടെ കൈ ഇതു പ്രര്‍ത്തിച്ചിരിക്കുന്നു എന്നു ഇവയെല്ലാംകൊണ്ടും ഗ്രഹിക്കാത്തവനാര്‍?

12:10b.JOB.012.010 സകലജീവജന്തുക്കളുടെയും പ്രാണനും സകലമനുഷ്യവര്‍ഗ്ഗത്തിന്റെയും ശ്വാസവും അവന്റെ കയ്യില്‍ ഇരിക്കുന്നു.

12:11b.JOB.012.011 ചെവി വാക്കുകളെ പരിശോധിക്കുന്നില്ലയോ? അണ്ണാകൂ ഭക്ഷണം രുചിനോക്കുന്നില്ലയോ?

12:12b.JOB.012.012 വൃദ്ധന്മാരുടെ പക്കല്‍ ജ്ഞാനവും വയോധികന്മാരില്‍ വിവേകവും ഉണ്ടു.

12:13b.JOB.012.013 ജ്ഞാനവും ശക്തിയും അവന്റെ പക്കല്‍, ആലോചനയും വിവേകവും അവന്നുള്ളതു.

12:14b.JOB.012.014 അവന്‍ ഇടിച്ചുകളഞ്ഞാല്‍ ആര്‍ക്കും പണിതുകൂടാ; അവന്‍ മനുഷ്യനെ ബന്ധിച്ചാല്‍ ആരും അഴിച്ചുവിടുകയില്ല.

12:15b.JOB.012.015 അവന്‍ വെള്ളം തടുത്തുകളഞ്ഞാല്‍ അതു വറ്റിപ്പോകുന്നു; അവന്‍ വിട്ടയച്ചാല്‍ അതു ഭൂമിയെ മറിച്ചുകളയുന്നു.

12:16b.JOB.012.016 അവന്റെ പക്കല്‍ ശക്തിയും സാഫല്യവും ഉണ്ടു; വഞ്ചിതനും വഞ്ചകനും അവന്നുള്ളവര്‍.

12:17b.JOB.012.017 അവന്‍ മന്ത്രിമാരെ കവര്‍ച്ചയായി കൊണ്ടു പോകുന്നു; ന്യായാധിപന്മാരെ ഭോഷന്മാരാക്കുന്നു.

12:18b.JOB.012.018 രാജാക്കന്മാര്‍ ബന്ധിച്ചതിനെ അഴിക്കുന്നു; അവരുടെ അരെക്കു കയറു കെട്ടുന്നു.

12:19b.JOB.012.019 അവന്‍ പുരോഹിതന്മാരെ കവര്‍ച്ചയായി കൊണ്ടുപോകുന്നു; ബലശാലികളെ തള്ളിയിട്ടുകളയുന്നു.

12:20b.JOB.012.020 അവന്‍ വിശ്വസ്തന്മാര്‍ക്കും വാക്കു മുട്ടിക്കുന്നു. വൃദ്ധന്മാരുടെ ബുദ്ധി എടുത്തുകളയുന്നു.

12:21b.JOB.012.021 അവന്‍ പ്രഭുക്കന്മാരുടെമേല്‍ ധിക്കാരം പകരുന്നു; ബലവാന്മാരുടെ അരക്കച്ച അഴിച്ചുകളയുന്നു.

12:22b.JOB.012.022 അവന്‍ അഗാധകാര്യങ്ങളെ അന്ധകാരത്തില്‍ നിന്നു വെളിച്ചത്താക്കുന്നു; അന്ധതമസ്സിനെ പ്രകാശത്തില്‍ വരുത്തുന്നു.

12:23b.JOB.012.023 അവന്‍ ജാതികളെ വര്‍ദ്ധിപ്പക്കയും നശിപ്പിക്കയും ചെയ്യുന്നു; അവന്‍ ജാതികളെ ചിതറിക്കയും കൂട്ടുകയും ചെയ്യുന്നു.

12:24b.JOB.012.024 അവന്‍ ഭൂവാസികളില്‍ തലവന്മാരെ ധൈര്യം കെടുക്കുന്നു; വഴിയില്ലാത്ത ശൂന്യപ്രദേശത്തു അവരെ ഉഴലുമാറാക്കുന്നു;

12:25b.JOB.012.025 അവര്‍ വെളിച്ചമില്ലാതെ ഇരുട്ടില്‍ തപ്പിനടക്കുന്നു; അവന്‍ മത്തന്മാരെപ്പോലെ അവരെ ചാഞ്ചാടുമാറാക്കുന്നു.

13

13:1b.JOB.013.001 എന്റെ കണ്ണു ഇതൊക്കെയും കണ്ടു; എന്റെ ചെവി അതു കേട്ടു ഗ്രഹിച്ചിരിക്കുന്നു.

13:2b.JOB.013.002 നിങ്ങള്‍ അറിയുന്നതു ഞാനും അറിയുന്നു; ഞാന്‍ നിങ്ങളെക്കാള്‍ അധമനല്ല.

13:3b.JOB.013.003 സര്‍വ്വശക്തനോടു ഞാന്‍ സംസാരിപ്പാന്‍ ഭാവിക്കുന്നു; ദൈവത്തോടു വാദിപ്പാന്‍ ഞാന്‍ ആഗ്രഹിക്കുന്നു.

13:4b.JOB.013.004 നിങ്ങളോ ഭോഷകു കെട്ടിയുണ്ടാക്കുന്നവര്‍; നിങ്ങളെല്ലാവരും പൊട്ടുവൈദ്യന്മാര്‍ തന്നേ.

13:5b.JOB.013.005 നിങ്ങള്‍ അശേഷം മിണ്ടാതിരുന്നാല്‍ കൊള്ളാം; അതു നിങ്ങള്‍ക്കു ജ്ഞാനമായിരിക്കും.

13:6b.JOB.013.006 എന്റെ ന്യായവാദം കേട്ടുകൊള്‍വിന്‍ ; എന്റെ അധരങ്ങളുടെ വ്യവഹാരം ശ്രദ്ധിപ്പിന്‍ .

13:7b.JOB.013.007 നിങ്ങള്‍ ദൈവത്തിന്നു വേണ്ടി നീതികേടു സംസാരിക്കുന്നുവോ? അവന്നു വേണ്ടി വ്യാജം പറയുന്നുവോ?

13:8b.JOB.013.008 അവന്റെ പക്ഷം പിടിക്കുന്നുവോ? ദൈവത്തിന്നു വേണ്ടി വാദിക്കുന്നുവോ?

13:9b.JOB.013.009 അവന്‍ നിങ്ങളെ പരിശോധിച്ചാല്‍ നന്നായി കാണുമോ? മര്‍ത്യനെ തോല്പിക്കുമ്പോലെ നിങ്ങള്‍ അവനെ തോല്പിക്കുമോ?

13:10b.JOB.013.010 ഗൂഢമായി മുഖദാക്ഷിണ്യം കാണിച്ചാല്‍ അവന്‍ നിങ്ങളെ ശാസിക്കും നിശ്ചയം.

13:11b.JOB.013.011 അവന്റെ മഹിമ നിങ്ങളെ ഭയപ്പെടുത്തുകയില്ലയോ? അവന്റെ ഭീതി നിങ്ങളുടെ മേല്‍ വീഴുകയില്ലയോ?

13:12b.JOB.013.012 നിങ്ങളുടെ ജ്ഞാപകവാക്യങ്ങള്‍ ഭസ്മവാക്യങ്ങളത്രേ; നിങ്ങളുടെ കോട്ടകള്‍ മണ്‍കോട്ടകള്‍ തന്നേ.

13:13b.JOB.013.013 നിങ്ങള്‍ മണ്ടാതിരിപ്പിന്‍ ; ഞാന്‍ പറഞ്ഞുകൊള്ളട്ടെ; പിന്നെ എനിക്കു വരുന്നതു വരട്ടെ.

13:14b.JOB.013.014 ഞാന്‍ എന്റെ മാംസത്തെ പല്ലുകൊണ്ടു കടിച്ചുപിടിക്കുന്നതും എന്റെ ജീവനെ ഉപേക്ഷിച്ചുകളയുന്നതും എന്തിന്നു.

13:15b.JOB.013.015 അവന്‍ എന്നെ കൊന്നാലും ഞാന്‍ അവനെത്തന്നേ കാത്തിരിക്കും; ഞാന്‍ എന്റെ നടപ്പു അവന്റെ മുമ്പാകെ തെളിയിക്കും.

13:16b.JOB.013.016 വഷളന്‍ അവന്റെ സന്നിധിയില്‍ വരികയില്ല എന്നുള്ളതു തന്നേ എനിക്കൊരു രക്ഷയാകും.

13:17b.JOB.013.017 എന്റെ വാക്കു ശ്രദ്ധയോടെ കേള്‍പ്പിന്‍ ; ഞാന്‍ പ്രസ്താവിക്കുന്നതു നിങ്ങളുടെ ചെവിയില്‍ കടക്കട്ടെ;

13:18b.JOB.013.018 ഇതാ, ഞാന്‍ എന്റെ ന്യായങ്ങളെ ഒരുക്കിയിരിക്കുന്നു. ഞാന്‍ നീതീകരിക്കപ്പെടും എന്നു ഞാന്‍ അറിയുന്നു.

13:19b.JOB.013.019 എന്നോടു വാദിപ്പാന്‍ തുനിയുന്നതാര്‍? ഞാന്‍ ഇപ്പോള്‍ മണ്ടാതിരുന്നു എന്റെ പ്രാണന്‍ വിട്ടുപോകും.

13:20b.JOB.013.020 രണ്ടു കാര്യം മാത്രം എന്നോടു ചെയ്യരുതേ; എന്നാല്‍ ഞാന്‍ നിന്റെ സന്നിധി വിട്ടു ഒളിക്കയില്ല.

13:21b.JOB.013.021 നിന്റെ കൈ എങ്കല്‍നിന്നു പിന്‍ വലിക്കേണമേ; നിന്റെ ഘോരത്വം എന്നെ ഭ്രമിപ്പിക്കരുതേ.

13:22b.JOB.013.022 പിന്നെ നീ വിളിച്ചാലും; ഞാന്‍ ഉത്തരം പറയും; അല്ലെങ്കില്‍ ഞാന്‍ സംസാരിക്കാം; നീ ഉത്തരം അരുളേണമേ.

13:23b.JOB.013.023 എന്റെ അകൃത്യങ്ങളും പാപങ്ങളും എത്ര? എന്റെ അതിക്രമവും പാപവും എന്നെ ഗ്രഹിപ്പിക്കേണമേ.

13:24b.JOB.013.024 തിരുമുഖം മറെച്ചുകൊള്ളുന്നതും എന്നെ ശത്രുവായി വിചാരിക്കുന്നതും എന്തിന്നു?

13:25b.JOB.013.025 പാറിപ്പോകുന്ന ഇലയെ നീ പേടിപ്പിക്കുമോ? ഉണങ്ങിയ താളടിയെ പിന്തുടരുമോ?

13:26b.JOB.013.026 കൈപ്പായുള്ളതു നീ എനിക്കു എഴുതിവെച്ചു എന്റെ യൌവനത്തിലെ അകൃത്യങ്ങള്‍ എന്നെ അനുഭവിക്കുമാറാക്കുന്നു.

13:27b.JOB.013.027 എന്റെ കാല്‍ നീ ആമത്തില്‍ ഇട്ടു; എന്റെ നടപ്പൊക്കെയും കുറിച്ചുവെക്കുന്നു. എന്റെ കാലടികളുടെ ചുറ്റും വര വരെക്കുന്നു.

13:28b.JOB.013.028 ഇജ്ജനം ചീഞ്ഞഴുകിയ വസ്ത്രംപോലെയും പുഴു അരിച്ച വസ്ത്രംപോലെയും ഇരിക്കുന്നു.

14

14:1b.JOB.014.001 സ്ത്രീ പ്രസവിച്ച മനുഷ്യന്‍ അല്പായുസ്സുള്ളവനും കഷ്ടസമ്പൂര്‍ണ്ണനും ആകുന്നു.

14:2b.JOB.014.002 അവന്‍ പൂപോലെ വിടര്‍ന്നു പൊഴിഞ്ഞുപോകുന്നു; നിലനില്‍ക്കാതെ നിഴല്‍പോലെ ഔടിപ്പോകുന്നു.

14:3b.JOB.014.003 അവന്റെ നേരെയോ തൃക്കണ്ണു മിഴിക്കുന്നതു? എന്നെയോ നീ ന്യായവിസ്താരത്തിലേക്കു വരുത്തുന്നതു?

14:4b.JOB.014.004 അശുദ്ധനില്‍നിന്നു ജനിച്ച വിശുദ്ധന്‍ ഉണ്ടോ? ഒരുത്തനുമില്ല.

14:5b.JOB.014.005 അവന്റെ ജീവകാലത്തിന്നു അവധി ഉണ്ടല്ലോ; അവന്റെ മാസങ്ങളുടെ എണ്ണം നിന്റെ പക്കല്‍; അവന്നു ലംഘിച്ചുകൂടാത്ത അതിര്‍ നീ വെച്ചിരിക്കുന്നു.

14:6b.JOB.014.006 അവന്‍ ഒരു കൂലിക്കാരനെപ്പോലെ വിശ്രമിച്ചു തന്റെ ദിവസത്തില്‍ തൃപ്തിപ്പെടേണ്ടതിന്നു നിന്റെ നോട്ടം അവങ്കല്‍ നിന്നു മാറ്റിക്കൊള്ളേണമേ.

14:7b.JOB.014.007 ഒരു വൃക്ഷമായിരുന്നാല്‍ പ്രത്യാശയുണ്ടു; അതിനെ വെട്ടിയാല്‍ പിന്നെയും പൊട്ടി കിളുര്‍ക്കും; അതു ഇളങ്കൊമ്പുകള്‍ വിടാതിരിക്കയില്ല.

14:8b.JOB.014.008 അതിന്റെ വേര്‍ നിലത്തു പഴകിയാലും അതിന്റെ കുറ്റി മണ്ണില്‍ കെട്ടുപോയാലും

14:9b.JOB.014.009 വെള്ളത്തിന്റെ ഗന്ധംകൊണ്ടു അതു കിളുര്‍ക്കും ഒരു തൈപോലെ തളിര്‍ വിടും.

14:10b.JOB.014.010 പുരുഷനോ മരിച്ചാല്‍ ദ്രവിച്ചുപോകുന്നു; മനുഷ്യന്‍ പ്രാണനെ വിട്ടാല്‍ പിന്നെ അവന്‍ എവിടെ?

14:11b.JOB.014.011 സമുദ്രത്തിലെ വെള്ളം പോയ്പോകുമ്പോലെയും ആറു വറ്റി ഉണങ്ങിപ്പോകുമ്പോലെയും

14:12b.JOB.014.012 മനുഷ്യന്‍ കിടന്നിട്ടു എഴുന്നേലക്കുന്നില്ല; ആകാശം ഇല്ലാതെയാകുംവരെ അവര്‍ ഉണരുന്നില്ല; ഉറക്കത്തില്‍നിന്നു ജാഗരിക്കുന്നതുമില്ല;

14:13b.JOB.014.013 നീ എന്നെ പാതാളത്തില്‍ മറെച്ചുവെക്കയും നിന്റെ കോപം കഴിയുവോളം എന്നെ ഒളിപ്പിക്കയും എനിക്കു ഒരവധി നിശ്ചയിച്ചു എന്നെ ഔര്‍ക്കുംകയും ചെയ്തുവെങ്കില്‍ കൊള്ളായിരുന്നു.

14:14b.JOB.014.014 മനുഷ്യന്‍ മരിച്ചാല്‍ വീണ്ടും ജീവിക്കുമോ? എന്നാല്‍ എനിക്കു മാറ്റം വരുവോളം എന്റെ യുദ്ധകാലമൊക്കെയും കാത്തിരിക്കാമായിരുന്നു.

14:15b.JOB.014.015 നീ വിളിക്കും; ഞാന്‍ നിന്നോടു ഉത്തരം പറയും; നിന്റെ കൈവേലയോടു നിനക്കു താല്പര്യമുണ്ടാകും.

14:16b.JOB.014.016 ഇപ്പോഴോ നീ എന്റെ കാലടികളെ എണ്ണുന്നു; എന്റെ പാപത്തിന്മേല്‍ നീ ദൃഷ്ടിവെക്കുന്നില്ലയോ?

14:17b.JOB.014.017 എന്റെ അതിക്രമം ഒരു സഞ്ചിയിലാക്കി മുദ്രയിട്ടിരിക്കുന്നു; എന്റെ അകൃത്യം നീ കെട്ടി പറ്റിച്ചിരിക്കുന്നു.

14:18b.JOB.014.018 മലപോലും വീണു പൊടിയുന്നു; പാറയും സ്ഥലം വിട്ടു മാറിപ്പോകുന്നു.

14:19b.JOB.014.019 വെള്ളം കല്ലുകളെ തേയുമാറാക്കുന്നതും അതിന്റെ പ്രവാഹം നിലത്തെ പൊടിയെ ഒഴുക്കിക്കളയുന്നതുംപോലെ നീ മനുഷ്യന്റെ പ്രത്യാശയെ നശിപ്പിക്കുന്നു

14:20b.JOB.014.020 നീ എപ്പോഴും അവനെ ആക്രമിച്ചിട്ടു അവന്‍ കടന്നുപോകുന്നു; നീ അവന്റെ മുഖം വിരൂപമാക്കി അവനെ അയച്ചുകളയുന്നു.

14:21b.JOB.014.021 അവന്റെ പുത്രന്മാര്‍ക്കും ബഹുമാനം ലഭിക്കുന്നതു അവന്‍ അറിയുന്നില്ല; അവര്‍ക്കും താഴ്ച ഭവിക്കുന്നതു അവന്‍ ഗ്രഹിക്കുന്നതുമില്ല.

14:22b.JOB.014.022 തന്നെപ്പറ്റി മാത്രം അവന്റെ ദേഹം വേദനപ്പെടുന്നു; തന്നെക്കുറിച്ചത്രേ അവന്റെ ഉള്ളം ദുഃഖിക്കുന്നു.

15

15:1b.JOB.015.001 അതിന്നു തേമാന്യനായ എലീഫസ് ഉത്തരം പറഞ്ഞതെന്തെന്നാല്‍

15:2b.JOB.015.002 ജ്ഞാനിയായവന്‍ വ്യര്‍ത്ഥജ്ഞാനം പ്രസ്താവിക്കുമോ? അവന്‍ കിഴക്കന്‍ കാറ്റുകൊണ്ടു വയറുനിറെക്കുമോ?

15:3b.JOB.015.003 അവന്‍ പ്രയോജനമില്ലാത്ത വാക്കുകളാലും ഉപകാരമില്ലാത്ത മൊഴികളാലും തര്‍ക്കിക്കുമോ?

15:4b.JOB.015.004 നീ ഭക്തി വെടിഞ്ഞു ദൈവസന്നിധിയിലെ ധ്യാനം മുടക്കിക്കളയുന്നു.

15:5b.JOB.015.005 നിന്റെ അകൃത്യം നിന്റെ വായെ പഠിപ്പിക്കുന്നു; ഉപായികളുടെ നാവു നീ തിരഞ്ഞെടുത്തിരിക്കുന്നു.

15:6b.JOB.015.006 ഞാനല്ല, നിന്റെ സ്വന്തവായ് നിന്നെ കുറ്റം വിധിക്കുന്നു; നിന്റെ അധരങ്ങള്‍ തന്നേ നിന്റെ നേരെ സാക്ഷീകരിക്കുന്നു.

15:7b.JOB.015.007 നീയോ ആദ്യം ജനിച്ച മനുഷ്യന്‍ ? ഗിരികള്‍ക്കും മുമ്പെ നീ പിറന്നുവോ?

15:8b.JOB.015.008 നീ ദൈവത്തിന്റെ മന്ത്രിസഭയില്‍ കൂടീട്ടുണ്ടോ? ജഞാനത്തെ നീ കുത്തക പിടിച്ചിരിക്കുന്നുവോ?

15:9b.JOB.015.009 ഞങ്ങള്‍ അറിയാത്തതായി നീ എന്തു അറിയുന്നു? ഞങ്ങള്‍ക്കു വശം ഇല്ലാത്തതായി എന്തൊന്നു നീ ഗ്രഹിച്ചിരിക്കുന്നു?

15:10b.JOB.015.010 ഞങ്ങളുടെ ഇടയില്‍ നരെച്ചവരും വൃദ്ധന്മാരും ഉണ്ടു; നിന്റെ അപ്പനെക്കാള്‍ പ്രായം ചെന്നവര്‍ തന്നേ.

15:11b.JOB.015.011 ദൈവത്തിന്റെ ആശ്വാസങ്ങളും സ്വന്തമായി പറഞ്ഞുതരുന്ന വാക്കും നിനക്കു പോരയോ?

15:12b.JOB.015.012 നിന്റെ ഹൃദയം നിന്നെ പതറിക്കുന്നതെന്തു? നീ കണ്ണു ഉരുട്ടുന്നതെന്തു?

15:13b.JOB.015.013 നീ ദൈവത്തിന്റെ നേരെ ചീറുകയും നിന്റെ വായില്‍നിന്നു മൊഴികളെ പുറപ്പെടുവിക്കയും ചെയ്യുന്നു.

15:14b.JOB.015.014 മര്‍ത്യന്‍ ശുദ്ധിമാനായിരിക്കുന്നതെങ്ങനെ? സ്ത്രീ പ്രസവിച്ചവന്‍ നീതിമാനായിരിക്കുന്നതെങ്ങനെ?

15:15b.JOB.015.015 തന്റെ വിശുദ്ധന്മാരിലും അവന്നു വിശ്വാസമില്ലല്ലോ; സ്വര്‍ഗ്ഗവും തൃക്കണ്ണിന്നു നിര്‍മ്മലമല്ല.

15:16b.JOB.015.016 പിന്നെ മ്ളേച്ഛതയും വഷളത്വവുമുള്ളവനായി വെള്ളംപോലെ അകൃത്യം കുടിക്കുന്ന മനുഷ്യന്‍ എങ്ങനെ?

15:17b.JOB.015.017 ഞാന്‍ നിന്നെ ഉപദേശിക്കാം, കേട്ടുകൊള്‍ക; ഞാന്‍ കണ്ടിട്ടുള്ളതു വിവരിച്ചുപറയാം.

15:18b.JOB.015.018 ജ്ഞാനികള്‍ തങ്ങളുടെ പിതാക്കന്മാരോടു കേള്‍ക്കയും മറെച്ചുവെക്കാതെ അറിയിക്കയും ചെയ്തതു തന്നേ.

15:19b.JOB.015.019 അവര്‍ക്കുംമാത്രമല്ലോ ദേശം നല്കിയിരുന്നതു; അന്യന്‍ അവരുടെ ഇടയില്‍ കടക്കുന്നതുമില്ല.

15:20b.JOB.015.020 ദുഷ്ടന്‍ ജീവപര്യന്തം അതിവേദനയോടെ ഇരിക്കുന്നു; നിഷ്ഠൂരന്നു വെച്ചിരിക്കുന്ന ആണ്ടുകള്‍ തികയുവോളം തന്നേ.

15:21b.JOB.015.021 ഘോരനാദം അവന്റെ ചെവിയില്‍ മുഴങ്ങുന്നു; സുഖമായിരിക്കയില്‍ കവര്‍ച്ചക്കാരന്‍ അവന്റെ നേരെ വരുന്നു.

15:22b.JOB.015.022 അന്ധകാരത്തില്‍നിന്നു മടങ്ങിവരുമെന്നു അവന്‍ വിശ്വസിക്കുന്നില്ല; അവന്‍ വാളിന്നിരയായി നിയമിക്കപ്പെട്ടിരിക്കുന്നു.

15:23b.JOB.015.023 അവന്‍ അപ്പം തെണ്ടിനടക്കുന്നു; അതു എവിടെ കിട്ടും? അനര്‍ത്ഥദിവസം തനിക്കു അടുത്തിരിക്കുന്നു എന്നു അവന്‍ അറിയുന്നു.

15:24b.JOB.015.024 കഷ്ടവും വ്യാകുലവും അവനെ അരട്ടുന്നു; പടെക്കൊരുങ്ങിയ രാജാവെന്നപോലെ അവനെ ആക്രമിക്കുന്നു.

15:25b.JOB.015.025 അവന്‍ ദൈവത്തിന്നു വിരോധമായി കൈ നീട്ടി, സര്‍വ്വശക്തനോടു ധിക്കാരം കാട്ടിയതുകൊണ്ടു തന്നേ.

15:26b.JOB.015.026 തന്റെ പരിചകളുടെ തുടിച്ച മുഴകളോടുകൂടെ അവന്‍ ശാഠ്യംകാണിച്ചു അവന്റെ നേരെ പാഞ്ഞുചെല്ലുന്നു.

15:27b.JOB.015.027 അവന്‍ തന്റെ മുഖത്തെ മേദസ്സുകൊണ്ടു മൂടുന്നു; തന്റെ കടിപ്രദേശത്തു കൊഴുപ്പു കൂട്ടുന്നു.

15:28b.JOB.015.028 അവന്‍ ശൂന്യനഗരങ്ങളിലും ആരും പാര്‍ക്കാതെ കല്‍കൂമ്പാരങ്ങളായിത്തീരുവാനുള്ള വീടുകളിലും പാര്‍ക്കുംന്നു.

15:29b.JOB.015.029 അവന്‍ ധനവാനാകയില്ല; അവന്റെ സമ്പത്തു നിലനില്‍ക്കയില്ല; അവരുടെ വിളവു നിലത്തേക്കു കുലെച്ചുമറികയുമില്ല.

15:30b.JOB.015.030 ഇരുളില്‍നിന്നു അവന്‍ തെറ്റിപ്പോകയില്ല; അഗ്നിജ്വാല അവന്റെ കൊമ്പുകളെ ഉണക്കിക്കളയും; തിരുവായിലെ ശ്വാസംകൊണ്ടു അവന്‍ കെട്ടുപോകും.

15:31b.JOB.015.031 അവന്‍ വ്യാജത്തില്‍ ആശ്രയിക്കരുതു; അതു സ്വയവഞ്ചനയത്രേ; അവന്റെ പ്രതിഫലം വ്യാജം തന്നേ ആയിരിക്കും.

15:32b.JOB.015.032 അവന്റെ ദിവസം വരുംമുമ്പെ അതു നിവൃത്തിയാകും; അവന്റെ പനമ്പട്ട പച്ചയായിരിക്കയില്ല.

15:33b.JOB.015.033 മുന്തിരിവള്ളിപോലെ അവന്‍ പിഞ്ചു ഉതിര്‍ക്കും; ഒലിവുവൃക്ഷംപോലെ പൂ പൊഴിക്കും.

15:34b.JOB.015.034 വഷളന്മാരുടെ കൂട്ടം വന്ധ്യത പ്രാപിക്കും; കൈക്കൂലിയുടെ കൂടാരങ്ങള്‍ തീക്കിരയാകും.

15:35b.JOB.015.035 അവര്‍ കഷ്ടത്തെ ഗര്‍ഭം ധരിച്ചു അനര്‍ത്ഥത്തെ പ്രസവിക്കുന്നു; അവരുടെ ഉദരം വഞ്ചനയെ ഉരുവാക്കുന്നു.

16

16:1b.JOB.016.001 അതിന്നു ഇയ്യോബ് ഉത്തരം പറഞ്ഞതെന്തെന്നാല്‍

16:2b.JOB.016.002 ഞാന്‍ ഈവക പലതും കേട്ടിട്ടുണ്ടു; നിങ്ങള്‍ എല്ലാവരും വ്യസനിപ്പിക്കുന്ന ആശ്വാസകന്മാര്‍.

16:3b.JOB.016.003 വ്യര്‍ത്ഥവാക്കുകള്‍ക്കു അവസാനം ഉണ്ടാകുമോ? അല്ല, പ്രതിവാദിപ്പാന്‍ നിന്നെ ചൊടിപ്പിക്കുന്നതു എന്തു?

16:4b.JOB.016.004 നിങ്ങളെപ്പോലെ ഞാനും സംസാരിക്കാം; എനിക്കുള്ള അനുഭവം നിങ്ങള്‍ക്കുണ്ടായിരുന്നുവെങ്കില്‍ എനിക്കും നിങ്ങളുടെ നേരെ മൊഴികളെ യോജിപ്പിക്കയും നിങ്ങളെക്കുറിച്ചു തല കുലുക്കുകയും ചെയ്യാമായിരുന്നു.

16:5b.JOB.016.005 ഞാന്‍ വായികൊണ്ടു നിങ്ങളെ ധൈര്യപ്പെടുത്തുകയും അധരസാന്ത്വനംകൊണ്ടു നിങ്ങളെ ആശ്വസിപ്പിക്കയും ചെയ്യുമായിരുന്നു.

16:6b.JOB.016.006 ഞാന്‍ സംസാരിച്ചാലും എന്റെ വേദന ശമിക്കുന്നില്ല; ഞാന്‍ അടങ്ങിയിരുന്നാലും എനിക്കെന്തു ആശ്വാസമുള്ളു?

16:7b.JOB.016.007 ഇപ്പോഴോ അവന്‍ എന്നെ ക്ഷീണിപ്പിച്ചിരിക്കുന്നു; നീ എന്റെ ബന്ധുവര്‍ഗ്ഗത്തെയൊക്കെയും ശൂന്യമാക്കിയിരിക്കുന്നു.

16:8b.JOB.016.008 നീ എന്നെ പിടിച്ചിരിക്കുന്നു; അതു എന്റെ നേരെ സാക്ഷ്യമായിരിക്കുന്നു; എന്റെ മെലിച്ചല്‍ എനിക്കു വിരോധമായെഴുന്നേറ്റു എന്റെ മുഖത്തു നോക്കി സാക്ഷ്യം പറയുന്നു.

16:9b.JOB.016.009 അവന്‍ കോപത്തില്‍ എന്നെ കീറി ഉപദ്രവിക്കുന്നു; അവന്‍ എന്റെ നേരെ പല്ലു കടിക്കുന്നു; ശത്രു എന്റെ നേരെ കണ്ണു കൂര്‍പ്പിക്കുന്നു.

16:10b.JOB.016.010 അവര്‍ എന്റെ നേരെ വായ്പിളര്‍ക്കുംന്നു; നിന്ദയോടെ അവര്‍ എന്റെ ചെകിട്ടത്തടിക്കുന്നു; അവര്‍ എനിക്കു വിരോധമായി കൂട്ടം കൂടുന്നു.

16:11b.JOB.016.011 ദൈവം എന്നെ അഭക്തന്റെ പക്കല്‍ ഏല്പിക്കുന്നു; ദുഷ്ടന്മാരുടെ കയ്യില്‍ എന്നെ അകപ്പെടുത്തുന്നു.

16:12b.JOB.016.012 ഞാന്‍ സ്വൈരമായി വസിച്ചിരുന്നു; അവനോ എന്നെ ചതെച്ചുകളഞ്ഞു; അവന്‍ എന്നെ പിടരിക്കു പിടിച്ചു തകര്‍ത്തുകളഞ്ഞു; എന്നെ തനിക്കു ലാക്കാക്കി നിര്‍ത്തിയിരിക്കുന്നു.

16:13b.JOB.016.013 അവന്റെ അസ്ത്രങ്ങള്‍ എന്റെ ചുറ്റും വീഴുന്നു; അവന്‍ ആദരിക്കാതെ എന്റെ അന്തര്‍ഭാഗങ്ങളെ പിളര്‍ക്കുംന്നു; എന്റെ പിത്തത്തെ നിലത്തു ഒഴിച്ചുകളയുന്നു.

16:14b.JOB.016.014 അവന്‍ എന്നെ ഇടിച്ചിടിച്ചു തകര്‍ക്കുംന്നു; മല്ലനെപ്പോലെ എന്റെ നേരെ പായുന്നു.

16:15b.JOB.016.015 ഞാന്‍ രട്ടു എന്റെ ത്വക്കിന്മേല്‍ കൂട്ടിത്തുന്നി, എന്റെ കൊമ്പിനെ പൊടിയില്‍ ഇട്ടിരിക്കുന്നു.

16:16b.JOB.016.016 കരഞ്ഞു കരഞ്ഞു എന്റെ മുഖം ചുവന്നിരിക്കുന്നു; എന്റെ കണ്ണിന്മേല്‍ അന്ധതമസ്സു കിടക്കുന്നു.

16:17b.JOB.016.017 എങ്കിലും സാഹസം എന്റെ കൈകളില്‍ ഇല്ല. എന്റെ പ്രാര്‍ത്ഥന നിര്‍മ്മലമത്രേ.

16:18b.JOB.016.018 അയ്യോ ഭൂമിയേ, എന്റെ രക്തം മൂടരുതേ; എന്റെ നിലവിളി എങ്ങും തടഞ്ഞുപോകരുതേ.

16:19b.JOB.016.019 ഇപ്പോഴും എന്റെ സാക്ഷി സ്വര്‍ഗ്ഗത്തിലും എന്റെ ജാമ്യക്കാരന്‍ ഉയരത്തിലും ഇരിക്കുന്നു.

16:20b.JOB.016.020 എന്റെ സ്നേഹിതന്മാര്‍ എന്നെ പരിഹസിക്കുന്നു; എന്റെ കണ്ണോ ദൈവത്തിങ്കലേക്കു കണ്ണുനീര്‍ പൊഴിക്കുന്നു.

16:21b.JOB.016.021 അവന്‍ മനുഷ്യന്നു വേണ്ടി ദൈവത്തോടും മനുഷ്യപുത്രന്നു വേണ്ടി അവന്റെ കൂട്ടുകാരനോടും ന്യായവാദം കഴിക്കും.

16:22b.JOB.016.022 ചില ആണ്ടു കഴിയുമ്പോഴേക്കു ഞാന്‍ മടങ്ങിവരാത്ത പാതെക്കു പോകേണ്ടിവരുമല്ലോ.

17

17:1b.JOB.017.001 എന്റെ ശ്വാസം ക്ഷയിച്ചു, എന്റെ ആയുസ്സു കെട്ടുപോകുന്നു; ശ്മശാനം എനിക്കായി ഒരുങ്ങിയിരിക്കുന്നു.

17:2b.JOB.017.002 എന്റെ അടുക്കെ പരിഹാസമേയുള്ളു; എന്റെ കണ്ണു അവരുടെ വക്കാണം കണ്ടു കൊണ്ടിരിക്കുന്നു.

17:3b.JOB.017.003 നീ പണയംകൊടുത്തു എനിക്കു ജാമ്യമാകേണമേ; എന്നോടു കയ്യടിപ്പാന്‍ മറ്റാരുള്ളു?

17:4b.JOB.017.004 ബുദ്ധി തോന്നാതവണ്ണം നീ അവരുടെ ഹൃദയം അടെച്ചുകളഞ്ഞു; അതുനിമിത്തം നീ അവരെ ഉയര്‍ത്തുകയില്ല.

17:5b.JOB.017.005 ഒരുത്തന്‍ സ്നേഹിതന്മാരെ കവര്‍ച്ചെക്കായി കാണിച്ചുകൊടുത്താല്‍ അവന്റെ മക്കളുടെ കണ്ണു മങ്ങിപ്പോകും.

17:6b.JOB.017.006 അവന്‍ എന്നെ ജനങ്ങള്‍ക്കു പഴഞ്ചൊല്ലാക്കിത്തീര്‍ത്തു; ഞാന്‍ മുഖത്തു തുപ്പേലക്കുന്നവനായിത്തീര്‍ന്നു.

17:7b.JOB.017.007 ദുഃഖം ഹേതുവായി എന്റെ കണ്ണു മങ്ങിയിരിക്കുന്നു; എന്റെ അവയവങ്ങള്‍ ഒക്കെയും നിഴല്‍ പോലെ തന്നേ.

17:8b.JOB.017.008 നേരുള്ളവര്‍ അതു കണ്ടു ഭ്രമിച്ചുപോകും; നിര്‍ദ്ദോഷി വഷളന്റെ നേരെ ചൊടിക്കും.

17:9b.JOB.017.009 നീതിമാനോ തന്റെ വഴിയെ തുടര്‍ന്നു നടക്കും; കൈവെടിപ്പുള്ളവന്‍ മേലക്കുമേല്‍ ബലം പ്രാപിക്കും.

17:10b.JOB.017.010 എന്നാല്‍ നിങ്ങള്‍ എല്ലാവരും മടങ്ങിവരുവിന്‍ ; ഞാന്‍ നിങ്ങളില്‍ ഒരു ജ്ഞാനിയെയും കാണുന്നില്ല.

17:11b.JOB.017.011 എന്റെ നാളുകള്‍ കഴിഞ്ഞുപോയി; എന്റെ ഉദ്ദേശങ്ങള്‍ക്കു, എന്റെ ഹൃദയത്തിലെ നിരൂപണങ്ങള്‍ക്കു ഭംഗംവന്നു.

17:12b.JOB.017.012 അവര്‍ രാത്രിയെ പകലാക്കുന്നു; വെളിച്ചം ഇരുട്ടിനെക്കാള്‍ അടുത്തിരിക്കുന്നുപോല്‍.

17:13b.JOB.017.013 ഞാനോ പാതാളത്തെ എന്റെ വീടായി പ്രതീക്ഷിക്കുന്നു; ഇരുട്ടില്‍ ഞാന്‍ എന്റെ കിടക്ക വിരിച്ചിരിക്കുന്നു.

17:14b.JOB.017.014 ഞാന്‍ ദ്രവത്വത്തോടുനീ എന്റെ അപ്പന്‍ എന്നും പുഴുവിനോടുനീ എന്റെ അമ്മയും സഹോദരിയും എന്നും പറഞ്ഞിരിക്കുന്നു.

17:15b.JOB.017.015 അങ്ങനെയിരിക്കെ എന്റെ പ്രത്യാശ എവിടെ? ആര്‍ എന്റെ പ്രത്യാശയെ കാണും?

17:16b.JOB.017.016 അതു പാതാളത്തിന്റെ ഔടാമ്പലുകളോളം ഇറങ്ങിപ്പോകുന്നു; പൊടിയില്‍ ഒരുപോലെ വിശ്രാമം ഉണ്ടാകും.

18

18:1b.JOB.018.001 അതിന്നു ശൂഹ്യനായ ബില്‍ദാദ് ഉത്തരം പറഞ്ഞതെന്തെന്നാല്‍

18:2b.JOB.018.002 നിങ്ങള്‍ എത്രത്തോളം മൊഴികള്‍ക്കു കുടുക്കുവേക്കും? ബുദ്ധിവെപ്പിന്‍ ; പിന്നെ നമുക്കു സംസാരിക്കാം.

18:3b.JOB.018.003 ഞങ്ങളെ മൃഗങ്ങളായെണ്ണുന്നതും ഞങ്ങള്‍ നിങ്ങള്‍ക്കു അശുദ്ധരായ്തോന്നുന്നതും എന്തു?

18:4b.JOB.018.004 കോപത്തില്‍ തന്നെത്താന്‍ കടിച്ചുകീറുന്നവനേ, നിന്റെ നിമിത്തം ഭൂമി നിര്‍ജ്ജനമായിത്തീരേണമോ? പാറ അതിന്റെ സ്ഥലം വിട്ടുമാറേണമോ?

18:5b.JOB.018.005 ദുഷ്ടന്മാരുടെ വെളിച്ചം കെട്ടുപോകും; അവന്റെ അഗ്നിജ്വാല പ്രകാശിക്കയില്ല.

18:6b.JOB.018.006 അവന്റെ കൂടാരത്തില്‍ വെളിച്ചം ഇരുണ്ടുപോകും; അവന്റെ ദീപം കെട്ടുപോകും.

18:7b.JOB.018.007 അവന്‍ ചുറുക്കോടെ കാലടി വെക്കുന്ന സ്ഥലം ഇടുങ്ങിപ്പോകും; അവന്റെ സ്വന്ത ആലോചന അവനെ തള്ളിയിടും.

18:8b.JOB.018.008 അവന്റെ കാല്‍ വലയില്‍ കുടുങ്ങിപ്പോകും; അവന്‍ കണിയിന്‍ മീതെ നടക്കും.

18:9b.JOB.018.009 പാശം അവന്റെ കുതികാലിന്നു പിടിക്കും; അവന്‍ കുടുക്കില്‍ അകപ്പെടും.

18:10b.JOB.018.010 അവന്നു നിലത്തു കുരുകൂ മറെച്ചുവേക്കും; അവനെ പിടിപ്പാന്‍ പാതയില്‍ വല ഒളിച്ചു വേക്കും.

18:11b.JOB.018.011 ചുറ്റിലും ഘോരത്വങ്ങള്‍ അവനെ ഭ്രമിപ്പിക്കും; അവന്റെ കാലുകളെ തുടര്‍ന്നു അവനെ വേട്ടയാടും.

18:12b.JOB.018.012 അവന്റെ അനര്‍ത്ഥം വിശന്നിരിക്കുന്നു; വിപത്തു അവന്റെ അരികെ ഒരുങ്ങി നിലക്കുന്നു.

18:13b.JOB.018.013 അതു അവന്റെ ദേഹാംഗങ്ങളെ തിന്നുകളയും; മരണത്തിന്റെ കടിഞ്ഞൂല്‍ അവന്റെ അവയവങ്ങളെ തിന്നുകളയും.

18:14b.JOB.018.014 അവന്‍ ആശ്രയിച്ച കൂടാരത്തില്‍നിന്നു അവന്‍ വേര്‍ പറിഞ്ഞുപോകും; ഘോരരാജാവിന്റെ അടുക്കലേക്കു അവനെ കൊണ്ടുപോകും.

18:15b.JOB.018.015 അവന്നു ഒന്നുമാകാത്തവര്‍ അവന്റെ കൂടാരത്തില്‍ വസിക്കും; അവന്റെ നിവാസത്തിന്മേല്‍ ഗന്ധകം പെയ്യും.

18:16b.JOB.018.016 കീഴെ അവന്റെ വേര്‍ ഉണങ്ങിപ്പോകും; മേലെ അവന്റെ കൊമ്പു വാടിപ്പോകും.

18:17b.JOB.018.017 അവന്റെ ഔര്‍മ്മ ഭൂമിയില്‍നിന്നു നശിച്ചുപോകും; തെരുവീഥിയില്‍ അവന്റെ പേര്‍ ഇല്ലാതാകും.

18:18b.JOB.018.018 അവനെ വെളിച്ചത്തുനിന്നു ഇരുട്ടിലേക്കു തള്ളിയിടും; ഭൂതലത്തില്‍നിന്നു അവനെ ഔടിച്ചുകളയും.

18:19b.JOB.018.019 സ്വജനത്തില്‍ അവന്നു പുത്രനോ പൌത്രനോ ഇല്ലാതിരിക്കും; അവന്റെ പാര്‍പ്പിടം അന്യന്നുപോകും.

18:20b.JOB.018.020 പശ്ചിമവാസികള്‍ അവന്റെ ദിവസം കണ്ടു വിസ്മയിക്കും; പൂര്‍വ്വദിഗ്വാസികള്‍ക്കു നടുക്കംപിടിക്കും.

18:21b.JOB.018.021 നീതികെട്ടവന്റെ വാസസ്ഥലം ഇങ്ങനെയാകുന്നു. ദൈവത്തെ അറിയാത്തവന്റെ ഇടം ഇവ്വണ്ണം തന്നേ.

19

19:1b.JOB.019.001 അതിന്നു ഇയ്യോബ് ഉത്തരം പറഞ്ഞതെന്തെന്നാല്‍

19:2b.JOB.019.002 നിങ്ങള്‍ എത്രത്തോളം എന്റെ മനസ്സു വ്യസനിപ്പിക്കയും മൊഴികളാല്‍ എന്നെ തകര്‍ക്കുംകയും ചെയ്യും?

19:3b.JOB.019.003 ഇപ്പോള്‍ പത്തു പ്രാവശ്യം നിങ്ങള്‍ എന്നെ നിന്ദിച്ചിരിക്കുന്നു; എന്നോടു കാഠിന്യം കാണിപ്പാന്‍ നിങ്ങള്‍ക്കു ലജ്ജയില്ല.

19:4b.JOB.019.004 ഞാന്‍ തെറ്റിപ്പോയതു വാസ്തവം എന്നു വരികില്‍ എന്റെ തെറ്റു എനിക്കു തന്നേ അറിയാം.

19:5b.JOB.019.005 നിങ്ങള്‍ സാക്ഷാല്‍ എനിക്കു വിരോധമായി വലിപ്പം ഭാവിച്ചു എന്റെ അപമാനത്തെക്കുറിച്ചു എന്നെ ആക്ഷേപിക്കുന്നു എങ്കില്‍

19:6b.JOB.019.006 ദൈവം എന്നെ മറിച്ചുകളഞ്ഞു തന്റെ വലയില്‍ എന്നെ കുടുക്കിയിരിക്കുന്നു എന്നറിവിന്‍ .

19:7b.JOB.019.007 അയ്യോ, ബലാല്‍ക്കാരം എന്നു ഞാന്‍ നിലവിളിക്കുന്നു; കേള്‍പ്പോരില്ല; രക്ഷെക്കായി ഞാന്‍ മുറയിടുന്നു; ന്യായം കിട്ടുന്നതുമില്ല.

19:8b.JOB.019.008 എനിക്കു കടന്നുകൂടാതവണ്ണം അവന്‍ എന്റെ വഴി കെട്ടിയടെച്ചു, എന്റെ പാതകള്‍ ഇരുട്ടാക്കിയിരിക്കുന്നു.

19:9b.JOB.019.009 എന്റെ തേജസ്സു അവന്‍ എന്റെ മേല്‍നിന്നു ഊരിയെടുത്തു; എന്റെ തലയിലെ കിരീടം നീക്കിക്കളഞ്ഞു.

19:10b.JOB.019.010 അവന്‍ എന്നെ ചുറ്റും ക്ഷയിപ്പിച്ചു; എന്റെ കഥകഴിഞ്ഞു; ഒരു വൃക്ഷത്തെപ്പോലെ എന്റെ പ്രത്യാശയെ പറിച്ചുകളഞ്ഞിരിക്കുന്നു.

19:11b.JOB.019.011 അവന്‍ തന്റെ കോപം എന്റെമേല്‍ ജ്വലിപ്പിച്ചു എന്നെ തനിക്കു ശത്രുവായി എണ്ണുന്നു.

19:12b.JOB.019.012 അവന്റെ പടക്കൂട്ടങ്ങള്‍ ഒന്നിച്ചുവരുന്നു; അവര്‍ എന്റെ നേരെ തങ്ങളുടെ വഴി നിരത്തുന്നു; എന്റെ കൂടാരത്തില്‍ ചുറ്റും പാളയമിറങ്ങുന്നു.

19:13b.JOB.019.013 അവര്‍ എന്റെ സഹോദരന്മാരെ എന്നോടു അകറ്റിക്കളഞ്ഞു; എന്റെ പരിചയക്കാര്‍ എനിക്കു അന്യരായിത്തീര്‍ന്നു.

19:14b.JOB.019.014 എന്റെ ബന്ധുജനം ഒഴിഞ്ഞുമാറി; എന്റെ ഉറ്റ സ്നേഹിതന്മാര്‍ എന്നെ മറന്നുകളഞ്ഞു.

19:15b.JOB.019.015 എന്റെ വീട്ടില്‍ പാര്‍ക്കുംന്നവരും എന്റെ ദാസികളും എന്നെ അന്യനായെണ്ണുന്നു; ഞാന്‍ അവര്‍ക്കും പരദേശിയായ്തോന്നുന്നു.

19:16b.JOB.019.016 ഞാന്‍ എന്റെ ദാസനെ വിളിച്ചു; അവന്‍ വിളി കേള്‍ക്കുന്നില്ല. എന്റെ വായ്കൊണ്ടു ഞാന്‍ അവനോടു യാചിക്കേണ്ടിവരുന്നു.

19:17b.JOB.019.017 എന്റെ ശ്വാസം എന്റെ ഭാര്യകൂ അസഹ്യവും എന്റെ യാചന എന്റെ ഉടപ്പിറന്നവര്‍ക്കും അറെപ്പും ആയിരിക്കുന്നു.

19:18b.JOB.019.018 പിള്ളരും എന്നെ നിരസിക്കുന്നു; ഞാന്‍ എഴുന്നേറ്റാല്‍ അവര്‍ എന്നെ കളിയാക്കുന്നു.

19:19b.JOB.019.019 എന്റെ പ്രാണസ്നേഹിതന്മാര്‍ ഒക്കെയും എന്നെ വെറുക്കുന്നു; എനിക്കു പ്രിയരായവര്‍ വിരോധികളായിത്തീര്‍ന്നു.

19:20b.JOB.019.020 എന്റെ അസ്ഥി ത്വക്കിനോടും മാംസത്തോടും പറ്റിയിരിക്കുന്നു; പല്ലിന്റെ മോണയോടെ ഞാന്‍ ശേഷിച്ചിരിക്കുന്നു.

19:21b.JOB.019.021 സ്നേഹിതന്മാരേ, എന്നോടു കൃപ തോന്നേണമേ, കൃപ തോന്നേണമേ; ദൈവത്തിന്റെ കൈ എന്നെ തൊട്ടിരിക്കുന്നു.

19:22b.JOB.019.022 ദൈവം എന്നപോലെ നിങ്ങളും എന്നെ ഉപദ്രവിക്കുന്നതെന്തു? എന്റെ മാംസം തിന്നു തൃപ്തിവരാത്തതു എന്തു?

19:23b.JOB.019.023 അയ്യോ എന്റെ വാക്കുകള്‍ ഒന്നു എഴുതിയെങ്കില്‍, ഒരു പുസ്തകത്തില്‍ കുറിച്ചുവെച്ചെങ്കില്‍ കൊള്ളായിരുന്നു.

19:24b.JOB.019.024 അവയെ ഇരിമ്പാണിയും ഈയവുംകൊണ്ടു പാറയില്‍ സദാകാലത്തേക്കു കൊത്തിവെച്ചെങ്കില്‍ കൊള്ളായിരുന്നു.

19:25b.JOB.019.025 എന്നെ വീണ്ടെടുക്കുന്നവന്‍ ജീവിച്ചിരിക്കുന്നു എന്നും അവന്‍ ഒടുവില്‍ പൊടിമേല്‍ നിലക്കുമെന്നും ഞാന്‍ അറിയുന്നു.

19:26b.JOB.019.026 എന്റെ ത്വക്‍ ഇങ്ങനെ നശിച്ചശേഷം ഞാന്‍ ദേഹരഹിതനായി ദൈവത്തെ കാണും.

19:27b.JOB.019.027 ഞാന്‍ തന്നേ അവനെ കാണും; അന്യനല്ല, എന്റെ സ്വന്തകണ്ണു അവനെ കാണും; എന്റെ അന്തരംഗം എന്റെ ഉള്ളില്‍ ക്ഷയിച്ചിരിക്കുന്നു.

19:28b.JOB.019.028 നാം എങ്ങനെ അവനെ ഉപദ്രവിക്കുമെന്നും കാര്യത്തിന്റെ മൂലം എന്നില്‍ കാണുന്നു എന്നും നിങ്ങള്‍ പറയുന്നുവെങ്കില്‍

19:29b.JOB.019.029 വാളിനെ പേടിപ്പിന്‍ ; ക്രോധം വാളിന്റെ ശിക്ഷെക്കു ഹേതു; ഒരു ന്യായവിധി ഉണ്ടെന്നറിഞ്ഞുകൊള്‍വിന്‍ .

20

20:1b.JOB.020.001 അതിന്നു നയമാത്യനായ സോഫര്‍ ഉത്തരം പറഞ്ഞതെന്തെന്നാല്‍

20:2b.JOB.020.002 ഉത്തരം പറവാന്‍ എന്റെ നിരൂപണങ്ങള്‍ പൊങ്ങിവരുന്നു. എന്റെ ഉള്ളിലെ തത്രപ്പാടു ഹേതുവായിട്ടു തന്നേ.

20:3b.JOB.020.003 എനിക്കു ലജ്ജാകരമായ ശാസന ഞാന്‍ കേട്ടു; എന്നാല്‍ ആത്മാവു എന്റെ വിവേകത്തില്‍ നിന്നു ഉത്തരം പറയുന്നു.

20:4b.JOB.020.004 മനുഷ്യന്‍ ഭൂമിയില്‍ ഉണ്ടായതുമുതല്‍ പുരാതനമായ വസ്തുത നീ അറിയുന്നില്ലയോ?

20:5b.JOB.020.005 ദുഷ്ടന്മാരുടെ ജയഘോഷം താല്‍ക്കാലികമത്രെ; വഷളന്റെ സന്തോഷം ക്ഷണനേരത്തേക്കേയുള്ളു.

20:6b.JOB.020.006 അവന്റെ മഹിമ ആകാശത്തോളം ഉയര്‍ന്നാലും അവന്റെ തല മേഘങ്ങളോളം എത്തിയാലും

20:7b.JOB.020.007 അവന്‍ സ്വന്തമലംപോലെ എന്നേക്കും നശിക്കും; അവനെ കണ്ടിട്ടുള്ളവര്‍ അവന്‍ എവിടെ എന്നു ചോദിക്കും.

20:8b.JOB.020.008 അവന്‍ സ്വപ്നംപോലെ പറന്നുപോകും. അവനെ പിന്നെ കാണുകയില്ല; അവന്‍ രാത്രിദര്‍ശനംപോലെ പാറിപ്പോകും.

20:9b.JOB.020.009 അവനെ കണ്ടിട്ടുള്ള കണ്ണു ഇനി അവനെ കാണുകയില്ല; അവന്റെ ഇടം ഇനി അവനെ ദര്‍ശിക്കയുമില്ല.

20:10b.JOB.020.010 അവന്റെ മക്കള്‍ ദരിദ്രന്മാരോടു കൃപ യാചിക്കും; അവന്റെ കൈ തന്നേ അവന്റെ സമ്പത്തു മടക്കിക്കൊടുക്കും.

20:11b.JOB.020.011 അവന്റെ അസ്ഥികളില്‍ യൌവനം നിറഞ്ഞിരിക്കുന്നു; അവ അവനോടുകൂടെ പൊടിയില്‍ കിടക്കും.

20:12b.JOB.020.012 ദുഷ്ടത അവന്റെ വായില്‍ മധുരിച്ചാലും അവന്‍ അതു നാവിന്‍ കീഴെ മറെച്ചുവെച്ചാലും

20:13b.JOB.020.013 അതിനെ വിടാതെ പിടിച്ചു വായ്ക്കകത്തു സൂക്ഷിച്ചുവെച്ചാലും

20:14b.JOB.020.014 അവന്റെ ആഹാരം അവന്റെ കുടലില്‍ പരിണമിച്ചു അവന്റെ ഉള്ളില്‍ സര്‍പ്പവിഷമായിത്തീരും.

20:15b.JOB.020.015 അവന്‍ സമ്പത്തു വിഴുങ്ങിക്കളഞ്ഞു; അതു വീണ്ടും ഛര്‍ദ്ദിക്കേണ്ടിവരും; ദൈവം അതു അവന്റെ വയറ്റില്‍നിന്നു പുറത്താക്കിക്കളയും.

20:16b.JOB.020.016 അവന്‍ സര്‍പ്പവിഷം നുകരും; അണലിയുടെ നാവു അവനെ കൊല്ലും.

20:17b.JOB.020.017 തേനും പാല്‍പാടയും ഒഴുകുന്ന തോടുകളെയും നദികളെയും അവന്‍ കണ്ടു രസിക്കയില്ല.

20:18b.JOB.020.018 തന്റെ സമ്പാദ്യം അവന്‍ അനുഭവിക്കാതെ മടക്കിക്കൊടുക്കും; താന്‍ നേടിയ വസ്തുവകെക്കു ഒത്തവണ്ണം സന്തോഷിക്കയുമില്ല.

20:19b.JOB.020.019 അവന്‍ ദരിദ്രന്മാരെ പീഡിപ്പിച്ചുപേക്ഷിച്ചു; താന്‍ പണിയാത്ത വീടു അപഹരിച്ചു.

20:20b.JOB.020.020 അവന്റെ കൊതിക്കു പതംവരായ്കയാല്‍ അവന്‍ തന്റെ മനോഹരധനത്തോടുകൂടെ രക്ഷപ്പെടുകയില്ല.

20:21b.JOB.020.021 അവന്‍ തിന്നുകളയാതെ ഒന്നും ശേഷിപ്പിക്കയില്ല; അതുകൊണ്ടു അവന്റെ അഭിവൃദ്ധി നിലനില്‍ക്കയില്ല.

20:22b.JOB.020.022 അവന്റെ സമൃദ്ധിയുടെ പൂര്‍ണ്ണതയില്‍ അവന്നു ഞെരുക്കം ഉണ്ടാകും; അരിഷ്ടന്മാരുടെ കൈ ഒക്കെയും അവന്റെ മേല്‍ വരും.

20:23b.JOB.020.023 അവന്‍ വയറു നിറെക്കുമ്പോള്‍ തന്നേ ദൈവം തന്റെ ഉഗ്രകോപം അവന്റെ മേല്‍ അയക്കും; അവന്‍ ഭക്ഷിക്കുമ്പോള്‍ അതു അവന്റെ മേല്‍ വര്‍ഷിപ്പിക്കും.

20:24b.JOB.020.024 അവന്‍ ഇരിമ്പായുധം ഒഴിഞ്ഞോടും; താമ്രചാപം അവനില്‍ അസ്ത്രം തറെപ്പിക്കും.

20:25b.JOB.020.025 അവന്‍ പറിച്ചിട്ടു അതു അവന്റെ ദേഹത്തില്‍നിന്നു പുറത്തുവരുന്നു. മിന്നുന്ന മുന അവന്റെ പിത്തത്തില്‍നിന്നു പുറപ്പെടുന്നു; ഘോരത്വങ്ങള്‍ അവന്റെമേല്‍ ഇരിക്കുന്നു.

20:26b.JOB.020.026 അന്ധകാരമൊക്കെയും അവന്റെ നിക്ഷേപമായി സംഗ്രഹിച്ചിരിക്കുന്നു; ആരും ഊതാത്ത തീക്കു അവന്‍ ഇരയാകും; അവന്റെ കൂടാരത്തില്‍ ശേഷിച്ചിരിക്കുന്നതിനെ അതു ദഹിപ്പിക്കും;

20:27b.JOB.020.027 ആകാശം അവന്റെ അകൃത്യത്തെ വെളിപ്പെടുത്തും ഭൂമി അവനോടു എതിര്‍ത്തുനിലക്കും.

20:28b.JOB.020.028 അവന്റെ വീട്ടിലെ വരവു പോയ്പോകും; അവന്റെ കോപത്തിന്റെ ദിവസത്തില്‍ അതു ഒഴുകിപ്പോകും.

20:29b.JOB.020.029 ഇതു ദുഷ്ടന്നു ദൈവം കൊടുക്കുന്ന ഔഹരിയും ദൈവം അവന്നു നിയമിച്ച അവകാശവും ആകുന്നു.

21

21:1b.JOB.021.001 അതിന്നു ഇയ്യോബ് ഉത്തരം പറഞ്ഞതെന്തെന്നാല്‍

21:2b.JOB.021.002 എന്റെ വാക്കു ശ്രദ്ധയോടെ കേള്‍പ്പിന്‍ ; അതു നിങ്ങള്‍ക്കു ആശ്വാസമായിരിക്കട്ടെ.

21:3b.JOB.021.003 നില്പിന്‍ , ഞാനും സംസാരിക്കട്ടെ; ഞാന്‍ സംസാരിച്ചു കഴിഞ്ഞിട്ടു നിനക്കു പരിഹസിക്കാം.

21:4b.JOB.021.004 ഞാന്‍ സങ്കടം പറയുന്നതു മനുഷ്യനോടോ? എന്റെ ക്ഷമ അറ്റുപോകാതിരിക്കുന്നതെങ്ങനെ?

21:5b.JOB.021.005 എന്നെ നോക്കി ഭ്രമിച്ചുപോകുവിന്‍ ; കൈകൊണ്ടു വായ്പൊത്തിക്കൊള്‍വിന്‍ .

21:6b.JOB.021.006 ഔര്‍ക്കുംമ്പോള്‍ ഞാന്‍ ഞെട്ടിപ്പോകുന്നു; എന്റെ ദേഹത്തിന്നു വിറയല്‍ പിടിക്കുന്നു.

21:7b.JOB.021.007 ദുഷ്ടന്മാര്‍ ജീവിച്ചിരുന്നു വാര്‍ദ്ധക്യം പ്രാപിക്കയും അവര്‍ക്കും ബലം വര്‍ദ്ധിക്കയും ചെയ്യുന്നതു എന്തു?

21:8b.JOB.021.008 അവരുടെ സന്താനം അവരോടുകൂടെ അവരുടെ മുമ്പിലും അവരുടെ വംശം അവര്‍ കാണ്‍കെയും ഉറെച്ചു നിലക്കുന്നു.

21:9b.JOB.021.009 അവരുടെ വീടുകള്‍ ഭയം കൂടാതെ സുഖമായിരിക്കുന്നു; ദൈവത്തിന്റെ വടി അവരുടെമേല്‍ വരുന്നതുമില്ല.

21:10b.JOB.021.010 അവരുടെ കാള ഇണചേരുന്നു, നിഷ്ഫലമാകുന്നില്ല; അവരുടെ പശു കിടാവിടുന്നു കരു അഴിയുന്നതുമില്ല.

21:11b.JOB.021.011 അവര്‍ കുഞ്ഞുങ്ങളെ ആട്ടിന്‍ കൂട്ടത്തെപ്പോലെ പുറത്തയക്കുന്നു; അവരുടെ പൈതങ്ങള്‍ നൃത്തം ചെയ്യുന്നു.

21:12b.JOB.021.012 അവര്‍ തപ്പോടും കിന്നരത്തോടുംകൂടെ പാടുന്നു; കുഴലിന്റെ നാദത്തിങ്കല്‍ സന്തോഷിക്കുന്നു.

21:13b.JOB.021.013 അവര്‍ സുഖമായി നാള്‍ കഴിക്കുന്നു; മാത്രകൊണ്ടു പാതാളത്തിലേക്കു ഇറങ്ങുന്നു.

21:14b.JOB.021.014 അവര്‍ ദൈവത്തോടുഞങ്ങളെ വിട്ടുപോക; നിന്റെ വഴികളെ അറിവാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നില്ല;

21:15b.JOB.021.015 ഞങ്ങള്‍ സര്‍വ്വശക്തനെ സേവിപ്പാന്‍ അവന്‍ ആര്‍? അവനോടു പ്രാര്‍ത്ഥിച്ചാല്‍ എന്തു പ്രയോജനം എന്നു പറയുന്നു.

21:16b.JOB.021.016 എന്നാല്‍ അവരുടെ ഭാഗ്യം അവര്‍ക്കും കൈവശമല്ല; ദുഷ്ടന്മാരുടെ ആലോചന എന്നോടു അകന്നിരിക്കുന്നു.

21:17b.JOB.021.017 ദുഷ്ടന്മാരുടെ വിളകൂ കെട്ടുപോകുന്നതും അവര്‍ക്കും ആപത്തു വരുന്നതും ദൈവം കോപത്തില്‍ കഷ്ടങ്ങളെ വിഭാഗിച്ചു കൊടുക്കുന്നതും എത്ര പ്രാവശ്യം!

21:18b.JOB.021.018 അവര്‍ കാറ്റിന്നു മുമ്പില്‍ താളടിപോലെയും കൊടുങ്കാറ്റു പറപ്പിക്കുന്ന പതിര്‍പോലെയും ആകുന്നു.

21:19b.JOB.021.019 ദൈവം അവന്റെ അകൃത്യം അവന്റെ മക്കള്‍ക്കായി സംഗ്രഹിച്ചുവെക്കുന്നു; അവന്‍ അതു അനുഭവിക്കേണ്ടതിന്നു അവന്നു തന്നേ പകരം കൊടുക്കട്ടെ.

21:20b.JOB.021.020 അവന്റെ സ്വന്ത കണ്ണു അവന്റെ നാശം കാണട്ടെ; അവന്‍ തന്നേ സര്‍വ്വശക്തന്റെ ക്രോധം കുടിക്കട്ടെ;

21:21b.JOB.021.021 അവന്റെ മാസങ്ങളുടെ സംഖ്യ അറ്റുപോയാല്‍ തന്റെശേഷം തന്റെ ഭവനത്തോടു അവനെന്തു താല്പര്യം?

21:22b.JOB.021.022 ആരെങ്കിലും ദൈവത്തിന്നു ബുദ്ധിയുപദേശിക്കുമോ? അവന്‍ ഉന്നതന്മാരെ ന്യായം വിധിക്കുന്നുവല്ലോ.

21:23b.JOB.021.023 ഒരുത്തന്‍ കേവലം സ്വൈരവും സ്വസ്ഥതയുമുള്ളവനായി തന്റെ പൂര്‍ണ്ണക്ഷേമത്തില്‍ മരിക്കുന്നു.

21:24b.JOB.021.024 അവന്റെ തൊട്ടികള്‍ പാലുകൊണ്ടു നിറഞ്ഞിരിക്കുന്നു; അവന്റെ അസ്ഥികളിലെ മജ്ജ അയഞ്ഞിരിക്കുന്നു.

21:25b.JOB.021.025 മറ്റൊരുത്തന്‍ മനോവ്യസനത്തോടെ മരിക്കുന്നു; നന്മയൊന്നും അനുഭവിപ്പാന്‍ ഇടവരുന്നതുമില്ല.

21:26b.JOB.021.026 അവര്‍ ഒരുപോലെ പൊടിയില്‍ കിടക്കുന്നു; കൃമി അവരെ മൂടുന്നു.

21:27b.JOB.021.027 ഞാന്‍ നിങ്ങളുടെ വിചാരങ്ങളെയും നിങ്ങള്‍ എന്റെ നേരെ നിരൂപിക്കുന്ന ഉപായങ്ങളെയും അറിയുന്നു.

21:28b.JOB.021.028 പ്രഭുവിന്റെ ഭവനം എവിടെ? ദുഷ്ടന്മാര്‍ പാര്‍ത്ത കൂടാരം എവിടെ എന്നല്ലോ നിങ്ങള്‍ പറയുന്നതു?

21:29b.JOB.021.029 വഴിപോക്കരോടു നിങ്ങള്‍ ചോദിച്ചിട്ടില്ലയോ? അവരുടെ അടയാളങ്ങളെ അറിയുന്നില്ലയോ?

21:30b.JOB.021.030 അനര്‍ത്ഥദിവസത്തില്‍ ദുഷ്ടന്‍ ഒഴിഞ്ഞുപോകുന്നു; ക്രോധദിവസത്തില്‍ അവര്‍ക്കും വിടുതല്‍ കിട്ടുന്നു.

21:31b.JOB.021.031 അവന്റെ നടപ്പിനെക്കുറിച്ചു ആര്‍ അവന്റെ മുഖത്തു നോക്കി പറയും? അവന്‍ ചെയ്തതിന്നു തക്കവണ്ണം ആര്‍ അവന്നു പകരം വീട്ടും?

21:32b.JOB.021.032 എന്നാലും അവനെ ശ്മശാനത്തിലേക്കു കൊണ്ടുപോകുന്നു; അവന്‍ കല്ലറെക്കല്‍ കാവല്‍നിലക്കുന്നു.

21:33b.JOB.021.033 താഴ്വരയിലെ കട്ട അവന്നു മധുരമായിരിക്കും; അവന്റെ പിന്നാലെ സകലമനുഷ്യരും ചെല്ലും; അവന്നു മുമ്പെ പോയവര്‍ക്കും എണ്ണമില്ല.

21:34b.JOB.021.034 നിങ്ങള്‍ വൃഥാ എന്നെ ആശ്വസിപ്പിക്കുന്നതു എങ്ങനെ? നിങ്ങളുടെ ഉത്തരങ്ങളില്‍ കപടം ഉണ്ടല്ലോ.

22

22:1b.JOB.022.001 അതിന്നു തേമാന്യനായ എലീഫസ് ഉത്തരം പറഞ്ഞതെന്തെന്നാല്‍

22:2b.JOB.022.002 മനുഷ്യന്‍ ദൈവത്തിന്നു ഉപകാരമായിവരുമോ? ജ്ഞാനിയായവന്‍ തനിക്കു തന്നേ ഉപകരിക്കേയുള്ളു.

22:3b.JOB.022.003 നീ നീതിമാനായാല്‍ സര്‍വ്വശക്തന്നു പ്രയോജനമുണ്ടോ? നീ നിഷ്കളങ്കനായി നടക്കുന്നതിനാല്‍ അവന്നു ലാഭമുണ്ടോ?

22:4b.JOB.022.004 നിന്റെ ഭക്തിനിമിത്തമോ അവന്‍ നിന്നെ ശാസിക്കയും നിന്നെ ന്യായവിസ്താരത്തില്‍ വരുത്തുകയും ചെയ്യുന്നതു?

22:5b.JOB.022.005 നിന്റെ ദുഷ്ടത വലിയതല്ലയോ? നിന്റെ അകൃത്യങ്ങള്‍ക്കു അന്തവുമില്ല.

22:6b.JOB.022.006 നിന്റെ സഹോദരനോടു നീ വെറുതെ പണയം വാങ്ങി, നഗ്നന്മാരുടെ വസ്ത്രം ഉരിഞ്ഞെടുത്തിരിക്കുന്നു.

22:7b.JOB.022.007 ക്ഷീണിച്ചവന്നു നീ വെള്ളം കൊടുത്തില്ല; വിശന്നവന്നു നീ ആഹാരം മുടക്കിക്കളഞ്ഞു.

22:8b.JOB.022.008 കയ്യൂറ്റക്കാരന്നോ ദേശം കൈവശമായി, മാന്യനായവന്‍ അതില്‍ പാര്‍ത്തു.

22:9b.JOB.022.009 വിധവമാരെ നീ വെറുങ്കയ്യായി അയച്ചു; അനാഥന്മാരുടെ ഭുജങ്ങളെ നീ ഒടിച്ചുകളഞ്ഞു.

22:10b.JOB.022.010 അതുകൊണ്ടു നിന്റെ ചുറ്റും കണികള്‍ ഇരിക്കുന്നു. പെട്ടെന്നു ഭയം നിന്നെ ഭ്രമിപ്പിക്കുന്നു.

22:11b.JOB.022.011 അല്ല, നീ അന്ധകാരത്തെയും നിന്നെ മൂടുന്ന പെരുവെള്ളത്തെയും കണുന്നില്ലയോ?

22:12b.JOB.022.012 ദൈവം സ്വര്ഗ്ഗോന്നതത്തില്‍ ഇല്ലയോ? നക്ഷത്രങ്ങള്‍ എത്ര ഉയര്‍ന്നിരിക്കുന്നു എന്നു നോക്കുക.

22:13b.JOB.022.013 എന്നാല്‍ നീദൈവം എന്തറിയുന്നു? കൂരിരുട്ടില്‍ അവന്‍ ന്യായം വിധിക്കുമോ?

22:14b.JOB.022.014 കാണാതവണ്ണം മേഘങ്ങള്‍ അവന്നു മറ ആയിരിക്കുന്നു; ആകാശമണ്ഡലത്തില്‍ അവന്‍ ഉലാവുന്നു എന്നു പറയുന്നു.

22:15b.JOB.022.015 ദുഷ്ടമനുഷ്യര്‍ നടന്നിരിക്കുന്ന പുരാതനമാര്‍ഗ്ഗം നീ പ്രമാണിക്കുമോ?

22:16b.JOB.022.016 കാലം തികയും മുമ്പെ അവര്‍ പിടിപെട്ടുപോയി; അവരുടെ അടിസ്ഥാനം നദിപോലെ ഒഴുകിപ്പോയി.

22:17b.JOB.022.017 അവര്‍ ദൈവത്തോടുഞങ്ങളെ വിട്ടുപോക; സര്‍വ്വശക്തന്‍ ഞങ്ങളോടു എന്തു ചെയ്യും എന്നു പറഞ്ഞു.

22:18b.JOB.022.018 അവനോ അവരുടെ വീടുകളെ നന്മകൊണ്ടു നിറെച്ചു; ദുഷ്ടന്മാരുടെ ആലോചന എന്നോടു അകന്നിരിക്കുന്നു.

22:19b.JOB.022.019 നീതിമാന്മാര്‍ കണ്ടു സന്തോഷിക്കുന്നു; കുറ്റമില്ലാത്തവന്‍ അവരെ പരിഹസിച്ചു

22:20b.JOB.022.020 ഞങ്ങളുടെ എതിരാളികള്‍ മുടിഞ്ഞുപോയി; അവരുടെ ശേഷിപ്പു തീക്കിരയായി എന്നു പറയുന്നു.

22:21b.JOB.022.021 നീ അവനോടിണങ്ങി സമാധാനമായിരിക്ക; അതിനാല്‍ നിനക്കു നന്മ വരും.

22:22b.JOB.022.022 അവന്റെ വായില്‍നിന്നു ഉപദേശം കൈക്കൊള്‍ക; അവന്റെ വചനങ്ങളെ നിന്റെ ഹൃദയത്തില്‍ സംഗ്രഹിക്ക.

22:23b.JOB.022.023 സര്‍വ്വശക്തങ്കലേക്കു തിരിഞ്ഞാല്‍ നീ അഭിവൃദ്ധിപ്രാപിക്കും; നീതികേടു നിന്റെ കൂടാരങ്ങളില്‍നിന്നു അകറ്റിക്കളയും.

22:24b.JOB.022.024 നിന്റെ പൊന്നു പൊടിയിലും ഔഫീര്‍തങ്കം തോട്ടിലെ കല്ലിന്‍ ഇടയിലും ഇട്ടുകളക.

22:25b.JOB.022.025 അപ്പോള്‍ സര്‍വ്വശക്തന്‍ നിന്റെ പൊന്നും നിനക്കു വെള്ളിവാളവും ആയിരിക്കും.

22:26b.JOB.022.026 അന്നു നീ സര്‍വ്വശക്തനില്‍ പ്രമോദിക്കും; ദൈവത്തിങ്കലേക്കു നിന്റെ മുഖം ഉയര്‍ത്തും.

22:27b.JOB.022.027 നീ അവനോടു പ്രാര്‍ത്ഥിക്കും; അവന്‍ നിന്റെ പ്രാര്‍ത്ഥന കേള്‍ക്കും; നീ നിന്റെ നേര്‍ച്ചകളെ കഴിക്കും.

22:28b.JOB.022.028 നീ ഒരു കാര്യം നിരൂപിക്കും; അതു നിനക്കു സാധിക്കും; നിന്റെ വഴികളില്‍ വെളിച്ചം പ്രകാശിക്കും.

22:29b.JOB.022.029 നിന്നെ താഴ്ത്തുമ്പോള്‍ ഉയര്‍ച്ച എന്നു നീ പറയും; താഴ്മയുള്ളവനെ അവന്‍ രക്ഷിക്കും.

22:30b.JOB.022.030 നിര്‍ദ്ദോഷിയല്ലാത്തവനെപ്പോലും അവന്‍ വിടുവിക്കും; നിന്റെ കൈകളുടെ വെടിപ്പിനാല്‍ അവന്‍ വിടുവിക്കപ്പെടും.

23

23:1b.JOB.023.001 അതിന്നു ഇയ്യോബ് ഉത്തരം പറഞ്ഞതെന്തെന്നാല്‍

23:2b.JOB.023.002 ഇന്നും എന്റെ സങ്കടം കൊടിയതാകുന്നു; അവന്റെ കൈ എന്റെ ഞരക്കത്തിന്മേല്‍ ഭാരമാകുന്നു.

23:3b.JOB.023.003 അവനെ എവിടെ കാണുമെന്നറിഞ്ഞെങ്കില്‍ കൊള്ളായിരുന്നു; അവന്റെ ന്യായാസനത്തിങ്കല്‍ ഞാന്‍ ചെല്ലുമായിരുന്നു.

23:4b.JOB.023.004 ഞാന്‍ അവന്റെ മുമ്പില്‍ എന്റെ ന്യായം വിവരിക്കുമായിരുന്നു; ന്യായവാദം കോരിച്ചൊരിയുമായിരുന്നു.

23:5b.JOB.023.005 അവന്റെ ഉത്തരം അറിയാമായിരുന്നു; അവന്‍ എന്തു പറയുമെന്നും ഗ്രഹിക്കാമായിരുന്നു.

23:6b.JOB.023.006 അവന്‍ ബലാധിക്യത്തോടെ എന്നോടു വ്യവഹരിക്കുമോ? ഇല്ല; അവന്‍ എന്നെ ആദരിക്കേയുള്ളു.

23:7b.JOB.023.007 അവിടെ നേരുള്ളവന്‍ അവനോടു വാദിക്കുമായിരുന്നു; ഞാന്‍ സദാകാലത്തേക്കും എന്റെ ന്യായാധിപന്റെ കയ്യില്‍നിന്നു രക്ഷപ്പെടുമായിരുന്നു.

23:8b.JOB.023.008 ഞാന്‍ കിഴക്കോട്ടു ചെന്നാല്‍ അവന്‍ അവിടെ ഇല്ല; പടിഞ്ഞാറോട്ടു ചെന്നാല്‍ അവനെ കാണുകയില്ല.

23:9b.JOB.023.009 വടക്കു അവന്‍ പ്രവര്‍ത്തിക്കയില്‍ നോക്കീട്ടു അവനെ കാണുന്നില്ല; തെക്കോട്ടു അവന്‍ തിരിയുന്നു; അവനെ കാണുന്നില്ലതാനും.

23:10b.JOB.023.010 എന്നാല്‍ ഞാന്‍ നടക്കുന്ന വഴി അവന്‍ അറിയുന്നു; എന്നെ ശോധന കഴിച്ചാല്‍ ഞാന്‍ പൊന്നുപോലെ പുറത്തു വരും.

23:11b.JOB.023.011 എന്റെ കാലടി അവന്റെ ചുവടു തുടര്‍ന്നു ചെല്ലുന്നു; ഞാന്‍ വിട്ടുമാറാതെ അവന്റെ വഴി പ്രമാണിക്കുന്നു.

23:12b.JOB.023.012 ഞാന്‍ അവന്റെ അധരങ്ങളുടെ കല്പന വിട്ടു പിന്മാറീട്ടില്ല; അവന്റെ വായലിലെ വചനങ്ങളെ എന്റെ ആഹാരത്തെക്കാള്‍ സൂക്ഷിച്ചിരിക്കുന്നു.

23:13b.JOB.023.013 അവനോ അനന്യന്‍ ; അവനെ തടുക്കുന്നതു ആര്‍? തിരുവുള്ളത്തിന്റെ താല്പര്യം അവന്‍ അനുഷ്ഠിക്കും.

23:14b.JOB.023.014 എനിക്കു നിയമിച്ചിരിക്കുന്നതു അവന്‍ നിവര്‍ത്തിക്കുന്നു; ഇങ്ങനെയുള്ള പലതും അവന്റെ പക്കല്‍ ഉണ്ടു.

23:15b.JOB.023.015 അതുകൊണ്ടു ഞാന്‍ അവന്റെ സാന്നിദ്ധ്യത്തിങ്കല്‍ ഭ്രമിക്കുന്നു; ഔര്‍ത്തുനോക്കുമ്പോള്‍ ഞാന്‍ അവനെ ഭയപ്പെടുന്നു.

23:16b.JOB.023.016 ദൈവം എനിക്കു ധൈര്യക്ഷയം വരുത്തി, സര്‍വ്വശക്തന്‍ എന്നെ ഭ്രമിപ്പിച്ചിരിക്കുന്നു.

23:17b.JOB.023.017 ഞാന്‍ പരവശനായിരിക്കുന്നതു അന്ധകാരം നിമിത്തമല്ല, കൂരിരുട്ടു എന്റെ മുഖത്തെ മൂടുന്നതുകൊണ്ടുമല്ല.

24

24:1b.JOB.024.001 സര്‍വ്വശക്തന്‍ ശിക്ഷാസമയങ്ങളെ നിയമിക്കാത്തതും അവന്റെ ഭക്തന്മാര്‍ അവന്റെ വിസ്താര ദിവസങ്ങളെ കാണാതിരിക്കുന്നതും എന്തു?

24:2b.JOB.024.002 ചിലര്‍ അതിരുകളെ മാറ്റുന്നു; ചിലര്‍ ആട്ടിന്‍ കൂട്ടത്തെ കവര്‍ന്നു കൊണ്ടുപോയി മേയക്കുന്നു.

24:3b.JOB.024.003 ചിലര്‍ അനാഥന്മാരുടെ കഴുതയെ കൊണ്ടു പൊയ്ക്കളയുന്നു; ചിലര്‍ വിധവയുടെ കാളയെ പണയംവാങ്ങുന്നു.

24:4b.JOB.024.004 ചിലര്‍ സാധുക്കളെ വഴി തെറ്റിക്കുന്നു; ദേശത്തെ എളിയവര്‍ ഒരുപോലെ ഒളിച്ചുകൊള്ളുന്നു.

24:5b.JOB.024.005 അവര്‍ മരുഭൂമിയിലെ കാട്ടുകഴുതകളെപ്പോലെ ഇര തേടി വേലെക്കു പുറപ്പെടുന്നു; ശൂന്യപ്രദേശം മക്കള്‍ക്കു വേണ്ടി അവര്‍ക്കും ആഹാരം.

24:6b.JOB.024.006 അവര്‍ വയലില്‍ അന്യന്റെ പയറ് പറിക്കുന്നു; ദുഷ്ടന്റെ മുന്തിരിത്തോട്ടത്തില്‍ കാലാ പെറുക്കുന്നു.

24:7b.JOB.024.007 അവര്‍ വസ്ത്രമില്ലാതെ നഗ്നരായി രാത്രി കഴിച്ചുകൂട്ടുന്നു; കുളിരില്‍ അവര്‍ക്കും പുതപ്പും ഇല്ല.

24:8b.JOB.024.008 അവര്‍ മലകളില്‍ മഴ നനയുന്നു; മറവിടം ഇല്ലായ്കയാല്‍ അവര്‍ പാറയെ ആശ്രയിക്കുന്നു.

24:9b.JOB.024.009 ചിലര്‍ മുലകുടിക്കുന്ന അനാഥകൂട്ടികളെ അപഹരിക്കുന്നു; ചിലര്‍ ദരിദ്രനോടു പണയം വാങ്ങുന്നു.

24:10b.JOB.024.010 അവര്‍ വസ്ത്രം കൂടാതെ നഗ്നരായി നടക്കുന്നു; പട്ടിണി കിടന്നുകൊണ്ടു കറ്റ ചുമക്കുന്നു.

24:11b.JOB.024.011 അന്യരുടെ മതിലുകള്‍ക്കകത്തു അവര്‍ ചക്കാട്ടുന്നു; മുന്തരിച്ചകൂ ചവിട്ടുകയും ദാഹിച്ചിരിക്കയും ചെയ്യുന്നു.

24:12b.JOB.024.012 പട്ടണത്തില്‍ ആളുകള്‍ ഞരങ്ങുന്നു; പട്ടുപോയവരുടെ പ്രാണന്‍ നിലവിളിക്കുന്നു; ദൈവത്തിന്നോ അതില്‍ നീരസം തോന്നുന്നില്ല.

24:13b.JOB.024.013 ഇവര്‍ വെളിച്ചത്തോടു മത്സരിക്കുന്നു; അതിന്റെ വഴികളെ അറിയുന്നില്ല; അതിന്റെ പാതകളില്‍ നടക്കുന്നതുമില്ല.

24:14b.JOB.024.014 കുലപാതകന്‍ രാവിലെ എഴുന്നേലക്കുന്നു; ദരിദ്രനെയും എളിയവനെയും കൊല്ലുന്നു; രാത്രിയില്‍ കള്ളനായി നടക്കുന്നു.

24:15b.JOB.024.015 വ്യഭിചാരിയുടെ കണ്ണു അസ്തമാനം കാത്തിരിക്കുന്നു; അവന്‍ മുഖം മറെച്ചു നടന്നു ഒരു കണ്ണും എന്നെ കാണുകയില്ല എന്നു പറയുന്നു.

24:16b.JOB.024.016 ചിലര്‍ ഇരുട്ടത്തു വീടു തുരന്നു കയറുന്നു; പകല്‍ അവര്‍ വാതില്‍ അടെച്ചു പാര്‍ക്കുംന്നു; വെളിച്ചത്തു ഇറങ്ങുന്നതുമില്ല.

24:17b.JOB.024.017 പ്രഭാതം അവര്‍ക്കൊക്കെയും അന്ധതമസ്സു തന്നേ; അന്ധതമസ്സിന്റെ ഘോരത്വങ്ങള്‍ അവര്‍ക്കും പരിചയമുണ്ടല്ലോ.

24:18b.JOB.024.018 വെള്ളത്തിന്മേല്‍ അവര്‍ വേഗത്തില്‍ പൊയ്പോകുന്നു; അവരുടെ ഔഹരി ഭൂമിയില്‍ ശപിക്കപ്പെട്ടിരിക്കുന്നു; മുന്തിരിത്തോട്ടങ്ങളുടെ വഴിക്കു അവര്‍ തിരിയുന്നില്ല.

24:19b.JOB.024.019 ഹിമജലം വരള്‍ച്ചെക്കും ഉഷ്ണത്തിന്നും പാപം ചെയ്തവന്‍ പാതാളത്തിന്നും ഇരയാകുന്നു.

24:20b.JOB.024.020 ഗര്‍ഭപാത്രം അവനെ മറന്നുകളയും; കൃമി അവനെ തിന്നു രസിക്കും; പിന്നെ ആരും അവനെ ഔര്‍ക്കയില്ല; നീതികേടു ഒരു വൃക്ഷംപോലെ തകര്‍ന്നു പോകും.

24:21b.JOB.024.021 പ്രസവിക്കാത്ത മച്ചിയെ അവന്‍ വിഴുങ്ങിക്കളയുന്നു; വിധവേക്കു നന്മ ചെയ്യുന്നതുമില്ല.

24:22b.JOB.024.022 അവന്‍ തന്റെ ശക്തിയാല്‍ നിഷ്കണ്ടകന്മാരെ നിലനിലക്കുമാറാക്കുന്നു; ജീവനെക്കുറിച്ചു നിരാശപ്പെട്ടിരിക്കെ അവര്‍ എഴുന്നേലക്കുന്നു.

24:23b.JOB.024.023 അവന്‍ അവര്‍ക്കും നിര്‍ഭയവാസം നലകുന്നു; അവര്‍ ഉറെച്ചുനിലക്കുന്നു; എങ്കിലും അവന്റെ ദൃഷ്ടി അവരുടെ വഴികളിന്മേല്‍ ഉണ്ടു.

24:24b.JOB.024.024 അവര്‍ ഉയര്‍ന്നിരിക്കുന്നു; കുറെകഴിഞ്ഞിട്ടോ അവര്‍ ഇല്ല; അവരെ താഴ്ത്തി മറ്റെല്ലാവരെയുംപോലെ നീക്കിക്കളയുന്നു; കതിരുകളുടെ തലപോലെ അവരെ അറുക്കുന്നു.

24:25b.JOB.024.025 ഇങ്ങനെയല്ലെങ്കില്‍ എന്നെ കള്ളനാക്കുകയും എന്റെ വാക്കു ഖണ്ഡിക്കയും ചെയ്യുന്നവന്‍ ആര്‍?

25

25:1b.JOB.025.001 അതിന്നു ശൂഹ്യനായ ബില്ദാദ് ഉത്തരം പറഞ്ഞതെന്തെന്നാല്‍

25:2b.JOB.025.002 ആധിപത്യവും ഭയങ്കരത്വവും അവന്റെ പക്കല്‍ ഉണ്ടു; തന്റെ ഉന്നതസ്ഥലങ്ങളില്‍ അവന്‍ സമാധാനം പാലിക്കുന്നു.

25:3b.JOB.025.003 അവന്റെ സൈന്യങ്ങള്‍ക്കു സംഖ്യയുണ്ടോ? അവന്റെ പ്രകാശം ആര്‍ക്കും ഉദിക്കാതെയിരിക്കുന്നു?

25:4b.JOB.025.004 മര്‍ത്യന്‍ ദൈവസന്നിധിയില്‍ എങ്ങനെ നീതിമാനാകും? സ്ത്രീ പ്രസവിച്ചവന്‍ എങ്ങനെ നിര്‍മ്മലനാകും?

25:5b.JOB.025.005 ചന്ദ്രന്നുപോലും ശോഭയില്ലല്ലോ; നക്ഷത്രങ്ങളും തൃക്കണ്ണിന്നു ശുദ്ധിയുള്ളവയല്ല.

25:6b.JOB.025.006 പിന്നെ പുഴുവായിരിക്കുന്ന മര്‍ത്യനും കൃമിയായിരിക്കുന്ന മനുഷ്യനും എങ്ങനെ?

26

26:1b.JOB.026.001 അതിന്നു ഇയ്യോബ് ഉത്തരം പറഞ്ഞതെന്തെന്നാല്‍

26:2b.JOB.026.002 നീ ശക്തിയില്ലാത്തവന്നു എന്തു സഹായം ചെയ്തു? ബലമില്ലാത്ത ഭുജത്തെ എങ്ങനെ താങ്ങി?

26:3b.JOB.026.003 ജ്ഞാനമില്ലാത്തവന്നു എന്താലോചന പറഞ്ഞു കൊടുത്തു? ജ്ഞാനം എത്ര ധാരാളം ഉപദേശിച്ചു?

26:4b.JOB.026.004 ആരെയാകുന്നു നീ വാക്യം കേള്‍പ്പിച്ചതു? ആരുടെ ശ്വാസം നിന്നില്‍നിന്നു പുറപ്പെട്ടു;

26:5b.JOB.026.005 വെള്ളത്തിന്നും അതിലെ നിവാസികള്‍ക്കും കീഴെ പ്രേതങ്ങള്‍ നൊന്തു നടുങ്ങുന്നു.

26:6b.JOB.026.006 പാതാളം അവന്റെ മുമ്പില്‍ തുറന്നുകിടക്കുന്നു; നരകം മറയില്ലാതെയിരിക്കുന്നു.

26:7b.JOB.026.007 ഉത്തരദിക്കിനെ അവന്‍ ശൂന്യത്തിന്മേല്‍ വിരിക്കുന്നു; ഭൂമിയെ നാസ്തിത്വത്തിന്മേല്‍ തൂക്കുന്നു.

26:8b.JOB.026.008 അവന്‍ വെള്ളത്തെ മേഘങ്ങളില്‍ കെട്ടിവെക്കുന്നു; അതു വഹിച്ചിട്ടു കാര്‍മുകില്‍ കീറിപ്പോകുന്നതുമില്ല.

26:9b.JOB.026.009 തന്റെ സിംഹാസനത്തിന്റെ ദര്‍ശനം അവന്‍ മറെച്ചുവെക്കുന്നു; അതിന്മേല്‍ തന്റെ മേഘം വിരിക്കുന്നു.

26:10b.JOB.026.010 അവന്‍ വെളിച്ചത്തിന്റെയും ഇരുട്ടിന്റെയും അറ്റത്തോളം വെള്ളത്തിന്മേല്‍ ഒരു അതിര്‍ വരെച്ചിരിക്കുന്നു.

26:11b.JOB.026.011 ആകാശത്തിന്റെ തൂണുകള്‍ കുലുങ്ങുന്നു; അവന്റെ തര്‍ജ്ജനത്താല്‍ അവ ഭ്രമിച്ചുപോകുന്നു.

26:12b.JOB.026.012 അവന്‍ തന്റെ ശക്തികൊണ്ടു സമുദ്രത്തെ ഇളക്കുന്നു; തന്റെ വിവേകംകൊണ്ടു രഹബിനെ തകര്‍ക്കുംന്നു.

26:13b.JOB.026.013 അവന്റെ ശ്വാസത്താല്‍ ആകാശം ശോഭിച്ചിരിക്കുന്നു; അവന്റെ കൈ വിദ്രുതസര്‍പ്പത്തെ കുത്തിത്തുളെച്ചിരിക്കുന്നു.

26:14b.JOB.026.014 എന്നാല്‍ ഇവ അവന്റെ വഴികളുടെ അറ്റങ്ങളത്രേ; നാം അവനെക്കുറിച്ചു ഒരു മന്ദസ്വരമേ കേട്ടിട്ടുള്ളു. അവന്റെ ബലത്തിന്റെ ഇടിമുഴക്കമോ ആര്‍ ഗ്രഹിക്കും?

27

27:1b.JOB.027.001 ഇയ്യോബ് തന്റെ സുഭാഷിതം തുടര്‍ന്നു ചൊല്ലിയതെന്തെന്നാല്‍

27:2b.JOB.027.002 എന്റെ ന്യായം നീക്കിക്കളഞ്ഞ ദൈവത്താണ, എനിക്കു മനോവ്യസനം വരുത്തിയ സര്‍വ്വശക്തനാണ--

27:3b.JOB.027.003 എന്റെ പ്രാണന്‍ മുഴുവനും എന്നിലും ദൈവത്തിന്റെ ശ്വാസം എന്റെ മൂക്കിലും ഉണ്ടല്ലോ--

27:4b.JOB.027.004 എന്റെ അധരം നീതികേടു സംസാരിക്കയില്ല; എന്റെ നാവു വ്യാജം ഉച്ചരിക്കയുമില്ല.

27:5b.JOB.027.005 നിങ്ങളുടെ വാദം ഞാന്‍ ഒരുനാളും സമ്മതിക്കയില്ല; മരിക്കുവോളം എന്റെ നിഷ്കളങ്കത്വം ഉപേക്ഷിക്കയുമില്ല.

27:6b.JOB.027.006 എന്റെ നീതി ഞാന്‍ വിടാതെ മുറുകെ പിടിക്കുന്നു; എന്റെ ഹൃദയം എന്റെ നാളുകളില്‍ ഒന്നിനെയും ആക്ഷേപിക്കുന്നില്ല.

27:7b.JOB.027.007 എന്റെ ശത്രു ദുഷ്ടനെപ്പോലെയും എന്റെ എതിരാളി നീതികെട്ടവനെപ്പോലെയും ആകട്ടെ.

27:8b.JOB.027.008 ദൈവം വഷളനെ ഛേദിച്ചു അവന്റെ പ്രാണനെ എടുത്തുകളഞ്ഞാല്‍ അവന്നു എന്തു പ്രത്യാശ ശേഷിപ്പുള്ളു?

27:9b.JOB.027.009 അവന്നു കഷ്ടത വരുമ്പോള്‍ ദൈവം അവന്റെ നിലവിളി കേള്‍ക്കുമോ?

27:10b.JOB.027.010 അവന്‍ സര്‍വ്വശക്തനില്‍ ആനന്ദിക്കുമോ? എല്ലാകാലത്തും ദൈവത്തെ വിളിച്ചപേക്ഷിക്കുമോ?

27:11b.JOB.027.011 ദൈവത്തിന്റെ കയ്യെക്കുറിച്ചു ഞാന്‍ നിങ്ങളെ ഉപദേശിക്കും; സര്‍വ്വശക്തന്റെ ആന്തരം ഞാന്‍ മറെച്ചുവെക്കയില്ല.

27:12b.JOB.027.012 നിങ്ങള്‍ എല്ലാവരും അതു കണ്ടിരിക്കുന്നു; നിങ്ങള്‍ വ്യര്‍ത്ഥബുദ്ധികളായിരിക്കുന്നതെന്തു?

27:13b.JOB.027.013 ഇതു ദുര്‍ജ്ജനത്തിന്നു ദൈവത്തിന്റെ പക്കലുള്ള ഔഹരിയും നിഷ്ഠൂരന്മാര്‍ സര്‍വ്വശക്തങ്കല്‍നിന്നു പ്രാപിക്കുന്ന അവകാശവും തന്നേ.

27:14b.JOB.027.014 അവന്റെ മക്കള്‍ പെരുകിയാല്‍ അതു വാളിന്നായിട്ടത്രേ; അവന്റെ സന്തതി അപ്പം തിന്നു തൃപ്തരാകയില്ല.

27:15b.JOB.027.015 അവന്നു ശേഷിച്ചവര്‍ മഹാമാരിയാല്‍ കുഴിയില്‍ ആകും; അവന്റെ വിധവമാര്‍ വിലപിക്കയുമില്ല.

27:16b.JOB.027.016 അവന്‍ പൊടിപോലെ വെള്ളി സ്വരൂപിച്ചാലും മണ്ണുപോലെ വസ്ത്രം സമ്പാദിച്ചാലും

27:17b.JOB.027.017 അവന്‍ സമ്പാദിച്ചു എന്നേയുള്ളു; നീതിമാന്‍ അതു ഉടുക്കും; കുറ്റമില്ലാത്തവന്‍ വെള്ളി പങ്കിടും.

27:18b.JOB.027.018 ചെലന്തിയെപ്പോലെ അവന്‍ വീടുപണിയുന്നു; കാവല്‍ക്കാരന്‍ മാടം കെട്ടുന്നതുപോലെ തന്നേ.

27:19b.JOB.027.019 അവന്‍ ധനവാനായി കിടക്കുന്നു; പിന്നെ അങ്ങനെ ചെയ്കയില്ല; അവന്‍ കണ്ണു തുറക്കുന്നു; ഇല്ലാതെയാകുന്നു.

27:20b.JOB.027.020 വെള്ളംപോലെ ഭയം അവനെ പിടിക്കുന്നു; രാത്രിയില്‍ കൊടുങ്കാറ്റു അവനെ കവര്‍ന്നു കൊണ്ടുപോകുന്നു.

27:21b.JOB.027.021 കിഴക്കന്‍ കാറ്റു അവനെ പിടിച്ചിട്ടു അവന്‍ പൊയ്പോകുന്നു. അവന്റെ സ്ഥലത്തുനിന്നു അതു അവനെ പാറ്റിക്കളയുന്നു.

27:22b.JOB.027.022 ദൈവം ആദരിയാതെ അവനെ എയ്യുന്നു; തൃക്കയ്യില്‍നിന്നു ചാടിപ്പോകുവാന്‍ അവന്‍ നോക്കുന്നു.

27:23b.JOB.027.023 മനുഷ്യര്‍ അവന്റെ നേരെ കൈകൊട്ടുംഅവന്റെ സ്ഥലത്തുനിന്നു അവനെ വിരട്ടി പുറത്താക്കും.

28

28:1b.JOB.028.001 വെള്ളിക്കു ഒരു ഉത്ഭവസ്ഥാനവും പൊന്നു ഊതിക്കഴിപ്പാന്‍ ഒരു സ്ഥലവും ഉണ്ടു.

28:2b.JOB.028.002 ഇരിമ്പു മണ്ണില്‍നിന്നെടുക്കുന്നു; കല്ലുരുക്കി ചെമ്പെടുക്കുന്നു.

28:3b.JOB.028.003 മനുഷ്യന്‍ അന്ധകാരത്തിന്നു ഒരതിര്‍ വെക്കുന്നു; കൂരിരുളിലെയും അന്ധതമസ്സിലെയും കല്ലിനെ അങ്ങേയറ്റംവരെ ശോധന ചെയ്യുന്നു.

28:4b.JOB.028.004 പാര്‍പ്പുള്ളേടത്തുനിന്നു ദൂരെ അവര്‍ കുഴികുത്തുന്നു; കടന്നുപോകുന്ന കാലിന്നു അവര്‍ മറന്നു പോയവര്‍ തന്നേ; മനുഷ്യര്‍ക്കും അകലെ അവര്‍ തൂങ്ങി ആടുന്നു.

28:5b.JOB.028.005 ഭൂമിയില്‍നിന്നു ആഹാരം ഉണ്ടാകുന്നു; അതിന്റെ അധോഭാഗം തീകൊണ്ടെന്നപോലെ മറിയുന്നു.

28:6b.JOB.028.006 അതിലെ പാറകള്‍ നീലരത്നത്തിന്റെ ഉല്പത്തിസ്ഥാനം; കനകപ്പൊടിയും അതില്‍ ഉണ്ടു.

28:7b.JOB.028.007 അതിന്റെ പാത കഴുകന്‍ അറിയുന്നില്ല; പരുന്തിന്റെ കണ്ണു അതിനെ കണ്ടിട്ടില്ല.

28:8b.JOB.028.008 പുളെച്ച കാട്ടുമൃഗങ്ങള്‍ അതില്‍ ചവിട്ടീട്ടില്ല; ഘോരസിംഹം അതിലെ നടന്നിട്ടുമില്ല.

28:9b.JOB.028.009 അവര്‍ തീക്കല്‍പാറയിലേക്കു കൈനീട്ടുന്നു; പര്‍വ്വതങ്ങളെ അവര്‍ വേരോടെ മറിച്ചുകളയുന്നു.

28:10b.JOB.028.010 അവര്‍ പാറകളുടെ ഇടയില്‍കൂടി നടകളെ വെട്ടുന്നു; അവരുടെ കണ്ണു വിലയേറിയ വസ്തുക്കളെയൊക്കെയും കാണുന്നു.

28:11b.JOB.028.011 അവര്‍ നീരൊഴുക്കുകളെ ചോരാതവണ്ണം അടെച്ചു നിര്‍ത്തുന്നു; ഗുപ്തമായിരിക്കുന്നതു അവര്‍ വെളിച്ചത്തു കൊണ്ടുവരുന്നു.

28:12b.JOB.028.012 എന്നാല്‍ ജ്ഞാനം എവിടെ കണ്ടുകിട്ടും? വിവേകത്തിന്റെ ഉത്ഭവസ്ഥാനം എവിടെ?

28:13b.JOB.028.013 അതിന്റെ വില മനുഷ്യന്‍ അറിയുന്നില്ല; ജീവനുള്ളവരുടെ ദേശത്തു അതിനെ കണ്ടെത്തുന്നില്ല.

28:14b.JOB.028.014 അതു എന്നില്‍ ഇല്ല എന്നു ആഴി പറയുന്നു; അതു എന്റെ പക്കല്‍ ഇല്ല എന്നു സമുദ്രവും പറയുന്നു.

28:15b.JOB.028.015 തങ്കം കൊടുത്താല്‍ അതു കിട്ടുന്നതല്ല; അതിന്റെ വിലയായി വെള്ളി തൂക്കിക്കൊടുക്കാറുമില്ല.

28:16b.JOB.028.016 ഔഫീര്‍പൊന്നോ വിലയേറിയ ഗോമേദകമോ നീലരത്നമോ ഒന്നും അതിന്നു ഈടാകുന്നതല്ല;

28:17b.JOB.028.017 സ്വര്‍ണ്ണവും സ്ഫടികവും അതിനോടു ഒക്കുന്നില്ല; തങ്കം കൊണ്ടുള്ള പണ്ടങ്ങള്‍ക്കു അതിനെ മാറിക്കൊടുപ്പാറില്ല.

28:18b.JOB.028.018 പവിഴത്തിന്റെയും പളുങ്കിന്റെയും പേര്‍ മിണ്ടുകേ വേണ്ടാ; ജ്ഞാനത്തിന്റെ വില മുത്തുകളിലും കവിഞ്ഞതല്ലോ.

28:19b.JOB.028.019 കൂശിലെ പുഷ്പരാഗം അതിനോടു ഒക്കുന്നില്ല; തങ്കംകൊണ്ടു അതിന്റെ വില മതിക്കാകുന്നതുമല്ല.

28:20b.JOB.028.020 പിന്നെ ജ്ഞാനം എവിടെനിന്നു വരുന്നു? വിവേകത്തിന്റെ ഉത്ഭവസ്ഥാനം എവിടെ?

28:21b.JOB.028.021 അതു സകലജീവികളുടെയും കണ്ണുകള്‍ക്കു മറഞ്ഞിരിക്കുന്നു; ആകാശത്തിലെ പക്ഷികള്‍ക്കു അതു ഗുപ്തമായിരിക്കുന്നു.

28:22b.JOB.028.022 ഞങ്ങളുടെ ചെവികൊണ്ടു അതിന്റെ കേള്‍വി കേട്ടിട്ടുണ്ടു എന്നു നരകവും മരണവും പറയുന്നു.

28:23b.JOB.028.023 ദൈവം അതിന്റെ വഴി അറിയുന്നു; അതിന്റെ ഉത്ഭവസ്ഥാനം അവന്നു നിശ്ചയമുണ്ടു.

28:24b.JOB.028.024 അവന്‍ ഭൂമിയുടെ അറ്റങ്ങളോളവും നോക്കുന്നു; ആകാശത്തിന്റെ കീഴിലൊക്കെയും കാണുന്നു.

28:25b.JOB.028.025 അവന്‍ കാറ്റിനെ തൂക്കിനോക്കുകയും വെള്ളത്തിന്റെ അളവു നിശ്ചയിക്കയും ചെയ്യുന്നു.

28:26b.JOB.028.026 അവന്‍ മഴെക്കു ഒരു നിയമവും ഇടിമിന്നലിന്നു ഒരു വഴിയും ഉണ്ടാക്കിയപ്പോള്‍

28:27b.JOB.028.027 അവന്‍ അതു കണ്ടു വര്‍ണ്ണിക്കയും അതു സ്ഥാപിച്ചു പരിശോധിക്കയും ചെയ്തു.

28:28b.JOB.028.028 കര്‍ത്താവിനോടുള്ള ഭക്തി തന്നേ ജ്ഞാനം; ദോഷം അകന്നു നടക്കുന്നതു തന്നേ വിവേകം എന്നു അവന്‍ മനുഷ്യനോടു അരുളിച്ചെയ്തു.

29

29:1b.JOB.029.001 ഇയ്യോബ് പിന്നെയും സുഭാഷിതം ചൊല്ലിയതെന്തെന്നാല്‍

29:2b.JOB.029.002 അയ്യോ പണ്ടത്തെ മാസങ്ങളിലെപ്പോലെ ദൈവം എന്നെ കാത്തുപോന്ന നാളുകളിലെപ്പോലെ ഞാന്‍ ആയെങ്കില്‍ കൊള്ളായിരുന്നു.

29:3b.JOB.029.003 അന്നു അവന്റെ ദീപം എന്റെ തലെക്കു മീതെ പ്രകാശിച്ചു; അവന്റെ വെളിച്ചത്താല്‍ ഞാന്‍ ഇരുട്ടില്‍ കൂടി നടന്നു

29:4b.JOB.029.004 എന്റെ കൂടാരത്തിന്നു ദൈവത്തിന്റെ സഖ്യത ഉണ്ടായിരിക്കും സര്‍വ്വശക്തന്‍ എന്നോടുകൂടെ വസിക്കയും.

29:5b.JOB.029.005 എന്റെ മക്കള്‍ എന്റെ ചുറ്റും ഇരിക്കയും ചെയ്ത എന്റെ ശുഭകാലത്തിലെപ്പോലെ ഞാന്‍ ആയെങ്കില്‍ കൊള്ളായിരുന്നു.

29:6b.JOB.029.006 അന്നു ഞാന്‍ എന്റെ കാലുകളെ വെണ്ണകൊണ്ടു കഴുകി; പാറ എനിക്കു തൈലനദികളെ ഒഴുക്കിത്തന്നു.

29:7b.JOB.029.007 ഞാന്‍ പുറപ്പെട്ടു പട്ടണത്തിലേക്കു പടിവാതില്‍ക്കല്‍ ചെന്നു. വിശാലസ്ഥലത്തു എന്റെ ഇരിപ്പിടം വേക്കുമ്പോള്‍

29:8b.JOB.029.008 യൌവനക്കാര്‍ എന്നെ കണ്ടിട്ടു ഒളിക്കും; വൃദ്ധന്മാര്‍ എഴുന്നേറ്റുനിലക്കും.

29:9b.JOB.029.009 പ്രഭുക്കന്മാര്‍ സംസാരം നിര്‍ത്തി, കൈകൊണ്ടു വായ്പൊത്തും.

29:10b.JOB.029.010 ശ്രേഷ്ഠന്മാരുടെ ശബ്ദം അടങ്ങും; അവരുടെ നാവു അണ്ണാക്കോടു പറ്റും.

29:11b.JOB.029.011 എന്റെ വാക്കു കേട്ട ചെവി എന്നെ വാഴ്ത്തും; എന്നെ കണ്ട കണ്ണു എനിക്കു സാക്ഷ്യം നലകും.

29:12b.JOB.029.012 നിലവിളിച്ച എളിയവനെയും അനാഥനെയും തുണയറ്റവനെയും ഞാന്‍ വിടുവിച്ചു.

29:13b.JOB.029.013 നശിക്കുമാറായവന്റെ അനുഗ്രഹം എന്റെ മേല്‍ വന്നു; വിധവയുടെ ഹൃദയത്തെ ഞാന്‍ സന്തോഷം കൊണ്ടു ആര്‍ക്കുംമാറാക്കി.

29:14b.JOB.029.014 ഞാന്‍ നീതിയെ ധരിച്ചു; അതു എന്റെ ഉടുപ്പായിരുന്നു; എന്റെ ന്യായം ഉത്തരീയവും തലപ്പാവും പോലെയായിരുന്നു.

29:15b.JOB.029.015 ഞാന്‍ കുരുടന്നു കണ്ണും മുടന്തന്നു കാലും ആയിരുന്നു.

29:16b.JOB.029.016 ദരിദ്രന്മാര്‍ക്കും ഞാന്‍ അപ്പനായിരുന്നു; ഞാന്‍ അറിയാത്തവന്റെ വ്യവഹാരം പരിശോധിച്ചു.

29:17b.JOB.029.017 നീതികെട്ടവന്റെ അണപ്പല്ലു ഞാന്‍ തകര്‍ത്തു; അവന്റെ പല്ലിന്‍ ഇടയില്‍നിന്നു ഇരയെ പറിച്ചെടുത്തു.

29:18b.JOB.029.018 എന്റെ കൂട്ടില്‍വെച്ചു ഞാന്‍ മരിക്കും; ഹോല്‍പക്ഷിയെപ്പോലെ ഞാന്‍ ദീര്‍ഘായുസ്സോടെ ഇരിക്കും.

29:19b.JOB.029.019 എന്റെ വേര്‍ വെള്ളത്തോളം പടര്‍ന്നുചെല്ലുന്നു; എന്റെ കൊമ്പിന്മേല്‍ മഞ്ഞു രാപാര്‍ക്കുംന്നു.

29:20b.JOB.029.020 എന്റെ മഹത്വം എന്നില്‍ പച്ചയായിരിക്കുന്നു; എന്റെ വില്ലു എന്റെ കയ്യില്‍ പുതുകുന്നു എന്നു ഞാന്‍ പറഞ്ഞു.

29:21b.JOB.029.021 മനുഷ്യര്‍ കാത്തിരുന്നു എന്റെ വാക്കു കേള്‍ക്കും; എന്റെ ആലോചന കേള്‍പ്പാന്‍ മിണ്ടാതിരിക്കും.

29:22b.JOB.029.022 ഞാന്‍ സംസാരിച്ചശേഷം അവര്‍ മിണ്ടുകയില്ല; എന്റെ മൊഴി അവരുടെമേല്‍ ഇറ്റിറ്റു വീഴും.

29:23b.JOB.029.023 മഴെക്കു എന്നപോലെ അവര്‍ എനിക്കായി കാത്തിരിക്കും; പിന്മഴെക്കെന്നപോലെ അവര്‍ വായ്പിളര്‍ക്കും.

29:24b.JOB.029.024 അവര്‍ നിരാശപ്പെട്ടിരിക്കുമ്പോള്‍ ഞാന്‍ അവരെ നോക്കി പുഞ്ചിരിയിടും; എന്റെ മുഖപ്രസാദം അവര്‍ മങ്ങിക്കയുമില്ല.

29:25b.JOB.029.025 ഞാന്‍ അവരുടെ വഴി തിരഞ്ഞെടുത്തു തലവനായിട്ടു ഇരിക്കും; സൈന്യസഹിതനായ രാജാവിനെപ്പോലെയും ദുഃഖിതന്മാരെ ആശ്വസിപ്പിക്കുന്നവനെപ്പോലെയും ഞാന്‍ വസിക്കും;

30

30:1b.JOB.030.001 ഇപ്പോഴോ എന്നിലും പ്രായം കുറഞ്ഞവര്‍ എന്നെ നോക്കി ചിരിക്കുന്നു; അവരുടെ അപ്പന്മാരെ എന്റെ ആട്ടിന്‍ കൂട്ടത്തിന്റെ നായ്ക്കളോടുകൂടെ ആക്കുവാന്‍ പോലും ഞാന്‍ നിരസിക്കുമായിരുന്നു.

30:2b.JOB.030.002 അവരുടെ കയ്യൂറ്റംകൊണ്ടു എനിക്കെന്തു പ്രയോജനം? അവരുടെ യൌവനശക്തി നശിച്ചുപോയല്ലോ.

30:3b.JOB.030.003 ബുദ്ധിമുട്ടും വിശപ്പുംകൊണ്ടു അവര്‍ മെലിഞ്ഞിരിക്കുന്നു; ശൂന്യത്തിന്റെയും നിര്‍ജ്ജനദേശത്തിന്റെയും ഇരുട്ടില്‍ അവര്‍ വരണ്ട നിലം കടിച്ചുകാരുന്നു.

30:4b.JOB.030.004 അവര്‍ കുറുങ്കാട്ടില്‍ മണല്‍ചീര പറിക്കുന്നു; കാട്ടുകിഴങ്ങു അവര്‍ക്കും ആഹാരമായിരിക്കുന്നു.

30:5b.JOB.030.005 ജനമദ്ധ്യേനിന്നു അവരെ ഔടിച്ചുകളയുന്നു; കള്ളനെപ്പോലെ അവരെ ആട്ടിക്കളയുന്നു.

30:6b.JOB.030.006 താഴ്വരപ്പിളര്‍പ്പുകളില്‍ അവര്‍ പാര്‍ക്കേണ്ടിവരുന്നു; മണ്‍കുഴികളിലും പാറയുടെ ഗഹ്വരങ്ങളിലും തന്നേ.

30:7b.JOB.030.007 കുറുങ്കാട്ടില്‍ അവര്‍ കതറുന്നു; തൂവയുടെ കീഴെ അവര്‍ ഒന്നിച്ചുകൂടുന്നു.

30:8b.JOB.030.008 അവര്‍ ഭോഷന്മാരുടെ മക്കള്‍, നീചന്മാരുടെ മക്കള്‍; അവരെ ദേശത്തുനിന്നു ചമ്മട്ടികൊണ്ടു അടിച്ചോടിക്കുന്നു.

30:9b.JOB.030.009 ഇപ്പോഴോ ഞാന്‍ അവരുടെ പാട്ടായിരിക്കുന്നു; അവര്‍ക്കും പഴഞ്ചൊല്ലായിത്തീര്‍ന്നിരിക്കുന്നു.

30:10b.JOB.030.010 അവര്‍ എന്നെ അറെച്ചു അകന്നുനിലക്കുന്നു; എന്നെ കണ്ടു തുപ്പുവാന്‍ ശങ്കിക്കുന്നില്ല.

30:11b.JOB.030.011 അവന്‍ തന്റെ കയറു അഴിച്ചു എന്നെ ക്ളേശിപ്പിച്ചതുകൊണ്ടു അവര്‍ എന്റെ മുമ്പില്‍ കടിഞ്ഞാണ്‍ അയച്ചു വിട്ടിരിക്കുന്നു.

30:12b.JOB.030.012 വലത്തുഭാഗത്തു നീചപരിഷ എഴുന്നേറ്റു എന്റെ കാല്‍ ഉന്തുന്നു; അവര്‍ നാശമാര്‍ഗ്ഗങ്ങളെ എന്റെ നേരെ നിരത്തുന്നു.

30:13b.JOB.030.013 അവര്‍ എന്റെ പാതയെ നശിപ്പിക്കുന്നു; അവര്‍ തന്നേ തുണയറ്റവര്‍ ആയിരിക്കെ എന്റെ അപായത്തിന്നായി ശ്രമിക്കുന്നു.

30:14b.JOB.030.014 വിസ്താരമുള്ള തുറവില്‍കൂടി എന്നപോലെ അവര്‍ ആക്രമിച്ചുവരുന്നു; ഇടിവിന്റെ നടുവില്‍ അവര്‍ എന്റെ മേല്‍ ഉരുണ്ടുകയറുന്നു.

30:15b.JOB.030.015 ഘോരത്വങ്ങള്‍ എന്റെ നേരെ തിരിഞ്ഞിരിക്കുന്നു; കാറ്റുപോലെ എന്റെ മഹത്വത്തെ പാറ്റിക്കളയുന്നു; എന്റെ ക്ഷേമവും മേഘംപോലെ കടന്നു പോകുന്നു.

30:16b.JOB.030.016 ഇപ്പോള്‍ എന്റെ പ്രാണന്‍ എന്റെ ഉള്ളില്‍ തൂകിപ്പോകുന്നു; കഷ്ടകാലം എന്നെ പിടിച്ചിരിക്കുന്നു.

30:17b.JOB.030.017 രാത്രി എന്റെ അസ്ഥികളെ തുളച്ചെടുത്തുകളയുന്നു; എന്നെ കടിച്ചുകാരുന്നവര്‍ ഉറങ്ങുന്നതുമില്ല.

30:18b.JOB.030.018 ഉഗ്രബലത്താല്‍ എന്റെ വസ്ത്രം വിരൂപമായിരിക്കുന്നു; അങ്കിയുടെ കഴുത്തുപോലെ എന്നോടു പറ്റിയിരിക്കുന്നു.

30:19b.JOB.030.019 അവന്‍ എന്നെ ചെളിയില്‍ ഇട്ടിരിക്കുന്നു; ഞാന്‍ പൊടിക്കും ചാരത്തിന്നും തുല്യമായിരിക്കുന്നു.

30:20b.JOB.030.020 ഞാന്‍ നിന്നോടു നിലവിളിക്കുന്നു; നീ ഉത്തരം അരുളുന്നില്ല; ഞാന്‍ എഴുന്നേറ്റു നിലക്കുന്നു; നീ എന്നെ തുറിച്ചുനോക്കുന്നതേയുള്ളു.

30:21b.JOB.030.021 നീ എന്റെ നേരെ ക്രൂരനായിത്തീര്‍ന്നിരിക്കുന്നു; നിന്റെ കയ്യുടെ ശക്തിയാല്‍ നീ എന്നെ പീഡിപ്പിക്കുന്നു.

30:22b.JOB.030.022 നീ എന്നെ കാറ്റിന്‍ പുറത്തു കയറ്റി ഔടിക്കുന്നു; കൊടുങ്കാറ്റില്‍ നീ എന്നെ ലയിപ്പിച്ചുകളയുന്നു.

30:23b.JOB.030.023 മരണത്തിലേക്കും സകലജീവികളും ചെന്നു ചേരുന്ന വീട്ടിലേക്കും നീ എന്നെ കൊണ്ടുപോകുമെന്നു ഞാന്‍ അറിയുന്നു.

30:24b.JOB.030.024 എങ്കിലും വീഴുമ്പോള്‍ കൈ നീട്ടുകയില്ലയോ? അപായത്തില്‍ അതു നിമിത്തം നിലവിളിക്കയില്ലയോ?

30:25b.JOB.030.025 കഷ്ടകാലം വന്നവന്നു വേണ്ടി ഞാന്‍ കരഞ്ഞിട്ടില്ലയോ? എളിയവന്നു വേണ്ടി എന്റെ മനസ്സു വ്യസനിച്ചിട്ടില്ലയോ?

30:26b.JOB.030.026 ഞാന്‍ നന്മെക്കു നോക്കിയിരുന്നപ്പോള്‍ തിന്മവന്നു വെളിച്ചത്തിന്നായി കാത്തിരുന്നപ്പോള്‍ ഇരുട്ടുവന്നു.

30:27b.JOB.030.027 എന്റെ കുടല്‍ അമരാതെ തിളെക്കുന്നു; കഷ്ടകാലം എനിക്കു വന്നിരിക്കുന്നു.

30:28b.JOB.030.028 ഞാന്‍ കറുത്തവനായി നടക്കുന്നു; വെയില്‍ കൊണ്ടല്ലതാനും. ഞാന്‍ സഭയില്‍ എഴുന്നേറ്റു നിലവിളിക്കുന്നു.

30:29b.JOB.030.029 ഞാന്‍ കുറുക്കന്മാര്‍ക്കും സഹോദരനും ഒട്ടകപ്പക്ഷികള്‍ക്കു കൂട്ടാളിയും ആയിരിക്കുന്നു.

30:30b.JOB.030.030 എന്റെ ത്വക്‍ കറുത്തു പൊളിഞ്ഞുവീഴുന്നു; എന്റെ അസ്ഥി ഉഷ്ണംകൊണ്ടു കരിഞ്ഞിരിക്കുന്നു.

30:31b.JOB.030.031 എന്റെ കിന്നരനാദം വിലാപമായും എന്റെ കുഴലൂത്തു കരച്ചലായും തീര്‍ന്നിരിക്കുന്നു.

31

31:1b.JOB.031.001 ഞാന്‍ എന്റെ കണ്ണുമായി ഒരു നിയമം ചെയ്തു; പിന്നെ ഞാന്‍ ഒരു കന്യകയെ നോക്കുന്നതെങ്ങനെ?

31:2b.JOB.031.002 എന്നാല്‍ മേലില്‍നിന്നു ദൈവം നലകുന്ന ഔഹരിയും ഉയരത്തില്‍നിന്നു സര്‍വ്വശക്തന്‍ തരുന്ന അവകാശവും എന്തു?

31:3b.JOB.031.003 നീതികെട്ടവന്നു അപായവും ദുഷ്പ്രവൃത്തിക്കാര്‍ക്കും വിപത്തുമല്ലയോ?

31:4b.JOB.031.004 എന്റെ വഴികളെ അവന്‍ കാണുന്നില്ലയോ? എന്റെ കാലടികളെയൊക്കെയും എണ്ണുന്നില്ലയോ?

31:5b.JOB.031.005 ഞാന്‍ കപടത്തില്‍ നടന്നുവെങ്കില്‍, എന്റെ കാല്‍ വഞ്ചനെക്കു ഔടിയെങ്കില്‍ -

31:6b.JOB.031.006 ദൈവം എന്റെ പരമാര്‍ത്ഥത അറിയേണ്ടതിന്നു ഒത്ത ത്രാസില്‍ എന്നെ തൂക്കിനോക്കുമാറാകട്ടെ -

31:7b.JOB.031.007 എന്റെ കാലടി വഴിവിട്ടു മാറിയെങ്കില്‍, എന്റെ ഹൃദയം എന്റെ കണ്ണിന്നു പിന്തുടര്‍ന്നുവെങ്കില്‍, വല്ല കറയും എന്റെ കൈകൂ പറ്റിയെങ്കില്‍,

31:8b.JOB.031.008 ഞാന്‍ വിതെച്ചതു മറ്റൊരുത്തന്‍ തിന്നട്ടെ; എന്റെ സന്തതിക്കു മൂലനാശം ഭവിക്കട്ടെ.

31:9b.JOB.031.009 എന്റെ ഹൃദയം ഒരു സ്ത്രീയിങ്കല്‍ ഭ്രമിച്ചുപോയെങ്കില്‍, കൂട്ടുകാരന്റെ വാതില്‍ക്കല്‍ ഞാന്‍ പതിയിരുന്നു എങ്കില്‍,

31:10b.JOB.031.010 എന്റെ ഭാര്യ മറ്റൊരുത്തന്നു മാവു പൊടിക്കട്ടെ; അന്യര്‍ അവളുടെ മേല്‍ കുനിയട്ടെ.

31:11b.JOB.031.011 അതു മഹാപാതകമല്ലോ, ന്യായാധിപന്മാര്‍ ശിക്ഷിക്കേണ്ടുന്ന കുറ്റമത്രേ;

31:12b.JOB.031.012 അതു നരകപര്യന്തം ദഹിപ്പിക്കുന്ന തീയാകുന്നു; അതു എന്റെ അനുഭവം ഒക്കെയും നിര്‍മ്മൂലമാക്കും.

31:13b.JOB.031.013 എന്റെ ദാസനോ ദാസിയോ എന്നോടു വാദിച്ചിട്ടു ഞാന്‍ അവരുടെ ന്യായം തള്ളിക്കളഞ്ഞെങ്കില്‍,

31:14b.JOB.031.014 ദൈവം എഴുന്നേലക്കുമ്പോള്‍ ഞാന്‍ എന്തു ചെയ്യും? അവന്‍ സന്ദര്‍ശിക്കുമ്പോള്‍ ഞാന്‍ എന്തുത്തരം പറയും?

31:15b.JOB.031.015 ഗര്‍ഭത്തില്‍ എന്നെ ഉരുവാക്കിയവനല്ലയോ അവനെയും ഉരുവാക്കിയതു? ഉദരത്തില്‍ ഞങ്ങളെ നിര്‍മ്മിച്ചതു ഒരുത്തനല്ലയോ?

31:16b.JOB.031.016 ദരിദ്രന്മാരുടെ ആഗ്രഹം ഞാന്‍ മുടക്കിയെങ്കില്‍, വിധവയുടെ കണ്ണു ഞാന്‍ ക്ഷീണിപ്പിച്ചെങ്കില്‍,

31:17b.JOB.031.017 അനാഥന്നു അംശം കൊടുക്കാതെ ഞാന്‍ തനിച്ചു എന്റെ ആഹാരം കഴിച്ചെങ്കില്‍ -

31:18b.JOB.031.018 ബാല്യംമുതല്‍ ഞാന്‍ അപ്പന്‍ എന്നപോലെ അവനെ വളര്‍ത്തുകയും ജനിച്ചതുമുതല്‍ അവളെ പരിപാലിക്കയും ചെയ്തുവല്ലോ -

31:19b.JOB.031.019 ഒരുത്തന്‍ വസ്ത്രമില്ലാതെ നശിച്ചുപോകുന്നതോ ദരിദ്രന്‍ പുതപ്പില്ലാതെ ഇരിക്കുന്നതോ ഞാന്‍ കണ്ടിട്ടു

31:20b.JOB.031.020 അവന്റെ അര എന്നെ അനുഗ്രഹിച്ചില്ലെങ്കില്‍, എന്റെ ആടുകളുടെ രോമംകൊണ്ടു അവന്നു കുളിര്‍ മാറിയില്ലെങ്കില്‍,

31:21b.JOB.031.021 പട്ടണവാതില്‍ക്കല്‍ എനിക്കു സഹായം കണ്ടിട്ടു ഞാന്‍ അനാഥന്റെ നേരെ കയ്യോങ്ങിയെങ്കില്‍,

31:22b.JOB.031.022 എന്റെ ഭുജം തോള്‍പലകയില്‍നിന്നു വീഴട്ടെ; എന്റെ കയ്യുടെ ഏപ്പു വിട്ടുപോകട്ടെ.

31:23b.JOB.031.023 ദൈവം അയച്ച വിപത്തു എനിക്കു ഭയങ്കരമായിരുന്നു; അവന്റെ ഔന്നത്യംനിമിത്തം എനിക്കു ആവതില്ലാതെയായി.

31:24b.JOB.031.024 ഞാന്‍ പൊന്നു എന്റെ ശരണമാക്കിയെങ്കില്‍, തങ്കത്തോടു നീ എന്റെ ആശ്രയം എന്നു പറഞ്ഞുവെങ്കില്‍,

31:25b.JOB.031.025 എന്റെ ധനം വളരെയായിരിക്കകൊണ്ടും എന്റെ കൈ അധികം സമ്പാദിച്ചിരിക്കകൊണ്ടും ഞാന്‍ സന്തോഷിച്ചുവെങ്കില്‍,

31:26b.JOB.031.026 സൂര്യന്‍ പ്രകാശിക്കുന്നതോ ചന്ദ്രന്‍ ശോഭയോടെ ഗമിക്കുന്നതോ കണ്ടിട്ടു

31:27b.JOB.031.027 എന്റെ ഹൃദയം ഗൂഢമായി വശീകരിക്കപ്പെടുകയും എന്റെ വായി എന്റെ കയ്യെ ചുംബിക്കയും ചെയ്തുവെങ്കില്‍,

31:28b.JOB.031.028 അതു ന്യായാധിപന്മാര്‍ ശിക്ഷിക്കേണ്ടുന്ന കുറ്റം അത്രെ; അതിനാല്‍ ഉയരത്തിലെ ദൈവത്തെ ഞാന്‍ നിഷേധിച്ചു എന്നു വരുമല്ലോ.

31:29b.JOB.031.029 എന്റെ വൈരിയുടെ നാശത്തിങ്കല്‍ ഞാന്‍ സന്തോഷിക്കയോ, അവന്റെ അനര്‍ത്ഥത്തിങ്കല്‍ ഞാന്‍ നിഗളിക്കയോ ചെയ്തു എങ്കില്‍--

31:30b.JOB.031.030 അവന്റെ പ്രാണനാശം ഇച്ഛിച്ചു ഞാന്‍ ശാപം ചൊല്ലി പാപം ചെയ്‍വാന്‍ എന്റെ വായെ ഒരിക്കലും സമ്മതിച്ചിട്ടില്ല--

31:31b.JOB.031.031 അവന്റെ മേശെക്കല്‍ മാംസം തിന്നു തൃപ്തി വരാത്തവര്‍ ആര്‍

31:32b.JOB.031.032 എന്നിങ്ങനെ എന്റെ കൂടാരത്തിലെ ആളുകള്‍ പറഞ്ഞില്ലെങ്കില്‍ -- പരദേശി തെരുവീഥിയില്‍ രാപ്പാര്‍ക്കേണ്ടിവന്നിട്ടില്ല; വഴിപോക്കന്നു ഞാന്‍ എന്റെ വാതില്‍ തുറന്നുകൊടുത്തു--

31:33b.JOB.031.033 ഞാന്‍ ആദാമിനെപ്പോലെ എന്റെ ലംഘനം മൂടി എന്റെ അകൃത്യം മാര്‍വ്വിടത്തു മറെച്ചുവെച്ചെങ്കില്‍,

31:34b.JOB.031.034 മഹാപുരുഷാരത്തെ ശങ്കിക്കകൊണ്ടും വംശക്കാരുടെ നിന്ദ എന്നെ ഭ്രമിപ്പിക്കകൊണ്ടും ഞാന്‍ വാതിലിന്നു പുറത്തിറങ്ങാതെ മിണ്ടാതിരുന്നു എങ്കില്‍--

31:35b.JOB.031.035 അയ്യോ, എന്റെ സങ്കടം കേള്‍ക്കുന്നവന്‍ ഉണ്ടായിരുന്നുവെങ്കില്‍ കൊള്ളായിരുന്നു!- ഇതാ, എന്റെ ഒപ്പു! സര്‍വ്വശക്തന്‍ എനിക്കുത്തരം നലകുമാറാകട്ടെ. എന്റെ പ്രതിയോഗി എഴുതിയ അന്യായ രേഖ കിട്ടിയെങ്കില്‍ കൊള്ളായിരുന്നു!

31:36b.JOB.031.036 അതു ഞാന്‍ എന്റെ ചുമലില്‍ വഹിക്കുമായിരുന്നു; ഒരു മകുടമായിട്ടു അതു അണിയുമായിരുന്നു.

31:37b.JOB.031.037 എന്റെ കാലടികളുടെ എണ്ണം ഞാന്‍ അവനെ ബോധിപ്പിക്കും; ഒരു പ്രഭു എന്നപോലെ ഞാന്‍ അവനോടു അടുക്കും.

31:38b.JOB.031.038 എന്റെ നിലം എന്റെ നേരെ നിലവിളിക്കയോ അതിന്റെ ഉഴച്ചാലുകള്‍ ഒന്നിച്ചു കരകയോ ചെയ്തുവെങ്കില്‍,

31:39b.JOB.031.039 വിലകൊടുക്കാതെ ഞാന്‍ അതിന്റെ വിളവു തിന്നുകയോ അതിന്റെ ഉടമക്കാരുടെ പ്രാണന്‍ പോകുവാന്‍ സംഗതിയാക്കുകയോ ചെയ്തു എങ്കില്‍,

31:40b.JOB.031.040 കോതമ്പിന്നു പകരം കാരമുള്ളും യവത്തിന്നു പകരം കളയും മുളെച്ചുവളരട്ടെ. (ഇയ്യോബിന്റെ വചനങ്ങള്‍ അവസാനിച്ചു.)

32

32:1b.JOB.032.001 അങ്ങനെ ഇയ്യോബ് തനിക്കുതന്നേ നീതിമാനായ്തോന്നിയതുകൊണ്ടു ഈ മൂന്നു പുരുഷന്മാര്‍ അവനോടു വാദിക്കുന്നതു മതിയാക്കി.

32:2b.JOB.032.002 അപ്പോള്‍ രാംവംശത്തില്‍ ബൂസ്യനായ ബറഖേലിന്റെ മകന്‍ എലീഹൂവിന്റെ കോപം ജ്വലിച്ചു; ദൈവത്തെക്കാള്‍ തന്നെത്താന്‍ നീതീകരിച്ചതുകൊണ്ടു ഇയ്യോബിന്റെ നേരെ അവന്റെ കോപം ജ്വലിച്ചു.

32:3b.JOB.032.003 അവന്റെ മൂന്നു സ്നേഹിതന്മാര്‍ ഇയ്യോബിന്റെ കുറ്റം തെളിയിപ്പാന്‍ തക്ക ഉത്തരം കാണായ്കകൊണ്ടു അവരുടെ നേരെയും അവന്റെ കോപം ജ്വലിച്ചു.

32:4b.JOB.032.004 എന്നാല്‍ അവര്‍ തന്നെക്കാള്‍ പ്രായമുള്ളവരാകകൊണ്ടു എലീഹൂ ഇയ്യോബിനോടു സംസാരിപ്പാന്‍ താമസിച്ചു.

32:5b.JOB.032.005 ആ മൂന്നു പുരുഷന്മാര്‍ക്കും ഉത്തരം മുട്ടിപ്പോയി എന്നു കണ്ടിട്ടു എലീഹൂവിന്റെ കോപം ജ്വലിച്ചു.

32:6b.JOB.032.006 അങ്ങനെ ബൂസ്യനായ ബറഖേലിന്റെ മകന്‍ എലീഹൂ പറഞ്ഞതെന്തെന്നാല്‍ഞാന്‍ പ്രായം കുറഞ്ഞവനും നിങ്ങള്‍ വൃദ്ധന്മാരും ആകുന്നു; അതുകൊണ്ടു ഞാന്‍ ശങ്കിച്ചു, അഭിപ്രായം പറവാന്‍ തുനിഞ്ഞില്ല.

32:7b.JOB.032.007 പ്രായം സംസാരിക്കയും വയോധിക്യം ജ്ഞാനം ഉപദേശിക്കയും ചെയ്യട്ടെ എന്നിങ്ങനെ ഞാന്‍ വിചാരിച്ചു.

32:8b.JOB.032.008 എന്നാല്‍ മനുഷ്യരില്‍ ആത്മാവുണ്ടല്ലോ; സര്‍വ്വശക്തന്റെ ശ്വാസം അവര്‍ക്കും വിവേകം നലകുന്നു.

32:9b.JOB.032.009 പ്രായം ചെന്നവരത്രേ ജ്ഞാനികള്‍ എന്നില്ല; വൃദ്ധന്മാരത്രേ ന്യായബോധമുള്ളവര്‍ എന്നുമില്ല.

32:10b.JOB.032.010 അതുകൊണ്ടു ഞാന്‍ പറയുന്നതുഎന്റെ വാക്കു കേട്ടുകൊള്‍വിന്‍ ; ഞാനും എന്റെ അഭിപ്രായം പ്രസ്താവിക്കാം.

32:11b.JOB.032.011 ഞാന്‍ നിങ്ങളുടെ വാക്കു ശ്രദ്ധിച്ചുകൊണ്ടിരുന്നു; നിങ്ങള്‍ തക്ക മൊഴികള്‍ ആരാഞ്ഞു കണ്ടെത്തുമോ എന്നു നിങ്ങളുടെ ഉപദേശങ്ങള്‍ക്കു ഞാന്‍ ചെവികൊടുത്തു.

32:12b.JOB.032.012 നിങ്ങള്‍ പറഞ്ഞതിന്നു ഞാന്‍ ശ്രദ്ധകൊടുത്തു; ഇയ്യോബിന്നു ബോധം വരുത്തുവാനോ അവന്റെ മൊഴികള്‍ക്കുത്തരം പറവാനോ നിങ്ങളില്‍ ആരുമില്ല.

32:13b.JOB.032.013 ഞങ്ങള്‍ ജ്ഞാനം കണ്ടുപിടിച്ചിരിക്കുന്നുമനുഷ്യനല്ല, ദൈവമത്രേ അവനെ ജയിക്കും എന്നു നിങ്ങള്‍ പറയരുതു.

32:14b.JOB.032.014 എന്റെ നേരെയല്ലല്ലോ അവന്‍ തന്റെ മൊഴികളെ പ്രയോഗിച്ചതു; നിങ്ങളുടെ വചനങ്ങള്‍കൊണ്ടു ഞാന്‍ അവനോടു ഉത്തരം പറകയുമില്ല.

32:15b.JOB.032.015 അവര്‍ പരിഭ്രമിച്ചിരിക്കുന്നു; ഉത്തരം പറയുന്നില്ല; അവര്‍ക്കും വാക്കു മുട്ടിപ്പോയി.

32:16b.JOB.032.016 അവര്‍ ഉത്തരം പറയാതെ വെറുതെ നിലക്കുന്നു; അവര്‍ സംസാരിക്കായ്കയാല്‍ ഞാന്‍ കാത്തിരിക്കേണമോ?

32:17b.JOB.032.017 എനിക്കു പറവാനുള്ളതു ഞാനും പറയും; എന്റെ അഭിപ്രായം ഞാന്‍ പ്രസ്താവിക്കും.

32:18b.JOB.032.018 ഞാന്‍ മൊഴികള്‍കൊണ്ടു തിങ്ങിയിരിക്കുന്നു; എന്റെ ഉള്ളിലെ ആത്മാവു എന്നെ നിര്‍ബ്ബന്ധിക്കുന്നു.

32:19b.JOB.032.019 എന്റെ ഉള്ളം അടെച്ചുവെച്ച വീഞ്ഞുപോലെ ഇരിക്കുന്നു; അതു പുതിയ തുരുത്തികള്‍പോലെ പൊട്ടു മാറായിരിക്കുന്നു.

32:20b.JOB.032.020 എന്റെ വിമ്മിഷ്ടം തീരേണ്ടതിന്നു ഞാന്‍ സംസാരിക്കും; എന്റെ അധരം തുറന്നു ഉത്തരം പറയും.

32:21b.JOB.032.021 ഞാന്‍ ഒരുത്തന്റെയും പക്ഷം പിടിക്കയില്ല; ആരോടും മുഖസ്തുതി പറകയുമില്ല.

32:22b.JOB.032.022 മുഖസ്തുതി പറവാന്‍ എനിക്കു അറിഞ്ഞുകൂടാ; അങ്ങനെ ചെയ്താല്‍ എന്റെ സ്രഷ്ടാവു ക്ഷണത്തില്‍ എന്നെ നീക്കിക്കളയും.

33

33:1b.JOB.033.001 എങ്കിലോ ഇയ്യോബേ, എന്റെ ഭാഷണം കേട്ടുകൊള്‍ക; എന്റെ സകലവാക്കുകളും ശ്രദ്ധിച്ചുകൊള്‍ക.

33:2b.JOB.033.002 ഇതാ, ഞാന്‍ ഇപ്പോള്‍ എന്റെ വായ്തുറക്കുന്നു; എന്റെ വായില്‍ എന്റെ നാവു സംസാരിക്കുന്നു.

33:3b.JOB.033.003 എന്റെ വചനങ്ങള്‍ എന്റെ ഉള്ളിലെ നേര്‍ ഉച്ചരിക്കും. എന്റെ അധരങ്ങള്‍ അറിയുന്നതു അവ പരമാര്‍ത്ഥമായി പ്രസ്താവിക്കും.

33:4b.JOB.033.004 ദൈവത്തിന്റെ ആത്മാവു എന്നെ സൃഷ്ടിച്ചു; സര്‍വ്വശക്തന്റെ ശ്വാസം എനിക്കു ജീവനെ തരുന്നു.

33:5b.JOB.033.005 നിനക്കു കഴിയുമെങ്കില്‍ എന്നോടു പ്രതിവാദിക്ക; സന്നദ്ധനായി എന്റെ മുമ്പാകെ നിന്നുകൊള്‍ക.

33:6b.JOB.033.006 ഇതാ, നിന്നെപ്പോലെ ഞാനും ദൈവത്തിന്നുള്ളവന്‍ ; എന്നെയും മണ്ണുകൊണ്ടു നിര്‍മ്മിച്ചിരിക്കുന്നു.

33:7b.JOB.033.007 എന്റെ ഭീഷണി നിന്നെ ഭയപ്പെടുത്തുകയില്ല; എന്റെ ഘനം നിനക്കു ഭാരമായിരിക്കയുമില്ല.

33:8b.JOB.033.008 ഞാന്‍ കേള്‍ക്കെ നീ പറഞ്ഞതും നിന്റെ വാക്കു ഞാന്‍ കേട്ടതും എന്തെന്നാല്‍

33:9b.JOB.033.009 ഞാന്‍ ലംഘനം ഇല്ലാത്ത നിര്‍മ്മലന്‍ ; ഞാന്‍ നിര്‍ദ്ദോഷി; എന്നില്‍ അകൃത്യവുമില്ല.

33:10b.JOB.033.010 അവന്‍ എന്റെ നേരെ വിരുദ്ധങ്ങളെ കണ്ടു പിടിക്കുന്നു; എന്നെ തനിക്കു ശത്രുവായി വിചാരിക്കുന്നു.

33:11b.JOB.033.011 അവന്‍ എന്റെ കാലുകളെ ആമത്തില്‍ ഇടുന്നു; എന്റെ പാതകളെ ഒക്കെയും സൂക്ഷിച്ചുനോക്കുന്നു.

33:12b.JOB.033.012 ഇതിന്നു ഞന്‍ നിന്നോടു ഉത്തരം പറയാംഇതില്‍ നീ നീതിമാന്‍ അല്ല; ദൈവം മനുഷ്യനെക്കാള്‍ വലിയവനല്ലോ.

33:13b.JOB.033.013 നീ അവനോടു എന്തിന്നു വാദിക്കുന്നു? തന്റെ കാര്യങ്ങളില്‍ ഒന്നിന്നും അവന്‍ കാരണം പറയുന്നില്ലല്ലോ.

33:14b.JOB.033.014 ഒന്നോ രണ്ടോ വട്ടം ദൈവം അരുളിച്ചെയ്യുന്നു; മനുഷ്യന്‍ അതു കൂട്ടാക്കുന്നില്ലതാനും.

33:15b.JOB.033.015 ഗാഢനിദ്ര മനുഷ്യര്‍ക്കുംണ്ടാകുമ്പോള്‍, അവര്‍ ശയ്യമേല്‍ നിദ്രകൊള്ളുമ്പോള്‍, സ്വപ്നത്തില്‍, രാത്രിദര്‍ശനത്തില്‍ തന്നേ,

33:16b.JOB.033.016 അവന്‍ മനുഷ്യരുടെ ചെവി തുറക്കുന്നു; അവരോടുള്ള പ്രബോധനെക്കു മുദ്രയിടുന്നു.

33:17b.JOB.033.017 മനുഷ്യനെ അവന്റെ ദുഷ്കര്‍മ്മത്തില്‍നിന്നു അകറ്റുവാനും പുരുഷനെ ഗര്‍വ്വത്തില്‍നിന്നു രക്ഷിപ്പാനും തന്നേ.

33:18b.JOB.033.018 അവന്‍ കുഴിയില്‍നിന്നു അവന്റെ പ്രാണനെയും വാളാല്‍ നശിക്കാതവണ്ണം അവന്റെ ജീവനെയും കാക്കുന്നു.

33:19b.JOB.033.019 തന്റെ കിടക്കമേല്‍ അവന്‍ വേദനയാല്‍ ശിക്ഷിക്കപ്പെടുന്നു; അവന്റെ അസ്ഥികളില്‍ ഇടവിടാതെ പോരാട്ടം ഉണ്ടു.

33:20b.JOB.033.020 അതുകൊണ്ടു അവന്റെ ജീവന്‍ അപ്പവും അവന്റെ പ്രാണന്‍ സ്വാദുഭോജനവും വെറുക്കുന്നു.

33:21b.JOB.033.021 അവന്റെ മാംസം ക്ഷയിച്ചു കാണ്മാനില്ലാതെയായിരിക്കുന്നു; കാണ്മാനില്ലാതിരുന്ന അവന്റെ അസ്ഥികള്‍ പൊങ്ങിനിലക്കുന്നു.

33:22b.JOB.033.022 അവന്റെ പ്രാണന്‍ ശവകൂഴിക്കും അവന്റെ ജീവന്‍ നാശകന്മാര്‍ക്കും അടുത്തിരിക്കുന്നു.

33:23b.JOB.033.023 മനുഷ്യനോടു അവന്റെ ധര്‍മ്മം അറിയിക്കേണ്ടതിന്നു ആയിരത്തില്‍ ഒരുത്തനായി മദ്ധ്യസ്ഥനായോരു ദൂതന്‍ അവന്നു വേണ്ടി ഉണ്ടെന്നുവരികില്‍

33:24b.JOB.033.024 അവന്‍ അവങ്കല്‍ കൃപ വിചാരിച്ചുകുഴിയില്‍ ഇറങ്ങാതവണ്ണം ഇവനെ രക്ഷിക്കേണമേ; ഞാന്‍ ഒരു മറുവില കണ്ടിരിക്കുന്നു എന്നു പറയും

33:25b.JOB.033.025 അപ്പോള്‍ അവന്റെ ദേഹം യൌവനചൈതന്യത്താല്‍ പുഷ്ടിവേക്കും; അവന്‍ ബാല്യപ്രായത്തിലേക്കു തിരിഞ്ഞുവരും.

33:26b.JOB.033.026 അവന്‍ ദൈവത്തോടു പ്രാര്‍ത്ഥിക്കും; അവന്‍ അവങ്കല്‍ പ്രസാദിക്കും; തിരുമുഖത്തെ അവന്‍ സന്തോഷത്തോടെ കാണും; അവന്‍ മനുഷ്യന്നു അവന്റെ നീതിയെ പകരം കൊടുക്കും.

33:27b.JOB.033.027 അവന്‍ മനുഷ്യരുടെ മുമ്പില്‍ പാടി പറയുന്നതുഞാന്‍ പാപം ചെയ്തു നേരായുള്ളതു മറിച്ചുകളഞ്ഞു; അതിന്നു എന്നോടു പകരം ചെയ്തിട്ടില്ല.

33:28b.JOB.033.028 അവന്‍ എന്റെ പ്രാണനെ കുഴിയില്‍ ഇറങ്ങാതവണ്ണം രക്ഷിച്ചു; എന്റെ ജീവന്‍ പ്രകാശത്തെ കണ്ടു സന്തോഷിക്കുന്നു.

33:29b.JOB.033.029 ഇതാ, ദൈവം രണ്ടു മൂന്നു പ്രാവശ്യം ഇവയൊക്കെയും മനുഷ്യനോടു ചെയ്യുന്നു.

33:30b.JOB.033.030 അവന്റെ പ്രാണനെ കുഴിയില്‍നിന്നു കരേറ്റേണ്ടതിന്നും ജീവന്റെ പ്രകാശംകൊണ്ടു അവനെ പ്രകാശിപ്പിക്കേണ്ടതിന്നും തന്നേ.

33:31b.JOB.033.031 ഇയ്യോബേ, ശ്രദ്ധവെച്ചു കേള്‍ക്ക; മിണ്ടാതെയിരിക്ക; ഞാന്‍ സംസാരിക്കാം.

33:32b.JOB.033.032 നിനക്കു ഉത്തരം പറവാനുണ്ടെങ്കില്‍ പറക; സംസാരിക്ക; നിന്നെ നീതീകരിപ്പാന്‍ ആകുന്നു എന്റെ താല്പര്യം.

33:33b.JOB.033.033 ഇല്ലെന്നുവരികില്‍, നീ എന്റെ വാക്കു കേള്‍ക്ക; മിണ്ടാതിരിക്ക; ഞാന്‍ നിനക്കു ജ്ഞാനം ഉപദേശിച്ചുതരാം.

34

34:1b.JOB.034.001 എലീഹൂ പിന്നെയും പറഞ്ഞതെന്തെന്നാല്‍

34:2b.JOB.034.002 ജ്ഞാനികളേ, എന്റെ വചനം കേള്‍പ്പിന്‍ ; വിദ്വാന്മാരേ, എനിക്കു ചെവിതരുവിന്‍ .

34:3b.JOB.034.003 അണ്ണാകൂ ആഹാരത്തെ രുചിനോക്കുന്നു; ചെവിയോ വചനങ്ങളെ ശോധന ചെയ്യുന്നു;

34:4b.JOB.034.004 ന്യായമായുള്ളതു നമുക്കു തിരഞ്ഞെടുക്കാം; നന്മയായുള്ളതു നമുക്കു തന്നേ ആലോചിച്ചറിയാം.

34:5b.JOB.034.005 ഞാന്‍ നീതിമാന്‍ , ദൈവം എന്റെ ന്യായം തള്ളിക്കളഞ്ഞു; എന്റെ ന്യായത്തിന്നെതിരെ ഞാന്‍ ഭോഷകു പറയേണമോ?

34:6b.JOB.034.006 ലംഘനം ഇല്ലാഞ്ഞിട്ടും എന്റെ മുറിവു പൊറുക്കുന്നില്ല എന്നിങ്ങനെ ഇയ്യോബ് പറഞ്ഞുവല്ലോ.

34:7b.JOB.034.007 ഇയ്യോബിനെപ്പോലെ ഒരാളുണ്ടോ? അവന്‍ പരിഹാസത്തെ വെള്ളംപോലെ കുടിക്കുന്നു;

34:8b.JOB.034.008 അവന്‍ ദുഷ്പ്രവൃത്തിക്കാരോടു കൂട്ടുകൂടുന്നു; ദുര്‍ജ്ജനങ്ങളോടുകൂടെ സഞ്ചരിക്കുന്നു.

34:9b.JOB.034.009 ദൈവത്തോടു രഞ്ജനയായിരിക്കുന്നതുകൊണ്ടു മനുഷ്യന്നു പ്രയോജനമില്ലെന്നു അവന്‍ പറഞ്ഞു.

34:10b.JOB.034.010 അതുകൊണ്ടു വിവേകികളേ, കേട്ടുകൊള്‍വിന്‍ ; ദൈവം ദുഷ്ടതയോ സര്‍വ്വശക്തന്‍ നീതികേടോ ഒരിക്കലും ചെയ്കയില്ല.

34:11b.JOB.034.011 അവന്‍ മനുഷ്യന്നു അവന്റെ പ്രവൃത്തിക്കു പകരം ചെയ്യും; ഔരോരുത്തന്നു അവനവന്റെ നടപ്പിന്നു തക്കവണ്ണം കൊടുക്കും.

34:12b.JOB.034.012 ദൈവം ദുഷ്ടത പ്രവര്‍ത്തിക്കയില്ല നിശ്ചയം; സര്‍വ്വശക്തന്‍ ന്യായം മറിച്ചുകളകയുമില്ല.

34:13b.JOB.034.013 ഭൂമിയെ അവങ്കല്‍ ഭരമേല്പിച്ചതാര്‍? ഭൂമണ്ഡലമാകെ സ്ഥാപിച്ചതാര്‍?

34:14b.JOB.034.014 അവന്‍ തന്റെ കാര്യത്തില്‍ മാത്രം ദൃഷ്ടിവെച്ചെങ്കില്‍ തന്റെ ആത്മാവിനെയും ശ്വാസത്തെയും മടക്കി എടുത്തെങ്കില്‍

34:15b.JOB.034.015 സകലജഡവും ഒരുപോലെ കഴിഞ്ഞുപോകും; മനുഷ്യന്‍ പൊടിയിലേക്കു മടങ്ങിച്ചേരും.

34:16b.JOB.034.016 നിനക്കു വിവേകമുണ്ടെങ്കില്‍ ഇതു കേട്ടുകൊള്‍ക; എന്റെ വചനങ്ങളെ ശ്രദ്ധിച്ചുകൊള്‍ക;

34:17b.JOB.034.017 ന്യായത്തെ പകെക്കുന്നവന്‍ ഭരിക്കുമോ? നീതിമാനും ബലവാനുമായവനെ നീ കുറ്റം വിധിക്കുമോ?

34:18b.JOB.034.018 രാജാവിനോടുനീ വഷളന്‍ എന്നും പ്രഭുക്കന്മാരോടുനിങ്ങള്‍ ദുഷ്ടന്മാര്‍ എന്നും പറയുമോ?

34:19b.JOB.034.019 അവന്‍ പ്രഭുക്കന്മാരുടെ പക്ഷം എടുക്കുന്നില്ല; ദരിദ്രനെക്കാള്‍ ധനവാനെ ആദരിക്കുന്നതുമില്ല; അവരെല്ലാവരും തൃക്കൈയുടെ പ്രവൃത്തിയല്ലോ.

34:20b.JOB.034.020 പെട്ടെന്നു അര്‍ദ്ധരാത്രിയില്‍ തന്നേ അവര്‍ മരിക്കുന്നു; ജനം കുലുങ്ങി ഒഴിഞ്ഞു പോകുന്നു; കൈ തൊടാതെ ബലശാലികള്‍ നീങ്ങിപ്പോകുന്നു.

34:21b.JOB.034.021 അവന്റെ ദൃഷ്ടി മനുഷ്യന്റെ വഴികളിന്മേല്‍ ഇരിക്കുന്നു; അവന്റെ നടപ്പു ഒക്കെയും അവന്‍ കാണുന്നു.

34:22b.JOB.034.022 ദുഷ്പ്രവൃത്തിക്കാര്‍ക്കും ഒളിച്ചുകൊള്ളേണ്ടതിന്നു അവിടെ ഇരുട്ടുമില്ല അന്ധതമസ്സുമില്ല.

34:23b.JOB.034.023 മനുഷ്യന്‍ ദൈവസന്നിധിയില്‍ ന്യായവിസ്താരത്തിന്നു ചെല്ലേണ്ടതിന്നു അവന്‍ അവനില്‍ അധികം ദൃഷ്ടിവെപ്പാന്‍ ആവശ്യമില്ല.

34:24b.JOB.034.024 വിചാരണ ചെയ്യാതെ അവന്‍ ബലശാലികളെ തകര്‍ത്തുകളയുന്നു; അവര്‍ക്കും പകരം വേറെ ആളുകളെ നിയമിക്കുന്നു.

34:25b.JOB.034.025 അങ്ങനെ അവന്‍ അവരുടെ പ്രവൃത്തികളെ അറിയുന്നു; രാത്രിയില്‍ അവരെ മറിച്ചുകളഞ്ഞിട്ടു അവര്‍ തകര്‍ന്നുപോകുന്നു.

34:26b.JOB.034.026 കാണികള്‍ കൂടുന്ന സ്ഥലത്തുവെച്ചു അവന്‍ അവരെ ദുഷ്ടന്മാരെപ്പോലെ ശിക്ഷിക്കുന്നു.

34:27b.JOB.034.027 അവര്‍, എളിയവരുടെ നിലവിളി അവന്റെ അടുക്കല്‍ എത്തുവാനും പീഡിതന്മാരുടെ നിലവിളി അവന്‍ കേള്‍പ്പാനും തക്കവണ്ണം

34:28b.JOB.034.028 അവനെ ഉപേക്ഷിച്ചു പിന്മാറിക്കളകയും അവന്റെ വഴികളെ ഗണ്യമാക്കാതിരിക്കയും ചെയ്തുവല്ലോ.

34:29b.JOB.034.029 വഷളനായ മനുഷ്യന്‍ വാഴാതിരിക്കേണ്ടതിന്നും ജനത്തെ കുടുക്കുവാന്‍ ആരും ഇല്ലാതിരിക്കേണ്ടതിന്നും

34:30b.JOB.034.030 അവന്‍ സ്വസ്ഥത നല്കിയാല്‍ ആര്‍ കുറ്റം വിധിക്കും? ഒരു ജാതിക്കായാലും ഒരാള്‍ക്കായാലും അവന്‍ മുഖം മറെച്ചുകളഞ്ഞാല്‍ ആര്‍ അവനെ കാണും?

34:31b.JOB.034.031 ഞാന്‍ ശിക്ഷ സഹിച്ചു; ഞാന്‍ ഇനി കുറ്റം ചെയ്കയില്ല;

34:32b.JOB.034.032 ഞാന്‍ കാണാത്തതു എന്നെ പഠിപ്പിക്കേണമേ; ഞാന്‍ അന്യായം ചെയ്തിട്ടുണ്ടെങ്കില്‍ ഇനി ചെയ്കയില്ല എന്നു ആരെങ്കിലും ദൈവത്തോടു പറഞ്ഞിട്ടുണ്ടോ?

34:33b.JOB.034.033 നീ മുഷിഞ്ഞതുകൊണ്ടു അവന്‍ നിന്റെ ഇഷ്ടംപോലെ പകരം ചെയ്യേണമോ? ഞാനല്ല, നീ തന്നേ തിരഞ്ഞെടുക്കേണ്ടതല്ലോ; ആകയാല്‍ നീ അറിയുന്നതു പ്രസ്താവിച്ചുകൊള്‍ക.

34:34b.JOB.034.034 ഇയ്യോബ് അറിവില്ലാതെ സംസാരിക്കുന്നു; അവന്റെ വാക്കുകളിലും ജ്ഞാനമില്ല എന്നു വിവേകമുള്ള പുരുഷന്മാരും

34:35b.JOB.034.035 എന്റെ വാക്കു കേള്‍ക്കുന്ന ഏതു ജ്ഞാനിയും എന്നോടു പറയും.

34:36b.JOB.034.036 ഇയ്യോബ് ദുഷ്ടന്മാരെപ്പോലെ പ്രതിവാദിക്കകൊണ്ടു അവനെ ആദിയോടന്തം പരിശോധിച്ചാല്‍ കൊള്ളാം.

34:37b.JOB.034.037 അവന്‍ തന്റെ പാപത്തോടു ദ്രോഹം ചേര്‍ക്കുംന്നു; അവന്‍ നമ്മുടെ മദ്ധ്യേ കൈ കൊട്ടുന്നു; ദൈവത്തിന്നു വിരോധമായി വാക്കു വര്‍ദ്ധിപ്പിക്കുന്നു.

35

35:1b.JOB.035.001 എലീഹൂ പിന്നെയും പറഞ്ഞതെന്തെന്നാല്‍

35:2b.JOB.035.002 എന്റെ നീതി ദൈവത്തിന്റേതിലും കവിയും എന്നു നീ പറയുന്നു; ഇതു ന്യായം എന്നു നീ നിരൂപിക്കുന്നുവോ?

35:3b.JOB.035.003 അതിനാല്‍ നിനക്കു എന്തു പ്രയോജനം എന്നും ഞാന്‍ പാപം ചെയ്യുന്നതിനെക്കാള്‍ അതുകൊണ്ടു എനിക്കെന്തുപകാരം എന്നും നീ ചോദിക്കുന്നുവല്ലോ;

35:4b.JOB.035.004 നിന്നോടും നിന്നോടുകൂടെയുള്ള സ്നേഹിതന്മാരോടും ഞാന്‍ പ്രത്യുത്തരം പറയാം.

35:5b.JOB.035.005 നീ ആകാശത്തേക്കു നോക്കി കാണുക; നിനക്കു മീതെയുള്ള മേഘങ്ങളെ ദര്‍ശിക്ക;

35:6b.JOB.035.006 നീ പാപം ചെയ്യുന്നതിനാല്‍ അവനോടു എന്തു പ്രവര്‍ത്തിക്കുന്നു? നിന്റെ ലംഘനം പെരുകുന്നതിനാല്‍ നീ അവനോടു എന്തു ചെയ്യുന്നു?

35:7b.JOB.035.007 നീ നീതിമാനായിരിക്കുന്നതിനാല്‍ അവന്നു എന്തു കൊടുക്കുന്നു? അല്ലെങ്കില്‍ അവന്‍ നിന്റെ കയ്യില്‍നിന്നു എന്തു പ്രാപിക്കുന്നു?

35:8b.JOB.035.008 നിന്റെ ദുഷ്ടത നിന്നെപ്പോലെയുള്ള ഒരു പുരുഷനെയും നിന്റെ നീതി മനുഷ്യനെയും സംബന്ധിക്കുന്നു. പീഡയുടെ പെരുപ്പം ഹേതുവായി അവര്‍ അയ്യംവിളിക്കുന്നു; മഹാന്മാരുടെ ഭുജംനിമിത്തം അവര്‍ നിലവിളിക്കുന്നു.

35:9b.JOB.035.009 എങ്കിലും രാത്രിയില്‍ സ്തോത്രഗീതങ്ങളെ നലകുന്നവനും ഭൂമിയിലെ മൃഗങ്ങളെക്കാള്‍ നമ്മെ പഠിപ്പിക്കുന്നവനും

35:10b.JOB.035.010 ആകാശത്തിലെ പക്ഷികളെക്കാള്‍ നമ്മെ ജ്ഞാനികളാക്കുന്നവനുമായി എന്റെ സ്രഷ്ടാവായ ദൈവം എവിടെ എന്നു ഒരുത്തനും ചോദിക്കുന്നില്ല.

35:11b.JOB.035.011 അവിടെ ദുഷ്ടന്മാരുടെ അഹങ്കാരംനിമിത്തം അവര്‍ നിലവിളിക്കുന്നു; എങ്കിലും ആരും ഉത്തരം പറയുന്നില്ല.

35:12b.JOB.035.012 വ്യര്‍ത്ഥമായുള്ളതു ദൈവം കേള്‍ക്കയില്ല; സര്‍വ്വശക്തന്‍ അതു വിചാരിക്കയുമില്ല നിശ്ചയം.

35:13b.JOB.035.013 പിന്നെ നീ അവനെ കാണുന്നില്ല എന്നു പറഞ്ഞാല്‍ എങ്ങനെ? വ്യവഹാരം അവന്റെ മുമ്പില്‍ ഇരിക്കയാല്‍ നീ അവന്നായി കാത്തിരിക്ക.

35:14b.JOB.035.014 ഇപ്പോഴോ, അവന്റെ കോപം സന്ദര്‍ശിക്കായ്കകൊണ്ടും അവന്‍ അഹങ്കാരത്തെ അധികം ഗണ്യമാക്കായ്കകൊണ്ടും

35:15b.JOB.035.015 ഇയ്യോബ് വൃഥാ തന്റെ വായ്തുറക്കുന്നു; അറിവുകൂടാതെ വാക്കു വര്‍ദ്ധിപ്പിക്കുന്നു.

36

36:1b.JOB.036.001 എലീഹൂ പിന്നെയും പറഞ്ഞതെന്തെന്നാല്‍

36:2b.JOB.036.002 അല്പം ക്ഷമിക്ക, ഞാന്‍ അറിയിച്ചുതരാം; ദൈവത്തിന്നു വേണ്ടി ഇനിയും ചില വാക്കു പറവാനുണ്ടു.

36:3b.JOB.036.003 ഞാന്‍ ദൂരത്തുനിന്നു അറിവു കൊണ്ടുവരും; എന്റെ സ്രഷ്ടാവിന്നു നീതിയെ ആരോപിക്കും.

36:4b.JOB.036.004 എന്റെ വാക്കു ഭോഷ്കല്ല നിശ്ചയം; അറിവു തികഞ്ഞവന്‍ നിന്റെ അടുക്കല്‍ നിലക്കുന്നു.

36:5b.JOB.036.005 ദൈവം ബലവാനെങ്കിലും ആരെയും നിരസിക്കുന്നില്ല; അവന്‍ വിവേകശക്തിയിലും ബലവാന്‍ തന്നേ.

36:6b.JOB.036.006 അവന്‍ ദുഷ്ടന്റെ ജീവനെ രക്ഷിക്കുന്നില്ല; ദുഃഖിതന്മാര്‍ക്കോ അവന്‍ ന്യായം നടത്തിക്കൊടുക്കുന്നു.

36:7b.JOB.036.007 അവന്‍ നീതിമാന്മാരില്‍നിന്നു തന്റെ കടാക്ഷം മാറ്റുന്നില്ല; രാജാക്കന്മാരോടുകൂടെ അവരെ സിംഹാസനത്തില്‍ ഇരുത്തുന്നു; അവര്‍ എന്നേക്കും ഉയര്‍ന്നിരിക്കുന്നു.

36:8b.JOB.036.008 അവര്‍ ചങ്ങലകളാല്‍ ബന്ധിക്കപ്പെട്ടു കഷ്ടതയുടെ പാശങ്ങളാല്‍ പിടിക്കപ്പെട്ടാല്‍

36:9b.JOB.036.009 അവന്‍ അവര്‍ക്കും അവരുടെ പ്രവൃത്തിയും അഹങ്കരിച്ചുപോയ ലംഘനങ്ങളും കാണിച്ചുകൊടുക്കും.

36:10b.JOB.036.010 അവന്‍ അവരുടെ ചെവി പ്രബോധനത്തിന്നു തുറക്കുന്നു; അവര്‍ നീതികേടു വിട്ടുതിരിവാന്‍ കല്പിക്കുന്നു.

36:11b.JOB.036.011 അവര്‍ കേട്ടനുസരിച്ചു അവനെ സേവിച്ചാല്‍ തങ്ങളുടെ നാളുകളെ ഭാഗ്യത്തിലും ആണ്ടുകളെ ആനന്ദത്തിലും കഴിച്ചുകൂട്ടും.

36:12b.JOB.036.012 കേള്‍ക്കുന്നില്ലെങ്കിലോ അവര്‍ വാളാല്‍ നശിക്കും; ബുദ്ധിമോശത്താല്‍ മരിച്ചുപോകും.

36:13b.JOB.036.013 ദുഷ്ടമാനസന്മാര്‍ കോപം സംഗ്രഹിച്ചുവെക്കുന്നു; അവന്‍ അവരെ ബന്ധിക്കുമ്പോള്‍ അവര്‍ രക്ഷെക്കായി വിളിക്കുന്നില്ല.

36:14b.JOB.036.014 അവര്‍ യൌവനത്തില്‍ തന്നേ മരിച്ചു പോകുന്നു; അവരുടെ ജീവന്‍ ദുര്‍ന്നടപ്പുകാരുടേതു പോലെ നശിക്കുന്നു.

36:15b.JOB.036.015 അവന്‍ അരിഷ്ടനെ അവന്റെ അരിഷ്ടതയാല്‍ വിടുവിക്കുന്നു; പീഡയില്‍ തന്നേ അവരുടെ ചെവി തുറക്കുന്നു.

36:16b.JOB.036.016 നിന്നെയും അവന്‍ കഷ്ടതയുടെ വായില്‍ നിന്നു ഇടുക്കമില്ലാത്ത വിശാലതയിലേക്കു നടത്തുമായിരുന്നു. നിന്റെ മേശമേല്‍ സ്വാദുഭോജനം വെക്കുമായിരുന്നു.

36:17b.JOB.036.017 നീയോ ദുഷ്ടവിധികൊണ്ടു നിറഞ്ഞിരിക്കുന്നു; വിധിയും നീതിയും നിന്നെ പിടിക്കും.

36:18b.JOB.036.018 കോപം നിന്നെ പരിഹാസത്തിന്നായി വശീകരിക്കരുതു; മറുവിലയുടെ വലിപ്പം ഔര്‍ത്തു നീ തെറ്റിപ്പോകയുമരുതു.

36:19b.JOB.036.019 കഷ്ടത്തില്‍ അകപ്പെടാതിരിപ്പാന്‍ നിന്റെ നിലവിളിയും ശക്തിയേറിയ പരിശ്രമങ്ങള്‍ ഒക്കെയും മതിയാകുമോ?

36:20b.JOB.036.020 ജാതികള്‍ തങ്ങളുടെ സ്ഥലത്തുവെച്ചു മുടിഞ്ഞുപോകുന്ന രാത്രിയെ നീ കാംക്ഷിക്കരുതു.

36:21b.JOB.036.021 സൂക്ഷിച്ചുകൊള്‍ക; നീതികേടിലേക്കു തിരിയരുതു; അതല്ലോ നീ അരിഷ്ടതയെക്കാള്‍ ഇച്ഛിക്കുന്നതു.

36:22b.JOB.036.022 ദൈവം തന്റെ ശക്തിയാല്‍ ഉന്നതമായി പ്രവര്‍ത്തിക്കുന്നു; അവന്നു തുല്യനായ ഉപദേശകന്‍ ആരുള്ളു?

36:23b.JOB.036.023 അവനോടു അവന്റെ വഴിയെ കല്പിച്ചതാര്‍? നീ നീതികേടു ചെയ്തു എന്നു അവനോടു ആര്‍ക്കും പറയാം?

36:24b.JOB.036.024 അവന്റെ പ്രവൃത്തിയെ മഹിമപ്പെടുത്തുവാന്‍ നീ ഔര്‍ത്തുകൊള്‍ക; അതിനെക്കുറിച്ചല്ലോ മനുഷ്യര്‍ പാടിയിരിക്കുന്നതു.

36:25b.JOB.036.025 മനുഷ്യരൊക്കെയും അതു കണ്ടു രസിക്കുന്നു; ദൂരത്തുനിന്നു മര്‍ത്യന്‍ അതിനെ സൂക്ഷിച്ചുനോക്കുന്നു.

36:26b.JOB.036.026 നമുക്കു അറിഞ്ഞുകൂടാതവണ്ണം ദൈവം അത്യുന്നതന്‍ ; അവന്റെ ആണ്ടുകളുടെ സംഖ്യ ആരാഞ്ഞുകൂടാത്തതു.

36:27b.JOB.036.027 അവന്‍ നീര്‍ത്തുള്ളികളെ ആകര്‍ഷിക്കുന്നു; അവന്റെ ആവിയാല്‍ അവ മഴയായി പെയ്യുന്നു.

36:28b.JOB.036.028 മേഘങ്ങള്‍ അവയെ ചൊരിയുന്നു; മനുഷ്യരുടെമേല്‍ ധാരാളമായി പൊഴിക്കുന്നു.

36:29b.JOB.036.029 ആര്‍ക്കെങ്കിലും മേഘങ്ങളുടെ വിരിവുകളെയും അവന്റെ കൂടാരത്തിന്റെ മുഴക്കത്തെയും ഗ്രഹിക്കാമോ?

36:30b.JOB.036.030 അവന്‍ തന്റെ ചുറ്റും പ്രകാശം വിരിക്കുന്നു; സമുദ്രത്തിന്റെ അടിയെ മൂടുന്നു.

36:31b.JOB.036.031 ഇവയാല്‍ അവന്‍ ജാതികളെ ന്യായം വിധിക്കുന്നു; ആഹാരവും ധാരാളമായി കൊടുക്കുന്നു.

36:32b.JOB.036.032 അവന്‍ മിന്നല്‍കൊണ്ടു തൃക്കൈ നിറെക്കുന്നു; പ്രതിയോഗിയുടെ നേരെ അതിനെ നിയോഗിക്കുന്നു.

36:33b.JOB.036.033 അതിന്റെ മുഴക്കം അവനെയും കന്നുകാലികള്‍ എഴുന്നെള്ളുന്നവനെയും കുറിച്ചു അറിവുതരുന്നു.

37

37:1b.JOB.037.001 ഇതിനാല്‍ എന്റെ ഹൃദയം വിറെച്ചു തന്റെ സ്ഥലത്തുനിന്നു പാളിപ്പോകുന്നു.

37:2b.JOB.037.002 അവന്റെ നാദത്തിന്റെ മുഴക്കവും അവന്റെ വായില്‍നിന്നു പുറപ്പെടുന്ന ഗര്‍ജ്ജനവും ശ്രദ്ധിച്ചുകേള്‍പ്പിന്‍ .

37:3b.JOB.037.003 അവന്‍ അതു ആകാശത്തിന്‍ കീഴിലൊക്കെയും അതിന്റെ മിന്നല്‍ ഭൂമിയുടെ അറ്റത്തോളവും അയക്കുന്നു.

37:4b.JOB.037.004 അതിന്റെ പിന്നാലെ ഒരു മുഴക്കം കേള്‍ക്കുന്നു; അവന്‍ തന്റെ മഹിമാനാദംകൊണ്ടു ഇടമുഴക്കുന്നു; അവന്റെ നാദം കേള്‍ക്കുമ്പോള്‍ അവയെ തടുക്കുന്നില്ല.

37:5b.JOB.037.005 ദൈവം തന്റെ നാദം അതിശയമായി മുഴക്കുന്നു; നുമുകൂ ഗ്രഹിച്ചുകൂടാത്ത മഹാകാര്യങ്ങളെ ചെയ്യുന്നു.

37:6b.JOB.037.006 അവന്‍ ഹിമത്തോടുഭൂമിയില്‍ പെയ്യുക എന്നു കല്പിക്കുന്നു; അവന്‍ മഴയോടും വമ്പിച്ച പെരുമഴയോടും കല്പിക്കുന്നു.

37:7b.JOB.037.007 താന്‍ സൃഷ്ടിച്ച മനുഷ്യരൊക്കെയും അറിവാന്തക്കവണ്ണം അവന്‍ സകലമനുഷ്യരുടെയും കൈ മുദ്രയിടുന്നു.

37:8b.JOB.037.008 കാട്ടുമൃഗം ഒളിവിടത്തു ചെന്നു തന്റെ ഗുഹയില്‍ കിടക്കുന്നു.

37:9b.JOB.037.009 ദക്ഷിണമണ്ഡലത്തില്‍നിന്നു കൊടുങ്കാറ്റും ഉത്തരദിക്കില്‍നിന്നു കുളിരും വരുന്നു.

37:10b.JOB.037.010 ദൈവത്തിന്റെ ശ്വാസംകൊണ്ടു നീര്‍ക്കട്ട ഉളവാകുന്നു; വെള്ളങ്ങളുടെ വിശാലത ഉറെച്ചു പോകുന്നു.

37:11b.JOB.037.011 അവന്‍ കാര്‍മ്മേഘത്തെ ഈറംകൊണ്ടു കനപ്പിക്കുന്നു; തന്റെ മിന്നലുള്ള മേഘത്തെ പരത്തുന്നു.

37:12b.JOB.037.012 അവന്‍ അവയോടു കല്പിക്കുന്നതൊക്കെയും ഭൂമിയുടെ ഉപരിഭാഗത്തു ചെയ്യേണ്ടതിന്നു അവന്റെ ആദേശപ്രകാരം അവ ചുറ്റി സഞ്ചരിക്കുന്നു.

37:13b.JOB.037.013 ശിക്ഷെക്കായിട്ടോ ദേശത്തിന്റെ നന്മെക്കായിട്ടോ ദയെക്കായിട്ടോ അവന്‍ അതു വരുത്തുന്നു.

37:14b.JOB.037.014 ഇയ്യോബേ, ഇതു ശ്രദ്ധിച്ചുകൊള്‍ക; മിണ്ടാതിരുന്നു ദൈവത്തിന്റെ അത്ഭുതങ്ങളെ ചിന്തിച്ചുകൊള്‍ക.

37:15b.JOB.037.015 ദൈവം അവേക്കു കല്പന കൊടുക്കുന്നതും തന്റെ മേഘത്തിലെ മിന്നല്‍ പ്രകാശിപ്പിക്കുന്നതും എങ്ങനെ എന്നു നീ അറിയുന്നുവോ?

37:16b.JOB.037.016 മേഘങ്ങളുടെ ആക്കത്തൂക്കവും ജ്ഞാനസമ്പൂര്‍ണ്ണനായവന്റെ അത്ഭുതങ്ങളും നീ അറിയുന്നുവോ?

37:17b.JOB.037.017 തെന്നിക്കാറ്റുകൊണ്ടു ഭൂമി അനങ്ങാതിരിക്കുമ്പോള്‍ നിന്റെ വസ്ത്രത്തിന്നു ചൂടുണ്ടാകുന്നതു എങ്ങനെ?

37:18b.JOB.037.018 ലോഹദര്‍പ്പണംപോലെ ഉറപ്പുള്ള ആകാശത്തെ നിനക്കു അവനോടുകൂടെ വിടര്‍ത്തു വെക്കുമോ?

37:19b.JOB.037.019 അവനോടു എന്തു പറയേണമെന്നു ഞങ്ങള്‍ക്കു ഉപദേശിച്ചു തരിക; അന്ധകാരംനിമിത്തം ഞങ്ങളള്‍ക്കു ഒന്നും പ്രസ്താവിപ്പാന്‍ കഴിവില്ല.

37:20b.JOB.037.020 എനിക്കു സംസാരിക്കേണം എന്നു അവനോടു ബോധിപ്പിക്കേണമോ? നാശത്തിന്നിരയായ്തീരുവാന്‍ ആരാനും ഇച്ഛിക്കുമോ?

37:21b.JOB.037.021 ഇപ്പോള്‍ ആകാശത്തില്‍ വെളിച്ചം ശോഭിക്കുന്നതു കാണുന്നില്ല; എങ്കിലും കാറ്റു കടന്നു അതിനെ തെളിവാക്കുന്നു.

37:22b.JOB.037.022 വടക്കുനിന്നു സ്വര്‍ണ്ണശോഭപോലെ വരുന്നു; ദൈവത്തിന്റെ ചുറ്റും ഭയങ്കരതേജസ്സുണ്ടു.

37:23b.JOB.037.023 സര്‍വ്വശക്തനെയോ നാം കണ്ടെത്തുകയില്ല; അവന്‍ ശക്തിയില്‍ അത്യുന്നതനാകുന്നു; അവന്‍ ന്യായത്തിന്നും പൂര്‍ണ്ണനീതിക്കും ഭംഗം വരുത്തുന്നില്ല. അതുകൊണ്ടു മനുഷ്യര്‍ അവനെ ഭയപ്പെടുന്നു; ജ്ഞാനികളെന്നു ഭാവിക്കുന്നവരെ അവന്‍ കടാക്ഷിക്കുന്നില്ല.

38

38:1b.JOB.038.001 അനന്തരം യഹോവ ചുഴലിക്കാറ്റില്‍ നിന്നു ഇയ്യോബിനോടു ഉത്തരം അരുളിച്ചെയ്തതെന്തെന്നാല്‍

38:2b.JOB.038.002 അറിവില്ലാത്ത വാക്കുകളാല്‍ ആലോചനയെ ഇരുളാക്കുന്നോരിവനാര്‍?

38:3b.JOB.038.003 നീ പുരുഷനെപ്പോലെ അര മുറുക്കികൊള്‍ക; ഞാന്‍ നിന്നോടു ചോദിക്കും; എന്നോടു ഉത്തരം പറക.

38:4b.JOB.038.004 ഞാന്‍ ഭൂമിക്കു അടിസ്ഥാനമിട്ടപ്പോള്‍ നീ എവിടെയായിരുന്നു? നിനക്കു വിവേകമുണ്ടെങ്കില്‍ പ്രസ്താവിക്ക.

38:5b.JOB.038.005 അതിന്റെ അളവു നിയമിച്ചവന്‍ ആര്‍? നീ അറിയുന്നുവോ? അല്ല, അതിന്നു അളവുനൂല്‍ പിടിച്ചവനാര്‍?

38:6b.JOB.038.006 പ്രഭാതനക്ഷത്രങ്ങള്‍ ഒന്നിച്ചു ഘോഷിച്ചുല്ലസിക്കയും ദൈവപുത്രന്മാരെല്ലാം സന്തോഷിച്ചാര്‍ക്കുംകയും ചെയ്തപ്പോള്‍

38:7b.JOB.038.007 അതിന്റെ അടിസ്ഥാനം ഏതിന്മേല്‍ ഉറപ്പിച്ചു? അല്ല, അതിന്റെ മൂലക്കല്ലിട്ടവന്‍ ആര്‍?

38:8b.JOB.038.008 ഗര്‍ഭത്തില്‍നിന്നു എന്നപോലെ സമുദ്രം ചാടിപ്പുറപ്പെട്ടപ്പോള്‍ അതിനെ കതകുകളാല്‍ അടെച്ചവന്‍ ആര്‍?

38:9b.JOB.038.009 അന്നു ഞാന്‍ മേഘത്തെ അതിന്നു ഉടുപ്പും കൂരിരുളിനെ അതിന്നു ചുറ്റാടയും ആക്കി;

38:10b.JOB.038.010 ഞാന്‍ അതിന്നു അതിര്‍ നിയമിച്ചു കതകും ഔടാമ്പലും വെച്ചു.

38:11b.JOB.038.011 ഇത്രത്തോളം നിനക്കുവരാം; ഇതു കടക്കരുതു; ഇവിടെ നിന്റെ തിരമാലകളുടെ ഗര്‍വ്വം നിലെക്കും എന്നു കല്പിച്ചു.

38:12b.JOB.038.012 ഭൂമിയുടെ അറ്റങ്ങളെ പിടിക്കേണ്ടതിന്നും ദുഷ്ടന്മാരെ അതില്‍നിന്നു കുടഞ്ഞുകളയേണ്ടതിന്നും

38:13b.JOB.038.013 നിന്റെ ജീവകാലത്തൊരിക്കലെങ്കിലും നീ പ്രഭാതത്തിന്നു കല്പന കൊടുക്കയും അരുണോദയത്തിന്നു സ്ഥലം ആദേശിക്കയും ചെയ്തിട്ടുണ്ടോ?

38:14b.JOB.038.014 അതു മുദ്രെക്കു കീഴിലെ അരകൂപോലെ മാറുന്നു; വസ്ത്രംപോലെ ആസകലം വിളങ്ങിനിലക്കുന്നു.

38:15b.JOB.038.015 ദുഷ്ടന്മാര്‍ക്കും വെളിച്ചം മുടങ്ങിപ്പോകുന്നു; ഔങ്ങിയ ഭുജവും ഒടിഞ്ഞുപോകുന്നു.

38:16b.JOB.038.016 നീ സമുദ്രത്തിന്റെ ഉറവുകളോളം ചെന്നിട്ടുണ്ടോ? ആഴിയുടെ ആഴത്തില്‍ സഞ്ചരിച്ചിട്ടുണ്ടോ?

38:17b.JOB.038.017 മരണത്തിന്റെ വാതിലുകള്‍ നിനക്കു വെളിപ്പെട്ടിട്ടുണ്ടോ? അന്ധതമസ്സിന്റെ വാതിലുകളെ നീ കണ്ടിട്ടുണ്ടോ?

38:18b.JOB.038.018 ഭൂമിയുടെ വിശാലത നീ ഗ്രഹിച്ചിട്ടുണ്ടോ? ഇതൊക്കെയും അറിയുന്നുവെങ്കില്‍ പ്രസ്താവിക്ക.

38:19b.JOB.038.019 വെളിച്ചം വസിക്കുന്ന സ്ഥലത്തേക്കുള്ള വഴി ഏതു? ഇരുളിന്റെ പാര്‍പ്പിടവും എവിടെ?

38:20b.JOB.038.020 നിനക്കു അവയെ അവയുടെ അതിരോളം കൊണ്ടുപോകാമോ? അവയുടെ വീട്ടിലേക്കുള്ള പാത അറിയാമോ?

38:21b.JOB.038.021 നീ അന്നേ ജനിച്ചിരുന്നുവല്ലോ; നിനക്കു ആയുസ്സു ഒട്ടും കുറവല്ലല്ലോ; നീ അതു അറിയാതിരിക്കുമോ?

38:22b.JOB.038.022 നീ ഹിമത്തിന്റെ ഭണ്ഡാരത്തോളം ചെന്നിട്ടുണ്ടോ? കന്മഴയുടെ ഭണ്ഡാരം നീ കണ്ടിട്ടുണ്ടോ?

38:23b.JOB.038.023 ഞാന്‍ അവയെ കഷ്ടകാലത്തേക്കും പോരും പടയുമുള്ള നാളിലേക്കും സംഗ്രഹിച്ചുവെച്ചിരിക്കുന്നു.

38:24b.JOB.038.024 വെളിച്ചം പിരിഞ്ഞുപോകുന്നതും കിഴക്കന്‍ കാറ്റു ഭൂമിമേല്‍ വ്യാപിക്കുന്നതും ആയ വഴി ഏതു?

38:25b.JOB.038.025 നിര്‍ജ്ജനദേശത്തും ആള്‍ പാര്‍പ്പില്ലാത്ത മരുഭൂമിയിലും മഴ പെയ്യിക്കേണ്ടതിന്നും

38:26b.JOB.038.026 തരിശും ശൂന്യവുമായ നിലത്തിന്റെ ദാഹം തീര്‍ക്കേണ്ടതിന്നും ഇളമ്പുല്ലു മുളെപ്പിക്കേണ്ടതിന്നും

38:27b.JOB.038.027 ജലപ്രവാഹത്തിന്നു ചാലും ഇടിമിന്നലിന്നു പാതയും വെട്ടിക്കൊടുത്തതാര്‍?

38:28b.JOB.038.028 മഴെക്കു അപ്പനുണ്ടോ? അല്ല, മഞ്ഞുതുള്ളികളെ ജനിപ്പിച്ചതാര്‍?

38:29b.JOB.038.029 ആരുടെ ഗര്‍ഭത്തില്‍നിന്നു ഹിമം പുറപ്പെടുന്നു? ആകാശത്തിലെ നീഹാരത്തെ ആര്‍ പ്രസവിക്കുന്നു?

38:30b.JOB.038.030 വെള്ളം കല്ലുപോലെ ഉറെച്ചുപോകുന്നു. ആഴിയുടെ മുഖം കട്ടിയായിത്തീരുന്നു.

38:31b.JOB.038.031 കാര്‍ത്തികയുടെ ചങ്ങല നിനക്കു ബന്ധിക്കാമോ? മകയിരത്തിന്റെ ബന്ധനങ്ങള്‍ അഴിക്കാമോ?

38:32b.JOB.038.032 നിനക്കു രാശിചക്രത്തെ അതിന്റെ കാലത്തു പുറപ്പെടുവിക്കാമോ? സപ്തര്‍ഷികളെയും മക്കളെയും നിനക്കു നടത്താമോ?

38:33b.JOB.038.033 ആകാശത്തിലെ നിയമങ്ങളെ നീ അറിയുന്നുവോ? അതിന്നു ഭൂമിമേലുള്ള സ്വാധീനത നിര്‍ണ്ണയിക്കാമോ?

38:34b.JOB.038.034 ജലപ്രവാഹം നിന്നെ മൂടേണ്ടതിന്നു നിനക്കു മേഘങ്ങളോളം ശബ്ദം ഉയര്‍ത്താമോ?

38:35b.JOB.038.035 അടിയങ്ങള്‍ വിടകൊള്ളുന്നു എന്നു നിന്നോടു പറഞ്ഞു പുറപ്പെടുവാന്തക്കവണ്ണം നിനക്കു മിന്നലുകളെ പറഞ്ഞയക്കാമോ?

38:36b.JOB.038.036 അന്തരംഗത്തില്‍ ജ്ഞാനത്തെ വെച്ചവനാര്‍? മനസ്സിന്നു വിവേകം കൊടുത്തവന്‍ ആര്‍?

38:37b.JOB.038.037 ഉരുക്കിവാര്‍ത്തതുപോലെ പൊടിതമ്മില്‍ കൂടുമ്പോഴും മണ്‍കട്ട ഒന്നോടൊന്നു പറ്റിപ്പോകുമ്പോഴും

38:38b.JOB.038.038 ജ്ഞാനത്താല്‍ മേഘങ്ങളെ എണ്ണുന്നതാര്‍? ആകാശത്തിലെ തുരുത്തികളെ ചരിക്കുന്നതാര്‍?

38:39b.JOB.038.039 സിംഹങ്ങള്‍ ഗുഹകളില്‍ പതുങ്ങിക്കിടക്കുമ്പോഴും അവ മുറ്റുകാട്ടില്‍ പതിയിരിക്കുമ്പോഴും

38:40b.JOB.038.040 നീ സിംഹിക്കു ഇര വേട്ടയാടിക്കൊടുക്കുമോ? ബാലസിംഹങ്ങളുടെ വിശപ്പടക്കുമോ?

38:41b.JOB.038.041 കാക്കകൂഞ്ഞുങ്ങള്‍ ഇരകിട്ടാതെ ഉഴന്നു ദൈവത്തോടു നിലവിളിക്കുമ്പോള്‍ അതിന്നു തീന്‍ എത്തിച്ചു കൊടുക്കുന്നതാര്‍?

39

39:1b.JOB.039.001 പാറയിലെ കാട്ടാടുകളുടെ പ്രസവകാലം നിനക്കറിയാമോ? മാന്‍ പേടകളുടെ ഈറ്റുനോവു നീ കാണുമോ?

39:2b.JOB.039.002 അവേക്കു ഗര്‍ഭം തികയുന്ന മാസം നിനക്കു കണകൂ കൂട്ടാമോ? അവയുടെ പ്രസവകാലം നിനക്കു അറിയാമോ?

39:3b.JOB.039.003 അവ കുനിഞ്ഞു കുട്ടികളെ പ്രസവിക്കുന്നു; ക്ഷണത്തില്‍ വേദന കഴിഞ്ഞുപോകുന്നു.

39:4b.JOB.039.004 അവയുടെ കുട്ടികള്‍ ബലപ്പെട്ടു കാട്ടില്‍ വളരുന്നു; അവ പുറപ്പെട്ടുപോകുന്നു; മടങ്ങിവരുന്നതുമില്ല.

39:5b.JOB.039.005 കാട്ടുകഴുതയെ അഴിച്ചുവിട്ടതു ആര്‍? വനഗര്‍ദ്ദഭത്തെ കെട്ടഴിച്ചതാര്‍?

39:6b.JOB.039.006 ഞാന്‍ മരുഭൂമിയെ അതിന്നു വീടും ഉവര്‍ന്നിലത്തെ അതിന്നു പാര്‍പ്പിടവുമാക്കി.

39:7b.JOB.039.007 അതു പട്ടണത്തിലെ ആരവം കേട്ടു ചിരിക്കുന്നു; തെളിക്കുന്നവന്റെ ഒച്ച കൂട്ടാക്കുന്നതുമില്ല.

39:8b.JOB.039.008 മലനിരകള്‍ അതിന്റെ മേച്ചല്പുറമാകുന്നു; പച്ചയായതൊക്കെയും അതു തിരഞ്ഞുനടക്കുന്നു.

39:9b.JOB.039.009 കാട്ടുപോത്തു നിന്നെ വഴിപ്പെട്ടു സേവിക്കുമോ? അതു നിന്റെ പുല്തൊട്ടിക്കരികെ രാപാര്‍ക്കുംമോ?

39:10b.JOB.039.010 കാട്ടു പോത്തിനെ നിനക്കു കയറിട്ടു ഉഴവിന്നു കൊണ്ടുപോകാമോ? അതു നിന്റെ പിന്നാലെ നിലം നിരത്തുമോ?

39:11b.JOB.039.011 അതിന്റെ ശക്തി വലുതാകയാല്‍ നീ അതിനെ വിശ്വസിക്കുമോ? നിന്റെ വേല നീ അതിന്നു ഭരമേല്പിച്ചു കൊടുക്കുമോ?

39:12b.JOB.039.012 അതു നിന്റെ വിത്തു കൊണ്ടുവരുമെന്നും നിന്റെ കളപ്പുരയില്‍ കൂട്ടുമെന്നും നീ വിശ്വസിക്കുമോ?

39:13b.JOB.039.013 ഒട്ടകപ്പക്ഷി ഉല്ലസിച്ചു ചിറകു വീശുന്നു; എങ്കിലും ചിറകും തൂവലുംകൊണ്ടു വാത്സല്യം കാണിക്കുമോ?

39:14b.JOB.039.014 അതു നിലത്തു മുട്ട ഇട്ടേച്ചുപോകുന്നു; അവയെ പൊടിയില്‍ വെച്ചു വിരിക്കുന്നു.

39:15b.JOB.039.015 കാല്‍കൊണ്ടു അവ ഉടഞ്ഞുപോയേക്കുമെന്നോ കാട്ടുമൃഗം അവയെ ചവിട്ടിക്കളഞ്ഞേക്കുമെന്നോ അതു ഔര്‍ക്കുംന്നില്ല.

39:16b.JOB.039.016 അതു തന്റെ കുഞ്ഞുങ്ങളോടു തനിക്കുള്ളവയല്ല എന്നപോലെ കാഠിന്യം കാണിക്കുന്നു; തന്റെ പ്രയത്നം വ്യര്‍ത്ഥമായ്പോകുമെന്നു ഭയപ്പെടുന്നില്ല.

39:17b.JOB.039.017 ദൈവം അതിന്നു ജ്ഞാനമില്ലാതാക്കി വിവേകം അതിന്നു നല്കീട്ടുമില്ല.

39:18b.JOB.039.018 അതു ചിറകടിച്ചു പൊങ്ങി ഔടുമ്പോള്‍ കുതിരയെയും പുറത്തു കയറിയവനെയും പരിഹസിക്കുന്നു.

39:19b.JOB.039.019 കുതിരെക്കു നീയോ ശക്തി കൊടുത്തതു? അതിന്റെ കഴുത്തിന്നു നീയോ കുഞ്ചിരോമം അണിയിച്ചതു?

39:20b.JOB.039.020 നിനക്കു അതിനെ വെട്ടുക്കിളിയെപ്പോലെ ചാടിക്കാമോ? അതിന്റെ ഹുങ്കാരപ്രതാപം ഭയങ്കരം.

39:21b.JOB.039.021 അതു താഴ്വരയില്‍ മാന്തി ഊക്കോടെ ഉല്ലസിക്കുന്നു. അതു ആയുധപാണികളെ എതിര്‍ത്തുചെല്ലുന്നു.

39:22b.JOB.039.022 അതു കൂശാതെ ഭയത്തെ പുച്ഛിക്കുന്നു; വാളിനോടു പിന്‍ വാങ്ങി മണ്ടുന്നതുമില്ല.

39:23b.JOB.039.023 അതിന്നു എതിരെ ആവനാഴിയും മിന്നുന്ന കുന്തവും ശൂലവും കിലുകിലുക്കുന്നു.

39:24b.JOB.039.024 അതു ഉഗ്രതയും കോപവും പൂണ്ടു നിലം വിഴുങ്ങുന്നു; കാഹളനാദം കേട്ടാല്‍ അതു അടങ്ങിനില്‍ക്കയില്ല.

39:25b.JOB.039.025 കാഹളനാദം ധ്വനിക്കുന്തോറും അതു ഹാ, ഹാ എന്നു ചിനെക്കുന്നു; പടയും പടനായകന്മാരുടെ മുഴക്കവും ആര്‍പ്പും ദൂരത്തുനിന്നു മണക്കുന്നു.

39:26b.JOB.039.026 നിന്റെ വിവേകത്താലോ പരുന്തു പറക്കയും ചിറകു തെക്കോട്ടു വിടര്‍ക്കുംകയും ചെയ്യുന്നതു?

39:27b.JOB.039.027 നിന്റെ കല്പനെക്കോ കഴുകന്‍ മേലോട്ടു പറക്കയും ഉയരത്തില്‍ കൂടുവെക്കുകയും ചെയ്യുന്നതു?

39:28b.JOB.039.028 അതു പാറയില്‍ കുടിയേറി രാപാര്‍ക്കുംന്നു; പാറമുകളിലും ദുര്‍ഗ്ഗത്തിലും തന്നേ.

39:29b.JOB.039.029 അവിടെനിന്നു അതു ഇര തിരയുന്നു; അതിന്റെ കണ്ണു ദൂരത്തേക്കു കാണുന്നു.

39:30b.JOB.039.030 അതിന്റെ കുഞ്ഞുകള്‍ ചോര വലിച്ചു കുടിക്കുന്നു. പട്ടുപോയവര്‍ എവിടെയോ അവിടെ അതുണ്ടു.

40

40:1b.JOB.040.001 യഹോവ പിന്നെയും ഇയ്യോബിനോടു അരുളിച്ചെയ്തതു എന്തെന്നാല്‍

40:2b.JOB.040.002 ആക്ഷേപകന്‍ സര്‍വ്വശക്തനോടു വാദിക്കുമോ? ദൈവത്തോടു തര്‍ക്കിക്കുന്നവന്‍ ഇതിന്നു ഉത്തരം പറയട്ടെ.

40:3b.JOB.040.003 അതിന്നു ഇയ്യോബ് യഹോവയോടു ഉത്തരം പറഞ്ഞതു

40:4b.JOB.040.004 ഞാന്‍ നിസ്സാരനല്ലോ, ഞാന്‍ നിന്നോടു എന്തുത്തരം പറയേണ്ടു? ഞാന്‍ കൈകൊണ്ടു വായി പൊത്തിക്കൊള്ളുന്നു.

40:5b.JOB.040.005 ഒരുവട്ടം ഞാന്‍ സംസാരിച്ചു; ഇനി ഉത്തരം പറകയില്ല. രണ്ടുവട്ടം ഞാന്‍ ഉരചെയ്തു; ഇനി മിണ്ടുകയില്ല.

40:6b.JOB.040.006 അപ്പോള്‍ യഹോവ ചുഴലിക്കാറ്റില്‍നിന്നു ഇയ്യോബിനോടു ഉത്തരം പറഞ്ഞതെന്തെന്നാല്‍

40:7b.JOB.040.007 നീ പുരുഷനെപ്പോലെ അര മുറുക്കിക്കൊള്‍ക; ഞാന്‍ നിന്നോടു ചോദിക്കും; നീ എനിക്കു ഗ്രഹിപ്പിച്ചുതരിക.

40:8b.JOB.040.008 നീ എന്റെ ന്യായത്തെ ദുര്‍ബ്ബലപ്പെടുത്തുമോ? നീ നീതിമാനാകേണ്ടതിന്നു എന്നെ കുറ്റം പറയുമോ?

40:9b.JOB.040.009 ദൈവത്തിന്നുള്ളതുപോലെ നിനക്കു ഭുജം ഉണ്ടോ? അവനെപ്പോലെ നിനക്കു ഇടിമുഴക്കാമോ?

40:10b.JOB.040.010 നീ മഹിമയും പ്രതാപവും അണിഞ്ഞുകൊള്‍ക. തേജസ്സും പ്രഭാവവും ധരിച്ചുകൊള്‍ക.

40:11b.JOB.040.011 നിന്റെ കോപപ്രവാഹങ്ങളെ ഒഴുക്കുക; ഏതു ഗര്‍വ്വിയെയും നോക്കി താഴ്ത്തുക.

40:12b.JOB.040.012 ഏതു ഗര്‍വ്വിയെയും നോക്കി കവിഴ്ത്തുക; ദുഷ്ടന്മാരെ അവരുടെ നിലയില്‍ തന്നേ വീഴ്ത്തിക്കളക.

40:13b.JOB.040.013 അവരെ ഒക്കെയും പൊടിയില്‍ മറെച്ചുവെക്കുക; അവരുടെ മുഖങ്ങളെ മറവിടത്തു ബന്ധിച്ചുകളക.

40:14b.JOB.040.014 അപ്പോള്‍ നിന്റെ വലങ്കൈ നിന്നെ രക്ഷിക്കുന്നു എന്നു ഞാനും നിന്നെ ശ്ളാഘിച്ചു പറയും.

40:15b.JOB.040.015 ഞാന്‍ നിന്നെപ്പോലെ ഉണ്ടാക്കിയിരിക്കുന്ന നദീഹയമുണ്ടല്ലോ; അതു കാളയെപ്പോലെ പുല്ലുതിന്നുന്നു.

40:16b.JOB.040.016 അതിന്റെ ശക്തി അതിന്റെ കടിപ്രദേശത്തും അതിന്റെ ബലം വയറ്റിന്റെ മാംസപേശികളിലും ആകുന്നു.

40:17b.JOB.040.017 ദേവദാരുതുല്യമായ തന്റെ വാല്‍ അതു ആട്ടുന്നു; അതിന്റെ തുടയിലെ ഞരമ്പുകള്‍ കൂടി പിണഞ്ഞിരിക്കുന്നു.

40:18b.JOB.040.018 അതിന്റെ അസ്ഥികള്‍ ചെമ്പുകുഴല്‍പോലെയും എല്ലുകള്‍ ഇരിമ്പഴിപോലെയും ഇരിക്കുന്നു.

40:19b.JOB.040.019 അതു ദൈവത്തിന്റെ സൃഷ്ടികളില്‍ പ്രധാനമായുള്ളതു; അതിനെ ഉണ്ടാക്കിയവന്‍ അതിന്നു ഒരു വാള്‍ കൊടുത്തിരിക്കുന്നു.

40:20b.JOB.040.020 കാട്ടുമൃഗങ്ങളൊക്കെയും കളിക്കുന്നിടമായ പര്‍വ്വതങ്ങള്‍ അതിന്നു തീന്‍ വിളയിക്കുന്നു.

40:21b.JOB.040.021 അതു നീര്‍മരുതിന്റെ ചുവട്ടിലും ഞാങ്ങണയുടെ മറവിലും ചതുപ്പുനിലത്തും കിടക്കുന്നു.

40:22b.JOB.040.022 നീര്‍മരുതു നിഴല്‍കൊണ്ടു അതിനെ മറെക്കുന്നു; തോട്ടിങ്കലെ അലരി അതിനെ ചുറ്റി നിലക്കുന്നു;

40:23b.JOB.040.023 നദി കവിഞ്ഞൊഴുകിയാലും അതു ഭ്രമിക്കുന്നില്ല; യോര്‍ദ്ദാന്‍ അതിന്റെ വായിലേക്കു ചാടിയാലും അതു നിര്‍ഭയമായിരിക്കും.

40:24b.JOB.040.024 അതു നോക്കിക്കൊണ്ടിരിക്കെ അതിനെ പിടിക്കാമോ? അതിന്റെ മൂക്കില്‍ കയര്‍ കോര്‍ക്കാമോ?

41

41:1b.JOB.041.001 മഹാനക്രത്തെ ചൂണ്ടലിട്ടു പിടിക്കാമോ? അതിന്റെ നാകൂ കയറുകൊണ്ടു അമര്‍ത്താമോ?

41:2b.JOB.041.002 അതിന്റെ മൂക്കില്‍ കയറു കോര്‍ക്കാമോ? അതിന്റെ അണയില്‍ കൊളുത്തു കടത്താമോ?

41:3b.JOB.041.003 അതു നിന്നോടു ഏറിയ യാചന കഴിക്കുമോ? സാവധാനവാക്കു നിന്നോടു പറയുമോ?

41:4b.JOB.041.004 അതിനെ എന്നും ദാസനാക്കിക്കൊള്ളേണ്ടതിന്നു അതു നിന്നോടു ഉടമ്പടി ചെയ്യുമോ?

41:5b.JOB.041.005 പക്ഷിയോടു എന്നപോലെ നീ അതിനോടു കളിക്കുമോ? അതിനെ പിടിച്ചു നിന്റെ ബാലമാര്‍ക്കായി കെട്ടിയിടുമോ?

41:6b.JOB.041.006 മീന്‍ പിടിക്കൂറ്റുകാര്‍ അതിനെക്കൊണ്ടു വ്യാപാരം ചെയ്യുമോ? അതിനെ കച്ചവടക്കാര്‍ക്കും പകുത്തു വിലക്കുമോ?

41:7b.JOB.041.007 നിനക്കു അതിന്റെ തോലില്‍ നിറെച്ചു അസ്ത്രവും തലയില്‍ നിറെച്ചു ചാട്ടുളിയും തറെക്കാമോ?

41:8b.JOB.041.008 അതിനെ ഒന്നു തൊടുക; പോര്‍ തിട്ടം എന്നു ഔര്‍ത്തുകൊള്‍ക; പിന്നെ നീ അതിന്നു തുനികയില്ല.

41:9b.JOB.041.009 അവന്റെ ആശെക്കു ഭംഗംവരുന്നു; അതിനെ കാണുമ്പോള്‍ തന്നേ അവന്‍ വീണു പോകുമല്ലോ.

41:10b.JOB.041.010 അതിനെ ഇളക്കുവാന്‍ തക്ക ശൂരനില്ല; പിന്നെ എന്നോടു എതിര്‍ത്തുനിലക്കുന്നവന്‍ ആര്‍?

41:11b.JOB.041.011 ഞാന്‍ മടക്കിക്കൊടുക്കേണ്ടതിന്നു എനിക്കു മുമ്പു കൂട്ടി തന്നതാര്‍? ആകാശത്തിന്‍ കീഴെയുള്ളതൊക്കെയും എന്റെതല്ലയോ?

41:12b.JOB.041.012 അതിന്റെ അവയവങ്ങളെയും മഹാശക്തിയെയും അതിന്റെ ചേലൊത്ത രൂപത്തെയുംപറ്റി ഞാന്‍ മിണ്ടാതിരിക്കയില്ല.

41:13b.JOB.041.013 അതിന്റെ പുറങ്കുപ്പായം ഊരാകുന്നവനാര്‍? അതിന്റെ ഇരട്ടനിരപ്പല്ലിന്നിടയില്‍ ആര്‍ ചെല്ലും?

41:14b.JOB.041.014 അതിന്റെ മുഖത്തെ കതകു ആര്‍ തുറക്കും? അതിന്റെ പല്ലിന്നു ചുറ്റും ഭീഷണം ഉണ്ടു.

41:15b.JOB.041.015 ചെതുമ്പല്‍നിര അതിന്റെ ഡംഭമാകുന്നു; അതു മുദ്രവെച്ചു മുറുക്കി അടെച്ചിരിക്കുന്നു.

41:16b.JOB.041.016 അതു ഒന്നോടൊന്നു പറ്റിയിരിക്കുന്നു; ഇടയില്‍ കാറ്റുകടക്കയില്ല.

41:17b.JOB.041.017 ഒന്നോടൊന്നു ചേര്‍ന്നിരിക്കുന്നു; വേര്‍പ്പെടുത്തിക്കൂടാതവണ്ണം തമ്മില്‍ പറ്റിയിരിക്കുന്നു.

41:18b.JOB.041.018 അതു തുമ്മുമ്പോള്‍ വെളിച്ചം മിന്നുന്നു; അതിന്റെ കണ്ണു ഉഷസ്സിന്റെ കണ്ണിമപോലെ ആകുന്നു.

41:19b.JOB.041.019 അതിന്റെ വായില്‍നിന്നു തീപ്പന്തങ്ങള്‍ പുറപ്പെടുകയും തീപ്പൊരികള്‍ തെറിക്കയും ചെയ്യുന്നു.

41:20b.JOB.041.020 തിളെക്കുന്ന കലത്തില്‍നിന്നും കത്തുന്ന പോട്ടപ്പുല്ലില്‍നിന്നും എന്നപോലെ അതിന്റെ മൂക്കില്‍നിന്നു പുക പുറപ്പെടുന്നു.

41:21b.JOB.041.021 അതിന്റെ ശ്വാസം കനല്‍ ജ്വലിപ്പിക്കുന്നു; അതിന്റെ വായില്‍നിന്നു ജ്വാല പുറപ്പെടുന്നു.

41:22b.JOB.041.022 അതിന്റെ കഴുത്തില്‍ ബലം വസിക്കുന്നു; അതിന്റെ മുമ്പില്‍ നിരാശ നൃത്തം ചെയ്യുന്നു.

41:23b.JOB.041.023 അതിന്റെ മാംസദശകള്‍ തമ്മില്‍ പറ്റിയിരിക്കുന്നു; അവ ഇളകിപ്പോകാതവണ്ണം അതിന്മേല്‍ ഉറെച്ചിരിക്കുന്നു.

41:24b.JOB.041.024 അതിന്റെ ഹൃദയം കല്ലുപോലെ ഉറപ്പുള്ളതു തിരികല്ലിന്റെ അടിക്കല്ലുപോലെ ഉറപ്പുള്ളതു തന്നേ.

41:25b.JOB.041.025 അതു പൊങ്ങുമ്പോള്‍ ബലശാലികള്‍ പേടിക്കുന്നു; ഭയം ഹേതുവായിട്ടു അവര്‍ പരവശരായ്തീരുന്നു.

41:26b.JOB.041.026 വാള്‍കൊണ്ടു അതിനെ എതിര്‍ക്കുംന്നതു അസാദ്ധ്യം; കുന്തം, അസ്ത്രം, വേല്‍ എന്നിവകൊണ്ടും ആവതില്ല

41:27b.JOB.041.027 ഇരിമ്പിനെ അതു വൈക്കോല്‍പോലെയും താമ്രത്തെ ദ്രവിച്ച മരംപോലെയും വിചാരിക്കുന്നു.

41:28b.JOB.041.028 അസ്ത്രം അതിനെ ഔടിക്കയില്ല; കവിണക്കല്ലു അതിന്നു താളടിയായിരിക്കുന്നു.

41:29b.JOB.041.029 ഗദ അതിന്നു താളടിപോലെ തോന്നുന്നു; വേല്‍ ചാടുന്ന ഒച്ച കേട്ടിട്ടു അതു ചിരിക്കുന്നു.

41:30b.JOB.041.030 അതിന്റെ അധോഭാഗം മൂര്‍ച്ചയുള്ള ഔട്ടുകഷണംപോലെയാകുന്നു; അതു ചെളിമേല്‍ പല്ലിത്തടിപോലെ വലിയുന്നു.

41:31b.JOB.041.031 കലത്തെപ്പോലെ അതു ആഴിയെ തിളെപ്പിക്കുന്നു; സമുദ്രത്തെ അതു തൈലംപോലെയാക്കിത്തീര്‍ക്കുംന്നു.

41:32b.JOB.041.032 അതിന്റെ പിന്നാലെ ഒരു പാത മിന്നുന്നു; ആഴി നരെച്ചതുപോലെ തോന്നുന്നു.

41:33b.JOB.041.033 ഭൂമിയില്‍ അതിന്നു തുല്യമായിട്ടൊന്നും ഇല്ല; അതിനെ ഭയമില്ലാത്തതായി ഉണ്ടാക്കിയിരിക്കുന്നു.

41:34b.JOB.041.034 അതു ഉന്നതമായുള്ളതിനെയൊക്കെയും നോക്കിക്കാണുന്നു; മദിച്ച ജന്തുക്കള്‍ക്കെല്ലാം അതു രാജാവായിരിക്കുന്നു.

42

42:1b.JOB.042.001 അതിന്നു ഇയ്യോബ് യഹോവയോടു ഉത്തരം പറഞ്ഞതു

42:2b.JOB.042.002 നിനക്കു സകലവും കഴിയുമെന്നും നിന്റെ ഉദ്ദേശമൊന്നും അസാദ്ധ്യമല്ലെന്നും ഞാന്‍ അറിയുന്നു.

42:3b.JOB.042.003 അറിവുകൂടാതെ ആലോചനയെ മറിച്ചുകളയുന്നോരിവനാര്‍? അങ്ങനെ എനിക്കറിഞ്ഞുകൂടാതവണ്ണം അത്ഭുതമേറിയതു ഞാന്‍ തിരിച്ചറിയാതെ പറഞ്ഞുപോയി.

42:4b.JOB.042.004 കേള്‍ക്കേണമേ; ഞാന്‍ സംസാരിക്കും; ഞാന്‍ നിന്നോടു ചോദിക്കും; എന്നെ ഗ്രഹിപ്പിക്കേണമേ.

42:5b.JOB.042.005 ഞാന്‍ നിന്നെക്കുറിച്ചു ഒരു കേള്‍വി മാത്രമേ കേട്ടിരുന്നുള്ളു; ഇപ്പോഴോ, എന്റെ കണ്ണാല്‍ നിന്നെ കാണുന്നു.

42:6b.JOB.042.006 ആകയാല്‍ ഞാന്‍ എന്നെത്തന്നേ വെറുത്തു പൊടിയിലും ചാരത്തിലും കിടന്നു അനുതപിക്കുന്നു.

42:7b.JOB.042.007 യഹോവ ഈ വചനങ്ങളെ ഇയ്യോബിനോടു അരുളിച്ചെയ്തശേഷം യഹോവ തേമാന്യനായ എലീഫസിനോടു അരുളിച്ചെയ്തതുനിന്നോടും നിന്റെ രണ്ടു സ്നേഹിതന്മാരോടും എനിക്കു കോപം ജ്വലിച്ചിരിക്കുന്നു; എന്റെ ദാസനായ ഇയ്യോബിനെപ്പോലെ നിങ്ങള്‍ എന്നെക്കുറിച്ചു വിഹിതമായതു സംസാരിച്ചിട്ടില്ല.

42:8b.JOB.042.008 ആകയാല്‍ നിങ്ങള്‍ ഏഴു കാളയെയും ഏഴു ആട്ടുകൊറ്റനെയും എന്റെ ദാസനായ ഇയ്യോബിന്റെ അടുക്കല്‍ കൊണ്ടുചെന്നു നിങ്ങള്‍ക്കു വേണ്ടി ഹോമയാഗം കഴിപ്പിന്‍ ; എന്റെ ദാസനായ ഇയ്യോബ് നിങ്ങള്‍ക്കു വേണ്ടി പ്രാര്‍ത്ഥിക്കും; ഞാന്‍ അവന്റെ മുഖം ആദരിച്ചു നിങ്ങളുടെ മൂഢതെക്കു തക്കവണ്ണം നിങ്ങളോടു ചെയ്യാതിരിക്കും; എന്റെ ദാസനായ ഇയ്യോബിനെപ്പോലെ നിങ്ങള്‍ എന്നെക്കുറിച്ചു വിഹിതമായതു സംസാരിച്ചിട്ടില്ലല്ലോ.

42:9b.JOB.042.009 അങ്ങനെ തേമാന്യനായ എലീഫസും ശൂഹ്യനായ ബില്‍ദാദും നയമാത്യനായ സോഫരും ചെന്നു യഹോവ തങ്ങളോടു കല്പിച്ചതുപോലെ ചെയ്തു; യഹോവ ഇയ്യോബിന്റെ മുഖത്തെ ആദരിച്ചു.

42:10b.JOB.042.010 ഇയ്യോബ് തന്റെ സ്നേഹിതന്മാര്‍ക്കും വേണ്ടി പ്രാര്‍ത്ഥിച്ചപ്പോള്‍ യഹോവ അവന്റെ സ്ഥിതിക്കു ഭേദം വരുത്തി മുമ്പെ ഉണ്ടായിരുന്നതൊക്കെയും യഹോവ ഇയ്യോബിന്നു ഇരട്ടിയായി കൊടുത്തു.

42:11b.JOB.042.011 അവന്റെ സകലസഹോദരന്മാരും സഹോദരിമാരും മുമ്പെ അവന്നു പരിചയമുള്ളവരൊക്കെയും അവന്റെ അടുക്കല്‍ വന്നു അവന്റെ വീട്ടില്‍ അവനോടുകൂടെ ഭക്ഷണം കഴിച്ചു; യഹോവ അവന്റെമേല്‍ വരുത്തിയിരുന്ന സകലഅനര്‍ത്ഥത്തെയും കുറിച്ചു അവര്‍ അവനോടു സഹതാപം കാണിച്ചു അവനെ ആശ്വസിപ്പിച്ചു; ഔരോരുത്തനും അവന്നു ഔരോ പൊന്‍ നാണ്യവും ഔരോ പൊന്‍ മോതിരവും കൊടുത്തു.

42:12b.JOB.042.012 ഇങ്ങനെ യഹോവ ഇയ്യോബിന്റെ പിന്‍ കാലത്തെ അവന്റെ മുന്‍ കാലത്തെക്കാള്‍ അധികം അനുഗ്രഹിച്ചു; അവന്നു പതിന്നാലായിരം ആടും ആറായിരം ഒട്ടകവും ആയിരം ഏര്‍ കാളയും ആയിരം പെണ്‍കഴുതയും ഉണ്ടായി.

42:13b.JOB.042.013 അവന്നു ഏഴു പുത്രന്മാരും മൂന്നു പുത്രിമാരും ഉണ്ടായി.

42:14b.JOB.042.014 മൂത്തവള്‍ക്കു അവന്‍ യെമീമാ എന്നും രണ്ടാമത്തെവള്‍ക്കു കെസീയാ എന്നും മൂന്നാമത്തവള്‍ക്കു കേരെന്‍ -ഹപ്പൂക്‍ എന്നും പേര്‍ വിളിച്ചു.

42:15b.JOB.042.015 ഇയ്യോബിന്റെ പുത്രിമാരെപ്പോലെ സൌന്ദര്യമുള്ള സ്ത്രീകള്‍ ദേശത്തെങ്ങും ഉണ്ടായിരുന്നില്ല; അവരുടെ അപ്പന്‍ അവരുടെ സഹോദരന്മാരോടുകൂടെ അവര്‍ക്കും അവകാശം കൊടുത്തു.

42:16b.JOB.042.016 അതിന്റെശേഷം ഇയ്യോബ് നൂറ്റിനാല്പതു സംവത്സരം ജീവിച്ചിരുന്നു; അവന്‍ മക്കളെയും മക്കളുടെ മക്കളെയും നാലു തലമുറയോളം കണ്ടു.

42:17b.JOB.042.017 അങ്ങനെ ഇയ്യോബ് വൃദ്ധനും കാലസമ്പൂര്‍ണ്ണനുമായി മരിച്ചു.


Holder of rights
Multilingual Bible Corpus

Citation Suggestion for this Object
TextGrid Repository (2025). Malayalam Collection. Job (Malayalam). Job (Malayalam). Multilingual Parallel Bible Corpus. Multilingual Bible Corpus. https://hdl.handle.net/21.11113/0000-0016-A637-F