1 Chronicles (Malayalam)

1 Chronicles (Malayalam)

1

1:1b.1CH.001.001 ആദാം, ശേത്ത്, ഏനോശ്,

1:2b.1CH.001.002 കേനാന്‍ , മഹലലേല്‍, യാരേദ്,

1:3b.1CH.001.003 ഹനോക്, മെഥൂശേലഹ്, ലാമെക്, നോഹ,

1:4b.1CH.001.004 ശേം, ഹാം, യാഫെത്ത്. യാഫെത്തിന്റെ പുത്രന്മാര്‍

1:5b.1CH.001.005 ഗോമെര്‍, മാഗോഗ്, മാദായി, യാവാന്‍ , തൂബാല്‍

1:6b.1CH.001.006 മേശെക്, തീരാസ്. ഗോമെരിന്റെ പുത്രന്മാര്‍അശ്കേനസ്, രീഫത്ത്, തോഗര്‍മ്മാ.

1:7b.1CH.001.007 യാവാന്റെ പുത്രന്മാര്‍എലീശാ, തര്‍ശീശ്, കിത്തീം, ദോദാനീം.

1:8b.1CH.001.008 ഹാമിന്റെ പുത്രന്മാര്‍കൂശ്, മിസ്രയീം, പൂത്ത്, കനാന്‍ .

1:9b.1CH.001.009 കൂശിന്റെ പുത്രന്മാര്‍സെബാ, ഹവീലാ, സബ്താ, രമാ, സബെഖാ. രമയുടെ പുത്രന്മാര്‍ശെബാ, ദെദാന്‍ .

1:10b.1CH.001.010 കൂശ് നിമ്രോദിനെ ജനിപ്പിച്ചു. അവന്‍ ഭൂമിയില്‍ ആദ്യത്തെ വീരനായിരുന്നു.

1:11b.1CH.001.011 മിസ്രയീമോലൂദീം, അനാമീം, ലെഹാബീം,

1:12b.1CH.001.012 നഫ്തൂഹീം, പത്രൂസീം, കസ്ളൂഹീം,--ഇവരില്‍ നിന്നു ഫെലിസ്ത്യര്‍ ഉത്ഭവിച്ചു--കഫ്തോരീം എന്നിവരെ ജനിപ്പിച്ചു.

1:13b.1CH.001.013 കനാന്‍ തന്റെ ആദ്യജാതനായ സീദോന്‍ ,

1:14b.1CH.001.014 ഹേത്ത്, യെബൂസി, അമോരി,

1:15b.1CH.001.015 ഗിര്‍ഗ്ഗശി, ഹിവ്വി, അര്‍ക്കി, സീനി, അര്‍വ്വാദി,

1:16b.1CH.001.016 സെമാരി, ഹമാത്തി എന്നിവരെ ജനിപ്പിച്ചു.

1:17b.1CH.001.017 ശേമിന്റെ പുത്രന്മാര്‍ഏലാം, അശ്ശൂര്‍, അര്‍പ്പക്ഷദ്, ലൂദ്, അരാം, ഊസ്, ഹൂള്‍, ഗേഥെര്‍, മേശെക്.

1:18b.1CH.001.018 അര്‍പ്പക്ഷദ് ശേലഹിനെ ജനിപ്പിച്ചു; ശേലഹ് ഏബെരിനെ ജനിപ്പിച്ചു.

1:19b.1CH.001.019 ഏബെരിന്നു രണ്ടു പുത്രന്മാര്‍ ജനിച്ചു; ഒരുത്തന്നു പേലെഗ് എന്നു പേര്‍; അവന്റെ കാലത്തായിരുന്നു ഭൂവാസികള്‍ പിരിഞ്ഞുപോയതു; അവന്റെ സഹോദരന്നു യൊക്താന്‍ എന്നു പേര്‍.

1:20b.1CH.001.020 യൊക്താനോഅല്മോദാദ്,ശേലെഫ്, ഹസര്‍മ്മാവെത്ത്,

1:21b.1CH.001.021 , 22 യാരഹ്, ഹദോരാം, ഊസാല്‍, ദിക്ളാ, എബാല്‍,

1:22b.1CH.001.022 അബീമായേല്‍, ശെബാ, ഔഫീര്‍, ഹവീലാ, യോബാബ് എന്നിവരെ ജനിപ്പിച്ചു; ഇവരെല്ലാവരും യൊക്താന്റെ പുത്രന്മാര്‍.

1:23b.1CH.001.023 , 25 ശേം, അര്‍പ്പക്ഷദ്, ശേലഹ്, ഏബെര്‍, പേലെഗ്,

1:24b.1CH.001.024 രെയൂ, ശെരൂഗ്, നാഹോര്‍, തേരഹ്, അബ്രാം;

1:25b.1CH.001.025 ഇവന്‍ തന്നേ അബ്രാഹാം.

1:26b.1CH.001.026 അബ്രാഹാമിന്റെ പുത്രന്മാര്‍യിസ്ഹാക്, യിശ്മായേല്‍.

1:27b.1CH.001.027 അവരുടെ വംശപാരമ്പര്യമാവിതുയിശ്മായേലിന്റെ ആദ്യജാതന്‍ നെബായോത്ത്,

1:28b.1CH.001.028 കേദാര്‍, അദ്ബെയേല്‍, മിബ്ശാം, മിശ്മാ, ദൂമാ,

1:29b.1CH.001.029 മസ്സാ, ഹദദ്, തേമാ, യെതൂര്‍, നാഫീഷ്, കേദമാ; ഇവര്‍ യിശ്മായേലിന്റെ പുത്രന്മാര്‍.

1:30b.1CH.001.030 അബ്രാഹാമിന്റെ വെപ്പാട്ടിയായ കെതൂരയുടെ പുത്രന്മാര്‍സിമ്രാന്‍ , യൊക്ശാന്‍ , മേദാന്‍ , മിദ്യാന്‍ , യിശ്ബാക്, ശൂവഹ് എന്നിവരെ അവള്‍ പ്രസവിച്ചു. യോക്ശാന്റെ പുത്രന്മാര്‍ശെബാ, ദെദാന്‍ .

1:31b.1CH.001.031 മിദ്യാന്റെ പുത്രന്മാര്‍ഏഫാ, ഏഫെര്‍, ഹനോക്, അബീദാ, എല്‍ദായാ; ഇവരെല്ലാവരും കെതൂരയുടെ പുത്രന്മാര്‍.

1:32b.1CH.001.032 അബ്രാഹാം യിസ്ഹാക്കിനെ ജനിപ്പിച്ചു. യിസ്ഹാക്കിന്റെ പുത്രന്മാര്‍ ഏശാവ്, യിസ്രായേല്‍.

1:33b.1CH.001.033 ഏശാവിന്റെ പുത്രന്മാര്‍എലീഫാസ്, രെയൂവേല്‍, യെയൂശ്, യലാം, കോരഹ്.

1:34b.1CH.001.034 എലീഫാസിന്റെ പുത്രന്മാര്‍തേമാന്‍ , ഔമാര്‍, സെഫീ, ഗഥാം, കെനസ്, തിമ്നാ, അമാലേക്.

1:35b.1CH.001.035 രെയൂവേലിന്റെ പുത്രന്മാര്‍നഹത്ത്, സേറഹ്, ശമ്മാ, മിസ്സാ.

1:36b.1CH.001.036 സേയീരിന്റെ പുത്രന്മാര്‍ലോതാന്‍ , ശോബാല്‍, സിബെയോന്‍ , അനാ, ദീശോന്‍ , ഏസെര്‍, ദീശാന്‍ .

1:37b.1CH.001.037 ലോതാന്റെ പുത്രന്മാര്‍ഹോരി, ഹോമാം; തിമ്നാ ലോതാന്റെ സഹോദരി ആയിരുന്നു.

1:38b.1CH.001.038 ശോബാലിന്റെ പുത്രന്മാര്‍അലീയാന്‍ , മാനഹത്ത്, ഏബാല്‍, ശെഫി, ഔനാം. സിബേയോന്റെ പുത്രന്മാര്‍അയ്യാ, അനാ.

1:39b.1CH.001.039 അനയുടെ പുത്രന്മാര്‍ദീശോന്‍ . ദീശോന്റെ പുത്രന്മാര്‍ഹമ്രാന്‍ , എശ്ബാല്‍, യിത്രാന്‍ , കെരാന്‍ .

1:40b.1CH.001.040 ഏസെരിന്റെ പുത്രന്മാര്‍ബില്‍ഹാന്‍ , സാവാന്‍ , യാക്കാന്‍ . ദീശാന്റെ പുത്രന്മാര്‍ഊസ്, അരാന്‍ .

1:41b.1CH.001.041 യിസ്രായേല്‍മക്കളെ രാജാവു വാഴുംമുമ്പെ ഏദോംദേശത്തു വാണ രാജാക്കന്മാര്‍ ആരെന്നാല്‍ബെയോരിന്റെ മകനായ ബേല; അവന്റെ പട്ടണത്തിന്നു ദിന്‍ ഹാബാ എന്നു പേര്‍.

1:42b.1CH.001.042 ബേല മരിച്ചശേഷം ബൊസ്രക്കാരനായ സേരഹിന്റെ മകന്‍ യോബാബ് അവന്നു പകരം രാജാവായി.

1:43b.1CH.001.043 യോബാബ് മരിച്ചശേഷം തേമാദേശക്കാരനായ ഹൂശാം അവന്നു പകരം രാജാവായി.

1:44b.1CH.001.044 ഹൂശാം മരിച്ചശേഷം ബദദിന്റെ മകന്‍ ഹദദ് അവന്നു പകരം രാജാവായി; അവന്‍ മോവാബ് സമഭൂമിയില്‍ മിദ്യാനെ തോല്പിച്ചു; അവന്റെ പട്ടണത്തിന്നു അവീത്ത് എന്നു പേര്‍.

1:45b.1CH.001.045 ഹദദ് മരിച്ചശേഷം മസ്രേക്കക്കാരനായ സമ്ളാഅവന്നു പകരം രാജാവായി.

1:46b.1CH.001.046 സമ്ളാ മരിച്ചശേഷം നദീതീരത്തുള്ള രെഹോബോത്ത് പട്ടണക്കാരനായ ശൌല്‍ അവന്നു പകരം രാജാവായി.

1:47b.1CH.001.047 ശൌല്‍ മരിച്ചശേഷം അക്ബോരിന്റെ മകന്‍ ബാല്‍ഹാനാന്‍ അവന്നു പകരം രാജാവായി.

1:48b.1CH.001.048 ബാല്‍ഹാനാന്‍ മരിച്ചശേഷം ഹദദ് അവന്നു പകരം രാജാവായി. അവന്റെ പട്ടണത്തിന്നു പായീ എന്നും ഭാര്യെക്കു മെഹേതബേല്‍ എന്നും പേര്‍. അവള്‍ മേസാഹാബിന്റെ മകളായ മത്രേദിന്റെ മകളായിരുന്നു.

1:49b.1CH.001.049 ഹദദും മരിച്ചു. ഏദോമ്യ പ്രഭുക്കന്മാരാവിതുതിമ്നാ പ്രഭു, അല്യാപ്രഭു, യെഥേത്ത് പ്രഭു,

1:50b.1CH.001.050 ഒഹൊലീബാമാപ്രഭു, ഏലാ പ്രഭു,

1:51b.1CH.001.051 പീനോന്‍ പ്രഭു, കെനസ്പ്രഭു, തേമാന്‍ പ്രഭു,

1:52b.1CH.001.052 മിബ്സാര്‍പ്രഭു, മഗ്ദീയേല്‍പ്രഭു, ഈരാംപ്രഭു; ഇവരത്രേ ഏദോമ്യപ്രഭുക്കന്മാര്‍.

2

2:1b.1CH.002.001 യിസ്രായേലിന്റെ പുത്രന്മാരാവിതുരൂബേന്‍ , ശിമെയോന്‍ , ലേവി, യെഹൂദാ,

2:2b.1CH.002.002 യിസ്സാഖാര്‍, സെബൂലൂന്‍ , ദാന്‍ , യോസേഫ്, ബെന്യാമീന്‍ , നഫ്താലി, ഗാദ്, ആശേര്‍.

2:3b.1CH.002.003 യെഹൂദയുടെ പുത്രന്മാര്‍ഏര്‍, ഔനാന്‍ , ശേലാ; ഇവര്‍ മൂവരും കനാന്യസ്ത്രീയായ ബത്ശൂവയില്‍നിന്നു അവന്നു ജനിച്ചു. യെഹൂദയുടെ ആദ്യജാതനായ ഏര്‍ യഹോവേക്കു അനിഷ്ടനായിരുന്നതുകൊണ്ടു അവന്‍ അവനെ കൊന്നു.

2:4b.1CH.002.004 അവന്റെ മരുമകള്‍ താമാര്‍ അവന്നു പേരെസ്സിനെയും സേരഹിനെയും പ്രസവിച്ചു. യെഹൂദയുടെ പുത്രന്മാര്‍ ആകെ അഞ്ചു പേര്‍.

2:5b.1CH.002.005 പേരെസ്സിന്റെ പുത്രന്മാര്‍ഹെസ്രോന്‍ , ഹാമൂല്‍.

2:6b.1CH.002.006 സേരഹിന്റെ പുത്രന്മാര്‍സിമ്രി, ഏഥാന്‍ , ഹേമാന്‍ , കല്‍ക്കോല്‍, ദാരാ; ഇങ്ങനെ അഞ്ചുപേര്‍.

2:7b.1CH.002.007 കര്‍മ്മിയുടെ പുത്രന്മാര്‍ശപഥാര്‍പ്പിതവസ്തുവില്‍ അകൃത്യംചെയ്തു യിസ്രായേലിനെ കഷ്ടത്തിലാക്കിയ ആഖാന്‍ തന്നേ.

2:8b.1CH.002.008 ഏഥാന്റെ പുത്രന്മാര്‍അസര്‍യ്യാവു. ഹെസ്രോന്നു ജനിച്ച പുത്രന്മാര്‍യെരഹ്മയേല്‍, രാം, കെലൂബായി.

2:9b.1CH.002.009 രാം അമ്മീനാദാബിനെ ജനിപ്പിച്ചു; അമ്മീനാദാബ് യെഹൂദാമക്കള്‍ക്കു പ്രഭുവായ നഹശോനെ ജനിപ്പിച്ചു.

2:10b.1CH.002.010 നഹശോന്‍ ശല്മയെ ജനിപ്പിച്ചു; ശല്മാ ബോവസിനെ ജനിപ്പിച്ചു.

2:11b.1CH.002.011 ബോവസ് ഔബേദിനെ ജനിപ്പിച്ചു; ഔബേദ് യിശ്ശായിയെ ജനിപ്പിച്ചു.

2:12b.1CH.002.012 യിശ്ശായി തന്റെ ആദ്യജാതന്‍ എലിയാബിനെയും രണ്ടാമന്‍ അബിനാദാബിനെയും മൂന്നാമന്‍

2:13b.1CH.002.013 ശിമെയയേയും നാലാമന്‍ നഥനയേലിനെയും

2:14b.1CH.002.014 അഞ്ചാമന്‍ രദ്ദായിയെയും ആറാമന്‍ ഔസെമിനെയും ഏഴാമന്‍ ദാവീദിനെയും ജനിപ്പിച്ചു.

2:15b.1CH.002.015 അവരുടെ സഹോദരിമാര്‍ സെരൂയയും അബീഗയിലും ആയിരുന്നു. സെരൂയയുടെ പുത്രന്മാര്‍അബീശായി, യോവാബ്, അസാഹേല്‍; ഇങ്ങനെ മൂന്നുപേര്‍.

2:16b.1CH.002.016 അബീഗയില്‍ അമാസയെ പ്രസവിച്ചു. അമാസയുടെ അപ്പന്‍ യിസ്മായേല്യനായ യേഥെര്‍ ആയിരുന്നു.

2:17b.1CH.002.017 ഹെസ്രോന്റെ മകന്‍ കാലേബ് തന്റെ ഭാര്യയായ അസൂബയിലും യെരീയോത്തിലും മക്കളെ ജനിപ്പിച്ചു. അവളുടെ പുത്രന്മാര്‍യേശെര്‍, ശോബാബ്, അര്‍ദ്ദോന്‍ .

2:18b.1CH.002.018 അസൂബാ മരിച്ചശേഷം കാലേബ് എഫ്രാത്തിനെ പരിഗ്രഹിച്ചു; അവള്‍ അവന്നു ഹൂരിനെ പ്രസവിച്ചു.

2:19b.1CH.002.019 ഹൂര്‍ ഊരിയെ ജനിപ്പിച്ചു; ഊരി ബെസലേലിനെ ജനിപ്പിച്ചു.

2:20b.1CH.002.020 അതിന്റെ ശേഷം ഹെസ്രോന്‍ ഗിലെയാദിന്റെ അപ്പനായ മാഖീരിന്റെ മകളുടെ അടുക്കല്‍ ചെന്നു അവളെ വിവാഹം ചെയ്തപ്പോള്‍ അവന്നു അറുപതു വയസ്സായിരുന്നു. അവള്‍ അവന്നു സെഗൂബിനെ പ്രസവിച്ചു.

2:21b.1CH.002.021 സെഗൂബ് യായീരിനെ ജനിപ്പിച്ചു; അവന്നു ഗിലെയാദ് ദേശത്തു ഇരുപത്തിമൂന്നു പട്ടണം ഉണ്ടായിരുന്നു.

2:22b.1CH.002.022 എന്നാല്‍ ഗെശൂരും അരാമും യായീരിന്റെ പട്ടണങ്ങളെയും കെനാത്തിനെയും അതിന്റെ ഗ്രാമങ്ങളെയും ഇങ്ങനെ അറുപതു പട്ടണം അവരുടെ കയ്യില്‍നിന്നു പിടിച്ചു. ഇവരെല്ലാവരും ഗിലെയാദിന്റെ അപ്പനായ മാഖിരിന്റെ പുത്രന്മാരായിരുന്നു.

2:23b.1CH.002.023 ഹെസ്രോന്‍ കാലെബ്-എഫ്രാത്തയില്‍വെച്ചു മരിച്ചശേഷം ഹെസ്രോന്‍ ഭാര്യ അബീയാ അവന്നു തെക്കോവയുടെ അപ്പനായ അശ്ഹൂരിനെ പ്രസവിച്ചു.

2:24b.1CH.002.024 ഹെസ്രോന്റെ ആദ്യജാതനായ യെരഹ്മയേലിന്റെ പുത്രന്മാര്‍ആദ്യജാതന്‍ രാം, ബൂനാ, ഔരെന്‍ , ഔസെം, അഹിയാവു.

2:25b.1CH.002.025 യെരഹ്മയേലിന്നു മറ്റൊരു ഭാര്യ ഉണ്ടായിരുന്നു; അവള്‍ക്കു അതാരാ എന്നു പേര്‍; അവള്‍ ഔനാമിന്റെ അമ്മ.

2:26b.1CH.002.026 യെരഹ്മയേലിന്റെ ആദ്യജാതനായ രാമിന്റെ പുത്രന്മാര്‍മയസ്, യാമീന്‍ , ഏക്കെര്‍.

2:27b.1CH.002.027 ഔനാമിന്റെ പുത്രന്മാര്‍ശമ്മായി യാദാ. ശമ്മായിയുടെ പുത്രന്മാര്‍നാദാബ്, അബിശൂര്‍.

2:28b.1CH.002.028 അബിശൂരിന്റെ ഭാര്യെക്കു അബീഹയീല്‍ എന്നു പേര്‍; അവള്‍ അവന്നു അഹ്ബാനെയും മോലീദിനെയും പ്രസവിച്ചു.

2:29b.1CH.002.029 നാദാബിന്റെ പുത്രന്മാര്‍സേലെദ്, അപ്പയീം; എന്നാല്‍ സേലെദ് മക്കളില്ലാതെ മരിച്ചു.

2:30b.1CH.002.030 അപ്പയീമിന്റെ പുത്രന്മാര്‍യിശി. യിശിയുടെ പുത്രന്മാര്‍ശേശാന്‍ . ശേശാന്റെ പുത്രന്മാര്‍

2:31b.1CH.002.031 അഹ്ളയീം. ശമ്മായിയുടെ സഹോദരനായ യാദയുടെ പുത്രന്മാര്‍യേഥെര്‍, യോനാഥാന്‍ ; എന്നാല്‍ യേഥെര്‍ മക്കളില്ലാതെ മരിച്ചു.

2:32b.1CH.002.032 യോനാഥാന്റെ പുത്രന്മാര്‍പേലെത്ത്, സാസാ. ഇവര്‍ യെല്‍ഹ്മയെലിന്റെ പുത്രന്മാര്‍.

2:33b.1CH.002.033 ശേശാന്നു പുത്രിമാരല്ലാതെ പുത്രന്മാര്‍ ഇല്ലായിരുന്നു. ശേശാന്നു മിസ്രയീമ്യനായ ഒരു ഭൃത്യന്‍ ഉണ്ടായിരുന്നു; അവന്നു യര്‍ഹാ എന്നു പേര്‍.

2:34b.1CH.002.034 ശേശാന്‍ തന്റെ മകളെ തന്റെ ഭൃത്യനായ യര്‍ഹെക്കു ഭാര്യയായി കൊടുത്തു; അവള്‍ അവന്നു അത്ഥായിയെ പ്രസവിച്ചു.

2:35b.1CH.002.035 അത്ഥായി നാഥാനെ ജനിപ്പിച്ചു; നാഥാന്‍ സാബാദിനെ ജനിപ്പിച്ചു.

2:36b.1CH.002.036 സാബാദ് എഫ്ളാലിനെ ജനിപ്പിച്ചു;

2:37b.1CH.002.037 എഫ്ളാല്‍ ഔബേദിനെ ജനിപ്പിച്ചു; ഔബേദ് യെഹൂവിനെ ജനിപ്പിച്ചു; യെഹൂ അസര്‍യ്യാവെ ജനിപ്പിച്ചു;

2:38b.1CH.002.038 അസര്‍യ്യാവു ഹേലെസിനെ ജനിപ്പിച്ചു; ഹേലെസ് എലെയാശയെ ജനിപ്പിച്ചു;

2:39b.1CH.002.039 എലെയാശാ സിസ്മായിയെ ജനിപ്പിച്ചു; സിസ്മായി ശല്ലൂമിനെ ജനിപ്പിച്ചു;

2:40b.1CH.002.040 ശല്ലൂം യെക്കമ്യാവെ ജനിപ്പിച്ചു; യെക്കമ്യാവു എലീശാമയെ ജനിപ്പിച്ചു.

2:41b.1CH.002.041 യെരഹ്മയേലിന്റെ സഹോദരനായ കാലേബിന്റെ പുത്രന്മാര്‍അവന്റെ ആദ്യജാതനും സീഫിന്റെ അപ്പനുമായ മേശാ; ഹെബ്രോന്റെ അപ്പനായ മാരേശയുടെ പുത്രന്മാരും.

2:42b.1CH.002.042 ഹെബ്രോന്റെ പുത്രന്മാര്‍കോരഹ്, തപ്പൂഹ് രേക്കെം, ശേമാ.

2:43b.1CH.002.043 ശേമാ യൊര്‍ക്കെയാമിന്റെ അപ്പനായ രഹമിനെ ജനിപ്പിച്ചു; രേക്കെം ശമ്മായിയെ ജനിപ്പിച്ചു.

2:44b.1CH.002.044 ശമ്മായിയുടെ മകന്‍ മാവോന്‍ . മാവോന്‍ ബെത്ത്-സൂറിന്റെ അപ്പനായിരുന്നു.

2:45b.1CH.002.045 കാലേബിന്റെ വെപ്പാട്ടിയായ ഏഫാഹാരാനെയും മോസയെയും ഗാസേസിനെയും പ്രസവിച്ചു; ഹാരാന്‍ ഗാസേസിനെ ജനിപ്പിച്ചു.

2:46b.1CH.002.046 യാദയുടെ പുത്രന്മാര്‍രേഗെം, യോഥാം, ഗേശാന്‍ , പേലെത്ത്, ഏഫാ, ശയഫ്.

2:47b.1CH.002.047 കാലേബിന്റെ വെപ്പാട്ടിയായ മയഖാ ശേബെരിനെയും തിര്‍ഹനയെയും പ്രസവിച്ചു.

2:48b.1CH.002.048 അവള്‍ മദ്മന്നയുടെ അപ്പനായ ശയഫ്, മക്ബേനയുടെയും ഗിബെയയുടെയും അപ്പനായ ശെവാ എന്നിവരെയും പ്രസവിച്ചു; കാലേബിന്റെ മകള്‍ അക്സാ ആയിരുന്നു. ഇവരത്രോ കാലേബിന്റെ പുത്രന്മാര്‍.

2:49b.1CH.002.049 എഫ്രാത്തയുടെ ആദ്യജാതനായ ഹൂരിന്റെ പുത്രന്മാര്‍കിര്‍യ്യത്ത്-യെയാരീമിന്റെ അപ്പനായ ശോബാല്‍,

2:50b.1CH.002.050 ബേത്ത്ളേഹെമിന്റെ അപ്പനായ ശല്മാ, ബേത്ത്-ഗാദേരിന്റെ അപ്പനായ ഹാരേഫ്.

2:51b.1CH.002.051 കിര്‍യ്യത്ത്-യെയാരീമിന്റെ അപ്പനായ ശോബാലിന്നു പുത്രന്മാര്‍ ഉണ്ടായിരുന്നുഹാരോവേ, മെനൂഹോത്തിന്റെ പാതി.

2:52b.1CH.002.052 കിര്‍യ്യത്ത്-യെയാരീമിന്റെ കുലങ്ങളാവിതുയിത്രീയര്‍, പൂത്യര്‍, ശൂമാത്യര്‍, മിശ്രായര്‍; ഇവരില്‍നിന്നു സൊരാത്യരും എസ്താവോല്യരും ഉത്ഭവിച്ചു.

2:53b.1CH.002.053 ശല്മയുടെ പുത്രന്മാര്‍ബേത്ത്ളേഹെം, നെതോഫാത്യര്‍, അത്രോത്ത്-ബേത്ത്-യോവാബ്, മാനഹത്യരില്‍ പാതി സൊര്‍യ്യര്‍.

2:54b.1CH.002.054 യബ്ബേസില്‍ പാര്‍ത്തു വന്ന ശാസ്ത്രജ്ഞന്മാരുടെ കുലങ്ങളാവിതുതിരാത്യര്‍, ശിമെയാത്യര്‍, സൂഖാത്യര്‍; ഇവര്‍ രേഖാബ് ഗൃഹത്തിന്റെ അപ്പനായ ഹമാത്തില്‍നിന്നുത്ഭവിച്ച കേന്യരാകുന്നു.

3

3:1b.1CH.003.001 ഹെബ്രോനില്‍വെച്ചു ദാവീദിന്നു ജനിച്ച പുത്രന്മാരാവിതുയിസ്രെയേല്‍ക്കാരത്തിയായ അഹീനോവാം പ്രസവിച്ച അമ്നോന്‍ ആദ്യ ജാതന്‍ ; കര്‍മ്മേല്‍ക്കാരത്തിയായ അബിഗയില്‍ പ്രസവിച്ച ദാനീയേല്‍ രണ്ടാമന്‍ ;

3:2b.1CH.003.002 ഗെശൂര്‍ രാജാവായ തല്‍മായിയുടെ മകളായ മയഖയുടെ മകന്‍ അബ്ശാലോം മൂന്നാമന്‍ ; ഹഗ്ഗീത്തിന്റെ മകന്‍ അദോനീയാവു നാലാമന്‍ ;

3:3b.1CH.003.003 അബീതാല്‍ പ്രസവിച്ച ശെഫത്യാവു അഞ്ചാമന്‍ ; അവന്റെ ഭാര്യ എഗ്ളാ പ്രസവിച്ച യിഥ്രെയാം ആറാമന്‍ .

3:4b.1CH.003.004 ഈ ആറുപേരും അവന്നു ഹെബ്രോനില്‍വെച്ചു ജനിച്ചു; അവിടെ അവന്‍ ഏഴു സംവത്സരവും ആറു മാസവും വാണു; യെരൂശലേമീല്‍ അവന്‍ മുപ്പത്തിമൂന്നു സംവത്സരം വാണു.

3:5b.1CH.003.005 യെരൂശലേമില്‍വെച്ചു അവന്നു ജനിച്ചവരാവിതുഅമ്മീയേലിന്റെ മകളായ ബത്ത്-ശൂവ പ്രസവിച്ച ശിമേയാ, ശോബാബ്, നാഥാന്‍ ,

3:6b.1CH.003.006 ശലോമോന്‍ എന്നീ നാലുപേരും യിബ്ഹാര്‍, എലീശാമാ,

3:7b.1CH.003.007 എലീഫേലെത്ത്, നോഗഹ്, നേഫെഗ്, യാഫീയാ,

3:8b.1CH.003.008 എലീശാമാ, എല്യാദാ എലീഫേലെത്ത് എന്നീ ഒമ്പതു പേരും.

3:9b.1CH.003.009 വെപ്പാട്ടികളുടെ പുത്രന്മാരൊഴികെ ദാവീദിന്‍ പുത്രന്മാരൊക്കെയും ഇവരത്രേ. താമാര്‍ അവരുടെ സഹോദരി ആയിരുന്നു.

3:10b.1CH.003.010 ശലോമോന്റെ മകന്‍ രെഹബെയാം; അവന്റെ മകന്‍ അബീയാവു; അവന്റെ മകന്‍ ആസാ;

3:11b.1CH.003.011 അവന്റെ മകന്‍ യെഹോശാഫാത്ത്; അവന്റെ മകന്‍ യഹോരാം; അവന്റെ മകന്‍ അഹസ്യാവു;

3:12b.1CH.003.012 അവന്റെ മകന്‍ യോവാശ്; അവന്റെ മകന്‍ അമസ്യാവു; അവന്റെ മകന്‍ അസര്‍യ്യാവു. അവന്റെ മകന്‍ യോഥാം; അവന്റെ മകന്‍ ആഹാസ്;

3:13b.1CH.003.013 അവന്റെ മകന്‍ ഹിസ്കീയാവു; അവന്റെ മകന്‍ മനശ്ശെ;

3:14b.1CH.003.014 അവന്റെ മകന്‍ ആമോന്‍ ; അവന്റെ മകന്‍ യോശീയാവു.

3:15b.1CH.003.015 യോശീയാവിന്റെ പുത്രന്മാര്‍ആദ്യജാതന്‍ യോഹാനാന്‍ ; രണ്ടാമന്‍ യെഹോയാക്കീം; മൂന്നാമന്‍ സിദെക്കിയാവു; നാലാമന്‍ ശല്ലൂം.

3:16b.1CH.003.016 യെഹോയാക്കീമിന്റെ പുത്രന്മാര്‍അവന്റെ മകന്‍ യെഖൊന്യാവു; അവന്റെ മകന്‍ സിദെക്കിയാവു.

3:17b.1CH.003.017 ബദ്ധനായ യെഖൊന്യാവിന്റെ പുത്രന്മാര്‍അവന്റെ മകന്‍ ശെയല്ത്തീയേല്‍,

3:18b.1CH.003.018 മല്‍ക്കീരാം, പെദായാവു, ശെനസ്സര്‍, യെക്കമ്യാവു, ഹോശാമാ, നെദബ്യാവു.

3:19b.1CH.003.019 പെദായാവിന്റെ മക്കള്‍സെരുബ്ബാബേല്‍, ശിമെയി. സെരുബ്ബാബേലിന്റെ മക്കള്‍മെശുല്ലാം, ഹനന്യാവു, അവരുടെ സഹോദരി ശെലോമീത്ത് എന്നിവരും

3:20b.1CH.003.020 ഹശൂബാ, ഔഹെല്‍, ബേരെഖ്യാവു, ഹസദ്യാവു, യൂശബ്-ഹേസെദ് എന്നീ അഞ്ചുപേരും തന്നേ.

3:21b.1CH.003.021 ഹനന്യാവിന്റെ മക്കള്‍പെലത്യാവു, യെശയ്യാവു, രെഫായാവിന്റെ മക്കള്‍, അര്‍ന്നാന്റെ മക്കള്‍, ഔബദ്യാവിന്റെ മക്കള്‍, ശെഖന്യാവിന്റെ മക്കള്‍.

3:22b.1CH.003.022 ശെഖന്യാവിന്റെ മക്കള്‍ശെമയ്യാവു; ശെമയ്യാവിന്റെ മക്കള്‍ഹത്തൂശ്, യിഗാല്‍, ബാരീഹ്, നെയര്‍യ്യാവിന്റെ മക്കള്‍

3:23b.1CH.003.023 എല്യോവേനായി, ഹിസ്കീയാവു, അസ്രീക്കാം ഇങ്ങനെ മൂന്നുപേര്‍.

3:24b.1CH.003.024 എല്യോവേനായിയുടെ മക്കള്‍ഹോദവ്യാവു, എല്യാശീബ്, പെലായാവു, അക്കൂബ്, യോഹാനാന്‍ , ദെലായാവു, അനാനി ഇങ്ങനെ ഏഴുപേര്‍.

4

4:1b.1CH.004.001 യെഹൂദയുടെ പുത്രന്മാര്‍പേരെസ്, ഹെസ്രോന്‍ , കര്‍മ്മി, ഹൂര്‍, ശോബല്‍.

4:2b.1CH.004.002 ശോബലിന്റെ മകനായ രെയായാവു യഹത്തിനെ ജനപ്പിച്ചു; യഹത്ത് അഹൂമായിയെയും ലാഹദിനെയും ജനിപ്പിച്ചു. ഇവര്‍ സോരത്യരുടെ കുലങ്ങള്‍.

4:3b.1CH.004.003 ഏതാമിന്റെ അപ്പനില്‍ നിന്നുത്ഭവിച്ചവര്‍ ഇവര്‍യിസ്രെയേല്‍, യിശ്മാ, യിദ്ബാശ്; അവരുടെ സഹോദരിക്കു ഹസ്സെലൊല്പോനി എന്നു പേര്‍.

4:4b.1CH.004.004 പെനൂവേല്‍ ഗെദോരിന്റെ അപ്പനും, ഏസെര്‍ ഹൂശയുടെ അപ്പനും ആയിരുന്നു. ഇവര്‍ ബേത്ത്ളേഹെമിന്റെ അപ്പനായ എഫ്രാത്തയുടെ ആദ്യജാതനായ ഹൂരിന്റെ പുത്രന്മാര്‍.

4:5b.1CH.004.005 തെക്കോവയുടെ അപ്പനായ അശ്ഹൂരിന്നു ഹേലാ, നയരാ എന്ന രണ്ടു ഭാര്യമാര്‍ ഉണ്ടായിരുന്നു.

4:6b.1CH.004.006 നയരാ അവന്നു അഹുസ്സാം, ഹേഫെര്‍, തേമനി, ഹായഹസ്താരി എന്നിവരെ പ്രസവിച്ചു. ഇവര്‍ നയരയുടെ പുത്രന്മാര്‍.

4:7b.1CH.004.007 ഹേലയുടെ പുത്രന്മാര്‍സേരെത്ത്, യെസോഹര്‍, എത്നാന്‍ .

4:8b.1CH.004.008 കോസ് ആനൂബിനെയും സോബേബയെയും ഹാരൂമിന്റെ മകനായ അഹര്‍ഹേലിന്റെ കുലങ്ങളെയും ജനിപ്പിച്ചു.

4:9b.1CH.004.009 യബ്ബേസ് തന്റെ സഹോദരന്മാരെക്കാള്‍ ഏറ്റവും മാന്യന്‍ ആയിരുന്നു; അവന്റെ അമ്മഞാന്‍ അവനെ വ്യസനത്തോടെ പ്രസവിച്ചു എന്നു പറഞ്ഞു അവന്നു യബ്ബേസ് എന്നു പേരിട്ടു.

4:10b.1CH.004.010 യബ്ബേസ് യിസ്രായേലിന്റെ ദൈവത്തോടുനീ എന്നെ നിശ്ചയമായി അനുഗ്രഹിച്ചു എന്റെ അതിര്‍ വിസ്താരമാക്കുകയും നിന്റെ കൈ എന്നോടുകൂടെ ഇരുന്നു അനര്‍ത്ഥം എനിക്കു വ്യസനകാരണമായി തീരാതവണ്ണം എന്നെ കാക്കുകയും ചെയ്താല്‍ കൊള്ളായിരുന്നു എന്നു അപേക്ഷിച്ചു. അവന്‍ അപേക്ഷിച്ചതിനെ ദൈവം അവന്നു നല്കി.

4:11b.1CH.004.011 ശൂഹയുടെ സഹോദരനായ കെലൂബ് മെഹീരിനെ ജനിപ്പിച്ചു; ഇവന്‍ എസ്തോന്റെ അപ്പന്‍ .

4:12b.1CH.004.012 എസ്തോന്‍ ബേത്ത്-രാഫയെയും പാസേഹയെയും ഈര്‍നാഹാസിന്റെ അപ്പനായ തെഹിന്നയെയും ജനിപ്പിച്ചു. ഇവര്‍ രേഖാനിവാസികള്‍ ആകുന്നു.

4:13b.1CH.004.013 കെനസ്സിന്റെ പുത്രന്മാര്‍ഒത്നീയേല്‍, സെരായാവു; ഒത്നീയേലിന്റെ പുത്രന്മാര്‍ഹഥത്ത്.

4:14b.1CH.004.014 മെയോനോഥയി ഒഫ്രയെ ജനിപ്പിച്ചു; സെരായാവു ഗേ-ഹരാശീമിന്റെ അപ്പനായ യോവാബിനെ ജനിപ്പിച്ചു; അവര്‍ കൌശലപ്പണിക്കാര്‍ ആയിരുന്നുവല്ലോ.

4:15b.1CH.004.015 യെഫുന്നെയുടെ മകനായ കാലേബിന്റെ പുത്രന്മാര്‍ഈരൂ, ഏലാ, നായം; ഏലയുടെ പുത്രന്മാര്‍കെനസ്.

4:16b.1CH.004.016 യെഹലലേലിന്റെ പുത്രന്മാര്‍സീഫ്, സീഫാ, തീര്‍യ്യാ, അസരെയേല്‍.

4:17b.1CH.004.017 എസ്രയുടെ പുത്രന്മാര്‍യേഥെര്‍, മേരെദ്, ഏഫെര്‍, യാലോന്‍ എന്നിവരായിരുന്നു. അവള്‍ മിര്‍യ്യാമിനെയും ശമ്മയെയും എസ്തെമോവയുടെ അപ്പനായ യിശ്ബഹിനെയും പ്രസവിച്ചു.

4:18b.1CH.004.018 അവന്റെ ഭാര്യയായ യെഹൂദീയ ഗെദോരിന്റെ അപ്പനായ യേരെദിനെയും സോഖോവിന്റെ അപ്പനായ ഹേബെരിനെയും സാനോഹയുടെ അപ്പനായ യെക്കൂഥീയേലിനെയും പ്രസവിച്ചു. ഇവരാകുന്നു മേരെദ് പരിഗ്രഹിച്ച ഫറവോന്റെ മകളായ ബിഥ്യയുടെ പുത്രന്മാര്‍.

4:19b.1CH.004.019 നഹമിന്റെ സഹോദരിയും ഹോദീയാവിന്റെ ഭാര്യയുമായവളുടെ പുത്രന്മാര്‍ഗര്‍മ്മ്യനായ കെയീലയുടെ അപ്പനും മയഖാത്യനായ എസ്തെമോവയും തന്നേ.

4:20b.1CH.004.020 ശീമോന്റെ പുത്രന്മാര്‍അമ്നോന്‍ , രിന്നാ, ബെന്‍ -ഹാനാന്‍ , തീലോന്‍ . യിശിയുടെ പുത്രന്മാര്‍സോഹേത്ത്, ബെന്‍ -സോഹേത്ത്.

4:21b.1CH.004.021 യെഹൂദയുടെ മകനായ ശേലയുടെ പുത്രന്മാര്‍ലേഖയുടെ അപ്പനായ ഏരും മാരേശയുടെ അപ്പനായ ലദയും ബേത്ത്-അശ്ബെയയില്‍ ശണപടം നെയ്യുന്ന കൈത്തൊഴില്‍ക്കാരുടെ കുലങ്ങളും;

4:22b.1CH.004.022 യോക്കീമും കോസേബാനിവാസികളും മോവാബില്‍ അധികാരം ഉണ്ടായിരുന്ന യോവാശ്, സാരാഫ് എന്നിവരും യാശുബീ-ലേഹെമും തന്നേ. ഇവ പുരാണവൃത്താന്തങ്ങള്‍ അല്ലോ.

4:23b.1CH.004.023 ഇവര്‍ നെതായീമിലും ഗെദേരയിലും പാര്‍ത്ത കുശവന്മാര്‍ ആയിരുന്നു; അവര്‍ രാജാവിനോടുകൂടെ അവന്റെ വേല ചെയ്‍വാന്‍ അവിടെ പാര്‍ത്തു.

4:24b.1CH.004.024 ശിമെയോന്റെ പുത്രന്മാര്‍നെമൂവേല്‍, യാമീന്‍ , യാരീബ്, സേരഹ്, ശൌല്‍;

4:25b.1CH.004.025 അവന്റെ മകന്‍ ശല്ലൂം; അവന്റെ മകന്‍ മിബ്ശാം; അവന്റെ മകന്‍ മിശ്മാ.

4:26b.1CH.004.026 മിശ്മയുടെ പുത്രന്മാര്‍അവന്റെ മകന്‍ ഹമ്മൂവേല്‍; അവന്റെ മകന്‍ സക്കൂര്‍; അവന്റെ മകന്‍ ശിമെയി;

4:27b.1CH.004.027 ശിമെയിക്കു പതിനാറു പുത്രന്മാരും ആറു പുത്രിമാരും ഉണ്ടായിരുന്നു; എങ്കിലും അവന്റെ സഹോദരന്മാര്‍ക്കും അധികം മക്കളില്ലായ്കയാല്‍ അവരുടെ കുലമെല്ലാം യെഹൂദാമക്കളോളം വര്‍ദ്ധിച്ചില്ല.

4:28b.1CH.004.028 അവര്‍ ബേര്‍-ശേബയിലും

4:29b.1CH.004.029 മോലാദയിലും ഹസര്‍-ശൂവാലിലും ബില്‍ഹയിലും

4:30b.1CH.004.030 ഏസെമിലും തോലാദിലും ബെഥൂവേലിലും

4:31b.1CH.004.031 ഹൊര്‍മ്മയിലും സിക്ളാഗിലും ബേത്ത്-മര്‍ക്കാബോത്തിലും ഹസര്‍-സൂസീമിലും ബേത്ത്-ബിരിയിലും ശയരയീമിലും പാര്‍ത്തു. ഇവ ദാവീദിന്റെ വാഴ്ചവരെ അവരുടെ പട്ടണങ്ങള്‍ ആയിരുന്നു.

4:32b.1CH.004.032 അവരുടെ ഗ്രാമങ്ങള്‍ഏതാം, അയീന്‍ , രിമ്മോന്‍ , തോഖെന്‍ , ആശാന്‍ ഇങ്ങനെ അഞ്ചു പട്ടണവും

4:33b.1CH.004.033 ഈ പട്ടണങ്ങളുടെ ചുറ്റും ബാല്‍വരെ ഇവേക്കുള്ള സകലഗ്രാമങ്ങളും തന്നേ. ഇവ അവരുടെ വാസസ്ഥലങ്ങള്‍. അവര്‍ക്കും സ്വന്തവംശാവലിയും ഉണ്ടായിരുന്നു.

4:34b.1CH.004.034 മെശോബാബ്, യമ്ളേക്, അമസ്യാവിന്റെ മകനായ യോശാ, യോവേല്‍,

4:35b.1CH.004.035 അസീയേലിന്റെ മകനായ സെരായാവിന്റെ മകനായ യോശിബ്യാവിന്റെ മകനായ യേഹൂ, എല്യോവേനായി,

4:36b.1CH.004.036 യയക്കോബാ, യെശോഹായാവു, അസായാവു, അദീയേല്‍, യസീമീയേല്‍,

4:37b.1CH.004.037 ബെനായാവു, ശെമെയാവിന്റെ മകനായ ശിമ്രിയുടെ മകനായ യെദായാവിന്റെ മകനായ അല്ലോന്റെ മകനായ ശിഫിയുടെ മകനായ സീസാ;

4:38b.1CH.004.038 പേര്‍ വിവരം പറഞ്ഞിരിക്കുന്ന ഇവര്‍ തങ്ങളുടെ കുലങ്ങളില്‍ പ്രഭുക്കന്മാരായിരുന്നു; അവരുടെ പിതൃഭവനങ്ങള്‍ ഏറ്റവും വര്‍ദ്ധിച്ചിരുന്നു.

4:39b.1CH.004.039 അവര്‍ തങ്ങളുടെ ആട്ടിന്‍ കൂട്ടങ്ങള്‍ക്കു മേച്ചല്‍ തിരയേണ്ടതിന്നു ഗെദോര്‍പ്രവേശനത്തോളം താഴ്വരയുടെ കിഴക്കുവശംവരെ യാത്രചെയ്തു.

4:40b.1CH.004.040 അവര്‍ പുഷ്ടിയുള്ളതും നല്ലതുമായ മേച്ചല്‍ കണ്ടെത്തി; ദേശം വിസ്താരവും സ്വസ്ഥതയും സമാധാനവും ഉള്ളതായിരുന്നു; അവിടത്തെ പൂര്‍വ്വനിവാസികള്‍ ഹാംവംശക്കാരായിരുന്നു.

4:41b.1CH.004.041 പേര്‍വിവരം എഴുതിയിരിക്കുന്ന ഇവര്‍ യെഹൂദ്യരാജാവായ യഹിസ്കീയാവിന്റെ കാലത്തു അവിടെ ചെന്നു അവരുടെ കൂടാരങ്ങളെയും അവിടെ ഉണ്ടായിരുന്ന മെയൂന്യരെയും ആക്രമിച്ചു, ഇന്നുവരെ അവര്‍ക്കും നിര്‍മ്മൂലനാശം വരുത്തുകയും അവിടെ തങ്ങളുടെ ആട്ടിന്‍ കൂട്ടങ്ങള്‍ക്കു മേച്ചല്‍ ഉള്ളതുകൊണ്ടു അവര്‍ക്കും പകരം പാര്‍ക്കയും ചെയ്തു.

4:42b.1CH.004.042 ശിമെയോന്യരായ ഇവരില്‍ അഞ്ഞൂറുപേര്‍, യിശിയുടെ പുത്രന്മാരായ, പെലത്യാവു, നെയര്‍യ്യാവു, രെഫായാവു, ഉസ്സീയേല്‍ എന്നീ തലവന്മാരോടുകൂടെ സേയീര്‍പര്‍വ്വതത്തിലേക്കു യാത്രചെയ്തു.

4:43b.1CH.004.043 അവര്‍ അമാലേക്യരില്‍ ചാടിപ്പോയിരുന്ന ശിഷ്ടജനത്തെ വെട്ടിക്കൊന്നു ഇന്നുവരെ അവിടെ പാര്‍ക്കുംന്നു.

5

5:1b.1CH.005.001 യിസ്രായേലിന്റെ ആദ്യജാതനായ രൂബേന്റെ പുത്രന്മാര്‍:--അവനല്ലോ ആദ്യജാതന്‍ ; എങ്കിലും അവന്‍ തന്റെ പിതാവിന്റെ ശയ്യയെ അശുദ്ധമാക്കിയതുകൊണ്ടു അവന്റെ ജ്യേഷ്ഠാവകാശം യിസ്രായേലിന്റെ മകനായ യോസേഫിന്റെ പുത്രന്മാര്‍ക്കും ലഭിച്ചു; വംശാവലി ജ്യേഷ്ഠാവകാശപ്രകാരം എണ്ണുവാനുള്ളതുമല്ല.

5:2b.1CH.005.002 യെഹൂദാ തന്റെ സഹോദരന്മാരെക്കാള്‍ പ്രബലനായ്തീര്‍ന്നു; അവനില്‍ നിന്നു പ്രഭു ഉത്ഭവിച്ചു; ജ്യേഷ്ഠാവകാശമോ യോസേഫിന്നു ലഭിച്ചു--

5:3b.1CH.005.003 യിസ്രായേലിന്റെ ആദ്യജാതനായ രൂബേന്റെ പുത്രന്മാര്‍ഹാനോക്ക്, പല്ലൂ, ഹെസ്രോന്‍ , കര്‍മ്മി.

5:4b.1CH.005.004 യോവേലിന്റെ പുത്രന്മാര്‍അവന്റെ മകന്‍ ശെമയ്യാവു; അവന്റെ മകന്‍ ഗോഗ്; അവന്റെ മകന്‍ ശിമെയി; അവന്റെ മകന്‍ മീഖാ;

5:5b.1CH.005.005 അവന്റെ മകന്‍ രെയായാവു; അവന്റെ മകന്‍ ബാല്‍;

5:6b.1CH.005.006 അവന്റെ മകന്‍ ബെയേര; അവനെ അശ്ശൂര്‍രാജാവായ തിഗ്ളത്ത്-പിലേസര്‍ ബദ്ധനാക്കി കൊണ്ടുപോയി; അവന്‍ രൂബേന്യരില്‍ പ്രഭുവായിരുന്നു.

5:7b.1CH.005.007 അവരുടെ വംശാവലി തലമുറതലമുറയായി എഴുതിയിരുന്ന പ്രകാരം കുലം കുലമായി അവന്റെ സഹോദരന്മാര്‍ ആരെന്നാല്‍തലവനായ യയീയേല്‍,

5:8b.1CH.005.008 സെഖര്‍യ്യാവു, അരോവേരില്‍ നെബോവും ബാല്‍-മെയോനുംവരെ പാര്‍ത്ത ബേല; അവന്‍ യോവേലിന്റെ മകനായ ശേമയുടെ മകനായ ആസാസിന്റെ മകനായിരുന്നു.

5:9b.1CH.005.009 അവരുടെ കന്നുകാലികള്‍ ഗിലെയാദ് ദേശത്തു പെരുകിയിരുന്നതുകൊണ്ടു അവര്‍ കിഴക്കോട്ടു ഫ്രാത്ത് നദിമുതല്‍ മരുഭൂമിവരെ പാര്‍ത്തു.

5:10b.1CH.005.010 ശൌലിന്റെ കാലത്തു അവര്‍ ഹഗ്രീയരോടു യുദ്ധംചെയ്തു; അവര്‍ അവരുടെ കയ്യാല്‍ പട്ടുപോയശേഷം അവര്‍ ഗിലെയാദിന്നു കിഴക്കു എല്ലാടവും കൂടാരം അടിച്ചു പാര്‍ത്തു.

5:11b.1CH.005.011 ഗാദിന്റെ പുത്രന്മാര്‍ അവര്‍ക്കും എതിരെ ബാശാന്‍ ദേശത്തു സല്‍ക്കാവരെ പാര്‍ത്തു.

5:12b.1CH.005.012 തലവനായ യോവേല്‍, രണ്ടാമനായ ശാഫാം, യനായി, ബാശാനിലെ ശാഫാത്ത്.

5:13b.1CH.005.013 അവരുടെ പിതൃഭവനത്തിലെ സഹോദരന്മാര്‍മീഖായേല്‍, മെശുല്ലാം, ശേബ, യോരായി, യക്കാന്‍ , സീയ, ഏബെര്‍ ഇങ്ങനെ ഏഴുപേര്‍.

5:14b.1CH.005.014 ഇവര്‍ ഹൂരിയുടെ മകനായ അബിഹയീലിന്റെ പുത്രന്മാരായിരുന്നു. ഹൂരി യാരോഹയുടെ മകന്‍ ; അവന്‍ ഗിലെയാദിന്റെ മകന്‍ ; അവന്‍ മീഖായേലിന്റെ മകന്‍ ; അവന്‍ യെശീശയുടെ മകന്‍ ; അവന്‍ യഹദോവിന്റെ മകന്‍ ;

5:15b.1CH.005.015 അവന്‍ ബൂസിന്റെ മകന്‍ ; ഗൂനിയുടെ മകനായ അബ്ദീയേലിന്റെ മകന്‍ അഹി അവരുടെ പിതൃഭവനത്തില്‍ തലവനായിരുന്നു.

5:16b.1CH.005.016 അവര്‍ ഗിലെയാദിലെ ബാശാനിലും അതിന്നുള്‍പ്പെട്ട പട്ടണങ്ങളിലും അവരുടെ അതിരുകളോളം ശാരോനിലെ എല്ലാപുല്പുറങ്ങളിലും പാര്‍ത്തു.

5:17b.1CH.005.017 ഇവരുടെ വംശാവലി ഒക്കെയും യെഹൂദാരാജാവായ യോഥാമിന്റെ കാലത്തും യിസ്രായേല്‍രാജാവായ യൊരോബെയാമിന്റെ കാലത്തും എഴുതിയിരിക്കുന്നു.

5:18b.1CH.005.018 രൂബേന്യരും ഗാദ്യരും മനശ്ശെയുടെ പാതി ഗോത്രക്കാരും ശൂരന്മാരും വാളും പരിചയും എടുപ്പാനും വില്ലുകുലെച്ചു എയ്‍വാനും പ്രാപ്തിയുള്ളവരും യുദ്ധസാമര്‍ത്ഥ്യമുള്ളവരുമായ പടച്ചേവകര്‍ നാല്പത്തുനാലായിരത്തെഴുനൂറ്ററുപതു പേരുണ്ടായിരുന്നു.

5:19b.1CH.005.019 അവര്‍ ഹഗ്രീയരോടും യെതൂര്‍, നാഫീശ്, നോദാബ് എന്നിവരോടും യുദ്ധം ചെയ്തു.

5:20b.1CH.005.020 അവരുടെ നേരെ അവര്‍ക്കും സഹായം ലഭിക്കയാല്‍ ഹഗ്രീയരും കൂടെയുള്ളവരെല്ലാവരും അവരുടെ കയ്യില്‍ അകപ്പെട്ടു; അവര്‍ യുദ്ധത്തില്‍ ദൈവത്തോടു നിലവിളിച്ചു അവനില്‍ ആശ്രയം വെച്ചതു കൊണ്ടു അവന്‍ അവരുടെ പ്രാര്‍ത്ഥന കേട്ടരുളി.

5:21b.1CH.005.021 അവന്‍ അമ്പതിനായിരം ഒട്ടകം, രണ്ടുലക്ഷത്തമ്പതിനായിരം ആടു, രണ്ടായിരം കഴുത എന്നിങ്ങനെ അവരുടെ കന്നുകാലികളെയും ഒരു ലക്ഷം ആളുകളെയും പിടിച്ചു കെണ്ടുപോയി.

5:22b.1CH.005.022 യുദ്ധം ദൈവഹിതത്താല്‍ ഉണ്ടായതുകൊണ്ടു അധികംപേര്‍ ഹതന്മാരായി വീണു. അവര്‍ പ്രവാസകാലംവരെ അവര്‍ക്കും പകരം പാര്‍ത്തു.

5:23b.1CH.005.023 മനശ്ശെയുടെ പാതിഗോത്രക്കാര്‍ ദേശത്തു പാര്‍ത്തു. ബാശാന്‍ മുതല്‍ ബാല്‍-ഹെര്‍മ്മോനും, സെനീരും, ഹെര്‍മ്മോന്‍ പര്‍വ്വതവും വരെ പെരുകി പരന്നു.

5:24b.1CH.005.024 അവരുടെ പിതൃഭവനങ്ങളുടെ തലവന്മാരാവിതുഏഫെര്‍, യിശി, എലീയേല്‍, അസ്ത്രിയേല്‍, യിരെമ്യാവു, ഹോദവ്യാവു, യഹദീയേല്‍; ഇവര്‍ ശൂരന്മാരും ശ്രുതിപ്പെട്ടവരും തങ്ങളുടെ പിതൃഭവനങ്ങള്‍ക്കു തലവന്മാരും ആയിരുന്നു.

5:25b.1CH.005.025 എന്നാല്‍ അവര്‍ തങ്ങളുടെ പിതാക്കന്മാരുടെ ദൈവത്തോടു ദ്രോഹം ചെയ്തു, ദൈവം അവരുടെ മുമ്പില്‍നിന്നു നശിപ്പിച്ചുകളഞ്ഞ ദേശത്തെ ജാതികളുടെ ദേവന്മാരോടു ചേര്‍ന്നു പരസംഗമായി നടന്നു.

5:26b.1CH.005.026 ആകയാല്‍ യിസ്രായേലിന്റെ ദൈവം അശ്ശൂര്‍രാജാവായ പൂലിന്റെയും അശ്ശൂര്‍രാജാവായ തിഗ്ളത്ത്-പില്‍നേസരിന്റെയും മനസ്സുണര്‍ത്തി; അവന്‍ രൂബേന്യരെയും ഗാദ്യരെയും മനശ്ശെയുടെ പാതി ഗോത്രത്തെയും പിടിച്ചു ഹലഹിലേക്കും ഹാബോരിലേക്കും ഹാരയിലേക്കും ഗോസാന്‍ നദീതീരത്തേക്കും കൊണ്ടുപോയി; അവിടെ അവര്‍ ഇന്നുവരെയും ഇരിക്കുന്നു.

6

6:1b.1CH.006.001 ലേവിയുടെ പുത്രന്മാര്‍ഗേര്‍ശോന്‍ , കെഹാത്ത്, മെരാരി.

6:2b.1CH.006.002 കെഹാത്തിന്റെ പുത്രന്മാര്‍അമ്രാം, യിസ്ഹാര്‍, ഹെബ്രോന്‍ , ഉസ്സീയേല്‍.

6:3b.1CH.006.003 അമ്രാമിന്റെ മക്കള്‍അഹരോന്‍ , മോശെ, മിര്‍യ്യാം, അഹരോന്റെ പുത്രന്മാര്‍നാദാബ്, അബീഹൂ, ഏലെയാസാര്‍, ഈഥാമാര്‍.

6:4b.1CH.006.004 എലെയാസാര്‍ ഫീനെഹാസിനെ ജനിപ്പിച്ചു; ഫീനെഹാസ് അബീശൂവയെ ജനിപ്പിച്ചു;

6:5b.1CH.006.005 അബിശൂവ ബുക്കിയെ ജനിപ്പിച്ചു; ബുക്കി ഉസ്സിയെ ജനിപ്പിച്ചു;

6:6b.1CH.006.006 ഉസ്സി സെരഹ്യാവെ ജനിപ്പിച്ചു; സെരഹ്യാവു മെരായോത്തിനെ ജനിപ്പിച്ചു;

6:7b.1CH.006.007 മെരായോത്ത് അമര്‍യ്യാവെ ജനിപ്പിച്ചു;

6:8b.1CH.006.008 അമര്‍യ്യാവു അഹിത്തൂബിനെ ജനിപ്പിച്ചു; അഹീത്തൂബ് സാദോക്കിനെ ജനിപ്പിച്ചു; സാദോക്‍ അഹീമാസിനെ ജനിപ്പിച്ചു;

6:9b.1CH.006.009 അഹിമാസ് അസര്‍യ്യാവെ ജനിപ്പിച്ചു; അസര്‍യ്യാവു യോഹാനാനെ ജനിപ്പിച്ചു;

6:10b.1CH.006.010 യോഹാനാന്‍ അസര്‍യ്യാവെ ജനിപ്പിച്ചു; ഇവനാകുന്നു ശലോമോന്‍ യെരൂശലേമില്‍ പണിത ആലയത്തില്‍ പൌരോഹിത്യം നടത്തിയതു.

6:11b.1CH.006.011 അസര്‍യ്യാവു അമര്‍യ്യാവെ ജനിപ്പിച്ചു; അമര്‍യ്യാവു അഹീത്തൂബിനെ ജനിപ്പിച്ചു;

6:12b.1CH.006.012 അഹീത്തൂബ് സാദോക്കിനെ ജനിപ്പിച്ചു; സാദോക്‍ ശല്ലൂമിനെ ജനിപ്പിച്ചു;

6:13b.1CH.006.013 ശല്ലൂം ഹില്‍ക്കീയാവെ ജനിപ്പിച്ചു; ഹില്‍ക്കീയാവു അസര്‍യ്യാവെ ജനിപ്പിച്ചു;

6:14b.1CH.006.014 അസര്‍യ്യാവു സെരായാവെ ജനിപ്പിച്ചു; സെരായാവു യെഹോസാദാക്കിനെ ജനിപ്പിച്ചു.

6:15b.1CH.006.015 യഹോവാ നെബൂഖദ് നേസ്സര്‍മുഖാന്തരം യെഹൂദയെയും യെരൂശലേമിനെയും പ്രവാസത്തിലേക്കു കൊണ്ടുപോയപ്പോള്‍ യെഹോസാദാക്കും പോകേണ്ടിവന്നു.

6:16b.1CH.006.016 ലേവിയുടെ പുത്രന്മാര്‍ഗേര്‍ശോം, കെഹാത്ത്, മെരാരി.

6:17b.1CH.006.017 ഗേര്‍ശോമിന്റെ പുത്രന്മാരുടെ പേരുകള്‍ ആവിതുലിബ്നി, ശിമെയി.

6:18b.1CH.006.018 കെഹാത്തിന്റെ പുത്രന്മാര്‍അമ്രാം, യിസ്ഹാര്‍, ഹെബ്രോന്‍ , ഉസ്സീയേല്‍.

6:19b.1CH.006.019 മെരാരിയുടെ പുത്രന്മാര്‍മഹ്ളി, മൂശി.

6:20b.1CH.006.020 ലേവ്യരുടെ പിതൃഭവനങ്ങളിന്‍ പ്രകാരം അവരുടെ കുലങ്ങള്‍ ഇവ തന്നേ. ഗേര്‍ശോമിന്റെ മകന്‍ ലിബ്നി; അവന്റെ മകന്‍ യഹത്ത്; അവന്റെ മകന്‍ സിമ്മാ;

6:21b.1CH.006.021 അവന്റെ മകന്‍ യോവാഹ്; അവന്റെ മകന്‍ ഇദ്ദോ; അവന്റെ മകന്‍ സേരഹ്; അവന്റെ മകന്‍ യെയഥ്രായി.

6:22b.1CH.006.022 കെഹാത്തിന്റെ പുത്രന്മാര്‍അവന്റെ മകന്‍ അമ്മീനാദാബ്; അവന്റെ മകന്‍ കോരഹ്; അവന്റെ മകന്‍ അസ്സീര്‍;

6:23b.1CH.006.023 അവന്റെ മകന്‍ എല്‍ക്കാനാ; അവന്റെ മകന്‍ എബ്യാസാഫ്; അവന്റെ മകന്‍ അസ്സീര്‍;

6:24b.1CH.006.024 അവന്റെ മകന്‍ തഹത്ത്; അവന്റെ മകന്‍ ഊരീയേല്‍; അവന്റെ മകന്‍ ഉസ്സീയാവു; അവന്റെ മകന്‍ ശൌല്‍.

6:25b.1CH.006.025 എല്‍ക്കാനയുടെ പുത്രന്മാര്‍അവന്റെ മകന്‍ അമാസായി; അവന്റെ മകന്‍ അഹിമോത്ത്.

6:26b.1CH.006.026 എല്‍ക്കാനയുടെ പുത്രന്മാര്‍അവന്റെ മകന്‍ സോഫായി; അവന്റെ മകന്‍ നഹത്ത്;

6:27b.1CH.006.027 അവന്റെ മകന്‍ എലീയാബ്; അവന്റെ മകന്‍ യെരോഹാം; അവന്റെ മകന്‍ എല്‍ക്കാനാ;

6:28b.1CH.006.028 ശമൂവേലിന്റെ പുത്രന്മാര്‍ആദ്യജാതന്‍ യോവേല്‍, രണ്ടാമന്‍ അബീയാവു.

6:29b.1CH.006.029 മെരാരിയുടെ പുത്രന്മാര്‍മഹ്ളി; അവന്റെ മകന്‍ ലിബ്നി; അവന്റെ മകന്‍ ശിമെയി; അവന്റെ മകന്‍ ഉസ്സാ;

6:30b.1CH.006.030 അവന്റെ മകന്‍ ശിമെയാ; അവന്റെ മകന്‍ ഹഗ്ഗീയാവു; അവന്റെ മകന്‍ അസായാവു.

6:31b.1CH.006.031 പെട്ടകത്തിന്നു വിശ്രമം ആയശേഷം ദാവീദ് യഹോവയുടെ ആലയത്തില്‍ സംഗീതശുശ്രൂഷെക്കു നിയമിച്ചവര്‍ ഇവരാകുന്നു.

6:32b.1CH.006.032 അവര്‍, ശലോമോന്‍ യെരൂശലേമില്‍ യഹോവയുടെ ആലയം പണിതതുവരെ തിരുനിവാസമായ സാമഗമനക്കുടാരത്തിന്നു മുമ്പില്‍ സംഗീതശുശ്രൂഷചെയ്തു; അവര്‍ തങ്ങളുടെ മുറപ്രകാരം ശുശ്രൂഷചെയ്തുപോന്നു.

6:33b.1CH.006.033 തങ്ങളുടെ പുത്രന്മാരോടും കൂടെ ശുശ്രൂഷിച്ചവര്‍ ആരെന്നാല്‍കെഹാത്യരുടെ പുത്രന്മാരില്‍ സംഗീതക്കാരനായ ഹേമാന്‍ ; അവന്‍ യോവേലിന്റെ മകന്‍ ; അവന്‍ ശമൂവേലിന്റെ മകന്‍ ;

6:34b.1CH.006.034 അവന്‍ എല്‍ക്കാനയുടെ മകന്‍ ; അവന്‍ യെരോഹാമിന്റെ മകന്‍ ; അവന്‍ എലീയേലിന്റെ മകന്‍ ; അവന്‍ തോഹയുടെ മകന്‍ ; അവന്‍ സൂഫിന്റെ മകന്‍ ;

6:35b.1CH.006.035 അവന്‍ എല്‍ക്കാനയുടെ മകന്‍ ; അവന്‍ മഹത്തിന്റെ മകന്‍ ; അവന്‍ അമാസായിയുടെ മകന്‍ ; അവന്‍ എല്‍ക്കാനയുടെ മകന്‍ ;

6:36b.1CH.006.036 അവന്‍ യോവേലിന്റെ മകന്‍ ; അവന്‍ അസര്‍യ്യാവിന്റെ മകന്‍ ; അവന്‍ സെഫന്യാവിന്റെ മകന്‍ ;

6:37b.1CH.006.037 അവന്‍ തഹത്തിന്റെ മകന്‍ ; അവന്‍ അസ്സീരിന്റെ മകന്‍ ; അവന്‍ എബ്യാസാഫിന്റെ മകന്‍ ; അവന്‍ കോരഹിന്റെ മകന്‍ ;

6:38b.1CH.006.038 അവന്‍ യിസ്ഹാരിന്റെ മകന്‍ ; അവന്‍ കെഹാത്തിന്റെ മകന്‍ ; അവന്‍ ലേവിയുടെ മകന്‍ ; അവന്‍ യിസ്രായേലിന്റെ മകന്‍ ;

6:39b.1CH.006.039 അവന്റെ വലത്തുഭാഗത്തു നിന്ന അവന്റെ സഹോദരന്‍ ആസാഫ്ആസാഫ് ബെരെഖ്യാവിന്റെ മകന്‍ ; അവന്‍ ശിമെയയുടെ മകന്‍ ;

6:40b.1CH.006.040 അവന്‍ മീഖായേലിന്റെ മകന്‍ ; അവന്‍ ബയശേയാവിന്റെ മകന്‍ ; അവന്‍ മല്‍ക്കിയുടെ മകന്‍ ; അവന്‍ എത്നിയുടെ മകന്‍ ;

6:41b.1CH.006.041 അവന്‍ സേരഹിന്റെ മകന്‍ ; അവന്‍ അദായാവിന്റെ മകന്‍ ;

6:42b.1CH.006.042 അവന്‍ ഏഥാന്റെ മകന്‍ ; അവന്‍ സിമ്മയുടെ മകന്‍ ; അവന്‍ ശിമെയിയുടെ മകന്‍ ;

6:43b.1CH.006.043 അവന്‍ യഹത്തിന്റെ മകന്‍ ; അവന്‍ ഗേര്‍ശോമിന്റെ മകന്‍ ; അവന്‍ ലേവിയുടെ മകന്‍ .

6:44b.1CH.006.044 അവരുടെ സഹോദരന്മാരായ മെരാരിയുടെ പുത്രന്മാര്‍ ഇടത്തുഭാഗത്തുനിന്നു; കീശിയുടെ മകന്‍ ഏഥാന്‍ ; അവന്‍ അബ്ദിയുടെ മകന്‍ ; അവന്‍ മല്ലൂക്കിന്റെ മകന്‍ ;

6:45b.1CH.006.045 അവന്‍ ഹശബ്യാവിന്റെ മകന്‍ ; അവന്‍ അമസ്യാവിന്റെ മകന്‍ ; അവന്‍ ഹില്‍ക്കീയാവിന്റെ മകന്‍ ;

6:46b.1CH.006.046 അവന്‍ അംസിയുടെ മകന്‍ ; അവന്‍ ബാനിയുടെ മകന്‍ ; അവന്‍ ശാമെരിന്റെ മകന്‍ ; അവന്‍ മഹ്ളിയുടെ മകന്‍ .

6:47b.1CH.006.047 അവന്‍ മൂശിയുടെ മകന്‍ ; അവന്‍ മെരാരിയുടെ മകന്‍ ; അവന്‍ ലേവിയുടെ മകന്‍ .

6:48b.1CH.006.048 അവരുടെ സഹോദരന്മാരായ ലേവ്യര്‍ ദൈവാലയമായ തിരുനിവാസത്തിലെ സകലശുശ്രൂഷെക്കും നിയമിക്കപ്പെട്ടിരുന്നു.

6:49b.1CH.006.049 എന്നാല്‍ അഹരോനും അവന്റെ പുത്രന്മാരും ഹോമയാഗപീഠത്തിന്മേലും ധൂപപീഠത്തിന്മേലും അര്‍പ്പണം ചെയ്തു; അവര്‍ അതിവിശുദ്ധസ്ഥലത്തിലെ സകലശുശ്രൂഷെക്കും ദൈവത്തിന്റെ ദാസനായ മോശെ കല്പിച്ചപ്രകാരമൊക്കെയും യിസ്രായേലിന്നുവേണ്ടി പ്രായശ്ചിത്തം വരുത്തുവാനും നിയമിക്കപ്പെട്ടിരുന്നു.

6:50b.1CH.006.050 അഹരോന്റെ പുത്രന്മാരാവിതുഅവന്റെ മകന്‍ എലെയാസാര്‍; അവന്റെ മകന്‍ ഫീനെഹാസ്; അവന്റെ മകന്‍ അബീശൂവ;

6:51b.1CH.006.051 അവന്റെ മകന്‍ ബുക്കി; അവന്റെ മകന്‍ ഉസ്സി; അവന്റെ മകന്‍ സെരഹ്യാവു; അവന്റെ മകന്‍ മെരായോത്ത്;

6:52b.1CH.006.052 അവന്റെ മകന്‍ അമര്‍യ്യാവു; അവന്റെ മകന്‍ അഹീത്തൂബ്;

6:53b.1CH.006.053 അവന്റെ മകന്‍ സാദോക്; അവന്റെ മകന്‍ അഹീമാസ്.

6:54b.1CH.006.054 അവരുടെ ദേശത്തില്‍ ഗ്രാമംഗ്രാമമായി അവരുടെ വാസസ്ഥലങ്ങള്‍ ഏവയെന്നാല്‍കെഹാത്യരുടെ കുലമായ അഹരോന്യര്‍ക്കും--

6:55b.1CH.006.055 അവര്‍ക്കല്ലോ ഒന്നാമതു ചീട്ടു വീണതു--അവര്‍ക്കും യെഹൂദാദേശത്തു ഹെബ്രോനും ചുറ്റുമുള്ള പുല്പുറങ്ങളും കൊടുത്തു.

6:56b.1CH.006.056 എന്നാല്‍ പട്ടണത്തിന്റെ വയലുകളും അതിനോടു ചേര്‍ന്ന ഗ്രാമങ്ങളും യെഫുന്നയുടെ മകനായ കാലേബിന്നു കൊടുത്തു.

6:57b.1CH.006.057 അഹരോന്റെ മക്കള്‍ക്കു അവര്‍ സങ്കേതനഗരമായ ഹെബ്രോനും ലിബ്നയും അതിന്റെ പുല്പുറങ്ങളും യത്ഥീരും എസ്തെമോവയും അവയുടെ പുല്പുറങ്ങളും

6:58b.1CH.006.058 ഹിലോനും പുല്പുറങ്ങളും, ദെബീരും പുല്പുറങ്ങളും

6:59b.1CH.006.059 ആശാനും പുല്പുറങ്ങളും ബേത്ത്-ശേമെശും പുല്പുറങ്ങളും;

6:60b.1CH.006.060 ബെന്യാമീന്‍ ഗോത്രത്തില്‍ ഗേബയും പുല്പുറങ്ങളും അല്ലേമെത്തും പുല്പുറങ്ങളും അനാഥോത്തും പുല്പുറങ്ങളും കൊടുത്തു. കുലംകുലമായി അവര്‍ക്കും കിട്ടിയ പട്ടണങ്ങള്‍ ആകെ പതിമ്മൂന്നു.

6:61b.1CH.006.061 കെഹാത്തിന്റെ ശേഷമുള്ള മക്കള്‍ക്കു ഗോത്രത്തിന്റെ കുലത്തില്‍, മനശ്ശെയുടെ പാതിഗോത്രത്തില്‍ തന്നേ, ചീട്ടിട്ടു പത്തു പട്ടണം കൊടുത്തു.

6:62b.1CH.006.062 ഗേര്‍ശോമിന്റെ മക്കള്‍ക്കു കുലംകുലമായി യിസ്സാഖാര്‍ ഗോത്രത്തിലും ആശേര്‍ഗോത്രത്തിലും; നഫ്താലിഗോത്രത്തിലും ബാശാനിലെ മനശ്ശെഗോത്രത്തിലും പതിമ്മൂന്നു പട്ടണം കൊടുത്തു.

6:63b.1CH.006.063 മെരാരിയുടെ മക്കള്‍ക്കു കുലംകുലമായി രൂബേന്‍ ഗോത്രത്തിലും ഗാദ് ഗോത്രത്തിലും സെബൂലൂന്‍ ഗോത്രത്തിലും ചീട്ടിട്ടു പന്ത്രണ്ടു പട്ടണം കൊടുത്തു.

6:64b.1CH.006.064 യിസ്രായേല്‍മക്കള്‍ ഈ പട്ടണങ്ങളും പുല്പുറങ്ങളും ലേവ്യര്‍ക്കും കൊടുത്തു.

6:65b.1CH.006.065 യെഹൂദാമക്കളുടെ ഗോത്രത്തിലും ശിമെയോന്‍ മക്കളുടെ ഗോത്രത്തിലും ബെന്യാമീന്‍ മക്കളുടെ ഗോത്രത്തിലും പേര്‍ പറഞ്ഞിരിക്കുന്ന ഈ പട്ടണങ്ങളെ ചീട്ടിട്ടു കൊടുത്തു.

6:66b.1CH.006.066 കെഹാത്ത് മക്കളുടെ ചില കുലങ്ങള്‍ക്കോ എഫ്രയീം ഗോത്രത്തില്‍ തങ്ങള്‍ക്കു അധീനമായ പട്ടണങ്ങള്‍ ഉണ്ടായിരുന്നു.

6:67b.1CH.006.067 അവര്‍ക്കും, സങ്കേതനഗരങ്ങളായ എഫ്രയീം മലനാട്ടിലെ ശെഖേമും പുല്പുറങ്ങളും ഗേസെരും പുല്പുറങ്ങളും യൊക്മെയാമും പുല്പുറങ്ങളും

6:68b.1CH.006.068 ബേത്ത്-ഹോരോനും പുല്പുറങ്ങളും

6:69b.1CH.006.069 അയ്യാലോനും പുല്പുറങ്ങളും ഗത്ത്-രിമ്മോനും പുല്പുറങ്ങളും

6:70b.1CH.006.070 മനശ്ശെയുടെ പാതി ഗോത്രത്തില്‍ ആനേരും പുല്പുറങ്ങളും ബിലെയാമും പുല്പുറങ്ങളും കെഹാത്യരുടെ ശേഷം കുലങ്ങള്‍ക്കും കൊടുത്തു.

6:71b.1CH.006.071 ഗേര്‍ശോമിന്റെ പുത്രന്മാര്‍ക്കും മനശ്ശെയുടെ പാതിഗോത്രത്തിന്റെ കുലത്തില്‍ ബാശാനില്‍ ഗോലാനും പുല്പുറങ്ങളും അസ്തരോത്തും പുല്പുറങ്ങളും;

6:72b.1CH.006.072 യിസ്സാഖാന്‍ ഗോത്രത്തില്‍ കേദെശും പുല്പുറങ്ങളും ദാബെരത്തും പുല്പുറങ്ങളും

6:73b.1CH.006.073 രാമോത്തും പുല്പുറങ്ങളും ആനേമും പുല്പുറങ്ങളും;

6:74b.1CH.006.074 ആശേര്‍ ഗോത്രത്തില്‍ മാശാലും പുല്പുറങ്ങളും അബ്ദോനും പുല്പുറങ്ങളും

6:75b.1CH.006.075 ഹൂക്കോക്കും പുല്പുറങ്ങളും രെഹോബും പുല്പുറങ്ങളും

6:76b.1CH.006.076 നഫ്താലിഗോത്രത്തില്‍ ഗലീലയിലെ കേദെശും പുല്പുറങ്ങളും ഹമ്മോനും പുല്പുറങ്ങളും കിര്‍യ്യഥയീമും പുല്പുറങ്ങളും കൊടുത്തു.

6:77b.1CH.006.077 മെരാരിപുത്രന്മാരില്‍ ശേഷമുള്ളവര്‍ക്കും സെബൂലൂന്‍ ഗോത്രത്തില്‍ രിമ്മോനോവും പുല്പുറങ്ങളും താബോരും പുല്പുറങ്ങളും;

6:78b.1CH.006.078 യെരീഹോവിന്നു സമീപത്തു യൊര്‍ദ്ദാന്നക്കരെ യോര്‍ദ്ദാന്നു കിഴക്കു രൂബേന്‍ ഗോത്രത്തില്‍ മരുഭൂമിയിലെ ബേസെരും പുല്പുറങ്ങളും യഹസയും പുല്പുറങ്ങളും

6:79b.1CH.006.079 കെദേമോത്തും പുല്പുറങ്ങളും മേഫാത്തും പുല്പുറങ്ങളും;

6:80b.1CH.006.080 ഗാദ് ഗോത്രത്തില്‍ ഗിലെയാദിലെ രാമോത്തും പുല്പുറങ്ങളും മഹനയീമും പുല്പുറങ്ങളും, ഹെശ്ബോനും പുല്പുറങ്ങളും യാസേരും പുല്പുറങ്ങളും കൊടുത്തു.

7

7:1b.1CH.007.001 യിസ്സാഖാരിന്റെ പുത്രന്മാര്‍തോലാ, പൂവാ, യാശൂബ്, ശിമ്രോന്‍ ഇങ്ങനെ നാലു പേര്‍.

7:2b.1CH.007.002 തോലയുടെ പുത്രന്മാര്‍ഉസ്സി, രെഫായാവു, യെരിയേല്‍, യഹ്മായി, യിബ്സാം, ശെമൂവേല്‍ എന്നിവര്‍ അവരുടെ പിതാവായ തോലയുടെ ഭവനത്തിന്നു തലവന്മാരും അവരുടെ തലമുറകളില്‍ പരാക്രമശാലികളും ആയിരുന്നു; അവരുടെ സംഖ്യ ദാവീദിന്റെ കാലത്തു ഇരുപത്തീരായിരത്തറുനൂറു.

7:3b.1CH.007.003 ഉസ്സിയുടെ പുത്രന്മാര്‍യിസ്രഹ്യാവു; യിസ്രഹ്യാവിന്റെ പുത്രന്മാര്‍മീഖായേല്‍, ഔബദ്യാവു, യോവേല്‍, യിശ്യാവു ഇങ്ങനെ അഞ്ചുപേര്‍; ഇവര്‍ എല്ലാവരും തലവന്മാരായിരുന്നു.

7:4b.1CH.007.004 അവരോടുകൂടെ അവരുടെ വംശാവലിപ്രകാരം കുടുംബംകുടുംബമായി സൈന്യഗണങ്ങളായി അറുപത്താറായിരംപേരുണ്ടായിരുന്നു; അവര്‍ക്കും അനേകഭാര്യമാരും പുത്രന്മാരും ഉണ്ടായിരുന്നു.

7:5b.1CH.007.005 അവരുടെ സഹോദരന്മാരായി യിസ്സാഖാര്‍കുലങ്ങളിലൊക്കെയും വംശാവലിപ്രകാരം എണ്ണപ്പെട്ട പരാക്രമശാലികള്‍ ആകെ എണ്പത്തേഴായിരംപേര്‍.

7:6b.1CH.007.006 ബെന്യാമീന്യര്‍ബേല, ബേഖെര്‍, യെദിയയേല്‍ ഇങ്ങനെ മൂന്നുപേര്‍.

7:7b.1CH.007.007 ബേലയുടെ പുത്രന്മാര്‍എസ്ബോന്‍ , ഉസ്സി, ഉസ്സീയേല്‍, യെരീമോത്ത്, ഈരി ഇങ്ങനെ അഞ്ചുപേര്‍; തങ്ങളുടെ പിതൃഭവനങ്ങള്‍ക്കു തലവന്മാരും പരാക്രമശാലികളുമായി വംശാവലിപ്രകാരം എണ്ണപ്പെട്ടവര്‍ ഇരുപത്തീരായിരത്തി മുപ്പത്തിനാലുപേര്‍.

7:8b.1CH.007.008 ബെഖെരിന്റെ പുത്രന്മാര്‍സെമീരാ, യോവാശ്, എലീയേസര്‍, എല്യോവേനായി, ഒമ്രി, യെരേമോത്ത്, അബീയാവു അനാഥോത്ത്, ആലേമെത്ത്; ഇവരെല്ലാവരും ബേഖെരിന്റെ പുത്രന്മാര്‍.

7:9b.1CH.007.009 വംശാവലിപ്രകാരം തലമുറതലമുറയായി അവരുടെ പിതൃഭവനങ്ങള്‍ക്കു തലവന്മാരായി എണ്ണപ്പെട്ട പരാക്രമശാലികള്‍ ഇരുപതിനായിരത്തിരുനൂറു പേര്‍.

7:10b.1CH.007.010 യെദീയയേലിന്റെ പുത്രന്മാര്‍ബില്‍ഹാന്‍ ; ബില്‍ഹാന്റെ പുത്രന്മാര്‍യെവൂശ്, ബെന്യാമീന്‍ , ഏഹൂദ്, കെനയനാ, സേഥാന്‍ , തര്‍ശീശ്, അഹീശാഫര്‍.

7:11b.1CH.007.011 ഇവരെല്ലാവരും യെദീയയേലിന്റെ പുത്രന്മാര്‍; പിതൃഭവനങ്ങള്‍ക്കു തലവന്മാരും പരാക്രമശാലികളുമായി യുദ്ധത്തിന്നു പുറപ്പെടുവാന്‍ തക്ക പടച്ചേവകര്‍ പതിനേഴായിരത്തിരുനൂറുപേര്‍.

7:12b.1CH.007.012 ഈരിന്റെ പുത്രന്മാര്‍ശുപ്പീം, ഹുപ്പീം;

7:13b.1CH.007.013 അഹേരിന്റെ പുത്രന്മാര്‍ഹുശീം; നഫ്താലിയുടെ പുത്രന്മാര്‍യഹ്സീയേല്‍, ഗൂനി, യേസെര്‍, ശല്ലൂം; ബില്‍ഹയുടെ പുത്രന്മാര്‍.

7:14b.1CH.007.014 മനശ്ശെയുടെ പുത്രന്മാര്‍അവന്റെ വെപ്പാട്ടി അരാമ്യസ്ത്രീ പ്രസവിച്ച അസ്രീയേല്‍; അവള്‍ ഗിലെയാദിന്റെ പിതാവായ മാഖീരിനെയും പ്രസവിച്ചു.

7:15b.1CH.007.015 എന്നാല്‍ മാഖീര്‍ ഹുപ്പീമിന്റെയും ശുപ്പീമിന്റെയും സഹോദരിയെ ഭാര്യയായി പരിഗ്രഹിച്ചു; അവരുടെ സഹോദരിയുടെ പേര്‍ മയഖാ എന്നു ആയിരുന്നു; രണ്ടാമന്റെ പേര്‍ ശെലോഫെഹാദ് എന്നു ആയിരുന്നു; ശെലോഫെഹാദിന്നു പുത്രിമാര്‍ ഉണ്ടായിരുന്നു.

7:16b.1CH.007.016 മാഖീരിന്റെ ഭാര്യ മയഖാ ഒരു മകനെ പ്രസവിച്ചു, അവന്നു പേരെശ് എന്നു പേര്‍ വിളിച്ചു; അവന്റെ സഹോദരന്നു ശേരെശ് എന്നു പേര്‍; അവന്റെ പുത്രന്മാര്‍ ഊലാമും രേക്കെമും ആയിരുന്നു.

7:17b.1CH.007.017 ഊലാമിന്റെ പുത്രന്മാര്‍ബെദാന്‍ . ഇവര്‍ മനശ്ശെയുടെ മകനായ മാഖീരിന്റെ മകനായ ഗിലെയാദിന്റെ പുത്രന്മാര്‍ ആയിരുന്നു.

7:18b.1CH.007.018 അവന്റെ സഹോദരിയായ ഹമ്മോലേഖെത്ത്; ഈശ്-ഹോദ്, അബിയേസെര്‍, മഹ്ളാ എന്നിവരെ പ്രസവിച്ചു.

7:19b.1CH.007.019 ശെമീദയുടെ പുത്രന്മാര്‍അഹ്യാന്‍ , ശേഖെം, ലിക്കെഹി, അനീയാം.

7:20b.1CH.007.020 എഫ്രയീമിന്റെ പുത്രന്മാര്‍ശൂഥേലഹ്; അവന്റെ മകന്‍ ബേരെദ്; അവന്റെ മകന്‍ തഹത്ത്; അവന്റെ മകന്‍ എലാദാ; അവന്റെ മകന്‍ തഹത്ത്; അവന്റെ മകന്‍ സബാദ്;

7:21b.1CH.007.021 അവന്റെ മകന്‍ ശൂഥേലഹ്, ഏസെര്‍, എലാദാ; ഇവര്‍ ആ ദേശവാസികളായ ഗത്യരുടെ കന്നുകാലികളെ അപഹരിപ്പാന്‍ ചെന്നതുകൊണ്ടു അവര്‍ അവരെ കൊന്നുകളഞ്ഞു.

7:22b.1CH.007.022 അവരുടെ പിതാവായ എഫ്രയീം ഏറീയ നാള്‍ വിലപിച്ചുകൊണ്ടിരുന്നു; അവന്റെ സഹോദരന്മാര്‍ അവനെ ആശ്വസിപ്പിപ്പാന്‍ വന്നു.

7:23b.1CH.007.023 പിന്നെ അവന്‍ തന്റെ ഭാര്യയുടെ അടുക്കല്‍ ചെന്നു, അവള്‍ ഗര്‍ഭം ധരിച്ചു ഒരു മകനെ പ്രസവിച്ചു; തന്റെ ഭവനത്തിന്നു അനര്‍ത്ഥം ഭവിച്ചതുകൊണ്ടു അവന്‍ അവന്നു ബെരീയാവു എന്നു പേര്‍ വിളിച്ചു.

7:24b.1CH.007.024 അവന്റെ മകള്‍ ശെയെരാ; അവള്‍ താഴത്തെയും മേലത്തെയും ബേത്ത്-ഹോരോനും ഉസ്സേന്‍ -ശെയരയും പണിതു.

7:25b.1CH.007.025 അവന്റെ മകന്‍ രേഫഹും, രേശെഫും; അവന്റെ മകന്‍ തേലഹ്; അവന്റെ മകന്‍ തഹന്‍ ; അവന്റെ മകന്‍ ലദാന്‍ ; അവന്റെ മകന്‍ അമ്മീഹൂദ്;

7:26b.1CH.007.026 അവന്റെ മകന്‍ എലീശാമാ; അവന്റെ മകന്‍ നൂന്‍ ;

7:27b.1CH.007.027 അവന്റെ മകന്‍ യെഹോശൂവാ.

7:28b.1CH.007.028 അവരുടെ അവകാശങ്ങളും വാസസ്ഥലങ്ങളും ഏവയെന്നാല്‍ബേഥേലും അതിനോടു ചേര്‍ന്ന ഗ്രാമങ്ങളും, കിഴക്കോട്ടു നയരാനും, പടിഞ്ഞാറോട്ടു ഗേസെരും അതിനോടു ചേര്‍ന്ന ഗ്രാമങ്ങളും, ഗസ്സയും അതിനോടു ചേര്‍ന്ന ഗ്രാമങ്ങളും വരെയുള്ള ശെഖേമും അതിനോടു ചേര്‍ന്ന ഗ്രാമങ്ങളും,

7:29b.1CH.007.029 മനശ്ശെയരുടെ ദേശത്തിന്നരികെ ബേത്ത്-ശെയാനും അതിന്റെ ഗ്രാമങ്ങളും, താനാക്കും അതിന്റെ ഗ്രാമങ്ങളും, മെഗിദ്ദോവും അതിന്റെ ഗ്രാമങ്ങളും, ദോരും അതിന്റെ ഗ്രാമങ്ങളും; അവയില്‍ യിസ്രായേലിന്റെ മകനായ യോസേഫിന്റെ പുത്രന്മാര്‍ പാര്‍ത്തു.

7:30b.1CH.007.030 ആശേരിന്റെ പുത്രന്മാര്‍യിമ്നാ, യിശ്വാ, യിശ്വി, ബെരീയാവു; ഇവരുടെ സഹോദരി സേരഹ്.

7:31b.1CH.007.031 ബെരീയാവിന്റെ പുത്രന്മാര്‍ഹേബെര്‍, ബിര്‍സയീത്തിന്റെ അപ്പനായ മല്‍ക്കീയേല്‍.

7:32b.1CH.007.032 ഹേബെര്‍ യഫ്ളേത്തിനെയും ശേമേരിനെയും ഹോഥാമിനെയും അവരുടെ സഹോദരിയായ ശൂവയെയും ജനിപ്പിച്ചു.

7:33b.1CH.007.033 യഫ്ളേത്തിന്റെ പുത്രന്മാര്‍പാസാക്, ബിംഹാല്‍, അശ്വാത്ത്; ഇവര്‍ യഫ്ളേത്തിന്റെ പുത്രന്മാര്‍.

7:34b.1CH.007.034 ശേമേരിന്റെ പുത്രന്മാര്‍അഹീ, രൊഹ്ഗാ, യെഹുബ്ബാ, അരാം.

7:35b.1CH.007.035 അവന്റെ സഹോദരനായ ഹേലെമിന്റെ പുത്രന്മാര്‍സോഫഹ്, യിമ്നാ, ശേലെശ്, ആമാല്‍.

7:36b.1CH.007.036 സോഫഹിന്റെ പുത്രന്മാര്‍സൂഹ, ഹര്‍ന്നേഫെര്‍, ശൂവാല്‍, ബേരി, യിമ്രാ,

7:37b.1CH.007.037 ബേസെര്‍, ഹോദ്, ശമ്മാ, ശില്‍ശാ, യിഥ്രാന്‍ , ബെയേരാ.

7:38b.1CH.007.038 യേഥെരിന്റെ പുത്രന്മാര്‍യെഫുന്നെ, പിസ്പാ, അരാ.

7:39b.1CH.007.039 ഉല്ലയുടെ പുത്രന്മാര്‍ആരഹ്, ഹന്നീയേല്‍, രിസ്യാ.

7:40b.1CH.007.040 ഇവര്‍ എല്ലാവരും ആശേരിന്റെ പുത്രന്മാരായി പിതൃഭവനങ്ങള്‍ക്കു തലവന്മാരും ശ്രേഷ്ഠന്മാരും പരാക്രമശാലികളും പ്രഭുക്കന്മാരില്‍ പ്രധാനികളും ആയിരുന്നു. വംശാവലിപ്രകാരം യുദ്ധസേവേക്കു പ്രാപ്തന്മാരായി എണ്ണപ്പെട്ടവരുടെ സംഖ്യ ഇരുപത്താറായിരം തന്നേ.

8

8:1b.1CH.008.001 ബെന്യാമീന്‍ ആദ്യജാതനായ ബേലയെയും രണ്ടാമനായ അശ്ബേലിനെയും മൂന്നാമനായ അഹൂഹിനെയും

8:2b.1CH.008.002 നാലാമനായ നോഹയെയും അഞ്ചാമനായ രഫായെയും ജനിപ്പിച്ചു.

8:3b.1CH.008.003 ബേലയുടെ പുത്രന്മാര്‍അദ്ദാര്‍, ഗേരാ,

8:4b.1CH.008.004 അബീഹൂദ്, അബീശൂവ, നയമാന്‍ , അഹോഹ്,

8:5b.1CH.008.005 ഗേരാ, ശെഫൂഫാന്‍ , ഹൂരാം.

8:6b.1CH.008.006 ഏഹൂദിന്റെ പുത്രന്മാരോ--അവര്‍ ഗേബനിവാസികളുടെ പിതൃഭവനങ്ങള്‍ക്കു തലവന്മാര്‍; അവര്‍ അവരെ മാനഹത്തിലേക്കു പിടിച്ചുകൊണ്ടുപോയി;

8:7b.1CH.008.007 നയമാന്‍ അഹീയാവു, ഗേരാ എന്നിവരെ തന്നേ അവന്‍ പിടിച്ചു കൊണ്ടുപോയി--പിന്നെ അവന്‍ ഹുസ്സയെയും അഹീഹൂദിനെയും ജനിപ്പിച്ചു.

8:8b.1CH.008.008 ശഹരയീം തന്റെ ഭാര്യമാരായ ഹൂശീമിനെയും ബയരയെയും ഉപേക്ഷിച്ചശേഷം മോവാബ് ദേശത്തു പുത്രന്മാരെ ജനിപ്പിച്ചു.

8:9b.1CH.008.009 അവന്‍ തന്റെ ഭാര്യയായ ഹോദേശില്‍ യോബാബ്, സിബ്യാവു, മേശാ, മല്‍ക്കാം,

8:10b.1CH.008.010 യെവൂസ്, സാഖ്യാവു, മിര്‍മ്മാ എന്നിവരെ ജനിപ്പിച്ചു. ഇവര്‍ അവന്റെ പുത്രന്മാരായി പിതൃഭവനങ്ങള്‍ക്കു തലവന്മാര്‍ ആയിരുന്നു.

8:11b.1CH.008.011 ഹൂശീമില്‍ അവന്‍ അബീത്തൂബിനെയും എല്പയലിനെയും ജനിപ്പിച്ചു.

8:12b.1CH.008.012 എല്പയലിന്റെ പുത്രന്മാര്‍ഏബെര്‍, മിശാം, ശേമെര്‍; ഇവന്‍ ഔനോവും ലോദും അതിനോടു ചേര്‍ന്ന പട്ടണങ്ങളും പണിതു;

8:13b.1CH.008.013 ബെരീയാവു, ശേമ--ഇവര്‍ അയ്യാലോന്‍ നിവാസികളുടെ പിതൃഭവനങ്ങള്‍ക്കു തലവന്മാരായിരുന്നു ഗത്ത് നിവാസികളെ ഔടിച്ചുകളഞ്ഞു--;

8:14b.1CH.008.014 അഹ്യോ, ശാശക്, യെരോമോത്ത്,

8:15b.1CH.008.015 സെബദ്യാവു, അരാദ്, ഏദെര്‍, മീഖായേല്‍,

8:16b.1CH.008.016 യിശ്പാ, യോഹാ; എന്നിവര്‍ ബെരീയാവിന്റെ പുത്രന്മാര്‍.

8:17b.1CH.008.017 സെബദ്യാവു, മെശുല്ലാം, ഹിസ്കി, ഹെബെര്‍,

8:18b.1CH.008.018 യിശ്മെരായി, യിസ്ളീയാവു, യോബാബ് എന്നിവര്‍

8:19b.1CH.008.019 എല്പയലിന്റെ പുത്രന്മാര്‍. യാക്കീം, സിക്രി,

8:20b.1CH.008.020 സബ്ദി, എലിയേനായി, സില്ലെഥായി,

8:21b.1CH.008.021 എലീയേര്‍, അദായാവു, ബെരായാവു, ശിമ്രാത്ത് എന്നിവര്‍ ശിമിയുടെ പുത്രന്മാര്‍;

8:22b.1CH.008.022 യിശ്ഫാന്‍ , ഏബെര്‍, എലീയേല്‍,

8:23b.1CH.008.023 , 24 അബ്ദോന്‍ , സിക്രി, ഹാനാന്‍ , ഹനന്യാവു,

8:24b.1CH.008.024 ഏലാം, അന്ഥോഥ്യാവു, യിഫ്ദേയാ, പെനൂവേല്‍ എന്നിവര്‍ ശാശക്കിന്റെ പുത്രന്മാര്‍.

8:25b.1CH.008.025 ശംശെരായി, ശെഹര്‍യ്യാവു, അഥല്യാവു,

8:26b.1CH.008.026 യാരെശ്യാവു, എലീയാവു, സിക്രി എന്നിവര്‍ യെരോഹാമിന്റെ പുത്രന്മാര്‍.

8:27b.1CH.008.027 ഇവര്‍ തങ്ങളുടെ തലമുറകളില്‍ പിതൃഭവനങ്ങള്‍ക്കു തലവന്മാരും പ്രധാനികളും ആയിരുന്നു; അവര്‍ യെരൂശലേമില്‍ പാര്‍ത്തിരുന്നു.

8:28b.1CH.008.028 ഗിബെയോനില്‍ ഗിബെയോന്റെ പിതാവായ യെയീയേലും--അവന്റെ ഭാര്യെക്കു മയഖാ എന്നു പേര്‍--

8:29b.1CH.008.029 അവന്റെ ആദ്യജാതന്‍ അബ്ദോന്‍ , സൂര്‍, കീശ്, ബാല്‍, നാദാബ്,

8:30b.1CH.008.030 ഗെദോര്‍, അഹ്യോ, സേഖെര്‍ എന്നിവരും പാര്‍ത്തു.

8:31b.1CH.008.031 മിക്ളോത്ത് ശിമെയയെ ജനിപ്പിച്ചു; ഇവരും തങ്ങളുടെ സഹോദരന്മാരോടുകൂടെ യെരൂശലേമില്‍ തങ്ങളുടെ സഹോദരന്മാര്‍ക്കെതിരെ പാര്‍ത്തു.

8:32b.1CH.008.032 നേര്‍ കീശിനെ ജനിപ്പിച്ചു, കീശ് ശൌലിനെ ജനിപ്പിച്ചു, ശൌന്‍ യോനാഥാനെയും മല്‍ക്കീശൂവയെയും അബീനാദാബിനെയും എശ്-ബാലിനെയും ജനിപ്പിച്ചു.

8:33b.1CH.008.033 യോനാഥാന്റെ മകന്‍ മെരീബ്ബാല്‍; മെരീബ്ബാല്‍ മീഖയെ ജനിപ്പിച്ചു.

8:34b.1CH.008.034 മീഖയുടെ പുത്രന്മാര്‍പീഥോന്‍ , മേലെക്, തരേയ, ആഹാസ്.

8:35b.1CH.008.035 ആഹാസ് യെഹോവദ്ദയെ ജനിപ്പിച്ചു; യഹോവദ്ദാ അലേമെത്ത്, അസ്മാവെത്ത്, സിമ്രി എന്നിവരെ ജനിപ്പിച്ചു; സിമ്രി മോസയെ ജനിപ്പിച്ചു; മോസാ ബിനയയെ ജനിപ്പിച്ചു;

8:36b.1CH.008.036 അവന്റെ മകന്‍ രാഫാ; അവന്റെ മകന്‍ ഏലാസാ;

8:37b.1CH.008.037 അവന്റെ മകന്‍ ആസേല്‍; ആസേലിന്നു ആറു പുത്രന്മാര്‍ ഉണ്ടായിരുന്നു; അവരുടെ പേരുകളാവിതുഅസ്രീക്കാം, ബൊഖ്രൂം, യിശ്മായേല്‍, ശെര്‍യ്യാവു, ഔബദ്യാവു, ഹാനാന്‍ . ഇവര്‍ എല്ലാവരും ആസേലിന്റെ പുത്രന്മാര്‍.

8:38b.1CH.008.038 അവന്റെ സഹോദരനായ ഏശെക്കിന്റെ പുത്രന്മാര്‍അവന്റെ ആദ്യജാതന്‍ ഊലാം; രണ്ടാമന്‍ യെവൂശ്, മൂന്നാമന്‍ എലീഫേലെത്ത്.

8:39b.1CH.008.039 ഊലാമിന്റെ പുത്രന്മാര്‍ പരാക്രമശാലികളും വില്ലാളികളും ആയിരുന്നു; അവര്‍ക്കും അനേകം പുത്രന്മാരും പൌത്രന്മാരും ഉണ്ടായിരുന്നു. അവരുടെ സംഖ്യ നൂറ്റമ്പതു. ഇവര്‍ എല്ലാവരും ബെന്യാമീന്യസന്തതികള്‍.

9

9:1b.1CH.009.001 യിസ്രായേല്‍ മുഴുവനും വംശാവലിയായി ചാര്‍ത്തപ്പെട്ടിരുന്നു; അതു യിസ്രായേല്‍രാജാക്കന്മാരുടെ വൃത്താന്തപുസ്തകത്തില്‍ എഴുതിയിരിക്കുന്നുവല്ലോ. യെഹൂദയെയോ അവരുടെ അകൃത്യംനിമിത്തം ബദ്ധരാക്കി ബാബേലിലേക്കു കൊണ്ടുപോയി.

9:2b.1CH.009.002 അവരുടെ അവകാശത്തിലും പട്ടണങ്ങളിലും ഉണ്ടായിരുന്ന ആദ്യനിവാസികള്‍ യിസ്രായേല്യരും പുരോഹിതന്മാരും ലേവ്യരും ദൈവാലയദാസന്മാരും ആയിരുന്നു.

9:3b.1CH.009.003 യെരൂശലേമിലോ ചില യെഹൂദ്യരും ബെന്യാമീന്യരും എഫ്രയീമ്യരും മനശ്ശേയരും പാര്‍ത്തു.

9:4b.1CH.009.004 അവരാരെന്നാല്‍യെഹൂദയുടെ മകനായ പേരെസ്സിന്റെ മക്കളില്‍ ബാനിയുടെ മകനായ ഇമ്രിയുടെ മകനായ ഒമ്രിയുടെ മകനായ അമ്മീഹൂദിന്റെ മകന്‍ ഊഥായി;

9:5b.1CH.009.005 ശീലോന്യരില്‍ ആദ്യജാതനായ അസായാവും അവന്റെ പുത്രന്മാരും;

9:6b.1CH.009.006 സേരഹിന്റെ പുത്രന്മാരില്‍ യെയൂവേലും അവരുടെ സഹോദരന്മാരുമായ അറുനൂറ്റി തൊണ്ണൂറുപേരും;

9:7b.1CH.009.007 ബെന്യാമീന്‍ പുത്രന്മാരില്‍ ഹസ്സെനൂവയുടെ മകനായ ഹോദവ്യാവിന്റെ മകനായ മെശുല്ലാമിന്റെ മകനായ സല്ലൂവും

9:8b.1CH.009.008 യെരോഹാമിന്റെ മകനായ യിബ്നെയാവും മിക്രിയുടെ മകനായ ഉസ്സിയുടെ മകന്‍ ഏലയും യിബ്നെയാവിന്റെ മകനായ രെയൂവേലിന്റെ മകനായ ശെഫത്യാവിന്റെ മകന്‍ മെശുല്ലാമും

9:9b.1CH.009.009 തലമുറതലമുറയായി അവരുടെ സഹോദരന്മാര്‍ ആകെ തൊള്ളായിരത്തമ്പത്താറുപേരും. ഈ പുരുഷന്മാരൊക്കെയും താന്താങ്ങളുടെ പിതൃഭവനങ്ങളില്‍ കുടുംബത്തലവന്മാരായിരുന്നു.

9:10b.1CH.009.010 പുരോഹിതന്മാരില്‍ യെദയാവും യെഹോയാരീബും യാഖീനും

9:11b.1CH.009.011 അഹീത്തൂബിന്റെ മകനായ മെരായോത്തിന്റെ മകനായ സാദോക്കിന്റെ മകനായ മെശുല്ലാമിന്റെ മകനായ ഹില്‍ക്കീയാവിന്റെ മകനായി ദൈവാലയാധിപനായ

9:12b.1CH.009.012 അസര്‍യ്യാവും മല്‍ക്കീയാവിന്റെ മകനായ പശ്ഹൂരിന്റെ മകനായ യെരോഹാമിന്റെ മകന്‍ അദായാവും ഇമ്മോരിന്റെ മകനായ മെശില്ലേമീത്തിന്റെ മകനായ മെശുല്ലാമിന്റെ മകനായ യഹ്സേരയുടെ മകനായ അദീയേലിന്റെ മകന്‍ മയശായിയും

9:13b.1CH.009.013 പിതൃഭവനങ്ങള്‍ക്കു തലവന്മാരായ അവരുടെ സഹോദരന്മാരും ആകെ ആയിരത്തെഴുനൂറ്ററുപതുപേര്‍. ഇവര്‍ ദൈവാലയത്തിലെ ശുശ്രൂഷയുടെ വേലെക്കു ബഹുപ്രാപ്തന്മാര്‍ ആയിരുന്നു.

9:14b.1CH.009.014 ലേവ്യരിലോ മെരാര്‍യ്യരില്‍ ഹശബ്യാവിന്റെ മകനായ അസ്രീക്കാമിന്റെ മകനായ ഹശ്ശൂബിന്റെ മകനായ ശെമയ്യാവും

9:15b.1CH.009.015 ബക്ബക്കരും ഹേറെശും ഗാലാലും ആസാഫിന്റെ മകനായ സിക്രിയുടെ മകനായ മീഖയുടെ മകന്‍ മത്ഥന്യാവും

9:16b.1CH.009.016 യെദൂഥൂന്റെ മകനായ ഗാലാലിന്റെ മകനായ ശെമയ്യാവിന്റെ മകന്‍ ഔബദ്യാവും നെതോഫാത്യരുടെ ഗ്രാമങ്ങളില്‍ പാര്‍ത്ത എല്‍ക്കാനയുടെ മകനായ

9:17b.1CH.009.017 ആസയുടെ മകന്‍ ബെരെഖ്യാവും വാതില്‍കാവല്‍ക്കാര്‍ശല്ലൂമും അക്കൂബും തല്‍മോനും അഹീമാനും അവരുടെ സഹോദരന്മാരും; ശല്ലൂമും തലവനായിരുന്നു.

9:18b.1CH.009.018 ലേവ്യപാളയത്തില്‍ വാതില്‍കാവല്‍ക്കാരായ ഇവര്‍ കിഴക്കു വശത്തു രാജപടിവാതില്‍ക്കല്‍ ഇന്നുവരെ കാവല്‍ചെയ്തുവരുന്നു.

9:19b.1CH.009.019 കോരഹിന്റെ മകനായ എബ്യാസാഫിന്റെ മകനായ കോരേയുടെ മകന്‍ ശല്ലൂമും അവന്റെ പിതൃഭവനത്തിലെ അവന്റെ സഹോദരന്മാരായ കോരഹ്യരും കൂടാരത്തിന്റെ ഉമ്മരപ്പടിക്കല്‍ കാവല്‍ക്കാരായി ശുശ്രൂഷയുടെ വേലെക്കു മേല്‍വിചാരകന്മാരായിരുന്നു; അവരുടെ പിതാക്കന്മാരും യഹോവയുടെ പാളയത്തിന്നു മേല്‍വിചാരകന്മാരായി പ്രവേശനപാലകരായിരുന്നു.

9:20b.1CH.009.020 എലെയാസാരിന്റെ മകനായ ഫീനെഹാസ് പണ്ടു അവരുടെ അധിപനായിരുന്നു; യഹോവ അവനോടുകൂടെ ഉണ്ടായിരുന്നു.

9:21b.1CH.009.021 മെശേലെമ്യാവിന്റെ മകനായ സെഖര്‍യ്യാവു സമാഗമനക്കുടാരത്തിന്റെ വാതില്‍ക്കല്‍ കാവല്‍ക്കാരനായിരുന്നു.

9:22b.1CH.009.022 ഉമ്മരപ്പടിക്കല്‍ കാവല്‍ക്കാരായി നിയമിക്കപ്പെട്ടിരുന്ന ഇവര്‍ ആകെ ഇരുനൂറ്റി പന്ത്രണ്ടുപേര്‍. അവര്‍ തങ്ങളുടെ ഗ്രാമങ്ങളില്‍ വംശാവലിപ്രകാരം ചാര്‍ത്തപ്പെട്ടിരുന്നു; ദാവീദും ദര്‍ശകനായ ശമൂവേലും ആയിരുന്നു അവരെ അതതു ഉദ്യോഗത്തിലാക്കിയതു.

9:23b.1CH.009.023 ഇങ്ങനെ അവരും അവരുടെ പുത്രന്മാരും കൂടാരനിവാസമായ യഹോവാലയത്തിന്റെ വാതിലുകള്‍ക്കു കാവല്‍മുറപ്രകാരം കാവല്‍ക്കാരായിരുന്നു.

9:24b.1CH.009.024 കിഴക്കും പടിഞ്ഞാറും വടക്കും തെക്കും ഇങ്ങനെ നാലുവശത്തും കാവല്‍ക്കാരുണ്ടായിരുന്നു.

9:25b.1CH.009.025 ഗ്രാമങ്ങളിലെ അവരുടെ സഹോദരന്മാര്‍ ഏഴാം ദിവസം തോറും മാറി മാറി വന്നു അവരോടുകൂടെ ഊഴക്കാരായിരുന്നു.

9:26b.1CH.009.026 വാതില്‍ കാവല്‍ക്കാരില്‍ പ്രധാനികളായ ഈ നാലും ലേവ്യരും ഉദ്യോഗസ്ഥരായി ദൈവാലയത്തിലെ അറകള്‍ക്കും ഭണ്ഡാരത്തിന്നും മേല്‍വിചാരം നടത്തി.

9:27b.1CH.009.027 കാവലും രാവിലെതോറും വാതില്‍ തുറക്കുന്ന മുറയും അവര്‍ക്കുംള്ളതുകൊണ്ടു അവര്‍ ദൈവാലയത്തിന്റെ ചുറ്റും രാപാര്‍ത്തുവന്നു.

9:28b.1CH.009.028 അവരില്‍ ചിലര്‍ക്കും ശുശ്രൂഷെക്കുള്ള ഉപകരണങ്ങളുടെ വിചാരണ ഉണ്ടായിരുന്നു; അവയെ എണ്ണീട്ടു അകത്തു കൊണ്ടുപോയും പുറത്തു കൊണ്ടുവരികയും ചെയ്യും.

9:29b.1CH.009.029 അവരില്‍ ചിലരെ ഉപകരണങ്ങള്‍ക്കും സകലവിശുദ്ധപാത്രങ്ങള്‍ക്കും മാവു, വീഞ്ഞു, കുന്തുരുക്കം, സുഗന്ധവര്‍ഗ്ഗം എന്നിവേക്കും മേല്‍വിചാരകരായി നിയമിച്ചിരുന്നു.

9:30b.1CH.009.030 പുരോഹിതപുത്രന്മാരില്‍ ചിലര്‍ സുഗന്ധതൈലം ഉണ്ടാക്കും.

9:31b.1CH.009.031 ലേവ്യരില്‍ ഒരുത്തനായി കോരഹ്യനായ ശല്ലൂമിന്റെ ആദ്യജാതന്‍ മത്ഥിഥ്യാവിന്നു ചട്ടികളില്‍ ചുട്ടുണ്ടാക്കിയ സാധനങ്ങളുടെ മേല്‍വിചാരണ ഉണ്ടായിരുന്നു.

9:32b.1CH.009.032 കെഹാത്യരായ അവരുടെ സഹോദരന്മാരില്‍ ചിലര്‍ക്കും ശബ്ബത്തുതോറും കാഴ്ചയപ്പം ഒരുക്കുവാനുള്ള ചുമതല ഉണ്ടായിരുന്നു.

9:33b.1CH.009.033 ലേവ്യരുടെ പിതൃഭവനങ്ങളില്‍ പ്രധാനന്മാരായ ഇവര്‍ സംഗീതക്കാരായി ആഗാരങ്ങളില്‍ പാര്‍ത്തിരുന്നു. അവര്‍ രാവും പകലും തങ്ങളുടെ വേലയില്‍ ഭാരപ്പെട്ടിരുന്നതുകൊണ്ടു മറ്റു ശുശ്രൂഷകളില്‍നിന്നു ഒഴിവുള്ളവരായിരുന്നു.

9:34b.1CH.009.034 ഈ പ്രധാനികള്‍ ലേവ്യരുടെ പിതൃഭവനങ്ങള്‍ക്കു തലമുറതലമുറയായി തലവന്മാരായിരുന്നു; അവര്‍ യെരൂശലേമില്‍ പാര്‍ത്തുവന്നു.

9:35b.1CH.009.035 ഗിബെയോനില്‍ ഗിബെയോന്റെ പിതാവായ യെയീയേലും--അവന്റെ ഭാര്യെക്കു മയഖാ എന്നു പേര്‍--

9:36b.1CH.009.036 അവന്റെ മൂത്തമകന്‍ അബ്ദോന്‍ , സൂര്‍, കീശ്, ബാല്‍, നേര്‍,

9:37b.1CH.009.037 നാദാബ്, ഗെദോര്‍, അഹ്യോ, സെഖര്‍യ്യാവു, മിക്ളോത്ത് എന്നിവരും പാര്‍ത്തു.

9:38b.1CH.009.038 മിക്ളോത്ത് ശിമെയാമിനെ ജനിപ്പിച്ചു; അവര്‍ തങ്ങളുടെ സഹോദരന്മാരോടുകൂടെ യെരൂശലേമില്‍ തങ്ങളുടെ സഹോദരന്മാര്‍ക്കും എതിരെ പാര്‍ത്തു.

9:39b.1CH.009.039 നേര്‍ കീശിനെ ജനിപ്പിച്ചു; കീശ് ശൌലിനെ ജനിപ്പിച്ചു; ശൌല്‍ യോനാഥാനെയും മല്‍ക്കീശൂവയെയും അബീനാദാബിനെയും എശ്-ബാലിനെയും ജനിപ്പിച്ചു.

9:40b.1CH.009.040 യോനാഥാന്റെ മകന്‍ മെരീബ്ബാല്‍; മെരീബ്ബാല്‍ മീഖയെ ജനിപ്പിച്ചു.

9:41b.1CH.009.041 മീഖയുടെ പുത്രന്മാര്‍പീഥോന്‍ , മേലെക്, തഹ്രേയ, ആഹാസ്.

9:42b.1CH.009.042 ആഹാസ് യാരയെ ജനിപ്പിച്ചു; യാരാ അലേമെത്തിനെയും അസ്മാവെത്തിനെയും സിമ്രിയെയും ജനിപ്പിച്ചു; സിമ്രി മോസയെ ജനിപ്പിച്ചു;

9:43b.1CH.009.043 മോസ ബിനെയയെ ജനിപ്പിച്ചു; അവന്റെ മകന്‍ രെഫയാവു; അവന്റെ മകന്‍ എലാസാ; അവന്റെ മകന്‍ ആസേല്‍.

9:44b.1CH.009.044 ആസേലിന്നു ആറു മക്കള്‍ ഉണ്ടായിരുന്നു; അവരുടെ പേരുകള്‍അസ്രീക്കാം, ബെക്രൂ, യിശ്മായേല്‍, ശെയര്‍യ്യാവു, ഔബദ്യാവു, ഹാനാന്‍ ; ഇവര്‍ ആസേലിന്റെ മക്കള്‍.

10

10:1b.1CH.010.001 ഫെലിസ്ത്യര്‍ യിസ്രായേലിനോടു യുദ്ധം ചെയ്തു; യിസ്രായേല്യരോ ഫെലിസ്ത്യരുടെ മുമ്പില്‍നിന്നു ഔടി ഗില്‍ബോവപര്‍വ്വതത്തില്‍ നിഹതന്മാരായി വീണു.

10:2b.1CH.010.002 ഫെലിസ്ത്യര്‍ ശൌലിനെയും മക്കളെയും പിന്തേര്‍ന്നു ചെന്നു; ഫെലിസ്ത്യര്‍ ശൌലിന്റെ മക്കളായ യോനാഥാനെയും അബീനാദാബിനെയും മല്‍ക്കീശൂവയെയും വെട്ടിക്കൊന്നു.

10:3b.1CH.010.003 പട ശൌലിന്റെ നേരെ ഏറ്റവും മുറുകി, വില്ലാളികള്‍ അവനെ കണ്ടു, വില്ലാളികളാല്‍ അവന്‍ വിഷമത്തിലായി.

10:4b.1CH.010.004 അപ്പോള്‍ ശൌല്‍ തന്റെ ആയുധവാഹകനോടുഈ അഗ്രചര്‍മ്മികള്‍ വന്നു എന്നെ അവമാനിക്കാതിരിക്കേണ്ടതിന്നു നിന്റെ വാള്‍ ഊരി എന്നെ കുത്തുക എന്നു പറഞ്ഞു; അവന്റെ ആയുധവാഹകന്‍ ഏറ്റവും ഭയപ്പെട്ടതുകൊണ്ടു അവന്നു മനസ്സുവന്നില്ല. അതുകൊണ്ടു ശൌല്‍ ഒരു വാള്‍ പിടിച്ചു അതിന്മേല്‍ വീണു.

10:5b.1CH.010.005 ശൌല്‍ മരിച്ചു എന്നു അവന്റെ ആയുധവാഹകന്‍ കണ്ടപ്പോള്‍ താനും അങ്ങനെ തന്നേ തന്റെ വാളിന്മേല്‍ വീണു മരിച്ചു.

10:6b.1CH.010.006 ഇങ്ങനെ ശൌലും മൂന്നു മക്കളും അവന്റെ ഭവനമൊക്കെയും ഒരുമിച്ചു മരിച്ചു.

10:7b.1CH.010.007 അവര്‍ ഔടിപ്പോയി; ശൌലും മക്കളും മരിച്ചു എന്നു താഴ്വരയിലുള്ള യിസ്രായേല്യരൊക്കെയും കണ്ടിട്ടു അവര്‍ തങ്ങളുടെ പട്ടണങ്ങളെ വിട്ടു ഔടിപ്പോയി; ഫെലിസ്ത്യര്‍ വന്നു അവയില്‍ പാര്‍ത്തു.

10:8b.1CH.010.008 പിറ്റെന്നാള്‍ ഫെലിസ്ത്യര്‍ നിഹതന്മാരുടെ വസ്ത്രം ഉരിവാന്‍ വന്നപ്പോള്‍ ശൌലും പുത്രന്മാരും ഗില്‍ബോവപര്‍വ്വതത്തില്‍ വീണു കിടക്കുന്നതു കണ്ടു.

10:9b.1CH.010.009 അവര്‍ അവന്റെ വസ്ത്രാദികള്‍ ഉരിഞ്ഞു അവന്റെ തലയും ആയുധവര്‍ഗ്ഗവും എടുത്തു തങ്ങളുടെ വിഗ്രഹക്ഷേത്രങ്ങളിലും ജനത്തിന്റെ ഇടയിലും വര്‍ത്തമാനം അറിയിക്കേണ്ടതിന്നു ഫെലിസ്ത്യദേശത്തെല്ലാടവും ആളയച്ചു.

10:10b.1CH.010.010 അവന്റെ ആയുധവര്‍ഗ്ഗം അവര്‍ തങ്ങളുടെ ദേവന്റെ ക്ഷേത്രത്തില്‍ വെച്ചു; അവന്റെ തലയെ ദാഗോന്റെ ക്ഷേത്രത്തിലും തറെച്ചു.

10:11b.1CH.010.011 ഫെലിസ്ത്യര്‍ ശൌലിനോടു ചെയ്തതൊക്കെയും ഗിലെയാദിലെ യാബേശ് മുഴുവനും കേട്ടപ്പോള്‍

10:12b.1CH.010.012 ശൂരന്മാരെല്ലാവരും പുറപ്പെട്ടു ശൌലിന്റെ ശവവും അവന്റെ പുത്രന്മാരുടെ ശവങ്ങളും എടുത്തു യാബേശിലേക്കു കൊണ്ടുവന്നു; അവരുടെ അസ്ഥികളെ യാബേശിലെ കരുവേലകത്തിന്‍ കീഴില്‍ കുഴിച്ചിട്ടു ഏഴു ദിവസം ഉപവസിച്ചു.

10:13b.1CH.010.013 ഇങ്ങനെ ശൌല്‍ യഹോവയോടു ചെയ്ത അതിക്രമം ഹേതുവായും യഹോവയുടെ വചനം പ്രമാണിക്കായ്കയാലും വെളിച്ചപ്പാടത്തിയോടു അരുളപ്പാടു ചോദിച്ചതിനാലും മരിക്കേണ്ടിവന്നു.

10:14b.1CH.010.014 അവന്‍ യഹോവയോടു അരുളപ്പാടു ചോദിക്കായ്കയാല്‍ അവന്‍ അവനെ കൊന്നു രാജത്വം യിശ്ശായിയുടെ മകനായ ദാവീദിന്നു കൊടുത്തു.

11

11:1b.1CH.011.001 അനന്തരം യിസ്രായേലെല്ലാം ഹെബ്രോനില്‍ ദാവീദിന്റെ അടുക്കല്‍ ഒന്നിച്ചുകൂടി പറഞ്ഞതുഞങ്ങള്‍ നിന്റെ അസ്ഥിയും മാംസവും അല്ലോ.

11:2b.1CH.011.002 മുമ്പെ ശൌല്‍ രാജാവായിരുന്ന കാലത്തും നീയായിരുന്നു നായകനായി യിസ്രായേലിനെ നടത്തിയതുനീ എന്റെ ജനമായ യിസ്രായേലിനെ മേയ്ക്കയും എന്റെ ജനമായ യിസ്രായേലിന്നു പ്രഭുവായിരിക്കയും ചെയ്യുമെന്നു നിന്റെ ദൈവമായ യഹോവ നിന്നോടു അരുളിച്ചെയ്തിട്ടുമുണ്ടു.

11:3b.1CH.011.003 ഇങ്ങനെ യിസ്രായേല്‍മൂപ്പന്മാരൊക്കെയും ഹെബ്രോനില്‍ രാജാവിന്റെ അടുക്കല്‍ വന്നു; ദാവീദ് ഹെബ്രോനില്‍വെച്ചു യഹോവയുടെ സന്നിധിയില്‍ അവരോടു ഉടമ്പടി ചെയ്തു; ശമൂവേല്‍മുഖാന്തരം യഹോവ അരുളിച്ചെയ്തതു പോലെ അവര്‍ ദാവീദിനെ യിസ്രായേലിന്നു രാജാവായിട്ടു അഭിഷേകം ചെയ്തു.

11:4b.1CH.011.004 പിന്നെ ദാവീദും എല്ലായിസ്രായേലും യെബൂസ് എന്ന യെരൂശലേമിലേക്കു ചെന്നു. അവിടെ ദേശനിവാസികളായ യെബൂസ്യര്‍ ഉണ്ടായിരുന്നു.

11:5b.1CH.011.005 യെബൂസ് നിവാസികള്‍ ദാവീദിനോടുനീ ഇവിടെ കടക്കയില്ല എന്നു പറഞ്ഞു; എങ്കിലും ദാവീദ് സീയോന്‍ കോട്ട പിടിച്ചു; അതു ആകുന്നു ദാവീദിന്റെ നഗരം.

11:6b.1CH.011.006 എന്നാല്‍ ദാവീദ്ആരെങ്കിലും യെബൂസ്യരെ ആദ്യം തോല്പിച്ചാല്‍ അവന്‍ തലവനും സേനാധിപതിയും ആയിരിക്കും എന്നു പറഞ്ഞു; അങ്ങനെ സെരൂയയുടെ മകന്‍ യോവാബ് ആദ്യം കയറിച്ചെന്നു തലവനായിത്തീര്‍ന്നു.

11:7b.1CH.011.007 ദാവീദ് ആ കോട്ടയില്‍ പാര്‍ത്തതു കൊണ്ടു അതിന്നു ദാവീദിന്റെ നഗരം എന്നു പേരായി.

11:8b.1CH.011.008 പിന്നെ അവന്‍ നഗരത്തെ മില്ലോ തുടങ്ങി ചുറ്റും പണിതു ഉറപ്പിച്ചു; നഗരത്തിന്റെ ശേഷമുള്ള ഭാഗം യോവാബ് കേടുതീര്‍ത്തു.

11:9b.1CH.011.009 സൈന്യങ്ങളുടെ യഹോവ തന്നോടുകൂടെ ഉണ്ടായിരുന്നതിനാല്‍ ദാവീദ് മേലക്കുമേല്‍ പ്രബലനായിത്തീര്‍ന്നു.

11:10b.1CH.011.010 ദാവീദിന്നു ഉണ്ടായിരുന്ന പ്രധാന വീരന്മാര്‍ ആവിതുയിസ്രായേലിനെക്കുറിച്ചുള്ള യഹോവയുടെ വചനപ്രകാരം അവനെ രാജാവാക്കേണ്ടതിന്നു അവര്‍ എല്ലായിസ്രായേലുമായി രാജത്വം സംബന്ധിച്ചു അവന്റെ പക്ഷം മുറുകെ പിടിച്ചു.

11:11b.1CH.011.011 ദാവീദിന്നുണ്ടായിരുന്ന വീരന്മാരുടെ സംഖ്യയാവിതുമുപ്പതുപേരില്‍ പ്രധാനിയായി ഒരു ഹഖമോന്യന്റെ മകനായ യാശോബെയാം; അവന്‍ മുന്നൂറുപേരുടെ നേരെ കുന്തം ഔങ്ങി ഒരേ സമയത്തു അവരെ കൊന്നുകളഞ്ഞു.

11:12b.1CH.011.012 അവന്റെ ശേഷം അഹോഹ്യനായ ദോദോവിന്റെ മകന്‍ എലെയാസാര്‍; അവന്‍ മൂന്നു വീരന്മാരില്‍ ഒരുത്തന്‍ ആയിരുന്നു.

11:13b.1CH.011.013 ഫെലിസ്ത്യര്‍ പസ്-ദമ്മീമില്‍ യുദ്ധത്തിന്നു കൂടിയപ്പോള്‍ അവന്‍ അവിടെ ദാവീദിനോടു കൂടെ ഉണ്ടായിരുന്നു. അവിടെ യവം നിറഞ്ഞ ഒരു വയല്‍ ഉണ്ടായിരുന്നു; പടജ്ജനം ഫെലിസ്ത്യരുടെ മുമ്പില്‍നിന്നു ഔടിപ്പോയി.

11:14b.1CH.011.014 എന്നാല്‍ അവര്‍ ആ വയലിന്റെ മദ്ധ്യേ നിന്നു അതിനെ കാത്തു ഫെലിസ്ത്യരെ വെട്ടിക്കളഞ്ഞു; യഹോവ അവര്‍ക്കും വലിയോരു ജയം നല്കി.

11:15b.1CH.011.015 ഒരിക്കല്‍ ഫെലിസ്ത്യരുടെ സൈന്യം രെഫയീംതാഴ്വരയില്‍ പാളയമിറങ്ങിയിരിക്കുമ്പോള്‍ മുപ്പതു തലവന്മാരില്‍ മൂന്നുപേര്‍ പാറയിങ്കല്‍ അദുല്ലാംഗുഹയില്‍ ദാവീദിന്റെ അടുക്കല്‍ ചെന്നു.

11:16b.1CH.011.016 അന്നു ദാവീദ് ദുര്‍ഗ്ഗത്തില്‍ ആയിരുന്നു; ഫെലിസ്ത്യര്‍ക്കും അക്കാലത്തു ബേത്ത്ളേഹെമില്‍ ഒരു കാവല്‍പ്പട്ടാളം ഉണ്ടായിരുന്നു.

11:17b.1CH.011.017 ബേത്ത്ളേഹെംപട്ടണവാതില്‍ക്കലെ കിണറ്റില്‍നിന്നു വെള്ളം എനിക്കു കുടിപ്പാന്‍ ആര്‍ കൊണ്ടുവന്നു തരും എന്നു ദാവീദ് ആര്‍ത്തിപൂണ്ടു പറഞ്ഞു.

11:18b.1CH.011.018 അപ്പോള്‍ ആ മൂന്നു പേരും ഫെലിസ്ത്യരുടെ പാളയത്തില്‍കൂടി കടന്നുചെന്നു ബേത്ത്ളേഹെംപട്ടണവാതില്‍ക്കലെ കിണറ്റില്‍നിന്നു വെള്ളംകോരി ദാവീദിന്റെ അടുക്കല്‍ കൊണ്ടുവന്നു; ദാവീദോ അതു കുടിപ്പാന്‍ മനസ്സില്ലാതെ യഹോവേക്കു നിവേദിച്ചു ഒഴിച്ചു

11:19b.1CH.011.019 ഇതു ചെയ്‍വാന്‍ എന്റെ ദൈവം എനിക്കു സംഗതി വരുത്തരുതേ; തങ്ങളുടെ പ്രാണനെ ഉപേക്ഷിച്ചു പോയ പുരുഷന്മാരുടെ രക്തം ഞാന്‍ കുടിക്കയോ? അവര്‍ തങ്ങളുടെ പ്രാണനെ ഉപേക്ഷിച്ചല്ലോ അതു കൊണ്ടുവന്നിരിക്കുന്നതു എന്നു പറഞ്ഞു; അതുകൊണ്ടു അവന്നു അതു കുടിപ്പാന്‍ മനസ്സായില്ല; ഇതാകുന്നു ഈ മൂന്നു വീരന്മാര്‍ ചെയ്തതു.

11:20b.1CH.011.020 യോവാബിന്റെ സഹോദരനായ അബീശായി മൂവരില്‍ തലവനായിരുന്നു; അവന്‍ മുന്നൂറുപേരുടെ നേരെ കുന്തം ഔങ്ങി, അവരെ കൊന്നു; അതുകൊണ്ടു അവന്‍ ആ മൂവരില്‍വെച്ചു കീര്‍ത്തിപ്രാപിച്ചു;

11:21b.1CH.011.021 ഈ മൂവരില്‍ രണ്ടുപേരെക്കാള്‍ അധികം മാനം അവന്‍ പ്രാപിച്ചു അവര്‍ക്കും നായകനായ്തീര്‍ന്നു; എന്നാല്‍ അവന്‍ മറ്റെ മൂവരോളം വരികയില്ല.

11:22b.1CH.011.022 കബ്സേലില്‍ ഒരു പരാക്രമശാലിയുടെ മകനായ യെഹോയാദയുടെ മകനായ ബെനായാവും വീര്യപ്രവൃത്തികള്‍ ചെയ്തു അവന്‍ മോവാബിലെ അരീയേലിന്റെ രണ്ടു പുത്രന്മാരെ സംഹരിച്ചതല്ലാതെ ഹിമകാലത്തു ഒരു ഗുഹയില്‍ ചെന്നു ഒരു സിംഹത്തെയും കൊന്നുകളഞ്ഞു.

11:23b.1CH.011.023 അവന്‍ അഞ്ചുമുഴം പൊക്കമുള്ള ദീര്‍ഘകായനായോരു മിസ്രയീമ്യനെയും സംഹരിച്ചു; ആ മിസ്രയീമ്യന്റെ കയ്യില്‍ നെയ്ത്തുകാരന്റെ പടപ്പുതടിപോലെ ഒരു കുന്തം ഉണ്ടായിരുന്നു; ഇവനോ ഒരു വടിയുംകൊണ്ടു അവന്റെ അടുക്കല്‍ ചെന്നു മിസ്രയീമ്യന്റെ കയ്യില്‍നിന്നു കുന്തം പിടിച്ചു പറിച്ചു കുന്തംകൊണ്ടു അവനെ കൊന്നുകളഞ്ഞു.

11:24b.1CH.011.024 ഇവ യെഹോയാദയുടെ മകനായ ബെനായാവു ചെയ്തു, മൂന്നു വീരന്മാരില്‍വെച്ചു കീര്‍ത്തി പ്രാപിച്ചു.

11:25b.1CH.011.025 അവന്‍ മുപ്പതു പേരിലും മാനമേറിയവനായിരുന്നു; എങ്കിലും മറ്റേ മൂവരോളം വരികയില്ല. ദാവീദ് അവനെ അകമ്പടിനായകനാക്കി.

11:26b.1CH.011.026 സൈന്യത്തിലെ വീരന്മാരോ യോവാബിന്റെ സഹോദരനായ അസാഹേല്‍, ബേത്ത്ളേഹെമ്യനായ ദോദോവിന്റെ മകന്‍ എല്‍ഹാനാന്‍ ,

11:27b.1CH.011.027 ഹരോര്‍യ്യനായ ശമ്മോത്ത്, പെലോന്യനായ ഹേലെസ്,

11:28b.1CH.011.028 തെക്കോവ്യനായ ഇക്കേശിന്റെ മകന്‍ ഈരാ, അനാഥോത്യനായ അബീയേസേര്‍,

11:29b.1CH.011.029 ഹൂശാത്യനായ സിബെഖായി, അഹോഹ്യനായ ഈലായി, നെതോഫാത്യനായ മഹരായി,

11:30b.1CH.011.030 നെതോഫാത്യനായ ബാനയുടെ മകന്‍ ഹേലെദ്,

11:31b.1CH.011.031 ബെന്യാമീന്യരുടെ ഗിബെയയില്‍ നിന്നുള്ള രീബായിയുടെ മകന്‍ ഈഥായി, പരാഥോന്യനായ ബെനായാവു,

11:32b.1CH.011.032 നഹലേഗാശില്‍ നിന്നുള്ള ഹൂരായി, അര്‍ബ്ബാത്യനായ അബീയേല്‍,

11:33b.1CH.011.033 ബഹരൂമ്യനായ അസ്മാവെത്ത്, ശയല്‍ബോന്യനായ എല്യഹ്ബാ,

11:34b.1CH.011.034 ഗീസോന്യനായ ഹശേമിന്റെ പുത്രന്മാര്‍, ഹരാര്‍യ്യനായ ശാഗേയുടെ മകന്‍ യോനാഥാന്‍ ,

11:35b.1CH.011.035 ഹരാര്‍യ്യനായ സാഖാരിന്റെ മകന്‍ അഹീയാം, ഊരിന്റെ മകന്‍ എലീഫാല്‍,

11:36b.1CH.011.036 മെഖേരാത്യനായ ഹേഫെര്‍, പെലോന്യനായ അഹീയാവു, കര്‍മ്മേല്യനായ ഹെസ്രോ,

11:37b.1CH.011.037 എസ്ബായിയുടെ മകന്‍ നയരായി,

11:38b.1CH.011.038 നാഥാന്റെ സഹോദരന്‍ യോവേല്‍, ഹഗ്രിയുടെ മകന്‍ മിബ്ഹാര്‍,

11:39b.1CH.011.039 അമ്മോന്യനായ സേലെക്, സെരൂയയുടെ മകനായ യോവാബിന്റെ ആയുധവാഹകനായ ബെരോത്യന്‍ നഹ്രായി,

11:40b.1CH.011.040 യിത്രീയനായ ഈരാ, യിത്രീയനായ ഗാരേബ്,

11:41b.1CH.011.041 ഹിത്യനായ ഊരീയാവു, അഹ്ളായിയുടെ മകന്‍ സാബാദ്, രൂബേന്യരുടെ സേനാപതിയും

11:42b.1CH.011.042 മുപ്പതുപേര്‍ അകമ്പടിയുള്ളവനുമായി രൂബേന്യനായ ശീസയുടെ മകന്‍ അദീനാ,

11:43b.1CH.011.043 മയഖയുടെ മകന്‍ ഹാനാന്‍ , മിത്ന്യനായ യോശാഫാത്ത്,

11:44b.1CH.011.044 അസ്തെരാത്യനായ ഉസ്സീയാവു, അരോവേര്‍യ്യനായ ഹോഥാമിന്റെ പുത്രന്മാരയ ശാമാ,

11:45b.1CH.011.045 യെയീയേല്‍, ശിമ്രിയുടെ മകനായ യെദീയയേല്‍ തീസ്യനായി അവന്റെ സഹോദരനായ യോഹാ, മഹവ്യനായ എലീയേല്‍,

11:46b.1CH.011.046 എല്‍നാമിന്റെ പുത്രന്മാരായ യെരീബായി, യോശവ്യാവു, മോവാബ്യന്‍ യിത്തമാ,

11:47b.1CH.011.047 എലീയേല്‍, ഔബേദ്, മെസോബ്യനായ യാസീയേല്‍ എന്നിവര്‍ തന്നേ.

12

12:1b.1CH.012.001 കീശിന്റെ മകനായ ശൌലിന്റെ നിമിത്തം ദാവീദ് ഒളിച്ചുപാര്‍ത്തിരുന്നപ്പോള്‍ സീക്ളാഗില്‍ അവന്റെ അടുക്കല്‍ വന്നര്‍ ആവിതു--അവര്‍ വീരന്മാരുടെ കൂട്ടത്തില്‍ അവന്നു യുദ്ധത്തില്‍ തുണചെയ്തു;

12:2b.1CH.012.002 അവര്‍ വില്ലാളികളും വലങ്കൈകൊണ്ടും ഇടങ്കൈകൊണ്ടും കല്ലെറിവാനും വില്ലുകൊണ്ടു അമ്പെയ്‍വാനും സമര്‍ത്ഥന്മാരുമായിരുന്നു:-- ബെന്യാമീന്യരായ ശൌലിന്റെ സഹോദരന്മാരുടെ കൂട്ടത്തില്‍ തലവനായ അഹീയേസെര്‍, യോവാശ്,

12:3b.1CH.012.003 ഗിബേയാത്യനായ ശെമായയുടെ പുത്രന്മാര്‍, അസ്മാവെത്തിന്റെ പുത്രന്മാര്‍ യസീയേല്‍, പേലെത്ത്, ബെരാഖാ, അനാഥോത്യന്‍ യേഹൂ.

12:4b.1CH.012.004 മുപ്പതുപേരില്‍ വീരനും മുപ്പതുപേര്‍ക്കും നായകനുമായി ഗിബെയോന്യനായ യിശ്മയ്യാവു, യിരെമ്യാവു, യഹസീയേല്‍, യോഹാനാന്‍ , ഗെദേരാത്യനായ യോസാബാദ്,

12:5b.1CH.012.005 എലൂസായി, യെരീമോത്ത്, ബെയല്യാവു, ശെമര്‍യ്യാവു, ഹരൂഫ്യനായ ശെഫത്യാവു,

12:6b.1CH.012.006 എല്‍ക്കാനാ, യിശ്ശീയാവു, അസരേല്‍, കോരഹ്യരായ യോവേസെര്‍, യാശൊബ്യാം;

12:7b.1CH.012.007 ഗെദോരില്‍നിന്നുള്ള യെരോഹാമിന്റെ പുത്രന്മാരായ യോവേലാ, സെബദ്യാവു,

12:8b.1CH.012.008 പരിചയും കുന്തവും എടുപ്പാന്‍ പ്രാപ്തിയുള്ള വീരന്മാരും യുദ്ധാഭ്യാസികളും ഗാദ്യരെ പിരിഞ്ഞു വന്നു മരുഭൂമിയില്‍ ദുര്‍ഗ്ഗത്തില്‍ ദാവീദിനോടു ചേര്‍ന്നു; അവര്‍ സിംഹമുഖന്മാരും മലകളിലെ മാന്‍ പേടകളെപ്പോലെ വേഗതയുള്ളവരുമായിരുന്നു.

12:9b.1CH.012.009 അവരാരെന്നാല്‍തലവന്‍ ഏസെര്‍, രണ്ടാമന്‍ ഔബദ്യാവു, മൂന്നാമന്‍ എലീയാബ്,

12:10b.1CH.012.010 നാലാമന്‍ മിശ്മന്നാ, അഞ്ചാമന്‍ യിരെമ്യാവു,

12:11b.1CH.012.011 ആറാമന്‍ അത്ഥായി, ഏഴാമന്‍ എലീയേല്‍,

12:12b.1CH.012.012 എട്ടാമന്‍ യോഹാനാന്‍ , ഒമ്പതാമന്‍ , എല്‍സാബാദ്,

12:13b.1CH.012.013 പത്താമന്‍ യിരെമ്യാവു, പതിനൊന്നാമന്‍ മഖ്ബന്നായി.

12:14b.1CH.012.014 ഇവര്‍ ഗാദ്യരില്‍ പടനായകന്മാര്‍ ആയിരുന്നു; അവരില്‍ ചെറിയവന്‍ നൂറുപേര്‍ക്കും വലിയവന്‍ ആയിരംപേര്‍ക്കും മതിയായവന്‍ .

12:15b.1CH.012.015 അവര്‍ ഒന്നാം മാസത്തില്‍ യോര്‍ദ്ദാന്‍ കവിഞ്ഞൊഴുകുമ്പോള്‍ അതിനെ കടന്നു താഴ്വര നിവാസികളെയൊക്കെയും കിഴക്കോട്ടും പടിഞ്ഞാറോട്ടും ഔടിച്ചു.

12:16b.1CH.012.016 ചില ബെന്യാമീന്യരും യെഹൂദ്യരും ദുര്‍ഗ്ഗത്തില്‍ ദാവീദിന്റെ അടുക്കല്‍ വന്നു.

12:17b.1CH.012.017 ദാവീദ് അവരെ എതിരേറ്റുചെന്നു അവരോടുനിങ്ങള്‍ എന്നെ സഹായിപ്പാന്‍ സമാധാനത്തോടെ വന്നിരിക്കുന്നു എങ്കില്‍ എന്റെ ഹൃദയം നിങ്ങളോടു ചേര്‍ന്നിരിക്കും; എന്റെ കയ്യില്‍ അന്യായം ഒന്നും ഇല്ലാതിരിക്കെ എന്റെ ശത്രുക്കള്‍ക്കു എന്നെ കാണിച്ചു കൊടുപ്പാനെങ്കിലോ നമ്മുടെ പിതാക്കന്മാരുടെ ദൈവം നോക്കി ശിക്ഷിക്കട്ടെ എന്നു പറഞ്ഞു.

12:18b.1CH.012.018 അപ്പോള്‍ മുപ്പതുപേരില്‍ തലവനായ അമാസായിയുടെമേല്‍ ആത്മാവു വന്നുദാവീദേ, ഞങ്ങള്‍ നിനക്കുള്ളവര്‍, യിശ്ശായ്പുത്രാ, നിന്റെ പക്ഷക്കാര്‍ തന്നേ; സമാധാനം, നിനക്കു സമാധാനം; നിന്റെ തുണയാളികള്‍ക്കും സമാധാനം; നിന്റെ ദൈവമല്ലോ നിന്നെ തുണെക്കുന്നതു എന്നു അവന്‍ പറഞ്ഞു. ദാവീദ് അവരെ കൈക്കൊണ്ടു പടക്കൂട്ടത്തിന്നു തലവന്മാരാക്കി.

12:19b.1CH.012.019 ദാവീദ് ഫെലിസ്ത്യരോടുകൂടെ ശൌലിന്റെ നേരെ യുദ്ധത്തിന്നു ചെന്നപ്പോള്‍ മനശ്ശേയരില്‍ ചിലരും അവനോടു ചേര്‍ന്നു; അവര്‍ അവര്‍ക്കും തുണ ചെയ്തില്ലതാനും; ഫെലിസ്ത്യപ്രഭുക്കന്മാര്‍ ആലോചിച്ചിട്ടുഅവന്‍ നമ്മുടെ തലയുംകൊണ്ടു തന്റെ യജമാനനായ ശൌലിന്റെ പക്ഷം തിരിയും എന്നു പറഞ്ഞു അവനെ അയച്ചുകളഞ്ഞു.

12:20b.1CH.012.020 അങ്ങനെ അവന്‍ സീക്ളാഗില്‍ ചെന്നപ്പോള്‍ മനശ്ശെയില്‍നിന്നു അദ്നാഹ്, യോസാബാദ്, യെദീയയേല്‍, മീഖായേല്‍, യോസാബാദ്, എലീഹൂ, സില്ലെഥായി എന്നീ മനശ്ശേയ സഹസ്രാധിപന്മാര്‍ അവനോടു ചേര്‍ന്നു.

12:21b.1CH.012.021 അവര്‍ ഒക്കെയും വീരന്മാരും പടനായകന്മാരും ആയിരുന്നതുകൊണ്ടു കവര്‍ച്ചക്കൂട്ടത്തിന്റെ നേരെ ദാവീദിനെ സഹായിച്ചു.

12:22b.1CH.012.022 ദാവീദിനെ സഹായിക്കേണ്ടതിന്നു ദിവസംപ്രതി ആളുകള്‍ അവന്റെ അടുക്കല്‍ വന്നു ഒടുവില്‍ ദൈവത്തിന്റെ സൈന്യംപോലെ വലിയോരു സൈന്യമായ്തീര്‍ന്നു.

12:23b.1CH.012.023 യഹോവയുടെ വചനപ്രകാരം ശൌലിന്റെ രാജത്വം ദാവീദിന്നു ആക്കുവാന്‍ യുദ്ധസന്നദ്ധരായി ഹെബ്രോനില്‍ അവന്റെ അടുക്കല്‍ വന്ന തലവന്മാരുടെ സംഖ്യകളാവിതു

12:24b.1CH.012.024 പരിചയും കുന്തവും എടുത്തു യുദ്ധസന്നദ്ധരായ യെഹൂദ്യര്‍ ആറായിരത്തെണ്ണൂറുപേര്‍.

12:25b.1CH.012.025 ശിമെയോന്യരില്‍ ശൌര്യമുള്ള യുദ്ധവീരന്മാര്‍ എഴായിരത്തൊരുനൂറുപേര്‍.

12:26b.1CH.012.026 ലേവ്യരില്‍ നാലായിരത്തറുനൂറുപേര്‍

12:27b.1CH.012.027 അഹരോന്യരില്‍ പ്രഭു യെഹോയാദാ; അവനോടുകൂടെ മൂവായിരത്തെഴുനൂറുപേര്‍.

12:28b.1CH.012.028 പരാക്രമശാലിയായി യൌവനക്കാരനായ സാദോക്, അവന്റെ പിതൃഭവനത്തിലെ ഇരുപത്തിരണ്ടു പ്രഭുക്കന്മാര്‍.

12:29b.1CH.012.029 ശൌലിന്റെ സഹോദരന്മാരായ ബെന്യാമീന്യരില്‍ മൂവായിരം പേര്‍; അവരില്‍ ഭൂരിപക്ഷം അതുവരെ ശൌല്‍ഗൃഹത്തിന്റെ കാര്യം നോക്കിവന്നിരുന്നു.

12:30b.1CH.012.030 എഫ്രയീമ്യരില്‍ പരാക്രമശാലികളായി തങ്ങളുടെ പിതൃഭവനങ്ങളില്‍ ശ്രുതിപ്പെട്ടവരായ ഇരുപതിനായിരത്തെണ്ണൂറു പേര്‍.

12:31b.1CH.012.031 മനശ്ശെയുടെ പാതിഗോത്രത്തില്‍ പതിനെണ്ണായിരംപേര്‍. ദാവീദിനെ രാജാവാക്കുവാന്‍ ചെല്ലേണ്ടതിന്നു ഇവരെ പേരുപേരായി കുറിച്ചിരുന്നു.

12:32b.1CH.012.032 യിസ്സാഖാര്‍യ്യരില്‍ യിസ്രായേല്‍ ഇന്നതു ചെയ്യേണം എന്നു അറിവാന്‍ തക്കവണ്ണം കാലജ്ഞന്മാരായ തലവന്മാര്‍ ഇരുനൂറുപേര്‍; അവരുടെ സഹോദരന്മാരൊക്കെയും അവരുടെ കല്പനെക്കു വിധേയരായിരുന്നു.

12:33b.1CH.012.033 സെബൂലൂനില്‍ യുദ്ധസന്നദ്ധരായി സകലവിധ യുദ്ധായുധങ്ങളെ ധരിച്ചു നിരനിരയായി ഐകമത്യത്തോടെ യുദ്ധത്തിന്നു പുറപ്പെട്ടവര്‍ അമ്പതിനായിരംപേര്‍.

12:34b.1CH.012.034 നഫ്താലിയില്‍ നായകന്മാര്‍ ആയിരംപേര്‍; അവരോടുകൂടെ പരിചയും കുന്തവും എടുത്തവര്‍ മുപ്പത്തേഴായിരംപേര്‍.

12:35b.1CH.012.035 ദാന്യരില്‍ യുദ്ധസന്നദ്ധര്‍ ഇരുപത്തെണ്ണായിരത്തറുനൂറുപേര്‍.

12:36b.1CH.012.036 ആശേരില്‍ യുദ്ധസന്നദ്ധരായി പടെക്കു പുറപ്പെട്ടവര്‍ നാല്പതിനായിരംപേര്‍.

12:37b.1CH.012.037 യോര്‍ദ്ദാന്നു അക്കരെ രൂബേന്യരിലും ഗാദ്യരിലും മനശ്ശെയുടെ പാതിഗോത്രത്തിലും സകലവിധ യുദ്ധായുധങ്ങളോടുകൂടെ ലക്ഷത്തിരുപതിനായിരം പേര്‍.

12:38b.1CH.012.038 അണിനിരപ്പാന്‍ കഴിവുള്ള യോദ്ധാക്കളായ ഇവരെല്ലാവരും ദാവീദിനെ എല്ലായിസ്രായേലിന്നും രാജാവാക്കേണ്ടതിന്നു ഏകാഗ്രമനസ്സോടെ ഹെബ്രോനിലേക്കു വന്നു; ശേഷമുള്ള യിസ്രായേലും എല്ലാം ദാവീദിനെ രാജാവാക്കേണ്ടതിന്നു ഐകമത്യപ്പെട്ടിരുന്നു.

12:39b.1CH.012.039 അവര്‍ അവിടെ ഭക്ഷിച്ചും പാനം ചെയ്തുംകൊണ്ടു ദാവീദിനോടുകൂടെ മൂന്നു ദിവസം പാര്‍ത്തു; അവരുടെ സഹോദരന്മാര്‍ അവര്‍ക്കും വേണ്ടി വട്ടംകൂട്ടിയിരുന്നു.

12:40b.1CH.012.040 യിസ്രായേലില്‍ സന്തോഷമുണ്ടായിരുന്നതുകൊണ്ടു സമീപവാസികള്‍, യിസ്സാഖാര്‍, സെബൂലൂന്‍ , നഫ്താലി എന്നിവര്‍ കൂടെ, കഴുതപ്പുറത്തും ഒട്ടകപ്പുറത്തും കോവര്‍കഴുതപ്പുറത്തും കാളപ്പുറത്തും, അപ്പം, മാവു, അത്തിപ്പഴക്കട്ട, ഉണക്കമുന്തിരിപ്പഴം, വീഞ്ഞ്, എണ്ണ എന്നിവയെയും കാളകളെയും വളരെ ആടുകളെയും കൊണ്ടുവന്നു.

13

13:1b.1CH.013.001 ദാവീദ്, സഹസ്രാധിപന്മാരോടും ശതാധിപന്മാരോടും സകലനായകന്മാരോടും ആലോചിച്ചശേഷം

13:2b.1CH.013.002 യിസ്രായേലിന്റെ സര്‍വ്വസഭയോടും പറഞ്ഞതുനിങ്ങള്‍ക്കു സമ്മതവും നമ്മുടെ ദൈവമായ യഹോവേക്കു ഹിതവും ആകുന്നു എങ്കില്‍ നാം യിസ്രായേല്‍ദേശത്തെല്ലാടവുമുള്ള നമ്മുടെ ശേഷം സഹോദരന്മാരും അവരോടുകൂടെ പുല്‍പുറങ്ങളുള്ള പട്ടണങ്ങളില്‍ പാര്‍ക്കുംന്ന പുരോഹിതന്മാരും ലേവ്യരും നമ്മുടെ അടുക്കല്‍ വന്നുകൂടേണ്ടതിന്നു എല്ലാടവും ആളയക്കുക.

13:3b.1CH.013.003 നമ്മുടെ ദൈവത്തിന്റെ പെട്ടകം വീണ്ടും നമ്മുടെ അടുക്കല്‍ കൊണ്ടുവരിക; ശൌലിന്റെ കാലത്തു നാം അതിനെ ഗണ്യമാക്കിയില്ലല്ലോ.

13:4b.1CH.013.004 ഈ കാര്യം സകലജനത്തിന്നും ബോധിച്ചതുകൊണ്ടു അങ്ങനെ തന്നേ ചെയ്യേണമെന്നു സര്‍വ്വസഭയും പറഞ്ഞു.

13:5b.1CH.013.005 ഇങ്ങനെ ദാവീദ് ദൈവത്തിന്റെ പെട്ടകം കിര്‍യ്യത്ത്-യെയാരീമില്‍നിന്നു കൊണ്ടുവരേണ്ടതിന്നു മിസ്രയീമിലെ ശീഹോര്‍ തുടങ്ങി ഹമാത്ത് പ്രദേശംവരെയുള്ള എല്ലായിസ്രായേലിനെയും കൂട്ടി വരുത്തി.

13:6b.1CH.013.006 കെരൂബുകളുടെ മദ്ധ്യേ അധിവസിക്കുന്ന യഹോവയായ ദൈവത്തിന്റെ തിരുനാമം വിളിക്കപ്പെടുന്ന പെട്ടകം കൊണ്ടു വരേണ്ടതിന്നു ദാവീദും യിസ്രായേലൊക്കെയും യെഹൂദയോടു ചേര്‍ന്നു കിര്‍യ്യത്ത്-യെയാരീമെന്ന ബയലയില്‍ ചെന്നു.

13:7b.1CH.013.007 അവര്‍ ദൈവത്തിന്റെ പെട്ടകം അബീനാദാബിന്റെ വീട്ടില്‍നിന്നെടുത്തു ഒരു പുതിയ വണ്ടിയില്‍ കയറ്റി; ഉസ്സയും അഹ്യോവും വണ്ടിതെളിച്ചു.

13:8b.1CH.013.008 ദാവീദും എല്ലായിസ്രായേലും ദൈവത്തിന്റെ സന്നിധിയില്‍ പൂര്‍ണ്ണശക്തിയോടെ പാട്ടുപാടിയും കിന്നരം, വീണ, തപ്പു, കൈത്താളം, കാഹളം എന്നീ വാദ്യങ്ങള്‍ ഘോഷിച്ചുംകൊണ്ടു നൃത്തംചെയ്തു.

13:9b.1CH.013.009 അവര്‍ കീദോന്‍ കളത്തിന്നു സമീപം എത്തിയപ്പോള്‍ കാള വിരളുകകൊണ്ടു ഉസ്സാ പെട്ടകം പിടിപ്പാന്‍ കൈ നീട്ടി.

13:10b.1CH.013.010 അപ്പോള്‍ യഹോവയുടെ കോപം ഉസ്സയുടെ നേരെ ജ്വലിച്ചു; അവന്‍ തന്റെ കൈ പെട്ടകത്തിങ്കലേക്കു നീട്ടിയതുകൊണ്ടു അവനെ ബാധിച്ചു, അവന്‍ അവിടെ ദൈവസന്നിധിയില്‍ മരിച്ചുപോയി.

13:11b.1CH.013.011 യഹോവ ഉസ്സയെ ഛേദിച്ച ഛേദംനിമിത്തം ദാവീദിന്നു വ്യസനമായിഅവന്‍ ആ സ്ഥലത്തിന്നു പേരെസ്-ഉസ്സാ എന്നു പേര്‍ വിളിച്ചു.

13:12b.1CH.013.012 ഇതു ഇന്നുവരെയും പറഞ്ഞുവരുന്നു. അന്നു ദാവീദ് ദൈവത്തെ ഭയപ്പെട്ടുപോയിഞാന്‍ ദൈവത്തിന്റെ പെട്ടകം എങ്ങനെ എന്റെ അടുക്കല്‍ കൊണ്ടുവരേണ്ടു എന്നു പറഞ്ഞു.

13:13b.1CH.013.013 അങ്ങനെ ദാവീദ് പെട്ടകം തന്റെ അടുക്കല്‍ ദാവീദിന്റെ നഗരത്തില്‍ കൊണ്ടുവരാതെ ഗിത്യനായ ഔബേദ്-എദോമിന്റെ വീട്ടിലേക്കു മാറ്റി കൊണ്ടുപോയി.

13:14b.1CH.013.014 ദൈവത്തിന്റെ പെട്ടകം ഔബേദ്-എദോമിന്റെ കുടുംബത്തോടുകൂടെ മൂന്നുമാസം അവന്റെ വീട്ടില്‍ ഇരുന്നു; യഹോവ ഔബേദ്-എദോമിന്റെ കുടുംബത്തെയും അവന്നുള്ള സകലത്തെയും അനുഗ്രഹിച്ചു.

14

14:1b.1CH.014.001 സോര്‍രാജാവായ ഹീരാം, ദാവീദിന്റെ അടുക്കല്‍ ദൂതന്മാരെയും അവന്നു ഒരു അരമന പണിയേണ്ടതിന്നു ദേവദാരുക്കളെയും കല്‍പ്പണിക്കാരെയും ആശാരിമാരെയും അയച്ചു.

14:2b.1CH.014.002 യഹോവയുടെ ജനമായ യിസ്രായേല്‍ നിമിത്തം തന്റെ രാജത്വം ഉന്നതിപ്രാപിച്ചതിനാല്‍ തന്നെ യഹോവ യിസ്രായേലിന്നു രാജാവായി സ്ഥിരപ്പെടുത്തി എന്നു ദാവീദിന്നു മനസ്സിലായി.

14:3b.1CH.014.003 ദാവീദ് യെരൂശലേമില്‍വെച്ചു വേറെയും ഭാര്യമാരെ പരിഗ്രഹിച്ചു, വളരെ പുത്രന്മാരെയും പുത്രിമാരെയും ജനിപ്പിച്ചു.

14:4b.1CH.014.004 യെരൂശലേമില്‍ വെച്ചു അവന്നു ജനിച്ച മക്കളുടെ പേരുകളാവിതുശമ്മൂവ, ശോബാബ്, നാഥാന്‍ ,

14:5b.1CH.014.005 ശലോമോന്‍ , യിബ്ഹാര്‍, എലീശൂവ, എല്‍പേലെത്ത്,

14:6b.1CH.014.006 നോഗഹ്, നേഫെഗ്, യാഫീയ,

14:7b.1CH.014.007 എലീശാമാ, ബെല്യാദാ, എലീഫേലെത്ത്.

14:8b.1CH.014.008 ദാവീദ് എല്ലായിസ്രായേലിന്നും രാജാവായി അഭിഷേകം കഴിഞ്ഞു എന്നു ഫെലിസ്ത്യര്‍ കേട്ടപ്പോള്‍, ഫെലിസ്ത്യര്‍ ഒക്കെയും ദാവീദിനെ പിടിപ്പാന്‍ ചെന്നു; ദാവീദ് അതു കേട്ടു അവരുടെ മുമ്പില്‍നിന്നു ഒഴിഞ്ഞുപോയി.

14:9b.1CH.014.009 ഫെലിസ്ത്യര്‍ വന്നു രെഫായീംതാഴ്വരയില്‍ പരന്നു.

14:10b.1CH.014.010 അപ്പോള്‍ ദാവീദ് ദൈവത്തോടുഞാന്‍ ഫെലിസ്ത്യരുടെ നേരെ പുറപ്പെടേണമോ? അവരെ എന്റെ കയ്യില്‍ ഏല്പിച്ചുതരുമോ എന്നു ചോദിച്ചു. യഹോവ അവനോടുപുറപ്പെടുക; ഞാന്‍ അവരെ നിന്റെ കയ്യില്‍ ഏല്പിക്കും എന്നു അരുളിച്ചെയ്തു.

14:11b.1CH.014.011 അങ്ങനെ അവര്‍ ബാല്‍പെരാസീമില്‍ ചെന്നു; അവിടെവെച്ചു ദാവീദ് അവരെ തോല്പിച്ചുവെള്ളച്ചാട്ടംപോലെ ദൈവം എന്റെ ശത്രുക്കളെ എന്റെ കയ്യാല്‍ തകര്‍ത്തുകളഞ്ഞു എന്നു ദാവീദ് പറഞ്ഞു; അതുകൊണ്ടു ആ സ്ഥലത്തിന്നു ബാല്‍-പെരാസീം എന്നു പേര്‍ പറഞ്ഞു വരുന്നു.

14:12b.1CH.014.012 എന്നാല്‍ അവര്‍ തങ്ങളുടെ ദേവന്മാരെ അവിടെ വിട്ടേച്ചുപോയി; അവയെ തീയിലിട്ടു ചുട്ടുകളവാന്‍ ദാവീദ് കല്പിച്ചു.

14:13b.1CH.014.013 ഫെലിസ്ത്യര്‍ പിന്നെയും താഴ്വരയില്‍ വന്നു പരന്നു.

14:14b.1CH.014.014 ദാവീദ് പിന്നെയും ദൈവത്തോടു അരുളപ്പാടു ചോദിച്ചപ്പോള്‍ ദൈവം അവനോടുഅവരുടെ പിന്നാലെ ചെല്ലാതെ അവരെ വിട്ടുതിരിഞ്ഞു ബാഖാവൃക്ഷങ്ങള്‍ക്കെതിരെ അവരുടെ നേരെ ചെല്ലുക.

14:15b.1CH.014.015 ബാഖാവൃക്ഷങ്ങളുടെ അഗ്രങ്ങളില്‍കൂടി അണിയണിയായി നടക്കുന്ന ഒച്ച കേട്ടാല്‍ നീ പടെക്കു പുറപ്പെടുക; ഫെലിസ്ത്യരുടെ സൈന്യത്തെ തോല്പിപ്പാന്‍ ദൈവം നിനക്കു മുമ്പായി പുറപ്പെട്ടിരിക്കുന്നു എന്നു അരുളിച്ചെയ്തു;

14:16b.1CH.014.016 ദൈവം കല്പിച്ചതുപോലെ ദാവീദ് ചെയ്തു; അവര്‍ ഗിബെയോന്‍ മുതല്‍ ഗേസെര്‍വരെ ഫെലിസ്ത്യ സൈന്യത്തെ തോല്പിച്ചു.

14:17b.1CH.014.017 ദാവീദിന്റെ കീര്‍ത്തി സകലദേശങ്ങളിലും പരക്കയും യഹോവ അവനെയുള്ള ഭയം സര്‍വ്വജാതികള്‍ക്കും വരുത്തുകയും ചെയ്തു.

15

15:1b.1CH.015.001 അവന്‍ തനിക്കു ദാവീദിന്റെ നഗരത്തില്‍ അരമനകളെ ഉണ്ടാക്കി; ദൈവത്തിന്റെ പെട്ടകത്തിന്നായി ഒരു സ്ഥലം ഒരുക്കി, അതിന്നു ഒരു കൂടാരവും അടിച്ചു.

15:2b.1CH.015.002 അന്നു ദാവീദ്ലേവ്യരല്ലാതെ ആരും ദൈവത്തിന്റെ പെട്ടകം ചുമക്കേണ്ടതല്ല; അവരെയല്ലോ ദൈവത്തിന്റെ പെട്ടകം ചുമപ്പാനും തനിക്കു എന്നും ശുശ്രൂഷചെയ്‍വാനും യഹോവ തിരഞ്ഞെടുത്തിരിക്കുന്നതു എന്നു പറഞ്ഞു.

15:3b.1CH.015.003 അങ്ങനെ ദാവീദ് യഹോവയുടെ പെട്ടകം താന്‍ അതിന്നു ഒരുക്കിയ സ്ഥലത്തേക്കു കൊണ്ടുവരുവാന്‍ എല്ലായിസ്രായേലിനെയും യെരൂശലേമില്‍ കൂട്ടിവരുത്തി.

15:4b.1CH.015.004 ദാവീദ് അഹരോന്റെ പുത്രന്മാരെയും ലേവ്യരെയും കൂട്ടിവരുത്തി.

15:5b.1CH.015.005 കെഹാത്യരില്‍ പ്രധാനിയായ ഊരിയേലിനെയും അവന്റെ സഹോദരന്മാരായ നൂറ്റിരുപതുപേരെയും

15:6b.1CH.015.006 മെരാര്‍യ്യരില്‍ പ്രധാനിയായ അസായാവെയും അവന്റെ സഹോദരന്മാരായ ഇരുനൂറ്റിരുപതുപേരെയും

15:7b.1CH.015.007 ഗേര്‍ശോമ്യരില്‍ പ്രധാനിയായ യോവേലിനെയും അവന്റെ സഹോദരന്മാരായ നൂറ്റിമുപ്പതുപേരെയും

15:8b.1CH.015.008 എലീസാഫാന്യരില്‍ പ്രധാനിയായ ശെമയ്യാവെയും അവന്റെ സഹോദരന്മാരായ ഇരുനൂറുപേരെയും

15:9b.1CH.015.009 ഹെബ്രോന്യരില്‍ പ്രധാനിയായ എലീയേലിനെയും അവന്റെ സഹോദരന്മാരായ എണ്പതു പേരെയും

15:10b.1CH.015.010 ഉസ്സീയേല്യരില്‍ പ്രധാനിയായ അമ്മീനാദാബിനെയും അവന്റെ സഹോദരന്മാരായ നൂറ്റിപ്പന്ത്രണ്ടുപേരെയും തന്നെ.

15:11b.1CH.015.011 ദാവീദ് പുരോഹിതന്മാരായ സാദോക്കിനെയും അബ്യാഥാരിനെയും ഊരീയേല്‍, അസായാവു, യോവേല്‍, ശെമയ്യാവു, എലീയേല്‍, അമ്മീനാദാബ് എന്നീ ലേവ്യരെയും വിളിപ്പിച്ചു അവരോടു പറഞ്ഞതു

15:12b.1CH.015.012 നിങ്ങള്‍ ലേവ്യരുടെ പിതൃഭവനങ്ങളില്‍ തലവന്മാരല്ലോ; നിങ്ങളും നിങ്ങളുടെ സഹോദരന്മാരും യിസ്രായേലിന്റെ ദൈവമായ യഹോവയുടെ പെട്ടകം ഞാന്‍ അതിന്നു ഒരുക്കിയിരിക്കുന്ന സ്ഥലത്തു കൊണ്ടുവരുവാന്‍ നിങ്ങളെത്തന്നേ ശുദ്ധീകരിച്ചുകൊള്‍വിന്‍ .

15:13b.1CH.015.013 ആദിയില്‍ നിങ്ങള്‍ തന്നേ അതു ചെയ്യായ്കകൊണ്ടു നമ്മുടെ ദൈവമായ യഹോവ നമുക്കു ഛേദം ഉണ്ടാക്കി; നാം അവനെ നിയമപ്രകാരമല്ലല്ലോ അന്വേഷിച്ചതു.

15:14b.1CH.015.014 അങ്ങനെ പുരോഹിതന്മാരും ലേവ്യരും യിസ്രായേലിന്റെ ദൈവമായ യഹോവയുടെ പെട്ടകം കൊണ്ടുവരുവാന്‍ തങ്ങളെ തന്നേ ശുദ്ധീകരിച്ചു.

15:15b.1CH.015.015 ലേവ്യരുടെ പുത്രന്മാര്‍ യഹോവയുടെ വചനപ്രകാരം മോശെ കല്പിച്ചതുപോലെ ദൈവത്തിന്റെ പെട്ടകത്തെ അതിന്റെ തണ്ടുകള്‍ തങ്ങളുടെ ചുമലില്‍ കൊണ്ടു ചുമന്നു.

15:16b.1CH.015.016 പിന്നെ ദാവീദ് ലേവ്യരിലെ പ്രധാനന്മാരോടു വീണ, കിന്നരം, കൈത്താളം എന്നീ വാദ്യങ്ങളാല്‍ സന്തോഷനാദം ഉച്ചത്തില്‍ ധ്വനിപ്പിക്കേണ്ടതിന്നു സംഗീതക്കാരായ തങ്ങളുടെ സഹോദരന്മാരെ നിറുത്തുവാന്‍ കല്പിച്ചു.

15:17b.1CH.015.017 അങ്ങനെ ലേവ്യര്‍ യോവേലിന്റെ മകനായ ഹേമാനെയും അവന്റെ സഹോദരന്മാരില്‍ ബേരെഖ്യാവിന്റെ മകനായ ആസാഫിനെയും അവരുടെ സഹോദരന്മാരായ മെരാര്‍യ്യരില്‍ കൂശായാവിന്റെ മകനായ ഏഥാനെയും

15:18b.1CH.015.018 അവരോടുകൂടെ രണ്ടാം തരത്തിലെ തങ്ങളുടെ സഹോദരന്മാരായ സെഖര്‍യ്യാവു, ബേന്‍ , യാസീയേല്‍, ശെമീരാമോത്ത്, യെഹീയേല്‍, ഉന്നി, എലീയാബ്, ബെനായാവു, മയസേയാവു, മത്ഥിഥ്യാവു, എലീഫെലേഹൂ, മിക്നേയാവു, ഔബേദ്-എദോം, യെയീയേല്‍ എന്നിവരെ വാതില്‍ കാവല്‍ക്കാരായും നിയമിച്ചു.

15:19b.1CH.015.019 സംഗീതക്കാരായ ഹേമാനും ആസാഫും ഏഥാനും താമ്രംകൊണ്ടുള്ള കൈത്താളങ്ങളെയും

15:20b.1CH.015.020 സെഖര്‍യ്യാവു, അസീയേല്‍, ശെമീരാമോത്ത്, യെഹീയേല്‍, ഉന്നി, എലീയാബ്, മയസേയാവു, ബെനായാവു എന്നിവര്‍ അലാമോത്ത് രാഗത്തില്‍ വീണകളെയും ധ്വനിപ്പിപ്പാനും

15:21b.1CH.015.021 മത്ഥിഥ്യവു, എലീഫേലേഹൂ, മിക്നേയാവു, ഔബേദ്-എദോം, യെയീയേല്‍, അസസ്യാവു എന്നിവര്‍ ശെമീനീത്ത് രാഗത്തില്‍ കിന്നരം വായിപ്പാനും നിയമിക്കപ്പെട്ടിരുന്നു.

15:22b.1CH.015.022 വാഹകന്മാരായ ലേവ്യരില്‍ പ്രധാനിയായ കെനന്യാവു പെട്ടകം വഹിക്കുന്നതിന്നു മേല്‍വിചാരകനായിരുന്നു; അവന്‍ അതില്‍ സമര്‍ത്ഥനായിരുന്നു.

15:23b.1CH.015.023 ബേരെഖ്യാവും എല്‍ക്കാനയും പെട്ടകത്തിന്നു വാതില്‍കാവല്‍ക്കാര്‍ ആയിരുന്നു.

15:24b.1CH.015.024 ശെബന്യാവു, യോശാഫാത്ത്, നെഥനയേല്‍, അമാസായി, സെഖര്‍യ്യാവു, ബെനായാവു, എലെയാസാര്‍ എന്നീ പുരോഹിതന്മാര്‍ ദൈവത്തിന്റെ പെട്ടകത്തിന്മുമ്പില്‍ കാഹളം ഊതി; ഔബേദ്-എദോമും യെഹീയാവും പെട്ടകത്തിന്നു വാതില്‍കാവല്‍ക്കാര്‍ ആയിരുന്നു.

15:25b.1CH.015.025 ഇങ്ങനെ ദാവീദും യിസ്രായേല്‍മൂപ്പന്മാരും സഹസ്രാധിപന്മാരും യഹോവയുടെ നിയമപെട്ടകം ഔബേദ്-എദോമിന്റെ വീട്ടില്‍നിന്നു സന്തോഷത്തോടെ കൊണ്ടുവരുവാന്‍ പോയി.

15:26b.1CH.015.026 യഹോവയുടെ നിയമപെട്ടകത്തിന്റെ വാഹകന്മാരായ ലേവ്യര്‍ക്കും ദൈവം സഹായിച്ചതുകൊണ്ടു അവര്‍ ഏഴു കാളയെയും ഏഴു ആട്ടുകൊറ്റനെയും യാഗംകഴിച്ചു.

15:27b.1CH.015.027 ദാവീദ് പെട്ടകവാഹകന്മാരായ ലേവ്യര്‍ ഒക്കെയും സംഗീതക്കാരും സംഗീതക്കാരോടുകൂടെ വാഹകപ്രമാണിയായ കെനന്യാവും ശണപടം കൊണ്ടുള്ള അങ്കി ധരിച്ചു; ദാവീദ് ശണം കൊണ്ടുള്ള എഫോദ് ധരിച്ചു.

15:28b.1CH.015.028 അങ്ങനെ യിസ്രായേലൊക്കയും ആര്‍പ്പോടും കാഹളനാദത്തോടും തൂര്‍യ്യങ്ങളുടെയും കൈത്താളങ്ങളുടെയും ധ്വനിയോടുംകൂടി കിന്നരവും വീണയും വായിച്ചുകൊണ്ടു യഹോവയുടെ നിയമപെട്ടകം കൊണ്ടുവന്നു.

15:29b.1CH.015.029 എന്നാല്‍ യഹോവയുടെ നിയമപെട്ടകം ദാവീദിന്റെ നഗരത്തില്‍ എത്തിയപ്പോള്‍ ശൌലിന്റെ മകളായ മീഖള്‍ കിളിവാതിലില്‍കൂടി നോക്കി, ദാവീദ് രാജാവു നൃത്തം ചെയ്യുന്നതും പാടുന്നതും കണ്ടു ഹൃദയത്തില്‍ അവനെ നിന്ദിച്ചു

16

16:1b.1CH.016.001 ഇങ്ങനെ അവര്‍ ദൈവത്തിന്റെ പെട്ടകം കൊണ്ടുവന്നു ദാവീദ് അതിന്നായിട്ടു അടിച്ചിരുന്ന കൂടാരത്തിന്നകത്തു വെച്ചു; പിന്നെ അവര്‍ ദൈവത്തിന്റെ സന്നിധിയില്‍ ഹോമയാഗങ്ങളും സമാധാനയാഗങ്ങളും കഴിച്ചു.

16:2b.1CH.016.002 ദാവീദ് ഹോമയാഗവും സമാധാനയാഗങ്ങളും കഴിച്ചുതീര്‍ന്നശേഷം ജനത്തെ യഹോവയുടെ നാമത്തില്‍ അനുഗ്രഹിച്ചു.

16:3b.1CH.016.003 അവന്‍ യിസ്രായേലില്‍ ഔരോ പുരുഷന്നും സ്ത്രീക്കും ആളൊന്നിന്നു ഒരു അപ്പവും ഒരു ഖണ്ഡം ഇറച്ചിയും ഒരു മുന്തിരിങ്ങാക്കട്ടവീതം വിഭാഗിച്ചുകൊടുത്തു.

16:4b.1CH.016.004 അവന്‍ യഹോവയുടെ പെട്ടകത്തിന്റെ മുമ്പില്‍ യിസ്രായേലിന്റെ ദൈവമായ യഹോവേക്കു കീര്‍ത്തനവും വന്ദനവും സ്തോത്രവും ചെയ്‍വാന്‍ ലേവ്യരില്‍നിന്നു ശുശ്രൂഷകന്മാരെ നിയമിച്ചു.

16:5b.1CH.016.005 ആസാഫ് തലവന്‍ ; രണ്ടാമന്‍ സെഖര്‍യ്യാവു; പിന്നെ യെയീയേല്‍, ശെമീരാമോത്ത്, യെഹീയേല്‍, മത്ഥിഥ്യാവു, എലീയാബ്, ബെനായാവു, ഔബേദ്-എദോം, യെയീയേല്‍ എന്നിവര്‍ വീണയും കിന്നരവും വായിച്ചു; ആസാഫ് കൈത്താളം കൊട്ടി.

16:6b.1CH.016.006 പുരോഹിതന്മാരായ ബെനായാവും യെഹസീയേലും ദൈവത്തിന്റെ നിയമപെട്ടകത്തിന്റെ മുമ്പില്‍ നിരന്തരം കാഹളം ഊതി.

16:7b.1CH.016.007 അന്നു, ആ ദിവസം തന്നേ, ദാവീദ് ആസാഫും അവന്റെ സഹോദരന്മാരും മുഖാന്തരം യഹോവേക്കു സ്തോത്രം ചെയ്യേണ്ടതിന്നു ആദ്യം നിയമിച്ചതെന്തെന്നാല്‍

16:8b.1CH.016.008 യഹോവേക്കു സ്തോത്രം ചെയ്തു; അവന്റെ നാമത്തെ ആരാധിപ്പിന്‍ ; ജാതികളുടെ ഇടയില്‍ അവന്റെ പ്രവൃത്തികളെ അറിയിപ്പിന്‍ ;

16:9b.1CH.016.009 അവന്നു പാടി കീര്‍ത്തനം ചെയ്‍വിന്‍ ; അവന്റെ അത്ഭുതങ്ങളെ ഒക്കെയും വര്‍ണ്ണിപ്പിന്‍ .

16:10b.1CH.016.010 അവന്റെ വിശുദ്ധനാമത്തില്‍ പുകഴുവിന്‍ ; യഹോവയെ അന്വേഷിക്കുന്നവരുടെ ഹൃദയം സന്തോഷിക്കട്ടെ.

16:11b.1CH.016.011 യഹോവയെയും അവന്റെ ശക്തിയെയും തേടുവിന്‍ ; അവന്റെ മുഖം നിരന്തരം അന്വേഷിപ്പിന്‍ .

16:12b.1CH.016.012 അവന്റെ ദാസനായ യിസ്രായേലിന്റെ സന്താനമേ, അവന്റെ വൃതന്മാരായ യാക്കോബ് പുത്രന്മാരേ,

16:13b.1CH.016.013 അവന്‍ ചെയ്ത അത്ഭുതങ്ങളും അരുളിച്ചെയ്ത അടയാളങ്ങളും വിധികളും ഔര്‍ത്തുകൊള്‍വിന്‍ .

16:14b.1CH.016.014 അവനല്ലോ നമ്മുടെ ദൈവമായ യഹോവ; അവന്റെ ന്യായവിധികള്‍ സര്‍വ്വഭൂമിയിലുമുണ്ടു.

16:15b.1CH.016.015 അവന്റെ വചനം ആയിരം തലമുറയോളവും അവന്റെ നിയമം എന്നേക്കും ഔര്‍ത്തുകൊള്‍വിന്‍ .

16:16b.1CH.016.016 അബ്രാഹാമോടു അവന്‍ ചെയ്ത നിയമവും യിസ്ഹാക്കിനോടു ചെയ്ത സത്യവും തന്നേ.

16:17b.1CH.016.017 അതിനെ അവന്‍ യാക്കോബിന്നു ഒരു പ്രമാണമായും യിസ്രായേലിന്നൊരു ശാശ്വതനിയമമായും ഉറപ്പിച്ചു.

16:18b.1CH.016.018 ഞാന്‍ നിനക്കു അവകാശമായി കനാന്‍ ദേശത്തെ തരും എന്നു കല്പിച്ചു.

16:19b.1CH.016.019 നിങ്ങള്‍ എണ്ണം കുറഞ്ഞു ചുരുക്കംപേരും അവിടെ പരദേശികളും ആയിരിക്കുമ്പോഴും

16:20b.1CH.016.020 അവര്‍ ഒരു ജാതിയെ വിട്ടു മറ്റൊരു ജാതിയിലേക്കും ഒരു രാജ്യം വിട്ടു മറ്റൊരു വംശത്തിലേക്കും പോകുമ്പോഴും

16:21b.1CH.016.021 ആരും അവരെ പീഡിപ്പിപ്പാന്‍ അവന്‍ സമ്മതിച്ചില്ല; അവര്‍നിമിത്തം രാജാക്കന്മാരെയും ശാസിച്ചതു

16:22b.1CH.016.022 എന്റെ അഭിഷിക്തന്മാരെ തൊടരുതു; എന്റെ പ്രവാചകര്‍ക്കും ദോഷം ചെയ്കയുമരുതു.

16:23b.1CH.016.023 സര്‍വ്വഭൂവാസികളേ, യഹോവേക്കു പാടുവിന്‍ ; നാള്‍ക്കുനാള്‍ അവന്റെ രക്ഷയെ പ്രസ്താവിപ്പിന്‍ .

16:24b.1CH.016.024 ജാതികളുടെ നടുവില്‍ അവന്റെ മഹത്വവും സര്‍വ്വവംശങ്ങളുടെയും മദ്ധ്യേ അവന്റെ അത്ഭുതങ്ങളും കഥിപ്പിന്‍ .

16:25b.1CH.016.025 യഹോവ വലിയവനും അത്യന്തം സ്തുത്യനും സര്‍വ്വദേവന്മാരിലും അതിഭയങ്കരനുമല്ലോ.

16:26b.1CH.016.026 ജാതികളുടെ സകലദേവന്മാരും വിഗ്രഹങ്ങള്‍ അത്രേ; യഹോവയോ ആകാശത്തെ ചമെച്ചവന്‍ .

16:27b.1CH.016.027 യശസ്സും തേജസ്സും അവന്റെ സന്നിധിയിലും ബലവും ആനന്ദവും അവന്റെ വാസസ്ഥലത്തിലും ഉണ്ടു.

16:28b.1CH.016.028 ജാതികളുടെ കുലങ്ങളേ, യഹോവേക്കു കൊടുപ്പിന്‍ ;

16:29b.1CH.016.029 യഹോവേക്കു അവന്റെ നാമത്തിന്റെ മഹത്വം കൊടുപ്പിന്‍ ; കാഴ്ചയുമായി അവന്റെ സന്നിധിയില്‍ ചെല്ലുവിന്‍ ; വിശുദ്ധഭൂഷണം ധരിച്ചുകൊണ്ടു യഹോവയെ നമസ്കരിപ്പിന്‍ .

16:30b.1CH.016.030 സര്‍വ്വഭൂമിയേ, അവന്റെ സന്നിധിയില്‍ നടുങ്ങുക; ഭൂതലം കുലങ്ങാതവണ്ണം സ്ഥാപിതമാകുന്നു.

16:31b.1CH.016.031 സ്വര്‍ഗ്ഗം ആനന്ദിക്കട്ടെ; ഭൂമി ഉല്ലസിക്കട്ടെ; യഹോവ വാഴുന്നു എന്നു ജാതികളുടെ മദ്ധ്യേ ഘോഷിക്കട്ടെ.

16:32b.1CH.016.032 സമുദ്രവും അതിന്റെ പൂര്‍ണ്ണതയും മുഴങ്ങട്ടെ. വയലും അതിലുള്ളതൊക്കെയും ആഹ്ളാദിക്കട്ടെ.

16:33b.1CH.016.033 അന്നു വനത്തിലെ വൃക്ഷങ്ങള്‍ യഹോവയുടെ മുമ്പില്‍ ആര്‍ക്കും; അവന്‍ ഭൂമിയെ വിധിപ്പാന്‍ വരുന്നുവല്ലോ.

16:34b.1CH.016.034 യഹോവേക്കു സ്തോത്രം ചെയ്‍വിന്‍ ; അവന്‍ നല്ലവനല്ലോ; അവന്റെ ദയ എന്നേക്കുമുള്ളതു.

16:35b.1CH.016.035 ഞങ്ങളുടെ രക്ഷയായ ദൈവമേ, ഞങ്ങളെ രക്ഷിക്കേണമേ; തിരുനാമത്തെ വാഴ്ത്തി നിന്റെ സ്തുതിയില്‍ പുകഴുവാന്‍ ജാതികളുടെ ഇടയില്‍നിന്നു വിടുവിച്ചു ശേഖരിക്കേണമേ എന്നു പറവിന്‍ .

16:36b.1CH.016.036 യിസ്രായേലിന്‍ ദൈവമായ യഹോവ എന്നും എന്നേക്കും വാഴ്ത്തപ്പെട്ടവന്‍ . സകലജനവും ആമേന്‍ എന്നു പറഞ്ഞു യഹോവയെ സ്തുതിച്ചു.

16:37b.1CH.016.037 ഇങ്ങനെ പെട്ടകത്തിന്റെ മുമ്പില്‍ ദിവസംപ്രതിയുള്ള വേലയുടെ ആവശ്യംപോലെ നിത്യം ശുശ്രൂഷിക്കേണ്ടതിന്നു ആസാഫിനെയും അവന്റെ സഹോദരന്മാരെയും

16:38b.1CH.016.038 ഒബേദ്-എദോമിനെയും അവരുടെ സഹോദരന്മാരായ അറുപത്തെട്ടുപേരെയും യഹോവയുടെ പെട്ടകത്തിന്മുമ്പിലും യെദൂഥൂന്റെ മകനായ ഔബേദ്-എദോമിനെയും ഹോസയെയും വാതില്‍കാവല്‍ക്കാരായും നിര്‍ത്തി.

16:39b.1CH.016.039 പുരോഹിതനായ സാദോക്കിനെയും അവന്റെ സഹോദരന്മാരായ പുരോഹിതന്മാരെയും ഗിബെയോനിലെ പൂജാഗിരിയില്‍ യഹോവയുടെ തിരുനിവാസത്തിന്മുമ്പില്‍ യഹോവ യിസ്രായേലിനോടു കല്പിച്ചിട്ടുള്ള

16:40b.1CH.016.040 അവന്റെ ന്യായപ്രമാണത്തില്‍ എഴുതിയിരിക്കുന്ന പ്രകാരമൊക്കെയും രാവിലെയും വൈകുന്നേരവും നിത്യം ഹോമപീഠത്തിന്മേല്‍ യഹോവേക്കു

16:41b.1CH.016.041 ഹോമയാഗം കഴിപ്പാനും അവരോടുകൂടെ ഹേമാന്‍ , യെദൂഥൂന്‍ മുതലായി പേര്‍വിവരം പറഞ്ഞിരിക്കുന്ന ശ്രേഷ്ഠന്മാരെയും അവന്റെ ദയ എന്നേക്കുമുള്ളതു എന്നിങ്ങനെ യഹോവേക്കു സ്തോത്രം ചെയ്‍വാനും നിയമിച്ചു.

16:42b.1CH.016.042 അവരോടുകൂടെ ഹേമാനെയും യെദൂഥൂനെയും കാഹളം, കൈത്താളം എന്നിങ്ങനെ ദിവ്യസംഗീതത്തിന്നായുള്ള വാദ്യങ്ങളെ ധ്വനിപ്പിക്കേണ്ടതിന്നു നിയമിച്ചു; യെദൂഥൂന്റെ പുത്രന്മാര്‍ വാതില്‍കാവല്‍ക്കാര്‍ ആയിരുന്നു;

16:43b.1CH.016.043 പിന്നെ സര്‍വ്വജനവും ഔരോരുത്തന്‍ താന്താന്റെ വീട്ടിലേക്കു പോയി; ദാവീദും തന്റെ കുടുംബത്തെ അനുഗ്രഹിപ്പാന്‍ മടങ്ങിപ്പോയി.

17

17:1b.1CH.017.001 ദാവീദ് തന്റെ അരമനയില്‍ വസിച്ചിരിക്കുംകാലത്തു ഒരുനാള്‍ നാഥാന്‍ പ്രവാചകനോടുഇതാ ഞാന്‍ ദേവദാരുകൊണ്ടുള്ള അരമനയില്‍ വസിക്കുന്നു; യഹോവയുടെ നിയമപെട്ടകമോ തിരശ്ശീലകള്‍ക്കു കീഴെ ഇരിക്കുന്നു എന്നു പറഞ്ഞു.

17:2b.1CH.017.002 നാഥാന്‍ ദാവീദിനോടുനിന്റെ താല്പര്യംപോലെയൊക്കെയും ചെയ്താലും; യഹോവ നിന്നോടുകൂടെ ഉണ്ടു എന്നു പറഞ്ഞു.

17:3b.1CH.017.003 എന്നാല്‍ അന്നു രാത്രി നാഥാന്നു ദൈവത്തിന്റെ അരുളപ്പാടുണ്ടായതെന്തെന്നാല്‍

17:4b.1CH.017.004 നീ ചെന്നു എന്റെ ദാസനായ ദാവീദിനോടു പറകയഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു; എനിക്കു വസിപ്പാനുള്ള ആലയം പണിയേണ്ടതു നീയല്ല.

17:5b.1CH.017.005 ഞാന്‍ യിസ്രായേലിനെ കൊണ്ടുവന്ന നാള്‍മുതല്‍ ഇന്നുവരെയും ഞാന്‍ ഒരു ആലയത്തില്‍ വാസം ചെയ്യാതെ കൂടാരത്തില്‍നിന്നു കൂടരത്തിലേക്കും നിവാസത്തില്‍നിന്നു നിവാസത്തിലേക്കും സഞ്ചരിച്ചു.

17:6b.1CH.017.006 എല്ലായിസ്രായേലിനോടുംകൂടെ സഞ്ചരിച്ചുവന്ന സ്ഥലങ്ങളില്‍ എവിടെവെച്ചെങ്കിലും എന്റെ ജനത്തെ മേയിപ്പാന്‍ ഞാന്‍ കല്പിച്ചാക്കിയ യിസ്രായേല്‍ ന്യായാധിപതിമാരില്‍ ആരോടെങ്കിലുംനിങ്ങള്‍ എനിക്കു ദേവദാരുകൊണ്ടു ഒരു ആലയം പണിയാതെയിരിക്കുന്നതു എന്തു എന്നു ഒരു വാക്കു ഞാന്‍ കല്പിച്ചിട്ടുണ്ടോ?

17:7b.1CH.017.007 ആകയാല്‍ നീ എന്റെ ഭൃത്യനായ ദാവീദിനോടു പറയേണ്ടതെന്തെന്നാല്‍സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നുനീ എന്റെ ജനമായ യിസ്രായേലിന്നു പ്രഭുവായിരിക്കേണ്ടതിന്നു ഞാന്‍ നിന്നെ പുല്പുറത്തുനിന്നു, ആടുകളെ നോക്കുമ്പോള്‍ തന്നേ എടുത്തു.

17:8b.1CH.017.008 നീ സഞ്ചരിച്ചുവന്ന എല്ലായിടത്തും ഞാന്‍ നിന്നോടുകൂടെ ഇരുന്നു നിന്റെ സകലശത്രുക്കളെയും നിന്റെ മുമ്പില്‍നിന്നു ഛേദിച്ചുകളഞ്ഞിരിക്കുന്നു; ഭൂമിയിലുള്ള മഹാന്മാരുടെ നാമംപോലെ ഒരു നാമം ഞാന്‍ നിനക്കു ഉണ്ടാക്കും. ഞാന്‍ എന്റെ ജനമായ യിസ്രായേലിന്നു ഒരു സ്ഥലം കല്പിച്ചുകൊടുക്കയും അവര്‍ സ്വന്തസ്ഥലത്തു പാര്‍ത്തു അവിടെനിന്നു ഇളകാതവണ്ണം അവരെ നടുകയും ചെയ്യും; പണ്ടത്തെപ്പോലെയും എന്റെ ജനമായ യിസ്രായേലിന്നു ഞാന്‍ ന്യായാധിപന്മാരെ കല്പിച്ചാക്കിയ കാലത്തെപ്പോലെയും ഇനി ദുഷ്ടന്മാര്‍ അവരെ ക്ഷയിപ്പിക്കയില്ല.

17:9b.1CH.017.009 ഞാന്‍ നിന്റെ സകലശത്രുക്കളെയും അടക്കും; യഹോവ നിനക്കു ഒരു ഗൃഹം പണിയുമെന്നും ഞാന്‍ നിന്നോടു അറിയിക്കുന്നു.

17:10b.1CH.017.010 നീ നിന്റെ പിതാക്കന്മാരുടെ അടുക്കല്‍ പോകേണ്ടതിന്നു നിന്റെ ജീവകാലം തികയുമ്പോള്‍ ഞാന്‍ നിന്റെ ശേഷം നിന്റെ പുത്രന്മാരില്‍ ഒരുവനായ നിന്റെ സന്തതിയെ എഴുന്നേല്പിക്കയും അവന്റെ രാജത്വം സ്ഥിരമാക്കുകയും ചെയ്യും.

17:11b.1CH.017.011 അവന്‍ എനിക്കു ഒരു ആലയം പണിയും; ഞാന്‍ അവന്റെ സിംഹാസനം എന്നേക്കും സ്ഥിരമാക്കും.

17:12b.1CH.017.012 ഞാന്‍ അവന്നു പിതാവും അവന്‍ എനിക്കു പുത്രനും ആയിരിക്കും; നിന്റെ മുന്‍ വാഴ്ചക്കാരനോടു ഞാന്‍ എന്റെ കൃപ എടുത്തുകളഞ്ഞതുപോലെ അവനോടു അതിനെ എടുത്തുകളകയില്ല.

17:13b.1CH.017.013 ഞാന്‍ അവനെ എന്റെ ആലയത്തിലും എന്റെ രാജത്വത്തിലും എന്നേക്കും നിലനിര്‍ത്തും; അവന്റെ സിംഹാസനവും എന്നേക്കും സ്ഥിരമായിരിക്കും.

17:14b.1CH.017.014 ഈ വാക്കുകളും ഈ ദര്‍ശനവും എല്ലാം നാഥാന്‍ ദാവീദിനോടു പ്രസ്താവിച്ചു.

17:15b.1CH.017.015 അപ്പോള്‍ ദാവീദ് രാജാവു അകത്തു ചെന്നു യഹോവയുടെ സന്നിധിയില്‍ ഇരുന്നു പറഞ്ഞതെന്തെന്നാല്‍യഹോവയായ ദൈവമേ, നീ എന്നെ ഇത്രത്തോളം കൊണ്ടുവരുവാന്‍ ഞാന്‍ ആര്‍? എന്റെ ഗൃഹവും എന്തുള്ളു?

17:16b.1CH.017.016 ദൈവമേ, ഇതും പോരാ എന്നു തോന്നീട്ടു യഹോവയായ ദൈവമേ, വരുവാനുള്ള ദീര്‍ഘകാലത്തേക്കു അടിയന്റെ ഗൃഹത്തെക്കുറിച്ചും നീ അരുളിച്ചെയ്കയും ശ്രേഷ്ഠപദവിയിലുള്ള മനുഷ്യന്റെ അവസ്ഥെക്കൊത്തവണ്ണം എന്നെ ആദരിക്കയും ചെയ്തിരിക്കുന്നു.

17:17b.1CH.017.017 അടിയന്നു ചെയ്ത ബഹുമാനത്തെക്കുറിച്ചു ദാവീദ് ഇനി എന്തു പറയേണ്ടു? നീ അടിയനെ അറിയുന്നുവല്ലോ.

17:18b.1CH.017.018 യഹോവേ, അടിയന്‍ നിമിത്തവും നിന്റെ പ്രസാദപ്രകാരവും നീ ഈ മഹിമ ഒക്കെയും പ്രവര്‍ത്തിച്ചു ഈ വങ്കാര്യം എല്ലാം അറിയിച്ചുതന്നിരിക്കുന്നു.

17:19b.1CH.017.019 ഞങ്ങള്‍ സ്വന്തചെവികൊണ്ടു കേട്ടതൊക്കെയും ഔര്‍ത്താല്‍ യഹോവേ, നിന്നെപ്പോലെ ഒരുത്തനുമില്ല; നീ അല്ലാതെ ഒരു ദൈവവുമില്ല.

17:20b.1CH.017.020 മിസ്രയീമില്‍നിന്നു നീ ഉദ്ധരിച്ച നിന്റെ ജനത്തിന്റെ മുമ്പില്‍നിന്നു ജാതികളെ നീക്കിക്കളകയില്‍ വലിയതും ഭയങ്കരവുമായ കാര്യങ്ങളാല്‍ നിനക്കു ഒരു നാമം സമ്പാദിക്കേണ്ടതിന്നുദൈവമേ നീ ചെന്നു നിനക്കു സ്വന്തജനമായി വിണ്ടെടുത്ത നിന്റെ ജനമായ യിസ്രായേലിനെപ്പോലെ ഭൂമിയില്‍ ഏതൊരു ജാതിയുള്ളു?

17:21b.1CH.017.021 നിന്റെ ജനമായ യിസ്രായേലിനെ നീ എന്നേക്കും നിനക്കു സ്വന്തജനമാക്കുകയും യഹോവേ, നീ അവര്‍ക്കും ദൈവമായ്തീരുകയും ചെയ്തുവല്ലോ.

17:22b.1CH.017.022 ആകയാല്‍ യഹോവേ, ഇപ്പോള്‍ നീ അടിയനെയും അടിയന്റെ ഗൃഹത്തെയും കുറിച്ചു അരുളിച്ചെയ്ത വചനം എന്നേക്കും സ്ഥിരമായിരിക്കട്ടെ; അരുളിച്ചെയ്തതുപോലെ തന്നേ ചെയ്യേണമേ.

17:23b.1CH.017.023 സൈന്യങ്ങളുടെ യഹോവ യിസ്രായേലിന്റെ ദൈവമാകുന്നു; യിസ്രായേലിന്നു ദൈവം തന്നേ എന്നിങ്ങനെ നിന്റെ നാമം എന്നേക്കും സ്ഥിരപ്പെട്ടു മഹത്വപ്പെടുകയും നിന്റെ ദാസനായ ദാവീദിന്റെ ഗൃഹം നിന്റെ മുമ്പാകെ നിലനില്‍ക്കയും ചെയ്യുമാറാകട്ടെ.

17:24b.1CH.017.024 എന്റെ ദൈവമേ, അടിയന്നു നീ ഒരു ഗൃഹം പണിയുമെന്നു വെളിപ്പെടുത്തിത്തന്നിരിക്കുന്നു; അതുകൊണ്ടു അടിയന്‍ തിരുസന്നിധിയില്‍ പ്രാര്‍ത്ഥിപ്പാന്‍ ധൈര്യംപ്രാപിച്ചു.

17:25b.1CH.017.025 ആകയാല്‍ യഹോവേ, നീ തന്നേ ദൈവം; അടിയന്നു ഈ നന്മയെ നീ വാഗ്ദാനം ചെയ്തുമിരിക്കുന്നു.

17:26b.1CH.017.026 അതുകൊണ്ടു അടിയന്റെ ഗൃഹം തിരുമുമ്പാകെ എന്നേക്കും ഇരിക്കേണ്ടതിന്നു അതിനെ അനുഗ്രഹിപ്പാന്‍ നിനക്കു പ്രസാദം തോന്നിയിരിക്കുന്നു; യഹോവേ, നീ അനുഗ്രഹിച്ചിരിക്കുന്നു; അതു എന്നേക്കും അനുഗ്രഹിക്കപ്പെട്ടും ഇരിക്കുന്നുവല്ലോ.

18

18:1b.1CH.018.001 അതിന്റെശേഷം ദാവീദ് ഫെലിസ്ത്യരെ തോല്പിച്ചു അടക്കി, ഗത്തും അതിനോടു ചേര്‍ന്ന ഗ്രാമങ്ങളും ഫെലിസ്ത്യരുടെ കയ്യില്‍ നിന്നു പിടിച്ചു.

18:2b.1CH.018.002 പിന്നെ അവന്‍ മോവാബിനെ തോല്പിച്ചു; മോവാബ്യര്‍ ദാവീദിന്റെ ദാസന്മാരായി കാഴ്ചകൊണ്ടുവന്നു.

18:3b.1CH.018.003 സോബാരാജാവായ ഹദദേസെര്‍ ഫ്രാത്ത് നദീതീരത്തിങ്കല്‍ തന്റെ ആധിപത്യം ഉറപ്പിപ്പാന്‍ പോയപ്പോള്‍ ദാവീദ് അവനെയും ഹമാത്തില്‍വെച്ചു തോല്പിച്ചുകളഞ്ഞു.

18:4b.1CH.018.004 അവന്റെ വക ആയിരം രഥങ്ങളെയും ഏഴായിരം കുതിരപ്പടയാളികളെയും ഇരുപതിനായിരം കാലാളുകളെയും ദാവീദ് പിടിച്ചു; ദാവീദ് അവയില്‍ നൂറു രഥകൂതിരകളെ വെച്ചുകൊണ്ടുശേഷം രഥകൂതിരകളെ ഒക്കെയും കുതിഞരമ്പു വെട്ടിക്കളഞ്ഞു.

18:5b.1CH.018.005 സോബാരാജാവായ ഹദദേസെരിനെ സഹായിപ്പാന്‍ ദമ്മേശെക്കിലെ അരാമ്യര്‍ വന്നപ്പോള്‍ ദാവീദ് അരാമ്യരില്‍ ഇരുപതിനായിരം പേരെ നിഗ്രഹിച്ചു.

18:6b.1CH.018.006 പിന്നെ ദാവീദ് ദമ്മേശെക്കിനോടു ചേര്‍ന്ന അരാമില്‍ കാവല്പട്ടാളങ്ങളെ പാര്‍പ്പിച്ചു; അരാമ്യരും ദാവീദിന്നു ദാസന്മാരായി കാഴ്ചകൊണ്ടുവന്നു; ഇങ്ങനെ ദാവീദ് ചെന്നേടത്തൊക്കെയും യഹോവ അവന്നു ജയം നല്കി.

18:7b.1CH.018.007 ഹദദേസെരിന്റെ ദാസന്മാര്‍ക്കുംണ്ടായിരുന്ന പൊന്‍ പരിചകളെ ദാവീദ് എടുത്തു യെരൂശലേമിലേക്കു കൊണ്ടുവന്നു.

18:8b.1CH.018.008 ഹദദേസെരിന്റെ പട്ടണങ്ങളായ തിബ്ഹാത്തില്‍നിന്നും കൂനില്‍നിന്നും അനവധി താമ്രവും കൊണ്ടുവന്നു; അതുകൊണ്ടു ശലോമോന്‍ താമ്രക്കടലും സ്തംഭങ്ങളും താമ്രപാത്രങ്ങളും ഉണ്ടാക്കി.

18:9b.1CH.018.009 എന്നാല്‍ ദാവീദ് സോബാരാജാവായ ഹദദേസെരിന്റെ സൈന്യത്തെയെല്ലാം തോല്പിച്ചുകളഞ്ഞു എന്നു ഹമാത്ത്രാജാവായ തോവൂ കേട്ടപ്പോള്‍

18:10b.1CH.018.010 അവന്‍ ദാവീദ്‍രാജാവിനോടു കുശലും ചോദിപ്പാനും അവന്‍ ഹദദേസെരിനോടു യുദ്ധം ചെയ്തു അവനെ തോല്പിച്ചതുകൊണ്ടു അവനെ അഭിനന്ദിപ്പാനും തന്റെ മകനായ ഹദോരാമിനെ അയച്ചു; ഹദദേസരും തോവൂവും തമ്മില്‍ കൂടക്കൂടെ യുദ്ധം ഉണ്ടായിരുന്നു; അവന്‍ പൊന്നു, വെള്ളി താമ്രം ഇവകൊണ്ടുള്ള സകലവിധസാധനങ്ങളെയും കൊണ്ടു വന്നു.

18:11b.1CH.018.011 ദാവീദ്‍രാജാവു അവയെ താന്‍ ഏദോം, മോവാബ്, അമ്മോന്യര്‍, ഫെലിസ്ത്യര്‍, അമാലേക്‍ മുതലായ സകലജാതികളുടെ പക്കല്‍നിന്നും പിടിച്ചെടുത്ത വെള്ളിയോടും പൊന്നിനോടുംകൂടെ യഹോവേക്കു വിശുദ്ധീകരിച്ചു.

18:12b.1CH.018.012 സെരൂയയുടെ മകനായ അബീശായി ഉപ്പുതാഴ്വരയില്‍വെച്ചു എദോമ്യരില്‍ പതിനെണ്ണായിരംപേരെ സംഹരിച്ചു.

18:13b.1CH.018.013 ദാവീദ് എദോമില്‍ കാവല്പട്ടാളങ്ങളെ ആക്കി; എദോമ്യര്‍ എല്ലാവരും അവന്നു ദാസന്മാര്‍ ആയ്തീര്‍ന്നു. അങ്ങനെ ദാവീദ് ചെന്നേടത്തൊക്കെയും യഹോവ അവന്നു ജയം നല്കി.

18:14b.1CH.018.014 ഇങ്ങനെ ദാവീദ് എല്ലായിസ്രായേലിന്നും രാജാവായി വാണു; തന്റെ സകലജനത്തിന്നും നീതിയും ന്യായവും നടത്തിവന്നു.

18:15b.1CH.018.015 സെരൂയയുടെ മകനായ യോവാബ് സേനാധിപതി ആയിരുന്നു; അഹീലൂദിന്റെ മകനായ യെഹോശാഫാത്ത് മന്ത്രിയും

18:16b.1CH.018.016 അഹീത്തൂബിന്റെ മകനായ സാദോക്കും അബ്യാഥാരിന്റെ മകനായ അഹീമേലെക്കും പുരോഹിതന്മാരും ശവ്ശാ രായസക്കാരനും

18:17b.1CH.018.017 യെഹോയാദയുടെ മകനായ ബെനായാവു ക്രേത്യര്‍ക്കും പ്ളേത്യര്‍ക്കും അധിപതിയും ആയിരുന്നു; ദാവീദിന്റെ പുത്രന്മാര്‍ രാജാവിന്റെ അടുക്കല്‍ പ്രധാനപരിചാരകന്മാരായിരുന്നു.

19

19:1b.1CH.019.001 അതിന്റെ ശേഷം അമ്മോന്യരുടെ രാജാവായ നാഹാശ് മരിച്ചു; അവന്റെ മകന്‍ അവന്നു പകരം രാജാവായി.

19:2b.1CH.019.002 അപ്പോള്‍ ദാവീദ്നാഹാശ് എനിക്കു ദയ കാണിച്ചതു കൊണ്ടു അവന്റെ മകനായ ഹാനൂന്നു ഞാനും ദയ കാണിക്കും എന്നു പറ്ഞ്ഞു. അങ്ങനെ അവന്റെ അപ്പനെക്കുറിച്ചു അവനോടു ആശ്വാസവാക്കു പറവാന്‍ ദാവീദ് ദൂതന്മാരെ അയച്ചു. ദാവീദിന്റെ ദൂതന്മാര്‍ അമ്മോന്യരുടെ ദേശത്തു ഹാനൂന്റെ അടുക്കല്‍ അവനെ ആശ്വസിപ്പിപ്പാന്‍ വന്നപ്പോള്‍

19:3b.1CH.019.003 അമ്മോന്യ പ്രഭുക്കന്മാര്‍ ഹാനൂനോടുദാവീദ് നിന്റെ അപ്പനെ ബഹുമാനിച്ചിട്ടാകുന്നു നിന്റെ അടുക്കല്‍ ആശ്വസിപ്പിക്കുന്നവരെ അയച്ചിരിക്കുന്നതു എന്നു നിനക്കു തോന്നുന്നുവോ? ദേശത്തെ പരിശോധിപ്പാനും മുടിപ്പാനും ഒറ്റുനോക്കുവാനും അല്ലയോ അവന്റെ ഭൃത്യന്മാര്‍ നിന്റെ അടുക്കല്‍ വന്നിരിക്കുന്നതു എന്നു പറഞ്ഞു.

19:4b.1CH.019.004 അപ്പോള്‍ ഹാനൂന്‍ ദാവീദിന്റെ ഭൃത്യന്മാരെ പിടിച്ചു ക്ഷൌരം ചെയ്യിച്ചു അവരുടെ അങ്കികളെ നടുവില്‍ ആസനംവരെ മുറിച്ചുകളഞ്ഞു വിട്ടയച്ചു.

19:5b.1CH.019.005 ചിലര്‍ ചെന്നു ആ പുരുഷന്മാരുടെ വസ്തുത ദാവീദിനെ അറിയിച്ചു; അവര്‍ ഏറ്റവും ലജ്ജിച്ചിരിക്കയാല്‍ അവന്‍ അവരെ എതിരേല്പാന്‍ ആളയച്ചു; നിങ്ങളുടെ താടി വളരുന്നതുവരെ യെരീഹോവില്‍ പാര്‍ത്തിട്ടു മടങ്ങിവരുവിന്‍ എന്നു രാജാവു പറയിച്ചു.

19:6b.1CH.019.006 തങ്ങള്‍ ദാവീദിന്നു വെറുപ്പായി എന്നു അമ്മോന്യര്‍ കണ്ടപ്പോള്‍ ഹാനൂനും അമ്മോന്യരും മെസൊപൊതാമ്യയില്‍നിന്നും മയഖയോടു ചേര്‍ന്ന അരാമില്‍നിന്നും സോബയില്‍നിന്നും രഥങ്ങളെയും കുതിരപ്പടയാളികളെയും ആയിരം താലന്ത് വെള്ളി കൊടുത്തു കൂലിക്കു വാങ്ങി.

19:7b.1CH.019.007 അവര്‍ മുപ്പത്തീരായിരം രഥങ്ങളെയും മയഖാരാജാവിനെയും അവന്റെ പടജ്ജനത്തെയും കൂലിക്കു വാങ്ങി; അവര്‍ വന്നു മെദേബെക്കു മുമ്പില്‍ പാളയമിറങ്ങി; അമ്മോന്യരും അവരുടെ പട്ടണങ്ങളില്‍നിന്നു വന്നുകൂടി പടെക്കു പുറപ്പെട്ടു.

19:8b.1CH.019.008 ദാവീദ് അതു കേട്ടപ്പോള്‍ യോവാബിനെയും വീരന്മാരുടെ സകലസൈന്യത്തെയും അയച്ചു.

19:9b.1CH.019.009 അമ്മോന്യര്‍ പുറപ്പെട്ടു പട്ടണത്തിന്റെ പടിവാതില്‍ക്കല്‍ പടെക്കു അണിനിരന്നു; വന്ന രാജാക്കന്മാരോ തനിച്ചു വെളിന്‍ പ്രദേശത്തായിരുന്നു.

19:10b.1CH.019.010 തന്റെ മുമ്പിലും പിമ്പിലും പട നിരന്നിരിക്കുന്നു എന്നു കണ്ടപ്പോള്‍ യോവാബ് എല്ലായിസ്രായേല്‍വീരന്മാരില്‍നിന്നും ആളുകളെ തിരഞ്ഞെടുത്തു അരാമ്യര്‍ക്കെതിരെ അണിനിരത്തി.

19:11b.1CH.019.011 ശേഷം പടജ്ജനത്തെ അവന്‍ തന്റെ സഹോദരനായ അബീശായിയെ ഏല്പിച്ചു; അവര്‍ അമ്മോന്യര്‍ക്കെതിരെ അണിനിരന്നു.

19:12b.1CH.019.012 പിന്നെ അവന്‍ അരാമ്യര്‍ എന്റെ നേരെ പ്രാബല്യം പ്രാപിച്ചാല്‍ നീ എനിക്കു സഹായം ചെയ്യേണം; അമ്മോന്യര്‍ നിന്റെ നേരെ പ്രാബല്യം പ്രാപിച്ചാല്‍ ഞാന്‍ നിനക്കു സഹായം ചെയ്യും.

19:13b.1CH.019.013 ധൈര്യമായിരിക്ക; നാം നമ്മുടെ ജനത്തിന്നും നമ്മുടെ ദൈവത്തിന്റെ പട്ടണങ്ങള്‍ക്കും വേണ്ടി പുരുഷത്വം കാണിക്കുക; യഹോവയോ തനിക്കു ഇഷ്ടമായതു ചെയ്യുമാറാകട്ടെ എന്നു പറഞ്ഞു.

19:14b.1CH.019.014 പിന്നെ യോവാബും കൂടെയുള്ള ജനവും അരാമ്യരോടു പടെക്കു അടുത്തു; അവര്‍ അവന്റെ മുമ്പില്‍നിന്നു ഔടി.

19:15b.1CH.019.015 അരാമ്യര്‍ ഔടിപ്പോയി എന്നു കണ്ടപ്പോള്‍ അമ്മോന്യരും അതുപോലെ അവന്റെ സഹോദരനായ അബീശായിയുടെ മുമ്പില്‍നിന്നു ഔടി, പട്ടണത്തില്‍ കടന്നു; യോവാബ് യെരൂശലേമിലേക്കു പോന്നു.

19:16b.1CH.019.016 തങ്ങള്‍ യിസ്രായേലിനോടു തോറ്റുപോയി എന്നു അരാമ്യര്‍ കണ്ടപ്പോള്‍ അവര്‍ ദൂതന്മാരെ അയച്ചു നദിക്കു അക്കരെയുള്ള അരാമ്യരെ വരുത്തി; ഹദദേസെരിന്റെ സേനാപതിയായ ശോഫക്‍ അവരുടെ നായകനായിരുന്നു.

19:17b.1CH.019.017 അതു ദാവീദിന്നു അറിവു കിട്ടിയപ്പോള്‍ അവന്‍ എല്ലായിസ്രായേലിനെയും കൂട്ടി യോര്‍ദ്ദാന്‍ കടന്നു അവര്‍ക്കെതിരെ ചെന്നു അവരുടെ നേരെ അണിനിരത്തി. ദാവീദ് അരാമ്യര്‍ക്കും നേരെ പടെക്കു അണിനിരത്തിയ ശേഷം അവര്‍ അവനോടു പടയേറ്റു യുദ്ധം ചെയ്തു.

19:18b.1CH.019.018 എന്നാല്‍ അരാമ്യര്‍ യിസ്രായേലിന്റെ മുമ്പില്‍നിന്നു ഔടി; ദാവീദ് അരാമ്യരില്‍ ഏഴായിരം തേരാളികളെയും നാല്പതിനായിരം കാലാളുകളെയും നിഗ്രഹിച്ചു; സേനാപതിയായ ശോഫക്കിനെയും കൊന്നുകളഞ്ഞു.

19:19b.1CH.019.019 ഹദദേസെരിന്റെ ഭൃത്യന്മാര്‍ തങ്ങള്‍ യിസ്രായേലിനോടു തോറ്റുപോയെന്നു കണ്ടിട്ടു ദാവീദിനോടു സന്ധിചെയ്തു അവന്നു കീഴടങ്ങി; അമ്മോന്യരെ സഹായിപ്പാന്‍ അരാമ്യര്‍ പിന്നെ തുനിഞ്ഞതുമില്ല.

20

20:1b.1CH.020.001 പിറ്റെയാണ്ടില്‍ രാജാക്കന്മാര്‍ യുദ്ധത്തിന്നു പുറപ്പെടുന്ന കാലത്തു യോവാബ് സൈന്യബലത്തോടെ പുറപ്പെട്ടു അമ്മോന്യരുടെ ദേശത്തെ ശൂന്യമാക്കീട്ടു ചെന്നു രബ്ബയെ വളഞ്ഞു. ദാവീദോ യെരൂശലേമില്‍ തന്നേ താമസിച്ചിരുന്നു. യോവാബ് രബ്ബയെ പിടിച്ചു നശിപ്പിച്ചു.

20:2b.1CH.020.002 ദാവീദ് അവരുടെ രാജാവിന്റെ കിരീടം അവന്റെ തലയില്‍നിന്നു എടുത്തു; അതിന്റെ തൂക്കം ഒരു താലന്തു പൊന്നു എന്നു കണ്ടു; അതില്‍ രത്നങ്ങളും പതിച്ചിരുന്നു; അതു ദാവീദിന്റെ തലയില്‍ വെച്ചു; അവന്‍ ആ പട്ടണത്തില്‍ നിന്നു അനവധി കൊള്ളയും കൊണ്ടുപോന്നു.

20:3b.1CH.020.003 അവന്‍ അതിലെ ജനത്തെ പുറത്തു കൊണ്ടുവന്നു ഈര്‍ച്ചവാളിന്നും മെതിവണ്ടിക്കും കോടാലിക്കും ആക്കി; ഇങ്ങനെ ദാവീദ് അമ്മോന്യരുടെ എല്ലാപട്ടണങ്ങളോടും ചെയ്തു. പിന്നെ ദാവീദും സകലജനവും യെരൂശലേമിലേക്കു മടങ്ങിപ്പോന്നു.

20:4b.1CH.020.004 അതിന്റെശേഷം ഗേസെരില്‍വെച്ചു ഫെലിസ്ത്യരോടു യുദ്ധം ഉണ്ടായി; ആ സമയത്തു ഹൂശാത്യനായ സിബ്ബെഖായി മല്ലന്മാരുടെ മക്കളില്‍ ഒരുത്തനായ സിപ്പായിയെ വെട്ടിക്കൊന്നു; പിന്നെ അവര്‍ കീഴടങ്ങി.

20:5b.1CH.020.005 പിന്നെയും ഫെലിസ്ത്യരോടു യുദ്ധം ഉണ്ടായപ്പോള്‍ യായീരിന്റെ മകനായ എല്‍ഹാനാന്‍ ഗിത്യനായ ഗൊല്യാഥിന്റെ സഹോദരനായ ലഹ്മിയെ വെട്ടിക്കൊന്നു. അവന്റെ കുന്തത്തണ്ടു നെയ്ത്തുകാരന്റെ പടപ്പുതടിപോലെ ആയിരുന്നു.

20:6b.1CH.020.006 വീണ്ടും ഗത്തില്‍വെച്ചു യുദ്ധം ഉണ്ടായി; അവിടെ ദീര്‍ഘകായനായ ഒരു മനുഷ്യന്‍ ഉണ്ടായിരുന്നു; അവന്നു ഔരോ കൈകൂ ആറാറുവിരലും ഔരോ കാലിന്നു ആറാറു വിരലും ആകെ ഇരുപത്തിനാലു വിരല്‍ ഉണ്ടായിരുന്നു; അവനും രാഫെക്കു ജനിച്ചവനായിരുന്നു.

20:7b.1CH.020.007 അവന്‍ യിസ്രായേലിനെ ധിക്കരിച്ചപ്പോള്‍ ദാവീദിന്റെ സഹോദരനായ ശിമെയയുടെ മകനായ യോനാഥാന്‍ അവനെ വെട്ടിക്കൊന്നു.

20:8b.1CH.020.008 ഇവര്‍ ഗത്തില്‍ രാഫെക്കു ജനിച്ചവര്‍ ആയിരുന്നു; അവര്‍ ദാവീദിന്റെയും അവന്റെ ദാസന്മാരുടെയും കയ്യാല്‍ പട്ടുപോയി.

21

21:1b.1CH.021.001 അനന്തരം സാത്താന്‍ യിസ്രായേലിന്നു വിരോധമായി എഴുന്നേറ്റു യിസ്രായേലിനെ എണ്ണുവാന്‍ ദാവീദിന്നു തോന്നിച്ചു.

21:2b.1CH.021.002 ദാവീദ് യോവാബീനോടും ജനത്തിന്റെ പ്രഭുക്കന്മാരോടുംനിങ്ങള്‍ ചെന്നു ബേര്‍-ശേബമുതല്‍ ദാന്‍ വരെ യിസ്രായേലിനെ എണ്ണി അവരുടെ സംഖ്യ ഞാന്‍ അറിയേണ്ടതിന്നു കൊണ്ടുവരുവിന്‍ എന്നു പറഞ്ഞു.

21:3b.1CH.021.003 അതിന്നു യോവാബ്യഹോവ തന്റെ ജനത്തെ ഉള്ളതില്‍ നൂറിരട്ടിയായി വര്‍ദ്ധിപ്പിക്കട്ടെ; എങ്കിലും എന്റെ യജമാനനായ രാജാവേ, അവര്‍ ഒക്കെയും യജമാനന്റെ ദാസന്മാരല്ലയോ? യജമാനന്‍ ഈ കാര്യം അന്വേഷിക്കുന്നതു എന്തു? യിസ്രായേലിന്നു കുറ്റത്തിന്റെ കാരണമായി തീരുന്നതു എന്തിന്നു എന്നു പറഞ്ഞു.

21:4b.1CH.021.004 എന്നാല്‍ യോവാബ് രാജാവിന്റെ കല്പന അനുസരിക്കേണ്ടിവന്നു. അതുകൊണ്ടു യോവാബ് പുറപ്പെട്ടു എല്ലായിസ്രായേലിലുംകൂടി സഞ്ചരിച്ചു യെരൂശലേമിലേക്കു മടങ്ങിവന്നു.

21:5b.1CH.021.005 യോവാബ് ജനത്തെ എണ്ണിയ സംഖ്യ ദാവീദിന്നു കൊടുത്തുയിസ്രായേലില്‍ ആയുധപാണികള്‍ എല്ലാംകൂടി പതിനൊന്നുലക്ഷംപേര്‍. യെഹൂദയില്‍ ആയുധപാണികള്‍ നാലുലക്ഷത്തെഴുപതിനായിരം പേര്‍.

21:6b.1CH.021.006 എന്നാല്‍ രാജാവിന്റെ കല്പന യോവാബിന്നു വെറുപ്പായിരുന്നതുകൊണ്ടു അവന്‍ ലേവിയെയും ബെന്യാമീനെയും അവരുടെ കൂട്ടത്തില്‍ എണ്ണിയില്ല.

21:7b.1CH.021.007 ദൈവത്തിന്നു ഈ കാര്യം അനിഷ്ടമായിരുന്നതുകൊണ്ടു അവന്‍ യിസ്രായേലിനെ ബാധിച്ചു.

21:8b.1CH.021.008 അപ്പോള്‍ ദാവീദ് ദൈവത്തോടുഈ കാര്യം ചെയ്തതിനാല്‍ ഞാന്‍ മഹാപാപം ചെയ്തിരിക്കുന്നുഎന്നാല്‍ അടിയന്റെ അകൃത്യം ക്ഷമിക്കേണമേഞാന്‍ വലിയ ഭോഷത്വം ചെയ്തുപോയി എന്നു പറഞ്ഞു.

21:9b.1CH.021.009 യഹോവ ദാവീദിന്റെ ദര്‍ശകനായ ഗാദിനോടു അരുളിച്ചെയ്തതെന്തെന്നാല്‍

21:10b.1CH.021.010 നീ ചെന്നു ദാവീദിനോടുഞാന്‍ മൂന്നു കാര്യം നിന്റെ മുമ്പില്‍ വെക്കുന്നു; അവയില്‍ ഒന്നു തിരഞ്ഞെടുത്തുകൊള്‍ക; അതു ഞാന്‍ നിന്നോടു ചെയ്യും എന്നു യഹോവ അരുളിച്ചെയ്യുന്നു എന്നു പറക.

21:11b.1CH.021.011 അങ്ങനെ ഗാദ് ദാവീദിന്റെ അടുക്കല്‍ ചെന്നു അവനോടുയഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു

21:12b.1CH.021.012 മൂന്നു സംവത്സരത്തെ ക്ഷാമമോ, നിന്റെ ശത്രുക്കളുടെ വാള്‍ നിന്നെ തുടര്‍ന്നെത്തി നീ മൂന്നു മാസം നിന്റെ ശത്രുക്കളാല്‍ നശിക്കയോ, ദേശത്തു മൂന്നു ദിവസം യഹോവയുടെ വാളായ മാഹാമാരി ഉണ്ടായി യിസ്രായേല്‍ദേശത്തൊക്കെയും യഹോവയുടെ ദൂതന്‍ സംഹാരം ചെയ്കയോ ഇവയില്‍ ഒന്നു തിരഞ്ഞെടുത്തുകൊള്‍ക. എന്നെ അയച്ചവനോടു ഞാന്‍ എന്തൊരു മറുപടി പറയേണ്ടു എന്നു ആലോചിച്ചുനോക്കുക എന്നു പറഞ്ഞു.

21:13b.1CH.021.013 ദാവീദ് ഗാദിനോടുഞാന്‍ വലിയ വിഷമത്തിലായിരിക്കുന്നു; ഞാന്‍ ഇപ്പോള്‍ യഹോവയുടെ കയ്യില്‍ തന്നേ വീഴട്ടെ; അവന്റെ കരുണ ഏറ്റവും വലിയതല്ലോ; മനുഷ്യന്റെ കയ്യില്‍ ഞാന്‍ വീഴരുതേ എന്നു പറഞ്ഞു.

21:14b.1CH.021.014 അങ്ങനെ യഹോവ ഇസ്രായേലില്‍ മഹാമാരി അയച്ചു; യിസ്രായേലില്‍ എഴുപതിനായിരംപേര്‍ വീണുപോയി.

21:15b.1CH.021.015 ദൈവം യെരൂശലേമിനെ നശിപ്പിക്കേണ്ടതിന്നു ഒരു ദൂതനെ അവിടെ അയച്ചു; അവന്‍ നശിപ്പിപ്പാന്‍ ഭാവിക്കുമ്പോള്‍ യഹോവ കണ്ടു ആ അനര്‍ത്ഥത്തെക്കുറിച്ചു അനുതപിച്ചു നാശകദൂതനോടുമതി, നിന്റെ കൈ പിന്‍ വലിക്ക എന്നു കല്പിച്ചു, യഹോവയുടെ ദൂതന്‍ യെബൂസ്യനായ ഒര്‍ന്നാന്റെ കളത്തിന്നരികെ നില്‍ക്കയായിരുന്നു.

21:16b.1CH.021.016 ദാവീദ് തല പൊക്കി, യഹോവയുടെ ദൂതന്‍ വാള്‍ ഊരി യെരൂശലേമിന്നു മീതെ നീട്ടിപ്പിടിച്ചുംകൊണ്ടും ഭൂമിക്കും ആകാശത്തിന്നും മദ്ധ്യേ നിലക്കുന്നതു കണ്ടു ദാവീദും മൂപ്പന്മാരും രട്ടുടുത്തു സാഷ്ടാംഗം വീണു.

21:17b.1CH.021.017 ദാവീദ് ദൈവത്തോടുജനത്തെ എണ്ണുവാന്‍ പറഞ്ഞവന്‍ ഞാനല്ലയോ? ദോഷം ചെയ്ത പാപി ഞാന്‍ ആകുന്നു; ഈ ആടുകള്‍ എന്തു ചെയ്തിരിക്കുന്നു? യഹോവേ, എന്റെ ദൈവമേ, നിന്റെ കൈ ബാധക്കായിട്ടു നിന്റെ ജനത്തിന്മേല്‍ അല്ല, എന്റെമേലും എന്റെ പിതൃഭവനത്തിന്മേലും ഇരിക്കട്ടെ എന്നു പറഞ്ഞു.

21:18b.1CH.021.018 അപ്പോള്‍ യഹോവയുടെ ദൂതന്‍ ഗാദിനോടു ദാവീദ് ചെന്നു യെബൂസ്യനായ ഒര്‍ന്നാന്റെ കളത്തില്‍ യഹോവേക്കു ഒരു യാഗപീഠം പണിയേണമെന്നു ദാവീദിനോടു പറവാന്‍ കല്പിച്ചു.

21:19b.1CH.021.019 യഹോവയുടെ നാമത്തില്‍ ഗാദ് പറഞ്ഞ വചനപ്രകാരം ദാവീദ് ചെന്നു.

21:20b.1CH.021.020 ഒര്‍ന്നാന്‍ തിരിഞ്ഞു ദൂതനെ കണ്ടു തന്റെ നാലു പുത്രന്മാരുമായി ഒളിച്ചു. ഒര്‍ന്നാന്‍ കോതമ്പു മെതിച്ചു കൊണ്ടിരിക്കയായിരുന്നു.

21:21b.1CH.021.021 ദാവീദ് ഒര്‍ന്നാന്റെ അടുക്കല്‍ വന്നപ്പോള്‍ ഒര്‍ന്നാന്‍ നോക്കി ദാവീദിനെ കണ്ടു കളത്തില്‍നിന്നു പുറത്തുചെന്നു ദാവീദിന്റെ മുമ്പില്‍ സാഷ്ടാംഗം വീണു നമസ്കരിച്ചു.

21:22b.1CH.021.022 ദാവീദ് ഒര്‍ന്നാനോടുഈ കളത്തിന്റെ സ്ഥലത്തു ഞാന്‍ യഹോവേക്കു ഒരു യാഗപീഠം പണിയേണ്ടതിന്നു അതു എനിക്കു തരേണം; ബാധ ജനത്തെ വിട്ടുമാറേണ്ടതിന്നു നീ അതു മുഴുവിലെക്കു എനിക്കു തരേണം എന്നു പറഞ്ഞു.

21:23b.1CH.021.023 അതിന്നു ഒര്‍ന്നാന്‍ ദാവീദിനോടുഅതു എടുത്തുകൊള്‍ക; യജമാനനായ രാജാവിന്റെ പ്രസാദംപോലെ ചെയ്തുകൊണ്ടാലും; ഇതാ ഞാന്‍ ഹോമയാഗത്തിന്നു കാളകളെയും വിറകിന്നു മെതിവണ്ടികളെയും ഭോജനയാഗത്തിന്നു കോതമ്പിനെയും തരുന്നു; എല്ലാം ഞാന്‍ തരുന്നു എന്നു പറഞ്ഞു.

21:24b.1CH.021.024 ദാവീദ് രാജാവു ഒര്‍ന്നാനോടുഅങ്ങനെ അല്ല; ഞാന്‍ മുഴുവിലെക്കേ അതു വാങ്ങുകയുള്ളു; നിനക്കുള്ളതു ഞാന്‍ യഹോവെക്കായിട്ടു എടുക്കയില്ല; ചെലവുകൂടാതെ ഹോമയാഗം കഴിക്കയും ഇല്ല എന്നു പറഞ്ഞു.

21:25b.1CH.021.025 അങ്ങനെ ദാവീദ് ആ സ്ഥലത്തിന്നു അറുനൂറു ശേക്കെല്‍ പൊന്നു ഒര്‍ന്നാന്നു കൊടുത്തു.

21:26b.1CH.021.026 ദാവീദ് അവിടെ യഹോവേക്കു ഒരു യാഗപീഠംപണിതു ഹോമയാഗങ്ങളും സമാധാനയാഗങ്ങളും കഴിച്ചു യഹോവയോടു പ്രാര്‍ത്ഥിച്ചു; അവന്‍ ആകാശത്തില്‍നിന്നു ഹോമപീഠത്തിന്മേല്‍ തീ ഇറക്കി അവന്നു ഉത്തരം അരുളി.

21:27b.1CH.021.027 യഹോവ ദൂതനോടു കല്പിച്ചു; അവന്‍ തന്റെ വാള്‍ വീണ്ടും ഉറയില്‍ ഇട്ടു.

21:28b.1CH.021.028 ആ കാലത്തു യെബൂസ്യനായ ഒര്‍ന്നാന്റെ കളത്തില്‍വെച്ചു യഹോവ തന്റെ പ്രാര്‍ത്ഥനെക്കു ഉത്തരമരുളി എന്നു ദാവീദ് കണ്ടിട്ടു അവിടെ യാഗം കഴിച്ചു.

21:29b.1CH.021.029 മോശെ മരുഭൂമിയില്‍ വെച്ചു ഉണ്ടാക്കിയിരുന്ന യഹോവയുടെ തിരുനിവാസവും ഹോമപീഠവും അന്നു ഗിബെയോനിലെ പൂജാഗിരിയില്‍ ആയിരുന്നു.

21:30b.1CH.021.030 യഹോവയുടെ ദൂതന്റെ വാളിനെ പേടിച്ചതുകൊണ്ടു ദൈവത്തോടു അരുളപ്പാടു ചോദിക്കേണ്ടതിന്നു അവിടെ ചെല്ലുവാന്‍ ദാവീദിന്നു കഴിഞ്ഞില്ല.

22

22:1b.1CH.022.001 ഇതു യഹോവയായ ദൈവത്തിന്റെ ആലയം; ഇതു യിസ്രായേലിന്നു ഹോമപീഠം എന്നു ദാവീദ് പറഞ്ഞു.

22:2b.1CH.022.002 അനന്തരം ദാവീദ് യിസ്രായേല്‍ദേശത്തിലെ അന്യജാതിക്കാരെ കൂട്ടിവരുത്തുവാന്‍ കല്പിച്ചു; ദൈവത്തിന്റെ ആലയം പണിവാന്‍ ചതുരക്കല്ലു ചെത്തേണ്ടതിന്നു അവന്‍ കല്പണിക്കാരെ നിയമിച്ചു.

22:3b.1CH.022.003 ദാവീദ് പടിവാതില്‍കതകുകളുടെ ആണികള്‍ക്കായിട്ടും കൊളുത്തുകള്‍ക്കായിട്ടും വളരെ ഇരിമ്പും തൂക്കമില്ലാതെ വളരെ താമ്രവും അനവധി ദേവദാരുവും ഒരുക്കി വെച്ചു.

22:4b.1CH.022.004 സീദോന്യരും സോര്‍യ്യരും അനവധി ദേവദാരു ദാവീദിന്റെ അടുക്കല്‍ കൊണ്ടുവന്നു. എന്റെ മകന്‍ ശലോമോന്‍ ചെറുപ്പവും ഇളംപ്രായവുമുള്ളവന്‍ ആകുന്നു; യഹോവെക്കായി പണിയേണ്ടുന്ന ആലയമോ കീര്‍ത്തിയും ശോഭയുംകൊണ്ടു സര്‍വ്വദേശങ്ങള്‍ക്കും അതിമഹത്വമുള്ളതായിരിക്കേണം.

22:5b.1CH.022.005 ആകയാല്‍ ഞാന്‍ അതിന്നു തക്കവണ്ണം വട്ടംകൂട്ടും എന്നു ദാവീദ് പറഞ്ഞു. അങ്ങനെ ദാവീദ് തന്റെ മരണത്തിന്നു മുമ്പെ ധാരാളം വട്ടംകൂട്ടി.

22:6b.1CH.022.006 അവന്‍ തന്റെ മകനായ ശലോമോനെ വിളിച്ചു യിസ്രായേലിന്റെ ദൈവമായ യഹോവേക്കു ഒരു ആലയം പണിവാന്‍ കല്പന കൊടുത്തു.

22:7b.1CH.022.007 ദാവീദ് ശലോമോനോടു പറഞ്ഞതുമകനേ, ഞാന്‍ തന്നേ എന്റെ ദൈവമായ യഹോവയുടെ നാമത്തിന്നു ഒരു ആലയം പണിവാന്‍ താല്പര്യപ്പെട്ടിരുന്നു.

22:8b.1CH.022.008 എങ്കിലും എനിക്കു യഹോവയുടെ അരുളപ്പാടു ഉണ്ടായതെന്തെന്നാല്‍നീ വളരെ രക്തം ചിന്തി വലിയ യുദ്ധങ്ങളും ചെയ്തിട്ടുണ്ടു; നീ എന്റെ നാമത്തിന്നു ഒരു ആലയം പണിയരുതു; നീ എന്റെ മുമ്പാകെ ഭൂമിയില്‍ ബഹു രക്തം ചിന്തിയിരിക്കുന്നു.

22:9b.1CH.022.009 എന്നാല്‍ നിനക്കു ഒരു മകന്‍ ജനിക്കും; അവന്‍ വിശ്രമപുരുഷനായിരിക്കും; ഞാന്‍ ചുറ്റുമുള്ള അവന്റെ സകലശത്രുക്കളെയും നീക്കി അവന്നു വിശ്രമം കൊടുക്കും; അവന്റെ പേര്‍ ശലോമോന്‍ എന്നു ആയിരിക്കും; അവന്റെ കാലത്തു ഞാന്‍ യിസ്രായേലിന്നു സമാധാനവും സ്വസ്ഥതയും നലകും.

22:10b.1CH.022.010 അവന്‍ എന്റെ നാമത്തിന്നു ഒരു ആലയം പണിയും; അവന്‍ എനിക്കു മകനായും ഞാന്‍ അവന്നു അപ്പനായും ഇരിക്കും; യിസ്രായേലില്‍ അവന്റെ രാജാസനം ഞാന്‍ എന്നേക്കും നിലനിലക്കുമാറാക്കും.

22:11b.1CH.022.011 ആകയാല്‍ എന്റെ മകനേ, യഹോവ നിന്നോടുകൂടെ ഇരിക്കുമാറാകട്ടെ; നിന്റെ ദൈവമായ യഹോവ നിന്നെക്കുറിച്ചു അരുളിച്ചെയ്തതുപോലെ നീ കൃതാര്‍ത്ഥനായി അവന്റെ ആലയം പണിക.

22:12b.1CH.022.012 നിന്റെ ദൈവമായ യഹോവയുടെ ന്യായപ്രമാണം നീ ആചരിക്കേണ്ടതിന്നു യഹോവ നിനക്കു ജ്ഞാനവും വിവേകവും തന്നു നിന്നെ യിസ്രായേലിന്നു നിയമിക്കുമാറാകട്ടെ.

22:13b.1CH.022.013 യഹോവ യിസ്രായേലിന്നു വേണ്ടി മോശെയോടു കല്പിച്ച ചട്ടങ്ങളും വിധികളും നീ പ്രമാണിച്ചാചരിക്കുന്നു എങ്കില്‍ നീ കൃതാര്‍ത്ഥനാകും; ധൈര്യപ്പെട്ടു ഉറെച്ചിരിക്ക; ഭയപ്പെടരുതു, ഭ്രമിക്കയും അരുതു.

22:14b.1CH.022.014 ഇതാ, ഞാന്‍ എന്റെ കഷ്ടത്തില്‍ യഹോവയുടെ ആലയത്തിന്നായി ഒരു ലക്ഷം താലന്ത് പൊന്നും പത്തു ലക്ഷം താലന്ത് വെള്ളിയും പെരുപ്പം നിമിത്തം തൂക്കമില്ലാത്ത താമ്രവും ഇരിമ്പും സ്വരൂപിച്ചിട്ടുണ്ടു; മരവും കല്ലുംകൂടെ ഞാന്‍ ഒരുക്കിവെച്ചിരിക്കുന്നു; നിനക്കു ഇനിയും അതിനോടു ചേര്‍ത്തുകൊള്ളാമല്ലോ.

22:15b.1CH.022.015 നിന്റെ സ്വാധീനത്തില്‍ കല്ലുവെട്ടുകാര്‍, കല്പണിക്കാര്‍, ആശാരികള്‍ എന്നിങ്ങനെ അനവധി പണിക്കാരും സകലവിധ കൌശലപ്പണിക്കാരും ഉണ്ടല്ലോ;

22:16b.1CH.022.016 പൊന്നു, വെള്ളി, താമ്രം, ഇരിമ്പു എന്നിവ ധാരാളം ഉണ്ടു; ഉത്സാഹിച്ചു പ്രവര്‍ത്തിച്ചുകൊള്‍ക; യഹോവ നിന്നോടുകൂടെ ഇരിക്കുമാറാകട്ടെ.

22:17b.1CH.022.017 ദാവീദ് യിസ്രായേലിന്റെ സകലപ്രഭുക്കന്മാരോടും തന്റെ മകനായ ശലോമോനെ സഹായിപ്പാന്‍ കല്പിച്ചുപറഞ്ഞതു

22:18b.1CH.022.018 നിങ്ങളുടെ ദൈവമായ യഹോവ നിങ്ങളോടു കൂടെ ഉണ്ടല്ലോ; അവന്‍ നിങ്ങള്‍ക്കു ചുറ്റും വിശ്രമം വരുത്തിയിരിക്കുന്നു. അവന്‍ ദേശനിവാസികളെ എന്റെ കയ്യില്‍ ഏല്പിച്ചു ദേശം യഹോവേക്കും അവന്റെ ജനത്തിന്നും കീഴടങ്ങിയുമിരിക്കുന്നു.

22:19b.1CH.022.019 ആകയാല്‍ നിങ്ങളുടെ ദൈവമായ യഹോവയെ അന്വേഷിപ്പാന്‍ നിങ്ങളുടെ ഹൃദയവും മനസ്സും ഏല്പിച്ചുകൊടുപ്പിന്‍ . എഴുന്നേല്പിന്‍ ; യഹോവയുടെ നിയമപെട്ടകവും ദൈവത്തിന്റെ വിശുദ്ധപാത്രങ്ങളും യഹോവയുടെ നാമത്തിന്നു പണിവാനുള്ള ആലയത്തിലേക്കു കൊണ്ടുവരേണ്ടതിന്നു യഹോവയായ ദൈവത്തിന്റെ വിശുദ്ധമന്ദിരത്തെ പണിവിന്‍ .

23

23:1b.1CH.023.001 ദാവീദ് വയോധികനും കാലസമ്പൂര്‍ണ്ണനും ആയപ്പോള്‍ തന്റെ മകനായ ശലോമോനെ യിസ്രായേലിന്നു രാജാവാക്കി.

23:2b.1CH.023.002 അവന്‍ യിസ്രായേലിന്റെ പ്രഭുക്കന്മാരെയും പുരോഹിതന്മാരെയും ലേവ്യരെയും എല്ലാം കൂട്ടി വരുത്തി,

23:3b.1CH.023.003 ലേവ്യരില്‍ മുപ്പതു വയസ്സുമുതല്‍ മേലോട്ടുള്ളവരെ എണ്ണി; ആളെണ്ണം പേരുപേരായി അവര്‍ മുപ്പത്തെണ്ണായിരം ആയിരുന്നു.

23:4b.1CH.023.004 അവരില്‍ ഇരുപത്തിനാലായിരം പേര്‍ യഹോവയുടെ ആലയത്തിലെ വേല നടത്തേണ്ടുന്നവരും ആറായിരംപേര്‍ പ്രമാണികളും

23:5b.1CH.023.005 ന്യായാധിപന്മാരും നാലായിരം പേര്‍ വാതില്‍കാവല്‍ക്കാരും നാലായിരംപേര്‍ സ്തോത്രം ചെയ്യേണ്ടതിന്നു ദാവീദ് ഉണ്ടാക്കിയ വാദ്യങ്ങളാല്‍ യഹോവയെ സ്തുതിക്കുന്നവരും ആയിരുന്നു;

23:6b.1CH.023.006 ദാവീദ് അവരെ ലേവിപുത്രന്മാരായ ഗേര്‍ശോന്‍ , കെഹാത്ത്, മെരാരി എന്നീ ക്രമപ്രകാരം ക്കുറുകളായി വിഭാഗിച്ചു.

23:7b.1CH.023.007 ,8 ഗേര്‍ശോന്യര്‍ലദ്ദാന്‍ , ശിമെയി. ലദ്ദാന്റെ പുത്രന്മാര്‍തലവനായ യെഹീയേല്‍, സേഥാം, യോവേല്‍ ഇങ്ങനെ മൂന്നുപേര്‍.

23:8b.1CH.023.008 ശിമെയിയുടെ പുത്രന്മാര്‍ശെലോമീത്ത്, ഹസീയേല്‍, ഹാരാന്‍ ഇങ്ങനെ മൂന്നുപേര്‍; ഇവര്‍ ലദ്ദാന്റെ പിതൃഭവനങ്ങള്‍ക്കു തലവന്മാര്‍ ആയിരുന്നു.

23:9b.1CH.023.009 ശിമെയിയുടെ പുത്രന്മാര്‍യഹത്ത്, സീനാ, യെയൂശ്, ബെരീയാം; ഈ നാലുപേര്‍ ശിമെയിയുടെ പുത്രന്മാര്‍.

23:10b.1CH.023.010 യഹത്ത് തലവനും സീനാ രണ്ടാമനും ആയിരുന്നു; യെയൂശിന്നും ബെരിയെക്കും അധികം പുത്രന്മാര്‍ ഇല്ലാതിരുന്നതുകൊണ്ടു അവര്‍ ഏകപിതൃഭവനമായി എണ്ണപ്പെട്ടിരുന്നു.

23:11b.1CH.023.011 കെഹാത്തിന്റെ പുത്രന്മാര്‍അമ്രാം, യിസ്ഹാര്‍, ഹെബ്രോന്‍ , ഉസ്സീയേല്‍ ഇങ്ങനെ നാലുപേര്‍.

23:12b.1CH.023.012 അമ്രാമിന്റെ പുത്രന്മാര്‍അഹരോന്‍ , മോശെ; അഹരോനും പുത്രന്മാരും അതിവിശുദ്ധവസ്തുക്കളെ ശുദ്ധീകരിപ്പാനും യഹോവയുടെ സന്നിധിയില്‍ ധൂപംകാട്ടുവാനും അവന്നു ശുശ്രൂഷചെയ്‍വാനും എപ്പോഴും അവന്റെ നാമത്തില്‍ അനുഗ്രഹിപ്പാനും സദാകാലത്തേക്കും വേര്‍തിരിക്കപ്പെട്ടിരുന്നു.

23:13b.1CH.023.013 ദൈവപുരുഷനായ മോശെയുടെ പുത്രന്മാരെയോ ലേവിഗോത്രത്തില്‍ എണ്ണിയിരുന്നു.

23:14b.1CH.023.014 മോശെയുടെ പുത്രന്മാര്‍ഗേര്‍ശോം, എലീയേസെര്‍.

23:15b.1CH.023.015 ഗെര്‍ശോമിന്റെ പുത്രന്മാരില്‍ ശെബൂവേല്‍ തലവനായിരുന്നു.

23:16b.1CH.023.016 എലീയേസെരിന്റെ പുത്രന്മാര്‍രെഹബ്യാവു തലവന്‍ ; എലീയേസെരിന്നു വേറെ പുത്രന്മാര്‍ ഉണ്ടായിരുന്നില്ല; എങ്കിലും രെഹബ്യാവിന്നു വളരെ പുത്രന്മാര്‍ ഉണ്ടായിരുന്നു.

23:17b.1CH.023.017 യിസ്ഹാരിന്റെ പുത്രന്മാരില്‍ ശെലോമീത്ത് തലവന്‍ .

23:18b.1CH.023.018 ഹെബ്രോന്റെ പുത്രന്മാരില്‍ യെരീയാവു തലവനും അമര്‍യ്യാവു രണ്ടാമനും യഹസീയേല്‍ മൂന്നാമനും, യെക്കമെയാം നാലാമനും ആയിരുന്നു.

23:19b.1CH.023.019 ഉസ്സീയേലിന്റെ പുത്രന്മാരില്‍ മീഖാ തലവനും യിശ്ശീയാവു രണ്ടാമനും ആയിരുന്നു.

23:20b.1CH.023.020 മെരാരിയുടെ പുത്രന്മാര്‍ മഹ്ളി, മൂശി. മഹ്ളിയുടെ പുത്രന്മാര്‍എലെയാസാര്‍, കീശ്.

23:21b.1CH.023.021 എലെയാസാര്‍ മരിച്ചു; അവന്നു പുത്രിമാരല്ലാതെ പുത്രന്മാര്‍ ഉണ്ടായിരുന്നില്ല; കീശിന്റെ പുത്രന്മാരായ അവരുടെ സഹോദരന്മാര്‍ അവരെ വിവാഹംചെയ്തു.

23:22b.1CH.023.022 മൂശിയുടെ പുത്രന്മാര്‍മഹ്ളി, ഏദെര്‍, യെരേമോത്ത് ഇങ്ങനെ മൂന്നു പേര്‍.

23:23b.1CH.023.023 ഇവര്‍ കുടുംബംകുടുംബമായി ആളെണ്ണം പേരുപേരായി എണ്ണപ്പെട്ടപ്രകാരം തങ്ങളുടെ പിതൃഭവനങ്ങള്‍ക്കു തലവന്മാരായ ലേവിപുത്രന്മാര്‍; അവര്‍ ഇരുപതു വയസ്സുമുതല്‍ മേലോട്ടു യഹോവയുടെ ആലയത്തിലെ ശുശ്രൂഷയില്‍ വേല ചെയ്തുവന്നു.

23:24b.1CH.023.024 യിസ്രായേലിന്റെ ദൈവമായ യഹോവ തന്റെ ജനത്തിന്നു സ്വസ്ഥത കൊടുത്തു യെരൂശലേമില്‍ എന്നേക്കും വസിക്കുന്നുവല്ലോ.

23:25b.1CH.023.025 ആകയാല്‍ ലേവ്യര്‍ക്കും ഇനി തിരുനിവാസവും അതിലെ ശുശ്രൂഷെക്കുള്ള ഉപകരണങ്ങള്‍ ഒന്നും ചുമപ്പാന്‍ ആവശ്യമില്ല എന്നു ദാവീദ് പറഞ്ഞു.

23:26b.1CH.023.026 ദാവീദിന്റെ അന്ത്യകല്പനകളാല്‍ ലേവ്യരെ ഇരുപതു വയസ്സുമുതല്‍ മേലോട്ടു എണ്ണിയിരുന്നു.

23:27b.1CH.023.027 അവരുടെ മുറയോ, യഹോവയുടെ ആലയത്തിലെ ശുശ്രൂഷെക്കായി പ്രാകാരങ്ങളിലും അറകളിലും സകലവിശുദ്ധവസ്തുക്കളെയും ശുദ്ധീകരിക്കുന്നതിലും ദൈവാലയത്തിലെ ശുശ്രൂഷയുടെ വേലെക്കു അഹരോന്റെ പുത്രന്മാരെ സഹായിക്കുന്നതും

23:28b.1CH.023.028 കാഴ്ചയപ്പവും പുളിപ്പില്ലാത്ത ദോശകളായും ചട്ടിയില്‍ ചുടുന്നതായും കുതിര്‍ക്കുംന്നതായും അര്‍പ്പിക്കുന്ന ഭോജനയാഗത്തിന്നുള്ള നേരിയമാവും സകലവിധ പരിമാണവും അളവും നോക്കുന്നതും

23:29b.1CH.023.029 രാവിലെയും വൈകുന്നേരവും യഹോവയെ വാഴ്ത്തി സ്തുതിക്കേണ്ടതിന്നു ഒരുങ്ങിനിലക്കുന്നതും

23:30b.1CH.023.030 യഹോവേക്കു ശബ്ബത്തുകളിലും അമാവാസ്യകളിലും ഉത്സവങ്ങളിലും യഹോവയുടെ സന്നിധിയില്‍ നിരന്തരം അവയെക്കുറിച്ചുള്ള നിയമത്തിന്നനുസരണയായ സംഖ്യപ്രകാരം ഹോമയാഗങ്ങളെ അര്‍പ്പിക്കുന്നതും

23:31b.1CH.023.031 സമാഗമനക്കുടാരത്തിന്റെ കാര്യവും വിശുദ്ധസ്ഥലത്തിന്റെ കാര്യവും യഹോവയുടെ ആലയത്തിലെ ശുശ്രൂഷയില്‍ അവരുടെ സഹോദരന്മാരായ അഹരോന്റെ പുത്രന്മാരുടെ കാര്യവും വിചാരിക്കുന്നതും തന്നെ.

24

24:1b.1CH.024.001 അഹരോന്റെ പുത്രന്മാരുടെ ക്കുറുകളോഅഹരോന്റെ പുത്രന്മാര്‍നാദാബ്, അബീഹൂ, എലെയാസാര്‍, ഈഥാമാര്‍.

24:2b.1CH.024.002 നാദാബും അബീഹൂവും അവരുടെ അപ്പന്നു മുമ്പെ മരിച്ചുപോയി; അവര്‍ക്കും പുത്രന്മാര്‍ ഉണ്ടായിരുന്നതുമില്ല; അതുകൊണ്ടു എലെയാസാരും ഈഥാമാരും പൌരോഹിത്യം നടത്തി.

24:3b.1CH.024.003 ദാവീദ് എലെയാസാരിന്റെ പുത്രന്മാരില്‍ സാദോക്, ഈഥാമാരിന്റെ പുത്രന്മാരില്‍ അഹീമേലെക്ക്, എന്നിവരുമായി അവരെ അവരുടെ ശുശ്രൂഷയുടെ മുറപ്രകാരം വിഭാഗിച്ചു.

24:4b.1CH.024.004 ഈഥാമാരിന്റെ പുത്രന്മാരിലുള്ളതിനെക്കാള്‍ എലെയാസാരിന്റെ പുത്രന്മാരില്‍ അധികം തലവന്മാരെ കണ്ടതുകൊണ്ടു എലെയാസാരിന്റെ പുത്രന്മാരില്‍ പതിനാറു പിതൃഭവനത്തലവന്മാരും ഈഥാമാരിന്റെ പുത്രന്മാരില്‍ എട്ടു പിതൃഭവനത്തലവന്മാരുമായി വിഭാഗിച്ചു.

24:5b.1CH.024.005 എലെയാസാരിന്റെ പുത്രന്മാരിലും ഈഥാമാരിന്റെ പുത്രന്മാരിലും വിശുദ്ധസ്ഥലത്തിന്റെ പ്രഭുക്കന്മാരും ദൈവാലയത്തിന്റെ പ്രഭുക്കന്മാരും ഉള്ളതുകൊണ്ടു അവരെ തരഭേദം കൂടാതെ ചീട്ടിട്ടു വിഭാഗിച്ചു.

24:6b.1CH.024.006 ലേവ്യരില്‍ നെഥനയേലിന്റെ മകനായ ശെമയ്യാശാസ്ത്രി രാജാവിന്നും പ്രഭുക്കന്മാര്‍ക്കും പുരോഹിതനായ സാദോക്കിന്നും അബ്യാഥാരിന്റെ മകനായ അഹീമേലെക്കിന്നും പുരോഹിതന്മാരുടെയും ലേവ്യരുടെയും പിതൃഭവനത്തലവന്മാര്‍ക്കും മുമ്പാകെ ഒരു പിതൃഭവനം എലെയാസാരിന്നും മറ്റൊന്നു ഈഥാമാരിന്നുമായി ചീട്ടുവന്നതു എഴുതിവെച്ചു.

24:7b.1CH.024.007 ഒന്നാമത്തെ ചീട്ട് യെഹോയാരീബിന്നും രണ്ടാമത്തേതു യെദായാവിന്നും

24:8b.1CH.024.008 മൂന്നാമത്തേതു ഹാരീമിന്നും നാലാമത്തേതു ശെയോരീമിന്നും

24:9b.1CH.024.009 അഞ്ചാമത്തേതു മല്‍ക്കീയാവിന്നും ആറാമത്തേതു മീയാമിന്നും

24:10b.1CH.024.010 ഏഴാമത്തേതു ഹാക്കോസിന്നും എട്ടാമത്തേതു അബീയാവിന്നും

24:11b.1CH.024.011 ഒമ്പതാമത്തേതു യേശൂവേക്കും പത്താമത്തേതു ശെഖന്യാവിന്നും

24:12b.1CH.024.012 പതിനൊന്നാമത്തേതു എല്യാശീബിന്നും പന്ത്രണ്ടാമത്തേതു യാക്കീമിന്നും

24:13b.1CH.024.013 പതിമ്മൂന്നാമത്തേതു ഹുപ്പെക്കും പതിന്നാലാമത്തേതു യേശെബെയാമിന്നും

24:14b.1CH.024.014 പതിനഞ്ചാമത്തേതു ബില്‍ഗെക്കും പതിനാറാമത്തേതു ഇമ്മേരിന്നും

24:15b.1CH.024.015 പതിനേഴാമത്തേതു ഹേസീരിന്നും പതിനെട്ടാമത്തേതു ഹപ്പിസ്സേസിന്നും

24:16b.1CH.024.016 പത്തൊമ്പതാമത്തേതു പെതഹ്യാവിന്നും ഇരുപതാമത്തേതു യെഹെസ്കേലിന്നും

24:17b.1CH.024.017 ഇരുപത്തൊന്നാമത്തേതു യാഖീന്നും ഇരുപത്തിരണ്ടാമത്തേതു ഗാമൂലിന്നും

24:18b.1CH.024.018 ഇരുപത്തിമൂന്നാമത്തേതു ദെലായാവിന്നും ഇരുപത്തിനാലാമത്തേതു മയസ്യാവിന്നും വന്നു.

24:19b.1CH.024.019 യിസ്രായേലിന്റെ ദൈവമായ യഹോവ അവരുടെ പിതാവായ അഹരോനോടു കല്പിച്ചതുപോലെ അവന്‍ അവര്‍ക്കും കൊടുത്ത നിയമപ്രകാരം അവരുടെ ശുശ്രൂഷെക്കായിട്ടു യഹോവയുടെ ആലയത്തിലേക്കു അവര്‍ വരേണ്ടുന്ന ക്രമം ഇതു ആയിരുന്നു.

24:20b.1CH.024.020 ശേഷം ലേവിപുത്രന്മാരോഅമ്രാമിന്റെ പുത്രന്മാരില്‍ ശൂബായേല്‍; ശൂബായേലിന്റെ പുത്രന്മാരില്‍ യെഹ്ദെയാവു.

24:21b.1CH.024.021 രെഹബ്യാവോരെഹബ്യാവിന്റെ പുത്രന്മാരില്‍ തലവന്‍ യിശ്യാവു.

24:22b.1CH.024.022 യിസ്ഹാര്‍യ്യരില്‍ ശെലോമോത്ത്; ശലോമോത്തിന്റെ പുത്രന്മാരില്‍ യഹത്ത്.

24:23b.1CH.024.023 ഹെബ്രോന്റെ പുത്രന്മാര്‍യെരിയാവു തലവന്‍ ; അമര്‍യ്യാവു രണ്ടാമന്‍ ; യഹസീയേല്‍ മൂന്നാമന്‍ ; യെക്കമെയാം നാലാമന്‍ .

24:24b.1CH.024.024 ഉസ്സീയേലിന്റെ പുത്രന്മാര്‍മീഖ; മീഖയുടെ പുത്രന്മാര്‍

24:25b.1CH.024.025 ശാമീര്‍, മീഖയുടെ സഹോദരന്‍ യിശ്ശ്യാവുയിശ്ശ്യാവിന്റെ പുത്രന്മാരില്‍ സെഖര്‍യ്യാവു.

24:26b.1CH.024.026 മെരാരിയുടെ പുത്രന്മാര്‍മഹ്ളി, മൂശി, യയസ്യാവിന്റെ പുത്രന്മാര്‍ബെനോ.

24:27b.1CH.024.027 മെരാരിയുടെ പുത്രന്മാര്‍യയസ്യാവില്‍നിന്നുത്ഭവിച്ച ബെനോ, ശോഹം, സക്കൂര്‍, ഇബ്രി.

24:28b.1CH.024.028 മഹ്ളിയുടെ മകന്‍ എലെയാസാര്‍; അവന്നു പുത്രന്മാര്‍ ഉണ്ടായില്ല.

24:29b.1CH.024.029 കീശോകീശിന്റെ പുത്രന്മാര്‍ യെരഹ്മെയേല്‍.

24:30b.1CH.024.030 മൂശിയുടെ പുത്രന്മാര്‍മഹ്ളി, ഏദെര്‍, യെരീമോത്ത്; ഇവര്‍ പിതൃഭവനം പിതൃഭവനമായി ലേവിയുടെ പുത്രന്മാര്‍.

24:31b.1CH.024.031 അവരും അഹരോന്റെ പുത്രന്മാരായ തങ്ങളുടെ സഹോദരന്മാരെപ്പോലെ തന്നേ ദാവീദ് രാജാവിന്നും സാദോക്കിന്നും അഹീമേലെക്കിന്നും പുരോഹിതന്മാരുടെയും ലേവ്യരുടെയും പിതൃഭവനത്തലവന്മാര്‍ക്കും മുമ്പാകെ അതതു പിതൃഭവനത്തില്‍ ഔരോ തലവന്‍ താന്താന്റെ ഇളയസഹോദരനെപ്പോലെ തന്നേ ചീട്ടിട്ടു.

25

25:1b.1CH.025.001 ദാവീദും സേനാധിപതിമാരും കിന്നരം, വീണ, കൈത്താളം എന്നിവകൊണ്ടു പ്രവചിക്കുന്നവരായ ആസാഫിന്റെയും ഹേമാന്റെയും യെദൂഥൂന്റെയും പുത്രന്മാരെ ശുശ്രൂഷെക്കായി വേര്‍തിരിച്ചു; ഈ ശുശ്രൂഷയില്‍ വേല ചെയ്തവരുടെ സംഖ്യയാവിതു

25:2b.1CH.025.002 ആസാഫിന്റെ പുത്രന്മാരോരാജാവിന്റെ കല്പനയാല്‍ പ്രവചിച്ച ആസാഫിന്റെ കീഴില്‍ ആസാഫിന്റെ പുത്രന്മാരായ സക്കൂര്‍, യോസേഫ്, നെഥന്യാവു, അശരേലാ.

25:3b.1CH.025.003 യെദൂഥൂന്യരോയഹോവയെ വാഴ്ത്തി സ്തുതിക്കുന്നതില്‍ കിന്നരംകൊണ്ടു പ്രവചിച്ച തങ്ങളുടെ പിതാവായ യെദൂഥൂന്റെ കീഴില്‍ ഗെദെല്യാവു, സെരി, യെശയ്യാവു, ഹശബ്യാവു, മത്ഥിഥയ്യാവു എന്നിങ്ങനെ യെദൂഥൂന്റെ പുത്രന്മാര്‍ ആറു പേര്‍.

25:4b.1CH.025.004 ഹേമാന്യരോബുക്കീയാവു; മത്ഥന്യാവു, ഉസ്സീയേല്‍, ശെബൂവേല്‍, യെരീമോത്ത്, ഹനന്യാവു, ഹനാനി, എലീയാഥാ, ഗിദ്ദല്‍തി, രോമംതി-ഏസെര്‍, യൊശ്ബെക്കാശാ, മല്ലോഥി, ഹോഥീര്‍, മഹസീയോത്ത് എന്നിവര്‍ ഹേമാന്റെ പുത്രന്മാര്‍.

25:5b.1CH.025.005 ഇവര്‍ എല്ലാവരും ദൈവത്തിന്റെ വചനങ്ങളില്‍ രാജാവിന്റെ ദര്‍ശകനായ ഹേമാന്റെ പുത്രന്മാര്‍. അവന്റെ കൊമ്പുയര്‍ത്തേണ്ടതിന്നു ദൈവം ഹേമാന്നു പതിന്നാലു പുത്രന്മാരെയും മൂന്നു പുത്രിമാരെയും കൊടുത്തിരുന്നു.

25:6b.1CH.025.006 ഇവര്‍ എല്ലാവരും ദൈവാലയത്തിലെ ശുശ്രൂഷെക്കു കൈത്താളങ്ങളാലും വീണകളാലും കിന്നരങ്ങളാലും യഹോവയുടെ ആലയത്തില്‍ സംഗീതത്തിന്നായി താന്താങ്ങളുടെ അപ്പന്റെ കീഴിലും ആസാഫും യെദൂഥൂനും ഹേമാനും നേരെ രാജാവിന്റെ കല്പനെക്കു കീഴിലും ആയിരുന്നു.

25:7b.1CH.025.007 യഹോവേക്കു സംഗീതം ചെയ്‍വാന്‍ അഭ്യാസം പ്രാപിച്ച നിപുണന്മാരായവരുടെ സകലസഹോദരന്മാരുമായി അവരുടെ സംഖ്യ ഇരുനൂറ്റെണ്പത്തെട്ടു.

25:8b.1CH.025.008 താന്താങ്ങളുടെ ഉദ്യോഗക്രമം നിശ്ചയിക്കേണ്ടതിന്നു അവര്‍ ചെറിയവനും വലിയവനും ഗുരുവും ശിഷ്യനും ഒരുപോലെ ചീട്ടിട്ടു.

25:9b.1CH.025.009 ഒന്നാമത്തെ ചീട്ടു ആസാഫിന്നുവേണ്ടി യോസേഫിന്നു വന്നു; രണ്ടാമത്തേതു ഗെദല്യാവിന്നു വന്നു; അവനും സഹോദരന്മാരും അവന്റെ പുത്രന്മാരും കൂടി പന്ത്രണ്ടുപേര്‍.

25:10b.1CH.025.010 മൂന്നാമത്തേതു സക്കൂരിന്നു വന്നു; അവനും പുത്രന്മാരും സഹോദരന്മാരും കൂടി പന്ത്രണ്ടുപേര്‍.

25:11b.1CH.025.011 നാലാമത്തേതു യിസ്രിക്കു വന്നു; അവനും പുത്രന്മാരും സഹോദരന്മാരും കൂടി പന്ത്രണ്ടുപേര്‍.

25:12b.1CH.025.012 അഞ്ചാമത്തേതു കെഥന്യാവിന്നു വന്നു; അവനും പുത്രന്മാരും സഹോദരന്മാരും കൂടി പന്ത്രണ്ടുപേര്‍.

25:13b.1CH.025.013 ആറാമത്തേതു ബുക്കീയാവിന്നു വന്നു; അവനും പുത്രന്മാരും സഹോദരന്മാരും കൂടി പന്ത്രണ്ടുപേര്‍.

25:14b.1CH.025.014 ഏഴാമത്തേതു യെശരേലെക്കു വന്നു; അവനും പുത്രന്മാരും സഹോദരന്മാരും കൂടി പന്ത്രണ്ടുപേര്‍.

25:15b.1CH.025.015 എട്ടാമത്തേതു യെശയ്യാവിന്നു വന്നു; അവനും പുത്രന്മാരും സഹോദരന്മാരും കൂടി പന്ത്രണ്ടുപേര്‍.

25:16b.1CH.025.016 ഒമ്പതാമത്തേതു മത്ഥന്യാവിന്നു വന്നു; അവനും പുത്രന്മാരും സഹോദരന്മാരും കൂടി പന്ത്രണ്ടു പേര്‍.

25:17b.1CH.025.017 പത്താമത്തേതു ശിമെയിക്കു വന്നു; അവനും പുത്രന്മാരും സഹോദരന്മാരും കൂടി പന്ത്രണ്ടുപേര്‍.

25:18b.1CH.025.018 പതിനൊന്നാമത്തേതു അസരേലിന്നു വന്നു; അവനും പുത്രന്മാരും സഹോദരന്മാരും കൂടി പന്ത്രണ്ടുപേര്‍.

25:19b.1CH.025.019 പന്ത്രണ്ടാമത്തേതു ഹശബ്യാവിന്നു വന്നു; അവനും പുത്രന്മാരും സഹോദരന്മാരും കൂടി പന്ത്രണ്ടുപേര്‍.

25:20b.1CH.025.020 പതിമ്മൂന്നാമത്തേതു ശൂബായേലിന്നു വന്നു; അവനും പുത്രന്മാരും സഹോദരന്മാരുംകൂടി പന്ത്രണ്ടുപേര്‍.

25:21b.1CH.025.021 പതിനാലാമത്തേതു മത്ഥിഥ്യാവിന്നു വന്നു; അവനും പുത്രന്മാരും സഹോദരന്മാരും കൂടി പന്ത്രണ്ടുപേര്‍.

25:22b.1CH.025.022 പതിനഞ്ചാമത്തേതു യെരീമോത്തിന്നു വന്നു; അവനും പുത്രന്മാരും സഹോദരന്മാരും കൂടി പന്ത്രണ്ടു പേര്‍.

25:23b.1CH.025.023 പതിനാറാമത്തേതു ഹനന്യാവിന്നു വന്നു; അവനും പുത്രന്മാരും സഹോദരന്മാരും കൂടി പന്ത്രണ്ടുപേര്‍.

25:24b.1CH.025.024 പതിനേഴാമത്തേതു യൊശ്ബെക്കാശെക്കു വന്നു; അവനും പുത്രന്മാരും സഹോദരന്മാരും കൂടി പന്ത്രണ്ടുപേര്‍.

25:25b.1CH.025.025 പതിനെട്ടാമത്തേതു ഹനാനിക്കു വന്നു; അവനും പുത്രന്മാരും സഹോദരന്മാരും കൂടി പന്ത്രണ്ടുപേര്‍.

25:26b.1CH.025.026 പത്തൊമ്പതാമത്തേതു മല്ലോഥിക്കുവന്നു; അവനും പുത്രന്മാരും സഹോദരന്മാരും കൂടി പന്ത്രണ്ടുപേര്‍.

25:27b.1CH.025.027 ഇരുപതാമത്തേതു എലീയാഥെക്കു വന്നു; അവനും പുത്രന്മാരും സഹോദരന്മാരും കൂടി പന്ത്രണ്ടുപേര്‍.

25:28b.1CH.025.028 ഇരുപത്തൊന്നാമത്തേതു ഹോഥീരിന്നു വന്നു; അവനും പുത്രന്മാരും സഹോദരന്മാരും കൂടി പന്ത്രണ്ടുപേര്‍.

25:29b.1CH.025.029 ഇരുപത്തിരണ്ടാമത്തേതു ഗിദ്ദല്‍തിക്കു വന്നു; അവനും പുത്രന്മാരും സഹോദരന്മാരും കൂടി പന്ത്രണ്ടുപേര്‍.

25:30b.1CH.025.030 ഇരുപത്തിമൂന്നാമത്തേതു മഹസീയോത്തിന്നു വന്നു; അവനും പുത്രന്മാരും സഹോദരന്മാരുംകൂടി പന്ത്രണ്ടുപേര്‍.

25:31b.1CH.025.031 ഇരുപത്തിനാലാമത്തേതു രോമംതി-ഏസെരിന്നു വന്നു; അവനും പുത്രന്മാരും സഹോദരന്മാരും കൂടി പന്ത്രണ്ടുപേര്‍.

26

26:1b.1CH.026.001 വാതില്‍ കാവല്‍ക്കാരുടെ ക്കുറുകളോകോരഹ്യര്‍ആസാഫിന്റെ പുത്രന്മാരില്‍ കോരെയുടെ മകനായ മെശേലെമ്യാവു.

26:2b.1CH.026.002 മെശേലെമ്യാവിന്റെ പുത്രന്മാര്‍സെഖര്‍യ്യാവു ആദ്യജാതന്‍ ; യെദീയയേല്‍ രണ്ടാമന്‍ ; സെബദ്യാവു മൂന്നാമന്‍ , യത്നീയേല്‍ നാലാമന്‍ ; ഏലാം അഞ്ചാമന്‍ ;

26:3b.1CH.026.003 യെഹോഹാനാന്‍ ആറാമന്‍ ; എല്യോഹോവേനായി ഏഴാമന്‍ .

26:4b.1CH.026.004 ഔബേദ്-എദോമിന്റെ പുത്രന്മാര്‍ശെമയ്യാവു ആദ്യജാതന്‍ ; യെഹോശാബാദ് രണ്ടാമന്‍ യോവാഹ് മൂന്നാമന്‍ ; സാഖാര്‍ നാലാമന്‍ ; നെഥനയേല്‍ അഞ്ചാമന്‍ ;

26:5b.1CH.026.005 അമ്മിയേല്‍ ആറാമന്‍ ; യിസ്സാഖാര്‍ ഏഴാമന്‍ ; പെയൂലെഥായി എട്ടാമന്‍ . ദൈവം അവനെ അനുഗ്രഹിച്ചിരുന്നു.

26:6b.1CH.026.006 അവന്റെ മകനായ ശെമയ്യാവിന്നും പുത്രന്മാര്‍ ജനിച്ചിരുന്നു; അവര്‍ പരാക്രമശാലികളായിരുന്നതുകൊണ്ടു തങ്ങളുടെ പിതൃഭവനത്തിന്നു പ്രമാണികള്‍ ആയിരുന്നു.

26:7b.1CH.026.007 ശെമയ്യാവിന്റെ പുത്രന്മാര്‍ഒത്നി, രെഫായേല്‍, ഔബേദ്, എല്‍സാബാദ്;--അവന്റെ സഹോദരന്മാര്‍ പ്രാപ്തന്മാര്‍ ആയിരുന്നു--എലീഹൂ, സെമഖ്യാവു.

26:8b.1CH.026.008 ഇവര്‍ എല്ലാവരും ഔബേദ്-എദോമിന്റെ പുത്രന്മാരുടെ കൂട്ടത്തിലുള്ളവര്‍; അവരും പുത്രന്മാരും സഹോദരന്മാരും ശുശ്രൂഷെക്കു അതിപ്രാപ്തന്മാരായിരുന്നു. ഇങ്ങനെ ഔബേദ്-എദോമിന്നുള്ളവര്‍ അറുപത്തിരണ്ടുപേര്‍;

26:9b.1CH.026.009 മെശേലെമ്യാവിന്നു പ്രാപ്തന്മാരായ പുത്രന്മാരും സഹോദരന്മാരും പതിനെട്ടുപേര്‍.

26:10b.1CH.026.010 മെരാരിപുത്രന്മാരില്‍ ഹോസെക്കു പുത്രന്മാര്‍ ഉണ്ടായിരുന്നു; ശിമ്രി തലവന്‍ ; ഇവന്‍ ആദ്യജാതനല്ലെങ്കിലും അവന്റെ അപ്പന്‍ അവനെ തലവനാക്കി;

26:11b.1CH.026.011 ഹില്‍ക്കീയാവു രണ്ടാമന്‍ , തെബല്യാവു മൂന്നാമന്‍ , സെഖര്‍യ്യാവു നാലാമന്‍ ; ഹോസയുടെ പുത്രന്മാരും സഹോദരന്മാരും എല്ലാം കൂടി പതിമ്മൂന്നുപേര്‍.

26:12b.1CH.026.012 വാതില്‍കാവല്‍ക്കാരുടെ ഈ ക്കുറുകള്‍ക്കു, അവരുടെ തലവന്മാര്‍ക്കും തന്നേ, യഹോവയുടെ ആലയത്തില്‍ ശുശ്രൂഷ ചെയ്‍വാന്‍ തങ്ങളുടെ സഹോദരന്മാര്‍ക്കും എന്നപോലെ ഉദ്യോഗങ്ങള്‍ ഉണ്ടായിരുന്നു.

26:13b.1CH.026.013 അവര്‍ ചെറിയവനും വലിയവനും ഒരുപോലെ പിതൃഭവനം പിതൃഭവനമായി അതതു വാതിലിന്നു ചീട്ടിട്ടു.

26:14b.1CH.026.014 കിഴക്കെ വാതിലിന്റെ ചീട്ടു ശേലെമ്യാവിന്നു വന്നു; പിന്നെ അവര്‍ അവന്റെ മകനായി വിവേകമുള്ള ആലോചനക്കാരനായ സെഖര്‍യ്യാവിന്നു വേണ്ടി ചീട്ടിട്ടു; അവന്റെ ചീട്ടു വടക്കെ വാതിലിന്നു വന്നു.

26:15b.1CH.026.015 തെക്കെ വാതിലിന്റെതു ഔബേദ്-എദോമിന്നും പാണ്ടിശാലയുടേതു അവന്റെ പുത്രന്മാര്‍ക്കും

26:16b.1CH.026.016 കയറ്റമുള്ള പെരുവഴിക്കല്‍ ശല്ലേഖെത്ത് പടിവാതിലിന്നരികെ പടിഞ്ഞാറെ വാതിലിന്റേതു ശുപ്പീമിന്നും ഹോസെക്കും വന്നു. ഇങ്ങനെ കാവലിന്നരികെ കാവലുണ്ടായിരുന്നു.

26:17b.1CH.026.017 കിഴക്കെ വാതില്‍ക്കല്‍ ആറു ലേവ്യരും വടക്കെ വാതില്‍ക്കല്‍ നാളൊന്നിന്നു നാലുപേരും തെക്കെ വാതില്‍ക്കല്‍ നാളൊന്നിന്നു നാലുപേരും പാണ്ടിശാലെക്കല്‍ ഈരണ്ടുപേരും ഉണ്ടായിരുന്നു.

26:18b.1CH.026.018 പര്‍ബാരിന്നു പടിഞ്ഞാറു പെരുവഴിയില്‍ നാലുപേരും പര്‍ബാരില്‍ തന്നേ രണ്ടുപേരും ഉണ്ടായിരുന്നു.

26:19b.1CH.026.019 കോരഹ്യരിലും മെരാര്‍യ്യരിലും ഉള്ള വാതില്‍കാവല്‍ക്കാരുടെ ക്കുറുകള്‍ ഇവ തന്നേ.

26:20b.1CH.026.020 അവരുടെ സഹോദരന്മാരായ ലേവ്യര്‍ ദൈവലായത്തിലെ ഭണ്ഡാരത്തിന്നും വിശുദ്ധവസ്തുക്കളുടെ ഭണ്ഡാരത്തിന്നും മേല്‍വിചാരകരായിരുന്നു.

26:21b.1CH.026.021 ലയെദാന്റെ പുത്രന്മാര്‍ലയെദാന്റെ കുടുംബത്തിലുള്ള ഗേര്‍ശോന്യരുടെ പുത്രന്മാര്‍ഗേര്‍ശോന്യനായ ലയെദാന്റെ പിതൃഭവനത്തലവന്മാര്‍ യെഹീയേല്യര്‍ ആയിരുന്നു.

26:22b.1CH.026.022 യെഹിയേലിന്റെ പുത്രന്മാര്‍സേഥാം; അവന്റെ സഹോദരന്‍ യോവേല്‍; ഇവര്‍ യഹോവയുടെ ആലയത്തിലെ ഭണ്ഡാരത്തിന്നു മേല്‍വിചാരകരായിരുന്നു.

26:23b.1CH.026.023 അമ്രാമ്യര്‍, യിസ്ഹാര്‍യ്യര്‍, ഹെബ്രോന്യര്‍, ഉസ്സീയേല്യര്‍ എന്നവരോ

26:24b.1CH.026.024 മോശെയുടെ മകനായ ഗേര്‍ശോമിന്റെ മകന്‍ ശെബൂവേല്‍ ഭണ്ഡാരത്തിന്നു മേല്വിചാരകനായിരുന്നു.

26:25b.1CH.026.025 എലീയേസെരില്‍നിന്നുത്ഭവിച്ച അവന്റെ സഹോദരന്മാരോഅവന്റെ മകന്‍ രെഹബ്യാവു; അവന്റെ മകന്‍ യെശയ്യാവു; അവന്റെ മകന്‍ യോരാം; അവന്റെ മകന്‍ സിക്രി; അവന്റെ മകന്‍ ശെലോമീത്ത്.

26:26b.1CH.026.026 ദാവീദ്‍രാജാവും പിതൃഭവനത്തലവന്മാരും സഹസ്രാധിപന്മാരും ശതാധിപന്മാരും സേനാപതിമാരും നിവേദിച്ച വിശുദ്ധവസ്തുക്കളുടെ സകലഭണ്ഡാരത്തിന്നും ശെലോമീത്തും അവന്റെ സഹോദരന്മാരും മേല്‍വിചാരകരായിരുന്നു.

26:27b.1CH.026.027 യുദ്ധത്തില്‍ കിട്ടിയ കൊള്ളയില്‍ നിന്നു യഹോവയുടെ ആലയം കേടുപോക്കുവാന്‍ അവര്‍ അവയെ നിവേദിച്ചിരുന്നു.

26:28b.1CH.026.028 ദര്‍ശകനായ ശമൂവേലും കീശിന്റെ മകന്‍ ശൌലും നേരിന്റെ മകന്‍ അബ്നേരും സെരൂയയുടെ മകന്‍ യോവാബും നിവേദിച്ച സകലനിവേദിതവസ്തുക്കളും ശെലോമീത്തിന്റെയും അവന്റെ സഹോദരന്മാരുടെയും വിചാരണയില്‍ വന്നു.

26:29b.1CH.026.029 യിസ്ഹാര്‍യ്യരില്‍ കെനന്യാവും അവന്റെ പുത്രന്മാരും പുറമെയുള്ള പ്രവൃത്തിക്കു യിസ്രായേലില്‍ പ്രമാണികളും ന്യായാധിപന്മാരും ആയിരുന്നു.

26:30b.1CH.026.030 ഹെബ്രോന്യരില്‍ ഹശബ്യാവും അവന്റെ സഹോദരന്മാരുമായി ആയിരത്തെഴുനൂറു പ്രാപ്തന്മാര്‍ യോര്‍ദ്ദാന്നിക്കരെ പടിഞ്ഞാറു യഹോവയുടെ സകലകാര്യത്തിന്നും രാജാവിന്റെ ശുശ്രൂഷെക്കും യിസ്രായേലില്‍ മേല്‍വിചാരകരായിരുന്നു.

26:31b.1CH.026.031 ഹെബ്രോന്യരില്‍ കുലംകുലമായും കുടുംബംകുടുംബമായുമുള്ള ഹെബ്രോന്യര്‍ക്കും യെരീയാവു തലവനായിരുന്നു; ദാവീദിന്റെ വാഴ്ചയുടെ നാല്പതാം ആണ്ടില്‍ അവരുടെ വസ്തുത അനേഷിച്ചപ്പോള്‍ അവരുടെ ഇടയില്‍ ഗിലെയാദിലെ യാസേരില്‍ പ്രാപ്തന്മാരെ കണ്ടു.

26:32b.1CH.026.032 അവന്റെ സഹോദരന്മാരായി പ്രാപ്തന്മാരും പിതൃഭവനത്തലവന്മാരുമായി രണ്ടായിരത്തെഴുനൂറു പേരുണ്ടായിരുന്നു; അവരെ ദാവീദ്‍രാജാവു ദൈവത്തിന്റെ സകലകാര്യത്തിന്നും രാജാവിന്റെ കാര്യാദികള്‍ക്കും രൂബേന്യര്‍ ഗാദ്യര്‍, മനശ്ശെയുടെ പാതിഗോത്രം എന്നിവര്‍ക്കും മേല്‍വിചാരകരാക്കിവച്ചു.

27

27:1b.1CH.027.001 യിസ്രായേല്‍പുത്രന്മാര്‍ ആളെണ്ണപ്രകാരം പിതൃഭവനത്തലവന്മാരും സഹസ്രാധിപന്മാരും ശതാധിപന്മാരും സംവത്സരത്തിലെ സകലമാസങ്ങളിലും മാസാന്തരം വരികയും പോകയും ചെയ്യുന്ന അതതു ക്കുറുകളുടെ ഔരോ പ്രവൃത്തിയിലും രാജാവിന്നു സേവ ചെയ്തുപോന്ന അവരുടെ പ്രമാണികളും ആകെ ഇരുപത്തിനാലായിരം പേര്‍.

27:2b.1CH.027.002 ഒന്നാം മാസത്തേക്കുള്ള ഒന്നാം ക്കുറിന്നു മേല്‍വിചാരകന്‍ സബ്ദീയേലിന്റെ മകന്‍ യാശോബെയാംഅവന്റെ ക്കുറില്‍ ഇരുപത്തിനാലായിരം പേര്‍.

27:3b.1CH.027.003 അവന്‍ പേരെസ്സിന്റെ പുത്രന്മാരില്‍ ഉള്ളവനും ഒന്നാം മാസത്തെ സകലസേനാപതികള്‍ക്കും തലവനും ആയിരുന്നു.

27:4b.1CH.027.004 രണ്ടാം മാസത്തേക്കുള്ള ക്കുറിന്നു അഹോഹ്യനായ ദോദായി മേല്‍വിചാരകനും അവന്റെ ക്കുറില്‍ മിക്ളോത്ത് പ്രമാണിയും ആയിരുന്നു. അവന്റെ ക്കുറിലും ഇരുപത്തിനാലായിരംപേര്‍.

27:5b.1CH.027.005 മൂന്നാം മാസത്തേക്കുള്ള മൂന്നാമത്തെ സേനാപതി മഹാപുരോഹിതനായ യെഹോയാദയുടെ മകന്‍ ബെനായാവു; അവന്റെ ക്കുറിലും ഇരുപത്തിനാലായിരംപേര്‍.

27:6b.1CH.027.006 മുപ്പതു പേരില്‍ വീരനും മുപ്പതുപേര്‍ക്കും തലവനുമായ ബെനായാവു ഇവന്‍ തന്നേ; അവന്റെ ക്കുറിന്നു അവന്റെ മകനായ അമ്മീസാബാദ് പ്രമാണിയായിരുന്നു.

27:7b.1CH.027.007 നാലാം മാസത്തേക്കുള്ള നാലാമത്തവന്‍ യോവാബിന്റെ സഹോദരനായ അസാഹേലും അവന്റെശേഷം അവന്റെ മകനായ സെബദ്യാവും ആയിരുന്നു; അവന്റെ ക്കുറിലും ഇരുപത്തിനാലായിരംപേര്‍.

27:8b.1CH.027.008 അഞ്ചാം മാസത്തേക്കുള്ള അഞ്ചാമത്തവന്‍ യിസ്രാഹ്യനായ ശംഹൂത്ത്; അവന്റെ ക്കുറിലും ഇരുപത്തിനാലായിരംപേര്‍.

27:9b.1CH.027.009 ആറാം മാസത്തേക്കുള്ള ആറാമത്തവന്‍ തെക്കോവ്യനായ ഇക്കേശിന്റെ മകന്‍ ഈരാ; അവന്റെ ക്കുറിലും ഇരുപത്തിനാലായിരംപേര്‍.

27:10b.1CH.027.010 ഏഴാം മാസത്തേക്കുള്ള ഏഴാമത്തവന്‍ എഫ്രയീമ്യരില്‍ പെലോന്യനായ ഹേലെസ്; അവന്റെ ക്കുറിലും ഇരുപത്തിനാലായിരംപേര്‍.

27:11b.1CH.027.011 എട്ടാം മാസത്തേക്കുള്ള എട്ടാമത്തവന്‍ സര്‍ഹ്യരില്‍ ഹൂശാത്യനായ സിബ്ബെഖായി; അവന്റെ ക്കുറിലും ഇരുപത്തിനാലായിരംപേര്‍.

27:12b.1CH.027.012 ഒമ്പതാം മാസത്തേക്കുള്ള ഒമ്പതാമത്തവന്‍ ബെന്യാമീന്യരില്‍ അനാഥോഥ്യനായ അബീയേസെര്‍; അവന്റെ ക്കുറിലും ഇരുപത്തിനാലായിരംപേര്‍.

27:13b.1CH.027.013 പത്താം മാസത്തേക്കുള്ള പത്താമത്തവന്‍ സര്‍ഹ്യരില്‍ നെതോഫാത്യനായ മഹരായി; അവന്റെ ക്കുറിലും ഇരുപത്തിനാലായിരംപേര്‍.

27:14b.1CH.027.014 പതിനൊന്നാം മാസത്തേക്കുള്ള പതിനൊന്നാമത്തവന്‍ എഫ്രയീമിന്റെ പുത്രന്മാരില്‍ പിരാഥോന്യനായ ബെനായാവു; അവന്റെ ക്കുറിലും ഇരുപത്തിനാലായിരംപേര്‍.

27:15b.1CH.027.015 പന്ത്രണ്ടാം മാസത്തേക്കുള്ള പന്ത്രണ്ടാമത്തവന്‍ ഒത്നീയേലില്‍നിന്നുത്ഭവിച്ച നെതോഫാത്യനായ ഹെല്‍ദായി; അവന്റെ ക്കുറിലും ഇരുപത്തിനാലായിരംപേര്‍.

27:16b.1CH.027.016 യിസ്രായേല്‍ഗോത്രങ്ങളുടെ തലവന്മാര്‍രൂബേന്യര്‍ക്കും പ്രഭു സിക്രിയുടെ മകന്‍ എലീയേസെര്‍; ശിമെയോന്യര്‍ക്കും മയഖയുടെ മകന്‍ ശെഫത്യാവു;

27:17b.1CH.027.017 ലേവ്യര്‍ക്കും കെമൂവേലിന്റെ മകന്‍ ഹശബ്യാവു; അഹരോന്യര്‍ക്കും സാദോക്;

27:18b.1CH.027.018 യെഹൂദെക്കു ദാവീദിന്റെ സഹോദരന്മാരില്‍ ഒരുത്തനായ എലീഹൂ; യിസ്സാഖാരിന്നു മീഖായേലിന്റെ മകന്‍ ഒമ്രി;

27:19b.1CH.027.019 സെബൂലൂന്നു ഔബദ്യാവിന്റെ മകന്‍ യിശ്മയ്യാവു; നഫ്താലിക്കു അസ്രീയേലിന്റെ മകന്‍ യെരീമോത്ത്;

27:20b.1CH.027.020 എഫ്രയീമ്യര്‍ക്കും അസസ്യാവിന്റെ മകന്‍ ഹോശേയ; മനശ്ശെയുടെ പാതിഗോത്രത്തിന്നു പെദായാവിന്റെ മകന്‍ യോവേല്‍.

27:21b.1CH.027.021 ഗിലെയാദിലെ മനശ്ശെയുടെ പാതിഗോത്രത്തിന്നു സെഖര്‍യ്യാവിന്റെ മകന്‍ യിദ്ദോ; ബെന്യാമീന്നു അബ്നേരിന്റെ മകന്‍ യാസീയേല്‍;

27:22b.1CH.027.022 ദാന്നു യെരോഹാമിന്റെ മകന്‍ അസരെയോല്‍. ഇവര്‍ യിസ്രായേല്‍ഗോത്രങ്ങള്‍ക്കു പ്രഭുക്കന്മാര്‍ ആയിരുന്നു.

27:23b.1CH.027.023 എന്നാല്‍ യഹോവ യിസ്രായേലിനെ ആകാശത്തിലെ നക്ഷത്രങ്ങളെപ്പോലെ വര്‍ദ്ധിപ്പിക്കും എന്നു അരുളിച്ചെയ്തിരുന്നതുകൊണ്ടു ദാവീദ് ഇരുപതു വയസ്സിന്നു താഴെയുള്ളവരുടെ എണ്ണം എടുത്തില്ല.

27:24b.1CH.027.024 സെരൂയയുടെ മകനായ യോവാബ് എണ്ണുവാന്‍ തുടങ്ങിയെങ്കിലും അവന്‍ തീര്‍ത്തില്ല; അതു നിമിത്തം യിസ്രായേലിന്മേല്‍ കോപം വന്നതു കൊണ്ടു ആ സംഖ്യ ദാവീദ് രാജാവിന്റെ വൃത്താന്തപുസ്തകത്തിലെ കണക്കില്‍ ചേര്‍ത്തിട്ടുമില്ല.

27:25b.1CH.027.025 രാജാവിന്റെ ഭണ്ഡാരത്തിന്നു അദീയേലിന്റെ മകനായ അസ്മാവെത്ത് മേല്‍വിചാരകന്‍ . നിലങ്ങളിലും പട്ടണങ്ങളിലും ഗ്രാമങ്ങളിലും കോട്ടകളിലും ഉള്ള പാണ്ടിശാലകള്‍ക്കു ഉസ്സീയാവിന്റെ മകന്‍ യെഹോനാഥാന്‍ മേല്‍വിചാരകന്‍ .

27:26b.1CH.027.026 വയലില്‍ വേലചെയ്ത കൃഷിക്കാര്‍ക്കും കെലൂബിന്റെ മകന്‍ എസ്രി മേല്‍വിചാരകന്‍ .

27:27b.1CH.027.027 മുന്തിരിത്തോട്ടങ്ങള്‍ക്കു രാമാത്യനായ ശിമെയിയും മുന്തിരത്തോട്ടങ്ങളിലെ അനുഭവമായ വീഞ്ഞു സൂക്ഷിക്കുന്ന നിലവറകള്‍ക്കു ശിഫ്മ്യനായ സബ്ദിയും മേല്‍വിചാരകര്‍.

27:28b.1CH.027.028 ഒലിവുവൃക്ഷങ്ങള്‍ക്കും താഴ്വീതിയിലെ കാട്ടത്തികള്‍ക്കും ഗാദേര്‍യ്യനായ ബാല്‍ഹാനാനും എണ്ണ സൂക്ഷിച്ചുവെക്കുന്ന നിലവറകള്‍ക്കു യോവാശും മേല്‍വിചാരകര്‍.

27:29b.1CH.027.029 ശാരോനില്‍ മേയുന്ന നാല്‍ക്കാലികള്‍ക്കു ശാരോന്യനായ ശിത്രായിയും താഴ്വരയിലെ നാല്‍ക്കാലികള്‍ക്കു അദായിയുടെ മകനായ ശാഫാത്തും മേല്‍വിചാരകര്‍.

27:30b.1CH.027.030 ഒട്ടകങ്ങള്‍ക്കു യിശ്മായേല്യനായ ഔബീലും കഴുതകള്‍ക്കു മേരോനോത്യനായ യെഹ്ദെയാവും മേല്‍വിചാരകര്‍.

27:31b.1CH.027.031 ആടുകള്‍ക്കു ഹഗ്രീയനായ യാസീസ് മേല്‍ വിചാരകന്‍ ; ഇവര്‍ എല്ലാവരും ദാവീദ് രാജാവിന്റെ വസ്തുവകകള്‍ക്കു അധിപതിമാരായിരുന്നു.

27:32b.1CH.027.032 ദാവീദിന്റെ ചിറ്റപ്പനായ യോനാഥാന്‍ ബുദ്ധിമാനായൊരു മന്ത്രിയും ശാസ്ത്രിയും ആയിരുന്നു; ഹഖ്മോനിയുടെ മകനായ യെഹീയേല്‍ രാജകുമാരന്മാരുടെ സഹവാസി ആയിരുന്നു.

27:33b.1CH.027.033 അഹീഥോഫെല്‍ രാജമന്ത്രി; അര്‍ഖ്യനായ ഹൂശായി രാജമിത്രം.

27:34b.1CH.027.034 അഹീഥോഫെലിന്റെ ശേഷം ബെനായാവിന്റെ മകനായ യെഹോയാദയും അബ്യാഥാരും മന്ത്രികള്‍; രാജാവിന്റെ സേനാധിപതി യോവാബ്.

28

28:1b.1CH.028.001 അനന്തരം ദാവീദ് യിസ്രായേലിന്റെ സകലപ്രഭുക്കന്മാരുമായ ഗോത്രപ്രഭുക്കന്മാരെയും രാജാവിന്നു ശുശ്രൂഷചെയ്ത ക്കുറുകളുടെ തലവന്മാരെയും സഹസ്രാധിപന്മാരെയും ശതാധിപന്മാരെയും രാജാവിന്റെയും അവന്റെ പുത്രന്മാരുടെയും സകലവസ്തുവകകള്‍ക്കും നാല്‍ക്കാലികള്‍ക്കും ഉള്ള മേല്‍വിചാരകന്മാരെയും ഷണ്ഡന്മാരെയും വീരന്മാരെയും സകലപരാക്രമശാലികളേയും യെരൂശലേമില്‍ കൂട്ടിവരുത്തി.

28:2b.1CH.028.002 ദാവീദ് രാജാവു എഴുന്നേറ്റുനിന്നു പറഞ്ഞതു എന്തെന്നാല്‍എന്റെ സഹോദരന്മാരും എന്റെ ജനവുമായുള്ളോരേ, എന്റെ വാക്കു കേള്‍പ്പിന്‍ ; യഹോവയുടെ നിയമപെട്ടകത്തിനും നമ്മുടെ ദൈവത്തിന്റെ പാദപീഠത്തിന്നുമായി ഒരു വിശ്രമാലയം പണിവാന്‍ എനിക്കു താല്പര്യം ഉണ്ടായിരുന്നു; പണിക്കുവേണ്ടി ഞാന്‍ വട്ടംകൂട്ടിയിരുന്നു.

28:3b.1CH.028.003 എന്നാല്‍ ദൈവം എന്നോടുനീ എന്റെ നാമത്തിന്നു ഒരു ആലയം പണിയരുതു; നീ ഒരു യോദ്ധാവാകുന്നു; രക്തവും ചൊരിയിച്ചിരിക്കുന്നു എന്നു കല്പിച്ചു.

28:4b.1CH.028.004 എങ്കിലും ഞാന്‍ എന്നേക്കും യിസ്രായേലിന്നു രാജാവായിരിപ്പാന്‍ യിസ്രായേലിന്റെ ദൈവമായ യഹോവ എന്റെ സര്‍വ്വപിതൃഭവനത്തില്‍നിന്നും എന്നെ തിരഞ്ഞെടുത്തു; പ്രഭുവായിരിപ്പാന്‍ യെഹൂദയെയും യെഹൂദാഗൃഹത്തില്‍ എന്റെ പിതൃഭവനത്തെയും തിരഞ്ഞെടുത്തിരിക്കുന്നു; എന്റെ അപ്പന്റെ പുത്രന്മാരില്‍ വെച്ചു എന്നെ എല്ലായിസ്രായേലിന്നും രാജാവാക്കുവാന്‍ അവന്നു പ്രസാദം തോന്നി.

28:5b.1CH.028.005 എന്റെ സകലപുത്രന്മാരിലും നിന്നു--യഹോവ എനിക്കു വളരെ പുത്രന്മാരെ തന്നിരിക്കുന്നുവല്ലോ--അവന്‍ എന്റെ മകനായ ശലോമോനെ യിസ്രായേലില്‍ യഹോവയുടെ രാജാസനത്തില്‍ ഇരിപ്പാന്‍ തിരഞ്ഞെടുത്തിരിക്കുന്നു.

28:6b.1CH.028.006 അവന്‍ എന്നോടുനിന്റെ മകനായ ശലോമോന്‍ എന്റെ ആലയവും എന്റെ പ്രാകാരങ്ങളും പണിയും; ഞാന്‍ അവനെ എനിക്കു പുത്രനായി തിരഞ്ഞെടുത്തിരിക്കുന്നു; ഞാന്‍ അവന്നു പിതാവായിരിക്കും.

28:7b.1CH.028.007 അവന്‍ ഇന്നു ചെയ്യുന്നതുപോലെ എന്റെ കല്പനകളും വിധികളും ആചരിപ്പാന്‍ സ്ഥിരത കാണിക്കുമെങ്കില്‍ ഞാന്‍ അവന്റെ രാജത്വം എന്നേക്കും സ്ഥിരമാക്കും എന്നു അരുളിച്ചെയ്തിരിക്കുന്നു.

28:8b.1CH.028.008 ആകയാല്‍ യഹോവയുടെ സഭയായ എല്ലായിസ്രായേലും കാണ്‍കെയും നമ്മുടെ ദൈവം കേള്‍ക്കെയും ഞാന്‍ പറയുന്നതുനിങ്ങള്‍ ഈ നല്ലദേശം അനുഭവിക്കയും പിന്നത്തേതില്‍ അതു നിങ്ങളുടെ മക്കള്‍ക്കു ശാശ്വതാവകാശമായി വെച്ചേക്കയും ചെയ്യേണ്ടതിന്നു നിങ്ങളുടെ ദൈവമായ യഹോവയുടെ കല്പനകളൊക്കെയും ആചരിക്കയും ഉപേക്ഷിക്കാതിരിക്കയും ചെയ്‍വിന്‍ .

28:9b.1CH.028.009 നീയോ എന്റെ മകനേ, ശാലോമോനേ, നിന്റെ അപ്പന്റെ ദൈവത്തെ അറികയും അവനെ പൂര്‍ണ്ണഹൃദയത്തോടും നല്ലമനസ്സോടും കൂടെ സേവിക്കയും ചെയ്ക; യഹോവ സര്‍വ്വഹൃദയങ്ങളെയും പരിശോധിക്കയും വിചാരങ്ങളും നിരൂപണങ്ങളും എല്ലാം ഗ്രഹിക്കയും ചെയ്യുന്നു; നീ അവനെ അന്വേഷിക്കുന്നു എങ്കില്‍ അവനെ കണ്ടെത്തും; ഉപേക്ഷിക്കുന്നു എങ്കിലോ അവന്‍ നിന്നെ എന്നേക്കും തള്ളിക്കളയും.

28:10b.1CH.028.010 ആകയാല്‍ സൂക്ഷിച്ചുകൊള്‍ക; വിശുദ്ധമന്ദിരമായോരു ആലയം പണിവാന്‍ യഹോവ നിന്നെ തിരഞ്ഞെടുത്തിരിക്കുന്നു; ധൈര്യപ്പെട്ടു അതു നടത്തികൊള്‍ക.

28:11b.1CH.028.011 പിന്നെ ദാവീദ് തന്റെ മകനായ ശലോമോന്നു ദൈവാലയത്തിന്റെ മണ്ഡപം, ഉപഗൃഹങ്ങള്‍, ഭണ്ഡാരഗൃഹങ്ങള്‍, മാളികമുറികള്‍, അറകള്‍, കൃപാസനഗൃഹം എന്നിവയുടെ മാതൃകകൊടുത്തു.

28:12b.1CH.028.012 യഹോവയുടെ ആലയം, പ്രാകാരങ്ങള്‍, ചുറ്റുമുള്ള എല്ലാ അറകള്‍, ദൈവാലയത്തിന്റെ ഭണ്ഡാരഗൃഹങ്ങള്‍, നിവേദിത വസ്തുക്കളുടെ ഭണ്ഡാരം,

28:13b.1CH.028.013 പുരോഹിതന്മാരുടെയും ലേവ്യരുടെയും ക്കുറുകള്‍, യഹോവയുടെ ആലയത്തിലെ സകലശുശ്രൂഷയുടെയും വേല, യഹോവയുടെ ആലയത്തിലെ ശുശ്രൂഷെക്കുള്ള സകലപാത്രങ്ങള്‍ എന്നിവയെല്ലാറ്റെയും കുറിച്ചു തന്റെ മനസ്സില്‍ ഉണ്ടായിരുന്ന മാതൃകാവിവരവും അവന്നു കൊടുത്തു.

28:14b.1CH.028.014 അതതു ശുശ്രൂഷെക്കുള്ള ഉപകരണങ്ങള്‍ക്കു ഒക്കെയും പൊന്നുകൊണ്ടുള്ള ഉപകരണങ്ങള്‍ക്കു തൂക്കപ്രകാരം പൊന്നും അതതു ശുശ്രൂഷെക്കുള്ള ഉപകരണങ്ങള്‍ക്കു ഒക്കെയും വെള്ളികൊണ്ടുള്ള ഉപകരണങ്ങള്‍ക്കു ഒക്കെയും തൂക്കപ്രകാരം

28:15b.1CH.028.015 വെള്ളിയും പൊന്‍ വിളകൂതണ്ടുകള്‍ക്കും അവയുടെ സ്വര്‍ണ്ണദീപങ്ങള്‍ക്കും വേണ്ടുന്ന തൂക്കമായി ഔരോവിളകൂതണ്ടിന്നും അതിന്റെ ദീപങ്ങള്‍ക്കും തൂക്കപ്രകാരം പൊന്നും വെള്ളികൊണ്ടുള്ള വിളകൂതണ്ടുകള്‍ക്കു ഔരോ തണ്ടിന്റെയും ഉപയോഗത്തിന്നു തക്കവണ്ണം അതതു തണ്ടിന്നും അതതിന്റെ ദീപങ്ങള്‍ക്കും തൂക്കപ്രകാരം വെള്ളിയും കൊടുത്തു.

28:16b.1CH.028.016 കാഴ്ചയപ്പത്തിന്റെ മേശകള്‍ക്കു ഔരോ മേശെക്കു വേണ്ടുന്ന പൊന്നും വെള്ളികൊണ്ടുള്ള മേശകള്‍ക്കു വേണ്ടുന്ന വെള്ളിയും തൂക്കപ്രകാരം കൊടുത്തു.

28:17b.1CH.028.017 മുള്‍കൊളുത്തുകള്‍ക്കും കലശങ്ങള്‍ക്കും കുടങ്ങള്‍ക്കും വേണ്ടുന്ന തങ്കവും പൊന്‍ കിണ്ടികള്‍ക്കു ഔരോ കിണ്ടിക്കു തൂക്കപ്രകാരം വേണ്ടുന്ന പൊന്നും ഔരോ വെള്ളിക്കിണ്ടിക്കു തൂക്കപ്രകാരം വേണ്ടുന്ന വെള്ളിയും കൊടുത്തു.

28:18b.1CH.028.018 ധൂപപീഠത്തിന്നു തൂക്കപ്രകാരം വേണ്ടുന്ന ഊതിക്കഴിച്ച പൊന്നും ചിറകു വിരിച്ചു യഹോവയുടെ നിയമപെട്ടകം മൂടുന്ന കെരൂബുകളായ രഥമാതൃകെക്കു വേണ്ടുന്ന പൊന്നും കൊടുത്തു.

28:19b.1CH.028.019 ഇവയെല്ലാം ഈ മാതൃകയുടെ എല്ലാപണികളും യഹോവ എനിക്കു വേണ്ടി തന്റെ കൈകൊണ്ടു എഴുതിയ രേഖാമൂലം എന്നെ ഗ്രഹിപ്പിച്ചിരിക്കുന്നു എന്നു ദാവീദ് പറഞ്ഞു.

28:20b.1CH.028.020 പിന്നെയും ദാവീദ് തന്റെ മകനായ ശലോമോനോടു പറഞ്ഞതുബലപ്പെട്ടു ധൈര്യം പൂണ്ടു പ്രവര്‍ത്തിച്ചുകൊള്‍ക; ഭയപ്പെടരുതു, ഭ്രമിക്കയും അരുതു; യഹോവയായ ദൈവം എന്റെ ദൈവം തന്നേ, നിന്നോടുകൂടെ ഉണ്ടു. യഹോവയുടെ ആലയത്തിലെ ശുശ്രൂഷെക്കുള്ള എല്ലാവേലയും നീ നിവര്‍ത്തിക്കുംവരെ അവന്‍ നിന്നെ കൈവിടുകയില്ല, ഉപേക്ഷിക്കയും ഇല്ല.

28:21b.1CH.028.021 ഇതാ, ദൈവാലയത്തിലെ സകലശുശ്രൂഷെക്കും വേണ്ടി പുരോഹിതന്മാരുടെയും ലേവ്യരുടെയും ക്കുറുകള്‍ ഉണ്ടല്ലോ; ഔരോവിധ ശുശ്രൂഷെക്കും മനസ്സും സമാര്‍ത്ഥ്യവും ഉള്ള ഏവരും എല്ലാവേലെക്കായിട്ടും നിന്നോടു കൂടെ ഉണ്ടു; പ്രഭുക്കന്മാരും സര്‍വ്വജനവും നിന്റെ കല്പനക്കൊക്കെയും വിധേയരായിരിക്കും.

29

29:1b.1CH.029.001 പിന്നെ ദാവീദ്‍രാജാവു സര്‍വ്വസഭയോടും പറഞ്ഞതുദൈവം തന്നേ തിരഞ്ഞെടുത്തിരിക്കുന്ന എന്റെ മകന്‍ ശലോമോന്‍ ചെറുപ്പവും ഇളംപ്രായവും ഉള്ളവന്‍ ; പ്രവൃത്തിവലിയതും ആകുന്നു; മന്ദിരം മനുഷ്യന്നല്ല, യഹോവയായ ദൈവത്തിന്നത്രെ.

29:2b.1CH.029.002 എന്നാല്‍ ഞാന്‍ എന്റെ സര്‍വ്വബലത്തോടും കൂടെ എന്റെ ദൈവത്തിന്റെ ആലയത്തിന്നു വേണ്ടി പൊന്നുകൊണ്ടുള്ളവേക്കു പൊന്നും വെള്ളികൊണ്ടുള്ളവേക്കു വെള്ളിയും താമ്രംകൊണ്ടുള്ളവേക്കു താമ്രവും ഇരിമ്പുകൊണ്ടുള്ളവേക്കു ഇരിമ്പും മരംകൊണ്ടുള്ളവേക്കു മരവും ഗോമേദകക്കല്ലും പതിപ്പാനുള്ള കല്ലും ഖചിതപ്രവൃത്തിക്കുള്ള കല്ലും നാനവര്‍ണ്ണമുള്ള കല്ലും വിലയേറിയ സകലവിധ രത്നവും അനവധി വെള്ളക്കല്ലും ശേഖരിച്ചു വെച്ചിരിക്കുന്നു.

29:3b.1CH.029.003 എന്റെ ദൈവത്തിന്റെ ആലയത്തോടു എനിക്കുള്ള പക്ഷംനിമിത്തം വിശുദ്ധമന്ദിരത്തിന്നു വേണ്ടി ഞാന്‍ ശേഖരിച്ചതൊക്കെയും കൂടാതെ എന്റെ സ്വന്തഭണ്ഡാരത്തിലെ പൊന്നും വെള്ളിയും എന്റെ ദൈവത്തിന്റെ ആലയത്തിന്നായി കൊടുത്തിരിക്കുന്നു.

29:4b.1CH.029.004 ആലയഭിത്തികളെ പൊന്നുകൊണ്ടു വേണ്ടതു പൊന്നുകൊണ്ടും വെള്ളികൊണ്ടു വേണ്ടതു വെള്ളികൊണ്ടും പൊതിവാനും കൌശലപ്പണിക്കാരുടെ എല്ലാ പണിക്കായിട്ടും ഔഫീര്‍പൊന്നായി മൂവായിരം താലന്തു പൊന്നും ഏഴായിരം താലന്തു ഊതിക്കഴിച്ച വെള്ളിയും തന്നേ.

29:5b.1CH.029.005 എന്നാല്‍ ഇന്നു യഹോവേക്കു കരപൂരണം ചെയ്‍വാന്‍ മന:പൂര്‍വ്വം അര്‍പ്പിക്കുന്നവന്‍ ആര്‍?

29:6b.1CH.029.006 അപ്പോള്‍ പിതൃഭവനപ്രഭുക്കന്മാരും യിസ്രായേലിന്റെ ഗോത്രപ്രഭുക്കന്മാരും സഹസ്രാധിപന്മാരും ശതാധിപന്മാരും രാജാവിന്റെ പ്രവൃത്തിക്കു മേല്‍വിചാരകന്മാരും മന:പൂര്‍വ്വദാനങ്ങളെ കൊണ്ടുവന്നു.

29:8b.1CH.029.008 രത്നങ്ങള്‍ കൈവശമുള്ളവര്‍ അവയെ ഗേര്‍ശോന്യനായ യെഹീയേല്‍മുഖാന്തരം യഹോവയുടെ ആലയത്തിലെ ഭണ്ഡാരത്തിലേക്കു കൊടുത്തു.

29:9b.1CH.029.009 അങ്ങനെ ജനം മന:പൂര്‍വ്വമായി കൊടുത്തതുകൊണ്ടു അവര്‍ സന്തോഷിച്ചു; ഏകാഗ്രഹൃദയത്തോടെ മന:പൂര്‍വ്വമായിട്ടായിരുന്നു അവര്‍ യഹോവേക്കു കൊടുത്തതു. ദാവീദ് രാജാവും അത്യന്തം സന്തോഷിച്ചു.

29:10b.1CH.029.010 പിന്നെ ദാവീദ് സര്‍വ്വസഭയുടെയും മുമ്പാകെ യഹോവയെ സ്തുതിച്ചു ചൊല്ലിയതെന്തെന്നാല്‍ഞങ്ങളുടെ പിതാവായ യിസ്രായേലിന്‍ ദൈവമായ യഹോവേ, നീ എന്നും എന്നേക്കും വാഴ്ത്തപ്പെട്ടവന്‍ .

29:11b.1CH.029.011 യഹോവേ, മഹത്വവും ശക്തിയും തേജസ്സും യശസ്സും മഹിമയും നിനക്കുള്ളതു സ്വര്‍ഗ്ഗത്തിലും ഭൂമിയിലുമുള്ളതൊക്കെയും നിനക്കുള്ളതല്ലോ. യഹോവേ, രാജത്വം നിനക്കുള്ളതാകുന്നു; നീ സകലത്തിന്നും മീതെ തലവനായിരിക്കുന്നു.

29:12b.1CH.029.012 ധനവും ബഹുമാനവും നിങ്കല്‍ നിന്നു വരുന്നു; നീ സര്‍വ്വവും ഭരിക്കുന്നു; ശക്തിയും ബലവും നിന്റെ കയ്യില്‍ ഇരിക്കുന്നു; സകലത്തെയും വലുതാക്കുന്നതും ശക്തീകരിക്കുന്നതും നിന്റെ പ്രവൃത്തിയാകുന്നു.

29:13b.1CH.029.013 ആകയാല്‍ ഞങ്ങളുടെ ദൈവമേ, ഞങ്ങള്‍ നിനക്കു സ്തോത്രം ചെയ്തു നിന്റെ മഹത്വമുള്ള നാമത്തെ സ്തുതിക്കുന്നു.

29:14b.1CH.029.014 എന്നാല്‍ ഞങ്ങള്‍ ഇങ്ങനെ ഇത്ര മന:പൂര്‍വ്വമായി ദാനം ചെയ്യേണ്ടതിന്നു പ്രാപ്തരാകുവാന്‍ ഞാന്‍ ആര്‍? എന്റെ ജനവും എന്തുള്ളു? സകലവും നിങ്കല്‍നിന്നല്ലോ വരുന്നതു; നിന്റെ കയ്യില്‍നിന്നു വാങ്ങി ഞങ്ങള്‍ നിനക്കു തന്നതേയുള്ളു.

29:15b.1CH.029.015 ഞങ്ങള്‍ നിന്റെ മുമ്പാകെ അങ്ങളുടെ സകലപിതാക്കന്മാരെയുംപോലെ അതിഥികളും പരദേശികളും ആകുന്നു; ഭൂമിയില്‍ ഞങ്ങളുടെ ആയുഷ്കാലം ഒരു നിഴല്‍ പോലെയത്രേ; യാതൊരു സ്ഥിരതയുമില്ല.

29:16b.1CH.029.016 ഞങ്ങളുടെ ദൈവമായ യഹോവേ, നിന്റെ വിശുദ്ധനാമത്തിന്നായി നിനക്കു ഒരു ആലയം പണിവാന്‍ ഞങ്ങള്‍ ശേഖരിച്ചിട്ടുള്ള ഈ സംഗ്രഹമെല്ലാം നിന്റെ കയ്യില്‍നിന്നുള്ളതു; സകലവും നിനക്കുള്ളതാകുന്നു.

29:17b.1CH.029.017 എന്റെ ദൈവമേ; നീ ഹൃദയത്തെ ശോധനചെയ്തു പരമാര്‍ത്ഥതയില്‍ പ്രസാദിക്കുന്നു എന്നു ഞാന്‍ അറിയുന്നു; ഞാനോ എന്റെ ഹൃദയപരമാര്‍ത്ഥതയോടെ ഇവയെല്ലാം മന:പൂര്‍വ്വമായി തന്നിരിക്കുന്നു ഇപ്പോള്‍ ഇവിടെ കൂടിയിരിക്കുന്ന നിന്റെ ജനം നിനക്കു മന:പൂര്‍വ്വമായി തന്നിരിക്കുന്നതു ഞാന്‍ സന്തോഷത്തോടെ കണ്ടുമിരിക്കുന്നു.

29:18b.1CH.029.018 ഞങ്ങളുടെ പിതാക്കന്മാരായ അബ്രാഹാമിന്റെയും യിസ്ഹാക്കിന്റെയും യിസ്രായേലിന്റെയും ദൈവമായ യഹോവേ, നിന്റെ ജനത്തിന്റെ ഹൃദയത്തില്‍ ഈ വിചാരങ്ങളും ഭാവവും എന്നേക്കും കാത്തു അവരുടെ ഹൃദയത്തെ നിങ്കലേക്കു തിരിക്കേണമേ.

29:19b.1CH.029.019 എന്റെ മകനായ ശലോമോന്‍ നിന്റെ കല്പനകളും സാക്ഷ്യങ്ങളും ചട്ടങ്ങളും പ്രമാണിക്കേണ്ടതിന്നു പണിയേണ്ടതിന്നായി ഞാന്‍ വട്ടംകൂട്ടിയിരിക്കുന്ന മന്ദിരം തീര്‍പ്പാന്‍ ഇവയെല്ലാം നിവര്‍ത്തിക്കേണ്ടതിന്നും അവന്നു ഒരു ഏകാഗ്രഹൃദയം നല്കേണമേ.

29:20b.1CH.029.020 പിന്നെ ദാവീദ് സര്‍വ്വസഭയോടുംഇപ്പോള്‍ നിങ്ങളുടെ ദൈവമായ യഹോവയെ വാഴ്ത്തുവിന്‍ എന്നു പറഞ്ഞു. അങ്ങനെ സഭ മുഴുവനും തങ്ങളുടെ പിതാക്കന്മാരുടെ ദൈവമായ യഹോവയെ വാഴ്ത്തി യഹോവയെയും രാജാവിനെയും വണങ്ങി നമസ്കരിച്ചു.

29:21b.1CH.029.021 പിന്നെ അവര്‍ യഹോവേക്കു ഹനനയാഗങ്ങളെ അര്‍പ്പിച്ചു; പിറ്റെന്നാള്‍ യഹോവേക്കു ഹോമയാഗമായി ആയിരം കാളയെയും ആയിരം ആട്ടുകൊറ്റനെയും ആയിരം കുഞ്ഞാടിനെയും അവയുടെ പാനീയയാഗങ്ങളെയും എല്ലായിസ്രായേലിന്നും വേണ്ടി അനവധി ഹനനയാഗങ്ങളെയും കഴിച്ചു.

29:22b.1CH.029.022 അവര്‍ അവന്നു യഹോവയുടെ സന്നിധിയില്‍ മഹാസന്തോഷത്തോടെ ഭക്ഷിച്ചു പാനംചെയ്തു; ദാവീദിന്റെ മകനായ ശലോമോനെ രണ്ടാം പ്രാവശ്യം രാജാവാക്കി; അവനെ യഹോവേക്കു പ്രഭുവായിട്ടും സാദോക്കിനെ പുരോഹിതനായിട്ടും അഭിഷേകം ചെയ്തു.

29:23b.1CH.029.023 അങ്ങനെ ശലോമോന്‍ തന്റെ അപ്പനായ ദാവീദിന്നു പകരം യഹോവയുടെ സിംഹാസനത്തില്‍ രാജാവായിരുന്നു കൃതാര്‍ത്ഥനായി. യിസ്രായേലൊക്കെയും അവന്റെ വാക്കു കേട്ടനുസരിച്ചു.

29:24b.1CH.029.024 സകലപ്രഭുക്കന്മാരും വീരന്മാരും ദാവീദ്‍രാജാവിന്റെ സകലപുത്രന്മാരും ശലോമോന്‍ രാജാവിന്നു കീഴ്പെട്ടു.

29:25b.1CH.029.025 യിസ്രായേലൊക്കെയും കാണ്‍കെ യഹോവ ശലോമോനെ അത്യന്തം മഹത്വപ്പെടുത്തി, യിസ്രായേലില്‍ അവന്നു മുമ്പുണ്ടായിരുന്ന ഒരു രാജാവിന്നും ലഭിച്ചിട്ടില്ലാത്ത രാജമഹിമയും അവന്നു നല്കി.

29:26b.1CH.029.026 ഇങ്ങനെ യിശ്ശായിയുടെ മകനായ ദാവീദ് എല്ലായിസ്രായേലിന്നും രാജാവായി വാണിരുന്നു.

29:27b.1CH.029.027 അവന്‍ യിസ്രായേലിനെ വാണകാലം നാല്പതു സംവത്സരം ആയിരുന്നു; അവന്‍ ഏഴു സംവത്സരം ഹെബ്രോനിലും മുപ്പത്തിമൂന്നു സംവത്സരം യെരൂശലേമിലും വാണു.

29:28b.1CH.029.028 അവന്‍ നന്നാ വയസ്സുചെന്നവനും ആയുസ്സും ധനവും മാനവും തികഞ്ഞവനുമായി മരിച്ചു; അവന്റെ മകനായ ശലോമോന്‍ അവന്നു പകരം രാജാവായി.

29:29b.1CH.029.029 എന്നാല്‍ ദാവീദ് രാജാവിന്റെ ആദ്യന്തവൃത്താന്തങ്ങളും അവന്റെ രാജ്യഭാരം ഒക്കെയും അവന്റെ പരാക്രമപ്രവൃത്തികളും അവന്നും യിസ്രായേലിന്നും അന്യദേശങ്ങളിലെ സകലരാജ്യങ്ങള്‍ക്കും ഭവിച്ച കാലഗതികളും

29:30b.1CH.029.030 ദര്‍ശകനായ ശമൂവേലിന്റെ വൃത്താന്തത്തിലും നാഥാന്‍ പ്രവാചകന്റെ പുസ്തകത്തിലും ദര്‍ശകനായ ഗാദിന്റെ വൃത്താന്തത്തിലും എഴുതിയിരിക്കുന്നുവല്ലോ.


Holder of rights
Multilingual Bible Corpus

Citation Suggestion for this Object
TextGrid Repository (2025). Malayalam Collection. 1 Chronicles (Malayalam). 1 Chronicles (Malayalam). Multilingual Parallel Bible Corpus. Multilingual Bible Corpus. https://hdl.handle.net/21.11113/0000-0016-A628-0