Judges (Malayalam)
1
1:1b.JDG.001.001 യോശുവയുടെ മരണശേഷം യിസ്രായേല്‍മക്കള്‍ഞങ്ങളില്‍ ആരാകുന്നു കനാന്യരോടു യുദ്ധംചെയ്‍വാന്‍ ആദ്യം പുറപ്പെടേണ്ടതു എന്നു യഹോവയോടു ചോദിച്ചു.
1:2b.JDG.001.002 യെഹൂദാ പുറപ്പെടട്ടെ; ഞാന്‍ ദേശം അവന്റെ കയ്യില്‍ ഏല്പിച്ചിരിക്കുന്നു എന്നു യഹോവ കല്പിച്ചു.
1:3b.JDG.001.003 യെഹൂദാ തന്റെ സഹോദരനായ ശിമെയോനോടുഎന്റെ അവകാശദേശത്തു കനാന്യരോടു യുദ്ധംചെയ്‍വാന്‍ നീ എന്നോടുകൂടെ പോരേണം; നിന്റെ അവകാശദേശത്തു നിന്നോടുകൂടെ ഞാനും വരാം എന്നു പറഞ്ഞു ശിമെയോന്‍ അവനോടുകൂടെ പോയി.
1:4b.JDG.001.004 അങ്ങനെ യെഹൂദാ പുറപ്പെട്ടു; യഹോവ കനാന്യരെയും പെരിസ്യരെയും അവരുടെ കയ്യില്‍ ഏല്പിച്ചു; അവര്‍ ബേസെക്കില്‍വെച്ചു അവരില്‍ പതിനായിരംപോരെ സംഹരിച്ചു.
1:5b.JDG.001.005 ബേസെക്കില്‍വെച്ചു അവര്‍ അദോനി-ബേസെക്കിനെ കണ്ടു, അവനോടു യുദ്ധംചെയ്തു കനാന്യരെയും പെരിസ്യരെയും സംഹരിച്ചു.
1:6b.JDG.001.006 എന്നാല്‍ അദോനീ-ബേസെക്‍ ഔടിപ്പോയി; അവര്‍ അവനെ പിന്തുടര്‍ന്നു പിടിച്ചു അവന്റെ കൈകാലുകളുടെ പെരുവിരല്‍ മുറിച്ചുകളഞ്ഞു.
1:7b.JDG.001.007 കൈകാലുകളുടെ പെരുവിരല്‍ മുറിച്ചു എഴുപതു രാജാക്കന്മാര്‍ എന്റെ മേശയിന്‍ കീഴില്‍നിന്നു പെറുക്കിത്തിന്നിരുന്നു; ഞാന്‍ ചെയ്തതുപോലെ തന്നേ ദൈവം എനിക്കു പകരം ചെയ്തിരിക്കുന്നു എന്നു അദോനീ--ബേസെക്‍ പറഞ്ഞു. അവര്‍ അവനെ യെരൂശലേമിലേക്കു കൊണ്ടുപോയി അവിടെവെച്ചു അവന്‍ മരിച്ചു.
1:8b.JDG.001.008 യെഹൂദാമക്കള്‍ യെരൂശലേമിന്റെ നേരെ യുദ്ധംചെയ്തു അതിനെ പിടിച്ചു വാളിന്റെ വായ്ത്തലയാല്‍ വെട്ടി നഗരം തീയിട്ടു ചുട്ടുകളഞ്ഞു.
1:9b.JDG.001.009 അതിന്റെ ശേഷം യെഹൂദാമക്കള്‍ മലനാട്ടിലും തെക്കെ ദേശത്തിലും താഴ്വീതിയിലും പാര്‍ത്തിരുന്ന കനാന്യരോടു യുദ്ധം ചെയ്‍വാന്‍ പോയി.
1:10b.JDG.001.010 യെഹൂദാ ഹെബ്രോനില്‍ പാര്‍ത്തിരുന്ന കനാന്യരുടെ നേരെയും ചെന്നു; ഹെബ്രോന്നു പണ്ടു കിര്‍യ്യത്ത്-അബ്ബാ എന്നു പേര്‍. അവര്‍ ശേശായി, അഹിമാന്‍ , തല്‍മായി എന്നവരെ സംഹരിച്ചു.
1:11b.JDG.001.011 അവിടെ നിന്നു അവര്‍ ദെബീര്‍ നിവാസികളുടെ നേരെ ചെന്നു; ദെബീരിന്നു പണ്ടു കിര്‍യ്യത്ത്--സേഫെര്‍ എന്നു പേര്‍.
1:12b.JDG.001.012 അപ്പോള്‍ കാലേബ്കിര്‍യ്യത്ത്--സേഫെര്‍ ജയിച്ചടക്കുന്നവന്നു ഞാന്‍ എന്റെ മകള്‍ അക്സയെ ഭാര്യയായി കൊടുക്കും എന്നു പറഞ്ഞു.
1:13b.JDG.001.013 കാലേബിന്റെ അനുജനായ കെനസിന്റെ മകന്‍ ഒത്നീയേല്‍ അതു പിടിച്ചു; അവന്‍ തന്റെ മകള്‍ അക്സയെ അവന്നു ഭാര്യയായി കൊടുത്തു.
1:14b.JDG.001.014 അവള്‍ വന്നപ്പോള്‍ തന്റെ അപ്പനോടു ഒരു വയല്‍ ചോദിപ്പാന്‍ അവനെ ഉത്സാഹിപ്പിച്ചു; അവള്‍ കഴുതപ്പുറത്തുനിന്നു ഇറങ്ങിയപ്പോള്‍ കാലേബ് അവളോടുനിനക്കു എന്തുവേണം എന്നു ചോദിച്ചു.
1:15b.JDG.001.015 അവള്‍ അവനോടു ഒരു അനുഗ്രഹം എനിക്കു തരേണമേ; നീ എന്നെ തെക്കന്‍ നാട്ടിലേക്കല്ലോ കൊടുത്തതു; നീരുറവുകളും എനിക്കു തരേണമേ എന്നു പറഞ്ഞു; കാലേബ് അവള്‍ക്കു മലയിലും താഴ്വരയിലും നീരുറവുകള്‍ കൊടുത്തു.
1:16b.JDG.001.016 മോശെയുടെ അളിയനായ കേന്യന്റെ മക്കള്‍ യെഹൂദാമക്കളോടുകൂടെ ഈന്തപ്പട്ടണത്തില്‍നിന്നു അരാദിന്നു തെക്കുള്ള യെഹൂദാ മരുഭൂമിയിലേക്കു പോയി; അവര്‍ ചെന്നു ജനത്തോടുകൂടെ പാര്‍ത്തു.
1:17b.JDG.001.017 പിന്നെ യെഹൂദാ തന്റെ സഹോദരനായ ശിമെയോനോടു കൂടെ പോയി, അവര്‍ സെഫാത്തില്‍ പാര്‍ത്തിരുന്ന കനാന്യരെ വെട്ടി അതിനെ നിര്‍മ്മൂലമാക്കി; ആ പട്ടണത്തിന്നു ഹോര്‍മ്മ എന്നു പേര്‍ ഇട്ടു.
1:18b.JDG.001.018 യെഹൂദാ ഗസ്സയും അതിന്റെ അതിര്‍നാടും അസ്കലോനും അതിന്റെ അതിര്‍നാടും എക്രോനും അതിന്റെ അതിര്‍നാടും പിടിച്ചു.
1:19b.JDG.001.019 യഹോവ യെഹൂദയോടുകൂടെ ഉണ്ടായിരുന്നു; അവന്‍ മലനാടു കൈവശമാക്കി; എന്നാല്‍ താഴ്വരയിലെ നിവാസികള്‍ക്കു ഇരിമ്പുരഥങ്ങള്‍ ഉണ്ടായിരുന്നതുകൊണ്ടു അവരെ നീക്കിക്കളവാന്‍ കഴിഞ്ഞില്ല.
1:20b.JDG.001.020 മോശെ കല്പിച്ചതുപോലെ അവര്‍ കാലേബിന്നു ഹെബ്രോന്‍ കൊടുത്തു; അവന്‍ അവിടെനിന്നു അനാക്കിന്റെ മൂന്നു പുത്രന്മാരെയും നീക്കിക്കളഞ്ഞു.
1:21b.JDG.001.021 ബെന്യാമീന്‍ മക്കള്‍ യെരൂശലേമില്‍ പാര്‍ത്തിരുന്ന യെബൂസ്യരെ നീക്കിക്കളഞ്ഞില്ല; യെബൂസ്യര്‍ ഇന്നുവരെ ബെന്യാമീന്‍ മക്കളോടു കൂടെ യെരൂശലേമില്‍ പാര്‍ത്തുവരുന്നു.
1:22b.JDG.001.022 യോസേഫിന്റെ ഗൃഹം ബേഥേലിലേക്കു കയറിച്ചെന്നു; യഹോവ അവരോടുകൂടെ ഉണ്ടായിരുന്നു.
1:23b.JDG.001.023 യോസേഫിന്റെ ഗൃഹം ബേഥേല്‍ ഒറ്റുനോക്കുവാന്‍ ആളയച്ചു; ആ പട്ടണത്തിന്നു മുമ്പെ ലൂസ് എന്നു പേരായിരുന്നു.
1:24b.JDG.001.024 പട്ടണത്തില്‍നിന്നു ഇറങ്ങിവരുന്ന ഒരുത്തനെ ഒറ്റുകാര്‍ കണ്ടു അവനോടുപട്ടണത്തില്‍ കടപ്പാന്‍ ഒരു വഴി കാണിച്ചു തരേണം; എന്നാല്‍ ഞങ്ങള്‍ നിന്നോടു ദയചെയ്യും എന്നു പറഞ്ഞു.
1:25b.JDG.001.025 അവന്‍ പട്ടണത്തില്‍ കടപ്പാനുള്ള വഴി അവര്‍ക്കും കാണിച്ചുകൊടുത്തു; അവര്‍ പട്ടണത്തെ വാളിന്റെ വായ്ത്തലയാല്‍ വെട്ടിക്കളഞ്ഞു, ആ മനുഷ്യനെയും അവന്റെ സകലകുടുംബത്തെയും വിട്ടയച്ചു;
1:26b.JDG.001.026 അവന്‍ ഹിത്യരുടെ ദേശത്തു ചെന്നു ഒരു പട്ടണം പണിതു അതിന്നു ലൂസ് എന്നു പേരിട്ടു; അതിന്നു ഇന്നുവരെ അതു തന്നേ പേര്‍.
1:27b.JDG.001.027 മനശ്ശെ ബേത്ത്--ശെയാനിലും അതിന്റെ ഗ്രാമങ്ങളിലും താനാക്കിലും അതിന്റെ ഗ്രാമങ്ങളിലും ദോരിലും അതിന്റെ ഗ്രാമങ്ങളിലും യിബ്ളെയാമിലും അതിന്റെ ഗ്രാമങ്ങളിലും മെഗിദ്ദോവിലും അതിന്റെ ഗ്രാമങ്ങളിലും പാര്‍ത്തിരുന്നവരെ നീക്കിക്കളഞ്ഞില്ല. കനാന്യര്‍ക്കും ആ ദേശത്തു തന്നേ പാര്‍പ്പാനുള്ള താല്പര്യം സാധിച്ചു.
1:28b.JDG.001.028 എന്നാല്‍ യിസ്രായേലിന്നു ബലം കൂടിയപ്പോള്‍ അവര്‍ കന്യാന്യരെ മുഴുവനും നീക്കിക്കളയാതെ അവരെക്കൊണ്ടു ഊഴിയവേല ചെയ്യിച്ചു.
1:29b.JDG.001.029 എഫ്രയീം ഗേസെരില്‍ പാര്‍ത്തിരുന്ന കനാന്യരെ നീക്കിക്കളഞ്ഞില്ല; കനാന്യര്‍ ഗേസെരില്‍ അവരുടെ ഇടയില്‍ പാര്‍ത്തു.
1:30b.JDG.001.030 സെബൂലൂന്‍ കിത്രോനിലും നഹലോലിലും പാര്‍ത്തിരുന്നവരെ നീക്കിക്കളഞ്ഞില്ല; കനാന്യര്‍ ഊഴിയവേലക്കാരായിത്തീര്‍ന്നു അവരുടെ ഇടയില്‍ പാര്‍ത്തു.
1:31b.JDG.001.031 ആശേര്‍ അക്കോവിലും സീദോനിലും അഹ്ളാബിലും അക്സീബിലും ഹെല്‍ബയിലും അഫീക്കിലും രെഹോബിലും പാര്‍ത്തിരുന്നവരെ നീക്കിക്കളഞ്ഞില്ല.
1:32b.JDG.001.032 അവരെ നീക്കിക്കളയാതെ ആശേര്‍യ്യര്‍ ദേശനിവാസികളായ കനാന്യരുടെ ഇടയില്‍ പാര്‍ത്തു.
1:33b.JDG.001.033 നഫ്താലി ബേത്ത്--ശേമെശിലും ബേത്ത്--അനാത്തിലും പാര്‍ത്തിരുന്നവരെ നീക്കിക്കളയാതെ ദേശനിവാസികളായ കനാന്യരുടെ ഇടയില്‍ പാര്‍ത്തു; എന്നാല്‍ ബേത്ത്--ശേമെശിലെയും ബേത്ത്--അനാത്തിലെയും നിവാസികള്‍ അവര്‍ക്കും ഊഴിയവേലക്കാരായിത്തിര്‍ന്നു.
1:34b.JDG.001.034 അമോര്‍യ്യര്‍ ദാന്‍ മക്കളെ തിക്കിത്തള്ളി മലനാട്ടില്‍ കയറ്റി; താഴ്വരയിലേക്കു ഇറങ്ങുവാന്‍ അവരെ സമ്മതിച്ചതുമില്ല.
1:35b.JDG.001.035 അങ്ങനെ അമേര്‍യ്യര്‍ക്കും ഹര്‍ഹേരെസിലും അയ്യാലോനിലും ശാല്‍ബീമിലും പാര്‍പ്പാനുള്ള താല്പര്യം സാധിച്ചു. എന്നാല്‍ യോസേഫിന്റെ ഗൃഹത്തിന്നു ബലംകൂടിയപ്പോള്‍ അവരെ ഊഴിയ വേലക്കാരാക്കിത്തീര്‍ത്തു.
1:36b.JDG.001.036 അമോര്‍യ്യരുടെ അതിര്‍ അക്രബ്ബിംകയറ്റവും സേലയും മുതല്‍ പിന്നെയും മേലോട്ടുണ്ടായിരുന്നു.
2
2:1b.JDG.002.001 അനന്തരം യഹോവയുടെ ഒരു ദൂതന്‍ ഗില്ഗാലില്‍നിന്നു ബോഖീമിലേക്കു വന്നുപറഞ്ഞതുഞാന്‍ നിങ്ങളെ മിസ്രയീമില്‍നിന്നു പുറപ്പെടുവിച്ചു; നിങ്ങളുടെ പിതാക്കന്മാരോടു സത്യംചെയ്ത ദേശത്തേക്കു നിങ്ങളെ കൊണ്ടുവന്നുനിങ്ങളോടുള്ള എന്റെ നിയമം ഞാന്‍ ഒരിക്കലും ലംഘിക്കയില്ല എന്നും
2:2b.JDG.002.002 നിങ്ങള്‍ ഈ ദേശനിവാസികളോടു ഉടമ്പടി ചെയ്യാതെ അവരുടെ ബലിപീഠങ്ങള്‍ ഇടിച്ചുകളയേണമെന്നും കല്പിച്ചു; എന്നാല്‍ നിങ്ങള്‍ എന്റെ വാക്കു അനുസരിച്ചില്ല; ഇങ്ങനെ നിങ്ങള്‍ ചെയ്തതു എന്തു?
2:3b.JDG.002.003 അതുകൊണ്ടു ഞാന്‍ അവരെ നിങ്ങളുടെ മുമ്പില്‍നിന്നു നീക്കിക്കളകയില്ല; അവര്‍ നിങ്ങളുടെ വിലാപ്പുറത്തു മുള്ളായിരിക്കും; അവരുടെ ദേവന്മാര്‍ നിങ്ങള്‍ക്കു കണിയായും ഇരിക്കും എന്നു ഞാന്‍ പറയുന്നു.
2:4b.JDG.002.004 യഹോവയുടെ ദൂതന്‍ ഈ വചനം എല്ലായിസ്രായേല്‍മക്കളോടും പറഞ്ഞപ്പോള്‍ ജനം ഉച്ചത്തില്‍ കരഞ്ഞു.
2:5b.JDG.002.005 അവര്‍ ആ സ്ഥലത്തിന്നു ബോഖീം (കരയുന്നവര്‍) എന്നു പേരിട്ടു; അവിടെ യഹോവേക്കു യാഗം കഴിച്ചു.
2:6b.JDG.002.006 എന്നാല്‍ യോശുവ ജനത്തെ പറഞ്ഞയച്ചു. യിസ്രായേല്‍മക്കള്‍ ദേശം കൈവശമാക്കുവാന്‍ ഔരോരുത്തന്‍ താന്താന്റെ അവകാശത്തിലേക്കു പോയി.
2:7b.JDG.002.007 യോശുവയുടെ കാലത്തൊക്കെയും യോശുവ കഴിഞ്ഞിട്ടു ഏറിയനാള്‍ ജീവിച്ചിരുന്നവരായി യഹോവ യിസ്രായേലിന്നു വേണ്ടി ചെയ്ത മഹാപ്രവൃത്തികളൊക്കെയും കണ്ടിട്ടുള്ളവരായ മൂപ്പന്മാരുടെ കാലത്തൊക്കെയും ജനം യഹോവയെ സേവിച്ചു.
2:8b.JDG.002.008 എന്നാല്‍ യഹോവയുടെ ദാസനായി നൂന്റെ മകനായ യോശുവ നൂറ്റിപ്പത്തു വയസ്സുള്ളവനായി മരിച്ചു.
2:9b.JDG.002.009 അവനെ എഫ്രയീംപര്‍വ്വതത്തിലെ തിമ്നാത്ത്--ഹേരെസില്‍ ഗായശ് മലയുടെ വടക്കുവശത്തു അവന്റെ അവകാശഭൂമിയില്‍ അടക്കംചെയ്തു.
2:10b.JDG.002.010 പിന്നെ ആ തലമുറ ഒക്കെയും തങ്ങളുടെ പിതാക്കന്മാരോടു ചേര്‍ന്നു; അവരുടെ ശേഷം യഹോവയെയും അവന്‍ യിസ്രായേലിന്നു വേണ്ടി ചെയ്തിട്ടുള്ള പ്രവൃത്തികളെയും അറിയാത്ത വേറൊരു തലമുറ ഉണ്ടായി.
2:11b.JDG.002.011 എന്നാല്‍ യിസ്രായേല്‍മക്കള്‍ യഹോവേക്കു അനിഷ്ടമായുള്ളതു ചെയ്തു ബാല്‍വിഗ്രഹങ്ങളെ സേവിച്ചു,
2:12b.JDG.002.012 തങ്ങളുടെ പിതാക്കന്മാരെ മിസ്രയീംദേശത്തുനിന്നു കൊണ്ടുവന്ന തങ്ങളുടെ ദൈവമായ യഹോവയെ ഉപേക്ഷിച്ചു ചുറ്റുമുള്ള ജാതികളുടെ ദേവന്മാരായ അന്യ ദൈവങ്ങളെ ചെന്നു നമസ്കരിച്ചു യഹോവയെ കോപിപ്പിച്ചു.
2:13b.JDG.002.013 അവര്‍ യഹോവയെ ഉപേക്ഷിച്ചു ബാലിനെയും അസ്തൊരെത്ത് പ്രതിഷ്ഠകളെയും സേവിച്ചു.
2:14b.JDG.002.014 യഹോവയുടെ കോപം യിസ്രായേലിന്റെ നേരെ ജ്വലിച്ചു; അവരെ കവര്‍ച്ചചെയ്യേണ്ടതിന്നു അവന്‍ അവരെ കവര്‍ച്ചക്കാരുടെ കയ്യില്‍ ഏല്പിച്ചു, ചുറ്റുമുള്ള ശത്രുക്കള്‍ക്കു അവരെ വിറ്റുകളഞ്ഞു; ശത്രുക്കളുടെ മുമ്പാകെ നില്പാന്‍ അവര്‍ക്കും പിന്നെ കഴിഞ്ഞില്ല.
2:15b.JDG.002.015 യഹോവ അരുളിച്ചെയ്തിരുന്നതുപോലെയും യഹോവ അവരോടു സത്യം ചെയ്തിരുന്നതുപോലെയും യഹോവയുടെ കൈ അവര്‍ ചെന്നേടത്തൊക്കെയും അനര്‍ത്ഥം വരത്തക്കവണ്ണം അവര്‍ക്കും വിരോധമായിരുന്നു; അവര്‍ക്കും മഹാകഷ്ടം ഉണ്ടാകയും ചെയ്തു.
2:16b.JDG.002.016 എന്നാല്‍ യഹോവ ന്യായാധിപന്മാരെ എഴുന്നേല്പിച്ചു; അവര്‍ കവര്‍ച്ചക്കാരുടെ കയ്യില്‍ നിന്നു അവരെ രക്ഷിച്ചു.
2:17b.JDG.002.017 അവരോ തങ്ങളുടെ ന്യായാധിപന്മാരെയും അനുസരിക്കാതെ അന്യദൈവങ്ങളോടു പരസംഗംചെയ്തു അവയെ നമസ്കരിച്ചു, തങ്ങളുടെ പിതാക്കന്മാര്‍ നടന്ന വഴിയില്‍നിന്നു വേഗം മാറിക്കളഞ്ഞു; അവര്‍ യഹോവയുടെ കല്പനകള്‍ അനുസരിച്ചു നടന്നതുപോലെ നടന്നതുമില്ല.
2:18b.JDG.002.018 യഹോവ അവര്‍ക്കും ന്യായാധിപന്മാരെ എഴുന്നേല്പിക്കുമ്പോള്‍ യഹോവ അതതു ന്യായധിപനോടു കൂടെയിരുന്നു അവന്റെ കാലത്തൊക്കെയും അവരെ ശത്രുക്കളുടെ കയ്യില്‍നിന്നു രക്ഷിക്കും; തങ്ങളെ ഉപദ്രവിച്ചു പീഡിപ്പിക്കുന്നവരുടെ നിമിത്തം ഉള്ള അവരുടെ നിലിവിളിയിങ്കല്‍ യഹോവേക്കു മനസ്സിലിവു തോന്നും.
2:19b.JDG.002.019 എന്നാല്‍ ആ ന്യായാധിപന്‍ മരിച്ചശേഷം അവര്‍ തിരിഞ്ഞു അന്യദൈവങ്ങളെ ചെന്നു സേവിച്ചും നമസ്കരിച്ചും കൊണ്ടു തങ്ങളുടെ പിതാക്കന്മാരെക്കാള്‍ അധികം വഷളത്വം പ്രവര്‍ത്തിക്കും; അവര്‍ തങ്ങളുടെ പ്രവൃത്തികളും ദുശ്ശാഠ്യനടപ്പും വിടാതിരിക്കും.
2:20b.JDG.002.020 അങ്ങനെ യഹോവയുടെ കോപം യിസ്രായേലിന്റെ നേരെ ജ്വലിച്ചുഈ ജാതി അവരുടെ പിതാക്കന്മാരോടു ഞാന്‍ കല്പിച്ചിട്ടുള്ള എന്റെ നിയമം ലംഘിച്ചു എന്റെ വാക്കു കേള്‍ക്കായ്കയാല്‍
2:21b.JDG.002.021 അവരുടെ പിതാക്കന്മാര്‍ അനുസരിച്ചു നടന്ന യഹോവയുടെ വഴിയില്‍ ഇവരും അനസരിച്ചു നടക്കുമോ ഇല്ലയോ എന്നു യിസ്രായേലിനെ പരീക്ഷിക്കേണ്ടതിന്നു ഞാനും,
2:22b.JDG.002.022 യോശുവ മരിക്കുമ്പോള്‍ വിട്ടേച്ചുപോയ ജാതികളില്‍ ഒന്നിനെയും ഇനി അവരുടെ മുമ്പില്‍നിന്നു നീക്കിക്കളകയില്ല എന്നു അവന്‍ അരുളിച്ചെയ്തു.
2:23b.JDG.002.023 അങ്ങനെ യഹോവ ആ ജാതികളെ വേഗത്തില്‍ നീക്കിക്കളയാതെയും യോശുവയുടെ കയ്യില്‍ ഏല്പിക്കാതെയും വെച്ചിരുന്നു.
3
3:1b.JDG.003.001 കനാനിലെ യുദ്ധങ്ങളൊന്നും അറിഞ്ഞിട്ടില്ലാത്ത യിസ്രായേലിനെ ഒക്കെയും പരീക്ഷിക്കേണ്ടതിന്നും
3:2b.JDG.003.002 യുദ്ധം അറിഞ്ഞിട്ടില്ലാത്ത യിസ്രായേല്‍മക്കളുടെ തലമുറകളെ യുദ്ധം അഭ്യസിപ്പിക്കേണ്ടതിന്നുമായി യഹോവ വെച്ചിരുന്ന ജാതികളാവിതു
3:3b.JDG.003.003 ഫെലിസ്ത്യരുടെ അഞ്ചു പ്രഭുക്കന്മാരും എല്ലാ കനാന്യരും സീദോന്യരും ബാല്‍ ഹെര്‍മ്മോന്‍ പര്‍വ്വതംമുതല്‍ ഹമാത്തിലേക്കുള്ള പ്രവേശനംവരെ ലെബാനോന്‍ പര്‍വ്വതത്തില്‍ പാര്‍ത്തിരുന്ന ഹിവ്യരും തന്നേ.
3:4b.JDG.003.004 മോശെമുഖാന്തരം യഹോവ അവരുടെ പിതാക്കന്മാരോടു കല്പിച്ച കല്പനകള്‍ അനുസരിക്കുമോ എന്നു അവരെക്കൊണ്ടു യിസ്രായേലിനെ പരീക്ഷിച്ചറിവാന്‍ ആയിരുന്നു ഇവരെ വെച്ചിരുന്നതു.
3:5b.JDG.003.005 കനാന്യര്‍, ഹിത്യര്‍, അമോര്‍യ്യര്‍, പെരിസ്യര്‍, ഹിവ്യര്‍, യെബൂസ്യര്‍ എന്നിവരുടെ ഇടയില്‍ യിസ്രായേല്‍മക്കള്‍ പാര്‍ത്തു.
3:6b.JDG.003.006 അവരുടെ പുത്രിമാരെ തങ്ങള്‍ക്കു ഭാര്യമാരായിട്ടു എടുക്കയും തങ്ങളുടെ പുത്രിമാരെ അവരുടെ പുത്രന്മാര്‍ക്കും കൊടുക്കയും അവരുടെ ദേവന്മാരെ സേവിക്കയും ചെയ്തു.
3:7b.JDG.003.007 ഇങ്ങനെ യിസ്രായേല്‍മക്കള്‍ യഹോവേക്കു അനിഷ്ടമായുള്ളതു ചെയ്തു തങ്ങളുടെ ദൈവമായ യഹോവയെ മറന്നു ബാല്‍വിഗ്രഹങ്ങളെയും അശേരപ്രതിഷ്ഠകളെയും സേവിച്ചു.
3:8b.JDG.003.008 അതുകൊണ്ടു യഹോവയുടെ കോപം യിസ്രായേലിന്റെ നേരെ ജ്വലിച്ചു; അവന്‍ അവരെ മെസോപൊത്താമ്യയിലെ ഒരു രാജാവായ കൂശന്‍ രീശാഥയീമിന്നു വിറ്റുകളഞ്ഞു; യിസ്രായേല്‍മക്കള്‍ കൂശന്‍ രിശാഥയീമിനെ എട്ടു സംവത്സരം സേവിച്ചു.
3:9b.JDG.003.009 എന്നാല്‍ യിസ്രായേല്‍മക്കള്‍ യഹോവയോടു നിലവിളിച്ചപ്പോള്‍ യഹോവ കാലേബിന്റെ അനുജനായ കെനസിന്റെ മകന്‍ ഒത്നിയേലിനെ യിസ്രായേല്‍മക്കള്‍ക്കു രക്ഷകനായി എഴുന്നേല്പിച്ചു; അവന്‍ അവരെ രക്ഷിച്ചു.
3:10b.JDG.003.010 അവന്റെ മേല്‍ യഹോവയുടെ ആത്മാവു വന്നു; അവന്‍ യിസ്രായേലിന്നു ന്യായാധിപനായി യുദ്ധത്തിന്നു പുറപ്പെട്ടാറെ യഹോവ മെസോപൊത്താമ്യയിലെ രാജാവായ കൂശന്‍ രിശാഥയീമിനെ അവന്റെ കയ്യില്‍ ഏല്പിച്ചു; അവന്‍ കൂശന്‍ രീശാഥയീമിനെ ജയിച്ചു.
3:11b.JDG.003.011 ദേശത്തിന്നു നാല്പതു സംവത്സരം സ്വസ്ഥത ഉണ്ടായി.
3:12b.JDG.003.012 കെനസിന്റെ മകനായ ഒത്നീയേല്‍ മരിച്ചശേഷം യിസ്രായേല്‍മക്കള്‍ വീണ്ടും യഹോവേക്കു അനിഷ്ടമായുള്ളതു ചെയ്തു; അവര്‍ യഹോവേക്കു അനിഷ്ടമായുള്ളതു ചെയ്കകൊണ്ടു യഹോവ മോവാബ്രാജാവായ എഗ്ളോനെ യിസ്രായേലിന്നു വിരോധമായി ബലപ്പെടുത്തി.
3:13b.JDG.003.013 അവന്‍ അമ്മോന്യരെയും അമാലേക്യരെയും കൂട്ടിക്കൊണ്ടുവന്നു യിസ്രായേലിനെ തോല്പിച്ചു, അവര്‍ ഈന്തപട്ടണവും കൈവശമാക്കി.
3:14b.JDG.003.014 അങ്ങനെ യിസ്രായേല്‍ മക്കള്‍ മോവാബ് രാജാവായ എഗ്ളോനെ പതിനെട്ടു സംവത്സരം സേവിച്ചു.
3:15b.JDG.003.015 യിസ്രായേല്‍ മക്കള്‍ യഹോയോടു നിലവിളിച്ചപ്പോള്‍ യഹോവ അവര്‍ക്കും ബെന്യാമീന്യനായ ഗേരയുടെ മകനായി ഇടങ്കയ്യനായ ഏഹൂദിനെ രക്ഷകനായി എഴുന്നേല്പിച്ചു; അവന്റെ കൈവശം യിസ്രായേല്‍മക്കള്‍ മോവാബ് രാജാവായ എഗ്ളോന്നു കാഴ്ച കൊടുത്തയച്ചു.
3:16b.JDG.003.016 എന്നാല്‍ ഏഹൂദ്, ഇരുവായ്ത്തലയും ഒരു മുഴം നീളവും ഉള്ള ഒരു ചുരിക ഉണ്ടാക്കി; അതു വസ്ത്രത്തിന്റെ ഉള്ളില്‍ വലത്തെ തുടെക്കു കെട്ടി.
3:17b.JDG.003.017 അവന്‍ മോവാബ് രാജാവായ എഗ്ളോന്റെ അടുക്കല്‍ കാഴ്ച കൊണ്ടു ചെന്നു; എഗ്ളോന്‍ ഏറ്റവും സ്ഥൂലിച്ചവന്‍ ആയിരുന്നു.
3:18b.JDG.003.018 കാഴ്ചവെച്ചു കഴിഞ്ഞശേഷം കാഴ്ച ചുമന്നുകൊണ്ടു വന്നവരെ അവന്‍ അയച്ചുകളഞ്ഞു.
3:19b.JDG.003.019 എന്നാല്‍ അവന്‍ ഗില്ഗാലിന്നരികെയുള്ള വിഗ്രഹങ്ങളുടെ അടുക്കല്‍നിന്നു മടങ്ങിച്ചെന്നുരാജാവേ, എനിക്കു ഒരു സ്വകാര്യം ഉണ്ടു എന്നു പറഞ്ഞു. ക്ഷമിക്ക എന്നു അവന്‍ പറഞ്ഞു; ഉടനെ അടുക്കല്‍ നിന്നിരുന്ന എല്ലാവരും അവനെ വിട്ടു പുറത്തുപോയി.
3:20b.JDG.003.020 ഏഹൂദ് അടുത്തുചെന്നു. എന്നാല്‍ അവന്‍ തന്റെ ഗ്രീഷ്മഗൃഹത്തില്‍ തനിച്ചു ഇരിക്കയായിരുന്നു. എനിക്കു ദൈവത്തിന്റെ അരുളപ്പാടു അറിയിപ്പാന്‍ ഉണ്ടു എന്നു ഏഹൂദ് പറഞ്ഞു; ഉടനെ അവന്‍ ആസനത്തില്‍നിന്നു എഴുന്നേറ്റു.
3:21b.JDG.003.021 എന്നാറെ ഏഹൂദ് ഇടങ്കൈ നീട്ടി വലത്തെ തുടയില്‍ നിന്നു ചുരിക ഊരി അവന്റെ വയറ്റില്‍ കുത്തിക്കടത്തി.
3:22b.JDG.003.022 അലകോടുകൂടെ പിടിയും അകത്തു ചെന്നു; അവന്റെ വയറ്റില്‍നിന്നു ചുരിക അവന്‍ വലിച്ചെടുക്കായ്കയാല്‍ മേദസ്സു അലകിന്മേല്‍ പൊതിഞ്ഞടെഞ്ഞു, അതു പൃഷ്ഠഭാഗത്തു പുറപ്പെട്ടു.
3:23b.JDG.003.023 പിന്നെ ഏഹൂദ് പൂമുഖത്തു ഇറങ്ങി പുറകെ മാളികയുടെ വാതില്‍ അടെച്ചുപൂട്ടി.
3:24b.JDG.003.024 അവന്‍ പുറത്തു ഇറങ്ങിപ്പോയശേഷം എഗ്ളോന്റെ ഭൃത്യന്മാര്‍ വന്നു; അവര്‍ നോക്കി മാളികയുടെ വാതില്‍ പൂട്ടിയിരിക്കുന്നതു കണ്ടപ്പോള്‍അവന്‍ ഗ്രീഷ്മഗൃഹത്തില്‍ വിസര്‍ജ്ജനത്തിന്നു ഇരിക്കയായിരിക്കും എന്നു അവര്‍ പറഞ്ഞു.
3:25b.JDG.003.025 അവര്‍ കാത്തിരുന്നു വിഷമിച്ചു; അവന്‍ മുറിയുടെ വാതില്‍ തുറക്കായ്കകൊണ്ടു അവര്‍ താക്കോല്‍ എടുത്തു തുറന്നു;
3:26b.JDG.003.026 തമ്പുരാന്‍ നിലത്തു മരിച്ചുകിടക്കുന്നതു കണ്ടു. എന്നാല്‍ അവര്‍ കാത്തിരുന്നതിന്നിടയില്‍ ഏഹൂദ് ഔടിപ്പോയി വിഗ്രഹങ്ങളെ കടന്നു സെയീരയില്‍ ചെന്നുചേര്‍ന്നു.
3:27b.JDG.003.027 അവിടെ എത്തിയശേഷം അവന്‍ എഫ്രയീംപര്‍വ്വതത്തില്‍ കാഹളം ഊതി; യിസ്രായേല്‍മക്കള്‍ അവനോടുകൂടെ പര്‍വ്വതത്തില്‍നിന്നു ഇറങ്ങി അവന്‍ അവര്‍ക്കും നായകനായി.
3:28b.JDG.003.028 അവന്‍ അവരോടുഎന്റെ പിന്നാലെ വരുവിന്‍ ; ശത്രുക്കളായ മോവാബ്യരെ യഹോവ നിങ്ങളുടെ കയ്യില്‍ ഏല്പിച്ചിരിക്കുന്നു എന്നു പറഞ്ഞു; അവര്‍ അവന്റെ പിന്നാലെ ഇറങ്ങിച്ചെന്നു മോവാബിന്നു നേരെയുള്ള യോര്‍ദ്ദാന്റെ കടവുകള്‍ പിടിച്ചു; ആരെയും കടപ്പാന്‍ സമ്മതിച്ചതുമില്ല.
3:29b.JDG.003.029 അവര്‍ ആ സമയം മോവാബ്യരില്‍ ഏകദേശം പതിനായിരം പേരെ വെട്ടിക്കളഞ്ഞു; അവര്‍ എല്ലാവരും ബലവാന്മാരും യുദ്ധവീരന്മാരും ആയിരുന്നു;
3:30b.JDG.003.030 ഒരുത്തനും ചാടിപ്പോയില്ല. അങ്ങനെ ആ കാലത്തു മോവാബ് യിസ്രായേലിന്നു കീഴടങ്ങി; ദേശത്തിന്നു എണ്പതു സംവത്സരം സ്വസ്ഥതയുണ്ടാകയും ചെയ്തു..
3:31b.JDG.003.031 അവന്റെ ശേഷം അനാത്തിന്റെ മകനായ ശംഗര്‍ എഴുന്നേറ്റു; അവന്‍ ഒരു മുടിങ്കോല്‍കൊണ്ടു ഫെലിസ്ത്യരില്‍ അറുനൂറുപേരെ കൊന്നു; അവനും യിസ്രായേലിനെ രക്ഷിച്ചു.
4
4:1b.JDG.004.001 ഏഹൂദ് മരിച്ചശേഷം യിസ്രായേല്‍മക്കള്‍ വീണ്ടും യഹോവേക്കു അനിഷ്ടമായുള്ളതു ചെയ്തു.
4:2b.JDG.004.002 യഹോവ അവരെ ഹാസോരില്‍വാണ കനാന്യരാജാവായ യാബീന്നു വിറ്റുകളഞ്ഞു; അവന്റെ സേനാപതി ജാതികളുടെ ഹരോശെത്തില്‍ പാര്‍ത്തിരുന്ന സീസെരാ ആയിരുന്നു.
4:3b.JDG.004.003 അവന്നു തൊള്ളായിരം ഇരിമ്പുരഥം ഉണ്ടായിരുന്നു. അവന്‍ യിസ്രായേല്‍മക്കളെ ഇരുപതു സംവത്സരം കഠിനമായി ഞെരുക്കിയതുകൊണ്ടു യിസ്രായേല്‍മക്കള്‍ യഹോവയോടു നിലവിളിച്ചു.
4:4b.JDG.004.004 ആ കാലത്തു ലപ്പീദോത്തിന്റെ ഭാര്യയായ ദെബോരാ എന്ന പ്രവാചകി യിസ്രായേലില്‍ ന്യായപാലനം ചെയ്തു.
4:5b.JDG.004.005 അവള്‍ എഫ്രയീംപര്‍വ്വതത്തില്‍ രാമെക്കും ബേഥേലിന്നും മദ്ധ്യേയുള്ള ദെബോരയുടെ ഈന്തപ്പനയുടെ കീഴില്‍ പാര്‍ത്തിരുന്നു; യിസ്രായേല്‍മക്കള്‍ ന്യായവിസ്താരത്തിന്നു അവളുടെ അടുക്കല്‍ ചെല്ലുക പതിവായിരുന്നു.
4:6b.JDG.004.006 അവള്‍ അബീനോവാമിന്റെ മകനായ ബാരാക്കിനെ കേദെശ്--നഫ്താലിയില്‍നിന്നു വിളിപ്പിച്ചു അവനോടുനീ പുറപ്പെട്ടു താബോര്‍പര്‍വ്വതത്തില്‍ ചെന്നു നഫ്താലിയുടെയും സെബൂലൂന്റെയും മക്കളില്‍ പതിനായിരം പേരെ കൂട്ടിക്കൊള്‍ക;
4:7b.JDG.004.007 ഞാന്‍ യാബീന്റെ സേനാപതി സീസെരയെയും അവന്റെ രഥങ്ങളെയും സൈന്യത്തെയും കീശോന്‍ തോട്ടിന്നരികെ നിന്റെ അടുക്കല്‍ കൊണ്ടുവന്നു നിന്റെ കയ്യില്‍ ഏല്പിക്കുമെന്നു യിസ്രായേലിന്റെ ദൈവമായ യഹോവ നിന്നോടു കല്പിക്കുന്നു എന്നു പറഞ്ഞു.
4:8b.JDG.004.008 ബാരാക്‍ അവളോടുനീ എന്നോടു കൂടെ വരുന്നെങ്കില്‍ ഞാന്‍ പോകാം; നീ വരുന്നില്ല എങ്കില്‍ ഞാന്‍ പോകയില്ല എന്നു പറഞ്ഞു.
4:9b.JDG.004.009 അതിന്നു അവള്‍ഞാന്‍ നിന്നോടുകൂടെ പോരാം; എന്നാല്‍ നീ പേകുന്ന യാത്രയാല്‍ ഉണ്ടാകുന്ന ബഹുമാനം നിനക്കു വരികയില്ല; യഹോവ സീസെരയെ ഒരു സ്ത്രീയുടെ കയ്യില്‍ ഏല്പിച്ചുകൊടുക്കും എന്നു പറഞ്ഞു. അങ്ങനെ ദെബോരാ എഴുന്നേറ്റു ബാരാക്കിനോടുകൂടെ കേദേശിലേക്കു പോയി.
4:10b.JDG.004.010 ബാരാക്‍ സെബൂലൂനെയും നഫ്താലിയെയും കേദെശില്‍ വിളിച്ചുകൂട്ടി; അവനോടുകൂടെ പതിനായിരംപേര്‍ കയറിച്ചെന്നു; ദെബോരയുംകൂടെ കയറിച്ചെന്നു.
4:11b.JDG.004.011 എന്നാല്‍ കേന്യനായ ഹേബെര്‍ മോശെയുടെ അളിയന്‍ ഹോബാബിന്റെ മക്കളായ കേന്യരെ വിട്ടുപിരിഞ്ഞു കേദെശിന്നരികെയുള്ള സാനന്നീമിലെ കരുവേലകംവരെ കൂടാരം അടിച്ചിരുന്നു.
4:12b.JDG.004.012 അബീനോവാബിന്റെ മകനായ ബാരാക്‍ താബോര്‍പര്‍വ്വതത്തില്‍ കയറിയിരിക്കുന്നു എന്നു സീസെരെക്കു അറിവുകിട്ടി.
4:13b.JDG.004.013 സീസെരാ തന്റെ തൊള്ളായിരം ഇരിമ്പുരഥവുമായി തന്റെ എല്ലാ പടജ്ജനത്തെയും ജാതികളുടെ ഹരോശെത്തില്‍നിന്നു കീശോന്‍ തോട്ടിന്നരികെ വിളിച്ചുകൂട്ടി.
4:14b.JDG.004.014 അപ്പോള്‍ ദെബോരാ ബാരാക്കിനോടുപുറപ്പെട്ടുചെല്ലുക; യഹോവ ഇന്നു സീസെരയെ നിന്റെ കയ്യില്‍ ഏല്പിച്ചിരിക്കുന്നു; യഹോവ നിനക്കു മുമ്പായി പുറപ്പെട്ടിരിക്കുന്നു എന്നു പറഞ്ഞു. അങ്ങനെ ബാരാക്കും അവന്റെ പിന്നാലെ പതിനായിരംപേരും താബോര്‍പര്‍വ്വതത്തില്‍ നിന്നു ഇറങ്ങിച്ചെന്നു,
4:15b.JDG.004.015 യഹോവ സീസെരയെയും അവന്റെ സകലരഥങ്ങളെയും സൈന്യത്തെയും ബാരാക്കിന്റെ മുമ്പില്‍ വാളിന്റെ വായ്ത്തലയാല്‍ തോല്പിച്ചു; സീസെരാ രഥത്തില്‍നിന്നു ഇറങ്ങി കാല്‍നടയായി ഔടിപ്പോയി.
4:16b.JDG.004.016 ബാരാക്‍ രഥങ്ങളെയും സൈന്യത്തെയും ജാതികളുടെ ഹരോശെത്ത്വരെ ഔടിച്ചു സീസെരയുടെ സൈന്യമൊക്കെയും വാളിന്റെ വായ്ത്തലയാല്‍ വീണു; ഒരുത്തനും ശേഷിച്ചില്ല.
4:17b.JDG.004.017 എന്നാല്‍ സീസെരാ കാല്‍നടയായി കേന്യനായ ഹേബെരിന്റെ ഭാര്യ യായേലിന്റെ കൂടാരത്തിലേക്കു ഔടിപ്പോയി; കേന്യനായ ഹേബെരിന്റെ ഗൃഹവും ഹാസോര്‍ രാജാവായ യാബീനും തമ്മില്‍ സമാധാനം ആയിരുന്നു.
4:18b.JDG.004.018 യായേല്‍ സീസെരയെ എതിരേറ്റുചെന്നു അവനോടുഇങ്ങോട്ടു കയറിക്കൊള്‍ക, യജമാനനേ, ഇങ്ങോട്ടു കയറിക്കൊള്‍ക; ഭയപ്പെടേണ്ടാ എന്നു പറഞ്ഞു. അവന്‍ അവളുടെ അടുക്കല്‍ കൂടാരത്തില്‍ കയറിച്ചെന്നു; അവള്‍ അവനെ ഒരു പരവതാനികൊണ്ടു മൂടി.
4:19b.JDG.004.019 അവന്‍ അവളോടുഎനിക്കു ദാഹിക്കുന്നു; കുടിപ്പാന്‍ കുറെ വെള്ളം തരേണമേ എന്നു പറഞ്ഞു; അവള്‍ പാല്‍തുരുത്തി തുറന്നു അവന്നു കുടിപ്പാന്‍ കൊടുത്തു; പിന്നെയും അവനെ മൂടി.
4:20b.JDG.004.020 അവന്‍ അവളോടുനീ കൂടാരവാതില്‍ക്കല്‍ നില്‍ക്ക; വല്ലവനും വന്നു ഇവിടെ ആരെങ്കിലും ഉണ്ടോ എന്നു ചോദിച്ചാല്‍ ഇല്ല എന്നു പറയേണം എന്നു പറഞ്ഞു.
4:21b.JDG.004.021 എന്നാല്‍ ഹേബെരിന്റെ ഭാര്യ യായേല്‍ കൂടാരത്തിന്റെ ഒരു കുറ്റി എടുത്തു കയ്യില്‍ ചുറ്റികയും പിടിച്ചു പതുക്കെ അവന്റെ അടുക്കല്‍ ചെന്നു കുറ്റി അവന്റെ ചെന്നിയില്‍ തറെച്ചു; അതു നിലത്തു ചെന്നു ഉറെച്ചു; അവന്നു ഗാഢനിദ്ര ആയിരുന്നു; അവന്‍ ബോധംകെട്ടു മരിച്ചുപോയി.
4:22b.JDG.004.022 ബാരാക്‍ സീസെരയെ തിരഞ്ഞു ചെല്ലുമ്പോള്‍ യായേല്‍ അവനെ എതിരേറ്റു അവനോടുവരിക, നീ അന്വേഷിക്കുന്ന ആളെ ഞാന്‍ കാണിച്ചുതരാം എന്നു പറഞ്ഞു. അവന്‍ അവളുടെ അടുക്കല്‍ ചെന്നപ്പോള്‍ സീസെരാ ചെന്നിയില്‍ കുറ്റിയുമായി മരിച്ചുകിടക്കുന്നതു കണ്ടു.
4:23b.JDG.004.023 ഇങ്ങനെ ദൈവം അന്നു കനാന്യ രാജാവായ യാബീനെ യിസ്രായേല്‍മക്കള്‍ക്കു കീഴടക്കി.
4:24b.JDG.004.024 യിസ്രായേല്‍മക്കള്‍ കനാന്യരാജാവായ യാബീനെ നിര്‍മ്മൂലമാക്കുംവരെ അവരുടെ കൈ കനാന്യരാജാവായ യാബീന്നു മേലക്കുമേല്‍ ഭാരമായിത്തീര്‍ന്നു.
5
5:1b.JDG.005.001 അന്നു ദെബോരയും അബീനോവാമിന്റെ മകനായ ബാരാക്കും പാട്ടുപാടിയതു എന്തെന്നാല്‍
5:2b.JDG.005.002 നായകന്മാര്‍ യിസ്രായേലിനെ നയിച്ചതിന്നും ജനം സ്വമേധയാ സേവിച്ചതിന്നും യഹോവയെ വാഴ്ത്തുവിന്‍ .
5:3b.JDG.005.003 രാജാക്കന്മാരേ, കേള്‍പ്പിന്‍ ; പ്രഭുക്കന്മാരേ, ചെവിതരുവിന്‍ ; ഞാന്‍ പാടും യഹോവേക്കു ഞാന്‍ പാടും; യിസ്രായേലിന്‍ ദൈവമായ യഹോവേക്കു കീര്‍ത്തനം ചെയ്യും.
5:4b.JDG.005.004 യഹോവേ, നീ സേയീരില്‍നിന്നു പുറപ്പെടുകയില്‍, ഏദോമ്യദേശത്തുകൂടി നീ നടകൊള്‍കയില്‍, ഭൂമി കുലുങ്ങി, ആകാശം പൊഴിഞ്ഞു, മേഘങ്ങള്‍ വെള്ളം ചൊരിഞ്ഞു,
5:5b.JDG.005.005 യഹോവാസന്നിധിയില്‍ മലകള്‍ കുലുങ്ങി, യിസ്രായേലിന്‍ ദൈവമായ യഹോവേക്കു മുമ്പില്‍ ആ സീനായി തന്നേ.
5:6b.JDG.005.006 അനാത്തിന്‍ പുത്രനാം ശംഗരിന്‍ നാളിലും, യായേലിന്‍ കാലത്തും പാതകള്‍ ശൂന്യമായി. വഴിപോക്കര്‍ വളഞ്ഞ വഴികളില്‍ നടന്നു.
5:7b.JDG.005.007 ദെബോരയായ ഞാന്‍ എഴുന്നേലക്കുംവരെ, യിസ്രായേലില്‍ മാതാവായെഴുന്നേലക്കുംവരെ നായകന്മാര്‍ യിസ്രായേലില്‍ അശേഷം അറ്റുപോയിരുന്നു.
5:8b.JDG.005.008 അവര്‍ നൂതനദേവന്മാരെ വരിച്ചു; ഗോപുരദ്വാരത്തിങ്കല്‍ യുദ്ധംഭവിച്ചു. യിസ്രായേലിന്റെ നാല്പതിനായിരത്തിന്‍ മദ്ധ്യേ പരിചയും കുന്തവും കണ്ടതേയില്ല.
5:9b.JDG.005.009 എന്റെ ഹൃദയം യിസ്രായേല്‍നായകന്മാരോടു പറ്റുന്നു; ജനത്തിലെ സ്വമേധാസേവകരേ, യഹോവയെ വാഴ്ത്തുവിന്‍ .
5:10b.JDG.005.010 വെള്ളക്കഴുതപ്പുറത്തു കയറുന്നവരേ, പരവതാനികളില്‍ ഇരിക്കുന്നവരേ, കാല്‍നടയായി പോകുന്നവരേ, വര്‍ണ്ണിപ്പിന്‍ !
5:11b.JDG.005.011 വില്ലാളികളുടെ ഞാണൊലിയോടകലേ നീര്‍പ്പാത്തിക്കിടയില്‍ അവിടെ അവര്‍ യഹോവയുടെ നീതികളെ യിസ്രായേലിലെ ഭരണനീതികളെ കഥിക്കും. യഹോവയുടെ ജനം അന്നു ഗോപുരദ്വാരത്തിങ്കല്‍ ചെന്നു.
5:12b.JDG.005.012 ഉണരുക, ഉണരുക, ദെബോരയേ, ഉണരുക, ഉണര്‍ന്നു, പാട്ടുപാടുക. എഴുന്നേല്‍ക്ക, ബാരാക്കേ, അബീനോവാമാത്മജാ. നിന്റെ ബദ്ധന്മാരെ പിടിച്ചുകൊണ്ടുപോക.
5:13b.JDG.005.013 അന്നു ശ്രേഷ്ഠന്മാരുടെ ശിഷ്ടവും പടജ്ജനവും ഇറങ്ങിവന്നു. വീരന്മാരുടെ മദ്ധ്യേ യഹോവയും എനിക്കായി ഇറങ്ങിവന്നു.
5:14b.JDG.005.014 എഫ്രയീമില്‍നിന്നു അമാലേക്കില്‍ വേരുള്ളവരും, ബെന്യാമീനേ, നിന്റെ പിന്നാലെ നിന്റെ ജനസമൂഹത്തില്‍ മാഖീരില്‍നിന്നു അധിപന്മാരും സെബൂലൂനില്‍നിന്നു നായകദണ്ഡധാരികളും വന്നു.
5:15b.JDG.005.015 യിസ്സാഖാര്‍ പ്രഭുക്കന്മാര്‍ ദെബോരയോടുകൂടെ യിസ്സാഖാര്‍ എന്നപോലെ ബാരാക്കും താഴ്വരയില്‍ അവനോടുകൂടെ ചാടി പുറപ്പെട്ടു. രൂബേന്റെ നീര്‍ച്ചാലുകള്‍ക്കരികെ ഘനമേറിയ മനോനിര്‍ണ്ണയങ്ങള്‍ ഉണ്ടായി.
5:16b.JDG.005.016 ആട്ടിന്‍ കൂട്ടങ്ങള്‍ക്കരികെ കുഴലൂത്തു കേള്‍പ്പാന്‍ നീ തൊഴുത്തുകള്‍ക്കിടയില്‍ പാര്‍ക്കുംന്നതെന്തു? രൂബേന്റെ നീര്‍ച്ചാലുകള്‍ക്കരികെ ഘനമേറിയ മനോനിര്‍ണ്ണയങ്ങള്‍ ഉണ്ടായി.
5:17b.JDG.005.017 ഗിലെയാദ് യോര്‍ദ്ദാന്നക്കരെ പാര്‍ത്തു. ദാന്‍ കപ്പലുകള്‍ക്കരികെ താമസിക്കുന്നതു എന്തു? ആശേര്‍ സമുദ്രതീരത്തു അനങ്ങാതിരുന്നു തുറമുഖങ്ങള്‍ക്കകത്തു പാര്‍ത്തുകൊണ്ടിരുന്നു.
5:18b.JDG.005.018 സെബൂലൂന്‍ പ്രാണനെ ത്യജിച്ച ജനം; നഫ്താലി പോര്‍ക്കളമേടുകളില്‍ തന്നേ.
5:19b.JDG.005.019 രാജാക്കന്മാര്‍ വന്നു പൊരുതുതാനാക്കില്‍വെച്ചു മെഗിദ്ദോവെള്ളത്തിന്നരികെ കനാന്യഭൂപന്മാര്‍ അന്നു പൊരുതു, വെള്ളിയങ്ങവര്‍ക്കും കൊള്ളയായില്ല.
5:20b.JDG.005.020 ആകാശത്തുനിന്നു നക്ഷത്രങ്ങള്‍ പൊരുതു അവ സീസെരയുമായി സ്വഗതികളില്‍ പൊരുതു.
5:21b.JDG.005.021 കീശോന്‍ തോടു പുരാതനനദിയാം കീശോന്‍ തോടു തള്ളിയങ്ങവരെ ഒഴുക്കിക്കൊണ്ടു പോയി. എന്‍ മനമേ, നീ ബലത്തോടെ നടകൊള്‍ക.
5:22b.JDG.005.022 അന്നു വല്ഗിതത്താല്‍, ശൂരവല്ഗിതത്താല്‍ കുതിരകൂളമ്പുകള്‍ ഘട്ടനം ചെയ്തു.
5:23b.JDG.005.023 മേരോസ് നഗരത്തെ ശപിച്ചുകൊള്‍വിന്‍ , അതിന്‍ നിവാസികളെ ഉഗ്രമായി ശപിപ്പിന്‍ എന്നു യഹോവാദൂതന്‍ അരുളിച്ചെയ്തു. അവര്‍ യഹോവേക്കു തുണയായി വന്നില്ലല്ലോ; ശൂരന്മാര്‍ക്കെതിരെ യഹോവേക്കു തുണയായി തന്നേ.
5:24b.JDG.005.024 കേന്യനാം ഹേബേരിന്‍ ഭാര്യയാം യായേലോ നാരീജനത്തില്‍ അനുഗ്രഹം ലഭിച്ചവള്‍, കൂടാരവാസിനീജനത്തില്‍ അനുഗ്രഹം ലഭിച്ചവള്‍.
5:25b.JDG.005.025 തണ്ണീര്‍ അവന്‍ ചോദിച്ചു, പാല്‍ അവള്‍ കൊടുത്തു; രാജകീയപാത്രത്തില്‍ അവള്‍ ക്ഷീരം കൊടുത്തു.
5:26b.JDG.005.026 കുറ്റിയെടുപ്പാന്‍ അവള്‍ കൈനീട്ടി തന്റെ വലങ്കൈ പണിക്കാരുടെ ചുറ്റികെക്കുനീട്ടി; സീസെരയെ തല്ലി അവന്റെ തല തകര്‍ത്തു അവന്റെ ചെന്നി കുത്തിത്തുളെച്ചു.
5:27b.JDG.005.027 അവളുടെ കാല്‍ക്കല്‍ അവന്‍ കുനിഞ്ഞുവീണു, അവളുടെ കാല്‍ക്കല്‍ അവന്‍ കുനിഞ്ഞുവീണു കിടന്നു; കുനിഞ്ഞേടത്തു തന്നേ അവന്‍ ചത്തുകിടന്നു.
5:28b.JDG.005.028 സീസെരയുടെ അമ്മ കിളിവാതിലൂടെ കുനിഞ്ഞുനിന്നു നോക്കിക്കൊണ്ടിരുന്നു. ജാലകത്തൂടെ വിളിച്ചുപറഞ്ഞിതുഅവന്റെ തേര്‍ വരുവാന്‍ വൈകുന്നതു എന്തു? രഥചക്രങ്ങള്‍ക്കു താമസം എന്തു?
5:29b.JDG.005.029 ജ്ഞാനമേറിയ നായകിമാര്‍ അതിന്നുത്തരം പറഞ്ഞു; താനും തന്നോടു മറുപടി ആവര്‍ത്തിച്ചു
5:30b.JDG.005.030 കിട്ടിയ കൊള്ള അവര്‍ പങ്കിടുകയല്ലെയോ? ഔരോ പുരുഷന്നു ഒന്നും രണ്ടും പെണ്ണുങ്ങള്‍, സീസെരെക്കു കൊള്ള വിചിത്രവസ്ത്രം വിചിത്രത്തയ്യലായ കൊള്ളയും കൂടെ. കൊള്ളക്കാരുടെ കഴുത്തില്‍ വിചിത്രശീല ഈരണ്ടു കാണും.
5:31b.JDG.005.031 യഹോവേ, നിന്റെ ശത്രുക്കള്‍ ഒക്കെയും ഇവ്വണം നശിക്കട്ടെ. അവനെ സ്നേഹിക്കുന്നവരോ സൂര്യന്‍ പ്രതാപത്തോടെ ഉദിക്കുന്നതുപോലെ തന്നേ. പിന്നെ ദേശത്തിന്നു നാല്പതു സംവത്സരം സ്വസ്ഥത ഉണ്ടായി.
6
6:1b.JDG.006.001 യിസ്രായേല്‍മക്കള്‍ പിന്നെയും യഹോവേക്കു അനിഷ്ടമായുള്ളതു ചെയ്തുയഹോവ അവരെ ഏഴു സംവത്സരം മിദ്യാന്റെ കയ്യില്‍ ഏല്പിച്ചു.
6:2b.JDG.006.002 മിദ്യാന്‍ യിസ്രായേലിന്‍ മേല്‍ ആധിക്യം പ്രാപിച്ചു; യിസ്രായേല്‍മക്കള്‍ മിദ്യാന്യരുടെ നിമിത്തം പര്‍വ്വതങ്ങളിലെ ഗഹ്വരങ്ങളും ഗുഹകളും ദുര്‍ഗ്ഗങ്ങളും ശരണമാക്കി.
6:3b.JDG.006.003 യിസ്രായേല്‍ വിതെച്ചിരിക്കുമ്പോള്‍ മിദ്യാന്യരും അമാലേക്യരും കിഴക്കുദേശക്കാരും അവരുടെ നേരെ വരും.
6:4b.JDG.006.004 അവര്‍ അവര്‍ക്കും വിരോധമായി പാളയമിറങ്ങി ഗസ്സാവരെ നാട്ടിലെ വിള നശിപ്പിക്കും; യിസ്രായേലിന്നു ആഹാരമോ ആടോ മാടോ കഴുതയോ ഒന്നും ശേഷിപ്പിക്കയില്ല.
6:5b.JDG.006.005 അവര്‍ തങ്ങളുടെ കന്നുകാലികളും കൂടാരങ്ങളുമായി പുറപ്പെട്ടു വെട്ടുക്കിളിപോലെ കൂട്ടമായി വരും; അവരും അവരുടെ ഒട്ടകങ്ങളും അസംഖ്യം ആയിരുന്നു; അവര്‍ ദേശത്തു കടന്നു നാശം ചെയ്യും.
6:6b.JDG.006.006 ഇങ്ങനെ മിദ്യാന്യരാല്‍ യിസ്രായേല്‍ ഏറ്റവും ക്ഷയിച്ചു; യിസ്രായേല്‍മക്കള്‍ യഹോവയോടു നിലവിളിച്ചു.
6:7b.JDG.006.007 യിസ്രായേല്‍മക്കള്‍ മിദ്യാന്യരുടെ നിമിത്തം യഹോവയോടു നിലവിളിച്ചപ്പോള്‍
6:8b.JDG.006.008 യഹോവ ഒരു പ്രവാചകനെ യിസ്രായേല്‍മക്കളുടെ അടുക്കല്‍ അയച്ചു; അവന്‍ അവരോടു പറഞ്ഞതുയിസ്രായേലിന്റെ ദൈവമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നുഞാന്‍ നിങ്ങളെ മിസ്രയീമില്‍നിന്നു പുറപ്പെടുവിച്ചു, അടിമവീട്ടില്‍നിന്നു നിങ്ങളെ കൊണ്ടുവന്നു;
6:9b.JDG.006.009 മിസ്രയീമ്യരുടെ കയ്യില്‍നിന്നും നിങ്ങളെ പീഡിപ്പിച്ച എല്ലാവരുടെയും കയ്യില്‍നിന്നും ഞാന്‍ നിങ്ങളെ വിടുവിച്ചു അവരെ നിങ്ങളുടെ മുമ്പില്‍ നിന്നു നീക്കിക്കളഞ്ഞു, അവരുടെ ദേശം നിങ്ങള്‍ക്കു തന്നു.
6:10b.JDG.006.010 യഹോവയായ ഞാന്‍ നിങ്ങളുടെ ദൈവം ആകുന്നു എന്നും നിങ്ങള്‍ പാര്‍ക്കുംന്നദേശത്തുള്ള അമോര്‍യ്യരുടെ ദേവന്മാരെ ഭജിക്കരുതു എന്നും ഞാന്‍ നിങ്ങളോടു കല്പിച്ചു; നിങ്ങളോ എന്റെ വാക്കു കേട്ടില്ല.
6:11b.JDG.006.011 അനന്തരം യഹോവയുടെ ഒരു ദൂതന്‍ വന്നു ഒഫ്രയില്‍ അബിയേസ്ര്യനായ യോവാശിന്റെ കരുവേലകത്തിന്‍ കീഴെ ഇരുന്നു; അവന്റെ മകനായ ഗിദെയോന്‍ കോതമ്പു മിദ്യാന്യരുടെ കയ്യില്‍ പെടാതിരിക്കേണ്ടതിന്നു മുന്തിരിച്ചക്കിന്നരികെവെച്ചു മെതിക്കയായിരുന്നു.
6:12b.JDG.006.012 യഹോവയുടെ ദൂതന്‍ അവന്നു പ്രത്യക്ഷനായിഅല്ലയോ പരാക്രമശാലിയേ, യഹോവ നിന്നോടുകൂടെ ഉണ്ടു എന്നു അവനോടു പറഞ്ഞു.
6:13b.JDG.006.013 ഗിദെയോന്‍ അവനോടുഅയ്യോ, യജമാനനേ, യഹോവ നമ്മോടു കൂടെ ഉണ്ടെങ്കില്‍ നമുക്കു ഇതു ഒക്കെ ഭവിക്കുന്നതു എന്തു? യഹോവ നമ്മെ മിസ്രയീമില്‍നിന്നു കൊണ്ടുവന്നു എന്നു നമ്മുടെ പിതാക്കന്മാര്‍ നമ്മോടു അറിയിച്ചിട്ടുള്ള അവന്റെ അത്ഭുതങ്ങള്‍ ഒക്കെയും എവിടെ? ഇപ്പോള്‍ യഹോവ നമ്മെ ഉപേക്ഷിച്ചു മിദ്യാന്യരുടെ കയ്യില്‍ ഏല്പിച്ചിരിക്കുന്നുവല്ലോ എന്നു പറഞ്ഞു.
6:14b.JDG.006.014 അപ്പോള്‍ യഹോവ അവനെ നോക്കിനിന്റെ ഈ ബലത്തോടെ പോക; നീ യിസ്രായേലിനെ മിദ്യാന്യരുടെ കയ്യില്‍നിന്നു രക്ഷിക്കും; ഞാനല്ലയോ നിന്നെ അയക്കുന്നതു എന്നു പറഞ്ഞു.
6:15b.JDG.006.015 അവന്‍ അവനോടുഅയ്യോ, കര്‍ത്താവേ, ഞാന്‍ യിസ്രായേലിനെ എങ്ങനെ രക്ഷിക്കും? മനശ്ശെയില്‍ എന്റെ കുലം എളിയതും എന്റെ കുടുംബത്തില്‍വെച്ചു ഞാന്‍ ചെറിയവനും അല്ലോ എന്നു പറഞ്ഞു.
6:16b.JDG.006.016 യഹോവ അവനോടുഞാന്‍ നിന്നോടുകൂടെ ഇരിക്കും; നീ മിദ്യാന്യരെ ഒരു ഒറ്റ മനുഷ്യനെപ്പോലെ തോല്പിക്കും എന്നു കല്പിച്ചു.
6:17b.JDG.006.017 അതിന്നു അവന്‍ നിനക്കു എന്നോടു കൃപയുണ്ടെങ്കില്‍ എന്നോടു സംസാരിക്കുന്നതു നീ തന്നേ എന്നതിന്നു ഒരു അടയാളം കാണിച്ചു തരേണമേ.
6:18b.JDG.006.018 ഞാന്‍ പോയി എന്റെ വഴിപാടു കൊണ്ടുവന്നു നിന്റെ മുമ്പാകെ വേക്കുവോളം ഇവിടെനിന്നു പോകരുതേ എന്നു അവനോടു പറഞ്ഞു. നീ മടങ്ങിവരുവോളം ഞാന്‍ താമസിക്കാം എന്നു അവന്‍ അരുളിച്ചെയ്തു
6:19b.JDG.006.019 അങ്ങനെ ഗിദെയോന്‍ ചെന്നു ഒരു കോലാട്ടിന്‍ കുട്ടിയെയും ഒരു പറ മാവുകൊണ്ടു പുളിപ്പില്ലാത്ത വടകളെയും ഒരുക്കി മാംസം ഒരു കൊട്ടയില്‍വെച്ചു ചാറു ഒരു കിണ്ണത്തില്‍ പകര്‍ന്നു കരുവേലകത്തിന്‍ കീഴെ കൊണ്ടുവന്നു അവന്റെ മുമ്പില്‍ വെച്ചു.
6:20b.JDG.006.020 അപ്പോള്‍ ദൈവത്തിന്റെ ദൂതന്‍ അവനോടുമാംസവും പുളിപ്പില്ലാത്ത വടകളും എടുത്തു ഈ പാറമേല്‍ വെച്ചു ചാറു അതിന്മേല്‍ ഒഴിക്ക എന്നു കല്പിച്ചു; അവന്‍ അങ്ങനെ ചെയ്തു.
6:21b.JDG.006.021 യഹോവയുടെ ദൂതന്‍ കയ്യിലുള്ള വടിയുടെ അറ്റംകൊണ്ടു മാംസവും പുളിപ്പില്ലാത്ത വടയും തൊട്ടു; ഉടനെ പാറയില്‍നിന്നു തീ പുറപ്പെട്ടു മാംസവും പുളിപ്പില്ലാത്ത വടയും ദഹിപ്പിച്ചു; യഹോവയുടെ ദൂതന്‍ അവന്റെ കണ്ണിന്നു മറഞ്ഞു.
6:22b.JDG.006.022 അവന്‍ യഹോവയുടെ ദൂതന്‍ എന്നു ഗിദെയോന്‍ കണ്ടപ്പോള്‍അയ്യോ, ദൈവമായ യഹോവേ, ഞാന്‍ യഹോവയുടെ ദൂതനെ അഭിമുഖമായി കണ്ടു പോയല്ലോ എന്നു പറഞ്ഞു.
6:23b.JDG.006.023 യഹോവ അവനോടുനിനക്കു സമാധാനംഭയപ്പെടേണ്ടാ, നീ മരിക്കയില്ല എന്നു അരുളിച്ചെയ്തു.
6:24b.JDG.006.024 ഗിദെയോന്‍ അവിടെ യഹോവേക്കു ഒരു യാഗപീഠം പണിതു അതിന്നു യഹോവ ശലോം എന്നു പേരിട്ടു; അതു ഇന്നുവരെയും അബീയേസ്ര്യര്‍ക്കുംള്ള ഒഫ്രയില്‍ ഉണ്ടു.
6:25b.JDG.006.025 അന്നു രാത്രി യഹോവ അവനോടു കല്പിച്ചതുനിന്റെ അപ്പന്റെ ഇളയ കാളയായ ഏഴുവയസ്സുള്ള രണ്ടാമത്തെ കാളയെ കൊണ്ടു ചെന്നു നിന്റെ അപ്പന്നുള്ള ബാലിന്‍ ബലിപീഠം ഇടിച്ചു അതിന്നരികെയുള്ള അശേര പ്രതിഷ്ഠയെ വെട്ടിക്കളക.
6:26b.JDG.006.026 ഈ ദുര്‍ഗ്ഗത്തിന്റെ മുകളില്‍ നിന്റെ ദൈവമായ യഹോവേക്കു നിയമപ്രകാരം ഒരു യാഗപീഠം പണിതു ആ രണ്ടാമത്തെ കാളയെ എടുത്തു നീ വെട്ടിക്കളയുന്ന അശേരപ്രതിഷ്ഠയുടെ വിറകുകൊണ്ടു ഹോമയാഗം കഴിക്ക.
6:27b.JDG.006.027 ഗിദെയോന്‍ തന്റെ വേലക്കാരില്‍ പത്തുപേരെ കൂട്ടി, യഹോവ തന്നോടു കല്പിച്ചതുപോലെ ചെയ്തു; എന്നാല്‍ അവന്‍ തന്റെ കുടുംബക്കാരെയും പട്ടണക്കാരെയും പേടിച്ചിട്ടു പകല്‍സമയത്തു അതു ചെയ്യാതെ രാത്രിയില്‍ ചെയ്തു.
6:28b.JDG.006.028 പട്ടണക്കാര്‍ രാവിലെ എഴുന്നേറ്റപ്പോള്‍ ബാലിന്റെ ബലിപീഠം ഇടിഞ്ഞുകിടക്കുന്നതു കണ്ടു അതിന്നരികെയുള്ള അശേരപ്രതിഷ്ഠയും വെട്ടിക്കളഞ്ഞിരിക്കുന്നതും പണിതിരിക്കുന്ന യാഗപീഠത്തിങ്കല്‍ ആ രണ്ടാമത്തെ കാളയെ യാഗം കഴിച്ചിരിക്കുന്നതും കണ്ടു.
6:29b.JDG.006.029 ഇതു ചെയ്തതു ആരെന്നു അവര്‍ തമ്മില്‍ തമ്മില്‍ ചോദിച്ചു, അന്വേഷണം കഴിച്ചപ്പോള്‍ യോവാശിന്റെ മകനായ ഗിദെയോന്‍ ആകുന്നു ചെയ്തതു എന്നു കേട്ടു.
6:30b.JDG.006.030 പട്ടണക്കാര്‍ യോവാശിനോടുനിന്റെ മകനെ പുറത്തുകൊണ്ടുവരിക; അവന്‍ മരിക്കേണം; അവന്‍ ബാലിന്റെ ബലിപീഠം ഇടിച്ചു അതിന്നരികത്തു ഉണ്ടായിരുന്ന അശേരപ്രതിഷ്ഠയേയും വെട്ടിക്കളഞ്ഞിരിക്കുന്നു എന്നു പറഞ്ഞു.
6:31b.JDG.006.031 യോവാശ് തന്റെ ചുറ്റും നിലക്കുന്ന എല്ലാവരോടും പറഞ്ഞതുബാലിന്നു വേണ്ടി നിങ്ങളോ വ്യവഹരിക്കുന്നതു? നിങ്ങളോ അവനെ രക്ഷിക്കുന്നതു? അവന്നുവേണ്ടി വ്യവഹരിക്കുന്നവന്‍ ഇന്നു രാവിലെ തന്നേ മരിക്കേണം; അവന്‍ ഒരു ദൈവം എങ്കില്‍ തന്റെ ബലിപീഠം ഒരുത്തന്‍ ഇടിച്ചുകളഞ്ഞതുകൊണ്ടു താന്‍ തന്നേ തന്റെ കാര്യം വ്യവഹരിക്കട്ടെ.
6:32b.JDG.006.032 ഇവന്‍ അവന്റെ ബലിപീഠം ഇടിച്ചുകളഞ്ഞതിനാല്‍ ബാല്‍ ഇവന്റെ നേരെ വ്യവഹരിക്കട്ടെ എന്നു പറഞ്ഞു അവന്നു അന്നു യെരുബ്ബാല്‍ എന്നു പേരിട്ടു.
6:33b.JDG.006.033 അനന്തരം മിദ്യാന്യരും അമാലേക്യരും കിഴക്കുദേശക്കാര്‍ എല്ലാവരും ഒരുമിച്ചുകൂടി ഇക്കരെ കടന്നു യിസ്രായേല്‍താഴ്വരയില്‍ പാളയം ഇറങ്ങി.
6:34b.JDG.006.034 അപ്പോള്‍ യഹോവയുടെ ആത്മാവു ഗിദെയോന്റെമേല്‍ വന്നു, അവന്‍ കാഹളം ഊതി അബീയേസ്ര്യരെ തന്റെ അടുക്കല്‍ വിളിച്ചുകൂട്ടി.
6:35b.JDG.006.035 അവന്‍ മനശ്ശെയില്‍ എല്ലാടവും ദൂതന്മാരെ അയച്ചു, അവരെയും തന്റെ അടുക്കല്‍ വിളിച്ചുകൂട്ടി; ആശേരിന്റെയും സെബൂലൂന്റെയും നഫ്താലിയുടെയും അടുക്കലും ദൂതന്മാരെ അയച്ചു; അവരും പുറപ്പെട്ടുവന്നു അവരോടു ചേര്‍ന്നു.
6:36b.JDG.006.036 അപ്പോള്‍ ഗിദെയോന്‍ ദൈവത്തോടുനീ അരുളിച്ചെയ്തതുപോലെ യിസ്രായേലിനെ എന്റെ കയ്യാല്‍ രക്ഷിക്കുമെങ്കില്‍ ഇതാ,
6:37b.JDG.006.037 ഞാന്‍ രോമമുള്ള ഒരു ആട്ടിന്‍ തോല്‍ കളത്തില്‍ നിവര്‍ത്തിടുന്നു; മഞ്ഞു തോലിന്മേല്‍ മാത്രം ഇരിക്കയും നിലമൊക്കെയും ഉണങ്ങിയിരിക്കയും ചെയ്താല്‍ നീ അരുളിച്ചെയ്തതു പോലെ യിസ്രായേലിനെ എന്റെ കയ്യാല്‍ രക്ഷിക്കുമെന്നു ഞാന്‍ അറിയും എന്നു പറഞ്ഞു.
6:38b.JDG.006.038 അങ്ങനെ തന്നേ സംഭവിച്ചു; അവന്‍ പിറ്റെന്നു അതികാലത്തു എഴുന്നേറ്റു തോല്‍ പിഴിഞ്ഞു, മഞ്ഞുവെള്ളം ഒരു കിണ്ടി നിറെച്ചെടുത്തു.
6:39b.JDG.006.039 ഗിദെയോന്‍ പിന്നെയും ദൈവത്തോടുനിന്റെ കോപം എന്റെ നേരെ ജ്വലിക്കരുതേ; ഞാന്‍ ഒരിക്കലുംകൂടെ സംസാരിച്ചുകൊള്ളട്ടെ; തോല്‍കൊണ്ടു ഒരു പരീക്ഷകൂടെ കഴിച്ചുകൊള്ളട്ടെ; തോല്‍ മാത്രം ഉണങ്ങിയും നിലമൊക്കെയും മഞ്ഞുകൊണ്ടു നനഞ്ഞുമിരിപ്പാന്‍ അരുളേണമേ എന്നു പറഞ്ഞു.
6:40b.JDG.006.040 അന്നു രാത്രി ദൈവം അങ്ങനെ തന്നേ ചെയ്തു; തോല്‍ മാത്രം ഉണങ്ങിയും നിലമൊക്കെയും മഞ്ഞുകൊണ്ടു നനെഞ്ഞുമിരുന്നു.
7
7:1b.JDG.007.001 അനന്തരം ഗിദെയോന്‍ എന്ന യെരുബ്ബാലും അവനോടുകൂടെയുള്ള ജനം ഒക്കെയും അതികാലത്തു പുറപ്പെട്ടു ഹരോദ് ഉറവിന്നരികെ പാളയമിറങ്ങി; മിദ്യാന്യരുടെ പാളയമോ അവര്‍ക്കും വടക്കു മോരേകുന്നിന്നരികെ താഴ്വരയില്‍ ആയിരുന്നു.
7:2b.JDG.007.002 യഹോവ ഗിദെയോനോടുനിന്നോടു കൂടെയുള്ള ജനം അധികമാകുന്നു; എന്റെ കൈ എന്നെ രക്ഷിച്ചു എന്നു യിസ്രായേല്‍ എന്റെ നേരെ വമ്പുപറയാതിരിക്കേണ്ടതിന്നു ഞാന്‍ മിദ്യാന്യരെ ഇവരുടെ കയ്യില്‍ ഏല്പിക്കയില്ല.
7:3b.JDG.007.003 ആകയാല്‍ നീ ചെന്നു ആര്‍ക്കെങ്കിലും ഭയവും ഭീരുതയുമുണ്ടെങ്കില്‍ അവന്‍ ഗിലെയാദ് പര്‍വ്വതത്തില്‍നിന്നു മടങ്ങിപ്പെയ്ക്കൊള്ളട്ടെ എന്നു ജനത്തില്‍ പ്രസിദ്ധപ്പെടുത്തുക എന്നു കല്പിച്ചു. എന്നാറെ ജനത്തില്‍ ഇരുപത്തീരായിരം പേര്‍ മടങ്ങിപ്പോയി; പതിനായിരംപേര്‍ ശേഷിച്ചു.
7:4b.JDG.007.004 യഹോവ പിന്നെയും ഗിദെയോനോടുജനം ഇനിയും അധികം ആകുന്നു; അവരെ വെള്ളത്തിങ്കലേക്കു കൊണ്ടുപോക; അവിടെ വെച്ചു ഞാന്‍ അവരെ പരിശോധിച്ചുതരാം; ഇവന്‍ നിന്നോടുകൂടെ പോരട്ടെ എന്നു ഞാന്‍ കല്പിക്കുന്നവന്‍ പോരട്ടെ; ഇവന്‍ നിന്നോടുകൂടെ പോരേണ്ടാ എന്നു ഞാന്‍ കല്പിക്കുന്നവന്‍ പോരേണ്ടാ എന്നു കല്പിച്ചു.
7:5b.JDG.007.005 അങ്ങനെ അവന്‍ ജനത്തെ വെള്ളത്തിങ്കലേക്കു കൊണ്ടുപോയി; യഹോവ ഗിദെയോനോടുപട്ടി നക്കിക്കുടിക്കുംപോലെ നാവുകൊണ്ടു വെള്ളം നിക്കിക്കുടിക്കുന്നവരെയൊക്കെ വേറെയും കുടിപ്പാന്‍ മുട്ടുകുത്തി കുനിയുന്നവരെയൊക്കെ വേറയും നിര്‍ത്തുക എന്നു കല്പിച്ചു.
7:6b.JDG.007.006 കൈ വായക്കു വെച്ചു നക്കിക്കുടിച്ചവര്‍ ആകെ മുന്നൂറുപേര്‍ ആയിരുന്നു; ശേഷം ജനമൊക്കെയും വെള്ളം കുടിപ്പാന്‍ മുട്ടുകുത്തി കുനിഞ്ഞു.
7:7b.JDG.007.007 യഹോവ ഗിദെയോനോടുനക്കിക്കുടിച്ച മുന്നൂറു പേരെക്കൊണ്ടു ഞാന്‍ നിങ്ങളെ രക്ഷിച്ചു മിദ്യാന്യരെ നിന്റെ കയ്യില്‍ ഏല്പിക്കും; ശേഷം ജനമൊക്കെയും താന്താങ്ങളുടെ സ്ഥലത്തേക്കു പോകട്ടെ എന്നു കല്പിച്ചു.
7:8b.JDG.007.008 അങ്ങനെ അവര്‍ ജനത്തിന്റെ ഭക്ഷണസാധനങ്ങളും കാഹളങ്ങളും വാങ്ങി; ശേഷം യിസ്രായേല്യരെയൊക്കെയും അവന്‍ വീട്ടിലേക്കു പറഞ്ഞയക്കയും ആ മുന്നൂറുപേരെ നിര്‍ത്തുകയും ചെയ്തു. എന്നാല്‍ മിദ്യാന്യരുടെ പാളയം താഴെ സമഭൂമിയില്‍ ആയിരുന്നു.
7:9b.JDG.007.009 അന്നു രാത്രി യഹോവ അവനോടു കല്പിച്ചതുഎഴുന്നേറ്റു പാളയത്തിന്റെ നേരെ ഇറങ്ങിച്ചെല്ലുക; ഞാന്‍ അതു നിന്റെ കയ്യില്‍ ഏല്പിച്ചിരിക്കുന്നു.
7:10b.JDG.007.010 ഇറങ്ങിച്ചെല്ലുവാന്‍ നിനക്കു പേടിയുണ്ടെങ്കില്‍ നീയും നിന്റെ ബാല്യക്കാരനായ പൂരയുംകൂടെ പാളയത്തിലേക്കു ഇറങ്ങിച്ചെല്ലുക.
7:11b.JDG.007.011 എന്നാല്‍ അവര്‍ സംസാരിക്കുന്നതു എന്തെന്നു നീ കേള്‍ക്കും; അതിന്റെ ശേഷം പാളയത്തിന്റെ നേരെ ഇറങ്ങിച്ചെല്ലുവാന്‍ നിനക്കു ധൈര്യം വരും. അങ്ങനെ അവനും അവന്റെ ബാല്യക്കാരനായ പൂരയും പാളയത്തില്‍ ആയുധപാണികളുടെ സമീപത്തോളം ഇറങ്ങിച്ചെന്നു.
7:12b.JDG.007.012 എന്നാല്‍ മിദ്യാന്യരും അമാലേക്യരും കിഴക്കു ദേശക്കാരൊക്കെയും വെട്ടുക്കിളി എന്നപോലെ അസംഖ്യമായി താഴ്വരയില്‍ കിടന്നിരുന്നു; അവരുടെ ഒട്ടകങ്ങളും കടല്‍ക്കരയിലെ മണല്‍പോലെ അസംഖ്യം ആയിരുന്നു.
7:13b.JDG.007.013 ഗിദെയോന്‍ ചെല്ലുമ്പോള്‍ ഒരുത്തന്‍ മറ്റൊരുത്തനോടു ഒരു സ്വപന്ം വിവരിക്കയായിരുന്നുഞാന്‍ ഒരു സ്വപ്നം കണ്ടു; ഒരു യവയപ്പം മിദ്യാന്യരുടെ പാളയത്തിലേക്കു ഉരുണ്ടു വന്നു കൂടാരംവരെ എത്തി അതിനെ തള്ളി മറിച്ചിട്ടു അങ്ങനെ കൂടാരം വീണുകിടന്നു എന്നു പറഞ്ഞു. അതിന്നു മറ്റവന്‍
7:14b.JDG.007.014 ഇതു യോവാശിന്റെ മകനായ ഗിദെയോന്‍ എന്ന യിസ്രായേല്യന്റെ വാളല്ലാതെ മറ്റൊന്നുമല്ല; ദൈവം മിദ്യാനെയും ഈ പാളയത്തെ ഒക്കെയും അവന്റെ കയ്യില്‍ ഏല്പിച്ചിരിക്കുന്നു എന്നു ഉത്തരം പറഞ്ഞു.
7:15b.JDG.007.015 ഗിദെയോന്‍ സ്വപ്നവും പൊരുളും കേട്ടപ്പോള്‍ നമസ്കരിച്ചു; യിസ്രായേലിന്റെ പാളയത്തില്‍ മടങ്ങിച്ചെന്നുഎഴുന്നേല്പിന്‍ , യഹോവ മിദ്യാന്റെ പാളയത്തെ നിങ്ങളുടെ കയ്യില്‍ ഏല്പിച്ചിരിക്കുന്നു എന്നു പറഞ്ഞു.
7:16b.JDG.007.016 അനന്തരം അവന്‍ ആ മുന്നൂറുപേരെ മൂന്നുകൂട്ടമായി വിഭാഗിച്ചു ഔരോരുത്തന്റെ കയ്യില്‍ ഔരോ കാഹളവും വെറുംകുടവും കുടത്തിന്നകത്തു ഔരോ പന്തവും കൊടുത്തു, അവരോടു പറഞ്ഞതു.
7:17b.JDG.007.017 ഞാന്‍ ചെയ്യുന്നതു നോക്കി അതുപോലെ ചെയ്‍വിന്‍ ; പാളയത്തിന്റെ അറ്റത്തു എത്തുമ്പോള്‍ ഞാന്‍ ചെയ്യുന്നതുപോലെ നിങ്ങളും ചെയ്‍വിന്‍ ,
7:18b.JDG.007.018 ഞാനും എന്നോടുകൂടെയുള്ളവരും കാഹളം ഊതുമ്പോള്‍ നിങ്ങളും പാളയത്തിന്റെ ചുറ്റും നിന്നു കാഹളം ഊതിയഹോവേക്കും ഗിദെയോന്നും വേണ്ടി എന്നു പറവിന്‍ .
7:19b.JDG.007.019 മദ്ധ്യയാമത്തിന്റെ ആരംഭത്തില്‍ അവര്‍ കാവല്‍ മാറി നിര്‍ത്തിയ ഉടനെ ഗിദെയോനും കൂടെയുള്ള നൂറുപേരും പാളയത്തിന്റെ അറ്റത്തു എത്തി കാഹളം ഊതി കയ്യില്‍ ഉണ്ടായിരുന്ന കുടങ്ങള്‍ ഉടെച്ചു.
7:20b.JDG.007.020 മൂന്നു കൂട്ടവും കാഹളം ഊതി കുടങ്ങള്‍ ഉടെച്ചു; ഇടത്തു കയ്യില്‍ പന്തവും വലത്തു കയ്യില്‍ ഊതുവാന്‍ കാഹളവും പിടിച്ചുയഹോവേക്കും ഗിദെയോന്നും വേണ്ടി വാള്‍ എന്നു ആര്‍ത്തു.
7:21b.JDG.007.021 അവര്‍ പാളയത്തിന്റെ ചുറ്റും ഔരോരുത്തന്‍ താന്താന്റെ നിലയില്‍ തന്നേ നിന്നു; പാളയമെല്ലാം പാച്ചല്‍ തുടങ്ങി; അവര്‍ നിലവിളിച്ചുകൊണ്ടു ഔടിപ്പോയി.
7:22b.JDG.007.022 ആ മുന്നൂറുപേരും കാഹളം ഊതിയപ്പോള്‍ യഹോവ പാളയത്തിലൊക്കെയും ഔരോരുത്തന്റെ വാള്‍ താന്താന്റെ കൂട്ടുകാരന്റെ നേരെ തിരിപ്പിച്ചു; സൈന്യം സെരേരാവഴിയായി ബേത്ത്--ശിത്താവരെയും തബ്ബത്തിന്നരികെയുള്ള ആബേല്‍-മെഹോലയുടെ അതിര്‍വരെയും ഔടിപ്പോയി.
7:23b.JDG.007.023 യിസ്രായേല്യര്‍ നഫ്താലിയില്‍നിന്നും ആശേരില്‍നിന്നും മനശ്ശെയില്‍നിന്നൊക്കെയും ഒരുമിച്ചുകൂടി മിദ്യാന്യരെ പിന്‍ തുടര്‍ന്നു.
7:24b.JDG.007.024 ഗിദെയോന്‍ എഫ്രയീംമലനാട്ടില്‍ എല്ലാടവും ദൂതന്മാരെ അയച്ചുമിദ്യാന്യരുടെ നേരെ ഇറങ്ങിച്ചെന്നു ബേത്ത്--ബാരാവരെയുള്ള വെള്ളത്തെയും യോര്‍ദ്ദാനെയും അവര്‍ക്കും മുമ്പെ കൈവശമാക്കിക്കൊള്‍വിന്‍ എന്നു പറയിച്ചു. അങ്ങനെ തന്നേ എഫ്രയീമ്യര്‍ ഒക്കെയും ഒരുമിച്ചുകൂടി ബേത്ത്--ബാരാവരെയുള്ള വെള്ളവും യോര്‍ദ്ദാനും കൈവശമാക്കി.
7:25b.JDG.007.025 ഔരേബ്, ശേബ് എന്ന രണ്ടു മിദ്യാന്യപ്രഭുക്കന്മാരെ അവര്‍ പിടിച്ചു, ഔരേബിനെ ഔരേബ് പാറമേലും സേബിനെ സേബ് മുന്തിരിച്ചക്കിന്നരികെയും വെച്ചു കൊന്നിട്ടു മിദ്യാന്യരെ പിന്തുടര്‍ന്നു, ഔരേബിന്റെയും സേബിന്റെയും തല യോര്‍ദ്ദാന്നക്കരെ ഗിദെയോന്റെ അടുക്കല്‍ കൊണ്ടുവന്നു.
8
8:1b.JDG.008.001 എന്നാല്‍ എഫ്രയീമ്യര്‍നീ മിദ്യാന്യരോടു യുദ്ധംചെയ്‍വാന്‍ പോയപ്പോള്‍ ഞങ്ങളെ വിളിക്കാഞ്ഞതെന്തു? ഇങ്ങനെ ഞങ്ങളോടു ചെയ്‍വാന്‍ എന്തു സംഗതി എന്നു പറഞ്ഞു അവനോടു ഉഗ്രമായി വാദിച്ചു.
8:2b.JDG.008.002 അതിന്നു അവന്‍ നിങ്ങളോടു ഒത്തുനോക്കിയാല്‍ ഞാന്‍ ഈ ചെയ്തതു എന്തുള്ളു? അബിയേസെരിന്റെ മുന്തിരിയെടുപ്പിനെക്കാള്‍ എഫ്രയീമിന്റെ കാലാ പെറുക്കയല്ലയോ നല്ലതു?
8:3b.JDG.008.003 നിങ്ങളുടെ കയ്യിലല്ലോ ദൈവം മിദ്യാന്യപ്രഭുക്കളായ ഔരേബിനെയും സേബിനെയും ഏല്പിച്ചതു; നിങ്ങളോടു ഒത്തുനോക്കിയാല്‍ എന്നെക്കൊണ്ടു സാധിച്ചതു എന്തുള്ളു എന്നു അവരോടു പറഞ്ഞു. ഇതു പറഞ്ഞപ്പോള്‍ അവര്‍ക്കും അവനോടുള്ള കോപം ശമിച്ചു.
8:4b.JDG.008.004 അനന്തരം ഗിദെയോന്‍ യോര്‍ദ്ദാങ്കല്‍ എത്തി; അവന്നും കൂടെയുള്ള മുന്നൂറുപേരും ക്ഷീണിച്ചിരുന്നിട്ടും അവരെ പിന്തുടരുവാന്‍ അക്കരെ കടന്നു.
8:5b.JDG.008.005 അവന്‍ സുക്കോത്തിലെ നിവാസികളോടു എന്റെ കൂടെയുള്ള പടജ്ജനത്തിന്നു അപ്പംകൊടുക്കേണമേ; അവര്‍ ക്ഷീണിച്ചിരിക്കുന്നു; ഞാന്‍ മിദ്യാന്യരാജാക്കന്മാരായ സേബഹിനെയും സല്‍മുന്നയെയും പിന്തുടരുകയാകുന്നു എന്നു പറഞ്ഞു.
8:6b.JDG.008.006 നിന്റെ സൈന്യത്തിന്നു ഞങ്ങള്‍ അപ്പം കൊടുക്കേണ്ടതിന്നു സേബഹിന്റെയും സല്‍മുന്നയുടെയും കൈകള്‍ നിന്റെ കക്ഷത്തില്‍ ആകുന്നുവോ എന്നു സുക്കോത്തിലെ പ്രഭുക്കന്മാര്‍ ചോദിച്ചു.
8:7b.JDG.008.007 അതിന്നു ഗിദെയോന്‍ ആകട്ടെ; യഹോവ സേബഹിനെയും സല്‍മുന്നയെയും എന്റെ കയ്യില്‍ ഏല്പിച്ചശേഷം ഞാന്‍ നിങ്ങളുടെ മാംസം കാട്ടിലെ മുള്ളകൊണ്ടും പരക്കാരകൊണ്ടും തല്ലിക്കീറും എന്നു പറഞ്ഞു.
8:8b.JDG.008.008 അവിടെനിന്നു അവന്‍ പെനൂവേലിലേക്കു ചെന്നു അവരോടും അങ്ങനെ ചോദിച്ചു; സുക്കോത്ത് നിവാസികള്‍ ഉത്തരം പറഞ്ഞതുപോലെ തന്നേ പെനൂവേല്‍നിവാസികളും പറഞ്ഞു.
8:9b.JDG.008.009 അവന്‍ പെനൂവേല്‍നിവാസികളോടുഞാന്‍ സമാധാനത്തോടെ മടങ്ങിവരുമ്പോള്‍ ഈ ഗോപുരം ഇടിച്ചുകളയും എന്നു പറഞ്ഞു.
8:10b.JDG.008.010 എന്നാല്‍ സേബഹും സല്‍മുന്നയും അവരോടുകൂടെ കിഴക്കുദേശക്കാരുടെ സൈന്യത്തില്‍ ശേഷിച്ചിരുന്ന ഏകദേശം പതിനയ്യായിരം പേരായ അവരുടെ സൈന്യവും കര്‍ക്കോരില്‍ ആയിരുന്നു; വാളൂരിപ്പിടിച്ചവരായ ലക്ഷത്തിരുപതിനായിരം പേര്‍ വീണുപോയിരുന്നു.
8:11b.JDG.008.011 ഗിദെയോന്‍ നോബഹിന്നും യൊഗ്ബെഹെക്കും കിഴക്കുള്ള കൂടാരവാസികളുടെ വഴിയായി ചെന്നു നിര്‍ഭയമായിരുന്ന ആ സൈന്യത്തെ തോല്പിച്ചു.
8:12b.JDG.008.012 സേബഹും സല്‍മുന്നയും ഔടിപ്പോയി; അവന്‍ അവരെ പിന്തുടര്‍ന്നു, സേബഹ് സല്‍മുന്നാ എന്ന രണ്ടു മിദ്യാന്യരാജാക്കന്മാരെയും പിടിച്ചു, സൈന്യത്തെ ഒക്കെയും പേടിപ്പിച്ചു ചിതറിച്ചുകളഞ്ഞു.
8:13b.JDG.008.013 അനന്തരം യോവാശിന്റെ മകനായ ഗിദെയോന്‍ യുദ്ധം കഴിഞ്ഞിട്ടു ഹേരെസ് കയറ്റത്തില്‍നിന്നു മടങ്ങിവരുമ്പോള്‍
8:14b.JDG.008.014 സുക്കോത്ത നിവാസികളില്‍ ഒരു ബാല്യക്കാരനെ പിടിച്ചു അവനോടു അന്വേഷിച്ചു; അവന്‍ സുക്കോത്തിലെ പ്രഭുക്കന്മാരും മൂപ്പന്മാരുമായ എഴുപത്തേഴു ആളുടെ പേര്‍ അവന്നു എഴുതിക്കൊടുത്തു.
8:15b.JDG.008.015 അവന്‍ സുക്കോത്ത് നിവാസികളുടെ അടുക്കല്‍ ചെന്നുക്ഷീണിച്ചിരിക്കുന്ന നിന്റെ ആളുകള്‍ക്കു ഞങ്ങള്‍ അപ്പം കൊടുക്കേണ്ടതിന്നു സേബഹിന്റെയും സല്‍മുന്നയുടെയും കൈകള്‍ നിന്റെ കക്ഷത്തില്‍ ആകുന്നുവോ എന്നു നിങ്ങള്‍ എന്നെ ധിക്കരിച്ചുപറഞ്ഞ സേബഹും സല്‍മുന്നയും ഇതാ എന്നു പറഞ്ഞു.
8:16b.JDG.008.016 അവന്‍ പട്ടണത്തിലെ മൂപ്പന്മാരെ പിടിച്ചു കാട്ടിലെ മുള്ളും പറക്കാരയുംകൊണ്ടു സുക്കോത്ത് നിവാസികളെ ബുദ്ധിപഠിപ്പിച്ചു.
8:17b.JDG.008.017 അവന്‍ പെനൂവേലിലെ ഗോപുരം ഇടിച്ചു പട്ടണക്കാരെ കൊന്നുകളഞ്ഞു.
8:18b.JDG.008.018 പിന്നെ അവന്‍ സേബഹിനോടും സല്‍മുന്നയോടുംനിങ്ങള്‍ താബോരില്‍വെച്ചു കൊന്ന പുരുഷന്മാര്‍ എങ്ങനെയുള്ളവര്‍ ആയിരുന്നു എന്നു ചേദിച്ചു. അവര്‍ നിന്നെപ്പോലെ ഔരോരുത്തന്‍ രാജകുമാരന്നു തുല്യന്‍ ആയിരുന്നു എന്നു അവര്‍ ഉത്തരം പറഞ്ഞു.
8:19b.JDG.008.019 അതിന്നു അവന്‍ അവര്‍ എന്റെ സഹോദരന്മാര്‍, എന്റെ അമ്മയുടെ മക്കള്‍ തന്നേ ആയിരുന്നു; അവരെ നിങ്ങള്‍ ജീവനോടെ വെച്ചിരുന്നു എങ്കില്‍, യഹോവയാണ, ഞാന്‍ നിങ്ങളെ കൊല്ലുകയില്ലായിരുന്നു എന്നു പറഞ്ഞു.
8:20b.JDG.008.020 പിന്നെ അവന്‍ തന്റെ ആദ്യജാതനായ യേഥെരിനോടുഎഴുന്നേറ്റു അവരെ കൊല്ലുക എന്നു പറഞ്ഞു; എന്നാല്‍ അവന്‍ ചെറുപ്പക്കാരനാകകൊണ്ടു പേടിച്ചു വാള്‍ ഊരാതെ നിന്നു.
8:21b.JDG.008.021 അപ്പോള്‍ സേബഹും സല്‍മുന്നയുംനീ തന്നേ എഴുന്നേറ്റു ഞങ്ങളെ വെട്ടുക; ആളെപ്പോലെയല്ലോ അവന്റെ ബലം എന്നു പറഞ്ഞു. അങ്ങനെ ഗിദെയോന്‍ എഴുന്നേറ്റു സേബഹിനെയും സല്‍മുന്നയെയും കൊന്നു; അവരുടെ ഒട്ടകങ്ങളുടെ കഴുത്തിലെ ചന്ദ്രക്കലകള്‍ എടുത്തു.
8:22b.JDG.008.022 അനന്തരം യിസ്രായേല്യര്‍ ഗിദെയോനോടുനീ ഞങ്ങളെ മിദ്യാന്റെ കയ്യില്‍ നിന്നു രക്ഷിച്ചിരിക്കകൊണ്ടു ഞങ്ങള്‍ക്കു രാജാവായിരിക്കേണം; അങ്ങനെ തന്നേ നിന്റെ മകനും മകന്റെ മകനും എന്നു പറഞ്ഞു.
8:23b.JDG.008.023 ഗിദെയോന്‍ അവരോടുഞാന്‍ നിങ്ങള്‍ക്കു രാജാവാകയില്ല; എന്റെ മകനും ആകയില്ല; യഹോവയത്രേ നിങ്ങളുടെ രാജാവു എന്നു പറഞ്ഞു.
8:24b.JDG.008.024 പിന്നെ ഗിദെയോന്‍ അവരോടുഞാന്‍ നിങ്ങളോടു ഒന്നു അപേക്ഷിക്കുന്നു; നിങ്ങള്‍ ഔരോരുത്തന്‍ കൊള്ളയില്‍ കിട്ടിയ കടുക്കന്‍ എനിക്കു തരേണം എന്നു പറഞ്ഞു. അവര്‍ യിശ്മായേല്യര്‍ ആയിരുന്നതുകൊണ്ടു അവര്‍ക്കും പൊന്‍ കടുക്കല്‍ ഉണ്ടായിരുന്നു.
8:25b.JDG.008.025 ഞങ്ങള്‍ സന്തോഷത്തോടെ തരാം എന്നു അവര്‍ പറഞ്ഞു, ഒരു വസ്ത്രം വിരിച്ചു ഒരോരുത്തന്നു കൊള്ളയില്‍ കിട്ടിയ കടുക്കന്‍ അതില്‍ ഇട്ടു.
8:26b.JDG.008.026 അവന്‍ ചോദിച്ചു വാങ്ങിയ പൊന്‍ കടുക്കന്റെ തൂക്കം ആയിരത്തെഴുനൂറു ശേക്കെല്‍ ആയിരുന്നു; ഇതല്ലാതെ ചന്ദ്രക്കലകളും കുണ്ഡലങ്ങളും മിദ്യാന്യരാജാക്കന്മാര്‍ ധരിച്ചിരുന്ന രക്താംബരങ്ങളും അവരുടെ ഒട്ടകങ്ങളുടെ കഴുത്തിലെ മാലകളും ഉണ്ടായിരുന്നു.
8:27b.JDG.008.027 ഗിദെയോന്‍ അതുകൊണ്ടു ഒരു എഫോദ് ഉണ്ടാക്കി തന്റെ പട്ടണമായ ഒഫ്രയില്‍ പ്രതിഷ്ഠിച്ചു; യിസ്രായേലെല്ലാം അവിടേക്കു പരസംഗമായി അതിന്റെ അടുക്കല്‍ ചെന്നു; അതു ഗിദെയോന്നും അവന്റെ കുടുംബത്തിന്നും ഒരു കണിയായി തീര്‍ന്നു.
8:28b.JDG.008.028 എന്നാല്‍ മിദ്യാന്‍ തലപൊക്കാതവണ്ണം യിസ്രായേല്‍ മക്കള്‍ക്കു കീഴടങ്ങിപ്പോയി. ഗിദെയോന്റെ കാലത്തു ദേശത്തിന്നു നാല്പതു സംവത്സരം സ്വസ്ഥതയുണ്ടായി.
8:29b.JDG.008.029 യോവാശിന്റെ മകനായ യെരുബ്ബാല്‍ തന്റെ വീട്ടില്‍ ചെന്നു സുഖമായി പാര്‍ത്തു.
8:30b.JDG.008.030 ഗിദെയോന്നു വളരെ ഭാര്യമാരുണ്ടായിരുന്നതുകൊണ്ടു സ്വന്തമക്കളായിട്ടു തന്നേ എഴുപതു പുത്രന്മാര്‍ ഉണ്ടായിരുന്നു.
8:31b.JDG.008.031 ശെഖേമിലുള്ള അവന്റെ വെപ്പാട്ടിയും അവന്നു ഒരു മകനെ പ്രസവിച്ചു. അവന്നു അബീമേലെക്‍ എന്നു അവന്‍ പേരിട്ടു.
8:32b.JDG.008.032 യോവാശിന്റെ മകനായ ഗിദെയോന്‍ നല്ല വാര്‍ദ്ധക്യത്തില്‍ മരിച്ചു; അവനെ അബീയേസ്രിയര്‍ക്കുംള്ള ഒഫ്രയില്‍ അവന്റെ അപ്പനായ യോവാശിന്റെ കല്ലറയില്‍ അടക്കംചെയ്തു.
8:33b.JDG.008.033 ഗിദെയോന്‍ മരിച്ചശേഷം യിസ്രായേല്‍മക്കള്‍ വീണ്ടും പരസംഗമായി ബാല്‍വിഗ്രഹങ്ങളുടെ അടുക്കല്‍ ചെന്നു ബാല്‍ബെരീത്തിനെ തങ്ങള്‍ക്കു ദേവനായി പ്രതിഷ്ഠിച്ചു.
8:34b.JDG.008.034 യിസ്രായേല്‍മക്കള്‍ ചുറ്റുമുള്ള സകലശത്രുക്കളുടെയും കയ്യില്‍ നിന്നു തങ്ങളെ രക്ഷിച്ച തങ്ങളുടെ ദൈവമായ യഹോവയെ ഔര്‍ത്തില്ല.
8:35b.JDG.008.035 ഗിദെയോന്‍ എന്ന യെരുബ്ബാല്‍ യിസ്രായേലിന്നു ചെയ്ത എല്ലാനന്മെക്കും തക്കവണ്ണം അവന്റെ കടുംബത്തോടു ദയ ചെയ്തതുമില്ല.
9
9:1b.JDG.009.001 അനന്തരം യെരുബ്ബാലിന്റെ മകനായ അബീമേലെക്‍ ശെഖേമില്‍ തന്റെ അമ്മയുടെ സഹോദരന്മാരുടെ അടുക്കല്‍ ചെന്നു അവരോടും തന്റെ അമ്മയുടെ പിതൃഭവനമായ സര്‍വ്വകുടുംബത്തോടും സംസാരിച്ചു
9:2b.JDG.009.002 യെരുബ്ബാലിന്റെ എഴുപതു പുത്രന്മാരുംകൂടെ നിങ്ങളെ ഭരിക്കുന്നതോ ഒരുത്തന്‍ നിങ്ങളെ ഭരിക്കുന്നതോ നിങ്ങള്‍ക്കു ഏതു നല്ലതു? ഞാന്‍ നിങ്ങളുടെ അസ്ഥിയും മാംസവും ആകുന്നു എന്നു ഔര്‍ത്തുകൊള്‍വിന്‍ എന്നു ശെഖേമിലെ സകലപൌരന്മാരോടും പറവിന്‍ എന്നു പറഞ്ഞു.
9:3b.JDG.009.003 അങ്ങനെ അവന്റെ അമ്മയുടെ സഹോദരന്മാര്‍ ശെഖേമിലെ സകലപൌരന്മാരോടും ഈ വാക്കുകളൊക്കെയും അവന്നു വേണ്ടി സംസാരിച്ചപ്പോള്‍ അവരുടെ ഹൃദയം അബീമേലെക്കിങ്കല്‍ ചാഞ്ഞുഅവന്‍ നമ്മുടെ സഹോദരനല്ലോ എന്നു അവര്‍ പറഞ്ഞു.
9:4b.JDG.009.004 പിന്നെ അവര്‍ ബാല്‍ബെരീത്തിന്റെ ക്ഷേത്രത്തില്‍നിന്നു എഴുപതു വെള്ളിക്കാശു എടുത്തു അവന്നു കൊടുത്തു; അതിനെക്കൊണ്ടു അബീമേലെക്‍ തുമ്പുകെട്ടവരും നിസ്സാരന്മാരുമായ ആളുകളെ കൂലിക്കു വാങ്ങി അവര്‍ക്കും നായകനായ്തീര്‍ന്നു.
9:5b.JDG.009.005 അവന്‍ ഒഫ്രയില്‍ തന്റെ അപ്പന്റെ വീട്ടില്‍ ചെന്നു യെരുബ്ബാലിന്റെ പുത്രന്മാരായി തന്റെ സഹോദരന്മാരായ എഴുപതുപേരെയും ഒരു കല്ലിന്മേല്‍ വെച്ചു കൊന്നു; എന്നാല്‍ യെരുബ്ബാലിന്റെ ഇളയമകനായ യോഥാം ഒളിച്ചുകളഞ്ഞതുകൊണ്ടു ശേഷിച്ചു.
9:6b.JDG.009.006 അതിന്റെ ശേഷം ശെഖേമിലെ സകല പൌരന്മാരും മില്ലോഗൃഹമൊക്കെയും ഒരുമിച്ചുകൂടി ചെന്നു ശെഖേമിലെ ജ്ഞാപകസ്തംഭത്തിന്നരികെയുള്ള കരുവേലകത്തിങ്കല്‍വെച്ചു അബീമേലെക്കിനെ രാജാവാക്കി.
9:7b.JDG.009.007 ഇതിനെക്കുറിച്ചു യോഥാമിന്നു അറിവു കിട്ടിയപ്പോള്‍ അവന്‍ ഗെരിസ്സീംമലമുകളില്‍ ചെന്നു ഉച്ചത്തില്‍ അവരോടു വിളിച്ചുപറഞ്ഞതെന്തെന്നാല്‍ശെഖേംപൌരന്മാരേ, ദൈവം നിങ്ങളുടെ സങ്കടം കേള്‍ക്കേണ്ടതിന്നു നിങ്ങള്‍ എന്റെ സങ്കടം കേള്‍പ്പിന്‍ .
9:8b.JDG.009.008 പണ്ടൊരിക്കല്‍ വൃക്ഷങ്ങള്‍ തങ്ങള്‍ക്കു ഒരു രാജാവിനെ അഭിഷേകം ചെയ്‍വാന്‍ പോയി; അവ ഒലിവു വൃക്ഷത്തോടുനീ ഞങ്ങള്‍ക്കു രാജാവായിരിക്ക എന്നു പറഞ്ഞു.
9:9b.JDG.009.009 അതിന്നു ഒലിവു വൃക്ഷംദൈവവും മനുഷ്യരും എന്നെ പുകഴ്ത്തുവാന്‍ ഹേതുവായിരിക്കുന്ന എന്റെ പുഷ്ടി ഞാന്‍ ഉപേക്ഷിച്ചു വൃക്ഷങ്ങളുടെമേല്‍ ആടുവാന്‍ പോകുമോ എന്നു പറഞ്ഞു.
9:10b.JDG.009.010 പിന്നെ വൃക്ഷങ്ങള്‍ അത്തിവൃക്ഷത്തോടുനീ വന്നു ഞങ്ങള്‍ക്കു രാജാവായിരിക്ക എന്നു പറഞ്ഞു.
9:11b.JDG.009.011 അതിന്നു അത്തിവൃക്ഷംഎന്റെ മധുരവും വിശേഷപ്പെട്ട പഴവും ഞാന്‍ ഉപേക്ഷിച്ചു വൃക്ഷങ്ങളുടെ മേല്‍ ആടുവാന്‍ പോകുമോ എന്നു പറഞ്ഞു.
9:12b.JDG.009.012 പിന്നെ വൃക്ഷങ്ങള്‍ മുന്തിരിവള്ളിയോടുനീ വന്നു ഞങ്ങള്‍ക്കു രാജാവായിരിക്ക എന്നു പറഞ്ഞു.
9:13b.JDG.009.013 മുന്തിരിവള്ളി അവയോടുദൈവത്തെയും മനുഷ്യനെയും ആനന്ദിപ്പിക്കുന്ന എന്റെ രസം ഞാന്‍ ഉപേക്ഷിച്ചു വൃക്ഷങ്ങളുടെമേല്‍ ആടുവാന്‍ പോകുമോ എന്നു പറഞ്ഞു.
9:14b.JDG.009.014 പിന്നെ വൃക്ഷങ്ങളെല്ലാംകൂടെ മുള്‍പടര്‍പ്പിനോടുനീ വന്നു ഞങ്ങള്‍ക്കു രാജാവായിരിക്ക എന്നു പറഞ്ഞു.
9:15b.JDG.009.015 മുള്‍പടര്‍പ്പു വൃക്ഷങ്ങളോടുനിങ്ങള്‍ യഥാര്‍ത്ഥമായി എന്നെ നിങ്ങള്‍ക്കു രാജാവായി അഭിഷേകം ചെയ്യുന്നു എങ്കില്‍ വന്നു എന്റെ നിഴലില്‍ ആശ്രയിപ്പിന്‍ ; അല്ലെങ്കില്‍ മുള്‍പടര്‍പ്പില്‍നിന്നു തീ പുറപ്പെട്ടു ലെബാനോനിലെ ദേവദാരുക്കളെ ദഹിപ്പിക്കട്ടെ എന്നു പറഞ്ഞു.
9:16b.JDG.009.016 നിങ്ങള്‍ ഇപ്പോള്‍ അബീമേലെക്കിനെ രാജാവാക്കിയതില്‍ വിശ്വസ്തതയും പരമാര്‍ത്ഥതയുമാകുന്നുവോ പ്രവര്‍ത്തിച്ചതു? നിങ്ങള്‍ യെരുബ്ബാലിനോടും അവന്റെ കുടുംബത്തോടും നന്മയാകുന്നുവോ ചെയ്തതു? അവന്റെ പ്രവൃത്തിയുടെ യോഗ്യതെക്കു തക്കവണ്ണമോ അവനോടു പ്രവര്‍ത്തിച്ചതു?
9:17b.JDG.009.017 എന്റെ അപ്പന്‍ തന്റെ ജീവനെ ഗണ്യമാക്കാതെ നിങ്ങള്‍ക്കു വേണ്ടി യുദ്ധംചെയ്തു മിദ്യാന്റെ കയ്യില്‍നിന്നു നിങ്ങളെ രക്ഷിച്ചിരിക്കെ
9:18b.JDG.009.018 നിങ്ങള്‍ ഇന്നു എന്റെ അപ്പന്റെ ഗൃഹത്തിന്നു വിരോധമായി എഴുന്നേറ്റു അവന്റെ പുത്രന്മാരായ എഴുപതുപേരെയും ഒരു കല്ലിന്മേല്‍വെച്ചു കൊല്ലുകയും അവന്റെ ദാസിയുടെ മകനായ അബീമേലെക്‍ നിങ്ങളുടെ സഹോദരന്‍ ആയിരിക്കകൊണ്ടു അവനെ ശെഖേംപൌരന്മാര്‍ക്കും രാജാവാക്കുകയും ചെയ്തുവല്ലോ.
9:19b.JDG.009.019 ഇങ്ങനെ നിങ്ങള്‍ ഇന്നു യെരുബ്ബാലിനോടും അവന്റെ കുടുംബത്തോടും ചെയ്തതു വിശ്വസ്തതയും പരമാര്‍ത്ഥതയും എന്നുവരികില്‍ നിങ്ങള്‍ അബീമേലെക്കില്‍ സന്തോഷിപ്പിന്‍ ; അവന്‍ നിങ്ങളിലും സന്തോഷിക്കട്ടെ.
9:20b.JDG.009.020 അല്ലെങ്കില്‍ അബീമേലെക്കില്‍നിന്നു തീ പുറപ്പെട്ടു ശെഖേംപൌരന്മാരെയും മില്ലോഗൃഹത്തെയും ദഹിപ്പിക്കട്ടെ; ശെഖേംപൌരന്മാരില്‍നിന്നും മില്ലോഗൃഹത്തില്‍നിന്നും തീ പുറപ്പെട്ടു അബീമേലെക്കിനെയും ദഹിപ്പിക്കട്ടെ.
9:21b.JDG.009.021 ഇങ്ങനെ പറഞ്ഞിട്ടു യോഥാം ഔടിപ്പോയി ബേരിലേക്കു ചെന്നു തന്റെ സഹോദരനായ അബീമേലെക്കിനെ പേടിച്ചു അവിടെ പാര്‍ത്തു.
9:22b.JDG.009.022 അബിമേലെക്‍ യിസ്രായേലിനെ മൂന്നു സംവത്സരം ഭരിച്ചശേഷം
9:23b.JDG.009.023 ദൈവം അബീമേലെക്കിന്നും ശെഖേംപൌരന്മാര്‍ക്കും തമ്മില്‍ ഛിദ്രബുദ്ധി വരുത്തി; ശെഖേംപൌരന്മാര്‍ അബീമേലെക്കിനോടു ദ്രോഹം തുടങ്ങി;
9:24b.JDG.009.024 അങ്ങനെ യെരുബ്ബാലിന്റെ എഴുപതു പുത്രന്മാരോടും ചെയ്ത പാതകത്തിന്നു പ്രതികാരം വരികയും അവരുടെ രക്തം അവരെ കൊന്നവനായ അവരുടെ സഹോദരന്‍ അബീമേലെക്കും അവന്റെ സഹോദരന്മാരെ കൊല്ലുവാന്‍ അവന്നു തുണയായിരുന്ന ശെഖേം പൌരന്മാരും ചുമക്കയും ചെയ്തു.
9:25b.JDG.009.025 ശെഖേംപൌരന്മാര്‍ മലമുകളില്‍ അവന്നു വിരോധമായി പതിയിരിപ്പുകാരെ ആക്കി, ഇവര്‍ തങ്ങളുടെ സമീപത്തുകൂടി വഴിപേുകന്ന എല്ലാവരോടും കവര്‍ച്ച തുടങ്ങി; ഇതിനെക്കുറിച്ചു അബീമേലെക്കിന്നു അറിവുകിട്ടി.
9:26b.JDG.009.026 അപ്പോള്‍ ഏബെദിന്റെ മകനായ ഗാലും അവന്റെ സഹോദരന്മാരും വന്നു ശെഖേമില്‍ കടന്നു; ശെഖേംപൌരന്മാര്‍ അവനെ വിശ്വസിച്ചു.
9:27b.JDG.009.027 അവര്‍ വയലില്‍ ചെന്നു തങ്ങളുടെ മുന്തിരിത്തോട്ടങ്ങളിലെ കുല അറുത്തു ഉത്സവം കൊണ്ടാടി; തങ്ങളുടെ ദേവന്റെ ക്ഷേത്ത്രില്‍ ചെന്നു തിന്നുകുടിക്കയും അബീമേലെക്കിനെ ശപിക്കയും ചെയ്തു
9:28b.JDG.009.028 ഏബെദിന്റെ മകനായ ഗാല്‍ പറഞ്ഞതുഅബീമേലെക്കിനെ നാം സേവിക്കേണ്ടതിന്നു അവന്‍ ആര്‍? ശെഖേം ആര്‍? അവന്‍ യെരുബ്ബാലിന്റെ മകനും സെബൂല്‍ അവന്റെ കാര്യസ്ഥനും അല്ലയോ? അവന്‍ ശെഖേമിന്റെ അപ്പനായ ഹാമോരിന്റെ ആളുകളുമായി അവനെ സേവിക്കട്ടെ; നാം അവനെ സേവിക്കുന്നതു എന്തിന്നു?
9:29b.JDG.009.029 ഈ ജനം എന്റെ കൈക്കീഴായിരുന്നെങ്കില്‍ ഞാന്‍ അബീമേലെക്കിനെ നീക്കിക്കളകയും അബീമേലെക്കിനോടുനിന്റെ സൈന്യത്തെ വര്‍ദ്ധിപ്പിച്ചു പുറപ്പെട്ടുവരിക എന്നു പറകയും ചെയ്യുമായിരുന്നു.
9:30b.JDG.009.030 ഏബേദിന്റെ മകനായ ഗാലിന്റെ വാക്കുകളെ കേട്ടപ്പോള്‍ നഗരാധിപനായ സെബൂലിന്റെ കോപം ജ്വലിച്ചു.
9:31b.JDG.009.031 അവന്‍ രഹസ്യമായിട്ടു അബീമേലെക്കിന്റെ അടുക്കല്‍ ദൂതന്മാരെ അയച്ചുഇതാ, ഏബെദിന്റെ മകനായ ഗാലും അവന്റെ സഹോദരന്മാരും ശെഖേമില്‍ വന്നിരിക്കുന്നു; അവര്‍ പട്ടണത്തെ നിന്നോടു മത്സരപ്പിക്കുന്നു.
9:32b.JDG.009.032 ആകയാല്‍ നീയും നിന്നോടുകൂടെയുള്ള പടജ്ജനവും രാത്രിയില്‍ പുറപ്പെട്ടു വയലില്‍ പതിയിരിന്നുകൊള്‍വിന്‍ .
9:34b.JDG.009.034 അങ്ങനെ അബീമേലെക്കും കൂടെയുള്ള പടജ്ജനമൊക്കെയും രാത്രിയില്‍ പുറപ്പെട്ടു ശെഖേമിന്നരികെ നാലു കൂട്ടമായി പതിയിരുന്നു.
9:35b.JDG.009.035 ഏബെദിന്റെ മകനായ ഗാല്‍ പുറപ്പെട്ടു പട്ടണത്തിന്റെ ഗോപുരത്തിങ്കല്‍ നിന്നപ്പോള്‍ അബീമേലെക്കും കൂടെ ഉള്ള പടജ്ജനവും പതിയിരിപ്പില്‍നിന്നു എഴുന്നേറ്റു.
9:36b.JDG.009.036 ഗാല്‍ പടജ്ജനത്തെ കണ്ടപ്പോള്‍അതാ, പര്‍വ്വതങ്ങളുടെ മകളില്‍നിന്നു പടജ്ജനം ഇറങ്ങിവരുന്നു എന്നു സെബൂലിനോടു പറഞ്ഞു. സെബൂല്‍ അവനോടുപര്‍വ്വതങ്ങളുടെ നിഴല്‍ കണ്ടിട്ടു മനുഷ്യരെന്നു നിനക്കു തോന്നുകയാകുന്നു എന്നു പറഞ്ഞു.
9:37b.JDG.009.037 ഗാല്‍ പിന്നെയുംഅതാ, പടജ്ജനം ദേശമദ്ധ്യേ ഇറങ്ങിവരുന്നു; മറ്റൊരു കൂട്ടവും പ്രാശ്നികന്മാരുടെ കരുവേലകത്തിന്റെ സമീപത്തുകൂടി വരുന്നു എന്നു പറഞ്ഞു.
9:38b.JDG.009.038 സെബൂല്‍ അവനോടുനാം അബീമേലെക്കിനെ സേവിക്കേണ്ടതിന്നു അവന്‍ ആരെന്നു പറഞ്ഞ നിന്റെ വായ് ഇപ്പോള്‍ എവിടെ? ഇതു നീ പുച്ഛിച്ച പടജ്ജനം അല്ലയോ? ഇപ്പോള്‍ പുറപ്പെട്ടു അവരോടു പെരുക എന്നു പറഞ്ഞു.
9:39b.JDG.009.039 അങ്ങനെ ഗാല്‍ ശെഖേംപൌരന്മാരുമായി പുറപ്പെട്ടു അബീമേലക്കിനോടു പടവെട്ടി.
9:40b.JDG.009.040 അബീമേലെക്കിന്റെ മുമ്പില്‍ അവന്‍ തോറ്റോടി; അവന്‍ അവനെ പിന്തുടര്‍ന്നു പടിവാതില്‍വരെ അനേകംപേര്‍ ഹതന്മാരായി വീണു.
9:41b.JDG.009.041 അബീമേലെക്‍ അരൂമയില്‍ താമസിച്ചു; സെബൂല്‍ ഗാലിനെയും സഹോദരന്മാരെയും ശെഖേമില്‍ പാര്‍പ്പാന്‍ സമ്മതിക്കാതെ അവിടെനിന്നു നീക്കിക്കളഞ്ഞു.
9:42b.JDG.009.042 പിറ്റെന്നാള്‍ ജനം വയലിലേക്കു പുറപ്പെട്ടു; അബീമേലെക്കിന്നു അതിനെക്കുറിച്ചു അറിവുകിട്ടി.
9:43b.JDG.009.043 അവന്‍ പടജ്ജനത്തെ കൂട്ടി മൂന്നു കൂട്ടമായി ഭാഗിച്ചു വയലില്‍ പതിയിരുന്നു; ജനം പട്ടണത്തില്‍നിന്നു പുറപ്പെട്ടുവരുന്നതു കണ്ടു അവരുടെ നേരെ ചെന്നു അവരെ സംഹരിച്ചു.
9:44b.JDG.009.044 പിന്നെ അബീമേലെക്കും കൂടെയുള്ള കൂട്ടവും പാഞ്ഞുചെന്നു പട്ടണത്തിന്റെ പടിവാതില്‍ക്കല്‍ നിന്നു; മറ്റെ കൂട്ടം രണ്ടും വയലിലുള്ള സകലജനത്തിന്റെയും നേരെ പാഞ്ഞുചെന്നു അവരെ സംഹരിച്ചു.
9:45b.JDG.009.045 അബീമേലെക്‍ അന്നു മുഴുവനും പട്ടണത്തോടു പൊരുതു പട്ടണം പിടിച്ചു അതിലെ ജനത്തെ കൊന്നു, പട്ടണത്തെ ഇടിച്ചുകളഞ്ഞു അതില്‍ ഉപ്പു വിതറി.
9:46b.JDG.009.046 ശെഖേംഗോപുരവാസികള്‍ എല്ലാവരും ഇതു കേട്ടപ്പോള്‍ ഏല്‍ബെരീത്തിന്റെ ക്ഷേത്രമണ്ഡപത്തില്‍ കടന്നു.
9:47b.JDG.009.047 ശെഖേംഗോപുരവാസികള്‍ എല്ലാവരും ഒന്നിച്ചുകൂടിയിരിക്കുന്നു എന്നു അബീമേലെക്കിന്നു അറിവുകിട്ടി.
9:48b.JDG.009.048 അബീമേലെക്കും കൂടെയുള്ള പടജ്ജനമൊക്കെയും സല്മോന്‍ മലയില്‍ കയറി; അബീമേലെക്‍ കോടാലി എടുത്തു ഒരു മരക്കൊമ്പു വെട്ടി ചുമലില്‍ വെച്ചു, തന്റെ പടജ്ജനത്തോടുഞാന്‍ ചെയ്തതു നോക്കി നിങ്ങളും വേഗം അതുപോലെ ചെയ്‍വിന്‍ എന്നു പറഞ്ഞു.
9:49b.JDG.009.049 പടജ്ജനമെല്ലാം അതുപോലെ ഔരോരുത്തന്‍ ഔരോ കൊമ്പു വെട്ടി അബീമേലെക്കിന്റെ പിന്നാലെ ചെന്നു മണ്ഡപത്തിന്നരികെ ഇട്ടു തീ കൊടുത്തു മണ്ഡപത്തോടു കൂടെ അവരെ ചുട്ടുകളഞ്ഞു. അങ്ങനെ ശെഖേംഗോപുരവാസികളൊക്കെയും പുരുഷന്മാരും സ്ത്രീകളുമായി ഏകദേശം ആയിരം പേര്‍ മരിച്ചുപോയി.
9:50b.JDG.009.050 അനന്തരം അബീമേലെക്‍ തേബെസിലേക്കു ചെന്നു തേബെസിന്നു വിരോധമായി പാളയമിറങ്ങി അതിനെ പിടിച്ചു.
9:51b.JDG.009.051 പട്ടണത്തിന്നകത്തു ഉറപ്പുള്ള ഒരു ഗോപുരം ഉണ്ടായിരുന്നു; അവിടേക്കു സകലപുരുഷന്മാരും സ്ത്രീകളും പട്ടണത്തിലുള്ളവര്‍ ഒക്കെയും ഔടിക്കടന്നു വാതില്‍ അടെച്ചു ഗോപുരത്തിന്റെ മുകളില്‍ കയറി.
9:52b.JDG.009.052 അബീമേലെക്‍ ഗോപുരത്തിന്നരികെ എത്തി അതിനെ ആക്രമിച്ചു; അതിന്നു തീ കൊടുത്തു ചുട്ടുകളയേണ്ടതിന്നു ഗോപുരവാതിലിന്നടുത്തു ചെന്നു.
9:53b.JDG.009.053 അപ്പോള്‍ ഒരു സ്ത്രീ തിരികല്ലിന്റെ പിള്ള അബീമേലെക്കിന്റെ തലയില്‍ ഇട്ടു അവന്റെ തലയോടു തകര്‍ത്തുകളഞ്ഞു.
9:54b.JDG.009.054 ഉടനെ അവന്‍ തന്റെ ആയുധവാഹകനായ ബാല്യക്കാരനെ വിളിച്ചുഒരു സ്ത്രീ എന്നെ കൊന്നു എന്നു പറയാതിരിക്കേണ്ടതിന്നു നിന്റെ വാള്‍ ഊരി എന്നെ കൊല്ലുക എന്നു അവനോടു പറഞ്ഞു. അവന്റെ ബാല്യക്കാരന്‍ അവനെ കുത്തി, അങ്ങനെ അവന്‍ മരിച്ചു.
9:55b.JDG.009.055 അബീമേലെക്‍ മരിച്ചുപോയി എന്നു കണ്ടപ്പോള്‍ യിസ്രായേല്യര്‍ താന്താങ്ങളുടെ സ്ഥലത്തേക്കു മടങ്ങിപ്പോയി.
9:56b.JDG.009.056 അബീമേലെക്‍ തന്റെ എഴുപതു സഹോദരന്മാരെ കൊന്നതിനാല്‍ തന്റെ അപ്പനോടു ചെയ്തിട്ടുള്ള പാതകത്തിന്നു ദൈവം ഇങ്ങനെ പകരം ചെയ്തു.
9:57b.JDG.009.057 ശെഖേംനിവാസികളുടെ സകലപാതകങ്ങളും ദൈവം അവരുടെ തലമേല്‍ വരുത്തി; അങ്ങനെ യെരുബ്ബാലിന്റെ മകനായ യോഥാമിന്റെ ശാപം അവരുടെമേല്‍ വന്നു.
10
10:1b.JDG.010.001 അബീമേലെക്കിന്റെ ശേഷം ദോദോവിന്റെ മകനായ പൂവാവിന്റെ മകന്‍ തോലാ എന്ന യിസ്സാഖാര്‍ഗോത്രക്കാരന്‍ യിസ്രായേലിനെ രക്ഷിപ്പാന്‍ എഴുന്നേറ്റു; എഫ്രയീംനാട്ടിലെ ശാമീരില്‍ ആയിരുന്നു അവന്‍ പാര്‍ത്തതു.
10:2b.JDG.010.002 അവന്‍ യിസ്രായേലിന്നു ഇരുപത്തുമൂന്നു സംവത്സരം ന്യായാധിപനായിരുന്ന ശേഷം മരിച്ചു; ശാമീരില്‍ അവനെ അടക്കംചെയ്തു.
10:3b.JDG.010.003 അവന്റെ ശേഷം ഗിലെയാദ്യനായ യായീര്‍ എഴുന്നേറ്റു യിസ്രായേലിന്നു ഇരുപത്തുരണ്ടു സംവത്സരം ന്യായാധിപനായിരുന്നു.
10:4b.JDG.010.004 അവന്നു മുപ്പതു കഴുതപ്പുറത്തു കയറി ഔടിക്കുന്ന മുപ്പതു പുത്രന്മാര്‍ ഉണ്ടായിരുന്നു; അവര്‍ക്കും മുപ്പതു ഊരുകളും ഉണ്ടായിരുന്നു; അവേക്കു ഇന്നുവരെയും ഹവ്വോത്ത്--യായീര്‍ എന്നു പേര്‍ പറയുന്നു; അവ ഗിലെയാദ് ദേശത്തു ആകുന്നു.
10:5b.JDG.010.005 യായീര്‍ മരിച്ചു കാമോനില്‍ അവനെ അടക്കംചെയ്തു.
10:6b.JDG.010.006 യിസ്രായേല്‍മക്കള്‍ പിന്നെയും യഹോവേക്കു അനിഷ്ടമായുള്ളതു ചെയ്തു ബാല്‍ വിഗ്രഹങ്ങളെയും അസ്തോരെത്ത് പ്രതിഷ്ഠകളെയും അരാമ്യദേവന്മാരെയും സീദോന്യദേവന്മാരെയും മോവാബ്യദേവന്മാരെയും അമ്മോന്യദേവന്മാരെയും ഫെലിസ്ത്യദേവന്മാരെയും സേവിച്ചു, യഹോവയെ സേവിക്കാതെ അവനെ ഉപേക്ഷിച്ചു.
10:7b.JDG.010.007 അപ്പോള്‍ യഹോവയുടെ കോപം യിസ്രായേലിന്റെ നേരെ ജ്വലിച്ചു, അവന്‍ അവരെ ഫെലിസ്ത്യരുടെ കയ്യിലും അമ്മോന്യരുടെ കയ്യിലും ഏല്പിച്ചു.
10:8b.JDG.010.008 അവര്‍ അന്നുമുതല്‍ പതിനെട്ടു സംവത്സരത്തോളം യിസ്രായേല്‍മക്കളെ യോര്‍ദ്ദാന്നക്കരെ ഗിലെയാദ് എന്ന അമോര്‍യ്യദേശത്തുള്ള എല്ലായിസ്രായേല്‍മക്കളെയും തന്നേ ഉപദ്രവിച്ചു ഞെരുക്കി.
10:9b.JDG.010.009 അമ്മോന്യര്‍ യെഹൂദയോടും ബെന്യാമീനോടും എഫ്രയീംഗൃഹത്തോടും യുദ്ധംചെയ്‍വാന്‍ യോര്‍ദ്ദാന്‍ കടന്നു; അതുകൊണ്ടു യിസ്രായേല്‍ വളരെ കഷ്ടത്തില്‍ ആയി.
10:10b.JDG.010.010 യിസ്രായേല്‍ മക്കള്‍ യഹോവയോടു നിലവിളിച്ചുഞങ്ങള്‍ ഞങ്ങളുടെ ദൈവത്തെ ഉപേക്ഷിക്കയും ബാല്‍ വിഗ്രഹങ്ങളെ സേവിക്കയും ചെയ്തതുകൊണ്ടു നിന്നോടു പാപം ചെയ്തിരിക്കുന്നു എന്നു പറഞ്ഞു.
10:11b.JDG.010.011 യഹോവ യിസ്രായേല്‍മക്കളോടു അരുളിച്ചെയ്തതുമിസ്രയീമ്യര്‍, അമോര്‍യ്യര്‍, അമ്മോന്യര്‍, ഫെലിസ്ത്യര്‍ എന്നിവരുടെ കയ്യില്‍നിന്നു ഞാന്‍ നിങ്ങളെ രക്ഷിച്ചിട്ടില്ലയോ?
10:12b.JDG.010.012 സീദോന്യരും അമാലേക്യരും മാവോന്യരും നിങ്ങളെ ഞെരുക്കി; നിങ്ങള്‍ എന്നോടു നിലവിളിച്ചു; ഞാന്‍ നിങ്ങളെ അവരുടെ കയ്യില്‍നിന്നും രക്ഷിച്ചു.
10:13b.JDG.010.013 എങ്കിലും നിങ്ങള്‍ എന്നെ ഉപേക്ഷിച്ചു അന്യദൈവങ്ങളെ സേവിച്ചു; അതുകൊണ്ടു ഇനി ഞാന്‍ നിങ്ങളെ രക്ഷിക്കയില്ല.
10:14b.JDG.010.014 നിങ്ങള്‍ തിരഞ്ഞെടുത്തിട്ടുള്ള ദേവന്മാരോടു നിലവിളിപ്പിന്‍ ; അവര്‍ നിങ്ങളുടെ കഷ്ടകാലത്തു നിങ്ങളെ രക്ഷിക്കട്ടെ.
10:15b.JDG.010.015 യിസ്രായേല്‍മക്കള്‍ യഹോവയോടുഞങ്ങള്‍ പാപം ചെയ്തിരിക്കുന്നു; നിന്റെ ഇഷ്ടംപോലെയൊക്കെയും ഞങ്ങളോടു ചെയ്തുകൊള്‍ക; ഇന്നു മാത്രം ഞങ്ങളെ വിടുവിക്കേണമേ എന്നു പറഞ്ഞു.
10:16b.JDG.010.016 അവര്‍ തങ്ങളുടെ ഇടയില്‍നിന്നു അന്യദൈവങ്ങളെ നീക്കിക്കളഞ്ഞു. യഹോവയെ സേവിച്ചു; യിസ്രായേലിന്റെ അരിഷ്ടതയില്‍ അവന്നു സഹതാപം തോന്നി.
10:17b.JDG.010.017 അന്നേരം അമ്മോന്യര്‍ ഒന്നിച്ചുകൂടി ഗിലെയാദില്‍ പാളയമിറങ്ങി; യിസ്രായേല്‍ മക്കളും ഒരുമിച്ചുകൂടി മിസ്പയില്‍ പാളയമിറങ്ങി.
10:18b.JDG.010.018 ഗിലെയാദിലെ പ്രഭുക്കന്മാരും ജനവും തമ്മില്‍ തമ്മില്‍അമ്മോന്യരോടു യുദ്ധം ആരംഭിക്കുന്നവന്‍ ആര്‍? അവന്‍ ഗിലെയാദിലെ സകലനിവാസികള്‍ക്കും തലവനാകും എന്നു പറഞ്ഞു.
11
11:1b.JDG.011.001 ഗിലെയാദ്യനായ യിഫ്താഹ് പരാക്രമശാലി എങ്കിലും വേശ്യാപുത്രന്‍ ആയിരുന്നു; യിഫ്താഹിന്റെ ജനകനോ ഗിലെയാദ് ആയിരുന്നു.
11:2b.JDG.011.002 ഗിലെയാദിന്റെ ഭാര്യയും അവന്നു പുത്രന്മാരെ പ്രസവിച്ചു; അവന്റെ ഭാര്യയുടെ പുത്രന്മാര്‍ വളര്‍ന്നശേഷം അവര്‍ യിഫ്താഹിനോടുനീ ഞങ്ങളുടെ പിതൃഭവനത്തില്‍ അവകാശം പ്രാപിക്കയില്ല; നീ പരസ്ത്രീയുടെ മകനല്ലോ എന്നു പറഞ്ഞു അവനെ നീക്കിക്കളഞ്ഞു.
11:3b.JDG.011.003 അങ്ങനെ യിഫ്താഹ് തന്റെ സഹോദരന്മാരെ വിട്ടു തോബ് ദേശത്തു ചെന്നു പാര്‍ത്തു; നിസ്സാരന്മാരായ ചിലര്‍ യിഫ്താഹിനോടു ചേര്‍ന്നു അവനുമായി സഞ്ചരിച്ചു.
11:4b.JDG.011.004 കുറെക്കാലം കഴിഞ്ഞിട്ടു അമ്മോന്യര്‍ യിസ്രായേലിനോടു യുദ്ധംചെയ്തു.
11:5b.JDG.011.005 അമ്മോന്യര്‍ യിസ്രായേലിനോടു യുദ്ധം തുടങ്ങിയപ്പോള്‍ ഗിലെയാദിലെ മൂപ്പന്മാര്‍ യിഫ്താഹിനെ തോബ് ദേശത്തുനിന്നു കൊണ്ടുവരുവാന്‍ ചെന്നു.
11:6b.JDG.011.006 അവര്‍ യിഫ്താഹിനോടുഅമ്മോന്യരോടു യുദ്ധം ചെയ്യേണ്ടതിന്നു നീ വന്നു ഞങ്ങളുടെ സേനാപതിയായിരിക്ക എന്നു പറഞ്ഞു.
11:7b.JDG.011.007 യിഫ്താഹ് ഗിലെയാദ്യരോടുനിങ്ങള്‍ എന്നെ പകെച്ചു പിതൃഭവനത്തില്‍ നിന്നു നീക്കിക്കളഞ്ഞില്ലയോ? ഇപ്പോള്‍ നിങ്ങള്‍ കഷ്ടത്തില്‍ ആയ സമയം എന്റെ അടുക്കല്‍ എന്തിന്നു വരുന്നു എന്നു പറഞ്ഞു.
11:8b.JDG.011.008 ഗിലെയാദിലെ മൂപ്പന്മാര്‍ യിഫ്താഹിനോടുനീ ഞങ്ങളോടുകൂടെ വന്നു അമ്മോന്യരോടു യുദ്ധംചെയ്കയും ഗിലെയാദിലെ സകല നിവാസികള്‍ക്കും തലവനായിരിക്കയും ചെയ്യേണ്ടതിന്നു ഞങ്ങള്‍ ഇപ്പോള്‍ നിന്റെ അടുക്കല്‍ ഇങ്ങോട്ടു വന്നിരിക്കുന്നു എന്നു പറഞ്ഞു.
11:9b.JDG.011.009 യിഫ്താഹ് ഗിലെയാദിലെ മൂപ്പന്മാരോടുഅമ്മോന്യരോടു യുദ്ധംചെയ്‍വാന്‍ നിങ്ങള്‍ എന്നെ കൊണ്ടുപോയിട്ടു യഹോവ അവരെ എന്റെ കയ്യില്‍ ഏല്പിച്ചാല്‍ നിങ്ങള്‍ എന്നെ തലവനാക്കുമോ എന്നു ചോദിച്ചു.
11:10b.JDG.011.010 ഗിലെയാദിലെ മൂപ്പന്മാര്‍ യിഫ്താഹിനോടുയഹോവ നമ്മുടെ മദ്ധ്യേ സാക്ഷി; നീ പറഞ്ഞതുപോലെ ഞങ്ങള്‍ ചെയ്യും എന്നു പറഞ്ഞു.
11:11b.JDG.011.011 അങ്ങനെ യിഫ്താഹ് ഗിലെയാദിലെ മൂപ്പന്മാരോടുകൂടെ പോയി; ജനം അവനെ തലവനും സേനാപതിയുമാക്കി; യിഫ്താഹ് മിസ്പയില്‍വെച്ചു യഹോവയുടെ സന്നിധിയില്‍ തന്റെ കാര്യമെല്ലാം പ്രസ്താവിച്ചു.
11:12b.JDG.011.012 അനന്തരം യിഫ്താഹ് അമ്മോന്യരുടെ രാജാവിന്റെ അടുക്കല്‍ ദൂതന്മാരെ അയച്ചുനീ എന്നോടു യുദ്ധംചെയ്‍വാന്‍ എന്റെ ദേശത്തു വരേണ്ടതിന്നു എന്നോടു നിനക്കെന്തു കാര്യം എന്നു പറയിച്ചു.
11:13b.JDG.011.013 അമ്മോന്യരുടെ രാജാവു യിഫ്താഹിന്റെ ദൂതന്മാരോടുയിസ്രായേല്‍ മിസ്രയീമില്‍നിന്നു പുറപ്പെട്ടുവന്നപ്പോള്‍ അവര്‍ അര്‍ന്നോന്‍ മുതല്‍ യബ്ബോക്വരെയും യോര്‍ദ്ദാന്‍ വരെയും ഉള്ള എന്റെ ദേശം അടക്കിയതുകൊണ്ടു തന്നേ; ഇപ്പോള്‍ ആ ദേശങ്ങളെ സമാധാനത്തോടെ മടക്കിത്തരിക എന്നു പറഞ്ഞു.
11:14b.JDG.011.014 യിഫ്താഹ് പിന്നെയും അമ്മോന്യരുടെ രാജാവിന്റെ അടുക്കല്‍ ദൂതന്മാരെ അയച്ചു,
11:15b.JDG.011.015 അവനോടു പറയിച്ചതെന്തെന്നാല്‍യിഫ്താഹ് ഇപ്രകാരം പറയുന്നു;
11:16b.JDG.011.016 യിസ്രായേല്‍ മോവാബ് ദേശമോ അമ്മോന്യരുടെ ദേശമോ അടക്കീട്ടില്ല. യിസ്രായേല്‍ മിസ്രയീമില്‍നിന്നു പുറപ്പെട്ടു മരുഭൂമിയില്‍കൂടി ചെങ്കടല്‍വരെ സഞ്ചരിച്ചു കാദേശില്‍ എത്തി.
11:17b.JDG.011.017 യിസ്രായേല്‍ എദോം രാജാവിന്റെ അടുക്കല്‍ ദൂതന്മാരെ അയച്ചുഞാന്‍ നിന്റെ ദേശത്തുകൂടി കടന്നുപോകുവാന്‍ അനുവാദം തരേണമെന്നു പറയിച്ചു എങ്കിലും എദോംരാജാവു കേട്ടില്ല; മോവാബ് രാജാവിന്റെ അടുക്കലും അവര്‍ പറഞ്ഞയച്ചു, അവനും സമ്മതിച്ചില്ല; അങ്ങനെ യിസ്രായേല്‍ കാദേശില്‍ പാര്‍ത്തു.
11:18b.JDG.011.018 അവര്‍ മരുഭൂമിയില്‍കൂടി സഞ്ചരിച്ചു എദോംദേശവും മോവാബ്ദേശവും ചുറ്റിച്ചെന്നു മോവാബ് ദേശത്തിന്റെ കിഴക്കു എത്തി അര്‍ന്നോന്നക്കരെ പാളയമിറങ്ങി; അര്‍ന്നോന്‍ മോവാബിന്റെ അതിരായിരുന്നു. മോവാബിന്റെ അതിര്‍ക്കകത്തു അവര്‍ കടന്നില്ല.
11:19b.JDG.011.019 പിന്നെ യിസ്രായേല്‍ ഹെശ്ബോനില്‍ വാണിരുന്ന അമോര്‍യ്യരാജാവായ സീഹോന്റെ അടുക്കല്‍ ദൂതന്മാരെ അയച്ചുനിന്റെ ദേശത്തുകൂടി എന്റെ സ്ഥലത്തേക്കു കടന്നുപോകുവാന്‍ അനുവാദം തരേണമെന്നു പറയിച്ചു.
11:20b.JDG.011.020 എങ്കിലും സീഹോന്‍ യിസ്രായേല്‍ തന്റെ ദേശത്തുകൂടി കടന്നുപോകുവാന്‍ തക്കവണ്ണം അവരെ വിശ്വസിക്കാതെ തന്റെ ജനത്തെ ഒക്കെയും വിളിച്ചുകൂട്ടി, യഹസില്‍ പാളയമിറങ്ങി യിസ്രായേലിനോടു പടയേറ്റു.
11:21b.JDG.011.021 യിസ്രായേലിന്റെ ദൈവമായ യഹോവ സീഹോനെയും അവന്റെ സകലജനത്തെയും യിസ്രായേലിന്റെ കയ്യില്‍ ഏല്പിച്ചു; അവര്‍ അവരെ തോല്പിച്ചു; ഇങ്ങനെ യിസ്രായേല്‍ ആദേശനിവാസികളായ അമോര്‍യ്യരുടെ ദേശം ഒക്കെയും കൈവശമാക്കി.
11:22b.JDG.011.022 അര്‍ന്നോന്‍ മുതല്‍ യബ്ബോക്വരെയും മരുഭൂമിയില്‍ യോര്‍ദ്ദാന്‍ വരെയുമുള്ള അമോര്‍യ്യരുടെ ദേശം ഒക്കെയും അവര്‍ പിടിച്ചടക്കി.
11:23b.JDG.011.023 യിസ്രായേലിന്റെ ദൈവമായ യഹോവ തന്റെ ജനമായ യിസ്രായേലിന്റെ മുമ്പില്‍നിന്നു അമോര്‍യ്യരെ നീക്കിക്കളഞ്ഞിരിക്കെ നീ അവരുടെ അവകാശം അടക്കുവാന്‍ പോകുന്നുവോ?
11:24b.JDG.011.024 നിന്റെ ദേവനായ കെമോശ് നിനക്കു അവകാശമായി തരുന്ന ദേശത്തെ നീ അടക്കി അനുഭവിക്കയില്ലയോ? അങ്ങനെ തന്നെ ഞങ്ങളുടെ ദൈവമായ യഹോവ ഞങ്ങളുടെ മുമ്പില്‍നിന്നു നീക്കിക്കളയുന്നവരുടെ അവകാശം ഞങ്ങളും അടക്കി അനുഭവിക്കും.
11:25b.JDG.011.025 സിപ്പോരിന്റെ മകനായ ബാലാക്‍ എന്ന മോവാബ് രാജാവിനെക്കാളും നീ യോഗ്യനോ? അവന്‍ യിസ്രായേലിനോടു എപ്പോഴെങ്കിലും വാഗ്വാദം ചെയ്തിട്ടുണ്ടോ? എപ്പോഴെങ്കിലും അവരോടു യുദ്ധം ചെയ്തിട്ടുണ്ടോ?
11:26b.JDG.011.026 യിസ്രായേല്‍ ഹെശ്ബോനിലും അതിന്റെ പട്ടണങ്ങളിലും അരോവേരിലും അതിന്റെ പട്ടണങ്ങളിലും അര്‍ന്നോന്‍ തീരത്തുള്ള എല്ലാപട്ടണങ്ങളിലും മുന്നൂറു സംവത്സരത്തോളം പാര്‍ത്തിരിക്കെ ആ കാലത്തിന്നിടയില്‍ നിങ്ങള്‍ അവയെ ഒഴിപ്പിക്കാതിരുന്നതു എന്തു?
11:27b.JDG.011.027 ആകയാല്‍ ഞാന്‍ നിന്നോടു അന്യായം ചെയ്തിട്ടില്ല; എന്നോടു യുദ്ധം ചെയ്യുന്നതിനാല്‍ നീ എന്നോടാകുന്നു അന്യായം ചെയ്യുന്നതു; ന്യായാധിപനായ യഹോവ ഇന്നു യിസ്രായേല്‍മക്കളുടെയും അമ്മോന്യരുടെയും മദ്ധ്യേ ന്യായം വിധിക്കട്ടെ.
11:28b.JDG.011.028 എന്നാല്‍ യിഫ്താഹ് പറഞ്ഞയച്ച വാക്കു അമ്മോന്യരുടെ രാജാവു കൂട്ടാക്കിയില്ല.
11:29b.JDG.011.029 അപ്പോള്‍ യഹോവയുടെ ആത്മാവു യിഫ്താഹിന്‍ മേല്‍ വന്നു; അവന്‍ ഗിലെയാദിലും മനശ്ശെയിലും കൂടി കടന്നു ഗിലെയാദിലെ മിസ്പയില്‍ എത്തി ഗിലെയാദിലെ മിസ്പയില്‍നിന്നു അമ്മോന്യരുടെ നേരെ ചെന്നു.
11:30b.JDG.011.030 യിഫ്താഹ് യഹോവേക്കു ഒരു നേര്‍ച്ച നേര്‍ന്നു പറഞ്ഞതുനീ അമ്മോന്യരെ എന്റെ കയ്യില്‍ ഏല്പിക്കുമെങ്കില്‍
11:31b.JDG.011.031 ഞാന്‍ അമ്മോന്യരെ ജയിച്ചു സമാധാനത്തോടെ മടങ്ങിവരുമ്പോള്‍ എന്റെ വീട്ടുവാതില്‍ക്കല്‍നിന്നു എന്നെ എതിരേറ്റുവരുന്നതു യഹോവേക്കുള്ളതാകും; അതു ഞാന്‍ ഹോമയാഗമായി അര്‍പ്പിക്കും.
11:32b.JDG.011.032 ഇങ്ങനെ യിഫ്താഹ് അമ്മോന്യരോടു യുദ്ധംചെയ്‍വാന്‍ അവരുടെ നേരെ ചെന്നു; യഹോവ അവരെ അവന്റെ കയ്യില്‍ ഏല്പിച്ചു.
11:33b.JDG.011.033 അവന്‍ അവര്‍ക്കും അരോവേര്‍മുതല്‍ മിന്നീത്ത്വരെയും ആബേല്‍-കെരാമീംവരെയും ഒരു മഹാസംഹാരം വരുത്തി, ഇരുപതു പട്ടണം ജയിച്ചടക്കി.
11:34b.JDG.011.034 എന്നാല്‍ യിഫ്താഹ് മിസ്പയില്‍ തന്റെ വീട്ടിലകൂ ചെല്ലുമ്പോള്‍ ഇതാ, അവന്റെ മകള്‍ തപ്പോടും നൃത്തത്തോടുംകൂടെ അവനെ എതിരേറ്റുവരുന്നു; അവള്‍ അവന്നു ഏകപുത്രി ആയിരുന്നു; അവളല്ലാതെ അവന്നു മകനുമില്ല മകളുമില്ല.
11:35b.JDG.011.035 അവളെ കണ്ടയുടനെ അവന്‍ തന്റെ വസ്ത്രം കീറിഅയ്യോ എന്റെ മകളേ, നീ എന്റെ തല കുനിയിച്ചു, നീ എന്നെ വ്യസനിപ്പിക്കുന്നവരുടെ കൂട്ടത്തില്‍ ആക്കിയല്ലോ; യഹോവയോടു ഞാന്‍ പറഞ്ഞുപോയി; എനിക്കു പിന്മാറിക്കൂടാ എന്നു പറഞ്ഞു.
11:36b.JDG.011.036 അവള്‍ അവനോടുഅപ്പാ, നീ യഹോവയോടു പറഞ്ഞുപോയിട്ടുണ്ടെങ്കില്‍ യഹോവ നിനക്കുവേണ്ടി നിന്റെ ശത്രുക്കളായ അമ്മോന്യരോടു പ്രതികാരം നടത്തിയിരിക്കയാല്‍ നിന്റെ വായില്‍നിന്നു പുറപ്പെട്ടതുപോലെ എന്നോടു ചെയ്ക എന്നു പറഞ്ഞു.
11:37b.JDG.011.037 എന്നാല്‍ ഒരു കാര്യം എനിക്കു വേണ്ടിയിരുന്നു; ഞാന്‍ പര്‍വ്വതങ്ങളില്‍ ചെന്നു എന്റെ സഖിമാരുമായി എന്റെ കന്യാത്വത്തെക്കുറിച്ചു വിലാപം കഴിക്കേണ്ടതിന്നു എനിക്കു രണ്ടു മാസത്തെ അവധി തരേണം എന്നു അവള്‍ തന്റെ അപ്പനോടു പറഞ്ഞു.
11:38b.JDG.011.038 അതിന്നു അവന്‍ പോക എന്നു പറഞ്ഞു അവളെ രണ്ടു മാസത്തേക്കു അയച്ചു; അവള്‍ തന്റെ സഖിമാരുമായി ചെന്നു തന്റെ കന്യാത്വത്തെക്കുറിച്ചു പര്‍വ്വതങ്ങളില്‍ വിലാപംകഴിച്ചു.
11:39b.JDG.011.039 രണ്ടു മാസം കഴിഞ്ഞിട്ടു അവള്‍ തന്റെ അപ്പന്റെ അടുക്കലേക്കു മടങ്ങിവന്നു; അവന്‍ നേര്‍ന്നിരുന്ന നേര്‍ച്ചപോലെ അവളോടു ചെയ്തു; അവള്‍ ഒരു പുരുഷനെ അറിഞ്ഞിരുന്നതുമില്ല.
11:40b.JDG.011.040 പിന്നെ ആണ്ടുതോറും യിസ്രായേലിലെ കന്യകമാര്‍ നാലു ദിവസം ഗിലെയാദ്യനായ യിഫ്താഹിന്റെ മകളെ കീര്‍ത്തിപ്പാന്‍ പോകുന്നതു യിസ്രായേലില്‍ ഒരു ആചാരമായ്തീര്‍ന്നു.
12
12:1b.JDG.012.001 അനന്തരം എഫ്രയീമ്യര്‍ ഒന്നിച്ചുകൂടി വടക്കോട്ടു ചെന്നു യിഫ്താഹിനോടുനീ അമ്മോന്യരോടു യുദ്ധംചെയ്‍വാന്‍ പോയപ്പോള്‍ കൂടെ പോരേണ്ടതിന്നു ഞങ്ങളെ വിളിക്കാഞ്ഞതു എന്തു? ഞങ്ങള്‍ നിന്നെ അകത്തിട്ടു വീട്ടിന്നു തീ വെച്ചു ചുട്ടുകളയും എന്നു പറഞ്ഞു.
12:2b.JDG.012.002 യിഫ്താഹ് അവരോടുഎനിക്കും എന്റെ ജനത്തിന്നും അമ്മോന്യരോടു വലിയ കലഹം ഉണ്ടായി; ഞാന്‍ നിങ്ങളെ വളിച്ചപ്പോള്‍ നിങ്ങള്‍ അവരുടെ കയ്യില്‍നിന്നു എന്നെ രക്ഷിച്ചില്ല.
12:3b.JDG.012.003 നിങ്ങള്‍ എന്നെ രക്ഷിക്കയില്ലെന്നു കണ്ടപ്പോള്‍ ഞാന്‍ എന്റെ ജീവനെ ഉപേക്ഷിച്ചുംകൊണ്ടു അമ്മോന്യരുടെ നേരെ ചെന്നു; യഹോവ അവരെ എന്റെ കയ്യില്‍ ഏല്പിച്ചു. ഇങ്ങനെയിരിക്കെ നിങ്ങള്‍ എന്നോടു യുദ്ധംചെയ്‍വാന്‍ ഇന്നു എന്റെ നേരെ വരുന്നതു എന്തു എന്നു പറഞ്ഞു.
12:4b.JDG.012.004 അനന്തരം യിഫ്താഹ് ഗിലെയാദ്യരെ ഒക്കെയും വിളിച്ചുകൂട്ടി, എഫ്രയീമ്യരോടു യുദ്ധംചെയ്തു അവരെ തോല്പിച്ചു; ഗിലെയാദ്യരായ നിങ്ങള്‍ എഫ്രയീമിന്റെയും മനശ്ശെയുടെയും മദ്ധ്യേ എഫ്രയീമ്യപലായിതന്മാര്‍ ആകുന്നു എന്നു എഫ്രയീമ്യര്‍ പറകകൊണ്ടു ഗിലെയാദ്യര്‍ അവരെ സംഹരിച്ചുകളഞ്ഞു.
12:5b.JDG.012.005 ഗിലെയാദ്യര്‍ എഫ്രയീംഭാഗത്തുള്ള യോര്‍ദ്ദാന്റെ കടവുകള്‍ പിടിച്ചു; എഫ്രയീമ്യപലായിതന്മാരില്‍ ഒരുത്തന്‍ ഞാന്‍ അക്കരെക്കു കടക്കട്ടെ എന്നു പറയുമ്പോള്‍ ഗിലെയാദ്യര്‍ അവനോടുനീ എഫ്രയീമ്യനോ എന്നു ചോദിക്കും; അല്ല, എന്നു അവന്‍ പറഞ്ഞാല്‍
12:6b.JDG.012.006 അവര്‍ അവനോടു ശിബ്ബോലെത്ത് എന്നു പറക എന്നു പറയും; അതു അവന്നു ശരിയായി ഉച്ചരിപ്പാന്‍ കഴിയായ്കകൊണ്ടു അവന്‍ സിബ്ബോലെത്ത് എന്നു പറയും. അപ്പോള്‍ അവര്‍ അവനെ പിടിച്ചു യോര്‍ദ്ദാന്റെ കടവുകളില്‍വെച്ചു കൊല്ലും; അങ്ങനെ ആ കാലത്തു എഫ്രയീമ്യരില്‍ നാല്പത്തീരായിരം പേര്‍ വീണു.
12:7b.JDG.012.007 യിഫ്താഹ് യിസ്രായേലിന്നു ആറു സംവത്സരം ന്യായാധിപനായിരുന്നു; പിന്നെ ഗിലെയാദ്യനായ യിഫ്താഹ് മരിച്ചു, ഗിലെയാദ്യപട്ടണങ്ങളില്‍ ഒന്നില്‍ അവനെ അടക്കംചെയ്തു.
12:8b.JDG.012.008 അവന്റെ ശേഷം ബേത്ത്ളേഹെമ്യനായ ഇബ്സാന്‍ യിസ്രായേലിന്നു ന്യായാധിപനായിരുന്നു.
12:9b.JDG.012.009 അവന്നു മുപ്പതു പുത്രന്മാര്‍ ഉണ്ടായിരുന്നു; അവന്‍ മുപ്പതു പുത്രിമാരെ കെട്ടിച്ചയക്കയും തന്റെ പുത്രന്മാര്‍ക്കും മുപ്പതു കന്യകമാരെകൊണ്ടുവരികയും ചെയ്തു. അവന്‍ യിസ്രായേലിന്നു ഏഴു സംവത്സരം ന്യായാധിപനായിരുന്നു.
12:10b.JDG.012.010 പിന്നെ ഇബ്സാന്‍ മരിച്ചു ബേത്ത്ളേഹെമില്‍ അവനെ അടക്കംചെയ്തു.
12:11b.JDG.012.011 അവന്റെശേഷം സെബൂലൂന്യനായ ഏലോന്‍ യിസ്രായേലിന്നു ന്യായാധിപനായി പത്തു സംവത്സരം യിസ്രായേലില്‍ ന്യായപാലനം ചെയ്തു.
12:12b.JDG.012.012 പിന്നെ സെബൂലൂന്യനായ ഏലോന്‍ മരിച്ചു; അവനെ സെബൂലൂന്‍ നാട്ടില്‍ അയ്യാലോനില്‍ അടക്കംചെയ്തു.
12:13b.JDG.012.013 അവന്റെശേഷം ഹില്ലേലിന്റെ മകനായ അബ്ദോന്‍ എന്ന ഒരു പിരാഥോന്യന്‍ യിസ്രായേലിന്നു ന്യായാധിപനായിരുന്നു.
12:14b.JDG.012.014 എഴുപതു കഴുതപ്പുറത്തു കയറി ഔടിക്കുന്ന നാല്പതു പുത്രന്മാരും മുപ്പതു പൌത്രന്മാരും അവന്നുണ്ടായിരുന്നു; അവന്‍ യിസ്രായേലിന്നു എട്ടു സംവത്സരം ന്യായധിപനായിരുന്നു.
12:15b.JDG.012.015 പിന്നെ ഹില്ലേലിന്റെ മകനായ അബ്ദോന്‍ എന്ന പിരാഥോന്യന്‍ മരിച്ചു; അവനെ എഫ്രയീംദേശത്തു അമാലേക്യരുടെ മലനാട്ടിലെ പിരാഥോനില്‍ അടക്കംചെയ്തു.
13
13:1b.JDG.013.001 യിസ്രായേല്‍മക്കള്‍ പിന്നെയും യഹോവേക്കു അനിഷ്ടമായുള്ളതു ചെയ്തു; യഹോവ അവരെ നാല്പതു സംവത്സരത്തോളം ഫെലിസ്ത്യരുടെ കയ്യില്‍ ഏല്പിച്ചു.
13:2b.JDG.013.002 എന്നാല്‍ ദാന്‍ ഗോത്രത്തില്‍ ഉള്ളവനായി സോരാഥ്യനായ ഒരു പുരുഷന്‍ ഉണ്ടായിരുന്നു; അവന്നു മാനോഹ എന്നു പേര്‍; അവന്റെ ഭാര്യ മച്ചിയായിരിക്കകൊണ്ടു പ്രസവിച്ചിരുന്നില്ല.
13:3b.JDG.013.003 ആ സ്ത്രീക്കു യഹോവയുടെ ദൂതന്‍ പ്രത്യക്ഷനായി അവളോടു പറഞ്ഞതുനീ മച്ചിയല്ലോ, പ്രസവിച്ചിട്ടുമില്ല; എങ്കിലും നീ ഗര്‍ഭംധരിച്ചു ഒരു മകനെ പ്രസവിക്കും.
13:4b.JDG.013.004 ആകയാല്‍ നീ സൂക്ഷിച്ചു കൊള്‍ക, വീഞ്ഞും മദ്യവും കുടിക്കരുതു; അശുദ്ധമായതൊന്നും തിന്നുകയുമരുതു.
13:5b.JDG.013.005 നീ ഗര്‍ഭംധരിച്ചു ഒരു മകനെ പ്രസവിക്കും; അവന്റെ തലയില്‍ ക്ഷൌരക്കത്തി തൊടുവിക്കരുതു; ബാലന്‍ ഗര്‍ഭംമുതല്‍ ദൈവത്തിന്നു നാസീരായിരിക്കും; അവന്‍ യിസ്രായേലിനെ ഫെലിസ്ത്യരുടെ കയ്യില്‍നിന്നു രക്ഷിപ്പാന്‍ തുടങ്ങും.
13:6b.JDG.013.006 സ്ത്രീ ചെന്നു ഭര്‍ത്താവിനോടു പറഞ്ഞതുഒരു ദൈവപുരുഷന്‍ എന്റെ അടുക്കല്‍ വന്നു; അവന്റെ ആകൃതി ഒരു ദൈവദൂതന്റെ ആകൃതിപോലെ അതിഭയങ്കരം ആയിരുന്നു; അവന്‍ എവിടെനിന്നെന്നു ഞാന്‍ അവനോടു ചോദിച്ചില്ല; തന്റെ പേര്‍ അവന്‍ എന്നോടു പറഞ്ഞതും ഇല്ല.
13:7b.JDG.013.007 അവന്‍ എന്നോടു നീ ഗര്‍ഭം ധരിച്ചു ഒരു മകനെ പ്രസവിക്കും; ആകയാല്‍ നീ വീഞ്ഞും മദ്യവും കുടിക്കരുതു; അശുദ്ധമായതൊന്നും തിന്നുകയും അരുതു; ബാലന്‍ ഗര്‍ഭംമുതല്‍ ജീവപര്യന്തം ദൈവത്തിന്നു നാസീരായിരിക്കും എന്നു പറഞ്ഞു.
13:8b.JDG.013.008 മാനോഹ യഹോവയോടു പ്രാര്‍ത്ഥിച്ചുകര്‍ത്താവേ, നീ അയച്ച ദൈവപുരുഷന്‍ വീണ്ടും ഞങ്ങളുടെ അടുക്കല്‍ വന്നു, ജനിപ്പാനിരിക്കുന്ന ബാലന്റെ കാര്യത്തില്‍ ഞങ്ങള്‍ക്കു ഉപദേശിച്ചുതരുമാറാകട്ടെ എന്നു പറഞ്ഞു.
13:9b.JDG.013.009 ദൈവം മാനോഹയുടെ പ്രാര്‍ത്ഥന കേട്ടു; ദൈവദൂതന്‍ വീണ്ടും അവളുടെ അടുക്കല്‍ വന്നു; അവള്‍ വയലില്‍ ഇരിക്കയായിരുന്നു; അവളുടെ ഭര്‍ത്താവു മാനോഹ കൂടെ ഉണ്ടായിരുന്നില്ല.
13:10b.JDG.013.010 ഉടനെ സ്ത്രീ ഔടിച്ചെന്നു ഭര്‍ത്താവിനെ അറിയിച്ചു; അന്നു എന്റെ അടുക്കല്‍ വന്ന ആള്‍ ഇതാ, എനിക്കു പ്രത്യക്ഷനായിവന്നിരിക്കുന്നു എന്നു അവനോടു പറഞ്ഞു.
13:11b.JDG.013.011 മാനോഹ ഉടനെ എഴുന്നേറ്റു ഭാര്യയോടുകൂടെ ചെന്നു ആ പുരുഷന്റെ അടുക്കല്‍ എത്തി; ഈ സ്ത്രീയോടു സംസാരിച്ച ആള്‍ നീയോ എന്നു അവനോടു ചോദിച്ചു; ഞാന്‍ തന്നേ എന്നു അവന്‍ പറഞ്ഞു.
13:12b.JDG.013.012 മാനോഹ അവനോടുനിന്റെ വചനം നിവൃത്തിയാകുമ്പോള്‍ ബാലന്റെ കാര്യത്തില്‍ ഞങ്ങള്‍ എങ്ങനെ ആചരിക്കേണം? അവനെ സംബന്ധിച്ചു എന്തു ചെയ്യേണം എന്നു ചോദിച്ചു.
13:13b.JDG.013.013 യഹോവയുടെ ദൂതന്‍ മാനോഹയോടുഞാന്‍ സ്ത്രീയോടു പറഞ്ഞതൊക്കെയും അവള്‍ സൂക്ഷിച്ചുകൊള്ളട്ടെ.
13:14b.JDG.013.014 മുന്തിരിവള്ളിയില്‍ ഉണ്ടാകുന്ന യാതൊന്നും അവള്‍ തിന്നരുതു; വീഞ്ഞും മദ്യവും കുടിക്കരുതു; അശുദ്ധമായതൊന്നും തിന്നുകയും അരുതു; ഞാന്‍ അവളോടു കല്പിച്ചതൊക്കെയും അവള്‍ ആചരിക്കേണം എന്നു പറഞ്ഞു.
13:15b.JDG.013.015 മാനോഹ യഹോവയുടെ ദൂതനോടുഞങ്ങള്‍ ഒരു കോലാട്ടിന്‍ കുട്ടിയെ നിനക്കായി പാകം ചെയ്യുംവരെ നീ താമസിക്കേണമെന്നു പറഞ്ഞു.
13:16b.JDG.013.016 യഹോവയുടെ ദൂതന്‍ മാനോഹയോടുനീ എന്നെ താമസിപ്പിച്ചാലും ഞാന്‍ നിന്റെ ആഹാരം കഴിക്കയില്ല; ഒരു ഹോമയാഗം കഴിക്കുമെങ്കില്‍ അതു യഹോവേക്കു കഴിച്ചുകൊള്‍ക എന്നു പറഞ്ഞു. അവന്‍ യഹോവയുടെ ദൂതന്‍ എന്നു മാനോഹ അറിഞ്ഞിരുന്നില്ല.
13:17b.JDG.013.017 മാനോഹ യഹോവയുടെ ദൂതനോടുനിന്റെ വചനം നിവൃത്തിയാകുമ്പോള്‍ ഞങ്ങള്‍ നിന്നെ ബഹുമാനിക്കേണ്ടതിന്നു നിന്റെ പേരെന്തു എന്നു ചോദിച്ചു.
13:18b.JDG.013.018 യഹോവയുടെ ദൂതന്‍ അവനോടുഎന്റെ പേര്‍ ചോദിക്കുന്നതു എന്തു? അതു അതിശയമുള്ളതു എന്നു പറഞ്ഞു.
13:19b.JDG.013.019 അങ്ങനെ മാനോഹ ഒരു കോലാട്ടിന്‍ കുട്ടിയെയും ഭോജനയാഗത്തെയും കൊണ്ടുവന്നു ഒരു പാറമേല്‍ യഹോവേക്കു യാഗം കഴിച്ചു; മാനോഹയും ഭാര്യയും നോക്കിക്കൊണ്ടിരിക്കെ അവന്‍ ഒരു അതിശയം പ്രവര്‍ത്തിച്ചു.
13:20b.JDG.013.020 അഗ്നിജ്വാല യാഗപീഠത്തിന്മേല്‍നിന്നു ആകാശത്തിലേക്കു പൊങ്ങിയപ്പോള്‍ യഹോവയുടെ ദൂതന്‍ യാഗപീഠത്തിന്റെ ജ്വാലയോടുകൂടെ കയറിപ്പോയി; മാനോഹയും ഭാര്യയും കണ്ടു സാഷ്ടാംഗം വീണു.
13:21b.JDG.013.021 യഹോവയുടെ ദൂതന്‍ മാനോഹെക്കും ഭാര്യെക്കും പിന്നെ പ്രത്യക്ഷനായില്ല; അങ്ങനെ അതു യഹോവയുടെ ദൂതന്‍ എന്നു മാനോഹ അറിഞ്ഞു.
13:22b.JDG.013.022 ദൈവത്തെ കണ്ടതുകൊണ്ടു നാം മരിച്ചുപോകും എന്നു മാനോഹ ഭാര്യയോടു പറഞ്ഞു.
13:23b.JDG.013.023 ഭാര്യ അവനോടുനമ്മെ കൊല്ലുവാന്‍ യഹോവേക്കു ഇഷ്ടമായിരുന്നു എങ്കില്‍ അവന്‍ നമ്മുടെ കയ്യില്‍നിന്നു ഹോമയാഗവും ഭോജനയാഗവും കൈക്കൊള്‍കയോ ഇവ ഒക്കെയും നമുക്കു കാണിച്ചുതരികയോ ഈ സമയത്തു ഇതുപോലെയുള്ള കാര്യം നമ്മെ അറിയിക്കയോ ചെയ്കയില്ലായിരുന്നു എന്നു പറഞ്ഞു.
13:24b.JDG.013.024 അനന്തരം സ്ത്രീ ഒരു മകനെ പ്രസവിച്ചു, അവന്നു ശിംശോന്‍ എന്നു പേരിട്ടു ബാലന്‍ വളര്‍ന്നു; യഹോവ അവനെ അനുഗ്രഹിച്ചു.
13:25b.JDG.013.025 സോരെക്കും എസ്തായോലിന്നും മദ്ധ്യേയുള്ള മഹനേ--ദാനില്‍വെച്ചു യഹോവയുടെ ആത്മാവു അവനെ ഉദ്യമിപ്പിച്ചുതുടങ്ങി.
14
14:1b.JDG.014.001 അനന്തരം ശിംശോന്‍ തിമ്നയിലേക്കു ചെന്നു തിമ്നയില്‍ ഒരു ഫെലിസ്ത്യകന്യകയെ കണ്ടു.
14:2b.JDG.014.002 അവന്‍ വന്നു തന്റെ അപ്പനെയും അമ്മയെയും അറിയിച്ചുഞാന്‍ തിമ്നയില്‍ ഒരു ഫെലിസ്ത്യകന്യകയെ കണ്ടിരിക്കുന്നു; അവളെ എനിക്കു ഭാര്യയായിട്ടു എടുക്കേണം എന്നു പറഞ്ഞു.
14:3b.JDG.014.003 അവന്റെ അപ്പനും അമ്മയും അവനോടുഅഗ്രചര്‍മ്മികളായ ഫെലിസ്ത്യരില്‍നിന്നു നീ ഒരു ഭാര്യയെ എടുപ്പാന്‍ പോകേണ്ടതിന്നു നിന്റെ സഹോദരന്മാരുടെ കന്യകമാരിലും നമ്മുടെ സകലജനത്തിലും യാതൊരുത്തിയും ഇല്ലയോ എന്നു ചോദിച്ചതിന്നു ശിംശോന്‍ തന്റെ അപ്പനോടുഅവളെ എനിക്കു എടുക്കേണം; അവളെ എനിക്കു ബോധിച്ചിരിക്കുന്നു എന്നു പറഞ്ഞു.
14:4b.JDG.014.004 ഇതു യഹോവയാല്‍ ഉണ്ടായതു എന്നു അവന്റെ അപ്പനും അമ്മയും അറിഞ്ഞില്ല; അവന്‍ ഫെലിസ്ത്യരുടെ നേരെ അവസരം അന്വേഷിക്കയായിരുന്നു. ആ കാലത്തു ഫെലിസ്ത്യരായിരുന്നു യിസ്രായേലിനെ വാണിരുന്നതു.
14:5b.JDG.014.005 അങ്ങനെ ശിംശോനും അവന്റെ അപ്പനും അമ്മയും തിമ്നയിലേക്കു പോയി തിമ്നെക്കരികെയുള്ള മുന്തിരിത്തോട്ടങ്ങളില്‍ എത്തിയപ്പോള്‍ ഒരു ബാലസിംഹം അവന്റെ നേരെ അലറിവന്നു.
14:6b.JDG.014.006 അപ്പോള്‍ യഹോവയുടെ ആത്മാവു അവന്റെമേല്‍ വന്നു; കയ്യില്‍ ഒന്നും ഇല്ലാതിരിക്കെ അവന്‍ അതിനെ ഒരു ആട്ടിന്‍ കുട്ടിയെപ്പോലെ കീറിക്കളഞ്ഞു; താന്‍ ചെയ്തതു അപ്പനോടും അമ്മയോടും പറഞ്ഞില്ല.
14:7b.JDG.014.007 പിന്നെ അവന്‍ ചെന്നു ആ സ്ത്രീയോടു സംസാരിച്ചു; അവളെ ശീംശോന്നു ബോധിച്ചു.
14:8b.JDG.014.008 കുറെക്കാലം കഴിഞ്ഞശേഹം അവന്‍ അവളെ വിവാഹം കഴിപ്പാന്‍ തിരികെ പോകയില്‍ സിംഹത്തിന്റെ ഉടല്‍ നോക്കേണ്ടതിന്നു മാറിച്ചെന്നു; സിംഹത്തിന്റെ ഉടലിന്നകത്തു ഒരു തേനീച്ചക്കൂട്ടവും തേനും കണ്ടു.
14:9b.JDG.014.009 അതു അവന്‍ കയ്യില്‍ എടുത്തു തിന്നുംകൊണ്ടു നടന്നു, അപ്പന്റെയും അമ്മയുടെയും അടുക്കല്‍ ചെന്നു അവര്‍ക്കും കൊടുത്തു അവരും തിന്നു; എന്നാല്‍ തേന്‍ ഒരു സിംഹത്തിന്റെ ഉടലില്‍നിന്നു എടുത്തു എന്നു അവന്‍ അവരോടു പറഞ്ഞില്ല.
14:10b.JDG.014.010 അങ്ങനെ അവന്റെ അപ്പന്‍ ആ സ്ത്രീയുടെ വീട്ടില്‍ ചെന്നു; ശിംശോന്‍ അവിടെ ഒരു വിരുന്നുകഴിച്ചു; യൌവനക്കാര്‍ അങ്ങനെ ചെയ്ക പതിവായിരുന്നു.
14:11b.JDG.014.011 അവര്‍ അവനെ കണ്ടപ്പോള്‍ അവനോടുകൂടെ ഇരിപ്പാന്‍ മുപ്പതു തോഴന്മാരെ കൊണ്ടുവന്നു.
14:12b.JDG.014.012 ശിംശോന്‍ അവരോടുഞാന്‍ നിങ്ങളോടു ഒരു കടം പറയാം; വിരുന്നിന്റെ ഏഴു ദിവസത്തിന്നകം നിങ്ങള്‍ അതു വീട്ടിയാല്‍ ഞാന്‍ നിങ്ങള്‍ക്കു മുപ്പതു ഉള്ളങ്കിയും മുപ്പതു വിശേഷവസ്ത്രവും തരാം.
14:13b.JDG.014.013 വീട്ടുവാന്‍ നിങ്ങള്‍ക്കു കഴിഞ്ഞില്ലെങ്കിലോ നിങ്ങള്‍ എനിക്കു മുപ്പതു ഉള്ളങ്കിയും മുപ്പതു വിശേഷവസ്ത്രവും തരേണം എന്നു പറഞ്ഞു. അവര്‍ അവനോടുനിന്റെ കടം പറക; ഞങ്ങള്‍ കേള്‍ക്കട്ടെ എന്നു പറഞ്ഞു.
14:14b.JDG.014.014 അവന്‍ അവരോടു ഭോക്താവില്‍നിന്നു ഭോജനവും മല്ലനില്‍നിന്നു മധുരവും പുറപ്പെട്ടു എന്നു പറഞ്ഞു. എന്നാല്‍ കടം വീട്ടുവാന്‍ മൂന്നു ദിവസത്തോളം അവര്‍ക്കും കഴിഞ്ഞില്ല.
14:15b.JDG.014.015 ഏഴാം ദിവസത്തിലോ അവര്‍ ശിംശോന്റെ ഭാര്യയോടുഞങ്ങള്‍ക്കു പറഞ്ഞുതരുവാന്‍ തക്കവണ്ണം നിന്റെ ഭര്‍ത്താവിനെ വശീകരിക്ക; അല്ലെങ്കില്‍ ഞങ്ങള്‍ നിന്നെയും നിന്റെ പിതൃഭവനത്തെയും തീവെച്ചു ചുട്ടുകളയും; ഞങ്ങളുടെ വസ്തു കരസ്ഥമാക്കേണ്ടതിന്നോ നിങ്ങള്‍ ഞങ്ങളെ വിളിച്ചതു എന്നു പറഞ്ഞു.
14:16b.JDG.014.016 ശിംശോന്റെ ഭാര്യ അവന്റെ മുമ്പില്‍ കരഞ്ഞുനീ എന്നെ സ്നേഹിക്കുന്നില്ല, എന്നെ ദ്വേഷിക്കുന്നു; എന്റെ അസ്മാദികളോടു ഒരു കടം പറഞ്ഞിട്ടു എനിക്കു അതു പറഞ്ഞുതന്നില്ലല്ലോ എന്നു പറഞ്ഞു. അവന്‍ അവളോടുഎന്റെ അപ്പന്നും അമ്മെക്കും ഞാന്‍ അതു പറഞ്ഞുകൊടുത്തിട്ടില്ല; പിന്നെ നിനക്കു പറഞ്ഞുതരുമോ എന്നു പറഞ്ഞു.
14:17b.JDG.014.017 വിരുന്നിന്റെ ഏഴു ദിവസവും അവള്‍ അവന്റെ മുമ്പില്‍ കരഞ്ഞുകൊണ്ടിരുന്നു; ഏഴാം ദിവസം അവള്‍ അവനെ അസഹ്യപ്പെടുത്തുകകൊണ്ടു അവന്‍ പറഞ്ഞുകൊടുത്തു; അവള്‍ തന്റെ അസ്മാദികള്‍ക്കും കടം പറഞ്ഞുകൊടുത്തു.
14:18b.JDG.014.018 ഏഴാം ദിവസം സൂര്യന്‍ അസ്തമിക്കുംമുമ്പെ പട്ടണക്കാര്‍ അവനോടുതേനിനെക്കാള്‍ മധുരമുള്ളതു എന്തു? സിംഹത്തെക്കാള്‍ ബലമുള്ളതു എന്തു എന്നു പറഞ്ഞു. അതിന്നു അവന്‍ അവരോടുനിങ്ങള്‍ എന്റെ പശുക്കിടാവിനെ പൂട്ടി ഉഴുതില്ലെങ്കില്‍ എന്റെ കടം വീട്ടുകയില്ലായിരുന്നു എന്നു പറഞ്ഞു.
14:19b.JDG.014.019 പിന്നെ, യഹോവയുടെ ആത്മാവു അവന്റെ മേല്‍ വന്നു; അവന്‍ അസ്കലോനിലേക്കു ചെന്നു മുപ്പതുപേരെ കൊന്നു അവരുടെ ഉടുപ്പൂരി കടംവീട്ടിയവര്‍ക്കും വസ്ത്രംകൊടുത്തു അവന്റെ കോപം ജ്വലിച്ചു; അവന്‍ തന്റെ അപ്പന്റെ വീട്ടില്‍ പോയി.
14:20b.JDG.014.020 ശിംശോന്റെ ഭാര്യ അവന്റെ കൂട്ടുകാരനായിരുന്ന തോഴന്നു ഭാര്യയായിയ്തീര്‍ന്നു.
15
15:1b.JDG.015.001 കുറെക്കാലം കഴിഞ്ഞിട്ടു കോതമ്പുകെയ്ത്തുകാലത്തു ശിംശോന്‍ ഒരു കോലാട്ടിന്‍ കുട്ടിയെയുംകൊണ്ടു തന്റെ ഭാര്യയെ കാണ്മാന്‍ ചെന്നുശയനഗൃഹത്തില്‍ എന്റെ ഭാര്യയുടെ അടുക്കല്‍ ഞാന്‍ കടന്നുചെല്ലട്ടെ എന്നു പറഞ്ഞു. അവളുടെ അപ്പനോ അവനെ അകത്തു കടപ്പാന്‍ സമ്മതിക്കാതെ
15:2b.JDG.015.002 നിനക്കു അവളില്‍ കേവലം അനിഷ്ടമായി എന്നു ഞാന്‍ വിചാരിച്ചതുകൊണ്ടു അവളെ നിന്റെ തോഴന്നു കൊടുത്തുപോയി; അവളുടെ അനുജത്തി അവളെക്കാള്‍ സുന്ദരിയല്ലോ? അവള്‍ മറ്റവള്‍ക്കു പകരം നിനക്കു ഇരിക്കട്ടെ എന്നു പറഞ്ഞു.
15:3b.JDG.015.003 അതിന്നു ശിംശോന്‍ ഇപ്പോള്‍ ഫെലിസ്ത്യര്‍ക്കും ഒരു ദോഷം ചെയ്താല്‍ ഞാന്‍ കുറ്റക്കാരനല്ല എന്നു പറഞ്ഞു.
15:4b.JDG.015.004 ശിംശോന്‍ പോയി മുന്നൂറു കുറുക്കന്മാരെ പിടിച്ചു വാലോടുവാല്‍ ചേര്‍ത്തു പന്തം എടുത്തു ഈരണ്ടു വാലിന്നിടയില്‍ ഔരോ പന്തംവെച്ചു കെട്ടി.
15:5b.JDG.015.005 പന്തത്തിന്നു തീ കൊളുത്തി ഫെലിസ്ത്യരുടെ വിളവിലേക്കു വിട്ടു, കറ്റയും വിളവും ഒലിവുതോട്ടങ്ങളും എല്ലാം ചുട്ടുകളഞ്ഞു.
15:6b.JDG.015.006 ഇതു ചെയ്തതു ആര്‍ എന്നു ഫെലിസ്ത്യര്‍ അന്വേഷിച്ചാറെ തിമ്നക്കാരന്റെ മരുകന്‍ ശിംശോന്‍ ; അവന്റെ ഭാര്യയെ അവന്‍ എടുത്തു തോഴന്നു കൊടുത്തുകളഞ്ഞു എന്നു അവര്‍ക്കും അറിവുകിട്ടി; ഫെലിസ്ത്യര്‍ ചെന്നു അവളെയും അവളുടെ അപ്പനെയും തീയിലിട്ടു ചുട്ടുകളഞ്ഞു.
15:7b.JDG.015.007 അപ്പോള്‍ ശിംശോന്‍ അവരോടുനിങ്ങള്‍ ഈവിധം ചെയ്യുന്നു എങ്കില്‍ ഞാന്‍ നിങ്ങളെ പ്രതികാരം ചെയ്യാതെ വിടുകയില്ല എന്നു പറഞ്ഞു.
15:8b.JDG.015.008 അവരെ കഠിനമായി അടിച്ചു തുടയും നടുവും തകര്‍ത്തുകളഞ്ഞു. പിന്നെ അവന്‍ ചെന്നു ഏതാംപാറയുടെ ഗഹ്വരത്തില്‍ പാര്‍ത്തു.
15:9b.JDG.015.009 എന്നാല്‍ ഫെലിസ്ത്യര്‍ ചെന്നു യെഹൂദയില്‍ പാളയമിറങ്ങി ലേഹിയില്‍ എല്ലാം പരന്നു.
15:10b.JDG.015.010 നിങ്ങള്‍ ഞങ്ങളുടെ നേരെ വന്നിരിക്കുന്നതു എന്തു എന്നു യെഹൂദ്യര്‍ ചോദിച്ചു. ശിംശോന്‍ ഞങ്ങളോടു ചെയ്തതുപോലെ ഞങ്ങള്‍ അവനോടും ചെയ്യേണ്ടതിന്നു അവനെ പിടിച്ചുകെട്ടുവാന്‍ വന്നിരിക്കുന്നു എന്നു അവര്‍ ഉത്തരം പറഞ്ഞു.
15:11b.JDG.015.011 അപ്പോള്‍ യെഹൂദയില്‍നിന്നു മൂവായിരംപേര്‍ ഏതാംപാറയുടെ ഗഹ്വരത്തിങ്കല്‍ ചെന്നു ശിംശോനോടുഫെലിസ്ത്യര്‍ നമ്മെ വാഴുന്നു എന്നു നീ അറിയുന്നില്ലയോ? നീ ഞങ്ങളോടു ഇച്ചെയ്തതു എന്തു എന്നു ചോദിച്ചു. അവര്‍ എന്നോടു ചെയ്തതുപോലെ ഞാന്‍ അവരോടും ചെയ്തു എന്നു അവന്‍ അവരോടു പറഞ്ഞു.
15:12b.JDG.015.012 അവര്‍ അവനോടുഫെലിസ്ത്യരുടെ കയ്യില്‍ ഏല്പിക്കേണ്ടതിന്നു നിന്നെ പിടിച്ചുകെട്ടുവാന്‍ ഞങ്ങള്‍ വന്നിരിക്കുന്നു എന്നു പറഞ്ഞു. ശിംശോന്‍ അവരോടുനിങ്ങള്‍ തന്നേ എന്നെ കൊല്ലുകയില്ല എന്നു എന്നോടു സത്യം ചെയ്‍വിന്‍ എന്നു പറഞ്ഞു.
15:13b.JDG.015.013 അവര്‍ അവനോടുഇല്ല; ഞങ്ങള്‍ നിന്നെ കൊല്ലുകയില്ല; നിന്നെ പിടിച്ചുകെട്ടി അവരുടെ കയ്യില്‍ ഏല്പിക്കേയുള്ളു എന്നു പറഞ്ഞു. അങ്ങനെ അവര്‍ രണ്ടു പുതിയ കയര്‍കൊണ്ടു അവനെ കെട്ടി പാറയില്‍നിന്നു കൊണ്ടുപോയി.
15:14b.JDG.015.014 അവന്‍ ലേഹിയില്‍ എത്തിയപ്പോള്‍ ഫെലിസ്ത്യര്‍ അവനെ കണ്ടിട്ടു ആര്‍ത്തു. അപ്പോള്‍ യഹോവയുടെ ആത്മാവു അവന്റെമേല്‍ വന്നു അവന്റെ കൈ കെട്ടിയിരുന്ന കയര്‍ തീകൊണ്ടു കരിഞ്ഞ ചണനൂല്‍പോലെ ആയി; അവന്റെ ബന്ധനങ്ങള്‍ കൈമേല്‍നിന്നു ദ്രവിച്ചുപോയി.
15:15b.JDG.015.015 അവന്‍ ഒരു കഴുതയുടെ പച്ചത്താടിയെല്ലു കണ്ടു കൈ നീട്ടി എടുത്തു അതുകൊണ്ടു ആയിരം പേരെ കൊന്നുകളഞ്ഞു.
15:16b.JDG.015.016 കഴുതയുടെ താടിയെല്ലുകൊണ്ടു കുന്നു ഒന്നു, കുന്നു രണ്ടു; കഴുതയുടെ താടിയെല്ലുകൊണ്ടു ആയിരം പേരെ ഞാന്‍ സംഹരിച്ചു എന്നു ശിംശോന്‍ പറഞ്ഞു.
15:17b.JDG.015.017 ഇങ്ങനെ പറഞ്ഞുകഴിഞ്ഞിട്ടു അവന്‍ താടിയെല്ലു കയ്യില്‍ നിന്നു എറിഞ്ഞുകളഞ്ഞു; ആ സ്ഥലത്തിന്നു രാമത്ത്--ലേഹി എന്നു പേരായി.
15:18b.JDG.015.018 പിന്നെ അവന്‍ വളരെ ദാഹിച്ചിട്ടു യഹോവയോടു നിലവിളിച്ചുഅടിയന്റെ കയ്യാല്‍ ഈ മഹാജയം നീ നല്കിയല്ലോ; ഇപ്പോള്‍ ഞാന്‍ ദാഹംകൊണ്ടു മരിച്ചു അഗ്രചര്‍മ്മികളുടെ കയ്യില്‍ വീഴേണമോ എന്നു പറഞ്ഞു.
15:19b.JDG.015.019 അപ്പോള്‍ ദൈവം ലേഹിയില്‍ ഒരു കുഴി പിളരുമാറാക്കി, അതില്‍നിന്നു വെള്ളം പുറപ്പെട്ടു; അവന്‍ കുടിച്ചു ചൈതന്യം പ്രാപിച്ചുവീണ്ടു ജീവിച്ചു. അതുകൊണ്ടു അതിന്നു ഏന്‍ --ഹക്കോരേ എന്നു പേരായി; അതു ഇന്നുവരെയും ലേഹിയില്‍ ഉണ്ടു.
15:20b.JDG.015.020 അവന്‍ ഫെലിസ്ത്യരുടെ കാലത്തു യിസ്രായേലിന്നു ഇരുപതു സംവത്സരം ന്യായപാലനം ചെയ്തു.
16
16:1b.JDG.016.001 അനന്തരം ശിംശോന്‍ ഗസ്സയില്‍ ചെന്നു അവിടെ ഒരു വേശ്യയെ കണ്ടു അവളുടെ അടുക്കല്‍ ചെന്നു.
16:2b.JDG.016.002 ശിംശോന്‍ ഇവിടെ വന്നിരിക്കുന്നു എന്നു ഗസ്യര്‍ക്കും അറിവുകിട്ടി; അവര്‍ വന്നു വളഞ്ഞു അവനെ പിടിപ്പാന്‍ രാത്രിമുഴുവനും പട്ടണവാതില്‍ക്കല്‍ പതിയിരുന്നു; നേരം വെളുക്കുമ്പോള്‍ അവനെ കൊന്നുകളയാം എന്നു പറഞ്ഞു രാത്രിമുഴുവനും അനങ്ങാതിരുന്നു.
16:3b.JDG.016.003 ശിംശോന്‍ അര്‍ദ്ധരാത്രിവരെ കിടന്നുറങ്ങി അര്‍ദ്ധരാത്രിയില്‍ എഴുന്നേറ്റു പട്ടണവാതിലിന്റെ കതകും കട്ടളക്കാല്‍ രണ്ടും ഔടാമ്പലോടുകൂടെ പറിച്ചെടുത്തു ചുമലില്‍വെച്ചു പുറപ്പെട്ടു ഹെബ്രോന്നെതിരെയുള്ള മലമുകളില്‍ കൊണ്ടുപോയി.
16:4b.JDG.016.004 അതിന്റെശേഷം അവന്‍ സോരേക്‍ താഴ്വരയില്‍ ദെലീലാ എന്നു പേരുള്ള ഒരു സ്ത്രീയെ സ്നേഹിച്ചു.
16:5b.JDG.016.005 ഫെലിസ്ത പ്രഭുക്കന്മാര്‍ അവളുടെ അടുക്കല്‍ വന്നു അവളോടുനീ അവനെ വശീകരിച്ചു അവന്റെ മഹാശക്തി ഏതില്‍ എന്നും ഞങ്ങള്‍ അവനെ പിടിച്ചു കെട്ടി ഒതുക്കേണ്ടതിന്നു എങ്ങനെ സാധിക്കും എന്നും അറിഞ്ഞുകൊള്‍ക; ഞങ്ങള്‍ ഔരോരുത്തന്‍ ആയിരത്തൊരുനൂറു വെള്ളിപ്പണം വീതം നിനക്കു തരാം എന്നു പറഞ്ഞു.
16:6b.JDG.016.006 അങ്ങനെ ദെലീലാ ശിംശോനോടുനിന്റെ മഹാശക്തി ഏതില്‍ ആകുന്നു? ഏതിനാല്‍ നിന്നെ ബന്ധിച്ചു ഒതുക്കാം? എനിക്കു പറഞ്ഞുതരേണം എന്നു പറഞ്ഞു.
16:7b.JDG.016.007 ശിംശോന്‍ അവളോടുഒരിക്കലും ഉണങ്ങാതെ പച്ചയായ ഏഴു ഞാണുകൊണ്ടു എന്നെ ബന്ധിച്ചാല്‍ എന്റെ ബലം ക്ഷയിച്ചു ഞാന്‍ ശേഷം മനുഷ്യരെപ്പോലെ ആകും എന്നു പറഞ്ഞു.
16:8b.JDG.016.008 ഫെലിസ്ത്യപ്രഭുക്കന്മാര്‍ ഉണങ്ങാത്ത ഏഴു പച്ച ഞാണു അവളുടെ അടുക്കല്‍ കൊണ്ടുവന്നു; അവകൊണ്ടു അവള്‍ അവനെ ബന്ധിച്ചു.
16:9b.JDG.016.009 അവളുടെ ഉള്‍മുറിയില്‍ പതിയിരിപ്പുകാര്‍ പാര്‍ത്തിരുന്നു. അവള്‍ അവനോടുശിംശോനേ, ഫെലിസ്ത്യര്‍ ഇതാ വരുന്നു എന്നു പറഞ്ഞു. ഉടനെ അവന്‍ തീ തൊട്ട ചണനൂല്‍പോലെ ഞാണുകളെ പൊട്ടിച്ചുകളഞ്ഞു; അവന്റെ ശക്തിയുടെ രഹസ്യം വെളിപ്പെട്ടതുമില്ല.
16:10b.JDG.016.010 പിന്നെ ദെലീലാ ശിംശോനോടുനീ എന്നെ ചതിച്ചു എന്നോടു ഭോഷകു പറഞ്ഞു; നിന്നെ ഏതിനാല്‍ ബന്ധിക്കാം എന്നു ഇപ്പോള്‍ എനിക്കു പറഞ്ഞുതരേണം എന്നു പറഞ്ഞു.
16:11b.JDG.016.011 അവന്‍ അവളോടുഒരിക്കലും പെരുമാറീട്ടില്ലാത്ത പുതിയ കയര്‍കൊണ്ടു എന്നെ ബന്ധിച്ചാല്‍ എന്റെ ബലം ക്ഷയിച്ചു ഞാന്‍ ശേഷം മനുഷ്യരെപ്പോലെ ആകും എന്നു പറഞ്ഞു.
16:12b.JDG.016.012 ദെലീലാ പുതിയ കയര്‍ വാങ്ങി അവനെ ബന്ധിച്ചിട്ടുശിംശോനേ, ഫെലിസ്ത്യര്‍ ഇതാ വരുന്നു എന്നു അവനോടു പറഞ്ഞു. പതിയിരിപ്പുകാര്‍ ഉള്‍മുറിയില്‍ ഉണ്ടായിരുന്നു. അവനോ ഒരു നൂല്‍പോലെ തന്റെ കൈമേല്‍നിന്നു അതു പൊട്ടിച്ചുകളഞ്ഞു.
16:13b.JDG.016.013 ദെലീലാ ശിംശോനോടുഇതുവരെ നീ എന്നെ ചതിച്ചു എന്നോടു ഭോഷകു പറഞ്ഞു; നിന്നെ ഏതിനാല്‍ ബന്ധിക്കാമെന്നു എനിക്കു പറഞ്ഞു തരേണം എന്നു പറഞ്ഞു. അവന്‍ അവളോടുഎന്റെ തലയിലെ ഏഴു ജട നൂല്പാവില്‍ ചേര്‍ത്തു നെയ്താല്‍ സാധിക്കും എന്നു പറഞ്ഞു.
16:14b.JDG.016.014 അവള്‍ അങ്ങനെ ചെയ്തു കുറ്റി അടിച്ചുറപ്പിച്ചുംവെച്ചു അവനോടുശിംശോനേ, ഫെലിസ്ത്യര്‍ ഇതാ വരുന്നു എന്നു പറഞ്ഞു അവന്‍ ഉറക്കമുണര്‍ന്നു നെയ്ത്തുതടിയുടെ കുറ്റിയും പാവും പറിച്ചെടുത്തുകളഞ്ഞു.
16:15b.JDG.016.015 അപ്പോള്‍ അവള്‍ അവനോടുനിന്റെ ഹൃദയം എന്നോടുകൂടെ ഇല്ലാതിരിക്കെ നീ എന്നെ സ്നേഹിക്കുന്നു എന്നു പറയുന്നതു എങ്ങനെ? ഈ മൂന്നു പ്രാവശ്യം നീ എന്നെ ചതിച്ചു; നിന്റെ മഹാശക്തി ഏതില്‍ ആകന്നു എന്നു എനിക്കു പറഞ്ഞുതന്നില്ല എന്നു പറഞ്ഞു.
16:16b.JDG.016.016 ഇങ്ങനെ അവള്‍ അവനെ ദിവസംപ്രതി വാക്കുകളാല്‍ ബുദ്ധിമുട്ടിച്ചു അസഹ്യപ്പെടുത്തി; അവന്‍ മരിപ്പാന്തക്കവണ്ണം വ്യസനപരവശനായി തീര്‍ന്നിട്ടു തന്റെ ഉള്ളം മുഴുവനും അവളെ അറിയിച്ചു.
16:17b.JDG.016.017 ക്ഷൌരക്കത്തി എന്റെ തലയില്‍ തൊട്ടിട്ടില്ല; ഞാന്‍ അമ്മയുടെ ഗര്‍ഭംമുതല്‍ ദൈവത്തിന്നു വ്രതസ്ഥന്‍ ആകുന്നു; ക്ഷൌരം ചെയ്താല്‍ എന്റെ ബലം എന്നെ വിട്ടുപോകും; ഞാന്‍ ബലഹീനനായി ശേഷം മനുഷ്യരെപ്പോലെ ആകും എന്നു അവളോടു പറഞ്ഞു.
16:18b.JDG.016.018 തന്റെ ഉള്ളം മുഴുവനും അവന്‍ അറിയിച്ചു എന്നു കണ്ടപ്പോള്‍ ദെലീലാ ഫെലിസ്ത്യപ്രഭുക്കന്മാരെ വിളിപ്പാന്‍ ആളയച്ചുഇന്നു വരുവിന്‍ ; അവന്‍ തന്റെ ഉള്ളം മുഴുവനും എന്നെ അറിയിച്ചിരിക്കുന്നു എന്നു പറയിച്ചു. ഫെലിസ്ത്യപ്രഭുക്കന്മാര്‍ അവളുടെ അടുക്കല്‍ വന്നു, പണവും കയ്യില്‍ കൊണ്ടുവന്നു.
16:19b.JDG.016.019 അവള്‍ അവനെ മടിയില്‍ ഉറക്കി, ഒരു ആളെ വിളിപ്പിച്ചു തലയിലെ ജട ഏഴും കളയിച്ചു; അവള്‍ അവനെ ഒതുക്കിത്തുടങ്ങി; അവന്റെ ശക്തി അവനെ വിട്ടുപോയി. പിന്നെ അവള്‍ശിംശോനേ,
16:20b.JDG.016.020 ഫെലിസ്ത്യര്‍ ഇതാ വരുന്നു എന്നു പറഞ്ഞു. ഉടനെ അവന്‍ ഉറക്കമുണര്‍ന്നു; യഹോവ തന്നെ വിട്ടു എന്നറിയാതെഞാന്‍ മുമ്പിലത്തെപ്പോലെ കുടഞ്ഞൊഴിഞ്ഞുകളയും എന്നു വിചാരിച്ചു.
16:21b.JDG.016.021 ഫെലിസ്ത്യരോ അവനെ പിടിച്ചു കണ്ണു കുത്തിപ്പൊട്ടിച്ചു ഗസ്സയിലേക്കു കൊണ്ടുപോയി ചെമ്പുചങ്ങലകൊണ്ടു ബന്ധിച്ചു; അവന്‍ കാരാഗൃഹത്തില്‍ മാവു പൊടിച്ചുകൊണ്ടിരുന്നു.
16:22b.JDG.016.022 അവന്റെ തലമുടി കളഞ്ഞശേഷം വീണ്ടും വളര്‍ന്നുതുടങ്ങി.
16:23b.JDG.016.023 അനന്തരം ഫെലിസ്ത്യപ്രഭുക്കന്മാര്‍നമ്മുടെ വൈരിയായ ശിംശോനെ നമ്മുടെ ദേവന്‍ നമ്മുടെ കയ്യില്‍ ഏല്പിച്ചിരിക്കുന്നു എന്നു പറഞ്ഞു തങ്ങളുടെ ദേവനായ ദാഗോന്നു ഒരു വലിയ ബലികഴിപ്പാനും ഉത്സവം ഘോഷിപ്പാനും ഒരുമിച്ചുകൂടി.
16:24b.JDG.016.024 പുരുഷാരം അവനെ കണ്ടപ്പോള്‍നമ്മുടെ ദേശം ശൂന്യമാക്കുകയും നമ്മില്‍ അനേകരെ കൊല്ലുകയും ചെയ്ത നമ്മുടെ വൈരിയെ നമ്മുടെ ദേവന്‍ നമ്മുടെ കയ്യില്‍ ഏല്പിച്ചിരിക്കുന്നു എന്നു പറഞ്ഞു തങ്ങളുടെ ദേവനെ പുകഴ്ത്തി.
16:25b.JDG.016.025 അവര്‍ ആനന്ദത്തിലായപ്പോള്‍നമ്മുടെ മുമ്പില്‍ കളിപ്പാന്‍ ശിംശോനെ കൊണ്ടുവരുവിന്‍ എന്നു പറഞ്ഞു ശിംശോനെ കാരാഗൃഹത്തില്‍നിന്നു വരുത്തി; അവന്‍ അവരുടെ മുമ്പില്‍ കളിച്ചു; തൂണുകളുടെ ഇടയിലായിരുന്നു അവനെ നിര്‍ത്തിയിരുന്നതു.
16:26b.JDG.016.026 ശിംശോന്‍ തന്നെ കൈകൂ പിടിച്ച ബാല്യക്കാരനോടുക്ഷേത്രം നിലക്കുന്ന തൂണു ചാരിയിരിക്കേണ്ടതിന്നു ഞാന്‍ അവയെ തപ്പിനോക്കട്ടെ എന്നു പറഞ്ഞു.
16:27b.JDG.016.027 എന്നാല്‍ ക്ഷേത്രത്തില്‍ പുരുഷന്മാരും സ്ത്രീകളും നിറഞ്ഞിരുന്നു; സകല ഫെലിസ്ത്യപ്രഭുക്കന്മാരും അവിടെ ഉണ്ടായിരുന്നു; ശിംശോന്‍ കളിക്കുന്നതു കണ്ടുകൊണ്ടിരുന്ന പുരുഷന്മാരും സ്ത്രീകളുമായി ഏകദേശം മൂവായിരം പേര്‍ മാളികയില്‍ ഉണ്ടായിരുന്നു.
16:28b.JDG.016.028 അപ്പോള്‍ ശിംശോന്‍ യഹോവയോടു പ്രാര്‍ത്ഥിച്ചുകര്‍ത്താവായ യഹോവേ, എന്നെ ഔര്‍ക്കേണമേ; ദൈവമേ, ഞാന്‍ എന്റെ രണ്ടുകണ്ണിന്നും വേണ്ടി ഫെലിസ്ത്യരോടു പ്രതികാരം ചെയ്യേണ്ടതിന്നു ഈ ഒരു പ്രാവശ്യം മാത്രം എനിക്കു ശക്തി നല്കേണമേ എന്നു പറഞ്ഞു.
16:29b.JDG.016.029 ക്ഷേത്രം നിലക്കുന്ന രണ്ടു നടുത്തുണും ഒന്നു വലങ്കൈകൊണ്ടും മറ്റേതു ഇടങ്കൈകൊണ്ടും ശിംശോന്‍ പിടിച്ചു അവയോടു ചാരി
16:30b.JDG.016.030 ഞാന്‍ ഫെലിസ്ത്യരോടുകൂടെ മരിക്കട്ടെ എന്നു ശിംശോന്‍ പറഞ്ഞു ശക്തിയോടെ കുനിഞ്ഞു; ഉടനെ ക്ഷേത്രം അതിലുള്ള പ്രഭുക്കന്മാരുടെയും സകലജനത്തിന്റെയും മേല്‍ വീണു. അങ്ങനെ അവന്‍ മരണസമയത്തുകൊന്നവര്‍ ജീവകാലത്തു കൊന്നവരെക്കാള്‍ അധികമായിരുന്നു.
16:31b.JDG.016.031 അവന്റെ സഹോദരന്മാരും പിതൃഭവനമൊക്കെയും ചെന്നു അവനെ എടുത്തു സോരെക്കും എസ്തായോലിന്നും മദ്ധ്യേ അവന്റെ അപ്പനായ മാനോഹയുടെ ശ്മശാനസ്ഥലത്തു അടക്കം ചെയ്തു. അവന്‍ യിസ്രായേലിന്നു ഇരുപതു സംവത്സരം ന്യായപാലനം ചെയ്തിരുന്നു.
17
17:1b.JDG.017.001 എഫ്രയീംമലനാട്ടില്‍ മീഖാവു എന്നു പേരുള്ള ഒരു പുരുഷന്‍ ഉണ്ടായിരുന്നു.
17:2b.JDG.017.002 അവന്‍ തന്റെ അമ്മയോടുനിനക്കു കളവുപോയതും നീ ഒരു ശപഥം ചെയ്തു ഞാന്‍ കേള്‍ക്കെ പറഞ്ഞതുമായ ആയിരത്തൊരുനൂറു വെള്ളിപ്പണം ഇതാ, എന്റെ പക്കല്‍ ഉണ്ടു; ഞാനാകുന്നു അതു എടുത്തതു എന്നു പറഞ്ഞു. എന്റെ മകനേ, നീ യഹോവയാല്‍ അനുഗ്രഹിക്കപ്പെട്ടവന്‍ എന്നു അവന്റെ അമ്മ പറഞ്ഞു.
17:3b.JDG.017.003 അവന്‍ ആ ആയിരത്തൊരുനൂറു വെള്ളിപ്പണം അമ്മെക്കു മടക്കിക്കൊടുത്തപ്പോള്‍ അവന്റെ അമ്മകൊത്തുപണിയും വാര്‍പ്പുപണിയുമായ ഒരു വിഗ്രഹം ഉണ്ടാക്കുവാന്‍ ഞാന്‍ ഈ വെള്ളി എന്റെ മകന്നുവേണ്ടി യഹോവേക്കു നേര്‍ന്നിരിക്കുന്നു; ആകയാല്‍ ഞാന്‍ അതു നിനക്കു മടക്കിത്തരുന്നു എന്നു പറഞ്ഞു.
17:4b.JDG.017.004 അവന്‍ വെള്ളി തന്റെ അമ്മെക്കു മടക്കിക്കൊടുത്തപ്പോള്‍ അവന്റെ അമ്മ ഇരുനൂറു വെള്ളിപ്പണം എടുത്തു തട്ടാന്റെ കയ്യില്‍ കൊടുത്തു; അവന്‍ അതുകൊണ്ടു കൊത്തുപണിയും വാര്‍പ്പുപണിയുമായ ഒരു വിഗ്രഹം ഉണ്ടാക്കി; അതു മീഖാവിന്റെ വീട്ടില്‍ ഉണ്ടായിരുന്നു.
17:5b.JDG.017.005 മീഖാവിന്നു ഒരു ദേവമന്ദിരം ഉണ്ടായിരുന്നു; അവന്‍ ഒരു ഏഫോദും ഗൃഹബിംബവും ഉണ്ടാക്കിച്ചു തന്റെ പുത്രന്മാരില്‍ ഒരുത്തനെ കരപൂരണം കഴിച്ചു; അവന്‍ അവന്റെ പുരോഹിതനായ്തീര്‍ന്നു.
17:6b.JDG.017.006 അക്കാലത്തു യിസ്രായേലില്‍ രാജാവില്ലായിരുന്നു; ഔരോരുത്തന്‍ ബോധിച്ചതു പോലെ നടന്നു.
17:7b.JDG.017.007 യെഹൂദയിലെ ബേത്ത്--ലേഹെമ്യനായി യെഹൂദാഗോത്രത്തില്‍നിന്നു വന്നിരുന്ന ഒരു യുവാവു ഉണ്ടായിരുന്നു; അവന്‍ ലേവ്യനും അവിടെ വന്നുപാര്‍ത്തവനുമത്രേ.
17:8b.JDG.017.008 തരംകിട്ടുന്നേടത്തു ചെന്നു പാര്‍പ്പാന്‍ വേണ്ടി അവന്‍ യെഹൂദയിലെ ബേത്ത്ളേഹെംപട്ടണം വിട്ടു പുറപ്പെട്ടു തന്റെ പ്രയാണത്തില്‍ എഫ്രയീംമലനാട്ടില്‍ മീഖാവിന്റെ വീടുവരെ എത്തി.
17:9b.JDG.017.009 മീഖാവു അവനോടുനീ എവിടെനിന്നു വരുന്നു എന്നു ചോദിച്ചു. ഞാന്‍ യെഹൂദയിലെ ബേത്ത്ളേഹെമില്‍നിന്നു വരുന്ന ഒരു ലേവ്യന്‍ ആകുന്നു; തരം കിട്ടുന്നേടത്തു പാര്‍പ്പാന്‍ പോകയാകുന്നു എന്നു ഉത്തരം പറഞ്ഞു.
17:10b.JDG.017.010 മീഖാവു അവനോടുനീ എന്നോടുകൂടെ പാര്‍ത്തു എനിക്കു പിതാവും പുരോഹിതനുമായിരിക്ക; ഞാന്‍ നിനക്കു ആണ്ടില്‍ പത്തു വെള്ളിപ്പണവും ഉടുപ്പും ഭക്ഷണവും തരാം എന്നു പറഞ്ഞു അങ്ങനെ ലേവ്യന്‍ അകത്തു ചെന്നു.
17:11b.JDG.017.011 അവനോടുകൂടെ പാര്‍പ്പാന്‍ ലേവ്യന്നു സമ്മതമായി; ആ യുവാവു അവന്നു സ്വന്തപുത്രന്മാരില്‍ ഒരുത്തനെപ്പോലെ ആയ്തീര്‍ന്നു.
17:12b.JDG.017.012 മീഖാവു ലേവ്യനെ കരപൂരണം കഴിപ്പിച്ചു; യുവാവു അവന്നു പുരോഹിതനായ്തീര്‍ന്നു മീഖാവിന്റെ വീട്ടില്‍ പാര്‍ത്തു.
17:13b.JDG.017.013 ഒരു ലേവ്യന്‍ എനിക്കു പുരോഹിതനായിരിക്കയാല്‍ യഹോവ എനിക്കു നന്മചെയ്യുമെന്നു ഇപ്പോള്‍ തീര്‍ച്ചതന്നേ എന്നു മീഖാവു പറഞ്ഞു.
18
18:1b.JDG.018.001 അക്കാലത്തു യിസ്രായേലില്‍ രാജാവില്ലായിരുന്നു. ദാന്‍ ഗോത്രക്കാര്‍ അക്കാലം തങ്ങള്‍ക്കു കുടിപാര്‍പ്പാന്‍ ഒരു അവകാശം അന്വേഷിച്ചു; യിസ്രായേല്‍ഗോത്രങ്ങളുടെ ഇടയില്‍ അവര്‍ക്കും അന്നുവരെ അവകാശം സ്വാധീനമായ്‍വന്നിരുന്നില്ല.
18:2b.JDG.018.002 അങ്ങനെയിരിക്കേ ദേശം ഒറ്റുനോക്കി പരിശോധിക്കേണ്ടതിന്നു ദാന്യര്‍ തങ്ങളുടെ ഗോത്രത്തില്‍ നിന്നു കൂട്ടത്തില്‍ പരാക്രമശാലികളായ അഞ്ചുപേരെ സോരയില്‍നിന്നും എസ്തായോലില്‍ നിന്നും അയച്ചു, അവരോടുനിങ്ങള്‍ ചെന്നു ദേശം ശോധനചെയ്‍വിന്‍ എന്നു പറഞ്ഞു.
18:3b.JDG.018.003 അവര്‍ എഫ്രയീംമലനാട്ടില്‍ മീഖാവിന്റെ വീടുവരെ എത്തി രാത്രി അവിടെ പാര്‍ത്തു. മീഖാവിന്റെ വീട്ടിന്നരികെ എത്തിയപ്പോള്‍ അവര്‍ ആ ലേവ്യയുവാവിന്റെ ശബ്ദം കേട്ടറിഞ്ഞു അവിടെ കയറിച്ചെന്നു അവനോടുനിന്നെ ഇവിടെ കൊണ്ടുവന്നതു ആര്‍? നീ ഇവിടെ എന്തു ചെയ്യുന്നു? നിനക്കു ഇവിടെ എന്തു കിട്ടും എന്നു ചോദിച്ചു.
18:4b.JDG.018.004 അവന്‍ അവരോടുമീഖാവു എനിക്കു ഇന്നിന്നതു ചെയ്തിരിക്കുന്നു; അവന്‍ എന്നെ ശമ്പളത്തിന്നു നിര്‍ത്തി; ഞാന്‍ അവന്റെ പുരോഹിതന്‍ ആകുന്നു എന്നു പറഞ്ഞു.
18:5b.JDG.018.005 അവര്‍ അവനോടുഞങ്ങള്‍ പോകുന്ന യാത്ര ശുഭമാകുമോ എന്നു അറിയേണ്ടതിന്നു ദൈവത്തോടു ചോദിക്കേണം എന്നു പറഞ്ഞു.
18:6b.JDG.018.006 പുരോഹിതന്‍ അവരോടുസമാധാനത്തോടെ പോകുവിന്‍ ; നിങ്ങള്‍ പോകുന്ന യാത്ര യഹോവേക്കു സമ്മതം തന്നേ എന്നു പറഞ്ഞു.
18:7b.JDG.018.007 അങ്ങനെ ആ അഞ്ചു പുരുഷന്മാരും പുറപ്പെട്ടു ലയീശിലേക്കു ചെന്നു; അവിടത്തെ ജനം സീദോന്യരെപ്പോലെ സ്വൈരവും സ്വസ്ഥതയും ഉള്ളവരായി നിര്‍ഭയം വസിക്കുന്നു; യാതൊരു കാര്യത്തിലും അവര്‍ക്കും ദോഷം ചെയ്‍വാന്‍ പ്രാപ്തിയുള്ളവന്‍ ദേശത്തു ആരുമില്ല; അവര്‍ സീദോന്യര്‍ക്കും അകലെ പാര്‍ക്കുംന്നു; മറ്റുള്ള മനുഷ്യരുമായി അവര്‍ക്കും സംസര്‍ഗ്ഗവുമില്ല എന്നു കണ്ടു.
18:8b.JDG.018.008 പിന്നെ അവര്‍ സോരയിലും എസ്തായോലിലും തങ്ങളുടെ സഹോദരന്മാരുടെ അടുക്കല്‍ വന്നു; സഹോദരന്മാര്‍ അവരോടുനിങ്ങള്‍ എന്തു വര്‍ത്തമാനം കൊണ്ടുവരുന്നു എന്നു ചോദിച്ചു. അതിന്നു അവര്‍എഴുന്നേല്പിന്‍ ; നാം അവരുടെ നേരെ ചെല്ലുക; ആ ദേശം ബഹുവിശേഷം എന്നു ഞങ്ങള്‍ കണ്ടിരിക്കുന്നു; നിങ്ങള്‍ അനങ്ങാതിരിക്കുന്നതു എന്തു? ആ ദേശം കൈവശമാക്കേണ്ടതിന്നു പോകുവാന്‍ മടിക്കരുതു.
18:9b.JDG.018.009 നിങ്ങള്‍ ചെല്ലുമ്പോള്‍ നിര്‍ഭയമായിരിക്കുന്ന ഒരു ജനത്തെ കാണും; ദേശം വിശാലമാകുന്നു; ദൈവം അതു നിങ്ങളുടെ കയ്യില്‍ തിന്നിരിക്കുന്നു; അതു ഭൂമിയിലുള്ള യാതൊന്നിന്നും കുറവില്ലാത്ത സ്ഥലം തന്നേ എന്നു പറഞ്ഞു.
18:10b.JDG.018.010 അനന്തരം സോരയിലും എസ്തായോലിലും ഉള്ള ദാന്‍ ഗോത്രക്കാരില്‍ അറുനൂറു പേര്‍ യുദ്ധസന്നദ്ധരായി അവിടെനിന്നു പുറപ്പെട്ടു.
18:11b.JDG.018.011 അവര്‍ ചെന്നു യെഹൂദയിലെ കിര്‍യ്യത്ത്-യയാരീമില്‍ പാളയം ഇറങ്ങി; അതുകൊണ്ടു ആ സ്ഥലത്തിന്നു ഇന്നുവരെയും മഹനേ--ദാന്‍ എന്നു പേര്‍ പറയുന്നു; അതു കിര്‍യ്യത്ത്--യയാരീമിന്റെ പിന്‍ വശത്തു ഇരിക്കുന്നു.
18:12b.JDG.018.012 അവിടെനിന്നു അവര്‍ എഫ്രയീംമലനാട്ടിലേക്കു ചെന്നു മീഖാവിന്റെ വീട്ടിന്നരികെ എത്തി.
18:13b.JDG.018.013 അപ്പോള്‍ ലയീശ് ദേശം ഒറ്റുനോക്കുവാന്‍ പോയിരുന്ന ആ അഞ്ചു പുരുഷന്മാരും തങ്ങളുടെ സഹോദരന്മാരോടുഈ വീടുകളില്‍ ഒരു ഏഫോദും ഒരു ഗൃഹബിംബവും കൊത്തുപണിയും വാര്‍പ്പുപണിയുമായ ഒരു വിഗ്രഹവും ഉണ്ടു എന്നു അറിഞ്ഞുവോ? ആകയാല്‍ നിങ്ങള്‍ ചെയ്യേണ്ടതു എന്തെന്നു വിചാരിച്ചുകൊള്‍വിന്‍ .
18:14b.JDG.018.014 അവര്‍ അങ്ങോട്ടു തിരിഞ്ഞു മീഖാവിന്റെ വീട്ടിനോടു ചേര്‍ന്ന ലേവ്യയുവാവിന്റെ വീട്ടില്‍ ചെന്നു അവനോടു കുശലം ചോദിച്ചു.
18:15b.JDG.018.015 യുദ്ധസന്നദ്ധരായ ദാന്യര്‍ അറുനൂറുപേരും വാതില്‍ക്കല്‍ നിന്നു.
18:16b.JDG.018.016 ദേശം ഒറ്റുനോക്കുവാന്‍ പോയിരുന്നവര്‍ അഞ്ചുപേരും അകത്തുകടന്നു കൊത്തുപണിയായ വിഗ്രഹവും ഏഫോദും ഗൃഹബിംബവും വാര്‍പ്പുപണിയായ വിഗ്രഹവും എടുത്തു; പുരോഹിതന്‍ യുദ്ധസന്നദ്ധരായ അറുനൂറുപേരുടെ അടുക്കല്‍ നിന്നിരുന്നു.
18:17b.JDG.018.017 ഇവര്‍ മീഖാവിന്റെ വീട്ടിന്നകത്തു കടന്നു കൊത്തുപണിയായ വിഗ്രഹവും ഏഫോദും ഗൃഹബിംബവും വാര്‍പ്പുപണിയായ വിഗ്രഹവും എടുത്തപ്പോള്‍ പുരോഹിതന്‍ അവരോടുനിങ്ങള്‍ എന്തു ചെയ്യുന്നു എന്നു ചോദിച്ചു.
18:18b.JDG.018.018 അവര്‍ അവനോടുമിണ്ടരുതു; നിന്റെ വായ് പൊത്തി ഞങ്ങളോടു കൂടെ വന്നു ഞങ്ങള്‍ക്കു പിതാവും പുരോഹിതനുമായിരിക്ക; ഒരുവന്റെ വീട്ടിന്നു മാത്രം പുരോഹിതനായിരിക്കുന്നതോ യിസ്രായേലില്‍ ഒരു ഗോത്രത്തിന്നും കുലത്തിന്നും പുരോഹിതനായിരിക്കുന്നതോ ഏതു നിനക്കു നല്ലതു എന്നു ചോദിച്ചു.
18:19b.JDG.018.019 അപ്പോള്‍ പുരോഹിതന്റെ മനം തെളിഞ്ഞു; അവന്‍ ഏഫോദും ഗൃഹബിംബവും കൊത്തുപണിയായ വിഗ്രഹവും എടുത്തു പടജ്ജനത്തിന്റെ നടുവില്‍ നടന്നു.
18:20b.JDG.018.020 ഇങ്ങനെ അവര്‍ പുറപ്പെട്ടു കുഞ്ഞുകുട്ടികളെയും ആടുമാടുകളെയും സമ്പത്തുകളെയും തങ്ങളുടെ മുമ്പിലാക്കി പ്രയാണം ചെയ്തു.
18:21b.JDG.018.021 അവര്‍ മീഖാവിന്റെ വീട്ടില്‍നിന്നു കുറെ ദൂരത്തായപ്പേള്‍ മീഖാവിന്റെ വീട്ടിനോടു ചേര്‍ന്ന വീടുകളിലുള്ളവര്‍ ഒരുമിച്ചുകൂടി ദാന്യരെ പിന്തുടര്‍ന്നു.
18:22b.JDG.018.022 അവര്‍ ദാന്യരെ ക്കുകിവിളിച്ചപ്പോള്‍ അവര്‍ തിരിഞ്ഞുനോക്കി മീഖാവിനോടുനീ ഇങ്ങനെ ആള്‍ക്കൂട്ടത്തോടുകൂടെ വരുവാന്‍ എന്തു എന്നു ചോദിച്ചു.
18:23b.JDG.018.023 ഞാന്‍ ഉണ്ടാക്കിയ എന്റെ ദേവന്മാരെയും എന്റെ പുരോഹിതനെയും നിങ്ങള്‍ അപഹരിച്ചു കൊണ്ടുപോകുന്നു; ഇനി എനിക്കു എന്തുള്ളു? നിനക്കു എന്തു എന്നു നിങ്ങള്‍ എന്നോടു ചോദിക്കുന്നതു എങ്ങനെ എന്നു അവന്‍ പറഞ്ഞു.
18:24b.JDG.018.024 ദാന്യര്‍ അവനോടുനിന്റെ ഒച്ച ഇവിടെ കേള്‍ക്കരുതുഅല്ലെങ്കില്‍ ദ്വേഷ്യക്കാര്‍ നിങ്ങളോടു കയര്‍ത്തിട്ടു നിന്റെ ജീവനും നിന്റെ വീട്ടുകാരുടെ ജീവനും നഷ്ടമാകുവാന്‍ നീ സംഗതിവരുത്തും എന്നു പറഞ്ഞു.
18:25b.JDG.018.025 അങ്ങനെ ദാന്യര്‍ തങ്ങളുടെ വഴിക്കു പോയി; അവര്‍ തന്നിലും ബലവാന്മാര്‍ എന്നു മീഖാവു കണ്ടു വീട്ടിലേക്കു മടങ്ങിപ്പോന്നു.
18:26b.JDG.018.026 മീഖാവു തീര്‍പ്പിച്ചവയെയും അവന്നു ഉണ്ടായിരുന്ന പുരോഹിതനെയും അവര്‍ കൊണ്ടുപോയി, ലയീശില്‍ സ്വൈരവും നിര്‍ഭയവുമായിരുന്ന ജനത്തിന്റെ അടുക്കല്‍ എത്തി അവരെ വാളിന്റെ വായ്ത്തലയാല്‍ വെട്ടി, പട്ടണം തീവെച്ചു ചുട്ടുകളഞ്ഞു.
18:27b.JDG.018.027 അതു സീദോന്നു അകലെ ആയിരുന്നു; മറ്റു മനുഷ്യരുമായി അവര്‍ക്കും സംസര്‍ഗ്ഗം ഇല്ലായ്കയാല്‍ അവരെ വിടുവിപ്പാന്‍ ആരും ഉണ്ടായിരുന്നില്ല. അതു ബേത്ത്--രെഹോബ് താഴ്വരയില്‍ ആയിരുന്നു. അവര്‍ പട്ടണം വീണ്ടും പണിതു അവിടെ കുടിപാര്‍ക്കയും
18:28b.JDG.018.028 യിസ്രായേലിന്നു ജനിച്ച തങ്ങളുടെ പിതാവായ ദാന്റെ പേരിന്‍ പ്രകാരം നഗരത്തിന്നു ദാന്‍ എന്നു പേരിടുകയും ചെയ്തു; പണ്ടു ആ പട്ടണത്തിന്നു ലയീശ് എന്നു പേര്‍ ആയിരുന്നു.
18:29b.JDG.018.029 ദാന്യര്‍ കൊത്തുപണിയായ ആ വിഗ്രഹം പ്രതിഷ്ഠിച്ചു; മോശെയുടെ മകനായ ഗേര്‍ശോമിന്റെ മകന്‍ യോനാഥാനും അവന്റെ പുത്രന്മാരും ആ ദേശത്തിന്റെ പ്രവാസകാലംവരെ ദാന്‍ ഗോത്രക്കാര്‍ക്കും പുരോഹിതന്മാരായിരുന്നു.
18:30b.JDG.018.030 ദൈവത്തിന്റെ ആലയം ശീലോവില്‍ ആയിരുന്ന കാലത്തൊക്കെയും മീഖാവു തീര്‍പ്പിച്ച വിഗ്രഹം അവര്‍ വെച്ചു പൂജിച്ചുപോന്നു.
19
19:1b.JDG.019.001 യിസ്രായേലില്‍ രാജാവില്ലാത്ത ആ കാലത്തു എഫ്രയീംമലനാട്ടില്‍ ഉള്‍പ്രദേശത്തു വന്നു പാര്‍ത്തിരുന്ന ഒരു ലേവ്യന്‍ ഉണ്ടായിരുന്നു; അവന്‍ യെഹൂദയിലെ ബേത്ത്ളേഹെമില്‍നിന്നു ഒരു വെപ്പാട്ടിയെ പരിഗ്രഹിച്ചു.
19:2b.JDG.019.002 അവന്റെ വെപ്പാട്ടി അവനോടു ദ്രോഹിച്ചു വ്യഭിചാരം ചെയ്തു അവനെ വിട്ടു യെഹൂദയിലെ ബേത്ത്ളേഹെമില്‍ തന്റെ അപ്പന്റെ വീട്ടില്‍ പോയി നാലു മാസത്തോളം അവിടെ പാര്‍ത്തു.
19:3b.JDG.019.003 അവളുടെ ഭര്‍ത്താവു പുറപ്പെട്ടു അവളോടു നല്ലവാക്കു പറഞ്ഞു കൂട്ടിക്കൊണ്ടുവരുവാന്‍ അവളെ അന്വേഷിച്ചുചെന്നു; അവനോടുകൂടെ ഒരു ബാല്യക്കാരനും രണ്ടു കഴുതയും ഉണ്ടായിരുന്നു; അവള്‍ അവനെ തന്റെ അപ്പന്റെ വീട്ടില്‍ കൈക്കൊണ്ടു; യുവതിയുടെ അപ്പന്‍ അവനെ കണ്ടപ്പോള്‍ അവന്റെ വരവിങ്കല്‍ സന്തോഷിച്ചു.
19:4b.JDG.019.004 യുവതിയുടെ അപ്പനായ അവന്റെ അമ്മാവിയപ്പന്‍ അവനെ പാര്‍പ്പിച്ചു; അങ്ങനെ അവന്‍ മൂന്നു ദിവസം അവനോടുകൂടെ പാര്‍ത്തു. അവര്‍ തിന്നുകുടിച്ചു അവിടെ രാപാര്‍ത്തു.
19:5b.JDG.019.005 നാലാം ദിവസം അവന്‍ അതികാലത്തു എഴുന്നേറ്റു യാത്ര പുറപ്പെടുവാന്‍ ഭാവിച്ചപ്പോള്‍ യുവതിയുടെ അപ്പന്‍ മരുമകനോടുഅല്പം വല്ലതും കഴിച്ചിട്ടു പോകാമല്ലോ എന്നു പറഞ്ഞു.
19:6b.JDG.019.006 അങ്ങനെ അവര്‍ ഇരുന്നു രണ്ടുപേരും കൂടെ തിന്നുകയും കുടിക്കയും ചെയ്തു; യുവതിയുടെ അപ്പന്‍ അവനോടുദയചെയ്തു രാപാര്‍ത്തു സുഖിച്ചുകൊള്‍ക എന്നു പറഞ്ഞു.
19:7b.JDG.019.007 അവന്‍ പോകേണ്ടതിന്നു എഴുന്നേറ്റപ്പോള്‍ അവന്റെ അമ്മാവിയപ്പന്‍ അവനെ നിര്‍ബ്ബന്ധിച്ചു; ആ രാത്രിയും അവന്‍ അവിടെ പാര്‍ത്തു.
19:8b.JDG.019.008 അഞ്ചാം ദിവസം അവന്‍ പോകേണ്ടതിന്നു അതികാലത്തു എഴുന്നേറ്റപ്പോള്‍ യുവതിയുടെ അപ്പന്‍ അല്പം വല്ലതും കഴിച്ചിട്ടു വെയിലാറുംവരെ താമസിച്ചുകൊള്‍ക എന്നു പറഞ്ഞു. അവര്‍ രണ്ടുപേരും ഭക്ഷണം കഴിച്ചു.
19:9b.JDG.019.009 പിന്നെ അവനും അവന്റെ വെപ്പാട്ടിയും ബാല്യക്കാരനും എഴുന്നേറ്റപ്പോള്‍ യുവതിയുടെ അപ്പനായ അവന്റെ അമ്മാവിയപ്പന്‍ അവനോടുഇതാ, നേരം അസ്തമിപ്പാറായി, ഈ രാത്രിയും താമസിക്ക; നേരം വൈകിയല്ലോ; രാപാര്‍ത്തു സുഖിക്ക; നാളെ അതികാലത്തു എഴുന്നേറ്റു വീട്ടിലേക്കു പോകാം എന്നു പറഞ്ഞു.
19:10b.JDG.019.010 എന്നാല്‍ അന്നും രാപാര്‍പ്പാന്‍ മനസ്സില്ലാതെ അവന്‍ എഴുന്നേറ്റു പുറപ്പെട്ടു; യെരൂശലേമെന്ന യെബൂസിന്നു സമീപം എത്തി; കോപ്പിട്ട രണ്ടു കഴുതയും അവന്റെ വെപ്പാട്ടിയും അവനോടുകൂടെ ഉണ്ടായിരുന്നു.
19:11b.JDG.019.011 അവന്‍ യെബൂസിന്നു സമീപം എത്തിയപ്പോള്‍ നേരം നന്നാവൈകിയിരുന്നു; ബാല്യക്കാരന്‍ യജമാനനോടുനാം ഈ യെബൂസ്യനഗരത്തില്‍ കയറി രാപാര്‍ക്കരുതോ എന്നു പറഞ്ഞു.
19:12b.JDG.019.012 യജമാനന്‍ അവനോടുയിസ്രായേല്‍മക്കളില്ലാത്ത ഈ അന്യനഗരത്തില്‍ നാം കയറരുതു; നമുക്കു ഗിബെയയിലേക്കു പോകാം എന്നു പറഞ്ഞു.
19:13b.JDG.019.013 അവന്‍ പിന്നെയും തന്റെ ബാല്യക്കാരനോടുനമുക്കു ഈ ഊരുകളില്‍ ഒന്നില്‍ ഗിബെയയിലോ രാമയിലോ രാപാര്‍ക്കാം എന്നു പറഞ്ഞു.
19:14b.JDG.019.014 അങ്ങനെ അവന്‍ മുമ്പോട്ടു പോയി ബെന്യാമീന്‍ ദേശത്തിലെ ഗിബെയെക്കു സമീപം എത്തിയപ്പോള്‍ സൂര്യന്‍ അസ്തമിച്ചു.
19:15b.JDG.019.015 അവര്‍ ഗിബെയയില്‍ രാപാര്‍പ്പാന്‍ കയറി; അവന്‍ ചെന്നു നഗരവീഥിയില്‍ ഇരുന്നു; രാപാര്‍ക്കേണ്ടതിന്നു അവരെ വീട്ടില്‍ കൈക്കൊള്‍വാന്‍ ആരെയും കണ്ടില്ല.
19:16b.JDG.019.016 അനന്തരം ഇതാ, ഒരു വൃദ്ധന്‍ വൈകുന്നേരം വേലകഴിഞ്ഞിട്ടു വയലില്‍നിന്നു വരുന്നു; അവന്‍ എഫ്രയീംമലനാട്ടുകാരനും ഗിബെയയില്‍ വന്നു പാര്‍ക്കുംന്നവനും ആയിരുന്നു; ആ ദേശക്കാരോ ബെന്യാമീന്യര്‍ ആയിരുന്നു.
19:17b.JDG.019.017 വൃദ്ധന്‍ തലയുയര്‍ത്തി നോക്കിയപ്പോള്‍ നഗരവീഥിയില്‍ വഴിയാത്രക്കാരനെ കണ്ടുനീ എവിടെനിന്നു വരുന്നു? എവിടേക്കു പോകുന്നു എന്നു ചോദിച്ചു.
19:18b.JDG.019.018 അതിന്നു അവന്‍ ഞങ്ങള്‍ യെഹൂദയിലെ ബേത്ത്ളേഹെമില്‍നിന്നു എഫ്രയീംമലനാട്ടില്‍ ഉള്‍പ്രദേശത്തേക്കു പോകുന്നു; ഞാന്‍ അവിടത്തുകാരന്‍ ആകുന്നു; ഞാന്‍ യെഹൂദയിലെ ബേത്ത്ളേഹെമിനോളം പോയിരുന്നു; ഇപ്പോള്‍ യഹോവയുടെ ആലയത്തിലേക്കു പോകയാകുന്നു; എന്നെ വീട്ടില്‍ കൈക്കൊള്‍വാന്‍ ഇവിടെ ആരും ഇല്ല.
19:19b.JDG.019.019 ഞങ്ങളുടെ കഴുതകള്‍ക്കു വൈക്കോലും തീനും ഉണ്ടു; എനിക്കും നിന്റെ ദാസിക്കും അടിയങ്ങളോടുകൂടെയുള്ള ബാല്യക്കാരന്നും അപ്പവും വീഞ്ഞും കൈവശം ഉണ്ടു, ഒന്നിന്നും കുറവില്ല എന്നു പറഞ്ഞു.
19:20b.JDG.019.020 അതിന്നു വൃദ്ധന്‍ നിനക്കു സമാധാനം; നിനക്കു വേണ്ടതൊക്കെയും ഞാന്‍ തരും; വീഥിയില്‍ രാപാര്‍ക്കമാത്രമരുതു എന്നു പറഞ്ഞു,
19:21b.JDG.019.021 അവനെ തന്റെ വീട്ടില്‍ കൂട്ടിക്കൊണ്ടുപോയി കഴുതകള്‍ക്കു തീന്‍ കൊടുത്തു; അവരും കാലുകള്‍ കഴുകി ഭക്ഷണപാനീയങ്ങള്‍ കഴിച്ചു.
19:22b.JDG.019.022 ഇങ്ങനെ അവര്‍ സുഖിച്ചുകൊണ്ടിരിക്കുമ്പോള്‍ പട്ടണത്തിലെ ചില നീചന്മാര്‍ വീടു വളഞ്ഞു വാതിലിന്നു മുട്ടിനിന്റെ വീട്ടില്‍ വന്നിരിക്കുന്ന പുരുഷനെ പുറത്തു കൊണ്ടുവാ; ഞങ്ങള്‍ അവനെ ഭോഗിക്കട്ടെ എന്നു വീട്ടുടയവനായ വൃദ്ധനോടു പറഞ്ഞു.
19:23b.JDG.019.023 വീട്ടുടയവനായ പുരുഷന്‍ അവരുടെ അടുക്കല്‍ പുറത്തു ചെന്നു അവരോടുഅരുതേ, എന്റെ സഹോദരന്മാരേ, ഇങ്ങനെ ദോഷം ചെയ്യരുതേ; ഈ ആള്‍ എന്റെ വീട്ടില്‍ വന്നിരിക്കകൊണ്ടു ഈ വഷളത്വം പ്രവര്‍ത്തിക്കരുതേ.
19:24b.JDG.019.024 ഇതാ, കന്യകയായ എന്റെ മകളും ഈയാളുടെ വെപ്പാട്ടിയും ഇവിടെ ഉണ്ടു; അവരെ ഞാന്‍ പുറത്തു കൊണ്ടുവരാം; അവരെ എടുത്തു നിങ്ങള്‍ക്കു ബോധിച്ചതുപോലെ അവരോടു ചെയ്‍വിന്‍ ; ഈ ആളോടോ ഈവക വഷളത്വം പ്രവര്‍ത്തിക്കരുതേ എന്നു പറഞ്ഞു.
19:25b.JDG.019.025 എന്നാല്‍ അവര്‍ അവനെ കൂട്ടാക്കിയില്ല; ആകയാല്‍ ആ പുരുഷന്‍ തന്റെ വെപ്പാട്ടിയെ പിടിച്ചു അവളെ അവരുടെ അടുക്കല്‍ പുറത്താക്കിക്കൊടുത്തു, അവര്‍ അവളെ പുണര്‍ന്നു; രാത്രി മുഴുവനും പ്രഭാതംവരെ അവളെ ബലാല്‍ക്കാരം ചെയ്തു; നേരം വെളുപ്പാറായപ്പോള്‍ അവളെ വിട്ടുപോയി.
19:26b.JDG.019.026 പ്രഭാതത്തിങ്കല്‍ സ്ത്രീ വന്നു തന്റെ യജമാനന്‍ പാര്‍ത്ത ആ പുരുഷന്റെ വീട്ടുവാതില്‍ക്കല്‍ വീണുകിടന്നു.
19:27b.JDG.019.027 അവളുടെ യജമാനന്‍ രാവിലെ എഴുന്നേറ്റു വീട്ടിന്റെ വാതില്‍ തുറന്നു തന്റെ വഴിക്കു പോകുവാന്‍ പുറത്തിറങ്ങിയപ്പോള്‍ ഇതാ, അവന്റെ വെപ്പാട്ടി വീട്ടുവാതില്‍ക്കല്‍ കൈ ഉമ്മരപ്പടിമേലായി വീണുകിടക്കുന്നു.
19:28b.JDG.019.028 അവന്‍ അവളോടുഎഴുന്നേല്‍ക്ക, നാം പോക എന്നു പറഞ്ഞു. അതിന്നു മറുപടി ഉണ്ടായില്ല. അവന്‍ അവളെ കഴുതപ്പുറത്തു വെച്ചു പുറപ്പെട്ടു തന്റെ സ്ഥലത്തേക്കു പോയി,
19:29b.JDG.019.029 വീട്ടില്‍ എത്തിയശേഷം ഒരു കത്തിയെടുത്തു അംഗമംഗമായി തന്റെ വെപ്പാട്ടിയെ പന്ത്രണ്ടു ഖണ്ഡമാക്കി വിഭാഗിച്ചു യിസ്രായേലിന്റെ സകലദിക്കുകളിലും കൊടുത്തയച്ചു.
19:30b.JDG.019.030 അതു കണ്ടവര്‍ എല്ലാവരുംയിസ്രായേല്‍മക്കള്‍ മിസ്രയീംദേശത്തുനിന്നു പുറപ്പെട്ടുവന്ന നാള്‍ മുതല്‍ ഇന്നുവരെയും ഇങ്ങനെയുള്ള പ്രവൃത്തി നടന്നിട്ടില്ല, കണ്ടിട്ടുമില്ല; ഇതിനെപ്പറ്റി ചിന്തിച്ചു ആലോചിച്ചു അഭിപ്രായം പറവിന്‍ എന്നു പറഞ്ഞു.
20
20:1b.JDG.020.001 അനന്തരം യിസ്രായേല്‍മക്കള്‍ ഒക്കെയും പുറപ്പെട്ടു ദാന്‍ മുതല്‍ ബേര്‍--ശേബവരെയും ഗിലെയാദ്ദേശത്തും ഉള്ള സഭയൊക്കെയും ഏകമനസ്സോടെ മിസ്പയില്‍ യഹോവയുടെ സന്നിധിയില്‍ വന്നുകൂടി.
20:2b.JDG.020.002 യിസ്രായേലിന്റെ സകലഗോത്രങ്ങളുമായ സര്‍വ്വജനത്തിന്റെയും പ്രധാനികളും ആയുധപാണികളായ നാലുലക്ഷം കാലാളും ദൈവത്തിന്റെ ജനസംഘത്തില്‍ വന്നുനിന്നു--
20:3b.JDG.020.003 യിസ്രായേല്‍ മക്കള്‍ മിസ്പയിലേക്കു പോയി എന്നു ബെന്യാമീന്യര്‍ കേട്ടു--അപ്പോള്‍ യിസ്രായേല്‍മക്കള്‍ഈ ദോഷം എങ്ങിനെ സംഭവിച്ചു എന്നു പറവിന്‍ എന്നു പറഞ്ഞതിന്നു
20:4b.JDG.020.004 കൊല്ലപ്പെട്ട സ്ത്രീയുടെ ഭര്‍ത്താവായ ലേവ്യന്‍ ഉത്തരം പറഞ്ഞതുഞാനും എന്റെ വെപ്പാട്ടിയും ബെന്യാമീന്‍ ദേശത്തു ഗിബെയയില്‍ രാപാര്‍പ്പാന്‍ ചെന്നു.
20:5b.JDG.020.005 എന്നാറെ ഗിബെയാനിവാസികള്‍ എന്റെ നേരെ എഴുന്നേറ്റു രാത്രിയില്‍ എന്റെ നിമിത്തം വീടുവളഞ്ഞു എന്നെ കൊല്ലുവാന്‍ ഭാവിച്ചു; എന്റെ വെപ്പാട്ടിയെ അവര്‍ ബലാല്‍ക്കാരം ചെയ്തതിനാല്‍ അവള്‍ മരിച്ചുപോയി.
20:6b.JDG.020.006 അവര്‍ യിസ്രായേലില്‍ ദുഷ്കര്‍മ്മവും വഷളത്വവും പ്രവര്‍ത്തിച്ചതുകൊണ്ടു ഞാന്‍ എന്റെ വെപ്പാട്ടിയെ ഖണ്ഡംഖണ്ഡമാക്കി യിസ്രായേലിന്റെ അവകാശദേശത്തൊക്കെയും കൊടുത്തയച്ചു.
20:7b.JDG.020.007 നിങ്ങള്‍ എല്ലാവരും യിസ്രായേല്യരല്ലോ; ഇതില്‍ നിങ്ങളുടെ അഭിപ്രായവും ആലോചനയും പറവിന്‍ .
20:8b.JDG.020.008 അപ്പോള്‍ സര്‍വ്വജനവും ഒന്നായിട്ടു എഴുന്നേറ്റു പറഞ്ഞതുനമ്മില്‍ ആരും തന്റെ കൂടാരത്തിലേക്കു പോകരുതു; ആരും വീട്ടിലേക്കു തിരികയുമരുതു.
20:9b.JDG.020.009 നാം ഇപ്പോള്‍ ഗിബെയയോടു ചെയ്യേണ്ടുന്ന കാര്യമാവിതുനാം അതു സംബന്ധിച്ചു ചീട്ടിടേണം;
20:10b.JDG.020.010 അവര്‍ യിസ്രായേലില്‍ പ്രവര്‍ത്തിച്ച സകലവഷളത്വത്തിന്നും പകരം ചെയ്യേണ്ടതിന്നു ജനം ഗിബെയയിലേക്കു ചെല്ലുമ്പോള്‍ അവര്‍ക്കും വേണ്ടി ഭക്ഷണസാധനങ്ങള്‍ പോയി കൊണ്ടുവരുവാന്‍ യിസ്രായേല്‍ഗോത്രങ്ങളില്‍ നൂറ്റില്‍ പത്തുപേരെയും ആയിരത്തില്‍ നൂറുപേരെയും പതിനായിരത്തില്‍ ആയിരംപേരെയും എടുക്കേണം.
20:11b.JDG.020.011 അങ്ങനെ യിസ്രായേല്യര്‍ ഒക്കെയും ആ പട്ടണത്തിന്നു വിരോധമായി ഏകമനസ്സോടെ യോജിച്ചു.
20:12b.JDG.020.012 പിന്നെ യിസ്രായേല്‍ഗോത്രങ്ങള്‍ ബെന്യാമീന്‍ ഗോത്രത്തിലെങ്ങും ആളയച്ചുനിങ്ങളുടെ ഇടയില്‍ ഇങ്ങനെ ഒരു ദോഷം നടന്നതു എന്തു?
20:13b.JDG.020.013 ഗിബെയയിലെ ആ നീചന്മാരെ ഞങ്ങള്‍ കൊന്നു യിസ്രായേലില്‍നിന്നു ദോഷം നീക്കിക്കളയേണ്ടതിന്നു അവരെ ഏല്പിച്ചു തരുവിന്‍ എന്നു പറയിച്ചു. ബെന്യാമീന്യരോ യിസ്രായേല്‍മക്കളായ തങ്ങളുടെ സഹോദരന്മാരുടെ വാക്കു കേട്ടനുസരിപ്പാന്‍ മനസ്സില്ലാതെ യിസ്രായേല്‍മക്കളോടു
20:14b.JDG.020.014 യുദ്ധത്തിന്നു പുറപ്പെടത്തക്കവണ്ണം തങ്ങളുടെ പട്ടണങ്ങളില്‍നിന്നു ഗിബെയയില്‍ വന്നുകൂടി.
20:15b.JDG.020.015 അന്നു ഗിബെയാനിവാസികളില്‍ എണ്ണിത്തിരിച്ച എഴുനൂറു വിരുതന്മാരെ കൂടാതെ പട്ടണങ്ങളില്‍ നിന്നു വന്ന ബെന്യാമീന്യര്‍ ഇരുപത്താറയിരം ആയുധപാണികള്‍ ഉണ്ടെന്നു എണ്ണം കണ്ടു.
20:16b.JDG.020.016 ഈ ജനത്തിലെല്ലാം ഇടത്തു കയ്യന്മാരായ എഴുനൂറു വിരുതന്മാര്‍ ഉണ്ടായിരുന്നു; അവര്‍ എല്ലാവരും ഒരു രോമത്തിന്നു പോലും ഏറുപിഴെക്കാത്ത കവിണക്കാര്‍ ആയിരുന്നു.
20:17b.JDG.020.017 ബെന്യാമീന്‍ ഒഴികെയുള്ള യിസ്രായേല്യരോ നാലുലക്ഷം ആയുധപാണികള്‍ ആയിരുന്നു; അവര്‍ എല്ലാവരും യോദ്ധാക്കള്‍ തന്നേ.
20:18b.JDG.020.018 അനന്തരം യിസ്രായേല്‍മക്കള്‍ പുറപ്പെട്ടു ബേഥേലിലേക്കു ചെന്നുബെന്യാമീന്യരോടു പടവെട്ടുവാന്‍ ഞങ്ങളില്‍ ആര്‍ മുമ്പനായി ചെല്ലേണ്ടു എന്നു ദൈവത്തോടു അരുളപ്പാടു ചോദിച്ചു. യെഹൂദാ മുമ്പനായി ചെല്ലട്ടെ എന്നു യഹോവ അരുളിച്ചെയ്തു.
20:19b.JDG.020.019 അങ്ങനെ യിസ്രായേല്‍മക്കള്‍ രാവിലെ എഴുന്നേറ്റു ഗിബെയെക്കു നേരെ പാളയം ഇറങ്ങി.
20:20b.JDG.020.020 യിസ്രായേല്യര്‍ ബെന്യാമീന്യരോടു യുദ്ധം ചെയ്‍വാന്‍ പുറപ്പെട്ടു ഗിബെയയില്‍ അവരുടെ നേരെ അണിനിരന്നു.
20:21b.JDG.020.021 ബെന്യാമീന്യരോ ഗിബെയയില്‍നിന്നു പുറപ്പെട്ടു യിസ്രായേല്യരില്‍ ഇരുപത്തീരായിരംപേരെ അന്നു സംഹരിച്ചു വീഴിച്ചു.
20:22b.JDG.020.022 യിസ്രായേല്‍മക്കള്‍ യഹോവയുടെ സന്നിധിയില്‍ ചെന്നു സന്ധ്യവരെ കരഞ്ഞുഞങ്ങളുടെ സഹോദരന്മാരായ ബെന്യാമീന്യരോടു ഞങ്ങള്‍ ഇനിയും യുദ്ധത്തിന്നു പോകേണമോ എന്നു യഹോവയോടുചോദിച്ചു. അവരുടെ നേരെ ചെല്ലുവിന്‍ എന്നു യഹോവ അരുളിച്ചെയ്തു.
20:23b.JDG.020.023 അങ്ങനെ യിസ്രായേല്യരായ പടജ്ജനം ധൈര്യപ്പെട്ടു ഒന്നാം ദിവസം അണിനിരന്ന സ്ഥലത്തുതന്നേ പിന്നെയും പടെക്കു അണിനിരന്നു.
20:24b.JDG.020.024 യിസ്രായേല്‍മക്കള്‍ രണ്ടാം ദിവസവും ബെന്യാമീന്യരോടു അടുത്തു.
20:25b.JDG.020.025 ബെന്യാമീന്യര്‍ രണ്ടാം ദിവസവും ഗിബെയയില്‍നിന്നു അവരുടെ നേരെ പുറപ്പെട്ടു യിസ്രായേല്‍ മക്കളില്‍ പിന്നെയും പതിനെണ്ണായിരംപേരെ സംഹരിച്ചു വീഴിച്ചു; അവര്‍ എല്ലാവരും യോദ്ധാക്കള്‍ ആയിരുന്നു.
20:26b.JDG.020.026 അപ്പോള്‍ യിസ്രായേല്‍മക്കള്‍ ഒക്കെയും സര്‍വ്വജനവും കയറി ബേഥേലിലേക്കു ചെന്നു; അവിടെ യഹോവയുടെ സന്നിധിയില്‍ കരഞ്ഞുകൊണ്ടു അന്നു സന്ധ്യവരെ ഉപവസിച്ചുപാര്‍ത്തു യഹോവയുടെ സന്നിധിയില്‍ ഹോമയാഗങ്ങളും സമാധാനയാഗങ്ങളും അര്‍പ്പിച്ചു.
20:27b.JDG.020.027 പിന്നെ യിസ്രായേല്‍മക്കള്‍ യഹോവയോടു ചോദിച്ചു; അക്കാലത്തു ദൈവത്തിന്റെ നിയമപെട്ടകം അവിടെ ഉണ്ടായിരുന്നു.
20:28b.JDG.020.028 അഹരോന്റെ മകനായ എലെയാസാരിന്റെ മകന്‍ ഫീനെഹാസ് ആയിരുന്നു അക്കാലത്തു തിരുസന്നിധിയില്‍ നിന്നിരുന്നതു. ഞങ്ങളുടെ സഹോദരന്മാരായ ബെന്യാമീന്യരോടു ഞങ്ങള്‍ ഇനിയും പടയെടുക്കേണമോ? ഒഴിഞ്ഞുകളയേണമേ എന്നു അവര്‍ ചോദിച്ചതിന്നുചെല്ലുവിന്‍ ; നാളെ ഞാന്‍ അവരെ നിന്റെ കയ്യില്‍ ഏല്പിക്കും എന്നു യഹോവ അരുളിച്ചെയ്തു.
20:29b.JDG.020.029 അങ്ങനെ യിസ്രായേല്യര്‍ ഗിബെയെക്കു ചുറ്റും പതിയിരിപ്പുകാരെ ആക്കി.
20:30b.JDG.020.030 യിസ്രായേല്‍മക്കള്‍ മൂന്നാം ദിവസവും ബെന്യാമീന്യരുടെ നേരെ പുറപ്പെട്ടു മുമ്പിലത്തെപ്പോലെ ഗിബെയയുടെ നേരെ പടെക്കു അണിനിരന്നു.
20:31b.JDG.020.031 ബെന്യാമീന്യര്‍ പടജ്ജനത്തിന്റെ നേരെ പുറപ്പെട്ടു പട്ടണം വിട്ടു പുറത്തായി; ബേഥേലിലേക്കും വയലില്‍ക്കൂടി ഗിബെയയിലേക്കും പോകുന്ന രണ്ടു പെരുവഴികളില്‍വെച്ചു മുമ്പിലത്തെപ്പോലെ പടജ്ജനത്തില്‍ ചിലരെ വെട്ടിത്തുടങ്ങി; യിസ്രായേലില്‍ ഏകദേശം മുപ്പതുപേരെ കൊന്നു.
20:32b.JDG.020.032 അവര്‍ മുമ്പിലത്തെപ്പോലെ നമ്മുടെ മുമ്പില്‍ തോറ്റോടുന്നു എന്നു ബെന്യാമീന്യര്‍ പറഞ്ഞു. യിസ്രായേല്‍മക്കളോനാം ഔടി അവരെ പട്ടണത്തില്‍നിന്നു പെരുവഴികളിലേക്കു ആകര്‍ഷിക്ക എന്നു പറഞ്ഞിരുന്നു.
20:33b.JDG.020.033 യിസ്രായേല്യര്‍ ഒക്കെയും തങ്ങളുടെ സ്ഥലത്തുനിന്നു പുറപ്പെട്ടു ബാല്‍--താമാരില്‍ പടെക്കു അണിനിരന്നു; യിസ്രായേല്യരുടെ പതിയിരിപ്പുകാരം ഗിബെയയുടെ പുല്പുറത്തു തങ്ങള്‍ ഇരുന്നേടത്തുനിന്നു പുറപ്പെട്ടു.
20:34b.JDG.020.034 എല്ലായിസ്രായേലില്‍നിന്നും തിരഞ്ഞെടുത്തിരുന്ന പതിനായിരംപേര്‍ ഗിബെയയുടെ നേരെ ചെന്നു; പട കഠിനമായി മുറുകി; എങ്കിലും ആപത്തു അടുത്തിരിക്കുന്നു എന്നു അവര്‍ അറിഞ്ഞില്ല.
20:35b.JDG.020.035 യഹോവ ബെന്യാമീന്യരെ യിസ്രായേലിന്റെ മുമ്പില്‍ തോലക്കുമാറാക്കി; അന്നു യിസ്രായേല്‍മക്കള്‍ ബെന്യമീന്യരില്‍ ഇരുപത്തയ്യായിരത്തൊരുനൂറുപേരെ സംഹരിച്ചു; അവര്‍ എല്ലാവരും ആയുധപാണികള്‍ ആയിരുന്നു.
20:36b.JDG.020.036 ഇങ്ങനെ ബെന്യാമീന്യര്‍ തങ്ങള്‍ തോറ്റു എന്നു കണ്ടു; എന്നാല്‍ യിസ്രായേല്യര്‍ ഗിബെയെക്കരികെ ആക്കിയിരുന്ന പതിയിരിപ്പുകാരെ വിശ്വസിച്ചിരുന്നതുകൊണ്ടു ബെന്യാമീന്യര്‍ക്കും സ്ഥലം കൊടുത്തു.
20:37b.JDG.020.037 ഉടനെ പതിയിരിപ്പുകാര്‍ ഗിബെയയില്‍ പാഞ്ഞുകയറി; പതിയിരിപ്പുകാര്‍ നീളെ നടന്നു പട്ടണത്തെയൊക്കെയും വാളിന്റെ വായ്ത്തലയാല്‍ സംഹരിച്ചുകളഞ്ഞു.
20:38b.JDG.020.038 പട്ടണത്തില്‍നിന്നു അടയാളമായിട്ടു ഒരു വലിയ പുക പൊങ്ങുമാറാക്കേണമെന്നു യിസ്രായേല്യര്‍ പതിയിരിപ്പുകാരുമായി പറഞ്ഞൊത്തിരുന്നു.
20:39b.JDG.020.039 യിസ്രായേല്യര്‍ പടയില്‍ പിന്‍ വാങ്ങിയപ്പോള്‍ ബെന്യാമീന്യര്‍ യിസ്രായേല്യരെ വെട്ടിത്തുടങ്ങി ഏകദേശം മുപ്പതുപേരെ കൊന്നു; മുന്‍ കഴിഞ്ഞ പടയിലെപ്പോലെ അവര്‍ നമ്മുടെ മുമ്പില്‍ തോറ്റോടുന്നു എന്നു അവര്‍ പറഞ്ഞു.
20:40b.JDG.020.040 എന്നാല്‍ പട്ടണത്തില്‍നിന്നു അടയാളം ഒരു വലിയ പുകത്തൂണായി പൊങ്ങിത്തുടങ്ങിയപ്പോള്‍ ബെന്യാമീന്യര്‍ പിന്നോട്ടു നോക്കി; പട്ടണം മുഴുവനും ആകാശത്തോളം കത്തിപ്പൊങ്ങുന്നതു കണ്ടു.
20:41b.JDG.020.041 യിസ്രായേല്യര്‍ തിരിഞ്ഞപ്പോള്‍ ബെന്യാമീന്യര്‍ തങ്ങള്‍ക്കു ആപത്തു ഭവിച്ചു എന്നു കണ്ടു.
20:42b.JDG.020.042 അവര്‍ യിസ്രായേല്‍മക്കളുടെ മുമ്പില്‍നിന്നു മരുഭൂമിയിലേക്കുള്ള വഴിക്കു തിരിഞ്ഞു; പട അവരെ പിന്തുടര്‍ന്നു; പട്ടണങ്ങളില്‍നിന്നുള്ളവരെ അവര്‍ അതതിന്റെ മദ്ധ്യേവെച്ചു സംഹരിച്ചു.
20:43b.JDG.020.043 അവര്‍ ബെന്യാമീന്യരെ വളഞ്ഞു ഔടിച്ചു ഗിബെയെക്കെതിരെ കിഴക്കു അവരുടെ വിശ്രാമസ്ഥലത്തുവെച്ചു പിടിക്കുടി.
20:44b.JDG.020.044 അങ്ങനെ ബെന്യാമീന്യരില്‍ പതിനെണ്ണായിരംപേര്‍ പട്ടുപോയി; അവര്‍ എല്ലാവരും പരാക്രമശാലികള്‍ ആയിരുന്നു.
20:45b.JDG.020.045 അപ്പോള്‍ അവര്‍ തിരിഞ്ഞു മരുഭൂമിയില്‍ രിമ്മോന്‍ പാറെക്കു ഔടി; അവരില്‍ അയ്യായിരംപേരെ പെരുവഴികളില്‍വെച്ചു ഒറ്റയൊറ്റയായി പിടിച്ചു കൊന്നു; മറ്റവരെ ഗിദോമോളം പിന്തുടര്‍ന്നു അവരിലും രണ്ടായിരം പേരെ വെട്ടിക്കളഞ്ഞു.
20:46b.JDG.020.046 അങ്ങനെ ബെന്യാമീന്യരില്‍ ആകെ ഇരുപത്തയ്യായിരം ആയുധപാണികള്‍ അന്നു പട്ടുപോയി; അവര്‍ എല്ലാവരും പരാക്രമശാലികള്‍ തന്നേ.
20:47b.JDG.020.047 എന്നാല്‍ അറുനൂറുപേര്‍ തിരിഞ്ഞു മരുഭൂമിയില്‍ രിമ്മോന്‍ പാറവരെ ഔടി, അവിടെ നാലു മാസം പാര്‍ത്തു.
20:48b.JDG.020.048 യിസ്രായേല്യര്‍ പിന്നെയും ബെന്യാമീന്യരുടെ നേരെ തിരിഞ്ഞു ഔരോ പട്ടണം മുഴുവനെയും മൃഗങ്ങളെയും കണ്ട സകലത്തെയും വാളിന്റെ വായ്ത്തലയാല്‍ സംഹരിച്ചു; അവര്‍ കണ്ട എല്ലാപട്ടണങ്ങളും തീവെച്ചു ചുട്ടുകളഞ്ഞു.
21
21:1b.JDG.021.001 എന്നാല്‍ നമ്മില്‍ ആരും തന്റെ മകളെ ഒരു ബെന്യാമീന്യന്നു ഭാര്യയായി കൊടുക്കരുതു എന്നു യിസ്രായേല്യര്‍ മിസ്പയില്‍വെച്ചു ശപഥം ചെയ്തിരുന്നു.
21:2b.JDG.021.002 ആകയാല്‍ ജനം ബേഥേലില്‍ ചെന്നു അവിടെ ദൈവസന്നിധിയില്‍ സന്ധ്യവരെ ഇരുന്നു ഉച്ചത്തില്‍ മഹാവിലാപം കഴിച്ചു
21:3b.JDG.021.003 യിസ്രായേലിന്റെ ദൈവമായ യഹോവേ, ഇന്നു യിസ്രായേലില്‍ ഒരുഗോത്രം ഇല്ലാതെപോകുവാന്‍ തക്കവണ്ണം യിസ്രായേലില്‍ ഇങ്ങനെ സംഭവിച്ചുവല്ലോ എന്നു പറഞ്ഞു.
21:4b.JDG.021.004 പിറ്റെന്നാള്‍ ജനം അതികാലത്തു എഴുന്നേറ്റു അവിടെ ഒരു യാഗപീഠം പണിതു ഹോമയാഗങ്ങളും സമാധാനയാഗങ്ങളും അര്‍പ്പിച്ചു.
21:5b.JDG.021.005 പിന്നെ യിസ്രായേല്‍മക്കള്‍എല്ലായിസ്രായേല്‍ഗോത്രങ്ങളിലും യഹോവയുടെ അടുക്കല്‍ സഭെക്കു വരാതെ ആരെങ്കിലും ഉണ്ടോ എന്നു ചോദിച്ചു. മിസ്പയില്‍ യഹോവയുടെ അടുക്കല്‍ വരാത്തവന്‍ മരണശിക്ഷ അനുഭവിക്കേണം എന്നു അവര്‍ ഒരു ഉഗ്രശപഥം ചെയ്തിരുന്നു.
21:6b.JDG.021.006 എന്നാല്‍ യിസ്രായേല്‍മക്കള്‍ തങ്ങളുടെ സഹോദരന്മാരായ ബെന്യാമീന്യരെക്കുറിച്ചു അനുതപിച്ചുഇന്നു യിസ്രായേലില്‍നിന്നു ഒരു ഗോത്രം അറ്റുപോയിരിക്കുന്നു.
21:7b.JDG.021.007 ശേഷിച്ചിരിക്കുന്നവര്‍ക്കും നമ്മുടെ പുത്രിമാരെ ഭാര്യമാരായി കൊടുക്കരുതു എന്നു നാം യഹോവയുടെ നാമത്തില്‍ സത്യംചെയ്തിരിക്കകൊണ്ടു അവര്‍ക്കും ഭാര്യമാരെ കിട്ടുവാന്‍ നാം എന്തു ചെയ്യേണ്ടു എന്നു പറഞ്ഞു.
21:8b.JDG.021.008 യിസ്രായേല്‍ഗോത്രങ്ങളില്‍നിന്നു മിസ്പയില്‍ യഹോവയുടെ അടുക്കല്‍ വരാതെ ആരെങ്കിലും ഉണ്ടോ എന്നു അവര്‍ അന്വേഷിച്ചപ്പോള്‍ ഗിലെയാദിലെ യാബേശില്‍ നിന്നു ആരും പാളയത്തില്‍ സഭെക്കു വന്നിട്ടില്ല എന്നു കണ്ടു.
21:9b.JDG.021.009 ജനത്തെ എണ്ണിനോക്കിയാറെ ഗിലെയാദിലെ യാബേശ് നിവാസികളില്‍ ആരും അവിടെ ഇല്ല എന്നു കണ്ടു.
21:10b.JDG.021.010 അപ്പോള്‍ സഭ പരാക്രമശാലികളായ പന്തീരായിരംപേരെ അവിടേക്കു അയച്ചു അവരോടു കല്പിച്ചതുനിങ്ങള്‍ ചെന്നു ഗിലെയാദിലെ യാബേശ് നിവാസികളെ സ്ത്രീകളും പൈതങ്ങളും ഉള്‍പടെ വാളിന്റെ വായ്ത്തലയാല്‍ കൊല്ലുവിന്‍ .
21:11b.JDG.021.011 അതില്‍ നിങ്ങള്‍ പ്രവര്‍ത്തിക്കേണ്ടതു ഇവ്വണ്ണംസകലപുരുഷന്മാരെയും പുരുഷനോടുകൂടെ ശയിച്ച സകലസ്ത്രീകളെയും നിങ്ങള്‍ നിര്‍മ്മൂലമാക്കേണം.
21:12b.JDG.021.012 അങ്ങനെ ചെയ്തതില്‍ ഗിലെയാദിലെ യാബേശ് നിവാസികളുടെ ഇടയില്‍ പുരുഷനുമായി ശയിച്ചു പുരുഷസംസര്‍ഗ്ഗം ചെയ്തിട്ടില്ലാത്ത നാനൂറു കന്യകമാരെ കണ്ടെത്തി അവരെ കനാന്‍ ദേശത്തിലെ ശീലോവില്‍ പാളയത്തിലേക്കു കൊണ്ടുവന്നു.
21:13b.JDG.021.013 സര്‍വ്വസഭയും രിമ്മോന്‍ പാറയിലെ ബെന്യാമീന്യരോടു സംസാരിച്ചു സമാധാനം അറിയിപ്പാന്‍ ആളയച്ചു.
21:14b.JDG.021.014 അപ്പോള്‍ ബെന്യാമീന്യര്‍ മടങ്ങിവന്നു; ഗിലെയാദിലെ യാബേശിലുള്ള സ്ത്രീകളില്‍വെച്ചു അവര്‍ ജീവനോടെ രക്ഷിച്ചിരുന്നവരെ അവര്‍ക്കും കൊടുത്തു;
21:15b.JDG.021.015 അവര്‍ക്കും അവരെക്കൊണ്ടു തികെഞ്ഞില്ല. യഹോവ യിസ്രായേല്‍ഗോത്രങ്ങളില്‍ ഒരു ഛേദം വരുത്തിയിരിക്കകൊണ്ടു ജനം ബെന്യാമീന്യരെക്കുറിച്ചു ദുഃഖിച്ചു.
21:16b.JDG.021.016 ശേഷിച്ചവര്‍ക്കും സ്ത്രീകളെ കിട്ടേണ്ടതിന്നു നാം എന്തു ചെയ്യേണ്ടു? ബെന്യാമീന്‍ ഗോത്രത്തില്‍നിന്നു സ്ത്രീകള്‍ അറ്റുപോയിരിക്കുന്നുവല്ലോ എന്നു സഭയിലെ മൂപ്പന്മാര്‍ പറഞ്ഞു.
21:17b.JDG.021.017 യിസ്രായേലില്‍നിന്നു ഒരു ഗോത്രം നശിച്ചു പോകാതിരിക്കേണ്ടതിന്നു ബെന്യാമീന്യരില്‍ രക്ഷപ്പെട്ടവര്‍ക്കും അവരുടെ അവകാശം നില്‍ക്കേണം.
21:18b.JDG.021.018 എങ്കിലും നമുക്കു നമ്മുടെ പുത്രിമാരെ അവര്‍ക്കും ഭാര്യമാരായി കൊടുത്തുകൂടാ; ബെന്യാമീന്യര്‍ക്കും സ്ത്രീയെ കൊടുക്കുന്നവന്‍ ശപിക്കപ്പെട്ടവന്‍ എന്നു യിസ്രായേല്‍മക്കള്‍ ശപഥം ചെയ്തിരിക്കുന്നുവല്ലോ എന്നു അവര്‍ പറഞ്ഞു.
21:19b.JDG.021.019 അപ്പോള്‍ അവര്‍ബേഥേലിന്നു വടക്കും ബേഥേലില്‍നിന്നു ശെഖേമിലേക്കു പോകുന്ന പെരുവഴിക്കു കിഴക്കും ലെബോനെക്കു തെക്കും ശീലോവില്‍ ആണ്ടുതോറും യഹോവയുടെ ഉത്സവം ഉണ്ടല്ലോ എന്നു പറഞ്ഞു.
21:20b.JDG.021.020 ആകയാല്‍ അവര്‍ ബെന്യാമീന്യരോടുനിങ്ങള്‍ ചെന്നു മുന്തിരിത്തോട്ടങ്ങളില്‍ പതിയിരിപ്പിന്‍ .
21:21b.JDG.021.021 ശീലോവിലെ കന്യകമാര്‍ നിരനിരയായി നൃത്തംചെയ്‍വാന്‍ പുറപ്പെട്ടു വരുന്നതു നിങ്ങള്‍ കാണുമ്പോള്‍ മുന്തിരിത്തോട്ടങ്ങളില്‍നിന്നു പുറപ്പെട്ടു ഔരോരുത്തന്‍ ശീലോവിലെ കന്യകമാരില്‍നിന്നു ഭാര്യയെ പിടിച്ചു ബെന്യാമീന്‍ ദേശത്തേക്കു പൊയ്ക്കൊള്‍വിന്‍ എന്നു കല്പിച്ചു.
21:22b.JDG.021.022 അവരുടെ അപ്പന്മാരോ ആങ്ങളമാരോ ഞങ്ങളുടെ അടുക്കല്‍ വന്നു സങ്കടം പറഞ്ഞാല്‍ ഞങ്ങള്‍ അവരോടുഅവരെ ഞങ്ങള്‍ക്കു ദാനം ചെയ്‍വിന്‍ ; നാം പടയില്‍ അവര്‍ക്കെല്ലാവര്‍ക്കും ഭാര്യമാരെ പിടിച്ചു കൊണ്ടുവന്നില്ല; നിങ്ങള്‍ കുറ്റക്കാരാകുവാന്‍ നിങ്ങള്‍ ഇക്കാലത്തു അവര്‍ക്കും കൊടുത്തിട്ടും ഇല്ലല്ലോ എന്നു പറഞ്ഞു കൊള്ളാം.
21:23b.JDG.021.023 ബെന്യാമിന്യര്‍ അങ്ങനെ ചെയ്തു; നൃത്തംചെയ്യുന്ന സ്ത്രീകളെ തങ്ങളുടെ എണ്ണത്തിന്നു ഒത്തവണ്ണം പിടിച്ചു, തങ്ങളുടെ അവകാശത്തിലേക്കു മടങ്ങിച്ചെന്നു പട്ടണങ്ങളെ വീണ്ടും പണിതു അവയില്‍ പാര്‍ത്തു.
21:24b.JDG.021.024 യിസ്രായേല്‍മക്കളും ആ കാലത്തു അവിടം വിട്ടു ഔരോരുത്തന്‍ താന്താന്റെ ഗോത്രത്തിലേക്കും വീട്ടിലേക്കും പോയി; അങ്ങനെ അവര്‍ അവിടം വിട്ടു ഔരോരുത്തന്‍ താന്താന്റെ അവകാശത്തിലേക്കു ചെന്നു.
21:25b.JDG.021.025 ആ കാലത്തു യിസ്രായേലില്‍ രാജാവില്ലായിരുന്നു; ഔരോരുത്തന്‍ തനിക്കു ബോധിച്ചതുപോലെ നടന്നു.
- Holder of rights
- Multilingual Bible Corpus
- Citation Suggestion for this Object
- TextGrid Repository (2025). Malayalam Collection. Judges (Malayalam). Judges (Malayalam). Multilingual Parallel Bible Corpus. Multilingual Bible Corpus. https://hdl.handle.net/21.11113/0000-0016-A616-4