Leviticus (Malayalam)

Leviticus (Malayalam)

1

1:1b.LEV.001.001 യഹോവ സമാഗമനക്കുടാരത്തില്‍വെച്ചു മോശെയെ വിളിച്ചു അവനോടു അരുളിച്ചെയ്തതു

1:2b.LEV.001.002 നീ യിസ്രായേല്‍മക്കളോടു സംസാരിച്ചു അവരോടു പറയേണ്ടതു എന്തെന്നാല്‍നിങ്ങളില്‍ ആരെങ്കിലും യഹോവേക്കു വഴിപാടു കഴിക്കുന്നു എങ്കില്‍ കന്നുകാലികളോ ആടുകളോ ആയ മൃഗങ്ങളെ വഴിപാടു കഴിക്കേണം.

1:3b.LEV.001.003 അവര്‍ വഴിപാടായി കന്നുകാലികളില്‍ ഒന്നിനെ ഹോമയാഗം കഴിക്കുന്നുവെങ്കില്‍ ഊനമില്ലാത്ത ആണിനെ അര്‍പ്പിക്കേണം; യഹോവയുടെ പ്രസാദം ലഭിപ്പാന്‍ തക്കവണ്ണം അവന്‍ അതിനെ സമാഗമന കൂടാരത്തിന്റെ വാതില്‍ക്കല്‍ വെച്ചു അര്‍പ്പിക്കേണം.

1:4b.LEV.001.004 അവന്‍ ഹോമയാഗത്തിന്റെ തലയില്‍ കൈവെക്കേണം; എന്നാല്‍ അതു അവന്നുവേണ്ടി പ്രായശ്ചിത്തം വരുത്തുവാന്‍ അവന്റെ പേര്‍ക്കും സുഗ്രാഹ്യമാകും.

1:5b.LEV.001.005 അവന്‍ യഹോവയുടെ സന്നിധിയില്‍ കാളക്കിടാവിനെ അറുക്കേണം; അഹരോന്റെ പുത്രന്മാരായ പുരോഹിതന്മാര്‍ അതിന്റെ രക്തം കൊണ്ടുവന്നു സമാഗമനക്കുടാരത്തിന്റെ വാതില്‍ക്കല്‍ ഉള്ള യാഗപീഠത്തിന്മേല്‍ ചുറ്റും തളിക്കേണം.

1:6b.LEV.001.006 അവന്‍ ഹോമയാഗമൃഗത്തെ തോലുരിച്ചു ഖണ്ഡംഖണ്ഡമായി മുറിക്കേണം.

1:7b.LEV.001.007 പുരോഹിതനായ അഹരോന്റെ പുത്രന്മാര്‍ യാഗപീഠത്തിന്മേല്‍ തീ ഇട്ടു തീയുടെ മേല്‍ വിറകു അടുക്കേണം.

1:8b.LEV.001.008 പിന്നെ അഹരോന്റെ പുത്രന്മാരായ പുരോഹിതന്മാര്‍ ഖണ്ഡങ്ങളും തലയും മേദസ്സും യാഗപീഠത്തില്‍ തീയുടെ മേലുള്ള വിറകിന്മീതെ അടുക്കിവെക്കേണം.

1:9b.LEV.001.009 അതിന്റെ കുടലും കാലും അവന്‍ വെള്ളത്തില്‍ കഴുകേണം. പുരോഹിതന്‍ സകലവും യാഗപീഠത്തിന്മേല്‍ ഹോമയാഗമായി ദഹിപ്പിക്കേണം; അതു യഹോവേക്കു സൌരഭ്യവാസനയായ ദഹനയാഗം.

1:10b.LEV.001.010 ഹോമയാഗത്തിന്നുള്ള അവന്റെ വഴിപാടു ആട്ടിന്‍ കൂട്ടത്തിലെ ഒരു ചെമ്മരിയാടോ കോലാടോ ആകുന്നുവെങ്കില്‍ ഊനമില്ലാത്ത ആണിനെ അവന്‍ അര്‍പ്പിക്കേണം.

1:11b.LEV.001.011 അവന്‍ യഹോവയുടെ സന്നിധിയില്‍ യാഗപീഠത്തിന്റെ വടക്കുവശത്തുവെച്ചു അതിനെ അറുക്കേണം; അഹരോന്റെ പുത്രന്മാരായ പുരോഹിതന്മാര്‍ അതിന്റെ രക്തം യാഗപീഠത്തിന്മേല്‍ ചുറ്റും തളിക്കേണം.

1:12b.LEV.001.012 അവന്‍ അതിനെ തലയോടും മേദസ്സോടുംകൂടെ ഖണ്ഡംഖണ്ഡമായി മുറിക്കേണം; പുരോഹിതന്‍ അവയെ യാഗപീഠത്തില്‍ തീയുടെമേലുള്ള വിറകിന്മീതെ അടുക്കിവെക്കേണം.

1:13b.LEV.001.013 കുടലും കാലും അവന്‍ വെള്ളത്തില്‍ കഴുകേണം; പുരോഹിതന്‍ സകലവും കൊണ്ടുവന്നു ഹോമയാഗമായി യഹോവേക്കു സൌരഭ്യവാസനയുള്ള ദഹനയാഗമായി യാഗപീഠത്തിന്മേല്‍ ദഹിപ്പിക്കേണം.

1:14b.LEV.001.014 യഹോവേക്കു അവന്റെ വഴിപാടു പറവ ജാതിയില്‍ ഒന്നിനെക്കൊണ്ടുള്ള ഹോമയാഗമാകുന്നു എങ്കില്‍ അവന്‍ കുറുപ്രാവിനെയോ പ്രാവിന്‍ കുഞ്ഞിനെയോ വഴിപാടായി അര്‍പ്പിക്കേണം.

1:15b.LEV.001.015 പുരോഹിതന്‍ അതിനെ യാഗപീഠത്തിന്റെ അടുക്കല്‍ കൊണ്ടുവന്നു തല പിരിച്ചുപറിച്ചു യാഗപീഠത്തിന്മേല്‍ ദഹിപ്പിക്കേണം; അതിന്റെ രക്തം യാഗപീഠത്തിന്റെ പാര്‍ശ്വത്തിങ്കല്‍ പിഴിഞ്ഞുകളയേണം.

1:16b.LEV.001.016 അതിന്റെ തീന്‍ പണ്ടം മലത്തോടുകൂടെ പറിച്ചെടുത്തു യാഗപീഠത്തിന്റെ അരികെ കിഴക്കുവശത്തു വെണ്ണീരിടുന്ന സ്ഥലത്തു ഇടേണം.

1:17b.LEV.001.017 അതിനെ രണ്ടാക്കാതെ ചിറകോടുകൂടെ പിളര്‍ക്കേണം; പുരോഹിതന്‍ അതിനെ യാഗപീഠത്തില്‍ തീയുടെമേലുള്ള വിറകിന്മീതെ ദഹിപ്പിക്കേണം; അതു ഹോമയാഗമായി യഹോവേക്കു സൌരഭ്യവാസനയായ ദഹനയാഗം.

2

2:1b.LEV.002.001 ആരെങ്കിലും യഹോവേക്കു ഭോജനയാഗമായ വഴിപാടു കഴിക്കുമ്പോള്‍ അവന്റെ വഴിപാടു നേരിയ മാവു ആയിരിക്കേണം; അവന്‍ അതിന്മേല്‍ എണ്ണ ഒഴിച്ചു കുന്തുരുക്കവും ഇടേണം.

2:2b.LEV.002.002 അഹരോന്റെ പുത്രന്മാരായ പുരോഹിതന്മാരുടെ അടു ക്കല്‍ അതുകൊണ്ടു വരേണം. അവന്‍ മാവും എണ്ണയും ഒരു കൈ നിറച്ചും കുന്തുരുക്കം മുഴുവനും എടുക്കേണം; പുരോഹിതന്‍ അതു നിവേദ്യമായി യാഗപീഠത്തിന്മേല്‍ ദഹിപ്പിക്കേണം; അതു യഹോവേക്കു സൌരഭ്യവാസനയായ ദഹന യാഗം.

2:3b.LEV.002.003 എന്നാല്‍ ഭോജനയാഗത്തിന്റെ ശേഷിപ്പു അഹരോന്നും പുത്രന്മാര്‍ക്കും ഇരിക്കേണം. യഹോവേക്കുള്ള ദഹനയാഗങ്ങളില്‍ അതു അതിവിശുദ്ധം.

2:4b.LEV.002.004 അടുപ്പത്തുവെച്ചു ചുട്ടതു നീ ഭോജനയാഗമായി കഴിക്കുന്നു എങ്കില്‍ അതു നേരിയ മാവു കൊണ്ടുണ്ടാക്കിയതായി എണ്ണ ചേര്‍ത്ത പുളിപ്പില്ലാത്ത ദോശകളോ എണ്ണ പുരട്ടിയ പുളിപ്പില്ലാത്ത വടകളോ ആയിരിക്കേണം.

2:5b.LEV.002.005 നിന്റെ വഴിപാടു ചട്ടിയില്‍ ചുട്ട ഭോജനയാഗം ആകുന്നുവെങ്കില്‍ അതു എണ്ണ ചേര്‍ത്ത പുളിപ്പില്ലാത്ത നേരിയ മാവുകൊണ്ടു ആയിരിക്കേണം.

2:6b.LEV.002.006 അതു കഷണംകഷണമായി നുറക്കി അതിന്മേല്‍ എണ്ണ ഒഴിക്കേണം; അതു ഭോജനയാഗം.

2:7b.LEV.002.007 നിന്റെ വഴിപാടു ഉരുളിയില്‍ ചുട്ട ഭോജനയാഗം ആകുന്നുവെങ്കില്‍ അതു എണ്ണ ചേര്‍ത്ത നേരിയ മാവുകൊണ്ടു ഉണ്ടാക്കേണം.

2:8b.LEV.002.008 ഇവകൊണ്ടു ഉണ്ടാക്കിയ ഭോജനയാഗം നീ യഹോവേക്കു കൊണ്ടുവരേണം; അതു പുരോഹിതന്റെ അടുക്കല്‍ കൊണ്ടുചെല്ലുകയും അവന്‍ അതു യാഗപീഠത്തിങ്കല്‍ കൊണ്ടുപോകയും വേണം.

2:9b.LEV.002.009 പുരോഹിതന്‍ ഭോജനയാഗത്തിന്റെ നിവേദ്യം എടുത്തു യാഗപീഠത്തിന്മേല്‍ യഹോവേക്കു സൌരഭ്യവാസനയായ ദഹനയാഗമായി ദഹിപ്പിക്കേണം.

2:10b.LEV.002.010 ഭോജനയാഗത്തിന്റെ ശേഷിപ്പു അഹരോന്നും പുത്രന്മാര്‍ക്കും ഇരിക്കേണം; അതു യഹോവേക്കുള്ള ദഹനയാഗങ്ങളില്‍ അതിവിശുദ്ധം.

2:11b.LEV.002.011 നിങ്ങള്‍ യഹോവേക്കു കഴിക്കുന്ന യാതൊരു ഭോജനയാഗവും പുളിപ്പുള്ളതായി ഉണ്ടാക്കരുതു; പുളിച്ചതു ഒന്നും യാതൊരു വക തേനും യഹോവേക്കു ദഹനയാഗമായി ദഹിപ്പിക്കരുതു.

2:12b.LEV.002.012 അവ ആദ്യഫലങ്ങളുടെ വഴിപാടായി യഹോവേക്കു അര്‍പ്പിക്കാം. എങ്കിലും സൌരഭ്യവാസനയായി യാഗപീഠത്തിന്മേല്‍ അവ കയറരുതു.

2:13b.LEV.002.013 നിന്റെ ഭോജനയാഗത്തിന്നു ഒക്കെയും ഉപ്പു ചേര്‍ക്കേണം; നിന്റെ ദൈവത്തിന്റെ നിയമത്തിന്‍ ഉപ്പു ഭോജനയാഗത്തിന്നു ഇല്ലാതിരിക്കരുതു; എല്ലവഴിപാടിന്നും ഉപ്പു ചേര്‍ക്കേണം.

2:14b.LEV.002.014 നിന്റെ ആദ്യഫലങ്ങളുടെ ഭോജനയാഗം യഹോവേക്കു കഴിക്കുന്നു എങ്കില്‍ കതിര്‍ ചുട്ടു ഉതിര്‍ത്ത മണികള്‍ ആദ്യഫലങ്ങളുടെ ഭോജനയാഗമായി അര്‍പ്പിക്കേണം.

2:15b.LEV.002.015 അതിന്മേല്‍ എണ്ണ ഒഴിച്ചു അതിന്‍ മീതെ കുന്തുരുക്കവും ഇടേണം; അതു ഒരു ഭോജനയാഗം.

2:16b.LEV.002.016 ഉതിര്‍ത്ത മണിയിലും എണ്ണയിലും കുറേശ്ശയും കുന്തുരുക്കം മുഴുവനും പുരോഹിതന്‍ നിവേദ്യമായി ദഹിപ്പിക്കേണം; അതു യഹോവേക്കു ഒരു ദഹനയാഗം.

3

3:1b.LEV.003.001 ഒരുവന്റെ വഴിപാടു സാമാധാനയാഗം ആകുന്നുവെങ്കില്‍ കന്നുകാലികളില്‍ ഒന്നിനെ അര്‍പ്പിക്കുന്നതായാല്‍ ആണാകട്ടെ പെണ്ണാകട്ടെ ഊനമില്ലാത്തതിനെ അവന്‍ യഹോവയുടെ സന്നിധിയില്‍ അര്‍പ്പിക്കേണം.

3:2b.LEV.003.002 തന്റെ വഴിപാടിന്റെ തലയില്‍ അവന്‍ കൈവെച്ചു സമാഗമനക്കുടാരത്തിന്റെ വാതില്‍ക്കല്‍വെച്ചു അതിനെ അറുക്കേണം; അഹരോന്റെ പുത്രന്മാരായ പുരോഹിതന്മാര്‍ അതിന്റെ രക്തം യാഗപീഠത്തിന്മേല്‍ ചുറ്റും തളിക്കേണം.

3:3b.LEV.003.003 അവന്‍ സമാധാനയാഗത്തില്‍നിന്നു കുടല്‍ പൊതിഞ്ഞിരിക്കുന്ന മേദസ്സും കുടലിന്മേലിരിക്കുന്ന സകലമേദസ്സും മൂത്രപിണ്ഡം രണ്ടും

3:4b.LEV.003.004 അവയുടെ മേല്‍ കടിപ്രദേശത്തുള്ള മേദസ്സും മൂത്രപിണ്ഡത്തോടുകൂടെ കരളിന്മേലുള്ള വപയും നീക്കി യഹോവേക്കു ദഹനയാഗമായി അര്‍പ്പിക്കേണം.

3:5b.LEV.003.005 അഹരോന്റെ പുത്രന്മാര്‍ യാഗപീഠത്തില്‍ തീയുടെ മേലുള്ള വിറകിന്മേല്‍ ഹോമയാഗത്തിന്മീതെ അതു ദഹിപ്പിക്കേണം; അതു യഹോവേക്കു സൌരഭ്യവാസനയായ ദഹനയാഗം.

3:6b.LEV.003.006 യഹോവേക്കു സമാധാനയാഗമായുള്ള വഴിപാടു ആടു ആകുന്നു എങ്കില്‍ ആണാകട്ടെ പെണ്ണാകട്ടെ ഊനമില്ലാത്തതിനെ അര്‍പ്പിക്കേണം.

3:7b.LEV.003.007 ഒരു കുഞ്ഞാടിനെ വഴിപാടായിട്ടു അര്‍പ്പിക്കുന്നു എങ്കില്‍ അതിനെ യഹോവയുടെ സന്നിധിയില്‍ അര്‍പ്പിക്കേണം.

3:8b.LEV.003.008 തന്റെ വഴിപാടിന്റെ തലയില്‍ അവന്‍ കൈവെച്ചു സമാഗമനക്കുടാരത്തിന്റെ മുമ്പാകെ അതിനെ അറുക്കേണം; അഹരോന്റെ പുത്രന്മാര്‍ അതിന്റെ രക്തം യാഗപീഠത്തിന്മേല്‍ ചുറ്റും തളിക്കേണം.

3:9b.LEV.003.009 അവന്‍ സമാധാനയാഗത്തില്‍നിന്നു അതിന്റെ മേദസ്സും തടിച്ചവാല്‍ മുഴുവനും - ഇതു തണ്ടെല്ലിങ്കല്‍ നിന്നു പറിച്ചുകളയേണം - കുടല്‍ പൊതിഞ്ഞിരിക്കുന്ന മേദസ്സും കുടലിന്മേലുള്ള സകലമേദസ്സും

3:10b.LEV.003.010 മൂത്രപിണ്ഡം രണ്ടും അവയുടെ മേല്‍ കടിപ്രദേശത്തുള്ള മേദസ്സും മൂത്രപിണ്ഡത്തോടുകൂടെ കരളിന്മേലുള്ള വപയും നീക്കി യഹോവേക്കു ദഹനയാഗമായി അര്‍പ്പിക്കേണം.

3:11b.LEV.003.011 പുരോഹിതന്‍ അതു യാഗപീഠത്തിന്മേല്‍ ദഹിപ്പിക്കേണം; അതു യഹോവേക്കു ദഹനയാഗഭോജനം.

3:12b.LEV.003.012 അവന്റെ വഴിപാടു കോലാടു ആകുന്നു എങ്കില്‍ അവന്‍ അതിനെ യഹോവയുടെ സന്നിധിയില്‍ കൊണ്ടുവരേണം.

3:13b.LEV.003.013 അതിന്റെ തലയില്‍ അവന്‍ കൈവെച്ചു സമാഗമനക്കുടാരത്തിന്റെ മുമ്പാകെ അതിനെ അറുക്കേണം; അഹരോന്റെ പുത്രന്മാര്‍ അതിന്റെ രക്തം യാഗപീഠത്തിന്മേല്‍ ചുറ്റും തളിക്കേണം.

3:14b.LEV.003.014 അതില്‍നിന്നു കുടല്‍ പൊതിഞ്ഞിരിക്കുന്ന മേദസ്സും കുടലിന്മേലുള്ള സകല മേദസ്സും മൂത്രപിണ്ഡം രണ്ടും

3:15b.LEV.003.015 അവയുടെ മേല്‍ കടിപ്രദേശത്തുള്ള മേദസ്സം മൂത്രപിണ്ഡങ്ങളോടുകൂടെ കരളിന്മേലുള്ള വപയും നീക്കി അവന്‍ യഹോവേക്കു ദഹനയാഗമായി തന്റെ വഴിപാടു അര്‍പ്പിക്കേണം.

3:16b.LEV.003.016 പുരോഹിതന്‍ അതു യാഗപീഠത്തിന്മേല്‍ ദഹിപ്പിക്കേണം; അതു സൌരഭ്യവാസനയായ ദഹന യാഗഭോജനം; മേദസ്സൊക്കെയും യഹോവേക്കുള്ളതു ആകുന്നു.

3:17b.LEV.003.017 മേദസ്സും രക്തവും തിന്നരുതു എന്നുള്ളതു നിങ്ങളുടെ സകലവാസസ്ഥലങ്ങളിലും നിങ്ങള്‍ക്കു തലമുറതലമുറയായി എന്നേക്കുമുള്ള ചട്ടം ആയിരിക്കേണം.

4

4:1b.LEV.004.001 യഹോവ പിന്നെയും മോശെയോടു അരുളിച്ചെയ്തതു

4:2b.LEV.004.002 നീ യിസ്രായേല്‍മക്കളോടു പറയേണ്ടതു എന്തെന്നാല്‍ചെയ്യരുതെന്നു യഹോവ കല്പിച്ചിട്ടുള്ള വല്ല കാര്യത്തിലും ആരെങ്കിലും അബദ്ധവശാല്‍ പിഴെച്ചു ആ വക വല്ലതും ചെയ്താല്‍ -

4:3b.LEV.004.003 അഭിഷിക്തനായ പുരോഹിതന്‍ ജനത്തിന്മേല്‍ കുറ്റം വരത്തക്കവണ്ണം പാപം ചെയ്തു എങ്കില്‍ താന്‍ ചെയ്ത പാപം നിമിത്തം അവന്‍ യഹോവേക്കു പാപയാഗമായി ഊനമില്ലാത്ത ഒരു കാളക്കിടാവിനെ അര്‍പ്പിക്കേണം.

4:4b.LEV.004.004 അവന്‍ ആ കാളയെ സമാഗമനക്കുടാരത്തിന്റെ വാതില്‍ക്കല്‍ യഹോവയുടെ സന്നിധിയില്‍ കൊണ്ടുവന്നു കാളയുടെ തലയില്‍ കൈവെച്ചു യഹോവയുടെ സന്നിധിയില്‍ കാളയെ അറുക്കേണം.

4:5b.LEV.004.005 അഭിഷിക്തനായ പുരോഹിതന്‍ കാളയുടെ രക്തം കുറെ എടുത്തു സമാഗമനക്കുടാരത്തില്‍ കൊണ്ടുവരേണം.

4:6b.LEV.004.006 പുരോഹിതന്‍ രക്തത്തില്‍ വിരല്‍ മുക്കി യഹോവയുടെ സന്നിധിയില്‍ വിശുദ്ധമന്ദിരത്തിന്റെ തിരശ്ശീലെക്കു മുമ്പില്‍ ഏഴു പ്രാവശ്യം തളിക്കേണം.

4:7b.LEV.004.007 പുരോഹിതന്‍ രക്തം കുറെ യഹോവയുടെ സന്നിധിയില്‍ സമാഗമന കൂടാരത്തിലുള്ള സുഗന്ധവര്‍ഗ്ഗത്തിന്‍ ധൂപപീഠത്തിന്റെ കൊമ്പുകളില്‍ പുരട്ടേണം; കാളയുടെ ശേഷം രക്തം മുഴുവനും സമാഗമന കൂടാരത്തിന്റെ വാതില്‍ക്കല്‍ ഉള്ള ഹോമയാഗ പീഠത്തിന്റെ ചുവട്ടില്‍ ഒഴിച്ചുകളയേണം.

4:8b.LEV.004.008 പാപയാഗത്തിന്നുള്ള കാളയുടെ സകല മേദസ്സും കുടല്‍ പൊതിഞ്ഞിരിക്കുന്ന മേദസ്സും കുടലിന്മേലുള്ള സകലമേദസ്സും അതില്‍നിന്നു നീക്കേണം.

4:9b.LEV.004.009 മൂത്രപിണ്ഡം രണ്ടും അവയുടെ മേല്‍ കടിപ്രദേശത്തുള്ള മേദസ്സും മൂത്രപിണ്ഡങ്ങളോടുകൂടെ കരളിന്മേലുള്ള വപയും അവന്‍ എടുക്കേണം.

4:10b.LEV.004.010 സമാധാനയാഗത്തിന്നുള്ള കാളയില്‍നിന്നു എടുത്തതുപോലെ തന്നേ; പുരോഹിതന്‍ ഹോമയാഗപീഠത്തിന്മേല്‍ അതു ദഹിപ്പിക്കേണം.

4:11b.LEV.004.011 കാളയുടെ തോലും മാംസം മുഴുവനും തലയും കാലുകളും കുടലും ചാണകവുമായി കാളയെ മുഴുവനും

4:12b.LEV.004.012 അവന്‍ പാളയത്തിന്നു പുറത്തു വെണ്ണീര്‍ ഇടുന്ന വെടിപ്പുള്ള സ്ഥലത്തു കൊണ്ടുപോയി വിറകിന്മേല്‍ വെച്ചു തീയിട്ടു ചുട്ടുകളയേണം; വെണ്ണീര്‍ ഇടുന്നേടത്തു വെച്ചുതന്നേ അതു ചുട്ടുകളയേണം.

4:13b.LEV.004.013 യിസ്രായേല്‍സഭ മുഴുവനും അബദ്ധവശാല്‍ പിഴെക്കയും ആ കാര്യം സഭയുടെ കണ്ണിന്നു മറഞ്ഞിരിക്കയും, ചെയ്യരുതെന്നു യഹോവ കല്പിച്ചിട്ടുള്ള വല്ലകാര്യത്തിലും അവര്‍ പാപം ചെയ്തു കുറ്റക്കാരായി തീരുകയും ചെയ്താല്‍,

4:14b.LEV.004.014 ചെയ്ത പാപം അവര്‍ അറിയുമ്പോള്‍ സഭ ഒരു കാളക്കിടാവിനെ പാപയാഗമായി അര്‍പ്പിക്കേണം; സമാഗമനക്കുടാരത്തിന്റെ മുമ്പാകെ അതിനെ കൊണ്ടുവന്നിട്ടു

4:15b.LEV.004.015 സഭയുടെ മൂപ്പന്മാര്‍ യഹോവയുടെ സന്നിധിയില്‍ കാളയുടെ തലയില്‍ കൈ വെക്കേണം; യഹോവയുടെ സന്നിധിയില്‍ കാളയെ അറുക്കയും വേണം.

4:16b.LEV.004.016 അഭിഷിക്തനായ പുരോഹിതന്‍ കാളയുടെ രക്തം കുറെ സമാഗമനക്കുടാരത്തില്‍ കൊണ്ടുവരേണം.

4:17b.LEV.004.017 പുരോഹിതന്‍ രക്തത്തില്‍ വിരല്‍ മുക്കി യഹോവയുടെ സന്നിധിയില്‍ തിരശ്ശീലെക്കു മുമ്പില്‍ ഏഴു പ്രാവശ്യം തളിക്കേണം.

4:18b.LEV.004.018 അവന്‍ സമാഗമനക്കുടാരത്തില്‍ യഹോവയുടെ സന്നിധിയിലുള്ള പീഠത്തിന്റെ കൊമ്പുകളില്‍ കുറെ പുരട്ടേണം; ശേഷം രക്തം മുഴുവനും സമാഗമനക്കുടാരത്തിന്റെ വാതില്‍ക്കലുള്ള ഹോമയാഗപീഠത്തിന്റെ ചുവട്ടില്‍ ഒഴിച്ചുകളയേണം.

4:19b.LEV.004.019 അതിന്റെ മേദസ്സു ഒക്കെയും അവന്‍ അതില്‍നിന്നു എടുത്തു യാഗപീഠത്തിന്മേല്‍ ദഹിപ്പിക്കേണം.

4:20b.LEV.004.020 പാപയാഗത്തിന്നുള്ള കാളയെ അവന്‍ ചെയ്തതുപോലെ തന്നേ ഈ കാളയെയും ചെയ്യേണം; അങ്ങനെ തന്നേ ഇതിനെയും ചെയ്യേണം; ഇങ്ങനെ പുരോഹിതന്‍ അവര്‍ക്കുംവേണ്ടി പ്രായശ്ചിത്തം കഴിക്കേണം; എന്നാല്‍ അതു അവരോടു ക്ഷമിക്കും.

4:21b.LEV.004.021 പിന്നെ അവന്‍ കാളയെ പാളയത്തിന്നു പുറത്തു കൊണ്ടുപോയി മുമ്പിലത്തെ കാളയെ ചുട്ടുകളഞ്ഞതുപോലെ ഇതിനെയും ചുട്ടുകളയേണം; ഇതു സഭെക്കുവേണ്ടിയുള്ള പാപയാഗം.

4:22b.LEV.004.022 ഒരു പ്രമാണി പാപം ചെയ്കയും, ചെയ്യരുതെന്നു തന്റെ ദൈവമായ യഹോവ കല്പിച്ചിട്ടുള്ള വല്ല കാര്യത്തിലും അബദ്ധവശാല്‍ പിഴെച്ചു കുറ്റക്കാരനായി തീരുകയും ചെയ്താല്‍

4:23b.LEV.004.023 അവന്‍ ചെയ്ത പാപം അവന്നു ബോദ്ധ്യമായി എങ്കില്‍ അവന്‍ ഊനമില്ലാത്ത ഒരു ആണ്‍ കോലാട്ടിനെ വഴിപാടായി കൊണ്ടുവരേണം.

4:24b.LEV.004.024 അവന്‍ ആട്ടിന്റെ തലയില്‍ കൈവെച്ചു യഹോവയുടെ സന്നിധിയില്‍ ഹോമയാഗമൃഗത്തെ അറുക്കുന്ന സ്ഥലത്തുവെച്ചു അതിനെ അറുക്കേണം; അതു ഒരു പാപയാഗം.

4:25b.LEV.004.025 പിന്നെ പുരോഹിതന്‍ പാപയാഗത്തിന്റെ രക്തം വിരല്‍കൊണ്ടു കുറെ എടുത്തു ഹോമയാഗപീഠത്തിന്റെ കൊമ്പുകളില്‍ പുരട്ടി ശേഷം രക്തം ഹോമയാഗപീഠത്തിന്റെ ചുവട്ടില്‍ ഒഴിച്ചുകളയേണം.

4:26b.LEV.004.026 അതിന്റെ മേദസ്സു ഒക്കെയും അവന്‍ സമാധാനയാഗത്തിന്റെ മേദസ്സുപോലെ യാഗപീഠത്തിന്മേല്‍ ദഹിപ്പിക്കേണം; ഇങ്ങനെ പുരോഹിതന്‍ അവന്റെ പാപം നിമിത്തം അവന്നുവേണ്ടി പ്രായശ്ചിത്തം കഴിക്കേണം; എന്നാല്‍ അതു അവനോടു ക്ഷമിക്കും.

4:27b.LEV.004.027 ദേശത്തെ ജനത്തില്‍ ഒരുത്തന്‍ ചെയ്യരുതെന്നു യഹോവ കല്പിച്ചിട്ടുള്ള വല്ലകാര്യത്തിലും അബദ്ധവശാല്‍ പിഴെച്ചു കുറ്റക്കാരനായി തീര്‍ന്നാല്‍

4:28b.LEV.004.028 പാപം അവന്നു ബോദ്ധ്യമായി എങ്കില്‍ അവന്‍ ചെയ്ത പാപം നിമിത്തം ഊനമില്ലാത്ത ഒരു പെണ്‍കോലാട്ടിനെ വഴിപാടായി കൊണ്ടുവരേണം.

4:29b.LEV.004.029 പാപയാഗമൃഗത്തിന്റെ തലയില്‍ അവന്‍ കൈ വെച്ചിട്ടു ഹോമയാഗത്തിന്റെ സ്ഥലത്തുവെച്ചു പാപയാഗമൃഗത്തെ അറുക്കേണം.

4:30b.LEV.004.030 പുരോഹിതന്‍ അതിന്റെ രക്തം വിരല്‍കൊണ്ടു കുറെ എടുത്തു ഹോമയാഗപീഠത്തിന്റെ കൊമ്പുകളില്‍ പുരട്ടി, ശേഷം രക്തം ഒക്കെയും യാഗപീഠത്തിന്റെ ചുവട്ടില്‍ ഒഴിച്ചുകളയേണം.

4:31b.LEV.004.031 അതിന്റെ മേദസ്സു ഒക്കെയും സമാധാനയാഗത്തില്‍നിന്നു മേദസ്സു എടുക്കുന്നതുപോലെ എടുത്തു പുരോഹിതന്‍ യാഗപീഠത്തിന്മേല്‍ യഹോവേക്കു സൌരഭ്യവാസനയായി ദഹിപ്പിക്കേണം; ഇങ്ങനെ പുരോഹിതന്‍ അവന്നു വേണ്ടി പ്രായശ്ചിത്തം കഴിക്കേണം; എന്നാല്‍ അതു അവനോടു ക്ഷമിക്കും.

4:32b.LEV.004.032 അവന്‍ പാപയാഗമായി ഒരു ആട്ടിന്‍ കുട്ടിയെ കൊണ്ടുവരുന്നു എങ്കില്‍ ഊനമില്ലാത്ത പെണ്ണാട്ടിനെ കൊണ്ടുവരേണം.

4:33b.LEV.004.033 പാപയാഗമൃഗത്തിന്റെ തലയില്‍ അവന്‍ കൈവെച്ചു ഹോമയാഗമൃഗത്തെ അറുക്കുന്ന സ്ഥലത്തുവെച്ചു അതിനെ പാപയാഗമായി അറുക്കേണം.

4:34b.LEV.004.034 പുരോഹിതന്‍ പാപയാഗത്തിന്റെ രക്തം വിരല്‍കൊണ്ടു കുറെ എടുത്തു ഹോമയാഗപീഠത്തിന്റെ കൊമ്പുകളില്‍ പുരട്ടി, ശേഷം രക്തം ഒക്കെയും യാഗപീഠത്തിന്റെ ചുവട്ടില്‍ ഒഴിച്ചുകളയേണം.

4:35b.LEV.004.035 അതിന്റെ മേദസ്സു ഒക്കെയും സമാധാനയാഗത്തില്‍നിന്നു ആട്ടിന്‍ കുട്ടിയുടെ മേദസ്സു എടുക്കുന്നതുപോലെ അവന്‍ എടുക്കേണം; പുരോഹിതന്‍ യാഗപീഠത്തിന്മേല്‍ യഹോവയുടെ ദഹനയാഗങ്ങളെപ്പോലെ അവയെ ദഹിപ്പിക്കേണം; അവന്‍ ചെയ്ത പാപത്തിന്നു പുരോഹിതന്‍ ഇങ്ങനെ പ്രായശ്ചിത്തം കഴിക്കേണം; എന്നാല്‍ അതു അവനോടു ക്ഷമിക്കും.

5

5:1b.LEV.005.001 ഒരുത്തന്‍ സത്യവാചകം കേട്ടിട്ടു, താന്‍ സാക്ഷിയായി കാണുകയോ അറികയോ ചെയ്തതു അറിയിക്കാതെ അങ്ങനെ പാപം ചെയ്താല്‍ അവന്‍ തന്റെ കുറ്റം വഹിക്കേണം.

5:2b.LEV.005.002 ശുദ്ധിയില്ലാത്ത കാട്ടുമൃഗത്തിന്റെ പിണമോ ശുദ്ധിയില്ലാത്ത നാട്ടുമൃഗത്തിന്റെ പിണമോ ശുദ്ധിയില്ലാത്ത ഇഴജാതിയുടെ പിണമോ ഇങ്ങനെ വല്ല അശുദ്ധവസ്തുവും ഒരുത്തന്‍ തൊടുകയും അതു അവന്നു മറവായിരിക്കയും ചെയ്താല്‍ അവന്‍ അശുദ്ധനും കുറ്റക്കാരനും ആകുന്നു.

5:3b.LEV.005.003 അല്ലെങ്കില്‍ യാതൊരു അശുദ്ധിയാലെങ്കിലും അശുദ്ധനായ ഒരു മനുഷ്യന്റെ അശുദ്ധിയെ ഒരുത്തന്‍ തൊടുകയും അതു അവന്നു മറവായിരിക്കയും ചെയ്താല്‍ അതു അറിയുമ്പോള്‍ അവന്‍ കുറ്റക്കാരനാകും.

5:4b.LEV.005.004 അല്ലെങ്കില്‍ മനുഷ്യന്‍ നിര്‍വ്വിചാരമായി സത്യം ചെയ്യുന്നതുപോലെ ദോഷം ചെയ്‍വാനോ ഗുണം ചെയ്‍വാനോ ഒരുത്തന്‍ തന്റെ അധരങ്ങള്‍ കൊണ്ടു നിര്‍വ്വിചാരമായി സത്യം ചെയ്കയും അതു അവന്നു മറവായിരിക്കയും ചെയ്താല്‍ അവന്‍ അതു അറിയുമ്പോള്‍ അങ്ങനെയുള്ള കാര്യത്തില്‍ അവന്‍ കുറ്റക്കാരനാകും.

5:5b.LEV.005.005 ആ വക കാര്യത്തില്‍ അവന്‍ കുറ്റക്കാരനാകുമ്പോള്‍ താന്‍ പാപം ചെയ്തു എന്നു അവന്‍ ഏറ്റുപറയേണം.

5:6b.LEV.005.006 താന്‍ ചെയ്ത പാപം നിമിത്തം അവന്‍ യഹോവേക്കു അകൃത്യയാഗമായി ചെമ്മരിയാട്ടിന്‍ കുട്ടിയോ കോലാട്ടിന്‍ കുട്ടിയോ ആയ ഒരു പെണ്ണാട്ടിനെ പാപയാഗമായി കൊണ്ടുവരേണം; പുരോഹിതന്‍ അവന്നുവേണ്ടി അവന്റെ പാപം നിമിത്തം പ്രായശ്ചിത്തം കഴിക്കേണം.

5:7b.LEV.005.007 ആട്ടിന്‍ കുട്ടിക്കു അവന്നു വകയില്ലെങ്കില്‍ താന്‍ ചെയ്ത പാപം നിമിത്തം അവന്‍ രണ്ടു കുറുപ്രാവിനെയോ രണ്ടു പ്രാവിന്‍ കുഞ്ഞിനെയോ ഒന്നിനെ പാപയാഗമായും മറ്റേതിനെ ഹോമയാഗമായും യഹോവേക്കു കൊണ്ടുവരേണം.

5:8b.LEV.005.008 അവന്‍ അവയെ പുരോഹിതന്റെ അടുക്കല്‍ കൊണ്ടു വരേണം; അവന്‍ പാപയാഗത്തിന്നുള്ളതിനെ മുമ്പെ അര്‍പ്പിച്ചു അതിന്റെ തല കഴുത്തില്‍നിന്നു പിരിച്ചുപറിക്കേണം; എന്നാല്‍ രണ്ടായി പിളര്‍ക്കരുതു.

5:9b.LEV.005.009 അവന്‍ പാപയാഗത്തിന്റെ രക്തം കുറെ യാഗപീഠത്തിന്റെ പാര്‍ശ്വത്തില്‍ തളിക്കേണം; ശേഷം രക്തം യാഗപീഠത്തിന്റെ ചുവട്ടില്‍ പിഴിഞ്ഞുകളയേണം; ഇതു പാപയാഗം.

5:10b.LEV.005.010 രണ്ടാമത്തെതിനെ അവന്‍ നിയമപ്രകാരം ഹോമയാഗമായി അര്‍പ്പിക്കേണം; ഇങ്ങനെ പുരോഹിതന്‍ അവന്‍ ചെയ്ത പാപംനിമിത്തം അവന്നുവേണ്ടി പ്രായശ്ചിത്തം കഴിക്കേണം; എന്നാല്‍ അതു അവനോടു ക്ഷമിക്കും.

5:11b.LEV.005.011 രണ്ടു കുറുപ്രാവിന്നോ രണ്ടു പ്രാവിന്‍ കുഞ്ഞിന്നോ അവന്നു വകയില്ലെങ്കില്‍ പാപം ചെയ്തവന്‍ പാപയാഗത്തിന്നു ഒരിടങ്ങഴി നേരിയ മാവു വഴിപാടായി കൊണ്ടുവരേണം; അതു പാപയാഗം ആകകൊണ്ടു അതിന്മേല്‍ എണ്ണ ഒഴിക്കരുതു; കുന്തുരുക്കം ഇടുകയും അരുതു.

5:12b.LEV.005.012 അവന്‍ അതു പുരോഹിതന്റെ അടുക്കല്‍ കൊണ്ടുവരേണംപുരോഹിതന്‍ നിവേദ്യമായി അതില്‍നിന്നു കൈ നിറച്ചെടുത്തു യാഗപീഠത്തിന്മേല്‍ യഹോവേക്കുള്ള ദഹനയാഗങ്ങളെപ്പോലെ ദഹിപ്പിക്കേണം; ഇതു പാപയാഗം.

5:13b.LEV.005.013 ഇങ്ങനെ പുരോഹിതന്‍ ആവക കാര്യത്തില്‍ അവന്‍ ചെയ്ത പാപം നിമിത്തം അവന്നുവേണ്ടി പ്രായശ്ചിത്തം കഴിക്കേണം; എന്നാല്‍ അതു അവനോടു ക്ഷമിക്കും; ശേഷിപ്പുള്ളതു ഭോജനയാഗം പോലെ പുരോഹിതന്നു ഇരിക്കേണം.

5:14b.LEV.005.014 യഹോവ പിന്നെയും മോശെയോടു അരുളിച്ചെയ്തതു എന്തെന്നാല്‍

5:15b.LEV.005.015 ആരെങ്കിലും യഹോവയുടെ വിശുദ്ധവസ്തുക്കളെ സംബന്ധിച്ചു അബദ്ധവശാല്‍ അതിക്രമം ചെയ്തു പിഴെച്ചു എങ്കില്‍ അവന്‍ തന്റെ അകൃത്യത്തിന്നു വിശുദ്ധമന്ദിരത്തിലെ തൂക്കപ്രകാരം നീ മതിക്കുന്ന വിലെക്കുള്ളതായി ഊനമില്ലാത്ത ഒരു ആട്ടുകൊറ്റനെ അകൃത്യയാഗമായി യഹോവേക്കു കൊണ്ടുവരേണം.

5:16b.LEV.005.016 വിശുദ്ധവസ്തുക്കളെ സംബന്ധിച്ചു താന്‍ പിഴെച്ചതിന്നു പകരം മുതലും അതിനോടു അഞ്ചിലൊന്നു കൂട്ടിയും അവന്‍ പുരോഹിതന്നു കൊടുക്കേണം; പുരോഹിതന്‍ അകൃത്യയാഗത്തിന്നുള്ള ആട്ടുകൊറ്റനെക്കൊണ്ടു അവന്നു വേണ്ടി പ്രായശ്ചിത്തം കഴിക്കേണം; എന്നാല്‍ അതു അവനോടു ക്ഷമിക്കും.

5:17b.LEV.005.017 ചെയ്യരുതെന്നു യഹോവ കല്പിച്ചിട്ടുള്ള വല്ലകാര്യത്തിലും ആരെങ്കിലും പിഴെച്ചിട്ടു അവന്‍ അറിയാതിരുന്നാലും കുറ്റക്കാരനാകുന്നു; അവന്‍ തന്റെ കുറ്റം വഹിക്കേണം.

5:18b.LEV.005.018 അവന്‍ അകൃത്യയാഗത്തിന്നായി നിന്റെ മതിപ്പുപോലെ ഊനമില്ലാത്ത ഒരു ആട്ടുകൊറ്റനെ പുരോഹിതന്റെ അടുക്കല്‍ കൊണ്ടു വരേണം; അവന്‍ അബദ്ധവശാല്‍ പിഴെച്ചതും അറിയാതിരുന്നതുമായ പിഴെക്കായി പുരോഹിതന്‍ അവന്നുവേണ്ടി പ്രായശ്ചിത്തം കഴിക്കേണം; എന്നാല്‍ അതു അവനോടു ക്ഷമിക്കും.

5:19b.LEV.005.019 ഇതു അകൃത്യയാഗം; അവന്‍ യഹോവയോടു അകൃത്യം ചെയ്തുവല്ലോ.

6

6:1b.LEV.006.001 യഹോവ പിന്നെയും മോശെയോടു അരുളിച്ചെയ്തതു എന്തെന്നാല്‍

6:2b.LEV.006.002 ആരെങ്കിലും പിഴെച്ചു യഹോവയോടു അതിക്രമം ചെയ്തു തന്റെ പക്കല്‍ ഏല്പിച്ച വസ്തുവിനെയോ പണയം വെച്ചതിനെയോ മോഷണകാര്യത്തെയോ സംബന്ധിച്ചു കൂട്ടുകാരനോടു ഭോഷകു പറക എങ്കിലും കൂട്ടുകാരനോടു വഞ്ചന ചെയ്ക എങ്കിലും

6:3b.LEV.006.003 കണാതെപോയ വസ്തു കണ്ടിട്ടു അതിനെക്കുറിച്ചു ഭോഷകു പറഞ്ഞു മനുഷ്യന്‍ പിഴെക്കുന്ന ഈ വക വല്ല കാര്യത്തിലും കള്ളസ്സത്യം ചെയ്കയെങ്കിലും ചെയ്തിട്ടു

6:4b.LEV.006.004 അവന്‍ പിഴെച്ചു കുറ്റക്കാരനായാല്‍ താന്‍ മോഷ്ടിച്ചതോ വഞ്ചിച്ചെടുത്തതോ തന്റെ പക്കല്‍ ഏല്പിച്ചതോ കാണാതെ പോയിട്ടു താന്‍ കണ്ടാതോ

6:5b.LEV.006.005 താന്‍ കള്ളസ്സത്യം ചെയ്തു എടുത്തതോ ആയതൊക്കെയും മുതലോടു അഞ്ചിലൊന്നു കൂട്ടി പകരം കൊടുക്കേണം; അകൃത്യയാഗം കഴിക്കുന്ന നാളില്‍ അവന്‍ അതു ഉടമസ്ഥന്നു കൊടുക്കേണം.

6:6b.LEV.006.006 അകൃത്യയാഗത്തിന്നായിട്ടു അവന്‍ നിന്റെ മതിപ്പുപോലെ ഊനമില്ലാത്ത ഒരു ആട്ടുകൊറ്റനെ യഹോവേക്കു അകൃത്യയാഗമായി പുരോഹിതന്റെ അടുക്കല്‍ കൊണ്ടുവരേണം.

6:7b.LEV.006.007 പുരോഹിതന്‍ യഹോവയുടെ സന്നിധിയില്‍ അവന്നുവേണ്ടി പ്രായശ്ചിത്തം കഴിക്കേണം; എന്നാല്‍ അവന്‍ അകൃത്യമായി ചെയ്തതൊക്കെയും അവനോടു ക്ഷമിക്കും.

6:8b.LEV.006.008 യഹോവ പിന്നെയും മോശെയോടു അരുളിച്ചെയ്തതു

6:9b.LEV.006.009 നീ അഹരോനോടും പുത്രന്മാരോടും കല്പിക്കേണ്ടതു എന്തെന്നാല്‍ഹോമ യാഗത്തിന്റെ പ്രമാണമാവിതുഹോമയാഗം രാത്രി മുഴുവനും ഉഷസ്സുവരെ യാഗപീഠത്തിന്മേലുള്ള വിറകിന്മേല്‍ ഇരിക്കയും യാഗപീഠത്തിലെ തീ അതിനാല്‍ കത്തിക്കൊണ്ടിരിക്കയും വേണം.

6:10b.LEV.006.010 പുരോഹിതന്‍ പഞ്ഞിനൂല്‍കൊണ്ടുള്ള അങ്കി ധരിച്ചു പഞ്ഞിനൂല്‍കൊണ്ടുള്ള കാല്‍ ചട്ടയാല്‍ തന്റെ നഗ്നത മറെച്ചുകൊണ്ടു യാഗപീഠത്തിന്മേല്‍ ഹോമയാഗം ദഹിച്ചുണ്ടായ വെണ്ണീര്‍ എടുത്തു യാഗപീഠത്തിന്റെ ഒരു വശത്തു ഇടേണം.

6:11b.LEV.006.011 അവന്‍ വസ്ത്രം മാറി വേറെ വസ്ത്രം ധരിച്ചു പാളയത്തിന്നു പുറത്തു വെടിപ്പുള്ള ഒരു സ്ഥലത്തു വെണ്ണീര്‍ കൊണ്ടുപോകേണം.

6:12b.LEV.006.012 യാഗപീഠത്തില്‍ തീ കെട്ടുപോകാതെ കത്തിക്കൊണ്ടിരിക്കേണം; പുരോഹിതന്‍ ഉഷസ്സുതോറും അതിന്മേല്‍ വിറകു കത്തിച്ചു ഹോമയാഗം അടുക്കി വെച്ചു അതിന്‍ മീതെ സാമാധാനയാഗങ്ങളുടെ മേദസ്സു ദഹിപ്പിക്കേണം.

6:13b.LEV.006.013 യാഗപീഠത്തിന്മേല്‍ തീ കെട്ടുപോകാതെ എപ്പോഴും കത്തിക്കൊണ്ടിരിക്കേണം.

6:14b.LEV.006.014 ഭോജനയാഗത്തിന്റെ പ്രമാണമാവിതുഅഹരോന്റെ പുത്രന്മാര്‍ യഹോവയുടെ സന്നിധിയില്‍ യാഗപീഠത്തിന്റെ മുമ്പില്‍ അതു അര്‍പ്പിക്കേണം.

6:15b.LEV.006.015 ഭോജനയാഗത്തിന്റെ നേരിയ മാവില്‍നിന്നും എണ്ണയില്‍നിന്നും കൈനിറച്ചും ഭോജനയാഗത്തിന്മേലുള്ള കുന്തുരുക്കം മുഴുവനും എടുത്തു നിവേദ്യമായി യാഗ പീഠത്തിന്മേല്‍ യഹോവേക്കു സൌരഭ്യവാസനയായി ദഹിപ്പിക്കേണം.

6:16b.LEV.006.016 അതിന്റെ ശേഷിപ്പു അഹരോനും പുത്രന്മാരും തിന്നേണം; ഒരു വിശുദ്ധസ്ഥലത്തു വെച്ചു അതു പുളിപ്പില്ലാത്തതായി തിന്നേണം; സമാഗമനക്കുടാരത്തിന്റെ പ്രാകാരത്തില്‍വെച്ചു അതു തിന്നേണം.

6:17b.LEV.006.017 അതു പുളിച്ച മാവു കൂട്ടി ചുടരുതു; എന്റെ ദഹനയാഗങ്ങളില്‍നിന്നു അതു ഞാന്‍ അവരുടെ ഔഹരിയായി കൊടുത്തിരിക്കുന്നു; അതു പാപയാഗംപോലെയും അകൃത്യ യാഗംപോലെയും അതിവിശുദ്ധം.

6:18b.LEV.006.018 അഹരോന്റെ മക്കളില്‍ ആണുങ്ങള്‍ക്കു ഒക്കെയും അതു തിന്നാം; യഹോവയുടെ ദഹനയാഗങ്ങളില്‍ അതു നിങ്ങള്‍ക്കു തലമുറതലമുറയായി ശാശ്വതാവകാശം ആകുന്നു; അതിനെ തൊടുന്നവന്‍ എല്ലാം വിശുദ്ധനായിരിക്കേണം.

6:19b.LEV.006.019 യഹോവ പിന്നെയും മോശെയോടു അരുളിച്ചെയ്തതു എന്തെന്നാല്‍

6:20b.LEV.006.020 അഹരോന്നു അഭിഷേകം കഴിയുന്ന ദിവസം അവനും പുത്രന്മാരും യഹോവേക്കു കഴിക്കേണ്ടുന്ന വഴിപാടാവിതുഒരു ഇടങ്ങഴി നേരിയ മാവില്‍ പാതി രാവിലേയും പാതി വൈകുന്നേരവും നിരന്തരഭോജനയാഗമായി അര്‍പ്പിക്കേണം.

6:21b.LEV.006.021 അതു എണ്ണ ചേര്‍ത്തു ചട്ടിയില്‍ ചുടേണം; അതു കുതിര്‍ത്തു കൊണ്ടുവരേണം; ചുട്ട കഷണങ്ങള്‍ ഭോജനയാഗമായി യഹോവേക്കു സൌരഭ്യവാസനയായി അര്‍പ്പിക്കേണം.

6:22b.LEV.006.022 അവന്റെ പുത്രന്മാരില്‍ അവന്നു പകരം അഭിഷേകം പ്രാപിക്കുന്ന പുരോഹിതനും അതു അര്‍പ്പിക്കേണം; എന്നേക്കുമുള്ള ചട്ടമായി അതു മുഴുവനും യഹോവേക്കു ദഹിപ്പിക്കേണം;

6:23b.LEV.006.023 പുരോഹിതന്റെ ഭോജനയാഗം മുഴുവനും ദഹിപ്പിക്കേണം അതു തിന്നരുതു.

6:24b.LEV.006.024 യഹോവ പിന്നെയും മോശെയോടു അരുളിച്ചെയ്തതു

6:25b.LEV.006.025 നീ അഹരോനോടും പുത്രന്മാരോടും പറയേണ്ടതു എന്തെന്നാല്‍പാപയാഗത്തിന്റെ പ്രമാണമാവിതുഹോമയാഗമൃഗത്തെ അറുക്കുന്ന സ്ഥലത്തുവെച്ചു പാപയാഗമൃഗത്തെയും യഹോവയുടെ സന്നിധിയില്‍ അറുക്കേണം; അതു അതിവിശുദ്ധം.

6:26b.LEV.006.026 പാപത്തിന്നുവേണ്ടി അതു അര്‍പ്പിക്കുന്ന പുരോഹിതന്‍ അതു തിന്നേണം; സമാഗമനക്കുടാരത്തിന്റെ പ്രാകാരത്തില്‍ ഒരു വിശുദ്ധസ്ഥലത്തുവെച്ചു അതു തിന്നേണം.

6:27b.LEV.006.027 അതിന്റെ മാംസം തൊടുന്നവന്‍ എല്ലാം വിശുദ്ധനായിരിക്കേണം; അതിന്റെ രക്തം ഒരു വസ്ത്രത്തില്‍ തെറിച്ചാല്‍ അതു വീണതു ഒരു വിശുദ്ധസ്ഥലത്തുവെച്ചു കഴുകേണം.

6:28b.LEV.006.028 അതു വേവിച്ച മണ്‍പാത്രം ഉടെച്ചുകളയേണം; ചെമ്പുകലത്തില്‍ വേവിച്ചു എങ്കില്‍ അതു തേച്ചു മഴക്കി വെള്ളംകൊണ്ടു കഴുകേണം.

6:29b.LEV.006.029 പുരോഹിതകുലത്തിലെ ആണുങ്ങളൊക്കെയും അതു തിന്നേണം; അതു അതിവിശുദ്ധം.

6:30b.LEV.006.030 എന്നാല്‍ വിശുദ്ധമന്ദിരത്തില്‍ പ്രായശ്ചിത്തം കഴിപ്പാന്‍ സാമഗമനക്കുടാരത്തിന്നകത്തു രക്തം കൊണ്ടുവരുന്ന പാപയാഗത്തെ തിന്നരുതു; അതു തീയില്‍ ഇട്ടു ചുട്ടുകളയേണം.

7

7:1b.LEV.007.001 അകൃത്യയാഗത്തിന്റെ പ്രമാണമാവിതുഅതു അതിവിശുദ്ധം

7:2b.LEV.007.002 ഹോമയാഗമൃഗത്തെ അറുക്കുന്ന സ്ഥലത്തുവെച്ചു അകൃത്യയാഗമൃഗത്തെയും അറുക്കേണം; അതിന്റെ രക്തം യാഗപീഠത്തിന്മേല്‍ ചുറ്റും തളിക്കേണം.

7:3b.LEV.007.003 അതിന്റെ സകലമേദസ്സും തടിച്ചവാലും കുടല്‍ പൊതിഞ്ഞിരിക്കുന്ന മേദസ്സും മൂത്രപിണ്ഡം രണ്ടും

7:4b.LEV.007.004 അവയുടെ മേല്‍ കടിപ്രദേശത്തുള്ള മേദസ്സും മൂത്രപിണ്ഡങ്ങളോടു കൂടെ കരളിന്മേലുള്ള വപയും എടുത്തു

7:5b.LEV.007.005 പുരോഹിതന്‍ യാഗപീഠത്തിന്മേല്‍ യഹോവേക്കു ദഹനയാഗമായി ദഹിപ്പിക്കേണം; അതു അകൃത്യയാഗം.

7:6b.LEV.007.006 പുരോഹിതകുലത്തിലെ ആണുങ്ങളൊക്കെയും അതു തിന്നേണം; ഒരു വിശുദ്ധസ്ഥലത്തുവെച്ചു അതു തിന്നേണം; അതു അതിവിശുദ്ധം.

7:7b.LEV.007.007 പാപയാഗം പോലെ തന്നേ അകൃത്യയാഗവും ആകുന്നു; അവേക്കു പ്രമാണവും ഒന്നു തന്നേ; പ്രായശ്ചിത്തം കഴിക്കുന്ന പുരോഹിതന്നു അതു ഇരിക്കേണം.

7:8b.LEV.007.008 പുരോഹിതന്‍ ഒരുത്തന്റെ ഹോമയാഗം അര്‍പ്പിക്കുമ്പോള്‍ അര്‍പ്പിച്ച പുരോഹിതന്നു ഹോമയാഗമൃഗത്തിന്റെ തോല്‍ ഇരിക്കേണം.

7:9b.LEV.007.009 അടുപ്പത്തുവെച്ചു ചുടുന്ന ഭോജനയാഗം ഒക്കെയും ഉരുളിയിലും ചട്ടിയിലും ഉണ്ടാക്കുന്നതു ഒക്കെയും അര്‍പ്പിക്കുന്ന പുരോഹിതന്നു ഇരിക്കേണം.

7:10b.LEV.007.010 എണ്ണ ചേര്‍ത്തതോ ചേര്‍ക്കാത്തതോ ആയ സകല ഭോജനയാഗവും അഹരോന്റെ സകലപുത്രന്മാര്‍ക്കും ഒരുപോലെ ഇരിക്കേണം.

7:11b.LEV.007.011 യഹോവേക്കു അര്‍പ്പിക്കുന്ന സമാധാനയാഗത്തിന്റെ പ്രമാണം ആവിതു

7:12b.LEV.007.012 അതിനെ സ്തോത്രമായി അര്‍പ്പിക്കുന്നു എങ്കില്‍ അവന്‍ സ്തോത്രയാഗത്തോടുകൂടെ എണ്ണ ചേര്‍ത്ത പുളിപ്പില്ലാത്ത ദോശകളും എണ്ണ പുരട്ടിയ പുളിപ്പില്ലാത്ത വടകളും എണ്ണ ചേര്‍ത്തു കുതിര്‍ത്ത നേരിയ മാവുകൊണ്ടുണ്ടാക്കിയ ദോശകളും അര്‍പ്പിക്കേണം.

7:13b.LEV.007.013 സ്തോത്രമായുള്ള സമാധാനയാഗത്തോടുകൂടെ പുളിച്ച മാവുകൊണ്ടുള്ള ദോശകളും ഭോജനയാഗമായി അര്‍പ്പിക്കേണം.

7:14b.LEV.007.014 ആ എല്ലാവഴിപാടിലും അതതു വകയില്‍ നിന്നു ഒരോന്നു യഹോവേക്കു നീരാജനാര്‍പ്പണമായിട്ടു അര്‍പ്പിക്കേണം; അതു സമാധാന യാഗത്തിന്റെ രക്തം തളിക്കുന്ന പുരോഹിതന്നു ഇരിക്കേണം.

7:15b.LEV.007.015 എന്നാല്‍ സ്തോത്രമായുള്ള സമാധാനയാഗത്തിന്റെ മാംസം, അര്‍പ്പിക്കുന്ന ദിവസത്തില്‍ തന്നേ തിന്നേണം; അതില്‍ ഒട്ടും പ്രഭാതംവരെ ശേഷിപ്പിക്കരുതു.

7:16b.LEV.007.016 അര്‍പ്പിക്കുന്ന യാഗം ഒരു നേര്‍ച്ചയോ സ്വമേധാദാനമോ ആകുന്നു എങ്കില്‍ യാഗം അര്‍പ്പിക്കുന്ന ദിവസത്തില്‍ തന്നേ അതു തിന്നേണം; അതില്‍ ശേഷിപ്പുള്ളതു പിറ്റെന്നാളും തിന്നാം.

7:17b.LEV.007.017 യാഗമാംസത്തില്‍ മൂന്നാം ദിവസംവരെ ശേഷിക്കുന്നതു തീയില്‍ ഇട്ടു ചുട്ടുകളയേണം.

7:18b.LEV.007.018 സമാധാനയാഗത്തിന്റെ മാംസത്തില്‍ ഏതാനും മൂന്നാം ദിവസം തിന്നാല്‍ അതു പ്രസാദമായിരിക്കയില്ല; അര്‍പ്പിക്കുന്നവന്നു കണക്കിടുകയുമില്ല; അതു അറെപ്പായിരിക്കും; അതു തിന്നുന്നവന്‍ കുറ്റം വഹിക്കേണം.

7:19b.LEV.007.019 ശുദ്ധിയില്ലാത്ത വല്ലതിനെയും തൊട്ടുപോയ മാംസം തിന്നരുതു; അതു തീയില്‍ ഇട്ടു ചുട്ടുകളയേണം; ശേഷം മാംസമോ ശുദ്ധിയുള്ളവന്നെല്ലാം തിന്നാം.

7:20b.LEV.007.020 എന്നാല്‍ അശുദ്ധി തന്റെ മേല്‍ ഇരിക്കുമ്പോള്‍ ആരെങ്കിലും യഹോവേക്കുള്ള സമാധാനയാഗങ്ങളുടെ മാംസം തിന്നാല്‍ അവനെ അവന്റെ ജനത്തില്‍നിന്നു ഛേദിച്ചുകളയേണം.

7:21b.LEV.007.021 മനുഷ്യന്റെ അശുദ്ധിയെയോ അശുദ്ധമൃഗത്തെയോ ശുദ്ധിയില്ലാത്ത വല്ല അറെപ്പിനെയോ ഇങ്ങനെ ശുദ്ധിയില്ലാത്ത യാതൊന്നിനെയും ആരെങ്കിലും തൊട്ടിട്ടു യഹോവേക്കുള്ള സാമാധാനയാഗങ്ങളുടെ മാംസം തിന്നാല്‍ അവനെ അവന്റെ ജനത്തില്‍ നിന്നു ഛേദിച്ചുകളയേണം.

7:22b.LEV.007.022 യഹോവ പിന്നെയും മോശെയോടു അരുളിച്ചെയ്തതു

7:23b.LEV.007.023 നീ യിസ്രായേല്‍മക്കളോടു പറയേണ്ടതു എന്തെന്നാല്‍ചെമ്മരിയാട്ടിന്റെയോ കോലാട്ടിന്റെയോ കാളയുടെയോ മേദസ്സും നിങ്ങള്‍ അശേഷം തിന്നരുതു.

7:24b.LEV.007.024 താനേ ചത്തതിന്റെ മേദസ്സും പറിച്ചുകീറിപ്പോയതിന്റെ മേദസ്സും മറ്റു എന്തിന്നെങ്കിലും കൊള്ളിക്കാം; തിന്നുക മാത്രം അരുതു.

7:25b.LEV.007.025 യഹോവേക്കു ദഹനയാഗമായി അര്‍പ്പിച്ച മൃഗത്തിന്റെ മേദസ്സു ആരെങ്കിലും തിന്നാല്‍ അവനെ അവന്റെ ജനത്തില്‍ നിന്നു ഛേദിച്ചുകളയേണം.

7:26b.LEV.007.026 നിങ്ങളുടെ വാസസ്ഥലങ്ങളില്‍ എങ്ങും യാതൊരു പക്ഷിയുടെയും മൃഗത്തിന്റെയും രക്തം നിങ്ങള്‍ ഭക്ഷിക്കരുതു.

7:27b.LEV.007.027 വല്ല രക്തവും ഭക്ഷിക്കുന്നവനെ എല്ലാം അവന്റെ ജനത്തില്‍നിന്നു ഛേദിച്ചുകളയേണം.

7:28b.LEV.007.028 യഹോവ പിന്നെയും മോശെയോടു അരുളിച്ചെയ്തതു

7:29b.LEV.007.029 നീ യിസ്രായേല്‍മക്കളോടു പറയേണ്ടതു എന്തെന്നാല്‍യഹോവേക്കു സമാധാനയാഗം അര്‍പ്പിക്കുന്നവന്‍ തന്റെ സമാധാനയാഗത്തില്‍നിന്നു യഹോവേക്കു വഴിപാടു കൊണ്ടുവരേണം.

7:30b.LEV.007.030 സ്വന്തകയ്യാല്‍ അവന്‍ അതു യഹോവയുടെ ദഹനയാഗമായി കൊണ്ടുവരേണം; യഹോവയുടെ സന്നിധിയില്‍ നീരാജനാര്‍പ്പണമായി നീരാജനം ചെയ്യേണ്ടതിന്നു നെഞ്ചോടുകൂടെ മേദസ്സും കൊണ്ടുവരേണം.

7:31b.LEV.007.031 പുരോഹിതന്‍ മേദസ്സു യാഗപീഠത്തിന്മേല്‍ ദഹിപ്പിക്കേണം; എന്നാല്‍ നെഞ്ചു അഹരോനും പുത്രന്മര്‍ക്കും ഇരിക്കേണം.

7:32b.LEV.007.032 നിങ്ങളുടെ സമാധാനയാഗങ്ങളില്‍ വലത്തെ കൈക്കുറകു ഉദര്‍ച്ചാര്‍പ്പണത്തിന്നായി നിങ്ങള്‍ പുരോഹിതന്റെ പക്കല്‍ കൊടുക്കേണം.

7:33b.LEV.007.033 അഹരോന്റെ പുത്രന്മാരില്‍ സമാധാനയാഗങ്ങളുടെ രക്തവും മേദസ്സും അര്‍പ്പിക്കുന്നവന്നു തന്നേ വലത്തെ കൈക്കുറകു ഔഹരിയായിരിക്കേണം.

7:34b.LEV.007.034 യിസ്രായേല്‍മക്കളുടെ സമാധാനയാഗങ്ങളില്‍നിന്നു നീരാജനത്തിന്റെ നെഞ്ചും ഉദര്‍ച്ചയുടെ കൈക്കുറകും ഞാന്‍ എടുത്തു പുരോഹിതനായ അഹരോന്നും പുത്രന്മാര്‍ക്കും യിസ്രായേല്‍മക്കളില്‍നിന്നുള്ള ശാശ്വതാവകാശമായി കൊടുത്തിരിക്കുന്നു.

7:35b.LEV.007.035 ഇതു അഹരോനെയും പുത്രന്മാരെയും യഹോവേക്കു പുരോഹിതശുശ്രൂഷ ചെയ്‍വാന്‍ പ്രതിഷ്ഠിച്ച നാള്‍മുതല്‍ യഹോവയുടെ ദഹനയാഗങ്ങളില്‍നിന്നു അഹരോന്നുള്ള ഔഹരിയും അവന്റെ പുത്രന്മാര്‍ക്കുംള്ള ഔഹരിയും ആകുന്നു.

7:36b.LEV.007.036 യിസ്രായേല്‍മക്കള്‍ അതു അവര്‍ക്കും കൊടുക്കേണമെന്നു താന്‍ അവരെ അഭിഷേകം ചെയ്തനാളില്‍ യഹോവ കല്പിച്ചു; അതു അവര്‍ക്കും തലമുറതലമുറയായി ശാശ്വതാവകാശം ആകുന്നു.

7:37b.LEV.007.037 ദഹനയാഗം, ഭോജനയാഗം, പാപയാഗം, അകൃത്യയാഗം, കരപൂരണയാഗം, സമാധാനയാഗം എന്നിവയെ സംബന്ധിച്ചുള്ള പ്രമാണം ഇതു തന്നേ.

7:38b.LEV.007.038 യഹോവേക്കു തങ്ങളുടെ വഴിപാടുകള്‍ കഴിപ്പാന്‍ അവന്‍ യിസ്രായേല്‍മക്കളോടു സീനായിമരുഭൂമിയില്‍വെച്ചു അരുളിച്ചെയ്ത നാളില്‍ യഹോവ മോശെയോടു സീനായിപര്‍വ്വതത്തില്‍ വെച്ചു ഇവ കല്പിച്ചു.

8

8:1b.LEV.008.001 യഹോവ പിന്നെയും മോശെയോടുനീ അഹരോനെയും അവനോടുകൂടെ

8:2b.LEV.008.002 അവന്റെ പുത്രന്മാരെയും വസ്ത്രം, അഭിഷേകതൈലം, പാപയാഗത്തിന്നുള്ള കാള, രണ്ടു ആട്ടുകൊറ്റന്മാര്‍, കൊട്ടയില്‍ പുളിപ്പില്ലാത്ത അപ്പം എന്നിവയുമായി കൊണ്ടുവരികയും

8:3b.LEV.008.003 സഭയെ മുഴുവനും സമാഗമനക്കുടാരത്തിന്റെ വാതില്‍ക്കല്‍ കൂട്ടുകയും ചെയ്ക എന്നു കല്പിച്ചു.

8:4b.LEV.008.004 യഹോവ തന്നോടു കല്പിച്ചതുപോലെ മോശെ ചെയ്തു; സഭ സമാഗമനക്കുടാരത്തിന്റെ വാതില്‍ക്കല്‍ വന്നുകൂടി.

8:5b.LEV.008.005 മോശെ സഭയോടുയഹോവ കല്പിച്ച കാര്യം ഇതാകുന്നു എന്നു പറഞ്ഞു.

8:6b.LEV.008.006 മോശെ അഹരോനെയും പുത്രന്മാരെയും അടുക്കല്‍ വരുത്തി അവരെ വെള്ളം കൊണ്ടു കഴുകി.

8:7b.LEV.008.007 അവനെ ഉള്ളങ്കി ഇടുവിച്ചു നടക്കെട്ടു കെട്ടിച്ചു അങ്കി ധരിപ്പിച്ചു ഏഫോദ് ഇടുവിച്ചു ഏഫോദിന്റെ ചിത്രപ്പണിയായ നടക്കെട്ടു കെട്ടിച്ചു അതിനാല്‍ അതു മുറുക്കി.

8:8b.LEV.008.008 അവനെ പതക്കം ധരിപ്പിച്ചു; പതക്കത്തില്‍ ഊറീമും തുമ്മീമും വെച്ചു.

8:9b.LEV.008.009 അവന്റെ തലയില്‍ മുടി വെച്ചു; മുടിയുടെ മേല്‍ മുന്‍ വശത്തു വിശുദ്ധകിരീടമായ പൊന്‍ പട്ടം വെച്ചു; യഹോവ മോശെയോടു കല്പിച്ചതുപോലെ തന്നേ.

8:10b.LEV.008.010 മോശെ അഭിഷേകതൈലം എടുത്തു കൂടാരവും അതിലുള്ളതൊക്കെയും അഭിഷേകം ചെയ്തു ശുദ്ധീകരിച്ചു.

8:11b.LEV.008.011 അതില്‍ കുറെ അവന്‍ യാഗപീഠത്തിന്മേല്‍ ഏഴു പ്രാവശ്യം തളിച്ചു യാഗപീഠവും അതിന്റെ ഉപകരണങ്ങളൊക്കെയും തൊട്ടിയും അതിന്റെ കാലും അഭിഷേകം ചെയ്തു ശുദ്ധീകരിച്ചു.

8:12b.LEV.008.012 അവന്‍ അഹരോന്റെ തലയില്‍ അഭിഷേകതൈലം ഒഴിച്ചു അവനെ അഭിഷേകം ചെയ്തു ശുദ്ധീകരിച്ചു.

8:13b.LEV.008.013 മോശെ അഹരോന്റെ പുത്രന്മാരെ വരുത്തി, അങ്കി ധരിപ്പിച്ചു നടുക്കെട്ടു കെട്ടിച്ചു തലപ്പാവും ഇടുവിച്ചു; യഹോവ മോശെയോടു കല്പിച്ചതുപോലെ തന്നേ.

8:14b.LEV.008.014 അവന്‍ പാപയാഗത്തിന്നുള്ള കാളയെ കൊണ്ടുവന്നുപാപയാഗത്തിന്നുള്ള കാളയുടെ തലയില്‍ അഹരോനും പുത്രന്മാരും കൈ വെച്ചു.

8:15b.LEV.008.015 അവന്‍ അതിനെ അറുത്തു; മോശെ അതിന്റെ രക്തം എടുത്തു വിരല്‍കൊണ്ടു യാഗപീഠത്തിന്റെ കൊമ്പുകളില്‍ ചുറ്റും പുരട്ടി യാഗപീഠം ശുദ്ധീകരിച്ചു; ശേഷം രക്തം യാഗപീഠത്തിന്റെ ചുവട്ടില്‍ ഒഴിച്ചു, അതിന്നുവേണ്ടി പ്രാശ്ചിത്തം കഴിച്ചു അതിനെ ശുദ്ധീകരിച്ചു;

8:16b.LEV.008.016 കുടലിന്മേലുള്ള സകലമേദസ്സും കരളിന്മേലുള്ള വപയും മൂത്രപിണ്ഡം രണ്ടും അവയുടെ മേദസ്സും മോശെ എടുത്തു യാഗപീഠത്തിന്മേല്‍ ദഹിപ്പിച്ചു.

8:17b.LEV.008.017 എന്നാല്‍ കാളയെയും അതിന്റെ തോല്‍, മാംസം, ചാണകം എന്നിവയെയും അവന്‍ പാളയത്തിന്നു പുറത്തു തീയില്‍ ഇട്ടു ചുട്ടുകളഞ്ഞു; യഹോവ മോശെയോടു കല്പിച്ചതുപോലെ തന്നേ.

8:18b.LEV.008.018 അവന്‍ ഹോമയാഗത്തിന്നുള്ള ആട്ടുകൊറ്റനെയും കൊണ്ടുവന്നുഅഹരോനും പുത്രന്മാരും ആട്ടുകൊറ്റന്റെ തലയില്‍ കൈ വെച്ചു.

8:19b.LEV.008.019 അവന്‍ അതിനെ അറുത്തു; മോശെ അതിന്റെ രക്തം യാഗപീഠത്തിന്മേല്‍ ചുറ്റും തളിച്ചു.

8:20b.LEV.008.020 ആട്ടുകൊറ്റനെ ഖണ്ഡംഖണ്ഡമായി ഖണ്ഡിച്ചു; മോശെ തലയും ഖണ്ഡങ്ങളും മേദസ്സും ദഹിപ്പിച്ചു.

8:21b.LEV.008.021 അവന്‍ അതിന്റെ കുടലും കാലും വെള്ളംകൊണ്ടുകഴുകി; മോശെ ആട്ടുകൊറ്റനെ മുഴുവനും യാഗപീഠത്തിന്മേല്‍ ദഹിപ്പിച്ചു; ഇതു സൌരഭ്യവാസനയായ ഹോമയാഗമായി യഹോവേക്കുള്ള ധഹനയാഗം; യഹോവ മോശെയോടു കല്പിച്ചതു പോലെ തന്നേ.

8:22b.LEV.008.022 അവന്‍ കരപൂരണത്തിന്നുള്ള ആട്ടുകൊറ്റനായ മറ്റെ ആട്ടുകൊറ്റനെയും കൊണ്ടുവന്നു; അഹരോനും പുത്രന്മാരും ആട്ടുകൊറ്റന്റെ തലയില്‍ കൈവെച്ചു.

8:23b.LEV.008.023 അവന്‍ അതിനെ അറുത്തു; മോശെ അതിന്റെ രക്തം കുറെ എടുത്തു അഹരോന്റെ വലത്തെ കാതിന്മേലും വലത്തെ കയ്യുടെ പെരുവിരലിന്മേലും വലത്തെ കാലിന്റെ പെരുവിരലിന്മേലും പുരട്ടി.

8:24b.LEV.008.024 അവന്‍ അഹരോന്റെ പുത്രന്മാരെയും വരുത്തി; മോശെ രക്തം കുറെ അവരുടെ വലത്തെ കാതിന്മേലും വലത്തെ കയ്യുടെ പെരുവിരലിന്മേലും വലത്തെ കാലിന്റെ പെരുവിരലിന്മേലും പുരട്ടി; ശേഷം രക്തം മോശെ യാഗപീഠത്തിന്മേല്‍ ചുറ്റും തളിച്ചു.

8:25b.LEV.008.025 മേദസ്സും തടിച്ചവാലും കുടലിന്മേലുള്ള സകലമേദസ്സും കരളിന്മേലുള്ള വപയും മൂത്രപിണ്ഡം രണ്ടും അവയുടെ മേദസ്സും വലത്തെ കൈക്കുറകും അവന്‍ എടുത്തു,

8:26b.LEV.008.026 യഹോവയുടെ സന്നിധിയിലുള്ള പുളിപ്പില്ലാത്ത അപ്പം ഇരിക്കുന്ന കൊട്ടയില്‍ നിന്നു പുളിപ്പില്ലാത്ത ഒരു അപ്പവും എണ്ണയപ്പമായ ഒരു ദോശയും ഒരു വടയും എടുത്തു മേദസ്സിന്മേലും കൈക്കുറകിന്മേലും വെച്ചു.

8:27b.LEV.008.027 അവയൊക്കെയും അഹരോന്റെ കയ്യിലും അവന്റെ പുത്രന്മാരുടെ കയ്യിലും വെച്ചു യഹോവേക്കു നീരാജനം ചെയ്തു.

8:28b.LEV.008.028 പിന്നെ മോശെ അവയെ അവരുടെ കയ്യില്‍നിന്നു എടുത്തു യാഗപീഠത്തിന്മേല്‍ യാഗത്തിന്‍ മീതെ ദഹിപ്പിച്ചു. ഇതു സൌരഭ്യവാസനയായ കരപൂരണയാഗം, യഹോവേക്കുള്ള ദഹനയാഗം തന്നേ.

8:29b.LEV.008.029 മോശെ അതിന്റെ നെഞ്ചു എടുത്തു യഹോവയുടെ സന്നിധിയില്‍ നീരാജനാര്‍പ്പണമായി നീരാജനം ചെയ്തു; അതു കരപൂരണത്തിന്റെ ആട്ടുകൊറ്റനില്‍ മോശെക്കുള്ള ഔഹരി ആയിരുന്നു; യഹോവ മോശെയോടു കല്പിച്ചതുപോലെ തന്നേ.

8:30b.LEV.008.030 മോശെ അഭിഷേകതൈലവും യാഗപീഠത്തിന്മേലുള്ള രക്തവും കുറേശ്ശ എടുത്തു അഹരോന്റെ മേലും അവന്റെ വസ്ത്രത്തിന്മേലും അവന്റെ പുത്രന്മാരുടെ മേലും പുത്രന്മാരുടെ വസ്ത്രത്തിന്മേലും തളിച്ചു; അഹരോനെയും അവന്റെ വസ്ത്രത്തെയും അവന്റെ പുത്രന്മാരെയും പുത്രന്മാരുടെ വസ്ത്രങ്ങളെയും ശുദ്ധീകരിച്ചു.

8:31b.LEV.008.031 അഹരോനോടും അവന്റെ പുത്രന്മാരോടും മോശെ പറഞ്ഞതു എന്തെന്നാല്‍മാംസം നിങ്ങള്‍ സമാഗമനക്കുടാരത്തിന്റെ വാതില്‍ക്കല്‍വെച്ചു പാകംചെയ്തു, അഹരോനും പുത്രന്മാരും അതു തിന്നേണമെന്നു എനിക്കു കല്പനയുണ്ടായതുപോലെ അവിടെവെച്ചു അതും കരപൂരണത്തിന്റെ കൊട്ടയില്‍ ഇരിക്കുന്ന അപ്പവും തിന്നുവിന്‍ .

8:32b.LEV.008.032 മാംസത്തിലും അപ്പത്തിലും ശേഷിക്കുന്നതു നിങ്ങള്‍ തീയില്‍ ഇട്ടു ചുട്ടുകളയേണം.

8:33b.LEV.008.033 നിങ്ങളുടെ കരപൂരണദിവസങ്ങള്‍ തികയുവോളം നിങ്ങള്‍ ഏഴു ദിവസത്തേക്കു സമാഗമനക്കുടാരത്തിന്റെ വാതില്‍ വിട്ടു പുറത്തു പോകരുതു; ഏഴു ദിവസം അവന്‍ നിങ്ങള്‍ക്കു കരപൂരണം ചെയ്യും.

8:34b.LEV.008.034 നിങ്ങള്‍ക്കുവേണ്ടി പ്രായശ്ചിത്തം കഴിപ്പാന്‍ ഇന്നു ചെയ്തതുപോലെ ഇനിയും ചെയ്യേണ്ടതിന്നു യഹോവ കല്പിച്ചിരിക്കുന്നു.

8:35b.LEV.008.035 ആകയാല്‍ നിങ്ങള്‍ മരിക്കാതിരിപ്പാന്‍ ഏഴു ദിവസം രാവും പകലും സമാഗമനക്കുടാരത്തിന്റെ വാതില്‍ക്കല്‍ പാര്‍ത്തു യഹോവയുടെ കല്പന അനുസരിക്കേണം; ഇങ്ങനെ എന്നോടു കല്പിച്ചിരിക്കുന്നു.

8:36b.LEV.008.036 യഹോവ മോശെമുഖാന്തരം കല്പിച്ച സകല കാര്യങ്ങളെയും അഹരോനും അവന്റെ പുത്രന്മാരും ചെയ്തു.

9

9:1b.LEV.009.001 എട്ടാം ദിവസം മോശെ അഹരോനെയും പുത്രന്മാരെയും യിസ്രായേല്‍മൂപ്പന്മാരെയും വിളിച്ചു,

9:2b.LEV.009.002 അഹരോനോടു പറഞ്ഞതു എന്തെന്നാല്‍നീ പാപയാഗത്തിന്നായി ഊനമില്ലാത്ത ഒരു കാളകൂട്ടിയെയും ഹോമയാഗത്തിന്നായി ഊനമില്ലാത്ത ഒരു ആട്ടുകൊറ്റനെയും എടുത്തു യഹോവയുടെ സന്നിധിയില്‍ അര്‍പ്പിക്കേണം.

9:3b.LEV.009.003 എന്നാല്‍ യിസ്രായേല്‍മക്കളോടു നീ പറയേണ്ടതു എന്തെന്നാല്‍യഹോവയുടെ സന്നിധിയില്‍ യാഗം കഴിക്കേണ്ടതിന്നു നിങ്ങള്‍ പാപയാഗത്തിന്നായി ഊനമില്ലാത്ത ഒരു കോലാട്ടിനെയും ഹോമയാഗത്തിന്നായി ഒരു വയസ്സു പ്രായമുള്ള ഊനമില്ലാത്ത ഒരു കാളകൂട്ടിയെയും ഒരു വയസ്സുപ്രായമുള്ള ഊനമില്ലാത്ത ഒരു ചെമ്മരിയാട്ടിന്‍ കുട്ടിയെയും

9:4b.LEV.009.004 സമാധാനയാഗത്തിന്നായി ഒരു കാളയെയും ഒരു ചെമ്മരിയാട്ടുകൊറ്റനെയും എണ്ണ ചേര്‍ത്ത ഭോജനയാഗത്തെയും എടുപ്പിന്‍ ; യഹോവ ഇന്നു നിങ്ങള്‍ക്കു പ്രത്യക്ഷനാകും.

9:5b.LEV.009.005 മോശെ കല്പിച്ചവയെ അവര്‍ സമാഗമനക്കുടാരത്തിന്നു മുമ്പില്‍ കൊണ്ടു വന്നു; സഭ മുഴുവനും അടുത്തുവന്നു യഹോവയുടെ സന്നിധിയില്‍ നിന്നു.

9:6b.LEV.009.006 അപ്പോള്‍ മോശെനിങ്ങള്‍ ചെയ്യേണമെന്നു യഹോവ കല്പിച്ച കാര്യം ഇതു ആകുന്നു; യഹോവയുടെ തേജസ്സു നിങ്ങള്‍ക്കു പ്രത്യക്ഷമാകും എന്നു പറഞ്ഞു.

9:7b.LEV.009.007 അഹരോനോടു മോശെനീ യാഗപീഠത്തിന്റെ അടുക്കല്‍ ചെന്നു യഹോവ കല്പിച്ചതുപോലെ നിന്റെ പാപയാഗവും ഹോമയാഗവും അര്‍പ്പിച്ചു നിനക്കും ജനത്തിന്നുംവേണ്ടി പ്രായശ്ചിത്തം കഴിച്ചു ജനത്തിന്റെ വഴിപാടു അര്‍പ്പിച്ചു അവര്‍ക്കായിട്ടും പ്രാശ്ചിത്തം കഴിക്ക എന്നു പറഞ്ഞു.

9:8b.LEV.009.008 അങ്ങനെ അഹരോന്‍ യാഗപീഠത്തിന്റെ അടുക്കല്‍ ചെന്നു തനിക്കുവേണ്ടി പാപയാഗത്തിന്നുള്ള കാളകൂട്ടിയെ അറുത്തു;

9:10b.LEV.009.010 പാപയാഗത്തിന്റെ മേദസ്സും മൂത്രപിണ്ഡങ്ങളും കരളിന്മേലുള്ള വപയും അവന്‍ യാഗപീഠത്തിന്മേല്‍ ദഹിപ്പിച്ചു; യഹോവ മോശെയോടു കല്പിച്ചതുപോലെ തന്നേ.

9:11b.LEV.009.011 അതിന്റെ മാംസവും തോലും അവന്‍ പാളയത്തിന്നു പുറത്തു തീയില്‍ ഇട്ടു ചുട്ടുകളഞ്ഞു.

9:12b.LEV.009.012 അവന്‍ ഹോമയാഗത്തെയും അറുത്തു; അഹരോന്റെ പുത്രന്മാര്‍ അതിന്റെ രക്തം അവന്റെ അടുക്കല്‍ കൊണ്ടുവന്നു; അവന്‍ അതു യാഗപീഠത്തിന്മേല്‍ ചുറ്റും തളിച്ചു.

9:13b.LEV.009.013 അവര്‍ ഖണ്ഡംഖണ്ഡമായി ഹോമയാഗവും അതിന്റെ തലയും അവന്റെ അടുക്കല്‍ കൊണ്ടുവന്നു അവന്‍ അവയെ യാഗപീഠത്തിന്മേല്‍ ദഹിപ്പിച്ചു.

9:14b.LEV.009.014 അവന്‍ അതിന്റെ കുടലും കാലും കഴുകി യാഗപീഠത്തിന്മേല്‍ ഹോമയാഗത്തിന്‍ മീതെ ദഹിപ്പിച്ചു.

9:15b.LEV.009.015 അവന്‍ ജനത്തിന്റെ വഴിപാടുകൊണ്ടുവന്നുജനത്തിന്നുവേണ്ടി പാപയാഗത്തിന്നുള്ള കോലാടിനെ പിടിച്ചു അറുത്തു മുമ്പിലത്തേതിനെപ്പോലെ പാപയാഗമായി അര്‍പ്പിച്ചു.

9:16b.LEV.009.016 അവന്‍ ഹോമയാഗംകൊണ്ടു വന്നു അതും നിയമപ്രകാരം അര്‍പ്പിച്ചു.

9:17b.LEV.009.017 അവന്‍ ഭോജനയാഗം കൊണ്ടുവന്നു അതില്‍ നിന്നു കൈനിറെച്ചു എടുത്തു കാലത്തെ ഹോമയാഗത്തിന്നു പുറമെ യാഗപീഠത്തിന്മേല്‍ ദഹിപ്പിച്ചു.

9:18b.LEV.009.018 പിന്നെ അവന്‍ ജനത്തിന്നുവേണ്ടി സമാധാനയാഗത്തിന്നുള്ള കാളയെയും ചെമ്മരിയാട്ടുകൊറ്റനെയും അറുത്തു; അഹരോന്റെ പുത്രന്മാര്‍ അതിന്റെ രക്തം അവന്റെ അടുക്കല്‍ കൊണ്ടുവന്നു; അവന്‍ അതു യാഗപീഠത്തിന്മേല്‍ ചുറ്റും തളിച്ചു.

9:19b.LEV.009.019 കാളയുടെയും ആട്ടുകൊറ്റന്റെയും മേദസ്സും തടിച്ചവാലും കുടല്‍ പൊതിഞ്ഞിരിക്കുന്ന മേദസ്സും മൂത്രപിണ്ഡങ്ങളും കരളിന്മേലുള്ള വപയും കൊണ്ടുവന്നു.

9:20b.LEV.009.020 അവര്‍ മേദസ്സു നെഞ്ചുകണ്ടങ്ങളുടെമേല്‍ വെച്ചു; അവന്‍ മേദസ്സു യാഗപീഠത്തിന്മേല്‍ ദഹിപ്പിച്ചു.

9:21b.LEV.009.021 എന്നാല്‍ നെഞ്ചുകണ്ടങ്ങളും വലത്തെ കൈക്കുറകും മോശെ കല്പിച്ചതുപോലെ അഹരോന്‍ യഹോവയുടെ സന്നിധിയില്‍ നീരാജാനാര്‍പ്പണമായി നീരാജനം ചെയ്തു.

9:22b.LEV.009.022 പിന്നെ അഹരോന്‍ ജനത്തിന്നു നേരെ കൈ ഉയര്‍ത്തി അവരെ ആശീര്‍വ്വദിച്ചു; പാപയാഗവും ഹോമയാഗവും സമാധാനയാഗവും അര്‍പ്പിച്ചിട്ടു അവന്‍ ഇറങ്ങിപ്പോന്നു.

9:23b.LEV.009.023 മോശെയും അഹരോനും സമാഗമനക്കുടാരത്തില്‍ കടന്നിട്ടു പുറത്തുവന്നു ജനത്തെ ആശീര്‍വ്വദിച്ചു; അപ്പോള്‍ യഹോവയുടെ തേജസ്സു സകല ജനത്തിന്നും പ്രത്യക്ഷമായി.

9:24b.LEV.009.024 യഹോവയുടെ സന്നിധിയില്‍നിന്നു തീ പുറപ്പെട്ടു യാഗപീഠത്തിന്മേല്‍ ഉള്ള ഹോമയാഗവും മേദസ്സും ദഹിപ്പിച്ചു; ജനമെല്ലാം അതു കണ്ടപ്പോള്‍ ആര്‍ത്തു സാഷ്ടാംഗം വീണു.

10

10:1b.LEV.010.001 അനന്തരം അഹരോന്റെ പുത്രന്മാരായ നാദാബും അബീഹൂവും ഔരോ ധൂപകലശം എടുത്തു അതില്‍ തീ ഇട്ടു അതിന്മേല്‍ ധൂപ വര്‍ഗ്ഗവും ഇട്ടു, അങ്ങനെ തങ്ങളോടു കല്പിച്ചതല്ലാത്ത അന്യാഗ്നി യഹോവയുടെ സന്നിധിയില്‍ കൊണ്ടുവന്നു.

10:2b.LEV.010.002 ഉടനെ യഹോവയുടെ സന്നിധിയില്‍നിന്നു തീ പുറപ്പെട്ടു അവരെ ദഹിപ്പിച്ചുകളഞ്ഞു; അവര്‍ യഹോവയുടെ സന്നിധിയില്‍ മരിച്ചുപോയി.

10:3b.LEV.010.003 അപ്പോള്‍ മോശെഎന്നോടു അടുക്കുന്നവരില്‍ ഞാന്‍ ശുദ്ധീകരിക്കപ്പെടും; സര്‍വ്വജനത്തിന്റെയും മുമ്പാകെ ഞാന്‍ മഹത്വപ്പെടും എന്നു യഹോവ അരുളിച്ചെയ്തതു ഇതു തന്നേ എന്നു അഹരോനോടു പറഞ്ഞു. അഹരോനോ മിണ്ടാതിരുന്നു.

10:4b.LEV.010.004 പിന്നെ മോശെ അഹരോന്റെ ഇളയപ്പന്‍ ഉസ്സീയേലിന്റെ പുത്രന്മാരായ മീശായേലിനെയും എത്സാഫാനെയും വിളിച്ചു അവരോടുനിങ്ങള്‍ അടുത്തുചെന്നു നിങ്ങളുടെ സഹോദരന്മാരെ വിശുദ്ധമന്ദിരത്തിന്റെ മുമ്പില്‍നിന്നു പാളയത്തിന്നു പുറത്തു കൊണ്ടുപോകുവിന്‍ എന്നു പറഞ്ഞു.

10:5b.LEV.010.005 മോശെ പറഞ്ഞതുപോലെ അവര്‍ അടുത്തു ചെന്നു അവരെ അവരുടെ അങ്കികളോടുകൂടെ പാളയത്തിന്നു പുറത്തു കൊണ്ടുപോയി.

10:6b.LEV.010.006 പിന്നെ മോശെ അഹരോനോടും അവന്റെ പുത്രന്മാരായ എലെയാസാരോടും ഈഥാമാരോടും നിങ്ങള്‍ മരിക്കാതെയും സര്‍വ്വസഭയുടെയും മേല്‍ കോപം വരാതെയും ഇരിപ്പാന്‍ നിങ്ങളുടെ തലമുടി പിച്ചിപ്പറിക്കരുതു; നിങ്ങളുടെ വസ്ത്രം കീറുകയും അരുതു; നിങ്ങളുടെ സഹോദരന്മാരായ യിസ്രായേല്‍ഗൃഹം ഒക്കെയും യഹോവ ദഹിപ്പിച്ച ദഹനംനിമിത്തം കരയട്ടെ.

10:7b.LEV.010.007 നിങ്ങളോ മരിച്ചുപോകാതിരിക്കേണ്ടതിന്നു സമാഗമനക്കുടാരത്തിന്റെ വാതില്‍ വീട്ടു പുറത്തു പോകരുതു; യഹോവയുടെ അഭിഷേകതൈലം നിങ്ങളുടെ മേല്‍ ഇരിക്കുന്നുവല്ലോ എന്നു പറഞ്ഞു. അവര്‍ മോശെയുടെ വചനംപോലെ തന്നേ ചെയ്തു.

10:8b.LEV.010.008 യഹോവ അഹരോനോടു അരുളിച്ചെയ്തതു

10:9b.LEV.010.009 നീയും നിന്റെ പുത്രന്മാരും മരിച്ചു പോകാതിരിക്കേണ്ടതിന്നു സമാഗമനക്കുടാരത്തില്‍ കടക്കുമ്പോള്‍ വീഞ്ഞും മദ്യവും കുടിക്കരുതു. ഇതു നിങ്ങള്‍ക്കു തലമുറതലമുറയായി എന്നേക്കുമുള്ള ചട്ടമായിരിക്കേണം.

10:10b.LEV.010.010 ശുദ്ധവും അശുദ്ധവും മലിനവും നിര്‍മ്മലവും തമ്മില്‍ നിങ്ങള്‍ വകതിരിക്കേണ്ടതിന്നും

10:11b.LEV.010.011 യഹോവ മോശെമുഖാന്തരം യിസ്രായേല്‍മക്കളോടു കല്പിച്ച സകലപ്രമാണങ്ങളും അവരെ ഉപദേശിക്കേണ്ടതിന്നും തന്നേ.

10:12b.LEV.010.012 അഹരോനോടും അവന്റെ ശേഷിപ്പുള്ള പുത്രന്മാരായ എലെയാസാരോടും ഈഥാമാരോടും മോശെ പറഞ്ഞതെന്തെന്നാല്‍യഹോവയുടെ ദഹനയാഗങ്ങളില്‍ ശേഷിപ്പുള്ള ഭോജനയാഗം നിങ്ങള്‍ എടുത്തു യാഗപീഠത്തിന്റെ അടുക്കല്‍ വെച്ചു പുളിപ്പില്ലാത്തതായി ഭക്ഷിപ്പിന്‍ ; അതു അതിവിശുദ്ധം.

10:13b.LEV.010.013 അതു ഒരു വിശുദ്ധസ്ഥലത്തുവെച്ചു ഭക്ഷിക്കേണം; യഹോവയുടെ ദഹനയാഗങ്ങളില്‍ അതു നിനക്കുള്ള അവകാശവും നിന്റെ പുത്രന്മാര്‍ക്കുംള്ള അവകാശവും ആകുന്നു; ഇങ്ങനെ എന്നോടു കല്പിച്ചിരിക്കുന്നു.

10:14b.LEV.010.014 നിരാജനത്തിന്റെ നെഞ്ചും ഉദര്‍ച്ചയുടെ കൈക്കുറകും നീയും നിന്റെ പുത്രന്മാരും പുത്രിമാരും വെടിപ്പുള്ളോരു സ്ഥലത്തു വെച്ചു തിന്നേണം; യിസ്രായേല്‍മക്കളുടെ സമാധാനയാഗങ്ങളില്‍ അവ നിനക്കുള്ള അവകാശവും നിന്റെ മക്കള്‍ക്കുള്ള അവകാശവുമായി നല്കിയിരിക്കുന്നു.

10:15b.LEV.010.015 മേദസ്സിന്റെ ദഹനയാഗങ്ങളോടുകൂടെ അവര്‍ യഹോവയുടെ സന്നിധിയില്‍ നീരാജനം ചെയ്യേണ്ടതിന്നു ഉദര്‍ച്ചയുടെ കൈക്കുറകും നീരാജനത്തിന്റെ നെഞ്ചുംകൊണ്ടു വരേണം; അതു യഹോവ കല്പിച്ചതുപോലെ ശാശ്വതാവകാശമായി നിനക്കും നിന്റെ മക്കള്‍ക്കും ഇരിക്കേണം.

10:16b.LEV.010.016 പിന്നെ പാപയാഗമായ കോലാടിനെക്കുറിച്ചു മോശെ താല്‍പര്യമായി അന്വേഷിച്ചു; എന്നാല്‍ അതു ചുട്ടുകളഞ്ഞിരുന്നു; അപ്പോള്‍ അവന്‍ അഹരോന്റെ ശേഷിപ്പുള്ള പുത്രന്മാരായ എലെയാസാരോടും ഈഥാമാരോടും കോപിച്ചു

10:17b.LEV.010.017 പാപയാഗം അതിവിശുദ്ധവും സഭയുടെ അകൃത്യം നീക്കിക്കളവാനും അവര്‍ക്കുംവേണ്ടി യഹോവയുടെ സന്നിധിയില്‍ പ്രായശ്ചിത്തം കഴിപ്പാനും നിങ്ങള്‍ക്കു തന്നതുമായിരിക്കെ നിങ്ങള്‍ അതു ഒരു വിശുദ്ധ സ്ഥലത്തുവെച്ചു ഭക്ഷിക്കാഞ്ഞതു എന്തു?

10:18b.LEV.010.018 അതിന്റെ രക്തം വിശുദ്ധമന്ദിരത്തിന്നകത്തു കൊണ്ടുവന്നില്ലല്ലോ; ഞാന്‍ ആജ്ഞാപിച്ചതു പോലെ നിങ്ങള്‍ അതു ഒരു വിശുദ്ധസ്ഥലത്തു വെച്ചു ഭക്ഷിക്കേണ്ടതായിരുന്നു എന്നു പറഞ്ഞു.

10:19b.LEV.010.019 അപ്പോള്‍ അഹരോന്‍ മോശെയോടുഇന്നു അവര്‍ തങ്ങളുടെ പാപയാഗവും ഹോമയാഗവും യഹോവയുടെ സന്നിധിയില്‍ അര്‍പ്പിച്ചു; എനിക്കു ഇങ്ങനെ ഭവിച്ചുവല്ലോ. ഇന്നു ഞാന്‍ പാപയാഗം ഭക്ഷിച്ചു എങ്കില്‍ അതു യഹോവേക്കു പ്രസാദമായിരിക്കുമോ എന്നു പറഞ്ഞു.

10:20b.LEV.010.020 ഇതു കേട്ടപ്പോള്‍ മോശെക്കു ബോധിച്ചു.

11

11:1b.LEV.011.001 യഹോവ പിന്നെയും മോശെയോടും അഹരോനോടും അരുളിച്ചെയ്തതു

11:2b.LEV.011.002 നിങ്ങള്‍ യിസ്രായേല്‍മക്കളോടു പറയേണ്ടതു എന്തെന്നാല്‍ഭൂമിയിലുള്ള സകലമൃഗങ്ങളിലും നിങ്ങള്‍ക്കു തിന്നാകുന്ന മൃഗങ്ങള്‍ ഇവ

11:3b.LEV.011.003 മൃഗങ്ങളില്‍ കുളമ്പു പിളര്‍ന്നിരിക്കുന്നതും കുളമ്പു രണ്ടായി പിരിഞ്ഞിരിക്കുന്നതും അയവിറക്കുന്നതുമായതൊക്കെയും നിങ്ങള്‍ക്കു തിന്നാം.

11:4b.LEV.011.004 എന്നാല്‍ അയവിറക്കുന്നവയിലും കുളമ്പു പിളര്‍ന്നിരിക്കുന്നവയിലും നിങ്ങള്‍ തിന്നരുതാത്തവ ഇവഒട്ടകം; അയവിറക്കുന്നു എങ്കിലും കുളമ്പു പിളര്‍ന്നതല്ലായ്കകൊണ്ടു അതു നിങ്ങള്‍ക്കു അശുദ്ധം.

11:5b.LEV.011.005 കുഴിമുയല്‍; അയവിറക്കുന്നു എങ്കിലും കുളമ്പു പിളര്‍ന്നതല്ലായ്കയാല്‍ അതു നിങ്ങള്‍ക്കു അശുദ്ധം.

11:6b.LEV.011.006 മുയല്‍; അയവിറക്കുന്നു എങ്കിലും കുളമ്പു പിളന്നതല്ലായ്കയാല്‍ അതു നിങ്ങള്‍ക്കു അശുദ്ധം.

11:7b.LEV.011.007 പന്നി കുളമ്പു പിളര്‍ന്നതായി കുളമ്പു രണ്ടായി പിരിഞ്ഞിരിക്കുന്നതു തന്നേ എങ്കിലും അയവിറക്കുന്നതല്ലായ്കയാല്‍ അതു നിങ്ങള്‍ക്കു അശുദ്ധം.

11:8b.LEV.011.008 ഇവയുടെ മാംസം നിങ്ങള്‍ തിന്നരുതു; പിണം തൊടുകയും അരുതു; ഇവ നിങ്ങള്‍ക്കു അശുദ്ധം.

11:9b.LEV.011.009 വെള്ളത്തിലുള്ള എല്ലാറ്റിലുംവെച്ചു നിങ്ങള്‍ക്കു തിന്നാകുന്നവ ഇവകടലുകളിലും നദികളിലും ഉള്ള വെള്ളത്തില്‍ ചിറകും ചെതുമ്പലും ഉള്ളവ ഒക്കെയും നിങ്ങള്‍ക്കു തിന്നാം.

11:10b.LEV.011.010 എന്നാല്‍ കടലുകളിലും നദികളിലും ള്ളള വെള്ളത്തില്‍ ചലനംചെയ്യുന്ന എല്ലാറ്റിലും വെള്ളത്തിലുള്ള സകലജന്തുക്കളിലും ചിറകും ചെതുമ്പലുമില്ലാത്തതു ഒക്കെയും നിങ്ങള്‍ക്കു അറെപ്പായിരിക്കേണം.

11:11b.LEV.011.011 അവ നിങ്ങള്‍ക്കു അറെപ്പായി തന്നേ ഇരിക്കേണം. അവയുടെ മാംസം തിന്നരുതു; അവയുടെ പിണം നിങ്ങള്‍ക്കു അറെപ്പായിരിക്കേണം.

11:12b.LEV.011.012 ചിറകും ചെതുമ്പലും ഇല്ലാതെ വെള്ളത്തില്‍ ഉള്ളതൊക്കെയും നിങ്ങള്‍ക്കു അറെപ്പു ആയിരിക്കേണം.

11:13b.LEV.011.013 പക്ഷികളില്‍ നിങ്ങള്‍ക്കു അറെപ്പായിരിക്കേണ്ടുന്നവ ഇവഅവയെ തിന്നരുതു; അവ അറെപ്പു ആകുന്നുകഴുകന്‍ , ചെമ്പരുന്തു,

11:14b.LEV.011.014 കടല്‍റാഞ്ചന്‍ , ഗൃദ്ധം, അതതു വിധം പരുന്തു,

11:15b.LEV.011.015 അതതു വിധം കാക്ക, ഒട്ടകപ്പക്ഷി,

11:16b.LEV.011.016 പുള്ളു, കടല്‍കാക്ക, അതതു വിധം പ്രാപ്പിടിയന്‍ ,

11:17b.LEV.011.017 നത്തു, നീര്‍ക്കാക്ക, ക്കുമന്‍ , മൂങ്ങ,

11:18b.LEV.011.018 വേഴാമ്പല്‍, കുടുമ്മച്ചാത്തന്‍ , പെരിഞാറ,

11:19b.LEV.011.019 അതതതു വിധം കൊകൂ, കുളക്കോഴി, നരിച്ചീര്‍ എന്നിവയും

11:20b.LEV.011.020 ചിറകുള്ള ഇഴജാതിയില്‍ നാലുകാല്‍കൊണ്ടു നടക്കുന്നതു ഒക്കെയും നിങ്ങള്‍ക്കു അറെപ്പായിരിക്കേണം.

11:21b.LEV.011.021 എങ്കിലും ചിറകുള്ള ഇഴജാതിയില്‍ നാലുകാല്‍ കൊണ്ടു നടക്കുന്ന എല്ലാറ്റിലും നിലത്തു കുതിക്കേണ്ടതിന്നു കാലിന്മേല്‍ തുട ഉള്ളവയെ നിങ്ങള്‍ക്കു തിന്നാം.

11:22b.LEV.011.022 ഇവയില്‍ അതതു വിധം വെട്ടുക്കിളി, അതതു വിധം വിട്ടില്‍, അതതു വിധം ചീവീടു, അതതു വിധം തുള്ളന്‍ എന്നിവയെ നിങ്ങള്‍ക്കു തിന്നാം.

11:23b.LEV.011.023 ചിറകും നാലുകാലുമുള്ള ശേഷം ഇഴജാതി ഒക്കെയും നിങ്ങള്‍ക്കു അറെപ്പായിരിക്കേണം.

11:24b.LEV.011.024 അവയാല്‍ നിങ്ങള്‍ അശുദ്ധരാകുംഅവയുടെ പിണം തൊടുന്നവനെല്ലാം സന്ധ്യവരെ അശുദ്ധന്‍ ആയിരിക്കേണം.

11:25b.LEV.011.025 അവയുടെ പിണം വഹിക്കുന്നവനെല്ലാം വസ്ത്രം അലക്കി സന്ധ്യവരെ അശുദ്ധനായിരിക്കേണം.

11:26b.LEV.011.026 കുളമ്പു പിളര്‍ന്നതെങ്കിലും കുളമ്പു രണ്ടായി പിരിയാതെയും അയവിറക്കാതെയും ഇരിക്കുന്ന സകലമൃഗവും നിങ്ങള്‍ക്കു അശുദ്ധം; അവയെ തൊടുന്നവനെല്ലാം അശുദ്ധന്‍ ആയിരിക്കേണം.

11:27b.LEV.011.027 നാലുകാല്‍കൊണ്ടു നടക്കുന്ന സകലമൃഗങ്ങളിലും ഉള്ളങ്കാല്‍ പതിച്ചു നടക്കുന്നവ ഒക്കെയും നിങ്ങള്‍ക്കു അശുദ്ധം; അവയുടെ പിണം തൊടുന്നവനെല്ലാം സന്ധ്യവരെ അശുദ്ധന്‍ ആയിരിക്കേണം.

11:28b.LEV.011.028 അവയുടെ പിണം വഹിക്കുന്നവന്‍ വസ്ത്രം അലക്കി സന്ധ്യവരെ അശുദ്ധനായിരിക്കേണം; അവ നിങ്ങള്‍ക്കു അശുദ്ധം.

11:29b.LEV.011.029 നിലത്തു ഇഴയുന്ന ഇഴജാതിയില്‍നിങ്ങള്‍ക്കു അശുദ്ധമായവ ഇവ

11:30b.LEV.011.030 പെരിച്ചാഴി, എലി, അതതു വിധം ഉടുമ്പു, അളുങ്കു, ഔന്തു, പല്ലി, അരണ, തുരവന്‍ .

11:31b.LEV.011.031 എല്ലാ ഇഴജാതിയിലുംവെച്ചു ഇവ നിങ്ങള്‍ക്കു അശുദ്ധം; അവ ചത്തശേഷം അവയെ തൊടുന്നവനെല്ലാം സന്ധ്യവരെ അശുദ്ധന്‍ ആയിരിക്കേണം.

11:32b.LEV.011.032 ചത്തശേഷം അവയില്‍ ഒന്നു ഏതിന്മേല്‍ എങ്കിലും വീണാല്‍ അതൊക്കെയും അശുദ്ധമാകും; അതു മരപ്പാത്രമോ വസ്ത്രമോ തോലോ ചാകൂശീലയോ വേലെക്കു ഉപയോഗിക്കുന്ന പാത്രമോ എന്തായാലും വെള്ളത്തില്‍ ഇടേണം; അതു സന്ധ്യവരെ അശുദ്ധമായിരിക്കേണം; പിന്നെ ശുദ്ധമാകും.

11:33b.LEV.011.033 അവയില്‍ യാതൊന്നെങ്കിലും ഒരു മണ്‍പാത്രത്തിന്നകത്തു വീണാല്‍ അതിന്നകത്തുള്ളതു ഒക്കെയും അശുദ്ധമാകും; നിങ്ങള്‍ അതു ഉടെച്ചുകളയേണം.

11:34b.LEV.011.034 തിന്നുന്ന വല്ല സാധനത്തിന്മേലും ആ വെള്ളം വീണാല്‍ അതു അശുദ്ധമാകും; കുടിക്കുന്ന വല്ല പാനീയവും ആ വക പാത്രത്തില്‍ ഉണ്ടെങ്കില്‍ അതു അശുദ്ധമാകും;

11:35b.LEV.011.035 അവയില്‍ ഒന്നിന്റെ പിണം വല്ലതിന്മേലും വീണാല്‍ അതു ഒക്കെയും അശുദ്ധമാകുംഅടുപ്പോ തീച്ചട്ടിയോ ഇങ്ങനെ എന്തായാലും അതു തകര്‍ത്തുകളയേണം; അവ അശുദ്ധം ആകുന്നു; അവ നിങ്ങള്‍ക്കു അശുദ്ധം ആയിരിക്കേണം.

11:36b.LEV.011.036 എന്നാല്‍ നീരുറവും വെള്ളമുള്ള കിണറും ശുദ്ധമായിരിക്കും; പിണം തൊടുന്നവനോ അശുദ്ധനാകും.

11:37b.LEV.011.037 വിതെക്കുന്ന വിത്തായ വല്ല ധാന്യത്തിന്മേലും അവയില്‍ ഒന്നിന്റെ പിണം വീണാലും അതു ശുദ്ധമായിരിക്കും.

11:38b.LEV.011.038 എന്നാല്‍ വിത്തില്‍ വെള്ളം ഒഴിച്ചിട്ടു അവയില്‍ ഒന്നിന്റെ പിണം അതിന്മേല്‍ വീണാല്‍ അതു അശുദ്ധം.

11:39b.LEV.011.039 നിങ്ങള്‍ക്കു തിന്നാകുന്ന ഒരു മൃഗം ചത്താല്‍ അതിന്റെ പിണം തൊടുന്നവന്‍ സന്ധ്യവരെ അശുദ്ധന്‍ ആയിരിക്കേണം.

11:40b.LEV.011.040 അതിന്റെ പിണം തിന്നുന്നവന്‍ വസ്ത്രം അലക്കി സന്ധ്യവരെ അശുദ്ധനായിരിക്കേണം; അതിന്റെ പിണം വഹിക്കുന്നവനും വസ്ത്രം അലക്കി സന്ധ്യവരെ അശുദ്ധനായിരിക്കേണം.

11:41b.LEV.011.041 നിലത്തു ഇഴയുന്ന ഇഴജാതിയെല്ലാം അറെപ്പാകുന്നു; അതിനെ തിന്നരുതു.

11:42b.LEV.011.042 ഉരസ്സുകൊണ്ടു ചരിക്കുന്നതും നാലുകാല്‍കൊണ്ടു നടക്കുന്നതും അല്ലെങ്കില്‍ അനേകം കാലുള്ളതായി നിലത്തു ഇഴയുന്നതുമായ യാതൊരു ഇഴജാതിയെയും നിങ്ങള്‍ തിന്നരുതു; അവ അറെപ്പാകുന്നു.

11:43b.LEV.011.043 യാതൊരു ഇഴജാതിയെക്കൊണ്ടും നിങ്ങളെ തന്നേ അറെപ്പാക്കരുതു; അവയാല്‍ നിങ്ങള്‍ മലിനപ്പെടുമാറു നിങ്ങളെത്തന്നേ അശുദ്ധമാക്കുകയും അരുതു.

11:44b.LEV.011.044 ഞാന്‍ നിങ്ങളുടെ ദൈവമായ യഹോവ ആകുന്നു; ഞാന്‍ വിശുദ്ധനാകയാല്‍ നിങ്ങള്‍ നിങ്ങളെ തന്നേ വിശുദ്ധീകരിച്ചു വിശുദ്ധന്മാരായിരിക്കേണം; ഭൂമിയില്‍ ഇഴയുന്ന യാതൊരു ഇഴജാതിയാലും നിങ്ങളെ തന്നേ അശുദ്ധമാക്കരുതു.

11:45b.LEV.011.045 ഞാന്‍ നിങ്ങള്‍ക്കു ദൈവമായിരിക്കേണ്ടതിന്നു നിങ്ങളെ മിസ്രയീംദേശത്തുനിന്നു പുറപ്പെടുവിച്ച യഹോവ ആകുന്നു; ഞാന്‍ വിശുദ്ധനാകയാല്‍ നിങ്ങളും വിശുദ്ധന്മാരായിരിക്കേണം.

11:46b.LEV.011.046 ശുദ്ധവും അശുദ്ധവും തമ്മിലും തിന്നാകുന്ന മൃഗത്തെയും തിന്നരുതാത്ത മൃഗത്തെയും തമ്മിലും

11:47b.LEV.011.047 വകതിരിക്കേണ്ടതിന്നു ഇതു മൃഗങ്ങളെയും പക്ഷികളെയും വെള്ളത്തില്‍ ചലനം ചെയ്യുന്ന സകല ജന്തുക്കളെയും നിലത്തു ഇഴയുന്ന ജന്തുക്കളെയും പറ്റിയുള്ള പ്രമാണം ആകുന്നു.

12

12:1b.LEV.012.001 യഹോവ പിന്നെയും മോശെയോടു അരുളിച്ചെയ്തതു

12:2b.LEV.012.002 നീ യിസ്രായേല്‍മക്കളോടു പറയേണ്ടതു എന്തെന്നാല്‍ഒരു സ്ത്രീ ഗര്‍ഭംധരിച്ചു ആണ്‍കുഞ്ഞിനെ പ്രസവിച്ചാല്‍ അവള്‍ ഏഴു ദിവസം അശുദ്ധയായിരിക്കേണം; ഋതുവിന്റെ മാലിന്യകാലത്തെന്നപോലെ അവള്‍ അശുദ്ധയായിരിക്കേണം.

12:3b.LEV.012.003 എട്ടാം ദിവസം അവന്റെ അഗ്രചര്‍മ്മം പരിച്ഛേദന ചെയ്യേണം.

12:4b.LEV.012.004 പിന്നെ അവള്‍ മുപ്പത്തുമൂന്നു ദിവസം തന്റെ രക്ത ശുദ്ധീകരണത്തില്‍ ഇരിക്കേണം; അവളുടെ ശുദ്ധീകരണകാലം തികയുന്നതുവരെ അവള്‍ യാതൊരു വിശുദ്ധവസ്തുവും തൊടരുതു; വിശുദ്ധ മന്ദിരത്തിലേക്കു വരികയും അരുതു.

12:5b.LEV.012.005 പെണ്‍കുഞ്ഞിനെ പ്രസവിച്ചാല്‍ അവള്‍ രണ്ടു ആഴ്ചവട്ടം ഋതുകാലത്തെന്നപോലെ അശുദ്ധയായിരിക്കേണം; പിന്നെ അറുപത്താറു ദിവസം തന്റെ രക്തശുദ്ധീകരണത്തില്‍ ഇരിക്കേണം.

12:6b.LEV.012.006 മകന്നു വേണ്ടിയോ മകള്‍ക്കു വേണ്ടിയോ അവളുടെ ശുദ്ധീകരണകാലം തികഞ്ഞശേഷം അവള്‍ ഒരു വയസ്സുപ്രായമുള്ള ആട്ടിന്‍ കുട്ടിയെ ഹോമയാഗത്തിന്നായിട്ടും ഒരു പ്രാവിന്‍ കുഞ്ഞിനെയോ ഒരു കുറുപ്രാവിനെയോ പാപയാഗത്തിന്നായിട്ടും സമാഗമനക്കുടാരത്തിന്റെ വാതില്‍ക്കല്‍ പുരോഹിത തന്റെ അടുക്കല്‍ കൊണ്ടുവരേണം.

12:7b.LEV.012.007 അവന്‍ അതു യഹോവയുടെ സന്നിധിയില്‍ അര്‍പ്പിച്ചു പ്രായശ്ചിത്തം കഴിക്കേണം; എന്നാല്‍ അവളുടെ രക്തസ്രവം നിന്നിട്ടു അവള്‍ ശുദ്ധയാകും. ഇതു ആണ്‍കുഞ്ഞിനെയോ പെണ്‍കുഞ്ഞിനെയോ പ്രസവിച്ചവള്‍ക്കുള്ള പ്രമാണം.

12:8b.LEV.012.008 ആട്ടിന്‍ കുട്ടിക്കു അവളുടെ പക്കല്‍ വകയില്ല എങ്കില്‍ അവള്‍ രണ്ടു കുറു പ്രാവിനെയോ രണ്ടു പ്രാവിന്‍ കുഞ്ഞിനെയോ ഔന്നിനെ ഹോമയാഗത്തിന്നും മറ്റേതിനെ പാപയാഗത്തിന്നുമായി കൊണ്ടുവരേണം; പുരോഹിതന്‍ അവള്‍ക്കുവേണ്ടി പ്രായശ്ചിത്തം കഴിക്കേണം; എന്നാല്‍ അവള്‍ ശുദ്ധയാകും.

13

13:1b.LEV.013.001 യഹോവ പിന്നെയും മോശെയോടും അഹരോനോടും അരുളിച്ചെയ്തതു എന്തെന്നാല്‍

13:2b.LEV.013.002 ഒരു മനുഷ്യന്റെ ത്വക്കിന്മേല്‍ തിണര്‍പ്പോ ചുണങ്ങോ വെളുത്ത പുള്ളിയോ ഇങ്ങനെ കുഷ്ഠത്തിന്റെ വടു കണ്ടാല്‍ അവനെ പുരോഹിതനായ അഹരോന്റെ അടുക്കലോ പുരോഹിതന്മാരായ അവന്റെ പുത്രന്മാരില്‍ ഒരുത്തന്റെ അടുക്കലോ കൊണ്ടുവരേണം.

13:3b.LEV.013.003 പുരോഹിതന്‍ ത്വക്കിന്മേല്‍ ഉള്ള വടു നോക്കേണം; വടുവിന്നകത്തുള്ള രോമം വെളുത്തതും വടു ത്വക്കിനെക്കാള്‍ കുഴിഞ്ഞതും ആയി കണ്ടാല്‍ അതു കുഷ്ടലക്ഷണം; പുരോഹിതന്‍ അവനെ നോക്കി അശുദ്ധനെന്നു വിധിക്കേണം.

13:4b.LEV.013.004 അവന്റെ ത്വക്കിന്മേല്‍ പുള്ളി വെളുത്തതും ത്വക്കിനെക്കാളും കുഴിഞ്ഞിരിക്കാത്തതും അതിന്നകത്തുള്ള രോമം വെളുത്തിരിക്കാത്തതും ആയി കണ്ടാല്‍ പുരോഹിതന്‍ ആ ലക്ഷണമുള്ളവനെ ഏഴു ദിവസത്തേക്കു അകത്താക്കി അടക്കേണം.

13:5b.LEV.013.005 ഏഴാം ദിവസം പുരോഹിതന്‍ അവനെ നോക്കേണം. വടു ത്വക്കിന്മേല്‍ പരക്കാതെ, കണ്ട സ്ഥിതിയില്‍ നിലക്കുന്നു എങ്കില്‍ പുരോഹിതന്‍ രണ്ടാം പ്രാവശ്യം അവനെ ഏഴു ദിവസത്തേക്കു അകത്താക്കി അടെക്കേണം.

13:6b.LEV.013.006 ഏഴാം ദിവസം പുരോഹിതന്‍ അവനെ വീണ്ടും നോക്കേണം; വടു മങ്ങിയതായും ത്വക്കിന്മേല്‍ പരക്കാതെയും കണ്ടാല്‍ പുരോഹിതന്‍ അവനെ ശുദ്ധിയുള്ളവന്‍ എന്നു വിധിക്കേണം; അതു ചുണങ്ങത്രേ. അവന്‍ വസ്ത്രം അലക്കി ശുദ്ധിയുള്ളവനായിരിക്കേണം.

13:7b.LEV.013.007 അവന്‍ ശുദ്ധീകരണത്തിന്നായി തന്നെത്താന്‍ പുരോഹിതനെ കാണിച്ചശേഷം ചുണങ്ങു ത്വക്കിന്മേല്‍ അധികമായി പരന്നാല്‍ അവന്‍ പിന്നെയും തന്നെത്താന്‍ പുരോഹിതനെ കാണിക്കേണം.

13:8b.LEV.013.008 ചുണങ്ങു ത്വക്കിന്മേല്‍ പരക്കുന്നു എന്നു പുരോഹിതന്‍ കണ്ടാല്‍ പുരോഹിതന്‍ അവനെ അശുദ്ധനെന്നു വിധിക്കേണം; അതു കുഷ്ഠം തന്നേ.

13:9b.LEV.013.009 കുഷ്ഠത്തിന്റെ ലക്ഷണം ഒരു മനുഷ്യനില്‍ ഉണ്ടായാല്‍ അവനെ പുരോഹിതന്റെ അടുക്കല്‍ കൊണ്ടുവരേണം.

13:10b.LEV.013.010 പുരോഹിതന്‍ അവനെ നോക്കേണം; ത്വക്കിന്മേല്‍ വെളുത്ത തിണര്‍പ്പുണ്ടായിരിക്കയും അതിലെ രോമം വെളുത്തിരിക്കയും തിണര്‍പ്പില്‍ പച്ചമാംസത്തിന്റെ ലക്ഷണം ഉണ്ടായിരിക്കയും ചെയ്താല്‍

13:11b.LEV.013.011 അതു അവന്റെ ത്വക്കില്‍ പഴകിയ കുഷ്ഠം ആകുന്നു; പുരോഹിതന്‍ അവനെ അശുദ്ധന്‍ എന്നു വിധിക്കേണം; അവന്‍ അശുദ്ധനാകകൊണ്ടു അവനെ അകത്താക്കി അടെക്കരുതു.

13:12b.LEV.013.012 കുഷ്ഠം ത്വക്കില്‍ അധികമായി പരന്നു രോഗിയുടെ തലതൊട്ടു കാല്‍വരെ പുരോഹിതന്‍ കാണുന്നേടത്തൊക്കെയും വടു ത്വക്കില്‍ ആസകലം മൂടിയിരിക്കുന്നു എങ്കില്‍ പുരോഹിതന്‍ നോക്കേണം;

13:13b.LEV.013.013 കുഷ്ഠം അവന്റെ ദേഹത്തെ മുഴുവനും മൂടിയിരുന്നാല്‍ അവന്‍ വടുവുള്ളവനെ ശുദ്ധിയുള്ളവനെന്നു വിധിക്കേണം; ആസകാലം വെള്ളയായി തീര്‍ന്നു; അവന്‍ ശുദ്ധിയുള്ളവന്‍ ആകുന്നു.

13:14b.LEV.013.014 എന്നാല്‍ പച്ചമാംസം അവനില്‍ കണ്ടാല്‍ അവന്‍ അശുദ്ധന്‍ .

13:15b.LEV.013.015 പുരോഹിതന്‍ പച്ചമാംസം നോക്കി അവനെ അശുദ്ധനെന്നു വിധിക്കേണം. പച്ചമാംസം അശുദ്ധം; അതു കുഷ്ഠം തന്നേ.

13:16b.LEV.013.016 എന്നാല്‍ പച്ചമാംസം മാറി വെള്ളയായി തീര്‍ന്നാല്‍ അവന്‍ പുരോഹിതന്റെ അടുക്കല്‍ വരേണം.

13:17b.LEV.013.017 പുരോഹിതന്‍ അവനെ നോക്കേണം; വടു വെള്ളയായി തീര്‍ന്നു എങ്കില്‍ പുരോഹിതന്‍ വടുവുള്ളവനെ ശുദ്ധിയുള്ളവനെന്നു വിധിക്കേണം; അവന്‍ ശുദ്ധിയുള്ളവന്‍ തന്നേ.

13:18b.LEV.013.018 ദേഹത്തിന്റെ ത്വക്കില്‍ പരുവുണ്ടായിരുന്നിട്ടു

13:19b.LEV.013.019 സൌഖ്യമായ ശേഷം പരുവിന്റെ സ്ഥലത്തു വെളുത്ത തിണര്‍പ്പോ ചുവപ്പോടുകൂടിയ വെളുത്ത പുള്ളിയോ ഉണ്ടായാല്‍ അതു പുരോഹിതനെ കാണിക്കേണം.

13:20b.LEV.013.020 പുരോഹിതന്‍ അതു നോക്കേണം; അതു ത്വക്കിനെക്കാള്‍ കുഴിഞ്ഞതും അതിലെ രോമം വെളുത്തതുമായി കണ്ടാല്‍ പുരോഹിതന്‍ അവനെ അശുദ്ധനെന്നു വിധിക്കേണം; അതു പരുവില്‍നിന്നുണ്ടായ കുഷ്ഠരോഗം.

13:21b.LEV.013.021 എന്നാല്‍ പുരോഹിതന്‍ അതുനോക്കി അതില്‍ വെളുത്ത രോമം ഇല്ലാതെയും അതു ത്വക്കിനെക്കാള്‍ കുഴിഞ്ഞിരിക്കാതെയും നിറം മങ്ങിയും കണ്ടാല്‍ പുരോഹിതന്‍ അവനെ ഏഴു ദിവസത്തേക്കു അകത്താക്കി അടെക്കേണം.

13:22b.LEV.013.022 അതു ത്വക്കിന്മേല്‍ അധികം പരന്നാല്‍ പുരോഹിതന്‍ അവനെ അശുദ്ധനെന്നു വിധിക്കേണം; അതു കുഷ്ഠലക്ഷണം തന്നേ.

13:23b.LEV.013.023 എന്നാല്‍ വെളുത്ത പുള്ളി പരക്കാതെ, കണ്ട നിലയില്‍ തന്നേ നിന്നു എങ്കില്‍ അതു പരുവിന്റെ വടു അത്രേ. പുരോഹിതന്‍ അവനെ ശുദ്ധിയുള്ളവനെന്നു വിധിക്കേണം.

13:24b.LEV.013.024 അല്ലെങ്കില്‍ ദേഹത്തിന്റെ ത്വക്കില്‍ തീപ്പൊള്ളല്‍ ഉണ്ടായി പൊള്ളലിന്റെ വടു ചുവപ്പോടുകൂടി വെളുത്തോ വെളുത്ത തന്നേയോ ഇരിക്കുന്ന പുള്ളി ആയി തീര്‍ന്നാല്‍

13:25b.LEV.013.025 പുരോഹിതന്‍ അതു നോക്കേണം; പുള്ളിയിലെ രോമം വെള്ളയായി തീര്‍ന്നു ത്വക്കിനെക്കാള്‍ കുഴിഞ്ഞുകണ്ടാല്‍ പൊള്ളലില്‍ ഉണ്ടായ കുഷ്ഠം; ആകയാല്‍ പുരോഹിതന്‍ അവനെ അശുദ്ധനെന്നു വിധിക്കേണം; അതു കുഷ്ഠലക്ഷണം തന്നേ.

13:26b.LEV.013.026 എന്നാല്‍ പുരോഹിതന്‍ അതു നോക്കീട്ടു പുള്ളിയില്‍ വെളുത്തരോമം ഇല്ലാതെയും അതു ത്വക്കിനെക്കാള്‍ കുഴിഞ്ഞിരിക്കാതെയും നിറം മങ്ങിയും കണ്ടാല്‍ പുരോഹിതന്‍ അവനെ ഏഴു ദിവസത്തേക്കു അകത്താക്കി അടെക്കേണം.

13:27b.LEV.013.027 ഏഴാം ദിവസം പുരോഹിതന്‍ അവനെ നോക്കേണംഅതു ത്വക്കിന്മേല്‍ പരന്നിരുന്നാല്‍ പുരോഹിതന്‍ അവനെ അശുദ്ധനെന്നു വിധിക്കേണം; അതു കുഷ്ഠലക്ഷണം തന്നേ.

13:28b.LEV.013.028 എന്നാല്‍ പുള്ളി ത്വക്കിന്മേല്‍ പരക്കാതെ, കണ്ട നിലയില്‍ തന്നേ നില്‍ക്കയും നിറം മങ്ങിയിരിക്കയും ചെയ്താല്‍ അതു തീപ്പൊള്ളലിന്റെ തിണര്‍പ്പു ആകുന്നു; പുരോഹിതന്‍ അവനെ ശുദ്ധിയുള്ളവനെന്നു വിധിക്കേണം; അതു തീപ്പൊള്ളലിന്റെ തിണര്‍പ്പത്രേ.

13:29b.LEV.013.029 ഒരു പുരുഷന്നു എങ്കിലും ഒരു സ്ത്രിക്കു എങ്കിലും തലയിലോ താടിയിലോ ഒരു വടു ഉണ്ടായാല്‍ പുരോഹിതന്‍ വടു നോക്കേണം.

13:30b.LEV.013.030 അതു ത്വക്കിനെക്കാള്‍ കുഴിഞ്ഞും അതില്‍ പൊന്‍ നിറമായ നേര്‍മ്മയുള്ള രോമം ഉള്ളതായും കണ്ടാല്‍ പുരോഹിതന്‍ അവനെ അശുദ്ധനെന്നു വിധിക്കേണം; അതു പുറ്റാകുന്നു; തലയിലോ താടിയിലോ ഉള്ള കുഷ്ഠം തന്നേ.

13:31b.LEV.013.031 പുരോഹിതന്‍ പുറ്റിന്റെ വടുവിനെ നോക്കുമ്പോള്‍ അതു ത്വക്കിനെക്കാള്‍ കുഴിഞ്ഞിരിക്കാതെയും അതില്‍ കറുത്ത രോമം ഇല്ലാതെയും കണ്ടാല്‍ പുരോഹിതന്‍ പുറ്റുവടുവുള്ളവനെ ഏഴു ദിവസത്തേക്കു അകത്താക്കി അടെക്കേണം.

13:32b.LEV.013.032 ഏഴാം ദിവസം പുരോഹിതന്‍ വടുവിനെ നോക്കേണം; പുറ്റു പരക്കാതെയും അതില്‍ പൊന്‍ നിറമുള്ള രോമം ഇല്ലാതെയും പുറ്റിന്റെ കാഴ്ച ത്വക്കിനെക്കാള്‍ കുഴിഞ്ഞിരിക്കാതെയും ഇരുന്നാല്‍ അവന്‍ ക്ഷൌരം ചെയ്യിക്കേണം;

13:33b.LEV.013.033 എന്നാല്‍ പുറ്റില്‍ ക്ഷൌരം ചെയ്യരുതു; പുരോഹിതന്‍ പുറ്റുള്ളവനെ പിന്നെയും ഏഴു ദിവസത്തേക്കു അകത്താക്കി അടെക്കേണം.

13:34b.LEV.013.034 ഏഴാം ദിവസം പുരോഹിതന്‍ പുറ്റു നോക്കേണം; പുറ്റു ത്വക്കിന്മേല്‍ പരക്കാതെയും കാഴ്ചെക്കു ത്വക്കിനെക്കാള്‍ കുഴിഞ്ഞിരിക്കാതെയും ഇരുന്നാല്‍ പുരോഹിതന്‍ അവനെ ശുദ്ധിയുള്ളവനെന്നു വിധിക്കേണം; അവന്‍ വസ്ത്രം അലക്കി ശുദ്ധിയുള്ളവനായിരിക്കേണം.

13:35b.LEV.013.035 എന്നാല്‍ അവന്റെ ശുദ്ധീകരണത്തിന്റെ ശേഷം പുറ്റു ത്വക്കിന്മേല്‍ പരന്നാല്‍

13:36b.LEV.013.036 പുരോഹിതന്‍ അവനെ നോക്കേണം; പുറ്റു ത്വക്കിന്മേല്‍ പരന്നിരുന്നാല്‍ പുരോഹിതന്‍ പൊന്‍ നിറമുള്ള രോമം അന്വേഷിക്കേണ്ടാ; അവന്‍ അശുദ്ധന്‍ തന്നേ.

13:37b.LEV.013.037 എന്നാല്‍ പുറ്റു കണ്ട നിലയില്‍ തന്നേ നിലക്കുന്നതായും അതില്‍ കറുത്ത രോമം മുളെച്ചതായും കണ്ടാല്‍ പുറ്റു സൌഖ്യമായി; അവന്‍ ശുദ്ധിയുള്ളവന്‍ ; പുരോഹിതന്‍ അവനെ ശുദ്ധിയുള്ളവനെന്നു വിധിക്കേണം.

13:38b.LEV.013.038 ഒരു പുരുഷന്നോ സ്ത്രീക്കോ ദേഹത്തിന്റെ ത്വക്കില്‍ വെളുത്ത പുള്ളി ഉണ്ടായാല്‍

13:39b.LEV.013.039 പുരോഹിതന്‍ നോക്കേണം; ദേഹത്തിന്റെ ത്വക്കില്‍ മങ്ങിയ വെള്ളപ്പുള്ളി ഉണ്ടായാല്‍ അതു ത്വക്കില്‍ ഉണ്ടാകുന്ന ചുണങ്ങു; അവന്‍ ശുദ്ധിയുള്ളവന്‍ .

13:40b.LEV.013.040 തലമുടി കൊഴിഞ്ഞവനോ കഷണ്ടിക്കാരനത്രേ; അവന്‍ ശുദ്ധിയുള്ളവന്‍ .

13:41b.LEV.013.041 തലയില്‍ മുന്‍ വശത്തെ രോമം കൊഴിഞ്ഞവന്‍ മുന്‍ കഷണ്ടിക്കാരന്‍ ; അവന്‍ ശുദ്ധിയുള്ളവന്‍ .

13:42b.LEV.013.042 പിന്‍ കഷണ്ടിയിലോ മുന്‍ കഷണ്ടിയിലോ ചുവപ്പോടുകൂടിയ വെള്ളപ്പുള്ളിയുണ്ടായാല്‍ അതു അവന്റെ പിന്‍ കഷണ്ടിയിലോ മുന്‍ കഷണ്ടിയിലോ ഉത്ഭവിക്കുന്ന കുഷ്ടം.

13:43b.LEV.013.043 പുരോഹിതന്‍ അതു നോക്കേണം; അവന്റെ പിന്‍ കഷണ്ടിയിലോ മുന്‍ കഷണ്ടിയിലോ ത്വക്കില്‍ കുഷ്ഠത്തിന്റെ കാഴ്ചപോലെ വടുവിന്റെ തിണര്‍പ്പു ചുവപ്പോടുകൂടി വെളുത്തതായിരുന്നാല്‍ അവന്‍ കുഷ്ഠരോഗി;

13:44b.LEV.013.044 അവന്‍ അശുദ്ധന്‍ തന്നേ; പുരോഹിതന്‍ അവനെ അശുദ്ധന്‍ എന്നു തീര്‍ത്തു വിധിക്കേണം; അവന്നു തലയില്‍ കുഷ്ഠരോഗം ഉണ്ടു.

13:45b.LEV.013.045 വടുവുള്ള കുഷ്ഠരോഗിയുടെ വസ്ത്രം കീറിക്കളയേണംഅവന്റെ തല മൂടാതിരിക്കേണം; അവന്‍ അധരം മൂടിക്കൊണ്ടിരിക്കയും അശുദ്ധന്‍ അശുദ്ധന്‍ എന്നു വിളിച്ചുപറകയും വേണം.

13:46b.LEV.013.046 അവന്നു രോഗം ഉള്ള നാള്‍ ഒക്കെയും അവന്‍ അശുദ്ധനായിരിക്കേണം; അവന്‍ അശുദ്ധന്‍ തന്നേ; അവന്‍ തനിച്ചു പാര്‍ക്കേണം; അവന്റെ പാര്‍പ്പു പാളയത്തിന്നു പുറത്തു ആയിരിക്കേണം.

13:47b.LEV.013.047 ആട്ടു രോമവസ്ത്രമോ ചണവസ്ത്രമോ ആയ ഏതു വസ്ത്രത്തിലെങ്കിലും

13:48b.LEV.013.048 ചണംകൊണ്ടോ ആട്ടുരോമംകൊണ്ടോ ഉള്ള പാവില്‍ എങ്കിലും ഊടയിലെങ്കിലും തോലിലെങ്കിലും തോല്‍ കൊണ്ടു ഉണ്ടാക്കിയ യാതൊരു സാധനത്തില്‍ എങ്കിലും

13:49b.LEV.013.049 കുഷ്ഠത്തിന്റെ വടുവായി വസ്ത്രത്തില്‍ എങ്കിലും തോലിലെങ്കിലും പാവിലെങ്കിലും ഊടയിലെങ്കിലും തോല്‍കൊണ്ടുള്ള യാതൊരു സാധനത്തിലെങ്കിലും വടു ഇളമ്പച്ചയോ ഇളഞ്ചുവപ്പോ ആയിരുന്നാല്‍ അതു കുഷ്ഠലക്ഷണം ആകുന്നു; അതു പുരോഹിതനെ കാണിക്കേണം.

13:50b.LEV.013.050 പുരോഹിതന്‍ വടുനോക്കി വടുവുള്ളതിനെ ഏഴു ദിവസത്തേക്കു അകത്തിട്ടു അടെക്കേണം.

13:51b.LEV.013.051 അവന്‍ ഏഴാം ദിവസം വടുവിനെ നോക്കേണം; വസ്ത്രത്തിലോ പാവിലോ ഊടയിലോ തോലിലോ തോല്‍കൊണ്ടു ഉണ്ടാക്കിയ യാതൊരു പണിയിലോ വടു പരന്നിരുന്നാല്‍ ആ വടു കഠിന കുഷ്ഠം; അതു അശുദ്ധമാകുന്നു.

13:52b.LEV.013.052 വടുവുള്ള സാധനം ആട്ടിന്‍ രോമംകൊണ്ടോ ചണം കൊണ്ടോ ഉള്ള വസ്ത്രമോ പാവോ ഊടയോ തോല്‍കൊണ്ടുള്ള എന്തെങ്കിലുമോ ആയിരുന്നാലും അതു ചുട്ടുകളയേണം; അതു കഠിന കുഷ്ഠം; അതു തീയില്‍ ഇട്ടു ചുട്ടുകളയേണം.

13:53b.LEV.013.053 എന്നാല്‍ പുരോഹിതന്‍ നോക്കേണം; വടു വസ്ത്രത്തിലോ പാവിലോ ഊടയിലോ തോല്‍കൊണ്ടുള്ള യാതൊരു സാധനത്തിലോ പരന്നിട്ടില്ല എങ്കില്‍

13:54b.LEV.013.054 പുരോഹിതന്‍ വടുവുള്ള സാധനം കഴുകുവാന്‍ കല്പിക്കേണം; അതു പിന്നെയും ഏഴു ദിവസത്തേക്കു അകത്തിട്ടു അടെക്കേണം.

13:55b.LEV.013.055 കഴുകിയശേഷം പുരോഹിതന്‍ വടു നോക്കേണംവടു നിറം മാറാതെയും പരക്കാതെയും ഇരുന്നാല്‍ അതു അശുദ്ധം ആകുന്നു; അതു തീയില്‍ ഇട്ടു ചുട്ടുകളയേണം; അതു അതിന്റെ അകത്തോ പുറത്തോ തിന്നെടുക്കുന്ന വ്രണം.

13:56b.LEV.013.056 പിന്നെ പുരോഹിതന്‍ നോക്കേണം; കഴുകിയശേഷം വടുവിന്റെ നിറം മങ്ങി എങ്കില്‍ അവന്‍ അതിനെ വസ്ത്രത്തില്‍നിന്നോ തോലില്‍നിന്നോ പാവില്‍നിന്നോ ഊടയില്‍നിന്നോ കീറിക്കളയേണം.

13:57b.LEV.013.057 അതു വസ്ത്രത്തിലോ പാവിലോ ഊടയിലോ തോല്‍കൊണ്ടുള്ള യാതൊരു സാധനത്തിലോ കാണുന്നു എങ്കില്‍ അതു പടരുന്നതാകുന്നു; വടുവുള്ളതു തീയില്‍ ഇട്ടു ചുട്ടുകളയേണം.

13:58b.LEV.013.058 എന്നാല്‍ വസ്ത്രമോ പാവോ ഊടയോ തോല്‍കൊണ്ടുള്ള യാതൊരു സാധനമോ കഴുകിയശേഷം വടു അവയില്‍ നിന്നു നീങ്ങിപ്പോയി എങ്കില്‍ അതിനെ രണ്ടാം പ്രാവശ്യം കഴുകേണം; അപ്പോള്‍ അതു ശുദ്ധമാകും.

13:59b.LEV.013.059 ആട്ടുരോമമോ ചണമോ കൊണ്ടുള്ള വസ്ത്രത്തില്‍ എങ്കിലും പാവില്‍ എങ്കിലും ഊടയില്‍ എങ്കിലും തോല്‍കൊണ്ടുള്ള യാതൊന്നിലെങ്കിലും ഉള്ള കുഷ്ടത്തിന്റെ വടുവിനെക്കുറിച്ചു അതു ശുദ്ധമെന്നോ അശുദ്ധമെന്നോ വിധിപ്പാനുള്ള പ്രമാണം ഇതു തന്നേ.

14

14:1b.LEV.014.001 യഹോവ പിന്നെയും മോശെയോടു അരുളിച്ചെയ്തതു

14:2b.LEV.014.002 കുഷ്ഠരോഗിയുടെ ശുദ്ധീകരണദിവസത്തില്‍ അവനെ സംബന്ധിച്ചുള്ള പ്രമാണമാവിതുഅവനെ പുരോഹിതന്റെ അടുക്കല്‍ കൊണ്ടുവരേണം.

14:3b.LEV.014.003 പുരോഹിതന്‍ പാളയത്തിന്നു പുറത്തുചെല്ലേണം; കുഷ്ഠരോഗിയുടെ കുഷ്ഠം സുഖമായി എന്നു പുരോഹിതന്‍ കണ്ടാല്‍ ശുദ്ധീകരണം കഴിവാനുള്ളവന്നുവേണ്ടി ജീവനും ശുദ്ധിയുള്ള രണ്ടു പക്ഷി, ദേവദാരു, ചുവപ്പുനൂല്‍, ഈ സോപ്പു എന്നിവയെ കൊണ്ടുവരുവാന്‍ കല്പിക്കേണം.

14:4b.LEV.014.004 പുരോഹിതന്‍ ഒരു പക്ഷിയെ ഒരു മണ്‍പാത്രത്തിലെ ഉറവുവെള്ളത്തിന്മീതെ അറുപ്പാന്‍ കല്പിക്കേണം.

14:5b.LEV.014.005 ജീവനുള്ള പക്ഷി, ദേവദാരു, ചുവപ്പുനൂല്‍, ഈസോപ്പു എന്നിവയെ അവന്‍ എടുത്തു ഇവയെയും ജീവനുള്ള പക്ഷിയെയും ഉറവുവെള്ളത്തിന്മീതെ അറുത്ത പക്ഷിയുടെ രക്തത്തില്‍ മുക്കി

14:6b.LEV.014.006 കുഷ്ഠശുദ്ധീകരണം കഴിവാനുള്ളവന്റെ മേല്‍ ഏഴു പ്രാവശ്യം തളിച്ചു അവനെ ശുദ്ധിയുള്ളവനെന്നു വിധിക്കയും ജീവനുള്ള പക്ഷിയെ വെളിയില്‍ വിടുകയും വേണം.

14:7b.LEV.014.007 ശുദ്ധീകരണം കഴിയുന്നവന്‍ വസ്ത്രം അലക്കി രോമം ഒക്കെയും ക്ഷൌരം ചെയ്യിച്ചു വെള്ളത്തില്‍ കുളിക്കേണം; എന്നാല്‍ അവന്‍ ശുദ്ധിയുള്ളവനാകും; അതിന്റെ ശേഷം അവന്‍ പാളയത്തില്‍ ചെന്നു തന്റെ കൂടാരത്തിന്നു പുറമേ ഏഴു ദിവസം പാര്‍ക്കേണം.

14:8b.LEV.014.008 ഏഴാം ദിവസം അവന്‍ തലയും താടിയും പുരികവും എല്ലാം വെടിപ്പാക്കേണം; ഇങ്ങനെ അവന്‍ സകല രോമവും ക്ഷൌരം ചെയ്യിച്ചു വസ്ത്രം അലക്കുകയും ദേഹം വെള്ളത്തില്‍ കഴുകുകയും വേണം; എന്നാല്‍ അവന്‍ ശുദ്ധിയുള്ളവനാകും.

14:9b.LEV.014.009 എട്ടാം ദിവസം അവന്‍ ഊനമില്ലാത്ത രണ്ടു ആണ്‍കുഞ്ഞാടിനെയും ഒരു വയസ്സു പ്രായമുള്ള ഊനമില്ലാത്ത ഒരു പെണ്‍കുഞ്ഞാടിനെയും ഭോജനയാഗമായിട്ടു എണ്ണ ചേര്‍ത്ത മൂന്നിടങ്ങഴി നേരിയ മാവും ഒരു കുറ്റി എണ്ണയും കൊണ്ടുവരേണം.

14:10b.LEV.014.010 ശുദ്ധീകരണം കഴിക്കുന്ന പുരോഹിതന്‍ ശുദ്ധീകരണം കഴിയുന്നവനെ അവയുമായി യഹോവയുടെ സന്നിധിയില്‍ സമാഗമനക്കുടാരത്തിന്റെ വാതില്‍ക്കല്‍ നിര്‍ത്തേണം.

14:11b.LEV.014.011 പുരോഹിതന്‍ ആണ്‍കുഞ്ഞാടുകളില്‍ ഒന്നിനെയും എണ്ണയും എടുത്തു അകൃത്യയാഗമായി അര്‍പ്പിച്ചു യഹോവയുടെ സന്നിധിയില്‍ നീരാജനം ചെയ്യേണം.

14:12b.LEV.014.012 അവന്‍ വിശുദ്ധമന്ദിരത്തില്‍ പാപയാഗത്തെയും ഹോമയാഗത്തെയും അറുക്കുന്ന ഇടത്തുവെച്ചു കുഞ്ഞാടിനെ അറുക്കേണം; അകൃത്യയാഗം പാപയാഗം പോലെ പുരോഹിതന്നുള്ളതു ആകുന്നു; അതു അതിവിശുദ്ധം.

14:13b.LEV.014.013 പുരോഹിതന്‍ അകൃത്യയാഗത്തിന്റെ രക്തം കുറെ എടുത്തു ശുദ്ധീകരണം കഴിയുന്നവന്റെ വലത്തുകാതിന്മേലും വലത്തു കയ്യുടെ പെരുവിരലിന്മേലും വലത്തുകാലിന്റെ പെരുവിരലിന്മേലും പുരട്ടേണം.

14:14b.LEV.014.014 പിന്നെ പുരോഹിതന്‍ ആ എണ്ണ കുറെ തന്റെ ഇടത്തെ ഉള്ളങ്കയ്യില്‍ ഒഴിക്കേണം.

14:15b.LEV.014.015 പുരോഹിതന്‍ ഇടങ്കയ്യില്‍ ഉള്ള എണ്ണയില്‍ വലങ്കയ്യുടെ വിരല്‍ മുക്കി വിരല്‍കൊണ്ടു ഏഴു പ്രാവശ്യം യഹോവയുടെ സന്നിധിയില്‍ എണ്ണ തളിക്കേണം.

14:16b.LEV.014.016 ഉള്ളങ്കയ്യില്‍ ശേഷിച്ച എണ്ണ കുറെ പുരോഹിതന്‍ ശുദ്ധീകരണം കഴിയുന്നവന്റെ വലത്തുകാതിന്മേലും വലത്തുകയ്യുടെ പെരുവിരലിന്മേലും വലത്തുകാലിന്റെ പെരുവിരലിന്മേലും അകൃത്യയാഗത്തിന്റെ രക്തത്തിന്മീതെ പുരട്ടേണം.

14:17b.LEV.014.017 പുരോഹിതന്റെ ഉള്ളങ്കയ്യില്‍ ശേഷിപ്പുള്ള എണ്ണ അവന്‍ ശുദ്ധീകരണം കഴിയുന്നവന്റെ തലയില്‍ ഒഴിച്ചു യഹോവയുടെ സന്നിധിയില്‍ അവന്നുവേണ്ടി പ്രായശ്ചിത്തം കഴിക്കേണം.

14:18b.LEV.014.018 പുരോഹിതന്‍ പാപയാഗം അര്‍പ്പിച്ചു അശുദ്ധിപോക്കി ശുദ്ധീകരിക്കപ്പെടുന്നവന്നുവേണ്ടി പ്രായശ്ചിത്തം കഴിച്ചശേഷം ഹോമയാഗമൃഗത്തെ അറുക്കേണം.

14:19b.LEV.014.019 പുരോഹിതന്‍ ഹോമയാഗവും ഭോജനയാഗവും യാഗപീഠത്തിന്മേല്‍ അര്‍പ്പിക്കേണം; അങ്ങനെ പുരോഹിതന്‍ അവന്നു വേണ്ടി പ്രായശ്ചിത്തം കഴിക്കേണം; എന്നാല്‍ അവന്‍ ശുദ്ധിയുള്ളവന്‍ ആകും.

14:20b.LEV.014.020 അവന്‍ ദരിദ്രനും അത്രെക്കു വകയില്ലാത്തവനും ആകുന്നു എങ്കില്‍ തനിക്കു വേണ്ടി പ്രായശ്ചിത്തം കഴിക്കേണ്ടതിന്നു നീരാജനത്തിന്നായി അകൃത്യയാഗമായിട്ടു ഒരു കുഞ്ഞാടിനെയും ഭോജനയാഗമായിട്ടു എണ്ണ ചേര്‍ത്ത ഒരിടങ്ങഴി നേരിയ മാവും

14:21b.LEV.014.021 ഒരു കുറ്റി എണ്ണയും പ്രാപ്തിപോലെ രണ്ടു കുറുപ്രാവിനെയോ രണ്ടു പ്രാവിന്‍ കുഞ്ഞിനെയോ ഒന്നിനെ പാപയാഗമായിട്ടും മറ്റേതിനെ ഹോമയാഗമായിട്ടും എടുത്തു തന്റെ ശുദ്ധീകരണത്തിന്നായി

14:22b.LEV.014.022 എട്ടാം ദിവസം സമാഗമനക്കുടാരത്തിന്റെ വാതില്‍ക്കല്‍ യഹോവയുടെ സന്നിധിയില്‍ പുരോഹിതന്റെ അടുക്കല്‍ കൊണ്ടുവരേണം.

14:23b.LEV.014.023 പുരോഹിതന്‍ അകൃത്യയാഗത്തിന്നുള്ള ആട്ടിന്‍ കുട്ടിയെയും എണ്ണയും എടുത്തു യഹോവയുടെ സന്നിധിയില്‍ നീരാജനം ചെയ്യേണം;

14:24b.LEV.014.024 അവന്‍ അകൃത്യയാഗത്തിന്നുള്ള ആട്ടിന്‍ കുട്ടിയെ അറുക്കേണം; പുരോഹിതന്‍ അകൃത്യയാഗത്തിന്റെ രക്തം കുറെ എടുത്തു ശുദ്ധീകരണം കഴിയുന്നവന്റെ വലത്തു കാതിന്മേലും വലത്തുകയ്യുടെ പെരുവിരലിന്മേലും വലത്തു കാലിന്റെ പെരുവിരലിന്മേലും പുരട്ടേണം.

14:25b.LEV.014.025 പുരോഹിതന്‍ എണ്ണ കുറെ തന്റെ ഇടത്തെ ഉള്ളങ്കയ്യില്‍ ഒഴിക്കേണം.

14:26b.LEV.014.026 പുരോഹിതന്‍ ഇടത്തുകയ്യില്‍ ഉള്ള എണ്ണ കുറെ വലത്തുകയ്യുടെ വിരല്‍കൊണ്ടു യഹോവയുടെ സന്നിധിയില്‍ ഏഴു പ്രാവശ്യം തളിക്കേണം.

14:27b.LEV.014.027 പുരോഹിതന്‍ ഉള്ളങ്കയ്യിലുള്ള എണ്ണ കുറെശുദ്ധികരണം കഴിയുന്നവന്റെ വലത്തുകാതിന്മേലും വലത്തുകയ്യുടെ പെരുവിരലിന്മേലും വലത്തു കാലിന്റെ പെരുവിരലിന്മേലും അകൃത്യയാഗത്തിന്റെ രക്തം ഉള്ളേടത്തു പുരട്ടേണം.

14:28b.LEV.014.028 പുരോഹിതന്‍ ഉള്ളങ്കയ്യില്‍ ശേഷിപ്പുള്ള എണ്ണ അവന്‍ ശുദ്ധീകരണം കഴിയുന്നവന്റെ തലയില്‍ ഒഴിച്ചു അവന്നു വേണ്ടി യഹോവയുടെ സന്നിധിയില്‍ പ്രായശ്ചിത്തം കഴിക്കേണം.

14:29b.LEV.014.029 അവന്‍ പ്രാപ്തിപോലെ കുറുപ്രാവുകളിലോ

14:30b.LEV.014.030 പ്രാവിന്‍ കുഞ്ഞുങ്ങളിലോ ഒന്നിനെ പാപയാഗമായിട്ടും മറ്റേതിനെ ഹോമയാഗമായിട്ടും ഭോജനയാഗത്തോടുകൂടെ അര്‍പ്പിക്കേണം; ഇങ്ങനെ പുരോഹിതന്‍ ശുദ്ധീകരണം കഴിയുന്നവന്നുവേണ്ടി യഹോവയുടെ സന്നിധിയില്‍ പ്രായശ്ചിത്തം കഴിക്കേണം.

14:31b.LEV.014.031 ഇതു ശുദ്ധീകരണത്തിന്നുവേണ്ടി വകയില്ലാത്ത കുഷ്ഠരോഗിക്കുള്ള പ്രമാണം.

14:32b.LEV.014.032 യഹോവ പിന്നെയും മോശെയോടും അഹരോനോടും അരുളിച്ചെയ്തതു എന്തെന്നാല്‍

14:33b.LEV.014.033 ഞാന്‍ നിങ്ങള്‍ക്കു അവകാശമായി തരുന്ന കനാന്‍ ദേശത്തു നിങ്ങള്‍ എത്തിയശേഷം ഞാന്‍ നിങ്ങളുടെ അവകാശദേശത്തു ഒരു വീട്ടില്‍ കുഷ്ഠബാധ വരുത്തുമ്പോള്‍

14:34b.LEV.014.034 വീട്ടുടമസ്ഥന്‍ വന്നു വീട്ടില്‍ കുഷ്ഠലക്ഷണമുള്ള പ്രകാരം എനിക്കു തോന്നു എന്നു പുരോഹിതനെ അറിയിക്കേണം.

14:35b.LEV.014.035 അപ്പോള്‍ വീട്ടിലുള്ള സകലവും അശുദ്ധമാകാതിരിപ്പാന്‍ പുരോഹിതന്‍ വടു നോക്കേണ്ടതിന്നു ചെല്ലുംമുമ്പെ വീടു ഒഴിച്ചിടുവാന്‍ കല്പിക്കേണം; പിന്നെ പുരോഹിതന്‍ വീടു നോക്കുവാന്‍ അകത്തു ചെല്ലേണം.

14:36b.LEV.014.036 അവന്‍ വടു നോക്കേണം; വീട്ടിന്റെ ചുവരില്‍ ഇളമ്പച്ചയും ഇളഞ്ചുവപ്പുമായ കുത്തുകള്‍ ഉണ്ടായിട്ടു അവ കാഴ്ചെക്കു ചുവരിനെക്കാള്‍ കുഴിഞ്ഞതായി കണ്ടാല്‍ പുരോഹിതന്‍ വീടു വിട്ടു

14:37b.LEV.014.037 വാതില്‍ക്കല്‍ വന്നു വീടു ഏഴു ദിവസത്തേക്കു അടെച്ചിടേണം.

14:38b.LEV.014.038 ഏഴാം ദിവസം പുരോഹിതന്‍ വീണ്ടും ചെന്നു നോക്കേണം; വടു വീട്ടിന്റെ ചുവരില്‍ പരന്നിട്ടുണ്ടെങ്കില്‍

14:39b.LEV.014.039 വടുവുള്ള കല്ലു നീക്കി പട്ടണത്തിന്നു പുറത്തു ഒരു അശുദ്ധസ്ഥലത്തു ഇടുവാന്‍ പുരോഹിതന്‍ കല്പിക്കേണം.

14:40b.LEV.014.040 പിന്നെ വീട്ടിന്റെ അകം ഒക്കെയും ചുരണ്ടിക്കേണം; ചുരണ്ടിയ മണ്ണു പട്ടണത്തിന്നു പുറത്തു ഒരു അശുദ്ധസ്ഥലത്തു കളയേണം.

14:41b.LEV.014.041 പിന്നെ വേറെ കല്ലു എടുത്തു ആ കല്ലിന്നു പകരം വെക്കേണം; വേറെ കുമ്മായം വീട്ടിന്നു തേക്കയും വേണം.

14:42b.LEV.014.042 അങ്ങനെ കല്ലു നീക്കുകയും വീടു ചുരണ്ടുകയും കുമ്മായം തേക്കയും ചെയ്തശേഷം വടു പിന്നെയും വീട്ടില്‍ ഉണ്ടായി വന്നാല്‍ പുരോഹിതന്‍ ചെന്നു നോക്കേണം;

14:43b.LEV.014.043 വടു വീട്ടില്‍ പരന്നിരുന്നാല്‍ അതു വീട്ടില്‍ തിന്നെടുക്കുന്ന കുഷ്ഠം തന്നേ; അതു അശുദ്ധം ആകുന്നു.

14:44b.LEV.014.044 വീട്ടിന്റെ കല്ലും മരവും കുമ്മായവും ഇടിച്ചു പൊളിച്ചു പട്ടണത്തിന്നു പുറത്തു ഒരു അശുദ്ധസ്ഥലത്തു കൊണ്ടുപോയി കളയേണം.

14:45b.LEV.014.045 വീടു അടെച്ചിരുന്ന കാലത്തു എപ്പോഴെങ്കിലും അതിന്നകത്തു കടക്കുന്നവന്‍ സന്ധ്യവരെ അശുദ്ധിയുള്ളവനായിരിക്കേണം.

14:46b.LEV.014.046 വീട്ടില്‍ കിടക്കുന്നവന്‍ വസ്ത്രം അലക്കേണം ആ വീട്ടില്‍ വെച്ചു ഭക്ഷണം കഴിക്കുന്നവനും വസ്ത്രം അലക്കേണം.

14:47b.LEV.014.047 വീട്ടിന്നു കുമ്മായം തേച്ചശേഷം പുരോഹിതന്‍ അകത്തു ചെന്നു നോക്കി വീട്ടില്‍ വടു പരന്നിട്ടില്ല എന്നു കണ്ടാല്‍ വടു മാറിപ്പോയതുകൊണ്ടു പുരോഹിതന്‍ ആ വീടു ശുദ്ധിയുള്ളതു എന്നു വിധിക്കേണം.

14:48b.LEV.014.048 അപ്പോള്‍ അവന്‍ വീടു ശുദ്ധീകരിക്കേണ്ടതിന്നു രണ്ടു പക്ഷി, ദേവദാരു, ചുവപ്പുനൂല്‍, ഈസോപ്പു എന്നിവയെ എടുത്തു

14:49b.LEV.014.049 ഒരു പക്ഷിയെ മണ്‍പാത്രത്തിലുള്ള ഉറവുവെള്ളത്തിന്മീതെ അറുക്കേണം.

14:50b.LEV.014.050 പിന്നെ ദേവദാരു, ഈസോപ്പു, ചുവപ്പു നൂല്‍, ജീവനുള്ള പക്ഷി എന്നിവയെ എടുത്തു അറുത്ത പക്ഷിയുടെ രക്തത്തിലും ഉറവുവെള്ളത്തിലും മുക്കി വീട്ടിന്മേല്‍ ഏഴു പ്രാവശ്യം തളിക്കേണം.

14:51b.LEV.014.051 പക്ഷിയുടെ രക്തം, ഉറവു വെള്ളം, ജിവനുള്ള പക്ഷി, ദേവദാരു, ഈസോപ്പു, ചുവപ്പുനൂല്‍ എന്നിവയെക്കൊണ്ടു വീടു ശുദ്ധീകരിക്കേണം.

14:52b.LEV.014.052 ജീവനുള്ള പക്ഷിയെ പട്ടണത്തിന്നു പുറത്തു വെളിയില്‍ വിടേണം; അങ്ങനെ വീട്ടിന്നു വേണ്ടി പ്രായശ്ചിത്തം കഴിക്കേണം; എന്നാല്‍ അതു ശുദ്ധമാകും.

14:53b.LEV.014.053 ഇതു സകലകുഷ്ഠത്തിന്നും വടുവിന്നും

14:54b.LEV.014.054 പുറ്റിന്നും വസ്ത്രത്തിന്റെയും വീട്ടിന്റെയും

14:55b.LEV.014.055 കുഷ്ഠത്തിന്നും തിണര്‍പ്പിന്നും ചുണങ്ങിന്നും ചിരങ്ങിന്നും വെളുത്തപുള്ളിക്കും ഉള്ള പ്രമാണം.

14:56b.LEV.014.056 എപ്പോള്‍ അശുദ്ധമെന്നും എപ്പോള്‍ ശുദ്ധമെന്നും അറിയേണ്ടതിന്നു ഇതു കുഷ്ഠത്തെക്കുറിച്ചുള്ള പ്രമാണം.

15

15:1b.LEV.015.001 യഹോവ പിന്നെയും മോശെയോടും അഹരോനോടും അരുളിച്ചെയ്തതു

15:2b.LEV.015.002 നിങ്ങള്‍ യിസ്രായേല്‍മക്കളോടു പറയേണ്ടതു എന്തെന്നാല്‍ആര്‍ക്കെങ്കിലും തന്റെ അംഗത്തില്‍ ശുക്ളസ്രവം ഉണ്ടായാല്‍ അവന്‍ സ്രവത്താല്‍ അശുദ്ധന്‍ ആകുന്നു.

15:3b.LEV.015.003 അവന്റെ സ്രവത്താലുള്ള അശുദ്ധിയാവിതുഅവന്റെ അംഗം സ്രവിച്ചുകൊണ്ടിരുന്നാലും അവന്റെ അംഗം സ്രവിക്കാതെ അടഞ്ഞിരുന്നാലും അതു അശുദ്ധി തന്നേ.

15:4b.LEV.015.004 സ്രവക്കാരന്‍ കിടക്കുന്ന കിടക്ക ഒക്കെയും അശുദ്ധം; അവന്‍ ഇരിക്കുന്ന സാധനമൊക്കെയും അശുദ്ധം.

15:5b.LEV.015.005 അവന്റെ കിടക്ക തൊടുന്ന മനുഷ്യന്‍ വസ്ത്രം അലക്കി വെള്ളത്തില്‍ കുളിക്കയും സന്ധ്യവരെ അശുദ്ധനായിരിക്കയും വേണം.

15:6b.LEV.015.006 സ്രവക്കാരന്‍ ഇരുന്ന സാധനത്തിന്മേല്‍ ഇരിക്കുന്നവന്‍ വസ്ത്രം അലക്കി വെള്ളത്തില്‍ കുളിക്കയും സന്ധ്യവരെ അശുദ്ധന്‍ ആയിരിക്കയും വേണം.

15:7b.LEV.015.007 സ്രവക്കാരന്റെ ദേഹം തൊടുന്നവന്‍ വസ്ത്രം അലക്കി വെള്ളത്തില്‍ കുളിക്കയും സന്ധ്യവരെ അശുദ്ധനായിരിക്കയും വേണം.

15:8b.LEV.015.008 സ്രവക്കാരന്‍ ശുദ്ധിയുള്ളവന്റെമേല്‍ തുപ്പിയാല്‍ അവന്‍ വസ്ത്രം അലക്കി വെള്ളത്തില്‍ കുളിക്കയും സന്ധ്യവരെ അശുദ്ധനായിരിക്കയും വേണം.

15:9b.LEV.015.009 സ്രവക്കാരന്‍ കയറിപ്പോകുന്ന ഏതു വാഹനവും അശുദ്ധമാകും.

15:10b.LEV.015.010 അവന്റെ കീഴെ ഇരുന്ന ഏതിനെയും തൊടുന്നവനെല്ലാം സന്ധ്യവരെ അശുദ്ധനായിരിക്കേണം; അവയെ വഹിക്കുന്നവന്‍ വസ്ത്രം അലക്കി വെള്ളത്തില്‍ കുളിക്കയും സന്ധ്യവരെ അശുദ്ധനായിരിക്കയും വേണം.

15:11b.LEV.015.011 സ്രവക്കാരന്‍ വെള്ളംകൊണ്ടു കൈകഴുകാതെ ആരെ എങ്കിലും തൊട്ടാല്‍ അവന്‍ വസ്ത്രം അലക്കി വെള്ളത്തില്‍ കുളിക്കയും സന്ധ്യവരെ അശുദ്ധനായിരിക്കയും വേണം.

15:12b.LEV.015.012 സ്രവക്കാരന്‍ തൊട്ട മണ്‍പാത്രം ഉടെച്ചുകളയേണം; മരപ്പാത്രമെല്ലാം വെള്ളം കൊണ്ടു കഴുകേണം.

15:13b.LEV.015.013 സ്രവക്കാരന്‍ സ്രവം മാറി ശുദ്ധിയുള്ളവന്‍ ആകുമ്പോള്‍ ശുദ്ധികരണത്തിന്നായി ഏഴുദിവസം എണ്ണീട്ടു വസ്ത്രം അലക്കി ദേഹം ഒഴുക്കുവെള്ളത്തില്‍ കഴുകേണം; എന്നാല്‍ അവന്‍ ശുദ്ധിയുള്ളവന്‍ ആകും.

15:14b.LEV.015.014 എട്ടാം ദിവസം അവന്‍ രണ്ടു കുറുപ്രാവിനെയോ രണ്ടു പ്രാവിന്‍ കുഞ്ഞിനെയോ എടുത്തു സമാഗമന കൂടാരത്തിന്റെ വാതില്‍ക്കല്‍ യഹോവയുടെ സന്നിധിയില്‍ വന്നു അവയെ പുരോഹിതന്റെ പക്കല്‍ കൊടുക്കേണം.

15:15b.LEV.015.015 പുരോഹിതന്‍ അവയില്‍ ഒന്നിനെ പാപയാഗമായിട്ടും മറ്റേതിനെ ഹോമയാഗമായിട്ടും അര്‍പ്പിക്കേണം; ഇങ്ങനെ പുരോഹിതന്‍ അവന്നുവേണ്ടി യഹോവയുടെ സന്നിധിയില്‍ അവന്റെ സ്രവത്തിന്നു പ്രായശ്ചിത്തം കഴിക്കേണം.

15:16b.LEV.015.016 ഒരുത്തന്നു ബീജം പോയാല്‍ അവന്‍ തന്റെ ദേഹം മുഴുവനും വെള്ളത്തില്‍ കഴുകുകയും സന്ധ്യവരെ അശുദ്ധന്‍ ആയിരിക്കയും വേണം.

15:17b.LEV.015.017 ബീജം വീണസകലവസ്ത്രവും എല്ലാതോലും വെള്ളത്തില്‍ കഴുകുകയും അതു സന്ധ്യവരെ അശുദ്ധമായിരിക്കയും വേണം.

15:18b.LEV.015.018 പുരുഷനും സ്ത്രീയും തമ്മില്‍ ബീജസ്ഖലനത്തോടുകൂടെ ശയിച്ചാല്‍ ഇരുവരും വെള്ളത്തില്‍ കുളിക്കയും സന്ധ്യവരെ അശുദ്ധരായിരിക്കയും വേണം.

15:19b.LEV.015.019 ഒരു സ്ത്രീക്കു സ്രവമുണ്ടായി അവളുടെ അംഗസ്രവം രക്തം ആയിരുന്നാല്‍ അവള്‍ ഏഴു ദിവസം അശുദ്ധയായിരിക്കേണം; അവളെ തൊടുന്നവനെല്ലാം സന്ധ്യവരെ അശുദ്ധനായിരിക്കേണം.

15:20b.LEV.015.020 അവളുടെ അശുദ്ധിയില്‍ അവള്‍ ഏതിന്മേലെങ്കിലും കിടന്നാല്‍ അതൊക്കെയും അശുദ്ധമായിരിക്കേണം; അവള്‍ ഏതിന്മേലെങ്കിലും ഇരുന്നാല്‍ അതൊക്കെയും അശുദ്ധമായിരിക്കേണം.

15:21b.LEV.015.021 അവളുടെ കിടക്ക തൊടുന്നവനെല്ലാം വസ്ത്രം അലക്കി വെള്ളത്തില്‍ കുളിക്കയും സന്ധ്യവരെ അശുദ്ധനായിരിക്കയും വേണം.

15:22b.LEV.015.022 അവള്‍ ഇരുന്ന ഏതൊരു സാധനവും തൊടുന്നവനെല്ലാം വസ്ത്രം അലക്കി വെള്ളത്തില്‍ കുളിക്കയും സന്ധ്യവരെ അശുദ്ധനായിരിക്കയും വേണം.

15:23b.LEV.015.023 അവളുടെ കിടക്കമേലോ അവള്‍ ഇരുന്നതിന്മേലോ ഉള്ള ഏതൊന്നെങ്കിലും തൊടുന്നവന്‍ സന്ധ്യവരെ അശുദ്ധനായിരിക്കേണം.

15:24b.LEV.015.024 ഒരുത്തന്‍ അവളോടുകൂടെ ശയിക്കയും അവളുടെ അശുദ്ധി അവന്മേല്‍ ആകയും ചെയ്താല്‍ അവന്‍ ഏഴു ദിവസം അശുദ്ധനായിരിക്കേണം; അവന്‍ കിടക്കുന്ന കിടക്ക ഒക്കെയും അശുദ്ധമാകും.

15:25b.LEV.015.025 ഒരു സ്ത്രീക്കു ഋതുകാലത്തല്ലാതെ രക്തസ്രവം ഏറിയ ദിവസം ഉണ്ടാകയോ ഋതുകാലം കവിഞ്ഞു സ്രവിക്കയോ ചെയ്താല്‍ അവളുടെ അശുദ്ധിയുടെ സ്രവകാലം ഒക്കെയും ഋതുകാലംപോലെ ഇരിക്കേണം; അവള്‍ അശുദ്ധയായിരിക്കേണം.

15:26b.LEV.015.026 രക്തസ്രവമുള്ള കാലത്തെല്ലാം അവള്‍ കിടക്കുന്ന കിടക്കയൊക്കെയും ഋതുകാലത്തിലെ കിടക്കപോലെ ഇരിക്കേണം; അവള്‍ ഇരിയക്കുന്ന സാധനമൊക്കെയും ഋതുകാലത്തിലെ അശുദ്ധിപോലെ അശുദ്ധമായിരിക്കേണം.

15:27b.LEV.015.027 അവ തൊടുന്നവനെല്ലാം അശുദ്ധനാകും; അവന്‍ വസ്ത്രം അലക്കി വെള്ളത്തില്‍ കുളിക്കയും സന്ധ്യവരെ അശുദ്ധനായിരിക്കയും വേണം

15:28b.LEV.015.028 രക്തസ്രവം മാറി ശുദ്ധിയുള്ളവളായാല്‍ അവള്‍ ഏഴു ദിവസം എണ്ണിക്കൊള്ളേണം; അതിന്റെ ശേഷം അവള്‍ ശുദ്ധിയുള്ളവളാകും.

15:29b.LEV.015.029 എട്ടാം ദിവസം അവള്‍ രണ്ടു കുറുപ്രാവിനെയോ രണ്ടു പ്രാവിന്‍ കുഞ്ഞിനെയോ എടുത്തു സമാഗമനക്കുടാരത്തിന്റെ വാതില്‍ക്കല്‍ പുരോഹിതന്റെ അടുക്കല്‍ കൊണ്ടുവരേണം.

15:30b.LEV.015.030 പുരോഹിതന്‍ ഒന്നിനെ പാപയാഗമായിട്ടും മറ്റേതിനെ ഹോമയാഗമായിട്ടും അര്‍പ്പിക്കേണം; ഇങ്ങനെ പുരോഹിതന്‍ അവള്‍ക്കു വേണ്ടി യഹോവയുടെ സന്നിധിയില്‍ അവളുടെ അശുിദ്ധയുടെ രക്തസ്രവംനിമിത്തം പ്രായശ്ചിത്തം കഴിക്കേണം.

15:31b.LEV.015.031 യിസ്രായേല്‍മക്കളുടെ നടുവിലുള്ള എന്റെ നിവാസം അവര്‍ അശുദ്ധമാക്കീട്ടു തങ്ങളുടെ അശുദ്ധികളില്‍ മരിക്കാതിരിക്കേണ്ടതിന്നു നിങ്ങള്‍ അവരുടെ അശുദ്ധിയെക്കുറിച്ചു അവരെ ഇങ്ങനെ പ്രബോധിപ്പിക്കേണം.

15:32b.LEV.015.032 ഇതു സ്രവക്കാരന്നും ബീജസ്ഖലനത്താല്‍ അശുദ്ധനായവനും

15:33b.LEV.015.033 ഋതുസംബന്ധമായ ദീനമുള്ളവള്‍ക്കും സ്രവമുള്ള പുരുഷന്നും സ്ത്രീക്കും അശുദ്ധയോടുകൂടെ ശയിക്കുന്നവന്നും ഉള്ള പ്രമാണം.

16

16:1b.LEV.016.001 അഹരോന്റെ രണ്ടുപുത്രന്മാര്‍ യഹോവയുടെ സന്നിധിയില്‍ അടുത്തുചെന്നിട്ടു മരിച്ചുപോയ ശേഷം യഹോവ മോശെയോടു അരുളിച്ചെയ്തതു എന്തെന്നാല്‍

16:2b.LEV.016.002 കൃപാസനത്തിന്മീതെ മേഘത്തില്‍ ഞാന്‍ വെളിപ്പെടുന്നതുകൊണ്ടു നിന്റെ സഹോദരനായ അഹരോന്‍ മരിക്കാതിരിക്കേണ്ടതിന്നു വിശുദ്ധമന്ദിരത്തില്‍ തിരശ്ശീലെക്കകത്തു പെട്ടകത്തിന്മേലുള്ള കൃപാസനത്തിന്‍ മുമ്പില്‍ എല്ലാസമയത്തും വരരുതു എന്നു അവനോടു പറയേണം.

16:3b.LEV.016.003 പാപയാഗത്തിന്നു ഒരു കാളക്കിടാവിനോടും ഹോമയാഗത്തിന്നു ഒരു ആട്ടുകൊറ്റനോടും കൂടെ അഹരോന്‍ വിശുദ്ധമന്ദിരത്തില്‍ കടക്കേണം.

16:4b.LEV.016.004 അവന്‍ പഞ്ഞിനൂല്‍കൊണ്ടുള്ള വിശുദ്ധമായ അങ്കി ധരിച്ചു ദേഹത്തില്‍ പഞ്ഞിനൂല്‍കൊണ്ടുള്ള കാല്‍ചട്ട ഇട്ടു പഞ്ഞിനൂല്‍കൊണ്ടുള്ള നടുക്കെട്ടു കെട്ടി പഞ്ഞിനൂല്‍കൊണ്ടുള്ള മുടിയും വെക്കേണം; ഇവ വിശുദ്ധവസ്ത്രം ആകയാല്‍ അവന്‍ ദേഹം വെള്ളത്തില്‍ കഴുകീട്ടു അവയെ ധരിക്കേണം.

16:5b.LEV.016.005 അവന്‍ യിസ്രായേല്‍മക്കളുടെ സഭയുടെ പക്കല്‍നിന്നു പാപയാഗത്തിന്നു രണ്ടു കോലാട്ടുകൊറ്റനെയും ഹോമയാഗത്തിന്നു ഒരു ആട്ടുകൊറ്റനെയും വാങ്ങേണം.

16:6b.LEV.016.006 തനിക്കുവേണ്ടിയുള്ള പാപയാഗത്തിന്റെ കാളയെ അഹരോന്‍ അര്‍പ്പിച്ചു തനിക്കും കുടുംബത്തിന്നും വേണ്ടി പ്രായശ്ചിത്തം കഴിക്കേണം.

16:7b.LEV.016.007 അവന്‍ ആ രണ്ടു കോലാട്ടുകൊറ്റനെ കൊണ്ടുവന്നു സമാഗമനക്കുടാരത്തിന്റെ വാതില്‍ക്കല്‍ യഹോവയുടെ സന്നിധിയില്‍ നിര്‍ത്തേണം.

16:8b.LEV.016.008 പിന്നെ അഹരോന്‍ യഹോവേക്കു എന്നു ഒരു ചീട്ടും അസസ്സേലിന്നു എന്നു മറ്റൊരു ചീട്ടും ഇങ്ങനെ രണ്ടു കോലാട്ടുകൊറ്റനും ചീട്ടിടേണം.

16:9b.LEV.016.009 യഹോവേക്കുള്ള ചീട്ടു വീണ കോലാട്ടുകൊറ്റനെ അഹരോന്‍ കൊണ്ടുവന്നു പാപയാഗമായി അര്‍പ്പിക്കേണം.

16:10b.LEV.016.010 അസസ്സേലിന്നു ചീട്ടു വീണ കോലാട്ടുകൊറ്റനെയോ, അതിനാല്‍ പ്രായശ്ചിത്തം കഴിക്കേണ്ടതിന്നും അതിനെ അസസ്സേലിന്നു മരുഭൂമിയിലേക്കു വിട്ടയക്കേണ്ടതിന്നുമായി യഹോവയുടെ സന്നിധിയില്‍ ജീവനോടെ നിര്‍ത്തേണം.

16:11b.LEV.016.011 പിന്നെ തനിക്കു വേണ്ടിയുള്ള പാപയാഗത്തിന്റെ കാളയെ അഹരോന്‍ അര്‍പ്പിച്ചു തനിക്കും കുടുംബത്തിന്നും വേണ്ടി പ്രായശ്ചിത്തം കഴിച്ചു തനിക്കു വേണ്ടിയുള്ള പാപയാഗത്തിന്റെ കാളയെ അറുക്കേണം.

16:12b.LEV.016.012 അവന്‍ യഹോവയുടെ സന്നിധിയില്‍ യാഗപീഠത്തിന്മേല്‍ ഉള്ള തീക്കനല്‍ ഒരു കലശത്തില്‍നിറെച്ചു സൌരഭ്യമുള്ള ധൂപവര്‍ഗ്ഗചൂര്‍ണ്ണം കൈനിറയ എടുത്തു തിരശ്ശീലക്കകത്തു കൊണ്ടുവരേണം.

16:13b.LEV.016.013 താന്‍ മരിക്കാതിരിക്കേണ്ടതിന്നു ധൂപത്തിന്റെ മേഘം സാക്ഷ്യത്തിന്മേലുള്ള കൃപാസനത്തെ മറെപ്പാന്‍ തക്കവണ്ണം അവന്‍ യഹോവയുടെ സന്നിധിയില്‍ ധൂപവര്‍ഗ്ഗം തീയില്‍ ഇടേണം.

16:14b.LEV.016.014 അവന്‍ കാളയുടെ രക്തം കുറെ എടുത്തു വിരല്‍കൊണ്ടു കിഴക്കോട്ടു കൃപാസനത്തിന്മേല്‍ തളിക്കേണം; അവന്‍ രക്തം കുറെ തന്റെ വിരല്‍കൊണ്ടു കൃപാസനത്തിന്റെ മുമ്പിലും ഏഴു പ്രവാശ്യം തളിക്കേണം.

16:15b.LEV.016.015 പിന്നെ അവന്‍ ജനത്തിന്നുവേണ്ടിയുള്ള പാപയാഗത്തിന്റെ കോലാട്ടുകൊറ്റനെ അറുത്തു രക്തം തിരശ്ശീലെക്കകത്തു കൊണ്ടുവന്നു കാളയുടെ രക്തംകൊണ്ടു ചെയ്തതുപോലെ ഇതിന്റെ രക്തംകൊണ്ടും ചെയ്തു അതിനെ കൃപാസനത്തിന്മേലും കൃപാസനത്തിന്റെ മുമ്പിലും തളിക്കേണം.

16:16b.LEV.016.016 യിസ്രായേല്‍മക്കളുടെ അശുദ്ധികള്‍നിമിത്തവും അവരുടെ സകലപാപവുമായ ലംഘനങ്ങള്‍നിമിത്തവും അവന്‍ വിശുദ്ധമന്ദിരത്തിന്നു പ്രായശ്ചിത്തം കഴിക്കേണം; അവരുടെ ഇടയില്‍ അവരുടെ അശുദ്ധിയുടെ നടുവില്‍ ഇരിക്കുന്ന സമാഗമനക്കുടാരത്തിന്നും അവന്‍ അങ്ങനെ തന്നേ ചെയ്യേണം.

16:17b.LEV.016.017 അവന്‍ വിശുദ്ധമന്ദിരത്തില്‍ പ്രായശ്ചിത്തം കഴിപ്പാന്‍ കടന്നിട്ടു പുറത്തു വരുന്നതുവരെ സമാഗമനക്കുടാരത്തില്‍ ആരും ഉണ്ടായിരിക്കരുതു; ഇങ്ങനെ അവന്‍ തനിക്കും കുടുംബത്തിന്നും യിസ്രായേലിന്റെ സര്‍വ്വസഭെക്കും വേണ്ടി പ്രായശ്ചിത്തം കഴിക്കേണം.

16:18b.LEV.016.018 പിന്നെ അവന്‍ യഹോവയുടെ സന്നിധിയിലുള്ള യാഗപീഠത്തിങ്കല്‍ ചെന്നു അതിന്നും പ്രായശ്ചിത്തം കഴിക്കേണം. കാളയുടെ രക്തവും കോലാട്ടുകൊറ്റന്റെ രക്തവും കുറേശ്ശ എടുത്തു പീഠത്തിന്റെ കൊമ്പുകളില്‍ ചുറ്റും പുരട്ടേണം.

16:19b.LEV.016.019 അവന്‍ രക്തം കുറെ വിരല്‍കൊണ്ടു ഏഴു പ്രാവശ്യം അതിന്മേല്‍ തളിച്ചു യിസ്രായേല്‍മക്കളുടെ അശുദ്ധികളെ നീക്കി വെടിപ്പാക്കി ശുദ്ധീകരിക്കേണം.

16:20b.LEV.016.020 അവന്‍ വിശുദ്ധമന്ദിരത്തിന്നും സമാഗമനക്കുടാരത്തിന്നും യാഗപീഠത്തിന്നും ഇങ്ങനെ പ്രായശ്ചിത്തം കഴിച്ചു തീര്‍ന്നശേഷം ജീവനോടിരിക്കുന്ന കോലാട്ടുകൊറ്റനെ കൊണ്ടു വരേണം.

16:21b.LEV.016.021 ജീവനോടിരിക്കുന്ന കോലാട്ടുകൊറ്റന്റെ തലയില്‍ അഹരോന്‍ കൈ രണ്ടും വെച്ചു യിസ്രായേല്‍മക്കളുടെ എല്ലാകുറ്റങ്ങളും സകലപാപങ്ങളുമായ ലംഘനങ്ങളൊക്കെയും ഏറ്റുപറഞ്ഞു കോലാട്ടുകൊറ്റന്റെ തലയില്‍ ചുമത്തി, നിയമിക്കപ്പെട്ട ഒരു ആളുടെ കൈവശം അതിനെ മരുഭൂമിയിലേക്കു അയക്കേണം.

16:22b.LEV.016.022 കോലാട്ടുകൊറ്റന്‍ അവരുടെ കുറ്റങ്ങളെ ഒക്കെയും ശൂന്യപ്രദേശത്തേക്കു ചുമന്നുകൊണ്ടു പോകേണം; അവന്‍ കോലാട്ടുകൊറ്റനെ മരുഭൂമിയില്‍ വിടേണം.

16:23b.LEV.016.023 പിന്നെ അഹരോന്‍ സമാഗമനക്കുടാരത്തില്‍ വന്നു താന്‍ വിശുദ്ധമന്ദിരത്തില്‍ കടന്നപ്പോള്‍ ധരിച്ചിരുന്ന പഞ്ഞിനൂല്‍വസ്ത്രം നീക്കി അവിടെ വെച്ചേക്കണം.

16:24b.LEV.016.024 അവന്‍ ഒരു വിശുദ്ധസ്ഥലത്തുവെച്ചു വെള്ളംകൊണ്ടു ദേഹം കഴുകി സ്വന്തവസ്ത്രം ധരിച്ചു പുറത്തു വന്നു തന്റെ ഹോമയാഗവും ജനത്തിന്റെ ഹോമയാഗവും അര്‍പ്പിച്ചു തനിക്കും ജനത്തിന്നും വേണ്ടി പ്രായശ്ചിത്തം കഴിക്കേണം.

16:25b.LEV.016.025 അവന്‍ പാപയാഗത്തിന്റെ മേദസ്സു യാഗപീഠത്തിന്മേല്‍ ദഹിപ്പിക്കേണം.

16:26b.LEV.016.026 ആട്ടുകൊറ്റനെ അസസ്സേലിന്നു കൊണ്ടുപോയി വിട്ടവന്‍ വസ്ത്രം അലക്കി ദേഹം വെള്ളത്തില്‍ കഴുകീട്ടു മാത്രമേ പാളയത്തില്‍ വരാവു.

16:27b.LEV.016.027 വിശുദ്ധമന്ദിരത്തില്‍ പ്രായശ്ചിത്തം കഴിക്കേണ്ടതിന്നു രക്തം കൊണ്ടുപോയ പാപയാഗത്തിന്റെ കാളയെയും കോലാട്ടുകൊറ്റനെയും പാളയത്തിന്നു പുറത്തു കൊണ്ടുപോകേണം; അവയുടെ തോലും മാംസവും ചാണകവും തീയില്‍ ഇട്ടു ചുട്ടുകളയേണം.

16:28b.LEV.016.028 അവയെ ചുട്ടുകളഞ്ഞവന്‍ വസ്ത്രം അലക്കി ദേഹം വെള്ളത്തില്‍ കഴുകീട്ടു മാത്രമേ പാളയത്തില്‍ വരാവു.

16:29b.LEV.016.029 ഇതു നിങ്ങള്‍ക്കു എന്നേക്കുമുള്ള ചട്ടം ആയിരിക്കേണം; ഏഴാം മാസം പത്താം തിയ്യതി നിങ്ങള്‍ ആത്മതപനം ചെയ്യേണം; സ്വദേശിയും നിങ്ങളുടെ ഇടയില്‍ പാര്‍ക്കുംന്ന പരദേശിയും യാതൊരു വേലെയും ചെയ്യരുതു.

16:30b.LEV.016.030 ആ ദിവസത്തില്‍ അല്ലോ യഹോവയുടെ സന്നിധിയില്‍ നിങ്ങളെ ശുദ്ധീകരിക്കേണ്ടതിന്നു നിങ്ങള്‍ക്കു വേണ്ടി പ്രായശ്ചിത്തം കഴിക്കയും നിങ്ങളുടെ സകലപാപങ്ങളും നീക്കി നിങ്ങളെ ശുദ്ധീകരിക്കയും ചെയ്യുന്നതു.

16:31b.LEV.016.031 അതു നിങ്ങള്‍ക്കു വിശുദ്ധസ്വസ്ഥതയുള്ള ശബ്ബത്ത് ആയിരിക്കേണം. നിങ്ങള്‍ ആത്മ തപനം ചെയ്യേണം; അതു നിങ്ങള്‍ക്കു എന്നേക്കുമുള്ള ചട്ടമാകുന്നു.

16:32b.LEV.016.032 അപ്പന്നു പകരം പുരോഹിതശുശ്രൂഷചെയ്‍വാന്‍ അഭിഷേകം പ്രാപിക്കയും പ്രതിഷ്ഠിക്കപ്പെടുകയും ചെയ്ത പുരോഹിതന്‍ തന്നേ പ്രായശ്ചിത്തം കഴിക്കേണം.

16:33b.LEV.016.033 അവന്‍ വിശുദ്ധവസ്ത്രമായ പഞ്ഞിനൂല്‍വസ്ത്രം ധരിച്ചു വിശുദ്ധമന്ദിരത്തിന്നു പ്രായശ്ചിത്തം കഴിക്കേണം; സമാഗമനക്കുടാരത്തിന്നും യാഗപീഠത്തിന്നും പ്രായശ്ചിത്തം കഴിക്കേണം; പുരോഹിതന്മാര്‍ക്കും സഭയിലെ സകലജനത്തിന്നും വേണ്ടി പ്രായശ്ചിത്തം കഴിക്കേണം.

16:34b.LEV.016.034 സംവത്സരത്തില്‍ ഒരിക്കല്‍ യിസ്രായേല്‍മക്കള്‍ക്കുവേണ്ടി അവരുടെ സകലപാപങ്ങള്‍ക്കായിട്ടും പ്രായശ്ചിത്തം കഴിക്കേണ്ടതിന്നു ഇതു നിങ്ങള്‍ക്കു എന്നേക്കുമുള്ള ചട്ടം ആയിരിക്കേണം; യഹോവ മോശെയോടു കല്പിച്ചതുപോലെ തന്നേ അവന്‍ ചെയ്തു.

17

17:1b.LEV.017.001 യഹോവ പിന്നെയും മോശെയോടു അരുളിച്ചെയ്തതു

17:2b.LEV.017.002 നീ അഹരോനോടും പുത്രന്മാരോടും എല്ലായിസ്രായേല്‍മക്കളോടും പറയേണ്ടതു എന്തെന്നാല്‍യഹോവ കല്പിച്ച കാര്യം ആവിതു

17:3b.LEV.017.003 യിസ്രായേല്‍ഗൃഹത്തില്‍ ആരെങ്കിലും കാളയെയോ ആട്ടിന്‍ കുട്ടിയെയോ കോലാടിനെയോ പാളയത്തില്‍വെച്ചെങ്കിലും പാളയത്തിന്നു പുറത്തുവെച്ചെങ്കിലും അറുക്കയും

17:4b.LEV.017.004 അതിനെ യഹോവയുടെ കൂടാരത്തിന്റെ മുമ്പില്‍ യഹോവേക്കു വഴിപാടായി അര്‍പ്പിക്കേണ്ടതിന്നു സമാഗമനക്കുടാരത്തിന്റെ വാതില്‍ക്കല്‍ കൊണ്ടുവരാതിരിക്കയും ചെയ്താല്‍ അതു അവന്നു രക്തപാതകമായി എണ്ണേണം; അവന്‍ രക്തം ചൊരിയിച്ചു; ആ മനുഷ്യനെ അവന്റെ ജനത്തിന്റെ നടുവില്‍നിന്നു ഛേദിച്ചുകളയേണം.

17:5b.LEV.017.005 യിസ്രായേല്‍മക്കള്‍ വെളിന്‍ പ്രദേശത്തുവെച്ചു അര്‍പ്പിച്ചു വരുന്ന യാഗങ്ങളെ യഹോവേക്കു സമാധാനയാഗങ്ങളായി അര്‍പ്പിക്കേണ്ടതിന്നു സമാഗമനക്കുടാരത്തിന്റെ വാതില്‍ക്കല്‍ പുരോഹിതന്റെ അടുക്കല്‍ യഹോവയുടെ സന്നിധിയില്‍ കൊണ്ടുവരേണ്ടതാകുന്നു.

17:6b.LEV.017.006 പുരോഹിതന്‍ അവയുടെ രക്തം സമാഗമന കൂടാരത്തിന്റെ വാതില്‍ക്കല്‍ യഹോവയുടെ യാഗപീഠത്തിന്മേല്‍ തളിച്ചു മേദസ്സു യഹോവേക്കു സൌരഭ്യവാസനയായി ദഹിപ്പിക്കേണം.

17:7b.LEV.017.007 അവര്‍ പരസംഗമായി പിന്തുടരുന്ന ഭൂതങ്ങള്‍ക്കു ഇനി തങ്ങളുടെ ബലികള്‍ അര്‍പ്പിക്കരുതു; ഇതു തലമുറതലമുറയായി അവര്‍ക്കും എന്നേക്കുമുള്ള ചട്ടം ആയിരിക്കേണം.

17:8b.LEV.017.008 നീ അവരോടു പറയേണ്ടതു എന്തെന്നാല്‍യിസ്രായേല്‍ഗൃഹത്തിലോ നിങ്ങളുടെ ഇടയില്‍ പാര്‍ക്കുംന്ന പരദേശികളിലോ ആരെങ്കിലും ഹോമയാഗമോ ഹനനയാഗമോ അര്‍പ്പിക്കയും

17:9b.LEV.017.009 അതു യഹോവേക്കു അര്‍പ്പിക്കേണ്ടതിന്നു സമാഗമനക്കുടാരത്തിന്റെ വാതില്‍ക്കല്‍ കൊണ്ടുവരാതിരിക്കയും ചെയ്താല്‍ അവനെ അവന്റെ ജനത്തില്‍നിന്നു ഛേദിച്ചുകളയേണം.

17:10b.LEV.017.010 യിസ്രായേല്‍ഗൃഹത്തിലോ നിങ്ങളുടെ ഇടയില്‍ പാര്‍ക്കുംന്ന പരദേശികളിലോ ആരെങ്കിലും വല്ല രക്തവും ഭക്ഷിച്ചാല്‍ രക്തം ഭക്ഷിച്ചവന്റെ നേരെ ഞാന്‍ ദൃഷ്ടിവെച്ചു അവനെ അവന്റെ ജനത്തിന്റെ ഇടയില്‍നിന്നു ഛേദിച്ചുകളയും.

17:11b.LEV.017.011 മാംസത്തിന്റെ ജീവന്‍ രക്തത്തില്‍ അല്ലോ ഇരിക്കുന്നതു; യാഗപീഠത്തിന്മേല്‍ നിങ്ങള്‍ക്കുവേണ്ടി പ്രായശ്ചിത്തം കഴിപ്പാന്‍ ഞാന്‍ അതു നിങ്ങള്‍ക്കു തന്നിരിക്കുന്നു; രക്തമല്ലോ ജീവന്‍ മൂലമായി പ്രായശ്ചിത്തം ആകുന്നതു.

17:12b.LEV.017.012 അതുകൊണ്ടത്രേ നിങ്ങളില്‍ യാതൊരുത്തനും രക്തം ഭക്ഷിക്കരുതു; നിങ്ങളുടെ ഇടയില്‍ പാര്‍ക്കുംന്ന പരദേശിയും രക്തം ഭക്ഷിക്കരുതു എന്നു ഞാന്‍ യിസ്രായേല്‍ മക്കളോടു കല്പിച്ചതു.

17:13b.LEV.017.013 യിസ്രായേല്‍മക്കളിലോ നിങ്ങളുടെ ഇടയില്‍ പാര്‍ക്കുംന്ന പരദേശികളിലോ ആരെങ്കിലും തിന്നാകുന്ന ഒരു മൃഗത്തെയോ പക്ഷിയെയോ വേട്ടയാടി പിടിച്ചാല്‍ അവന്‍ അതിന്റെ രക്തം കളഞ്ഞു മണ്ണിട്ടു മൂടേണം.

17:14b.LEV.017.014 സകലജഡത്തിന്റെയും ജീവന്‍ അതിന്റെ ജീവാധാരമായ രക്തം തന്നേ. അതുകൊണ്ടത്രേ ഞാന്‍ യിസ്രായേല്‍മക്കളോടുയാതൊരു ജഡത്തിന്റെ രക്തവും നിങ്ങള്‍ ഭക്ഷിക്കരുതു എന്നു കല്പിച്ചതു; സകലജഡത്തിന്റെയും ജീവന്‍ അതിന്റെ രക്തമല്ലോ; അതു ഭക്ഷിക്കുന്നവനെയെല്ലാം ഛേദിച്ചുകളയേണം.

17:15b.LEV.017.015 താനേ ചത്തതിനെയോ പറിച്ചുകീറിപ്പോയതിനെയോ തിന്നുന്നവനൊക്കെയും സ്വദേശിയായാലും പരദേശിയായാലും വസ്ത്രം അലക്കി വെള്ളത്തില്‍ കുളിക്കയും സന്ധ്യവരെ അശുദ്ധനായിരിക്കയും വേണം; പിന്നെ അവന്‍ ശുദ്ധിയുള്ളവനാകും.

17:16b.LEV.017.016 വസ്ത്രം അലക്കാതെയും ദേഹം കഴുകാതെയും ഇരുന്നാല്‍ അവന്‍ കുറ്റം വഹിക്കേണം.

18

18:1b.LEV.018.001 യഹോവ പിന്നെയും മോശെയോടു അരുളിച്ചെയ്തതു

18:2b.LEV.018.002 നീ യിസ്രായേല്‍മക്കളോടു പറയേണ്ടതു എന്തെന്നാല്‍ഞാന്‍ നിങ്ങളുടെ ദൈവമായ യഹോവ ആകുന്നു;

18:3b.LEV.018.003 നിങ്ങള്‍ പാര്‍ത്തിരുന്ന മിസ്രയീംദേശത്തിലെ നടപ്പുപോലെ നിങ്ങള്‍ നടക്കരുതു; ഞാന്‍ നിങ്ങളെ കൊണ്ടുപോകുന്ന കനാന്‍ ദേശത്തിലെ നടപ്പുപോലെയും അരുതു; അവരുടെ മര്യാദ ആചരിക്കരുതു.

18:4b.LEV.018.004 എന്റെ വിധികളെ അനുസരിച്ചു എന്റെ ചട്ടങ്ങളെ പ്രമാണിച്ചു നടക്കേണം; ഞാന്‍ നിങ്ങളുടെ ദൈവമായ യഹോവ ആകുന്നു.

18:5b.LEV.018.005 ആകയാല്‍ എന്റെ ചട്ടങ്ങളും ന്യായങ്ങളും നിങ്ങള്‍ പ്രമാണിക്കേണം; അവയെ ചെയ്യുന്ന മനുഷ്യന്‍ അവയാല്‍ ജീവിക്കും; ഞാന്‍ യഹോവ ആകുന്നു.

18:6b.LEV.018.006 നിങ്ങളില്‍ ആരും തനിക്കു രക്തസംബന്ധമുള്ള യാതൊരുത്തരുടെയും നഗ്നത അനാവൃതമാക്കുവാന്‍ തക്കവണ്ണം അവരോടു അടുക്കരുതു; ഞാന്‍ യഹോവ ആകുന്നു.

18:7b.LEV.018.007 നിന്റെ അപ്പന്റെ നഗ്നതയും അമ്മയുടെ നഗ്നതയും അനാവൃതമാക്കരുതു. അവള്‍ നിന്റെ അമ്മയാകുന്നു; അവളുടെ നഗ്നത അനാവൃതമാക്കരുതു.

18:8b.LEV.018.008 അപ്പന്റെ ഭാര്യയുടെ നഗ്നത അനാവൃതമാക്കരുതു; അതു നിന്റെ അപ്പന്റെ നഗ്നതയല്ലോ.

18:9b.LEV.018.009 അപ്പന്റെ മകളോ അമ്മയുടെ മകളോ ആയ നിന്റെ സഹോദരിയുടെ നഗ്നത അനാവൃതമാക്കരുതു; വീട്ടില്‍ ജനിച്ചവരായാലും പുറമെ ജനിച്ചവരായാലും അവരുടെ നഗ്നത അനാവൃതമാക്കരുതു.

18:10b.LEV.018.010 നിന്റെ മകന്റെ മകളുടെ നഗ്നതയോ മകളുടെ മകളുടെ നഗ്നതയോ അനാവൃതമാക്കരുതു; അവരുടെ നഗ്നത നിന്റേതു തന്നേയല്ലോ.

18:11b.LEV.018.011 നിന്റെ അപ്പന്നു ജനിച്ചവളും അവന്റെ ഭാര്യയുടെ മകളുമായവളുടെ നഗ്നത അനാവൃതമാക്കരുതു; അവള്‍ നിന്റെ സഹോദരിയല്ലോ.

18:12b.LEV.018.012 അപ്പന്റെ സഹോദരിയുടെ നഗ്നത അനാവൃതമാക്കരുതു; അവള്‍ അപ്പന്റെ അടുത്ത ചാര്‍ച്ചക്കാരത്തിയല്ലോ.

18:13b.LEV.018.013 അമ്മയുടെ സഹോദരിയുടെ നഗ്നത അനാവൃതമാക്കരുതു; അവള്‍ നിന്റെ അമ്മയുടെ അടുത്ത ചാര്‍ച്ചക്കാരത്തിയല്ലോ.

18:14b.LEV.018.014 അപ്പന്റെ സഹോദരന്റെ നഗ്നത അനാവൃതമാക്കരുതു; അവന്റെ ഭാര്യയോടു അടുക്കയുമരുതു; അവള്‍ നിന്റെ ഇളയമ്മയല്ലോ.

18:15b.LEV.018.015 നിന്റെ മരുമകളുടെ നഗ്നത അനാവൃതമാക്കരുതു; അവള്‍ നിന്റെ മകന്റെ ഭാര്യ അല്ലോ; അവളുടെ നഗ്നത അനാവൃതമാക്കരുതു.

18:16b.LEV.018.016 സഹോദരന്റെ ഭാര്യയുടെ നഗ്നത അനാവൃതമാക്കരുതു; അതു നിന്റെ സഹോദരന്റെ നഗ്നതയല്ലോ.

18:17b.LEV.018.017 ഒരു സ്ത്രീയുടെയും അവളുടെ മകളുടെയും നഗ്നത അനാവൃതമാക്കരുതു; അവളുടെ മകന്റെയോ മകളുടെയോ മകളുടെ നഗ്നത അനാവൃതമാക്കുമാറു അവരെ പരിഗ്രഹിക്കരുതുഅവര്‍ അടുത്ത ചാര്‍ച്ചക്കാരല്ലോ; അതു ദുഷ്കര്‍മ്മം.

18:18b.LEV.018.018 ഭാര്യ ജീവനോടിരിക്കുമ്പോള്‍ അവളെ ദുഃഖീപ്പിപ്പാന്‍ അവളുടെ സഹോദരിയുടെ നഗ്നത അനാവൃതമാക്കുമാറു അവളെ കൂടെ പരിഗ്രഹിക്കരുതു.

18:19b.LEV.018.019 ഒരു സ്ത്രീ ഋതു നിമിത്തം അശുദ്ധമായിരിക്കുമ്പോള്‍ അവളുടെ നഗ്നത അനാവൃതമാക്കുമാറു അവളോടു അടുക്കരുതു.

18:20b.LEV.018.020 കൂട്ടുകാരന്റെ ഭാര്യയോടുകൂടെ ശയിച്ചു അവളെക്കൊണ്ടു നിന്നെ അശുദ്ധനാക്കരുതു.

18:21b.LEV.018.021 നിന്റെ സന്തതിയില്‍ ഒന്നിനെയും മോലേക്കിന്നു അര്‍പ്പിച്ചു നിന്റെ ദൈവത്തിന്റെ നാമത്തെ അശുദ്ധമാക്കരുതു; ഞാന്‍ യഹോവ ആകുന്നു.

18:22b.LEV.018.022 സ്ത്രീയോടു എന്നപോലെ പുരുഷനോടുകൂടെ ശയിക്കരുതു; അതു മ്ളേച്ഛത.

18:23b.LEV.018.023 യാതൊരു മൃഗത്തോടുംകൂടെ ശയിച്ചു അതിനാല്‍ നിന്നെ അശുദ്ധനാക്കരുതു; യാതൊരു സ്ത്രീയും ഒരു മൃഗത്തോടും കൂടെ ശയിക്കേണ്ടതിന്നു അതിന്റെ മുമ്പില്‍ നില്‍ക്കയും അരുതു; അതു നികൃഷ്ടം.

18:24b.LEV.018.024 ഇവയില്‍ ഒന്നുകൊണ്ടും നിങ്ങളെ തന്നേ അശുദ്ധരാക്കരുതു; ഞാന്‍ നിങ്ങളുടെ മുമ്പില്‍ നിന്നു നീക്കിക്കളയുന്ന ജാതികള്‍ ഇവയാല്‍ ഒക്കെയും തങ്ങളെത്തന്നേ അശുദ്ധരാക്കിയിരിക്കുന്നു.

18:25b.LEV.018.025 ദേശവും അശുദ്ധമായിത്തീര്‍ന്നു; അതുകൊണ്ടു ഞാന്‍ അതിന്റെ അകൃത്യം അതിന്മേല്‍ സന്ദര്‍ശിക്കുന്നു; ദേശം തന്റെ നിവാസികളെ ഛര്‍ദ്ദിച്ചുകളയുന്നു.

18:26b.LEV.018.026 ഈ മ്ളേച്ഛത ഒക്കെയും നിങ്ങള്‍ക്കു മുമ്പെ ആ ദേശത്തുണ്ടായിരുന്ന മനുഷ്യര്‍ ചെയ്തു, ദേശം അശുദ്ധമായി തീര്‍ന്നു

18:27b.LEV.018.027 നിങ്ങള്‍ക്കു മുമ്പെ ഉണ്ടായിരുന്ന ജാതികളെ ദേശം ഛര്‍ദ്ദിച്ചുകളഞ്ഞതുപോലെ നിങ്ങള്‍ അതിനെ അശുദ്ധമാക്കീട്ടു നിങ്ങളെയും ഛര്‍ദ്ദിച്ചുകളയാതിരിപ്പാന്‍ നിങ്ങള്‍ എന്റെ ചട്ടങ്ങളും വിധികളും പ്രമാണിക്കേണം;

18:28b.LEV.018.028 ഈ മ്ളേച്ഛതകളില്‍ യാതൊന്നും സ്വദേശിയാകട്ടെ നിങ്ങളുടെ ഇടയില്‍ പാര്‍ക്കുംന്ന പരദേശിയാകട്ടെ ചെയ്യരുതു.

18:29b.LEV.018.029 ആരെങ്കിലും ഈ സകലമ്ളേച്ഛതകളിലും ഏതെങ്കിലും ചെയ്താല്‍ അങ്ങനെ ചെയ്യുന്നവരെ അവരുടെ ജനത്തില്‍നിന്നു ഛേദിച്ചുകളയേണം.

18:30b.LEV.018.030 ആകയാല്‍ നിങ്ങള്‍ക്കു മുമ്പെ നടന്ന ഈ മ്ളേച്ഛമര്യാദകളില്‍ യാതൊന്നും ചെയ്യാതെയും അവയാല്‍ അശുദ്ധരാകാതെയും ഇരിപ്പാന്‍ നിങ്ങള്‍ എന്റെ പ്രമാണങ്ങളെ പ്രമാണിക്കേണം; ഞാന്‍ നിങ്ങളുടെ ദൈവമായ യഹോവ ആകുന്നു.

19

19:1b.LEV.019.001 യഹോവ പിന്നെയും മോശെയോടു അരുളിച്ചെയ്തതു

19:2b.LEV.019.002 നീ യിസ്രായേല്‍മക്കളുടെ സര്‍വ്വസഭയോടും പറയേണ്ടതു എന്തെന്നാല്‍നിങ്ങളുടെ ദൈവമായ യഹോവ എന്ന ഞാന്‍ വിശുദ്ധനാകയാല്‍ നിങ്ങളും വിശുദ്ധരായിരിപ്പിന്‍ .

19:3b.LEV.019.003 നിങ്ങള്‍ ഔരോരുത്തന്‍ താന്താന്റെ അമ്മയെയും അപ്പനെയും ഭയപ്പെടേണം; എന്റെ ശബ്ബത്തുകള്‍ പ്രമാണിക്കേണംഞാന്‍ നിങ്ങളുടെ ദൈവമായ യഹോവ ആകുന്നു.

19:4b.LEV.019.004 വിഗ്രഹങ്ങളുടെ അടുക്കലേക്കു തിരിയരുതു; ദേവന്മാരെ നിങ്ങള്‍ക്കു വാര്‍ത്തുണ്ടാക്കരുതു; ഞാന്‍ നിങ്ങളുടെ ദൈവമായ യഹോവ ആകുന്നു.

19:5b.LEV.019.005 യഹോവേക്കു സമാധാനയാഗം അര്‍പ്പിക്കുന്നു എങ്കില്‍ നിങ്ങള്‍ക്കു പ്രസാദം ലഭിപ്പാന്‍ തക്കവണ്ണം അര്‍പ്പിക്കേണം.

19:6b.LEV.019.006 അര്‍പ്പിക്കുന്ന ദിവസവും പിറ്റെന്നാളും അതു തിന്നാം; മൂന്നാം ദിവസംവരെ ശേഷിക്കുന്നതു തീയില്‍ ഇട്ടു ചുട്ടുകളയേണം.

19:7b.LEV.019.007 മൂന്നാം ദിവസം തിന്നു എന്നു വരികില്‍ അതു അറെപ്പാകുന്നു; പ്രസാദമാകയില്ല.

19:8b.LEV.019.008 അതു തിന്നുന്നവന്‍ കുറ്റം വഹിക്കും; യഹോവേക്കു വിശുദ്ധമായതു അവന്‍ അശുദ്ധമാക്കിയല്ലോ; അവനെ അവന്റെ ജനത്തില്‍നിന്നു ഛേദിച്ചുകളയേണം.

19:9b.LEV.019.009 നിങ്ങളുടെ നിലത്തിലെ വിള നിങ്ങള്‍ കൊയ്യുമ്പോള്‍ വയലിന്റെ അരികു തീര്‍ത്തുകൊയ്യരുതു; നിന്റെ കൊയ്ത്തില്‍ കാലാ പെറുക്കയും അരുതു.

19:10b.LEV.019.010 നിന്റെ മുന്തിരിത്തോട്ടത്തില്‍ കാലാ പറിക്കരുതു; നിന്റെ മുന്തിരിത്തോട്ടത്തില്‍ വീണുകിടക്കുന്ന പഴം പെറുക്കയും അരുതു. അവയെ ദരിദ്രന്നും പരദേശിക്കും വിട്ടേക്കേണം; ഞാന്‍ നിങ്ങളുടെ ദൈവമായ യഹോവ ആകുന്നു.

19:11b.LEV.019.011 മോഷ്ടിക്കരുതു, ചതിക്കരുതു, ഒരുത്തനോടു ഒരുത്തന്‍ ഭോഷകു പറയരുതു.

19:12b.LEV.019.012 എന്റെ നാമത്തെക്കൊണ്ടു കള്ളസ്സത്യം ചെയ്തു നിന്റെ ദൈവത്തിന്റെ നാമത്തെ അശുദ്ധമാക്കരുതു; ഞാന്‍ യഹോവ ആകുന്നു.

19:13b.LEV.019.013 ചെകിടനെ ശപിക്കരുതു; കുരുടന്റെ മുമ്പില്‍ ഇടര്‍ച്ച വെക്കരുതു; നിന്റെ ദൈവത്തെ ഭയപ്പെടേണം; ഞാന്‍ യഹോവ ആകുന്നു.

19:14b.LEV.019.014 ന്യായവിസ്താരത്തില്‍ അന്യായം ചെയ്യരുതു; എളിയവന്റെ മുഖം നോക്കാതെയും വലിയവന്റെ മുഖം ആദരിക്കാതെയും നിന്റെ കൂട്ടുകാരന്നു നീതിയോടെ ന്യായം വിധിക്കേണം.

19:15b.LEV.019.015 നിന്റെ ജനത്തിന്റെ ഇടയില്‍ ഏഷണി പറഞ്ഞു നടക്കരുതു; കൂട്ടുകാരന്റെ മരണത്തിന്നായി നിഷ്കര്‍ഷിക്കരുതു; ഞാന്‍ യഹോവ ആകുന്നു.

19:16b.LEV.019.016 സഹോദരനെ നിന്റെ ഹൃദയത്തില്‍ ദ്വേഷിക്കരുതു; കൂട്ടുകാരന്റെ പാപം നിന്റെ മേല്‍ വരാതിരിപ്പാന്‍ അവനെ താല്പര്യമായി ശാസിക്കേണം. പ്രതികാരം ചെയ്യരുതു.

19:17b.LEV.019.017 നിന്റെ ജനത്തിന്റെ മക്കളോടു പക വെക്കരുതു; കൂട്ടുകാരനെ നിന്നെപ്പോലെ തന്നേ സ്നേഹിക്കേണം; ഞാന്‍ യഹോവ ആകുന്നു.

19:18b.LEV.019.018 നിങ്ങള്‍ എന്റെ ചട്ടങ്ങള്‍ പ്രമാണിക്കേണം. രണ്ടുതരം മൃഗങ്ങളെ തമ്മില്‍ ഇണ ചേര്‍ക്കരുതു; നിന്റെ വയലില്‍ കൂട്ടുവിത്തു വിതെക്കരുതു; രണ്ടു വക സാധനം കലര്‍ന്ന വസ്ത്രം ധരിക്കരുതു.

19:19b.LEV.019.019 ഒരു പുരുഷന്നു നിയമിച്ചവളും വീണ്ടെടുക്കപ്പെടുകയോ സ്വാതന്ത്ര്യം കിട്ടുകയോ ചെയ്യാത്തവളുമായ ഒരു ദാസിയോടുകൂടെ ഒരുത്തന്‍ ശയിച്ചാല്‍ അവരെ ശിക്ഷിക്കേണം. എന്നാല്‍ അവള്‍ സ്വാതന്ത്ര്യമില്ലാത്തവളായാല്‍ അവരെ കൊല്ലരുതു;

19:20b.LEV.019.020 അവന്‍ ചെയ്ത പാപത്തിന്നായി പുരോഹിതന്‍ അകൃത്യയാഗത്തിന്റെ ആട്ടുകൊറ്റനെക്കൊണ്ടു അവന്നു വേണ്ടി യഹോവയുടെ സന്നിധിയില്‍ പ്രായശ്ചിത്തം കഴിക്കേണം; എന്നാല്‍ അവന്‍ ചെയ്തപാപം അവനോടു ക്ഷമിക്കും.

19:21b.LEV.019.021 നിങ്ങള്‍ ദേശത്തു എത്തി ഭക്ഷണത്തിന്നു ഉതകുന്ന സകലവിധവൃക്ഷങ്ങളും നട്ടശേഷം നിങ്ങള്‍ക്കു അവയുടെ ഫലം പരിച്ഛേദന കഴിയാത്തതുപോലെ ആയിരിക്കേണം; അതു മൂന്നു സംവത്സരത്തേക്കു പരിച്ഛേദനയില്ലാത്തതു പോലെ ഇരിക്കേണം; അതു തിന്നരുതു.

19:22b.LEV.019.022 നാലാം സംവത്സരത്തില്‍ അതിന്റെ ഫലമെല്ലാം യഹോവയുടെ സ്തോത്രത്തിന്നായിട്ടു ശുദ്ധമായിരിക്കേണം.

19:23b.LEV.019.023 അഞ്ചാം സംവത്സരത്തിലോ നിങ്ങള്‍ക്കു അതിന്റെ ഫലം തിന്നാം; അങ്ങനെ അതിന്റെ അനുഭവം നിങ്ങള്‍ക്കു വര്‍ദ്ധിച്ചുവരും; ഞാന്‍ നിങ്ങളുടെ ദൈവമായ യഹോവ ആകുന്നു.

19:24b.LEV.019.024 രക്തത്തോടുകൂടിയുള്ളതു തിന്നരുതു; ആഭിചാരം ചെയ്യരുതു; മുഹൂര്‍ത്തം നോക്കരുതു;

19:25b.LEV.019.025 നിങ്ങളുടെ തലമുടി ചുറ്റും വിളുമ്പു വടിക്കരുതു; താടിയുടെ അറ്റം വിരൂപമാക്കരുതു.

19:26b.LEV.019.026 മരിച്ചവന്നുവേണ്ടി ശരീരത്തില്‍ മുറിവുണ്ടാക്കരുതു; മെയ്മേല്‍ പച്ചകുത്തരുതു; ഞാന്‍ യഹോവ ആകുന്നു.

19:27b.LEV.019.027 ദേശം വേശ്യാവൃത്തി ചെയ്തു ദുഷ്കര്‍മ്മംകൊണ്ടു നിറയാതിരിക്കേണ്ടതിന്നു നിന്റെ മകളെ വേശ്യാവൃത്തിക്കു ഏല്പിക്കരുതു.

19:28b.LEV.019.028 നിങ്ങള്‍ എന്റെ ശബ്ബത്തുകള്‍ പ്രമാണിക്കയും എന്റെ വിശുദ്ധമന്ദിരത്തോടു ഭയഭക്തിയുള്ളവരായിരിക്കയും വേണം; ഞാന്‍ യഹോവ ആകുന്നു.

19:29b.LEV.019.029 വെളിച്ചപ്പാടന്മാരുടെയും മന്ത്രവാദികളുടെയും അടുക്കല്‍ പോകരുതു. അവരാല്‍ അശുദ്ധരായ്തീരുവാന്‍ തക്കവണ്ണം അവരെ അന്വേഷിക്കയും അരുതു. ഞാന്‍ നിങ്ങളുടെ ദൈവമായ യഹോവ ആകുന്നു.

19:30b.LEV.019.030 നരച്ചവന്റെ മുമ്പാകെ എഴുന്നേല്‍ക്കയും വൃദ്ധന്റെ മുഖം ബഹുമാനിക്കയും നിന്റെ ദൈവത്തെ ഭയപ്പെടുകയും വേണം; ഞാന്‍ യഹോവ ആകുന്നു.

19:31b.LEV.019.031 പരദേശി നിന്നോടുകൂടെ നിങ്ങളുടെ ദേശത്തു പാര്‍ത്താല്‍ അവനെ ഉപദ്രവിക്കരുതു.

19:32b.LEV.019.032 നിങ്ങളോടുകൂടെ പാര്‍ക്കുംന്ന പരദേശി നിങ്ങള്‍ക്കു സ്വദേശിയെപ്പോലെ ഇരിക്കേണം; അവനെ നിന്നെപ്പോലെ തന്നേ സ്നേഹിക്കേണം; നിങ്ങളും മിസ്രയീംദേശത്തു പരദേശികളായിരുന്നുവല്ലോ; ഞാന്‍ നിങ്ങളുടെ ദൈവമായ യഹോവ ആകുന്നു.

19:33b.LEV.019.033 ന്യായ വിസ്താരത്തിലും അളവിലും തൂക്കത്തിലും നിങ്ങള്‍ അന്യായം ചെയ്യരുതു.

19:34b.LEV.019.034 ഒത്ത തുലാസ്സും ഒത്ത കട്ടിയും ഒത്ത പറയും ഒത്ത ഇടങ്ങഴിയും നിങ്ങള്‍ക്കു ഉണ്ടായിരിക്കേണം; ഞാന്‍ നിങ്ങളെ മിസ്രയീംദേശത്തുനിന്നു പുറപ്പെടുവിച്ച നിങ്ങളുടെ ദൈവമായ യഹോവ ആകുന്നു.

19:35b.LEV.019.035 നിങ്ങള്‍ എന്റെ എല്ലാ ചട്ടങ്ങളും സകലവിധികളും പ്രമാണിച്ചു അനുസരിക്കേണം; ഞാന്‍ യഹോവ ആകുന്നു.

20

20:1b.LEV.020.001 യഹോവ പിന്നെയും മോശെയോടു അരുളിച്ചെയ്തതു

20:2b.LEV.020.002 നീ യിസ്രായേല്‍മക്കളോടു പറയേണ്ടതു എന്തെന്നാല്‍യിസ്രായേല്‍മക്കളിലോ യിസ്രായേലില്‍ വന്നു പാര്‍ക്കുംന്ന പരദേശികളിലോ ആരെങ്കിലും തന്റെ സന്തതിയില്‍ ഒന്നിനെ മോലെക്കിന്നു കൊടുത്താല്‍ അവന്‍ മരണശിക്ഷ അനുഭവിക്കേണം; ദേശത്തിലെ ജനം അവനെ കല്ലെറിയേണം.

20:3b.LEV.020.003 അവന്‍ തന്റെ സന്തതിയെ മോലെക്കിന്നു കൊടുത്തതിനാല്‍ എന്റെ വിശുദ്ധമന്ദിരം മലിനമാക്കുകയും എന്റെ വിശുദ്ധനാമം അശുദ്ധമാക്കുകയും ചെയ്തതുകൊണ്ടു ഞാന്‍ അവന്റെ നേരെ ദൃഷ്ടിവെച്ചു അവനെ അവന്റെ ജനത്തില്‍നിന്നു ഛേദിച്ചുകളയും.

20:4b.LEV.020.004 അവന്‍ തന്റെ സന്തതിയെ മോലെക്കിന്നു കൊടുക്കുമ്പോള്‍ ദേശത്തിലെ ജനം അവനെ കൊല്ലാതെ കണ്ണടെച്ചുകളഞ്ഞാല്‍

20:5b.LEV.020.005 ഞാന്‍ അവനും കുടുംബത്തിന്നും നേരെ ദൃഷ്ടിവെച്ചു അവനെയും അവന്റെ പിന്നാലെ മോലെക്കിനോടു പരസംഗം ചെയ്‍വാന്‍ പോകുന്ന എല്ലാവരെയും അവരുടെ ജനത്തിന്റെ നടുവില്‍നിന്നു ഛേദിച്ചുകളയും.

20:6b.LEV.020.006 വെളിച്ചപ്പാടന്മാരുടെയും മന്ത്രവാദികളുടെയും പിന്നാലെ പരസംഗം ചെയ്‍വാന്‍ പോകുന്നവന്റെ നേരെയും ഞാന്‍ ദൃഷ്ടിവെച്ചു അവനെ അവന്റെ ജനത്തില്‍നിന്നു ഛേദിച്ചുകളയും.

20:7b.LEV.020.007 ആകയാല്‍ നിങ്ങള്‍ നിങ്ങളെത്തന്നേ ശുദ്ധീകരിച്ചു വിശുദ്ധന്മാരായിരിപ്പിന്‍ ; ഞാന്‍ നിങ്ങളുടെ ദൈവമായ യഹോവ ആകുന്നു.

20:8b.LEV.020.008 എന്റെ ചട്ടങ്ങള്‍ പ്രമാണിച്ചു ആചരിപ്പിന്‍ ; ഞാന്‍ നിങ്ങളെ ശുദ്ധീകരിക്കുന്ന യഹോവ ആകുന്നു.

20:9b.LEV.020.009 അപ്പനെയോ അമ്മയെയോ ശപിക്കുന്നവന്‍ മരണശിക്ഷ അനുഭവിക്കേണം; അവന്‍ അപ്പനെയും അമ്മയെയും ശപിച്ചു; അവന്റെ രക്തം അവന്റെ മേല്‍ ഇരിക്കും.

20:10b.LEV.020.010 ഒരുത്തന്റെ ഭാര്യയുമായി വ്യഭിചാരം ചെയ്യുന്നവന്‍ , കൂട്ടുകാരന്റെ ഭാര്യയുമായി വ്യഭിചാരംചെയ്യുന്ന വ്യഭിചാരിയും വ്യഭിചാരിണിയും തന്നേ, മരണശിക്ഷ അനുഭവിക്കേണം.

20:11b.LEV.020.011 അപ്പന്റെ ഭാര്യയോടുകൂടെ ശയിക്കുന്നവന്‍ അപ്പന്റെ നഗ്നത അനാവൃതമാക്കുന്നു; ഇരുവരും മരണ ശിക്ഷ അനുഭവിക്കേണം; അവരുടെ രക്തം അവരുടെമേല്‍ ഇരിക്കും.

20:12b.LEV.020.012 ഒരുത്തന്‍ മരുമകളോടുകൂടെ ശയിച്ചാല്‍ ഇരുവരും മരണശിക്ഷ അനുഭവിക്കേണം; അവര്‍ നികൃഷ്ട കര്‍മ്മം ചെയ്തു; അവരുടെ രക്തം അവരുടെ മേല്‍ ഇരിക്കും.

20:13b.LEV.020.013 സ്ത്രീയോടുകൂടെ ശയിക്കുന്നതു പോലെ ഒരുത്തന്‍ പുരുഷനോടുകൂടെ ശയിച്ചാല്‍ ഇരുവരും മ്ളേച്ഛത ചെയ്തു; അവര്‍ മരണശിക്ഷ അനുഭവിക്കേണം; അവരുടെ രക്തം അവരുടെമേല്‍ ഇരിക്കും.

20:14b.LEV.020.014 ഒരു പുരുഷന്‍ ഒരു സ്ത്രീയെയും അവളുടെ അമ്മയെയും പരിഗ്രഹിച്ചാല്‍ അതു ദുഷ്കര്‍മ്മം; നിങ്ങളുടെ ഇടയില്‍ ദുഷ്കര്‍മ്മം ഇല്ലാതിരിക്കേണ്ടതിന്നു അവനെയും അവരെയും തീയില്‍ ഇട്ടു ചുട്ടുകളയേണം.

20:15b.LEV.020.015 ഒരു പുരുഷന്‍ മൃഗത്തോടുകൂടെ ശയിച്ചാല്‍ അവന്‍ മരണശിക്ഷ അനുഭവിക്കേണം; മൃഗത്തെയും കൊല്ലേണം.

20:16b.LEV.020.016 ഒരു സ്ത്രീ യാതൊരു മൃഗത്തോടെങ്കിലും ചേര്‍ന്നു ശയിച്ചാല്‍ സ്ത്രീയെയും മൃഗത്തെയും കൊല്ലേണം; അവര്‍ മരണശിക്ഷ അനുഭവിക്കേണം; അവരുടെ രക്തം അവരുടെമേല്‍ ഇരിക്കും.

20:17b.LEV.020.017 ഒരു പുരഷന്‍ തന്റെ അപ്പന്റെ മകളോ അമ്മയുടെ മകളോ ആയ തന്റെ സഹോദരിയെ പരിഗ്രഹിച്ചു അവളുടെ നഗ്നത കാണുകയും അവള്‍ അവന്റെ നഗ്നത കാണുകയും ചെയ്താല്‍ അതു ലജ്ജാകരം; അവരെ അവരുടെ ജനത്തിന്റെ മുമ്പില്‍വെച്ചു തന്നേ സംഹരിച്ചുകളയേണം; അവന്‍ സഹോദരിയുടെ നഗ്നത അനാവൃതമാക്കി; അവന്‍ തന്റെ കുറ്റം വഹിക്കും.

20:18b.LEV.020.018 ഒരു പുരുഷന്‍ ഋതുവായ സ്ത്രീയോടുകൂടെ ശയിച്ചു അവളുടെ നഗ്നത അനാവൃതമാക്കിയാല്‍ അവന്‍ അവളുടെ സ്രവം അനാവൃതമാക്കി; അവളും തന്റെ രക്തസ്രവം അനാവൃതമാക്കി; ഇരുവരെയും അവരുടെ ജനത്തിന്റെ ഇടയില്‍നിന്നു ഛേദിച്ചുകളയേണം.

20:19b.LEV.020.019 നിന്റെ അമ്മയുടെ സഹോദരിയുടെയോ അപ്പന്റെ സഹോദരിയുടെയോ നഗ്നത അനാവൃതമാക്കരുതു; അങ്ങനെത്തവന്‍ തന്റെ അടുത്ത ചാര്‍ച്ചക്കാരത്തിയെ അനാവൃതയാക്കുന്നുവല്ലോ; അവര്‍ തങ്ങളുടെ കുറ്റം വഹിക്കും.

20:20b.LEV.020.020 ഒരു പുരുഷന്‍ ഇളയപ്പന്റെ ഭാര്യയോടുകൂടെ ശയിച്ചാല്‍ അവന്‍ ഇളയപ്പന്റെ നഗ്നത അനാവൃതമാക്കി; അവര്‍ തങ്ങളുടെ പാപം വഹിക്കും; അവര്‍ സന്തതിയില്ലാത്തവരായി മരിക്കേണം.

20:21b.LEV.020.021 ഒരുത്തന്‍ സഹോദരന്റെ ഭാര്യയെ പരിഗ്രഹിച്ചാല്‍ അതു മാലിന്യം; അവന്‍ സഹോദരന്റെ നഗ്നത അനാവൃതമാക്കി; അവര്‍ സന്തതിയില്ലാത്തവര്‍ ആയിരിക്കേണം.

20:22b.LEV.020.022 ആകയാല്‍ നിങ്ങള്‍ കുടിയിരിക്കേണ്ടതിന്നു ഞാന്‍ നിങ്ങളെ കൊണ്ടുപോകുന്ന ദേശം നിങ്ങളെ ഛര്‍ദ്ദിച്ചുകളയാതിരിപ്പാന്‍ എന്റെ എല്ലാചട്ടങ്ങളും സകലവിധികളും പ്രമാണിച്ചു ആചരിക്കേണം.

20:23b.LEV.020.023 ഞാന്‍ നിങ്ങളുടെ മുമ്പില്‍ നിന്നു നീക്കിക്കളയുന്ന ജാതിയുടെ ചട്ടങ്ങളെ അനുസരിച്ചു നടക്കരുതു; ഈ കാര്യങ്ങളെ ഒക്കെയും ചെയ്തതുകൊണ്ടു അവര്‍ എനിക്കു അറെപ്പായി തീര്‍ന്നു.

20:24b.LEV.020.024 നിങ്ങള്‍ അവരുടെ ദേശത്തെ കൈവശമാക്കും എന്നു ഞാന്‍ നിങ്ങളോടു കല്പിച്ചുവല്ലോ; പാലും തേനും ഒഴുകുന്ന ആ ദേശം നിങ്ങള്‍ കൈവശമാക്കേണ്ടതിന്നു ഞാന്‍ അതിനെ നിങ്ങള്‍ക്കു തരും; ഞാന്‍ നിങ്ങളെ ജാതികളില്‍നിന്നു വേറുതിരിച്ചവനായി നിങ്ങളുടെ ദൈവമായ യഹോവ ആകുന്നു;

20:25b.LEV.020.025 ആകയാല്‍ ശുദ്ധിയുള്ള മൃഗവും ശുദ്ധിയില്ലാത്ത മൃഗവും തമ്മിലും, ശുദ്ധിയില്ലാത്ത പക്ഷിയും ശുദ്ധിയുള്ള പക്ഷിയും തമ്മിലും നിങ്ങള്‍ വ്യത്യാസം വെക്കേണം; ഞാന്‍ നിങ്ങള്‍ക്കു അശുദ്ധമെന്നു വേറുതിരിച്ചിട്ടുള്ള മൃഗത്തെക്കൊണ്ടും പക്ഷിയെക്കൊണ്ടും നിലത്തു ഇഴയുന്ന യാതൊരു ജന്തുവിനെക്കൊണ്ടും നിങ്ങളെത്തന്നേ അറെപ്പാക്കരുതു.

20:26b.LEV.020.026 നിങ്ങള്‍ എനിക്കു വിശുദ്ധന്മാരായിരിക്കേണം; യഹോവയായ ഞാന്‍ വിശുദ്ധനാകകൊണ്ടു നിങ്ങളും എനിക്കു വിശുദ്ധന്മാരായിരിക്കേണം; നിങ്ങള്‍ എനിക്കുള്ളവരായിരിക്കേണ്ടതിന്നു ഞാന്‍ നിങ്ങളെ ജാതികളില്‍ നിന്നു വേറുതിരിച്ചിരിക്കുന്നു.

20:27b.LEV.020.027 വെളിച്ചപ്പാടോ മന്ത്രവാദമോ ഉള്ള പുരുഷന്‍ ആകട്ടെ സ്ത്രീയാകട്ടെ മരണശിക്ഷ അനുഭവിക്കേണം; അവരെ കല്ലെറിഞ്ഞു കൊല്ലേണം; അവരുടെ രക്തം അവരുടെ മേല്‍ ഇരിക്കും.

21

21:1b.LEV.021.001 യഹോവ പിന്നെയും മോശെയോടു അരുളിച്ചെയ്തതുഅഹരോന്റെ പുത്രന്മാരായ പുരോഹിതന്മാരോടു പറയേണ്ടതെന്തെന്നാല്‍പുരോഹിതന്‍ തന്റെ ജനത്തില്‍ ഒരുവന്റെ ശവത്താല്‍ തന്നെത്താന്‍ മലിനമാക്കരുതു.

21:2b.LEV.021.002 എന്നാല്‍ തന്റെ അമ്മ, അപ്പന്‍ , മകന്‍ , മകള്‍, സഹോദരന്‍ ,

21:3b.LEV.021.003 തനിക്കടുത്തവളും ഭര്‍ത്താവില്ലാത്ത കന്യകയുമായ സഹോദരി എന്നിങ്ങിനെയുള്ള ഉററ ചാര്‍ച്ചക്കാരാല്‍ അവന്നു മലിനനാകാം.

21:4b.LEV.021.004 അവന്‍ തന്റെ ജനത്തില്‍ പ്രമാണിയായിരിക്കയാല്‍ തന്നെത്താന്‍ മലിനമാക്കി അശുദ്ധനാക്കരുതു.

21:5b.LEV.021.005 അവര്‍ തലമുടി വടിക്കയും താടിയുടെ അറ്റം കത്രിക്കയും ശരീരത്തില്‍ മുറിവുണ്ടാക്കുകയും അരുതു;

21:6b.LEV.021.006 തങ്ങളുടെ ദൈവത്തിന്റെ നാമത്തെ അശുദ്ധമാക്കാതെ തങ്ങളുടെ ദൈവത്തിന്നു വിശുദ്ധന്മാരായിരിക്കേണം; അവര്‍ തങ്ങളുടെ ദൈവത്തിന്റെ ഭോജനമായ യഹോവയുടെ ദഹനയാഗങ്ങള്‍ അര്‍പ്പിക്കുന്നു; ആകയാല്‍ അവര്‍ വിശുദ്ധന്മാരായിരിക്കേണം.

21:7b.LEV.021.007 വേശ്യയെയോ ദുര്‍ന്നടപ്പുകാരത്തിയെയോ അവര്‍ വിവാഹം കഴിക്കരുതു; ഭര്‍ത്താവു ഉപേക്ഷിച്ചുകളഞ്ഞവളെയും വിവാഹം കഴിക്കരുതു; അവന്‍ തന്റെ ദൈവത്തിന്നു വിശുദ്ധന്‍ ആകുന്നു.

21:8b.LEV.021.008 അതുകൊണ്ടു നീ അവനെ ശുദ്ധീകരിക്കേണം; അവന്‍ നിന്റെ ദൈവത്തിന്നു ഭോജനം അര്‍പ്പിക്കുന്നവനാകയാല്‍ നീ അവനെ ശുദ്ധീകരിക്കേണം; അവന്‍ നിനക്കു വിശുദ്ധനായിരിക്കേണം; നിങ്ങളെ ശുദ്ധീകരിക്കുന്ന യഹോവയായ ഞാന്‍ വിശുദ്ധന്‍ ആകുന്നു.

21:9b.LEV.021.009 പുരോഹിതന്റെ മകള്‍ ദുര്‍ന്നടപ്പു ചെയ്തു തന്നെത്താന്‍ അശുദ്ധയാക്കിയാല്‍ അവള്‍ തന്റെ അപ്പനെ അശുദ്ധനാക്കുന്നു; അവളെ തീയില്‍ ഇട്ടു ചുട്ടുകളയേണം.

21:10b.LEV.021.010 അഭിഷേകതൈലം തലയില്‍ ഒഴിക്കപ്പെട്ടവനും വസ്ത്രം ധരിപ്പാന്‍ പ്രതിഷ്ഠിക്കപ്പെട്ടവനുമായി തന്റെ സഹോദരന്മാരില്‍ മഹാ പുരോഹിതനായവന്‍ തന്റെ തലമുടി പിച്ചിപ്പറിക്കയും വസ്ത്രം കീറുകയും അരുതു.

21:11b.LEV.021.011 അവന്‍ യാതൊരു ശവത്തോടും അടുക്കുകയും തന്റെ അപ്പനാലോ അമ്മയാലോ അശുദ്ധനാകയും അരുതു.

21:12b.LEV.021.012 വിശുദ്ധമന്ദിരം വിട്ടു അവന്‍ പുറത്തിറങ്ങുകയും തന്റെ ദൈവത്തിന്റെ വിശുദ്ധമന്ദിരം അശുദ്ധമാക്കുകയും അരുതു; അവന്റെ ദൈവത്തിന്റെ അഭിഷേകതൈലമായ സംസ്കാരം അവന്റെ മേല്‍ ഇരിക്കുന്നു; ഞാന്‍ യഹോവ ആകുന്നു.

21:13b.LEV.021.013 കന്യകയായ സ്ത്രീയെ മാത്രമേ അവന്‍ വിവാഹം കഴിക്കാവു.

21:14b.LEV.021.014 വിധവ, ഉപേക്ഷിക്കപ്പെട്ടവള്‍, ദുര്‍ന്നടപ്പുകാരത്തി, വേശ്യ ഇങ്ങനെയുള്ളവരെ അവന്‍ വിവാഹം കഴിക്കരുതു; സ്വജനത്തിലുള്ള കന്യകയെ മാത്രമേ വിവാഹം കഴിക്കാവു.

21:15b.LEV.021.015 അവന്‍ തന്റെ സന്തതിയെ തന്റെ ജനത്തിന്റെ ഇടയില്‍ അശുദ്ധമാക്കരുതു; ഞാന്‍ അവനെ ശുദ്ധീകരിക്കുന്ന യഹോവ ആകുന്നു.

21:16b.LEV.021.016 യഹോവ പിന്നെയും മോശെയോടു അരുളിച്ചെയ്തതുനീ അഹരോനോടു പറയേണ്ടതു എന്തെന്നാല്‍

21:17b.LEV.021.017 നിന്റെ സന്തതിയില്‍ അംഗഹീനനായവന്‍ നിന്റെ ദൈവത്തിന്റെ ഭോജനം അര്‍പ്പിപ്പാന്‍ ഒരിക്കലും അടുത്തുവരരുതു.

21:18b.LEV.021.018 അംഗഹീനനായ യാതൊരുത്തനും അടുത്തുവരരുതു; കുരുടന്‍ , മുടന്തന്‍ ,

21:19b.LEV.021.019 പതിമക്കൂന്‍ , അധികാംഗന്‍ , കാലൊടിഞ്ഞവന്‍ , കയ്യൊടിഞ്ഞവന്‍ ,

21:20b.LEV.021.020 കൂനന്‍ , മുണ്ടന്‍ , പൂക്കണ്ണന്‍ , ചൊറിയന്‍ , പൊരിച്ചുണങ്ങന്‍ , ഷണ്ഡന്‍ എന്നിങ്ങനെയുള്ളവരും അരുതു.

21:21b.LEV.021.021 പുരോഹിതനായ അഹരോന്റെ സന്തതിയില്‍ അംഗഹീനനായ ഒരുത്തനും യഹോവയുടെ ദഹനയാഗങ്ങള്‍ അര്‍പ്പിപ്പാന്‍ അടുത്തു വരരുതു; അവന്‍ അംഗഹീനന്‍ ; അവന്‍ തന്റെ ദൈവത്തിന്റെ ഭോജനം അര്‍പ്പിപ്പാന്‍ അടുത്തുവരരുതു.

21:22b.LEV.021.022 തന്റെ ദൈവത്തിന്റെ ഭോജനമായ അതിപിരിശുദ്ധമായവയും വിശുദ്ധമായവയും അവന്നു ഭക്ഷിക്കാം.

21:23b.LEV.021.023 എങ്കിലും തിരശ്ശീലയുടെ അടുക്കല്‍ ചെല്ലുകയും യാഗപീഠത്തിങ്കല്‍ അടുത്തുവരികയും അരുതു; അവന്‍ അംഗഹീനനല്ലോ; അവന്‍ എന്റെ വിശുദ്ധസാധനങ്ങളെ അശുദ്ധമാക്കരുതു; ഞാന്‍ അവരെ ശുദ്ധീകരിക്കുന്ന യഹോവ ആകുന്നു.

21:24b.LEV.021.024 മോശെ ഇതു അഹരോനോടും പുത്രന്മാരോടും എല്ലായിസ്രായേല്‍മക്കളോടും പറഞ്ഞു.

22

22:1b.LEV.022.001 യഹോവ പിന്നെയും മോശെയോടു അരുളിച്ചെയ്തതു എന്തെന്നാല്‍

22:2b.LEV.022.002 യിസ്രായേല്‍മക്കള്‍ എനിക്കു ശുദ്ധീകരിക്കുന്ന വിശുദ്ധസാധനങ്ങളെ സംബന്ധിച്ചു അഹരോനും അവന്റെ പുത്രന്മാരും സൂക്ഷിച്ചു നില്‍ക്കേണമെന്നും എന്റെ വിശുദ്ധനാമത്തെ അശുദ്ധമാക്കരുതെന്നും അവരോടു പറയേണം. ഞാന്‍ യഹോവ ആകുന്നു.

22:3b.LEV.022.003 നീ അവരോടു പറയേണ്ടതു എന്തെന്നാല്‍നിങ്ങളുടെ തലമുറകളില്‍ നിങ്ങളുടെ സകലസന്തതിയിലും ആരെങ്കിലും അശുദ്ധനായിരിക്കുമ്പോള്‍ യിസ്രായേല്‍മക്കള്‍ യഹോവേക്കു ശുദ്ധീകരിക്കുന്ന വിശുദ്ധസാധനങ്ങളോടു അടുത്താല്‍ അവനെ എന്റെ മുമ്പില്‍നിന്നു ഛേദിച്ചുകളയേണം; ഞാന്‍ യഹോവ ആകുന്നു.

22:4b.LEV.022.004 അഹരോന്റെ സന്തതിയില്‍ ആരെങ്കിലും കുഷ്ഠരോഗിയോ ശുക്ളസ്രവക്കാരനോ ആയാല്‍ അവന്‍ ശുദ്ധനായിത്തീരുംവരെ വിശുദ്ധസാധനങ്ങള്‍ ഭക്ഷിക്കരുതു; ശവത്താല്‍ അശുദ്ധമായ യാതൊന്നെങ്കിലും തൊടുന്നവനും ബീജസ്ഖലനം ഉണ്ടായവനും

22:5b.LEV.022.005 അശുദ്ധിവരുത്തുന്ന യാതൊരു ഇഴജാതിയെ എങ്കിലും വല്ല അശുദ്ധിയുമുണ്ടായിട്ടു അശുദ്ധിവരുത്തുന്ന മനുഷ്യനെ എങ്കിലും തൊടുന്നവനും

22:6b.LEV.022.006 ഇങ്ങനെ തൊട്ടുതീണ്ടിയവന്‍ സന്ധ്യവരെ അശുദ്ധനായിരിക്കേണം; അവന്‍ ദേഹം വെള്ളത്തില്‍ കഴുകിയല്ലാതെ വിശുദ്ധസാധനങ്ങള്‍ ഭക്ഷിക്കരുതു.

22:7b.LEV.022.007 സൂര്യന്‍ അസ്തമിച്ചശേഷം അവന്‍ ശുദ്ധനാകും; പിന്നെ അവന്നു വിശുദ്ധസാധനങ്ങള്‍ ഭക്ഷിക്കാം; അതു അവന്റെ ആഹാരമല്ലോ.

22:8b.LEV.022.008 താനേ ചത്തതിനെയും പറിച്ചുകീറിപ്പോയതിനെയും തിന്നിട്ടു തന്നെത്താല്‍ അശുദ്ധമാക്കരുതു; ഞാന്‍ യഹോവ ആകുന്നു.

22:9b.LEV.022.009 ആകയാല്‍ അവര്‍ എന്റെ പ്രമാണങ്ങളെ നിസ്സാരമാക്കി തങ്ങളുടെ മേല്‍ പാപം വരുത്തുകയും അതിനാല്‍ മരിക്കയും ചെയ്യാതിരിപ്പാന്‍ അവ പ്രമാണിക്കേണം; ഞാന്‍ അവരെ ശുദ്ധീകരിക്കുന്ന യഹോവ ആകുന്നു.

22:10b.LEV.022.010 യാതൊരു അന്യനും വിശുദ്ധസാധനം ഭക്ഷിക്കരുതു; പുരോഹിതന്റെ അടുക്കല്‍ വന്നു പാര്‍ക്കുംന്നവനും കൂലിക്കാരനും വിശുദ്ധസാധനം ഭക്ഷിക്കരുതു.

22:11b.LEV.022.011 എന്നാല്‍ പുരോഹിതന്‍ ഒരുത്തനെ വിലെക്കു വാങ്ങിയാല്‍ അവന്നും വീട്ടില്‍ പിറന്നുണ്ടായവന്നും ഭക്ഷിക്കാം; ഇവര്‍ക്കും അവന്റെ ആഹാരം ഭക്ഷിക്കാം.

22:12b.LEV.022.012 പുരോഹിതന്റെ മകള്‍ അന്യകുടുംബക്കാരന്നു ഭാര്യയായാല്‍ അവള്‍ വിശുദ്ധസാധനങ്ങളായ വഴിപാടു ഒന്നും ഭക്ഷിക്കരുതു.

22:13b.LEV.022.013 പുരോഹിതന്റെ മകള്‍ വിധവയോ ഉപേക്ഷിക്കപ്പെട്ടവളോ ആയി സന്തതിയില്ലാതെ അപ്പന്റെ വീട്ടിലേക്കു തന്റെ ബാല്യത്തില്‍ എന്നപോലെ മടങ്ങിവന്നാല്‍ അവള്‍ക്കു അപ്പന്റെ ആഹാരം ഭക്ഷിക്കാം; എന്നാല്‍ യാതൊരു അന്യനും അതു ഭക്ഷിക്കരുതു.

22:14b.LEV.022.014 ഒരുത്തന്‍ അബദ്ധവശാല്‍ വിശുദ്ധസാധനം ഭക്ഷിച്ചുപോയാല്‍ അവന്‍ വിശുദ്ധസാധനം അഞ്ചില്‍ ഒരംശവും കൂട്ടി പുരോഹിതന്നു കൊടുക്കേണം.

22:15b.LEV.022.015 യിസ്രായേല്‍മക്കള്‍ യഹോവേക്കു അര്‍പ്പിക്കുന്ന വിശുദ്ധസാധനങ്ങള്‍ അശുദ്ധമാക്കരുതു.

22:16b.LEV.022.016 അവരുടെ വിശുദ്ധസാധനങ്ങള്‍ ഭക്ഷിക്കുന്നതില്‍ അവരുടെ മേല്‍ അകൃത്യത്തിന്റെ കുറ്റം വരുത്തരുതു; ഞാന്‍ അവരെ ശുദ്ധീകരിക്കുന്ന യഹോവ ആകുന്നു.

22:17b.LEV.022.017 യഹോവ പിന്നെയും മോശെയോടു അരുളിച്ചെയ്തതു

22:18b.LEV.022.018 നിങ്ങള്‍ക്കു പ്രസാദം ലഭിപ്പാന്തക്കവണ്ണം അതു മാടുകളില്‍ നിന്നോ ചെമ്മരിയാടുകളില്‍നിന്നോ കോലാടുകളില്‍നിന്നോ ഊനമില്ലാത്ത ഒരു ആണായിരിക്കേണം.

22:19b.LEV.022.019 ഊനമുള്ള യാതൊന്നിനെയും നിങ്ങള്‍ അര്‍പ്പിക്കരുതു; അതിനാല്‍ നിങ്ങള്‍ക്കു പ്രസാദം ലഭിക്കയില്ല.

22:20b.LEV.022.020 കുരുടു, ചതവു, മുറിവു, മുഴ, ചൊറി, പുഴുക്കടി എന്നിവയുള്ള യാതൊന്നിനെയും യഹോവേക്കു അര്‍പ്പിക്കരുതു; ഇവയില്‍ ഒന്നിനെയും യഹോവേക്കു യാഗപീഠത്തിന്മേല്‍ ദഹനയാഗമായി അര്‍പ്പിക്കരുതു;

22:21b.LEV.022.021 അവയവങ്ങളില്‍ ഏതെങ്കിലും നീളം കൂടിയോ കുറഞ്ഞോ ഇരിക്കുന്ന കാളയെയും കുഞ്ഞാടിനെയും സ്വമേധാദാനമായിട്ടു അര്‍പ്പിക്കാം; എന്നാല്‍ നേര്‍ച്ചയായിട്ടു അതു പ്രസാദമാകയില്ല.

22:22b.LEV.022.022 വരിചതെച്ചതോ എടുത്തുകളഞ്ഞതോ ഉടെച്ചതോ മുറിച്ചുകളഞ്ഞതോ ആയുള്ളതിനെ നിങ്ങള്‍ യഹോവേക്കു അര്‍പ്പിക്കരുതു; ഇങ്ങനെ നിങ്ങളുടെ ദേശത്തു ചെയ്യരുതു.

22:23b.LEV.022.023 അന്യന്റെ കയ്യില്‍നിന്നു ഇങ്ങനെയുള്ള ഒന്നിനെയും വാങ്ങി നിങ്ങളുടെ ദൈവത്തിന്റെ ഭോജനമായിട്ടു അര്‍പ്പിക്കരുതു; അവേക്കു കേടും കുറവും ഉള്ളതുകൊണ്ടു അവയാല്‍ നിങ്ങള്‍ക്കു പ്രസാദം ലഭിക്കയില്ല.

22:24b.LEV.022.024 യഹോവ പിന്നെയും മോശെയോടു അരുളിച്ചെയ്തതു എന്തെന്നാല്‍

22:25b.LEV.022.025 ഒരു കാളയോ ചെമ്മരിയാടോ കോലാടോ പിറന്നാല്‍ ഏഴു ദിവസം തള്ളയുടെ അടുക്കല്‍ ഇരിക്കേണം; എട്ടാം ദിവസം മുതല്‍ അതു യഹോവേക്കു ദഹനയാഗമായി പ്രസാദമാകും.

22:26b.LEV.022.026 പശുവിനെയോ പെണ്ണാടിനെയോ അതിനെയും കുട്ടിയെയും ഒരു ദിവസത്തില്‍ അറുക്കരുതു.

22:27b.LEV.022.027 യഹോവേക്കു സ്തോത്രയാഗം അര്‍പ്പിക്കുമ്പോള്‍ അതു പ്രസാദമാകത്തക്കവണ്ണം അര്‍പ്പിക്കേണം.

22:28b.LEV.022.028 അന്നു തന്നേ അതിനെ തിന്നേണം; രാവിലെവരെ അതില്‍ ഒട്ടും ശേഷിപ്പിക്കരുതു; ഞാന്‍ യഹോവ ആകുന്നു.

22:29b.LEV.022.029 ആകയാല്‍ നിങ്ങള്‍ എന്റെ കല്പനകള്‍ പ്രമാണിച്ചു ആചരിക്കേണം; ഞാന്‍ യഹോവ ആകുന്നു.

22:30b.LEV.022.030 എന്റെ വിശുദ്ധനാമത്തെ നിങ്ങള്‍ അശുദ്ധമാക്കരുതു; യിസ്രായേല്‍മക്കളുടെ ഇടയില്‍ ഞാന്‍ ശുദ്ധീകരിക്കപ്പെടേണം; ഞാന്‍ നിങ്ങളെ ശുദ്ധീകരിക്കുന്ന യഹോവ ആകുന്നു.

22:31b.LEV.022.031 നിങ്ങള്‍ക്കു ദൈവമായിരിക്കേണ്ടതിന്നു മിസ്രയീംദേശത്തുനിന്നു നിങ്ങളെ കൊണ്ടുവന്ന ഞാന്‍ യഹോവ ആകുന്നു.

23

23:1b.LEV.023.001 യഹോവ പിന്നെയും മോശെയോടു അരുളിച്ചെയ്തതു

23:2b.LEV.023.002 നീ യിസ്രായേല്‍മക്കളോടു പറയേണ്ടതുഎന്റെ ഉത്സവങ്ങള്‍, വിശുദ്ധസഭായോഗം വിളിച്ചുകൂട്ടേണ്ടുന്ന യഹോവയുടെ ഉത്സവങ്ങള്‍ ആവിതു

23:3b.LEV.023.003 ആറു ദിവസം വേല ചെയ്യേണം; ഏഴാം ദിവസം വിശുദ്ധസഭായോഗം കൂടേണ്ടുന്ന സ്വസ്ഥതെക്കുള്ള ശബ്ബത്ത്. അന്നു ഒരു വേലയും ചെയ്യരുതു; നിങ്ങളുടെ സകലവാസസ്ഥലങ്ങളിലും അതു യഹോവയുടെ ശബ്ബത്ത് ആകുന്നു.

23:4b.LEV.023.004 അതതു കാലത്തു വിശുദ്ധസഭായോഗം വിളിച്ചുകൂട്ടേണ്ടുന്ന യഹോവയുടെ ഉത്സവങ്ങള്‍ ആവിതു

23:5b.LEV.023.005 ഒന്നാംമാസം പതിന്നാലം തിയ്യതി സന്ധ്യാസമയത്തു യഹോവയുടെ പെസഹ.

23:6b.LEV.023.006 ആ മാസം പതിനഞ്ചാം തിയ്യതി യഹോവേക്കു പുളിപ്പില്ലാത്ത അപ്പത്തിന്റെ പെരുനാള്‍; ഏഴു ദിവസം പുളിപ്പില്ലാത്ത അപ്പം തിന്നേണം.

23:7b.LEV.023.007 ഒന്നാം ദിവസം നിങ്ങള്‍ക്കു വിശുദ്ധ സഭായോഗം ഉണ്ടാകേണം; സാമാന്യവേല യാതൊന്നും ചെയ്യരുതു.

23:8b.LEV.023.008 നിങ്ങള്‍ ഏഴു ദിവസം യഹോവേക്കു ദഹനയാഗം അര്‍പ്പിക്കേണം; ഏഴാം ദിവസം വിശുദ്ധസഭായോഗം; അന്നു സാമാന്യവേല യാതൊന്നും ചെയ്യരുതു.

23:9b.LEV.023.009 യഹോവ പിന്നെയും മോശെയോടു അരുളിച്ചെയ്തതു

23:10b.LEV.023.010 നീ യിസ്രായേല്‍മക്കളോടു പറയേണ്ടതു എന്തെന്നാല്‍ഞാന്‍ നിങ്ങള്‍ക്കു തരുന്ന ദേശത്തു നിങ്ങള്‍ എത്തിയശേഷം അതിലെ വിളവെടുക്കുമ്പോള്‍ നിങ്ങളുടെ കൊയ്ത്തിലെ ആദ്യത്തെ കറ്റ പുരോഹിതന്റെ അടുക്കല്‍ കൊണ്ടുവരേണം.

23:11b.LEV.023.011 നിങ്ങള്‍ക്കു പ്രസാദം ലഭിക്കേണ്ടതിന്നു അവന്‍ ആ കറ്റ യഹോവയുടെ സന്നിധിയില്‍ നീരാജനം ചെയ്യേണം. ശബ്ബത്തിന്റെ പിറ്റെന്നാള്‍ പുരോഹിതന്‍ അതു നീരാജനം ചെയ്യേണം.

23:12b.LEV.023.012 കറ്റ നീരാജനം ചെയ്യുന്ന ദിവസം നിങ്ങള്‍ യഹോവേക്കു ഹോമയാഗമായി ഒരു വയസ്സു പ്രായമുള്ള ഊനമില്ലാത്ത ഒരു ആണാട്ടിന്‍ കുട്ടിയെ അര്‍പ്പിക്കേണം.

23:13b.LEV.023.013 അതിന്റെ ഭോജനയാഗം എണ്ണ ചേര്‍ത്ത രണ്ടിടങ്ങഴി നേരിയ മാവു ആയിരിക്കേണം; അതു യഹോവേക്കു സൌരഭ്യവാസനയായുള്ള ദഹനയാഗം; അതിന്റെ പാനീയയാഗം ഒരു നാഴി വീഞ്ഞു ആയിരിക്കേണം.

23:14b.LEV.023.014 നിങ്ങളുടെ ദൈവത്തിന്നു വഴിപാടു കൊണ്ടുവരുന്ന ദിവസംവരെ നിങ്ങള്‍ അപ്പമാകട്ടെ മലരാകട്ടെ കതിരാകട്ടെ തിന്നരുതു; നിങ്ങളുടെ സകലവാസസ്ഥലങ്ങളിലും ഇതു തലമുറതലമുറയായി നിങ്ങള്‍ക്കു എന്നേക്കുമുള്ള ചട്ടം ആയിരിക്കേണം.

23:15b.LEV.023.015 ശബ്ബത്തിന്റെ പിറ്റെന്നാള്‍ മുതല്‍ നിങ്ങള്‍ നീരാജനത്തിന്റെ കറ്റ കൊണ്ടുവന്ന ദിവസംമുതല്‍ തന്നേ, എണ്ണി ഏഴു ശബ്ബത്ത് തികയേണം.

23:16b.LEV.023.016 ഏഴാമത്തെ ശബ്ബത്തിന്റെ പിറ്റെന്നാള്‍വരെ അമ്പതു ദിവസം എണ്ണി യഹോവേക്കു പുതിയ ധാന്യംകൊണ്ടു ഒരു ഭോജനയാഗം അര്‍പ്പിക്കേണം.

23:17b.LEV.023.017 നീരാജനത്തിന്നു രണ്ടിങ്ങഴി മാവുകൊണ്ടു രണ്ടപ്പം നിങ്ങളുടെ വാസസ്ഥലങ്ങളില്‍ നിന്നു കൊണ്ടുവരേണം; അതു നേരിയ മാവുകൊണ്ടുള്ളതും പുളിപ്പിച്ചു ചുട്ടതും ആയിരിക്കേണം; അതു യഹോവേക്കു ആദ്യവിളവു.

23:18b.LEV.023.018 അപ്പത്തോടു കൂടെ ഒരു വയസ്സു പ്രായമുള്ള ഊനമില്ലാത്ത ഏഴു ചെമ്മരിയാട്ടിന്‍ കുട്ടിയെയും ഒരു കാളകൂട്ടിയെയും രണ്ടു മുട്ടാടിനെയും അര്‍പ്പിക്കേണം; അവയും അവയുടെ ഭോജനയാഗവും പാനീയയാഗവും യഹോവേക്കു സൌരഭ്യവാസനയായ ദഹനയാഗമായി യഹോവേക്കു ഹോമയാഗമായിരിക്കേണം.

23:19b.LEV.023.019 ഒരു കോലാട്ടു കൊറ്റനെ പാപയാഗമായും ഒരു വയസ്സുപ്രായമുള്ള രണ്ടു ആട്ടിന്‍ കുട്ടിയെ സാമാധാനയാഗമായും അര്‍പ്പിക്കേണം.

23:20b.LEV.023.020 പുരോഹിതന്‍ അവയെ ആദ്യവിളവിന്റെ അപ്പത്തോടും രണ്ടു ആട്ടിന്‍ കുട്ടിയോടുംകൂടെ യഹോവയുടെ സന്നിധിയില്‍ നീരാജനം ചെയ്യേണം; അവ പുരോഹിതന്നുവേണ്ടി യഹോവേക്കു വിശുദ്ധമായിരിക്കേണം.

23:21b.LEV.023.021 അന്നു തന്നേ നിങ്ങള്‍ വിശുദ്ധസഭായോഗം വിളിച്ചുകൂട്ടേണം; അന്നു സാമാന്യവേല യാതൊന്നും ചെയ്യരുതു; ഇതു നിങ്ങളുടെ സകലവാസസ്ഥലങ്ങളിലും തലമുറതലമുറയായി നിങ്ങള്‍ക്കു എന്നേക്കുമുള്ള ചട്ടം ആയിരിക്കേണം.

23:22b.LEV.023.022 നിങ്ങളുടെ നിലത്തിലെ വിളവു എടുക്കുമ്പോള്‍ വയലിന്റെ അരികു തീര്‍ത്തുകൊയ്യരുതു; കാലാ പെറുക്കുകയുമരുതു; അതു ദരിദ്രന്നും പരദേശിക്കും വിട്ടേക്കേണം; ഞാന്‍ നിങ്ങളുടെ ദൈവമായ യഹോവ ആകുന്നു.

23:23b.LEV.023.023 യഹോവ പിന്നെയും മോശെയോടു അരുളിച്ചെയ്തതു

23:24b.LEV.023.024 നീ യിസ്രായേല്‍മക്കളോടു പറയേണ്ടതു എന്തെന്നാല്‍ഏഴാം മാസം ഒന്നാം തിയ്യതി നിങ്ങള്‍ക്കു കാഹളധ്വനിയുടെ ജ്ഞാപകവും വിശുദ്ധസഭായോഗമുള്ള സ്വസ്ഥദിവസവുമായിരിക്കേണം.

23:25b.LEV.023.025 അന്നു സാമാന്യവേല യാതൊന്നും ചെയ്യാതെ യഹോവേക്കു ദഹനയാഗം അര്‍പ്പിക്കേണം.

23:26b.LEV.023.026 യഹോവ പിന്നെയും മോശെയോടു അരുളിച്ചെയ്തതു

23:27b.LEV.023.027 ഏഴാം മാസം പത്താം തിയ്യതി പാപപരിഹാരദിവസം ആകുന്നു. അന്നു നിങ്ങള്‍ക്കു വിശുദ്ധസഭായോഗം ഉണ്ടാകേണം; നിങ്ങള്‍ ആത്മതപനം ചെയ്കയും യഹോവേക്കു ദഹനയാഗം അര്‍പ്പിക്കയും വേണം.

23:28b.LEV.023.028 അന്നു നിങ്ങള്‍ യാതൊരു വേലയും ചെയ്യരുതു; അതു നിങ്ങളുടെ ദൈവമായ യഹോവയുടെ സന്നിധിയില്‍ നിങ്ങള്‍ക്കു വേണ്ടി പ്രായശ്ചിത്തം കഴിക്കേണ്ടതിന്നുള്ള പാപപരിഹാരദിവസം.

23:29b.LEV.023.029 അന്നു ആത്മതപനം ചെയ്യാത്ത ഏവനെയും അവന്റെ ജനത്തില്‍നിന്നു ഛേദിച്ചുകളയേണം.

23:30b.LEV.023.030 അന്നു ആരെങ്കിലും വല്ല വേലയും ചെയ്താല്‍ അവനെ ഞാന്‍ അവന്റെ ജനത്തിന്റെ ഇടയില്‍ നിന്നു നശിപ്പിക്കും.

23:31b.LEV.023.031 യാതൊരു വേലയും ചെയ്യരുതു; ഇതു നിങ്ങള്‍ക്കു തലമുറതലമുറയായി നിങ്ങളുടെ സകലവാസസ്ഥലങ്ങളിലും എന്നേക്കുമുള്ള ചട്ടം ആയിരിക്കേണം.

23:32b.LEV.023.032 അതു നിങ്ങള്‍ക്കു സ്വസ്ഥതെക്കുള്ള ശബ്ബത്ത്; അന്നു നിങ്ങള്‍ ആത്മതപനം ചെയ്യേണം. ആ മാസം ഒമ്പതാം തിയ്യതി വൈകുന്നേരം മുതല്‍ പിറ്റെന്നാള്‍ വൈകുന്നേരംവരെ നിങ്ങള്‍ ശബ്ബത്ത് ആചരിക്കേണം.

23:33b.LEV.023.033 യഹോവ പിന്നെയും മോശെയോടു അരുളിച്ചെയ്തതു

23:34b.LEV.023.034 നീ യിസ്രായേല്‍മക്കളോടു പറയേണ്ടതു എന്തെന്നാല്‍ഏഴാം മാസം പതിനഞ്ചാം തിയ്യതി മുതല്‍ ഏഴു ദിവസം യഹോവേക്കു കൂടാരപ്പെരുനാള്‍ ആകുന്നു.

23:35b.LEV.023.035 ഒന്നാം ദിവസത്തില്‍ വിശുദ്ധസഭായോഗം ഉണ്ടാകേണം; അന്നു സാമാന്യവേല യാതൊന്നും ചെയ്യരുതു.

23:36b.LEV.023.036 ഏഴു ദിവസം യഹോവേക്കു ദഹനയാഗം അര്‍പ്പിക്കേണം; എട്ടാംദിവസം നിങ്ങള്‍ക്കു വിശുദ്ധസഭായോഗം ഉണ്ടാകേണം; യഹോവേക്കു ദഹനയാഗവും അര്‍പ്പിക്കേണം; അന്നു അന്ത്യസഭായോഗം; സാമാന്യവേല യാതൊന്നും ചെയ്യരുതു.

23:37b.LEV.023.037 യഹോവയുടെ ശബ്ബത്തുകളും നിങ്ങളുടെ വഴിപാടുകളും നിങ്ങളുടെ എല്ലാ നേര്‍ച്ചകളും നിങ്ങള്‍ യഹോവേക്കു കൊടുക്കുന്ന സകല സ്വമേധാദാനങ്ങളും കൂടാതെ

23:38b.LEV.023.038 അതതു ദിവസത്തില്‍ യഹോവേക്കു ദഹനയാഗവും ഹോമയാഗവും ഭോജനയാഗവും പാനീയയാഗവും അര്‍പ്പിക്കേണ്ടതിന്നു വിശുദ്ധസഭായോഗങ്ങള്‍ വിളിച്ചുകൂട്ടേണ്ടുന്ന യഹോവയുടെ ഉത്സവങ്ങള്‍ ഇവ തന്നേ.

23:39b.LEV.023.039 ഭൂമിയുടെ ഫലം ശേഖരിച്ചശേഷം ഏഴാം മാസം പതിനഞ്ചാം തിയ്യതി യഹോവേക്കു ഏഴുദിവസം ഉത്സവം ആചരിക്കേണം; ആദ്യദിവസം വിശുദ്ധസ്വസ്ഥത; എട്ടാം ദിവസം വിശുദ്ധസ്വസ്ഥത.

23:40b.LEV.023.040 ആദ്യദിവസം ഭംഗിയുള്ള വൃക്ഷങ്ങളുടെ ഫലവും ഈത്തപ്പനയുടെ കുരുത്തോലയും തഴെച്ചിരിക്കുന്ന വൃക്ഷങ്ങളുടെ കൊമ്പും ആറ്റലരിയും എടുത്തു കൊണ്ടു നിങ്ങളുടെ ദൈവമായ യഹോവയുടെ സന്നിധിയില്‍ ഏഴു ദിവസം സന്തോഷിക്കേണം.

23:41b.LEV.023.041 സംവത്സരംതോറും ഏഴു ദിവസം യഹോവേക്കു ഈ ഉത്സവം ആചരിക്കേണം; ഇതു തലമുറതലമുറയായി നിങ്ങള്‍ക്കു എന്നേക്കുമുള്ള ചട്ടം; ഏഴാം മാസത്തില്‍ അതു ആചരിക്കേണം.

23:42b.LEV.023.042 ഞാന്‍ യിസ്രായേല്‍മക്കളെ മിസ്രയീംദേശത്തുനിന്നു കൊണ്ടുവന്നപ്പോള്‍

23:43b.LEV.023.043 അവരെ കൂടാരങ്ങളില്‍ പാര്‍പ്പിച്ചു എന്നു നിങ്ങളുടെ സന്തതികള്‍ അറിവാന്‍ നിങ്ങള്‍ ഏഴു ദിവസം കൂടാരങ്ങളില്‍ പാര്‍ക്കേണം; യിസ്രായേലിലെ സ്വദേശികള്‍ ഒക്കെയും കൂടാരങ്ങളില്‍ പാര്‍ക്കേണം; ഞാന്‍ നിങ്ങളുടെ ദൈവമായ യഹോവ ആകുന്നു.

23:44b.LEV.023.044 അങ്ങനെ മോശെ യഹോവയുടെ ഉത്സവങ്ങളെ യിസ്രായേല്‍മക്കളോടു അറിയിച്ചു.

24

24:1b.LEV.024.001 യഹോവ പിന്നെയും മോശെയോടു അരുളിച്ചെയ്തതു എന്തെന്നാല്‍

24:2b.LEV.024.002 ദീപങ്ങള്‍ നിത്യം കത്തിക്കൊണ്ടിരിക്കേണ്ടതിന്നു യിസ്രായേല്‍മക്കള്‍ നിലവിളക്കിന്നു ഇടിച്ചെടുത്ത തെളിവുള്ള ഒലിവെണ്ണ നിന്റെ അടുക്കല്‍ കൊണ്ടുവരേണമെന്നു അവരോടു കല്പിക്ക.

24:3b.LEV.024.003 സാമാഗമനക്കുടാരത്തില്‍ സാക്ഷ്യത്തിന്റെ തിരശ്ശീലെക്കു പുറത്തു വൈകുന്നേരം മുതല്‍ രാവിലെവരെ കത്തേണ്ടതിന്നു അഹരോന്‍ അതു യഹോവയുടെ സന്നിധിലയില്‍ നിത്യം ഒരുക്കിവെക്കേണം; ഇതു തലമുറതലമുറയായി നിങ്ങള്‍ക്കു എന്നേക്കുമുള്ള ചട്ടം ആകുന്നു.

24:4b.LEV.024.004 അവന്‍ നിത്യവും യഹോവയുടെ സന്നിധിയില്‍ തങ്കനിലവിളക്കിന്മേല്‍ ദീപങ്ങള്‍ ഒരുക്കിവെക്കേണം.

24:5b.LEV.024.005 നീ നേരിയ മാവു എടുത്തു അതുകൊണ്ടു പന്ത്രണ്ടു ദോശ ചുടേണം; ഔരോ ദോശ രണ്ടിടങ്ങഴി മാവുകൊണ്ടു ആയിരിക്കേണം.

24:6b.LEV.024.006 അവയെ യഹോവയുടെ സന്നിധിയില്‍ തങ്കമേശമേല്‍ രണ്ടു അടുക്കായിട്ടു ഔരോ അടുക്കില്‍ ആറാറുവീതം വെക്കേണം.

24:7b.LEV.024.007 ഔരോ അടുക്കിന്മേല്‍ നിര്‍മ്മലമായ കുന്തുരുക്കം വെക്കേണം; അതു അപത്തിന്മേല്‍ നിവേദ്യമായി യഹോവേക്കു ദഹനയാഗമായിരിക്കേണം.

24:8b.LEV.024.008 അവന്‍ അതു നിത്യനിയമമായിട്ടു യിസ്രായേല്‍മക്കളോടു വാങ്ങി ശബ്ബത്തുതോറും യഹോവയുടെ സന്നിധിയില്‍ നിരന്തരമായി അടുക്കിവെക്കേണം.

24:9b.LEV.024.009 അതു അഹരോന്നും പുത്രന്മാര്‍ക്കും ഉള്ളതായിരിക്കേണം; അവര്‍ അതു ഒരു വിശുദ്ധസ്ഥലത്തു വെച്ചു തിന്നേണം; അതു അവന്നു ശാശ്വതാവകാശമായി യഹോവയുടെ ദഹനയാഗങ്ങളില്‍ അതിവിശുദ്ധം ആകുന്നു.

24:10b.LEV.024.010 അനന്തരം ഒരു യിസ്രായേല്യ സ്ത്രീയുടെയും ഒരു മിസ്രയീമ്യന്റെയും മകനായ ഒരുത്തന്‍ യിസ്രായേല്‍മക്കളുടെ മദ്ധ്യേ പുറപ്പെട്ടു; യിസ്രായേല്യസ്ത്രീയുടെ ഈ മകനും ഒരു യിസ്രാല്യേനും തമ്മില്‍ പാളയത്തില്‍വെച്ചു ശണ്ഠയിട്ടു.

24:11b.LEV.024.011 യിസ്രയേല്യസ്ത്രീയുടെ മകന്‍ തിരുനാമം ദുഷിച്ചു ശപിച്ചു; അതുകൊണ്ടു അവര്‍ അവനെ മോശെയുടെ അടുക്കല്‍ കൊണ്ടു വന്നു; അവന്റെ അമ്മെക്കു ശെലോമിത്ത് എന്നു പേര്‍. അവള്‍ ദാന്‍ ഗോത്രത്തില്‍ ദിബ്രി എന്നൊരുവന്റെ മകളായിരുന്നു.

24:12b.LEV.024.012 യഹോവയുടെ അരുളപ്പാടു കിട്ടേണ്ടതിന്നു അവര്‍ അവനെ തടവില്‍ വെച്ചു.

24:13b.LEV.024.013 അപ്പോള്‍ യഹോവ മോശെയോടു അരുളിച്ചെയ്തതു

24:14b.LEV.024.014 ശപിച്ചവനെ പാളയത്തിന്നു പുറത്തു കൊണ്ടുപോക; കേട്ടവര്‍ എല്ലാവരും അവന്റെ തലയില്‍ കൈവെച്ചശേഷം സഭയൊക്കെയും അവനെ കല്ലെറിഞ്ഞു കൊല്ലേണം.

24:15b.LEV.024.015 എന്നാല്‍ യിസ്രായേല്‍മക്കളോടു നി പറയേണ്ടതു എന്തെന്നാല്‍ആരെങ്കിലും തന്റെ ദൈവത്തെ ശപിച്ചാല്‍ അവന്‍ തന്റെ പാപം വഹിക്കും.

24:16b.LEV.024.016 യഹോവയുടെ നാമം ദുഷിക്കുന്നവന്‍ മരണശിക്ഷ അനുഭവിക്കേണം; സഭയൊക്കെയും അവനെ കല്ലെറിയേണം; പരദേശിയാകട്ടേ സ്വദേശിയാകട്ടെ തിരുനാമത്തെ ദുഷിക്കുന്നവന്‍ മരണശിക്ഷ അനുഭവിക്കേണം.

24:17b.LEV.024.017 മനുഷ്യനെ കൊല്ലുന്നവന്‍ മരണശിക്ഷ അനുഭവിക്കേണം.

24:18b.LEV.024.018 മൃഗത്തെ കൊല്ലുന്നവന്‍ മൃഗത്തിന്നു പകരം മൃഗത്തെ കൊടുക്കേണം.

24:19b.LEV.024.019 ഒരുത്തന്‍ കൂട്ടുകാരന്നു കേടു വരുത്തിയാല്‍ അവന്‍ ചെയ്തതുപോലെ തന്നേ അവനോടു ചെയ്യേണം.

24:20b.LEV.024.020 ഒടിവിന്നു പകരം ഒടിവു, കണ്ണിന്നു പകരം കണ്ണു, പല്ലിന്നു പകരം പല്ലു; ഇങ്ങനെ അവന്‍ മറ്റേവന്നു കേടുവരുത്തിയതുപോലെ തന്നേ അവന്നും വരുത്തേണം.

24:21b.LEV.024.021 മൃഗത്തെ കൊല്ലുന്നവന്‍ അതിന്നു പകരം കൊടുക്കേണം; മനുഷ്യനെ കൊല്ലുന്നവന്‍ മരണശിക്ഷ അനുഭവിക്കേണം.

24:22b.LEV.024.022 നിങ്ങള്‍ക്കു പരദേശിക്കും സ്വദേശിക്കും ഒരു പ്രമാണം തന്നേ ആയിരിക്കേണം; ഞാന്‍ നിങ്ങളുടെ ദൈവമായ യഹോവ ആകുന്നു.

24:23b.LEV.024.023 ദുഷിച്ചവനെ പാളയത്തിന്നു പുറത്തുകൊണ്ടുപൊയി കല്ലെറിയേണമെന്നു മോശെ യിസ്രായേല്‍മക്കളോടു പറഞ്ഞു. യഹോവ മോശെയോടു കല്പിച്ചതു പോലെ യിസ്രായേല്‍മക്കള്‍ ചെയ്തു.

25

25:1b.LEV.025.001 യഹോവ സീനായിപര്‍വ്വതത്തില്‍വെച്ചു മോശെയോടു അരുളിച്ചെയ്തതതുശബ്ബത്തു ആചരിക്കേണം.

25:2b.LEV.025.002 ആറു സംവത്സരം നിന്റെ നിലം വിതെക്കേണം; അവ്വണ്ണം ആറു സംവത്സരം നിന്റെ മുന്തിരിത്തോട്ടം വള്ളിത്തല മുറിച്ചു അനുഭവം എടുക്കേണം.

25:3b.LEV.025.003 ഏഴാം സംവത്സരത്തിലോ ദേശത്തിന്നു സ്വസ്ഥതയുള്ള ശബ്ബത്തായ യഹോവയുടെ ശബ്ബത്ത് ആയിരിക്കേണം; നിന്റെ നിലം വിതെക്കയും മുന്തിരിത്തോട്ടം വള്ളിത്തല മുറിക്കയും ചെയ്യരുതു.

25:4b.LEV.025.004 ദേശത്തിന്റെ ശബ്ബത്തില്‍ താനേ വിളയുന്നതു നിങ്ങളുടെ ആഹാരമായിരിക്കേണം; നിനക്കും നിന്റെ ദാസന്നും ദാസിക്കും കൂലിക്കാരന്നും നിന്നോടുകൂടെ പാര്‍ക്കുംന്ന പരദേശിക്കും

25:5b.LEV.025.005 നിന്റെ കന്നുകാലിക്കും കാട്ടുമൃഗത്തിന്നും അതിന്റെ അനുഭവം ഒക്കെയും ആഹാരമായിരിക്കേണം.

25:6b.LEV.025.006 പിന്നെ ഏഴു ശബ്ബത്താണ്ടായ ഏഴേഴുസംവത്സരം എണ്ണേണം; അങ്ങനെ ഏഴു സബ്ബത്താണ്ടായ നാല്പത്തൊമ്പതു സംവത്സരം കഴിയേണം.

25:7b.LEV.025.007 അപ്പോള്‍ ഏഴാം മാസം പത്താം തിയ്യതി മഹാധ്വനികാഹളം ധ്വനിപ്പിക്കേണം; പാപപരിഹാരദിവസത്തില്‍ നിങ്ങള്‍ നിങ്ങളുടെ ദേശത്തു എല്ലാടവും കാഹളം ധ്വനിപ്പിക്കേണം.

25:8b.LEV.025.008 അമ്പതാം സംവത്സരത്തെ ശുദ്ധീകരിച്ചു ദേശത്തെല്ലാടവും സകലനിവാസികള്‍ക്കും സ്വാതന്ത്ര്യം പ്രസിദ്ധമാക്കേണം; അതു നിങ്ങള്‍ക്കു യോബേല്‍സംവത്സരമായിരിക്കേണംനിങ്ങള്‍ താന്താന്റെ അവകാശത്തിലേക്കു മടങ്ങിപ്പോകേണം; ഔരോരുത്തന്‍ താന്താന്റെ കുടുംബത്തിലേക്കും മടങ്ങിപ്പോകേണം.

25:9b.LEV.025.009 അമ്പതാം സംവത്സരം നിങ്ങള്‍ക്കു യോബേല്‍ സംവത്സരമായിരിക്കേണം; അതില്‍ നിങ്ങള്‍ വിതെക്കയോ പടുവിളവു കൊയ്കയോ വള്ളിത്തല മുറിക്കാത്ത മുന്തിരിവള്ളിയുടെ പഴം പറിക്കയോ ചെയ്യരുതു.

25:10b.LEV.025.010 അതു യോബേല്‍സംവത്സരം ആകുന്നു; അതു നിങ്ങള്‍ക്കു വിശുദ്ധമായിരിക്കേണം; ആയാണ്ടത്തെ അനുഭവം നിങ്ങള്‍ വയലില്‍ നിന്നുതന്നേ എടുത്തു തിന്നേണം.

25:11b.LEV.025.011 ഇങ്ങനെയുള്ള യോബേല്‍ സംവത്സരത്തില്‍ നിങ്ങള്‍ താന്താന്റെ അവകാശത്തിലേക്കു മടങ്ങിപ്പോകേണം.

25:12b.LEV.025.012 കൂട്ടുകാരന്നു എന്തെങ്കിലും വില്‍ക്കയോ കൂട്ടുകാരനോടു എന്തെങ്കിലും വാങ്ങുകയോ ചെയ്താല്‍ നിങ്ങള്‍ തമ്മില്‍ തമ്മില്‍ അന്യായം ചെയ്യരുതു.

25:13b.LEV.025.013 യോബേല്‍സംവത്സരത്തിന്റെ പിമ്പുള്ള സംവത്സരങ്ങളുടെ സംഖ്യകൂ ഒത്തവണ്ണം നിന്റെ കൂട്ടുകാരനോടു വാങ്ങേണം; അനുഭവമുള്ള സംവത്സരങ്ങളുടെ സംഖ്യെക്കു ഒത്തവണ്ണം അവന്‍ നിനക്കു വില്‍ക്കേണം.

25:14b.LEV.025.014 സംവത്സരങ്ങള്‍ ഏറിയിരുന്നാല്‍ വില ഉയര്‍ത്തേണം; സംവത്സരങ്ങള്‍ കുറഞ്ഞിരുന്നാല്‍ വില താഴ്ത്തേണം; അനുഭവത്തിന്റെ കാലസംഖ്യെക്കു ഒത്തവണ്ണം അവന്‍ നിനക്കു വിലക്കുന്നു.

25:15b.LEV.025.015 ആകയാല്‍ നിങ്ങള്‍ തമ്മില്‍ തമ്മില്‍ അന്യായം ചെയ്യരുതു; നിന്റെ ദൈവത്തെ ഭയപ്പെടേണംഞാന്‍ നിങ്ങളുടെ ദൈവമായ യഹോവ ആകുന്നു.

25:16b.LEV.025.016 അതു കൊണ്ടു നിങ്ങള്‍ എന്റെ കല്പനകള്‍ അനുസരിച്ചു എന്റെ വിധികള്‍ പ്രമാണിച്ചു ആചരിക്കേണം; എന്നാല്‍ നിങ്ങള്‍ ദേശത്തു നിര്‍ഭയം വസിക്കും.

25:17b.LEV.025.017 ഭൂമി അതിന്റെ ഫലം തരും; നിങ്ങള്‍ തൃപ്തിയായി ഭക്ഷിച്ചു അതില്‍ നിര്‍ഭയം വസിക്കും.

25:18b.LEV.025.018 എന്നാല്‍ ഏഴാം സംവത്സരത്തില്‍ ഞങ്ങള്‍ എന്തു ഭക്ഷിക്കും? ഞങ്ങള്‍ വിതെക്കയും ഞങ്ങളുടെ അനുഭവമെടുക്കയും ചെയ്യരുതല്ലോ എന്നു നിങ്ങള പറയുന്നുവെങ്കില്‍

25:19b.LEV.025.019 ഞാന്‍ ആറാം സംവത്സരത്തില്‍ നിങ്ങള്‍ക്കു എന്റെ അനുഗ്രഹം അരുളുകയും അതു മൂന്നു സംവത്സരത്തേക്കുള്ള അനുഭവം തരികയും ചെയ്യും.

25:20b.LEV.025.020 നിലം ജന്മം വില്‍ക്കരുതു; ദേശം എനിക്കുള്ളതു ആകുന്നു; നിങ്ങള്‍ എന്റെ അടുക്കല്‍ പരദേശികളും വന്നു പാര്‍ക്കുംന്നവരും അത്രേ.

25:21b.LEV.025.021 നിങ്ങളുടെ അവകാശമായ ദേശത്തൊക്കെയും നിലത്തിന്നു വീണ്ടെടുപ്പു സമ്മതിക്കേണം.

25:22b.LEV.025.022 നിന്റെ സഹോദരന്‍ ദിരദ്രനായ്തീര്‍ന്നു തന്റെ അവകാശത്തില്‍ ഏതാനും വിറ്റാല്‍ അവന്റെ അടുത്ത ചാര്‍ച്ചക്കാരന്‍ വന്നു സഹോദരന്‍ വിറ്റതു വീണ്ടുകൊള്ളേണം.

25:23b.LEV.025.023 എന്നാല്‍ വീണ്ടുകൊള്ളുവാന്‍ അവന്നു ആരും ഇല്ലാതിരിക്കയും താന്‍ തന്നേ വകയുള്ളവനായി വീണ്ടുകൊള്ളുവാന്‍ പ്രാപ്തനാകയും ചെയ്താല്‍

25:24b.LEV.025.024 അവന്‍ അതു വിറ്റശേഷമുള്ള സംവത്സരം കണക്കുകൂട്ടി മിച്ചമുള്ളതു അതു വാങ്ങിയിരുന്ന ആള്‍ക്കു മടക്കിക്കൊടുത്തു തന്റെ അവകാശത്തിലേക്കു മടങ്ങിവരേണം.

25:25b.LEV.025.025 എന്നാല്‍ മടക്കിക്കൊടുപ്പാന്‍ അവന്നു പ്രാപ്തിയില്ല എങ്കില്‍ വിറ്റുപോയ യോബേല്‍ സംവത്സരംവരെ വാങ്ങിയവന്റെ കയ്യില്‍ ഇരിക്കേണം; യോബേല്‍സംവത്സരത്തില്‍ അതു ഒഴിഞ്ഞുകൊടുക്കയും അവന്‍ തന്റെ അവകാശത്തിലേക്കു മടങ്ങിവരികയും വേണം.

25:26b.LEV.025.026 ഒരുത്തന്‍ മതിലുള്ള പട്ടണത്തില്‍ ഒരു വീടു വിറ്റാല്‍ വിറ്റശേഷം ഒരു സംവത്സരത്തിന്നകം അവന്നു അതു വീണ്ടുകൊള്ളാം; വീണ്ടുകൊള്ളുവാന്‍ ഒരു സംവത്സരത്തെ അവധി ഉണ്ടു.

25:27b.LEV.025.027 ഒരു സംവത്സരം മുഴുവനും തികയുവോളം വീണ്ടുകൊണ്ടില്ലെങ്കില്‍ മതിലുള്ള പട്ടണത്തിലെ വീടു, വാങ്ങിയവന്നു തലമുറതലമുറയായി എന്നും സ്ഥിരമായിരിക്കേണം; യോബേല്‍സംവത്സരത്തില്‍ അതു ഒ ഴുഞ്ഞുകൊടുക്കേണ്ടാ.

25:28b.LEV.025.028 മതിലില്ലാത്ത ഗ്രാമങ്ങളിലെ വീടുകളോ ദേശത്തുള്ള നിലത്തിന്നു സമമായി വിചാരിക്കേണം; അവേക്കു വീണ്ടെടുപ്പു ഉണ്ടു; യോബേല്‍സംവത്സരത്തില്‍ അവയെ ഒഴിഞ്ഞുകൊടുക്കേണം.

25:29b.LEV.025.029 എന്നാല്‍ ലേവ്യരുടെ പട്ടണങ്ങളും അവരുടെ അവകാശമായ പട്ടണങ്ങളിലെ വീടുകളും ലേവ്യര്‍ക്കും എപ്പോഴെങ്കിലും വീണ്ടുകൊള്ളാം.

25:30b.LEV.025.030 ലേവ്യരില്‍ ഒരുത്തന്‍ വീണ്ടുകൊള്ളുന്നു എങ്കില്‍ വിറ്റുപോയ വീടും അവന്റെ അവകാശമായ പട്ടണവും യോബേല്‍സംവത്സരത്തില്‍ ഒഴിഞ്ഞുകൊടുക്കേണം; ലേവ്യരുടെ പട്ടണങ്ങളിലെ വീടുകള്‍ യിസ്രായേല്‍ മക്കളുടെ ഇടയില്‍ അവര്‍ക്കുംള്ള അവകാശമല്ലോ.

25:31b.LEV.025.031 എന്നാല്‍ അവരുടെ പട്ടണങ്ങളോടു ചേര്‍ന്നിരിക്കുന്ന പുല്പുറമായ ഭൂമി വില്‍ക്കരുതു; അതു അവര്‍ക്കും ശാശ്വതാവകാശം ആകുന്നു.

25:32b.LEV.025.032 നിന്റെ സഹോദരന്‍ ദരിദ്രനായ്തീര്‍ന്നു നിന്റെ അടുക്കല്‍ വെച്ചു ക്ഷയിച്ചുപോയാല്‍ നീ അവനെ താങ്ങേണം; അന്യനും പരദേശിയും എന്നപോലെ അവന്‍ നിന്റെ അടുക്കല്‍ പാര്‍ക്കേണം.

25:33b.LEV.025.033 അവനോടു പലിശയും ലാഭവും വാങ്ങരുതു; നിന്റെ ദൈവത്തെ ഭയപ്പെടേണം; നിന്റെ സഹോദരന്‍ നിന്റെ അടുക്കല്‍ പാര്‍ക്കേണം.

25:34b.LEV.025.034 നിന്റെ പണം പലിശെക്കു കൊടുക്കരുതു; നിന്റെ ആഹാരം അവന്നു ലാഭത്തിന്നായി കൊടുക്കയും അരുതു.

25:35b.LEV.025.035 ഞാന്‍ നിങ്ങള്‍ക്കു കനാന്‍ ദേശം തരുവാനും നിങ്ങളുടെ ദൈവമായിരിപ്പാനും നിങ്ങളെ മിസ്രയീംദേശത്തുനിന്നു കൊണ്ടുവന്ന നിങ്ങളുടെ ദൈവമായ യഹോവ ആകുന്നു.

25:36b.LEV.025.036 നിന്റെ സഹോദരന്‍ ദരിദ്രനായ്തീര്‍ന്നു തന്നെത്താന്‍ നിനക്കു വിറ്റാല്‍ അവനെ കൊണ്ടു അടിമവേല ചെയ്യിക്കരുതു.

25:37b.LEV.025.037 കൂലിക്കാരന്‍ എന്നപോലെയും വന്നുപാര്‍ക്കുംന്നവന്‍ എന്നപോലെയും അവന്‍ നിന്റെ അടുക്കല്‍ ഇരുന്നു യോബേല്‍സംവത്സരംവരെ നിന്നെ സേവിക്കേണം.

25:38b.LEV.025.038 പിന്നെ അവന്‍ തന്റെ മക്കളുമായി നിന്നെ വിട്ടുതന്റെ കുടുംബത്തിലേക്കു മടങ്ങിപ്പോകേണം; തന്റെ പിതാക്കന്മാരുടെ അവകാശത്തിലേക്കു അവന്‍ മടങ്ങിപ്പോകേണം.

25:39b.LEV.025.039 അവര്‍ മിസ്രയീംദേശത്തുനിന്നു ഞാന്‍ കൊണ്ടുവന്ന എന്റെ ദാസന്മാര്‍ ആകകൊണ്ടു അവരെ അടിമകളായി വില്‍ക്കരുതു.

25:40b.LEV.025.040 അവനോടു കാഠിന്യം പ്രവര്‍ത്തിക്കരുതു; നിന്റെ ദൈവത്തെ ഭയപ്പെടേണം.

25:41b.LEV.025.041 നിന്റെ അടിയാരും അടിയാട്ടികളും നിങ്ങള്‍ക്കു ചുറ്റുമുള്ള ജാതികളില്‍നിന്നു ആയിരിക്കേണം; അവരില്‍നിന്നു അടിയാരെയും അടയാട്ടികളെയും കൊള്ളേണം.

25:42b.LEV.025.042 അവ്വണ്ണം നിങ്ങളുടെ ഇടയില്‍ വന്നു പാര്‍ക്കുംന്ന അന്യജാതിക്കാരുടെ മക്കളില്‍നിന്നും അവര്‍ നിങ്ങളുടെ ദേശത്തു ജനിപ്പിച്ചവരും നിങ്ങളോടു കൂടെ ഇരിക്കുന്നവനുമായ അവരുടെ കുടുംബങ്ങളില്‍നിന്നും നിങ്ങള്‍ വാങ്ങേണം; അവര്‍ നിങ്ങള്‍ക്കു അവകാശമായിരിക്കേണം;

25:43b.LEV.025.043 നിങ്ങളുടെ ശേഷം നിങ്ങളുടെ മക്കള്‍ക്കും അവകാശമായിരിക്കേണ്ടതിന്നു നിലങ്ങള്‍ അവരെ അവകാശമാക്കിക്കൊള്ളേണം; അവര്‍ എന്നും നിങ്ങള്‍ക്കു അടിമകളായിരിക്കേണം; യിസ്രായേല്‍മക്കളായ നിങ്ങളുടെ സഹോദരന്മാരോടോ നിങ്ങള്‍ കാഠിന്യം പ്രവര്‍ത്തിക്കരുതു.

25:44b.LEV.025.044 നിന്നോടുകൂടെയുള്ള പരദേശിയോ അന്യനോ സമ്പന്നനാകയും അവന്റെ അടുക്കലുള്ള നിന്റെ സഹോദരന്‍ ദരിദ്രനായ്തീര്‍ന്നു തന്നെത്താന്‍ അന്യന്നോ പരദേശിക്കോ അന്യന്റെ സന്തതിക്കോ വില്‍ക്കയും ചെയ്താല്‍

25:45b.LEV.025.045 അവന്‍ തന്നെത്താന്‍ വിറ്റശേഷം അവനെ വീണ്ടെടുക്കാം; അവന്റെ സഹോദരന്മാരില്‍ ഒരുത്തന്നു അവനെ വീണ്ടെടുക്കാം.

25:46b.LEV.025.046 അവന്റെ പിതൃവ്യന്നോ പിതൃവ്യന്റെ പുത്രന്നോ അവനെ വീണ്ടെടുക്കാം; അല്ലെങ്കില്‍ അവന്റെ കുടുംബത്തില്‍ അവന്റെ അടുത്ത ചാര്‍ച്ചക്കാരില്‍ ഒരുത്തന്നു അവനെ വീണ്ടെടുക്കാം; അവന്നു പ്രാപ്തിയുണ്ടെങ്കില്‍ തന്നെത്താന്‍ വീണ്ടെടുക്കാം.

25:47b.LEV.025.047 അവന്‍ തന്നെ വിറ്റ സംവത്സരം മുതല്‍ യോബേല്‍സംവത്സരംവരെയുള്ള കാലക്കണകൂ തന്നെ വാങ്ങിയവനുമായി കൂട്ടിനോക്കേണം; അവന്റെ വില സംവത്സരസംഖ്യെക്കു ഒത്തവണ്ണം ആയിരിക്കേണം; അവന്‍ ഒരു കൂലിക്കാരന്റെ കാലത്തിന്നു ഒത്തവണ്ണം അവന്റെ അടുക്കല്‍ പാര്‍ക്കേണം.

25:48b.LEV.025.048 സംവത്സരം ഏറെയുണ്ടെങ്കില്‍ അതിന്നു തക്കവണ്ണം അവന്‍ തന്റെ വീണ്ടെടുപ്പുവില തനിക്കു കിട്ടിയ പണത്തില്‍നിന്നു മടക്കിക്കൊടുക്കേണം.

25:49b.LEV.025.049 യോബേല്‍സംവത്സരംവരെ ശേഷിക്കുന്ന സംവത്സരം കുറെ മാത്രം എങ്കില്‍ അവനുമായി കണക്കുകൂട്ടി സംവത്സരങ്ങള്‍ക്കു ഒത്തവണ്ണം തന്റെ വീണ്ടെടുപ്പുവില മടക്കിക്കൊടുക്കേണം.

25:50b.LEV.025.050 അവന്‍ ആണ്ടോടാണ്ടു കൂലിക്കാരന്‍ എന്നപോലെ അവന്റെ അടുക്കല്‍ ഇരിക്കേണം; നീ കാണ്‍കെ അവന്‍ അവനോടു കാഠിന്യം പ്രവര്‍ത്തിക്കരുതു.

25:51b.LEV.025.051 ഇങ്ങനെ അവന്‍ വീണ്ടെടുക്കപ്പെടാതെയിരുന്നാല്‍ അവനും അവനോടു കൂടെ അവന്റെ മക്കളും യോബേല്‍ സംവത്സരത്തില്‍ പുറപ്പെട്ടുപോകേണം.

25:52b.LEV.025.052 യിസ്രായേല്‍മക്കള്‍ എനിക്കു ദാസന്മാര്‍ ആകുന്നു; അവര്‍ മിസ്രയീംദേശത്തുനിന്നു ഞാന്‍ കൊണ്ടുവന്ന എന്റെ ദാസന്മാര്‍; ഞാന്‍ നിങ്ങളുടെ ദൈവമായ യഹോവ ആകുന്നു.

26

26:1b.LEV.026.001 വിഗ്രഹങ്ങളെ ഉണ്ടാക്കരുതു; ബിംബമോ സ്തംഭമോ നാട്ടരുതു; രൂപം കൊത്തിയ യാതൊരു കല്ലും നമസ്കരിപ്പാന്‍ നിങ്ങളുടെ ദേശത്തു നാട്ടുകയും അരുതു; ഞാന്‍ നിങ്ങളുടെ ദൈവമായ യഹോവ ആകുന്നു.

26:2b.LEV.026.002 നിങ്ങള്‍ എന്റെ ശബ്ബത്തുകള്‍ ആചരിക്കയും എന്റെ വിശുദ്ധമന്ദിരം ബഹുമാനിക്കയും വേണം; ഞാന്‍ യഹോവ ആകുന്നു.

26:3b.LEV.026.003 എന്റെ ചട്ടം ആചരിച്ചു എന്റെ കല്പന പ്രമാണിച്ചു അനുസരിച്ചാല്‍

26:4b.LEV.026.004 ഞാന്‍ തക്കസമയത്തു നിങ്ങള്‍ക്കു മഴതരും; ഭൂമി വിളവു തരും; ഭൂമിയിലുള്ള വൃക്ഷവും ഫലം തരും.

26:5b.LEV.026.005 നിങ്ങളുടെ മെതി മുന്തിരിപ്പഴം പറിക്കുന്നതുവരെ നിലക്കും; മുന്തിരിപ്പഴം പറിക്കുന്നതു വിതകാലംവരെയും നിലക്കും; നിങ്ങള്‍ തൃപ്തരായി അഹോവൃത്തികഴിച്ചു ദേശത്തു നിര്‍ഭയം വസിക്കും.

26:6b.LEV.026.006 ഞാന്‍ ദേശത്തു സമാധാനം തരും; നിങ്ങള്‍ കിടക്കും; ആരും നിങ്ങളെ ഭയപ്പെടുത്തുകയില്ല; ഞാന്‍ ദേശത്തുനിന്നു ദുഷ്ടമൃഗങ്ങളെ നീക്കിക്കളയും; വാള്‍ നിങ്ങളുടെ ദേശത്തുകൂടി കടക്കയുമില്ല.

26:7b.LEV.026.007 നിങ്ങളുടെ ശത്രുക്കളെ നിങ്ങള്‍ ഔടിക്കും; അവര്‍ നിങ്ങളുടെ മുമ്പില്‍ വാളിനാല്‍ വീഴും.

26:8b.LEV.026.008 നിങ്ങളില്‍ അഞ്ചുപേര്‍ നൂറുപേരെ ഔടിക്കും; നിങ്ങളില്‍ നൂറുപേര്‍ പതിനായിരംപേരെ ഔടിക്കും; നിങ്ങളുടെ ശത്രുക്കള്‍ നിങ്ങളുടെ മുമ്പില്‍ വാളിനാല്‍ വീഴും.

26:9b.LEV.026.009 ഞാന്‍ നിങ്ങളെ കടാക്ഷിച്ചു സന്താനസമ്പന്നരാക്കി പെരുക്കുകയും നിങ്ങളോടുള്ള എന്റെ നിയമം സ്ഥിരമാക്കുകയും ചെയ്യും.

26:10b.LEV.026.010 നിങ്ങള്‍ പഴയ ധാന്യം ഭക്ഷിക്കയും പുതിയതിന്റെ നിമിത്തം പഴയതു പുറത്തു ഇറക്കുകയും ചെയ്യും.

26:11b.LEV.026.011 ഞാന്‍ എന്റെ നിവാസം നിങ്ങളുടെ ഇടയില്‍ ആക്കും; എന്റെ ഉള്ളം നിങ്ങളെ വെറുക്കയില്ല.

26:12b.LEV.026.012 ഞാന്‍ നിങ്ങളുടെ ഇടയില്‍ സഞ്ചരിച്ചുകൊണ്ടിരിക്കും; ഞാന്‍ നിങ്ങള്‍ക്കു ദൈവവും നിങ്ങള്‍ എനിക്കു ജനവും ആയിരിക്കും.

26:13b.LEV.026.013 നിങ്ങള്‍ മിസ്രയീമ്യര്‍ക്കും അടിമകളാകാതിരിപ്പാന്‍ അവരുടെ ദേശത്തുനിന്നു നിങ്ങളെ കൊണ്ടുവന്ന നിങ്ങളുടെ ദൈവമായ യഹോവ ഞാന്‍ ആകുന്നു; ഞാന്‍ നിങ്ങളുടെ നുകക്കൈകളെ ഒടിച്ചു നിങ്ങളെ നിവിര്‍ന്നു നടക്കുമാറാക്കിയിരിക്കുന്നു.

26:14b.LEV.026.014 നിങ്ങളുടെ ഉള്ളം എന്റെ വിധികളെ വെറുത്തു നിങ്ങള്‍ എന്റെ കല്പനകളൊക്കെയും പ്രമാണിക്കാതെ എന്റെ നിയമം ലംഘിച്ചാല്‍ ഞാനും ഇങ്ങനെ നിങ്ങളേൂടു ചെയ്യും

26:15b.LEV.026.015 കണ്ണിനെ മങ്ങിക്കുന്നതും ജീവനെ ക്ഷയിപ്പിക്കുന്നതുമായ ഭീതി, ക്ഷയരോഗം, ജ്വരം എന്നിവ ഞാന്‍ നിങ്ങളുടെ മേല്‍ വരുത്തും; നിങ്ങളുടെ വിത്തു നിങ്ങള്‍ വെറുതെ വിതെക്കും; ശത്രുക്കള്‍ അതു ഭക്ഷിക്കും.

26:16b.LEV.026.016 ഞാന്‍ നിങ്ങളുടെ നേരെ ദൃഷ്ടിവേക്കും; നിങ്ങള്‍ ശത്രുക്കളോടു തോറ്റുപോകും; നിങ്ങളെ ദ്വേഷിക്കുന്നവര്‍ നിങ്ങളെ ഭരിക്കും; ഔടിക്കുന്നവര്‍ ഇല്ലാതെ നിങ്ങള്‍ ഔടും.

26:17b.LEV.026.017 ഇതെല്ലം ആയിട്ടും നിങ്ങള്‍ എന്റെ വാക്കു കേള്‍ക്കാതിരുന്നാല്‍ നിങ്ങളുടെ പാപങ്ങള്‍നിമിത്തം ഞാന്‍ നിങ്ങളെ ഏഴുമടങ്ങു ശിക്ഷിക്കും.

26:18b.LEV.026.018 ഞാന്‍ നിങ്ങളുടെ ബലത്തിന്റെ പ്രതാപം കൊടുക്കും; നിങ്ങളുടെ ആകാശത്തെ ഇരിമ്പു പോലെയും ഭൂമിയെ ചെമ്പുപോലെയും ആക്കും.

26:19b.LEV.026.019 നിങ്ങളുടെ ശക്തി വെറുതെ ക്ഷയിച്ചുപോകും; നിങ്ങളുടെ ദേശം വിളവു തരാതെയും ദേശത്തിലെ വൃക്ഷം ഫലം കായ്ക്കാതെയും ഇരിക്കും.

26:20b.LEV.026.020 നിങ്ങള്‍ എനിക്കു വിരോധമായി നടന്നു എന്റെ വാക്കു കേള്‍ക്കാതിരുന്നാല്‍ ഞാന്‍ നിങ്ങളുടെ പാപങ്ങള്‍ക്കു തക്കവണ്ണം ഏഴു മടങ്ങു ബാധ നിങ്ങളുടെമേല്‍ വരുത്തും.

26:21b.LEV.026.021 ഞാന്‍ നിങ്ങളുടെ ഇടയില്‍ കാട്ടു മൃഗങ്ങളെ അയക്കും; അവ നിങ്ങളെ മക്കളില്ലാത്തവരാക്കുകയും നിങ്ങളുടെ കന്നുകാലികളെ നശിപ്പിക്കയും നിങ്ങളെ എണ്ണത്തില്‍ കുറെക്കുകയും ചെയ്യും; നിങ്ങളുടെ വഴികള്‍ പാഴായി കിടക്കും.

26:22b.LEV.026.022 ഇവയാലും നിങ്ങള്‍ക്കു ബോധംവരാതെ നിങ്ങള്‍ എനിക്കു വിരോധമായി നടന്നാല്‍

26:23b.LEV.026.023 ഞാനും നിങ്ങള്‍ക്കു വിരോധമായി നടന്നു നിങ്ങളുടെ പാപങ്ങള്‍ നിമിത്തം ഏഴുമടങ്ങു നിങ്ങളെ ദണ്ഡിപ്പിക്കും.

26:25b.LEV.026.025 ഇതെല്ലാമായിട്ടും നിങ്ങള്‍ എന്റെ വാക്കു കേള്‍ക്കാതെ എനിക്കു വിരോധമായി നടന്നാല്‍

26:26b.LEV.026.026 ഞാനും ക്രോധത്തോടെ നിങ്ങള്‍ക്കു വിരോധമായി നടക്കും; നിങ്ങളുടെ പാപങ്ങള്‍നിമിത്തം നിങ്ങളെ ഏഴുമടങ്ങു ശിക്ഷിക്കും.

26:27b.LEV.026.027 നിങ്ങളുടെ പുത്രന്മാരുടെ മാംസം നിങ്ങള്‍ തിന്നും; നിങ്ങളുടെ പുത്രിമാരുടെ മാംസവും തിന്നും.

26:28b.LEV.026.028 ഞാന്‍ നിങ്ങളുടെ പട്ടണങ്ങളെ പാഴ്നിലവും നിങ്ങളുടെ വിശുദ്ധമന്ദിരങ്ങളെ ശൂന്യവും ആക്കും; നിങ്ങളുടെ സൌരഭ്യവാസന ഞാന്‍ മണക്കുകയില്ല.

26:29b.LEV.026.029 ഞാന്‍ ദേശത്തെ ശൂന്യമാക്കും; അതില്‍ വസിക്കുന്ന നിങ്ങളുടെ ശത്രുക്കള്‍ അതിങ്കല്‍ ആശ്ചര്യപ്പെടും.

26:30b.LEV.026.030 ഞാന്‍ നിങ്ങളെ ജാതികളുടെ ഇടയില്‍ ചിതറിച്ചു നിങ്ങളുടെ പിന്നാലെ വാള്‍ ഊരും നിങ്ങളുടെ ദേശം ശൂന്യമായും നിങ്ങളുടെ പട്ടണങ്ങള്‍ പാഴ്നിലമായും കിടക്കും.

26:31b.LEV.026.031 അങ്ങനെ ദേശം ശൂന്യമായി കിടക്കയും നിങ്ങള്‍ ശത്രുക്കളുടെ ദേശത്തു ഇരിക്കയും ചെയ്യുന്ന നാളൊക്കെയും അതു തന്റെ ശബ്ബത്തുകള്‍ അനുഭവിക്കും; അപ്പോള്‍ ദേശം സ്വസ്ഥമായിക്കിടന്നു തന്റെ ശബ്ബത്തുകള്‍ അനുഭവിക്കും.

26:32b.LEV.026.032 നിങ്ങള്‍ അവിടെ പാര്‍ത്തിരുന്നപ്പോള്‍ നിങ്ങളുടെ ശബ്ബത്തുകളില്‍ അതിന്നു അനുഭവമാകാതിരുന്ന സ്വസ്ഥത അതു ശൂന്യമായി കിടക്കുന്ന നാളൊക്കെയും അനുഭവിക്കും.

26:33b.LEV.026.033 ശേഷിച്ചിരിക്കുന്നവരുടെ ഹൃദയത്തില്‍ ഞാന്‍ ശത്രുക്കളുടെ ദേശത്തുവെച്ചു ഭീരുത്വം വരുത്തും; ഇല പറക്കുന്ന ശബ്ദം കേട്ടിട്ടു അവര്‍ ഔടും; വാളിന്റെ മുമ്പില്‍നിന്നു ഔടുന്നതുപോലെ അവര്‍ ഔടും; ആരും ഔടിക്കാതെ അവര്‍ ഔടിവീഴും.

26:34b.LEV.026.034 ആരും ഔടിക്കാതെ അവര്‍ വാളിന്റെ മുമ്പില്‍നിന്നു എന്നപോലെ ഔടി ഒരുത്തന്റെ മേല്‍ ഒരുത്തന്‍ വീഴും; ശത്രുക്കളുടെ മുമ്പില്‍ നില്പാന്‍ നിങ്ങള്‍ക്കു കഴികയുമില്ല.

26:35b.LEV.026.035 നിങ്ങള്‍ ജാതികളുടെ ഇടയില്‍ നശിക്കും; ശത്രുക്കളുടെ ദേശം നിങ്ങളെ തിന്നുകളയും.

26:36b.LEV.026.036 നിങ്ങളില്‍ ശേഷിച്ചിരിക്കുന്നവര്‍ ശത്രുക്കളുടെ ദേശത്തുവെച്ചു തങ്ങളുടെ അകൃത്യങ്ങളാല്‍ ക്ഷയിച്ചുപോകും; തങ്ങളുടെ പിതാക്കന്മാരുടെ അകൃത്യങ്ങളാലും അവര്‍ അവരോടുകൂടെ ക്ഷയിച്ചുപോകും.

26:37b.LEV.026.037 അവര്‍ തങ്ങളുടെ അകൃത്യവും തങ്ങളുടെ പിതാക്കന്മാരുടെ അകൃത്യവും അവര്‍ എന്നോടു ദ്രോഹിച്ച ദ്രോഹവും അവര്‍ എനിക്കു വിരോധമായി നടന്നതുകൊണ്ടു

26:38b.LEV.026.038 ഞാനും അവര്‍ക്കും വിരോധമായി നടന്നു അവരെ ശത്രുക്കളുടെ ദേശത്തു വരുത്തിയതും ഏറ്റുപറകയും അവരുടെ പരിച്ഛേദനയില്ലാത്ത ഹൃദയം അപ്പോള്‍ താഴുകയും അവര്‍ തങ്ങളുടെ അകൃത്യത്തിന്നുള്ള ശിക്ഷ അനുഭവിക്കയും ചെയ്താല്‍

26:39b.LEV.026.039 ഞാന്‍ യാക്കോബിനോടുള്ള എന്റെ നിയമം ഔര്‍ക്കും; യിസ്ഹാക്കിനോടുള്ള എന്റെ നിയമവും അബ്രാഹാമിനോടുള്ള എന്റെ നിയമവും ഞാന്‍ ഔര്‍ക്കും; ദേശത്തെയും ഞാന്‍ ഔര്‍ക്കും.

26:40b.LEV.026.040 അവര്‍ ദേശം വിട്ടുപോയിട്ടു അവരില്ലാതെ അതു ശൂന്യമായി കിടന്നു തന്റെ ശബ്ബത്തുകള്‍ അനുഭവിക്കും. അവര്‍ എന്റെ വിധികളെ ധിക്കരിക്കയും അവര്‍ക്കും എന്റെ ചട്ടങ്ങളോടു വെറുപ്പുതോന്നുകയും ചെയ്തതുകൊണ്ടു അവര്‍ തങ്ങളുടെ അകൃത്യത്തിന്നുള്ള ശിക്ഷ അനുഭവിക്കും.

26:41b.LEV.026.041 എങ്കിലും അവര്‍ ശത്രുക്കളുടെ ദേശത്തു ഇരിക്കുമ്പോള്‍ അവരെ നിര്‍മ്മൂലമാക്കുവാനും അവരോടുള്ള എന്റെ നിയമം ലംഘിപ്പാനും തക്കവണ്ണം ഞാന്‍ അവരെ ഉപേക്ഷിക്കയില്ല, അവരെ വെറുക്കയുമില്ല; ഞാന്‍ അവരുടെ ദൈവമായ യഹോവ ആകുന്നു.

26:42b.LEV.026.042 ഞാന്‍ അവരുടെ ദൈവമായിരിക്കേണ്ടതിന്നു ജാതികള്‍ കാണ്‍കെ മിസ്രയീംദേശത്തുനിന്നു ഞാന്‍ കൊണ്ടുവന്ന അവരുടെ പൂര്‍വ്വന്മാരോടു ചെയ്ത നിയമം ഞാന്‍ അവര്‍ക്കും വേണ്ടി ഔര്‍ക്കും; ഞാന്‍ യഹോവ ആകുന്നു.

26:43b.LEV.026.043 യഹോവ സീനായി പര്‍വ്വതത്തില്‍വെച്ചു തനിക്കും യിസ്രായേല്‍മക്കള്‍ക്കും തമ്മില്‍ മോശെമുഖാന്തരം വെച്ചിട്ടുള്ള ചട്ടങ്ങളും വിധികളും പ്രമാണങ്ങളും ഇവതന്നേ.

27

27:1b.LEV.027.001 യഹോവ പിന്നെയും മോശെയോടു അരുളിച്ചെയ്തതു

27:2b.LEV.027.002 യിസ്രായേല്‍മക്കളോടു നീ പറയേണ്ടതു എന്തെന്നാല്‍ആരെങ്കിലും യഹോവേക്കു ഒരു നേര്‍ച്ച നിവര്‍ത്തിക്കുമ്പോള്‍ ആള്‍ നിന്റെ മതിപ്പുപോലെ യഹോവേക്കുള്ളവന്‍ ആകേണം.

27:3b.LEV.027.003 ഇരുപതു വയസ്സുമുതല്‍ അറുപതുവയസ്സുവരെയുള്ള ആണിന്നു വിശുദ്ധമന്ദിരത്തിലെ തൂക്കപ്രകാരം നിന്റെ മതിപ്പു അമ്പതു ശേക്കെല്‍ വെള്ളി ആയിരിക്കേണം.

27:4b.LEV.027.004 പെണ്ണായിരുന്നാല്‍ നിന്റെ മതിപ്പു മുപ്പതു ശേക്കെല്‍ ആയിരിക്കേണം.

27:5b.LEV.027.005 അഞ്ചു വയസ്സുമുതല്‍ ഇരുപതു വയസ്സുവരെ എങ്കില്‍ നിന്റെ മതിപു ആണിന്നു ഇരുപതു ശേക്കെലും പെണ്ണിന്നു പത്തു ശേക്കെലും ആയിരിക്കേണം.

27:6b.LEV.027.006 ഒരു മാസം മുതല്‍ അഞ്ചുവയസ്സുവരെയുള്ളതായാല്‍ നിന്റെ മതിപ്പു ആണിന്നു അഞ്ചു ശേക്കെല്‍ വെള്ളിയും പെണ്ണിന്നു മൂന്നു ശേക്കെല്‍ വെള്ളിയും ആയിരിക്കേണം.

27:7b.LEV.027.007 അറുപതു വയസ്സുമുതല്‍ മേലോട്ടെങ്കില്‍ നിന്റെ മതിപ്പു ആണിന്നു പതിനഞ്ചു ശേക്കെലും പെണ്ണിന്നു പത്തു ശേക്കെലും ആയിരിക്കേണം.

27:8b.LEV.027.008 അതു യഹോവേക്കു വഴിപാടു കഴിപ്പാന്‍ തക്ക മൃഗം ആകുന്നു എങ്കില്‍ ആ വകയില്‍ നിന്നു യഹോവേക്കു കൊടുക്കുന്നതൊക്കെയും വിശുദ്ധമായിരിക്കേണം.

27:9b.LEV.027.009 തീയതിന്നു പകരം നല്ലതു, നല്ലതിന്നു പകരം തീയതു ഇങ്ങനെ മാറ്റുകയോ വ്യത്യാസം വരുത്തുകയോ ചെയ്യരുതു; മൃഗത്തിന്നു മൃഗത്തെ വെച്ചുമാറന്നു എങ്കില്‍ അതു വെച്ചുമാറിയതും വിശുദ്ധമായിരിക്കേണം.

27:10b.LEV.027.010 അതു യഹോവേക്കു വഴിപാടു കഴിച്ചുകൂടാത്ത അശുദ്ധമൃഗമാകുന്നു എങ്കില്‍ ആ മൃഗത്തെ പുരോഹിതന്റെ മുമ്പാകെ നിര്‍ത്തേണം.

27:11b.LEV.027.011 അതു നല്ലതോ തീയതോ ആയിരിക്കുന്നതിന്നു ഒത്തവണ്ണം പുരോഹിതനായ നീ ആതിനെ മതിക്കുന്നതുപോലെ തന്നേ ആയിരിക്കേണം.

27:12b.LEV.027.012 അതിനെ വീണ്ടെടുക്കുന്ന എങ്കില്‍ നീ മതിച്ച തുകയോടു അഞ്ചിലൊന്നു കൂട്ടേണം.

27:13b.LEV.027.013 ഒരുത്തന്‍ തന്റെ വീടു യഹോവേക്കു വിശുദ്ധമായിരിക്കേണ്ടതിന്നു വിശുദ്ധീകരിച്ചാല്‍ അതു നല്ലതെങ്കിലും തീയതെങ്കിലും പുരോഹിതന്‍ അതു മതിക്കേണം. പുരോഹിതന്‍ മതിക്കുന്നതുപോലെ തന്നേ അതു ഇരിക്കേണം.

27:14b.LEV.027.014 തന്റെ വീടു വിശുദ്ധീകരിച്ചാല്‍ അതു വീണ്ടുക്കുന്നെങ്കില്‍ അവന്‍ നിന്റെ മതിപ്പു വിലയുടെ അഞ്ചിലൊന്നു അതിനോടു കൂട്ടേണം; എന്നാല്‍ അതു അവന്നുള്ളതാകും.

27:15b.LEV.027.015 ഒരുത്തന്‍ തന്റെ അവകാശനിലത്തില്‍ ഏതാനും യഹോവേക്കു വിശുദ്ധീകരിച്ചാല്‍ നിന്റെ മതിപ്പു അതിന്റെ വിത്തുപാടിന്നു ഒത്തവണ്ണം ആയിരിക്കേണം; ഒരു ഹോമെര്‍യവം വിതെക്കുന്ന നിലത്തിന്നു അമ്പതു ശേക്കെല്‍ വെള്ളി മതിക്കേണം.

27:16b.LEV.027.016 യോബേല്‍ സംവത്സരംമുതല്‍ അവന്‍ തന്റെ നിലം വിശുദ്ധീകരിച്ചാല്‍ അതു നിന്റെ മതിപ്പു പോലെ ഇരിക്കേണം.

27:17b.LEV.027.017 യോബേല്‍സംവത്സരത്തിന്റെ ശേഷം അവന്‍ അതിനെ വിശുദ്ധീകരിച്ചാലോ യോബേല്‍സംവത്സരംവരെ ശേഷിക്കുന്ന സംവത്സരങ്ങള്‍ക്കു ഒത്തവണ്ണം പുരോഹിതന്‍ അതിന്റെ വില കണക്കാക്കേണം; അതു നിന്റെ മതിപ്പില്‍നിന്നു കുറെക്കേണം.

27:18b.LEV.027.018 അവന്‍ നിലം വീണ്ടെടുക്കാതെ മറ്റൊരുത്തന്നു വിറ്റാലോ പിന്നെ അതു വീണ്ടെടുത്തുകൂടാ.

27:19b.LEV.027.019 ആ നിലം യൊബേല്‍ സംവത്സരത്തില്‍ ഒഴിഞ്ഞുകൊടുക്കുമ്പോള്‍ ശപഥാര്‍പ്പിതഭൂമിപോലെ യഹോവേക്കു വിശുദ്ധമായിരിക്കേണം; അതിന്റെ അനുഭവം പുരോഹിതന്നു ഇരിക്കേണം.

27:20b.LEV.027.020 തന്റെ അവകാശനിലങ്ങളില്‍ ഉള്‍പ്പെടാതെ സ്വായര്‍ജ്ജിതമായുള്ള ഒരു നിലം ഒരുത്തന്‍ യഹോവേക്കു ശുദ്ധീകരിച്ചാല്‍

27:21b.LEV.027.021 പുരോഹിതന്‍ യോബേല്‍ സംവത്സരംവരെ മതിപ്പുവില കണക്കാക്കേണം; നിന്റെ മതിപ്പുവില അവന്‍ അന്നു തന്നേ യഹോവേക്കു വിശുദ്ധമായി കൊടുക്കേണം.

27:22b.LEV.027.022 ആ നിലം മുന്നുടമസ്ഥന്നു യോബേല്‍സംവത്സരത്തില്‍ തിരികെ ചേരേണം.

27:23b.LEV.027.023 നിന്റെ മതിപ്പു ഒക്കെയും ശേക്കെലിന്നു ഇരുപതു ഗേരാവെച്ചു വിശുദ്ധമന്ദിരത്തിലെ തൂക്കപ്രകാരം ആയിരിക്കേണം.

27:24b.LEV.027.024 അതു അശുദ്ധമൃഗമാകുന്നു എങ്കില്‍ മതിപ്പുവിലയും അതിന്റെ അഞ്ചിലൊന്നും കൂടെ കൊടുത്തു അതിനെ വീണ്ടെടുക്കേണം; വീണ്ടെടുക്കുന്നില്ലെങ്കില്‍ നിന്റെ മതിപ്പുവിലെക്കു അതിനെ വില്‍ക്കേണം.

27:25b.LEV.027.025 എന്നാല്‍ ഒരുത്തന്‍ തനിക്കുള്ള ആള്‍, മൃഗം, അവകാശനിലം മുതലായി യഹോവേക്കു കൊടുക്കുന്ന യാതൊരു ശപഥാര്‍പ്പിതവും വില്‍ക്കയോ വീണ്ടെടുക്കയോ ചെയ്തുകൂടാ; ശപഥാര്‍പ്പിതം ഒക്കെയും യഹോവേക്കു അതിവിശുദ്ധം ആകുന്നു.

27:26b.LEV.027.026 മനുഷ്യവര്‍ഗ്ഗത്തില്‍നിന്നു ശപഥാര്‍പ്പിതമായി കൊടുക്കുന്ന ആരെയും വീണ്ടെടുക്കാതെ കൊന്നുകളയേണം.

27:27b.LEV.027.027 നിലത്തിലെ വിത്തിലും വൃക്ഷത്തിന്റെ ഫലത്തിലും ദേശത്തിലെ ദശാംശം ഒക്കെയും യഹോവേക്കുള്ളതു ആകുന്നു; അതു യഹോവേക്കു വിശുദ്ധം.

27:28b.LEV.027.028 ആരെങ്കിലും തന്റെ ദശാംശത്തില്‍ ഏതാനും വീണ്ടെടുക്കുന്നു എങ്കില്‍ അതിനോടു അഞ്ചിലൊന്നുകൂടെ ചേര്‍ത്തു കൊടുക്കേണം.

27:29b.LEV.027.029 മാടാകട്ടെ ആടാകട്ടെ കോലിന്‍ കീഴെ കടന്നുപോകുന്ന എല്ലാറ്റിലും പത്തിലൊന്നു യഹോവേക്കു വിശുദ്ധമായിരിക്കേണം.

27:30b.LEV.027.030 അതു നല്ലതോ തീയതോ എന്നു ശോധനചെയ്യരുതു; വെച്ചുമാറുകയും അരുതു; വെച്ചുമാറുന്നു എങ്കില്‍ അതും വെച്ചുമാറിയതും വിശുദ്ധമായിരിക്കേണം. അവയെ വീണ്ടെടുത്തുകൂടാ.

27:31b.LEV.027.031 യിസ്രായേല്‍മക്കള്‍ക്കുവേണ്ടി യഹോവ സീനായിപര്‍വ്വതത്തില്‍വെച്ചു മോശെയോടു കല്പിച്ച കല്പനകള്‍ ഇവതന്നേ.


Holder of rights
Multilingual Bible Corpus

Citation Suggestion for this Object
TextGrid Repository (2025). Malayalam Collection. Leviticus (Malayalam). Leviticus (Malayalam). Multilingual Parallel Bible Corpus. Multilingual Bible Corpus. https://hdl.handle.net/21.11113/0000-0016-A5FE-0