1

യിരെമ്യാമുഖാന്തരം ഉണ്ടായ യഹോവയുടെ അരുളപ്പാടു നിവൃത്തിയാകേണ്ടതിന്നു പാര്‍സിരാജാവായ കോരെശിന്റെ ഒന്നാം ആണ്ടില്‍ യഹോവ പാര്‍സിരാജാവായ കോരെശിന്റെ മനസ്സിനെ ഉണര്‍ത്തീട്ടു അവന്‍ തന്റെ രാജ്യത്തു എല്ലാടവും ഒരു വിളംബരം പ്രസിദ്ധമാക്കി രേഖാമൂലവും പരസ്യം ചെയ്തതെന്തെന്നാല്‍
പാര്‍സിരാജാവായ കോരെശ് ഇപ്രകാരം കല്പിക്കുന്നുസ്വര്‍ഗ്ഗത്തിലെ ദൈവമായ യഹോവ ഭൂമിയിലെ സകലരാജ്യങ്ങളെയും എനിക്കു തന്നിരിക്കുന്നു; യെഹൂദയിലെ യെരൂശലേമില്‍ അവന്നു ഒരു ആലയം പണിവാന്‍ എന്നോടു കല്പിച്ചുമിരിക്കുന്നു.
നിങ്ങളില്‍ അവന്റെ ജനമായിട്ടു ആരെങ്കിലും ഉണ്ടെങ്കില്‍ അവന്റെ ദൈവം അവനോടു കൂടെ ഇരിക്കുമാറാകട്ടെ; അവന്‍ യെഹൂദയിലെ യെരൂശലേമിലേക്കു യാത്രപുറപ്പെട്ടു യിസ്രായേലിന്റെ ദൈവമായ യഹോവേക്കു ആലയം പണിയട്ടെ; അവനല്ലോ യെരൂശലേമിലെ ദൈവം.
ശേഷിച്ചിരിക്കുന്ന ഏവന്നും അവന്‍ പ്രവാസിയായി പാര്‍ക്കുംന്ന ഇടത്തൊക്കെയും അതതു സ്ഥലത്തിലെ സ്വദേശികള്‍ പൊന്നു, വെള്ളി, മറ്റു സാധനങ്ങള്‍, കന്നുകാലി എന്നിവയാലും യെരൂശലേമിലെ ദൈവാലയം വകെക്കായി ഔദാര്യദാനങ്ങളാലും സഹായം ചെയ്യേണം.
അങ്ങനെ യെഹൂദയുടെയും ബെന്യാമീന്റെയും പിതൃഭവനത്തലവന്മാരും പുരോഹിതന്മാരും ലേവ്യരും ദൈവം ഉണര്‍ത്തിയ ഏവനും യെരൂശലേമില്‍ യഹോവയുടെ ആലയം പണിവാന്‍ പോകേണ്ടതിന്നു യാത്രപുറപ്പെട്ടു.
അവരുടെ ചുറ്റും പാര്‍ത്തവര്‍ എല്ലാവരും കൊടുത്ത ഔദാര്യദാനങ്ങളൊക്കെയും കൂടാതെ വെള്ളികൊണ്ടുള്ള ഉപകരണങ്ങള്‍, പൊന്നു മറ്റുസാധനങ്ങള്‍, കന്നുകാലികള്‍, വിശേഷവസ്തുക്കള്‍ എന്നിവകൊണ്ടും അവരെ സഹായിച്ചു.
നെബൂഖദ് നേസര്‍ യെരൂശലേമില്‍നിന്നു കൊണ്ടുപോയി തന്റെ ദേവന്മാരുടെ ക്ഷേത്രത്തില്‍ വെച്ചിരുന്ന യഹോവാലയംവക ഉപകരണങ്ങളും കോരെശ് രാജാവു പുറത്തേക്കു എടുപ്പിച്ചു.
പാര്‍സിരാജാവായ കോരെശ് ഭണ്ഡാരവിചാരകനായ മിത്രെദാത്ത് മുഖാന്തരം അവ പുറത്തേക്കു എടുപ്പിച്ചു യെഹൂദാപ്രഭുവായ ശേശ്ബസ്സരിന്നു എണ്ണിക്കൊടുപ്പിച്ചു. അവയുടെ എണ്ണം ആവിതുപൊന്‍ താലം മുപ്പതു, വെള്ളിത്താലം ആയിരം, കത്തി ഇരുപത്തൊമ്പതു, പൊന്‍ പാത്രം മുപ്പതു,
രണ്ടാം തരത്തില്‍ വെള്ളിപ്പാത്രം നാനൂറ്റിപ്പത്തു, മറ്റുള്ള ഉപകരണങ്ങള്‍ ആയിരം.
പൊന്നും വെള്ളിയും കൊണ്ടുള്ള ഉപകരണങ്ങള്‍ ആകെ അയ്യായിരത്തിനാനൂറു ആയിരുന്നു; പ്രവാസികളെ ബാബേലില്‍നിന്നു യെരൂശലേമിലേക്കു കൊണ്ടുപോകുമ്പോള്‍ ഇവയൊക്കെയും ശേശ്ബസ്സര്‍ കൊണ്ടുപോയി.

2

ബാബേല്‍രാജാവായ നെബൂഖദ് നേസര്‍ ബാബേലിലേക്കു കൊണ്ടുപോയിരുന്ന പ്രവാസികളില്‍നിന്നു യെരൂശലേമിലേക്കും യെഹൂദയിലേക്കും താന്താങ്ങളുടെ പട്ടണങ്ങളിലേക്കു മടങ്ങിവന്ന സംസ്ഥാനവാസികളാവിതു
പരോശിന്റെ മക്കള്‍ രണ്ടായിരത്തൊരുനൂറ്റെഴുപത്തിരണ്ടു.
ശെഫത്യാവിന്റെ മക്കള്‍ മുന്നൂറ്റെഴുപത്തിരണ്ടു,
ആരഹിന്റെ മക്കള്‍ എഴുനൂറ്റെഴുപത്തഞ്ചു.
യേശുവയുടെയും യോവാബിന്റെയും മക്കളില്‍ പഹത്-മോവാബിന്റെ മക്കള്‍ രണ്ടായിരത്തെണ്ണൂറ്റി പന്ത്രണ്ടു.
ഏലാമിന്റെ മക്കള്‍ ആയിരത്തിരുനൂറ്റമ്പത്തിനാലു.
സത്ഥൂവിന്റെ മക്കള്‍ തൊള്ളായിരത്തി നാല്പത്തഞ്ചു.
സക്കായിയുടെ മക്കള്‍ എഴുനൂറ്ററുപതു.
ബാനിയുടെ മക്കള്‍ അറുനൂറ്റി നാല്പത്തിരണ്ടു.
ബേബായിയുടെ മക്കള്‍ അറുനൂറ്റിരുപത്തുമൂന്നു.
അസ്ഗാദിന്റെ മക്കള്‍ ആയിരത്തിരുനൂറ്റിരുപത്തിരണ്ടു.
അദോനീക്കാമിന്റെ മക്കള്‍ അറുനൂറ്ററുപത്താറു.
ബിഗ്വായിയുടെ മക്കള്‍ രണ്ടായിരത്തമ്പത്താറു.
ആദീന്റെ മക്കള്‍ നാനൂറ്റമ്പത്തിനാലു.
യെഹിസ്കീയാവിന്റെ സന്തതിയായ ആതേരിന്റെ മക്കള്‍ തൊണ്ണൂറ്റെട്ടു.
ബോസായിയുടെ മക്കള്‍ മുന്നൂറ്റിരുപത്തിമൂന്നു.
യോരയുടെ മക്കള്‍ നൂറ്റിപന്ത്രണ്ടു.
ഹാശൂമിന്റെ മക്കള്‍ ഇരുനൂറ്റിരുപത്തിമൂന്നു.
ഗിബ്ബാരിന്റെ മക്കള്‍ തൊണ്ണൂറ്റഞ്ചു.
ബേത്ത്ളേഹെമ്യര്‍ നൂറ്റിരുപത്തിമൂന്നു.
നെതോഫാത്യര്‍ അമ്പത്താറു.
,24 അനാഥോത്യര്‍ നൂറ്റിരുപത്തെട്ടു. അസ്മാവെത്യര്‍ നാല്പത്തിരണ്ടു.
കിര്‍യ്യത്ത്-യെയാരീം, കെഫീരാ, ബെയെറോത്ത് എന്നിവയിലെ നിവാസികള്‍ എഴുനൂറ്റിനാല്പത്തിമൂന്നു.
രാമയിലെയും ഗേബയിലെയും നിവാസികള്‍ അറുനൂറ്റിരുപത്തൊന്നു.
മിഖ്മാശ്യര്‍ നൂറ്റിരുപത്തിരണ്ടു.
ബേഥേലിലെയും ഹായിയിലേയുംനിവാസികള്‍ ഇരുനൂറ്റിരുപത്തിമൂന്നു.
നെബോനിവാസികള്‍ അമ്പത്തിരണ്ടു.
മഗ്ബീശിന്റെ മക്കള്‍ നൂറ്റമ്പത്താറു.
മറ്റെ ഏലാമിന്റെ മക്കള്‍ ആയിരത്തിരുനൂറ്റമ്പത്തിനാലു.
ഹാരീമിന്റെ മക്കള്‍ മുന്നൂറ്റിരുപതു.
ലോദ്, ഹാദീദ്, ഔനോ എന്നിവയിലെ നിവാസികള്‍ എഴുനൂറ്റിരുപത്തഞ്ചു.
യെരീഹോനിവാസികള്‍ മുന്നൂറ്റിനാല്പത്തഞ്ചു.
സെനായാനിവാസികള്‍ മൂവായിരത്തറുനൂറ്റിമുപ്പതു.
പുരോഹിതന്മാരാവിതുയേശുവയുടെ ഗൃഹത്തിലെ യെദയ്യാവിന്റെ മക്കള്‍ തൊള്ളായിരത്തെഴുപത്തി മൂന്നു.
ഇമ്മേരിന്റെ മക്കള്‍ ആയിരത്തമ്പത്തിരണ്ടു.
പശ്ഹൂരിന്റെ മക്കള്‍ ആയിരത്തിരുനൂറ്റി നാല്പത്തേഴു.
ഹാരീമിന്റെ മക്കള്‍ ആയിരത്തി പതിനേഴു.
ലേവ്യര്‍ഹോദവ്യാവിന്റെ മക്കളില്‍ യേശുവയുടെയും കദ്മീയേലിന്റെയും മക്കള്‍ എഴുപത്തിനാലു.
സംഗീതക്കാര്‍ആസാഫ്യര്‍ നൂറ്റിരുപത്തെട്ടു.
വാതില്‍കാവല്‍ക്കാരുടെ മക്കള്‍ശല്ലൂമിന്റെ മക്കള്‍, ആതേരിന്റെ മക്കള്‍, തല്മോന്റെ മക്കള്‍, അക്കൂബിന്റെ മക്കള്‍, ഹതീതയുടെ മക്കള്‍, ശോബായിയുടെ മക്കള്‍ ഇങ്ങനെ ആകെ നൂറ്റിമുപ്പത്തൊമ്പതു.
ദൈവാലയദാസന്മാര്‍സീഹയുടെ മക്കള്‍, ഹസൂഫയുടെ മക്കള്‍, തബ്ബായോത്തിന്റെ മക്കള്‍,
കേരോസിന്റെ മക്കള്‍, സീയാഹയുടെ മക്കള്‍, പാദോന്റെ മക്കള്‍,
ലെബാനയുടെ മക്കള്‍, ഹഗാബയുടെ മക്കള്‍ അക്കൂബിന്റെ മക്കള്‍,
ഹാഗാബിന്റെ മക്കള്‍, ശല്‍മായിയുടെ മക്കള്‍,
ഹാനാന്റെ മക്കള്‍, ഗിദ്ദേലിന്റെ മക്കള്‍, ഗഹരിന്റെ മക്കള്‍,
രെയായാവിന്റെ മക്കള്‍, രെസീന്റെ മക്കള്‍, നെക്കോദയുടെ മക്കള്‍, ഗസ്സാമിന്റെ മക്കള്‍,
ഉസ്സയുടെ മക്കള്‍, പാസേഹയുടെ മക്കള്‍,
ബേസായിയുടെ മക്കള്‍, അസ്നയുടെ മക്കള്‍,
മെയൂന്യര്‍, നെഫീസ്യര്‍, ബക്ക്ബുക്കിന്റെ മക്കള്‍, ഹക്കൂഫയുടെ മക്കള്‍, ഹര്‍ഹൂരിന്റെ മക്കള്‍,
ബസ്ളൂത്തിന്റെ മക്കള്‍, മെഹീദയുടെ മക്കള്‍, ഹര്‍ശയുടെ മക്കള്‍, ബര്‍ക്കോസിന്റെ മക്കള്‍,
സീസെരയുടെ മക്കള്‍, തേമഹിന്റെ മക്കള്‍,
നെസീഹയുടെ മക്കള്‍, ഹതീഫയുടെ മക്കള്‍.
ശലോമോന്റെ ദാസന്മാരുടെ മക്കള്‍സോതായിയുടെ മക്കള്‍ ഹസോഫേരെത്തിന്റെ മക്കള്‍, പെരൂദയുടെ മക്കള്‍,
യാലയുടെ മക്കള്‍, ദര്‍ക്കോന്റെ മക്കള്‍
ഗിദ്ദേലിന്റെ മക്കള്‍, ശെഫത്യാവിന്റെ മക്കള്‍; ഹത്തീലിന്റെ മക്കള്‍, പോക്കേരെത്ത്-ഹസ്സെബയീമിന്റെ മക്കള്‍, ആമിയുടെ മക്കള്‍.
ദൈവാലയദാസന്മാരും ശലോമോന്റെ ദാസന്മാരുടെ മക്കളും ആകെ മുന്നൂറ്റിത്തൊണ്ണൂറ്റിരണ്ടു.
തേല്‍മേലഹ്, തേല്‍-ഹര്‍ശ, കെരൂബ്, അദ്ദാന്‍ , ഇമ്മേര്‍ എന്നീ സ്ഥലങ്ങളില്‍നിന്നു പുറപ്പെട്ടുവന്നവര്‍ ഇവര്‍ തന്നേ; എങ്കിലും തങ്ങള്‍ യിസ്രായേല്യര്‍ തന്നേയോ എന്നു തങ്ങളുടെ പിതൃഭവനവും വംശവിവരവും പറവാന്‍ അവര്‍ക്കും കഴിഞ്ഞില്ല.
ദെലായാവിന്റെ മക്കള്‍, തോബീയാവിന്റെ മക്കള്‍, നെക്കോദയുടെ മക്കള്‍ ആകെ അറുനൂറ്റമ്പത്തിരണ്ടു.
പുരോഹിതന്മാരുടെ മക്കളില്‍ ഹബയ്യാവിന്റെ മക്കള്‍, ഹക്കോസിന്റെ മക്കള്‍ ഗിലെയാദ്യനായ ബര്‍സില്ലായിയുടെ പുത്രിമാരില്‍ ഒരുത്തിയെ വിവാഹംകഴിച്ചു അവരുടെ പേരിനാല്‍ വിളിക്കപ്പെട്ട ബര്‍സില്ലായിയുടെ മക്കള്‍.
ഇവര്‍ തങ്ങളുടെ വംശാവലിരേഖ അന്വേഷിച്ചു; അതു കണ്ടുകിട്ടിയില്ലതാനും; അതുകൊണ്ടു അവരെ അശുദ്ധരെന്നു എണ്ണി പൌരോഹിത്യത്തില്‍നിന്നു നീക്കിക്കളഞ്ഞു.
ഊരീമും തുമ്മീമും ഉള്ള പുരോഹിതന്‍ എഴുന്നേലക്കുംവരെ അതിപരിശുദ്ധമായതു തിന്നരുതു എന്നു ദേശാധിപതി അവരോടു കല്പിച്ചു.
സഭ ആകെ നാല്പത്തീരായിരത്തി മുന്നൂറ്ററുപതുപേര്‍ ആയിരുന്നു.
അവരുടെ ദാസീദാസന്മാരായ ഏഴായിരത്തി മുന്നൂറ്റി മുപ്പത്തേഴുപേരെ കൂടാതെ തന്നേ; അവര്‍ക്കും ഇരുനൂറു സംഗീതക്കാരും സംഗീതക്കാരത്തികളും ഉണ്ടായിരുന്നു.
എഴുനൂറ്റിമുപ്പത്താറു കുതിരയും ഇരുനൂറ്റിനാല്പത്തഞ്ചു കോവര്‍കഴുതയും
നാനൂറ്റിമുപ്പത്തഞ്ചു ഒട്ടകവും ആറായിരത്തെഴുനൂറ്റിരുപതു കഴുതയും അവര്‍ക്കുംണ്ടായിരുന്നു.
എന്നാല്‍ ചില പിതൃഭവനത്തലവന്മാര്‍ യെരൂശലേമിലെ യഹോവയുടെ ആലയത്തിങ്കല്‍ എത്തിയപ്പോള്‍ അവര്‍ ദൈവാലയം അതിന്റെ സ്ഥാനത്തു പണിയേണ്ടതിന്നു ഔദാര്യദാനങ്ങള്‍ കൊടുത്തു.
അവര്‍ തങ്ങളുടെ പ്രാപ്തിക്കു തക്കവണ്ണം പണിക്കുള്ള ഭണ്ഡാരത്തിലേക്കു അറുപത്തോരായിരം തങ്കക്കാശും അയ്യായിരം മാനെ വെള്ളിയും നൂറു പുരോഹിതവസ്ത്രവും കൊടുത്തു.
പുരോഹിതന്മാരും ലേവ്യരും ജനത്തില്‍ ചിലരും സംഗീതക്കാരും വാതില്‍ കാവല്‍ക്കാരും ദൈവാലയദാസന്മാരും താന്താങ്ങളുടെ പട്ടണങ്ങളില്‍ പാര്‍ത്തു. എല്ലായിസ്രായേല്യരും താന്താങ്ങളുടെ പട്ടണങ്ങളില്‍ പാര്‍ത്തു.

3

അങ്ങനെ യിസ്രായേല്‍മക്കള്‍ പട്ടണങ്ങളില്‍ പാര്‍ത്തിരിക്കുമ്പോള്‍ ഏഴാം മാസത്തില്‍ ജനം ഒരുമനപ്പെട്ടു യെരൂശലേമില്‍ വന്നു കൂടി.
യോസാദാക്കിന്റെ മകനായ യേശുവയും അവന്റെ സഹോദരന്മാരായ പുരോഹിതന്മാരും ശെയല്‍തീയേലിന്റെ മകനായ സെരുബ്ബാബേലും അവന്റെ സഹോദരന്മാരും എഴുന്നേറ്റു ദൈവപുരുഷനായ മോശെയുടെ ന്യായപ്രമാണത്തില്‍ എഴുതിയിരിക്കുന്നതുപോലെ ഹോമയാഗങ്ങള്‍ അര്‍പ്പിക്കേണ്ടതിന്നു യിസ്രായേലിന്റെ ദൈവത്തിന്റെ യാഗപീഠം പണിതു.
അവര്‍ ദേശത്തെ നിവാസികളെ പേടിച്ചിട്ടു യാഗപീഠത്തെ അതിന്റെ പണ്ടത്തെ നിലയില്‍ പണിതു; അതിന്മേല്‍ യഹോവേക്കു ഹോമയാഗങ്ങളെ, കാലത്തും വൈകുന്നേരത്തുമുള്ള ഹോമയാഗങ്ങളെത്തന്നേ അര്‍പ്പിച്ചു.
എഴുതിയിരിക്കുന്നതുപോലെ അവര്‍ കൂടാരപ്പെരുനാള്‍ ആചരിച്ചു; ഔരോ ദിവസത്തേക്കുള്ള നിയമപ്രകാരം അതതു ദിവസത്തിന്റെ ആവശ്യംപോലെ അവര്‍ ഹോമയാഗം കഴിച്ചു.
അതിന്റെശേഷം അവര്‍ നിരന്തരഹോമയാഗങ്ങളും അമാവാസ്യകള്‍ക്കും യഹോവേക്കു വിശുദ്ധീകരിച്ചിരുന്ന ഉത്സവങ്ങള്‍ക്കു ഒക്കെയും യഹോവേക്കു ഔദാര്യദാനങ്ങള്‍ കൊടുക്കുന്ന ഏവര്‍ക്കും ഉള്ള യാഗങ്ങളും അര്‍പ്പിച്ചു.
ഏഴാം മാസം ഒന്നാം തിയ്യതിമുതല്‍ അവര്‍ യഹോവേക്കു ഹോമയാഗം കഴിപ്പാന്‍ തുടങ്ങി; എന്നാല്‍ യഹോവയുടെ മന്ദിരത്തിന്റെ അടിസ്ഥാനം അതുവരെ ഇട്ടിരുന്നില്ല.
അവര്‍ കല്പണിക്കാര്‍ക്കും ആശാരികള്‍ക്കും ദ്രവ്യമായിട്ടും പാര്‍സിരാജാവായ കോരെശിന്റെ കല്പനപ്രകാരം ലെബാനോനില്‍നിന്നു ദേവദാരു കടല്‍വഴി യാഫോവിലേക്കു കൊണ്ടുവരേണ്ടതിന്നു സീദോന്യര്‍ക്കും സോര്‍യ്യര്‍ക്കും ഭക്ഷണവും പാനീയവും എണ്ണയും ആയിട്ടും കൂലി കൊടുത്തു.
അവര്‍ യെരൂശലേമിലെ ദൈവാലയത്തിങ്കല്‍ എത്തിയതിന്റെ രണ്ടാമാണ്ടു രണ്ടാം മാസം ശെയല്‍തീയേലിന്റെ മകനായ സെരുബ്ബാബേലും യോസാദാക്കിന്റെ മകനായ യേശുവയും അവരുടെ ശേഷം സഹോദരന്മാരും പുരോഹിതന്മാരും ലേവ്യരും പ്രവാസത്തില്‍നിന്നു യെരൂശലേമിലേക്കു വന്നവര്‍ എല്ലാവരും കൂടി പണിതുടങ്ങി; ഇരുപതു വയസ്സുമുതല്‍ മേലോട്ടു പ്രായമുള്ള ലേവ്യരെ യഹോവയുടെ ആലയത്തിന്റെ പണിനടത്തുവാന്‍ നിയമിച്ചു.
അങ്ങനെ യേശുവയും അവന്റെ പുത്രന്മാരും സഹോദരന്മാരും കദ്മീയേലും അവന്റെ പുത്രന്മാരും ഹോദവ്യാവിന്റെ പുത്രന്മാരും ഹെനാദാദിന്റെ പുത്രന്മാരും അവരുടെ പുത്രന്മാരും സഹോദരന്മാരുമായ ലേവ്യരും യഹോവയുടെ ആലയത്തില്‍ വേലചെയ്യുന്നവരെ മേല്‍വിചാരണ ചെയ്‍വാന്‍ ഒരുമനപ്പെട്ടുനിന്നു.
പണിയുന്നവര്‍ യഹോവയുടെ മന്ദിരത്തിന്നു അടിസ്ഥാനം ഇട്ടപ്പോള്‍ യിസ്രായേല്‍രാജാവായ ദാവീദിന്റെ ചട്ടപ്രകാരം യഹോവേക്കു സ്തോത്രം ചെയ്യേണ്ടതിന്നു വിശുദ്ധവസ്ത്രം ധരിച്ച പുരോഹിതന്മാരെ കാഹളങ്ങളോടും ആസാഫ്യരായ ലേവ്യരെ കൈത്താളങ്ങളോടുംകൂടെ നിര്‍ത്തി.
അവര്‍ യഹോവയെഅവന്‍ നല്ലവന്‍ ; യിസ്രായേലിനോടു അവന്റെ ദയ എന്നേക്കും ഉള്ളതു എന്നിങ്ങനെ വാഴ്ത്തി സ്തുതിച്ചുംകൊണ്ടു ഗാനപ്രതിഗാനം ചെയ്തു. അവര്‍ യഹോവയെ സ്തുതിക്കുമ്പോള്‍ യഹോവയുടെ ആലയത്തിന്റെ അടിസ്ഥാനം ഇട്ടതുകൊണ്ടു ജനമെല്ലാം അത്യുച്ചത്തില്‍ ആര്‍ത്തുഘോഷിച്ചു.
എന്നാല്‍ പുരോഹിതന്മാരിലും ലേവ്യരിലും പിതൃഭവനത്തലവന്മാരിലും മുമ്പിലത്തെ ആലയം കണ്ടിട്ടുള്ള വയോധികന്മാരായ അനേകര്‍ ഈ ആലയത്തിന്റെ അടിസ്ഥാനം ഇട്ടു കണ്ടപ്പോള്‍ ഉറക്കെ കരഞ്ഞുപോയി; മറ്റു പലരും സന്തോഷത്തോടെ ഉച്ചത്തില്‍ ആര്‍ത്തു.
അങ്ങനെ ജനത്തില്‍ സന്തോഷഘോഷത്തിന്റെ ശബ്ദവും കരച്ചലിന്റെ ശബ്ദവും തമ്മില്‍ തിരിച്ചറിവാന്‍ കഴിയാതെയിരുന്നു; ജനം അത്യുച്ചത്തില്‍ ഘോഷിച്ചതുകൊണ്ടു ഘോഷം ബഹുദൂരം കേട്ടു.

4

പ്രവാസികള്‍ യിസ്രായേലിന്റെ ദൈവമായ യഹോവേക്കു മന്ദിരം പണിയുന്നു എന്നു യെഹൂദയുടെയും ബെന്യാമീന്റെയും വൈരികള്‍ കേട്ടപ്പോള്‍
അവര്‍ സെരുബ്ബാബേലിന്റെയും പിതൃഭവനത്തലവന്മാരുടെയും അടുക്കല്‍ വന്നു അവരോടുഞങ്ങള്‍ നിങ്ങളോടുകൂടെ പണിയട്ടെ; നിങ്ങളുടെ ദൈവത്തെ നിങ്ങളെന്നപോലെ ഞങ്ങളും അന്വേഷിക്കയും ഞങ്ങള്‍ അവന്നു, ഞങ്ങളെ ഇവിടെ കൊണ്ടുവന്ന അശ്ശൂര്‍രാജാവായ എസര്‍ഹദ്ദോന്റെ കാലംമുതല്‍ യാഗം കഴിക്കയും ചെയ്തുപോരുന്നു എന്നു പറഞ്ഞു.
അതിന്നു സെരുബ്ബാബേലും യേശുവയും ശേഷം യിസ്രായേല്‍പിതൃഭവനത്തലവന്മാരും അവരോടുഞങ്ങളുടെ ദൈവത്തിന്റെ ആലയം പണിയുന്നതില്‍ നിങ്ങള്‍ക്കു ഞങ്ങളുമായി കാര്യമൊന്നുമില്ല; പാര്‍സിരാജാവായ കോരെശ്രാജാവു ഞങ്ങളോടു കല്പിച്ചതുപോലെ ഞങ്ങള്‍ തന്നേ യിസ്രായേലിന്റെ ദൈവമായ യഹോവേക്കു അതു പണിതുകൊള്ളാം എന്നു പറഞ്ഞു.
ആകയാല്‍ ദേശനിവാസികള്‍ യെഹൂദാജനത്തിന്നു ധൈര്യക്ഷയം വരുത്തി പണിയാതിരിക്കേണ്ടതിന്നു അവരെ പേടിപ്പിച്ചു.
അവരുടെ ഉദ്ദേശം നിഷ്ഫലമാക്കേണ്ടതിന്നു അവര്‍ പാര്‍സിരാജാവായ കോരെശിന്റെ കാലത്തൊക്കെയും പാര്‍സിരാജാവായ ദാര്‍യ്യാവേശിന്റെ വാഴ്ചവരെയും അവര്‍ക്കും വിരോധമായി കാര്യസ്ഥന്മാരെ കൈക്കൂലി കൊടുത്തു വശത്താക്കി.
അഹശ്വേരോശിന്റെ കാലത്തു, അവന്റെ വാഴ്ചയുടെ ആരംഭത്തില്‍ തന്നേ, അവര്‍ യെഹൂദയിലെയും യെരൂശലേമിലെയും നിവാസികള്‍ക്കു വിരോധമായി അന്യായപത്രം എഴുതി അയച്ചു.
അര്‍ത്ഥഹ് ശഷ്ടാവിന്റെ കാലത്തു ബിശലാമും മിത്രെദാത്തും താബെയേലും ശേഷം അവരുടെ കൂട്ടക്കാരും പാസിരാജാവായ അര്‍ത്ഥഹ് ശഷ്ടാവിന്നു ഒരു പത്രിക എഴുതി അയച്ചു; പത്രിക അരാമ്യാക്ഷരത്തില്‍, അരാമ്യഭാഷയില്‍ തന്നേ എഴുതിയിരുന്നു.
ധര്‍മ്മാദ്ധ്യക്ഷനായ രെഹൂമും രായസക്കാരനായ ശിംശായിയും യെരൂശലേമിന്നു വിരോധമായി അര്‍ത്ഥഹ് ശഷ്ടാരാജാവിന്നു ഒരു പത്രിക എഴുതി അയച്ചു.
ധര്‍മ്മാദ്ധ്യക്ഷന്‍ രെഹൂമും രായസക്കാരന്‍ ശിംശായിയും ശേഷം അവരുടെ കൂട്ടക്കാരായ ദീന്യര്‍, അഫര്‍സത്യര്‍, തര്‍പ്പേല്യര്‍, അഫര്‍സ്യര്‍, അര്‍ക്കവ്യര്‍, ബാബേല്യര്‍, ശൂശന്യര്‍, ദേഹാവ്യര്‍, ഏലാമ്യര്‍ എന്നിവരും
മഹാനും ശ്രേഷ്ഠനുമായ അസ്നപ്പാര്‍ പിടിച്ചുകൊണ്ടുവന്നു ശമര്‍യ്യാപട്ടണങ്ങളിലും നദിക്കു ഇക്കരെ മറ്റു ദിക്കുകളിലും പാര്‍പ്പിച്ചിരിക്കുന്ന ശേഷംജാതികളും ഇത്യാദി.
അവര്‍ അര്‍ത്ഥഹ് ശഷ്ടാരാജാവിന്നു അയച്ച പത്രികയുടെ പകര്‍പ്പു എന്തെന്നാല്‍നദിക്കു ഇക്കരെയുള്ള നിന്റെ ദാസന്മാരായ പുരുഷന്മാര്‍ ഇത്യാദിരാജാവു ബോധിപ്പാന്‍
തിരുമുമ്പില്‍നിന്നു പുറപ്പെട്ടു ഞങ്ങളുടെ അടുക്കല്‍ യെരൂശലേമില്‍ വന്നിരിക്കുന്ന യെഹൂദന്മാര്‍ മത്സരവും ദുഷ്ടതയുമുള്ള ആ പട്ടണം പണികയും അതിന്റെ മതിലുകള്‍ കെട്ടുകയും അടിസ്ഥാനങ്ങള്‍ നന്നാക്കുകയും ചെയ്യുന്നു.
പട്ടണം പണിതു മതിലുകള്‍ കെട്ടിത്തീര്‍ന്നാല്‍ അവര്‍ കരമോ നികുതിയോ ചുങ്കമോ ഒന്നും അടെക്കയില്ല; അങ്ങനെ ഒടുവില്‍ അവര്‍ രാജാക്കന്മാര്‍ക്കും നഷ്ടം വരുത്തും എന്നു രാജാവിന്നു ബോധിച്ചിരിക്കേണം.
എന്നാല്‍ ഞങ്ങള്‍ കോവിലകത്തെ ഉപ്പു തിന്നുന്നവരാകയാലും രാജാവിന്നു അപമാനം വരുന്നതു കണ്ടുകൊണ്ടിരിക്കുന്നതു ഞങ്ങള്‍ക്കു ഉചിതമല്ലായ്കയാലും ഞങ്ങള്‍ ആളയച്ചു രാജാവിനെ ഇതു ബോധിപ്പിച്ചുകൊള്ളുന്നു.
അവിടത്തെ പിതാക്കന്മാരുടെ വൃത്താന്തപുസ്തകത്തില്‍ നോക്കിയാല്‍ ഈ പട്ടണം മത്സരവും രാജാക്കന്മാര്‍ക്കും സംസ്ഥാനങ്ങള്‍ക്കും ഉപദ്രവവും ഉള്ള പട്ടണം എന്നും അതില്‍ അവര്‍ പുരാതനമേ കലഹം ഉണ്ടാക്കിയതിനാല്‍ ഈ പട്ടണം നശിച്ചുകിടക്കുന്നു എന്നും വൃത്താന്തപുസ്തകത്തില്‍നിന്നു അറിവാകും.
ഈ പട്ടണം പണികയും അതിന്റെ മതിലുകള്‍ കെട്ടിത്തീരുകയും ചെയ്താല്‍ അതു നിമിത്തം അവിടത്തേക്കു നദിക്കു ഇക്കരെ ഒരു അവകാശവും ഉണ്ടായിരിക്കയില്ലെന്നു രാജാവിനെ ഉണര്‍ത്തിച്ചുകൊള്ളുന്നു.
അതിന്നു രാജാവു ധര്‍മ്മാദ്ധ്യക്ഷനായ രെഹൂമിന്നും രായസക്കാരനായ ശിംശായിക്കും ശമര്‍യ്യാനിവാസികളായ അവരുടെ കൂട്ടക്കാര്‍ക്കും നദിക്കും അക്കരെയുള്ള ശേഷംപേര്‍ക്കും മറുപടി എഴുതി അയച്ചതു എന്തെന്നാല്‍നിങ്ങള്‍ക്കു കുശലം ഇത്യാദി;
നിങ്ങള്‍ കൊടുത്തയച്ച പത്രിക നമ്മുടെ സന്നിധിയില്‍ വ്യക്തമായി വായിച്ചുകേട്ടു.
നാം കല്പന കൊടുത്തിട്ടു അവര്‍ ശോധനചെയ്തു നോക്കിയപ്പോള്‍ ആ പട്ടണം പുരാതനമേ രാജാക്കന്മാരോടു എതിര്‍ത്തുനിലക്കുന്നതു എന്നും അതില്‍ മത്സരവും കലഹവും ഉണ്ടായിരുന്നു എന്നും
യെരൂശലേമില്‍ ബലവാന്മാരായ രാജാക്കന്മാര്‍ ഉണ്ടായിരുന്നു; അവര്‍ നദിക്കു അക്കരെയുള്ള നാടൊക്കെയും വാണു കരവും നികുതിയും ചുങ്കവും വാങ്ങിവന്നു എന്നും കണ്ടിരിക്കുന്നു.
ആകയാല്‍ നാം മറ്റൊരു കല്പന അയക്കുന്നതുവരെ അവര്‍ പട്ടണം പണിയുന്നതു നിര്‍ത്തിവെക്കേണ്ടതിന്നു ആജ്ഞാപിപ്പിന്‍ .
നിങ്ങള്‍ അതില്‍ ഉപേക്ഷചെയ്യാതെ ജാഗ്രതയായിരിപ്പിന്‍ ; രാജാക്കന്മാര്‍ക്കും നഷ്ടവും ഹാനിയും വരരുതു.
അര്‍ത്ഥഹ് ശഷ്ടാരാജാവിന്റെ എഴുത്തിന്റെ പകര്‍പ്പു രെഹൂമും രായസക്കാരനായ ശിംശായിയും അവരുടെ കൂട്ടക്കാരും വായിച്ചു കേട്ടശേഷം അവര്‍ യെരൂശലേമില്‍ യെഹൂദന്മാരുടെ അടുക്കല്‍ ബദ്ധപ്പെട്ടു ചെന്നു ബലാല്‍ക്കാരത്തോടെ അവരെ ഹേമിച്ചു പണിമുടക്കി.
അങ്ങനെ യെരൂശലേമിലെ ദൈവാലയത്തിന്റെ പണി മുടങ്ങി; പാര്‍സിരാജാവായ ദാര്‍യ്യാവേശിന്റെ വാഴ്ചയുടെ രണ്ടാം ആണ്ടുവരെ പണി മുടങ്ങിക്കിടന്നു.

5

എന്നാല്‍ ഹഗ്ഗായിപ്രവാചകനും ഇദ്ദോവിന്റെ മകന്‍ സെഖര്‍യ്യാവും എന്ന പ്രവാചകന്മാര്‍ യെഹൂദയിലും യെരൂശലേമിലും ഉള്ള യെഹൂദന്മാരോടു തങ്ങളുടെമേല്‍ വിളിക്കപ്പെട്ട യിസ്രായേലിന്റെ ദൈവത്തിന്റെ നാമത്തില്‍ പ്രവചിച്ചു.
അങ്ങനെ ശെയല്‍തീയേലിന്റെ മകനായ സെരുബ്ബാബേലും യോസാദാക്കിന്റെ മകനായ യേശുവയും എഴുന്നേറ്റു യെരൂശലേമിലെ ദൈവാലയം പണിവാന്‍ തുടങ്ങി; ദൈവത്തിന്റെ പ്രവാചകന്മാര്‍ അവരോടുകൂടെ ഇരുന്നു അവരെ സഹായിച്ചു.
ആ കാലത്തു നദിക്കു ഇക്കരെയുള്ള ദേശാധിപതിയായ തത്നായിയും ശെഥര്‍-ബോസ്നായിയും അവരുടെ കൂട്ടക്കാരും അവരുടെ അടുക്കല്‍ വന്നു അവരോടുഈ ആലയം പണിവാനും ഈ മതില്‍ കെട്ടുവാനും നിങ്ങള്‍ക്കു ആര്‍ കല്പന തന്നു എന്നു ചോദിച്ചു.
ഈ കെട്ടിടം പണിയുന്ന ആളുകളുടെ പേരെന്തു എന്നും അവരോടു ചോദിച്ചു.
എന്നാല്‍ ദൈവം യെഹൂദന്മാരുടെ മൂപ്പന്മാരെ കടാക്ഷിച്ചതുകൊണ്ടു ഈ കാര്യം ദാര്‍യ്യാവേശിന്റെ സന്നിധിയില്‍ ബോധിപ്പിച്ചു മറുപടി വരുംവരെ അവര്‍ അവരുടെ പണി മുടക്കിയില്ല.
നദിക്കു ഇക്കരെ ദേശാധിപതിയായ തത്നായിയും ശെഥര്‍-ബോസ്നായിയും നദിക്കു ഇക്കരെയുള്ള അഫര്‍സ്യരായ അവന്റെ കൂട്ടക്കാരും ദാര്‍യ്യാവേശ്രാജാവിന്നു എഴുതി അയച്ച പത്രികയുടെ പകര്‍പ്പു;
അവര്‍ അവന്നു ഒരു പത്രിക കൊടുത്തയച്ചു, അതില്‍ എഴുതിയതു എന്തെന്നാല്‍ദാര്‍യ്യാവേശ് രാജാവിന്നു സര്‍വ്വമംഗലവും ഭവിക്കട്ടെ.
രാജാവിനെ ബോധിപ്പിപ്പാന്‍ ഞങ്ങള്‍ യെഹൂദാസംസ്ഥാനത്തില്‍ മഹാദൈവത്തിന്റെ ആലയത്തിലേക്കു ചെന്നു; അതു അവര്‍ വലിയ കല്ലുകൊണ്ടു പണിയുന്നു. ചുവരിന്മേല്‍ ഉത്തരം കയറ്റുന്നു; അവര്‍ ജാഗ്രതയായി പണിനടത്തുന്നു; അവര്‍ക്കും സാധിച്ചും വരുന്നു.
ഞങ്ങള്‍ ആ മൂപ്പന്മാരോടുഈ ആലയം പണിവാനും ഈ മതില്‍ കെട്ടുവാനും നിങ്ങള്‍ക്കു കല്പന തന്നതു ആരെന്നു ചോദിച്ചു.
അവരുടെ ഇടയില്‍ തലവന്മാരായ ആളുകളുടെ പേരുകളെ എഴുതി സന്നിധാനത്തില്‍ അയക്കേണ്ടതിന്നു ഞങ്ങള്‍ അവരുടെ പേരും അവരോടു ചോദിച്ചു.
എന്നാല്‍ അവര്‍ ഞങ്ങളോടുഞങ്ങള്‍ സ്വര്‍ഗ്ഗത്തിന്നും ഭൂമിക്കും ദൈവമായിരിക്കുന്നവന്റെ ശുശ്രൂഷക്കാരാകുന്നു; ഏറിയ സംവത്സരം മുമ്പെ പണിതിരുന്ന ആലയം ഞങ്ങള്‍ പണിയുന്നു. അതു യിസ്രായേലിന്റെ ഒരു മഹാരാജാവു പണിതതായിരുന്നു.
എങ്കിലും ഞങ്ങളുടെ പിതാക്കന്മാര്‍ സ്വര്‍ഗ്ഗത്തിലെ ദൈവത്തെ കോപിപ്പിച്ചതുകൊണ്ടു അവന്‍ അവരെ ബാബേല്‍രാജാവായ നെബൂഖദ് നേസര്‍ എന്ന കല്‍ദയന്റെ കയ്യില്‍ ഏല്പിച്ചു; അവന്‍ ഈ ആലയം നശിപ്പിച്ചു ജനത്തെ ബാബേലിലേക്കു കൊണ്ടുപോയി.
എന്നാല്‍ ബാബേല്‍ രാജാവായ കോരെശിന്റെ ഒന്നാം ആണ്ടില്‍ കോരെശ്രാജാവു ഈ ദൈവാലയം പണിവാന്‍ കല്പന തന്നു.
നെബൂഖദ് നേസര്‍ യെരൂശലേമിലെ മന്ദിരത്തില്‍നിന്നു എടുത്തു ബാബേലിലെ ക്ഷേത്രത്തില്‍ കൊണ്ടുപോയി വെച്ചിരുന്ന ദൈവാലയംവക പൊന്നും വെള്ളിയും കൊണ്ടുള്ള ഉപകരണങ്ങളെ കോരെശ് രാജാവു ബാബേലിലെ ക്ഷേത്രത്തില്‍നിന്നു എടുപ്പിച്ചു താന്‍ നിയമിച്ചിരുന്ന ശേശ്ബസ്സര്‍ എന്നു പേരുള്ള ദേശാധിപതിക്കു ഏല്പിച്ചുകൊടുത്തു അവനോടു
ഈ ഉപകരണങ്ങള്‍ നീ എടുത്തു യെരൂശലേമിലെ മന്ദിരത്തിലേക്കു കൊണ്ടുചെല്ലുക; ദൈവാലയം അതിന്റെ സ്ഥാനത്തു പണിയട്ടെ എന്നു കല്പിച്ചു.
അങ്ങനെ ശേശ്ബസ്സര്‍ വന്നു യെരൂശലേമിലെ ദൈവാലയത്തിന്റെ അടിസ്ഥാനം ഇട്ടു; അന്നുമുതല്‍ ഇന്നുവരെ അതു പണിതുവരുന്നു; ഇതുവരെ അതു തീര്‍ന്നിട്ടില്ല എന്നു അവര്‍ ഉത്തരം പറഞ്ഞിരിക്കുന്നു.
ആകയാല്‍ രാജാവു തിരുമനസ്സായി യെരൂശലേമിലെ ഈ ദൈവാലയം പണിവാന്‍ കോരെശ് രാജാവു കല്പന കൊടുത്തതു വാസ്തവമോ എന്നു ബാബേലിലെ രാജഭണ്ഡാരഗൃഹത്തില്‍ ശോധന കഴിച്ചു ഇതിനെക്കുറിച്ചു തിരുവുള്ളം എന്തെന്നു ഞങ്ങള്‍ക്കു എഴുതി അയച്ചുതരേണമെന്നു അപേക്ഷിക്കുന്നു.

6

ദാര്‍യ്യവേശ്രാജാവു കല്പന കൊടുത്ത പ്രകാരം അവര്‍ ബാബേലില്‍ ഭണ്ഡാരം സംഗ്രഹിച്ചുവെച്ചിരിക്കുന്ന രേഖാശാലയില്‍ പരിശോധന കഴിച്ചു.
അവര്‍ മേദ്യസംസ്ഥാനത്തിലെ അഹ്മെഥാരാജാധാനിയില്‍ ഒരു ചുരുള്‍ കണ്ടെത്തി; അതില്‍ ജ്ഞാപകമായിട്ടു എഴുതിയിരുന്നതെന്തെന്നാല്‍
കോരെശ്രാജാവിന്റെ ഒന്നാം ആണ്ടില്‍ കോരെശ്രാജാവു കല്പന കൊടുത്തതുയെരൂശലേമിലെ ദൈവാലയം യാഗം കഴിക്കുന്ന സ്ഥലമായി പണിയേണംഅതിന്റെ അടിസ്ഥാനങ്ങള്‍ ഉറപ്പായിട്ടു ഇടേണം; അതിന്നു അറുപതു മുഴം ഉയരവും അറുപതു മുഴം വീതയും ഉണ്ടായിരിക്കേണം.
വലിയ കല്ലുകൊണ്ടു മൂന്നുവരിയും പുതിയ ഉത്തരങ്ങള്‍കൊണ്ടു ഒരു വരിയും ഉണ്ടായിരിക്കേണം; ചെലവു രാജാവിന്റെ ഭണ്ഡാരഗൃഹത്തില്‍നിന്നു കൊടുക്കേണം.
അതു കൂടാതെ നെബൂഖദ് നേസര്‍ യെരൂശലേമിലെ ദൈവാലയത്തില്‍നിന്നു എടുത്തു ബാബേലിലേക്കു കൊണ്ടുവന്ന ദൈവാലയംവക പൊന്നും വെള്ളിയുംകൊണ്ടുള്ള ഉപകരണങ്ങള്‍ മടക്കിക്കൊടുക്കയും അവ യെരൂശലേമിലെ മന്ദിരത്തില്‍ അതതിന്റെ സ്ഥലത്തു വരുവാന്തക്കവണ്ണം ദൈവാലയത്തില്‍ വെക്കുകയും വേണം.
ആകയാല്‍ നദിക്കു അക്കരെ ദേശാധിപതിയായ തത്നായിയേ, ശെഥര്‍-ബോസ്നയേ, നിങ്ങളും നദിക്കു അക്കരെയുള്ള അഫര്‍സ്യരായ നിങ്ങളുടെ കൂട്ടക്കാരും അവിടെനിന്നു അകന്നു നില്‍ക്കേണം.
ഈ ദൈവാലയത്തിന്റെ പണിക്കാര്യത്തില്‍ നിങ്ങള്‍ ഇടപെടരുതു; യെഹൂദന്മാരുടെ ദേശാധിപതിയും യെഹൂദന്മാരുടെ മൂപ്പന്മാരും ഈ ദൈവാലയം അതിന്റെ സ്ഥാനത്തു തന്നേ പണിയട്ടെ.
ഈ ദൈവാലയം പണിയേണ്ടതിന്നു നിങ്ങള്‍ യെഹൂദന്മാരുടെ മൂപ്പന്മാര്‍ക്കും ചെയ്യേണ്ടതിനെക്കുറിച്ചു ഞാന്‍ കല്പിക്കുന്നതെന്തെന്നാല്‍നദിക്കു അക്കരെ പിരിയുന്ന കരമായ രാജാവിന്റെ മുതലില്‍നിന്നു ആ ആളുകള്‍ക്കു കാലതാമസം കൂടാതെ കൃത്യമായി ചെലവും കൊടുക്കേണ്ടതാകുന്നു.
അവര്‍ സ്വര്‍ഗ്ഗത്തിലെ ദൈവത്തിന്നു സൌരഭ്യവാസനയുള്ള യാഗം അര്‍പ്പിക്കേണ്ടതിന്നും രാജാവിന്റെയും അവന്റെ പുത്രന്മാരുടെയും ക്ഷേമത്തിന്നുവേണ്ടി പ്രാര്‍ത്ഥിക്കേണ്ടതിന്നും
സ്വര്‍ഗ്ഗത്തിലെ ദൈവത്തിന്നു ഹോമയാഗം കഴിപ്പാന്‍ അവര്‍ക്കും ആവശ്യമുള്ള കാളക്കിടാക്കള്‍, ആട്ടുകൊറ്റന്മാര്‍, കുഞ്ഞാടുകള്‍, കോതമ്പു, ഉപ്പു, വീഞ്ഞു, എണ്ണ എന്നിവയും യെരൂശലേമിലെ പുരോഹിതന്മാര്‍ പറയുംപോലെ ദിവസംപ്രതി കുറവു കൂടാതെ കൊടുക്കേണ്ടതാകുന്നു.
ആരെങ്കിലും ഈ കല്പന മാറ്റിയാല്‍ അവന്റെ വീട്ടിന്റെ ഒരു ഉത്തരം വലിച്ചെടുത്തു നാട്ടി അതിന്മേല്‍ അവനെ തൂക്കിക്കളകയും അവന്റെ വിടു അതുനിമിത്തം കുപ്പക്കുന്നു ആക്കിക്കളകയും വേണം എന്നും ഞാന്‍ കല്പന കൊടുക്കുന്നു.
ഇതു മാറ്റുവാനും യെരൂശലേമിലെ ഈ ദൈവാലയം നശിപ്പിപ്പാനും തുനിയുന്ന ഏതു രാജാവിന്നു ജനത്തിന്നും തന്റെ നാമം അവിടെ വസിക്കുമാറാക്കിയ ദൈവം നിര്‍മ്മൂലനാശം വരുത്തും. ദാര്‍യ്യാവേശായ ഞാന്‍ കല്പന കൊടുക്കുന്നു; ഇതു ജാഗ്രതയോടെ നിവര്‍ത്തിക്കേണ്ടതാകുന്നു.
അപ്പോള്‍ നദിക്കു ഇക്കരെയുള്ള ദേശാധിപതിയായ തത്നായിയും ശെഥര്‍-ബോസ്നായിയും അവരുടെ കൂട്ടക്കാരും ദാര്‍യ്യാവേശ്രാജാവു കല്പനയയച്ചതുപോലെ തന്നേ ജാഗ്രതയോടെ ചെയ്തു.
യെഹൂദന്മാരുടെ മൂപ്പന്മാര്‍ പണിതു; ഹഗ്ഗായിപ്രവാചകനും ഇദ്ദോവിന്റെ മകനായ സെഖര്‍യ്യാവും പ്രവചിച്ചതിനാല്‍ അവര്‍ക്കും സാധിച്ചും വന്നു. അവര്‍ യിസ്രായേലിന്റെ ദൈവത്തിന്റെ കല്പന പ്രകാരവും കോരെശിന്റെയും ദാര്‍യ്യാവേശിന്റെയും പാര്‍സിരാജാവായ അര്‍ത്ഥഹ് ശഷ്ടാവിന്റെയും കല്പനപ്രകാരവും അതു പണിതു തീര്‍ത്തു.
ദാര്‍യ്യാവേശ്രാജാവിന്റെ വാഴ്ചയുടെ ആറാം ആണ്ടില്‍ ആദാര്‍മാസം മൂന്നാം തിയ്യതി ഈ ആലയം പണിതു തീര്‍ന്നു.
യിസ്രായേല്‍മക്കളും പുരോഹിതന്മാരും ലേവ്യരും ശേഷം പ്രവാസികളും സന്തോഷത്തോടെ ഈ ദൈവാലയത്തിന്റെ പ്രതിഷ്ഠ കഴിച്ചു.
ഈ ദൈവാലയത്തിന്റെ പ്രതിഷ്ഠെക്കു നൂറുകാളയെയും ഇരുനൂറു ആട്ടുകൊറ്റനെയും നാനൂറു കുഞ്ഞാടിനെയും യിസ്രായേല്‍ഗോത്രങ്ങളുടെ എണ്ണത്തിന്നൊത്തവണ്ണം എല്ലായിസ്രായേലിന്നും വേണ്ടി പാപയാഗത്തിന്നായി പന്ത്രണ്ടു വെള്ളാട്ടുകൊറ്റനെയും യാഗം കഴിച്ചു
മോശെയുടെ പുസ്തകത്തില്‍ എഴുതിയിരിക്കുന്നതുപോലെ അവര്‍ യെരൂശലേമിലുള്ള ദൈവത്തിന്റെ ശുശ്രൂഷെക്കു പുരോഹിതന്മാരെ ക്കുറുക്കുറായും ലേവ്യരെ തരംതരമായും നിര്‍ത്തി.
ഒന്നാം മാസം പതിന്നാലാം തിയ്യതി പ്രവാസികള്‍ പെസഹ ആചരിച്ചു.
പുരോഹിതന്മാരും ലേവ്യരും തങ്ങളെത്തന്നേ ഒരുപോലെ ശുദ്ധീകരിച്ചിരുന്നു; എല്ലാവരും ശുദ്ധിയുള്ളവരായിരുന്നു; അവര്‍ സകലപ്രവാസികള്‍ക്കും തങ്ങളുടെ സഹോദരന്മാരായ പുരോഹിതന്മാര്‍ക്കും തങ്ങള്‍ക്കും വേണ്ടി പെസഹ അറുത്തു.
അങ്ങനെ പ്രവാസത്തില്‍നിന്നു മടങ്ങിവന്ന യിസ്രായേല്‍മക്കളും യിസ്രായേലിന്റെ ദൈവമായ യഹോവയെ അന്വേഷിക്കേണ്ടതിന്നു ദേശത്തെ ജാതികളുടെ അശുദ്ധിയെ വെടിഞ്ഞു വന്നവര്‍ ഒക്കെയും പെസഹ തിന്നു.
യഹോവ അവരെ സന്തോഷിപ്പിക്കയും യിസ്രായേലിന്‍ ദൈവമായ ദൈവത്തിന്റെ ആലയത്തിന്റെ പണിയില്‍ അവരെ സഹായിക്കേണ്ടതിന്നു അശ്ശൂര്‍രാജാവിന്റെ ഹൃദയത്തെ അവര്‍ക്കും അനുകൂലമാക്കുകയും ചെയ്തതുകൊണ്ടു അവര്‍ പുളിപ്പില്ലാത്ത അപ്പത്തിന്റെ പെരുനാള്‍ ഏഴു ദിവസം സന്തോഷത്തോടെ ആചരിച്ചു.

7

അതിന്റെശേഷം പാര്‍സിരാജാവായ അര്‍ത്ഥഹ് ശഷ്ടാവിന്റെ വാഴ്ചകാലത്തു എസ്രാ ബാബേലില്‍നിന്നു വന്നു. അവന്‍ സെരായാവിന്റെ മകന്‍ ; അവന്‍ അസര്‍യ്യാവിന്റെ മകന്‍ ; അവന്‍ ഹില്‍ക്കീയാവിന്റെ മകന്‍ ;
അവന്‍ ശല്ലൂമിന്റെ മകന്‍ ; അവന്‍ സാദോക്കിന്റെ മകന്‍ ; അവന്‍ അഹീത്തൂബിന്റെ മകന്‍ ;
അവന്‍ അമര്‍യ്യാവിന്റെ മകന്‍ ; അവന്‍ അസര്‍യ്യാവിന്റെ മകന്‍ ; അവന്‍ മെരായോത്തിന്റെ മകന്‍ ;
അവന്‍ സെരഹ്യാവിന്റെ മകന്‍ ; അവന്‍ ഉസ്സിയുടെ മകന്‍ ;
അവന്‍ ബുക്കിയുടെ മകന്‍ ; അവന്‍ അബീശൂവയുടെ മകന്‍ ; അവന്‍ ഫീനെഹാസിന്റെ മകന്‍ ; അവന്‍ എലെയാസാരിന്റെ മകന്‍ ; അവന്‍ മഹാപുരോഹിതനായ അഹരോന്റെ മകന്‍ .
ഈ എസ്രാ യിസ്രായേലിന്റെ ദൈവമായ യഹോവ നല്കിയ മോശെയുടെ ന്യായപ്രമാണത്തില്‍ വിദഗ്ദ്ധനായ ശാസ്ത്രി ആയിരുന്നു; അവന്റെ ദൈവമായ യഹോവയുടെ കൈ അവന്നു അനുകൂലമായിരിക്കയാല്‍ രാജാവു അവന്റെ അപേക്ഷ ഒക്കെയും അവന്നു നല്കി.
അവനോടുകൂടെ യിസ്രായേല്‍മക്കളിലും പുരോഹിതന്മാരിലും ലേവ്യരിലും സംഗീതക്കാരിലും വാതില്‍കാവല്‍ക്കാരിലും ദൈവാലയദാസന്മാരിലും ചിലര്‍ അര്‍ത്ഥഹ് ശഷ്ടാരാജാവിന്റെ ഏഴാം ആണ്ടില്‍ യെരൂശലേമില്‍ വന്നു.
അഞ്ചാം മാസത്തില്‍ ആയിരുന്നു അവന്‍ യെരൂശലേമില്‍ വന്നതു; അതു രാജാവിന്റെ ഏഴാം ആണ്ടായിരുന്നു.
ഒന്നാം മാസം ഒന്നാം തിയ്യതി അവന്‍ ബാബേലില്‍നിന്നു യാത്ര പുറപ്പെട്ടു; തന്റെ ദൈവത്തിന്റെ കൈ തനിക്കു അനുകൂലമായിരുന്നതുകൊണ്ടു അവന്‍ അഞ്ചാം മാസം ഒന്നാം തിയ്യതി യെരൂശലേമില്‍ എത്തി.
യഹോവയുടെ ന്യായപ്രമാണം പരിശോധിപ്പാനും അതു അനുസരിച്ചു നടപ്പാനും യിസ്രായേലില്‍ അതിന്റെ ചട്ടങ്ങളും വിധികളും ഉപദേശിപ്പാനും എസ്രാ മനസ്സുവെച്ചിരുന്നു.
യിസ്രായേലിനോടുള്ള യഹോവയുടെ കല്പനകളുടെയും ചട്ടങ്ങളുടെയും വാക്യങ്ങളില്‍ വിദഗ്ദ്ധശാസ്ത്രീയായ എസ്രാപുരോഹിതന്നു അര്‍ത്ഥഹ് ശഷ്ടാരാജാവു കൊടുത്ത എഴുത്തിന്റെ പകര്‍പ്പാവിതു
രാജാധിരാജാവായ അര്‍ത്ഥഹ് ശഷ്ടാവു സ്വര്‍ഗ്ഗത്തിലെ ദൈവത്തിന്റെ ന്യായപ്രമാണത്തില്‍ ശാസ്ത്രീയായ എസ്രാപുരോഹിതന്നു എഴുതുന്നതുഇത്യാദി.
നമ്മുടെ രാജ്യത്തുള്ള യിസ്രായേല്‍ജനത്തിലും അവന്റെ പുരോഹിതന്മാരിലും ലേവ്യരിലും യെരൂശലേമിലേക്കു പോകുവാന്‍ മനസ്സുള്ള ഏവനും നിന്നോടുകൂടെ പോരുന്നതിന്നു ഞാന്‍ കല്പന കൊടുത്തിരിക്കുന്നു.
നിന്റെ കൈവശം ഇരിക്കുന്ന നിന്റെ ദൈവത്തിന്റെ ന്യായപ്രമാണപ്രകാരം യെഹൂദയിലെയും യെരൂശലേമിലെയും കാര്യം അന്വേഷിപ്പാനും രാജാവും അവന്റെ മന്ത്രിമാരും
യെരൂശലേമില്‍ അധിവസിക്കുന്ന യിസ്രായേലിന്റെ ദൈവത്തിന്നു ഔദാര്യമായി കൊടുത്തിരിക്കുന്ന വെള്ളിയും പൊന്നും,
ബാബേല്‍ സംസ്ഥാനത്തുനിന്നൊക്കെയും നിനക്കു ലഭിക്കുന്ന വെള്ളിയും പൊന്നും എല്ലാം യെരൂശലേമില്‍ തങ്ങളുടെ ദൈവത്തിന്റെ ആലയം വകെക്കു ജനവും പുരോഹിതന്മാരും തരുന്ന ഔദാര്യദാനങ്ങളോടുകൂടെ കൊണ്ടുപോകുവാനും രാജാവും അവന്റെ ഏഴു മന്ത്രിമാരും നിന്നെ അയക്കുന്നു.
ആകയാല്‍ നീ ജാഗ്രതയോടെ ആ ദ്രവ്യംകൊണ്ടു കാളകളെയും ആട്ടുകൊറ്റന്മാരെയും കുഞ്ഞാടുകളെയും അവേക്കു വേണ്ടുന്ന ഭോജനയാഗങ്ങളെയും പാനീയയാഗങ്ങളെയും മേടിച്ചു യെരൂശലേമിലുള്ള നിങ്ങളുടെ ദൈവത്തിന്റെ ആലയത്തിലെ യാഗപീഠത്തിന്മേല്‍ അര്‍പ്പിക്കേണം.
ശേഷിപ്പുള്ള വെള്ളിയും പൊന്നുംകൊണ്ടു ചെയ്‍വാന്‍ നിനക്കും നിന്റെ സഹോദരന്മാര്‍ക്കും യുക്തമെന്നു തോന്നുംപോലെ നിങ്ങളുടെ ദൈവത്തിന്നു പ്രസാദമാകുംവണ്ണം ചെയ്തുകൊള്‍വിന്‍ .
നിന്റെ ദൈവത്തിന്റെ ആലയത്തിലെ ശുശ്രൂഷെക്കായിട്ടു നിന്റെ കൈവശം തന്നിരിക്കുന്ന ഉപകരണങ്ങളും നീ യെരൂശലേമിന്റെ ദൈവത്തിന്റെ സന്നിധിയില്‍ ഏല്പിക്കേണം.
നിന്റെ ദൈവത്തിന്റെ ആലയത്തിന്നു പിന്നെയും ആവശ്യമുള്ളതായി കൊടുക്കേണ്ടിവരുന്നതു നീ രാജാവിന്റെ ഭണ്ഡാരഗൃഹത്തില്‍നിന്നു കൊടുത്തു കൊള്ളേണം.
അര്‍ത്ഥഹ് ശഷ്ടാരാജാവായ നാം നദിക്കു അക്കരെയുള്ള സകലഭണ്ഡാരവിചാരകന്മാര്‍ക്കും കല്പന കൊടുക്കുന്നതെന്തെന്നാല്‍സ്വര്‍ഗ്ഗത്തിലെ ദൈവത്തിന്റെ ന്യായപ്രമാണത്തില്‍ ശാസ്ത്രിയായ എസ്രാപുരോഹിതന്‍ നിങ്ങളോടു ചോദിക്കുന്നതൊക്കെയും നൂറു താലന്ത് വെള്ളിയും നൂറു കോര്‍ കോതമ്പും നൂറു ബത്ത് വീഞ്ഞും നൂറു ബത്ത് എണ്ണയുംവരെയും
ഉപ്പു വേണ്ടുംപോലെയും ജാഗ്രതയോടെ കൊടുക്കേണം.
രാജാവിന്റെയും അവന്റെ പുത്രന്മാരുടെയും രാജ്യത്തിന്മേല്‍ ക്രോധം വരാതിരിക്കേണ്ടതിന്നു സ്വര്‍ഗ്ഗത്തിലെ ദൈവത്തിന്റെ കല്പനപ്രകാരം സ്വര്‍ഗ്ഗത്തിലെ ദൈവത്തിന്റെ ആലയത്തിന്നു അവകാശമുള്ളതൊക്കെയും കൃത്യമായി ചെയ്യേണ്ടതാകുന്നു.
പുരോഹിതന്മാര്‍, ലേവ്യര്‍, സംഗീതക്കാര്‍, വാതില്‍കാവല്‍ക്കാര്‍, ദൈവാലയദാസന്മാര്‍ എന്നിവര്‍ക്കും ദൈവത്തിന്റെ ഈ ആലയത്തില്‍ ശുശ്രൂഷിക്കുന്ന യാതൊരുത്തന്നും കരമോ നികുതിയോ ചുങ്കമോ ചുമത്തുന്നതു വിഹിതമല്ല എന്നും നാം നിങ്ങള്‍ക്കു അറിവുതരുന്നു.
നീയോ എസ്രയേ, നിനക്കു നിന്റെ ദൈവം നല്കിയ ജ്ഞാനപ്രകാരം നദിക്കക്കരെ പാര്‍ക്കുംന്ന സകലജനത്തിന്നും, നിന്റെ ദൈവത്തിന്റെ ന്യായപ്രമാണങ്ങളെ അറിയുന്ന ഏവര്‍ക്കും തന്നേ, ന്യായം പാലിച്ചുകൊടുക്കേണ്ടതിന്നു അധികാരികളെയും ന്യായാധിപന്മാരെയും നിയമിക്കേണം; അറിയാത്തവര്‍ക്കോ നിങ്ങള്‍ അവയെ ഉപദേശിച്ചുകൊടക്കേണം.
എന്നാല്‍ നിന്റെ ദൈവത്തിന്റെ ന്യായപ്രമാണവും രാജാവിന്റെ ന്യയാപ്രമാണവും അനുസരിക്കാത്ത ഏവനെയും ജാഗ്രതയോടെ ന്യായം വിസ്തരിച്ചു മരണമോ പ്രവാസമോ പിഴയോ തടവോ അവന്നു കല്പിക്കേണ്ടതാകുന്നു.
യെരൂശലേമിലെ യഹോവയുടെ ആലയത്തെ അലങ്കരിക്കേണ്ടതിന്നു ഇങ്ങനെ രാജാവിന്നു തോന്നിക്കയും രാജാവിന്റെയും അവന്റെ മന്ത്രിമാരുടെയും രാജാവിന്റെ സകല പ്രഭുവീരന്മാരുടെയും ദയ എനിക്കു ലഭിക്കുമാറാക്കുകയും ചെയ്ത നമ്മുടെ പിതാക്കന്മാരുടെ ദൈവമായ യഹോവ വാഴ്ത്തപ്പെട്ടവന്‍ .
ഇങ്ങനെ എന്റെ ദൈവമായ യഹോവയുടെ കൈ എനിക്കു അനുകൂലമായിരുന്നതിനാല്‍ ഞാന്‍ ധൈര്യപ്പെട്ടു എന്നോടുകൂടെ പോരേണ്ടതിന്നു യിസ്രായേലിലെ ചില തലവന്മാരെ കൂട്ടിവരുത്തി.

8

അര്‍ത്ഥഹ് ശഷ്ടാരാജാവിന്റെ കാലത്തു ബാബേലില്‍നിന്നു എന്നോടുകൂടെ പോന്ന പിതൃഭവനത്തലവന്മാരും അവരുടെ വംശാവലികളുമാവിതു
ഫീനെഹാസിന്റെ പുത്രന്മാരില്‍ ഗേര്‍ശോം; ഈഥാമാരിന്റെ പുത്രന്മാരില്‍ ദാനീയേല്‍; ദാവീദിന്റെ പുത്രന്മാരില്‍ ഹത്തൂശ്;
ശെഖന്യാവിന്റെ പുത്രന്മാരില്‍ പറോശിന്റെ പുത്രന്മാരില്‍ സെഖര്‍യ്യാവും അവനോടുകൂടെ വംശാവലിയില്‍ എഴുതിയിരുന്ന നൂറ്റമ്പതു പുരുഷന്മാരും.
പഹത്ത്-മോവാബിന്റെ പുത്രന്മാരില്‍ സെരഹ്യാവിന്റെ മകനായ എല്യെഹോവേനായിയും അവനോടുകൂടെ ഇരുനൂറു പുരുഷന്മാരും,
ശെഖന്യാവിന്റെ പുത്രന്മാരില്‍ യഹസീയേലിന്റെ മകനും അവനോടുകൂടെ മുന്നൂറു പുരുഷന്മാരും.
ആദീന്റെ പുത്രന്മാരില്‍ യോനാഥാന്റെ മകനായ ഏബെദും അവനോടു കൂടെ അമ്പതു പുരുഷന്മാരും.
ഏലാമിന്റെ പുത്രന്മാരില്‍ അഥല്യാവിന്റെ മകനായ യെശയ്യാവും അവനോടുകൂടെ എഴുപതു പുരുഷന്മാരും.
ശെഫത്യാവിന്റെ പുത്രന്മാരില്‍ മീഖായേലിന്റെ മകനായ സെബദ്യാവും അവനോടുകൂടെ എണ്പതു പുരുഷന്മാരും.
യോബാവിന്റെ പുത്രന്മാരില്‍ യെഹീയേലിന്റെ മകനായ ഔബദ്യാവും അവനോടുകൂടെ ഇരുനൂറ്റിപതിനെട്ടു പുരുഷന്മാരും.
ശെലോമീത്തിന്റെ പുത്രന്മാരില്‍ യോസിഫ്യാവിന്റെ മകനും അവനോടുകൂടെ നൂറ്ററുപതു പുരുഷന്മാരും.
ബേബായിയുടെ പുത്രന്മാരില്‍ ബേബായിയുടെ മകനായ സെഖര്‍യ്യാവും അവനോടുകൂടെ ഇരുപത്തെട്ടു പുരുഷന്മാരും.
അസാദിന്റെ പുത്രന്മാരില്‍ ഹക്കാതാന്റെ മകനായ യോഹാനാനും അവനോടുകൂടെ നൂറ്റിപ്പത്തു പുരുഷന്മാരും.
അദോനീക്കാമിന്റെ ഒടുവിലത്തെ പുത്രന്മാരില്‍ എലീഫേലെത്ത്, യെയീയേല്‍, ശെമയ്യാവു എന്നിവരും അവരോടുകൂടെ അറുപതു പുരുഷന്മാരും.
ബിഗ്വായുടെ പുത്രന്മാരില്‍ ഊഥായിയും സബൂദും അവരോടുകൂടെ എഴുപതു പുരുഷന്മാരും.
ഇവരെ ഞാന്‍ അഹവായിലേക്കു ഒഴുകുന്ന ആറ്റിന്നരികെ കൂട്ടിവരുത്തി; അവിടെ ഞങ്ങള്‍ മൂന്നു ദിവസം പാളയമടിച്ചു പാര്‍ത്തു; ഞാന്‍ ജനത്തെയും പുരോഹിതന്മാരെയും പരിശോധിച്ചുനോക്കിയപ്പോള്‍ ലേവ്യരില്‍ ആരെയും അവിടെ കണ്ടില്ല.
ആകയാല്‍ ഞാന്‍ എലീയേസെര്‍, അരീയേല്‍, ശെമയ്യാവു, എല്‍നാഥാന്‍ , യാരീബ്, എല്‍നാഥാന്‍ നാഥാന്‍ , സെഖര്‍യ്യാവു, മെശുല്ലാം എന്നീ തലവന്മാരെയും യോയാരീബ്, എല്‍നാഥാന്‍ എന്ന ഉപാദ്ധ്യായന്മാരെയും വിളിപ്പിച്ചു,
കാസിഫ്യാ എന്ന സ്ഥലത്തിലെ പ്രധാനിയായ ഇദ്ദോവിന്റെ അടുക്കല്‍ അയച്ചു; നമ്മുടെ ദൈവത്തിന്റെ ആലയത്തിന്നു ശുശ്രൂഷകന്മാരെ ഞങ്ങളുടെ അടുക്കല്‍ കൊണ്ടുവരേണ്ടതിന്നു അവര്‍ കാസിഫ്യയിലെ ഇദ്ദോവോടും അവന്റെ സഹോദരന്മാരായ ദൈവാലയദാസന്മാരോടും പറയേണ്ടുന്ന വാക്കുകളെ അവര്‍ക്കും ഉപദേശിച്ചുകൊടുത്തു.
ഞങ്ങളുടെ ദൈവത്തിന്റെ കൈ ഞങ്ങള്‍ക്കു അനുകൂലമായിരുന്നതിനാല്‍ അവര്‍ യിസ്രായേലിന്റെ മകനായ ലേവിയുടെ മകനായ മഹ്ളിയുടെ പുത്രന്മാരില്‍ വിവേകമുള്ളോരു പുരുഷന്‍ ശേരബ്യാവു, അവന്റെ പുത്രന്മാര്‍, സഹോദരന്മാര്‍
ഇങ്ങനെ പതിനെട്ടുപേരെയും മെരാരിപുത്രന്മാരില്‍, ഹശബ്യാവു അവനോടുകൂടെ യെശയ്യാവു, അവന്റെ പുത്രന്മാര്‍, സഹോദരന്മാര്‍
ഇങ്ങനെ ഇരുപതുപേരെയും ദാവീദും പ്രഭുക്കന്മാരും ലേവ്യര്‍ക്കും ശുശ്രൂഷക്കാരായികൊടുത്ത ദൈവാലയദാസന്മാരില്‍ ഇരുനൂറ്റിരുപതുപേരേയും ഞങ്ങളുടെ അടുക്കല്‍ കൂട്ടി കൊണ്ടുവന്നു; അവരുടെ പേരൊക്കെയും കുറിച്ചുവെച്ചിരുന്നു.
അനന്തരം ഞങ്ങള്‍ ഞങ്ങളുടെ ദൈവത്തിന്റെ സന്നിധിയില്‍ ഞങ്ങളെത്തന്നേ താഴ്ത്തേണ്ടതിന്നും ഞങ്ങള്‍ക്കും ഞങ്ങളുടെ കുഞ്ഞുകുട്ടികള്‍ക്കും ഞങ്ങളുടെ സകലസമ്പത്തിന്നും വേണ്ടി ശുഭയാത്ര അവനോടു യാചിക്കേണ്ടതിന്നും ഞാന്‍ അവിടെ അഹവാആറ്റിന്റെ അരികെവെച്ചു ഒരു ഉപവാസം പ്രസിദ്ധപ്പെടുത്തി.
ഞങ്ങളുടെ ദൈവത്തിന്റെ കൈ അവനെ അന്വേഷിക്കുന്ന ഏവര്‍ക്കും അനുകൂലമായും അവനെ ഉപേക്ഷിക്കുന്ന ഏവര്‍ക്കും പ്രതിക്കുലമായും ഇരിക്കുന്നു എന്നു ഞങ്ങള്‍ രാജാവിനോടു പറഞ്ഞിരുന്നതുകൊണ്ടു വഴിയില്‍ ശത്രുവിന്റെ നേരെ ഞങ്ങള്‍ക്കു തുണയായിരിക്കേണ്ടതിന്നു പടയാളികളെയും കുതിരച്ചേവകരെയും രാജാവിനോടു ചോദിപ്പാന്‍ ഞാന്‍ ലജ്ജിച്ചിരുന്നു.
അങ്ങനെ ഞങ്ങള്‍ ഉപവസിച്ചു ഞങ്ങളുടെ ദൈവത്തോടു അതിനെക്കുറിച്ചു പ്രാര്‍ത്ഥിച്ചു; അവന്‍ ഞങ്ങളുടെ പ്രാര്‍ത്ഥന കേട്ടു.
പിന്നെ ഞാന്‍ പുരോഹിതന്മാരുടെ പ്രധാനികളില്‍വെച്ചു ശേരെബ്യാവെയും ഹശബ്യാവെയും അവരോടുകൂടെ അവരുടെ സഹോദരന്മാരില്‍ പത്തുപേരെയും ഇങ്ങനെ പന്ത്രണ്ടുപേരെ തിരഞ്ഞെടുത്തു.
രാജാവും അവന്റെ മന്ത്രിമാരും പ്രഭുക്കന്മാരും അവിടെയുള്ള യിസ്രായേല്യരൊക്കെയും നമ്മുടെ ദൈവത്തിന്റെ ആലയംവകെക്കു അര്‍പ്പിച്ചിരുന്ന വഴിപാടായ വെള്ളിയും പൊന്നും ഉപകരണങ്ങളും ഞാന്‍ അവര്‍ക്കും തൂക്കിക്കൊടുത്തു.
ഞാന്‍ അവരുടെ കയ്യില്‍ അറുനൂറ്റമ്പതു താലന്ത് വെള്ളിയും നൂറു താലന്ത് വെള്ളിയുപകരണങ്ങളും നൂറു താലന്ത് പൊന്നും
ആയിരം തങ്കക്കാശു വിലയുള്ള ഇരുപതു പൊന്‍ പാത്രങ്ങളും പൊന്നുപോലെ വിലയുള്ളതായി മിനുക്കിയ നല്ല താമ്രംകൊണ്ടുള്ള രണ്ടു പാത്രങ്ങളും തൂക്കിക്കൊടുത്തു.
ഞാന്‍ അവരോടുനിങ്ങള്‍ ദൈവത്തിന്നു വിശുദ്ധന്മാരാകുന്നു; ഉപകരണങ്ങളും വിശുദ്ധം തന്നേ; വെള്ളിയും പൊന്നും നിങ്ങളുടെ പിതാക്കന്മാരുടെ ദൈവമായ യഹോവേക്കു ഔദാര്യ ദാനമാകുന്നു;
നിങ്ങള്‍ അവയെ യെരൂശലേമില്‍ യഹോവയുടെ ആലയത്തിലെ അറകളില്‍ പുരോഹിതന്മാരുടെയും ലേവ്യരുടെയും പ്രധാനികള്‍ക്കും യിസ്രായേലിന്റെ പിതൃഭവനപ്രഭുക്കന്മാര്‍ക്കും തൂക്കി ഏല്പിക്കുംവരെ ജാഗരിച്ചു കാത്തുകൊള്‍വിന്‍ എന്നു പറഞ്ഞു.
അങ്ങനെ പുരോഹിതന്മാരും ലേവ്യരും ആ വെള്ളിയും പൊന്നും ഉപകരണങ്ങളും യെരൂശലേമില്‍ ഞങ്ങളുടെ ദൈവത്തിന്റെ ആലയത്തിലേക്കു കൊണ്ടുപോകേണ്ടതിന്നു തൂക്കപ്രകാരം ഏറ്റുവാങ്ങി.
യെരൂശലേമിന്നു പോകുവാന്‍ ഞങ്ങള്‍ ഒന്നാം മാസം പന്ത്രണ്ടാം തിയ്യതി അഹവാ ആറ്റിങ്കല്‍നിന്നു പുറപ്പെട്ടു; ഞങ്ങളുടെ ദൈവത്തിന്റെ കൈ ഞങ്ങള്‍ക്കു അനുകൂലമായിരുന്നു; അവന്‍ ശത്രുവിന്റെ കയ്യില്‍നിന്നും വഴിയില്‍ പതിയിരിക്കുന്നവന്റെ കയ്യില്‍ നിന്നും ഞങ്ങളെ കാത്തു രക്ഷിച്ചു.
അങ്ങനെ ഞങ്ങള്‍ യെരൂശലേമില്‍ എത്തി അവിടെ മൂന്നു ദിവസം പാര്‍ത്തു.
നാലാം ദിവസം ഞങ്ങള്‍ ആ വെള്ളിയും പൊന്നും ഉപകരണങ്ങളും നമ്മുടെ ദൈവത്തിന്റെ ആലയത്തില്‍ ഊരീയാപുരോഹിതന്റെ മകനായ മെരേമോത്തിന്റെ കയ്യില്‍ തൂക്കിക്കൊടുത്തു; അവനോടു കൂടെ ഫീനെഹാസിന്റെ മകനായ എലെയാസാരും അവരോടുകൂടെ യേശുവയുടെ മകനായ യോസാബാദ്, ബിന്നൂവിയുടെ മകനായ നോവദ്യാവു എന്നീ ലേവ്യരും ഉണ്ടായിരുന്നു.
എല്ലാം എണ്ണപ്രകാരവും തൂക്കപ്രകാരവും കൊടുത്തു; തൂക്കം ഒക്കെയും ആ സമയം തന്നേ എഴുതിവെച്ചു.
പ്രവാസത്തില്‍നിന്നു മടങ്ങിവന്ന പ്രവാസികള്‍ യിസ്രായേലിന്റെ ദൈവത്തിന്നു ഹോമയാഗങ്ങള്‍ക്കായിട്ടു എല്ലാ യിസ്രായേലിന്നും വേണ്ടി പന്ത്രണ്ടു കാളയെയും തൊണ്ണൂറ്റാറു ആട്ടുകൊറ്റനെയും എഴുപത്തേഴു കുഞ്ഞാടിനെയും പാപയാഗത്തിന്നായിട്ടു പന്ത്രണ്ടു വെള്ളാട്ടുകൊറ്റനെയും അര്‍പ്പിച്ചു; അതൊക്കെയും യഹോവേക്കു ഹോമയാഗം ആയിരുന്നു.
അവര്‍ രാജാവിന്റെ ആജ്ഞാപത്രങ്ങള്‍ നദിക്കു ഇക്കരെ രാജാവിന്റെ സംസ്ഥാനപതിമാര്‍ക്കും നാടുവാഴികള്‍ക്കും കൊടുത്തുഅവര്‍ ജനത്തിന്നും ദൈവത്തിന്റെ ആലയത്തിന്നും വേണ്ടുന്ന സഹായം ചെയ്തു.

9

അതിന്റെശേഷം പ്രഭുക്കന്മാര്‍ എന്റെ അടുക്കല്‍വന്നുയിസ്രായേല്‍ജനവും പുരോഹിതന്മാരും ലേവ്യരും ദേശനിവാസികളോടു വേര്‍പെടാതെ കനാന്യര്‍, ഹിത്യര്‍, പെരിസ്യര്‍, യെബൂസ്യര്‍, അമ്മോന്യര്‍, മോവാബ്യര്‍, മിസ്രയീമ്യര്‍, അമോര്‍യ്യര്‍ എന്നിവരുടെ മ്ളേച്ഛതകളെ ചെയ്തുവരുന്നു.
അവരുടെ പുത്രിമാരെ അവര്‍ തങ്ങള്‍ക്കും തങ്ങളുടെ പുത്രന്മാര്‍ക്കും ഭാര്യമാരായി എടുത്തതുകൊണ്ടു വിശുദ്ധസന്തതി ദേശനിവാസികളോടു ഇടകലര്‍ന്നു പോയി; പ്രഭുക്കന്മാരുടെയും പ്രമാണികളുടെയും കൈ തന്നേ ഈ അകൃത്യത്തില്‍ ഒന്നാമതായിരിക്കുന്നു എന്നും പറഞ്ഞു.
ഈ വര്‍ത്തമാനം കേട്ടപ്പോള്‍ ഞാന്‍ എന്റെ വസ്ത്രവും മേലങ്കിയും കീറി എന്റെ തലയിലും താടിയിലുമുള്ള രോമം വലിച്ചു പറിച്ചു സ്തംഭിച്ചു കുത്തിയിരുന്നു.
പ്രവാസികളുടെ അകൃത്യംനിമിത്തം യിസ്രായേലിന്‍ ദൈവത്തിന്റെ വചനത്തിങ്കല്‍ വിറെക്കുന്നവരൊക്കെയും എന്റെ അടുക്കല്‍ വന്നുകൂടി; എന്നാല്‍ ഞാന്‍ സന്ധ്യായാഗംവരെ സ്തംഭിച്ചു കുത്തിയിരുന്നു.
സന്ധ്യായാഗത്തിന്റെ സമയത്തു ഞാന്‍ എന്റെ ആത്മതപനം വിട്ടു എഴുന്നേറ്റു കീറിയ വസ്ത്രത്തോടും മേലങ്കിയോടും കൂടെ മുട്ടുകുത്തി എന്റെ മുട്ടുകുത്തി എന്റെ ദൈവമായ യഹോവയിങ്കലേക്കു കൈമലര്‍ത്തി പറഞ്ഞതെന്തെന്നാല്‍
എന്റെ ദൈവമേ, ഞാന്‍ എന്റെ മുഖം എന്റെ ദൈവമായ നിങ്കലേക്കു ഉയര്‍ത്തുവാന്‍ ലജ്ജിച്ചു നാണിച്ചിരിക്കുന്നു; ഞങ്ങളുടെ അകൃത്യങ്ങള്‍ ഞങ്ങളുടെ തലെക്കുമീതെ പെരുകി കവിഞ്ഞിരിക്കുന്നു; ഞങ്ങളുടെ കുറ്റം ആകാശത്തോളം വളര്‍ന്നിരിക്കുന്നു.
ഞങ്ങളുടെ പിതാക്കന്മാരുടെ കാലംമുതല്‍ ഇന്നുവരെയും ഞങ്ങള്‍ വലിയ കുറ്റക്കാരായിരിക്കുന്നു; ഞങ്ങളുടെ അകൃത്യങ്ങള്‍നിമിത്തം ഞങ്ങളും ഞങ്ങളുടെ രാജാക്കന്മാരും പുരോഹിതന്മാരും ഇന്നുള്ളതുപോലെ വിദേശരാജാക്കന്മാരുടെ കയ്യില്‍ വാളിന്നും പ്രവാസത്തിന്നും കവര്‍ച്ചെക്കും അപമാനത്തിന്നും ഏല്പിക്കപ്പെട്ടിരിക്കുന്നു.
ഇപ്പോഴോ, ഞങ്ങളുടെ ദൈവം ഞങ്ങളുടെ കണ്ണുകളെ പ്രകാശിപ്പിക്കേണ്ടതിന്നും ഞങ്ങളുടെ ദാസ്യസ്ഥിതിയില്‍ ഞങ്ങള്‍ക്കു കുറഞ്ഞോരു ജീവശക്തി നല്കേണ്ടതിന്നും ഞങ്ങളില്‍ ഒരു ശേഷിപ്പിനെ രക്ഷിച്ചു തന്റെ വിശുദ്ധസ്ഥലത്തു ഞങ്ങള്‍ക്കു ഒരു പാര്‍പ്പിടം തരുവാന്‍ തക്കവണ്ണം ഞങ്ങള്‍ക്കു ഒരു ക്ഷണനേരത്തേക്കു ഞങ്ങളുടെ ദൈവമായ യഹോവ കൃപ കാണിച്ചിരിക്കുന്നു.
ഞങ്ങള്‍ ദാസന്മാരാകുന്നു സത്യം; എങ്കിലും ഞങ്ങളുടെ ദാസ്യസ്ഥിതിയില്‍ ഞങ്ങളുടെ ദൈവം ഞങ്ങളെ ഉപേക്ഷിക്കാതെ, ഞങ്ങളുടെ ദൈവത്തിന്റെ ആലയം പണികയും അതിന്റെ ശൂന്യങ്ങളെ നന്നാക്കുകയും ചെയ്യേണ്ടതിന്നു ഞങ്ങള്‍ക്കു ജീവശക്തി നലകുവാനും യെഹൂദയിലും യെരൂശലേമിലും ഞങ്ങള്‍ക്കു ഒരു സങ്കേതം തരുവാനും പാര്‍സിരാജാക്കന്മാരുടെ ഭൃഷ്ടിയില്‍ ഞങ്ങള്‍ക്കു ദയ ലഭിക്കുമാറാക്കിയിരിക്കുന്നു.
ഇപ്പോള്‍ ഞങ്ങളുടെ ദൈവമേ, ഇതിന്നു ഞങ്ങള്‍ എന്തുപകാരം പറയേണ്ടു?
നിങ്ങള്‍ കൈവശമാക്കുവാന്‍ ചെല്ലുന്ന ദേശം ദേശനിവാസികളുടെ മലിനതയാലും ഒരു അറ്റംമുതല്‍ മറ്റെ അറ്റംവരെ അവര്‍ നിറെച്ചിരിക്കുന്ന മ്ളേച്ഛതയാലും അവരുടെ അശുദ്ധിയാലും മലിനപ്പെട്ടിരിക്കുന്ന ദേശമത്രേ.
ആകയാല്‍ നിങ്ങള്‍ ശക്തിപ്പെട്ടു ദേശത്തിന്റെ നന്മ അനുഭവിച്ചു അതു എന്നേക്കും നിങ്ങളുടെ മക്കള്‍ക്കു അവകാശമായി വെച്ചേക്കേണ്ടതിന്നു നിങ്ങളുടെ പുത്രിമാരെ അവരുടെ പുത്രന്മാര്‍ക്കും കൊടുക്കാതെയും അവരുടെ പുത്രിമാരെ നിങ്ങളുടെ പുത്രന്മാര്‍ക്കും എടുക്കാതെയും അവരുടെ സമാധാനവും നന്മയും ഒരിക്കലും കരുതാതെയും ഇരിക്കേണം എന്നിങ്ങനെ നിന്റെ ദാസന്മാരായ പ്രവാചകന്മാര്‍മുഖാന്തരം നീ അരുളിച്ചെയ്ത കല്പനകളെ ഞങ്ങള്‍ ഉപേക്ഷിച്ചുകളഞ്ഞുവല്ലോ.
ഇപ്പോള്‍ ഞങ്ങളുടെ ദുഷ്പ്രവൃത്തികളും മഹാപാതകവും ഹേതുവായി ഇതെല്ലാം ഞങ്ങളുടെ മേല്‍ വന്നശേഷം ഞങ്ങളുടെ ദൈവമേ, നീ ഞങ്ങളുടെ അകൃത്യങ്ങള്‍ക്കു തക്കവണ്ണം ഞങ്ങളെ ശിക്ഷിക്കാതെ ഞങ്ങള്‍ക്കു ഇങ്ങനെ ഒരു ശേഷിപ്പിനെ തന്നിരിക്കെ
ഞങ്ങള്‍ നിന്റെ കല്പനകളെ വീണ്ടും ലംഘിക്കയും ഈ മ്ളേച്ഛത ചെയ്യുന്ന ജാതികളോടു സംബന്ധം കൂടുകയും ചെയ്യാമോ? ചെയ്താല്‍ ഒരു ശേഷിപ്പോ തെറ്റി ഒഴിഞ്ഞവരോ ഉണ്ടാകാതവണ്ണം നീ ഞങ്ങളെ മുടിച്ചുകളയുവോളം ഞങ്ങളോടു കോപിക്കയില്ലയോ?
യിസ്രായേലിന്റെ ദൈവമായ യഹോവേ, നീ നീതിമാന്‍ ; ഞങ്ങളോ ഇന്നുള്ളതു പോലെ തെറ്റി ഒഴിഞ്ഞ ഒരു ശേഷിപ്പത്രേ; ഞങ്ങളുടെ പാതകത്തോടുകൂടെ ഇതാ, ഞങ്ങള്‍ നിന്റെ മുമ്പാകെ ഇരിക്കുന്നു; അതു നിമിത്തം നിന്റെ മുമ്പാകെ നില്പാന്‍ ആര്‍ക്കും കഴിവില്ല.

10

എസ്രാ ഇങ്ങനെ ദൈവാലയത്തിന്നു മുമ്പില്‍ വീണുകിടന്നു കരഞ്ഞുപ്രാര്‍ത്ഥിക്കയും ഏറ്റുപറകയും ചെയ്തപ്പോള്‍ പുരുഷന്മാരും സ്ത്രീകളും പൈതങ്ങളുമായി യിസ്രായേല്യരുടെ ഏറ്റവും വലിയോരു സഭ അവന്റെ അടുക്കല്‍ വന്നുകൂടി; ജനവും വളരെ കരഞ്ഞു.
അപ്പോള്‍ ഏലാമിന്റെ പുത്രന്മാരില്‍ ഒരുവനായ യെഹീയേലിന്റെ മകന്‍ ശെഖന്യാവു എസ്രയോടു പറഞ്ഞതുനാം നമ്മുടെ ദൈവത്തോടു ദ്രോഹം ചെയ്തു ദേശനിവാസികളില്‍നിന്നു അന്യജാതിക്കാരത്തികളെ വിവാഹം ചെയ്തിരിക്കുന്നു; എങ്കിലും ഈ കാര്യത്തില്‍ യിസ്രായേലിന്നു വേണ്ടി ഇനിയും പ്രത്യാശയുണ്ടു.
ഇപ്പോള്‍ ആ സ്ത്രീകളെ ഒക്കെയും അവരില്‍നിന്നു ജനിച്ചവരെയും യജമാനന്റെയും നമ്മുടെ ദൈവത്തിന്റെ കല്പനയിങ്കല്‍ വിറെക്കുന്നവരുടെയും നിര്‍ണ്ണയപ്രകാരം നീക്കിക്കളവാന്‍ നമ്മുടെ ദൈവത്തോടു നാം ഒരു നിയമം ചെയ്യുക; അതു ന്യായപ്രമാണത്തിന്നു അനുസാരമായി നടക്കട്ടെ.
എഴുന്നേല്‍ക്ക; ഇതു നീ നിര്‍വ്വഹിക്കേണ്ടുന്ന കാര്യം ആകുന്നു; ഞങ്ങള്‍ നിനക്കു തുണയായിരിക്കും; ധൈര്യപ്പെട്ടു പ്രവര്‍ത്തിക്ക.
അങ്ങനെ എസ്രാ എഴുന്നേറ്റു ഈ വാക്കു പോലെ ചെയ്യേണ്ടതിന്നു പുരോഹിതന്മാരുടെയും ലേവ്യരുടെയും പ്രഭുക്കന്മാരെയും എല്ലായിസ്രായേല്യരെയുംകൊണ്ടു സത്യം ചെയ്യിച്ചു; അവര്‍ സത്യം ചെയ്തു.
എസ്രാ ദൈവാലയത്തിന്റെ മുമ്പില്‍നിന്നു എഴുന്നേറ്റു എല്യാശീബിന്റെ മകനായ യെഹോഹാനാന്റെ അറയില്‍ ചെന്നു പ്രവാസികളുടെ ദ്രോഹംനിമിത്തം അവന്‍ ദുഃഖിച്ചുകൊണ്ടു അപ്പം തിന്നാതെയും വെള്ളം കുടിക്കാതെയും അവിടെ രാപാര്‍ത്തു.
അനന്തരം അവര്‍ സകലപ്രവാസികളും യെരൂശലേമില്‍ വന്നുകൂടേണം എന്നു
പ്രഭുക്കന്മാരുടെയും മൂപ്പന്മാരുടെയും നിര്‍ണ്ണയപ്രകാരം മൂന്നു ദിവസത്തിന്നകം ആരെങ്കിലും വരാതെയിരുന്നാല്‍ അവന്റെ വസ്തുവക ഒക്കെയും കണ്ടുകെട്ടിയെടുക്കയും അവനെ പ്രവാസികളുടെ സഭയില്‍ നിന്നു പുറത്താക്കുകയും ചെയ്യുമെന്നും യെഹൂദയിലും യെരൂശലേമിലും പ്രസിദ്ധമാക്കി.
അങ്ങനെ യെഹൂദയുടെയും ബെന്യാമീന്റെയും സകലപുരുഷന്മാരും മൂന്നാം ദിവസത്തിന്നകം യെരൂശലേമില്‍ വന്നുകൂടി; അതു ഒമ്പതാം മാസം ഇരുപതാം തിയ്യതി ആയിരുന്നു; സകലജനവും ആ കാര്യം ഹേതുവായിട്ടും വന്മഴനിമിത്തവും വിറെച്ചുംകൊണ്ടു ദൈവാലയത്തിന്റെ മുറ്റത്തു ഇരുന്നു.
അപ്പോള്‍ എസ്രാപുരോഹിതന്‍ എഴുന്നേറ്റു അവരോടുനിങ്ങള്‍ ദ്രോഹംചെയ്തു യിസ്രായേലിന്റെ കുറ്റത്തെ വര്‍ദ്ധിപ്പിക്കേണ്ടതിന്നു അന്യജാതിക്കാരത്തികളെ വിവാഹം കഴിച്ചിരിക്കുന്നു.
ആകയാല്‍ ഇപ്പോള്‍ നിങ്ങള്‍ നിങ്ങളുടെ പിതാക്കന്മാരുടെ ദൈവമായ യഹോവയോടു പാപം ഏറ്റുപറകയും അവന്റെ ഇഷ്ടം അനുസരിച്ചു ദേശനിവാസികളോടും അന്യജാതിക്കാരത്തികളോടും വേര്‍പെടുകയും ചെയ്‍വിന്‍ എന്നു പറഞ്ഞു.
അതിന്നു സര്‍വ്വസഭയും ഉറക്കെ ഉത്തരം പറഞ്ഞതുനീ ഞങ്ങളോടു പറഞ്ഞ വാക്കുപോലെ തന്നേ ഞങ്ങള്‍ ചെയ്യേണ്ടതാകന്നു.
എങ്കിലും ജനം വളരെയും ഇതു വര്‍ഷകാലവും ആകുന്നു; വെളിയില്‍ നില്പാന്‍ ഞങ്ങള്‍ക്കു കഴിവില്ല; ഈ കാര്യത്തില്‍ ഞങ്ങള്‍ അനേകരും ലംഘനം ചെയ്തിരിക്കയാല്‍ ഇതു ഒരു ദിവസംകൊണ്ടോ രണ്ടു ദിവസംകൊണ്ടോ തീരുന്ന സംഗതിയുമല്ല.
ആകയാല്‍ ഞങ്ങളുടെ പ്രഭുക്കന്മാര്‍ സര്‍വ്വസഭെക്കും പ്രതിനിധികളായി നില്‍ക്കട്ടെ; ഈ കാര്യം നിമിത്തം നമ്മുടെ ദൈവത്തിന്നുള്ള കഠിനകോപം ഞങ്ങളെ വിട്ടുമാറുവോളവും ഞങ്ങളുടെ പട്ടണങ്ങളില്‍ അന്യജാതിക്കാരത്തികളെ വിവാഹം കഴിച്ചിരിക്കുന്ന ഏവരും അവരോടുകൂടെ അവിടങ്ങളിലെ മൂപ്പന്മാരും ന്യായാധിപതിമാരും നിശ്ചയിക്കപ്പെട്ട സമയങ്ങളില്‍ വരികയും ചെയ്യട്ടെ.
അതിന്നു അസാഹേലിന്റെ മകനായ യോനാഥാനും തിക്ക്വയുടെ മകനായ യഹ്സെയാവും മാത്രം വിരോധം പറഞ്ഞു; മെശുല്ലാമും ശബ്ബെഥായി എന്ന ലേവ്യനും അവരെ താങ്ങിപ്പറഞ്ഞു.
പ്രവാസികളോ അങ്ങനെ തന്നേ ചെയ്തു, എസ്രാപുരോഹിതനെയും പിതൃഭവനം പിതൃഭവനമായി ചില പിതൃഭവനത്തലവന്മാരെയും പേരുപേരായി തിരഞ്ഞെടുത്തു, അവര്‍ ഈ കാര്യം വിസ്തരിപ്പാന്‍ പത്താം മാസം ഒന്നാം തിയ്യതി യോഗംകൂടി.
അന്യജാതിക്കാരത്തികളെ വിവാഹം കഴിച്ചിരുന്ന സകലപുരുഷന്മാരുടെയും കാര്യം അവര്‍ ഒന്നാം മാസം ഒന്നാം തിയ്യതികൊണ്ടു തീര്‍ത്തു.
പുരോഹിതന്മാരുടെ പുത്രന്മാരിലും അന്യജാതിക്കാരത്തികളെ വിവാഹം കഴിച്ചവരുണ്ടായിരുന്നു; അവരാരെന്നാല്‍യോസാദാക്കിന്റെ മകനായ യേശുവയുടെ പുത്രന്മാരിലും അവന്റെ സഹോദരന്മാരിലും; മയശേയാവു, എലീയേസെര്‍, യാരീബ്, ഗെദല്യാവു എന്നിവര്‍ തന്നേ.
ഇവര്‍ തങ്ങളുടെ ഭാര്യമാരെ ഉപേക്ഷിക്കാം എന്നു കയ്യടിച്ചു; അവര്‍ കുറ്റക്കാരായതുകൊണ്ടു തങ്ങളുടെ കുറ്റത്തിന്നായി ഔരോ ആട്ടുകൊറ്റനെ യാഗം കഴിച്ചു.
ഇമ്മേരിന്റെ പുത്രന്മാരില്‍ഹനാനി, സെബദ്യാവു.
ഹാരീമിന്റെ പുത്രന്മാരില്‍മയശേയാവു, ഏലീയാവു, ശെമയ്യാവു, യെഹീയേല്‍, ഉസ്സീയാവു.
പശ്ഹൂരിന്റെ പുത്രന്മാരില്‍എല്യോവേനായി, മയശേയാവു, യിശ്മായേല്‍, നെഥനയേല്‍, യോസാബാദ്, എലെയാസാ.
ലേവ്യരില്‍ യോസാബാദ്, ശിമെയി, കെലീതാ എന്നു പേരുള്ള കേലായാവു, പെഥഹ്യാവു, യെഹൂദാ, എലീയേസെര്‍.
സംഗീതക്കാരില്‍എല്യാശീബ്. വാതില്‍കാവല്‍ക്കാരില്‍ശല്ലൂം, തേലെം, ഊരി.
യിസ്രായേല്യരില്‍, പരോശിന്റെ പുത്രന്മാരില്‍രമ്യാവു, യിശ്ശീയാവു, മല്‍ക്കീയാവു, മീയാമീന്‍ , എലെയാസാര്‍, മല്‍ക്കീയാവു, ബെനായാവു.
ഏലാമിന്റെ പുത്രന്മാരില്‍മഥന്യാവു, സെഖര്‍യ്യാവു, യെഹീയേല്‍, അബ്ദി, യെരേമോത്ത്, ഏലീയാവു.
സത്ഥൂവിന്റെ പുത്രന്മാരില്‍എല്യോവേനായി, എല്യാശീബ്, മത്ഥന്യാവു, യെരേമോത്ത്, സാബാദ്, അസീസാ.
ബേബായിയുടെ പുത്രന്മാരില്‍യെഹോഹാനാന്‍ , ഹനന്യാവു, സബ്ബായി, അഥെലായി.
ബാനിയുടെ പുത്രന്മാരില്‍മെശുല്ലാം, മല്ലൂക്; അദായാവു, യാശൂബ്, ശെയാല്‍, യെരേമോത്ത്.
പഹത്ത് മോവാബിന്റെ പുത്രന്മാരില്‍അദ്നാ, കെലാല്‍, ബെനായാവു, മയശേയാവു, മത്ഥന്യാവു, ബെസലയേല്‍, ബിന്നൂവി, മനശ്ശെ.
ഹാരീമിന്റെ പുത്രന്മാരില്‍എലീയേസെര്‍, യിശ്ശീയാവു, മല്‍ക്കീയാവു, ശെമയ്യാവു, ശിമെയോന്‍ ,
ബെന്യാമീന്‍ , മല്ലൂക്, ശെമര്‍യ്യാവു.
ഹാശൂമിന്റെ പുത്രന്മാരില്‍മത്ഥെനായി, മത്ഥത്ഥാ, സാബാദ്, എലീഫേലെത്ത്, യെരേമായി, മനശ്ശെ, ശിമെയി.
ബാനിയുടെ പുത്രന്മാരില്‍
മയദായി, അമ്രാം, ഊവേല്‍, ബെനായാവു,
ബേദെയാവു, കെലൂഹൂം, വന്യാവു, മെരേമോത്ത്,
എല്യാശീബ്, മത്ഥന്യാവു, മെത്ഥനായി,
യാസൂ, ബാനി, ബിന്നൂവി,
ശിമെയി, ശേലെമ്യാവു, നാഥാന്‍ , അദായാവു,
മഖ്ന ദെബായി, ശാശായി, ശാരായി,
അസരെയേല്‍, ശേലെമ്യാവു, ശമര്‍യ്യാവു,
ശല്ലൂം, അമര്‍യ്യാവു, യോസേഫ്
നെബോവിന്റെ പുത്രന്മാരില്‍യെയീയേല്‍, മിത്ഥിത്ഥ്യാവു, സാബാദ്, സെബീനാ, യദ്ദായി, യോവേല്‍, ബെനായാവു.
ഇവര്‍ എല്ലാവരും അന്യജാതിക്കാരത്തികളെ വിവാഹം കഴിച്ചിരുന്നു; അവരില്‍ ചിലര്‍ക്കും മക്കളെ പ്രസവിച്ച ഭാര്യമാരും ഉണ്ടായിരുന്നു.

Holder of rights
Multilingual Bible Corpus

Citation Suggestion for this Object
TextGrid Repository (2025). Malayalam Collection. Ezra (Malayalam). Ezra (Malayalam). Multilingual Parallel Bible Corpus. Multilingual Bible Corpus. https://hdl.handle.net/21.11113/0000-0016-A62E-A