1

ആഹാബ് മരിച്ചശേഷം മോവാബ്യര്‍ യിസ്രായേലിനോടു മത്സരിച്ചു.
അഹസ്യാവു ശമര്‍യ്യയിലെ തന്റെ മാളികയുടെ കിളിവാതിലില്‍കൂടി വീണു ദീനംപിടിച്ചു; അവന്‍ ദൂതന്മാരെ അയച്ചുഈ ദീനം മാറി എനിക്കു സൌഖ്യം വരുമോ എന്നു എക്രോനിലെ ദേവനായ ബാല്‍ സെബൂബിനോടു ചെന്നു ചോദിപ്പിന്‍ എന്നു അവരോടു കല്പിച്ചു.
എന്നാല്‍ യഹോവയുടെ ദൂതന്‍ തിശ്ബ്യനായ ഏലീയാവോടു കല്പിച്ചതുനീ എഴുന്നേറ്റു ശമര്‍യ്യാരാജാവിന്റെ ദൂതന്മാരെ എതിരേറ്റുചെന്നു അവരോടുയിസ്രായേലില്‍ ദൈവം ഇല്ലാഞ്ഞിട്ടോ നിങ്ങള്‍ എക്രോനിലെ ദേവനായ ബാല്‍ സെബൂബിനോടു അരുളപ്പാടു ചോദിപ്പാന്‍ പോകുന്നതു?
ഇതുനിമിത്തം നീ കയറിയിരിക്കുന്ന കട്ടിലില്‍നിന്നു ഇറങ്ങാതെ നിശ്ചയമായി മരിക്കും എന്നു യഹോവ അരുളിച്ചെയ്യുന്നു എന്നു പറക. അങ്ങനെ ഏലീയാവു പോയി.
ദൂതന്മാര്‍ മടങ്ങിവന്നാറെ അവന്‍ അവരോടുനിങ്ങള്‍ മടങ്ങിവന്നതു എന്തു എന്നു ചോദിച്ചു.
അവര്‍ അവനോടു പറഞ്ഞതുഒരാള്‍ ഞങ്ങളെ എതിരേറ്റുവന്നു ഞങ്ങളോടുനിങ്ങളെ അയച്ചിരിക്കുന്ന രാജാവിന്റെ അടുക്കല്‍ മടങ്ങിച്ചെന്നുയിസ്രായേലില്‍ ദൈവം ഇല്ലാഞ്ഞിട്ടോ നീ എക്രോനിലെ ദേവനായ ബാല്‍സെബൂബിനോടു അരുളപ്പാടു ചോദിപ്പാന്‍ അയക്കുന്നതു? ഇതുനിമിത്തം നീ കയറിയിരിക്കുന്ന കട്ടിലില്‍നിന്നു ഇറങ്ങാതെ നിശ്ചയമായി മരിക്കും എന്നു യഹോവ അരുളിച്ചെയ്യുന്നു എന്നു അവനോടു പറവിന്‍ എന്നു പറഞ്ഞു.
അവന്‍ അവരോടുനിങ്ങളെ എതിരേറ്റുവന്നു ഈ വാക്കു നിങ്ങളോടു പറഞ്ഞ ആളുടെ വേഷം എന്തു എന്നു ചോദിച്ചു.
അവന്‍ രോമവസ്ത്രം ധരിച്ചു അരെക്കു തോല്‍വാറു കെട്ടിയ ആളായിരുന്നു എന്നു അവര്‍ അവനോടു പറഞ്ഞു. അവന്‍ തിശ്ബ്യനായ ഏലീയാവു തന്നേ എന്നു അവന്‍ പറഞ്ഞു.
പിന്നെ രാജാവു അമ്പതുപേര്‍ക്കും അധിപതിയായ ഒരുവനെയും അവന്റെ അമ്പതു ആളെയും അവന്റെ അടുക്കല്‍ അയച്ചു; അവന്‍ അവന്റെ അടുക്കല്‍ ചെന്നു; അവന്‍ ഒരു മലമുകളില്‍ ഇരിക്കയായിരുന്നു; അവന്‍ അവനോടുദൈവപുരുഷാ, ഇറങ്ങിവരുവാന്‍ രാജാവു കല്പിക്കുന്നു എന്നു പറഞ്ഞു.
ഏലീയാവു അമ്പതുപേര്‍ക്കും അധിപതിയായവനോടുഞാന്‍ ദൈവപുരുഷനെങ്കില്‍ ആകശത്തുനിന്നു തീ ഇറങ്ങി നിന്നെയും നിന്റെ അമ്പതു ആളെയും ദഹിപ്പിക്കട്ടെ എന്നു പറഞ്ഞു. ഉടനെ ആകാശത്തുനിന്നു തീ ഇറങ്ങി അവനെയും അവന്റെ അമ്പതു ആളെയും ദഹിപ്പിച്ചുകളഞ്ഞു.
അവന്‍ അമ്പതുപേര്‍ക്കും അധിപതിയായ മറ്റൊരുത്തനെയും അവന്റെ അമ്പതു ആളെയും അവന്റെ അടുക്കല്‍ അയച്ചു; അവനും അവനോടുദൈവപുരുഷാ, വേഗത്തില്‍ ഇറങ്ങിവരുവാന്‍ രാജാവു കല്പിക്കുന്നു എന്നു പറഞ്ഞു.
ഏലീയാവു അവനോടുഞാന്‍ ദൈവപുരുഷനെങ്കില്‍ ആകാശത്തുനിന്നു തീ ഇറങ്ങി നിന്നെയും നിന്റെ അമ്പതു ആളെയും ദഹിപ്പിക്കട്ടെ എന്നുത്തരം പറഞ്ഞു; ഉടനെ ദൈവത്തിന്റെ തീ ആകാശത്തുനിന്നു ഇറങ്ങി അവനെയും അവന്റെ അമ്പതു ആളെയും ദഹിപ്പിച്ചുകളഞ്ഞു.
മൂന്നാമതും അവന്‍ അമ്പതുപേര്‍ക്കും അധിപതിയായ ഒരുത്തനെയും അവന്റെ അമ്പതു ആളെയും അയച്ചു; ഈ മൂന്നാമത്തെ അമ്പതുപേര്‍ക്കും അധിപതിയായവന്‍ ചെന്നു ഏലീയാവിന്റെ മുമ്പില്‍ മുട്ടുകുത്തി അവനോടുദൈവപുരുഷനായുള്ളോവേ, എന്റെ പ്രാണനെയും നിന്റെ ദാസന്മാരായ ഈ അമ്പതു ആളുടെ പ്രാണനെയും ആദരിക്കേണമേ.
ആകാശത്തുനിന്നു തീ ഇറങ്ങി അമ്പതുപേര്‍ക്കധിപതിമാരായ മുമ്പിലത്തെ രണ്ടുപേരെയും അവരുടെ അമ്പതീതു ആളെയും ദഹിപ്പിച്ചുകളഞ്ഞുവല്ലോ; എന്നാല്‍ എന്റെ പ്രാണനെ ആദരിക്കേണമേ എന്നു അപേക്ഷിച്ചു.
അപ്പോള്‍ യഹോവയുടെ ദൂതന്‍ ഏലീയാവോടുഇവനോടുകൂടെ പോക; അവനെ ഭയപ്പെടേണ്ടാ എന്നു പറഞ്ഞു. അങ്ങനെ അവന്‍ എഴുന്നേറ്റു അവനോടുകൂടെ രാജാവിന്റെ അടുക്കല്‍ ചെന്നു.
അവനോടുയഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു അരുളപ്പാടു ചോദിപ്പാന്‍ യിസ്രായേലില്‍ ദൈവം ഇല്ലാഞ്ഞിട്ടോ നീ എക്രോനിലെ ദേവനായ ബാല്‍സെബൂബിനോടു അരുളപ്പാടു ചോദിപ്പാന്‍ ദൂതന്മാരെ അയച്ചതു? ഇതുനിമിത്തം നീ കയറിയിരിക്കുന്ന കട്ടിലില്‍നിന്നു ഇറങ്ങാതെ നിശ്ചയമായി മരിക്കും.
ഏലീയാവു പറഞ്ഞ യഹോവയുടെ വചനപ്രകാരം തന്നേ അവന്‍ മരിച്ചു പോയി; അവന്നു മകനില്ലായ്കകൊണ്ടു അവന്നു പകരം യെഹോരാം യെഹൂദാരാജാവായ യെഹോശാഫാത്തിന്റെ മകനായ യെഹോരാമിന്റെ രണ്ടാം ആണ്ടില്‍ രാജാവായി.
അഹസ്യാവു ചെയ്ത മറ്റുള്ള വൃത്താന്തങ്ങള്‍ യിസ്രായേല്‍രാജാക്കന്മാരുടെ വൃത്താന്തപുസ്തകത്തില്‍ എഴുതിയിരിക്കുന്നുവല്ലോ.

2

യഹോവ ഏലീയാവെ ചുഴലിക്കാറ്റില്‍ സ്വര്‍ഗ്ഗത്തിലേക്കു എടുത്തുകൊള്‍വാന്‍ ഭാവിച്ചിരിക്കുമ്പോള്‍ ഏലീയാവു എലീശയോടു കൂടെ ഗില്‍ഗാലില്‍നിന്നു പുറപ്പെട്ടു.
ഏലീയാവു എലീശയോടുനീ ഇവിടെ താമസിച്ചു കൊള്‍കയഹോവ എന്നെ ബേഥേലിലേക്കു അയച്ചിരിക്കുന്നു എന്നു പറഞ്ഞു. എലീശാ അവനോടുയഹോവയാണ, നിന്റെ ജീവനാണ, ഞാന്‍ നിന്നെ വിടുകയില്ല എന്നു പറഞ്ഞു. അങ്ങനെ അവര്‍ ബേഥേലിലേക്കു പോയി.
ബേഥേലിലെ പ്രവാചകശിഷ്യന്മാര്‍ എലീശയുടെ അടുക്കല്‍ പുറത്തുവന്നു അവനോടുയഹോവ ഇന്നു നിന്റെ യജമാനനെ നിന്റെ തലെക്കല്‍നിന്നു എടുത്തുകൊള്ളും എന്നു നീ അറിയുന്നുവോ എന്നു ചോദിച്ചു. അതിന്നു അവന്‍ അതേ, ഞാന്‍ അറിയുന്നു; നിങ്ങള്‍ മിണ്ടാതിരിപ്പിന്‍ എന്നു പറഞ്ഞു.
ഏലീയാവു അവനോടുഎലീശയേ, നീ ഇവിടെ താമസിച്ചുകൊള്‍ക; യഹോവ എന്നെ യെരീഹോവിലേക്കു അയച്ചിരിക്കുന്നു എന്നു പറഞ്ഞു. അതിന്നു അവന്‍ യഹോവയാണ, നിന്റെ ജീവനാണ, ഞാന്‍ നിന്നെ വിടുകയില്ല എന്നു പറഞ്ഞു. അങ്ങനെ അവര്‍ യെരീഹോവിലേക്കു പോയി.
യെരീഹോവിലെ പ്രവാചകശിഷ്യന്മാര്‍ എലീശയുടെ അടുക്കല്‍ വന്നു അവനോടുയഹോവ ഇന്നു നിന്റെ യജമാനനെ നിന്റെ തലെക്കല്‍നിന്നു എടുത്തുകൊള്ളും എന്നു നീ അറിയുന്നുവോ എന്നു ചോദിച്ചു; അതിന്നു അവന്‍ അതേ, ഞാന്‍ അറിയുന്നു; നിങ്ങള്‍ മിണ്ടാതിരിപ്പിന്‍ എന്നു പറഞ്ഞു.
ഏലീയാവു അവനോടുനീ ഇവിടെ താമസിച്ചുകൊള്‍ക; യഹോവ എന്നെ യോര്‍ദ്ദാങ്കലേക്കു അയച്ചിരിക്കുന്നു എന്നു പറഞ്ഞു; അതിന്നു അവന്‍ യഹോവയാണ, നിന്റെ ജീവനാണ, ഞാന്‍ നിന്നെ വിടുകയില്ല എന്നു പറഞ്ഞു. അങ്ങനെ അവര്‍ ഇരുവരുംകൂടെ പോയി.
പ്രവാചകശിഷ്യന്മാരില്‍ അമ്പതുപേര്‍ ചെന്നു അവര്‍ക്കെതിരെ ദൂരത്തു നിന്നു; അവര്‍ ഇരുവരും യോര്‍ദ്ദാന്നരികെ നിന്നു.
അപ്പോള്‍ ഏലീയാവു തന്റെ പുതപ്പു എടുത്തു മടക്കി വെള്ളത്തെ അടിച്ചു; അതു അങ്ങോട്ടും ഇങ്ങോട്ടും പിരിഞ്ഞു; അങ്ങനെ അവര്‍ ഇരുവരും ഉണങ്ങിയ നിലത്തുകൂടി അക്കരെക്കു കടന്നു.
അവര്‍ അക്കരെ കടന്നശേഷം ഏലീയാവു എലീശയോടുഞാന്‍ നിങ്കല്‍നിന്നു എടുത്തുകൊള്ളപ്പെടുംമുമ്പെ ഞാന്‍ നിനക്കു എന്തു ചെയ്തു തരേണം? ചോദിച്ചുകൊള്‍ക എന്നു പറഞ്ഞു. അതിന്നു എലീശാനിന്റെ ആത്മാവില്‍ ഇരട്ടി പങ്കു എന്റെമേല്‍ വരുമാറാകട്ടെ എന്നു പറഞ്ഞു.
അതിന്നു അവന്‍ നീ പ്രയാസമുള്ള കാര്യമാകുന്നു ചോദിച്ചതു; ഞാന്‍ നിങ്കല്‍നിന്നു എടുത്തുകൊള്ളപ്പെടുമ്പോള്‍ നീ എന്നെ കാണുന്നുവെങ്കില്‍ നിനക്കു അങ്ങനെ ഉണ്ടാകും; അല്ലെന്നുവരികില്‍ ഉണ്ടാകയില്ല എന്നു പറഞ്ഞു.
അവര്‍ സംസാരിച്ചുകൊണ്ടു നടക്കുമ്പോള്‍ അഗ്നിരഥവും അഗ്ന്യശ്വങ്ങളും വന്നു അവരെ തമ്മില്‍ വേര്‍പിരിച്ചു; അങ്ങനെ ഏലീയാവു ചുഴലിക്കാറ്റില്‍ സ്വര്‍ഗ്ഗത്തിലേക്കു കയറി.
എലീശാ അതു കണ്ടിട്ടുഎന്റെ പിതാവേ, എന്റെ പിതാവേ, യിസ്രായേലിന്റെ തേരും തേരാളികളും എന്നു നിലവിളിച്ചു, പിന്നെ അവനെ കണ്ടില്ല; അപ്പോള്‍ അവന്‍ തന്റെ വസ്ത്രം പിടിച്ചു രണ്ടു ഖണ്ഡമായി കീറിക്കളഞ്ഞു.
പിന്നെ അവന്‍ ഏലീയാവിന്മേല്‍നിന്നു വീണ പുതപ്പു എടുത്തു മടങ്ങിച്ചെന്നു യോര്‍ദ്ദാന്നരികെ നിന്നു.
ഏലീയാവിന്മേല്‍നിന്നു വീണ പുതപ്പുകൊണ്ടു അവന്‍ വെള്ളത്തെ അടിച്ചുഏലീയാവിന്റെ ദൈവമായ യഹോവ എവിടെ എന്നു പറഞ്ഞു. അവന്‍ വെള്ളത്തെ അടിച്ചപ്പോള്‍ അതു അങ്ങോട്ടും ഇങ്ങോട്ടും പിരിഞ്ഞു. എലീശാ ഇക്കരെക്കു കടന്നു.
യെരീഹോവില്‍ അവന്നെതിരെ നിന്നിരുന്നു പ്രവാചകശിഷ്യന്മാര്‍ അവനെ കണ്ടിട്ടുഏലീയാവിന്റെ ആത്മാവു എലീശയുടെ മേല്‍ അധിവസിക്കുന്നു എന്നു പറഞ്ഞു അവനെ എതിരേറ്റുചെന്നു അവന്റെ മുമ്പില്‍ സാഷ്ടാംഗം വീണു.
അവര്‍ അവനോടുഇതാ, അടിയങ്ങളോടുകൂടെ അമ്പതു ബലശാലികള്‍ ഉണ്ടു; അവര്‍ ചെന്നു നിന്റെ യജമാനനെ അന്വേഷിക്കട്ടെ; പക്ഷേ യഹോവയുടെ ആത്മാവു അവനെ എടുത്തു വല്ല മലയിലോ താഴ്വരയിലോ എങ്ങാനും ഇട്ടിട്ടുണ്ടായിരിക്കും എന്നു പറഞ്ഞു. അതിന്നു അവന്‍ നിങ്ങള്‍ അയക്കരുതു എന്നു പറഞ്ഞു.
അവര്‍ അവനെ അത്യന്തം നിര്‍ബ്ബന്ധിച്ചപ്പോള്‍ അവന്‍ എന്നാല്‍ അയച്ചുകൊള്‍വിന്‍ എന്നു പറഞ്ഞു. അവര്‍ അമ്പതുപേരെ അയച്ചു; അവര്‍ മൂന്നുദിവസം അന്വേഷിച്ചിട്ടും അവനെ കണ്ടെത്തിയില്ല.
അവന്‍ യെരീഹോവില്‍ പാര്‍ത്തിരുന്നതുകൊണ്ടു അവര്‍ അവന്റെ അടുക്കല്‍ മടങ്ങിവന്നു; അവന്‍ അവരോടുപോകരുതു എന്നു ഞാന്‍ നിങ്ങളോടു പറഞ്ഞില്ലയോ എന്നു പറഞ്ഞു.
അനന്തരം ആ പട്ടണക്കാര്‍ എലീശയോടുഈ പട്ടണത്തിന്റെ ഇരിപ്പു മനോഹരമായതെന്നു യജമാനന്‍ കാണുന്നുവല്ലോ; എന്നാല്‍ വെള്ളം ചീത്തയും ദേശം ഗര്‍ഭനാശകവും ആകുന്നു എന്നു പറഞ്ഞു.
അതിന്നു അവന്‍ ഒരു പുതിയ തളിക കൊണ്ടുവന്നു അതില്‍ ഉപ്പു ഇടുവിന്‍ എന്നു പറഞ്ഞു. അവര്‍ അതു അവന്റെ അടുക്കല്‍ കൊണ്ടുവന്നു.
അവന്‍ നീരുറവിന്റെ അടുക്കല്‍ ചെന്നു അതില്‍ ഉപ്പു ഇട്ടു. ഞാന്‍ ഈ വെള്ളം പഥ്യമാക്കിയിരിക്കുന്നു; ഇനി ഇതിനാല്‍ മരണവും ഗര്‍ഭനാശവും ഉണ്ടാകയില്ല എന്നു യഹോവ അരുളിച്ചെയ്യുന്നു എന്നു പറഞ്ഞു.
എലീശാ പറഞ്ഞതുപോലെ ആ വെള്ളം ഇന്നുവരെ പഥ്യമായിത്തന്നേ ഇരിക്കുന്നു.
പിന്നെ അവന്‍ അവിടെനിന്നു ബേഥേലിലേക്കു പോയി; അവന്‍ വഴിയില്‍ നടക്കുമ്പോള്‍ ബാലന്മാര്‍ പട്ടണത്തില്‍നിന്നു പുറപ്പെട്ടു വന്നു അവനെ പരിഹസിച്ചു അവനോടുമൊട്ടത്തലയാ, കയറി വാ; മൊട്ടത്തലയാ, കയറി വാ; എന്നു പറഞ്ഞു.
അവന്‍ പിന്നോക്കം തിരിഞ്ഞു അവനെ നോക്കി യഹോവനാമത്തില്‍ അവരെ ശപിച്ചു; അപ്പോള്‍ കാട്ടില്‍നിന്നു രണ്ടു പെണ്‍കരടി ഇറങ്ങിവന്നു അവരില്‍ നാല്പത്തിരണ്ടു ബാലന്മാരെ കീറിക്കളഞ്ഞു.
അവന്‍ അവിടംവിട്ടു കര്‍മ്മേല്‍പര്‍വ്വതത്തിലേക്കു പോയി; അവിടെനിന്നു ശമര്‍യ്യയിലേക്കു മടങ്ങിപ്പോന്നു.

3

യെഹൂദാരാജാവായ യെഹോശാഫാത്തിന്റെ പതിനെട്ടാം ആണ്ടില്‍ ആഹാബിന്റെ മകനായ യെഹോരാം ശമര്‍യ്യയില്‍ യിസ്രായേലിന്നു രാജാവായി; അവന്‍ പന്ത്രണ്ടു സംവത്സരം വാണു.
അവന്‍ യഹോവേക്കു അനിഷ്ടമായതു ചെയ്തു; തന്റെ അപ്പനെയും അമ്മയേയും പോലെ അല്ലതാനും; തന്റെ അപ്പന്‍ ഉണ്ടാക്കിയ ബാല്‍വിഗ്രഹം അവന്‍ നീക്കിക്കളഞ്ഞു.
എന്നാലും യിസ്രായേലിനെക്കൊണ്ടു പാപം ചെയ്യിച്ച നെബാത്തിന്റെ മകനായ യൊരോബെയാമിന്റെ പാപങ്ങളെ അവന്‍ വിട്ടുമാറാതെ മുറുകെ പിടിച്ചു.
മോവാബ് രാജാവായ മേശെക്കു അനവധി ആടുണ്ടായിരുന്നു; അവന്‍ യിസ്രായേല്‍രാജാവിന്നു ഒരു ലക്ഷം കുഞ്ഞാടുകളുടെയും ഒരു ലക്ഷം ആട്ടുകൊറ്റന്മാരുടെയും രോമം കൊടുത്തുവന്നു.
എന്നാല്‍ ആഹാബ് മരിച്ചശേഷം മോവാബ് രാജാവു യിസ്രായേല്‍രാജാവിനോടു മത്സരിച്ചു.
ആ കാലത്തു യെഹോരാം രാജാവു ശമര്‍യ്യയില്‍നിന്നു പുറപ്പെട്ടു യിസ്രായേലിനെ ഒക്കെയും എണ്ണിനോക്കി.
പിന്നെ അവന്‍ മോവാബ്രാജാവു എന്നോടു മത്സരിച്ചിരിക്കുന്നു; മോവാബ്യരോടു യുദ്ധത്തിന്നു നീ കൂടെ പോരുമോ എന്നു യെഹൂദാരാജാവായ യെഹോശാഫാത്തിനോടു ആളയച്ചു ചോദിപ്പിച്ചു. അതിന്നു അവന്‍ ഞാന്‍ പോരാം; നീയും ഞാനും എന്റെ ജനവും നിന്റെ ജനവും എന്റെ കുതിരകളും നിന്റെ കുതിരകളും ഒരുപോലെയല്ലോ എന്നു പറഞ്ഞു.
നാം ഏതു വഴിയായി പോകേണം എന്നു അവന്‍ ചോദിച്ചതിന്നുഎദോംമരുഭൂമിവഴിയായി തന്നേ എന്നു അവന്‍ പറഞ്ഞു.
അങ്ങനെ യിസ്രായേല്‍രാജാവു യെഹൂദാരാജാവും എദോംരാജാവുമായി പുറപ്പെട്ടു; അവര്‍ ഏഴു ദിവസത്തെ വഴി ചുറ്റിനടന്നശേഷം അവരോടുകൂടെയുള്ള സൈന്യത്തിന്നും മൃഗങ്ങള്‍ക്കും വെള്ളം കിട്ടാതെയായി.
അപ്പോള്‍ യിസ്രായേല്‍രാജാവുഅയ്യോ, ഈ മൂന്നു രാജാക്കന്മാരെയും യഹോവ വിളിച്ചുവരുത്തിയതു അവരെ മോവാബ്യരുടെ കയ്യില്‍ ഏല്പിക്കേണ്ടതിന്നോ എന്നു പറഞ്ഞു.
എന്നാല്‍ യഹോശാഫാത്ത്നാം യഹോവയോടു അരുളപ്പാടു ചോദിക്കേണ്ടതിന്നു ഇവിടെ യഹോവയുടെ പ്രവാചകന്‍ ആരുമില്ലയോ എന്നു ചോദിച്ചതിന്നു യിസ്രായേല്‍ രാജാവിന്റെ ഭൃത്യന്മാരില്‍ ഒരുത്തന്‍ ഏലീയാവിന്റെ കൈകൂ വെള്ളം ഒഴിച്ച ശാഫാത്തിന്റെ മകന്‍ എലീശാ ഇവിടെ ഉണ്ടു എന്നു പറഞ്ഞു.
അവന്റെ പക്കല്‍ യഹോവയുടെ അരുളപ്പാടു ഉണ്ടു എന്നു യെഹോശാഫാത്ത് പറഞ്ഞു. അങ്ങനെ യിസ്രായേല്‍രാജാവും യെഹോശാഫാത്തും എദോംരാജാവും കൂടെ അവന്റെ അടുക്കല്‍ ചെന്നു.
എലീശാ യിസ്രായേല്‍ രാജാവിനോടുഎനിക്കും നിനക്കും തമ്മില്‍ എന്തു? നീ നിന്റെ അപ്പന്റെ പ്രവാചകന്മാരുടെ അടുക്കലും നിന്റെ അമ്മയുടെ പ്രവാചകന്മാരുടെ അടുക്കലും ചെല്ലുക എന്നു പറഞ്ഞു. അതിന്നു യിസ്രായേല്‍രാജാവു അവനോടുഅങ്ങനെയല്ല; ഈ മൂന്നു രാജാക്കന്മാരെയും മോവാബ്യരുടെ കയ്യില്‍ ഏല്പിക്കേണ്ടതിന്നു യഹോവ അവരെ വിളിച്ചുവരുത്തിയിരിക്കുന്നു.
അതിന്നു എലീശാഞാന്‍ സേവിച്ചുനിലക്കുന്ന സൈന്യങ്ങളുടെ യഹോവയാണ, യെഹൂദാരാജാവായ യെഹോശാഫാത്തിന്റെ മുഖം ഞാന്‍ ആദരിച്ചില്ല എങ്കില്‍ ഞാന്‍ നിന്നെ നോക്കുകയോ കടാക്ഷിക്കയോ ഇല്ലായിരുന്നു;
എന്നാല്‍ ഇപ്പോള്‍ ഒരു വീണക്കാരനെ എന്റെ അടുക്കല്‍ കൊണ്ടുവരുവിന്‍ എന്നു പറഞ്ഞു. വീണക്കാരന്‍ വായിക്കുമ്പോള്‍ യഹോവയുടെ കൈ അവന്റെമേല്‍ വന്നു.
അവന്‍ പറഞ്ഞതു എന്തെന്നാല്‍യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നുഈ താഴ്വരയില്‍ അനേകം കുഴികള്‍ വെട്ടുവിന്‍ .
നിങ്ങള്‍ കാറ്റു കാണുകയില്ല, മഴയും കാണുകയില്ല; എന്നാല്‍ നിങ്ങളും നിങ്ങളുടെ ആടുമാടുകളും നിങ്ങളുടെ മൃഗവാഹനങ്ങളും കുടിക്കത്തക്കവണ്ണം ഈ താഴ്വര വെള്ളംകൊണ്ടു നിറയും.
ഇതു പോരാ എന്നു യഹോവേക്കു തോന്നീട്ടു അവന്‍ മോവാബ്യരെയും നിങ്ങളുടെ കയ്യില്‍ ഏല്പിച്ചുതരും.
നിങ്ങള്‍ ഉറപ്പുള്ള പട്ടണങ്ങളും ശ്രേഷ്ഠനഗരങ്ങളുമെല്ലാം ജയിച്ചടക്കുകയും നല്ലവൃക്ഷങ്ങളെല്ലാം മുറിക്കയും നീരുറവുകളെല്ലാം അടെച്ചുകളകയും നല്ല നിലങ്ങളെല്ലാം കല്ലുവാരിയിട്ടു ചീത്തയാക്കുകയും ചെയ്യും.
പിറ്റെന്നാള്‍ രാവിലെ ഭോജനയാഗത്തിന്റെ സമയത്തു വെള്ളം എദോംവഴിയായി വരുന്നതുകണ്ടു; ദേശം വെള്ളംകൊണ്ടു നിറഞ്ഞു.
എന്നാല്‍ ഈ രാജാക്കന്മാര്‍ തങ്ങളോടു യുദ്ധം ചെയ്‍വാന്‍ പുറപ്പെട്ടുവന്നു എന്നു മോവാബ്യരൊക്കെയും കേട്ടപ്പോള്‍ അവര്‍ ആയുധം ധരിപ്പാന്‍ തക്ക പ്രായത്തിലും മേലോട്ടുമുള്ളവരെ വിളിച്ചുകൂട്ടി അതിരിങ്കല്‍ ചെന്നുനിന്നു.
രാവിലെ അവര്‍ എഴുന്നേറ്റപ്പോള്‍ സൂര്യന്‍ വെള്ളത്തിന്മേല്‍ ഉദിച്ചിട്ടു മോവാബ്യര്‍ക്കും തങ്ങളുടെ നേരെയുള്ള വെള്ളം രക്തംപോലെ ചുവപ്പായി തോന്നി
അതു രക്തമാകുന്നു; ആ രാജാക്കന്മാര്‍ തമ്മില്‍ പൊരുതു അന്യോന്യം സംഹരിച്ചുകളഞ്ഞു; ആകയാല്‍ മോവാബ്യരേ, കൊള്ളെക്കു വരുവിന്‍ എന്നു അവര്‍ പറഞ്ഞു.
അവര്‍ യിസ്രായേല്‍പാളയത്തിങ്കല്‍ എത്തിയപ്പോള്‍ യിസ്രായേല്യര്‍ എഴുന്നേറ്റു മോവാബ്യരെ തോല്പിച്ചോടിച്ചു; അവര്‍ ദേശത്തില്‍ കടന്നുചെന്നു മോവാബ്യരെ പിന്നെയും തോല്പിച്ചുകളഞ്ഞു.
പട്ടണങ്ങളെ അവര്‍ ഇടിച്ചു നല്ലനിലമൊക്കെയും ഔരോരുത്തന്‍ ഔരോ കല്ലു ഇട്ടു നികത്തി നീരുറവുകളെല്ലാം അടെച്ചു നല്ലവൃക്ഷങ്ങളെല്ലാം മുറിച്ചുകളഞ്ഞു; കീര്‍ഹരേശെത്തില്‍ മാത്രം അവര്‍ അതിന്റെ കല്ലു അങ്ങനെ തന്നേ വിട്ടേച്ചു. എന്നാല്‍ കവിണക്കാര്‍ അതിനെ വളഞ്ഞു നശിപ്പിച്ചുകളഞ്ഞു.
മോവാബ്രാജാവു പട തനിക്കു അതിവിഷമമായി എന്നു കണ്ടപ്പോള്‍ എദോംരാജാവിനെ അണിമുറിച്ചാക്രമിക്കേണ്ടതിന്നു എഴുനൂറു ആയുധ പാണികളെ കൂട്ടിക്കൊണ്ടു ചെന്നു; എങ്കിലും സാധിച്ചില്ല.
ആകയാല്‍ അവന്‍ തന്റെ ശേഷം വാഴുവാനുള്ള ആദ്യജാതനെ പിടിച്ചു മതിലിന്മേല്‍ ദഹനയാഗം കഴിച്ചു. അപ്പോള്‍ യിസ്രായേല്യരുടെമേല്‍ മഹാകോപം വന്നതുകൊണ്ടു അവര്‍ അവനെ വിട്ടു സ്വദേശത്തേക്കു മടങ്ങിപ്പോന്നു.

4

പ്രവാചകശിഷ്യന്മാരുടെ ഭാര്യമാരില്‍ ഒരുത്തി എലീശയോടു നിലവിളിച്ചുനിന്റെ ദാസനായ എന്റെ ഭര്‍ത്താവു മരിച്ചുപോയി; നിന്റെ ദാസന്‍ യഹോവാഭക്തനായിരുന്നു എന്നു നിനക്കറിയാമല്ലോ; ഇപ്പോള്‍ കടക്കാരന്‍ എന്റെ രണ്ടു മക്കളെ പിടിച്ചു അടിമകളാക്കുവാന്‍ വന്നിരിക്കുന്നു എന്നു പറഞ്ഞു.
എലീശ അവളോടുഞാന്‍ നിനക്കു വേണ്ടി എന്തു ചെയ്യേണം? പറക; വീട്ടില്‍ നിനക്കു എന്തുള്ളു എന്നു ചോദിച്ചു. ഒരു ഭരണി എണ്ണയല്ലാതെ അടിയന്റെ വീട്ടില്‍ മറ്റൊന്നും ഇല്ല എന്നു അവള്‍ പറഞ്ഞു.
അതിന്നു അവന്‍ നീ ചെന്നു നിന്റെ അയല്‍ക്കാരോടൊക്കെയും വെറുമ്പാത്രങ്ങള്‍ വായ്പ വാങ്ങുക; പാത്രങ്ങള്‍ കുറവായിരിക്കരുതു.
പിന്നെ നീയും നിന്റെ മക്കളും അകത്തു കയറി വാതില്‍ അടെച്ചു പാത്രങ്ങളിലൊക്കെയും പകര്‍ന്നു, നിറഞ്ഞതു നിറഞ്ഞതു ഒരു ഭാഗത്തുമാറ്റിവെക്കുക എന്നു പറഞ്ഞു.
അവള്‍ അവനെ വിട്ടു ചെന്നു തന്റെ മക്കളോടുകൂടെ അകത്തു കടന്നു വാതില്‍ അടെച്ചു; അവര്‍ അവളുടെ അടുക്കല്‍ പാത്രങ്ങളെ വെച്ചുകൊടുക്കയും അവള്‍ പകരുകയും ചെയ്തു.
പാത്രങ്ങള്‍ നിറഞ്ഞശേഷം അവള്‍ തന്റെ മകനോടുഇനിയും പാത്രം കൊണ്ടുവരിക എന്നു പറഞ്ഞു. അവന്‍ അവളോടുപാത്രം ഒന്നും ഇല്ല എന്നു പറഞ്ഞു. അപ്പോള്‍ എണ്ണ നിന്നുപോയി.
അവള്‍ ചെന്നു ദൈവപുരുഷനോടു വസ്തുത അറിയിച്ചു. നീ പോയി എണ്ണ വിറ്റു കടം വീട്ടി ശേഷിപ്പുകൊണ്ടു നീയും മക്കളും ഉപജീവനും കഴിച്ചുകൊള്‍ക എന്നു പറഞ്ഞു.
ഒരു ദിവസം എലീശാ ശൂനേമിലേക്കു പോയി; അവിടെ ധനികയായോരു സ്ത്രി ഉണ്ടായിരുന്നു; അവള്‍ അവനെ ഭക്ഷണത്തിന്നു വരേണം എന്നു നിര്‍ബ്ബന്ധിച്ചു. പിന്നെത്തേതില്‍ അവന്‍ ആ വഴി പോകുമ്പോഴൊക്കെയും ഭക്ഷണത്തിന്നു അവിടെ കയറും.
അവള്‍ തന്റെ ഭര്‍ത്താവിനോടുനമ്മുടെ വഴിയായി കൂടക്കൂടെ കടന്നുപോകുന്ന ഈയാള്‍ വിശുദ്ധനായോരു ദൈവപുരുഷന്‍ എന്നു ഞാന്‍ കാണുന്നു.
നാം ചുവരോടുകൂടിയ ചെറിയോരു മാളികമുറി പണിതുണ്ടാക്കുക; അതില്‍ അവന്നു ഒരു കട്ടിലും ഒരു മേശയും ഒരു നാല്‍ക്കാലിയും ഒരു നിലവിളക്കും വേക്കും; അവന്‍ നമ്മുടെ അടുക്കല്‍ വരുമ്പോള്‍ അവന്നു അവിടെ കയറി പാര്‍ക്കാമല്ലോ എന്നു പറഞ്ഞു.
പിന്നെ ഒരു ദിവസം അവന്‍ അവിടെ വരുവാന്‍ ഇടയായി; അവന്‍ ആ മാളികമുറിയില്‍ കയറി അവിടെ കിടന്നുറങ്ങി.
അവന്‍ തന്റെ ബാല്യക്കാരനായ ഗേഹസിയോടുശൂനേംകാരത്തിയെ വിളിക്ക എന്നു പറഞ്ഞു. അവന്‍ അവളെ വിളിച്ചു. അവള്‍ അവന്റെ മുമ്പില്‍ വന്നുനിന്നു.
അവന്‍ അവനോടുനീ ഇത്ര താല്പര്യത്തോടെയൊക്കെയും ഞങ്ങള്‍ക്കു വേണ്ടി കരുതിയല്ലോ? നിനക്കു വേണ്ടി എന്തു ചെയ്യേണം? രാജാവിനോടോ സേനാധിപതിയോടോ നിനക്കു വേണ്ടി വല്ലതും പറയേണ്ടതുണ്ടോ എന്നു നീ അവളോടു ചോദിക്ക എന്നു പറഞ്ഞു. അതിന്നു അവള്‍ഞാന്‍ സ്വജനത്തിന്റെ മദ്ധ്യേ വസിക്കുന്നു എന്നു പറഞ്ഞു.
എന്നാല്‍ അവള്‍ക്കു വേണ്ടി എന്തുചെയ്യാമെന്നു അവന്‍ ചോദിച്ചതിന്നു ഗേഹസിഅവള്‍ക്കു മകനില്ലല്ലോ; അവളുടെ ഭര്‍ത്താവു വൃദ്ധനും ആകുന്നു എന്നു പറഞ്ഞു.
അവളെ വിളിക്ക എന്നു അവന്‍ പറഞ്ഞു. അവന്‍ അവളെ വിളിച്ചപ്പോള്‍ അവള്‍ വാതില്‍ക്കല്‍ വന്നുനിന്നു.
അപ്പോള്‍ അവന്‍ വരുന്ന ആണ്ടില്‍ ഈ സമയമാകുമ്പോഴേക്കു നീ ഒരു മകനെ അണെച്ചുകൊള്ളും എന്നു പറഞ്ഞു. അതിന്നു അവള്‍അല്ല, ദൈവപുരുഷനായ എന്റെ യജമാനനേ, അടിയനോടു ഭോഷകു പറയരുതേ എന്നു പറഞ്ഞു.
ആ സ്ത്രീ ഗര്‍ഭംധരിച്ചു പിറ്റെ ആണ്ടില്‍ എലീശാ അവളോടു പറഞ്ഞ സമയത്തു തന്നേ ഒരു മകനെ പ്രസവിച്ചു.
ബാലന്‍ വളര്‍ന്നപ്പോള്‍ ഒരു ദിവസം അവന്‍ കൊയ്ത്തുകാരോടുകൂടെ ഇരുന്ന തന്റെ അപ്പന്റെ അടുക്കല്‍ ചെന്നു.
അവന്‍ അപ്പനോടുഎന്റെ തല, എന്റെ തല എന്നു പറഞ്ഞു. അവന്‍ ഒരു ബാല്യക്കാരനോടുഇവനെ എടുത്തു അമ്മയുടെ അടുക്കല്‍ കൊണ്ടു പോക എന്നു പറഞ്ഞു.
അവന്‍ അവനെ എടുത്തു അവന്റെ അമ്മയുടെ അടുക്കല്‍ കെണ്ടുചെന്നു; അവന്‍ ഉച്ചവരെ അവളുടെ മടിയില്‍ ഇരുന്നശേഷം മരിച്ചുപോയി.
അപ്പോള്‍ അവള്‍ കയറിച്ചെന്നു അവനെ ദൈവപുരുഷന്റെ കട്ടിലിന്മേല്‍ കിടത്തി വാതില്‍ അടെച്ചു പുറത്തിറങ്ങി.
പിന്നെ അവള്‍ തന്റെ ഭര്‍ത്താവിനെ വിളിച്ചുഞാന്‍ വേഗത്തില്‍ ദൈവപുരുഷന്റെ അടുക്കലോളം പോയിവരേണ്ടതിന്നു എനിക്കു ഒരു ബാല്യക്കാരനെയും ഒരു കഴുതയെയും അയച്ചുതരേണമേ എന്നു പറഞ്ഞു.
അതിന്നു അവന്‍ ഇന്നു നീ അവന്റെ അടുക്കല്‍ പോകുന്നതു എന്തിന്നു? ഇന്നു അമാവാസ്യയല്ല, ശബ്ബത്തും അല്ലല്ലോ എന്നു പറഞ്ഞു. വേണ്ടതില്ല എന്നു അവള്‍ പറഞ്ഞു.
അങ്ങനെ അവള്‍ കഴുതപ്പുറത്തു കോപ്പിട്ടു കയറി ബാല്യക്കാരനോടുനല്ലവണ്ണം തെളിച്ചുവിടുക; ഞാന്‍ പറഞ്ഞല്ലാതെ വഴിയില്‍ എവിടെയും നിര്‍ത്തരുതു എന്നു പറഞ്ഞു.
അവള്‍ ചെന്നു കര്‍മ്മേല്‍പര്‍വ്വതത്തില്‍ ദൈവപുരുഷന്റെ അടുക്കല്‍ എത്തി; ദൈവപുരുഷന്‍ അവളെ ദൂരത്തുകണ്ടപ്പോള്‍ തന്റെ ബാല്യക്കാരനായ ഗേഹസിയോടുഅതാ, ശൂനേംകാരത്തി വരുന്നു; നീ ഔടിച്ചെന്നു അവളെ എതിരേറ്റു
സുഖം തന്നേയോ? ഭര്‍ത്താവു സുഖമായിരിക്കുന്നുവോ? ബാലന്നു സുഖമുണ്ടോ എന്നു അവളോടു ചോദിക്കേണം എന്നു പറഞ്ഞു. സുഖം തന്നേ എന്നു അവള്‍ പറഞ്ഞു.
അവള്‍ പര്‍വ്വതത്തില്‍ ദൈവപുരുഷന്റെ അടുക്കല്‍ എത്തിയപ്പോള്‍ അവന്റെ കാല്‍ പിടിച്ചു; ഗേഹസി അവളെ മാറ്റുവാന്‍ അടുത്തുചെന്നാറെ ദൈവപുരുഷന്‍ അവളെ വിടുക; അവള്‍ക്കു വലിയ മനോവ്യസനം ഉണ്ടു; യഹോവ അതു എന്നെ അറിയിക്കാതെ മറെച്ചിരിക്കുന്നു എന്നു പറഞ്ഞു.
ഞാന്‍ യജമാനനോടു ഒരു മകനെ ചോദിച്ചിരുന്നുവോ? എന്നെ ചതിക്കരുതേ എന്നു ഞാന്‍ പറഞ്ഞില്ലയോ എന്നു അവള്‍ പറഞ്ഞു.
ഉടനെ അവന്‍ ഗേഹസിയോടുനീ അര കെട്ടി എന്റെ വടിയും കയ്യില്‍ എടുത്തുപോക; നീ ആരെ എങ്കിലും കണ്ടാല്‍ വന്ദനം ചെയ്യരുതു; നിന്നെ വന്ദനം ചെയ്താല്‍ പ്രതിവന്ദനം പറകയും അരുതു; എന്റെ വടി ബാലന്റെ മുഖത്തു വെക്കേണം എന്നു പറഞ്ഞു.
എന്നാല്‍ ബാലന്റെ അമ്മ യഹോവയാണ, നിന്റെ ജീവനാണ, ഞാന്‍ നിന്നെ വിടുകയില്ല എന്നു പറഞ്ഞു; അങ്ങനെ അവന്‍ എഴുന്നേറ്റു അവളോടുകൂടെ പോയി.
ഗേഹസി അവര്‍ക്കും മുമ്പായി ചെന്നു വടി ബാലന്റെ മുഖത്തു വെച്ചു; എങ്കിലും ഒരു അനക്കമോ ഉണര്‍ച്ചയോ ഉണ്ടായില്ല; അതുകൊണ്ടു അവന്‍ അവനെ എതിരേല്പാന്‍ മടങ്ങിവന്നുബാലന്‍ ഉണര്‍ന്നില്ല എന്നു അറിയിച്ചു.
എലീശാ വീട്ടില്‍ വന്നപ്പോള്‍ തന്റെ കട്ടിലിന്മേല്‍ ബാലന്‍ മരിച്ചുകിടക്കുന്നതുകണ്ടു.
താനും ബാലനും മാത്രം അകത്തു ഉണ്ടായിരിക്കെ അവന്‍ വാതില്‍ അടെച്ചു യഹോവയോടു പ്രാര്‍ത്ഥിച്ചു.
പിന്നെ അവന്‍ കയറി ബാലന്റെ മേല്‍ കിടന്നു; തന്റെ വായ് ബാലന്റെ വായ്മേലും തന്റെ കണ്ണു അവന്റെ കണ്ണിന്മേലും തന്റെ ഉള്ളംകൈകള്‍ അവന്റെ ഉള്ളം കൈകളിന്മേലും വെച്ചു അവന്റെമേല്‍ കവിണ്ണുകിടന്നപ്പോള്‍ ബാലന്റെ ദേഹത്തിന്നു ചൂടുപിടിച്ചു.
അവന്‍ ഇറങ്ങി മുറിയില്‍ അങ്ങോട്ടും ഇങ്ങോട്ടും ഒന്നു നടന്നിട്ടു പിന്നെയും കയറി അവന്റെമേല്‍ കവിണ്ണുകിടന്നു; അപ്പോള്‍ ബാലന്‍ ഏഴു പ്രാവശ്യം തുമ്മി കണ്ണു തുറന്നു.
അവന്‍ ഗേഹസിയെ വിളിച്ചു; ശൂനേംകാരത്തിയെ വിളിക്ക എന്നു കല്പിച്ചു; അവന്‍ അവളെ വിളിച്ചു. അവള്‍ അവന്റെ അടുക്കല്‍ വന്നപ്പോള്‍ അവന്‍ നിന്റെ മകനെ എടുത്തുകൊണ്ടു പോയ്ക്കൊള്‍ക എന്നു പറഞ്ഞു.
അവള്‍ അകത്തുചെന്നു അവന്റെ കാല്‍ക്കല്‍ സാഷ്ടാംഗം വീണു നമസ്കരിച്ചു തന്റെ മകനെ എടുത്തുകൊണ്ടുപോയി.
അനന്തരം എലീശാ ഗില്ഗാലില്‍ പോയി; അന്നു ദേശത്തു ക്ഷാമം ഉണ്ടായിരുന്നു; പ്രവാചകശിഷ്യന്മാര്‍ അവന്റെ മുമ്പില്‍ ഇരിക്കുമ്പോള്‍ അവന്‍ തന്റെ ബാല്യക്കാരനോടുനീ വലിയ കലം അടുപ്പത്തു വെച്ചു പ്രവാചകശിഷ്യന്മാര്‍ക്കും പായസം ഉണ്ടാക്കുക എന്നു പറഞ്ഞു.
ഒരുത്തന്‍ ചീര പറിപ്പാന്‍ വയലില്‍ ചെന്നു ഒരു കാട്ടുവള്ളി കണ്ടു മടിനിറയ പേച്ചുര പറിച്ചു കൊണ്ടുവന്നു; അവര്‍ അറിയായ്കയാല്‍ അരിഞ്ഞു പായസക്കലത്തില്‍ ഇട്ടു.
അവര്‍ അതു ആളുകള്‍ക്കു വിളമ്പി; അവര്‍ പായസം കുടിക്കുമ്പോള്‍ നിലവിളിച്ചു; ദൈവപുരുഷനായുള്ളോവേ കലത്തില്‍ മരണം എന്നു പറഞ്ഞു.
അവര്‍ക്കും കുടിപ്പാന്‍ കഴിഞ്ഞില്ല. മാവു കൊണ്ടുവരുവിന്‍ എന്നു അവന്‍ പറഞ്ഞു അതു കലത്തില്‍ ഇട്ടുആളുകള്‍ക്കു വിളമ്പികൊടുക്ക എന്നു പറഞ്ഞു. പിന്നെ ദൂഷ്യമായുള്ളതൊന്നും കലത്തില്‍ ഉണ്ടായിരുന്നില്ല.
അനന്തരം ബാല്‍-ശാലീശയില്‍നിന്നു ഒരാള്‍ ദൈവപുരുഷന്നു ആദ്യഫലമായിട്ടു ഇരുപതു യവത്തപ്പവും മലരും പൊക്കണത്തില്‍ കൊണ്ടുവന്നു. ജനത്തിന്നു അതു തിന്മാന്‍ കൊടുക്ക എന്നു അവന്‍ കല്പിച്ചു.
അതിന്നു അവന്റെ ബാല്യക്കാരന്‍ ഞാന്‍ ഇതു നൂറു പേര്‍ക്കും എങ്ങനെ വിളമ്പും എന്നു പറഞ്ഞു. അവന്‍ പിന്നെയുംജനത്തിന്നു അതു തിന്മാന്‍ കൊടുക്ക; അവര്‍ തിന്നുകയും ശേഷിപ്പിക്കയും ചെയ്യും എന്നു യഹോവ അരുളിച്ചെയ്യുന്നു എന്നു പറഞ്ഞു.
അങ്ങനെ അവന്‍ അവര്‍ക്കും വിളമ്പിക്കൊടുത്തു; യഹോവയുടെ വചനപ്രകാരം അവര്‍ തിന്നുകയും ശേഷിപ്പിക്കയും ചെയ്തു.

5

അരാംരാജാവിന്റെ സേനാപതിയായ നയമാന്‍ മുഖാന്തരം യഹോവ അരാമിന്നു ജയം നല്കിയതുകൊണ്ടു അവന്റെ യജമാനന്‍ അവനെ മഹാനും മാന്യനും ആയി എണ്ണി; അവന്‍ പരാക്രമശാലി എങ്കിലും കുഷ്ഠരോഗി ആയിരുന്നു.
അരാമ്യര്‍ കവര്‍ച്ചപ്പടയായി വന്നിരുന്നപ്പോള്‍ യിസ്രായേല്‍ദേശത്തുനിന്നു ഒരു ചെറിയ പെണ്‍കുട്ടിയെ പിടിച്ചുകൊണ്ടു പോയിരുന്നു; അവള്‍ നയമാന്റെ ഭാര്യെക്കു ശുശ്രൂഷ ചെയ്തുവന്നു.
അവള്‍ തന്റെ യജമാനത്തിയോടുയജമാനന്‍ ശമര്‍യ്യയിലെ പ്രവാചകന്റെ അടുക്കല്‍ ഒന്നു ചെന്നെങ്കില്‍ അവന്‍ അവന്റെ കുഷ്ഠരോഗം മാറ്റിക്കൊടുക്കുമായിരുന്നു എന്നു പറഞ്ഞു.
അവന്‍ ചെന്നു തന്റെ യജമാനനോടുയിസ്രായേല്‍ദേശക്കാരത്തിയായ പെണ്‍കുട്ടി ഇന്നിന്നപ്രകാരം സംസാരിച്ചു എന്നു ബോധിപ്പിച്ചു.
നീ പോയി വരിക; ഞാന്‍ യിസ്രായേല്‍രാജാവിന്നു ഒരു എഴുത്തു തരാം എന്നു അരാംരാജാവു പറഞ്ഞു. അങ്ങനെ അവന്‍ പത്തു താലന്തു വെള്ളിയും ആറായിരം ശേക്കെല്‍ പൊന്നും പത്തു കൂട്ടം വസ്ത്രവും എടുത്തു പുറപ്പെട്ടു.
അവന്‍ യിസ്രായേല്‍രാജാവിന്റെ അടുക്കല്‍ എഴുത്തുംകൊണ്ടു ചെന്നു; അതില്‍ഈ എഴുത്തു കൊണ്ടുവരുന്ന എന്റെ ഭൃത്യന്‍ നയമാന്റെ കുഷ്ഠരോഗം നീ മാറ്റിക്കൊടുക്കേണ്ടതിന്നു ഞാന്‍ അവനെ നിന്റെ അടുക്കല്‍ അയച്ചിരിക്കുന്നു എന്നു എഴുതിയിരുന്നു.
യിസ്രായേല്‍രാജാവു എഴുത്തു വായിച്ചപ്പോള്‍ വസ്ത്രം കീറിഅവന്‍ ഇതാ, കുഷ്ഠരോഗം മാറ്റിക്കൊടുക്കേണ്ടതിന്നു ഒരാളെ എന്റെ അടുക്കല്‍ അയച്ചിരിക്കുന്നു! മരിപ്പിക്കയും ജീവിപ്പിക്കയും ചെയ്‍വാന്‍ ഞാന്‍ ദൈവമോ? നോക്കുവിന്‍ , അവന്‍ ഇതിനാല്‍ എന്നോടു ശണ്ഠെക്കു കാരണം അന്വേഷിക്കയല്ലയോ എന്നു പറഞ്ഞു.
യിസ്രായേല്‍രാജാവു വസ്ത്രം കീറിക്കളഞ്ഞു എന്നു ദൈവപുരുഷനായ എലീശാ കേട്ടപ്പോള്‍ രാജാവിന്റെ അടുക്കല്‍ ആളയച്ചുനീ വസ്ത്രം കീറിക്കളഞ്ഞതു എന്തു? അവന്‍ എന്റെ അടുക്കല്‍ വരട്ടെ; എന്നാല്‍ യിസ്രായേലില്‍ ഒരു പ്രവാചകന്‍ ഉണ്ടു എന്നു അവന്‍ അറിയും എന്നു പറയിച്ചു.
അങ്ങനെ നയമാന്‍ രഥത്തോടും കുതിരകളോടുംകൂടെ എലീശയുടെ വീട്ടുവാതില്‍ക്കല്‍ വന്നു നിന്നു.
എലീശാ ആളയച്ചുനീ ചെന്നു യോര്‍ദ്ദാനില്‍ ഏഴു പ്രാവശ്യം കുളിക്ക; അപ്പോള്‍ നിന്റെ ദേഹം മുമ്പിലത്തെപ്പോലെയായി നീ ശുദ്ധനാകും എന്നു പറയിച്ചു.
അപ്പോള്‍ നയമാന്‍ ഏറ്റവും ക്രുദ്ധിച്ചു പുറപ്പെട്ടുഅവന്‍ തന്നേ പുറത്തുവന്നു അടുത്തുനിന്നു തന്റെ ദൈവമായ യഹോവയുടെ നാമത്തെ വിളിച്ചു പ്രാര്‍ത്ഥിച്ചു തന്റെ കൈ ആ സ്ഥലത്തിന്മീതെ ആട്ടി ഇങ്ങനെ കുഷ്ഠരോഗിയെ സൌഖ്യമാക്കും എന്നു ഞാന്‍ വിചാരിച്ചു.
ദമ്മേശെക്കിലെ നദികളായ അബാനയും പര്‍പ്പരും യിസ്രായേല്‍ദേശത്തിലെ എല്ലാ വെള്ളങ്ങളെക്കാളും നല്ലതല്ലയോ? എനിക്കു അവയില്‍ കുളിച്ചു ശുദ്ധനാകരുതോ എന്നു പറഞ്ഞു അവന്‍ ക്രോധത്തോടെ പോയി.
എന്നാല്‍ അവന്റെ ഭൃത്യന്മാര്‍ അടുത്തു വന്നു അവനോടുപിതാവേ, പ്രവാചകന്‍ വലിയോരു കാര്യം നിന്നോടു കല്പിച്ചിരുന്നുവെങ്കില്‍ നീ ചെയ്യാതെ ഇരിക്കുമോ? പിന്നെ അവന്‍ കുളിച്ചു ശുദ്ധനാക എന്നു നിന്നോടു കല്പിച്ചാല്‍ എത്ര അധികം എന്നു പറഞ്ഞു.
അപ്പോള്‍ അവന്‍ ചെന്നു ദൈവപുരുഷന്റെ വചനപ്രകാരം യോര്‍ദ്ദാനില്‍ ഏഴു പ്രാവശ്യം മുങ്ങി; അവന്റെ ദേഹം ചെറിയ ബാലന്റെ ദേഹം പോലെ ആയി; അവന്‍ ശുദ്ധനായ്തീര്‍ന്നു.
പിന്നെ അവന്‍ തന്റെ സകലപരിവാരവുമായി ദൈവപുരുഷന്റെ അടുക്കല്‍ മടങ്ങി വന്നു അവന്റെ മുമ്പാകെ നിന്നു; യിസ്രായേലില്‍ അല്ലാതെ ഭൂമിയില്‍ എങ്ങും ഒരു ദൈവം ഇല്ല എന്നു ഞാന്‍ ഇപ്പോള്‍ അറിയുന്നു; ആകയാല്‍ അടിയന്റെ കയ്യില്‍ നിന്നു ഒരു പ്രതിഗ്രഹം കൈക്കൊള്ളേണമേ എന്നു പറഞ്ഞു.
അതിന്നു അവന്‍ ഞാന്‍ സേവിച്ചുനിലക്കുന്ന യഹോവയാണ, ഞാന്‍ ഒന്നും കൈക്കൊള്ളുകയില്ല എന്നു പറഞ്ഞു. കൈക്കൊള്‍വാന്‍ അവനെ നിര്‍ബ്ബന്ധിച്ചിട്ടും അവന്‍ വാങ്ങിയില്ല.
അപ്പോള്‍ നയമാന്‍ എന്നാല്‍ രണ്ടു കോവര്‍ക്കഴുതച്ചുമടു മണ്ണു അടിയന്നു തരുവിക്കേണമേ; അടിയന്‍ ഇനി യഹോവെക്കല്ലാതെ അന്യദൈവങ്ങള്‍ക്കു ഹോമയാഗവും ഹനനയാഗവും കഴിക്കയില്ല.
ഒരു കാര്യത്തില്‍ മാത്രം യഹോവ അടിയനോടു ക്ഷമിക്കുമാറാകട്ടെഎന്റെ യജമാനന്‍ നമസ്കരിപ്പാന്‍ രിമ്മോന്റെ ക്ഷേത്രത്തില്‍ ചെന്നു എന്റെ കൈത്താങ്ങലോടെ കുമ്പിടുമ്പോള്‍ ഞാനും രിമ്മോന്റെ ക്ഷേത്രത്തില്‍ നമസ്കരിച്ചുപോകുന്ന ഈ കാര്യത്തില്‍ യഹോവ അടിയനോടു ക്ഷമിക്കുമാറാകട്ടെ.
അവന്‍ അവനോടുസമാധാനത്തോടെ പോക എന്നു പറഞ്ഞു.
അവന്‍ അവനെ വിട്ടു കുറെ ദൂരം പോയശേഷം ദൈവപുരുഷനായ എലീശയുടെ ബാല്യക്കാരന്‍ ഗേഹസിഅരാമ്യന്‍ നയമാന്‍ കൊണ്ടുവന്നതു എന്റെ യജമാനന്‍ അവന്റെ കയ്യില്‍നിന്നു വാങ്ങാതെ വിട്ടുകളഞ്ഞുവല്ലോ; യഹോവയാണ, ഞാന്‍ അവന്റെ പിന്നാലെ ഔടിച്ചെന്നു അവനോടു അല്പമെങ്കിലും വാങ്ങുമെന്നു പറഞ്ഞു.
അങ്ങനെ അവന്‍ നയമാനെ പിന്തുടര്‍ന്നു. അവന്‍ തന്റെ പിന്നാലെ ഔടിവരുന്നതു നയമാന്‍ കണ്ടപ്പോള്‍ രഥത്തില്‍നിന്നിറങ്ങി അവനെ എതിരേറ്റുസുഖം തന്നെയോ എന്നു ചോദിച്ചു.
അതിന്നു അവന്‍ സുഖം തന്നേ; ഇപ്പോള്‍ തന്നേ പ്രവാചകശിഷ്യന്മാരില്‍ രണ്ടു യൌവനക്കാര്‍ എഫ്ര്യയീംമലനാട്ടില്‍നിന്നു എന്റെ അടുക്കല്‍ വന്നിരിക്കുന്നു; അവര്‍ക്കും ഒരു താലന്തു വെള്ളിയും രണ്ടു കൂട്ടം വസ്ത്രവും തരേണമേ എന്നു പറവാന്‍ എന്റെ യജമാനന്‍ എന്നെ പറഞ്ഞയച്ചിരിക്കുന്നു എന്നു പറഞ്ഞു.
ദയ ചെയ്തു രണ്ടു താലന്തു വാങ്ങേണമേ എന്നു നയമാന്‍ പറഞ്ഞു. അവന്‍ അവനെ നിര്‍ബ്ബന്ധിച്ചു രണ്ടു സഞ്ചിയില്‍ രണ്ടു താലന്തു വെള്ളിയും രണ്ടു കൂട്ടം വസ്ത്രവും കെട്ടി തന്റെ ബാല്യക്കാരില്‍ രണ്ടുപേരുടെ പക്കല്‍ കൊടുത്തു; അവര്‍ അതു ചുമന്നുകൊണ്ടു അവന്റെ മുമ്പില്‍ നടന്നു.
കുന്നിന്നരികെ എത്തിയപ്പോള്‍ അവന്‍ അതു അവരുടെ കയ്യില്‍നിന്നു വാങ്ങി വീട്ടില്‍ സൂക്ഷിച്ചു വെച്ചിട്ടു ബാല്യക്കാരെ അയച്ചുകളഞ്ഞു; അവര്‍ പോകയും ചെയ്തു.
പിന്നെ അവന്‍ അകത്തു കടന്നു യജമാനന്റെ മുമ്പില്‍നിന്നു. എന്നാറെ എലീശാ അവനോടുഗേഹസിയേ, നീ എവിടെ പോയിരുന്നു എന്നു ചോദിച്ചു. അടിയന്‍ എങ്ങും പോയില്ല എന്നു അവന്‍ പറഞ്ഞു.
അതിന്നു അവന്‍ ആ പുരുഷന്‍ രഥത്തില്‍നിന്നു ഇറങ്ങി നിന്നെ എതിരേറ്റപ്പോള്‍ എന്റെ ഹൃദയം നിന്നോടു കൂടെ പോന്നിരുന്നില്ലയോ? ദ്രവ്യം സമ്പാദിപ്പാനും വസ്ത്രം, ഒലിവുതോട്ടം, മുന്തിരിത്തോട്ടം, ആടുമാടുകള്‍, ദാസീദാസന്മാര്‍ എന്നീവകമേടിപ്പാനും ഇതാകുന്നുവോ സമയം?
ആകയാല്‍ നയമാന്റെ കുഷ്ഠം നിനക്കും നിന്റെ സന്തതിക്കും എന്നേക്കും പിടിച്ചിരിക്കും എന്നു അവനോടു പറഞ്ഞു. അവന്‍ ഹിമംപോലെ വെളുത്തു കുഷ്ഠരോഗിയായി അവനെ വിട്ടു പുറപ്പെട്ടുപോയി.

6

പ്രവാചകശിഷ്യന്മാര്‍ എലീശയോടുഞങ്ങള്‍ പാര്‍ക്കുംന്ന ഈ സ്ഥലം ഞങ്ങള്‍ക്കു തീരെ ഇടുക്കമായിരിക്കുന്നു എന്നു നീ കാണുന്നുവല്ലോ.
ഞങ്ങള്‍ യോര്‍ദ്ദാനോളം ചെന്നു അവിടെനിന്നു ഔരോരുത്തന്‍ ഔരോ മരം കൊണ്ടുവന്നു ഞങ്ങള്‍ക്കു പാര്‍ക്കേണ്ടതിന്നു ഒരു സ്ഥലം ഉണ്ടാക്കട്ടെ എന്നു ചോദിച്ചു. പോകുവിന്‍ എന്നു അവന്‍ പറഞ്ഞു.
അവരില്‍ ഒരുത്തന്‍ ദയചെയ്തു അടിയങ്ങളോടുകൂടെ പോരേണമേ എന്നു അപേക്ഷിച്ചതിന്നു പോരാം എന്നു അവന്‍ പറഞ്ഞു.
അങ്ങനെ അവന്‍ അവരോടുകൂടെ പോയി; അവര്‍ യോര്‍ദ്ദാങ്കല്‍ എത്തി മരംമുറിച്ചു.
എന്നാല്‍ ഒരുത്തന്‍ മരം മുറിക്കുമ്പോള്‍ കോടാലി ഊരി വെള്ളത്തില്‍ വീണു; അയ്യോ കഷ്ടം; യജമാനനേ, അതു വായിപ്പ വാങ്ങിയതായിരുന്നു എന്നു അവന്‍ നിലവിളിച്ചു.
അതു എവിടെ വീണു എന്നു ദൈവപുരുഷന്‍ ചോദിച്ചു; അവന്‍ ആ സ്ഥലം അവനെ കാണിച്ചു; അവന്‍ ഒരു കോല്‍ വെട്ടി അവിടെ എറിഞ്ഞു; ആ ഇരിമ്പു പൊങ്ങിവന്നു.
അതു എടുത്തുകൊള്‍ക എന്നു അവന്‍ പറഞ്ഞു. അവന്‍ കൈ നീട്ടി അതു എടുത്തു.
അനന്തരം അരാംരാജാവിന്നു യിസ്രായേലിനോടു യുദ്ധം ഉണ്ടായി; ഇന്നിന്ന സ്ഥലത്തു പാളയം ഇറങ്ങേണം എന്നിങ്ങനെ അവന്‍ തന്റെ ഭൃത്യന്മാരുമായി ആലോചന കഴിച്ചു.
എന്നാല്‍ ദൈവപുരുഷന്‍ യിസ്രായേല്‍രാജാവിനോടുഇന്ന സ്ഥലത്തുകൂടി കടക്കാതിരിപ്പാന്‍ സൂക്ഷിക്ക; അരാമ്യര്‍ അവിടേക്കു വരുന്നുണ്ടു എന്നു പറയിച്ചു.
ദൈവപുരുഷന്‍ പറഞ്ഞും പ്രബോധിപ്പിച്ചും ഇരുന്ന സ്ഥലത്തേക്കു യിസ്രായേല്‍ രാജാവു ആളയച്ചു; അങ്ങനെ അവന്‍ ഒരു പ്രാവശ്യമല്ല, രണ്ടു പ്രാവശ്യവുമല്ല തന്നെത്താന്‍ രക്ഷിച്ചതു.
ഇതു ഹേതുവായി അരാംരാജാവിന്റെ മനസ്സു ഏറ്റവും കലങ്ങി; അവന്‍ ദൃത്യന്മാരെ വിളിച്ചു അവരോടുനമ്മുടെ കൂട്ടത്തില്‍ യിസ്രായേല്‍ രാജാവിന്റെ പക്ഷക്കാരന്‍ ആരെന്നു നിങ്ങള്‍ പറഞ്ഞു തരികയില്ലയോ എന്നു ചോദിച്ചു.
അവന്റെ ഭൃത്യന്മാരില്‍ ഒരുത്തന്‍ യജമാനനായ രാജാവേ, കാര്യം അങ്ങനെയല്ല; നീ ശയനഗൃഹത്തില്‍ സംസാരിക്കുന്ന വാക്കുകള്‍ യിസ്രായേലിലെ പ്രവാചകനായ എലീശാ യിസ്രായേല്‍രാജാവിനെ അറിയിക്കുന്നു എന്നു പറഞ്ഞു.
നിങ്ങള്‍ ചെന്നു അവന്‍ എവിടെ ഇരിക്കുന്നു എന്നു നോക്കുവിന്‍ ; ഞാന്‍ ആളയച്ചു അവനെ പിടിപ്പിക്കും എന്നു അവന്‍ കല്പിച്ചു. അവന്‍ ദോഥാനില്‍ ഉണ്ടെന്നു അവന്നു അറിവുകിട്ടി.
അവന്‍ അവിടേക്കു ശക്തിയുള്ള സൈന്യത്തെ കുതിരകളും രഥങ്ങളുമായി അയച്ചു; അവര്‍ രാത്രിയില്‍ ചെന്നു പട്ടണം വളഞ്ഞു.
ദൈവപുരുഷന്റെ ബാല്യക്കാരന്‍ രാവിലെ എഴുന്നേറ്റു പുറത്തിറങ്ങിയപ്പോള്‍ ഒരു സൈന്യം കുതിരകളും രഥങ്ങളുമായി പട്ടണം വളഞ്ഞിരിക്കുന്നതു കണ്ടു; ബാല്യക്കാരന്‍ അവനോടുഅയ്യോ യജമാനനേ, നാം എന്തു ചെയ്യും എന്നു പറഞ്ഞു.
അതിന്നു അവന്‍ പേടിക്കേണ്ടാ; നമ്മോടുകൂടെയുള്ളവര്‍ അവരോടു കൂടെയുള്ളവരെക്കാള്‍ അധികം എന്നു പറഞ്ഞു.
പിന്നെ എലീശാ പ്രാര്‍ത്ഥിച്ചുയഹോവേ, ഇവന്‍ കാണത്തക്കവണ്ണം ഇവന്റെ കണ്ണു തുറക്കേണമേ എന്നു പറഞ്ഞു. യഹോവ ബാല്യക്കാരന്റെ കണ്ണു തുറന്നു; എലീശയുടെ ചുറ്റും അഗ്നിമയമായ കുതിരകളും രഥങ്ങളും കൊണ്ടു മല നിറഞ്ഞിരിക്കുന്നതു അവന്‍ കണ്ടു.
അവര്‍ അവന്റെ അടുക്കല്‍ വന്നപ്പോള്‍ എലീശാ യഹോവയോടു പ്രാര്‍ത്ഥിച്ചുഈ ജാതിയെ അന്ധത പിടിപ്പിക്കേണമേ എന്നു പറഞ്ഞു. എലീശയുടെ അപേക്ഷപ്രകാരം അവന്‍ അവരെ അന്ധത പിടിപ്പിച്ചു.
എലീശാ അവരോടുഇതല്ല വഴി; പട്ടണവും ഇതല്ല; എന്റെ പിന്നാലെ വരുവിന്‍ ; നിങ്ങള്‍ അന്വേഷിക്കുന്ന ആളുടെ അടുക്കല്‍ ഞാന്‍ നിങ്ങളെ കൊണ്ടുപോകാം എന്നു പറഞ്ഞു. അവന്‍ അവരെ ശമര്‍യ്യയിലേക്കു കൂട്ടിക്കൊണ്ടുപോയി
ശമര്‍യ്യയില്‍ എത്തിയപ്പോള്‍ എലീശായഹോവേ, കാണത്തക്കവണ്ണം ഇവരുടെ കണ്ണു തുറക്കേണമേ എന്നു പറഞ്ഞു. യഹോവ അവരുടെ കണ്ണു തുറന്നു; അവര്‍ നോക്കിയപ്പോള്‍ തങ്ങള്‍ ശമര്‍യ്യയുടെ നടുവില്‍ നിലക്കുന്നതുകണ്ടു.
യിസ്രായേല്‍രാജാവു അവരെ കണ്ടിട്ടു എലീശയോടുഎന്റെ പിതാവേ, വെട്ടിക്കളയട്ടെ ഞാന്‍ ഇവരെ വെട്ടിക്കളയട്ടെ എന്നു ചോദിച്ചു.
അതിന്നു അവന്‍ വെട്ടിക്കളയരുതു; നിന്റെ വാള്‍കൊണ്ടും വില്ലുകൊണ്ടും പിടിച്ചവരെ നീ വെട്ടിക്കളയുമോ? ഇവര്‍ തിന്നുകുടിച്ചു തങ്ങളുടെ യജമാനന്റെ അടുക്കല്‍ പോകേണ്ടതിന്നു അപ്പവും വെള്ളവും അവര്‍ക്കും കൊടുക്കുക എന്നു പറഞ്ഞു.
അങ്ങനെ അവന്‍ അവര്‍ക്കും വലിയോരു വിരുന്നു ഒരുക്കി; അവര്‍ തിന്നുകുടിച്ചശേഷം അവന്‍ അവരെ വിട്ടയച്ചു; അവര്‍ തങ്ങളുടെ യജമാനന്റെ അടുക്കല്‍ പോയി. അരാമ്യപ്പടക്കൂട്ടങ്ങള്‍ യിസ്രായേല്‍ദേശത്തേക്കു പിന്നെ വന്നില്ല.
അതിന്റെശേഷം അരാംരാജാവായ ബെന്‍ -ഹദദ് തന്റെ സൈന്യത്തെ ഒക്കെയും കൂട്ടി പുറപ്പെട്ടുചെന്നു ശമര്‍യ്യയെ വളഞ്ഞു.
അവര്‍ ശമര്‍യ്യയെ വളഞ്ഞിരിക്കുമ്പോള്‍ അവിടെ മഹാക്ഷാമം ഉണ്ടായി; ഒരു കഴുതത്തലെക്കു എണ്പതു വെള്ളിക്കാശും കാല്‍കബ് പ്രാക്കാഷ്ഠത്തിന്നു അഞ്ചു വെള്ളിക്കാശും വരെ വിലകയറി.
ഒരിക്കല്‍ യിസ്രായേല്‍രാജാവു മതിലിന്മേല്‍ നടക്കുമ്പോള്‍ ഒരു സ്ത്രീ അവനോടുയജമാനനായ രാജാവേ, രക്ഷിക്കേണമേ എന്നു നിലവിളിച്ചു.
അതിന്നു അവന്‍ യഹോവ നിന്നെ രക്ഷിക്കുന്നില്ലെങ്കില്‍ ഞാന്‍ എവിടെനിന്നു തന്നു നിന്നെ രക്ഷിക്കേണ്ടു? കളപ്പുരയില്‍നിന്നോ മുന്തിരിച്ചക്കില്‍നിന്നോ എന്നു ചോദിച്ചു.
രാജാവു പിന്നെയും അവളോടുനിന്റെ സങ്കടം എന്തു എന്നു ചോദിച്ചതിന്നു അവള്‍ഈ സ്ത്രീ എന്നോടുനിന്റെ മകനെ കൊണ്ടുവാ; ഇന്നു നമുക്കു അവനെ തിന്നാം; നാളെ എന്റെ മകനെ തിന്നാം എന്നു പറഞ്ഞു.
അങ്ങനെ ഞങ്ങള്‍ എന്റെ മകനെ പുഴുങ്ങിത്തിന്നു; പിറ്റെന്നാള്‍ ഞാന്‍ അവളോടുനിന്റെ മകനെ കൊണ്ടുവാ; നമുക്കു അവനെയും തിന്നാം എന്നു പറഞ്ഞാറെ അവള്‍ തന്റെ മകനെ ഒളിപ്പിച്ചുകളഞ്ഞു എന്നു പറഞ്ഞു.
സ്ത്രീയുടെ വാക്കു കേട്ടപ്പോള്‍ രാജാവു വസ്ത്രം കീറി; അവന്‍ മതിലിന്മേല്‍ നടന്നു പോകയായിരുന്നു; ജനം അവനെ നോക്കിയപ്പോള്‍ അവന്‍ അകമെ ദേഹം പറ്റെ രട്ടു ഉടുത്തിരിക്കുന്നതു കണ്ടു.
ശാഫാത്തിന്റെ മകനായ എലീശയുടെ തല ഇന്നു അവന്റെ ഉടലിന്മേല്‍ ഇരുന്നാല്‍ ദൈവം എന്നോടു തക്കവണ്ണവും അധികവും ചെയ്യട്ടെ എന്നു അവന്‍ പറഞ്ഞു.
എലീശാ തന്റെ വീട്ടില്‍ മൂപ്പന്മേരോടുകൂടെ ഇരിക്കുമ്പോള്‍ രാജാവു ഒരാളെ തനിക്കു മുമ്പായി അയച്ചു; ദൂതന്‍ എലീശയുടെ അടുക്കല്‍ എത്തുന്നതിന്നു മുമ്പെ അവന്‍ മൂപ്പന്മാരോടുഎന്റെ തല എടുത്തുകളവാന്‍ ആ കുലപാതകപുത്രന്‍ ആളയച്ചിരിക്കുന്നതു നിങ്ങള്‍ കണ്ടുവോ? നോക്കുവിന്‍ ദൂതന്‍ വരുമ്പോള്‍ നിങ്ങള്‍ വാതില്‍ അടെച്ചു വാതില്‍ക്കല്‍ അവനെ തടുത്തുകൊള്‍വിന്‍ ; അവന്റെ യജമാനന്റെ കാലൊച്ച അവന്റെ പിമ്പില്‍ കേള്‍ക്കുന്നുണ്ടല്ലോ എന്നു പറഞ്ഞു.
അവന്‍ അവരോടു സംസാരിച്ചുകൊണ്ടിരിക്കുമ്പോള്‍ ദൂതന്‍ അവന്റെ അടുക്കല്‍ എത്തി; ഇതാ, ഈ അനര്‍ത്ഥം യഹോവയാല്‍ വരുന്നു; ഞാന്‍ ഇനി യഹോവയെ കാത്തിരിക്കുന്നതു എന്തിന്നു എന്നു രാജാവു പറഞ്ഞു.

7

അപ്പോള്‍ എലീശായഹോവയുടെ അരുളപ്പാടു കേള്‍പ്പിന്‍ നാളെ ഈ നേരത്തു ശമര്‍യ്യയുടെ പടിവാതില്‍ക്കല്‍ ശേക്കെലിന്നു ഒരു സെയാ കോതമ്പുമാവും ശേക്കലിന്നു രണ്ടു സെയാ യവവും വിലക്കും എന്നു യഹോവ അരുളിച്ചെയ്യുന്നു എന്നു പറഞ്ഞു.
രാജാവിന്നു കൈത്താങ്ങല്‍ കൊടുക്കുന്ന അകമ്പടിനായകന്‍ ദൈവപുരുഷനോടുയഹോവ ആകാശത്തില്‍ കിളിവാതിലുകള്‍ ഉണ്ടാക്കിയാലും ഈ കാര്യം സാധിക്കുമോ എന്നു പറഞ്ഞു. അതിന്നു അവന്‍ നിന്റെ കണ്ണുകൊണ്ടു നീ അതു കാണും; എങ്കിലും നീ അതില്‍ നിന്നു തിന്നുകയില്ല എന്നു പറഞ്ഞു.
അന്നു കുഷ്ഠരോഗികളായ നാലാള്‍ പടിവാതില്‍ക്കല്‍ ഉണ്ടായിരുന്നു; അവര്‍ തമ്മില്‍ തമ്മില്‍നാം ഇവിടെ കിടന്നു മരിക്കുന്നതു എന്തിന്നു?
പട്ടണത്തില്‍ ചെല്ലുക എന്നുവന്നാല്‍ പട്ടണത്തില്‍ ക്ഷാമമായിക്കകൊണ്ടു നാം അവിടെവെച്ചു മരിക്കും; ഇവിടെ പാര്‍ത്താലും മരിക്കും. അതുകൊണ്ടു വരിക നമുക്കു അരാമ്യപാളയത്തില്‍ പോകാം; അവര്‍ നമ്മെ ജീവനോടെ വെച്ചാല്‍ നാം ജീവിച്ചിരിക്കും; അവര്‍ നമ്മെ കൊന്നാല്‍ നാം മരിക്കയേയുള്ളു എന്നു പറഞ്ഞു.
അങ്ങനെ അവര്‍ അരാംപാളയത്തില്‍ പോകുവാന്‍ സന്ധ്യാസമയത്തു പുറപ്പെട്ടു അരാംപാളയത്തിന്റെ അറ്റത്തു വന്നപ്പോള്‍ അവിടെ ആരെയും കാണ്മാനില്ല.
കര്‍ത്താവു അരാമ്യസൈന്യത്തെ രഥങ്ങളുടെയും കുതിരകളുടെയും മഹാസൈന്യത്തിന്റെയും ആരവം കേള്‍പ്പിച്ചിരുന്നതുകൊണ്ടു അവര്‍ തമ്മില്‍ തമ്മില്‍ഇതാ, നമ്മുടെ നേരെ വരേണ്ടതിന്നു യിസ്രായേല്‍രാജാവു ഹിത്യരാജാക്കന്മാരെയും മിസ്രയീംരാജാക്കന്മാരെയും നമുക്കു വിരോധമായി കൂലിക്കു വാങ്ങിയിരിക്കുന്നു എന്നു പറഞ്ഞു.
അതുകൊണ്ടു അവര്‍ സന്ധ്യാസമയത്തുതന്നേ എഴുന്നേറ്റു ഔടിപ്പോയി; കൂടാരങ്ങള്‍, കുതിരകള്‍, കഴുതകള്‍ എന്നിവയെ പാളയത്തില്‍ ഇരുന്നപാടെ ഉപേക്ഷിച്ചു ജീവരക്ഷെക്കായി ഔടിപ്പോയി.
ആ കുഷ്ഠരോഗികള്‍ പാളയത്തിന്റെ അറ്റത്തു എത്തി ഒരു കൂടാരത്തിന്നകത്തു കയറി തിന്നുകുടിച്ചശേഷം അവിടെ നിന്നു വെള്ളിയും പൊന്നും വസ്ത്രങ്ങളും എടുത്തുകൊണ്ടുപോയി ഒളിച്ചുവെച്ചു; മടങ്ങിവന്നു മറ്റൊരു കൂടാരത്തിന്നകത്തു കയറി അതില്‍നിന്നും എടുത്തു കൊണ്ടുപോയി ഒളിച്ചു വെച്ചു.
പിന്നെ അവര്‍ തമ്മില്‍ തമ്മില്‍നാം ചെയ്യുന്നതു ശരിയല്ല; ഇന്നു സദ്വര്‍ത്തമാനദിവസമല്ലോ; നാമോ മിണ്ടാതിരിക്കുന്നു; നേരം പുലരുംവരെ നാം താമസിച്ചാല്‍ നമുക്കു കുറ്റം വരും; ആകയാല്‍ വരുവിന്‍ ; നാം ചെന്നു രാജധാനിയില്‍ അറിവുകൊടുക്ക എന്നു പറഞ്ഞു.
അങ്ങനെ അവര്‍ പട്ടണവാതില്‍ക്കല്‍ ചെന്നു കാവല്‍ക്കാരനെ വിളിച്ചുഞങ്ങള്‍ അരാംപാളയത്തില്‍ പോയിരുന്നു; അവിടെ ഒരു മനുഷ്യനും ഇല്ല; ഒരു മനുഷ്യന്റെയും ശബ്ദം കേള്‍പ്പാനുമില്ല കുതിരകളും കഴുതകളും കെട്ടിയിരിക്കുന്നപാടെ നിലക്കുന്നു; കൂടാരങ്ങളും അപ്പാടെ തന്നേ ഇരിക്കുന്നു എന്നു പറഞ്ഞു.
അവന്‍ കാവല്‍ക്കാരെ വിളിച്ചു; അവര്‍ അകത്തു രാജധാനിയില്‍ അറിവുകൊടുത്തു.
രാജാവു രാത്രിയില്‍ തന്നേ എഴുന്നേറ്റു ഭൃത്യന്മാരോടുഅരാമ്യര്‍ നമ്മോടു ഇച്ചെയ്തതു എന്തെന്നു ഞാന്‍ പറഞ്ഞുതരാം; നാം വിശന്നിരിക്കയാകുന്നു എന്നു അവര്‍ അറിഞ്ഞിട്ടുഅവര്‍ പട്ടണത്തില്‍ നിന്നു പുറത്തുവരും; അപ്പോള്‍ നമുക്കു അവരെ ജീവനോടെ പിടിക്കയും പട്ടണത്തില്‍ കടക്കയും ചെയ്യാം എന്നുറെച്ചു അവര്‍ പാളയം വിട്ടുപോയി വയലില്‍ ഒളിച്ചിരിക്കയാകുന്നു എന്നു പറഞ്ഞു.
അതിന്നു അവന്റെ ഭൃത്യന്മാരില്‍ ഒരുത്തന്‍ പട്ടണത്തില്‍ ശേഷിപ്പുള്ള കുതിരകളില്‍ അഞ്ചിനെ കൊണ്ടുവരട്ടെ; നാം ആളയച്ചു നോക്കിക്കേണം; അവര്‍ ഇവിടെ ശേഷിച്ചിരിക്കുന്ന യിസ്രായേലിന്റെ സകലപുരുഷാരവും നശിച്ചുപോയിരിക്കുന്ന യിസ്രായേലിന്റെ സകലപുരുഷാരവും എന്നപോലെ ഇരിക്കും എന്നു ഉത്തരം പറഞ്ഞു.
അങ്ങനെ അവര്‍ രണ്ടു രഥം കുതിരയെ കെട്ടി കൊണ്ടുവന്നു; രാജാവു അവരെ അരാമ്യസൈന്യത്തിന്റെ പിന്നാലെ അയച്ചുനിങ്ങള്‍ ചെന്നു നോക്കുവിന്‍ എന്നു കല്പിച്ചു.
അവര്‍ യോര്‍ദ്ദാന്‍ വരെ അവരുടെ പിന്നാലെ ചെന്നു; എന്നാല്‍ അരാമ്യര്‍ തത്രപ്പാടില്‍ എറിഞ്ഞുകളഞ്ഞ വസ്ത്രങ്ങളും മറ്റു സാധനങ്ങളും കൊണ്ടു വഴിയൊക്കെയും നിറഞ്ഞിരുന്നു; ദൂതന്മാര്‍ മടങ്ങിവന്നു വിവരം രാജാവിനെ അറിയിച്ചു.
അങ്ങനെ ജനം പുറപ്പെട്ടു അരാംപാളയം കൊള്ളയിട്ടു. യഹോവയുടെ വചനപ്രകാരം അന്നു ശേക്കെലിന്നു ഒരു സെയാ കോതമ്പുമാവും ശേക്കെലിന്നു രണ്ടു സെയാ യവവും വിറ്റു.
രാജാവു തനിക്കു കൈത്താങ്ങല്‍ കൊടുക്കുന്ന അകമ്പടിനായകനെ വാതില്‍ക്കല്‍ വിചാരകനായി നിയമിച്ചിരുന്നു; ജനം അവനെ ചവിട്ടിക്കളഞ്ഞു; രാജാവു ദൈവപുരുഷന്റെ അടുക്കല്‍ വന്നപ്പോള്‍ അവന്‍ പറഞ്ഞിരുന്നതുപോലെ അവന്‍ മരിച്ചുപോയി.
നാളെ ഈ നേരത്തു ശമര്‍യ്യയുടെ പടിവാതില്‍ക്കല്‍ ശേക്കെലിന്നു രണ്ടു സെയാ യവവും ശേക്കെലിന്നു ഒരു സെയാ കോതമ്പുമാവും വിലക്കുമെന്നു ദൈവപുരുഷന്‍ രാജാവിനോടു പറഞ്ഞപ്പോള്‍ ഈ അകമ്പടിനായകന്‍ ദൈവപുരുഷനോടു
യഹോവ ആകാശത്തില്‍ കിളിവാതിലുകള്‍ ഉണ്ടാക്കിയാലും ഈ വാക്കുപോലെ സംഭവിക്കുമോ എന്നുത്തരം പറഞ്ഞു. അതിന്നു അവന്‍ ; നിന്റെ കണ്ണുകൊണ്ടു നീ അതു കാണും; എങ്കിലും നീ അതില്‍നിന്നു തിന്നുകയില്ല എന്നു പറഞ്ഞിരുന്നു.
അവ്വണ്ണം തന്നേ അവന്നു ഭവിച്ചു; പടിവാതില്‍ക്കല്‍വെച്ചു ജനം അവനെ ചവിട്ടിക്കളഞ്ഞു; അവന്‍ മരിച്ചുപോയി.

8

അനന്തരം എലീശാ താന്‍ മകനെ ജീവിപ്പിച്ചുകൊടുത്തിരുന്ന സ്ത്രീയോടുനീയും നിന്റെ ഭവനവും പുറപ്പെട്ടു എവിടെയെങ്കിലും പരദേശവാസം ചെയ്തുകൊള്‍വിന്‍ ; യഹോവ ഒരു ക്ഷാമം വരുത്തുവാന്‍ പോകുന്നു; അതു ഏഴു സംവത്സരം ദേശത്തു ഉണ്ടായിരിക്കും എന്നു പറഞ്ഞു.
ആ സ്ത്രീ എഴുന്നേറ്റു ദൈവപുരുഷന്‍ പറഞ്ഞതുപോലെ ചെയ്തു; അവളും ഭവനവും ഫെലിസ്ത്യദേശത്തുപോയി ഏഴു സംവത്സരം പരദേശവാസം ചെയ്തു.
ഏഴു സംവത്സരം കഴിഞ്ഞിട്ടു അവള്‍ ഫെലിസ്ത്യദേശത്തുനിന്നു മടങ്ങിവന്നു; പിന്നെ അവള്‍ തന്റെ വീടും നിലവും സംബന്ധിച്ചു രാജാവിനോടു സങ്കടം ബോധിപ്പിപ്പാന്‍ ചെന്നു.
അന്നേരം രാജാവു ദൈവപുരുഷന്റെ ബാല്യക്കാരനായ ഗേഹസിയോടു സംസാരിക്കയില്‍എലീശാ ചെയ്ത വന്‍ കാര്യങ്ങളൊക്കെയും നീ എന്നോടു വിവരിച്ചുപറക എന്നു കല്പിച്ചു.
മരിച്ചുപോയവനെ ജീവിപ്പിച്ച വിവരം അവന്‍ രാജാവിനെ കേള്‍പ്പിക്കുമ്പോള്‍ തന്നേ അവന്‍ മകനെ ജീവിപ്പിച്ചുകൊടുത്തിരുന്ന സ്ത്രീ വന്നു തന്റെ വീടും നിലവും സംബന്ധിച്ചു രാജാവിനോടു സങ്കടം ബോധിപ്പിച്ചു. അപ്പോള്‍ ഗേഹസിയജമാനനായ രാജാവേ, ഇവള്‍ തന്നേ ആ സ്ത്രീ; എലീശാ ജീവിപ്പിച്ചുകൊടുത്ത മകന്‍ ഇവന്‍ തന്നേ എന്നു പറഞ്ഞു.
രാജാവു സ്ത്രീയോടു ചോദിച്ചപ്പോള്‍ അവളും അതു വിവരിച്ചു പറഞ്ഞു രാജാവു ഒരു ഉദ്യോഗസ്ഥനെ നിയമിച്ചുഅവള്‍ക്കുണ്ടായിരുന്നതൊക്കെയും അവള്‍ ദേശം വിട്ടുപോയ നാള്‍മുതല്‍ ഇതുവരെയുള്ള നിലത്തിന്റെ ആദായവും അവള്‍ക്കു കൊടുപ്പിക്കേണം എന്നു കല്പിച്ചു.
അനന്തരം എലീശാ ദമ്മേശെക്കില്‍ ചെന്നു; അന്നു അരാംരാജാവായ ബെന്‍ -ഹദദ് ദീനംപിടിച്ചു കിടക്കുകയായിരുന്നു; ദൈവപുരുഷന്‍ വന്നിട്ടുണ്ടു എന്നു അവന്നു അറിവു കിട്ടി.
രാജാവു ഹസായേലിനോടുഒരു സമ്മാനം എടുത്തുകൊണ്ടു ദൈവപുരുഷനെ ചെന്നുകണ്ടുഈ ദീനം മാറി എനിക്കു സൌഖ്യം വരുമോ എന്നു അവന്‍ മുഖാന്തരം യഹോവയോടു ചോദിക്ക എന്നു പറഞ്ഞു.
അങ്ങനെ ഹസായേല്‍ ദമ്മേശെക്കിലെ വിശേഷവസ്തുക്കളില്‍നിന്നൊക്കെയും എടുത്തു നാല്പതു ഒട്ടകച്ചുമടുമായി അവനെ ചെന്നുകണ്ടു അവന്റെ മുമ്പില്‍ നിന്നുനിന്റെ മകന്‍ അരാം രാജാവായ ബെന്‍ -ഹദദ് എന്നെ നിന്റെ അടുക്കല്‍ അയച്ചുഈ ദീനം മാറി എനിക്കു സൌഖ്യം വരുമോ എന്നു ചോദിക്കുന്നു എന്നു പറഞ്ഞു. അതിന്നു എലീശാ;
നീ ചെന്നു അവനോടുനിനക്കു നിശ്ചയമായിട്ടു സൌഖ്യം വരും എന്നു പറക; എന്നാല്‍ അവന്‍ നിശ്ചയമായി മരിച്ചുപോകുമെന്നു യഹോവ എനിക്കു വെളിപ്പെടുത്തിത്തന്നിരിക്കുന്നു എന്നു പറഞ്ഞു.
പിന്നെ അവന്നു ലജ്ജ തോന്നുവോളം അവന്‍ കണ്ണുപറിക്കാതെ അവനെ ഉറ്റുനോക്കി ദൈവപുരുഷന്‍ കരഞ്ഞു.
യജമാനന്‍ കരയുന്നതു എന്തു എന്നു ഹസായേല്‍ ചോദിച്ചതിന്നു അവന്‍ നീ യിസ്രായേല്‍മക്കളോടു ചെയ്‍വാനിരിക്കുന്ന ദോഷം ഞാന്‍ അറിയുന്നതുകൊണ്ടു തന്നേ; നീ അവരുടെ ദുര്‍ഗ്ഗങ്ങളെ തീയിട്ടു ചുടുകയും അവരുടെ യൌവനക്കാരെ വാള്‍കൊണ്ടു കൊല്ലുകയും അവരുടെ കുഞ്ഞുങ്ങളെ അടിച്ചു തകര്‍ക്കയും അവരുടെ ഗര്‍ഭിണികളെ പിളര്‍ക്കയും ചെയ്യും എന്നു പറഞ്ഞു.
ഈ മഹാകാര്യം ചെയ്‍വാന്‍ നായായിരിക്കുന്ന അടിയന്‍ എന്തു മാത്രമുള്ളു എന്നു ഹസായേല്‍ പറഞ്ഞതിന്നു എലീശാനീ അരാമില്‍ രാജാവാകും എന്നു യഹോവ എനിക്കു വെളിപ്പെടുത്തിത്തന്നിരിക്കുന്നു എന്നു പറഞ്ഞു.
അവന്‍ എലീശയെ വിട്ടു പുറപ്പെട്ടു തന്റെ യജമാനന്റെ അടുക്കല്‍ വന്നപ്പോള്‍എലീശാ നിന്നോടു എന്തു പറഞ്ഞു എന്നു അവന്‍ ചോദിച്ചു. നിനക്കു നിശ്ചയമായി സൌഖ്യം വരും എന്നു അവന്‍ എന്നോടു പറഞ്ഞു എന്നു അവന്‍ ഉത്തരംപറഞ്ഞു.
പിറ്റെന്നാള്‍ അവന്‍ ഒരു കമ്പിളി എടുത്തു വെള്ളത്തില്‍ മുക്കി അവന്റെ മുഖത്തിട്ടു; അതിനാല്‍ അവന്‍ മരിച്ചുപോയി; ഹസായേല്‍ അവന്നുപകരം രാജാവായ്തീര്‍ന്നു.
യിസ്രായേല്‍രാജാവായ ആഹാബിന്റെ മകനായ യോരാമിന്റെ അഞ്ചാം ആണ്ടില്‍ യെഹോശാഫാത്ത് യെഹൂദയില്‍ രാജാവായിരിക്കുമ്പോള്‍ തന്നേ യെഹൂദാരാജാവായ യെഹോശാഫാത്തിന്റെ മകന്‍ യെഹോരാം രാജാവായി.
അവന്‍ വാഴ്ചതുടങ്ങിയപ്പോള്‍ അവന്നു മുപ്പത്തിരണ്ടു വയസ്സായിരുന്നു; അവന്‍ എട്ടു സംവത്സരം യെരൂശലേമില്‍ വാണു.
ആഹാബിന്റെ മകള്‍ അവന്നു ഭാര്യയായിരുന്നതുകൊണ്ടു അവന്‍ ആഹാബിന്റെ ഗൃഹം ചെയ്തതുപോലെ യിസ്രായേല്‍രാജാക്കന്മാരുടെ വഴിയില്‍ നടന്നു യഹോവേക്കു അനിഷ്ടമായുള്ളതു ചെയ്തു.
എങ്കിലും യഹോവ തന്റെ ദാസനായ ദാവീദിനോടു അവന്നും അവന്റെ മക്കള്‍ക്കും എന്നേക്കും ഒരു ദീപം നലകും എന്നു വാഗ്ദാനം ചെയ്തിരുന്നതുകൊണ്ടു അവന്റെ നിമിത്തം യെഹൂദയെ നശിപ്പിപ്പാന്‍ തനിക്കു മനസ്സായില്ല.
അവന്റെ കാലത്തു എദോമ്യര്‍ യെഹൂദയുടെ മേലധികാരത്തോടു മത്സരിച്ചു തങ്ങള്‍ക്കു ഒരു രാജാവിനെ വാഴിച്ചു.
അപ്പോള്‍ യെഹോരാം സകലരഥങ്ങളുമായി സായിരിലേക്കു ചെന്നു; എന്നാല്‍ രാത്രിയില്‍ അവന്‍ എഴുന്നേറ്റു തന്നെ വളഞ്ഞിരുന്ന എദോമ്യരെയും രഥനായകന്മാരെയും തോല്പിച്ചു; ജനം തങ്ങളുടെ കൂടാരങ്ങളിലേക്കു ഔടിപ്പോയി.
അങ്ങിനെ എദോമ്യര്‍ യെഹൂദയുടെ മേലധികാരത്തോടു ഇന്നുവരെ മത്സരിച്ചുനിലക്കുന്നു; ആ കാലത്തു തന്നേ ലിബ്നയും മത്സരിച്ചു.
യെഹോരാമിന്റെ മറ്റുള്ള വൃത്താന്തങ്ങളും അവന്‍ ചെയ്തതൊക്കെയും യെഹൂദാ രാജാക്കന്മാരുടെ വൃത്താന്തപുസ്തകത്തില്‍ എഴുതിയിരിക്കുന്നുവല്ലോ.
യെഹോരാം തന്റെ പിതാക്കന്മാരെപ്പോലെ നിദ്രപ്രാപിച്ചു അവന്റെ പിതാക്കന്മാരോടുകൂടെ ദാവീദിന്റെ നഗരത്തില്‍ അവനെ അടക്കം ചെയ്തു; അവന്റെ മകനായ അഹസ്യാവു അവന്നു പകരം രാജാവായി.
യിസ്രായേല്‍രാജാവായ ആഹാബിന്റെ മകന്‍ യോരാമിന്റെ പന്ത്രണ്ടാം ആണ്ടില്‍ യെഹൂദാരാജാവായ യെഹോരാമിന്റെ മകന്‍ അഹസ്യാവു രാജാവായി.
അഹസ്യാവു വാഴ്ച തുടങ്ങിയപ്പോള്‍ അവന്നു ഇരുപത്തിരണ്ടു വയസ്സായിരുന്നു; അവന്‍ ഒരു സംവത്സരം യെരൂശലേമില്‍ വാണു. അവന്റെ അമ്മെക്കു അഥല്യാ എന്നു പേര്‍; അവള്‍ യിസ്രായേല്‍രാജാവായ ഒമ്രിയുടെ പൌത്രി ആയിരുന്നു.
അവന്‍ ആഹാബ്ഗൃഹത്തിന്റെ വഴിയില്‍ നടന്നു ആഹാബ്ഗൃഹം ചെയ്തതുപോലെ യഹോവേക്കു അനിഷ്ടമായുള്ളതു ചെയ്തു; അവന്‍ ആഹാബിന്റെ ഗൃഹത്തോടു സംബന്ധമുള്ളവന്‍ ആയിരുന്നുവല്ലോ.
അവന്‍ ആഹാബിന്റെ മകനായ യോരാമിനോടുകൂടെ ഗിലെയാദിലെ രാമോത്തിലേക്കു അരാംരാജാവായ ഹസായേലിനോടു യുദ്ധം ചെയ്‍വാന്‍ പോയി; എന്നാല്‍ അരാമ്യര്‍ യോരാമിനെ മുറിവേല്പിച്ചു.
അരാംരാജാവായ ഹസായേലിനോടുള്ള യുദ്ധത്തില്‍ രാമയില്‍വെച്ചു അരാമ്യര്‍ തന്നെ വെട്ടിയ മുറിവുകള്‍ക്കു യിസ്രെയേലില്‍വെച്ചു ചികിത്സചെയ്യേണ്ടതിന്നു യോരാംരാജാവു മടങ്ങിപ്പോയി; ആഹാബിന്റെ മകനായ യോരാം രോഗിയാകകൊണ്ടു യെഹൂദാരാജാവായ യെഹോരാമിന്റെ മകന്‍ അഹസ്യാവു യിസ്രെയേലില്‍ അവനെ കാണ്മാന്‍ ചെന്നിരുന്നു.

9

എലീശാപ്രവാചകന്‍ ഒരു പ്രവാചകശിഷ്യനെ വിളിച്ചു അവനോടു പറഞ്ഞതുനീ അരകെട്ടി ഈ തൈലപാത്രം എടുത്തുകൊണ്ടു ഗിലെയാദിലെ രാമോത്തിലേക്കു പോക.
അവിടെ എത്തിയശേഷം നിംശിയുടെ മകനായ യെഹോശാഫാത്തിന്റെ മകന്‍ യേഹൂ എവിടെ ഇരിക്കുന്നു എന്നു നോക്കി അകത്തു ചെന്നു അവന്റെ സഹോദരന്മാരുടെ നടുവില്‍നിന്നു അവനെ എഴുന്നേല്പിച്ചു ഉള്‍മുറിയിലേക്കു കൊണ്ടുപോക.
പിന്നെ തൈലപാത്രം എടുത്തു അവന്റെ തലയില്‍ ഒഴിച്ചുഞാന്‍ നിന്നെ യിസ്രായേലിന്നു രാജാവായി അഭിഷേകം ചെയ്തിരിക്കുന്നു എന്നു യഹോവ അരുളിച്ചെയ്യുന്നു എന്നു പറഞ്ഞിട്ടു വാതില്‍ തുറന്നു താമസിക്കാതെ ഔടിപ്പോരിക.
അങ്ങനെ പ്രവാചകനായ ആ യൌവനക്കാരന്‍ ഗിലെയാദിലെ രാമോത്തിലേക്കു പോയി.
അവന്‍ അവിടെ എത്തിയപ്പോള്‍ പടനായകന്മാര്‍ മരുമിച്ചു ഇരിക്കുന്നതു കണ്ടുനായകാ, എനിക്കു നിന്നോടു ഒരു കാര്യം അറിയിപ്പാനുണ്ടു എന്നു അവന്‍ പറഞ്ഞതിന്നുഞങ്ങള്‍ എല്ലാവരിലുംവെച്ചു ആരോടു എന്നു യേഹൂ ചോദിച്ചു. നിന്നോടു തന്നേ, നായകാ എന്നു അവന്‍ ഉത്തരം പറഞ്ഞു.
അവന്‍ എഴുന്നേറ്റു മുറിക്കകത്തു കടന്നു; അപ്പോള്‍ അവന്‍ തൈലം അവന്റെ തലയില്‍ ഒഴിച്ചു അവനോടു പറഞ്ഞതെന്തെന്നാല്‍യിസ്രായേലിന്റെ ദൈവമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു; ഞാന്‍ നിന്നെ യഹോവയുടെ ജനമായ യിസ്രായേലിന്നു രാജാവായിട്ടു അഭിഷേകം ചെയ്തിരിക്കുന്നു.
എന്റെ ദാസന്മാരായ പ്രവാചകന്മാരുടെ രക്തത്തിന്നും യഹോവയുടെ സകലദാസന്മാരുടെയും രക്തത്തിന്നും ഈസേബെലിനോടു ഞാന്‍ പ്രതികാരം ചെയ്യേണ്ടതിന്നു നിന്റെ യജമാനനായ ആഹാബിന്റെ ഗൃഹത്തെ നീ സംഹരിച്ചുകളയേണം.
ആഹാബ്ഗൃഹം അശേഷം മുടിഞ്ഞുപോകേണം; യിസ്രായേലില്‍ ആഹാബിന്നുള്ള സ്വതന്ത്രനും അസ്വതന്ത്രനുമായ പുരുഷപ്രജയെ ഒക്കെയും ഞാന്‍ ഛേദിച്ചുകളയും.
ഞാന്‍ ആഹാബ്ഗൃഹത്തെ നെബാത്തിന്റെ മകനായ യൊരോബെയാമിന്റെ ഗൃഹത്തെപ്പോലെയും അഹീയാവിന്റെ മകനായ ബയെശയുടെ ഗൃഹത്തെപ്പോലെയും ആക്കും.
ഈസേബെലിനെ യിസ്രെയേല്‍ പ്രദേശത്തുവെച്ചു നായ്ക്കള്‍ തിന്നുകളയും; അവളെ അടക്കം ചെയ്‍വാന്‍ ആരും ഉണ്ടാകയില്ല. പിന്നെ അവന്‍ വാതില്‍ തുറന്നു ഔടിപ്പോയി.
യേഹൂതന്റെ യജമാനന്റെ ഭൃത്യന്മാരുടെ അടുക്കല്‍ പുറത്തു വന്നപ്പോള്‍ ഒരുത്തന്‍ അവനോടുഎന്താകുന്നു വിശേഷം? ആ ഭ്രാന്തന്‍ നിന്റെ അടുക്കല്‍ വന്നതെന്തിന്നു? എന്നു ചോദിച്ചു. അതിന്നു അവന്‍ അവരോടുനിങ്ങള്‍ ആ പുരുഷനെയും അവന്‍ പറഞ്ഞകാര്യത്തെയും അറിയുന്നുവല്ലോ എന്നു പറഞ്ഞു.
എന്നാറെ അവര്‍അതു നേരല്ല; നീ ഞങ്ങളോടു പറയേണം എന്നു പറഞ്ഞതിന്നു അവന്‍ ഞാന്‍ നിന്നെ യിസ്രായേലിന്നു രാജാവായിട്ടു അഭിഷേകം ചെയ്തിരിക്കുന്നു എന്നു യഹോവ അരുളിച്ചെയ്യുന്നു എന്നാദിയായി ഇന്നിന്ന കാര്യങ്ങള്‍ അവന്‍ എന്നോടു സംസാരിച്ചു എന്നു പറഞ്ഞു.
ഉടനെ അവര്‍ ബദ്ധപ്പെട്ടു ഔരോരുത്തന്‍ താന്താന്റെ വസ്ത്രം എടുത്തു കോവണിപ്പടികളിന്മേല്‍ അവന്റെ കാല്‍ക്കല്‍ വിരിച്ചു. കാഹളം ഊതിയേഹൂ രാജാവായി എന്നു പറഞ്ഞു.
അങ്ങനെ നിംശിയുടെ മകനായ യെഹോശാഫാത്തിന്റെ മകന്‍ യേഹൂ യോരാമിന്നു വിരോധമായി കൂട്ടുകെട്ടുണ്ടാക്കി. യോരാമും എല്ലായിസ്രായേലും അരാംരാജാവായ ഹസായേല്‍നിമിത്തം ഗിലെയാദിലെ രാമോത്തിനെ കാവല്‍ ആക്കി സൂക്ഷിച്ചിരുന്നു.
അരാംരാജാവായ ഹസായേലിനോടുള്ള യുദ്ധത്തില്‍ അരാമ്യര്‍ തനിക്കു ഏല്പിച്ച മുറിവുകള്‍ക്കു യിസ്രെയേലില്‍വെച്ചു ചികിത്സചെയ്യേണ്ടതിന്നു യോരാംരാജാവു മടങ്ങിപ്പോന്നിരുന്നു. എന്നാല്‍ യേഹൂനിങ്ങള്‍ക്കു സമ്മതമെങ്കില്‍ യിസ്രെയേലില്‍ ചെന്നു ഇതു അറിയിക്കേണ്ടതിന്നു ആരും പട്ടണം വിട്ടുപോകാതെ സൂക്ഷിക്കേണം എന്നു പറഞ്ഞു.
അങ്ങനെ യേഹൂ രഥം കയറി യിസ്രെയേലിലേക്കു പോയി; യോരാം അവിടെ കിടക്കുകയായിരുന്നു. യോരാമിനെ കാണ്മാന്‍ യെഹൂദാരാജാവായ അഹസ്യാവും അവിടെ വന്നിരുന്നു.
യിസ്രെയേലിലെ ഗോപുരമുകളില്‍ ഒരു കാവല്‍ക്കാരന്‍ നിന്നിരുന്നു; അവന്‍ യേവഹൂവിന്റെ കൂട്ടം വരുന്നതു കണ്ടിട്ടുഞാന്‍ ഒരു കൂട്ടത്തെ കാണുന്നു എന്നു പറഞ്ഞു. അപ്പോള്‍ യോരാംനീ ഒരു കുതിരച്ചേവകനെ വിളിച്ചു അവരുടെ നേരെ അയക്കേണം; അവന്‍ ചെന്നുസമാധാനമോ എന്നു ചോദിക്കട്ടെ എന്നു കല്പിച്ചു.
അങ്ങനെ ഒരുത്തന്‍ കുതിരപ്പുറത്തു കയറി അവനെ എതിരേറ്റു ചെന്നുസമാധാനമോ എന്നു രാജാവു ചോദിക്കുന്നു എന്നു പറഞ്ഞു. സമാധാനം കൊണ്ടു നിനക്കു എന്തു കാര്യം? തിരിഞ്ഞു എന്റെ പുറകില്‍ വരിക എന്നു യേഹൂ പറഞ്ഞു. അപ്പോള്‍ കാവല്‍ക്കാരന്‍ ദൂതന്‍ അവരുടെ അടുക്കലോളം ചെന്നിട്ടും മടങ്ങിവരുന്നില്ല എന്നു അറിയിച്ചു.
അവന്‍ മറ്റൊരുത്തനെ കുതിരപ്പുറത്തു അയച്ചു; അവനും അവരുടെ അടുക്കല്‍ ചെന്നുസമാധാനമോ എന്നു രാജാവു ചോദിക്കുന്നു എന്നു പറഞ്ഞു. സമാധാനംകൊണ്ടു നിനക്കു എന്തു കാര്യം? തിരിഞ്ഞു എന്റെ പുറകില്‍ വരിക എന്നു യേഹൂ പറഞ്ഞു.
അപ്പോള്‍ കാവല്‍ക്കാരന്‍ അവനും അവരുടെ അടുക്കലോളം ചെന്നിട്ടു മടങ്ങിവരുന്നില്ല; ആ ഔടിക്കുന്നതു നിംശിയുടെ മകനായ യേഹൂ ഔടിക്കുന്നതുപോലെ ഇരിക്കുന്നു; ഭ്രന്തനപ്പോലെയല്ലോ അവന്‍ ഔടിച്ചുവരുന്നതു എന്നു പറഞ്ഞു.
ഉടനെ യോരാംരഥം പൂട്ടുക എന്നു കല്പിച്ചു; രഥം പൂട്ടിയശേഷം യിസ്രായേല്‍ രാജാവായ യോരാമും യെഹൂദാരാജാവായ അഹസ്യാവും താന്താന്റെ രഥത്തില്‍ കയറി യേഹൂവിന്റെ നേരെ പുറപ്പെട്ടു, യിസ്രെയേല്യനായ നാബോത്തിന്റെ നിലത്തിങ്കല്‍വെച്ചു അവനെ എതിരേറ്റു.
യേഹൂവിനെ കണ്ടപ്പോള്‍ യോരാംയേഹൂവേ, സമാധാനമോ എന്നു ചോദിച്ചു. അതിന്നു യേഹൂനിന്റെ അമ്മയായ ഈസേബെലിന്റെ പരസംഗവും ക്ഷുദ്രവും ഇത്ര അധികമായിരിക്കുന്നേടത്തോളം എന്തു സമാധാനം എന്നു പറഞ്ഞു.
അപ്പോള്‍ യോരാം രഥം തിരിച്ചു ഔടിച്ചുകൊണ്ടു അഹസ്യാവോടുഅഹസ്യാവേ, ഇതു ദ്രോഹം എന്നു പറഞ്ഞു.
യേഹൂ വില്ലുകുലെച്ചു യോരാമിനെ ഭുജങ്ങളുടെ നടുവെ എയ്തു; അമ്പു അവന്റെ ഹൃദയം തുളഞ്ഞു മറുപുറം കടന്നു; അവന്‍ രഥത്തില്‍ ചുരുണ്ടു വീണു.
യേഹൂ തന്റെ പടനായകനായ ബിദ്കാരോടു പറഞ്ഞതുഅവനെ എടുത്തു യിസ്രെയേല്യനായ നാബോത്തിന്റെ നിലത്തില്‍ എറിഞ്ഞുകളക; ഞാനും നീയും ഒരുമിച്ചു അവന്റെ അപ്പനായ ആഹാബിന്റെ പിന്നാലെ കുതിരയേറി പോകുമ്പോള്‍
നാബോത്തിന്റെ രക്തവും അവന്റെ മക്കളുടെ രക്തവും ഇന്നലെ ഞാന്‍ കണ്ടിരിക്കുന്നു സത്യം എന്നു യഹോവ അരുളിച്ചെയ്യുന്നു; ഈ നിലത്തുവെച്ചു ഞാന്‍ നിനക്കു പകരം വീട്ടുമെന്നും യഹോവ അരുളിച്ചെയ്യുന്നു എന്നിങ്ങനെ യഹോവയുടെ ഈ അരുപ്പാടു അവന്നു വിരോധമായി ഉണ്ടായെന്നു ഔര്‍ത്തുകൊള്‍ക; അവനെ എടുത്തു യഹോവയുടെ വചന പ്രകാരം തന്നേ ഈ നിലത്തില്‍ എറിഞ്ഞുകളക.
യെഹൂദാരാജാവായ അഹസ്യാവു ഇതു കണ്ടിട്ടു ഉദ്യാനഗൃഹത്തിന്റെ വഴിയായി ഔടിപ്പോയി. യേഹൂ അവനെ പിന്തുടര്‍ന്നുഅവനെയും രഥത്തില്‍ വെട്ടിക്കളവിന്‍ എന്നു കല്പിച്ചു. അവര്‍ യിബ്ളെയാമിന്നു സമീപത്തുള്ള ഗൂര്‍കയറ്റത്തിങ്കല്‍വെച്ചു അവനെ വെട്ടി; അവന്‍ മെഗിദ്ദോവിലേക്കു ഔടിച്ചെന്നു അവിടെവെച്ചു മരിച്ചുപോയി.
അവന്റെ ഭൃത്യന്മാര്‍ അവനെ രഥത്തില്‍വെച്ചു യെരൂശലേമിലേക്കു കെണ്ടുപോയി ദാവീദിന്റെ നഗരത്തില്‍ അവന്റെ പിതാക്കന്മാരോടുകൂടെ അവന്റെ കല്ലറയില്‍ അവനെ അടക്കംചെയ്തു.
ആഹാബിന്റെ മകനായ യോരാമിന്റെ പതിനൊന്നാം ആണ്ടില്‍ ആയിരുന്നു അഹസ്യാവു യെഹൂദയില്‍ രാജാവായതു.
യേഹൂ യിസ്രായേലില്‍ വന്നതു ഈസേബെല്‍ കേട്ടിട്ടു തന്റെ കണ്ണില്‍ മഷിയെഴുതി തലചീകി മിനുക്കിക്കൊണ്ടു കിളിവാതില്‍ക്കല്‍കൂടി നോക്കി.
യേഹൂ പടിവാതില്‍ കടന്നപ്പോള്‍ അവള്‍യജമാനനെ കൊന്നവനായ സിമ്രിക്കു സമാധാനമോ എന്നു ചോദിച്ചു.
അവന്‍ തന്റെ മുഖം കിളിവാതില്‍ക്കലേക്കു ഉയര്‍ത്തിആരുള്ളു എന്റെ പക്ഷത്തു? ആരുള്ളു എന്നു ചോദിച്ചു. എന്നാറെ രണ്ടുമൂന്നു ഷണ്ഡന്മാര്‍ പുറത്തേക്കു നോക്കി.
അവളെ താഴെ തള്ളിയിടുവിന്‍ എന്നു അവന്‍ കല്പിച്ചു. ഉടനെ അവര്‍ അവളെ താഴെ തള്ളിയിട്ടു; അവളുടെ രക്തം ചുവരിന്മേലും കുതിരകളിന്മേലും തെറിച്ചു; അവന്‍ അവളെ ചവിട്ടിക്കളഞ്ഞു.
അവന്‍ ചെന്നു ഭക്ഷിച്ചു പാനം ചെയ്തശേഷംആ ശപിക്കപ്പെട്ടവളെ ചെന്നു നോക്കി അടക്കം ചെയ്‍വിന്‍ ; അവള്‍ രാജകുമാരിയല്ലോ എന്നു പറഞ്ഞു.
അവര്‍ അവളെ അടക്കം ചെയ്‍വാന്‍ ചെന്നാറെ അവളുടെ തലമണ്ടയും കാലുകളും കൈപ്പത്തികളും അല്ലാതെ മറ്റൊന്നും കണ്ടില്ല.
അവര്‍ മടങ്ങിവന്നു അവനോടു അതു അറിയിച്ചു. അപ്പോള്‍ അവന്‍ യിസ്രെയേല്‍ പ്രദേശത്തുവെച്ചു നായ്ക്കള്‍ ഈസേബെലിന്റെ മാംസം തിന്നുകളയും;
അതു ഈസേബെല്‍ എന്നു പറവാന്‍ കഴിയാതവണ്ണം ഈസേബെലിന്റെ പിണം യിസ്രെയേല്‍പ്രദേശത്തു വയലിലെ ചാണകം പോലെ ആകും എന്നിങ്ങനെ യഹോവ തിശ്ബ്യനായ എലീയാവു എന്ന തന്റെ ദാസന്‍ മുഖാന്തരം അരുളിച്ചെയ്ത വചനം തന്നേ ഇതു എന്നു പറഞ്ഞു.

10

ആഹാബിന്നു ശമര്‍യ്യയില്‍ എഴുപതു പുത്രന്മാര്‍ ഉണ്ടായിരുന്നു. യേഹൂ യിസ്രായേല്‍ പ്രഭുക്കന്മാര്‍ക്കും മൂപ്പന്മാര്‍ക്കും ആഹാബിന്റെ പുത്രപാലകന്മാര്‍ക്കും ശമര്‍യ്യയിലേക്കു എഴുത്തുകളെ എഴുതി അയച്ചതു എന്തെന്നാല്‍
നിങ്ങളുടെ യജമാനന്റെ പുത്രന്മാരും രഥങ്ങളും കുതിരകളും ഉറപ്പുള്ള പട്ടണവും ആയുധങ്ങളും നിങ്ങളുടെ കൈവശം ഉണ്ടല്ലോ.
ആകയാല്‍ ഈ എഴുത്തു നിങ്ങളുടെ അടുക്കല്‍ എത്തിയ ഉടനെ നിങ്ങളുടെ യജമാനന്റെ പുത്രന്മാരില്‍ ഉത്തമനും യോഗ്യനുമായവനെ നോക്കിയെടുത്തു അവന്റെ അപ്പന്റെ സിംഹാസനത്തില്‍ ഇരുത്തി നിങ്ങളുടെ യജമാനന്റെ ഗൃഹത്തിന്നുവേണ്ടി യുദ്ധം ചെയ്‍വിന്‍ .
അവരോ ഏറ്റവും ഭയപ്പെട്ടുരണ്ടു രാജാക്കന്മാര്‍ക്കും അവനോടു എതിര്‍ത്തുനില്പാന്‍ കഴിഞ്ഞില്ലല്ലോ; പിന്നെ നാം എങ്ങനെ നിലക്കും എന്നു പറഞ്ഞു.
ആകയാല്‍ രാജധാനിവിചാരകനും നഗരാധിപതിയും മൂപ്പന്മാരും പുത്രപാലകന്മാരും യേഹൂവിന്റെ അടുക്കല്‍ ആളയച്ചുഞങ്ങള്‍ നിന്റെ ദാസന്മാര്‍; ഞങ്ങളോടു കല്പിക്കുന്നതൊക്കെയും ഞങ്ങള്‍ ചെയ്യാം; ഞങ്ങള്‍ ഒരുത്തനെയും രാജാവാക്കുന്നില്ല; നിന്റെ ഇഷ്ടംപോലെ ചെയ്തുകൊള്‍ക എന്നു പറയിച്ചു. അവന്‍ രണ്ടാമതും എഴുത്തു എഴുതിയതുനിങ്ങള്‍ എന്റെ പക്ഷം ചേന്നു എന്റെ കല്പന കേള്‍ക്കുമെങ്കില്‍ നിങ്ങളുടെ യജമാനന്റെ പുത്രന്മാരുടെ തല നാളെ ഈ നേരത്തു യിസ്രെയേലില്‍ എന്റെ അടുക്കല്‍ കൊണ്ടുവരുവിന്‍ .
എന്നാല്‍ രാജകുമാരന്മാര്‍ എഴുപതു പേരും തങ്ങളെ വളര്‍ത്തുന്ന നഗരപ്രധാനികളോടുകൂടെ ആയിരുന്നു.
ഈ എഴുത്തു അവരുടെ അടുക്കല്‍ എത്തിയപ്പോള്‍ അവര്‍ രാജകുമാരന്മാരെ എഴുപതുപേരെയും പിടിച്ചു കൊന്നു അവരുടെ തലകൊട്ടയില്‍ ആക്കി യിസ്രെയേലില്‍ അവന്റെ അടുക്കല്‍ കൊടുത്തയച്ചു.
ഒരു ദൂതന്‍ വന്നു അവനോടുഅവര്‍ രാജകുമാരന്മാരുടെ തലകൊണ്ടുവന്നിരിക്കുന്നു എന്നു അറിയിച്ചു. അവയെ പടിപ്പുരവാതില്‍ക്കല്‍ രണ്ടു കൂമ്പാരമായി കൂട്ടി രാവിലെവരെ വെച്ചേക്കുവിന്‍ എന്നു അവന്‍ കല്പിച്ചു.
പിറ്റെന്നാള്‍ രാവിലെ അവന്‍ പുറത്തു ചെന്നുനിന്നു സര്‍വ്വജനത്തോടും പറഞ്ഞതെന്തെന്നാല്‍നിങ്ങള്‍ നീതിമാന്മാര്‍; ഞാനോ എന്റെ യജമാനന്നു വിരോധമായി കൂട്ടുകെട്ടുണ്ടാക്കി അവനെ കൊന്നു കളഞ്ഞു; എന്നാല്‍ ഇവരെ ഒക്കെയും കൊന്നതു ആര്‍?
ആകയാല്‍ യഹോവ ആഹാബ് ഗൃഹത്തെക്കുറിച്ചു അരുളിച്ചെയ്ത യഹോവയുടെ വചനങ്ങളില്‍ ഒന്നും നിഷ്ഫലമാകയില്ല എന്നു അറിഞ്ഞുകൊള്‍വിന്‍ ; യഹോവ തന്റെ ദാസനായ ഏലീയാവുമുഖാന്തരം അരുളിച്ചെയ്തതു നിവര്‍ത്തിച്ചിരിക്കുന്നുവല്ലോ.
അങ്ങനെ യേഹൂ യിസ്രെയേലില്‍ ആഹാബ് ഗൃഹത്തില്‍ ശേഷിച്ചവരെ ഒക്കെയും അവന്റെ സകല മഹത്തുക്കളെയും ബന്ധുക്കളെയും പുരോഹിതന്മാരെയും ആരും ശേഷിക്കാതവണ്ണം സംഹരിച്ചുകളഞ്ഞു.
പിന്നെ അവന്‍ പുറപ്പെട്ടു ശമര്‍യ്യയില്‍ ചെന്നു വഴിയില്‍ ഇടയന്മാര്‍ രോമം കത്രിക്കുന്ന വീട്ടിന്നരികെ എത്തിയപ്പോള്‍ യോഹൂ
യെഹൂദാരാജാവായ അഹസ്യാവിന്റെ സഹോദരന്മാരെ കണ്ടിട്ടുനിങ്ങള്‍ ആര്‍ എന്നു ചോദിച്ചു. ഞങ്ങള്‍ അഹസ്യാവിന്റെ സഹോദരന്മാര്‍; രാജാവിന്റെ മക്കളെയും രാജ്ഞിയുടെ മക്കളെയും അഭിവന്ദനം ചെയ്‍വാന്‍ പോകയാകുന്നു എന്നു അവര്‍ പറഞ്ഞു.
അപ്പോള്‍ അവന്‍ അവരെ ജീവനോടെ പിടിപ്പിന്‍ എന്നു കല്പിച്ചു; അവര്‍ അവരെ ജീവനോടെ പിടിച്ചു; അവരെ നാല്പത്തിരണ്ടുപേരെയും രോമം കത്രിക്കുന്ന വീട്ടിന്റെ കളത്തിങ്കല്‍വെച്ചു കൊന്നു; അവരില്‍ ഒരുത്തനെയും ശേഷിപ്പിച്ചില്ല.
അവന്‍ അവിടെനിന്നു പുറപ്പെട്ടപ്പോള്‍ തന്നെ എതിരേല്പാന്‍ വരുന്ന രേഖാബിന്റെ മകനായ യോനാദാബിനെ കണ്ടു വന്ദനം ചെയ്തു അവനോടുഎന്റെ ഹൃദയം നിന്റെ ഹൃദയത്തോടു ചേര്‍ന്നിരിക്കുന്നതുപോലെ നിന്റെ ഹൃദയം പരമാര്‍ത്ഥമായിരിക്കുന്നുവോ എന്നു ചോദിച്ചു. അതിന്നു യോനാദാബ് അതെ എന്നു പറഞ്ഞു. അങ്ങനെ എങ്കില്‍ കൈ തരിക. അവന്‍ കൈ കൊടുത്തു; അവന്‍ അവനെ തന്റെ രഥത്തില്‍ കയറ്റി.
നീ എന്നോടുകൂടെ വന്നു യഹോവയെക്കുറിച്ചു എനിക്കുള്ള ശുഷ്കാന്തി കാണ്‍ക എന്നു അവന്‍ പറഞ്ഞു; അങ്ങനെ അവനെ രഥത്തില്‍ കയറ്റി അവര്‍ ഔടിച്ചു പോയി.
ശമര്‍യ്യയില്‍ എത്തിയപ്പോള്‍ അവന്‍ ശമര്‍യ്യയില്‍ ആഹാബിന്നു ശേഷിച്ചവരെ ഒക്കെയും യഹോവ ഏലീയാവോടു അരുളിച്ചെയ്ത വചനപ്രകാരം ഒട്ടൊഴിയാതെ സംഹരിച്ചുകളഞ്ഞു.
പിന്നെ യേഹൂ സകലജനത്തെയും കൂട്ടി അവരോടുആഹാബ് ബാലിനെ അല്പമേ സേവിച്ചുള്ളു; യേഹൂവോ അവനെ അധികം സേവിക്കും.
ആകയാല്‍ ബാലിന്റെ സകലപ്രവാചകന്മാരെയും സകലപൂജകന്മാരെയും സകലപുരോഹിതന്മാരെയും എന്റെ അടുക്കല്‍ വരുത്തുവിന്‍ ; ഒരുത്തനും വരാതിരിക്കരുതു; ഞാന്‍ ബാലിന്നു ഒരു മഹായാഗം കഴിപ്പാന്‍ പോകുന്നു; വരാത്തവര്‍ ആരും ജീവനോടിരിക്കയില്ല എന്നു കല്പിച്ചു; എന്നാല്‍ ബാലിന്റെ പൂജകന്മാരെ നശിപ്പിക്കത്തക്കവണ്ണം യേഹൂ ഈ ഉപായം പ്രയോഗിച്ചു.
ബാലിന്നു ഒരു വിശുദ്ധസഭായോഗം ഘോഷിപ്പിന്‍ എന്നു യേഹൂ കല്പിച്ചു. അവര്‍ അങ്ങനെ ഘേഷിച്ചു.
യേഹൂ യിസ്രായേല്‍ ദേശത്തു എല്ലാടവും ആളയച്ചതുകൊണ്ടു ബാലിന്റെ സകല പൂജകന്മാരും വന്നു; ഒരുത്തനും വരാതിരുന്നില്ല; അവര്‍ ബാലിന്റെ ക്ഷേത്രത്തില്‍ കൂടി; ബാല്‍ക്ഷേത്രം ഒരു അറ്റംമുതല്‍ മറ്റേ അറ്റംവരെ തിങ്ങിനിറഞ്ഞു.
അവന്‍ വസ്ത്ര വിചാരകനോടുബാലിന്റെ സകലപൂജകന്മാര്‍ക്കും വസ്ത്രം കൊണ്ടുവന്നു കൊടുക്ക എന്നു കല്പിച്ചു. അവന്‍ വസ്ത്രം കൊണ്ടുവന്നു കൊടുത്തു.
പിന്നെ യേഹൂവും രേഖാബിന്റെ മകനായ യോനാദാബും ബാലിന്റെ ക്ഷേത്രത്തില്‍ കടന്നു ബാലിന്റെ പൂജകന്മാരോടുബാലിന്റെ പൂജകന്മാര്‍ മാത്രമല്ലാതെ യഹോവയുടെ പൂജകന്മാര്‍ ആരും ഇവിടെ നിങ്ങളോടുകൂടെ ഇല്ലാതിരിക്കേണ്ടതിന്നു തിരഞ്ഞു നോക്കുവിന്‍ എന്നു കല്പിച്ചു.
അവര്‍ ഹനനയാഗങ്ങളും ഹോമയാഗങ്ങളും കഴിപ്പാന്‍ അകത്തു ചെന്നശേഷം യേഹൂ പുറത്തു എണ്പതു പേരെ നിര്‍ത്തിഞാന്‍ നിങ്ങളുടെ കയ്യില്‍ ഏല്പിക്കുന്ന ആളുകളില്‍ ഒരുത്തന്‍ ചാടിപ്പോയാല്‍ അവന്റെ ജീവന്നു പകരം അവനെ വിട്ടയച്ചവന്റെ ജീവന്‍ ആയിരിക്കും എന്നു കല്പിച്ചു.
ഹോമയാഗം കഴിച്ചുതീര്‍ന്നപ്പോള്‍ യേഹൂ അകമ്പടികളോടും പടനായകന്മാരോടുംഅകത്തു കടന്നു അവരെ കൊല്ലുവിന്‍ ; ഒരുത്തനും പുറത്തു പോകരുതു എന്നു കല്പിച്ചു. അങ്ങനെ അവര്‍ വാളിന്റെ വായ്ത്തലയാല്‍ അവരെ കൊന്നു; അകമ്പടികളും പടനായകന്മാരും അവരെ പുറത്തു എറിഞ്ഞുകളഞ്ഞു; ബാല്‍ക്ഷേത്രത്തിന്റെ നഗരത്തില്‍ ചെന്നു
ബാല്‍ക്ഷേത്രത്തിലെ സ്തംഭവിഗ്രഹങ്ങളെ പുറത്തു കൊണ്ടുവന്നു ചുട്ടുകളഞ്ഞു.
അവര്‍ ബാല്‍സ്തംഭത്തെ തകര്‍ത്തു ബാല്‍ക്ഷേത്രത്തെ ഇടിച്ചു അതിനെ മറപ്പുരയാക്കിത്തീര്‍ത്തു; അതു ഇന്നുവരെ അങ്ങനെതന്നേ ഇരിക്കുന്നു.
ഇങ്ങനെ യേഹൂ ബാലിനെ യിസ്രായേലില്‍നിന്നു നശിപ്പിച്ചുകളഞ്ഞു.
എങ്കിലും ബേഥേലിലും ദാനിലും ഉണ്ടായിരുന്ന പൊന്‍ കാളകൂട്ടികളെക്കൊണ്ടു യിസ്രായേലിനെ പാപം ചെയ്യുമാറാക്കിയ നെബാത്തിന്റെ മകനായ യൊരോബെയാമിന്റെ പാപങ്ങളെ യേഹൂ വിട്ടുമാറിയില്ല.
യഹോവ യേഹൂവിനോടുഎനിക്കു ഇഷ്ടമുള്ളതു നീ നല്ലവണ്ണം അനുഷ്ഠിച്ചതുകൊണ്ടും എന്റെ ഹിതപ്രകാരം ഒക്കെയും ആഹാബ്ഗൃഹത്തോടു ചെയ്തതുകൊണ്ടും നിന്റെ പുത്രന്മാര്‍ യിസ്രായേലിന്റെ രാജാസനത്തില്‍ നാലാം തലമുറവരെ ഇരിക്കും എന്നു അരുളിച്ചെയ്തു.
എങ്കിലും യേഹൂ യിസ്രായേലിന്റെ ദൈവമായ യഹോവയുടെ ന്യായപ്രമാണപ്രകാരം പൂര്‍ണ്ണമനസ്സോടെ നടക്കുന്നതിന്നു ജാഗ്രത കാണിച്ചില്ല; യിസ്രായേലിനെക്കൊണ്ടു പാപം ചെയ്യിച്ച യൊരോബെയാമിന്റെ പാപങ്ങളെ അവന്‍ വിട്ടുമാറിയതുമില്ല.
ആ കാലത്തു യഹോവ യിസ്രായേലിനെ കുറെച്ചുകളവാന്‍ തുടങ്ങി; ഹസായേല്‍ യിസ്രായേലിന്റെ അതിരുകളിലൊക്കെയും അവരെ തോല്പിച്ചു.
അവന്‍ യോര്‍ദ്ദാന്നു കിഴക്കു ഗാദ്യര്‍, രൂബേന്യര്‍, മനശ്ശേയര്‍ എന്നിവരുടെ ദേശമായ ഗിലെയാദ് മുഴുവനും ജയിച്ചടക്കി അര്‍ന്നോന്‍ തോട്ടിന്നരികെയുള്ള അരോവേര്‍ മുതല്‍ ഗിലെയാദും ബാശാനും തന്നേ.
യേഹൂവിന്റെ മറ്റുള്ള വൃത്താന്തങ്ങളും അവന്‍ ചെയ്തതൊക്കെയും അവന്റെ സകലപരാക്രമപ്രവൃത്തികളും യിസ്രായേല്‍രാജാക്കന്മാരുടെ വൃത്താന്തപുസ്തകത്തില്‍ എഴുതിയിരിക്കുന്നുവല്ലോ.
യേഹൂ തന്റെ പിതാക്കന്മാരെപ്പോലെ നിദ്രപ്രാപിച്ചു; അവനെ ശമര്‍യ്യയില്‍ അടക്കം ചെയ്തു. അവന്റെ മകനായ യെഹോവാഹാസ് അവന്നു പകരം രാജാവായി.
യേഹൂ ശമര്‍യ്യയില്‍ യിസ്രായേലിനെ വാണ കാലം ഇരുപത്തെട്ടു സംവത്സരം ആയിരുന്നു.

11

അഹസ്യാവിന്റെ അമ്മയായ അഥല്യാ തന്റെ മകന്‍ മരിച്ചുപോയി എന്നു കണ്ടപ്പോള്‍ എഴുന്നേറ്റു രാജസന്തതിയെ ഒക്കെയും നശിപ്പിച്ചു.
എന്നാല്‍ യോരാംരാജാവിന്റെ മകളും അഹസ്യാവിന്റെ സഹോദരിയുമായ യെഹോശേബ കൊല്ലപ്പെടുന്ന രാജാകുമാരന്മാരുടെ ഇടയില്‍ നിന്നു അഹസ്യാവിന്റെ മകനായ യോവാശിനെ മോഷ്ടിച്ചെടുത്തു അവനെയും അവന്റെ ധാത്രിയെയും അഥല്യാ കണാതെ ഒരു ശയനഗൃഹത്തില്‍ കൊണ്ടുപോയി ഒളിപ്പിച്ചു; അതുകൊണ്ടു അവനെ കൊല്ലുവാന്‍ ഇടയായില്ല.
അവനെ അവളോടുകൂടെ ആറു സംവത്സരം യഹോവയുടെ ആലയത്തില്‍ ഒളിപ്പിച്ചിരുന്നു. എന്നാല്‍ അഥല്യാ ദേശം വാണു.
ഏഴാം ആണ്ടില്‍ യെഹോയാദാ ആളയച്ചു കാര്യരുടെയും അകമ്പടികളുടെയും ശതാധിപന്മാരെ വിളിപ്പിച്ചു തന്റെ അടുക്കല്‍ യഹോവയുടെ ആലയത്തില്‍ വരുത്തി അവരോടു സഖ്യത ചെയ്തു; അവന്‍ അവരെക്കൊണ്ടു യഹോവയുടെ ആലയത്തില്‍വെച്ചു സത്യം ചെയ്യിച്ചിട്ടു അവര്‍ക്കും രാജകുമാരെനെ കാണിച്ചു അവരോടു കല്പിച്ചതു എന്തെന്നാല്‍
നിങ്ങള്‍ ചെയ്യേണ്ടുന്ന കാര്യം ആവിതുശബ്ബത്തില്‍ തവണമാറിവരുന്ന നിങ്ങളില്‍ മൂന്നില്‍ ഒരു ഭാഗം രാജധാനിക്കും
മൂന്നില്‍ ഒരു ഭാഗം സൂര്‍പടിവാതില്‍ക്കലും മൂന്നില്‍ ഒരു ഭാഗം അകമ്പടികളുടെ സ്ഥലത്തിന്റെ പിമ്പുറത്തുള്ള പടിവാതില്‍ക്കലും കാവല്‍ നില്‍ക്കേണം; ഇങ്ങനെ നിങ്ങള്‍ അരമനെക്കു കിടങ്ങുപോലെ കാവലായിരിക്കേണം.
ശബ്ബത്തില്‍ തവണ മാറിപോകുന്ന നിങ്ങളില്‍ രണ്ടു കൂട്ടങ്ങള്‍ രാജാവിന്റെ അടുക്കല്‍ യഹോവയുടെ ആലയത്തില്‍ കാവലായിരിക്കേണം.
നിങ്ങള്‍ എല്ലാവരും താന്താന്റെ ആയുധം ധരിച്ചു രാജാവിന്റെ ചുറ്റും നില്‍ക്കേണം; അണിക്കകത്തു കടക്കുന്നവനെ കൊന്നുകളയേണം; രാജാവു പോകയും വരികയും ചെയ്യുമ്പോഴൊക്കെയും. നിങ്ങള്‍ അവനോടുകൂടെ ഉണ്ടായിരിക്കേണം. യെഹോയാദാപുരോഹിതന്‍ കല്പിച്ചതുപോലെ ഒക്കെയും ശതാധിപന്മാര്‍ ചെയ്തു; അവര്‍ ശബ്ബത്തില്‍ തവണമാറി വരുന്നവരിലും ശബ്ബത്തിന്റെ തവണമാറി പോകുന്നവരിലും താന്താന്റെ ആളുകളെ യെഹോയാദാപുരോഹിതന്റെ അടുക്കല്‍ കൂട്ടിക്കൊണ്ടുവന്നു.
പുരോഹിതന്‍ ദാവീദ്‍രാജാവിന്റെ വകയായി യഹോവയുടെ ആലയത്തില്‍ ഉണ്ടായിരുന്ന കുന്തങ്ങളും പരിചകളും ശതാധിപന്മാര്‍ക്കും കൊടുത്തു.
അകമ്പടികള്‍ ഒക്കെയും കയ്യില്‍ ആയുധവുമായി ആലയത്തിന്റെ വലത്തുവശംമുതല്‍ ഇടത്തുവശംവരെ യാഗപീഠത്തിന്നും ആലയത്തിന്നും നേരെ രാജാവിന്റെ ചുറ്റും നിന്നു.
അവന്‍ രാജകുമാരനെ പുറത്തുകൊണ്ടുവന്നു കിരീടും ധരിപ്പിച്ചു സാക്ഷ്യപുസ്തകവും അവന്നു കൊടുത്തു; ഇങ്ങനെ അവര്‍ അവനെ രാജാവാക്കി അഭിഷേകം ചെയ്തിട്ടു കൈകൊട്ടി; രാജാവേ, ജയജയ എന്നു ആര്‍ത്തു.
അഥല്യാ അകമ്പടികളുടെയും ജനത്തിന്റെയും ആരവം കേട്ടു യഹോവയുടെ ആലയത്തില്‍ ജനത്തിന്റെ അടുക്കല്‍ വന്നു.
ആചാരപ്രകാരം തൂണിന്റെ അരികെ രാജാവും രാജാവിന്റെ അടുക്കല്‍ പ്രഭുക്കന്മാരും കാഹളക്കാരും നിലക്കുന്നതും ദേശത്തെ ജനം ഉല്ലസിച്ചു കാഹളം ഊതുന്നതും കണ്ടിട്ടു അഥല്യാ വസ്ത്രം കീറിദ്രോഹം, ദ്രോഹം എന്നു പറഞ്ഞു.
അപ്പോള്‍ യെഹോയാദാപുരോഹിതന്‍ പടനായകന്മാരായ ശതാധിപന്മാര്‍ക്കും കല്പന കൊടുത്തു; അവളെ അണികളില്‍കൂടി പുറത്തു കൊണ്ടുപോകുവിന്‍ ; അവളെ അനുഗമിക്കുന്നവനെ വാള്‍കൊണ്ടു കൊല്ലുവിന്‍ എന്നു അവരോടു പറഞ്ഞു. യഹോവയുടെ ആലയത്തില്‍വെച്ചു അവളെ കൊല്ലരുതു എന്നു പുരോഹിതന്‍ കല്പിച്ചിരുന്നു.
അവര്‍ അവള്‍ക്കു വഴി ഉണ്ടാക്കിക്കൊടുത്തു; അവള്‍ കുതിരവാതില്‍ വഴിയായി രാജധാനിയില്‍ എത്തിയപ്പോള്‍ അവളെ അവിടെവെച്ചു കൊന്നുകളഞ്ഞു.
അനന്തരം അവര്‍ യഹോവയുടെ ജനമായിരിക്കുമെന്നു യെഹോയാദാ യഹോവേക്കും രാജാവിന്നും ജനത്തിന്നും മദ്ധ്യേയും രാജാവിന്നും ജനത്തിന്നും മദ്ധ്യേയും നിയമം ചെയ്തു.
പിന്നെ ദേശത്തെ ജനമൊക്കെയും ബാല്‍ക്ഷേത്രത്തില്‍ ചെന്നു അതു ഇടിച്ചു അവന്റെ ബലിപീഠങ്ങളും വിഗ്രഹങ്ങളും അശേഷം ഉടെച്ചുകളഞ്ഞു; ബാലിന്റെ പുരോഹിതനായ മത്ഥാനെ ബിലപീഠങ്ങളുടെ മുമ്പില്‍വെച്ചു കൊന്നു കളഞ്ഞു. പുരോഹിതന്‍ യഹോവയുടെ ആലയത്തില്‍ കാര്യവിചാരകന്മാരെയും നിയമിച്ചു.
അവന്‍ ശതാധിപന്മാരെയും കാര്യരെയും അകമ്പടികളെയും ദേശത്തെ സകല ജനത്തെയും വിളിച്ചുകൂട്ടി രാജാവിനെ യഹോവയുടെ ആലയത്തില്‍നിന്നു ഇറക്കി അകമ്പടികളുടെ പടിവാതില്‍വഴിയായി രാജധാനിയിലേക്കു കൂട്ടിക്കൊണ്ടു പോയി; അവന്‍ രാജാസനം പ്രാപിച്ചു.
ദേശത്തിലെ സകല ജനവും സന്തോഷിച്ചു; നഗരം സ്വസ്ഥമായിരുന്നു; അഥല്യയെ അവര്‍ രാജധാനിക്കരികെവെച്ചു വാള്‍കൊണ്ടു കൊന്നുകളഞ്ഞു.
യെഹോവാശ് രാജാവായപ്പോള്‍ അവന്നു ഏഴു വയസ്സായിരുന്നു.

12

യേഹൂവിന്റെ ഏഴാം ആണ്ടില്‍ യെഹോവാശ് വാഴ്ചതുടങ്ങി; അവന്‍ യെരൂശലേമില്‍ നാല്പതു സംവത്സരം വാണു. ബേര്‍-ശേബക്കാരത്തിയായ അവന്റെ അമ്മെക്കു സിബ്യാ എന്നു പേര്‍.
യെഹോയാദാപുരോഹിതന്‍ യെഹോവാശിനെ ഉപദേശിച്ചുപോന്ന കാലത്തൊക്കെയും അവന്‍ യഹോവേക്കു ഇഷ്ടമായുള്ളതു ചെയ്തു.
എങ്കിലും പൂജാഗിരികള്‍ക്കു നീക്കം വന്നില്ല; ജനം പൂജാഗിരികളില്‍ യാഗം കഴിച്ചും ധൂപം കാട്ടിയും പോന്നു.
യെഹോവാശ് പുരോഹിതന്മാരോടുയഹോവയുടെ ആലയത്തില്‍ നിവേദിതമായി പിരിഞ്ഞുകിട്ടുന്ന ദ്രവ്യമൊക്കെയും ഔരോ ആളെ മതിച്ച വിലയും യഹോവയുടെ ആലയത്തില്‍ ഔരോരുത്തന്‍ കൊണ്ടുവരുന്ന സ്വമേധാദാനമായ ദ്രവ്യമൊക്കെയും
ഔരോ പുരോഹിതനും താന്താന്റെ പരിചയക്കാരോടു വാങ്ങി ആലയത്തിന്നു അറ്റകുറ്റം കാണുന്നേടത്തൊക്കെയും അറ്റകുറ്റം തീര്‍ക്കേണം എന്നു കല്പിച്ചു.
എന്നാല്‍ യെഹോവാശ് രാജാവിന്റെ ഇരുപത്തിമൂന്നാം ആണ്ടില്‍ പുരോഹിതന്മാര്‍ ആലയത്തിന്റെ അറ്റകുറ്റം തീര്‍ത്തിട്ടില്ലായിരുന്നു.
ആകയാല്‍ യെഹോവാശ് രാജാവു യെഹോയാദാപുരോഹിതനെയും ശേഷം പുരോഹിതന്മാരെയും വരുത്തി അവരോടുനിങ്ങള്‍ ആലയത്തിന്റെ അറ്റകുറ്റം തീര്‍ക്കാതിരിക്കുന്നതു എന്തു? ഇനി നിങ്ങള്‍ നിങ്ങളുടെ പരിചയക്കാരോടു ദ്രവ്യം വാങ്ങാതെ ആലയത്തിന്റെ അറ്റകുറ്റം തീര്‍ക്കേണ്ടതിന്നു അതു കൊടുപ്പിന്‍ എന്നു പറഞ്ഞു.
അങ്ങനെ പുരോഹിതന്മാര്‍ തങ്ങള്‍ മേലാല്‍ ജനത്തോടു ദ്രവ്യം വാങ്ങാതിരിപ്പാനും ആലയത്തിന്റെ അറ്റകുറ്റം തീര്‍ക്കാതിരിപ്പാനും സമ്മതിച്ചു.
അപ്പോള്‍ യെഹോയാദാപുരോഹിതന്‍ ഒരു പെട്ടകം എടുത്തു അതിന്റെ മൂടിയില്‍ ഒരു ദ്വാരം ഉണ്ടാക്കി യാഗപീഠത്തിന്നരികെ യഹോവയുടെ ആലയത്തിലേക്കുള്ള പ്രവേശനത്തിന്റെ വലത്തു ഭാഗത്തു വെച്ചു; വാതില്‍ കാക്കുന്ന പുരോഹിതന്മാര്‍ യഹോവയുടെ ആലയത്തിലേക്കു വരുന്ന ദ്രവ്യം ഒക്കെയും അതില്‍ ഇടും.
പെട്ടകത്തില്‍ ദ്രവ്യം വളരെയായി എന്നു കാണുമ്പോള്‍ രാജാവിന്റെ രായസക്കാരനും മഹാപുരോഹിതനും കൂടെച്ചെന്നു യഹോവയുടെ ആലയത്തില്‍ കണ്ട ദ്രവ്യം എണ്ണി സഞ്ചികളില്‍ കെട്ടും.
അവര്‍ ദ്രവ്യം യഹോവയുടെ ആലയത്തിന്റെ പണി നടത്തുന്ന വിചാരകന്മാരുടെ പക്കല്‍ തൂക്കിക്കൊടുക്കും; അവര്‍ അതു യഹോവയുടെ ആലയത്തില്‍ പണിചെയ്യുന്ന ആശാരിമാര്‍ക്കും ശില്പികള്‍ക്കും
കല്പണിക്കാര്‍ക്കും കല്ലുവെട്ടുകാര്‍ക്കും യഹോവയുടെ ആലയത്തിന്റെ അറ്റകുറ്റം തീര്‍പ്പാന്‍ വേണ്ടുന്ന മരവും ചെത്തിയ കല്ലും വാങ്ങുന്നതിന്നും ആലയത്തിന്റെ അറ്റകുറ്റം തീര്‍പ്പാന്‍ വേണ്ടുന്ന ചെലവൊക്കെയും കഴിക്കുന്നതിന്നും കൊടുക്കും.
യഹോവയുടെ ആലയത്തില്‍ പിരിഞ്ഞുകിട്ടിയ ദ്രവ്യംകൊണ്ടു വെള്ളിക്കിണ്ണം, കത്രിക, കലം കാഹളം എന്നിങ്ങനെ പൊന്നും വെള്ളിയുംകൊണ്ടുള്ള യാതൊരു ഉപകരണങ്ങളും അവര്‍ യഹോവയുടെ ആലയംവകെക്കു ഉണ്ടാക്കാതെ
പണിചെയ്യുന്നവര്‍ക്കും മാത്രം അതു കൊടുക്കും; അങ്ങനെ യഹോവയുടെ ആലയത്തിന്നു അറ്റകുറ്റം തീര്‍ക്കും.
എന്നാല്‍ പണിചെയ്യുന്നവര്‍ക്കും കൊടുക്കേണ്ടതിന്നു ദ്രവ്യം ഏറ്റുവാങ്ങിയവരോടു അവര്‍ കണകൂ ചോദിച്ചില്ല; വിശ്വാസത്തിന്മേല്‍ ആയിരുന്നു അവര്‍ പ്രവര്‍ത്തിച്ചുപോന്നതു.
അകൃത്യയാഗത്തിന്റെ ദ്രവ്യവും പാപയാഗത്തിന്റെ ദ്രവ്യവും യഹോവയുടെ ആലയത്തില്‍ കൊണ്ടുവന്നില്ല; അതു പുരോഹിതന്മാര്‍ക്കുംള്ളതായിരുന്നു.
ആ കാലത്തു അരാംരാജാവായ ഹസായേല്‍ പുറപ്പെട്ടു ഗത്തിനെ യുദ്ധംചെയ്തു പിടിച്ചു; ഹസായേല്‍ യെരൂശലേമിന്റെ നേരെയും വരേണ്ടതിന്നു
ദൃഷ്ടിവെച്ചാറെ യെഹൂദാരാജാവായ യെഹോവാശ് തന്റെ പിതാക്കന്മാരായ യെഹോശാഫാത്ത്, യെഹോരാം, അഹസ്യാവു എന്നീ യെഹൂദാരാജാക്കന്മാര്‍ നിവേദിച്ചിരുന്ന സകലനിവേദിതവസ്തുക്കളും താന്‍ നിവേദിച്ചിരുന്ന വസ്തുക്കളും യഹോവയുടെ ആലയത്തിലെ ഭണ്ഡാരത്തിലും രാജധാനിയിലും ഉള്ള പൊന്നൊക്കെയും എടുത്തു അരാം രാജാവായ ഹസായേലിന്നു കൊടുത്തു; അങ്ങനെ അവന്‍ യെരൂശലേമിനെ വിട്ടുപോയി.
യോവാശിന്റെ മറ്റുള്ള വൃത്താന്തങ്ങളും അവന്‍ ചെയ്തതൊക്കെയും യെഹൂദാരാജാക്കന്മാരുടെ വൃത്താന്തപുസ്തകത്തില്‍ എഴുതിയിരിക്കുന്നുവല്ലോ.
യോവാശിന്റെ ഭൃത്യന്മാര്‍ മത്സരിച്ചു കൂട്ടുകെട്ടുണ്ടാക്കി സില്ലായിലേക്കു പോകുന്ന വഴിക്കലുള്ള മില്ലോഗൃഹത്തില്‍ വെച്ചു അവനെ കൊന്നു.
ശിമെയാത്തിന്റെ മകനായ യോസാഖാര്‍, ശോമേരിന്റെ മകനായ യെഹോസാബാദ് എന്നീ ഭൃത്യന്മരായിരുന്നു അവനെ വെട്ടിക്കൊന്നതു. ദാവീദിന്റെ നഗരത്തില്‍ അവന്റെ പിതാക്കന്മാരോടുകൂടെ അവനെ അടക്കം ചെയ്തു; അവന്റെ മകനായ അമസ്യാവു അവന്നു പകരം രാജാവായ്തീര്‍ന്നു.

13

യെഹൂദാരാജാവായ അഹസ്യാവിന്റെ മകനായ യോവാശിന്റെ ഇരുപത്തിമൂന്നാം ആണ്ടില്‍ യേഹൂവിന്റെ മകനായ യെഹോവാഹാസ് യിസ്രായേലിന്നു രാജാവായി ശമര്‍യ്യയില്‍ പതിനേഴു സംവത്സരം വാണു.
അവന്‍ യഹോവേക്കു അനിഷ്ടമായുള്ളതു ചെയ്തു; യിസ്രായേലിനെക്കൊണ്ടു പാപം ചെയ്യിച്ച നെബാത്തിന്റെ മകനായ യൊരോബെയാമിന്റെ പാപങ്ങളെ വിട്ടുമാറാതെ അവയില്‍ തന്നേ നടന്നു.
ആകയാല്‍ യഹോവയുടെ കോപം യിസ്രായേലിന്റെ നേരെ ജ്വലിച്ചു; അവന്‍ അവരെ അരാംരാജാവായ ഹസായേലിന്റെ കയ്യിലും ഹസായേലിന്റെ മകനായ ബെന്‍ -ഹദദിന്റെ കയ്യിലും നിരന്തരം വിട്ടുകൊടുത്തു.
എന്നാല്‍ യെഹോവാഹാസ് യഹോവയോടു കൃപെക്കായി അപേക്ഷിച്ചു; അരാംരാജാവു യിസ്രായേലിനെ ഞെരുക്കിയ ഞെരുക്കം യഹോവ കണ്ടിട്ടു അവന്റെ അപേക്ഷ കേട്ടു.
യഹോവ യിസ്രായേലിന്നു ഒരു രക്ഷകനെ കൊടുത്തതുകൊണ്ടു അവര്‍ അരാമ്യരുടെ അധികാരത്തില്‍നിന്നു ഒഴിഞ്ഞുപോയി; യിസ്രായേല്‍മക്കള്‍ പണ്ടത്തെപ്പോലെ തങ്ങളുടെ കൂടാരങ്ങളില്‍ വസിപ്പാന്‍ സംഗതിവന്നു.
എങ്കിലും യിസ്രായേലിനെക്കൊണ്ടു പാപം ചെയ്യിച്ച യൊരോബെയാം ഗൃഹത്തിന്റെ പാപങ്ങളെ അവര്‍ വിട്ടുമാറാതെ അവയില്‍ തന്നേ നടന്നു; അശേരാപ്രതിഷ്ഠെക്കു ശമര്‍യ്യയില്‍ നീക്കം വന്നില്ല.
അവന്‍ യെഹോവാഹാസിന്നു അമ്പതു കുതിരച്ചേവകരെയും പത്തു രഥങ്ങളെയും പതിനായിരം കാലാളുകളെയും അല്ലാതെ മറ്റു യാതൊരു പടജ്ജനത്തെയും ശേഷിപ്പിച്ചില്ല; അരാംരാജാവു അവരെ നശിപ്പിച്ചു മെതിക്കളത്തിലെ പൊടിപോലെ ആക്കിയിരുന്നു.
യെഹോവാഹാസിന്റെ മറ്റുള്ള വൃത്താന്തങ്ങളും അവന്‍ ചെയ്തതൊക്കെയും അവന്റെ പരാക്രമപ്രവൃത്തിയും യിസ്രായേല്‍രാജാക്കന്മാരുടെ വൃത്താന്തപുസ്തകത്തില്‍ എഴുതിയിരിക്കുന്നുവല്ലോ.
യെഹോവാഹാസ് തന്റെ പിതാക്കന്മാരെപ്പോലെ നിദ്രപ്രാപിച്ചു; അവനെ ശമര്‍യ്യയില്‍ അടക്കം ചെയ്തു; അവന്റെ മകനായ യോവാശ് അവന്നു പകരം രാജാവായി.
യെഹൂദാരാജാവായ യോവാശിന്റെ മുപ്പത്തേഴാം ആണ്ടില്‍ യെഹോവാഹാസിന്റെ മകനായ യോവാശ് യിസ്രായേലിന്നു രാജാവായി ശമര്‍യ്യയില്‍ പതിനൊന്നു സംവത്സരം വാണു.
അവന്‍ യഹോവേക്കു അനിഷ്ടമായുള്ളതു ചെയ്തു; യിസ്രായേലിനെക്കൊണ്ടു പാപം ചെയ്യിച്ച നെബാത്തിന്റെ മകനായ യൊരോബയാമിന്റെ സകലപാപങ്ങളെയും അവന്‍ വിട്ടുമാറാതെ അവയില്‍ തന്നേ നടന്നു.
യോവാശിന്റെ മറ്റുള്ള വൃത്താന്തങ്ങളും അവന്‍ ചെയ്തതൊക്കെയും യെഹൂദാരാജാവായ അമസ്യാവോടു യുദ്ധത്തില്‍ കാണിച്ച പരാക്രമവും യിസ്രായേല്‍രാജാക്കന്മാരുടെ വൃത്താന്തപുസ്തകത്തില്‍ എഴുതിയിരിക്കുന്നുവല്ലോ.
യോവാശ് തന്റെ പിതാക്കന്മാരെപ്പോലെ നിദ്രപ്രാപിച്ചു; യൊരോബെയാം സിംഹാസനം കയറി; യോവാശിനെ ശമര്‍യ്യയില്‍ യിസ്രായേല്‍രാജാക്കന്മാരോടു കൂടെ അടക്കം ചെയ്തു.
ആ കാലത്തു എലീശാ മരണഹേതുകമായ രോഗംപിടിച്ചു കിടന്നു; അപ്പോള്‍ യിസ്രായേല്‍രാജാവായ യോവാശ് അവന്റെ അടുക്കല്‍ ചെന്നു അവന്റെ മുഖത്തിന്മീതെ കുനിഞ്ഞു കരഞ്ഞു; എന്റെ പിതാവേ, എന്റെ പിതാവേ, യിസ്രായേലിന്റെ തേരും തേരാളികളുമായുള്ളോവേ എന്നു പറഞ്ഞു.
എലീശാ അവനോടുഅമ്പും വില്ലും എടുക്ക എന്നു പറഞ്ഞു; അവന്‍ അമ്പും വില്ലും എടുത്തു.
അപ്പോള്‍ അവന്‍ യിസ്രായേല്‍രാജാവിനോടു നിന്റെ കൈ വില്ലിന്മേല്‍ വെക്ക എന്നു പറഞ്ഞു. അവന്‍ കൈവെച്ചപ്പോള്‍ എലീശാ തന്റെ കൈ രാജാവിന്റെ കൈമേല്‍ വെച്ചു.
കിഴക്കെ കിളിവാതില്‍ തുറക്ക എന്നു അവന്‍ പറഞ്ഞു. അവന്‍ അതു തുറന്നപ്പോള്‍എയ്ക എന്നു എലീശാ പറഞ്ഞു. എയ്താറെ അവന്‍ അതു യഹോവയുടെ ജയാസ്ത്രം, അരാമ്യര്‍ക്കും നേരെയുള്ള ജയാസ്ത്രം തന്നേ; നീ അഫേക്കില്‍വെച്ചു അരാമ്യരെ തോല്പിച്ചു അശേഷം സംഹരിക്കും എന്നു പറഞ്ഞു.
അമ്പു എടുക്ക എന്നു അവന്‍ പറഞ്ഞു. അവന്‍ എടുത്തു; നിലത്തടിക്ക എന്നു അവന്‍ യിസ്രായേല്‍രാജാവിനോടു പറഞ്ഞു. അവന്‍ മൂന്നു പ്രാവശ്യം അടിച്ചു നിര്‍ത്തി.
അപ്പോള്‍ ദൈവപുരുഷന്‍ അവനോടു കോപിച്ചു; നീ അഞ്ചാറു പ്രവാശ്യം അടിക്കേണ്ടിയിരുന്നു; എന്നാല്‍ നീ അരാമ്യരെ തോല്പിച്ചു അശേഷം സംഹരിക്കുമായിരുന്നു; ഇപ്പോഴോ നീ അരാമ്യരെ മൂന്നു പ്രാവശ്യം മാത്രം തോല്പിക്കും എന്നു പറഞ്ഞു.
എന്നാല്‍ എലീശാ മരിച്ചു; അവര്‍ അവനെ അടക്കം ചെയ്തു; പിറ്റെ ആണ്ടില്‍ മോവാബ്യരുടെ പടക്കൂട്ടങ്ങള്‍ ദേശത്തെ ആക്രമിച്ചു.
ചിലര്‍ ഒരു മനുഷ്യനെ അടക്കം ചെയ്യുമ്പോള്‍ ഒരു പടക്കൂട്ടത്തെ കണ്ടിട്ടു അയാളെ എലീശാവിന്റെ കല്ലറയില്‍ ഇട്ടു; അവന്‍ അതില്‍ വീണു എലീശയുടെ അസ്ഥികളെ തൊട്ടപ്പോള്‍ ജീവിച്ചു കാലൂന്നി എഴുന്നേറ്റു.
എന്നാല്‍ യെഹോവാഹാസിന്റെ കാലത്തൊക്കെയും അരാമ്യരാജാവായ ഹസായേല്‍ യിസ്രായേലിനെ ഞെരുക്കിക്കൊണ്ടിരുന്നു.
യഹോവേക്കു അവരോടു കരുണയും മനസ്സലിവും തോന്നി, അബ്രാഹാം, യിസ്ഹാക്, യാക്കോബ് എന്നവരോടുള്ള തന്റെ നിയമംനിമിത്തം അവന്‍ അവരെ കടാക്ഷിച്ചു; അവരെ നശിപ്പിപ്പാന്‍ അവന്നു മനസ്സായില്ല; ഇതുവരെ തന്റെ സമ്മുഖത്തുനിന്നു അവരെ തള്ളിക്കളഞ്ഞതുമില്ല.
അരാംരാജാവായ ഹസായേല്‍ മരിച്ചപ്പോള്‍ അവന്റെ മകനായ ബെന്‍ -ഹദദ് അവന്നു പകരം രാജാവായി.
യെഹോവാഹാസിന്റെ മകനായ യെഹോവാശ് തന്റെ അപ്പനായ യെഹോവാഹാസിനോടു ഹസായേല്‍ യുദ്ധത്തില്‍ പിടിച്ചിരുന്ന പട്ടണങ്ങളെ അവന്റെ മകനായ ബെന്‍ -ഹദദിനോടു തിരികെ പിടിച്ചു. മൂന്നു പ്രാവശ്യം യോവാശ് അവനെ തോല്പിക്കയും യിസ്രായേലിന്റെ പട്ടണങ്ങളെ വീണ്ടുകൊള്ളുകയും ചെയ്തു.

14

യിസ്രായേല്‍രാജാവായ യെഹോവാഹാസിന്റെ മകനായ യോവാശിന്റെ രണ്ടാം ആണ്ടില്‍ യെഹൂദാരാജാവായ യോവാശിന്റെ മകന്‍ അമസ്യാവു രാജാവായി.
അവന്‍ വാഴ്ചതുടങ്ങിയപ്പോള്‍ അവന്നു ഇരുപത്തഞ്ചു വയസ്സായിരുന്നു; അവന്‍ യെരൂശലേമില്‍ ഇരുപത്തൊമ്പതു സംവത്സരം വാണു. യെരൂശലേംകാരത്തിയായ അവന്റെ അമ്മെക്കു യെഹോവദ്ദാന്‍ എന്നു പേര്‍.
അവന്‍ യഹോവേക്കു പ്രസാദമായുള്ളതു ചെയ്തു. തന്റെ പിതാവായ ദാവീദ് എന്നപോലെ അല്ലതാനും; തന്റെ അപ്പനായ യോവാശ് ചെയ്തതു പോലെ ഒക്കെയും അവന്‍ ചെയ്തു.
എങ്കിലും പൂജാഗിരികള്‍ക്കു നീക്കംവന്നില്ല; ജനം പൂജാഗിരികളില്‍ യാഗംകഴിച്ചും ധൂപം കാട്ടിയും പോന്നു.
രാജത്വം അവന്നു സ്ഥിരമായപ്പോള്‍ തന്റെ അപ്പനായ രാജാവിനെ കൊന്ന ഭൃത്യന്മാരെ അവന്‍ കൊന്നുകളഞ്ഞു.
എന്നാല്‍ പുത്രന്മാര്‍ക്കും പകരം പിതാക്കന്മാരും പിതാക്കന്മാര്‍ക്കും പകരം പുത്രന്മാരും മരണശിക്ഷ അനുഭവിക്കരുതു; താന്താന്റെ പാപത്തിന്നു താന്താന്‍ മരണശിക്ഷ അനുഭവിക്കേണം എന്നു യഹോവ കല്പിച്ചതായി മോശെയുടെ ന്യായപ്രമാണപുസ്തകത്തില്‍ എഴുതിയിരിക്കുന്നതു അനുസരിച്ചു അവന്‍ ആ കുലപാതകന്മാരുടെ മക്കളെ കൊല്ലാതിരുന്നു.
അവന്‍ ഉപ്പുതാഴ്വരയില്‍വെച്ചു എദോമ്യരില്‍ പതിനായിരം പേരെ കൊന്നു, സേലയെ യുദ്ധംചെയ്തു പിടിച്ചു അതിന്നു യൊക്തെയേല്‍ എന്നു പേര്‍ വിളിച്ചു; അതു ഇന്നുവരെയും പറഞ്ഞുവരുന്നു.
ആ കാലത്തു അമസ്യാവു യേഹൂവിന്റെ മകനായ യെഹോവാഹാസിന്റെ മകന്‍ യെഹോവാശ് എന്ന യിസ്രായേല്‍രാജാവിന്റെ അടുക്കല്‍ ദൂതന്മാരെ അയച്ചുവരിക, നാം തമ്മില്‍ ഒന്നു നോക്കുക എന്നു പറയിച്ചു.
അതിന്നു യിസ്രായേല്‍രാജാവായ യെഹോവാശ് യെഹൂദാരാജാവായ അമസ്യാവിന്നു മറുപടി പറഞ്ഞയച്ചതുലെബാനോനിലെ മുള്‍പ്പടര്‍പ്പു ലെബാനോനിലെ ദേവദാരുവോടുനിന്റെ മകളെ എന്റെ മകന്നു ഭാര്യയായി തരിക എന്നു ആളയച്ചു പറയിച്ചു; എന്നാല്‍ ലെബാനോനിലെ ഒരു കാട്ടുമൃഗം കടന്നുപോകയില്‍ മുള്‍പ്പടര്‍പ്പിനെ ചവിട്ടിക്കളഞ്ഞു.
എദോമ്യരെ തോല്പിച്ചതുകൊണ്ടു നീ നിഗളിച്ചിരിക്കുന്നു; പ്രശംസിച്ചുകൊണ്ടു നിന്റെ വീട്ടില്‍ ഇരുന്നുകൊള്‍ക; നീയും നിന്നോടുകൂടെ യെഹൂദയും വീഴുവാന്‍ തക്കവണ്ണം അനര്‍ത്ഥത്തില്‍ ചെന്നു ചാടുന്നതു എന്തിന്നു? എന്നാല്‍ അമസ്യാവു കേട്ടില്ല.
ആകയാല്‍ യിസ്രായേല്‍ രാജാവായ യെഹോവാശ് പുറപ്പെട്ടുചെന്നു, യെഹൂദെക്കുള്ള ബേത്ത്-ശേമെശില്‍വെച്ചു അവനും യെഹൂദാരാജാവായ അമസ്യാവും തമ്മില്‍ നേരിട്ടു.
യെഹൂദാ യിസ്രായേലിനോടു തോറ്റു ഔരോരുത്തന്‍ താന്താന്റെ കൂടാരത്തിലേക്കു ഔടിപ്പോയി.
അഹസ്യാവിന്റെ മകനായ യെഹോവാശിന്റെ മകന്‍ അമസ്യാവു എന്ന യെഹൂദാരാജാവിനെ യിസ്രായേല്‍രാജാവായ യെഹോവാശ് ബേത്ത്-ശേമെശില്‍വെച്ചു പിടിച്ചിട്ടു യെരൂശലേമിലേക്കു വന്നു, യെരൂശലേമിന്റെ മതില്‍ എഫ്രയീംപടിവാതില്‍മുതല്‍ കോണ്‍പടിവാതില്‍വരെ നാനൂറു മുഴം ഇടിച്ചുകളഞ്ഞു.
അവന്‍ യഹോവയുടെ ആലയത്തിലും രാജധാനിയിലെ ഭണ്ഡാരത്തിലും കണ്ട പൊന്നും വെള്ളിയുമൊക്കെയും സകലഉപകരങ്ങളും എടുത്തു ജാമ്യക്കാരെയും പിടിച്ചുകൊണ്ടു ശമര്‍യ്യയിലേക്കു മടങ്ങിപ്പോയി.
യെഹോവാശ് ചെയ്ത മറ്റുള്ള വൃത്താന്തങ്ങളും അവന്റെ പരാക്രമപ്രവൃത്തികളും അവന്‍ യെഹൂദാരാജാവായ അമസ്യാവോടു യുദ്ധംചെയ്തതും യിസ്രായേല്‍രാജാക്കന്മാരുടെ വൃത്താന്തപുസ്തകത്തില്‍ എഴുതിയിരിക്കുന്നുവല്ലോ.
പിന്നെ യെഹോവാശ് തന്റെ പിതാക്കന്മാരെപ്പോലെ നിദ്രപ്രാപിച്ചു. അവനെ ശമര്‍യ്യയില്‍ യിസ്രായേല്‍രാജാക്കന്മാരുടെ അടുക്കല്‍ അടക്കംചെയ്തു; അവന്റെ മകനായ യൊരോബെയാം അവന്നു പകരം രാജാവായി.
യിസ്രായേല്‍രാജാവായ യെഹോവാഹാസിന്റെ മകനായ യെഹോവാശിന്റെ മരണശേഷം യെഹൂദാരാജാവായ യോവാശിന്റെ മകന്‍ അമസ്യാവു പതിനഞ്ചു സംവത്സരം ജീവിച്ചിരുന്നു.
അമസ്യാവിന്റെ മറ്റുള്ള വൃത്താന്തങ്ങള്‍ യെഹൂദാരാജാക്കന്മാരുടെ വൃത്താന്തപുസ്തകത്തില്‍ എഴുതിയിരിക്കുന്നുവല്ലോ.
യെരൂശലേമില്‍ അവന്നു വിരോധമായി ഒരു കൂട്ടുകെട്ടുണ്ടായിട്ടു അവന്‍ ലാഖീശിലേക്കു ഔടിപ്പോയി; എന്നാല്‍ അവര്‍ അവന്റെ പിന്നാലെ ലാഖീശിലേക്കു ആളയച്ചു അവിടെവെച്ചു അവനെ കൊന്നുകളഞ്ഞു.
അവനെ കുതിരപ്പുറത്തുവെച്ചു കൊണ്ടുവന്നു യെരൂശലേമില്‍ ദാവീദിന്റെ നഗരത്തില്‍ തന്റെ പിതാക്കന്മാരുടെ അടുക്കല്‍ അടക്കം ചെയ്തു.
യെഹൂദാജനമൊക്കെയും പതിനാറു വയസ്സു പ്രായമുള്ള അസര്‍യ്യാവെ കൊണ്ടുവന്നു അവന്റെ അപ്പനായ അമസ്യാവിന്നു പകരം രാജാവാക്കി.
രാജാവു തന്റെ പിതാക്കന്മാരെപ്പോലെ നിദ്രപ്രാപിച്ചശേഷം ഏലത്ത് പണിതതും അതിനെ യെഹൂദെക്കു വീണ്ടുകൊണ്ടതും ഇവന്‍ തന്നേ.
യെഹൂദാരാജാവായ യോവാശിന്റെ മകന്‍ അമസ്യാവിന്റെ പതിനഞ്ചാം ആണ്ടില്‍ യിസ്രായേല്‍രാജാവായ യോവാശിന്റെ മകന്‍ യൊരോബെയാം രാജാവായി ശമര്‍യ്യയില്‍ നാല്പത്തൊന്നു സംവത്സരം വാണു.
അവന്‍ യഹോവേക്കു അനിഷ്ടമായുള്ളതു ചെയ്തു, യിസ്രായേലിനെക്കൊണ്ടു പാപം ചെയ്യിച്ച നെബാത്തിന്റെ മകനായ യൊരോബെയാമിന്റെ പാപങ്ങളൊന്നും വിട്ടുമാറിയില്ല.
ഗത്ത്-ഹേഫര്‍കാരനായ അമിത്ഥായിയുടെ മകനായ യോനാപ്രവാചകന്‍ എന്ന തന്റെ ദാസന്‍ മുഖാന്തരം യിസ്രായേലിന്റെ ദൈവമായ യഹോവ അരുളിച്ചെയ്ത വചനപ്രകാരം അവന്‍ ഹമാത്തിന്റെ അതിര്‍മുതല്‍ അരാബയിലെ കടല്‍വരെ യിസ്രായേലിന്റെ ദേശത്തെ വീണ്ടും സ്വാധീനമാക്കി.
യിസ്രായേലിന്റെ കഷ്ടത എത്രയും കഠിനം, സ്വതന്ത്രനോ അസ്വതന്ത്രനോ ഇല്ല, യിസ്രായേലിന്നു സഹായം ചെയ്യുന്നവനുമില്ല എന്നു യഹോവ കണ്ടിട്ടു,
യിസ്രായേലിന്റെ പേര്‍ ആകാശത്തിന്‍ കീഴില്‍നിന്നു മായിച്ചുകളയും എന്നു യഹോവ അരുളിച്ചെയ്യാതെ യോവാശിന്റെ മകനായ യൊരോബെയാംമുഖാന്തരം അവരെ രക്ഷിച്ചു.
യൊരോബെയാമിന്റെ മറ്റുള്ള വൃത്താന്തങ്ങളും അവന്‍ ചെയ്തതൊക്കെയും അവന്‍ യുദ്ധംചെയ്തതും യെഹൂദെക്കു ഉണ്ടായിരുന്ന ദമ്മേശെക്കും ഹമാത്തും യിസ്രായേലിന്നു വീണ്ടുകൊണ്ടതില്‍ അവന്‍ കാണിച്ച പരാക്രമവും യിസ്രായേല്‍രാജാക്കന്മാരുടെ വൃത്താന്തപുസ്തകത്തില്‍ എഴുതിയിരിക്കുന്നുവല്ലോ.
യൊരോബെയാം യിസ്രായേല്‍രാജാക്കന്മാരായ തന്റെ പിതാക്കന്മാരെപ്പോലെ നിദ്രപ്രാപിച്ചു; അവന്റെ മകനായ സെഖര്‍യ്യാവു അവന്നു പകരം രാജാവായി.

15

യിസ്രായേല്‍രാജാവായ യൊരോബെയാമിന്റെ ഇരുപത്തേഴാം ആണ്ടില്‍ യെഹൂദാരാജാവായ അമസ്യാവിന്റെ മകന്‍ അസര്‍യ്യാവു രാജാവായി.
അവന്‍ വാഴ്ചതുടങ്ങിയപ്പോള്‍ അവന്നു പതിനാറു വയസ്സായിരുന്നു; അവന്‍ അമ്പത്തിരണ്ടു സംവത്സരം യെരൂശലേമില്‍ വാണു; യെരൂശലേംകാരത്തിയായ അവന്റെ അമ്മെക്കു യെഖോല്യാ എന്നു പേര്‍.
അവന്‍ തന്റെ അപ്പനായ അമസ്യാവു ചെയ്തതുപോലെ ഒക്കെയും യഹോവേക്കു പ്രസാദമായുള്ളതു ചെയ്തു.
എങ്കിലും പൂജാഗിരികള്‍ക്കു നീക്കം വന്നില്ല; ജനംപൂജാഗിരികളില്‍ യാഗം കഴിച്ചും ധൂപം കാട്ടിയും പോന്നു.
എന്നാല്‍ യഹോവ ഈ രാജാവിനെ ബാധിച്ചു. അവന്‍ ജീവപര്യന്തം കുഷ്ഠരോഗിയായി ഒരു പ്രത്യേകശാലയില്‍ പാര്‍ത്തിരുന്നു; രാജകുമാരനായ യോഥാം രാജധാനിക്കു വിചാരകനായി ദേശത്തെ ജനത്തിന്നു ന്യായപാലനം ചെയ്തു.
അസര്‍യ്യാവിന്റെ മറ്റുള്ള വൃത്താന്തങ്ങളും അവന്‍ ചെയ്തതൊക്കെയും യെഹൂദാരാജാക്കന്മാരുടെ വൃത്താന്തപുസ്തകത്തില്‍ എഴുതിയിരിക്കുന്നുവല്ലോ.
അസര്‍യ്യാവു തന്റെ പിതാക്കന്മാരെപ്പോലെ നിദ്രപ്രാപിച്ചു; അവര്‍ അവനെ ദാവീദിന്റെ നഗരത്തില്‍ അവന്റെ പിതാക്കന്മാരുടെ അടുക്കല്‍ അടക്കംചെയ്തു; അവന്റെ മകനായ യോഥാം അവന്നു പകരം രാജാവായി.
യെഹൂദാരാജാവായ അസര്‍യ്യാവിന്റെ മുപ്പത്തെട്ടാം ആണ്ടില്‍ യൊരോബെയാമിന്റെ മകനായ സെഖര്‍യ്യാവു യിസ്രായേലിന്നു രാജാവായി ശമര്‍യ്യയില്‍ ആറു മാസം വാണു.
അവന്‍ തന്റെ പിതാക്കന്മാരെപ്പോലെ യഹോവേക്കു അനിഷ്ടമായുള്ളതുചെയ്തു; യിസ്രായേലിനെക്കൊണ്ടു പാപം ചെയ്യിച്ച നെബാത്തിന്റെ മകനായ യൊരോബെയാമിന്റെ പാപങ്ങളെ വിട്ടുമാറിയില്ല.
യാബേശിന്റെ മകനായ ശല്ലൂം അവന്റെ നേരെ കൂട്ടുകെട്ടുണ്ടാക്കി ജനത്തിന്റെ മുമ്പില്‍വെച്ചു അവനെ വെട്ടിക്കൊന്നു അവന്നുപകരം രാജാവായി.
സെഖര്‍യ്യാവിന്റെ മറ്റുള്ള വൃത്താന്തങ്ങള്‍ യിസ്രായേല്‍രാജാക്കന്മാരുടെ വൃത്താന്തപുസ്തകത്തില്‍ എഴുതിയിരിക്കുന്നുവല്ലോ.
യഹോവ യേഹൂവോടുനിന്റെ പുത്രന്മാര്‍ നാലാം തലമുറവരെ യിസ്രായേലിന്റെ സിംഹാസനത്തില്‍ ഇരിക്കും എന്നു അരുളിച്ചെയ്ത വചനം ഇതാകുന്നു; അങ്ങനെ തന്നേ സംഭവിച്ചു.
യെഹൂദാരാജാവായ ഉസ്സീയാവിന്റെ മുപ്പത്തൊമ്പതാം ആണ്ടില്‍ യാബേശിന്റെ മകനായ ശല്ലൂം രാജാവായി ശമര്‍യ്യയില്‍ ഒരു മാസം വാണു.
എന്നാല്‍ ഗാദിയുടെ മകനായ മെനഹേം തിസ്സയില്‍നിന്നു പുറപ്പെട്ടു ശമര്‍യ്യയില്‍ വന്നു, യാബേശിന്റെ മകനായ ശല്ലൂമിനെ ശമര്‍യ്യയില്‍വെച്ചു വെട്ടിക്കൊന്നു അവന്നു പകരം രാജാവായി.
ശല്ലൂമിന്റെ മറ്റുള്ള വൃത്താന്തങ്ങളും അവന്‍ ഉണ്ടാക്കിയ കൂട്ടുകെട്ടും യിസ്രായേല്‍രാജാക്കന്മാരുടെ വൃത്താന്തപുസ്തകത്തില്‍ എഴുതിയിരിക്കുന്നുവല്ലോ.
മെനഹേം തിപ്സഹും അതിലുള്ള സകലവും തിര്‍സ്സാതൊട്ടു അതിന്നു ചേര്‍ന്ന പ്രദേശങ്ങളും ശൂന്യമാക്കി; അവര്‍ പട്ടണവാതില്‍ തുറന്നു കൊടുക്കായ്കയാല്‍ അവന്‍ അതിനെ ശൂന്യമാക്കുകയും അതിലെ ഗര്‍ഭിണികളെയൊക്കെയും പിളര്‍ന്നുകളകയും ചെയ്തു.
യെഹൂദാരാജാവായ അസര്‍യ്യാവിന്റെ മുപ്പത്തൊമ്പതാം ആണ്ടില്‍ ഗാദിയുടെ മകന്‍ മെനഹേം യിസ്രായേലിന്നു രാജാവായി ശമര്‍യ്യയില്‍ പത്തു സംവത്സരം വാണു.
അവന്‍ യഹോവേക്കു അനിഷ്ടമായുള്ളതു ചെയ്തു; യിസ്രായേലിനെക്കൊണ്ടു പാപം ചെയ്യിച്ച നെബാത്തിന്റെ മകനായ യൊരോബെയാമിന്റെ പാപങ്ങളെ ജീവപര്യന്തം വിട്ടുമാറിയതുമില്ല.
അശ്ശൂര്‍ രാജാവായ പൂല്‍ ദേശത്തെ ആക്രമിച്ചു; പൂല്‍ തന്നെ സഹായിക്കേണ്ടതിന്നും രാജത്വം തനിക്കു ഉറക്കേണ്ടതിന്നുമായി മെനഹേം അവന്നു ആയിരം താലന്തു വെള്ളികൊടുത്തു.
അശ്ശൂര്‍ രാജാവിന്നു കൊടുപ്പാന്‍ മെനഹേം ഈ ദ്രവ്യം യിസ്രായേലിലെ ധനവാന്മാരോടൊക്കെയും അമ്പതു ശേക്കെല്‍ വെള്ളിവീതം പിരിപ്പിച്ചു; അങ്ങനെ അശ്ശൂര്‍രാജാവു ദേശത്തു താമസിക്കാതെ മടങ്ങിപ്പോയി.
മെനഹേമിന്റെ മറ്റുള്ള വൃത്താന്തങ്ങളും അവന്‍ ചെയ്തതൊക്കെയും യിസ്രായേല്‍രാജാക്കന്മാരുടെ വൃത്താന്തപുസ്തകത്തില്‍ എഴുതിയിരിക്കുന്നുവല്ലോ.
മെനഹേം തന്റെ പിതാക്കന്മാരെപ്പോലെ നിദ്രപ്രാപിച്ചു; അവന്റെ മകനായ പെക്കഹ്യാവു അവന്നു പകരം രാജാവായി.
യെഹൂദാരാജാവായ അസര്‍യ്യാവിന്റെ അമ്പതാം ആണ്ടില്‍ മെനഹേമിന്റെ മകനായ പെക്കഹ്യാവു യിസ്രായേലിന്നു രാജാവായി ശമര്‍യ്യയില്‍ രണ്ടു സംവത്സരം വാണു.
അവന്‍ യഹോവേക്കു അനിഷ്ടമായുള്ളതു ചെയ്തു; യിസ്രായേലിനെക്കൊണ്ടു പാപം ചെയ്യിച്ച നെബാത്തിന്റെ മകനായ യൊരോബെയാമിന്റെ പാപങ്ങളെ വിട്ടുമാറിയതുമില്ല.
എന്നാല്‍ അവന്റെ അകമ്പടിനായകനായി രെമല്യാവിന്റെ മകനായ പേക്കഫ് അവന്റെ നേരെ കൂട്ടുകെട്ടുണ്ടാക്കി, ഗിലെയാദ്യരില്‍ അമ്പതുപേരെ തുണകൂട്ടി ശമര്‍യ്യാരാജധാനിയുടെ കോട്ടയില്‍വെച്ചു അവനെ അര്ഗ്ഗോബിനോടും അര്‍യ്യേയോടുംകൂടെ വെട്ടിക്കൊന്നു അവന്നു പകരം രാജാവായി.
പെക്കഹ്യാവിന്റെ മറ്റുള്ള വൃത്താന്തങ്ങളും അവന്‍ ചെയ്തതൊക്കെയും യിസ്രായേല്‍രാജാക്കന്മാരുടെ വൃത്താന്തപുസ്തകത്തില്‍ എഴുതിയിരിക്കുന്നുവല്ലോ.
യെഹൂദാരാജാവായ അസര്‍യ്യാവിന്റെ അമ്പത്തിരണ്ടാം ആണ്ടില്‍ രെമല്യാവിന്റെ മകനായ പേക്കഹ് യിസ്രായേലിന്നു രാജാവായി ശമര്‍യ്യയില്‍ ഇരുപതു സംവത്സരം വാണു.
അവന്‍ യഹോവേക്കു അനിഷ്ടമായുള്ളതു ചെയ്തു, യിസ്രായേലിനെക്കൊണ്ടു പാപം ചെയ്യിച്ച നെബാത്തിന്റെ മകനായ യൊരോബെയാമിന്റെ പാപങ്ങളെ വിട്ടുമാറിയതുമില്ല.
യിസ്രായേല്‍രാജാവായ പേക്കഹിന്റെ കാലത്തു അശ്ശൂര്‍രാജാവായ തിഗ്ളത്ത്-പിലേസര്‍ വന്നു ഈയോനും ആബേല്‍-ബേത്ത്-മയഖയും യാനോവഹും കേദെശൂം ഹാസോരും ഗിലെയാദും ഗെലീലയും നഫ്താലിദേശം മുഴുവനും പിടിച്ചു നിവാസികളെ ബദ്ധരാക്കി അശ്ശൂരിലേക്കു കൊണ്ടുപോയി.
എന്നാല്‍ ഏലാവിന്റെ മകനായ ഹോശേയരെമല്യാവിന്റെ മകനായ പേക്കഹിന്റെ നേരെ കൂട്ടുകെട്ടുണ്ടാക്കി, അവനെ ഉസ്സീയാവിന്റെ മകനായ യോഥാമിന്റെ ഇരുപതാം ആണ്ടില്‍ വെട്ടിക്കൊന്നു അവന്നു പകരം രാജാവായി.
പേക്കഹിന്റെ മറ്റുള്ള വൃത്താന്തങ്ങളും അവന്‍ ചെയ്തതൊക്കെയും യിസ്രായേല്‍രാജാക്കന്മാരുടെ വൃത്താന്തപുസ്തകത്തില്‍ എഴുതിയിരിക്കുന്നുവല്ലോ.
യിസ്രായേല്‍രാജാവായ രെമല്യാവിന്റെ മകനായ പേക്കഹിന്റെ രണ്ടാം ആണ്ടില്‍ യെഹൂദാരാജാവായ ഉസ്സീയാവിന്റെ മകന്‍ യോഥാം രാജാവായി.
അവന്‍ വാഴ്ചതുടങ്ങിയപ്പോള്‍ അവന്നു ഇരുപത്തഞ്ചു വയസ്സായിരുന്നു; അവന്‍ യെരൂശലേമില്‍ പതിനാറു സംവത്സരം വാണു; അവന്റെ അമ്മെക്കു യെരൂശാ എന്നു പേര്‍; അവള്‍ സാദോക്കിന്റെ മകള്‍ ആയിരുന്നു.
അവന്‍ യഹോവേക്കു പ്രസാദമായുള്ളതു ചെയ്തു; തന്റെ അപ്പനായ ഉസ്സീയാവു ചെയ്തതുപോലെ ഒക്കെയും ചെയ്തു.
എങ്കിലും പൂജാഗിരികള്‍ക്കു നീക്കം വന്നില്ല; ജനം പൂജാഗിരികളില്‍ യാഗം കഴിച്ചും ധൂപം കാട്ടിയും പോന്നു; അവന്‍ യഹോവയുടെ ആലയത്തിന്റെ മേലത്തെ വാതില്‍ പണിതു.
യോഥാമിന്റെ മറ്റുള്ള വൃത്താന്തങ്ങളും അവന്‍ ചെയ്തതൊക്കെയും യെഹൂദാരാജാക്കന്മാരുടെ വൃത്താന്തപുസ്തകത്തില്‍ എഴുതിയിരിക്കുന്നുവല്ലോ.
ആ കാലത്തു യഹോവ അരാംരാജാവായ രെസീനെയും രെമല്യാവിന്റെ മകനായ പേക്കഹിനെയും യെഹൂദെക്കു നേരെ അയച്ചുതുടങ്ങി.
യോഥാം തന്റെ പിതാക്കന്മാരെപ്പോലെ നിദ്ര പ്രാപിച്ചു; അവന്റെ പിതാവായ ദാവീദിന്റെ നഗരത്തില്‍ അവന്റെ പിതാക്കന്മാരുടെ അടുക്കല്‍ അവനെ അടക്കം ചെയ്തു; അവന്റെ മകനായ ആഹാസ് അവന്നു പകരം രാജാവായി.

16

രെമല്യാവിന്റെ മകനായ പേക്കഹിന്റെ പതിനേഴാം ആണ്ടില്‍ യെഹൂദാരാജാവായ യോഥാമിന്റെ മകന്‍ ആഹാസ് രാജാവായി.
ആഹാസ് വാഴ്ചതുടങ്ങിയപ്പോള്‍ അവന്നു ഇരുപതു വയസ്സായിരുന്നു; അവന്‍ യെരൂശലേമില്‍ പതിനാറു സംവത്സരം വാണു, തന്റെ പിതാവായ ദാവീദ്, ചെയ്തതുപോലെ തന്റെ ദൈവമായ യഹോവേക്കു പ്രസാദമായുള്ളതു ചെയ്തില്ല.
അവന്‍ യിസ്രായേല്‍രാജാക്കന്മാരുടെ വഴിയില്‍ നടന്നു; യഹോവ യിസ്രായേല്‍മക്കളുടെ മുമ്പില്‍ നിന്നു നീക്കിക്കളഞ്ഞ ജാതികളുടെ മ്ളേച്ഛതകള്‍ക്കൊത്തവണ്ണം തന്റെ മകനെ അഗ്നിപ്രവേശവും ചെയ്യിച്ചു.
അവന്‍ പൂജാഗിരികളിലും കുന്നുകളിലും പച്ചവൃക്ഷത്തിന്‍ കീഴിലൊക്കെയും ബലി കഴിച്ചും ധൂപം കാട്ടിയും പോന്നു.
അക്കാലത്തു അരാംരാജാവായ രെസീനും യിസ്രായേല്‍രാജാവായ രെമല്യാവിന്റെ മകന്‍ പേക്കഹും യെരൂശലേമിന്നു നേരെ യുദ്ധത്തിന്നു പുറപ്പെട്ടുവന്നു ആഹാസിനെ നിരോധിച്ചു; എന്നാല്‍ അവനെ ജയിപ്പാന്‍ അവര്‍ക്കും കഴിഞ്ഞില്ല.
അന്നു അരാംരാജാവായ രെസീന്‍ ഏലത്ത് വീണ്ടെടുത്തു അരാമിനോടു ചേര്‍ത്തു യെഹൂദന്മാരെ ഏലത്തില്‍നിന്നു നീക്കിക്കളഞ്ഞു; അരാമ്യര്‍ ഏലത്തില്‍ വന്നു ഇന്നുവരെയും അവിടെ പാര്‍ക്കുംന്നു.
ആഹാസ് അശ്ശൂര്‍രാജാവായ തിഗ്ളത്ത്-പിലേസരിന്റെ അടുക്കല്‍ ദൂതന്മാരെ അയച്ചുഞാന്‍ നിന്റെ ദാസനും നിന്റെ പുത്രനും ആകുന്നു; നീ വന്നു എന്നോടു എതിര്‍ത്തിരിക്കുന്ന അരാംരാജാവിന്റെ കയ്യില്‍നിന്നും യിസ്രായേല്‍രാജാവിന്റെ കയ്യില്‍നിന്നും എന്നെ രക്ഷിക്കേണമെന്നു പറയിച്ചു.
അതിന്നായിട്ടു ആഹാസ് യഹോവയുടെ ആലയത്തിലും രാജധാനിയിലെ ഭണ്ഡാരത്തിലും കണ്ട വെള്ളിയും പൊന്നും എടുത്തു അശ്ശൂര്‍ രാജാവിന്നു സമ്മാനമായി കൊടുത്തയച്ചു.
അശ്ശൂര്‍രാജാവു അവന്റെ അപേക്ഷ കേട്ടു; അശ്ശൂര്‍രാജാവു ദമ്മേശെക്കിലേക്കു ചെന്നു അതിനെ പിടിച്ചു അതിലെ നിവാസികളെ കീരിലേക്കു ബദ്ധരായി കൊണ്ടുപോയി രെസീനെ കൊന്നുകളഞ്ഞു.
ആഹാസ്രാജാവു അശ്ശൂര്‍രാജാവായ തിഗ്ളത്ത്-പിലേസരിനെ എതിരേല്പാന്‍ ദമ്മേശെക്കില്‍ ചെന്നു, ദമ്മേശെക്കിലെ ബലിപീഠം കണ്ടു; ആഹാസ്രാജാവു ബലിപീഠത്തിന്റെ ഒരു പ്രതിമയും അതിന്റെ എല്ലാപണിയോടുംകൂടിയുള്ള മാതൃകയും ഊരീയാപുരോഹിതന്നു കൊടുത്തയച്ചു.
ഊരീയാപുരോഹിതന്‍ ഒരു യാഗപീഠം പണിതു; ആഹാസ് രാജാവു ദമ്മേശെക്കില്‍നിന്നു അയച്ചപ്രകാരമൊക്കെയും ആഹാസ്രാജാവു ദമ്മേശെക്കില്‍നിന്നു വരുമ്പോഴെക്കു ഊരീയാപുരോഹിതന്‍ അതു പണിതിരുന്നു.
രാജാവു ദമ്മേശെക്കില്‍നിന്നു വന്നപ്പോള്‍ ആ യാഗപീഠം കണ്ടു; രാജാവു യാഗപീഠത്തിങ്കല്‍ ചെന്നു അതിന്മേല്‍ കയറി.
ഹോമയാഗവും ഭോജനയാഗവും ദഹിപ്പിച്ചു പാനീയയാഗവും പകര്‍ന്നു സമാധാനയാഗങ്ങളുടെ രക്തവും യാഗപീഠത്തിന്മേല്‍ തളിച്ചു.
യഹോവയുടെ സന്നിധിയിലെ താമ്രയാഗപീഠം അവന്‍ ആലയത്തിന്റെ മുന്‍ വശത്തു തന്റെ യാഗപീഠത്തിന്നും യഹോവയുടെ ആലയത്തിന്നും മദ്ധ്യേനിന്നു നീക്കി തന്റെ യാഗപീഠത്തിന്റെ വടക്കുവശത്തു കൊണ്ടു പോയി വെച്ചു.
ആഹാസ് രാജാവു ഊരീയാ പുരോഹിതനോടു കല്പിച്ചതുമഹായാഗപീഠത്തിന്മേല്‍ നീ രാവിലത്തെ ഹോമയാഗവും വൈകുന്നേരത്തെ ഭോജനയാഗവും രാജാവിന്റെ ഹോമയാഗവും ഭോജനയാഗവും ദേശത്തെ സകലജനത്തിന്റെയും ഹോമയാഗവും ഭോജനയാഗവും ദഹിപ്പിക്കയും അവരുടെ പാനീയയാഗങ്ങള്‍ കഴിക്കയും ഹോമയാഗങ്ങളുടെയും ഹനനയാഗങ്ങളുടെയും രക്തമൊക്കെയും തളിക്കയും ചെയ്യേണം; താമ്രയാഗപീഠത്തെപ്പറ്റിയോ ഞാന്‍ ആലോചിച്ചു കൊള്ളാം.
ആഹാസ്രാജാവു കല്പിച്ചതുപോലെ ഒക്കെയും ഊരീയാപുരോഹിതന്‍ ചെയ്തു.
ആഹാസ്രാജാവു പീഠങ്ങളുടെ ചട്ടപ്പലക കണ്ടിച്ചു തൊട്ടിയെ അവയുടെ മേല്‍നിന്നു നീക്കി; താമ്രക്കടലിനെയും അതിന്റെ കീഴെ നിന്ന താമ്രക്കാളപ്പുറത്തുനിന്നു ഇറക്കി ഒരു കല്ത്തളത്തിന്മേല്‍ വെച്ചു.
ആലയത്തിങ്കല്‍ ഉണ്ടാക്കിയിരുന്ന ശബ്ബത്ത് താഴ്വാരവും രാജാവിന്നു പ്രവേശിപ്പാനുള്ള പുറത്തെ നടയും അശ്ശൂര്‍രാജാവിനെ വിചാരിച്ചു യഹോവയുടെ ആലയത്തിങ്കല്‍നിന്നു മാറ്റിക്കളഞ്ഞു.
ആഹാസ് ചെയ്ത മറ്റുള്ള വൃത്താന്തങ്ങള്‍ യെഹൂദാരാജാക്കന്മാരുടെ വൃത്താന്തപുസ്തകത്തില്‍ എഴുതിയിരിക്കുന്നുവല്ലോ.
ആഹാസ് തന്റെ പിതാക്കന്മാരെപ്പോലെ നിദ്രപ്രാപിച്ചു; ദാവീദിന്റെ നഗരത്തില്‍ അവന്റെ പിതാക്കന്മാരുടെ അടുക്കല്‍ അവനെ അടക്കംചെയ്തു; അവന്റെ മകന്‍ ഹിസ്കീയാവു അവന്നു പകരം രാജാവായി.

17

യെഹൂദാരാജാവായ ആഹാസിന്റെ പന്ത്രണ്ടാം ആണ്ടില്‍ ഏലയുടെ മകനായ ഹോശേയ യിസ്രായേലിന്നു രാജാവായി ശമര്‍യ്യയില്‍ ഒമ്പതു സംവത്സരം വാണു.
അവന്‍ യഹോവേക്കു അനിഷ്ടമായുള്ളതു ചെയ്തു; തനിക്കു മുമ്പുള്ള യിസ്രായേല്‍രാജാക്കന്മാരെപ്പോലെ അല്ലതാനും.
അവന്റെ നേരെ അശ്ശൂര്‍ രാജാവായ ശല്‍മനേസെര്‍ പുറപ്പെട്ടു വന്നു; ഹോശേയ അവന്നു ആശ്രിതനായിത്തീര്‍ന്നു കപ്പം കൊടുത്തുവന്നു.
എന്നാല്‍ ഹോശേയ മിസ്രയീംരാജാവായ സോവിന്റെ അടുക്കല്‍ ദൂതന്മാരെ അയക്കയും അശ്ശൂര്‍രാജാവിന്നു ആണ്ടുതോറുമുള്ള കപ്പം കൊടുത്തയക്കാതിരിക്കയും ചെയ്തതുനിമിത്തം അശ്ശൂര്‍ രാജാവു അവനില്‍ ദ്രോഹം കണ്ടിട്ടു അവനെ പിടിച്ചു ബന്ധിച്ചു കാരാഗൃഹത്തില്‍ ആക്കി.
അശ്ശൂര്‍രാജാവു രാജ്യത്തു എല്ലാടവും കൂടി കടന്നു ശമര്‍യ്യയിലേക്കു വന്നു അതിനെ മൂന്നു സംവത്സരം നിരോധിച്ചു.
ഹോശേയയുടെ ഒമ്പതാം ആണ്ടില്‍ അശ്ശൂര്‍രാജാവു ശമര്‍യ്യയെ പിടിച്ചു യിസ്രായേലിനെ ബദ്ധരാക്കി അശ്ശൂരിലേക്കു കൊണ്ടുപോയി, ഹലഹിലും ഗോസാന്‍ നദീതീരത്തിലെ ഹാബോരിലും മേദ്യരുടെ പട്ടണങ്ങളിലും പാര്‍പ്പിച്ചു.
യിസ്രായേല്‍മക്കള്‍ തങ്ങളെ മിസ്രയീംരാജാവായ ഫറവോന്റെ കൈക്കീഴില്‍നിന്നു വിടുവിച്ചു മിസ്രയീംദേശത്തുനിന്നു പുറപ്പെടടുവിച്ചു കൊണ്ടുവന്ന തങ്ങളുടെ ദൈവമായ യഹോവയോടു പാപം ചെയ്തു അന്യദൈവങ്ങളെ ഭജിക്കയും
യഹോവ യിസ്രായേല്‍മക്കളുടെ മുമ്പില്‍നിന്നു നീക്കിക്കളഞ്ഞിരുന്ന ജാതികളുടെ ചട്ടങ്ങളെയും അവയെ നടപ്പാക്കിയ യിസ്രായേല്‍രാജാക്കന്മാരുടെ ചട്ടങ്ങളെയും അനുസരിച്ചുനടക്കയും ചെയ്തതുകൊണ്ടു ഇങ്ങനെ സംഭവിച്ചു.
യിസ്രായേല്‍മക്കള്‍ തങ്ങളുടെ ദൈവമായ യഹോവേക്കു വിരോധമായി കൊള്ളരുതാത്തകാര്യങ്ങളെ രഹസ്യമായി ചെയ്തു കാവല്‍ക്കാരുടെ ഗോപുരംമുതല്‍ ഉറപ്പുള്ള പട്ടണംവരെ തങ്ങളുടെ എല്ലാപട്ടണങ്ങളിലും പൂജാഗിരികള്‍ പണിതു.
അവര്‍ ഉയര്‍ന്ന കുന്നിന്മേലൊക്കെയും പച്ചവൃക്ഷത്തിന്‍ കീഴിലൊക്കെയും വിഗ്രഹസ്തംഭങ്ങളും അശേരാപ്രതിഷ്ഠകളും സ്ഥാപിച്ചു.
യഹോവ തങ്ങളുടെ മുമ്പില്‍ നിന്നു നീക്കക്കളഞ്ഞിരുന്ന ജാതികളെപ്പോലെ അവര്‍ സകലപൂജാഗിരികളിലും ധൂപം കാട്ടി യഹോവയെ കോപിപ്പിപ്പാന്‍ തക്കവണ്ണം ദോഷമായുള്ള കാര്യങ്ങളെ പ്രവര്‍ത്തിച്ചു.
ഈ കാര്യം ചെയ്യരുതു എന്നു യഹോവ അവരോടു വിലക്കിയിരുന്ന വിഗ്രഹങ്ങളെ അവര്‍ ചെന്നു സേവിച്ചു.
എന്നാല്‍ യഹോവ സകലപ്രവാചകന്മാരും ദര്‍ശകന്മാരും മുഖാന്തരം യിസ്രായേലിനോടും യെഹൂദയോടുംനിങ്ങളുടെ ദുര്‍മ്മാര്‍ഗ്ഗങ്ങളെ വിട്ടു ഞാന്‍ നിങ്ങളുടെ പിതാക്കന്മാരോടു കല്പിച്ചതും എന്റെ ദാസന്മാരായ പ്രവാചകന്മാര്‍മുഖാന്തരം നിങ്ങള്‍ക്കു അയച്ചുതന്നതുമായ ന്യായപ്രമാണത്തിന്നൊത്തവണ്ണമൊക്കെയും എന്റെ കല്പനകളും ചട്ടങ്ങളും പ്രമാണിച്ചുനടപ്പിന്‍ എന്നു സാക്ഷീകരിച്ചു.
എങ്കിലും അവര്‍ കേള്‍ക്കാതെ തങ്ങളുടെ ദൈവമായ യഹോവയില്‍ വിശ്വസിക്കാതിരുന്ന പിതാക്കന്മാരെപ്പോലെ ദുശ്ശാഠ്യം കാണിച്ചു,
അവന്റെ ചട്ടങ്ങളെയും അവരുടെ പിതാക്കന്മാരോടു അവന്‍ ചെയ്ത നിയമത്തെയും അവന്‍ അവരോടു സാക്ഷീകരിച്ച സാക്ഷ്യങ്ങളെയും നിരസിച്ചുകളഞ്ഞു; അവര്‍ വ്യാജത്തെ പിന്തുടര്‍ന്നു വ്യര്‍ത്ഥന്മാരായിത്തീര്‍ന്നു; അവരെപ്പോലെ ആചരിക്കരുതു എന്നു യഹോവ കല്പിച്ചിരുന്ന ചുറ്റുമുള്ള ജാതികളെ തന്നേ അവര്‍ പിന്തുടര്‍ന്നു.
അവര്‍ തങ്ങളുടെ ദൈവമായ യഹോവയുടെ കല്പനകളെ ഒക്കെയും ഉപേക്ഷിച്ചുകളഞ്ഞു തങ്ങള്‍ക്കു രണ്ടു കാളകൂട്ടികളുടെ വിഗ്രഹങ്ങള്‍ വാര്‍പ്പിച്ചു അശേരാപ്രതിഷ്ഠയും ഉണ്ടാക്കി; ആകാശത്തിലെ സര്‍വ്വസൈന്യത്തെയും നമസ്കരിച്ചു ബാലിനെയും സേവിച്ചുപോന്നു.
അവര്‍ തങ്ങളുടെ പുത്രന്മാരെയും പുത്രിമാരെയും അഗ്നിപ്രവേശം ചെയ്യിച്ചു പ്രശ്നവും ആഭിചാരവും പ്രയോഗിച്ചു യഹോവയെ കോപിപ്പിക്കേണ്ടതിന്നു അവന്നു അനിഷ്ടമായുള്ളതു ചെയ്‍വാന്‍ തങ്ങളെത്തന്നേ വിറ്റുകളഞ്ഞു.
അതുനിമിത്തം യഹോവ യിസ്രായേലിനോടു ഏറ്റവും കോപിച്ചു അവരെ തന്റെ സന്നിധിയില്‍ നിന്നു നീക്കിക്കളഞ്ഞു; യെഹൂദാഗോത്രം മാത്രമല്ലാതെ ആരും ശേഷിച്ചില്ല.
യെഹൂദയും തങ്ങളുടെ ദൈവമായ യഹോവയുടെ കല്പനകളെ പ്രമാണിക്കാതെ യിസ്രായേല്‍ ഉണ്ടാക്കിയ ചട്ടങ്ങളെ അനുസരിച്ചു നടന്നു.
ആകയാല്‍ യഹോവ യിസ്രായേല്‍സന്തതിയെ മുഴുവനും തള്ളി അവരെ താഴ്ത്തി, കൊള്ളയിടുന്നവരുടെ കയ്യില്‍ ഏല്പിച്ചു, ഒടുവില്‍ അവരെ തന്റെ സന്നിധിയില്‍നിന്നു നീക്കിക്കളഞ്ഞു.
അവന്‍ യിസ്രായേലിനെ ദാവീദ് ഗൃഹത്തിങ്കല്‍നിന്നു പറിച്ചുകളഞ്ഞു; അവര്‍ നെബാത്തിന്റെ മകനായ യൊരോബെയാമിനെ രാജാവാക്കി; യൊരോബെയാം യിസ്രായേലിനെ യഹോവയെ വിട്ടുമാറുമാറാക്കി അവരെക്കൊണ്ടു വലിയോരു പാപം ചെയ്യിച്ചു.
അങ്ങനെ യിസ്രായേല്‍മക്കള്‍ യൊരോബെയാം ചെയ്ത സകലപാപങ്ങളിലും നടന്നു.
അവര്‍ അവയെ വിട്ടുമാറായ്കയാല്‍ യഹോവ പ്രാവചകന്മാരായ തന്റെ സകലദാസന്മാരും മുഖാന്തരം അരുളിച്ചെയ്തപ്രാകരം ഒടുവില്‍ യിസ്രായേലിനെ തന്റെ സന്നിധിയില്‍ നിന്നു നീക്കിക്കളഞ്ഞു. ഇങ്ങനെ യിസ്രായേല്‍ സ്വദേശം വിട്ടു അശ്ശൂരിലേക്കു പോകേണ്ടിവന്നു; ഇന്നുവരെ അവിടെ ഇരിക്കുന്നു.
അശ്ശൂര്‍ രാജാവു ബാബേല്‍, കൂഥാ, അവ്വ, ഹമാത്ത്, സെഫര്‍വ്വയീം എന്നിവിടങ്ങളില്‍നിന്നു ആളുകളെ വരുത്തി യിസ്രായേല്‍മക്കള്‍ക്കു പകരം ശമര്‍യ്യാപട്ടണങ്ങളില്‍ പാര്‍പ്പിച്ചു; അവര്‍ ശമര്‍യ്യകൈവശമാക്കി അതിന്റെ പട്ടണങ്ങളില്‍ പാര്‍ത്തു.
അവര്‍ അവിടെ പാര്‍പ്പാന്‍ തുടങ്ങിയപ്പോള്‍ യഹോവയെ ഭജിച്ചില്ല; അതുകൊണ്ടു യഹോവ അവരുടെ ഇടയില്‍ സിംഹങ്ങളെ അയച്ചു; അവ അവരില്‍ ചിലരെ കൊന്നുകളഞ്ഞു.
അപ്പോള്‍ അവര്‍ അശ്ശൂര്‍ രാജാവിനെ അറിയിച്ചതുനീ കുടിനീക്കി ശമര്‍യ്യാപട്ടണങ്ങളില്‍ പാര്‍പ്പിച്ച ജാതികള്‍ ആദേശത്തിലെ ദൈവത്തിന്റെ മാര്‍ഗ്ഗം അറിയായ്കകൊണ്ടു അവന്‍ അവരുടെ ഇടയില്‍ സിംഹങ്ങളെ അയച്ചു; അവര്‍ ആ ദേശത്തിലെ ദൈവത്തിന്റെ മാര്‍ഗ്ഗം അറിയായ്കയാല്‍ അവ അവരെ കൊന്നുകളയുന്നു.
അതിന്നു അശ്ശൂര്‍ രാജാവുനിങ്ങള്‍ അവിടെനിന്നു കൊണ്ടുവന്ന പുരോഹിതന്മാരില്‍ ഒരുത്തനെ അവിടേക്കു കൊണ്ടുപോകുവിന്‍ ; അവര്‍ ചെന്നു അവിടെ പാര്‍ക്കയും അവര്‍ ആ ദേശത്തെ ദൈവത്തിന്റെ മാര്‍ഗ്ഗം അവരെ ഉപദേശിക്കയും ചെയ്യട്ടെ എന്നു കല്പിച്ചു.
അങ്ങനെ അവര്‍ ശമര്‍യ്യയില്‍നിന്നു കൊണ്ടുപോയിരുന്ന പുരോഹിതന്മാരില്‍ ഒരുത്തന്‍ വന്നു ബേഥേലില്‍ പാര്‍ത്തു; യഹോവയെ ഭജിക്കേണ്ടുന്ന വിധം അവര്‍ക്കും ഉപദേശിച്ചുകൊടുത്തു.
എങ്കിലും അതതു ജാതി താന്താന്റെ ദേവന്മാരെ ഉണ്ടാക്കി, ഔരോ ജാതി പാര്‍ത്തുവന്ന പട്ടണങ്ങളില്‍ ശമര്‍യ്യര്‍ ഉണ്ടാക്കിയിരുന്ന പൂജാഗിരിക്ഷേത്രങ്ങളില്‍ പ്രതിഷ്ഠിച്ചു.
ബാബേല്‍കാര്‍ സുക്കോത്ത്-ബെനോത്തിനെ ഉണ്ടാക്കി; കൂഥക്കാര്‍ നേര്‍ഗാലിനെ ഉണ്ടാക്കി; ഹമാത്ത്കാര്‍ അശീമയെ ഉണ്ടാക്കി;
അവ്വക്കാര്‍ നിബ്ഹസിനെയും തര്‍ത്തക്കിനെയും ഉണ്ടാക്കി; സെഫര്‍വ്വക്കാര്‍ സെഫര്‍വ്വയീംദേവന്മാരായ അദ്രമേലെക്കിന്നും അനമേലെക്കിന്നും തങ്ങളുടെ മക്കളെ അഗ്നിപ്രവേശനം ചെയ്യിച്ചു.
അവര്‍ യഹോവയെ ഭജിക്കയും തങ്ങളുടെ ഇടയില്‍നിന്നു തന്നേ പൂജാഗിരിപുരോഹിതന്മാരെ നിയമിക്കയും അവര്‍ അവര്‍ക്കും വേണ്ടി പൂജാഗിരിക്ഷേത്രങ്ങളില്‍ യാഗം കഴിക്കയും ചെയ്യും.
അങ്ങനെ അവര്‍ യഹോവയെ ഭജിക്കയും തങ്ങള്‍ വിട്ടു പുറപ്പെട്ടു പോന്ന ജാതികളുടെ മര്യാദപ്രകാരം സ്വന്ത ദേവന്മാരെ സേവിക്കയും ചെയ്തുപോന്നു.
ഇന്നുവരെയും അവര്‍ മുമ്പിലത്തെ മര്യാദപ്രകാരം തന്നേ ചെയ്യുന്നു; യഹോവയെ ഭജിക്കുന്നില്ല; തങ്ങളുടെ സ്വന്തചട്ടങ്ങളെയും മാര്‍ഗ്ഗവിധികളെയും ആകട്ടെ, യഹോവ യിസ്രായേല്‍ എന്നു പേര്‍വിളിച്ച യക്കോബിന്റെ മക്കളോടു കല്പിച്ച ന്യായപ്രമാണത്തെയും കല്പനയെയുമാകട്ടെ അനുസരിച്ചുനടക്കുന്നതുമില്ല.
യഹോവ അവരോടു ഒരു നിയമം ചെയ്തു കല്പിച്ചതു എന്തെന്നാല്‍നിങ്ങള്‍ അന്യദൈവങ്ങളെ ഭജിക്കയും അവേക്കു യാഗംകഴിക്കയും ചെയ്യാതെ
നിങ്ങളെ മഹാശക്തികൊണ്ടും നീട്ടിയ ഭുജംകൊണ്ടും മിസ്രയീംദേശത്തുനിന്നു കൊണ്ടുവന്ന യഹോവയെ മാത്രം ഭജിക്കയും അവനെ മാത്രം നമസ്കരിക്കയും അവന്നു മാത്രം യാഗംകഴിക്കയും വേണം.
അവന്‍ നിങ്ങള്‍ക്കു എഴുതിത്തന്ന ചട്ടങ്ങളെയും ന്യായങ്ങളെയും ന്യായപ്രമാണത്തെയും കല്പനയെയും നിങ്ങള്‍ എല്ലാനാളും പ്രമാണിച്ചുനടക്കേണം; അന്യദൈവങ്ങളെ ഭജിക്കരുതു.
ഞാന്‍ നിങ്ങളോടു ചെയ്ത നിയമം നിങ്ങള്‍ മറക്കരുതു; അന്യ ദൈവങ്ങളെ ഭജിക്കയുമരുതു.
നിങ്ങളുടെ ദൈവമായ യഹോവയെ മാത്രം നിങ്ങള്‍ ഭജിക്കേണം; എന്നാല്‍ അവന്‍ നിങ്ങളെ നിങ്ങളുടെ സകലശത്രുക്കളുടെയും കയ്യില്‍നിന്നു വിടുവിക്കും.
എങ്കിലും അവര്‍ കേള്‍ക്കാതെ തങ്ങളുടെ പണ്ടത്തെ മര്യാദ അനുസരിച്ചു നടന്നു.
അങ്ങനെ ഈ ജാതികള്‍ യഹോവയെ ഭജിക്കയും തങ്ങളുടെ വിഗ്രഹങ്ങളെ സേവിക്കയും ചെയ്തു; പിതാക്കന്മാര്‍ ചെയ്തതുപോലെ പുത്രന്മാരും പൌത്രന്മാരും ഇന്നുവരെ ചെയ്തുവരുന്നു.

18

യിസ്രയേല്‍രാജാവായ ഏലയുടെ മകനായ ഹോശേയയുടെ മൂന്നാം ആണ്ടില്‍ യെഹൂദാരാജാവായ ആഹാസിന്റെ മകന്‍ ഹിസ്കീയാവു രാജാവായി.
അവന്‍ വാഴ്ച തുടങ്ങിയപ്പോള്‍ അവന്നു ഇരുപത്തഞ്ചു വയസ്സായിരുന്നു; അവന്‍ യെരൂശലേമില്‍ ഇരുപത്തൊമ്പതു സംവത്സരം വാണു. അവന്റെ അമ്മെക്കു അബി എന്നു പേര്‍; അവള്‍ സെഖര്‍യ്യാവിന്റെ മകള്‍ ആയിരുന്നു.
അവന്‍ തന്റെ പിതാവായ ദാവീദ് ചെയ്തതുപോലെ ഒക്കെയും യഹോവേക്കു പ്രസാദമായുള്ളതു ചെയ്തു.
അവന്‍ പൂജാഗിരികളെ നീക്കി വിഗ്രഹസ്തംഭങ്ങളെ തകര്‍ത്തു അശേരാപ്രതിഷ്ഠയെ വെട്ടിമുറിച്ചു മോശെ ഉണ്ടാക്കിയ താമ്രസര്‍പ്പത്തെയും ഉടെച്ചുകളഞ്ഞു; ആ കാലംവരെ യിസ്രായേല്‍മക്കള്‍ അതിന്നു ധൂപം കാട്ടിവന്നു; അതിന്നു നെഹുഷ്ഠാന്‍ എന്നു പേരായിരുന്നു.
അവന്‍ യിസ്രായേലിന്റെ ദൈവമായ യഹോവയില്‍ ആശ്രയിച്ചു; അവന്നു മുമ്പും പിമ്പും ഉണ്ടായിരുന്ന സകല യെഹൂദാരാജാക്കന്മാരിലും ആരും അവനോടു തുല്യനായിരുന്നില്ല.
അവന്‍ യഹോവയോടു ചേര്‍ന്നിരുന്നു അവനെ വിട്ടു പിന്മാറാതെ യഹോവ മോശെയോടു കല്പിച്ച അവന്റെ കല്പനകളെ പ്രമാണിച്ചുനടന്നു.
യഹോവ അവനോടുകൂടെ ഉണ്ടായിരുന്നു; അവന്‍ ചെന്നേടത്തൊക്കെയും കൃതാര്‍ത്ഥനായ്‍വന്നു; അവന്‍ അശ്ശൂര്‍രാജാവിനോടു മത്സരിച്ചു അവനെ സേവിക്കാതിരുന്നു.
അവന്‍ ഫെലിസ്ത്യരെ ഗസ്സയോളം തോല്പിച്ചു; കാവല്‍ക്കാരുടെ ഗോപുരംമുതല്‍ ഉറപ്പുള്ള പട്ടണംവരെയുള്ള അതിന്റെ പ്രദേശത്തെ ശൂന്യമാക്കിക്കളഞ്ഞു.
യിസ്രായേല്‍രാജാവായ ഏലയുടെ മകന്‍ ഹോശേയയുടെ ഏഴാം ആണ്ടായി ഹിസ്കീയാരാജാവിന്റെ നാലാം ആണ്ടില്‍ അശ്ശൂര്‍രാജാവായ ശല്മനേസെര്‍ ശമര്‍യ്യയുടെ നേരെ പുറപ്പെട്ടു വന്നു അതിനെ നിരോധിച്ചു.
മൂന്നു സംവത്സരം കഴിഞ്ഞശേഷം അവര്‍ അതു പിടിച്ചു; ഹിസ്കീയാവിന്റെ ആറം ആണ്ടില്‍, യിസ്രായേല്‍രാജാവായ ഹോശേയയുടെ ഒമ്പതാം ആണ്ടില്‍ തന്നേ, ശമര്‍യ്യ പിടിക്കപ്പെട്ടു.
അശ്ശൂര്‍രാജാവു യിസ്രായേലിനെ അശ്ശൂരിലേക്കു പിടിച്ചുകൊണ്ടുപോയി ഹലഹിലും ഗോസാന്‍ നദീതീരത്തുള്ള ഹാബോരിലും മേദ്യരുടെ പട്ടണങ്ങളിലും പാര്‍പ്പിച്ചു.
അവര്‍ തങ്ങളുടെ ദൈവമായ യഹോവയുടെ ശബ്ദം കേട്ടനുസരിക്കാതെ അവന്റെ നിയമവും യഹോവയുടെ ദാസനായ മോശെ കല്പിച്ചതൊക്കെയും ലംഘിച്ചുകളകയാല്‍ തന്നേ; അവര്‍ അതു കേള്‍ക്കയോ അനുസരിക്കയോ ചെയ്തിരുന്നില്ല.
യെഹൂദാരാജാവായ ഹിസ്കീയാവിന്റെ പതിന്നാലാം ആണ്ടില്‍ അശ്ശൂര്‍രാജാവായ സന്‍ ഹേരീബ് യെഹൂദയിലെ ഉറപ്പുള്ള എല്ലാപട്ടണങ്ങളുടെയും നേരെ പുറപ്പെട്ടുവന്നു അവയെ പിടിച്ചു.
അപ്പോള്‍ യെഹൂദാരാജാവായ ഹിസ്കീയാവു ലാഖീശില്‍ അശ്ശൂര്‍രാജാവിന്റെ അടുക്കല്‍ ആളയച്ചുഞാന്‍ കുറ്റം ചെയ്തു; എന്നെ വിട്ടു മടങ്ങിപ്പോകേണം; നീ എനിക്കു കല്പിക്കുന്ന പിഴ ഞാന്‍ അടെച്ചു കൊള്ളാം എന്നു പറയിച്ചു. അശ്ശൂര്‍രാജാവു യെഹൂദാരാജാവായ ഹിസ്കീയാവിന്നു മുന്നൂറു താലന്തു വെള്ളിയും മുപ്പതു താലന്ത് പൊന്നും പിഴ കല്പിച്ചു.
ഹിസ്കീയാവു യഹോവയുടെ ആലയത്തിലും രാജധാനിയിലെ ഭണ്ഡാരത്തിലും കണ്ട വെള്ളിയൊക്കെയും കൊടുത്തു.
ആ കാലത്തു യെഹൂദാരാജാവായ ഹിസ്കീയാവു യഹോവയുടെ മന്ദിരത്തിന്റെ വാതിലുകളിലും കട്ടളകളിലും താന്‍ പൊതിഞ്ഞിരുന്ന പൊന്നും പറിച്ചെടുത്തു അശ്ശൂര്‍രാജാവിന്നു കൊടുത്തയച്ചു.
എങ്കിലും അശ്ശൂര്‍ രാജാവു തര്‍ത്ഥാനെയും റബ്-സാരീസിനെയും റബ്-ശാക്കേയെയും ലാഖീശില്‍നിന്നു ഹിസ്കീയാരാജാവിന്റെ അടുക്കല്‍ ഒരു വലിയ സൈന്യവുമായി യെരൂശലേമിന്റെ നേരെ അയച്ചു; അവര്‍ പുറപ്പെട്ടു യെരൂശലേമില്‍ വന്നു. അവിടെ എത്തിയപ്പോള്‍ അവര്‍ അലക്കുകാരന്റെ വയലിലെ പെരുവഴിക്കലുള്ള മേലത്തെ കുളത്തിന്റെ കല്പാത്തിക്കരികെ ചെന്നുനിന്നു.
അവര്‍ രാജാവിനെ വിളിച്ചപ്പോള്‍ ഹില്‍ക്കീയാവിന്റെ മകന്‍ എല്യാക്കീം എന്ന രാജധാനിവിചാരകനും രായസക്കാരനായ ശെബ്നയും ആസാഫിന്റെ മകന്‍ യോവാഹ് എന്ന മന്ത്രിയും അവരുടെ അടുക്കല്‍ പുറത്തു ചെന്നു.
റബ്-ശാക്കേ അവരോടു പറഞ്ഞതെന്തെന്നാല്‍നിങ്ങള്‍ ഫിസ്കീയാവോടു പറയേണ്ടതുമഹാരാജാവായ അശ്ശൂര്‍രാജാവു ഇപ്രകാരം കല്പിക്കുന്നുനീ ആശ്രിയിച്ചിരിക്കുന്ന ഈ ആശ്രയം എന്തു?
യുദ്ധത്തിന്നു വേണ്ടുന്ന ആലോചനയും ബലവും ഉണ്ടെന്നു നീ പറയുന്നതു വെറും വാക്കത്രേ. ആരെ ആശ്രയിച്ചിട്ടാകുന്നു നീ എന്നോടു മത്സരിച്ചിരിക്കുന്നതു?
ചതെഞ്ഞ ഔടക്കോലായ ഈ മിസ്രയീമിലല്ലോ നീ ആശ്രയിക്കുന്നതു; അതിന്മേല്‍ ഒരുത്തന്‍ ഊന്നിയാല്‍ അതു അവന്റെ ഉള്ളംകയ്യില്‍ തറെച്ചുകൊള്ളും; മിസ്രയീംരാജാവായ ഫറവോന്‍ തന്നില്‍ ആശ്രയിക്കുന്ന ഏവര്‍ക്കും അങ്ങനെ തന്നേയാകുന്നു.
അല്ല, നിങ്ങള്‍ എന്നോടുഞങ്ങളുടെ ദൈവമായ യഹോവയില്‍ ഞങ്ങള്‍ ആശ്രയിക്കുന്നു എന്നു പറയുന്നു എങ്കില്‍, അവന്റെ പൂജാഗിരികളും യാഗപീഠങ്ങളും ഹിസ്കീയാവു നീക്കിക്കളഞ്ഞിട്ടല്ലോ യെഹൂദായോടും യെരൂശലേമ്യരോടും യെരൂശലേമിലുള്ള ഈ യാഗപീഠത്തിന്റെ മുമ്പില്‍ നമസ്കരിപ്പിന്‍ എന്നു കല്പിച്ചതു.
ആകട്ടെ എന്റെ യജമാനനായ അശ്ശൂര്‍രാജാവുമായി വാതുകെട്ടുക; നിനക്കു കുതിരച്ചേവകരെ കയറ്റുവാന്‍ കഴിയുമെങ്കില്‍ ഞാന്‍ നിനക്കു രണ്ടായിരം കുതിരയെ തരാം.
നീ പിന്നെ എങ്ങനെ എന്റെ യജമാനന്റെ എളിയ ദാസന്മാരില്‍ ഒരു പട നായകനെയെങ്കിലും മടക്കും? രഥങ്ങള്‍ക്കായിട്ടും കുതിരച്ചേവകര്‍ക്കായിട്ടും നീ മിസ്രയീമില്‍ ആശ്രയിക്കുന്നുവല്ലോ.
ഞാന്‍ ഇപ്പോള്‍ ഈ സ്ഥലം നശിപ്പിപ്പാന്‍ യഹോവയെ കൂടാതെയോ അതിന്റെ നേരെ പുറപ്പെട്ടുവന്നിരിക്കുന്നതു? യഹോവ എന്നോടുഈ ദേശത്തിന്റെ നേരെ പുറപ്പെട്ടുചെന്നു അതിനെ നശിപ്പിക്ക എന്നു കല്പിച്ചിരിക്കുന്നു.
അപ്പോള്‍ ഹില്‍ക്കീയാവിന്റെ മകനായ എല്യാക്കീമും ശെബ്നയും യോവാഹും റബ്-ശാക്കേയോടുഅടിയങ്ങളോടു അരാംഭാഷയില്‍ സംസാരിക്കേണമേ; അതു ഞങ്ങള്‍ക്കു അറിയാം; മതിലിന്മേലുള്ള ജനം കേള്‍ക്കെ ഞങ്ങളോടു യെഹൂദാഭാഷയില്‍ സംസാരിക്കരുതേ എന്നു പറഞ്ഞു.
റബ്-ശാക്കേ അവരോടുനിന്റെ യജമാനനോടും നിന്നോടും ഈ വാക്കു പറവാനോ എന്റെ യജമാനന്‍ എന്നെ അയച്ചിരിക്കുന്നതു? നിങ്ങളോടുകൂടെ സ്വന്ത മലം തിന്നുകയും സ്വന്തമൂത്രം കുടിക്കയും ചെയ്‍വാന്‍ മതിലിന്മേല്‍ ഇരിക്കുന്ന പുരുഷന്മാരുടെ അടുക്കല്‍ അല്ലയോ എന്നു പറഞ്ഞു.
അങ്ങനെ റബ്-ശാക്കേ നിന്നുകൊണ്ടു യെഹൂദാഭാഷയില്‍ ഉറക്കെ വിളിച്ചുപറഞ്ഞതു എന്തെന്നാല്‍മഹാരാജാവായ അശ്ശൂര്‍രാജാവിന്റെ വാക്കു കേള്‍പ്പിന്‍ .
രാജാവു ഇപ്രകാരം കല്പിക്കുന്നുഹിസ്കീയാവു നിങ്ങളെ ചതിക്കരുതു; നിങ്ങളെ എന്റെ കയ്യില്‍ നിന്നു വിടുവിപ്പാന്‍ അവന്നു കഴികയില്ല.
യഹോവ നമ്മെ നിശ്ചയമായി വിടുവിക്കും; ഈ നഗരം അശ്ശൂര്‍രാജാവിന്റെ കയ്യില്‍ ഏല്പിക്കയില്ല എന്നു പറഞ്ഞു ഹിസ്കീയാവു നിങ്ങളെ യഹോവയില്‍ ആശ്രയിക്കുമാറാക്കുകയും അരുതു.
ഹിസ്കീയാവിന്നു നിങ്ങള്‍ ചെവികൊടുക്കരുതു; അശ്ശൂര്‍രാജാവു ഇപ്രകാരം കല്പിക്കുന്നുനിങ്ങള്‍ എന്നോടു സന്ധി ചെയ്തു എന്റെ അടുക്കല്‍ പുറത്തുവരുവിന്‍ ; നിങ്ങള്‍ ഔരോരുത്തന്‍ താന്താന്റെ മുന്തിരിവള്ളിയുടെയും അത്തിവൃക്ഷത്തിന്റെയും ഫലം തിന്നുകയും താന്താന്റെ കിണറ്റിലെ വെള്ളം കുടിക്കയും ചെയ്തുകൊള്‍വിന്‍ .
പിന്നെ ഞാന്‍ വന്നു നിങ്ങളുടെ ദേശത്തിന്നു തുല്യമായി ധാന്യവും വിഞ്ഞും അപ്പവും മുന്തിരിത്തോട്ടങ്ങളും ഒലിവെണ്ണയും തേനും ഉള്ള ഒരു ദേശത്തേക്കു നിങ്ങളെ കൊണ്ടുപോകും; എന്നാല്‍ നിങ്ങള്‍ മരിക്കാതെ ജീവിച്ചിരിക്കും; യഹോവ നമ്മെ വിടുവിക്കും എന്നു പറഞ്ഞു നിങ്ങളെ ചതിക്കുന്ന ഹിസ്കീയാവിന്നു ചെവികൊടുക്കരുതു.
ജാതികളുടെ ദേവന്മാര്‍ ആരെങ്കിലും തന്റെ ദേശത്തെ അശ്ശൂര്‍രാജാവിന്റെ കയ്യില്‍നിന്നു വിടുവിച്ചിട്ടുണ്ടോ?
ഹമാത്തിലെയും അര്‍പ്പാദിലെയും ദേവന്മാര്‍ എവിടെ? സെഫര്‍വ്വയീമിലെയും ഹേനയിലെയും ഇവ്വയിലേയും ദേവന്മാര്‍ എവിടെ? ശമര്‍യ്യയെ അവര്‍ എന്റെ കയ്യില്‍നിന്നു വിടുവിച്ചിട്ടുണ്ടോ?
യഹോവ യെരൂശലേമിനെ എന്റെ കയ്യില്‍നിന്നു വിടുവിപ്പാന്‍ ആ ദേശങ്ങളിലെ സകലദേവന്മാരിലും വെച്ചു ഒരുത്തന്‍ തന്റെ ദേശത്തെ എന്റെ കയ്യില്‍ നിന്നു വിടുവിച്ചുവോ?
എന്നാല്‍ ജനം മിണ്ടാതിരുന്നു അവനോടു ഒന്നും ഉത്തരം പറഞ്ഞില്ല; അവനോടു ഉത്തരം പറയരുതെന്നു കല്പന ഉണ്ടായിരുന്നു.
ഹില്‍ക്കീയാവിന്റെ മകനായ എല്യാക്കീം എന്ന രാജധാനിവിചാരകനും രായസക്കാരനായ ശെബ്നയും ആസാഫിന്റെ മകനായ യോവാഹ് എന്ന മന്ത്രിയും വസ്ത്രം കീറി ഹിസ്കീയാവിന്റെ അടുക്കല്‍ വന്നു റബ്-ശാക്കേയുടെ വാക്കു അവനോടു അറിയിച്ചു.

19

ഹിസ്കീയാരാജാവു അതു കേട്ടപ്പോള്‍ വസ്ത്രം കീറി രട്ടുടുത്തുകെണ്ടു യഹോവയുടെ ആലയത്തില്‍ ചെന്നു.
പിന്നെ അവന്‍ രാജധാനിവിചാരകനായ എല്യാക്കീമിനെയും രായസക്കാരനായ ശെബ്നയെയും പുരോഹിതന്മാരുടെ മൂപ്പന്മാരെയും രട്ടുടുത്തവരായി ആമോസിന്റെ മകനായ യെശയ്യാപ്രവാചകന്റെ അടുക്കല്‍ അയച്ചു.
അവര്‍ അവനോടു പറഞ്ഞതുഹിസ്കീയാവു ഇപ്രകാരം പറയുന്നുഇതു കഷ്ടവും ശാസനയും നിന്ദയും ഉള്ള ദിവസം അത്രേ; കുഞ്ഞുങ്ങള്‍ ജനിപ്പാറായിരിക്കുന്നു; പ്രസവിപ്പാനോ ശക്തിയില്ല.
ജീവനുള്ള ദൈവത്തെ നിന്ദിപ്പാന്‍ റബ്-ശാക്കേയെ അവന്റെ യജമാനനായ അശ്ശൂര്‍രാജാവു അയച്ചു പറയിക്കുന്ന വാക്കു ഒക്കെയും നിന്റെ ദൈവമായ യഹോവ പക്ഷെ കേള്‍ക്കും; നിന്റെ ദൈവമായ യഹോവ കേട്ട വാക്കിന്നു പ്രതികാരം ചെയ്യും; ആകയാല്‍ ഇനിയും ശേഷിച്ചിരിക്കുന്നവര്‍ക്കും വേണ്ടി പക്ഷവാദം കഴിക്കേണമേ.
ഹിസ്കീയാരാജാവിന്റെ ഭൃത്യന്മാര്‍ യെശയ്യാവിന്റെ അടുക്കല്‍ വന്നപ്പോള്‍ യെശയ്യാവു അവരോടു പറഞ്ഞതു
നിങ്ങള്‍ നിങ്ങളുടെ യജമാനനോടു പറയേണ്ടതെന്തെന്നാല്‍യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നുഅശ്ശൂര്‍രാജാവിന്റെ ഭൃത്യന്മാര്‍ എന്നെ നിന്ദിച്ചതായി നീ കേട്ടിരിക്കുന്ന വാക്കുകള്‍നിമിത്തം ഭയപ്പെടേണ്ടാ.
ഞാന്‍ അവന്നു ഒരു മനോവിഭ്രമം വരുത്തും; അവന്‍ ഒരു ശ്രുതി കേട്ടിട്ടു സ്വദേശത്തേക്കു മടങ്ങിപ്പോകും; ഞാന്‍ അവനെ അവന്റെ സ്വന്തദേശത്തുവെച്ചു വാള്‍കൊണ്ടു വീഴുമാറാക്കും.
റബ്-ശാക്കേ മടങ്ങിച്ചെന്നു അശ്ശൂര്‍രാജാവു ലിബ്നയുടെ നേരെ യുദ്ധം ചെയ്യുന്നതു കണ്ടു; അവന്‍ ലാഖീശ് വിട്ടു പോയി എന്നു അവന്‍ കേട്ടിരുന്നു.
കൂശ്രാജാവായ തിര്‍ഹാകൂ തന്റെ നേരെ യുദ്ധം ചെയ്‍വാന്‍ പുറപ്പെട്ടിരിക്കുന്നു എന്നു കേട്ടിട്ടു അവന്‍ പിന്നെയും ഹിസ്കീയാവിന്റെ അടുക്കല്‍ ദൂതന്മാരെ അയച്ചു പറയിച്ചതെന്തെന്നാല്‍
നിങ്ങള്‍ യെഹൂദാരാജാവായ ഹിസ്കീയാവോടു പറയേണ്ടതുയെരൂശലേം അശ്ശൂര്‍ രാജാവിന്റെ കയ്യില്‍ ഏല്പിച്ചുകളകയില്ല എന്നു നീ ആശ്രയിക്കുന്ന നിന്റെ ദൈവം നിന്നെ ചതിക്കരുതു.
അശ്ശൂര്‍രാജാക്കന്മാര്‍ സകലദേശങ്ങളോടും ചെയ്തതും അവേക്കു ഉന്മൂലനാശം വരുത്തിയതും നീ കേട്ടിട്ടുണ്ടല്ലോ; നീ ഒഴിഞ്ഞുപോകുമോ?
ഗോസാന്‍ , ഹാരാന്‍ , രേസെഫ്, തെലസ്സാരിലെ എദേന്യര്‍ എന്നിങ്ങനെ എന്റെ പിതാക്കന്മാര്‍ നശിപ്പിച്ചിരിക്കുന്ന ജാതികളുടെ ദേവന്മാര്‍ അവരെ വിടുവിച്ചിട്ടുണ്ടോ?
ഹമാത്ത് രാജാവും അര്‍പ്പാദ് രാജാവും സെഫര്‍വ്വയീംപട്ടണം ഹേന ഇവ്വ എന്നവേക്കു രാജാവായിരുന്നവനും എവിടെ?
ഹിസ്കീയാവു ദൂതന്മാരുടെ കയ്യില്‍നിന്നു എഴുത്തു വാങ്ങിവായിച്ചുഹിസ്കീയാവു യഹോവയുടെ ആലയത്തില്‍ ചെന്നു യഹോവയുടെ സന്നിധിയില്‍ അതു വിടര്‍ത്തി.
ഹിസ്കീയാവു യഹോവയുടെ മുമ്പാകെ പ്രാര്‍ത്ഥിച്ചുപറഞ്ഞതു എന്തെന്നാല്‍കെരൂബുകള്‍ക്കുമീതെ അധിവസിക്കുന്ന യിസ്രായേലിന്റെ ദൈവമായ യഹോവേ, നീ ഒരുത്തന്‍ മാത്രം ഭൂമിയിലെ സകലരാജ്യങ്ങള്‍ക്കും ദൈവം ആകുന്നു; നീ ആകാശത്തെയും ഭൂമിയെയും ഉണ്ടാക്കി.
യഹോവേ, ചെവിചായിച്ചു കേള്‍ക്കേണമേ; യഹോവേ, തൃക്കണ്ണുതുറന്നു നോക്കേണമേ; ജീവനുള്ള ദൈവത്തെ നിന്ദിപ്പാന്‍ അയച്ചിരിക്കുന്ന സന്‍ ഹേരീബിന്റെ വാക്കു കേള്‍ക്കേണമേ.
യഹോവേ, അശ്ശൂര്‍ രാജാക്കന്മാര്‍ ആ ജാതികളെയും അവരുടെ ദേശത്തെയും ശൂന്യമാക്കിയതു സത്യം തന്നേ.
അവരുടെ ദേവന്മാരെ അവര്‍ തീയിലിട്ടു ചുട്ടുകളഞ്ഞു; അവ ദേവന്മാരല്ല, മനുഷ്യരുടെ കൈപ്പണിയായ മരവും കല്ലും മാത്രം ആയിരുന്നുവല്ലോ; ആകയാല്‍ അവര്‍ അവയെ നശിപ്പിച്ചുകളഞ്ഞു.
ഇപ്പോഴോ ഞങ്ങളുടെ ദൈവമായ യഹോവേ, നീ ഒരുത്തന്‍ മാത്രം യഹോവയായ ദൈവം എന്നു ഭൂമിയിലെ സകലരാജ്യങ്ങളും അറിയേണ്ടതിന്നു ഞങ്ങളെ അവന്റെ കയ്യില്‍നിന്നു രക്ഷിക്കേണമേ.
ആമോസിന്റെ മകനായ യെശയ്യാവു ഹിസ്കീയാവിന്റെ അടുക്കല്‍ പറഞ്ഞയച്ചതു എന്തെന്നാല്‍യിസ്രായേലിന്റെ ദൈവമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നുനീ അശ്ശൂര്‍രാജാവായ സന്‍ ഹേരീബിന്‍ നിമിത്തം എന്നോടു പ്രാര്‍ത്ഥിച്ചതു ഞാന്‍ കേട്ടു.
അവനെക്കുറിച്ചു യഹോവ അരുളിച്ചെയ്ത വചനമാവിതുസീയോന്‍ പുത്രിയായ കന്യക നിന്നെ നിന്ദിച്ചു പരിഹസിക്കുന്നു; യെരൂശലേംപുത്രി നിന്റെ പിന്നാലെ തല കുലുക്കുന്നു.
നീ ആരെയാകുന്നു നിന്ദിച്ചു ദുഷിച്ചതു? ആര്‍ക്കും വിരോധമായിട്ടാകുന്നു നീ ഒച്ച പൊക്കുകയും തല ഉന്നതമായി ഉയര്‍ത്തുകയും ചെയ്തതു? യിസ്രായേലിന്റെ പരിശുദ്ധന്നു വിരോധമായിട്ടു തന്നേയല്ലോ.
നിന്റെ ദൂതന്മാര്‍ മുഖാന്തരം നീ കര്‍ത്താവിനെ നിന്ദിച്ചുഎന്റെ അസംഖ്യരഥങ്ങളോടുകൂടെ ഞാന്‍ മലമുകളിലും ലെബാനോന്റെ ശിഖരങ്ങളിലും കയറിയിരിക്കുന്നു; അതിലെ പൊക്കമുള്ള ദേവദാരുക്കളും വിശേഷമായ സരളവൃക്ഷങ്ങളും ഞാന്‍ മുറിക്കും; അതിന്റെ അറ്റത്തെ പാര്‍പ്പിടംവരെയും ചെഴിപ്പുള്ള കാടുവരെയും ഞാന്‍ കടന്നുചെല്ലും.
ഞാന്‍ അന്യജലം കുഴിച്ചെടുത്തു കുടിക്കും. എന്റെ കാലടികളാല്‍ മിസ്രയീമിലെ സകലനദികളെയും വറ്റിക്കും എന്നു പറഞ്ഞു.
ഞാന്‍ പണ്ടുപണ്ടേ അതിനെ ഉണ്ടാക്കി, പൂര്‍വ്വകാലത്തു തന്നേ അതിനെ നിര്‍മ്മിച്ചു എന്നു നീ കേട്ടിട്ടില്ലയോ? നീ ഉറപ്പുള്ള പട്ടണങ്ങളെ ശൂന്യക്കൂമ്പാരങ്ങളാക്കുവാന്‍ ഞാന്‍ ഇപ്പോള്‍ സംഗതി വരുത്തിയിരിക്കുന്നു.
അതുകൊണ്ടു അവയിലെ നിവാസികള്‍ ദുര്‍ബ്ബലന്മാരായി വിരണ്ടു അമ്പരന്നുപോയി; അവര്‍ വയലിലെ പുല്ലും പച്ചച്ചെടിയും പുരപ്പുറങ്ങളിലെ പുല്ലും വളരുമ്മുമ്പെ കരിഞ്ഞുപോയ ധാന്യവുംപോലെ ആയ്തീര്‍ന്നു.
എന്നാല്‍ നിന്റെ ഇരിപ്പും നിന്റെ ഗമനവും ആഗമനവും എന്റെ നേരെയുള്ള നിന്റെ കോപഭ്രാന്തും ഞാന്‍ അറിയുന്നു.
എന്റെ നേരെയുള്ള നിന്റെ കോപഭ്രാന്തുകൊണ്ടും നിന്റെ അഹങ്കാരം എന്റെ ചെവിയില്‍ എത്തിയിരിക്കുന്നതുകൊണ്ടും ഞാന്‍ എന്റെ കൊളുത്തു നിന്റെ മൂക്കിലും എന്റെ കടിഞ്ഞാണ്‍ നിന്റെ അധരങ്ങളിലും ഇട്ടു, നീ വന്ന വഴിക്കു നിന്നെ മടക്കിക്കൊണ്ടു പോകും.
എന്നാല്‍ ഇതു നിനക്കു അടയാളം ആകും; നിങ്ങള്‍ ഈ ആണ്ടില്‍ പടുവിത്തുവിളയുന്നതും രണ്ടാം ആണ്ടില്‍ താനേ കിളുര്‍ത്തു വിളയുന്നതും തിന്നും; മൂന്നാം ആണ്ടില്‍ നിങ്ങള്‍ വിതെച്ചു കൊയ്യുകയും മുന്തിരിത്തോട്ടം ഉണ്ടാക്കി അവയുടെ പഴം തിന്നുകയും ചെയ്യും.
യെഹൂദാഗൃഹത്തില്‍ ശേഷിച്ചിരിക്കുന്ന ഒരു രക്ഷിതഗണം വീണ്ടും താഴെ വേരൂന്നി മീതെ ഫലം കായക്കും.
ഒരു ശേഷിപ്പു യെരൂശലേമില്‍നിന്നും ഒരു രക്ഷിതഗണം സീയോന്‍ പര്‍വ്വതത്തില്‍നിന്നും പുറപ്പെട്ടുവരും; യഹോവയുടെ തീക്ഷണത അതിനെ അനുഷ്ഠിക്കും.
അതുകൊണ്ടു യഹോവ അശ്ശൂര്‍രാജാവിനെക്കുറിച്ചു ഇപ്രകാരം അരുളിച്ചെയ്യുന്നുഅവന്‍ ഈ നഗരത്തിലേക്കു വരികയില്ല; ഒരു അമ്പു അവിടെ എയ്കയില്ല. അതിന്റെ നേരെ പരിചയോടുകൂടെ വരികയില്ല; അതിന്നു എതിരെ വാടകോരുകയുമില്ല.
അവന്‍ വന്ന വഴിക്കു തന്നേ മടങ്ങിപ്പോകും; ഈ നഗരത്തിലേക്കു വരികയില്ല.
എന്റെ നിമിത്തവും എന്റെ ദാസനായ ദാവീദിന്റെ നിമിത്തവും ഞാന്‍ ഈ നഗരത്തെ പാലിച്ചു രക്ഷിക്കും എന്നു യഹോവയുടെ അരുളപ്പാടു.
അന്നു രാത്രി യഹോവയുടെ ദൂതന്‍ പുറപ്പെട്ടു അശ്ശൂര്‍പാളയത്തില്‍ ഒരു ലക്ഷത്തെണ്പത്തയ്യായിരം പേരെ കൊന്നു; ജനം രാവിലെ എഴുന്നേറ്റപ്പോള്‍ അവര്‍ എല്ലാവരും ശവങ്ങളായി കിടക്കുന്നതു കണ്ടു.
അങ്ങനെ അശ്ശൂര്‍രാജാവായ സന്‍ ഹേരീബ് യാത്ര പുറപ്പെട്ടു മടങ്ങിപ്പോയി നീനെവേയില്‍ പാര്‍ത്തു.
അവന്‍ തന്റെ ദേവനായ നിസ്രോക്കിന്റെ ക്ഷേത്രത്തില്‍ നമസ്കരിക്കുന്ന സമയത്തു അവന്റെ പുത്രന്മാരായ അദ്രമേലെക്കും ശരേസെരും അവനെ വാള്‍കൊണ്ടു കൊന്നിട്ടു അരാരാത്ത് ദേശത്തേക്കു ഔടിപ്പൊയ്ക്കളഞ്ഞു. അവന്റെ മകനായ ഏസെര്‍-ഹദ്ദോന്‍ അവന്നുപകരം രാജാവായ്തീര്‍ന്നു.

20

ആ കാലത്തു ഹിസ്കീയാവിന്നു മരിക്കത്തക്ക രോഗം പിടിച്ചു; ആമോസിന്റെ മകനായ യെശയ്യാപ്രവാചകന്‍ അവന്റെ അടുക്കല്‍ വന്നു അവനോടുനിന്റെ ഗൃഹകാര്യം ക്രമത്തില്‍ ആക്കുക; നീ മരിച്ചുപോകും, ശേഷിക്കയില്ല എന്നു യഹോവ അരുളിച്ചെയ്യുന്നു എന്നു പറഞ്ഞു.
അപ്പോള്‍ ഹിസ്കീയാവു മുഖം ചുവരിന്റെ നേരെ തിരിച്ചു യഹോവയോടു പ്രാര്‍ത്ഥിച്ചു
അയ്യോ യഹോവേ, ഞാന്‍ വിശ്വസ്തതയോടും ഏകാഗ്രഹൃദയത്തോടും കൂടെ തിരുമുമ്പില്‍ നടന്നു നിനക്കു പ്രസാദമായുള്ളതു ചെയ്തിരിക്കുന്നു എന്നു ഔര്‍ക്കേണമേ എന്നു പറഞ്ഞു. ഹിസ്കീയാവു ഏറ്റവും കരഞ്ഞു.
എന്നാല്‍ യെശയ്യാവു നടുമുറ്റം വിട്ടു പോകുംമുമ്പെ അവന്നു യഹോവയുടെ അരുപ്പാടു ഉണ്ടായതെന്തെന്നാല്‍
നീ മടങ്ങിച്ചെന്നു എന്റെ ജനത്തിന്റെ പ്രഭുവായ ഹിസ്കീയാവോടു പറയേണ്ടതുനിന്റെ പിതാവായ ദാവീദിന്റെ ദൈവമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നുഞാന്‍ നിന്റെ പ്രാര്‍ത്ഥന കേട്ടു നിന്റെ കണ്ണുനീര്‍ കണ്ടിരിക്കുന്നു; ഞാന്‍ നിന്നെ സൌഖ്യമാക്കും; മൂന്നാം ദിവസം നീ യഹോവയുടെ ആലയത്തില്‍ പോകും.
ഞാന്‍ നിന്റെ ആയുസ്സിനോടു പതിനഞ്ചു സംവത്സരം കൂട്ടും; ഞാന്‍ നിന്നെയും ഈ നഗരത്തെയും അശ്ശൂര്‍രാജാവിന്റെ കയ്യില്‍ നിന്നു വിടുവിക്കും. എന്റെ നിമിത്തവും എന്റെ ദാസനായ ദാവീദിന്റെ നിമിത്തവും ഈ നഗരം ഞാന്‍ കാത്തു രക്ഷിക്കും.
പിന്നെ യെശയ്യാവു ഒരു അത്തിപ്പഴക്കട്ട കൊണ്ടുവരുവിന്‍ എന്നു പറഞ്ഞു. അവര്‍ അതു കൊണ്ടുവന്നു പരുവിന്മേല്‍ ഇട്ടു അവന്നു സൌഖ്യമായി.
ഹിസ്കീയാവു യെശയ്യാവോടുയഹോവ എന്നെ സൌഖ്യമാക്കുകയും ഞാന്‍ മൂന്നാം ദിവസം യഹോവയുടെ ആലയത്തില്‍ പോകയും ചെയ്യുമെന്നതിന്നു അടയാളം എന്തു എന്നു ചോദിച്ചു.
അതിന്നു യെശയ്യാവുയഹോവ അരുളിച്ചെയ്ത കാര്യം നിവര്‍ത്തിക്കുമെന്നുള്ളതിന്നു യഹോവയിങ്കല്‍നിന്നു ഇതു നിനക്കു അടയാളം ആകുംനിഴല്‍ പത്തു പടി മുമ്പോട പോകേണമോ? പത്തു പടി പിന്നോക്കം തിരിയേണമോ എന്നു ചോദിച്ചു.
അതിന്നു ഹിസ്കീയാവുനിഴല്‍ പത്തു പടി ഇറങ്ങിപ്പോകുന്നതു എളുപ്പം ആകുന്നു; അങ്ങനെയല്ല, നിഴല്‍ പത്തുപടി പിന്നോക്കം തിരിയട്ടെ എന്നു പറഞ്ഞു.
അപ്പോള്‍ യെശയ്യാപ്രവാചകന്‍ യഹോവയെ വിളിച്ചപേക്ഷിച്ചു; അവന്‍ ആഹാസിന്റെ സൂര്യഘടികാരത്തില്‍ ഇറങ്ങിപ്പോയിരുന്ന നിഴലിനെ പത്തു പടി പിന്നോക്കം തിരിയുമാറാക്കി.
ആ കാലത്തു ബലദാന്റെ മകനായ ബെരോദാക്-ബലദാന്‍ എന്ന ബാബേല്‍രാജാവു ഹിസ്കീയാവു ദീനമായ്ക്കിടന്നിരുന്നു എന്നു കേട്ടിട്ടു ഹിസ്കീയാവിന്നു എഴുത്തും സമ്മാനവും കൊടുത്തയച്ചു.
ഹിസ്കീയാവു അവരുടെ വാക്കു കേട്ടു തന്റെ ഭണ്ഡാരഗൃഹം മുഴുവനും പൊന്നും വെള്ളിയും സുഗന്ധവര്‍ഗ്ഗവും പരിമളതൈലവും തന്റെ ആയുധശാലയും തന്റെ ഭണ്ഡാരങ്ങളില്‍ ഉള്ളതൊക്കെയും അവരെ കാണിച്ചു. രാജധാനിയിലും തന്റെ ആധിപത്യത്തിലും ഹിസ്കീയാവു അവരെ കാണിക്കാത്ത ഒരു വസ്തുവും ഇല്ലായിരുന്നു.
എന്നാല്‍ യെശയ്യാപ്രവാചകന്‍ ഹിസ്കീയാരാജാവിന്റെ അടുക്കല്‍ വന്നു അവനോടുഈ പുരുഷന്മാര്‍ എന്തു പറഞ്ഞു? അവര്‍ എവിടെ നിന്നു നിന്റെ അടുക്കല്‍ വന്നു എന്നു ചോദിച്ചതിന്നു ഹിസ്കീയാവുഅവര്‍ ദൂരദേശത്തുനിന്നു, ബാബേലില്‍നിന്നു വന്നു എന്നു പറഞ്ഞു.
അവര്‍ രാജധാനയില്‍ എന്തെല്ലാം കണ്ടു എന്നു ചോദിച്ചതിന്നു ഹിസ്കീയാവുരാജധാനിയിലുള്ളതൊക്കെയും അവര്‍ കണ്ടു; എന്റെ ഭണ്ഡാരത്തില്‍ ഞാന്‍ അവര്‍ക്കും കാണിക്കാത്ത ഒരു വസ്തുവും ഇല്ല എന്നു പറഞ്ഞു.
യെശയ്യാവു ഹിസ്കീയാവോടു പറഞ്ഞതുയഹോവയുടെ വചനം കേള്‍ക്ക
രാജധാനിയിലുള്ളതൊക്കെയും നിന്റെ പിതാക്കന്മാര്‍ ഇന്നുവരെ ശേഖരിച്ചുവെച്ചതും ഒട്ടൊഴിയാതെ ബാബേലിലേക്കു എടുത്തുകൊണ്ടു പോകുന്ന കാലം വരുന്നു.
നീ ജനിപ്പിച്ചവരായി നിന്നില്‍നിന്നുത്ഭവിക്കുന്ന നിന്റെ പുത്രന്മാരിലും ചിലരെ അവര്‍ കൊണ്ടുപോകും; അവര്‍ ബാബേല്‍രാജാവിന്റെ അരമനയില്‍ ഷണ്ഡന്മാരായിരിക്കും എന്നു യഹോവ അരുളിച്ചെയ്യുന്നു.
അതിന്നു ഹിസ്കീയാവു യെശയ്യാവോടുനീ പറഞ്ഞിരിക്കുന്ന യഹോവയുടെ വചനം നല്ലതു എന്നു പറഞ്ഞു; എന്റെ ജീവകാലത്തു സമാധാനവും സത്യവും ഉണ്ടായിരിക്കുമല്ലോ എന്നും അവന്‍ പറഞ്ഞു.
ഹിസ്കീയാവിന്റെ മറ്റുള്ള വൃത്താന്തങ്ങളും അവന്റെ സകല പരാക്രമപ്രവൃത്തികളും അവന്‍ ഒരു കുളവും കല്പാത്തിയും ഉണ്ടാക്കി വെള്ളം നഗരത്തിന്നകത്തു വരുത്തിയതും യെഹൂദാരാജാക്കന്മാരുടെ വൃത്താന്തപുസ്തകത്തില്‍ എഴുതിയിരിക്കുന്നുവല്ലോ.
ഹിസ്കീയാവു തന്റെ പിതാക്കന്മാരെപ്പോലെ നിദ്രപ്രാപിച്ചു; അവന്റെ മകനായ മനശ്ശെ അവന്നു പകരം രാജാവായി.

21

മനശ്ശെ വാഴ്ചതുടങ്ങിയപ്പോള്‍ അവന്നു പന്ത്രണ്ടു വയസ്സായിരുന്നു; അവന്‍ അമ്പത്തഞ്ചു സംവത്സരം യെരൂശലേമില്‍ വാണു അവന്റെ അമ്മെക്കു ഹെഫ്സീബ എന്നു പേര്‍.
എന്നാല്‍ യഹോവ യിസ്രായേല്‍മക്കളുടെ മുമ്പില്‍നിന്നു നീക്കിക്കളഞ്ഞ ജാതികളുടെ മ്ളേച്ഛതകള്‍ക്കൊത്തവണ്ണം അവന്‍ യഹോവേക്കു അനിഷ്ടമായുള്ളതു ചെയ്തു.
തന്റെ അപ്പനായ ഹിസ്കീയാവു നശിപ്പിച്ചുകളഞ്ഞിരുന്ന പൂജാഗിരികളെ അവന്‍ വീണ്ടും പണിതു; ബാലിന്നു ബലിപീഠങ്ങള്‍ ഉണ്ടാക്കി; യിസ്രായേല്‍രാജാവായ ആഹാബ് ചെയ്തതു പോലെ ഒരു അശേരാപ്രതിഷ്ഠ പ്രതിഷ്ഠിച്ചു ആകാശത്തിലെ സര്‍വ്വസൈന്യത്തെയും നമസ്കരിച്ചു സേവിച്ചു.
യെരൂശലേമില്‍ ഞാന്‍ എന്റെ നാം സ്ഥാപിക്കുമെന്നു യഹോവ കല്പിച്ചിരുന്ന യഹോവയുടെ ആലയത്തിലും അവന്‍ ബലിപീഠങ്ങള്‍ പണിതു.
യഹോവയുടെ ആലയത്തിന്റെ രണ്ടു പ്രാകാരങ്ങളിലും അവന്‍ ആകാശത്തിലെ സര്‍വ്വസൈന്യത്തിന്നും ബലിപീഠങ്ങള്‍ പണിതു;
അവന്‍ തന്റെ മകനെ അഗ്നി പ്രവേശം ചെയ്യിക്കയും മുഹൂര്‍ത്തം നോക്കുകയും ആഭിചാരം പ്രയോഗിക്കയും വെളിച്ചപ്പാടന്മാരെയും ലക്ഷണം പറയുന്നവരെയും നിയമിക്കയും ചെയ്തു. യഹോവയെ കോപിപ്പിപ്പാന്‍ തക്കവണ്ണം അവന്നു അനിഷ്ടമായുള്ളതു പലതും ചെയ്തു.
ഈ ആലയത്തിലും യിസ്രായേലിന്റെ സകലഗോത്രങ്ങളില്‍ നിന്നും ഞാന്‍ തിരഞ്ഞെടുത്തിരിക്കുന്ന യെരൂശലേമിലും ഞാന്‍ എന്റെ നാമം എന്നേക്കും സ്ഥാപിക്കും എന്നു യഹോവ ദാവീദിനോടും അവന്റെ മകനായ ശലോമോനോടും അരുളിച്ചെയ്ത ആലയത്തില്‍ താന്‍ ഉണ്ടാക്കിയ അശേരാപ്രതിഷ്ഠ അവന്‍ പ്രതിഷ്ഠിച്ചു.
ഞാന്‍ അവരോടു കല്പിച്ചതൊക്കെയും എന്റെ ദാസനായ മോശെ അവരോടു കല്പിച്ച സകല ന്യായപ്രമാണവും അനുസരിച്ചു നടക്കേണ്ടതിന്നു അവര്‍ ശ്രദ്ധിക്കമാത്രം ചെയ്താല്‍ ഇനി യിസ്രായേലിന്റെ കാല്‍, അവരുടെ പിതാക്കന്മാര്‍ക്കും ഞാന്‍ കൊടുത്ത ദേശം വിട്ടലയുവാന്‍ ഇടവരുത്തുകയില്ല എന്നു യഹോവ കല്പിച്ചിരുന്നു.
എന്നാല്‍ അവര്‍ കേട്ടനുസരിച്ചില്ല; യഹോവ യിസ്രായേല്‍മക്കളുടെ മുമ്പില്‍നിന്നു നശിപ്പിച്ച ജാതികളെക്കാളും അധികം ദോഷം ചെയ്‍വാന്‍ മനശ്ശെ അവരെ തെറ്റിച്ചുകളഞ്ഞു.
ആകയാല്‍ യഹോവ, പ്രവാചകന്മാരായ തന്റെ ദാസന്മാര്‍ മുഖാന്തരം അരുളിച്ചെയ്തതെന്തെന്നാല്‍
യെഹൂദാരാജാവായ മനശ്ശെ തനിക്കു മുമ്പെ ഉണ്ടായിരുന്ന അമോര്‍യ്യര്‍ ചെയ്ത സകലത്തെക്കാളും അധികം ദോഷമായി ഈ മ്ളേച്ഛതകള്‍ പ്രവര്‍ത്തിച്ചിരിക്കയാലും തന്റെ വിഗ്രഹങ്ങളെക്കൊണ്ടു യെഹൂദയെയും പാപം ചെയ്യിക്കയാലും
യിസ്രായേലിന്റെ ദൈവമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നുകേള്‍ക്കുന്ന ഏവന്റെയും ചെവി രണ്ടും മുഴങ്ങത്തക്കവണ്ണമുള്ള അനര്‍ത്ഥം ഞാന്‍ യെരൂശലേമിന്നും യെഹൂദെക്കും വരുത്തും.
ഞാന്‍ യെരൂശലേമിന്മേല്‍ ശമര്‍യ്യയുടെ അളവുനൂലും ആഹാബ് ഗൃഹത്തിന്റെ തൂക്കുകട്ടയും പിടിക്കും; ഒരുത്തന്‍ ഒരു തളിക തുടെക്കയും തുടെച്ചശേഷം അതു കവിഴ്ത്തിവെക്കയും ചെയ്യുന്നതുപോലെ ഞാന്‍ യെരൂശലേമിനെ തുടെച്ചുകളയും.
എന്റെ അവകാശത്തിന്റെ ശേഷിപ്പു ഞാന്‍ ത്യജിച്ചു അവരെ അവരുടെ ശത്രുക്കളുടെ കയ്യില്‍ ഏല്പിക്കും; അവര്‍ തങ്ങളുടെ സകലശത്രുക്കള്‍ക്കും കവര്‍ച്ചയും കൊള്ളയും ആയ്തീരും.
അവരുടെ പിതാക്കന്മാര്‍ മിസ്രയീമില്‍നിന്നു പുറപ്പെട്ട നാള്‍മുതല്‍ ഇന്നുവരെ അവര്‍ എനിക്കു അനിഷ്ടമായുള്ളതു ചെയ്തു എന്നെ കോപിപ്പിച്ചിരിക്കുന്നതുകൊണ്ടു തന്നേ.
അത്രയുമല്ല, യഹോവേക്കു അനിഷ്ടമായുള്ളതു ചെയ്യേണ്ടതിന്നു മനശ്ശെ യെഹൂദയെക്കൊണ്ടു ചെയ്യിച്ച പാപം കൂടാതെ അവന്‍ യെരൂശലേമില്‍ ഒരറ്റംമുതല്‍ മറ്റേഅറ്റംവരെ നിറെപ്പാന്‍ തക്കവണ്ണം കുറ്റമില്ലാത്ത രക്തവും ഏറ്റവും വളരെ ചിന്നിച്ചു.
മനശ്ശെയുടെ മറ്റുള്ള വൃത്താന്തങ്ങളും അവന്‍ ചെയ്തതൊക്കെയും അവന്റെ പാപവും യെഹൂദാരാജാക്കന്മാരുടെ വൃത്താന്തപുസ്തകത്തില്‍ എഴുതിയിരിക്കുന്നുവല്ലോ.
മനശ്ശെ തന്റെ പിതാക്കന്മാരെപ്പോലെ നിദ്രപ്രാപിച്ചു; അരമനയുടെ തോട്ടത്തില്‍, ഉസ്സയുടെ തോട്ടത്തില്‍ തന്നേ, അവനെ അടക്കംചെയ്തു; അവന്റെ മകനായ ആമോന്‍ അവന്നുപകരം രാജാവായി.
ആമോന്‍ വാഴ്ചതുടങ്ങിയപ്പോള്‍ അവന്നു ഇരുപത്തിരണ്ടു വയസ്സായിരുന്നു; അവന്‍ രണ്ടു സംവത്സരം യെരൂശലേമില്‍ വാണു. അവന്റെ അമ്മെക്കു മെശൂല്ലേമെത്ത് എന്നു പേര്‍; അവള്‍ യൊത്ബക്കാരനായ ഹാരൂസിന്റെ മകള്‍ ആയിരുന്നു.
അവന്‍ തന്റെ അപ്പനായ മനശ്ശെ ചെയ്തതുപോലെ യഹോവേക്കു അനിഷ്ടമായുള്ളതു ചെയ്തു;
തന്റെ അപ്പന്‍ നടന്ന വഴിയിലൊക്കെയും നടന്നു; തന്റെ അപ്പന്‍ സേവിച്ച വിഗ്രഹങ്ങളെയും സേവിച്ചു നമസ്കരിച്ചു.
അങ്ങനെ അവന്‍ തന്റെ പിതാക്കന്മാരുടെ ദൈവമായ യഹോവയെ ഉപേക്ഷിച്ചുകളഞ്ഞു; യഹോവയുടെ വഴിയില്‍ നടന്നതുമില്ല.
എന്നാല്‍ ആമോന്റെ ഭൃത്യന്മാര്‍ അവന്റെ നേരെ കൂട്ടുകെട്ടുണ്ടാക്കി രാജാവിനെ അരമനയില്‍വെച്ചു കൊന്നുകളഞ്ഞു;
എന്നാല്‍ ദേശത്തെ ജനം ആമോന്‍ രാജാവിന്റെ നേരെ കൂട്ടുകെട്ടുണ്ടാക്കിയവരെ ഒക്കെയും കൊന്നു; ദേശത്തെ ജനം അവന്റെ മകനായ യോശീയാവെ അവന്നുപകരം രാജാവാക്കി.
ആമോന്‍ ചെയ്ത മറ്റുള്ള വൃത്താന്തങ്ങള്‍ യെഹൂദാരാജാക്കന്മാരുടെ വൃത്താന്തപുസ്തകത്തില്‍ എഴുതിയിരിക്കുന്നുവല്ലോ.
ഉസ്സയുടെ തോട്ടത്തിലെ അവന്റെ കല്ലറയില്‍ അവനെ അടക്കംചെയ്തു. അവന്റെ മകനായ യോശീയാവു അവന്നുപകരം രാജാവായി.

22

യോശീയാവു വാഴ്ച തുടങ്ങിയപ്പോള്‍ അവന്നു എട്ടു വയസ്സായിരുന്നു; അവന്‍ മുപ്പത്തൊന്നു സംവത്സരം യെരൂശലേമില്‍ വാണു. അവന്റെ അമ്മെക്കു യെദീദാ എന്നു പേര്‍; അവള്‍ ബൊസ്കത്ത് കാരനായ അദായാവിന്റെ മകള്‍ ആയിരുന്നു.
അവന്‍ യഹോവേക്കു പ്രസാദമായുള്ളതു ചെയ്തു; തന്റെ പിതാവായ ദാവീദിന്റെ വഴിയിലൊക്കെയും വലത്തോട്ടും ഇടത്തോട്ടും മാറാതെ നടന്നു.
യോശീയാരാജാവിന്റെ പതിനെട്ടാം ആണ്ടില്‍ രാജാവു മെശുല്ലാമിന്റെ മകനായ അസല്യാവിന്റെ മകനായ ശാഫാന്‍ എന്ന രായസക്കാരനെ യഹോവയുടെ ആലയത്തിലേക്കു അയച്ചു പറഞ്ഞതെന്തെന്നാല്‍
നീ മഹാപുരോഹിതനായ ഹില്‍ക്കീയാവിന്റെ അടുക്കല്‍ ചെല്ലുക. യഹോവയുടെ ആലയത്തില്‍ പിരിഞ്ഞുവന്നതും വാതില്‍കാവല്‍ക്കാര്‍ ജനത്തോടു പിരിച്ചെടുത്തതുമായ ദ്രവ്യം അവന്‍ കണകൂനോക്കട്ടെ.
അവര്‍ അതു യഹോവയുടെ ആലയത്തിലെ വിചാരകരായി പണിനടത്തുന്നവരുടെ കയ്യില്‍ കൊടുക്കട്ടെ; അവര്‍ അതു യഹോവയുടെ ആലയത്തിന്റെ അറ്റകുറ്റം തീര്‍ക്കേണ്ടതിന്നു
അതില്‍ പണി ചെയ്യുന്ന ആശാരികള്‍ക്കും ശില്പികള്‍ക്കും കല്പണിക്കാര്‍ക്കും ആലയത്തിന്റെ അറ്റകുറ്റപ്പണിക്കു മരവും ചെത്തിയ കല്ലും മേടിക്കേണ്ടതിന്നും കൊടുക്കട്ടെ.
എന്നാല്‍ ദ്രവ്യം കയ്യേറ്റുവാങ്ങിയവരോടു കണകൂ ചോദിക്കേണ്ടാ; അവര്‍ വിശ്വാസത്തിന്മേലല്ലോ പ്രവര്‍ത്തിക്കുന്നതു.
മഹാപുരോഹിതനായ ഹില്‍ക്കീയാവു രായസക്കാരനായ ശാഫാനോടുഞാന്‍ ന്യായപ്രമാണപുസ്തകം യഹോവയുടെ ആലയത്തില്‍ കണ്ടെത്തിയിരിക്കുന്നു എന്നു പറഞ്ഞു. ഹില്‍ക്കീയാവു ആ പുസ്തകം ശാഫാന്റെ കയ്യില്‍ കൊടുത്തു; അവന്‍ അതു വായിച്ചു.
രായസക്കാരനായ ശാഫാന്‍ രാജാവിന്റെ അടുക്കല്‍ ചെന്നു രാജാവിനോടുആലയത്തില്‍ കണ്ട ദ്രവ്യം അടിയങ്ങള്‍ പെട്ടിയൊഴിച്ചെടുത്തു യഹോവയുടെ ആലയത്തില്‍ വിചാരകരായി പണിനടത്തുന്നവരുടെ കയ്യില്‍ കൊടുത്തിരിക്കുന്നു എന്നു മറുപടി ബോധിപ്പിച്ചു.
ഹില്‍ക്കീയാപുരോഹിതന്‍ എന്റെ കയ്യില്‍ ഒരു പുസ്തകം തന്നു എന്നും രായസക്കാരനായ ശാഫാന്‍ രാജാവിനോടു ബോധിപ്പിച്ചു. ശാഫാന്‍ അതു രാജസന്നിധിയില്‍ വായിച്ചുകേള്‍പ്പിച്ചു.
രാജാവു ന്യായപ്രമാണപുസ്തകത്തിലെ വാക്യങ്ങളെ കേട്ടിട്ടു വസ്ത്രം കീറി;
രാജാവു പുരോഹിതനായ ഹില്‍ക്കീയാവോടും ശാഫാന്റെ മകന്‍ അഹീക്കാമിനോടും മീഖായാവിന്റെ മകന്‍ അക്ബോരിനോടും രായസക്കാരനായ ശാഫാനോടും രാജഭൃത്യനായ അസായാവോടും
നിങ്ങള്‍ ചെന്നു കണ്ടെത്തിയിരിക്കുന്ന ഈ പുസ്തകത്തിലെ വാക്യങ്ങളെക്കുറിച്ചു എനിക്കും ജനത്തിന്നും എല്ലായെഹൂദെക്കും വേണ്ടി യഹോവയോടു അരുളപ്പാടു ചോദിപ്പിന്‍ ; നമുക്കുവേണ്ടി എഴുതിയിരിക്കുന്നതൊക്കെയും അനുസരിച്ചുനടപ്പാന്‍ തക്കവണ്ണം നമ്മുടെ പിതാക്കന്മാര്‍ ഈ പുസ്തകത്തിലെ വാക്യങ്ങളെ കേള്‍ക്കായ്കകൊണ്ടു നമ്മുടെ നേരെ ജ്വലിച്ചിരിക്കുന്ന യഹോവയുടെ കോപം വലിയതല്ലോ എന്നു കല്പിച്ചു.
അങ്ങനെ ഹില്‍ക്കീയാ പുരോഹിതനും അഹീക്കാമും അക്ബോരും ശാഫാനും അസായാവും അര്‍ഹസിന്റെ മകനായ തിക്വയുടെ മകനായി രാജവസ്ത്രവിചാരകനായ ശല്ലൂമിന്റെ ഭാര്യ ഹുല്‍ദാപ്രവാചകിയുടെ അടുക്കല്‍ ചെന്നു--അവള്‍ യെരൂശലേമില്‍ രണ്ടാം ഭാഗത്തു പാര്‍ത്തിരുന്നു--അവളോടു സംസാരിച്ചു.
അവള്‍ അവരോടു പറഞ്ഞതുയിസ്രായേലിന്റെ ദൈവമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നുനിങ്ങളെ എന്റെ അടുക്കല്‍ അയച്ചവനോടു നിങ്ങള്‍ പറയേണ്ടതു എന്തെന്നാല്‍
യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നുഞാന്‍ ഈ സ്ഥലത്തിന്നും നിവാസികള്‍ക്കും യെഹൂദാരാജാവു വായിപ്പിച്ച പുസ്തകത്തില്‍ വിവരിച്ചിരിക്കുന്നതുപോലെ ഒക്കെയും അനര്‍ത്ഥം വരുത്തും.
അവര്‍ എന്നെ ഉപേക്ഷിച്ചു തങ്ങളുടെ സകല പ്രവൃത്തികളാലും എനിക്കു കോപം വരത്തക്കവണ്ണം അന്യദേവന്മാര്‍ക്കും ധൂപം കാട്ടിയതു കൊണ്ടു എന്റെ കോപം ഈ സ്ഥലത്തിന്റെ നേരെ ജ്വലിക്കും; അതു കെട്ടുപോകയുമില്ല.
എന്നാല്‍ യഹോവയോടു ചോദിപ്പാന്‍ നിങ്ങളെ അയച്ച യെഹൂദാരാജാവിനോടു നിങ്ങള്‍ പറയേണ്ടതു എന്തെന്നാല്‍നീ കേട്ടിരിക്കുന്ന വാക്യങ്ങളെക്കുറിച്ചു യിസ്രായേലിന്റെ ദൈവമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു.
അവര്‍ സ്തംഭനത്തിന്നും ശാപത്തിന്നും വിഷയമായിത്തീരുമെന്നു ഞാന്‍ ഈ സ്ഥലത്തിന്നും നിവാസികള്‍ക്കും വിരോധമായി അരുളിച്ചെയ്തതു നീ കേട്ടപ്പോള്‍ നിന്റെ ഹൃദയം അലിഞ്ഞു, നീ യഹോവയുടെ മുമ്പാകെ നിന്നെത്തന്നെ താഴ്ത്തുകയും നിന്റെ വസ്ത്രം കീറി എന്റെ മുമ്പാകെ കരകയും ചെയ്കകൊണ്ടു ഞാനും നിന്റെ അപേക്ഷ കേട്ടിരിക്കുന്നു എന്നു യഹോവയുടെ അരുളപ്പാടു.
അതുകൊണ്ടു ഞാന്‍ നിന്നെ നിന്റെ പിതാക്കന്മാരോടു ചേര്‍ത്തുകൊള്ളും; നീ സമാധാനത്തോടെ നിന്റെ കല്ലറയില്‍ അടക്കപ്പെടും; ഞാന്‍ ഈ സ്ഥലത്തിന്നു വരുത്തുവാന്‍ പോകുന്ന അനര്‍ത്ഥമൊന്നും നിന്റെ കണ്ണു കാണുകയില്ല. അവര്‍ രാജാവിനോടു ഈ മറുപടി ബോധിപ്പിച്ചു.

23

അനന്തരം രാജാവു ആളയച്ചു; അവര്‍ യെഹൂദയിലും യെരൂശലേമിലുമുള്ള എല്ലാ മൂപ്പന്മാരെയും അവന്റെ അടുക്കല്‍ കൂട്ടിവരുത്തി.
രാജാവും സകലയെഹൂദാപുരുഷന്മാരും യെരൂശലേമിലെ സകലനിവാസികളും പുരോഹിതന്മാരും പ്രവാചകന്മാരും ആബാലവൃദ്ധം ജനമൊക്കെയും യഹോവയുടെ ആലയത്തിലേക്കു ചെന്നു; യഹോവയുടെ ആലയത്തില്‍വെച്ചു കണ്ടുകിട്ടിയ നിയമപുസ്തകത്തിലെ വാക്യങ്ങളെയെല്ലാം അവര്‍ കേള്‍ക്കെ അവന്‍ വായിച്ചു.
രാജാവു തൂണിന്നരികെ നിന്നുംകൊണ്ടു താന്‍ യഹോവയെ അനുസരിച്ചുനടക്കയും അവന്റെ കല്പനകളും സാക്ഷ്യങ്ങളും ചട്ടങ്ങളും പൂര്‍ണ്ണഹൃദയത്തോടും പൂര്‍ണ്ണമനസ്സോടുംകൂടെ പ്രമാണിക്കയും ഈ പുസ്തകത്തില്‍ എഴുതിയിരിക്കുന്ന നിയമത്തിന്റെ വാക്യങ്ങള്‍ നിവര്‍ത്തിക്കയും ചെയ്യാമെന്നു യഹോവയുടെ മുമ്പാകെ ഒരു നിയമം ചെയ്തു. ജനമൊക്കെയും ഈ നിയമത്തില്‍ യോജിച്ചു.
രാജാവു മഹാപുരോഹിതനായ ഹില്‍ക്കീയാവോടും രണ്ടാം തരത്തിലുള്ള പുരോഹിതന്മാരോടും വാതില്‍ കാക്കുന്നവരോടും ബാലിന്നും അശേരെക്കും ആകാശത്തിലെ സര്‍വ്വസൈന്യത്തിന്നും വേണ്ടി ഉണ്ടാക്കിയ ഉപകരണങ്ങളൊക്കെയും യഹോവയുടെ മന്ദിരത്തില്‍നിന്നു പുറത്തു കൊണ്ടുപോകുവാന്‍ കല്പിച്ചു; യെരൂശലേമിന്നു പുറത്തു കിദ്രോന്‍ പ്രദേശത്തുവെച്ചു അവയെ ചുട്ടു, ചാരം ബേഥേലിലേക്കു കൊണ്ടുപോയി.
യെഹൂദാപട്ടണങ്ങളിലും യെരൂശലേമിന്റെ ചുറ്റിലുമുള്ള പൂജാഗിരികളില്‍ ധൂപം കാട്ടുവാന്‍ യെഹൂദാരാജാക്കന്മാര്‍ നിയമിച്ചിരുന്ന പൂജാഗിരികളെയും ബാലിന്നും സൂര്യന്നും ചന്ദ്രന്നും ഗ്രഹങ്ങള്‍ക്കും ആകാശത്തിലെ സര്‍വ്വസൈന്യത്തിന്നും ധൂപം കാട്ടിയവരെയും അവന്‍ നീക്കിക്കളഞ്ഞു.
അശേരാപ്രതിഷ്ഠയെയും അവന്‍ യഹോവയുടെ ആലയത്തില്‍നിന്നു യെരൂശലേമിന്നു പുറത്തു കിദ്രോന്‍ തോട്ടിങ്കലേക്കു കൊണ്ടുചെന്നു കിദ്രോന്‍ താഴ്വീതിയില്‍വെച്ചു ചുട്ടുപൊടിയാക്കി പൊടി സാമാന്യജനത്തിന്റെ ശവകൂഴികളിന്മേല്‍ ഇട്ടുകളഞ്ഞു.
സ്ത്രീകള്‍ അശേരെക്കു കൂടാരശീലകള്‍ നെയ്ത ഇടങ്ങളായി യഹോവയുടെ ആലയത്തിങ്കലുള്ള പുരുഷമൈഥുനക്കാരുടെ വീടുകളെയും അവന്‍ ഇടിച്ചുകളഞ്ഞു.
അവന്‍ യെഹൂദാപട്ടണങ്ങളില്‍നിന്നു സകല പുരോഹിതന്മാരെയും വരുത്തി, ഗേബമുതല്‍ ബേര്‍-ശേബവരെ പുരോഹിതന്മാര്‍ ധൂപം കാട്ടിയിരുന്ന പൂജാഗിരികളെ അശുദ്ധമാക്കി, പട്ടണവാതില്‍പ്രവേശനത്തിങ്കല്‍ ഇടത്തുഭാഗത്തു നഗരാധിപതിയായ യോശുവയുടെ വാതില്‍ക്കലുള്ള പടിവാതിലുകളുടെ പൂജാഗിരികളെയും അവന്‍ ഇടിച്ചുകളഞ്ഞു.
എന്നാല്‍ പൂജാഗിരിപുരോഹിതന്മാര്‍ യെരൂശലേമിലുള്ള യഹോവയുടെ യാഗപീഠത്തിങ്കല്‍ കയറിയില്ല; അവര്‍ തങ്ങളുടെ സഹോദരന്മാരുടെ കൂട്ടത്തില്‍ പുളിപ്പില്ലാത്ത അപ്പം തിന്നതേയുള്ളു.
ആരും തന്റെ മകനെയോ മകളെയോ മോലെക്കിന്നു അഗ്നിപ്രവേശം ചെയ്യിക്കാതിരിക്കേണ്ടതിന്നു ബെന്‍ -ഹിന്നോംതാഴ്വരയിലെ ദഹനസ്ഥലവും അവന്‍ അശുദ്ധമാക്കി.
യഹോവയുടെ ആലയത്തിലേക്കുള്ള പ്രവേശനത്തിങ്കല്‍ വളപ്പിന്നകത്തുള്ള നാഥാന്‍ -മേലെക്‍ എന്ന ഷണ്ഡന്റെ അറെക്കരികെ യെഹൂദാരാജാക്കന്മാര്‍ സൂര്യന്നു പ്രതിഷ്ഠിച്ചിരുന്ന അശ്വബിംബങ്ങളെ അവന്‍ നീക്കി, സൂര്യരഥങ്ങളെ തീയിലിട്ടു ചുട്ടുകളഞ്ഞു.
യെഹൂദാരാജാക്കന്മാര്‍ ആഹാസിന്റെ മാളികയുടെ മേല്‍പുരയില്‍ ഉണ്ടാക്കിയിരുന്ന ബലിപീഠങ്ങളെയും മനശ്ശെ യഹോവയുടെ ആലയത്തിന്റെ രണ്ടു പ്രാകാരങ്ങളിലും ഉണ്ടാക്കിയിരുന്ന ബലിപീഠങ്ങളെയും രാജാവു തകര്‍ത്തു അവിടെനിന്നു നീക്കി അവയുടെ പൊടി കിദ്രോന്‍ തോട്ടില്‍ ഇട്ടുകളഞ്ഞു.
യെരൂശലേമിന്നെതിരെ നാശപര്‍വ്വതത്തിന്റെ വലത്തു ഭാഗത്തു യിസ്രായേല്‍രാജാവായ ശലോമോന്‍ സീദോന്യരുടെ മ്ളേച്ഛബിംബമായ അസ്തോരെത്തിന്നും മോവാബ്യരുടെ മ്ളേച്ഛബിംബമായ കെമോശിന്നും അമ്മോന്യരുടെ മ്ളേച്ഛബിംബമായ മില്‍ക്കോമിന്നും പണിതിരുന്ന പൂജാഗിരികളെയും രാജാവു അശുദ്ധമാക്കി.
അവന്‍ വിഗ്രഹസ്തംഭങ്ങളെ തകര്‍ത്തു അശേരാപ്രതിഷ്ഠകളെ വെട്ടിക്കളഞ്ഞു, അവ നിന്നിരുന്ന സ്ഥലങ്ങളെ മനുഷ്യാസ്ഥികള്‍കൊണ്ടു നിറെച്ചു.
അത്രയുമല്ല, യിസ്രായേലിനെക്കൊണ്ടു പാപം ചെയ്യിച്ച നെബാത്തിന്റെ മകനായ യൊരോബെയാം ബേഥേലില്‍ ഉണ്ടാക്കിയിരുന്ന യാഗപീഠവും പൂജാഗിരിയും അവന്‍ ഇടിച്ചുകളഞ്ഞു; പൂജാഗിരി അവന്‍ ചുട്ടു പൊടിയാക്കി, അശേരാപ്രതിഷ്ഠയും ചുട്ടുകളഞ്ഞു.
എന്നാല്‍ യോശീയാവു തിരിഞ്ഞു നോക്കിയപ്പോള്‍ അവിടെ മലയില്‍ ഉണ്ടായിരുന്ന കല്ലറകള്‍ കണ്ടിട്ടു ആളയച്ചു കല്ലറകളില്‍നിന്നു അസ്ഥികളെ എടുപ്പിച്ചു, ഈ കാര്യം മുന്നറിയിച്ചിരുന്ന ദൈവപുരുഷന്‍ പ്രസ്താവിച്ച യഹോവയുടെ വചനപ്രകാരം ആ യാഗപീഠത്തിന്മേല്‍ ഇട്ടു ചുട്ടു അതു അശുദ്ധമാക്കിക്കളഞ്ഞു.
ഞാന്‍ കാണുന്ന ആ ജ്ഞാപകസ്തംഭം എന്തു എന്നു അവന്‍ ചോദിച്ചു. അതിന്നു ആ പട്ടണക്കാര്‍ അവനോടുഅതു യെഹൂദയില്‍നിന്നു വരികയും നീ ചെയ്തിരിക്കുന്ന കാര്യങ്ങളെ ബേഥേലിലെ യാഗപീഠത്തെക്കുറിച്ചു മുന്നറിയിക്കയും ചെയ്ത ദൈവ പുരുഷന്റെ കല്ലറയാകുന്നു എന്നു പറഞ്ഞു.
അപ്പോള്‍ അവന്‍ അതു ഇരിക്കട്ടെ; അവന്റെ അസ്ഥികളെ ആരും അനക്കരുതു എന്നു കല്പിച്ചു. അങ്ങനെ അവര്‍ അവന്റെ അസ്ഥികളെയും ശമര്‍യ്യയില്‍നിന്നു വന്ന പ്രവാചകന്റെ അസ്ഥികളെയും വിട്ടേച്ചുപോയി.
യഹോവയെ കോപിപ്പിക്കേണ്ടതിന്നു യിസ്രായേല്‍രാജാക്കന്മാര്‍ ശമര്‍യ്യാപട്ടണങ്ങളില്‍ ഉണ്ടാക്കിയിരുന്ന സകലപൂജാഗിരിക്ഷേത്രങ്ങളെയും യോശീയാവു നീക്കിക്കളഞ്ഞു ബേഥേലില്‍ അവന്‍ ചെയ്തതുപോലെയൊക്കെയും അവയോടും ചെയ്തു.
അവന്‍ അവിടെയുള്ള പൂജാഗിരിപുരോഹിതന്മാരെയൊക്കെയും ബലിപീഠങ്ങളിന്മേല്‍ വെട്ടിക്കൊല്ലിക്കയും അവയുടെ മേല്‍ മനുഷ്യാസ്ഥികള്‍ ചുടുകയും ചെയ്തിട്ടു യെരൂശലേമിലകൂ മടങ്ങിപ്പോന്നു.
അനന്തരം രാജാവു സകലജനത്തോടുംഈ നിയമപുസ്കത്തില്‍ എഴുതിയിരിക്കുന്ന പ്രകാരം നിങ്ങളുടെ ദൈവമായ യഹോവേക്കു പെസഹ ആചരിപ്പിന്‍ എന്നു കല്പിച്ചു.
യിസ്രായേലിന്നു ന്യായപാലനം ചെയ്തിരുന്ന ന്യായാധിപന്മാരുടെ കാലം മുതലക്കും യിസ്രായേല്‍രാജാക്കന്മാരുടെയും യെഹൂദാരാജാക്കന്മാരുടെയും കാലത്തും ഇതുപോലെ ഒരു പെസഹ ആചരിച്ചിട്ടില്ല.
യോശീയാരാജാവിന്റെ പതിനെട്ടാം ആണ്ടില്‍ യെരൂശലേമില്‍ യഹോവേക്കു ഈ പെസഹ ആചരിച്ചു.
ഹില്‍ക്കീയാപുരോഹിതന്‍ യഹോവയുടെ ആലയത്തില്‍ കണ്ടെത്തിയ പുസ്തകത്തില്‍ എഴുതിയിരുന്ന ന്യായപ്രാമണത്തിന്റെ വാക്യങ്ങളെ നിവര്‍ത്തിപ്പാന്‍ തക്കവണ്ണം യോശീയാവു വെളിച്ചപ്പാടന്മാരെയും ലക്ഷണം പറയുന്നവരെയും ഗൃഹബിംബങ്ങളെയും മറ്റുവിഗ്രഹങ്ങളെയും യെഹൂദാദേശത്തും യെരൂശലേമിലും കണ്ട സകലമ്ളേച്ഛതകളെയും അശേഷം നശിപ്പിച്ചുകളഞ്ഞു.
അവനെപ്പോലെ പൂര്‍ണ്ണ ഹൃദയത്തോടും പൂര്‍ണ്ണമനസ്സോടും പൂര്‍ണ്ണശക്തിയോടും കൂടെ മോശെയുടെ ന്യായപ്രമാണ പ്രകാരമൊക്കെയും യഹോവയിങ്കലേക്കു തിരിഞ്ഞ ഒരു രാജാവു മുമ്പുണ്ടായിട്ടില്ല, പിമ്പു ഒരുത്തന്‍ എഴുന്നേറ്റിട്ടുമില്ല.
എങ്കിലും മനശ്ശെ യഹോവയെ കോപിപ്പിച്ച സകലകോപഹേതുക്കളും നിമിത്തം യെഹൂദയുടെ നേരെ ജ്വലിച്ച തന്റെ മഹാകോപത്തിന്റെ ഉഗ്രതയെ യഹോവ വിട്ടുമാറാതെ
ഞാന്‍ യിസ്രായേലിനെ നീക്കിക്കളഞ്ഞതുപോലെ യെഹൂദയെയും എന്റെ സന്നിധിയില്‍നിന്നു നീക്കുകയും ഞാന്‍ തിരഞ്ഞെടുത്ത ഈ യെരൂശലേം നഗരത്തെയും എന്റെ നാമം അവിടെ ഇരിക്കും എന്നു ഞാന്‍ അരുളിച്ചെയ്ത ആലയത്തെയും ത്യജിച്ചുകളകയും ചെയ്യും എന്നു യഹോവ കല്പിച്ചു.
യോശീയാവിന്റെ മറ്റുള്ള വൃത്താന്തങ്ങളും അവന്‍ ചെയ്തതൊക്കെയും യെഹൂദാരാജാക്കന്മാരുടെ വൃത്താന്തപുസ്തകത്തില്‍ എഴുതിയിരിക്കുന്നുവല്ലോ.
അവന്റെ കാലത്തു മിസ്രയീംരാജാവായ ഫറവോന്‍ -നെഖോ അശ്ശൂര്‍രാജാവിന്റെ നേരെ ഫ്രാത്ത് നദിക്കു പുറപ്പെട്ടു; യോശീയാരാജാവു അവന്റെ നേരെ ചെന്നു; അവന്‍ അവനെ കണ്ടിട്ടു മെഗിദ്ദോവില്‍വെച്ചു കൊന്നുകളഞ്ഞു.
അവന്റെ ഭൃത്യന്മാര്‍ മരിച്ചുപോയവനെ രഥത്തില്‍ കയറ്റി മെഗിദ്ദോവില്‍നിന്നു യെരൂശലേമിലേക്കു കൊണ്ടുവന്നു അവന്റെ സ്വന്തകല്ലറയില്‍ അടക്കം ചെയ്തു. പിന്നെ ദേശത്തെ ജനം യോശീയാവിന്റെ മകനായ യെഹോവാഹാസിനെ കൂട്ടിക്കൊണ്ടു വന്നു അഭിഷേകം കഴിപ്പിച്ചു അവന്റെ അപ്പന്നുപകരം രാജാവാക്കി.
യെഹോവാഹാസ് വാഴ്ചതുടങ്ങിയപ്പോള്‍ അവന്നു ഇരുപത്തിമൂന്നു വയസ്സായിരുന്നു; അവന്‍ മൂന്നു മാസം യെരൂശലേമില്‍ വാണു. അവന്റെ അമ്മെക്കു ഹമൂതല്‍ എന്നു പേര്‍; അവള്‍ ലിബ്നക്കാരനായ യിരെമ്യാവിന്റെ മകള്‍ ആയിരുന്നു.
അവന്‍ തന്റെ പിതാക്കന്മാര്‍ ചെയ്തതുപോലെ ഒക്കെയും യഹോവേക്കു അനിഷ്ടമായുള്ളതു ചെയ്തു.
അവന്‍ യെരൂശലേമില്‍ വാഴാതിരിക്കേണ്ടതിന്നു ഫറവോന്‍ -നെഖോ ഹമാത്ത് ദേശത്തിലെ രിബ്ളയില്‍വെച്ചു അവനെ ബന്ധിച്ചു, ദേശത്തിന്നു നൂറു താലന്തു വെള്ളിയും ഒരു താലന്തു പൊന്നും പിഴ കല്പിച്ചു.
ഫറവോന്‍ -നെഖോ യോശീയാവിന്റെ മകനായ എല്യാക്കീമിനെ അവന്റെ അപ്പനായ യോശീയാവിന്നു പകരം രാജാവാക്കി; അവന്റെ പേര്‍ യെഹോയാക്കീം എന്നു മാറ്റി; യെഹോവാഹാസിനെ അവന്‍ കൊണ്ടുപോയി; അവന്‍ മിസ്രയീമില്‍ ചെന്നു അവിടെവെച്ചു മരിച്ചുപോയി.
ആ വെള്ളിയും പൊന്നും യെഹോയാക്കീം ഫറവോന്നു കൊടുത്തു; എന്നാല്‍ ഫറവോന്റെ കല്പനപ്രകാരം വെള്ളി കൊടുക്കേണ്ടതിന്നു അവന്‍ ദേശത്തു വരിയിട്ടു; അവന്‍ ദേശത്തെ ജനത്തില്‍ ഔരോരുത്തന്റെയും പേരില്‍ വരിയിട്ടതുപോലെ വെള്ളിയും പൊന്നും അവരവരോടു പിരിച്ചെടുത്തു ഫറവോന്‍ -നെഖോവിന്നു കൊടുത്തു.
യെഹോയാക്കീം വാഴ്ചതുടങ്ങിയപ്പോള്‍ അവന്നു ഇരുപത്തഞ്ചു വയസ്സായിരുന്നു; അവന്‍ പതിനൊന്നു സംവത്സരം യെരൂശലേമില്‍ വാണു. അവന്റെ അമ്മെക്കു സെബീദാ എന്നു പേര്‍; അവള്‍ രൂമക്കാരനായ പെദായാവിന്റെ മകള്‍ ആയിരുന്നു.
അവന്‍ തന്റെ പിതാക്കന്മാര്‍ ചെയ്തതുപോലെ ഒക്കെയും യഹോവേക്കു അനിഷ്ടമായുള്ളതു ചെയ്തു.

24

അവന്റെ കാലത്തു ബാബേല്‍രാജാവായ നെബൂഖദ് നേസര്‍ പുറപ്പെട്ടുവന്നു; യെഹോയാക്കീം മൂന്നു സംവത്സരം അവന്നു ആശ്രിതനായി ഇരുന്നു; അതിന്റെ ശേഷം അവന്‍ തിരിഞ്ഞു അവനോടു മത്സരിച്ചു. അപ്പോള്‍ യഹോവ കല്‍ദയരുടെ പടക്കൂട്ടങ്ങളെയും അരാമ്യര്‍, മോവാബ്യര്‍, അമ്മോന്യര്‍ എന്നിവരുടെ പടക്കൂട്ടങ്ങളെയും അവന്റെ നേരെ അയച്ചു; പ്രവാചകന്മാരായ തന്റെ ദാസന്മാര്‍മുഖാന്തരം യഹോവ അരുളിച്ചെയ്തിരുന്ന വചനപ്രകാരം അവന്‍ അവരെ യെഹൂദയെ നശിപ്പിക്കത്തക്കവണ്ണം അതിന്റെ നേരെ അയച്ചു.
മനശ്ശെ ചെയ്ത സകലപാപങ്ങളും നിമിത്തം യെഹൂദയെ തന്റെ സന്നിധിയില്‍നിന്നു നീക്കിക്കളവാന്‍ ഇതു യഹോവയുടെ കല്പനപ്രകാരം തന്നേ അവര്‍ക്കും ഭവിച്ചു.
അവന്‍ കുറ്റമില്ലാത്ത രക്തം ചൊരിയിച്ചു യെരൂശലേമിനെ കുറ്റമില്ലാത്ത രക്തംകൊണ്ടു നിറെച്ചതും ക്ഷമിപ്പാന്‍ യഹോവേക്കു മനസ്സായില്ല.
യെഹോയാക്കീമിന്റെ മറ്റുള്ള വൃത്താന്തങ്ങളും അവന്‍ ചെയ്തതൊക്കെയും യെഹൂദാരാജാക്കന്മാരുടെ വൃത്താന്തപുസ്തകത്തില്‍ എഴുതിയിരിക്കുന്നുവല്ലോ.
യെഹോയാക്കീം തന്റെ പിതാക്കന്മാരെപ്പോലെ നിദ്രപ്രാപിച്ചു; അവന്റെ മകനായ യെഹോയാഖീന്‍ അവന്നു പകരം രാജാവായി.
മിസ്രയീംരാജാവിന്നു മിസ്രയീംതോടുമുതല്‍ ഫ്രാത്ത് നദിവരെ ഉണ്ടായിരുന്നതൊക്കെയും ബാബേല്‍രാജാവു പിടിച്ചതുകൊണ്ടു മിസ്രയീംരാജാവു പിന്നെ തന്റെ ദേശത്തുനിന്നു പുറപ്പെട്ടുവന്നില്ല.
യെഹോയാഖീന്‍ വാഴ്ചതുടങ്ങിയപ്പോള്‍ അവന്നു പതിനെട്ടു വയസ്സായിരുന്നു; അവന്‍ യെരൂശലേമില്‍ മൂന്നുമാസം വാണു. അവന്റെ അമ്മെക്കു നെഹുഷ്ഠാ എന്നു പേര്‍; അവള്‍ യെരൂശലേമ്യനായ എല്‍നാഥാന്റെ മകള്‍ ആയിരുന്നു.
അവന്‍ തന്റെ അപ്പന്‍ ചെയ്തതുപോലെ ഒക്കെയും യഹോവേക്കു അനിഷ്ടമായുള്ളതു ചെയ്തു.
ആ കാലത്തു ബാബേല്‍രാജാവായ നെബൂഖദ് നേസരിന്റെ ഭൃത്യന്മാര്‍ യെരൂശലേമിന്റെ നേരെ വന്നു നഗരത്തെ നിരോധിച്ചു.
ഇങ്ങനെ ഭൃത്യന്മാര്‍ നിരോധിച്ചിരിക്കുമ്പോള്‍ ബാബേല്‍ രാജാവായ നെബൂഖദ് നേസരും നഗരത്തിന്റെ നേരെ വന്നു.
യെഹൂദാരാജാവായ യെഹോയാഖീനും അവന്റെ അമ്മയും അവന്റെ ഭൃത്യന്മാരും പ്രഭുക്കന്മാരും ഷണ്ഡന്മാരും ബാബേല്‍രാജാവിന്റെ അടുക്കലേക്കു പുറത്തു ചെന്നു; ബാബേല്‍രാജാവു തന്റെ വാഴ്ചയുടെ എട്ടാം ആണ്ടില്‍ അവനെ പിടിച്ചു.
അവന്‍ യഹോവയുടെ ആലയത്തിലെ സകലനിക്ഷേപങ്ങളും രാജധാനിയിലെ നിക്ഷേപങ്ങളും അവിടെനിന്നു എടുത്തു കൊണ്ടു പോയി; യിസ്രായേല്‍രാജാവായ ശലോമോന്‍ യഹോവയുടെ മന്ദിരത്തില്‍ ഉണ്ടാക്കിവെച്ചിരുന്ന പൊന്നുകൊണ്ടുള്ള ഉപകരണങ്ങളൊക്കെയും യഹോവ അരുളിച്ചെയ്തിരുന്നതുപോലെ അവന്‍ ഖണ്ഡിച്ചുകളഞ്ഞു.
എല്ലാ യെരൂശലേമ്യരെയും സകലപ്രഭുക്കന്മാരും സകല പരാക്രമശാലികളും ആയി പതിനായിരം പേരെയും എല്ലാ ആശാരിമാരെയും കൊല്ലന്മാരെയും അവന്‍ ബദ്ധരാക്കി കൊണ്ടുപോയി; ദേശത്തു എളിയജനം മാത്രമല്ലാതെ ആരും ശേഷിച്ചിരുന്നില്ല.
യെഹോയാഖീനെ അവന്‍ ബാബേലിലേക്കു കൊണ്ടുപോയി; രാജമാതാവിനെയും രാജഭാര്യമാരെയും അവന്റെ ഷണ്ഡന്മാരെയും ദേശത്തിലെ പ്രധാനികളെയും അവന്‍ ബദ്ധരാക്കി യെരൂശലേമില്‍നിന്നു ബാബേലിലേക്കു കൊണ്ടുപോയി.
സകല ബലവാന്മാരുമായ ഏഴായിരംപേരെയും ആശാരിമാരും കൊല്ലന്മാരുമായ ആയിരം പേരെയും ഇങ്ങനെ യുദ്ധപ്രാപ്തന്മാരായ സകല വീരന്മാരെയും ബാബേല്‍രാജാവു ബദ്ധരാക്കി ബാബേലിലേക്കു കൊണ്ടുപോയി.
അവന്നു പകരം ബാബേല്‍രാജാവു അവന്റെ ചിറ്റപ്പനായ മത്ഥന്യാവെ രാജാവാക്കി; അവന്നു സിദെക്കീയാവു എന്നു പേര്‍ മാറ്റിയിട്ടു.
സിദെക്കീയാവു വാഴ്ചതുടങ്ങിയപ്പോള്‍ അവന്നു ഇരുപത്തൊന്നു വയസ്സായിരുന്നു; അവന്‍ പതിനൊന്നു സംവത്സരം യെരൂശലേമില്‍ വാണു; അവന്റെ അമ്മെക്കു ഹമൂതല്‍ എന്നു പേര്‍; അവള്‍ ലിബ്നക്കാരനായ യിരെമ്യാവിന്റെ മകള്‍ ആയിരുന്നു.
യെഹോയാക്കീം ചെയ്തതുപോലെ ഒക്കെയും അവന്‍ യഹോവേക്കു അനിഷ്ടമായുള്ളതു ചെയ്തു.
യഹോവയുടെ കോപം ഹേതുവായി യെരൂശലേമിന്നും യെഹൂദെക്കും അങ്ങനെ ഭവിച്ചു; അവന്‍ ഒടുവില്‍ അവരെ തന്റെ സന്നിധിയില്‍നിന്നു തള്ളിക്കളഞ്ഞു; എന്നാല്‍ സിദെക്കീയാവും ബാബേല്‍രാജാവിനോടു മത്സരിച്ചു.

25

അവന്റെ വാഴ്ചയുടെ ഒമ്പതാം ആണ്ടില്‍ പത്താം മാസം പത്താം തിയ്യതി ബാബേല്‍രാജാവായ നെബൂഖദ് നേസര്‍ തന്റെ സര്‍വ്വസൈന്യവുമായി യെരൂശലേമിന്റെ നേരെ വന്നു പാളയം ഇറങ്ങി; അതിന്നെതിരെ ചുറ്റും വാടകോരി.
സിദെക്കീയാ രാജാവിന്റെ പതിനൊന്നാം ആണ്ടുവരെ നഗരം നിരോധിക്കപ്പെട്ടിരുന്നു.
നാലാം മാസം ഒമ്പതാം തിയ്യതി നഗരത്തില്‍ ക്ഷാമം കലശലായി ദേശത്തെ ജനത്തിന്നു ആഹാരം ഇല്ലാതെപോയി.
അപ്പോള്‍ നഗരമതില്‍ ഒരിടം പൊളിച്ചു കല്‍ദയര്‍ നഗരം വളഞ്ഞിരിക്കെ പടയാളികള്‍ ഒക്കെയും രാത്രിസമയത്തു രാജാവിന്റെ തോട്ടത്തിന്നരികെ രണ്ടു മതിലുകള്‍ക്കും മദ്ധ്യേയുള്ള പടിവാതില്‍വഴിയായി ഔടിപ്പോയി; രാജാവും അരാബയിലേക്കുള്ള വഴിയായി പുറപ്പെട്ടുപോയി.
എന്നാല്‍ കല്‍ദയരുടെ സൈന്യം രാജാവിനെ പിന്തുടര്‍ന്നു യെരീഹോസമഭൂമിയില്‍വെച്ചു അവനോടു എത്തി; അവന്റെ സൈന്യമൊക്കെയും അവനെ വിട്ടു ചിന്നിപ്പോയി.
അവര്‍ രാജാവിനെ പിടിച്ചു രിബ്ളയില്‍ ബാബേല്‍രാജാവിന്റെ അടുക്കല്‍ കൊണ്ടു ചെന്നു; അവര്‍ അവന്നു വിധി കല്പിച്ചു.
അവര്‍ സിദെക്കീയാവിന്റെ പുത്രന്മാരെ അവന്‍ കാണ്‍കെ കൊന്നു; സിദെക്കീയാവിന്റെ കണ്ണു പൊട്ടിച്ചിട്ടു രണ്ടു ചങ്ങലകൊണ്ടു അവനെ ബന്ധിച്ചു ബാബേലിലേക്കു കൊണ്ടുപോയി.
അഞ്ചാം മാസം ഏഴാം തിയ്യതി, നെബൂഖദ് നേസര്‍ രാജാവെന്ന ബാബേല്‍രാജാവിന്റെ പത്തൊമ്പതാം ആണ്ടില്‍ തന്നേ, ബാബേല്‍രാജാവിന്റെ ഭൃത്യനായി അകമ്പടി നായകനായ നെബൂസരദാന്‍ യെരൂശലേമില്‍വന്നു.
അവന്‍ യഹോവയുടെ ആലയവും രാജധാനിയും ചുട്ടുകളഞ്ഞു; യെരൂശലേമിലെ എല്ലാവീടുകളും പ്രധാനഭവനങ്ങളൊക്കെയും അവന്‍ തീ വെച്ചു ചുട്ടുകളഞ്ഞു.
അകമ്പടിനായകനോടുകൂടെ ഉണ്ടായിരുന്ന കല്‍ദയസൈന്യമൊക്കെയും യെരൂശലേമിന്റെ ചുറ്റുമുള്ള മതിലുകളെ ഇടിച്ചുകളഞ്ഞു.
നഗരത്തില്‍ ശേഷിച്ചിരുന്ന ജനത്തെയും ബാബേല്‍രാജാവിനെ ശരണം പ്രാപിച്ചവരെയും പുരുഷാരത്തില്‍ ശേഷിച്ചവരെയും അകമ്പടിനായകനായ നെബൂസരദാന്‍ കൊണ്ടുപോയി.
എന്നാല്‍ അകമ്പടിനായകന്‍ ദേശത്തെ എളിയവരില്‍ ചിലരെ മുന്തിരിത്തോട്ടക്കാരായിട്ടും കൃഷിക്കാരായിട്ടും വിട്ടേച്ചു പോയി.
യഹോവയുടെ ആലയത്തിലെ താമ്രസ്തംഭങ്ങളും പീഠങ്ങളും യഹോവയുടെ ആലയത്തിലെ താമ്രംകൊണ്ടുള്ള കടലും കല്‍ദയര്‍ ഉടെച്ചുകളഞ്ഞു അവയുടെ താമ്രം ബാബേലിലേക്കു കൊണ്ടുപോയി.
കലങ്ങളും ചട്ടുകങ്ങളും കത്രികകളും തവികളും ശുശ്രൂഷെക്കുള്ള താമ്രോപകരണങ്ങളൊക്കെയും അവര്‍ എടുത്തു കൊണ്ടുപോയി.
തീച്ചട്ടികളും കലശങ്ങളും പൊന്നും വെള്ളിയുംകൊണ്ടുള്ളതൊക്കെയും അകമ്പടിനായകന്‍ കൊണ്ടുപോയി.
ശലോമോന്‍ യഹോവയുടെ ആലയത്തിന്നുവേണ്ടി ഉണ്ടാക്കിയ രണ്ടു സ്തംഭം, ഒരു കടല്‍, പീഠങ്ങള്‍ എന്നിങ്ങനെയുള്ള സകലഉപകരങ്ങളുടെയും താമ്രത്തിന്നു തൂക്കമില്ലാതെയിരുന്നു.
ഒരു സ്തംഭത്തിന്റെ ഉയരം പതിനെട്ടു മുഴം; അതിന്മേലുള്ള പോതിക താമ്രംകൊണ്ടു ആയിരുന്നു; പോതികയുടെ ഉയരം മൂന്നു മുഴം; പോതികയുടെ ചുറ്റുമുള്ള വലപ്പണിയും മാതളപ്പഴവും ആസകലം താമ്രംകൊണ്ടായിരുന്നു; ഇതുപോലെ മറ്റെ സ്തംഭത്തിന്നും വലപ്പണിയും മറ്റും ഉണ്ടായിരുന്നു.
അകമ്പടിനായകന്‍ മഹാപുരോഹിതനായ സെരായാവെയും രണ്ടാം പുരോഹിതനായ സെഫന്യാവെയും മൂന്നു ഉമ്മരപ്പടിക്കാവല്‍ക്കാരെയും പിടിച്ചു കൊണ്ടു പോയി.
നഗരത്തില്‍ നിന്നു അവന്‍ യോദ്ധാക്കളുടെ മേല്‍വിചാരകനായ ഒരു ഷണ്ഡനെയും നഗരത്തില്‍വെച്ചു കണ്ടെത്തിയ രാജപരിചാരകന്മാരില്‍ അഞ്ചുപേരെയും ദേശത്തെ ജനത്തെ പടെക്കു സ്വരൂപിക്കുന്ന സേനാപതിയുടെ രായസക്കാരനെയും നഗരത്തില്‍ കണ്ട ദേശത്തെ ജനത്തില്‍ അറുപതുപേരെയും പിടിച്ചു കൊണ്ടുപോയി.
ഇവരെ അകമ്പടിനായകനായ നെബൂസരദാന്‍ പിടിച്ചു രിബ്ളയില്‍ ബാബേല്‍രാജാവിന്റെ അടുക്കല്‍ കൊണ്ടുചെന്നു.
ബാബേല്‍രാജാവു ഹാമത്ത് ദേശത്തിലെ രിബ്ളയില്‍വെച്ചു അവരെ വെട്ടിക്കൊന്നു. ഇങ്ങനെ യെഹൂദാ സ്വദേശം വിട്ടുപോകേണ്ടിവന്നു.
ബാബേല്‍രാജാവായ നെബൂഖദ്നേസര്‍ യെഹൂദാദേശത്തു ശേഷിപ്പിച്ചുവെച്ച ജനത്തിന്നു ശാഫാന്റെ മകനായ അഹീക്കാമിന്റെ മകനായ ഗെദല്യാവെ അധിപതിയാക്കി.
ബാബേല്‍രാജാവു ഗെദല്യാവെ അധിപതിയാക്കി എന്നു നെഥന്യാവിന്റെ മകന്‍ യിശ്മായേല്‍, കാരേഹിന്റെ മകന്‍ യോഹാനാന്‍ , നെതോഫാത്യനായ തന്‍ ഹൂമെത്തിന്റെ മകന്‍ സെരായ്യാവു, മാഖാത്യന്റെ മകന്‍ യാസന്യാവു എന്നിങ്ങനെ സകലസേനാപതികളും അവരുടെ ആളുകളും കേട്ടപ്പോള്‍ അവര്‍ മിസ്പെയില്‍ ഗെദല്യാവിന്റെ അടുക്കല്‍ വന്നു.
ഗെദല്യാവു അവരോടും അവരുടെ ആളുകളോടും സത്യം ചെയ്തു അവരോടുനിങ്ങള്‍ കല്‍ദയരുടെ ദാസന്മാര്‍നിമിത്തം ഭയപ്പെടരുതു; ദേശത്തു പാര്‍ത്തു ബാബേല്‍ രാജാവിനെ സേവിപ്പിന്‍ ; അതു നിങ്ങള്‍ക്കു നന്മയായിരിക്കും.
എന്നാല്‍ ഏഴാം മാസത്തില്‍ രാജവംശക്കാരനായ എലീശയുടെ മകനായ നെഥന്യാവിന്റെ മകനായ യിശ്മായേല്‍ പത്തു ആളുമായി വന്നു ഗെദല്യാവെയും അവനോടുകൂടെ മിസ്പെയില്‍ ഉണ്ടായിരുന്ന യെഹൂദ്യരെയും കല്‍ദയരെയും വെട്ടിക്കൊന്നു.
അപ്പോള്‍ ആബാലവൃദ്ധം ജനമൊക്കെയും സേനാപതിമാരും കല്‍ദയരെ ഭയപ്പെടുകയാല്‍ എഴുന്നേറ്റു പുറപ്പെട്ടു മിസ്രയീമിലേക്കു പോയി.
യെഹൂദാരാജാവായ യെഹോയാഖീന്റെ പ്രവാസത്തിന്റെ മുപ്പത്തേഴാം ആണ്ടില്‍ പന്ത്രണ്ടാം മാസം ഇരുപത്തേഴാം തിയ്യതി ബാബേല്‍ രാജാവായ എവീല്‍-മെരോദക്‍ താന്‍ രാജാവായ ആണ്ടില്‍ യെഹൂദാരാജാവായ യെഹോയാഖീനെ കടാക്ഷിച്ചു കാരാഗൃഹത്തില്‍നിന്നു വിടുവിച്ചു
അവനോടു ആദരവായി സംസാരിച്ചു അവന്റെ ആസനത്തെ തന്നോടുകൂടെ ബാബേലില്‍ ഉണ്ടായിരുന്ന രാജാക്കന്മാരുടെ ആസനങ്ങള്‍ക്കു മേലായി വെച്ചു;
അവന്റെ കാരാഗൃഹവസ്ത്രം മാറ്റി; അവന്‍ ജീവപര്യന്തം നിത്യം അവന്റെ സന്നിധിയില്‍ ഭക്ഷണം കഴിച്ചു പോന്നു.
അവന്റെ അഹോവൃത്തിയോ, രാജാവു അവന്നു അവന്റെ മരണദിവസംവരെ അവന്റെ ജീവകാലമൊക്കെയും നിത്യവൃത്തിക്കു ദിവസംപ്രതിയുള്ള ഔഹരി കൊടുത്തുപോന്നു.

Lizenz
CC-0
Link zur Lizenz

Zitationsvorschlag für diese Edition
TextGrid Repository (2025). Christos Christodoulopoulos. 2 Kings (Malayalam). Multilingual Parallel Bible Corpus. https://hdl.handle.net/21.11113/0000-0016-A623-5