1 Corinthians (Malayalam)

1 Corinthians (Malayalam)

1

1:1b.1CO.001.001 ദൈവേഷ്ടത്താല്‍ യേശുക്രിസ്തുവിന്റെ അപ്പൊസ്തലനായി വിളിക്കപ്പെട്ട പൌലൊസും സഹോദരനായ സോസ്തെനേസും കൊരിന്തിലുള്ള ദൈവസഭെക്കു,

1:2b.1CO.001.002 ക്രിസ്തുയേശുവില്‍ വിശുദ്ധീകരിക്കപ്പെട്ടവരും അവിടെയും ഇവിടെയും എവിടെയും നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവിന്റെ നാമത്തെ വിളിച്ചപേക്ഷിക്കുന്ന ഏവരോടുംകൂടെ വിളിക്കപ്പെട്ട വിശുദ്ധന്മാരുമായവര്‍ക്കും തന്നേ, എഴുതുന്നതു;

1:3b.1CO.001.003 നമ്മുടെ പിതാവായ ദൈവത്തിങ്കല്‍ നിന്നും കര്‍ത്താവായ യേശുക്രിസ്തുവിങ്കല്‍ നിന്നും നിങ്ങള്‍ക്കു കൃപയും സമാധാനവും ഉണ്ടാകട്ടെ.

1:4b.1CO.001.004 നിങ്ങള്‍ക്കു ക്രിസ്തുയേശുവില്‍ നല്കപ്പെട്ട ദൈവകൃപനിമിത്തം ഞാന്‍ എന്റെ ദൈവത്തിന്നു നിങ്ങളെക്കുറിച്ചു എപ്പോഴും സ്തോത്രം ചെയ്യുന്നു.

1:5b.1CO.001.005 ക്രിസ്തുവിന്റെ സാക്ഷ്യം നിങ്ങളില്‍ ഉറപ്പായിരിക്കുന്നതുപോലെ

1:6b.1CO.001.006 അവനില്‍ നിങ്ങള്‍ സകലത്തിലും വിശേഷാല്‍ സകല വചനത്തിലും സകല പരിജ്ഞാനത്തിലും സമ്പന്നരായിത്തീര്‍ന്നു.

1:7b.1CO.001.007 ഇങ്ങനെ നിങ്ങള്‍ ഒരു കൃപാവരത്തിലും കുറവില്ലാത്തവരായി നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവിന്റെ പ്രത്യക്ഷത കാത്തിരിക്കുന്നു.

1:8b.1CO.001.008 നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവിന്റെ നാളില്‍ കുറ്റമില്ലാത്തവരായിരിക്കേണ്ടതിന്നു അവന്‍ നിങ്ങളെ അവസാനത്തോളം ഉറപ്പിക്കും.

1:9b.1CO.001.009 തന്റെ പുത്രനും നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവിന്റെ കൂട്ടായ്മയിലേക്കു നിങ്ങളെ വിളിച്ചിരിക്കുന്ന ദൈവം വിശ്വസ്തന്‍ .

1:10b.1CO.001.010 സഹോദരന്മാരേ, നിങ്ങള്‍ എല്ലാവരും ഒന്നു തന്നേ സംസാരിക്കയും നിങ്ങളുടെ ഇടയില്‍ ഭിന്നത ഭവിക്കാതെ ഏകമനസ്സിലും ഏകാഭിപ്രായത്തിലും യോജിച്ചിരിക്കയും വേണം എന്നു ഞാന്‍ നിങ്ങളെ നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവിന്റെ നാമം ചൊല്ലി പ്രബോധിപ്പിക്കുന്നു.

1:11b.1CO.001.011 സഹോദരന്മാരേ, നിങ്ങളുടെ ഇടയില്‍ പിണക്കം ഉണ്ടെന്നു ക്ളോവയുടെ ആളുകളാല്‍ എനിക്കു അറിവു കിട്ടിയിരിക്കുന്നു.

1:12b.1CO.001.012 നിങ്ങളില്‍ ഔരോരുത്തന്‍ ഞാന്‍ പൌലൊസിന്റെ പക്ഷക്കാരന്‍ , ഞാന്‍ അപ്പൊല്ലോസിന്റെ പക്ഷക്കാരന്‍ , ഞാന്‍ കേഫാവിന്റെ പക്ഷക്കാരന്‍ , ഞാന്‍ ക്രിസ്തുവിന്റെ പക്ഷക്കാരന്‍ എന്നിങ്ങനെ പറയുന്നു പോല്‍.

1:13b.1CO.001.013 ക്രിസ്തു വിഭാഗിക്കപ്പെട്ടിരിക്കുന്നുവോ? പൌലൊസ് നിങ്ങള്‍ക്കു വേണ്ടി ക്രൂശിക്കപ്പെട്ടുവോ? അല്ല, പൌലൊസിന്റെ നാമത്തില്‍ നിങ്ങള്‍ സ്നാനം ഏറ്റുവോ?

1:14b.1CO.001.014 എന്റെ നാമത്തില്‍ ഞാന്‍ സ്നാനം കഴിപ്പിച്ചു എന്നു ആരും പറയാതവണ്ണം

1:15b.1CO.001.015 ക്രിസ്പൊസിനെയും ഗായൊസിനെയും ഒഴികെ നിങ്ങളില്‍ ആരെയും ഞാന്‍ സ്നാനം കഴിപ്പിക്കായ്കയാല്‍ ഞാന്‍ ദൈവത്തിന്നു സ്തോത്രം ചെയ്യുന്നു.

1:16b.1CO.001.016 സ്തെഫനാസിന്റെ ഭവനക്കാരെയും ഞാന്‍ സ്നാനം കഴിപ്പിച്ചു; അതല്ലാതെ മറ്റു വല്ലവരെയും സ്നാനം കഴിപ്പിച്ചുവോ എന്നു ഞാന്‍ ഔര്‍ക്കുംന്നില്ല.

1:17b.1CO.001.017 സ്നാനം കഴിപ്പിപ്പാന്‍ അല്ല സുവിശേഷം അറിയിപ്പാനത്രെ ക്രിസ്തു എന്നെ അയച്ചതു; ക്രിസ്തുവിന്റെ ക്രൂശു വ്യര്‍ത്ഥമാകാതിരിക്കേണ്ടതിന്നു വാക്ചാതുര്യത്തോടെ അല്ലതാനും.

1:18b.1CO.001.018 ക്രൂശിന്റെ വചനം നശിച്ചുപോകുന്നവര്‍ക്കും ഭോഷത്വവും രക്ഷിക്കപ്പെടുന്ന നമുക്കോ ദൈവശക്തിയും ആകുന്നു.

1:19b.1CO.001.019 “ജ്ഞാനികളുടെ ജ്ഞാനം ഞാന്‍ നശിപ്പിക്കയും ബുദ്ധിമാന്മാരുടെ ബുദ്ധി ദുര്‍ബ്ബലമാക്കുകയും ചെയ്യും” എന്നു എഴുതിയിരിക്കുന്നുവല്ലോ.

1:20b.1CO.001.020 ജ്ഞാനി എവിടെ? ശാസ്ത്രി എവിടെ? ഈ ലോകത്തിലെ താര്‍ക്കികന്‍ എവിടെ? ലോകത്തിന്റെ ജ്ഞാനം ദൈവം ഭോഷത്വമാക്കിയില്ലയോ?

1:21b.1CO.001.021 ദൈവത്തിന്റെ ജ്ഞാനത്തില്‍ ലോകം ജ്ഞാനത്താല്‍ ദൈവത്തെ അറിയായ്കകൊണ്ടു വിശ്വസിക്കുന്നവരെ പ്രസംഗത്തിന്റെ ഭോഷത്വത്താല്‍ രക്ഷിപ്പാന്‍ ദൈവത്തിന്നു പ്രസാദം തോന്നി.

1:22b.1CO.001.022 യെഹൂദന്മാര്‍ അടയാളം ചോദിക്കയും യവനന്മാര്‍ ജ്ഞാനം അന്വേഷിക്കയും ചെയ്യുന്നു;

1:23b.1CO.001.023 ഞങ്ങളോ ക്രൂശിക്കപ്പെട്ട ക്രിസ്തുവിനെ പ്രസംഗിക്കുന്നു; യെഹൂദന്മാര്‍ക്കും ഇടര്‍ച്ചയും

1:24b.1CO.001.024 ജാതികള്‍ക്കു ഭോഷത്വവുമെങ്കിലും യെഹൂദന്മാരാകട്ടെ യവനന്മാരാകട്ടെ വിളിക്കപ്പെട്ട ഏവര്‍ക്കും ദൈവശക്തിയും ദൈവജ്ഞാനവുമായ ക്രിസ്തുവിനെ തന്നേ.

1:25b.1CO.001.025 ദൈവത്തിന്റെ ഭോഷത്വം മനുഷ്യരെക്കാള്‍ ജ്ഞാനമേറിയതും ദൈവത്തിന്റെ ബലഹീനത മനുഷ്യരെക്കാള്‍ ബലമേറിയതും ആകുന്നു.

1:26b.1CO.001.026 സഹോദരന്മാരേ, നിങ്ങളുടെ വിളിയെ നോക്കുവിന്‍ ലോകാഭിപ്രായപ്രകാരം ജ്ഞാനികള്‍ ഏറെയില്ല, ബലവാന്മാര്‍ ഏറെയില്ല, കുലീനന്മാരും ഏറെയില്ല.

1:27b.1CO.001.027 ജ്ഞാനികളെ ലജ്ജിപ്പിപ്പാന്‍ ദൈവം ലോകത്തില്‍ ഭോഷത്വമായതു തിരഞ്ഞെടുത്തു; ബലമുള്ളതിനെ ലജ്ജിപ്പിപ്പാന്‍ ദൈവം ലോകത്തില്‍ ബലഹീനമായതു തിരഞ്ഞെടുത്തു.

1:28b.1CO.001.028 ഉള്ളതിനെ ഇല്ലായ്മയാക്കുവാന്‍ ദൈവം ലോകത്തില്‍ കുലഹീനവും നികൃഷ്ടവുമായതും ഏതുമില്ലാത്തതും തിരഞ്ഞെടുത്തു;

1:29b.1CO.001.029 ദൈവസന്നിധിയില്‍ ഒരു ജഡവും പ്രശംസിക്കാതിരിക്കേണ്ടതിന്നു തന്നേ.

1:30b.1CO.001.030 നിങ്ങളോ അവനാല്‍ ക്രിസ്തുയേശുവില്‍ ഇരിക്കുന്നു. അവന്‍ നമുക്കു ദൈവത്തിങ്കല്‍ നിന്നു ജ്ഞാനവും നീതിയും ശുദ്ധീകരണവും വീണ്ടെടുപ്പുമായിത്തീര്‍ന്നു.

1:31b.1CO.001.031 “പ്രശംസിക്കുന്നവന്‍ കര്‍ത്താവില്‍ പ്രശംസിക്കട്ടെ” എന്നു എഴുതിയിരിക്കുന്നതുപോലെ ആകേണ്ടതിന്നു തന്നേ.

2

2:1b.1CO.002.001 ഞാനും, സഹോദരന്മാരേ, നിങ്ങളുടെ അടുക്കല്‍ വന്നപ്പോള്‍ വചനത്തിന്റെയോ ജ്ഞാനത്തിന്റെയോ വൈഭവം കൂടാതെയത്രേ ദൈവത്തിന്റെ സാക്ഷ്യം നിങ്ങളോടു പ്രസ്താവിപ്പാന്‍ വന്നതു.

2:2b.1CO.002.002 ക്രൂശിക്കപ്പെട്ടവനായ യേശുക്രിസ്തുവിനെ അല്ലാതെ മറ്റൊന്നും അറിയാത്തവനായി നിങ്ങളുടെ ഇടയില്‍ ഇരിക്കേണം എന്നു ഞാന്‍ നിര്‍ണ്ണയിച്ചു.

2:3b.1CO.002.003 ഞാന്‍ ബലഹീനതയോടും ഭയത്തോടും വളരെ നടുക്കത്തോടുംകൂടെ നിങ്ങളുടെ ഇടയില്‍ ഇരുന്നു.

2:4b.1CO.002.004 നിങ്ങളുടെ വിശ്വാസത്തിന്നു മനുഷ്യരുടെ ജ്ഞാനമല്ല, ദൈവത്തിന്റെ ശക്തി തന്നേ ആധാരമായിരിക്കേണ്ടതിന്നു

2:5b.1CO.002.005 എന്റെ വചനവും എന്റെ പ്രസംഗവും ജ്ഞാനത്തിന്റെ വശീകരണവാക്കുകളാല്‍ അല്ല, ആത്മാവിന്റെയും ശക്തിയുടെയും പ്രദര്‍ശനത്താലത്രേ ആയിരുന്നതു.

2:6b.1CO.002.006 എന്നാല്‍ തികഞ്ഞവരുടെ ഇടയില്‍ ഞങ്ങള്‍ ജ്ഞാനം സംസാരിക്കുന്നു; ഈ ലോകത്തിന്റെ ജ്ഞാനമല്ല നശിച്ചുപോകുന്നവരായ ഈ ലോകത്തിന്റെ പ്രഭുക്കന്മാരുടെ ജ്ഞാനവുമല്ല;

2:7b.1CO.002.007 ദൈവം ലോകസൃഷ്ടിക്കു മുമ്പെ നമ്മുടെ തേജസ്സിന്നായി മുന്നിയമിച്ചതും മറഞ്ഞിരുന്നതുമായ ദൈവത്തിന്റെ ജ്ഞാനമത്രേ മര്‍മ്മമായി ഞങ്ങള്‍ പ്രസ്താവിക്കുന്നു.

2:8b.1CO.002.008 അതു ഈ ലോകത്തിന്റെ പ്രഭുക്കന്മാര്‍ ആരും അറിഞ്ഞില്ല; അറിഞ്ഞിരുന്നു എങ്കില്‍ അവര്‍ തേജസ്സിന്റെ കര്‍ത്താവിനെ ക്രൂശിക്കയില്ലായിരുന്നു.

2:9b.1CO.002.009 “ദൈവം തന്നെ സ്നേഹിക്കുന്നവര്‍ക്കും ഒരുക്കീട്ടുള്ളതു കണ്ണു കണ്ടിട്ടില്ല ചെവി കേട്ടിട്ടില്ല, ഒരു മനുഷ്യന്റെയും ഹൃദയത്തില്‍ തോന്നീട്ടുമില്ല.” എന്നു എഴുതിയിരിക്കുന്നതുപോലെ തന്നേ.

2:10b.1CO.002.010 നമുക്കോ ദൈവം തന്റെ ആത്മാവിനാല്‍ വെളിപ്പെടുത്തിയിരിക്കുന്നു; ആത്മാവു സകലത്തെയും ദൈവത്തിന്റെ ആഴങ്ങളെയും ആരായുന്നു.

2:11b.1CO.002.011 മനുഷ്യനിലുള്ളതു അവനിലെ മാനുഷാത്മാവല്ലാതെ മനുഷ്യരില്‍ ആര്‍ അറിയും? അവ്വണ്ണം തന്നേ ദൈവത്തിലുള്ളതു ദൈവാത്മാവല്ലാതെ ആരും ഗ്രഹിച്ചിട്ടില്ല.

2:12b.1CO.002.012 നാമോ ലോകത്തിന്റെ ആത്മാവിനെ അല്ല, ദൈവം നമുക്കു നല്കിയതു അറിവാനായി ദൈവത്തില്‍നിന്നുള്ള ആത്മാവിനെ അത്രേ പ്രാപിച്ചതു.

2:13b.1CO.002.013 അതു ഞങ്ങള്‍ മാനുഷജ്ഞാനം ഉപദേശിക്കുന്ന വചനങ്ങളാല്‍ അല്ല, ആത്മാവു ഉപദേശിക്കുന്ന വചനങ്ങളാല്‍ തന്നേ പ്രസ്താവിച്ചുകൊണ്ടു ആത്മികന്മാര്‍ക്കും ആത്മികമായതു തെളിയിക്കുന്നു.

2:14b.1CO.002.014 എന്നാല്‍ പ്രാകൃത മനുഷ്യന്‍ ദൈവാത്മാവിന്റെ ഉപദേശം കൈക്കൊള്ളുന്നില്ല; അതു അവന്നു ഭോഷത്വം ആകുന്നു. ആത്മികമായി വിവേചിക്കേണ്ടതാകയാല്‍ അതു അവന്നു ഗ്രഹിപ്പാന്‍ കഴിയുന്നതുമല്ല.

2:15b.1CO.002.015 ആത്മികനോ സകലത്തെയും വിവേചിക്കുന്നു; താന്‍ ആരാലും വിവേചിക്കപ്പെടുന്നതുമില്ല.

2:16b.1CO.002.016 കര്‍ത്താവിന്റെ മനസ്സു അറിഞ്ഞു അവനെ ഗ്രഹിപ്പിക്കാകുന്നവന്‍ ആര്‍? നാമോ ക്രിസ്തുവിന്റെ മനസ്സുള്ളവര്‍ ആകുന്നു.

3

3:1b.1CO.003.001 എന്നാല്‍ സഹോദരന്മാരേ, നിങ്ങളോടു എനിക്കു ആത്മികന്മാരോടു എന്നപോലെ അല്ല, ജഡികന്മാരോടു എന്നപോലെ, ക്രിസ്തുവില്‍ ശിശുക്കളായവരോടു എന്നപോലെ അത്രേ സംസാരിപ്പാന്‍ കഴിഞ്ഞുള്ളു.

3:2b.1CO.003.002 ഭക്ഷണമല്ല, പാല്‍ അത്രേ ഞാന്‍ നിങ്ങള്‍ക്കു തന്നതു; ഭക്ഷിപ്പാന്‍ നിങ്ങള്‍ക്കു കഴിവില്ലായിരുന്നു; ഇപ്പോഴും കഴിവായിട്ടില്ല; ഇന്നും നിങ്ങള്‍ ജഡികന്മാരല്ലോ.

3:3b.1CO.003.003 നിങ്ങളുടെ ഇടയില്‍ ഈര്‍ഷ്യയും പിണക്കവും ഇരിക്കെ, നിങ്ങള്‍ ജഡികന്മാരും ശേഷം മനുഷ്യരെപ്പോലെ നടക്കുന്നവരുമല്ലയോ?

3:4b.1CO.003.004 ഒരുത്തന്‍ ഞാന്‍ പൌലൊസിന്റെ പക്ഷക്കാരന്‍ എന്നും മറ്റൊരുത്തന്‍ ഞാന്‍ അപ്പൊല്ലോസിന്റെ പക്ഷക്കാരന്‍ എന്നും പറയുമ്പോള്‍ നിങ്ങള്‍ സാധാരണമനുഷ്യരല്ലയോ?

3:5b.1CO.003.005 അപ്പൊല്ലോസ് ആര്‍? പൌലൊസ് ആര്‍? തങ്ങള്‍ക്കു കര്‍ത്താവു നല്കിയതുപോലെ നിങ്ങള്‍ വിശ്വസിപ്പാന്‍ കാരണമായിത്തീര്‍ന്ന ശുശ്രൂഷക്കാരത്രേ.

3:6b.1CO.003.006 ഞാന്‍ നട്ടു, അപ്പൊല്ലോസ് നനെച്ചു, ദൈവമത്രേ വളരുമാറാക്കിയതു.

3:7b.1CO.003.007 ആകയാല്‍ വളരുമാറാക്കുന്ന ദൈവമല്ലാതെ നടുന്നവനും നനെക്കുന്നവനും ഏതുമില്ല.

3:8b.1CO.003.008 നടുന്നവനും നനെക്കുന്നവനും ഒരുപോലെ; ഔരോരുത്തന്നു താന്താന്റെ അദ്ധ്വാനത്തിന്നു ഒത്തവണ്ണം കൂലി കിട്ടും.

3:9b.1CO.003.009 ഞങ്ങള്‍ ദൈവത്തിന്റെ കൂട്ടുവേലക്കാര്‍; നിങ്ങള്‍ ദൈവത്തിന്റെ കൃഷി, ദൈവത്തിന്റെ ഗൃഹനിര്‍മ്മാണം.

3:10b.1CO.003.010 എനിക്കു ലഭിച്ച ദൈവകൃപെക്കു ഒത്തവണ്ണം ഞാന്‍ ജ്ഞാനമുള്ളോരു പ്രധാനശില്പിയായി അടിസ്ഥാനം ഇട്ടിരിക്കുന്നു; മറ്റൊരുത്തന്‍ മീതെ പണിയുന്നു; താന്‍ എങ്ങനെ പണിയുന്നു എന്നു ഔരോരുത്തനും നോക്കിക്കൊള്ളട്ടെ.

3:11b.1CO.003.011 യേശുക്രിസ്തു എന്ന ഇട്ടിരിക്കുന്ന അടിസ്ഥാനമല്ലാതെ മറ്റൊന്നു ഇടുവാന്‍ ആര്‍ക്കും കഴികയില്ല.

3:12b.1CO.003.012 ആ അടിസ്ഥാനത്തിന്മേല്‍ ആരെങ്കിലും പൊന്നു, വെള്ളി, വിലയേറിയ കല്ലു, മരം, പുല്ലു, വൈക്കോല്‍ എന്നിവ പണിയുന്നു എങ്കില്‍ അവനവന്റെ പ്രവൃത്തി വെളിപ്പെട്ടുവരും;

3:13b.1CO.003.013 ആ ദിവസം അതിനെ തെളിവാക്കും; അതു തീയോടെ വെളിപ്പെട്ടുവരും; ഔരോരുത്തന്റെ പ്രവൃത്തി ഇന്നവിധം എന്നു തീ തന്നേ ശോധന ചെയ്യും.

3:14b.1CO.003.014 ഒരുത്തന്‍ പണിത പ്രവൃത്തി നിലനിലക്കും എങ്കില്‍ അവന്നു പ്രതിഫലം കിട്ടും.

3:15b.1CO.003.015 ഒരുത്തന്റെ പ്രവൃത്തി വെന്തുപോയെങ്കില്‍ അവന്നു ചേതം വരും; താനോ രക്ഷിക്കപ്പെടും; എന്നാല്‍ തീയില്‍കൂടി എന്നപോലെ അത്രേ.

3:16b.1CO.003.016 നിങ്ങള്‍ ദൈവത്തിന്റെ മന്ദിരം എന്നും ദൈവത്തിന്റെ ആത്മാവു നിങ്ങളില്‍ വസിക്കുന്നു എന്നും അറിയുന്നില്ലയോ?

3:17b.1CO.003.017 ദൈവത്തിന്റെ മന്ദിരം നശിപ്പിക്കുന്നവനെ ദൈവം നശിപ്പിക്കും; ദൈവത്തിന്റെ മന്ദിരം വിശുദ്ധമല്ലോ; നിങ്ങളും അങ്ങനെ തന്നേ.

3:18b.1CO.003.018 ആരും തന്നെത്താന്‍ വഞ്ചിക്കരുതു; താന്‍ ഈ ലോകത്തില്‍ ജ്ഞാനി എന്നു നിങ്ങളില്‍ ആര്‍ക്കെങ്കിലും തോന്നിയാല്‍ അവന്‍ ജ്ഞാനിയാകേണ്ടതിന്നു ഭോഷനായിത്തീരട്ടെ.

3:19b.1CO.003.019 ഈ ലോകത്തിന്റെ ജ്ഞാനം ദൈവസന്നിധിയില്‍ ഭോഷത്വമത്രേ. “അവന്‍ ജ്ഞാനികളെ അവരുടെ കൌശലത്തില്‍ പിടിക്കുന്നു” എന്നും

3:20b.1CO.003.020 “കര്‍ത്താവു ജ്ഞാനികളുടെ വിചാരം വ്യര്‍ത്ഥം എന്നറിയുന്നു” എന്നും എഴുതിയിരിക്കുന്നുവല്ലോ.

3:21b.1CO.003.021 ആകയാല്‍ ആരും മനുഷ്യരില്‍ പ്രശംസിക്കരുതു; സകലവും നിങ്ങള്‍ക്കുള്ളതല്ലോ.

3:22b.1CO.003.022 പൌലൊസോ, അപ്പൊല്ലൊസോ, കേഫാവോ, ലോകമോ, ജീവനോ, മരണമോ, ഇപ്പോഴുള്ളതോ, വരുവാനുള്ളതോ സകലവും നിങ്ങള്‍ക്കുള്ളതു.

3:23b.1CO.003.023 നിങ്ങളോ ക്രിസ്തുവിന്നുള്ളവര്‍; ക്രിസ്തു ദൈവത്തിന്നുള്ളവന്‍ .

4

4:1b.1CO.004.001 ഞങ്ങളെ ക്രിസ്തുവിന്റെ ശുശ്രൂഷക്കാരും ദൈവമര്‍മ്മങ്ങളുടെ ഗൃഹവിചാരകന്മാരും എന്നിങ്ങനെ ഔരോരുത്തന്‍ എണ്ണിക്കൊള്ളട്ടെ.

4:2b.1CO.004.002 ഗൃഹവിചാരകന്മാരില്‍ അന്വേഷിക്കുന്നതോ അവര്‍ വിശ്വസ്തരായിരിക്കേണം എന്നത്രേ.

4:3b.1CO.004.003 നിങ്ങളോ മനുഷ്യര്‍ കഴിക്കുന്ന വല്ല വിസ്താരത്തിലോ എന്നെ വിധിക്കുന്നതു എനിക്കു എത്രയും ലഘുകാര്‍യ്യം; ഞാന്‍ എന്നെത്തന്നേ വിധിക്കുന്നതുമില്ല.

4:4b.1CO.004.004 എനിക്കു യാതൊരു കുറ്റത്തെക്കുറിച്ചും ബോധമില്ലെങ്കിലും അതിനാല്‍ ഞാന്‍ നീതിമാന്‍ എന്നു വരികയില്ല; എന്നെ വിധിക്കുന്നതു കര്‍ത്താവു ആകുന്നു.

4:5b.1CO.004.005 ആകയാല്‍ കര്‍ത്താവു വരുവോളം സമയത്തിന്നു മുമ്പെ ഒന്നും വിധിക്കരുതു; അവന്‍ ഇരുട്ടില്‍ മറഞ്ഞിരിക്കുന്നതു വെളിച്ചത്താക്കി ഹൃദയങ്ങളുടെ ആലോചനകളെ വെളിപ്പെടുത്തും; അന്നു ഔരോരുത്തന്നു ദൈവത്തിങ്കല്‍നിന്നു പുകഴ്ച ഉണ്ടാകും.

4:6b.1CO.004.006 സഹോദരന്മാരേ, ഇതു ഞാന്‍ നിങ്ങള്‍നിമിത്തം എന്നെയും അപ്പൊല്ലോസിനെയും ഉദ്ദേശിച്ചു പറഞ്ഞിരിക്കുന്നതുഎഴുതിയിരിക്കുന്നതിന്നു അപ്പുറം (ഭാവിക്കാതിരിപ്പാന്‍ ) ഞങ്ങളുടെ ദൃഷ്ടാന്തം കണ്ടു പഠിക്കേണ്ടതിന്നും ആരും ഒരുത്തന്നു അനുകൂലമായും മറ്റൊരുവന്നു പ്രതിക്കുലമായും ചീര്‍ത്തുപോകാതിരിക്കേണ്ടതിന്നും തന്നേ.

4:7b.1CO.004.007 നിന്നെ വിശേഷിപ്പിക്കുന്നതു ആര്‍? ലഭിച്ചതല്ലാതെ നിനക്കു എന്തുള്ളു? ലഭിച്ചതെങ്കിലോ ലഭിച്ചതല്ല എന്നപോലെ പ്രശംസിക്കുന്നതു എന്തു? ഇത്ര ക്ഷണത്തില്‍ നിങ്ങള്‍ തൃപ്തന്മാരായി;

4:8b.1CO.004.008 ഇത്ര ക്ഷണത്തില്‍ നിങ്ങള്‍ സമ്പന്നന്മാരായി; ഞങ്ങളെ കൂടാതെ വാഴുന്നവരായി; അയ്യോ, നിങ്ങളോടുകൂടെ ഞങ്ങളും വാഴേണ്ടതിന്നു നിങ്ങള്‍ വാണു എങ്കില്‍ കൊള്ളായിരുന്നു.

4:9b.1CO.004.009 ഞങ്ങള്‍ ലോകത്തിന്നു, ദൂതന്മാര്‍ക്കും മനുഷ്യര്‍ക്കും തന്നേ, കൂത്തുകാഴ്ചയായി തീര്‍ന്നിരിക്കയാല്‍ ദൈവം അപ്പൊസ്തലന്മാരായ ഞങ്ങളെ ഒടുക്കത്തവരായി മരണവിധിയില്‍ ഉള്‍പ്പെട്ടവരെപ്പോലെ നിറുത്തി എന്നു എനിക്കു തോന്നുന്നു.

4:10b.1CO.004.010 ഞങ്ങള്‍ ക്രിസ്തുനിമിത്തം ഭോഷന്മാര്‍; നിങ്ങള്‍ ക്രിസ്തുവില്‍ വിവേകികള്‍; ഞങ്ങള്‍ ബലഹീനര്‍, നിങ്ങള്‍ ബലവാന്മാര്‍; നിങ്ങള്‍ മഹത്തുക്കള്‍, ഞങ്ങള്‍ മാനഹീനര്‍ അത്രേ.

4:11b.1CO.004.011 ഈ നാഴികവരെ ഞങ്ങള്‍ വിശന്നും ദാഹിച്ചും ഉടുപ്പാന്‍ ഇല്ലാതെയും കുത്തുകൊണ്ടും സ്ഥിരവാസം കൂടാതെയും ഇരിക്കുന്നു.

4:12b.1CO.004.012 സ്വന്തകയ്യാല്‍ വേലചെയ്തു അദ്ധ്വാനിക്കുന്നു; ശകാരം കേട്ടിട്ടു ആശീര്‍വ്വദിക്കുന്നു; ഉപദ്രവം ഏറ്റിട്ടു സഹിക്കുന്നു; ദൂഷണം കേട്ടിട്ടു നല്ലവാക്കു പറയുന്നു.

4:13b.1CO.004.013 ഞങ്ങള്‍ ലോകത്തിന്റെ ചവറുപോലെയും ഇന്നുവരെ സകലത്തിന്റെയും അഴുക്കായും തീര്‍ന്നിരിക്കുന്നു.

4:14b.1CO.004.014 നിങ്ങളെ നാണിപ്പിപ്പാനല്ല, എന്റെ പ്രിയ മക്കളോടു എന്നപോലെ ബുദ്ധിപറഞ്ഞുകൊണ്ടു ഇതു എഴുതുന്നു.

4:15b.1CO.004.015 നിങ്ങള്‍ക്കു ക്രിസ്തുവില്‍ പതിനായിരം ഗുരുക്കന്മാര്‍ ഉണ്ടെങ്കിലും പിതാക്കന്മാര്‍ ഏറെയില്ല; ക്രിസ്തുയേശുവില്‍ ഞാനല്ലോ നിങ്ങളെ സുവിശേഷത്താല്‍ ജനിപ്പിച്ചതു.

4:16b.1CO.004.016 ആകയാല്‍ എന്റെ അനുകാരികള്‍ ആകുവിന്‍ എന്നു ഞാന്‍ നിങ്ങളെ പ്രബോധിപ്പിക്കുന്നു.

4:17b.1CO.004.017 ഇതുനിമിത്തം കര്‍ത്താവില്‍ വിശ്വസ്തനും എന്റെ പ്രിയ മകനുമായ തിമൊഥെയോസിനെ നിങ്ങളുടെ അടുക്കല്‍ അയച്ചിരിക്കുന്നു. ഞാന്‍ എങ്ങും ഏതു സഭയിലും ഉപദേശിക്കുന്നതുപോലെ ക്രിസ്തുവിലുള്ള എന്റെ വഴികള്‍ അവന്‍ നിങ്ങളെ ഔര്‍പ്പിക്കും.

4:18b.1CO.004.018 എങ്കിലും ഞാന്‍ നിങ്ങളുടെ അടുക്കല്‍ വരികയില്ല എന്നുവെച്ചുചിലര്‍ ചീര്‍ത്തിരിക്കുന്നു.

4:19b.1CO.004.019 കര്‍ത്താവിന്നു ഇഷ്ടം എങ്കില്‍ ഞാന്‍ വേഗം നിങ്ങളുടെ അടുക്കല്‍ വന്നു, ചീര്‍ത്തിരിക്കുന്നവരുടെ വാക്കല്ല ശക്തി തന്നേ കണ്ടറിയും.

4:20b.1CO.004.020 ദൈവരാജ്യം വചനത്തിലല്ല ശക്തിയിലത്രേ ആകുന്നു.

4:21b.1CO.004.021 നിങ്ങള്‍ക്കു ഏതു വേണം? ഞാന്‍ വടിയോടുകൂടെയോ സ്നേഹത്തിലും സൌമ്യാത്മാവിലുമോ നിങ്ങളുടെ അടുക്കല്‍ വരേണ്ടതു?

5

5:1b.1CO.005.001 നിങ്ങളുടെ ഇടയില്‍ ദുര്‍ന്നടപ്പു ഉണ്ടെന്നു കേള്‍ക്കുന്നു. ഒരുത്തന്‍ തന്റെ അപ്പന്റെ ഭാര്‍യ്യയെ വെച്ചുകൊള്ളുന്നുപോല്‍; അതു ജാതികളില്‍പോലും ഇല്ലാത്ത ദുര്‍ന്നടപ്പു തന്നേ.

5:2b.1CO.005.002 എന്നിട്ടും നിങ്ങള്‍ ചീര്‍ത്തിരിക്കുന്നു; ഈ ദുഷ്കര്‍മ്മം ചെയ്തവനെ നിങ്ങളുടെ ഇടയില്‍ നിന്നു നീക്കുവാന്‍ തക്കവണ്ണം നിങ്ങള്‍ ദുഃഖിച്ചിട്ടുമില്ല.

5:3b.1CO.005.003 ഞാനോ ശരീരംകൊണ്ടു ദൂരസ്ഥന്‍ എങ്കിലും ആത്മാവുകൊണ്ടു കൂടെയുള്ളവനായി, നിങ്ങളുടെ മദ്ധ്യേ ഇരിക്കുന്നവനായി തന്നേ, ഈ ദുഷ്കര്‍മ്മം ചെയ്തവനെക്കുറിച്ചു

5:4b.1CO.005.004 നിങ്ങളും എന്റെ ആത്മാവും നമ്മുടെ കര്‍ത്താവായ യേശുവിന്റെ ശക്തിയോടെ ഒന്നിച്ചു കൂടീട്ടു നമ്മുടെ കര്‍ത്താവായ യേശുവിന്റെ നാമത്തില്‍ അവനെ,

5:5b.1CO.005.005 ആത്മാവു കര്‍ത്താവായ യേശുവിന്റെ നാളില്‍ രക്ഷിക്കപ്പെടേണ്ടതിന്നു ജഡസംഹാരത്തിന്നായി സാത്താന്നു ഏല്പിക്കേണം എന്നു വിധിച്ചിരിക്കുന്നു.

5:6b.1CO.005.006 നിങ്ങളുടെ പ്രശംസ നന്നല്ല; അസാരം പുളിമാവു പിണ്ഡത്തെ മുഴുവനും പുളിപ്പിക്കുന്നു എന്നു അറിയുന്നില്ലയോ?

5:7b.1CO.005.007 നിങ്ങള്‍ പുളിപ്പില്ലാത്തവരായിരിപ്പാന്‍ തക്കവണ്ണം പുതിയ പിണ്ഡം ആകേണ്ടതിന്നു പഴയ പുളിമാവിനെ നീക്കിക്കളവിന്‍ . നമ്മുടെ പെസഹകൂഞ്ഞാടും അറുക്കപ്പെട്ടിരിക്കുന്നു; ക്രിസ്തു തന്നേ.

5:8b.1CO.005.008 ആകയാല്‍ നാം പഴയ പുളിമാവുകൊണ്ടല്ല, തിന്മയും ദുഷ്ടതയും ആയ പുളിമാവുകൊണ്ടുമല്ല, സ്വച്ഛതയും സത്യവുമായ പുളിപ്പില്ലായ്മകൊണ്ടുതന്നേ ഉത്സവം ആചരിക്ക.

5:9b.1CO.005.009 ദുര്‍ന്നടപ്പുകാരോടു സംസര്‍ഗ്ഗം അരുതു എന്നു ഞാന്‍ എന്റെ ലേഖനത്തില്‍ നിങ്ങള്‍ക്കു എഴുതീട്ടുണ്ടല്ലോ.

5:10b.1CO.005.010 അതു ഈ ലോകത്തിലെ ദുര്‍ന്നടപ്പുകാരോടോ അത്യാഗ്രഹികളോടോ പിടിച്ചുപറിക്കാരോടോ വിഗ്രഹാരാധികളോടോ അരുതു എന്നല്ലല്ലോ; അങ്ങനെ എങ്കില്‍ നിങ്ങള്‍ ലോകം വിട്ടു പോകേണ്ടിവരും.

5:12b.1CO.005.012 പുറത്തുള്ളവരെ വിധിപ്പാന്‍ എനിക്കു എന്തു കാര്‍യ്യം? നിങ്ങള്‍ അകത്തുള്ളവരെ അല്ലയോ വിധിക്കുന്നതു; പുറത്തുള്ളവരെ ദൈവം വിധിക്കുന്നു.

5:13b.1CO.005.013 ആ ദുഷ്ടനെ നിങ്ങളുടെ ഇടയില്‍നിന്നു നീക്കിക്കളവിന്‍ .

6

6:1b.1CO.006.001 നിങ്ങളില്‍ ഒരുത്തന്നു മറ്റൊരുത്തനോടു ഒരു കാര്‍യ്യം ഉണ്ടെങ്കില്‍ വിശുദ്ധന്മാരുടെ മുമ്പാകെ അല്ല, അഭക്തന്മാരുടെ മുമ്പില്‍ വ്യവഹാരത്തിന്നു പോകുവാന്‍ തുനിയുന്നുവോ?

6:2b.1CO.006.002 വിശുദ്ധന്മാര്‍ ലോകത്തെ വിധിക്കും എന്നു അറിയുന്നില്ലയോ? ലോകത്തെ നിങ്ങള്‍ വിധിക്കുമെങ്കില്‍ ഏറ്റവും ചെറിയ സംഗതികളെ വിധിപ്പാന്‍ നിങ്ങള്‍ അയോഗ്യരോ?

6:3b.1CO.006.003 നാം ദൂതന്മാരെ വിധിക്കും എന്നു നിങ്ങള്‍ അറിയുന്നില്ലയോ? ഐഹികകാര്‍യ്യങ്ങളെ എത്ര അധികം?

6:4b.1CO.006.004 എന്നാല്‍ നിങ്ങള്‍ക്കു ഐഹികകാര്‍യ്യങ്ങളെക്കുറിച്ചു വ്യവഹാരം ഉണ്ടെങ്കില്‍ വിധിപ്പാന്‍ സഭ ഗണ്യമാക്കാത്തവരെ ഇരുത്തുന്നുവോ?

6:5b.1CO.006.005 നിങ്ങള്‍ക്കു ലജ്ജെക്കായി ഞാന്‍ ചോദിക്കുന്നു; ഇങ്ങനെ സഹോദരന്മാര്‍ക്കും മദ്ധ്യേ കാര്‍യ്യം തീര്‍പ്പാന്‍ പ്രാപ്തിയുള്ളോരു ജ്ഞാനിയും നിങ്ങളുടെ ഇടയില്‍ ഇല്ലയോ?

6:6b.1CO.006.006 അല്ല, സഹോദരന്‍ സഹോദരനോടു വ്യവഹരിക്കുന്നു; അതും അവിശ്വാസികളുടെ മുമ്പില്‍ തന്നേ.

6:7b.1CO.006.007 നിങ്ങള്‍ക്കു തമ്മില്‍ വ്യവഹാരം ഉണ്ടാകുന്നതു തന്നേ കേവലം പോരായ്മയാകുന്നു; അതിന്നു പകരം നിങ്ങള്‍ അന്യായം സഹിച്ചുകൊള്ളാത്തതു എന്തു? നഷ്ടം ഏറ്റുകൊള്ളാത്തതു എന്തു?

6:8b.1CO.006.008 അല്ല, നിങ്ങള്‍ അന്യായം ചെയ്കയും നഷ്ടം വരുത്തുകയും ചെയ്യുന്നു; അതും സഹോദരന്മാര്‍ക്കും തന്നേ.

6:9b.1CO.006.009 അന്യായം ചെയ്യുന്നവര്‍ ദൈവരാജ്യം അവകാശമാക്കുകയില്ല എന്നു അറിയുന്നില്ലയോ? നിങ്ങളെത്തന്നേ വഞ്ചിക്കാതിരിപ്പിന്‍ ; ദുര്‍ന്നടപ്പുകാര്‍, വിഗ്രഹാരാധികള്‍, വ്യഭിചാരികള്‍, സ്വയഭോഗികള്‍, പുരുഷകാമികള്‍,

6:10b.1CO.006.010 കള്ളന്മാര്‍, അത്യാഗ്രഹികള്‍, മദ്യപന്മാര്‍, വാവിഷ്ഠാണക്കാര്‍, പിടിച്ചുപറിക്കാര്‍ എന്നിവര്‍ ദൈവരാജ്യം അവകാശമാക്കുകയില്ല.

6:11b.1CO.006.011 നിങ്ങളും ചിലര്‍ ഈ വകക്കാരായിരുന്നു; എങ്കിലും നിങ്ങള്‍ കര്‍ത്താവായ യേശുക്രിസ്തുവിന്റെ നാമത്തിലും നമ്മുടെ ദൈവത്തിന്റെ ആത്മാവിനാലും നിങ്ങളെത്തന്നേ കഴുകി ശുദ്ധീകരണവും നീതീകരണവും പ്രാപിച്ചിരിക്കുന്നു.

6:12b.1CO.006.012 സകലത്തിന്നും എനിക്കു കര്‍ത്തവ്യം ഉണ്ടു എങ്കിലും സകലവും പ്രയോജനമുള്ളതല്ല; സകലത്തിന്നും എനിക്കു കര്‍ത്തവ്യം ഉണ്ടു എങ്കിലും ഞാന്‍ യാതൊന്നിന്നും അധീനനാകയില്ല.

6:13b.1CO.006.013 ഭോജ്യങ്ങള്‍ വയറ്റിന്നും വയറു ഭോജ്യങ്ങള്‍ക്കും ഉള്ളതു; എന്നാല്‍ ദൈവം ഇതിനെയും അതിനെയും ഇല്ലായ്മയാക്കും. ശരീരമോ ദുര്‍ന്നടപ്പിന്നല്ല കര്‍ത്താവിന്നത്രേ; കര്‍ത്താവു ശരീരത്തിന്നും.

6:14b.1CO.006.014 എന്നാല്‍ ദൈവം കര്‍ത്താവിനെ ഉയിര്‍പ്പിച്ചതുപോലെ നമ്മെയും തന്റെ ശക്തിയാല്‍ ഉയിര്‍പ്പിക്കും.

6:15b.1CO.006.015 നിങ്ങളുടെ ശരീരങ്ങള്‍ ക്രിസ്തുവിന്റെ അവയവങ്ങള്‍ ആകുന്നു എന്നു അറിയുന്നില്ലയോ? ക്രിസ്തുവിന്റെ അവയവങ്ങളെ ഞാന്‍ എടുത്തു വേശ്യയുടെ അവയവങ്ങള്‍ ആക്കാമോ? ഒരുനാളും അരുതു.

6:16b.1CO.006.016 വേശ്യയോടു പറ്റിച്ചേരുന്നവന്‍ അവളുമായി ഏകശരീരമാകുന്നു എന്നു നിങ്ങള്‍ അറിയുന്നില്ലയോ? ഇരുവരും ഒരു ദേഹമായിത്തീരും എന്നുണ്ടല്ലോ.

6:17b.1CO.006.017 കര്‍ത്താവിനോടു പറ്റിച്ചേരുന്നവനോ അവനുമായി ഏകാത്മാവു ആകുന്നു.

6:18b.1CO.006.018 ദുര്‍ന്നടപ്പു വിട്ടു ഔടുവിന്‍ . മനുഷ്യന്‍ ചെയ്യുന്ന ഏതു പാപവും ശരീരത്തിന്നു പുറത്താകുന്നു. ദുര്‍ന്നടപ്പുകാരനോ സ്വന്തശരീരത്തിന്നു വിരോധമായി പാപം ചെയ്യുന്നു.

6:19b.1CO.006.019 ദൈവത്തിന്റെ ദാനമായി നിങ്ങളില്‍ ഇരിക്കുന്ന പരിശുദ്ധാത്മാവിന്റെ മന്ദിരമാകുന്നു നിങ്ങളുടെ ശരീരം എന്നും നിങ്ങളെ വിലെക്കു വാങ്ങിയിരിക്കയാല്‍ നിങ്ങള്‍ താന്താങ്ങള്‍ക്കുള്ളവരല്ല എന്നും അറിയുന്നില്ലയോ?

6:20b.1CO.006.020 അകയാല്‍ നിങ്ങളുടെ ശരീരംകൊണ്ടു ദൈവത്തെ മഹത്വപ്പെടുത്തുവിന്‍ .

7

7:1b.1CO.007.001 നിങ്ങള്‍ എഴുതി അയച്ച സംഗതികളെക്കുറിച്ചു എന്റെ അഭിപ്രായം എന്തെന്നാല്‍സ്ത്രീയെ തൊടാതിരിക്കുന്നതു മനുഷ്യന്നു നല്ലതു.

7:2b.1CO.007.002 എങ്കിലും ദുര്‍ന്നടപ്പുനിമിത്തം ഔരോരുത്തന്നു സ്വന്തഭാര്‍യ്യയും ഔരോരുത്തിക്കു സ്വന്തഭര്‍ത്താവും ഉണ്ടായിരിക്കട്ടെ.

7:3b.1CO.007.003 ഭര്‍ത്താവു ഭാര്‍യ്യക്കും ഭാര്‍യ്യ ഭര്‍ത്താവിന്നും കടംപെട്ടിരിക്കുന്നതു ചെയ്യട്ടെ.

7:4b.1CO.007.004 ഭര്‍യ്യയുടെ ശരീരത്തിന്മേല്‍ അവള്‍ക്കല്ല ഭര്‍ത്താവിന്നത്രേ അധികാരമുള്ളതു; അങ്ങനെ ഭര്‍ത്താവിന്റെ ശരീരത്തിന്മേല്‍ അവന്നല്ല ഭാര്‍യ്യെക്കത്രേ അധികാരം.

7:5b.1CO.007.005 പ്രാര്‍ത്ഥനെക്കു അവസരമുണ്ടാവാന്‍ ഒരു സമയത്തേക്കു പരസ്പരസമ്മതത്തോടെ അല്ലാതെ തമ്മില്‍ വേറുപെട്ടിരിക്കരുതു; നിങ്ങളുടെ അജിതേന്ദ്രിയത്വം നിമിത്തം സാത്താന്‍ നിങ്ങളെ പരീക്ഷിക്കാതിരിക്കേണ്ടതിന്നു വീണ്ടും ചേര്‍ന്നിരിപ്പിന്‍ .

7:6b.1CO.007.006 ഞാന്‍ ഇതു കല്പനയായിട്ടല്ല അനുവാദമായിട്ടത്രേ പറയുന്നതു.

7:7b.1CO.007.007 സകല മനുഷ്യരും എന്നെപ്പോലെ ആയിരിക്കേണം എന്നു ഞാന്‍ ഇച്ഛിക്കുന്നു. എങ്കിലും ഒരുവന്നു ഇങ്ങനെയും ഒരുവന്നു അങ്ങനെയും താന്താന്റെ കൃപാവരം ദൈവം നല്കിയിരിക്കുന്നു.

7:8b.1CO.007.008 വിവാഹം കഴിയാത്തവരോടും വിധവമാരോടുംഅവര്‍ എന്നെപ്പോലെ പാര്‍ത്തുകൊണ്ടാല്‍ അവര്‍ക്കും കൊള്ളാം എന്നു ഞാന്‍ പറയുന്നു.

7:9b.1CO.007.009 ജിതേന്ദ്രിയത്വമില്ലെങ്കിലോ അവര്‍ വിവാഹം ചെയ്യട്ടെ; അഴലുന്നതിനെക്കാള്‍ വിവാഹം ചെയ്യുന്നതു നല്ലതു.

7:10b.1CO.007.010 വിവാഹം കഴിഞ്ഞവരോടോ ഞാനല്ല കര്‍ത്താവു തന്നേ കല്പിക്കുന്നതു

7:11b.1CO.007.011 ഭാര്‍യ്യ ഭര്‍ത്താവിനെ വേറുപിരിയരുതു; പിരിഞ്ഞു എന്നു വരികിലോ വിവാഹംകൂടാതെ പാര്‍ക്കേണം; അല്ലെന്നു വരികില്‍ ഭര്‍ത്താവോടു നിരന്നുകൊള്ളേണം; ഭര്‍ത്താവു ഭാര്‍യ്യയെ ഉപേക്ഷിക്കയുമരുതു.

7:12b.1CO.007.012 എന്നാല്‍ ശേഷമുള്ളവരോടു കര്‍ത്താവല്ല ഞാന്‍ തന്നേ പറയുന്നതുഒരു സഹോദരന്നു അവിശ്വാസിയായ ഭാര്‍യ്യ ഉണ്ടായിരിക്കയും അവള്‍ അവനോടുകൂടെ പാര്‍പ്പാന്‍ സമ്മതിക്കയും ചെയ്താല്‍ അവളെ ഉപേക്ഷിക്കരുതു.

7:13b.1CO.007.013 അവിശ്വസിയായ ഭര്‍ത്താവുള്ള ഒരു സ്ത്രീയും, അവന്‍ അവളോടുകൂടെ പാര്‍പ്പാന്‍ സമ്മതിക്കുന്നു എങ്കില്‍, ഭര്‍ത്താവിനെ ഉപേക്ഷിക്കരുതു.

7:14b.1CO.007.014 അവിശ്വാസിയായ ഭര്‍ത്താവു ഭാര്‍യ്യ മുഖാന്തരം വിശുദ്ധീകരിക്കപ്പെട്ടും അവിശ്വാസിയായ ഭാര്‍യ്യ സഹോദരന്‍ മുഖാന്തരം വിശുദ്ധീകരിക്കപ്പെട്ടുമിരിക്കുന്നു; അല്ലെങ്കില്‍ നിങ്ങളുടെ മക്കള്‍ അശുദ്ധര്‍ എന്നു വരും; ഇപ്പോഴോ അവര്‍ വിശുദ്ധര്‍ ആകുന്നു.

7:15b.1CO.007.015 അവിശ്വാസി വേറുപിരിയുന്നു എങ്കില്‍ പിരിയട്ടെ; ഈ വകയില്‍ സഹോദരനോ സഹോദരിയോ ബദ്ധരായിരിക്കുന്നില്ല; എന്നാല്‍ സമാധാനത്തില്‍ ജീവിപ്പാന്‍ ദൈവം നമ്മെ വിളിച്ചിരിക്കുന്നു.

7:16b.1CO.007.016 സ്ത്രീയേ, നീ ഭര്‍ത്താവിന്നു രക്ഷവരുത്തും എന്നു നിനക്കു എങ്ങനെ അറിയാം? പുരുഷാ, നീ ഭാര്‍യ്യെക്കു രക്ഷ വരുത്തും എന്നു നിനക്കു എങ്ങനെ അറിയാം?

7:17b.1CO.007.017 എന്നാല്‍ ഔരോരുത്തന്നു കര്‍ത്താവു വിഭാഗിച്ചുകൊടുത്തതുപോലെയും ഔരോരുത്തനെ ദൈവം വിളിച്ചതുപോലെയും അവനവന്‍ നടക്കട്ടെ; ഇങ്ങനെ ആകുന്നു ഞാന്‍ സകല സഭകളിലും ആജ്ഞാപിക്കുന്നതു.

7:18b.1CO.007.018 ഒരുത്തന്‍ പരിച്ഛേദനയോടെ വിളിക്കപ്പെട്ടുവോ? അഗ്രചര്‍മ്മം വരുത്തരുതു; ഒരുത്തന്‍ അഗ്രചര്‍മ്മത്തോടെ വിളിക്കപ്പെട്ടുവോ? പരിച്ഛേദന ഏല്‍ക്കരുതു.

7:19b.1CO.007.019 പരിച്ഛേദന ഒന്നുമില്ല, അഗ്രചര്‍മ്മവും ഒന്നുമില്ല, ദൈവകല്പന പ്രമാണിക്കുന്നതത്രേ കാര്‍യ്യം.

7:20b.1CO.007.020 ഔരോരുത്തന്‍ വിളിക്കപ്പെട്ട സ്ഥിതിയില്‍ തന്നേ വസിച്ചുകൊള്ളട്ടെ.

7:21b.1CO.007.021 നീ ദാസനായി വിളിക്കപ്പെട്ടുവോ? വ്യസനിക്കരുതു. സ്വതന്ത്രന്‍ ആകുവാന്‍ കഴിയുമെങ്കിലും അതില്‍ തന്നേ ഇരുന്നുകൊള്‍ക.

7:22b.1CO.007.022 ദാസനായി കര്‍ത്താവില്‍ വിളിക്കപ്പെട്ടവന്‍ കര്‍ത്താവിന്റെ സ്വതന്ത്രന്‍ ആകുന്നു. അങ്ങനെ തന്നേ സ്വതന്ത്രനായി വിളിക്കപ്പെട്ടവന്‍ ക്രിസ്തുവിന്റെ ദാസനാകുന്നു.

7:23b.1CO.007.023 നിങ്ങളെ വിലെക്കുവാങ്ങിയിരിക്കുന്നു; മനുഷ്യര്‍ക്കും ദാസന്മാരാകരുതു.

7:24b.1CO.007.024 സഹോദരന്മാരേ, ഔരോരുത്തന്‍ വിളിക്കപ്പെട്ട സ്ഥിതിയില്‍ തന്നേ ദൈവസന്നിധിയില്‍ വസിക്കട്ടെ.

7:25b.1CO.007.025 കന്യകമാരെക്കുറിച്ചു എനിക്കു കര്‍ത്താവിന്റെ കല്പനയില്ല; എങ്കിലും വിശ്വസ്തന്‍ ആകുവാന്തക്കവണ്ണം കര്‍ത്താവിന്റെ കരുണ ലഭിച്ചവനായി ഞാന്‍ അഭിപ്രായം പറയുന്നു.

7:26b.1CO.007.026 ഇപ്പോഴത്തെ കഷ്ടത നിമിത്തം ഞാന്‍ പറഞ്ഞതുപോലെ മനുഷ്യന്‍ അങ്ങനെ തന്നേ ഇരിക്കുന്നതു അവന്നു നന്നു എന്നു എനിക്കു തോന്നുന്നു.

7:27b.1CO.007.027 നീ ഭാര്‍യ്യയോടു ബന്ധിക്കപ്പെട്ടിരിക്കുന്നുവോ? വേറുപാടു അന്വേഷിക്കരുതു. നീ ഭാര്‍യ്യ ഇല്ലാത്തവനോ? ഭാര്‍യ്യയെ അന്വേഷിക്കരുതു.

7:28b.1CO.007.028 നീ വിവാഹം ചെയ്താലും ദോഷമില്ല; കന്യകയും വിവാഹം ചെയ്താല്‍ ദോഷമില്ല; എങ്കിലും ഇങ്ങനെയുള്ളവര്‍ക്കും ജഡത്തില്‍ കഷ്ടത ഉണ്ടാകും; അതു നിങ്ങള്‍ക്കു വരരുതു എന്നു എന്റെ ആഗ്രഹം.

7:29b.1CO.007.029 എന്നാല്‍ സഹോദരന്മാരേ, ഇതൊന്നു ഞാന്‍ പറയുന്നുകാലം ചുരുങ്ങിയിരിക്കുന്നു;

7:30b.1CO.007.030 ഇനി ഭാര്‍യ്യമാരുള്ളവര്‍ ഇല്ലാത്തവരെപ്പോലെയും കരയുന്നവര്‍ കരയാത്തവരെപ്പോലെയും സന്തോഷിക്കുന്നവര്‍ സന്തോഷിക്കാത്തവരെപ്പോലെയും വിലെക്കു വാങ്ങുന്നവര്‍ കൈവശമാക്കാത്തവരെപ്പോലെയും

7:31b.1CO.007.031 ലോകത്തെ അനുഭവിക്കുന്നവര്‍ അതിനെ അനുഭവിക്കാത്തവരെപ്പോലെയും ആയിരിക്കേണം. ഈ ലോകത്തിന്റെ രൂപം ഒഴിഞ്ഞുപോകുന്നുവല്ലോ.

7:32b.1CO.007.032 നിങ്ങള്‍ ചിന്താകുലമില്ലാത്തവരായിരിക്കേണം എന്നു ഞാന്‍ ഇച്ഛിക്കുന്നു. വിവാഹം ചെയ്യാത്തവന്‍ കര്‍ത്താവിനെ എങ്ങനെ പ്രസാദിപ്പിക്കും എന്നുവെച്ചു കര്‍ത്താവിന്നുള്ളതു ചിന്തിക്കുന്നു;

7:33b.1CO.007.033 വിവാഹം ചെയ്തവന്‍ ഭാര്‍യ്യയെ എങ്ങനെ പ്രസാദിപ്പിക്കും എന്നുവെച്ചു ലോകത്തിന്നുള്ളതു ചിന്തിക്കുന്നു.

7:34b.1CO.007.034 അതുപോലെ ഭാര്‍യ്യയായവള്‍ക്കും കന്യകെക്കും തമ്മില്‍ വ്യത്യാസം ഉണ്ടു. വിവാഹം കഴിയാത്തവള്‍ ശരീരത്തിലും ആത്മാവിലും വിശുദ്ധയാകേണ്ടതിന്നു കര്‍ത്താവിന്നുള്ളതു ചിന്തിക്കുന്നു; വിവാഹം കഴിഞ്ഞവള്‍ ഭര്‍ത്താവിനെ എങ്ങനെ പ്രസാദിപ്പിക്കും എന്നുവെച്ചു ലോകത്തിന്നുള്ളതു ചിന്തിക്കുന്നു.

7:35b.1CO.007.035 ഞാന്‍ ഇതു നിങ്ങള്‍ക്കു കുടുക്കിടുവാനല്ല, യോഗ്യത വിചാരിച്ചും നിങ്ങള്‍ ചാപല്യം കൂടാതെ കര്‍ത്താവിങ്കല്‍ സ്ഥിരമായ്‍വസിക്കേണ്ടതിന്നും നിങ്ങളുടെ ഉപകാരത്തിന്നായിട്ടത്രേ പറയുന്നതു.

7:36b.1CO.007.036 എന്നാല്‍ ഒരുത്തന്‍ തന്റെ കന്യകെക്കു പ്രായം കടന്നാല്‍ താന്‍ ചെയ്യുന്നതു അയോഗ്യം എന്നു നിരൂപിക്കുന്നു എങ്കില്‍ അങ്ങനെ വേണ്ടിവന്നാല്‍ ഇഷ്ടംപോലെ ചെയ്യട്ടെ; അവന്‍ ദോഷം ചെയ്യുന്നില്ല; അവര്‍ വിവാഹം ചെയ്യട്ടെ.

7:37b.1CO.007.037 എങ്കിലും നിര്‍ബ്ബന്ധമില്ലാതെ തന്റെ ഇഷ്ടം നടത്തുവാന്‍ അധികാരമുള്ളവനും ഹൃദയത്തില്‍ സ്ഥിരതയുള്ളവനുമായ ഒരുവന്‍ തന്റെ കന്യകയെ സൂക്ഷിച്ചുകൊള്‍വാന്‍ സ്വന്ത ഹൃദയത്തില്‍ നിര്‍ണ്ണയിച്ചു എങ്കില്‍ അവന്‍ ചെയ്യുന്നതു നന്നു.

7:38b.1CO.007.038 അങ്ങനെ ഒരുത്തന്‍ തന്റെ കന്യകയെ വിവാഹം കഴിപ്പിക്കുന്നതു നന്നു; വിവാഹം കഴിപ്പിക്കാതിരിക്കുന്നതു ഏറെ നന്നു.

7:39b.1CO.007.039 ഭര്‍ത്താവു ജീവിച്ചിരിക്കുന്ന കാലത്തോളം സ്ത്രീ ബന്ധിക്കപ്പെട്ടിരിക്കുന്നു; ഭര്‍ത്താവു മരിച്ചുപോയാല്‍ തനിക്കു മനസ്സുള്ളവനുമായി വിവാഹം കഴിവാന്‍ സ്വാതന്ത്ര്യം ഉണ്ടു; കര്‍ത്താവില്‍ വിശ്വസിക്കുന്നവനുമായി മാത്രമേ ആകാവു.

7:40b.1CO.007.040 എന്നാല്‍ അവള്‍ അങ്ങനെതന്നേ പാര്‍ത്തുകൊണ്ടാല്‍ ഭാഗ്യമേറിയവള്‍ എന്നു എന്റെ അഭിപ്രായം; ദൈവാത്മാവു എനിക്കും ഉണ്ടു എന്നു തോന്നുന്നു.

8

8:1b.1CO.008.001 വിഗ്രഹാര്‍പ്പിതങ്ങളുടെ കാര്‍യ്യം പറഞ്ഞാലോ നമുക്കെല്ലാവര്‍ക്കും അറിവു ഉണ്ടു എന്നു നമുക്കു അറിയാം. അറിവു ചീര്‍പ്പിക്കുന്നു; സ്നേഹമോ ആത്മികവര്‍ദ്ധന വരുത്തുന്നു.

8:2b.1CO.008.002 താന്‍ വല്ലതും അറിയുന്നു എന്നു ഒരുത്തന്നു തോന്നുന്നു എങ്കില്‍ അറിയേണ്ടതുപോലെ അവന്‍ ഇന്നുവരെ ഒന്നും അറിഞ്ഞിട്ടില്ല.

8:3b.1CO.008.003 ഒരുത്തന്‍ ദൈവത്തെ സ്നേഹിക്കുന്നു എങ്കിലോ അവനെ ദൈവം അറിഞ്ഞിരിക്കുന്നു.

8:4b.1CO.008.004 വിഗ്രഹാര്‍പ്പിതങ്ങളെ തിന്നുന്നതിനെക്കുറിച്ചോ, ലോകത്തില്‍ വിഗ്രഹം ഏതുമില്ല എന്നും ഏകദൈവമല്ലാതെ ദൈവമില്ല എന്നും നാം അറിയുന്നു. പല ദേവന്മാരും പല കര്‍ത്താക്കന്മാരും ഉണ്ടു എന്നു പറയുന്നുവല്ലോ.

8:5b.1CO.008.005 എന്നാല്‍ ആകാശത്തിലോ ഭൂമിയിലോ ദേവന്മാര്‍ എന്നു പേരുള്ളവര്‍ ഉണ്ടെന്നുവരികിലും

8:6b.1CO.008.006 പിതാവായ ഏക ദൈവമേ നമുക്കുള്ളു; അവന്‍ സകലത്തിന്നും കാരണഭൂതനും നാം അവന്നായി ജീവിക്കേണ്ടതും ആകുന്നു. യേശുക്രിസ്തു എന്ന ഏക കര്‍ത്താവും നമുക്കു ഉണ്ടു; അവന്‍ മുഖാന്തരം സകലവും അവന്‍ മുഖാന്തരം നാമും ആകുന്നു.

8:7b.1CO.008.007 എന്നാല്‍ എല്ലാവരിലും ഈ അറിവില്ല. ചിലര്‍ ഇന്നുവരെ വിഗ്രഹപരിചയം ഹേതുവായി വിഗ്രഹാര്‍പ്പിതം എന്നുവെച്ചു തിന്നുന്നു;

8:8b.1CO.008.008 അവരുടെ മനസ്സാക്ഷി ബലഹീനമാകയാല്‍ മലിനമായിത്തീരുന്നു. എന്നാല്‍ ആഹാരം നമ്മെ ദൈവത്തോടു അടുപ്പിക്കുന്നില്ല; തിന്നാഞ്ഞാല്‍ നമുക്കു നഷ്ടമില്ല; തിന്നാല്‍ ആദായവുമില്ല.

8:9b.1CO.008.009 എന്നാല്‍ നിങ്ങളുടെ ഈ സ്വതന്ത്ര്യം ബലഹീനന്മാര്‍ക്കും യാതൊരു വിധത്തിലും തടങ്ങല്‍ ആയി വരാതിരിപ്പാന്‍ നോക്കുവിന്‍ .

8:10b.1CO.008.010 അറിവുള്ളവനായ നീ ക്ഷേത്രത്തില്‍ ഭക്ഷണത്തിന്നിരിക്കുന്നതു ഒരുത്തന്‍ കണ്ടാല്‍, ബലഹീനനെങ്കില്‍ അവന്റെ മനസ്സാക്ഷി വിഗ്രഹാര്‍പ്പിതങ്ങളെ തിന്നുവാന്‍ തക്കവണ്ണം ഉറെക്കയില്ലയോ?

8:11b.1CO.008.011 ആര്‍ക്കുംവേണ്ടി ക്രിസ്തു മരിച്ചുവോ, ആ ബലഹീനസഹോദരന്‍ ഇങ്ങനെ നിന്റെ അറിവിനാല്‍ നശിച്ചു പോകുന്നു.

8:12b.1CO.008.012 ഇങ്ങനെ സഹോദരന്മാരുടെ നേരെ പാപം ചെയ്തു, അവരുടെ ബലഹീന മനസ്സാക്ഷിയെ ദണ്ഡിപ്പിക്കുമ്പോള്‍ നിങ്ങള്‍ ക്രിസ്തുവിനോടു പാപം ചെയ്യുന്നു.

8:13b.1CO.008.013 ആകയാല്‍ ആഹാരം എന്റെ സഹോദരന്നു ഇടര്‍ച്ചയായിത്തീരും എങ്കില്‍ എന്റെ സഹോദരന്നു ഇടര്‍ച്ച വരുത്താതിരിക്കേണ്ടതിന്നു ഞാന്‍ ഒരുനാളും മാംസം തിന്നുകയില്ല.

9

9:1b.1CO.009.001 ഞാന്‍ സ്വതന്ത്രന്‍ അല്ലയോ? ഞാന്‍ അപ്പൊസ്തലന്‍ അല്ലയോ? നമ്മുടെ കര്‍ത്താവായ യേശുവിനെ ഞാന്‍ കണ്ടിട്ടില്ലയോ? കര്‍ത്താവില്‍ ഞാന്‍ ചെയ്ത പ്രവൃത്തിയുടെ ഫലം നിങ്ങള്‍ അല്ലയോ?

9:2b.1CO.009.002 മറ്റുള്ളവര്‍ക്കും ഞാന്‍ അപ്പൊസ്തലന്‍ അല്ലെന്നുവരികില്‍ എങ്ങനെയെങ്കിലും നിങ്ങള്‍ക്കു ആകുന്നു; കര്‍ത്താവില്‍ എന്റെ അപ്പൊസ്തലത്വത്തിന്റെ മുദ്ര നിങ്ങളല്ലോ.

9:3b.1CO.009.003 എന്നെ വിധിക്കുന്നവരോടു ഞാന്‍ പറയുന്ന പ്രതിവാദം ഇതാകുന്നു.

9:4b.1CO.009.004 തിന്നുവാനും കുടിപ്പാനും ഞങ്ങള്‍ക്കു അധികാരമില്ലയോ?

9:5b.1CO.009.005 ശേഷം അപ്പൊസ്തലന്മാരും കര്‍ത്താവിന്റെ സഹോദരന്മാരും കേഫാവും ചെയ്യുന്നതുപോലെ ഭാര്‍യ്യയായോരു സഹോദരിയുമായി സഞ്ചരിപ്പാന്‍ ഞങ്ങള്‍ക്കു അധികാരമില്ലയൊ?

9:6b.1CO.009.006 അല്ല, വേല ചെയ്യാതിരിപ്പാന്‍ എനിക്കും ബര്‍ന്നബാസിന്നും മാത്രം അധികാരമില്ല എന്നുണ്ടോ?

9:7b.1CO.009.007 സ്വന്ത ചെലവിന്മേല്‍ യുദ്ധസേവ ചെയ്യുന്നവന്‍ ആര്‍? മുന്തിരിത്തോട്ടം ഉണ്ടാക്കി അതിന്റെ ഫലം തിന്നാതിരിക്കുന്നവന്‍ ആര്‍? ആട്ടിന്‍ കൂട്ടത്തെ മേയിച്ചു കൂട്ടത്തിന്റെ പാല്‍കൊണ്ടു ഉപജീവിക്കാതിരിക്കുന്നവന്‍ ആര്‍?

9:8b.1CO.009.008 ഞാന്‍ ഇതു മനുഷ്യരുടെ മര്‍യ്യാദപ്രകാരമോ പറയുന്നതു? ന്യായപ്രമാണവും ഇങ്ങനെ പറയുന്നില്ലയോ?

9:9b.1CO.009.009 “മെതിക്കുന്ന കാളെക്കു മുഖക്കൊട്ട കെട്ടരുതു” എന്നു മോശെയുടെ ന്യായപ്രമാണത്തില്‍ എഴുതിയിരിക്കുന്നുവല്ലോ; ദൈവം കാളെക്കു വേണ്ടിയോ ചിന്തിക്കുന്നതു?

9:10b.1CO.009.010 അല്ല, കേവലം നമുക്കു വേണ്ടി പറയുന്നതോ? അതേ, ഉഴുന്നവന്‍ ആശയോടെ ഉഴുകയും മെതിക്കുന്നവന്‍ പതം കിട്ടും എന്നുള്ള ആശയോടെ മെതിക്കയും വേണ്ടതാകയാല്‍ നമുക്കു വേണ്ടി എഴുതിയിരിക്കുന്നതത്രെ.

9:11b.1CO.009.011 ഞങ്ങള്‍ ആത്മീകമായതു നിങ്ങള്‍ക്കു വിതെച്ചിട്ടു നിങ്ങളുടെ ഐഹികമായതു കൊയ്താല്‍ വലിയ കാര്‍യ്യമോ?

9:12b.1CO.009.012 മറ്റുള്ളവര്‍ക്കും നിങ്ങളുടെ മേല്‍ ഈ അധികാരം ഉണ്ടെങ്കില്‍ ഞങ്ങള്‍ക്കു എത്ര അധികം? എങ്കിലും ഞങ്ങള്‍ ഈ അധികാരം പ്രയോഗിച്ചിട്ടില്ല; ക്രിസ്തുവിന്റെ സുവിശേഷത്തിന്നു യാതൊരു വിഘ്നവും വരുത്താതിരിപ്പാന്‍ സകലവും പൊറുക്കുന്നു.

9:13b.1CO.009.013 ദൈവാലയകര്‍മ്മങ്ങള്‍ നടത്തുന്നവര്‍ ദൈവാലയംകൊണ്ടു ഉപജീവിക്കുന്നു എന്നും യാഗപീഠത്തിങ്കല്‍ ശുശ്രൂഷചെയ്യുന്നവര്‍ യാഗപീഠത്തിലെ വഴിപാടുകളില്‍ ഔഹരിക്കാര്‍ ആകുന്നു എന്നും നിങ്ങള്‍ അറിയുന്നില്ലയോ?

9:14b.1CO.009.014 അതുപോലെ കര്‍ത്താവും സുവിശേഷം അറിയിക്കുന്നവര്‍ സുവിശേഷത്താല്‍ ഉപജീവിക്കേണം എന്നു കല്പിച്ചിരിക്കുന്നു.

9:15b.1CO.009.015 എങ്കിലും ഇതു ഒന്നും ഞാന്‍ പ്രയോഗിച്ചിട്ടില്ല; ഇങ്ങനെ എനിക്കു കിട്ടേണം എന്നുവെച്ചു ഞാന്‍ ഇതു എഴുതുന്നതും അല്ല; ആരെങ്കിലും എന്റെ പ്രശംസ വൃഥാവാക്കുന്നതിനെക്കാള്‍ മരിക്ക തന്നേ എനിക്കു നല്ലതു.

9:16b.1CO.009.016 ഞാന്‍ സുവിശേഷം അറിയിക്കുന്നു എങ്കില്‍ എനിക്കു പ്രശംസിപ്പാന്‍ ഒന്നുമില്ല. നിര്‍ബ്ബന്ധം എന്റെ മേല്‍ കിടക്കുന്നു. ഞാന്‍ സുവിശേഷം അറിയിക്കുന്നില്ല എങ്കില്‍ എനിക്കു അയ്യോ കഷ്ടം!

9:17b.1CO.009.017 ഞാന്‍ അതു മനഃപൂര്‍വ്വം നടത്തുന്നു എങ്കില്‍ എനിക്കു പ്രതിഫലം ഉണ്ടു; മനഃപൂര്‍വ്വമല്ലെങ്കിലും കാര്‍യ്യം എങ്കല്‍ ഭരമേല്പിച്ചിരിക്കുന്നു.

9:18b.1CO.009.018 എന്നാല്‍ എന്റെ പ്രതിഫലം എന്തു? സുവിശേഷം അറിയിക്കുമ്പോള്‍ സുവിശേഷഘോഷണത്തിലുള്ള അധികാരം മുഴുവനും ഉപയോഗിക്കാതെ ഞാന്‍ സുവിശേഷഘോഷണം ചെലവുകൂടാതെ നടത്തുന്നതു തന്നേ.

9:19b.1CO.009.019 ഇങ്ങനെ ഞാന്‍ കേവലം സ്വതന്ത്രന്‍ എങ്കിലും അധികംപേരെ നേടേണ്ടതിന്നു ഞാന്‍ എന്നെത്തന്നേ എല്ലാവര്‍ക്കും ദാസനാക്കി.

9:20b.1CO.009.020 യെഹൂദന്മാരെ നേടേണ്ടതിന്നു ഞാന്‍ യെഹൂദന്മാര്‍ക്കും യെഹൂദനെപ്പോലെ ആയി; ന്യായപ്രമാണത്തിന്‍ കീഴുള്ളവരെ നേടേണ്ടതിന്നു ഞാന്‍ ന്യായപ്രമാണത്തിന്‍ കീഴുള്ളവന്‍ അല്ല എങ്കിലും ന്യായപ്രമാണത്തിന്‍ കീഴുള്ളവര്‍ക്കും ന്യാപ്രമാണത്തിന്‍ കീഴുള്ളവനെപ്പോലെ ആയി.

9:21b.1CO.009.021 ദൈവത്തിന്നു ന്യായപ്രമാണമില്ലാത്തവന്‍ ആകാതെ ക്രിസ്തുവിന്നു ന്യായപ്രമാണമുള്ളവനായിരിക്കെ, ന്യയപ്രമാണമില്ലാത്തവരെ നേടേണ്ടതിന്നു ഞാന്‍ ന്യായപ്രമാണമില്ലാത്തവര്‍ക്കും ന്യായപ്രമാണമില്ലാത്തവനെപ്പോലെ ആയി.

9:22b.1CO.009.022 ബലഹീനന്മാരെ നേടേണ്ടതിന്നു ഞാന്‍ ബലഹീനര്‍ക്കും ബലഹീനനായി; ഏതുവിധത്തിലും ചിലരെ രക്ഷിക്കേണ്ടതിന്നു ഞാന്‍ എല്ലാവര്‍ക്കും എല്ലാമായിത്തീര്‍ന്നു.

9:23b.1CO.009.023 സുവിശേഷത്തില്‍ ഒരു പങ്കാളിയാകേണ്ടതിന്നു ഞാന്‍ സകലവും സുവിശേഷം നിമിത്തം ചെയ്യുന്നു.

9:24b.1CO.009.024 ഔട്ടക്കളത്തില്‍ ഔടുന്നവര്‍ എല്ലാവരും ഔടുന്നു എങ്കിലും ഒരുവനേ വിരുതു പ്രാപിക്കുന്നുള്ളു എന്നു അറിയുന്നില്ലയോ? നിങ്ങളും പ്രാപിപ്പാന്തക്കവണ്ണം ഔടുവിന്‍ .

9:25b.1CO.009.025 അങ്കം പൊരുന്നവന്‍ ഒക്കെയും സകലത്തിലും വര്‍ജ്ജനം ആചരിക്കുന്നു. അതോ, അവര്‍ വാടുന്ന കിരീടവും നാമോ വാടാത്തതും പ്രാപിക്കേണ്ടതിന്നു തന്നേ.

9:26b.1CO.009.026 ആകയാല്‍ ഞാന്‍ നിശ്ചയമില്ലാത്തവണ്ണമല്ല ഔടുന്നതു; ആകാശത്തെ കുത്തുന്നതു പോലെയല്ല ഞാന്‍ മുഷ്ടിയുദ്ധം ചെയ്യുന്നതു.

9:27b.1CO.009.027 മറ്റുള്ളവരോടു പ്രസംഗിച്ചശേഷം ഞാന്‍ തന്നേ കൊള്ളരുതാത്തവനായി പോകാതിരിക്കേണ്ടതിന്നു എന്റെ ശരീരത്തെ ദണ്ഡിപ്പിച്ചു അടിമയാക്കുകയത്രേ ചെയ്യുന്നതു.

10

10:1b.1CO.010.001 സഹോദരന്മാരേ, നമ്മുടെ പിതാക്കന്മാര്‍ എല്ലാവരും മേഘത്തിന്‍ കീഴില്‍ ആയിരുന്നു;

10:2b.1CO.010.002 എല്ലാവരും സമുദ്രത്തൂടെ കടന്നു എല്ലാവരും മേഘത്തിലും സമുദ്രത്തിലും സ്നാനം ഏറ്റു

10:3b.1CO.010.003 മോശെയോടു ചേര്‍ന്നു എല്ലാവരും

10:4b.1CO.010.004 ഒരേ ആത്മികാഹാരം തിന്നു എല്ലാവരും ഒരേ ആത്മീകപാനീയം കുടിച്ചു--അവരെ അനുഗമിച്ച ആത്മീകപാറയില്‍നിന്നല്ലോ അവര്‍ കുടിച്ചതു; ആ പാറ ക്രിസ്തു ആയിരുന്നു —

10:5b.1CO.010.005 എങ്കിലും അവരില്‍ മിക്കപേരിലും ദൈവം പ്രസാദിച്ചില്ല, അവരെ മരുഭൂമിയില്‍ തള്ളിയിട്ടുകളഞ്ഞു എന്നു നിങ്ങള്‍ അറിയാതിരിക്കരുതു എന്നു ഞാന്‍ ആഗ്രഹിക്കുന്നു.

10:6b.1CO.010.006 ഇതു നമുക്കു ദൃഷ്ടാന്തമായി സംഭവിച്ചു; അവര്‍ മോഹിച്ചതുപോലെ നാമും ദുര്‍മ്മോഹികള്‍ ആകാതിരിക്കേണ്ടതിന്നു തന്നേ.

10:7b.1CO.010.007 “ജനം തിന്നുവാനും കുടിപ്പാനും ഇരുന്നു, കളിപ്പാന്‍ എഴുന്നേറ്റു” എന്നു എഴുതിയിരിക്കുന്നപ്രകാരം അവരില്‍ ചിലരെപ്പോലെ നിങ്ങള്‍ വിഗ്രഹാരാധികള്‍ ആകരുതു.

10:8b.1CO.010.008 അവരില്‍ ചിലര്‍ പരസംഗം ചെയ്തു ഒരു ദിവസത്തില്‍ ഇരുപത്തുമൂവായിരംപേര്‍ വീണുപോയതുപോലെ നാം പരസംഗം ചെയ്യരുതു.

10:9b.1CO.010.009 അവരില്‍ ചിലര്‍ പരീക്ഷിച്ചു സര്‍പ്പങ്ങളാല്‍ നശിച്ചുപോയതുപോലെ നാം കര്‍ത്താവിനെ പരീക്ഷിക്കരുതു.

10:10b.1CO.010.010 അവരില്‍ ചിലര്‍ പിറുപിറുത്തു സംഹാരിയാല്‍ നശിച്ചുപോയതുപോലെ നിങ്ങള്‍ പിറുപിറുക്കയുമരുതു.

10:11b.1CO.010.011 ഇതു ദൃഷ്ടാന്തമായിട്ടു അവര്‍ക്കും സംഭവിച്ചു, ലോകാവസാനം വന്നെത്തിയിരിക്കുന്ന നമുക്കു ബുദ്ധ്യുപദേശത്തിന്നായി എഴുതിയുമിരിക്കുന്നു.

10:12b.1CO.010.012 ആകയാല്‍ താന്‍ നിലക്കുന്നു എന്നു തോന്നുന്നവന്‍ വീഴാതിരിപ്പാന്‍ നോക്കിക്കൊള്ളട്ടെ.

10:13b.1CO.010.013 മനുഷ്യര്‍ക്കും നടപ്പല്ലാത്ത പരീക്ഷ നിങ്ങള്‍ക്കു നേരിട്ടിട്ടില്ല; ദൈവം വിശ്വസ്തന്‍ ; നിങ്ങള്‍ക്കു കഴിയുന്നതിന്നു മീതെ പരീക്ഷ നേരിടുവാന്‍ സമ്മതിക്കാതെ നിങ്ങള്‍ക്കു സഹിപ്പാന്‍ കഴിയേണ്ടതിന്നു പരീക്ഷയോടുകൂടെ അവന്‍ പോക്കുവഴിയും ഉണ്ടാക്കും.

10:14b.1CO.010.014 അതുകൊണ്ടു പ്രിയന്മാരേ, വിഗ്രഹാരാധന വിട്ടോടുവിന്‍ .

10:15b.1CO.010.015 നിങ്ങള്‍ വിവേകികള്‍ എന്നുവെച്ചു ഞാന്‍ പറയുന്നു; ഞാന്‍ പറയുന്നതു വിവേചിപ്പിന്‍ .

10:16b.1CO.010.016 നാം അനുഗ്രഹിക്കുന്ന അനുഗ്രഹപാത്രം ക്രിസ്തുവിന്റെ രക്തത്തിന്റെ കൂട്ടായ്മ അല്ലയോ? നാം നുറുക്കുന്ന അപ്പം ക്രിസ്തുവിന്റെ ശരീരത്തിന്റെ കൂട്ടായ്മ അല്ലയോ?

10:17b.1CO.010.017 അപ്പം ഒന്നു ആകകൊണ്ടു പലരായ നാം ഒരു ശരീരം ആകുന്നു; നാം എല്ലാവരും ആ ഒരേ അപ്പത്തില്‍ അംശികള്‍ ആകുന്നുവല്ലോ.

10:18b.1CO.010.018 ജഡപ്രകാരമുള്ള യിസ്രായേലിനെ നോക്കുവിന്‍ ; യാഗങ്ങള്‍ ഭുജിക്കുന്നവര്‍ യാഗപീഠത്തിന്റെ കൂട്ടാളികള്‍ അല്ലയോ?

10:19b.1CO.010.019 ഞാന്‍ പറയുന്നതു എന്തു? വിഗ്രഹാര്‍പ്പിതം വല്ലതും ആകുന്നു എന്നോ? വിഗ്രഹം വല്ലതും ആകുന്നു എന്നോ?

10:20b.1CO.010.020 അല്ല, ജാതികള്‍ ബലികഴിക്കുന്നതു ദൈവത്തിന്നല്ല ഭൂതങ്ങള്‍ക്കു കഴിക്കുന്നു എന്നത്രേ; എന്നാല്‍ നിങ്ങള്‍ ഭൂതങ്ങളുടെ കൂട്ടാളികള്‍ ആകുവാന്‍ എനിക്കു മനസ്സില്ല.

10:21b.1CO.010.021 നിങ്ങള്‍ക്കു കര്‍ത്താവിന്റെ പാനപാത്രവും ഭൂതങ്ങളുടെ പാനപാത്രവും കുടിപ്പാന്‍ പാടില്ല; നിങ്ങള്‍ക്കു കര്‍ത്താവിന്റെ മേശയിലും ഭൂതങ്ങളുടെ മേശയിലും അംശികള്‍ ആകുവാനും പാടില്ല.

10:22b.1CO.010.022 അല്ല, നാം കര്‍ത്താവിന്നു ക്രോധം ജ്വലിപ്പിക്കുന്നുവോ? അവനെക്കാള്‍ നാം ബലവാന്മാരോ?

10:23b.1CO.010.023 സകലത്തിന്നും എനിക്കു കര്‍ത്തവ്യം ഉണ്ടു; എങ്കിലും സകലവും പ്രയോജനമുള്ളതല്ല. സകലത്തിന്നും എനിക്കു കര്‍ത്തവ്യം ഉണ്ടു; എങ്കിലും സകലവും ആത്മികവര്‍ദ്ധന വരുത്തുന്നില്ല.

10:24b.1CO.010.024 ഔരോരുത്തന്‍ സ്വന്ത ഗുണമല്ല, മറ്റുള്ളവന്റെ ഗുണം അന്വേഷിക്കട്ടെ.

10:25b.1CO.010.025 അങ്ങാടിയില്‍ വിലക്കുന്നതു എന്തെങ്കിലും മനസ്സാക്ഷി നിമിത്തം ഒന്നും അന്വേഷണം കഴിക്കാതെ തിന്നുവിന്‍ .

10:26b.1CO.010.026 ഭൂമിയും അതിന്റെ പൂര്‍ണ്ണതയും കര്‍ത്താവിന്നുള്ളതല്ലോ.

10:27b.1CO.010.027 അവിശ്വാസികളില്‍ ഒരുവന്‍ നിങ്ങളെ ക്ഷണിച്ചാല്‍ നിങ്ങള്‍ക്കു പോകുവാന്‍ മനസ്സുണ്ടെങ്കില്‍ നിങ്ങളുടെ മുമ്പില്‍ വിളമ്പുന്നതു എന്തായാലും മനസ്സാക്ഷിനിമിത്തം ഒന്നും അന്വേഷിക്കാതെ തിന്നുവിന്‍ .

10:28b.1CO.010.028 എങ്കിലും ഒരുവന്‍ ഇതു വിഗ്രഹാര്‍പ്പിതം എന്നു നിങ്ങളോടു പറഞ്ഞാല്‍ ആ അറിയിച്ചവന്‍ നിമിത്തവും മനസ്സാക്ഷിനിമിത്തവും തിന്നരുതു.

10:29b.1CO.010.029 മനസ്സാക്ഷി എന്നു ഞാന്‍ പറയുന്നതു തന്റേതല്ല മറ്റേവന്റേതത്രെ. എന്റെ സ്വാതന്ത്ര്യം അന്യമനസ്സാക്ഷിയാല്‍ വിധിക്കപ്പെടുന്നതു എന്തിന്നു?

10:30b.1CO.010.030 നന്ദിയോടെ അനുഭവിച്ചു സ്തോത്രം ചെയ്ത സാധനംനിമിത്തം ഞാന്‍ ദുഷിക്കപ്പെടുന്നതു എന്തിന്നു?

10:31b.1CO.010.031 ആകയാല്‍ നിങ്ങള്‍ തിന്നാലും കുടിച്ചാലും എന്തുചെയ്താലും എല്ലാം ദൈവത്തിന്റെ മഹത്വത്തിന്നായി ചെയ്‍വിന്‍ .

10:32b.1CO.010.032 യെഹൂദന്മാര്‍ക്കും യവനന്മാര്‍ക്കും ദൈവസഭെക്കും ഇടര്‍ച്ചയല്ലാത്തവരാകുവിന്‍ .

10:33b.1CO.010.033 ഞാനും എന്റെ ഗുണമല്ല, പലര്‍ രക്ഷിക്കപ്പെടേണ്ടതിന്നു അവരുടെ ഗുണം തന്നേ അന്വേഷിച്ചുകൊണ്ടു എല്ലാവരെയും എല്ലാംകൊണ്ടും പ്രസാദിപ്പിക്കുന്നുവല്ലോ.

11

11:1b.1CO.011.001 ഞാന്‍ ക്രിസ്തുവിന്റെ അനുകാരിയായിരിക്കുന്നതുപോലെ നിങ്ങളും എന്റെ അനുകാരികള്‍ ആകുവിന്‍ .

11:2b.1CO.011.002 നിങ്ങള്‍ സകലത്തിലും എന്നെ ഔര്‍ക്കുംകയും ഞാന്‍ നിങ്ങളെ ഏല്പിച്ച കല്പനകളെ പ്രമാണിക്കയും ചെയ്കയാല്‍ നിങ്ങളെ പുകഴ്ത്തുന്നു.

11:3b.1CO.011.003 എന്നാല്‍ ഏതു പുരുഷന്റെയും തല ക്രിസ്തു, സ്ത്രീയുടെ തല പുരുഷന്‍ , ക്രിസ്തുവിന്റെ തല ദൈവം എന്നു നിങ്ങള്‍ അറിയേണം എന്നു ഞാന്‍ ആഗ്രഹിക്കുന്നു.

11:4b.1CO.011.004 മൂടുപടം ഇട്ടു പ്രാര്‍ത്ഥിക്കയോ പ്രവചിക്കയോ ചെയ്യുന്ന ഏതു പുരുഷനും തന്റെ തലയെ അപമാനിക്കുന്നു.

11:5b.1CO.011.005 മൂടുപടമില്ലാതെ പ്രാര്‍ത്ഥിക്കയോ പ്രവചിക്കയോ ചെയ്യുന്ന ഏതു സ്ത്രീയും തന്റെ തലയെ അപമാനിക്കുന്നു; അതു അവള്‍ ക്ഷൌരം ചെയ്യിച്ചതുപോലെയല്ലോ.

11:6b.1CO.011.006 സ്ത്രീ മൂടുപടമിടുന്നില്ലെങ്കില്‍ മുടി കത്രിച്ചുകളയട്ടെ. കത്രിക്കുന്നതോ ക്ഷൌരം ചെയ്യിക്കുന്നതോ സ്ത്രീക്കു ലജ്ജയെങ്കില്‍ മൂടുപടം ഇട്ടുകൊള്ളട്ടെ.

11:7b.1CO.011.007 പുരുഷന്‍ ദൈവത്തിന്റെ പ്രതിമയും തേജസ്സും ആകയാല്‍ മൂടുപടം ഇടേണ്ടതല്ല. സ്ത്രീയോ പുരുഷന്റെ തേജസ്സ് ആകുന്നു.

11:8b.1CO.011.008 പുരുഷന്‍ സ്ത്രീയില്‍നിന്നല്ലല്ലോ സ്ത്രീ പുരുഷനില്‍നിന്നത്രേ ഉണ്ടായതു.

11:9b.1CO.011.009 പുരുഷന്‍ സ്ത്രീക്കായിട്ടല്ല സ്ത്രീ പുരുഷന്നായിട്ടല്ലോ സൃഷ്ടിക്കപ്പെട്ടതു.

11:10b.1CO.011.010 ആകയാല്‍ സ്ത്രീക്കു ദൂതന്മാര്‍ നിമിത്തം തലമേല്‍ അധീനതാലക്ഷ്യം ഉണ്ടായിരിക്കേണം.

11:11b.1CO.011.011 എന്നാല്‍ കര്‍ത്താവില്‍ പുരുഷനെ കൂടാതെ സ്ത്രീയുമില്ല സ്ത്രീയെ കൂടാതെ പുരുഷനുമില്ല.

11:12b.1CO.011.012 സ്ത്രീ പുരുഷനില്‍നിന്നു ഉണ്ടായതുപോലെ പുരുഷനും സ്ത്രീ മുഖാന്തരം ഉളവാകുന്നു; എന്നാല്‍ സകലത്തിന്നും ദൈവം കാരണഭൂതന്‍ .

11:13b.1CO.011.013 നിങ്ങള്‍ തന്നേ വിധിപ്പിന്‍ ; സ്ത്രീ മൂടുപടം ഇടാതെ ദൈവത്തോടു പ്രാര്‍ത്ഥിക്കുന്നതു യോഗ്യമോ?

11:14b.1CO.011.014 പുരുഷന്‍ മുടി നീട്ടിയാല്‍ അതു അവന്നു അപമാനം എന്നും

11:15b.1CO.011.015 സ്ത്രീ മുടി നീട്ടിയാലോ അതു മൂടുപടത്തിന്നു പകരം നല്കിയിരിക്കകൊണ്ടു അവള്‍ക്കു മാനം ആകുന്നു എന്നും പ്രകൃതി തന്നേ നിങ്ങളെ പഠിപ്പിക്കുന്നില്ലയോ?

11:16b.1CO.011.016 ഒരുത്തന്‍ തര്‍ക്കിപ്പാന്‍ ഭാവിച്ചാല്‍ അങ്ങനെയുള്ള മര്‍യ്യാദ ഞങ്ങള്‍ക്കില്ല ദൈവസഭകള്‍ക്കുമില്ല എന്നു ഔര്‍ക്കട്ടെ.

11:17b.1CO.011.017 ഇനി ആജ്ഞാപിപ്പാന്‍ പോകുന്നതില്‍ ഞാന്‍ നിങ്ങളെ പുകഴ്ത്തുന്നില്ല; നിങ്ങള്‍ കൂടിവരുന്നതിനാല്‍ നന്മെക്കല്ല തിന്മെക്കത്രെ ഇടയാകുന്നതു.

11:18b.1CO.011.018 ഒന്നാമതു നിങ്ങള്‍ സഭകൂടുമ്പോള്‍ നിങ്ങളുടെ ഇടയില്‍ ഭിന്നത ഉണ്ടെന്നു ഞാന്‍ കേള്‍ക്കുന്നു; ഏതാനും വിശ്വസിക്കയും ചെയ്യുന്നു.

11:19b.1CO.011.019 നിങ്ങളില്‍ കൊള്ളാകുന്നവര്‍ വെളിവാകേണ്ടതിന്നു നിങ്ങളുടെ ഇടയില്‍ ഭിന്നപക്ഷങ്ങളും ഉണ്ടാകേണ്ടതു.

11:20b.1CO.011.020 നിങ്ങള്‍ കൂടിവരുമ്പോള്‍ കര്‍ത്താവിന്റെ അത്താഴമല്ല കഴിക്കുന്നതു.

11:21b.1CO.011.021 ഭക്ഷണം കഴിക്കയില്‍ ഔരോരുത്തന്‍ താന്താന്റെ അത്താഴം മുമ്പെ കഴിക്കുന്നു. അങ്ങനെ ഒരുവന്‍ വിശന്നും മറ്റൊരുവന്‍ ലഹരിപിടിച്ചും ഇരിക്കുന്നു.

11:22b.1CO.011.022 തിന്നുവാനും കുടിപ്പാനും നിങ്ങള്‍ക്കു വീടുകള്‍ ഇല്ലയോ? അല്ല, ദൈവത്തിന്റെ സഭയെ നിങ്ങള്‍ തുച്ഛീകരിച്ചു, ഇല്ലാത്തവരെ ലജ്ജിപ്പിക്കുന്നുവോ? നിങ്ങളോടു എന്തു പറയേണ്ടു? നിങ്ങളെ പുകഴ്ത്തുകയോ? ഇതില്‍ ഞാന്‍ നിങ്ങളെ പുകഴ്ത്തുന്നില്ല.

11:23b.1CO.011.023 ഞാന്‍ കര്‍ത്താവിങ്കല്‍ നിന്നു പ്രാപിക്കയും നിങ്ങള്‍ക്കു ഏല്പിക്കയും ചെയ്തതു എന്തെന്നാല്‍കര്‍ത്താവായ യേശുവിനെ കാണിച്ചുകൊടുത്ത രാത്രിയില്‍ അവന്‍ അപ്പം എടുത്തു സ്തോത്രം ചൊല്ലി നുറുക്കി

11:24b.1CO.011.024 ഇതു നിങ്ങള്‍ക്കു വേണ്ടിയുള്ള എന്റെ ശരീരം; എന്റെ ഔര്‍മ്മെക്കായി ഇതു ചെയ്‍വിന്‍ എന്നു പറഞ്ഞു.

11:25b.1CO.011.025 അവ്വണ്ണം തന്നേ അത്താഴം കഴിഞ്ഞശേഷം അവന്‍ പാനപാത്രവും എടുത്തു; ഈ പാനപാത്രം എന്റെ രക്തത്തില്‍ പുതിയനിയമം ആകുന്നു; ഇതു കുടിക്കുമ്പോഴൊക്കെയും എന്റെ ഔര്‍മ്മെക്കായി ചെയ്‍വിന്‍ എന്നു പറഞ്ഞു.

11:26b.1CO.011.026 അങ്ങനെ നിങ്ങള്‍ ഈ അപ്പം തിന്നുകയും പാനപാത്രം കുടിക്കയും ചെയ്യുമ്പോഴൊക്കെയും കര്‍ത്താവു വരുവോളം അവന്റെ മരണത്തെ പ്രസ്താവിക്കുന്നു.

11:27b.1CO.011.027 അതുകൊണ്ടു അയോഗ്യമായി അപ്പം തിന്നുകയോ കര്‍ത്താവിന്റെ പാനപാത്രം കുടിക്കയോ ചെയ്യുന്നവന്‍ എല്ലാം കര്‍ത്താവിന്റെ ശരീരവും രക്തവും സംബന്ധിച്ചു കുറ്റക്കാരന്‍ ആകും.

11:28b.1CO.011.028 മനുഷ്യന്‍ തന്നെത്താന്‍ ശോധന ചെയ്തിട്ടുവേണം ഈ അപ്പം തിന്നുകയും പാനപാത്രത്തില്‍നിന്നു കുടിക്കയും ചെയ്‍വാന്‍ .

11:29b.1CO.011.029 തിന്നുകയും കുടിക്കയും ചെയ്യുന്നവന്‍ ശരീരത്തെ വിവേചിക്കാഞ്ഞാല്‍ തനിക്കു ശിക്ഷാവിധി തിന്നുകയും കുടിക്കയും ചെയ്യുന്നു.

11:30b.1CO.011.030 ഇതുഹേതുവായി നിങ്ങളില്‍ പലരും ബലഹീനരും രോഗികളും ആകുന്നു; അനേകരും നിദ്രകൊള്ളുന്നു.

11:31b.1CO.011.031 നാം നമ്മെത്തന്നേ വിധിച്ചാല്‍ വിധിക്കപ്പെടുകയില്ല.

11:32b.1CO.011.032 വിധിക്കപ്പെടുന്നു എങ്കിലോ നാം ലോകത്തോടുകൂടെ ശിക്ഷാവിധിയില്‍ അകപ്പെടാതിരിക്കേണ്ടതിന്നു കര്‍ത്താവു നമ്മെ ബാലശിക്ഷ കഴിക്കയാകുന്നു.

11:33b.1CO.011.033 ആകയാല്‍ സഹോദരന്മാരേ, നിങ്ങള്‍ ഭക്ഷണം കഴിപ്പാന്‍ കൂടുമ്പോള്‍ അന്യോന്യം കാത്തിരിപ്പിന്‍ .

11:34b.1CO.011.034 വല്ലവന്നും വിശക്കുന്നു എങ്കില്‍ നിങ്ങള്‍ ഒരുമിച്ചു കൂടുന്നതു ന്യായവിധിക്കു ഹേതുവാകാതിരിക്കേണ്ടതിന്നു അവന്‍ വീട്ടില്‍വെച്ചു ഭക്ഷണം കഴിക്കട്ടെ. ശേഷം കാര്‍യ്യങ്ങളെ ഞാന്‍ വന്നിട്ടു ക്രമപ്പെടുത്തും.

12

12:1b.1CO.012.001 സഹോദരന്മാരേ, ആത്മികവരങ്ങളെക്കുറിച്ചു നിങ്ങള്‍ക്കു അറിവില്ലാതിരിക്കരുതു എന്നു ഞാന്‍ ആഗ്രഹിക്കുന്നു.

12:2b.1CO.012.002 നിങ്ങള്‍ ജാതികള്‍ ആയിരുന്നപ്പോള്‍ നിങ്ങളെ നടത്തിയതുപോലെ ഊമവിഗ്രഹങ്ങളുടെ അടുക്കല്‍ പോക പതിവായിരുന്നു എന്നു നിങ്ങള്‍ അറിയുന്നുവല്ലോ.

12:3b.1CO.012.003 ആകയാല്‍ ദൈവാത്മാവില്‍ സംസാരിക്കുന്നവന്‍ ആരും യേശു ശപിക്കപ്പെട്ടവന്‍ എന്നു പറകയില്ല; പരിശുദ്ധാത്മാവില്‍ അല്ലാതെ യേശു കര്‍ത്താവു എന്നു പറവാന്‍ ആര്‍ക്കും കഴികയുമില്ല എന്നു ഞാന്‍ നിങ്ങളെ ഗ്രഹിപ്പിക്കുന്നു.

12:4b.1CO.012.004 എന്നാല്‍ കൃപാവരങ്ങളില്‍ വ്യത്യാസം ഉണ്ടു; ആത്മാവു ഒന്നത്രേ.

12:5b.1CO.012.005 ശുശ്രൂഷകളില്‍ വ്യത്യാസം ഉണ്ടു; കര്‍ത്താവു ഒരുവന്‍ .

12:6b.1CO.012.006 വീര്‍യ്യപ്രവൃത്തികളില്‍ വ്യത്യാസം ഉണ്ടു; എങ്കിലും എല്ലാവരിലും എല്ലാം പ്രവര്‍ത്തിക്കുന്ന ദൈവം ഒരുവന്‍ തന്നേ.

12:7b.1CO.012.007 എന്നാല്‍ ഔരോരുത്തന്നു ആത്മാവിന്റെ പ്രകാശനം പൊതുപ്രയോജനത്തിന്നായി നല്കപ്പെടുന്നു.

12:8b.1CO.012.008 ഒരുത്തന്നു ആത്മാവിനാല്‍ ജ്ഞാനത്തിന്റെ വചനവും മറ്റൊരുത്തന്നു അതേ ആത്മാവിനാല്‍ പരിജ്ഞാനത്തിന്റെ വചനവും നല്കപ്പെടുന്നു;

12:9b.1CO.012.009 വേറൊരുത്തന്നു അതേ ആത്മാവിനാല്‍ വിശ്വാസം, മറ്റൊരുവന്നു അതേ ആത്മാവിനാല്‍ രോഗശാന്തികളുടെ വരം;

12:10b.1CO.012.010 മറ്റൊരുവന്നു വീര്‍യ്യപ്രവൃത്തികള്‍; മറ്റൊരുവന്നു പ്രവചനം; മറ്റൊരുവന്നു ആത്മാക്കളുടെ വിവേചനം; വേറൊരുവന്നു പലവിധ ഭാഷകള്‍; മറ്റൊരുവന്നു ഭാഷകളുടെ വ്യാഖ്യാനം.

12:11b.1CO.012.011 എന്നാല്‍ ഇതു എല്ലാം പ്രവര്‍ത്തിക്കുന്നതു താന്‍ ഇച്ഛിക്കുംപോലെ അവനവന്നു അതതു വരം പകുത്തുകൊടുക്കുന്ന ഒരേ ആത്മാവു തന്നേ.

12:12b.1CO.012.012 ശരീരം ഒന്നും, അതിന്നു അവയവം പലതും ശരീരത്തിന്റെ അവയവം പലതായിരിക്കെ എല്ലാം ഒരു ശരീരവും ആയിരിക്കുന്നതുപോലെ ആകുന്നു ക്രിസ്തുവും.

12:13b.1CO.012.013 യെഹൂദന്മാരോ യവനന്മാരോ ദാസന്മാരോ സ്വതന്ത്രരോ നാം എല്ലാവരും ഏകശരീരമാകുമാറു ഒരേ ആത്മാവില്‍ സ്നാനം ഏറ്റും എല്ലാവരും ഒരേ ആത്മാവിനെ പാനംചെയ്തുമിരിക്കുന്നു.

12:14b.1CO.012.014 ശരീരം ഒരു അവയവമല്ല പലതത്രേ.

12:15b.1CO.012.015 ഞാന്‍ കൈ അല്ലായ്കകൊണ്ടു ശരീരത്തിലുള്ളതല്ല എന്നു കാല്‍ പറയുന്നു എങ്കില്‍ അതിനാല്‍ അതു ശരീരത്തിലുള്ളതല്ല എന്നു വരികയില്ല.

12:16b.1CO.012.016 ഞാന്‍ കണ്ണു അല്ലായ്കകൊണ്ടു ശരീരത്തിലുള്ളതല്ല എന്നു ചെവി പറയുന്നു എങ്കില്‍ അതിനാല്‍ അതു ശരീരത്തിലുള്ളതല്ല എന്നും വരികയില്ല.

12:17b.1CO.012.017 ശരീരം മുഴുവന്‍ കണ്ണായാല്‍ ശ്രവണം എവിടെ? മുഴുവന്‍ ശ്രവണം ആയാല്‍ ഘ്രാണം എവിടെ?

12:18b.1CO.012.018 ദൈവമോ തന്റെ ഇഷ്ടപ്രകാരം അവയവങ്ങളെ ശരീരത്തില്‍ വെവ്വേറായി വെച്ചിരിക്കുന്നു.

12:19b.1CO.012.019 സകലവും ഒരു അവയവം എങ്കില്‍ ശരീരം എവിടെ?

12:20b.1CO.012.020 എന്നാല്‍ അവയവങ്ങള്‍ പലതെങ്കിലും ശരീരം ഒന്നു തന്നേ.

12:21b.1CO.012.021 കണ്ണിന്നു കയ്യോടുനിന്നെക്കൊണ്ടു എനിക്കു ആവശ്യമില്ല എന്നും, തലെക്കു കാലുകളോടുനിങ്ങളെക്കൊണ്ടു എനിക്കു ആവശ്യമില്ല എന്നുംപറഞ്ഞുകൂടാ.

12:22b.1CO.012.022 ശരീരത്തില്‍ ബലം കുറഞ്ഞവ എന്നു തോന്നുന്ന അവയവങ്ങള്‍ തന്നേ ആവശ്യമുള്ളവയാകുന്നു.

12:23b.1CO.012.023 ശരീരത്തില്‍ മാനം കുറഞ്ഞവ എന്നു തോന്നുന്നവേക്കു നാം അധികം മാനം അണിയിക്കുന്നു; നമ്മില്‍ അഴകു കുറഞ്ഞവേക്കു അധികം അഴകു വരുത്തുന്നു;

12:24b.1CO.012.024 നമ്മില്‍ അഴകുള്ള അവയവങ്ങള്‍ക്കു അതു ആവശ്യമില്ലല്ലോ.

12:25b.1CO.012.025 ശരീരത്തില്‍ ഭിന്നത വരാതെ അവയവങ്ങള്‍ അന്യോന്യം ഒരുപോലെ കരുതേണ്ടതിന്നായി ദൈവം കുറവുള്ളതിന്നു അധികം മാനം കൊടുത്തുകൊണ്ടു ശരീരത്തെ കൂട്ടിച്ചേര്‍ത്തിരിക്കുന്നു.

12:26b.1CO.012.026 അതിനാല്‍ ഒരുഅവയവം കഷ്ടം അനുഭവിക്കുന്നു എങ്കില്‍ അവയവങ്ങള്‍ ഒക്കെയും കൂടെ കഷ്ടം അനുഭവിക്കുന്നു; ഒരു അവയവത്തിന്നു മാനം വന്നാല്‍ അവയവങ്ങള്‍ ഒക്കെയുംകൂടെ സന്തോഷിക്കുന്നു.

12:27b.1CO.012.027 എന്നാല്‍ നിങ്ങള്‍ ക്രിസ്തുവിന്റെ ശരീരവും ഔരോരുത്തന്‍ വെവ്വേറായി അവയവങ്ങളും ആകുന്നു.

12:28b.1CO.012.028 ദൈവം സഭയില്‍ ഒന്നാമതു അപ്പൊസ്തലന്മാര്‍, രണ്ടാമതു പ്രവാചകന്മാര്‍ മൂന്നാമതു ഉപദേഷ്ടാക്കന്മാര്‍ ഇങ്ങനെ ഔരോരുത്തരെ നിയമിക്കയും പിന്നെ വീര്‍യ്യപ്രവൃത്തികള്‍, രോഗശാന്തികളുടെ വരം, സഹായം ചെയ്‍വാനുള്ള വരം, പരിപാലനവരം, വിവിധഭാഷാവരം എന്നിവ നലകുകയും ചെയ്തു.

12:29b.1CO.012.029 എല്ലാവരും അപ്പൊസ്തലന്മാരോ? എല്ലാവരും പ്രവാചകന്മാരോ? എല്ലാവരും ഉപദേഷ്ടാക്കന്മാരോ? എല്ലാവരും വീര്‍യ്യപ്രവൃത്തികള്‍ ചെയ്യുന്നവരോ?

12:30b.1CO.012.030 എല്ലാവര്‍ക്കും രോഗശാന്തിക്കുള്ള വരംഉണ്ടോ? എല്ലാവരും അന്യഭാഷകളില്‍ സംസാരിക്കുന്നുവോ?

12:31b.1CO.012.031 എല്ലാവരും വ്യാഖ്യാനിക്കുന്നുവോ? ശ്രേഷ്ഠവരങ്ങളെ വാഞ്ഛിപ്പിന്‍ ; ഇനി അതിശ്രേഷ്ഠമായോരു മാര്‍ഗ്ഗം ഞാന്‍ നിങ്ങള്‍ക്കു കാണിച്ചുതരാം.

13

13:1b.1CO.013.001 ഞാന്‍ മനുഷ്യരുടെയും ദൂതന്മാരുടെയും ഭാഷകളില്‍ സംസാരിച്ചാലും എനിക്കു സ്നേഹമില്ല എങ്കില്‍ ഞാന്‍ മുഴങ്ങുന്ന ചെമ്പോ ചിലമ്പുന്ന കൈത്താളമോ അത്രേ.

13:2b.1CO.013.002 എനിക്കു പ്രവചനവരം ഉണ്ടായിട്ടു സകല മര്‍മ്മങ്ങളും സകല ജ്ഞാനവും ഗ്രഹിച്ചാലും മലകളെ നീക്കുവാന്‍ തക്ക വിശ്വാസം ഉണ്ടായാലും സ്നേഹമില്ല എങ്കില്‍ ഞാന്‍ ഏതുമില്ല.

13:3b.1CO.013.003 എനിക്കുള്ളതെല്ലാം അന്നദാനം ചെയ്താലും എന്റെ ശരീരം ചുടുവാന്‍ ഏല്പിച്ചാലും, സ്നേഹം ഇല്ല എങ്കില്‍ എനിക്കു ഒരു പ്രയോജനവും ഇല്ല.

13:4b.1CO.013.004 സ്നേഹം ദീര്‍ഘമായി ക്ഷമിക്കയും ദയ കാണിക്കയും ചെയ്യുന്നു; സ്നേഹം സ്പര്‍ദ്ധിക്കുന്നില്ല.

13:5b.1CO.013.005 സ്നേഹം നിഗളിക്കുന്നില്ല. ചീര്‍ക്കുംന്നില്ല; അയോഗ്യമായി നടക്കുന്നില്ല സ്വാര്‍ത്ഥം അന്വേഷിക്കുന്നില്ല, ദ്വേഷ്യപ്പെടുന്നില്ല, ദോഷം കണക്കിടുന്നില്ല;

13:6b.1CO.013.006 അനീതിയില്‍ സന്തോഷിക്കാതെ സത്യത്തില്‍ സന്തോഷിക്കുന്നു

13:7b.1CO.013.007 എല്ലാം പൊറുക്കുന്നു, എല്ലാം വിശ്വസിക്കുന്നു, എല്ലാം പ്രത്യാശിക്കുന്നു, എല്ലാം സഹിക്കുന്നു.

13:8b.1CO.013.008 സ്നേഹം ഒരുനാളും ഉതിര്‍ന്നുപോകയില്ല. പ്രവചനവരമോ, അതു നീങ്ങിപ്പോകും; ഭാഷാവരമോ, അതു നിന്നുപോകും; ജ്ഞാനമോ, അതു നീങ്ങിപ്പോകും.

13:9b.1CO.013.009 അംശമായി മാത്രം നാം അറിയുന്നു; അംശമായി മാത്രം പ്രവചിക്കുന്നു;

13:10b.1CO.013.010 പൂര്‍ണ്ണമായതു വരുമ്പോഴോ അംശമായതു നീങ്ങിപ്പോകും.

13:11b.1CO.013.011 ഞാന്‍ ശിശുവായിരുന്നപ്പോള്‍ ശിശുവിനെപ്പോലെ സംസാരിച്ചു, ശിശുവിനെപ്പോലെ ചിന്തിച്ചു, ശിശുവിനെപ്പോലെ നിരൂപിച്ചു; പുരുഷനായ ശേഷമോ ഞാന്‍ ശിശുവിന്നുള്ളതു ത്യജിച്ചുകളഞ്ഞു.

13:12b.1CO.013.012 ഇപ്പോള്‍ നാം കണ്ണാടിയില്‍ കടമൊഴിയായി കാണുന്നു; അപ്പോള്‍ മുഖാമുഖമായി കാണും; ഇപ്പോള്‍ ഞാന്‍ അംശമായി അറിയുന്നു; അപ്പോഴോ ഞാന്‍ അറിയപ്പെട്ടതുപോലെ തന്നേ അറിയും,

13:13b.1CO.013.013 ആകയാല്‍ വിശ്വാസം, പ്രത്യാശ, സ്നേഹം ഈ മൂന്നും നിലനിലക്കുന്നു; ഇവയില്‍ വലിയതോ സ്നേഹം തന്നേ.

14

14:1b.1CO.014.001 സ്നേഹം ആചരിപ്പാന്‍ ഉത്സാഹിപ്പിന്‍ ! ആത്മികവരങ്ങളും വിശേഷാല്‍ പ്രവചനവരവും വാഞ്ഛിപ്പിന്‍ .

14:2b.1CO.014.002 അന്യഭാഷയില്‍ സംസാരിക്കുന്നവന്‍ മനുഷ്യരോടല്ല ദൈവത്തോടത്രേ സംസാരിക്കുന്നു; ആരും തിരിച്ചറിയുന്നില്ലല്ലോ; എങ്കിലും അവന്‍ ആത്മാവില്‍ മര്‍മ്മങ്ങളെ സംസാരിക്കുന്നു.

14:3b.1CO.014.003 പ്രവചിക്കുന്നവനോ ആത്മികവര്‍ദ്ധനെക്കും പ്രബോധനത്തിന്നും ആശ്വാസത്തിന്നുമായി മനുഷ്യരോടു സംസാരിക്കുന്നു.

14:4b.1CO.014.004 അന്യഭാഷയില്‍ സംസാരിക്കുന്നവന്‍ തനിക്കുതാന്‍ ആത്മികവര്‍ദ്ധന വരുത്തുന്നു; പ്രവചിക്കുന്നവന്‍ സഭെക്കു ആത്മികവര്‍ദ്ധന വരുത്തുന്നു.

14:5b.1CO.014.005 നിങ്ങള്‍ എല്ലാവരും അന്യഭാഷകളില്‍ സംസാരിക്കേണം എന്നും വിശേഷാല്‍ പ്രവചിക്കേണം എന്നും ഞാന്‍ ഇച്ഛിക്കുന്നു. അന്യഭാഷകളില്‍ സംസാരിക്കുന്നവന്‍ സഭെക്കു ആത്മികവര്‍ദ്ധന ലഭിക്കേണ്ടതിന്നു വ്യാഖ്യാനിക്കുന്നില്ലെങ്കില്‍ പ്രവചിക്കുന്നവന്‍ അവനെക്കാള്‍ വലിയവന്‍ .

14:6b.1CO.014.006 സഹോദരന്മാരേ, ഞാന്‍ വെളിപ്പാടായിട്ടോ ജ്ഞാനമായിട്ടോ പ്രവചനമായിട്ടോ ഉപദേശമായിട്ടോ നിങ്ങളോടു സംസാരിക്കാതെ അന്യഭാഷകളില്‍ സംസാരിച്ചുകൊണ്ടു നിങ്ങളുടെ അടുക്കല്‍ വന്നാല്‍ നിങ്ങള്‍ക്കു എന്തു പ്രയോജനം വരും?

14:7b.1CO.014.007 കുഴല്‍, വീണ എന്നിങ്ങനെ നാദം കൊടുക്കുന്ന നിര്‍ജ്ജീവസാധനങ്ങള്‍ തന്നേയും നാദഭേദം കാണിക്കാഞ്ഞാല്‍ ഊതിയതോ മീട്ടിയതോ എന്തെന്നു എങ്ങനെ അറിയും?

14:8b.1CO.014.008 കാഹളം തെളിവില്ലാത്ത നാദം കൊടുത്താല്‍ പടെക്കു ആര്‍ ഒരുങ്ങും?

14:9b.1CO.014.009 അതുപോലെ നിങ്ങളും നാവുകൊണ്ടു തെളിവായ വാക്കു ഉച്ചരിക്കാഞ്ഞാല്‍ സംസാരിക്കുന്നതു എന്തെന്നു എങ്ങനെ അറിയും? നിങ്ങള്‍ കാറ്റിനോടു സംസാരിക്കുന്നവര്‍ ആകുമല്ലോ.

14:10b.1CO.014.010 ലോകത്തില്‍ വിവിധ ഭാഷകള്‍ അനവധി ഉണ്ടു; അവയില്‍ ഒന്നും തെളിവില്ലാത്തതല്ല.

14:11b.1CO.014.011 ഞാന്‍ ഭാഷ അറിയാഞ്ഞാല്‍ സംസാരിക്കുന്നവന്നു ഞാന്‍ ബര്‍ബ്ബരന്‍ ആയിരിക്കും; സംസാരിക്കുന്നവന്‍ എനിക്കും ബര്‍ബ്ബരന്‍ ആയിരിക്കും.

14:12b.1CO.014.012 അവ്വണ്ണം നിങ്ങളും ആത്മവരങ്ങളെക്കുറിച്ചു വാഞ്ഛയുള്ളവരാകയാല്‍ സഭയുടെ ആത്മിക വര്‍ദ്ധനെക്കായി സഫലന്മാര്‍ ആകുവാന്‍ ശ്രമിപ്പിന്‍ .

14:13b.1CO.014.013 അതുകൊണ്ടു അന്യഭാഷയില്‍ സംസാരിക്കുന്നവന്‍ വ്യാഖ്യാനവരത്തിന്നായി പ്രാര്‍ത്ഥിക്കട്ടെ.

14:14b.1CO.014.014 ഞാന്‍ അന്യഭാഷയില്‍ പ്രാര്‍ത്ഥിക്കുന്നു എങ്കില്‍ എന്റെ ആത്മാവു പ്രാര്‍ത്ഥിക്കുന്നു; എന്റെ ബുദ്ധിയോ അഫലമായിരിക്കുന്നു.

14:15b.1CO.014.015 ആകയാല്‍ എന്തു? ഞാന്‍ ആത്മാവുകൊണ്ടു പ്രാര്‍ത്ഥിക്കും; ബുദ്ധികൊണ്ടും പ്രാര്‍ത്ഥിക്കും; ആത്മാവുകൊണ്ടു പാടും; ബുദ്ധികൊണ്ടും പാടും.

14:16b.1CO.014.016 അല്ല, നീ ആത്മാവുകൊണ്ടു സ്തോത്രം ചൊല്ലിയാല്‍ ആത്മവരമില്ലാത്തവന്‍ നീ പറയുന്നതു തിരിയാതിരിക്കെ നിന്റെ സ്തോത്രത്തിന്നു എങ്ങനെ ആമേന്‍ പറയും?

14:17b.1CO.014.017 നീ നന്നായി സ്തോത്രം ചൊല്ലുന്നു സത്യം; മറ്റവന്നു ആത്മികവര്‍ദ്ധന വരുന്നില്ലതാനും.

14:18b.1CO.014.018 നിങ്ങളെല്ലാവരിലും അധികം ഞാന്‍ അന്യഭാഷകളില്‍ സംസാരിക്കുന്നതുകൊണ്ടു ഞാന്‍ ദൈവത്തെ സ്തുതിക്കുന്നു.

14:19b.1CO.014.019 എങ്കിലും സഭയില്‍ പതിനായിരം വാക്കു അന്യഭാഷയില്‍ സംസാരിക്കുന്നതിനെക്കാള്‍ അധികം മറ്റുള്ളവരെയും പഠിപ്പിക്കേണ്ടതിന്നു ബുദ്ധികൊണ്ടു അഞ്ചുവാക്കു പറവാന്‍ ഞാന്‍ ഇച്ഛിക്കുന്നു.

14:20b.1CO.014.020 സഹോദരന്മാരേ, ബുദ്ധിയില്‍ കുഞ്ഞുങ്ങള്‍ ആകരുതു; തിന്മെക്കു ശിശുക്കള്‍ ആയിരിപ്പിന്‍ ; ബുദ്ധിയിലോ മുതിര്‍ന്നവരാകുവിന്‍ .

14:21b.1CO.014.021 “അന്യഭാഷകളാലും അന്യന്മാരുടെ അധരങ്ങളാലും ഞാന്‍ ഈ ജനത്തോടു സംസാരിക്കും എങ്കിലും അവര്‍ എന്റെ വാക്കു കേള്‍ക്കയില്ല എന്നു കര്‍ത്താവു അരുളിച്ചെയ്യുന്നു” എന്നു ന്യായപ്രമാണത്തില്‍ എഴുതിയിരിക്കുന്നു.

14:22b.1CO.014.022 അതുകൊണ്ടു അന്യഭാഷകള്‍ അടയാളമായിരിക്കുന്നതു വിശ്വാസികള്‍ക്കല്ല, അവിശ്വാസികള്‍ക്കത്രേ; പ്രവചനമോ അവിശ്വാസികള്‍ക്കല്ല, വിശ്വാസികള്‍ക്കു തന്നേ.

14:23b.1CO.014.023 സഭ ഒക്കെയും ഒരുമിച്ചുകൂടി എല്ലാവരും അന്യഭാഷകളില്‍ സംസാരിക്കുന്നു എങ്കില്‍ ആത്മവരമില്ലാത്തവരോ അവിശ്വാസികളോ അകത്തു വന്നാല്‍ നിങ്ങള്‍ക്കു ഭ്രാന്തുണ്ടു എന്നു പറകയില്ലയോ?

14:24b.1CO.014.024 എല്ലാവരും പ്രവചിക്കുന്നു എങ്കിലോ അവിശ്വാസിയോ ആത്മവരമില്ലാത്തവനോ അകത്തു വന്നാല്‍ എല്ലാവരുടെ വാക്കിനാലും അവന്നു പാപബോധം വരും; അവന്‍ എല്ലാവരാലും വിവേചിക്കപ്പെടും.

14:25b.1CO.014.025 അവന്റെ ഹൃദയരഹസ്യങ്ങളും വെളിപ്പെട്ടുവരും; അങ്ങനെ അവന്‍ കവിണ്ണുവീണു, ദൈവം വാസ്തവമായി നിങ്ങളുടെ ഇടയില്‍ ഉണ്ടു എന്നു ഏറ്റുപറഞ്ഞു ദൈവത്തെ നമസ്കരിക്കും.

14:26b.1CO.014.026 ആകയാല്‍ എന്തു? സഹോദരന്മാരേ, നിങ്ങള്‍ കൂടിവരുമ്പോള്‍ ഔരോരുത്തന്നു സങ്കീര്‍ത്തനം ഉണ്ടു, ഉപദേശം ഉണ്ടു, വെളിപ്പാടു ഉണ്ടു, അന്യഭാഷ ഉണ്ടു, വ്യഖ്യാനം ഉണ്ടു, സകലവും ആത്മികവര്‍ദ്ധനെക്കായി ഉതകട്ടെ.

14:27b.1CO.014.027 അന്യഭാഷയില്‍ സംസാരിക്കുന്നു എങ്കില്‍ രണ്ടു പേരോ ഏറിയാല്‍ മൂന്നുപേരോ ആകട്ടെ; അവര്‍ ഔരോരുത്തനായി സംസാരിക്കയും ഒരുവന്‍ വ്യാഖ്യാനിക്കയും ചെയ്യട്ടെ.

14:28b.1CO.014.028 വ്യാഖ്യാനി ഇല്ലാഞ്ഞാല്‍ അന്യഭാഷക്കാരന്‍ സഭയില്‍ മിണ്ടാതെ തന്നോടും ദൈവത്തോടും സംസാരിക്കട്ടെ.

14:29b.1CO.014.029 പ്രവാചകന്മാര്‍ രണ്ടു മൂന്നു പേര്‍ സംസാരിക്കയും മറ്റുള്ളവര്‍ വിവേചിക്കയും ചെയ്യട്ടെ.

14:30b.1CO.014.030 ഇരിക്കുന്നവനായ മറ്റൊരുവന്നു വെളിപ്പാടുണ്ടായാലോ ഒന്നാമത്തവന്‍ മിണ്ടാതിരിക്കട്ടെ.

14:31b.1CO.014.031 എല്ലാവരും പഠിപ്പാനും എല്ലാവര്‍ക്കും പ്രബോധനം ലഭിപ്പാനുമായി നിങ്ങള്‍ക്കു എല്ലാവര്‍ക്കും ഔരോരുത്തനായി പ്രവചിക്കാമല്ലോ.

14:32b.1CO.014.032 പ്രവാചകന്മാരുടെ ആത്മാക്കള്‍ പ്രവാചകന്മാര്‍ക്കും കീഴടങ്ങിയിരിക്കുന്നു.

14:33b.1CO.014.033 ദൈവം കലക്കത്തിന്റെ ദൈവമല്ല സമാധാനത്തിന്റെ ദൈവമത്രേ.

14:34b.1CO.014.034 വിശുദ്ധന്മാരുടെ സര്‍വ്വസഭകളിലും എന്നപോലെ സ്ത്രീകള്‍ സഭായോഗങ്ങളില്‍ മിണ്ടാതിരിക്കട്ടെ; ന്യായപ്രമാണവും പറയുന്നതുപോലെ കീഴടങ്ങിയിരിപ്പാനല്ലാതെ സംസാരിപ്പാന്‍ അവര്‍ക്കും അനുവാദമില്ല.

14:35b.1CO.014.035 അവര്‍ വല്ലതും പഠിപ്പാന്‍ ഇച്ഛിക്കുന്നു എങ്കില്‍ വീട്ടില്‍വെച്ചു ഭര്‍ത്താക്കന്മാരോടു ചോദിച്ചുകൊള്ളട്ടേ; സ്ത്രീ സഭയില്‍ സംസാരിക്കുന്നതു അനുചിതമല്ലോ.

14:36b.1CO.014.036 ദൈവവചനം നിങ്ങളുടെ ഇടയില്‍നിന്നോ പുറപ്പെട്ടതു? അല്ല, നിങ്ങള്‍ക്കു മാത്രമോ വന്നതു?

14:37b.1CO.014.037 താന്‍ പ്രവാചകന്‍ എന്നോ ആത്മികന്‍ എന്നോ ഒരുത്തന്നു തോന്നുന്നു എങ്കില്‍, ഞാന്‍ നിങ്ങള്‍ക്കു എഴുതുന്നതു കര്‍ത്താവിന്റെ കല്പന ആകുന്നു എന്നു അവന്‍ അറിഞ്ഞുകൊള്ളട്ടെ.

14:38b.1CO.014.038 ഒരുവന്‍ അറിയുന്നില്ലെങ്കില്‍ അവന്‍ അറിയാതിരിക്കട്ടെ.

14:39b.1CO.014.039 അതുകൊണ്ടു സഹോദരന്മാരേ, പ്രവചനവരം വാഞ്ഛിപ്പിന്‍ ; അന്യഭാഷകളില്‍ സംസാരിക്കുന്നതു വിലക്കുകയുമരുതു. സകലവും ഉചിതമായും ക്രമമായും നടക്കട്ടെ.

15

15:1b.1CO.015.001 എന്നാല്‍ സഹോദരന്മാരേ, ഞാന്‍ നിങ്ങളോടു സുവിശേഷിച്ചതും നിങ്ങള്‍ക്കു ലഭിച്ചതും നിങ്ങള്‍ നിലക്കുന്നതും നിങ്ങള്‍ വിശ്വസിച്ചതും വൃഥാവല്ലെന്നു വരികില്‍ നിങ്ങള്‍ രക്ഷിക്കപ്പെടുന്നതുമായ സുവിശേഷം നിങ്ങള്‍ പിടിച്ചുകൊണ്ടാല്‍ ഞാന്‍ ഇന്നവിധം നിങ്ങളോടു സുവിശേഷിച്ചിരിക്കുന്നു എന്നു നിങ്ങളെ ഔര്‍പ്പിക്കുന്നു.

15:2b.1CO.015.002 ക്രിസ്തു നമ്മുടെ പാപങ്ങള്‍ക്കു വേണ്ടി തിരുവെഴുത്തുകളിന്‍ പ്രകാരം മരിച്ചു അടക്കപ്പെട്ടു

15:3b.1CO.015.003 തിരുവെഴുത്തുകളിന്‍ പ്രകാരം മൂന്നാംനാള്‍ ഉയിര്‍ത്തെഴുന്നേറ്റു കേഫാവിന്നും

15:4b.1CO.015.004 പിന്നെ പന്തിരുവര്‍ക്കും പ്രത്യക്ഷനായി എന്നിങ്ങനെ ഞാന്‍ ഗ്രഹിച്ചതു തന്നേ നിങ്ങള്‍ക്കു ആദ്യമായി ഏല്പിച്ചുതന്നുവല്ലോ.

15:5b.1CO.015.005 അനന്തരം അവന്‍ അഞ്ഞൂറ്റില്‍ അധികം സഹോദരന്മാര്‍ക്കും ഒരുമിച്ചു പ്രത്യക്ഷനായി; അവര്‍ മിക്കപേരും ഇന്നുവരെ ജീവനോടിരിക്കുന്നു; ചിലരോ നിദ്രപ്രാപിച്ചിരിക്കുന്നു.

15:6b.1CO.015.006 അനന്തരം അവന്‍ യാക്കോബിന്നും പിന്നെ അപ്പൊസ്തലന്മാര്‍ക്കും എല്ലാവര്‍ക്കും പ്രത്യക്ഷനായി.

15:7b.1CO.015.007 എല്ലാവര്‍ക്കും ഒടുവില്‍ അകാലപ്രജപോലെയുള്ള എനിക്കും പ്രത്യക്ഷനായി;

15:8b.1CO.015.008 ഞാന്‍ അപ്പൊസ്തലന്മാരില്‍ ഏറ്റവും ചെറിയവനല്ലോ; ദൈവസഭയെ ഉപദ്രവിച്ചതിനാല്‍ അപ്പൊസ്തലന്‍ എന്ന പേരിന്നു യോഗ്യനുമല്ല.

15:9b.1CO.015.009 എങ്കിലും ഞാന്‍ ആകുന്നതു ദൈവകൃപയാല്‍ ആകുന്നു; എന്നോടുള്ള അവന്റെ കൃപ വ്യര്‍ത്ഥമായതുമില്ല; അവരെല്ലാവരെക്കാളും ഞാന്‍ അത്യന്തം അദ്ധ്വാനിച്ചിരിക്കുന്നു; എന്നാല്‍ ഞാനല്ല എന്നോടുകൂടെയുള്ള ദൈവകൃപയത്രേ.

15:10b.1CO.015.010 ഞാനാകട്ടെ അവരാകട്ടെ ഇവ്വണ്ണം ഞങ്ങള്‍ പ്രസംഗിക്കുന്നു; ഇവ്വണ്ണം നിങ്ങള്‍ വിശ്വസിച്ചുമിരിക്കുന്നു.

15:11b.1CO.015.011 ക്രിസ്തു മരിച്ചിട്ടു ഉയിര്‍ത്തെഴുന്നേറ്റു എന്നു പ്രസംഗിച്ചുവരുന്ന അവസ്ഥെക്കു മരിച്ചവരുടെ പുനരുത്ഥാനം ഇല്ല എന്നു നിങ്ങളില്‍ ചിലര്‍ പറയുന്നതു എങ്ങനെ?

15:12b.1CO.015.012 മരിച്ചവരുടെ പുനരുത്ഥാനം ഇല്ല എങ്കില്‍ ക്രിസ്തുവും ഉയിര്‍ത്തെഴുന്നേറ്റിട്ടില്ല

15:13b.1CO.015.013 ക്രിസ്തു ഉയിര്‍ത്തെഴുന്നേറ്റിട്ടില്ലെങ്കില്‍ ഞങ്ങളുടെ പ്രസംഗം വ്യര്‍ത്ഥം; നിങ്ങളുടെ വിശ്വാസവും വ്യര്‍ത്ഥം.

15:14b.1CO.015.014 മരിച്ചവര്‍ ഉയിര്‍ക്കുംന്നില്ല എന്നു വരികില്‍ ദൈവം ഉയിര്‍പ്പിച്ചിട്ടില്ലാത്ത ക്രിസ്തുവിനെ അവന്‍ ഉയിര്‍പ്പിച്ചു എന്നു ദൈവത്തിന്നു വിരോധമായി സാക്ഷ്യം പറകയാല്‍ ഞങ്ങള്‍ ദൈവത്തിന്നു കള്ളസ്സാക്ഷികള്‍ എന്നു വരും.

15:15b.1CO.015.015 മരിച്ചവര്‍ ഉയിര്‍ക്കുംന്നില്ല എങ്കില്‍ ക്രിസ്തുവും ഉയിര്‍ത്തിട്ടില്ല.

15:16b.1CO.015.016 ക്രിസ്തു ഉയിര്‍ത്തിട്ടില്ല എങ്കില്‍ നിങ്ങളുടെ വിശ്വാസം വ്യര്‍ത്ഥമത്രേ; നിങ്ങള്‍ ഇന്നും നിങ്ങളുടെ പാപങ്ങളില്‍ ഇരിക്കുന്നു.

15:17b.1CO.015.017 ക്രിസ്തുവില്‍ നിദ്രകൊണ്ടവരും നശിച്ചുപോയി.

15:18b.1CO.015.018 നാം ഈ ആയുസ്സില്‍ മാത്രം ക്രിസ്തുവില്‍ പ്രത്യാശ വെച്ചിരിക്കുന്നു എങ്കില്‍ സകല മനുഷ്യരിലും അരിഷ്ടന്മാരത്രേ.

15:19b.1CO.015.019 എന്നാല്‍ ക്രിസ്തു നിദ്രകൊണ്ടവരില്‍ ആദ്യഫലമായി മരിച്ചവരുടെ ഇടയില്‍നിന്നു ഉയിര്‍ത്തിരിക്കുന്നു.

15:20b.1CO.015.020 മനുഷ്യന്‍ മൂലം മരണം ഉണ്ടാകയാല്‍ മരിച്ചവരുടെ പുനരുത്ഥാനവും മനുഷ്യന്‍ മൂലം ഉണ്ടായി.

15:21b.1CO.015.021 ആദാമില്‍ എല്ലാവരും മരിക്കുന്നതുപോലെ ക്രിസ്തുവില്‍ എല്ലാവരും ജീവിക്കപ്പെടും.

15:22b.1CO.015.022 ഔരോരുത്തനും താന്താന്റെ നിരയിലത്രേ; ആദ്യഫലം ക്രിസ്തു; പിന്നെ ക്രിസ്തുവിന്നുള്ളവര്‍ അവന്റെ വരവിങ്കല്‍;

15:23b.1CO.015.023 പിന്നെ അവസാനം; അന്നു അവന്‍ എല്ലാവാഴ്ചെക്കും അധികാരത്തിന്നും ശക്തിക്കും നീക്കം വരുത്തീട്ടു രാജ്യം പിതാവായ ദൈവത്തെ ഏല്പിക്കും.

15:24b.1CO.015.024 അവന്‍ സകലശത്രുക്കളെയും കാല്‍ക്കീഴാക്കുവോളം വാഴേണ്ടതാകുന്നു.

15:25b.1CO.015.025 ഒടുക്കത്തെ ശത്രുവായിട്ടു മരണം നീങ്ങിപ്പോകും.

15:26b.1CO.015.026 സകലത്തെയും അവന്റെ കാല്‍ക്കീഴാക്കിയിരിക്കുന്നു എന്നുണ്ടല്ലോ; സകലവും അവന്നു കീഴ്പെട്ടിരിക്കുന്നു എന്നു പറഞ്ഞാല്‍ സകലത്തെയും കീഴാക്കിക്കൊടുത്തവന്‍ ഒഴികെയത്രേ എന്നു സ്പഷ്ടം.

15:27b.1CO.015.027 എന്നാല്‍ അവന്നു സകലവും കീഴ്പെട്ടുവന്നശേഷം ദൈവം സകലത്തിലും സകലവും ആകേണ്ടതിന്നു പുത്രന്‍ താനും സകലവും തനിക്കു കീഴാക്കിക്കൊടുത്തവന്നു കീഴ്പെട്ടിരിക്കും.

15:28b.1CO.015.028 അല്ല, മരിച്ചവര്‍ക്കും വേണ്ടി സ്നാനം ഏലക്കുന്നവര്‍ എന്തു ചെയ്യും? മരിച്ചവര്‍ കേവലം ഉയിര്‍ക്കുംന്നില്ലെങ്കില്‍ അവര്‍ക്കുംവേണ്ടി സ്നാനം ഏലക്കുന്നതു എന്തിന്നു?

15:29b.1CO.015.029 ഞങ്ങളും നാഴികതോറും പ്രാണഭയത്തില്‍ ആകുന്നതു എന്തിന്നു?

15:30b.1CO.015.030 സഹോദരന്മാരേ, നമ്മുടെ കര്‍ത്താവായ ക്രിസ്തുയേശുവിങ്കല്‍ എനിക്കു നിങ്ങളിലുള്ള പ്രശംസയാണ ഞാന്‍ ദിവസേന മരിക്കുന്നു.

15:31b.1CO.015.031 ഞാന്‍ എഫെസൊസില്‍വെച്ചു മൃഗയുദ്ധം ചെയ്തതു വെറും മാനുഷം എന്നുവരികില്‍ എനിക്കു എന്തു പ്രയോജനം? മരിച്ചവര്‍ ഉയിര്‍ക്കുംന്നില്ലെങ്കില്‍ നാം തിന്നുക, കുടിക്ക, നാളെ ചാകുമല്ലോ.

15:32b.1CO.015.032 വഞ്ചിക്കപ്പെടരുതു, “ദുര്‍ഭാഷണത്താല്‍ സദാചാരം കെട്ടുപോകുന്നു.”

15:33b.1CO.015.033 നീതിക്കു നിര്‍മ്മദരായി ഉണരുവിന്‍ ; പാപം ചെയ്യാതിരിപ്പിന്‍ ; ചിലര്‍ക്കും ദൈവത്തെക്കുറിച്ചു പരിജ്ഞാനമില്ല; ഞാന്‍ നിങ്ങള്‍ക്കു ലജ്ജെക്കായി പറയുന്നു.

15:34b.1CO.015.034 പക്ഷേ ഒരുവന്‍ ; മരിച്ചവര്‍ എങ്ങനെ ഉയിര്‍ക്കുംന്നു എന്നും ഏതുവിധം ശരീരത്തോടെ വരുന്നു എന്നും ചോദിക്കും.

15:35b.1CO.015.035 മൂഢാ, നീ വിതെക്കുന്നതു ചത്തില്ല എങ്കില്‍ ജീവിക്കുന്നില്ല.

15:36b.1CO.015.036 നീ വിതെക്കുന്നതോ ഉണ്ടാകുവാനുള്ള ശരീരമല്ല, കോതമ്പിന്റെയോ മറ്റു വല്ലതിന്റെയോ വെറും മണിയത്രേ വിതെക്കുന്നതു;

15:37b.1CO.015.037 ദൈവമോ തന്റെ ഇഷ്ടംപോലെ അതിന്നു ഒരു ശരീരവും ഔരോ വിത്തിന്നു അതതിന്റെ ശരീരവും കൊടുക്കുന്നു.

15:38b.1CO.015.038 സകല മാംസവും ഒരുപോലെയുള്ള മാംസമല്ല; മനുഷ്യരുടെ മാംസം വേറെ, കന്നുകാലികളുടെ മാംസം വേറെ, പക്ഷികളുടെ മാംസം വേറെ, മത്സ്യങ്ങളുടെ മാംസവും വേറെ.

15:39b.1CO.015.039 സ്വര്‍ഗ്ഗീയ ശരീരങ്ങളും ഭൌമശരീരങ്ങളും ഉണ്ടു; സ്വര്‍ഗ്ഗീയശരീരങ്ങളുടെ തേജസ്സു വേറെ, ഭൌമ ശരീരങ്ങളുടെ തേജസ്സു വേറെ.

15:40b.1CO.015.040 സൂര്‍യ്യന്റെ തേജസ്സു വേറെ, ചന്ദ്രന്റെ തേജസ്സു വേറെ, നക്ഷത്രങ്ങളുടെ തേജസ്സു വേറെ; നക്ഷത്രവും നക്ഷത്രവും തമ്മില്‍ തേജസ്സുകൊണ്ടു ഭേദം ഉണ്ടല്ലോ.

15:41b.1CO.015.041 മരിച്ചവരുടെ പുനരുത്ഥാനവും അവ്വണ്ണം തന്നേ. ദ്രവത്വത്തില്‍ വിതെക്കപ്പെടുന്നു,

15:42b.1CO.015.042 അദ്രവത്വത്തില്‍ ഉയിര്‍ക്കുംന്നു; അപമാനത്തില്‍ വിതെക്കപ്പെടുന്നു, തേജസ്സില്‍ ഉയിര്‍ക്കുംന്നു; ബലഹീനതയില്‍ വിതെക്കപ്പെടുന്നു, ശക്തിയില്‍ ഉയിര്‍ക്കുംന്നു;

15:43b.1CO.015.043 പ്രാകൃതശരീരം വിതെക്കപ്പെടുന്നു, ആത്മികശരീരം ഉയിര്‍ക്കുംന്നു; പ്രാകൃതശരീരം ഉണ്ടെങ്കില്‍ ആത്മിക ശരീരവും ഉണ്ടു.

15:44b.1CO.015.044 ഒന്നാം മനുഷ്യനായ ആദാം ജീവനുള്ള ദേഹിയായിത്തീര്‍ന്നു എന്നു എഴുതിയുമിരിക്കുന്നുവല്ലോ, ഒടുക്കത്തെ ആദാം ജീവിപ്പിക്കുന്ന ആത്മാവായി.

15:45b.1CO.015.045 എന്നാല്‍ ആത്മികമല്ല പ്രാകൃതമത്രേ ഒന്നാമത്തേതു; ആത്മികം പിന്നത്തേതില്‍ വരുന്നു.

15:46b.1CO.015.046 ഒന്നാം മനുഷ്യന്‍ ഭൂമിയില്‍നിന്നു മണ്ണുകൊണ്ടുള്ളവന്‍ ; രണ്ടാം മനുഷ്യന്‍ സ്വര്‍ഗ്ഗത്തില്‍നിന്നുള്ളവന്‍ .

15:47b.1CO.015.047 മണ്ണുകൊണ്ടുള്ളവനെപ്പോലെ മണ്ണുകൊണ്ടുള്ളവരും സ്വര്‍ഗ്ഗീയനെപ്പോലെ സ്വര്‍ഗ്ഗീയന്മാരും ആകുന്നു;

15:48b.1CO.015.048 നാം മണ്ണുകൊണ്ടുള്ളവന്റെ പ്രതിമ ധരിച്ചതുപോലെ സ്വര്‍ഗ്ഗീയന്റെ പ്രതിമയും ധരിക്കും.

15:49b.1CO.015.049 സഹോദരന്മാരേ, മാംസരക്തങ്ങള്‍ക്കു ദൈവരാജ്യത്തെ അവകാശമാക്കുവാന്‍ കഴികയില്ല, ദ്രവത്വം അദ്രവത്വത്തെ അവകാശമാക്കുകയുമില്ല എന്നു ഞാന്‍ പറയുന്നു.

15:50b.1CO.015.050 ഞാന്‍ ഒരു മര്‍മ്മം നിങ്ങളോടു പറയാം

15:51b.1CO.015.051 നാം എല്ലാവരും നിദ്രകൊള്ളുകയില്ല; എന്നാല്‍ അന്ത്യകാഹളനാദത്തിങ്കല്‍ പെട്ടെന്നു കണ്ണിമെക്കുന്നിടയില്‍ നാം എല്ലാവരും രൂപാന്തരപ്പെടും. കാഹളം ധ്വനിക്കും, മരിച്ചവര്‍ അക്ഷയരായി ഉയിര്‍ക്കുംകയും നാം രൂപാന്തരപ്പെടുകയും ചെയ്യും.

15:52b.1CO.015.052 ഈ ദ്രവത്വമുള്ളതു അദ്രവത്വത്തെയും ഈ മര്‍ത്യമായതു അമര്‍ത്യത്വത്തെയും ധരിക്കേണം.

15:53b.1CO.015.053 ഈ ദ്രവത്വമുള്ളതു അദ്രവത്വത്തെയും ഈ മര്‍ത്യമായതു അമര്‍ത്യത്വത്തെയും ധരിക്കുമ്പോള്‍ “മരണം നീങ്ങി ജയം വന്നിരിക്കുന്നു” എന്നു എഴുതിയ വചനം നിവൃത്തിയാകും.

15:54b.1CO.015.054 ഹേ മരണമേ, നിന്റെ ജയം എവിടെ? ഹേ മരണമേ, നിന്റെ വിഷമുള്ളു എവിടെ?

15:55b.1CO.015.055 മരണത്തിന്റെ വിഷമുള്ളു പാപം; പാപത്തിന്റെ ശക്തിയോ ന്യായപ്രമാണം.

15:56b.1CO.015.056 നമ്മുടെ കര്‍ത്താവായ യേശുക്രിസ്തു മുഖാന്തരം നമുക്കു ജയം നലകുന്ന ദൈവത്തിന്നു സ്തോത്രം.

15:57b.1CO.015.057 ആകയാല്‍ എന്റെ പ്രിയ സഹോദരന്മാരേ, നിങ്ങള്‍ ഉറപ്പുള്ളവരും കുലുങ്ങാത്തവരും നിങ്ങളുടെ പ്രയത്നം കര്‍ത്താവില്‍ വ്യര്‍ത്ഥമല്ല എന്നു അറിഞ്ഞിരിക്കയാല്‍ കര്‍ത്താവിന്റെ വേലയില്‍ എപ്പോഴും വര്‍ദ്ധിച്ചുവരുന്നവരും ആകുവിന്‍ .

16

16:1b.1CO.016.001 വിശുദ്ധന്മാര്‍ക്കും വേണ്ടിയുള്ള ധര്‍മ്മശേഖരത്തിന്റെ കാര്‍യ്യത്തിലോ ഞാന്‍ ഗലാത്യസഭകളോടു ആജ്ഞാപിച്ചതുപോലെ നിങ്ങളും ചെയ്‍വിന്‍ .

16:2b.1CO.016.002 ഞാന്‍ വന്നശേഷം മാത്രം ശേഖരം ഉണ്ടാകാതിരിക്കേണ്ടതിന്നു ആഴ്ചവട്ടത്തില്‍ ഒന്നാം നാള്‍തോറും നിങ്ങളില്‍ ഔരോരുത്തന്‍ തനിക്കു കഴിവുള്ളതു ചരതിച്ചു തന്റെ പക്കല്‍ വെച്ചുകൊള്ളേണം.

16:3b.1CO.016.003 ഞാന്‍ എത്തിയശേഷം നിങ്ങളുടെ ധര്‍മ്മം യെരൂശലേമിലേക്കു കൊണ്ടുപോകുവാന്‍ നിങ്ങള്‍ക്കു സമ്മതമുള്ളവരെ ഞാന്‍ എഴുത്തോടുകൂടെ അയക്കും.

16:4b.1CO.016.004 ഞാനും പോകുവാന്‍ തക്കവണ്ണം അതു യോഗ്യമായിരുന്നാല്‍ അവര്‍ക്കും എന്നോടു കൂടി പോരാം.

16:5b.1CO.016.005 ഞാന്‍ മക്കെദോന്യയില്‍കൂടി കടന്ന ശേഷം നിങ്ങളുടെ അടുക്കല്‍ വരും; മക്കെദോന്യയില്‍കൂടി ആകുന്നു ഞാന്‍ വരുന്നതു.

16:6b.1CO.016.006 ഞാന്‍ പോകുന്നേടത്തേക്കു നിങ്ങള്‍ എന്നെ യാത്ര അയപ്പാന്‍ തക്കവണ്ണം പക്ഷേ നിങ്ങളോടുകൂടെ പാര്‍ക്കും; ഹിമകാലംകൂടെ കഴിക്കുമായിരിക്കും.

16:7b.1CO.016.007 കര്‍ത്താവു അനുവദിച്ചാല്‍ കുറേക്കാലം നിങ്ങളോടുകൂടെ പാര്‍പ്പാന്‍ ആശിക്കുന്നതുകൊണ്ടു ഞാന്‍ ഈ പ്രാവശ്യം കടന്നുപോകുംവഴിയില്‍ അല്ല നിങ്ങളെ കാണ്മാന്‍ ഇച്ഛിക്കുന്നതു.

16:8b.1CO.016.008 എഫെസൊസില്‍ ഞാന്‍ പെന്തെക്കൊസ്ത്വരെ പാര്‍ക്കും.

16:9b.1CO.016.009 എനിക്കു വലിയതും സഫലവുമായോരു വാതില്‍ തുറന്നിരിക്കുന്നു; എതിരാളികളും പലര്‍ ഉണ്ടു.

16:10b.1CO.016.010 തിമൊഥെയൊസ് വന്നാല്‍ അവന്‍ നിങ്ങളുടെ ഇടയില്‍ നിര്‍ഭയനായിരിപ്പാന്‍ നോക്കുവിന്‍ ; എന്നെപ്പോലെ തന്നേ അവന്‍ കര്‍ത്താവിന്റെ വേല ചെയ്യുന്നുവല്ലോ.

16:11b.1CO.016.011 ആരും അവനെ അലക്ഷ്യമാക്കരുതു; ഞാന്‍ സഹോദരന്മാരുമായി അവനെ കാത്തിരിക്കകൊണ്ടു എന്റെ അടുക്കല്‍ വരുവാന്‍ അവനെ സമാധാനത്തോടെ യാത്ര അയപ്പിന്‍ .

16:12b.1CO.016.012 സഹോദരനായ അപ്പൊല്ലോസിന്റെ കാര്‍യ്യമോ, അവന്‍ സഹോദരന്മാരോടുകൂടെ നിങ്ങളുടെ അടുക്കല്‍ വരേണം എന്നു ഞാന്‍ അവനോടു വളരെ അപേക്ഷിച്ചു എങ്കിലും ഇപ്പോള്‍ വരുവാന്‍ അവന്നു ഒട്ടും മനസ്സായില്ല; അവസരം കിട്ടിയാല്‍ അവന്‍ വരും.

16:13b.1CO.016.013 ഉണര്‍ന്നിരിപ്പിന്‍ ; വിശ്വാസത്തില്‍ നിലനില്പിന്‍ ; പുരുഷത്വം കാണിപ്പിന്‍ ; ശക്തിപ്പെടുവിന്‍ .

16:14b.1CO.016.014 നിങ്ങള്‍ ചെയ്യുന്നതെല്ലാം സ്നേഹത്തില്‍ ചെയ്‍വിന്‍ .

16:15b.1CO.016.015 സഹോദരന്മാരേ, സ്തെഫനാസിന്റെ കുടുംബം അഖായയിലെ ആദ്യഫലം എന്നും അവര്‍ വിശുദ്ധന്മാരുടെ ശുശ്രൂഷെക്കു തങ്ങളെത്തന്നേ ഏല്പിച്ചിരിക്കുന്നു എന്നും നിങ്ങള്‍ അറിയുന്നുവല്ലോ.

16:16b.1CO.016.016 ഇങ്ങനെയുള്ളവര്‍ക്കും അവരോടുകൂടെ പ്രവര്‍ത്തിക്കയും അദ്ധ്വാനിക്കയും ചെയ്യുന്ന ഏവന്നും നിങ്ങളും കീഴ്പെട്ടിരിക്കേണം എന്നു ഞാന്‍ നിങ്ങളെ പ്രബോധിപ്പിക്കുന്നു.

16:17b.1CO.016.017 സ്തെഫനാസും ഫൊര്‍ത്തുനാതൊസും അഖായിക്കൊസും വന്നതു എനിക്കു സന്തോഷമായി. നിങ്ങളുടെ ഭാഗത്തു കുറവായിരുന്നതു അവര്‍ നികത്തിയിരിക്കുന്നു.

16:18b.1CO.016.018 അവര്‍ എന്റെ മനസ്സും നിങ്ങളുടെ മനസ്സും തണുപ്പിച്ചുവല്ലോ; ഇങ്ങനെയുള്ളവരെ മാനിച്ചുകൊള്‍വിന്‍ .

16:19b.1CO.016.019 ആസ്യയിലെ സഭകള്‍ നിങ്ങളെ വന്ദനം ചെയ്യുന്നു; അക്വിലാവും പ്രിസ്കയും അവരുടെ ഭവനത്തിലെ സഭയോടുകൂടെ കര്‍ത്താവില്‍ നിങ്ങളെ വളരെ വന്ദനം ചെയ്യുന്നു.

16:20b.1CO.016.020 സകല സഹോദരന്മാരും നിങ്ങളെ വന്ദനം ചെയ്യുന്നു; വിശുദ്ധചുംബനത്താല്‍ അന്യോന്യം വന്ദനം ചെയ്‍വിന്‍ .

16:21b.1CO.016.021 പൌലൊസായ എന്റെ കയ്യാല്‍ വന്ദനം.

16:22b.1CO.016.022 കര്‍ത്താവിനെ സ്നേഹിക്കാത്തവന്‍ ഏവനും ശപിക്കപ്പെട്ടവന്‍ ! നമ്മുടെ കര്‍ത്താവു വരുന്നു.

16:23b.1CO.016.023 കര്‍ത്താവായ യേശുക്രിസ്തുവിന്റെ കൃപ നിങ്ങളോടുകൂടെ ഇരിക്കുമാറാകട്ടെ.

16:24b.1CO.016.024 നിങ്ങള്‍ക്കു എല്ലാവര്‍ക്കും ക്രിസ്തുയേശുവില്‍ എന്റെ സ്നേഹം. ആമേന്‍ .


Holder of rights
Multilingual Bible Corpus

Citation Suggestion for this Object
TextGrid Repository (2025). Malayalam Collection. 1 Corinthians (Malayalam). 1 Corinthians (Malayalam). Multilingual Parallel Bible Corpus. Multilingual Bible Corpus. https://hdl.handle.net/21.11113/0000-0016-A6C7-C