Mark (Malayalam)

Mark (Malayalam)

1

1:1b.MAR.001.001 ദൈവപുത്രനായ യേശുക്രിസ്തുവിന്റെ സുവിശേഷത്തിന്റെ ആരംഭം

1:2b.MAR.001.002 “ഞാന്‍ നിനക്കു മുമ്പായി എന്റെ ദൂതനെ അയക്കുന്നു; അവന്‍ നിന്റെ വഴി ഒരുക്കും.

1:3b.MAR.001.003 കര്‍ത്താവിന്റെ വഴി ഒരുക്കുവിന്‍ അവന്റെ പാത നിരപ്പാക്കുവിന്‍ എന്നു മരുഭൂമിയില്‍ വിളിച്ചുപറയുന്നവന്റെ വാക്കു” എന്നിങ്ങനെ യെശയ്യാപ്രവാചകന്റെ പുസ്തകത്തില്‍ എഴുതിയിരിക്കുന്നതുപോലെ യോഹന്നാന്‍ വന്നു

1:4b.MAR.001.004 മരുഭൂമിയില്‍ സ്നാനം കഴിപ്പിച്ചും പാപമോചനത്തിന്നായുള്ള മാനസാന്തര സ്നാനം പ്രസംഗിച്ചുംകൊണ്ടിരുന്നു. അവന്റെ അടുക്കല്‍ യെഹൂദ്യദേശം ഒക്കെയും യെരൂശലേമ്യര്‍ എല്ലാവരും വന്നു പാപങ്ങളെ ഏറ്റു പറഞ്ഞു യോര്‍ദ്ദാന്‍ നദിയില്‍ അവനാല്‍ സ്നാനം കഴിഞ്ഞു.

1:5b.MAR.001.005 യോഹന്നാനോ ഒട്ടക രോമംകൊണ്ടുള്ള ഉടുപ്പും അരയില്‍ തോല്‍ വാറും ധരിച്ചും വെട്ടുക്കിളിയും കാട്ടുതേനും ഉപജീവിച്ചും പോന്നു.

1:6b.MAR.001.006 എന്നിലും ബലമേറിയവന്‍ എന്റെ പിന്നാലെ വരുന്നു; അവന്റെ ചെരിപ്പിന്റെ വാറു കുനിഞ്ഞഴിപ്പാന്‍ ഞാന്‍ യോഗ്യനല്ല.

1:7b.MAR.001.007 ഞാന്‍ നിങ്ങളെ വെള്ളത്തില്‍ സ്നാനം കഴിപ്പിക്കുന്നു; അവനോ നിങ്ങളെ പരിശുദ്ധാത്മാവില്‍ സ്നാനം കഴിപ്പിക്കും എന്നു അവന്‍ പ്രസംഗിച്ചു പറഞ്ഞു.

1:8b.MAR.001.008 ആ കാലത്തു യേശു ഗലീലയിലെ നസറെത്തില്‍ നിന്നു വന്നു യോഹന്നാനാല്‍ യോര്‍ദ്ദാനില്‍ സ്നാനം കഴിഞ്ഞു.

1:9b.MAR.001.009 വെള്ളത്തില്‍ നിന്നു കയറിയ ഉടനെ ആകാശം പിളരുന്നതും ആത്മാവു പ്രാവുപോലെ തന്റെ മേല്‍ വരുന്നതും കണ്ടു

1:10b.MAR.001.010 നീ എന്റെ പ്രിയപുത്രന്‍ ; നിന്നില്‍ ഞാന്‍ പ്രസാദിച്ചിരിക്കുന്നു എന്നു സ്വര്‍ഗ്ഗത്തില്‍ നിന്നു ഒരു ശബ്ദവും ഉണ്ടായി.

1:11b.MAR.001.011 അനന്തരം ആത്മാവു അവനെ മരുഭൂമിയിലേക്കു പോകുവാന്‍ നിര്‍ബന്ധിച്ചു.

1:12b.MAR.001.012 അവിടെ അവന്‍ സാത്താനാല്‍ പരീക്ഷിക്കപ്പെട്ടു നാല്പതു ദിവസം മരുഭൂമിയില്‍ കൂട്ടു മൃഗങ്ങളോടുകൂടെ ആയിരുന്നു; ദൂതന്മാര്‍ അവനെ ശുശ്രൂഷിച്ചു പോന്നു.

1:13b.MAR.001.013 എന്നാല്‍ യോഹന്നാന്‍ തടവില്‍ ആയശേഷം യേശു ഗലീലയില്‍ ചെന്നു ദൈവ രാജ്യത്തിന്റെ സുവിശേഷം പ്രസംഗിച്ചു

1:14b.MAR.001.014 കാലം തികഞ്ഞു ദൈവരാജ്യം സമീപിച്ചിരിക്കുന്നു; മാനസാന്തരപ്പെട്ടു സുവിശേഷത്തില്‍ വിശ്വസിപ്പിന്‍ എന്നു പറഞ്ഞു.

1:15b.MAR.001.015 അവന്‍ ഗലീലക്കടല്പുറത്തു നടക്കുമ്പോള്‍ ശീമോനും അവന്റെ സഹോദരനായ അന്ത്രെയാസും കടലില്‍ വല വീശുന്നതു കണ്ടു; അവര്‍ മീന്‍ പിടിക്കുന്നവര്‍ ആയിരുന്നു.

1:16b.MAR.001.016 യേശു അവരോടുഎന്നെ അനുഗമിപ്പിന്‍ ; ഞാന്‍ നിങ്ങളെ മുനഷ്യരെ പിടിക്കുന്നവരാക്കും എന്നു പറഞ്ഞു.

1:17b.MAR.001.017 ഉടനെ അവര്‍ വല വിട്ടു അവനെ അനുഗമിച്ചു.

1:18b.MAR.001.018 അവിടെ നിന്നു അല്പം മുന്നോട്ടു ചെന്നപ്പോള്‍ സെബെദിയുടെ മകനായ യാക്കോബും അവന്റെ സഹോദരനായ യോഹന്നാനും പടകില്‍ ഇരുന്നു വല നന്നാക്കുന്നതു കണ്ടു.

1:19b.MAR.001.019 ഉടനെ അവരെയും വിളിച്ചു; അവര്‍ അപ്പനായ സെബെദിയെ കൂലിക്കാരോടുകൂടെ പടകില്‍ വിട്ടു അവനെ അനുഗമിച്ചു.

1:20b.MAR.001.020 അവര്‍ കഫര്‍ന്നഹൂമിലേക്കു പോയി; ശബ്ബത്തില്‍ അവന്‍ പള്ളിയില്‍ ചെന്നു ഉപദേശിച്ചു.

1:21b.MAR.001.021 അവന്റെ ഉപദേശത്തിങ്കല്‍ അവര്‍ വിസ്മയിച്ചു; അവന്‍ ശാസ്ത്രിമാരെപ്പോലെയല്ല, അധികാരമുള്ളവനായിട്ടത്രേ അവരെ ഉപദേശിച്ചതു.

1:22b.MAR.001.022 അവരുടെ പള്ളിയില്‍ അശുദ്ധാത്മാവുള്ള ഒരു മനുഷ്യന്‍ ണ്ടായിരുന്നു; അവന്‍ നിലവിളിച്ചു

1:23b.MAR.001.023 നസറായനായ യേശുവേ, ഞങ്ങള്‍ക്കും നിനക്കും തമ്മില്‍ എന്തു? ഞങ്ങളെ നശിപ്പിപ്പാന്‍ വന്നുവോ? നീ ആര്‍ എന്നു ഞാന്‍ അറിയുന്നു; ദൈവത്തിന്റെ പിരിശുദ്ധന്‍ തന്നേ എന്നു പറഞ്ഞു.

1:24b.MAR.001.024 യേശു അതിനെ ശാസിച്ചുമിണ്ടരുതു; അവനെ വിട്ടു പോ എന്നു പറഞ്ഞു.

1:25b.MAR.001.025 അപ്പോള്‍ അശുദ്ധാത്മാവു അവനെ ഇഴെച്ചു, ഉറക്കെ നിലവിളിച്ചു അവനെ വിട്ടു പോയി.

1:26b.MAR.001.026 എല്ലാവരും ആശ്ചര്യപ്പെട്ടുഇതെന്തു? ഒരു പുതിയ ഉപദേശം; അവന്‍ അധികാരത്തോടെ അശുദ്ധാത്മാക്കളോടും കല്പിക്കുന്നു; അവ അവനെ അനുസരിക്കയും ചെയ്യുന്നു എന്നു പറങ്ങു തമ്മില്‍ വാദിച്ചുകൊണ്ടിരുന്നു.

1:27b.MAR.001.027 അവന്റെ ശ്രുതി വേഗത്തില്‍ ഗലീലനോടു എങ്ങും പരന്നു.

1:28b.MAR.001.028 അനന്തരം അവര്‍ പള്ളിയില്‍ നിന്നു ഇറങ്ങി യാക്കോബും യോഹന്നാനുമായി ശിമോന്റെയും അന്ത്രെയാസിന്റെയും വീട്ടില്‍ വന്നു.

1:29b.MAR.001.029 അവിടെ ശിമോന്റെ അമ്മാവിയമ്മ പനിപിടിച്ചു കിടന്നിരുന്നു; അവര്‍ അവളെക്കുറിച്ചു അവനോടു പറഞ്ഞു.

1:30b.MAR.001.030 അവന്‍ അടുത്തു ചെന്നു അവളെ കൈകൂപിടിച്ചു എഴുന്നേല്പിച്ചു; പനി അവളെ വിട്ടുമാറി, അവള്‍ അവരെ ശുശ്രൂഷിച്ചു.

1:31b.MAR.001.031 വൈകുന്നേരം സൂര്യന്‍ അസ്തമിച്ചശേഷം അവര്‍ സകലവിധദീനക്കാരെയും ഭൂതഗ്രസ്തരെയും അവന്റെ അടുക്കല്‍ കൊണ്ടുവന്നു.

1:32b.MAR.001.032 പട്ടണം ഒക്കെയും വാതില്‍ക്കല്‍ വന്നു കൂടിയിരുന്നു.

1:33b.MAR.001.033 നാനവ്യാധികളാല്‍ വലഞ്ഞിരുന്ന അനേകരെ അവന്‍ സൌഖ്യമാക്കി, അനേകം ഭൂതങ്ങളെയും പുറത്താക്കി; ഭൂതങ്ങള്‍ അവനെ അറികകൊണ്ടു സംസാരിപ്പാന്‍ അവയെ സമ്മതിച്ചില്ല.

1:34b.MAR.001.034 അതികാലത്തു ഇരുട്ടോടെ അവന്‍ എഴുന്നേറ്റു പുറപ്പെട്ടു ഒരു നിര്‍ജ്ജനസ്ഥലത്തു ചെന്നു പ്രാര്‍ത്ഥിച്ചു.

1:35b.MAR.001.035 ശിമോനും കൂടെയുള്ളവരും അവന്റെ പിന്നാലെ ചെന്നു,

1:36b.MAR.001.036 അവനെ കണ്ടപ്പോള്‍എല്ലാവരും നിന്നെ അന്വേഷിക്കുന്നു എന്നു പറഞ്ഞു.

1:37b.MAR.001.037 അവന്‍ അവരോടുഞാന്‍ അടുത്ത ഊരുകളിലും പ്രസംഗിക്കേണ്ടതിന്നു നാം അവിടേക്കു പോക; ഇതിന്നായിട്ടല്ലോ ഞാന്‍ പുറപ്പെട്ടു വന്നിരിക്കുന്നതു എന്നു പറഞ്ഞു.

1:38b.MAR.001.038 അങ്ങനെ അവന്‍ ഗലീലയില്‍ ഒക്കെയും അവരുടെ പള്ളികളില്‍ ചെന്നു പ്രസംഗിക്കയും ഭൂതങ്ങളെ പുറത്താക്കുകയും ചെയ്തു.

1:39b.MAR.001.039 ഒരു കുഷ്ഠരോഗി അവന്റെ അടുക്കല്‍ വന്നു മുട്ടുകുത്തിനിനക്കു മനസ്സുണ്ടെങ്കില്‍ എന്നെ ശുദ്ധമാക്കുവാന്‍ കഴിയും എന്നു അപേക്ഷിച്ചു.

1:40b.MAR.001.040 യേശു മനസ്സലിഞ്ഞു കൈ നീട്ടി അവനെ തൊട്ടു

1:41b.MAR.001.041 മനസ്സുണ്ടു, ശുദ്ധമാക എന്നു പറഞ്ഞ ഉടനെ കുഷ്ഠം വിട്ടുമാറി അവന്നു ശുദ്ധിവന്നു.

1:42b.MAR.001.042 യേശു അവനെ അമര്‍ച്ചയായി ശാസിച്ചു

1:43b.MAR.001.043 നോകൂ, ആരോടും ഒന്നും പറയരുതു; എന്നാല്‍ ചെന്നു പുരോഹിതന്നു നിന്നെത്തന്നേ കാണിച്ചു, നിന്റെ ശുദ്ധീകരണത്തിന്നു വേണ്ടി മോശെ കല്പിച്ചതു അവര്‍ക്കും സാക്ഷ്യത്തിന്നായി അര്‍പ്പിക്ക എന്നു പറഞ്ഞു അവനെ വിട്ടയച്ചു.

1:44b.MAR.001.044 അവനോ പുറപ്പെട്ടു വളരെ ഘോഷിപ്പാനും വസ്തുത പ്രസംഗിപ്പാനും തുടങ്ങി; അതിനാല്‍ യേശുവിന്നു പരസ്യമായി പട്ടണത്തില്‍ കടപ്പാന്‍ കഴിയായ്കകൊണ്ടു അവന്‍ പുറത്തു നിര്‍ജ്ജനസ്ഥലങ്ങളില്‍ പാര്‍ത്തു; എല്ലാടത്തു നിന്നും ആളുകള്‍ അവന്റെ അടുക്കല്‍ വന്നു കൂടി.

2

2:1b.MAR.002.001 ചില ദിവസം കഴിഞ്ഞശേഷം അവന്‍ പിന്നെയും കഫര്‍ന്നഹൂമില്‍ ചെന്നു; അവന്‍ വീട്ടില്‍ ഉണ്ടെന്നു ശ്രുതിയായി.

2:2b.MAR.002.002 ഉടനെ വാതില്‍ക്കല്‍പോലും ഇടമില്ലാത്തവണ്ണം പലരും വന്നു കൂടി, അവന്‍ അവരോടു തിരുവചനം പ്രസ്താവിച്ചു.

2:3b.MAR.002.003 അപ്പോള്‍ നാലാള്‍ ഒരു പക്ഷവാതക്കാരനെ ചുമന്നു അവന്റെ അടുക്കല്‍ കൊണ്ടുവന്നു.

2:4b.MAR.002.004 പുരുഷാരം നിമിത്തം അവനോടു സമീപിച്ചു കൂടായ്കയാല്‍ അവന്‍ ഇരുന്ന സ്ഥലത്തിന്റെ മേല്പുര പൊളിച്ചു തുറന്നു, പക്ഷവാതക്കാരനെ കിടക്കയോടെ ഇറക്കി വെച്ചു.

2:5b.MAR.002.005 യേശു അവരുടെ വിശ്വാസം കണ്ടിട്ടു പക്ഷവാതക്കാരനോടുമകനേ, നിന്റെ പാപങ്ങള്‍ മോചിച്ചുതന്നിരിക്കുന്നു എന്നു പറഞ്ഞു.

2:6b.MAR.002.006 അവിടെ ചില ശാസ്ത്രിമാര്‍ ഇരുന്നുഇവന്‍ ഇങ്ങനെ ദൈവദൂഷണം പറയുന്നതു എന്തു?

2:7b.MAR.002.007 ദൈവം ഒരുവന്‍ അല്ലാതെ പാപങ്ങളെ മോചിപ്പാന്‍ കഴിയുന്നവന്‍ ആര്‍ എന്നു ഹൃദയത്തില്‍ ചിന്തിച്ചുകൊണ്ടിരുന്നു.

2:8b.MAR.002.008 ഇങ്ങനെ അവര്‍ ഉള്ളില്‍ ചിന്തിക്കുന്നതു യേശു ഉടനെ മനസ്സില്‍ ഗ്രഹിച്ചു അവരോടുനിങ്ങള്‍ ഹൃദയത്തില്‍ ഇങ്ങനെ ചിന്തിക്കുന്നതു എന്തു?

2:9b.MAR.002.009 പക്ഷവാതക്കാരനോടു നിന്റെ പാപങ്ങള്‍ മോചിച്ചുതന്നിരിക്കുന്നു എന്നു പറയുന്നതോ, എഴുന്നേറ്റു കിടക്ക എടുത്തു നടക്ക എന്നു പറയുന്നതോ, ഏതാകുന്നു എളുപ്പം എന്നു ചോദിച്ചു.

2:10b.MAR.002.010 എന്നാല്‍ ഭൂമിയില്‍ പാപങ്ങളെ മോചിപ്പാന്‍ മനുഷ്യപുത്രന്നു അധികാരം ഉണ്ടു എന്നു നിങ്ങള്‍ അറിയേണ്ടതിന്നു — അവന്‍ പക്ഷവാതക്കാരനോടു

2:11b.MAR.002.011 എഴുന്നേറ്റു കിടക്ക എടുത്തു വീട്ടിലേക്കു പോക എന്നു ഞാന്‍ നിന്നോടു പറയുന്നു എന്നു പറഞ്ഞു.

2:12b.MAR.002.012 ഉടനെ അവന്‍ എഴുന്നേറ്റു കിടക്ക എടുത്തു എല്ലാവരും കാണ്‍കെ പുറപ്പെട്ടു; അതു കൊണ്ടു എല്ലാവരും വിസ്മയിച്ചുഇങ്ങനെ ഒരു നാളും കണ്ടിട്ടില്ല എന്നു പറഞ്ഞു ദൈവത്തെ മഹത്വപ്പെടുത്തി.

2:13b.MAR.002.013 അവന്‍ പിന്നെയും കടല്‍ക്കരെ ചെന്നു; പുരുഷാരം ഒക്കെയും അവന്റെ അടുക്കല്‍ വന്നു; അവന്‍ അവരെ ഉപദേശിച്ചു.

2:14b.MAR.002.014 പിന്നെ അവന്‍ കടന്നു പോകുമ്പോള്‍ അല്ഫായിയുടെ മകനായ ലേവി ചുങ്കസ്ഥലത്തു ഇരിക്കുന്നതു കണ്ടുഎന്നെ അനുഗമിക്ക എന്നു പറഞ്ഞു; അവന്‍ എഴുന്നേറ്റു അവനെ അനുഗമിച്ചു.

2:15b.MAR.002.015 അവന്‍ വീട്ടില്‍ പന്തിയില്‍ ഇരിക്കുമ്പോള്‍ പല ചുങ്കക്കാരും പാപികളും യേശുവിനോടും അവന്റെ ശിഷ്യന്മാരോടും കൂടി പന്തിയില്‍ ഇരുന്നു; അവനെ അനുഗമിച്ചുവന്നവര്‍ അനേകര്‍ ആയിരുന്നു.

2:16b.MAR.002.016 അവന്‍ ചുങ്കക്കാരോടും പാപികളോടും കൂടെ തിന്നുകയും കൂടിക്കയും ചെയ്യുന്നതു പരീശന്മാരുടെ കൂട്ടത്തിലുള്ള ശാസ്ത്രിമാര്‍ കണ്ടിട്ടു അവന്റെ ശിഷ്യന്മാരോടുഅവന്‍ ചുങ്കക്കാരോടും പാപികളോടും കൂടെ തിന്നുകുടിക്കുന്നതു എന്തു എന്നു ചോദിച്ചു.

2:17b.MAR.002.017 യേശു അതു കേട്ടു അവരോടുദീനക്കാര്‍ക്കല്ലാതെ സൌഖ്യമുള്ളവര്‍ക്കും വൈദ്യനെക്കൊണ്ടു ആവശ്യമില്ല; ഞാന്‍ നീതിമാന്മാരെ അല്ല, പാപികളെ അത്രേ വിളിപ്പാന്‍ വന്നതു എന്നു പറഞ്ഞു.

2:18b.MAR.002.018 യോഹന്നാന്റെ ശിഷ്യന്മാരും പരീശന്മാരും ഉപവസിക്ക പതിവായിരുന്നു; അവര്‍ വന്നു അവനോടുയോഹന്നാന്റെയും പരീശന്മാരുടെയും ശിഷ്യന്മാര്‍ ഉപവസിക്കുന്നു വല്ലോ; നിന്റെ ശിഷ്യന്മാര്‍ ഉപവസിക്കാത്തതു എന്തു എന്നു ചോദിച്ചു.

2:19b.MAR.002.019 യേശു അവരോടു പറഞ്ഞതുമണവാളന്‍ കൂടെ ഉള്ളപ്പോള്‍ തോഴ്മക്കാര്‍ക്കും ഉപവസിപ്പാന്‍ കഴിയുമോ? മണവാളന്‍ കൂടെ ഇരിക്കുംകാലത്തോളം അവര്‍ക്കും ഉപവസിപ്പാന്‍ കഴികയില്ല.

2:20b.MAR.002.020 എന്നാല്‍ മണവാളന്‍ അവരെ വിട്ടുപിരിയേണ്ടുന്ന കാലം വരും; അന്നു, ആ കാലത്തു അവര്‍ ഉപവസിക്കും.

2:21b.MAR.002.021 പഴയ വസ്ത്രത്തില്‍ കോടിത്തുണിക്കണ്ടം ആരും ചേര്‍ത്തു തുന്നുമാറില്ല; തുന്നിയാല്‍ ചേര്‍ത്ത പുതുക്കണ്ടം പഴയതില്‍ നിന്നു വലിഞ്ഞിട്ടു ചീന്തല്‍ ഏറ്റവും വല്ലാതെ ആകും.

2:22b.MAR.002.022 ആരും പുതിയ വീഞ്ഞു പഴയ തുരുത്തിയില്‍ പകര്‍ന്നു വെക്കുമാറില്ല; വെച്ചാല്‍ പുതുവീഞ്ഞു തുരുത്തിയെ പൊളിക്കും; വീഞ്ഞു ഒഴുകിപ്പോകും; തുരുത്തി നശിച്ചുപോകും; പുതിയ വീഞ്ഞു പുതിയ തുരുത്തിയിലത്രേ പകര്‍ന്നു വെക്കേണ്ടതു.

2:23b.MAR.002.023 അവന്‍ ശബ്ബത്തില്‍ വിളഭൂമിയില്‍കൂടി കടന്നുപോകുമ്പോള്‍ അവന്റെ ശീഷ്യന്മാര്‍ വഴിനടക്കയില്‍ കതിര്‍ പറിങ്ങുതുടങ്ങി.

2:24b.MAR.002.024 പരീശന്മാര്‍ അവനോടുനോകൂ, ഇവര്‍ ശബ്ബത്തില്‍ വിഹിതമല്ലാത്തതു ചെയ്യുന്നതു എന്തു എന്നു പറഞ്ഞു.

2:25b.MAR.002.025 അവന്‍ അവരോടുദാവീദ് തനിക്കും കൂടെയുള്ളവര്‍ക്കും മുട്ടുണ്ടായി വിശന്നപ്പോള്‍ ചെയ്തതു എന്തു?

2:26b.MAR.002.026 അവ അബ്യാഥാര്‍മഹാപുരോഹിതന്റെ കാലത്തു ദൈവാലയത്തില്‍ ചെന്നു, പുരോഹിതന്മാര്‍ക്കല്ലാതെ ആര്‍ക്കും തിന്മാന്‍ വിഹിതമല്ലാത്ത കാഴ്ചയപ്പം തിന്നു കൂടെയുള്ളവര്‍ക്കും കൊടുത്തു എന്നു നിങ്ങള്‍ ഒരിക്കലും വായിച്ചിട്ടില്ലയോ എന്നു ചോദിച്ചു.

2:27b.MAR.002.027 പിന്നെ അവന്‍ അവരോടുമനുഷ്യന്‍ ശബ്ബത്ത് നിമിത്തമല്ല; ശബ്ബത്ത് മനുഷ്യന്‍ നിമിത്തമത്രേ ഉണ്ടായതു;

2:28b.MAR.002.028 അങ്ങനെ മനുഷ്യപുത്രന്‍ ശബ്ബത്തിന്നും കര്‍ത്താവു ആകുന്നു എന്നു പറഞ്ഞു.

3

3:1b.MAR.003.001 അവന്‍ പിന്നെയും പള്ളിയില്‍ ചെന്നുഅവിടെ വരണ്ട കയ്യുള്ള ഒരു മനുഷ്യന്‍ ഉണ്ടായിരുന്നു.

3:2b.MAR.003.002 അവര്‍ അവനെ കുറ്റം ചുമത്തേണ്ടതിന്നു ശബ്ബത്തില്‍ അവനെ സൌഖ്യമാക്കുമോ എന്നു നോക്കിക്കൊണ്ടിരുന്നു.

3:3b.MAR.003.003 വരണ്ടകയ്യുള്ള മനുഷ്യനോടു അവന്‍ നടുവില്‍ എഴുന്നേറ്റു നില്‍ക്ക എന്നു പറഞ്ഞു.

3:4b.MAR.003.004 പിന്നെ അവരോടുശബ്ബത്തില്‍ നന്മ ചെയ്കയോ, തിന്മചെയ്കയോ, ജീവനെ രക്ഷിക്കയോ, കൊല്ലുകയോ, ഏതു വിഹിതം എന്നു ചോദിച്ചു. അവരോ മിണ്ടാതിരുന്നു.

3:5b.MAR.003.005 അവരുടെ ഹൃദയകാഠിന്യം നിമിത്തം അവന്‍ ദുഃഖിച്ചുകൊണ്ടു കോപത്തോടെ അവരെ ചുറ്റും നോക്കി, ആ മനുഷ്യനോടുകൈ നീട്ടുക എന്നു പറഞ്ഞുഅവന്‍ നീട്ടി, അവന്റെ കൈ സൌഖ്യമായി.

3:6b.MAR.003.006 ഉടനെ പരീശന്മാര്‍ പുറപ്പെട്ടു, അവനെ നശിപ്പിക്കേണ്ടതിന്നു ഹെരോദ്യരുമായി ആലോചന കഴിച്ചു.

3:7b.MAR.003.007 യേശു ശിഷ്യന്മാരുമായി കടല്‍ക്കരകൂ വാങ്ങിപ്പോയി; ഗലീലയില്‍നിന്നു വലിയോരു പുരുഷാരം അവനെ അനുഗമിച്ചു;

3:8b.MAR.003.008 യെഹൂദ്യയില്‍ നിന്നും യെരൂശലേമില്‍നിന്നും എദോമില്‍ നിന്നും യോര്‍ദാന്നക്കരെ നിന്നും സോരിന്റെയും സിദോന്റെയും ചുറ്റുപാട്ടില്‍നിന്നും വലിയോരു കൂട്ടം അവന്‍ ചെയ്തതു ഒക്കെയും കേട്ടിട്ടു അവന്റെ അടുക്കല്‍ വന്നു.

3:9b.MAR.003.009 പുരുഷാരം തന്നെ ഞെരുക്കാതിരിക്കേണ്ടതിന്നു അവരുടെ നിമിത്തം ഒരു ചെറു പടകു തനിക്കു ഒരുക്കി നിറുത്തുവാന്‍ അവന്‍ ശിഷ്യന്മാരോടു പറഞ്ഞു.

3:10b.MAR.003.010 അവന്‍ അനേകരെ സൌഖ്യമാക്കുകയാല്‍ ബാധകള്‍ ഉള്ളവര്‍ ഒക്കെയും അവനെ തൊടേണ്ടതിന്നു തിക്കിത്തിരക്കി വന്നു.

3:11b.MAR.003.011 അശുദ്ധാത്മാക്കളും അവനെ കാണുമ്പോള്‍ ഒക്കെയും അവന്റെ മുമ്പില്‍ വീണുനീ ദൈവ പുത്രന്‍ എന്നു നിലവിളിച്ചു പറയും.

3:12b.MAR.003.012 തന്നെ പ്രസിദ്ധമാക്കാതിരിക്കേണ്ടതിന്നു അവന്‍ അവരെ വളരെ ശാസിച്ചുപോന്നു.

3:13b.MAR.003.013 പിന്നെ അവന്‍ മലയില്‍ കയറി തനിക്കു ബോധിച്ചവരെ അടുക്കല്‍ വിളിച്ചു; അവര്‍ അവന്റെ അരികെ വന്നു.

3:14b.MAR.003.014 അവന്‍ തന്നോടുകൂടെ ഇരിപ്പാനും പ്രസംഗിക്കേണ്ടതിന്നു അയപ്പാനും

3:15b.MAR.003.015 ഭൂതങ്ങളെ പുറത്താക്കേണ്ടതിന്നു അധികാരം ഉണ്ടാകുവാനും പന്തിരുവരെ നിയമിച്ചു;

3:16b.MAR.003.016 ശിമോന്നു പത്രൊസ് എന്നു പേരിട്ടു;

3:17b.MAR.003.017 സെബെദിയുടെ മകനായ യാക്കോബു, യക്കോബിന്റെ സഹോദരനായ യോഹന്നാന്‍ ഇവര്‍ക്കും ഇടിമക്കള്‍ എന്നര്‍ത്ഥമുള്ള ബൊവനേര്‍ഗ്ഗെസ് എന്നു പേരിട്ടു —

3:18b.MAR.003.018 അന്ത്രെയാസ്, ഫിലിപ്പൊസ്, ബര്‍ത്തൊലോമായി, മത്തായി, തോമാസ്, അല്ഫായിയുടെ മകനായ യാക്കോബ്, തദ്ദായി, കനാന്യനായ ശിമോന്‍ ,

3:19b.MAR.003.019 തന്നെ കാണിച്ചുകൊടുത്ത ഈസ്കായ്യോര്‍ത്ത് യൂദാ എന്നിവരെ തന്നേ.

3:20b.MAR.003.020 അവന്‍ വീട്ടില്‍ വന്നു; അവര്‍ക്കും ഭക്ഷണം കഴിപ്പാന്‍ പോലും വഹിയാതവണ്ണം പുരുഷാരം പിന്നെയും തിങ്ങി കൂടി വന്നു.

3:21b.MAR.003.021 അവന്റെ ചാര്‍ച്ചക്കാര്‍ അതു കേട്ടു, അവന്നു ബുദ്ധിഭ്രമം ഉണ്ടു എന്നു പറഞ്ഞു അവനെ പിടിപ്പാന്‍ വന്നു.

3:22b.MAR.003.022 യെരൂശലേമില്‍ നിന്നു വന്ന ശാസ്ത്രിമാരുംഅവന്നു ബെയെത്സെബൂല്‍ ഉണ്ടു, ഭൂതങ്ങളുടെ തലവനെ കൊണ്ടു അവന്‍ ഭൂതങ്ങളെ പുറത്താക്കുന്നു എന്നു പറഞ്ഞു.

3:23b.MAR.003.023 അവന്‍ അവരെ അടുക്കെ വിളിച്ചു ഉപമകളാല്‍ അവരോടു പറഞ്ഞതുസാത്താന്നു സാത്താനെ എങ്ങനെ പുറത്താക്കുവാന്‍ കഴിയും?

3:24b.MAR.003.024 ഒരു രാജ്യം തന്നില്‍തന്നേ ഛിദ്രിച്ചു എങ്കില്‍ ആ രാജ്യത്തിനു നിലനില്പാന്‍ കഴികയില്ല.

3:25b.MAR.003.025 ഒരു വീടു തന്നില്‍ തന്നേ ഛിദ്രിച്ചു എങ്കില്‍ ആ വീട്ടിന്നു നിലനില്പാന്‍ കഴികയില്ല.

3:26b.MAR.003.026 സാത്താന്‍ തന്നോടുതന്നേ എതിര്‍ത്തു ഛിദ്രിച്ചു എങകില്‍ അവന്നു നിലനില്പാന്‍ കഴിവില്ല; അവന്റെ അവസാനം വന്നു.

3:27b.MAR.003.027 ബലവാനെ പിടിച്ചുകെട്ടീട്ടല്ലാതെ അവന്റെ വീട്ടില്‍ കടന്നു അവന്റെ കോപ്പു കവര്‍ന്നുകളവാന്‍ ആര്‍ക്കും കഴികയില്ല; പിടിച്ചു കെട്ടിയാല്‍ പിന്നെ അവന്റെ വീടു കവര്‍ച്ച ചെയ്യാം.

3:28b.MAR.003.028 മനുഷ്യരോടു സകല പാപങ്ങളും അവര്‍ ദുഷിച്ചു പറയുന്ന സകല ദൂഷണങ്ങളും ക്ഷമിക്കും;

3:29b.MAR.003.029 പരിശുദ്ധാത്മാവിന്റെ നേരെ ദൂഷണം പയുന്നവനോ ഒരുനാളും ക്ഷമ കിട്ടാതെ നിത്യശിക്ഷെക്കു യോഗ്യനാകും എന്നു ഞാന്‍ സത്യമായിട്ടു നിങ്ങളോടു പറയുന്നു.

3:30b.MAR.003.030 അവന്നു ഒരു അശുദ്ധാത്മാവു ഉണ്ടു എന്നു അവര്‍ പറഞ്ഞിരുന്നു.

3:31b.MAR.003.031 അനന്തരം അവന്റെ അമ്മയും സഹോദരന്മാരും വന്നു പുറത്തു നിന്നു അവനെ വിളപ്പാന്‍ ആളയച്ചു.

3:32b.MAR.003.032 പുരുഷാരം അവന്റെ ചുറ്റും ഇരുന്നിരുന്നു; അവര്‍ അവനോടുനിന്റെ അമ്മയും സഹോദരന്മാരും പുറത്തു നിന്നു നിന്നെ അന്വേഷിക്കുന്നു എന്നു പറഞ്ഞു അവന്‍ അവരോടു

3:33b.MAR.003.033 എന്റെ അമ്മയും സഹോദരന്മാരും ആര്‍ എന്നു പറഞ്ഞിട്ടു ചുറ്റിലും ഇരിക്കുന്നവരെ നോക്കിക്കൊണ്ടു

3:34b.MAR.003.034 എന്റെ അമ്മയും സഹോദരന്മാരും ഇതാ.

3:35b.MAR.003.035 ദൈവത്തിന്റെ ഇഷ്ടം ചെയ്യുന്നവന്‍ തന്നേ എന്റെ സഹോദരനും സഹോദരിയും അമ്മയും ആകുന്നു എന്നു പറഞ്ഞു.

4

4:1b.MAR.004.001 അവന്‍ പിന്നെയും കടല്‍ക്കരെവെച്ചു ഉപദേശിപ്പാന്‍ തുടങ്ങി. അപ്പോള്‍ ഏറ്റവും വലിയ പുരുഷാരം അവന്റെ അടുക്കല്‍ വന്നു കൂടുകകൊണ്ടു അവന്‍ പടകില്‍ കയറി കടലില്‍ ഇരുന്നു; പുരുഷാരം ഒക്കെയും കടലരികെ കരയില്‍ ആയിരുന്നു.

4:2b.MAR.004.002 അവന്‍ ഉപമകളാല്‍ അവരെ പലതും ഉപദേശിച്ചു, ഉപദേശത്തില്‍ അവരോടു പറഞ്ഞതു

4:3b.MAR.004.003 കേള്‍പ്പിന്‍ ; വിതെക്കുന്നവന്‍ വിതെപ്പാന്‍ പുറപ്പെട്ടു.

4:4b.MAR.004.004 വിതെക്കുമ്പോള്‍ ചിലതു വഴിയരികെ വിണു; പറവകള്‍ വന്നു അതു തിന്നുകളഞ്ഞു.

4:5b.MAR.004.005 മറ്റു ചിലതു പാറസ്ഥലത്തു ഏറെ മണ്ണില്ലാത്തേടത്തു വീണു; മണ്ണിന്നു താഴ്ച ഇല്ലായ്കയാല്‍ ക്ഷണത്തില്‍ മുളെച്ചുവന്നു.

4:6b.MAR.004.006 സൂര്യന്‍ ഉദിച്ചാറെ ചൂടു തട്ടി, വേരില്ലായ്കകൊണ്ടു ഉണങ്ങിപ്പോയി.

4:7b.MAR.004.007 മറ്റു ചിലതു മുള്ളിന്നിടയില്‍ വീണു; മുള്ളു മുളെച്ചു വളര്‍ന്നു അതിനെ ഞെരുക്കിക്കളഞ്ഞു; അതു വിളഞ്ഞതുമില്ല.

4:8b.MAR.004.008 മറ്റു ചിലതു നല്ലമണ്ണില്‍ വീണിട്ടു മുളെച്ചു വളര്‍ന്നു ഫലം കൊടുത്തു; മുപ്പതും അറുപതും നൂറും മേനി വിളഞ്ഞു.

4:9b.MAR.004.009 കേള്‍പ്പാന്‍ ചെവി ഉള്ളവന്‍ കേള്‍ക്കട്ടെ എന്നും അവന്‍ പറഞ്ഞു.

4:10b.MAR.004.010 അനന്തരം അവന്‍ തനിച്ചിരിക്കുമ്പോള്‍ അവനോടുകൂടെയുള്ളവന്‍ പന്തിരുവരുമായി ആ ഉപമകളെക്കുറിച്ചു ചോദിച്ചു.

4:11b.MAR.004.011 അവരോടു അവന്‍ പറഞ്ഞതുദൈവരാജ്യത്തിന്റെ മര്‍മ്മം നിങ്ങള്‍ക്കു നല്കപ്പെട്ടിരിക്കുന്നു; പുറത്തുള്ളവര്‍ക്കോ സകലവും ഉപമകളാല്‍ ലഭിക്കുന്നു.

4:12b.MAR.004.012 അവര്‍ മനംതിരിയാതെയും അവരോടു ക്ഷമിക്കാതെയും ഇരിക്കത്തക്കവണ്ണം അവര്‍ കണ്ടിട്ടും അറിയാതിരിപ്പാനും കേട്ടിട്ടും ഗ്രഹിക്കാതിരിപ്പാനും സംഗതിവരും.

4:13b.MAR.004.013 പിന്നെ അവന്‍ അവരോടു പറഞ്ഞതുഈ ഉപമ ഗ്രഹിക്കുന്നില്ലയോ? പിന്നെ മറ്റെ ഉപമകള്‍ ഒക്കെയും എങ്ങനെ ഗ്രഹിക്കും?

4:14b.MAR.004.014 വിതെക്കുന്നവന്‍ വചനം വിതെക്കുന്നു.

4:15b.MAR.004.015 വചനം വിതച്ചിട്ടു വഴിയരികെ വീണതു, കേട്ട ഉടനെ സാത്താന്‍ വന്നു ഹൃദയങ്ങളില്‍ വിതെക്കപ്പെട്ട വചനം എടുത്തുകളയുന്നതാകുന്നു.

4:16b.MAR.004.016 അങ്ങനെ തന്നേ പാറസ്ഥലത്തു വിതെച്ചതു വചനം കേട്ട ഉടനെ സന്തോഷത്തോടെ കൈക്കൊള്ളുന്നവര്‍;

4:17b.MAR.004.017 എങ്കിലും അവര്‍ ഉള്ളില്‍ വേരില്ലാതെ ക്ഷണികന്‍ മാര്‍ ആകുന്നു; വചനം നിമിത്തം ഉപദ്രവമോ പീഡയോ ഉണ്ടായാല്‍ ക്ഷണത്തില്‍ ഇടറിപ്പോകുന്നു.

4:18b.MAR.004.018 മുള്ളിന്നിടയില്‍ വിതെക്കപ്പെട്ടതോ വചനം കേട്ടിട്ടു

4:19b.MAR.004.019 ഇഹലോകത്തിന്റെ ചിന്തകളും ധനത്തിന്റെ വഞ്ചനയും മറ്റുവിഷയ മോഹങ്ങളും അകത്തു കടന്നു, വചനത്തെ ഞെരുക്കി നഷ്ഫലമാക്കി തീര്‍ക്കുംന്നതാകുന്നു.

4:20b.MAR.004.020 നല്ലമണ്ണില്‍ വിതെക്കപ്പെട്ടതോ വചനം കേള്‍ക്കയും അംഗീകരിക്കയും ചെയ്യുന്നവര്‍ തന്നേ; അവര്‍ മുപ്പതും അറുപതും നൂറും മേനി വിളയുന്നു.

4:21b.MAR.004.021 പിന്നെ അവന്‍ അവരോടു പറഞ്ഞതുവിളകൂ കത്തിച്ചു പറയിന്‍ കീഴിലോ കട്ടീല്‍ക്കീഴിലോ വെക്കുമാറുണ്ടോ? വിളകൂതണ്ടിന്മേലല്ലയോ വെക്കുന്നതു?

4:22b.MAR.004.022 വെളിപ്പെടുവാനുള്ളതല്ലാതെ ഗൂഢമായതു ഒന്നും ഇല്ല; വെളിച്ചത്തു വരുവാനുള്ളതല്ലാതെ മറവായതു ഒന്നും ഇല്ല.

4:23b.MAR.004.023 കേള്‍പ്പാന്‍ ചെവി ഉള്ളവന്‍ കേള്‍ക്കട്ടെ.

4:24b.MAR.004.024 നിങ്ങള്‍ കേള്‍ക്കുന്നതു എന്തു എന്നു സൂക്ഷിച്ചു കൊള്‍വിന്‍ ; നിങ്ങള്‍ അളക്കുന്ന അളവു കൊണ്ടു നിങ്ങള്‍ക്കും അളന്നുകിട്ടും; അധികമായും കിട്ടും.

4:25b.MAR.004.025 ഉള്ളവന്നു കൊടുക്കും; ഇല്ലാത്തവനോടോ ഉള്ളതുംകൂടെ എടുത്തുകളയും എന്നും അവന്‍ അവരോടു പറഞ്ഞു.

4:26b.MAR.004.026 പിന്നെ അവന്‍ പറഞ്ഞതുദൈവരാജ്യം ഒരു മനുഷ്യന്‍ മണ്ണില്‍ വിത്തു എറിഞ്ഞശേഷം

4:27b.MAR.004.027 രാവും പകലും ഉറങ്ങിയും എഴുന്നേറ്റും ഇരിക്കെ അവന്‍ അറിയാതെ വിത്തു മുളെച്ചു വളരുന്നതുപോലെ ആകുന്നു.

4:28b.MAR.004.028 ഭൂമി സ്വയമായി മുമ്പെ ഞാറും പിന്നെ കതിരും പിന്നെ കതിരില്‍ നിറഞ്ഞ മണിയും ഇങ്ങനെ വിളയുന്നു.

4:29b.MAR.004.029 ധാന്യം വിളയുമ്പോള്‍ കൊയ്ത്തായതുകൊണ്ടു അവന്‍ ഉടനെ അരിവാള്‍ വെക്കുന്നു.

4:30b.MAR.004.030 പിന്നെ അവന്‍ പറഞ്ഞതുദൈവരാജ്യത്തെ എങ്ങനെ ഉപമിക്കേണ്ടു? ഏതു ഉപമയാല്‍ അതിനെ വര്‍ണ്ണിക്കേണ്ടു?

4:31b.MAR.004.031 അതു കടുകുമണിയോടു സദൃശം; അതിനെ മണ്ണില്‍ വിതെക്കുമ്പോള്‍ഭൂമിയിലെ എല്ലാവിത്തിലും ചെറിയതു.

4:32b.MAR.004.032 എങ്കിലും വിതെച്ചശേഷം വളര്‍ന്നു, സകലസസ്യങ്ങളിലും വലുതായിത്തീര്‍ന്നു, ആകാശത്തിലെ പക്ഷികള്‍ അതിന്റെ നിഴലില്‍ വസിപ്പാന്‍ തക്കവണ്ണം വലുതായ കൊമ്പുകളെ വിടുന്നു.

4:33b.MAR.004.033 അവന്‍ ഇങ്ങനെ പല ഉപമകളാല്‍ അവര്‍ക്കും കേള്‍പ്പാന്‍ കഴിയുംപോലെ അവരോടു വചനം പറഞ്ഞുപോന്നു.

4:34b.MAR.004.034 ഉപമ കൂടാതെ അവരോു ഒന്നും പറഞ്ഞതുമില്ല; തനിച്ചിരിക്കുമ്പോള്‍ അവന്‍ ശിഷ്യന്മാരോടു സകലവും വ്യാഖ്യാനിക്കും.

4:35b.MAR.004.035 അന്നു സന്ധ്യയായപ്പോള്‍നാം അക്കരെക്കു പോക എന്നു അവന്‍ അവരോടു പറഞ്ഞു

4:36b.MAR.004.036 അവര്‍ പുരുഷാരത്തെ വിട്ടു, താന്‍ പടകില്‍ഇരുന്നപാടെ അവനെ കൊണ്ടുപോയി; മറ്റു ചെറുപടകുകളും കൂടെ ഉണ്ടായിരുന്നു;

4:37b.MAR.004.037 അപ്പോള്‍ വലിയ ചുഴലിക്കാറ്റു ഉണ്ടായിപടകില്‍ തിര തള്ളിക്കയറുകകൊണ്ടു അതു മുങ്ങുമാറായി.

4:38b.MAR.004.038 അവന്‍ അമരത്തു തലയണ വെച്ചു ഉറങ്ങുകയായിരുന്നു; അവര്‍ അവനെ ഉണര്‍ത്തിഗുരോ, ഞങ്ങള്‍ നശിച്ചുപോകുന്നതില്‍ നിനക്കു വിചാരം ഇല്ലയോ എന്നു പറഞ്ഞു.

4:39b.MAR.004.039 അവന്‍ എഴുന്നേറ്റു കാറ്റിനെ ശാസിച്ചു, കടലിനോടുഅനങ്ങാതിരിക്ക, അടങ്ങുക എന്നു പറഞ്ഞു; കാറ്റു അമര്‍ന്നു, വലിയ ശാന്തത ഉണ്ടായി.

4:40b.MAR.004.040 പിന്നെ അവന്‍ അവരോടുനിങ്ങള്‍ ഇങ്ങനെ ഭീരുക്കള്‍ ആകുവാന്‍ എന്തു? നിങ്ങള്‍ക്കു ഇപ്പോഴും വിശ്വാസമില്ലയോ എന്നു പറഞ്ഞു.

4:41b.MAR.004.041 അവര്‍ വളരെ ഭയപ്പെട്ടുകാറ്റും കടലും കൂടെ ഇവനെ അനുസരിക്കുന്നുവല്ലോ; ഇവന്‍ ആര്‍ എന്നു തമ്മില്‍ പറഞ്ഞു.

5

5:1b.MAR.005.001 അവര്‍ കടലിന്റെ അക്കരെ ഗദരദേശത്തു എത്തി.

5:2b.MAR.005.002 പടകില്‍നിന്നു ഇറങ്ങിയ ഉടനെ അശുദ്ധാത്മാവുള്ള ഒരു മനുഷ്യന്‍ കല്ലറകളില്‍ നിന്നു വന്നു അവനെ എതിരേറ്റു.

5:3b.MAR.005.003 അവന്റെ പാര്‍പ്പു കല്ലറകളില്‍ ആയിരുന്നു; ആര്‍ക്കും അവനെ ചങ്ങലകൊണ്ടുപോലും ബന്ധിച്ചുകൂടാഞ്ഞു.

5:4b.MAR.005.004 പലപ്പോഴും അവനെ വിലങ്ങും ചങ്ങലയുംകൊണ്ടു ബന്ധിച്ചിട്ടും അവന്‍ ചങ്ങല വലിച്ചുപൊട്ടിച്ചും വിലങ്ങു ഉരുമ്മി ഒടിച്ചും കളഞ്ഞു; ആര്‍ക്കും അവനെ അടക്കുവാന്‍ കഴിഞ്ഞില്ല.

5:5b.MAR.005.005 അവന്‍ രാവും പകലും കല്ലറകളിലും മലകളിലും ഇടവിടാതെ നിലവിളിച്ചും തന്നെത്താല്‍ കല്ലുകൊണ്ടു ചതെച്ചും പോന്നു.

5:6b.MAR.005.006 അവന്‍ യേശുവിനെ ദൂരത്തുനിന്നു കണ്ടിട്ടു ഔടിച്ചെന്നു അവനെ നമസ്കരിച്ചു.

5:7b.MAR.005.007 അവന്‍ ഉറക്കെ നിലവിളിച്ചുയേശുവേ, മഹോന്നതനായ ദൈവത്തിന്റെ പുത്രാ, എനിക്കും നിനക്കും തമ്മില്‍ എന്തു? ദൈവത്താണ, എന്നെ ദണ്ഡിപ്പിക്കരുതേ എന്നു അപേക്ഷിക്കുന്നു എന്നു പറഞ്ഞു.

5:8b.MAR.005.008 അശുദ്ധാത്മാവേ, ഈ മനുഷ്യനെ വിട്ടു പുറപ്പെട്ടുപോക എന്നു യേശു കല്പിച്ചിരുന്നു.

5:9b.MAR.005.009 നിന്റെ പേരെന്തു എന്നു അവനോടു ചോദിച്ചതിന്നുഎന്റെ പേര്‍ ലെഗ്യോന്‍ ; ഞങ്ങള്‍ പലര്‍ ആകുന്നു എന്നു അവന്‍ ഉത്തരം പറഞ്ഞു;

5:10b.MAR.005.010 നാട്ടില്‍ നിന്നു തങ്ങളെ അയച്ചുകളയാതിരിപ്പാന്‍ ഏറിയോന്നു അപേക്ഷിച്ചു.

5:11b.MAR.005.011 അവിടെ മലയരികെ ഒരു വലിയ പന്നിക്കൂട്ടം മേഞ്ഞുകൊണ്ടിരുന്നു.

5:12b.MAR.005.012 ആ പന്നികളില്‍ കടക്കേണ്ടതിന്നു ഞങ്ങളെ അയക്കേണം എന്നു അവര്‍ അവനോടു അപേക്ഷിച്ചു;

5:13b.MAR.005.013 അവന്‍ അനുവാദം കൊടുത്തു; അശുദ്ധാത്മാക്കള്‍ പുറപ്പെട്ടു പന്നികളില്‍ കടന്നിട്ടു കൂട്ടം കടുന്തൂക്കത്തൂടെ കടലിലേക്കു പാഞ്ഞു വീര്‍പ്പുമുട്ടി ചത്തു. അവ ഏകദേശം രണ്ടായിരം ആയിരുന്നു.

5:14b.MAR.005.014 പന്നികളെ മേയക്കുന്നവര്‍ ഔടിച്ചെന്നു പട്ടണത്തിലും നാട്ടിലും അറിയിച്ചു; സംഭവിച്ചതു കാണ്മാന്‍ പലരും പുറപ്പെട്ടു,

5:15b.MAR.005.015 യേശുവിന്റെ അടുക്കല്‍ വന്നു, ലെഗ്യോന്‍ ഉണ്ടായിരുന്ന ഭൂതഗ്രസ്തന്‍ വസ്ത്രം ധരിച്ചും സുബോധം പൂണ്ടും ഇരിക്കുന്നതു കണ്ടു ഭയപ്പെട്ടു.

5:16b.MAR.005.016 കണ്ടവര്‍ ഭൂതഗ്രസ്തന്നു സംഭവിച്ചതും പന്നികളുടെ കാര്യവും അവരോടു അറിയിച്ചു.

5:17b.MAR.005.017 അപ്പോള്‍ അവര്‍ അവനോടു തങ്ങളുടെ അതിര്‍ വിട്ടുപോകുവാന്‍ അപേക്ഷിച്ചു തുടങ്ങി.

5:18b.MAR.005.018 അവന്‍ പടകു ഏറുമ്പോള്‍ ഭൂതഗ്രസ്തനായിരുന്നവന്‍ താനും കൂടെ പോരട്ടെ എന്നു അവനോടു അപേക്ഷിച്ചു.

5:19b.MAR.005.019 യേശു അവനെ അനുവദിക്കാതെനിന്റെ വീട്ടില്‍ നിനക്കുള്ളവരുടെ അടുക്കല്‍ ചെന്നു, കര്‍ത്താവു നിനക്കു ചെയ്തതു ഒക്കെയും നിന്നോടു കരുണകാണിച്ചതും പ്രസ്താവിക്ക എന്നു അവനോടു പറഞ്ഞു.

5:20b.MAR.005.020 അവന്‍ പോയി യേശു തനിക്കു ചെയ്തതൊക്കെയും ദെക്കപ്പൊലിനാട്ടില്‍ ഘോഷിച്ചുതുടങ്ങി; എല്ലാവരും ആശ്ചര്യപ്പെടുകയുമ ചെയ്തു.

5:21b.MAR.005.021 യേശു വീണ്ടും പടകില്‍ കയറി ഇവരെ കടന്നു കടലരികെ ഇരിക്കുമ്പോള്‍ വലിയ പുരുഷാരം അവന്റെ അടുക്കല്‍ വന്നുകൂടി.

5:22b.MAR.005.022 പള്ളി പ്രമാണികളില്‍ യായീറൊസ് എന്നു പേരുള്ള ഒരുത്തന്‍ വന്നു, അവനെ കണ്ടു കാല്‍ക്കല്‍ വീണു

5:23b.MAR.005.023 എന്റെ കുഞ്ഞുമകള്‍ അത്യാസനത്തില്‍ ഇരിക്കുന്നു; അവള്‍ രക്ഷപ്പെട്ടു ജീവിക്കേണ്ടതിന്നു നീ വന്നു അവളുടെമേല്‍ കൈ വെക്കേണമേ എന്നു വളരെ അപേക്ഷിച്ചു.

5:24b.MAR.005.024 അവന്‍ അവനോടുകൂടെ പോയി, വലിയ പുരുഷാരവും പിന്‍ ചെന്നു അവനെ തിക്കിക്കൊണ്ടിരുന്നു.

5:25b.MAR.005.025 പന്ത്രണ്ടു സംവത്സരമായിട്ടു രക്തസ്രവമുള്ളവളായി

5:26b.MAR.005.026 പല വൈദ്യന്മാരാലും ഏറിയോന്നു സഹിച്ചു തനിക്കുള്ളതൊക്കെയും ചെലവഴിച്ചിട്ടും ഒട്ടും ഭേദം വരാതെ ഏറ്റവും പരവശയായി തീര്‍ന്നിരുന്ന ഒരു സ്ത്രീ യേശുവിന്റെ വര്‍ത്തമാനം കേട്ടു

5:27b.MAR.005.027 അവന്റെ വസ്ത്രം എങ്കിലും തൊട്ടാല്‍ ഞാന്‍ രക്ഷപ്പെടും എന്നു പറഞ്ഞു പുരുഷാരത്തില്‍കൂടി പുറകില്‍ വന്നു അവന്റെ വസ്ത്രം തൊട്ടു.

5:28b.MAR.005.028 ക്ഷണത്തില്‍ അവളുടെ രക്തസ്രവം നിന്നു; ബാധ മാറി താന്‍ സ്വസ്ഥയായി എന്നു അവള്‍ ശരീരത്തില്‍ അറിഞ്ഞു.

5:29b.MAR.005.029 ഉടനെ യേശു തങ്കല്‍നിന്നു ശക്തി പുറപ്പെട്ടു എന്നു ഉള്ളില്‍ അറിഞ്ഞിട്ടു പുരുഷാരത്തില്‍ തിരിഞ്ഞുഎന്റെ വസ്ത്രം തൊട്ടതു ആര്‍ എന്നു ചോദിച്ചു.

5:30b.MAR.005.030 ശിഷ്യന്മാര്‍ അവനോടു പുരുഷാരം നിന്നെ തിരക്കുന്നതു കണ്ടിട്ടും എന്നെ തൊട്ടതു ആര്‍ എന്നു ചോദിക്കുന്നുവോ എന്നു പറഞ്ഞു.

5:31b.MAR.005.031 അവനോ അതു ചെയ്തവളെ കാണ്മാന്‍ ചുറ്റും നോക്കി.

5:32b.MAR.005.032 സ്ത്രീ തനിക്കു സംഭവിച്ചതു അറിഞ്ഞിട്ടു ഭായപ്പെട്ടും വിറെച്ചുകൊണ്ടു വന്നു അവന്റെ മുമ്പില്‍ വീണു വസ്തുത ഒക്കെയും അവനോടു പറഞ്ഞു.

5:33b.MAR.005.033 അവന്‍ അവളോടുമകളേ, നിന്റെ വിശ്വാസം നിന്നെ രക്ഷിച്ചിരിക്കുന്നു; സമാധാനത്തോടെ പോയി ബാധ ഒഴിഞ്ഞു സ്വസ്ഥയായിരിക്ക എന്നു പറഞ്ഞു.

5:34b.MAR.005.034 ഇങ്ങനെ പറഞ്ഞുകൊണ്ടിരിക്കുമ്പോള്‍ തന്നേ പള്ളി പ്രമാണിയുടെ വീട്ടില്‍ നിന്നു ആള്‍ വന്നുനിന്റെ മകള്‍ മരിച്ചുപോയി; ഗുരുവിനെ ഇനി അസഹ്യപ്പെടുത്തുന്നതു എന്തിന്നു എന്നു പറഞ്ഞു.

5:35b.MAR.005.035 യേശു ആ വാക്കു കാര്യമാക്കാതെ പള്ളിപ്രമാണിയോടുഭയപ്പെടേണ്ടാ, വിശ്വസിക്ക മാത്രം ചെയ്ക എന്നു പറഞ്ഞു.

5:36b.MAR.005.036 പത്രൊസും യാക്കോബും യാക്കോബിന്റെ സഹോദരനായ യോഹന്നാനും അല്ലാതെ മറ്റാരും തന്നോടുകൂടെ ചെല്ലുവാന്‍ സമ്മതിച്ചില്ല.

5:37b.MAR.005.037 പള്ളിപ്രമാണിയുടെ വീട്ടില്‍ വന്നാറെ ആരവാരത്തെയും വളരെ കരഞ്ഞു വിലപിക്കുന്നവരെയും കണ്ടു;

5:38b.MAR.005.038 അകത്തു കടന്നുനിങ്ങളുടെ ആരവാരവും കരച്ചലും എന്തിന്നു? കുട്ടി മരിച്ചിട്ടില്ല, ഉറങ്ങുന്നത്രേ എന്നു അവരോടു പറഞ്ഞു; അവരോ അവനെ പരിഹസിച്ചു.

5:39b.MAR.005.039 അവന്‍ എല്ലാവരെയും പുറത്താക്കി കുട്ടിയുടെ അപ്പനെയും അമ്മയെയും തന്നോടുകൂടെയുള്ളവരെയും കൂട്ടിക്കൊണ്ടു കുട്ടി കിടക്കുന്ന ഇടത്തുചെന്നു കുട്ടിയുടെ കൈകൂ പിടിച്ചു

5:40b.MAR.005.040 ബാലേ, എഴുന്നേല്‍ക്ക എന്നു നിന്നോടു കല്പിക്കുന്നു എന്ന അര്‍ത്ഥത്തോടെ തലീഥാ ക്കുമി എന്നു അവളോടു പറഞ്ഞു.

5:41b.MAR.005.041 ബാല ഉടനെ എഴുന്നേറ്റു നടന്നു; അവള്‍ക്കു പന്ത്രണ്ടു വയസ്സായിരുന്നു; അവര്‍ അത്യന്തം വിസ്മയിച്ചു

5:42b.MAR.005.042 ഇതു ആരും അറിയരുതു എന്നു അവന്‍ അവരോടു ഏറിയോന്നു കല്പിച്ചു. അവള്‍ക്കു ഭക്ഷിപ്പാന്‍ കൊടുക്കേണം എന്നും പറഞ്ഞു.

6

6:1b.MAR.006.001 അവന്‍ അവിടെ നിന്നു പുറപ്പെട്ടു, തന്റെ പിതൃനഗരത്തില്‍ ചെന്നു; അവന്റെ ശിഷ്യന്മാരും അനുഗമിച്ചു.

6:2b.MAR.006.002 ശബ്ബത്തായപ്പോള്‍ അവന്‍ പള്ളിയില്‍ ഉപദേശിച്ചുതുടങ്ങി; പലരും കേട്ടു വിസ്മയിച്ചുഇവന്നു ഇവ എവിടെനിന്നു? ഇവന്നു കിട്ടിയ ഈ ജ്ഞാനവും ഇവന്റെ കയ്യാല്‍ നടക്കുന്ന വീര്യപ്രവൃത്തികളും എന്തു?

6:3b.MAR.006.003 ഇവന്‍ മറിയയുടെ മകനും യാക്കോബ് യോസെ, യൂദാ, ശിമോന്‍ എന്നവരുടെ സഹോദരനുമായ തച്ചനല്ലയോ? ഇവന്റെ സഹോദരികളും ഇവിടെ നമ്മോടു കൂടെ ഇല്ലയോ എന്നു പറഞ്ഞു അവങ്കല്‍ ഇടറിപ്പോയി.

6:4b.MAR.006.004 യേശു അവരോടുഒരു പ്രവാചകന്‍ തന്റെ പിതൃനഗരത്തിലും ചാര്‍ച്ചക്കാരുടെ ഇടയിലും സ്വന്ത ഭവനത്തിലും അല്ലാതെ ബഹുമാനമില്ലാത്തവന്‍ അല്ല എന്നു പറഞ്ഞു.

6:5b.MAR.006.005 ഏതാനും ചില രോഗികളുടെ മേല്‍ കൈ വെച്ചു സൌഖ്യം വരുത്തിയതു അല്ലാതെ അവിടെ വീര്യപ്രവൃത്തി ഒന്നും ചെയ്‍വാന്‍ കഴിഞ്ഞില്ല.

6:6b.MAR.006.006 അവരുടെ അവിശ്വാസം ഹേതുവായി അവന്‍ ആശ്ചര്യപ്പെട്ടു. അവന്‍ ചുറ്റുമുള്ള ഊരുകളില്‍ ഉപദേശിച്ചുകൊണ്ടു സഞ്ചരിച്ചു പോന്നു.

6:7b.MAR.006.007 അനന്തരം അവന്‍ പന്തിരുവരെ അടുക്കെ വിളിച്ചു, അവരെ ഈരണ്ടായി അയച്ചു തുടങ്ങി, അവര്‍ക്കും അശുദ്ധാത്മാക്കളുടെ മേല്‍ അധികാരം കൊടുത്തു.

6:8b.MAR.006.008 അവര്‍ വഴിക്കു വടി അല്ലാതെ ഒന്നും എടുക്കരുതു; അപ്പവും പൊക്കണവും മടിശ്ശീലയില്‍ കാശും അരുതു; ചെരിപ്പു ഇട്ടുകൊള്ളാം;

6:9b.MAR.006.009 രണ്ടു വസ്ത്രം ധരിക്കരുതു എന്നിങ്ങനെ അവരോടു കല്പിച്ചു.

6:10b.MAR.006.010 നിങ്ങള്‍ എവിടെയെങ്കിലും ഒരു വീട്ടില്‍ ചെന്നാല്‍ അവിടം വിട്ടു പുറപ്പെടുവോളം അതില്‍ തന്നേ പാര്‍പ്പിന്‍ .

6:11b.MAR.006.011 ആരെങ്കിലും നിങ്ങളെ കൈക്കൊള്ളാതെയും നിങ്ങളുടെ വാക്കു കേള്‍ക്കാതെയും ഇരുന്നാല്‍ അവിടം വിട്ടു പോകുമ്പോള്‍ നിങ്ങളുടെ കാലിലെ പൊടി അവര്‍ക്കും സാക്ഷ്യത്തിന്നായി കുടഞ്ഞുകളവിന്‍ എന്നും അവരോടു പറഞ്ഞു.

6:12b.MAR.006.012 അങ്ങനെ അവര്‍ പുറപ്പെട്ടു മാനസാന്തരപ്പെടേണം എന്നു പ്രസംഗിച്ചു;

6:13b.MAR.006.013 വളരെ ഭൂതങ്ങളെ പുറത്താക്കുകയും അനേകം രോഗികള്‍ക്കു എണ്ണതേച്ചു സൌഖ്യം വരുത്തുകയും ചെയ്തു.

6:14b.MAR.006.014 ഇങ്ങനെ അവന്റെ പേര്‍ പ്രസിദ്ധമായി വരികയാല്‍ ഹെരോദാരാജാവു കേട്ടിട്ടു; യോഹന്നാന്‍ സ്നാപകന്‍ മരിച്ചവരുടെ ഇടയില്‍ നിന്നു ഉയിര്‍ത്തെഴുന്നേറ്റിരിക്കുന്നു; അതുകൊണ്ടു ഈ ശക്തികള്‍ അവനില്‍ വ്യാപരിക്കുന്നു എന്നു പറഞ്ഞു.

6:15b.MAR.006.015 അവന്‍ ഏലീയാവാകുന്നു എന്നു മറ്റു ചിലര്‍ പറഞ്ഞു. വേറെ ചിലര്‍അവന്‍ പ്രവാചകന്മാരില്‍ ഒരുത്തനെപ്പോലെ ഒരു പ്രവാചകന്‍ എന്നു പറഞ്ഞു.

6:16b.MAR.006.016 അതു ഹെരോദാവു കേട്ടാറെഞാന്‍ തലവെട്ടിച്ച യോഹന്നാന്‍ ആകുന്നു അവന്‍ ; അവന്‍ ഉയിര്‍ത്തെഴുന്നേറ്റിരിക്കുന്നു എന്നു പറഞ്ഞു.

6:17b.MAR.006.017 ഹെരോദാ തന്റെ സഹോദരനായ ഫീലിപ്പോസിന്റെ ഭാര്യ ഹെരോദ്യയെ പരിഗ്രഹിച്ചതുകൊണ്ടു അവള്‍നിമിത്തം ആളയച്ചു, യോഹന്നാനെ പിടിച്ചു തടവില്‍ ആക്കിയിരുന്നു.

6:18b.MAR.006.018 സഹോദരന്റെ ഭാര്യയെ പരിഗ്രഹിക്കുന്നതു നിനക്കു വിഹിതമല്ല എന്നു യോഹന്നാന്‍ ഹെരോദാവോടു പറഞ്ഞിരുന്നു.

6:19b.MAR.006.019 ഹെരോദ്യയോ അവന്റെ നേരെ പകവെച്ചു അവനെ കൊല്ലുവാനും ഇച്ഛിച്ചു; സാധിച്ചില്ല താനും.

6:20b.MAR.006.020 യോഹന്നാന്‍ നീതിയും വിശുദ്ധിയുമുള്ള പുരുഷന്‍ എന്നു ഹെരോദാവു അറിഞ്ഞു അവനെ ഭയപ്പെടുകയും അവനെ കാത്തുകൊള്‍കയും ചെയ്തു; അവന്റെ വചനം കേട്ടിട്ടു വളരെ കലങ്ങിയെങ്കിലും സന്തോഷത്തോടെ കേട്ടുപോകുന്നു.

6:21b.MAR.006.021 എന്നാല്‍ ഹെരോദാവു തന്റെ ജനനോത്സവത്തില്‍ തന്റെ മഹത്തുക്കള്‍ക്കും സഹസ്രാധിപന്മാര്‍ക്കും ഗലീലയിലെ പ്രമാണികള്‍ക്കും വിരുന്നു കഴിച്ചപ്പോള്‍ ഒരു തരം വന്നു.

6:22b.MAR.006.022 ഹെരോദ്യയുടെ മകള്‍ അകത്തു ചെന്നു നൃത്തം ചെയ്തു ഹെരോദാവിനെയും വിരുന്നുകാരെയും പ്രസാദിപ്പിച്ച സമയംമനസ്സുള്ളതു എന്തെങ്കിലും എന്നോടു ചോദിച്ചു കൊള്‍ക; നിനക്കു തരാം എന്നു രാജാവു ബാലയോടു പറഞ്ഞു.

6:23b.MAR.006.023 എന്തു ചോദിച്ചാലും, രാജ്യത്തില്‍ പകുതിയോളം ആയാലും നിനക്കു തരാം എന്നു സത്യം ചെയ്തു.

6:24b.MAR.006.024 അവള്‍ പുറത്തിറങ്ങി അമ്മയോടുഞാന്‍ എന്തു ചോദിക്കേണം എന്നു ചോദിച്ചതിന്നുയോഹന്നാന്‍ സ്നാപകന്റെ തല എന്നു അവള്‍ പറഞ്ഞു.

6:25b.MAR.006.025 ഉടനെ അവള്‍ ബദ്ധപ്പെട്ടു രാജാവിന്റെ അടുക്കല്‍ ചെന്നുഇപ്പോള്‍ തന്നെ യോഹന്നാന്‍ സ്നാപകന്റെ തല ഒരു തളികളയില്‍ തരേണം എന്നു പറഞ്ഞു.

6:26b.MAR.006.026 രാജാവു അതിദുഃഖിനായി എങ്കിലും ആണയെയും വിരുന്നുകാരെയും വിചാരിച്ചു അവളോടു നിഷേധിപ്പാന്‍ മനസ്സില്ലാഞ്ഞു.

6:27b.MAR.006.027 ഉടനെ രാജാവു ഒരു അകമ്പടിയെ അയച്ചു, അവന്റെ തല കൊണ്ടുവരുവാന്‍ കല്പിച്ചു.

6:28b.MAR.006.028 അവന്‍ പോയി തടവില്‍ അവനെ ശിര:ഛേദം ചെയ്തു; അവന്റെ തല ഒരു തളികയില്‍ കൊണ്ടുവന്നു ബാലെക്കു കൊടുത്തു; ബാല അമ്മെക്കു കൊടുത്തു.

6:29b.MAR.006.029 അവന്റെ ശിഷ്യന്മാര്‍ അതു കേട്ടിട്ടു വന്നു അവന്റെ ശവം എടുത്തു ഒരു കല്ലറയില്‍ വെച്ചു.

6:30b.MAR.006.030 പിന്നെ അപ്പൊസ്തലന്മാര്‍ യേശുവിന്റെ അടുക്കല്‍ വന്നുകൂടി തങ്ങള്‍ ചെയ്തതും ഉപദേശിച്ചതും എല്ലാം അറിയിച്ചു.

6:31b.MAR.006.031 വരുന്നവരും പോകുന്നവരും വളരെ ആയിരുന്നതിനാല്‍ അവര്‍ക്കും ഭക്ഷിപ്പാമ്പോലും സമയം ഇല്ലായ്കകൊണ്ടു അവന്‍ അവരോടുനിങ്ങള്‍ ഒരു ഏകാന്തസ്ഥലത്തു വേറിട്ടുവന്നു അല്പം ആശ്വസിച്ചുകൊള്‍വിന്‍ എന്നു പറഞ്ഞു.

6:32b.MAR.006.032 അങ്ങനെ അവര്‍ പടകില്‍ കയറി ഒരു ഏകാന്ത സ്ഥലത്തു വേറിട്ടുപോയി.

6:33b.MAR.006.033 അവര്‍ പോകുന്നതു പലരും കണ്ടു അറിഞ്ഞു, എല്ലാ പട്ടണങ്ങളില്‍ നിന്നും കാല്‍നടയായി അവിടേക്കു ഔടി, അവര്‍ക്കും മുന്പ് എത്തി.

6:34b.MAR.006.034 അവന്‍ പടകില്‍ നിന്നു ഇറങ്ങിയാറെ വലിയ പുരുഷാരത്തെ കണ്ടു, അവര്‍ ഇടയന്‍ ഇല്ലാത്ത ആടുകളെപ്പോലെ ആകകൊണ്ടു അവരില്‍ മനസ്സലിഞ്ഞു പലതും ഉപദേശിച്ചു തുടങ്ങി.

6:35b.MAR.006.035 പിന്നെ നേരം നന്നേ വൈകീട്ടു ശിഷ്യന്മാര്‍ അവന്റെ അടുക്കല്‍ വന്നു; ഇതു നിര്‍ജ്ജനപ്രദേശം അല്ലോ;

6:36b.MAR.006.036 നേരവും നന്നേ വൈകി; ഭക്ഷിപ്പാന്‍ ഇല്ലായ്കയാല്‍ അവര്‍ ചുറ്റുമുള്ള കുടിലുകളിലും ഊരുകളിലും ചെന്നു ഭക്ഷിപ്പാന്‍ വല്ലതും കൊള്ളേണ്ടതിന്നു അവരെ പറഞ്ഞയക്കേണം എന്നു പറഞ്ഞു.

6:37b.MAR.006.037 അവന്‍ അവരോടുനിങ്ങള്‍ അവര്‍ക്കും ഭക്ഷിപ്പാന്‍ കൊടുപ്പിന്‍ എന്നു കല്പിച്ചതിന്നുഞങ്ങള്‍ പോയി ഇരുനൂറു വെള്ളിക്കാശിന്നു അപ്പം കൊണ്ടിട്ടു അവര്‍ക്കും തിന്മാന്‍ കൊടുക്കയോ എന്നു അവനോടു പറഞ്ഞു.

6:38b.MAR.006.038 അവന്‍ അവരോടുനിങ്ങള്‍ക്കു എത്ര അപ്പം ഉണ്ടു? ചെന്നു നോക്കുവിന്‍ എന്നു പറഞ്ഞു; അവര്‍ നോക്കിട്ടുഅഞ്ചു, രണ്ടു മീനും ഉണ്ടു എന്നു പറഞ്ഞു.

6:39b.MAR.006.039 പിന്നെ അവന്‍ അവരോടുഎല്ലാവരെയും പച്ചപ്പുല്ലില്‍ പന്തിപന്തിയായി ഇരുത്തുവാന്‍ കല്പിച്ചു.

6:40b.MAR.006.040 അവര്‍ നൂറും അമ്പതും വീതം നിരനിരയായി ഇരുന്നു.

6:41b.MAR.006.041 അവന്‍ ആ അഞ്ചു അപ്പവും രണ്ടു മീനും എടുത്തു സ്വര്‍ഗ്ഗത്തേക്കു നോക്കി വാഴ്ത്തി, അപ്പം നുറുക്കി, അവര്‍ക്കും വിളമ്പുവാന്‍ തന്റെ ശിഷ്യന്മാര്‍ക്കും കൊടുത്തു; ആ രണ്ടു മീനും എല്ലാവര്‍ക്കും വിഭാഗിച്ചുകൊടുത്തു.

6:42b.MAR.006.042 എല്ലാവരും തിന്നു തൃപ്തരായി.

6:43b.MAR.006.043 കഷണങ്ങളും മീന്‍ നുറുക്കും പന്ത്രണ്ടു കൊട്ട നിറച്ചെടുത്തു.

6:44b.MAR.006.044 അപ്പം തിന്നവരോ അയ്യായിരം പുരുഷാന്മാര്‍ ആയിരുന്നു.

6:45b.MAR.006.045 താന്‍ പുരുഷാരത്തെ പറഞ്ഞയക്കുന്നതിനടയില്‍ തന്റെ ശിഷ്യന്മാരെ ഉടനെ പടകു കയറി അക്കരെ ബേത്ത്സയിദെക്കു നേരെ മുന്നോടുവാന്‍ നിര്‍ബന്ധിച്ചു.

6:46b.MAR.006.046 അവരെ പറഞ്ഞച്ചു വിട്ടശേഷം താന്‍ പ്രാര്‍ത്ഥിപ്പാന്‍ മലയില്‍ പോയി.

6:47b.MAR.006.047 വൈകുന്നേരം ആയപ്പോള്‍ പടകു കടലിന്റെ നടുവിലും താന്‍ ഏകനായി കരയിലും ആയിരുന്നു.

6:48b.MAR.006.048 കാറ്റു പ്രതിക്കുലം ആകകൊണ്ടു അവര്‍ തണ്ടുവലിച്ചു വലയുന്നതു അവന്‍ കണ്ടു ഏകദേശം രാത്രാ നാലാം യാമത്തില്‍ കടലിന്മേല്‍ നടന്നു അവരുടെ അടുക്കല്‍ ചെന്നു അവരെ കടന്നുപോകുവാന്‍ ഭാവിച്ചു.

6:49b.MAR.006.049 അവന്‍ കടലിന്മേല്‍ നടക്കുന്നതു കണ്ടിട്ടു ഭൂതം എന്നു അവര്‍ നിരൂപിച്ചു നിലവിളിച്ചു.

6:50b.MAR.006.050 എല്ലാവരും അവനെ കണ്ടു ഭ്രമിച്ചിരുന്നു. ഉടനെ അവന്‍ അവരോടു സംസാരിച്ചുധൈര്യപ്പെടുവിന്‍ ; ഞാന്‍ തന്നേ ആകുന്നു; ഭയപ്പെടേണ്ടാ എന്നു പറഞ്ഞു.

6:51b.MAR.006.051 പിന്നെ അവന്‍ അവരുടെ അടുക്കല്‍ ചെന്നു പടകില്‍ കയറി, കാറ്റു അമര്‍ന്നു; അവര്‍ ഉള്ളില്‍ അത്യന്തം ഭ്രമിച്ചാശ്ചര്യപ്പെട്ടു.

6:52b.MAR.006.052 അവരുടെ ഹൃദയം കടുത്തിരുന്നതുകൊണ്ടു അപ്പത്തിന്റെ സംഗതി അവര്‍ ഗ്രഹിച്ചില്ല.

6:53b.MAR.006.053 അവര്‍ അക്കരെ എത്തി ഗെന്നേസരത്ത് ദേശത്തു അണഞ്ഞു.

6:54b.MAR.006.054 അവര്‍ പടകില്‍ നിന്നു ഇങ്ങിയ ഉടനെ ജനങ്ങള്‍ അവനെ അറിഞ്ഞു.

6:55b.MAR.006.055 ആ നാട്ടില്‍ ഒക്കെയും ചുറ്റി ഔടി, അവന്‍ ഉണ്ടു എന്നു കേള്‍ക്കുന്ന ഇടത്തേക്കു ദീനക്കാരെ കിടക്കയില്‍ എടുത്തുംകൊണ്ടുവന്നു തുടങ്ങി.

6:56b.MAR.006.056 ഊരുകളിലോ പട്ടണങ്ങിലോ കുടികളിലോ അവന്‍ ചെന്നെടത്തൊക്കെയും അവര്‍ ചന്തകളില്‍ രോഗികളെ കൊണ്ടുവന്നു വെച്ചു, അവന്റെ വസ്ത്രത്തിന്റെ തൊങ്ങല്‍ എങ്കിലും തൊടേണ്ടതിന്നു അപേക്ഷിക്കയും അവനെ തൊട്ടവര്‍ക്കും ഒക്കെയും സൌഖ്യം വരികയും ചെയ്തു.

7

7:1b.MAR.007.001 യെരൂശലേമില്‍ നിന്നു പരീശന്മാരും ചില ശാസ്ത്രിമാരും അവന്റെ അടുക്കല്‍ വന്നു കൂടി.

7:2b.MAR.007.002 അവന്റെ ശിഷ്യന്മാരില്‍ ചിലര്‍ ശുദ്ധിയില്ലാത്ത എന്നുവെച്ചാല്‍, കഴുകാത്ത, കൈകൊണ്ടു ഭക്ഷണം കഴിക്കുന്നതു അവര്‍ കണ്ടു.

7:3b.MAR.007.003 പരീശന്മാരും യെഹൂദന്മാര്‍ ഒക്കെയും പൂര്‍വ്വന്മാരുടെ സന്പ്രദായം പ്രമാണിച്ചു കൈ നന്നായി കഴുകീട്ടല്ലാതെ ഭക്ഷണം കഴിക്കയില്ല.

7:4b.MAR.007.004 ചന്തയില്‍ നിന്നു വരുമ്പോഴും കുളിച്ചിട്ടല്ലാതെ ഭക്ഷണം കഴിക്കയില്ല. പാനപാത്രം, ഭരണി, ചെമ്പു എന്നിവ കഴുകുക മുതലായി പലതും പ്രമാണിക്കുന്നതു അവര്‍ക്കും ചട്ടമായിരിക്കുന്നു.

7:5b.MAR.007.005 അങ്ങനെ പരീശന്മാരും ശാസ്ത്രിമാരുംനിന്റെ ശിഷ്യന്മാര്‍ പൂര്‍വ്വന്മാരുടെ സന്പ്രദായം അനുസരിച്ചു നടക്കാതെ ശുദ്ധിയില്ലാത്ത കൈകൊണ്ടു ഭക്ഷണം കഴിക്കുന്നതു എന്തു എന്നു അവനോടു ചോദിച്ചു.

7:6b.MAR.007.006 അവന്‍ അവരോടു ഉത്തരം പറഞ്ഞതുകപടഭക്തിക്കാരായ നിങ്ങളെക്കുറിച്ചു യെശയ്യാവു പ്രവചിച്ചതു ശരി“ഈ ജനം അധരംകൊണ്ടു എന്നെ ബഹുമാനിക്കുന്നു; എങ്കിലും അവരുടെ ഹൃദയം എങ്കല്‍ നിന്നു ദൂരത്തു അകന്നിരിക്കുന്നു. ”

7:7b.MAR.007.007 “മാനുഷകല്പനകളായ ഉപദേശങ്ങളെ അവര്‍ ഉപദേശിക്കുന്നതുകൊണ്ടു എന്നെ വ്യര്‍ത്ഥമായി ഭജിക്കുന്നു”. എന്നു എഴുതിയിരിക്കുന്നതുപോലെ തന്നേ.

7:8b.MAR.007.008 നിങ്ങള്‍ ദൈവകല്പന വിട്ടുംകളഞ്ഞു മനുഷ്യരുടെ സന്പ്രദായം പ്രമാണിക്കുന്നു;

7:9b.MAR.007.009 പിന്നെ അവരോടു പറഞ്ഞതുനിങ്ങളുടെ സംപ്രദായം പ്രമാണിപ്പാന്‍ വേണ്ടി നിങ്ങള്‍ ദൈവകല്പന തള്ളിക്കളയുന്നതു നന്നായി.

7:10b.MAR.007.010 നിന്റെ അപ്പനെയും അമ്മയെയും ബഹുമാനിക്ക എന്നും അപ്പനെയോ അമ്മയെയോ പ്രാകുന്നവന്‍ മരിക്കേണം എന്നു മോശെ പറഞ്ഞുവല്ലോ.

7:11b.MAR.007.011 നിങ്ങളോ ഒരു മനുഷ്യന്‍ അപ്പനോടോ അമ്മയോടോനിനക്കു എന്നാല്‍ ഉപകാരമായി വരേണ്ടതു വഴിപാടു എന്നര്‍ത്ഥമുള്ള കൊര്‍ബ്ബാന്‍ എന്നു പറഞ്ഞാല്‍ മതി എന്നു പറയുന്നു.

7:12b.MAR.007.012 തന്റെ അപ്പന്നോ അമ്മെക്കോ മേലാല്‍ ഒന്നും ചെയ്‍വാന്‍ അവനെ സമ്മതിക്കുന്നതുമില്ല.

7:13b.MAR.007.013 ഇങ്ങനെ നിങ്ങള്‍ ഉപദേശിക്കുന്ന സന്പ്രദായത്താല്‍ ദൈവകല്പന ദുര്‍ബ്ബലമാക്കുന്നു; ഈ വക പലതും നിങ്ങള്‍ ചെയ്യുന്നു.

7:14b.MAR.007.014 പിന്നെ അവന്‍ പുരുഷാരത്തെ അരികെ വിളിച്ചു അവരോടുഎല്ലാവരും കേട്ടു ഗ്രഹിച്ചുകൊള്‍വിന്‍ .

7:15b.MAR.007.015 പുറത്തുനിന്നു മനുഷ്യന്റെ അകത്തു ചെല്ലുന്ന യാതൊന്നിന്നും അവനെ അശുദ്ധമാക്കുവാന്‍ കഴികയില്ല; അവനില്‍ നിന്നു പുറപ്പെടുന്നതത്രേ മനുഷ്യനെ അശുദ്ധമാക്കുന്നതു

7:16b.MAR.007.016 (കേള്‍പ്പാന്‍ ചെവി ഉള്ളവന്‍ കേള്‍ക്കട്ടെ) എന്നു പറഞ്ഞു.

7:17b.MAR.007.017 അവന്‍ പുരുഷാരത്തെ വിട്ടു വീട്ടില്‍ ചെന്നശേഷം ശിഷ്യന്മാര്‍ ആ ഉപമയെക്കുറിച്ചു അവനോടു ചോദിച്ചു.

7:18b.MAR.007.018 അവന്‍ അവരോടുഇങ്ങനെ നിങ്ങളും ബോധമില്ലാത്തവരോ? പുറത്തു നിന്നു മനുഷ്യന്റെ അകത്തു ചെല്ലുന്ന യാതൊന്നിന്നും അവനെ അശുദ്ധമാക്കുവാന്‍ കഴികയില്ല എന്നു തിരിച്ചറിയുന്നില്ലയോ?

7:19b.MAR.007.019 അതു അവന്റെ ഹൃദയത്തില്‍ അല്ല വയറ്റിലത്രേ ചെല്ലുന്നതു; പിന്നെ മറപ്പുരയിലേക്കു പോകുന്നു; ഇങ്ങനെ സകലഭോജ്യങ്ങള്‍ക്കും ശുദ്ധിവരുത്തുന്നു എന്നു പറഞ്ഞു.

7:20b.MAR.007.020 മനുഷ്യനില്‍ നിന്നു പുറപ്പെടുന്നതത്രേ മനുഷ്യനെ അശുദ്ധനാക്കുന്നതു;

7:21b.MAR.007.021 അകത്തുനിന്നു, മനുഷ്യരുടെ ഹൃദയത്തില്‍നിന്നു തന്നേ, ദുശ്ചിന്ത, വ്യഭിചാരം, പരസംഗം,

7:22b.MAR.007.022 കുലപാതകം, മോഷണം, അത്യാഗ്രഹം, ദുഷ്ടത, ചതി, ദുഷ്കര്‍മ്മം, വിടക്കുകണ്ണു, ദൂഷണം, അഹങ്കാരം, മൂഢത എന്നിവ പുറപ്പെടുന്നു.

7:23b.MAR.007.023 ഈ ദോഷങ്ങള്‍ എല്ലാം അകത്തുനിന്നു പുറപ്പെട്ടു മനുഷ്യനെ അശുദ്ധനാക്കുന്നു എന്നു അവന്‍ പറഞ്ഞു.

7:24b.MAR.007.024 അവന്‍ അവിടെ നിന്നു പുറപ്പെട്ടു സീദോന്റെയും സോരിന്റെയും അതിര്‍നാട്ടില്‍ ചെന്നു ഒരു വീട്ടില്‍ കടന്നു; ആരും അറിയരുതു എന്നു ഇച്ഛിച്ചു എങ്കിലും മറഞ്ഞിരിപ്പാന്‍ സാധിച്ചില്ല.

7:25b.MAR.007.025 അശുദ്ധാത്മാവു ബാധിച്ച ചെറിയ മകള്‍ ഉള്ളോരു സ്ത്രീ അവന്റെ വസ്തുത കേട്ടിട്ടു വന്നു അവന്റെ കാല്‍ക്കല്‍ വീണു.

7:26b.MAR.007.026 അവള്‍ സുറൊഫൊയീക്യ ജാതിയിലുള്ള ഒരു യവനസ്ത്രീ ആയിരുന്നു; തന്റെ മകളില്‍ നിന്നു ഭൂതത്തെ പുറത്താക്കുവാന്‍ അവള്‍ അവനോടു അപേക്ഷിച്ചു.

7:27b.MAR.007.027 യേശു അവളോടുമുമ്പെ മക്കള്‍ക്കു തൃപ്തി വരട്ടെ; മക്കളുടെ അപ്പം എടുത്തു ചെറുനായ്ക്കള്‍ക്കു ഇട്ടുകൊടുക്കുന്നതു നന്നല്ല എന്നു പറഞ്ഞു.

7:28b.MAR.007.028 അവള്‍ അവനോടുഅതേ, കര്‍ത്താവേ, ചെറുനായ്കളും മേശെക്കു കീഴെ കുട്ടികളുടെ അപ്പനുറുക്കുകളെ തിന്നുന്നുവല്ലോ എന്നു ഉത്തരം പറഞ്ഞു.

7:29b.MAR.007.029 അവന്‍ അവളോടുഈ വാക്കുനിമിത്തം പൊയ്ക്കൊള്‍കഭൂതം നിന്റെ മകളെ വിട്ടു പോയിരിക്കുന്നു എന്നു പറഞ്ഞു.

7:30b.MAR.007.030 അവള്‍ വീട്ടില്‍ വന്നാറെ, മകള്‍ കിടക്കമേല്‍ കിടക്കുന്നതും ഭൂതം വിട്ടുപോയതും കണ്ടു.

7:31b.MAR.007.031 അവന്‍ വീണ്ടും സോരിന്റെ അതിര്‍ വിട്ടു സീദോന്‍ വഴിയായി ദെക്കപ്പൊലിദേശത്തിന്റെ നടുവില്‍കൂടി ഗലീലക്കടല്പുറത്തു വന്നു.

7:32b.MAR.007.032 അവിടെ അവര്‍ വിക്കനായോരു ചെകിടനെ അവന്റെ അടുക്കല്‍ കൊണ്ടുവന്നു, അവന്റെ മേല്‍ കൈ വെക്കേണം എന്നു അപേക്ഷിച്ചു.

7:33b.MAR.007.033 അവന്‍ അവനെ പുരുഷാരത്തില്‍നിന്നു വേറിട്ടു കൂട്ടിക്കൊണ്ടുപോയി അവന്റെ ചെവിയില്‍ വിരല്‍ ഇട്ടു, തുപ്പി അവന്റെ നാവിനെ തൊട്ടു,

7:34b.MAR.007.034 സ്വര്‍ഗ്ഗത്തേക്കു നോക്കി നെടുവീര്‍പ്പിട്ടു അവനോടുതുറന്നുവരിക എന്നു അര്‍ത്ഥമുള്ള എഫഥാ എന്നു പറഞ്ഞു.

7:35b.MAR.007.035 ഉടനെ അവന്റെ ചെവി തുറന്നു നാവിന്റെ കെട്ടും അഴിഞ്ഞിട്ടു അവന്‍ ശരിയായി സംസാരിച്ചു.

7:36b.MAR.007.036 ഇതു ആരോടും പറയരുതു എന്നു അവരോടു കല്പിച്ചു എങ്കിലും അവന്‍ എത്ര കല്പിച്ചുവോ അത്രയും അവര്‍ പ്രസിദ്ധമാക്കി

7:37b.MAR.007.037 അവന്‍ സകലവും നന്നായി ചെയ്തു; ചെകിടരെ കേള്‍ക്കുമാറാക്കുന്നു; ഊമരെ സംസാരിക്കുമാറാക്കുന്നു എന്നു പറഞ്ഞു അത്യന്തം വിസ്മയിച്ചു.

8

8:1b.MAR.008.001 ആ ദിവസങ്ങളില്‍ ഏറ്റവും വലിയ പുരുഷാരം ഉണ്ടായിരിക്കെ അവര്‍ക്കും ഭക്ഷിപ്പാന്‍ ഒന്നും ഇല്ലായ്കകൊണ്ടു യേശു ശിഷ്യന്മാരെ അടുക്കല്‍ വിളിച്ചു അവരോടു

8:2b.MAR.008.002 ഈ പുരുഷാരം ഇപ്പോള്‍ മൂന്നു നാളായി എന്നോടുകൂടെ പാര്‍ക്കുംന്നു; അവര്‍ക്കും ഭക്ഷിപ്പാന്‍ ഒന്നും ഇല്ലായ്കകൊണ്ടു എനിക്കു അവരോടു അലിവു തോന്നുന്നു;

8:3b.MAR.008.003 ഞാന്‍ അവരെ പട്ടിണിയായി വീട്ടിലേക്കു അയച്ചാല്‍ അവര്‍ വഴിയില്‍ വെച്ചു തളര്‍ന്നു പോകും; അവരില്‍ ചിലര്‍ ദൂരത്തുനിന്നുവന്നവരല്ലോ എന്നു പറഞ്ഞു.

8:4b.MAR.008.004 അതിന്നു അവന്റെ ശിഷ്യന്മാര്‍ഇവര്‍ക്കും ഇവിടെ മരുഭൂമിയില്‍ അപ്പം കൊടുത്തു തൃപ്തിവരുത്തുവാന്‍ എങ്ങനെ കഴിയും എന്നു ഉത്തരം പറഞ്ഞു.

8:5b.MAR.008.005 അവന്‍ അവരോടുനിങ്ങളുടെ പക്കല്‍ എത്ര അപ്പം ഉണ്ടു എന്നു ചോദിച്ചു. ഏഴു എന്നു അവര്‍ പറഞ്ഞു.

8:6b.MAR.008.006 അവന്‍ പുരുഷാരത്തോടു നിലത്തു ഇരിപ്പാന്‍ കല്പിച്ചു; പിന്നെ ആ ഏഴപ്പം എടുത്തു സ്തോത്രം ചെയ്തു നുറുക്കി, ശിഷ്യന്മാരുടെ പക്കല്‍ വിളമ്പുവാന്‍ കൊടുത്തു; അവര്‍ പുരുഷാരത്തിനു വിളമ്പി.

8:7b.MAR.008.007 ചെറിയ മീനും കുറെ ഉണ്ടായിരുന്നു; അതും അവന്‍ അനുഗ്രഹിച്ചിട്ടു, വിളമ്പുവാന്‍ പറഞ്ഞു.

8:8b.MAR.008.008 അവര്‍ തിന്നു തൃപ്തരായി; ശേഷിച്ച കഷണങ്ങള്‍ ഏഴു വട്ടി നിറച്ചെടുത്തു.

8:9b.MAR.008.009 അവര്‍ ഏകദേശം നാലായിരം പേര്‍ ആയിരുന്നു.

8:10b.MAR.008.010 അവന്‍ അവരെ പറഞ്ഞയച്ച ഉടനെ ശിഷ്യന്മാരോടു കൂടെ പടകു കയറി ദല്മനൂഥ അംശങ്ങളില്‍ എത്തി.

8:11b.MAR.008.011 അനന്തരം പരീശന്മാര്‍ വന്നു അവനെ പരീക്ഷിച്ചു കൊണ്ടു ആകാശത്തു നിന്നു ഒരു അടയാളം അന്വേഷിച്ചു അവനുമായി തര്‍ക്കിച്ചു തുടങ്ങി.

8:12b.MAR.008.012 അവന്‍ ആത്മാവില്‍ഞരങ്ങിഈ തലമുറ അടയാളം അന്വേഷിക്കുന്നതു എന്തു? ഈ തലമുറെക്കു അടയാളം ലഭിക്കയില്ല എന്നു ഞാന്‍ സത്യമായിട്ടു നിങ്ങളോടു പറയുന്നു എന്നു പറഞ്ഞു,

8:13b.MAR.008.013 അവരെ വിട്ടു പിന്നെയും പടകു കയറി അക്കരെക്കു കടന്നു.

8:14b.MAR.008.014 അവര്‍ അപ്പം കൊണ്ടുപോരുവാന്‍ മറന്നു പോയിരുന്നു; പടകില്‍ അവരുടെ പക്കല്‍ ഒരു അപ്പം മാത്രമേ ഉണ്ടായിരുന്നുള്ളു.

8:15b.MAR.008.015 അവന്‍ അവരോടുനോക്കുവിന്‍ , പരീശരുടെ പുളിച്ചമാവും ഹെരോദാവിന്റെ പുളിച്ചമാവും സൂക്ഷിച്ചുകൊള്‍വിന്‍ എന്നു കല്പിച്ചു.

8:16b.MAR.008.016 നമുക്കു അപ്പം ഇല്ലായ്കയാല്‍ എന്നു അവര്‍ തമ്മില്‍ തമ്മില്‍ പറഞ്ഞു.

8:17b.MAR.008.017 അതു യേശു അറിഞ്ഞു അവരോടു പറഞ്ഞതുഅപ്പം ഇല്ലായ്കയാല്‍ നിങ്ങള്‍ തമ്മില്‍ പറയുന്നതു എന്തു? ഇപ്പോഴും തിരിച്ചറിയുന്നില്ലയോ? ഗ്രഹിക്കുന്നില്ലയോ? നിങ്ങളുടെ ഹൃദയം കടുത്തിരിക്കുന്നുവോ?

8:18b.MAR.008.018 കണ്ണു ഉണ്ടായിട്ടും കണുന്നില്ലയോ? ചെവി ഉണ്ടായിട്ടും കേള്‍ക്കുന്നില്ലയോ? ഔര്‍ക്കുംന്നതുമില്ലയോ?

8:19b.MAR.008.019 അയ്യായിരംപേര്‍ക്കും ഞാന്‍ അഞ്ചു അപ്പം നുറുക്കിയപ്പോള്‍ കഷണങ്ങള്‍ എത്ര കൊട്ട നിറച്ചടുത്തു? പന്ത്രണ്ടു എന്നു അവര്‍ അവനോടു പറഞ്ഞു.

8:20b.MAR.008.020 നാലായിരം പേര്‍ക്കും ഏഴു നുറുക്കിയപ്പോള്‍ കഷണങ്ങള്‍ എത്ര വട്ടി നിറച്ചെടുത്തു? ഏഴു എന്നു അവര്‍ അവനോടു പറഞ്ഞു. പിന്നെ അവന്‍ അവരോടുഇപ്പോഴും നിങ്ങള്‍ ഗ്രഹിക്കുന്നില്ലയോ എന്നു പറഞ്ഞു.

8:21b.MAR.008.021 അവര്‍ ബേത്ത് സയിദയില്‍ എത്തിയപ്പോള്‍ ഒരു കുരുടനെ അവന്റെ അടുക്കല്‍ കൊണ്ടുവന്നു അവനെ തൊടേണമെന്നു അപേക്ഷിച്ചു.

8:22b.MAR.008.022 അവന്‍ കുരുടന്റെ കൈകൂ പിടിച്ചു അവനെ ഊരിന്നു പുറത്തുകൊണ്ടു പോയി അവന്റെ കണ്ണില്‍ തുപ്പി അവന്റെ മേല്‍ കൈ വെച്ചുനീ വല്ലതും കാണുന്നുണ്ടോ എന്നു ചോദിച്ചു.

8:23b.MAR.008.023 അവന്‍ കുരുടന്റെ കൈകൂപിടിച്ചു അവനെ ഊരിന്നു പുറത്തു കൊണ്ടുപോയി അവന്റെ കണ്ണില്‍ തുപ്പി അവന്റെ മേല്‍ കൈ വെച്ചു; നീ വല്ലതും കാണുന്നുണ്ടോ എന്നു ചോദിച്ചു.

8:24b.MAR.008.024 അവന്‍ മേല്പോട്ടു നോക്കിഞാന്‍ മനുഷ്യരെ കാണുന്നു; അവര്‍ നടക്കുന്നതു മരങ്ങള്‍ പോലെയത്രേ കാണുന്നതു എന്നു പറഞ്ഞു.

8:25b.MAR.008.025 പിന്നെയും അവന്റെ കണ്ണിന്മേല്‍ കൈ വെച്ചാറെ അവന്‍ സൌഖ്യം പ്രാപിച്ചു മിഴിച്ചുനോക്കി എല്ലാം സ്പഷ്ടമായി കണ്ടു.

8:26b.MAR.008.026 നീ ഊരില്‍ കടക്കപോലും അരുതു എന്നു അവന്‍ പറഞ്ഞു അവനെ വീട്ടിലേക്കു അയച്ചു.

8:27b.MAR.008.027 അനന്തരം യേശു ശിഷ്യന്മാരുമായി ഫിലിപ്പൊസിന്റെ കൈസര്യകൂ അടുത്ത ഊരുകളിലേക്കു പോയി; വഴിയില്‍വെച്ചു ശിഷ്യന്മാരോടുജനങ്ങള്‍ എന്നെ ആര്‍ എന്നു പറയുന്നു എന്നു ചോദിച്ചു.

8:28b.MAR.008.028 യോഹന്നാന്‍ സ്നാപകനെന്നു ചിലര്‍, ഏലീയാവെന്നു ചിലര്‍, പ്രവാചകന്മാരില്‍ ഒരുത്തന്‍ എന്നു മറ്റു ചിലര്‍ എന്നു അവര്‍ ഉത്തരം പറഞ്ഞു.

8:29b.MAR.008.029 അവന്‍ അവരോടുഎന്നാല്‍ നിങ്ങള്‍ എന്നെ ആര്‍ എന്നു പറയുന്നു എന്നു ചോദിച്ചതിന്നുനീ ക്രിസ്തു ആകുന്നു എന്നു പത്രൊസ് ഉത്തരം പറഞ്ഞു.

8:30b.MAR.008.030 പിന്നെ തന്നെക്കുറിച്ചു ആരോടും പറയരുതെന്നു അവന്‍ അവരോടു ഖണ്ഡിതമായി പറഞ്ഞു.

8:31b.MAR.008.031 മനുഷ്യപുത്രന്‍ പലതും സഹിക്കയും മൂപ്പന്മാരും മഹാപുരോഹിതന്മാരും ശാസ്ത്രിമാരും അവനെ തള്ളിക്കളഞ്ഞു കൊല്ലുകയും മൂന്നു നാള്‍ കഴിഞ്ഞിട്ടു അവന്‍ ഉയിര്‍ത്തെഴുന്നേല്‍ക്കയും വേണം എന്നു അവരെ ഉപദേശിച്ചു തുടങ്ങി.

8:32b.MAR.008.032 അവന്‍ ഈ വാക്കു തുറന്നു പറഞ്ഞു. അപ്പോള്‍ പത്രൊസ് അവനെ വേറിട്ടു കൊണ്ടുപോയി ശാസിച്ചുതുടങ്ങി;

8:33b.MAR.008.033 അവനോ തിരിഞ്ഞു നോക്കി ശിഷ്യന്മാരെ കണ്ടിട്ടു പത്രൊസിനെ ശാസിച്ചുസാത്താനേ, എന്നെ വിട്ടു പോ; നീ ദൈവത്തിന്റേതല്ല മനുഷ്യരുടെതത്രേ കരുതുന്നതു എന്നു പറഞ്ഞു.

8:34b.MAR.008.034 പിന്നെ അവന്‍ പുരുഷാരത്തെയും തന്റെ ശീഷ്യന്മാരെയും അരികെ വിളിച്ചു അവരോടു പറഞ്ഞതുഒരുവന്‍ എന്നെ അനുഗമിപ്പാന്‍ ഇച്ഛിച്ചാല്‍ അവന്‍ തന്നെത്താന്‍ ത്യജിച്ചു തന്റെ ക്രൂശ് എടുത്തുകൊണ്ടു എന്നെ അനുഗമിക്കട്ടെ.

8:35b.MAR.008.035 ആരെങ്കിലും തന്റെ ജീവനെ രക്ഷിപ്പാന്‍ ഇച്ഛിച്ചാല്‍ അതിനെ കളയു; ആരെങ്കിലും എന്റെയും സുവിശേഷത്തിന്റെയും നിമിത്തം തന്റെ ജീവനെ കളഞ്ഞാല്‍ അതിനെ രക്ഷിക്കും.

8:36b.MAR.008.036 ഒരു മനുഷ്യന്‍ സര്‍വ്വലോകവും നേടുകയും തന്റെ ജീവനെ കളകയും ചെയ്താല്‍ അവന്നു എന്തു പ്രയോജനം?

8:37b.MAR.008.037 അല്ല, തന്റെ ജീവന്നു വേണ്ടി മനുഷ്യന്‍ എന്തൊരു മറുവില കൊടുക്കും;

8:38b.MAR.008.038 വ്യഭിചാരവും പാപവും ഉള്ള ഈ തലമുറയില്‍ ആരെങ്കിലും എന്നെയും എന്റെ വചനങ്ങളെയും കുറിച്ചു നാണിച്ചാല്‍ അവനെക്കുറിച്ചു മനുഷ്യപുത്രനും തന്റെ പിതാവിന്റെ തേജസ്സില്‍ വിശുദ്ധ ദൂതന്മാരുമായി വരുമ്പോള്‍ നാണിക്കും;

9

9:1b.MAR.009.001 പിന്നെ അവന്‍ അവരോടുദൈവരാജ്യം ശക്തിയോടെ വരുന്നതു കാണുവോളം മരണം ആസ്വദിക്കാത്തവര്‍ ചിലര്‍ ഈ നിലക്കുന്നവരില്‍ ഉണ്ടു എന്നു ഞാന്‍ സത്യമായിട്ടു നിങ്ങളോടു പറയുന്നു എന്നു പറഞ്ഞു.

9:2b.MAR.009.002 ആറു ദിവസം കഴിഞ്ഞ ശേഷം യേശു പത്രൊസിനെയും യാക്കോബിനെയും യോഹന്നാനെയും കൂട്ടി ഒരു ഉയര്‍ന്ന മലയിലേക്കു തനിച്ചു കൊണ്ടുപോയി അവരുടെ മുമ്പാകെ രൂപാന്തരപ്പെട്ടു.

9:3b.MAR.009.003 ഭൂമിയില്‍ ഒരു അലക്കുകാരന്നും വെളുപ്പിപ്പാന്‍ കഴിയാതെവണ്ണം അവന്റെ വസ്ത്രം അത്യന്തം വെളുപ്പായി തിളങ്ങി.

9:4b.MAR.009.004 അപ്പോള്‍ ഏലീയാവും മോശെയും അവര്‍ക്കും പ്രത്യക്ഷമായി യേശുവിനോടു സംഭാഷിച്ചു കൊണ്ടിരുന്നു.

9:5b.MAR.009.005 പത്രൊസ് യേശുവിനോടുറബ്ബീ നാം ഇവിടെ ഇരിക്കുന്നതു നല്ലതു; ഞങ്ങള്‍ മൂന്നു കുടില്‍ ഉണ്ടാക്കട്ടെ; ഒന്നു നിനക്കും ഒന്നു മോശെക്കും ഒന്നു ഏലീയാവിന്നും എന്നു പറഞ്ഞു.

9:6b.MAR.009.006 താന്‍ എന്തു പറയേണ്ടു എന്നു അവന്‍ അറിഞ്ഞില്ല; അവര്‍ ഭയപരവശരായിരുന്നു.

9:7b.MAR.009.007 പിന്നെ ഒരു മേഘം വന്നു അവരുടെ മേല്‍ നിഴലിട്ടുഇവന്‍ എന്റെ പ്രിയ പുത്രന്‍ ; ഇവന്നു ചെവികൊടുപ്പിന്‍ എന്നു മേഘത്തില്‍ നിന്നു ഒരു ശബ്ദവും ഉണ്ടായി.

9:8b.MAR.009.008 പെട്ടെന്നു അവര്‍ ചുറ്റും നോക്കിയാറെ തങ്ങളോടുകൂടെ യേശുവിനെ മാത്രം അല്ലാതെ ആരെയും കണ്ടില്ല.

9:9b.MAR.009.009 അവര്‍ മലയില്‍ നിന്നു ഇറങ്ങുമ്പോള്‍മനുഷ്യപുത്രന്‍ മരിച്ചവരില്‍ നിന്നു എഴുന്നേറ്റിട്ടല്ലാതെ ഈ കണ്ടതു ആരോടും അറിയിക്കരുതു എന്നു അവന്‍ അവരോടു കല്പിച്ചു.

9:10b.MAR.009.010 മരിച്ചവരില്‍ നിന്നു എഴുന്നേല്‍ക്ക എന്നുള്ളതു എന്തു എന്നു തമ്മില്‍ തര്‍ക്കിച്ചുംകൊണ്ടു അവര്‍ ആ വാക്കു ഉള്ളില്‍ സംഗ്രഹിച്ചു;

9:11b.MAR.009.011 ഏലീയാവു മുമ്പെ വരേണ്ടതു എന്നു ശാസ്ത്രിമാര്‍ വാദിക്കുന്നതു എന്തു എന്നു അവര്‍ ചോദിച്ചു.

9:12b.MAR.009.012 അതിന്നു യേശുഏന്നഏലീയാവു മുമ്പെ വന്നു സകലവും യഥാസ്ഥാനത്താക്കുന്നു സത്യം; എന്നാല്‍ മനുഷ്യപുത്രനെക്കുറിച്ചുഅവന്‍ വളരെ കഷ്ടപ്പെടുകയും ധിക്കരിക്കപ്പെടുകയും ചെയ്യേണ്ടിവരും എന്നു എഴുതിയിരിക്കുന്നതു എങ്ങനെ?

9:13b.MAR.009.013 ഏലീയാവു വന്നു; അവനെക്കുറിച്ചു എഴുതിയിരിക്കുന്നതുപോലെ അവര്‍ തങ്ങള്‍ക്കു തോന്നിയതു എല്ലാം അവനോടു ചെയ്തു എന്നു ഞാന്‍ നിങ്ങളോടു പറയുന്നു എന്നു ഉത്തരം പറഞ്ഞു.

9:14b.MAR.009.014 അവന്‍ ശിഷ്യന്മാരുടെ അടുക്കെ വന്നാറെ വലിയ പുരുഷാരം അവരെ ചുറ്റി നിലക്കുന്നതും ശാസ്ത്രിമാര്‍ അവരോടു തര്‍ക്കിക്കുന്നതും കണ്ടു.

9:15b.MAR.009.015 പുരുഷാരം അവനെ കണ്ട ഉടനെ ഭ്രമിച്ചു ഔടിവന്നു അവനെ വന്ദിച്ചു.

9:16b.MAR.009.016 അവന്‍ അവരോടുനിങ്ങള്‍ അവരുമായി തര്‍ക്കിക്കുന്നതു എന്തു എന്നു ചോദിച്ചു.

9:17b.MAR.009.017 അതിന്നു പുരുഷാരത്തില്‍ ഒരുത്തന്‍ ഗുരോ, ഊമനായ ആത്മാവുള്ള എന്റെ മകനെ ഞാന്‍ നിന്റെ അടുക്കല്‍ കൊണ്ടുവന്നു.

9:18b.MAR.009.018 അതു അവനെ എവിടെവെച്ചു പിടിച്ചാലും അവനെ തള്ളിയിടുന്നു; പിന്നെ അവന്‍ നുരെച്ചു പല്ലുകടിച്ചു വരണ്ടുപോകുന്നു. അതിനെ പുറത്താക്കേണ്ടതിന്നു ഞാന്‍ നിന്റെ ശിഷ്യന്മാരോടു പറഞ്ഞിട്ടു അവര്‍ക്കും കഴിഞ്ഞില്ല എന്നു ഉത്തരം പറഞ്ഞു.

9:19b.MAR.009.019 അവന്‍ അവരോടുഅവിശ്വാസമുള്ള തലമുറയേ, എത്രത്തോളം ഞാന്‍ നിങ്ങളോടു കൂടെ ഇരിക്കും? എത്രത്തോളം നിങ്ങളെ പൊറുക്കും? അവനെ എന്റെ അടുക്കല്‍ കൊണ്ടുവരുവിന്‍ എന്നു ഉത്തരം പറഞ്ഞു.

9:20b.MAR.009.020 അവര്‍ അവനെ അവന്റെ അടുക്കല്‍ കൊണ്ടുവന്നു. അവനെ കണ്ട ഉടനെ ആത്മാവു അവനെ ഇഴെച്ചു; അവന്‍ നിലത്തു വീണു നുരെച്ചുരുണ്ടു.

9:21b.MAR.009.021 ഇതു അവന്നു സംഭവിച്ചിട്ടു എത്ര കാലമായി എന്നു അവന്റെ അപ്പനോടു ചോദിച്ചതിന്നു അവന്‍ ചെറുപ്പംമുതല്‍ തന്നേ.

9:22b.MAR.009.022 അതു അവനെ നശിപ്പിക്കേണ്ടതിന്നു പലപ്പോഴും തീയിലും വെള്ളത്തിലും തള്ളിയിട്ടിട്ടുണ്ടു; നിന്നാല്‍ വല്ലതും കഴിയും എങ്കില്‍ മനസ്സല്ലിഞ്ഞു ഞങ്ങളെ സഹായിക്കേണമേ എന്നു പറഞ്ഞു. യേശു അവനോടുനിന്നാല്‍ കഴിയും എങ്കില്‍ എന്നോ വിശ്വസിക്കുന്നവന്നു സകലവും കഴിയും എന്നു പറഞ്ഞു.

9:23b.MAR.009.023 യേശു അവനോടുനിന്നാല്‍ കഴിയും എങ്കില്‍ എന്നോ വിശ്വസിക്കുന്നവന്നു സകലവും കഴിയും എന്നു പറഞ്ഞു.

9:24b.MAR.009.024 ബാലന്റെ അപ്പന്‍ ഉടനെ നിലവിളിച്ചുകര്‍ത്താവേ, ഞാന്‍ വിശ്വസിക്കുന്നു; എന്റെ അവിശ്വാസത്തിനു സഹായിക്കേണമേ എന്നു പറഞ്ഞു.

9:25b.MAR.009.025 എന്നാറെ പുരുഷാരം ഔടിക്കൂടുന്നതു യേശു കണ്ടിട്ടു അശുദ്ധാത്മാവിനെ ശാസിച്ചുഊമനും ചെകിടനുമായ ആത്മാവേ, ഇവനെ വിട്ടു പോ; ഇനി അവനില്‍ കടക്കരുതു എന്നു ഞാന്‍ നിന്നോടു കല്പിക്കുന്നു എന്നു പറഞ്ഞു.

9:26b.MAR.009.026 അപ്പോള്‍ അതു നിലവിളിച്ചു അവനെ വളരെ ഇഴെച്ചു പുറപ്പെട്ടുപോയി. മരിച്ചുപോയി എന്നു പലരും പറവാന്‍ തക്കവണ്ണം അവന്‍ മരിച്ച പോലെ ആയി.

9:27b.MAR.009.027 യേശു അവനെ കൈകൂ പിടിച്ചു നിവര്‍ത്തി, അവന്‍ എഴുന്നേറ്റു.

9:28b.MAR.009.028 വീട്ടില്‍ വന്നശേഷം ശിഷ്യന്മാര്‍ സ്വകാര്യമായി അവനോടുഞങ്ങള്‍ക്കു അതിനെ പുറത്താക്കുവാന്‍ കഴിയാഞ്ഞതു എന്തു എന്നു ചോദിച്ചു.

9:29b.MAR.009.029 പ്രാര്‍ത്ഥനയാല്‍ അല്ലാതെ ഈ ജാതി ഒന്നിനാലും പുറപ്പെട്ടുപോകയില്ല എന്നു അവന്‍ പറഞ്ഞു.

9:30b.MAR.009.030 അവിടെ നിന്നു അവര്‍ പുറപ്പെട്ടു ഗലീലയില്‍ കൂടി സഞ്ചരിച്ചു; അതു ആരും അറിയരുതെന്നു അവന്‍ ഇച്ഛിച്ചു.

9:31b.MAR.009.031 അവന്‍ തന്റെ ശിഷ്യന്മാരെ പഠിപ്പിച്ചു അവരോടുമനുഷ്യപുത്രന്‍ മനുഷ്യരുടെ കയ്യില്‍ ഏല്പിക്കപ്പെടും; അവര്‍ അവനെ കൊല്ലും; കൊന്നിട്ടു മൂന്നു നാള്‍ കഴിഞ്ഞ ശേഷം അവന്‍ ഉയിര്‍ത്തെഴുന്നേലക്കും എന്നു പറഞ്ഞു.

9:32b.MAR.009.032 ആ വാക്കു അവര്‍ ഗ്രഹിച്ചില്ല; അവനോടു ചോദിപ്പാനോ ഭയപ്പെട്ടു.

9:33b.MAR.009.033 അവന്‍ കഫര്‍ന്നഹൂമില്‍ വന്നു വീട്ടില്‍ ഇരിക്കുമ്പോള്‍നിങ്ങള്‍ വഴിയില്‍വെച്ചു തമ്മില്‍ വാദിച്ചതു എന്തു എന്നു അവരോടു ചോദിച്ചു.

9:34b.MAR.009.034 അവരോ തങ്ങളുടെ ഇടയില്‍ വലിയവന്‍ ആര്‍ എന്നു വഴിയില്‍വെച്ചു വാദിച്ചതുകൊണ്ടു മിണ്ടാതിരുന്നു.

9:35b.MAR.009.035 അവന്‍ ഇരുന്നു പന്തിരുവരെയും വിളിച്ചുഒരുവന്‍ മുമ്പന്‍ ആകുവാന്‍ ഇച്ഛിച്ചാല്‍ അവന്‍ എല്ലാവരിലും ഒടുക്കത്തവനും എല്ലാവര്‍ക്കും ശുശ്രൂഷകനും ആകേണം എന്നു പറഞ്ഞു.

9:36b.MAR.009.036 ഒരു ശിശുവിനെ എടുത്തു അവരുടെ നടുവില്‍ നിറുത്തി അണെച്ചുകൊണ്ടു അവരോടു

9:37b.MAR.009.037 ഇങ്ങനെയുള്ള ശിശുക്കളില്‍ ഒന്നിനെ എന്റെ നാമത്തില്‍ കൈക്കൊള്ളുന്നവന്‍ എന്നെ കൈക്കൊള്ളുന്നു; എന്നെ കൈക്കൊള്ളുന്നവനോ എന്നെയല്ല എന്നെ അയച്ചവനെ കൈക്കൊള്ളുന്നു എന്നു പറഞ്ഞു.

9:38b.MAR.009.038 യോഹന്നാന്‍ അവനോടുഗുരോ, ഒരുവന്‍ നിന്റെ നാമത്തില്‍ ഭൂതങ്ങളെ പുറത്താക്കുന്നതു ഞങ്ങള്‍ കണ്ടു; അവന്‍ നമ്മെ അനുഗമിക്കായ്കയാല്‍ ഞങ്ങള്‍ അവനെ വിരോധിച്ചു എന്നു പറഞ്ഞു.

9:39b.MAR.009.039 അതിന്നു യേശു പറഞ്ഞതുഅവനെ വിരോധിക്കരുതു; എന്റെ നാമത്തില്‍ ഒരു വീര്യപ്രവൃത്തി ചെയ്തിട്ടു വേഗത്തില്‍ എന്നെ ദുഷിച്ചുപറവാന്‍ കഴിയുന്നവന്‍ ആരും ഇല്ല.

9:40b.MAR.009.040 നമുക്കു പ്രതിക്കുലമല്ലാത്തവന്‍ നമുക്കു അനുകൂലമല്ലോ.

9:41b.MAR.009.041 നിങ്ങള്‍ ക്രിസ്തുവിന്നുള്ളവര്‍ എന്നീ നാമത്തില്‍ ആരെങ്കിലും ഒരു പാനപാത്രം വെള്ളം നിങ്ങള്‍ക്കു കുടിപ്പാന്‍ തന്നാല്‍ അവന്നു പ്രതിഫലം കിട്ടാതിരിക്കയില്ല എന്നു ഞാന്‍ സത്യമായിട്ടു നിങ്ങളോടു പറയുന്നു.

9:42b.MAR.009.042 എങ്കല്‍ വിശ്വസിക്കുന്ന ഈ ചെറിയവരില്‍ ഒരുത്തന്നു ഇടര്‍ച്ചവരുത്തുന്നവന്റെ കഴുത്തില്‍ വലിയോരു തിരികല്ലു കെട്ടി അവനെ കടലില്‍ ഇട്ടുകളയുന്നതു അവന്നു ഏറെ നല്ലു.

9:43b.MAR.009.043 നിന്റെ കൈ നിനക്കു ഇടര്‍ച്ച വരുത്തിയാല്‍ അതിനെ വെട്ടിക്കളക

9:44b.MAR.009.044 മുടന്തനായി ജീവനില്‍ കടക്കുന്നതു രണ്ടു കയ്യുമുള്ളവന്‍ ആയി കെടാത്ത തീയായ നരകത്തില്‍ പോകുന്നതിനെക്കാള്‍ നിനക്കു നല്ലു.

9:45b.MAR.009.045 നിന്റെ കാല്‍ നിനക്കു ഇടര്‍ച്ച വരുത്തിയാല്‍ അതിനെ വെട്ടിക്കളക

9:46b.MAR.009.046 മുടന്തനായി ജീവനില്‍ കടക്കുന്നതു രണ്ടു കാലുമുള്ളവന്‍ ആയി കെടാത്ത തീയായ നരകത്തില്‍ വീഴുന്നതിനെക്കാള്‍ നിനക്കു നല്ലു.

9:47b.MAR.009.047 നിന്റെ കണ്ണു നിനക്കു ഇടര്‍ച്ച വരുത്തിയാല്‍ അതിനെ ചൂന്നുകളക; ഒറ്റക്കണ്ണനായി ദൈവരാജ്യത്തില്‍ കടക്കുന്നതു രണ്ടുകണ്ണുള്ളവനായി അഗ്നിനരകത്തില്‍ വീഴുന്നതിനെക്കാള്‍ നിനക്കു നല്ലു.

9:48b.MAR.009.048 അവിടെ അവരുടെ പുഴു ചാകുന്നില്ല. തീ കെടുന്നതുമില്ല.

9:49b.MAR.009.049 എല്ലാവന്നും തീകൊണ്ടു ഉപ്പിടും.

9:50b.MAR.009.050 ഉപ്പു നല്ലതു തന്നേ; ഉപ്പു കാരമില്ലാതെ പോയാലോ എന്തൊന്നിനാല്‍ അതിന്നു രസം വരുത്തും? നിങ്ങളില്‍ തന്നേ ഉപ്പുള്ളവരും അന്യോന്യം സമാധാനമുള്ളവരും ആയിരിപ്പിന്‍ .

10

10:1b.MAR.010.001 അവിടെ നിന്നു അവന്‍ പുറപ്പെട്ടു യോര്‍ദ്ദാന്നക്കരെ യെഹൂദ്യദേശത്തിന്റെ അതിരോളം ചെന്നു; പുരുഷാരം പിന്നെയും അവന്റെ അടുക്കല്‍ വന്നു കൂടി, പതിവുപോലെ അവന്‍ അവരെ പിന്നെയും ഉപദേശിച്ചു.

10:2b.MAR.010.002 അപ്പോള്‍ പരീശന്മാര്‍ അടുക്കെ വന്നുഭാര്യയെ ഉപേക്ഷിക്കുന്നതു പുരുഷന്നു വിഹിതമോ എന്നു അവനെ പരീക്ഷിച്ചുകൊണ്ടു അവനോടു ചോദിച്ചു.

10:3b.MAR.010.003 അവന്‍ അവരോടുമോശെ നിങ്ങള്‍ക്കു എന്തു കല്പന തന്നു എന്നു ചോദിച്ചു.

10:4b.MAR.010.004 ഉപേക്ഷണപത്രം എഴുതിക്കൊടുത്തു അവളെ ഉപേക്ഷിപ്പാന്‍ മോശെ അനുവദിച്ചു എന്നു അവര്‍ പറഞ്ഞു.

10:5b.MAR.010.005 യേശു അവരോടുനിങ്ങളുടെ ഹൃദയകാഠിന്യം നിമിത്തമത്രേ അവന്‍ നിങ്ങള്‍ക്കു ഈ കല്പന എഴുതിത്തന്നതു.

10:6b.MAR.010.006 സൃഷ്ടിയുടെ ആരംഭത്തിങ്കലോ ദൈവം അവരെ ആണും പെണ്ണുമായി ഉണ്ടാക്കി.

10:7b.MAR.010.007 അതുകൊണ്ടു മനുഷ്യന്‍ അപ്പനെയും അമ്മയെയും വിട്ടു ഭാര്യയോടു പറ്റിച്ചേരും;

10:8b.MAR.010.008 ഇരുവരും ഒരു ദേഹമായിത്തീരും; അങ്ങനെ അവര്‍ പിന്നെ രണ്ടല്ല ഒരു ദേഹമത്രേ.

10:9b.MAR.010.009 ആകയാല്‍ ദൈവം യോജിപ്പിച്ചതിനെ മനുഷ്യന്‍ വേര്‍പിരിക്കരുതു എന്നു ഉത്തരം പറഞ്ഞു.

10:10b.MAR.010.010 വീട്ടില്‍ വെച്ചു ശിഷ്യന്മാര്‍ പിന്നെയും അതിനെക്കുറിച്ചു അവനോടു ചോദിച്ചു.

10:11b.MAR.010.011 അവന്‍ അവരോടുഭാര്യയെ ഉപേക്ഷിച്ചു മറ്റൊരുത്തിയെ വിവാഹം കഴിക്കുന്നവന്‍ അവള്‍ക്കു വിരോധമായി വ്യഭിചാരം ചെയ്യുന്നു.

10:12b.MAR.010.012 സ്ത്രീയും ഭര്‍ത്താവിനെ ഉപേക്ഷിച്ചു മറ്റൊരുത്തനുമായി വിവാഹം കഴിഞ്ഞാല്‍ വ്യഭിചാരം ചെയ്യുന്നു എന്നു പറഞ്ഞു.

10:13b.MAR.010.013 അവന്‍ തൊടേണ്ടതിന്നു ചിലര്‍ ശിശുക്കളെ അവന്റെ അടുക്കല്‍ കൊണ്ടുവന്നു; ശിഷ്യന്മാരോ അവരെ ശാസിച്ചു.

10:14b.MAR.010.014 യേശു അതു കണ്ടാറെ മുഷിഞ്ഞു അവരോടുശിശുക്കളെ എന്റെ അടുക്കല്‍ വരുവാന്‍ വിടുവിന്‍ ; അവരെ തടുക്കരുതു; ദൈവരാജ്യം ഇങ്ങനെയുള്ളവരുടെതല്ലോ.

10:15b.MAR.010.015 ദൈവരാജ്യത്തെ ശിശു എന്നപോലെ കൈക്കൊള്ളാത്തവന്‍ ആരും ഒരുനാളും അതില്‍ കടക്കയില്ല എന്നു ഞാന്‍ സത്യമായിട്ടു നിങ്ങളോടു പറയുന്നു എന്നു പറഞ്ഞു.

10:16b.MAR.010.016 പിന്നെ അവന്‍ അവരെ അണെച്ചു അവരുടെ മേല്‍ കൈ വെച്ചു, അവരെ അനുഗ്രഹിച്ചു.

10:17b.MAR.010.017 അവന്‍ പുറപ്പെട്ടു യാത്രചെയ്യുമ്പോള്‍ ഒരുവന്‍ ഔടിവന്നു അവന്റെ മുമ്പില്‍ മുട്ടുകുത്തിനല്ല ഗുരോ, നിത്യജീവനെ അവകാശം ആക്കുവാന്‍ ഞാന്‍ എന്തു ചെയ്യേണം എന്നു അവനോടു ചോദിച്ചു.

10:18b.MAR.010.018 അതിന്നു യേശുഎന്നെ നല്ലവന്‍ എന്നു പറയുന്നതു എന്തു? ദൈവം ഒരുവന്‍ അല്ലാതെ നല്ലവന്‍ ആരുമില്ല.

10:19b.MAR.010.019 കുലചെയ്യരുതു, വ്യഭിചാരം ചെയ്യരുതു, മോഷ്ടിക്കരുതു, കള്ളസ്സാക്ഷ്യം പറയരുതു, ചതിക്കരുതു, നിന്റെ അപ്പനെയും അമ്മയെയും ബഹുമാനിക്ക എന്നീ കല്പനകളെ നീ അറിയുന്നുവല്ലോ എന്നു പറഞ്ഞു.

10:20b.MAR.010.020 അവന്‍ അവനോടുഗുരോ, ഇതു ഒക്കെയും ഞാന്‍ ചെറുപ്പം മുതല്‍ പ്രമാണിച്ചുപോരുന്നു എന്നു പറഞ്ഞു.

10:21b.MAR.010.021 യേശു അവനെ നോക്കി അവനെ സ്നേഹിച്ചുഒരു കുറവു നിനക്കുണ്ടു; നീ പോയി നിനക്കുള്ളതു എല്ലാം വിറ്റു ദരിദ്രര്‍ക്കും കൊടുക്ക; എന്നാല്‍ നിനക്കു സ്വര്‍ഗ്ഗത്തില്‍ നിക്ഷേപം ഉണ്ടാകും; പിന്നെ വന്നു എന്നെ അനുഗമിക്ക എന്നു പറഞ്ഞു.

10:22b.MAR.010.022 അവന്‍ വളരെ സമ്പത്തുള്ളവന്‍ ആകകൊണ്ടു ഈ വചനത്തിങ്കല്‍ വിഷാദിച്ചു ദുഃഖിതനായി പൊയ്ക്കളഞ്ഞു.

10:23b.MAR.010.023 യേശു ചുറ്റും നോക്കി തന്റെ ശിഷ്യന്മാരോടുസമ്പത്തുള്ളവര്‍ ദൈവരാജ്യത്തില്‍ കടക്കുന്നതു എത്ര പ്രയാസം എന്നു പറഞ്ഞു.

10:24b.MAR.010.024 അവന്റെ ഈ വാക്കിനാല്‍ ശിഷ്യന്മാര്‍ വിസ്മയിച്ചു; എന്നാല്‍ യേശു പിന്നെയുംമക്കളേ, സമ്പത്തില്‍ ആശ്രയിക്കുന്നവര്‍ ദൈവരാജ്യത്തില്‍ കടക്കുന്നതു എത്ര പ്രയാസം.

10:25b.MAR.010.025 ധനവാന്‍ ദൈവരാജ്യത്തില്‍ കടക്കുന്നതിനെക്കാള്‍ ഒട്ടകം സൂചിക്കുഴയൂടെ കടക്കുന്നതു എളുപ്പം എന്നു ഉത്തരം പറഞ്ഞു.

10:26b.MAR.010.026 അവര്‍ ഏറ്റവും വിസ്മയിച്ചുഎന്നാല്‍ രക്ഷപ്രാപിപ്പാന്‍ ആര്‍ക്കും കഴിയും എന്നു തമ്മില്‍ തമ്മില്‍ പറഞ്ഞു.

10:27b.MAR.010.027 യേശു അവരെ നോക്കി; മനുഷ്യര്‍ക്കും അസാദ്ധ്യം തന്നേ, ദൈവത്തിന്നു അല്ലതാനും; ദൈവത്തിന്നു സകലവും സാദ്ധ്യമല്ലോ എന്നു പറഞ്ഞു.

10:28b.MAR.010.028 പത്രൊസ് അവനോടുഇതാ, ഞങ്ങള്‍ സകലവും വിട്ടു നിന്നെ അനുഗമിച്ചിരിക്കുന്നു എന്നു പറഞ്ഞുതുടങ്ങി.

10:29b.MAR.010.029 അതിന്നു യേശുഎന്റെ നിമിത്തവും സുവിശേഷം നിമിത്തവും സുവിശേഷം നിമിത്തവും വീടോ സഹോദരന്മാരെയോ സഹോദരികളെയോ അമ്മയെയോ അപ്പനെയോ മക്കളെയോ നിലങ്ങളെയോ വിട്ടാല്‍,

10:30b.MAR.010.030 ഈ ലോകത്തില്‍ തന്നേ, ഉപദ്രവങ്ങളോടും കൂടെ നൂറു മടങ്ങു വീടുകളെയും സഹോദരന്മാരെയും സഹോദരികളെയും അമ്മമാരെയും മക്കളെയും നിലങ്ങളെയും വരുവാനുള്ള ലോകത്തില്‍ നിത്യജീവനെയും പ്രാപിക്കാത്തവന്‍ ആരുമില്ല എന്നു ഞാന്‍ സത്യമായിട്ടു നിങ്ങളോടു പറയുന്നു.

10:31b.MAR.010.031 എങ്കിലും മുമ്പന്മാര്‍ പലരും പിമ്പന്മാരും പിമ്പന്മാര്‍ മുമ്പന്മാരും ആകും എന്നു ഉത്തരം പറഞ്ഞു.

10:32b.MAR.010.032 അവര്‍ യെരൂശലേമിലേക്കു യാത്രചെയ്കയായിരുന്നു; യേശു അവര്‍ക്കും മുമ്പായി നടന്നു; അവര്‍ വിസ്മയിച്ചു; അനുഗമിക്കുന്നവരോ ദയപ്പെട്ടു. അവന്‍ പിന്നെയും പന്തിരുവരെ കൂട്ടിക്കൊണ്ടു അവരോടു

10:33b.MAR.010.033 ഇതാ, നാം യെരൂശലേമിലേക്കു പോകുന്നു; അവിടെ മനുഷ്യപുത്രന്‍ മഹാപുരോഹിതന്മാരുടെയും ശാസ്ത്രിമാരുടെയും കയ്യില്‍ ഏല്പിക്കപ്പെടും; അവര്‍ അവനെ മരണത്തിനു വിധിച്ചു ജാതികള്‍ക്കു ഏല്പിക്കും.

10:34b.MAR.010.034 അവര്‍ അവനെ പരിഹസിക്കയും തുപ്പുകയും തല്ലുകയും കൊല്ലുകയും മൂന്നു നാള്‍ കഴിഞ്ഞിട്ടു അവന്‍ ഉയിര്‍ത്തെഴുന്നേല്‍ക്കയും ചെയ്യും എന്നിങ്ങനെ തനിക്കു സംഭവിക്കാനുള്ളതു പറഞ്ഞു തുടങ്ങി.

10:35b.MAR.010.035 സെബെദിയുടെ മക്കളായ യാക്കോബും യോഹന്നാനും അവന്റെ അടുക്കല്‍ വന്നു അവനോടുഗുരോ, ഞങ്ങള്‍ നിന്നോടു യാചിപ്പാന്‍ പോകുന്നതു ഞങ്ങള്‍ക്കു ചെയ്തുതരുവാന്‍ അപേക്ഷിക്കുന്നു എന്നു പറഞ്ഞു.

10:36b.MAR.010.036 അവന്‍ അവരോടുഞാന്‍ നിങ്ങള്‍ക്കു എന്തു ചെയ്തുതരുവാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നു എന്നു ചോദിച്ചു.

10:37b.MAR.010.037 നിന്റെ മഹത്വത്തില്‍ ഞങ്ങളില്‍ ഒരുത്തന്‍ നിന്റെ വലത്തും ഒരുത്തന്‍ ഇടത്തും ഇരിക്കാന്‍ വരം നല്കേണം എന്നു അവര്‍ പറഞ്ഞു.

10:38b.MAR.010.038 യേശു അവരോടുനിങ്ങള്‍ യാചിക്കുന്നതു ഇന്നതു എന്നു നിങ്ങള്‍ അറിയുന്നില്ല; ഞാന്‍ കുടിക്കുന്നപാന പാത്രം കുടിപ്പാനും ഞാന്‍ ഏലക്കുന്ന സ്നാനം ഏല്പാനും നിങ്ങള്‍ക്കു കഴിയുമോ എന്നു ചോദിച്ചതിന്നു കഴിയും എന്നു അവര്‍ പറഞ്ഞു.

10:39b.MAR.010.039 യേശു അവരോടുഞാന്‍ കുടിക്കുന്ന പാനപാത്രം നിങ്ങള്‍ കുടിക്കയും ഞാന്‍ ഏലക്കുന്ന സ്നാനം ഏല്‍ക്കയും ചെയ്യും നിശ്ചയം.

10:40b.MAR.010.040 എന്റെ വലത്തും ഇടത്തും ഇരിപ്പാന്‍ വരം നലകുന്നതോ എന്റേതല്ല; ആര്‍ക്കും ഒരുക്കിയിരിക്കുന്നുവോ അവര്‍ക്കും കിട്ടും എന്നു പറഞ്ഞു.

10:41b.MAR.010.041 അതു ശേഷം പത്തു പേരും കേട്ടിട്ടു യാക്കോബിനോടും യോഹന്നാനോടും നീരസപ്പെട്ടുതുടങ്ങി.

10:42b.MAR.010.042 യേശു അവരെ അടുക്കെ വിളിച്ചു അവരോടുജാതികളില്‍ അധിപതികളായവര്‍ അവരില്‍ കര്‍ത്തൃത്വം ചെയ്യുന്നു; അവരില്‍ മഹത്തുക്കളായവര്‍ അവരുടെ മേല്‍ അധികാരം നടത്തുന്നു എന്നു നിങ്ങള്‍ അറിയുന്നു.

10:43b.MAR.010.043 നിങ്ങളുടെ ഇടയില്‍ അങ്ങനെ അരുതു; നിങ്ങളില്‍ മഹാന്‍ ആകുവാന്‍ ഇച്ഛിക്കുന്നവന്‍ എല്ലാം നിങ്ങളുടെ ശുശ്രൂഷക്കാരന്‍ ആകേണം;

10:44b.MAR.010.044 നിങ്ങളില്‍ ഒന്നാമന്‍ ആകുവാന്‍ ഇച്ഛിക്കുന്നവന്‍ എല്ലാവര്‍ക്കും ദാസനാകേണം.

10:45b.MAR.010.045 മനുഷ്യപുത്രന്‍ ശുശ്രൂഷ ചെയ്യിപ്പാനല്ല, ശുശ്രൂഷിപ്പാനും അനേകര്‍ക്കുംവേണ്ടി തന്റെ ജീവനെ മറുവിലയായി കൊടുപ്പാനും അത്രെ വന്നതു.

10:46b.MAR.010.046 അവര്‍ യെരീഹോവില്‍ എത്തി; പിന്നെ അവന്‍ ശിഷ്യന്മാരോടു വലിയ പുരുഷാരത്തോടും കൂടെ യെരീഹോവില്‍ നിന്നു പുറപ്പെടുമ്പോള്‍ തിമായിയുടെ മകനായ ബര്‍ത്തിമായി എന്ന കുരുടനായ ഒരു ഭിക്ഷക്കാരന്‍ വഴിയരികെ ഇരുന്നിരുന്നു.

10:47b.MAR.010.047 നസറായനായ യേശു എന്നു കേട്ടിട്ടു അവന്‍ ദാവീദ് പുത്രാ, യേശുവേ, എന്നോടു കരുണ തോന്നേണമേ എന്നു നിലവിളിച്ചു തുടങ്ങി.

10:48b.MAR.010.048 മിണ്ടാതിരിപ്പാന്‍ പലരും അവനെ ശാസിച്ചിട്ടുംദാവീദുപുത്രാ, എന്നോടു കരുണ തോന്നേണമേ എന്നു അവന്‍ ഏറ്റവും അധികം നിലവിളിച്ചു പറഞ്ഞു.

10:49b.MAR.010.049 അപ്പോള്‍ യേശു നിന്നുഅവനെ വിളിപ്പിന്‍ എന്നു പറഞ്ഞു. ധൈര്യപ്പെടുക, എഴുന്നേല്‍ക്ക, നിന്നെ വിളിക്കുന്നു എന്നു അവര്‍ പറഞ്ഞു കുരുടനെ വിളിച്ചു.

10:50b.MAR.010.050 അവന്‍ തന്റെ പുതപ്പു ഇട്ടും കളഞ്ഞു ചാടിയെഴുന്നേറ്റു യേശുവിന്റെ അടുക്കല്‍ വന്നു.

10:51b.MAR.010.051 യേശു അവനോടുഞാന്‍ നിനക്കു എന്തു ചെയ്തുതരേണമെന്നു നീ ഇച്ഛിക്കുന്നു എന്നു ചോദിച്ചതിന്നുറബ്ബൂനീ, എനിക്കു കാഴ്ച പ്രാപിക്കേണമെന്നു കുരുടന്‍ അവനോടു പറഞ്ഞു.

10:52b.MAR.010.052 യേശു അവനോടുപോക; നിന്റെ വിശ്വാസം നിന്നെ രക്ഷിച്ചിരിക്കുന്നു എന്നു പറഞ്ഞു. ഉടനെ അവന്‍ കാഴ്ച പ്രാപിച്ചു യാത്രയില്‍ അവനെ അനുഗമിച്ചു.

11

11:1b.MAR.011.001 അവര്‍ യെരൂശലേമിനോടു സമീപിച്ചു ഒലീവ് മലയരികെ ബേത്ത്ഫാഗയിലും ബേഥാന്യയിലും എത്തിയപ്പോള്‍ അവന്‍ ശിഷ്യന്മാരില്‍ രണ്ടുപേരെ അയച്ചു അവരോടു

11:2b.MAR.011.002 നിങ്ങള്‍ക്കു എതിരെയുള്ള ഗ്രാമത്തില്‍ ചെല്ലുവിന്‍ ; അതില്‍ കടന്നാല്‍ ഉടനെ ആരും ഒരിക്കലും കയറീട്ടില്ലാത്ത ഒരു കഴുതകൂട്ടിയെ കെട്ടിയിരിക്കുന്നതു കാണും; അതിനെ അഴിച്ചു കൊണ്ടുവരുവില്‍.

11:3b.MAR.011.003 ഇതു ചെയ്യുന്നതു എന്തു എന്നു ആരെങ്കിലും നിങ്ങളോടു ചോദിച്ചാല്‍ കര്‍ത്താവിന്നു ഇതിനെക്കൊണ്ടു ആവശ്യം ഉണ്ടു എന്നു പറവിന്‍ ; അവന്‍ ക്ഷണത്തില്‍ അതിനെ ഇങ്ങോട്ടു അയക്കും എന്നു പറഞ്ഞു.

11:4b.MAR.011.004 അവര്‍ പോയി തെരുവില്‍ പുറത്തു വാതില്‍ക്കല്‍ കഴുതകൂട്ടിയെ കെട്ടിയിരിക്കുന്നതു കണ്ടു അതിനെ അഴിച്ചു.

11:5b.MAR.011.005 അവിടെ നിന്നവരില്‍ ചിലര്‍ അവരോടുനിങ്ങള്‍ കഴുതകൂട്ടിയെ അഴിക്കുന്നതു എന്തു എന്നു ചോദിച്ചു.

11:6b.MAR.011.006 യേശു കല്പിച്ചതുപോലെ അവര്‍ അവരോടു പറഞ്ഞു; അവര്‍ അവരെ വിട്ടയച്ചു.

11:7b.MAR.011.007 അവര്‍ കഴുതകൂട്ടിയെ യേശുവിന്റെ അടുക്കല്‍ കൊണ്ടുവന്നു തങ്ങളുടെ വസ്ത്രം അതിന്മേല്‍ ഇട്ടു; അവന്‍ അതിന്മേല്‍ കയറി ഇരുന്നു.

11:8b.MAR.011.008 അനേകര്‍ തങ്ങളുടെ വസ്ത്രം വഴിയില്‍ വിരിച്ചു; മറ്റു ചിലര്‍ പറമ്പുകളില്‍ നിന്നു ചില്ലിക്കൊമ്പു വെട്ടി വഴിയില്‍ വിതറി.

11:9b.MAR.011.009 മുമ്പും പിമ്പും നടക്കുന്നവര്‍ഹോശന്നാ, കര്‍ത്താവിന്റെ നാമത്തില്‍ വരുന്നവന്‍ വാഴ്ത്തപ്പെട്ടവന്‍

11:10b.MAR.011.010 വരുന്നതായ രാജ്യം, നമ്മുടെ പിതാവായ ദാവീദിന്റെ രാജ്യം വാഴ്ത്തപ്പെടുമാറാകട്ടെ; അത്യുന്നതങ്ങളില്‍ ഹോശന്നാ എന്നു ആര്‍ത്തുകൊണ്ടിരുന്നു.

11:11b.MAR.011.011 അവന്‍ യെരൂശലേമില്‍ ദൈവാലയത്തിലേക്കു ചെന്നു സകലവും ചുറ്റും നോക്കിയ ശേഷം നേരം വൈകിയതുകൊണ്ടു പന്തിരുവരോടും കൂടെ ബേഥാന്യയിലേക്കു പോയി.

11:12b.MAR.011.012 പിറ്റെന്നാള്‍ അവര്‍ ബേഥാന്യ വിട്ടു പോരുമ്പോള്‍ അവന്നു വിശന്നു;

11:13b.MAR.011.013 അവന്‍ ഇലയുള്ളോരു അത്തിവൃക്ഷം ദൂരത്തുനിന്നു കണ്ടു, അതില്‍ വല്ലതും കണ്ടുകിട്ടുമോ എന്നു വെച്ചു ചെന്നു, അതിന്നരികെ എത്തിയപ്പോള്‍ ഇല അല്ലാതെ ഒന്നും കണ്ടില്ല; അതു അത്തിപ്പഴത്തിന്റെ കാലമല്ലാഞ്ഞു.

11:14b.MAR.011.014 അവന്‍ അതിനോടു; ഇനി നിങ്കല്‍നിന്നു എന്നേക്കും ആരും ഫലം തിന്നാതിരിക്കട്ടെ എന്നു പറഞ്ഞു; അതു ശിഷ്യന്മാര്‍ കേട്ടു.

11:15b.MAR.011.015 അവര്‍ യെരൂശലേമില്‍ എത്തിയപ്പോള്‍ അവന്‍ ദൈവാലയത്തില്‍ കടന്നു, ദൈവാലയത്തില്‍ വിലക്കുന്നവരെയും വാങ്ങുന്നവരെയും പുറത്താക്കിത്തുടങ്ങി; പൊന്‍ വാണിഭക്കാരുടെ മേശകളെയും പ്രാക്കളെ വിലക്കുന്നവരുടെ പീഠങ്ങളെയും മറിച്ചിട്ടു കളഞ്ഞു;

11:16b.MAR.011.016 ആരും ദൈവാലയത്തില്‍കൂടി ഒരു വസ്തുവും കൊണ്ടു പോകുവാന്‍ സമ്മതിച്ചില്ല.

11:17b.MAR.011.017 പിന്നെ അവരെ ഉപദേശിച്ചുഎന്റെ ആലയം സകല ജാതികള്‍ക്കും പ്രാര്‍ത്ഥനാലയം എന്നു വിളിക്കപ്പെടും എന്നു എഴുതിയിരിക്കുന്നില്ലയൊ? നിങ്ങളോ അതിനെ കള്ളന്മാരുടെ ഗുഹയാക്കിത്തീര്‍ത്തു എന്നു പറഞ്ഞു.

11:18b.MAR.011.018 അതു കേട്ടിട്ടു മഹാപുരോഹിതന്മാരും ശാസ്ത്രിമാരും അവനെ നശിപ്പിക്കേണ്ടതു എങ്ങനെ എന്നു അന്വേഷിച്ചു. പുരുഷാരം എല്ലാം അവന്റെ ഉപദേശത്തില്‍ അതിശയിക്കയാല്‍ അവര്‍ അവനെ ഭയപ്പെട്ടിരുന്നു.

11:19b.MAR.011.019 സന്ധ്യായാകുമ്പോള്‍ അവന്‍ നഗരം വിട്ടു പോകും.

11:20b.MAR.011.020 രാവിലെ അവര്‍ കടന്നുപോരുമ്പോള്‍ അത്തിവൃക്ഷം വേരോടെ ഉണങ്ങിപ്പോയതു കണ്ടു.

11:21b.MAR.011.021 അപ്പോള്‍ പത്രൊസിന്നു ഔര്‍മ്മവന്നുറബ്ബീ, നീ ശപിച്ച അത്തി ഉണങ്ങിപ്പോയല്ലോ എന്നു അവനോടു പറഞ്ഞു.

11:22b.MAR.011.022 യേശു അവരോടു ഉത്തരം പറഞ്ഞതുദൈവത്തില്‍ വിശ്വാസമുള്ളവര്‍ ആയിരിപ്പിന്‍ .

11:23b.MAR.011.023 ആരെങ്കിലും തന്റെ ഹൃദയത്തില്‍ സംശയിക്കാതെ താന്‍ പറയുന്നതു സംഭവിക്കും എന്നു വിശ്വസിച്ചുംകൊണ്ടു ഈ മലയോടുനീ നീങ്ങി കടലില്‍ ചാടിപ്പോക എന്നു പറഞ്ഞാല്‍ അവന്‍ പറഞ്ഞതുപോലെ സംഭവിക്കും എന്നു ഞാന്‍ സത്യമായിട്ടു നിങ്ങളോടു പറയുന്നു.

11:24b.MAR.011.024 അതുകൊണ്ടു നിങ്ങള്‍ പ്രാര്‍ത്ഥിക്കുമ്പോള്‍ യാചിക്കുന്നതൊക്കെയും ലഭിച്ചു എന്നു വിശ്വസിപ്പിന്‍ ; എന്നാല്‍ അതു നിങ്ങള്‍ക്കു ഉണ്ടാകും എന്നു ഞാന്‍ നിങ്ങളോടു പറയുന്നു.

11:25b.MAR.011.025 നിങ്ങള്‍ പ്രാര്‍ത്ഥിപ്പാന്‍ നിലക്കുമ്പോള്‍ സ്വര്‍ഗ്ഗസ്ഥനായ നിങ്ങളുടെ പിതാവു നിങ്ങളുടെ പിഴകളെയും ക്ഷമിക്കേണ്ടതിന്നു നിങ്ങള്‍ക്കു ആരോടെങ്കിലും വല്ലതും ഉണ്ടെങ്കില്‍ അവനോടു ക്ഷമിപ്പിന്‍ .

11:26b.MAR.011.026 നിങ്ങള്‍ ക്ഷമിക്കാഞ്ഞാലോ സ്വര്‍ഗ്ഗസ്ഥനായ നിങ്ങളുടെ പിതാവു നിങ്ങളുടെ പിഴകളെയും ക്ഷമിക്കയില്ല.

11:27b.MAR.011.027 അവര്‍ പിന്നെയും യെരൂശലേമില്‍ ചെന്നു. അവന്‍ ദൈവാലയത്തില്‍ ചുറ്റി നടക്കുമ്പോള്‍ മഹാപുരോഹിതന്മാരും ശാസ്ത്രിമാരും മൂപ്പന്മാരും അവന്റെ അടുക്കല്‍ വന്നു; 28 നീ എന്തു അധികാരംകൊണ്ടു ഇതു ചെയ്യുന്നു എന്നും ഇതു ചെയ്‍വാനുള്ള അധികാരം നിനക്കു തന്നതു ആര്‍ എന്നും അവനോടു ചോദിച്ചു.

11:28b.MAR.011.028 യേശു അവരോടുഞാന്‍ നിങ്ങളോടു ഒരു വാക്കു ചോദിക്കും; അതിന്നു ഉത്തരം പറവിന്‍ ; എന്നാല്‍ ഇന്ന അധികാരംകൊണ്ടു ഇതു ചെയ്യുന്നു എന്നു ഞാനും നിങ്ങളോടു പറയും.

11:29b.MAR.011.029 യോഹന്നാന്റെ സ്നാനം സ്വര്‍ഗ്ഗത്തില്‍ നിന്നോ മനുഷ്യരില്‍നിന്നോ ഉണ്ടായതു? എന്നോടു ഉത്തരം പറവിന്‍ എന്നു പറഞ്ഞു.

11:30b.MAR.011.030 അവര്‍ തമ്മില്‍ ആലോചിച്ചുസ്വര്‍ഗ്ഗത്തില്‍ നിന്നു എന്നു പറഞ്ഞാല്‍ പിന്നെ നിങ്ങള്‍ അവനെ വിശ്വസിക്കാഞ്ഞതു എന്തു എന്നു അവന്‍ പറയും.

11:31b.MAR.011.031 മനുഷ്യരില്‍ നിന്നു എന്നു പറഞ്ഞാലോ-എല്ലാവരും യോഹന്നാനെ സാക്ഷാല്‍ പ്രവാചകന്‍ എന്നു എണ്ണുകകൊണ്ടു അവര്‍ ജനത്തെ ഭയപ്പെട്ടു.

11:32b.MAR.011.032 അങ്ങനെ അവര്‍ യേശുവിനോടുഞങ്ങള്‍ക്കു അറിഞ്ഞുകൂടാ എന്നു ഉത്തരം പറഞ്ഞു. എന്നാല്‍ ഞാനും ഇതു ഇന്ന അധികാരം കൊണ്ടു ചെയ്യുന്നു എന്നു നിങ്ങളോടു പറയുന്നില്ല എന്നു യേശു അവരോടു പറഞ്ഞു.

12

12:1b.MAR.012.001 പിന്നെ അവന്‍ ഉപമകളാല്‍ അവരോടു പറഞ്ഞുതുടങ്ങിയതുഒരു മനുഷ്യന്‍ ഒരു മുന്തിരിത്തോട്ടം നട്ടുണ്ടാക്കി ചുറ്റും വേലികെട്ടി ചക്കും കുഴിച്ചുനാട്ടി ഗോപുരവും പണിതു കുടിയാന്മാരെ ഏല്പിച്ചിട്ടു പരദേശത്തു പോയി.

12:2b.MAR.012.002 കാലം ആയപ്പോള്‍ കുടിയാന്മാരോടു തോട്ടത്തിന്റെ അനുഭവം വാങ്ങേണ്ടതിന്നു അവന്‍ ഒരു ദാസനെ കുടിയാന്മാരുടെ അടുക്കല്‍ പറഞ്ഞയച്ചു.

12:3b.MAR.012.003 അവര്‍ അവനെ പിടിച്ചു തല്ലി വെറുതെ അയച്ചുകളഞ്ഞു.

12:4b.MAR.012.004 പിന്നെ മറ്റൊരു ദാസനെ അവരുടെ അടുക്കല്‍ പറഞ്ഞയച്ചു; അവനെ അവര്‍ തലയില്‍ മുറിവേല്പിക്കയും അവമാനിക്കയും ചെയ്തു.

12:5b.MAR.012.005 അവന്‍ മറ്റൊരുവനെ പറഞ്ഞയച്ചു; അവനെ അവര്‍ കൊന്നു; മറ്റു പലരെയും ചിലരെ അടിക്കയും ചിലരെ കൊല്ലുകയും ചെയ്തു.

12:6b.MAR.012.006 അവന്നു ഇനി ഒരുത്തന്‍ , ഒരു പ്രിയമകന്‍ , ഉണ്ടായിരുന്നു. എന്റെ മകനെ അവര്‍ ശങ്കിക്കും എന്നു പറഞ്ഞു ഒടുക്കം അവനെ അവരുടെ അടുക്കല്‍ പറഞ്ഞയച്ചു.

12:7b.MAR.012.007 ആ കുടിയാന്മാരോഇവന്‍ അവകാശി ആകുന്നു; വരുവിന്‍ ; നാം ഇവനെ കൊല്ലുക; എന്നാല്‍ അവകാശം നമുക്കാകും എന്നു തമ്മില്‍ പറഞ്ഞു.

12:8b.MAR.012.008 അവര്‍ അവനെ പിടിച്ചു കൊന്നു തോട്ടത്തില്‍ നിന്നു എറിഞ്ഞുകളഞ്ഞു.

12:9b.MAR.012.009 എന്നാല്‍ തോട്ടത്തിന്റെ ഉടയവന്‍ എന്തു ചെയ്യും? അവന്‍ വന്നു ആ കുടിയാന്മാരെ നിഗ്രഹിച്ചു തോട്ടം മറ്റുള്ളവരെ ഏല്പിക്കും.

12:10b.MAR.012.010 “വീടു പണിയുന്നവര്‍ തള്ളിക്കളഞ്ഞ കല്ലു മൂലക്കല്ലായിതീര്‍ന്നിരിക്കുന്നു.”

12:11b.MAR.012.011 “ഇതു കര്‍ത്താവിനാല്‍ സംഭവിച്ചു. നമ്മുടെ ദൃഷ്ടിയില്‍ ആശ്ചര്‍യ്യവുമായിരിക്കുന്നു” എന്ന തിരുവെഴുത്തു നിങ്ങള്‍ വായിച്ചിട്ടില്ലയോ?

12:12b.MAR.012.012 ഈ ഉപമ തങ്ങളെക്കുറിച്ചു ആകുന്നു പറഞ്ഞതു എന്നു ഗ്രഹിച്ചിട്ടു അവര്‍ അവനെ പിടിപ്പാന്‍ അന്വേഷിച്ചു; എന്നാല്‍ പുരുഷാരത്തെ ഭയപ്പെട്ടു അവനെ വിട്ടുപോയി.

12:13b.MAR.012.013 അനന്തരം അവനെ വാക്കില്‍ കുടുക്കുവാന്‍ വേണ്ടി അവര്‍ പരീശന്മാരിലും ഹെരോദ്യരിലും ചിലരെ അവന്റെ അടുക്കല്‍ അയച്ചു.

12:14b.MAR.012.014 അവര്‍ വന്നുഗുരോ, നീ മനുഷ്യരുടെ മുഖം നോക്കാതെ ദൈവത്തിന്റെ വഴി നേരായി പഠിപ്പിക്കുന്നതുകൊണ്ടു നീ സത്യവാനും ആരെയും ഗണ്യമാക്കാത്തവനും എന്നു ഞങ്ങള്‍ അറിയുന്നു; കൈസര്‍ക്കും കരം കൊടുക്കുന്നതു വിഹിതമോ അല്ലയോ? ഞങ്ങള്‍ കൊടുക്കയോ കൊടുക്കാതിരിക്കയോ വേണ്ടതു എന്നു അവനോടു ചോദിച്ചു.

12:15b.MAR.012.015 അവന്‍ അവരുടെ കപടം അറിഞ്ഞുനിങ്ങള്‍ എന്നെ പരീക്ഷിക്കുന്നതു എന്തു? ഒരു വെള്ളിക്കാശ് കൊണ്ടുവരുവിന്‍ ; ഞാന്‍ കാണട്ടെ എന്നു പറഞ്ഞു.

12:16b.MAR.012.016 അവര്‍ കൊണ്ടു വന്നു. ഈ സ്വരൂപവും മേലെഴുത്തും ആരുടേതു എന്നു അവരോടു ചോദിച്ചതിന്നുകൈസരുടേതു എന്നു അവര്‍ പറഞ്ഞു.

12:17b.MAR.012.017 യേശു അവരോടുകൈസര്‍ക്കുംള്ളതു കൈസര്‍ക്കും ദൈവത്തിനുള്ളതു ദൈവത്തിന്നുള്ളതു ദൈവത്തിന്നും കൊടുപ്പിന്‍ എന്നു പറഞ്ഞു; അവര്‍ അവങ്കല്‍ വളരെ ആശ്ചര്യപ്പെട്ടു.

12:18b.MAR.012.018 പുനരുത്ഥാനം ഇല്ല എന്നു പറയുന്ന സദൂക്യര്‍ അവന്റെ അടുക്കല്‍ വന്നു ചോദിച്ചതെന്തെന്നാല്‍

12:19b.MAR.012.019 ഗുരോ, ഒരുത്തന്റെ സഹോദരന്‍ മക്കളില്ലാതെ മരിച്ചു ഭാര്യ ശേഷിച്ചാല്‍ ആ ഭാര്യയെ അവന്റെ സഹോദരന്‍ പരിഗ്രഹിച്ചു തന്റെ സഹോദരന്നു സന്തതിയെ ജനിപ്പിക്കേണം എന്നു മോശെ എഴുതിയിരിക്കുന്നു.

12:20b.MAR.012.020 എന്നാല്‍ ഏഴു സഹോദരന്മാര്‍ ഉണ്ടായിരുന്നു; അവരില്‍ മൂത്തവന്‍ ഒരു സ്ത്രീയെ വിവാഹം കഴിച്ചു സന്തതിയില്ലാതെ മരിച്ചു പോയി.

12:21b.MAR.012.021 രണ്ടാമത്തവന്‍ അവളെ പരിഗ്രഹിച്ചു സന്തതിയില്ലാതെ മരിച്ചു; മൂന്നാമത്തവനും അങ്ങനെ തന്നേ.

12:22b.MAR.012.022 ഏഴുവരും സന്തതിയില്ലാതെ മരിച്ചു; എല്ലാവര്‍ക്കും ഒടുവില്‍ സ്ത്രീയും മരിച്ചു.

12:23b.MAR.012.023 പുനരുത്ഥാനത്തില്‍ അവള്‍ അവരില്‍ ഏവന്നു ഭാര്യയാകും? ഏഴുവര്‍ക്കും ഭാര്യ ആയിരുന്നുവല്ലോ.

12:24b.MAR.012.024 യേശു അവരോടു പറഞ്ഞതുനിങ്ങള്‍ തിരുവെഴുത്തുകളെയും ദൈവശക്തിയെയും അറിയായ്കകൊണ്ടല്ലയോ തെറ്റിപ്പോകുന്നതു?

12:25b.MAR.012.025 മരിച്ചവരില്‍ നിന്നു ഉയിര്‍ത്തെഴുന്നേലക്കുമ്പോള്‍ വിവാഹം കഴിക്കയില്ല വിവാഹത്തിന്നു കൊടുക്കപ്പെടുകയുമില്ല; സ്വര്‍ഗ്ഗത്തിലെ ദൂതന്മാരെപ്പോലെ ആകും.

12:26b.MAR.012.026 എന്നാല്‍ മരിച്ചവര്‍ ഉയിര്‍ത്തെഴു ന്നേലക്കുന്നതിനെക്കുറിച്ചു മോശെയുടെ പുസ്തകത്തില്‍ മുള്‍പടര്‍പ്പുഭാഗത്തു ദൈവം അവനോടുഞാന്‍ അബ്രാഹാമിന്റെ ദൈവവും യിസ്ഹാക്കിന്റെ ദൈവവും യാക്കോബിന്റെ ദൈവവും എന്നു അരുളിച്ചെയ്തപ്രകാരം വായിച്ചിട്ടില്ലയോ?

12:27b.MAR.012.027 അവന്‍ മരിച്ചവരുടെ ദൈവമല്ല, ജീവനുള്ളവരുടെ ദൈവമത്രേ; നിങ്ങള്‍ വളരെ തെറ്റിപ്പോകുന്നു.

12:28b.MAR.012.028 ശാസ്ത്രിമാരില്‍ ഒരുവന്‍ അടുത്തുവന്നു അവര്‍ തമ്മില്‍ തര്‍ക്കിക്കുന്നതു കേട്ടു അവന്‍ അവരോടു നല്ലവണ്ണം ഉത്തരം പറഞ്ഞപ്രകാരം ബോധിച്ചിട്ടുഎല്ലാറ്റിലും മുഖ്യകല്പന ഏതു എന്നു അവനോടു ചോദിച്ചു. അതിന്നു യേശു

12:29b.MAR.012.029 എല്ലാറ്റിലും മുഖ്യകല്പനയോ“യിസ്രായേലേ, കേള്‍ക്ക; നമ്മുടെ ദൈവമായ കര്‍ത്താവു ഏക കര്‍ത്താവു.

12:30b.MAR.012.030 നിന്റെ ദൈവമായ കര്‍ത്താവിനെ നീ പൂര്‍ണ്ണഹൃദയത്തോടും പൂര്‍ണ്ണാത്മാവോടും പൂര്‍ണ്ണമനസ്സോടും പൂര്‍ണ്ണശക്തിയോടും കൂടെ സ്നേഹിക്കേണം, എന്നു ആകുന്നു.

12:31b.MAR.012.031 രണ്ടാമത്തേതോ“കൂട്ടുകാരനെ നിന്നെപ്പോലെ തന്നേ സ്നേഹിക്കേണം” എന്നത്രേ; ഇവയില്‍ വലുതായിട്ടു മറ്റൊരു കല്പനയും എല്ല എന്നു ഉത്തരം പറഞ്ഞു.

12:32b.MAR.012.032 ശാസ്ത്രി അവനോടുനന്നു, ഗുരോ, നീ പറഞ്ഞതു സത്യ തന്നേ; ഏകനേയുള്ളൂ; അവനല്ലാതെ മറ്റൊരുത്തനുമില്ല.

12:33b.MAR.012.033 അവനെ പൂര്‍ണ്ണഹൃദയത്തോടും പൂര്‍ണ്ണ മനസ്സോടും പൂര്‍ണ്ണശക്തിയോടുംകൂടെ സ്നേഹിക്കുന്നതും തന്നെപ്പോലെ കൂട്ടുകാരനെ സ്നേഹിക്കുന്നതും സകല സര്‍വ്വാംഗഹോമങ്ങളെക്കാളും യാഗങ്ങളെക്കാളും സാരമേറിയതു തന്നേ എന്നു പറഞ്ഞു.

12:34b.MAR.012.034 അവന്‍ ബുദ്ധിയോടെ ഉത്തരം പറഞ്ഞു എന്നു യേശു കണ്ടിട്ടുനീ ദൈവരാജ്യത്തോടു അകന്നവനല്ല എന്നു പറഞ്ഞു. അതിന്റെ ശേഷം അവനോടു ആരും ഒന്നും ചോദിപ്പാന്‍ തുനിഞ്ഞില്ല.

12:35b.MAR.012.035 യേശു ദൈവാലയത്തില്‍ ഉപദേശിച്ചുകൊണ്ടു പറഞ്ഞുതുടങ്ങിയതുക്രിസ്തു ദാവീദിന്റെ പുത്രന്‍ എന്നു ശാസ്ത്രിമാര്‍ പറയുന്നതു എങ്ങനെ?

12:37b.MAR.012.037 ദാവീദ് തന്നേ അവനെ കര്‍ത്താവു എന്നു പറയുന്നവല്ലോ; പിന്നെ അവന്റെ പുത്രന്‍ ആകുന്നതു എങ്ങനെ? എന്നാല്‍ വലിയ പുരുഷാരം അവന്റെ വാക്കു സന്തോഷത്തോടെ കേട്ടുപോന്നു.

12:38b.MAR.012.038 അവന്‍ തന്റെ ഉപദേശത്തില്‍ അവരോടുഅങ്കികളോടെ നടക്കുന്നതും അങ്ങാടിയില്‍

12:39b.MAR.012.039 വന്ദനവും പള്ളിയില്‍ മുഖ്യാസനവും അത്താഴത്തില്‍ പ്രധാനസ്ഥലവും ഇച്ഛിക്കുന്ന ശാസ്ത്രിമാരെ സൂക്ഷിച്ചുകൊള്‍വിന്‍ .

12:40b.MAR.012.040 അവര്‍ വിധവമാരുടെ വീടുകളെ വിഴുങ്ങുകയും ഉപായത്താല്‍ നീണ്ട പ്രാര്‍ത്ഥന കഴിക്കയും ചെയ്യുന്നു; അവര്‍ക്കും ഏറ്റവും വലിയ ശിക്ഷാവിധി വരും എന്നു പറഞ്ഞു.

12:41b.MAR.012.041 പിന്നെ യേശു ശ്രീഭണ്ഡാരത്തിന്നു നേരെ ഇരിക്കുമ്പോള്‍ പുരുഷാരം ഭണ്ഡാരത്തില്‍ പണം ഇടുന്നതു നോക്കിക്കൊണ്ടിരുന്നു; ധനവാന്മാര്‍ പലരും വളരെ ഇട്ടു.

12:42b.MAR.012.042 ദരിദ്രയായ ഒരു വിധവ വന്നു ഒരു പൈസകൂ ശരിയായ രണ്ടു കാശ് ഇട്ടു.

12:43b.MAR.012.043 അപ്പോള്‍ അവന്‍ ശിഷ്യന്മാരെ അടുക്കല്‍ വിളിച്ചുഭണ്ഡാരത്തില്‍ ഇട്ട എല്ലാവരെക്കാളും ഈ ദരിദ്രയായ വിധവ അധികം ഇട്ടിരിക്കുന്നു എന്നു ഞാന്‍ സത്യമായിട്ടു നിങ്ങളോടു പറയുന്നു.

12:44b.MAR.012.044 എല്ലാവരും തങ്ങളുടെ സമൃദ്ധിയില്‍ നിന്നു ഇട്ടു; ഇവളോ തന്റെ ഇല്ലായ്മയില്‍ നിന്നു തനിക്കുള്ളതു ഒക്കെയും തന്റെ ഉപജീവനം മുഴുവനും ഇട്ടു എന്നു അവരോടു പറഞ്ഞു.

13

13:1b.MAR.013.001 അവന്‍ ദൈവാലയത്തെ വിട്ടു പോകുമ്പോള്‍ ശിഷ്യന്മാരില്‍ ഒരുത്തന്‍ ഗുരോ, ഇതാ, എങ്ങനെയുള്ള കല്ലു, എങ്ങനെയുള്ള പണി എന്നു അവനോടു പറഞ്ഞു.

13:2b.MAR.013.002 യേശു അവനോടുനീ ഈ വലിയ പണി കാണുന്നുവോ? ഇടിക്കാതെ കല്ലിന്മേല്‍ കല്ലു ഇവിടെ ശേഷിക്കയില്ല എന്നു പറഞ്ഞു.

13:3b.MAR.013.003 പിന്നെ അവന്‍ ഒലീവ് മലയില്‍ ദൈവാലയത്തിന്നു നേരെ ഇരിക്കുമ്പോള്‍ പത്രൊസും യാക്കോബും യോഹന്നാനും അന്ത്രെയാസും സ്വകാര്യമായി അവനോടു

13:4b.MAR.013.004 അതു എപ്പോള്‍ സംഭവിക്കും? അതിന്നു എല്ലാം നിവൃത്തി വരുന്ന കാലത്തിന്റെ ലക്ഷണം എന്തു എന്നു ഞങ്ങളോടു പറഞ്ഞാലും എന്നു ചോദിച്ചു.

13:5b.MAR.013.005 യേശു അവരോടു പറഞ്ഞു തുടങ്ങിയതുആരും നിങ്ങളെ തെറ്റിക്കാതിരിപ്പാന്‍ സൂക്ഷിച്ചുകൊള്‍വിന്‍ .

13:6b.MAR.013.006 ഞാന്‍ ആകുന്നു എന്നു പറഞ്ഞുകൊണ്ടു അനേകര്‍ എന്റെ പേരെടുത്തു വന്നു പലരെയും തെറ്റിക്കും.

13:7b.MAR.013.007 എന്നാല്‍ നിങ്ങള്‍ യുദ്ധങ്ങളെയും യുദ്ധശ്രുതികളെയും കുറിച്ചു കേള്‍ക്കുമ്പോള്‍ ഭ്രമിച്ചുപോകരുതു. അതു സംഭവിക്കേണ്ടതു തന്നേ; എന്നാല്‍ അതു അവസാനമല്ല.

13:8b.MAR.013.008 ജാതി ജാതിയോടും രാജ്യം രാജ്യത്തോടും എതിര്‍ക്കും; അവിടവിടെ ഭൂകമ്പവും ക്ഷാമവും ഉണ്ടാകും; ഇതു ഈറ്റുനോവിന്റെ ആരംഭമത്രേ.

13:9b.MAR.013.009 എന്നാല്‍ നിങ്ങളെത്തന്നേ സൂക്ഷിച്ചുകൊള്‍വിന്‍ ; അവര്‍ നിങ്ങളെ ന്യായാധിപസംഘങ്ങളില്‍ ഏല്പിക്കയും പള്ളികളില്‍വെച്ചു തല്ലുകയും എന്റെ നിമിത്തം നാടുവാഴികള്‍ക്കും രാജാക്കന്മാര്‍ക്കും മുമ്പാകെ അവര്‍ക്കും സാക്ഷ്യത്തിന്നായി നിറുത്തുകയും ചെയ്യും.

13:10b.MAR.013.010 എന്നാല്‍ സുവിശേഷം മുമ്പെ സകലജാതികളോടും പ്രസംഗിക്കേണ്ടതാകുന്നു.

13:11b.MAR.013.011 അവര്‍ നിങ്ങളെ കൊണ്ടുപോയി ഏല്പിക്കുമ്പോള്‍ എന്തു പറയേണ്ടു എന്നു മുന്‍ കൂട്ടി വിചാരപ്പെടരുതു. ആ നാഴികയില്‍ നിങ്ങള്‍ക്കു ലഭിക്കുന്നതു തന്നേ പറവിന്‍ ; പറയുന്നതു നിങ്ങള്‍ അല്ല, പരിശുദ്ധാത്മാവത്രേ.

13:12b.MAR.013.012 സഹോദരന്‍ സഹോദരനെയും അപ്പന്‍ മകനെയും മരണത്തിന്നു ഏല്പിക്കും; മക്കളും അമ്മയപ്പന്മാരുടെ നേരെ എഴുന്നേറ്റു അവരെ കൊല്ലിക്കും.

13:13b.MAR.013.013 എന്റെ നാമം നിമിത്തം എല്ലാവരും നിങ്ങളെ പകെക്കും; എന്നാല്‍ അവസാനത്തോളം സഹിച്ചു നിലക്കുന്നവന്‍ രക്ഷിക്കപ്പെടും.

13:14b.MAR.013.014 എന്നാല്‍ ശൂന്യമാക്കുന്ന മ്ളേച്ഛത നില്‍ക്കരുതാത്ത സ്ഥലത്തു നിലക്കുന്നതു നിങ്ങള്‍ കാണുമ്പോള്‍, - വായിക്കുന്നവന്‍ ചിന്തിച്ചുകൊള്ളട്ടെ - അന്നു യെഹൂദ്യദേശത്തു ഉള്ളവര്‍ മലകളിലേക്കു ഔടിപ്പോകട്ടെ.

13:15b.MAR.013.015 വീട്ടിന്മേല്‍ ഇരിക്കുന്നവന്‍ അകത്തേക്കു ഇറങ്ങിപോകയോ വീട്ടില്‍ നിന്നു വല്ലതും എടുപ്പാന്‍ കടക്കയോ അരുതു.

13:16b.MAR.013.016 വയലില്‍ ഇരിക്കുന്നവന്‍ വസ്ത്രം എടുപ്പാന്‍ മടങ്ങിപ്പോകരുതു.

13:17b.MAR.013.017 ആ കാലത്തു ഗര്‍ഭിണികള്‍ക്കും മുലകുടിപ്പിക്കുന്നവര്‍ക്കും അയ്യോ കഷ്ടം!

13:18b.MAR.013.018 എന്നാല്‍ അതു ശീതകാലത്തു സംഭവിക്കാതിരിപ്പാന്‍ പ്രാര്‍ത്ഥിപ്പിന്‍ .

13:19b.MAR.013.019 ആ നാളുകള്‍ ദൈവം സൃഷ്ടിച്ച സൃഷ്ടിയുടെ ആരംഭംമുതല്‍ ഇന്നുവരെ സംഭവിച്ചിട്ടില്ലാത്തതും ഇനിമേല്‍ സംഭവിക്കാത്തതും ആയ കഷ്ടകാലം ആകും.

13:20b.MAR.013.020 കര്‍ത്താവു ആ നാളുകളെ ചുരുക്കീട്ടില്ല എങ്കില്‍ ഒരു ജഡവും രക്ഷിക്കപ്പെടുകയില്ല. താന്‍ തിരഞ്ഞെടുത്ത വൃതന്മാര്‍ നിമിത്തമോ അവന്‍ ആ നാളുകളെ ചുരുക്കിയിരിക്കുന്നു.

13:21b.MAR.013.021 അന്നു ആരെങ്കിലും നിങ്ങളോടുഇതാ ക്രിസ്തു ഇവിടെ എന്നോ അതാ അവിടെ എന്നോ പറഞ്ഞാല്‍ വിശ്വസിക്കരുതു.

13:22b.MAR.013.022 കള്ളക്രിസ്തുക്കളും കള്ളപ്രവാചകന്മാരും എഴുന്നേറ്റു, കഴിയും എങ്കില്‍ വൃതന്മാരെയും തെറ്റിപ്പാനായി അടയാളങ്ങളും അത്ഭുതങ്ങളും കാണിക്കും.

13:23b.MAR.013.023 നിങ്ങളോ സൂക്ഷിച്ചുകൊള്‍വിന്‍ ; ഞാന്‍ എല്ലാം നിങ്ങളോടു മുന്‍ കൂട്ടി പറഞ്ഞുവല്ലോ.

13:24b.MAR.013.024 എങ്കിലോ ആ കാലത്തെ കഷ്ടം കഴിഞ്ഞ ശേഷം സൂര്യന്‍ ഇരുണ്ടുപോകയും ചന്ദ്രന്‍ പ്രകാശം കൊടുക്കാതിരിക്കയും ആകാശത്തുനിന്നു നക്ഷത്രങ്ങള്‍ വീണുകൊണ്ടിരിക്കയും ആകാശത്തിലെ ശക്തികള്‍ ഇളകിപ്പോകയും ചെയ്യും.

13:25b.MAR.013.025 അപ്പോള്‍ മനുഷ്യപുത്രന്‍ വലിയ ശക്തിയോടും തേജസ്സോടുംകൂടെ മേഘങ്ങളില്‍ വരുന്നതു അവര്‍ കാണും.

13:26b.MAR.013.026 അന്നു അവന്‍ തന്റെ ദൂതന്മരെ അയച്ചു, തന്റെ വൃതന്മാരെ ഭൂമിയുടെ അറുതിമുതല്‍ ആകാശത്തിന്റെ അറുതിവരെയും നാലു ദിക്കില്‍ നിന്നും കൂട്ടിച്ചേര്‍ക്കും.

13:27b.MAR.013.027 അത്തിയെ നോക്കി ഒരു ഉപമ പഠിപ്പിന്‍ ; അതിന്റെ കൊമ്പു ഇളതായി ഇല തളിര്‍ക്കുംമ്പോള്‍ വേനല്‍ അടുത്തു എന്നു നിങ്ങള്‍ അറിയുന്നുവല്ലോ.

13:28b.MAR.013.028 അങ്ങനെ നിങ്ങളും ഇതു സംഭവിക്കുന്നതു കാണുമ്പോള്‍ അവന്‍ അടുക്കെ വാതില്‍ക്കല്‍ തന്നേ ആയിരിക്കുന്നു എന്നു അറിഞ്ഞുകൊള്‍വിന്‍ .

13:29b.MAR.013.029 ഇതു ഒക്കെയും സംഭവിക്കുവോളം ഈ തലമുറ ഒഴിഞ്ഞുപോകയില്ല എന്നു ഞാന്‍ സത്യമായിട്ടു നിങ്ങളോടു പറയുന്നു.

13:30b.MAR.013.030 ആകാശവും ഭൂമിയും ഒഴിഞ്ഞുപോകും; എന്റെ വചനങ്ങളോ ഒഴിഞ്ഞു പോകയില്ല.

13:31b.MAR.013.031 ആ നാളും നാഴികയും സംബന്ധിച്ചോ പിതാവല്ലാതെ ആരും, സ്വര്‍ഗ്ഗത്തിലെ ദൂതന്മാരും, പുത്രനും കൂടെ അറിയുന്നില്ല.

13:32b.MAR.013.032 ആ കാലം എപ്പോള്‍ എന്നു നിങ്ങള്‍ അറിയായ്കകൊണ്ടു സൂക്ഷിച്ചുകൊള്‍വിന്‍ ; ഉണര്‍ന്നും പ്രാര്‍ത്ഥിച്ചും കൊണ്ടിരിപ്പിന്‍ .

13:33b.MAR.013.033 ഒരു മനുഷ്യന്‍ വിടുവിട്ടു പരദേശത്തുപോകുമ്പോള്‍ ദാസന്മാര്‍ക്കും അധികാരവും അവനവന്നു അതതു വേലയും കൊടുത്തിട്ടു വാതില്‍കാവല്‍ക്കാരനോടു ഉണര്‍ന്നിരിപ്പാന്‍ കല്പിച്ചതുപോലെ തന്നേ.

13:34b.MAR.013.034 യജമാനന്‍ സന്ധ്യെക്കോ അര്‍ദ്ധരാത്രിക്കോ കോഴിക്കുകുന്ന നേരത്തോ രാവിലെയോ എപ്പോള്‍ വരും എന്നു അറിയായ്ക കൊണ്ടു,

13:35b.MAR.013.035 അവന്‍ പെട്ടെന്നു വന്നു നിങ്ങളെ ഉറങ്ങുന്നവരായി കണ്ടെത്താതിരിക്കേണ്ടതിന്നു ഉണര്‍ന്നിരിപ്പിന്‍ .

13:36b.MAR.013.036 ഞാന്‍ നിങ്ങളോടു പറയുന്നതോ എല്ലാവരോടും പറയുന്നുഉണര്‍ന്നിരിപ്പിന്‍.

14

14:1b.MAR.014.001 രണ്ടു ദിവസം കഴിഞ്ഞിട്ടു പെസഹയുടെയും പുളിപ്പില്ലാത്ത അപ്പത്തിന്റെയും ഉത്സവം ആയിരുന്നു. അപ്പോള്‍ മഹാപുരോഹിതന്മാരും ശാസ്ത്രിമാരും അവനെ ഉപായത്താല്‍ പിടിച്ചു കൊല്ലേണ്ടതു എങ്ങനെ എന്നു അനേഷിച്ചു

14:2b.MAR.014.002 ജനത്തില്‍ കലഹം ഉണ്ടാകാതിരിപ്പാന്‍ ഉത്സവത്തില്‍ അരുതു എന്നു അവര്‍ പറഞ്ഞു.

14:3b.MAR.014.003 അവന്‍ ബേഥാന്യയില്‍ കുഷ്ഠരോഗിയായ ശിമോന്റെ വീട്ടില്‍ പന്തിയില്‍ ഇരിക്കുമ്പോള്‍ ഒരു സ്ത്രീ ഒരു വെണ്‍കല്‍ഭരണി വിലയേറിയ സ്വച്ഛജടാമാംസി തൈലുവുമായി വന്നു ഭരണി പൊട്ടിച്ചു അവന്റെ തലയില്‍ ഒഴിച്ചു.

14:4b.MAR.014.004 അവിടെ ചിലര്‍തൈലത്തിന്റെ ഈ വെറും ചെലവു എന്തിന്നു?

14:5b.MAR.014.005 ഇതു മുന്നൂറ്റില്‍ അധികം വെള്ളിക്കാശിന്നു വിറ്റു ദരിദ്രര്‍ക്കും കൊടുപ്പാന്‍ കഴിയുമായിരുന്നുവല്ലോ എന്നിങ്ങനെ ഉള്ളില്‍ നീരസപ്പെട്ടു അവളെ ഭര്‍ത്സിച്ചു.

14:6b.MAR.014.006 എന്നാല്‍ യേശുഇവളെ വിടുവിന്‍ ; അവളെ അസഹ്യപ്പെടുത്തുന്നതു എന്തു? അവള്‍ എങ്കല്‍ നല്ല പ്രവൃത്തിയല്ലോ ചെയ്തതു.

14:7b.MAR.014.007 ദരിദ്രര്‍ നിങ്ങള്‍ക്കു എല്ലായ്പോഴും അടുക്കെ ഉണ്ടല്ലോ; ഇച്ഛിക്കുമ്പോള്‍ അവര്‍ക്കും നന്മചെയ്‍വാന്‍ നിങ്ങള്‍ക്കു കഴിയും; ഞാനോ എല്ലായ്പോഴും നിങ്ങളോടുകൂടെ ഇരിക്കയില്ല.

14:8b.MAR.014.008 അവള്‍ തന്നാല്‍ ആവതു ചെയ്തു; കല്ലറയിലെ അടക്കത്തിന്നായി എന്റെ ദേഹത്തിന്നു മുമ്പുകൂട്ടി തൈലം തേച്ചു.

14:9b.MAR.014.009 സുവിശേഷം ലോകത്തില്‍ ഒക്കെയും പ്രസംഗിക്കുന്നേടത്തെല്ലാം അവള്‍ ചെയ്തതും അവളുടെ ഔര്‍മ്മെക്കായി പ്രസ്താവിക്കും എന്നു ഞാന്‍ സത്യമായിട്ടു നിങ്ങളോടു പറയുന്നു.

14:10b.MAR.014.010 പിന്നെ പന്തിരുവരില്‍ ഒരുത്തനായി ഈസ്കര്‍യ്യോത്താവായ യൂദാ അവനെ മഹാപുരോഹിതന്മാര്‍ക്കും കാണിച്ചുകൊടുക്കേണ്ടതിന്നു അവരുടെ അടുക്കല്‍ ചെന്നു.

14:11b.MAR.014.011 അവര്‍ അതു കേട്ടു സന്തോഷിച്ചു അവന്നു പണം കൊടുക്കാം എന്നു വാഗ്ദത്തം ചെയ്തു; അവനും അവനെ എങ്ങനെ കാണിച്ചുകൊടുക്കാം എന്നു തക്കം അന്വേഷിച്ചുപോന്നു.

14:12b.MAR.014.012 പെസഹകുഞ്ഞാടിനെ അറുക്കുന്നതായ പുളിപ്പില്ലാത്ത അപ്പത്തിന്റെ ഒന്നാം നാളില്‍ ശിഷ്യന്മാര്‍ അവനോടുനീ പെസഹ കഴിപ്പാന്‍ ഞങ്ങള്‍ എവിടെ ഒരുക്കേണം എന്നു ചോദിച്ചു.

14:13b.MAR.014.013 അവന്‍ ശിഷ്യന്‍ മാരില്‍ രണ്ടുപേരെ അയച്ചു; നഗരത്തില്‍ ചെല്ലുവിന്‍ ; അവിടെ ഒരു കുടം വെള്ളം ചുമന്നുകൊണ്ടു ഒരു മനുഷ്യന്‍ നിങ്ങളെ എതിര്‍പെടും.

14:14b.MAR.014.014 അവന്റെ പിന്നാലെ ചെന്നു അവന്‍ കടക്കുന്നേടത്തു ആ വിട്ടുടയവനോടുഞാന്‍ എന്റെ ശിഷ്യന്മാരുമായി പെസഹ കഴിപ്പാനുള്ള ശാല എവിടെ എന്നു ഗുരു ചോദിക്കുന്നു എന്നു പറവിന്‍ .

14:15b.MAR.014.015 അവന്‍ വിരിച്ചൊരുക്കിയ ഒരു വന്മാളിക കാണിച്ചുതരും; അവിടെ നമുക്കു ഒരുക്കുവിന്‍ എന്നു പറഞ്ഞു.

14:16b.MAR.014.016 ശിഷ്യന്മാര്‍ പുറപ്പെട്ടു നഗരത്തില്‍ ചെന്നു അവന്‍ തങ്ങളോടു പറഞ്ഞതു പോലെ കണ്ടു പെസഹ ഒരുക്കി.

14:17b.MAR.014.017 സന്ധ്യയായപ്പോള്‍ അവന്‍ പന്തിരുവരോടും കൂടെ വന്നു.

14:18b.MAR.014.018 അവര്‍ ഇരുന്നു ഭക്ഷിക്കുമ്പോള്‍ യേശുനിങ്ങളില്‍ ഒരുവന്‍ എന്നോടുകൂടെ ഭക്ഷിക്കുന്നവന്‍ തന്നേ, എന്നെ കാണിച്ചുകൊടുക്കും എന്നു ഞാന്‍ സത്യമായിട്ടു നിങ്ങളോടു പറയുന്നു എന്നു പറഞ്ഞു.

14:19b.MAR.014.019 അവന്‍ ദുഃഖിച്ചു, ഔരോരുത്തന്‍ ഞാനോ, ഞാനോ എന്നു അവനോടു ചോദിച്ചു തുടങ്ങി.

14:20b.MAR.014.020 അവന്‍ അവരോടുപന്തിരുവരില്‍ ഒരുവന്‍ , എന്നോടുകൂടെ താലത്തില്‍ കൈമുക്കുന്നവന്‍ തന്നേ.

14:21b.MAR.014.021 മനുഷ്യപുത്രന്‍ പോകുന്നതു തന്നെക്കുറിച്ചു എഴുതിയിരിക്കുന്നതുപോലെ തന്നേ സത്യം; മനുഷ്യപുത്രനെ കാണിച്ചുകൊടുക്കുന്ന മനുഷ്യന്നോ അയ്യോ കഷ്ടം; ആ മനുഷ്യന്‍ ജനിക്കാതിരുന്നു എങ്കില്‍ അവന്നു കൊള്ളായിരുന്നു എന്നു പറഞ്ഞു.

14:22b.MAR.014.022 അവര്‍ ഭക്ഷിക്കുമ്പോള്‍ അവന്‍ അപ്പം എടുത്തു വാഴ്ത്തി നുറുക്കി അവര്‍ക്കും കൊടുത്തുവാങ്ങുവിന്‍ ; ഇതു എന്റെ ശരീരം എന്നു പറഞ്ഞു.

14:23b.MAR.014.023 പിന്നെ പാനപാത്രം എടുത്തു സ്തോത്രംചൊല്ലി അവര്‍ക്കും കൊടുത്തു; എല്ലാവരും അതില്‍നിന്നു കുടിച്ചു;

14:24b.MAR.014.024 ഇതു അനേകര്‍ക്കും വേണ്ടി ചൊരിയുന്നതായി നിയമത്തിന്നുള്ള എന്റെ രക്തം.

14:25b.MAR.014.025 മുന്തിരിവള്ളിയുടെ അനുഭവം ദൈവരാജ്യത്തില്‍ പുതുതായി അനുഭവിക്കുംനാള്‍വരെ ഞാന്‍ അതു ഇനി അനുഭവിക്കയില്ല എന്നു ഞാന്‍ സത്യമായിട്ടു നിങ്ങളോടു പറയുന്നു എന്നു അവരോടു പറഞ്ഞു.

14:26b.MAR.014.026 പിന്നെ അവര്‍ സ്തോത്രം പാടിയശേഷം ഒലീവുമലകൂ പോയി.

14:27b.MAR.014.027 യേശു അവരോടുനിങ്ങള്‍ എല്ലാവരും ഇടറിപ്പോകും; “ഞാന്‍ ഇടയനെ വെട്ടും, ആടുകള്‍ ചിതറിപ്പോകും” എന്നു എഴുതിയിരിക്കുന്നുവല്ലോ.

14:28b.MAR.014.028 എന്നാല്‍ ഞാന്‍ ഉയിര്‍ത്തെഴുന്നേറ്റശേഷം നിങ്ങള്‍ക്കു മുമ്പെ ഗലീലെക്കു പോകും എന്നു പറഞ്ഞു.

14:29b.MAR.014.029 പത്രൊസ് അവനോടുഎല്ലാവരും ഇടറിയാലും ഞാന്‍ ഇടറുകയില്ല എന്നു പറഞ്ഞു.

14:30b.MAR.014.030 യേശു അവനോടുഇന്നു, ഈ രാത്രിയില്‍ തന്നേ, കോഴി രണ്ടു വട്ടം ക്കുകും മുമ്പെ നീ മൂന്നു വട്ടം എന്നെ തള്ളിപ്പറയും എന്നു ഞാന്‍ സത്യമായി നിന്നോടു പറയുന്നു എന്നു പറഞ്ഞു.

14:31b.MAR.014.031 അവനോനീന്നോടുകൂടെ മരിക്കേണ്ടിവന്നാലും ഞാന്‍ നിന്നെ തള്ളിപ്പറകയില്ല എന്നു അധികമായി പറഞ്ഞു; അങ്ങനെ തന്നേ എല്ലാവരും പറഞ്ഞു.

14:32b.MAR.014.032 അവര്‍ ഗെത്ത്ശേമന എന്നു പേരുള്ള തോട്ടത്തില്‍ വന്നാറെ അവന്‍ ശിഷ്യന്മാരോടുഞാന്‍ പ്രാര്‍ത്ഥിച്ചുതീരുവോളം ഇവിടെ ഇരിപ്പിന്‍ എന്നു പറഞ്ഞു.

14:33b.MAR.014.033 പിന്നെ അവന്‍ പത്രൊസിനെയും യാക്കോബിനെയും യോഹന്നാനെയും കൂട്ടിക്കൊണ്ടു ഭ്രമിപ്പാനും വ്യകുലപ്പെടുവാനും തുടങ്ങി

14:34b.MAR.014.034 എന്റെ ഉള്ളം മരണവേദനപോലെ അതിദുഃഖിതമായിരിക്കുന്നു; ഇവിടെ പാര്‍ത്തു ഉണര്‍ന്നിരിപ്പിന്‍ എന്നു അവരോടു പറഞ്ഞു.

14:35b.MAR.014.035 പിന്നെ അല്പം മുമ്പോട്ടു ചെന്നു നിലത്തു വീണു, കഴിയും എങ്കില്‍ ആ നാഴിക നീങ്ങിപ്പോകേണം എന്നു പ്രാര്‍ത്ഥിച്ചു

14:36b.MAR.014.036 അബ്ബാ, പിതാവേ, നിനക്കു എല്ലാം കഴിയും; ഈ പാനപാത്രം എങ്കല്‍ നിന്നു നീക്കേണമേ; എങ്കിലും ഞാന്‍ ഇച്ഛിക്കുന്നതല്ല നീ ഇച്ഛിക്കുന്നതത്രേ ആകട്ടെ എന്നു പറഞ്ഞു.

14:37b.MAR.014.037 പിന്നെ അവന്‍ വന്നു അവര്‍ ഉറങ്ങുന്നതു കണ്ടു പത്രൊസിനോടുശിമോനേ, നീ ഉറങ്ങുന്നുവേ? ഒരു നാഴിക ഉണര്‍ന്നിരിപ്പാന്‍ നിനക്കു കഴിഞ്ഞില്ലയോ?

14:38b.MAR.014.038 പരീക്ഷയില്‍ അകപ്പെടായ്‍വാന്‍ ഉണര്‍ന്നിരുന്നു പ്രാര്‍ത്ഥിപ്പിന്‍ ; ആത്മാവു ഒരുക്കമുള്ളതു, ജഡമോ ബലഹീനമത്രേ എന്നു പറഞ്ഞു.

14:39b.MAR.014.039 അവന്‍ പിന്നെയും പോയി ആ വചനം തന്നെ ചൊല്ലി പ്രാര്‍ത്ഥിച്ചു.

14:40b.MAR.014.040 മടങ്ങിവന്നാറെ അവരുടെ കണ്ണുകള്‍ക്കു ഭാരമേറിയിരുന്നതുകൊണ്ടു അവര്‍ ഉറങ്ങുന്നതു കണ്ടു; അവര്‍ അവനോടു എന്തു ഉത്തരം പറയേണം എന്നു അറിഞ്ഞില്ല;

14:41b.MAR.014.041 അവന്‍ മൂന്നാമതു വന്നു അവരോടുഇനി ഉറങ്ങി ആശ്വസിച്ചുകൊള്‍വിന്‍ ; മതി, നാഴിക വന്നു; ഇതാ, മനുഷ്യ പുത്രന്‍ പാപികളുടെ കയ്യില്‍ ഏല്പിക്കപ്പെടുന്നു.

14:42b.MAR.014.042 എഴുന്നേല്പിന്‍ ; നാം പോക; ഇതാ, എന്നെ കാണിച്ചുകൊടുക്കുന്നവന്‍ അടുത്തിരിക്കുന്നു എന്നു പറഞ്ഞു.

14:43b.MAR.014.043 ഉടനെ, അവന്‍ സംസാരിച്ചുകൊണ്ടിരിക്കുമ്പോള്‍ തന്നേ, പന്തിരുവരില്‍ ഒരുത്തനായ യൂദയും അവനോടുകൂടെ മഹാപുരോഹിതന്മാര്‍, ശാസ്ത്രിമാര്‍, മൂപ്പന്മാര്‍ എന്നവര്‍ അയച്ച ഒരു പുരുഷാരവും വാളും വടിയുമായി വന്നു.

14:44b.MAR.014.044 അവനെ കാണിച്ചുകൊടുക്കുന്നവന്‍ ഞാന്‍ ഏവനെ ചുംബിക്കുമോ അവന്‍ തന്നേ ആകുന്നു; അവനെ പിടിച്ചു സൂക്ഷമതയോടെ കൊണ്ടു പോകുവിന്‍ എന്നു അവര്‍ക്കും ഒരു അടയാളം പറഞ്ഞുകൊടുത്തിരുന്നു.

14:45b.MAR.014.045 അവന്‍ വന്നു ഉടനെ അടുത്തു ചെന്നുറബ്ബീ, എന്നു പറഞ്ഞു അവനെ ചുംബിച്ചു.

14:46b.MAR.014.046 അവര്‍ അവന്റെമേല്‍ കൈവച്ചു അവനെ പിടിച്ചു.

14:47b.MAR.014.047 അരികെ നിലക്കുന്നവരില്‍ ഒരുവന്‍ വാള്‍ ഊരി മഹാപുരോഹിതന്റെ ദാസനെ വെട്ടി കാതു അറുത്തു.

14:48b.MAR.014.048 യേശു അവരോടുഒരു കള്ളന്റെ നേരെ എന്നപോലെ നിങ്ങള്‍ എന്നെ പിടിപ്പാന്‍ വാളും വടിയുമായി പുറപ്പെട്ടു വന്നുവോ?

14:49b.MAR.014.049 ഞാന്‍ ദിവസേന ദൈവലായലയത്തില്‍ ഉപദേശിച്ചുകൊണ്ടു നിങ്ങളോടുകൂടെ ഇരുന്നു; നിങ്ങള്‍ എന്നെ പിടിച്ചില്ല; എങ്കിലും തിരുവെഴുതത്തുകള്‍ക്കു നിവൃത്തി വരേണ്ടിതിന്നു ഇങ്ങനെ സംഭവിക്കുന്നു എന്നു പറഞ്ഞു.

14:50b.MAR.014.050 ശിഷ്യന്മാര്‍ എല്ലാവരും അവനെ വിട്ടു ഔടിപ്പോയി.

14:51b.MAR.014.051 ഒരു ബാല്യക്കാരന്‍ വെറും ശരീരത്തിന്മേല്‍ പുതപ്പു പുതെച്ചും കൊണ്ടു അവനെ അനുഗമിച്ചു; അവര്‍ അവനെ പിടിച്ചു.

14:52b.MAR.014.052 അവനോ പുതപ്പു വിട്ടു നഗ്നനായി ഔടിപ്പോയി.

14:53b.MAR.014.053 അവര്‍ യേശുവിനെ മഹാപുരോഹിതന്റെ അടുക്കല്‍ കൊണ്ടുപോയി. അവന്റെ അടുക്കല്‍ മഹാപുരോഹിതന്മാരും മൂപ്പന്മാരും ശാസ്ത്രിമാരും എല്ലാം വന്നു കൂടിയിരുന്നു.

14:54b.MAR.014.054 പത്രൊസ് മഹാപുരോഹിതന്റെ അരമനെക്കകത്തോളവും അവനെ ദൂരവേ അനുഗമിച്ചു, ഭൃത്യന്മാരോടു ചേര്‍ന്നു തീ കാഞ്ഞുകൊണ്ടിരുന്നു.

14:55b.MAR.014.055 മഹാപുരോഹിതന്മാരും ന്യായാധിപസംഘം ഒക്കെയും യേശുവിനെ കൊല്ലേണ്ടതിന്നു അവന്റെ നേരെ സാക്ഷ്യം അന്വേഷിച്ചു കണ്ടില്ലതാനും.

14:56b.MAR.014.056 അനേകര്‍ അവന്റെ നേരെ കള്ളസ്സാക്ഷ്യം പറഞ്ഞിട്ടും സ്സാക്ഷ്യം ഒത്തുവന്നില്ല.

14:57b.MAR.014.057 ചിലര്‍ എഴുന്നേറ്റു അവന്റെ നേരെ

14:58b.MAR.014.058 ഞാന്‍ കൈപ്പണിയായ ഈ മന്ദിരം പൊളിച്ചു മൂന്നു ദിവസംകൊണ്ടു കൈപ്പണിയല്ലാത്ത മറ്റൊന്നു പണിയും എന്നു ഇവന്‍ പറഞ്ഞതു ഞങ്ങള്‍ കേട്ടു എന്നു കള്ളസ്സാക്ഷ്യം പറഞ്ഞു.

14:59b.MAR.014.059 എന്നിട്ടും അവരുടെ സാക്ഷ്യം ഒത്തുവന്നില്ല.

14:60b.MAR.014.060 മഹാപുരോഹിതന്‍ നടുവില്‍ നിന്നുകൊണ്ടു യേശുവിനോടുനീ ഒന്നും ഉത്തരം പറയുന്നില്ലയോ? ഇവര്‍ നിന്റെ നേരെ സാക്ഷ്യം പറയുന്നതു എന്തു എന്നു ചോദിച്ചു.

14:61b.MAR.014.061 അവനോ മിണ്ടാതെയും ഉത്തരം പറയാതെയും ഇരുന്നു. മഹാപുരോഹിതന്‍ പിന്നെയും അവനോടുനീ വന്ദ്യനായവന്റെ പുത്രനായ ക്രിസ്തുവോ എന്നു ചോദിച്ചു.

14:62b.MAR.014.062 ഞാന്‍ ആകുന്നു; മുനഷ്യപുത്രന്‍ സര്‍വ്വശക്തന്റെ വലത്തുഭാഗത്തു ഇരിക്കുന്നതും ആകാശമേഘങ്ങളോടെ വരുന്നതും നിങ്ങള്‍ കാണും എന്നു യേശു പറഞ്ഞു.

14:63b.MAR.014.063 അപ്പോള്‍ മഹാപുരോഹിതന്‍ വസ്ത്രം കീറി

14:64b.MAR.014.064 ഇനി സാക്ഷികളെകൊണ്ടു നമുക്കു എന്തു ആവശ്യം? ദൈവദൂഷണം നിങ്ങള്‍ കേട്ടുവല്ലോ; നിങ്ങള്‍ക്കു എന്തു തോന്നുന്നു എന്നു ചോദിച്ചു. അവന്‍ മരണയോഗ്യന്‍ എന്നു എല്ലാവരും വിധിച്ചു.

14:65b.MAR.014.065 ചിലര്‍ അവനെ തുപ്പുകയും അവന്റെ മുഖം മൂടി അവനെ മുഷ്ടി ചുരുട്ടി കുത്തുകയും പ്രവചിക്ക എന്നു അവനോടു പറകയും ചെയ്തു തുടങ്ങി; ചേവകര്‍ അവനെ അടിച്ചുംകൊണ്ടു കയ്യേറ്റു.

14:66b.MAR.014.066 പത്രൊസ് താഴെ നടുമുറ്റത്തു ഇരിക്കുമ്പോള്‍ മഹാപുരോഹിതന്റെ ബാല്യക്കാരത്തികളില്‍ ഒരുത്തി വന്നു,

14:67b.MAR.014.067 പത്രൊസ് തീ കായുന്നതു കണ്ടു അവനെ നോക്കിനീയും ആ നസറായനായ യേശുവിനോടുകൂടെ ആയിരുന്നു എന്നു പറഞ്ഞു.

14:68b.MAR.014.068 നീ പറയുന്നതു തിരിയുന്നില്ല, ബോദ്ധ്യമാകുന്നതുമില്ല എന്നിങ്ങനെ അവന്‍ തള്ളിപ്പറഞ്ഞു; പടിപ്പുരയിലേക്കു പുറപ്പെട്ടപ്പോള്‍ കോഴി ക്കുകി.

14:69b.MAR.014.069 ആ ബാല്യക്കാരത്തി അവനെ പിന്നെയും കണ്ടു സമീപത്തു നിലക്കുന്നവരോടുഇവന്‍ ആ കൂട്ടരില്‍ ഉള്ളവന്‍ തന്നേ എന്നു പറഞ്ഞു തുടങ്ങി. അവന്‍ പിന്നെയും തള്ളിപ്പറഞ്ഞു.

14:70b.MAR.014.070 കുറയനേരം കഴിഞ്ഞിട്ടു അരികെ നിന്നവര്‍ പത്രൊസിനോടുനീ ആ കൂട്ടരില്‍ ഉള്ളവന്‍ സത്യം; ഗലീലക്കാരനല്ലോ എന്നു പറഞ്ഞു.

14:71b.MAR.014.071 നിങ്ങള്‍ പറയുന്ന മനുഷ്യനെ ഞാന്‍ അറിയുന്നില്ല എന്നു അവന്‍ പ്രാകുവാനും ആണയിടുവാനും തുടങ്ങി.

14:72b.MAR.014.072 ഉടനെ കോഴി രണ്ടാമതും ക്കുകി; കോഴി രണ്ടുവട്ടം ക്കുകുംമുമ്പെ നീ മൂന്നു വട്ടം എന്നെ തള്ളിപ്പറയും എന്നു യേശു തന്നോടു പറഞ്ഞ വാക്കു പത്രൊസ് ഔര്‍ത്തു അതിനെക്കുറിച്ചു വിചാരിച്ചു കരഞ്ഞു.

15

15:1b.MAR.015.001 ഉടനെ അതികാലത്തു തന്നെ മഹാപുരോഹിതന്മാരും മൂപ്പന്മാരും ശാസ്ത്രിമാരുമായി ന്യായാധിപസംഘം ഒക്കെയും കൂടി ആലോചിച്ചു യേശുവിനെ കെട്ടി കൊണ്ടു പോയി പീലാത്തൊസിനെ ഏല്പിച്ചു.

15:2b.MAR.015.002 പീലാത്തൊസ് അവനോടുനീ യെഹൂദന്മാരുടെ രാജാവോ എന്നു ചോദിച്ചതിന്നുഞാന്‍ ആകുന്നു എന്നു അവന്‍ ഉത്തരം പറഞ്ഞു.

15:3b.MAR.015.003 മഹാപുരോഹിതന്മാര്‍ അവനെ ഏറിയോന്നു കുറ്റം ചുമത്തി.

15:4b.MAR.015.004 പീലാത്തൊസ് പിന്നെയും അവനോടു ചോദിച്ചുനീ ഒരുത്തരവും പറയുന്നില്ലയോ? ഇതാ, അവര്‍ നിന്നെ എന്തെല്ലാം കുറ്റം ചുമത്തുന്നു എന്നു പറഞ്ഞു.

15:5b.MAR.015.005 യേശു പിന്നെയും ഉത്തരം ഒന്നും പറയായ്കയാല്‍ പീലാത്തൊസ് ആശ്ചര്യപ്പെട്ടു.

15:6b.MAR.015.006 അവന്‍ ഉത്സവംതോറും അവര്‍ ചോദിക്കുന്ന ഒരു തടവുകാരനെ അവര്‍ക്കും വിട്ടുകൊടുക്ക പതിവായിരുന്നു.

15:7b.MAR.015.007 എന്നാല്‍ ഒരു കലഹത്തില്‍ കുല ചെയ്തവരായ കലഹക്കാരോടുകൂടെ ബന്ധിച്ചിരുന്ന ബറബ്ബാസ് എന്നു പേരുള്ള ഒരുത്തന്‍ ഉണ്ടായിരുന്നു.

15:8b.MAR.015.008 പുരുഷാരം കയറി വന്നു, അവന്‍ പതിവുപോലെ ചെയ്യേണം എന്നു അപേക്ഷിച്ചുതുടങ്ങി.

15:9b.MAR.015.009 മഹാപുരോഹിതന്മാര്‍ അസൂയകൊണ്ടു അവനെ ഏല്പിച്ചു എന്നു പീലാത്തൊസ് അറിഞ്ഞതുകൊണ്ടു അവരോടു

15:10b.MAR.015.010 യെഹൂദന്മാരുടെ രാജാവിനെ നിങ്ങള്‍ക്കു വിട്ടുതരേണം എന്നു ഇച്ഛിക്കുന്നുവോ എന്നു ചോദിച്ചു.

15:11b.MAR.015.011 എന്നാല്‍ അവന്‍ ബറബ്ബാസിനെ വിട്ടുകൊടുക്കേണ്ടതിന്നു ചോദിപ്പാന്‍ മഹാപുരോഹിതന്മാര്‍ പുരുഷാരത്തെ ഉത്സാഹിപ്പിച്ചു കൊണ്ടിരുന്നു.

15:12b.MAR.015.012 പീലാത്തൊസ് പിന്നെയും അവരോടുഎന്നാല്‍ യെഹൂദന്മാരുടെ രാജാവു എന്നു നിങ്ങള്‍ പറയുന്നവനെ ഞാന്‍ എന്തു ചെയ്യേണം എന്നു ചോദിച്ചു.

15:13b.MAR.015.013 അവനെ ക്രൂശിക്ക എന്നു അവര്‍ വീണ്ടും നിലവിളിച്ചു.

15:14b.MAR.015.014 പീലാത്തൊസ് അവരോടുഅവന്‍ എന്തു ദോഷം ചെയ്തു എന്നു പറഞ്ഞാറെ, അവനെ ക്രൂശിക്ക എന്നു അവര്‍ അധികമായി നിലവിളിച്ചു.

15:15b.MAR.015.015 പീലാത്തൊസ് പുരുഷാരത്തിന്നു തൃപ്തിവരുത്തുവാന്‍ ഇച്ഛിച്ചു ബറബ്ബാസിനെ അവര്‍ക്കും വിട്ടുകൊടുത്തു യേശുവിനെ ചമ്മട്ടികൊണ്ടു അടിപ്പിച്ചു ക്രൂശിപ്പാന്‍ ഏല്പിച്ചു.

15:16b.MAR.015.016 പടയാളികള്‍ അവനെ ആസ്ഥാനമായ മണ്ഡപത്തിന്നകത്തു കൊണ്ടുപോയി പട്ടാളത്തെ എല്ലാം വിളിച്ചുകൂട്ടി.

15:17b.MAR.015.017 അവനെ രക്താംബരം ധരിപ്പിച്ചു, മുള്ളുകൊണ്ടു ഒരു കിരീടം മെടഞ്ഞു അവനെ ചൂടിച്ചു

15:18b.MAR.015.018 യെഹൂദന്മാരുടെ രാജാവേ, ജയജയ എന്നു പറഞ്ഞു വന്ദിച്ചു;

15:19b.MAR.015.019 കോല്‍കൊണ്ടു അവന്റെ തലയില്‍ അടിച്ചു, അവനെ തുപ്പി, മുട്ടുകുത്തി അവനെ നമസ്കരിച്ചു.

15:20b.MAR.015.020 അങ്ങനെ അവനെ പരിഹസിച്ച ശേഷം അവര്‍ രക്താംബരം നീക്കി സ്വന്ത വസ്ത്രം ധരിപ്പിച്ചു അവനെ ക്രൂശിപ്പാന്‍ കൊണ്ടുപോയി.

15:21b.MAR.015.021 അലക്സന്തരിന്റെയും രൂഫൊസിന്റെയും അപ്പനായി വയലില്‍ നിന്നു വരുന്ന കുറേനക്കാരനായ ശിമോനെ അവന്റെ ക്രൂശ് ചുമപ്പാന്‍ അവര്‍ നിര്‍ബന്ധിച്ചു.

15:22b.MAR.015.022 തലയോടിടം എന്നര്‍ത്ഥമുള്ള ഗൊല്ഗോഥാ എന്ന സ്ഥലത്തേക്കു അവനെ കൊണ്ടുപോയി;

15:23b.MAR.015.023 കണ്ടിവെണ്ണ കലര്‍ത്തിയ വീഞ്ഞു അവന്നു കൊടുത്തു; അവനോ വാങ്ങിയില്ല.

15:24b.MAR.015.024 അവനെ ക്രൂശിച്ചശേഷം അവന്റെ വസ്ത്രം ഇന്നവന്നു ഇന്നതു കിട്ടേണം എന്നു ചീട്ടിട്ടു പകുതി ചെയ്തു.

15:25b.MAR.015.025 മൂന്നാം മണി നേരമായപ്പോള്‍ അവനെ ക്രൂശിച്ചു.

15:26b.MAR.015.026 യെഹൂദന്മാരുടെ രാജാവു എന്നിങ്ങനെ അവന്റെ കുറ്റം മീതെ എഴുതിയിരുന്നു.

15:27b.MAR.015.027 അവര്‍ രണ്ടു കള്ളന്മാരെ ഒരുത്തനെ വലത്തും ഒരുത്തനെ ഇടത്തുമായി അവനോടുകൂടെ ക്രൂശിച്ചു.

15:28b.MAR.015.028 (അധര്‍മ്മികളുടെ കൂട്ടത്തില്‍ അവനെ എണ്ണി എന്നുള്ള തിരുവെഴുത്തു നിവൃത്തിയായി.)

15:29b.MAR.015.029 കടന്നു പോകുന്നവര്‍ തല കുലുക്കിക്കൊണ്ടുഹാ, ഹാ, മന്ദിരം പൊളിച്ചു മൂന്നു നാളുകൊണ്ടു പണിയുന്നവനേ,

15:30b.MAR.015.030 നിന്നെത്തന്നേ രക്ഷിച്ചു ക്രൂശില്‍ നിന്നു ഇറങ്ങിവാ എന്നു പറഞ്ഞു അവനെ ദുഷിച്ചു.

15:31b.MAR.015.031 അങ്ങനെ തന്നേ മഹാപുരോഹിതന്മാരും അവനെ പരിഹസിച്ചുഇവന്‍ മറ്റുള്ളവരെ രക്ഷിച്ചു തന്നെത്താന്‍ രക്ഷിപ്പാന്‍ വഹിയാ.

15:32b.MAR.015.032 നാം കണ്ടു വിശ്വസിക്കേണ്ടതിന്നു ക്രിസ്തു എന്ന യിസ്രായേല്‍ രാജാവു ഇപ്പോള്‍ ക്രൂശില്‍ നിന്നു ഇറങ്ങിവരട്ടെ എന്നു തമ്മില്‍ പറഞ്ഞു; അവനോടുകൂടെ ക്രൂശിക്കപ്പെട്ടവരും അവനെ പഴിച്ചു പറഞ്ഞു.

15:33b.MAR.015.033 ആറാം മണിനേരമായപ്പോള്‍ ഒമ്പതാം മണിനേരത്തോളം ദേശത്തു എല്ലാ ഇരുട്ടു ഉണ്ടായി. ഒമ്പതാം മണിനേരത്തു യേശുഎന്റെ ദൈവമേ, എന്റെ ദൈവമേ, നീ എന്നെ കൈവിട്ടതു എന്തു എന്നു അര്‍ത്ഥമുള്ള എലോഹീ, എലോഹീ ലമ്മാ ശബ്ബക്താനീ എന്നു അത്യുച്ചത്തില്‍ നിലവിളിച്ചു.

15:34b.MAR.015.034 അരികെ നിന്നവരില്‍ ചിലര്‍ കേട്ടിട്ടുഅവന്‍ ഏലീയാവെ വിളിക്കുന്നു എന്നു പറഞ്ഞു.

15:35b.MAR.015.035 ഒരുത്തന്‍ ഔടി ഒരു സ്പോങ്ങില്‍ പുളിച്ചവീഞ്ഞു നിറെച്ചു ഒരു ഔടക്കോലിന്മേലാക്കിനില്പിന്‍ ; ഏലീയാവു അവനെ ഇറക്കുവാന്‍ വരുമോ എന്നു നമുക്കു കാണാം എന്നു പറഞ്ഞു അവന്നു കുടിപ്പാന്‍ കൊടുത്തു.

15:36b.MAR.015.036 യേശു ഉറക്കെ നിലവിളിച്ചു പ്രാണനെ വിട്ടു.

15:37b.MAR.015.037 ഉടനെ മന്ദിരത്തിലെ തിരശ്ശീല മേല്‍തൊട്ടു അടിയോളവും രണ്ടായി ചീന്തിപ്പോയി.

15:38b.MAR.015.038 അവന്നു എതിരെ നിന്നിരുന്ന ശതാധിപന്‍ അവന്‍ ഇങ്ങനെ പ്രാണനെ വിട്ടതു കണ്ടിട്ടുമനുഷ്യന്‍ ദൈവപുത്രന്‍ ആയിരുന്നു സത്യം എന്നു പറഞ്ഞു.

15:39b.MAR.015.039 സ്ത്രീകളും ദൂരത്തുനിന്നു നോക്കിക്കൊണ്ടിരുന്നു; അവരില്‍ മഗ്ദലക്കാരത്തി മറിയയും ചെറിയ യാക്കോബിന്റെയും യോസെയുടെയും അമ്മ മറിയയും ചെറിയ യാക്കോബിന്റെയും യോസെയുടെയും അമ്മ മറിയയും ശലോമയും ഉണ്ടായിരുന്നു.

15:40b.MAR.015.040 അവന്‍ ഗലീലയില്‍ ഇരിക്കുമ്പോള്‍ അവര്‍ അവനെ അനുഗമിച്ചും ശുശ്രൂഷിച്ചും പോന്നു; അവനോടുകൂടെ യെരൂശലേമിലേക്കു വന്ന മറ്റു സ്ത്രീകളും ഉണ്ടായിരുന്നു.

15:41b.MAR.015.041 വൈകുന്നേരമായപ്പോള്‍ ശബ്ബത്തിന്റെ തലനാളായ ഒരുക്കനാള്‍ ആകകൊണ്ടു ശ്രേഷ്ഠമന്ത്രിയും ദൈവരാജ്യത്തെ കാത്തിരുന്നവനുമായ അരിമത്ഥ്യയിലെ യോസേഫ് വന്നു ധൈര്യത്തോടെ പീലാത്തൊസിന്റെ അടുക്കല്‍ ചെന്നു യേശുവിന്റെ ശരീരം ചോദിച്ചു.

15:42b.MAR.015.042 അവന്‍ മരിച്ചുകഴിഞ്ഞുവോ എന്നു പീലാത്തൊസ് ആശ്ചര്യപ്പെട്ടു ശതാധിപനെ വിളിച്ചുഅവന്‍ മരിച്ചിട്ടു ഒട്ടുനേരമായോ എന്നു ശതാധിപനോടു വസ്തുത ചോദിച്ചറിഞ്ഞിട്ടു ഉടല്‍ യോസേഫിന്നു നല്കി.

15:43b.MAR.015.043 അവന്‍ ഒരു ശീല വാങ്ങി അവനെ ഇറക്കി ശീലയില്‍ ചുറ്റിപ്പൊതിഞ്ഞു, പാറയില്‍ വെട്ടീട്ടുള്ള കല്ലറയില്‍ വെച്ചു, കല്ലറവാതില്‍ക്കല്‍ ഒരു കല്ലു ഉരുട്ടിവെച്ചു;

15:44b.MAR.015.044 അവനെ വെച്ച ഇടം മഗ്ദലക്കാരത്തി മറിയയും യോസെയുടെ അമ്മ മറിയയും നോക്കിക്കണ്ടു.

16

16:1b.MAR.016.001 ശബ്ബത്തു കഴിഞ്ഞശേഷം മഗ്ദലക്കാരത്തി മറിയയും യാക്കോബിന്റെ അമ്മ മറിയയും ശലോമയും ചെന്നു അവനെ പൂശേണ്ടതിന്നു സുഗന്ധവര്‍ഗ്ഗം വാങ്ങി.

16:2b.MAR.016.002 ആഴ്ചവട്ടത്തിന്റെ ഒന്നാം നാള്‍ അതികാലത്തു സൂര്യന്‍ ഉദിച്ചപ്പോള്‍ അവര്‍ കല്ലറെക്കല്‍ ചെന്നു

16:3b.MAR.016.003 കല്ലറയുടെ വാതില്‍ക്കല്‍ നിന്നു നമുക്കു വേണ്ടി ആര്‍ കല്ലു ഉരുട്ടിക്കളയും എന്നു തമ്മില്‍ പറഞ്ഞു.

16:4b.MAR.016.004 അവര്‍ നോക്കിയാറെ കല്ലു ഉരുട്ടിക്കളഞ്ഞതായി കണ്ടു; അതു ഏറ്റവും വലുതായിരുന്നു.

16:5b.MAR.016.005 അവര്‍ കല്ലറെക്കകത്തു കടന്നപ്പോള്‍ വെള്ളനിലയങ്കി ധരിച്ച ഒരു ബാല്യക്കാരന്‍ വലത്തു ഭാഗത്തു ഇരിക്കുന്നതു കണ്ടു ഭ്രമിച്ചു.

16:6b.MAR.016.006 അവന്‍ അവരോടുഭ്രമിക്കേണ്ടാ; ക്രൂശിക്കപ്പെട്ട നസറായനായ യേശുവിനെ നിങ്ങള്‍ അന്വേഷിക്കുന്നു; അവന്‍ ഉയിര്‍ത്തെഴുന്നേറ്റു; അവന്‍ ഇവിടെ ഇല്ല; അവനെ വെച്ച സ്ഥലം ഇതാ.

16:7b.MAR.016.007 നിങ്ങള്‍ പോയി അവന്റെ ശിഷ്യന്മാരോടും പത്രൊസിനോടുംഅവന്‍ നിങ്ങള്‍ക്കു മുമ്പെ ഗലീലെക്കു പോകുന്നു എന്നു പറവിന്‍ ; അവന്‍ നിങ്ങളോടു പറഞ്ഞതു പോലെ അവിടെ അവനെ കാണും എന്നു പറവിന്‍ എന്നു പറഞ്ഞു.

16:8b.MAR.016.008 അവര്‍ക്കും വിറയലും ഭ്രമവും പിടിച്ചു അവര്‍ കല്ലറ വിട്ടു ഔടിപ്പോയി; അവര്‍ ഭയപ്പെടുകയാല്‍ ആരോടും ഒന്നും പറഞ്ഞില്ല.

16:9b.MAR.016.009 (അവന്‍ ആഴ്ചവട്ടത്തിന്റെ ഒന്നാം നാള്‍ രാവിലെ ഉയിര്‍ത്തെഴുന്നേറ്റിട്ടു താന്‍ ഏഴു ഭൂതങ്ങളെ പുറത്താക്കിയിരുന്ന മഗദലക്കാരത്തി മറിയെക്കു ആദ്യം പ്രത്യക്ഷനായി.

16:10b.MAR.016.010 അവള്‍ ചെന്നു അവനോടുകൂടെ ഇരുന്നവരായി ദുഃഖിച്ചും കരഞ്ഞുംകൊണ്ടിരുന്നവരോടു അറിയിച്ചു.

16:11b.MAR.016.011 അവന്‍ ജീവനോടിരിക്കുന്നു എന്നും അവള്‍ അവനെ കണ്ടു എന്നും അവര്‍ കേട്ടാറെ വിശ്വസിച്ചില്ല.

16:12b.MAR.016.012 പിന്നെ അവരില്‍ രണ്ടുപേര്‍ നാട്ടിലേക്കു പോകുമ്പോള്‍ അവന്‍ മറ്റൊരു രൂപത്തില്‍ അവര്‍ക്കും പ്രത്യക്ഷനായി.

16:13b.MAR.016.013 അവര്‍ പോയി ശേഷമുള്ളവരോടു അറിയിച്ചു; അവരുടെ വാക്കും അവര്‍ വിശ്വസിച്ചില്ല.

16:14b.MAR.016.014 പിന്നത്തേതില്‍ പതിനൊരുവര്‍ ഭക്ഷണത്തിന്നിരിക്കുമ്പോള്‍ അവന്‍ അവര്‍ക്കും പ്രത്യക്ഷനായി, തന്നെ ഉയിര്‍ത്തെഴുന്നേറ്റവനായി കണ്ടവരുടെ വാക്കു വിശ്വസിക്കായ്കയാല്‍ അവരുടെ അവിശ്വാസത്തെയും ഹൃദയ കാഠിന്യത്തെയും ശാസിച്ചു.

16:15b.MAR.016.015 പിന്നെ അവന്‍ അവരോടുനിങ്ങള്‍ ഭൂലോകത്തില്‍ ഒക്കെയും പോയി സകല സൃഷ്ടിയോടും സുവിശേഷം പ്രസംഗിപ്പിന്‍ .

16:16b.MAR.016.016 വിശ്വസിക്കയും സ്നാനം ഏല്‍ക്കയും ചെയ്യുന്നവന്‍ രക്ഷിക്കപ്പെടും; വിശ്വസിക്കാത്തവന്‍ ശിക്ഷാവിധിയില്‍ അകപ്പെടും.

16:17b.MAR.016.017 വിശ്വസിക്കുന്നവരാല്‍ ഈ അടയാളങ്ങള്‍ നടക്കുംഎന്റെ നാമത്തില്‍ അവര്‍ ഭൂതങ്ങളെ പുറത്താക്കും; പുതുഭാഷകളില്‍ സംസാരിക്കും;

16:18b.MAR.016.018 സര്‍പ്പങ്ങളെ പിടിച്ചെടുക്കും; മരണകരമായ യാതൊന്നു കുടിച്ചാലും അവര്‍ക്കും ഹാനി വരികയില്ല; രോഗികളുടെ മേല്‍ കൈ വെച്ചാല്‍ അവര്‍ക്കും സൌഖ്യം വരും എന്നു പറഞ്ഞു.

16:19b.MAR.016.019 ഇങ്ങനെ കര്‍ത്താവായ യേശു അവരോടു അരുളിച്ചെയ്തശേഷം സ്വര്‍ഗ്ഗത്തിലേക്കു എടുക്കപ്പെട്ടു. ദൈവത്തിന്റെ വലത്തുഭാഗത്തു ഇരുന്നു.

16:20b.MAR.016.020 അവര്‍ പുറപ്പെട്ടു എല്ലാടത്തും പ്രസംഗിച്ചു; കര്‍ത്താവു അവരോടുകൂടെ പ്രവര്‍ത്തിച്ചും അവരാല്‍ നടന്ന അടയാളങ്ങളാല്‍ വചനത്തെ ഉറപ്പിച്ചും പോന്നു.ക്ക


Holder of rights
Multilingual Bible Corpus

Citation Suggestion for this Object
TextGrid Repository (2025). Malayalam Collection. Mark (Malayalam). Mark (Malayalam). Multilingual Parallel Bible Corpus. Multilingual Bible Corpus. https://hdl.handle.net/21.11113/0000-0016-A6AF-8