Micah (Malayalam)

Micah (Malayalam)

1

1:1b.MIC.001.001 യോഥാം, ആഹാസ്, യെഹിസ്കീയാവു എന്നീ യെഹൂദാരാജാക്കന്മാരുടെ കാലത്തു മോരസ്ത്യനായ മീഖെക്കു ഉണ്ടായതും അവന്‍ ശമര്‍യ്യയെയും യെരൂശലേമിനെയും കുറിച്ചു ദര്‍ശിച്ചതുമായ യഹോവയുടെ അരുളപ്പാടു.

1:2b.MIC.001.002 സകലജാതികളുമായുള്ളോരേ, കേള്‍പ്പിന്‍ ; ഭൂമിയും അതിലുള്ള സകലവുമായുള്ളോവേ, ചെവിക്കൊള്‍വിന്‍ ; യഹോവയായ കര്‍ത്താവു, തന്റെ വിശുദ്ധമന്ദിരത്തില്‍നിന്നു കര്‍ത്താവു തന്നേ, നിങ്ങള്‍ക്കു വിരോധമായി സാക്ഷിയായിരിക്കട്ടെ.

1:3b.MIC.001.003 യഹോവ തന്റെ സ്ഥലത്തു നിന്നു പുറപ്പെട്ടു ഇറങ്ങി ഭൂമിയുടെ ഉന്നതികളിന്മേല്‍ നടകൊള്ളുന്നു.

1:4b.MIC.001.004 തീയുടെ മുമ്പില്‍ മെഴുകുപോലെയും കിഴുക്കാന്തൂക്കത്തില്‍ ചാടുന്ന വെള്ളംപോലെയും പര്‍വ്വതങ്ങള്‍ അവന്റെ കീഴില്‍ ഉരുകുകയും താഴ്വരകള്‍ പിളര്‍ന്നുപോകയും ചെയ്യുന്നു.

1:5b.MIC.001.005 ഇതൊക്കെയും യാക്കോബിന്റെ അതിക്രമം നിമിത്തവും യിസ്രായേല്‍ഗൃഹത്തിന്റെ പാപങ്ങള്‍ നിമിത്തവുമാകുന്നു. യാക്കോബിന്റെ അതിക്രമം എന്തു? ശമര്‍യ്യയല്ലയോ? യെഹൂദയുടെ പൂജാഗിരികള്‍ ഏവ?

1:6b.MIC.001.006 യെരൂശലേം അല്ലയോ? അതുകൊണ്ടു ഞാന്‍ ശമര്‍യ്യയെ വയലിലെ കലക്കുന്നുപോലെയും, മുന്തിരിത്തോട്ടത്തിലെ നടുതലപോലെയും ആക്കും; ഞാന്‍ അതിന്റെ കല്ലു താഴ്വരയിലേക്കു തള്ളിയിടുകയും അതിന്റെ അടിസ്ഥാനങ്ങളെ അനാവൃതമാക്കുകയും ചെയ്യും.

1:7b.MIC.001.007 അതിലെ സകല വിഗ്രഹങ്ങളും തകര്‍ന്നു പോകും; അതിന്റെ സകല വേശ്യാസമ്മാനങ്ങളും തീ പിടിച്ചു വെന്തുപോകും; അതിലെ സകല ബിംബങ്ങളെയും ഞാന്‍ ശൂന്യമാക്കും; വേശ്യാസമ്മാനംകൊണ്ടല്ലോ അവള്‍ അതു സ്വരൂപിച്ചതു; അവ വീണ്ടും വേശ്യാ സമ്മാനമായിത്തീരും.

1:8b.MIC.001.008 അതുകൊണ്ടു ഞാന്‍ വിലപിച്ചു മുറയിടും; ഞാന്‍ ചെരിപ്പില്ലാത്തവനും നഗ്നനുമായി നടക്കും; ഞാന്‍ കുറുനരികളെപ്പോലെ വിലപിച്ചു, ഒട്ടകപ്പക്ഷികളെപ്പോലെ കരയും.

1:9b.MIC.001.009 അവളുടെ മുറിവു പൊറുക്കാത്തതല്ലോ; അതു യെഹൂദയോളം പരന്നു, എന്റെ ജനത്തിന്റെ ഗോപുരമായ യെരൂശലേമിനോളം എത്തിയിരിക്കുന്നു.

1:10b.MIC.001.010 അതു ഗത്തില്‍ പ്രസ്താവിക്കരുതു; ഒട്ടും കരയരുതു; ബേത്ത്-അഫ്രയില്‍ (പൊടിവീടു) ഞാന്‍ പൊടിയില്‍ ഉരുണ്ടിരിക്കുന്നു.

1:11b.MIC.001.011 ശാഫീര്‍ (അലങ്കാര) നഗരനിവാസികളേ, ലജ്ജയും നഗ്നതയും പൂണ്ടു കടന്നുപോകുവിന്‍ ; സയനാന്‍ (പുറപ്പാടു) നിവാസികള്‍ പുറപ്പെടുവാന്‍ തുനിയുന്നില്ല; ബേത്ത്--ഏസെലിന്റെ വിലാപം നിങ്ങള്‍ക്കു അവിടെ താമസിപ്പാന്‍ മുടക്കമാകും.

1:12b.MIC.001.012 യഹോവയുടെ പക്കല്‍നിന്നു യെരൂശലേംഗോപുരത്തിങ്കല്‍ തിന്മ ഇറങ്ങിയിരിക്കയാല്‍ മാരോത്ത് (കൈപ്പു) നിവാസികള്‍ നന്മെക്കായി കാത്തു പിടെക്കുന്നു.

1:13b.MIC.001.013 ലാക്കീശ് (ത്വരിത) നഗരനിവാസികളേ, തുരഗങ്ങളെ രഥത്തിന്നു കെട്ടുവിന്‍ ; അവര്‍ സീയോന്‍ പുത്രിക്കു പാപകാരണമായ്തീര്‍ന്നു; യിസ്രായേലിന്റെ അതിക്രമങ്ങള്‍ നിന്നില്‍ കണ്ടിരിക്കുന്നു.

1:14b.MIC.001.014 അതുകൊണ്ടു നീ മോരേശെത്ത്-ഗത്തിന്നു ഉപേക്ഷണസമ്മാനം കൊടുക്കേണ്ടിവരും; ബേത്ത്-അക്സീബിലെ (വ്യാജഗൃഹം) വീടുകള്‍ യിസ്രായേല്‍രാജാക്കന്മാര്‍ക്കും ആശാഭംഗമായി ഭവിക്കും.

1:15b.MIC.001.015 മാരേശാ (കൈവശം) നിവാസികളേ, കൈവശമാക്കുന്ന ഒരുത്തനെ ഞാന്‍ നിങ്ങളുടെ നേരെ വരുത്തും; യിസ്രായേലിന്റെ മഹത്തുക്കള്‍ അദുല്ലാമോളം ചെല്ലേണ്ടിവരും.

1:16b.MIC.001.016 നിന്റെ ഔമനക്കുഞ്ഞുകള്‍നിമിത്തം നിന്നെത്തന്നെ ക്ഷൌരംചെയ്തു മൊട്ടയാക്കുക; കഴുകനെപ്പോലെ നിന്റെ കഷണ്ടിയെ വിസ്താരമാക്കുക; അവര്‍ നിന്നെ വിട്ടു പ്രവാസത്തിലേക്കു പോയല്ലോ.

2

2:1b.MIC.002.001 കിടക്കമേല്‍ നീതികേടു നിരൂപിച്ചു തിന്മ പ്രവര്‍ത്തിക്കുന്നവര്‍ക്കും അയ്യോ കഷ്ടം! അവര്‍ക്കും പ്രാപ്തിയുള്ളതുകൊണ്ടു പുലരുമ്പോള്‍ തന്നേ അവര്‍ അതു നടത്തുന്നു.

2:2b.MIC.002.002 അവര്‍ വയലുകളെ മോഹിച്ചു പിടിച്ചുപറിക്കുന്നു; അവര്‍ വീടുകളെ മോഹിച്ചു കൈക്കലാക്കുന്നു; അങ്ങനെ അവര്‍ പുരുഷനെയും അവന്റെ ഭവനത്തെയും മനുഷ്യനെയും അവന്റെ അവകാശത്തെയും പീഡിപ്പിക്കുന്നു.

2:3b.MIC.002.003 അതുകൊണ്ടു യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നുഞാന്‍ ഈ വംശത്തിന്റെ നേരെ അനര്‍ത്ഥം നിരൂപിക്കുന്നു; അതില്‍നിന്നു നിങ്ങള്‍ നിങ്ങളുടെ കഴുത്തുകളെ വിടുവിക്കയില്ല, നിവിര്‍ന്നുനടക്കയുമില്ല; ഇതു ദുഷ്കാലമല്ലോ.

2:4b.MIC.002.004 അന്നാളില്‍ നിങ്ങളെക്കുറിച്ചു ഒരു പരിഹാസവാക്യം ചൊല്ലുകയും ഒരു വിലാപം വിലപിക്കയും ചെയ്തുകഥ കഴിഞ്ഞു; നമുക്കു പൂര്‍ണ്ണ സംഹാരം ഭവിച്ചിരിക്കുന്നു; അവന്‍ എന്റെ ജനത്തിന്റെ ഔഹരി മാറ്റിക്കളഞ്ഞു; അവന്‍ അതു എന്റെ പക്കല്‍നിന്നു എങ്ങനെ നീക്കിക്കളയുന്നു; വിശ്വാസത്യാഗികള്‍ക്കു അവന്‍ നമ്മുടെ വയലുകളെ വിഭാഗിച്ചുകൊടുക്കുന്നു എന്നു പറയും;

2:5b.MIC.002.005 അതുകൊണ്ടു യഹോവയുടെ സഭയില്‍ ഔഹരിമേല്‍ അളവുനൂല്‍ പിടിപ്പാന്‍ നിനക്കു ആരും ഉണ്ടാകയില്ല.

2:6b.MIC.002.006 പ്രസംഗിക്കരുതെന്നു അവര്‍ പ്രസംഗിക്കുന്നു; ഇവയെക്കുറിച്ചു അവര്‍ പ്രസംഗിക്കേണ്ടതല്ല; അവരുടെ ആക്ഷേപങ്ങള്‍ ഒരിക്കലും തീരുകയില്ല.

2:7b.MIC.002.007 യാക്കോബ്ഗൃഹമേ, ഇതെന്തൊരു വാക്കാകുന്നു? യഹോവ മുന്‍ കോപിയോ? അങ്ങനെയോ അവന്റെ പ്രവൃത്തികള്‍? നേരായി നടക്കുന്നവന്നു എന്റെ വചനങ്ങള്‍ ഗണകരമല്ലയോ?

2:8b.MIC.002.008 മുമ്പെതന്നേ എന്റെ ജനം ശത്രുവായി എഴുന്നേറ്റിരിക്കുന്നു; യുദ്ധവിമുഖന്മാരായി നിര്‍ഭയന്മാരായി കടന്നു പോകുന്നവരുടെ വസ്ത്രത്തിന്മേല്‍നിന്നു നിങ്ങള്‍ പുതെപ്പു വലിച്ചെടുക്കുന്നു.

2:9b.MIC.002.009 നിങ്ങള്‍ എന്റെ ജനത്തിന്റെ സ്ത്രീകളെ അവരുടെ സുഖകരമായ വീടുകളില്‍നിന്നു ഇറക്കിക്കളയുന്നു; അവരുടെ പൈതങ്ങളോടു നിങ്ങള്‍ എന്റെ മഹത്വം സദാകാലത്തേക്കും അപഹരിച്ചുകളയുന്നു.

2:10b.MIC.002.010 പുറപ്പെട്ടു പോകുവിന്‍ ; നാശത്തിന്നു, കഠിനനാശത്തിന്നു കാരണമായിരിക്കുന്ന മാലിന്യംനിമിത്തം ഇതു നിങ്ങള്‍ക്കു വിശ്രാമസ്ഥലമല്ല.

2:11b.MIC.002.011 ഒരുത്തന്‍ കാറ്റിനെയും വ്യാജത്തെയും പിന്‍ ചെന്നുഞാന്‍ വീഞ്ഞിനെക്കുറിച്ചും മദ്യപാനത്തെക്കുറിച്ചും നിന്നോടു പ്രസംഗിക്കും എന്നിങ്ങനെയുള്ള വ്യാജം പറഞ്ഞാല്‍ അവന്‍ ഈ ജനത്തിന്നു ഒരു പ്രസംഗിയായിരിക്കും.

2:12b.MIC.002.012 യാക്കോബേ, ഞാന്‍ നിനക്കുള്ളവരെ ഒക്കെയും ചേര്‍ത്തുകൊള്ളും; യിസ്രായേലില്‍ ശേഷിപ്പുള്ളവരെ ഞാന്‍ ശേഖരിക്കും; തൊഴുത്തിലെ ആടുകളെപ്പോലെ, മേച്ചല്‍പുറത്തെ ആട്ടിന്‍ കൂട്ടത്തെപ്പോലെ ഞാന്‍ അവരെ ഒരുമിച്ചുകൂട്ടും; ആള്‍പെരുപ്പം ഹേതുവായി അവിടെ മുഴക്കം ഉണ്ടാകും.

2:13b.MIC.002.013 തകര്‍ക്കുംന്നവന്‍ അവര്‍ക്കും മുമ്പായി പുറപ്പെടുന്നു; അവര്‍ തകര്‍ത്തു ഗോപുരത്തില്‍കൂടി കടക്കയും പുറപ്പെടുകയും ചെയ്യും; അവരുടെ രാജാവു അവര്‍ക്കും മുമ്പായും യഹോവ അവരുടെ തലെക്കലും നടക്കും.

3

3:1b.MIC.003.001 എന്നാല്‍ ഞാന്‍ പറഞ്ഞതുയാക്കോബിന്റെ തലവന്മാരും യിസ്രായേല്‍ഗൃഹത്തിന്റെ അധിപന്മാരുമായുള്ളോരേ, കേള്‍പ്പിന്‍ ! ന്യായം അറിയുന്നതു നിങ്ങള്‍ക്കു വിഹിതമല്ലയോ?

3:2b.MIC.003.002 നിങ്ങള്‍ നന്മയെ ദ്വേഷിച്ചു തിന്മയെ ഇച്ഛിക്കുന്നു; നിങ്ങള്‍ ത്വകൂ അവരുടെ മേല്‍നിന്നും മാംസം അവരുടെ അസ്ഥികളില്‍നിന്നും പറിച്ചുകളയുന്നു.

3:3b.MIC.003.003 നിങ്ങള്‍ എന്റെ ജനത്തിന്റെ മാംസം തിന്നു അവരുടെ ത്വകൂ അവരുടെ മേല്‍ നിന്നു ഉരിച്ചുകളയുന്നു; നിങ്ങള്‍ അവരുടെ അസ്ഥികളെ ഒടിച്ചു കലത്തില്‍ ഇടുവാന്‍ എന്നപോലെയും കുട്ടകത്തിന്നകത്തെ മാംസംപോലെയും മുറിച്ചുകളയുന്നു.

3:4b.MIC.003.004 അന്നു അവര്‍ യഹോവയോടു നിലവിളിക്കും; എന്നാല്‍ അവന്‍ അവര്‍ക്കും ഉത്തരം അരുളുകയില്ല; അവര്‍ ദുഷ്പ്രവൃത്തികളെ ചെയ്തതിന്നൊത്തവണ്ണം അവന്‍ ആ കാലത്തു തന്റെ മുഖം അവര്‍ക്കും മറെക്കും.

3:5b.MIC.003.005 എന്റെ ജനത്തെ തെറ്റിച്ചുകളകയും പല്ലിന്നു കടിപ്പാന്‍ വല്ലതും ഉണ്ടെങ്കില്‍ സമാധാനം പ്രസംഗിക്കയും അവരുടെ വായില്‍ ഒന്നും ഇട്ടുകൊടുക്കാത്തവന്റെ നേരെ വിശുദ്ധയുദ്ധം ഘോഷിക്കയും ചെയ്യുന്ന പ്രവാചകന്മാരെക്കുറിച്ചു യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു

3:6b.MIC.003.006 അതുകൊണ്ടു നിങ്ങള്‍ക്കു ദര്‍ശനമില്ലാത്ത രാത്രിയും ലക്ഷണം പറവാന്‍ കഴിയാത്ത ഇരുട്ടും ഉണ്ടാകും. പ്രവാചകന്മാര്‍ക്കും സൂര്യന്‍ അസ്തമിക്കയും പകല്‍ ഇരുണ്ടുപോകയും ചെയ്യും.

3:7b.MIC.003.007 അപ്പോള്‍ ദര്‍ശകന്മാര്‍ ലജ്ജിക്കും; ലക്ഷണം പറയുന്നവര്‍ നാണിക്കും; ദൈവത്തിന്റെ ഉത്തരം ഇല്ലായ്കകൊണ്ടു അവര്‍ ഒക്കെയും വായ് പൊത്തും.

3:8b.MIC.003.008 എങ്കിലും ഞാന്‍ യാക്കോബിനോടു അവന്റെ അതിക്രമവും യിസ്രായേലിനോടു അവന്റെ പാപവും പ്രസ്താവിക്കേണ്ടതിന്നു യഹോവയുടെ ആത്മാവിനാല്‍ ശക്തിയും ന്യായവും വീര്യവുംകൊണ്ടു നിറഞ്ഞിരിക്കുന്നു.

3:9b.MIC.003.009 ന്യായം വെറുക്കയും ചൊവ്വുള്ളതു ഒക്കെയും വളെച്ചുകളകയും ചെയ്യുന്ന യാക്കോബ്ഗൃഹത്തിന്റെ തലവന്മാരും യിസ്രായേല്‍ഗൃഹത്തിന്റെ അധിപന്മാരുമായുള്ളോരേ, ഇതു കേള്‍പ്പിന്‍ .

3:10b.MIC.003.010 അവര്‍ സീയോനെ രക്തപാതകംകൊണ്ടും യെരൂശലേമിനെ ദ്രോഹംകൊണ്ടും പണിയുന്നു.

3:11b.MIC.003.011 അതിലെ തലവന്മാര്‍ സമ്മാനം വാങ്ങി ന്യായം വിധിക്കുന്നു; അതിലെ പുരോഹിതന്മാര്‍ കൂലി വാങ്ങി ഉപദേശിക്കുന്നു; അതിലെ പ്രവാചകന്മാര്‍ പണം വാങ്ങി ലക്ഷണം പറയുന്നു; എന്നിട്ടും അവര്‍ യഹോവയെ ചാരിയഹോവ നമ്മുടെ ഇടയില്‍ ഇല്ലയോ? അനര്‍ത്ഥം നമുക്കു വരികയില്ല എന്നു പറയുന്നു.

3:12b.MIC.003.012 അതുകൊണ്ടു നിങ്ങളുടെ നിമിത്തം സീയോനെ വയല്‍പോലെയും ഉഴും; യെരൂശലേം കലക്കുന്നുകളും ആലയത്തിന്റെ പര്‍വ്വതം കാട്ടിലെ മേടുകള്‍ പോലെയും ആയ്തീരും.

4

4:1b.MIC.004.001 അന്ത്യകാലത്തു യഹോവയുടെ ആലയം ഉള്ള പര്‍വ്വതം പര്‍വ്വതങ്ങളുടെ ശിഖരത്തില്‍ സ്ഥാപിതവും കുന്നുകള്‍ക്കു മീതെ ഉന്നതവുമായിരിക്കും; ജാതികള്‍ അതിലേക്കു ഒഴുകിച്ചെല്ലും.

4:2b.MIC.004.002 അനേകവംശങ്ങളും ചെന്നുവരുവിന്‍ , നമുക്കു യഹോവയുടെ പര്‍വ്വതത്തിലേക്കും യാക്കോബിന്‍ ദൈവത്തിന്റെ ആലയത്തിലേക്കും കയറിച്ചെല്ലാം; അവന്‍ നമുക്കു തന്റെ വഴികളെ ഉപദേശിച്ചുതരികയും നാം അവന്റെ പാതകളില്‍ നടക്കയും ചെയ്യും എന്നു പറയും. സീയോനില്‍നിന്നു ഉപദേശവും യെരൂശലേമില്‍നിന്നു യഹോവയുടെ വചനവും പുറപ്പെടും.

4:3b.MIC.004.003 അവന്‍ അനേകജാതികളുടെ ഇടയില്‍ ന്യായംവിധിക്കയും ബഹുവംശങ്ങള്‍ക്കു ദൂരത്തോളം വിധി കല്പിക്കയും ചെയ്യും; അവര്‍ തങ്ങളുടെ വാളുകളെ കൊഴുക്കളായും കുന്തങ്ങളെ വാക്കത്തികളായും അടിച്ചുതീര്‍ക്കും; ജാതി ജാതിക്കുനേരെ വാള്‍ ഔങ്ങുകയില്ല; അവര്‍ ഇനി യുദ്ധം അഭ്യസിക്കയുമില്ല.

4:4b.MIC.004.004 അവര്‍ ഔരോരുത്തന്‍ താന്താന്റെ മുന്തിരിവള്ളിയുടെ കീഴിലും അത്തിവൃക്ഷത്തിന്റെ കീഴിലും പാര്‍ക്കും; ആരും അവരെ ഭയപ്പെടുത്തുകയില്ല; സൈന്യങ്ങളുടെ യഹോവയുടെ വായ് അതു അരുളിച്ചെയ്തിരിക്കുന്നു.

4:5b.MIC.004.005 സകല ജാതികളും താന്താങ്ങളുടെ ദേവന്മാരുടെ നാമത്തില്‍ നടക്കുന്നുവല്ലോ; നാമും നമ്മുടെ ദൈവമായ യഹോവയുടെ നാമത്തില്‍ എന്നും എന്നെന്നേക്കും നടക്കും.

4:6b.MIC.004.006 അന്നാളില്‍ മുടന്തിനടക്കുന്നതിനെ ഞാന്‍ ചേര്‍ത്തുകൊള്ളുകയും ചിതറിപ്പോയതിനെയും ഞാന്‍ ക്ളേശിപ്പിച്ചതിനെയും ശേഖരിക്കയും

4:7b.MIC.004.007 മുടന്തിനടക്കുന്നതിനെ ശേഷിപ്പിക്കയും അകന്നുപോയതിനെ മഹാജാതിയാക്കുകയും യഹോവ സീയോന്‍ പര്‍വ്വതത്തില്‍ ഇന്നുമുതല്‍ എന്നെന്നേക്കും അവര്‍ക്കും രാജാവായിരിക്കയും ചെയ്യും എന്നു യഹോവയുടെ അരുളപ്പാടു.

4:8b.MIC.004.008 നീയോ, ഏദെര്‍ ഗോപുരമേ, സീയോന്‍ പുത്രിയുടെ ഗിരിയേ, നിനക്കു വരുംപൂര്‍വ്വാധിപത്യം, യെരൂശലേംപുത്രിയുടെ രാജത്വം തന്നെ, നിനക്കു വരും.

4:9b.MIC.004.009 നീ ഇപ്പോള്‍ ഇത്ര ഉറക്കെ, നിലവിളിക്കുന്നതു എന്തിന്നു? നിന്റെ അകത്തു രാജാവില്ലയോ? നിന്റെ മന്ത്രി നശിച്ചുപോയോ? ഈറ്റുനോവു കിട്ടിയവളെപ്പോലെ നിനക്കു വേദനപിടിപ്പാന്‍ എന്തു?

4:10b.MIC.004.010 സീയോന്‍ പുത്രിയേ, ഈറ്റുനോവു കിട്ടിയവളെപ്പോലെ വേദനപ്പെട്ടു പ്രസവിക്ക; ഇപ്പോള്‍ നീ നഗരം വിട്ടു വയലില്‍ പാര്‍ത്തു ബാബേലിലേക്കു പോകേണ്ടിവരും; അവിടെവെച്ചു നീ വിടുവിക്കപ്പെടും; അവിടെവെച്ചു യഹോവ നിന്നെ ശത്രുക്കളുടെ കയ്യില്‍നിന്നു ഉദ്ധരിക്കും.

4:11b.MIC.004.011 ഞങ്ങളുടെ കണ്ണു സീയോനെ കണ്ടു രസിക്കേണ്ടതിന്നു അവള്‍ മലിനയായിത്തീരട്ടെ എന്നു പറയുന്ന അനേകജാതികള്‍ ഇപ്പോള്‍ നിനക്കു വിരോധമായി കൂടിയിരിക്കുന്നു.

4:12b.MIC.004.012 എന്നാല്‍ അവര്‍ യഹോവയുടെ വിചാരങ്ങള്‍ അറിയുന്നില്ല; അവന്റെ ആലോചന ഗ്രഹിക്കുന്നതുമില്ല; കറ്റകളെപ്പോലെ അവന്‍ അവരെ കളത്തില്‍ കൂട്ടുമല്ലോ.

4:13b.MIC.004.013 സീയോന്‍ പുത്രിയേ, എഴുന്നേറ്റു മെതിക്കുക; ഞാന്‍ നിന്റെ കൊമ്പിനെ ഇരിമ്പും നിന്റെ കുളമ്പുകളെ താമ്രവും ആക്കും; നീ അനേകജാതികളെ തകര്‍ത്തുകളകയും അവരുടെ ലാഭം യഹോവേക്കും അവരുടെ സമ്പത്തു സര്‍വ്വഭൂമിയുടെയും കര്‍ത്താവിന്നും നിവേദിക്കയും ചെയ്യും.

5

5:1b.MIC.005.001 ഇപ്പോള്‍ പടക്കൂട്ടങ്ങളുടെ മകളേ, പടക്കൂട്ടമായി കൂടുക; അവന്‍ നമ്മുടെ നേരെ വാടകോരുന്നു; യിസ്രായേലിന്റെ ന്യായാധിപതിയെ അവര്‍ വടികൊണ്ടു ചെകിട്ടത്തു അടിക്കുന്നു.

5:2b.MIC.005.002 നീയോ, ബേത്ത്ളേഹേം എഫ്രാത്തേ, നീ യെഹൂദാസഹസ്രങ്ങളില്‍ ചെറുതായിരുന്നാലും യിസ്രായേലിന്നു അധിപതിയായിരിക്കേണ്ടുന്നവന്‍ എനിക്കു നിന്നില്‍നിന്നു ഉത്ഭവിച്ചുവരും; അവന്റെ ഉത്ഭവം പണ്ടേയുള്ളതും പുരാതനമായതും തന്നേ.

5:3b.MIC.005.003 അതുകൊണ്ടു പ്രസവിക്കാനുള്ളവള്‍ പ്രസവിക്കുവോളം അവന്‍ അവരെ ഏല്പിച്ചുകൊടുക്കും; അവന്റെ സഹോദരന്മാരില്‍ ശേഷിപ്പുള്ളവര്‍ യിസ്രായേല്‍മക്കളുടെ അടുക്കല്‍ മടങ്ങിവരും.

5:4b.MIC.005.004 എന്നാല്‍ അവന്‍ നിന്നു യഹോവയുടെ ശക്തിയോടും തന്റെ ദൈവമായ യഹോവയുടെ നാമത്തിന്റെ മഹിമയോടുംകൂടെ മേയിക്കും; അവന്‍ നിര്‍ഭയം വസിക്കും; അവന്‍ അന്നു ഭൂമിയുടെ അറ്റങ്ങളോളം മഹാനാകുമല്ലോ.

5:5b.MIC.005.005 അവന്‍ സമാധാനമാകും; അശ്ശൂര്‍ നമ്മുടെ ദേശത്തു വന്നു നമ്മുടെ അരമനകളില്‍ ചവിട്ടുമ്പോള്‍ നാം അവരുടെ നേരെ ഏഴു ഇടയന്മാരെയും എട്ടു മാനുഷപ്രഭുക്കന്മാരെയും നിര്‍ത്തും.

5:6b.MIC.005.006 അവര്‍ അശ്ശൂര്‍ദേശത്തെയും അതിന്റെ പ്രവശേനങ്ങളില്‍വെച്ചു നിമ്രോദ് ദേശത്തെയും വാള്‍കൊണ്ടു പാഴാക്കും; അശ്ശൂര്‍ നമ്മുടെ ദേശത്തു വന്നു നമ്മുടെ അതിരുകളില്‍ ചവിട്ടുമ്പോള്‍ അവന്‍ നമ്മെ അവരുടെ കയ്യില്‍നിന്നു വിടുവിക്കും.

5:7b.MIC.005.007 യാക്കോബില്‍ ശേഷിപ്പുള്ളവര്‍ പലജാതികളുടെയും ഇടയില്‍ യഹോവയിങ്കല്‍ നിന്നുള്ള മഞ്ഞുപോലെയും മനുഷ്യന്നായി താമസിക്കയോ മനുഷ്യപുത്രന്മാര്‍ക്കായി കാത്തിരിക്കയോ ചെയ്യാതെ പുല്ലിന്മേല്‍ പെയ്യുന്ന മാരിപോലെയും ആകും.

5:8b.MIC.005.008 യാക്കോബില്‍ ശേഷിപ്പുള്ളവര്‍ ജാതികളുടെ ഇടയില്‍, അനേകവംശങ്ങളുടെ ഇടയില്‍ തന്നേ, കാട്ടുമൃഗങ്ങളില്‍ ഒരു സിംഹംപോലെയും ആട്ടിന്‍ കൂട്ടങ്ങളില്‍ ഒരു ബാലസിംഹംപോലെയും ആകും; അതു അകത്തു കടന്നാല്‍ ചവിട്ടി കടിച്ചുകീറിക്കളയും; വിടുവിപ്പാന്‍ ആരും ഉണ്ടാകയില്ല.

5:9b.MIC.005.009 നിന്റെ കൈ നിന്റെ വൈരികള്‍ക്കുമീതെ ഉയര്‍ന്നിരിക്കും; നിന്റെ സകലശത്രുക്കളും ഛേദിക്കപ്പെടും.

5:10b.MIC.005.010 അന്നാളില്‍ ഞാന്‍ നിന്റെ കുതിരകളെ നിന്റെ നടുവില്‍നിന്നു ഛേദിച്ചുകളയും നിന്റെ രഥങ്ങളെ നശിപ്പിക്കയും ചെയ്യും എന്നു യഹോവയുടെ അരുളപ്പാടു.

5:11b.MIC.005.011 ഞാന്‍ നിന്റെ ദേശത്തിലെ പട്ടണങ്ങളെ നശിപ്പിക്കയും നിന്റെ കോട്ടകളെ ഒക്കെയും ഇടിച്ചുകളകയും ചെയ്യും.

5:12b.MIC.005.012 ഞാന്‍ ക്ഷുദ്രപ്രയോഗങ്ങളെ നിന്റെ കയ്യില്‍നിന്നു ഛേദിച്ചുകളയും; ശകുനവാദികള്‍ നിനക്കു ഇനി ഉണ്ടാകയുമില്ല.

5:13b.MIC.005.013 ഞാന്‍ വിഗ്രഹങ്ങളെയും സ്തംഭപ്രതിഷ്ഠകളെയും നിന്റെ നടുവില്‍നിന്നു ഛേദിച്ചുകളയും; നീ ഇനി നിന്റെ കൈപ്പണിയെ നമസ്കരിക്കയുമില്ല.

5:14b.MIC.005.014 ഞാന്‍ നിന്റെ അശേരാപ്രതിഷ്ഠകളെ നിന്റെ നടുവില്‍നിന്നു പറിച്ചുകളകയും നിന്റെ പട്ടണങ്ങളെ നശിപ്പിക്കയും ചെയ്യും.

5:15b.MIC.005.015 ഞാന്‍ ജാതികളോടു അവര്‍ കേട്ടിട്ടില്ലാത്തവണ്ണം കോപത്തോടും ക്രോധത്തോടും കൂടെ പ്രതികാരം ചെയ്യും.

6

6:1b.MIC.006.001 യഹോവ അരുളിച്ചെയ്യുന്നതു കേള്‍പ്പിന്‍ ; നീ എഴുന്നേറ്റു പര്‍വ്വതങ്ങളുടെ മുമ്പാകെ വ്യവഹരിക്ക; കുന്നുകള്‍ നിന്റെ വാക്കു കേള്‍ക്കട്ടെ;

6:2b.MIC.006.002 പര്‍വ്വതങ്ങളും ഭൂമിയുടെ സ്ഥിരമായ അടിസ്ഥാനങ്ങളുമായുള്ളോവേ, യഹോവയുടെ വ്യവഹാരം കേള്‍പ്പിന്‍ ! യഹോവേക്കു തന്റെ ജനത്തോടു ഒരു വ്യവഹാരം ഉണ്ടു; അവന്‍ യിസ്രായേലിനോടു വാദിക്കും.

6:3b.MIC.006.003 എന്റെ ജനമേ, ഞാന്‍ നിന്നോടു എന്തു ചെയ്തു? ഏതൊന്നിനാല്‍ ഞാന്‍ നിന്നെ മുഷിപ്പിച്ചു? എന്റെ നേരെ സാക്ഷീകരിക്ക.

6:4b.MIC.006.004 ഞാന്‍ നിന്നെ മിസ്രയീംദേശത്തുനിന്നു പുറപ്പെടുവിച്ചു, അടിമവീട്ടില്‍നിന്നു നിന്നെ വീണ്ടെടുത്തു, മോശെയെയും അഹരോനെയും മിര്‍യ്യാമിനെയും നിന്റെ മുമ്പില്‍ അയച്ചു.

6:5b.MIC.006.005 എന്റെ ജനമേ നിങ്ങള്‍ യഹോവയുടെ നീതിപ്രവൃത്തികളെ അറിയേണ്ടതിന്നു മോവാബ് രാജാവായ ബാലാക്‍ ആലോചിച്ചതും ബെയോരിന്റെ മകനായ ബിലെയാം ഉത്തരം പറഞ്ഞതും ശിത്തീംമുതല്‍ ഗില്ഗാല്‍വരെ സംഭവിച്ചതും ഔര്‍ക്കുംക.

6:6b.MIC.006.006 എന്തൊന്നുകൊണ്ടു ഞാന്‍ യഹോവയുടെ സന്നിധിയില്‍ ചെന്നു, അത്യുന്നതദൈവത്തിന്റെ മുമ്പാകെ കുമ്പിടേണ്ടു? ഞാന്‍ ഹോമയാഗങ്ങളോടും ഒരു വയസ്സു പ്രായമുള്ള കാളക്കിടാക്കളോടും കൂടെ അവന്റെ സന്നിധിയില്‍ ചെല്ലേണമോ?

6:7b.MIC.006.007 ആയിരം ആയിരം ആട്ടുകൊറ്റനിലും പതിനായിരം പതിനായിരം തൈലനദിയിലും യഹോവ പ്രസാദിക്കുമോ? എന്റെ അതിക്രമത്തിന്നു വേണ്ടി ഞാന്‍ എന്റെ ആദ്യജാതനെയും ഞാന്‍ ചെയ്ത പാപത്തിന്നു വേണ്ടി എന്റെ ഉദരഫലത്തെയും കൊടുക്കേണമോ?

6:8b.MIC.006.008 മനുഷ്യാ, നല്ലതു എന്തെന്നു അവന്‍ നിനക്കു കാണിച്ചു തന്നിരിക്കുന്നുന്യായം പ്രവര്‍ത്തിപ്പാനും ദയാതല്പരനായിരിപ്പാനും നിന്റെ ദൈവത്തിന്റെ സന്നിധിയില്‍ താഴ്മയോടെ നടപ്പാനും അല്ലാതെ എന്താകുന്നു യഹോവ നിന്നോടു ചോദിക്കുന്നതു?

6:9b.MIC.006.009 കേട്ടോ യഹോവ പട്ടണത്തോടു വിളിച്ചു പറയുന്നതു; നിന്റെ നാമത്തെ ഭയപ്പെടുന്നതു ജ്ഞാനം ആകുന്നു; വടിയെയും അതിനെ നിയമിച്ചവനെയും ശ്രദ്ധിപ്പിന്‍ .

6:10b.MIC.006.010 ദുഷ്ടന്റെ വീട്ടില്‍ ഇനിയും അനീതിയുള്ള നിക്ഷേപങ്ങളും ശാപകരമായ കള്ളയളവും ഉണ്ടോ?

6:11b.MIC.006.011 കള്ളത്തുലാസ്സും കള്ളപ്പടികള്‍ ഇട്ട സഞ്ചിയുമുള്ളവനെ ഞാന്‍ നിര്‍മ്മലനായി എണ്ണുമോ?

6:12b.MIC.006.012 അതിലെ ധനവാന്മാര്‍ സാഹസപൂര്‍ണ്ണന്മാര്‍ ആകുന്നു; അതിന്റെ നിവാസികള്‍ വ്യാജം സംസാരിക്കുന്നു; അവരുടെ വായില്‍ അവരുടെ നാവു ചതിവുള്ളതു തന്നേ;

6:13b.MIC.006.013 ആകയാല്‍ ഞാന്‍ നിന്നെ കഠിനമായി ദണ്ഡിപ്പിക്കും; നിന്റെ പാപങ്ങള്‍നിമിത്തം നിന്നെ ശൂന്യമാക്കും.

6:14b.MIC.006.014 നീ ഭക്ഷിക്കും; തൃപ്തി വരികയില്ല, വിശപ്പു അടങ്ങുകയുമില്ല; നീ നീക്കിവേക്കും; ഒന്നും സ്വരൂപിക്കയില്ലതാനും; നീ സ്വരൂപിക്കുന്നതു ഞാന്‍ വാളിന്നു ഏല്പിച്ചുകൊടുക്കും.

6:15b.MIC.006.015 നീ വിതെക്കും, കൊയ്കയില്ല നീ ഒലീവുകായ് ചവിട്ടും, എണ്ണ പൂശുകയില്ല; മുന്തിരിപ്പഴം ചവിട്ടും, വീഞ്ഞു കുടിക്കയില്ലതാനും.

6:16b.MIC.006.016 ഞാന്‍ നിന്നെ ശൂന്യവും നിന്റെ നിവാസികളെ പരിഹാസവിഷയവും ആക്കേണ്ടതിന്നും നിങ്ങള്‍ എന്റെ ജനത്തിന്റെ നിന്ദവഹിക്കേണ്ടതിന്നും ഒമ്രിയുടെ ചട്ടങ്ങളും ആഹാബ്ഗൃഹത്തിന്റെ സകലപ്രവൃത്തികളും പ്രമാണമാക്കിയിരിക്കുന്നു; അവരുടെ ആലോചനകളെ നിങ്ങള്‍ അനുസരിച്ചുനടക്കുന്നു.

7

7:1b.MIC.007.001 എനിക്കു അയ്യോ കഷ്ടം; പഴം പറിച്ച ശേഷമെന്നപോലെയും മുന്തിരിപ്പഴം പറിച്ചശേഷം കാലാ പെറുക്കുന്നതുപോലെയും ഞാന്‍ ആയല്ലോ! തിന്മാന്‍ ഒരു മുന്തിരിക്കുലയും ഇല്ല; ഞാന്‍ കൊതിക്കുന്ന അത്തിയുടെ തലപ്പഴവുമില്ല.

7:2b.MIC.007.002 ഭക്തിമാന്‍ ഭൂമിയില്‍നിന്നു നശിച്ചുപോയി, മനുഷ്യരുടെ ഇടയില്‍ നേരുള്ളവന്‍ ആരുമില്ല; അവരൊക്കെയും രക്തത്തിന്നായി പതിയിരിക്കുന്നു; ഔരോരുത്തന്‍ താന്താന്റെ സഹോദരനെ വല വെച്ചു പിടിപ്പാന്‍ നോക്കുന്നു.

7:3b.MIC.007.003 ജാഗ്രതയോടെ ദോഷം പ്രവര്‍ത്തിക്കേണ്ടതിന്നു അവരുടെ കൈ അതിലേക്കു നീണ്ടിരിക്കുന്നു; പ്രഭു പ്രതിഫലം ചോദിക്കുന്നു; ന്യായാധിപതി പ്രതിഫലം വാങ്ങി ന്യായം വിധിക്കുന്നു; മഹാന്‍ തന്റെ മനസ്സിലെ ദുരാഗ്രഹം പ്രസ്താവിക്കുന്നു; ഇങ്ങനെ അവര്‍ പിരിമുറുക്കുന്നു.

7:4b.MIC.007.004 അവരില്‍ ഉത്തമന്‍ മുള്‍പടര്‍പ്പുപോലെ; നേരുള്ളവന്‍ മുള്‍വേലിയെക്കാള്‍ വല്ലാത്തവന്‍ തന്നേ; നിന്റെ ദര്‍ശകന്മാര്‍ പറഞ്ഞ ദിവസം, നിന്റെ സന്ദര്‍ശനദിവസം തന്നേ, വരുന്നു; ഇപ്പോള്‍ അവരുടെ പരിഭ്രമം വന്നുഭവിക്കും.

7:5b.MIC.007.005 കൂട്ടുകാരനെ വിശ്വസിക്കരുതു; സ്നേഹിതനില്‍ ആശ്രയിക്കരുതു; നിന്റെ മാര്‍വ്വിടത്തു ശയിക്കുന്നവളോടു പറയാതവണ്ണം നിന്റെ വായുടെ കതകു കാത്തുകൊള്‍ക.

7:6b.MIC.007.006 മകന്‍ അപ്പനെ നിന്ദിക്കുന്നു; മകള്‍ അമ്മയോടും മരുമകള്‍ അമ്മാവിയമ്മയോടും എതിര്‍ത്തുനിലക്കുന്നു; മനുഷ്യന്റെ ശത്രുക്കള്‍ അവന്റെ വിട്ടുകാര്‍ തന്നേ.

7:7b.MIC.007.007 ഞാനോ യഹോവയിങ്കലേക്കു നോക്കും; എന്റെ രക്ഷയുടെ ദൈവത്തിന്നായി കാത്തിരിക്കും; എന്റെ ദൈവം എന്റെ പ്രാര്‍ത്ഥന കേള്‍ക്കും.

7:8b.MIC.007.008 എന്റെ ശത്രുവായവളേ, എന്നെച്ചൊല്ലി സന്തോഷിക്കരുതു; വീണു എങ്കിലും ഞാന്‍ വീണ്ടും എഴുന്നേലക്കും; ഞാന്‍ ഇരുട്ടത്തു ഇരുന്നാലും യഹോവ എനിക്കു വെളിച്ചമായിരിക്കുന്നു.

7:9b.MIC.007.009 യഹോവ എന്റെ വ്യവഹാരം നടത്തി എനിക്കു ന്യായം പാലിച്ചുതരുവോളം ഞാന്‍ അവന്റെ ക്രോധം വഹിക്കും; ഞാന്‍ അവനോടു പാപം ചെയ്തുവല്ലോ; അവന്‍ എന്നെ വെളിച്ചത്തിലേക്കു പുറപ്പെടുവിക്കയും ഞാന്‍ അവന്റെ നീതി കണ്ടു സന്തോഷിക്കയും ചെയ്യും.

7:10b.MIC.007.010 എന്റെ ശത്രു അതു കാണും; നിന്റെ ദൈവമായ യഹോവ എവിടെ എന്നു എന്നോടു പറഞ്ഞവളെ ലജ്ജ മൂടും; എന്റെ കണ്ണു അവളെ കണ്ടു രസിക്കും; അന്നു അവളെ വീഥികളിലെ ചെളിപോലെ ചവിട്ടിക്കളയും.

7:11b.MIC.007.011 നിന്റെ മതിലുകള്‍ പണിവാനുള്ള നാള്‍വരുന്നുഅന്നാളില്‍ നിന്റെ അതിര്‍ അകന്നുപോകും.

7:12b.MIC.007.012 അന്നാളില്‍ അശ്ശൂരില്‍നിന്നും മിസ്രയീംപട്ടണങ്ങളില്‍നിന്നും മിസ്രയീം മുതല്‍ നദിവരെയും സമുദ്രംമുതല്‍ സമുദ്രംവരെയും പര്‍വ്വതംമുതല്‍ പര്‍വ്വതംവരെയും അവര്‍ നിന്റെ അടുക്കല്‍ വരും.

7:13b.MIC.007.013 എന്നാല്‍ ഭൂമി നിവാസികള്‍നിമിത്തവും അവരുടെ പ്രവൃത്തികളുടെ ഫലം ഹേതുവായും ശൂന്യമായ്തീരും.

7:14b.MIC.007.014 കര്‍മ്മേലിന്റെ മദ്ധ്യേ കാട്ടില്‍ തനിച്ചിരിക്കുന്നതും നിന്റെ അവകാശവുമായി നിന്റെ ജനമായ ആട്ടിന്‍ കൂട്ടത്തെ നിന്റെ കോല്‍കൊണ്ടു മേയിക്കേണമേ; പുരാതനകാലത്തു എന്നപോലെ അവര്‍ ബാശാനിലും ഗിലെയാദിലും മേഞ്ഞുകൊണ്ടിരിക്കട്ടെ.

7:15b.MIC.007.015 നീ മിസ്രയീംദേശത്തുനിന്നു പുറപ്പെട്ട കാലത്തെന്നപോലെ ഞാന്‍ അവനെ അത്ഭുതങ്ങള്‍ കാണിക്കും.

7:16b.MIC.007.016 ജാതികള്‍ കണ്ടിട്ടു തങ്ങളുടെ സകലവീര്യത്തിലും ലജ്ജിക്കും; അവര്‍ വായ്മേല്‍ കൈ വെക്കയും ചെകിടരായ്തീരുകയും ചെയ്യും.

7:17b.MIC.007.017 അവര്‍ പാമ്പുപോലെ പൊടിനക്കും; നിലത്തെ ഇഴജാതിപോലെ തങ്ങളുടെ ഗുഹകളില്‍നിന്നു വിറെച്ചുംകൊണ്ടു വരും; അവര്‍ പേടിച്ചുംകൊണ്ടു നമ്മുടെ ദൈവമായ യഹോവയുടെ അടുക്കല്‍ വരികയും നിന്നെ ഭയപ്പെടുകയും ചെയ്യും.

7:18b.MIC.007.018 അകൃത്യം ക്ഷമിക്കയും തന്റെ അവകാശത്തില്‍ ശേഷിപ്പുള്ളവരോടു അതിക്രമം മോചിക്കയും ചെയ്യുന്ന നിന്നോടു സമനായ ദൈവം ആരുള്ളു? അവന്‍ എന്നേക്കും കോപം വെച്ചുകൊള്ളുന്നില്ല; ദയയിലല്ലോ അവന്നു പ്രസാദമുള്ളതു.

7:19b.MIC.007.019 അവന്‍ നമ്മോടു വീണ്ടും കരുണ കാണിക്കും നമ്മുടെ അകൃത്യങ്ങളെ ചവിട്ടിക്കളയും; അവരുടെ പാപങ്ങളെ ഒക്കെയും നീ സമുദ്രത്തിന്റെ ആഴത്തില്‍ ഇട്ടുകളയും.

7:20b.MIC.007.020 പുരാതനകാലംമുതല്‍ നീ ഞങ്ങളുടെ പിതാക്കന്മാരോടു സത്യം ചെയ്തിരിക്കുന്ന നിന്റെ വിശ്വസ്തത നീ യാക്കോബിനോടും നിന്റെ ദയ അബ്രാഹാമിനോടും കാണിക്കും.


Holder of rights
Multilingual Bible Corpus

Citation Suggestion for this Object
TextGrid Repository (2025). Malayalam Collection. Micah (Malayalam). Micah (Malayalam). Multilingual Parallel Bible Corpus. Multilingual Bible Corpus. https://hdl.handle.net/21.11113/0000-0016-A696-3