Hosea (Malayalam)
1
1:1b.HOS.001.001 ഉസ്സീയാവു, യോഥാം ആഹാസ്, ഹിസ്കീയാവു എന്നീ യെഹൂദാരാജാക്കന്മാരുടെ കാലത്തും യിസ്രായേല്‍രാജാവായി യോവാശിന്റെ മകനായ യൊരോബെയാമിന്റെ കാലത്തും ബെയേരിയുടെ മകനായ ഹോശേയെക്കു ഉണ്ടായ യഹോവയുടെ അരുളപ്പാടു.
1:2b.HOS.001.002 യഹോവ ഹോശേയമുഖാന്തരം സംസാരിച്ചു തുടങ്ങിയപ്പോള്‍, യഹോവ ഹോശേയയോടുനീ ചെന്നുപരസംഗം ചെയ്യുന്ന ഒരു ഭാര്യയെയും പരസംഗത്തില്‍ ജനിച്ച മക്കളെയും എടുക്ക; ദേശം യഹോവയെ വിട്ടുമാറി കഠിന പരസംഗം ചെയ്തിരിക്കുന്നുവല്ലോ എന്നു കല്പിച്ചു.
1:3b.HOS.001.003 അങ്ങനെ അവന്‍ ചെന്നു ദിബ്ളയീമിന്റെ മകളായ ഗോമരിനെ പരിഗ്രഹിച്ചു; അവള്‍ ഗര്‍ഭം ധരിച്ചു അവന്നു ഒരു മകനെ പ്രസവിച്ചു.
1:4b.HOS.001.004 യഹോവ അവനോടുഅവന്നു യിസ്രെയേല്‍ (ദൈവം വിതെക്കും) എന്നു പേര്‍വിളിക്ക; ഇനി കുറെക്കാലം കഴിഞ്ഞിട്ടു ഞാന്‍ യിസ്രെയേലിന്റെ രക്തപാതകങ്ങളെ യേഹൂഗൃഹത്തോടു സന്ദര്‍ശിച്ചു യിസ്രായേല്‍ഗൃഹത്തിന്റെ രാജത്വം ഇല്ലാതെയാക്കും;
1:5b.HOS.001.005 അന്നാളില്‍ ഞാന്‍ യിസ്രെയേല്‍ താഴ്വരയില്‍വെച്ചു യിസ്രായേലിന്റെ വില്ലു ഒടിച്ചുകളയും എന്നു അരുളിച്ചെയ്തു.
1:6b.HOS.001.006 അവള്‍ പിന്നെയും ഗര്‍ഭംധരിച്ചു ഒരു മകളെ പ്രസവിച്ചു. യഹോവ അവനോടുഅവള്‍ക്കു ലോരൂഹമാ (കരുണ ലഭിക്കാത്തവള്‍) എന്നു പേര്‍ വിളിക്ക; ഞാന്‍ ഇനി യിസ്രായേല്‍ഗൃഹത്തോടു ക്ഷമിപ്പാന്‍ തക്കവണ്ണം അവരോടു ഒട്ടും കരുണ കാണിക്കയില്ല.
1:7b.HOS.001.007 എന്നാല്‍ യെഹൂദാഗൃഹത്തോടു ഞാന്‍ കരുണ കാണിച്ചു, അവരെ വില്ലുകൊണ്ടോ വാള്‍കൊണ്ടോ യുദ്ധംകൊണ്ടോ കുതിരകളെക്കൊണ്ടോ കുതിരച്ചേവകരെക്കൊണ്ടോ രക്ഷിക്കാതെ അവരുടെ ദൈവമായ യഹോവയെക്കൊണ്ടു അവരെ രക്ഷിക്കും എന്നു അരുളിച്ചെയ്തു.
1:8b.HOS.001.008 അവള്‍ ലോരൂഹമയെ മുലകുടി മാറ്റിയശേഷം ഗര്‍ഭം ധരിച്ചു ഒരു മകനെ പ്രസവിച്ചു.
1:9b.HOS.001.009 അപ്പോള്‍ യഹോവഅവന്നു ലോ-അമ്മീ (എന്റെ ജനമല്ല) എന്നു പേര്‍ വിളിക്ക; നിങ്ങള്‍ എന്റെ ജനമല്ല, ഞാന്‍ നിങ്ങള്‍ക്കു ദൈവമായിരിക്കയുമില്ല എന്നു അരുളിച്ചെയ്തു.
1:10b.HOS.001.010 എങ്കിലും യിസ്രായേല്‍മക്കളുടെ സംഖ്യ അളക്കുവാനും എണ്ണുവാനും കഴിയാത്ത കടല്‍ക്കരയിലെ പൂഴിപോലെ ഇരിക്കും; നിങ്ങള്‍ എന്റെ ജനമല്ല എന്നു അവരോടു അരുളിച്ചെയ്തതിന്നു പകരം നിങ്ങള്‍ ജീവനുള്ള ദൈവത്തിന്റെ മക്കള്‍ എന്നു അവരോടു പറയും.
1:11b.HOS.001.011 യെഹൂദാമക്കളും യിസ്രായേല്‍മക്കളും ഒന്നിച്ചുകൂടി തങ്ങള്‍ക്കു ഒരേ തലവനെ നിയമിച്ചു ദേശത്തുനിന്നു പുറപ്പെട്ടുപോകും; യിസ്രെയേലിന്റെ നാള്‍ വലുതായിരിക്കുമല്ലോ.
2
2:1b.HOS.002.001 നിങ്ങളുടെ സഹോദരന്മാര്‍ക്കും അമ്മീ (എന്റെ ജനം) എന്നും നിങ്ങളുടെ സഹോദരി മാര്‍ക്കും രൂഹമാ (കരുണ ലഭിച്ചവള്‍) എന്നും പേര്‍ വിളിപ്പിന്‍ .
2:2b.HOS.002.002 വ്യവഹരിപ്പിന്‍ ; നിങ്ങളുടെ അമ്മയോടു വ്യവഹരിപ്പിന്‍ ; അവള്‍ എന്റെ ഭാര്യയല്ല, ഞാന്‍ അവളുടെ ഭര്‍ത്താവുമല്ല; അവള്‍ പരസംഗം മുഖത്തുനിന്നും വ്യഭിചാരം മുലകളുടെ നടുവില്‍നിന്നും നീക്കിക്കളയട്ടെ.
2:3b.HOS.002.003 അല്ലെങ്കില്‍ ഞാന്‍ അവളെ വസ്ത്രം അഴിച്ചു നഗ്നയാക്കി, ജനിച്ച ദിവസത്തിലെപ്പോലെ നിര്‍ത്തുകയും അവളെ മരുഭൂമിയും വരണ്ട നിലവുംപോലെ ആക്കി, ദാഹംകൊണ്ടു മരിപ്പിക്കുകയും ചെയ്യും.
2:4b.HOS.002.004 ഞാന്‍ അവളുടെ മക്കളോടു കരുണ കാണിക്കയില്ല; അവര്‍ പരസംഗത്തില്‍ ജനിച്ച മക്കളല്ലോ.
2:5b.HOS.002.005 അവരുടെ അമ്മ പരസംഗം ചെയ്തു; അവരെ പ്രസവിച്ചവള്‍ ലജ്ജ പ്രവര്‍ത്തിച്ചു; എനിക്കു അപ്പവും വെള്ളവും ആട്ടുരോമവും ശണവും എണ്ണയും പാനീയവും തരുന്ന എന്റെ ജാരന്മാരുടെ പിന്നാലെ ഞാന്‍ പോകുമെന്നു പറഞ്ഞുവല്ലോ.
2:6b.HOS.002.006 അതുകൊണ്ടു ഞാന്‍ നിന്റെ വഴിയെ മുള്ളുകൊണ്ടു വേലി കെട്ടി അടെക്കും; അവള്‍ തന്റെ പാതകളെ കണ്ടെത്താതവണ്ണം ഞാന്‍ ഒരു മതില്‍ ഉണ്ടാക്കും.
2:7b.HOS.002.007 അവള്‍ ജാരന്മാരെ പിന്തുടരും; എങ്കിലും അവരോടു ഒപ്പം എത്തുകയില്ല; അവള്‍ അവരെ അന്വേഷിക്കും, കണ്ടെത്തുകയില്ലതാനും; അപ്പോള്‍ അവള്‍ഞാന്‍ എന്റെ ആദ്യത്തെ ഭര്‍ത്താവിന്റെ അടുക്കല്‍ മടങ്ങിപ്പോകും; ഇന്നത്തേക്കാള്‍ അന്നു എനിക്കു ഏറെ നന്നായിരുന്നുവല്ലോ എന്നു പറയും.
2:8b.HOS.002.008 അവള്‍ക്കു ധാന്യവും വീഞ്ഞും എണ്ണയും നല്കിയതും ബാലിന്നു വേണ്ടി ഉപയോഗിച്ച അവളുടെ വെള്ളിയും പൊന്നും വര്‍ദ്ധിപ്പിച്ചതിനും ഞാന്‍ എന്നു അവള്‍ അറിഞ്ഞില്ല.
2:9b.HOS.002.009 അതുകൊണ്ടു താല്‍ക്കാലത്തു എന്റെ ധാന്യവും തത്സമയത്തു എന്റെ വീഞ്ഞും ഞാന്‍ മടക്കി എടുക്കയും അവളുടെ നഗ്നത മറെക്കേണ്ടതിന്നു കൊടുത്തിരുന്ന എന്റെ ആട്ടിന്‍ രോമവും ശണയവും ഞാന്‍ എടുത്തുകളകയും ചെയ്യും.
2:10b.HOS.002.010 ഇപ്പോള്‍ ഞാന്‍ അവളുടെ ജാരന്മാര്‍ കാണ്‍കെ അവളുടെ നാണിടത്തെ അനാവൃതമാക്കും; ആരും അവളെ എന്റെ കയ്യില്‍നിന്നു വിടുവിക്കയില്ല.
2:11b.HOS.002.011 ഞാന്‍ അവളുടെ സകലസന്തോഷവും ഉത്സവങ്ങളും അമാവാസികളും ശബ്ബത്തുകളും അവളുടെ വിശേഷദിവസങ്ങളും എല്ലാം ഇല്ലാതെയാക്കും.
2:12b.HOS.002.012 ഇതു എന്റെ ജാരന്മാര്‍ എനിക്കു തന്ന സമ്മാനങ്ങള്‍ എന്നു അവള്‍ പറഞ്ഞ മുന്തിരിവള്ളികളെയും അത്തിവൃക്ഷങ്ങളെയും ഞാന്‍ നശിപ്പിച്ചു കാടാക്കും; കാട്ടുമൃഗങ്ങള്‍ അവയെ തിന്നുകളയും
2:13b.HOS.002.013 അവള്‍ ബാല്‍വിഗ്രഹങ്ങള്‍ക്കു ധൂപം കാണിച്ചു കുണുക്കും ആഭരണങ്ങളുംകൊണ്ടു തന്നെ അലങ്കരിച്ചു തന്റെ ജാരന്മാരെ പിന്തുടര്‍ന്നു എന്നെ മറന്നുകളഞ്ഞ നാളുകളെ ഞാന്‍ അവളോടു സന്ദര്‍ശിക്കും എന്നു യഹോവയുടെ അരുളപ്പാടു.
2:14b.HOS.002.014 അതുകൊണ്ടു ഞാന്‍ അവളെ വശീകരിച്ചു മരുഭൂമിയില്‍ കൊണ്ടുചെന്നു അവളോടു ഹൃദ്യമായി സംസാരിക്കും.
2:15b.HOS.002.015 അവിടെ നിന്നു ഞാന്‍ അവള്‍ക്കു മുന്തിരിത്തോട്ടങ്ങളെയും പ്രത്യാശയുടെ വാതിലായി ആഖോര്‍താഴ്വരയെയും കൊടുക്കും അവള്‍ അവിടെ അവളുടെ യൌവനകാലത്തിലെന്നപോലെയും അവള്‍ മിസ്രയീംദേശത്തുനിന്നു പുറപ്പെട്ടുവന്ന നാളിലെന്നപോലെയും വിധേയ ആകും.
2:16b.HOS.002.016 അന്നാളില്‍ നീ എന്നെ ബാലീ (ഉടയവനേ) എന്നല്ല ഈശീ (ഭര്‍ത്താവേ) എന്നു വിളിക്കും എന്നു യഹോവയുടെ അരുളപ്പാടു.
2:17b.HOS.002.017 ഞാന്‍ ബാല്‍വിഗ്രഹങ്ങളുടെ പേരുകളെ അവളുടെ വായില്‍നിന്നു നീക്കിക്കളയും; ഇനി ആരും അവയെ പേര്‍ചൊല്ലി സ്മരിക്കയുമില്ല.
2:18b.HOS.002.018 അന്നാളില്‍ ഞാന്‍ അവര്‍ക്കും വേണ്ടി കാട്ടിലെ മൃഗങ്ങളോടും ആകാശത്തിലെ പക്ഷികളോടും നിലത്തിലെ ഇഴജാതികളോടും ഒരു നിയമം ചെയ്യും; ഞാന്‍ വില്ലും വാളും യുദ്ധവും ഭൂമിയില്‍നിന്നു നീക്കി, അവരെ നിര്‍ഭയം വസിക്കുമാറാക്കും.
2:19b.HOS.002.019 ഞാന്‍ നിന്നെ സദാകാലത്തേക്കും എനിക്കു വിവാഹത്തിന്നു നിശ്ചയിക്കും; അതേ, നീതിയോടും ന്യായത്തോടും ദയയോടും കരുണയോടുംകൂടെ നിന്നെ എനിക്കു വിവാഹത്തിന്നു നിശ്ചയിക്കും.
2:20b.HOS.002.020 ഞാന്‍ വിശ്വസ്തതയോടെ നിന്നെ എനിക്കു വിവാഹത്തിന്നു നിശ്ചയിക്കും; നീ യഹോവയെ അറികയും ചെയ്യും.
2:21b.HOS.002.021 ആ കാലത്തു ഞാന്‍ ഉത്തരം നലകും എന്നു യഹോവ അരുളിച്ചെയ്യുന്നുഞാന്‍ ആകാശത്തിന്നു ഉത്തരം നലകും; അതു ഭൂമിക്കു ഉത്തരം നലകും;
2:22b.HOS.002.022 ഭൂമി ധാന്യത്തിന്നും വീഞ്ഞിന്നും എണ്ണെക്കും ഉത്തരം നലകും; അവ യിസ്രെയേലിന്നും ഉത്തരം നലകും.
2:23b.HOS.002.023 ഞാന്‍ അതിനെ എനിക്കായി ദേശത്തു വിതെക്കും; കരുണ ലഭിക്കാത്തവളോടു ഞാന്‍ കരുണ കാണിക്കും എന്റെ ജനമല്ലാത്തതിനോടുനീ എന്റെ ജനം എന്നു ഞാന്‍ പറയും; നീ എന്റെ ദൈവം എന്നു അവരും പറയും.
3
3:1b.HOS.003.001 അനന്തരം യഹോവ എന്നോടുയിസ്രായേല്‍മക്കള്‍ അന്യദേവന്മാരോടു ചേര്‍ന്നു മുന്തിരിയടകളില്‍ ഇഷ്ടപ്പെട്ടിട്ടും യഹോവ അവരെ സ്നേഹിക്കുന്നതുപോലെ നീ ഇനിയും ചെന്നു ഒരു ജാരനാല്‍ സ്നേഹിക്കപ്പെട്ടു വ്യഭിചാരിണിയായിരിക്കുന്ന സ്ത്രീയെ സ്നേഹിച്ചുകൊണ്ടിരിക്ക എന്നു കല്പിച്ചു.
3:2b.HOS.003.002 അങ്ങനെ ഞാന്‍ അവളെ പതിനഞ്ചു വെള്ളിക്കാശിന്നും ഒന്നര ഹോമെര്‍ യവത്തിന്നും മേടിച്ചു അവളോടു
3:3b.HOS.003.003 നീ ബഹുകാലം അടങ്ങിപ്പാര്‍ക്കേണം; പരസംഗം ചെയ്കയോ മറ്റൊരു പരുഷന്നു പരിഗ്രഹമായിരിക്കയോ അരുതു; ഞാനും അങ്ങനെ തന്നേ ചെയ്യും എന്നു പറഞ്ഞു.
3:4b.HOS.003.004 ഈ വിധത്തില്‍ യിസ്രായേല്‍മക്കള്‍ ബഹുകാലം രാജാവില്ലാതെയും പ്രഭുവില്ലാതെയും യാഗമില്ലാതെയും പ്രതിഷ്ഠയില്ലാതെയും എഫോദില്ലാതെയും ഗൃഹബിംബമില്ലാതെയും ഇരിക്കും.
3:5b.HOS.003.005 പിന്നത്തേതില്‍ യിസ്രായേല്‍മക്കള്‍ തിരഞ്ഞു തങ്ങളുടെ ദൈവമായ യഹോവയെയും തങ്ങളുടെ രാജാവായ ദാവീദിനെയും അന്വേഷിക്കും; ഭാവികാലത്തു അവര്‍ ഭയപ്പെട്ടുംകൊണ്ടു യഹോവയിങ്കലേക്കും അവന്റെ നന്മയിങ്കലേക്കും വരും.
4
4:1b.HOS.004.001 യിസ്രായേല്‍മക്കളേ, യഹോവയുടെ വചനം കേള്‍പ്പിന്‍ ; യഹോവേക്കു ദേശനിവാസികളോടു ഒരു വ്യവഹാരം ഉണ്ടു; ദേശത്തു സത്യവും ഇല്ല, ദയയും ഇല്ല, ദൈവപരിജ്ഞാനവുമില്ല.
4:2b.HOS.004.002 അവര്‍ ആണയിടുന്നു; ഭോഷകു പറയുന്നു; കുല ചെയ്യുന്നു; മോഷ്ടിക്കുന്നു; വ്യഭിചരിക്കുന്നു; വീടുമുറിക്കുന്നു; രക്തപാതകത്തോടു രക്തപാതകം കൂട്ടുന്നു.
4:3b.HOS.004.003 അതുകൊണ്ടു ദേശം ദുഃഖിക്കുന്നു; അതിലെ സകലനിവാസികളും വയലിലെ മൃഗങ്ങളും ആകാശത്തിലെ പറവകളും ക്ഷീണിച്ചുപോകുന്നു; സമുദ്രത്തിലെ മത്സ്യങ്ങളും ഇല്ലാതെയാകുന്നു.
4:4b.HOS.004.004 എങ്കിലും ആരും വാദിക്കരുതു; ആരും ശാസിക്കയും അരുതു; നിന്റെ ജനമോ, പുരോഹിതനോടു വാദിക്കുന്നവരെപ്പോലെ ഇരിക്കുന്നു.
4:5b.HOS.004.005 അതുകൊണ്ടു നീ പകല്‍ സമയത്തു ഇടറിവീഴും; പ്രവാചകനും നിന്നോടുകൂടെ രാത്രിയില്‍ ഇടറിവീഴും; നിന്റെ അമ്മയെ ഞാന്‍ നശിപ്പിക്കും.
4:6b.HOS.004.006 പരിജ്ഞാനമില്ലായ്കയാല്‍ എന്റെ ജനം നശിച്ചുപോകുന്നു; പരിജ്ഞാനം ത്യജിക്കകൊണ്ടു നീ എനിക്കു പുരോഹിതനായിരിക്കാതവണ്ണം ഞാന്‍ നിന്നെയും ത്യജിക്കും; നീ നിന്റെ ദൈവത്തിന്റെ ന്യായപ്രമാണം മറന്നുകളഞ്ഞതുകൊണ്ടു ഞാനും നിന്റെ മക്കളെ മറെക്കും.
4:7b.HOS.004.007 അവര്‍ പെരുകുന്തോറും എന്നോടു ഏറെ പാപം ചെയ്തു; ഞാന്‍ അവരുടെ മഹത്വത്തെ ലജ്ജയായി മാറ്റും.
4:8b.HOS.004.008 അവര്‍ എന്റെ ജനത്തിന്റെ പാപംകൊണ്ടു ഉപജീവനം കഴിക്കുന്നു; അവരുടെ അകൃത്യത്തിന്നായിട്ടു ആഗ്രഹിക്കുന്നു.
4:9b.HOS.004.009 ആകയാല്‍ ജനത്തിന്നും പുരോഹിതന്നും ഒരുപോലെ ഭവിക്കും. ഞാന്‍ അവരുടെ നടപ്പു അവരോടു സന്ദര്‍ശിച്ചു അവരുടെ പ്രവൃത്തികള്‍ക്കു തക്കവണ്ണം അവര്‍ക്കും പകരം കൊടുക്കും.
4:10b.HOS.004.010 അവര്‍ ഭക്ഷിച്ചാലും തൃപ്തി പ്രാപിക്കയില്ല; അവര്‍ സ്ത്രീസംഗംചെയ്താലും പെരുകുകയില്ല; യഹോവയെ കൂട്ടാക്കുന്നതു അവര്‍ വിട്ടുകളഞ്ഞുവല്ലോ.
4:11b.HOS.004.011 പരസംഗവും വീഞ്ഞും പുതിയ വീഞ്ഞും ബുദ്ധിയെ കെടുത്തുകളയുന്നു.
4:12b.HOS.004.012 എന്റെ ജനം തങ്ങളുടെ മരത്തോടു അരുളപ്പാടു ചോദിക്കുന്നു; അവരുടെ വടി അവരോടു ലക്ഷണം പറയുന്നു; പരസംഗമോഹം അവരെ ഭ്രമിപ്പിക്കുന്നു; അവര്‍ തങ്ങളുടെ ദൈവത്തെ വിട്ടു പരസംഗം ചെയ്യുന്നു.
4:13b.HOS.004.013 അവര്‍ പര്‍വ്വതശിഖരങ്ങളില്‍ ബലി കഴിക്കുന്നു; കുന്നുകളില്‍ അവര്‍ നല്ല തണലുള്ള കരുവേലത്തിന്റെയും പുന്നയുടെയും ആലിന്റെയും കീഴെ ധൂപം കാട്ടുന്നു; അവിടെ നിങ്ങളുടെ പുത്രിമാര്‍ പരസംഗം ചെയ്യുന്നു; നിങ്ങളുടെ പുത്രഭാര്യമാര്‍ വ്യഭിചരിക്കുന്നു.
4:14b.HOS.004.014 നിങ്ങളുടെ പുത്രിമാര്‍ പരസംഗം ചെയ്യുന്നതും നിങ്ങളുടെ പുത്രഭാര്യമാര്‍ വ്യഭിചരിച്ചുനടക്കുന്നതും ഞാന്‍ സന്ദര്‍ശിക്കയില്ല; അവര്‍ തന്നേ വേശ്യാസ്ത്രീകളോടു കൂടെ വേറിട്ടുപോകയും ദേവദാസികളോടുകൂടെ ബലികഴിക്കയും ചെയ്യുന്നു; ഇങ്ങനെ ബുദ്ധിയില്ലാത്ത ജനം നശിച്ചുപോകും.
4:15b.HOS.004.015 യിസ്രായേലേ, നി പരസംഗം ചെയ്താലും യെഹൂദാ അപരാധം ചെയ്യാതെയിരിക്കട്ടെ; നിങ്ങള്‍ ഗില്ഗാലിലേക്കു ചെല്ലരുതു; ബേത്ത്--ആവെനിലേക്കു കയറിപ്പോകരുതു; യഹോവയാണ എന്നു സത്യം ചെയ്കയുമരുതു.
4:16b.HOS.004.016 യിസ്രായേല്‍ ദുശ്ശാഠ്യമുള്ള പശുക്കിടാവിനെപ്പോലെ ദുശ്ശാഠ്യം കാണിച്ചാല്‍ യഹോവ അവരെ ഒരു വിശാലസ്ഥലത്തു കുഞ്ഞാടിനെപ്പോലെ മേയിക്കുമോ?
4:17b.HOS.004.017 എഫ്രയീം വിഗ്രഹങ്ങളുടെ കൂട്ടാളിയാകുന്നു; അവനെ വിട്ടുകളക.
4:18b.HOS.004.018 മദ്യപാനം കഴിയുമ്പോള്‍ അവര്‍ പരസംഗം ചെയ്യും; അവരുടെ പ്രഭുക്കന്മാര്‍ ലജ്ജയില്‍ അത്യന്തം ഇഷ്ടപ്പെടുന്നു.
4:19b.HOS.004.019 കാറ്റു അവളെ ചിറകുകൊണ്ടു ചുറ്റിപ്പിടിക്കുന്നു. അവര്‍ തങ്ങളുടെ ബലികള്‍ഹേതുവായി ലജ്ജിച്ചുപോകും.
5
5:1b.HOS.005.001 പുരോഹിതന്മാരേ, കേള്‍പ്പിന്‍ ; യിസ്രായേല്‍ഗൃഹമേ, ചെവിക്കൊള്‍വിന്‍ ; രാജഗൃഹമേ, ചെവിതരുവിന്‍ ; നിങ്ങള്‍ മിസ്പെക്കു ഒരു കണിയും താബോരിന്മേല്‍ വിരിച്ച വലയും ആയിത്തീര്‍ന്നിരിക്കകൊണ്ടു ന്യായവിധി നിങ്ങള്‍ക്കു വരുന്നു.
5:2b.HOS.005.002 മത്സരികള്‍ വഷളത്വത്തില്‍ ആണ്ടുപോയിരിക്കുന്നു; ഞാനോ അവര്‍ക്കും ഏവര്‍ക്കും ഒരു ശാസകന്‍ ആകുന്നു.
5:3b.HOS.005.003 ഞാന്‍ എഫ്രായീമിനെ അറിയുന്നു; യിസ്രായേല്‍ എനിക്കു മറഞ്ഞിരിക്കുന്നതുമില്ല; എഫ്രയീമേ, നീ ഇപ്പോള്‍ പരസംഗം ചെയ്തിരിക്കുന്നു; യിസ്രായേല്‍ മലിനമായിരിക്കുന്നു.
5:4b.HOS.005.004 അവര്‍ തങ്ങളുടെ ദൈവത്തിന്റെ അടുക്കലേക്കു മടങ്ങിവരേണ്ടതിന്നു അവരുടെ പ്രവൃത്തികള്‍ സമ്മതിക്കുന്നില്ല; പരസംഗമോഹം അവരുടെ ഉള്ളില്‍ ഉണ്ടു; അവര്‍ യഹോവയെ അറിയുന്നതുമില്ല.
5:5b.HOS.005.005 യിസ്രായേലിന്റെ അഹംഭാവം അവന്റെ മുഖത്തു സാക്ഷീകരിക്കുന്നു; അതുകൊണ്ടു യിസ്രായേലും എഫ്രയീമും തങ്ങളുടെ അകൃത്യത്താല്‍ ഇടറിവീഴും; യെഹൂദയും അവരോടുകൂടെ ഇടറിവീഴും.
5:6b.HOS.005.006 യഹോവയെ അന്വേഷിക്കേണ്ടതിന്നു അവര്‍ ആടുകളെയും കന്നുകാലികളെയും കൊണ്ടുചെല്ലും; എങ്കിലും അവര്‍ അവനെ കണ്ടെത്തുകയില്ല; അവന്‍ അവരെ വിട്ടുമാറിയിരിക്കുന്നു.
5:7b.HOS.005.007 അവര്‍ അന്യപുത്രന്മാരെ ജനിപ്പിച്ചിരിക്കകൊണ്ടു അവര്‍ യഹോവയോടു വിശ്വാസപാതകം ചെയ്തിരിക്കുന്നു. ഇപ്പോള്‍ ഒരു അമാവാസ്യ അവരെ അവരുടെ ഔഹരികളോടുകൂടെ തിന്നുകളയും.
5:8b.HOS.005.008 ഗിബെയയില്‍ കാഹളവും രാമയില്‍ തൂര്‍യ്യവും ഊതുവിന്‍ ; ബേത്ത്--ആവെനില്‍ പോര്‍വിളി കൂട്ടുവിന്‍ ; ബെന്യാമീനേ, നിന്റെ പിറകെ വരുന്നു.
5:9b.HOS.005.009 ശിക്ഷാദിവസത്തില്‍ എഫ്രയീം ശൂന്യമാകും; നിശ്ചയമുള്ളതു ഞാന്‍ യിസ്രായേല്‍ ഗോത്രങ്ങളുടെ ഇടയില്‍ അറിയിച്ചിരിക്കുന്നു.
5:10b.HOS.005.010 യെഹൂദാപ്രഭുക്കന്മാര്‍ അതിര്‍ മാറ്റുന്നവരെപ്പോലെ ആയിത്തീര്‍ന്നു; അതുകൊണ്ടു ഞാന്‍ എന്റെ ക്രോധം വെള്ളംപോലെ അവരുടെ മേല്‍ പകരും.
5:11b.HOS.005.011 എഫ്രയീമിന്നു മാനുഷകല്പന അനുസരിച്ചു നടപ്പാന്‍ ഇഷ്ടം തോന്നിയതുകൊണ്ടു അവന്‍ പീഡിതനും വ്യവഹാരത്തില്‍ തോറ്റവനും ആയിരിക്കുന്നു.
5:12b.HOS.005.012 അതുകൊണ്ടു ഞാന്‍ എഫ്രയീമിന്നു പുഴുവും യെഹൂദാഗൃഹത്തിന്നു ദ്രവത്വവുമായിരിക്കും.
5:13b.HOS.005.013 എഫ്രയീം തന്റെ വ്യാധിയും യെഹൂദാ തന്റെ മുറിവും കണ്ടപ്പോള്‍ എഫ്രയീം അശ്ശൂരില്‍ചെന്നു യുദ്ധതല്പരനായ രാജാവിന്റെ അടുക്കല്‍ ആളയച്ചു; എങ്കിലും നിങ്ങളെ സൌഖ്യമാക്കുവാനും നിങ്ങളുടെ മുറിവു പൊറുപ്പിപ്പാനും അവന്നു കഴിഞ്ഞില്ല.
5:14b.HOS.005.014 ഞാന്‍ എഫ്രയീമിന്നു ഒരു സിംഹംപോലെയും യെഹൂദാഗൃഹത്തിന്നു ഒരു ബാലസിംഹംപോലെയും ഇരിക്കും; ഞാന്‍ തന്നേ കടിച്ചുകീറി പൊയ്ക്കളയും; ഞാന്‍ പിടിച്ചു കൊണ്ടുപോകും; ആരും വിടുവിക്കയുമില്ല.
5:15b.HOS.005.015 അവര്‍ കുറ്റം ഏറ്റുപറഞ്ഞു എന്റെ മുഖം അന്വേഷിക്കുവോളം ഞാന്‍ മടങ്ങിപ്പോയി എന്റെ സ്ഥലത്തു ഇരിക്കും; കഷ്ടതയില്‍ അവര്‍ എന്നെ ജാഗ്രതയോടെ അന്വേഷിക്കും.
6
6:1b.HOS.006.001 വരുവിന്‍ നാം യഹോവയുടെ അടുക്കലേക്കു ചെല്ലുക. അവന്‍ നമ്മെ കടിച്ചു കീറിയിരിക്കുന്നു; അവന്‍ സൌഖ്യമാക്കും; അവന്‍ നമ്മെ അടിച്ചിരിക്കുന്നു; അവന്‍ മുറിവു കെട്ടും.
6:2b.HOS.006.002 രണ്ടു ദിവസം കഴിഞ്ഞിട്ടു അവന്‍ നമ്മെ ജീവിപ്പിക്കും; മൂന്നാം ദിവസം അവന്‍ നമ്മെ എഴുന്നേല്പിക്കും; നാം അവന്റെ മുമ്പാകെ ജീവിക്കയും ചെയ്യും.
6:3b.HOS.006.003 നാം അറിഞ്ഞുകൊള്‍ക; യഹോവയെ അറിവാന്‍ നാം ഉത്സാഹിക്ക; അവന്റെ ഉദയം പ്രഭാതംപോലെ നിശ്ചയമുള്ളതു; അവന്‍ മഴപോലെ ഭൂമിയെ നനെക്കുന്നു പിന്‍ മഴപോലെ തന്നേ, നമ്മുടെ അടുക്കല്‍ വരും.
6:4b.HOS.006.004 എഫ്രയീമേ, ഞാന്‍ നിനക്കു എന്തു ചെയ്യേണ്ടു? യെഹൂദയേ, ഞാന്‍ നിനക്കു എന്തു ചെയ്യേണ്ടു? നിങ്ങളുടെ വാത്സല്യം പ്രഭാതമേഘംപോലെയും പുലര്‍ച്ചെക്കു നീങ്ങിപ്പോകുന്ന മഞ്ഞുപോലെയും ഇരിക്കുന്നു.
6:5b.HOS.006.005 അതുകൊണ്ടു ഞാന്‍ പ്രവാചകന്മാര്‍ മുഖാന്തരം അവരെ വെട്ടി, എന്റെ വായിലെ വചനങ്ങളാല്‍ അവരെ കൊന്നുകളഞ്ഞു; എന്റെ ന്യായം വെളിച്ചംപോലെ ഉദിക്കുന്നു.
6:6b.HOS.006.006 യാഗത്തിലല്ല, ദയയിലും ഹോമയാഗങ്ങളെക്കാള്‍ ദൈവപരിജ്ഞാനത്തിലും ഞാന്‍ പ്രസാദിക്കുന്നു.
6:7b.HOS.006.007 എന്നാല്‍ അവര്‍ ആദാം എന്നപോലെ നിയമത്തെ ലംഘിച്ചു; അവിടെ അവര്‍ എന്നോടു വിശ്വാസപാതകം ചെയ്തിരിക്കുന്നു.
6:8b.HOS.006.008 ഗിലയാദ് അകൃത്യം പ്രവര്‍ത്തിക്കുന്നവരുടെപട്ടണം, അതു രക്തംകൊണ്ടു മലിനമായിരിക്കുന്നു.
6:9b.HOS.006.009 പതിയിരിക്കുന്ന കവര്‍ച്ചക്കാരെപ്പോലെ ഒരു കൂട്ടം പുരോഹിതന്മാര്‍ ശെഖേമിലേക്കുള്ള വഴിയില്‍ കുല ചെയ്യുന്നു; അതേ, അവര്‍ ദുഷ്കര്‍മ്മം ചെയ്യുന്നു.
6:10b.HOS.006.010 യിസ്രായേല്‍ഗൃഹത്തില്‍ ഞാന്‍ ഒരു ഭയങ്കരകാര്യം കണ്ടിരിക്കുന്നു; അവിടെ എഫ്രയീം പരസംഗം ചെയ്തു, യിസ്രായേല്‍ മലിനമായുമിരിക്കുന്നു.
6:11b.HOS.006.011 യെഹൂദയേ, ഞാന്‍ എന്റെ ജനത്തിന്റെ സ്ഥിതി മാറ്റുമ്പോള്‍, നിനക്കും ഒരു കൊയ്ത്തു വെച്ചിരിക്കുന്നു.
7
7:1b.HOS.007.001 ഞാന്‍ യിസ്രായേലിന്നു ചികിത്സ ചെയ്യുമ്പോള്‍, എഫ്രയീമിന്റെ അകൃത്യവും ശമര്‍യ്യയുടെ ദുഷ്ടതയും വെളിപ്പെട്ടുവരുന്നു; അവര്‍ വ്യാജം പ്രവര്‍ത്തിക്കുന്നു; അകത്തു കള്ളന്‍ കടക്കുന്നു; പുറത്തു കവര്‍ച്ചക്കാരുടെ കൂട്ടം കൊള്ളയിടുന്നു.
7:2b.HOS.007.002 അവരുടെ ദുഷ്ടതയൊക്കെയും ഞാന്‍ ഔര്‍ക്കുംന്നു എന്നു അവര്‍ മനസ്സില്‍ വിചാരിക്കുന്നില്ല, ഇപ്പോള്‍ അവരുടെ സ്വന്തപ്രവര്‍ത്തികള്‍ അവരെ ചുറ്റിയിരിക്കുന്നു; അവ എന്റെ മുമ്പാകെ ഇരിക്കുന്നു.
7:3b.HOS.007.003 അവര്‍ ദുഷ്ടതകൊണ്ടു രാജാവിനെയും ഭോഷകുകൊണ്ടു പ്രഭുക്കന്മാരെയും സന്തോഷിപ്പിക്കുന്നു.
7:4b.HOS.007.004 അവര്‍ എല്ലാവരും വ്യഭിചാരികള്‍ ആകുന്നു; അപ്പക്കാരന്‍ ചൂടുപിടിപ്പിക്കുന്ന അപ്പക്കൂടുപോലെ ഇരിക്കുന്നു; മാവു കുഴെച്ചതുമുതല്‍ അതു പുളിക്കുവോളം തീയെരിക്കാതിരിക്കും.
7:5b.HOS.007.005 നമ്മുടെ രാജാവിന്റെ ദിവസത്തില്‍ പ്രഭുക്കന്മാര്‍ക്കും വീഞ്ഞിന്റെ ഉഷ്ണത്താല്‍ ദീനം പിടിക്കുന്നു; അവന്‍ പരിഹാസികളോടുകൂടെ കൈ നീട്ടുന്നു.
7:6b.HOS.007.006 അവര്‍ പതിയിരിക്കുന്ന സമയത്തു തങ്ങളുടെ ഹൃദയത്തെ അപ്പക്കൂടുപോലെ ഒരുക്കിയിരിക്കുന്നു; അവരുടെ അപ്പക്കാരന്‍ രാത്രി മുഴുവനും ഉറങ്ങുന്നു; രാവിലെ അതു ജ്വലിക്കുന്ന തീപോലെ കത്തുന്നു.
7:7b.HOS.007.007 അവരൊക്കെയും അപ്പക്കൂടുപോലെ ചൂടുപിടിച്ചു, തങ്ങളുടെ ന്യായാധിപതിമാരെ തിന്നുകളയുന്നു; അവരുടെ രാജാക്കന്മാര്‍ ഒക്കെയും വീണിരിക്കുന്നു; അവരുടെ ഇടയില്‍ എന്നോടു അപേക്ഷിക്കുന്നവന്‍ ആരുമില്ല.
7:8b.HOS.007.008 എഫ്രയീം ജാതികളോടു ഇടകലര്‍ന്നിരിക്കുന്നു; എഫ്രയീം മറിച്ചിടാത്ത ദോശ ആകുന്നു.
7:9b.HOS.007.009 അന്യജാതികള്‍ അവന്റെ ബലം തിന്നുകളഞ്ഞു എങ്കിലും അവന്‍ അറിയുന്നില്ല; അവന്നു അവിടവിടെ നരെച്ചിരിക്കുന്നു എങ്കിലും അവന്‍ അറിയുന്നില്ല.
7:10b.HOS.007.010 യിസ്രായേലിന്റെ അഹംഭാവം അവന്റെ മുഖത്തു സാക്ഷീകരിക്കുന്നു; എന്നാല്‍ അവര്‍ തങ്ങളുടെ ദൈവമായ യഹോവയുടെ അടുക്കല്‍ മടങ്ങിവന്നിട്ടില്ല; ഇതില്‍ ഒക്കെയും അവനെ അന്വേഷിച്ചിട്ടും ഇല്ല.
7:11b.HOS.007.011 എഫ്രയീം ബുദ്ധിയില്ലാത്ത പൊട്ടപ്രാവുപോലെ ആകുന്നു; അവര്‍ മിസ്രയീമിനെ വിളിക്കയും അശ്ശൂരിലേക്കു പോകയും ചെയ്യന്നു.
7:12b.HOS.007.012 അവര്‍ പോകുമ്പോള്‍ ഞാന്‍ എന്റെ വല അവരുടെ മേല്‍ വീശും; ഞാന്‍ അവരെ ആകാശത്തിലെ പറവകളെപ്പോലെ താഴെ വരുത്തും; അവരുടെ സഭയെ കേള്‍പ്പിച്ചതുപോലെ ഞാന്‍ അവരെ ശിക്ഷിക്കും.
7:13b.HOS.007.013 അവര്‍ എന്നെ വിട്ടു ഔടിപ്പോയതുകൊണ്ടു അവര്‍ക്കും അയ്യോ കഷ്ടം; അവര്‍ എന്നോടു അതിക്രമം ചെയ്കകൊണ്ടു അവര്‍ക്കും നാശം; ഞാന്‍ അവരെ വീണ്ടെടുപ്പാന്‍ വിചാരിച്ചിട്ടും അവര്‍ എന്നോടു ഭോഷകു സംസാരിക്കുന്നു.
7:14b.HOS.007.014 അവര്‍ ഹൃദയപൂര്‍വ്വം എന്നോടു നിലവിളിക്കാതെ കിടക്കയില്‍വെച്ചു മുറയിടുന്നു; അവര്‍ ധാന്യവും വീഞ്ഞും നിമിത്തം ഒന്നിച്ചുകൂടുന്നു; അവര്‍ എന്നോടു മത്സരിക്കുന്നു.
7:15b.HOS.007.015 ഞാന്‍ അവരുടെ ഭുജങ്ങളെ അഭ്യസിപ്പിച്ചു ബലപ്പെടുത്തീട്ടും അവര്‍ എന്റെ നേരെ ദോഷം നിരൂപിക്കുന്നു.
7:16b.HOS.007.016 അവര്‍ തിരിയുന്നു, മേലോട്ടു അല്ലതാനും; അവര്‍ വഞ്ചനയുള്ള വില്ലുപോലെ ആകുന്നു; അവരുടെ പ്രഭുക്കന്മാര്‍ നാവിന്റെ ക്രോധംനിമിത്തം വാളുകൊണ്ടു വീഴും; അതു മിസ്രയീംദേശത്തു അവര്‍ക്കും പരിഹാസഹേതുവായ്തീരും.
8
8:1b.HOS.008.001 അവര്‍ എന്റെ നിയമത്തെ ലംഘിച്ചു എന്റെ ന്യായപ്രമാണത്തിന്നു വിരോധമായി അതിക്രമം ചെയ്തതുകൊണ്ടു കാഹളം വായില്‍ വെക്കുക; കഴുകനെപ്പോലെ യഹോവയുടെ ആലയത്തിന്മേല്‍ ചാടിവീഴുക.
8:2b.HOS.008.002 അവര്‍ എന്നോടുദൈവമേ, യിസ്രായേലാകുന്ന ഞങ്ങള്‍ നിന്നെ അറിയുന്നു എന്നു നിലവിളിക്കുന്നു.
8:3b.HOS.008.003 യിസ്രായേല്‍ നന്മയായതിനെ ഉപേക്ഷിച്ചുകളഞ്ഞിരിക്കുന്നു; ശത്രു അവനെ പിന്തുടരട്ടെ.
8:4b.HOS.008.004 അവര്‍ രാജാക്കന്മാരെ വാഴിച്ചു, ഞാന്‍ മുഖാന്തരം അല്ലതാനും; ഞാന്‍ അറിയാതെ പ്രഭുക്കന്മാരെ അവര്‍ നിയമിച്ചിരിക്കുന്നു; അവര്‍ ഛേദിക്കപ്പെടേണ്ടതിന്നു വെള്ളികൊണ്ടും പൊന്നുകൊണ്ടും തങ്ങള്‍ക്കു വിഗ്രഹങ്ങളെ ഉണ്ടാക്കി.
8:5b.HOS.008.005 ശമര്‍യ്യയോ, നിന്റെ പശുക്കിടാവിനെ അവന്‍ വെറുക്കുന്നു; എന്റെ കോപം അവരുടെ നേരെ ജ്വലിക്കുന്നു; അവര്‍ക്കും കുറ്റമില്ലായ്മ എത്രത്തോളം അസാദ്ധ്യമായിരിക്കും?
8:6b.HOS.008.006 ഇതു യിസ്രായേലിന്റെ പണി തന്നേ; ഒരു കൌശലപ്പണിക്കാരന്‍ അതിനെ ഉണ്ടാക്കി, അതു ദൈവമല്ല; ശമര്‍യ്യയുടെ പശുക്കിടാവുനുറുങ്ങിപ്പോകും.
8:7b.HOS.008.007 അവര്‍ കാറ്റു വിതെച്ചു, ചുഴലിക്കാറ്റു കൊയ്യും; അതിന്നു തണ്ടില്ല, ഞാറു മാവിനെ നലകുകയുമില്ല; നല്കിയാലും അന്യജാതികള്‍ അതിനെ വിഴുങ്ങിക്കളയും.
8:8b.HOS.008.008 യിസ്രായേലിനെ വിഴുങ്ങിപ്പോയി; അവര്‍ ഇപ്പോള്‍ ജാതികളുടെ ഇടയില്‍ ഇഷ്ടമില്ലാത്ത ഒരു പാത്രംപോലെയിരിക്കുന്നു.
8:9b.HOS.008.009 അവര്‍ തനിച്ചു നടക്കുന്ന കാട്ടുകഴുതപോലെ അശ്ശൂരിലേക്കു പോയി; എഫ്രയീം ജാരന്മാരെ കൂലിക്കു വാങ്ങിയിരിക്കുന്നു.
8:10b.HOS.008.010 അവര്‍ ജാതികളുടെ ഇടയില്‍നിന്നു ജാരന്മാരെ കൂലിക്കു വാങ്ങിയാലും ഞാന്‍ ഇപ്പോള്‍ അവരെ കൂട്ടും; അവര്‍ പ്രഭുക്കന്മാരുടെ രാജാവിന്റെ ചുമടിന്‍ കീഴില്‍ വേഗത്തില്‍ വേദനപ്പെടും.
8:11b.HOS.008.011 എഫ്രയീം പാപപരിഹാരത്തിന്നായി അനേകം യാഗപീഠങ്ങളെ ഉണ്ടാക്കിയതുകൊണ്ടു, യാഗപീഠങ്ങള്‍ അവന്നു പാപഹേതുവായി തീര്‍ന്നിരിക്കുന്നു.
8:12b.HOS.008.012 ഞാന്‍ എന്റെ ന്യായപ്രമാണം അവന്നു പതിനായിരം കല്പനയായി എഴുതിക്കൊടുത്താലും അവ അപൂര്‍വ്വകാര്യമായി എണ്ണപ്പെടുന്നു.
8:13b.HOS.008.013 അവര്‍ എന്റെ അര്‍പ്പണയാഗങ്ങളെ അറുത്തു മാംസം തിന്നുന്നു; എന്നാല്‍ യഹോവ അവയില്‍ പ്രസാദിക്കുന്നില്ല; ഇപ്പോള്‍ അവന്‍ അവരുടെ അകൃത്യം ഔര്‍ത്തു അവരുടെ പാപം സന്ദര്‍ശിക്കും; അവര്‍ മിസ്രയീമിലേക്കു മടങ്ങിപ്പോകേണ്ടിവരും.
8:14b.HOS.008.014 യിസ്രായേല്‍ തന്നെ ഉണ്ടാക്കിയവനെ മറന്നു മന്ദിരങ്ങളെ പണിതിരിക്കുന്നു; യെഹൂദാ ഉറപ്പുള്ള പട്ടണങ്ങളെ വര്‍ദ്ധിപ്പിച്ചിരിക്കുന്നു; എന്നാല്‍ ഞാന്‍ അവന്റെ പട്ടണങ്ങളില്‍ തീ അയക്കും; അതു അവയിലെ അരമനകളെ ദഹിപ്പിച്ചുകളയും.
9
9:1b.HOS.009.001 യിസ്രായേലേ, നീ നിന്റെ ദൈവത്തെ വിട്ടു പരസംഗം ചെയ്തുനടക്കയും ധാന്യക്കളങ്ങളില്‍ ഒക്കെയും വേശ്യാസമ്മാനം ആഗ്രഹിക്കയും ചെയ്തിരിക്കയാല്‍ നീ ശേഷം ജാതികളെപ്പോലെ ഘോഷത്തോടെ സന്തോഷിക്കരുതു.
9:2b.HOS.009.002 കളവും ചക്കും അവരെ പോഷിപ്പിക്കയില്ല, പുതുവിഞ്ഞു അതില്‍ ഇല്ലാതെയാകും.
9:3b.HOS.009.003 അവര്‍ യഹോവയുടെ ദേശത്തു പാര്‍ക്കുംകയില്ല; എഫ്രയീം മിസ്രയീമിലേക്കു മടങ്ങിപ്പോകയും അശ്ശൂരില്‍വെച്ചു മലിനമായതു തിന്നുകയും ചെയ്യും.
9:4b.HOS.009.004 അവര്‍ യഹോവേക്കു വീഞ്ഞുപകര്‍ന്നു അര്‍പ്പിക്കയില്ല; അവരുടെ ഹനനയാഗങ്ങള്‍ അവന്നു പ്രസാദമായിരിക്കയുമില്ല; അവരുടെ അപ്പം അവര്‍ക്കും വിലാപത്തിന്റെ അപ്പംപോലെയിരിക്കും; അതു തിന്നുന്നവനൊക്കെയും അശുദ്ധനായിത്തീരും; അവരുടെ അപ്പം വിശപ്പടക്കുവാന്‍ മാത്രം അവര്‍ക്കും ഉതകും; അതു യഹോവയുടെ ആലയത്തിലേക്കു വരികയില്ല.
9:5b.HOS.009.005 സഭായോഗദിവസത്തിലും യഹോവയുടെ ഉത്സവദിവസത്തിലും നിങ്ങള്‍ എന്തു ചെയ്യും?
9:6b.HOS.009.006 അവര്‍ നാശത്തില്‍നിന്നു ഒഴിഞ്ഞുപോയാല്‍ മിസ്രയീം അവരെ കൂട്ടിച്ചേര്‍ക്കും; മോഫ് അവരെ അടക്കംചെയ്യും; അവരുടെ വെള്ളികൊണ്ടുള്ള മനോഹരസാധനങ്ങള്‍ തൂവേക്കു അവകാശമാകും; മുള്ളുകള്‍ അവരുടെ കൂടാരങ്ങളില്‍ ഉണ്ടാകും.
9:7b.HOS.009.007 സന്ദര്‍ശനകാലം വന്നിരിക്കുന്നു; പ്രതികാരദിവസം അടുത്തിരിക്കുന്നു; നിന്റെ അകൃത്യബാഹുല്യവും മഹാദ്വേഷവും നിമിത്തം പ്രവാചകന്‍ ഭോഷനും ആത്മപൂര്‍ണ്ണന്‍ ഭ്രാന്തനും എന്നു യിസ്രായേല്‍ അറിയും.
9:8b.HOS.009.008 എഫ്രയീം എന്റെ ദൈവത്തിന്റെ നേരെ പതിയിരിക്കുന്നു; പ്രവാചകന്നോ അവന്റെ എല്ലാവഴികളിലും വേട്ടക്കാരന്റെ കണിയും അവന്റെ ദൈവത്തിന്റെ ആലയത്തില്‍ പകയം നേരിടും.
9:9b.HOS.009.009 ഗിബെയയുടെ കാലത്തു എന്നപോലെ അവര്‍ വഷളത്വത്തില്‍ മുഴുകിയിരിക്കുന്നു; അവന്‍ അവരുടെ അകൃത്യം ഔര്‍ത്തു അവരുടെ പാപം സന്ദര്‍ശിക്കും.
9:10b.HOS.009.010 മരുഭൂമിയില്‍ മുന്തിരിപ്പഴംപോലെ ഞാന്‍ യിസ്രായേലിനെ കണ്ടെത്തി; അത്തിവൃക്ഷത്തില്‍ ആദ്യം ഉണ്ടായ തലക്കനിപോലെ ഞാന്‍ നിങ്ങളുടെ പിതാക്കന്മാരെ കണ്ടു; ബാല്‍-പെയോരില്‍ എത്തിയപ്പോള്‍ അവര്‍ തങ്ങളെത്തന്നേ ലജ്ജാബിംബത്തിന്നു ഏല്പിച്ചു; അവരുടെ ഇഷ്ടദേവനെപ്പോലെ മ്ളേച്ഛതയുള്ളവരായ്തീര്‍ന്നു.
9:11b.HOS.009.011 എഫ്രയീമിന്റെ മഹത്വം പ്രസവമോ ഗര്‍ഭമോ ഗര്‍ഭോല്പാദനമോ ഒന്നും ഇല്ലാതാകുംവണ്ണം ഒരു പക്ഷിയെപ്പോലെ പറന്നുപോകും.
9:12b.HOS.009.012 അവര്‍ മക്കളെ വളര്‍ത്തിയാലും ഞാന്‍ അവരെ ഒരുത്തനും ശേഷിക്കാതവണ്ണം മക്കളില്ലാത്തവരാക്കും; ഞാന്‍ അവരെ വിട്ടു മാറിപ്പോകുമ്പോള്‍ അവര്‍ക്കും അയ്യോ കഷ്ടം!
9:13b.HOS.009.013 ഞാന്‍ എഫ്രയീമിനെ സോര്‍വരെ കണ്ടെടത്തോളം അതു മനോഹരസ്ഥലത്തുള്ളോരു നടുതല ആകുന്നു; എങ്കിലും എഫ്രയീം തന്റെ മക്കളെ ഘാതകന്റെ അടുക്കല്‍ പുറത്തു കൊണ്ടുചെല്ലേണ്ടിവരും.
9:14b.HOS.009.014 യഹോവേ, അവര്‍ക്കും കൊടുക്കേണമേ; നീ എന്തുകൊടുക്കും? അലസിപ്പോകുന്ന ഗര്‍ഭവും വരണ്ട മുലയും അവര്‍ക്കും കൊടുക്കേണമേ.
9:15b.HOS.009.015 അവരുടെ ദുഷ്ടതയൊക്കെയും ഗില്ഗാലില്‍ സംഭവിച്ചു; അവിടെവെച്ചു അവര്‍ എനിക്കു വെറുപ്പായി; അവരുടെ പ്രവൃത്തികളുടെ ദുഷ്ടതനിമിത്തം ഞാന്‍ ഇനി അവരെ സ്നേഹിക്കാതെ എന്റെ ആലയത്തില്‍നിന്നു അവരെ നീക്കിക്കളയും; അവരുടെ സകല പ്രഭുക്കന്മാരും മത്സരികളത്രേ.
9:16b.HOS.009.016 എഫ്രയീമിന്നു പുഴുകൂത്തു പിടിച്ചു; അവരുടെ വേര്‍ ഉണങ്ങിപ്പോയി; അവര്‍ ഫലം കായിക്കയില്ല; അവര്‍ പ്രസവിച്ചാലും ഞാന്‍ അവരുടെ ഇഷ്ടകരമായ ഗര്‍ഭഫലത്തെ കൊന്നുകളയും.
9:17b.HOS.009.017 അവര്‍ എന്റെ ദൈവത്തെ അനുസരിക്കായ്കകൊണ്ടു അവന്‍ അവരെ തള്ളിക്കളയും; അവര്‍ ജാതികളുടെ ഇടയില്‍ ഉഴന്നു നടക്കേണ്ടിവരും.
10
10:1b.HOS.010.001 യിസ്രായേല്‍ പടര്‍ന്നിരിക്കുന്ന ഒരു മുന്തിരിവള്ളി ആകുന്നു; അവന്‍ ഫലം കായിക്കുന്നു; തന്റെ ഫലത്തിന്റെ ബഹുത്വത്തിന്നു തക്കവണ്ണം അവന്‍ ബലിപീഠങ്ങളെ വര്‍ദ്ധിപ്പിച്ചു; തന്റെ ദേശത്തിന്റെ നന്മെക്കു തക്കവണ്ണം അവന്‍ ഭംഗിയുള്ള വിഗ്രഹസ്തംഭങ്ങളെ ഉണ്ടാക്കി.
10:2b.HOS.010.002 അവരുടെ ഹൃദയം ഭിന്നിച്ചിരിക്കുന്നു; ഇപ്പോള്‍ അവര്‍ കുറ്റക്കാരായ്തീരും; അവന്‍ അവരുടെ ബലിപീഠങ്ങളെ ഇടിച്ചുകളകയും അവരുടെ വിഗ്രഹസ്തംഭങ്ങളെ നശിപ്പിക്കയും ചെയ്യും.
10:3b.HOS.010.003 ഇപ്പോള്‍ അവന്‍ നമുക്കു രാജാവില്ല; നാം യഹോവയെ ഭയപ്പെടുന്നില്ലല്ലോ; രാജാവു നമുക്കുവേണ്ടി എന്തു ചെയ്യും? എന്നുപറയും.
10:4b.HOS.010.004 അവര്‍ വ്യര്‍ത്ഥവാക്കുകള്‍ സംസാരിച്ചു ഉടമ്പടി ചെയ്യുന്നതില്‍ കള്ളസ്സത്യം ചെയ്യുന്നു; അതുകൊണ്ടു ന്യായവിധി വയലിലെ ഉഴച്ചാലുകളില്‍ നഞ്ചുചെടിപോലെ മുളെച്ചുവരുന്നു.
10:5b.HOS.010.005 ശമര്‍യ്യാ നിവാസികള്‍ ബേത്ത്-ആവെനിലെ കാളകൂട്ടിയെക്കുറിച്ചു പേടിക്കുന്നു; അതിലെ ജനം അതിനെക്കുറിച്ചു ദുഃഖിക്കുന്നു; അതിന്റെ പൂജാരികള്‍ അതിനെക്കുറിച്ചും അതിന്റെ മഹത്വം അതിനെ വിട്ടുപോയതുകൊണ്ടു അതിനെക്കുറിച്ചും വിറെക്കുന്നു.
10:6b.HOS.010.006 അതിനെയും യുദ്ധതല്പരനായ രാജാവിന്നു സമ്മാനമായി അശ്ശൂരിലേക്കു കൊണ്ടുപോകും; എഫ്രയീം ലജ്ജ പ്രാപിക്കും; യിസ്രായേല്‍ തന്റെ ആലോചനയെക്കുറിച്ചു ലജ്ജിക്കും.
10:7b.HOS.010.007 ശമര്‍യ്യയോ, അതിന്റെ രാജാവു വെള്ളത്തിലെ ചുള്ളിപോലെ നശിച്ചുപോകും.
10:8b.HOS.010.008 യിസ്രായേലിന്റെ പാപമായിരിക്കുന്ന ആവെനിലെ പൂജാഗിരികള്‍ നശിച്ചുപോകും; മുള്ളും പറക്കാരയും അവരുടെ ബലിപീഠങ്ങളിന്മേല്‍ മുളെക്കും; അവര്‍ മലകളോടുഞങ്ങളുടെ മേല്‍ വീഴുവിന്‍ എന്നും പറയും.
10:9b.HOS.010.009 യിസ്രായേലേ, ഗിബെയയുടെ കാലംമുതല്‍ നീ പാപം ചെയ്തിരിക്കുന്നു; അവര്‍ അവിടെത്തന്നേ നിലക്കുന്നു; ഗിബെയയില്‍ നീതികെട്ടവരോടുള്ള പട അവരെ എത്തിപ്പിടിച്ചില്ല;
10:10b.HOS.010.010 ഞാന്‍ ആഗ്രഹിക്കുമ്പോള്‍ അവരെ ശിക്ഷിക്കും; അവരെ അവരുടെ രണ്ടു അകൃത്യംനിമിത്തം ശിക്ഷിക്കുമ്പോള്‍ ജാതികള്‍ അവരുടെ നേരെ കൂടിവരും.
10:11b.HOS.010.011 എഫ്രയീം മരുക്കമുള്ളതും ധാന്യം മെതിപ്പാന്‍ ഇഷ്ടപ്പെടുന്നതുമായ പശുക്കിടാവു ആകുന്നു; ഞാന്‍ അതിന്റെ ഭംഗിയുള്ള കഴുത്തില്‍ നുകം വേക്കും; ഞാന്‍ എഫ്രയീമിനെ നുകത്തില്‍ പിണെക്കും; യെഹൂദാ ഉഴുകയും യാക്കോബ് കട്ട ഉടെക്കുകയും ചെയ്യേണ്ടിവരും.
10:12b.HOS.010.012 നീതിയില്‍ വിതെപ്പിന്‍ ; ദയെക്കൊത്തവണ്ണം കൊയ്യുവിന്‍ ; നിങ്ങളുടെ തരിശുനിലം ഉഴുവിന്‍ ; യഹോവ വന്നു നിങ്ങളുടെ മേല നീതി വര്‍ഷിപ്പിക്കേണ്ടതിന്നു അവനെ അന്വേഷിപ്പാനുള്ള കാലം ആകുന്നുവല്ലോ.
10:13b.HOS.010.013 നിങ്ങള്‍ ദുഷ്ടത ഉഴുതു, നീതികേടു കൊയ്തു, ഭോഷ്കിന്റെ ഫലം തിന്നിരിക്കുന്നു; നീ നിന്റെ വഴിയിലും നിന്റെ വീരന്മാരുടെ സംഘത്തിലും ആശ്രയിച്ചിരിക്കുന്നു.
10:14b.HOS.010.014 അതുകൊണ്ടു നിന്റെ ജനത്തിന്റെ ഇടയില്‍ ഒരു കലഹം ഉണ്ടാകും; യുദ്ധദിവസത്തില്‍ ശല്‍മാന്‍ ബേത്ത്-അര്‍ബ്ബേലിനെ നശിപ്പിച്ചതുപോലെ നിന്റെ എല്ലാ കോട്ടകള്‍ക്കും നാശം വരും; അവര്‍ അമ്മയെ മക്കളോടുകൂടെ തകര്‍ത്തുകളഞ്ഞുവല്ലോ.
10:15b.HOS.010.015 അങ്ങനെ തന്നേ അവര്‍ നിങ്ങളുടെ മഹാ ദുഷ്ടതനിമിത്തം ബേഥേലില്‍വെച്ചു നിങ്ങള്‍ക്കും ചെയ്യും; പുലര്‍ച്ചെക്കു യിസ്രായേല്‍രാജാവു അശേഷം നശിച്ചുപോകും.
11
11:1b.HOS.011.001 യിസ്രായേല്‍ ബാലനായിരുന്നപ്പോള്‍ ഞാന്‍ അവനെ സ്നേഹിച്ചു; മിസ്രയീമില്‍ നിന്നു ഞാന്‍ എന്റെ മകനെ വിളിച്ചു.
11:2b.HOS.011.002 അവരെ വിളിക്കുന്തോറും അവര്‍ വിട്ടകന്നുപോയി; ബാല്‍ബിംബങ്ങള്‍ക്കു അവര്‍ ബലികഴിച്ചു, വിഗ്രഹങ്ങള്‍ക്കു ധൂപം കാട്ടി.
11:3b.HOS.011.003 ഞാന്‍ എഫ്രയീമിനെ നടപ്പാന്‍ ശീലിപ്പിച്ചു; ഞാന്‍ അവരെ എന്റെ ഭുജങ്ങളില്‍ എടുത്തു; എങ്കിലും ഞാന്‍ അവരെ സൌഖ്യമാക്കി എന്നു അവര്‍ അറിഞ്ഞില്ല.
11:4b.HOS.011.004 മനുഷ്യപാശങ്ങള്‍കൊണ്ടു, സ്നേഹബന്ധനങ്ങള്‍കൊണ്ടു തന്നേ, ഞാന്‍ അവരെ വലിച്ചു; അവരുടെ താടിയെല്ലിന്മേലുള്ള നുകം നീക്കിക്കളയുന്നവനെപ്പോലെ ഞാന്‍ അവര്‍ക്കും ആയിരുന്നു; ഞാന്‍ അവര്‍ക്കും തീന്‍ ഇട്ടുകൊടുത്തു.
11:5b.HOS.011.005 അവന്‍ മിസ്രയീംദേശത്തേക്കു മടങ്ങിപ്പോകയില്ല; എന്നാല്‍ മടങ്ങിവരുവാന്‍ അവര്‍ക്കും മനസ്സില്ലായ്കകൊണ്ടു അശ്ശൂര്‍യ്യന്‍ അവന്റെ രാജാവാകും.
11:6b.HOS.011.006 അവരുടെ ആലോചന നിമിത്തം വാള്‍ അവന്റെ പട്ടണങ്ങളിന്മേല്‍ വീണു അവന്റെ ഔടാമ്പലുകളെ നശിപ്പിച്ചു ഒടുക്കിക്കളയും.
11:7b.HOS.011.007 എന്റെ ജനം എന്നെ വിട്ടു പിന്തിരിവാന്‍ ഒരുങ്ങിയിരിക്കുന്നു; അവരെ മേലോട്ടു വിളിച്ചാലും ആരും നിവിര്‍ന്നുനിലക്കുന്നില്ല.
11:8b.HOS.011.008 എഫ്രയീമേ, ഞാന്‍ നിന്നെ എങ്ങനെ വിട്ടുകൊടുക്കും? യിസ്രായേലേ, ഞാന്‍ നിന്നെ എങ്ങനെ ഏല്പിച്ചുകൊടുക്കും? ഞാന്‍ നിന്നെ എങ്ങനെ അദ്മയെപ്പോലെ ആക്കും? ഞാന്‍ നിന്നെ എങ്ങനെ സെബോയിമിനെപ്പോലെ ആക്കിത്തീര്‍ക്കും? എന്റെ ഹൃദയം എന്റെ ഉള്ളില്‍ മറിഞ്ഞുകൊള്ളുന്നു; എന്റെ അയ്യോഭാവം ഒക്കെയും ജ്വലിക്കുന്നു.
11:9b.HOS.011.009 എന്റെ ഉഗ്രകോപം ഞാന്‍ നടത്തുകയില്ല; ഞാന്‍ എഫ്രയീമിനെ വീണ്ടും നശിപ്പിക്കയുമില്ല; ഞാന്‍ മനുഷ്യനല്ല ദൈവം അത്രേ. നിന്റെ നടുവില്‍ പരിശുദ്ധന്‍ തന്നേ; ഞാന്‍ ക്രോധത്തോടെ വരികയുമില്ല.
11:10b.HOS.011.010 സിംഹംപോലെ ഗര്‍ജ്ജിക്കുന്ന യഹോവയുടെ പിന്നാലെ അവര്‍ നടക്കും; അവന്‍ ഗര്‍ജ്ജിക്കുമ്പോള്‍ പടിഞ്ഞാറുനിന്നു മക്കള്‍ വിറെച്ചുംകൊണ്ടു വരും.
11:11b.HOS.011.011 അവര്‍ മിസ്രയീമില്‍നിന്നു ഒരു പക്ഷിയെപ്പോലെയും അശ്ശൂര്‍ദേശത്തുനിന്നു ഒരു പ്രാവിനെപ്പോലെയും വിറെച്ചുംകൊണ്ടു വരും; ഞാന്‍ അവരെ അവരുടെ വീടുകളില്‍ പാര്‍പ്പിക്കും എന്നു യഹോവയുടെ അരുളപ്പാടു.
11:12b.HOS.011.012 എഫ്രയീം കപടംകൊണ്ടും യിസ്രായേല്‍ഗൃഹം വഞ്ചനകൊണ്ടും എന്നെ ചുറ്റിക്കൊള്ളുന്നു; യെഹൂദയും, ദൈവത്തോടും വിശ്വസ്തനായ പരിശുദ്ധനോടും ഇന്നും അസ്ഥിരത കാണിക്കുന്നു.
12
12:1b.HOS.012.001 എഫ്രയീം കാറ്റില്‍ ഇഷ്ടപ്പെട്ടു കിഴക്കന്‍ കാറ്റിനെ പിന്തുടരുന്നു; അവന്‍ ഇടവിടാതെ ഭോഷകും ശൂന്യവും വര്‍ദ്ധിപ്പിക്കുന്നു; അവര്‍ അശ്ശൂര്‍യ്യരോടു ഉടമ്പടി ചെയ്യുന്നു; മിസ്രയീമിലേക്കു എണ്ണ കൊടുത്തയക്കുന്നു.
12:2b.HOS.012.002 യഹോവേക്കു യെഹൂദയോടും ഒരു വ്യവഹാരം ഉണ്ടു; അവന്‍ യാക്കോബിനെ അവന്റെ നടപ്പിന്നു തക്കവണ്ണം സന്ദര്‍ശിക്കും; അവന്റെ പ്രവൃത്തികള്‍ക്കു തക്കവണ്ണം അവന്നു പകരം കൊടുക്കും.
12:3b.HOS.012.003 അവന്‍ ഗര്‍ഭത്തില്‍വെച്ചു തന്റെ സഹോദരന്റെ കുതികാല്‍ പിടിച്ചു; തന്റെ പുരുഷപ്രായത്തില്‍ ദൈവത്തോടു പൊരുതി.
12:4b.HOS.012.004 അവന്‍ ദൂതനോടു പൊരുതി ജയിച്ചു; അവന്‍ കരഞ്ഞു അവനോടു അപേക്ഷിച്ചു; അവന്‍ ബേഥേലില്‍വെച്ചു അവനെ കണ്ടെത്തി, അവിടെവെച്ചു അവന്‍ നമ്മോടു സംസാരിച്ചു.
12:5b.HOS.012.005 യഹോവ സൈന്യങ്ങളുടെ ദൈവമാകുന്നു; യഹോവ എന്നു ആകുന്നു അവന്റെ നാമം.
12:6b.HOS.012.006 അതുകൊണ്ടു നീ നിന്റെ ദൈവത്തിന്റെ അടുക്കലേക്കു മടങ്ങി വരിക; ദയയും ന്യായവും പ്രമാണിച്ചു, ഇടവിടാതെ നിന്റെ ദൈവത്തിന്നായി കാത്തു കൊണ്ടിരിക്ക.
12:7b.HOS.012.007 അവന്‍ ഒരു കനാന്യനാകുന്നു; കള്ളത്തുലാസു അവന്റെ കയ്യില്‍ ഉണ്ടു; പീഡിപ്പിപ്പാന്‍ അവന്‍ ആഗ്രഹിക്കുന്നു.
12:8b.HOS.012.008 എന്നാല്‍ എഫ്രയീംഞാന്‍ സമ്പന്നനായ്തീര്‍ന്നു, എനിക്കു ധനം കിട്ടിയിരിക്കുന്നു; എന്റെ സകല പ്രയത്നങ്ങളിലും പാപമായ യാതൊരു അകൃത്യവും എന്നില്‍ കണ്ടെത്തുകയില്ല എന്നിങ്ങനെ പറയുന്നു.
12:9b.HOS.012.009 ഞാനോ മിസ്രയീംദേശംമുതല്‍ നിന്റെ ദൈവമായ യഹോവയാകുന്നു; ഞാന്‍ നിന്നെ ഉത്സവദിവസങ്ങളിലെന്നപോലെ ഇനിയും കൂടാരങ്ങളില്‍ വസിക്കുമാറാക്കും.
12:10b.HOS.012.010 ഞാന്‍ പ്രവാചകന്മാരോടു സംസാരിച്ചു ദര്‍ശനങ്ങളെ വര്‍ദ്ധിപ്പിച്ചു; പ്രവാചകന്മാര്‍ മുഖാന്തരം സദൃശവാക്യങ്ങളെയും പ്രയോഗിച്ചിരിക്കുന്നു.
12:11b.HOS.012.011 ഗിലെയാദ്യര്‍ നീതികെട്ടവര്‍ എങ്കില്‍ അവര്‍ വ്യര്‍ത്ഥരായ്തീരും; അവര്‍ ഗില്ഗാലില്‍ കാളകളെ ബലികഴിക്കുന്നു എങ്കില്‍, അവരുടെ ബിലപീഠങ്ങള്‍ വയലിലെ ഉഴച്ചാലുകളില്‍ ഉള്ള കല്‍കൂമ്പാരങ്ങള്‍പോലെ ആകും.
12:12b.HOS.012.012 യാക്കോബ് അരാം ദേശത്തിലേക്കു ഔടിപ്പോയി; യിസ്രായേല്‍ ഒരു ഭാര്യെക്കുവേണ്ടി സേവചെയ്തു, ഒരു ഭാര്യെക്കുവേണ്ടി ആടുകളെ പാലിച്ചു.
12:13b.HOS.012.013 യഹോവ ഒരു പ്രവാചകന്‍ മുഖാന്തരം യിസ്രായേലിനെ മിസ്രയീമില്‍നിന്നു കൊണ്ടുവന്നു, ഒരു പ്രവാചകനാല്‍ അവന്‍ പാലിക്കപ്പെട്ടു.
12:14b.HOS.012.014 എഫ്രയീം അവനെ ഏറ്റവും കൈപ്പോടെ കോപിപ്പിച്ചു; ആകയാല്‍ അവന്റെ കര്‍ത്താവു അവന്റെ രക്തത്തെ അവന്റെമേല്‍ വെച്ചേക്കുകയും അവന്റെ നിന്ദെക്കു തക്കവണ്ണം അവന്നു പകരം കൊടുക്കയും ചെയ്യും
13
13:1b.HOS.013.001 എഫ്രയീം സംസാരിച്ചപ്പോള്‍ വിറയല്‍ ഉണ്ടായി; അവന്‍ യിസ്രായേലില്‍ മികെച്ചവനായിരുന്നു; എന്നാല്‍ ബാല്‍മുഖാന്തരം കുറ്റം ചെയ്തപ്പോള്‍ അവന്‍ മരിച്ചുപോയി.
13:2b.HOS.013.002 ഇപ്പോഴോ, അവര്‍ അധികമധികം പാപം ചെയ്യുന്നു; അവര്‍ വെള്ളികൊണ്ടു ബിംബങ്ങളെയും ബോധിച്ചതുപോലെ വിഗ്രഹങ്ങളെയും ഉണ്ടാക്കി; ഇവയൊക്കെയും കൌശലപ്പണിക്കാരുടെ പണിയത്രേ; അവയോടു അവര്‍ സംസാരിക്കുന്നു; ബലികഴിക്കുന്ന മനുഷ്യര്‍ കാളക്കിടാക്കളെ ചുംബിക്കുന്നു.
13:3b.HOS.013.003 അതുകൊണ്ടു അവര്‍ പ്രഭാതമേഘംപോലെയും കാലത്തെ ഒഴിഞ്ഞുപോകുന്ന മഞ്ഞുപോലെയും കളത്തില്‍നിന്നു കൊടുങ്കാറ്റു പറപ്പിക്കുന്ന പതിര്‍പോലെയും പുകകൂഴലില്‍നിന്നു പൊങ്ങുന്ന പുകപോലെയും ഇരിക്കും.
13:4b.HOS.013.004 ഞാനോ മിസ്രയീംദേശംമുതല്‍ നിന്റെ ദൈവമായ യഹോവ ആകുന്നു; എന്നെയല്ലാതെ വേറൊരു ദൈവത്തെയും നീ അറിയുന്നില്ല;
13:5b.HOS.013.005 ഞാനല്ലാതെ ഒരു രക്ഷിതാവു ഇല്ലല്ലോ. ഞാന്‍ മരുഭൂമിയില്‍ ഏറ്റവും വരണ്ട ദേശത്തു തന്നേ നിന്നെ മേയിച്ചു.
13:6b.HOS.013.006 അവര്‍ക്കും മേച്ചല്‍ ഉള്ളതുപോലെ അവര്‍ മേഞ്ഞു തൃപ്തരായപ്പോള്‍ അവരുടെ ഹൃദയം ഉയര്‍ന്നു; അതുകൊണ്ടു അവര്‍ എന്നെ മറന്നുകളഞ്ഞു.
13:7b.HOS.013.007 ആകയാല്‍ ഞാന്‍ അവര്‍ക്കും ഒരു സിംഹത്തെപ്പോലെ ഇരിക്കും; വഴിയരികെ വള്ളിപ്പുലിയെപ്പോലെ ഞാന്‍ അവര്‍ക്കായി പതിയിരിക്കും;
13:8b.HOS.013.008 കുട്ടികള്‍ പൊയ്പോയ കരടിയെപ്പോലെ ഞാന്‍ അവരെ എതിരിട്ടു അവരുടെ ഹൃദയത്തിന്റെ നെയ്‍വല കീറിക്കളയും; അവിടെവെച്ചു ഞാന്‍ അവരെ ഒരു സിംഹംപോലെ തിന്നുകളയും; കാട്ടുമൃഗം അവരെ കടിച്ചുകീറും.
13:9b.HOS.013.009 യിസ്രായേലേ, നിന്റെ സഹായമായിരിക്കുന്ന എന്നോടു നീ മറുക്കുന്നതു നിന്റെ നാശം ആകുന്നു.
13:10b.HOS.013.010 നിന്റെ എല്ലാപട്ടണങ്ങളിലും നിന്നെ രക്ഷിക്കാകുന്ന നിന്റെ രാജാവു ഇപ്പോള്‍ എവിടെ? എനിക്കു ഒരു രാജാവിനെയും പ്രഭുക്കന്മാരെയും തരേണം എന്നു നീ അപേക്ഷിച്ചിരിക്കുന്ന നിന്റെ ന്യായാധിപന്മാര്‍ എവിടെ?
13:11b.HOS.013.011 എന്റെ കോപത്തില്‍ ഞാന്‍ നിനക്കു ഒരു രാജാവിനെ തന്നു, എന്റെ ക്രോധത്തില്‍ ഞാന്‍ അവനെ നീക്കിക്കളഞ്ഞു.
13:12b.HOS.013.012 എഫ്രയീമിന്റെ അകൃത്യം സംഗ്രഹിച്ചും അവന്റെ പാപം സൂക്ഷിച്ചും വെച്ചിരിക്കുന്നു.
13:13b.HOS.013.013 നോവുകിട്ടിയ സ്ത്രീയുടെ വേദന അവന്നു ഉണ്ടാകും; അവന്‍ ബുദ്ധിയില്ലാത്ത മകന്‍ ; സമയമാകുമ്പോള്‍ അവന്‍ ഗര്‍ഭദ്വാരത്തിങ്കല്‍ എത്തുന്നില്ല.
13:14b.HOS.013.014 ഞാന്‍ അവരെ പാതാളത്തിന്റെ അധീനത്തില്‍നിന്നു വീണ്ടെടുക്കും; മരണത്തില്‍നിന്നു ഞാന്‍ അവരെ വിടുവിക്കും; മരണമേ, നിന്റെ ബാധകള്‍ എവിടെ? പാതാളമേ, നിന്റെ സംഹാരം എവിടെ? എനിക്കു സഹതാപം തോന്നുകയില്ല.
13:15b.HOS.013.015 അവന്‍ തന്റെ സഹോദരന്മാരുടെ ഇടയില്‍ ഫലപുഷ്ടിയുള്ളവനായിരുന്നാലും ഒരു കിഴക്കന്‍ കാറ്റു വരും; അവന്റെ ഉറവു വറ്റി കിണര്‍ ഉണങ്ങിപ്പോകുവാന്‍ തക്കവണ്ണം യഹോവയുടെ കാറ്റു മരുഭൂമിയില്‍നിന്നു വരും; അവന്‍ സകലമനോഹരവസ്തുക്കളുടെയും നിക്ഷേപത്തെ കവര്‍ന്നുകൊണ്ടുപോകും.
13:16b.HOS.013.016 ശമര്‍യ്യാ തന്റെ ദൈവത്തോടു മത്സരിച്ചതുകൊണ്ടു അവള്‍ തന്റെ അകൃത്യം വഹിക്കേണ്ടിവരും; അവര്‍ വാള്‍കൊണ്ടു വീഴും; അവരുടെ ശിശുക്കളെ അവര്‍ തകര്‍ത്തുകളയും; അവരുടെ ഗര്‍ഭിണികളുടെ ഉദരം പിളര്‍ന്നുകളയും.
14
14:1b.HOS.014.001 യിസ്രായേലേ, നിന്റെ ദൈവമായ യഹോവയുടെ അടുക്കലേക്കു മടങ്ങിച്ചെല്ലുക; നിന്റെ അകൃത്യംനിമിത്തം അല്ലോ നീ വീണിരിക്കുന്നതു.
14:2b.HOS.014.002 നിങ്ങള്‍ അനുതാപവാക്യങ്ങളോടുകൂടെ യഹോവയുടെ അടുക്കല്‍ മടങ്ങിച്ചെന്നു അവനോടുസകല അകൃത്യത്തെയും ക്ഷമിച്ചു, ഞങ്ങളെ കൃപയോടെ കൈക്കൊള്ളേണമേ; എന്നാല്‍ ഞങ്ങള്‍ ഞങ്ങളുടെ അധരാര്‍പ്പണമായ കാളകളെ അര്‍പ്പിക്കും;
14:3b.HOS.014.003 അശ്ശൂര്‍ ഞങ്ങളെ രക്ഷിക്കയില്ല; ഞങ്ങള്‍ കുതിരപ്പുറത്തു കയറി ഔടുകയോ ഇനി ഞങ്ങളുടെ കൈ വേലയോടുഞങ്ങളുടെ ദൈവമേ എന്നു പറകയോ ചെയ്കയില്ല; അനാഥന്നു തിരുസന്നിധിയില്‍ കരുണ ലഭിക്കുന്നുവല്ലോ എന്നു പറവിന്‍ .
14:4b.HOS.014.004 ഞാന്‍ അവരുടെ പിന്‍ മാറ്റത്തെ ചികിത്സിച്ചു സൌഖ്യമാക്കും; എന്റെ കോപം അവനെ വിട്ടുമാറിയിരിക്കയാല്‍ ഞാന്‍ അവരെ ഔദാര്യമായി സ്നേഹിക്കും.
14:5b.HOS.014.005 ഞാന്‍ യിസ്രായേലിന്നു മഞ്ഞുപോലെയിരിക്കും; അവന്‍ താമരപോലെ പൂത്തു ലെബാനോന്‍ വനം പോലെ വേരൂന്നും.
14:6b.HOS.014.006 അവന്റെ കൊമ്പുകള്‍ പടരും; അവന്റെ ഭംഗി ഒലിവുവൃക്ഷത്തിന്‍ ഭംഗിപോലെയും അവന്റെ വാസന ലെബാനോന്റേതുപോലെയും ഇരിക്കും.
14:7b.HOS.014.007 അവന്റെ നിഴലില്‍ പാര്‍ക്കുംന്നവര്‍ വീണ്ടും ധാന്യം വിളയിക്കയും മുന്തിരിവള്ളിപോലെ തളിര്‍ക്കയും ചെയ്യും; അതിന്റെ കീര്‍ത്തി ലെബാനോനിലെ വീഞ്ഞിന്റേതുപോലെ ഇരിക്കും.
14:8b.HOS.014.008 എഫ്രയീമേ, ഇനി എനിക്കും വിഗ്രഹങ്ങള്‍ക്കും തമ്മില്‍ എന്തു? ഞാന്‍ അവന്നു ഉത്തരം അരുളി അവനെ കടാക്ഷിക്കും; ഞാന്‍ തഴെച്ചിരിക്കുന്ന സരള വൃക്ഷംപോലെ ആകുന്നു. എങ്കല്‍ നിനക്കു ഫലം കണ്ടുകിട്ടും.
14:9b.HOS.014.009 ഇതു ഗ്രഹിപ്പാന്‍ തക്ക ജ്ഞാനി ആര്‍? ഇതു അറിവാന്‍ തക്ക വിവേകി ആര്‍? യഹോവയുടെ വഴികള്‍ ചൊവ്വുള്ളവയല്ലോ; നീതിമാന്മാര്‍ അവയില്‍ നടക്കും; അതിക്രമക്കാരോ അവയില്‍ ഇടറിവീഴും.
- Holder of rights
- Multilingual Bible Corpus
- Citation Suggestion for this Object
- TextGrid Repository (2025). Malayalam Collection. Hosea (Malayalam). Hosea (Malayalam). Multilingual Parallel Bible Corpus. Multilingual Bible Corpus. https://hdl.handle.net/21.11113/0000-0016-A67E-0