1
ഹബക്കൂക്‍ പ്രവാചകന്‍ ദര്‍ശിച്ച പ്രവാചകം.
യഹോവേ, എത്രത്തോളം ഞാന്‍ അയ്യം വിളിക്കയും നീ കേള്‍ക്കാതിരിക്കയും ചെയ്യും? സാഹസംനിമിത്തം ഞാന്‍ എത്രത്തോളം നിന്നോടു നിലവിളിക്കയും നീ രക്ഷിക്കാതിരിക്കയും ചെയ്യും?
നീ എന്നെ നീതികേടു കാണുമാറാക്കുന്നതും പീഡനം വെറുതെ നോക്കുന്നതും എന്തിനു? കവര്‍ച്ചയും സാഹസവും എന്റെ മുമ്പില്‍ ഉണ്ടു; കലഹം നടക്കുന്നു; ശണ്ഠ ഉളവായി വരും.
അതുകൊണ്ടു ന്യായപ്രമാണം അയഞ്ഞിരിക്കുന്നു; ന്യായം ഒരുനാളും വെളിപ്പെട്ടുവരുന്നതുമില്ല; ദുഷ്ടന്‍ നീതിമാനെ വളഞ്ഞിരിക്കുന്നു; അതുകൊണ്ടു ന്യായം വക്രതയായി വെളിപ്പെട്ടുവരുന്നു.
ജാതികളുടെ ഇടയില്‍ ദൃഷ്ടിവെച്ചു നോക്കുവിന്‍ ! ആശ്ചര്യപ്പെട്ടു വിസ്മയിപ്പിന്‍ ! ഞാന്‍ നിങ്ങളുടെ കാലത്തു ഒരു പ്രവൃത്തി ചെയ്യും; അതു വിവരിച്ചുകേട്ടാല്‍ നിങ്ങള്‍ വിശ്വസിക്കയില്ല.
ഞാന്‍ ഉഗ്രതയും വേഗതയുമുള്ള ജാതിയായ കല്ദയരെ ഉണര്‍ത്തും; അവര്‍ തങ്ങളുടേതല്ലാത്ത വാസസ്ഥലങ്ങളെ കൈവശമാക്കേണ്ടതിന്നു ഭൂമണ്ഡലത്തില്‍ നീളെ സഞ്ചരിക്കുന്നു.
അവര്‍ ഘോരവും ഭയങ്കരവുമായുള്ളവര്‍; അവരുടെ ന്യായവും ശ്രേഷ്ഠതയും അവരില്‍നിന്നു തന്നേ പുറപ്പെടുന്നു.
അവരുടെ കുതിരകള്‍ പുള്ളിപ്പുലികളെക്കാള്‍ വേഗതയും വൈകുന്നേരത്തെ ചെന്നായ്ക്കളെക്കാള്‍ ഉഗ്രതയുമുള്ളവ; അവരുടെ കുതിരച്ചേവകര്‍ ഗര്‍വ്വിച്ചോടിക്കുന്നു; അവരുടെ കുതിരച്ചേവകര്‍ ദൂരത്തുനിന്നു വരുന്നു; തിന്നുവാന്‍ ബദ്ധപ്പെടുന്ന കഴുകനെപ്പോലെ അവര്‍ പറന്നു വരുന്നു.
അവര്‍ ഏവരും സംഹാരത്തിന്നായി വരുന്നു; അവരുടെ മുഖം മുമ്പോട്ടു ബദ്ധപ്പെടുന്നു; അവര്‍ മണല്‍പോലെ ബദ്ധന്മാരെ പിടിച്ചുചേര്‍ക്കുംന്നു.
അവര്‍ രാജാക്കന്മാരെ പരിഹസിക്കുന്നു; പ്രഭുക്കന്മാര്‍ അവര്‍ക്കും ഹാസ്യമായിരിക്കുന്നു; അവര്‍ ഏതു കോട്ടയെയും കുറിച്ചു ചിരിക്കുന്നു; അവര്‍ മണ്ണു കുന്നിച്ചു അതിനെ പിടിക്കും.
അന്നു അവന്‍ കാറ്റുപോലെ അടിച്ചുകടന്നു അതിക്രമിച്ചു കുറ്റക്കാരനായ്തീരും; സ്വന്തശക്തിയല്ലോ അവന്നു ദൈവം.
എന്റെ ദൈവമായ യഹോവേ, നീ പുരാതനമേ എന്റെ പരിശുദ്ധനല്ലയോ? ഞങ്ങള്‍ മരിക്കയില്ല; യഹോവേ, നീ അവനെ ന്യായവിധിക്കായി നിയമിച്ചിരിക്കുന്നു; പാറയായുള്ളോവേ, ശിക്ഷെക്കായി നീ അവനെ നിയോഗിച്ചിരിക്കുന്നു.
ദോഷം കണ്ടുകൂടാതവണ്ണം നിര്‍മ്മലദൃഷ്ടിയുള്ളവനും പീഡനം കാണ്മാന്‍ കഴിയാത്തവനുമായുള്ളോവേ, ദ്രോഹം പ്രവര്‍ത്തിക്കുന്നവരെ നീ വെറുതെ നോക്കുന്നതും ദുഷ്ടന്‍ തന്നിലും നീതിമാനായവനെ വിഴുങ്ങുമ്പോള്‍
നീ മിണ്ടാതിരിക്കുന്നതും മനുഷ്യരെ സമുദ്രത്തിലെ മത്സ്യങ്ങളെപ്പോലെയും അധിപതിയില്ലാത്ത ഇഴജാതികളെപ്പോലെയും ആക്കുന്നതും എന്തു?
അവന്‍ അവയെ ഒക്കെയും ചൂണ്ടല്‍കൊണ്ടു പിടിച്ചെടുക്കുന്നു; അവന്‍ വലകൊണ്ടു അവയെ വലിച്ചെടുക്കുന്നു; കോരുവലയില്‍ ചേര്‍ത്തുകൊള്ളുന്നു; അതുകൊണ്ടു അവന്‍ സന്തോഷിച്ചാനന്ദിക്കുന്നു.
അതു ഹേതുവായി അവന്‍ തന്റെ വലെക്കു ബലികഴിക്കുന്നു; കോരുവലെക്കു ധൂപം കാട്ടുന്നു; അവയാലല്ലോ അവന്റെ ഔഹരി പുഷ്ടിയുള്ളതും അവന്റെ ആഹാരം പൂര്‍ത്തിയുള്ളതുമായ്തീരുന്നതു.
അതുനിമിത്തം അവന്‍ തന്റെ വല കുടഞ്ഞു, ജാതികളെ ആദരിക്കാതെ നിത്യം കൊല്ലുവാന്‍ പോകുമോ?
2
ഞാന്‍ കൊത്തളത്തില്‍നിന്നു കാവല്‍കാത്തുകൊണ്ടുഅവന്‍ എന്നോടു എന്തരുളിച്ചെയ്യും എന്നും എന്റെ ആവലാധിസംബന്ധിച്ചു ഞാന്‍ എന്തുത്തരം പറയേണ്ടു എന്നും കാണേണ്ടതിന്നു ദൃഷ്ടിവേക്കും.
യഹോവ എന്നോടു ഉത്തരം അരുളിയതുനീ ദര്‍ശനം എഴുതുക; ഔടിച്ചു വായിപ്പാന്‍ തക്കവണ്ണം അതു പലകയില്‍ തെളിവായി വരെക്കുക.
ദര്‍ശനത്തിന്നു ഒരു അവധിവെച്ചിരിക്കുന്നു; അതു സമാപ്തിയിലേക്കു ബദ്ധപ്പെടുന്നു; സമയം തെറ്റുകയുമില്ല; അതു വൈകിയാലും അതിന്നായി കാത്തിരിക്ക; അതു വരും നിശ്ചയം; താമസിക്കയുമില്ല.
അവന്റെ മനസ്സു അവനില്‍ അഹങ്കരിച്ചിരിക്കുന്നു; അതു നേരുള്ളതല്ല; നീതിമാനോ വിശ്വാസത്താല്‍ ജീവിച്ചിരിക്കും.
വീഞ്ഞു വിശ്വാസപാതകനാകുന്നു; അഹമ്മതിയുള്ള പുരുഷന്‍ നിലനില്‍ക്കയില്ല; അവന്‍ പാതാളംപോലെ വിസ്താരമായി വായ് പിളര്‍ക്കുംന്നു; മരണംപോലെ തൃപ്തിപ്പെടാതെയുമിരിക്കുന്നു; അവന്‍ സകലജാതികളെയും തന്റെ അടുക്കല്‍ കൂട്ടി, സകലവംശങ്ങളെയും തന്റെ അടുക്കല്‍ ചേര്‍ക്കുംന്നു.
അവര്‍ ഒക്കെയും അവനെക്കുറിച്ചു ഒരു സദൃശവും അവനെക്കുറിച്ചു പരിഹാസമായുള്ളോരു പഴഞ്ചൊല്ലും ചൊല്ലി; തന്റെതല്ലാത്തതു വര്‍ദ്ധിപ്പിക്കയും--എത്രത്തോളം?--പണയപണ്ടം ചുമന്നു കൂട്ടുകയും ചെയ്യുന്നവന്നു അയ്യോ കഷ്ടം എന്നു പറകയില്ലയോ?
നിന്റെ കടക്കാര്‍ പെട്ടെന്നു എഴുന്നേല്‍ക്കയും നിന്നെ ബുദ്ധിമുട്ടിക്കുന്നവര്‍ ഉണരുകയും നീ അവര്‍ക്കും കൊള്ളയായ്തീരുകയും ഇല്ലയോ?
നീ പലജാതികളോടും കവര്‍ച്ച ചെയ്തതുകൊണ്ടു ജാതികളില്‍ ശേഷിപ്പുള്ളവരൊക്കെയും മനുഷ്യരുടെ രക്തംനിമിത്തവും നീ ദേശത്തോടും നഗരത്തോടും അതിന്റെ സകലനിവാസികളോടും ചെയ്ത സാഹസം നിമിത്തവും നിന്നോടും കവര്‍ച്ച ചെയ്യും.
അനര്‍ത്ഥത്തില്‍നിന്നു വിടുവിക്കപ്പെടുവാന്‍ തക്കവണ്ണം ഉയരത്തില്‍ കൂടുവെക്കേണ്ടതിന്നു തന്റെ വീട്ടിന്നുവേണ്ടി ദുരാദായം ആഗ്രഹിക്കുന്നവന്നു അയ്യോ കഷ്ടം!
പലജാതികളെയും ഛേദിച്ചുകളഞ്ഞതിനാല്‍ നീ നിന്റെ വീട്ടിന്നു ലജ്ജ നിരൂപിച്ചു നിന്റെ സ്വന്ത പ്രാണനോടു പാപം ചെയ്തിരിക്കുന്നു.
ചുവരില്‍നിന്നു കല്ലു നിലവിളിക്കയും മരപ്പണിയില്‍നിന്നു തുലാം ഉത്തരം പറകയും ചെയ്യുമല്ലോ.
രക്തപാതകംകൊണ്ടു പട്ടണം പണിയുകയും നീതികേടുകൊണ്ടു നഗരം സ്ഥാപിക്കയും ചെയ്യുന്നവന്നു അയ്യോ കഷ്ടം!
ജാതികള്‍ തീക്കു ഇരയാകുവാന്‍ അദ്ധ്വാനിക്കുന്നതും വംശങ്ങള്‍ വെറുതെ തളര്‍ന്നുപോകുന്നതും സൈന്യങ്ങളുടെ യഹോവയുടെ ഹിതത്താല്‍ അല്ലയോ?
വെള്ളം സമുദ്രത്തില്‍ നിറഞ്ഞിരിക്കുന്നതുപോലെ ഭൂമി യഹോവയുടെ മഹത്വത്തിന്റെ പരിജ്ഞാനത്താല്‍ പൂര്‍ണ്ണമാകും.
കൂട്ടുകാരുടെ നഗ്നത കാണേണ്ടതിന്നു അവര്‍ക്കും കുടിപ്പാന്‍ കൊടുക്കയും നഞ്ചു കൂട്ടിക്കലര്‍ത്തി ലഹരിപിടിപ്പിക്കയും ചെയ്യുന്നവന്നു അയ്യോ കഷ്ടം!
നിനക്കു മഹത്വംകൊണ്ടല്ല, ലജ്ജകൊണ്ടു തന്നേ പൂര്‍ത്തിവന്നിരിക്കുന്നു; നീയും കുടിക്ക; നിന്റെ അഗ്രചര്‍മ്മം അനാവൃതമാക്കുക; യഹോവയുടെ വലങ്കയ്യിലെ പാനപാത്രം നിന്റെ അടുക്കല്‍ വരും; മഹത്വത്തിന്നു പകരം നിനക്കു അവമാനം ഭവിക്കും.
മനുഷ്യരുടെ രക്തവും ദേശത്തോടും നഗരത്തോടും അതിന്റെ സകലനിവാസികളോടും ചെയ്ത സാഹസവും ഹേതുവായി ലെബാനോനോടു ചെയ്ത ദ്രോഹവും മൃഗങ്ങളെ പേടിപ്പിച്ച സംഹാരവും നിന്നെ മൂടും.
പണിക്കാരന്‍ ഒരു ബിംബത്തെ കൊത്തിയുണ്ടാക്കുവാന്‍ അതിനാലോ, പണിക്കാരന്‍ വ്യാജം ഉപദേശിക്കുന്ന വാര്‍പ്പുവിഗ്രഹത്തില്‍ ആശ്രയിച്ചുകൊണ്ടു ഊമ മിത്ഥ്യാമൂര്‍ത്തികളെ ഉണ്ടാക്കുവാന്‍ അതിനാലോ എന്തു പ്രയോജനം ഉള്ളു?
മരത്തോടുഉണരുക എന്നും ഊമക്കല്ലിനോടുഎഴുന്നേല്‍ക്ക എന്നും പറയുന്നവന്നു അയ്യോ കഷ്ടം! അതു ഉപദേശിക്കുമോ? അതു പൊന്നും വെള്ളിയും പൊതിഞ്ഞിരിക്കുന്നു; അതിന്റെ ഉള്ളില്‍ ശ്വാസം ഒട്ടും ഇല്ലല്ലോ.
എന്നാല്‍ യഹോവ തന്റെ വിശുദ്ധമന്ദിരത്തില്‍ ഉണ്ടു; സര്‍വ്വ ഭൂമിയും അവന്റെ സന്നിധിയില്‍ മൌനമായിരിക്കട്ടെ.
3
വിഭ്രമരാഗത്തില്‍ ഹബക്കൂക്‍ പ്രവാചകന്റെ ഒരു പ്രാര്‍ത്ഥനാഗീതം.
യഹോവേ, ഞാന്‍ നിന്റെ കേള്‍വി കേട്ടു ഭയപ്പെട്ടുപോയി; യഹോവേ, ആണ്ടുകള്‍ കഴിയുംമുമ്പെ നിന്റെ പ്രവൃത്തിയെ ജീവിപ്പിക്കേണമേ; ആണ്ടുകള്‍ കഴിയുംമുമ്പെ അതിനെ വെളിപ്പെടുത്തേണമേ; ക്രോധത്തിങ്കല്‍ കരുണ ഔര്‍ക്കേണമേ.
ദൈവം തേമാനില്‍നിന്നും പരിശുദ്ധന്‍ പാറാന്‍ പര്‍വ്വതത്തില്‍നിന്നും വരുന്നു. സേലാ. അവന്റെ പ്രഭ ആകാശത്തെ മൂടുന്നു; അവന്റെ സ്തുതിയാല്‍ ഭൂമി നിറഞ്ഞിരിക്കുന്നു.
സൂര്യപ്രകാശംപോലെ ഒരു ശോഭ ഉളവായ്‍വരുന്നു; കിരണങ്ങള്‍ അവന്റെ പാര്‍ശ്വത്തുനിന്നു പുറപ്പെടുന്നു; അവിടെ അവന്റെ വല്ലഭത്വം മറഞ്ഞിരിക്കുന്നു.
മഹാമാരി അവന്റെ മുമ്പില്‍ നടക്കുന്നു; ജ്വരാഗ്നി അവന്റെ പിന്നാലെ ചെല്ലുന്നു.
അവന്‍ നിന്നു ഭൂമിയെ കുലുക്കുന്നു; അവന്‍ നോക്കി ജാതികളെ ചിതറിക്കുന്നു; ശാശ്വതപര്‍വ്വതങ്ങള്‍ പിളര്‍ന്നുപോകുന്നു; പുരാതനഗിരികള്‍ വണങ്ങി വീഴുന്നു; അവന്‍ പുരാതനപാതകളില്‍ നടക്കുന്നു.
ഞാന്‍ കൂശാന്റെ കൂടാരങ്ങളെ അനര്‍ത്ഥത്തില്‍ കാണുന്നു; മിദ്യാന്‍ ദേശത്തിലെ തിരശ്ശീലകള്‍ വിറെക്കുന്നു.
യഹോവ നദികളോടു നീരസപ്പെട്ടിരിക്കുന്നുവോ? നിന്റെ കോപം നദികളുടെ നേരെ വരുന്നുവോ? നീ കുതരിപ്പുറത്തും ജയരഥത്തിലും കയറിയിരിക്കയാല്‍ നിന്റെ ക്രോധം സമുദ്രത്തിന്റെ നേരെ ഉള്ളതോ?
നിന്റെ വില്ലു മുറ്റും അനാവൃതമായിരിക്കുന്നു; വചനത്തിന്റെ ദണ്ഡനങ്ങള്‍ ആണകളോടുകൂടിയിരിക്കുന്നു. സേലാ. നീ ഭൂമിയെ നദികളാല്‍ പിളര്‍ക്കുംന്നു.
പര്‍വ്വതങ്ങള്‍ നിന്നെ കണ്ടു വിറെക്കുന്നു; വെള്ളത്തിന്റെ പ്രവാഹം കടന്നുപോകുന്നു; ആഴി മുഴക്കം പുറപ്പെടുവിക്കുന്നു; ഉയരത്തിലേക്കു കൈ ഉയര്‍ത്തുന്നു.
നിന്റെ അസ്ത്രങ്ങള്‍ പായുന്ന പ്രകാശത്തിങ്കലും മിന്നിച്ചാടുന്ന കുന്തത്തിന്റെ ശോഭയിങ്കലും സൂര്യനും ചന്ദ്രനും സ്വഗൃഹത്തില്‍ നിലക്കുന്നു.
ക്രോധത്തോടെ നീ ഭൂമിയില്‍ ചവിട്ടുന്നു; കോപത്തോടെ ജാതികളെ മെതിക്കുന്നു.
നിന്റെ ജനത്തിന്റെ രക്ഷെക്കായിട്ടും നിന്റെ അഭിഷിക്തന്റെ രക്ഷെക്കായിട്ടും നീ പുറപ്പെടുന്നു; നീ ദുഷ്ടന്റെ വീട്ടില്‍നിന്നു മോന്തായം തകര്‍ത്തു, അടിസ്ഥാനത്തെ കഴുത്തോളം അനാവൃതമാക്കുന്നു. സേലാ.
നീ അവന്റെ കുന്തങ്ങള്‍കൊണ്ടു അവന്റെ യോദ്ധാക്കളുടെ തല കുത്തിത്തുളെക്കുന്നു; എന്നെ ചിതറിക്കേണ്ടതിന്നു അവര്‍ ചുഴലിക്കാറ്റുപോലെ വരുന്നു; എളിയവനെ മറവില്‍വെച്ചു വിഴുങ്ങുവാന്‍ പോകുന്നതുപോലെ അവര്‍ ഉല്ലസിക്കുന്നു.
നിന്റെ കുതിരകളോടുകൂടെ നീ സമുദ്രത്തില്‍, പെരുവെള്ളക്കൂട്ടത്തില്‍ തന്നേ, നടകൊള്ളുന്നു.
ഞാന്‍ കേട്ടു എന്റെ ഉദരം കുലുങ്ങിപ്പോയി, മുഴക്കം ഹേതുവായി എന്റെ അധരം വിറെച്ചു; അവന്‍ ജനത്തെ ആക്രമിപ്പാന്‍ പുറപ്പെടുമ്പോള്‍ കഷ്ടദിവസത്തില്‍ ഞാന്‍ വിശ്രമിച്ചിരിക്കേണ്ടതുകൊണ്ടു എന്റെ അസ്ഥികള്‍ക്കു ഉരുക്കം തട്ടി, ഞാന്‍ നിന്ന നിലയില്‍ വിറെച്ചുപോയി.
അത്തിവൃക്ഷം തളിര്‍ക്കയില്ല; മുന്തിരിവള്ളിയില്‍ അനുഭവം ഉണ്ടാകയില്ല; ഒലിവുമരത്തിന്റെ പ്രയത്നം നിഷ്ഫലമായ്പോകും; നിലങ്ങള്‍ ആഹാരം വിളയിക്കയില്ല; ആട്ടിന്‍ കൂട്ടം തൊഴുത്തില്‍നിന്നു നശിച്ചുപോകും; ഗോശാലകളില്‍ കന്നുകാലി ഉണ്ടായിരിക്കയില്ല.
എങ്കിലും ഞാന്‍ യഹോവയില്‍ ആനന്ദിക്കും; എന്റെ രക്ഷയുടെ ദൈവത്തില്‍ ഘോഷിച്ചുല്ലസിക്കും.
യഹോവയായ കര്‍ത്താവു എന്റെ ബലം ആകുന്നു; അവന്‍ എന്റെ കാല്‍ പേടമാന്‍ കാല്‍പോലെ ആക്കുന്നു; ഉന്നതികളിന്മേല്‍ എന്നെ നടക്കുമാറാക്കുന്നു. സംഗീതപ്രമാണിക്കു തന്ത്രിനാദത്തോടെ.
- License
-
CC-0
Link to license
- Citation Suggestion for this Edition
- TextGrid Repository (2025). Christos Christodoulopoulos. Habakkuk (Malayalam). Multilingual Parallel Bible Corpus. https://hdl.handle.net/21.11113/0000-0016-A69B-E