1
യഹോവയുടെ ദാസനായ മോശെയുടെ മരണശേഷം യഹോവ നൂന്റെ മകനായി മോശെയുടെ ശുശ്രൂഷകനായ യോശുവയോടു അരുളിച്ചെയ്തതു
എന്റെ ദാസനായ മോശെ മരിച്ചു; ആകയാല്‍ നീയും ഈ ജനമൊക്കെയും പുറപ്പെട്ടു യോര്‍ദ്ദാന്നക്കരെ ഞാന്‍ യിസ്രായേല്‍മക്കള്‍ക്കു കൊടുക്കുന്ന ദേശത്തേക്കു കടന്നുപോകുവിന്‍ .
നിങ്ങളുടെ ഉള്ളങ്കാല്‍ ചവിട്ടുന്ന സ്ഥലമൊക്കെയും ഞാന്‍ മോശെയോടു കല്പിച്ചതുപോലെ നിങ്ങള്‍ക്കു തന്നിരിക്കുന്നു.
മരുഭൂമിയും ഈ ലെബാനോനും തുടങ്ങി ഫ്രാത്ത് എന്ന മഹാനദിവരെയും ഹിത്യരുടെ ദേശം ഒക്കെയും പടിഞ്ഞാറു മഹാസമുദ്രംവരെയും നിങ്ങളുടെ അതിരായിരിക്കും.
നിന്റെ ജീവകാലത്തു ഒരിക്കലും ഒരു മനുഷ്യനും നിന്റെ നേരെ നില്‍ക്കയില്ല; ഞാന്‍ മോശെയോടുകൂടെ ഇരുന്നതു പോലെ നിന്നോടുകൂടെയും ഇരിക്കും; ഞാന്‍ നിന്നെ കൈ വിടുകയില്ല, ഉപേക്ഷിക്കയും ഇല്ല.
ഉറപ്പും ധൈര്യവും ഉള്ളവനായിരിക്ക; ഞാന്‍ അവര്‍ക്കും കൊടുക്കുമെന്നു അവരുടെ പിതാക്കന്മാരോടു സത്യം ചെയ്ത ദേശം നീ ഈ ജനത്തിന്നു അവകാശമായി വിഭാഗിക്കും.
എന്റെ ദാസനായ മോശെ നിന്നോടു കല്പിച്ചിട്ടുള്ള ന്യായപ്രമാണമൊക്കെയും അനുസരിച്ചു നടക്കേണ്ടതിന്നു നല്ല ഉറപ്പും ധൈര്യവും ഉള്ളവനായി മാത്രം ഇരിക്ക; ചെല്ലുന്നേടത്തൊക്കെയും നീ ശുഭമായിരിക്കേണ്ടതിന്നു അതു വിട്ടു ഇടത്തോട്ടോ വലത്തോട്ടോ മാറരുതു.
ഈ ന്യായപ്രാമണപുസ്തകത്തിലുള്ളതു നിന്റെ വായില്‍നിന്നു നീങ്ങിപ്പോകരുതു; അതില്‍ എഴുതിയിരിക്കുന്നതുപോലെ ഒക്കെയും പ്രമാണിച്ചുനടക്കേണ്ടതിന്നു നീ രാവും പകലും അതു ധ്യാനിച്ചുകൊണ്ടിരിക്കേണം; എന്നാല്‍ നിന്റെ പ്രവൃത്തി സാധിക്കും; നീ കൃതാര്‍ത്ഥനായും ഇരിക്കും.
നിന്റെ ദൈവമായ യഹോവ നീ പോകുന്നേടത്തൊക്കെയും നിന്നോടുകൂടെ ഉള്ളതുകൊണ്ടു ഉറപ്പും ധൈര്യവുമുള്ളവനായിരിക്ക; ഭയപ്പെടരുതു, ഭ്രമിക്കയും അരുതു എന്നു ഞാന്‍ നിന്നോടു കല്പിച്ചുവല്ലോ.
എന്നാറെ യോശുവ ജനത്തിന്റെ പ്രമാണികളോടു കല്പിച്ചതു
പാളയത്തില്‍ കൂടി കടന്നു ജനത്തോടുനിങ്ങളുടെ ദൈവമായ യഹോവ നിങ്ങള്‍ക്കു അവകാശമായി തരുന്ന ദേശം കൈവശമാക്കുവാന്‍ ചെല്ലേണ്ടതിന്നു നിങ്ങള്‍ മൂന്നു ദിവസം കഴിഞ്ഞിട്ടു യോര്‍ദ്ദാന്നക്കരെ കടക്കേണ്ടതാകയാല്‍ ഭക്ഷണസാധനം ഒരുക്കിക്കൊള്‍വിന്‍ എന്നു കല്പിപ്പിന്‍ .
പിന്നെ യോശുവ രൂബേന്യരോടും ഗാദ്യരോടും മനശ്ശെയുടെ പാതിഗോത്രത്തോടും പറഞ്ഞതു എന്തെന്നാല്‍
യഹോവയുടെ ദാസനായ മോശെ നിങ്ങളോടു കല്പിച്ച വചനം ഔര്‍ത്തുകൊള്‍വിന്‍ ; നിങ്ങളുടെ ദൈവമായ യഹോവ നിങ്ങള്‍ക്കു സ്വസ്ഥത നല്കി ഈ ദേശവും തന്നിരിക്കുന്നു.
നിങ്ങളുടെ ഭാര്യമാരും കുഞ്ഞുകുട്ടികളും നിങ്ങളുടെ കന്നുകാലികളും യോര്‍ദ്ദാന്നിക്കരെ മോശെ നിങ്ങള്‍ക്കു തന്നിട്ടുള്ള ദേശത്തിരിക്കട്ടെ; എന്നാല്‍ നിങ്ങളില്‍ യുദ്ധപ്രാപ്തന്മാരായവര്‍ ഒക്കെയും സന്നദ്ധരായി നിങ്ങളുടെ സഹോദരന്മാര്‍ക്കും മുമ്പായി കടന്നുചെന്നു
യഹോവ നിങ്ങള്‍ക്കു എന്നപോലെ നിങ്ങളുടെ സഹോദരന്മാര്‍ക്കും സ്വസ്ഥത നലകുകയും നിങ്ങളുടെ ദൈവമായ യഹോവ അവര്‍ക്കും കൊടുക്കുന്ന ദേശം അവര്‍ കൈവശമാക്കുകയും ചെയ്യുവോളം അവരെ സഹായിക്കേണം; അതിന്റെ ശേഷം നിങ്ങള്‍ യഹോവയുടെ ദാസനായ മോശെ കിഴക്കു യോര്‍ദ്ദാന്നിക്കരെ നിങ്ങള്‍ക്കു തന്നിട്ടുള്ള അവകാശദേശത്തേക്കു മടങ്ങി വന്നു അതിനെ അനുഭവിച്ചുകൊള്ളേണം.
അവര്‍ യോശുവയോടുനീ ഞങ്ങളോടു കല്പിക്കുന്നതൊക്കെയും ഞങ്ങള്‍ ചെയ്യും; ഞങ്ങളെ അയക്കുന്നേടത്തൊക്കെയും ഞങ്ങള്‍ പോകും.
ഞങ്ങള്‍ മോശെയെ സകലത്തിലും അനുസരിച്ചതുപോലെ നിന്നെയും അനുസരിക്കും; നിന്റെ ദൈവമായ യഹോവ മോശെയോടുകൂടെ ഇരുന്നതുപോലെ നിന്നോടുകൂടെയും ഇരുന്നാല്‍ മതി.
ആരെങ്കിലും നിന്റെ കല്പന മറുക്കയും നീ കല്പിക്കുന്ന യാതൊന്നിലും നിന്റെ വാക്കു അനുസരിക്കാതിരിക്കയും ചെയ്താല്‍ അവന്‍ മരിക്കേണം; ഉറപ്പും ധൈര്യവുമുള്ളവനായി മാത്രംഇരുന്നാലും എന്നു ഉത്തരം പറഞ്ഞു.
2
അനന്തരം നൂന്റെ മകനായ യോശുവ രഹസ്യമായി ഒറ്റുനോക്കേണ്ടതിന്നു ശിത്തീമില്‍നിന്നു രണ്ടുപേരെ അയച്ചുനിങ്ങള്‍ പോയി ദേശവും യെരീഹോപട്ടണവും നോക്കിവരുവിന്‍ എന്നു പറഞ്ഞു. അവര്‍ പുറപ്പെട്ടു രാഹാബ് എന്നു പേരുള്ളോരു വേശ്യയുടെ വീട്ടില്‍ ചെന്നു അവിടെ പാര്‍ത്തു.
യിസ്രായേല്‍മക്കളില്‍ ചിലര്‍ ദേശത്തെ ശോധനചെയ്‍വാന്‍ രാത്രിയില്‍ ഇവിടെ വന്നരിക്കന്നു എന്നു യെരീഹോരാജാവിന്നു അറിവു കിട്ടി.
യെരീഹോരാജാവു രാഹാബിന്റെ അടുക്കല്‍ ആളയച്ചുനിന്റെ അടുക്കല്‍ വന്നു വീട്ടില്‍ കയറിയിരിക്കുന്ന മനുഷ്യരെ പുറത്തിറക്കിത്തരിക; അവര്‍ ദേശമൊക്കെയും ഒറ്റുനോക്കുവാന്‍ വന്നവരാകുന്നു എന്നു പറയിച്ചു.
ആ സ്ത്രീ അവരെ രണ്ടുപേരെയും കൂട്ടിക്കൊണ്ടുപോയി ഒളിപ്പിച്ചിട്ടുഅവര്‍ എന്റെ അടുക്കല്‍ വന്നിരുന്നു എങ്കിലും എവിടത്തുകാര്‍ എന്നു ഞാന്‍ അറിഞ്ഞില്ല;
ഇരുട്ടായപ്പോള്‍ പട്ടണവാതില്‍ അടെക്കുന്ന സമയത്തു, അവര്‍ പുറപ്പെട്ടുപോയി; എവിടേക്കു പോയി എന്നു ഞാന്‍ അറിയുന്നില്ല; വേഗത്തില്‍ അവരുടെ പിന്നാലെ ചെല്ലുവിന്‍ ; എന്നാല്‍ അവരെ കണ്ടുപിടിക്കാം എന്നു പറഞ്ഞു.
എന്നാല്‍ അവള്‍ അവരെ വീട്ടിന്‍ മുകളില്‍ കൊണ്ടുപോയി അവിടെ അടുക്കിവെച്ചിരുന്ന ചണത്തണ്ടുകളുടെ ഇടയില്‍ ഒളിപ്പിച്ചിരുന്നു.
ആ ആളുകള്‍ യോര്‍ദ്ദാനിലേക്കുള്ള വഴിയായി കടവുകള്‍വരെ അവരെ തിരഞ്ഞുചെന്നു; തിരഞ്ഞുചെന്നവര്‍ പുറപ്പെട്ട ഉടനെ പട്ടണവാതില്‍ അടെച്ചു.
എന്നാല്‍ അവര്‍ കിടപ്പാന്‍ പോകുംമുമ്പെ അവള്‍ മുകളില്‍ അവരുടെ അടുക്കല്‍ ചെന്നു അവരോടു പറഞ്ഞതു
യഹോവ ഈ ദേശം നിങ്ങള്‍ക്കു തന്നിരിക്കുന്നു; നിങ്ങളെയുള്ള ഭീതി ഞങ്ങളുടെമേല്‍ വീണിരിക്കുന്നു; ഈ ദേശത്തിലെ നിവാസികള്‍ എല്ലാവരും നിങ്ങളുടെ നിമിത്തം ഉരുകിപ്പോകുന്നു എന്നു ഞാന്‍ അറിയുന്നു.
നിങ്ങള്‍ മിസ്രയീമില്‍ നിന്നു പുറപ്പെട്ടുവരുമ്പോള്‍ യഹോവ നിങ്ങള്‍ക്കുവേണ്ടി ചെങ്കടലിലെ വെള്ളം വറ്റിച്ചതും യോര്‍ദ്ദാന്നക്കരെവെച്ചു നിങ്ങള്‍ നിര്‍മ്മൂലമാക്കിയ സീഹോന്‍ , ഔഗ് എന്ന രണ്ടു അമോര്‍യ്യരാജാക്കന്മാരോടു ചെയ്തതും ഞങ്ങള്‍ കേട്ടു.
കേട്ടപ്പോള്‍ തന്നേ ഞങ്ങളുടെ ഹൃദയം ഉരുകി; നിങ്ങളുടെ നിമിത്തം എല്ലാവര്‍ക്കും ധൈര്യം കെട്ടുപോയി; നിങ്ങളുടെ ദൈവമായ യഹോവ തന്നേ മീതെ സ്വര്‍ഗ്ഗത്തിലും താഴെ ഭൂമിയിലും ദൈവം ആകുന്നു.
ആകയാല്‍ ഞാന്‍ നിങ്ങളോടു ദയ ചെയ്ക കൊണ്ടു നിങ്ങളും എന്റെ പിതൃഭവനത്തോടു ദയ ചെയ്തു.
എന്റെ അപ്പനെയും അമ്മയെയും എന്റെ സഹോദരന്മാരെയും സഹോദരിമാരെയും അവര്‍ക്കുംള്ള സകലത്തെയും ജീവനോടെ രക്ഷിച്ചു ഞങ്ങളുടെ ജീവനെ മരണത്തില്‍നിന്നു വിടുവിക്കുമെന്നു യഹോവയെച്ചൊല്ലി എന്നോടു സത്യംചെയ്കയും ഉറപ്പുള്ള ഒരു ലക്ഷ്യം തരികയും വേണം.
അവര്‍ അവളോടുഞങ്ങളുടെ ഈ കാര്യം നിങ്ങള്‍ അറിയിക്കാതെയിരുന്നാല്‍ നിങ്ങളുടെ ജീവന്നു പകരം ഞങ്ങളുടെ ജീവന്‍ വെച്ചുകൊടുക്കും. യഹോവ ഈ ദേശം ഞങ്ങള്‍ക്കു തരുമ്പോള്‍ ഞങ്ങള്‍ നിന്നോടു ദയയും വിശ്വസ്തതയും കാണിക്കും എന്നു ഉത്തരം പറഞ്ഞു.
എന്നാറെ അവള്‍ അവരെ കിളിവാതിലൂടെ ഒരു കയറുകെട്ടി ഇറക്കി; അവളുടെ വീടു കോട്ടമതിലിന്മേല്‍ ആയിരുന്നു; അവള്‍ മതിലിന്മേല്‍ പാര്‍ത്തിരുന്നു.
അവള്‍ അവരോടുതിരിഞ്ഞുപോയവര്‍ നിങ്ങളെ കണ്ടുപിടിക്കാതിരിക്കേണ്ടതിന്നു നിങ്ങള്‍ പര്‍വ്വതത്തില്‍ കയറി അവര്‍ മടങ്ങിപ്പോരുവോളം മൂന്നു ദിവസം അവിടെ ഒളിച്ചിരിപ്പിന്‍ ; അതിന്റെ ശേഷം നിങ്ങളുടെ വഴിക്കു പോകാം എന്നു പറഞ്ഞു.
അവര്‍ അവളോടു പറഞ്ഞതുഞങ്ങള്‍ ഈ ദേശത്തു വരുമ്പോള്‍ നീ ഞങ്ങളെ ഇറക്കിവിട്ട ഈ കിളിവാതില്‍ക്കല്‍
ഈ ചുവപ്പു ചരടു കെട്ടുകയും നിന്റെ അപ്പനെയും അമ്മയെയും സഹോദരന്മാരെയും പിതൃഭവനത്തെയൊക്കെയും നിന്റെ അടുക്കല്‍ വീട്ടില്‍ വരുത്തിക്കൊള്ളുകയും വേണം.
അല്ലെങ്കില്‍ നീ ഞങ്ങളെക്കൊണ്ടു ചെയ്യിച്ച സത്യത്തില്‍നിന്നു ഞങ്ങള്‍ ഒഴിവുള്ളവരാകും. ആരെങ്കിലും വീട്ടുവാതിലിന്നു പുറത്തിറങ്ങിയാല്‍ അവന്റെ രക്തം അവന്റെ തലമേല്‍ ഇരിക്കും; ഞങ്ങള്‍ കുറ്റമില്ലാത്തവര്‍ ആകും; നിന്നോടുകൂടെ വീട്ടില്‍ ഇരിക്കുമ്പോള്‍ വല്ലവനും അവന്റെ മേല്‍ കൈവെച്ചാല്‍ അവന്റെ രക്തം ഞങ്ങളുടെ തലമേല്‍ ഇരിക്കും.
എന്നാല്‍ നീ ഞങ്ങളുടെ കാര്യം അറിയിച്ചാല്‍ നീ ഞങ്ങളെക്കൊണ്ടു ചെയ്യിച്ച സത്യത്തില്‍ നിന്നു ഞങ്ങള്‍ ഒഴിവുള്ളവര്‍ ആകും.
അതിന്നു അവള്‍നിങ്ങള്‍ പറഞ്ഞതുപോലെ ആകട്ടെ എന്നു പറഞ്ഞു അവരെ അയച്ചു; അങ്ങനെ അവര്‍ പോയി; അവള്‍ ആ ചുവപ്പുചരടു കിളിവാതില്‍ക്കല്‍ കെട്ടി.
അവര്‍ പുറപ്പെട്ടു പര്‍വ്വതത്തില്‍ ചെന്നു; തിരഞ്ഞുപോയവര്‍ മടങ്ങിപ്പോരുംവരെ മൂന്നു ദിവസം അവിടെ താമസിച്ചു; തിരഞ്ഞുപോയവര്‍ വഴിനീളേ അവരെ അന്വേഷിച്ചു; കണ്ടില്ലതാനും.
അങ്ങനെ അവര്‍ ഇരുവരും പര്‍വ്വതത്തില്‍നിന്നു ഇറങ്ങി അക്കരെ കടന്നു നൂന്റെ മകനായ യോശുവയുടെ അടുക്കല്‍ ചെന്നു തങ്ങള്‍ക്കു സംഭവിച്ചതു ഒക്കെയും അവനെ അറിയിച്ചു.
യഹോവ ദേശമൊക്കെയും നമ്മുടെ കയ്യില്‍ ഏല്പിച്ചിരിക്കുന്നു നിശ്ചയം; ദേശത്തിലെ നിവാസികള്‍ എല്ലാവരും നമ്മുടെ നിമിത്തം ഉരുകിപ്പോകുന്നു എന്നു അവര്‍ യോശുവയോടു പറഞ്ഞു.
3
അനന്തരം യോശുവ അതികാലത്തു എഴുന്നേറ്റു, അവനും യിസ്രായേല്‍മക്കള്‍ എല്ലാവരും ശിത്തീമില്‍നിന്നു പുറപ്പെട്ടു യോര്‍ദ്ദാന്നരികെ വന്നു മറുകര കടക്കുംമുമ്പെ അവിടെ താമസിച്ചു.
മൂന്നു ദിവസം കഴിഞ്ഞിട്ടു പ്രമാണികള്‍ പാളയത്തില്‍കൂടി നടന്നു ജനത്തോടു കല്പിച്ചതെന്തെന്നാല്‍
നിങ്ങളുടെ ദൈവമായ യഹോവയുടെ നിയമപെട്ടകത്തെയും അതിനെ ചുമക്കുന്ന ലേവ്യരായ പുരോഹിതന്മാരെയും നിങ്ങള്‍ കാണുമ്പോള്‍ നിങ്ങളുടെ സ്ഥലം വിട്ടു പുറപ്പെട്ടു അതിന്റെ പിന്നാലെ ചെല്ലേണം.
പിന്നെ യോശുവ ജനത്തോടു നിങ്ങളെത്തന്നേ ശുദ്ധീകരിപ്പിന്‍ ; യഹോവ നാളെ നിങ്ങളുടെ ഇടയില്‍ അതിശയം പ്രവര്‍ത്തിക്കും എന്നു പറഞ്ഞു.
പുരോഹിതന്മാരോടു യോശുവനിങ്ങള്‍ നിയമപെട്ടകം എടുത്തു ജനത്തിന്നു മുമ്പായി അക്കരെ കടപ്പിന്‍ എന്നു പറഞ്ഞു. അങ്ങനെ അവര്‍ നിയമപ്പെട്ടകം എടുത്തു ജനത്തിന്നു മുമ്പായി നടന്നു.
പിന്നെ യഹോവ യോശുവയോടുഞാന്‍ മോശെയോടുകൂടെ ഇരുന്നതുപോലെ നിന്നോടുകൂടെയും ഇരിക്കും എന്നു യിസ്രായേല്‍ എല്ലാം അറിയേണ്ടതിന്നു ഞാന്‍ ഇന്നു അവര്‍ കാണ്‍കെ നിന്നെ വലിയവനാക്കുവാന്‍ തുടങ്ങും.
നിയമപെട്ടകം ചുമക്കുന്ന പുരോഹിതന്മാര്‍ യോര്‍ദ്ദാനിലെ വെള്ളത്തിന്റെ വക്കത്തു എത്തുമ്പോള്‍ യോര്‍ദ്ദാനില്‍ നില്പാന്‍ കല്പിക്ക എന്നു അരുളിച്ചെയ്തു.
യോശുവ യിസ്രായേല്‍മക്കളോടുഇവിടെ വന്നു നിങ്ങളുടെ ദൈവമായ യഹോവയുടെ വചനം കേള്‍പ്പിന്‍ എന്നു പറഞ്ഞു.
യോശുവ പറഞ്ഞതെന്തെന്നാല്‍ജീവനുള്ള ദൈവം നിങ്ങളുടെ ഇടയില്‍ ഉണ്ടു; അവന്‍ നിങ്ങളുടെ മുമ്പില്‍നിന്നു കനാന്യര്‍, ഹിത്യര്‍, ഹിവ്യര്‍, പെരിസ്യര്‍, ഗിര്‍ഗ്ഗശ്യര്‍, അമോര്‍യ്യര്‍, യെബൂസ്യര്‍ എന്നിവരെ നീക്കിക്കളയും എന്നു നിങ്ങള്‍ ഇതിനാല്‍ അറിയും.
ഇതാ, സര്‍വ്വഭൂമിക്കും നാഥനായവന്റെ നിയമപെട്ടകം നിങ്ങള്‍ക്കു മുമ്പായി യോര്‍ദ്ദാനിലേക്കു കടക്കുന്നു.
ആകയാല്‍ ഔരോ ഗോത്രത്തില്‍നിന്നു ഔരോ ആള്‍വീതം യിസ്രായേല്‍ ഗോത്രങ്ങളില്‍നിന്നു പന്ത്രണ്ടു ആളെ കൂട്ടുവിന്‍ .
സര്‍വ്വഭൂമിയുടെയും നാഥനായ യഹോവയുടെ പെട്ടകം ചുമക്കുന്ന പുരോഹിതന്മാരുടെ ഉള്ളങ്കാല്‍ യോര്‍ദ്ദാനിലെ വെള്ളത്തില്‍ ചവിട്ടുമ്പോള്‍ ഉടനെ യോര്‍ദ്ദാനിലെ വെള്ളം രണ്ടായി പിരിഞ്ഞിട്ടു മേല്‍നിന്നു ഒഴുകുന്ന വെള്ളം ചിറപോലെ നിലക്കും.
അങ്ങനെ ജനം യോര്‍ദ്ദാന്നക്കരെ കടപ്പാന്‍ തങ്ങളുടെ കൂടാരങ്ങളില്‍നിന്നു പുറപ്പെട്ടു; നിയമപെട്ടകം ചുമക്കുന്ന പുരോഹിതന്മാര്‍ ജനത്തിന്നു മുമ്പായി പെട്ടകം ചുമന്നുകൊണ്ടു യോര്‍ദ്ദാന്നരികെ വന്നു.
കൊയിത്തുകാലത്തൊക്കെയും യോര്‍ദ്ദാന്‍ തീരമെല്ലാം കവിഞ്ഞു ഒഴുകും. പെട്ടകം ചുമന്ന പുരോഹിതന്മാരുടെ കാല്‍ വെള്ളത്തിന്റെ വക്കത്തു മുങ്ങിയപ്പോള്‍ മേല്‍ വെള്ളത്തിന്റെ ഒഴുകൂ നിന്നു;
സാരെഥാന്നു സമീപത്തുള്ള ആദാംപട്ടണത്തിന്നരികെ ബഹുദൂരത്തോളം ചിറപോലെ പൊങ്ങി; അരാബയിലെ കടലായ ഉപ്പുകടലിലേക്കു ഒഴുകിയ വെള്ളം വാര്‍ന്നുപോയി; ജനം യെരീഹോവിന്നു നേരെ മറുകര കടന്നു.
യഹോവയുടെ നിയമപെട്ടകം ചുമന്ന പുരോഹിതന്മാര്‍ യോര്‍ദ്ദാന്റെ നടുവില്‍ ഉണങ്ങിയ നിലത്തു ഉറെച്ചുനിന്നു; യിസ്രായേല്‍ജനമൊക്കെയും യോര്‍ദ്ദാന്‍ കടന്നുതീരുവോളം ഉണങ്ങിയ നിലത്തുകൂടിത്തന്നേ നടന്നുപോയി.
4
ജനമൊക്കെയും യോര്‍ദ്ദാന്‍ കടന്നുതീര്‍ന്നശേഷം യഹോവ യോശുവയോടു കല്പിച്ചതു എന്തെന്നാല്‍
നിങ്ങള്‍ ഔരോ ഗോത്രത്തില്‍ നിന്നു ഔരോ ആള്‍ വീതം ജനത്തില്‍നിന്നു പന്ത്രണ്ടുപേരെ കൂട്ടി അവരോടു
യോര്‍ദ്ദാന്റെ നടുവില്‍ പുരോഹിതന്മാരുടെ കാല്‍ ഉറച്ചുനിന്ന സ്ഥലത്തുനിന്നു പന്ത്രണ്ടു കല്ലു എടുത്തു കരെക്കു കൊണ്ടുവന്നു ഈ രാത്രി നിങ്ങള്‍ പാര്‍ക്കുംന്ന സ്ഥലത്തു വെപ്പാന്‍ കല്പിപ്പിന്‍ .
അങ്ങനെ യോശുവ യിസ്രായേല്‍മക്കളുടെ ഔരോ ഗോത്രത്തില്‍നിന്നു ഔരോ ആള്‍ വീതം നിയമിച്ചിരുന്ന പന്ത്രണ്ടുപേരെ വിളിച്ചു.
യോശുവ അവരോടു പറഞ്ഞതുയോര്‍ദ്ദാന്റെ നടുവില്‍ നിങ്ങളുടെ ദൈവമായ യഹോവയുടെ പെട്ടകത്തിന്നു മുമ്പില്‍ ചെന്നു യിസ്രായേല്‍മക്കളുടെ ഗോത്രസംഖ്യകൂ ഒത്തവണ്ണം നിങ്ങളില്‍ ഔരോരുത്തന്‍ ഔരോ കല്ലു ചുമലില്‍ എടുക്കേണം.
ഇതു നിങ്ങളുടെ ഇടയില്‍ ഒരു അടയാളമായിരിക്കേണം; ഈ കല്ലു എന്തു എന്നു നിങ്ങളുടെ മക്കള്‍ വരുങ്കാലത്തു ചോദിക്കുമ്പോള്‍
യോര്‍ദ്ദാനിലെ വെള്ളം യഹോവയുടെ നിയമപെട്ടകത്തിന്റെ മുമ്പില്‍ രണ്ടായി പിരിഞ്ഞതുനിമിത്തം തന്നേ എന്നു അവരോടു പറയേണം. അതു യോര്‍ദ്ദാനെ കടന്നപ്പോള്‍ യോര്‍ദ്ദാനിലെ വെള്ളം രണ്ടായി പിരിഞ്ഞതുകൊണ്ടു ഈ കല്ലു യിസ്രായേല്‍മക്കള്‍ക്കു എന്നേക്കും ജ്ഞാപകമായിരിക്കേണം.
യോശുവ കല്പിച്ചതുപോലെ യിസ്രായേല്‍മക്കള്‍ ചെയ്തു; യഹോവ യോശുവയോടു കല്പിച്ചതുപോലെ യിസ്രായേല്‍മക്കളുടെ ഗോത്രസംഖ്യെക്കു ഒത്തവണ്ണം പന്ത്രണ്ടു കല്ലു യോര്‍ദ്ദാന്റെ നടുവില്‍നിന്നു എടുത്തു തങ്ങള്‍ പാര്‍ത്ത സ്ഥലത്തു കൊണ്ടുപോയി വെച്ചു.
യോര്‍ദ്ദാന്റെ നടുവിലും നിയമപെട്ടകം ചുമന്ന പുരോഹിതന്മാരുടെ കാല്‍ നിന്ന സ്ഥലത്തു യോശുവ പന്ത്രണ്ടു കല്ലു നാട്ടി; അവ ഇന്നുവരെ അവിടെ ഉണ്ടു.
മോശെ യോശുവയോടു കല്പിച്ചതു ഒക്കെയും ജനത്തോടു പറവാന്‍ യഹോവ യോശുവയോടു കല്പിച്ചതൊക്കെയും ചെയ്തുതീരുവോളം പെട്ടകം ചുമന്ന പുരോഹിതന്മാര്‍ യോര്‍ദ്ദാന്റെ നടുവില്‍ നിന്നു; ജനം വേഗത്തില്‍ മറുകര കടന്നു.
ജനമൊക്കെയും കടന്നു തീര്‍ന്നപ്പോള്‍ ജനം കാണ്‍കെ യഹോവയുടെ പെട്ടകവും പുരോഹിതന്മാരും മറുകര കടന്നു.
മോശെ കല്പിച്ചിരുന്നതുപോലെ രൂബേന്യരും ഗാദ്യരും മനശ്ശെയുടെ പാതിഗോത്രവും യിസ്രായേല്‍മക്കള്‍ക്കു മുമ്പായി യുദ്ധസന്നദ്ധരായി കടന്നു.
ഏകദേശം നാല്പതിനായിരം പേര്‍ യുദ്ധസന്നദ്ധരായി യഹോവയുടെ മുമ്പാകെ യുദ്ധത്തിന്നു യെരീഹോസമഭൂമിയില്‍ കടന്നു.
അന്നു യഹോവ യോശുവയെ എല്ലായിസ്രായേലിന്റെയും മുമ്പാകെ വലിയവനാക്കി;
അവര്‍ മോശെയെ ബഹുമാനിച്ചതുപോലെ അവനെയും അവന്റെ ആയുഷ്കാലമൊക്കെയും ബഹുമാനിച്ചു.
യഹോവ യോശുവയോടുസാക്ഷ്യപെട്ടകം ചുമക്കുന്ന പുരോഹിതന്മാരോടു യോര്‍ദ്ദാനില്‍നിന്നു കയറുവാന്‍ കല്പിക്ക എന്നു അരുളിച്ചെയ്തു.
അങ്ങനെ യോശുവ പുരോഹിതന്മാരോടു യോര്‍ദ്ദാനില്‍നിന്നു കയറുവാന്‍ കല്പിച്ചു.
യഹോവയുടെ സാക്ഷ്യപെട്ടകം ചുമക്കുന്ന പുരോഹിതന്മാര്‍ യോര്‍ദ്ദാന്റെ നടുവില്‍നിന്നു കയറി; പുരോഹിതന്മാരുടെ ഉള്ളങ്കാല്‍ കരെക്കു പൊക്കിവെച്ച ഉടനെ യോര്‍ദ്ദാനിലെ വെള്ളം വീണ്ടും അതിന്റെ സ്ഥലത്തേക്കു വന്നു മുമ്പിലത്തെപ്പോലെ തീരം കവിഞ്ഞു ഒഴുകി.
ഒന്നാം മാസം പത്താം തിയ്യതി ജനം യോര്‍ദ്ദാനില്‍നിന്നു കയറി യെരീഹോവിന്റെ കിഴക്കെ അതിരിലുള്ള ഗില്ഗാലില്‍ പാളയം ഇറങ്ങി.
യോര്‍ദ്ദാനില്‍നിന്നു എടുത്ത പന്ത്രണ്ടു കല്ലു യോശുവ ഗില്ഗാലില്‍ നാട്ടി,
യിസ്രായേല്‍മക്കളോടു പറഞ്ഞതു എന്തെന്നാല്‍; ഈ കല്ലു എന്തു എന്നു വരുങ്കാലത്തു നിങ്ങളുടെ മക്കള്‍ പിതാക്കന്മാരോടു ചോദിച്ചാല്‍
യിസ്രായേല്‍ ഉണങ്ങിയ നിലത്തുകൂടി ഈ യോര്‍ദ്ദാന്നിക്കരെ കടന്നു എന്നു നിങ്ങളുടെ മക്കളോടു പറയേണം.
ഭൂമിയിലെ സകലജാതികളും യഹോവയുടെ കൈ ശക്തിയുള്ളതെന്നു അറിഞ്ഞു നിങ്ങളുടെ ദൈവമായ യഹോവയെ എന്നേക്കും ഭയപ്പെടേണ്ടതിന്നു
ഞങ്ങള്‍ ഇക്കരെ കടപ്പാന്‍ തക്കവണ്ണം നിങ്ങളുടെ ദൈവമായ യഹോവ ഞങ്ങളുടെ മുമ്പില്‍ ചെങ്കടല്‍ വറ്റിച്ചുകളഞ്ഞതുപോലെ നിങ്ങള്‍ ഇക്കരെ കടപ്പാന്‍ തക്കവണ്ണം നിങ്ങളുടെ ദൈവമായ യഹോവ നിങ്ങളുടെ മുമ്പില്‍ യോര്‍ദ്ദാനിലെ വെള്ളം വറ്റിച്ചുകളഞ്ഞു.
5
യിസ്രായേല്‍മക്കള്‍ ഇക്കരെ കടപ്പാന്‍ തക്കവണ്ണം യഹോവ അവരുടെ മുമ്പില്‍ യോര്‍ദ്ദാനിലെ വെള്ളം വറ്റിച്ചുകളഞ്ഞു എന്നു യോര്‍ദ്ദാന്റെ പടിഞ്ഞാറെ ഭാഗത്തുള്ള അമോര്‍യ്യരാജാക്കന്മാരൊക്കെയും സമുദ്രതീരത്തുള്ള കനാന്യരാജാക്കന്മാരൊക്കെയും കേട്ടപ്പോള്‍ അവരുടെ ഹൃദയം ഉരുകി; യിസ്രായേല്‍മക്കളുടെ നിമിത്തം അവരില്‍ അശേഷം ചൈതന്യമില്ലാതെയായി.
അക്കാലത്തു യഹോവ യോശുവയോടുതീക്കല്ലുകൊണ്ടു കത്തി ഉണ്ടാക്കി യിസ്രായേല്‍മക്കളെ രണ്ടാമതും പരിച്ഛേദന ചെയ്ക എന്നു കല്പിച്ചു.
യോശുവ തീക്കല്ലുകൊണ്ടു കത്തി ഉണ്ടാക്കി യിസ്രായേല്‍മക്കളെ അഗ്രചര്‍മ്മഗിരിയിങ്കല്‍വെച്ചു പരിച്ഛേദന ചെയ്തു.
യോശുവ പരിച്ഛേദന ചെയ്‍വാനുള്ള കാരണമോ മിസ്രയീമില്‍നിന്നു പുറപ്പെട്ട ആണുങ്ങളായ ജനമൊക്കെയും യോദ്ധാക്കളെല്ലാവരും മിസ്രയീമില്‍നിന്നു പുറപ്പെട്ടുപോന്നശേഷം പ്രയാണത്തില്‍ മരുഭൂമിയില്‍വെച്ചു മരിച്ചുപോയി;
പുറപ്പെട്ടുപോന്ന ജനത്തിനെല്ലാം പരിച്ഛേദന കഴിഞ്ഞിരുന്നു എങ്കിലും മിസ്രയീമില്‍നിന്നു പുറപ്പെട്ടശേഷം മരുഭൂമിയില്‍വെച്ചു പ്രയാണത്തില്‍ ജനിച്ചവരില്‍ ആരെയും പരിച്ഛേദന ചെയ്തിരുന്നില്ല.
മിസ്രയീമില്‍നിന്നു പുറപ്പെട്ട യോദ്ധാക്കളായവരൊക്കെയും യഹോവയുടെ വാക്കു അനുസരിക്കായ്കകൊണ്ടു അവര്‍ മരിച്ചൊടുങ്ങുംവരെ യിസ്രായേല്‍മക്കള്‍ നാല്പതു സംവത്സരം മരുഭൂമിയില്‍ സഞ്ചരിക്കേണ്ടിവന്നു; നമുക്കു തരുമെന്നു യഹോവ പിതാക്കന്മാരോടു സത്യംചെയ്ത ദേശമായി പാലും തേനും ഒഴുകുന്ന ദേശം അവരെ കാണിക്കയില്ല എന്നു യഹോവ അവരോടു സത്യം ചെയ്തിരുന്നു.
എന്നാല്‍ അവര്‍ക്കും പകരം അവന്‍ എഴുന്നേല്പിച്ച പുത്രന്മാരെ യോശുവ പരിച്ഛേദന ചെയ്തു; അവരെ പ്രയാണത്തില്‍ പരിച്ഛേദന ചെയ്യായ്കകൊണ്ടു അവര്‍ അഗ്രചര്‍മ്മികളായിരുന്നു.
അവര്‍ സര്‍വ്വജനത്തെയും പരിച്ഛേദനചെയ്തു തീര്‍ന്നശേഷം അവര്‍ക്കും സൌഖ്യമായതുവരെ അവര്‍ പാളയത്തില്‍ താന്താങ്ങളുടെ സ്ഥലത്തു പാര്‍ത്തു.
യഹോവ യോശുവയോടുഇന്നു ഞാന്‍ മിസ്രയീമിന്റെ നിന്ദ നിങ്ങളില്‍നിന്നു ഉരുട്ടിക്കളഞ്ഞിരിക്കുന്നു എന്നു അരുളിച്ചെയ്തു; അതുകൊണ്ടു ആ സ്ഥലത്തിന്നു ഇന്നുവരെ ഗില്ഗാല്‍ (ഉരുള്‍) എന്നു പേര്‍.
യിസ്രായേല്‍മക്കള്‍ ഗില്ഗാലില്‍ പാളയമിറങ്ങി; ആ മാസം പതിന്നാലാം തിയ്യതി സന്ധ്യാസമയത്തു യെരീഹോസമഭൂമിയില്‍ വെച്ചു പെസഹ കഴിച്ചു.
പെസഹയുടെ പിറ്റെ ദിവസം തന്നേ അവര്‍ ദേശത്തെ വിളവുകൊണ്ടുള്ള പുളിപ്പില്ലാത്ത അപ്പവും മലരും തിന്നു.
അവര്‍ ദേശത്തെ വിളവു അനുഭവിച്ചതിന്റെ പിറ്റെ ദിവസം മന്ന നിന്നുപോയി; യിസ്രായേല്‍മക്കള്‍ക്കു പിന്നെ മന്ന കിട്ടിയതുമില്ല; ആയാണ്ടു അവര്‍ കനാന്‍ ദേശത്തെ വിളവുകൊണ്ടു ഉപജീവിച്ചു.
യോശുവ യെരീഹോവിന്നു സമീപത്തു ഇരിക്കുമ്പോള്‍ തല ഉയര്‍ത്തി നോക്കി; ഒരു ആള്‍ കയ്യില്‍ വാള്‍ ഊരിപ്പിടിച്ചുകൊണ്ടു അവന്റെ നേരെ നിലക്കുന്നതു കണ്ടു; യോശുവ അവന്റെ അടുക്കല്‍ ചെന്നു അവനോടുനീ ഞങ്ങളുടെ പക്ഷക്കാരനോ ശത്രുപക്ഷക്കാരനോ എന്നു ചോദിച്ചു.
അതിന്നു അവന്‍ അല്ല, ഞാന്‍ യഹോവയുടെ സൈന്യത്തിന്റെ അധിപതിയായി ഇപ്പോള്‍ വന്നിരിക്കുന്നു എന്നു പറഞ്ഞു. അപ്പോള്‍ യോശുവ സാഷ്ടാംഗം വീണു നമസ്കരിച്ചു അവനോടുകര്‍ത്താവിന്നു അടിയനോടുള്ള കല്പന എന്തു എന്നു ചോദിച്ചു.
യഹോവയുടെ സൈന്യത്തിന്റെ അധിപതി യോശുവയോടുനിന്റെ കാലില്‍നിന്നു ചെരിപ്പു അഴിച്ചുകളക; നീ നിലക്കുന്ന സ്ഥലം വിശുദ്ധമാകുന്നു എന്നു പറഞ്ഞു; യോശുവ അങ്ങനെ ചെയ്തു.
6
എന്നാല്‍ യെരീഹോവിനെ യിസ്രായേല്‍മക്കളുടെ നിമിത്തം അടെച്ചു ഉറപ്പാക്കിയിരുന്നു; ആരും പുറത്തിറങ്ങിയില്ല, അകത്തു കയറിയതുമില്ല.
യഹോവ യോശുവയോടു കല്പിച്ചതുഞാന്‍ യെരീഹോവിനെയും അതിന്റെ രാജാവിനെയും യുദ്ധവീരന്മാരെയും നിന്റെ കയ്യില്‍ ഏല്പിച്ചിരിക്കുന്നു.
നിങ്ങളില്‍ യോദ്ധാക്കളായ എല്ലാവരും ഒരുവട്ടം പട്ടണത്തെ ചുറ്റിനടക്കേണം; ഇങ്ങനെ ആറു ദിവസം ചെയ്യേണം.
ഏഴു പുരോഹിതന്മാര്‍ ആട്ടിന്‍ കൊമ്പുകൊണ്ടുള്ള ഏഴു കാഹളം പിടിച്ചുകൊണ്ടു പെട്ടകത്തിന്റെ മുമ്പില്‍ നടക്കേണം; ഏഴാം ദിവസം ഏഴു പ്രാവശ്യം പട്ടണത്തെ ചുറ്റുകയും പുരോഹിതന്മാര്‍ കാഹളം ഊതുകയും വേണം.
അവര്‍ ആട്ടിന്‍ കൊമ്പു നീട്ടിയൂതുകയും നിങ്ങള്‍ കാഹളനാദം കേള്‍ക്കയും ചെയ്യുമ്പോള്‍ ജനമൊക്കെയും ഉച്ചത്തില്‍ ആര്‍പ്പിടേണം; അപ്പോള്‍ പട്ടണമതില്‍ വീഴും; ജനം ഔരോരുത്തന്‍ നേരെ കയറുകയും വേണം.
നൂന്റെ മകനായ യോശുവ പുരോഹിതന്മാരെ വിളിച്ചു അവരോടുനിയമപെട്ടകം എടുപ്പിന്‍ ; ഏഴു പുരോഹിതന്മാര്‍ യഹോവയുടെ പെട്ടകത്തിന്നു മുമ്പില്‍ ആട്ടിന്‍ കൊമ്പുകൊണ്ടുള്ള ഏഴു കാഹളം പിടിച്ചുകൊണ്ടു നടക്കേണം എന്നു പറഞ്ഞു.
ജനത്തോടു അവന്‍ നിങ്ങള്‍ ചെന്നു പട്ടണത്തെ ചുറ്റിനടപ്പിന്‍ ; ആയുധപാണികള്‍ യഹോവയുടെ പെട്ടകത്തിന്റെ മുമ്പില്‍ നടക്കേണം എന്നു പറഞ്ഞു.
യോശുവ ജനത്തോടു പറഞ്ഞുതീര്‍ന്നപ്പോള്‍ ആട്ടിന്‍ കൊമ്പുകൊണ്ടുള്ള ഏഴു കാഹളം പിടിച്ചുകൊണ്ടു ഏഴു പുരോഹിതന്മാര്‍ യഹോവയുടെ മുമ്പില്‍ നടന്നു കാഹളം ഊതി; യഹോവയുടെ നിയമപ്പെട്ടകം അവരുടെ പിന്നാലെ ചെന്നു.
ആയുധപാണികള്‍ കാഹളം ഊതുന്ന പുരോഹിതന്മാരുടെ മുമ്പില്‍ നടന്നു; ശേഷമുള്ള കൂട്ടം പെട്ടകത്തിന്റെ പിന്നാലെ ചെന്നു; ഇങ്ങനെ അവര്‍ കാഹളം ഊതിക്കൊണ്ടു നടന്നു.
യോശുവ ജനത്തോടുആര്‍പ്പിടുവിന്‍ എന്നു ഞാന്‍ നിങ്ങളോടു കല്പിക്കുന്ന നാള്‍വരെ നിങ്ങള്‍ ആര്‍പ്പിടരുതു; ഒച്ചകേള്‍പ്പിക്കരുതു; വായില്‍നിന്നു ഒരു വാക്കും പുറപ്പെടുകയും അരുതു; അതിന്റെശേഷം ആര്‍പ്പിടാം എന്നു കല്പിച്ചു.
അങ്ങനെ യഹോവയുടെ പെട്ടകം ഒരു പ്രാവശ്യം പട്ടണത്തെ ചുറ്റിനടന്നു; പിന്നെ അവര്‍ പാളയത്തിലേക്കു വന്നു പാളയത്തില്‍ പാര്‍ത്തു.
യോശുവ അതികാലത്തേ എഴുന്നേറ്റു; പുരോഹിതന്മാര്‍ യഹോവയുടെ പെട്ടകം എടുത്തു.
ഏഴു പുരോഹിതന്മാര്‍ യഹോവയുടെ പെട്ടകത്തിന്റെ മുമ്പില്‍ ആട്ടിന്‍ കൊമ്പുകൊണ്ടുള്ള ഏഴു കാഹളം പിടിച്ചു കാഹളം ഊതിക്കൊണ്ടു നടന്നു; ആയുധപാണികള്‍ അവരുടെ മുമ്പില്‍ നടന്നു; ശേഷമുള്ള കൂട്ടം യഹോവയുടെ പെട്ടകത്തിന്റെ പിന്നാലെ നടന്നു; ഇങ്ങനെ അവര്‍ കാഹളം ഊതിക്കൊണ്ടു നടന്നു.
രണ്ടാം ദിവസം അവര്‍ പട്ടണത്തെ ഒരു പ്രാവശ്യം ചുറ്റീട്ടു പാളയത്തിലേക്കു മടങ്ങിപ്പോന്നു. ഇങ്ങനെ അവര്‍ ആറു ദിവസം ചെയ്തു;
ഏഴാം ദിവസമോ അവര്‍ അതികാലത്തു അരുണോദയത്തിങ്കല്‍ എഴുന്നേറ്റു പട്ടണത്തെ ആ വിധത്തില്‍ തന്നേ ഏഴുപ്രവാശ്യം ചുറ്റി; അന്നുമാത്രം അവര്‍ പട്ടണത്തെ ഏഴു പ്രാവശ്യം ചുറ്റി.
ഏഴാംപ്രാവശ്യം പുരോഹിതന്മാര്‍ കാഹളം ഊതിയപ്പോള്‍ യോശുവ ജനത്തോടു പറഞ്ഞതെന്തെന്നാല്‍ആര്‍പ്പിടുവിന്‍ ; യഹോവ പട്ടണം നിങ്ങള്‍ക്കു തന്നിരിക്കുന്നു.
ഈ പട്ടണവും അതിലുള്ളതൊക്കെയും യഹോവേക്കു ശപഥാര്‍പ്പിതമായിരിക്കുന്നു; എങ്കിലും രാഹാബ് എന്ന വേശ്യ നാം അയച്ച ദൂതന്മാരെ ഒളിപ്പിച്ചതിനാല്‍ അവളും അവളോടുകൂടെ വീട്ടിലുള്ള എല്ലാവരും ജീവനോടിരിക്കട്ടെ.
എന്നാല്‍ നിങ്ങള്‍ ശപഥംചെയ്തിരിക്കെ ശപഥാര്‍പ്പിതത്തില്‍ വല്ലതും എടുത്തിട്ടു യിസ്രായേല്‍പാളയത്തിന്നു ശാപവും അനര്‍ത്ഥവും വരുത്താതിരിക്കേണ്ടതിന്നു ശപഥാര്‍പ്പിതമായ വസ്തുവൊന്നും തൊടാതിരിപ്പാന്‍ സൂക്ഷിച്ചുകൊള്‍വിന്‍ .
വെള്ളിയും പൊന്നും ഒക്കെയും ചെമ്പും ഇരിമ്പുംകൊണ്ടുള്ള പാത്രങ്ങളും യഹോവേക്കു വിശുദ്ധം; അവ യഹോവയുടെ ഭണ്ഡാരത്തില്‍ ചേരേണം.
അനന്തരം ജനം ആര്‍പ്പിടുകയും പുരോഹിതന്മാര്‍ കാഹളം ഊതുകയും ചെയ്തു; ജനം കാഹളനാദംകേട്ടു അത്യുച്ചത്തില്‍ ആര്‍പ്പിട്ടപ്പോള്‍ മതില്‍ വീണു; ജനം ഔരോരുത്തന്‍ നേരെ മുമ്പോട്ടു പട്ടണത്തിലേക്കു കടന്നു പട്ടണം പിടിച്ചു.
പുരുഷന്‍ , സ്ത്രീ, ബാലന്‍ , വൃദ്ധന്‍ , ആടു, മാടു, കഴുത എന്നിങ്ങനെ പട്ടണത്തിലുള്ള സകലത്തെയും അവര്‍ വാളിന്റെ വായ്ത്തലയാല്‍ അശേഷം സംഹരിച്ചു.
എന്നാല്‍ രാജ്യത്തെ ഒറ്റുനോക്കിയ രണ്ടു പുരുഷന്മാരോടു യോശുവവേശ്യയുടെ വീട്ടില്‍ ചെന്നു അവിടെ നിന്നു ആ സ്ത്രീയെയും അവള്‍ക്കുള്ള സകലത്തെയും നിങ്ങള്‍ അവളോടു സത്യംചെയ്തതുപോലെ പുറത്തുകൊണ്ടുവരുവിന്‍ എന്നു പറഞ്ഞു.
അങ്ങനെ ഒറ്റുകാരായിരുന്ന യൌവനക്കാര്‍ ചെന്നു രാഹാബിനെയും അവളുടെ അപ്പനെയും അമ്മയെയും സഹോദരന്മാരെയും അവള്‍ക്കുള്ള സകലത്തെയും പുറത്തു കൊണ്ടു വന്നു; അവളുടെ എല്ലാ ചാര്‍ച്ചക്കാരെയും പുറത്തു കൊണ്ടുവന്നു യിസ്രായേല്‍പാളയത്തിന്നു പുറത്തു പാര്‍പ്പിച്ചു.
പിന്നെ അവര്‍ പട്ടണവും അതിലുള്ളതൊക്കെയും തീവെച്ചു ചുട്ടുകളഞ്ഞു; എന്നാല്‍ വെള്ളിയും പൊന്നും ചെമ്പുകൊണ്ടും ഇരിമ്പുകൊണ്ടുമുള്ള പാത്രങ്ങളും അവര്‍ യഹോവയുടെ ആലയത്തിലെ ഭണ്ഡാരത്തില്‍വെച്ചു.
യെരീഹോവിനെ ഒറ്റുനോക്കുവാന്‍ അയച്ച ദൂതന്മാരെ രാഹാബ് എന്ന വേശ്യ ഒളിപ്പിച്ചതുകൊണ്ടു യോശുവ അവളെയും അവളുടെ പിതൃഭവനത്തെയും അവള്‍ക്കുള്ള സകലത്തെയും ജീവനോടെ രക്ഷിച്ചു; അവള്‍ ഇന്നുവരെയും യിസ്രായേലില്‍ പാര്‍ക്കുംന്നു.
അക്കാലത്തു യോശുവ ശപഥം ചെയ്തുഈ യെരീഹോപട്ടണത്തെ പണിയുവാന്‍ തുനിയുന്ന മനുഷ്യന്‍ യഹോവയുടെ മുമ്പാകെ ശപീക്കപ്പെട്ടവന്‍ ; അവന്‍ അതിന്റെ അടിസ്ഥാനമിടുമ്പോള്‍ അവന്റെ മൂത്തമകന്‍ നഷ്ടമാകും; അതിന്റെ കതകു തൊടുക്കുമ്പോള്‍ ഇളയമകനും നഷ്ടമാകും എന്നു പറഞ്ഞു.
അങ്ങനെ യഹോവ യോശുവയോടുകൂടെ ഉണ്ടായിരുന്നു; അവന്റെ കീര്‍ത്തി ദേശത്തു എല്ലാടവും പരന്നു.
7
എന്നാല്‍ യിസ്രായേല്‍മക്കള്‍ ശപഥാര്‍പ്പിതവസ്തു സംബന്ധിച്ചു ഒരു അകൃത്യംചെയ്തു; യെഹൂദാഗോത്രത്തില്‍ സേരഹിന്റെ മകനായ സബ്ദിയുടെ മകനായ കര്‍മ്മിയുടെ മകന്‍ ആഖാന്‍ ശപഥാര്‍പ്പിതവസ്തുവില്‍ ചിലതു എടുത്തു; യഹോവയുടെ കോപം യിസ്രായേല്‍മക്കളുടെ നേരെ ജ്വലിച്ചു.
യോശുവ യെരീഹോവില്‍നിന്നു ബേഥേലിന്നു കിഴക്കു ബേഥാവെന്റെ സമീപത്തുള്ള ഹായിയിലേക്കു ആളുകളെ അയച്ചു അവരോടുനിങ്ങള്‍ ചെന്നു ദേശം ഒറ്റുനോക്കുവിന്‍ എന്നു പറഞ്ഞു. അവര്‍ ചെന്നു ഹായിയെ ഒറ്റുനോക്കി,
യോശുവയുടെ അടുക്കല്‍ മടങ്ങിവന്നു അവനോടുജനം എല്ലാം പോകേണമെന്നില്ല; ഹായിയെ ജയിച്ചടക്കുവാന്‍ രണ്ടായിരമോ മൂവായിരമോ പോയാല്‍ മതി; സര്‍വ്വജനത്തെയും അവിടേക്കു അയച്ചു കഷ്ടപ്പെടുത്തേണ്ടാ; അവര്‍ ആള്‍ ചുരുക്കമത്രേ എന്നു പറഞ്ഞു.
അങ്ങനെ ജനത്തില്‍ ഏകദേശം മൂവായിരം പേര്‍ അവിടേക്കു പോയി; എന്നാല്‍ അവര്‍ ഹായിപട്ടണക്കാരുടെ മുമ്പില്‍നിന്നു തോറ്റു ഔടി.
ഹായിപട്ടണക്കാര്‍ അവരില്‍ മുപ്പത്താറോളം പേരെ കൊന്നു, അവരെ പട്ടണവാതില്‍ക്കല്‍ തുടങ്ങി ശെബാരീംവരെ പിന്‍ തുടര്‍ന്നു മലഞ്ചരിവില്‍വെച്ചു അവരെ തോല്പിച്ചു. അതുകൊണ്ടു ജനത്തിന്റെ ഹൃദയം ഉരുകി വെള്ളംപോലെ ആയ്തീര്‍ന്നു.
യോശുവ വസ്ത്രം കീറി യഹോവയുടെ പെട്ടകത്തിന്റെ മുമ്പില്‍ അവനും യിസ്രായേല്‍മൂപ്പന്മാരും തലയില്‍ മണ്ണുവാരിയിട്ടുകൊണ്ടു സന്ധ്യവരെ സാഷ്ടാംഗം വീണു കിടന്നു
അയ്യോ കര്‍ത്താവായ യഹോവേ, ഞങ്ങളെ നശിപ്പിപ്പാന്‍ അമോര്‍യ്യരുടെ കയ്യില്‍ ഏല്പിക്കേണ്ടതിന്നു നീ ഈ ജനത്തെ യോര്‍ദ്ദാന്നിക്കരെ കൊണ്ടുവന്നതു എന്തു? ഞങ്ങള്‍ യോര്‍ദ്ദാന്നക്കരെ പാര്‍ത്തിരുന്നെങ്കില്‍ മതിയായിരുന്നു.
യഹോവേ, യിസ്രായേല്‍ ശത്രുക്കള്‍ക്കു പുറം കാട്ടിയശേഷം ഞാന്‍ എന്തു പറയേണ്ടു!
കനാന്യരും ദേശനിവാസികള്‍ ഒക്കെയും കേട്ടിട്ടു ഞങ്ങളെ ചുറ്റിവളഞ്ഞു ഭൂമിയില്‍നിന്നു ഞങ്ങളുടെ പേര്‍ മായിച്ചു കളയുമല്ലോ; എന്നാല്‍ നീ നിന്റെ മഹത്തായ നാമത്തിന്നുവേണ്ടി എന്തുചെയ്യും എന്നു യോശുവ പറഞ്ഞു.
യഹോവ യോശുവയോടു അരുളിച്ചെയ്തതുഎഴുന്നേല്‍ക്ക; നീ ഇങ്ങനെ സാഷ്ടാംഗം വീണുകിടക്കുന്നതു എന്തിന്നു?
യിസ്രായേല്‍ പാപം ചെയ്തിരിക്കുന്നു; ഞാന്‍ അവരോടു കല്പിച്ചിട്ടുള്ള എന്റെ നിയമം അവര്‍ ലംഘിച്ചിരിക്കുന്നു; അവര്‍ മോഷ്ടിച്ചു മറവുചെയ്തു തങ്ങളുടെ സാമാനങ്ങള്‍ക്കിടയില്‍ അതു വെച്ചിരിക്കുന്നു.
യിസ്രായേല്‍മക്കള്‍ ശാപഗ്രസ്തരായി തീര്‍ന്നതുകൊണ്ടു ശത്രുക്കളുടെ മുമ്പില്‍ നില്പാന്‍ കഴിയാതെ ശത്രുക്കള്‍ക്കു പുറം കാട്ടേണ്ടിവന്നു. ശാപം നിങ്ങളുടെ ഇടയില്‍നിന്നു നീക്കാതിരുന്നാല്‍ ഞാന്‍ നിങ്ങളോടുകൂടെ ഇരിക്കയില്ല.
നീ എഴുന്നേറ്റു ജനത്തെ ശുദ്ധീകരിച്ചു അവരോടു പറകനാളത്തേക്കു നിങ്ങളെത്തന്നേ ശുദ്ധീകരിപ്പിന്‍ ; യിസ്രായേലേ, നിന്റെ നടുവില്‍ ഒരു ശാപം ഉണ്ടു; ശാപം നിങ്ങളുടെ ഇടയില്‍നിന്നു നീക്കിക്കളയുംവരെ ശത്രുക്കളുടെ മുമ്പില്‍ നില്പാന്‍ നിനക്കു കഴികയില്ല എന്നിങ്ങനെ യിസ്രായേലിന്റെ ദൈവമായ യഹോവ കല്പിക്കുന്നു.
നിങ്ങള്‍ രാവിലെ ഗോത്രം ഗോത്രമായി അടുത്തുവരേണം; യഹോവ പിടിക്കുന്ന ഗോത്രം കുലംകുലമായി അടുത്തുവരേണം; യഹോവ പിടിക്കുന്ന കുലം കുടുംബംകുടുംബമായിട്ടു അടുത്തുവരേണം; യഹോവ പിടിക്കുന്ന കുടുംബം ആളാംപ്രതി അടുത്തുവരേണം.
ശപഥാര്‍പ്പിതവസ്തുവോടുകൂടെ പിടിപെടുന്നവനെയും അവന്നുള്ള സകലത്തെയും തീയില്‍ ഇട്ടു ചുട്ടുകളയേണം; അവന്‍ യഹോവയുടെ നിയമം ലംഘിച്ചു യിസ്രായേലില്‍ വഷളത്വം പ്രവര്‍ത്തിച്ചിരിക്കുന്നു.
അങ്ങനെ യോശുവ അതികാലത്തു എഴുന്നേറ്റു യിസ്രായേലിനെ ഗോത്രംഗോത്രമായി വരുത്തി; യെഹൂദാഗോത്രം പിടിക്കപ്പെട്ടു.
അവന്‍ യെഹൂദാഗോത്രത്തെ കുലംകുലമായി വരുത്തി; സര്‍ഹ്യകുലം പിടിക്കപ്പെട്ടു; അവന്‍ സര്‍ഹ്യകുലത്തെ കുടുംബംകുടുംബമായി വരുത്തി; സബ്ദി പിടിക്കപ്പെട്ടു.
അവന്റെ കുടുംബത്തെ ആളാംപ്രതി വരുത്തി; യെഹൂദാഗോത്രത്തില്‍ സേരഹിന്റെ മകനായ സബ്ദിയുടെ മകനായ കര്‍മ്മിയുടെ മകന്‍ ആഖാന്‍ പിടിക്കപ്പെട്ടു.
യോശുവ ആഖാനോടുമകനേ, യിസ്രായേലിന്റെ ദൈവമായ യഹോവേക്കു മഹത്വം കൊടുത്തു അവനോടു ഏറ്റുപറക; നീ എന്തു ചെയ്തു എന്നു പറക; എന്നോടു മറെച്ചുവെക്കരുതു എന്നു പറഞ്ഞു.
ആഖാന്‍ യോശുവയോടുഞാന്‍ യിസ്രായേലിന്റെ ദൈവമായ യഹോവയോടു പിഴെച്ചു ഇന്നിന്നതു ചെയ്തിരിക്കുന്നു സത്യം.
ഞാന്‍ കൊള്ളയുടെ കൂട്ടത്തില്‍ വിശേഷമായോരു ബാബിലോന്യ മേലങ്കിയും ഇരുനൂറു ശേക്കെല്‍ വെള്ളിയും അമ്പതു ശേക്കെല്‍ തൂക്കമുള്ള ഒരു പൊന്‍ കട്ടിയും കണ്ടു മോഹിച്ചു എടുത്തു; അവ എന്റെ കൂടാരത്തിന്റെ നടുവില്‍ നിലത്തു കുഴിച്ചിട്ടിരിക്കുന്നു; വെള്ളി അടിയില്‍ ആകന്നു എന്നു ഉത്തരം പറഞ്ഞു.
യോശുവ ദൂതന്മാരെ അയച്ചു; അവര്‍ കൂടാരത്തില്‍ ഔടിച്ചെന്നു; കൂടാരത്തില്‍ അതും അടിയില്‍ വെള്ളിയും കുഴിച്ചിട്ടിരിക്കുന്നതു കണ്ടു.
അവര്‍ അവയെ കൂടാരത്തില്‍നിന്നു എടുത്തു യോശുവയുടെയും എല്ലായിസ്രായേല്‍ മക്കളുടെയും അടുക്കല്‍ കൊണ്ടുവന്നു യഹോവയുടെ സന്നിധിയില്‍ വെച്ചു.
അപ്പോള്‍ യോശുവയും എല്ലായിസ്രായേലുംകൂടെ സേരെഹിന്റെ പുത്രനായ ആഖാനെ വെള്ളി, മേലങ്കി, പൊന്‍ കട്ടി, അവന്റെ പുത്രന്മാര്‍, പുത്രിമാര്‍, അവന്റെ കാള, കഴുത, ആടു, കൂടാരം ഇങ്ങനെ അവന്നുള്ള സകലവുമായി ആഖോര്‍താഴ്വരയില്‍ കൊണ്ടുപോയി
നീ ഞങ്ങളെ വലെച്ചതു എന്തിന്നു? യഹോവ ഇന്നു നിന്നെ വലെക്കും എന്നു യോശുവ പറഞ്ഞു. പിന്നെ യിസ്രായേലെല്ലാം അവനെ കല്ലെറിഞ്ഞു, അവരെ തീയില്‍ ഇട്ടു ചുട്ടുകളകയും കല്ലെറികയും ചെയ്തു.
അവന്റെ മേല്‍ അവര്‍ ഒരു വലിയ കലക്കുന്നു കൂട്ടി; അതു ഇന്നുവരെ ഇരിക്കുന്നു. ഇങ്ങനെ യഹോവയുടെ ഉഗ്രകോപം മാറി; അതുകൊണ്ടു ആ സ്ഥലത്തിന്നു ആഖോര്‍താഴ്വര എന്നു ഇന്നുവരെ പേര്‍ പറഞ്ഞുവരുന്നു.
8
അനന്തരം യഹോവ യോശുവയോടു അരുളിച്ചെയ്തതുഭയപ്പെടരുതു, വിഷാദിക്കയും അരുതു; പടജ്ജനത്തെയൊക്കെയും കൂട്ടിപുറപ്പെട്ടു ഹായിയിലേക്കു ചെല്ലുക; ഞാന്‍ ഹായിരാജാവിനെയും അവന്റെ ജനത്തെയും പട്ടണത്തെയും ദേശത്തെയും നിന്റെ കയ്യില്‍ തന്നിരിക്കുന്നു.
യെരീഹോവിനോടും അതിന്റെ രാജാവിനോടും ചെയ്തതുപോലെ നീ ഹായിയോടും അതിന്റെ രാജാവിനോടും ചെയ്യേണംഎന്നാല്‍ അതിലെ കൊള്ളയെയും കന്നുകാലികളെയും നിങ്ങള്‍ക്കു എടുത്തു കൊള്ളാം. പട്ടണത്തിന്റെ പിന്‍ ഭാഗത്തു പതിയിരിപ്പു ആക്കേണം.
അങ്ങനെ യോശുവയും പടജ്ജനമൊക്കെയും ഹായിയിലേക്കു പോകുവാന്‍ പുറപ്പെട്ടുപരാക്രമശാലികളായ മുപ്പതിനായിരംപേരെ യോശുവ തിരഞ്ഞെടുത്തു രാത്രിയില്‍ അയച്ചു,
അവരോടു കല്പിച്ചതു എന്തെന്നാല്‍നിങ്ങള്‍ പട്ടണത്തിന്റെ പിന്‍ ഭാഗത്തു പതിയിരിക്കേണം; പട്ടണത്തോടു ഏറെ അകലാതെ എല്ലാവരും ഒരുങ്ങിയിരിപ്പിന്‍ .
ഞാനും എന്നോടുകൂടെയുള്ള സകലജനവും പട്ടണത്തോടു അടുക്കും; അവര്‍ മുമ്പിലത്തെപ്പോലെ ഞങ്ങളുടെ നേരെ പുറപ്പെട്ടുവരുമ്പോള്‍ ഞങ്ങള്‍ അവരുടെ മുമ്പില്‍നിന്നു ഔടും.
അവര്‍ ഞങ്ങളെ പിന്തുടര്‍ന്നു പട്ടണം വിട്ടു പുറത്താകും. അവര്‍ മുമ്പെപ്പോലെ നമ്മുടെ മുമ്പില്‍നിന്നു ഔടിപ്പോകുന്നു എന്നു അവര്‍ പറയും; അങ്ങനെ ഞങ്ങള്‍ അവരുടെ മുമ്പില്‍നിന്നു ഔടും.
ഉടനെ നിങ്ങള്‍ പതിയിരിപ്പില്‍നിന്നു എഴുന്നേറ്റു പട്ടണം പിടിക്കേണം; നിങ്ങളുടെ ദൈവമായ യഹോവ അതു നിങ്ങളുടെ കയ്യില്‍ ഏല്പിക്കും.
പട്ടണം പിടിച്ചശേഷം നിങ്ങള്‍ അതിന്നു തീ വെക്കേണം; യഹോവയുടെ കല്പനപ്രകാരം നിങ്ങള്‍ ചെയ്യേണം; സൂക്ഷിച്ചുകൊള്‍വിന്‍ ; ഞാന്‍ നിങ്ങളോടു കല്പിച്ചിരിക്കുന്നു.
അങ്ങനെ യോശുവ അവരെ അയച്ചു അവര്‍ പതിയിരിപ്പിന്നു ചെന്നു ബേഥേലിന്നും ഹായിക്കും മദ്ധ്യേ ഹായിക്കു പടിഞ്ഞാറു അമര്‍ന്നു, യോശുവയോ ആ രാത്രി ജനത്തിന്റെ ഇടയില്‍ താമസിച്ചു.
യോശുവ അതികാലത്തു എഴുന്നേറ്റു ജനത്തെ പരിശോധിച്ചു. അവനും യിസ്രായേല്‍ മൂപ്പന്മാരും ജനത്തിന്നു മുമ്പായി ഹായിക്കു ചെന്നു.
അവനോടുകൂടെ ഉണ്ടായിരുന്ന പടജ്ജനമൊക്കെയും പുറപ്പെട്ടു അടുത്തുചെന്നു പട്ടണത്തിന്നു മുമ്പില്‍ എത്തി ഹായിക്കു വടക്കു പാളയമിറങ്ങി; അവര്‍ക്കും ഹായിക്കും മദ്ധ്യേ ഒരു താഴ്വര ഉണ്ടായിരുന്നു.
അവന്‍ ഏകദേശം അയ്യായിരം പേരെ തിരഞ്ഞെടുത്തു ബേഥേലിന്നും ഹായിക്കും മദ്ധ്യേ പട്ടണത്തിന്നു പടിഞ്ഞാറു പതിയിരുത്തി.
അവര്‍ പട്ടണത്തിന്നു വടക്കു പടജ്ജനമായ സൈന്യത്തെ ഒക്കെയും പട്ടണത്തിന്നു പടിഞ്ഞാറു പതിയിരിപ്പുകാരെയും നിറുത്തി; യോശുവ ആ രാത്രി താഴ്വരയുടെ നടുവിലേക്കു പോയി.
ഹായിരാജാവു അതു കണ്ടപ്പോള്‍ അവനും നഗരവാസികളായ അവന്റെ ജനമൊക്കെയും ബദ്ധപ്പെട്ടു എഴുന്നേറ്റു നിശ്ചയിച്ചിരുന്ന സമയത്തു സമഭൂമിക്കു മുമ്പില്‍ യിസ്രായേലിന്റെ നേരെ പടെക്കു പുറപ്പെട്ടു. പട്ടണത്തിന്റെ പിന്‍ വശത്തു തനിക്കു വിരോധമായി പതിയിരിപ്പു ഉണ്ടു എന്നു അവന്‍ അറിഞ്ഞില്ല.
യോശുവയും എല്ലായിസ്രായേലും അവരോടു തോറ്റ ഭാവത്തില്‍ മരുഭൂമിവഴിയായി ഔടി.
അവരെ പിന്തുടരേണ്ടതിന്നു പട്ടണത്തിലെ ജനത്തെ ഒക്കെയും വിളിച്ചുകൂട്ടി അവര്‍ യോശുവയെ പിന്തുടര്‍ന്നു പട്ടണം വിട്ടു പുറത്തായി.
ഹായിയിലും ബേഥേലിലും യിസ്രായേലിന്റെ പിന്നാലെ പുറപ്പെടാതെ ഒരുത്തനും ശേഷിച്ചില്ല; അവര്‍ പട്ടണം തുറന്നിട്ടേച്ചു യിസ്രായേലിനെ പിന്തുടര്‍ന്നു.
അപ്പോള്‍ യഹോവ യോശുവയോടുനിന്റെ കയ്യിലുള്ള കുന്തം ഹായിക്കുനേരെ ഏന്തുക; ഞാന്‍ അതു നിന്റെ കയ്യില്‍ ഏല്പിക്കും എന്നു അരുളിച്ചെയ്തു. അങ്ങനെ യോശുവ തന്റെ കയ്യിലുള്ള കുന്തം ഹായിക്കു നേരെ ഏന്തി.
അവന്‍ കൈ നീട്ടിയ ഉടനെ പിതയിരിപ്പുകാര്‍ തങ്ങളുടെ സ്ഥലത്തു നിന്നു എഴുന്നേറ്റു ഔടി പട്ടണത്തില്‍ കയറി അതു പിടിച്ചു ക്ഷണത്തില്‍ പട്ടണത്തിന്നു തീവെച്ചു.
ഹായിപട്ടണക്കാര്‍ പുറകോട്ടു നോക്കിയപ്പോള്‍ പട്ടണത്തിലെ പുക ആകാശത്തേക്കു പൊങ്ങുന്നതുകണ്ടു; അവര്‍ക്കും ഇങ്ങോട്ടോ അങ്ങോട്ടോ ഔടുവാന്‍ കഴിവില്ലാതെയായി; മരുഭൂമിവഴിയായി ഔടിയ ജനവും തങ്ങളെ പിന്തുടരുന്നവരുടെ നേരെ തിരിഞ്ഞു.
പതിയിരിപ്പുകാര്‍ പട്ടണം പിടിച്ചു. പട്ടണത്തിലെ പുക മേലോട്ടു പൊങ്ങുന്നു എന്നു യോശുവയും എല്ലായിസ്രായേലും കണ്ടപ്പോള്‍ മടങ്ങിവന്നു പട്ടണക്കാരെ വെട്ടി.
മറ്റവരും പട്ടണത്തില്‍നിന്നു അവരുടെ നേരെ പുറപ്പെട്ടു; ഇങ്ങനെ യിസ്രായേല്‍ ഇപ്പുറത്തും അപ്പുറത്തും അവര്‍ നടുവിലും ആയി; ഒരുത്തനും ശേഷിക്കയോ വഴുതിപ്പോകയോ ചെയ്യാതവണ്ണം അവരെ വെട്ടിക്കളഞ്ഞു.
ഹായിരാജാവിനെ അവര്‍ ജീവനോടെ പിടിച്ചു യോശുവയുടെ അടുക്കല്‍ കൊണ്ടുവന്നു.
യിസ്രായേല്‍ തങ്ങളെ പിന്‍ തുടര്‍ന്ന ഹായിപട്ടണക്കാരെ ഒക്കെയും വെളിന്‍ പ്രദേശത്തു മരുഭൂമിയില്‍വെച്ചു കൊന്നുതീര്‍ക്കയും അവര്‍ ഒട്ടൊഴിയാതെ എല്ലാവരും വാളിന്റെ വായ്ത്തലയാല്‍ വീണൊടുങ്ങുകയും ചെയ്തശേഷം യിസ്രായേല്യര്‍ ഒക്കെയും ഹായിയിലേക്കു മടങ്ങിച്ചെന്നു വാളിന്റെ വായ്ത്തലയാല്‍ അതിനെ സംഹരിച്ചു.
അന്നു പുരുഷന്മാരും സ്ത്രീകളുമായി വീണൊടുങ്ങിയവര്‍ ആകെ പന്തീരായിരം പേര്‍; ഹായിപട്ടണക്കാര്‍ എല്ലാവരും തന്നേ.
ഹായിപട്ടണക്കാരെ ഒക്കെയും നിര്‍മ്മൂലമാക്കുംവരെ കുന്തം ഏന്തിയ കൈ യോശുവ പിന്‍ വലിച്ചില്ല.
യഹോവ യോശുവയോടു കല്പിച്ച വചനപ്രകാരം യിസ്രായേല്യര്‍ പട്ടണത്തിലെ കന്നുകാലികളെയും കൊള്ളയെയും തങ്ങള്‍ക്കായിട്ടു തന്നേ എടുത്തു.
പിന്നെ യോശുവ ഹായിപട്ടണം ചുട്ടു സദാകാലത്തേക്കും ഒരു മണ്‍ക്കുന്നും ശൂന്യഭൂമിയുമാക്കിത്തീര്‍ത്തു; അതു ഇന്നുവരെയും അങ്ങിനെ കിടക്കുന്നു.
ഹായിരാജാവിനെ അവന്‍ സന്ധ്യവരെ ഒരു മരത്തില്‍ തൂക്കി; സൂര്യന്‍ അസ്തമിച്ചപ്പോള്‍ യോശുവയുടെ കല്പനപ്രകാരം ശവം മരത്തില്‍നിന്നു ഇറക്കി പട്ടണവാതില്‍ക്കല്‍ ഇടുകയും അതിന്മേല്‍ ഇന്നുവരെ നിലക്കുന്ന ഒരു വലിയ കല്‍ക്കുന്നു കൂട്ടുകയും ചെയ്തു.
അനന്തരം യോശുവ യിസ്രായേലിന്റെ ദൈവമായ യഹോവേക്കു ഏബാല്‍പര്‍വ്വതത്തില്‍ ഒരു യാഗപീഠം പണിതു.
യഹോവയുടെ ദാസനായ മോശെ യിസ്രായേല്‍മക്കളോടു കല്പിച്ചതുപോലെയും മോശെയുടെ ന്യായപ്രമാണപുസ്തകത്തില്‍ എഴുതിയിരിക്കുന്നതുപോലെയും ചെത്തുകയോ ഇരിമ്പു തൊടുവിക്കയോ ചെയ്യാത്ത കല്ലുകൊണ്ടുള്ള ഒരു യാഗപീഠം തന്നേ. അവര്‍ അതിന്മേല്‍ യഹോവേക്കു ഹോമയാഗങ്ങളും സമാധാനയാഗങ്ങളും അര്‍പ്പിച്ചു.
മോശെ എഴുതിയിരുന്ന ന്യായപ്രമാണത്തിന്റെ ഒരു പകര്‍പ്പു അവന്‍ അവിടെ യിസ്രായേല്‍മക്കള്‍ കാണ്‍കെ ആ കല്ലുകളില്‍ എഴുതി.
എല്ലായിസ്രായേലും അവരുടെ മൂപ്പന്മാരും പ്രമാണികളും ന്യായാധിപന്മാരും യഹോവയുടെ നിയമപെട്ടകം ചുമന്ന ലേവ്യരായ പുരോഹിതന്മാരുടെ മുമ്പാകെ സ്വദേശിയും പരദേശിയും ഒരു പോലെ പെട്ടകത്തിന്നു ഇപ്പുറത്തും അപ്പുറത്തും നിന്നു; അവരില്‍ പാതിപേര്‍ ഗെരിസീംപര്‍വ്വതത്തിന്റെ വശത്തും പാതിപേര്‍ ഏബാല്‍പര്‍വ്വതത്തിന്റെ വശത്തും നിന്നു; അവര്‍ യിസ്രായേല്‍ജനത്തെ അനുഗ്രഹിക്കേണമെന്നു യഹോവയുടെ ദാസനായ മോശെ മുമ്പെ കല്പിച്ചിരുന്നതുപോലെ തന്നേ.
അതിന്റെ ശേഷം അവര്‍ ന്യായപ്രമാണപുസ്തകത്തില്‍ എഴുതിയരിക്കുന്നതുപോലെ ഒക്കെയും അനുഗ്രഹവും ശാപവുമായ ന്യായപ്രമാണവചനങ്ങളെല്ലാം വായിച്ചു.
മോശെ കല്പിച്ച സകലത്തിലും സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ യിസ്രായേല്‍സഭ മുഴുവനും അവരോടു കൂടെ വന്നിരുന്ന പരദേശികളും കേള്‍ക്കെ യോശുവ മോശെ കല്പിച്ച സകലത്തിലും യാതൊന്നും വായിക്കാതെ വിട്ടുകളഞ്ഞില്ല.
9
എന്നാല്‍ ഹിത്യര്‍, അമോര്‍യ്യര്‍, കനാന്യര്‍, പെരിസ്യര്‍, ഹിവ്യര്‍, യെബൂസ്യര്‍ എന്നിങ്ങനെ യോര്‍ദ്ദാന്നിക്കരെ മലകളിലും താഴ്വരകളിലും ലെബാനോന്നെതിരെ വലിയ കടലിന്റെ തീരങ്ങളിലുള്ള രാജാക്കന്മാര്‍ ഒക്കെയും വസ്തുത കേട്ടപ്പോള്‍
യോശുവയോടും യിസ്രായേലിനോടും യുദ്ധം ചെയ്‍വാന്‍ ഏകമനസ്സോടെ യോജിച്ചു.
എന്നാല്‍ യോശുവ യെരീഹോവിനോടും ഹായിയോടും ചെയ്തതു ഗിബെയോന്‍ നിവാസികള്‍ കേട്ടപ്പോള്‍
അവര്‍ ഒരു ഉപായം പ്രയോഗിച്ചുഭക്ഷണസാധനങ്ങളൊരുക്കി പഴയ ചാക്കുകളും പഴയതും കീറിയതും തുന്നിക്കെട്ടിയതുമായ വീഞ്ഞുതുരുത്തികളും കഴുതപ്പുറത്തു കയറ്റി,
പഴക്കംചെന്നു കണ്ടംവെച്ച ചെരിപ്പു കാലിലും പഴയവസ്ത്രം ദേഹത്തിന്മേലും ധരിച്ചു പുറപ്പെട്ടു; അവരുടെ ഭക്ഷണത്തിന്നുള്ള അപ്പവും എല്ലാം ഉണങ്ങി പൂത്തിരുന്നു.
അവര്‍ ഗില്ഗാലില്‍ പാളയത്തിലേക്കു യോശുവയുടെ അടുക്കല്‍ ചെന്നു അവനോടും യിസ്രായേല്‍പുരഷന്മാരോടുംഞങ്ങള്‍ ദൂരദേശത്തുനിന്നു വന്നിരിക്കുന്നു; ആകയാല്‍ ഞങ്ങളോടു ഒരു ഉടമ്പടി ചെയ്യേണം എന്നു പറഞ്ഞു.
യിസ്രായേല്‍പുരുഷന്മാര്‍ ആ ഹിവ്യരോടുപക്ഷേ നിങ്ങള്‍ ഞങ്ങളുടെ ഇടയില്‍ പാര്‍ക്കുംന്നവരായിരിക്കും; എന്നാല്‍ ഞങ്ങള്‍ നിങ്ങളോടു ഉടമ്പടി ചെയ്യുന്നതു എങ്ങനെ എന്നു പറഞ്ഞു.
അവര്‍ യോശുവയോടുഞങ്ങള്‍ നിന്റെ ദാസന്മാരാകുന്നു എന്നു പറഞ്ഞു. അപ്പോള്‍ യോശുവ അവരോടുനിങ്ങള്‍ ആര്‍? എവിടെനിന്നു വരുന്നു എന്നു ചോദിച്ചു.
അവര്‍ അവനോടു പറഞ്ഞതുഅടിയങ്ങള്‍ നിന്റെ ദൈവമായ യഹോവയുടെ നാമംനിമിത്തം ഏറ്റവും ദൂരത്തുനിന്നു വന്നിരിക്കുന്നു; അവന്റെ കീര്‍ത്തിയും അവന്‍ മിസ്രയീമില്‍ ചെയ്തതൊക്കെയും
ഹെശ്ബോന്‍ രാജാവായ സീഹോന്‍ , അസ്തരോത്തിലെ ബാശാന്‍ രാജാവായ ഔഗ് ഇങ്ങനെ യോര്‍ദ്ദാന്നക്കരെയുള്ള അമോര്‍യ്യരുടെ രണ്ടു രാജാക്കന്മാരോടും അവന്‍ ചെയ്തതൊക്കെയും ഞങ്ങള്‍ കേട്ടിരിക്കുന്നു.
അതുകൊണ്ടു ഞങ്ങളുടെ മൂപ്പന്മാരും ദേശനിവാസികള്‍ എല്ലാവരും ഞങ്ങളോടു വഴിക്കു വേണ്ടുന്ന ഭക്ഷണസാധനം എടുത്തു അവരെ ചെന്നുകണ്ടുഞങ്ങള്‍ നിങ്ങളുടെ ദാസന്മാര്‍ ആയിക്കൊള്ളാം എന്നു അവരോടു പറയേണമെന്നു പറഞ്ഞു; ആകയാല്‍ നിങ്ങള്‍ ഞങ്ങളോടു ഉടമ്പടി ചെയ്യേണം.
ഞങ്ങള്‍ നിങ്ങളുടെ അടുക്കല്‍ വരുവാന്‍ പുറപ്പെട്ട നാളില്‍ ഭക്ഷണത്തിന്നായിട്ടു ഈ അപ്പം ചൂടോടെ ഞങ്ങളുടെ വീടുകളില്‍നിന്നു എടുത്തതാകുന്നു; ഇപ്പോള്‍ ഇതാ, അതു ഉണങ്ങി പൂത്തിരിക്കുന്നു.
ഞങ്ങള്‍ വീഞ്ഞു നിറെച്ചു കൊണ്ടുപോന്ന ഈ തുരുത്തികള്‍ പുത്തനായിരുന്നു; ഇപ്പോള്‍ ഇതാ, അവ കീറിയിരിക്കുന്നു; ഞങ്ങളുടെ ഈ വസ്ത്രവും ചെരിപ്പും അതിദീര്‍ഘയാത്രയാല്‍ പഴക്കമായുമിരിക്കുന്നു.
അപ്പോള്‍ യിസ്രായേല്‍പുരുഷന്മാര്‍ യഹോവയോടു ചോദിക്കാതെ അവരുടെ ഭക്ഷണസാധനം വാങ്ങി ആസ്വദിച്ചു.
യോശുവ അവരോടു സഖ്യതയും അവരെ ജീവനോടെ രക്ഷിക്കുമെന്നു ഉടമ്പടിയും ചെയ്തു; സഭയിലെ പ്രഭുക്കന്മാരും അവരോടു സത്യംചെയ്തു.
ഉടമ്പടി ചെയ്തിട്ടു മൂന്നു ദിവസം കഴിഞ്ഞശേഷം അവര്‍ സമീപസ്ഥന്മാര്‍ എന്നും തങ്ങളുടെ ഇടയില്‍ പാര്‍ക്കുംന്നവര്‍ എന്നും അവര്‍ കേട്ടു.
യിസ്രായേല്‍മക്കള്‍ യാത്രപുറപ്പെട്ടതിന്റെ മൂന്നാം ദിവസം അവരുടെ പട്ടണങ്ങളില്‍ എത്തി. അവരുടെ പട്ടണങ്ങള്‍ ഗിബെയോന്‍ , കെഫീര, ബേരോത്ത്, കിര്‍യ്യത്ത്--യെയാരീം എന്നിവ ആയിരുന്നു.
സഭയിലെ പ്രഭുക്കന്മാര്‍ യിസ്രായേലിന്റെ ദൈവമായ യഹോവയെക്കൊണ്ടു അവരോടു സത്യംചെയ്തിരിക്കയാല്‍ യിസ്രായേല്‍മക്കള്‍ അവരെ സംഹരിച്ചില്ല; എന്നാല്‍ സഭ മുഴുവനും പ്രഭുക്കന്മാരുടെ നേരെ പിറുപിറുത്തു.
പ്രഭുക്കന്മാര്‍ എല്ലാവരും സര്‍വ്വസഭയോടും യിസ്രായേലിന്റെ ദൈവമായ യഹോവയെക്കൊണ്ടു ഞങ്ങള്‍ അവരോടു സത്യംചെയ്തിരിക്കയാല്‍ നമുക്കു അവരെ തൊട്ടുകൂടാ.
നാം അവരോടു ഇങ്ങനെ ചെയ്തു അവരെ ജീവനോടെ രക്ഷിക്കേണം. അല്ലാഞ്ഞാല്‍ ചെയ്തുപോയ സത്യംനിമിത്തം കോപം നമ്മുടെമേല്‍ വരും എന്നു പറഞ്ഞു.
അവര്‍ക്കും വാക്കുകൊടുത്തതുപോലെ പ്രഭുക്കന്മാര്‍ അവരോടുഇവര്‍ ജീവനോടെ ഇരിക്കട്ടെ; എങ്കിലും അവര്‍ സര്‍വ്വസഭെക്കും വിറകുകീറുന്നവരും വെള്ളംകോരുന്നവരും ആയിരിക്കേണം എന്നു പറഞ്ഞു.
പിന്നെ യോശുവ അവരെ വിളിച്ചു അവരോടുനിങ്ങള്‍ ഞങ്ങളുടെ ഇടയില്‍ പാര്‍ത്തിരിക്കെ ബഹുദൂരസ്ഥന്മാര്‍ എന്നു പറഞ്ഞു ഞങ്ങളെ വഞ്ചിച്ചതു എന്തു?
ആകയാല്‍ നിങ്ങള്‍ ശപിക്കപ്പെട്ടവര്‍എന്റെ ദൈവത്തിന്റെ ആലയത്തിന്നു വേണ്ടി വിറകുകീറുന്നവരും വെള്ളംകോരുന്നവരുമായ അടിമകള്‍ നിങ്ങളില്‍ ഒരിക്കലും ഇല്ലാതിരിക്കയില്ല എന്നു പറഞ്ഞു.
അവര്‍ യോശുവയോടുനിന്റെ ദൈവമായ യഹോവ തന്റെ ദാസനായ മോശെയോടുനിങ്ങള്‍ക്കു ഈ ദേശമെല്ലാം തരുമെന്നും നിങ്ങളുടെ മുമ്പില്‍നിന്നു ഈ ദേശനിവാസികളെ ഒക്കെയും നശിപ്പിക്കുമെന്നും കല്പിച്ചപ്രകാരം അടിയങ്ങള്‍ക്കു അറിവുകിട്ടിയതിനാല്‍ നിങ്ങളുടെ നിമിത്തം ഞങ്ങളുടെ ജീവനെക്കുറിച്ചു ഞങ്ങള്‍ ഏറ്റവും ഭയപ്പെട്ടു ഈ കാര്യം ചെയ്തിരക്കുന്നു.
ഇപ്പോള്‍ ഇതാഞങ്ങള്‍ നിന്റെ കയ്യില്‍ ഇരിക്കുന്നു; നിനക്കു ഹിതവും യുക്തവുമായി തോന്നുന്നതുപോലെ ഞങ്ങളോടു ചെയ്തുകൊള്‍ക എന്നു ഉത്തരം പറഞ്ഞു.
അങ്ങനെ അവന്‍ അവരോടു ചെയ്തു; യിസ്രായേല്‍മക്കള്‍ അവരെ കൊല്ലാതവണ്ണം അവരുടെ കയ്യില്‍നിന്നു അവരെ രക്ഷിച്ചു.
അന്നു യോശുവ അവരെ സഭെക്കും യഹോവ തിരഞ്ഞെടുക്കുന്ന സ്ഥലത്തു അവന്റെ യാഗപീഠത്തിന്നും വേണ്ടി വിറകുകീറുന്നവരും വെള്ളംകോരുന്നവരുമായി നിയമിച്ചു; അങ്ങനെ ഇന്നുവരെയും ഇരിക്കുന്നു.
10
യോശുവ ഹായിപട്ടണം പിടിച്ചു നിര്‍മ്മൂലമാക്കി എന്നും അവന്‍ യെരീഹോവിനോടും അതിന്റെ രാജാവിനോടും ചെയ്തതുപോലെ ഹായിയോടും അതിന്റെ രാജാവിനോടും ചെയ്തു എന്നും ഗിബെയോന്‍ നിവാസികള്‍ യിസ്രായേലിനോടു സഖ്യത ചെയ്തു അവരുടെ കൂട്ടത്തിലായി എന്നും യെരൂശലേംരാജാവായ അദോനീ-സേദെക്‍ കേട്ടപ്പോള്‍
ഗിബെയോന്‍ രാജനഗരങ്ങളില്‍ ഒന്നുപോലെ വലിയോരു പട്ടണവും ഹായിയെക്കാള്‍ വലിയതും അവിടത്തെ പുരുഷന്മാര്‍ എല്ലാവരും പരാക്രമശാലികളും ആയിരുന്നതുകൊണ്ടു അവര്‍ ഏറ്റവും ഭയപ്പെട്ടു.
ആകയാല്‍ യെരൂശലേംരാജാവായ അദോനീ-സേദെക്‍ ഹെബ്രോന്‍ രാജാവായ ഹോഹാമിന്റെയും യര്‍മ്മൂത്ത്രാജാവായ പിരാമിന്റെയും ലാഖീശ്രാജാവായ യാഹീയയുടെയും എഗ്ളോന്‍ രാജാവായ ദെബീരിന്റെയും അടുക്കല്‍ ആളയച്ചു
ഗിബെയോന്‍ യോശുവയോടും യിസ്രായേല്‍മക്കളോടും സഖ്യതചെയ്കകൊണ്ടു നാം അതിനെ നശിപ്പിക്കേണ്ടതിന്നു എന്നെ സഹായിപ്പിന്‍ എന്നു പറയിച്ചു.
ഇങ്ങനെ യെരൂശലേംരാജാവു, ഹെബ്രോന്‍ രാജാവു, യര്‍മ്മൂത്ത് രാജാവു, ലാഖീശ്രാജാവു, എഗ്ളോന്‍ രാജാവു എന്നീ അഞ്ചു അമോര്‍യ്യരാജാക്കന്മാരും ഒരുമിച്ചുകൂടി; അവരും അവരുടെ സൈന്യങ്ങളൊക്കെയും ചെന്നു ഗിബെയോന്നുനേരെ പാളയം ഇറങ്ങി അതിനോടു യുദ്ധംചെയ്തു.
അപ്പോള്‍ ഗിബെയോന്യര്‍ ഗില്ഗാലില്‍ പാളയത്തിലേക്കു യോശുവയുടെ അടുക്കല്‍ ആളയച്ചുഅടിയങ്ങളെ കൈവിടാതെ വേഗം ഞങ്ങളുടെ അടുക്കല്‍ വന്നു ഞങ്ങളെ സഹായിച്ചു രക്ഷിക്കേണമേ; പര്‍വ്വതങ്ങളില്‍ പാര്‍ക്കുംന്ന അമോര്‍യ്യരാജാക്കന്മാര്‍ ഒക്കെയും ഞങ്ങള്‍ക്കു വിരോധമായിട്ടു ഒന്നിച്ചു കൂടിയിരിക്കുന്നു എന്നു പറയിച്ചു.
എന്നാറെ യോശുവയും പടജ്ജനം ഒക്കെയും സകലപരാക്രമശാലികളും ഗില്ഗാലില്‍നിന്നു പറപ്പെട്ടു.
യഹോവ യോശുവയോടുഅവരെ ഭയപ്പെടരുതു; ഞാന്‍ അവരെ നിന്റെ കയ്യില്‍ ഏല്പിച്ചിരിക്കുന്നു; അവരില്‍ ഒരുത്തനും നിന്റെ മുമ്പില്‍ നില്‍ക്കയില്ല എന്നു അരുളിച്ചെയ്തു.
യോശുവ ഗില്ഗാലില്‍നിന്നു പുറപ്പെട്ടു രാത്രി മുഴുവനും നടന്നു പെട്ടെന്നു അവരെ എതിര്‍ത്തു.
യഹോവ അവരെ യിസ്രായേലിന്റെ മുമ്പില്‍ കുഴക്കി ഗിബെയോനില്‍വെച്ചു അവരെ കഠിനമായി തോല്പിച്ചു ബേത്ത്-ഹോരോനിലേക്കുള്ള കയറ്റംവഴിയായി അവരെ ഔടിച്ചു അസേക്കവരെയും മക്കേദവരെയും അവരെ വെട്ടി.
അങ്ങനെ അവര്‍ യിസ്രായേലിന്റെ മുമ്പില്‍നിന്നു ഔടി; ബേത്ത്-ഹോരോന്‍ ഇറക്കത്തില്‍വെച്ചു അസേക്കവരെ യഹോവ ആകാശത്തില്‍നിന്നു വലിയ കല്ലു അവരുടെ മേല്‍ പെയ്യിച്ചു അവരെ കൊന്നു. യിസ്രായേല്‍മക്കള്‍ വാള്‍കൊണ്ടു കൊന്നവരെക്കാള്‍ കല്മഴയാല്‍ മരിച്ചുപോയവര്‍ അധികം ആയിരുന്നു.
എന്നാല്‍ യഹോവ അമോര്‍യ്യരെ യിസ്രായേല്‍മക്കളുടെ കയ്യില്‍ ഏല്പിച്ചുകൊടുത്ത ദിവസം യോശുവ യഹോവയോടു സംസാരിച്ചു, യിസ്രായേല്‍മക്കള്‍ കേള്‍ക്കെസൂര്യാ, നീ ഗിബെയോനിലും ചന്ദ്രാ, നീ അയ്യാലോന്‍ താഴ്വരയിലും നില്‍ക്ക എന്നു പറഞ്ഞു.
ജനം തങ്ങളുടെ ശത്രുക്കളോടു പ്രതികാരം ചെയ്യുവോളം സൂര്യന്‍ നിന്നു, ചന്ദ്രനും നിശ്ചലമായി. ശൂരന്മാരുടെ പുസ്തകത്തില്‍ അങ്ങനെ എഴുതിയിരിക്കുന്നുവല്ലോ. ഇങ്ങനെ സൂര്യന്‍ ആകാശമദ്ധ്യേ ഒരു ദിവസം മുഴുവന്‍ അസ്തമിക്കാതെ നിന്നു.
യഹോവ ഒരു മനുഷ്യന്റെ വാക്കു കേട്ടനുസരിച്ച ആ ദിവസം പോലെ ഒരു ദിവസം അതിന്നു മുമ്പും പിമ്പും ഉണ്ടായിട്ടില്ല; യഹോവ തന്നേയായിരുന്നു യിസ്രായേലിന്നുവേണ്ടി യുദ്ധംചെയ്തതു.
അനന്തരം യോശുവയും യിസ്രായേലൊക്കെയും ഗില്ഗാലില്‍ പാളയത്തിലേക്കു മടങ്ങിവന്നു.
എന്നാല്‍ ആ രാജാക്കന്മാര്‍ ഐവരും ഔടി മക്കേദയിലെ ഗുഹയില്‍ ചെന്നു ഒളിച്ചു.
രാജാക്കന്മാര്‍ ഐവരും മക്കേദയിലെ ഗുഹയില്‍ ഒളിച്ചിരിക്കുന്നതായി കണ്ടു എന്നു യോശുവേക്കു അറിവുകിട്ടി.
എന്നാറെ യോശുവഗുഹയുടെ ദ്വാരത്തിങ്കല്‍ വലിയ കല്ലുകള്‍ ഉരുട്ടിവെച്ചു അവരെ കാക്കേണ്ടതിന്നു അവിടെ ആളെയാക്കുവിന്‍ ;
നിങ്ങളോ നില്‍ക്കാതെ ശത്രുക്കളെ പിന്തുടര്‍ന്നു അവരുടെ പിന്‍ പടയെ സംഹരിപ്പിന്‍ ; പട്ടണങ്ങളില്‍ കടപ്പാന്‍ അവരെ സമ്മതിക്കരുതു; നിങ്ങളുടെ ദൈവമായ യഹോവ അവരെ നിങ്ങളുടെ കയ്യില്‍ ഏല്പിച്ചിരിക്കുന്നു എന്നു പറഞ്ഞു.
അങ്ങനെ അവര്‍ ഒടുങ്ങുംവരെ യോശുവയും യിസ്രായേല്‍മക്കളും അവരില്‍ ഒരു മഹാസംഹാരം നടത്തിക്കഴിഞ്ഞപ്പോള്‍ ശേഷിച്ചവര്‍ ഉറപ്പുള്ള പട്ടണങ്ങളില്‍ ശരണം പ്രാപിച്ചു.
ജനമൊക്കെയും സമാധാനത്തോടെ മക്കേദയിലെ പാളയത്തില്‍ യോശുവയുടെ അടുക്കല്‍ മടങ്ങിവന്നു; യിസ്രായേല്‍മക്കളില്‍ യാതൊരുത്തന്റെയും നേരെ ആരും തന്റെ നാവു അനക്കിയതുമില്ല.
പിന്നെ യോശുവഗുഹയുടെ ദ്വാരത്തെ തുറന്നു രാജാക്കന്മാരെ ഐവരെയും ഗുഹയില്‍നിന്നു എന്റെ അടുക്കല്‍ പുറത്തു കൊണ്ടുവരുവിന്‍ എന്നു പറഞ്ഞു.
അവര്‍ അങ്ങനെ ചെയ്തു; യെരൂശലേംരാജാവു, ഹെബ്രോന്‍ രാജാവു, യര്‍മ്മൂത്ത്രാജാവു, ലാഖീശ്രാജാവു, എഗ്ളോന്‍ രാജാവു എന്നീ അഞ്ചുരാജാക്കന്മാരെയും ഗുഹയില്‍നിന്നു അവന്റെ അടുക്കല്‍ കൊണ്ടുവന്നു.
രാജാക്കന്മാരെ യോശുവയുടെ അടുക്കല്‍ കൊണ്ടുവന്നപ്പോള്‍ യോശുവ യിസ്രായേല്‍പുരുഷന്മാരെ ഒക്കെയും വിളിപ്പിച്ചു തന്നോടുകൂടെ പോയ പടജ്ജനത്തിന്റെ അധിപതിമാരോടുഅടുത്തുവന്നു ഈ രാജാക്കന്മാരുടെ കഴുത്തില്‍ കാല്‍ വെപ്പിന്‍ എന്നു പറഞ്ഞു. അവര്‍ അടുത്തുചെന്നു അവരുടെ കഴുത്തില്‍ കാല്‍ വെച്ചു.
യോശുവ അവരോടുഭയപ്പെടരുതു, ശങ്കിക്കരുതു; ഉറപ്പും ധൈര്യവും ഉള്ളവരായിരിപ്പിന്‍ ; നിങ്ങള്‍ യുദ്ധംചെയ്യുന്ന സകലശത്രുക്കളോടും യഹോവ ഇങ്ങനെ തന്നെ ചെയ്യും എന്നു പറഞ്ഞു.
അതിന്റെ ശേഷം യോശുവ അവരെ വെട്ടിക്കൊന്നു അഞ്ചു മരത്തിന്മേല്‍ തൂക്കി. അവര്‍ സന്ധ്യവരെ തൂങ്ങിക്കിടന്നു.
സൂര്യന്‍ അസ്തമിക്കുന്ന സമയത്തു യോശുവയുടെ കല്പനപ്രകാരം അവരെ മരത്തിന്മേല്‍നിന്നു ഇറക്കി അവര്‍ ഒളിച്ചിരുന്ന ഗുഹയില്‍ ഇട്ടു; ഗുഹയുടെ ദ്വാരത്തിങ്കല്‍ വലിയ കല്ലു ഉരുട്ടിവെച്ചു; അതു ഇന്നുവരെയും അവിടെ ഇരിക്കുന്നു.
അന്നു യോശുവ മക്കേദ പിടിച്ചു വാളിന്റെ വായ്ത്തലയാല്‍ സംഹരിച്ചു അതിനെയും അതിലെ രാജാവിനെയും അവിടെയുള്ള എല്ലാവരെയും നിര്‍മ്മൂലമാക്കി; ഒരുത്തനെയും ശേഷിപ്പിച്ചില്ല; അവന്‍ യെരീഹോരാജാവിനോടു ചെയ്തതുപോലെ തന്നേ മക്കേദാരാജാവിനോടും ചെയ്തു.
യോശുവയും അവനോടുകൂടെ യിസ്രായേലൊക്കെയും മക്കേദയില്‍നിന്നു ലിബ്നെക്കുചെന്നു ലിബ്നെയോടു യുദ്ധംചെയ്തു.
യഹോവ അതിനെയും അതിലെ രാജാവിനെയും യിസ്രായേലിന്റെ കയ്യില്‍ ഏല്പിച്ചു; അവര്‍ അതിനെയും അതിലുള്ള എല്ലാവരെയും വാളിന്റെ വായ്ത്തലയാല്‍ സംഹരിച്ചു; അവിടെ ഒരുത്തനെയും ശേഷിപ്പിച്ചില്ല; യെരീഹോരാജാവിനോടു ചെയ്തതുപോലെ അവര്‍ അവിടത്തെ രാജാവിനോടും ചെയ്തു.
യോശുവയും അവനോടുകൂടെ യിസ്രായേലൊക്കെയും ലിബ്നയില്‍നിന്നു ലാഖീശിന്നു ചെന്നു അതിന്റെ നേരെ പാളയം ഇറങ്ങി അതിനോടു യുദ്ധംചെയ്തു.
യഹോവ ലാഖീശിനെ യിസ്രായേലിന്റെ കയ്യില്‍ ഏല്പിച്ചു; അവര്‍ അതിനെ രണ്ടാം ദിവസം പിടിച്ചു; ലിബ്നയോടു ചെയ്തതുപോലെ ഒക്കെയും അതിനെയും അതിലുള്ള എല്ലാവരെയും വാളിന്റെ വായ്ത്തലയാല്‍ സംഹരിച്ചു.
അപ്പോള്‍ ഗേസെര്‍രാജാവായ ഹോരാം ലാഖീശിനെ സഹായിപ്പാന്‍ വന്നു; എന്നാല്‍ യോശുവ അവനെയും അവന്റെ ജനത്തെയും ആരും ശേഷിക്കാതവണ്ണം സംഹരിച്ചു.
യോശുവയും യിസ്രായേലൊക്കെയും ലാഖീശില്‍നിന്നു എഗ്ളോന്നു ചെന്നു അതിന്റെ നേരെ പാളയമിറങ്ങി അതിനോടു യുദ്ധം ചെയ്തു.
അവര്‍ അന്നു തന്നേ അതിനെ പിടിച്ചു വാളിന്റെ വായ്ത്തലയാല്‍ സംഹരിച്ചു; ലാഖീശിനോടു ചെയ്തതുപോലെ ഒക്കെയും അവന്‍ അതിലുള്ള എല്ലാവരെയും അന്നു നിര്‍മ്മൂലമാക്കി.
യോശുവയും യിസ്രായേലൊക്കെയും എഗ്ളോനില്‍നിന്നു ഹെബ്രോന്നു ചെന്നു; അതിന്റെ നേരെ യുദ്ധംചെയ്തു.
അവര്‍ അതിനെ പിടിച്ചു വാളിന്റെ വായ്ത്തലയാല്‍ അതിനെയും അതിലെ രാജാവിനെയും അതിന്റെ എല്ലാപട്ടണങ്ങളെയും അതിലുള്ള എല്ലാവരെയും സംഹരിച്ചു; അവന്‍ എഗ്ളോനോടു ചെയ്തതുപോലെ ഒക്കെയും അതിനെയും അതിലുള്ള സകലമനുഷ്യരെയും ആരും ശേഷിക്കാതവണ്ണം നിര്‍മ്മൂലമാക്കി.
പിന്നെ യോശുവയും എല്ലായിസ്രായേലും തിരിഞ്ഞു ദെബീരിന്നു ചെന്നു അതിന്റെ നേരെ യുദ്ധംചെയ്തു.
അവന്‍ അതിനെയും അതിലെ രാജാവിനെയും അതിന്റെ എല്ലാ പട്ടണങ്ങളെയും പിടിച്ചു വാളിന്റെ വായ്ത്തലയാല്‍ സംഹരിച്ചു; അതിലുള്ള എല്ലാവരെയും ആരും ശേഷിക്കാതവണ്ണം നിര്‍മ്മൂലമാക്കി; അവന്‍ ഹെബ്രോനോടു ചെയ്തതുപോലെയും ലിബ്നയോടും അതിലെ രാജാവിനോടും ചെയ്തതുപോലെയും ദെബീരിനോടും അതിലെ രാജാവിനോടും ചെയ്തു.
ഇങ്ങനെ യോശുവ മലനാടു, തെക്കേ ദേശം, താഴ്വീതി, മലഞ്ചരിവുകള്‍ എന്നിങ്ങനെയുള്ള ദേശം ഒക്കെയും അവിടങ്ങളിലെ സകലരാജാക്കന്മാരെയും ജയിച്ചടക്കി; യിസ്രായേലിന്റെ ദൈവമായ യഹോവ കല്പിച്ചതുപോലെ അവന്‍ ഒരുത്തനെയും ശേഷിപ്പിക്കാതെ സകലജീവികളെയും നിര്‍മ്മൂലമാക്കി.
യോശുവ കാദേശ് ബര്‍ന്നേയമുതല്‍ ഗസ്സാവരെയും ഗിബെയോന്‍ വരെയും ഗോശെന്‍ ദേശം ഒക്കെയും ജയിച്ചടക്കി.
ഈ രാജാക്കന്മാരെ ഒക്കെയും അവരുടെ ദേശത്തെയും യോശുവ ഒരേ സമയത്തു പിടിച്ചു. യിസ്രായേലിന്റെ ദൈവമായ യഹോവയായിരുന്നു യിസ്രായേലിന്നു വേണ്ടി യുദ്ധം ചെയ്തതു.
പിന്നെ യോശുവയും എല്ലായിസ്രായേലും ഗില്ഗാലില്‍ പാളയത്തിലേക്കു മടങ്ങിപ്പോന്നു.
11
അനന്തരം ഹാസോര്‍രാജാവായ യാബീന്‍ ഇതു കേട്ടപ്പോള്‍ അവന്‍ മാദോന്‍ രാജാവായ യോബാബ്, ശിമ്രോന്‍ രാജാവു, അക്കശാഫ്രാജാവു എന്നിവരുടെ അടുക്കലും
വടക്കു മലന്‍ പ്രദേശത്തും കിന്നെരോത്തിന്നു തെക്കു സമഭൂമിയിലും താഴ്വീതിയിലും പടിഞ്ഞാറു ദോര്‍മേടുകളിലും ഉള്ള രാജാക്കന്മാരുടെ അടുക്കലും
കിഴക്കും പടിഞ്ഞാറുമുള്ള കനാന്യര്‍, പര്‍വ്വതങ്ങളിലെ അമോര്‍യ്യര്‍, ഹിത്യര്‍, പെരിസ്യര്‍, യെബൂസ്യര്‍, മിസ്പെദേശത്തു ഹെര്‍മ്മോന്റെ അടിവാരത്തുള്ള ഹിവ്യര്‍ എന്നിവരുടെ അടുക്കലും ആളയച്ചു.
അവര്‍ പെരുപ്പത്തില്‍ കടല്‍ക്കരയിലെ മണല്‍പോലെ അനവധി ജനവും എത്രയും വളരെ കുതിരകളും രഥങ്ങളുംകൂടിയ സൈന്യങ്ങളുമായി പുറപ്പെട്ടു.
ആ രാജാക്കന്മാര്‍ എല്ലാവരും ഒന്നിച്ചുകൂടി യിസ്രായേലിനോടു യുദ്ധം ചെയ്‍വാന്‍ മേരോംതടാകത്തിന്നരികെ വന്നു ഒരുമിച്ചു പാളയമിറങ്ങി.
അപ്പോള്‍ യഹോവ യോശുവയോടുഅവരെ പേടിക്കേണ്ടാ; ഞാന്‍ നാളെ ഈ നേരം അവരെ ഒക്കെയും യിസ്രായേലിന്റെ മുമ്പില്‍ ചത്തുവീഴുമാറാക്കും; നീ അവരുടെ കുതിരകളുടെ കുതിഞരമ്പു വെട്ടി രഥങ്ങള്‍ തീയിട്ടു ചുട്ടുകളയേണം.
അങ്ങനെ യോശുവയും പടജ്ജനം ഒക്കെയും മേരോംതടാകത്തിന്നരികെ പെട്ടെന്നു അവരുടെ നേരെ വന്നു അവരെ ആക്രമിച്ചു.
യഹോവ അവരെ യിസ്രായേലിന്റെ കയ്യില്‍ ഏല്പിച്ചു; അവര്‍ അവരെ തോല്പിച്ചു; മഹാനഗരമായ സീദോന്‍ വരെയും, മിസ്രെഫോത്ത് മയീംവരെയും കിഴക്കോട്ടു മിസ്പെതാഴ്വീതിവരെയും അവരെ ഔടിച്ചു, ആരും ശേഷിക്കാതവണ്ണം സംഹരിച്ചുകളഞ്ഞു.
യഹോവ തന്നോടു കല്പിച്ചതുപോലെ യോശുവ അവരോടു ചെയ്തുഅവരുടെ കുതിരകളുടെ കുതിഞരമ്പു വെട്ടി രഥങ്ങള്‍ തീയിട്ടു ചുട്ടുകളഞ്ഞു.
യോശുവ ആ സമയം തിരിഞ്ഞു ഹാസോര്‍ പിടിച്ചു അതിലെ രാജാവിനെ വാള്‍കൊണ്ടു കൊന്നു; ഹാസോര്‍ മുമ്പെ ആ രാജ്യങ്ങള്‍ക്കു ഒക്കെയും മൂലസ്ഥാനമായിരുന്നു.
അവര്‍ അതിലെ സകലമനുഷ്യരെയും വാളിന്റെ വായ്ത്തലയാല്‍ വെട്ടി നിര്‍മ്മൂലമാക്കി; ആരും ജീവനോടെ ശേഷിച്ചില്ല; അവന്‍ ഹാസോരിനെ തീകൊടുത്തു ചുട്ടുകളഞ്ഞു.
ആ രാജാക്കന്മാരുടെ എല്ലാപട്ടണങ്ങളെയും അവയിലെ രാജാക്കന്മാരെ ഒക്കെയും യോശുവ പിടിച്ചു വാളിന്റെ വായ്ത്തലയാല്‍ വെട്ടി നിര്‍മ്മൂലമാക്കിക്കളഞ്ഞു. യഹോവയുടെ ദാസനായ മോശെ കല്പിച്ചതുപോലെ തന്നേ.
എന്നാല്‍ കുന്നുകളിലെ പട്ടണങ്ങള്‍ ഒന്നും യിസ്രായേല്‍ ചുട്ടുകളഞ്ഞില്ല; ഹാസോര്‍ മാത്രമേ യോശുവ ചുട്ടുകളഞ്ഞുള്ളു.
ഈ പട്ടണങ്ങളിലെ കൊള്ള ഒക്കെയും കന്നുകാലികളെയും യിസ്രായേല്‍മക്കള്‍ തങ്ങള്‍ക്കുതന്നേ എടുത്തു; എങ്കിലും മനുഷ്യരെ ഒക്കെയും അവര്‍ വാളിന്റെ വായ്ത്തലയാല്‍ സംഹരിച്ചു; ആരെയും ജീവനോടെ ശേഷിപ്പിച്ചില്ല.
യഹോവ തന്റെ ദാസനായ മോശെയോടു കല്പിച്ചതുപോലെ മോശെ യോശുവയോടു കല്പിച്ചു; യോശുവ അങ്ങനെ തന്നേ ചെയ്തു; യഹോവ മോശെയോടു കല്പിച്ചതില്‍ ഒന്നും അവന്‍ ചെയ്യാതെ വിട്ടില്ല.
ഇങ്ങനെ മലനാടും തെക്കേദേശമൊക്കെയും ഗോശേന്‍ ദേശം ഒക്കെയും താഴ്വീതിയും അരാബയും യിസ്രായേല്‍മലനാടും അതിന്റെ താഴ്വീതിയും സേയീരിലേക്കുള്ള കയറ്റത്തിലെ മൊട്ടക്കുന്നു തുടങ്ങി ഹെര്‍മ്മോന്‍ പര്‍വ്വതത്തിന്റെ അടിവാരത്തുള്ള ലെബാനോന്‍ താഴ്വരയിലെ ബാല്‍-ഗാദ്വരെയുള്ള ദേശമൊക്കെയും യോശുവ പിടിച്ചു.
അവിടങ്ങളിലെ സകലരാജാക്കന്മാരെയും അവന്‍ പിടിച്ചു വെട്ടിക്കൊന്നു.
ആ രാജാക്കന്മാരോടു ഒക്കെയും യോശുവ ഏറിയ കാലം യുദ്ധംചെയ്തിരുന്നു.
ഗിബയോന്‍ നിവാസികളായ ഹിവ്യര്‍ ഒഴികെ ഒരു പട്ടണക്കാരും യിസ്രായേല്‍മക്കളോടു സഖ്യതചെയ്തില്ല; ശേഷമൊക്കെയും അവര്‍ യുദ്ധത്തില്‍ പിടിച്ചടക്കി.
യഹോവ മോശെയോടു കല്പിച്ചതുപോലെ അവരെ നിര്‍മ്മൂലമാക്കുകയും കരുണകൂടാതെ നശിപ്പിക്കയും ചെയ്‍വാന്‍ തക്കവണ്ണം അവര്‍ നെഞ്ചുറപ്പിച്ചു യിസ്രായേലിനോടു യുദ്ധത്തിന്നു പുറപ്പെടേണ്ടതിന്നു യഹോവ സംഗതിവരുത്തിയിരുന്നു.
അക്കാലത്തു യോശുവ ചെന്നു മലനാടായ ഹെബ്രോന്‍ , ദെബീര്‍, അനാബ്, യെഹൂദാ മലനാടു, യിസ്രായേല്യമലനാടു എന്നീ ഇടങ്ങളില്‍നിന്നൊക്കെയും അനാക്യരെ സംഹരിച്ചു; അവരുടെ പട്ടണങ്ങളോടുകൂടെ യോശുവ അവരെ നിര്‍മ്മൂലമാക്കി.
ഗസ്സയിലും ഗത്തിലും അസ്തോദിലും മാത്രമല്ലാതെ യിസ്രായേല്‍മക്കളുടെ ദേശത്തെങ്ങും ഒരു അനാക്യനും ശേഷിച്ചിരുന്നില്ല.
യഹോവ മോശെയോടു കല്പിച്ചതുപോലെ ഒക്കെയും യോശുവ ദേശം മുഴുവനും പിടിച്ചു; യോശുവ അതിനെ യിസ്രായേലിന്നു ഗോത്രവിഭാഗപ്രകാരം ഭാഗിച്ചു കൊടുത്തു; ഇങ്ങനെ യുദ്ധം തീര്‍ന്നു ദേശത്തിന്നു സ്വസ്ഥത വന്നു.
12
യിസ്രായേല്‍മക്കള്‍ യോര്‍ദ്ദാന്നക്കരെ കിഴക്കു അര്‍ന്നോന്‍ താഴ്വരമുതല്‍ ഹെര്‍മ്മോന്‍ പര്‍വ്വതംവരെയുള്ള രാജ്യവും കിഴക്കെ അരാബ മുഴുവനും കൈവശമാക്കുകയില്‍ സംഹരിച്ചു കളഞ്ഞ തദ്ദേശരാജാക്കന്മാര്‍ ഇവര്‍ ആകുന്നു.
ഹെശ്ബോനില്‍ പാര്‍ത്തിരുന്ന അമോര്‍യ്യരാജാവായ സീഹോന്‍ ; അവന്‍ അര്‍ന്നോന്‍ ആറ്റുവക്കത്തുള്ള അരോവേര്‍മുതല്‍ താഴ്വരയുടെ മദ്ധ്യഭാഗവും ഗിലെയാദിന്റെ പാതിയും അമ്മോന്യരുടെ അതിരായ യബ്ബോക്‍ നദിവരെയും
കിന്നെരോത്ത് കടലും അരാബയിലെ കടലായ ഉപ്പുകടലും വരെ ബേത്ത്-യെശീമോത്തോളം ഉള്ള കിഴക്കെ അരാബയും പിസ്ഗച്ചരിവിന്റെ താഴെ തേമാനും വാണിരുന്നു.
ബാശാന്‍ രാജാവായ ഔഗിന്റെ ദേശവും അവര്‍ പിടിച്ചടക്കി; മല്ലന്മാരില്‍ ശേഷിച്ച ഇവര്‍ അസ്തരോത്തിലും എദ്രെയിലും പാര്‍ത്തു,
ഹെര്‍മ്മോന്‍ പര്‍വ്വതവും സല്‍ക്കയും ബാശാന്‍ മുഴുവനും ഗെശൂര്‍യ്യരുടെയും മാഖാത്യരുടെയും ദേശവും ഗിലെയാദിന്റെ പാതിയും ഹെശ്ബോന്‍ രാജാവായ സീഹോന്റെ അതിര്‍വരെയും വാണിരുന്നു.
അവരെ യഹോവയുടെ ദാസനായ മോശെയും യിസ്രായേല്‍മക്കളുംകൂടെ സംഹരിച്ചു; യഹോവയുടെ ദാസനായ മോശെ അവരുടെ ദേശം രൂബേന്യര്‍ക്കും ഗാദ്യര്‍ക്കും മനശ്ശെയുടെ പാതി ഗോത്രത്തിന്നും അവകാശമായി കൊടുത്തു.
എന്നാല്‍ യോശുവയും യിസ്രായേല്‍മക്കളും യോര്‍ദ്ദാന്നിക്കരെ പടിഞ്ഞാറു ലെബാനോന്റെ താഴ്വരയിലെ ബാല്‍-ഗാദ് മുതല്‍ സേയീരിലേക്കുള്ള കയറ്റത്തിലെ മൊട്ടക്കുന്നുവരെ ജയിച്ചടക്കുകയും യോശുവ യിസ്രായേലിന്നു ഗോത്രവിഭാഗപ്രകാരം അവകാശമായി കൊടുക്കയും ചെയ്ത ദേശത്തിലെ രാജാക്കന്മാര്‍ ഇവര്‍ ആകുന്നു.
മലനാട്ടിലും താഴ്വീതിയിലും അരാബയിലും മലഞ്ചരിവുകളിലും മരുഭൂമിയിലും തെക്കേ ദേശത്തും ഉള്ള ഹിത്യന്‍ , അമോര്‍യ്യന്‍ , കനാന്യന്‍ , പെരിസ്യന്‍ , ഹിവ്യന്‍ , യെബൂസ്യന്‍ എന്നിവര്‍തന്നേ.
യെരീഹോരാജാവു ഒന്നു; ബേഥേലിന്നരികെയുള്ള ഹായിരാജാവു ഒന്നു;
യെരൂശലേംരാജാവു ഒന്നു; ഹെബ്രോന്‍ രാജാവു ഒന്നു;
യര്‍മ്മൂത്ത് രാജാവു ഒന്നു; ലാഖീശിലെ രാജാവു ഒന്നു;
എഗ്ളോനിലെ രാജാവു ഒന്നു; ഗേസര്‍ രാജാവു ഒന്നു;
ദെബീര്‍രാജാവു ഒന്നു; ഗേദെര്‍രാജാവു ഒന്നു
ഹോര്‍മ്മരാജാവു ഒന്നു; ആരാദ്‍രാജാവു ഒന്നു;
ലിബ്നരാജാവു ഒന്നു; അദുല്ലാംരാജാവു ഒന്നു;
മക്കേദാരാജാവു ഒന്നു; ബേഥേല്‍രാജാവു ഒന്നു;
തപ്പൂഹരാജാവു ഒന്നു; ഹേഫെര്‍രാജാവു ഒന്നു;
അഫേക്രാജാവു ഒന്നു; ശാരോന്‍ രാജാവു ഒന്നു;
മാദോന്‍ രാജാവു ഒന്നു; ഹാസോര്‍രാജാവു ഒന്നു; ശിമ്രോന്‍ -മെരോന്‍ രാജാവു ഒന്നു;
അക്ശാപ്പുരാജാവു ഒന്നു; താനാക്രാജാവു ഒന്നു;
മെഗിദ്ദോ രാജാവു ഒന്നു; കാദേശ് രാജാവു ഒന്നു;
കര്‍മ്മേലിലെ യൊക്നെയാംരാജാവു ഒന്നു;
ദോര്‍മേട്ടിലെ ദോര്‍രാജാവു ഒന്നു; ഗില്ഗാലിലെ ജാതികളുടെ രാജാവു ഒന്നു;
തിര്‍സാരാജാവു ഒന്നു; ആകെ മുപ്പത്തൊന്നു രാജാക്കന്മാര്‍.
13
യോശുവ വയസ്സുചെന്നു വൃദ്ധനായപ്പോള്‍ യഹോവ അവനോടു അരുളിച്ചെയ്തതുനീ വയസ്സുചെന്നു വൃദ്ധനായിരിക്കുന്നു; ഇനി ഏറ്റവും വളരെ ദേശം കൈവശമാക്കുവാനുണ്ടു.
ഇനിയും ശേഷിച്ചിരിക്കുന്ന ദേശം ഏതെന്നാല്‍മിസ്രയീമിന്റെ കിഴക്കുള്ള സീഹോര്‍മുതല്‍ വടക്കോട്ടു കനാന്യര്‍ക്കുംള്ളതെന്നു എണ്ണിവരുന്ന എക്രോന്റെ അതിര്‍വരെയുള്ള ഫെലിസ്ത്യദേശങ്ങള്‍ ഒക്കെയും ഗെശൂര്‍യ്യരും;
ഗസ്സാത്യന്‍ , അസ്തോദ്യന്‍ , അസ്കലോന്യന്‍ , ഗിത്ത്യന്‍ , എക്രോന്യന്‍ എന്നീ അഞ്ചു ഫെലിസ്ത്യ പ്രഭുക്കന്മാരും;
തെക്കുള്ള അവ്യരും അഫേക്വരെയും അമോര്‍യ്യരുടെ അതിര്‍വരെയുമുള്ള കനാന്യരുടെ ദേശം ഒക്കെയും
സീദോന്യര്‍ക്കുംള്ള മെയാരയും ഗിബെല്യരുടെ ദേശവും കിഴക്കു ഹെര്‍മ്മോന്‍ പര്‍വ്വതത്തിന്റെ അടിവരാത്തിലെ ബാല്‍-ഗാദ് മുതല്‍ ഹമാത്തിലേക്കു തിരിയുന്ന സ്ഥലംവരെയുള്ള ലെബാനോന്‍ ഒക്കെയും;
ലെബാനോന്‍ മുതല്‍ മിസ്രെഫോത്ത് മയീംവരെയുള്ള പര്‍വ്വതവാസികള്‍ ഒക്കെയും എല്ലാസീദോന്യരും തന്നേ; ഇവരെ ഞാന്‍ യിസ്രായേല്‍മക്കളുടെ മുമ്പില്‍നിന്നു നീക്കിക്കളയും; ഞാന്‍ നിന്നോടു കല്പിച്ചതുപോലെ നീ യിസ്രായേലിന്നു അതു അവകാശമായി വിഭാഗിച്ചാല്‍ മതി.
ആകയാല്‍ ഈ ദേശം ഒമ്പതു ഗോത്രങ്ങള്‍ക്കും മനശ്ശെയുടെ പാതിഗോത്രത്തിന്നും അവകാശമായി വിഭാഗിക്ക.
അവനോടുകൂടെ രൂബേന്യരും ഗാദ്യരും മോശെ അവര്‍ക്കും യോര്‍ദ്ദാന്നക്കരെ കിഴക്കു കൊടുത്തിട്ടുള്ള അവകാശം യഹോവയുടെ ദാസനായ മോശെ കൊടുത്തതുപോലെ തന്നേ പ്രാപിച്ചിരിക്കുന്നുവല്ലോ.
അര്‍ന്നോന്‍ താഴ്വരയുടെ അറ്റത്തുള്ള അരോവേരും താഴ്വരയുടെ നടുവിലുള്ള പട്ടണംമുതല്‍ ദീബോന്‍ വരെയുള്ള മേദെബാസമഭൂമി മുഴുവനും;
അമ്മോന്യരുടെ അതിര്‍വരെ ഹെശ്ബോനില്‍ വാണിരുന്ന അമോര്‍യ്യ രാജാവായ സീഹോന്റെ എല്ലാപട്ടണങ്ങളും;
ഗിലെയാദും ഗെശൂര്‍യ്യരുടെയും മാഖാത്യരുടെയും ദേശവും ഹെര്‍മ്മോന്‍ പര്‍വ്വതം ഒക്കെയും സല്‍ക്കാവരെയുള്ള ബാശാന്‍ മുഴുവനും;
അസ്താരോത്തിലും എദ്രെയിലും വാണവനും മല്ലന്മാരില്‍ ശേഷിച്ചവനുമായ ബാശാനിലെ ഔഗിന്റെ രാജ്യം ഒക്കെയും തന്നേ; ഇവരെ മോശെ തോല്പിച്ചു നീക്കിക്കളഞ്ഞിരുന്നു.
എന്നാല്‍ യിസ്രായേല്‍മക്കള്‍ ഗെശൂര്‍യ്യരെയും മാഖാത്യരെയും നീക്കിക്കളഞ്ഞില്ല; അവര്‍ ഇന്നുവരെയും യിസ്രായേല്യരുടെ ഇടയില്‍ പാര്‍ത്തുവരുന്നു.
ലേവിഗോത്രത്തിന്നു അവന്‍ ഒരു അവകാശവും കൊടുത്തില്ല; യിസ്രായേലിന്റെ ദൈവമായ യഹോവയുടെ ദഹനയാഗങ്ങള്‍ താന്‍ അവരോടു കല്പിച്ചതുപോലെ അവരുടെ അവകാശം ആകുന്നു.
എന്നാല്‍ മോശെ രൂബേന്‍ ഗോത്രത്തിന്നു കുടുംബംകുടുംബമായി അവകാശം കൊടുത്തു.
അവരുടെ ദേശം അര്‍ന്നോന്‍ താഴ്വരയുടെ അറ്റത്തെ അരോവേരും താഴ്വരയുടെ നടുവിലെ പട്ടണവും മുതല്‍ മേദബയോടു ചേര്‍ന്ന സമഭൂമി മുഴുവനും ഹെശ്ബോനും സമഭൂമിയിലുള്ള
അതിന്റെ എല്ലാപട്ടണങ്ങളും ദീബോനും ബാമോത്ത്-ബാലും ബേത്ത്-ബാല്‍-മേയോനും
യഹ്സയും കെദേമോത്തും മേഫാത്തും കിര്‍യ്യത്തയീമും
സിബ്മയും സമഭൂമിയിലെ മലയിലുള്ള സേരെത്ത്-ശഹരും
ബേത്ത്-പെയോരും പിസ്ഗച്ചരിവുകളും ബേത്ത്-യെശീമോത്തും
സമഭൂമിയിലെ എല്ലാപട്ടണങ്ങളും ഹെശ്ബോനില്‍ വാണിരുന്ന അമോര്‍യ്യരാജാവായ സീഹോന്റെ രാജ്യം ഒക്കെയും തന്നേ; അവനെയും സീഹോന്റെ പ്രഭുക്കന്മാരായി ദേശത്തു പാര്‍ത്തിരുന്ന ഏവി, രേക്കെം, സൂര്‍, ഹൂര്‍, രേബ എന്നീ മിദ്യാന്യ പ്രഭുക്കന്മാരെയും മോശെ സംഹരിച്ചു.
യിസ്രായേല്‍മക്കള്‍ കൊന്നവരുടെ കൂട്ടത്തില്‍ ബെയോരിന്റെ മകനായ ബിലെയാം എന്ന പ്രശ്നക്കാരനെയും വാള്‍കൊണ്ടു കൊന്നു.
രൂബേന്യരുടെ അതിര്‍ യോര്‍ദ്ദാന്‍ ആയിരുന്നു; ഈ പട്ടണങ്ങള്‍ അവയുടെ ഗ്രാമങ്ങളുള്‍പ്പെടെ രൂബേന്യര്‍ക്കും കുടുംബംകുടുംബമായി കിട്ടിയ അവകാശം.
പിന്നെ മോശെ ഗാദ് ഗോത്രത്തിന്നു, കുടുംബംകുടുംബമായി ഗാദ്യര്‍ക്കും തന്നേ, അവകാശം കൊടുത്തു.
അവരുടെ ദേശം യസേരും ഗിലെയാദിലെ എല്ലാപട്ടണങ്ങളും രബ്ബയുടെ നേരെയുള്ള അരോവേര്‍വരെ അമ്മോന്യരുടെ പാതിദേശവും;
ഹെശ്ബോന്‍ മുതല്‍ രാമത്ത്-മിസ്പെയും ബെതോനീമുംവരെയും മഹനയീംമുതല്‍ ദെബീരിന്റെ അതിര്‍വരെയും;
താഴ്വരയില്‍ ഹെശ്ബോന്‍ രാജാവായ സീഹോന്റെ രാജ്യത്തില്‍ ശേഷിപ്പുള്ള ബേത്ത്-ഹാരാം, ബേത്ത്-നിമ്രാം, സുക്കോത്ത്, സാഫോന്‍ എന്നിവയും തന്നേ; യോര്‍ദ്ദാന്നക്കരെ കിഴക്കു കിന്നെരോത്ത് തടാകത്തിന്റെ അറുതിവരെ യോര്‍ദ്ദാന്‍ അതിന്നു അതിരായിരുന്നു.
ഈ പട്ടണങ്ങള്‍ അവയുടെ ഗ്രാമങ്ങളുള്‍പ്പെടെ കുടുംബംകുടുംബമായി ഗാദ്യര്‍ക്കും കിട്ടിയ അവകാശം.
പിന്നെ മോശെ മനശ്ശെയുടെ പാതിഗോത്രത്തിന്നു അവകാശം കൊടുത്തു; കുടുംബംകുടുംബമായി മനശ്ശെയുടെ പാതിഗോത്രത്തിന്നുള്ള അവകാശം ഇതു
അവരുടെ ദേശം മഹനയീംമുതല്‍ ബാശാന്‍ മുഴുവനും ബാശാന്‍ രാജാവായ ഔഗിന്റെ രാജ്യമൊക്കെയും ബാശാനില്‍ യായീരിന്റെ ഊരുകള്‍ എല്ലാംകൂടി അറുപതു പട്ടണങ്ങളും
പാതിഗിലെയാദും ബാശാനിലെ ഔഗിന്റെ രാജ്യത്തിലെ പട്ടണങ്ങളായ അസ്തരോത്ത്, എദ്രെയി എന്നിവയും തന്നേ; ഇവ മനശ്ശെയുടെ മകനായ മാഖീരിന്റെ മക്കള്‍ക്കു, മാഖീരിന്റെ മക്കളില്‍ പാതിപ്പേര്‍ക്കും തന്നേ, കുടുംബംകുടുംബമായി കിട്ടി.
ഇതു മോശെ യെരീഹോവിന്നു കിഴക്കു യോര്‍ദ്ദാന്നക്കരെ മോവാബ് സമഭൂമിയില്‍വെച്ചു ഭാഗിച്ചുകൊടുത്ത അവകാശം ആകുന്നു.
ലേവിഗോത്രത്തിന്നോ മോശെ ഒരു അവകാശവും കൊടുത്തില്ല; യിസ്രായേലിന്റെ ദൈവമായ യഹോവ അവരോടു കല്പിച്ചതുപോലെ താന്‍ തന്നേ അവരുടെ അവകാശം ആകുന്നു.
14
കനാന്‍ ദേശത്തു യിസ്രായേല്‍മക്കള്‍ക്കു അവകാശമായി ലഭിച്ച ദേശങ്ങള്‍ ആവിതുപുരോഹിതനായ എലെയാസാരും നൂന്റെ മകനായ യോശുവയും യിസ്രായേല്‍ഗോത്രപിതാക്കന്മാരില്‍ തലവന്മാരും ഇവ അവര്‍ക്കും വിഭാഗിച്ചുകൊടുത്തു.
യഹോവ മോശെമുഖാന്തരം കല്പിച്ചതുപോലെ ഒമ്പതര ഗോത്രങ്ങള്‍ക്കും ചീട്ടിട്ടായിരുന്നു അവകാശം ഭാഗിച്ചുകൊടുത്തതു.
രണ്ടര ഗോത്രങ്ങള്‍ക്കു മോശെ യോര്‍ദ്ദാന്നക്കരെ അവകാശം കൊടുത്തിരുന്നു; ലേവ്യര്‍ക്കോ അവരുടെ ഇടയില്‍ ഒരു അവകാശവും കൊടുത്തില്ല.
യോസേഫിന്റെ മക്കള്‍ മനശ്ശെ, എഫ്രയീം എന്നു രണ്ടു ഗോത്രം ആയിരുന്നു. ലേവ്യര്‍ക്കും പാര്‍പ്പാന്‍ പട്ടണങ്ങളും അവരുടെ കന്നുകാലികള്‍ക്കും മൃഗസമ്പത്തിന്നും വേണ്ടി പുല്പുറങ്ങളും അല്ലാതെ ദേശത്തില്‍ ഔഹരിയൊന്നും കൊടുത്തില്ല.
യഹോവ മോശെയോടു കല്പിച്ചതുപോലെ തന്നേ യിസ്രായേല്‍മക്കള്‍ അനുസരിച്ചു ദേശം വിഭാഗിച്ചു.
അനന്തരം യെഹൂദാമക്കള്‍ ഗില്ഗാലില്‍ യോശുവയുടെ അടുക്കല്‍ വന്നു; കെനിസ്യനായ യെഫുന്നെയുടെ മകന്‍ കാലേബ് അവനോടു പറഞ്ഞതുയഹോവ എന്നെയും നിന്നെയും കുറിച്ചു ദൈവപുരുഷനായ മോശെയോടു കാദേശ് ബര്‍ന്നേയയില്‍വെച്ചു പറഞ്ഞ കാര്യം നീ അറിയുന്നുവല്ലോ.
യഹോവയുടെ ദാസനായ മോശെ കാദേശ്ബര്‍ന്നേയയില്‍നിന്നു ദേശത്തെ ഒറ്റുനോക്കുവാന്‍ എന്നെ അയച്ചപ്പോള്‍ എനിക്കു നാല്പതു വയസ്സായിരുന്നു; ഞാന്‍ വന്നു എന്റെ മനോബോധപ്രകാരം അവനോടു മറുപടി പറഞ്ഞു.
എന്നോടുകൂടെ പോന്നിരുന്ന സഹോദരന്മാര്‍ ജനത്തിന്റെ ഹൃദയം ഉരുകുമാറാക്കി; ഞാനോ എന്റെ ദൈവമായ യഹോവയോടു പൂര്‍ണ്ണമായി പറ്റിനിന്നു.
നീ എന്റെ ദൈവമായ യഹോവയോടു പൂര്‍ണ്ണമായി പറ്റിനിന്നതുകൊണ്ടു നീ കാല്‍വെച്ച ദേശം നിനക്കും നിന്റെ മക്കള്‍ക്കും എന്നേക്കും അവകാശമായിരിക്കും എന്നു മോശെ അന്നു സത്യംചെയ്തു പറഞ്ഞു.
മരുഭൂമിയില്‍ സഞ്ചരിച്ച കാലത്തു യഹോവ മോശെയോടു ഈ വാക്കു കല്പിച്ചതു മുതല്‍ ഈ നാല്പത്തഞ്ചു സംവത്സരത്തോളവും എന്നെ ഇതാ, താന്‍ അരുളിച്ചെയ്തിരുന്നതു പോലെ ജീവനോടെ വെച്ചിരിക്കുന്നു; ഇപ്പോള്‍ എനിക്കു എണ്പത്തഞ്ചു വയസ്സായി.
മോശെ എന്നെ അയച്ച നാളിലെപ്പോലെ ഇന്നും എനിക്കു ആരോഗ്യം ഉണ്ടു; പടവെട്ടുവാനും പോകയും വരികയും ചെയ്‍വാനും എന്റെ ആരോഗ്യം അന്നത്തെപ്പോലെതന്നെ ഇന്നും ഇരിക്കുന്നു.
ആകയാല്‍ യഹോവ അന്നു കല്പിച്ച ഈ മല ഇപ്പോള്‍ എനിക്കു തരിക; അനാക്യര്‍ അവിടെ ഉണ്ടെന്നും പട്ടണങ്ങള്‍ വലിപ്പവും ഉറപ്പും ഉള്ളവ എന്നും നീ അന്നു കേട്ടിട്ടുണ്ടല്ലോ; യഹോവ എന്നോടുകൂടെ ഉണ്ടെങ്കില്‍ താന്‍ അരുളിച്ചെയ്തതുപോലെ ഞാന്‍ അവരെ ഔടിച്ചുകളയും.
അപ്പോള്‍ യോശുവ അവനെ അനുഗ്രഹിച്ചു; ഹെബ്രോന്‍ മല യെഫുന്നെയുടെ മകനായ കാലേബിന്നു അവകാശമായി കൊടുത്തു.
അങ്ങനെ ഹെബ്രോന്‍ ഇന്നുവരെ കെനിസ്യനായ യെഫുന്നെയുടെ മകന്‍ കാലേബിന്നു അവകാശമായിരിക്കുന്നു; അവന്‍ യിസ്രായേലിന്റെ ദൈവമായ യഹോവയെ പൂര്‍ണ്ണമായി പറ്റിനിന്നതുകൊണ്ടു തന്നേ.
ഹെബ്രോന്നു പണ്ടു കിര്‍യ്യത്ത്-അര്‍ബ്ബാ എന്നു പേരായിരുന്നു; അര്‍ബ്ബാ എന്നവന്‍ അനാക്യരില്‍ വെച്ചു അതിമഹാന്‍ ആയിരുന്നു. അങ്ങനെ യുദ്ധം തീര്‍ന്നു ദേശത്തിന്നു സ്വസ്ഥത വന്നു.
15
യെഹൂദാമക്കളുടെ ഗോത്രത്തിന്നു കുടുംബംകുടുംബമായി കിട്ടിയ ഔഹരി തെക്കെദേശത്തിന്റെ തെക്കെ അറ്റത്തു എദോമിന്റെ അതിരായ സീന്‍ മരുഭൂമിവരെ തന്നേ.
അവരുടെ തെക്കെ അതിര്‍ ഉപ്പുകടലിന്റെ അറ്റംമുതല്‍ തെക്കോട്ടു നീണ്ടിരിക്കുന്ന ഇടക്കടല്‍മുതല്‍തന്നേ ആയിരുന്നു.
അതു അക്രബ്ബീംകയറ്റത്തിന്നു തെക്കോട്ടു ചെന്നു സീനിലേക്കു കടന്നു കാദേശ് ബര്‍ന്നേയയുടെ തെക്കു കൂടി കയറി ഹെസ്രോന്‍ കടന്നു ആദാരിലേക്കു കയറി കാര്‍ക്കയിലേക്കു തിരിഞ്ഞു
അസ്മോനിലേക്കു കടന്നു മിസ്രയീംതോടുവരെ ചെല്ലുന്നു; ആ അതിര്‍ സമുദ്രത്തിങ്കല്‍ അവസാനിക്കുന്നു; ഇതു നിങ്ങളുടെ തെക്കെ അതിര്‍ ആയിരിക്കേണം.
കിഴക്കെ അതിര്‍ യോര്‍ദ്ദാന്റെ അഴിമുഖംവരെ ഉപ്പുകടല്‍ തന്നേ; വടക്കെ അതിര്‍ യോര്‍ദ്ദാന്റെ അഴിമുഖമായ
ഇടക്കടല്‍ തുടങ്ങി ബേത്ത്-ഹൊഗ്ളയിലേക്കു കയറി ബേത്ത്-അരാബയുടെ വടക്കുകൂടി കടന്നു, രൂബേന്റെ മകനായ ബോഹാന്റെ കല്ലുവരെ കയറിച്ചെല്ലുന്നു.
പിന്നെ ആ അതിര്‍ ആഖോര്‍താഴ്വരമുതല്‍ ദെബീരിലേക്കു കയറി വടക്കോട്ടു തോട്ടിന്റെ തെക്കുവശത്തുള്ള അദുമ്മീംകയറ്റത്തിന്നെതിരെയുള്ള ഗില്ഗാലിന്നു ചെന്നു ഏന്‍ -ശേമെശ് വെള്ളത്തിങ്കലേക്കു കടന്നു ഏന്‍ -രോഗേലിങ്കല്‍ അവസാനിക്കുന്നു.
പിന്നെ ആ അതിര്‍ ബെന്‍ -ഹിന്നോംതാഴ്വരയില്‍കൂടി കയറി യെരൂശലേം എന്ന യെബൂസ്യഗിരിയുടെ തെക്കോട്ടു കടന്നു ഹിന്നോം താഴ്വരയുടെ മുമ്പില്‍ പടിഞ്ഞാറോട്ടും രെഫായീംതാഴ്വരയുടെ അറ്റത്തു വടക്കോട്ടും ഉള്ള മലയുടെ മുകളിലേക്കു കയറിച്ചെല്ലുന്നു.
പിന്നെ ആ അതിര്‍ മലയുടെ മുകളില്‍നിന്നു നെപ്തോഹയിലെ നീരുറവിലേക്കു തിരിഞ്ഞു എഫ്രോന്‍ മലയിലെ പട്ടണങ്ങള്‍വരെ ചെന്നു കിര്‍യ്യത്ത്-യെയാരീം എന്ന ബാലയിലേക്കു തിരിയുന്നു.
പിന്നെ ആ അതിര്‍ ബാലാമുതല്‍ പടിഞ്ഞാറോട്ടു സേയീര്‍മലവരെ തിരിഞ്ഞു കെസാലോന്‍ എന്ന യെയാരീംമലയുടെ പാര്‍ശ്വംവരെ വടക്കോട്ടു കടന്നു, ബേത്ത്-ശേമെശിലേക്കു ഇറങ്ങി തിമ്നയിലേക്കു ചെല്ലുന്നു.
പിന്നെ ആ അതിര്‍ വടക്കോട്ടു എക്രോന്റെ പാര്‍ശ്വംവരെ ചെന്നു ശിക്രോനിലേക്കു തിരിഞ്ഞു ബാലാമലയിലേക്കു കടന്നു യബ്നേലില്‍ ചെന്നു സമുദ്രത്തിങ്കല്‍ അവസാനിക്കുന്നു.
പടിഞ്ഞാറെ അതിര്‍ നെടുകെ മഹാസമുദ്രം തന്നേ; ഇതു യെഹൂദാമക്കള്‍ക്കു കുടുംബംകുടുംബമായി കിട്ടിയ അവകാശത്തിന്റെ ചുറ്റുമുള്ള അതിര്‍.
യഹോവ യോശുവയോടു കല്പിച്ചതുപോലെ അവന്‍ യെഫുന്നെയുടെ മകനായ കാലേബിന്നു യെഹൂദാമക്കളുടെ ഇടയില്‍ ഔഹരിയായിട്ടു അനാക്കിന്റെ അപ്പനായ അര്‍ബ്ബയുടെ പട്ടണമായ ഹെബ്രോന്‍ കൊടുത്തു.
അവിടെനിന്നു കാലേബ് അനാക്കിന്റെ പുത്രന്മാരായ ശേശായി, അഹീമാന്‍ , തല്‍മായി എന്നീ മൂന്നു അനാക്യരെ നീക്കിക്കളഞ്ഞു.
അവിടെനിന്നു അവന്‍ ദെബീര്‍നിവാസികളുടെ നേരെ ചെന്നു; ദെബീരിന്റെ പേര്‍ മുമ്പെ കിര്‍യ്യത്ത്-സേഫെര്‍ എന്നായിരുന്നു.
കിര്‍യ്യത്ത്-സേഫെര്‍ ജയിക്കുന്നവന്നു ഞാന്‍ എന്റെ മകള്‍ അക്സയെ ഭാര്യയായി കൊടുക്കും എന്നു കാലേബ് പറഞ്ഞു.
കാലേബിന്റെ സഹോദരനായ കെനസിന്റെ മകന്‍ ഒത്നീയേല്‍ അതിനെ പിടിച്ചു; അവന്‍ തന്റെ മകള്‍ അക്സയെ അവന്നു ഭാര്യയായി കൊടുത്തു.
അവള്‍ വന്നാറെ തന്റെ അപ്പനോടു ഒരു നിലം ചോദിപ്പാന്‍ അവനെ ഉത്സാഹിപ്പിച്ചു; അവള്‍ കഴുതപ്പുറത്തുനിന്നു ഇറങ്ങിയപ്പോള്‍ കാലേബ് അവളോടുനിനക്കു എന്തു വേണം എന്നു ചോദിച്ചു.
എനിക്കു ഒരു അനുഗ്രഹം തരേണം; നീ എന്നെ തെക്കെ ദേശത്തേക്കല്ലോ കൊടുത്തിരിക്കുന്നതു; നീരുറവുകളെയുംകൂടെ എനിക്കു തരേണം എന്നു അവള്‍ ഉത്തരം പറഞ്ഞു അവന്‍ അവള്‍ക്കു മലയിലും താഴ്വരയിലും നീരുറവുകളെ കൊടുത്തു.
യെഹൂദാഗോത്രത്തിന്നു കുടുംബംകുടുംബമായി കിട്ടിയ അവകാശം ഇതത്രേ.
എദോമിന്റെ അതിര്‍ക്കരികെ തെക്കെ അറ്റത്തു യെഹൂദാഗോത്രത്തിന്നുള്ള പട്ടണങ്ങള്‍
കെബ്സെയേല്‍, ഏദെര്‍, യാഗൂര്‍,
കീന, ദിമോന, അദാദ, കേദെശ്,
ഹാസോര്‍, യിത്നാന്‍ , സീഫ്, തേലെം,
ബയാലോത്ത്, ഹാസോര്‍, ഹദത്ഥ, കെരീയോത്ത്-ഹാസോര്‍, എന്ന കെരീയോത്ത്--ഹെസ്രോന്‍ ,
അമാം, ശെമ, മോലാദ,
ഹസര്‍-ഗദ്ദ, ഹെശ്മോന്‍ , ബേത്ത്-പേലെത്,
ഹസര്‍-ശൂവാല്‍, ബേര്‍-ശേബ, ബിസോത്യ,
ബാല, ഇയ്യീം, ഏസെം,
എല്‍തോലദ്, കെസീല്‍, ഹോര്‍മ്മ,
സിക്ളാഗ്, മദ്മന്ന, സന്‍ സന്ന,
ലെബായോത്ത, ശില്‍ഹീം, ആയിന്‍ , രിമ്മോന്‍ ; ഇങ്ങനെ ആകെ ഇരുപത്തൊമ്പതു പട്ടണവും അവയുടെ ഗ്രാമങ്ങളും തന്നേ.
താഴ്‍വീതിയില്‍ എസ്തായോല്‍, സൊരാ,
അശ്ന, സനോഹ, ഏന്‍ -ഗന്നീം, തപ്പൂഹ,
ഏനാം, യര്‍മ്മൂത്ത്, അദുല്ലാം, സോഖോ,
അസേക്ക, ശാരയീം, അദീഥയീം, ഗെദേരാ, ഗെദെരോഥയീം;
ഇങ്ങനെ പതിനാലു പട്ടണവും അവയുടെ ഗ്രാമങ്ങളും; സെനാന്‍ ,
ഹദാശ, മിഗ്ദല്‍-ഗാദ്, ദിലാന്‍ , മിസ്പെ, യൊക്തെയേല്‍,
ലാഖിശ്, ബൊസ്കത്ത്,
എഗ്ളോന്‍ , കബ്ബോന്‍ , ലപ്മാസ്, കിത്ത്ളീശ്,
ഗെദേരോത്ത്, ബേത്ത്-ദാഗോന്‍ , നാമ, മക്കേദ; ഇങ്ങനെ പതിനാറു പട്ടണവും അവയുടെ ഗ്രാങ്ങളും;
ലിബ്ന, ഏഥെര്‍, ആശാന്‍ ,
യിപ്താഹ്, അശ്ന, നെസീബ്,
കെയില, അക്ളീബ്, മാരേശ; ഇങ്ങനെ ഒമ്പതു പട്ടണവും അവയുടെ ഗ്രാമങ്ങളും;
എക്രോനും അതിന്റെ അധീനനഗരങ്ങളും ഗ്രാമങ്ങളും;
എക്രോന്‍ മുതല്‍ സമുദ്രംവരെ അസ്തോദിന്നു സമീപത്തുള്ളവ ഒക്കെയും അവയുടെ ഗ്രാമങ്ങളും;
അസ്തോദും അതിന്റെ അധീനനഗരങ്ങളും ഗ്രാമങ്ങളും ഗസ്സയും മിസ്രയീംതോടുവരെയുള്ള അതിന്റെ അധീനനഗരങ്ങളും ഗ്രാമങ്ങളും; മഹാസമുദ്രം അതിന്നു നെടുകെ അതിരായിരുന്നു.
മലനാട്ടില്‍ ശാമീര്‍, യത്ഥീര്‍, സോഖോ,
ദന്ന, ദെബീര്‍ എന്ന കിര്‍യ്യത്ത്-സന്ന,
അനാബ്, എസ്തെമോ, ആനീം, ഗോശെന്‍ ,
ഹോലോന്‍ , ഗീലോ; ഇങ്ങനെ പതിനൊന്നുപട്ടണവും അവയുടെ ഗ്രാമങ്ങളും;
അരാബ്, ദൂമ, എശാന്‍ ,
യാനീം, ബേത്ത്-തപ്പൂഹ, അഫേക്ക, ഹുമ്ത,
ഹെബ്രോന്‍ എന്ന കിര്‍യ്യത്ത്-അര്‍ബ്ബ, സീയോര്‍ ഇങ്ങനെ ഒമ്പതു പട്ടണവും അവയുടെ ഗ്രാമങ്ങളും.
മാവോന്‍ , കര്‍മ്മോല്‍, സീഫ്, യൂത,
യിസ്രെയേല്‍, യോക്ക്‍ ദെയാം, സാനോഹ,
കയീന്‍ , ഗിബെയ, തിമ്ന; ഇങ്ങനെ പത്തു പട്ടണവും
അവയുടെ ഗ്രാമങ്ങളും; ഹല്‍ഹൂല്‍ ബേത്ത്--സൂര്‍
ഗെദോര്‍, മാരാത്ത്, ബേത്ത്-അനോത്ത്, എല്‍തെക്കോന്‍ ; ഇങ്ങനെ ആറു പട്ടണവും അവയുടെ ഗ്രാമങ്ങളും;
കിര്‍യ്യത്ത്-യെയാരീം എന്ന കിര്‍യ്യത്ത്-ബാല്‍, രബ്ബ; ഇങ്ങനെ രണ്ടു പട്ടണവും അവയുടെ ഗ്രാമങ്ങളും;
മരുഭൂമിയില്‍ ബേത്ത്-അരാബ,
മിദ്ദീന്‍ , സെഖാഖ, നിബ്ശാന്‍ , ഈര്‍-ഹമേലഹ്, ഏന്‍ -ഗെദി; ഇങ്ങനെ ആറു പട്ടണവും അവയുടെ ഗ്രാമങ്ങളും.
യെരൂശലേമില്‍ പാര്‍ത്തിരുന്ന യെബൂസ്യരെയോ യെഹൂദാമക്കള്‍ക്കു നീക്കിക്കളവാന്‍ കഴിഞ്ഞില്ല; അങ്ങനെ യെബൂസ്യര്‍ ഇന്നുവരെ യെഹൂദാമക്കളോടുകൂടെ യെരൂശലേമില്‍ പാര്‍ത്തുവരുന്നു.
16
യോസേഫിന്റെ മക്കള്‍ക്കു കിട്ടിയ അവകാശംയെരീഹോവിന്റെ സമീപത്തു യോര്‍ദ്ദാന്‍ തുടങ്ങി കിഴക്കു യെരീഹോവെള്ളത്തിങ്കല്‍ മരുഭൂമിയില്‍ തന്നേ തുടങ്ങി യെരീഹോവില്‍നിന്നു മലനാടുവഴിയായി ബേഥേലിലേക്കു കയറി
ബേഥേലില്‍നിന്നു ലൂസിന്നു ചെന്നു അര്‍ക്ക്യരുടെ അതിരായ അതാരോത്തിന്നു കടന്നു
പടിഞ്ഞാറോട്ടു യഫ്ളേത്യരുടെ അതിരിലേക്കു താഴത്തെ ബേത്ത്-ഹോരോന്റെ അതിര്‍വരെ, ഗേസെര്‍വരെ തന്നേ, ഇറങ്ങിച്ചെന്നു സമുദ്രത്തിങ്കല്‍ അവസാനിക്കുന്നു.
അങ്ങനെ യോസേഫിന്റെ പുത്രന്മാരായ മനശ്ശെക്കും എഫ്രയീമിന്നും അവകാശം ലഭിച്ചു.
എഫ്രയീമിന്റെ മക്കള്‍ക്കു കുടുംബംകുടുംബമായി കിട്ടിയ ദേശം ഏതെന്നാല്‍കിഴക്കു അവരുടെ അവകാശത്തിന്റെ അതിര്‍ മേലത്തെ ബേത്ത്-ഹോരോന്‍ വരെ അതെരോത്ത്-അദ്ദാര്‍ ആയിരുന്നു.
ആ അതിര്‍ മിഖ് മെഥാത്തിന്റെ വടക്കുകൂടി പടിഞ്ഞാറോട്ടു ചെന്നു താനത്ത്-ശീലോവരെ കിഴക്കോട്ടു തിരിഞ്ഞു അതിന്നരികത്തുകൂടി
യാനോഹയുടെ കിഴക്കു കടന്നു യാനോഹയില്‍നിന്നു അതെരോത്തിന്നും നാരാത്തിന്നും ഇറങ്ങി യെരീഹോവില്‍ എത്തി യോര്‍ദ്ദാങ്കല്‍ അവസാനിക്കുന്നു.
തപ്പൂഹയില്‍നിന്നു ആ അതിര്‍ പടിഞ്ഞാറോട്ടു കാനാതോടുവരെ ചെന്നു സമുദ്രത്തിങ്കല്‍ അവസാനിക്കുന്നു. എഫ്രയീംഗോത്രത്തിന്നു കുടുംബംകുടുംബമായി കിട്ടിയ ഈ അവകാശം കൂടാതെ
മനശ്ശെമക്കളുടെ അവകാശത്തിന്റെ ഇടയില്‍ എഫ്രയീംമക്കള്‍ക്കു വേര്‍തിരിച്ചുകൊടുത്ത പട്ടണങ്ങളൊക്കെയും അവയുടെ ഗ്രാമങ്ങളുംകൂടെ ഉണ്ടായിരുന്നു.
എന്നാല്‍ അവര്‍ ഗെസേരില്‍ പാര്‍ത്തിരുന്ന കനാന്യരെ നീക്കിക്കളഞ്ഞില്ല; കനാന്യര്‍ ഇന്നുവരെ എഫ്രയീമ്യരുടെ ഇടയില്‍ ഊഴിയവേല ചെയ്തു പാര്‍ത്തു വരുന്നു.
17
യോസേഫിന്റെ ആദ്യജാതനായ മനശ്ശെയുടെ ഗോത്രത്തിന്നും ഔഹരി കിട്ടി; മനശ്ശെയുടെ ആദ്യജാതനും ഗിലെയാദിന്റെ അപ്പനും ആയ മാഖീര്‍ യുദ്ധവീരനായിരുന്നതുകൊണ്ടു അവന്നു ഗിലെയാദും ബാശാനും ലഭിച്ചു.
മനശ്ശെയുടെ ശേഷം പുത്രന്മാരായ അബീയേസെരിന്റെ മക്കള്‍, ഹേലെക്കിന്റെ മക്കള്‍, അസ്രീയേലിന്റെ മക്കള്‍, ശേഖെമിന്റെ മക്കള്‍, ഹേഫെരിന്റെ മക്കള്‍, ശെമീദാവിന്റെ മക്കള്‍ എന്നിവര്‍ക്കും കുടുംബംകുടുംബമായി ഔഹരി കിട്ടി; ഇവര്‍ കുടുംബംകുടുംബമായി യോസേഫിന്റെ മകനായ മനശ്ശെയുടെ മക്കള്‍ ആയിരുന്നു.
എന്നാല്‍ മനശ്ശെയുടെ മകനായ മാഖീരിന്റെ മകനായ ഗിലെയാദിന്റെ മകനായ ഹേഫെരിന്റെ മകന്‍ ശെലോഫഹാദിന്നു പുത്രിമാരല്ലാതെ പുത്രന്മാര്‍ ഇല്ലായിരുന്നു; അവന്റെ പുത്രിമാര്‍ക്കും; മഹ്ള, നോവ, ഹൊഗ്ള, മില്‍ക്ക, തിര്‍സ എന്നു പേരായിരുന്നു.
അവര്‍ പുരോഹിതനായ എലെയാസരിന്റെയും നൂന്റെ മകനായ യോശുവയുടെയും പ്രഭുക്കന്മാരുടെയും മുമ്പില്‍ അടുത്തുചെന്നുഞങ്ങളുടെ സഹോദരന്മാരുടെ കൂട്ടത്തില്‍ ഒരു അവകാശം ഞങ്ങള്‍ക്കു തരുവാന്‍ യഹോവ മോശെയോടു കല്പിച്ചിട്ടുണ്ടു എന്നു പറഞ്ഞു. അങ്ങനെ അവന്‍ യഹോവയുടെ കല്പനപ്രകാരം അവരുടെ അപ്പന്റെ സഹോദരന്മാരുടെ കൂട്ടത്തില്‍ അവര്‍ക്കും ഒരു അവകാശം കൊടുത്തു.
ഇങ്ങനെ മനശ്ശെയുടെ പുത്രിമാര്‍ക്കും അവന്റെ പുത്രന്മാരുടെ കൂട്ടത്തില്‍ അവകാശം ലഭിച്ചതുകൊണ്ടു മനശ്ശെക്കു യോര്‍ദ്ദാന്നക്കരെ ഗിലെയാദ് ദേശവും ബാശാനും കൂടാതെ പത്തു ഔഹരി കിട്ടി.
മനശ്ശെയുടെ ശേഷം പുത്രന്മാര്‍ക്കും ഗിലെയാദ് ദേശം കിട്ടി.
മനശ്ശെയുടെ അതിരോ ആശേര്‍മുതല്‍ ശേഖെമിന്നു കിഴക്കുള്ള മിഖ് മെഥാത്ത്വരെ ചെന്നു വലത്തോട്ടു തിരിഞ്ഞു ഏന്‍ -തപ്പൂഹയിലെ നിവാസികളുടെ അടുക്കലോളം നീണ്ടുകിടക്കുന്നു.
തപ്പൂഹദേശം മനശ്ശെക്കുള്ളതായിരുന്നു; എങ്കിലും മനശ്ശെയുടെ അതിരിലുള്ള തപ്പൂഹപട്ടണം എഫ്രയീമ്യര്‍ക്കും ഉള്ളതായിരുന്നു.
പിന്നെ ആ അതിര്‍ കാനാതോട്ടിങ്കലേക്കു തോട്ടിന്റെ തെക്കുകൂടി ഇറങ്ങുന്നു. ഈ പട്ടണങ്ങള്‍ മനശ്ശെയുടെ പട്ടണങ്ങള്‍ക്കിടയില്‍ എഫ്രയീമിന്നുള്ളവ; മനശ്ശെയുടെ അതിര്‍ തോട്ടിന്റെ വടക്കുവശത്തുകൂടി ചെന്നു സമുദ്രത്തിങ്കല്‍ അവസാനിക്കുന്നു.
തെക്കുഭാഗം എഫ്രയീമിന്നും വടക്കുഭാഗം മനശ്ശെക്കും ഉള്ളതു. സമുദ്രം അവന്റെ അതിര്‍ ആകുന്നു;
അതു വടക്കു ആശേരിനോടും കിഴക്കു യിസ്സാഖാരിനോടും തൊട്ടിരിക്കുന്നു. യിസ്സാഖാരിലും ആശേരിലും മനശ്ശെക്കു ബേത്ത്-ശെയാനും അതിന്റെ അധീനനഗരങ്ങളും യിബ്ളെയാമും അതിന്റെ അധീനനഗരങ്ങളും ദോര്‍നിവാസികളും അതിന്റെ അധീനനഗരങ്ങളും ഏന്‍ -ദോര്‍നിവാസികളും അതിന്റെ അധീനനഗരങ്ങളും താനാക്‍ നിവാസികളും അതിന്റെ അധീനനഗരങ്ങളും മെഗിദ്ദോനിവാസികളും അതിന്റെ അധീനനഗരങ്ങളും ഉണ്ടായിരുന്നു; മൂന്നു മേടുകള്‍ തന്നേ.
എന്നാല്‍ മനശ്ശെയുടെ മക്കള്‍ക്കു ആ പട്ടണങ്ങളിലെ നിവാസികളെ നീക്കിക്കളവാന്‍ കഴിഞ്ഞില്ല; കനാന്യര്‍ക്കും ആ ദേശത്തില്‍ തന്നേ പാര്‍പ്പാനുള്ള താല്പര്യം സാധിച്ചു.
എന്നാല്‍ യിസ്രായേല്‍മക്കള്‍ ബലവാന്മാരായി തീര്‍ന്നപ്പോള്‍ അവരെ നീക്കിക്കളയാതെ അവരെക്കൊണ്ടു ഊഴിയവേല ചെയ്യിച്ചു.
അനന്തരം യോസേഫിന്റെ മക്കള്‍ യോശുവയോടുയഹോവ ഇതുവരെ ഞങ്ങളെ അനുഗ്രഹിച്ചു ഞങ്ങള്‍ ഒരു വലിയ ജനമായി തീര്‍ന്നിരിക്കെ ഒരു നറുക്കും ഔഹരിയും മാത്രം നീ ഞങ്ങള്‍ക്കു തന്നതു എന്തു എന്നു ചോദിച്ചു.
യോശുവ അവരോടുനിങ്ങള്‍ വലിയൊരു ജനം എങ്കില്‍ എഫ്രയീംപര്‍വ്വതം നിങ്ങള്‍ക്കു വിസ്താരം പോരാത്തതാകകൊണ്ടു കാട്ടുപ്രദേശത്തു ചെന്നു പെരിസ്യരുടെയും മല്ലന്മാരുടെയും ദേശത്തു കാടുവെട്ടി സ്ഥലം എടുത്തു കൊള്‍വിന്‍ എന്നു ഉത്തരം പറഞ്ഞു.
അതിന്നു യോസേഫിന്റെ മക്കള്‍മലനാടു ഞങ്ങള്‍ക്കു പോരാ; ബേത്ത്-ശെയാനിലും അതിന്റെ അധീനനഗരങ്ങളിലും യിസ്രായേല്‍ താഴ്വരയിലും ഇങ്ങനെ താഴ്‍വീതി പ്രദേശത്തു പാര്‍ക്കുംന്ന കനാന്യര്‍ക്കൊക്കെയും ഇരിമ്പു രഥങ്ങള്‍ ഉണ്ടു എന്നു പറഞ്ഞു.
യോശുവ യോസേഫിന്റെ കുലമായ എഫ്രയീമിനോടും മനശ്ശെയോടും പറഞ്ഞതുനിങ്ങള്‍ വലിയോരു ജനം തന്നേ; മഹാശക്തിയും ഉണ്ടു; നിങ്ങള്‍ക്കു ഒരു ഔഹരിമാത്രമല്ല വരേണ്ടതു.
മലനാടു നിനക്കുള്ളതു ആയിരിക്കേണം; അതു കാടാകുന്നു എങ്കിലും നിങ്ങള്‍ അതു വെട്ടിത്തെളിക്കേണം അതിന്റെ അറുതിപ്രദേശങ്ങളും നിങ്ങള്‍ക്കുള്ളവ തന്നേ; കനാന്യര്‍ ഇരിമ്പുരഥങ്ങള്‍ ഉള്ളവരും ബലവാന്മാരും ആകുന്നു എങ്കിലും നിങ്ങള്‍ അവരെ നീക്കിക്കളയും.
18
അനന്തരം യിസ്രായേല്‍മക്കളുടെ സഭ മുഴുവനും ശീലോവില്‍ ഒന്നിച്ചുകൂടി അവിടെ സമാഗമനക്കുടാരം നിര്‍ത്തി; ദേശം അവര്‍ക്കും കീഴടങ്ങിയിരുന്നു.
എന്നാല്‍ യിസ്രായേല്‍മക്കളില്‍ അവകാശം ഭാഗിച്ചു കിട്ടാതിരുന്ന ഏഴു ഗോത്രങ്ങള്‍ ശേഷിച്ചിരുന്നു.
യോശുവ യിസ്രായേല്‍മക്കളോടു പറഞ്ഞതെന്തെന്നാല്‍നിങ്ങളുടെ പിതാക്കന്മാരുടെ ദൈവമായ യഹോവ നിങ്ങള്‍ക്കു തന്നിരിക്കുന്ന ദേശം കൈവശമാക്കുവാന്‍ പോകുന്നതിന്നു നിങ്ങള്‍ എത്രത്തോളം മടിച്ചിരിക്കും?
ഔരോ ഗോത്രത്തിന്നു മുമ്മൂന്നു പേരെ നിയമിപ്പിന്‍ ; ഞാന്‍ അവരെ അയക്കും; അവര്‍ പുറപ്പെട്ടു ദേശത്തുകൂടി സഞ്ചരിച്ചു തങ്ങള്‍ക്കു അവകാശം കിട്ടേണ്ടുംപ്രകാരം കണ്ടെഴുതി എന്റെ അടുക്കല്‍ മടങ്ങിവരേണം.
അതു ഏഴു പങ്കായി ഭാഗിക്കേണംയെഹൂദാ തന്റെ അതിര്‍ക്കകത്തു തെക്കു പാര്‍ത്തുകൊള്ളട്ടെ; യോസേഫിന്റെ കുലവും തന്റെ അതിര്‍ക്കകത്തു വടക്കു പാര്‍ത്തുകൊള്ളട്ടെ.
അങ്ങനെ നിങ്ങള്‍ ദേശം ഏഴുഭാഗമായി കണ്ടെഴുതി ഇവിടെ എന്റെ അടുക്കല്‍ കൊണ്ടുവരുവിന്‍ . ഞാന്‍ ഇവിടെ നമ്മുടെ ദൈവമായ യഹോവയുടെ സന്നിധിയില്‍വെച്ചു നിങ്ങള്‍ക്കുവേണ്ടി ചീട്ടിടും.
ലേവ്യര്‍ക്കും നിങ്ങളുടെ ഇടയില്‍ ഔഹരി ഇല്ലല്ലോ; യഹോവയുടെ പൌരോഹിത്യം അവരുടെ അവകാശം ആകുന്നു; ഗാദും രൂബേനും മനശ്ശെയുടെ പാതിഗോത്രവും യഹോവയുടെ ദാസനായ മോശെ അവര്‍ക്കും കൊടുത്തിട്ടുള്ള അവകാശം യോര്‍ദ്ദാന്നു കിഴക്കു വാങ്ങിയിരിക്കുന്നു.
അങ്ങനെ ആ പുരുഷന്മാര്‍ യാത്ര പുറപ്പെട്ടു; ദേശം കണ്ടെഴുതുവാന്‍ പോയവരോടു യോശുവനിങ്ങള്‍ ചെന്നു ദേശത്തുകൂടി സഞ്ചരിച്ചു കണ്ടെഴുതുകയും ഞാന്‍ ഇവിടെ ശീലോവില്‍ യഹോവയുടെ സന്നിധിയില്‍വെച്ചു നിങ്ങള്‍ക്കുവേണ്ടി ചീട്ടിടേണ്ടതിന്നു എന്റെ അടുക്കല്‍ മടങ്ങിവരികയും ചെയ്‍വിന്‍ എന്നു പറഞ്ഞു.
അവര്‍ പോയി ദേശത്തുകൂടി കടന്നു നഗരവിവരത്തോടുകൂടെ ഒരു പുസ്തകത്തില്‍ അതു ഏഴു ഭാഗമായി എഴുതി ശീലോവില്‍ യോശുവയുടെ അടുക്കല്‍ പാളയത്തിലേക്കു മടങ്ങിവന്നു.
അപ്പോള്‍ യോശുവ ശീലോവില്‍ യഹോവയുടെ സന്നിധിയില്‍വെച്ചു അവര്‍ക്കും വേണ്ടി ചീട്ടിട്ടു; അവിടെവെച്ചു യോശുവ യിസ്രായേല്‍മക്കള്‍ക്കു ഗോത്രവിഭാഗപ്രകാരം ദേശം വിഭാഗിച്ചുകൊടുത്തു.
ബെന്യാമീന്‍ മക്കളുടെ ഗോത്രത്തിന്നു കുടുംബംകുടുംബമായി നറുകൂ വന്നു; അവരുടെ അവകാശത്തിന്റെ അതിര്‍ യെഹൂദയുടെ മക്കളുടെയും യോസേഫിന്റെ മക്കളുടെയും മദ്ധ്യേ കിടക്കുന്നു.
വടക്കുഭാഗത്തു അവരുടെ വടക്കെ അതിര്‍ യോര്‍ദ്ദാങ്കല്‍ തുടങ്ങി വടക്കു യെരീഹോവിന്റെ പാര്‍ശ്വംവരെ ചെന്നു പടിഞ്ഞാറോട്ടു മലനാട്ടില്‍കൂടി കയറി ബേത്ത്-ആവെന്‍ മരുഭൂമിയിങ്കല്‍ അവസാനിക്കുന്നു.
അവിടെനിന്നു ആ അതിര്‍ ബേഥേല്‍ എന്ന ലൂസിന്റെ തെക്കുവശംവരെ കടന്നു താഴത്തെ ബേത്ത്-ഹോരോന്റെ തെക്കുവശത്തുള്ള മലവഴിയായി അതെരോത്ത്-അദാരിലേക്കു ഇറങ്ങുന്നു.
പിന്നെ ആ അതിര്‍ വളഞ്ഞു പടിഞ്ഞാറെ വശത്തു ബേത്ത്-ഹോരോന്നു എതിരെയുള്ള മലമുതല്‍ തെക്കോട്ടു തിരിഞ്ഞു യെഹൂദാമക്കളുടെ പട്ടണമായ കിര്‍യ്യത്ത്-യെയാരീം എന്ന കിര്‍യ്യത്ത്-ബാലയിങ്കല്‍ അവസാനിക്കുന്നു. ഇതു തന്നെ പടിഞ്ഞാറെ ഭാഗം
തെക്കെഭാഗം കിര്‍യ്യത്ത്-യെയാരീമിന്റെ അറ്റത്തുള്ള തുടങ്ങി പടിഞ്ഞാറോട്ടു നെപ്തോഹവെള്ളത്തിന്റെ ഉറവുവരെ ചെല്ലുന്നു.
പിന്നെ ആ അതിര്‍ ബെന്‍ -ഹിന്നോംതാഴ്വരക്കെതിരെയും രെഫായീംതാഴ്വരയുടെ വടക്കുവശത്തും ഉള്ള മലയുടെ അറ്റംവരെ ചെന്നു ഹിന്നോംതാഴ്വരയില്‍ കൂടി തെക്കോട്ടു യെബൂസ്യപര്‍വ്വതത്തിന്റെ പാര്‍ശ്വംവരെയും ഏന്‍ -രോഗേല്‍വരെയും ഇറങ്ങി
വടക്കോട്ടു തിരിഞ്ഞു ഏന്‍ -ശേമെശിലേക്കും അദുമ്മീംകയറ്റത്തിന്നെതിരെയുള്ള ഗെലീലോത്തിലേക്കും ചെന്നു രൂബേന്റെ മകനായ ബോഹാന്റെ കല്ലുവരെ ഇറങ്ങി
അരാബെക്കെതിരെയുള്ള മലഞ്ചരിവിലേക്കു കടന്നു അരാബയിലേക്കു ഇറങ്ങിച്ചെല്ലുന്നു.
പിന്നെ ആ അതിര്‍ വടക്കോട്ടു ബേത്ത്-ഹൊഗ്ളയുടെ മലഞ്ചരിവുവരെ കടന്നു തെക്കു യോര്‍ദ്ദാന്റെ അഴിമുഖത്തു ഉപ്പുകടലിന്റെ വടക്കെ അറ്റത്തു അവസാനിക്കുന്നു.
ഇതു തെക്കെ അതിര്‍, അതിന്റെ കിഴക്കെ അതിര്‍ യോര്‍ദ്ദാന്‍ ആകുന്നു; ഇതു ബെന്യാമീന്‍ മക്കള്‍ക്കു കുടുംബംകുടുംബമായി കിട്ടിയ അവകാശത്തിന്റെ ചുറ്റുമുള്ള അതിരുകള്‍.
എന്നാല്‍ ബെന്യാമീന്‍ മക്കളുടെ ഗോത്രത്തിന്നു കുടുംബംകുടുംബമായി കിട്ടിയ പട്ടണങ്ങള്‍യെരീഹോ, ബേത്ത്-ഹൊഗ്ള, ഏമെക്-കെയെരീഹോ, ബേത്ത്-ഹെഗ്ള, ഏമെക്-കെസീസ്,
ബേത്ത്-അരാബ, സെമാറയീം, ബേഥേല്‍,
അവ്വീം, പാര, ഒഫ്ര,
കെഫാര്‍-അമ്മോനീ, ഒഫ്നി, ഗേബ; ഇങ്ങനെ പന്ത്രണ്ടു പട്ടണവും അവയുടെ ഗ്രാമങ്ങളും;
ഗിബെയോന്‍ , രാമ, ബേരോത്ത്,
മിസ്പെ, കെഫീര, മോസ,
രേക്കെം, യിര്‍പ്പേല്‍, തരല,
സേല, ഏലെഫ്, യെരൂശാലേം എന്ന യെബൂസ്യനഗരം, ശിബെയത്ത്, കിര്‍യ്യത്ത്; ഇങ്ങനെ പതിന്നാലു പട്ടണവും അവയുടെ ഗ്രാമങ്ങളും ഇതു ബെന്യാമീന്‍ മക്കള്‍ക്കു കുടുംബംകുടുംബമായി കിട്ടിയ അവകാശം.
19
രണ്ടാമത്തെ നറുകൂ ശിമെയോന്നു കുടുംബംകുടുംബമായി ശിമെയോന്‍ മക്കളുടെ ഗോത്രത്തിന്നു വന്നു; അവരുടെ അവകാശം യെഹൂദാമക്കളുടെ അവകാശത്തിന്റെ ഇടയില്‍ ആയിരുന്നു.
അവര്‍ക്കും തങ്ങളുടെ അവകാശത്തില്‍
ബേര്‍-ശേബ, ശേബ, മോലാദ,
ഹസര്‍-ശൂവാല്‍, ബാലാ, ഏസെം, എല്തോലദ്, ബേഥൂല്‍, ഹൊര്‍മ്മ, സിക്ളാഗ്, ബേത്ത്-മര്‍ക്കാബോത്ത്,
,6 ഹസര്‍-സൂസ, ബേത്ത്-ലെബായോത്ത്- ശാരൂഹെന്‍ ; ഇങ്ങനെ പതിമൂന്നു പട്ടണവും അവയുടെ ഗ്രാമങ്ങളും;
അയീന്‍ , രിമ്മോന്‍ , ഏഥെര്‍, ആശാന്‍ ; ഇങ്ങനെ നാലു പട്ടണവും അവയുടെ ഗ്രാമങ്ങളും;
ഈ പട്ടണങ്ങള്‍ക്കു ചുറ്റം തെക്കെ ദേശത്തിലെ രാമ എന്ന ബാലത്ത്-ബേര്‍വരെയുള്ള സകലഗ്രാമങ്ങളും ഉണ്ടായിരുന്നു; ഇതു ശിമെയോന്‍ മക്കളുടെ ഗോത്രത്തിന്നു കുടുംബംകുടുംബമായി കിട്ടിയ അവകാശം.
ശിമെയോന്‍ മക്കളുടെ അവകാശം യെഹൂദാമക്കളുടെ ഔഹരിയില്‍ ഉള്‍പ്പെട്ടിരുന്നു; യെഹൂദാമക്കളുടെ ഔഹരി അവര്‍ക്കും അധികമായിരുന്നതുകൊണ്ടു അവരുടെ അവകാശത്തിന്റെ ഇടയില്‍ ശിമെയോന്‍ മക്കള്‍ക്കു അവകാശം ലഭിച്ചു.
സെബൂലൂന്‍ മക്കള്‍ക്കു കുടുംബംകുടുംബമായി മൂന്നാമത്തെ നറുകൂ വന്നു; അവരുടെ അവകാശത്തിന്റെ അതിര്‍ സാരീദ്വരെ ആയിരുന്നു.
അവരുടെ അതിര്‍ പടിഞ്ഞാറോട്ടു മരലയിലേക്കു കയറി ദബ്ബേശെത്ത്വരെ ചെന്നു യൊക്നെയാമിന്നെതിരെയുള്ള തോടുവരെ എത്തുന്നു.
സാരീദില്‍നിന്നു അതു കിഴക്കോട്ടു സൂര്യോദയത്തിന്റെ നേരെ കിസ്ളോത്ത് താബോരിന്റെ അതിരിലേക്കു തിരിഞ്ഞു ദാബെരത്തിന്നു ചെന്നു യാഫീയയിലേക്കു കയറുന്നു.
അവിടെനിന്നു കിഴക്കോട്ടു ഗത്ത്-ഹേഫെരിലേക്കും ഏത്ത്-കാസീനിലേക്കും കടന്നു നേയാവരെ നീണ്ടുകിടക്കുന്ന രിമ്മോനിലേക്കു ചെല്ലുന്നു.
പിന്നെ ആ അതിര്‍ ഹന്നാഥോന്റെ വടക്കുവശത്തു തിരിഞ്ഞു യിഫ്താഹ്-ഏല്‍താഴ്വരയില്‍ അവസാനിക്കുന്നു.
കത്താത്ത്, നഹല്ലാല്‍, ശിമ്രോന്‍ , യിദല, ബേത്ത്-ലേഹെം മുതലായ പന്ത്രണ്ടു പട്ടണവും അവയുടെ ഗ്രാമങ്ങളും അവര്‍ക്കുംണ്ടായിരുന്നു.
ഇതു സെബൂലൂന്‍ മക്കള്‍ക്കു കുടുംബംകുടുംബമായി കിട്ടിയ അവകാശമായ പട്ടണങ്ങളും അവയുടെ ഗ്രാമങ്ങളും തന്നേ.
നാലാമത്തെ നറുകൂ യിസ്സാഖാരിന്നു, കുടുംബംകുടുംബമായി യിസ്സാഖാര്‍മക്കള്‍ക്കു തന്നേ വന്നു.
അവരുടെ ദേശം യിസ്രെയേല്‍, കെസുല്ലോത്ത്,
ശൂനേം, ഹഫാരയീം, ശീയോന്‍ ,
അനാഹരാത്ത്, രബ്ബീത്ത്, കിശ്യോന്‍ ,
ഏബെസ്, രേമെത്ത്, ഏന്‍ -ഗന്നീം, ഏന്‍ -ഹദ്ദ, ബേത്ത്-പസ്സേസ് എന്നിവ ആയിരുന്നു.
അവരുടെ അതിര്‍ താബോര്‍, ശഹസൂമ, ബേത്ത്-ശേമെശ്, എന്നിവയില്‍ എത്തി യോര്‍ദ്ദാങ്കല്‍ അവസാനിക്കുന്നു. ഇങ്ങനെ പതിനാറു പട്ടണവും അവയുടെ ഗ്രാമങ്ങളും ഉണ്ടായിരുന്നു.
ഇതു യിസ്സാഖാര്‍മക്കളുടെ ഗോത്രത്തിന്നു കുടുംബംകുടുംബമായി കിട്ടിയ അവകാശം; ഈ പട്ടണങ്ങളും അവയുടെ ഗ്രാമങ്ങളും തന്നേ.
ആശേര്‍മക്കളുടെ ഗോത്രത്തിന്നു കുടുംബംകുടുംബമായി അഞ്ചാമത്തെ നറുകൂ വന്നു.
അവരുടെ ദേശം ഹെല്കത്ത്, ഹലി, ബേതെന്‍ ,
അക്ശാഫ്, അല്ലമ്മേലെക്, അമാദ്, മിശാല്‍ എന്നിവ ആയിരുന്നു; അതു പടിഞ്ഞാറോട്ടു കര്‍മ്മേലും ശീഹോര്‍-ലിബ്നാത്തുംവരെ എത്തി,
സൂര്യോദയത്തിന്റെ നേരെ ബേത്ത്-ദാഗോനിലേക്കു തിരിഞ്ഞു വടക്കു സെബൂലൂനിലും ബേത്ത്-ഏമെക്കിലും നെയീയേലിലും യിഫ്താഹ്-ഏല്‍താഴ്വരയിലും എത്തി ഇടത്തോട്ടു കാബൂല്‍,
ഹെബ്രോന്‍ , രെഹോബ്, ഹമ്മോന്‍ , കാനാ, എന്നിവയിലും മഹാനഗരമായ സീദോന്‍ വരെയും ചെല്ലുന്നു.
പിന്നെ ആ അതിര്‍ രാമയിലേക്കും ഉറപ്പുള്ള പട്ടണമായ സോരിലേക്കും തിരിയുന്നു. പിന്നെ ആ അതിര്‍ ഹോസയിലേക്കു തിരിഞ്ഞു സക്സീബ് ദേശത്തു സമുദ്രത്തിങ്കല്‍ അവസാനിക്കുന്നു.
ഉമ്മ, അഫേക്, രെഹോബ് മുതലായ ഇരുപത്തുരണ്ടു പട്ടണവും അവയുടെ ഗ്രാമങ്ങളും അവര്‍ക്കുംണ്ടായിരുന്നു.
ഇതു ആശേര്‍മക്കളുടെ ഗോത്രത്തിന്നു കുടുംബംകുടുംബമായി കിട്ടിയ അവകാശം; ഈ പട്ടണങ്ങളും അവയുടെ ഗ്രാമങ്ങളും തന്നേ.
ആറാമത്തെ നറുകൂ നഫ്താലിമക്കള്‍ക്കു, കുടുംബംകുടുംബമായി നഫ്താലിമക്കള്‍ക്കു തന്നേ വന്നു.
അവരുടെ അതിര്‍ ഹേലെഫും സാനന്നീമിലെ കരുവേലകവും തുടങ്ങി അദാമീ-നേക്കെബിലും യബ്നോലിലും കൂടി ലക്ക്കുംവരെ ചെന്നു യോര്‍ദ്ദാങ്കല്‍ അവസാനിക്കുന്നു.
പിന്നെ ആ അതിര്‍ പടിഞ്ഞാറോട്ടു അസ്നോത്ത്-താബോരിലേക്കു തിരിഞ്ഞു അവിടെനിന്നു ഹൂക്കോക്കിലേക്കു ചെന്നു തെക്കുവശത്തു സെബൂലൂനോടും പിടിഞ്ഞാറുവശത്തു ആശേരിനോടും കിഴക്കുവശത്തു യോര്‍ദ്ദാന്യ യെഹൂദയോടും തൊട്ടിരിക്കുന്നു.
ഉറപ്പുള്ള പട്ടണങ്ങളായ സിദ്ദീം, സേര്‍, ഹമ്മത്ത്,
രക്കത്ത്, കിന്നേരത്ത്, അദമ, രാമ
ഹാസോര്‍, കേദെശ്, എദ്രെയി, ഏന്‍ -ഹാസോര്‍,
യിരോന്‍ , മിഗ്ദല്‍-ഏല്‍, ഹൊരേം, ബേത്ത്-അനാത്ത്, ബേത്ത്-ശേമെശ് ഇങ്ങനെ പത്തൊമ്പതു പട്ടണവും അവയുടെ ഗ്രാമങ്ങളും.
ഇവ നഫ്താലിമക്കളുടെ ഗോത്രത്തിന്നു കുടുംബംകുടുംബമായി കിട്ടിയ അവകാശത്തിലെ പട്ടണങ്ങളും ഗ്രാമങ്ങളും തന്നേ.
ദാന്‍ മക്കളുടെ ഗോത്രത്തിന്നു കുടുംബംകുടുംബമായി ഏഴാമത്തെ നറുകൂ വന്നു.
അവരുടെ അവകാശദേശം സൊരാ, എസ്തായോല്‍, ഈര്‍-ശേമെശ്,
ശാലബ്ബീന്‍ , അയ്യാലോന്‍ , യിത്ള,
ഏലോന്‍ , തിമ്ന, എക്രോന്‍ ,
എല്‍തെക്കേ, ഗിബ്ബഥോന്‍ , ബാലാത്ത്,
യിഹൂദ്, ബെനേ-ബെരാക്, ഗത്ത്-രിമ്മോന്‍ ,
മേയര്‍ക്കോന്‍ , രക്കോന്‍ എന്നിവയും യാഫോവിന്നെതിരെയുള്ള ദേശവും ആയിരുന്നു.
എന്നാല്‍ ദാന്‍ മക്കളുടെ ദേശം അവര്‍ക്കും പോയ്പോയി. അതുകൊണ്ടു ദാന്‍ മക്കള്‍ പുറപ്പെട്ടു ലേശെമിനോടു യുദ്ധംചെയ്തു അതിനെ പിടിച്ചു വാളിന്റെ വായ്ത്തലയാല്‍ സംഹരിച്ചു കൈവശമാക്കി അവിടെ പാര്‍ത്തു; ലേശെമിന്നു തങ്ങളുടെ അപ്പനായ ദാന്റെ പേരിന്‍ പ്രകാരം ദാന്‍ എന്നു പേരിട്ടു.
ഇതു ദാന്‍ മക്കളുടെ ഗോത്രത്തിന്നു കുടുംബംകുടുംബമായി കിട്ടിയ അവകാശപട്ടണങ്ങളും ഗ്രാമങ്ങളും ആകുന്നു.
അവര്‍ ദേശത്തെ അതിര്‍ തിരിച്ചു കഴിഞ്ഞശേഷം യിസ്രായേല്‍മക്കള്‍ നൂന്റെ മകനായ യോശുവേക്കും തങ്ങളുടെ ഇടയില്‍ ഒരു അവകാശം കൊടുത്തു.
അവന്‍ ചോദിച്ച പട്ടണമായി എഫ്രയീംമലനാട്ടിലുള്ള തിമ്നത്ത്-സേരഹ് അവര്‍ യഹോവയുടെ കല്പനപ്രകാരം അവന്നു കൊടുത്തു; അവന്‍ ആ പട്ടണം പണിതു അവിടെ പാര്‍ത്തു.
ഇവ പുരോഹിതനായ ഏലെയാസാരും നൂന്റെ മകനായ യോശുവയും യിസ്രായേല്‍മക്കളുടെ ഗോത്രപിതാക്കന്മാരില്‍ പ്രധാനികളും ശീലോവില്‍ സമാഗമനക്കുടാരത്തിന്റെ വാതില്‍ക്കല്‍ യഹോവയുടെ സന്നിധിയില്‍വെച്ചു ചീട്ടിട്ടു അവകാശമായി വിഭാഗിച്ചു കൊടുത്ത അവകാശങ്ങള്‍ ആകുന്നു. ഇങ്ങനെ ദേശവിഭാഗം അവസാനിച്ചു.
20
പിന്നെ യഹോവ യോശുവയോടു അരുളിച്ചെയ്തതു
നീ യിസ്രായേല്‍മക്കളോടു പറയേണ്ടതു എന്തെന്നാല്‍അറിയാതെ അബദ്ധവശാല്‍ ഒരാളെ കൊന്നുപോയവന്‍ ഔടിപ്പോയി ഇരിക്കേണ്ടതിന്നു ഞാന്‍ മോശെ മുഖാന്തരം നിങ്ങളോടു കല്പിച്ച സങ്കേതനഗരങ്ങള്‍ നിശ്ചയിപ്പിന്‍ .
രക്തപ്രതികാരകന്‍ കൊല്ലാതിരിപ്പാന്‍ അവ നിങ്ങള്‍ക്കു സങ്കേതമായിരിക്കേണം.
ആ പട്ടണങ്ങളില്‍ ഒന്നിലേക്കു ഔടിച്ചെല്ലുന്നവന്‍ പട്ടണത്തിന്റെ പടിവാതില്‍ക്കല്‍ നിന്നുകൊണ്ടു തന്റെ കാര്യം പട്ടണത്തിലെ മൂപ്പന്മാരെ അറിയിക്കുകയും അവര്‍ അവനെ പട്ടണത്തില്‍ കൈക്കൊണ്ടു തങ്ങളുടെ ഇടയില്‍ പാര്‍ക്കേണ്ടതിന്നു അവന്നു ഒരു സ്ഥലം കൊടുക്കയും വേണം.
അവന്‍ സഭയുടെ മുമ്പാകെ വിസ്താരത്തിന്നു നിലക്കുംവരെയോ അന്നുള്ള പുരോഹിതന്റെ മരണംവരെയോ ആ പട്ടണത്തില്‍ പാര്‍ക്കേണം; അതിന്റെ ശേഷം കുലചെയ്തവന്നു താന്‍ വിട്ടോടിപ്പോന്ന സ്വന്ത പട്ടണത്തിലേക്കും തന്റെ വീട്ടിലേക്കും മടങ്ങിച്ചെല്ലാം.
അങ്ങനെ അവര്‍ നഫ്താലിമലനാട്ടില്‍ ഗലീലയിലെ കേദെശും എഫ്രയീംമലനാട്ടില്‍ ശെഖേമും യെഹൂദാമല നാട്ടില്‍ ഹെബ്രോന്‍ എന്ന കിര്‍യ്യത്ത്-അര്‍ബ്ബയും കിഴക്കു യെരീഹോവിന്നെതിരെ യോര്‍ദ്ദാന്നക്കരെ മരുഭൂമിയില്‍ രൂബേന്‍ ഗോത്രത്തില്‍ സമഭൂമിയിലുള്ള ബേസെരും ഗിലെയാദില്‍ ഗാദ് ഗോത്രത്തില്‍ രാമോത്തും ബാശാനില്‍ മനശ്ശെഗോത്രത്തില്‍ ഗോലാനും നിശ്ചയിച്ചു.
അബദ്ധവശാല്‍ ഒരുത്തനെ കൊന്നുപോയവന്‍ സഭയുടെ മുമ്പാകെ നിലക്കുംവരെ രക്തപ്രതികാരകന്റെ കയ്യാല്‍ മരിക്കാതെ ഔടിപ്പോയി ഇരിക്കേണ്ടതിന്നു യിസ്രയേല്‍മക്കള്‍ക്കൊക്കെയും അവരുടെ ഇടയില്‍ വന്നുപാര്‍ക്കുംന്ന പരദേശിക്കും വേണ്ടി നിശ്ചയിച്ച പട്ടണങ്ങള്‍ ഇവ തന്നെ.
21
അനന്തരം ലേവ്യരുടെ കുടുംബത്തലവന്മാര്‍ പുരോഹിതനായ എലെയാസാരിന്റെയും നൂന്റെ മകനായ യോശുവയുടെയും യിസ്രായേല്‍ഗോത്രങ്ങളിലെ കുടുംബത്തലവന്മാരുടെയും അടുക്കല്‍ വന്നു.
കനാന്‍ ദേശത്തു ശീലോവില്‍വെച്ചു അവരോടുയഹോവ ഞങ്ങള്‍ക്കു പാര്‍പ്പാന്‍ പട്ടണങ്ങളും ഞങ്ങളുടെ കന്നുകാലികള്‍ക്കു പുല്പുറങ്ങളും തരുവാന്‍ മോശെമുഖാന്തരം കല്പിച്ചിട്ടുണ്ടല്ലോ എന്നു പറഞ്ഞു.
എന്നാറെ യിസ്രായേല്‍മക്കള്‍ തങ്ങളുടെ അവകാശത്തില്‍നിന്നു യഹോവയുടെ കല്പനപ്രകാരം ഈ പട്ടണങ്ങളും അവയുടെ പുല്പുറങ്ങളും ലേവ്യര്‍ക്കും കൊടുത്തു.
കെഹാത്യരുടെ കുടുംബങ്ങള്‍ക്കു വന്ന നറുകൂപ്രകാരം ലേവ്യരില്‍ പുരോഹിതനായ അഹരോന്റെ മക്കള്‍ക്കു യെഹൂദാഗോത്രത്തിലും ശിമെയോന്‍ ഗോത്രത്തിലും ബെന്യാമീന്‍ ഗോത്രത്തിലും കൂടെ പതിമ്മൂന്നു പട്ടണം കിട്ടി.
കെഹാത്തിന്റെ ശേഷംമക്കള്‍ക്കു എഫ്രയീംഗോത്രത്തിലും ദാന്‍ ഗോത്രത്തിലും മനശ്ശെയുടെ പാതിഗോത്രത്തിലും നറുകൂപ്രകാരം പത്തുപട്ടണം കിട്ടി.
ഗേര്‍ശോന്റെ മക്കള്‍ക്കു യിസ്സാഖാര്‍ ഗോത്രത്തിലും ബാശാനിലെ മനശ്ശെയുടെ പാതിഗോത്രത്തിലും നറുകൂപ്രകാരം പതിമ്മൂന്നു പട്ടണംകിട്ടി.
മെരാരിയുടെ മക്കള്‍ക്കു കുടുംബംകുടുംബമായി രൂബേന്‍ ഗോത്രത്തിലും ഗാദ് ഗോത്രത്തിലും സെബൂലൂന്‍ ഗോത്രത്തിലും കൂടെ പന്ത്രണ്ടു പട്ടണം കിട്ടി.
യഹോവ മോശെമുഖാന്തരം കല്പിച്ചതുപോലെ യിസ്രായേല്‍മക്കള്‍ ലേവ്യര്‍ക്കും ഈ പട്ടണങ്ങളും അവയുടെ പുല്പുറങ്ങളും നറുകൂ പ്രകാരം കൊടുത്തു.
അവര്‍ യെഹൂദാമക്കളുടെ ഗോത്രത്തിലും ശിമെയോന്‍ മക്കളുടെ ഗോത്രത്തിലും താഴെ പേര്‍ പറയുന്ന പട്ടണങ്ങളെ കൊടുത്തു.
അവ ലേവിമക്കളില്‍ കെഹാത്യരുടെ കുടുംബങ്ങളില്‍ അഹരോന്റെ മക്കള്‍ക്കു കിട്ടി. അവര്‍ക്കായിരുന്നു ഒന്നാമത്തെ നറുകൂ വന്നതു.
യെഹൂദാമലനാട്ടില്‍ അവര്‍ അനാക്കിന്റെ അപ്പനായ അര്‍ബ്ബയുടെ പട്ടണമായ ഹെബ്രോനും അതിന്നുചുറ്റുമുള്ള പുല്പുറങ്ങളും അവര്‍ക്കും കൊടുത്തു.
എന്നാല്‍ പട്ടണത്തോടു ചേര്‍ന്ന നിലങ്ങളും ഗ്രാമങ്ങളും അവര്‍ യെഫുന്നെയുടെ മകനായ കാലേബിന്നു അവകാശമായി കൊടുത്തു.
ഇങ്ങനെ അവര്‍ പുരോഹിതനായ അഹരോന്റെ മക്കള്‍ക്കു, കുലചെയ്തവന്നു സങ്കേതനഗരമായ ഹെബ്രോനും അതിന്റെ പുല്പുറങ്ങളും ലിബ്നയും അതിന്റെ പുല്പുറങ്ങളും
യത്ഥീരും അതിന്റെ പുല്പുറങ്ങളും
എസ്തെമോവയും അതിന്റെ പുല്പുറങ്ങളും ഹോലോനും അതിന്റെ പുല്പുറങ്ങളും ദെബീരും അതിന്റെ പുല്പുറങ്ങളും
അയീനും അതിന്റെ പുല്പുറങ്ങളും യുത്തയും അതിന്റെ പുല്പുറങ്ങളും ബേത്ത്-ശേമെശും അതിന്റെ പുല്പുറങ്ങളും ഇങ്ങനെ ആ രണ്ടു ഗോത്രങ്ങളില്‍ ഒമ്പതു പട്ടണവും,
ബെന്യാമീന്‍ ഗോത്രത്തില്‍ ഗിബെയോനും അതിന്റെ പുല്പുറങ്ങളും
ഗേബയും അതിന്റെ പുല്പുറങ്ങളും അനാഥോത്തും അതിന്റെ പുല്പുറങ്ങളും അല്‍മോനും അതിന്റെ പുല്പുറങ്ങളും ഇങ്ങനെ നാലു പട്ടണവും കൊടുത്തു.
അഹരോന്റെ മക്കളായ പുരോഹിതന്മാര്‍ക്കും എല്ലാംകൂടി പതിമ്മൂന്നു പട്ടണവും അവയുടെ പുല്പുറങ്ങളും കിട്ടി.
കെഹാത്തിന്റെ ശേഷം മക്കളായ ലേവ്യര്‍ക്കും, കെഹാത്യ കുടുംബങ്ങള്‍ക്കു തന്നേ, നറുക്കു പ്രകാരം കിട്ടിയ പട്ടണങ്ങള്‍ എഫ്രയീംഗോത്രത്തില്‍ ആയിരുന്നു.
എഫ്രയീംനാട്ടില്‍, കുലചെയ്തവന്നു സങ്കേതനഗരമായ ശെഖേമും അതിന്റെ പുല്പുറങ്ങളും ഗേസെരും അതിന്റെ പുല്പുറങ്ങളും
കിബ്സയീം അതിന്റെ പുല്പുറങ്ങളും ബേത്ത്-ഹോരോനും അതിന്റെ പുല്പുറങ്ങളും ഇങ്ങനെ നാലു പട്ടണവും,
ദാന്‍ ഗോത്രത്തില്‍ എല്‍തെക്കേയും അതിന്റെ പുല്പുറങ്ങളും ഗിബ്ബെഥോനും അതിന്റെ പുല്പുറങ്ങളും
അയ്യാലോനും അതിന്റെ പുല്പുറങ്ങളും ഗത്ത്-രിമ്മോനും അതിന്റെ പുല്പുറങ്ങളും ഇങ്ങനെ നാലു പട്ടണവും,
മനശ്ശെയുടെ പാതിഗോത്രത്തില്‍ താനാക്കും അതിന്റെ പുല്പുറങ്ങളും ഗത്ത്-രിമ്മോനും അതിന്റെ പുല്പുറങ്ങളും ഇങ്ങനെ രണ്ടു പട്ടണവും അവര്‍ക്കും കൊടുത്തു.
ഇങ്ങനെ കെഹാത്തിന്റെ ശേഷം മക്കളുടെ കുടുംബങ്ങള്‍ക്കു എല്ലാംകൂടി പത്തു പട്ടണവും അവയുടെ പുല്പുറങ്ങളും കിട്ടി.
ലേവ്യരുടെ കുടുംബങ്ങളില്‍ ഗേര്‍ശോന്റെ മക്കള്‍ക്കു മനശ്ശെയുടെ പാതിഗോത്രത്തില്‍, കുലചെയ്തവന്നു സങ്കേതനഗരമായ ബാശാനിലെ ഗോലാനും അതിന്റെ പുല്പുറങ്ങളും ബെയെസ്തെരയും അതിന്റെ പുല്പുറങ്ങളും
ഇങ്ങനെ രണ്ടു പട്ടണവും യിസ്സാഖാര്‍ഗോത്രത്തില്‍ കിശ്യോനും അതിന്റെ പുല്പുറങ്ങളും
ദാബെരത്തും അതിന്റെ പുല്പുറങ്ങളും യര്‍മ്മൂത്തും അതിന്റെ പുല്പുറങ്ങളും ഏന്‍ -ഗന്നീമും അതിന്റെ പുല്പുറങ്ങളും ഇങ്ങനെ നാലു പട്ടണവും,
ആശേര്‍ഗോത്രത്തില്‍ മിശാലും അതിന്റെ പുല്പുറങ്ങളും അബ്ദോനും അതിന്റെ പുല്പുറങ്ങളും
ഹെല്‍ക്കത്തും അതിന്റെ പുല്പുറങ്ങളും രെഹോബും അതിന്റെ പുല്പുറങ്ങളും ഇങ്ങനെ നാലു പട്ടണവും,
നഫ്താലിഗോത്രത്തില്‍, കുലചെയ്തവന്നു സങ്കേതനഗരമായ ഗലീലയിലെ കേദെശും അതിന്റെ പുല്പുറങ്ങളും ഹമ്മോത്ത്-ദോരും അതിന്റെ പുല്പുറങ്ങളും കര്‍ത്ഥാനും അതിന്റെ പുല്പുറങ്ങളും ഇങ്ങനെ മൂന്നു പട്ടണവും കൊടുത്തു.
ഗേര്‍ശോന്യര്‍ക്കും കുടുംബംകുടുംബമായി എല്ലാംകൂടി പതിമ്മൂന്നു പട്ടണവും അവയുടെ പുല്പുറങ്ങളും കിട്ടി.
ശേഷം ലേവ്യരില്‍ മെരാര്‍യ്യകുടുംബങ്ങള്‍ക്കു സെബൂലൂന്‍ ഗോത്രത്തില്‍ യൊക്നെയാമും അതിന്റെ പുല്പുറങ്ങളും കര്‍ത്ഥയും അതിന്റെ പുല്പുറങ്ങളും
ദിമ്നിയും അതിന്റെ പുല്പുറങ്ങളും നഹലാലും അതിന്റെ പുല്പുറങ്ങളും ഇങ്ങനെ നാലു പട്ടണവും
രൂബേന്‍ ഗോത്രത്തില്‍ ബേസെരും അതിന്റെ പുല്പുറങ്ങളും
യഹ്സയും അതിന്റെ പുല്പുറങ്ങളും കെദേമോത്തും അതിന്റെ പുല്പുറങ്ങളും മേഫാത്തും അതിന്റെ പുല്പുറങ്ങളും ഇങ്ങനെ നാലു പട്ടണവും,
ഗാദ് ഗോത്രത്തില്‍, കുലചെയ്തവന്നു സങ്കേതനഗരമായ ഗിലെയാദിലെ രാമോത്തും അതിന്റെ പുല്പുറങ്ങളും മഹനയീമും അതിന്റെ പുല്പുറങ്ങളും
ഹെശ്ബോനും അതിന്റെ പുല്പുറങ്ങളും യസേരും അതിന്റെ പുല്പുറങ്ങളും ഇങ്ങനെ എല്ലാംകൂടി നാലു പട്ടണവും കൊടുത്തു.
അങ്ങനെ ശേഷം ലേവ്യ കുടുംബങ്ങളായ മെരാര്‍യ്യര്‍ക്കും നറുക്കു പ്രകാരം കുടുംബംകുടുംബമായി കിട്ടിയ പട്ടണങ്ങള്‍ എല്ലാംകൂടി പന്ത്രണ്ടു ആയിരുന്നു.
യിസ്രായേല്‍മക്കളുടെ അവകാശത്തില്‍ ലേവ്യര്‍ക്കും എല്ലാംകൂടി നാല്പത്തെട്ടു പട്ടണവും അവയുടെ പുല്പുറങ്ങളും കിട്ടി.
ഈ പട്ടണങ്ങളില്‍ ഔരോന്നിന്നു ചുറ്റും പുല്പുറങ്ങള്‍ ഉണ്ടായിരുന്നു; ഈ പട്ടണങ്ങള്‍ക്കൊക്കെയും അങ്ങനെ തന്നേ ഉണ്ടായിരുന്നു.
യഹോവ യിസ്രായേലിന്നു താന്‍ അവരുടെ പിതാക്കന്മാര്‍ക്കും കൊടുക്കുമെന്നു സത്യം ചെയ്ത ദേശമെല്ലാം കൊടുത്തു; അവര്‍ അതു കൈവശമാക്കി അവിടെ കുടിപാര്‍ത്തു.
യഹോവ അവരുടെ പിതാക്കന്മാരോടു സത്യം ചെയ്തതുപോലെ ഒക്കെയും ചുറ്റും അവര്‍ക്കും സ്വസ്ഥത നല്കി ശത്രുക്കളില്‍ ഒരുത്തനും അവരുടെ മുമ്പില്‍ നിന്നിട്ടില്ല; യഹോവ സകല ശത്രുക്കളെയും അവരുടെ കയ്യില്‍ ഏല്പിച്ചു.
യഹോവ യിസ്രായേല്‍ഗൃഹത്തോടു അരുളിച്ചെയ്ത വാഗ്ദാനങ്ങളില്‍ ഒന്നും വൃഥാവാകാതെ സകലവും നിവൃത്തിയായി.
22
അക്കാലത്തു യോശുവ രൂബേന്യരേയും ഗാദ്യരെയും മനശ്ശെയുടെ പാതിഗോത്രത്തെയും വിളിച്ചു.
അവരോടു പറഞ്ഞതുയഹോവയുടെ ദാസനായ മോശെ നിങ്ങളോടു കല്പിച്ചതൊക്കെയും നിങ്ങള്‍ പ്രമാണിക്കയും ഞാന്‍ നിങ്ങളോടു കല്പിച്ച സകലത്തിലും എന്റെ വാക്കു അനുസരിക്കയും ചെയ്തിരിക്കുന്നു.
നിങ്ങള്‍ ഈ കാലമൊക്കെയും നിങ്ങളുടെ സഹോദരന്മാരെ ഇന്നുവരെ വിട്ടുപിരിയാതെ നിങ്ങളുടെ ദൈവമായ യഹോവയുടെ കല്പന പ്രമാണിച്ചു നടന്നിരിക്കുന്നു.
ഇപ്പോള്‍ നിങ്ങളുടെ ദൈവമായ യഹോവ നിങ്ങളുടെ സഹോദരന്മാര്‍ക്കും താന്‍ വാഗ്ദത്തംചെയ്തതുപോലെ സ്വസ്ഥത നല്കിയിരിക്കുന്നു; ആകയാല്‍ നിങ്ങള്‍ ഇപ്പോള്‍ നിങ്ങളുടെ വീടുകളിലേക്കും യഹോവയുടെ ദാസനായ മോശെ യോര്‍ദ്ദാന്നക്കരെ നിങ്ങള്‍ക്കു തന്നിട്ടുള്ള നിങ്ങളുടെ അവകാശദേശത്തേക്കും മടങ്ങിപ്പൊയ്ക്കൊള്‍വിന്‍ .
എന്നാല്‍ നിങ്ങളുടെ ദൈവമായ യഹോവയെ സ്നേഹിക്കയും അവന്റെ എല്ലാവഴികളിലും നടന്നു അവന്റെ കല്പനകള്‍ പ്രമാണിക്കയും അവനോടു പറ്റിച്ചേര്‍ന്നു പൂര്‍ണ്ണഹൃദയത്തോടും പൂര്‍ണ്ണമനസ്സോടുംകൂടെ അവനെ സേവിക്കയും ചെയ്യേണമെന്നു യഹോവയുടെ ദാസനായ മോശെ നിങ്ങളോടു കല്പിച്ചിട്ടുള്ള കല്പനയും ന്യായപ്രമാണവും ആചരിപ്പാന്‍ ഏറ്റവും ജാഗ്രതയായിരിപ്പിന്‍ .
ഇങ്ങനെ യോശുവ അവരെ അനുഗ്രഹിച്ചു യാത്ര അയച്ചു. അവര്‍ തങ്ങളുടെ വീടുകളിലേക്കു പോകയും ചെയ്തു.
മനശ്ശെയുടെ പാതിഗോത്രത്തിന്നു മോശെ ബാശാനില്‍ അവകാശം കൊടുത്തിരുന്നു; മറ്റെ പാതിഗോത്രത്തിന്നു യോര്‍ദ്ദാന്നിക്കരെ പടിഞ്ഞാറു അവരുടെ സഹോദരന്മാരുടെ ഇടയില്‍ യോശുവ കൊടുത്തു; അവരെ അവരുടെ വീടുകളിലേക്കു അയച്ചപ്പോള്‍
യോശുവ അവരെ അനുഗ്രഹിച്ചു അവരോടു പറഞ്ഞതുവളരെ നാല്‍ക്കാലികള്‍, വെള്ളി പൊന്നു, ചെമ്പു, ഇരിമ്പു, വളരെ വസ്ത്രം എന്നിങ്ങനെ അനവധി സമ്പത്തോടും കൂടെ നിങ്ങള്‍ നിങ്ങളുടെ വീടുകളിലേക്കു മടങ്ങിപ്പോകയും നിങ്ങളുടെ ശത്രുക്കളുടെ പക്കല്‍നിന്നു കിട്ടിയ കൊള്ള നിങ്ങളുടെ സഹോദരന്മാരുമായി പങ്കിട്ടുകൊള്‍കയും ചെയ്‍വിന്‍ .
അങ്ങനെ രൂബേന്യരും ഗാദ്യരും മനശ്ശെയുടെ പാതിഗോത്രവും മോശെമുഖാന്തരം യഹോവ കല്പിച്ചതുപോലെ അവര്‍ കൈവശമാക്കിയിരുന്ന അവകാശദേശമായ ഗിലെയാദ് ദേശത്തേക്കു മടങ്ങിപ്പോകേണ്ടതിന്നു കനാന്‍ ദേശത്തിലെ ശീലോവില്‍നിന്നു യിസ്രായേല്‍മക്കളെ വിട്ടു പുറപ്പെട്ടു.
അവര്‍ കനാന്‍ ദേശത്തിലെ യോര്‍ദ്ദാന്യപ്രദേശങ്ങളില്‍ എത്തിയപ്പോള്‍ രൂബേന്യരും ഗാദ്യരും മനശ്ശെയുടെ പാതിഗോത്രവും യോര്‍ദ്ദാന്നു സമീപത്തു ഒരു യാഗപീഠം പണിതു.
രൂബേന്യരും ഗാദ്യരും മനശ്ശെയുടെ പാതി ഗോത്രവും കനാന്‍ ദേശത്തിന്റെ കിഴക്കുപുറത്തു യോര്‍ദ്ദാന്യപ്രദേശങ്ങളില്‍ യിസ്രായേല്‍മക്കള്‍ക്കു എതിരെ ഇതാ, ഒരു യാഗപീഠം പണിതിരിക്കുന്നു എന്നു യിസ്രായേല്‍മക്കള്‍ കേട്ടു.
യിസ്രായേല്‍മക്കള്‍ അതു കേട്ടപ്പോള്‍ യിസ്രായേല്‍മക്കളുടെ സഭ മുഴുവനും അവരോടു യുദ്ധത്തിന്നു പുറപ്പെടുവാന്‍ ശീലോവില്‍ ഒന്നിച്ചുകൂടി.
യിസ്രായേല്‍മക്കള്‍ ഗിലെയാദ് ദേശത്തു രൂബേന്യരുടെയും ഗാദ്യരുടെയും മനശ്ശെയുടെ പാതിഗോത്രത്തിന്റെയും അടുക്കല്‍ പുരോഹിതനായ എലെയാസാരിന്റെ മകനായ
ഫീനെഹാസിനെയും അവനോടുകൂടെ യിസ്രായേലിന്റെ സകലഗോത്രങ്ങളില്‍നിന്നും ഔരോ പിതൃഭവനത്തിന്നു ഔരോ പ്രഭുവീതം പത്തു പ്രഭുക്കന്മാരേയും അയച്ചു; അവരില്‍ ഔരോരുത്തനും താന്താന്റെ പിതൃഭവനത്തില്‍ യിസ്രായേല്യസഹസ്രങ്ങള്‍ക്കു തലവനായിരുന്നു.
അവര്‍ ഗിലെയാദ് ദേശത്തു രൂബേന്യരുടെയും ഗാദ്യരുടെയും മനശ്ശെയുടെ പാതിഗോത്രത്തിന്റെയും അടുക്കല്‍ ചെന്നു അവരോടു പറഞ്ഞതെന്തെന്നാല്‍
യഹോവയുടെ സഭ മുഴുവനും ഇപ്രകാരം പറയുന്നുനിങ്ങള്‍ ഇന്നു യഹോവയോടു മത്സരിക്കേണ്ടതിന്നു ഒരു യാഗപീഠം പണിതു ഇന്നു യഹോവയെ വിട്ടുമാറുവാന്‍ തക്കവണ്ണം നിങ്ങള്‍ യിസ്രായേലിന്റെ ദൈവത്തോടു ചെയ്തിരിക്കുന്ന ഈ ദ്രോഹം എന്തു?
പെയോര്‍ സംബന്ധിച്ചുണ്ടായ അകൃത്യം നമുക്കു പോരായോ? അതുനിമിത്തം യഹോവയുടെ സഭെക്കു ബാധ ഉണ്ടായിട്ടും നാം ഇന്നുവരെ അതു നീക്കി നമ്മെത്തന്നെ ശുദ്ധീകരിച്ചു തീര്‍ന്നിട്ടില്ലല്ലോ.
നിങ്ങള്‍ ഇന്നു യഹോവയെ വിട്ടു മാറുവാന്‍ പോകുന്നുവോ? നിങ്ങള്‍ ഇന്നു യഹോവയോടു മത്സരിക്കുന്നു; നാളെ അവന്‍ യിസ്രായേലിന്റെ സര്‍വ്വസഭയോടും കോപിപ്പാന്‍ സംഗതിയാകും.
നിങ്ങളുടെ അവകാശദേശം അശുദ്ധം എന്നുവരികില്‍ യഹോവയുടെ തിരുനിവാസം ഇരിക്കുന്നതായ യഹോവയുടെ അവകാശദേശത്തേക്കു കടന്നുവന്നു ഞങ്ങളുടെ ഇടയില്‍ അവകാശം വാങ്ങുവിന്‍ ; എന്നാല്‍ നമ്മുടെ ദൈവമായ യഹോവയുടെ യാഗപീഠം ഒഴികെ ഒരു യാഗപീഠം പണിതു യഹോവയോടു മത്സരിക്കരുതു; ഞങ്ങളോടും മത്സരിക്കരുതു.
സേരഹിന്റെ മകനായ ആഖാന്‍ ശപഥാര്‍പ്പിതവസ്തു സംബന്ധിച്ചു ഒരു കുറ്റം ചെയ്കയാല്‍ കോപം യിസ്രായേലിന്റെ സര്‍വ്വസഭയുടെയും മേല്‍ വീണില്ലയോ? അവന്‍ മാത്രമല്ലല്ലോ അവന്റെ അകൃത്യത്താല്‍ നശിച്ചതു.
അതിന്നു രൂബേന്യരും ഗാദ്യരും മനശ്ശെയുടെ പാതിഗോത്രവും യിസ്രായേല്യസഹസ്രങ്ങളുടെ തലവന്മാരോടു ഉത്തരം പറഞ്ഞതു
സര്‍വ്വവല്ലഭനാകുന്ന ദൈവമായ യഹോവ, സര്‍വ്വവല്ലഭനാകുന്ന ദൈവമായ യഹോവ തന്നേ അറിയുന്നു; യിസ്രായേലും അറിയട്ടെ! ഞങ്ങള്‍ യഹോവയോടുള്ള മത്സരത്താലോ ദ്രോഹത്താലോ--അങ്ങനെയെങ്കില്‍ ഇന്നു തന്നേ നിന്റെ രക്ഷ ഞങ്ങള്‍ക്കില്ലാതെ പോകട്ടെ--
യഹോവയെ വിട്ടുമാറേണ്ടതിന്നു ഞങ്ങള്‍ ഒരു യാഗപീഠം പണിതു എങ്കില്‍, അല്ല അതിന്മേല്‍ ഹോമയാഗവും ഭോജനയാഗവും അര്‍പ്പിപ്പാനോ സമാധാനയാഗങ്ങള്‍ കഴിപ്പാനോ ആകുന്നു എങ്കില്‍ യഹോവ തന്നേ ചോദിച്ചുകൊള്ളട്ടെ.
നാളെ നിങ്ങളുടെ മക്കള്‍ ഞങ്ങളുടെ മക്കളോടുയിസ്രായേലിന്റെ ദൈവമായ യഹോവയുമായി നിങ്ങള്‍ക്കു എന്തു കാര്യമുള്ളു?
ഞങ്ങളുടെയും രൂബേന്യരും ഗാദ്യരുമായ നിങ്ങളുടെയും മദ്ധ്യേ യഹോവ യോര്‍ദ്ദാനെ അതിരാക്കിയിരിക്കുന്നു; നിങ്ങള്‍ക്കു യഹോവയില്‍ ഒരു ഔഹരിയില്ല എന്നു പറഞ്ഞു നിങ്ങളുടെ മക്കള്‍ ഞങ്ങളുടെ മക്കള്‍ക്കു യഹോവയെ ഭയപ്പെടാതിരിപ്പാന്‍ സംഗതിവരുത്തും എന്നുള്ള ശങ്കകൊണ്ടല്ലയോ ഞങ്ങള്‍ ഇതു ചെയ്തതു?
അതുകൊണ്ടു നാം ഒരു യാഗപീഠം പണിക എന്നു ഞങ്ങള്‍ പറഞ്ഞു; ഹോമയാഗത്തിന്നല്ല ഹനനയാഗത്തിന്നുമല്ല.
ഞങ്ങള്‍ യഹോവയുടെ സന്നിധാനത്തില്‍ ഞങ്ങളുടെ ഹോമയാഗങ്ങളാലും ഹനനയാഗങ്ങളാലും സമാധാനയാഗങ്ങളാലും അവന്റെ ശുശ്രൂഷ അനുഷ്ഠിക്കയും നിങ്ങളുടെ മക്കള്‍ നാളെ ഞങ്ങളുടെ മക്കളോടുനിങ്ങള്‍ക്കു യഹോവയില്‍ ഒരു ഔഹരിയില്ല എന്നു പറയാതിരിക്കയും ചെയ്യേണ്ടതിന്നും ഞങ്ങള്‍ക്കും നിങ്ങള്‍ക്കും നമ്മുടെ ശേഷം നമ്മുടെ സന്തതികള്‍ക്കും മദ്ധ്യേ ഒരു സാക്ഷിയായിരിക്കേണ്ടതിന്നുമത്രേ.
അതുകൊണ്ടു ഞങ്ങള്‍ പറഞ്ഞതുനാളെ അവര്‍ നമ്മോടോ നമ്മുടെ സന്തതികളോടോ അങ്ങനെ പറയുമ്പോള്‍ഹോമയാഗത്തിന്നല്ല ഹനനയാഗത്തിന്നുമല്ല ഞങ്ങള്‍ക്കും നിങ്ങള്‍ക്കും മദ്ധ്യേ സാക്ഷിയായിരിക്കേണ്ടതിന്നു തന്നേ ഞങ്ങളുടെ പിതാക്കന്മാര്‍ ഉണ്ടാക്കീട്ടുള്ള യഹോവയുടെ യാഗപീഠത്തിന്റെ പ്രതിരൂപം കാണ്മിന്‍ എന്നു മറുപടി പറവാന്‍ ഇടയാകും.
ഞങ്ങള്‍ നമ്മുടെ ദൈവമായ യഹോവയുടെ തിരുനിവാസത്തിന്റെ മുമ്പാകെയുള്ള അവന്റെ യാഗപീഠം ഒഴികെ ഹോമയാഗത്തിന്നോ ഭോജനയാഗത്തിന്നോ ഹനനയാഗത്തിന്നോ വേറൊരു യാഗപീഠം ഉണ്ടാക്കീട്ടു യഹോവയോടു മത്സരിക്കയും ഇന്നു യഹോവയെ വിട്ടുമാറുകയും ചെയ്‍വാന്‍ ഞങ്ങള്‍ക്കു സംഗതി വരരുതേ.
രൂബേന്യരും ഗാദ്യരും മനശ്ശെയുടെ മക്കളും പറഞ്ഞ വാക്കുകള്‍ പുരോഹിതനായ ഫീനെഹാസും അവനോടുകൂടെ സഭയുടെ പ്രഭുക്കന്മാരായി യിസ്രായേല്യസഹസ്രങ്ങള്‍ക്കു തലവന്മാരായവരും കേട്ടപ്പോള്‍ അവര്‍ക്കും സന്തോഷമായി.
പുരോഹിതനായ എലെയാസാരിന്റെ മകന്‍ ഫീനെഹാസ് രൂബേന്റെ മക്കളോടും ഗാദിന്റെ മക്കളോടും മനശ്ശെയുടെ മക്കളോടുംനിങ്ങള്‍ യഹോവയോടു ഈ അകൃത്യം ചെയ്തിട്ടില്ലായ്കകൊണ്ടു യഹോവ നമ്മുടെ മദ്ധ്യേ ഉണ്ടു എന്നു ഞങ്ങള്‍ ഇന്നു അറിഞ്ഞിരിക്കുന്നു; അങ്ങനെ നിങ്ങള്‍ യിസ്രായേല്‍മക്കളെ യഹോവയുടെ കയ്യില്‍നിന്നു രക്ഷിച്ചിരിക്കുന്നു എന്നു പറഞ്ഞു.
പിന്നെ പുരോഹിതനായ എലെയാസാരിന്റെ മകന്‍ ഫീനെഹാസും പ്രഭുക്കന്മാരും രൂബേന്യരെയും ഗാദ്യരെയും വിട്ടു ഗിലെയാദ് ദേശത്തു നിന്നു കനാന്‍ ദേശത്തേക്കു യിസ്രായേല്‍മക്കളുടെ അടുക്കല്‍ മടങ്ങിച്ചെന്നു അവരോടു വസ്തുത അറിയിച്ചു.
യിസ്രായേല്‍മക്കള്‍ക്കു ആ കര്യം സന്തോഷമായി; അവര്‍ ദൈവത്തെ സ്തുതിച്ചു; രൂബേന്യരും ഗാദ്യരും പാര്‍ത്ത ദേശം നശിപ്പിക്കേണ്ടതിന്നു അവരോടു യുദ്ധത്തിന്നു പുറപ്പെടുന്നതിനെക്കുറിച്ചു പിന്നെ മിണ്ടിയതേയില്ല.
രൂബേന്യരും ഗാദ്യരും “യഹോവ തന്നേ ദൈവം എന്നതിന്നു ഇതു നമ്മുടെ മദ്ധ്യേ സാക്ഷി” എന്നു പറഞ്ഞു ആ യാഗപീഠത്തിന്നു ഏദ് എന്നു പേരിട്ടു.
23
യഹോവ ചുറ്റുമുള്ള സകലശത്രുക്കളെയും അടക്കി യിസ്രായേലിന്നു സ്വസ്ഥത നല്കി ഏറെക്കാലം കഴിഞ്ഞു യോശുവ വയസ്സു ചെന്നു വൃദ്ധന്‍ ആയശേഷം
യോശുവ എല്ലായിസ്രായേലിനെയും അവരുടെ മൂപ്പന്മാരെയും പ്രധാനികളെയും ന്യായാധിപന്മാരെയും പ്രമാണികളെയും വിളിച്ചു അവരോടു പറഞ്ഞതെന്തെന്നാല്‍ഞാന്‍ വയസ്സുചെന്നു വൃദ്ധന്‍ ആയിരിക്കുന്നു.
നിങ്ങളുടെ ദൈവമായ യഹോവ നിങ്ങളുടെ നിമിത്തം ഈ സകലജാതികളോടും ചെയ്തതൊക്കെയും നിങ്ങള്‍ കണ്ടിരിക്കുന്നു; നിങ്ങളുടെ ദൈവമായ യഹോവ തന്നെയല്ലോ നിങ്ങള്‍ക്കുവേണ്ടി യുദ്ധംചെയ്തതു.
ഇതാ, യോര്‍ദ്ദാന്‍ മുതല്‍ പടിഞ്ഞാറോട്ടു മഹാസമുദ്രംവരെ ശേഷിപ്പുള്ള ജാതികളുടെയും ഞാന്‍ സംഹരിച്ചുകളഞ്ഞിട്ടുള്ള സകലജാതികളുടെയും ദേശം നിങ്ങളുടെ ഗോത്രങ്ങള്‍ക്കു അവകാശമായി നറുക്കിട്ടു വിഭാഗിച്ചുതന്നിരിക്കുന്നു.
നിങ്ങളുടെ ദൈവമായ യഹോവ തന്നേ അവരെ നിങ്ങളുടെ മുമ്പില്‍നിന്നു ഔടിച്ചു നിങ്ങളുടെ ദൃഷ്ടിയില്‍ നിന്നു നീക്കിക്കളയും; നിങ്ങളുടെ ദൈവമായ യഹോവ നിങ്ങള്‍ക്കു വാഗ്ദാനം ചെയ്തതു പോലെ നിങ്ങള്‍ അവരുടെ ദേശം കൈവശമാക്കുകയും ചെയ്യും.
ആകയാല്‍ മോശെയുടെ ന്യായപ്രമാണപുസ്തകത്തില്‍ എഴുതിയിരിക്കുന്നതൊക്കെയും പ്രമാണിച്ചുനടപ്പാനും അതില്‍നിന്നു വലത്തോട്ടെങ്കിലും ഇടത്തോട്ടെങ്കിലും മാറാതിരിപ്പാനും ഏറ്റവും ഉറപ്പുള്ളവരായിരിപ്പിന്‍ .
നിങ്ങളുടെ ഇടയില്‍ ശേഷിച്ചിരിക്കുന്ന ഈ ജാതികളോടു നിങ്ങള്‍ ഇടകലരരുതു; അവരുടെ ദേവന്മാരുടെ നാമം ജപിക്കയും അതു ചൊല്ലി സത്യം ചെയ്കയും അരുതു; അവയെ സേവിക്കയും നമസ്കരിക്കയും അരുതു.
നിങ്ങള്‍ ഇന്നുവരെ ചെയ്തതുപോലെ നിങ്ങളുടെ ദൈവമായ യഹോവയോടു പറ്റിച്ചേര്‍ന്നിരിപ്പിന്‍ .
യഹോവ നിങ്ങളുടെ മുമ്പില്‍നിന്നു വലിപ്പവും ബലവുമുള്ള ജാതികളെ നീക്കിക്കളഞ്ഞു; ഒരു മനുഷ്യന്നും ഇന്നുവരെ നിങ്ങളുടെ മുമ്പില്‍ നില്പാന്‍ കഴിഞ്ഞിട്ടില്ല.
നിങ്ങളുടെ ദൈവമായ യഹോവ നിങ്ങള്‍ക്കു വാഗ്ദാനം ചെയ്തതുപോലെ താന്തന്നേ നിങ്ങള്‍ക്കുവേണ്ടി യുദ്ധംചെയ്തതുകൊണ്ടു നിങ്ങളില്‍ ഒരുത്തന്‍ ആയിരം പേരെ ഔടിച്ചിരിക്കുന്നു.
അതുകൊണ്ടു നിങ്ങളുടെ ദൈവമായ യഹോവയെ സ്നേഹിപ്പാന്‍ പൂര്‍ണ്ണമനസ്സോടെ ഏറ്റവും ജാഗ്രതയായിരിപ്പിന്‍ .
അല്ലാതെ നിങ്ങള്‍ വല്ലപ്രകാരവും പിന്തിരിഞ്ഞുനിങ്ങളുടെ ഇടയിലുള്ള ഈ ശേഷം ജാതികളോടു ചേര്‍ന്നു വിവാഹസംബന്ധം ചെയ്കയും നിങ്ങള്‍ അവരോടും അവര്‍ നിങ്ങളോടും ഇടകലരുകയും ചെയ്താല്‍
നിങ്ങളുടെ ദൈവമായ യഹോവ മേലാല്‍ ഈ ജാതികളെ നിങ്ങളുടെ മുമ്പില്‍നിന്നു നീക്കിക്കളകയില്ലെന്നും നിങ്ങളുടെ ദൈവമായ യഹോവ നിങ്ങള്‍ക്കു തന്നിരിക്കുന്ന ഈ നല്ലദേശത്തുനിന്നു നിങ്ങള്‍ നശിച്ചുപോകുംവരെ അവര്‍ നിങ്ങള്‍ക്കു കുടുക്കും കണിയും വിലാപ്പുറത്തു ചുമ്മട്ടിയും കണ്ണില്‍ മുള്ളും ആയിരിക്കുമെന്നു അറിഞ്ഞുകൊള്‍വിന്‍ .
ഇതാ, ഞാന്‍ ഇന്നു സകലഭൂവാസികളുടെയും വഴിയായി പോകുന്നു; നിങ്ങളുടെ ദൈവമായ യഹോവ നിങ്ങളെക്കുറിച്ചു അരുളിച്ചെയ്തിട്ടുള്ള സകലനന്മകളിലുംവെച്ചു ഒന്നിന്നും വീഴ്ചവന്നിട്ടില്ലെന്നു നിങ്ങള്‍ക്കു പൂര്‍ണ്ണഹൃദയത്തിലും പൂര്‍ണ്ണമനസ്സിലും ബോധമായിരിക്കുന്നു; സകലവും നിങ്ങള്‍ക്കു സംഭവിച്ചു ഒന്നിന്നും വീഴ്ചവന്നിട്ടില്ല.
നിങ്ങളുടെ ദൈവമായ യഹോവ നിങ്ങളോടു അരുളിച്ചെയ്തിട്ടുള്ള എല്ലാനന്മകളും നിങ്ങള്‍ക്കു സംഭവിച്ചതുപോലെ തന്നേ നിങ്ങളുടെ ദൈവമായ യഹോവ നിങ്ങള്‍ക്കു തന്നിരിക്കുന്ന ഈ നല്ലദേശത്തുനിന്നു നിങ്ങളെ നശിപ്പിക്കുംവരെ യഹോവ എല്ലാതിന്മകളും നിങ്ങളുടെമേല്‍ വരുത്തും.
നിങ്ങളുടെ ദൈവമായ യഹോവ നിങ്ങളോടു കല്പിച്ചിട്ടുള്ള അവന്റെ നിയമം നിങ്ങള്‍ ലംഘിക്കയും ചെന്നു അന്യദൈവങ്ങളെ സേവിച്ചു നമസ്കരിക്കയും ചെയ്താല്‍ യഹോവയുടെ കോപം നിങ്ങളുടെ നേരെ ജ്വലിക്കും; അവന്‍ നിങ്ങള്‍ക്കു തന്നിട്ടുള്ള ഈ നല്ലദേശത്തുനിന്നു നിങ്ങള്‍ വേഗം നശിച്ചുപോകയും ചെയ്യും.
24
അനന്തരം യോശുവ യിസ്രായേല്‍ ഗോത്രങ്ങളെയെല്ലാം ശേഖേമില്‍ കൂട്ടി; യിസ്രായേലിന്റെ മൂപ്പന്മാരെയും തലവന്മാരെയും ന്യായാധിപന്മാരെയും പ്രമാണികളെയും വിളിച്ചു; അവര്‍ ദൈവത്തിന്റെ സന്നിധിയില്‍ വന്നുനിന്നു.
അപ്പോള്‍ യോശുവ സര്‍വ്വ ജനത്തോടും പറഞ്ഞതെന്തെന്നാല്‍യിസ്രായേലിന്റെ ദൈവമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നുനിങ്ങളുടെ പിതാക്കന്മാരായ അബ്രാഹാമിന്റെയും നാഹോരിന്റെയും പിതാവായ തേറഹ് പണ്ടു നദിക്കക്കരെ പാര്‍ത്തു അന്യദൈവങ്ങളെ സേവിച്ചു പോന്നു.
എന്നാല്‍ ഞാന്‍ നിങ്ങളുടെ പിതാവായ അബ്രാഹാമിനെ നദിക്കക്കരെനിന്നുകൊണ്ടുവന്നു കനാന്‍ ദേശത്തൊക്കെയും സഞ്ചരിപ്പിച്ചു അവന്റെ സന്തതിയെ വര്‍ദ്ധിപ്പിക്കയും അവന്നു യിസ്ഹാക്കിനെ കൊടുക്കയും ചെയ്തു.
യിസ്ഹാക്കിന്നു ഞാന്‍ യാക്കോബിനെയും ഏശാവിനെയും കൊടുത്തു; ഏശാവിന്നു ഞാന്‍ സേയീര്‍പര്‍വ്വതം അവകാശമായി കൊടുത്തു; എന്നാല്‍ യാക്കോബും അവന്റെ മക്കളും മിസ്രയീമിലേക്കു പോയി.
പിന്നെ ഞാന്‍ മോശെയെയും അഹരോനെയും അയച്ചു; ഞാന്‍ മിസ്രയീമില്‍ പ്രവര്‍ത്തിച്ച പ്രവൃത്തികളാല്‍ അതിനെ ബാധിച്ചു; അതിന്റെ ശേഷം നിങ്ങളെ പുറപ്പെടുവിച്ചു.
അങ്ങനെ ഞാന്‍ നിങ്ങളുടെ പിതാക്കന്മാരെ മിസ്രയീമില്‍നിന്നു പുറപ്പെടുവിച്ചു; നിങ്ങള്‍ കടലിന്നരികെ എത്തി; മിസ്രയീമ്യര്‍ രഥങ്ങളോടും കുതിരകളോടുംകൂടെ ചെങ്കടല്‍വരെ നിങ്ങളുടെ പിതാക്കന്മാരെ പിന്‍ തുടര്‍ന്നു;
അവര്‍ യഹോവയോടു നിലവിളിച്ചപ്പോള്‍ അവന്‍ നിങ്ങള്‍ക്കും മിസ്രയീമ്യര്‍ക്കും മദ്ധ്യേ അന്ധകാരം വെച്ചു കടല്‍ അവരുടെമേല്‍ വരുത്തി അവരെ മുക്കിക്കളഞ്ഞു; ഇങ്ങനെ ഞാന്‍ മിസ്രയീമ്യരോടു ചെയ്തതു നിങ്ങള്‍ കണ്ണാലെ കണ്ടു; നിങ്ങള്‍ ഏറിയ കാലം മരുഭൂമിയില്‍ കഴിച്ചു.
പിന്നെ ഞാന്‍ നിങ്ങളെ യോര്‍ദ്ദാന്നക്കരെ പാര്‍ത്തിരുന്ന അമോര്‍യ്യരുടെ ദേശത്തേക്കു കൊണ്ടുവന്നു; അവന്‍ നിങ്ങളോടു യുദ്ധംചെയ്തു; നിങ്ങള്‍ അവരുടെ ദേശം കൈവശമാക്കേണ്ടതിന്നു ഞാന്‍ അവരെ നിങ്ങളുടെ കയ്യില്‍ ഏല്പിച്ചു, നിങ്ങളുടെ മുമ്പില്‍നിന്നു നശിപ്പിച്ചുകളഞ്ഞു.
അനന്തരം സിപ്പോരിന്റെ മകന്‍ മോവാബ്യരാജാവായ ബാലാക്‍ പുറപ്പെട്ടു യിസ്രായേലിനോടു യുദ്ധംചെയ്തു; നിങ്ങളെ ശപിപ്പാന്‍ ബെയോരിന്റെ മകനായ ബിലെയാമിനെ വിളിപ്പിച്ചു.
എങ്കിലും എനിക്കു ബിലെയാമിന്റെ അപേക്ഷ കേള്‍പ്പാന്‍ മനസ്സില്ലായ്കയാല്‍ അവന്‍ നിങ്ങളെ അനുഗ്രഹിച്ചു; ഇങ്ങനെ ഞാന്‍ നിങ്ങളെ അവന്റെ കയ്യില്‍നിന്നു വിടുവിച്ചു.
പിന്നെ നിങ്ങള്‍ യോര്‍ദ്ദാന്‍ കടന്നു യെരീഹോവിലേക്കു വന്നു; യെരീഹോ നിവാസികള്‍, അമോര്‍യ്യര്‍, പെരിസ്യര്‍, കനാന്യര്‍, ഹിത്യര്‍, ഗിര്‍ഗ്ഗസ്യര്‍, ഹിവ്യര്‍, യെബൂസ്യര്‍ എന്നിവര്‍ നിങ്ങളോടു യുദ്ധംചെയ്തു; ഞാന്‍ അവരെ നിങ്ങളുടെ കയ്യില്‍ ഏല്പിച്ചു.
ഞാന്‍ നിങ്ങളുടെ മുമ്പില്‍ കടുന്നലിനെ അയച്ചു; അതു നിങ്ങളുടെ മുമ്പില്‍നിന്നു അമോര്‍യ്യരുടെ ആ രണ്ടു രാജാക്കന്മാരെ ഔടിച്ചുകളഞ്ഞു; നിന്റെ വാളുകൊണ്ടല്ല, നിന്റെ വില്ലുകെണ്ടും അല്ല.
നിങ്ങള്‍ പ്രയത്നം ചെയ്യാത്ത ദേശവും നിങ്ങള്‍ പണിയാത്ത പട്ടണങ്ങളും ഞാന്‍ നിങ്ങള്‍ക്കു തന്നു; നിങ്ങള്‍ അവയില്‍ പാര്‍ക്കുംന്നു; നിങ്ങള്‍ നട്ടിട്ടില്ലാത്ത മുന്തിരിത്തോട്ടങ്ങളും ഒലിവുതോട്ടങ്ങളും നിങ്ങള്‍ക്കു അനുഭവമായിരിക്കുന്നു.
ആകയാല്‍ നിങ്ങള്‍ യഹോവയെ ഭയപ്പെട്ടു അവനെ പരമാര്‍ത്ഥതയോടും വിശ്വസ്തതയോടുംകൂടെ സേവിപ്പിന്‍ . നിങ്ങളുടെ പിതാക്കന്മാര്‍ നദിക്കക്കരെയും മിസ്രയീമിലുംവെച്ചു സേവിച്ച ദേവന്മാരെ ഉപേക്ഷിക്കയും യഹോവയെത്തന്നേ സേവിക്കയും ചെയ്‍വിന്‍ .
യഹോവയെ സേവിക്കുന്നതു നന്നല്ലെന്നു നിങ്ങള്‍ക്കു തോന്നുന്നെങ്കില്‍ നദിക്കക്കരെവെച്ചു നിങ്ങളുടെ പിതാക്കന്മാര്‍ സേവിച്ച ദേവന്മാരെയോ നിങ്ങള്‍ പാര്‍ത്തുവരുന്ന ദേശത്തിലെ അമോര്‍യ്യരുടെ ദേവന്മാരെയോ ആരെ സേവിക്കും എന്നു ഇന്നു തിരഞ്ഞെടുത്തുകൊള്‍വിന്‍ . ഞാനും എന്റെ കുടുംബവുമോ, ഞങ്ങള്‍ യഹോവയെ സേവിക്കും.
അതിന്നു ജനം ഉത്തരം പറഞ്ഞതുയഹോവയെ ഉപേക്ഷിച്ചു അന്യദൈവങ്ങളെ സേവിപ്പാന്‍ ഞങ്ങള്‍ക്കു സംഗതി വരരുതേ.
ഞങ്ങളെയും ഞങ്ങളുടെ പിതാക്കന്മാരെയും അടിമവീടായ മിസ്രയീംദേശത്തുനിന്നു പുറപ്പെടുവിച്ചു ഞങ്ങള്‍ കാണ്‍കെ ആ വലിയ അടയാളങ്ങള്‍ പ്രവര്‍ത്തിക്കയും ഞങ്ങള്‍ നടന്ന എല്ലാവഴിയിലും ഞങ്ങള്‍ കടന്നുപോന്ന സകലജാതികളുടെ ഇടയിലും ഞങ്ങളെ രക്ഷിക്കയും ചെയ്തവന്‍ ഞങ്ങളുടെ ദൈവമായ യഹോവ തന്നേയല്ലോ.
ദേശത്തു പാര്‍ത്തിരുന്ന അമോര്‍യ്യര്‍ മുതലായ സകലജാതികളെയും യഹോവ ഞങ്ങളുടെ മുമ്പില്‍നിന്നു നീക്കിക്കളഞ്ഞു; ആകയാല്‍ ഞങ്ങളും യഹോവയെ സേവിക്കും; അവനല്ലോ ഞങ്ങളുടെ ദൈവം.
യോശുവ ജനത്തോടു പറഞ്ഞതുനിങ്ങള്‍ക്കു യഹോവയെ സേവിപ്പാന്‍ കഴിയുന്നതല്ല; അവന്‍ പരിശുദ്ധദൈവം; അവന്‍ തീക്ഷണതയുള്ള ദൈവം; അവന്‍ നിങ്ങളുടെ അതിക്രമങ്ങളെയും പാപങ്ങളെയും ക്ഷമിക്കയില്ല.
നിങ്ങള്‍ യഹോവയെ ഉപേക്ഷിച്ചു അന്യദൈവങ്ങളെ സേവിച്ചാല്‍ മുമ്പെ നിങ്ങള്‍ക്കു നന്മചെയ്തതുപോലെ അവന്‍ തിരിഞ്ഞു നിങ്ങള്‍ക്കു തിന്മചെയ്തു നിങ്ങളെ സംഹരിക്കും.
ജനം യോശുവയോടുഅല്ല, ഞങ്ങള്‍ യഹോവയെത്തന്നേ സേവിക്കും എന്നു പറഞ്ഞു.
ആകയാല്‍ ഇപ്പോള്‍ നിങ്ങളുടെ ഇടയിലുള്ള അന്യദൈവങ്ങളെ നീക്കിക്കളഞ്ഞു യിസ്രായേലിന്റെ ദൈവമായ യഹോവയിങ്കലേക്കു നിങ്ങളുടെ ഹൃദയം ചായിപ്പിന്‍ എന്നു അവന്‍ പറഞ്ഞു.
ജനം യോശുവയോടുഞങ്ങളുടെ ദൈവമായ യഹോവയെ ഞങ്ങള്‍ സേവിക്കും; അവന്റെ വാക്കു ഞങ്ങള്‍ അനുസരിക്കും എന്നു പറഞ്ഞു.
അങ്ങനെ യോശുവ അന്നു ജനവുമായി ഒരു നിയമം ചെയ്തു; അവര്‍ക്കും ശെഖേമില്‍ വെച്ചു ഒരു ചട്ടവും പ്രമാണവും നിശ്ചയിച്ചു.
പിന്നെ യോശുവ ഈ വചനങ്ങള്‍ ദൈവത്തിന്റെ ന്യായപ്രമാണപുസ്തകത്തില്‍ എഴുതി; ഒരു വലിയ കല്ലെടുത്തു അവിടെ യഹോവയുടെ വിശുദ്ധമന്ദിരത്തിന്നരികെയുള്ള കരുവേലകത്തിന്‍ കീഴെ നാട്ടിയുംവെച്ചു യോശുവ സകലജനത്തോടും
ഇതാ, ഈ കല്ലു നമുക്കു സാക്ഷിയായിരിക്കട്ടെ; അതു യഹോവ നമ്മോടു കല്പിച്ചിട്ടുള്ള വചനങ്ങളൊക്കെയും കേട്ടിരിക്കുന്നു; ആകയാല്‍ നിങ്ങളുടെ ദൈവത്തെ നിങ്ങള്‍ നിഷേധിക്കാതിരിക്കേണ്ടതിന്നു അതു നിങ്ങള്‍ക്കു സാക്ഷിയായിരിക്കട്ടെ എന്നു പറഞ്ഞു.
ഇങ്ങനെ യോശുവ ജനത്തെ താന്താങ്ങളുടെ അവകാശത്തിലേക്കു പറഞ്ഞയച്ചു.
അതിന്റെ ശേഷം യഹോവയുടെ ദാസനായി നൂന്റെ മകനായ യോശുവ നൂറ്റിപ്പത്തു വയസ്സുള്ളവനായി മരിച്ചു.
അവനെ എഫ്രയീംപര്‍വ്വതത്തിലുള്ള തിമ്നാത്ത്-സേരഹില്‍ ഗായശ് മലയുടെ വടക്കുവശത്തു അവന്റെ അവകാശഭൂമിയില്‍ അടക്കംചെയ്തു.
യോശുവയുടെ കാലത്തൊക്കെയും യോശുവ കഴിഞ്ഞിട്ടു ജീവിച്ചിരുന്നവരായി യഹോവ യിസ്രായേലിന്നു വേണ്ടി ചെയ്തിട്ടുള്ള സകലപ്രവൃത്തികളും അറിഞ്ഞവരായ മൂപ്പന്മാരുടെ കാലത്തൊക്കെയും യിസ്രായേല്‍ യഹോവയെ സേവിച്ചു.
യിസ്രായേല്‍മക്കള്‍ മിസ്രയീമില്‍ നിന്നു കൊണ്ടുപോന്ന യോസേഫിന്റെ അസ്ഥികളെ അവര്‍ ശെഖേമില്‍, യാക്കോബ് ശെഖേമിന്റെ അപ്പനായ ഹാമോരിന്റെ മക്കളോടു നൂറു വെള്ളിക്കാശിന്നു വാങ്ങിയിരുന്ന നിലത്തു, അടക്കംചെയ്തു; അതു യോസേഫിന്റെ മക്കള്‍ക്കു അവകാശമായിത്തീര്‍ന്നു.
അഹരോന്റെ മകന്‍ എലെയാസാരും മരിച്ചു; അവനെ അവന്റെ മകനായ ഫീനെഹാസിന്നു എഫ്രയീംപര്‍വ്വതത്തില്‍ കൊടുത്തിരുന്ന കുന്നില്‍ അടക്കം ചെയ്തു.
- Rechtsinhaber*in
- Multilingual Bible Corpus
- Zitationsvorschlag für dieses Objekt
- TextGrid Repository (2025). Malayalam Collection. Joshua (Malayalam). Joshua (Malayalam). Multilingual Parallel Bible Corpus. Multilingual Bible Corpus. https://hdl.handle.net/21.11113/0000-0016-A607-5