1
അവര്‍ മിസ്രയീംദേശത്തുനിന്നു പുറപ്പെട്ടതിന്റെ രണ്ടാം സംവത്സരം രണ്ടാം മാസം ഒന്നാം തിയ്യതി യഹോവ സീനായിമരുഭൂമിയില് സമാഗമനക്കുടാരത്തില്‍വെച്ചു മോശെയോടു അരുളിച്ചെയ്തതു എന്തെന്നാല്‍
നിങ്ങള്‍ യിസ്രായേല്‍മക്കളില്‍ ഗോത്രംഗോത്രമായും കുടുംബംകുടുംബമായും സകലപുരുഷന്മാരെയും ആളാംപ്രതി പേര്‍വഴി ചാര്‍ത്തി സംഘത്തിന്റെ ആകത്തുക എടുക്കേണം.
നീയും അഹരോനും യിസ്രായേലില്‍ ഇരുപതു വയസ്സുമുതല്‍ മേലോട്ടു, യുദ്ധത്തിന്നു പുറപ്പെടുവാന്‍ പ്രാപ്തിയുള്ള എല്ലാവരെയും ഗണംഗണമായി എണ്ണേണം.
ഔരോ ഗോത്രത്തില്‍നിന്നു തന്റെ കുടുംബത്തില്‍ തലവനായ ഒരുത്തന് നിങ്ങളോടുകൂടെ ഉണ്ടായിരിക്കേണം.
നിങ്ങളോടുകൂടെ നില്ക്കേണ്ടുന്ന പുരുഷന്മാരുടെ പേരാവിതുരൂബേന്‍ ഗോത്രത്തില്‍ ശെദേയൂരിന്റെ മകന് എലീസൂര്‍;
ശിമെയോന് ഗോത്രത്തില്‍ സൂരീശദ്ദായിയുടെ മകന് ശെലൂമീയേല്‍;
യെഹൂദാഗോത്രത്തില്‍ അമ്മീനാദാബിന്റെ മകന് നഹശോന്‍ ;
യിസ്സാഖാര്‍ ഗോത്രത്തില്‍ സൂവാരിന്റെ മകന് നെഥനയേല്‍;
സെബൂലൂന് ഗോത്രത്തില്‍ ഹോലോന്റെ മകന് എലീയാബ്;
യോസേഫിന്റെ മക്കളില്‍ എഫ്രയീംഗോത്രത്തില്‍ അമ്മീഹൂദിന്റെ മകന് എലീശാമാ; മനശ്ശെഗോത്രത്തില്‍ പെദാസൂരിന്റെ മകന് ഗമലീയേല്‍;
ബെന്യാമീന് ഗോത്രത്തില്‍ ഗിദെയോനിയുടെ മകന് അബീദാന്‍ ;
ദാന്‍ ഗോത്രത്തില്‍ അമ്മീശദ്ദായിയുടെ മകന് അഹീയേസെര്‍;
ആശേര്‍ഗോത്രത്തില്‍ ഒക്രാന്റെ മകന് പഗീയേല്‍;
ഗാദ് ഗോത്രത്തില്‍ ദെയൂവേലിന്റെ മകന് എലീയാസാഫ്;
നഫ്താലിഗോത്രത്തില്‍ ഏനാന്റെ മകന് അഹീര.
ഇവര്‍ സംഘത്തില്‍നിന്നു വിളിക്കപ്പെട്ടവരും തങ്ങളുടെ പിതൃഗോത്രങ്ങളില്‍ പ്രഭുക്കന്മാരും യിസ്രായേലില്‍ സഹസ്രാധിപന്മാരും ആയിരുന്നു.
കുറിക്കപ്പെട്ട ഈ പുരുഷന്മാരെ മോശെയും അഹരോനും കൂട്ടിക്കൊണ്ടുപോയി.
രണ്ടാം മാസം ഒന്നാം തിയ്യതി അവര്‍ സര്‍വ്വസഭയെയും വിളിച്ചുകൂട്ടി; അവര്‍ ഗോത്രം ഗോത്രമായും കുടുംബംകുടുംബമായും ആളാംപ്രതി ഇരുപതു വയസ്സുമുതല്‍ മോലോട്ടു പേരു പേരായി താന്താങ്ങളുടെ വംശവിവരം അറിയിച്ചു.
യഹോവ മോശെയോടു കല്പിച്ചതു പോലെ അവന് സീനായിമരുഭൂമിയില്‍വെച്ചു അവരുടെ എണ്ണമെടുത്തു.
യിസ്രായേലിന്റെ മൂത്തമകനായ രൂബേന്റെ മക്കളുടെ സന്തതികള്‍ കുലംകുലമായും കുടുംബംകുടുംബമായും ആളാംപ്രതി ഇരുപതു വയസ്സുമുതല്‍ മേലോട്ടു, യുദ്ധത്തിന്നു പ്രാപ്തിയുള്ള സകലപുരുഷന്മാരും
പേരുപേരായി രൂബേന്‍ ഗോത്രത്തില്‍ എണ്ണപ്പെട്ടവര്‍ നാല്പത്താറായിരത്തഞ്ഞൂറു പേര്.
ശിമെയോന്റെ മക്കളുടെ സന്തതികളില്‍ കുലംകുലമായും കുടുംബംകുടുംബമായും ആളാംപ്രതി ഇരുപതു വയസ്സുമുതല്‍ മേലോട്ടു യുദ്ധത്തിന്നു പ്രാപ്തിയുള്ള സകലപുരുഷന്മാരും
പേരുപേരായി ശിമെയോന് ഗോത്രത്തില്‍ എണ്ണപ്പെട്ടവര്‍ അമ്പത്തൊമ്പതിനായിരത്തി മുന്നൂറു പേര്.
ഗാദിന്റെ മക്കളുടെ സന്തതികളില്‍ കുലംകുലമായും കുടുംബംകുടുംബമായും ഇരുപതു വയസ്സുമുതല്‍ മേലോട്ടു യുദ്ധത്തിന്നു പ്രാപ്തിയുള്ള സകലപുരുഷന്മാരും പേരുപേരായി
ഗാദ് ഗോത്രത്തില്‍ എണ്ണപ്പെട്ടവര്‍ നാല്പത്തയ്യായിരത്തറുനൂറ്റമ്പതു പേര്.
യെഹൂദയുടെ മക്കളുടെ സന്തതികളില്‍ കുലംകുലമായും കുടുംബംകുടുംബമായും ഇരുപതു വയസ്സുമുതല്‍ മേലോട്ടു യുദ്ധത്തിന്നു പ്രാപ്തിയുള്ള സകലപുരുഷന്മാരും പേരുപേരായി
യെഹൂദാഗോത്രത്തില്‍ എണ്ണപ്പെട്ടവര്‍ എഴുപത്തുനാലായിരത്തറുനൂറു പേര്.
യിസ്സാഖാരിന്റെ മക്കളുടെ സന്തതികളില്‍ കുലംകുലമായും കുടുംബംകുടുംബമായും ഇരുപതു വയസ്സുമുതല്‍ മേലോട്ടു യുദ്ധത്തിന്നു പ്രാപ്തിയുള്ള സകലപുരുഷന്മാരും പേരുപേരായി
യിസ്സാഖാര്‍ഗോത്രത്തില്‍ എണ്ണപ്പെട്ടവര്‍ അമ്പത്തുനാലായിരത്തി നാനൂറു പേര്.
സെബൂലൂന്റെ മക്കളുടെ സന്തതികളില്‍ കുലംകുലമായും കുടുംബംകുടുംബമായും ഇരുപതു വയസ്സുമുതല്‍ മേലോട്ടു യുദ്ധത്തിന്നു പ്രാപ്തിയുള്ള സകലപുരുഷന്മാരും
പേരു പേരായി സെബൂലൂന് ഗോത്രത്തില്‍ എണ്ണപ്പെട്ടവര്‍ അമ്പത്തേഴായിരത്തി നാനൂറു പേര്.
യോസേഫിന്റെ മക്കളില്‍ എഫ്രയീമിന്റെ മക്കളുടെ സന്തതികളില്‍ കുലംകുലമായും കുടുംബംകുടുംബമായും ഇരുപതു വയസ്സുമുതല്‍ മേലോട്ടു യുദ്ധത്തിന്നു പ്രാപ്തിയുള്ള സകലപുരുഷന്മാരും
പേരുപേരായി എഫ്രയീംഗോത്രത്തില്‍ എണ്ണപ്പെട്ടവര്‍ നാല്പതിനായിരത്തഞ്ഞൂറു പേര്.
മനശ്ശെയുടെ മക്കളുടെ സന്തതികളില്‍ കുലംകുലമായും കുടുംബംകുടുംബമായും ഇരുപതു വയസ്സുമുതല്‍ മേലോട്ടു യുദ്ധത്തിന്നു പ്രാപ്തിയുള്ള സകലപുരുഷന്മാരും പേരുപേരായി
മനശ്ശെഗോത്രത്തില്‍ എണ്ണപ്പെട്ടവര്‍ മുപ്പത്തീരായിരത്തിരുനൂറു പേര്.
ബെന്യാമീന്റെ മക്കളുടെ സന്തതികളില്‍ കുലംകുലമായും കുടുംബംകുടുംബമായും ഇരുപതു വയസ്സുമുതല്‍ മേലോട്ടു യുദ്ധത്തിന്നു പ്രാപ്തിയുള്ള സകലപുരുഷന്മാരും പേരുപേരായി
ബെന്യാമീന് ഗോത്രത്തില്‍ എണ്ണപ്പെട്ടവര്‍ മുപ്പത്തയ്യായിരത്തി നാനൂറു പേര്.
ദാന്റെ മക്കളുടെ സന്തതികളില്‍ കുലംകുലമായും കുടുംബംകുടുംബമായും ഇരുപതു വയസ്സുമുതല്‍ മേലോട്ടു യുദ്ധത്തിന്നു പ്രാപ്തിയുള്ള സകലപുരുഷന്മാരും പേരുപേരായി
ദാന്‍ ഗോത്രത്തില്‍ എണ്ണപ്പെട്ടവര്‍ അറുപത്തീരായിരത്തെഴുനൂറു പേര്.
ആശേരിന്റെ മക്കളുടെ സന്തതികളില്‍ കുലംകുലമായും കുടുംബംകുടുംബമായും ഇരുപതു വയസ്സുമുതല്‍ മേലോട്ടു യുദ്ധത്തിന്നു പ്രാപ്തിയുള്ള സകലപുരുഷന്മാരും പേരുപേരായി
ആശേര്‍ഗോത്രത്തില്‍ എണ്ണപ്പെട്ടവര്‍ നാല്പത്തോരായിരത്തഞ്ഞൂറു പേര്.
നഫ്താലിയുടെ മക്കളുടെ സന്തതികളില്‍ കുലംകുലമായും കുടുംബംകുടുംബമായും ഇരുപതു വയസ്സുമുതല്‍ മേലോട്ടു യുദ്ധത്തിന്നു പ്രാപ്തിയുള്ള സകലപുരുഷന്മാരും പേരുപേരായി
നഫ്താലിഗോത്രത്തില്‍ എണ്ണപ്പെട്ടവര്‍ അമ്പത്തുമൂവായിരത്തി നാനൂറു പേര്.
മോശെയും അഹരോനും ഗോത്രത്തിന്നു ഒരുവന് വീതം യിസ്രായേല്‍പ്രഭുക്കന്മാരായ പന്ത്രണ്ടു പുരുഷന്മാരും കൂടി എണ്ണമെടുത്തവര്‍ ഇവര്‍ തന്നേ.
യിസ്രായേല്‍മക്കളില്‍ ഗോത്രംഗോത്രമായി ഇരുപതു വയസ്സുമുതല്‍ മേലോട്ടു യുദ്ധത്തിന്നു പ്രാപ്തിയുള്ള സകലപുരുഷന്മാരുമായി
എണ്ണപ്പെട്ടവര്‍ ആകെ ആറു ലക്ഷത്തി മൂവായിരത്തഞ്ഞൂറ്റമ്പതു പേര് ആയിരുന്നു.
ഇവരുടെ കൂട്ടത്തില്‍ ലേവ്യരെ പിതൃഗോത്രമായി എണ്ണിയില്ല.
ലേവിഗോത്രത്തെ മാത്രം എണ്ണരുതു;
യിസ്രായേല്‍മക്കളുടെ ഇടയില്‍ അവരുടെ സംഖ്യ എടുക്കയും അരുതു എന്നു യഹോവ മോശെയോടു കല്പിച്ചിരുന്നു.
ലേവ്യരെ സാക്ഷ്യനിവാസത്തിന്നും അതിന്റെ ഉപകരണങ്ങള്‍ക്കും വസ്തുക്കള്‍ക്കും ഒക്കെ വിചാരകന്മാരായി നിയമിക്കേണം; അവര്‍ തിരുനിവാസവും അതിന്റെ ഉപകരണങ്ങളൊക്കെയും വഹിക്കേണം; അവര്‍ അതിന്നു ശുശ്രൂഷ ചെയ്കയും തിരുനിവാസത്തിന്റെ ചുറ്റും പാളയമടിച്ചു പാര്‍ക്കയും വേണം.
തിരുനിവാസം പുറപ്പെടുമ്പോള്‍ ലേവ്യര്‍ അതു അഴിച്ചെടുക്കേണം; തിരുനിവാസം അടിക്കുമ്പോള്‍ ലേവ്യര്‍ അതു നിവിര്‍ത്തേണം; ഒരന്യന്‍ അടുത്തുവന്നാല്‍ മരണ ശിക്ഷ അനുഭവിക്കേണം.
യിസ്രായേല്‍മക്കള്‍ ഗണംഗണമായി ഔരോരുത്തന് താന്താന്റെ പാളയത്തിലും ഔരോരുത്തന് താന്താന്റെ കൊടിക്കരികെയും ഇങ്ങനെ കൂടാരം അടിക്കേണം.
എന്നാല്‍ യിസ്രായേല്‍മക്കളുടെ സംഘത്തിന്മേല് ക്രോധം ഉണ്ടാകാതിരിക്കേണ്ടതിന്നു ലേവ്യര്‍ സാക്ഷ്യനിവാസത്തിന്നു ചുറ്റം പാളയമിറങ്ങേണം; ലേവ്യര്‍ സാക്ഷ്യ നിവാസത്തിന്റെ കാര്യം നോക്കേണം
എന്നു യഹോവ മോശെയോടു കല്പിച്ചതുപോലെ എല്ലാം യിസ്രായേല്‍മക്കള്‍ ചെയ്തു; അതു പോലെ തന്നെ അവര്‍ ചെയ്തു.
2
യഹോവ പിന്നെയും മോശെയോടും അഹരോനോടും അരുളിച്ചെയ്തതു
യിസ്രായേല്‍ മക്കളില്‍ ഔരോരുത്തന് താന്താന്റെ ഗോത്രത്തിന്റെ അടയാളത്തോടുകൂടിയ കൊടിക്കരികെ പാളയമിറങ്ങേണം; സമാഗമനക്കുടാരത്തിന്നെതിരായി ചുറ്റും അവര്‍ പാളയമിറങ്ങേണം.
യെഹൂദാപാളയത്തിന്റെ കൊടിക്കീഴുള്ളവര്‍ ഗണംഗണമായി കിഴക്കു സൂര്യോദയത്തിന്നു നേരെ പാളയമിറങ്ങേണം; യെഹൂദയുടെ മക്കള്‍ക്കു അമ്മീനാദാബിന്റെ മകന് നഹശോന്‍ പ്രഭു ആയിരിക്കേണം.
അവന്റെ ഗണം ആകെ എഴുപത്തുനാലായിരത്തറുനൂറു പേര്.
അവന്റെ അരികെ യിസ്സാഖാര്‍ഗോത്രം പാളയമിറങ്ങേണം; യിസ്സാഖാരിന്റെ മക്കള്‍ക്കു സൂവാരിന്റെ മകന് നെഥനയേല്‍ പ്രഭു ആയിരിക്കേണം.
അവന്റെ ഗണം ആകെ അമ്പത്തുനാലായിരത്തി നാനൂറു പേര്.
പിന്നെ സെബൂലൂന് ഗോത്രം; സെബൂലൂന്റെ മക്കള്‍ക്കു ഹേലോന്റെ മകന് എലീയാബ് പ്രഭു ആയിരിക്കേണം.
അവന്റെ ഗണം ആകെ അമ്പത്തേഴായിരത്തി നാനൂറു പേര്.
യെഹൂദാപാളയത്തിലെ ഗണങ്ങളില്‍ എണ്ണപ്പെട്ടവര്‍ ആകെ ലക്ഷത്തെണ്‍പത്താറായിരത്തി നാനൂറു പേര്. ഇവര്‍ ആദ്യം പുറപ്പെടേണം.
രൂബേന്‍ പാളയത്തിന്റെ കൊടിക്കീഴുള്ളവര്‍ ഗണംഗണമായി തെക്കുഭാഗത്തു പാളയമിറങ്ങേണം; രൂബേന്റെ മക്കള്‍ക്കു ശെദേയൂരിന്റെ മകന് എലീസൂര്‍ പ്രഭു ആയിരിക്കേണം.
അവന്റെ ഗണം ആകെ നാല്പത്താറായിരത്തഞ്ഞൂറു പേര്.
അവന്റെ അരികെ ശിമെയോന് ഗോത്രം പാളയമിറങ്ങേണം; ശിമെയോന്റെ മക്കള്‍ക്കു സൂരീശദ്ദായിയുടെ മകന് ശെലൂമീയേല്‍ പ്രഭു ആയിരിക്കേണം.
അവന്റെ ഗണം ആകെ അമ്പത്തൊമ്പതിനായിരത്തി മുന്നൂറു പേര്.
പിന്നെ ഗാദ് ഗോത്രം; ഗാദിന്റെ മക്കള്‍ക്കു രെയൂവേലിന്റെ മകന് എലീയാസാഫ് പ്രഭു ആയിരിക്കേണം.
അവന്റെ ഗണം ആകെ നാല്പത്തയ്യായിരത്തറുനൂറ്റമ്പതു പേര്.
രൂബേന്‍ പാളയത്തിലെ ഗണങ്ങളില്‍ എണ്ണപ്പെട്ടവര്‍ ആകെ ഒരു ലക്ഷത്തമ്പത്തോരായിരത്തി നാനൂറ്റമ്പതു പേര്. അവര്‍ രണ്ടാമതായി പുറപ്പെടേണം.
പിന്നെ സമാഗമനക്കുടാരം പാളയത്തിന്റെ നടുവില്‍ ലേവ്യരുടെ പാളയവുമായി യാത്രചെയ്യേണം; അവര്‍ പാളയമിറങ്ങുന്നതു പോലെ തന്നേ താന്താങ്ങളുടെ കൊടിക്കരികെ യഥാക്രമം പുറപ്പെടേണം.
എഫ്രയീംപാളയത്തിന്റെ കൊടിക്കീഴുള്ളവര്‍ ഗണംഗണമായി പടിഞ്ഞാറെഭാഗത്തു പാളയമിറങ്ങേണം; എഫ്രയീമിന്റെ മക്കള്‍ക്കു അമ്മീഹൂദിന്റെ മകന് എലീശാമാ പ്രഭു ആയിരിക്കേണം.
അവന്റെ ഗണം ആകെ നാല്പതിനായിരത്തഞ്ഞൂറു പേര്.
അവന്റെ അരികെ മനശ്ശെഗോത്രം പാളയമിറങ്ങേണം; മനശ്ശെയുടെ മക്കള്‍ക്കു പെദാസൂരിന്റെ മകന് ഗമലീയേല്‍ പ്രഭു ആയിരിക്കേണം.
അവന്റെ ഗണം ആകെ മുപ്പത്തീരായിരത്തിരുനൂറു പേര്.
പിന്നെ ബെന്യാമീന് ഗോത്രം പാളയമിറങ്ങേണം; ബെന്യാമീന്റെ മക്കള്‍ക്കു ഗിദെയോനിയുടെ മകന് അബീദാന്‍ പ്രഭു ആയിരിക്കേണം.
അവന്റെ ഗണം ആകെ മുപ്പത്തയ്യായിരത്തി നാനൂറു പേര്.
എഫ്രയീംപാളയത്തിലെ ഗണങ്ങളില്‍ എണ്ണപ്പെട്ടവര്‍ ആകെ ഒരു ലക്ഷത്തെണ്ണായിരത്തൊരുനൂറു പേര്. അവര്‍ മൂന്നാമതായി പുറപ്പെടേണം.
ദാന്‍ പാളയത്തിന്റെ കൊടിക്കീഴുള്ളവര്‍ ഗണംഗണമായി വടക്കെഭാഗത്തു പാളയമിറങ്ങേണം; ദാന്റെ മക്കള്‍ക്കു അമ്മീശദ്ദായിയുടെ മകന് അഹീയേസര്‍ പ്രഭു ആയിരിക്കേണം.
അവന്റെ ഗണം ആകെ അറുപത്തീരായിരത്തെഴുനൂറു പേര്.
അവന്റെ അരികെ ആശേര്‍ഗോത്രം പാളയമിറങ്ങേണം; ആശേരിന്റെ മക്കള്‍ക്കു ഒക്രാന്റെ മകന് പഗീയേല്‍ പ്രഭു ആയിരിക്കേണം.
അവന്റെ ഗണം ആകെ നാല്പത്തോരായിരത്തഞ്ഞൂറു പേര്.
പിന്നെ നഫ്താലിഗോത്രം പാളയമിറങ്ങേണം; നഫ്താലിയുടെ മക്കള്‍ക്കു ഏനാന്റെ മകന് അഹീര പ്രഭു ആയിരിക്കേണം.
അവന്റെ ഗണം ആകെ അമ്പത്തുമൂവായിരത്തി നാനൂറു പേര്.
ദാന്‍ പാളയത്തിലെ ഗണങ്ങളില്‍ എണ്ണപ്പെട്ടവര്‍ ആകെ ഒരു ലക്ഷത്തമ്പത്തേഴായിരത്തറുനൂറു പേര്. അവര്‍ തങ്ങളുടെ കൊടികളോടുകൂടെ ഒടുവില്‍ പുറപ്പെടേണം.
യിസ്രായേല്‍മക്കളില്‍ ഗോത്രം ഗോത്രമായി എണ്ണപ്പെട്ടവര്‍ ഇവര്‍ തന്നേ. പാളയങ്ങളില്‍ ഗണംഗണമായി എണ്ണപ്പെട്ടവര്‍ ആകെ ആറുലക്ഷത്തി മൂവായിരത്തഞ്ഞുറ്റമ്പതു പേര് ആയിരുന്നു.
എന്നാല്‍ യഹോവ മോശെയോടു കല്പിച്ചതുപോലെ യിസ്രായേല്‍മക്കളുടെ കൂട്ടത്തില്‍ ലേവ്യരെ എണ്ണിയില്ല.
യഹോവ മോശെയോടു കല്പിച്ചതുപോലെ ഒക്കെയും യിസ്രായേല്‍മക്കള്‍ ചെയ്തു; അങ്ങനെ തന്നേ അവര്‍ താന്താങ്ങളുടെ കൊടിക്കരികെ പാളയമിറങ്ങി; അങ്ങനെ തന്നേ അവര്‍ കുടുംബംകുടുംബമായും കുലം കുലമായും പുറപ്പെട്ടു.
3
യഹോവ സീനായി പര്‍വ്വതത്തില്‍വെച്ചു മോശെയോടു അരുളിച്ചെയ്ത കാലത്തു അഹരോന്റെയും മോശെയുടെയും വംശപാരമ്പര്യമാവിതു
അഹരോന്റെ പുത്രന്മാരുടെ പേരുകള്‍ ഇവആദ്യജാതന്‍ നാദാബ്, അബീഹൂ, എലെയാസാര്‍, ഈഥാമാര്‍.
പുരോഹിതശുശ്രൂഷചെയ്വാന് പ്രതിഷ്ഠിക്കപ്പെട്ടവരായി അഭിഷേകം ലഭിച്ച പുരോഹിതന്മാരായ അഹരോന്റെ പുത്രന്മാരുടെ പേരുകള്‍ ഇവ തന്നേ.
എന്നാല്‍ നാദാബും അബീഹൂവും സീനായിമരുഭൂമിയില്‍വെച്ചു യഹോവയുടെ സന്നിധിയില്‍ അന്യാഗ്നി കത്തിച്ചപ്പോള്‍ യഹോവയുടെ സന്നിധിയില്‍വെച്ചു മരിച്ചുപോയി; അവര്‍ക്കും മക്കള്‍ ഉണ്ടായിരുന്നില്ല; എലെയാസാരും ഈഥാമാരും അപ്പനായ അഹരോന്റെ മുമ്പാകെ പുരോഹിത ശുശ്രൂഷ ചെയ്തുപോന്നു.
യഹോവ പിന്നെയും മോശെയോടു അരുളിച്ചെയ്തതു
നീ ലേവിഗോത്രത്തെ അടുക്കല്‍ വരുത്തി പുരോഹിതനായ അഹരോന്നു ശുശ്രൂഷ ചെയ്യേണ്ടതിന്നു അവന്റെ മുമ്പാകെ നിര്‍ത്തുക.
അവര്‍ സമാഗമനക്കുടാരത്തിന്റെ മുമ്പില്‍ അവന്റെ കാര്യവും സര്‍വ്വസഭയുടെ കാര്യവും നോക്കി തിരുനിവാസത്തിലെ വേല ചെയ്യേണം.
അവര്‍ സമാഗമനക്കുടാരത്തിന്നുള്ള ഉപകരണങ്ങളൊക്കെയും യിസ്രായേല്‍മക്കളുടെ കാര്യവും നോക്കി കൂടാരം സംബന്ധിച്ചുള്ള വേല ചെയ്യേണം.
നീ ലേവ്യരെ അഹരോന്നും അവന്റെ പുത്രന്മാര്ക്കും കൊടുക്കേണം; യിസ്രായേല്‍മക്കളില്‍നിന്നു അവര്‍ അവന്നു സാക്ഷാല്‍ ദാനമായുള്ളവര്‍ ആകുന്നു.
അഹരോനെയും പുത്രന്മാരെയും പൌരോഹിത്യം നടത്തുവാന്‍ നിയമിച്ചാക്കേണം; അടുത്തുവരുന്ന അന്യന് മരണശിക്ഷ അനുഭവിക്കേണം.
യഹോവ പിന്നെയും മോശെയോടു അരുളിച്ചെയ്തതു
യിസ്രായേല്‍മക്കളുടെ ഇടയില്‍ പിറക്കുന്ന എല്ലാ കടിഞ്ഞൂലിന്നും പകരം ഞാന്‍ ലേവ്യരെ യിസ്രായേല്‍മക്കളില്‍നിന്നു എടുത്തിരിക്കുന്നു; ലേവ്യര്‍ എനിക്കുള്ളവരായിരിക്കേണം.
കടിഞ്ഞൂലെല്ലാം എനിക്കുള്ളതു; ഞാന്‍ മിസ്രയീംദേശത്തു കടിഞ്ഞൂലിനെ ഒക്കെയും കൊന്നനാളില്‍ യിസ്രായേലില്‍ മനുഷ്യന്റെയും മൃഗത്തിന്റെയും കടിഞ്ഞൂലിനെയെല്ലാം എനിക്കായിട്ടു ശുദ്ധീകരിച്ചു; അതു എനിക്കുള്ളതായിരിക്കേണം; ഞാന്‍ യഹോവ ആകുന്നു.
യഹോവ പിന്നെയും സീനായിമരുഭൂമിയില്‍വെച്ചു മോശെയോടു അരുളിച്ചെയ്തതു
ലേവ്യരെ കുലംകുലമായും കുടുംബംകുടുംബമായും എണ്ണുക; അവരില്‍ ഒരു മാസംമുതല്‍ മേലോട്ടു പ്രായമുള്ള ആണിനെ ഒക്കെയും നീ എണ്ണേണം.
തന്നോടു കല്പിച്ചതുപോലെ മോശെ യഹോവയുടെ വചനപ്രകാരം അവരെ എണ്ണി.
ലേവിയുടെ പുത്രന്മാരുടെ പേരുകള്‍ഗേര്‍ശോന്‍ , കെഹാത്ത്, മെരാരി.
കുടുംബംകുടുംബമായി ഗേര്‍ശോന്റെ പുത്രന്മാരുടെ പേരുകള്‍
ലിബ്നി, ശിമെയി. കുടുംബംകുടുംബമായി കെഹാത്തിന്റെ പുത്രന്മാര്‍അമ്രാം, യിസ്ഹാര്‍, ഹെബ്രോന്‍ , ഉസ്സീയേല്‍.
കുടുംബംകുടുംബമായി മെരാരിയുടെ പുത്രന്മാര്‍മഹ്ളി, മൂശി. ഇവര്‍ തന്നേ കുലംകുലമായി ലേവിയുടെ കുടുംബങ്ങള്‍.
ഗേര്‍ശോനില്‍നിന്നു ലിബ്നിയരുടെ കുടുംബവും ശിമ്യരുടെ കുടുംബവും ഉത്ഭവിച്ചു; ഇവ ഗേര്‍ശോന്യ കുടുംബങ്ങള്‍.
അവരില്‍ ഒരു മാസം മുതല്‍ മേലോട്ടു പ്രായമുള്ള ആണുങ്ങളുടെ സംഖ്യയില്‍ എണ്ണപ്പെട്ടവരുടെ ആകത്തുക ഏഴായിരത്തഞ്ഞൂറു.
ഗേര്‍ശോന്യകുടുംബങ്ങള്‍ തിരുനിവാസത്തിന്റെ പുറകില്‍ പടിഞ്ഞാറെ ഭാഗത്തു പാളയമിറങ്ങേണം.
ഗേര്‍ശോന്യരുടെ പിതൃഭവനത്തിന്നു ലായേലിന്റെ മകന് എലീയാസാഫ് പ്രഭു ആയിരിക്കേണം.
സമാഗമനക്കുടാരത്തില്‍ ഗേര്‍ശോന്യര്‍ നോക്കേണ്ടതു തിരുനിവാസവും കൂടാരവും അതിന്റെ പുറമൂടിയും സമാഗമനക്കുടാരത്തിന്റെ വാതിലിന്നുള്ള മറശ്ശീലയും
തിരുനിവാസത്തിന്നും യാഗപീഠത്തിന്നും ചുറ്റുമുള്ള പ്രാകാരത്തിന്റെ മറശ്ശീലയും പ്രാകാരവാതിലിന്റെ മറശ്ശീലയും അതിന്റെ എല്ലാവേലെക്കും ഉള്ള കയറുകളും ആകുന്നു.
കെഹാത്തില്‍നിന്നു അമ്രാമ്യരുടെ കുടുംബവും യിസ്ഹാര്‍യ്യരുടെ കുടുംബവും ഹെബ്രോന്യരുടെ കുടുംബവും ഉസ്സീയേല്യരുടെ കുടുംബവും ഉത്ഭവിച്ചു.
ഇവ കെഹാത്യരുടെ കുടുംബങ്ങള്‍. ഒരു മാസംമുതല്‍ മേലോട്ടു പ്രായമുള്ള എല്ലാ ആണുങ്ങളുടെയും സംഖ്യയില്‍ വിശുദ്ധമന്ദിരത്തിന്റെ കാര്യം നോക്കുന്നവര്‍ എണ്ണായിരത്തറുനൂറു പേര്.
കെഹാത്യകുടുംബങ്ങള്‍ തിരുനിവാസത്തിന്റെ തെക്കെ ഭാഗത്തു പാളയമിറങ്ങേണം.
കെഹാത്യ കുടുംബങ്ങളുടെ പിതൃഭവനത്തിന്നു ഉസ്സീയേലിന്റെ മകന് എലീസാഫാന്‍ പ്രഭു ആയിരിക്കേണം.
അവര്‍ നോക്കേണ്ടതു പെട്ടകം, മേശ, നിലവിളകൂ, പീഠങ്ങള്‍, വിശുദ്ധമന്ദിരത്തിലെ ശുശ്രൂഷെക്കുള്ള ഉപകരണങ്ങള്‍, തിരശ്ശീല എന്നിവയും അവേക്കുള്ള വേല ഒക്കെയും ആകുന്നു.
പുരോഹിതനായ അഹരോന്റെ മകന് എലെയാസാര്‍ ലേവ്യര്‍ക്കും പ്രധാനപ്രഭുവും വിശുദ്ധമന്ദിരത്തിലെ കാര്യം നോക്കുന്നവരുടെ മേല്‍വിചാരകനും ആയിരിക്കേണം.
മെരാരിയില്‍നിന്നു മഹ്ളിയരുടെ കുടുംബവും മൂശ്യരുടെ കുടുംബവും ഉത്ഭവിച്ചു; മെരാര്‍യ്യകുടുംബങ്ങള്‍ ഇവ തന്നേ.
അവരില്‍ ഒരു മാസംമുതല്‍ മേലോട്ടു പ്രായമുള്ള ആണുങ്ങളുടെ സംഖ്യയില്‍ എണ്ണപ്പെട്ടവര്‍ ആറായിരത്തിരുനൂറു പേര്.
മെരാര്‍യ്യകുടുംബങ്ങളുടെ പിതൃഭവനത്തിന്നു അബീഹയിലിന്റെ മകന് സൂരിയേല്‍ പ്രഭു ആയിരിക്കേണം; ഇവര്‍ തിരുനിവാസത്തിന്റെ വടക്കെ ഭാഗത്തു പാളയമിറങ്ങേണം.
മെരാര്‍യ്യര്‍ നോക്കുവാന്‍ നിയമിച്ചിട്ടുള്ളതു തിരുനിവാസത്തിന്റെ പലക, അന്താഴം, തൂണ്, ചുവട്, അതിന്റെ ഉപകരണങ്ങള്‍ ഒക്കെയും, അതു സംബന്ധിച്ചുള്ള എല്ലാവേലയും,
പ്രാകാരത്തിന്റെ ചുറ്റും ഉള്ള തൂണ്, അവയുടെ ചുവടു, കുറ്റി, കയറു എന്നിവ.
എന്നാല്‍ തിരുനിവാസത്തിന്റെ മുന്‍ വശത്തു കിഴക്കു, സമാഗമനക്കുടാരത്തിന്റെ മുന്‍ വശത്തു തന്നേ, സൂര്യോദയത്തിന്നു നേരെ മോശെയും അഹരോനും അവന്റെ പുത്രന്മാരും പാളയമിറങ്ങുകയും യിസ്രായേല്‍മക്കളുടെ കാര്യമായ വിശുദ്ധമന്ദിരത്തിന്റെ കാര്യം നോക്കുകയും വേണം; അന്യന് അടുത്തുവന്നാല്‍ മരണ ശിക്ഷ അനുഭവിക്കേണം.
മോശെയും അഹരോനും യഹോവയുടെ വചനപ്രകാരം കുടുംബംകുടുംബമായി എണ്ണിയ ലേവ്യരില്‍ ഒരു മാസംമുതല്‍ മോലോട്ടു പ്രായമുള്ള ആണുങ്ങള് ആകെ ഇരുപത്തീരായിരം പേര്.
യഹോവ പിന്നെയും മോശെയോടു കല്പിച്ചതുയിസ്രായേല്‍മക്കളില്‍ ഒരു മാസംമുതല്‍ മേലോട്ടു പ്രായമുള്ള ആദ്യജാതന്മാരായ ആണുങ്ങളെ ഒക്കെയും എണ്ണി പേരുപേരായി അവരുടെ സംഖ്യ എടുക്കുക.
യിസ്രായേല്‍മക്കളിലെ എല്ലാകടിഞ്ഞൂലുകള്‍ക്കും പകരം ലേവ്യരുടെ മൃഗങ്ങളെയും എനിക്കായിട്ടു എടുക്കേണം; ഞാന്‍ യഹോവ ആകുന്നു.
യഹോവ തന്നോടു കല്പിച്ചതുപോലെ മോശെ യിസ്രായേല്‍മക്കളുടെ എല്ലാകടിഞ്ഞൂലുകളെയും എണ്ണി.
ഒരു മാസംമുതല്‍ മേലോട്ടു പ്രായമുള്ള ആദ്യജാതന്മാരായ എല്ലാ ആണുങ്ങളെയും പേരുപേരായി എണ്ണിയ ആകത്തുക ഇരുപത്തീരായിരത്തിരുനൂറ്റെഴുപത്തുമൂന്നു ആയിരുന്നു.
യഹോവ പിന്നെയും മോശെയോടു അരുളിച്ചെയ്തതു
യിസ്രായേല്‍മക്കളില്‍ എല്ലാ കടിഞ്ഞൂലുകള്‍ക്കും പകരം ലേവ്യരെയും അവരുടെ മൃഗങ്ങള്‍ക്കു പകരം ലേവ്യരുടെ മൃഗങ്ങളെയും എടുക്ക; ലേവ്യര്‍ എനിക്കുള്ളവരായിരിക്കേണം; ഞാന്‍ യഹോവ ആകുന്നു.
യിസ്രായേല്‍മക്കളുടെ കടിഞ്ഞൂലുകളില്‍ ലേവ്യരുടെ എണ്ണത്തെ കവിഞ്ഞുള്ള ഇരുനൂറ്റെഴുപത്തുമൂന്നു പേരുടെ വീണ്ടെടുപ്പിന്നായി തലകൂ അഞ്ചു ശേക്കെല്‍ വീതം വാങ്ങേണം;
വിശുദ്ധമന്ദിരത്തിലെ തൂക്കപ്രകാരം ശേക്കെല്‍ ഒന്നിന്നു ഇരുപതു ഗേരാവെച്ചു വാങ്ങേണം.
അവരുടെ എണ്ണത്തെ കവിയുന്നവരുടെ വീണ്ടെടുപ്പുവില അഹരോന്നും അവന്റെ മക്കള്‍ക്കും കൊടുക്കേണം.
ലേവ്യരെക്കൊണ്ടു വീണ്ടെടുത്തവരുടെ എണ്ണത്തെ കവിഞ്ഞുള്ളവരുടെ വീണ്ടെടുപ്പുവില മോശെ വാങ്ങി.
യിസ്രായേല്‍മക്കളുടെ ആദ്യജാതന്മാരോടു അവന് വിശുദ്ധമന്ദിരത്തിലെ തൂക്കപ്രകാരം ഒരായിരത്തി മൂന്നൂറ്ററുപത്തഞ്ചു ശേക്കെല്‍ പണം വാങ്ങി.
യഹോവ മോശെയോടു കല്പിച്ചതുപോലെ വീണ്ടെടുത്തവരുടെ വില മോശെ അഹരോന്നും അവന്റെ മക്കള്‍ക്കും യഹോവയുടെ വചനപ്രകാരം കൊടുത്തു.
4
യഹോവ പിന്നെയും മോശെയോടും അഹരോനോടും അരുളിച്ചെയ്തതു
ലേവ്യരില്‍ വെച്ചു കെഹാത്യരില്‍ മുപ്പതു വയസ്സുമുതല്‍ അമ്പതു വയസ്സുവരെയുള്ളവരായി സമാഗമനക്കുടാരത്തില്‍
വേലചെയ്വാന് സേവയില്‍ പ്രവേശിക്കുന്ന എല്ലാവരെയും കുടുംബംകുടുംബമായും കുലംകുലമായും എണ്ണി തുക എടുപ്പിന് .
സമാഗമനക്കുടാരത്തില്‍ അതിവിശുദ്ധകാര്യങ്ങളെ സംബന്ധിച്ചു കെഹാത്യരുടെ വേല എന്തെന്നാല്‍
പാളയം യാത്രപുറപ്പെടുമ്പോള്‍ അഹരോനും പുത്രന്മാരും വന്നു തിരശ്ശീല ഇറക്കി അതുകൊണ്ടു സാക്ഷ്യപെട്ടകം മൂടേണം.
തഹശൂതോല്‍കൊണ്ടുള്ള മൂടി അതിന്മേല് ഇട്ടു അതിന്നു മീതെ നീലശ്ശീല വിരിച്ചു തണ്ടു ചെലുത്തേണം.
കാഴ്ചയപ്പത്തിന്റെ മേശമേലും ഒരു നീലശ്ശീല വിരിച്ചു അതിന്മേല് തളികകളും കരണ്ടികളും കിണ്ടികളും പകരുന്നതിന്നുള്ള കുടങ്ങളും വെക്കേണം; നിരന്തരമായ അപ്പവും അതിന്മേല് ഇരിക്കേണം.
അവയുടെ മേല്‍ ഒരു ചുവപ്പുശീല വിരിച്ചു തഹശൂതോല്‍കൊണ്ടുള്ള മൂടുവിരിയാല്‍ അതു മൂടുകയും തണ്ടു ചെലുത്തുകയും വേണം.
ഒരു നീലശ്ശീല എടുത്തു വെളിച്ചത്തിന്നുള്ള നിലവിളക്കും അതിന്റെ ദീപങ്ങളും ചവണകളും കരിന്തിരി മുറിച്ചിടുന്ന പാത്രങ്ങളും അതിന്റെ ഉപയോഗത്തിന്നുള്ള എല്ലാ എണ്ണകൂടങ്ങളും മൂടേണം.
അതും അതിന്റെ പാത്രങ്ങളൊക്കെയും തഹശൂതോല്‍കൊണ്ടുള്ള ഒരു വിരിയില്‍ പൊതിഞ്ഞു ഒരു തണ്ടിന്മേല് വെച്ചുകെട്ടേണം.
സ്വര്‍ണ്ണ പീഠത്തിന്മേല് അവര്‍ ഒരു നീലശ്ശീല വിരിച്ചു തഹശ്ശൂതോല്‍കൊണ്ടുള്ള ഒരു വിരിയാല്‍ മൂടുകയും തണ്ടു ചെലുത്തുകയും വേണം.
വിശുദ്ധമന്ദിരത്തിലെ ശുശ്രൂഷെക്കുള്ള ഉപകരണങ്ങളൊക്കെയും അവര്‍ എടുത്തു ഒരു നീലശ്ശീലയില്‍ പൊതിഞ്ഞു തഹശൂതോല്‍കൊണ്ടുള്ള ഒരു വിരിയാല്‍ മൂടുകയും ഒരു തണ്ടിന്മേല് വെച്ചു കെട്ടുകയും വേണം.
അവര്‍ യാഗപീഠത്തില്‍നിന്നു വെണ്ണീര് നീക്കി അതിന്മേല് ഒരു ധൂമ്രശീല വിരിക്കേണം.
അവര്‍ അതിന്മേല് ശുശ്രൂഷചെയ്യേണ്ടതിന്നുള്ള ഉപകരണങ്ങളായ കലശം, മുള്‍ക്കൊളുത്തു, ചട്ടുകം, കലം എന്നിങ്ങനെ യാഗപീഠത്തിന്റെ ഉപകരണങ്ങളൊക്കെയും അതിന്മേല് വെക്കേണം; തഹശൂതോല്‍കൊണ്ടുള്ള ഒരു വിരി അതിന്മേല് വിരിക്കയും തണ്ടു ചെലുത്തുകയും വേണം.
പാളയം യാത്രപുറപ്പെടുമ്പോള്‍ അഹരോനും പുത്രന്മാരും വിശുദ്ധമന്ദിരവും വിശുദ്ധമന്ദിരത്തിലെ ഉപകരണങ്ങളൊക്കെയും മൂടി തീര്‍ന്നശേഷം കെഹാത്യര്‍ ചുമപ്പാന്‍ വരേണം; എന്നാല്‍ അവര്‍ മരിക്കാതിരിക്കേണ്ടതിന്നു വിശുദ്ധമായതൊന്നും തൊടരുതു; സമാഗമനക്കുടാരത്തില്‍ കെഹാത്യരുടെ ചുമടു ഇവ തന്നേ.
പുരോഹിതനായ അഹരോന്റെ മകന് എലെയാസാര്‍ നോക്കേണ്ടതുവെളിച്ചത്തിന്നുള്ള എണ്ണ, സുഗന്ധധൂപവര്‍ഗ്ഗം, നിരന്തരഭോജനയാഗം, അഭിഷേകതൈലം എന്നിവയും തിരുനിവാസം മുഴുവനും അതിലുള്ളതൊക്കെയും വിശുദ്ധമന്ദിരവും അതിന്റെ ഉപകരണങ്ങളും തന്നേ.
യഹോവ പിന്നെയും മോശെയോടും അഹരോനോടും അരുളിച്ചെയ്തതു
നിങ്ങള്‍ കെഹാത്യകുടുംബങ്ങളുടെ ഗോത്രത്തെ ലേവ്യരില്‍നിന്നു ഛേദിച്ചുകളയരുതു.
അവര്‍ അതിവിശുദ്ധവസ്തുക്കളോടു അടുക്കുമ്പോള്‍ മരിക്കാതെ ജീവനോടിരിക്കേണ്ടതിന്നു ഇങ്ങനെ ചെയ്വിന് അഹരോനും പുത്രന്മാരും അകത്തു കടന്നു അവരില്‍ ഔരോരുത്തനെ അവനവന്റെ വേലെക്കും അവനവന്റെ ചുമട്ടിന്നും ആക്കേണം.
എന്നാല്‍ അവര്‍ വിശുദ്ധമന്ദിരം കണ്ടിട്ടു മരിച്ചുപോകാതിരിക്കേണ്ടതിന്നു ക്ഷണനേരംപോലും അകത്തു കടക്കരുതു.
യഹോവ പിന്നെയും മോശെയോടു അരുളിച്ചെയ്തതു
ഗേര്‍ശോന്യരെയും കുലംകുലമായും കുടുംബംകുടുംബമായും എണ്ണി തുക എടുക്കുക.
മുപ്പതു വയസ്സുമുതല്‍ അമ്പതു വയസ്സുവരെ സമാഗമനക്കുടാരത്തില്‍ വേല ചെയ്വാന് സേവയില്‍ പ്രവേശിക്കുന്ന എല്ലാവരെയും എണ്ണേണം.
സേവ ചെയ്യുന്നതിലും ചുമടെടുക്കുന്നതിലും ഗേര്‍ശോന്യകുടുംബങ്ങള്‍ക്കുള്ള വേല എന്തെന്നാല്‍
തിരുനിവാസത്തിന്റെ തിരശ്ശീല, സമാഗമനക്കുടാരം, അതിന്റെ മൂടുവിരി, തഹശുതോല്‍കൊണ്ടു അതിന്മേലുള്ള പുറമൂടി, സമാഗമനക്കുടാരത്തിന്റെ വാതിലിന്നുള്ള മറശ്ശീല,
പ്രാകാരത്തിന്റെ മറശ്ശീല, തിരുനിവാസത്തിന്നും യാഗപീഠത്തിന്നും ചുറ്റുമുള്ള പ്രാകാരത്തിന്റെ വാതിലിന്നുള്ള മറശ്ശീല, അവയുടെ കയറു എന്നിവയും അവയുടെ ഉപയോഗത്തിന്നുള്ള ഉപകരണങ്ങള്‍ ഒക്കെയും അവര്‍ ചുമക്കേണം; അവയെ സംബന്ധിച്ചു ചെയ്വാനുള്ള വേലയൊക്കെയും അവര്‍ ചെയ്യേണം.
ഗേര്‍ശോന്യരുടെ എല്ലാ ചുമടുകളും എല്ലാവേലയും സംബന്ധിച്ചുള്ളതൊക്കെയും അഹരോന്റെയും പുത്രന്മാരുടെയും കല്പന പ്രകാരം ആയിരിക്കേണം; അവരുടെ എല്ലാ ചുമടും നിങ്ങള്‍ അവരുടെ വിചാരണയില്‍ ഏല്പിക്കേണം.
സമാഗമനക്കുടാരത്തില്‍ ഗേര്‍ശോന്യരുടെ കുടുംബങ്ങള്‍ക്കുള്ള വേല ഇതു തന്നേ; അവരുടെ സേവ പുരോഹിതനായ അഹരോന്റെ മകന് ഈഥാമാരിന്റെ കൈക്കീഴായിരിക്കേണം.
മെരാര്‍യ്യരെയും കുലംകുലമായും കുടുംബംകുടുംബമായും എണ്ണേണം.
മുപ്പതു വയസ്സുമുതല്‍ അമ്പതു വയസ്സുവരെ സമാഗമനക്കുടാരത്തിലെ വേല ചെയ്വാന് സേവയില്‍ പ്രവേശിക്കുന്ന എല്ലാവരെയും നീ എണ്ണേണം.
സമാഗമനക്കുടാരത്തില്‍ അവര്‍ക്കുംള്ള എല്ലാവേലയുടെയും മുറെക്കു അവര്‍ എടുക്കേണ്ടുന്ന ചുമടു എന്തെന്നാല്‍തിരുനിവാസത്തിന്റെ പലക, അന്താഴം, തൂണ്, ചുവടു,
ചുറ്റുമുള്ള പ്രാകാരത്തിന്റെ തൂണ്, ചുവടു, കുറ്റി, കയറു എന്നിവയും അവയുടെ ഉപകരണങ്ങളൊക്കെയും അവ സംബന്ധിച്ചുള്ള എല്ലാ വേലയും തന്നേ; അവര്‍ എടുക്കേണ്ടുന്ന ഉപകരണങ്ങള്‍ നിങ്ങള്‍ പേര്‍വിവരമായി അവരെ ഏല്പിക്കേണം.
പുരോഹിതനായ അഹരോന്റെ മകന് ഈഥാമാരിന്റെ കൈക്കീഴെ സമാഗമനക്കുടാരത്തില്‍ മെരാര്‍യ്യരുടെ കുടുംബങ്ങള്‍ക്കുള്ള സകലസേവയുടെയും മുറെക്കു അവര്‍ ചെയ്യേണ്ടുന്ന വേല ഇതു തന്നേ.
മോശെയും അഹരോനും സഭയിലെ പ്രഭുക്കന്മാരും മെഹാത്യരില്‍ മുപ്പതു വയസ്സുമുതല്‍ അമ്പതു വയസ്സുവരെ
സമാഗമനക്കുടാരത്തില്‍ വേല ചെയ്വാന് സേവയില്‍ പ്രവേശിക്കുന്ന എല്ലാവരെയും കുടുംബംകുടുംബമായും കുലംകുലമായും എണ്ണി.
അവരില്‍ കുടുംബംകുടുംബമായി എണ്ണപ്പെട്ടവര്‍ രണ്ടായിരത്തെഴുനൂറ്റമ്പതു പേര്.
മോശെമുഖാന്തരം യഹോവ കല്പിച്ചതുപോലെ മോശെയും അഹരോനും കെഹാത്യകുടുംബങ്ങളില്‍ എണ്ണിയവരായി സമാഗമന കൂടാരത്തില്‍ വേല ചെയ്വാനുള്ളവര് എല്ലാം ഇവര്‍ തന്നേ.
ഗേര്‍ശോന്യരില്‍ കുടുംബംകുടുംബമായും കുലംകുലമായും എണ്ണപ്പെട്ടവരോ
മുപ്പതുവയസ്സുമുതല്‍ അമ്പതു വയസ്സുവരെ സമാഗമന കൂടാരത്തില്‍ വേല ചെയ്വാന് സേവയില്‍ പ്രവേശിക്കുന്നവരായി
കുടുംബംകുടുംബമായും കുലംകുലമായും എണ്ണപ്പെട്ടവര്‍ രണ്ടായിരത്തറുനൂറ്റി മുപ്പതു പേര്.
യഹോവ കല്പിച്ചതുപോലെ മോശെയും അഹരോനും ഗേര്‍ശോന്യകുടുംബങ്ങളില്‍ എണ്ണിയവരായി സമാഗമനക്കുടാരത്തില്‍ വേല ചെയ്വാനുള്ളവര് എല്ലാം ഇവര്‍ തന്നേ.
മെരാര്‍യ്യകുടുംബങ്ങളില്‍ കുടുംബംകുടുംബമായും കുലംകുലമായും എണ്ണപ്പെട്ടവരോ
മുപ്പതു വയസ്സുമുതല്‍ അമ്പതു വയസ്സുവരെ സമാഗമനക്കുടാരത്തില്‍ വേല ചെയ്വാന് സേവയില്‍ പ്രവേശിക്കുന്നവരായി
അവരില്‍ കുടുംബംകുടുംബമായി എണ്ണപ്പെട്ടവര്‍ ആകെ മൂവായിരത്തിരുനൂറുപേര്‍.
യഹോവ മോശെമുഖാന്തരം കല്പിച്ചതുപോലെ മോശെയും അഹരോനും മെരാര്‍യ്യ കുടുംബങ്ങളില്‍ എണ്ണിയവര്‍ ഇവര്‍ തന്നേ.
മോശെയും അഹരോനും യിസ്രായേല്‍ പ്രഭുക്കന്മാരും ലേവ്യരില്‍ കുടുംബംകുടുംബമായും കുലംകുലമായും എണ്ണിയവരായി മുപ്പതു വയസ്സുമുതല്‍ അമ്പതുവയസ്സുവരെ
സമാഗമന കൂടാരത്തിലെ സേവയും ചുമട്ടുവേലയും ചെയ്വാന് പ്രവേശിച്ചവര്‍ ആകെ
എണ്ണായിരത്തഞ്ഞൂറ്റെണ്‍പതു പേര് ആയിരുന്നു.
യഹോവയുടെ കല്പനപ്രകാരം അവര്‍ മോശെ മുഖാന്തരം ഔരോരുത്തന് താന്താന്റെ വേലക്കും താന്താന്റെ ചുമട്ടിന്നും തക്കവണ്ണം എണ്ണപ്പെട്ടു; യഹോവ മോശെയോടു കല്പിച്ച പോലെ അവന് അവരെ എണ്ണി.
5
യഹോവ പിന്നെയും മോശെയോടു അരുളിച്ചെയ്തതു
സകലകുഷ്ഠരോഗിയെയും സകല സ്രവക്കാരനെയും ശവത്താല്‍ അശുദ്ധനായ ഏവനെയും പാളയത്തില്‍ നിന്നു പുറത്താക്കുവാന്‍ യിസ്രായേല്‍മക്കളോടു കല്പിക്ക.
ആണായാലും പെണ്ണായാലും അവരെ പാളയത്തില്‍നിന്നു പുറത്താക്കേണം; ഞാന്‍ അവരുടെ മദ്ധ്യേ വസിക്കയാല്‍ അവര്‍ തങ്ങളുടെ പാളയം അശുദ്ധമാക്കരുതു.
യിസ്രായേല്‍മക്കള്‍ അങ്ങനെ ചെയ്തു അവരെ പാളയത്തില്‍ നിന്നു പുറത്താക്കി; യഹോവ മോശെയോടു കല്പിച്ചതുപോലെ തന്നേ യിസ്രായേല്‍മക്കള്‍ ചെയ്തു.
യഹോവ പിന്നെയും മോശെയോടു അരുളിച്ചെയ്തതു
നീ യിസ്രായേല്‍മക്കളോടു പറകഒരു പുരുഷനോ സ്ത്രീയോ യഹോവയോടു ദ്രോഹിച്ചു മനുഷ്യരുടെ ഇടയില്‍ നടപ്പുള്ള വല്ല പാപവും ചെയ്തിട്ടു കുറ്റക്കാരായാല്‍ ചെയ്ത പാപം
അവര്‍ ഏറ്റുപറകയും തങ്ങളുടെ അകൃത്യത്തിന്നു പ്രതിശാന്തിയായി മുതലും അതിന്റെ അഞ്ചിലൊന്നും കൂട്ടി, തങ്ങള്‍ അകൃത്യം ചെയ്തവന്നു പകരം കൊടുക്കേണം.
യിസ്രായേല്‍മക്കള്‍ പുരോഹിതന്റെ അടുക്കല്‍ കൊണ്ടുവരുന്ന സകലവിശുദ്ധവസ്തുക്കളിലും ഉദര്‍ച്ചയായതൊക്കെയും അവന്നു ഇരിക്കേണം.
ആരെങ്കിലും ശുദ്ധീകരിച്ചര്‍പ്പിക്കുന്ന വസ്തുക്കള്‍ അവന്നുള്ളവയായിരിക്കേണം; ആരെങ്കിലും പുരോഹിതന്നു കൊടുക്കുന്നതെല്ലാം അവന്നുള്ളതായിരിക്കേണം.
യഹോവ പിന്നെയും മോശെയോടു അരുളിച്ചെയ്തതു.
നീ യിസ്രായേല്‍മക്കളോടു പറയേണ്ടതു എന്തെന്നാല്‍വല്ല പുരുഷന്റെയും ഭാര്യ പിഴെച്ചു അവനോടു ദ്രോഹിച്ചു,
ഒരുത്തന് അവളോടുകൂടെ ശയിക്കയും അതു അവളുടെ ഭര്‍ത്താവിന്നു വെളിപ്പെടാതെ മറവായിരിക്കയും അവള് അശുദ്ധയാകയും അവള്‍ക്കു വിരോധമായി സാക്ഷിയില്ലാതിരക്കയും
അവള് ക്രിയയില്‍ പിടിപെടാതിരിക്കയും ശങ്കാവിഷം അവനെ ബാധിച്ചു അവന് ഭാര്യയെ സംശയിക്കയും അവള് അശുദ്ധയായിരിക്കയും ചെയ്താല്‍, അല്ലെങ്കില്‍ ശങ്കാവിഷം അവനെ ബാധിച്ചു അവന് ഭാര്യയെ സംശയിക്കയും അവള് അശുദ്ധയല്ലാതിരിക്കയും ചെയ്താല്‍
ആ പുരുഷന് ഭാര്യയെ പുരോഹിതന്റെ അടുക്കല്‍ കൊണ്ടുചെല്ലേണം; അവള്‍ക്കുവേണ്ടി വഴിപാടായിട്ടു ഒരിടങ്ങഴി യവപ്പൊടിയും കൊണ്ടുചെല്ലേണം; അതിന്മേല് എണ്ണ ഒഴിക്കരുതു; കുന്തുരുക്കം ഇടുകയും അരുതു; അതു സംശയത്തിന്റെ ഭോജനയാഗമല്ലോ, അപരാധജ്ഞാപകമായ ഭോജനയാഗം തന്നേ.
പുരോഹിതന് അവളെ അടുക്കല്‍ വരുത്തി യഹോവയുടെ സന്നിധിയില്‍ നിര്‍ത്തേണം.
പുരോഹിതന് ഒരു മണ്‍പാത്രത്തില്‍ വിശുദ്ധജലം എടുക്കേണം; പുരോഹിതന് തിരുനിവാസത്തിന്റെ നിലത്തെ പൊടി കുറെ എടുത്തു ആ വെള്ളത്തില്‍ ഇടേണം.
പുരോഹിതന് സ്ത്രീയെ യഹോവയുടെ സന്നിധിയില്‍ നിര്‍ത്തി അവളുടെ തലമുടി അഴിച്ചു അപരാധജ്ഞാപകത്തിന്റെ ഭോജനയാഗം അവളുടെ കയ്യില്‍ വെക്കേണം; പുരോഹിതന്റെ കയ്യില്‍ ശാപകരമായ കൈപ്പുവെള്ളവും ഉണ്ടായിരിക്കേണം.
പുരോഹിതന് അവളെക്കൊണ്ടു സത്യം ചെയ്യിച്ചു അവളോടു പറയേണ്ടതുആരും നിന്നോടുകൂടെ ശയിക്കയും നിനക്കു ഭര്‍ത്താവുണ്ടായിരിക്കെ നീ അശുദ്ധിയിലേക്കു തിരികയും ചെയ്തിട്ടില്ല എങ്കില്‍ ശാപകരമായ ഈ കൈപ്പുവെള്ളത്തിന്റെ ദോഷം നിനക്കു വരാതിരിക്കട്ടെ.
എന്നാല്‍ നിനക്കു ഭാര്‍ത്താവുണ്ടായിരിക്കെ നീ പിഴെച്ചു അശുദ്ധയാകയും നിന്റെ ഭര്‍ത്താവല്ലാതെ മറ്റൊരു പുരുഷന് നിന്നോടുകൂടെ ശയിക്കയും ചെയ്തിട്ടുണ്ടെങ്കില്‍ -
അപ്പോള്‍ പുരോഹിതന് സ്ത്രീയെക്കൊണ്ടു ശാപസത്യം ചെയ്യിച്ചു അവളോടുയഹോവ നിന്റെ നിതംബം ക്ഷയിപ്പിക്കയും ഉദരം വീര്‍പ്പിക്കയും ചെയ്തു നിന്റെ ജനത്തിന്റെ ഇടയില്‍ നിന്നെ ശാപവും പ്രാക്കും ആക്കിത്തീര്‍ക്കട്ടെ.
ശാപകരമായ ഈ വെള്ളം നിന്റെ കുടലില്‍ ചെന്നു നിന്റെ ഉദരം വീര്‍പ്പിക്കയും നിന്റെ നിതംബം ക്ഷിയിപ്പിക്കയും ചെയ്യും എന്നു പറയേണം. അതിന്നു സ്ത്രീആമെന്‍ , ആമെന്‍ എന്നു പറയേണം.
പുരോഹിതന് ഈ ശാപങ്ങള്‍ ഒരു പുസ്തകത്തില്‍ എഴുതി കൈപ്പുവെള്ളത്തില്‍ കഴുകി കലക്കേണം.
അവന് ശാപകരമായ കൈപ്പുവെള്ളം സ്ത്രീയെ കുടിപ്പിക്കേണം; ശാപകരമായ വെള്ളം അവളുടെ ഉള്ളില്‍ ചെന്നു കൈപ്പായ്തീരും;
പുരോഹിതന് സ്ത്രീയുടെ കയ്യില്‍നിന്നു സംശയത്തിന്റെ ഭോജനയാഗം വാങ്ങി യഹോവയുടെ സന്നിധിയില്‍ നീരാജനം ചെയ്തു യാഗപീഠത്തിന്മേല്‍ അര്‍പ്പിക്കേണം.
പിന്നെ പുരോഹിതന് ഭോജനയാഗത്തില്‍ ഒരു പിടി എടുത്തു യാഗപീഠത്തിന്മേല്‍ നിവേദ്യമായി ദഹിപ്പിക്കേണം; അതിന്റെ ശേഷം സ്ത്രീയെ ആ വെള്ളം കുടിപ്പിക്കേണം.
അവള് അശുദ്ധയായി തന്റെ ഭര്‍ത്താവോടു ദ്രോഹം ചെയ്തിട്ടുണ്ടെങ്കില്‍ അവളെ വെള്ളം കുടിപ്പിച്ച ശേഷം ശാപകരമായ വെള്ളം അവളുടെ ഉള്ളില്‍ ചെന്നു കൈപ്പായ്തീരും; അവളുടെ ഉദരം വീര്‍ക്കയും നിതംബം ക്ഷയിക്കയും സ്ത്രീ തന്റെ ജനത്തിന്റെ ഇടയില്‍ ശാപഗ്രസ്തയായിരിക്കയും ചെയ്യും.
എന്നാല്‍ സ്ത്രീ അശുദ്ധയാകാതെ നിര്‍മ്മല ആകുന്നു എങ്കില്‍ അവള്‍ക്കു ദോഷം വരികയില്ല; അവള് ഗര്‍ഭം ധരിക്കും.
ഇതാകുന്നു പാതിവ്രത്യസംശയം സംബന്ധിച്ചുള്ള പ്രമാണം;
ഒരു സ്ത്രീ ഭര്‍ത്താവുണ്ടായിരിക്കെ പിഴെച്ചു അശുദ്ധയാകയോ ശങ്കാവിഷം അവനെ ബാധിച്ചു, അവന് ഭാര്യയെ സംശയിക്കയോ ചെയ്തിട്ടു അവളെ യഹോവയുടെ സന്നിധിയില്‍ നിര്‍ത്തുമ്പോള്‍ പുരോഹിതന് ഈ പ്രമാണമൊക്കെയും അവളില്‍ നടത്തേണം.
എന്നാല്‍ പുരുഷന് അകൃത്യത്തില്‍ ഔഹരിക്കാരനാകയില്ല; സ്ത്രീയോ തന്റെ അകൃത്യം വഹിക്കും.
6
യഹോവ പിന്നെയും മോശെയോടു അരുളിച്ചെയ്തതു
നീ യിസ്രായേല്‍മക്കളോടു പറയേണ്ടതെന്തെന്നാല്ഒരു പുരുഷനാകട്ടെ സ്ത്രീയാകട്ടെ യഹോവേക്കു തന്നെത്താന്‍ സമര്പ്പിക്കേണ്ടതിന്നു നാസീര്‍വ്രതം എന്ന വിശേഷ വിധിയായുള്ള വ്രതം ദീക്ഷിക്കുമ്പോള്
വീഞ്ഞും മദ്യവും വര്ജ്ജിച്ചിരിക്കേണംവീഞ്ഞിന്റെ കാടിയും മദ്യത്തിന്റെ കാടിയും കുടിക്കരുതു; മുന്തിരിപ്പഴത്തിന്റെ യാതൊരു രസവും കുടിക്കരുതു; മുന്തിരിങ്ങ പഴുത്തതാകട്ടെ ഉണങ്ങിയതാകട്ടെ തിന്നുകയുമരുതു.
തന്റെ നാസീര്വ്രതകാലത്തു ഒക്കെയും കുരുതൊട്ടു തൊലിവരെ മുന്തിരിങ്ങാകൊണ്ടു ഉണ്ടാക്കുന്നതു ഒന്നും അവന് തിന്നരുതു.
നാസീര്‍വ്രതകാലത്തൊക്കെയും ക്ഷൌരക്കത്തി അവന്റെ തലയില്‍ തൊടരുതു; യഹോവേക്കു തന്നെത്താന്‍ സമര്‍പ്പിച്ചിരിക്കുന്ന കാലം തികയുവോളം അവന് വിശുദ്ധനായിരിക്കേണംതലമുടി വളര്‍ത്തേണം.
അവന് യഹോവേക്കു തന്നെത്താന്‍ സമര്‍പ്പിച്ചിരിക്കുന്ന കാലത്തൊക്കെയും ശവത്തിന്റെ അടുക്കല്‍ ചെല്ലരുതു;
അപ്പന് , അമ്മ, സഹോദരന് , സഹോദരി എന്നിവരില്‍ ആരെങ്കിലും മരിക്കുമ്പോള്‍ അവരാല്‍ അവന് തന്നെത്താന്‍ അശുദ്ധനാകരുതു; അവന്റെ ദൈവത്തിന്റെ നാസീര്‍വ്രതം അവന്റെ തലയില്‍ ഇരിക്കുന്നു;
നാസീര്വ്രതകാലത്തു ഒക്കെയും അവന് യഹോവേക്കു വിശുദ്ധന് ആകുന്നു.
അവന്റെ അടുക്കല്‍വെച്ചു വല്ലവനും പെട്ടെന്നു മരിക്കയും അവന്റെ നാസീര്‍വ്രതമുള്ള തലയെ അശുദ്ധമാക്കുകയും ചെയ്താല്‍ അവന് തന്റെ ശുദ്ധീകരണദിവസത്തില് തല ക്ഷൌരം ചെയ്യേണം; ഏഴാം ദിവസം അവന് ക്ഷൌരം ചെയ്യേണം.
എട്ടാം ദിവസം അവന് രണ്ടു കുറുപ്രാവിനെയോ രണ്ടു പ്രാവിന് കുഞ്ഞിനെയോ പുരോഹിതന്റെ അടുക്കല്‍ സമാഗമനക്കുടാരത്തിന്റെ വാതില്ക്കല് കൊണ്ടുവരേണം.
പുരോഹിതന് ഒന്നിനെ പാപയാഗമായിട്ടും മറ്റേതിനെ ഹോമയാഗമായിട്ടും അര്‍പ്പിച്ചു ശവത്താല്‍ അവന് പിഴെച്ചതുകൊണ്ടു അവന്നു വേണ്ടി പ്രായശ്ചിത്തം കഴിച്ചു അവന്റെ തല അന്നുതന്നേ ശുദ്ധീകരിക്കേണം.
അവന് വീണ്ടും തന്റെ നാസീര്‍ വ്രതത്തിന്റെ കാലം യഹോവേക്കു വേര്‍തിരിച്ചു ഒരു വയസ്സു പ്രായമുള്ള ഒരു ആട്ടിന്‍ കുട്ടിയെ അകൃത്യയാഗമായി കൊണ്ടുവരേണം അവന്റെ നാസീര്‍വ്രതം അശുദ്ധമായിപ്പോയതുകൊണ്ടു മുമ്പിലത്തെ കാലം തള്ളിപ്പോകേണം.
വ്രതസ്ഥന്റെ പ്രമാണം ആവിതുഅവന്റെ നാസീര്വ്രതത്തിന്റെ കാലം തികയുമ്പോള്‍ അവനെ സമാഗമനക്കുടാരത്തിന്റെ വാതില്ക്കല് കൊണ്ടുവരേണം.
അവന് യഹോവേക്കു വഴിപാടായി ഹോമയാഗത്തിന്നു ഒരു വയസ്സു പ്രായമുള്ള ഊനമില്ലാത്ത ഒരു ആണാട്ടിന് കുട്ടി, പാപയാഗത്തിന്നു ഒരു വയസ്സു പ്രായമുള്ള ഒരു പെണ്ണാട്ടിന് കുട്ടി, സമാധാനയാഗത്തിന്നു ഊനമില്ലാത്ത ഒരു ആട്ടുകൊറ്റന് ,
ഒരു കൊട്ടയില്‍, എണ്ണചേര്‍ത്തു നേരിയ മാവുകൊണ്ടുണ്ടാക്കിയ പുളിപ്പില്ലാത്ത ദോശ, എണ്ണപുരട്ടിയ പുളിപ്പില്ലാത്ത വട എന്നിവയും അവയുടെ ഭോജനയാഗവും പാനീയയാഗങ്ങളും അര്‍പ്പിക്കേണം.
പുരോഹിതന് അവയെ യഹോവയുടെ സന്നിധിയില്‍ കൊണ്ടുവന്നു അവന്റെ പാപയാഗവും ഹോമയാഗവും അര്‍പ്പിക്കേണം.
അവന് ആട്ടുകൊറ്റനെ കൊട്ടയിലെ പുളിപ്പില്ലാത്ത അപ്പത്തോടുകൂടെ യഹോവേക്കു സമാധാന യാഗമായി അര്‍പ്പിക്കേണം; പുരോഹിതന് അതിന്റെ ഭോജനയാഗവും പാനീയയാഗവും കൂടെ അര്‍പ്പിക്കേണം.
പിന്നെ വ്രതസ്ഥന് സമാഗമനക്കുടാരത്തിന്റെ വാതില്‍ക്കല്‍വെച്ചു തന്റെ വ്രതമുള്ള തല ക്ഷൌരം ചെയ്തു തന്റെ വ്രതമുള്ള തലമുടി എടുത്തു സമാധാനയാഗത്തിന് കീഴുള്ള തീയില്‍ ഇടേണം;
വ്രതസ്ഥന് തന്റെ വ്രതമുള്ള തല ക്ഷൌരം ചെയ്തശേഷം പുരോഹിതന് ആട്ടുകൊറ്റന്റെ വേവിച്ച കൈക്കുറകും കൊട്ടയില്‍നിന്നു പുളിപ്പില്ലാത്ത ഒരു ദോശയും പുളിപ്പില്ലാത്ത ഒരു വടയും എടുത്തു അവയെ വ്രതസ്ഥന്റെ കൈയില്‍ വെക്കേണം.
പുരോഹിതന് അവയെ യഹോവയുടെ സന്നിധിയില്‍ നീരാജനം ചെയ്യേണം; ഇതു നീരാജനം ചെയ്ത നെഞ്ചോടും ഉദര്‍ച്ച ചെയ്ത കൈക്കുറകോടും കൂടെ പുരോഹിതന്നു വേണ്ടി വിശുദ്ധമാകുന്നു; അതിന്റെ ശേഷം വ്രതസ്ഥന്നു വീഞ്ഞു കുടിക്കാം.
നാസീര്‍വ്രതം ദീക്ഷിക്കുന്ന വ്രതസ്ഥന്റെയും അവന് തന്റെ പ്രാപ്തിപോലെ കൊടുക്കുന്നതു കൂടാതെ തന്റെ നാസീര്‍വ്രതം ഹേതുവായി യഹോവേക്കു കഴിക്കേണ്ടുന്ന വഴിപാടിന്റെയും പ്രമാണം ഇതു തന്നേ. അവന് ദീക്ഷിച്ച വ്രതംപോലെ തന്റെ നാസീര്വ്രതത്തിന്റെ പ്രമാണത്തിന്നു അനുസരണയായി തന്നേ അവന് ചെയ്യേണം.
യഹോവ പിന്നെയും മോശെയോടു അരുളിച്ചെയ്തതു
നീ അഹരോനോടും പുത്രന്മാരോടും പറയേണ്ടതുനിങ്ങള് യിസ്രായേല്‍ മക്കളെ അനുഗ്രഹിച്ചു ചൊല്ലേണ്ടതു എന്തെന്നാല്‍
യഹോവ നിന്നെ അനുഗ്രഹിച്ചു കാക്കുമാറാകട്ടെ;
യഹോവ തിരുമുഖം നിന്റെ മേല്‍ പ്രകാശിപ്പിച്ചു നിന്നോടു കൃപയുള്ളവനാകട്ടെ;
യഹോവ തിരുമുഖം നിന്റെ മേല്‍ ഉയര്‍ത്തി നിനക്കു സമാധാനം നലകുമാറാകട്ടെ.
ഇങ്ങനെ അവര്‍ യിസ്രായേല്‍മക്കളുടെ മേല്‍ എന്റെ നാമം വെക്കേണം; ഞാന്‍ അവരെ അനുഗ്രഹിക്കും.
7
മോശെ തിരുനിവാസം നിവിര്‍ത്തുകഴിഞ്ഞിട്ടു അതും അതിന്റെ ഉപകരണങ്ങളൊക്കെയും അഭിഷേകം ചെയ്തു ശുദ്ധീകരിക്കയും യാഗപീഠത്തെയും അതിന്റെ സകലപാത്രങ്ങളെയും അഭിഷേകം കഴിച്ചു ശുദ്ധീകരിക്കയും ചെയ്ത ദിവസം
തങ്ങളുടെ പിതൃഭവനങ്ങളില്‍ പ്രധാനികളും ഗോത്രപ്രഭുക്കന്മാരും എണ്ണപ്പെട്ടവരുടെ മേല്‍വിചാരകന്മാരും ആയ യിസ്രായേല്‍പ്രഭുക്കന്മാര്‍ വഴിപാടു കഴിച്ചു.
അവര്‍ വഴിപാടായിട്ടു ഈരണ്ടു പ്രഭുക്കന്മാര് ഔരോ വണ്ടിയും ഔരോരുത്തന് ഔരോ കാളയും ഇങ്ങനെ കൂടുള്ള ആറു വണ്ടിയും പന്ത്രണ്ടു കാളയും യഹോവയുടെ സന്നിധിയില്‍ തിരുനിവാസത്തിന്റെ മുമ്പില്‍ കൊണ്ടുവന്നു.
അപ്പോള്‍ യഹോവ മോശെയോടു
അവരുടെ പക്കല്‍നിന്നു അവയെ വാങ്ങുക. അവ സമാഗമനക്കുടാരത്തിന്റെ ഉപയോഗത്തിന്നു ഇരിക്കട്ടെ; അവയെ ലേവ്യരില്‍ ഔരോരുത്തന്നു അവനവന്റെ വേലകൂ തക്കവണ്ണം കൊടുക്കേണം എന്നു കല്പിച്ചു.
മോശെ വണ്ടികളെയും കാളകളെയും വാങ്ങി ലേവ്യര്‍ക്കും കൊടുത്തു. രണ്ടു വണ്ടിയും നാലു കാളയെയും അവന് ഗേര്‍ശോന്യര്‍ക്കും അവരുടെ വേലെക്കു തക്കവണ്ണം കൊടുത്തു.
നാലുവണ്ടിയും എട്ടുകാളയെയും അവന് മെരാര്‍യ്യര്‍ക്കും പുരോഹിതനായ അഹരോന്റെ പുത്രന് ഈഥാമാരിന്റെ കൈക്കീഴ് അവര്‍ക്കുംള്ള വേലെക്കു തക്കവണ്ണം കൊടുത്തു.
കെഹാത്യര്‍ക്കും അവന് ഒന്നും കൊടുത്തില്ല; അവരുടെ വേല വിശുദ്ധമന്ദിരം സംബന്ധിച്ചുള്ളതും തോളില്‍ ചുമക്കുന്നതും ആയിരുന്നു.
യാഗപീഠം അഭിഷേകം ചെയ്ത ദിവസം പ്രഭുക്കന്മാര് പ്രതിഷ്ഠെക്കുള്ള വഴിപാടു കൊണ്ടുവന്നു; യാഗപീഠത്തിന്റെ മുമ്പാകെ പ്രഭുക്കന്മാര് തങ്ങളുടെ വഴിപാടു കൊണ്ടുവന്നു.
അപ്പോള്‍ യഹോവ മോശെയോടുയാഗപീഠത്തിന്റെ പ്രതിഷ്ഠെക്കായി ഔരോ പ്രഭു ഔരോ ദിവസം താന്താന്റെ വഴിപാടു കൊണ്ടുവരേണം എന്നു കല്പിച്ചു.
ഒന്നാം ദിവസം വഴിപാടു കഴിച്ചവന് യെഹൂദാഗോത്രത്തില്‍ അമ്മീനാദാബിന്റെ മകനായ നഹശോന്‍ .
അവന്റെ വഴിപാടു വിശുദ്ധമന്ദിരത്തിലെ തൂക്കപ്രകാരം നൂറ്റിമുപ്പതു ശേക്കെല്‍ തൂക്കമുള്ള ഒരു വെള്ളിത്തളിക, എഴുപതു ശേക്കെല്‍ തൂക്കമുള്ള ഒരു വെള്ളിക്കിണ്ണം - അവ രണ്ടും ഭോജനയാഗത്തിന്നായി എണ്ണ ചേര്‍ത്ത നേരിയ മാവുകൊണ്ടു നിറഞ്ഞിരുന്നു -
ധൂപവര്‍ഗ്ഗം നിറഞ്ഞതും പത്തു ശേക്കെല്‍ തൂക്കം ഉള്ളതുമായ ഒരു പൊന്‍ കലശം,
ഹോമയാഗത്തിന്നായി ഒരു കാളക്കിടാവു, ഒരു ആട്ടുകൊറ്റന് , ഒരു വയസ്സു പ്രായമുള്ള ഒരു ആണ്‍കുഞ്ഞാടു,
പാപയാഗത്തിന്നായി ഒരു കോലാട്ടുകൊറ്റന് , സമാധാനയാഗത്തിന്നായി രണ്ടു കാള,
അഞ്ചു ആട്ടുകൊറ്റന് , അഞ്ചു കോലാട്ടുകൊറ്റന് , ഒരു വയസ്സു പ്രായമുള്ള അഞ്ചു ചെമ്മരിയാട്ടിന്‍ കുട്ടി; ഇതു അമ്മീനാദാബിന്റെ മകനായ നഹശോന്റെ വഴിപാടു.
രണ്ടാം ദിവസം യിസ്സാഖാരിന്റെ മക്കളുടെ പ്രഭുവായ സൂവാരിന്റെ മകന് നെഥനയേല്‍ വഴിപാടു കഴിച്ചു.
അവന് വഴിപാടു കഴിച്ചതുവിശുദ്ധമന്ദിരത്തിലെ തൂക്കപ്രകാരം നൂറ്റിമുപ്പതു ശേക്കെല്‍ തൂക്കമുള്ള ഒരു വെള്ളിത്തളിക, എഴുപതു ശേക്കെല്‍ തൂക്കമുള്ള ഒരു വെള്ളിക്കിണ്ണം - ഇവ രണ്ടും ഭോജനയാഗത്തിന്നായി എണ്ണചേര്‍ത്ത നേരിയ മാവുകൊണ്ടു നിറഞ്ഞിരുന്നു -
ധൂപവര്‍ഗ്ഗം നിറഞ്ഞതും പത്തു ശേക്കെല്‍ തൂക്കമുള്ളതുമായ ഒരു പൊന്‍ കലശം,
ഹോമയാഗത്തിന്നായി ഒരു കാളക്കിടാവു, ഒരു ആട്ടുകൊറ്റന് , ഒരു വയസ്സു പ്രായമുള്ള ഒരു കുഞ്ഞാടു,
പാപയാഗത്തിന്നായി ഒരു കോലാട്ടുകൊറ്റന് ,
സമാധാനയാഗത്തിന്നായി രണ്ടു കാള, അഞ്ചു ആട്ടുകൊറ്റന് , അഞ്ചു കോലാട്ടുകൊറ്റന് , ഒരു വയസ്സു പ്രായമുള്ള അഞ്ചു കുഞ്ഞാടു; ഇതു സൂവാരിന്റെ മകനായ നെഥനയേലിന്റെ വഴിപാടു.
മൂന്നാം ദിവസം സെബൂലൂന്റെ മക്കളുടെ പ്രഭുവായ ഹേലോന്റെ മകന് എലീയാബ് വഴിപാടു കഴിച്ചു.
അവന്റെ വഴിപാടു വിശുദ്ധമന്ദിരത്തിലെ തൂക്കപ്രകാരം നൂറ്റിമുപ്പതു ശേക്കെല്‍ തൂക്കമുള്ള ഒരു വെള്ളിത്തളിക, എഴുപതു ശേക്കെല്‍ തൂക്കമുള്ള ഒരു വെള്ളിക്കിണ്ണം - ഇവ രണ്ടും ഭോജനയാഗത്തിന്നായി എണ്ണചേര്‍ത്ത നേരിയ മാവുകൊണ്ടു നിറഞ്ഞിരുന്നു -
ധൂപവര്‍ഗ്ഗം നിറഞ്ഞതും പത്തു ശേക്കെല്‍ തൂക്കം ഉള്ളതുമായ ഒരു പൊന്‍ കലശം,
ഹോമയാഗത്തിന്നായി ഒരു കാളക്കിടാവു, ഒരു ആട്ടുകൊറ്റന് ; ഒരു വയസ്സു പ്രായമുള്ള ഒരു കുഞ്ഞാടു,
പാപയാഗത്തിന്നായി ഒരു കോലാട്ടുകൊറ്റന് ,
സമാധാനയാഗത്തിന്നായി രണ്ടു കാള, അഞ്ചു ആട്ടുകൊറ്റന് , അഞ്ചു കോലാട്ടുകൊറ്റന് , ഒരു വയസ്സു പ്രായമുള്ള അഞ്ചു കുഞ്ഞാടു; ഇതു ഹേലോന്റെ മകന് എലീയാബിന്റെ വഴിപാടു.
നാലാം ദിവസം രൂബേന്റെ മക്കളുടെ പ്രഭുവായ ശെദേയൂരിന്റെ മകന് എലീസൂര്‍ വഴിപാടു കഴിച്ചു.
അവന്റെ വഴിപാടു വിശുദ്ധമന്ദിരത്തിലെ തൂക്കപ്രകാരം നൂറ്റി മുപ്പതു ശേക്കെല്‍ തൂക്കമുള്ള ഒരു വെള്ളിത്തളിക, എഴുപതു ശേക്കെല്‍ തൂക്കമുള്ള ഒരു വെള്ളിക്കിണ്ണം - ഇവ രണ്ടും ഭോജനയാഗത്തിന്നായി എണ്ണ ചേര്‍ത്ത നേരിയ മാവുകൊണ്ടു നിറഞ്ഞിരുന്നു -
ധൂപവര്‍ഗ്ഗം നിറഞ്ഞതും പത്തു ശേക്കെല്‍ തൂക്കമുള്ളതുമായ ഒരു പൊന്‍ കലശം,
ഹോമയാഗത്തിന്നായി ഒരു കാളക്കിടാവു, ഒരു ആട്ടുകൊറ്റന് , ഒരു വയസ്സു പ്രായമുള്ള ഒരു കുഞ്ഞാടു,
പാപയാഗത്തിന്നായി ഒരു കോലാട്ടുകൊറ്റന് ,
സമാധാനയാഗത്തിന്നായി രണ്ടു കാള, അഞ്ചു ആട്ടുകൊറ്റന് , അഞ്ചു കോലാട്ടുകൊറ്റന് , ഒരു വയസ്സു പ്രായമുള്ള അഞ്ചു കുഞ്ഞാടു; ഇതു ശെദേയൂരിന്റെ മകന് എലീസൂരിന്റെ വഴിപാടു.
അഞ്ചാം ദിവസം ശിമെയോന്റെ മക്കളുടെ പ്രഭുവായ സൂരീശദ്ദായിയുടെ മകന് ശെലൂമീയേല്‍ വഴിപാടു കഴിച്ചു.
അവന്റെ വഴിപാടു വിശുദ്ധമന്ദിരത്തിലെ തൂക്കപ്രാകരം നൂറ്റിമുപ്പതു ശേക്കെല്‍ തൂക്കമുള്ള ഒരു വെള്ളിത്തളിക, എഴുപതു ശേക്കെല്‍ തൂക്കമുള്ള ഒരു വെള്ളിക്കിണ്ണം - ഇവ രണ്ടും ഭോജനയാഗത്തിന്നായി എണ്ണചേര്‍ത്ത നേരിയ മാവു കൊണ്ടു നിറഞ്ഞിരുന്നു -
ധൂപവര്‍ഗ്ഗം നിറഞ്ഞതും പത്തു ശേക്കെല്‍ തൂക്കമുള്ളതുമായ ഒരു പൊന്‍ കലശം,
ഹോമയാഗത്തിന്നായി ഒരു കാളക്കിടാവു, ഒരു ആട്ടുകൊറ്റന് , ഒരു വയസ്സു പ്രായമുള്ള ഒരു കുഞ്ഞാടു,
പാപയാഗത്തിന്നായി ഒരു കോലാട്ടുകൊറ്റന് , സമാധാനയാഗത്തിന്നായി രണ്ടു കാള,
അഞ്ചു ആട്ടുകൊറ്റന് , അഞ്ചു കോലാട്ടുകൊറ്റന് , ഒരു വയസ്സു പ്രായമുള്ള അഞ്ചു കുഞ്ഞാടു. ഇതു സൂരീശദ്ദായിയുടെ മകന് ശെലൂമീയേലിന്റെ വഴിപാടു.
ആറാം ദിവസം ഗാദിന്റെ മക്കളുടെ പ്രഭുവായ ദെയൂവേലിന്റെ മകന് എലീയാസാഫ് വഴിപാടു കഴിച്ചു.
അവന്റെ വഴിപാടു വിശുദ്ധമന്ദിരത്തിലെ തൂക്കപ്രകാരം നൂറ്റിമുപ്പതു ശേക്കെല്‍ തൂക്കമുള്ള ഒരു വെള്ളിത്തളിക, എഴുപതു ശേക്കെല്‍ തൂക്കമുള്ള ഒരു വെള്ളിക്കിണ്ണം - ഇവ രണ്ടും ഭോജന യാഗത്തിന്നായി എണ്ണചേര്‍ത്ത നേരിയ മാവു കൊണ്ടു നിറഞ്ഞിരുന്നു -
ധൂപവര്‍ഗ്ഗം നിറഞ്ഞതും പത്തു ശേക്കെല്‍ തൂക്കമുള്ളതുമായ ഒരു പൊന്‍ കലശം,
ഹോമയാഗത്തിന്നായി ഒരു കാളക്കിടാവു, ഒരു ആട്ടുകൊറ്റന് , ഒരു വയസ്സു പ്രായമുള്ള ഒരു കുഞ്ഞാടു,
പാപയാഗത്തിന്നായി ഒരു കോലാട്ടുകൊറ്റന് ,
സമാധാനയാഗത്തിന്നായി രണ്ടു കാള, അഞ്ചു ആട്ടുകൊറ്റന് , അഞ്ചു കോലാട്ടുകൊറ്റന് , ഒരു വയസ്സു പ്രായമുള്ള അഞ്ചു കുഞ്ഞാടു. ഇതു ദെയൂവേലിന്റെ മകന് എലീയാസാഫിന്റെ വഴിപാടു.
ഏഴാം ദിവസം എഫ്രയീമിന്റെ മക്കളുടെ പ്രഭുവായ അമ്മീഹൂദിന്റെ മകന് എലീശാമാ വഴിപാടു കഴിച്ചു.
അവന്റെ വഴിപാടു വിശുദ്ധമന്ദിരത്തിലെ തൂക്കപ്രാകരം നൂറ്റിമുപ്പതു ശേക്കെല്‍ തൂക്കമുള്ള ഒരു വെള്ളിത്തളിക, എഴുപതു ശേക്കെല്‍ തൂക്കമുള്ള ഒരു വെള്ളിക്കിണ്ണം - ഇവ രണ്ടും ഭോജനയാഗത്തിന്നായി എണ്ണചേര്‍ത്ത നേരിയ മാവുകൊണ്ടു നിറഞ്ഞിരുന്നു -
ധൂപവര്‍ഗ്ഗം നിറഞ്ഞതും പത്തു ശേക്കെല്‍ തൂക്കം ഉള്ളതുമായ ഒരു പൊന്‍ കലശം,
ഹോമയാഗത്തിന്നായി ഒരു കാളക്കിടാവു, ഒരു ആട്ടുകൊറ്റന് , ഒരു വയസ്സുപ്രായമുള്ള ഒരു കുഞ്ഞാടു,
പാപയാഗത്തിന്നായി ഒരു കോലാട്ടുകൊറ്റന് ,
സമാധാനയാഗത്തിന്നായി രണ്ടു കാള, അഞ്ചു ആട്ടുകൊറ്റന് , അഞ്ചു കോലാട്ടുകൊറ്റന് , ഒരു വയസ്സു പ്രായമുള്ള അഞ്ചു കുഞ്ഞാടു. ഇതു അമ്മീഹൂദിന്റെ മകന് എലീശാമായുടെ വഴിപാടു.
എട്ടാം ദിവസം മനശ്ശെയുടെ മക്കളുടെ പ്രഭുവായ പെദാസൂരിന്റെ മകന് ഗമലീയേല്‍ വഴിപാടു കഴിച്ചു.
അവന്റെ വഴിപാടു വിശുദ്ധമന്ദിരത്തിലെ തൂക്കപ്രകാരം നൂറ്റിമുപ്പതു ശേക്കെല്‍ തൂക്കമുള്ള ഒരു വെള്ളിത്തളിക, എഴുപതു ശേക്കെല്‍ തൂക്കമുള്ള ഒരു വെള്ളിക്കിണ്ണം - ഇവരണ്ടും ഭോജനയാഗത്തിന്നായി എണ്ണ ചേര്‍ത്ത നേരിയ മാവുകൊണ്ടു നിറഞ്ഞിരുന്നു -
ധൂപവര്‍ഗ്ഗം നിറഞ്ഞതും പത്തു ശേക്കെല്‍ തൂക്കമുള്ളതുമായ ഒരു പൊന്‍ കലശം,
ഹോമയാഗത്തിന്നായി ഒരു കാളക്കിടാവു, ഒരു ആട്ടുകൊറ്റന് , ഒരു വയസ്സു പ്രായമുള്ള ഒരു കുഞ്ഞാടു,
പാപയാഗത്തിന്നായി ഒരു കോലാട്ടുകൊറ്റന് ,
സമാധാന യാഗത്തിന്നായി രണ്ടു കാള, അഞ്ചു ആട്ടുകൊറ്റന് , അഞ്ചു കോലാട്ടുകൊറ്റന് , ഒരു വയസ്സു പ്രായമുള്ള അഞ്ചു കുഞ്ഞാടു; ഇതു പെദാസൂരിന്റെ മകന് ഗമലീയേലിന്റെ വഴിപാടു.
ഒമ്പതാം ദിവസം ബെന്യാമീന്റെ മക്കളുടെ പ്രഭുവായ ഗിദെയോനിയുടെ മകന് അബീദാന്‍ വഴിപാടു കഴിച്ചു.
അവന്റെ വഴിപാടു വിശുദ്ധമന്ദിരത്തിലെ തൂക്കപ്രാകരം നൂറ്റിമുപ്പതു ശേക്കെല്‍ തൂക്കമുള്ള ഒരു വെള്ളിത്തളിക, എഴുപതു ശേക്കെല്‍ തൂക്കമുള്ള ഒരു വെള്ളിക്കിണ്ണം - ഇവ രണ്ടും ഭോജനയാഗത്തിന്നായി എണ്ണ ചേര്‍ത്ത നേരിയ മാവുകൊണ്ടു നിറഞ്ഞിരുന്നു -
ധൂപവര്‍ഗ്ഗം നിറഞ്ഞതും പത്തു ശേക്കെല്‍ തൂക്കമുള്ളതുമായ ഒരു പൊന്‍ കലശം,
ഹോമയാഗത്തിന്നായി, ഒരു കാളക്കിടാവു, ഒരു ആട്ടുകൊറ്റന് , ഒരു വയസ്സു പ്രായമുള്ള ഒരു കുഞ്ഞാടു,
പാപയാഗത്തിന്നായി ഒരു കോലാട്ടുകൊറ്റന് ,
സമാധാനയാഗത്തിന്നായി രണ്ടു കാള, അഞ്ചു ആട്ടുകൊറ്റന് , അഞ്ചു കോലാട്ടുകൊറ്റന് , ഒരു വയസ്സു പ്രായമുള്ള അഞ്ചു കുഞ്ഞാടു. ഇതു ഗിദെയോനിയുടെ മകന് അബീദാന്റെ വഴിപാടു.
പത്താം ദിവസം ദാന്റെ മക്കളുടെ പ്രഭുവായ അമ്മീശദ്ദായിയുടെ മകന് അഹീയേസെര്‍ വഴിപാടു കഴിച്ചു.
അവന്റെ വഴിപാടു വിശുദ്ധമന്ദിരത്തിലെ തൂക്കപ്രകാരം നൂറ്റിമുപ്പതു ശേക്കെല്‍ തൂക്കമുള്ള ഒരു വെള്ളിത്തളിക, എഴുപതു ശേക്കെല്‍ തൂക്കമുള്ള ഒരു വെള്ളിക്കിണ്ണം - ഇവ രണ്ടും ഭോജന യാഗത്തിന്നായി എണ്ണ ചേര്‍ത്ത നേരിയ മാവുകൊണ്ടു നിറഞ്ഞിരുന്നു -
ധൂപവര്‍ഗ്ഗം നിറഞ്ഞതും പത്തു ശേക്കെല്‍ തൂക്കം ഉള്ളതുമായ ഒരു പൊന്‍ കലശം,
ഹോമയാഗത്തിന്നായി ഒരു കാളക്കിടാവു, ഒരു ആട്ടുകൊറ്റന് , ഒരു വയസ്സു പ്രായമുള്ള ഒരു കുഞ്ഞാടു,
പാപയാഗത്തിന്നായി ഒരു കോലാട്ടുകൊറ്റന് ,
സമാധാനയാഗത്തിന്നായി രണ്ടു കാള, അഞ്ചു ആട്ടുകൊറ്റന് , അഞ്ചു കോലാട്ടുകൊറ്റന് , ഒരു വയസ്സു പ്രായമുള്ള അഞ്ചു കുഞ്ഞാടു. ഇതു അമ്മീശദ്ദായിയുടെ മകന് അഹീയേസെരിന്റെ വഴിപാടു.
പതിനൊന്നാം ദിവസം ആശേരിന്റെ മക്കളുടെ പ്രഭുവായ ഒക്രാന്റെ മകന് പഗീയേല്‍ വഴിപാടു കഴിച്ചു.
അവന്റെ വഴിപാടു വിശുദ്ധമന്ദിരത്തിലെ തൂക്കപ്രകാരം നൂറ്റിമുപ്പതു ശേക്കെല്‍ തൂക്കമുള്ള ഒരു വെള്ളിത്തളിക, എഴുപതു ശേക്കെല്‍ തൂക്കമുള്ള ഒരു വെള്ളിക്കിണ്ണം - ഇവ രണ്ടും ഭോജന യാഗത്തിന്നായി എണ്ണചേര്‍ത്ത നേരിയ മാവു കൊണ്ടു നിറഞ്ഞിരുന്നു -
ധൂപവര്‍ഗ്ഗം നിറഞ്ഞതും പത്തു ശേക്കെല്‍ തൂക്കമുള്ളതുമായ ഒരു പൊന്‍ കലശം,
ഹോമയാഗത്തിന്നായി ഒരു കാളക്കിടാവു, ഒരു ആട്ടുകൊറ്റന് , ഒരു വയസ്സു പ്രായമുള്ള ഒരു കുഞ്ഞാടു,
പാപയാഗത്തിന്നായി ഒരു കോലാട്ടുകൊറ്റന് ,
സമാധാനയാഗത്തിന്നായി രണ്ടു കാള, അഞ്ചു ആട്ടുകൊറ്റന് , അഞ്ചു കോലാട്ടുകൊറ്റന് , ഒരു വയസ്സു പ്രായമുള്ള അഞ്ചു കുഞ്ഞാടു. ഇതു ഒക്രാന്റെ മകനായ പഗീയേലിന്റെ വഴിപാടു.
പന്ത്രണ്ടാം ദിവസം നഫ്താലിയുടെ മക്കളുടെ പ്രഭുവായ ഏനാന്റെ മകന് അഹീര വഴിപാടു കഴിച്ചു.
അവന്റെ വഴിപാടു വിശുദ്ധമന്ദിരത്തിലെ തൂക്കപ്രകാരം നൂറ്റിമുപ്പതു ശേക്കെല്‍ തൂക്കമുള്ള ഒരു വെള്ളിത്തളിക, എഴുപതു ശേക്കെല്‍ തൂക്കമുള്ള ഒരു വെള്ളിക്കിണ്ണം - ഇവരണ്ടും ഭോജനയാഗത്തിന്നായി എണ്ണചേര്‍ത്ത നേരിയ മാവുകൊണ്ടു നിറഞ്ഞിരുന്നു -
ധൂപവര്‍ഗ്ഗം നിറഞ്ഞതും പത്തു ശേക്കെല്‍ തൂക്കമുള്ളതുമായ ഒരു പൊന്‍ കലശം,
ഹോമയാഗത്തിന്നായി ഒരു കാളക്കിടാവു, ഒരു ആട്ടുകൊറ്റന് , ഒരു വയസ്സുപ്രായമുള്ള ഒരു കുഞ്ഞാടു,
പാപയാഗത്തിന്നായി ഒരു കോലാട്ടുകൊറ്റന് ,
സമാധാനയാഗത്തിന്നായി രണ്ടു കാള, അഞ്ചു ആട്ടുകൊറ്റന് , അഞ്ചു കോലാട്ടുകൊറ്റന് , ഒരു വയസ്സു പ്രായമുള്ള അഞ്ചു കുഞ്ഞാടു. ഇതു ഏനാന്റെ മകന് അഹീരയുടെ വഴിപാടു.
യാഗപീഠം അഭിഷേകം ചെയ്ത ദിവസം യിസ്രായേല്‍ പ്രഭുക്കന്മാരുടെ പ്രതിഷ്ഠവഴിപാടു ഇതു ആയിരുന്നു; വെള്ളിത്തളിക പന്ത്രണ്ടു, വെള്ളിക്കിണ്ണം പന്ത്രണ്ടു,
പൊന്‍ കലശം പന്ത്രണ്ടു, വെള്ളിത്തളിക ഒന്നിന്നു തൂക്കം നൂറ്റിമുപ്പതു ശേക്കെല്‍; കിണ്ണം ഒന്നിന്നു എഴുപതു ശേക്കെല്‍; ഇങ്ങനെ വെള്ളിപ്പാത്രങ്ങള്‍ ആകെ വിശുദ്ധമന്ദിരത്തിലെ തൂക്കപ്രകാരം രണ്ടായിരത്തി നാനൂറു ശേക്കെല്‍.
ധൂപവര്‍ഗ്ഗം നിറഞ്ഞ പൊന്‍ കലശം പന്ത്രണ്ടു; ഔരോന്നു വിശുദ്ധമന്ദിരത്തിലെ തൂക്കപ്രകാരം പത്തു ശേക്കെല്‍ വീതം കലശങ്ങളുടെ പൊന്നു ആകെ നൂറ്റിരുപതു ശേക്കെല്‍.
ഹോമയാഗത്തിന്നുള്ള നാല്ക്കാലികള് എല്ലാംകൂടി കാളക്കിടാവു പന്ത്രണ്ടു, ആട്ടുകൊറ്റന് പന്ത്രണ്ടു, ഒരു വയസ്സു പ്രായമുള്ള കുഞ്ഞാടു പന്ത്രണ്ടു, അവയുടെ ഭോജനയാഗം, പാപയാഗത്തിന്നായി കോലാട്ടുകൊറ്റന് പന്ത്രണ്ടു;
സമാധാനയാഗത്തിന്നായി നാല്ക്കാലികള് എല്ലാംകൂടി കാള ഇരുപത്തിനാലു, ആട്ടുകൊറ്റന് അറുപതു, കോലാട്ടുകൊറ്റന് അറുപതു, ഒരു വയസ്സു പ്രായമുള്ള കുഞ്ഞാടു അറുപതു; യാഗപീഠത്തെ അഭിഷേകം ചെയ്തശേഷം അതിന്റെ പ്രതിഷ്ഠെക്കുള്ള വഴിപാടു ഇതു തന്നേ.
മോശെ തിരുമുമ്പില്‍ സംസാരിപ്പാന്‍ സമാഗമനക്കുടാരത്തില്‍ കടക്കുമ്പോള്‍ അവന് സാക്ഷ്യപെട്ടകത്തിന്മേലുള്ള കൃപാസനത്തിങ്കല്‍ നിന്നു രണ്ടു കെരൂബുകളുടെ നടുവില്‍നിന്നു തന്നോടു സംസാരിക്കുന്ന തിരുശബ്ദം കേട്ടു; അങ്ങനെ അവന് അവനോടു സംസാരിച്ചു.
8
യഹോവ മോശെയോടു അരുളിച്ചെയ്തതു
ദീപം കൊളുത്തുമ്പോള്‍ ദീപം ഏഴും നിലവിളക്കിന്റെ മുന്‍ വശത്തോട്ടു വെളിച്ചംകൊടുക്കേണം എന്നു അഹരോനോടു പറക.
അഹരോന് അങ്ങനെ ചെയ്തു; യഹോവ മോശെയോടു കല്പിച്ചതുപോലെ തന്നേ അവന് നിലവിളക്കിന്റെ ദീപം മുന്‍ വശത്തേക്കു തിരിച്ചുകൊളുത്തി.
നിലവിളക്കിന്റെ പണിയോ, അതു പൊന്നുകൊണ്ടു അടിച്ചുണ്ടാക്കിയതായിരുന്നു; അതിന്റെ ചുവടുമുതല്‍ പുഷ്പംവരെ അടിപ്പുപണി തന്നേ; യഹോവ മോശെയെ കാണിച്ച മാതൃകപോലെ തന്നേ അവന് നിലവിളകൂ ഉണ്ടാക്കി.
യഹോവ പിന്നെയും മോശെയോടു അരുളിച്ചെയ്തതെന്തെന്നാല്‍
ലേവ്യരെ യിസ്രായേല്‍മക്കളുടെ ഇടയില്‍നിന്നു എടുത്തു ശുചീകരിക്ക.
അവരെ ശുചീകരിക്കേണ്ടതിന്നു ഇങ്ങനെ ചെയ്യേണംപാപപരിഹാരജലം അവരുടെ മേല്‍ തളിക്കേണം; അവര്‍ സര്‍വ്വാംഗം ക്ഷൌരം ചെയ്തു വസ്ത്രം അലക്കി ഇങ്ങനെ തങ്ങളെത്തന്നേ ശുചീകരിക്കേണം.
അതിന്റെ ശേഷം അവര്‍ ഒരു കാളക്കിടാവിനെയും അതിന്റെ ഭോജനയാഗമായി എണ്ണചേര്‍ത്ത നേരിയ മാവും എടുക്കേണം; പാപയാഗത്തിന്നായി നീ വേറെ ഒരു കാളക്കിടാവിനെയും എടുക്കേണം.
ലേവ്യരെ സമാഗമനക്കുടാരത്തിന്റെ മുമ്പാകെ വരുത്തേണം; യിസ്രായേല്‍മക്കളുടെ സഭയെ മുഴുവനും ഒരുമിച്ചു കൂട്ടേണം.
പിന്നെ ലേവ്യരെ യഹോവയുടെ സന്നിധിയില്‍ നിര്‍ത്തേണം; യിസ്രായേല്‍മക്കള്‍ ലേവ്യരുടെ മേല്‍ കൈ വെക്കേണം.
യഹോവയുടെ വേല ചെയ്യേണ്ടതിന്നു അഹരോന് ലേവ്യരെ യഹോവയുടെ സന്നിധിയില്‍ യിസ്രായേല്‍മക്കളുടെ നീരാജനയാഗമായി അര്‍പ്പിക്കേണം.
ലേവ്യര്‍ കാളക്കിടാക്കളുടെ തലയില്‍ കൈ വെക്കേണം; പിന്നെ ലേവ്യര്‍ക്കുംവേണ്ടി പ്രായശ്ചിത്തം കഴിക്കേണ്ടതിന്നു നീ യഹോവേക്കു ഒന്നിനെ പാപയാഗമായിട്ടും മറ്റേതിനെ ഹോമയാഗമായിട്ടും അര്‍പ്പിക്കേണം.
നീ ലേവ്യരെ അഹരോന്റെയും പുത്രന്മാരുടെയും മുമ്പാകെ നിര്‍ത്തി യഹോവേക്കു നീരാജനയാഗമായി അര്‍പ്പിക്കേണം.
ഇങ്ങനെ ലേവ്യരെ യിസ്രായേല്‍മക്കളുടെ ഇടയില്‍നിന്നു വേര്‍തിരിക്കയും ലേവ്യര്‍ എനിക്കുള്ളവരായിരിക്കയും വേണം.
അതിന്റെ ശേഷം സമാഗമനക്കുടാരം സംബന്ധിച്ചുള്ള വേല ചെയ്യേണ്ടതിന്നു ലേവ്യര്‍ക്കും അടുത്തു ചെല്ലാം; നീ അവരെ ശുചീകരിച്ചു നീരാജനയാഗമായി അര്‍പ്പിക്കേണം.
അവര്‍ യിസ്രായേല്‍മക്കളുടെ ഇടയില്‍നിന്നു എനിക്കു സാക്ഷാല്‍ ദാനമായുള്ളവര്‍; എല്ലാ യിസ്രായേല്‍മക്കളിലുമുള്ള ആദ്യജാതന്മാര്‍ക്കും പകരം ഞാന്‍ അവരെ എനിക്കായി എടുത്തിരിക്കുന്നു.
മനുഷ്യരിലാകട്ടെ മൃഗങ്ങളിലാകട്ടെ യിസ്രായേല്‍മക്കള്‍ക്കുള്ള കടിഞ്ഞൂല്‍ ഒക്കെയും എനിക്കുള്ളതു; ഞാന്‍ മിസ്രയീംദേശത്തുള്ള കടിഞ്ഞൂലുകളെ ഒക്കെയും സംഹരിച്ച നാളില്‍ അവയെ എനിക്കായി ശുദ്ധീകരിച്ചു.
എന്നാല്‍ യിസ്രായേല്‍മക്കളില്‍ ഉള്ള എല്ലാ കടിഞ്ഞൂലുകള്‍ക്കും പകരം ഞാന്‍ ലേവ്യരെ എടുത്തിരിക്കുന്നു.
യിസ്രായേല്‍മക്കള്‍ വിശുദ്ധമന്ദിരത്തിന്നു അടുത്തു വരുമ്പോള്‍ അവരുടെ ഇടയില്‍ ബാധയുണ്ടാകാതിരിക്കേണ്ടതിന്നു സമാഗമനക്കുടാരത്തില്‍ യിസ്രായേല്‍മക്കളുടെ വേല ചെയ്വാനും യിസ്രായേല്‍മക്കള്‍ക്കുവേണ്ടി പ്രായശ്ചിത്തം കഴിപ്പാനും ലേവ്യരെ ഞാന്‍ യിസ്രായേല്‍മക്കളുടെ ഇടയില്‍നിന്നു അഹരോന്നും പുത്രന്മാര്ക്കും ദാനം ചെയ്തുമിരിക്കുന്നു.
അങ്ങനെ മോശെയും അഹരോനും യിസ്രായേല്‍മക്കളുടെ സഭ മുഴുവനും ലേവ്യരെക്കുറിച്ചു യഹോവ മോശെയോടു കല്പിച്ചതു പോലെയൊക്കെയും ലേവ്യര്‍ക്കും ചെയ്തു; അങ്ങനെ തന്നേ യിസ്രായേല്‍മക്കള്‍ അവര്‍ക്കും ചെയ്തു.
ലേവ്യര്‍ തങ്ങള്‍ക്കു തന്നേ പാപശുദ്ധിവരുത്തി വസ്ത്രം അലക്കി; അഹരോന് അവരെ യഹോവയുടെ സന്നിധിയില്‍ നീരാജനയാഗമായി അര്‍പ്പിച്ചു; അവരെ ശുചീകരിക്കേണ്ടതിന്നു അഹരോന് അവര്‍ക്കുംവേണ്ടി പ്രായശ്ചിത്തം കഴിച്ചു.
അതിന്റെ ശേഷം ലേവ്യര്‍ അഹരോന്റെയും പുത്രന്മാരുടെയും മുമ്പാകെ സമാഗമനക്കുടാരത്തില്‍ തങ്ങളുടെ വേലചെയ്വാന് അടുത്തുചെന്നു; യഹോവ ലേവ്യരെക്കുറിച്ചു മോശെയോടു കല്പിച്ചതുപോലെ തന്നേ അവര്‍ അവര്‍ക്കും ചെയ്തു.
യഹോവ പിന്നെയും മോശെയോടു അരുളിച്ചെയ്തതു
ലേവ്യര്‍ക്കുംള്ള പ്രമാണം ആവിതുഇരുപത്തഞ്ചു വയസ്സുമുതല്‍ അവര്‍ സമാഗമനക്കുടാരത്തിലെ വേലചെയ്യുന്ന സേവയില്‍ പ്രവേശിക്കേണം.
അമ്പതു വയസ്സുമുതലോ അവര്‍ വേലചെയ്യുന്ന സേവയില്‍നിന്നു ഒഴിയേണം; പിന്നെ സേവിക്കേണ്ടാ;
എങ്കിലും സമാഗമനക്കുടാരത്തിലെ കാര്യംനോക്കുന്നതില്‍ അവര്‍ തങ്ങളുടെ സഹോദരന്മാരെ സഹായിക്കേണം; വേല ഒന്നും ചെയ്യേണ്ടാ. ലേവ്യരുടെ കാര്യം സംബന്ധിച്ചു നീ ഇങ്ങനെ അവര്‍ക്കും ചെയ്യേണം.
9
അവര്‍ മിസ്രയീംദേശത്തുനിന്നു പുറപ്പെട്ടു പോന്നതിന്റെ രണ്ടാം സംവത്സരം ഒന്നാം മാസം യഹോവ സീനായിമരുഭൂമിയില്‍വെച്ചു മോശെയോടു അരുളിച്ചെയ്തതു എന്തെന്നാല്‍
യിസ്രായേല്‍മക്കള്‍ പെസഹ അതിന്നു നിശ്ചയിച്ച സമയത്തു ആചരിക്കേണം.
അതിന്നു നിശ്ചയിച്ച സമയമായ ഈ മാസം പതിന്നാലാം തിയ്യതി വൈകുന്നേരം അതു ആചരിക്കേണം; അതിന്റെ എല്ലാചട്ടങ്ങള്‍ക്കും നിയമങ്ങള്‍ക്കും അനുസരണയായി നിങ്ങള്‍ അതു ആചരിക്കേണം.
പെസഹ ആചരിക്കേണമെന്നു മോശെ യിസ്രായേല്‍മക്കളോടു പറഞ്ഞു.
അങ്ങനെ അവര്‍ ഒന്നാം മാസം പതിന്നാലാം തിയ്യതി സന്ധ്യാസമയത്തു സീനായിമരുഭൂമിയില്‍വെച്ചു പെസഹ ആചരിച്ചു; യഹോവ മോശെയോടു കല്പിച്ചതുപോലെ യിസ്രായേല്‍മക്കള്‍ ചെയ്തു.
എന്നാല്‍ ഒരു മനുഷ്യന്റെ ശവത്താല്‍ അശുദ്ധരായിത്തീര്‍ന്നിട്ടു ആ നാളില്‍ പെസഹ ആചരിപ്പാന്‍ കഴിയാത്ത ചിലര്‍ ഉണ്ടായിരുന്നു; അവര്‍ അന്നുതന്നേ മോശെയുടെയും അഹരോന്റെയും മുമ്പാകെ വന്നു അവനോടു
ഞങ്ങള്‍ ഒരുത്തന്റെ ശവത്താല്‍ അശുദ്ധരായിരിക്കുന്നു; നിശ്ചയിക്കപ്പെട്ട സമയത്തു യിസ്രായേല്‍മക്കളുടെ ഇടയില്‍ യഹോവയുടെ വഴിപാടു കഴിക്കാതിരിപ്പാന്‍ ഞങ്ങളെ മുടക്കുന്നതു എന്തു എന്നു ചോദിച്ചു.
മോശെ അവരോടുനില്പിന്‍ ; യഹോവ നിങ്ങളെക്കുറിച്ചു കല്പിക്കുന്നതു എന്തു എന്നു ഞാന്‍ കേള്‍ക്കട്ടെ എന്നു പറഞ്ഞു.
എന്നാറെ യഹോവ മോശെയോടു അരുളിച്ചെയ്തതു.
നീ യിസ്രായേല്‍മക്കളോടു പറയേണ്ടതു എന്തെന്നാല്‍നിങ്ങളിലോ നിങ്ങളുടെ സന്തതികളിലോ വല്ലവനും ശവത്താല്‍ അശുദ്ധനാകയോ ദൂരയാത്രയില്‍ ആയിരിക്കയോ ചെയ്താലും അവന് യഹോവേക്കു പെസഹ ആചരിക്കേണം.
രണ്ടാം മാസം പതിന്നാലാം തിയ്യതി സന്ധ്യാസമയത്തു അവര്‍ അതു ആചരിച്ചു പുളിപ്പില്ലാത്ത അപ്പത്തോടും കൈപ്പുചീരയോടും കൂടെ അതു ഭക്ഷിക്കേണം.
രാവിലത്തേക്കു അതില്‍ ഒന്നും ശേഷിപ്പിച്ചുവെക്കരുതു; അതിന്റെ അസ്ഥിയൊന്നും ഒടിക്കയും അരുതു; പെസഹയുടെ ചട്ടപ്രകാരമൊക്കെയും അവര്‍ അതു ആചരിക്കേണം.
എന്നാല്‍ ശുദ്ധിയുള്ളവനും പ്രയാണത്തില്‍ അല്ലാത്തവനുമായ ഒരുത്തന് പെസഹ ആചരിക്കാതെ വീഴ്ച വരുത്തിയാല്‍ അവനെ അവന്റെ ജനത്തില്‍നിന്നു ഛേദിച്ചുകളയേണം; നിശ്ചയിച്ച സമയത്തു യഹോവയുടെ വഴിപാടു കഴിക്കായ്കകൊണ്ടു അവന് തന്റെ പാപം വഹിക്കേണം.
നിങ്ങളുടെ ഇടയില്‍ വന്നുപാര്‍ക്കുംന്ന ഒരു പരദേശിക്കു യഹോവയുടെ പെസഹ ആചരിക്കേണമെങ്കില്‍ പെസഹയുടെ ചട്ടത്തിന്നും നിയമത്തിന്നും അനുസരണയായി അവന് ആചരിക്കേണം; പരദേശിക്കാകട്ടെ സ്വദേശിക്കാകട്ടെ നിങ്ങള്‍ക്കു ഒരു ചട്ടം തന്നേ ആയിരിക്കേണം.
തിരുനിവാസം നിവിര്‍ത്തുനിര്‍ത്തിയ നാളില്‍ മേഘം സാക്ഷ്യകൂടാരമെന്ന തിരുനിവാസത്തെ മൂടി; സന്ധ്യാസമയംതൊട്ടു രാവിലെവരെ അതു തിരുനിവാസത്തിന്മേല്‍ അഗ്നിപ്രകാശംപോലെ ആയിരുന്നു.
അതു എല്ലായ്പോഴും അങ്ങനെ തന്നേ ആയിരുന്നു; പകല്‍ മേഘവും രാത്രി അഗ്നിരൂപവും അതിനെ മൂടിയിരുന്നു.
മേഘം കൂടാരത്തിന്മേല് നിന്നു പൊങ്ങുമ്പോള്‍ യിസ്രായേല്‍മക്കള്‍ യാത്ര പുറപ്പെടും; മേഘം നിലക്കുന്നേടത്തു അവര്‍ പാളയമിറങ്ങും.
യഹോവയുടെ കല്പനപോലെ യിസ്രായേല്‍മക്കള്‍ യാത്ര പുറപ്പെടുകയും യഹോവയുടെ കല്പനപോലെ പാളയമിറങ്ങുകയും ചെയ്തു; മേഘം തിരുനിവാസത്തിന്മേല്‍ നിലക്കുമ്പോള്‍ ഒക്കെയും അവര്‍ പാളയമടിച്ചു താമസിക്കും,
മേഘം തിരുനിവാസത്തിന്മേല്‍ ഏറെനാള്‍ ഇരുന്നു എങ്കില്‍ യിസ്രായേല്‍മക്കള്‍ യാത്രപുറപ്പെടാതെ യഹോവയുടെ ആജ്ഞ കാത്തുകൊണ്ടിരിക്കും.
ചിലപ്പോള്‍ മേഘം തിരുനിവാസത്തിന്മേല്‍ കുറെനാള്‍ ഇരിക്കും; അപ്പോള്‍ അവര്‍ യഹോവയുടെ കല്പനപോലെ പാളയമിറങ്ങിയിരിക്കും; പിന്നെ യഹോവയുടെ കല്പന പോലെ യാത്ര പുറപ്പെടും.
ചിലപ്പോള്‍ മേഘം സന്ധ്യമുതല്‍ ഉഷസ്സുവരെ ഇരിക്കും; ഉഷ:കാലത്തു മേഘം പൊങ്ങി എങ്കില്‍ അവര്‍ യാത്ര പുറപ്പെടും. ചിലപ്പോള്‍ പകലും രാവും ഇരിക്കും; പിന്നെ മേഘം പൊങ്ങിയെങ്കില്‍ അവര്‍ യാത്ര പുറപ്പെടും.
രണ്ടു ദിവസമോ ഒരു മാസമോ ഒരു സംവത്സരമോ മേഘം തിരുനിവാസത്തിന്മേല്‍ ആവസിച്ചിരുന്നാല്‍ യിസ്രായേല്‍മക്കള്‍ പുറപ്പെടാതെ പാളയമടിച്ചു താമസിക്കും; അതു പൊങ്ങുമ്പോഴോ അവര്‍ പുറപ്പെടും.
യഹോവയുടെ കല്പനപോലെ അവര്‍ പാളയമിറങ്ങുകയും യഹോവയുടെ കല്പനപോലെ യാത്ര പുറപ്പെടുകയും ചെയ്യും; മോശെമുഖാന്തരം യഹോവ കല്പിച്ചതുപോലെ അവര്‍ യഹോവയുടെ ആജ്ഞ പ്രമാണിച്ചു.
10
യഹോവ പിന്നെയും മോശെയോടു അരുളിച്ചെയ്തതു എന്തെന്നാല്‍
വെള്ളികൊണ്ടു രണ്ടു കാഹളം ഉണ്ടാക്കുക; അടിപ്പു പണിയായി അവയെ ഉണ്ടാക്കേണം; അവ നിനക്കു സഭയെ വിളിച്ചുകൂട്ടുവാനും പാളയത്തെ പുറപ്പെടുവിപ്പാനും ഉതകേണം.
അവ ഊതുമ്പോള്‍ സഭ മുഴുവനും സമാഗമനക്കുടാരത്തിന്റെ വാതില്ക്കല് നിന്റെ അടുക്കല്‍ കൂടേണം.
ഒരു കാഹളം മാത്രം ഊതിയാല്‍ യിസ്രായേലിന്റെ സഹസ്രാധിപന്മാരായ പ്രഭുക്കന്മാര് നിന്റെ അടുക്കല്‍ കൂടേണം.
ഗംഭീരധ്വനി ഊതുമ്പോള്‍ കിഴക്കെ പാളയങ്ങള്‍ യാത്ര പുറപ്പെടേണം.
രണ്ടാം പ്രാവശ്യം ഗംഭീരധ്വനി ഊതുമ്പോള്‍ തെക്കെ പാളയങ്ങള്‍ യാത്രപുറപ്പെടേണം; ഇങ്ങനെ ഇവരുടെ പുറപ്പാടുകള്‍ക്കായി ഗംഭീരധ്വനി ഊതേണം
സഭയെ കൂട്ടേണ്ടതിന്നു ഊതുമ്പോള്‍ ഗംഭീരധ്വനി ഊതരുതു.
അഹരോന്റെ പുത്രന്മാരായ പുരോഹിതന്മാര് ആകുന്നു കാഹളം ഊതേണ്ടതു; ഇതു നിങ്ങള്‍ക്കു തലമുറതലമുറയായി എന്നേക്കുമുള്ള ചട്ടം ആയിരിക്കേണം.
നിങ്ങളുടെ ദേശത്തു നിങ്ങളെ ഞെരുക്കുന്ന ശത്രുവിന്റെ നേരെ നിങ്ങള്‍ യുദ്ധത്തിന്നു പോകുമ്പോള്‍ ഗംഭീരധ്വനിയായി കാഹളം ഊതേണം; എന്നാല്‍ നിങ്ങളുടെ ദൈവമായ യഹോവ നിങ്ങളെ ഔര്‍ത്തു ശത്രുക്കളുടെ കയ്യില്‍നിന്നു രക്ഷിക്കും.
നിങ്ങളുടെ സന്തോഷദിവസങ്ങളിലും ഉത്സവങ്ങളിലും മാസാരംഭങ്ങളിലും നിങ്ങള്‍ ഹോമയാഗങ്ങളും സമാധാനയാഗങ്ങളും കഴിക്കുമ്പോള്‍ കാഹളം ഊതേണം; അവ നിങ്ങള്‍ക്കു ദൈവത്തിന്റെ സന്നിധിയില്‍ ജ്ഞാപകമായിരിക്കും; യഹോവയായ ഞാന്‍ നിങ്ങളുടെ ദൈവം ആകുന്നു.
അനന്തരം രണ്ടാം സംവത്സരം രണ്ടാം മാസം ഇരുപതാം തിയ്യതി മേഘം സാക്ഷ്യനിവാസത്തിന്മേല്‍നിന്നു പൊങ്ങി.
അപ്പോള്‍ യിസ്രായേല്‍മക്കള്‍ സീനായിമരുഭൂമിയില്‍നിന്നു യാത്രപുറപ്പെട്ടു; മേഘം പാറാന്‍ മരുഭൂമിയില്‍ വന്നുനിന്നു.
യഹോവ മോശെമുഖാന്തരം കല്പിച്ചതുപോലെ അവര്‍ ഇങ്ങനെ ആദ്യമായി യാത്രപുറപ്പെട്ടു.
യെഹൂദാമക്കളുടെ കൊടിക്കീഴുള്ള പാളയം ഗണംഗണമായി ആദ്യം പുറപ്പെട്ടു; അവരുടെ സേനാപതി അമ്മീനാദാബിന്റെ മകന് നഹശോന്‍ .
യിസ്സാഖാര്‍മക്കളുടെ ഗോത്രത്തിന്റെ സേനാപതി സൂവാരിന്റെ മകന് നെഥനയേല്‍.
സെബൂലൂന് മക്കളുടെ ഗോത്രത്തിന്റെ സേനാപതി ഹേലോന്റെ മകന് എലീയാബ്.
അപ്പോള്‍ തിരുനിവാസം അഴിച്ചു താഴ്ത്തി; ഗേര്‍ശോന്യരും മെരാര്‍യ്യരും തിരുനിവാസം ചുമന്നുകൊണ്ടു പുറപ്പെട്ടു.
പിന്നെ രൂബേന്റെ കൊടിക്കീഴുള്ള പാളയം ഗണംഗണമായി പുറപ്പെട്ടു; അവരുടെ സേനാപതി ശെദേയൂരിന്റെ മകന് എലീസൂര്‍.
ശിമെയോന് മക്കളുടെ ഗോത്രത്തിന്റെ സേനാപതി സൂരിശദ്ദായിയുടെ മകന് ശെലൂമിയേല്‍.
ഗാദ് മക്കളുടെ ഗോത്രത്തിന്റെ സേനാപതി ദെയൂവേലിന്റെ മകന് എലീയാസാഫ്.
അപ്പോള്‍ കെഹാത്യര്‍ വിശുദ്ധസാധനങ്ങള്‍ ചമന്നുകൊണ്ടു പുറപ്പെട്ടു; ഇവര്‍ എത്തുമ്പോഴേക്കു തിരുനിവാസം നിവിര്‍ത്തുകഴിയും.
പിന്നെ എഫ്രയീംമക്കളുടെ കൊടിക്കീഴുള്ള പാളയം ഗണംഗണമായി പുറപ്പെട്ടു; അവരുടെ സേനാപതി അമ്മീഹൂദിന്റെ മകന് എലീശാമാ.
മനശ്ശെമക്കളുടെ ഗോത്രത്തിന്റെ സേനാപതി പെദാസൂരിന്റെ മകന് ഗമലീയേല്‍.
ബെന്യാമീന് മക്കളുടെ ഗോത്രത്തിന്റെ സേനാപതി ഗിദെയോനിയുടെ മകന് അബീദാന്‍ .
പിന്നെ അവരുടെ എല്ലാപാളയങ്ങളിലും ഒടുവിലത്തേതായിരുന്ന ദാന്‍ മക്കളുടെ കൊടിക്കീഴുള്ള പാളയം ഗണംഗണമായി പുറപ്പെട്ടു; അവരുടെ സേനാപതി അമ്മീശദ്ദായിയുടെ മകനായ അഹീയേസേര്‍.
ആശേര്‍മക്കളുടെ ഗോത്രത്തിന്റെ സേനാപതി ഒക്രാന്റെ മകന് പഗീയേല്‍.
നഫ്താലിമക്കളുടെ ഗോത്രത്തിന്റെ സേനാപതി ഏനാന്റെ മകന് അഹീര.
യിസ്രായേല്‍മക്കള്‍ യാത്ര പുറപ്പെട്ടപ്പോള്‍ ഗണംഗണമായുള്ള അവരുടെ യാത്ര ഇങ്ങനെ ആയിരുന്നു.
പിന്നെ മോശെ തന്റെ അമ്മായപ്പനായ രെയൂവേല്‍ എന്ന മിദ്യാനന്റെ മകനായ ഹോബാബിനോടുനിങ്ങള്‍ക്കു ഞാന്‍ തരുമെന്നു യഹോവ അരുളിച്ചെയ്ത ദേശത്തേക്കു ഞങ്ങള്‍ യാത്രചെയ്യുന്നു; യഹോവ യിസ്രായേലിന്നു നന്മ ചൊല്ലിയിരിക്കകൊണ്ടു നീ ഞങ്ങളോടുകൂടെ വരിക; ഞങ്ങള്‍ നിനക്കു നന്മചെയ്യും എന്നു പറഞ്ഞു.
അവന് അവനോടുഞാന് വരുന്നില്ല; എന്റെ സ്വദേശത്തേക്കും ചാര്‍ച്ചക്കാരുടെ അടുക്കലേക്കും ഞാന്‍ പോകുന്നു എന്നു പറഞ്ഞു.
അതിന്നു അവന് ഞങ്ങളെ വിട്ടുപോകരുതേ; മരുഭൂമിയില്‍ ഞങ്ങള്‍ പാളയമിറങ്ങേണ്ടതു എങ്ങനെ എന്നു നീ അറിയുന്നു; നീ ഞങ്ങള്‍ക്കു കണ്ണായിരിക്കും.
ഞങ്ങളോടുകൂടെ പോന്നാല്‍ യഹോവ ഞങ്ങള്‍ക്കു ചെയ്യുന്ന നന്മപോലെ തന്നേ ഞങ്ങള്‍ നിനക്കും ചെയ്യും എന്നു പറഞ്ഞു.
അനന്തരം അവര്‍ യഹോവയുടെ പര്‍വ്വതം വിട്ടു മൂന്നു ദിവസത്തെ വഴി പോയി; യഹോവയുടെ നിയമപെട്ടകം അവര്‍ക്കും വിശ്രാമസ്ഥലം അന്വേഷിക്കേണ്ടതിന്നു മൂന്നു ദിവസത്തെ വഴി മുമ്പോട്ടു പോയി.
പാളയം പുറപ്പെട്ടപ്പോള്‍ യഹോവയുടെ മേഘം പകല്‍ സമയം അവര്‍ക്കും മീതെ ഉണ്ടായിരുന്നു.
പെട്ടകം പുറപ്പെടുമ്പോള്‍ മോശെയഹോവേ, എഴുന്നേല്ക്കേണമേ; നിന്റെ ശത്രുക്കള്‍ ചിതറുകയും നിന്നെ പകെക്കുന്നവര് നിന്റെ മുമ്പില്‍ നിന്നു ഔടിപ്പോകയും ചെയ്യട്ടെ എന്നു പറയും.
അതു വിശ്രമിക്കുമ്പോള്‍ അവന് യഹോവേ, അനേകായിരമായ യിസ്രായേലിന്റെ അടുക്കല്‍ മടങ്ങിവരേണമേ എന്നു പറയും.
11
അനന്തരം ജനം യഹോവേക്കു അനിഷ്ടം തോന്നുമാറു പിറുപിറുത്തു; യഹോവ കേട്ടു അവന്റെ കോപം ജ്വലിച്ചു; യഹോവയുടെ തീ അവരുടെ ഇടയില്‍ കത്തി പാളയത്തിന്റെ അറ്റങ്ങളിലുള്ളവരെ ദഹിപ്പിച്ചുകളഞ്ഞു.
ജനം മോശെയോടു നിലവിളിച്ചു; മോശെ യഹോവയോടു പ്രാര്‍ത്ഥിച്ചുഅപ്പോള്‍ തീ കെട്ടുപോയി.
യഹോവയുടെ തീ അവരുടെ ഇടയില്‍ കത്തുകയാല്‍ ആ സ്ഥലത്തിന്നു തബേരാ എന്നു പേരായി.
പിന്നെ അവരുടെ ഇടയിലുള്ള സമ്മിശ്രജാതി ദുരാഗ്രഹികളായി, യിസ്രായേല്‍മക്കളും വീണ്ടും കരഞ്ഞുകൊണ്ടുഞങ്ങള്‍ക്കു തിന്മാന് ഇറച്ചി ആര് തരും?
ഞങ്ങള്‍ മിസ്രയീമില്‍ വെച്ചു വിലകൂടാതെ തിന്നിട്ടുള്ള മത്സ്യം, വെള്ളരിക്കാ, മത്തെങ്ങാ, ഉള്ളി, ചുവന്നുള്ളി, ചിറ്റുള്ളി എന്നിവ ഞങ്ങള്‍ ഔര്‍ക്കുംന്നു.
ഇപ്പോഴോ ഞങ്ങളുടെ പ്രാണന് പൊരിഞ്ഞിരിക്കുന്നു; ഈ മന്നാ അല്ലാതെ ഒന്നും കാണ്മാനില്ല എന്നു പറഞ്ഞു.
മന്നയോ കൊത്തമ്പാലരിപോലെയും അതിന്റെ നിറം ഗുല്ഗുലുവിന്റേതുപോലെയും ആയിരുന്നു.
ജനം നടന്നു പെറുക്കി തിരികല്ലില്‍ പൊടിച്ചിട്ടോ ഉരലില്‍ ഇടിച്ചിട്ടോ കലത്തില്‍ പുഴുങ്ങി അപ്പം ഉണ്ടാക്കും. അതിന്റെ രുചി എണ്ണചേര്‍ത്തുണ്ടാക്കിയ ദോശപോലെ ആയിരുന്നു.
രാത്രി പാളയത്തില്‍ മഞ്ഞു പൊഴിയുമ്പോള്‍ മന്നയും പൊഴിയും.
ജനം കുടുംബംകുടുംബമായി ഔരോരുത്തന് താന്താന്റെ കൂടാരവാതില്‍ക്കല്‍വെച്ചു കരയുന്നതു മോശെ കേട്ടു; യഹോവയുടെ കോപം ഏറ്റവും ജ്വലിച്ചു; മോശെക്കും അനിഷ്ടമായി.
അപ്പോള്‍ മോശെ യഹോവയോടു പറഞ്ഞതുനീ അടിയനെ വലെച്ചതു എന്തു? നിനക്കു എന്നോടു കൃപ തോന്നാതെ ഈ സര്‍വ്വജനത്തിന്റെയും ഭാരം എന്റെമേല്‍ വെച്ചതെന്തു?
മുലകുടിക്കുന്ന കുഞ്ഞിനെ ഒരു ധാത്രി എടുക്കുന്നതുപോലെ ഞാന്‍ അവരെ നീ അവരുടെ പിതാക്കന്മാരോടു സത്യം ചെയ്ത ദേശത്തേക്കു എന്റെ മാറത്തെടുത്തുകൊണ്ടു പോകേണമെന്നു എന്നോടു കല്പിപ്പാന് ഈ ജനത്തെ ഒക്കെയും ഞാന്‍ ഗര്‍ഭംധരിച്ചുവോ? ഞാന്‍ അവരെ പ്രസവിച്ചുവോ?
ഈ ജനത്തിന്നു ഒക്കെയും കൊടുപ്പാന്‍ എനിക്കു എവിടെനിന്നു ഇറച്ചി കിട്ടും? അവര്‍ ഇതാഞങ്ങള്‍ക്കു തിന്മാന് ഇറച്ചി തരിക എന്നു എന്നോടു പറഞ്ഞു കരയുന്നു.
ഏകനായി ഈ സര്‍വ്വജനത്തെയും വഹിപ്പാന്‍ എന്നെക്കൊണ്ടു കഴിയുന്നതല്ല; അതു എനിക്കു അതിഭാരം ആകുന്നു.
ഇങ്ങനെ എന്നോടു ചെയ്യുന്ന പക്ഷം ദയവിചാരിച്ചു എന്നെ കൊന്നുകളയേണമേ. എന്റെ അരിഷ്ടത ഞാന്‍ കാണരുതേ.
അപ്പോള്‍ യഹോവ മോശെയോടു കല്പിച്ചതുയിസ്രായേല്‍മൂപ്പന്മാരില്‍വെച്ചു ജനത്തിന്നു പ്രമാണികളും മേല്‍വിചാരകന്മാരും എന്നു നീ അറിയുന്ന എഴുപതു പുരുഷന്മാരെ സമാഗമനക്കുടാരത്തിന്നരികെ നിന്നോടു കൂടെ നില്ക്കേണ്ടതിന്നു എന്റെ അടുക്കല്‍ കൂട്ടിക്കൊണ്ടു വരിക.
അവിടെ ഞാന്‍ ഇറങ്ങിവന്നു നിന്നോടു അരുളിച്ചെയ്യും; ഞാന്‍ നിന്റെമേലുള്ള ആത്മാവില്‍ കുറെ എടുത്തു അവരുടെ മേല്‍ പകരും. നീ ഏകനായി വഹിക്കാതിരിക്കേണ്ടതിന്നു അവര്‍ നിന്നോടുകൂടെ ജനത്തിന്റെ ഭാരം വഹിക്കും.
എന്നാല്‍ ജനത്തോടു നീ പറയേണ്ടതുനാളത്തേക്കു നിങ്ങളെത്തന്നേ ശുദ്ധീകരിപ്പിന്‍ ; എന്നാല്‍ നിങ്ങള്‍ ഇറച്ചി തിന്നും; ഞങ്ങള്‍ക്കു തിന്മാന് ഇറച്ചി ആര് തരും? മിസ്രയീമില്‍ ഞങ്ങള്‍ക്കു നന്നായിരുന്നു എന്നു നിങ്ങള്‍ പറഞ്ഞു യഹോവ കേള്‍ക്കെ കരഞ്ഞുവല്ലോ; ആകയാല്‍ യഹോവ നിങ്ങള്‍ക്കു ഇറച്ചി തരികയും നിങ്ങള്‍ തിന്നുകയും ചെയ്യും.
ഒരു ദിവസമല്ല, രണ്ടു ദിവസമല്ല, അഞ്ചു ദിവസമല്ല, പത്തു ദിവസമല്ല, ഇരുപതു ദിവസവുമല്ല, ഒരു മാസം മുഴുവനും തന്നേ;
അതു നിങ്ങളുടെ മൂക്കില്‍കൂടി പുറപ്പെട്ടു നിങ്ങള്‍ക്കു ഔക്കാനം വരുവോളം നിങ്ങള്‍ തിന്നും; നിങ്ങളുടെ ഇടയില്‍ ഉള്ള യഹോവയെ നിങ്ങള്‍ നിരസിക്കയുംഞങ്ങള്‍ മിസ്രയീമില്‍നിന്നു എന്തിന്നു പുറപ്പെട്ടുപോന്നു എന്നു പറഞ്ഞു അവന്റെ മുമ്പാകെ കരകയും ചെയ്തിരിക്കുന്നുവല്ലോ.
അപ്പോള്‍ മോശെഎന്നോടുകൂടെയുള്ള ജനം ആറുലക്ഷം കാലാള്‍ ഉണ്ടു; ഒരു മാസം മുഴുവന്‍ തിന്മാന് ഞാന്‍ അവര്‍ക്കും ഇറച്ചി കൊടുക്കുമെന്നു നീ അരുളിച്ചെയ്യുന്നു.
അവര്‍ക്കും മതിയാകുംവണ്ണം ആടുകളെയും മാടുകളെയും അവര്‍ക്കുംവേണ്ടി അറുക്കുമോ? അവര്‍ക്കും മതിയാകുംവണ്ണം സമുദ്രത്തിലെ മത്സ്യത്തെ ഒക്കെയും അവര്‍ക്കും വേണ്ടി പിടിച്ചുകൂട്ടുമോ എന്നു ചോദിച്ചു.
യഹോവ മോശെയോടുയഹോവയുടെ കൈ കുറുതായിപ്പോയോ? എന്റെ വചനം നിവൃത്തിയാകുമോ ഇല്ലയോ എന്നു നീ ഇപ്പോള്‍ കാണും എന്നു കല്പിച്ചു.
അങ്ങനെ മോശെ ചെന്നു യഹോവയുടെ വചനങ്ങളെ ജനത്തോടു പറഞ്ഞു, ജനത്തിന്റെ മൂപ്പന്മാരില് എഴുപതു പുരുഷന്മാരെ കൂട്ടി കൂടാരത്തിന്റെ ചുറ്റിലും നിറുത്തി.
എന്നാറെ യഹോവ ഒരു മേഘത്തില്‍ ഇറങ്ങി അവനോടു അരുളിച്ചെയ്തു, അവന്മേലുള്ള ആത്മാവില്‍ കുറെ എടുത്തു മൂപ്പന്മാരായ ആ എഴുപതു പുരുഷന്മാര്ക്കും കൊടുത്തു; ആത്മാവു അവരുടെ മേല്‍ ആവസിച്ചപ്പോള്‍ അവര്‍ പ്രവചിച്ചു; പിന്നെ അങ്ങനെ ചെയ്തില്ലതാനും.
എന്നാല്‍ ആ പുരഷന്മാരില് രണ്ടു പേര് പാളയത്തില്‍ തന്നേ താമസിച്ചിരുന്നു; ഒരുത്തന്നു എല്‍ദാദ് എന്നും മറ്റവന്നു മേദാദ് എന്നും പേര്. ആത്മാവു അവരുടെമേലും ആവസിച്ചു; അവരും പേരെഴുതിയവരില്‍ ഉള്ളവര്‍ ആയിരുന്നു എങ്കിലും കൂടാരത്തിലേക്കു ചെന്നിരുന്നില്ല; അവര്‍ പാളയത്തില്‍ വെച്ചു പ്രവചിച്ചു.
അപ്പോള്‍ ഒരു ബാല്യക്കാരന്‍ മോശെയുടെ അടുക്കല്‍ ഔടിച്ചെന്നുഎല്‍ദാദും മേദാദും പാളയത്തില്‍വെച്ചു പ്രവചിക്കുന്നു എന്നു അറിയിച്ചു.
എന്നാറെ നൂന്റെ മകനായി ബാല്യംമുതല്‍ മോശെയുടെ ശുശ്രൂഷക്കാരനായിരുന്ന യോശുവഎന്റെ യജമാനനായ മോശെയേ, അവരെ വിരോധിക്കേണമേ എന്നു പറഞ്ഞു.
മോശെ അവനോടുഎന്നെ വിചാരിച്ചു നീ അസൂയപ്പെടുന്നുവോ? യഹോവയുടെ ജനം ഒക്കെയും പ്രവാചകന്മാരാകയും യഹോവ തന്റെ ആത്മാവിനെ അവരുടെമേല്‍ പകരുകയും ചെയ്തെങ്കില്‍ കൊള്ളായിരുന്നു എന്നു പറഞ്ഞു.
പിന്നെ മോശെയും യിസ്രായേല്‍മൂപ്പന്മാരും പാളയത്തില്‍ വന്നു ചേര്‍ന്നു.
അനന്തരം യഹോവ അയച്ച ഒരു കാറ്റു ഊതി കടലില്‍നിന്നു കാടയെ കൊണ്ടുവന്നു പാളയത്തിന്റെ സമീപത്തു ഒരു ദിവസത്തെ വഴി ഇങ്ങോട്ടും ഒരു ദിവസത്തെ വഴി അങ്ങോട്ടും ഇങ്ങനെ പാളയത്തിന്റെ ചുറ്റിലും നിലത്തോടു ഏകദേശം രണ്ടു മുഴം അടുത്തു പറന്നുനിലക്കുമാറാക്കി.
ജനം എഴുന്നേറ്റു അന്നു പകല്‍ മുഴുവനും രാത്രി മുഴുവനും പിറ്റെന്നാള്‍ മുഴുവനും കാടയെ പിടിച്ചു കൂട്ടി; നന്നാ കുറെച്ചു പിടിച്ചവന് പത്തു പറ പിടിച്ചുകൂട്ടി; അവര്‍ അവയെ പാളയത്തിന്റെ ചുറ്റിലും ചിക്കി.
എന്നാല്‍ ഇറച്ചി അവരുടെ പല്ലിന്നിടയില്‍ ഇരിക്കുമ്പോള്‍ അതു ചവെച്ചിറക്കും മുമ്പെ തന്നേ യഹോവയുടെ കോപം ജനത്തിന്റെ നേരെ ജ്വലിച്ചു, യഹോവ ജനത്തെ ഒരു മഹാബാധകൊണ്ടു സംഹരിച്ചു.
ദുരാഗ്രഹികളുടെ കൂട്ടത്തെ അവിടെ കുഴിച്ചിട്ടതുകൊണ്ടു ആ സ്ഥലത്തിന്നു കിബ്രോത്ത്-ഹത്താവ എന്നു പേരായി.
കിബ്രോത്ത്-ഹത്താവ വിട്ടു ജനം ഹസേരോത്തിലേക്കു പുറപ്പെട്ടു ചെന്നു ഹസേരോത്തില്‍ പാര്‍ത്തു.
12
മോശെ ഒരു കൂശ്യസ്ത്രീയെ വിവാഹം ചെയ്തിരുന്നതുകൊണ്ടു കൂശ്യസ്ത്രീനിമിത്തം മിര്‍യ്യാമും അഹരോനും അവന്നു വിരോധമായി സംസാരിച്ചു
യഹോവ മോശെ മുഖാന്തരം മാത്രമേ അരുളിച്ചെയ്തിട്ടുള്ളുവോ? ഞങ്ങള്‍ മുഖാന്തരവും അരുളിച്ചെയ്തിട്ടില്ലയോ എന്നു പറഞ്ഞു; യഹോവ അതു കേട്ടു.
മോശെ എന്ന പുരുഷനോ ഭൂതലത്തില്‍ ഉള്ള സകലമനുഷ്യരിലും അതിസൌമ്യനായിരുന്നു.
പെട്ടെന്നു യഹോവ മോശെയോടും അഹരോനോടും മിര്യ്യാമിനോടുംനിങ്ങള് മൂവരും സമാഗമനക്കുടാരത്തിങ്കല്‍ വരുവിന്‍ എന്നു കല്പിച്ചു; അവര്‍ മൂവരും ചെന്നു.
യഹോവ മേഘസ്തംഭത്തില്‍ ഇറങ്ങി കൂടാരവാതില്ക്കല് നിന്നു അഹരോനെയും മിര്‍യ്യാമിനെയും വിളിച്ചു; അവര്‍ ഇരുവരും അങ്ങോട്ടു ചെന്നു.
പിന്നെ അവന് അരുളിച്ചെയ്തതുഎന്റെ വചനങ്ങളെ കേള്‍പ്പിന്‍ ; നിങ്ങളുടെ ഇടയില്‍ ഒരു പ്രവാചകന് ഉണ്ടെങ്കില്‍ യഹോവയായ ഞാന്‍ അവന്നു ദര്‍ശനത്തില്‍ എന്നെ വെളിപ്പെടുത്തുകയും സ്വപ്നത്തില്‍ അവനോടു അരുളിച്ചെയ്കയും ചെയ്യും.
എന്റെ ദാസനായ മോശെയോ അങ്ങനെയല്ല; അവന് എന്റെ ഗൃഹത്തില്‍ ഒക്കെയും വിശ്വസ്തന് ആകുന്നു.
അവനോടു ഞാന്‍ അരുളിച്ചെയ്യുന്നതു മറപൊരുളായിട്ടല്ല അഭിമുഖമായിട്ടും സ്പഷ്ടമായിട്ടും അത്രേ; അവന് യഹോവയുടെ രൂപം കാണുകയും ചെയ്യും. അങ്ങനെയിരിക്കെ നിങ്ങള്‍ എന്റെ ദാസനായ മോശെക്കു വിരോധമായി സംസാരിപ്പാന്‍ ശങ്കിക്കാഞ്ഞതു എന്തു?
യഹോവയുടെ കോപം അവരുടെ നേരെ ജ്വലിച്ചു അവന് മറഞ്ഞു.
മേഘവും കൂടാരത്തിന്മേല് നിന്നു നീങ്ങിപ്പോയി. മിര്‍യ്യാം ഹിമംപോലെ വെളുത്തു കുഷ്ഠരോഗിണിയായി; അഹരോന് മിര്യ്യാമിനെ നോക്കിയപ്പോള്‍ അവള് കുഷ്ടരോഗിണി എന്നു കണ്ടു.
അഹരോന് മോശെയോടുഅയ്യോ യജമാനനേ, ഞങ്ങള്‍ ഭോഷത്വമായി ചെയ്തുപോയ ഈ പാപം ഞങ്ങളുടെമേല്‍ വെക്കരുതേ.
അമ്മയുടെ ഗര്‍ഭത്തില്‍നിന്നു പുറപ്പെടുമ്പോള്‍ മാംസം പകുതി അഴുകിയിരിക്കുന്ന ചാപിള്ളയെപ്പോലെ ഇവള് ആകരുതേ എന്നു പറഞ്ഞു.
അപ്പോള്‍ മോശെ യഹോവയോടുദൈവമേ, അവളെ സൌഖ്യമാക്കേണമേ എന്നു നിലവിളിച്ചു.
യഹോവ മോശെയോടുഅവളുടെ അപ്പന് അവളുടെ മുഖത്തു തുപ്പിയെങ്കില് അവള് ഏഴുദിവസം ലജ്ജിച്ചിരിക്കയില്ലയോ? അവളെ ഏഴു ദിവസത്തേക്കു പാളയത്തിന്നു പുറത്തു അടെച്ചിടേണം; പിന്നത്തേതില്‍ അവളെ ചേര്‍ത്തുകൊള്ളാം എന്നു കല്പിച്ചു.
ഇങ്ങനെ മിര്യ്യാമിനെ ഏഴു ദിവസം പാളയത്തിന്നു പുറത്തു ആക്കി അടെച്ചിട്ടു; അവളെ വീണ്ടും അംഗീകരിച്ചതുവരെ ജനം യാത്ര ചെയ്യാതിരുന്നു.
അതിന്റെ ശേഷം ജനം ഹസേരോത്തില്‍നിന്നു പുറപ്പെട്ടു പാരാന്‍ മരുഭൂമിയില്‍ പാളയമിറങ്ങി.
13
യഹോവ പിന്നെയും മോശെയോടു അരുളിച്ചെയ്തതു
യിസ്രായേല്‍മക്കള്‍ക്കു ഞാന്‍ കൊടുപ്പാനിരിക്കുന്ന കനാന്‍ ദേശം ഒറ്റുനോക്കേണ്ടതിന്നു ആളുകളെ അയക്ക; അതതു ഗോത്രത്തില്‍നിന്നു ഔരോ ആളെ അയക്കേണം; അവരെല്ലാവരും പ്രഭുക്കന്മാരായിരിക്കേണം.
അങ്ങനെ മോശെ യഹോവയുടെ കല്പനപ്രകാരം പാരാന്‍ മരുഭൂമിയില്‍നിന്നു അവരെ അയച്ചു; ആ പുരുഷന്മാര് ഒക്കെയും യിസ്രായേല്‍മക്കളില്‍ തലവന്മാര് ആയിരുന്നു.
അവരുടെ പേര് ആവിതുരൂബേന്‍ ഗോത്രത്തില്‍ സക്ക്കുറിന്റെ മകന് ശമ്മൂവ.
ശിമേയോന്‍ ഗോത്രത്തില്‍ ഹോരിയുടെ മകന് ശഫാത്ത്.
യെഹൂദാഗോത്രത്തില്‍ യെഫുന്നയുടെ മകന് കാലേബ്.
യിസ്സാഖാര്‍ഗോത്രത്തില്‍ യോസേഫിന്റെ മകന് ഈഗാല്‍.
എഫ്രയീംഗോത്രത്തില്‍ നൂന്റെ മകന് ഹോശേയ.
ബെന്യാമീന് ഗോത്രത്തില്‍ രാഫൂവിന്റെ മകന് പല്‍തി.
സെബൂലൂന് ഗോത്രത്തില്‍ സോദിയുടെ മകന് ഗദ്ദീയേല്‍.
യോസേഫിന്റെ ഗോത്രമായ മനശ്ശെഗോത്രത്തില്‍ സൂസിയുടെ മകന് ഗദ്ദി.
ദാന്‍ ഗോത്രത്തില്‍ ഗെമല്ലിയുടെ മകന് അമ്മീയേല്‍.
ആശേര്‍ഗോത്രത്തില്‍ മിഖായേലിന്റെ മകന് സെഥൂര്‍.
നഫ്താലിഗോത്രത്തില്‍ വൊപ്സിയുടെ മകന് നഹ്ബി.
ഗാദ് ഗോത്രത്തില്‍ മാഖിയുടെ മകന് ഗയൂവേല്‍.
ദേശം ഒറ്റു നോക്കുവാന്‍ മോശെ അയച്ച പുരുഷന്മാരുടെ പേര് ഇവ തന്നേ. എന്നാല്‍ മോശെ നൂന്റെ മകനായ ഹോശേയെക്കു യോശുവ എന്നു പേരിട്ടു.
മോശെ കനാന്‍ ദേശം ഒറ്റു നോക്കുവാന്‍ അവരെ അയച്ചു അവരോടുനിങ്ങള് ഈ വഴി തെക്കെ ദേശത്തു ചെന്നു മലയില്‍ കയറി
ദേശം ഏതുവിധമുള്ളതു, അതില്‍ കുടിയിരിക്കുന്ന ജനം ബലവാന്മാരോ ബലഹീനരോ, ചുരുക്കമോ അധികമോ;
അവര്‍ പാര്‍ക്കുംന്ന ദേശം നല്ലതോ ആകാത്തതോ, അവര്‍ വസിക്കുന്ന പട്ടണങ്ങള്‍ പാളയങ്ങളോ കോട്ടകളോ,
ദേശം പുഷ്ടിയുള്ളതോ പുഷ്ടിയില്ലാത്തതോ, അതില്‍ വൃക്ഷം ഉണ്ടോ ഇല്ലയോ എന്നിങ്ങനെ നോക്കിയറിവിന്‍ ; നിങ്ങള്‍ ധൈര്യപ്പെട്ടു ദേശത്തിലെ ഫലങ്ങളും കൊണ്ടുവരുവിന്‍ എന്നു പറഞ്ഞു. അതു മുന്തിരിങ്ങ പഴുത്തുതുടങ്ങുന്ന കാലം ആയിരുന്നു.
അങ്ങനെ അവര്‍ കയറിപ്പോയി, സീന്‍ മരുഭൂമിമുതല്‍ ഹാമാത്തിന്നുപോകുന്ന വഴിയായി രഹോബ്വരെ ദേശത്തെ ശോധനചെയ്തു.
അവര്‍ തെക്കെ, ദേശത്തുകൂടി ചെന്നു ഹെബ്രോനില്‍ എത്തി; അവിടെ അനാക്കിന്റെ പുത്രന്മാരായ അഹീമാനും ശേശായിയും തല്‍മായിയും ഉണ്ടായിരുന്നു; ഹെബ്രോന്‍ മിസ്രയീമിലെ സോവാരിന്നു ഏഴു സംവത്സരം മുമ്പെ പണിതതായിരുന്നു.
അവര്‍ എസ്കോല്‍താഴ്വരയോളം ചെന്നു അവിടെനിന്നു ഒരു മുന്തിരിവള്ളി കുലയോടെ പറിച്ചെടുത്തു ഒരു തണ്ടിന്മേല് കെട്ടി രണ്ടുപേര്‍ക്കുംടി ചുമന്നു; അവര്‍ മാതളപ്പഴവും അത്തിപ്പഴവും കൂടെ കൊണ്ടുപോന്നു.
യിസ്രായേല്‍മക്കള്‍ അവിടെനിന്നു മുറിച്ചെടുത്ത മുന്തിരിക്കുലനിമിത്തം ആ സ്ഥലത്തിന്നു എസ്കോല്‍താഴ്വര എന്നു പേരായി.
അവര്‍ നാല്പതു ദിവസംകൊണ്ടു ദേശം ഒറ്റുനോക്കിക്കഴിഞ്ഞു മടങ്ങിവന്നു.
അവര്‍ യാത്രചെയ്തു പാറാന്‍ മരുഭൂമിയിലെ കാദേശില്‍ മോശെയുടെയും അഹരോന്റെയും യിസ്രായേല്‍മക്കളുടെ സര്‍വ്വസഭയുടെയും അടുക്കല്‍വന്നു അവരോടും സര്‍വ്വസഭയോടും വര്‍ത്തമാനം അറിയിച്ചു; ദേശത്തിലെ ഫലങ്ങളും അവരെ കാണിച്ചു.
അവര്‍ അവനോടു വിവരിച്ചു പറഞ്ഞതെന്തെന്നാല്‍നീ ഞങ്ങളെ അയച്ച ദേശത്തേക്കു ഞങ്ങള്‍ പോയി; അതു പാലും തേനും ഒഴുകുന്ന ദേശം തന്നേ; അതിലെ ഫലങ്ങള്‍ ഇതാ.
എങ്കിലും ദേശത്തു പാര്‍ക്കുംന്ന ജനങ്ങള്‍ ബലവാന്മാരും പട്ടണങ്ങള്‍ ഏറ്റവും ഉറപ്പും വലിപ്പവും ഉള്ളവയും ആകുന്നു. ഞങ്ങള്‍ അനാക്കിന്റെ പുത്രന്മാരെയും അവിടെ കണ്ടു.
അമാലേക്യര്‍ തെക്കെ ദേശത്തു പാര്‍ക്കുംന്നു; ഹിത്യരും യെബൂസ്യരും അമോര്‍യ്യരും പര്‍വ്വതങ്ങളില്‍ പാര്‍ക്കുംന്നു; കനാന്യര്‍ കടല്ക്കരയിലും യോര്ദ്ദാന് നദീതീരത്തും പാര്‍ക്കുംന്നു.
എന്നാല്‍ കാലേബ് മോശെയുടെ മുമ്പാകെ ജനത്തെ അമര്‍ത്തിനാം ചെന്നു അതു കൈവശമാക്കുക; അതു ജയിപ്പാന്‍ നമുക്കു കഴിയും എന്നു പറഞ്ഞു.
എങ്കിലും അവനോടുകൂടെ പോയിരുന്ന പുരുഷന്മാര്‍ആ ജനത്തിന്റെ നേരെ ചെല്ലുവാന്‍ നമുക്കു കഴികയില്ല; അവര്‍ നമ്മിലും ബലവാന്മാര് ആകുന്നു എന്നു പറഞ്ഞു.
തങ്ങള്‍ ഒറ്റു നോക്കിയ ദേശത്തെക്കുറിച്ചു അവര്‍ യിസ്രായേല്‍മക്കളോടു ദുര്‍വ്വര്‍ത്തമാനമായി പറഞ്ഞതെന്തെന്നാല്‍ഞങ്ങള്‍ സഞ്ചരിച്ചു ഒറ്റുനോക്കിയ ദേശം നിവാസികളെ തിന്നുകളയുന്ന ദേശം ആകുന്നു; ഞങ്ങള്‍ അവിടെ കണ്ട ജനം ഒക്കെയും അതികായന്മാര്;
അവിടെ ഞങ്ങള്‍ മല്ലന്മാരുടെ സന്തികളായ അനാക്യമല്ലന്മാരെയും കണ്ടു; ഞങ്ങള്‍ക്കു തന്നേ ഞങ്ങള്‍ വെട്ടുക്കിളികളെപ്പോലെ തോന്നി; അവരുടെ കാഴ്ചെക്കും ഞങ്ങള്‍ അങ്ങനെ തന്നേ ആയിരുന്നു.
14
അപ്പോള്‍ സഭയൊക്കെയും ഉറക്കെ നിലവിളിച്ചു, ജനം ആ രാത്രി മുഴുവനും കരഞ്ഞു.
യിസ്രായേല്‍മക്കള്‍ എല്ലാവരും മോശെക്കും അഹരോന്നും വിരോധമായി പിറുപിറുത്തു; സഭ ഒക്കെയും അവരോടുമിസ്രയീംദേശത്തുവെച്ചു ഞങ്ങള്‍ മരിച്ചുപോയിരുന്നു എങ്കില്‍ കൊള്ളായിരുന്നു. അല്ലെങ്കില്‍ ഈ മരുഭൂമിയില്‍വെച്ചു ഞങ്ങള്‍ മരിച്ചുപോയിരുന്നു എങ്കില്‍ കൊള്ളായിരുന്നു.
വാളാല്‍ വീഴേണ്ടതിന്നു യഹോവ ഞങ്ങളെ ആ ദേശത്തിലേക്കു കൊണ്ടുപോകുന്നതു എന്തിന്നു? ഞങ്ങളുടെ ഭാര്യമാരും മക്കളും കൊള്ളയായ്പോകുമല്ലോ; മിസ്രയീമിലേക്കു മടങ്ങിപ്പോകയല്ലയോ ഞങ്ങള്‍ക്കു നല്ലതു? എന്നു പറഞ്ഞു.
നാം ഒരു തലവനെ നിശ്ചയിച്ചു മിസ്രയീമിലേക്കു മടങ്ങിപ്പോക എന്നും അവര്‍ തമ്മില്‍ തമ്മില്‍ പറഞ്ഞു.
അപ്പോള്‍ മോശെയും അഹരോനും യിസ്രായേല്‍സഭയുടെ സര്‍വ്വസംഘത്തിന്റെയും മുമ്പാകെ കവിണ്ണുവീണു.
ദേശത്തെ ഒറ്റുനോക്കിയവരില്‍ നൂന്റെ മകന് യോശുവയും യെഫുന്നയുടെ മകന് കാലേബും വസ്ത്രം കീറി,
യിസ്രായേല്‍മക്കളുടെ സര്‍വ്വസഭയോടും പറഞ്ഞതു എന്തെന്നാല്‍ഞങ്ങള്‍ സഞ്ചരിച്ചു ഒറ്റുനോക്കിയ ദേശം എത്രയും നല്ല ദേശം ആകുന്നു.
യഹോവ നമ്മില്‍ പ്രസാദിക്കുന്നു എങ്കില്‍ അവന് നമ്മെ പാലും തേനും ഒഴുകുന്ന ആ ദേശത്തേക്കു കൊണ്ടുചെന്നു നമുക്കു അതു തരും.
യഹോവയോടു നിങ്ങള്‍ മത്സരിക്കമാത്രം അരുതു; ആ ദേശത്തിലെ ജനത്തെ ഭയപ്പെടരുതു; അവര്‍ നമുക്കു ഇരയാകുന്നു; അവരുടെ ശരണം പോയ്പോയിരിക്കുന്നു; നമ്മോടുകൂടെ യഹോവ ഉള്ളതുകൊണ്ടു അവരെ ഭയപ്പെടരുതു.
എന്നാറെ അവരെ കല്ലെറിയേണം എന്നു സഭയെല്ലാം പറഞ്ഞു. അപ്പോള്‍ യഹോവയുടെ തേജസ്സു സമാഗമനക്കുടാരത്തില്‍ എല്ലായിസ്രായേല്‍മക്കളും കാണ്‍കെ പ്രത്യക്ഷമായി.
യഹോവ മോശെയോടുഈ ജനം എത്രത്തോളം എന്നെ നിരസിക്കും? ഞാന്‍ അവരുടെ മദ്ധ്യേ ചെയ്തിട്ടുള്ള അടയാളങ്ങളൊക്കെയും കണ്ടിട്ടും അവര്‍ എത്രത്തോളം എന്നെ വിശ്വസിക്കാതിരിക്കും?
ഞാന്‍ അവരെ മഹാമാരിയാല്‍ ദണ്ഡിപ്പിച്ചു സംഹരിച്ചുകളകയും നിന്നെ അവരെക്കാള്‍ വലിപ്പവും ബലവുമുള്ള ജാതിയാക്കുകയും ചെയ്യും എന്നു അരുളിച്ചെയ്തു.
മോശെ യഹോവയോടു പറഞ്ഞതുഎന്നാല്‍ മിസ്രയീമ്യര്‍ അതു കേള്‍ക്കും; നീ ഈ ജനത്തെ അവരുടെ ഇടയില്‍നിന്നു നിന്റെ ശക്തിയാല്‍ കൊണ്ടുപോന്നുവല്ലോ.
അവര്‍ അതു ഈ ദേശനിവാസികളോടും പറയും; യഹോവയായ നീ ഈ ജനത്തിന്റെ മദ്ധ്യേ ഉണ്ടെന്നു അവര്‍ കേട്ടിരിക്കുന്നു; യഹോവയായ നിന്നെ ഇവര്‍ കണ്ണാലേ കാണുകയും നിന്റെ മേഘം ഇവര്‍ക്കും മീതെ നിലക്കുകയും പകല്‍ മേഘസ്തംഭത്തിലും രാത്രി അഗ്നിസ്തംഭത്തിലും നീ ഇവര്‍ക്കും മുമ്പായി നടക്കുകയും ചെയ്യുന്നുവല്ലോ.
നീ ഇപ്പോള്‍ ഈ ജനത്തെ ഒക്കെയും ഒരു ഒറ്റമനുഷ്യനെപ്പോലെ കൊന്നുകളഞ്ഞാല്‍ നിന്റെ കീര്‍ത്തി കേട്ടിരിക്കുന്ന ജാതികള്‍
ഈ ജനത്തോടു സത്യം ചെയ്ത ദേശത്തേക്കു അവരെ കൊണ്ടു പോകുവാന്‍ യഹോവേക്കു കഴിയായ്കകൊണ്ടു അവന് അവരെ മരുഭൂമിയില്‍വെച്ചു കൊന്നു കളഞ്ഞു എന്നു പറയും.
യഹോവ ദീര്‍ഘക്ഷമയും മഹാദയയും ഉള്ളവന് ; അകൃത്യവും ലംഘനവും ക്ഷമിക്കുന്നവന് ; കുറ്റക്കാരനെ വെറുതെ വിടാതെ പിതാക്കന്മാരുടെ അകൃത്യം മൂന്നാമത്തെയും നാലാമത്തെയും തലമുറയോളം മക്കളുടെ മേല്‍ സന്ദര്ശിക്കുന്നവന്
എന്നിങ്ങനെ നീ അരുളിച്ചെയ്തതുപോലെ കര്‍ത്താവേ, ഇപ്പോള്‍ നിന്റെ ശക്തി വലുതായിരിക്കേണമേ.
നിന്റെ മഹാദയെക്കു തക്കവണ്ണം മിസ്രയീംമുതല്‍ ഇവിടംവരെ ഈ ജനത്തോടു നീ ക്ഷമിച്ചുവന്നതുപോലെ ഈ ജനത്തിന്റെ അകൃത്യം ക്ഷമിക്കേണമേ.
അതിന്നു യഹോവ അരുളിച്ചെയ്തതുനിന്റെ അപേക്ഷപ്രകാരം ഞാന്‍ ക്ഷമിച്ചിരിക്കുന്നു.
എങ്കിലും എന്നാണ, ഭൂമിയെല്ലാം യഹോവയുടെ തേജസ്സുകൊണ്ടു നിറഞ്ഞിരിക്കും.
എന്റെ തേജസ്സും മിസ്രയീമിലും മരുഭൂമിയിലുംവെച്ചു ഞാന്‍ ചെയ്ത അടയാളങ്ങളും കണ്ടിട്ടുള്ള പുരുഷന്മാര് എല്ലാവരും ഇപ്പോള്‍ പത്തു പ്രാവശ്യം എന്നെ പരീക്ഷിക്കയും എന്റെ വാക്കു കൂട്ടാക്കാതിരിക്കയും ചെയ്തതുകൊണ്ടു
അവരുടെ പിതാക്കന്മാരോടു ഞാന്‍ സത്യം ചെയ്തിട്ടുള്ള ദേശം അവര്‍ കാണ്കയില്ല; എന്നെ നിരസിച്ചവര്‍ ആരും അതു കാണ്കയില്ല.
എന്റെ ദാസനായ കാലേബോ, അവന്നു വേറൊരു സ്വഭാവമുള്ളതുകൊണ്ടും എന്നെ പൂര്‍ണ്ണമായി അനുസരിച്ചതുകൊണ്ടും അവന് പോയിരുന്ന ദേശത്തേക്കു ഞാന്‍ അവനെ എത്തിക്കും; അവന്റെ സന്തതി അതു കൈവശമാക്കും.
എന്നാല്‍ അമാലേക്യരും കനാന്യരും താഴ്വരയില് പാര്‍ക്കുംന്നതുകൊണ്ടു നിങ്ങള്‍ നാളെ ചെങ്കടലിങ്കലേക്കുള്ള വഴിയായി മരുഭൂമിയിലേക്കു മടങ്ങിപ്പോകുവിന്‍ .
യഹോവ പിന്നെയും മോശെയോടും അഹരോനോടും അരുളിച്ചെയ്തതു
ഈ ദുഷ്ടസഭ എത്രത്തോളം എനിക്കു വിരോധമായി പിറുപിറുക്കും? യിസ്രായേല്‍മക്കള്‍ എനിക്കു വിരോധമായി പിറുപിറുക്കുന്നതു ഞാന്‍ കേട്ടിരിക്കുന്നു.
അവരോടു പറവിന്‍ ഞാന്‍ കേള്‍ക്കെ നിങ്ങള്‍ പറഞ്ഞതുപോലെ തന്നേ, എന്നാണ, ഞാന്‍ നിങ്ങളോടു ചെയ്യുമെന്നു യഹോവ അരുളിച്ചെയ്യുന്നു.
ഈ മരുഭൂമിയില്‍ നിങ്ങളുടെ ശവം വീഴും; യെഫുന്നയുടെ മകന് കാലേബും നൂന്റെ മകന് യോശുവയും ഒഴികെ ഇരുപതു വയസ്സുമുതല്‍ മേലോട്ടു എണ്ണപ്പെട്ടവരായി
എന്റെ നേരെ പിറുപിറുത്തവരായ നിങ്ങളുടെ എണ്ണത്തില്‍ ആരും ഞാന്‍ നിങ്ങളെ പാര്‍പ്പിക്കുമെന്നു സത്യം ചെയ്തിട്ടുള്ള ദേശത്തു കടക്കയില്ല.
എന്നാല്‍ കൊള്ളയായ്പോകുമെന്നു നിങ്ങള്‍ പറഞ്ഞിട്ടുള്ള നിങ്ങളുടെ കുഞ്ഞുകുട്ടികളെ ഞാന്‍ അതില്‍ കടക്കുമാറാക്കും; നിങ്ങള്‍ നിരസിച്ചിരിക്കുന്ന ദേശം അവര്‍ അറിയും.
നിങ്ങളോ, നിങ്ങളുടെ ശവം ഈ മരുഭൂമിയില്‍ വീഴും.
നിങ്ങളുടെ ശവം മരുഭൂമിയില്‍ ഒടുങ്ങുംവരെ നിങ്ങളുടെ മക്കള്‍ മരുഭൂമിയില്‍ നാല്പതു സംവത്സരം ഇടയരായി സഞ്ചരിച്ചു നിങ്ങളുടെ പാതിവ്രത്യഭംഗം വഹിക്കും;
ദേശം ഒറ്റുനോക്കിയ നാല്പതു ദിവസത്തിന്റെ എണ്ണത്തിന്നൊത്തവണ്ണം, ഒരു ദിവസത്തിന്നു ഒരു സംവത്സരം വീതം, നാല്പതു സംവത്സരം നിങ്ങള്‍ നിങ്ങളുടെ അകൃത്യങ്ങള്‍ വഹിച്ചു എന്റെ അകല്ച അറിയും.
എനിക്കു വിരോധമായി കൂട്ടംകൂടിയ ഈ ദുഷ്ടസഭയോടു ഞാന്‍ ഇങ്ങനെ ചെയ്യുംഈ മരുഭൂമിയില്‍ അവര്‍ ഒടുങ്ങും; ഇവിടെ അവര്‍ മരിക്കും എന്നു യഹോവയായ ഞാന്‍ കല്പിച്ചിരിക്കുന്നു.
ദേശം ഒറ്റുനോക്കുവാന്‍ മോശെ അയച്ചവരും, മടങ്ങിവന്നു ദേശത്തെക്കുറിച്ചു ദുര്‍വ്വര്‍ത്തമാനം പറഞ്ഞു സഭ മുഴുവനും അവന്നു വിരോധമായി പിറുപിറുപ്പാന്‍ സംഗതി വരുത്തിയ വരും,
ദേശത്തെക്കുറിച്ചു ദുര്‍വ്വര്‍ത്തമാനം പറഞ്ഞവരുമായ പുരുഷന്മാര് യഹോവയുടെ മുമ്പാകെ ഒരു ബാധകൊണ്ടു മരിച്ചു.
എന്നാല്‍ ദേശം ഒറ്റുനോക്കുവാന്‍ പോയ പുരുഷന്മാരില് നൂന്റെ മകന് യോശുവയും യെഫുന്നയുടെ പുത്രന് കാലേബും മരിച്ചില്ല.
പിന്നെ മോശെ ഈ വാക്കുകള്‍ യിസ്രായേല്‍മക്കളോടൊക്കെയും പറഞ്ഞു; ജനം ഏറ്റവും ദുഃഖിച്ചു.
പിറ്റേന്നു അവര്‍ അതികാലത്തു എഴുന്നേറ്റുഇതാ, യഹോവ ഞങ്ങള്‍ക്കു ചൊല്ലിയിരിക്കുന്ന സ്ഥലത്തേക്കു ഞങ്ങള്‍ കയറിപ്പോകുന്നുഞങ്ങള്‍ പാപം ചെയ്തുപോയി എന്നു പറഞ്ഞു മലമുകളില്‍ കയറി.
അപ്പോള്‍ മോശെനിങ്ങള്‍ എന്തിന്നു യഹോവയുടെ കല്പന ലംഘിക്കുന്നു? അതു സാദ്ധ്യമാകയില്ല.
ശത്രുക്കളാല്‍ തോല്‍ക്കാതിരിക്കേണ്ടതിന്നു നിങ്ങള്‍ കയറരുതു; യഹോവ നിങ്ങളുടെ മദ്ധ്യേ ഇല്ല.
അമാലേക്യരും കനാന്യരും അവിടെ നിങ്ങളുടെ മുമ്പില്‍ ഉണ്ടു; നിങ്ങള്‍ വാളാല്‍ വീഴും; നിങ്ങള്‍ യഹോവയെ വിട്ടു പിന്തിരിഞ്ഞിരിക്കകൊണ്ടു യഹോവ നിങ്ങളോടുകൂടെ ഉണ്ടായിരിക്കയില്ല എന്നു പറഞ്ഞു.
എന്നിട്ടും അവര്‍ ധാര്‍ഷ്ട്യം പൂണ്ടു മലമുകളില്‍ കയറി; യഹോവയുടെ നിയമപെട്ടകവും മോശെയും പാളയത്തില്‍നിന്നു പുറപ്പെട്ടില്ലതാനും.
എന്നാറെ മലയില്‍ പാര്‍ത്തിരുന്ന അമാലേക്യരും കനാന്യരും ഇറങ്ങിവന്നു അവരെ തോല്പിച്ചു ഹോര്‍മ്മാവരെ അവരെ ഛിന്നിച്ചു ഔടിച്ചുകളഞ്ഞു.
15
യഹോവ പിന്നെയും മോശെയോടു അരുളിച്ചെയ്തതു
നീ യിസ്രായേല്‍മക്കളോടു പറയേണ്ടതെന്തെന്നാല്‍ഞാന്‍ നിങ്ങള്‍ക്കു തരുന്ന നിങ്ങളുടെ നിവാസദേശത്തു നിങ്ങള്‍ ചെന്നിട്ടു
ഒരു നേര്‍ച്ച നിവര്‍ത്തിപ്പാനോ സ്വമേധാദാനമായിട്ടോ നിങ്ങളുടെ ഉത്സവങ്ങളിലോ യഹോവേക്കു മാടിനെയാകട്ടെ ആടിനെയാകട്ടെ ഹോമയാഗമായിട്ടെങ്കിലും ഹനനയാഗമായിട്ടെങ്കിലും യഹോവേക്കു സൌരഭ്യവാസനയാകുമാറു ഒരു ദഹനയാഗം അര്‍പ്പിക്കുമ്പോള്‍
യഹോവേക്കു വഴിപാടു കഴിക്കുന്നവന് കാല്‍ഹീന്‍ എണ്ണ ചേര്‍ത്ത ഒരിടങ്ങഴി മാവു ഭോജനയാഗമായി കൊണ്ടുവരേണം.
ഹോമയാഗത്തിന്നും ഹനനയാഗത്തിന്നും പാനീയയാഗമായി നീ ആടൊന്നിന്നു കാല്‍ഹീന്‍ വീഞ്ഞു കൊണ്ടുവരേണം.
ആട്ടുകൊറ്റനായാല്‍ ഹീനില്‍ മൂന്നിലൊന്നു എണ്ണ ചേര്‍ത്ത രണ്ടിടങ്ങഴി മാവു ഭോജനയാഗമായി കൊണ്ടു വരേണം.
അതിന്റെ പാനീയയാഗത്തിന്നു ഹീനില്‍ മൂന്നിലൊന്നു വീഞ്ഞും യഹോവേക്കു സൌരഭ്യവാസനയായി അര്‍പ്പിക്കേണം.
നേര്‍ച്ച നിവര്‍ത്തിപ്പാനോ യഹോവേക്കു സമാധാനയാഗം കഴിപ്പാനോ ഹോമയാഗത്തിന്നാകട്ടെ ഹനനയാഗത്തിന്നാകട്ടെ ഒരു കാളക്കിടാവിനെ കൊണ്ടുവരുമ്പോള്‍
കിടാവിനോടുകൂടെ അരഹീന്‍ എണ്ണ ചേര്‍ത്ത മൂന്നിടങ്ങഴി മാവു ഭോജനയാഗമായിട്ടു അര്‍പ്പിക്കേണം.
അതിന്റെ പാനീയയാഗമായി അരഹീന്‍ വീഞ്ഞു യഹോവേക്കു സൌരഭ്യവാസനയായ ദഹനയാഗമായി അര്‍പ്പിക്കേണം.
കാളക്കിടാവു, ആട്ടുകൊറ്റന് , കുഞ്ഞാടു, കോലാട്ടിന്‍ കുട്ടി എന്നിവയില്‍ ഔരോന്നിന്നും ഇങ്ങനെ തന്നേ വേണം.
നിങ്ങള്‍ അര്‍പ്പിക്കുന്ന യാഗമൃഗങ്ങളുടെ എണ്ണത്തിന്നും ഒത്തവണ്ണം ഔരോന്നിന്നും ഇങ്ങനെ തന്നേ വേണം.
സ്വദേശിയായവനൊക്കെയും യഹോവേക്കു സൌരഭ്യവാസനയായ ദഹനയാഗം അര്‍പ്പിക്കുമ്പോള്‍ ഇതെല്ലാം ഇങ്ങനെ തന്നേ അനുഷ്ഠിക്കേണം.
നിങ്ങളോടുകൂടെ പാര്‍ക്കുംന്ന പരദേശിയോ നിങ്ങളുടെ ഇടയില്‍ സ്ഥിരവാസം ചെയ്യുന്ന ഒരുത്തനോ യഹോവേക്കു സൌരഭ്യവാസനയായ ദഹനയാഗം കഴിക്കുന്നുവെങ്കില്‍ നിങ്ങള്‍ അനുഷ്ഠിക്കുംവണ്ണം തന്നേ അവനും അനുഷ്ഠിക്കേണം.
നിങ്ങള്‍ക്കാകട്ടെ വന്നു പാര്‍ക്കുംന്ന പരദേശിക്കാകട്ടെ സര്‍വ്വസഭെക്കും തലമുറതലമുറയായി എന്നേക്കും ഒരു ചട്ടം തന്നേ ആയിരിക്കേണം; യഹോവയുടെ സന്നിധിയില്‍ പരദേശി നിങ്ങളെപ്പോലെ തന്നേ ഇരിക്കേണം.
നിങ്ങള്‍ക്കും വന്നു പാര്‍ക്കുംന്ന പരദേശിക്കും പ്രമാണവും നിയമവും ഒന്നുതന്നേ ആയിരിക്കേണം.
യഹോവ പിന്നെയും മോശെയോടു അരുളിച്ചെയ്തതു
യിസ്രായേല്‍മക്കളോടു പറയേണ്ടതെന്തെന്നാല്‍ഞാന്‍ നിങ്ങളെ കൊണ്ടുപോകുന്ന ദേശത്തു നിങ്ങള്‍ എത്തിയശേഷം
ദേശത്തിലെ ആഹാരം ഭക്ഷിക്കുമ്പോള്‍ നിങ്ങള്‍ യഹോവേക്കു ഉദര്‍ച്ചാര്‍പ്പണം കഴിക്കേണം.
ആദ്യത്തെ തരിമാവുകൊണ്ടുള്ള ഒരു വട ഉദര്‍ച്ചാര്‍പ്പണമായി കഴിക്കേണം; മെതിക്കളത്തിന്റെ ഉദര്‍ച്ചാര്‍പ്പണംപോലെ തന്നേ അതു ഉദര്‍ച്ച ചെയ്യേണം.
ഇങ്ങനെ നിങ്ങള്‍ തലമുറതലമുറയായി ആദ്യത്തെ തരിമാവുകൊണ്ടു യഹോവേക്കു ഉദര്‍ച്ചാര്‍പ്പണം കഴിക്കേണം.
യഹോവ മോശെയോടു കല്പിച്ച ഈ സകലകല്പനകളിലും
യാതൊന്നെങ്കിലും യഹോവ മോശെയോടു കല്പിച്ച നാള്‍മുതല്‍ തലമുറതലമുറയായി യഹോവ മോശെമുഖാന്തരം നിങ്ങളോടു കല്പിച്ച സകലത്തിലും യാതൊന്നെങ്കിലും നിങ്ങള്‍ പ്രമാണിക്കാതെ തെറ്റു ചെയ്താല്‍,
അറിയാതെ കണ്ടു അബദ്ധവശാല്‍ സഭ വല്ലതും ചെയ്തുപോയാല്‍ സഭയെല്ലാം കൂടെ ഹോമയാഗത്തിന്നായി ഒരു കാളക്കിടാവിനെയും പാപയാഗത്തിന്നായി ഒരു കോലാട്ടുകൊറ്റനെയും ചട്ടപ്രകാരം അതിന്നുള്ള ഭോജനയാഗത്തോടും പാനീയയാഗത്തോടുംകൂടെ യഹോവേക്കു സൌരഭ്യവാസനയായി അര്‍പ്പിക്കേണം.
ഇങ്ങനെ പുരോഹിതന് യിസ്രായേല്‍മക്കളുടെ സര്‍വ്വസഭെക്കും വേണ്ടി പ്രായശ്ചിത്തം കഴിക്കേണം; എന്നാല്‍ അതു അവരോടു ക്ഷമിക്കപ്പെടും; അതു അബദ്ധവശാല്‍ സംഭവിക്കയും അവര്‍ തങ്ങളുടെ അബദ്ധത്തിന്നായിട്ടു യഹോവേക്കു ദഹനയാഗമായി തങ്ങളുടെ വഴിപാടും പാപയാഗവും യഹോവയുടെ സന്നിധിയില്‍ അര്‍പ്പിക്കയും ചെയ്തുവല്ലോ.
എന്നാല്‍ അതു യിസ്രായേല്‍മക്കളുടെ സര്‍വ്വസഭയോടും അവരുടെ ഇടയില്‍ വന്നു പാര്‍ക്കുംന്ന പരദേശിയോടും ക്ഷമിക്കപ്പെടും; തെറ്റു സര്‍വ്വജനത്തിന്നുമുള്ളതായിരുന്നുവല്ലോ.
ഒരാള്‍ അബദ്ധവശാല്‍ പാപം ചെയ്താല്‍ അവന് തനിക്കുവേണ്ടി പാപയാഗത്തിന്നായി ഒരു വയസ്സു പ്രായമുള്ള ഒരു പെണ്‍കോലാട്ടിനെ അര്‍പ്പിക്കണം.
അബദ്ധവശാല്‍ പാപം ചെയ്തവന്നു പാപപരിഹാരം വരുത്തുവാന്‍ പുരോഹിതന് അവന്നുവേണ്ടി യഹോവയുടെ സന്നിധിയില്‍ പ്രായശ്ചിത്തകര്‍മ്മം അനുഷ്ഠിക്കേണം; എന്നാല്‍ അതു അവനോടു ക്ഷമിക്കപ്പെടും.
യിസ്രായേല്‍മക്കളുടെ ഇടയില്‍ അബദ്ധവശാല്‍ പാപം ചെയ്യുന്നവന് സ്വദേശിയോ വന്നു പാര്‍ക്കുംന്ന പരദേശിയോ ആയാലും പ്രമാണം ഒന്നുതന്നേ ആയിരിക്കേണം.
എന്നാല്‍ സ്വദേശികളിലോ പരദേശികളിലോ ആരെങ്കിലും കരുതിക്കൂട്ടിക്കൊണ്ടു ചെയ്താല്‍ അവന് യഹോവയെ ദുഷിക്കുന്നു; അവനെ അവന്റെ ജനത്തില്‍ നിന്നു ഛേദിച്ചുകളയേണം.
അവന് യഹോവയുടെ വചനം ധിക്കരിച്ചു അവന്റെ കല്പന ലംഘിച്ചു; അവനെ നിര്‍മ്മൂലമാക്കിക്കളയേണം; അവന്റെ അകൃത്യം അവന്റെമേല്‍ ഇരിക്കും.
യിസ്രായേല്‍മക്കള്‍ മരുഭൂമിയില്‍ ഇരിക്കുമ്പോള്‍ ശബ്ബത്ത് നാളില്‍ ഒരുത്തന് വിറകു പെറുക്കുന്നതു കണ്ടു.
അവന് വിറകു പെറുക്കുന്നതു കണ്ടവര്‍ അവനെ മോശെയുടെയും അഹരോന്റെയും സര്‍വ്വസഭയുടെയും അടുക്കല്‍ കൊണ്ടുവന്നു.
അവനോടു ചെയ്യേണ്ടതു ഇന്നതെന്നു വിധിച്ചിട്ടില്ലായ്കകൊണ്ടു അവര്‍ അവനെ തടവില്‍ വെച്ചു.
പിന്നെ യഹോവ മോശെയോടുആ മരുഷ്യന്‍ മരണശിക്ഷ അനുഭവിക്കേണം; സര്‍വ്വസഭയും പാളയത്തിന്നു പുറത്തുവെച്ചു അവനെ കല്ലെറിയേണം എന്നു കല്പിച്ചു.
യഹോവ മോശെയോടു കല്പിച്ചതുപോലെ തന്നേ സര്‍വ്വസഭയും അവനെ പാളയത്തിന്നു പുറത്തുകൊണ്ടുപോയി കല്ലെറിഞ്ഞുകൊന്നു.
യഹോവ പിന്നെയും മോശെയോടു അരുളിച്ചെയ്തതു
നീ യിസ്രായേല്‍മക്കളോടു പറയേണ്ടതെന്തെന്നാല്‍അവര്‍ തലമുറതലമുറയായി വസ്ത്രത്തിന്റെ കോണ്‍തലെക്കു പൊടിപ്പു ഉണ്ടാക്കുകയും കോണ്‍തലെക്കലെ പൊടിപ്പില്‍ നീലച്ചരടു കെട്ടുകയും വേണം.
നിങ്ങള്‍ യഹോവയുടെ സകലകല്പനകളും ഔര്‍ത്തു അനുസരിക്കേണ്ടതിന്നും നിങ്ങളുടെ സ്വന്തഹൃദയത്തിന്നും സ്വന്തകണ്ണിന്നും തോന്നിയവണ്ണം പരസംഗമായി നടക്കാതിരിക്കേണ്ടതിന്നും ആ പൊടിപ്പു ജ്ഞാപകം ആയിരിക്കേണം.
നിങ്ങള്‍ എന്റെ സകല കല്പനകളും ഔര്‍ത്തു അനുസരിച്ചു നിങ്ങളുടെ ദൈവത്തിന്നു വിശുദ്ധരായിരിക്കേണ്ടതിന്നു തന്നേ.
നിങ്ങളുടെ ദൈവമായിരിക്കേണ്ടതിന്നു നിങ്ങളെ മിസ്രയീംദേശത്തുനിന്നു കൊണ്ടുവന്ന ഞാന്‍ നിങ്ങളുടെ ദൈവമായ യഹോവ ആകുന്നു; ഞാന്‍ നിങ്ങളുടെ ദൈവമായ യഹോവ തന്നേ.
16
എന്നാല്‍ ലേവിയുടെ മകനായ കെഹാത്തിന്റെ മകനായ യിസ്ഹാരിന്റെ മകന് കോരഹ്, രൂബേന്‍ ഗോത്രത്തില്‍ എലീയാബിന്റെ പുത്രന്മാരായ ദാഥാന്‍ , അബീരാം, പേലെത്തിന്റെ മകനായ ഔന് എന്നിവര്‍
യിസ്രായേല്‍മക്കളില്‍ സഭാപ്രധാനികളും സംഘസദസ്യന്മാരും പ്രമാണികളുമായ ഇരുനൂറ്റമ്പതു പുരുഷന്മാരെ കൂട്ടി മോശെയോടു മത്സരിച്ചു.
അവന് മോശെക്കും അഹരോന്നും വിരോധമായി കൂട്ടംകൂടി അവരോടുമതി, മതി; സഭയ ഒട്ടൊഴിയാതെ എല്ലാവരും വിശുദ്ധരാകുന്നു; യഹോവ അവരുടെ മദ്ധ്യേ ഉണ്ടു; പിന്നെ നിങ്ങള്‍ യഹോവയുടെ സഭെക്കു മീതെ നിങ്ങളെത്തന്നേ ഉയര്‍ത്തുന്നതു എന്തു? എന്നു പറഞ്ഞു.
ഇതു കേട്ടപ്പോള്‍ മോശെ കവിണ്ണുവീണു.
അവന് കോരഹിനോടും അവന്റെ എല്ലാ കൂട്ടരോടും പറഞ്ഞതുനാളെ രാവിലെ യഹോവ തനിക്കുള്ളവന്‍ ആരെന്നും തന്നോടടുപ്പാന്‍ തക്കവണ്ണം വിശുദ്ധന് ആരെന്നും കാണിക്കും; താന്‍ തിരഞ്ഞെടുക്കുന്നവനെ തന്നോടു അടുക്കുമാറാക്കും.
കോരഹും അവന്റെ എല്ലാ കൂട്ടവുമായുള്ളോരേ, നിങ്ങള്‍ ഇതു ചെയ്വിന്
ധൂപകലശം എടുത്തു നാളെ യഹോവയുടെ സന്നിധിയില്‍ അതില്‍ തീയിട്ടു ധൂപവര്‍ഗ്ഗം ഇടുവിന്‍ ; യഹോവ തിരഞ്ഞെടുക്കുന്നവന് തന്നേ വിശുദ്ധന് ; ലേവിപുത്രന്മാരേ, മതി, മതി!
പിന്നെ മോശെ കോരഹിനോടു പറഞ്ഞതുലേവിപുത്രന്മാരേ, കേള്‍പ്പിന്‍ .
യഹോവയുടെ തിരുനിവാസത്തിലെ വേലചെയ്വാനും സഭയുടെ ശുശ്രൂഷെക്കായി അവരുടെ മുമ്പാകെ നില്പാനും യിസ്രായേലിന്റെ ദൈവം നിങ്ങളെ തന്റെ അടുക്കല്‍ വരുത്തേണ്ടതിന്നു യിസ്രായേല്‍സഭയില്‍നിന്നു നിങ്ങളെ വേറുതിരിച്ചതു നിങ്ങള്‍ക്കു പോരായോ?
അവന് നിന്നെയും ലേവിപുത്രന്മാരായ നിന്റെ സകല സഹോദരന്മാരെയും തന്നോടു അടുക്കുമാറാക്കിയല്ലോ; നിങ്ങള്‍ പൌരോഹിത്യംകൂടെ കാംക്ഷിക്കുവോ?
ഇതു ഹേതുവായിട്ടു നീയും നിന്റെ കൂട്ടക്കാര് ഒക്കെയും യഹോവേക്കു വിരോധമായി കൂട്ടംകൂടിയിരിക്കുന്നു; നിങ്ങള്‍ അഹരോന്റെ നേരെ പിറുപിറുപ്പാന്‍ തക്കവണ്ണം അവന് എന്തുമാത്രമുള്ളു?
പിന്നെ മോശെ എലിയാബിന്റെ പുത്രന്മാരായ ദാഥാനെയും അബീരാമിനെയും വിളിപ്പാന്‍ ആളയച്ചു; അതിന്നു അവര്‍
ഞങ്ങള്‍ വരികയില്ല; മരുഭൂമിയില്‍ ഞങ്ങളെ കൊല്ലുവാന്‍ നീ ഞങ്ങളെ പാലും തേനും ഒഴുകുന്ന ദേശത്തുനിന്നു കൊണ്ടുവന്നരിക്കുന്നതു പോരാഞ്ഞിട്ടു നിന്നെത്തന്നെ ഞങ്ങള്‍ക്കു അധിപതിയും ആക്കുന്നുവോ?
അത്രയുമല്ല, നീ ഞങ്ങളെ പാലും തേനും ഒഴുകുന്ന ദേശത്തേക്കു കൊണ്ടുവരികയോ നിലങ്ങളും മുന്തിരിത്തോട്ടങ്ങളും അവകാശമായി തരികയോ ചെയ്തിട്ടില്ല; നീ ഇവരുടെ കണ്ണു ചുഴന്നുകളയുമോ? ഞങ്ങള്‍ വരികയില്ല എന്നു പറഞ്ഞു.
അപ്പോള്‍ മോശെ ഏറ്റവും കോപിച്ചു അവന് യഹോവയോടുഅവരുടെ വഴിപാടു കടാക്ഷിക്കരുതേ; ഞാന്‍ അവരുടെ പക്കല്‍നിന്നു ഒരു കഴുതയെപ്പോലും വാങ്ങീട്ടില്ല; അവരില്‍ ഒരുത്തനോടും ഒരു ദോഷം ചെയ്തിട്ടുമില്ല എന്നു പറഞ്ഞു.
മോശെ കോരഹനോടുനീയും നിന്റെ എല്ലാകൂട്ടവും നാളെ യഹോവയുടെ സന്നിധിയില്‍ വരേണം; നീയും അവരും അഹരോനും കൂടെ തന്നേ.
നിങ്ങള്‍ ഔരോരുത്തന് താന്താന്റെ ധൂപകലശം എടുത്തു അവയില്‍ ധൂപവര്‍ഗ്ഗം ഇട്ടു ഒരോരുത്തന് ഔരോ ധൂപകലശമായി ഇരുനൂറ്റമ്പതു കലശവും യഹോവയുടെ സന്നിധിയില്‍ കൊണ്ടുവരുവിന്‍ ; നീയും അഹരോനും കൂടെ താന്താന്റെ ധൂപകലശവുമായി വരേണം എന്നു പറഞ്ഞു.
അങ്ങനെ അവര്‍ ഔരോരുത്തന് താന്താന്റെ ധൂപകലശം എടുത്തു തീയിട്ടു അതില്‍ ധൂപവര്‍ഗ്ഗവും ഇട്ടു മോശെയും അഹരോനുമായി സമാഗമനക്കുടാരത്തിന്റെ വാതില്ക്കല്നിന്നു.
കോരഹ് അവര്‍ക്കും വിരോധമായി സര്‍വ്വസഭയെയും സമാഗമനക്കുടാരത്തിന്റെ വാതില്ക്കല് കൂട്ടിവരുത്തി; അപ്പോള്‍ യഹോവയുടെ തേജസ്സു സര്‍വ്വസഭെക്കും പ്രത്യക്ഷമായി.
യഹോവ മോശെയോടും അഹരോനോടും
ഈ സഭയുടെ മദ്ധ്യേനിന്നു മാറിപ്പോകുവിന്‍ ; ഞാന്‍ അവരെ ക്ഷണത്തില്‍ സംഹരിക്കും എന്നു കല്പിച്ചു.
അപ്പോള്‍ അവര്‍ കവിണ്ണുവീണുസകലജനത്തിന്റെയും ആത്മാക്കള്‍ക്കു ഉടയവനാകുന്ന ദൈവമേ, ഒരു മനുഷ്യന് പാപം ചെയ്തതിന്നു നീ സര്‍വ്വസഭയോടും കോപിക്കുമേ എന്നു പറഞ്ഞു.
അതിന്നു യഹോവ മോശെയോടു
കോരഹ്, ദാഥാന്‍ , അബീരാം എന്നിവരുടെ വാസസ്ഥലത്തിന്റെ ചുറ്റിലും നിന്നു മാറിക്കൊള്‍വിന്‍ എന്നു സഭയോടു പറക എന്നു കല്പിച്ചു.
മോശെ എഴുന്നേറ്റു ദാഥാന്റെയും അബീരാമിന്റെയും അടുക്കല്‍ ചെന്നു; യിസ്രായേല്‍മൂപ്പന്മാരും അവന്റെ പിന്നാലെ ചെന്നു.
അവന് സഭയോടുഈ ദുഷ്ടമനുഷ്യരുടെ സകലപാപങ്ങളാലും നിങ്ങള്‍ സംഹരിക്കപ്പെടാതിരിക്കെണ്ടതിന്നു അവരുടെ കൂടാരങ്ങളുടെ അടുക്കല്‍നിന്നു മാറിപ്പോകുവിന്‍ ; അവര്‍ക്കുംള്ള യാതൊന്നിനെയും തൊടരുതു എന്നു പറഞ്ഞു.
അങ്ങനെ അവര്‍ കോരഹ്, ദാഥാന്‍ , അബീരാം എന്നവരുടെ വാസസ്ഥലത്തിന്റെ ചുറ്റിലുംനിന്നു മാറിപ്പോയി. എന്നാല്‍ ദാഥാനും അബീരാമും പുറത്തു വന്നുഅവരും അവരുടെ ഭാര്യമാരും പുത്രന്മാരും കുഞ്ഞുങ്ങളും താന്താങ്ങളുടെ കൂടാരവാതില്ക്കല്നിന്നു.
അപ്പോള്‍ മോശെ പറഞ്ഞതുഈ സകലപ്രവൃത്തികളും ചെയ്യേണ്ടതിന്നു യഹോവ എന്നെ അയച്ചു; ഞാന്‍ സ്വമേധയായി ഒന്നും ചെയ്തിട്ടില്ല എന്നു നിങ്ങള്‍ ഇതിനാല്‍ അറിയും
സകലമനുഷ്യരും മരിക്കുന്നതു പോലെ ഇവര്‍ മരിക്കയോ സകലമനുഷ്യര്‍ക്കും ഭവിക്കുന്നതുപോലെ ഇവര്‍ക്കും ഭവിക്കയോ ചെയ്താല്‍ യഹോവ എന്നെ അയച്ചിട്ടില്ല.
എന്നാല്‍ യഹോവ ഒരു അപൂര്‍വ്വകാര്യം പ്രവര്‍ത്തിക്കയും ഭൂമി വായ് പിളര്‍ന്നു അവരെയും അവര്‍ക്കുംള്ള സകലത്തെയും വിഴുങ്ങിക്കളകയും അവര്‍ ജീവനോടു പാതാളത്തിലേക്കു ഇറങ്ങുകയും ചെയ്താല്‍ അവര്‍ യഹോവയെ നിരസിച്ചു എന്നു നിങ്ങള്‍ അറിയും.
അവന് ഈ വാക്കുകളെല്ലാം പറഞ്ഞു തീര്‍ന്നപ്പോള്‍ അവരുടെ കീഴെ ഭൂമി പിളര്‍ന്നു.
ഭൂമി വായ്തുറന്നു അവരെയും അവരുടെ കുടുംബങ്ങളെയും കോരഹിനോടു ചേര്‍ന്നിട്ടുള്ള എല്ലാവരെയും അവരുടെ സര്‍വ്വസമ്പത്തിനെയും വിഴുങ്ങിക്കളഞ്ഞു.
അവരും അവരോടു ചേര്‍ന്നിട്ടുള്ള എല്ലാവരും ജീവനോടെ പാതാളത്തിലേക്കു ഇറങ്ങി; ഭൂമി അവരുടെമേല്‍ അടകയും അവര്‍ സഭയുടെ ഇടയില്‍നിന്നു നശിക്കയും ചെയ്തു.
അവരുടെ ചുറ്റും ഇരുന്ന യിസ്രായേല്യര്‍ ഒക്കെയും അവരുടെ നിലവിളി കേട്ടുഭൂമി നമ്മെയും വഴുങ്ങിക്കളയരുതേ എന്നു പറഞ്ഞു ഔടിപ്പോയി.
അപ്പോള്‍ യഹോവയിങ്കല്‍നിന്നു തീ പുറപ്പെട്ടു ധൂപം കാട്ടിയ ഇരുനൂറ്റമ്പതുപേരെയും ദഹിപ്പിച്ചു.
യഹോവ മോശെയോടു അരുളിച്ചെയ്തതു
പുരോഹിതനായ അഹരോന്റെ മകന് എലെയാസാരിനോടു അവന് എരിതീയുടെ ഇടയില്‍നിന്നു ധൂപകലശങ്ങള്‍ എടുപ്പാന് പറക; അവ വിശുദ്ധമാകുന്നു; തീ അങ്ങോട്ടു തട്ടിക്കളകയും ചെയ്ക;
പാപം ചെയ്തു തങ്ങള്‍ക്കു ജീവനാശം വരുത്തിയ ഇവരുടെ ധൂപകലശങ്ങള്‍ യാഗപീഠം, പൊതിവാന്‍ അടിച്ചു തകിടാക്കണം; അതു യഹോവയുടെ സന്നിധിയില്‍ കൊണ്ടുവന്നതിനാല്‍ വിശുദ്ധമാകുന്നു; യിസ്രായേല്‍മക്കള്‍ക്കു അതു ഒരു അടയാളമായിരിക്കട്ടെ.
വെന്തുപോയവര്‍ ധൂപം കാട്ടിയ താമ്രകലശങ്ങള്‍ പുരോഹിതനായ എലെയാസാര്‍ എടുത്തു
അഹരോന്റെ സന്തതിയില്‍ അല്ലാത്ത യാതൊരു അന്യനും യഹോവയുടെ സന്നിധിയില്‍ ധൂപം കാണിപ്പാന്‍ അടുക്കയും കോരഹിനെയും അവന്റെ കൂട്ടുകാരെയും പോലെ ആകയും ചെയ്യാതിരിക്കേണ്ടതിന്നു യിസ്രായേല്‍ മക്കള്‍ക്കു ജ്ഞാപകമായി അവയെ യാഗപീഠം, പൊതിവാന്‍ തകിടായി അടിപ്പിച്ചു; യഹോവ മോശെമുഖാന്തരം കല്പിച്ചതുപോലെ തന്നേ.
പിറ്റെന്നാള്‍ യിസ്രായേല്‍മക്കളുടെ സഭയെല്ലാം മോശെക്കും അഹരോന്നും വിരോധമായി പിറുപിറുത്തുനിങ്ങള്‍ യഹോവയുടെ ജനത്തെ കൊന്നുകളഞ്ഞു എന്നു പറഞ്ഞു.
ഇങ്ങനെ മോശെക്കും അഹരോന്നും വിരോധമായി സഭകൂടിയപ്പോള്‍ അവര്‍ സമാഗമനക്കുടാരത്തിന്റെ നേരെ നോക്കിമേഘം അതിനെ മൂടി യഹോവയുടെ തേജസ്സും പ്രത്യക്ഷമായിരിക്കുന്നതു കണ്ടു.
അപ്പോള്‍ മോശെയും അഹരോനും സമാഗമനക്കുടാരത്തിന്റെ മുമ്പില്‍ ചെന്നു.
യഹോവ മോശെയോടുഈ സഭയുടെ മദ്ധ്യേനിന്നു മാറിപ്പോകുവിന്‍ ;
ഞാന്‍ അവരെ ക്ഷണത്തില്‍ സംഹരിക്കും എന്നരുളിച്ചെയ്തു. അപ്പോള്‍ അവര്‍ കവിണ്ണുവീണു.
മോശെ അഹരോനോടുനീ ധൂപകലശം എടുത്തു അതില്‍ യാഗപീഠത്തിലെ തീ ഇട്ടു ധൂപവര്‍ഗ്ഗവും ഇട്ടു വേഗത്തില്‍ സഭയുടെ മദ്ധ്യേ ചെന്നു അവര്‍ക്കുംവേണ്ടി പ്രായശ്ചിത്തം കഴിക്ക യഹോവയുടെ സന്നിധിയില്‍നിന്നു ക്രോധം പുറപ്പെട്ടു ബാധ തുടങ്ങിയിരിക്കുന്നു എന്നു പറഞ്ഞു.
മോശെ കല്പിച്ചതുപോലെ അഹരോന് കലശം എടുത്തു സഭയുടെ നടുവിലേക്കു ഔടി, ബാധ ജനത്തിന്റെ ഇടയില്‍ തുടങ്ങിയിരിക്കുന്നതു കണ്ടു, ധൂപം കാട്ടി ജനത്തിന്നുവേണ്ടി പ്രായശ്ചിത്തം കഴിച്ചു,
മരിച്ചവര്‍ക്കും ജീവനുള്ളവര്‍ക്കും നടുവില്‍ നിന്നപ്പോള്‍ ബാധ അടങ്ങി.
കോരഹിന്റെ സംഗതിവശാല്‍ മരിച്ചവരെ കൂടാതെ ബാധയാല്‍ മരിച്ചവര്‍ പതിന്നാലായിരത്തെഴുനൂറുപേര്‍ ആയിരുന്നു
പിന്നെ അഹരോന് സമാഗമനക്കുടാരത്തിന്റെ വാതില്ക്കല് മോശെയുടെ അടുക്കല്‍ മടങ്ങിവന്നു, അങ്ങനെ ബാധ നിന്നുപോയി.
17
യഹോവ പിന്നെയും മോശെയോടു അരുളിച്ചെയ്തതു
യിസ്രായേല്‍മക്കളോടു സംസാരിച്ചു അവരുടെ പക്കല്‍നിന്നു ഗോത്രം ഗോത്രമായി സകലഗോത്രപ്രഭുക്കന്മാരോടും ഔരോ വടിവീതം പന്ത്രണ്ടു വടി വാങ്ങി ഔരോരുത്തന്റെ വടിമേല്‍ അവന്റെ പേര് എഴുതുക.
ലേവിയുടെ വടിമേലോ അഹരോന്റെ പേര് എഴുതേണം; ഔരോ ഗോത്രത്തലവന്നു ഔരോ വടി ഉണ്ടായിരിക്കേണം.
സമാഗമനക്കുടാരത്തില്‍ ഞാന്‍ നിങ്ങള്‍ക്കു വെളിപ്പെടുന്ന ഇടമായ സാക്ഷ്യത്തിന്റെ മുമ്പാകെ അവയെ വെക്കേണം.
ഞാന്‍ തിരഞ്ഞെടുക്കുന്നവന്റെ വടി തളിര്‍ക്കും; ഇങ്ങനെ യിസ്രായേല്‍മക്കള്‍ നിങ്ങള്‍ക്കു വിരോധമായി പിറുപിറുക്കുന്നതു ഞാന്‍ നിര്‍ത്തലാക്കും.
മോശെ യിസ്രായേല്‍മക്കളോടു സംസാരിക്കയും അവരുടെ സകലപ്രഭുക്കന്മാരും ഗോത്രം ഗോത്രമായി ഔരോ പ്രഭു ഔരോ വടിവീതം പന്ത്രണ്ടു വടി അവന്റെ പക്കല്‍ കൊടുക്കയും ചെയ്തുവടികളുടെ കൂട്ടത്തില്‍ അഹരോന്റെ വടിയും ഉണ്ടായിരുന്നു.
മോശെ വടികളെ സാക്ഷ്യകൂടാരത്തില്‍ യഹോവയുടെ സന്നിധിയില്‍ വെച്ചു.
പിറ്റെന്നാള്‍ മോശെ സാക്ഷ്യകൂടാരത്തില്‍ കടന്നപ്പോള്‍ ലേവിഗൃഹത്തിന്നുള്ള അഹരോന്റെ വടി തളിര്ത്തിരിക്കുന്നതു കണ്ടു; അതു തളിര്‍ത്തു പൂത്തു ബദാം ഫലം കായിച്ചിരുന്നു.
മോശെ വടികളെല്ലാം യഹോവയുടെ സന്നിധിയില്‍നിന്നു എടുത്തു യിസ്രായേല്‍മക്കളുടെ അടുക്കല്‍ പുറത്തുകൊണ്ടുവന്നു; അവര്‍ ഔരോരുത്തന് താന്താന്റെ വടി നോക്കിയെടുത്തു.
യഹോവ മോശെയോടുഅഹരോന്റെ വടി മത്സരികള്‍ക്കു ഒരു അടയാളമായി സൂക്ഷിക്കേണ്ടതിന്നു സാക്ഷ്യത്തിന്റെ മുമ്പില്‍ തിരികെ കൊണ്ടുവരിക; അവര്‍ മരിക്കാതിരിക്കേണ്ടതിന്നു എനിക്കു വിരോധമായുള്ള അവരുടെ പിറുപിറുപ്പു നീ ഇങ്ങനെ നിര്‍ത്തലാക്കും എന്നു കല്പിച്ചു.
മോശെ അങ്ങനെ തന്നേ ചെയ്തുയഹോവ തന്നോടു കല്പിച്ചതുപോലെ അവന് ചെയ്തു.
അപ്പോള്‍ യിസ്രായേല്‍മക്കള്‍ മോശെയോടുഇതാ, ഞങ്ങള്‍ ചത്തൊടുങ്ങുന്നു; ഞങ്ങള്‍ നശിയക്കുന്നു; ഞങ്ങള്‍ എല്ലാവരും നശിക്കുന്നു.
യഹോവയുടെ തിരുനിവാസത്തോടു അടുക്കുന്നവനെല്ലാം ചാകുന്നു; ഞങ്ങള്‍ ഒക്കെയും ചത്തൊടുങ്ങേണമോ എന്നു പറഞ്ഞു.
18
പിന്നെ യഹോവ അഹരോനോടു അരുളിച്ചെയ്തതെന്തെന്നാല്‍നീയും നിന്റെ പുത്രന്മാരും നിന്റെ പിതൃഭവനവും വിശുദ്ധമന്ദിരം സംബന്ധിച്ചുണ്ടാകുന്ന അകൃത്യം വഹിക്കേണം; നീയും നിന്റെ പുത്രന്മാരും നിങ്ങളുടെ പൌരോഹിത്യം സംബന്ധിച്ചുണ്ടാകുന്ന അകൃത്യവും വഹിക്കേണം.
നിന്റെ പിതൃഗോത്രമായ ലേവിഗോത്രത്തിലുള്ള നിന്റെ സഹോദരന്മാരെയും നിന്നോടുകൂടെ അടുത്തുവരുമാറാക്കേണം. അവര്‍ നിന്നോടു ചേര്‍ന്നു നിനക്കു ശുശ്രൂഷ ചെയ്യേണം; നീയും നിന്റെ പുത്രന്മാരുമോ സാക്ഷ്യകൂടാരത്തിങ്കല് ശുശ്രൂഷ ചെയ്യേണം.
അവര്‍ നിനക്കും കൂടാരത്തിന്നൊക്കെയും ആവശ്യമുള്ള കാര്യം നോക്കേണം; എന്നാല്‍ അവരും നിങ്ങളും കൂടെ മരിക്കാതിരിക്കേണ്ടതിന്നു അവര്‍ വിശുദ്ധമന്ദിരത്തിലെ ഉപകരണങ്ങളോടും യാഗപീഠത്തോടും അടുക്കരുതു.
അവര്‍ നിന്നോടു ചേര്‍ന്നു സമാഗമനക്കുടാരം സംബന്ധിച്ചുള്ള സകലവേലെക്കുമായി കൂടാരത്തിന്റെ കാര്യം നോക്കേണം; ഒരു അന്യനും നിങ്ങളോടു അടുക്കരുതു.
യിസ്രായേല്‍മക്കളുടെ മേല്‍ ഇനി ക്രോധം വരാതിരിക്കേണ്ടതിന്നു വിശുദ്ധമന്ദിരത്തിന്റെയും യാഗപീഠത്തിന്റെയും കാര്യം നിങ്ങള്‍ നോക്കേണം.
ലേവ്യരായ നിങ്ങളുടെ സഹോദരന്മാരെയോ ഞാന്‍ യിസ്രായേല്‍മക്കളുടെ ഇടയില്‍നിന്നു എടുത്തിരിക്കുന്നു; യഹോവേക്കു ദാനമായിരിക്കുന്ന അവരെ സമാഗമനക്കുടാരം സംബന്ധിച്ചുള്ള വേല ചെയ്യേണ്ടതിന്നു ഞാന്‍ നിങ്ങള്‍ക്കു ദാനം ചെയ്തിരിക്കുന്നു.
ആകയാല്‍ നീയും നിന്റെ പുത്രന്മാരും യാഗപീഠത്തിങ്കലും തിരശ്ശീലെക്കകത്തും ഉള്ള സകലകാര്യത്തിലും നിങ്ങളുടെ പൌരോഹിത്യം അനുഷ്ഠിച്ചു ശുശ്രൂഷ ചെയ്യേണം; പൌരോഹിത്യം ഞാന്‍ നിങ്ങള്‍ക്കു ദാനം ചെയ്തിരിക്കുന്നു; അന്യന് അടുത്തുവന്നാല്‍ മരണശിക്ഷ അനുഭവിക്കേണം.
യഹോവ പിന്നെയും അഹരോനോടു അരുളിച്ചെയ്തതുഇതാ, എന്റെ ഉദര്‍ച്ചാര്‍പ്പണങ്ങളുടെ കാര്യം ഞാന്‍ നിന്നെ ഭരമേല്പിച്ചിരിക്കുന്നു; യിസ്രായേല്‍മക്കളുടെ സകലവസ്തുക്കളിലും അവയെ ഞാന്‍ നിനക്കും നിന്റെ പുത്രന്മാര്ക്കും ഔഹരിയായും ശാശ്വതവാകാശമായും തന്നിരിക്കുന്നു.
തീയില്‍ ദഹിപ്പിക്കാത്തതായി അതിവിശുദ്ധവസ്തുക്കളില്‍വെച്ചു ഇതു നിനക്കുള്ളതായിരിക്കേണം; അവര്‍ എനിക്കു അര്‍പ്പിക്കുന്ന അവരുടെ എല്ലാവഴിപാടും സകലഭോജനയാഗവും സകലപാപയാഗവും സകലഅകൃത്യയാഗവും അതിവിശുദ്ധമായി നിനക്കും നിന്റെ പുത്രന്മാര്ക്കും ഇരിക്കേണം.
അതി വിശുദ്ധവസ്തുവായിട്ടു അതു ഭക്ഷിക്കേണം; ആണുങ്ങളെല്ലാം അതു ഭക്ഷിക്കേണം. അതു നിനക്കുവേണ്ടി വിശുദ്ധമായിരിക്കേണം.
യിസ്രായേല്‍മക്കളുടെ ദാനമായുള്ള ഉദര്‍ച്ചാര്‍പ്പണമായ ഇതു അവരുടെ സകലനീരാജനയാഗങ്ങളോടുംകൂടെ നിനക്കുള്ളതാകുന്നു; ഇവയെ ഞാന്‍ നിനക്കും നിന്റെ പുത്രന്മാര്ക്കും പുത്രിമാര്‍ക്കും ശാശ്വതാവകാശമായി തന്നിരിക്കുന്നു; നിന്റെ വീട്ടില്‍ ശുദ്ധിയുള്ളവന്നെല്ലാം അതു ഭക്ഷിക്കാം.
എണ്ണയില്‍ വിശേഷമായതൊക്കെയും പുതുവീഞ്ഞിലും ധാന്യത്തിലും വിശേഷമായതൊക്കെയും ഇങ്ങനെ അവര്‍ യഹോവേക്കു അര്‍പ്പിക്കുന്ന ആദ്യഫലമൊക്കെയും ഞാന്‍ നിനക്കു തന്നിരിക്കുന്നു.
അവര്‍ തങ്ങളുടെ ദേശത്തുള്ള എല്ലാറ്റിലും യഹോവേക്കു കൊണ്ടുവരുന്ന ആദ്യഫലങ്ങള്‍ നിനക്കു ആയിരിക്കേണം; നിന്റെ വീട്ടില്‍ ശുദ്ധിയുള്ളവന്നെല്ലാം അതു ഭക്ഷിക്കാം.
യിസ്രായേലില്‍ ശപഥാര്‍പ്പിതമായതു ഒക്കെയും നിനക്കു ഇരിക്കേണം.
മനുഷ്യരില്‍ ആകട്ടെ മൃഗങ്ങളില്‍ ആകട്ടെ സകല ജഡത്തിലും അവര്‍ യഹോവേക്കു കൊണ്ടുവരുന്ന കടിഞ്ഞൂല്‍ ഒക്കെയും നിനക്കു ഇരിക്കേണം; മനുഷ്യന്റെ കടിഞ്ഞൂലിനെയോ വീണ്ടെടുക്കേണം; അശുദ്ധമൃഗങ്ങളുടെ കടിഞ്ഞൂലിനെയും വീണ്ടെടുക്കേണം.
വീണ്ടെടുപ്പു വിലയോഒരു മാസംമുതല്‍ മേലോട്ടു പ്രായമുള്ളതിനെ നിന്റെ മതിപ്പുപ്രകാരം അഞ്ചു ശേക്കെല്‍ ദ്രവ്യംകൊടുത്തു വീണ്ടെടുക്കേണം. ശേക്കെല്‍ ഒന്നിന്നു ഇരുപതു ഗേരപ്രകാരം വിശുദ്ധമന്ദിരത്തിലെ തൂക്കം തന്നേ.
എന്നാല്‍ പശു, ആടു, കോലാടു എന്നിവയുടെ കടിഞ്ഞൂലിനെ വീണ്ടെടുക്കരുതു; അവ വിശുദ്ധമാകുന്നു; അവയുടെ രക്തം യാഗപീഠത്തിന്മേല്‍ തളിച്ചു മേദസ്സു യഹോവേക്കു സൌരഭ്യവാസനയായ ദഹനയാഗമായി ദഹിപ്പിക്കേണം.
നീരാജനം ചെയ്ത നെഞ്ചും വലത്തെ കൈക്കുറകും നിനക്കുള്ളതായിരിക്കുന്നതുപോലെ തന്നേ അവയുടെ മാംസവും നിനക്കു ഇരിക്കേണം.
യിസ്രായേല്‍മക്കള്‍ യഹോവേക്കു അര്‍പ്പിക്കുന്ന വിശുദ്ധവസ്തുക്കളില്‍ ഉദര്‍ച്ചാര്‍പ്പണങ്ങളെല്ലാം ഞാന്‍ നിനക്കും നിന്റെ പുത്രന്മാര്ക്കും പുത്രിമാര്‍ക്കും ശാശ്വതാവകാശമായി തന്നിരിക്കുന്നു; യഹോവയുടെ സന്നിധിയില്‍ നിനക്കും നിന്റെ സന്തതിക്കും ഇതു എന്നേക്കും ഒരു ലവണനിയമം ആകുന്നു.
യഹോവ പിന്നെയും അഹരോനോടുനിനക്കു അവരുടെ ഭൂമിയില്‍ ഒരു അവകാശവും ഉണ്ടാകരുതു; അവരുടെ ഇടയില്‍ നിനക്കു ഒരു ഔഹരിയും അരുതു; യിസ്രായേല്‍മക്കളുടെ ഇടയില്‍ ഞാന്‍ തന്നേ നിന്റെ ഔഹരിയും അവകാശവും ആകുന്നു എന്നു അരുളിച്ചെയ്തു.
ലേവ്യര്‍ക്കോ ഞാന്‍ സാമഗമനക്കുടാരം സംബന്ധിച്ചു അവര്‍ ചെയ്യുന്ന വേലെക്കു യിസ്രായേലില്‍ ഉള്ള ദശാംശം എല്ലാം അവകാശമായി കൊടുത്തിരിക്കുന്നു.
യിസ്രായേല്‍മക്കള്‍ പാപം വഹിച്ചു മരിക്കാതിരിക്കേണ്ടതിന്നു മേലാല്‍ സമാഗമനക്കുടാരത്തോടു അടുക്കരുതു.
ലേവ്യര്‍ സമാഗമനക്കുടാരം സംബന്ധിച്ചുള്ള വേല ചെയ്കയും അവരുടെ അകൃത്യം വഹിക്കയും വേണം; അതു തലമുറതലമുറയായി എന്നേക്കുമുള്ള ചട്ടമായിരിക്കേണം; അവര്‍ക്കും യിസ്രായേല്‍മക്കളുടെ ഇടയില്‍ അവകാശം ഉണ്ടാകരുതു.
യിസ്രായേല്‍മക്കള്‍ യഹോവേക്കു ഉദര്‍ച്ചാര്‍പ്പണമായി അര്‍പ്പിക്കുന്ന ദശാംശം ഞാന്‍ ലേവ്യര്‍ക്കും അവകാശമായി കൊടുത്തിരിക്കുന്നു; അതുകൊണ്ടു അവര്‍ക്കും യിസ്രായേല്‍മക്കളുടെ ഇടയില്‍ അവകാശം അരുതു എന്നു ഞാന്‍ അവരോടു കല്പിച്ചിരിക്കുന്നു.
യഹോവ പിന്നെയും മോശെയോടു അരുളിച്ചെയ്തതു
നീ ലേവ്യരോടു പറയേണ്ടതു എന്തെന്നാല്‍യിസ്രായേല്‍മക്കളുടെ പക്കല്‍നിന്നു ഞാന്‍ നിങ്ങളുടെ അവകാശമായി നിങ്ങള്‍ക്കു തന്നിരിക്കുന്ന ദശാംശം അവരോടു വാങ്ങുമ്പോള്‍ ദശാംശത്തിന്റെ പത്തിലൊന്നു നിങ്ങള്‍ യഹോവേക്കു ഉദര്‍ച്ചാര്‍പ്പണമായി അര്‍പ്പിക്കേണം.
നിങ്ങളുടെ ഈ ഉദര്‍ച്ചാര്‍പ്പണം കളത്തിലെ ധാന്യംപോലെയും മുന്തിരിച്ചക്കിലെ നിറവുപോലെയും നിങ്ങളുടെ പേര്‍ക്കും എണ്ണും.
ഇങ്ങനെ യിസ്രായേല്‍ മക്കളോടു നിങ്ങള്‍ വാങ്ങുന്ന സകലദശാംശത്തില്നിന്നും യഹോവേക്കു ഒരു ഉദര്‍ച്ചാര്‍പ്പണം അര്‍പ്പിക്കേണം; യഹോവേക്കുള്ള ആ ഉദര്‍ച്ചാര്‍പ്പണം നിങ്ങള്‍ പുരോഹിതനായ അഹരോന്നു കൊടുക്കേണം.
നിങ്ങള്‍ക്കുള്ള സകലദാനങ്ങളിലും ഉത്തമമായ എല്ലാറ്റിന്റെയും വിശുദ്ധഭാഗം നിങ്ങള്‍ യഹോവേക്കു ഉദര്‍ച്ചാര്‍പ്പണമായി അര്‍പ്പിക്കേണം.
ആകയാല്‍ നീ അവരോടു പറയേണ്ടതെന്തെന്നാല്‍നിങ്ങള്‍ അതിന്റെ ഉത്തമഭാഗം ഉദര്‍ച്ചാര്‍പ്പണമായി അര്‍പ്പിക്കുമ്പോള്‍ അതു കളത്തിലെ അനുഭവം പോലെയും മുന്തിരിച്ചക്കിലെ അനുഭവംപോലെയും ലേവ്യര്‍ക്കും എണ്ണും.
അതു നിങ്ങള്‍ക്കും നിങ്ങളുടെ കുടുംബങ്ങള്‍ക്കും എല്ലാടത്തുവെച്ചും ഭക്ഷിക്കാം; അതു സമാഗമനക്കുടാരത്തിങ്കല്‍ നിങ്ങള്‍ ചെയ്യുന്ന വേലെക്കുള്ള ശമ്പളം ആകുന്നു.
അതിന്റെ ഉത്തമഭാഗം ഉദര്‍ച്ചചെയ്താല്‍ പിന്നെ നിങ്ങള്‍ അതു നിമിത്തം പാപം വഹിക്കയില്ല; നിങ്ങള്‍ യിസ്രായേല്‍മക്കളുടെ വിശുദ്ധവസ്തുക്കള്‍ അശുദ്ധമാക്കുകയും അതിനാല്‍ മരിച്ചു പോവാന്‍ ഇടവരികയുമില്ല.
19
യഹോവ പിന്നെയും മോശെയോടും അഹരോനോടും അരുളിച്ചെയ്തതു
യഹോവ കല്പിച്ച ന്യായപ്രമാണമെന്തെന്നാല്കളങ്കവും ഊനവുമില്ലാത്തതും നുകം വെക്കാത്തതുമായ ഒരു ചുവന്ന പശുക്കിടാവിനെ നിന്റെ അടുക്കല്‍ കൊണ്ടുവരുവാന്‍ യിസ്രായേല്‍മക്കളോടു പറക.
നിങ്ങള്‍ അതിനെ പുരോഹിതനായ എലെയാസാരിന്റെ പക്കല്‍ ഏല്പിക്കേണം; അവന് അതിനെ പാളയത്തിന്നു പുറത്തുകൊണ്ടുപോകയും ഒരുവന് അതിനെ അവന്റെ മുമ്പില്‍വെച്ചു അറുക്കയും വേണം.
പുരോഹിതനായ എലെയാസാര്‍ വിരല്‍കൊണ്ടു അതിന്റെ രക്തം കുറെ എടുത്തു സമാഗമനക്കുടാരത്തിന്റെ മുന്‍ ഭാഗത്തിന്നു നേരെ ഏഴു പ്രാവശ്യം തളിക്കേണം.
അതിന്റെ ശേഷം പശുക്കിടാവിനെ അവന് കാണ്‍കെ ചുട്ടു ഭസ്മീകരിക്കേണം; അതിന്റെ തോലും മാംസവും രക്തവും ചാണകവും കൂടെ ചുടേണം.
പിന്നെ പുരോഹിതന് ദേവദാരു, ഈസോപ്പു, ചുവപ്പുനൂല്‍ എന്നിവ എടുത്തു പശുക്കിടാവിനെ ചുടുന്ന തീയുടെ നടുവില്‍ ഇടേണം.
അനന്തരം പുരോഹിതന് വസ്ത്രം അലക്കി ദേഹം വെള്ളത്തില്‍ കഴുകിയശേഷം പാളയത്തിലേക്കു വരികയും സന്ധ്യവരെ അശുദ്ധനായിരിക്കയും വേണം.
അതിനെ ചുട്ടവനും വസ്ത്രം അലക്കി ദേഹം വെള്ളത്തില്‍ കഴുകുകയും സന്ധ്യവരെ അശുദ്ധനായിരിക്കയും വേണം.
പിന്നെ ശുദ്ധിയുള്ള ഒരുത്തന് പശുക്കിടാവിന്റെ ഭസ്മം വാരി പാളയത്തിന്നു പുറത്തു വെടിപ്പുള്ള ഒരു സ്ഥലത്തു വെക്കേണം; അതു യിസ്രായേല്‍മക്കളുടെ സഭെക്കുവേണ്ടി ശുദ്ധീകരണജലത്തിന്നായി സൂക്ഷിച്ചുവെക്കേണം; അതു ഒരു പാപയാഗം.
പശുക്കിടാവിന്റെ ഭസ്മം വാരിയവനും വസ്ത്രം അലക്കി സന്ധ്യവരെ അശുദ്ധനായിരിക്കേണം; യിസ്രായേല്‍മക്കള്‍ക്കും അവരുടെ ഇടയില്‍ വന്നു പാര്‍ക്കുംന്ന പരദേശിക്കും ഇതു എന്നേക്കുമുള്ള ചട്ടം ആയിരിക്കേണം.
യാതൊരു മനുഷ്യന്റെയും ശവം തൊടുന്നവന് ഏഴു ദിവസം അശുദ്ധന് ആയിരിക്കേണം.
അവന് മൂന്നാം ദിവസവും ഏഴാം ദിവസവും ആ വെള്ളംകൊണ്ടു തന്നെത്താന്‍ ശുദ്ധീകരിക്കേണം; അങ്ങനെ അവന് ശുദ്ധിയുള്ളവനാകും; എന്നാല്‍ മൂന്നാം ദിവസം തന്നെ ശുദ്ധീകരിക്കാഞ്ഞാല് ഏഴാം ദിവസം അവന് ശുദ്ധിയുള്ളവനാകയില്ല.
മരിച്ചുപോയ ഒരു മനുഷ്യന്റെ ശവം ആരെങ്കിലും തൊട്ടിട്ടു തന്നെത്താന്‍ ശുദ്ധീകരിക്കാഞ്ഞാല് അവന് യഹോവയുടെ തിരുനിവാസത്തെ അശുദ്ധമാക്കുന്നു; അവനെ യിസ്രായേലില്‍ നിന്നു ഛേദിച്ചുകളയേണം; ശുദ്ധീകരണ ജലംകൊണ്ടു അവനെ തളിച്ചില്ല; അവന് അശുദ്ധന് . അവന്റെ അശുദ്ധി അവന്റെ മേല്‍ നിലക്കുന്നു.
കൂടാരത്തില്വെച്ചു ഒരുത്തന് മരിച്ചാലുള്ള ന്യായപ്രമാണം ആവിതുആ കൂടാരത്തില്‍ കടക്കുന്ന ഏവനും കൂടാരത്തില്‍ ഇരിക്കുന്ന ഏവനും ഏഴുദിവസം അശുദ്ധന് ആയിരിക്കേണം.
മൂടിക്കെട്ടാതെ തുറന്നിരിക്കുന്ന പാത്രമെല്ലാം അശുദ്ധമാകും.
വെളിയില്വെച്ചു വാളാല്‍ കൊല്ലപ്പെട്ട ഒരുത്തനെയോ മരിച്ചുപോയ ഒരുത്തനെയോ മനുഷ്യന്റെ അസ്ഥിയെയോ ഒരു ശവകൂഴിയെയോ തൊടുന്നവന് എല്ലാം ഏഴു ദിവസം അശുദ്ധനായിരിക്കേണം.
അശുദ്ധനായിത്തീരുന്നവന്നുവേണ്ടി പാപയാഗം ചുട്ട ഭസ്മം എടുത്തു ഒരു പാത്രത്തില്‍ ഇട്ടു അതില്‍ ഉറവു വെള്ളം ഒഴിക്കേണം.
പിന്നെ ശുദ്ധിയുള്ള ഒരുത്തന് ഈസോപ്പു എടുത്തു വെള്ളത്തില്‍ മുക്കി കൂടാരത്തെയും സകലപാത്രങ്ങളെയും അവിടെ ഉണ്ടായിരുന്ന ആളുകളെയും അസ്ഥിയെയോ കൊല്ലപ്പെട്ട ഒരുത്തനെയോ മരിച്ചു പോയ ഒരുത്തനെയോ ഒരു ശവകൂഴിയെയോ തൊട്ടവനെയും തളിക്കേണം.
ശുദ്ധിയുള്ളവന്‍ അശുദ്ധനായ്തീര്ന്നവനെ മൂന്നാം ദിവസവും ഏഴാം ദിവസവും തളിക്കേണം; ഏഴാം ദിവസം അവന് തന്നെ ശുദ്ധീകരിച്ചു വസ്ത്രം അലക്കി വെള്ളത്തില്‍ തന്നെത്താന്‍ കഴുകേണം; സന്ധ്യെക്കു അവന് ശുദ്ധിയുള്ളവനാകും.
എന്നാല്‍ ആരെങ്കിലും അശുദ്ധനായ്തീര്ന്നിട്ടു തന്നെത്താന്‍ ശുദ്ധീകരിക്കാഞ്ഞാല് അവനെ സഭയില്‍ നിന്നു ഛേദിച്ചുകളയേണം; അവന് യഹോവയുടെ വിശുദ്ധമന്ദിരം അശുദ്ധമാക്കി; ശുദ്ധീകരണജലംകൊണ്ടു അവനെ തളിച്ചില്ല; അവന് അശുദ്ധന് .
ഇതു അവര്‍ക്കും എന്നേക്കുാമുള്ള ചട്ടം ആയിരിക്കേണം; ശുദ്ധീകരണ ജലം തളിക്കുന്നവന് വസ്ത്രം അലക്കേണം; ശുദ്ധീകരണ ജലം തൊടുന്നവനും സന്ധ്യവരെ അശുദ്ധന് ആയിരിക്കേണം.
അശുദ്ധന് തൊടുന്നതു എല്ലാം അശുദ്ധമാകും; അതു തൊടുന്നവനും സന്ധ്യവരെ അശുദ്ധനായിരിക്കേണം.
20
അനന്തരം യിസ്രായേല്‍മക്കളുടെ സര്‍വ്വസഭയും ഒന്നാം മാസം സീന്‍ മരുഭൂമിയില്‍ എത്തി, ജനം കാദേശില്‍ പാര്‍ത്തു; അവിടെ വെച്ചു മിര്‍യ്യാം മരിച്ചു; അവിടെ അവളെ അടക്കം ചെയ്തു.
ജനത്തിന്നു കുടിപ്പാന്‍ വെള്ളം ഉണ്ടായിരുന്നില്ല; അപ്പോള്‍ അവര്‍ മോശെക്കും അഹരോന്നും വിരോധമായി കൂട്ടം കൂടി.
ജനം മേശെയോടു കലഹിച്ചുഞങ്ങളുടെ സഹോദരന്മാര് യഹോവയുടെ സന്നിധിയില്‍ മരിച്ചപ്പോള്‍ ഞങ്ങളും മരിച്ചുപോയിരുന്നു എങ്കില്‍ കൊള്ളായിരുന്നു.
ഞങ്ങളും ഞങ്ങളുടെ മൃഗങ്ങളും ഇവിടെ കിടന്നു ചാകേണ്ടതിന്നു നിങ്ങള്‍ യഹോവയുടെ സഭയെ ഈ മരുഭൂമിയില്‍ കൊണ്ടുവന്നതു എന്തു?
ഈ വല്ലാത്ത സ്ഥലത്തു ഞങ്ങളെ കൊണ്ടുവരുവാന്‍ നിങ്ങള്‍ മിസ്രയീമില്‍നിന്നു ഞങ്ങളെ പുറപ്പെടുവിച്ചതു എന്തിന്നു? ഇവിടെ വിത്തും അത്തിപ്പഴവും മുന്തിരിപ്പഴവും മാതളപ്പഴവും ഇല്ല; കുടിപ്പാന്‍ വെള്ളവുമില്ല എന്നു പറഞ്ഞു.
എന്നാറെ മോശെയും അഹരോനും സഭയുടെ മുമ്പില്‍ നിന്നു സമാഗമന കൂടാരത്തിന്റെ വാതില്ക്കല് ചെന്നു കവിണ്ണുവീണു; യഹോവയുടെ തേജസ്സു അവര്‍ക്കും പ്രത്യക്ഷമായി.
യഹോവ മോശെയോടുനിന്റെ വടി എടുത്തു നീയും സഹോദരനായ അഹരോനും സഭയെ വിളിച്ചുകൂട്ടി അവര്‍ കാണ്‍കെ പാറയോടു കല്പിക്ക.
എന്നാല്‍ അതു വെള്ളം തരും; പാറയില്‍ നിന്നു അവര്‍ക്കും വെള്ളം പുറപ്പെടുവിച്ചു ജനത്തിന്നും അവരുടെ കന്നുകാലികള്‍ക്കും കുടിപ്പാന്‍ കൊടുക്കേണം എന്നു അരുളിച്ചെയ്തു.
തന്നോടു കല്പിച്ചതുപോലെ മോശെ യഹോവയുടെ സന്നിധിയില്‍നിന്നു വടി എടുത്തു.
മോശെയും അഹരോനും പാറയുടെ അടുക്കല്‍ സഭയെ വിളിച്ചുകൂട്ടി അവരോടുമത്സരികളേ, കേള്‍പ്പിന്‍ ; ഈ പാറയില്‍നിന്നു ഞങ്ങള്‍ നിങ്ങള്‍ക്കുവേണ്ടി വെള്ളം പുറപ്പെടുവിക്കുമോ എന്നു പറഞ്ഞു.
മോശെ കൈ ഉയര്‍ത്തി വടികൊണ്ടു പാറയെ രണ്ടു പ്രാവശ്യം അടിച്ചു; വളരെ വെള്ളം പുറപ്പെട്ടു; ജനവും അവരുടെ കന്നുകാലികളും കുടിച്ചു.
പിന്നെ യഹോവ മോശെയോടും അഹരോനോടുംനിങ്ങള്‍ യിസ്രായേല്‍മക്കള്‍ കാണ്‍കെ എന്നെ ശുദ്ധീകരിപ്പാന്‍ തക്കവണ്ണം എന്നെ വിശ്വസിക്കാതിരുന്നതുകൊണ്ടു നിങ്ങള്‍ ഈ സഭയെ ഞാന്‍ അവര്‍ക്കും കൊടുത്തിരിക്കുന്ന ദേശത്തേക്കു കൊണ്ടുപോകയില്ല എന്നു അരുളിച്ചെയ്തു.
ഇതു യിസ്രായേല്‍മക്കള്‍ യഹോവയോടു കലഹിച്ചതും അവര്‍ അവരില്‍ ശുദ്ധീകരിക്കപ്പെട്ടതുമായ കലഹജലം.
അനന്തരം മോശെ കാദേശില്‍നിന്നു എദോംരാജാവിന്റെ അടുക്കല്‍ ദൂതന്മാരെ അയച്ചു പറയിച്ചതുനിന്റെ സഹോദരനായ യിസ്രായേല്‍ ഇപ്രകാരം പറയുന്നു
ഞങ്ങള്‍ക്കുണ്ടായ കഷ്ടതയൊക്കെയും നീ അറിഞ്ഞിരിക്കുന്നുവല്ലോ; ഞങ്ങളുടെ പിതാക്കന്മാര് മിസ്രയീമില്‍ പോയി ഏറിയ കാലം പാര്‍ത്തുമിസ്രയീമ്യര്‍ ഞങ്ങളെയും ഞങ്ങളുടെ പിതാക്കന്മാരെയും പീഡിപ്പിച്ചു.
ഞങ്ങള്‍ യഹോവയോടു നിലവിളിച്ചപ്പോള്‍ അവന് ഞങ്ങളുടെ നിലവിളി കേട്ടു ഒരു ദൂതനെ അയച്ചു ഞങ്ങളെ മിസ്രയീമില്‍നിന്നു പുറപ്പെടുവിച്ചു; ഞങ്ങള്‍ നിന്റെ അതിരിങ്കലുള്ള പട്ടണമായ കാദേശില്‍ എത്തിയിരിക്കുന്നു.
ഞങ്ങള്‍ നിന്റെ ദേശത്തുകൂടി കടന്നുപോകുവാന്‍ അനുവദിക്കേണമേ. ഞങ്ങള്‍ വയലിലോ മുന്തിരിത്തോട്ടത്തിലോ കയറുകയില്ല; കിണറ്റിലെവെള്ളം കുടിക്കയുമില്ല. ഞങ്ങള്‍ രാജപാതയില്കൂടി തന്നേ നടക്കും;
നിന്റെ അതിര് കഴിയുംവരെ ഇടത്തോട്ടോ വലത്തോട്ടോ തിരികയുമില്ല. എദോം അവനോടുനീ എന്റെ നാട്ടില്‍കൂടി കടക്കരുതുകടന്നാല്‍ ഞാന്‍ വാളുമായി നിന്റെ നേരെ പുറപ്പെടും എന്നു പറഞ്ഞു.
അതിന്നു യിസ്രായേല്‍മക്കള്‍ അവനോടുഞങ്ങള് പെരുവഴിയില്‍കൂടി പൊയ്ക്കൊള്ളാം; ഞാനും എന്റെ കന്നുകാലിയും നിന്റെ വെള്ളം കുടിച്ചുപോയാല്‍ അതിന്റെ വിലതരാം; കാല്‍നടയായി കടന്നു പോകേണമെന്നല്ലാതെ മറ്റൊന്നും എനിക്കു വേണ്ടാ എന്നു പറഞ്ഞു.
അതിന്നു അവന് നീ കടന്നുപോകരുതു എന്നു പറഞ്ഞു. എദോം ബഹുസൈന്യത്തോടും ബലമുള്ള കയ്യോടുംകൂടെ അവന്റെ നേരെ പുറപ്പെട്ടു.
ഇങ്ങനെ എദോം തന്റെ അതിരില്‍കൂടി കടന്നുപോകുവാന്‍ യിസ്രായേലിനെ സമ്മതിച്ചില്ല. യിസ്രായേല്‍ അവനെ വിട്ടു ഒഴിഞ്ഞുപോയി.
പിന്നെ യിസ്രായേല്‍മക്കളുടെ സര്‍വ്വസഭയും കാദേശില്‍നിന്നു യാത്രപുറപ്പെട്ടു ഹോര് പര്‍വ്വതത്തില്‍ എത്തി.
എദോംദേശത്തിന്റെ അതിരിങ്കലുള്ള ഹോര്‍പര്‍വ്വതത്തില്‍വെച്ചു യഹോവ മോശെയോടും അഹരോനോടും അരുളിച്ചെയ്തതു
അഹരോന് തന്റെ ജനത്തോടു ചേരും; കലഹജലത്തിങ്കല് നിങ്ങള്‍ എന്റെ കല്പന മറുത്തതുകൊണ്ടു ഞാന്‍ യിസ്രായേല്‍മക്കള്‍ക്കു കൊടുത്തിരിക്കുന്ന ദേശത്തേക്കു അവന് കടക്കയില്ല.
അഹരോനെയും അവന്റെ മകനായ എലെയാസാരിനെയും കൂട്ടി അവരെ ഹോര്‍പര്‍വ്വതത്തില്‍ കൊണ്ടു ചെന്നു
അഹരോന്റെ വസ്ത്രം ഊരി അവന്റെ മകനായ എലെയാസാരിനെ ധരിപ്പിക്കേണം; അഹരോന് അവിടെവെച്ചു മരിച്ചു തന്റെ ജനത്തോടു ചേരും.
യഹോവ കല്പിച്ചതുപോലെ മോശെ ചെയ്തു; സര്‍വ്വസഭയും കാണ്‍കെ അവര്‍ ഹോര്‍പര്‍വ്വത്തില്‍ കയറി.
മോശെ അഹരോന്റെ വസ്ത്രം ഊരി അവന്റെ മകനായ എലെയാസാരിനെ ധരിപ്പിച്ചു; അഹരോന് അവിടെ പര്‍വ്വതത്തിന്റെ മുകളില്‍വെച്ചു മരിച്ചു; മോശെയും എലെയാസാരും പര്‍വ്വതത്തില്‍നിന്നു ഇറങ്ങി വന്നു. അഹരോന് മരിച്ചുപോയി എന്നു സഭയെല്ലാം അറിഞ്ഞപ്പോള്‍ യിസ്രായേല്‍ ഗൃഹം ഒക്കെയും അഹരോനെക്കുറിച്ചു മുപ്പതു ദിവസം വിലാപിച്ചുകൊണ്ടിരുന്നു
21
യിസ്രായേല്‍ അഥാരീംവഴിയായി വരുന്നു എന്നു തെക്കെ ദേശത്തു വസിച്ചിരുന്ന കനാന്യനായ അരാദ്രാജാവു കേട്ടപ്പോള്‍ അവന് യിസ്രായേലിനോടു യുദ്ധം തുടങ്ങി ചിലരെ പിടിച്ചു കൊണ്ടുപോയി.
അപ്പോള്‍ യിസ്രായേല്‍ യഹോവേക്കു ഒരു നേര്‍ച്ച നേര്‍ന്നു; ഈ ജനത്തെ നീ എന്റെ കയ്യില്‍ ഏല്പിച്ചാല് ഞാന്‍ അവരുടെ പട്ടണങ്ങള്‍ ശപഥാര്‍പ്പിതമായി നശിപ്പിക്കും എന്നു പറഞ്ഞു.
യഹോവ യിസ്രായേലിന്റെ അപേക്ഷ കേട്ടു കനാന്യരെ ഏല്പിച്ചുകൊടുത്തു; അവര്‍ അവരെയും അവരുടെ പട്ടണങ്ങളെയും ശപഥാര്‍പ്പിതമായി നശിപ്പിച്ചു; ആ സ്ഥലത്തിന്നു ഹോര്‍മ്മാ എന്നു പേരായി.
പിന്നെ അവര്‍ എദോംദേശത്തെ ചുറ്റിപ്പോകുവാന്‍ ഹോര്പര്വ്വതത്തിങ്കല്നിന്നു ചെങ്കടല്‍വഴിയായി യാത്രപുറപ്പെട്ടു; വഴിനിമിത്തം ജനത്തിന്റെ മനസ്സു ക്ഷീണിച്ചു.
ജനം ദൈവത്തിന്നും മോശെക്കും വിരോധമായി സംസാരിച്ചുമരുഭൂമിയില്‍ മരിക്കേണ്ടതിന്നു നിങ്ങള്‍ ഞങ്ങളെ മിസ്രയീംദേശത്തുനിന്നു കൊണ്ടുവന്നതു എന്തിന്നു? ഇവിടെ അപ്പവുമില്ല, വെള്ളവുമില്ല; ഈ സാരമില്ലാത്ത ആഹാരം ഞങ്ങള്‍ക്കു വെറുപ്പാകുന്നു എന്നു പറഞ്ഞു.
അപ്പോള്‍ യഹോവ ജനത്തിന്റെ ഇടയില്‍ അഗ്നിസര്‍പ്പങ്ങളെ അയച്ചു; അവ ജനത്തെ കടിച്ചു; യിസ്രായേലില്‍ വളരെ ജനം മരിച്ചു.
ആകയാല്‍ ജനം മോശെയുടെ അടുക്കല്‍ വന്നു; ഞങ്ങള്‍ യഹോവേക്കും നിനക്കും വിരോധമായി സംസാരിച്ചതിനാല്‍ പാപം ചെയ്തിരിക്കുന്നു. സര്‍പ്പങ്ങളെ ഞങ്ങളുടെ ഇടയില്‍നിന്നു നീക്കിക്കളവാന്‍ യഹോവയോടു പ്രാര്‍ത്ഥിക്കേണം എന്നു പറഞ്ഞു; മോശെ ജനത്തിന്നുവേണ്ടി പ്രാര്‍ത്ഥിച്ചു.
യഹോവ മോശെയോടുഒരു അഗ്നിസര്‍പ്പത്തെ ഉണ്ടാക്കി കൊടിമരത്തിന്മേല്‍ തൂക്കുക; കടിയേലക്കുന്നവന്‍ ആരെങ്കിലും അതിനെ നോക്കിയാല്‍ ജീവിക്കും എന്നു പറഞ്ഞു.
അങ്ങനെ മോശെ താമ്രംകൊണ്ടു ഒരു സര്‍പ്പത്തെ ഉണ്ടാക്കി കൊടിമരത്തിന്മേല്‍ തൂക്കി; പിന്നെ സര്‍പ്പം ആരെയെങ്കിലും കടിച്ചിട്ടു അവന് താമ്രസര്‍പ്പത്തെ നോക്കിയാല്‍ ജീവിക്കും.
അനന്തരം യിസ്രായേല്‍മക്കള്‍ പുറപ്പെട്ടു ഔബോത്തില്‍ പാളയമിറങ്ങി.
ഔബോത്തില്‍നിന്നു യാത്ര പുറപ്പെട്ടു സൂര്യോദയത്തിന്നു നേരെ മോവാബിന്റെ കിഴക്കുള്ള മരുഭൂമിയില്‍ ഇയ്യെ-അബാരീമില്‍ പാളയമിറങ്ങി.
അവിടെനിന്നു പുറപ്പെട്ടു സാരോദ് താഴ്വരയില് പാളയമിറങ്ങി.
അവിടെനിന്നു പുറപ്പെട്ടു അമോര്‍യ്യരുടെ ദേശത്തുനിന്നു ഉത്ഭവിച്ചു മരുഭൂമിയില്‍ കൂടി ഒഴുകുന്ന അര്‍ന്നോന്‍ തോട്ടിന്നക്കരെ പാളയമിറങ്ങി; അര്‍ന്നോന്‍ മോവാബിന്നും അമോര്‍യ്യര്‍ക്കും മദ്ധ്യേ മോവാബിന്നുള്ള അതിര് ആകുന്നു. അതുകൊണ്ടു
“സൂഫയിലെ വാഹേബും അര്‍ന്നോന്‍ താഴ്വരകളും ആരിന്റെ നിവാസത്തോളം നീണ്ടു.
മോവാബിന്റെ അതിരോടു ചാഞ്ഞിരിക്കുന്ന താഴ്വരച്ചരിവു” എന്നിങ്ങനെ യഹോവയുടെ യുദ്ധപുസ്തകത്തില്‍ പറഞ്ഞിരിക്കുന്നു.
അവിടെനിന്നു അവര്‍ ബേരിലേക്കു പോയി; യഹോവ മോശെയോടുജനത്തെ ഒന്നിച്ചുകൂട്ടുകഞാന്‍ അവര്‍ക്കും വെള്ളം കൊടുക്കുമെന്നു കല്പിച്ച കിണര്‍ അതു തന്നേ.
ആ സമയത്തു യിസ്രായേല്‍“കിണറേ, പൊങ്ങിവാ; അതിന്നു പാടുവിന്‍ .
പ്രഭുക്കന്മാര് കുഴിച്ച കിണര്‍; ജനശ്രേഷ്ഠന്മാര്‍ ചെങ്കോല്‍കൊണ്ടും തങ്ങളുടെ ദണ്ഡുകള്‍കൊണ്ടും കുത്തിയ കിണര്‍ എന്നുള്ള പാട്ടുപാടി.
പിന്നെ അവര്‍ മരുഭൂമിയില്‍നിന്നു മത്ഥാനെക്കും മത്ഥാനയില്‍നിന്നു നഹലീയേലിന്നും നഹലീയേലില്‍നിന്നു
ബാമോത്തിന്നും ബാമോത്തില്‍നിന്നു മോവാബിന്റെ പ്രദേശത്തുള്ള താഴ്വരയിലേക്കും മരുഭൂമിക്കെതിരെയുള്ള പിസ്ഗമുകളിലേക്കും യാത്രചെയ്തു.
അവിടെനിന്നു യിസ്രായേല്‍ അമോര്‍യ്യരുടെ രാജാവായ സീഹോന്റെ അടുക്കല്‍ ദൂതന്മാരെ അയച്ചു
ഞാന്‍ നിന്റെ ദേശത്തുകൂടി കടന്നുപോകുവാന്‍ അനുവദിക്കേണമേ; ഞങ്ങള്‍ വയലിലെങ്കിലും മുന്തിരിത്തോട്ടത്തിലെങ്കിലും കയറുകയില്ല, കിണറ്റിലെ വെള്ളം കുടിക്കയുമില്ല; ഞങ്ങള്‍ നിന്റെ അതിര്‍കഴിയുംവരെ രാജപാതയില്കൂടി തന്നേ പൊയ്ക്കൊള്ളാം എന്നു പറയിച്ചു.
എന്നാല്‍ സീഹോന് തന്റെ ദേശത്തുകൂടി യിസ്രായേല്‍ കടന്നുപോവാന്‍ സമ്മതിക്കാതെ തന്റെ ജനത്തെയെല്ലാം ഒന്നിച്ചുകൂട്ടി യിസ്രായേലിന്റെ നേരെ മരുഭൂമിയിലേക്കു പുറപ്പെട്ടു; അവന് യാഹാസില്‍ വന്നു യിസ്രായേലിനോടു യുദ്ധം ചെയ്തു.
യിസ്രായേല്‍ അവനെ വാളിന്റെ വായ്ത്തലകൊണ്ടു വെട്ടി, അര്‍ന്നോന്‍ മുതല്‍ യബ്ബോക്ക്വരെയും അമ്മോന്യരുടെ അതിര്‍വരെയും ഉള്ള അവന്റെ ദേശത്തെ കൈവശമാക്കി; അമ്മോന്യരുടെ അതിരോ ഉറപ്പുള്ളതു ആയിരുന്നു.
ഈ പട്ടണങ്ങള്‍ എല്ലാം യിസ്രായേല്‍ പിടിച്ചു; അങ്ങനെ യിസ്രായേല്‍ അമോര്‍യ്യരുടെ എല്ലാ പട്ടണങ്ങളിലും കുടിപാര്‍ത്തു; ഹെശ്ബോനിലും അതിന്റെ സകല ഗ്രാമങ്ങളിലും തന്നേ.
ഹെശ്ബോന്‍ അമോര്‍യ്യരുടെ രാജാവായ സീഹോന്റെ നഗരം ആയിരുന്നു; അവന് മുമ്പിലത്തെ മോവാബ് രാജാവിനോടു പടയെടുത്തു അര്‍ന്നോന്‍ വരെ ഉള്ള അവന്റെ ദേശമൊക്കെയും അവന്റെ കയ്യില്‍നിന്നു പിടിച്ചിരുന്നു.
അതുകൊണ്ടു കവിവരന്മാര്‍ പറയുന്നതു“ഹെശ്ബോനില്‍ വരുവിന്‍ ; സീഹോന്റെ നഗരം പണിതുറപ്പിക്കട്ടെ.
ഹെശ്ബോനില്‍നിന്നു തീയും സീഹോന്റെ നഗരത്തില്‍നിന്നു ജ്വാലയും പുറപ്പെട്ടു, മോവാബിലെ ആരിനെയും അര്‍ന്നോന്‍ തീരത്തെ ഗിരിനിവാസികളെയും ദഹിപ്പിച്ചു.
മോവാബേ, നിനക്കു ഹാ കഷ്ടം! കെമോശിന്റെ ജനമേ, നീ മുടിഞ്ഞിരിക്കുന്നു. അവന് തന്റെ പുത്രന്മാരെ പലായനത്തിന്നും പുത്രിമാരെ അമോര്‍യ്യരാജാവായ സീഹോന്നു അടിമയായും കൊടുത്തു.
ഞങ്ങള്‍ അവരെ അമ്പെയ്തു; ദീബോന്‍ വരെ ഹെശ്ബോന്‍ നശിച്ചു; മെദബവരെയുള്ള നോഫയോളം അവരെ ശൂന്യമാക്കി.”
ഇങ്ങനെ യിസ്രായേല്‍ അമോര്‍യ്യരുടെ ദേശത്തു കുടിപാര്‍ത്തു.
അനന്തരം മോശെ യസേരിനെ ഒറ്റുനോക്കുവാന്‍ ആളയച്ചു; അവര്‍ അതിന്റെ ഗ്രാമങ്ങളെ പിടിച്ചു അവിടെയുള്ള അമോര്‍യ്യരെ ഔടിച്ചുകളഞ്ഞു.
പിന്നെ അവര്‍ തിരിഞ്ഞു ബാശാന് വഴിയായി പോയി; ബാശാന് രാജാവായ ഔഗ് തന്റെ സകലജനവുമായി അവരുടെനേരെ പുറപ്പെട്ടു എദ്രെയില്‍വെച്ചു പടയേറ്റു.
അപ്പോള്‍ യഹോവ മോശെയോടുഅവനെ ഭയപ്പെടേണ്ടാ; അവനെയും അവന്റെ സകലജനത്തെയും അവന്റെ ദേശത്തെയും ഞാന്‍ നിന്റെ കയ്യില്‍ ഏല്പിച്ചിരിക്കുന്നു; നീ ഹെശ്ബോനില്‍ പാര്‍ത്ത അമോര്‍യ്യരാജാവായ സീഹോനോടു ചെയ്തതുപോലെ അവനോടും ചെയ്യും എന്നു അരുളിച്ചെയ്തു.
അങ്ങനെ അവര്‍ അവനെയും അവന്റെ പുത്രന്മാരെയും അവന്റെ സകലജനത്തെയും ഒട്ടൊഴിയാതെ സംഹരിച്ചു, അവന്റെ ദേശത്തെ കൈവശമാക്കുകയും ചെയ്തു.
22
യിസ്രായേല്‍മക്കള്‍ യാത്രപുറപ്പെട്ടു യെരീഹോവിന്റെ സമീപത്തു യോര്‍ദ്ദാന്നക്കരെ മോവാബ് സമഭൂമിയില്‍ പാളയമിറങ്ങി.
യിസ്രായേല്‍ അമോര്‍യ്യരോടു ചെയ്തതൊക്കെയും സിപ്പോരിന്റെ മകനായ ബാലാക് അറിഞ്ഞു.
ജനം വളരെയായിരുന്നതുകൊണ്ടു മോവാബ് ഏറ്റവും ഭയപ്പെട്ടു; യിസ്രായേല്‍മക്കളെക്കുറിച്ചു മോവാബ് പരിഭ്രമിച്ചു.
മോവാബ് മിദ്യാന്യമൂപ്പന്മാരോടുകാള വയലിലെ പുല്ലു നക്കിക്കളയുന്നതു പോലെ ഈ കൂട്ടം നമ്മുടെ ചുറ്റുമുള്ള എല്ലാവരെയും നക്കിക്കളയും എന്നു പറഞ്ഞു. അക്കാലത്തു മോവാബ്രാജാവു സിപ്പോരിന്റെ മകനായ ബാലാക് ആയിരുന്നു.
അവന് ബെയോരിന്റെ മകനായ ബിലെയാമിനെ വിളിപ്പാന്‍ അവന്റെ സ്വജാതിക്കാരുടെ ദേശത്തു നദീതീരത്തുള്ള പെഥോരിലേക്കു ദൂതന്മാരെ അയച്ചുഒരു ജനം മിസ്രയീമില്‍നിന്നു പുറപ്പെട്ടുവന്നു ഭൂതലത്തെ മൂടിയിരിക്കുന്നു; അവര്‍ എനിക്കെതിരെ പാര്‍ക്കുംന്നു.
നീ വന്നു എനിക്കുവേണ്ടി ഈ ജനത്തെ ശപിക്കേണമേ; അവര്‍ എന്നെക്കാള്‍ ഏറ്റവും ബലവാന്മാര് ആയിരിക്കകൊണ്ടു പക്ഷേ അവരെ തോല്പിച്ചു ദേശത്തുനിന്നു ഔടിച്ചുകളവാന് എനിക്കു കഴിവുണ്ടാകുമായിരിക്കും; നീ അനുഗ്രഹിക്കുന്നവന് അനുഗ്രഹിക്കപ്പെട്ടവന്‍ , നീ ശപിക്കുന്നവന് ശപിക്കപ്പെട്ടവന്‍ എന്നു ഞാന്‍ അറിയുന്നു എന്നു പറയിച്ചു.
മോവാബ്യ മൂപ്പന്മാരും മിദ്യാന്യമൂപ്പന്മാരും കൂടി കയ്യില്‍ പ്രശ്നദക്ഷിണയുമായി ബിലെയാമിന്റെ അടുക്കല്‍ ചെന്നു ബാലാക്കിന്റെ വാക്കുകളെ അവനോടു പറഞ്ഞു.
അവന് അവരോടുഇന്നു രാത്രി ഇവിടെ പാര്പ്പിന് ; യഹോവ എന്നോടു അരുളിച്ചെയ്യുന്നതു പോലെ ഞാന്‍ നിങ്ങളോടു ഉത്തരം പറയാം എന്നു പറഞ്ഞു. മോവാബ്യപ്രഭുക്കന്മാര്‍ ബിലെയാമിനോടു കൂടെ പാര്‍ത്തു.
ദൈവം ബിലെയാമിന്റെ അടുക്കല്‍വന്നുനിന്നോടുകൂടെയുള്ള ഈ മനുഷ്യര്‍ ആരെന്നു ചോദിച്ചു.
ബിലെയാം ദൈവത്തോടുഒരു ജനം മിസ്രയീമില്‍നിന്നു പുറപ്പെട്ടുവന്നു ഭൂതലത്തെ മൂടിയിരിക്കുന്നു; നീ വന്നു എനിക്കുവേണ്ടി അവരെ ശപിക്കേണം.
പക്ഷേ അവരോടു യുദ്ധം ചെയ്തു അവരെ ഔടിച്ചുകളവാന് എനിക്കു കഴിയും എന്നിങ്ങനെ മോവാബ്രാജാവായി സിപ്പോരിന്റെ മകനായ ബാലാക് എന്റെ അടുക്കല്‍ പറഞ്ഞയച്ചിരിക്കുന്നു എന്നു പറഞ്ഞു.
ദൈവം ബിലെയാമിനോടുനീ അവരോടുകൂടെ പോകരുതു; ആ ജനത്തെ ശപിക്കയും അരുതു; അവര്‍ അനുഗ്രഹിക്കപ്പെട്ടവര്‍ ആകുന്നു എന്നു കല്പിച്ചു.
ബിലെയാം രാവിലെ എഴുന്നേറ്റു ബാലാക്കിന്റെ പ്രഭുക്കന്മാരോടുനിങ്ങളുടെ ദേശത്തേക്കു പോകുവിന്‍ ; നിങ്ങളോടുകൂടെ പോരുവാന്‍ യഹോവ എനിക്കു അനുവാദം തരുന്നില്ല എന്നു പറഞ്ഞു.
മോവാബ്യപ്രഭുക്കന്മാര്‍ പുറപ്പെട്ടു ബാലാക്കിന്റെ അടുക്കല്‍ ചെന്നു; ബിലെയാമിന്നു ഞങ്ങളോടുകൂടെ വരുവാന്‍ മനസ്സില്ല എന്നു പറഞ്ഞു.
ബാലാക് വീണ്ടും അവരെക്കാള്‍ മാന്യരായ അധികം പ്രഭുക്കന്മാരെ അയച്ചു.
അവര്‍ ബിലെയാമിന്റെ അടുക്കല്‍ വന്നു അവനോടുഎന്റെ അടുക്കല്‍ വരുന്നതിന്നു മുടക്കം ഒന്നും പറയരുതേ.
ഞാന്‍ നിന്നെ ഏറ്റവും ബഹുമാനിക്കും; നീ എന്നോടു പറയുന്നതൊക്കെയും ഞാന്‍ ചെയ്യാം; വന്നു എനിക്കുവേണ്ടി ഈ ജനത്തെ ശപിക്കേണമേ എന്നു സിപ്പോരിന്റെ മകനായ ബാലാക് പറയുന്നു എന്നു പറഞ്ഞു.
ബിലെയാം ബാലാക്കിന്റെ ഭൃത്യന്മാരോടുബാലാക്‍ തന്റെ ഗൃഹം നിറെച്ചു വെള്ളിയും പൊന്നും എനിക്കു തന്നാലും എന്റെ ദൈവമായ യഹോവയുടെ കല്പന ലംഘിച്ചു ഏറെയോ കുറെയോ ചെയ്വാന് എനിക്കു കഴിയുന്നതല്ല.
ആകയാല്‍ യഹോവ ഇനിയും എന്നോടു എന്തു അരുളിച്ചെയ്യും എന്നു ഞാന്‍ അറിയട്ടെ; നിങ്ങളും ഈ രാത്രി ഇവിടെ പാര്പ്പിന് എന്നു ഉത്തരം പറഞ്ഞു.
രാത്രിയില്‍ ദൈവം ബിലെയാമിന്റെ അടുക്കല്‍ വന്നുഇവര്‍ നിന്നെ വിളിപ്പാന്‍ വന്നിരിക്കുന്നു എങ്കില്‍ പുറപ്പെട്ടു അവരോടുകൂടെ പോക; എന്നാല്‍ ഞാന്‍ നിന്നോടു കല്പിക്കുന്ന കാര്യം മാത്രമേ ചെയ്യാവു എന്നു കല്പിച്ചു.
ബിലെയാം രാവിലെ എഴുന്നേറ്റു കഴുതെക്കു കോപ്പിട്ടു മോവാബ്യപ്രഭുക്കന്മാരോടുകൂടെ പോയി.
അവന് പോകുന്നതുകൊണ്ടു ദൈവത്തിന്റെ കോപം ജ്വലിച്ചു; യഹോവയുടെ ദൂതന് വഴിയില്‍ അവന്നു പ്രതിയോഗിയായി നിന്നു; അവനോ കഴുതപ്പുറത്തു കയറി യാത്ര ചെയ്കയായിരുന്നു; അവന്റെ രണ്ടു ബാല്യക്കാരും കൂടെ ഉണ്ടായിരുന്നു.
യഹോവയുടെ ദൂതന് വാള് ഊരിപ്പിടിച്ചുകൊണ്ടു വഴിയില്‍ നിലക്കുന്നതു കഴുത കണ്ടു; കഴുത വഴിയില്‍ നിന്നു മാറി വയലിലേക്കു പോയി; കഴുതയെ വഴിയിലേക്കു തിരിക്കേണ്ടതിന്നു ബിലെയാം അതിനെ അടിച്ചു.
പിന്നെ യഹോവയുടെ ദൂതന് ഇരുപുറവും മതിലുള്ള മുന്തിരിത്തോട്ടങ്ങളുടെ ഇടുക്കുവഴിയില്‍ നിന്നു.
കഴുത യഹോവയുടെ ദൂതനെ കണ്ടപ്പോള്‍ മതിലരികെ ഒതുങ്ങി ബിലെയാമിന്റെ കാല് മതിലോടു ചേര്‍ത്തു ഞെക്കി; അവന് അതിനെ വീണ്ടും അടിച്ചു.
പിന്നെ യഹോവയുടെ ദൂതന് മുമ്പോട്ടു ചെന്നു ഇടത്തോട്ടും വലത്തോട്ടും മാറുവാന്‍ വഴിയില്ലാത്ത ഒരു ഇടുക്കിടയില്‍ നിന്നു.
യഹോവയുടെ ദൂതനെ കണ്ടപ്പോള്‍ കഴുത ബിലെയാമിന്റെ കീഴെകിടന്നുകളഞ്ഞു; ബിലെയാമിന്റെ കോപം ജ്വലിച്ചു അവന് കഴുതയെ വടികൊണ്ടു അടിച്ചു.
അപ്പോള്‍ യഹോവ കഴുതയുടെ വായ് തുറന്നു; അതു ബിലെയാമിനോടുനീ എന്നെ ഈ മൂന്നു പ്രാവശ്യം അടിപ്പാന്‍ ഞാന്‍ നിന്നോടു എന്തു ചെയ്തു എന്നു ചോദിച്ചു.
ബിലെയാം കഴുതയോടുനീ എന്നെ കളിയാക്കിയതുകൊണ്ടത്രേ. എന്റെ കയ്യില്‍ ഒരു വാള് ഉണ്ടായിരുന്നെങ്കില്‍ ഞാന്‍ ഇപ്പോള്‍ തന്നേ നിന്നെ കൊന്നുകളയുമായിരുന്നു എന്നു പറഞ്ഞു.
കഴുത ബിലെയാമിനോടുഞാന്‍ നിന്റെ കഴുതയല്ലയോ? ഇക്കാലമൊക്കെയും എന്റെ പുറത്തല്ലയോ നീ കയറിനടന്നതു? ഞാന്‍ എപ്പോഴെങ്കിലും ഇങ്ങനെ നിന്നോടു കാണിച്ചിട്ടുണ്ടോ എന്നു ചോദിച്ചു. ഇല്ല എന്നു അവന് പറഞ്ഞു.
അപ്പോള്‍ യഹോവ ബിലെയാമിന്റെ കണ്ണു തുറന്നു, യഹോവയുടെ ദൂതന് വാളൂരിപ്പിടിച്ചു കൊണ്ടു നിലക്കുന്നതു അവന് കണ്ടു സാഷ്ടാംഗം വീണു നമസ്കരിച്ചു. യഹോവയുടെ ദൂതന് അവനോടു
ഈ മൂന്നു പ്രാവശ്യം നീ കഴുതയെ അടിച്ചതു എന്തു? ഇതാ, ഞാന്‍ നിനക്കു പ്രതിയോഗിയായി പുറപ്പെട്ടിരിക്കുന്നുനിന്റെ വഴി നാശകരം എന്നു ഞാന്‍ കാണുന്നു.
കഴുത എന്നെ കണ്ടു ഈ മൂന്നു പ്രാവശ്യം എന്റെ മുമ്പില്‍ നിന്നു മാറിപ്പോയി; അതു മാറിപ്പോയിരുന്നില്ലെങ്കില്‍ ഞാന്‍ ഇപ്പോള്‍ തന്നേ നിന്നെ കൊന്നുകളകയും അതിനെ ജീവനോട രക്ഷിക്കയും ചെയ്യുമായിരുന്നു എന്നു പറഞ്ഞു.
ബിലെയാം യഹോവയുടെ ദൂതനോടുഞാന് പാപം ചെയ്തിരിക്കുന്നുനീ എനിക്കു എതിരായി വഴിയില്‍നിന്നിരുന്നു എന്നു ഞാന്‍ അറിഞ്ഞില്ല; ഇതു നിനക്കു അനിഷ്ടമെന്നുവരികില്‍ ഞാന്‍ മടങ്ങിപ്പൊയ്ക്കൊള്ളാം എന്നു പറഞ്ഞു.
യഹോവയുടെ ദൂതന് ബിലെയാമിനോടുഇവരോടുകൂടെ പോക; എങ്കിലും ഞാന്‍ നിന്നോടു കല്പിക്കുന്ന വചനം മാത്രമേ പറയാവു എന്നു പറഞ്ഞു; ബിലെയാം ബാലാക്കിന്റെ പ്രഭുക്കന്മാരോടുകൂടെ പോകയും ചെയ്തു.
ബിലെയാം വരുന്നു എന്നു ബാലാക് കേട്ടപ്പോള്‍ അര്‍ന്നോന്‍ തീരത്തു ദേശത്തിന്റെ അതിരിലുള്ള ഈര്മോവാബ്വരെ അവനെ എതിരേറ്റു ചെന്നു.
ബാലാക് ബിലെയാമിനോടുഞാന്‍ നിന്നെ വിളിപ്പാന്‍ ആളയച്ചില്ലയോ? നീ വരാതിരുന്നതു എന്തു? നിന്നെ ബഹുമാനിപ്പാന് എനിക്കു കഴികയില്ലയോ എന്നു പറഞ്ഞതിന്നു ബിലെയാം ബാലാക്കിനോടു
ഞാന്‍ വന്നിരിക്കുന്നുവല്ലോ; എന്നാല്‍ എന്തെങ്കിലും പറവാന്‍ എനിക്കു കഴിയുമോ? ദൈവം എന്റെ നാവിന്മേല് ആക്കിത്തരുന്ന വചനമേ ഞാന്‍ പ്രസ്താവിക്കയുള്ളു എന്നു പറഞ്ഞു.
അങ്ങനെ ബിലെയാം ബാലാക്കിനോടുകൂടെ പോയി; അവര്‍ കിര്‍യ്യത്ത് - ഹൂസോത്തില്‍ എത്തി.
ബാലാക് കാളകളെയും ആടുകളെയും അറുത്തു ബിലെയാമിന്നും അവനോടുകൂടെയുള്ള പ്രഭുക്കന്മാര്ക്കും കൊടുത്തയച്ചു.
പിറ്റെന്നാള്‍ ബാലാക് ബിലെയാമിനെ ബാമോത്ത്-ബാലിലേക്കു കൂട്ടിക്കൊണ്ടുപോയി; അവിടെനിന്നു അവന് ജനത്തിന്റെ ഒരു അറ്റം കണ്ടു.
23
അനന്തരം ബിലെയാം ബാലാക്കിനോടുഇവിടെ എനിക്കു ഏഴു യാഗപീഠം പണിതു ഏഴു കാളയെയും ഏഴു ആട്ടുകൊറ്റനെയും ഒരുക്കിനിര്‍ത്തുക എന്നു പറഞ്ഞു.
ബിലെയാം പറഞ്ഞതുപോലെ ബാലാക് ചെയ്തു; ബാലാക്കും ബിലെയാമും ഔരോ പീഠത്തിന്മേലും ഒരു കാളയെയും ഒരു ആട്ടുകൊറ്റനെയും യാഗം കഴിച്ചു;
പിന്നെ ബിലെയാം ബാലാക്കിനോടുനിന്റെ ഹോമയാഗത്തിന്റെ അടുക്കല്‍ നില്ക്ക; ഞാന്‍ അങ്ങോട്ടു ചെല്ലട്ടെ; പക്ഷേ യഹോവ എനിക്കു പ്രത്യക്ഷനാകും; അവന് എന്നെ ദര്‍ശിപ്പിക്കുന്നതു ഞാന്‍ നിന്നോടു അറിയിക്കും എന്നു പറഞ്ഞു കുന്നിന്മേല് കയറി.
ദൈവം ബിലെയാമിന്നു പ്രത്യക്ഷനായി; ബിലെയാം അവനോടുഞാന് ഏഴു പിഠം ഒരുക്കി ഔരോ പീഠത്തിന്മേല് ഒരു കാളയെയും ഒരു ആട്ടുകൊറ്റനെയും യാഗം കഴിച്ചിരിക്കുന്നു എന്നു പറഞ്ഞു.
എന്നാറെ യഹോവ ഒരു വചനം ബിലെയാമിന്റെ നാവിന്മേല് ആക്കിക്കൊടുത്തുനീ ബാലാക്കിന്റെ അടുക്കല്‍ മടങ്ങിച്ചെന്നു ഇപ്രകാരം പറയേണം എന്നു കല്പിച്ചു.
അവന് അവന്റെ അടുക്കല്‍ മടങ്ങിച്ചെന്നു; അവനും മോവാബ്യപ്രഭുക്കന്മാര്‍ എല്ലാവരും ഹോമയാഗത്തിന്റെ അടുക്കല്‍ നിന്നിരുന്നു.
അപ്പോള്‍ അവന് സുഭാഷിതം ചൊല്ലിത്തുടങ്ങിയതുബാലാക്‍ എന്നെ അരാമില്‍നിന്നും മോവാബ്രാജാവു പൂര്‍വ്വപര്‍വ്വതങ്ങളില്‍നിന്നും വരുത്തിചെന്നു യാക്കോബിനെ ശപിക്ക; ചെന്നു യിസ്രായേലിനെ പ്രാകുക എന്നു പറഞ്ഞു.
ദൈവം ശപിക്കാത്തവനെ ഞാന്‍ എങ്ങനെ ശപിക്കും? യഹോവ പ്രാകാത്തവനെ ഞാന്‍ എങ്ങനെ പ്രാകും?
ശിലാഗ്രങ്ങളില്‍നിന്നു ഞാന്‍ അവനെ കാണുന്നു; ഗിരികളില്‍നിന്നു ഞാന്‍ അവനെ ദര്‍ശിക്കുന്നു; ഇതാ തനിച്ചു പാര്‍ക്കുംന്നോരു ജനം; ജാതികളുടെ കൂട്ടത്തില്‍ എണ്ണപ്പെടുന്നതുമില്ല.
യാക്കോബിന്റെ ധൂളിയെ ആര്‍ക്കും എണ്ണാം? യിസ്രായേലിന്റെ കാലംശത്തെ ആര്‍ക്കും ഗണിക്കാം? ഭക്തന്മാര് മരിക്കുമ്പോലെ ഞാന്‍ മരിക്കട്ടെ; എന്റെ അവസാനം അവന്റേതുപോലെ ആകട്ടെ.
ബാലാക് ബിലെയാമിനോടുനീ എന്നോടു ഈ ചെയ്തതു എന്തു? എന്റെ ശത്രുക്കളെ ശപിപ്പാനല്ലോ ഞാന്‍ നിന്നെ വരുത്തിയതു? നീയോ അവരെ അനുഗ്രഹിക്കയത്രേ ചെയ്തിരിക്കുന്നു എന്നു പറഞ്ഞു.
അതിന്നു അവന് യഹോവ എന്റെ നാവിന്മേല് തന്നതു പറവാന്‍ ഞാന്‍ ശ്രദ്ധിക്കേണ്ടായോ എന്നു ഉത്തരം പറഞ്ഞു.
ബാലാക് അവനോടുനീ അവരെ മറ്റൊരു സ്ഥലത്തുനിന്നു കാണേണ്ടതിന്നു എന്നോടുകൂടെ വരിക; എന്നാല്‍ അവരുടെ ഒരറ്റം മാത്രമല്ലാതെ എല്ലാവരെയും കാണുകയില്ല; അവിടെനിന്നു അവരെ ശപിക്കേണം എന്നു പറഞ്ഞു.
ഇങ്ങനെ അവന് പിസ്ഗകൊടുമുടിയില്‍ സോഫീം എന്ന മുകള്‍പ്പരപ്പിലേക്കു അവനെ കൊണ്ടുപോയി ഏഴു യാഗപീഠം പണിതു ഔരോ പീഠത്തിന്മേലും ഒരു കാളയെയും ഒരു ആട്ടുകൊറ്റനെയും യാഗം കഴിച്ചു.
പിന്നെ അവന് ബാലാക്കിനോടുഇവിടെ നിന്റെ ഹോമയാഗത്തിന്റെ അടുക്കല്‍ നില്ക്ക; ഞാന്‍ അങ്ങോട്ടു ചെന്നു കാണട്ടെ എന്നു പറഞ്ഞു.
യഹോവ ബിലെയാമിന്നു പ്രത്യക്ഷനായി അവന്റെ നാവിന്മേല് ഒരു വചനം കൊടുത്തുബാലാക്കിന്റെ അടുക്കല്‍ മടങ്ങിച്ചെന്നു ഇപ്രകാരം പറക എന്നു കല്പിച്ചു.
അവന് അവന്റെ അടുക്കല്‍ വന്നപ്പോള്‍ അവന് മോവാബ്യ പ്രഭുക്കന്മാരോടുകൂടെ തന്റെ ഹോമയാഗത്തിന്റെ അടുക്കല്‍ നിന്നിരുന്നു. അപ്പോള്‍ ബാലാക് അവനോടുയഹോവ എന്തു അരുളിച്ചെയ്തു എന്നു ചോദിച്ചു.
അവന് സുഭാഷിതം ചൊല്ലിത്തുടങ്ങിയതുബാലാക്കേ, എഴുന്നേറ്റു കേള്‍ക്ക; സിപ്പോരിന്റെ പുത്രാ, എനിക്കു ചെവി തരിക.
വ്യാജം പറവാന്‍ ദൈവം മനുഷ്യനല്ല; അനുതപിപ്പാന്‍ അവന് മനുഷ്യപുത്രനുമല്ല; താന്‍ കല്പിച്ചതു ചെയ്യാതിരിക്കുമോ? താന്‍ അരുളിച്ചെയ്തതു നിവര്‍ത്തിക്കാതിരിക്കുമോ?
അനുഗ്രഹിപ്പാന്‍ എനിക്കു കല്പന ലഭിച്ചിരിക്കുന്നു; അവന് അനുഗ്രഹിച്ചിരിക്കുന്നു; എനിക്കു അതു മറിച്ചുകൂടാ.
യാക്കോബില്‍ തിന്മ കാണ്മാനില്ല; യിസ്രായേലില്‍ കഷ്ടത ദര്‍ശിപ്പാനുമില്ല; അവന്റെ ദൈവമായ യഹോവ അവനോടു കൂടെ ഇരിക്കുന്നു; രാജകോലാഹലം അവരുടെ മദ്ധ്യേ ഉണ്ടു.
ദൈവം അവരെ മിസ്രയീമില്‍നിന്നു കൊണ്ടു വരുന്നു; കാട്ടുപോത്തിന്നു തുല്യമായ ബലം അവന്നു ഉണ്ടു.
ആഭിചാരം യാക്കോബിന്നു പറ്റുകയില്ല; ലക്ഷണവിദ്യ യിസ്രായേലിനോടു ഫലിക്കയുമില്ല; ഇപ്പോള്‍ യാക്കോബിനെക്കുറിച്ചും യിസ്രായേലിനെക്കുറിച്ചുംദൈവം എന്തെല്ലാം പ്രവര്‍ത്തിച്ചിരിക്കുന്നു എന്നേ പറയാവു.
ഇതാ, ജനം സിംഹിയെപ്പോലെ എഴുന്നേലക്കുന്നു; ബാലസിംഹത്തെപ്പോലെ തെളിഞ്ഞുനിലക്കുന്നു; അവന് ഇര പിടിച്ചു തിന്നാതെയും നിഹതന്മാരുടെ രക്തം കുടിക്കാതെയും കിടക്കയില്ല.
അപ്പോള്‍ ബാലാക് ബിലെയാമിനോടുഅവരെ ശപിക്കയും വേണ്ടാ അനുഗ്രഹിക്കയും വേണ്ടാ എന്നു പറഞ്ഞു.
ബിലെയാം ബാലാക്കിനോടുയഹോവ കല്പിക്കുന്നതൊക്കെയും ഞാന്‍ ചെയ്യും എന്നു നിന്നോടു പറഞ്ഞില്ലയോ എന്നുത്തരം പറഞ്ഞു.
ബാലാക് ബിലെയാമിനോടുവരിക, ഞാന്‍ നിന്നെ മറ്റൊരു സ്ഥലത്തു കൊണ്ടുപോകും; അവിടെനിന്നു നീ എനിക്കുവേണ്ടി അവരെ ശപിപ്പാന് ദൈവത്തിന്നു പക്ഷേ സമ്മതമാകും എന്നു പറഞ്ഞു.
അങ്ങനെ ബാലാക് ബിലെയാമിനെ മരുഭൂമിക്കു എതിരെയുള്ള പെയോര്‍മലയുടെ മുകളില്‍ കൊണ്ടുപോയി.
ബിലെയാം ബാലാക്കിനോടുഇവിടെ എനിക്കു ഏഴു യാഗപീഠം പണിതു ഏഴു കാളയെയും ഏഴു ആട്ടുകൊറ്റനെയും ഒരുക്കിനിര്‍ത്തുക എന്നു പറഞ്ഞു.
ബിലെയാം പറഞ്ഞതുപോലെ ബാലാക് ചെയ്തു; ഔരോ യാഗപീഠത്തിന്മേലും ഒരു കാളയെയും ഒരു ആട്ടുകൊറ്റനെയും യാഗം കഴിച്ചു.
24
യിസ്രായേലിനെ അനുഗ്രഹിക്കുന്നതു യഹോവേക്കു പ്രസാദമെന്നു ബിലെയാം കണ്ടപ്പോള്‍ അവന് മുമ്പിലത്തെപ്പോലെ ലക്ഷണം നോക്കുവാന്‍ പോകാതെ മരുഭൂമിക്കുനേരെ മുഖം തിരിച്ചു.
ബിലെയാം തല ഉയര്‍ത്തി യിസ്രായേല്‍ ഗോത്രംഗോത്രമായി പാര്ക്കുംന്നതു കണ്ടു; ദൈവത്തിന്റെ ആത്മാവു അവന്റെമേല്‍ വന്നു;
അവന് സുഭാഷിതം ചൊല്ലിത്തുടങ്ങിയതുബെയോരിന്റെ മകനായ ബിലെയാം പറയുന്നു.
കണ്ണടച്ചിരിക്കുന്ന പുരുഷന് പറയുന്നു; ദൈവത്തിന്റെ അരുളപ്പാടു കേള്ക്കുന്നവന് , സര്‍വ്വശക്തന്റെ ദര്‍ശനം ദര്ശിക്കുന്നവന് , വീഴുമ്പോള്‍ കണ്ണു തുറന്നിരിക്കുന്നവന് പറയുന്നതു
യാക്കോബേ, നിന്റെ കൂടാരങ്ങള്‍ യിസ്രായേലേ, നിന്റെ നിവാസങ്ങള് എത്ര മനോഹരം!
താഴ്വരപോലെ അവ പരന്നിരിക്കുന്നു; നദീതീരത്തെ ഉദ്യാനങ്ങള്പോലെ, യഹോവ നട്ടിരിക്കുന്ന ചന്ദനവൃക്ഷങ്ങള് പോലെ, ജലാന്തികേയുള്ള ദേവദാരുക്കള്പോലെ തന്നേ.
അവന്റെ തൊട്ടികളില്നിന്നു വെള്ളം ഒഴുകുന്നു; അവന്റെ വിത്തിന്നു വെള്ളം ധാരാളം; അവന്റെ അരചന് ആഗാഗിലും ശ്രേഷ്ഠന് ; അവന്റെ രാജത്വം ഉന്നതം തന്നേ.
ദൈവം അവനെ മിസ്രയീമില്‍നിന്നു കൊണ്ടു വരുന്നു; കാട്ടുപോത്തിന്നു തുല്യമായ ബലം അവന്നു ഉണ്ടു; ശത്രുജാതികളെ അവന് തിന്നുകളയുന്നു; അവരുടെ അസ്ഥികളെ അവന് തകര്ക്കുംന്നു; അസ്ത്രം എയ്തു അവരെ തുളെക്കുന്നു.
അവന് സിംഹംപോലെ പതുങ്ങിക്കിടക്കുന്നു; ഒരു സിംഹികണക്കെത്തന്നേ; ആര് അവനെ ഉണര്‍ത്തും? നിന്നെ അനുഗ്രഹിക്കുന്നവന് അനുഗ്രഹിക്കപ്പെട്ടവന്‍ ; നിന്നെ ശപിക്കുന്നവന് ശപീക്കപ്പെട്ടവന് .
അപ്പോള്‍ ബാലാക്കിന്റെ കോപം ബിലെയാമിന്റെ നേരെ ജ്വലിച്ചു; അവന് കൈ ഞെരിച്ചു ബിലെയാമിനോടുഎന്റെ ശത്രുക്കളെ ശപിപ്പാന് ഞാന്‍ നിന്നെ വിളിപ്പിച്ചു; നീയോ ഇവരെ ഈ മൂന്നു പ്രാവശ്യവും ആശീര്വ്വദിക്കയത്രേ ചെയ്തിരിക്കുന്നു.
ഇപ്പോള്‍ നിന്റെ സ്ഥലത്തേക്കു ഔടിപ്പോക; നിന്നെ ഏറ്റവും ബഹുമാനിപ്പാന് ഞാന്‍ വിചാരിച്ചിരുന്നു; എന്നാല്‍ യഹോവ നിനക്കു ബഹുമാനം മുടക്കിയിരിക്കുന്നു എന്നു പറഞ്ഞു.
അതിന്നു ബിലെയാം ബാലാക്കിനോടു പറഞ്ഞതുബാലാക് തന്റെ ഗൃഹം നിറെച്ചു വെള്ളിയും പൊന്നും തന്നാലും യഹോവയുടെ കല്പന ലംഘിച്ചു ഗുണമെങ്കിലും ദോഷമെങ്കിലും സ്വമേധയായി ചെയ്വാന് എനിക്കു കഴിയുന്നതല്ല; യഹോവ അരുളിച്ചെയ്യുന്നതു മാത്രമേ
ഞാന്‍ പറകയുള്ളു എന്നു എന്റെ അടുക്കല്‍ നീ അയച്ച ദൂതന്മാരോടു ഞാന്‍ പറഞ്ഞില്ലയോ?
ഇപ്പോള്‍ ഇതാ ഞാന്‍ എന്റെ ജനത്തിന്റെ അടുക്കലേക്കു പോകുന്നു; വരിക, ഭാവികാലത്തു ഈ ജനം നിന്റെ ജനത്തോടു എന്തു ചെയ്യുമെന്നു ഞാന്‍ നിന്നെ അറിയിക്കാം.
പിന്നെ അവന് സുഭാഷിതം ചൊല്ലിത്തുടങ്ങിയതെന്തെന്നാല്ബെയോരിന്റെ മകന് ബിലെയാം പറയുന്നു; കണ്ണടെച്ചിരിക്കുന്ന പുരുഷന് പറയുന്നു;
ദൈവത്തിന്റെ അരുളപ്പാടു കേള്ക്കുന്നവന് അത്യുന്നതന്റെ പരിജ്ഞാനം പ്രാപിച്ചവന് , സര്‍വ്വശക്തന്റെ ദര്‍ശനം ദര്ശിക്കുന്നവന് , വീഴുമ്പോള്‍ കണ്ണു തുറന്നിരിക്കുന്നവന് പറയുന്നതു
ഞാന്‍ അവനെ കാണും, ഇപ്പോള്‍ അല്ലതാനും; ഞാന്‍ അവനെ ദര്‍ശിക്കും, അടുത്തല്ലതാനും. യാക്കോബില്നിന്നു ഒരു നക്ഷത്രം ഉദിക്കും; യിസ്രായേലില്‍നിന്നു ഒരു ചെങ്കോല്‍ ഉയരും. അതു മോവാബിന്റെ പാര്ശ്വങ്ങളെയെല്ലാം തകര്‍ക്കയും തുമുലപുത്രന്മാരെ ഒക്കെയും സംഹരിക്കയും ചെയ്യും.
എദോം ഒരു അധീനദേശമാകും; ശത്രുവായ സെയീരും അധീനദേശമാകും; യിസ്രായേലോ വീര്യം പ്രവര്‍ത്തിക്കും.
യാക്കോബില്നിന്നു ഒരുത്തന് ഭരിക്കും; ഒഴിഞ്ഞുപോയവരെ അവന് നഗരത്തില്‍നിന്നു നശിപ്പിക്കും.
അവന് അമാലേക്കിനെ നോക്കി സുഭാഷിതം ചൊല്ലിയതുഅമാലേക് ജാതികളില്‍ മുമ്പന്‍ ; അവന്റെ അവസാനമോ നാശം അത്രേ.
അവന് കേന്യരെ നോക്കി സുഭാഷിതം ചൊല്ലിയതുനിന്റെ നിവാസം ഉറപ്പുള്ളതുനിന്റെ കൂടു പാറയില്‍ വെച്ചിരിക്കുന്നു.
എങ്കിലും കേന്യന്നു നിര്‍മ്മൂലനാശം ഭവിക്കും; അശ്ശൂര്‍ നിന്നെ പിടിച്ചുകൊണ്ടുപോവാന് ഇനിയെത്ര?
പിന്നെ അവന് ഈ സുഭാഷിതം ചൊല്ലിയതുഹാ, ദൈവം ഇതു നിവര്ത്തിക്കുമ്പോള് ആര് ജീവിച്ചിരിക്കും?
കിത്തീംതീരത്തുനിന്നു കപ്പലുകള്‍ വരും; അവ അശ്ശൂരിനെ താഴ്ത്തും, ഏബെരിനെയും താഴ്ത്തും. അവന്നും നിര്‍മ്മൂലനാശം ഭവിക്കും
അതിന്റെ ശേഷം ബിലെയാം പുറപ്പെട്ടു തന്റെ സ്ഥലത്തേക്കു മടങ്ങിപ്പോയി; ബാലാക്കും തന്റെ വഴിക്കു പോയി.
25
യിസ്രായേല്‍ ശിത്തീമില്‍ പാര്ക്കുംമ്പോള് ജനം മോവാബ്യസ്ത്രീകളുമായി പരസംഗം തുടങ്ങി.
അവര്‍ ജനത്തെ തങ്ങളുടെ ദേവന്മാരുടെ ബലികള്‍ക്കു വിളിക്കയും ജനം ഭക്ഷിച്ചു അവരുടെ ദേവന്മാരെ നമസ്കരിക്കയും ചെയ്തു.
യിസ്രായേല്‍ ബാല്‍പെയോരിനോടു ചേര്‍ന്നു, യഹോവയുടെ കോപം യിസ്രായേലിന്റെ നേരെ ജ്വലിച്ചു.
യഹോവ മോശെയോടുജനത്തിന്റെ തലവന്മാരെയൊക്കെയും കൂട്ടി യഹോവയുടെ ഉഗ്രകോപം യിസ്രായേലിനെ വിട്ടുമാറേണ്ടതിന്നു അവരെ യഹോവയുടെ മുമ്പാകെ പരസ്യമായി തൂക്കിക്കളക എന്നു കല്പിച്ചു.
മോശെ യിസ്രായേല്‍ ന്യായാധിപന്മാരോടുനിങ്ങള് ഔരോരുത്തന് താന്താന്റെ ആളുകളില്‍ ബാല്‍പെയോരിനോടു ചേര്‍ന്നവരെ കൊല്ലുവിന്‍ എന്നു പറഞ്ഞു.
എന്നാല്‍ മോശെയും സമാഗമന കൂടാരത്തിന്റെ വാതില്ക്കല് കരഞ്ഞുകൊണ്ടിരിക്കുന്ന യിസ്രായേല്‍മക്കളുടെ സര്‍വ്വസഭയും കാണ്‍കെ, ഒരു യിസ്രായേല്യന് തന്റെ സഹോദരന്മാരുടെ മദ്ധത്തിലേക്കു ഒരു മിദ്യാന്യ സ്ത്രീയെ കൊണ്ടുവന്നു.
അഹരോന് പുരോഹിതന്റെ മകനായ എലെയാസാരിന്റെ മകന് ഫീനെഹാസ് അതു കണ്ടപ്പോള്‍ സഭയുടെ മദ്ധ്യേനിന്നു എഴുന്നേറ്റു കയ്യില്‍ ഒരു കുന്തം എടുത്തു,
ആ യിസ്രായേല്യന്റെ പിന്നാലെ അന്ത:പുരത്തിലേക്കു ചെന്നു ഇരുവരെയും, ആ യിസ്രായേല്യനെയും ആ സ്ത്രീയെയും തന്നേ, അവളുടെ ഉദരം തുളയുംവണ്ണം കുത്തി, അപ്പോള്‍ ബാധ യിസ്രായേല്‍ മക്കളെ വിട്ടുമാറി.
ബാധകൊണ്ടു മരിച്ചുപോയവര്‍ ഇരുപത്തുനാലായിരം പേര്.
പിന്നെ യഹോവ മോശെയോടു അരുളിച്ചെയ്തതു
ഞാന്‍ എന്റെ തീക്ഷ്ണതയില്‍ യിസ്രായേല്‍മക്കളെ സംഹരിക്കാതിരിക്കേണ്ടതിന്നു അഹരോന് പുരോഹിതന്റെ മകനായ എലെയാസാരിന്റെ മകന് ഫീനെഹാസ് അവരുടെ ഇടയില്‍ എനിക്കുവേണ്ടി തീക്ഷ്ണതയുള്ളവനായി എന്റെ ക്രോധം യിസ്രായേല്‍ മക്കളെ വിട്ടുപോകുമാറാക്കിയിരിക്കുന്നു.
ആകയാല്‍ ഇതാ, ഞാന്‍ അവന്നു എന്റെ സമാധാനനിയമം കൊടുക്കുന്നു.
അവന് തന്റെ ദൈവത്തിന്നുവേണ്ടി തീക്ഷ്ണതയുള്ളവനായി യിസ്രായേല്‍മക്കള്‍ക്കുവേണ്ടി പ്രായശ്ചിത്തം കഴിച്ചതുകൊണ്ടു അതു അവന്നും അവന്റെ സന്തതിക്കും നിത്യപൌരോഹിത്യത്തിന്റെ നിയമമാകുന്നു എന്നു നീ പറയേണം.
മിദ്യാന്യസ്ത്രീയോടുകൂടെ കൊന്ന യിസ്രായേല്യന്നു സിമ്രി എന്നു പേര്; അവന് ശിമെയോന് ഗോത്രത്തില്‍ ഒരു പ്രഭുവായ സാലൂവിന്റെ മകന് ആയിരുന്നു.
കൊല്ലപ്പെട്ട മിദ്യാന്യ സ്ത്രീക്കു കൊസ്ബി എന്നു പേര്; അവള് ഒരു മിദ്യാന്യഗോത്രത്തില് ജനാധിപനായിരുന്ന സൂരിന്റെ മകളായിരുന്നു.
പെയോരിന്റെ സംഗതിയിലും പെയോര്‍ നിമിത്തം ഉണ്ടായ ബാധയുടെ നാളില്‍ കൊല്ലപ്പെട്ട അവരുടെ സഹോദരിയായി മിദ്യാന്യപ്രഭുവിന്റെ മകള്‍ കൊസ്ബിയുടെ സംഗതിയിലും മിദ്യാന്യര്‍ നിങ്ങളെ ചതിച്ചു ഉപായങ്ങളാല്‍ വലെച്ചിരിക്കകൊണ്ടു,
നിങ്ങള്‍ അവരെ വലെച്ചു സംഹരിപ്പിന്‍
എന്നു യഹോവ മോശെയോടു അരുളിച്ചെയ്തു.
26
ബാധ കഴിഞ്ഞശേഷം യഹോവ മോശെയോടും പുരോഹിതനായ അഹരോന്റെ മകന് എലെയാസാരിനോടും
യിസ്രായേല്‍മക്കളുടെ സര്‍വ്വസഭയെയും ഇരുപതു വയസ്സുമുതല്‍ മേലോട്ടു യുദ്ധത്തിന്നു പ്രാപ്തിയുള്ള എല്ലാവരെയും ഗോത്രം ഗോത്രമായി എണ്ണി തുക എടുപ്പിന് എന്നു കല്പിച്ചു.
അങ്ങനെ മോശെയും പുരോഹിതനായ എലെയാസാരും യെരീഹോവിന്റെ സമീപത്തു യോര്‍ദ്ദാന്നരികെയുള്ള മോവാബ് സമഭൂമിയില്‍ വെച്ചു അവരോടു
യഹോവ മോശെയോടും മിസ്രയീംദേശത്തുനിന്നു പുറപ്പെട്ട യിസ്രായേല്‍മക്കളോടും കല്പിച്ചതുപോലെ ഇരുപതു വയസ്സുമുതല്‍ മേലോട്ടുള്ളവരുടെ തുകയെടുപ്പിന്‍ എന്നു പറഞ്ഞു.
യിസ്രായേലിന്റെ ആദ്യജാതന് രൂബേന്‍ ; രൂബേന്റെ പുത്രന്മാര്‍ഹനോക്കില്‍നിന്നു ഹനോക്ക്യകുടുംബം; പല്ലൂവില്‍നിന്നു പല്ലൂവ്യകുടുംബം;
ഹെസ്രോനില്‍നിന്നു ഹെസ്രോന്യ കുടുംബം; കര്‍മ്മിയില്‍നിന്നു കര്‍മ്മ്യകുടുംബം.
ഇവയാകുന്നു രൂബേന്യകുടുംബങ്ങള്‍; അവരില്‍ എണ്ണപ്പെട്ടവര്‍ നാല്പത്തിമൂവായിരത്തെഴുനൂറ്റി മുപ്പതു പേര്.
പല്ലൂവിന്റെ പുത്രന്മാര്‍എലീയാബ്.
എലീയാബിന്റെ പുത്രന്മാര്‍നെമൂവേല്‍, ദാഥാന്‍ , അബീരാം. യഹോവേക്കു വിരോധമായി കലഹിച്ചപ്പോള്‍ കോരഹിന്റെ കൂട്ടത്തില്‍ മോശെക്കും അഹരോന്നും വിരോധമായി കലഹിച്ച സംഘ സദസ്യന്മാരായ ദാഥാനും അബീരാമും ഇവര്‍ തന്നേ;
ഭൂമി വായി തുറന്നു അവരെയും കേരഹിനെയും വിഴുങ്ങിക്കളകയും തീ ഇരുനൂറ്റമ്പതു പേരെ ദഹിപ്പിക്കയും ചെയ്ത സമയം ആ കൂട്ടം മരിച്ചു; അവര്‍ ഒരു അടയാളമായ്തീര്‍ന്നു.
എന്നാല്‍ കോരഹിന്റെ പുത്രന്മാര് മരിച്ചില്ല.
ശിമെയോന്റെ പുത്രന്മാര് കുടുംബംകുടുംബമായി ആരെന്നാല്‍നെമൂവേലില്‍നിന്നു നെമൂവേല്യകുടുംബം; യാമീനില്‍നിന്നു യാമീന്യകുടുംബം; യാഖീനില്‍നിന്നു യാഖീന്യകുടുംബം;
സേരഹില്‍നിന്നു സേരഹ്യകുടുംബം; ശാവൂലില്‍നിന്നു ശാവൂല്യകുടുംബം.
ശിമെയോന്യകുടുംബങ്ങളായ ഇവര്‍ ഇരുപത്തീരായിരത്തിരുനൂറു പേര്.
ഗാദിന്റെ പുത്രന്മാര് കുടുംബംകുടുംബമായി ആരെന്നാല്‍സെഫോനില്‍നിന്നു സെഫോന്യകുടുംബം; ഹഗ്ഗിയില്‍നിന്നു ഹഗ്ഗീയകുടുംബം; ശൂനിയില്‍നിന്നു ശൂനീയകുടുംബം;
ഒസ്നിയില്‍നിന്നു ഒസ്നീയകുടുംബം; ഏരിയില്‍നിന്നു ഏര്‍യ്യകുടുംബം;
അരോദില്‍നിന്നു അരോദ്യകുടുംബം; അരേലിയില്‍നിന്നു അരേല്യകുടുംബം.
അവരില്‍ എണ്ണപ്പെട്ടവരായി ഗാദ് പുത്രന്മാരുടെ കുടുംബങ്ങളായ ഇവര്‍ നാല്പതിനായിരത്തഞ്ഞൂറു പേര്.
യെഹൂദയുടെ പുത്രന്മാര് ഏരും ഔനാനും ആയിരുന്നു; ഏരും ഒനാനും കനാന്‍ ദേശത്തു വെച്ചു മരിച്ചുപോയി.
യെഹൂദയുടെ പുത്രന്മാര് കുടുംബംകുടുംബമായി ആരെന്നാല്‍ശേലയില്‍നിന്നു ശേലാന്യകുടുംബം; ഫേരെസില്‍നിന്നു ഫേരെസ്യകുടുംബം; സേരഹില്‍നിന്നു സേരഹ്യകുടുംബം.
ഫേരെസിന്റെ പുത്രന്മാര്‍ഹെസ്രോനില്‍നിന്നു ഹെസ്രോന്യകുടുംബം; ഹാമൂലില്‍നിന്നു ഹാമൂല്യകുടുംബം.
അവരില്‍ എണ്ണപ്പെട്ടവരായി യെഹൂദാകുടുംബങ്ങളായ ഇവര്‍ എഴുപത്താറായിരത്തഞ്ഞൂറു പേര്.
യിസ്സാഖാരിന്റെ പുത്രന്മാര് കുടുംബം കുടുംബമായി ആരെന്നാല്‍തോലാവില്‍ നിന്നു തോലാവ്യകുടുംബം; പൂവയില്‍നിന്നു പൂവ്യകുടുംബം;
യാശൂബില്‍നിന്നു യാശൂബ്യകുടുംബം; ശിമ്രോനില്‍നിന്നു ശിമ്രോന്യകുടുംബം.
അവരില്‍ എണ്ണപ്പെട്ടവരായി യിസ്സാഖാര്‍കുടുംബങ്ങളായ ഇവര്‍ അറുപത്തു നാലായിരത്തി മുന്നൂറു പേര്.
സെബൂലൂന്റെ പുത്രന്മാര് കുടുംബംകുടുംബമായി ആരെന്നാല്‍സേരെദില്‍നിന്നു സേരെദ്യകുടുംബം; ഏലോനില്‍നിന്നു ഏലോന്യ കുടുംബം; യഹ്ളേലില്‍നിന്നു യഹ്ളേല്യകുടുംബം.
അവരില്‍ എണ്ണപ്പെട്ടവരായി സെബൂലൂന്യകുടുംബങ്ങളായ ഇവര്‍ അറുപതിനായിരത്തഞ്ഞൂറു പേര്.
യോസേഫിന്റെ പുത്രന്മാര് കുടുംബം കുടുംബമായി ആരെന്നാല്‍മനശ്ശെയും എഫ്രയീമും.
മനശ്ശെയുടെ പുത്രന്മാര്‍മാഖീരില്‍നിന്നു മാഖീര്‍യ്യകുടുംബം; മാഖീര്‍ ഗിലെയാദിനെ ജനിപ്പിച്ചു; ഗിലെയാദില്‍നിന്നു ഗിലെയാദ്യകുടുംബം.
ഗിലെയാദിന്റെ പുത്രന്മാര് ആരെന്നാല്‍ഈയേസെരില്‍ നിന്നു ഈയേസെര്‍യ്യകുടുംബം; ഹേലെക്കില്‍നിന്നു ഹേലെക്ക്യകുടുംബം.
അസ്രീയേലില്‍നിന്നു അസ്രീയേല്യകുടുംബം; ശേഖെമില്‍ നിന്നാു ശേഖെമ്യകുടുംബം;
ശെമീദാവില്‍നിന്നു ശെമീദാവ്യകുടുംബം; ഹേഫെരില്‍ നിന്നു ഹേഫെര്‍യ്യകുടുംബം.
ഹേഫെരിന്റെ മകനായ സെലോഫഹാദിന്നു പുത്രിമാര്‍ അല്ലാതെ പുത്രന്മാര് ഉണ്ടായില്ല; സെലോഫഹാദിന്റെ പുത്രിമാര്‍ മഹ്ളാ, നോവാ, ഹൊഗ്ള, മില്‍ക്കാ, തിര്‍സാ എന്നിവരായിരുന്നു.
അവരില്‍ എണ്ണപ്പെട്ടവരായി മനശ്ശെകുടുംബങ്ങളായ ഇവര്‍ അമ്പത്തീരായിരത്തെഴുനൂറു പേര്.
എഫ്രയീമിന്റെ പുത്രന്മാര് കുടുംബംകുടുംബമായി ആരെന്നാല്‍ശൂഥേലഹില്‍നിന്നു ശൂഥേലഹ്യകുടുംബം; ബേഖെരില്‍നിന്നു ബേഖെര്‍യ്യകുടുംബം; തഹനില്‍ നിന്നു തഹന്യകുടുംബം,
ശൂഥേലഹിന്റെ പുത്രന്മാര് ആരെന്നാല്‍ഏരാനില്‍നിന്നു ഏരാന്യകടുംബം.
അവരില്‍ എണ്ണപ്പെട്ടവരായി എഫ്രയീമ്യകുടുംബങ്ങളായ ഇവര്‍ മുപ്പത്തീരായിരത്തഞ്ഞൂറുപേര്‍. ഇവര്‍ കുടുംബം കുടുംബമായി യോസേഫിന്റെ പുത്രന്മാര്.
ബെന്യാമീന്റെ പുത്രന്മാര് കുടുംബംകുടുംബമായി ആരെന്നാല്‍ബേലയില്‍നിന്നു ബേലാവ്യകുടുംബം; അസ്ബേലില്‍നിന്നു അസ്ബേല്യകുടുംബം; അഹീരാമില്‍നിന്നു അഹീരാമ്യകുടുംബം;
ശെഫൂമില്‍നിന്നു ശെഫൂമ്യകുടുംബം; ഹൂഫാമില്‍നിന്നു ഹൂഫാമ്യകുടുംബം.
ബേലിയുടെ പുത്രന്മാര് അര്‍ദ്ദും നാമാനും ആയിരുന്നു; അര്‍ദ്ദില്‍നിന്നു അര്‍ദ്ദ്യകുടുംബം; നാമാനില്‍നിന്നു നാമാന്യകുടുംബം.
ഇവര്‍ കുടുംബംകുടുംബമായി ബേന്യാമീന്റെ പുത്രന്മാര്; അവരില്‍ എണ്ണപ്പെട്ടവര്‍ നാല്പത്തയ്യായിരത്തറുനൂറു പേര്.
ദാന്റെ പുത്രന്മാര് കുടുംബംകുടുംബമായി ആരെന്നാല്‍ശൂഹാമില്‍നിന്നു ശൂഹാമ്യ കുടുംബം; ഇവര്‍ കുടുംബംകുടുംബമായി ദാന്യ കുടുംബങ്ങള്‍ ആകുന്നു.
ശൂഹാമ്യകുടുംബങ്ങളില്‍ എണ്ണപ്പെട്ടവര്‍ എല്ലാംകൂടി അറുപത്തുനാലായിരത്തി നാനാറു പേര്.
ആശേരിന്റെ പുത്രന്മാര് കുടുംബംകുടുംബമായി ആരെന്നാല്‍യിമ്നയില്‍നിന്നു യിമ്നീയകുടുംബം; യിശ്വയില്‍നിന്നു യിശ്വീയ കുടുംബം; ബെരീയാവില്‍നിന്നു ബെരീയാവ്യകുടുംബം.
ബെരീയാവിന്റെ പുത്രന്മാരുടെ കുടുംബംങ്ങള് ആരെന്നാല്‍ഹേബെരില്‍നിന്നു ഹേബെര്‍യ്യകുടുംബം; മല്‍ക്കീയേലില്‍നിന്നു മല്‍ക്കീയേല്യകുടുംബം.
ആശേരിന്റെ പുത്രിക്കു സാറാ എന്നു പേര്.
ഇവര്‍ ആശേര്‍പുത്രന്മാരുടെ കുടുംബങ്ങള്‍. അവരില്‍ എണ്ണപ്പെട്ടവര്‍ അമ്പത്തുമൂവായിരത്തി നാനൂറു പേര്.
നഫ്താലിയുടെ പുത്രന്മാര് കുടുംബംകുടുംബമായി ആരെന്നാല്‍യഹ്സേലില്‍നിന്നു യഹ്സേല്യകുടുംബം; ഗൂനിയില്‍നിന്നു ഗൂന്യകുടുംബം;
യേസെരില്‍നിന്നു യേസെര്‍യ്യകുടുംബം. ശില്ലോമില്‍നിന്നു ശില്ലോമ്യ കുടുംബം
ഇവര്‍ കുടുംബം കുടുംബമായി നഫ്താലികുടുംബങ്ങള്‍ ആകുന്നു; അവരില്‍ എണ്ണപ്പെട്ടവര്‍ നാല്പത്തയ്യായിരത്തി നാനൂറു പേര്.
യിസ്രായേല്‍മക്കളില്‍ എണ്ണപ്പെട്ട ഇവര്‍ ആറു ലക്ഷത്തോരായിരത്തെഴുനൂറ്റി മുപ്പതു പേര്.
പിന്നെ യഹോവ മോശെയോടു അരുളിച്ചെയ്തതു
ഇവര്‍ക്കും ആളെണ്ണത്തിന്നു ഒത്തവണ്ണം ദേശത്തെ അവകാശമായി വിഭാഗിച്ചു കൊടുക്കേണം.
ആളേറെയുള്ളവര്‍ക്കും അവകാശം ഏറെയും ആള് കുറവുള്ളവര്‍ക്കും അവകാശം കുറെച്ചും കൊടുക്കേണം; ഔരോരുത്തന്നു അവനവന്റെ ആളെണ്ണത്തിന്നു ഒത്തവണ്ണം അവകാശം കൊടുക്കേണം.
ദേശത്തെ ചീട്ടിട്ടു വിഭാഗിക്കേണം; അതതു പിതൃഗോത്രത്തിന്റെ പേരിന്നൊത്തവണ്ണം അവര്‍ക്കും അവകാശം ലഭിക്കേണം.
ആള് ഏറെയുള്ളവര്‍ക്കും കുറെയുള്ളവര്‍ക്കും അവകാശം ചീട്ടിട്ടു വിഭാഗിക്കേണം.
ലേവ്യരില്‍ എണ്ണപ്പെട്ടവര്‍ കുടുംബംകുടുംബമായി ആരെന്നാല്‍ഗേര്‍ശോനില്‍നിന്നു ഗേര്‍ശോന്യകുടുംബം; കെഹാത്തില്‍നിന്നു കെഹാത്യകുടുംബം; മെരാരിയില്‍നിന്നു മെരാര്‍യ്യകുടുംബം.
ലേവ്യകുടുംബങ്ങള്‍ ആവിതുലിബ്നീയകുടുംബം; ഹെബ്രോന്യകുടുംബം; മഹ്ളീയകുടുംബം; മൂശ്യകുടുംബം; കോരഹ്യ കുടുംബം. കെഹാത്ത് അമ്രാമിനെ ജനിപ്പിച്ചു.
അമ്രാമിന്റെ ഭാര്യെക്കു യോഖേബേദ് എന്നു പേര്; അവള് മിസ്രയീംദേശത്തുവെച്ചു ലേവിക്കു ജനിച്ച മകള്‍; അവള് അമ്രാമിന്നു അഹരോനെയും മോശെയെയും അവരുടെ സഹോദരിയായ മിര്‍യ്യാമിനെയും പ്രസവിച്ചു.
അഹരോന്നു നാദാബ്, അബീഹൂ, എലെയാസാര്‍, ഈഥാമാര്‍ എന്നിവര്‍ ജനിച്ചു.
എന്നാല്‍ നാദാബും അബീഹൂവും യഹോവയുടെ സന്നിധിയില്‍ അന്യാഗ്നി കത്തിച്ചു മരിച്ചുപോയി.
ഒരു മാസം പ്രായംമുതല്‍ മേലോട്ടു അവരില്‍ എണ്ണപ്പെട്ട ആണുങ്ങള് ആകെ ഇരുപത്തുമൂവായിരം പേര്; യിസ്രായേല്‍മക്കളുടെ ഇടയില്‍ അവര്‍ക്കും അവകാശം കൊടുക്കായ്കകൊണ്ടു അവരെ യിസ്രായേല്‍മക്കളുടെ കൂട്ടത്തില്‍ എണ്ണിയില്ല.
യെരീഹോവിന്റെ സമീപത്തു യോര്‍ദ്ദാന്നരികെ മോവാബ് സമഭൂമിയില്‍വെച്ചു യിസ്രായേല്‍മക്കളെ എണ്ണിയപ്പോള്‍ മോശെയും പുരോഹിതനായ എലെയാസാരും എണ്ണിയവര്‍ ഇവര്‍ തന്നേ.
എന്നാല്‍ മോശെയും അഹരോന് പുരോഹിതനും സീനായിമരുഭൂമിയില്‍വെച്ചു യിസ്രായേല്‍മക്കളെ എണ്ണിയപ്പോള്‍ അവര്‍ എണ്ണിയവരില്‍ ഒരുത്തനും ഇവരുടെ കൂട്ടത്തില്‍ ഉണ്ടായിരുന്നില്ല.
അവര്‍ മരുഭൂമിയില്‍വെച്ചു മരിച്ചുപോകും എന്നു യഹോവ അവരെക്കുറിച്ചു അരുളിച്ചെയ്തിരുന്നു. യെഫുന്നെയുടെ മകന് കാലേബും നൂന്റെ മകന് യോശുവയും ഒഴികെ അവരില്‍ ഒരുത്തനും ശേഷിച്ചില്ല.
27
അനന്തരം യോസേഫിന്റെ മകനായ മനശ്ശെയുടെ കുടുംബങ്ങളില്‍ മനശ്ശെയുടെ മകനായ മാഖീരിന്റെ മകനായ ഗിലെയാദിന്റെ മകനായ ഹേഫെരിന്റെ മകനായ സെലോഫഹാദിന്റെ പുത്രിമാര്‍ അടുത്തുവന്നു. അവന്റെ പുത്രിമാര്‍ മഹ്ളാ, നോവ, ഹോഗ്ള, മില്‍ക്കാ, തിര്‍സാ, എന്നിവരായിരുന്നു.
അവര്‍ സമാഗമനക്കുടാരത്തിന്റെ വാതില്ക്കല് മോശെയുടെയും എലെയാസാര്‍പുരോഹിതന്റെയും പ്രഭുക്കന്മാരുടെയും സര്‍വ്വ സഭയുടെയും മുമ്പാകെ നിന്നു പറഞ്ഞതു എന്തെന്നാല്‍
ഞങ്ങളുടെ അപ്പന് മരുഭൂമിയില വെച്ചു മരിച്ചുപോയി; എന്നാല്‍ അവന് യഹോവേക്കു വിരോധമായി കോരഹിനോടു കൂടിയവരുടെ കൂട്ടത്തില്‍ ചേര്‍ന്നിരുന്നില്ല; അവന് സ്വന്തപാപത്താല് അത്രേ മരിച്ചതു; അവന്നു പുത്രന്മാര് ഉണ്ടായിരുന്നതുമില്ല.
ഞങ്ങളുടെ അപ്പന്നു മകന് ഇല്ലായ്കകൊണ്ടു അവന്റെ പേര് കുടുംബത്തില്‍നിന്നു ഇല്ലാതെയാകുന്നതു എന്തു? അപ്പന്റെ സഹോദരന്മാരുടെ ഇടയില്‍ ഞങ്ങള്‍ക്കു ഒരു അവകാസം തരേണം.
മോശെ അവരുടെ കാര്യം യഹോവയുടെ മുമ്പാകെ വെച്ചു.
യഹോവ മോശെയേൂടു അരുളിച്ചെയ്തതു
സെലോഫ ഹാദിന്റെ പുത്രിമാര്‍ പറയുന്നതു ശരിതന്നേ; അവരുടെ അപ്പന്റെ സഹോദരന്മാരുടെ ഇടയില്‍ അവര്‍ക്കും ഒരു അവകാശം കൊടുക്കേണം; അവരുടെ അപ്പന്റെ അവകാശം അവര്‍ക്കും കൊടുക്കേണം.
നീ യിസ്രായേല്‍മക്കളോടു പറയേണ്ടതു എന്തെന്നാല്ഒരുത്തന് മകനില്ലാതെ മരിച്ചാല്‍ അവന്റെ അവകാശം അവന്റെ മകള്‍ക്കു കൊടുക്കേണം.
അവന്നു മകള്‍ ഇല്ലാതിരുന്നാല്‍ അവന്റെ അവകാശം അവന്റെ സഹോദരന്മാര്ക്കും കൊടുക്കേണം.
അവന്നു സഹോദരന്മാര് ഇല്ലാതിരുന്നാല്‍ അവന്റെ അവകാശം അവന്റെ അപ്പന്റെ സഹോദരന്മാര്ക്കും കൊടുക്കേണം.
അവന്റെ അപ്പന്നു സഹോദരന്മാര് ഇല്ലാതിരുന്നാല്‍ നിങ്ങള്‍ അവന്റെ കുടുംബത്തില്‍ അവന്റെ അടുത്ത ചാര്ച്ചക്കാരന്നു അവന്റെ അവകാശം കൊടുക്കേണം അവന് അതു കൈവശമാക്കേണം; ഇതു യഹോവ മോശെയോടു കല്പിച്ചതു പോലെ യിസ്രായേല്‍മക്കള്‍ക്കു ന്യായപ്രമാണം ആയിരിക്കേണം.
അനന്തരം യഹോവ മോശെയോടു കല്പിച്ചതുഈ അബാരീംമലയില് കയറി ഞാന്‍ യിസ്രായേല്‍മക്കള്‍ക്കു കൊടുത്തിരിക്കുന്ന ദേശം നോക്കുക.
അതു കണ്ട ശേഷം നിന്റെ സഹോദരനായ അഹരോനെപ്പോലെ നീയും നിന്റെ ജനത്തോടു ചേരും.
സഭയുടെ കലഹത്തിങ്കല് നിങ്ങള്‍ സീന്‍ മരുഭൂമിയില്‍വെച്ചു അവര്‍ കാണ്‍കെ വെള്ളത്തിന്റെ കാര്യത്തില്‍ എന്നെ ശുദ്ധീകരിക്കാതെ എന്റെ കല്പനയെ മറുത്തതുകൊണ്ടു തന്നേ. സീന്‍ മരുഭൂമിയില്‍ കാദേശിലെ കലഹജലം അതു തന്നേ.
അപ്പോള്‍ മോശെ യഹോവയോടു
യഹോവയുടെ സഭ ഇടയനില്ലാത്ത ആടുകളെപ്പോലെ ആകാതിരിപ്പാന്‍ തക്കവണ്ണം അവര്‍ക്കും മുമ്പായി പോകുവാനും അവര്‍ക്കും മുമ്പായി വരുവാനും അവരെ പുറത്തു കൊണ്ടുപോകുവാനും
അകത്തുകൊണ്ടു പോകുവാനും സകല ജഡത്തിന്റെയും ആത്മാക്കളുടെ ദൈവമായ യഹോവ സഭയുടെ മേല്‍ ഒരാളെ നിയമിക്കുമാറാകട്ടെ എന്നു പറഞ്ഞു.
യഹോവ മോശെയോടു കല്പിച്ചതുഎന്റെ ആത്മാവുള്ള പുരുഷനായി നൂന്റെ മകനായ യോശുവയെ വിളിച്ചു
അവന്റെ മേല്‍ കൈവെച്ചു അവനെ പുരോഹിതനായ എലെയാസാരിന്റെയും സര്‍വ്വസഭയുടെയും മുമ്പാകെ നിര്‍ത്തി അവര്‍ കാണ്‍കെ അവന്നു ആജ്ഞകൊടുക്ക.
യിസ്രായേല്‍മക്കളുടെ സഭയെല്ലാം അനുസരിക്കേണ്ടതിന്നു നിന്റെ മഹിമയില്‍ ഒരംശം അവന്റെ മേല്‍ വെക്കേണം.
അവന് പുരോഹിതനായ എലെയാസാരിന്റെ മുമ്പാകെ നില്ക്കേണം; അവന് അവന്നു വേണ്ടി യഹോവയുടെ സന്നിധിയില്‍ ഊരീംമുഖാന്തരം അരുളപ്പാടു ചോദിക്കേണം; അവനും യിസ്രായേല്‍മക്കളുടെ സര്‍വ്വസഭയും അവന്റെ വാക്കുപ്രകാരം വരികയും വേണം.
യഹോവ തന്നോടു കല്പിച്ചതുപോലെ മോശെ ചെയ്തു; അവന് യോശുവയെ വിളിച്ചു പുരോഹിതനായ എലെയാസാരിന്റെയും സര്വ്വസഭയുടെയു മുമ്പാകെ നിര്‍ത്തി.
അവന്റെമേല്‍ കൈവെച്ചു യഹോവ മോശെമുഖാന്തരം കല്പിച്ചതുപേലെ അവന്നു ആജ്ഞ കൊടുത്തു.
28
യഹോവ പിന്നെയും മോശെയോടു അരുളിച്ചെയ്തതു
എനിക്കു സൌരഭ്യവാസനയായ ദഹനയാഗങ്ങള്‍ക്കുള്ള എന്റെ ഭോജനമായ വഴിപാടു തക്കസമയത്തു എനിക്കു അര്‍പ്പിക്കേണ്ടതിന്നു ജാഗ്രതയായിരിപ്പാന്‍ യിസ്രായേല്‍മക്കളോടു കല്പിക്കേണം.
നീ അവരോടു പറയേണ്ടതുനിങ്ങള് യഹോവേക്കു അര്‍പ്പിക്കേണ്ടുന്ന ദഹനയാഗം എന്തെന്നാല്‍നാള്‍തോറും നിരന്തരഹോമയാഗത്തിന്നായിഒരു വയസ്സു പ്രായമുള്ള ഊനമില്ലാത്ത രണ്ടു കുഞ്ഞാടു.
ഒരു കുഞ്ഞാടിനെ രാവിലേയും മറ്റെ കുഞ്ഞാടിനെ വൈകുന്നേരത്തും യാഗം കഴിക്കേണം.
ഇടിച്ചെടുത്ത എണ്ണ കാല് ഹീന്‍ ചേര്‍ത്ത ഒരിടങ്ങഴി മാവു ഭോജനയാഗമായും അര്‍പ്പിക്കേണം.
ഇതു യഹോവേക്കു സൌരഭ്യവാസനയായ ദഹനയാഗമായി സീനായിപര്‍വ്വതത്തില്‍വെച്ചു നിയമിക്കപ്പെട്ട നിരന്തരഹോമയാഗം.
അതിന്റെ പാനീയയാഗം കുഞ്ഞാടൊന്നിന്നു കാല് ഹീന്‍ മദ്യം ആയിരിക്കേണം; അതു യഹോവേക്കു പാനീയയാഗമായി വിശുദ്ധമന്ദിരത്തില്‍ ഒഴിക്കേണം.
മറ്റെ കുഞ്ഞാടിനെ വൈകുന്നേരത്തു യാഗം കഴിക്കേണം; അതിനെ രാവിലത്തെ ഭോജനയാഗവും അതിന്റെ പാനീയയാഗവുംപോലെ യഹോവേക്കു സൌരഭ്യവാസനയായ ദഹനയാഗമായി അര്‍പ്പിക്കേണം.
ശബ്ബത്ത് നാളിലോ ഒരു വയസ്സു പ്രായമുള്ള ഊനമില്ലാത്ത രണ്ടു കുഞ്ഞാടിനെയും ഭോജനയാഗത്തിന്നായി എണ്ണചേര്‍ത്ത രണ്ടിടങ്ങഴി മാവും അതിന്റെ പാനീയയാഗവും അര്‍പ്പിക്കേണം.
നിരന്തരഹോമയാഗത്തിന്നും അതിന്റെ പാനീയയാഗത്തിന്നും പുറമെ ഇതു ശബ്ബത്തുതോറുമുള്ള ഹോമയാഗം.
നിങ്ങളുടെ മാസാരംഭങ്ങളില്‍ നിങ്ങള്‍ യഹോവേക്കു ഹോമയാഗത്തിന്നായി രണ്ടു കാളക്കിടാവിനെയും ഒരു ആട്ടുകൊറ്റനെയും ഒരു വയസ്സു പ്രായമുള്ള ഊനമില്ലാത്ത ഏഴു കുഞ്ഞാടിനെയും
കാള ഒന്നിന്നു ഭോജനയാഗമായി എണ്ണചേര്‍ത്ത മൂന്നിടങ്ങഴി മാവും ആട്ടുകൊറ്റന്നു ഭോജനയാഗമായി എണ്ണചേര്‍ത്ത രണ്ടിടങ്ങഴി മാവും
കുഞ്ഞാടൊന്നിന്നു ഭോജനയാഗമായി എണ്ണചേര്‍ത്ത ഒരിടങ്ങഴി മാവും അര്‍പ്പിക്കേണം. അതു ഹോമയാഗം; യഹോവേക്കു സൌരഭ്യവാസനയായ ദഹനയാഗം തന്നേ.
അവയുടെ പാനീയയാഗം കാളയൊന്നിന്നു അര ഹീന്‍ വീഞ്ഞും ആട്ടുകൊറ്റന്നു ഹീനിന്റെ മൂന്നില്‍ ഒന്നും കുഞ്ഞാടൊന്നിന്നു കാല് ഹീനും ആയിരിക്കേണം; ഇതു മാസാന്തരം അമാവാസിതോറുമുള്ള ഹോമയാഗം.
നിരന്തരഹോമയാഗത്തിന്നും അതിന്റെ പാനീയയാഗത്തിന്നും പുറമെ പാപയാഗമായി യഹോവേക്കു ഒരു കോലാട്ടുകൊറ്റനെയും അര്‍പ്പിക്കേണം.
ഒന്നാം മാസം പതിന്നാലാം തിയ്യതി യഹോവയുടെ പെസഹ ആകുന്നു.
ആമാസം പതിനഞ്ചാം തിയ്യതി പെരുനാള് ആയിരിക്കേണം. ഏഴു ദിവസം പുളിപ്പില്ലാത്ത അപ്പം തിന്നേണം.
ഒന്നാം ദിവസം വിശുദ്ധസഭായോഗം കൂടേണം; അന്നു സാമാന്യവേലയൊന്നും ചെയ്യരുതു.
എന്നാല്‍ നിങ്ങള്‍ യഹോവേക്കു ഹോമയാഗത്തിന്നായി രണ്ടു കാളക്കിടാവിനെയും ഒരു ആട്ടുകൊറ്റനെയും ഒരു വയസ്സു പ്രായമുള്ള ഏഴു കുഞ്ഞാടിനെയും ദഹനയാഗമായി അര്‍പ്പിക്കേണം; അവ ഊനമില്ലാത്തവ ആയിരിക്കേണം.
അവയുടെ ഭോജനയാഗം എണ്ണ ചേര്‍ത്ത മാവു ആയിരിക്കേണം; കാള ഒന്നിന്നു മൂന്നിടങ്ങഴിയും ആട്ടുകൊറ്റന്നു രണ്ടിടങ്ങഴിയും
ഏഴു കുഞ്ഞാട്ടില്‍ ഔരോന്നിന്നു ഔരോ ഇടങ്ങഴിയും അര്‍പ്പിക്കേണം.
നിങ്ങള്‍ക്കുവേണ്ടി പ്രായശ്ചിത്തം കഴിപ്പാന്‍ പാപയാഗത്തിന്നായി ഒരു കോലാട്ടിനെയും അര്‍പ്പിക്കേണം.
നിരന്തരഹോമയാഗമായ രാവിലത്തെ ഹോമയാഗത്തിന്നു പുറമെ ഇവ അര്‍പ്പിക്കേണം.
ഇങ്ങനെ ഏഴു നാളും യഹോവേക്കു സൌരഭ്യവാസനയായി ദഹനയാഗത്തിന്റെ ഭോജനം ദിവസംപ്രതി അര്‍പ്പിക്കേണം. നിരന്തരഹോമയാഗത്തിന്നും അതിന്റെ പാനീയയാഗത്തിന്നും പുറമെ ഇതു അര്‍പ്പിക്കേണം.
ഏഴാം ദിവസം വിശുദ്ധസഭായോഗം കൂടേണം; അന്നു സാമാന്യവേലയൊന്നും ചെയ്യരുതു.
വാരോത്സവമായ ആദ്യഫലദിവസത്തില്‍ പുതിയധാന്യംകൊണ്ടു ഒരു ഭോജനയാഗം കൊണ്ടുവരുമ്പോഴും വിശുദ്ധസഭായോഗം കൂടേണം. അന്നു സാമാന്യവേലയൊന്നും ചെയ്യരുതു.
എന്നാല്‍ നിങ്ങള്‍ യഹോവേക്കു സൌരഭ്യവാസനയായ ഹോമയാഗത്തിന്നായി രണ്ടു കാളക്കിടാവിനെയും ഒരു ആട്ടുകൊറ്റനെയും ഒരു വയസ്സു പ്രായമുള്ള ഏഴു കുഞ്ഞാടിനെയും അര്‍പ്പിക്കേണം.
അവയുടെ ഭോജനയാഗമായി എണ്ണചേര്‍ത്ത മാവു, കാള ഒന്നിന്നു ഇടങ്ങഴി മൂന്നും ആട്ടുകൊറ്റന്നു ഇടങ്ങഴി രണ്ടും
ഏഴു കുഞ്ഞാട്ടില്‍ ഔരോന്നിന്നു ഇടങ്ങഴി ഔരോന്നും
നിങ്ങള്‍ക്കുവേണ്ടി പ്രായശ്ചിത്തം കഴിപ്പാന്‍ ഒരു കോലാട്ടുകൊറ്റനും വേണം.
നിരന്തരഹോമയാഗത്തിന്നും അതിന്റെ ഭോജനയാഗത്തിന്നും അവയുടെ പാനീയയാഗത്തിന്നും പുറമെ നിങ്ങള്‍ ഇവ അര്‍പ്പിക്കേണം; അവ ഊനമില്ലാത്തവ ആയിരിക്കേണം.
29
ഏഴാം മാസം ഒന്നാം തിയ്യതി വിശുദ്ധ സഭായോഗം കൂടേണം; അന്നു സാമാന്യ വേലയൊന്നും ചെയ്യരുതു; അതു നിങ്ങള്‍ക്കു കാഹളനാദോത്സവം ആകുന്നു.
അന്നു നിങ്ങള്‍ യഹോവേക്കു സൊരഭ്യവാസനയായ ഹോമയാഗമായി ഒരു കാളക്കിടാവിനെയും ഒരു ആട്ടുകൊറ്റനെയും ഒരു വയസ്സു പ്രായമുള്ള ഊനമില്ലാത്ത ഏഴു കുഞ്ഞാടിനെയും അര്‍പ്പിക്കേണം.
അവയുടെ ഭോജനയാഗം എണ്ണചേര്‍ത്ത മാവു കാളെക്കു ഇടങ്ങഴി മൂന്നും ആട്ടുകൊറ്റന്നു ഇടങ്ങഴി രണ്ടും,
ഏഴു കുഞ്ഞാട്ടില്‍ ഔരോന്നിന്നു ഇടങ്ങഴി ഔരോന്നും ആയിരിക്കേണം.
നിങ്ങള്‍ക്കുവേണ്ടി പ്രായശ്ചിത്തം കഴിപ്പാന്‍ പാപയാഗത്തിന്നായി ഒരു കോലാട്ടുകൊറ്റനും വേണം.
അമാവാസിയിലെ ഹോമയാഗത്തിന്നും അതിന്റെ ഭോജനയാഗത്തിന്നും നാള്‍തോറുമുള്ള ഹോമയാഗത്തിന്നും അതിന്റെ ഭോജനയാഗത്തിന്നും അവേക്കു നിയമപ്രകാരമുള്ള പാനീയയാഗങ്ങള്‍ക്കും പുറമെ യഹോവേക്കു സൌരഭ്യവാസനയായ ദഹനയാഗമായി തന്നേ.
ഏഴാം മാസം പത്താം തിയ്യതി വിശുദ്ധസഭായോഗം കൂടേണം; അന്നു നിങ്ങള്‍ ആത്മതപനം ചെയ്യേണം; വേലയൊന്നും ചെയ്യരുതു.
എന്നാല്‍ യഹോവേക്കു സുഗന്ധവാസനയായ ഹോമയാഗമായി ഒരു കാളക്കിടാവിനെയും ഒരു ആട്ടുകൊറ്റനെയും ഒരു വയസ്സു പ്രായമുള്ള ഏഴു കുഞ്ഞാടിനെയും അര്‍പ്പിക്കേണം; അവ ഊനമില്ലാത്തവ ആയിരിക്കേണം.
അവയുടെ ഭോജനയാഗം എണ്ണ ചേര്‍ത്ത മാവു കാളെക്കു ഇടങ്ങഴി മൂന്നും ആട്ടുകൊറ്റന്നു ഇടങ്ങഴി രണ്ടും
ഏഴു കുഞ്ഞാട്ടില്‍ ഔരോന്നിന്നു ഇടങ്ങഴി ഔരോന്നും ആയിരിക്കേണം.
പ്രായശ്ചിത്തയാഗത്തിന്നും നിരന്തരഹോമയാഗത്തിന്നും അതിന്റെ ഭോജനയാഗത്തിന്നും പാനീയയാഗങ്ങള്‍ക്കും പുറമെ പാപയാഗത്തിന്നായി ഒരു കോലാട്ടുകൊറ്റന്നും വേണം.
ഏഴാം മാസം പതിനഞ്ചാം തിയ്യതി വിശുദ്ധസഭായോഗം കൂടേണം; അന്നു സാമാന്യ വേലയൊന്നും ചെയ്യരുതു; ഏഴു ദിവസം യഹോവേക്കു ഉത്സവം അചരിക്കേണം.
നിങ്ങള്‍ യഹോവേക്കു സൌരഭ്യവാസനയായ ദഹനയാഗമായി പതിമൂന്നു കാളക്കിടാവിനെയും രണ്ടു ആട്ടുകൊറ്റനെയും ഒരു വയസ്സു പ്രായമുള്ള പതിന്നാലു കുഞ്ഞാടിനെയും ഹോമയാഗം കഴിക്കേണം; അവ ഊനമില്ലാത്തവ ആയിരിക്കേണം.
അവയുടെ ഭോജനയാഗം പതിമൂന്നു കാളയില്‍ ഔരോന്നിന്നു എണ്ണചേര്‍ത്ത മാവു ഇടങ്ങഴി മുമ്മൂന്നും രണ്ടു ആട്ടുകൊറ്റനില്‍ ഔരോന്നിന്നു ഇടങ്ങഴി ഈരണ്ടും
പതിന്നാലു കുഞ്ഞാട്ടില്‍ ഔരോന്നിന്നും ഇടങ്ങഴി ഔരോന്നും ആയിരിക്കേണം.
നിരന്തരഹോമയാഗത്തിന്നും അതിന്റെ ഭോജനയാഗത്തിന്നും അതിന്റെ പാനീയയാഗങ്ങള്‍ക്കും പുറമെ പാപയാഗത്തിന്നായി ഒരു കോലാട്ടുകൊറ്റനും വേണം.
രണ്ടാം ദിവസം നിങ്ങള്‍ പന്ത്രണ്ടു കാളക്കിടാവിനെയും രണ്ടു ആട്ടുകൊറ്റനെയും ഒരു വയസ്സു പ്രായമുള്ള ഊനമില്ലാത്ത പതിന്നാലു കുഞ്ഞാടിനെയും അര്‍പ്പിക്കേണം.
അവയുടെ ഭോജനയാഗവും പാനീയയാഗങ്ങളും കാള, ആട്ടുകൊറ്റന് , കുഞ്ഞാടു എന്നിവയുടെ എണ്ണംപോലെയും നിയമംപോലെയും ആയിരിക്കേണം.
നിരന്തരഹോമയാഗത്തിന്നും അതിന്റെ ഭോജനയാഗത്തിന്നും പാനീയയാഗങ്ങള്‍ക്കും പുറമെ പാപയാഗത്തിന്നായി ഒരു കോലാട്ടുകൊറ്റനും വേണം.
മൂന്നാം ദിവസം പതിനൊന്നു കാളയെയും രണ്ടു ആട്ടുകൊറ്റനെയും ഒരു വയസ്സു പ്രായമുള്ള ഊനമില്ലാത്ത പതിന്നാലു കുഞ്ഞാടിനെയും അര്‍പ്പിക്കേണം.
അവയുടെ ഭോജനയാഗവും പാനീയയാഗങ്ങളും കാള, ആട്ടുകൊറ്റന് , കുഞ്ഞാടു എന്നിവയുടെ എണ്ണംപോലെയും നിയമംപോലെയും ആയിരിക്കേണം.
നിരന്തരഹോമയാഗത്തിന്നും അതിന്റെ ഭോജനയാഗത്തിന്നും പാനീയയാഗങ്ങള്‍ക്കും പുറമെ പാപയാഗത്തിന്നായി ഒരു കോലാട്ടുകൊറ്റനും വേണം.
നാലാം ദിവസം പത്തു കാളയെയും രണ്ടു ആട്ടുകൊറ്റനെയും ഒരു വയസ്സുപ്രായമുള്ള ഊനമില്ലാത്ത പതിന്നാലു കുഞ്ഞാടിനെയും അര്‍പ്പിക്കേണം.
അവയുടെ ഭോജനയാഗവും പാനീയയാഗങ്ങളും കാള, ആട്ടുകൊറ്റന് , കുഞ്ഞാടു എന്നിവയുടെ എണ്ണംപോലെയും നിയമംപോലെയും ആയിരിക്കേണം.
നിരന്തരഹോമയാഗത്തിന്നും അതിന്റെ ഭോജനയാഗത്തിന്നും പാനീയയാഗങ്ങള്‍ക്കും പുറമെ പാപയാഗത്തിന്നായി ഒരു കോലാട്ടുകൊറ്റനും വേണം.
അഞ്ചാം ദിവസം ഒമ്പതു കാളയെയും രണ്ടു ആട്ടുകൊറ്റനെയും ഒരു വയസ്സു പ്രായമുള്ളഊനമില്ലാത്ത പതിന്നാലു കുഞ്ഞാടിനെയും അര്‍പ്പിക്കേണം.
അവയുടെ ഭോജനയാഗവും പാനീയയാഗങ്ങളും കാള, ആട്ടുകൊറ്റന് , കുഞ്ഞാടു എന്നിവയുടെ എണ്ണംപോലെയും നിയമംപോലെയും ആയിരിക്കേണം.
നിരന്തരഹോമയാഗത്തിന്നും അതിന്റെ ഭോജനയാഗത്തിന്നും പാനീയയാഗങ്ങള്‍ക്കും പുറമെ പാപയാഗത്തിന്നായി ഒരു കോലാട്ടുകൊറ്റനും വേണം.
ആറാം ദിവസം എട്ടു കാളയെയും രണ്ടു ആട്ടുകൊറ്റനെയും ഒരു വയസ്സു പ്രായമുള്ള ഊനമില്ലാത്ത പതിന്നാലും കുഞ്ഞാടിനെയും അര്‍പ്പിക്കേണം.
അവയുടെ ഭോജനയാഗവും പാനീയയാഗങ്ങളും കാള, ആട്ടുകൊറ്റന് , കുഞ്ഞാടു എന്നിവയുടെ എണ്ണംപോലെയും നിയമംപോലെയും ആയിരിക്കേണം.
നിരന്തരഹോമയാഗത്തിന്നും അതിന്റെ ഭോജനയാഗത്തിന്നും പാനീയയാഗങ്ങള്‍ക്കും പുറമെ പാപയാഗത്തിന്നായി ഒരു കോലാട്ടുകൊറ്റനും വേണം.
ഏഴാം ദിവസം ഏഴു കാളയെയും രണ്ടു ആട്ടുകൊറ്റനെയും ഒരു വയസ്സു പ്രായമുള്ള ഊനമില്ലാത്ത പതിന്നാലു കുഞ്ഞാടിനെയും അര്‍പ്പിക്കേണം.
അവയുടെ ഭോജനയാഗവും പാനീയയാഗങ്ങളും കാള, ആട്ടുകൊറ്റന് , കുഞ്ഞാടു എന്നിവയുടെ എണ്ണംപോലെയും നിയമംപോലെയും ആയിരിക്കേണം.
നിരന്തരഹോമയാഗത്തിന്നും അതിന്റെ ഭോജനയാഗത്തിന്നും പാനീയയാഗങ്ങള്‍ക്കും പുറമെ പാപയാഗത്തിന്നായി ഒരു കോലാട്ടുകൊറ്റനും വേണം.
എട്ടാം ദിവസം നിങ്ങള്‍ക്കു അന്ത്യയോഗം ഉണ്ടാകേണം; അന്നു സാമാന്യവേലയൊന്നും ചെയ്യരുതു.
എന്നാല്‍ യഹോവേക്കു സൌരഭ്യവാസനയായ ദഹനയാഗമായി ഒരു കാളയെയും ഒരു ആട്ടുകൊറ്റനെയും ഒരു വയസ്സു പ്രായമുള്ള ഊനമില്ലാത്ത ഏഴു കുഞ്ഞാടിനെയും ഹോമയാഗം കഴിക്കേണം.
അവയുടെ ഭോജനയാഗവും പാനീയയാഗങ്ങളും കാള, ആട്ടുകൊറ്റന് , കുഞ്ഞാടു എന്നിവയുടെ എണ്ണംപോലെയും നിയമംപോലെയും ആയിരിക്കേണം.
നിരന്തരഹോമയാഗത്തിന്നും അതിന്റെ ഭോജനയാഗത്തിന്നും പാനീയയാഗങ്ങള്‍ക്കും പുറമെ പാപയാഗത്തിന്നായിട്ടു ഒരു കോലാട്ടുകൊറ്റനും വേണം.
ഇവയെ നിങ്ങള്‍ നിങ്ങളുടെ നേര്‍ച്ചകളും സ്വമേധാദാനങ്ങളുമായ ഹോമയാഗങ്ങള്‍ക്കും ഭോജനയാഗങ്ങള്‍ക്കും പാനീയയാഗങ്ങള്‍ക്കും പുറമെ നിങ്ങളുടെ ഉത്സവങ്ങളില്‍ യഹോവേക്കു അര്‍പ്പിക്കേണം.
യഹോവ മോശെയോടു കല്പിച്ചതു ഒക്കെയും മോശെ യിസ്രായേല്‍മക്കളോടു പറഞ്ഞു.
30
മോശെ യിസ്രായേല്‍മക്കളുടെ ഗോത്രപ്രധാനികളോടു പറഞ്ഞതുയഹോവ കല്പിച്ചിരിക്കുന്ന കാര്യം എന്തെന്നാല്‍
ആരെങ്കിലും യഹോവേക്കു ഒരു നേര്‍ച്ച നേരുകയോ ഒരു പരിവര്‍ജ്ജനവ്രതം ദീക്ഷിപ്പാന് ശപഥംചെയ്കയോ ചെയ്താല്‍ അവന് വാക്കിന്നു ഭംഗം വരുത്താതെ തന്റെ വായില്‍നിന്നു പുറപ്പെട്ടതുപോലെ ഒക്കെയും നിവര്‍ത്തിക്കേണം.
ഒരു സ്ത്രീ ബാല്യപ്രായത്തില്‍ അപ്പന്റെ വീട്ടില്‍ ഇരിക്കുമ്പോള്‍ യഹോവേക്കു ഒരു നേര്‍ച്ചനേര്‍ന്നു ഒരു പരിവര്‍ജ്ജനവ്രതം നിശ്ചയിക്കയും
അവളുടെ അപ്പന് അവളുടെ നേര്ച്ചയെയും അവള് നിശ്ചയിച്ച പരിവര്‍ജ്ജനവ്രതത്തെയും കുറിച്ചു കേട്ടിട്ടു മിണ്ടാതിരിക്കയും ചെയ്താല്‍ അവളുടെ എല്ലാനേര്‍ച്ചകളും അവള് നിശ്ചയിച്ച പരിവര്‍ജ്ജനവ്രതമൊക്കെയും സ്ഥിരമായിരിക്കും.
എന്നാല്‍ അവളുടെ അപ്പന് അവളുടെ എല്ലാനേര്‍ച്ചയെയും അവള് നിശ്ചയിച്ച പരിവര്‍ജ്ജനവ്രതത്തെയും കുറിച്ചു കേള്‍ക്കുന്ന നാളില്‍ അവളോടു വിലക്കിയാല്‍ അവ സ്ഥിരമായിരിക്കയില്ല; അവളുടെ അപ്പന് അവളോടു വിലക്കുകകൊണ്ടു യഹോവ അവളോടു ക്ഷമിക്കും.
അവള്‍ക്കു ഒരു നേര്ച്ചയോ വിചാരിക്കാതെ നിശ്ചയിച്ചുപോയ പരിവര്‍ജ്ജനവ്രതമോ ഉള്ളപ്പോള്‍
അവള് ഒരുത്തന്നു ഭാര്യയാകയും ഭര്‍ത്താവു അതിനെക്കുറിച്ചു കേള്‍ക്കുന്ന നാളില്‍ മിണ്ടാതിരിക്കയും ചെയ്താല്‍ അവളുടെ നേര്‍ച്ചകളും അവള് നിശ്ചയിച്ച പരിവര്‍ജ്ജനവ്രതവും സ്ഥിരമായിരിക്കും.
എന്നാല്‍ ഭര്‍ത്താവു അതു കേട്ട നാളില്‍ അവളോടു വിലക്കിയാല്‍ അവളുടെ നേര്‍ച്ചയും അവള് വിചാരിക്കാതെ നിശ്ചയിച്ചുപോയ പരിവര്‍ജ്ജനവ്രതവും അവന് ദുര്‍ബ്ബലപ്പെടുത്തുന്നു; യഹോവ അവളോടു ക്ഷമിക്കും.
വിധവയോ ഉപേക്ഷിക്കപ്പെട്ടവളോ ചെയ്യുന്ന നേര്‍ച്ചയും പരിവര്‍ജ്ജനവ്രതവും എല്ലാം അവളുടെ മേല്‍ സ്ഥിരമായിരിക്കും.
അവള് ഭര്‍ത്താവിന്റെ വീട്ടില്‍വെച്ചു നേരുകയോ ഒരു പരിവര്‍ജ്ജനശപഥം ചെയ്കയോ ചെയ്തിട്ടു
ഭര്‍ത്താവു അതിനെക്കുറിച്ചു കേള്‍ക്കുമ്പോള്‍ മിണ്ടാതെയും അവളോടു വിലക്കാതെയും ഇരുന്നാല്‍ അവളുടെ നേര്‍ച്ചകള്‍ ഒക്കെയും അവള് നിശ്ചയിച്ച പരിവര്‍ജ്ജനവ്രതവും എല്ലാം സ്ഥിരമായിരിക്കും.
എന്നാല്‍ ഭര്‍ത്താവു കേട്ട നാളില്‍ അവയെ ദുര്‍ബ്ബലപ്പെടുത്തി എങ്കില്‍ നേര്‍ച്ചകളോ പരിവര്‍ജ്ജനവ്രതമോ സംബന്ധിച്ചു അവളുടെ നാവിന്മേല് നിന്നു വീണതൊന്നും സ്ഥിരമായിരിക്കയില്ല; അവളുടെ ഭര്‍ത്താവു അതിനെ ദുര്‍ബ്ബലപ്പെടുത്തിയിരിക്കുന്നു; യഹോവ അവളോടു ക്ഷമിക്കും.
ആത്മതപനം ചെയ്വാനുള്ള ഏതു നേര്‍ച്ചയും പരിവര്‍ജ്ജനശപഥവും സ്ഥിരപ്പെടുത്തുവാനോ ദുര്‍ബ്ബലപ്പെടുത്തുവാനോ ഭര്‍ത്താവിന്നു അധികാരം ഉണ്ടു.
എന്നാല്‍ ഭര്‍ത്താവു ഒരിക്കലും ഒന്നും മിണ്ടിയില്ല എങ്കില്‍ അവന് അവളുടെ എല്ലാനേര്‍ച്ചയും അവള് നിശ്ചയിച്ച സകലപരിവര്‍ജ്ജനവ്രതവും സ്ഥിരപ്പെടുത്തുന്നു. കേട്ട നാളില്‍ മിണ്ടാതിരിക്കകൊണ്ടു അവന് അവയെ സ്ഥിരപ്പെടുത്തിയിരിക്കുന്നു.
എന്നാല്‍ കേട്ടിട്ടു കുറെ കഴിഞ്ഞശേഷം അവയെ ദുര്ബ്ബലപ്പെടുത്തിയാല് അവന് അവളുടെ കുറ്റം വഹിക്കും.
ഭാര്യാഭര്ത്താക്കന്മാര് തമ്മിലും അപ്പന്റെ വീട്ടില്‍ കന്യകയായി പാര്‍ക്കുംന്ന മകളും അപ്പനും തമ്മിലും പ്രമാണിക്കേണ്ടതിന്നു യഹോവ മോശെയോടു കല്പിച്ച ചട്ടങ്ങള്‍ ഇവ തന്നേ.
31
അനന്തരം യഹോവ മോശെയോടു അരുളിച്ചെയ്തതു
യിസ്രായേല്‍മക്കള്‍ക്കു വേണ്ടി മിദ്യാന്യരോടു പ്രതികാരം നടത്തുക; അതിന്റെ ശേഷം നീ നിന്റെ ജനത്തോടു ചേരും.
അപ്പോള്‍ മോശെ ജനത്തോടു സംസാരിച്ചുമിദ്യാന്യരുടെ നേരെ പുറപ്പെട്ടു യഹോവേക്കുവേണ്ടി മിദ്യാനോടു പ്രതികാരം നടത്തേണ്ടതിന്നു നിങ്ങളില്‍നിന്നു ആളുകളെ യുദ്ധത്തിന്നു ഒരുക്കുവിന്‍ .
നിങ്ങള്‍ യിസ്രായേലിന്റെ സകലഗോത്രങ്ങളിലും ഔരോന്നില്‍നിന്നു ആയിരംപോരെ വീതം യുദ്ധത്തിന്നു അയക്കേണം എന്നു പറഞ്ഞു.
അങ്ങനെ യിസ്രായേല്യസഹസ്രങ്ങളില്‍നിന്നു ഔരോ ഗോത്രത്തില്‍ ആയിരം പേര് വീതം പന്തീരായിരം പേരെ യുദ്ധസന്നദ്ധരായി വേര്‍തിരിച്ചു.
മോശെ ഔരോ ഗോത്രത്തില്‍നിന്നു ആയിരം പേര് വീതമുള്ള അവരെയും പുരോഹിതനായ എലെയാസാരിന്റെ മകന് ഫീനെഹാസിനെയും യുദ്ധത്തിന്നു അയച്ചു; അവന്റെ കൈവശം വിശുദ്ധമന്ദിരത്തിലെ ഉപകരണങ്ങളും ഗംഭീരനാദകാഹളങ്ങളും ഉണ്ടായിരുന്നു.
യഹോവ മോശെയോടു കല്പിച്ചതുപോലെ അവര്‍ മിദ്യാന്യരോടു യുദ്ധം ചെയ്തു ആണുങ്ങളെ ഒക്കെയും കൊന്നു.
നിഹതന്മാരുടെ കൂട്ടത്തില്‍ അവര്‍ മിദ്യാന്യ രാജാക്കന്മാരായ ഏവി, രേക്കെം, സൂര്, ഹൂര്‍, രേബ എന്നീ അഞ്ചു രാജാക്കന്മാരെയും കൊന്നു; ബെയോരിന്റെ മകനായ ബിലെയാമിനെയും അവര്‍ വാളുകൊണ്ടു കൊന്നു.
യിസ്രായേല്‍മക്കള്‍ മിദ്യാന്യസ്ത്രീകളെയും അവരുടെ കുഞ്ഞുങ്ങളെയും ബദ്ധരാക്കി; അവരുടെ സകലവാഹനമൃഗങ്ങളെയും ആടുമാടുകളെയും അവരുടെ സമ്പത്തൊക്കെയും കൊള്ളയിട്ടു.
അവര്‍ പാര്‍ത്തിരുന്ന എല്ലാപട്ടണങ്ങളും എല്ലാപാളയങ്ങളും തീയിട്ടു ചുട്ടുകളഞ്ഞു.
അവര്‍ എല്ലാകൊള്ളയും മനുഷ്യരും മൃഗങ്ങളുമായുള്ള അപഹൃതമൊക്കെയും എടുത്തു.
ബദ്ധന്മാരെ അപഹൃതത്തോടും കൊള്ളയോടുംകൂടെ യെരീഹോവിന്റെ സമീപത്തു യോര്‍ദ്ദാന്നരികെയുള്ള മോവാബ് സമഭൂമിയില്‍ പാളയത്തിലേക്കു മോശെയുടെയും പുരോഹിതനായ എലെയാസാരിന്റെയും യിസ്രായേല്‍സഭയുടെയും അടുക്കല്‍കൊണ്ടു വന്നു.
മോശെയും പുരോഹിതന് എലെയാസാരും സഭയുടെ സകലപ്രഭുക്കന്മാരും പാളയത്തിന്നു പുറത്തു അവരെ എതിരേറ്റു ചെന്നു.
എന്നാല്‍ മോശെ യുദ്ധത്തില്‍നിന്നു വന്നിട്ടുള്ള സഹസ്രാധിപന്മാരും ശതാധിപന്മാരുമായ സൈന്യനായകന്മാരോടു കോപിച്ചു പറഞ്ഞതെന്തെന്നാല്‍
നിങ്ങള്‍ സ്ത്രീകളെയെല്ലാം ജീവനോടെ വെച്ചിരിക്കുന്നു.
ഇവരത്രേ പെയോരിന്റെ സംഗതിയില്‍ ബിലെയാമിന്റെ ഉപദേശത്താല്‍ യിസ്രായേല്‍മക്കള്‍ യഹോവയോടു ദ്രോഹം ചെയ്വാനും യഹോവയുടെ സഭയില്‍ ബാധ ഉണ്ടാവാനും ഹോതുവായതു.
ആകയാല്‍ ഇപ്പോള്‍ കുഞ്ഞുങ്ങളിലുള്ള ആണിനെയൊക്കെയും പുരുഷനോടുകൂടെ ശയിച്ചിട്ടുള്ള സകലസ്ത്രീകളെയും കൊന്നുകളവിന്‍ .
പുരുഷനോടുകൂടെ ശയിക്കാത്ത പെണ്‍കുഞ്ഞുങ്ങളെ ജീവനോടു വെച്ചുകൊള്‍വിന്‍ .
നിങ്ങള്‍ ഏഴു ദിവസം പാളയത്തിന്നു പുറത്തു പാര്‍ക്കേണം; ഒരുത്തനെ കൊന്നവനും കൊല്ലപ്പെട്ടവനെ തൊട്ടവനുമെല്ലാം മൂന്നാം ദിവസവും ഏഴാം ദിവസവും തങ്ങളെയും തങ്ങളുടെ ബദ്ധന്മാരെയും ശുദ്ധീകരിക്കേണം.
സകലവസ്ത്രവും തോല്‍കൊണ്ടുള്ള എല്ലാകോപ്പും കോലാട്ടുരോമംകൊണ്ടുണ്ടാക്കിയതൊക്കെയും മരംകൊണ്ടുള്ള സകലസാധനവും ശുദ്ധീകരിപ്പിന്‍ .
പുരോഹിതനായ എലെയാസാര്‍ യുദ്ധത്തിന്നു പോയിരുന്ന യോദ്ധാക്കളോടു പറഞ്ഞതുയഹോവ മോശെയോടു കല്പിച്ചിട്ടുള്ള ന്യായപ്രമാണം ആവിതു
പൊന്നു, വെള്ളി, ചെമ്പു, ഇരിമ്പു,
വെള്ളീയും, കാരീയം, മുതലായി തീയില്‍ നശിച്ചുപോകാത്ത സാധനമൊക്കെയും തീയില്‍ ഇട്ടെടുക്കേണം; എന്നാല്‍ അതു ശുദ്ധമാകും; എങ്കിലും ശുദ്ധീകരണജലത്താലും അതു ശുദ്ധീകരിക്കേണം. തീയില്‍ നശിച്ചുപോകുന്നതെല്ലാം നിങ്ങള്‍ വെള്ളത്തില്‍ മുക്കിയെടുക്കേണം.
ഏഴാം ദിവസം വസ്ത്രം അലക്കി ശുദ്ധിയുള്ളവരായശേഷം നിങ്ങള്‍ക്കു പാളയത്തിലേക്കു വരാം.
പിന്നെ യഹോവ മോശെയോടു അരുളിച്ചെയ്തതു
നീയും പുരോഹിതനായ എലെയാസാരും സഭയിലെ ഗോത്രപ്രധാനികളും കൊള്ളയായി പിടിക്കപ്പെട്ട മനുഷ്യരുടെയും മൃഗങ്ങളുടെയും തുക നോക്കി
പടെക്കുപോയ യോദ്ധാക്കള്‍ക്കും സഭെക്കും ഇങ്ങനെ രണ്ടു ഔഹരിയായി കൊള്ള വിഭാഗിപ്പിന്‍ .
യുദ്ധത്തിന്നു പോയ യോദ്ധാക്കളോടു മനുഷ്യരിലും മാടു, കഴുത, ആടു എന്നിവയിലും അഞ്ഞൂറ്റില്‍ ഒന്നു യഹോവയുടെ ഔഹരിയായി വാങ്ങേണം.
അവര്‍ക്കുംള്ള പാതിയില്‍നിന്നു അതു എടുത്തു യഹോവേക്കു ഉദര്‍ച്ചാര്‍പ്പണമായി പുരോഹിതനായ എലെയാസാരിന്നു കൊടുക്കേണം.
എന്നാല്‍ യിസ്രായേല്‍മക്കള്‍ക്കുള്ള പാതിയില്‍നിന്നു മനുഷ്യരിലും മാടു, കഴുത, ആടു മുതലായ സകലവിധമൃഗത്തിലും അമ്പതില്‍ ഒന്നു എടുത്തു യഹോവയുടെ തിരുനിവാസത്തിലെ വേലചെയ്യുന്ന ലേവ്യര്‍ക്കും കൊടുക്കേണം.
യഹോവ മോശെയോടു കല്പിച്ചതുപോലെ മോശെയും എലെയാസാരും ചെയ്തു.
യോദ്ധാക്കള്‍ കൈവശമാക്കിയതിന്നു പുറമെയുള്ള കൊള്ള ആറു ലക്ഷത്തെഴുപത്തയ്യായിരം ആടും
എഴുപത്തീരായിരം മാടും
അറുപത്തോരായിരം കഴുതയും
പുരുഷനോടുകൂടെ ശയിക്കാത്ത പെണ്ണുങ്ങള് എല്ലാംകൂടി മുപ്പത്തീരായിരംപേരും ആയിരുന്നു.
യുദ്ധത്തിന്നു പോയവരുടെ ഔഹരിക്കുള്ള പാതിയില്‍ ആടു മൂന്നുലക്ഷത്തി മുപ്പത്തേഴായിരത്തഞ്ഞൂറു.
ആടില്‍ യഹോവേക്കുള്ള ഔഹരി അറുനൂറ്റെഴുപത്തഞ്ചു;
കന്നുകാലി മുപ്പത്താറായിരം; അതില്‍ യഹോവേക്കുള്ള ഔഹരി എഴുപത്തുരണ്ടു;
കഴുത മുപ്പതിനായിരത്തഞ്ഞൂറു; അതില്‍ യഹോവേക്കുള്ള ഔഹരി അറുപത്തൊന്നു;
ആള് പതിനാറായിരം; അവരില്‍ യഹോവേക്കുള്ള ഔഹരി മുപ്പത്തി രണ്ടു.
യഹോവേക്കു ഉദര്‍ച്ചാര്‍പ്പണമായിരുന്ന ഔഹരി യഹോവ മോശെയോടു കല്പിച്ചതു പോലെ മോശെ പുരോഹിതനായ എലെയാസാരിന്നു കൊടുത്തു.
മോശെ പടയാളികളുടെ പക്കല്‍ നിന്നു യിസ്രായേല്‍മക്കള്‍ക്കു വിഭാഗിച്ചുകൊടുത്ത പാതിയില്‍നിന്നു -
സഭെക്കുള്ള പാതി മൂന്നു ലക്ഷത്തി മുപ്പത്തേഴായിരത്തഞ്ഞൂറു ആടും
മുപ്പത്താറായിരം മാടും
, 46 മുപ്പതിനായിരത്തഞ്ഞൂറു കഴുതയും പതിനാറായിരം ആളും ആയിരുന്നു -
യിസ്രായേല്‍മക്കളുടെ പാതിയില്‍നിന്നു മോശെ മനുഷ്യരിലും മൃഗങ്ങളിലും അമ്പതില്‍ ഒന്നു എടുത്തു യഹോവ മോശെയോടു കല്പിച്ചതുപോലെ യഹോവയുടെ തിരുനിവാസത്തിലെ വേല ചെയ്യുന്ന ലേവ്യര്‍ക്കും കൊടുത്തു.
പിന്നെ സൈന്യസഹസ്രങ്ങള്‍ക്കു നായകന്മാരായ സഹസ്രാധിപന്മാരും ശതാധിപന്മാരും മോശെയുടെ അടുക്കല്‍ വന്നു മോശെയോടു
അടിയങ്ങള്‍ അടിയങ്ങളുടെ കീഴുള്ള യോദ്ധാക്കളുടെ തുക നോക്കി, ഒരുത്തനും കുറഞ്ഞു പോയിട്ടില്ല.
അതുകൊണ്ടു ഞങ്ങള്‍ക്കു ഔരോരുത്തന്നു കിട്ടിയ പൊന്നാഭരണങ്ങളായ മാല, കൈവള, മോതിരം, കുണുകൂ, കടകം എന്നിവ യഹോവയുടെ സന്നിധിയില്‍ ഞങ്ങള്‍ക്കുവേണ്ടി പ്രായശ്ചിത്തം കഴിക്കേണ്ടതിന്നു ഞങ്ങള്‍ യഹോവേക്കു വഴിപാടായി കൊണ്ടുവന്നിരിക്കുന്നു എന്നു പറഞ്ഞു.
മോശെയും പുരോഹിതനായ എലെയാസാരും വിചിത്രപ്പണിയുള്ള ആഭരണങ്ങളായ പൊന്നു അവരോടു വാങ്ങി.
സഹസ്രാധിപന്മാരും ശതാധിപന്മാരും യഹോവേക്കു ഉദര്‍ച്ചാര്‍പ്പണം ചെയ്ത പൊന്നു എല്ലാം കൂടെ പതിനാറായിരത്തെഴുനൂറ്റമ്പതു ശേക്കെല്‍ ആയിരുന്നു.
യോദ്ധാക്കളില്‍ ഒരോരുത്തന്നും താന്താന്നു വേണ്ടി കൊള്ളയിട്ടു എടുത്തിട്ടുണ്ടായിരുന്നു.
മോശെയും പുരോഹിതനായ എലെയാസാരും സഹാസ്രാധിപന്മാരോടും ശതാധിപന്മാരോടും ആ പൊന്നു വാങ്ങി യഹോവയുടെ സന്നിധിയില്‍ യിസ്രായേല്‍മക്കളുടെ ഔര്‍മ്മെക്കായി സമാഗമനക്കുടാരത്തില്‍കൊണ്ടു പോയി.
32
എന്നാല്‍ രൂബേന്യര്‍ക്കും ഗാദ്യര്‍ക്കും എത്രയും വളരെ ആടുമാടുകള്‍ ഉണ്ടായിരുന്നു; അവര്‍ യസേര്‍ദേശവും ഗിലെയാദ്ദേശവും ആടുമാടുകള്‍ക്കു കൊള്ളാകുന്ന സ്ഥലം എന്നു കണ്ടിട്ടു വന്നു
മോശെയൊടും പുരോഹിതനായ എലെയാസാരിനോടും സഭയിലെ പ്രഭുക്കന്മാരോടും സംസാരിച്ചു
അതാരോത്ത്, ദീബോന്‍ , യസേര്‍, നിമ്രാ, ഹെശ്ബോന്‍ , എലെയാലേ, സെബാം, നെബോ, ബെയോന്‍ 4 എന്നിങ്ങനെ യഹോവ യിസ്രായേല്‍ സഭയുടെ മുമ്പില്‍ ജയിച്ചടക്കിയ ദേശം ആടുമാടുകള്‍ക്കു കൊള്ളുകന്ന പ്രദെശം; അടിയങ്ങള്‍ക്കോ ആടുമാടുകള്‍ ഉണ്ടു.
അതുകൊണ്ടു നിനക്കു അടയങ്ങളോടു കൃപയുണ്ടെങ്കില്‍ ഈ ദേശം അടിയങ്ങള്‍ക്കു അവകാശമായി തരേണം; ഞങ്ങളെ യോര്‍ദ്ദാന്നക്കരെ കൊണ്ടു പോകരുതേ എന്നു പറഞ്ഞു.
മോശെ ഗാദ്യരോടും രൂഹേന്യരോടും പറഞ്ഞതുനിങ്ങളുടെ സഹോദരന്മര്‍ യുദ്ധത്തിന്നു പോകുമ്പോള്‍ നിങ്ങള്‍ക്കു ഇവിടെ ഇരിക്കേണമെന്നോ?
യഹോവ യിസ്രായേല്‍മക്കള്‍ക്കു കൊടുത്തിട്ടുള്ള ദേശത്തേക്കു അവര്‍ കടക്കാതിരിപ്പാന്‍ തക്കവണ്ണം നിങ്ങള്‍ അവരെ അധൈര്യപ്പെടുത്തുന്നതു എന്തിന്നു?
ഒറ്റുനോക്കേണ്ടതിന്നു ഞാൂന്‍ നിങ്ങളുടെ പിതാക്കന്മാരെ കാദേശ്ബര്‍ന്നേയയില്‍നിന്നു അയച്ചപ്പോള്‍ അവര്‍ ഇങ്ങനെ തന്നേ ചെയ്തു.
അവര്‍ എസ്കോല്‍ താഴ്വരയൊളം ചെന്നു ദേശം കണ്ടശേഷം യഹോവ യിസ്രായേല്‍മക്കള്‍ക്കു കൊടുത്തിട്ടുള്ള ദേശത്തേക്കു പോകാതിരിക്കത്തക്കവണ്ണം അവരെ അധൈര്യപ്പെടുത്തി.
അന്നു യഹോവയുടെ കോപം ജ്വലിച്ചു; അവന് സത്യംചേയ്തു കല്പിച്ചതു
കെനിസ്യനായ യെഫുന്നെയുടെ മകന് കാലേബും നൂന്റെ മകന് യോശുവയും യഹോവയോടു പൂര്‍ണ്ണമായി പറ്റിനിന്നതുകൊണ്ടു
അവരല്ലാതെ മിസ്രയീമില്‍നിന്നു പോന്നവരില്‍ ഇരുപതു വയസ്സുമുതല്‍ മേലോട്ടുള്ള ഒരുത്തനും ഞാന്‍ അബ്രാഹാമിനോടും യിസ്ഹാക്കിനോടും യാക്കോബിനോടും സത്യം ചെയ്ത ദേശത്തെ കാണുകയില്ല; അവര്‍ എന്നോടു പൂര്‍ണ്ണമായി പറ്റി നില്‍ക്കായ്കകൊണ്ടു തന്നേ.
അങ്ങനെ യഹോവയുടെ കോപം യിസ്രായേലിന്റെ നേരെ ജ്വലിച്ചു; യഹോവേക്കു അനിഷ്ടമായുള്ളതു ചെയ്ത തലമുറ എല്ലാം മുടിഞ്ഞുപോകുവോളം അവന് നാല്പതു സംവത്സരം അവരെ മരുഭൂമിയില്‍ അലയുമാറാക്കി.
എന്നാല്‍ യിസ്രായേലിന്റെ നേരെ യഹോവയുടെ ഉഗ്രകോപം ഇനിയും വര്ദ്ധിപ്പാന് തക്കവണ്ണം നിങ്ങളുടെ പിതാക്കന്മാര്ക്കും പകരം നിങ്ങള്‍ പാപികളുടെ ഒരു കൂട്ടമായി എഴുന്നേറ്റിരിക്കുന്നു.
നിങ്ങള്‍ അവനെ വിട്ടു പിന്നോക്കം പോയാല്‍ അവന് ഇനിയും അവരെ മരുഭൂമിയില്‍ വിട്ടുകളയും; അങ്ങനെ നിങ്ങള്‍ ഈ ജനത്തെയെല്ലാം നശിപ്പിക്കും.
അപ്പോള്‍ അവര്‍ അടുത്തു ചെന്നു പറഞ്ഞതുഞങ്ങള്‍ ഇവിടെ ഞങ്ങളുടെ ആടുമാടുകള്‍ക്കു തൊഴുത്തുകളും ഞങ്ങളുടെ കുഞ്ഞുകുട്ടികള്‍ക്കു പട്ടണങ്ങളും പണിയട്ടെ.
എങ്കിലും യിസ്രായേല്‍മക്കളെ അവരുടെ സ്ഥലത്തു കൊണ്ടുപോയി ആക്കുന്നതുവരെ ഞങ്ങള്‍ യുദ്ധസന്നദ്ധരായി അവര്‍ക്കും മുമ്പായി നടക്കും; ഞങ്ങളുടെ കുഞ്ഞുകുട്ടികളോ ദേശത്തിലെ നിവാസികള്‍ നിമിത്തം ഉറപ്പുള്ള പട്ടണങ്ങളില്‍ പാര്‍ക്കട്ടെ.
യിസ്രായേല്‍മക്കള്‍ ഔരോരുത്തന് താന്താന്റെ അവകാശം അടക്കിക്കൊള്ളുംവരെ ഞങ്ങള്‍ ഞങ്ങളുടെ വീടുകളിലേക്കു മടങ്ങിപ്പോരികയില്ല.
യോര്‍ദ്ദാന്നക്കരെയും അതിന്നപ്പുറവും ഞങ്ങള്‍ അവരോടുകൂടെ അവകാശം വാങ്ങുകയില്ല; കിഴക്കു യോര്‍ദ്ദാന്നിക്കരെ ഞങ്ങള്‍ക്കു അവകാശം ഉണ്ടല്ലോ.
അതിന്നു മോശെ അവരോടു പറഞ്ഞതുനിങ്ങള് ഈ കാര്യം ചെയ്യുമെങ്കില്‍, യഹോവയുടെ മുമ്പാകെ യുദ്ധസന്നദ്ധരായി പുറപ്പെട്ടു
യഹോവ തന്റെ മുമ്പില്‍നിന്നു ശത്രുക്കളെ നീക്കിക്കളയുവോളം നിങ്ങള്‍ എല്ലാവരും അവന്റെ മുമ്പാകെ യുദ്ധസന്നദ്ധരായി യോര്‍ദ്ദാന്നക്കരെ കടന്നുപോകുമെങ്കില്‍
ദേശം യഹോവയുടെ മുമ്പാകെ കീഴമര്‍ന്നശേഷം നിങ്ങള്‍ മടങ്ങിപ്പോരികയും യഹോവയുടെയും യിസ്രായേലിന്റെയും മുമ്പാകെ കുറ്റമില്ലാത്തവരായിരിക്കയും ചെയ്യും; അപ്പോള്‍ ഈ ദേശം യഹോവയുടെ മുമ്പാകെ നിങ്ങളുടെ അവകാശമാകും.
എന്നാല്‍ നിങ്ങള്‍ അങ്ങനെ ചെയ്കയില്ല എങ്കില്‍ നിങ്ങള്‍ യഹോവയോടു പാപം ചെയ്തിരിക്കുന്നു; നിങ്ങളുടെ പാപഫലം നിങ്ങള്‍ അനുഭവിക്കും.
നിങ്ങളുടെ കുട്ടികള്‍ക്കായി പട്ടണങ്ങളും നിങ്ങളുടെ ആടുകള്‍ക്കായി തൊഴുത്തുകളും പണിതു നിങ്ങള്‍ പറഞ്ഞതുപോലെ ചെയ്തുകൊള്‍വിന്‍ .
ഗാദ്യരും രൂബേന്യരും മോശെയോടു യജമാനന് കല്പിക്കുന്നതുപോലെ അടിയങ്ങള്‍ ചെയ്തുകൊള്ളാം.
ഞങ്ങളുടെ കുഞ്ഞുങ്ങളും ഭാര്യമാരും ഞങ്ങളുടെ കന്നുകാലികളും മൃഗങ്ങളൊക്കെയും ഗിലെയാദിലെ പട്ടണങ്ങളില്‍ ഇരിക്കട്ടെ.
അടിയങ്ങളോ യജമാനന് കല്പിക്കുന്നതുപോലെ എല്ലാവരും യുദ്ധസന്നദ്ധരായി യഷോവയുടെ മുമ്പാകെ യുദ്ധത്തിന്നു കടന്നു പോകാം എന്നു പറഞ്ഞു.
ആകയാല്‍ മോശെ അവരെക്കുറിച്ചു പുരോഹിതനായ എലെയാസാരിനോടും നൂന്റെ മകനാുയ യോശുവയോടും യിസ്രായേല്‍ മക്കളുടെ ഗോത്രപ്രധാനികളോടും കല്പിച്ചതെന്തെന്നാല്‍
ഗാദ്യരും രൂബേന്യരും ഔരോരുത്തന് യുദ്ധസന്നദ്ധനായി യഹോവയുടെ മുമ്പാകെ നിങ്ങളോടുകൂടെ യോര്‍ദ്ദാന്നക്കരെ കടന്നുപോരികയും ദേശം നിങ്ങളുടെ മുമ്പാകെ കീഴടങ്ങുകയും ചെയ്താല്‍ നിങ്ങള്‍ അവര്‍ക്കും ഗിലെയാദ് ദേശം അവകാശമായി കൊടുക്കേണം.
എന്നാല്‍ അവര്‍ നിങ്ങളോടുകൂടെ യുദ്ധസന്നദ്ധരായി അക്കരെക്കു കടക്കാതിരുന്നാല്‍ അവരുടെ അവകാശം നിങ്ങളുടെ ഇടയില്‍ കനാന്‍ ദേശത്തുതന്നേ ആയിരിക്കേണം.
ഗാദ്യരും രൂബേന്യരും അതിന്നുയഹോവ അടിയങ്ങളോടു അരുളിച്ചെയ്തതുപോലെ ചെയ്തുകൊള്ളാം.
ഞങ്ങളുടെ അവകാശം ലഭിക്കേണങ്ടതിന്നു ഞങ്ങള്‍ യഹോവയുടെ മുമ്പാകെ യുദ്ധസന്നദ്ധരായി കനാന്‍ ദേശത്തേക്കു കടന്നുപോകാം എന്നു പറഞ്ഞു.
അപ്പോള്‍ മോശെ ഗാദ്യര്‍ക്കും രൂബേന്യര്‍ക്കും യോസേഫിന്റെ മകനായ മനശ്ശെയുടെ പാതിഗോത്രത്തിന്നും അമോര്‍യ്യരാജാവായ സീഹോന്റെ രാജ്യവും ബാശാന് രാജാവായ ഔഗിന്റെ രാജ്യവുമായ ദേശവും അതിന്റെ അതിരുകളില്‍ ചുറ്റുമുള്ള ദേശത്തിലെ പട്ടണങ്ങളും കൊടുത്തു.
അങ്ങനെ ഗാദ്യര്‍ ദീബോന്‍ , അതാരോത്ത്,
അരോയേര്‍, അത്രോത്ത്, ശോഫാന്‍ , യസേര്‍, യൊഗ്ബെഹാ,
ബേത്ത്-നിമ്രാ, ബേത്ത്-ഹാരാന്‍ എന്നിവയെ ഉറപ്പുള്ള പട്ടണങ്ങളായും ആടുകള്‍ക്കു തൊഴുത്തുകളായും പണിതു.
രൂബേന്യര്‍ ഹെശ്ബോനും എലെയാലേയും കിര്‍യ്യത്തയീമും പേരുമാറ്റിക്കളഞ്ഞ നെബോ,
ബാല്‍മെയോന്‍ എന്നിവയും സിബ്മയും പണിതു; അവര്‍ പണിത പട്ടണങ്ങള്‍ക്കു പുതിയ പേരിട്ടു.
മനശ്ശെയുടെ മകനായ മാഖീരിന്റെ പുത്രന്മാര് ഗിലെയാദില്‍ ചെന്നു അതിനെ അടക്കി, അവിടെ പാര്‍ത്തിരുന്ന അമോര്‍യ്യരെ ഔടിച്ചുകളഞ്ഞു.
മോശെ ഗിലെയാദ് ദേശം മനശ്ശെയുടെ മകനായ മാഖീരിന്നു കൊടുത്തു; അവന് അവിടെ പാര്‍ത്തു.
മനശ്ശെയുടെ പുത്രനായ യായീര്‍ ചെന്നു അതിലെ ഊരുകളെ അടക്കി, അവേക്കു ഹവവോത്ത്-യായീര്‍ (യായീരിന്റെ ഊരുകള്‍) എന്നു പേരിട്ടു.
നോബഹ് ചെന്നു കെനാത്ത് പട്ടണവും അതിന്റെ ഗ്രാമങ്ങളും അടക്കി; അതിന്നു തന്റെ പേരിന് പ്രകാരം നോബഹ് എന്നു പേരിട്ടു.
33
മോശെയുടെയും അഹരോന്റെയും കൈക്കീഴില്‍ ഗണംഗണമായി മിസ്രയീം ദേശത്തുനിന്നു പുറപ്പെട്ട യിസ്രായേല്‍മക്കളുടെ പ്രയാണങ്ങള്‍ ആവിതു
മോശെ യഹോവയുടെ കല്പനപ്രകാരം അവരുടെ പ്രയാണക്രമത്തില്‍ അവരുടെ താവളങ്ങള്‍ എഴുതിവെച്ചു; താവളം താവളമായി അവര്‍ ചെയ്ത പ്രയാണങ്ങള്‍ ആവിതു
ഒന്നാം മാസം പതിനഞ്ചാം തിയ്യതി അവര്‍ രമെസേസില്‍നിന്നു പുറപ്പെട്ടു; പെസഹ കഴിഞ്ഞ പിറ്റെന്നാള്‍ യിസ്രായേല്‍മക്കള്‍ എല്ലാമിസ്രയീമ്യരും കാണ്‍കെ യുദ്ധസന്നദ്ധരായി പുറപ്പെട്ടു.
മിസ്രയീമ്യരോ, യഹോവ തങ്ങളുടെ ഇടയില്‍ സംഹരിച്ച കടിഞ്ഞൂലുകളെ എല്ലാം കുഴിച്ചിടുകയായിരുന്നു; അവരുടെ ദേവന്മാരുടെമേലും യഹോവ ന്യായവിധി നടത്തിയിരുന്നു.ഭ
യിസ്രായേല്‍മക്കള്‍ രമെസേസില്‍നിന്നു പുറപ്പെട്ടു സുക്കോത്തില്‍ പാളയമിറങ്ങി.
സുക്കോത്തില്‍നിന്നു അവര്‍ പുറപ്പെട്ടു മരുഭൂമിയുടെ അറ്റത്തുള്ള ഏഥാമില്‍ പാളയമിറങ്ങി.
ഏഥാമില്‍നിന്നു പുറപ്പെട്ടു ബാല്‍-സെഫോന്നെതിരെയുള്ള പീഹഹീരോത്തിന്നു തിരിഞ്ഞുവന്നു; അവര്‍ മിഗ്ദോലിന്നു കിഴക്കു പാളയമിറങ്ങി.
പീഹഹീരോത്തിന്നു കിഴക്കുനിന്നു പുറപ്പെട്ടു കടലിന്റെ നടവില്‍കൂടി മരുഭൂമിയില്‍ കടന്നു ഏഥാമരുഭൂമിയില്‍ മൂന്നു ദിവസത്തെ വഴിനടന്നു മാറയില്‍ പാളയമിറങ്ങി.
മാറയില്‍നിന്നു പുറപ്പെട്ടു ഏലീമില്‍ എത്തി; ഏലീമില്‍ പന്ത്രണ്ടു നീരുറവും എഴുപതു ഈത്തപ്പനയും ഉണ്ടായിരുന്നതു കൊണ്ടു അവര്‍ അവിടെ പാളയമിറങ്ങി.
ഏലീമില്‍നിന്നു പുറപ്പെട്ടു ചെങ്കടലിന്നരികെ പാളയമിറങ്ങി.
ചെങ്കടലിന്നരികെനിന്നു പുറപ്പെട്ടു സീന്‍ മരുഭൂമിയില്‍ പാളയമിറങ്ങി.
സീന്‍ മരുഭൂമിയില്‍നിന്നു പുറപ്പെട്ടു ദൊഫ്ക്കുയില്‍ പാളയമിറങ്ങി.
ദൊഫ്ക്കുയില്‍ നിന്നു പുറപ്പെട്ടു ആലൂശില്‍ പാളയമിറങ്ങി.
ആലൂശില്‍ നിന്നു പുറപ്പെട്ടു രെഫീദീമില്‍ പാളയമിറങ്ങി; അവിടെ ജനത്തിന്നു കുടിപ്പാന്‍ വെള്ളമില്ലായിരുന്നു.
രെഫീദീമില്‍ നിന്നു പുറപ്പെട്ടു സീനായിമരുഭൂമിയില് പാളയമിറങ്ങി.
സീനായിമരുഭൂമിയില്‍നിന്നു പുറപ്പെട്ടു കിബ്രോത്ത്-ഹത്താവയില്‍ പാളയമിറങ്ങി.
കിബ്രോത്ത്-ഹത്താവയില്‍ നിന്നു പുറപ്പെട്ടു ഹസേരോത്തില്‍ പാളയമിറങ്ങി.
ഹസേരോത്തില്‍നിന്നു പുറപ്പെട്ടു രിത്ത്മയില്‍ പാളയമിറങ്ങി.
രിത്തമയില്‍നിന്നു പുറപ്പെട്ടു രിമ്മോന്‍ -പേരെസില്‍ പാളയമിറങ്ങി.
രിമ്മോന്‍ -പേരെസില്‍നിന്നു പുറപ്പെട്ടു ലിബ്നയില്‍ പാളയമിറങ്ങി.
ലിബ്നയില്‍നിന്നു പുറപ്പെട്ടു രിസ്സയില്‍ പാളയമിറങ്ങി.
രിസ്സയില്‍നിന്നു പുറപ്പെട്ടു കെഹേലാഥയില്‍ പാളയമിറങ്ങി.
കെഹേലാഥയില്‍നിന്നു പുറപ്പെട്ടു ശാഫേര്‍മലയില്‍ പാളയമിറങ്ങി.
ശാഫേര്‍മലയില്‍നിന്നു പുറപ്പെട്ടു ഹരാദയില്‍ പാളയമിറങ്ങി.
ഹരാദയില്‍നിന്നു പുറപ്പെട്ടു മകഹേലോത്തില്‍ പാളയമിറങ്ങി.
മകഹേലോത്തില്‍നിന്നു പുറപ്പെട്ടു തഹത്തില്‍ പാളയമിറങ്ങി.
തഹത്തില്‍നിന്നു പുറപ്പെട്ടു താരഹില്‍ പാളയമിറങ്ങി.
താരഹില്‍നിന്നു പുറപ്പെട്ടു മിത്ത്ക്കുയില്‍ പാളയമിറങ്ങി.
മിത്ത്ക്കുയില്‍നിന്നു പുറപ്പെട്ടു ഹശ്മോനയില്‍ പാളയമിറങ്ങി.
ഹശ്മോനയില്‍നിന്നു പുറപ്പെട്ടു മോസേരോത്തില്‍ പാളയമിറങ്ങി.
മോസേരോത്തില്‍നിന്നു പുറപ്പെട്ടു ബെനേയാക്കാനില്‍ പാളയമിറങ്ങി.
ബെനേയാക്കാനില്‍നിന്നു പുറപ്പെട്ടു ഹോര്-ഹഗ്ഗിദ്ഗാദില്‍ പാളയമിറങ്ങി.
ഹോര്-ഹഗ്ഗിദ്ഗാദില്‍ നിന്നു പുറപ്പെട്ടു യൊത്ബാഥയില്‍ പാളയമിറങ്ങി.
യൊത്ബാഥയില്‍നിന്നു പുറപ്പെട്ടു അബ്രോനയില്‍ പാളയമിറങ്ങി.
അബ്രോനയില്‍നിന്നു പുറപ്പെട്ടു എസ്യോന്‍ -ഗേബെരില്‍ പാളയമിറങ്ങി.
എസ്യോന്‍ -ഗേബെരില്‍നിന്നു പുറപ്പെട്ടു സീന്‍ മരുഭൂമിയില്‍ പാളയമിറങ്ങി. അതാകുന്നു കാദേശ്.
അവര്‍ കാദേശില്‍നിന്നു പുറപ്പെട്ടു എദോംദേശത്തിന്റെ അതിരിങ്കല്‍ ഹോര്‍പര്‍വ്വതത്തിങ്കല്‍ പാളയമിറങ്ങി.
പുരോഹിതനായ അഹരോന് യഹോവയുടെ കല്പനപ്രകാരം ഹോര് പര്‍വ്വതത്തില്‍ കയറി, യിസ്രായേല്‍മക്കള്‍ മിസ്രയീംദേശത്തുനിന്നു പോന്നതിന്റെ നാല്പതാം സംവത്സരം അഞ്ചാം മാസം ഒന്നാം തിയ്യതി അവിടെവെച്ചു മരിച്ചു.
അഹരോന് ഹോര് പര്‍വ്വതത്തില്‍വെച്ചു മരിച്ചപ്പോള്‍ അവന്നു നൂറ്റിരുപത്തിമൂന്നു വയസ്സായിരുന്നു.
എന്നാല്‍ കനാന്‍ ദേശത്തു തെക്കു പാര്‍ത്തിരുന്ന കനാന്യനായ അരാദ്രാജാവു യിസ്രായേല്‍ മക്കളുടെ വരവിനെക്കുറിച്ചു കേട്ടു.
ഹോര് പര്‍വ്വതത്തിങ്കല്‍നിന്നു അവര്‍ പുറപ്പെട്ടു സല്മോനയില്‍ പാളയമിറങ്ങി.
സല്മോനയില്‍ നിന്നു പറപ്പെട്ടു പൂനോനില്‍ പാളയമിറങ്ങി.
പൂനോനില്‍നിന്നു പുറപ്പെട്ടു ഔബോത്തില്‍ പാളയമിറങ്ങി.
ഔബോത്തില്‍നിന്നു പുറപ്പെട്ടു മോവാബിന്റെ അതിരിങ്കല്‍ ഈയേ-അബാരീമില്‍ പാളയമിറങ്ങി.
ഈയീമില്‍നിന്നു പുറപ്പെട്ടു ദീബോന്‍ ഗാദില്‍ പാളയമിറങ്ങി.
ദീബോന്‍ ഗാദില്‍നിന്നു പുറപ്പെട്ടു അല്മോദിബ്ളാഥയീമില് പാളയമിറങ്ങി.
അല്മോദിബ്ളാഥയീമില്‍നിന്നു പുറപ്പെട്ടു നെബോവിന്നു കിഴക്കു അബാരീംപര്‍വ്വതത്തിങ്കല്‍ പാളയമിറങ്ങി.
അബാരീംപര്‍വ്വതത്തിങ്കല്‍ നിന്നു പുറപ്പെട്ടു യെരീഹോവിന്നെതിരെ യോര്‍ദ്ദാന്നരികെ മോവാബ് സമഭൂമിയില്‍ പാളയമിറങ്ങി.
യോര്‍ദ്ദാന്നരികെ മോവാബ് സമഭൂമിയില്‍ ബേത്ത്-യെശീമോത്ത് മുതല്‍ ആബേല്‍-ശിത്തീംവരെ പാളയമിറങ്ങി.
യെരീഹോവിന്നെതിരെ യോര്‍ദ്ദാന്നരികെ മോവാബ് സമഭൂമിയില്‍വെച്ചു യഹോവ മോശെയോടു അരുളിച്ചെയ്തതു
നീ യിസ്രായേല്‍മക്കളോടു പറയേണ്ടുന്നതെന്തെന്നാല്‍നിങ്ങള്‍ യോര്‍ദ്ദാന്നക്കരെ കനാന്‍ ദേശത്തേക്കു കടന്നശേഷം
ദേശത്തിലെ സകലനിവാസികളെയും നിങ്ങളുടെ മുമ്പില്‍നിന്നു നീക്കിക്കളഞ്ഞു അവരുടെ വിഗ്രഹങ്ങളെയും ബിംബങ്ങളെയും എല്ലാം തകര്‍ത്തു അവരുടെ സകലപൂജാഗിരികളെയും നശിപ്പിച്ചുകളയേണം.
നിങ്ങള്‍ ദേശം കൈവശമാക്കി അതില്‍ കുടിപാര്‍ക്കേണം; നിങ്ങള്‍ കൈവശമാക്കേണ്ടതിന്നു ഞാന്‍ ആ ദേശം നിങ്ങള്‍ക്കു തന്നിരിക്കുന്നു.
നിങ്ങള്‍ കുടുംബംകുടുംബമായി ദേശം ചീട്ടിട്ടു അവകാശമാക്കേണം; ആളേറെയുള്ളവര്‍ക്കും ഏറെയും കുറെയുള്ളവകൂ കുറെയും അവകാശം കൊടുക്കേണം; അവന്നവന്നു ചീട്ടു എവിടെ വീഴുന്നുവോ അവിടെ അവന്റെ അവകാശം ആയിരിക്കേണം; പിതൃഗോത്രം പിതൃഗോത്രമായി നിങ്ങള്‍ക്കു അവകാശം ലഭിക്കേണം.
എന്നാല്‍ ദേശത്തെ നിവാസികളെ നിങ്ങളുടെ മുമ്പില്‍നിന്നു നീക്കിക്കളയാതിരുന്നാല്‍ നിങ്ങള്‍ അവരില്‍ ശേഷിപ്പിക്കുന്നവര്‍ നിങ്ങളുടെ കണ്ണുകളില്‍ മുള്ളുകളും പാര്‍ശ്വങ്ങളില്‍ കണ്ടകങ്ങളുമായി നിങ്ങള്‍ പാര്‍ക്കുംന്ന ദേശത്തു നിങ്ങളെ ഉപദ്രവിക്കും.
അത്രയുമല്ല, ഞാന്‍ അവരോടു ചെയ്വാന് നിരൂപിച്ചതുപോലെ നിങ്ങളോടു ചെയ്യും.
34
യഹോവ പിന്നെയും മോശെയോടു അരുളിച്ചെയ്തതു
യിസ്രായേല്‍മക്കളോടു നീ കല്പിക്കേണ്ടതെന്തെന്നാല്‍നിങ്ങള്‍ കനാന്‍ ദേശത്തു എത്തുമ്പോള്‍ നിങ്ങള്‍ക്കു അവകാശമായി വരുവാനിരിക്കുന്ന ദേശത്തിന്റെ അതിര് ഇങ്ങനെ ആയിരിക്കേണം.
തെക്കെ ഭാഗം സീന്‍ മരുഭൂമിതുടങ്ങി എദോമിന്റെ വശത്തുകൂടിയായിരിക്കേണം; നിങ്ങളുടെ തെക്കെ അതിര് കിഴക്കു ഉപ്പുകടലിന്റെ അറ്റം തുടങ്ങി ആയിരിക്കേണം.
പിന്നെ നിങ്ങളുടെ അതിര് അക്രബ്ബീംകയറ്റത്തിന്നു തെക്കോട്ടു തിരിഞ്ഞു സീനിലേക്കു കടന്നു കാദേശ്ബര്‍ന്നേയയുടെ തെക്കു അവസാനിക്കേണം. അവിടെനിന്നു ഹസര്‍-അദ്ദാര്‍വരെ ചെന്നു അസ്മോനിലേക്കു കടക്കേണം.
പിന്നെ അതിര് അസ്മോന്‍ തുടങ്ങി മിസ്രയീംതോട്ടിലേക്കു തിരിഞ്ഞു സമുദ്രത്തിങ്കല്‍ അവസാനിക്കേണം.
പടിഞ്ഞാറോ മഹാസമുദ്രം അതിര് ആയിരിക്കേണം. അതു നിങ്ങളുടെ പടിഞ്ഞാറെ അതിര്.
വടക്കോ മഹാസമുദ്രംതുടങ്ങി ഹോര്‍പര്‍വ്വതം നിങ്ങളുടെ അതിരാക്കേണം.
ഹോര്‍പര്‍വ്വതംമുതല്‍ ഹമാത്ത്വരെ അതിരാക്കേണം. സെദാദില്‍ ആ അതിര് അവസാനിക്കേണം;
പിന്നെ അതിര് സിഫ്രോന്‍ വരെ ചെന്നു ഹസാര്‍-ഏനാനില്‍ അവസാനിക്കേണം; ഇതു നിങ്ങളുടെ വടക്കെ അതിര്.
കിഴക്കോ ഹസാര്‍-എനാന് തുടങ്ങി ശെഫാംവരെ നിങ്ങളുടെ അതിരാക്കേണം.
ശെഫാംതുടങ്ങി ആ അതിര് അയീന്റെ കിഴക്കു ഭാഗത്തു രിബ്ളാവരെ ഇറങ്ങിച്ചെന്നിട്ടു കിന്നേരെത്ത് കടലിന്റെ കിഴക്കെ കര തൊട്ടിരിക്കേണം.
അവിടെ നിന്നു യോര്ദ്ദാന് വഴിയായി ഇറങ്ങിച്ചെന്നു ഉപ്പുകടലിങ്കല്‍ അവസാനിക്കേണം. ഇതു ചുറ്റും നിങ്ങളുടെ ദേശത്തിന്റെ അതിര് ആയിരിക്കേണം.
മോശെ യിസ്രായേല്‍മക്കളോടു കല്പിച്ചതുനിങ്ങള്‍ക്കു ചീട്ടിനാല്‍ അവകാശമായി ലഭിപ്പാനുള്ളതായി യഹോവ ഒമ്പതര ഗോത്രങ്ങള്‍ക്കു കൊടുപ്പാന്‍ കല്പിച്ചിട്ടുള്ള ദേശം ഇതു തന്നേ.
രൂബേന്‍ ഗോത്രക്കാരുടെ കുടുംബങ്ങള്‍ക്കും ഗാദ് ഗോത്രക്കാരുടെ കുടുംബങ്ങള്‍ക്കും മനശ്ശെയുടെ പാതി ഗോത്രത്തിന്നും താന്താങ്ങളുടെ അവകാശം ലഭിച്ചുവല്ലോ.
ഈ രണ്ടര ഗോത്രത്തിന്നു അവകാശം ലഭിച്ചതു കിഴക്കന്‍ പ്രദേശത്തു യെരീഹോവിന്നു കിഴക്കു യോര്‍ദ്ദാന്നക്കരെ ആയിരുന്നു.
പിന്നെ യഹോവ മോശെയോടു അരുളിച്ചെയ്തതു
നിങ്ങള്‍ക്കു ദേശം വിഭാഗിച്ചു തരേണ്ടുന്നവരുടെ പേരുകള്‍ ആവിതുപുരോഹിതനായ എലെയാസാരും നൂന്റെ മകനായ യോശുവയും.
ദേശത്തെ അവകാശമായി വിഭാഗിക്കേണ്ടതിന്നു നിങ്ങള്‍ ഔരോ ഗോത്രത്തില്‍നിന്നു ഔരോ പ്രഭുവിനെയും കൂട്ടിക്കൊള്ളേണം.
അവര്‍ ആരെല്ലാമെന്നാല്‍യെഹൂദാഗോത്രത്തില്‍ യെഫുന്നെയുടെ മകന് കാലേബ്.
ശിമെയോന് ഗോത്രത്തില്‍ അമ്മീഹൂദിന്റെ മകന് ശെമൂവേല്‍.
ബെന്യാമീന് ഗോത്രത്തില്‍ കിസ്ളോന്റെ മകന് എലീദാദ്.
ദാന്‍ ഗോത്രത്തിന്നുള്ള പ്രഭു യൊഗ്ളിയുടെ മകന് ബുക്കി.
യോസേഫിന്റെ പുത്രന്മാരില് മനശ്ശെയുടെ ഗോത്രത്തിന്നുള്ള പ്രഭു എഫോദിന്റെ മകന് ഹാന്നീയേല്‍.
എഫ്രയീംഗോത്രത്തിന്നുള്ള പ്രഭു ശിഫ്താന്റെ മകന് കെമൂവേല്‍.
സെബൂലൂന് ഗോത്രത്തിന്നുള്ള പ്രഭു പര്‍ന്നാക്കിന്റെ മകന് എലീസാഫാന്‍ .
യിസ്സാഖാര്‍ ഗോത്രത്തിന്നുള്ള പ്രഭു അസ്സാന്റെ മകന് പല്‍ത്തീയേല്‍.
ആശേര്‍ഗോത്രത്തിന്നുള്ള പ്രഭു ശെലോമിയുടെ പുത്രന് അഹീഹൂദ്.
നഫ്താലിഗോത്രത്തിന്നുള്ള പ്രഭു അമ്മീഹൂദിന്റെ മകന് പെദഹേല്‍.
യിസ്രായേല്‍മക്കള്‍ക്കു കനാന്‍ ദേശത്തു അവകാശം വിഭാഗിച്ചുകൊടുക്കേണ്ടതിന്നു യഹോവ നിയമിച്ചവര്‍ ഇവര്‍ തന്നേ.
35
യഹോവ പിന്നെയും യെരീഹോവിന്നെതിരെ യോര്‍ദ്ദാന്നരികെ മോവാബ് സമഭൂമിയില്‍വെച്ചു മോശെയോടു അരുളിച്ചെയ്തതു
യിസ്രായേല്‍മക്കള്‍ തങ്ങളുടെ അവകാശത്തില്‍നിന്നു ലേവ്യര്‍ക്കും വസിപ്പാന്‍ പട്ടങ്ങള്‍ കൊടുക്കേണമെന്നു അവരോടു കല്പിക്ക; പട്ടണങ്ങളോടുകൂടെ അവയുടെ പുല്പുറവും നിങ്ങള്‍ ലേവ്യര്‍ക്കും കൊടുക്കേണം.
പട്ടണങ്ങള്‍ അവര്‍ക്കും പാര്‍പ്പിടമായിരിക്കേണം; അവയുടെ പുല്പുറം ആടുമാടുകള്‍ മുതലായ സകലമൃഗസമ്പത്തിന്നും വേണ്ടി ആയിരിക്കേണം.
നിങ്ങള്‍ ലേവ്യര്‍ക്കും കൊടുക്കേണ്ടുന്ന പുല്പുറം. പട്ടണത്തിന്റെ മതിലിങ്കല്‍ തുടങ്ങിപുറത്തോട്ടു ചുറ്റും ആയിരം മുഴം വിസ്താരം ആയിരിക്കേണം.
പട്ടണം നടുവാക്കി അതിന്നു പുറമെ കിഴക്കോട്ടു രണ്ടായിരം മുഴവും തെക്കോട്ടു രണ്ടായിരം മുഴവും പടിഞ്ഞാറോട്ടു രണ്ടായിരം മുഴവും വടക്കോട്ടു രണ്ടായിരം മുഴവും അളക്കേണം; ഇതു അവര്‍ക്കും പട്ടണങ്ങളുടെ പുല്പുറം ആയിരിക്കേണം.
നിങ്ങള്‍ ലേവ്യര്‍ക്കും കൊടുക്കുന്ന പട്ടണങ്ങളില്‍ ആറു സങ്കേതനഗരങ്ങളായിരിക്കേണം; കുലചെയ്തവന്‍ അവിടേക്കു ഔടിപ്പോകേണ്ടതിന്നു നിങ്ങള്‍ അവയെ അവന്നു വേണ്ടി വേറുതിരിക്കേണം; ഇവകൂടാതെ നിങ്ങള്‍ വേറെയും നാല്പത്തുരണ്ടു പട്ടണങ്ങളെ കൊടുക്കേണം.
അങ്ങനെ നിങ്ങള്‍ ലേവ്യര്‍ക്കും കൊടുക്കുന്ന പട്ടണങ്ങള്‍ എല്ലാംകൂടെ നാല്പത്തെട്ടു ആയിരിക്കേണം; അവയും അവയുടെ പുല്പുറങ്ങളും കൊടുക്കേണം.
യിസ്രായേല്‍മക്കളുടെ അവകാശത്തില്‍നിന്നു ജനമേറിയവര്‍ ഏറെയും ജനം കുറഞ്ഞവര്‍ കുറെയും പട്ടണങ്ങള്‍ കൊടുക്കേണം; ഔരോ ഗോത്രം തനിക്കു ലഭിക്കുന്ന അവകാശത്തിന്നു ഒത്തവണ്ണം ലേവ്യര്‍ക്കും പട്ടണങ്ങളെ കൊടുക്കേണം.
യഹോവ പിന്നെയും മോശെയോടു അരുളിച്ചെയ്തതു
നീ യിസ്രായേല്‍മക്കളോടു പറയേണ്ടതെന്തെന്നാല്‍നിങ്ങള്‍ യോര്ദ്ദാന് കടന്നു കനാന്‍ ദേശത്തു എത്തിയശേഷം
ചില പട്ടണങ്ങള്‍ സങ്കേതനഗരങ്ങളായി വേറുതിരിക്കേണം; അബദ്ധവശാല്‍ ഒരുത്തനെ കൊന്നുപോയവന്‍ അവിടേക്കു ഔടിപ്പോകേണം.
കുലചെയ്തവന്‍ സഭയുടെ മുമ്പാകെ വിസ്താരത്തിന്നു നിലക്കുംവരെ അവന് പ്രതികാരകന്റെ കയ്യാല്‍ മരിക്കാതിരിക്കേണ്ടതിന്നു അവ സങ്കേതനഗരങ്ങള്‍ ആയിരിക്കേണം.
നിങ്ങള്‍ കൊടുക്കുന്ന പട്ടണങ്ങളില്‍ ആറെണ്ണം സങ്കേതനഗരം ആയിരിക്കേണം.
യോര്‍ദ്ദാന്നക്കരെ മൂന്നുപട്ടണവും കനാന്‍ ദേശത്തു മൂന്നു പട്ടണവും കൊടുക്കേണം; അവ സങ്കേതനഗരങ്ങള്‍ ആയിരിക്കേണം.
അബദ്ധവശാല്‍ ഒരുത്തനെ കൊല്ലുന്നവന് ഏവനും അവിടേക്കു ഔടിപ്പോകേണ്ടതിന്നു ഈ ആറുപട്ടണം യിസ്രായേല്‍മക്കള്‍ക്കും പരദേശിക്കും വന്നുപാര്‍ക്കുംന്നവന്നും സങ്കേതം ആയിരിക്കേണം.
എന്നാല്‍ ആരെങ്കിലും ഇരുമ്പായുധംകൊണ്ടു ഒരുത്തനെ അടിച്ചിട്ടു അവന് മരിച്ചുപോയാല്‍ അവന് കുലപാതകന് ; കുലപാതകന് മരണശിക്ഷ അനുഭവിക്കേണം.
മരിപ്പാന്‍ തക്കവണ്ണം ആരെങ്കിലും ഒരുത്തനെ കല്ലെറിഞ്ഞിട്ടു അവന് മരിച്ചുപോയാല്‍ അവന് കുലപാതകന് ; കുലപാതകന് മരണ ശിക്ഷ അനുഭവിക്കേണം.
അല്ലെങ്കില്‍ മരിപ്പാന്‍ തക്കവണ്ണം ആരെങ്കിലും കയ്യിലിരുന്ന മരയായുധംകൊണ്ടു ഒരുത്തനെ അടിച്ചിട്ടു അവന് മരിച്ചുപോയാല്‍ അവന് കുലപാതകന് ; കുലപാതകന് മരണശിക്ഷ അനുഭവിക്കേണം.
രക്തപ്രതികാരകന് തന്നേ കുലപാതകനെ കൊല്ലേണം; അവനെ കണ്ടുകൂടുമ്പോള്‍ അവനെ കൊല്ലേണം.
ആരെങ്കിലും ദ്വേഷംനിമിത്തം ഒരുത്തനെ കുത്തുകയോ കരുതിക്കൂട്ടി അവന്റെമേല്‍ വല്ലതും എറികയോ ചെയ്തിട്ടു അവന് മരിച്ചുപോയാല്‍,
അല്ലെങ്കില്‍ ശത്രുതയാല്‍ കൈകൊണ്ടു അവനെ അടിച്ചിട്ടു അവന് മരിച്ചുപോയാല്‍ അവനെ കൊന്നവന് മരണശിക്ഷ അനുഭവിക്കേണം. അവന് കുലപാതകന് ; രക്തപ്രതികാരകന് കുലപാതകനെ കണ്ടുകൂടുമ്പോള്‍ കൊന്നുകളയേണം.
എന്നാല്‍ ആരെങ്കിലും ശത്രുതകൂടാതെ പെട്ടെന്നു ഒരുത്തനെ കുത്തുകയോ കരുതാതെ വല്ലതും അവന്റെ മേല്‍ എറിഞ്ഞുപോകയോ,
അവന്നു ശത്രുവായിരിക്കാതെയും അവന്നു ദോഷം വിചാരിക്കാതെയും അവന് മരിപ്പാന്‍ തക്കവണ്ണം അവനെ കാണാതെ കല്ലു എറികയോ ചെയ്തിട്ടു അവന് മരിച്ചു പോയാല്‍
കുലചെയ്തവന്നും രക്തപ്രതികാരകന്നും മദ്ധ്യേ ഈ ന്യായങ്ങളെ അനുസരിച്ചു സഭ വിധിക്കേണം.
കുലചെയ്തവനെ സഭ രക്തപ്രതികാരകന്റെ കയ്യില്‍നിന്നു രക്ഷിക്കേണം; അവന് ഔടിപ്പോയിരുന്ന സങ്കേതനഗരത്തിലേക്കു അവനെ മടക്കി അയക്കേണം; വിശുദ്ധതൈലത്താല്‍ അഭിഷിക്തനായ മഹാപുരോഹിതന്റെ മരണംവരെ അവന് അവിടെ പാര്‍ക്കേണം.
എന്നാല്‍ കുലചെയ്തവന്‍ ഔടിപ്പോയിരുന്ന സങ്കേതനഗരത്തിന്റെ അതിര് വിട്ടു പുറത്തു വരികയും
അവനെ അവന്റെ സങ്കേതനഗരത്തിന്റെ അതിരിന്നു പുറത്തുവെച്ചു കണ്ടു രക്തപ്രതികാരകന് കുലചെയ്തവനെ കൊല്ലുകയും ചെയ്താല്‍ അവന്നു രക്തപാതകം ഇല്ല.
അവന് മഹാപുരോഹിതന്റെ മരണംവരെ തന്റെ സങ്കേതനഗരത്തില്‍ പാര്‍ക്കേണ്ടിയിരുന്നു; എന്നാല്‍ കുലചെയ്തവന്നു മഹാപുരോഹിതന്റെ മരണശേഷം തന്റെ അവകാശഭൂമിയിലേക്കു മടങ്ങിപ്പോകാം.
ഇതു നിങ്ങള്‍ക്കു തലമുറതലമുറയായി നിങ്ങളുടെ സകലവാസസ്ഥലങ്ങളിലും ന്യായവിധിക്കുള്ള പ്രമാണം ആയിരിക്കേണം.
ആരെങ്കിലും ഒരുത്തനെ കൊന്നാല്‍ കുലപാതകന് സാക്ഷികളുടെ വാമൊഴിപ്രകാരം മരണശിക്ഷ അനുഭവിക്കേണം; എന്നാല്‍ ഒരു മനുഷ്യന്റെ നേരെ മരണശിക്ഷെക്കു ഏകസാക്ഷിയുടെ മൊഴി മതിയാകുന്നതല്ല.
മരണയോഗ്യനായ കുലപാതകന്റെ ജീവന്നുവേണ്ടി നിങ്ങള്‍ വീണ്ടെടുപ്പു വില വാങ്ങരുതു; അവന് മരണശിക്ഷ തന്നേ അനുഭവിക്കേണം.
സങ്കേതനഗരത്തിലേക്കു ഔടിപ്പോയവന്‍ പുരോഹിതന്റെ മരണത്തിന്നു മുമ്പെ നാട്ടില്‍ മടങ്ങിവന്നു പാര്‍ക്കേണ്ടതിന്നും നിങ്ങള്‍ വീണ്ടെടുപ്പുവില വാങ്ങരുതു.
നിങ്ങള്‍ പാര്‍ക്കുംന്ന ദേശം അങ്ങനെ അശുദ്ധമാക്കരുതു; രക്തം ദേശത്തെ അശുദ്ധമാക്കുന്നു; ദേശത്തില്‍ ചൊരിഞ്ഞ രക്തത്തിന്നുവേണ്ടി രക്തം ചൊരിയിച്ചവന്റെ രക്തത്താല്‍ അല്ലാതെ ദേശത്തിന്നു പ്രായശ്ചിത്തം സാദ്ധമല്ല.
അതു കൊണ്ടു ഞാന്‍ അധിവസിക്കുന്ന നിങ്ങളുടെ പാര്‍പ്പിടമായ ദേശം അശുദ്ധമാക്കരുതു; യിസ്രായേല്‍മക്കളുടെ മദ്ധ്യേ യഹോവയായ ഞാന്‍ അധിവസിക്കുന്നു.
36
യോസേഫിന്റെ മക്കളുടെ കുടുംബങ്ങളില്‍ മനശ്ശെയുടെ മകനായ മാഖീരിന്റെ മകനായ ഗിലെയാദിന്റെ മക്കളുടെ കുടുംബത്തലവന്മാര് അടുത്തുവന്നു മോശെയുടെയും യിസ്രായേല്‍മക്കളുടെ ഗോത്രപ്രധാനികളായ പ്രഭുക്കന്മാരുടെയും മുമ്പാകെ പറഞ്ഞതു
യിസ്രായേല്‍മക്കള്‍ക്കു ദേശം ചീട്ടിട്ടു അവകാശമായി കൊടുപ്പാന്‍ യഹോവ യജമാനനോടു കല്പിച്ചു; ഞങ്ങളുടെ സഹോദരനായ ശെലോഫഹാദിന്റെ അവകാശം അവന്റെ പുത്രിമാര്‍ക്കും കൊടുപ്പാന്‍ യജമാനന്നു യഹോവയുടെ കല്പന ഉണ്ടായി.
എന്നാല്‍ അവര്‍ യിസ്രായേല്‍മക്കളുടെ മറ്റു ഗോത്രങ്ങളിലെ പുരുഷന്മാരില് വല്ലവര്‍ക്കും ഭാര്യമാരായാല്‍ അവരുടെ അവകാശം ഞങ്ങളുടെ പിതാക്കന്മാരുടെ അവകാശത്തില്‍നിന്നു വിട്ടുപോകയും അവര്‍ ചേരുന്ന ഗോത്രത്തിന്റെ അവകാശത്തോടു കൂടുകയും ചെയ്യും; ഇങ്ങനെ അതു ഞങ്ങളുടെ അവകാശത്തിന്റെ ഔഹരിയില്‍നിന്നു പൊയ്പോകും.
യിസ്രായേല്‍മക്കളുടെ യോബേല്‍ സംവത്സരം വരുമ്പോള്‍ അവരുടെ അവകാശം അവര്‍ ചേരുന്ന ഗോത്രത്തിന്റെ അവകാശത്തോടു കൂടുകയും അങ്ങനെ അവരുടെ അവകാശം ഞങ്ങളുടെ പിതൃഗോത്രത്തിന്റെ അവകാശത്തില്‍നിന്നു വിട്ടുപോകയും ചെയ്യും.
അപ്പോള്‍ മോശെ യഹോവയുടെ വചനപ്രകാരം യിസ്രായേല്‍മക്കളോടു കല്പിച്ചതുയോസേഫിന്റെ പുത്രന്മാരുടെ ഗോത്രം പറഞ്ഞതു ശരി തന്നേ.
യഹോവ ശെലോഫഹാദിന്റെ പുത്രിമാരെക്കുറിച്ചു കല്പിക്കുന്നകാര്യം എന്തെന്നാല്അവര് തങ്ങള്‍ക്കു ബോധിച്ചവര്‍ക്കും ഭാര്യമാരായിരിക്കട്ടെ; എങ്കിലും തങ്ങളുടെ പിതൃഗോത്രത്തിലെ കുടുംബത്തിലുള്ളവര്‍ക്കും മാത്രമേ ആകാവു.
യിസ്രായേല്‍മക്കളുടെ അവകാശം ഒരു ഗോത്രത്തില്‍ നിന്നു മറ്റൊരു ഗോത്രത്തിലേക്കു മാറരുതു; യിസ്രായേല്‍മക്കളില്‍ ഔരോരുത്തന് താന്താന്റെ പിതൃഗോത്രത്തിന്റെ അവകാശത്തോടു ചേര്‍ന്നിരിക്കേണം;
യിസ്രായേല്‍മക്കള്‍ ഔരോരുത്തന് താന്താന്റെ പിതാക്കന്മാരുടെ അവകാശം കൈവശമാക്കേണ്ടതിന്നു യിസ്രായേല്‍മക്കളുടെ യാതൊരു ഗോത്രത്തിലും അവകാശം ലഭിക്കുന്ന ഏതുകന്യകയും തന്റെ പിതൃഗോത്രത്തിലെ ഒരു കുടുംബത്തില്‍ ഒരുത്തന്നു ഭാര്യയാകേണം.
അങ്ങനെ അവകാശം ഒരു ഗോത്രത്തില്‍നിന്നു മറ്റൊരു ഗോത്രത്തിലേക്കു മാറാതെ യിസ്രായേല്‍മക്കളുടെ ഗോത്രങ്ങളില്‍ ഔരോരുത്തന് താന്താന്റെ അവകാശത്തോടു ചേര്‍ന്നിരിക്കേണം.
യഹോവ മോശെയോടു കല്പിച്ചതുപോലെ ശെലോഫഹാദിന്റെ പുത്രിമാര്‍ ചെയ്തു.
ശെലോഫഹാദിന്റെ പുത്രിമാരായ മഹ്ളാ, തിര്‍സാ, ഹൊഗ്ളാ, മില്‍ക്കാ, നോവാ എന്നിവര്‍ തങ്ങളുടെ അപ്പന്റെ സഹോദരന്മാരുടെ പുത്രന്മാര്ക്കും ഭാര്യമാരായി.
യോസേഫിന്റെ മകനായ മനശ്ശെയുടെ പുത്രന്മാരുടെ കുടുംബങ്ങളില്‍ അവര്‍ ഭാര്യമാരാകയും അവരുടെ അവകാശം അവരുടെ പിതൃകുടുംബത്തിന്റെ ഗോത്രത്തില്‍തന്നേ ഇരിക്കയും ചെയ്തു.
യെരീഹോവിന്നെതിരെ യോര്‍ദ്ദാന്നരികെ മോവാബ് സമഭൂമിയില്‍വെച്ചു യഹോവ മോശെമുഖാന്തരം യിസ്രായേല്‍മക്കളോടു കല്പിച്ച കല്പനകളും വിധികളും ഇവ തന്നേ.
- Holder of rights
- Multilingual Bible Corpus
- Citation Suggestion for this Object
- TextGrid Repository (2025). Malayalam Collection. Numbers (Malayalam). Numbers (Malayalam). Multilingual Parallel Bible Corpus. Multilingual Bible Corpus. https://hdl.handle.net/21.11113/0000-0016-A601-B